കാത്തിരിപ്പിന്റെ സുഖം
എന്റെ ആദ്യത്തെ കഥക്ക് നിങ്ങൾ തന്ന സപ്പോർട്ടിനു ഒരുപാട് നന്ദി
ഇതൊരു തുടർകഥ ആണ്. എത്രെ പാർട്സ് കാണും എന്നൊന്നും അറില്ല. കാരണം ഇത് എന്റെ ജീവിതവും പ്രണയവും ആണ്. ഇഷ്ടം ആയെങ്കിൽ അഭിപ്രായങ്ങൾ രേഖപെടുത്തുക
തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കേണം.
അപ്പൊ തുടങ്ങാം അല്ലെ……
കാത്തിരിപ്പിന്റെ സുഖം
ഭാഗം – 1
നമുക്ക് നായകന്റെ ചെറുപ്പം മുതൽ തുടങ്ങാം. ചെറുപ്പം എന്ന് പറയുമ്പോൾ ജനനം മുതൽ.
14 ഫെബ്രുവരി 1991
കവലയിൽ വർക്കി ജോസഫ്നും ആനി വർക്കിക്കും കോട്ടയം മെഡിക്കൽ കോളേജിൽ ഒരുപാട് ആൺകുഞ്ഞ ജനിച്ചു. അവന്റെ ജനനം അവന്റെ മാതാപിതാക്കൾക് ഒരുപാട് സന്തോഷം കൊണ്ടുവന്നു. അവന്റെ അപ്പൻ വർക്കി ദുബായിൽ ബിസ്സിനെസ്സ് ചെയ്യുകയായിരുന്നു. അവന്റെ അമ്മ ദുബായിൽ നഴ്സും. അവനു ഒരു ചേട്ടനും ഉണ്ട്,സൈമൺ വർക്കി അവനെക്കാൾ 5 വയസ്സ് മൂത്തത് ആണ് ചേട്ടൻ. നമ്മുടെ നായകൻ ജനിച്ചപ്പോൾ വീട്ടുകാർക് എല്ലാർക്കും ഭയങ്കര കൺഫ്യൂഷൻ, എന്ത് പേര് ഇടും. മൂത്ത മോന്റെ പേര് ഇട്ടത് അമ്മ വീട്ടുകാർ ആണ്, അതുകൊണ്ട് ഈ പ്രാവിശ്യം അവർ സ്ഥാനം ഒഴിഞ്ഞു. അപ്പൊ അപ്പൻ വീട്ടുകാർ തീരുമാനിക്കേണം പേര്. അവന്റെ അപ്പച്ചൻ സാക്ഷാൽ കവലയിൽ മണിക്കൂഞ് എണിറ്റു.
മണിക്കൂഞ് : ഞാൻ ഇട്ടോളാം എന്റെ കുഞ്ഞിന് പേര് “അലക്സ് വർക്കി”
ബഹുബലിയിൽ ശിവഗാമി പറഞ്ഞ പോലെ ‘അത് തന്നെ കല്പന, അത് തന്നെ ശാസനം’.
എല്ലാർക്കും ആണ് പേര് ഒരുപാട് ഇഷ്ടമായി. പേര് കേട്ടപ്പോൾ എന്താണ് എന്നൊന്നും അറില്ല… നമ്മുടെ പയ്യൻ ഒരു ചിരി ചിരിച്ചു.
പിന്നെ എല്ലാം പെട്ടെന്ന് ആരുന്നു.
അലക്സ്‌ന് ഒരുപാട് വയസ്സ് ആകുന്നതിനു മുന്നേ തന്നെ വർക്കി അവനയും സൈമോനെയും ദുബായ് കൊണ്ട് പോയി.
ബാക്കി കഥ ദുബായിൽ……
ദുബായ് ചെന്നതിന് ശേഷം സൈമോണിനെ അവർ സ്കൂളിൽ ചേർത്തു. അലെക്സിന്റെ കാര്യം അവർക്ക് ബുദ്ദിമുട്ട് ആരുന്നു. രാവിലെ ജോലിക്ക് പോയാൽ വൈകിട്ട് ആകും രണ്ട് പേരും തിരിച്ചവരാൻ. അതു വരെ അലക്സ്നെ അവർ Daycare വിട്ടു. ആനിക്ക് ആയിരുന്നു ഏറ്റവും വിഷമം.ഒരു ദിവസം ആശുപത്രിയിൽ അവളെ കാണാൻ വന്ന അവളുടെ കൂട്ടുകാരി ജെസ്സിയോട് ഇവൾ ഈ കാര്യം ഒക്കെ പറഞ്ഞു.
ജെസ്സി : നീ എന്തിനാ അലക്സ് മോനെ daycare ഒക്കെ വിടുന്നെ. എനിക്കും ഇല്ലേ അവന്റെ പ്രായത്തിൽ ഒരു കൊച്ച്. ഞാൻ നോക്കിക്കോളാം അവനെ.
ഈ കേട്ടത് ആനിക്ക് വല്യ ആശ്വാസം ആയിരുന്നു. എന്നാലും അവൾ നിരസിച്ചു. പക്ഷെ ജെസ്സി വിട്ടില്ല അവസാനം ആനി സമ്മതിച്ചു.
