ചെകുത്താന്‍ വനം 3
“ഞാൻ ചെകുത്ഹിംസൻ, ഞാൻ പ്രപഞ്ച നന്മയുടെ യോദ്ധാവ്, ഞാൻ മനുഷ്യ ലോകത്തിന്റെ കാവല്‍ക്കാരന്‍, ഞാൻ മാലാഖമാരുടെ മിത്രം, ഞാൻ ചെകുത്താന്‍ മാരുടെ അന്ധകൻ….. ഞാൻ ചെകുത്ഹിംസൻ, ഈ ലോകത്ത് സമാധാനം ഞാൻ കൊണ്ട് വരും……”
പെട്ടന്ന് ഡെറ്ബഫാസിൻറ്റെ ശരീരം ചെറിയ ശബ്ദത്തോടെ പൊട്ടി തീപ്പൊരികളായി ചിതറി. പക്ഷേ ആ തീപ്പൊരികള്‍ ഭൂമിയില്‍ പതിക്കും മുന്നേ അത് താനെ അണഞ്ഞ് അലിഞ്ഞ് മറഞ്ഞു. എന്റെ കൈയിൽ ഉണ്ടായിരുന്ന പ്രപഞ്ച വാളും തന്നെ മറഞ്ഞു. എനിക്ക് വല്ലാത്ത ക്ഷീണം തോന്നി. ഞാൻ ഉടനെ തല താഴ്ത്തി കണ്ണും അടച്ച് തറയില്‍ ഇരുന്നു.
ആരോ ധൃതിയില്‍ നടന്ന് എന്റെ നേര്‍ക്ക് വരുന്ന ശബ്ദം കേട്ടു. പെട്ടന്നാണ് എന്റെ മനസില്‍ ഒരു തോന്നല്‍ ഉദിച്ചത്. അതെനിക്ക് ചെയ്യാൻ കഴിയുമെന്നും എനിക്ക് വിശ്വസം ഉണ്ടായിരുന്നു.
‘അതേ, നിനക്ക് അതും അതിൽ കൂടുതലും ചെയ്യാൻ കഴിയും.’ എന്റെ സഹജാവബോധം പറഞ്ഞു.
അത് പരീക്ഷിക്കാന്‍ ഞാൻ തീരുമാനിച്ചു. ഉടനെ ഞാൻ എന്റെ ഉള്ളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നിട്ട് എന്റെ മനസ്സിനെയും അകക്കണ്ണ് ണിനേയും എന്റെ മനസ്സ് കൊണ്ട് പതിയെ എന്റെ ഉള്ളില്‍ നിന്നും ഞാൻ പുറത്ത് തള്ളി.
എന്നെ ഒരു ഡ്രമ്മിൽ അടച്ച് അതിനെ മലമുകളില്‍ നിന്നും താഴേക്ക് ഉരുട്ടി വിട്ടത് പോലെയാണ് എനിക്ക് തോന്നി. പിന്നെ എന്റെ തല കറങ്ങി, ശ്വാസംമുട്ടി, ഛർദ്ദിക്കണം എന്ന തോന്നല്‍, പിന്നെ ഇരുട്ട് മാത്രം. എനിക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല — രണ്ട് സെക്കന്‍ഡ് നേരത്തേക്ക് ഇതെല്ലാമാണ് ഞാൻ അനുഭവിച്ചത്. എന്നിട്ട് പെട്ടന്ന് അതെല്ലാം മാറുകയും ചെയ്തു.
ഇപ്പോൾ എന്റെ മനസ്സ് ആകാശത്ത് പാറിപ്പറക്കുന്ന ഒരു അനുഭവം ഉണ്ടായി. എല്ലാം എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞു —പക്ഷികള്‍ ചിലച്ച് കൊണ്ട് അതിന്റെ വഴിക്ക് പറന്നകന്നു, മേഘങ്ങള്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക്
പതിയെ അകന്ന് നീങ്ങുന്നു, അകലെ എവിടെയോ വിമാനം പറന്ന് നീങ്ങുന്നത് ഞാൻ അറിഞ്ഞു. എന്റെ മനസ്സും അകക്കണ്ണും ആ അനുഭവവും കാഴ്ചയും എനിക്ക് പ്രദാനം ചെയ്തു. വിസ്മയത്തോടെ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തു. ഉടനെ ഞാൻ എന്റെ മനസ്സിനെ നിയന്ത്രിച്ച് താഴേ നോക്കി.
‘ഇതാണ് ഇന്ദ്രിയകാഴ്ച്ച. അതി ശക്തരായ മാന്ത്രിക മാരിൽ പോലും വിരളമായി കാണപ്പെടുന്ന ഒരു സിദ്ധിയാണ് ഇത്.’ എന്റെ സഹജാവബോധം പറഞ്ഞു.
ആകാശത്ത് നിന്നും ഒരു പക്ഷി ഭൂമിയെ നോക്കുന്നത് പോലത്തെ അനുഭവമായിരുന്നു എനിക്ക്. അങ്ങ് താഴേ, ദൂരെ, അഡോണിയുടെ പരിശീലന കേന്ദ്രം ഞാൻ കണ്ടു.
ഞാൻ തറയില്‍ തല കുമ്പിട്ട് ഇരിക്കുന്നു. രാധിക ചേച്ചി എന്നെതന്നെ നോക്കി എന്റെ മുന്നില്‍ നില്‍ക്കുന്നു. ചേച്ചിയുടെ മുഖത്ത് പലതരത്തിലുള്ള വിഹാരം ഞാൻ കണ്ടു. പിന്നെ, മറ്റുള്ളവരെ ഇന്ദ്രിയകാഴ്ച്ച യിലൂടൈ ഞാൻ നോക്കി. എല്ലാവരുടെയും നോട്ടം എന്റെ ശരീരത്തിൽ ആയിരുന്നു.
ഞാൻ വേഗം എന്റെ ശരീരത്തിലേക്ക് തിരികെ വന്നു, എന്നിട്ട് തല ഉയർത്തി രാധിക ചേച്ചിയെ നോക്കി. അവരുടെ കണ്ണ് ചുമന്ന് കലങ്ങിയിരുന്നു. ഞാൻ കണ്ണടച്ച് തുറക്കും നേരത്തിനിടെ അവരുടെ കൈ എന്റെ കവിളിൽ ശക്തമായി പതിഞ്ഞു. അത് പ്രതീക്ഷിക്കാത്ത ഞാൻ ഉടനെ മലര്‍ന്ന് വീണു. മറ്റുള്ളവരെല്ലാം ശ്വാസം അടക്കിപ്പിടിച്ച് കൊണ്ട് എന്ത് സംഭവിക്കാന്‍ പോകുന്നു എന്ന് ചെറിയ പേടിയോടെ നോക്കി.
എന്തുകൊണ്ടോ എനിക്ക് രാധിക ചേച്ചിയോട് ദേഷ്യം തോന്നിയില്ല. അടി കൊണ്ടിട്ട് പോലും എന്റെ മുഖത്ത് പുഞ്ചിരിയാണ് വിടര്‍ന്നത്. ഞാൻ പതിയെ എഴുന്നേറ്റ് നിന്നു. ഉടനെ നേരത്തെ അടി കൊണ്ട അതേ കവിളിൽ തന്നെ അടുത്ത അടിയും വീണു. പക്ഷേ ഇത്തവണ രാധിക ചേച്ചിയുടെ കൈ എന്റെ മുഖത്തിന് നേരെ വരുന്നത് ഞാൻ കണ്ടെങ്കിലും ഞാൻ തടഞ്ഞില്ല.
“നിന്റെ സിരകളിൽ ചെകുത്താന്റെ രക്തം ഉണ്ടായിട്ടും, ഇത്രയും വര്‍ഷ കാലം നി തിന്മയുടെ പിടിയില്‍ വീഴാതെ നന്മയുടെ പക്ഷത്ത് പിടിമുറുക്കി നിന്നു. പക്ഷേ, ഇപ്പോൾ – വെറുമൊരു ചെകുത്താന്റെ പ്രേരണ മൂലം നി തിന്മയുടെ കരം സ്വീകരിക്കാന്‍ തുനിഞ്ഞതിന് വേണ്ടിയാണ് ആദ്യത്തെ അടി. ഞങ്ങൾക്ക് നിന്റെ മേല്‍ ഉണ്ടായിരുന്ന വിശ്വാസവും, സ്നേഹവും നി മറന്ന് പോയതിനും; അവസാനം ഞങ്ങളുടെ യാചന പോലും നി ചെവി കൊള്ളാത്തതിനും ആയിരുന്നു രണ്ടാമത്തെ അടി.” രാധിക ചേച്ചി കോപത്തോടെ പറഞ്ഞു.
പക്ഷേ അപ്പോഴും ഞാൻ രാധിക ചേച്ചിയെ നോക്കി ചിരിച്ചുകൊണ്ട് തന്നെയാണ് നിന്നിരുന്നത്. പെട്ടന്ന് അവരുടെ കണ്ണില്‍ ഉണ്ടായിരുന്ന ദേഷ്യം മറഞ്ഞു.
പിന്നെ ചേച്ചി ഒന്നും മിണ്ടാതെ ജീവനറ്റ് കിടന്ന രണശൂരൻറ്റെ മൃതദേഹത്തിന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നു. എന്നിട്ട് അതിന്റെ നെഞ്ചില്‍ കൈ വെച്ചിട്ട്, മാന്ത്രിക മാറും രണശൂരൻമാരും സാധാരണയായി സംസാരിക്കുന്ന ചിത്രാക്ഷരം ഭാഷയിൽ അവസാനത്തെ യാത്ര നേര്‍ന്നുകൊണ്ട് രാധിക ചേച്ചി എഴുനേറ്റ് മാറി. അതുകഴിഞ്ഞ് മറ്റുള്ളവരും അതുപോലെ ചെയ്തു.
പെട്ടന്ന് എന്റെ മനസില്‍ തോന്നിയ പ്രേരണയാൽ ഞാൻ അതിന്റെ അടുത്ത് പോയി മുട്ടുകുത്തി ഇരുന്നു.
അതിന് ആവശ്യമുള്ള വാക്കുകള്‍ എന്റെ മനസില്‍ തെളിഞ്ഞു. ഞാനാദ്യം വേര്‍പ്പെട്ട് കിടന്ന തല എടുത്ത് അതിന്റെ ഉടലോട് ചേര്‍ത്ത് വെച്ചു, എന്നിട്ട് പുറത്ത് കിടന്ന ഹൃദയം എടുത്ത് പിളര്‍ന്ന് കിടന്ന അയാളുടെ നെഞ്ചിനുള്ളിൽ ആക്കി. എന്നിട്ട് ഒരു ഗാനം പോലെ എന്റെ മനസില്‍ തെളിഞ്ഞ വാക്കുകളെ വിശിഷ്ട ചിത്രാക്ഷരം ഭാഷയിൽ ഞാൻ ഉരുവിട്ടു.
“മരണം വളരെ മനോഹരമാണെന്ന് നിന്റെ ആത്മാവ് തിരിച്ചറിയും യോദ്ധാവേ…….. പ്രപഞ്ചത്തിന്റെ മടിയിൽ ശയനം ചെയ്യാൻ , നീ യോഗ്യൻ — നിന്റെ ആത്മാവിൽ പ്രപഞ്ച ശക്തിയുടെ കൈകൾ കൊണ്ട് തലോടൽ ഏല്‍ക്കാന്‍, നീ യോഗ്യൻ — നിന്‍ വീര കര്‍ത്തവ്യം പ്രപഞ്ചം തിരിച്ചറിയുന്നു യോദ്ധാവേ…… പ്രപഞ്ച ശക്തിയുടെ കൈ വലയത്തിൽ നിനക്ക് – ഇന്നലെയുമില്ല, ഇന്നും നാളെയുമില്ല യോദ്ധാവേ…….. സമയം മറന്ന്, ജീവിതം മറന്ന്, സമാധാനത്തിലും സന്തോഷത്തിലും എന്നെന്നേക്കും നീരാടാൻ പ്രപഞ്ച കരങ്ങളിൽ പോയ് ലയിക്കുക യോദ്ധാവേ……”
ഞാൻ പാടി തീര്‍ന്ന ഉടനെ എന്നെയും ആ ശരീരത്തിനെയും കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം പൊതിഞ്ഞു. എന്റെ മുന്നില്‍ തേജസ്സുള്ള ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെടു, ഉടനെ എന്റെ മനസില്‍ ഒരു ഇമ്പമുള്ള ശബ്ദം കേട്ടു. ആദ്യം ഞാൻ ഞെട്ടി. പിന്നെ പ്രപഞ്ച ശക്തിയാണ് എന്റെ മുന്നില്‍ നിന്നുകൊണ്ട് എന്നോട് സംസാരിക്കുന്നതെന്ന് അറിഞ്ഞതും എന്റെ മനസ്സ് സ്തംഭിച്ച് പോയി.
‘നന്‍മയുടെയും തിന്മയുടെയും പുത്രാ — നന്മയുടെ ശക്തിയായ എന്റെ സാമീപ്യം അറിയാൻ നി യോഗ്യനായ് തീര്‍ന്നിരിക്കുന്നു. എന്റെ മുന്നില്‍ നന്മയും തിന്മയും സമമാണ്. ആയതിനാൽ ആ രണ്ട് ശക്തികളും പ്രപഞ്ചത്തില്‍ നില നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്.
പക്ഷേ തിന്മയുടെ ആധിപത്യം വളരെയധികം ഉയർന്നാൽ ഞാൻ നശിക്കും. അതോടെ, എന്റെ സ്ഥാനത്ത്, വെറും തിന്മയുടെ ഉറവിടമായ എന്റെ സഹോദരി പ്രപഞ്ചം മാത്രം നിലകൊള്ളും. ഞാൻ നശിച്ചാല്‍ നന്മയും, സ്നേഹവും, സന്തോഷവും, സ്വതന്ത്രവും നശിക്കും; എല്ലാ ലോകങ്ങളിലുമുള്ള മാന്ത്രിക അതിര്‍ത്തികളും തകർന്ന് ഞാൻ എന്ന പ്രപഞ്ചത്തിലുള്ള ഒന്‍പത് ലോകവും ലയിച്ച് ഒറ്റ ലോകമായി തീരും. മനുഷ്യരും, മാലാഖമാരും, ചെകുത്താമാരും – പിന്നെ വേറെയും പല ശക്തികളുമെല്ലാം ഒരേ ലോകത്ത് തള്ളപ്പെട്ടാൽ ഏത് സംഭവിക്കുമെന്ന് നിനക്ക് സ്വയം മനസ്സിലാക്കാൻ കഴിയും.
എന്റെ ശക്തി ക്ഷയിച്ചത് കാരണം എനിക്ക് ഒരു രൂപത്തിലും അധികനേരം നില കൊള്ളാന്‍ കഴിയില്ല.
നന്മയുടെ ശക്തിക്ക് മാത്രമല്ല – തിന്മയുടെ ശക്തിക്ക് പോലും നന്മയുടെ ശക്തിയെ ഉയര്‍ത്താനും നിലനിർത്താനും കഴിയും. ആ ഒരു സാഹചര്യം വരുമ്പോൾ അത് സ്വീകരിക്കാനും മനസ്സിലാക്കാനുമുള്ള അറിവ് നിനക്കുണ്ടായാല്‍ എത്ര നല്ലത്…..
ഇപ്പോൾ ഈ രണശൂരൻറ്റെ ആത്മ ചൈതന്യം എന്നില്‍ തന്നെ ലയിച്ച് ചേരും.’
‘നിങ്ങള്‍ മനുഷ്യനാണോ…..?’ സംശയത്തോടെ എന്റെ മനസില്‍ ഞാൻ ചോദിച്ചു.
‘ഞാൻ പ്രപഞ്ച ശക്തിയാണ്….. എനിക്ക് രൂപമില്ല, പക്ഷേ ഞാൻ എല്ലാമാണ്….’
അത്രയും പറഞ്ഞിട്ട് ആ സ്ത്രീ രൂപവും രണശൂരൻറ്റെ ശരീരവും പ്രകാശവും എല്ലാം അപ്രത്യക്ഷമായി.
ഞാൻ ഇത്രയും നേരം കേട്ട കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷേ എനിക്ക് കൂടുതൽ ചോദ്യങ്ങൾ മാത്രമാണ് അതിൽ നിന്നും ലഭിച്ചത്.
അവിടെ വാ പൊളിച്ച് നിന്ന് എന്നെ നോക്കുന്ന എല്ലാ മുഖത്തും ഞാൻ നോക്കി.
“ആ പ്രകാശം എന്റെ ക്ഷീണവും വേദനയും എല്ലാം അകറ്റി എന്നെ നവീകരിച്ചു.” അച്ഛൻ അദ്ഭുതത്തോടെ പറഞ്ഞിട്ട് മറ്റുള്ളവരുടെ അനുഭവം എന്തെന്ന് അറിയാനായി അവരെ നോക്കി. അവരും വിസ്മയത്തോടെ പരസ്പ്പരം നോക്കി.
“എത്ര നേരം ഈ പ്രകാശം ഉണ്ടായിരുന്നു?” ഞാൻ ചോദിച്ചു.
“ഒരു സെക്കന്റ് പോലും ഇല്ലായിരുന്നു.” വാണി പറഞ്ഞു.
മറ്റുള്ളവർക്ക് വെറും ഒരു സെക്കന്റ്…. പക്ഷേ എനിക്ക് വെറും ഒരു സെക്കന്റ് അല്ലായിരുന്നു.
“നമുക്ക് ഒരുപാട് കാര്യങ്ങൾ ചിന്തിക്കാനും തീരുമാനിക്കാനുമുണ്ട്, പക്ഷെ ഇപ്പോൾ ഈ രാത്രി വേണ്ട. എല്ലാവർക്കും വിശ്രമം വേണം. മൂന്ന് കാര്യങ്ങളിലാണ് നാമിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അത് ഞാൻ നാളെ പറയാം. ” ഞാൻ എല്ലാവരോടുമായി പറഞ്ഞു.
“ആ മൂന്ന് കാര്യങ്ങൾ എന്തെന്ന് അറിയാതെ ഞങ്ങൾക്ക് ഉറങ്ങാൻ കഴിയും എന്നാണോ റോബി —.” പെട്ടന്ന് അച്ഛൻ എന്നെ സംശയത്തോടെ നോക്കി.
“റോബി എന്ന് വിളിച്ചാല്‍ മതി.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“ആ മൂന്ന് കാര്യങ്ങൾ എന്താണെന്ന് റോബി പറയു. അതുകഴിഞ്ഞ് നമുക്ക് ഇന്നത്തേക്ക് പിരിയാം.” അഗ്നേഷ്വർ എന്ന് പേരുള്ള രണശൂരൻ ബഹുമാനത്തോടെ പറഞ്ഞു.
“യഥാര്‍ത്ഥ ഭാനു വനത്തിലുള്ള ഗുഹയിലുണ്ട് — ആദ്യം അയാളെ രക്ഷിക്കണം. രണ്ടാമത്, ഡെറ്ബഫാസിൻറ്റെ കൂടെ വന്ന മറ്റ് രണ്ട് ചെകുത്താന്‍മാരേയും നശിപ്പിക്കണം.
ഞാൻ പറഞ്ഞത് കേട്ട് എല്ലാ മുഖത്തും പലതരത്തിലുള്ള വികാരങ്ങള്‍ പ്രത്യക്ഷപെട്ടു.
“ഭാനു ഗുഹയില്‍ ഉണ്ടെന്ന് നിനക്കെങ്ങനെ അറിയാം?” തിരുമേനി ചോദിച്ചു. എന്നിട്ട് ആശങ്ക നിറഞ്ഞ മുഖത്തോടെ എന്നെ നോക്കി. “പക്ഷേ ആ രണ്ട് ചെകുത്താന്‍മാ—.” തിരുമേനി തുടങ്ങി. പക്ഷേ ഞാൻ ഉടനെ തടഞ്ഞു.
“ഇപ്പൊ സമയം എട്ട് മണി. ഇനിയിപ്പോ ഒരു ചര്‍ച്ചയും ഇല്ല. എനിക്കും നിങ്ങള്‍ക്കും വിശ്രമം വേണം. നാള രാവിലെ എട്ട് മണിക്ക് നമുക്കിവിടെ കൂടാം. ഇപ്പോൾ ഞാൻ പോകുന്നു.” അത്രയും പറഞ്ഞിട്ട് ഞാൻ വേഗം പുറത്തിറങ്ങി. എല്ലാവരും ധൃതിയില്‍ എന്റെ പുറകെ നടന്നു.
“സർ….?” പെട്ടന്ന് വാണി എന്റെ പുറകില്‍ നിന്നും വിളിച്ചു.
ആ വിളി കേട്ടതും എന്റെ ഹൃദയമിടിപ്പ് വേഗത്തിലായ്. ഞാൻ തിരിഞ്ഞ് നോക്കി.
“ഞാനും ക്വൊട്ടെസിൽ വന്നാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമോ?” മടിച്ച് മടിച്ചാണ് വാണി ചോദിച്ചത്.
എന്നെയും അറിയാതെ എന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. എന്റെക്കൂടെ വാണിയേ കൊണ്ടുപോകണമെന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അവൾ ഒറ്റക്ക് എന്റെ കൂടെ താമസിച്ചാൽ ആളുകൾ എന്ത് പറയും….., എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ഞാൻ അവളെയും നോക്കി ആലോചിച്ച് നിന്നു. അച്ഛനാണ് എന്റെ രക്ഷയ്ക്ക് വന്നത്.
“റോബിക്ക് എന്നോട് ദേഷ്യം തോന്നരുത്. സാഹചര്യം അനുവദിക്കുമ്പോള്‍ എല്ലാം റോബിയുടെ കൂടെ ഒരു ദാർശനി ഉണ്ടായിരിക്കുന്നത് നല്ലതാണ്.” അച്ഛൻ മറ്റുള്ളവരെ നോക്കി അഭിപ്രായം ചോദിക്കും പോലെയാണ് അത് പറഞ്ഞത്.
“അച്ഛൻ പറഞ്ഞത് ശെരിയാണ് റോബി. വാണി നിന്റെ കൂടെ നില്‍ക്കട്ടെ.” രാധിക ചേച്ചി പറഞ്ഞു.
ഞാനും എന്റെ സന്തോഷം പുറത്ത് കാണിക്കാതെ ഗൗരവത്തോടെ മൂളി. എന്നിട്ട് ഞാന്‍ നടന്ന് ജീപ്പിൽ കേറി.
അദ്യം ഞാൻ ഗ്രാമത്തിലുള്ള ഒരു പലചരക്ക് കടയുടെ മുന്നില്‍ ജീപ്പ് നിർത്തി. അതൊരു വല്യ കടയാണ്. ആളുകള്‍ക്ക് ആവശ്യമുള്ളത് സ്വയം നോക്കി എടുക്കാനുള്ള സൗകര്യം ഉള്ള വല്യ കട. അകത്ത് വല്യ തിരക്കൊന്നുമില്ല. ഞാനും വാണിയും അതിനകത്ത് കയറി.
“റോബി സർ!” ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന ഒരു മദ്ധ്യവയസ്കൻ എന്നെ ആശ്ചര്യത്തോടെ വിളിച്ചു.
ഞാൻ അയാളെ നോക്കി. അയാൾ അയാളുടെ മുപ്പത്തി രണ്ട് പല്ലും — അല്ല, അതിന് സാധ്യതയില്ല…. കാരണം മുന്‍വശത്ത് അയാള്‍ക്ക് മുകളിലും താഴെയുമായി മൂന് പല്ലുകള്‍ ഇല്ലായിരുന്നു. പക്ഷേ, ഇപ്പോഴുള്ള മുഴുവന്‍ വലിയ പല്ലുകളും കാണിച്ച് കൊണ്ടാണ് അയാൾ ചിരിച്ചത്. സത്യം പറഞ്ഞാല്‍, ആ നീണ്ട മുഖവും ആ ചിരിയും കണ്ടിട്ട്, ഒരു കഴുത ചിരിക്കുന്നത് പോലെ എനിക്ക് തോന്നി.
ഇതിന് മുമ്പ് ഞാൻ ഈ കടയില്‍ വന്നിട്ടില്ല. അയാളെ കണ്ടിട്ടുമില്ല —അപ്പോൾ സാവിർഥൻ പറഞ്ഞത് ശെരിയാണ്, എന്നെ എല്ലാവർക്കും അറിയാം.
ഒരു സെക്കന്റ് എന്റെ അകക്കണ്ണ് അയാളുടെ ജീവ ശക്തിയെ വീക്ഷിച്ചു —സാധാരണ തൂവെള്ള നിറം. ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചു.
“സർ ഇവിടെ ഇരിക്കൂ, നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഞാൻ എടുത്ത് ക്കൊണ്ട് വരാം.” മരം കൊണ്ടുണ്ടാക്കിയ കസേരയില്‍ നിന്നും ചാടി എണീറ്റ് ക്കൊണ്ട് അയാൾ ഉത്സാഹത്തോടെ പറഞ്ഞു.
“വേണ്ട —” ഞാൻ തുടങ്ങി പക്ഷേ വാണി ഇടക്ക് കേറി സംസാരിച്ചു.
“വേണ്ട ചേട്ടാ, എല്ലാം ഞങ്ങൾ എടുത്തോളാം. റോബി സർ ആദ്യമായിട്ടാണല്ലൊ ഇവിടെ വരുന്നത്. അപ്പോ, ഇവിടെ എന്തെല്ലാം ലഭ്യമാണെന്ന് റോബി സർ കണ്ട് മനസ്സിലാക്കട്ടെ.” വാണി പുഞ്ചിരിയോടെ പറഞ്ഞു.
അയാളുടെ ചിരി പിന്നെയും വലുതായി. “എന്നാ വാണി മോള് റോബി സർറ്റെ സമയം കളയാതെ കൂടെ ചെല്ല്.”
“റോബി അങ്കിള്‍……..” പെട്ടന്ന് ഒരു കുട്ടി വിളിച്ച് കൂവിക്കൊണ്ട് എന്റെ നേര്‍ക്ക് പാഞ്ഞ് വന്നു.
