കാത്തിരിപ്പിന്റെ സുഖം 2

ആദ്യത്തെ പാർട്ടിന് എല്ലാർക്കും നന്ദി. സ്പീഡ് കൂടി പോയി എന്ന് ഒരു പരാതി ഞാൻ കണ്ടു. തുടക്കത്തിലേ ഒരു 4 ഭാഗങ്ങൾക് സ്പീഡ് കൂടാൻ ചാൻസ് ഉണ്ട് കാരണം അത് ഒരു ആമുഖം ആണ്. കഥയെ സപ്പോർട്ട് ചെയ്യുന്ന കാര്യം മാത്രമേ ഉൾപെടുത്തു. അത് എല്ലാരും ക്ഷമിക്കേണം എന്ന് അപേക്ഷിക്കുന്നു. എന്നാൽ തുടരാം അല്ലെ

ഭാഗം – 2

അങ്ങനെ അവർ കേരളത്തിലേക്ക് വിമാനം കേറി. നാട്ടിൽ വന്നു അപ്പന്റെ ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചു പോകാൻ നേരം ആണ് വർക്കി മക്കളെ ആ തീരുമാനം അറിയിക്കുന്നത്.

സൈമോണിന് അത് കേട്ടപ്പോൾ സന്തോഷം ആയിരുന്നു. പക്ഷെ അലക്സ്നെ അത് വല്ലാണ്ട് അലട്ടി. അവന്റെ മധുവിനെ ഇനിയും ഒരിക്കലും കാണാൻ പറ്റില്ല എന്ന് സത്യം അവന്റെ ആ കുഞ്ഞു മനസ്സിന് ഉൾകൊള്ളാൻ കഴിഞ്ഞില്ല. അത് പറഞ്ഞ അവൻ ഒരുപാട് കരഞ്ഞു. പക്ഷെ അതിൽ കാര്യം ഒണ്ടായില്ല.

അവസാനം ഇത്താണി അവനു വിധിക്കപ്പെട്ട ജീവിതം എന്ന് കരുതി അവൻ നാട്ടിലെ ഒരു സ്കൂളിൽ ചേർന്നു.

ഒരു 3am ക്ലാസ്സ്‌ കാരെന് സുഹൃത്തുക്കൾ കിട്ടാൻ ബുദ്ദിമുട്ട് ഇല്ലാരുന്നു. പക്ഷെ അവൻ എല്ലാത്തിലും നിന്ന് ഒഴിഞ്ഞു മാറാൻ തുടങ്ങി. അവൻ അവനെ തന്നെ മാറ്റാൻ തീരുമാനിച്ചു. വീട്ടിൽ അവൻ വായാടി ആണെങ്കിലും സ്കൂളിൽ എല്ലാരിലും നിന്ന് അവൻ അകന്നു. അവൻ ആരുമായും കൂട്ട് കൂടിയില്ല.

അവന്റെ അപ്പന്റെ പെങ്ങളെ അവൻ അമ്മ എന്നാരുന്നു വിളിച്ചിരുന്നെ. അവരും ഭർത്താവും അവരെ രണ്ട് പേരെയും സ്വന്തം മക്കളെ പോലെ തന്നെ സ്നേഹിച്ചു. അങ്ങനെ അവന്റെ ജീവിതം മുന്നോട്ടു പോയി.

ക്ലാസ്സിലെ എല്ലാ കുട്ടികളും… എന്തിന് പറയുന്നു ടീച്ചർമാർ വരെ അവനോട് ചോദിച്ചു എന്താ ആരോടും കൂട്ട് കൂടത്തെ എന്ന്. പക്ഷെ അവൻ ആരോടും ഒന്നും പറഞ്ഞില്ല. പക്ഷെ മറ്റു കുട്ടികൾ അവനെ സ്വന്തമായി കരുതി.

ആൾ എപ്പോളും ഒറ്റക്ക് ഇരുപ്പും ഒക്കെ ആണെങ്കിലും അവൻ നന്നായി പഠിക്കുവാരുന്നു. എല്ലാരും കരുതി അവൻ ഒരു പഠിപ്പി ആണെന്ന്. പക്ഷെ നമുക്ക് അല്ലെ അറിയൂ സത്യാവസ്ഥ.

