എൻ്റെ കഥ

ഞാൻ സ്ഥിരമായി കഥകൾ വായിക്കാറുണ്ട് ആധ്യമായി എഴുതാൻ ശ്രെമിക്കുകയാണ് എന്തെങ്കിലും പോരായിമ ഉണ്ടെങ്കിൽ ഷെമിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് എഴുതട്ടെ . എൻ്റെ അനുഭവകഥയ്ക്ക് കൊറച്ചു പൊടിപ്പും തൊങ്ങലും ചേർത്ത് ഞാൻ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നു . അനുഭവം ആയതുകൊണ്ടുതന്നെ നിങ്ങൾ പ്രേതിഷിച്ച അത്രക്ക് വരുമോ എന്ന് അറിയില്ല എന്നാലും ഒരു ശ്രെമം.

എൻ്റെ പേര് അമൽ കാണാൻ വലിയ ലുക്ക് ഒന്നും ഇല്ലെങ്കിലും അത്യാവിശം കൊള്ളാം. കഥയിലെ നായികയെകുറിച്ചു പിന്നെ പറയാം അതിനുമുൻപ് എന്നെക്കുറിച്ചു ഒരു ധാരണ തരാം. കോളേജ് കാലം മുതൽ തുടങ്ങാം അപ്പൊ ഞാൻ ആരാണെന്നും എങ്ങനെ ആണെന്നും നിങ്ങൾക്ക് മനസിലാകും.

അനുഭവം ആയതിനാൽ തന്നെ കഥക്ക് കൊറച്ചു നീട്ടം കൂടുതലായിരിക്കും ഷെമിക്കുക.

സ്വതവേ ചെറിയ മടിയൻ ആണെങ്കിലും കോളേജ് തുറക്കുന്ന ദിവസം ഞാൻ ‘അമ്മ വിളിക്കാതെ തന്നെ എഴുനേറ്റു. രാവിലത്തെ പരുപാടികളെല്ലാം വേഗം തീർത്തു. പണിക്കൊന്നും പോകാത്തതിനാൽ വണ്ടികൂലിക്കുള്ള പൈസ അച്ഛനോട് വാങ്ങി കോളേജിലേക്ക് പുറപ്പെട്ടു. സ്വന്തമായി വണ്ടി ഒന്നും ഇല്ലാത്തതുകൊണ്ട് ബസ്സിലാണ് യാത്ര ബസിൽ കയറി കഴിഞ്ഞതും ചെറിയ ഒരു പേടി.

കാരണം പുതിയ കോളേജ് പുതിയ കുട്ടുകാർ അതിനേക്കാളുപരി റാഗിങ്ങ് എല്ലാംകൊണ്ടും നല്ല ഒരവസ്ഥ. വീട്ടിൽനിന്നും പതിനജുമിനിട് മാത്രമേ കോളേജിലെകൊള്ളു എന്നാലും അത് വല്ലാത്ത ഒരു ദൂരമായിത്തോന്നി (പേടികൊണ്ടരിക്കും).

കോളേജിൽ കേറി എങ്ങോട്ടുപോകും എന്ന് മനസിലാകാതെ നില്കുമ്പോളാണ് അതെ അവസ്ഥയിൽ നിൽക്കുന്ന രണ്ടുപേരെ കാണുന്നത്. സീനിയേഴ്സ് ആണോന്ന് ഒരു ഡൌട്ട് ഒണ്ടാരുന്നു എന്നാലും അവരോട് തന്നെ ചോദിക്കാം എന്ന് തീരുമാനിച്ചു. ഭാഗ്യത്തിന് അവർ ഫസ്റ്റ് ഇയേഴ്സ് തന്നെ ആയിരിന്നു ഒരുത്തൻ എന്റെ ക്ലാസ്സിലും അവൻ അഖിൽ കൊറച്ചു മുടിയൊക്കെ നീട്ടി എന്റത്ര പൊക്കം ഇല്ല. ഇവനയിരുന്നു കോളേജിൽ എന്റെ ബേസ്ഡ് ഫ്രണ്ട്.

അങ്ങനെ ഞങ്ങൾ ക്ലാസ് റൂം കണ്ടുപിടിച്ചു. ക്ലാസ്സിൽ അതികം പേരൊന്നുമില്ല ഉണ്ടായിരുന്ന നാലു ബോയ്സിന്റെ ഒപ്പം ഞങ്ങളും ചേർന്നു എല്ലാരും പരിചയപെട്ടു. ഞങ്ങൾ പരിചയപെട്ടു കഴിഞ്ഞപ്പോ ക്ലാസ്സിലെ മറ്റു പെൺകുട്ടികളെയും പരിചയപെട്ടു അവർക്കൊന്നും ഈ കഥയിൽ വലിയ റോൾ ഇല്ലാത്തതിനാൽ ഇപ്പൊ പരിചയപെടുതുന്നില്ല. എല്ലാര്ക്കും പറയാനുണ്ടായിരുന്നത് സീനിയേഴ്സ് പാവങ്ങൾ ആണെന്ന് തോനുന്നു എന്നാണ് കാരണം റാഗിംഗോ മറ്റ് കലാപരുപാടികളോ ഇല്ലായിരുന്നു. എന്തായാലും എല്ലാർക്കും അതൊരാശുവസമായിരുന്നു.