“റിഥു!” ചിരിച്ചുകൊണ്ട് ഞാൻ ഓടി വരുന്ന അവനെ നോക്കി നിന്നു.
എന്റെ അടുത്ത് വന്നതും അവന്റെ കൈ അവന്‍ എന്റെ നേര്‍ക്ക് നീട്ടി കാണിച്ചു കൊണ്ട് ആഹ്ലാദത്തോടെ ഉറക്കെ പറഞ്ഞു, “ഇത് കണ്ടോ, വെള്ളം കൊണ്ടാൽ ഇത് മാഞ്ഞ് പോകും എന്നാണ് ഞാൻ ഭയന്നത്. പക്ഷേ ഇത് മായുന്നില്ല. അമ്മ സോപ്പ് ഉപയോഗിച്ചിട്ട് പോലും ഇത് മായുന്നില്ല.” സന്തോഷത്തോടെ അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്റെ മുഖത്ത് ഉണ്ടായിരുന്ന ചിരിയാണ് പെട്ടന്ന് മാഞ്ഞത്. ഞാൻ അവന്റെ കൈയിൽ നോക്കി. എന്റെ പേന കൊണ്ട് അവന്റെ കൈയിൽ ഞാൻ വരച്ച വാളിന്റെ രൂപത്തിന് ഇപ്പോൾ ഏതോ വിത്യാസം ഉള്ളത് പോലെ തോന്നി. പക്ഷെ അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. വെറുതെ ഞാൻ എന്റെ അകക്കണ്ണ് കൊണ്ട് നോക്കിയതും ഞാൻ ഞെട്ടി.
അവന്റെ ജീവ ജ്യോതിയേ കാണാന്‍ സാധാരണ മനുഷ്യരുടെ തൂവെള്ള നിറത്തിലുള്ള ജീവ ജ്യോതിയേ പോലെയായിരുന്നു. പക്ഷേ അതിൽ നിന്നും നൂല് പോലെ ഒരു വെളിച്ചം, വെട്ടിത്തിളങ്ങുന്ന ഒരു പ്രകാശം, അവന്റെ കൈ തണ്ടയിൽ ഞാൻ വരച്ച വാളിൽ യോജിച്ച് അതിന് ശക്തി പകര്‍ന്ന് കൊണ്ടിരുന്നു.
‘എന്താണ് സംഭവിക്കുന്നത്…..!’ എന്റെ മനസില്‍ ഞാൻ ചോദിച്ചു.
‘എനിക്കും അറിയില്ല…. പക്ഷേ ഇത് കണ്ടിട്ട്, എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിയും — ആ ഊഹം ശരിയാണെന്ന് എനിക്ക് തീര്‍ത്ത് പറയാൻ കഴിയില്ല.’ എന്റെ സഹജാവബോധം പറഞ്ഞു.
‘എന്ത്?’ ഞാൻ ചോദിച്ചു.
‘എനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. ഒരു തീരുമാനത്തില്‍ എത്തിപ്പെടാന്‍ കുറച്ച് സമയം വേണ്ടിവരും. അതുകഴിഞ്ഞ് മാത്രമേ എനിക്ക് പറയാൻ കഴിയുകയുള്ളു. പക്ഷേ, ആ കുട്ടിക്ക് ജീവഹാനി സംഭവിക്കില്ല എന്നും വേറെ ഒരു ദോഷവും ഉണ്ടാവില്ല എന്നും എനിക്ക് തീര്‍ത്ത് പറയാൻ കഴിയും.’
“സർ…” ആരോ എന്നെ വിളിക്കുന്നത് കേട്ട് ഞാൻ നോക്കി.
റിഥുവിൻറ്റെ അച്ഛനും അമ്മയും എന്റെ മുന്നില്‍ നില്‍ക്കുന്നത് ഞാൻ കണ്ടു. അവരുടെ ജീവ ജ്യോതി സാധാരണ മനുഷ്യരുടെത് പോലെയായിരുന്നു.
“സർ, ഞാൻ റിഥുവിൻറ്റെ അച്ഛൻ, വാഹസ്. ഇത് അവന്റെ അമ്മ റിസ്വനി.” വാഹസ് പറഞ്ഞു.
അയാളുടെ കണ്ണില്‍ ചെറിയ ഭയം, ആശങ്ക അങ്ങനെ എന്തെല്ലാമോ ഉണ്ടായിരുന്നു. പക്ഷേ റിസ്വനി എന്നെ നോക്കി പുഞ്ചിരിച്ചു. റിഥുവിൻറ്റെ കാര്യത്തിൽ അവർക്ക് എന്തോ ആശങ്ക ഉള്ളത് പോലെ തോന്നി. ഞാനും പുഞ്ചിരിച്ചു.
“നിങ്ങളെ എന്താണ് അലട്ടുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിയും. റിഥുവിനെ ഓര്‍ത്ത് നിങ്ങൾ പേടിക്കേണ്ട. അവന്ന് ഒന്നുമില്ല, അവന്ന് ഒന്നും സംഭവിക്കില്ല. ധൈര്യമായി പൊയ്ക്കോളു.” ഞാൻ പറഞ്ഞത് കേട്ട് അവരുടെ മുഖം തെളിഞ്ഞു.
ചിരിച്ചുകൊണ്ട് റിഥുവിൻറ്റെ തോളില്‍ ഞാൻ പതിയെ തട്ടി. ഉടനെ അവന്‍ ചിരിച്ചു.
“അങ്കിള്‍ ഇതെന്റെ കൈയിൽ വരച്ച ശേഷം എനിക്കെപ്പോഴും വരുന്ന ശ്വാസംമുട്ടൽ ഇതുവരെ വന്നില്ല.” റിഥു സന്തോഷത്തോടെ പറഞ്ഞു.
ഞാൻ അവനെ നോക്കി ചിരിച്ചു. എന്നിട്ട് അവന്റെ അച്ഛനെയും അമ്മയെയും നോക്കി പുഞ്ചിരിച്ചിട്ട് ഞാനും വാണിയും നടന്ന് നീങ്ങി.
ഞങ്ങൾക്ക് ആവശ്യമുള്ള കുറെ സാധനങ്ങളും വാങ്ങി. എല്ലാറ്റിനും വില കുറച്ചാണ് കടയുടമ എന്റെ കൈയിൽ നിന്നും പണം വാങ്ങിയത്. ഞാൻ തര്‍ക്കിച്ച് നോക്കി, പക്ഷെ അയാൾ കഴുതയെ പോലെ ചിരിച്ചുകൊണ്ട് കൈയുംകെട്ടി നിന്നു. അതിൽ എനിക്ക് വല്ലായ്മ തോന്നി. അതുകണ്ട് വാണി ചിരിച്ചു. പിന്നെ ഞങ്ങൾ നേരെ ക്വൊട്ടെസിൽ വന്നു.
സാധനങ്ങള്‍ കിച്ചനിൽ കൊണ്ട് വെച്ചിട്ട് വാണിക്ക് കിടക്കാനുള്ള മുറി ഞാൻ കാണിച്ച് കൊടുത്തു.
“ഇത് വാണിയുടെ റൂം.” ഞാൻ പറഞ്ഞു. “പിന്നെ എന്തെങ്കിലും വേണമെങ്കിൽ എന്നോട് പറഞ്ഞാൽ മതി.”
എന്തോ പറയാനുള്ളത് പോലെ വാണി മടിച്ച് നിന്നു.
“എന്താ?” ഞാൻ ചോദിച്ചു.
“എനിക്ക് കുളിക്കണം, ഡ്രസ് മാറണം….. പക്ഷേ എന്റെ ഡ്രസും മറ്റും എടുക്കാതേയാണ് ഞാൻ വന്നത്.” നാണത്തോടെ വാണി പറഞ്ഞു.
“ഓ…, സാരമില്ല. എന്റെ ടീ ഷര്‍ട്ടും, വീട്ടില്‍ ഇടാനുള്ള എന്റെ ത്രീ ക്വാർട്ടർ പാന്റ്സും ഞാൻ തരാം. ഇന്ന് വാണി അഡ്ജസ്റ്റ് ചെയ്തോളൂ. നാളെ നമുക്ക് എല്ലാം ഇങ്ങോട്ട് എടുത്തോണ്ട് വരാം. കുളിച്ചിട്ട് വരൂ നമുക്ക് കഴിക്കാം.” ഞാൻ പറഞ്ഞു. അവൾ നാണത്തോടെ മൂളി.
അവള്‍ക്ക് വേണ്ട ഡ്രസും ടവലും എടുത്ത് കൊടുത്തിട്ട് എന്റെ റൂമിൽ ഞാൻ വന്നു. വേഗം കുളിച്ചിട്ടു ഡ്രസ് എടുത്തിട്ടു. എനിക്ക് വല്ലാത്ത വിശപ്പ്. ഞാൻ വാണിയുടെ റൂമിന് മുന്നില്‍ വന്ന നോക്കി. കതക് ചാരിയിരുന്നു, പക്ഷേ അടച്ചിട്ടില്ല. ഞാൻ അകത്തേക്ക് നോക്കി. വാണി ബാത്റൂമിൽ നിന്നും പുറത്ത് വന്നിട്ടില്ല. ഞാൻ നേരെ കിച്ചനിൽ പോയി.
ചുക്ക് കാപ്പി ഉണ്ടാക്കാൻ ഉള്ളത് മിക്സ് ചെയ്ത് ഞാൻ സ്റ്റവ്വിൽ വെച്ചു. പിന്നെ ബ്രെഡ്, ജാം, പഴം എടുത്ത് ഡൈനിംഗ് ടേബിള്‍ പുറത്ത് വെച്ചിട്ട് പിന്നെയും കിച്ചനിൽ കേറി.
ചുക്ക് കാപ്പി രണ്ട് ഗ്ലാസ്സിലായി പകര്‍ന്ന് കൊണ്ടിരുന്നപ്പോ വാണി കിച്ചനിൽ കേറി വന്ന്, കുറച്ച് മാറി എന്റെ പിറകില്‍ നിന്നു. പുഞ്ചിരിച്ച് കൊണ്ട് ഞാനവളെ നോക്കി. പെട്ടന്ന് എന്റെ ശ്വാസം നിലച്ചു.
എന്റെ ടീ ഷര്‍ട്ട് അവളുടെ ദേഹത്ത് ഇറുക്കി പറ്റിപ്പിടിച്ചിരുന്നു. ആ വടിവൊത്ത ശരീരം കണ്ടിട്ട് എന്റെ ഹൃദയമിടിപ്പ് കൂടി. തീ പിടിച്ച രക്തം എന്റെ എവിടെയെല്ലാമൊ ഇരച്ചുകയറി. എന്റെ മുഖം ചുട്ട് പൊള്ളി.
അവള്‍ക്ക് പാൻറ്റ് കുറച്ച് ലൂസ് ആയിരുന്നു. അവളില്‍ നിന്നും എന്റെ നോട്ടം എനിക്ക് മാറ്റാൻ കഴിഞ്ഞില്ല. അവൾട ദേഹം മുഴുവനും എന്റെ കണ്ണ് കൊണ്ട് ഉഴിഞ്ഞിട്ട് അവസാനം വാണിയുടെ മുഖത്ത് നോക്കി.
വാണിയുടെ മുഖം ചുവന്ന് തുടുത്തിരുന്നു. നാണത്തോടെ വാണി തറയില്‍ നോക്കി. ഇവളെ ഇവിടെ കൊണ്ട് വന്നത് തെറ്റായ തീരുമാനമായിരുന്നു വെന്ന് എനിക്ക് മനസ്സിലായി. അവളോട് ഞാൻ തെറ്റായി പെരുമാറും എന്ന പേടി എന്‍റെയുള്ളില്‍ ഉടലെടുത്തു. പെട്ടന്ന് എന്റെ തെറ്റായ ചിന്തകളെ ഞാൻ
നിയന്ത്രിച്ചു.
“വിശക്കുന്നുണ്ടോ…..?” ഞാൻ ചോദിച്ചു.
ഉണ്ടെന്ന് വാണി തലയാട്ടി. ഒരു കപ്പ് ചുക്ക് കാപ്പി ഞാൻ അവള്‍ക്ക് കൊടുത്തു. എന്നിട്ട് ഞങ്ങൾ ഡൈനിംഗ് റൂമിലേക്ക് നടന്നു. മൗനമായിരുന്ന് കഴിച്ച ശേഷം ഞങ്ങൾ ഒരുമിച്ച് എല്ലാം കഴുകി വെച്ചിട്ട് ഹാളില്‍ വന്നു.
“വാണിക്ക് ഉറക്കം വരുന്നുണ്ടോ?” സ്വയം മറന്ന് അങ്ങിങ്ങായി ചിതറി കിടന്ന വാണിയുടെ മുടിയിഴകളെ എന്റെ വിരലുകള്‍ കൊണ്ട് മാടി ഒതുക്കി കൊണ്ട് ഞാൻ ചോദിച്ചു.
“ഉറക്കം വരുന്നില്ല.” എന്റെ കൈയിൽ മൃദുവായി പിടിച്ചുകൊണ്ട് അവൾ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
വാണിയെ ഞാൻ ആദ്യമായി കണ്ടത് തൊട്ടേ എനിക്ക് അവളോട് ഒരു അടുപ്പവും സ്നേഹവും തോന്നിയിരുന്നു. അത് ഓരോ നിമിഷവും കൂടി കൊണ്ടേ പോകുന്നു. അവള്‍ക്കും എന്നെ ഇഷ്ടമാണെന്ന് അറിയാം. പക്ഷേ മനസ്സ് തുറന്ന് സംസാരിക്കാന്‍ എനിക്ക് ഇതുവരെ കഴിഞ്ഞില്ല.
“എനിക്ക് വാണിയോട് ചില കാര്യങ്ങൾ പറയാനുണ്ട്….” ഞാൻ അവളില്‍ ചേര്‍ന്ന് നിന്നുകൊണ്ട് പതിയെ പറഞ്ഞു.
വാണി പെട്ടന്ന് വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി. അതിൽ ചെറിയ പേടിയും, പ്രതീക്ഷയും ഉണ്ടായിരുന്നു. അവളുടെ ശ്വാസം എന്റെ മുഖത്ത് പതിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. വാണിയുടെ കവിളിൽ ഞാൻ വിരലുകള്‍ കൊണ്ട് തഴുകി.
“എന്റെ ദേഷ്യവും പൈശാചിക ചിന്തകളേയും നിന്റെ സ്നേഹത്തിലുടെയും, നിന്റെ സ്പര്‍ശന ത്തിലൂടേയും, നിന്റെ ശക്തിയിലൂടെയും അമർച്ച ചെയ്ത് — എന്നെ ശാന്തമാക്കുന്നത് കൊണ്ടാണ്, എനിക്ക് നിന്നോട് അടുപ്പവും സ്നേഹവും തോന്നാന്‍ കാരണമെന്ന് ചിലപ്പോൾ നി കരുതുന്നുണ്ടാവും. പക്ഷേ അതല്ല സത്യം.” ഞാൻ വാണിയുടെ കാതില്‍ പറഞ്ഞു.
എന്റെ ചുണ്ട് വാണിയുടെ കാതില്‍ ചെറുതായി ഉറഞ്ഞു. ഉടനെ വാണി ചെറുതായി നടുങ്ങി. ഉടനെ ഞാൻ എന്റെ മുഖം പിന്നിലേക്ക് കൊണ്ടുവന്ന് അവളെ നോക്കി. ആ ചുണ്ട് ചെറുതായി വിറയ്ക്കുന്നുണ്ട്, പക്ഷേ ആ കണ്ണില്‍ അതിരില്ലാത്ത സ്നേഹം ഞാൻ കണ്ടു.
“നിന്നെ ആദ്യമായി കണ്ടത് മുതലേ, പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അടുപ്പവും ഇഷ്ടവും നിന്നോട് എനിക്കുണ്ടായി, വാണി. അന്നേരം മുതലേ ഓരോ നിമിഷവും ആ സ്നേഹം വര്‍ധിച്ച് കൊണ്ടേ പോകുന്നു. നിന്റെ സ്നേഹത്തിന് വേണ്ടി ഞാൻ ദാഹിക്കുന്നു, വാണി.” ഞാൻ അവളുടെ കണ്ണില്‍ നോക്കി പറഞ്ഞു.
വാണി ഒന്നും മിണ്ടാതെ ഒരു പുഞ്ചിരിയോടെ കേള്‍ക്കുകയായിരുന്നു. ആ മുഖത്ത് നാണവും സന്തോഷവും ഉണ്ടായിരുന്നു.
“പക്ഷേ, ഞാൻ ആരാണെന്ന് നിനക്ക് അറിയാം വാണി. എന്നെങ്കിലും ഞാൻ നന്മയുടെ പക്ഷത്ത് നിന്നും തിന്മയുടെ പിടിയില്‍ വീഴുമോ എന്ന് ഞാൻ ഭയക്കുന്നു. ഇന്ന് നടന്നത് നീയും എല്ലാവരും കണ്ടതാണ്. ഇനിയും ഇതുപോലെ സംഭവിച്ചാല്‍….. എന്നെ എനിക്ക് നിയന്ത്രിക്കാൻ കഴിയാതെ പോയാൽ…… എന്ത് സംഭവിക്കും എന്ന് എനിക്ക് അറിയില്ല വാണി. അതുകൊണ്ട് ഞാനെന്ന ആപത്തിലേക്ക് നിന്നെ വലിച്ചിഴയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നി —.”
“മതി, ഒന്നും പറയേണ്ട…. നിങ്ങൾ എന്താണെന്ന് എനിക്കറിയാം. ഇന്ന് നടന്നത് എന്താണെന്ന് ഞങ്ങൾ ശെരിക്കും കാണുകയും മനസിലാക്കുകയും ചെയ്തു —നിങ്ങൾ ഒരിക്കലും ചെകുത്താന്റെ ദുർ പ്രവര്‍ത്തി ചെയ്യുകയില്ല എന്നതിന് ഇതിനേക്കാളും വലിയ തെളിവ് ഞങ്ങൾക്ക് വേണ്ട. എനിക്ക് നിങ്ങളെ ഇഷ്ടമാണ്….. നിങ്ങള്‍ക്കൊപ്പം എനിക്ക് ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം. പക്ഷേ, അര്‍ത്ഥമില്ലാത്ത ഭയം കാരണം നിങ്ങൾക്കെന്നെ വേണ്ടെന്ന് തോനുകയാണെങ്കിൽ — എന്നെ സ്നേഹിക്കാന്‍ കഴിയില്ലെങ്കിൽ, ഞാൻ ഒഴിഞ്ഞ് മാറാം.” അത്രയും പറഞ്ഞിട്ട് വാണി വേഗം അവളുടെ റൂമിലേക്ക് ഓടിക്കേറി.
ഒന്നും ചിന്തിക്കാതെ ഞാനും അവള്‍ക്ക് പുറകെ ചെന്നു. എന്റെ ശബ്ദം കേട്ട് വാണി പെട്ടന്ന് തിരിഞ്ഞ് നിന്നിട്ട് എന്നെ നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
എന്നെയും അറിയാതെ ഞാൻ വാണിയേ കെട്ടിപിടിച്ചു. ഒരു സെക്കന്റ് അവളൊന്ന് ഞെട്ടി, എന്നിട്ട് വാണിയും എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അവളുടെ മുഖം എന്റെ നെഞ്ചില്‍ അമർത്തി പിടിച്ചു. അവളുടെ നിറഞ്ഞ കണ്ണില്‍ നിന്നും കണ്ണുനീര്‍ എന്റെ ടീ ഷര്‍ട്ട് വലിച്ചെടുത്തത് ഞാനറിഞ്ഞു.
“നിന്നെ എനിക്ക് നഷ്ടപ്പെടുത്താൻ ഒരിക്കലും കഴിയില്ല വാണി….” വാണിയുടെ മുഖം പിടിച്ചുയർത്തി നെറ്റിയിലും കവിളിലും ഉമ്മ കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
“അങ്ങനെ തോന്നാന്‍ എന്തെങ്കിലും കാരണം ഉണ്ടോ?” ചിരിച്ചുകൊണ്ട് വാണി കുസൃതിയോടെ ചോദിച്ചു. എന്നിട്ട് എന്റെ മുഖം നല്ലോണം കാണാന്‍ വേണ്ടി കുറച്ച് പുറകോട്ട് അവൾ മാറി നിന്നു.
“കാരണം ഉണ്ട്…. ചെകുത്താന്‍ രക്തമുള്ള എന്നെ വിവരമുള്ള വേറെ ഏത് പെണ്ണ് സ്നേഹിക്കും?” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
വാണി മറുപടിയൊന്നും പറയാതെ വെറുതെ ചിരിച്ചുകൊണ്ട് എന്നെ നോക്കി. ഒരു യാചകനെ പ്പോലെ എന്റെ രണ്ട് കൈയും ഞാൻ അവള്‍ക്ക് നേരെ നീട്ടി. ഉടനെ വാണി എന്റെ മേല്‍ പാഞ്ഞ് എന്നെ ആലിംഗനം ചെയ്തു. അവളുടെ ശ്വാസം എന്റെ മുഖത്ത് പതിഞ്ഞതും ഞാൻ വാണിയുടെ അധരത്തിൽ എന്റേത് കൊണ്ട് അമർത്തി. എന്റെ ശരീരത്തിൽ ലയിച്ച് ചേരാന്‍ എന്നപോലെ വാണി എന്നെ വരിഞ്ഞ് മുറുക്കി . അപ്പോൾ സംതൃപ്തിയോടെ ഞങ്ങളുടെ കണ്ണുകൾ താനെ അടഞ്ഞു.
പെട്ടന്ന് എന്നെയും അറിയാതെ എന്റെ അകക്കണ്ണിലൂടെ വാണിയുടെ മനസ്സിനെ നോക്കുന്നത് ഞാൻ അറിഞ്ഞു. ആദ്യം കണ്ടതിനെക്കാൾ ഇപ്പോൾ വാണിയുടെ സ്വര്‍ണ്ണ ജീവ ജ്യോതി കൂടുതൽ തേജസ്സോടെ കാണപ്പെട്ടു.
വാണിക്ക് മനസ്സിലാവുന്ന തരത്തിൽ ഞാൻ എന്റെ മനസ്സ് കൊണ്ട് വാണിയുടെ മനസ്സിനെ സ്പര്‍ശിച്ചു. ആ സ്പര്‍ശനം വാണി അറിഞ്ഞു. അദ്യം വാണി ഒന്ന് വിറച്ചു.
‘പേടിക്കേണ്ട, എനിക്ക് എന്റെ വാണിയെ പൂര്‍ണമായി അറിയണം. നീയും എന്നെ പൂര്‍ണമായി മനസിലാക്കണം, വാണി. അത് മനസ്സിലാക്കി തരാനുള്ള ശക്തി വാക്കുകള്‍ക്കില്ല, അതുകൊണ്ട് എന്റെ മനസ്സില്‍ കടക്കാനുള്ള അധികാരം ഞാൻ നിനക്ക് നല്‍കുന്നു.’ വാണിയുടെ മനസില്‍ ഞാൻ പറഞ്ഞു.
വാണിയുടെ മനസിലേക്കുള്ള എന്റെ നുഴഞ്ഞ് കയറ്റം അവളില്‍ സംഭ്രമം സൃഷ്ടിച്ചത് എന്റെ മനസില്‍ ഞാൻ അറിഞ്ഞു. കുറച്ച് കഴിഞ്ഞ് വാണി തന്നെ ശാന്തയായി.
‘നിങ്ങളുടെ മനസില്‍ എങ്ങനെ കടക്കണമെന്ന് എനിക്ക് അറിയില്ല’ വാണി പേടിയോടെ എന്നെ വരിഞ്ഞ് മുറുക്കി പിടിച്ചുകൊണ്ട് എന്റെ മനസില്‍ പറഞ്ഞു.
എന്നെപ്പോലെ വാണിക്ക് അന്യ മനസില്‍ കയറാനുള്ള സ്വാഭാവികമായ കഴിവ് പ്രകൃതി അവൾക്ക് കനിഞ്ഞ് നല്‍കിയിട്ടില്ല. പക്ഷേ എന്റെ മനസ്സ് കൊണ്ട് ഞാൻ അവളെ സ്പര്‍ശിച്ചത് കൊണ്ട് വാണിക്ക് അതിന് കഴിയുമെന്ന് എനിക്ക് അറിയാമായിരുന്നു.
‘വാണിക്ക് ഇപ്പോൾ മനസില്‍ എന്താണ് കാണാന്‍ കഴിയുന്നത്?’ എന്റെ ജീവ ജ്യോതിയും പ്രപഞ്ച വാളും അവള്‍ക്ക് കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞാൻ അങ്ങനെ ചോദിച്ചത്.
‘ഒന്നും കാണാന്‍ കഴിയുന്നില്ല. റോബി ചേട്ടന്റെ മനസ്സാനിത്യം എന്നില്‍ ഉള്ളത് മാത്രം ഞാൻ അറിയുന്നു.’ അവളുടെ മറുപടി കേട്ട് എനിക്ക് നിരാശ തോന്നി.
‘എന്നാല്‍ അതിൽ നിന്റെ മുഴുവന്‍ ശ്രദ്ധയും കൊടുക്ക്.’ ഞാൻ പറഞ്ഞു.
എന്റെ മനസ്സ് അവള്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്ന വിചാരം എന്നെ അലട്ടി. എന്താണ് ഞാൻ ചെയ്യുന്നത് എന്നറിയാതെ ഞാൻ വാണിയുടെ സ്വര്‍ണ്ണ നിറത്തിലുള്ള ജീവ ജ്യോതിയില്‍ എന്റെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചു. എന്നിട്ട് എന്റെ മനസ്സ് കൊണ്ട് ഞാൻ വാണിയുടെ ജീവ ജ്യോതിയെ സ്പര്‍ശിച്ചു.
വാണിയുടെ ശരീരം ഒന്ന് വിറച്ചു.
ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ലെങ്കിലും എന്റെ ഉള്ളില്‍ ഏതോ ഒരു ശക്തി എന്നെ നയിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു – പക്ഷേ അത് എന്റെ സഹജാവബോധം അല്ല എന്നും എനിക്ക് അറിയാമായിരുന്നു.
ഇതിനുമുമ്പ് ഞാൻ മറ്റുള്ളവരുടെ മനസ്സിൽ കയറിയിട്ടുണ്ട്, തുറന്ന പുസ്തകം പോലെ ആ മനസ്സിനെ ഞാൻ വായിക്കുകയും ചെയ്തിട്ടുണ്ട്, ജീവ ജ്യോതിയേ എന്റെ അദൃശ്യ കരം കൊണ്ട് സ്പര്‍ശിക്കുകയും അദൃശ്യ കരങ്ങള്‍ കൊണ്ട് അതിനെ ഉന്‍മൂലനം ചെയ്തിട്ടുമുണ്ട്. പക്ഷേ ഇന്ന് ആദ്യമായാണ് എന്റെ മനസ്സ് കൊണ്ട് ഞാൻ ഒരു ജീവ ജ്യോതിയെ, എന്റെ വാണിയുടെ ജീവ ജ്യോതിയെ, സ്പര്‍ശിച്ചത്.
അങ്ങനെ ചെയ്യുന്നത് കൊണ്ട് വാണിക്ക് ആപത്ത് സംഭവിക്കും എന്ന ഭയം എനിക്ക് ഉണ്ടായെങ്കിലും ഞാൻ പിന്മാറിയില്ല. എന്റെ മനസ്സാനിത്യത്തെ ഞാൻ അവളുടെ ജീവ ശക്തിയുടെ ഉള്ളില്‍ നയിച്ചു…..
ആദ്യം, ഞങ്ങളുടെ മനസ്സിനെ വാണിയുടെ സ്വര്‍ണ്ണ പ്രകാശം വലയം ചെയ്തു. പിന്നെ, ആ സ്വര്‍ണ്ണ പ്രകാശത്തെ എന്റെ ഉള്ളില്‍ ഉള്ള പ്രപഞ്ച വാളിന്റെ നീല അഗ്നി വലയം ചെയ്തു. ഞങ്ങളുടെ ശരീരം കത്തി എറിയുന്നത് പോലെ എനിക്ക് തോന്നി. ആ കഠിനമായ ചൂടില്‍ ഞങ്ങളുടെ വസ്ത്രം കത്തി ചാമ്പലായത് ഞങ്ങളറിഞ്ഞു. ഞങ്ങളുടെ ഹൃദയവും ജീവ ജ്യോതിയും സൂര്യനെ പോലെ പ്രകാശിച്ചു. രണ്ടോ മൂന്നോ സെക്കന്റ്റുകൾക്ക് ശേഷം ആ പ്രകാശം കെട്ടടങ്ങി.
എന്റെ ഹൃദയത്തിൽ പഴുപ്പിച്ച കമ്പി തുളച്ച് കേറിയത് പോലത്തെ വേദന ഞാൻ അനുഭവപ്പെട്ടു. എന്റെ കണ്ഠ നാളത്തിൽ നിന്നും ഉയർന്ന് വന്ന അലര്‍ച്ചയെ ഞാൻ പാടുപെട്ട് കടിച്ചമർത്തി, ഒരു തേങ്ങൽ പോലെ അത് പുറത്ത് വന്നു. പക്ഷേ വാണിയിൽ നിന്നും ഒരു പിടച്ചിലും, പിന്നെ ഒരു നിലവിളിയും ഉയർന്നു, ഉടനെ അത് നിലയ്ക്കുകയും ചെയ്തു.
പെട്ടന്ന് എല്ലാ വേദനയും മാറി, ഒരു നിമിഷ നേരത്തേക്ക് ഞങ്ങളുടെ മനസ്സുകള്‍ ലയിച്ച് ഒന്നായ് മാറി. ആ കുറഞ്ഞ സമയം കൊണ്ട് ഞങ്ങളുടെ ഇന്നുവരെയുള്ള ജനനം മുതലുള്ള ജീവിതം — എന്റെ ജീവിതം അവളും അവളുടെ ജീവിതം ഞാനും — ജീവിച്ച് തീര്‍ത്തു. ഈ നിമിഷം തൊട്ട് ഞങ്ങൾക്കിടയിൽ ഒരു മറയും ഇല്ല, ഒരു രഹസ്യവും ഇല്ല. ഈ സ്വര്‍ഗ്ഗീയ അനുഭവം… ഈ അനുഭൂതി ഞങ്ങളെ വേറൊരു ലോകത്ത് എത്തിച്ചു. ഈ പ്രപഞ്ചത്തില്‍ ഒരു പുരുഷനും സ്ത്രീയും — എന്നെയും വാണിയേയും പോലെ പരസ്പ്പരം മനസ്സിലാക്കി കാണില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങളുടെ മനസ്സിനെ ബന്ധിപ്പിക്കുന്ന ഒരു അദൃശ്യ പാലം സൃഷ്ടിക്കപ്പെട്ടത് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു.
പെട്ടന്ന് ഞങ്ങളുടെ മനസ്സിനെ വലയം ചെയ്തിരുന്ന വാണിയുടെ സ്വര്‍ണ്ണ പ്രകാശം ആദ്യം അപ്രത്യക്ഷമായി. പിന്നെ കുറെ കഴിഞ്ഞാണ് എന്റെ നീല അഗ്നി അപ്രത്യക്ഷമായത്. അതോടെ ഞങ്ങളുടെ മനസ്സും പിരിഞ്ഞ് പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തി. പക്ഷേ ഞങ്ങളുടെ മനസ്സിൽ ശാശ്വതമായ ഒരു ബന്ധം സൃഷ്ടിക്കപ്പെടിരുന്നത് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു. അതിലൂടെ ഞങ്ങൾക്ക് ഞങ്ങളുടെ പരസ്പ്പര സാനിത്യം തിരിച്ചറിയാനും കഴിഞ്ഞു.
“നിങ്ങളുടെ ജീവ ജ്യോതിയും പ്രകാശിക്കുന്ന വാളും ഞാൻ കണ്ടു. നിങ്ങളുടെ ഇതുവരെയുള്ള ജീവിതം ഞാൻ കണ്ടു.” ഒരു തേങ്ങലോടെ എന്റെ കാതില്‍ വാണി പറഞ്ഞു.
“ഞാനും കണ്ടു.” വാണിയേ എന്നിലേക്ക് കൂടുതൽ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
അപ്പോഴാണ് നേരത്തെ നടന്ന സംഭവത്തില്‍ ഞങ്ങളുടെ വസ്ത്രങ്ങൾ കത്തിയെരിഞ്ഞ് ചാമ്പലായി തീര്‍ന്നതും – അതുകാരണം ഞങ്ങൾ ഇപ്പോൾ പൂര്‍ണ നഗ്നരായി നില്‍ക്കുന്നു എന്ന തിരിച്ചറിവും ഞങ്ങൾക്ക് ഉണ്ടായത്. അവളുടെ മേനിയിൽ എന്റെ കൈ ഇഴഞ്ഞ് നീങ്ങി. പെട്ടന്ന് ചിരിച്ചുകൊണ്ട് വാണി എന്നെ തള്ളി മാറ്റി. എന്നിട്ട് വാണി ഓടി അവളുടെ കിടക്കയിൽ വീണ് പുതപ്പ് കൊണ്ട് അവളുടെ നഗ്നത മറച്ചു. അങ്ങനെ കിടന്നുകൊണ്ട് അവൾ നാണത്തോടെ എന്റെ നഗ്ന മേനിയെ അവളുടെ കണ്ണുകളാൽ ഉഴിഞ്ഞു.
എനിക്ക് നാണം തോന്നി. ഞാനും അവളുടെ കിടക്കയിലേക്ക് ചാടി വീണു. ഉടനെ വാണി എന്നെ ക്ഷണിക്കുന്നത് പോലെ അവളുടെ പുതപ്പ് ഉയർത്തിപ്പിടിച്ച് ക്കൊണ്ട് ചുമന്ന് തുടുത്ത മുഖത്തോടെ എന്നെ നോക്കി. ഞാനും വേഗം അതിനുള്ളിൽ ഇഴഞ്ഞ് നുഴഞ്ഞ് കയറിയിട്ട് അവളെ കെട്ടിപിടിച്ചു. കുസൃതിയോടെ ചിരിച്ചുകൊണ്ട് വാണിയും എന്റെ കരവലയത്തിൽ ഒതുങ്ങിക്കൂടി.
ഏറെ വൈകിയാണ് ഞങ്ങളുടെ ശാരീരിക സ്നേഹം മതിയാക്കി നിറഞ്ഞ മനസ്സോടെ ഞങ്ങൾ മയങ്ങാൻ തീരുമാനിച്ചത്. വാണി എന്റെ നെഞ്ചില്‍ കിടന്ന് പെട്ടെന്നുതന്നെ ഉറങ്ങി. അവളുടെ കൂന്തലിൽ തഴുകി കൊണ്ട് ഉറങ്ങാൻ കഴിയാതെ ഞാൻ കിടന്നു.
എന്റെ ഇന്ദ്രിയകാഴ്ച്ചക്ക് എത്ര ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്ന് പരീക്ഷിക്കാന്‍ ഞാൻ തീരുമാനിച്ചു.
നേരത്തെ ചെയ്തതുപോലെ ഇപ്പോഴും ഞാൻ എന്റെ മനസ്സിനെയും അക കാഴ്ചയേയും ഞാൻ പുറത്തേക്ക് പതിയെ തള്ളി. ആദ്യം തോന്നിയത് പോലത്തെ ബുദ്ധിമുട്ടും വല്ലായ്മയും ഇപ്പോൾ അനുഭവപ്പെട്ടില്ല.
പക്ഷികളെ പോലെ ഞാൻ ആകാശത്ത് പാറിപ്പറക്കുന്ന. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സ്വതന്ത്ര്യം നേടിയത് പോലെ തോന്നി. മുകളില്‍ നക്ഷത്രങ്ങള്‍…. താഴേ കാടും, മലകളും, കടലും, നദിയും.
അകലെ ഒരു മൂങ്ങ കരയുന്ന ശബ്ദം കേട്ട് നൊടിയിട കൊണ്ട് എന്റെ മനസ്സ്
അവിടെ എത്തി. വെറും കാട് — കൂറ്റന്‍ മരങ്ങളെ മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. കുറച്ച് കൂടി ഞാൻ താഴേ വന്നു. പിന്നെയും മൂങ്ങ കരഞ്ഞത് ഞാൻ കേട്ടു. അത് മരങ്ങൾ ക്കിടയിലൂടെ പറക്കുന്നത് ഞാൻ കണ്ടു. എല്ലാം മറന്ന് ഞാനും അതിന്റെ കൂടെ കുറെ നേരം പറന്നു. പിന്നെ ഒരു വവ്വാൽ —അതുകഴിഞ്ഞ് ഒരു മിന്നാമിനുങ്ങ് —പിന്നെ മരച്ചില്ലയിൽ കൂട് കെട്ടി താമസിക്കുന്ന അണ്ണാനും അതിന്റെ കുഞ്ഞുങ്ങളേയും കുറച്ച് നേരം ഞാൻ നോക്കി.
പെട്ടന്നാണ് എവിടെ നിന്നോ ചെന്നായ ഓരിയിടുന്നത് ഞാൻ കേട്ടത്. അപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് മതിമറന്ന് അലഞ്ഞ് തിരിയുന്ന കാര്യം ഞാൻ മനസ്സിലാക്കിയത്.
ഞാൻ വേഗം കാട്ടില്‍ കണ്ട ഗുഹയേ മനസില്‍ വിചാരിച്ചതും ഒരു സെക്കന്റിൽ എന്റെ മനസ്സ് അവിടെ എത്തി. ഗുഹയുടെ മുന്നില്‍ ചെന്നായ്ക്കളുമില്ല റണ്ടൽഫസും ഇല്ല. എന്റെ മനസ്സിനെ ഞാൻ ഗുഹയ്ക്കുള്ളിൽ നയിച്ചു. അകത്ത് റണ്ടൽഫസ് സംസാരിക്കുന്നത് കേൾക്കാൻ കഴിഞ്ഞു.
“— ര്‍ഗ്ഗം ഇല്ല.” റണ്ടൽഫസ് എന്തോ പറയുന്നു. മുഴുവനും കേള്‍ക്കാത്തത് കൊണ്ട് എനിക്ക് മനസ്സിലായില്ല.
സംസാരം കേട്ട ദിക്കില്‍ എന്റെ മനസ്സിനെ ഞാൻ നയിച്ചു. അവിടെ റണ്ടൽഫസ്, ഭാനു പിന്നെ ഒരു ഡസന്‍ ചെന്നായ്ക്കളും ഉണ്ടായിരുന്നു. ഡെറ്ബഫാസിൻറ്റെ മനസില്‍ നിന്നുമാണ് ഭാനു ഈ ഗുഹയില്‍ ഉള്ള കാര്യം ഞാൻ മനസ്സിലാക്കിയിരുന്നത്. ഈ ഗുഹയില്‍ തടവറ ഉണ്ടായിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ ഗുഹയ്ക്കുള്ളിൽ അങ്ങനത്തെ സംവിധാനം ഇല്ലായിരുന്നു.
ഒരു വലിയ തിട്ട പുറത്ത് ഭാനു ഇരിക്കുന്നതാണ് ഞാൻ കണ്ടത്. അയാളുടെ വലത് തുട ഭാഗത്ത് വസ്ത്രം കീറിപ്പറിഞ്ഞ നിലയില്‍ കാണപ്പെട്ടു. നേരത്തെ അവിടമാകെ രക്തം വാർന്നൊഴുകി, പക്ഷേ ഇപ്പോൾ രക്തം കട്ട പിടിച്ച നിലയില്‍ കാണപ്പെട്ടു. റണ്ടൽഫസ് ഭാനുവിൻറ്റെ അടുത്ത് നിന്ന് സംസാരിക്കുക യായിരുന്നു . ആറ് ചെന്നായ്ക്കള്‍ അയാളെ ചുറ്റി പറ്റി നടക്കുന്നുണ്ട്. പിന്നെയുള്ള ആറ് ചെന്നായ്ക്കള്‍ അങ്ങിങ്ങായി കിടക്കുകയായിരുന്നു.
“ഞാൻ ഏത് മാര്‍ഗ്ഗം സ്വീകരിക്കണമെന്ന് നീയല്ല നിശ്ചയിക്കേണ്ടത് നായേ.”ഭാനു അത്രയും പറഞ്ഞിട്ട് റണ്ടൽഫസിൻറ്റെ കാലില്‍ തുപ്പി.
എന്തോ തമാശ കേട്ടത് പോലെ റണ്ടൽഫസ് പൊട്ടിച്ചിരിച്ചു. “നാള ഇതേ നേരം ആകുന്നത് വരെ ഞാൻ നിനക്ക് സമയം തരാം. ഞാൻ പറഞ്ഞത് നി അനുസരിച്ചാൽ നിന്റെ ഗ്രാമം നിലനില്‍ക്കും, ഇല്ലെങ്കില്‍ നാള രാത്രി നി ഞങ്ങൾക്ക് ഭക്ഷണമായി തീരും — പിന്നെ ഗ്രാമ വാസികൾ ആരുടെ ഭക്ഷണമാകുമെന്ന് നിനക്കറിയാമല്ലോ….?” റണ്ടൽഫസ് പിന്നെയും പൊട്ടിച്ചിരിച്ചു.
അതുകേട്ട് ഭാനുവിൻറ്റെ മുഖം വിളറി.
“ഡെറ്ബഫാസ് നിന്റെ രൂപത്തിലാണ് ഇപ്പോൾ. ആരും തിരിച്ചറിയില്ല. അങ്ങനെ തിരിച്ചറിഞ്ഞാൽ പോലും, നിന്റെ രണശൂരൻമാർക്ക്, അവരുടെ രണവാൾ എന്ന് വിളിക്കുന്ന ആ ചട്ടുകം കൊണ്ട് ഡെറ്ബഫാസിനെ പൊള്ളിക്കാൻ പോലും കഴിയില്ല. കാലാകാലമായി നിങ്ങൾ കണ്ടിട്ടുള്ള പത്ത് മുതൽ ആറാം നിര
വരെയുള്ള കുറഞ്ഞ ശക്തിയുള്ള ചെകുത്താന്‍ മാരല്ല ഇവർ മൂന്ന് പേരും. മൂന്നാം നിരയിലെ ചെകുത്താന്‍ വര്‍ഗ്ഗത്തിൽ പെട്ടവരാണ് ഡെറ്ബഫാസ്, ഫയാർഹസ്, പ്രാഡിമോസ് എന്ന ചെകുത്താന്‍മാര്‍.” ഭ്രാന്തനെ പോലെ ചിരിച്ചുകൊണ്ട് റണ്ടൽഫസ് പറഞ്ഞു.
ഭാനു ഒന്നും മിണ്ടാതെ തലയും താഴ്ത്തിയിരുന്നു.
“നാള പാതിരാത്രി കഴിഞ്ഞ് മൂന്ന് ചെകുത്താന്‍മാര്‍ ഗ്രാമത്തിന്റെ ഉള്ളില്‍ നിന്നും ആക്രമണം തുടങ്ങും, പിന്നെ ഞാനും എന്റെ എഴുപത്തഞ്ച് ചെന്നായ്ക്കളും ഗ്രാമത്തിന്റെ പുറത്ത് നിന്നും തുടങ്ങി, പിന്നെ ഉള്ളിലേക്ക് നീങ്ങും….. ഗജവനം ഗ്രാമത്തിൽ രക്ത പുഴ ഞങ്ങൾ സൃഷ്ടിക്കും. അതുകഴിഞ്ഞ് പവിഴമല, പിന്നെ പാലക്കുന്ന്…” അത് പറഞ്ഞിട്ട് റണ്ടൽഫസ് തന്റെ നാവ് കൊണ്ട് ചുണ്ട് നനച്ചു.
‘അപ്പോൾ ഡെറ്ബഫാസിൻറ്റെ അന്ത്യം റണ്ടൽഫസും മറ്റ് രണ്ട് ചെകുത്താന്‍ മാരും അറിഞ്ഞിട്ടില്ല.’ എന്റെ മനസില്‍ ഞാൻ പറഞ്ഞു.
എനിക്ക് അല്‍ഭുതം തോന്നി. ഒരു ചെകുത്താന്റെ അന്ത്യം മറ്റുള്ള ചെകുത്താന്‍മാര്‍ എങ്ങനെയെങ്കിലും അറിയുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇതും നല്ലതിന്.
“അപ്പോ നീ തീരുമാനിക്ക് — മൂന്ന് ഗ്രാമമാണോ അതോ ഒരു ദാർശനിയുടെ ജീവനോ….?” റണ്ടൽഫസ് ചോദിച്ചു.
അത് കേട്ട് ഞാൻ ഞെട്ടി. വാണി, രാധിക ചേച്ചി — അവരില്‍ ഒരാളെ കൊല്ലാനാണോ റണ്ടൽഫസ് പറയുന്നത്? എന്തിന് വേണ്ടി? എന്റെ ചോദ്യത്തിന് ഉടനെ മറുപടി കിട്ടി.
“ഏഴു ശക്തരായ ദാർശനികൾ നിങ്ങളുടെ മൂന്ന് ഗ്രാമത്തിൽ ഉണ്ട്. അവരില്‍ ഒരാളെ നി ചെകുത്താന്‍ മടയില്‍ കൊണ്ടുപോയി നിന്റെ സ്വന്തം കൈ കൊണ്ട് കൊല്ലണം. അത്ര മാത്രമാണ് നി ചെയ്യേണ്ടത്. അങ്ങനെ ചെയ്താൽ സഹോദരി ഗ്രാമത്തെ നിനക്ക് രക്ഷിക്കാൻ കഴിയും.” റണ്ടൽഫസ് പറഞ്ഞു.
എന്തുകൊണ്ടോ പെട്ടന്ന് എന്റെ ഇന്ദ്രിയകാഴ്ച്ച അവിടെ നിന്നും അപ്രത്യക്ഷമായി എന്റെ ശരീരത്തിൽ ലയിച്ച് ചേര്‍ന്നു.
“ചേട്ടാ….. റോബി ചേട്ടാ….” വാണി എന്നെ ശക്തമായി കുലുക്കി ഉണർത്താൻ ശ്രമിക്കുക യായിരുന്നു.
വേഗം ഞാൻ കണ്ണ് തുറന്ന് അവളെ തുറിച്ച് നോക്കി. എന്റെ നോട്ടം കണ്ടിട്ട് വാണി പെട്ടന്ന് സ്തംഭിച്ചു. ഞാൻ ബെഡ്ഡിൽ എഴുന്നേറ്റിരുന്നു.
“എനിക്ക് മനസ്സിലാവാത്ത ഭാഷയില്‍ ചേട്ടൻ എന്തെല്ലാമോ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഞാൻ പേടിച്ചുപോയി. അതുകൊണ്ടാ ഞാൻ നിങ്ങളെ ഇണർത്തിയത്.” വാണി ആശ്വാസത്തോടെ പറഞ്ഞു.
“നമുക്ക് രാവിലെ സംസാരിക്കാം, വാണി കിടക്ക്.” ഞാൻ പറഞ്ഞു.
വാണി മിണ്ടാതെ കിടന്നു. എന്റെ മനസ്സിലെ ക്ഷോഭം ഞങ്ങളുടെ ആത്മബന്ധത്തിലൂടെ അവൾ അറിഞ്ഞിട്ടുണ്ടാവും — കാരണം അവളുടെ സ്വര്‍ണ്ണ പ്രകാശം ഞങ്ങളെ വലയം ചെയ്തിരുന്നു. ഞാനും അവളോട് കൂടെ ചേര്‍ന്ന് കിടന്നു. ഉടനെ വാണി എന്നെ കെട്ടിപ്പിടിച്ചു.
റണ്ടൽഫസ് പറഞ്ഞതെല്ലാം എന്റെ മനസില്‍ ഓടിക്കൊണ്ടിരുന്ന.
‘റണ്ടൽഫസിനെ തടയണം — സാഹചര്യം കിട്ടിയാല്‍ അതിനെ നശിപ്പിക്കണം. ഭാനുവിനെ രക്ഷിക്കണം . ഭാനു ഒരു മാലാഖ യാണ്— മാലാഖമാരുടെ ഒരു സിദ്ധിയും ലഭിക്കാതെ മാലാഖ — പക്ഷേ ശുദ്ധമായ മാലാഖ രക്തം മാത്രമാണ് ആ സിരകളിൽ ഒഴുകുന്നത്. വിരളമായിട്ടാണ് മാലാഖമാര്‍ക്ക് ഭാനുവിനെ പോലെ അസാധുക്കൾ ജനിക്കുന്നത്. അങ്ങനെയുള്ള കുഞ്ഞുങ്ങളെ മാലാഖമാര്‍
മനുഷ്യരെ ഏല്‍പ്പിക്കുകയാണ് ചെയ്യാറുള്ളത്.’
‘ഭാനുവിൻറ്റെ സ്വന്തം കൈ കൊണ്ട് ദാർശനി കൊല്ലപ്പെടണമെന്ന് റണ്ടൽഫസ് പറയാൻ കാരണം?’ ഞാൻ ചോദിച്ചു.
‘ഒരു മാലാഖയുടെ കൈ കൊണ്ട് ഒരു ദാർശനി കൊല്ലപ്പെട്ടാൽ ആ പരിസരത്തുള്ള എല്ലാ മാന്ത്രിക ക്രിയകളുടെയും പകുതിക്ക് കൂടുതൽ ശക്തിയും ഒരു നിമിഷ നേരത്തേക്ക് ക്ഷയിക്കും.’ എന്റെ സഹജാവബോധം പറഞ്ഞു.
‘ഓ, അപ്പോ ചെകുത്താന്‍ മടയില്‍ വെച്ച് ഭാനു ഒരു ദാർശനിയേ കൊന്നാൽ അവിടെയുള്ള ആറ് രണശൂരൻ മാരുടെയും ശക്തി അസാധുവാക്കപ്പെടും!’ ഞാൻ പറഞ്ഞു.
‘അതിനെ തുടർന്ന് അവിടെയുള്ള ആറ് രണശൂരൻമാരും മരണത്തിന്റെ പിടിയിലാകും — ലോകവേന്തൻ രക്ഷപ്പെടും — പ്രപഞ്ച കാവല്‍ക്കാരന്‍റെ രക്തം കൊണ്ട് സൃഷ്ടിക്കപ്പെട ചെകുത്താന്‍ മടയുടെ ശക്തി നഷ്ടപ്പെടുന്ന ആ ക്ഷണത്തിൽ ചെകുത്താന്‍ മട വെറും മണ്ണായി തീരും…. പോരാത്തതിന്, ആ ഒരു നിമിഷ നേരത്തേക്ക്, ആ ആറ് രണശൂരൻ മാരാൽ അടയ്ക്കപ്പെട്ട ചെകുത്താന്‍ ലോകത്തേക്കുള്ള കവാടം വീണ്ടും തുറക്കപ്പെടും. ചെകുത്താന്‍ മട ഉള്ളതുകൊണ്ട് മാത്രമാണ് അന്ന് ചെകുത്താന്‍ ലോകത്തേക്കുള്ള കവാടം തുറന്ന് കിടന്നിട്ട് പോലും ചെകുത്താന്‍മാര്‍ക്ക് അതുവഴി നമ്മുടെ ലോകത്തേക്ക് കടക്കാന്‍ കഴിയാതെ പോയത്. പക്ഷേ ഇപ്പോൾ ചെകുത്താന്‍ മട നശിച്ചാല്‍……. ചെകുത്താന്‍ ലോക കവാടം ഒരു നിമിഷം തുറന്ന് കിടന്നാൽ…..’ അതോടെ എന്റെ സഹജാവബോധം നിശബ്ദമായി.
