കാത്തിരിപ്പിന്റെ സുഖം 5

ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു… കുറച്ചു തിരക്കുകൾ ആയിരുന്നു

അപ്പോൾ തുടരാം അല്ലെ

അവർ പോകുന്നതിന് മുൻപ് വർക്കി അലക്സ്‌നു  ഒരു സമ്മാനം നൽകി. അവന്റെ അപ്പുപ്പൻ സാക്ഷാൽ കവലയിൽ മണിക്കുഞ്ഞിന്റെ വണ്ടി പണിഞ്ഞു നേരെ കണ്ടിഷൻ ആക്കി കൊടുത്തു. ഒരു 1956 മോഡൽ Royal Enfield Standard 500 ബുള്ളറ്റ്. ഇംഗ്ലണ്ടിൽ നിന്നും സായിപ്പുമ്മാർ നേരിട്ട് ഇറക്കിയ വണ്ടി. അത് അലെക്സിന്റെ പടകുതിര ആയി മാറി.

അഭിക്ക് നേരത്തെ ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. ആവർ രണ്ട് പേരും അവരവരുടെ വണ്ടിയുമായി കൊച്ചിയിലേക്ക് വിട്ടു. 3 പേരും ബുള്ളറ്റിൽ ആണ് പോയത്.

അവിടെ അവർക്ക് ഹോസ്റ്റൽ ഒന്നും റെഡി ആയിട്ട് ഇല്ലായിരുന്നു. അതുകൊണ്ട് അവർ നേരിട്ട് കോളേജിലോട്ട് ആണ് പോയത്. കയ്യിൽ വല്യ ബാഗുകളുമായി ഗുടു ഗുടു ശബ്ദത്തോടെ അവർ കോളേജ് ഗേറ്റ് കടന്ന് അകത്തോട്ടു കേറി. അവരുടെ വരവ് കണ്ട് തന്നെ കുറെ കണ്ണുകൾ അവരുടെ മേൽ പതിച്ചു. എങ്ങനെ പതിയാതെ ഇരിക്കും… ഫസ്റ്റ് ഡേ ക്ലാസ്സിന് വല്യ ടൂർ ബാഗുമായി വന്നാൽ ആരേലും നോക്കാതെ ഇരിക്കുമോ.

ചെന്നു കേറി കൊടുത്തതോ സീനിയർസിന്റെ അണ്ണാക്കിലോട്ട്.

സീനിയർ 1 :  ഡാ… ഡാ…3 ഭാണ്ടാകെട്ടും ഇങ്ങോട്ട് വന്നേ….

അഭി : ഞങ്ങളെ ആണോ ചേട്ടാ…?

സീനിയർ 2 : അതേടാ… നിങ്ങളെ തന്നെ… ഇങ്ങോട്ട് വാ 3 എണ്ണവും

ദേവ : മക്കളെ പെട്ടു…. ഭാ ചെല്ലാം.

സീനിയർ 3 : എന്താടാ നിനക്ക് ഒക്കെ വരാൻ ഒരു മടി….

അഭി : എന്താ ചേട്ടാ വിളിച്ചേ….

സീനിയർ 1 : എന്താടാ നിന്റെ ഒക്കെ പേര്..

ദേവ : ഞാൻ ദേവലക്ഷ്മി അഭി : ഞാൻ അഭിനവ്.. ഇത് അലക്സ്‌

സീനിയർ 2 : അതെന്നാടാ ഇവന് പേര് പറഞ്ഞാൽ… പൊട്ടൻ ആണോ ഇവൻ

കേട്ട ഉടനെ അലെക്സിന്റെ കൈ തരിച്ചു. പക്ഷെ അവൻ ശാന്തം ആയി സംസാരിച്ചു

അലക്സ്‌ : ഞാൻ പറയാൻ വെരുവാരുന്നു ചേട്ടാ….