ജെസ്സിടെ കുടുംബം ഭർത്താവ് മാത്യൂസ് പിന്നെ ഒരു മകൾ മധു. മധു ആണ് നമ്മുടെ നായിക. മധു അലക്സ്നെ കാൽ 8 മാസം മൂത്തത് ആണ്. പക്ഷെ അതിന് ഇവിടെ പ്രസക്തി ഇല്ല.
കഥയിലേക്ക് തിരിച്ചു വരാം.
അലക്സ് വന്നതിന് ശേഷം ജെസ്സി സ്വന്തം മോനെ പോലെ തന്നെ അവനെ നോക്കി. സംസാരിക്കാൻ പ്രായം ആയപ്പോൾ അവൻ ജെസ്സിയമ്മ എന്ന് വിളിക്കാൻ തുടങ്ങി. അവന്റെ അമ്മയെ പോലെ തന്നെ അവൻ അവളെ സ്നേഹിച്ചു.
മധുവും അലക്സ് um ഭയങ്കര കൂട്ട് ആയിരുന്നു.
അങ്ങനെ മധുവിന് 4 വയസ്സ് ആയി അവളെ സ്കൂളിൽ ചേർക്കാറായി. അവളെ സ്കൂളിൽ ചേർത്തു. അപ്പോൾ നമ്മുടെ അലക്സ് കരച്ചിൽ തുടങ്ങി. മധു ഇല്ലാതെ അവൻ ഒറ്റക്ക് ഇരിക്കില്ല അവനും പോകേണം എന്ന്. ഒരു രക്ഷയും ഇല്ല. അലക്സ്ന് അപ്പോൾ 3 വയസ്സേ ഒള്ളു. പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇവന്റെ കരച്ചിൽ കേട്ട് വർക്കി അവനെയും സ്കൂളിൽ ചേർത്തു. അങ്ങനെ അവർ രണ്ട് പേരും ദുബായിലെ ഒരു പേര് കേട്ട സ്കൂളിൽ ചേർന്നു.
അവര് രണ്ട് പേരും ഒരുമിച്ച് ആണ് വളർന്നത് എങ്കിലും സ്കൂളിൽ ചേർന്നപ്പോൾ ആണ് അവർ തമ്മിൽ യഥാർത്ഥ സൗഹൃദം സൃഷ്ടിക്കേപ്പെടുന്നത്. ഒരു ദിവസം സ്കൂളിൽ
മധു : അലെക്സി , ഇന്നലെ നമ്മുടെ ക്ലാസ്സിലെ റുബൻ എനിക്ക് ചോക്ലേറ്റ് തന്നു എന്നിട്ട് എന്നോട് പറഞ്ഞു ഞാൻ ആണ് അവന്റെ ഏറ്റവും നല്ല ഫ്രണ്ട് എന്ന്. നീ എനിക്ക് ഒന്നും തന്നിട്ട് ഇല്ലെല്ലോ. അപ്പൊ ഞാൻ നിന്റെ ഫ്രണ്ട് അല്ല, അല്ലെ…
കാര്യം ഒരു മിട്ടായി കേസ് ആണെങ്കിലും അലെക്സിന്റെ ആ കുഞ്ഞു മനസ്സിന് ഇത് വല്യ വേദന ആയിരുന്നു.
അന്ന് വീട്ടിൽ ചെന്നിട്ടും അവന്റെ മനസ്സിൽ നിന്ന് ഇത് പോയില്ല. അവൻ അവന്റെ അപ്പനോട് പറഞ്ഞു അന്ന് തന്നെ ചോക്ലേറ്റ് മേടിപ്പിച്ചു. എന്നിട്ട് പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ അവനു കൊടുത്തു..
അലക്സ് : ഇങ്ങനെ ഒന്നും ഇനിയും പറയല്ലേ കേട്ടോ മധു. എനിക്ക് ആകെ ഒള്ള മീറ്റർ ബെസ്റ്റ് ഫ്രണ്ട് ആണ് നീ. എനിക്ക് ഇനിയും വരെ ഒരു ഫ്രണ്ടും ഉണ്ടാകില്ല. നമ്മൾ രണ്ട് പേരും ആണ് ഇനിയും എന്നും ഫ്രണ്ട്‌സ്.
ഇത് കേട്ട മധുവിന് ഒരുപാട് സന്തോഷം ആയി. എന്തൊക്കെ പറഞ്ഞാലും അവൾക് അവളുടെ അലെക്സി കഴിഞ്ഞിട്ടേ ആരും ഒള്ളാരുന്നുള്ളു
മധു : എനിക്കും ഇനിയും വേറെ ഒരു ഫ്രണ്ടും ഉണ്ടാകില്ല. നമ്മൾ മാത്രം ആണ് ഫ്രണ്ട്‌സ്
അന്ന് ആരംഭിച്ചു അവരുടെ ആണ് സൗഹൃദം. അവരിൽ ആർക് എന്ത് കിട്ടിയാലും അത് രണ്ട് പേർക്കും ഉള്ളതാ.