എന്റെ തല പൊട്ടിത്തെറിക്കും പോലെ തോന്നി. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ വാണിയുടെ കൈ എന്റെ ദേഹത്ത് നിന്നും പതിയെ എടുത്ത് മാറ്റി. കുറെ നേരം അവൾ ഉറങ്ങുന്നത് ഞാൻ നോക്കി ഇരുന്നു. അവളുടെ നഗ്നത ഞാൻ പുതപ്പ് കൊണ്ട് മൂടി. ഒരു പാൻറ്റ് മാത്രം ഇട്ടിട്ട് ഞാൻ പുറത്ത് വന്നു.
കുറെ നേരം ഞാൻ മുറ്റത്തും വീടിന് ചുറ്റും നടന്നു. ‘എന്തുകൊണ്ട് എല്ലാ പ്രശ്നങ്ങള്‍ക്കും ഞാൻ പരിഹാരം ഉണ്ടാക്കണം? എന്തുകൊണ്ട് എനിക്ക് മാത്രം സ്വസ്ഥത കിട്ടുന്നില്ല? എല്ലാ ജനങ്ങളും സമാധാനമായി ഉറങ്ങുമ്പോള്‍ ഞാൻ മാത്രം ഭ്രാന്താനെപ്പോലെ അലഞ്ഞ് നടക്കുന്നു.’ പക്ഷേ എന്റെ സഹജാവബോധം എന്നോട് സംസാരിക്കാൻ തയ്യാറല്ലായിരുന്നു.
ഞാൻ വേഗം വീട്ടില്‍ ഓടി കേറി. എന്റെ മൊബൈൽ എടുത്തുകൊണ്ട് ഞാൻ വീണ്ടും പുറത്ത് വന്നു. ആദ്യം ഞാൻ അച്ഛനെ വിളിച്ചു.
“റോബി!, ഈ മൂന്ന് മണിക്ക്….. എന്തെങ്കിലും സംഭവിച്ചോ… ? ഗ്രാമം ആക്രമിക്കപ്പെട്ടോ…?” അപ്പുറത്ത് നിന്നും അച്ഛന്റെ ആശങ്കയോടെയുള്ള ചോദ്യങ്ങൾ കേട്ട് എനിക്ക് ചിരി വന്നു.
എന്റെ മനസ്സിന് ഒരു ചെറിയ സന്തോഷം തോന്നി. അങ്ങനെ അച്ഛന്റെ ഉറക്കവും നശിച്ചു. ഉടന്‍തന്നെ മറ്റുള്ള രണശൂരൻമാരുടെ സമാധാനവും നശിക്കും. എനിക്ക് കൂടുതൽ സന്തോഷം തോന്നി.
“ഒരു ദാർശനിയേ ചെകുത്താന്‍ മടയില്‍ വെച്ച് കൊല്ലാന്‍ റണ്ടൽഫസ് ഭാനുവിനെ പ്രേരിപ്പിക്കുന്നു. ഭാനു അതിന് തയ്യാറല്ലെങ്കിൽ, മൂന്നാം നിരയില്‍ പെട്ട മൂന്ന് ചെകുത്താന്‍മാരും, റണ്ടൽഫസും പിന്നെ എഴുപത്തഞ്ച് ചെന്നായ്ക്കളും ചേർന്ന് നമ്മുടെ ഗ്രാമത്തേയും ജനങ്ങളെയും ഉന്മൂലനം ചെയ്യും. പക്ഷേ
ഡെറ്ബഫാസിനെ നമ്മൾ നശിപ്പിച്ചത് ചെകുത്താനും ചെന്നായ്ക്കളും ഇതുവരെ അറിഞ്ഞിട്ടില്ല.” ഞാൻ സാവധാനം പറഞ്ഞു.
അച്ഛൻ അവിടെ വിരണ്ട് നടക്കുന്നത് എനിക്ക് അറിയാൻ കഴിഞ്ഞു. ഞാൻ പതിയെ ചിരിച്ചു.
“രാവിലെ നേരത്തേതന്നെ റോബി അഡോണിയുടെ പരിശീലന കേന്ദ്രത്തില്‍ വരു.” അത്രയും പറഞ്ഞിട്ട് അച്ഛൻ കോള് കട്ടാക്കി. എന്റെ മുഖത്ത് വലിയ പുഞ്ചിരി വിടര്‍ന്നു. ചെറിയ സന്തോഷം തോന്നി. പക്ഷെ ആകാശത്ത് നിന്നും നിലാവ് മാത്രമാണ് എന്റെ ചിരിയും സന്തോഷവും കണ്ടത്.
‘നീയൊരു ക്രൂരനായ മനുഷ്യ-ചെകുത്താനാണ്, നിനക്ക് സമാധാനം കിട്ടുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് നി മറ്റുള്ളവരെയും അതിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നു.
ഓ….. അപ്പോ നിലാവ് മാത്രമല്ല — എന്റെ ഉള്ളില്‍ ഒളിച്ച് കിടക്കുന്ന എന്റെ സഹജാവബോധവും കണ്ടു. സാരമില്ല, ആര്‍ക്കും ദോഷമില്ലാതെ എനിക്ക് കിട്ടുന്ന സന്തോഷം ഒരു തെറ്റേയല്ല.
‘ഞാൻ അഡോണിയുടെ വീട്ടില്‍ പോയ ശേഷം പറയാനുള്ളത് ഞാൻ അവിടേ പോകുന്നതിന് മുന്നേ പറഞ്ഞു, അത്രതന്നെ.’ ഞാൻ പറഞ്ഞു. പക്ഷേ എന്റെ സഹജാവബോധം അതിന്റെ മറുപടി തന്നില്ല.
ഞാൻ വീട്ടില്‍ കേറി റൂമിൽ വന്ന് വാണിക്കടുത്ത് പോയ് കിടന്നു. കുറെ കഴിഞ്ഞ് ഞാൻ മയങ്ങി. എപ്പോഴോ, എന്റെ അര മയക്കത്തിൽ, വാണിയുടെ ചുണ്ട് എന്റെ കാതില്‍ അമരുന്നത് ഞാൻ അറിഞ്ഞു. ‘റോബി ചേട്ടാ….’ എന്ന് സ്നേഹത്തോടെ വിളിക്കുന്നതും ഞാൻ കേട്ടു. കണ്ണ് തുറക്കാതെ ഞാൻ പാതി മയക്കത്തിൽ പുഞ്ചിരിച്ചു. പിന്നെ അവളുടെ ചുണ്ട് എന്റെ കണ്ണിലും കവിളിൽ പതിയുന്നതും അതിനുശേഷം അവൾ എഴുനേറ്റ് ബാത്റൂമിൽ കയറുന്നതും ഞാനറിഞ്ഞു. ഞാൻ പിന്നെയും മയങ്ങി.
കിച്ചനിൽ എന്തെല്ലാമോ ഒച്ചപ്പാട് കേട്ടാണ് ഞാൻ ഉണർന്നത്. കഴിഞ്ഞ ദിവസം നടന്നതെല്ലാം ഒരു സ്വപ്നം പോലെ തോനി. പക്ഷേ എന്റെ മനസ്സില്‍ ഇപ്പോഴും വാണിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. അതുവഴി അവള്‍ക്ക് എന്നോടുള്ള സ്നേഹം എന്നില്‍ ഒഴുകി വരുന്നുണ്ടായിരുന്നു.
‘ഈ സാന്നിധ്യം വാണിയുടെ മരണം വരെ നിന്നില്‍ ഉണ്ടാകും. അവൾ ഈ പ്രപഞ്ചത്തില്‍ എവിടെ പോയാലും അവൾ എവിടെയാണെന്ന് നിനക്ക് അറിയാൻ കഴിയും. അവളുടെ ചില ശക്തമായ വികാരങ്ങളെ നിനക്ക് തിരിച്ചറിയാനും കഴിയും. അതുപോലെ തന്നെ അവള്‍ക്കും നിന്നെ അറിയാൻ കഴിയും.’ എന്റെ സഹജാവബോധം പാഞ്ഞു.
എട്ട് മണിക്ക് മുന്നേ അഡോണിയുടെ പരിശീലന കേന്ദ്രത്തില്‍ എല്ലാവരും എത്തി ചേരും….. ചിലപ്പോ ഇപ്പോഴേ അവരെല്ലാം ഒത്തുകൂടി കാണും. ഒരു പുഞ്ചിരിയോടെ ഞാൻ ബാത്റൂമിൽ കയറി. കുളിയും മറ്റും കഴിഞ്ഞ്, ടവൽ ഉടുത്ത് കൊണ്ട് ഞാൻ എന്റെ റൂമിൽ വന്ന്, ഡ്രസ് എടുത്തിട്ട ശേഷം കിച്ചനിൽ പോയ് നോക്കി. കിച്ചനിൽ വാണി പ്രഭാത ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്. ഒരു നൈറ്റ് ഡ്രസ് ആയിരുന്നു അവളുടെ വേഷം.
ഞാൻ വന്നത് അറിഞ്ഞിട്ടും വാണി എന്നെ നോക്കാതെ ജോലി തുടർന്നു.
“നിന്റെ ഡ്രസ്സ് ആര് കൊണ്ട് തന്നു?” അവള്‍ക്കടുത്ത് പോയ് നിന്നിട്ട് ഞാൻ ചോദിച്ചതും വാണി നാണത്തോടെ എന്റെ മുഖത്ത് നോക്കിയിട്ട് പിന്നെയും ജോലിയില്‍ ശ്രദ്ധ ചെലുത്തി.
“കൃഷ്ണൻ ചേട്ടനും രാധിക ചേച്ചിയും അതിരാവിലെ വന്നിരുന്നു. ചേച്ചിയാണ് എന്റെ ഡ്രസ് കൊണ്ട് തന്നത്. റോബി ചേട്ടനെ ഉണർത്തണ്ട എന്ന് രാധിക ചേച്ചി പറഞ്ഞു. പക്ഷേ കഴിയുന്നതും വേഗം നമ്മെ അങ്ങോട്ട് ചെല്ലാനും പറഞ്ഞു.”
വാണി ഒരു പുഞ്ചിരിയോടെ യാണ് പറഞ്ഞത്.
“കേള്‍ക്കാന്‍ നല്ല രസമുണ്ട്.” പുഞ്ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
“എന്ത്, എന്ത് കേള്‍ക്കാനാ രസമുള്ളത്?” എന്റെ മുഖത്ത് നോക്കാതെ വാണി ചോദിച്ചു.
“എന്നെ ചേട്ടൻ എന്ന് വിളിക്കുന്നത്.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“‘സർ’ എന്ന് വിളിക്കുമ്പോള്‍ നമുക്കിടയിൽ അകലം കൂടുന്നത് പോലെ തോനുന്നു. എനിക്ക് ആ അകല്‍ച്ച ഇഷ്ടമല്ല.” എന്റെ കണ്ണില്‍ നോക്കി വാണി ഗൗരവത്തോടെ പറഞ്ഞു.
“എനിക്കും.” ഞാൻ പറഞ്ഞു.
കുറച്ച് നേരം വാണി ജോലി ചെയ്യുന്നത് ഞാൻ നോക്കി നിന്നു.
“പിന്നേ, വാണി…. രാത്രി —”
വാണി വേഗം എന്റെ നേര്‍ക്ക് തിരിഞ്ഞ് മാവ് കുഴച്ച് കൊണ്ടിരുന്ന അതേ കൈ കൊണ്ട് എന്റെ വായ് പൊത്തി പിടിച്ചു. എന്റെ മുഖത്തും വായിലും എല്ലാം അവളുടെ കൈയില്‍ ഉണ്ടായിരുന്ന മാവ് പറ്റിപ്പിടിച്ചു. പെട്ടന്ന് വാണി അവളുടെ കൈ എടുത്ത് മാറ്റി. എന്റെ വായിൽ പോയ മാവ് ഞാൻ വാഷ് ബേസിനിൽ തുപ്പി. വാണി പൊട്ടിച്ചിരിച്ചു. കൂടെ ഞാനും ചിരിച്ചു.
“വാണി —”
“വേണ്ട, ഒന്നും പറയേണ്ട.” വാണി പറഞ്ഞു. “കഴിഞ്ഞ രാത്രി നടന്നത് ഒരു തെറ്റോ അപത്തമോ അല്ല. നമ്മുടെ സ്നേഹത്തിന്റെ ഒരു ഭാഗമാണ് അതും. പിന്നെ നാല്‍പത് വയസ്സ് കഴിഞ്ഞാൽ മാത്രമേ ഒരു ദാർശനിക്ക് ഗർഭം ധരിക്കാനുള്ള ഭാഗ്യം ഉണ്ടാകുകയുള്ളൂ.” വാണി നാണത്തോടെ പറഞ്ഞു.
സംശയം നിറഞ്ഞ കണ്ണുകളോടെ ഞാൻ വാണിയേ നോക്കി. എനിക്ക് അതൊരു പുതിയ അറിവായിരുന്നു.
ഞങ്ങൾ ഒരുമിച്ച് വേഗം ഭക്ഷണം തയ്യാറാക്കി കഴിക്കാൻ ഇരുന്നു. കഴിച്ച് കഴിഞ്ഞിട്ട് എല്ലാം ഒതുക്കിയ ശേഷം ഞാൻ എന്റെ റൂമിലേക്ക് നടന്നു. എന്റെ റൂമിൽ വന്നതും എന്റെ മൊബൈൽ എടുത്ത് ഞാൻ അരവിന്ദ് നെ വിളിച്ച ജോലിയുടെ കാര്യത്തിൽ ചില നിർദ്ദേശങ്ങൾ നല്‍കി. അതുപോലെ പാലക്കുന്ന് ഗ്രാമത്തിലും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസരേ വിളിച്ച് കുറെ നിർദ്ദേശങ്ങൾ നല്‍കിയ ശേഷം അഡോണിയുടെ വീട്ടില്‍ പോകാൻ ഞങ്ങൾ തയാറായി.
അഡോണിയുടെ കേന്ദ്രത്തിൽ പോകുന്ന വഴിക്ക് വാണിയോട് ഞാൻ ഭാനുവിൻറ്റെ കാര്യം പറഞ്ഞു.
“അപ്പോ ഭാനു ഏതാണെന്ന് നിങ്ങൾ എല്ലാവർക്കും അറിയാമായിരുന്നു. പക്ഷേ അക്കാര്യം എന്നോട് പറയണമെന്ന് നിങ്ങളാര്‍ക്കും തോന്നിയില്ല.” ഞാൻ പറഞ്ഞു.
“ഇങ്ങനെ സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അതുകൂടാതെ, മാലാഖ ദാർശനിയേ കൊന്നാൽ ഒരു നിമിഷത്തേക്ക് അവിടെയുള്ള എല്ലാ ശക്തികളും അസാധുവാകുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.” വാണി വിഷമത്തോടെ പറഞ്ഞു. “ഒരുപക്ഷേ അച്ഛന്നും തിരുമേനിക്കും അത് അറിയാമായിരിക്കും.”
ഞങ്ങളാണ് അവസാനമായി അഡോണിയുടെ കേന്ദ്രത്തിൽ എത്തിയത്. അവിടെ ചർച്ച നടക്കുകയായിരുന്നു. എന്റെയും വാണിയുടെയും വരവ് എല്ലാവരെയും
നിശബ്ദരാക്കി.
ഞങ്ങളും ഒഴിഞ്ഞ രണ്ട് കസേരയില്‍ ഇരുന്നതും ചർച്ച പിന്നെയും തുടങ്ങി.
“നമ്മുടെ രണവാൾ കൊണ്ട് മൂന്നാം നിര ചെകുത്താനെ കൊല്ലാന്‍ കഴിയില്ല.”
“ബാക്കിയുള്ള രണ്ട് ചെകുത്താന്‍മാര്‍ എവിടെയാണെന്ന് പോലും നമുക്കറിയില്ല.”
“ചെന്നായ്ക്കള്‍ ഒരു വല്യ പ്രശ്നമാണ്.”
“ആദ്യം ഭാനുവിനെ എങ്ങനെയെങ്കിലും രക്ഷിക്കണം.”
അങ്ങനെ ഓരോരുത്തരും പ്രശ്നങ്ങൾ അവതരിപ്പിച്ചു.
“ഞാൻ എന്റെ ഇന്ദ്രിയകാഴ്ച്ച യേ പ്രയോഗിക്കാൻ പോകുന്നു. ആരും എന്നെ ശല്യം ചെയ്യാതിരിക്കാൻ വാണി പ്രത്യേകം ശ്രദ്ധിക്കണം. പിന്നെ എന്റെ മനസ്സ് തിരികെ വരുന്നത് വരെ ആരും എന്നെ തൊടരുത്.” വാണിയുടെ ചെവിയില്‍ ഞാൻ മന്ത്രിച്ചു. വാണി മൂളി.
പെട്ടെന്നുതന്നെ എന്റെ ഇന്ദ്രിയകാഴ്ച്ച യേ നിയന്ത്രിച്ച് ഗുഹയ്ക്കുള്ളിൽ എത്തി. ഇപ്പോൾ ആറ് ചെന്നായ്ക്കള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. കഴിഞ്ഞ രാത്രി ഭാനുവിനെ കണ്ടതിനെക്കാളും ഇപ്പോൾ കൂടുതൽ അവശ നിലയിലാണ് അയാളെ കാണാന്‍ കഴിഞ്ഞത്.
എന്റെ ഇന്ദ്രിയകാഴ്ച്ച യേയും മനസ്സിനെയും ആദ്യം ഒരു ചെന്നായയുടെ ഉള്ളിലേക്ക് ഞാൻ നയിച്ചു. എന്നിട്ട് എന്റെ അദൃശ്യ കരം കൊണ്ട് അതിനെ കൊല്ലാന്‍ നോക്കി. പക്ഷെ എന്റെ അദൃശ്യ കരത്തിൻറ്റെ സാന്നിധ്യം എനിക്ക് അറിയാൻ കഴിഞ്ഞില്ല. ചിലപ്പോ എന്റെ ഉടൽ എന്റെ അടുത്ത് ഉണ്ടെങ്കിൽ മാത്രമേ അതിന് കഴിയുമായിരിക്കും. ചെന്നായയുടെ മനസ്സ് വായിക്കാനും എനിക്ക് കഴിഞ്ഞില്ല.
ഞാൻ വേഗം ഭാനുവിൻറ്റെ മനസില്‍ കടന്നു. ഭാഗ്യം, ഭാനുവിൻറ്റെ ജീവ ജ്യോതിയേ എനിക്ക് കാണാന്‍ കഴിഞ്ഞു. പകുതി സ്വര്‍ണ്ണ നിറവും അടുത്ത പകുതി തൂവെള്ള നിറവുമായിരുന്നു. ഭാനുവിന് മാത്രമാണോ അതോ എല്ലാ മാലാഖമാര്‍ക്കും ഇതുപോലെയാണോ എന്നെനിക്ക് അറിയില്ല. എന്റെ ശരീരം അടുത്ത് ഇല്ലാതെ എനിക്ക് അയാളുടെ മനസ്സില്‍ സംസാരിക്കാൻ കഴിയുമോ? ഞാൻ സംശയിച്ചു.
‘ഭാനു ഞെട്ടരുത്…. ബഹളം ഉണ്ടാക്കരുത്.’ അയാളുടെ മനസില്‍ ഞാൻ പറഞ്ഞു.
പക്ഷേ, അരുത് എന്ന് പറഞ്ഞത് തന്നെയാണ് അയാൾ ചെയ്തത്.
“യോ….” എന്ന് നിലവിളിച്ച് കൊണ്ട് ഭാനു ഞെട്ടി എഴുനേറ്റ് ചുറ്റിലും നോക്കി. ആറ് ചെന്നായ്ക്കളും ചാടി പിടഞ്ഞെഴുനേറ്റ് കൊണ്ട് ഭാനുവിനെ നോക്കി മുരണ്ടു.
‘ശ്…. ഇത് ഞാനാണ് റോബി. എന്നെ നിനക്ക് കാണാന്‍ കഴിയില്ല, കാരണം ഞാൻ നിന്റെ മനസ്സിലാണ്. ഇപ്പോൾ ഒന്നും സംഭവിക്കാത്ത പോലെ നേരത്തെ ഇരുന്നത് പോലെ ഇരിക്ക്.’ ഞാൻ പിന്നെയും പറഞ്ഞു. ഉടനെ ഭാനു തറയില്‍ ഇരുന്നിട്ട് തറയില്‍ നോക്കി.
‘എന്റെ മനസില്‍ കടക്കാന്‍ എങ്ങനെ…. ഓഹ്…. നിങ്ങള്‍ക്ക് എന്ത് കഴിയില്ല എന്ന് വേണം ഞാൻ ചോദിക്കാൻ.’ ഭാനു മനസില്‍ പറഞ്ഞു.
‘ദാർശനിയേ കൊല്ലാന്‍ നി സമ്മതിച്ചുവോ? ഫയാർഹസ്, പ്രാഡിമോസ്, റണ്ടൽഫസ് പിന്നെ മറ്റുള്ള ചെന്നായ്ക്കള്‍, എല്ലാം എവിടെയാണെന്ന് അറിയാമോ?
‘സർ, നിങ്ങള്‍ക്ക്—”
‘നമ്മുടെ വിലപ്പെട്ട സമയം കളയാനാണോ നിന്റെ പുറപ്പാട്?’ ദേഷ്യത്തില്‍ ഞാൻ ചോദിച്ചു.
‘ക്ഷമിക്കണം സർ. ആരെയും കൊല്ലാന്‍ ഞാൻ സമ്മതിച്ചില്ല. പിന്നെ ഡെറ്ബഫാസ് എന്റെ വേഷത്തിലാണ്. നമ്മുടെ ഗജവനം ഗ്രാമത്തിൽ മൊത്തം രണ്ട് ഒഴിഞ്ഞ വീടുകളുണ്ട് അതിലൊന്നിൽ ഈ മൂന്ന് ചെകുത്താന്‍മാരും ഉണ്ടാകുമെന്നാണ് എന്റെ ബലമായ സംശയം. കാരണം ഗ്രാമത്തിന്റെ അകത്ത് നിന്ന് ചെകുത്താന്‍മാരും പുറത്ത് നിന്ന് ചെന്നായ്ക്കളും ഒരേ സമയത്ത് ആക്രമിക്കും എന്നാണ് റണ്ടൽഫസ് പറഞ്ഞത്. കാടിന്റെ ഇൾ ഭാഗത്ത് വേറെയും ഗുഹകള്‍ ഉണ്ടെന്നും അവിടെയാണ് ചെന്നായ്ക്കളുടെ താവളം എന്നും റണ്ടൽഫസ് പറഞ്ഞു. ഇപ്പോളവൻ അവിടെ ഉണ്ടാവും. സൂര്യൻ അസ്തമിച്ചതും എന്റെ തീരുമാന മറിയാൻ വരുമെന്ന് പറഞ്ഞിട്ടാണ് പോയത്.’ ഭാനു പറഞ്ഞു. എന്നിട്ട് പെട്ടന്ന് ഭാനു ഉറക്കെ ചിരിച്ചു.
ചെന്നായ്ക്കള്‍ ഭാനുവിനെ നോക്കി മുരണ്ടു. പെട്ടന്ന് ഭാനു ചിരിയടക്കി.
‘ചെന്നായ്ക്കളും ചെകുത്താന്‍മാരും നിന്റെ ഗ്രാമത്തെ ആക്രമിക്കാന്‍ തീരുമാനിച്ചു. പക്ഷേ നി സന്തോഷത്തോടെ ചിരിക്കുന്നു. എന്താണ് ഇതിന്റെ അര്‍ഥം?’ ദേഷ്യത്തോടെ ഞാൻ ചോദിച്ചു.
‘ഓഹ്, സാറെന്നെ തെറ്റിദ്ധരിച്ചു. റണ്ടൽഫസിനെ ഓര്‍ത്താണ് ഞാൻ ചിരിച്ചത്. അവന്‍ എന്നോട് പറഞ്ഞതെല്ലാം എനിക്ക് ആരോടും പറയാൻ കഴിയില്ല എന്നാണ് അവന്‍ കരുതിയത്. അതുകൊണ്ടാണ് ഇതെല്ലാ കാര്യങ്ങളും അവന്‍ ധൈര്യമായി എന്നോട് പറഞ്ഞത്. പക്ഷേ നിങ്ങളെ അവന്‍ ശെരിക്കും മനസ്സിലാക്കിയില്ല….. അവന്‍ മാത്രമല്ല സർ — ഞങ്ങള്‍ക്കും നിങ്ങളെ, നിങ്ങളുടെ ശക്തിയേ, നിങ്ങളുടെ കഴിവിനെ മനസ്സിലാക്കാൻ കഴിയുന്നില്ല.’
‘നല്ലത്. അത് രഹസ്യമായി തന്നെ ഇരിക്കട്ടെ. പിന്നെ, നിനക്ക് നടക്കാൻ കഴിയുമോ?’ ഞാൻ ചോദിച്ചു.
‘കഴിയും…. പക്ഷേ ഓടാന്‍ കഴിയില്ല.’
‘അപ്പോ സന്ധ്യ കഴിഞ്ഞേ റണ്ടൽഫസ് ഇവിടെ വരികയുള്ളൂ. അവന്‍ വരുന്നതിന് മുമ്പ് വേറെ ചെന്നായ്ക്കളെ ഇങ്ങോട്ട് പറഞ്ഞ് വിടാനും സാധ്യത കുറവാണ്…… ഇപ്പോൾ ഞാൻ പോകുന്നു ഭാനു, പക്ഷേ നിന്നെ ഇവിടെനിന്ന് രക്ഷപ്പെടുത്താന്‍ ഞങ്ങൾ ഉടനെ വരും. പിന്നെ ഡെറ്ബഫാസ് ഇപ്പോൾ ജീവനോടെ ഇല്ല.’ അത്രയും പറഞ്ഞിട്ട് എന്റെ ശരീരത്തിൽ ഞാൻ തിരിച്ച് വന്നു.
ഞാൻ എന്റെ കണ്ണ് തുറന്ന് നോക്കി. എല്ലാവരും എന്നെ തന്നെ നോക്കുകയായിരുന്നു.