സീനിയർ 2 : എന്നാടാ ഭാണ്ടാകെട്ട ഒക്കെ ചുമ്മാന്നോണ്ട്…

അലക്സ്‌ : ഹോസ്റ്റൽ ആയില്ല ചേട്ടാ… ഇന്ന് വേണം ശെരി ആകാൻ.

സീനിയർ 1 : അല്ല…3 എണ്ണവും ഏതാ ഡിപ്പാർട്മെന്റ്

അഭി : എലെക്ട്രിക്കൽ എഞ്ചിനീയറിംഗിന് ആണ് ചേട്ടാ

അപ്പൊ അതിലെ വേറെ ഒരു പെൺകുട്ടി നടന്നു പോയി…

സീനിയർ 3 : ഡി കൊച്ചേ… ഒന്നു അവിടെ നിന്നെ… ഇങ്ങോട്ട് വന്നേ….

പേടിച് പേടിച് ആ പെൺകുട്ടി അവരുടെ അടുത്തേക്ക് നടന്നു വന്നു…

അലക്സ്‌  : എന്നാ ചേട്ടാ… ഞങ്ങൾ അങ്ങോട്ട്….

സീനിയർ 2 : എടാ.

. നിക്കേടാ അവിടെ…. കൊറച്ചു കഴിയട്ടെ….

സീനിയർ 1 : എന്താടി നിന്റെ പേര്?

പെൺകുട്ടി : മധു

വിറച്ചു കൊണ്ട് അവൾ മറുപടി നൽകി. പക്ഷെ ആ പേര് കേട്ടപ്പോൾ മറ്റേ 3 പേരുടെയും നോട്ടം അങ്ങോട്ട് മാറി. പ്രതീക്ഷയാൽ അവരുടെ കണ്ണുകൾ തിളങ്ങി. അലക്സാനു അവളോട് വീണ്ടും ഓരോന്ന് ചോദിക്കേണം എന്ന് ഉണ്ടായിരുന്ന… ഇത് മനസ്സിൽ കണ്ടു എന്നാ പോലെ

സീനിയർ 2 : ആരൊക്കെ ഉണ്ടെടി നിന്റെ വീട്ടിൽ ദൈവ ദൂതനെ നോക്കുന്ന പോലെ അലക്സ്‌ ആ ചേട്ടനെ നോക്കി

പെൺകുട്ടി : ഞാനും അച്ഛനും അമ്മയും അമ്മച്ചിയും

അത് കേട്ടപ്പോൾ അവന്റെ സകല പ്രതീക്ഷയും പോയി.

സീനിയർ 3 : ഏതാ ഡിപ്പാർട്മെന്റ്

പെൺകുട്ടി : എലെക്ട്രിക്കൽ

സീനിയർ 2 : ആഹാ…നാലും ഒരേ ഡിപ്പാർട്മെന്റ് ആണെല്ലോ.. ഒരുമിച്ച് പൊക്കോ… ഫസ്റ്റ് ഫ്ലോർ ആണ് ക്ലാസ്.

അഭി : താങ്ക്സ് ചേട്ടാ.

ഇതും പറഞ്ഞു അവർ നാല് പേരും നടന്നു. പോകുന്ന വഴിയിൽ അഭിയും ദേവയും അവളെ പരിചയപ്പെടാൻ ശ്രേമിച്ചു.

ദേവ : ഞാൻ ദേവലക്ഷ്മി.. എല്ലാരും ദേവ എന്ന് വിളിക്കും അഭി : ഞാൻ അഭിനവ്.. എല്ലാരും അഭി എന്ന് വിളിക്കും…. പിന്നെ ഇത് അലക്സ്‌…. ഇവനെ എല്ലാരും അലക്സ്‌ എന്ന് തന്നെയാ വിളിക്കുന്നെ… ആരോ കൊറച്ചു കേറി മാത്രം അലെക്സി എന്ന് വിളിക്കും.