അങ്ങനെ അവൻ പഠിച്ചു പഠിച്ചു 6am ക്ലാസ്സ്‌ ആയി. ഒരു ദിവസം അവന്റെ ക്ലാസ്സിലെ പ്രണവ് അവനോട് വന്നു പറഞ്ഞു..

പ്രണവ് : എടാ, ഞാനും അപ്പുറത്തെ ക്ലാസ്സിലെ സിന്ധുവും ലൈൻ ആണെന്ന്.

ലൈൻ എന്നാ വാക്ക് അവനു ഒരു പുതുമ ആയിരുന്നു

അലക്സ്‌ : ഈ ലൈൻ എന്ന് പറഞ്ഞാൽ എന്താ?

പ്രണവ് : എടാ മണ്ട, ഞാനും അവളും ഇഷ്ടത്തിൽ ആണെന്ന്.നിനക്ക് ആരേലും ഉണ്ടോടാ അങ്ങനെ.

അലക്സ്‌ : എനിക്ക് അങ്ങനെ ആരും ഇല്ലെടാ…

അങ്ങനെ അവൻ പറഞ്ഞെങ്കിലും അവന്റെ മനസ്സ് മൊത്തം ആ ചോദ്യം ആയിരുന്നു.

എത്ര പ്രാവിശ്യം ചിന്തിച്ചാലും അവന്റെ മനസ്സിൽ ഒരു മുഖം മാത്രം ആണ് വന്നത്. അത് അവന്റെ മധുവിന്റെ ആയിരുന്നു.

അത് അവന്റെ മനസ്സിൽ ഒരു നോവ് പകർന്നു. പക്ഷെ അവൻ പെട്ടെന്ന് തന്നെ അതെല്ലാം മറക്കാൻ ശ്രെമിച്ചു.

PTA മീറ്റിംഗ് ഒക്കെ വരുന്ന അവന്റെ അമ്മയോട് ടീച്ചർമാർ ഇവന്റെ ഈ ഒറ്റപ്പെടലിനെ പറ്റി പറയുന്നുണ്ടായിരുന്നു. അവർ അത് വർക്കിയോടും ആനിയോടും പറയുന്നുണ്ടായിരിന്നു. അവർക്കും അതു വിഷമം ആയിരുന്നു.

അങ്ങനെ അവർ ഒരു തീരുമാനം എടുത്തു. 6am ക്ലാസ് പൂർത്തി ആകിയതിനു ശേഷം രണ്ട് മക്കളെയും തിരിച്ചു ദുബായിൽ കൊണ്ട് വരാം എന്ന്. അവർ ഇത് മക്കളെയും അറിയിച്ചു

പ്രതീക്ഷിച്ച പോലെ തന്നെ അലക്സ്‌നു ഇത് സന്തോഷവാർത്ത ആയിരുന്നു. പക്ഷെ സൈമൺ അത് വേണ്ട എന്ന് പറഞ്ഞു.

കാരണം അവനു ദുബായ് ജീവിതത്തേക്കാൾ ഇഷ്ടം കേരളം ആയിരുന്നു. അലക്സ്‌നും കേരളം ആണ് ഇഷ്ടം എങ്കിലും അവനു അവന്റെ മധുവിനെ കാണേണം എന്ന് ഉണ്ടായിരുന്നു. അതുകൊണ്ട് അവനു അവന്റെ ഇഷ്ടങ്ങളെ വേണ്ട എന്ന് വെക്കാൻ ഒള്ള മനസ്സ് ഉണ്ടായിരുന്നു.

അവസാനം വർക്കി പറഞ്ഞു. സൈമൺ നാട്ടിൽ നിക്കട്ടെ. അലക്സ്‌ മാത്രം ദുബായിൽ തിരിച്ചു വരട്ടെ. അലക്സ്‌നു അത് സന്തോഷം ആയിരുന്നു.