“അപ്പോ നിനക്ക് അതീന്ദ്രിയജ്ഞാനം പ്രയോഗിക്കാൻ കഴിയും!” തിരുമേനി ഉത്സാഹത്തോടെ ഒരു കുഞ്ഞിനെപ്പോലെ ചോദിച്ചു. “അത് എങ്ങനെ പ്രയോഗിക്കണ മെന്ന് നി എങ്ങനെ മനസ്സിലാക്കി? ആ സൂത്രം അറിഞ്ഞാല്‍ ചിലപ്പോൾ ഞങ്ങളില്‍ ചില മാന്ത്രികന്‍ മാർക്ക് പോലും അതീന്ദ്രിയജ്ഞാനം പ്രയോഗിക്കാൻ കഴിയും. എങ്ങനെ —”
“രുദ്രനന്തൻ……” അച്ഛൻ ഉറക്കെ വിളിച്ചു.
ഒരു ചമ്മലോടെ തിരുമേനി അച്ഛനെ നോക്കി. തിരുമേനിയുടെ മുഖം കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ കഴിയാത്ത ഞാൻ പൊട്ടിച്ചിരിച്ചു. എന്റെ കൂടെ മറ്റ് പലരും ചിരിച്ചു. അതോടെ എല്ലാ മുഖത്തും ടെന്‍ഷന്‍ കുറഞ്ഞത് പോലെ എനിക്ക് തോന്നി.
“ആദ്യം നമുക്ക് നമുടെ ഗ്രാമത്തേയും ഭാനുവിനേയും രക്ഷിക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തണം. അതുകഴിഞ്ഞ് സൗകര്യം പോലെ നമുക്ക് ഒരുപാട് കാര്യങ്ങൾ റോബിയുമായ് ചർച്ച ചെയ്യാം.” അത്രയും പറഞ്ഞിട്ട് അച്ഛൻ പ്രതീക്ഷയോടെ എന്റെ മുഖത്ത് നോക്കി.
അദ്യം വാണിയുടെ കൈ പിടിച്ചുകൊണ്ട് ഞാൻ അവള്‍ക്ക് നന്നി പറഞ്ഞു. ഉടനെ ആ മുഖത്ത് നാണം മിന്നിമറഞ്ഞു. പിന്നെ കഴിഞ്ഞ രാത്രി ഞാൻ കണ്ടതും, ഇപ്പോൾ നടന്നതും ഞാൻ അവരോട് വിസ്തരിച്ച് പറഞ്ഞു.
“അങ്ങനെയാണെങ്കില്‍ ഭാനുവിനെ രക്ഷപ്പെടുത്താൻ എളുപ്പമാണ്.” കൃഷ്ണൻ ചേട്ടൻ പറഞ്ഞു.
“പക്ഷേ ഞങ്ങൾക്ക് ഈ രണ്ട് ചെകുത്താന്‍മാരെ ഈ രണവാൾ കൊണ്ട് കൊല്ലാന്‍ കഴിയില്ല.” ആന്ത്രിയസ് പറഞ്ഞു.
എന്റെ മനസ്സിലൊരു ഒരു ആശയം ഉയർന്ന് വന്നു. ഞാൻ തിരുമേനിയെ നോക്കി.
“നിങ്ങളുടെ രണവാൾ എനിക്ക് വേണം, ഞാൻ ഉടനെ തിരിച്ച് തരാം.”
അവരെല്ലാവരും പരസ്പ്പരം നോക്കി.
“അതി ശക്തനായ മാന്ത്രികന് മാത്രമേ മറ്റുള്ളവരുടെ രണവാൾ തൊടാൻ കഴിയുകയുള്ളു. ഞങ്ങൾക്ക് പോലും പരസ്പരം മറ്റുള്ളവരുടെ വാൾ തൊടാൻ കഴിയില്ല. നി അതി ശക്തനായ മാന്ത്രികന്‍ എന്ന് സംശയമില്ല, പക്ഷേ…..” അച്ഛൻ പറഞ്ഞു.
“തൊട്ടാല്‍….?” ഞാൻ ചോദിച്ചു.
“എന്റേതല്ലാത്ത രണവാളിൽ ഞാൻ തൊട്ടാല്‍ എന്റെ ശക്തി മുഴുവനും ആ രണവാൾ ചോര്‍ത്തി യെടുക്കും. അതുകഴിഞ്ഞ് ഞാൻ വെറുമൊരു സാധാരണ മനുഷ്യന്‍ മാത്രമായിരിക്കും. നിങ്ങൾ അതി ശക്തനായ മാന്ത്രികന്‍ അല്ലെങ്കിൽ നിങ്ങള്‍ക്കും അതുതന്നെയാവും സംഭവിക്കുന്നത്.”
എന്റെ ഉള്ളില്‍ ചെറിയൊരു ഭയം തോന്നി.
‘നി അതി ശക്തനായ മാന്ത്രികന്‍ അല്ലെങ്കിൽ ക്രൗശത്രൻ ആ തോട്ടത്തിന്റെ ഉടമസ്ഥത നിനക്ക് തരില്ലായിരുന്നു.’ സഹജാവബോധം പറഞ്ഞു.
ഹാ…. തോട്ടത്തിന്റെ കാര്യം ഞാൻ എങ്ങനെ മറന്നു? വേഗം പരീക്ഷിക്കണം നടത്തണം. ഞാൻ തീരുമാനിച്ചു.
ഞാൻ എന്റെ കസേരയില്‍ നിന്നും എഴുനേറ്റ് തിരുമേനിയുടെ മുന്നില്‍ പോയി നിന്നു. ഉടനെ തിരുമേനിയും എഴുന്നേറ്റു. അയാൾ ഒന്നും ചിന്തിക്കാതെ കൈ ഉയർത്തിയതും രണവാൾ അയാളുടെ കൈയിൽ പ്രത്യക്ഷപെട്ടു, അതിന്റെ പിടിയും മുനയും അയാളുടെ രണ്ട് കൈയിലായി പിടിച്ചുകൊണ്ട് അതിനെ എന്റെ നേര്‍ക്ക് നീട്ടി.
ഞങ്ങളുടെ ആത്മബന്ധത്തിലൂടെ വാണിയുടെ ഭയം ഞാൻ അറിയുന്നുണ്ടായിരുന്നു. അവളെ നോക്കി ഞാൻ പുഞ്ചിരിച്ചു.
ഇതോടെ എന്റെ ശല്യം തീരുമെന്ന് തിരുമേനി ചിലപ്പോ കരുതിക്കാണും. അതുകൊണ്ടായിരിക്കും അയാളുടെ മുഖത്ത് ഇത്ര ഉത്സാഹം. അതിനെ തൊട്ടാലും എനിക്കൊന്നും സംഭവിക്കില്ല എന്ന വിശ്വസം എനിക്കുണ്ടായിരുന്നു.
എന്റെ വലത് കൈ കൊണ്ട് ഞാൻ രണവാളിൻറ്റെ പിടിയില്‍ ഞാൻ പിടിച്ചു — എന്നിട്ട് അതിനെ ഞാൻ പിടിച്ചുയർത്തി. പെട്ടന്ന് രണവാളിൻറ്റെ ശക്തി എന്റെ മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചു.
ഈ രണവാളിൻറ്റെ വെറും അല്‍പ്പ ശക്തി അറിഞ്ഞ എനിക്ക് ശെരിക്കും പുച്ഛമാണ് തോന്നിയത്. എന്റെ ശക്തി കൊണ്ട് അതിന്റെ ശക്തിയെ ഞാൻ നിസ്സാരമായി അമര്‍ച്ച ചെയ്തു. പക്ഷേ രണവാൾ അതിന് തയ്യാറല്ലായിരുന്നു. എനിക്ക് ദേഷ്യം തോന്നി.
ഒരു ഈര്‍ക്കില്‍ ഒടിക്കുന്ന ലാഘവത്തോടെ ആ രണവാളിനെ എനിക്ക് ഒടിക്കാൻ തോന്നി. ഉടനെ ഞാൻ അതുപോലെ ചെയ്യാൻ തുനിഞ്ഞു.
ഒരു കൈയിലുള്ള രണ്ട് വിരൽ കൊണ്ട് അതിന്റെ പിടിയിലും അടുത്ത കൈയിലുള്ള രണ്ട് വിരൽ കൊണ്ട് അതിന്റെ മുനയിലും പിടിച്ചു വളരെ കുറച്ച് ബലം കൊടുത്ത് അതിനെ ഞാൻ വളച്ചൊടിക്കാൻ നോക്കി. അത് വളഞ്ഞ് ഒടിയുന്ന അവസ്ഥയില്‍ വന്നതും ആരെല്ലാമോ ശ്വാസം വലിച്ച് പിടിക്കുന്നത് എനിക്ക് കേട്ടു. തിരുമേനിയുടെ കണ്ണ് പുറത്തേക്ക് തള്ളുന്നത് ഞാൻ കണ്ടു.
‘അങ്ങയെക്കാൾ ശക്തനല്ല എന്ന് ഞാൻ അംഗീകരിക്കുന്നു. എന്റെ നാശം അങ്ങേയ്ക്ക് ഒരു ഗുണവും ചെയ്യില്ല’ പെട്ടന്ന് ആ രണവാൾ എന്റെ മനസ്സില്‍ സംസാരിച്ചു.
‘ഹാ, അപ്പോ നിനക്ക് സംസാരിക്കാനും കഴിയും.’ ചെറിയ അഹങ്കാരത്തോടെ ഞാൻ ചോദിച്ചു.
‘ഞങ്ങൾക്ക് സംസാരിക്കാന്‍ കഴിയും.’ രണവാൾ അഹംഭാവത്തോടെ പറഞ്ഞു. ‘ഞങ്ങളുടെ നിലനില്‍പ്പ് കൊണ്ട് നിങ്ങള്‍ക്ക് ഒരു ഗുണവും കാണില്ല, കാരണം നിങ്ങൾ ഞങ്ങളെക്കാള്‍ ശക്തനാണ്. പക്ഷേ രണശൂരൻ രുദ്രനന്തൻ നു വളരെയധികം ഗുണം ചെയ്യും. അങ്ങയുടെ ശക്തി ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു — എന്റെ വര്‍ഗ്ഗത്തേയും രണശൂര വര്‍ഗ്ഗത്തേയും കൂടുതൽ ശക്തരാക്കാന്‍ അങ്ങേയ്ക്ക് കഴിയും.’ രണവാൾ പറഞ്ഞു. അതുകേട്ട് ഞാൻ വായും പൊളിച്ച് നിന്നു.
അതിനെ ഓടിക്കാന്‍ തോന്നിയെങ്കിലും അങ്ങനെ ചെയ്യാതെ, ഞാൻ ആ രണവാളിനെ അതിന്റെ പൂര്‍വ്വ സ്ഥിതിയിലാക്കി.
‘നി വെറുമൊരു വാൾ മാത്രമാണ്….. ശക്തിയുള്ള വാൾ — എന്നും ഞാൻ അംഗീകരിക്കുന്നു. പക്ഷെ നീയും ഒരു വര്‍ഗ്ഗം….? എങ്ങനെ? എനിക്ക് മനസ്സിലാവുന്നില്ല.’ ഞാൻ പറഞ്ഞു.
‘ഞങ്ങൾക്ക് ഒരുപാട് പറയാനുണ്ട്. ഞങ്ങളുടെ ഉള്ളിലൂടെ നിങ്ങൾക്ക് ഞങ്ങളുടെ ലോകത്ത് പ്രവേശിക്കാന്‍ കഴിയും. അവിടെ സമയം നിശ്ചലമാണ്. അതുകൊണ്ട് നിങ്ങളുടെ ഒരു നിമിഷം പോലും പാഴാവില്ല. അവിടെ നിങ്ങള്‍ക്കുള്ള എല്ലാ ഉത്തരവും ലഭിക്കും.’ രണവാൾ പറഞ്ഞു.
‘അവിടെ വെച്ച് എന്നെ കുരുക്കിലാക്കാൻ വേണ്ടിയാണോ?’ സംശയത്തോടെ ഞാൻ ചോദിച്ചു.
‘ഒരിക്കലുമില്ല. നിങ്ങള്‍ക്ക് ഞങ്ങളെ ഭയമെങ്കില്‍ — ഇവിടെ വെച്ച് എന്നോട് സംസാരിച്ച് ഒരുപാട് സമയം വെറുതെ കളയാം. മണിക്കൂറുകളോളം നിങ്ങള്‍ക്ക് ചുറ്റുമുള്ള മറ്റുള്ളവരുടെ സമയം വെറുതെ കളഞ്ഞ് എന്നെയും തുറിച്ച് നോക്കിക്കൊണ്ട് നില്‍ക്കുകയും ചെയ്യാം ’ രണവാൾ ഒരു ബുദ്ധി ജീവിയെ പോലെ പറഞ്ഞു.
‘നീയൊരു അഹങ്കാരിയായ ആയുധമാണെന്ന് നിനക്കറിയാമോ?’ ഞാൻ ചോദിച്ചു. ‘പിന്നെ രണശൂരൻ മാർ നിന്നെ എങ്ങനെ സഹിക്കുന്നു.’
‘വളരെ ലളിതം. അവരാർക്കും ഇതുവരെ ഞങ്ങളെ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.’
അത് ഞാൻ വിശ്വസിച്ചില്ല. ഞാൻ എന്റെ അകക്കണ്ണ് കൊണ്ട് രണവാളിനെ നോക്കി. അതിന്റെ ഉള്ളില്‍ വലിയ ഒരു ലോകം തന്നെ ഞാൻ കണ്ടു. എവിടെ നോക്കിയാലും, ചെറിയ ഇടവിട്ട് ചെമ്മണ്‍ നിറത്തില്‍ രക്തം പോലത്തെ ദ്രാവകം തളം കെട്ടി കിടക്കുന്നത് ഞാൻ കണ്ടു. അതിലേക്ക് ഞാൻ എന്റെ ശ്രദ്ധ കേന്ദ്രീകരിച്ചതും എന്റെ മനസ്സ് മാത്രമല്ല പക്ഷേ എന്റെ ശരീരവും അവിടെ പ്രത്യക്ഷപെട്ടു.
അദ്യം പേടി തോന്നിയെങ്കിലും എന്നെ ഉപദ്രവിക്കാനോ, കൊല്ലാനോ, അടിമ പെടുത്താനോ ആരും വന്നില്ല.
പെട്ടന്ന് എന്റെ മുന്നില്‍ തളം കെട്ടി കിടന്ന ദ്രാവകത്തില്‍ നിന്നും ഒരു മനുഷ്യ രൂപം സൃഷ്ടിക്കപ്പെട്ടു — അതും എന്റെ അതേ ചായയില്‍. അത് ആ ദ്രാവകത്തില്‍ നിന്നും ഉയർന്ന് എന്റെ മുന്നില്‍ നിന്നു.
“അഹങ്കാരി!” ഞാൻ പറഞ്ഞു.
അത് ചിരിക്കുന്നത് പോലെ എനിക്ക് തോന്നി. “ഞങ്ങളും ഒരു വര്‍ഗ്ഗമാണ്…” അത് പറഞ്ഞു. “ദ്രാവക നിലയിലുള്ള, തിരിച്ചറിവുള്ള വര്‍ഗ്ഗം. ഞങ്ങളെ ഈ ഭൂമിയുടെ രക്തത്തിൽ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടത്. ‘ദ്രാവക മൂര്‍ത്തികളായ നിങ്ങളെ, നന്മയുടെ പുത്രന്മാരും പുത്രിമാരും തിരഞ്ഞെടുക്കും’ എന്ന വാഗ്ദാനവും ഞങ്ങളുടെ മാതാവായ ഭൂമി ഞങ്ങൾക്ക് നല്‍കിയിരുന്നു.” ദ്രാവക മൂര്‍ത്തി എന്നോട് പറഞ്ഞു.
ഞാൻ കൗതുകത്തോടെ എല്ലാം കേട്ട് നിന്നു.
“ആദ്യമായി ഞങ്ങളുടെ ഈ ലോകത്ത് മാന്ത്രികന്‍ ക്രൗശത്രൻ വന്നു. ഈ ലോകത്തേക്ക് കവാടം എങ്ങനെ സൃഷ്ടിച്ചു എന്നോ എങ്ങനെ വന്നു എന്നോ ഞങ്ങൾക്ക് അറിയില്ല. ഒരുപക്ഷേ ഞങ്ങളുടെ മാതാവ് അയാളെ ഇങ്ങോട്ട് നയിച്ചിട്ടുണ്ടാവാം. പക്ഷേ അയാള്‍ക്ക് ഞങ്ങളോട് സംസാരിക്കാനും ഞങ്ങളെ മനസ്സിലാക്കാനുള്ള കഴിവ് ഇല്ലായിരുന്നു. ഞങ്ങൾ അയാളോട് സംസാരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. വര്‍ഷങ്ങളോളം അയാൾ ഞങ്ങളില്‍ എന്തെല്ലാമോ പരീക്ഷണങ്ങൾ നടത്തി. അവസാനം ഞങ്ങളില്‍ നിന്നും വളരെ ചെറിയൊരു ശതമാനം, അയാൾ ദ്രാവകത്തില്‍ നിന്നും ലോഹമായി മാറ്റി. ആ പരിണാമം ചെയ്യപ്പെട്ടതത്രയും അയാൾ കൊണ്ടുപോയി. അതുകഴിഞ്ഞ് അയാൾ ഇവിടെ വന്നിട്ടില്ല.”
“ആ ലോഹം കൊണ്ടാണ് അയാൾ രണവാൾ സൃഷ്ടിച്ചത്.” ഞാൻ പറഞ്ഞു.
“ശെരിയാണ്. പക്ഷേ ആ ലോഹത്തിൽ നിന്നും സൃഷ്ടിക്കപ്പെടുന്ന ഒന്നിനും അതിന്റെ പൂര്‍ണ്ണമായ ശക്തി ലഭിച്ചിരുന്നില്ല. രണവാളിലൂടെയും ഞങ്ങൾ അയാളോട് സംഭാഷണം നടത്താന്‍ ശ്രമിച്ച് നോക്കി, പക്ഷെ അത് അയാള്‍ക്ക് കേൾക്കാനും മനസ്സിലാക്കാനും കഴിഞ്ഞില്ല. അതുകൊണ്ട്, ഇത്രയും കാലം
രണശൂരൻ മാർക്ക്, ഞങ്ങളെ നിലവാരം കുറഞ്ഞ ആയുധങ്ങളായി ഉപയോഗിക്കേണ്ടി വന്നു. പക്ഷേ നിങ്ങള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയും.”
“എങ്ങനെ കഴിയും?” ഉത്സാഹത്തോടെ ഞാൻ ചോദിച്ചു.
“നിങ്ങളുടെ ശക്തി ഉപയോഗിച്ച്, ഞങ്ങള്‍ ദ്രാവക നിലയില്‍ ഉള്ളപ്പോൾ തന്നെ, നിങ്ങള്‍ക്ക് വേണ്ട വിധത്തിൽ ഞങ്ങളെ ആയുധങ്ങളായി രൂപീകരിക്കുക. ആ ക്രിയ കഴിഞ്ഞാൽ ഞങ്ങൾക്ക് സ്വയം കഠിനമായി മാറാൻ കഴിയും. അത് കഴിഞ്ഞ്, ആ ആയുധം നിങ്ങളോട് നിര്‍ദ്ദേശിക്കുന്ന നാമവും അര്‍ഹിക്കുന്ന വ്യക്തിയുടെ നാമവും, നിങ്ങളുടെ ശക്തി ഉപയോഗിച്ച് ആ ആയുധത്തെ പ്രപഞ്ച ഭാഷയിൽ അലങ്കരിക്കണം. അങ്ങനെ ചെയ്താല്‍ ഞങ്ങളാകുന്ന ആയുധത്തെ വെറും നാല് ശക്തികള്‍ക്ക് മാത്രമേ നശിപ്പിക്കാന്‍ കഴിയുകയുള്ളു.”
“ഏതു നാല് ശക്തികള്‍…?” ഞാൻ ചോദിച്ചു.
“പ്രപഞ്ച വാൾ, ചെകുത്താന്‍ രാജാവ് മെറോഹ്റിയസ്, ചെകുത്ഹിംസൻ എന്ന നിങ്ങൾ, പിന്നെ ലോകവേന്തൻ. ഈ നാല് ശക്തികളെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.”
ഞാൻ ദീര്‍ഘമായി നിശ്വസിച്ചു. അപ്പോ ലോകവേന്തൻ, ചെകുത്താന്‍ രാജാവ് — അവരെ കൊല്ലാന്‍ വേറെ മാര്‍ഗ്ഗം കണ്ടുപിടിക്കണം. പക്ഷേ ബാക്കിയുള്ളവരെ കൈകാര്യം ചെയ്യാൻ ഈ ആയുധം മതി. ഞാൻ പുഞ്ചിരിച്ചു.
“അവരവര്‍ക്ക് നൽകപ്പെട്ട ആയുധങ്ങൾ മാത്രമേ അവര്‍ക്ക് ഉപയോഗിക്കാൻ കഴിയുകയുള്ളു. — പക്ഷേ ഈ വിധി നിങ്ങൾക്ക് ബാധകമല്ല — പിന്നെ ആ വ്യക്തിയുടെ ആയുധം ആ വ്യക്തിയുടെ ആത്മാവുമായി ലയിച്ച് ചേരും.”
“മനസ്സിലായി. രണവാൾ ചെയ്തിരുന്നത് പോലെ. പക്ഷേ ഇപ്പോള്‍ നമ്മൾ സൃഷ്ടിക്കാന്‍ പോകുന്ന ആയുധങ്ങള്‍ വളരെ, വളരെയധികം ശക്തിയുള്ള ആയുധമായിരിക്കും.” ഞാൻ പറഞ്ഞു.
“ഞങ്ങളുടെ ഭൂമി മാതാവ് നിങ്ങള്‍ക്കൊരു സമ്മാനം ഒരുക്കിയിട്ടുണ്ട്.” അതും പറഞ്ഞ് ആ രൂപം ഒരു മോതിരം എന്റെ നേര്‍ക്ക് നീട്ടി.
“എന്താണിത്….?” എന്റെ രണ്ട് കൈയും എന്റെ പുറകില്‍ ഒളിപ്പിച്ച് വെച്ച് കൊണ്ട് സംശയത്തോടെ ഞാൻ ചോദിച്ചു.
ഈ മോതിരം ഞാൻ ധരിച്ചാൽ ഞാൻ ഇവര്‍ക്ക് അടിമയായി മാറുമോ? ഞാൻ ഭയപ്പെട്ടു. അത് കുട്ടിത്തം പോലെ എനിക്ക് തോന്നിയെങ്കിലും ആരെയും എനിക്ക് പെട്ടന്ന് വിശ്വസിക്കാൻ മനസ്സ് വന്നില്ല.
“ഞങ്ങളെ മനസ്സിലാക്കുന്ന ശക്തിക്ക് ഈ മോതിരം സമ്മാനമായി നൽകാൻ ഭൂമി മാതാവ് ഞങ്ങളെ ഏല്പിച്ചതാണ്. ഈ മോതിരത്തിന് അവകാശി ഉണ്ടായി കഴിഞ്ഞാൽ ആ നിമിഷം തൊട്ട് ആ ഒരു അവകാശിക്ക് മാത്രമേ ഈ ലോകത്ത് പ്രവേശിക്കാന്‍ കഴിയുകയുള്ളു.”
ഉടനെ ഞാൻ അത് വാങ്ങി എന്റെ വിരലില്‍ അണിഞ്ഞതും ആ മോതിരം അപ്രത്യക്ഷമായി. പക്ഷേ എന്റെ വിരലില്‍ അത് ഇപ്പോഴും ഉള്ളത് ഞാൻ അറിയുന്നുണ്ടായിരുന്നു.
“അവസാനമായി ഒരു കാര്യം കൂടി നിങ്ങൾ ചെയ്യണം.”
“എന്ത് ചെയ്യണം?”
“ഞങ്ങളുടെ മാതാവിനെ നിങ്ങളിപ്പോൾ സന്ദര്‍ശിക്കണം.” അതും പറഞ്ഞ് ആ
ദ്രാവക രൂപം നടന്ന് നീങ്ങി.
ഞാൻ അതിനെ പിന്തുടര്‍ന്നു. കുറച്ച് ദൂരം നടന്നതും ഭൂമിയില്‍ ഒരു പിളര്‍പ്പ് കണ്ടു. ഞാൻ നോക്കിനില്‍ക്കെ അതിൽ കല്‍പ്പടവുകള്‍ പ്രത്യക്ഷപെട്ടു.
“ഇവിടെ നിന്നും നിങ്ങൾ ഒറ്റക്ക് യാത്ര ചെയ്യേണ്ടി വരും. ഈ കല്‍പ്പടവുകള്‍ എവിടെ അവസാനിക്കുന്നുവോ അവിടെ ഞങ്ങളുടെ മാതാവിനെ നിങ്ങൾ കണ്ടുമുട്ടും.”
ചെറിയ ഭയം തോന്നിയെങ്കിലും ഞാൻ ആ പടികളിറങ്ങി. ഏത് പാതാളത്തിലേക്ക് ഞാൻ പോകുന്നുവെന്ന് എനിക്കറിയില്ലായിരുന്നു.
അര മണിക്കൂറോളം ഞാൻ പടിയിറങ്ങിയ ശേഷമാണ് ചെറിയൊരു പൂന്തോട്ടത്തിൽ എത്തിപ്പെട്ടത്. അതിൽ തേനിൻറ്റെ നിറത്തിലുള്ള ഒരു കുളം ഉണ്ടായിരുന്നു. ആ പൂന്തോട്ടത്തിൽ പതിനാല് വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ചെടി നനയ്ക്കുന്നതാണ് ഞാൻ കണ്ടത്. എന്റെ വരവ് മനസ്സിലാക്കി അവൾ എന്നെ നോക്കി ചിരിച്ചു.
“ഞാൻ —” ഞാൻ തുടങ്ങി.
