കാത്തിരിപ്പിന്റെ സുഖം 3

പേജ് കുറവാണ് എന്ന് എല്ലാരും പറഞ്ഞു. ഈ ഒരു പാർട്ട്‌ കൂടി അങ്ങനെ പ്രതീക്ഷിക്കാം. അടുത്ത പാർട്ട്‌ മുതൽ പേജ് കൂട്ടുന്നെ ആരിക്കും.

എന്നാൽ തുടരാം അല്ലെ……

ഭാഗം – 3

അങ്ങനെ അവൻ പറന്നു ദുബായിൽ എത്തി. ദുബായ് എത്തിയപ്പോൾ അവന്റെ മനസ്സ് മൊത്തം പ്രതീക്ഷ ആയിരുന്നു. അപ്പനോടും അമ്മയോടും ഒന്നും ചോദിക്കേണ്ട, അവളെ താൻ ഒറ്റക്ക് സ്കൂളിൽ ചെന്നിട്ട് കകണ്ട് പിടിക്കിക്കാം എന്നാരുന്നു അവന്റെ മനസ്സിലിരിപ്പ്

പക്ഷെ വീട്ടിൽ ചെന്നപ്പോൾ ആണ് അവൻ ആ കാര്യം അറിയുന്നേ. സ്കൂൾ തുറക്കാൻ ഇനിയും ഒരു മാസം കൂടി ഉണ്ട്. എന്നാൽ അവനു അതുവരെ കാത്തിരിക്കാം ഉള്ള ക്ഷമ ഇല്ലാരുന്നു. അവൻ അവസാനം അമ്മയോട് ചോദിക്കാൻ തീരുമാനിച്ചു

അലക്സ്‌ : അമ്മ, നമ്മുടെ പഴയ ജെസ്സി ആന്റിയും മധുവും ഒക്കെ ഇപ്പോൾ എവിടാ?

അമ്മ : അവരോ…? അറില്ല മോനെ. നിങ്ങൾ പോയി കഴിഞ്ഞു ഞങ്ങൾ അവിടുന്ന് താമസം മാറിയില്ലേ.. അതു കഴിഞ്ഞു പിന്നെ അവരെ ഒന്നും കണ്ടിട്ട് ഇല്ല… എന്താടാ ചോദിച്ചേ

അലെക്സ : ഒന്നുമില്ല അമ്മ, ചുമ്മാ ചോദിച്ചതാ

ഉള്ളിൽ നല്ല വിഷമം ഉണ്ടെങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല. സ്കൂളിൽ പോയിട്ട് കണ്ട് പിടിക്കാം എന്ന് കരുതി.

അങ്ങനെ അവൻ ഒരു മാസം തള്ളി നീക്കി. അവനു സ്കൂളിൽ പോകാൻ ഉള്ള ദിവസം വന്നെത്തി… കൂട്ടുകാരിയെ കാണാൻ പോകുന്ന സന്തോഷത്തിൽ അവൻ സ്കൂളിൽ കേറി. ആദ്യ ദിവസം ആയോണ്ട് ഓഫീസിൽ പോയി കൊറച്ചു പേപ്പർ വർക് ഒണ്ടാരുന്നു. അതെല്ലാം തീർത്തു ക്ലാസ്സിൽ ചെന്നപ്പോൾ ആണ് ഒരു വല്യ ബോംബ് അവന്റെ തലയിൽ വീണത്.

ദുബായിൽ ഒക്കെ ആണുങ്ങളെയും പെണ്ണുങ്ങളെയും 5am ക്ലാസ് കഴിഞ്ഞാൽ വേറെ വേറെ കെട്ടിടങ്ങളിൽ ആയിട്ട് ആണ് പഠിപ്പിക്കുന്നെ.

അവനു അത് ഒരു ബോംബ് ആരുന്നു. കാരണം ആണുങ്ങൾക്ക് അങ്ങോട്ട് പോകാൻ ഉള്ള അനുവാദം ഇല്ലാരുന്നു.

ഇനിയും അവളെ പറ്റി അറിയാൻ അവനു മുന്നിൽ ഒരു വഴി മാത്രമേ ഉള്ളാരുന്നു. അവനു പരിജയം ഉള്ള ആരോടെങ്കിലും ചോദിക്കുക.