ആ പേര് കേട്ടപ്പോൾ മധുവിന്റെ കണ്ണ് വിടർന്നു. പക്ഷെ പ്രതീക്ഷ നഷ്ടം ആയി ഇരിക്കുന്ന 3 പേർക്കും അതൊന്നും ശ്രെദ്ധിക്കാൻ പറ്റിയില്ല. പ്രേത്യേകിച്ചു അലക്സ്‌.. അവളെ ശ്രെദ്ധിക്കുക കൂടെ ചെയ്തില്ല.

മധു : എങ്കിൽ ഞാനും അലെക്സി എന്ന് വിളിച്ചോട്ടെ….

അലക്സ്‌ : വേണ്ട… എനിക്ക് അത് ഇഷ്ടം അല്ല.

ഇതും പറഞ്ഞു അവൻ അവിടുന്നു മാറി. പെട്ടെന്ന് കേട്ടപ്പോൾ മധുവിന്റെ കണ്ണുകൾ നിറഞ്ഞു. പക്ഷെ അവർ അത് കാണാതെ അവൾ മറച്ചു.

ദേവ : മധുവിന് ഒന്നും തോന്നരുത്.. അവൻ അങ്ങനാ… പെട്ടെന്ന് ദേഷ്യം വരും.. സോറി

മധു : ഏയ്യ് അതൊന്നും സാരമില്ല…. ഞാൻ ചുമ്മാ ചോദിച്ചു എന്നെ ഉള്ളു.

അങ്ങനെ അവർ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിന്റെ വാതിക്കൽ അലക്സ്‌ നിപ്പുണ്ടായിരുന്നു. അവർ ക്ലാസ്സിൽ കേറി. വല്യ ടൂർ ബാഗുമായി ചെന്ന് അവരെ എല്ലാരും അതിശയത്തോടെ നോക്കി..

രാവിലെ കുറച്ചു ബോറു പരിപാടികൾ ആയിരുന്നു… അങ്ങനെ സമയം പോയി. ഉച്ച ആയപ്പോൾ അവർ ഒന്ന് ഫ്രീ ആയി. അപ്പോൾ മധു ദേവയുടെ അടുക്കൽ ചെന്നു..

മധു : ദേവ.. നിങ്ങൾ എവിടാ താമസം..

ദേവ : ഹോസ്റ്റലിൽ ആണെടി.
ഇപ്പോൾ പോയി സംസാരിക്കേണം.. അവന്മാർക് വേണ്ടി നോക്കി നിക്കുവാ

മധു : ഞാനും ഹോസ്റ്റൽ തന്നെയാ… നമുക്ക് ഒരേ റൂമിൽ നിക്കാം.. പ്ലീസ്

ദേവ : അതിന് എന്തിനാ പെണ്ണെ പ്ലീസ് ഒക്കെ…. നമുക്ക് ഒരേ റൂമിൽ നിക്കാം.. പോരെ….. നീ നിക്ക് അവന്മാർ വരട്ടെ….

മധു : ആ ok ഡീ താങ്ക്സ്….. നിങ്ങൾ പണ്ട് മുതൽ കൂട്ടിക്കാർ ആണോ….

ദേവ : അതെ ഡീ….. ദാ അവന്മാർ വന്നു….

അങ്ങനെ അവർ പോയി കാര്യങ്ങൾ ഒക്കെ ശെരി ആക്കി.. ഹോസ്റ്റലിൽ താമസം ആക്കി.

അങ്ങനെ ദിവസംങ്ങൾ കടന്നു പോയി. മധു അവരുമായി അടുത്തു. ദേവയും അഭിയും അവളോട് നന്നായി സംസാരിച്ചിരുന്നു. പക്ഷെ അലക്സ്‌ ആവശ്യം ഒണ്ടെങ്കിൽ മാത്രമേ സംസാരിച്ചിരുന്നുള്ളു…അത് മധുവിന്റെ മനസ്സിൽ ഒരു നോവ് പടർത്തി.

അങ്ങനെ ഇരിക്കെ ഒരു ദിവസം മധുവും ദേവയും ഹോസ്റ്റലിൽ ഇരുന്ന് സംസാരിക്കുവാരുന്നു.