അവനു അവന്റെ മധുവിനെ കാണാനും അവളുടെ കൂടെ കളിക്കാനും ചിരിക്കാനും ഒക്കെ പറ്റുമെല്ലോ എന്ന് ഓർത്തു അവനു ഒരുപാട് സന്തോഷം ആയി.

അവൻ അവന്റെ 6am ക്ലാസ്സിന്റെ പൂർത്തി ആകാൻ കാത്തിരുന്നു. ഓരോ ദിവസവും അവൻ എണ്ണി തീർത്തു.

പക്ഷെ അവൻ പോകുന്നത് അവന്റ നാട്ടിലെ അമ്മയ്ക്കും ഭർത്താവിനും ഒരുപാട് വിഷമം ആയിരുന്നു. പക്ഷെ വർക്കി തീരുമാനിച്ചത് കൊണ്ടും അവന്റെ വിഷാദ ഭാവം അവസാനിക്കും എന്നും ഓർത്തപ്പോൾ അവരും അതിന് സമ്മതം മൂളി. ഉള്ളിലെ വിഷമം മറന്ന് അവർ സന്തോഷിച്ചു.

അവൻ പോകുന്നതിന് മുൻപ് ഉള്ള അവസാന ദിവസങ്ങൾ അവൻ അവനെ ഒരുപാട് സ്നേഹിച്ചു.

അങ്ങനെ അവന്റെ പരിക്ഷ കഴിഞ്ഞു റിസൾട്ട്‌ വന്നു. സ്വാഭാവികമായും അവൻ നല്ല മാർക്കോടെ തന്നെ പാസ്സ് ആയി

അങ്ങനെ അവൻ പോകാൻ ഒള്ള ദിവസങ്ങൾ അടുത്ത് വന്നു

ദുബായിൽ അവൻ പണ്ട് പഠിച്ചിരുന്ന അതെ സ്കൂളിൽ തന്നെ അവനു അഡ്മിഷൻ ഒക്കെ വർക്കി ശെരിയാക്കിയിരുന്നു.

അത് അവനു വല്യ ബുദ്ദിമുട്ട് അല്ലായിരുന്നു. ദുബായിലെ തന്നെ ഏറ്റവും മുന്നിട്ട് നിക്കുന്ന ഒരു ബിസ്സിനെസ്സ് കാരൻ ആയത് കൊണ്ടും സ്കൂൾ ഉടമസ്ഥൻ അവന്റ നല്ല ഒരു സുഹൃത്ത് ആയത് കൊണ്ടും ബുദ്ദിമുട്ട് ഒന്നും കൂടാതെ തന്നെ അവനു അഡ്മിഷൻ ശെരി ആയി.


ഇപ്പോൾ നിങ്ങൾ ഓർക്കും അലക്സ്‌നു പണം മുടക്കിയോണ്ട് ആണ് അഡ്മിഷൻ ലഭിച്ചത് എന്ന്. എന്നാൽ അല്ല അവൻ ശെരിക്കും അർഹൻ തന്നെ ആണ്. അത്രെയും പഠിക്കുന്ന നല്ല ഒരു കുട്ടിക്ക് അഡ്മിഷൻ ഏതു സ്കൂളാ നിരസിക്കാൻ പോകുന്നെ…

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. അവനു ദുബൈലേക്ക് പറക്കേണ്ട ദിവസം വന്നു. കണ്ണീരോടെ അവന്റെ അമ്മയും ഭർത്തവും അവനെ യാത്രയാക്കി. അവനും വിഷമം ഉണ്ടായിരുന്നു. കാരണം അവൻ അവരെയും നാടിനെയും ഒരുപാട് സ്നേഹിച്ചിരുന്നു. പക്ഷെ അവന്റെ മധുവിനെ ഓർത്തപ്പോൾ അവൻ എല്ലാം മറന്നു.

അങ്ങനെ അവൻ ദുബൈലേക് പറന്നു.

തുടരും…

എല്ലാരുടെയും അഭിപ്രായങ്ങൾ രേഖപെടുത്തുക. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

Comments:

No comments!

Please sign up or log in to post a comment!