“അതേ, എന്നെ കാണാന്‍ വേണ്ടിയാണ് ചെകുത്ഹിംസൻ വന്നത് — അതോ റോബി എന്ന് വിളിക്കണമോ?” ചെറു പുഞ്ചിരിയോടെ അവള്‍ ചോദിച്ചു.
“റോബി മതി.” ഞാൻ പറഞ്ഞു.
“എനിക്ക് ഒരുപാട് നാമങ്ങള്‍ ഉണ്ടെങ്കിലും, നിനക്കെന്നെ ഗിയ എന്ന് വിളിക്കാം.”
ഗിയ യെ കാണാന്‍ ചെറിയ പെണ്‍കുട്ടിയെ പോലെ തോന്നിയെങ്കിലും ആ കണ്ണുകളെ നോക്കുമ്പോൾ ഈ പ്രപഞ്ചത്തിന്റെ അത്ര പഴക്കം ഉള്ളതുപോലെ തോന്നി.
“നി സാധാരണ മനുഷ്യനല്ല എന്ന് നിനക്കറിയാമോ?” ഗിയ എന്നെ ഉറ്റുനോക്കി കൊണ്ട് ചോദിച്ചു.
“മാന്ത്രികന്റെ രക്തവും ചെകുത്താന്റെ രക്തവും എന്നില്‍ ഉള്ളത് നിങ്ങള്‍ക്ക് അറിയാതിരിക്കാൻ സാധ്യതയില്ല.” ഞാൻ പറഞ്ഞു.
ഗിയ പുഞ്ചിരിച്ചു. “ഇനി പറയുമ്പോൾ — മനുഷ്യ രക്തവും, മാലാഖ രക്തവും, എന്റെ രക്തവും അതിൽ ഉള്‍പ്പെടുത്താന്‍ ഇനി മുതൽ നി ഓര്‍ക്കണം.”
അതുകേട്ട് ഞാൻ ഞെട്ടിത്തരിച്ചു പോയി.
“രണ്ട് പ്രപഞ്ചം ഉള്ളത് നിനക്കറിയാമല്ലോ. ആ രണ്ട് പ്രപഞ്ചത്തിന്റെ എല്ലാ ലോകത്തിനും ഞാൻ മാത്രമാണ് അടിത്തട്ട്. ഞാനില്ലാതെ ഒരു ലോകവും നിലനില്‍ക്കില്ല. എല്ലാ ലോകത്തും എന്റെ സാന്നിധ്യം ഉണ്ട്. പക്ഷെ പ്രപഞ്ച വിധി പ്രകാരം എനിക്ക് നന്‍മയുടെയോ തിന്മയുടെയോ ഒരു പക്ഷത്ത് ചേരാന്‍ കഴിയില്ല.” അത്രയും പറഞ്ഞിട്ട് ഒരു പുഞ്ചിരിയോടെ ഗിയ എന്നെ അളക്കുന്നത് പോലെ നോക്കി.
“പിന്നേ എന്തിനാണ് നിങ്ങൾ എന്നെ സഹായിക്കുന്നത്.” ഞാൻ ചോദിച്ചു.
“നി ജനിച്ച ഉടനെ നിന്റെ ഉള്ളില്‍ എല്ലാത്തരം വിശിഷ്ട രക്തവും ഉള്ളത് എനിക്ക് അറിയാൻ കഴിഞ്ഞു. പല തരത്തിലുള്ള നന്മയുടെ ശക്തിയേറിയ രക്തമുള്ള നിന്നെ, ഒരിക്കലും ചെകുത്താന്റെ ശക്തിക്ക് അതിന്റെ പിടിയിലാക്കാൻ കഴിയില്ല എന്നും — നി നന്മയുടെ പക്ഷം സ്വീകരിക്കുമെന്നു മായിരുന്നു എന്റെ നിഗമനം.” ഗിയ പറഞ്ഞു
“എന്നിട്ട് ആ നിഗമനം തെറ്റിയോ?” ഞാൻ ചോദിച്ചു.
“തെറ്റാൻ വല്യ സാധ്യത ഉണ്ടായിരുന്നു, പക്ഷേ എങ്ങനെയോ നി നന്മയുടെ പക്ഷം സ്വീകരിച്ചു. എല്ലാ വിശിഷ്ട രക്തവും അടങ്ങിയ നിന്റെ ശരീരത്തിൽ എന്റെ രക്തം മാത്രം ഇല്ലാത്തത് എനിക്ക് അപമാനമായി തോന്നി. അതുകൊണ്ട് എന്റെ രക്തം നിനക്ക് ഞാൻ നുകരാൻ നല്‍കി — അതുവഴി, എന്റെ ശക്തിയും ഞാൻ നിനക്ക് പകര്‍ന്ന് തന്നു.”
ഗിയ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ ഞാൻ ഗിയയേ മിഴിച്ച് നോക്കി നിന്നു.
“ഞാൻ ജനിച്ചത് പോലും എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നു. പക്ഷേ നിങ്ങൾ എനിക്ക് രക്തം നുകരാൻ തന്നു എന്ന് പറയുന്നത്! അത് ഞാൻ ഓര്‍ക്കുന്നില്ല.”
ഗിയ, മായാത്ത പുഞ്ചിരിയുമായി എന്നെ തന്നെ നോക്കി നിന്നു.
“നി ജനിച്ചത് പോലും നിന്റെ ഓര്‍മയില്‍ ഉണ്ടെന്ന് നി അവകാശപ്പെടുന്നു. നി ജനിച്ച അന്ന്, എന്തെല്ലാമാണ് നിനക്ക് ഓര്‍ക്കാന്‍ കഴിയുന്നത്?” ഗിയ ചോദിച്ചു.
“ഞാൻ ജനിച്ചത്, എന്റെ ദേഹത്ത് പുരണ്ടിരുന്ന എന്റെ അമ്മയുടെ ചോര — എന്റെ അമ്മ എന്നോട് സംസാരിച്ചത്, അമ്മ എന്നെ നോക്കി വാത്സല്യത്തോടെ ചിരിച്ചത്, അമ്മ കരഞ്ഞത് — അമ്മയുടെ ഒരു തുള്ളി കണ്ണുനീര്‍ എന്റെ വായിൽ വീണത് —”
“അതേ, അതുതന്നെയാണ് — കണ്ണുനീര്‍…… നിന്റെ അമ്മ കരഞ്ഞത് വാസ്തവം. കണ്ണുനീര്‍ പൊഴിച്ചതും വാസ്തവം. പക്ഷേ, ആ കണ്ണുനീരല്ല നിന്റെ വായിൽ വീണത് — മറിച്ച്, എന്റെ ശക്തി മൂലം, എന്റെ ഒരു തുള്ളി രക്തമാണ് നിന്റെ വായിൽ ഞാൻ ഇറ്റിച്ചത്.”
എന്ത് പറയണമെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ ഗിയയേ തുറിച്ച് നോക്കി. എന്റെ ജീവിതം മറ്റുള്ളവരുടെ ചരട് വലിയിലൂടെ നയിക്കപ്പെടുന്നു എന്ന സത്യം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എനിക്ക് ദേഷ്യവും വിഷമവും ഒരുപോലെ അണപൊട്ടി.
“ആരും നിന്നെ നിയന്ത്രിക്കുനില്ല കുഞ്ഞേ.”
എന്നെക്കാളും പ്രായം കുറഞ്ഞ ആ വായിൽ നിന്നും ‘കുഞ്ഞേ’ എന്ന വിളി കേട്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. പക്ഷെ ഗിയ ചെറിയ പെണ്‍കുട്ടിയല്ല, ഒരുപക്ഷേ ഈ പ്രപഞ്ചത്തിന്റെ അതേ പ്രായം ആയിരിക്കും.
“ഞാൻ നിനക്ക് പകര്‍ന്ന് തന്ന ശക്തി കാരണം നിനക്ക് മറ്റുള്ളവരുടെ ജീവ ജ്യോതിയെ കാണാന്‍ കഴിയുന്നു —ഈ പ്രപഞ്ചത്തില്‍ നിനക്ക് മാത്രമേ അതിന് കഴിയൂ. പിന്നെ, മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ കഴിയുന്നു. അവരുടെ ഉള്ളില്‍ നിന്നുകൊണ്ട് അവരെ കൊല്ലാന്‍ പോലും നിനക്ക് കഴിഞ്ഞു.”
ഗിയയുടെ അവസാനത്തെ വാക്ക് എന്നെ കുറ്റപ്പെടുത്തുന്നു എന്ന് തോന്നി. ഞാൻ തല കുനിച്ചു.
ഗിയ തുടർന്നു, “എന്റെ രക്തത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദ്രാവക മൂര്‍ത്തികളോട് പോലും നിനക്ക് സംസാരിക്കാനും അവരെ മനസ്സിലാക്കാനും കഴിയുന്നു.” ഗിയ പറഞ്ഞു. ച്ചേ…. എന്തൊരു മനുഷ്യനാണ് ഞാൻ. പെട്ടന്ന് എന്റെ ദേഷ്യം അടങ്ങി. എന്റെ വിഷമം മാറി. ഗിയ പറഞ്ഞത് ശെരിയാണ്. എന്നെ നിയന്ത്രിക്കാൻ വേണ്ടിയല്ല,
മറിച്ച്, തിന്മയെ അടിച്ചമര്‍ത്താൻ എനിക്ക് ശക്തി പകര്‍ന്ന് തരുകയാണ് ഗിയ ചെയ്തത്. അത് മനസ്സിലാക്കാതെ ഞാൻ ദേഷ്യപ്പെട്ടു.
“എന്റെ അമ്മക്ക് എന്ത് സംഭവിച്ചു?”
“അതിന്റെ ഉത്തരം എനിക്ക് പറയാൻ കഴിയില്ല.” ഗിയ പറഞ്ഞു.
“എല്ലാ ലോകത്തും നിങ്ങളുടെ സാന്നിധ്യം ഉണ്ടെങ്കിൽ, എന്റെ അമ്മക്ക് എന്ത് സംഭവിച്ചു വെന്ന് നിങ്ങള്‍ക്ക് അറിയാം.” ഞാൻ പറഞ്ഞു. പക്ഷേ ഗിയ അത് കേട്ടതായി ഭാവിച്ചില്ല.
“നി ശക്തനാണ് കുഞ്ഞേ, പക്ഷേ നിന്റെ ശക്തിക്ക് പോലും ഈ പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് നി സൂക്ഷിക്കണം. നിനക്ക് ഞാൻ ഒരു സമ്മാനം കൂടി തരാൻ താല്‍പര്യപ്പെടുന്നു.”
“എന്ത് സമ്മാനം?” ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.
“ആ കാണുന്ന കുളത്തില്‍ ഇറങ്ങി നി ഒറ്റത്തവണ മുങ്ങി എഴുന്നേറ്റ് വരിക, സമ്മാനം എന്തെന്ന് നിനക്ക് താനെ മനസ്സിലാകും.”
ഗിയയേയും കുളത്തേയും ഞാൻ മാറിമാറി നോക്കി. ഗിയയിൽ വിശ്വസം അര്‍പ്പിച്ച് കൊണ്ട് ഞാൻ കുളം നോക്കി നടന്നു.
കാഴ്ചയില്‍ തേൻ പോലെ തോന്നിക്കുന്ന ആ കുളത്തിൽ എന്റെ ഒരു കാല്‍ ഞാൻ മുക്കി നോക്കി — ഇളംച്ചൂടുണ്ട്. ഇനിയിത് തേൻ തന്നെ യാകുമോ? ഞാൻ പതിയെ അതിലിറങ്ങി മുങ്ങി.
‘ഞാൻ ഗിയ — എന്റെ കണ്ണുനീരില്‍ സ്നാനം ചെയ്ത നിന്റെ മനസിലോ, ബുദ്ധിയില്ലോ, ഹൃദയത്തിലോ —നിന്റെ അനുവാദമില്ലാതെ ഒരു അന്യ ശക്തിക്കും അതിക്രമിച്ച് കടക്കാന്‍ കഴിയില്ല. നിന്റെ ഹൃദയത്തെയും, മനസ്സിനെയും, ബുദ്ധിയേയും, ജീവ ജ്യോതിയെയും — എന്റെ കണ്ണുനീര്‍ കൊണ്ട് സൃഷ്ടിക്കപ്പെട്ട രക്ഷാകവചം എപ്പോഴും കാക്കും. ഇപ്പോൾ നിന്റെ ലോകത്തേക്ക് നി തിരിച്ച് പോകുക.’ ഗിയ യുടെ സ്വരം എന്റെ മനസില്‍ പറഞ്ഞു.
എന്റെ അകക്കണ്ണ് കൊണ്ട് ഞാൻ എന്റെ ഉള്ളില്‍ നോക്കി. ശെരിയാണ് — എന്റെ ഉള്ളില്‍ ഒരു മൂടല്‍ മഞ്ഞ് പോലെ കാണപ്പെട്ടു. ഞാൻ ആ കണ്ണുനീര്‍ – കുളത്തിൽ നിന്നും കരകയറി. എന്നിട്ട് കല്‍പ്പടവുകള്‍ കയറി ഞാൻ മുകളില്‍ വന്നു.
എന്നെയും കാത്ത് ആ ദ്രാവക മൂര്‍ത്തി അവിടെ ഉണ്ടായിരുന്നു.
“എന്റെ ലോകത്ത് ഞാൻ എങ്ങനെ തിരിച്ച് പോകും?” ഞാൻ ചോദിച്ചു.
“എവിടെ പോകണമോ. ആ സ്ഥലം മനസില്‍ വിചാരിച്ചാൽ മാത്രം മതി. നിങ്ങളുടെ ലോകത്ത് നിങ്ങൾ തിരിച്ചെത്തിയതും നിശ്ചലമായ സമയം പിന്നെയും ചലിക്കാൻ തുടങ്ങും. മറ്റുള്ളവർ ആരും അത് അറിയില്ല.” ദ്രാവക മൂര്‍ത്തി എന്നോട് പറഞ്ഞു.
ഞാൻ പുഞ്ചിരിച്ചു.
“പിന്നെ, നിങ്ങളുടെ ലോകത്ത് നിന്നുകൊണ്ട് തന്നെ, ഞങ്ങളുടെ ദ്രാവക രൂപത്തെ മോതിരം മുഖേനെ നിങ്ങള്‍ക്ക് ആവാഹിക്കാനും — അതേസമയം ഞങ്ങളെ ആയുധ രൂപത്തിൽ മാറ്റാനും നിങ്ങള്‍ക്ക് കഴിയും. ഉടന്‍തന്നെ ആ ആയുധം, ദ്രാവക രൂപം വെടിഞ്ഞ് ദൃഢമായി തീരും. ആ നിമിഷം ആ ആയുധത്തിറ്റെ നാമം നിങ്ങളുടെ മനസില്‍ തെളിയും. പിന്നെ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ക്കറിയാം.”
അറിയാമെന്ന് എന്റെ തല കുലുക്കി ഞാൻ കാണിച്ചു. ഉടന്‍തന്നെ എവിടെ എത്തണമെന്ന് ഞാൻ വിചാരിച്ചതും ഞാൻ അവിടേ നിന്നും മറഞ്ഞ് തിരുമേനിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്റെ കൈയിൽ ഇപ്പോഴും ആ രണവാൾ ഉണ്ടായിരുന്നു.
ഞാൻ തിരുമേനിയുടെ മുഖത്ത് നോക്കി. എന്നിട്ടും മറ്റുള്ളവരെയും നോക്കി. എല്ലാവരും അന്തംവിട്ട് എന്നെ തന്നെ നോക്കുന്നു.
“ഇതുവരെ രണവാളിനെ ആര്‍ക്കും ഒരു വളയ്ക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ മനസ്സ് വെച്ചിരുന്നെങ്കിൽ നി നിസ്സാരമായി അതിനെ ഒടിക്കുമായിരുന്നു. ദിവസം കഴിയുന്തോറും നിന്റെ ശക്തി വര്‍ദ്ധിക്കുന്നു എന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നത്.” തിരുമേനി ആശ്ചര്യത്തോടെ പറഞ്ഞു.
ഞാൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു, “ഈ രണവാൾ കൊണ്ട് നിങ്ങള്‍ക്ക് ഒന്നും നേടാൻ കഴിയില്ല. അതുകൊണ്ട് ഉന്നത നിലവാരമുള്ള വാൾ നിങ്ങള്‍ക്ക് സമ്മാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കും അതുപോലെ പരിശീലനം കഴിഞ്ഞ് നില്‍ക്കുന്ന അറുപത്തി മൂന് പേര്‍ക്കും ഞാൻ പുതിയ വാൾ നല്‍കും.”
എന്റെ വാചകം കേട്ട് എല്ലാവരും എന്നെ തുറിച്ച് നോക്കി. എന്റെ വാക്കുകള്‍ ആരും വിശ്വസിച്ചില്ല എന്ന് എനിക്ക് മനസ്സിലായി. വെറും സംസാരത്തിലൂടെ ഒന്നും നേടാൻ കഴിയില്ല. അതുകൊണ്ട് അത് തെളിയിക്കാന്‍ ഞാൻ തീരുമാനിച്ചു.
അഡോണിക്ക് നേരെ ഞാൻ കൈനീട്ടി. എനിക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കിയ അയാൾ ഉടന്‍തന്നെ അയാളുടെ രണവാൾ എനിക്ക് തന്നു.
എന്റെ കണ്ണടച്ച് കൊണ്ട് തിരുമേനിയുടെ വാളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്റെ താല്‍പര്യം ഞാനാ വാളിനെ അറിയിച്ചു. ഉടനെ എന്റെ കൈയിലിരുന്ന് രണവാൾ ഉരുകി അപ്രത്യക്ഷമായി. മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ മാത്രമാണ് അത് അപ്രത്യക്ഷമായത്. എല്ലാവരുടെയും വായിൽ നിന്നും പലപ്പല ശബ്ദങ്ങളാണ് പുറത്ത് വന്നത്.
പക്ഷേ രണവാൾ ഉരുകി എന്റെ അദൃശ്യമായ മോതിരം മുഖേനെ അതിന്റെ ലോകത്ത് മറ്റുള്ള ദ്രാവകത്തില്‍ ലയിക്കുന്നത് ഞാനറിഞ്ഞു.
എന്റെ മോതിരം മുഖേനെ ഞാൻ ദ്രാവക മൂര്‍ത്തിയെ ആവാഹിച്ചതും എന്റെ ഉള്ളം കൈ നിറയെ ദ്രാവകം പ്രത്യക്ഷപെട്ടു. എന്റെ കൈയിലും മനസ്സിലും കാണപ്പെട്ട പ്രപഞ്ച വാളിന്റെ അതേ രൂപം കൊടുക്കാനാണ് ഞാൻ തീരുമാനിച്ചത്.
ഉടനെ എന്റെ ഉള്ളില്‍ നിന്നും എന്റെ ശക്തി താനെ പ്രവർത്തിക്കാൻ തുടങ്ങി. എന്റെ ശക്തിയുടെ സഹായത്താല്‍ ദ്രാവകം — എന്റെ മനസ്സിൽ ഞാൻ കാണിച്ചുകൊടുത്ത വാളിന്റെ രൂപം സ്വീകരിക്കാന്‍ തുടങ്ങി.
വെറും ഒരു നിമിഷം കൊണ്ട് അത് വാളിന്റെ രൂപത്തിൽ മാറി, ഉറച്ച്, ലോഹം കൊണ്ട് ഉണ്ടാക്കിയ വാൾ പോലെയായി. ആ വാൾ എന്റെ മനസ്സില്‍ അതിന്റെ നാമം മന്ത്രിച്ചു. ആ നാമവും തിരുമേനിയുടെ നാമവും ഞാനാ വാളിൽ പ്രപഞ്ചത്തിന്റെ ദിവ്യ ഭാഷയില്‍, ചിത്രാക്ഷരം ഭാഷയിൽ, എന്റെ ശക്തി കൊണ്ട് അലങ്കരിച്ച് കഴിഞ്ഞതും ആ വാൾ തേനീച്ചയെ പോലെ മൂളിക്കൊണ്ട് ഇളം നീല പ്രകാശം പരത്താന്‍ തുടങ്ങി.
‘എന്റെ സൃഷ്ടി പൂര്‍ത്തിയായ് കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്കും രുദ്രനന്തന്നും മാത്രമേ എന്നെ ഏന്താൻ കഴിയുകയുള്ളു.’ ആ വാൾ എന്റെ മനസില്‍ പറഞ്ഞു.
ഞാൻ തിരുമേനിയെ നോക്കിയതും അയാൾ ആഹ്ലാദത്തോടെ ഓടി വന്നു. ഒരു കുഞ്ഞിനെ പോലെ വാളിൽ കണ്ണും നട്ട് അയാൾ എന്നെ ചുറ്റി നടന്നു. വാളിന്റെ പരന്ന ഭാഗത്ത് ഞാൻ പിടിച്ചിട്ട് പിടി അയാള്‍ക്ക് നേരെ നീട്ടിയതും, ദിവ്യമായ വസ്തു എന്നപോലെ അയാൾ അതിനെ സ്വീകരിച്ചു. ചിലര്‍ പതിഞ്ഞ ശബ്ദത്തിലും മറ്റ് ചിലര്‍ ഒച്ച ഉയർത്തിയും സംസാരിക്കാൻ തുടങ്ങി.
അടുത്ത സെക്കന്റ്, അഡോണിയുടെ വാൾ ഞാൻ തിരുമേനിയുടെ നേര്‍ക്ക് വീശുന്നതാണ് തിരുമേനി കണ്ടത്. ഉടനെ തിരുമേനി അയാളുടെ പുതിയ വാൾ കൊണ്ട് അതിനെ തടഞ്ഞു. പെട്ടന്ന് ചില്ല് തകർന്നുടയും പോലത്തെ ശബ്ദം അവിടമാകെ മുഴങ്ങി കേട്ടു. അതുകഴിഞ്ഞ് നിശബ്ദം മാത്രം.
ഞാൻ എല്ലാവരെയും നോക്കി ചിരിച്ചു. പക്ഷെ അവരുടെ നോട്ടമെല്ലാം എന്റെ കൈയിലായിരുന്നു — എന്റെ കൈയിൽ വാളിന്റെ അവശിഷ്ടമായി വാളിന്റെ പിടി മാത്രമാണ് ഉണ്ടായിരുന്നത്. വാൾ തകർന്ന് തരിപ്പണമായി അങ്ങിങ്ങായി ചിതറി കിടന്നു.
ഒരു നിമിഷം നേരത്തെ നിശബ്ദത്തിന് ശേഷം എല്ലാവരും ഒരുമിച്ച് സംസാരിക്കാന്‍ തുടങ്ങി. പക്ഷേ വാണിയും രാധിക ചേച്ചിയും മാത്രം ഒന്നും മിണ്ടാതെ കൗതുകത്തോടെ എന്റെ കൈയിൽ നോക്കി നിന്നു.
“മതി നിര്‍ത്തു……” പെട്ടന്ന് രാധിക ചേച്ചിയുടെ ഒച്ച ഉയർന്ന് കേട്ടു. ഉടനെ എല്ലാവരും നിശബ്ദരായി.
അച്ഛൻ നടന്ന് വന്ന് എന്റെ മുന്നില്‍ നിന്നു. “സാധാരണയായി ഒരു രണവാൾ സൃഷ്ടിക്കാന്‍, അതും നീ പറഞ്ഞത് പോലെ നിലവാരം കുറഞ്ഞ രണവാൾ സൃഷ്ടിക്കാന്‍, ഞങ്ങൾക്ക് എത്ര സമയവും പ്രയത്നവും വേണ്ടിവരുമെന്ന് അറിയാമോ?” അച്ഛൻ ഒരു നടുക്കത്തോടെ ചോദിച്ചു. “അതുകഴിഞ്ഞ് ഞങ്ങൾക്ക് നഷ്ടപ്പെട്ട ശക്തിയെ വീണ്ടെടുക്കാന്‍ എത്ര സമയം വേണ്ടിവരുമെന്ന് നിനക്കറിയാമോ?”
“അറിയില്ല!” ഞാൻ പറഞ്ഞു.
“അതുപോട്ടെ, നമ്മളിപ്പോൾ വിലപ്പെട്ട സമയമാണ് കളയുന്നത്. നിന്റെ ശക്തി അധികം നഷ്ടപ്പെടുത്താതെ, നിനക്ക് ഇതുപോലെ എത്ര രണവാൾ സൃഷ്ടിക്കാന്‍ കഴിയും?” അച്ഛൻ ആകാംഷയോടെ ചോദിച്ചു.
“അറിയില്ല. പിന്നെ അച്ഛൻ പറഞ്ഞത് പോലെ വെറുതെ സംസാരിച്ച് സമയം കളയാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ട് ഒരു മാസത്തേക്ക് എന്നോട് ആരും ചോദ്യം ചോന്തിക്കാതിരുന്നാൽ —”
“റോബി…..” രാധിക ചേച്ചി ഉറക്കെ വിളിച്ചു.
“ശരി, ശരി……. കുറച്ച് നേരത്തേക്ക് ആരും എന്നോട് സംസാരിക്കരുത്.” ഞാൻ രാധിക ചേച്ചിയേ നോക്കി പറഞ്ഞു. ചേച്ചിയുടെ മുഖത്ത് ഒരു കുസൃതി ചിരി ഉണ്ടായിരുന്നു.
‘ഒരേ നേരത്ത് എത്ര വാക്കുകള്‍ എനിക്ക് സൃഷ്ടിക്കാന്‍ കഴിയും? ’ ഞാൻ സൃഷ്ടിച്ച വാളിനോട് എന്റെ മനസ്സ് കൊണ്ട് ഞാൻ ചോദിച്ചു.
‘നിങ്ങളുടെ ശക്തിക്ക് അനുസൃതമായി എത്ര വേണമെങ്കിലും ഒരേ സമയത്ത് നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയും.’ രണവാൾ മറുപടി നല്‍കി.
“എല്ലാവരും അവരവരുടെ രണവാൾ ഇവിടെ ശേഖരിച്ച് വെച്ചാല്‍ എനിക്ക് എളുപ്പമാകും.” ഞാൻ പറഞ്ഞു. ഉടനെ എല്ലാവരും അതനുസരിച്ചു.