അങ്ങനെ അവർ രണ്ടും ഒന്നാം ക്ലാസ്സിൽ പഠിക്കുകയാണ്. ഒരു ദിവസം TV കണ്ടുകൊണ്ടിരുന്ന അലക്സ് ഒരു പുതിയ വാക്ക് കേട്ടു ‘പ്രണയം’. സംഭവം ഏതോ Black and white പടമാ. പക്ഷെ അവനെ അത് ഒരുപാട് ചിന്തിച്ചു. ഇപ്പോൾ നിങ്ങൾ വിചാരിക്കും, ഒന്നാം ക്ലാസ്സിൽ പഠിക്കുന്നവൻ എന്താ ഇത്ര ചിന്തിക്കാൻ എന്നല്ലേ. സത്യം ആണ് ഒരുപാട് ഒന്നും ഇല്ല. അവനും അങ്ങനെ ആരേലും ഉണ്ടോ എന്ന് ആണ് അവൻ ചിന്തിച്ചേ. അപ്പോൾ അവന്റെ മനസ്സിൽ ഒരു മുഖം മാത്രം ആണ് വന്നത്. അവൻ അത് ആരോടും പറഞ്ഞില്ല. പക്ഷെ അത് അവന്റെ മനസ്സിൽ കിടന്നു.
കാലം പിന്നെയും കടന്ന് പോയി.
രണ്ട് പേരും രണ്ടാം ക്ലാസ്സ് പൂർത്തി ആക്കിയപ്പോൾ ആണ് അത് സംഭവിക്കുന്നത്. സാക്ഷാൽ കവലയിൽ മണിക്കൂഞ് (അലെക്സിന്റെ അപ്പച്ചൻ) അന്തരിച്ചു. അപ്പച്ചന്റെ ശവസംസ്കാരത്തിന് പോകാൻ നാട്ടിൽ പോകാൻ അലക്സായും ഒരുങ്ങി. നാട്ടിൽ പോകുവാ എന്ന് അറിഞ്ഞ ഉടനെ മധുവിനോട് യാത്ര പറയാൻ അലക്സ് പോയി.
അലക്സ് : മധു, എന്റെ അപ്പച്ചൻ മരിച്ചു പോയി. അപ്പൊ ഞാൻ നാളെ നാട്ടിൽ പോവാ.. തിരിച്ചു വന്നിട്ട് കാണാമേ….
മധു : ഈ മരിച്ചു പോയാൽ എന്ന് പറഞ്ഞാൽ എന്താ അലെക്സി.
അലക്സ് : അത് എനിക്കും അറിയില്ല, പക്ഷെ മമ്മി പറഞ്ഞു…. അത് വേറെ ഒരു സ്ഥലമാ… അവിടെ പോകുന്നവർക്ക് ഒരുപാട് സമ്മാനം കൊടുക്കും. പക്ഷെ അവിടുത്തെ ആൾകാർ നമ്മളെ തിരിച്ചു വിടില്ല എന്ന് . എനിക്കും പോകേണം എന്ന് ഉണ്ട്…. സമ്മാനം ഒക്കെ കിട്ടില്ലേ…. പക്ഷെ തിരിച്ചു വരാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഞാൻ പോകുന്നില്ല
അവന്റെ ആണ് കുഞ്ഞു മനസ്സിന് അവന്റെ അമ്മ പറഞ്ഞു കൊടുത്ത ആണ് വിഷദീകരണം അവൻ അവൾക്കും സമ്മാനിച്ചു. അത് മതിയാരുന്നു രണ്ട് പേർക്കും.
പക്ഷെ അവർ അറിയാതെ അവിടെ വേറെ ഒരു തീരുമാനം കൂടെ എടുത്തിരുന്നു. അവർ അറിഞ്ഞില്ല ഇത് അവരുടെ അവസാന കൂടിക്കാഴ്ച ആകും എന്ന്. അപ്പൻ മരിച്ചപ്പോൾ മക്കളുടെ ബാക്കി പഠനം നാട്ടിൽ മതി എന്ന് വർക്കി തീരുമാനിച്ചു. അലക്സ് ഒറ്റക്ക് അല്ലായിരുന്നു അവൻ ചേട്ടനും ഉണ്ടായിരുന്നു കൂടെ. നാട്ടിൽ വർകിയുടെ ഒരു പെങ്ങളുടെ കൂടെ നിർത്താൻ ആയിരിന്നു അവരുടെ തീരുമാനം.പെങ്ങൾക് മക്കൾ ഇല്ലായിരുന്നു അതുകൊണ്ട് തന്നെ രണ്ട് പേരെയും നന്നായി നോക്കും എന്നൊരു വിശ്വാസം അവർക്ക് ഉണ്ടായിരുന്നു.
ഇനിയും കുറച്ച് കാലം കേരളത്തിൽ…….
തുടരും….
ആദ്യ ഭാഗം ആണ്. എല്ലാരുടെയും അഭിപ്രായങ്ങൾ രേഖപെടുത്തുക. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
Comments:
No comments!
Please sign up or log in to post a comment!