പക്ഷെ എല്ലാ പ്രേതിക്ഷയും തെറ്റിച്ചത് രണ്ടാം ദിവസം ആയിരിന്നു റാഗിങ്ങ് പേടിച്ചു വീട്ടിലിരുന്ന എല്ലാകുട്ടികളും വരാനായി കാത്തിരുന്നതായിരുന്നു സീനിയേഴ്സ്. റാഗിങ്ങ് പേടിച്ചതുപോലെ ഭീകരം ഒന്നും ആയിരുന്നില്ല എന്നാലും അത്യാവിശം നന്നായി കിട്ടി. ചിലരൊക്കെ കരയുകയും ചെയ്‌തു എന്നാണ് ഓർമ്മ .

അങ്ങനെ ക്ലാസ് തൊടങ്ങി ഞങ്ങൾ ആറു ബോയ്‌സ് നല്ല കൂട്ടുകാരുമായി എന്ത് ആഘോഷം വന്നാലും വെള്ളമടിയും കലാപരുപാടികളുമായി ഞാൻ മാത്രമേ കുട്ടത്തിൽ കുടിക്കാത്തതുള്ളൂ പക്ഷെ സിഗരറ്റ് വലിക്കുമായിരുന്നു.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി ചിലർക്കൊക്കെ പ്രേമം സെറ്റായ് അതുപിന്നെ അങ്ങനാണല്ലോ പ്രേമം ഇല്ലാതെ എന്ത് കോളേജ്. അങ്ങനെ എനിക്കും തോന്നി ഒരു പെൺകൊച്ചിനോട് പ്രേമം അത് കൂട്ടുകാരോട് പറയുകയും ചെയ്തു (അതാണ് ഞാൻ ചെയ്‌ത ഏറ്റവും വലിയ തെറ്റ്) പിന്നീടൊള്ള ദിവസങ്ങളിൽ കോളേജിൽ വരൻ വല്ലാത്ത ഉത്സാഹം ആയിരിന്നു എന്നും അവളെ കാണും ചിരിക്കും. സമയം കിട്ടുബോളൊക്കെ അവളെസൊപ്നംകാനും. അങ്ങനെ സംഭവബഹുലമായ ഒരു വർഷം കഴിഞ്ഞു ഇതിനിടയിൽ പല കാര്യങ്ങളും നടന്നു അതൊന്നും ഈ കഥയുമായി ബന്ധം ഇല്ല അതുകൊണ്ട് അത് പിന്നെ പറയാം. ഞാൻ പഴേപോലെ തന്നെ അവളെ കാണാൻ എന്നും രാവിലെ വരും കാണും പക്ഷെ ഇന്നേവരെ ഒന്ന് മിണ്ടിയിട്ട് പോലും ഇല്ല.

ഫ്രഷേഴ്‌സ് വരുന്ന ദിവസം എല്ലാരും നല്ല ഉത്സാഹത്തിലായിരുന്നു കാരണം പുതിയ കുട്ടികൾ വരും അതിൽ നല്ല പെൺപിള്ളേരും ഉണ്ടാകും അവരെ വളക്കണം അങ്ങനെ……അങ്ങനെ…… എന്നാലും എനിക്ക് എല്ലാം സാധാ പോലെത്തന്നെ അവളെ കണ്ടു ക്ലാസ്സിൽ പോയി ഇടവേളകളിൽ അവളുടെ ക്ലാസ്സിന്റെ മുമ്പിലൂടെ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ഇതൊക്കെത്തന്നെ.

അങ്ങനെ കൂട്ടുകാർ നിര്ബന്ധിച്ചപ്പോ നിർബന്ധിച്ചു എന്ന് പറഞ്ഞാൽ പോരാ

ഭീഷണിപ്പെടുത്തിയപ്പോ അവളോട് പ്രേമം തുറന്ന് പറയാൻ തീരുമാനിച്ചു. ഉച്ചക്ക് ചോറുണ്ടതിനുശേഷം അവളെ കാണാൻ പോയി സ്വതവേ പേടി തീരെ ഇല്ലാത്തതുകൊണ്ട് അവളെ കണ്ടപ്പോ മുട്ടിടിച്ചു തിരിച്ചുക്ലാസ്സിൽ പോയി. നോക്കിനിന്ന കൂട്ടുകാരോട് നാളെ പറയാം ഇന്ന് ദിവസം അത്ര പോരാ എന്ന കള്ളവും പറഞ്ഞു (പേടി പൊറത്തുകാണിക്കരുതല്ലോ ) മണ്ടൻമാർ അത് വിശ്വസിക്കുകയും ചെയ്തു.