മൊത്തം പതിനാറ് രണവാളുകളുടെ ശേഖരണം ഞാൻ കണ്ടു. അതിൽ പതിനഞ്ച് പൂര്‍ണ്ണമായ രണവാളുകളും, പിന്നെ ഒരെണ്ണം, അഡോണിയുടെ ചില്ല് പോലെ നുറുങ്ങി കിടന്ന രണവാൾ കഷ്ണങ്ങളും ആയിരുന്നു. ഉടനെ ഞാൻ കണ്ണടച്ച് എന്റെ അകക്കണ്ണ് കൊണ്ട് അതിനെ നോക്കി ക്രിയ ആരംഭിച്ചു. ആ വാളുകൾ ഉരുകി എന്റെ മോതിരം വഴി അതിന്റെ ലോകത്ത് എത്തിപ്പെട്ടു.
എന്റെ മനസില്‍ ഞാൻ മുപ്പത് വാളിന്റെ രൂപം സൃഷ്ടിച്ചു. എന്നിട്ട് അതിന് ആവശ്യമായ ദ്രാവകം ഞാൻ എന്റെ മോതിരം മുഖേനെ ശേഖരിച്ചതും അത് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഞാൻ ഉടനെ കണ്ണ് തുറന്നു നോക്കി. മറ്റുള്ളവരുടെ അല്‍ഭുത പ്രകടനങ്ങളിൽ ശ്രദ്ധ ചെലുത്താതെ ഞാൻ അടുത്ത ക്രിയ തുടങ്ങി.
അപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് ഞാൻ മനസ്സിലാക്കിയത്. ഒരുമിച്ച് മുപ്പത് വാൾ സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോൾ അതിവേഗത്തില്‍ എന്റെ ശക്തി ക്ഷയിച്ച് തുടങ്ങി. പക്ഷേ ഞാൻ പിന്മാറാൻ തയ്യാറായില്ല. ആ ക്രിയ ഞാൻ തുടർന്നു. ആ ദ്രാവകം പതിയെ, മന്ദഗതിയിൽ, മുപ്പത് വാളുകളായി രൂപാന്തരപ്പെടാൻ തുടങ്ങി.
അദ്യം എന്റെ ശരീരവും പിന്നെ എന്റെ മനസ്സും തളര്‍ന്ന് തുടങ്ങി. ഞാൻ എന്റെ മുട്ടിൽ വീണു. ‘ആരും എന്റെ അടുത്ത് വരരുത്’ എങ്ങനെയോ വാണിയുടെ മനസ്സിൽ എന്റെ താക്കീത് ഞാൻ നല്‍കി.
എന്റെ ജീവ ജ്യോതി ചെറുതായി മങ്ങി. എന്റെ തല പൊട്ടിത്തെറിക്കും എന്ന് തോന്നി. പകുതി ജോലി പോലും കഴിയുന്നതിന് മുമ്പ്, എന്റെ ബോധം ഇപ്പോൾ നഷ്ടപ്പെടുമെന്ന് തോന്നിയ ആ വേളയില്‍, എന്റെയുള്ളില്‍ ഉണ്ടായിരുന്ന പ്രപഞ്ച വാൾ സൂര്യനെ പോലെ പ്രകാശിച്ചു. അതിൽനിന്നും വെളിപ്പെട്ട തേജസ്സ് എന്റെ മനസ്സിനും ശരീരത്തിനും ശക്തി നല്‍കി. പക്ഷേ അതും പോരാതെ വന്നു.
പക്ഷേ, ഇപ്പോഴും എന്റെ തല പൊട്ടിത്തെറിക്കും എന്ന അവസ്ഥയില്‍ തന്നെയായിരുന്നു. വേഗം, മനസ്സ് കൊണ്ട് എന്റെ ജീവ-ശക്തി ഗോളത്തിൽ ഞാൻ പ്രവേശിച്ചു. ഇപ്പോൾ ഞാൻ കാണിച്ച മണ്ടത്തരം എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞു.
ഇത്രയും നേരം ഞാൻ എന്റെ ചെകുത്താന്‍ രക്തം വഴി ലഭിച്ച എന്റെ ജന്മ അവകാശത്തെ — എന്റെ ശക്തിയെ, ഞാൻ നിരസിക്കുകയായിരുന്നു. ഞാൻ പോലുമറിയാതെ എന്റെ ഉൾ മനസ്സ് ചെകുത്താന്‍ ശക്തിയെ നിരസിക്കുകയായിരുന്നു.
എന്തായാലും ചെകുത്താന്റെ ശക്തി എന്നിലുണ്ട്, അപ്പോൾ അതിനെ ഞാൻ എന്തിന് നിരസിക്കണം? ഞാൻ സ്വയം ചോദിച്ചു. ഈ ശക്തിയും എന്റെ ജന്മാവകാശമാണ്. അതിനെ തെറ്റായ വഴിയില്‍ ഉപയോഗിക്കാന്‍ പാടില്ല! ഞാൻ സ്വയം പറഞ്ഞു. ചെകുത്താന്‍ ശക്തിയെ തടയുന്ന മറ ഞാൻ പതിയെ നീക്കി.
പ്രളയം പോലെ ശക്തി എന്നില്‍ നിറഞ്ഞു. ആ ശക്തി എന്റെ മനസ്സിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചു. പക്ഷേ ഞാൻ അതിന് തയ്യാറായില്ല. ആ ശക്തി പല തരത്തിലും എന്നെ പ്രലോഭിപ്പിച്ചു — ഞാൻ വഴങ്ങിയില്ല. അവസാനം ആ ശക്തി എന്റെ മനസ്സിനെ അതിന്റെ ശക്തി കൊണ്ട് പ്രഹരിച്ചു, പക്ഷേ എന്റെ ശേഷിച്ച നന്മയുടെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ഞാൻ അതിനെയും നിഷ്ഫലമാക്കി.
ഇനിയും ആക്രമണം തുടര്‍ന്നാല്‍ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് എനിക്ക് മനസ്സിലായി. ഒന്നുകില്‍ എന്റെ മരണം, അല്ലെങ്കിൽ ഞാൻ ആ ശക്തിയുടെ അടിമ. പക്ഷേ എന്നെ അത്ഭുതപ്പെടുത്തി ക്കൊണ്ട് ആ ശക്തി എന്റെ നിയന്ത്രണത്തിന് അതീതമായി മാറി.
ആ ശക്തി എന്റെ ശരീരത്തിലും മനസ്സിലും വ്യാപിച്ചു. ഉടനെ എന്റെ ക്ഷീണവും വേദനയും പാടെ മാറി. എന്റെ ജീവ ജ്യോതി മുമ്പത്തെ ക്കാളും ജ്വലിച്ചു. ഇപ്പോഴാണ് ഞാൻ പൂര്‍ണ്ണത നേടിയത്. ഉടന്‍തന്നെ മുപ്പത് വാളിന്റെയും സൃഷ്ടി ഞാൻ പൂര്‍ത്തിയാക്കി. എല്ലാ വാളിന്റെയും നാമങ്ങള്‍ എന്റെ മനസില്‍ തെളിഞ്ഞു.
കൃഷ്ണൻ, മൂര്‍ത്തി, ഭാനു പിന്നെ പതിനാറ് രണശൂരൻമാർ —അങ്ങനെ അവർ പത്തൊന്‍പത് പേര്‍ക്കുള്ള രണവാൾ മാത്രമാണ് ഞാൻ പ്രപഞ്ച ഭാഷയായ ചിത്രാക്ഷരം കൊണ്ട് അലങ്കരിച്ച് തയ്യാറാക്കിയത്. അതുകഴിഞ്ഞ് എന്റെ കണ്ണ് ഞാൻ തുറന്ന്, തറയില്‍ നിന്നും പതിയെ എഴുനേറ്റ് നിന്നു.
പെട്ടന്നാണ് അത് സംഭവിച്ചത് —ശക്തരായ മൂന്ന് ചെകുത്താന്‍മാരുടെ സാന്നിധ്യം എന്റെ മനസ്സ് കൊണ്ട് ഞാൻ അറിഞ്ഞു. എന്റെ മനസ്സിന്റെ ഒരു പ്രലോഭനവും ഇല്ലാതെ എന്റെ ഇന്ദ്രിയകാഴ്ച്ച എന്റെ ശരീരം വിട്ട് ആകാശത്തിലൂടെ ഏതോ ലക്ഷ്യത്തിലേക്ക് പറന്ന് നീങ്ങി. വെറും ഒരു സെക്കന്റ് കൊണ്ട് ഗ്രാമത്തിലുള്ള ഒരു ഒഴിഞ്ഞ വീട്ടിനകത്ത് എന്റെ മനസ്സ് എത്തിപ്പെട്ടു.
പക്ഷേ അതൊരു ഒഴിഞ്ഞ വീടായിരുന്നില്ല എന്നതാണ് സത്യം. കാരണം, അവിടെ ഫയാർഹസ് സും പ്രാഡിമോസ് സും ഉണ്ടായിരുന്നു. ഇനിയൊരു ചെകുത്താന്‍ എവിടെ?
ഉടനെ എന്റെ മനസ്സ് വേറൊരു ഒഴിഞ്ഞ വീട്ടില്‍ പ്രത്യക്ഷപെട്ടു. അവിടെ മൂന്നാമത്തെ ചെകുത്താനും ഉണ്ടായിരുന്നു. എന്റെ ചെകുത്താന്‍ ഭാഗം പെട്ടന്ന് അതിനെ തിരിച്ചറിഞ്ഞു. എനിക്ക് അല്‍ഭുതം തോന്നി.
‘ബാൽബരിത്’!!
ആ മൂന്ന് ചെകുത്താന്‍മാരും മനുഷ്യ രൂപത്തിൽ ആയിരുന്നു. പക്ഷെ എന്റെ ഇന്ദ്രിയകാഴ്ച്ച കണ്ടത് അവരുടെ സ്വന്തം രൂപത്തെ യായിരുന്നു. ഒരുപക്ഷേ എന്നിലെ ചെകുത്താന്‍ ശക്തി കാരണമാവും. അടുത്ത സെക്കന്റിൽ ഞാൻ എന്റെ ശരീരത്തിൽ തിരിച്ചെത്തി.
‘ഹാ…. രസകരമാണ്, അസാധ്യവും രസകരവുമാണ്.’ എന്റെ മനസ്സില്‍ ആരോ പറഞ്ഞു. ഇതുവരെ ഞാൻ കേട്ടിട്ടില്ലാത്ത ഒരു ശബ്ദമായിരുന്നു അത്.
പെട്ടന്ന് എന്റെ ഉള്ളില്‍ ഗിയ യുടെ സ്വരം ഞാൻ കേട്ടു. ‘അതാണ് ചെകുത്താന്‍ രാജാവ് — നിന്റെ പിതാവ് — മെറോഹ്റിയസ്.’
എന്നിലൂടെ ഒരു വിറയൽ കടന്നുപോയി. ‘എന്റെ അനുവാദം ഇല്ലാതെ അന്യ ശക്തിക്ക് എന്റെ മനസ്സില്‍ കടക്കാന്‍ കഴിയില്ല എന്ന് പറഞ്ഞിട്ട്, ഇതിപ്പോ എങ്ങനെ സംഭവിച്ചു.’ ഞാൻ ചോദിച്ചു.
‘നിന്നില്‍ ഓടുന്ന ചെകുത്താന്‍ രക്തം വഴി നിനക്ക് ലഭിച്ച ശക്തിയെ നി ഇപ്പോഴാണ് സ്വീകരിച്ചത്. ആ ശക്തിയുടെ ഉറവിടമായ നിന്റെ പിതാവ് നിന്റെ മനസില്‍ കടന്നപ്പോള്‍, അതൊരു അന്യ ശക്തിയാണെന്ന് നിന്റെ മനസ്സിന് ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. ആയതിനാൽ നിന്റെ മനസ്സ് അതിനെ തടഞ്ഞില്ല. പക്ഷേ അതെന്താണെന്ന് ഇപ്പോൾ നിനക്കറിയാം, ഇനി നിന്റെ അനുവാദം ഇല്ലാതെ ആ ശക്തിക്ക് നിന്റെ മനസ്സിൽ കടക്കാന്‍ കഴിയില്ല എന്ന് ഞാൻ കരുതുന്നു.’
‘അപ്പോ നിങ്ങള്‍ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയില്ല?’ ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
‘മെറോഹ്റിയസ് ചെകുത്താന്‍ രാജാവാണ്, ചെകുത്താന്‍ വംശത്തിന്റെ ആദ്യ നിരയില്‍ പെട്ട വര്‍ഗ്ഗമാണ് മെറോഹ്റിയസ്. മെറോഹ്റിയസ് നു ഒരു സഹോദരി ഉണ്ടായിരുന്നു വെങ്കിലും അവൾ രണ്ടാം നിരയില്‍ പെട്ട ചെകുത്താന്‍ ആയിരുന്നു. ആദ്യ നിരയില്‍ എത്ര പേർ ഉണ്ടെന്ന് നിനക്കറിയാമോ?’ ഗിയ ചോദിച്ചു.
‘ഇല്ല.” നിരസത്തോടെ ഞാൻ പറഞ്ഞു.
‘വെറും ഒന്ന്. മെറോഹ്റിയസ് മാത്രം. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് തൊട്ടേ ആദ്യ നിരയില്‍ മെറോഹ്റിയസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നുവരെ അത് തുടരുന്നു. അതുകൊണ്ട് മെറോഹ്റിയസ് ൻറ്റെ ശക്തിയെ അത്ര നിസ്സാരമായി കരുതരുത്.’ അത്രയും പറഞ്ഞിട്ട് ഗിയ യുടെ സാന്നിധ്യം എന്റെ മനസ്സില്‍ നിന്നും മറഞ്ഞു.
ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാൻ എല്ലാവരെയും നോക്കി. എന്നിട്ട് നിരനിരയായി അന്തരീക്ഷത്തില്‍ പരസഹായം കൂടാതെ നില്‍ക്കുന്ന വാളുകളെയും ഞാൻ നോക്കി. പത്തൊന്‍പത് പൂര്‍ണത നേടിയ വാളുകളും ഇളം നീല നിറത്തിലുള്ള പ്രകാശം പരത്തുന്നുണ്ടായിരുന്നു. അവശേഷിച്ച പതിനൊന്ന് വാളുകളും സാധാരണ വാൾ പോലെ തോന്നിച്ചു.
‘ആ വാളുകളെ നിങ്ങള്‍ക്ക് നിങ്ങളുടെ മോതിരത്തില്‍ സൂക്ഷിക്കാന്‍ കഴിയും.’ രണവാൾ എന്റെ മനസില്‍ പറഞ്ഞു.
‘രണശൂരൻമാരോട് നിങ്ങൾക്ക് സംസാരിക്കാന്‍ കഴിയുമോ?’ ഞാൻ ചോദിച്ചു.
‘ഞങ്ങൾക്ക് കഴിയും, പക്ഷേ അവർ ഞങ്ങളെ കേള്‍ക്കുകയോ അറിയുകയോ ചെയ്യുനില്ല.’
അതുകേട്ട് ഞാൻ പുഞ്ചിരിച്ചു.
ഞാൻ പറയാതെ തന്നെ എല്ലാ രണശൂരൻമാരും അവരവരുടെ രണവാളിൻറ്റെ നേര്‍ക്ക് നടന്ന് അതിനെ കരസ്ഥമാക്കി. രണവാളും രണശൂരൻമാരും തമ്മില്‍ ആത്മബന്ധം സൃഷ്ടിച്ച് കഴിഞ്ഞുവെന്ന് ഞാൻ മനസ്സിലാക്കി. ഭാനുവിൻറ്റെ വാളും മറ്റ് പതിനൊന്ന് വാളുകളും അപ്രത്യക്ഷമായി എന്റെ മോതിരത്തിൽ ലയിച്ച് ചേര്‍ന്നു.
മൂര്‍ത്തിയും കൃഷ്ണൻ ചേട്ടനും അവരുടെ വാളിൽ സന്തോഷത്തോടെ നോക്കി നില്‍ക്കുന്നത് കണ്ടിട്ട് അച്ഛൻ പറഞ്ഞു, “രണവാൾ ലഭിച്ചത് മൂലം നിങ്ങളും ഇപ്പോൾ പൂര്‍ണ രണശൂരൻ മാരായി മാറിക്കഴിഞ്ഞു. ഞങ്ങളുടെ സഹോദര മാരായി നിങ്ങളെ സ്വാഗതം ചെയ്യുന്നു.”
രണ്ട് പുതിയ രണശൂരൻമാരും ആഹ്ലാദത്തോടെ എല്ലാവരെയും നോക്കി ചിരിച്ചു.
“നമുക്ക് ഭാനുവിനെ ആദ്യം രക്ഷിക്കണം.” റാഫേല്‍ എന്ന് പേരുള്ള രണശൂരൻ എന്നെ നോക്കി പറഞ്ഞു. “പക്ഷേ റോബി വിശ്രമിക്കുന്ന തായിരിക്കും ഉത്തമം. ആദ്യം, വെറും രണ്ട് നിമിഷം കൊണ്ട് ഒരു രണവാൾ സൃഷ്ടിച്ചു. അതുകഴിഞ്ഞ്
വെറും നാല് മണിക്കൂര്‍ കൊണ്ട് മുപ്പത് രണവാളുകൾ……” എന്നെ ബഹുമാനത്തോടെ നോക്കിയിട്ട് അയാൾ ദീര്‍ഘമായി ശ്വാസം ഉള്ളിലേക്ക് വലിച്ചു.
“എന്റെ സ്ഥാനത്ത് ആരായിരുന്നാലും ഇതുതന്നെ ചെയ്യുമായിരുന്നു.” ഞാൻ പറഞ്ഞു.
“ഒരിക്കലുമില്ല റോബി….. അതായത് ഒരിക്കലും മറ്റാര്‍ക്കും ഇതുപോലെ കഴിയില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.” ശ്രീമന്യു എന്ന് പേരുള്ള വേറൊരു രണശൂരൻ പറഞ്ഞു.
സംസാരിക്കാന്‍ ഞാൻ വാ തുറന്നതും തിരുമേനി പറഞ്ഞു, “ലോകം കണ്ടതിൽ വെച്ച് ഇന്നുവരെ, ഏറ്റവും ശക്തന്‍ എന്ന് കരുതപ്പെട്ടിരുന്നത് മഹാ മാന്ത്രികനായ ക്രൗശത്രനെ ആയിരുന്നു. ഒരേ സമയത്ത് അയാള്‍ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞത് പതിനൊന്ന് രണവാൾ മാത്രമായിരുന്നു — അതുകഴിഞ്ഞ് നാല് ദിവസം രാവും പകലും അയാൾ അബോധാവസ്ഥ യിലായിരുന്നു.”
“രണവാൾ സൃഷ്ടിക്കാന്‍ തുടങ്ങിയ കാലം തൊട്ട് ഇന്നലെ വരെ ഒരു രണവാൾക്കും മറ്റൊരു രണവാളിനെ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ഇന്ന് റോബി സൃഷ്ടിച്ച രണവാളിന് നിസ്സാരമായി അതിന് കഴിഞ്ഞു.” അഡോണി പറഞ്ഞു.
“ഒരു രണവാൾ സൃഷ്ടിക്കാന്‍ എനിക്ക് ഏഴ് മണിക്കൂര്‍ വേണം. അതുകഴിഞ്ഞ് രണ്ട് ദിവസമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ അടുത്ത രണവാൾ സൃഷ്ടിക്കാനുള്ള ശക്തി എനിക്ക് ഉണ്ടാവുകയുള്ളൂ.” അച്ഛൻ പറഞ്ഞു. “പോരാത്തതിന് അവസാനത്തെ ക്രിയ നടത്താനുള്ള ശക്തി വേതചന്ദ്രൻറ്റെ മരണത്തോടെ നിലച്ചു.”
“റോബിയുടെ കൈയിൽ കാണുന്ന ആ വാളിന്റെ അതേ രൂപം തന്നെ ഈ പുതിയ രണവാളിന് റോബി കൊടുത്തു വല്ല?” രാധിക ചേച്ചി ചോദിച്ചു. ഉടനെ ഞാൻ ചിരിച്ചു.
“ഈ രണവാളിന് പരസ്പ്പരം നശിപ്പിക്കാന്‍ കഴിയുമോ?” ആന്ത്രിയസ് നെറ്റി തടവി കൊണ്ട് ചോദിച്ചു.
ഉടനെ എല്ലാ കണ്ണുകളും എന്റെ നേര്‍ക്ക് തിരിഞ്ഞു.
“ഇല്ല കഴിയില്ല.” ഞാൻ പറഞ്ഞു. പക്ഷേ അവരുടെ കണ്ണുകളില്‍ സംശയം ഞാൻ കണ്ടു. “വേണമെങ്കിൽ നിങ്ങള്‍ക്ക് പരീക്ഷിച്ച് നോക്കാം.”
അതിന് തയ്യാറാവാതെ എല്ലാവരും മടിച്ച് നിന്നു.
“കൃഷ്ണൻ ചേട്ടാ — മൂര്‍ത്തി ചേട്ടാ, നിങ്ങൾ രണ്ട് പേരും ഒരു പ്രകടനത്തിലൂടെ മറ്റുള്ളവര്‍ക്ക് തെളിയിച്ച് കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം.” ഞാൻ പറഞ്ഞു.
കൊച്ച് കുഞ്ഞുങ്ങളെ പോലെ ഉത്സാഹത്തോടെ, കിട്ടിയ സാഹചര്യം മുതലെടുക്കാന്‍ അവർ തീരുമാനിച്ചു. ആദ്യമായി ലഭിച്ച അവരുടെ വാൾ കൊണ്ട് പയറ്റാൻ അവര്‍ക്കും ആശ ഉണ്ടായിരുന്നത് തന്നെയാണ് കാരണം.
രണ്ട് പേരും ഗൗരവത്തോടെ മുന്നോട്ട് വന്ന് അവരുടെ കൈകൾ ഉയർത്തിയതും,
അവരുടെ കൈയിൽ രണവാൾ പ്രത്യക്ഷപെട്ടു. സമയം കളയാതെ അവർ രണ്ട് പേരും പൊരുതാനായി പരസ്പ്പരം വാൾ വീശി — പക്ഷേ രണ്ട് വാളും തൊടുന്നതിന് തൊട്ട് മുമ്പ് കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശത്തോടെ അപ്രത്യക്ഷമായി. രണ്ട് രണശൂരൻമാരും പരസ്പ്പരം മിഴിച്ച് നോക്കി.
അവരുടെ ആ ജാള്യത കണ്ടിട്ടാവണം, രാധിക ചേച്ചി പൊട്ടിച്ചിരിച്ചു. പിന്നെ എല്ലാവരും ചിരിച്ചു.
“മതി — ചിരിയും നാടകവും നമുക്ക് മതിയാക്കി ഇനി ഗൗരവ കാര്യങ്ങളിലേക്ക് തിരിയാം.” അച്ഛൻ പറഞ്ഞു.
എല്ലാവരും സമ്മതം മൂളിയതും ഞാനാദ്യം ആ മൂന് ചെകുത്താന്‍മാരുടെ കാര്യം അവരോട് പറഞ്ഞു.
ഒരുപാട് നേരം ആരും ഒന്നും സംസാരിച്ചില്ല. ഒടുവില്‍ അച്ഛൻ എന്നെ നോക്കി ചോദിച്ചു, “ഭാനു ഉള്ള ഗുഹയില്‍ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് പറയാൻ കഴിയുമോ?”
ഞാൻ ഉടനെ ഇന്ദ്രിയകാഴ്ച്ച പ്രയോഗിച്ച് നോക്കി. “ഞാൻ നേരത്തെ കണ്ടത്തില്‍ നിന്നും മാറ്റമില്ല. ഇപ്പോഴും ആറ് ചെന്നായ്ക്കള്‍ മാത്രമാണ് ഗുഹയില്‍ ഉള്ളത്. അടുത്തെങ്ങും മറ്റ് ചെന്നായ്ക്കളൊ റണ്ടൽഫസോ ഇല്ല.”
“അങ്ങനെയാണെങ്കില്‍, എട്ട് രണശൂരൻമാർ വനത്തില്‍ പോയാൽ മതിയാവും. ഒരു ജീപ്പിൽ പോയാൽ മതി — രുദ്രനന്തൻ, നിനക്ക് വേണ്ട ഏഴു പേരെ നി കൂട്ടിക്കൊണ്ട് വേഗം ചെല്ല്.”
‘ഭാനുവിൻറ്റെ വാളിൽ വേറൊരു രണശൂരൻ തൊട്ടാല്‍ എന്ത് സംഭവിക്കും — അയാളുടെ ശക്തി നഷ്ടപ്പെടുമോ?’ എന്റെ മനസ്സ് കൊണ്ട് രണവാളിനോട് ഞാൻ ചോദിച്ചു.
‘ഞങ്ങൾ പഴയ രണവാൾ പോലെയല്ല. ഇപ്പോൾ, ഒരാളുടെ രണവാൾ വേറൊരാള്‍ തൊട്ടാലും, കൈയിൽ കൊണ്ട് നടന്നാലും അയാള്‍ക്ക് ഒന്നും സംഭവിക്കില്ല. മറ്റൊരാളുടെ രണവാൾ അയാള്‍ക്ക് ഉപയോഗിക്കാൻ കഴിയില്ല എന്ന് മാത്രം. അയാളുടെ അല്ലാത്ത രണവാൾ അയാളുടെ ആത്മാവിലും ലയിക്കില്ല. സാധാരണ വാൾ പോലെ കൊണ്ട് നടക്കാൻ കഴിയും. പക്ഷേ ആ വാളിന്റെ ഉടമ അടുത്ത് ഉണ്ടെങ്കിൽ ആ രണവാൾ അതിന്റെ ഉടമയുടെ ആത്മാവില്‍ ഉടനെ ലയിച്ച് ചേരും. ഏറ്റവും പ്രധാനപെട്ട കാര്യം എന്തെന്നാല്‍ — ദ്രാവക മൂര്‍ത്തിയായ ഞങ്ങൾക്ക് എപ്പോഴും ആദ്യ ഉടമ നിങ്ങളായിരിക്കും.’ രണവാൾ വിശദീകരിച്ചു.