അങ്ങനെ അവൻ കൊറേ നേരത്തെ അത് ആലോചിച്ചു. അവസാനം അവന്റ മനസ്സിലോട്ട് ഒരു പേര് ആണ് വന്നത്. “റുബൻ”

അവസാനം അവൻ റൂബെനെ തപ്പാൻ തൊടങ്ങി. ഒരുപാട് കഷ്ടപ്പെടേണ്ടി വന്നില്ല, റുബൻ അവന്റ ക്ലാസ്സിൽ തന്നെ ആയിരിന്നു. അവൻ നേരെ ചെന്ന് രുമ്പനോട് സംസാരിച്ചു. ഭാഗ്യത്തിന് അവനു അലക്സ്നെ ഓർമ ഉണ്ടായിരുന്നു.

റുബൻ: നീ എവിടെ ആട പോയത് പണ്ട്? എത്രെ നാൾ ആയി കണ്ടിട്ട്

അലക്സ്‌ : അതൊന്നും പറയേണ്ടെടാ.

അപ്പച്ചൻ മരിച്ചപ്പോൾ അപ്പൻ തീരുമാനിച്ചു ഇനിയും നാട്ടിൽ പഠിച്ചാൽ മതി എന്ന്…

റുബൻ : അപ്പൊ പിന്നെ ഇപ്പോൾ എങ്ങനാ തിരിച്ചു വന്നേ

അലക്സ്‌ : അതൊക്കെ വല്യ കഥയാടാ…. നീ അത് വിട്. ഞാൻ ഒരുപാട് കാര്യാ ചോദിക്കട്ടെ?

റുബൻ : Ha…. Ok….. എന്താടാ ചോദിക്ക്…

അലക്സ്‌ : എടാ, മധു ഇപ്പോൾ എവിടെ ആട

റുബൻ : അത് ആരാടാ?

അലക്സ്‌ : എടാ…. എന്റെ കൂടെ പണ്ട് ഒണ്ടായിരുന്നെ…. ഓർമ ഇല്ലേ

റുബൻ: ഓ അവളോ… അപ്പൊ നീ ഒന്നുമില്ല അറിഞ്ഞില്ലേ

അലക്സ്‌ : എന്താടാ, എന്ത് പറ്റി?

റുബൻ : അവൾ നാട്ടിൽ പഠിക്കാൻ പോയി. ഞങ്ങൾ 5il പഠിക്കുമ്പോൾ ആയിരുന്നു

അലെക്സിന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി. പക്ഷെ അവൻ പിടിച്ചു നിന്നു.

അലക്സ്‌ : അതെന്നാടാ അവൾ നാട്ടിൽ പോയെ.?

റുബൻ : എടാ… അവളുടെ അമ്മ മരിച്ചു പോയി.

അലക്സ്‌ : എന്ത്… ജെസ്സിയമ്മ മരിച്ചെന്നോ.. എങ്ങനെ.

റുബൻ : അതൊന്നും എനിക്ക് അറിയില്ലെടാ

അലക്സ്‌നു  ശരീരം ആകെ തളരുന്നേ പോലെ തോന്നി. അവൻ ഒരിക്കലും കേക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ ആയിരുന്നു അത്. മധു നാട്ടിൽ പോയി എന്നതിനെ കാൾ അവനെ തളർത്തിയത് ജെസ്സിയമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നുള്ള കാര്യം ആണ്. കാരണം അവൻ വെറുതെ പേരിന് മാത്രം അല്ല ജെസിയമ്മ എന്ന് വിളിച്ചിരുന്നെ. അവൻ അവരെ ഒരുപാട് അമ്മയായി തന്നെ ആണ് സ്നേഹിച്ചത്. അങ്ങനെ ഒരാൾ ഇപ്പോൾ ഇല്ല എന്ന് അറിഞ്ഞപ്പോൾ അത് അവൻ താങ്ങാൻ ആയില്ല.

സ്കൂളിൽ വെച്ച് അവൻ കണ്ട്രോൾ ചെയ്തെങ്കിലും വീട്ടിൽ എത്തിയപ്പോൾ അവൻ കരഞ്ഞു… കരഞ്ഞു എന്ന് പറഞ്ഞാൽ പോരാ… പൊട്ടി കരഞ്ഞു. അവസാനം അവൻ അത് വിടാൻ ശ്രെമിച്ചു  എങ്കിലും അത് എളുപ്പം അല്ലായിരുന്നു.