അങ്ങനെ കുറച്ചു ദിവസംകൂടെ കഴിഞ്ഞു ഇനി പറഞ്ഞില്ലെങ്കിൽ അവമ്മാര് പറയും എന്ന് പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും നോക്കില്ല പറയാൻ തന്നെ തീരുമാനിച്ചു . പിറ്റേ ദിവസം നന്നായി ഡ്രസ്സ് ഒക്കെ ചെയ്തു നേരത്തെ കോളേജിൽ എത്തി.
എന്തോ നല്ല ഒരു മൂഡ് ആയിരിന്നു അന്ന്. എന്തായലും അവൾ യെസ് പറയുവല്ലോ അതായിരുന്നു മനസുനിറയെ ചിന്ത . കുട്ടുകാരെന്ന് പറയുന്ന തെണ്ടികളും അന്ന് നേരത്തെ വന്നു അഥവാ ഞാൻ പറഞ്ഞില്ലങ്കിലോ. എന്തായാലും പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.

ഒരു കാര്യം വിട്ടു പോയി അവളെ കുറിച് പറഞ്ഞില്ലല്ലോ പേര് അരുണ കാണാൻ സുന്ദരി എന്നാൽ അതി മനോഹരം എന്നൊന്നും പറയാൻ പറ്റില്ല. നല്ല സംസാരം എല്ലാരോടും വേഗം കമ്പനി ആകും കോളേജിൽ ചെറിയ ഒരു സ്റ്റാർ കാരണം കോളേജിൽ എന്ത് പ്രോഗ്രാം ഉണ്ടെകിലും അവളുടെ പാട്ടും ഡാൻസും ഉണ്ടാകും കൂടാതെ nss പ്രേവർത്തക എല്ലാംകൊണ്ടും കൊള്ളാം. അങ്ങനെ ഏതൊക്കെയോ ആലോചിച്ചു നില്കുമ്പോ അവളുടെ ബസ് വന്നു അവന്മാർ മാറി നിൽക്കുകയും ചെയ്തു. എന്തായാലും പറയണം ഇനി ഒരവസരം കിട്ടിയില്ലെങ്കിലോ എന്ന് മനസ് പറയുന്നപോലെ ഒരു ഫീലിംഗ്. എന്തെല്ലോ ആലോചിച്ചിരിക്കുമ്പോ അവള് വരുന്നുണ്ട് കൂടെ രണ്ടു കൂട്ടുകാരികളും ഒണ്ട് പറഞ്ഞെ പറ്റു.

അരുണാ……………….. അവൾ തിരിഞ്ഞു നോക്കി ഒന്ന് വരാവോ? അവൾ കുട്ടുകാരികളോട് നില്ക്കാൻ പറഞ്ഞു എന്നിട്ട് എന്റെ അടുത്തേക്ക് നടന്നു. ആ നടത്തം അയ്യോ ഇന്നും മറന്നിട്ടില്ല. അടുത്തെത്തിയതും അവൾ മെല്ലെ ചോദിച്ചു. എന്താ ? ഒരുകാര്യം പറയാൻ ഒണ്ടാരുന്നു ? വേഗം പറ ക്ലാസ്സിൽ പോയിട്ട് പ്രാക്ടിസ് ഉള്ളതാ അവർ കാത്തുനിൽക്കുന്നു (കോളേജ് ഡേ അടുത്ത ആഴ്ച നടകുനുണ്ട് അതിന്റെ പ്രാക്ടിസ് ആയിരിക്കും ) തനിക്ക് ലൈൻ ഒണ്ടോ ? ഇല്ല എന്തെ………? അല്ല ഒന്നും ഇല്ല ചുമ്മാ ചോദിച്ചന്നെ ഒള്ളു ഇത് ചോദിക്കാനാണോ വിളിച്ചേ ? അല്ല ഒരുകാര്യം പറയാൻ ഒണ്ടാരുന്നു ? ഇത് പറഞ്ഞു തീരും മുന്ബെ അവൾ എന്നെ തടജുകൊണ്ട് ഇടക്ക് കേറി പറഞ്ഞു

എന്നെ ഇഷ്ടമാണെന്നല്ലേ ………..? അതെ എങ്ങനെ മനസിലായി …………? അപ്പൊ ഇവക്ക് അറിയവയിരുന്നു അല്ലെ അതാണ് അപ്പൊ എനിക്ക് മനസ്സിൽ തോന്നിയത് ആ ചെറിയ സമയം കൊണ്ട് മനസ് അവളുമായി ഒരു ഡ്യുവറ്റ് കളിയ്ക്കാൻ പോയി.പക്ഷെ അതിനു അതികം ആയുസ് ഇല്ലാരുന്നു അവളുടെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു.