മധു : എടി… അലക്സ്‌ ചെറുപ്പം മുതൽ നിങ്ങൾടെ കൂടെ ആണോ…

ദേവ : അല്ലേടി, ഞാനും അഭിയും ചെറുപ്പം മുതൽ കൂട്ട് ആണ്.. അലക്സ്‌ +1 മുതലാണ്…. എന്താടി…

മധു : അവൻ എന്താടി ഇങ്ങനെ.. എപ്പോളും മുഖം വീർപ്പിച്ച നടക്കുന്നെ…..

ദേവ : ഓ അതോ… ഇങ്ങനെ ഒന്നും അല്ലാരുന്നു.. ഇതിലും കഷ്ടം ആരുന്നു…. ഞങ്ങൾ അണ് ഒന്ന് മാറ്റി എടുത്തത്…… എന്നാടി പ്രേമം ആണോ അവനോട്

മധു : ഏയ്‌… അതൊന്നും അല്ലേടി… എനിക്ക് വേണ്ടപ്പെട്ട ഒരാൾ ആയി തോന്നി… അതാ

ദേവ : ആണെങ്കിലും അത് വിട്ടേക്ക്… അത് നടക്കില്ല… അവനു ഒരാൾ ഉണ്ട്…..വെറുതെ അവനെ ദേഷ്യം പിടിപ്പിക്കരുത്…

അവൻ നിനക്ക് വേണ്ടപ്പെട്ടവൻ ആകേണം എങ്കിൽ നീ ദുബായ് പഠിക്കേണം

ദേവ അത് ഒരു ഒഴുക്കാൻ മട്ടിൽ ആണ് അത് പറഞ്ഞത്. പക്ഷെ ഇത് കേട്ട മധുവിന് അത്ഭുതം ആയി

മധു : ഞാൻ ദുബായ് പഠിച്ചേ എന്ന് നിനക്ക് എങ്ങനെ അറിയാം.

പക്ഷെ ഇത് കേട്ട് ദേവ ഒന്ന് അല്ല നൂറു വട്ടം ഞെട്ടി. ദേവ : നീ ദുബായ് ആണോ പഠിച്ചേ….

മധു : അതെ.. എന്താടി…

ദേവ : ഞൻ കൊറച്ചു കാര്യങ്ങൾ ചോദിക്കും.. നിനക്ക് ചിലത് ഒക്കെ വിഷമം ആകാം ബട്ട്‌ സത്യം പറയേണം

മധു : എന്നാടി… നീ ടെൻഷൻ അടിപ്പിക്കാതെ പറ..

ദേവ : നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്…

അത് കെട്ടാപ്പോൾ അവൾ ഒന്ന് പരുങ്ങുന്ന പോലെ ആയി

മധു : അച്ഛൻ..അമ്മ..അമ്മച്ചി.. എന്താടി.

ദേവ : അമ്മ എന്ന് പറയുമ്പോൾ സ്വന്തം അമ്മ ആണോ..

മധു ശെരിക്കും ഞെട്ടി…. അവൾ സത്യം പറയാൻ തീരുമാനിച്ചു

മധു : അല്ലേടി, എന്റെ അമ്മ മരിച്ചു… അച്ഛൻ വേറെ ഒരു സ്ത്രീയെ കല്യാണം കഴിച്ചു….
പക്ഷെ നിനക്ക് ഇതൊക്കെ….