അവൻ അത് അമ്മനോടും അമ്മയോടും പറഞ്ഞില്ല. വെറുതെ എന്തിനാ അവരെ വിഷമിപ്പിക്കുന്നെ…

അവന്റെ മധുവിനെ ഇനിയും അവനു ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അവനു മനസ്സലായി. കാരണം അവൾ നാട്ടിൽ എവിടെ ആണെന്നോ.. വീട് എവിടെ ആണെന്നോ ഓണവും അവനു അറില്ലാരുന്നു. അപ്പൊ അവനു മനസ്സിലായി. അവനു ഒരിക്കലും അവളെ കണ്ട് പിടിക്കാൻ പറ്റില്ല എന്ന്. പക്ഷെ അവൻ അവൾക് വേണ്ടി കാത്തിരിക്കാം തന്നെ തീരുമാനിച്ചു

അവന്റെ നാട്ടിലെ സ്വഭാവത്തിന് ഒരു മാറ്റം ആഗ്രഹിച്ചു അവനെ അവിടെ കൊണ്ട് വന്ന വർക്കിക്കും ആനിക്കും ആവന്റെ ഭാഗത്തു നിന്നും ഒരു മാറ്റവും കാണാൻ ആയില്ല. നാട്ടിൽ എങ്ങനെ ആരുന്നോ.. അതെ പോലെ ആയിരുന്നു ഇവിടെ എന്ന് അവർക്ക് മനസ്സിലായി.
പക്ഷെ അവർ അതിനെ പറ്റി അവനോട് ഒന്നും സംസാരിക്കാൻ നിന്നില്ല

അങ്ങനെ അവൻ 8am ക്ലാസ്സ്‌ ആയപ്പോൾ അവൻ വർക്കിടെ ബിസ്സിനെസ്സിന് സഹായിക്കാൻ തുടങ്ങി. അവന്റെ കമ്പ്യൂട്ടർ അറിവും ബിസ്സിനെസ്സ് നെ പറ്റി ഉള്ള അറിവും വർക്കിയെ അതിശയിപ്പിച്ചു. പൊതുവെ കാര്യങ്ങളിൽ നിന്ന് ഉൾവലിഞ്ഞ നിക്കുന്ന സൈമൺ ന്റെ ഒരു ഓപ്പോസിറ്റ ആയിരുന്നു അലക്സ്‌. തന്റെ ബിസ്സിനെസ്സ് ആരെ ഏല്പിക്കും എന്ന് വർക്കിക്ക് ഒരു തീരുമാനം എടുക്കാൻ സാധിച്ചു.

അങ്ങനെ കാലം കടന്നു പോയി. അങ്ങനെ അവൻ 10am ക്ലാസ്സ്‌ ആയപ്പോൾ ഒരു ദിവസം അവൻ വർക്കിയോട് സംസാരിക്കാൻ പോയി

അലക്സ്‌ : അപ്പ, എന്റെ 10am ക്ലാസ്സ്‌ 1 മാസം കൂടി കഴിഞ്ഞാൽ തീരും. അപ്പൊ എനിക്ക് 11um 12um നാട്ടിൽ പഠിക്കാനാണ് ആഗ്രഹം… അപ്പൊ ഞാൻ നാട്ടിൽ പൊക്കോട്ടെ.

വർക്കി: അത് വേണോടാ…. നിനക്ക് ഇവിടെ നിന്നാൽ പോരെ.

അലക്സ്‌ : അല്ല അപ്പ… എനിക്ക് ഇവിടെ മടുത്തു.. ഇടക്ക് ഒക്കെ അവധിക്ക് വരാല്ലോ. ഞാൻ നാട്ടിൽ നിന്നോളാം.

വർക്കി : എങ്കിൽ നിന്റെ ഇഷ്ടം പോലെ…

മകൻ പോകുന്നത് വർക്കിക്ക് സങ്കടം ആയിരുന്നെങ്കിലും അവനെ അവന്റെ ഇഷ്ടത്തിന് വിടാൻ അവൻ തീരുമാനിച്ചു. പിന്നെ അവൻ പറഞ്ഞ പോലെ ഇടക്ക് അവധിക്ക് ഒക്കെ വരാൻ പറ്റുമെല്ലോ.

അങ്ങനെ അവന്റെ 10 പഠിത്തം തീർന്നു. അവനു നാട്ടിൽ പോകാൻ ഉള്ള സജീകരണങ്ങൾ വർക്കി ഒരുക്കി.

അങ്ങനെ അവൻ 4 വർഷത്തെ ഇടവേളക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു പോയി. അവന്റെ ഇഷ്ട നാട് ആയ കേരളത്തിലേക്ക്.

ഇനിയും ബാക്കി കഥ കേരളത്തിൽ.

എല്ലാരുടെയും അഭിപ്രായങ്ങൾ രേഖപെടുത്തുക. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

Comments:

No comments!

Please sign up or log in to post a comment!