എനിക്ക് പണ്ടേ തോന്നിയിരുന്നു കൊറേ ആയല്ലോ പിറകെ നടക്കാൻ തുടങ്ങിയിട്ട് ഇപ്പോഴെങ്കിലും പറഞ്ഞല്ലോ ഞാൻ ഇത് പണ്ടേ പ്രേതിഷിച്ചതാ. കൊച്ചുകള്ളി എല്ലാം മനസിലായിരുന്നു അല്ലെ എന്ന് മനസ്സിൽ പറഞ്ഞു തീർന്നതെ വന്നു അടുത്ത ഡയലോഗ്

അമലെ ഞാൻ ഒരു കാര്യം പറയാം വിശമിക്കരുത് നീ എനിക്ക് ചേർന്നതല്ല നീ ആക്ടിവല്ല ഈ കോളേജിൽ ആർകെങ്കിലും നിന്നെ അറിയാവോന്ന് നീ ഒന്ന് ചോദിച്ചു നോക്ക്.
നിന്റെ ക്ലാസ്സിൽ ഒള്ളോരകല്ലാതെ ആർക്കും നിന്നെ അറിയാൻ വഴി ഇല്ല എനിക്ക് പ്രേമിക്കുക ആണെങ്കിൽ ഒരു ആണിനെ പ്രേമികണം സോറി ………..ഇനി ഞാൻ പൊക്കോട്ടെ………..

ഞാൻ അറിയാതെ തല ആട്ടി അവള് പോയി മാറിനിന്ന കുട്ടുകാർ വന്നു എന്തൊക്കെയോ ചോദിച്ചു ഒന്ന് മാത്രം ഓർമ്മ ഉണ്ട് ഞാൻ അന്ന് കൊറേ കരഞ്ഞു. കൊറേ കുടിക്കുകയും ചെയ്തു അന്നാണ് ഞാൻ അതിയമായും അവസാനമായും കുടിച്ചത്. പിന്നീടൊള്ള ദിവസങ്ങൾ വലിയ രസമില്ലാത്ത ദിവസങ്ങളായിരുന്നു അവൾ കാണാതെ കൊറേ ഒഴിഞ്ഞു മാറി ഇടക്കൊക്കെ കാണും ഞാൻ മുഖത്തുപോലും നോക്കാതെ നടന്നു പോകും.

അങ്ങനെ ഞാൻ അവളെ മറന്നുതുടങ്ങി.

പിന്നീട് പല പെണ്കുട്ടികളോടും ഇഷ്ട്ടം തോന്നി എങ്കിലും പറയാൻ മനസുവന്നില്ല പേടി ആയിരിന്നു എല്ലാരും അരുണ പറഞ്ഞ പോലെ പറഞ്ഞാലോ എന്ന പേടി എന്തായാലും ഡിഗ്രി കഴിങ്ങു. പക്ഷെ ഞാൻ പാസ് ആയില്ല പിന്നെ ശ്രെമിക്കാൻ ഒന്നും പോയില്ല.

നേരെ വീടിനടുത്തുള്ള ഒരു ഇന്സ്ടിട്യൂട്ടിൽ പോയി കമ്പ്യൂട്ടർ നെറ്റ്വർക്കിംഗ് പഠിച്ചു. നാട്ടിൽ ഒള്ള രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു കൂടെ ആറുമാസത്തെ കോഴ്‌സ് അതുകഴിഞ്ഞപ്പോ അവർതന്നെ പ്ലേസ്‌മെന്റ് തന്നു ബാംഗ്ലൂർ ഒള്ള ഒരു കമ്പനിയിൽ പക്ഷെ കുടെയുള്ളവന്മാർക്ക് അവിടെയല്ല പ്ലേസ്‌മെന്റ് കിട്ടിയത്.

എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു ഒരു ഇന്റർവ്യൂ ഒണ്ടാരുന്നു അത് പാസ് ആയി ഓഫർ ലെറ്ററും വന്നു.അങ്ങനെ കമ്പനിയിൽ ജോയിൻ ചെയ്‌തു. ഇനിയാണ് കഥയുടെ തുടക്കം. തുടരും…………………………..

ഇതുവരെ ഇഷ്ടമായാൽ അഭിപ്രായങ്ങൾ പറയുക എന്തേലും മാറ്റം വരുത്താനുണ്ടെങ്കിൽ അതും പറയുക.

Comments:

No comments!

Please sign up or log in to post a comment!