ദേവ : ആയിട്ടില്ല…. നിനക്ക് ദുബായിൽ അലക്സ്‌ എന്ന് പേരിൽ കൂട്ടുകാർ ആരേലും ഉണ്ടായിരുന്നോ…

മധു : ഉണ്ടായിരുന്നോ എന്നോ… എനിക്ക് ആകെ അവനെ ഉള്ളാരുന്നു… ഒരു പ്രാവിശ്യം നാട്ടിൽ പോകുവാ എന്ന് പറഞ്ഞു പോയത്… പിന്നെ അവൻ വന്നില്ല….. അതിന് ശേഷം ഇതുവരെ എനിക്ക് കൂട്ടുകാരെ ഉണ്ടായിട്ട് ഇല്ല… നീ ഇതൊക്കെ എന്താ ചോദിക്കുന്നേ…

ഇത് കേട്ട ദേവക്ക് മനസ്സിലായി അവൾ തന്നെ ആണ് എന്ന്.. ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു അപ്പോൾ അവൾക്….. അന്നേരം തന്നേ മധുവിനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു… എന്നിട്ടു അവിടെ കിടന്ന് തുള്ളി ചാടി….ഇതെന്തു കൂത്തു എന്ന് രീതിയിൽ മധു ഇവളെ നോക്കി കൊണ്ട് ഇരുന്നു

മധു : എന്നാടി ഈ കാണിക്കുന്നേ… കാര്യം പറ….

ദേവ : എടി പെണ്ണെ.. നിനക്ക് വേണ്ടി ആണ് ആ പൊട്ടൻ വർഷങ്ങൾ ആയി കാത്തിരിക്കുന്നെ

മധു : എനിക്ക് വേണ്ടിയോ… എന്തിന്

ദേവ : എടി പൊട്ടി… നീ ഇപ്പോൾ പറഞ്ഞ അലക്സ്‌ ഇല്ലേ.. അത് അവൻ ആണ്…. അന്ന് നിന്റെ എടുത്തു നിന്ന് പോയതിന് ശേഷം അവൻ മാറി….

ഇതും പറഞ്ഞു ദേവ അവളോട് ആ സകല കഥകളും പറഞ്ഞു. എല്ലാം കേട്ട മധുവിന് ഒരുപാട് സന്തോഷം ആയി… അവൾക് ഏറ്റവും വേണ്ടപെട്ട് എന്തോ ഒന്ന് തിരിച്ചു കിട്ടിയ പോലെ ആണ്.

ദേവ : നാളെ തന്നെ അവനൊട് പറയേണം… പിന്നെ നിങ്ങൾ ആയി നിങ്ങളുടെ പ്രേമം ആയി… ഞങ്ങള്ക്ക് അറിയില്ല…അറിഞ്ഞാൽ ആ സന്തോഷത്തിൽ അവൻ എന്ത് ചെയ്യും എന്ന് പോലും പറയാൻ പറ്റില്ല..

മധു : വേണ്ടെടി.. ഇപ്പൊ പറയേണ്ട….. സമയം ആകട്ടെ… ഞാൻ തന്നെ പറഞ്ഞോളാം… ഒന്ന് വട്ട് കളിപ്പിക്കാം

ദേവ : എടി… അത് വേണോ… അവൻ പെണ്ണുങ്ങളെ അടിക്കില്ല… പക്ഷെ ഈ കാര്യം ആയോണ്ട് ചിലപ്പോൾ സാധ്യത ഉണ്ട്… അത്രക്ക് പ്രാന്ത് ആണ് അവനു നീ…..

മധു : പിന്നെ എനിക്ക് എന്താ അവനെ ഇഷ്ടം അല്ലെ…. എനിക്കും അവനെ ജീവന… ഇത് ഒരു സുഖമാ… പ്രേമം നിറഞ്ഞ ഒരു കുറുമ്പ് …

ദേവ : എങ്കിൽ നിന്റെ ഇഷ്ടം.. ഒരുപാട് വൈകിക്കേണ്ട കേട്ടോ…..

അങ്ങനെ അവർ കിടന്നു… ഇനിയും നടക്കാൻ പോകുന്ന സന്തോഷം നിറഞ്ഞ ദിവസങ്ങൾ ഓർത്തു

തുടരും

എല്ലാരുടെയും അഭിപ്രായങ്ങൾ രേഖപെടുത്തുക. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

Comments:

No comments!

Please sign up or log in to post a comment!