‘ഈ മോതിരം എന്റെ പക്കല്‍ ഉള്ളത് കൊണ്ടാണോ?’ ഞാൻ ചോദിച്ചു.
‘അല്ല — ഭൂമി മാതാവിന്‍റെ രക്തത്തില്‍ നിന്നുമാണ് ഞങ്ങൾ സൃഷ്ടി പ്രാപിച്ചത്. ഞങ്ങളെ സൃഷ്ടിച്ച ഭൂമി മാതാവിന്‍റെ അതേ രക്തം നിങ്ങളില്‍ ഉള്ളത് ഞങ്ങൾ അറിയുന്നു. ആയതിനാൽ നിങ്ങൾ ഞങ്ങൾക്ക് പിതാവാണ്. അതുകൊണ്ട് ഞങ്ങൾ ഏത് രൂപത്തില്‍ ആയാലും എപ്പോഴും നിങ്ങളുടെ ശക്തിക്ക് ഞങ്ങളെ നിയന്ത്രിക്കാൻ കഴിയും.’
ഇതില്‍ കൂടുതലായി എനിക്കൊന്നും ചോദിക്കാൻ തോന്നിയില്ല. എന്റെ ജീവിതം
മാത്രമാണോ ഇങ്ങനെ! അതോ എന്നെപ്പോലെ സ്വന്തം ജീവിതം എന്തെന്ന് മനസ്സിലാവാതെ അലയുന്നവരാണോ പലരും? ‘ജീവിതം നായ നക്കി’ എന്ന പ്രയോഗം ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ എന്റെ ജീവിതം അതിനെക്കാളും സങ്കീര്‍ണമാണ് — കാരണം നായ മാത്രമല്ല…… മനുഷ്യനും – മാന്ത്രികനും ചെകുത്താനും – മാലാഖയും ഇത്രയും പോരാത്തതിന്…. ഭൂമിയും പ്രപഞ്ചവും പോലും എന്നെ നക്കി എന്നതാണ് സത്യം.
പക്ഷേ എനിക്ക് ഒരു കാര്യം കൂടി ചോദിക്കാൻ ഉണ്ടായിരുന്നു. ‘സ്ത്രീകള്‍ക്ക് എന്ത് തരം ആയുധം കൊടുത്താല്‍ ഉപകാരപ്പെടും. പ്രത്യേകിച്ച് ദാർശനികൾക്ക്?’ ഞാൻ ദ്രാവക മൂര്‍ത്തിയോട് ചോദിച്ചു.
‘വള’ ഉടനെ മറുപടി വന്നു.
‘ങേ…. വളയോ? കൊല്ലാൻ വരുന്ന ചെകുത്താന്റെ കൈയിൽ ഇട്ടു കൊടുക്കാൻ വേണ്ടിയാണോ?’ ഞാൻ ചോദിച്ചു.
‘വള എന്ന് പറഞ്ഞാൽ വളയുടെ രൂപം എന്നാണ് ഞങ്ങൾ ഉദേശിച്ചത്. അവശ്യ നേരത്ത് വെറും വിചാരം കൊണ്ട് അതിനെ ഏത് തരം ആയുധമായി വേണമെങ്കിലും മാറ്റാം, ആയുധം വേണ്ടെങ്കിൽ തനിക്ക് ചുറ്റും ഒരു മാന്ത്രിക കുമിളയായി മാറ്റാം. അതിനുള്ളിൽ അവർക്ക് സുരക്ഷ ലഭിക്കും.’
അത് നല്ല അഭിപ്രായം പോലെ എനിക്ക് തോന്നി. ‘അങ്ങനത്തെ ആയുധം സൃഷ്ടിക്കാന്‍ കഴിയുമോ’ ഞാൻ ചോദിച്ചു.
‘സാധ്യമാണ്.’ ഉടനെ, ആ വളയെ എങ്ങനെ സൃഷ്ടിക്കണം എന്ന് ദ്രാവക മൂര്‍ത്തി എന്റെ മനസില്‍ കാണിച്ച് തന്നു. സമയം നഷ്ടപ്പെടുത്താ തിരിക്കാൻ വേഗം ദ്രാവക മൂര്‍ത്തിയുടെ ലോകത്ത് ഞാൻ പ്രത്യക്ഷപെട്ടു.
“ഈ വള സൃഷ്ടിക്കാന്‍ അത്ര എളുപ്പമല്ല. നിങ്ങൾ തയ്യാറാണോ?”
“എത്ര ബുദ്ധിമുട്ടാണെങ്കിൽ പോലും എനിക്ക് രണ്ട് വള സൃഷ്ടിക്കണം” ഞാൻ പറഞ്ഞു.
ദ്രാവക മൂര്‍ത്തിയുടെ സഹായത്തോടെ രണ്ട് വള ഞാൻ സൃഷ്ടിച്ചു. ഉടനെ അവിടം വിട്ട് ഞാൻ എന്റെ ലോകത്തേക്ക് പ്രത്യക്ഷപെട്ടു.
ഭാനുവിന്റെ വാൾ ഞാൻ തിരുമേനിയുടെ കൈയിൽ കൊടുത്തു. ആദ്യം അയാൾ മടിച്ച് നിന്നു, ഉടനെ ഞാൻ ചെറിയൊരു വിശദീകരണം കൊടുത്തു. അതിനുശേഷമാണ് ഭാനുവിന്റെ വാൾ അയാൾ വാങ്ങിയത്. അതുകഴിഞ്ഞ് തിരുമേനിയും വേറെ ഏഴ് രണശൂരൻമാരും പുറത്തേക്ക് പോയി.
“ഇപ്പോൾ നമ്മൾ പതിനാല് പേരുണ്ട്. നമ്മൾ രണ്ട് സംഘമായി പിരിഞ്ഞ് ആ രണ്ട് വീട്ടിലും ഒരേസമയം ആക്രമിക്കണം. വാണിയും രാധികയും രണ്ട് സംഘങ്ങളിലായി ഉണ്ടാവണം. ഇതാണ് എന്റെ അഭിപ്രായം. ഇനി ആര്‍ക്ക് വേണമെങ്കിലും അഭിപ്രായം പറയാം.” അത്രയും പറഞ്ഞിട്ട് അച്ഛൻ എല്ലാവരെയും നോക്കി.
“രണ്ട് ചെകുത്താന്‍മാര്‍ ഉള്ള വീട്ടില്‍ പത്ത് പേരും ഒരു ചെകുത്താന്‍ ഉള്ളിടത്ത്
നാല് പേരും ആക്രമിക്കണം.” അഡോണി പറഞ്ഞു. എന്നിട്ട് എന്തോ ഓര്‍ത്തത് പോലെ അയാൾ എന്നെ നോക്കി ചോദിച്ചു, “ഈ പുതിയ രണവാൾ കൊണ്ട് ഈ മൂന്നാം തര ചെകുത്താന്‍മാരെ കൊല്ലാന്‍ കഴിയുമെന്ന് റോബിക്ക് ഉറപ്പുണ്ടോ?”
“അതേ, കൊല്ലാന്‍ കഴിയും.” ഞാൻ പറഞ്ഞു. ഉടനെ അയാളുടെ മുഖത്ത് ആശ്വാസം കണ്ടു.
“ബാൽബരിത് ഉള്ളിടത്ത് ഞാൻ ഒറ്റക്ക് പോകാം. രണ്ട് ചെകുത്താന്‍മാര്‍ ഉള്ളിടത്ത് നിങ്ങള്‍ എല്ലാവരും ഒരുമിച്ച് പൊയ്ക്കോളൂ.” ഞാൻ പറഞ്ഞു.
“ഞാനും നിങ്ങള്‍ക്കൊപ്പം വരും.” വാണി വാശിയോടെ പറഞ്ഞു.
“റോബി ഒറ്റക്ക് പോകേണ്ട. വാണിയും അഡോണിയും കൂടെ വരട്ടെ. അതാണ് നല്ലത്. ബാക്കിയുള്ള ഞങ്ങൾ പതിനൊന്ന് പേരും രണ്ട് ചെകുത്താന്‍ മാരുടെ വാസസ്ഥലത്ത് പോകാം.” അച്ഛൻ തീര്‍ത്ത് പറഞ്ഞു.
ഞാൻ എന്തെങ്കിലും പറയും മുന്നേ ഓരോരുത്തരായി വേഗത്തിൽ പുറത്തേക്ക് നടന്ന് നീങ്ങി.
“ബാൽബരിത് എന്ന പേര് കേട്ടത് മുതലേ, ആ ചെകുത്താനിൽ നിന്നും നിങ്ങള്‍ക്ക് ഒരു ആപത്തും ഉണ്ടാവില്ല എന്ന തോന്നല്‍ മാത്രമാണ് എന്റെ മനസില്‍ ഉദിച്ചത്. എന്താണ് അതിന്റെ അര്‍ത്ഥമെന്ന് എനിക്ക് മനസ്സിലാവുന്നില്ല, പക്ഷേ എന്തുതന്നെ ആയാലും നിങ്ങൾ സൂക്ഷിക്കണം.” രാധിക ചേച്ചി അത്രയും പറഞ്ഞിട്ട് വേഗം നടന്ന് നീങ്ങി.
“രാധിക ചേച്ചി……” ഞാൻ ഉറക്കെ വിളിച്ചു. അവർ തിരിഞ്ഞ് നോക്കി. എന്നിട്ട് തിരികെ വന്നു.
ഒരു വള എടുത്ത് ഞാൻ അവർക്ക് കൊടുത്തിട്ട് അതിന്റെ ഉപയോഗവും പറഞ്ഞ് കൊടുത്തു. രാധിക ചേച്ചി സന്തോഷത്തോടെ ആ വള വാങ്ങി അവരുടെ കൈയിൽ അണിഞ്ഞു. എന്നിട്ട് അവർ പുറത്തേക്ക് പോയി.
വാണിയിൽ നിന്നും ശക്തമായ അസൂയ എന്റെ മനസ്സില്‍ ഞാൻ അറിഞ്ഞു. ഉടനെ അവള്‍ക്ക് വേണ്ടി കരുതിയ വള എടുത്ത് ഞാൻ അവള്‍ക്ക് നേരെ നീട്ടി. ചിരിച്ചുകൊണ്ട് വാണി അത് വാങ്ങി കൈയിൽ അണിഞ്ഞു.
“എനിക്ക് സമ്മാനം ഇല്ലേ?” അഡോണി ചെറു ചിരിയോടെ ചോദിച്ചു.
“സമ്മാനം ഉണ്ട്, അത് ബാൽബരിത് നിങ്ങൾക്ക് തരും.” ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
അതുകേട്ട് വാണിയും അഡോണിയും പൊട്ടിച്ചിരിച്ചു. പക്ഷേ എന്റെ മനസില്‍ ആശങ്ക ഉണ്ടായിരുന്നു. എന്തിനാണ് ബാൽബരിത് വന്നത്?.
“ഈ രണവാൾ ഒരു അമൂല്യ സമ്മാനമാണ്. അതിന് ഞാൻ നിങ്ങള്‍ക്ക് എന്റെ നന്നി അറിയിക്കുന്നു.” അഡോണി ആത്മാര്‍ത്ഥമായി പറഞ്ഞു.
ഞാൻ വെറുതെ പുഞ്ചിരിച്ചു. ഞങ്ങൾ മൂന്ന് പേരും പരിശീലന കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങി. അഡോണിയോട് ഞാൻ എന്റെ ജീപ്പിന്റെ താക്കോൽ കൊടുത്തിട്ട് അയാളെ ഓടിക്കാന്‍ പറഞ്ഞു. കാരണം ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള വഴി അയാള്‍ക്ക് നന്നായറിയാം. പിന്നെ എനിക്ക് ഇന്ദ്രിയകാഴ്ച്ച പ്രയോഗിക്കണം.
അദ്യം തിരുമേനി എവിടെയാണെന്ന് ഞാൻ ഇന്ദ്രിയകാഴ്ച്ച യിലൂടെ നോക്കി — ജീപ്പിൽ നിന്നിറങ്ങി അവർ എല്ലാവരും നൂറ് മീറ്റർ അകലെയുള്ള ഗുഹ ലക്ഷ്യമാക്കി നടന്ന് നീങ്ങുന്നതാണ് ഞാൻ കണ്ടത്. ഞാൻ മുന്നോട്ട് നീങ്ങി. വെറും നൂറ് മീറ്റർ നടന്നാല്‍ തിരുമേനിയും കൂട്ടരും ഗുഹയുടെ മുന്നില്‍ എത്തിപ്പെടും.
ഞാൻ ഗുഹയ്ക്കുള്ളിൽ കേറി. അവിടെ ഒരു മാറ്റവും ഇല്ല. ആ പരിസരം
വീക്ഷിക്കാൻ ഞാൻ ശ്രമിച്ചതും എന്റെ തലയ്ക്കിട്ട് ആരോ തട്ടി. ഞാൻ താനേ എന്റെ ശരീരത്തിൽ തിരികെ വന്നു. എന്നിട്ട് ഞാൻ മിഴിച്ച് നോക്കി. കാരണം എന്റെ പുറകില്‍ ഇരുന്ന വാണിയുടെ കൈയിൽ ഇപ്പോൾ ഒരു വില്ല് ഉണ്ടായിരുന്നു. അതാണ് എന്റെ തലയില്‍ കൊണ്ട് എന്റെ ശ്രദ്ധ തെറ്റിച്ചത്.
“സോറി ചേട്ടാ….. ഞാൻ….. ഈ വള….” പെട്ടന്ന് അവളുടെ കൈയിൽ നിന്നും വില്ല് അപ്രത്യക്ഷമായി. അഡോണി ചിരിക്കുകയാണ്.
അപ്പോൾ ആ വളയേ അവൾ പരീക്ഷിക്കുകയാണ്. നല്ലത്, ആ വള കൊണ്ട് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് അവൾ മനസ്സിലാക്കട്ടെ. ഞാൻ പുഞ്ചിരിച്ചു.
“ദാ, അവിടെ ഒറ്റക്ക് കാണുന്ന വീടാണ് നമ്മുടെ ലക്ഷ്യം.” അഡോണി വിരൽ ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു. “വണ്ടി ഇവിടെ നിർത്തിയിട്ട് നമുക്ക് നടന്ന് പോകാം, അതായിരിക്കും നല്ലത്.”
“അതാ, അവിടെ കാണുന്ന ആ പുല്‍മേടിൻറ്റെ പുറകില്‍ വണ്ടി നിര്‍ത്തിയാല്‍ ആ വീട്ടില്‍ നിന്നും നമ്മെ കാണാന്‍ കഴിയില്ല.” വാണി പറഞ്ഞു.
“അങ്ങനെയാവട്ടെ. അപ്പോഴേക്കും മറ്റുള്ളവർ എന്ത് ചെയ്യുന്നുവെന്ന് ഞാൻ നോക്കാം.” ഞാൻ പറഞ്ഞു.
പെട്ടന്ന് തന്നെ എന്റെ ഇന്ദ്രിയകാഴ്ച്ച ഗുഹയ്ക്കുള്ളിൽ പ്രത്യക്ഷപെട്ടു. ഓരോ തവണ ഞാൻ ഈ സിദ്ധി പ്രയോഗിക്കും പോളും എനിക്ക് അടുത്ത തവണ പഴയതിനെ ക്കാളും എളുപ്പത്തില്‍ ചെയ്യാൻ കഴിയുന്നു.
അവിടെ അങ്ങിങ്ങായി ഏഴ് ചെന്നായ്ക്കള്‍ ജീവനറ്റ് കിടന്നു. വേറെ മൂന്ന് ചെന്നായ്ക്കളെ എല്ലാ രണശൂരൻമാരും, ഭാനു ഉള്‍പ്പെടെ, വട്ടം ചുറ്റി നിന്ന് ആക്രമിക്കുന്നു. ഹും, നാല് ചെന്നായ്ക്കള്‍ കൂടി എവിടെനിന്നോ വന്നിരിക്കുന്നു. നിമിഷങ്ങള്‍ക്കകം ജീവനുള്ള ഒറ്റ ചെന്നായ പോലും അവശേഷിച്ചില്ല.
എന്റെ ഇന്ദ്രിയകാഴ്ച്ച ഗുഹയ്ക്ക് വെളിയില്‍ വന്ന് ആദ്യം പരിസരവും പിന്നെ കുറച്ച് അകലെയും നിരീക്ഷിച്ചു. ഗുഹയില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ, ഉൾ കാടിന്റെ ഭാഗത്ത് നിന്നും ചെന്നായ്ക്കളുടെ ഒരു വലിയ പറ്റം തന്നെ ഗുഹയ്ക്ക് നേരെ സാവധാനം വരുന്നത് ഞാൻ കണ്ടു. ലക്ഷണം കണ്ടിട്ട്, ഗുഹയില്‍ നടന്ന ആക്രമണം അവറ്റകൾ അറിഞ്ഞിട്ടില്ല എന്ന് മനസ്സിലായി. അവര്‍ക്ക് താക്കീത് നല്‍കണം, ഞാൻ തീരുമാനിച്ചു.
അടുത്ത സെക്കന്റില്‍ ഞാൻ ഗുഹയ്ക്കുള്ളിൽ എത്തി. എല്ലാവരും പതിയെ സംസാരിച്ച് കൊണ്ട് പുറത്തേക്ക് പോകുന്നതാണ് ഞാൻ കണ്ടത്. ഈ വേഗത്തിൽ നടന്നാല്‍ നൂറ് മീറ്റർ അകലെയുള്ള ജീപ്പിന്റെ അടുത്ത് എത്തും മുന്നേ ചെന്നായ്ക്കള്‍ക്ക് ഇവരുടെ ഗന്ധം കിട്ടിയിട്ടുണ്ടാകും.
ഞാൻ വേഗം തിരുമേനിയുടെ മനസില്‍ നുണഞ്ഞ് കേറി. ‘തിരുമേനി!’ ഞാൻ വിളിച്ചു.
“ങേ…. റോബി…..” ഞെട്ടി തെറിച്ച് തുള്ളിച്ചാടി കൊണ്ട് തിരുമേനി ചുറ്റുപാടും എന്നെ തിരഞ്ഞു.
“റോബി സർ നിങ്ങളുടെ മനസ്സിൽ സംസാരിക്കുന്നു തിരുമേനി.” തിരുമേനിയുടെ കോപ്രായം കണ്ടിട്ട് ഭാനു ചിരിച്ചുകൊണ്ടു പറഞ്ഞു.
‘നിങ്ങള്‍ക്ക് കൂടുതൽ സമയമില്ല. കാരണം മുപ്പത്താറ് ചെന്നായ്ക്കള്‍ പടിഞ്ഞാറ് നിന്നും ഈ ഗുഹ ലക്ഷ്യമാക്കി വരുന്നു. ഇപ്പോൾ കാറ്റ് വീശുന്നത് കിഴക്ക് നിന്നും
പടിഞ്ഞാറ് ആണ്. അതായത്, നിങ്ങളില്‍ നിന്നും ചെന്നായ്ക്കള്‍ക്ക് നേരെ കാറ്റ് വീശുന്നു. അതുകൊണ്ട് നിങ്ങളുടെ ഗന്ധം അവർക്ക് കിട്ടും മുന്നേ വേഗം ഗ്രാമത്തിൽ എത്തിപ്പെടാന്‍ നോക്കണം. പിന്നെ പൊരുതാൻ കഴിവുള്ള എല്ലാ ആളുകളെയും കൂടി ഗ്രാമത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തണം. പ്രതിരോധിക്കാന്‍ തയ്യാറായിക്കോളു. ഭാനു രക്ഷപ്പെട്ടത് റണ്ടൽഫസ് അറിയുന്ന താമസം അവന്‍ ആക്രമണം തുടങ്ങും.’ അത്രയും പറഞ്ഞിട്ട് ഞാൻ അയാളുടെ മനസ്സില്‍ നിന്നും മറഞ്ഞു. എന്നിട്ട് ഞാൻ ഞാൻ അച്ഛനെ തിരക്കി.
അച്ഛനും മറ്റ് ആറ് രണശൂരൻമാരും ചേര്‍ന്ന് ഒരു ചെകുത്താനെ ആക്രമിക്കുന്നതാണ് ഞാൻ കണ്ടത്. രണ്ടാമത്തെ ചെകുത്താനെ എങ്ങും കാണുന്നില്ല. തറയില്‍ മൂന്ന് രണശൂരൻമാർ ജീവനറ്റ് കിടക്കുന്നു — തലയും ഉടലും വെവ്വേറെയായി കിടന്നു. രാധിക ചേച്ചി ഒരു കുമിള ക്കുള്ളിൽ ആയിരുന്നു. അവർ ആ മൃതശരീരങ്ങൾക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നത് പോലെ എനിക്ക് തോന്നി. കുറച്ച് കഴിഞ്ഞ് അവർ ചെകുത്താനെ നോക്കി ദഹിപ്പിക്കുന്ന പോലെ നോക്കി.
രാധിക ചേച്ചിയുടെ കണ്ണുകൾ സ്വര്‍ണ്ണ നിറത്തില്‍ മാറിയിരുന്നു. ആദ്യമാണ് അവരുടെ കണ്ണിന് ഈ മാറ്റം ഞാൻ കാണുന്നത്. പെട്ടന്ന് അവരില്‍ നിന്നും സ്വര്‍ണ്ണ നിറത്തിലുള്ള കിരണങ്ങള്‍ അസ്ത്രം പോലെ പാഞ്ഞു ആ ചെകുത്താനെ ആക്രമിക്കാൻ തുടങ്ങി.
രണ്ട് സെക്കന്റ് നേരത്തേക്ക് ആ കിരണങ്ങള്‍ ചെകുത്താന്റെ ശക്തിയെ അമര്‍ച്ച ചെയ്തതും ചെകുത്താന്‍ ചലനമറ്റ് നിന്നു. ആ തരുണത്തിൽ നാല് രണവാളുകൾ ചെകുത്താന്റെ ശരീരത്തിൽ തുളച്ച് കേറി. ഉടനെ ഒരു നീല അഗ്നി ക്ഷണനേരം കൊണ്ട് ചെകുത്താനെ ഭസ്മമാക്കി കളഞ്ഞു.
ഞാൻ എന്റെ ശരീരത്തിൽ തിരിച്ച് വന്നു. മൂന്ന് രണശൂരൻമാർ കൂടി കൊല്ലപ്പെട്ടു. മൊത്തം നാല് പേര്. മൂന്ന് ചെകുത്താനെ നശിപ്പിക്കാന്‍ നാല് രണശൂരൻമാരെ ത്യാഗം ചെയ്യേണ്ടി വന്നു. ഇങ്ങനെ തുടര്‍ന്നാല്‍ മനുഷ്യ ലോകം നശിക്കും.
അടുത്ത് ഞങ്ങൾ മൂന്ന് പേരില്‍ ആരെങ്കിലു മായിരിക്കും മരിക്കുന്നത്. ഒരുപക്ഷേ മൂന് പേരും കൊല്ലപ്പെടും. ഞാൻ അവർ രണ്ട് പേരെയും നോക്കി. എന്നിട്ട് എന്റെ ഇന്ദ്രിയകാഴ്ച്ച കൊണ്ട് ആ വീട്ടിനുള്ളില്‍ നോക്കി.
ബാൽബരിത് ഞങ്ങളുടെ വരവ് അറിഞ്ഞിരിക്കുന്നു. വീടിന്റെ നടയില്‍ നിന്നുകൊണ്ട് ബാൽബരിത്, ഞങ്ങൾ മറഞ്ഞിരിക്കുന്ന ദിശയില്‍ തന്നെ കണ്ണും നട്ട് നില്‍ക്കുകയാണ്. ചെറുതായി മങ്ങിയ നിലയിലാണ് അവനെ കാണാന്‍ കഴിഞ്ഞത്.
“ഞാൻ ഒറ്റക്ക് പോകാം.” ഞാൻ അഡോണിയോട് പറഞ്ഞു.
പക്ഷേ അതിന് മറുപടി പറയാൻ നില്‍ക്കാതെ അഡോണിയും വാണിയും വണ്ടിയില്‍ നിന്നിറങ്ങി ആ വീടിന് നേരെ നടന്നു. ഉയർന്ന് പൊങ്ങിയ കോപം അടക്കി കൊണ്ട് ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി വേഗം നടന്ന് ഒപ്പത്തിനൊപ്പം ഞാനും നടന്നു.
“നമ്മൾ വന്നത് ബാൽബരിത് അറിഞ്ഞ് കഴിഞ്ഞു. നമ്മെ നോക്കി അവന്‍ നടയില്‍ തന്നെ നില്‍ക്കുന്നു.” ഞാൻ പറഞ്ഞു.
“എന്തുകൊണ്ട് അവന്‍ നമ്മളെ ആക്രമിച്ചില്ല?” അയാളുടെ വേഗത കുറച്ചുകൊണ്ട് അഡോണി ചോദിച്ചു.
എനിക്കറിയാത്ത കാര്യത്തിന് മറുപടി കൊടുക്കാതെ ഞാൻ വേഗം അവർക്ക് മുന്നില്‍ നടന്നു. വീടിന്റെ മുറ്റത്ത് ഞങ്ങൾ എത്തിയിട്ട് പോലും ബാൽബരിത് നടയില്‍ നിന്നും അനങ്ങിയില്ല. ഞങ്ങൾ തമ്മില്‍ വെറും പത്ത് മീറ്റർ അകലം മാത്രമാണ് ഉണ്ടായിരുന്നത്.
“ബാൽബരിത് എവിടെ?” വാണിയും അഡോണിയും ഒരേ സ്വരത്തില്‍ ചോദിച്ചു.
ഞാൻ അവരെ തുറിച്ച് നോക്കി. ഇവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ട് പോയോ?.
“അവന്‍ ഇപ്പോഴും നടയില്‍ തന്നെ നില്‍ക്കുന്നു.” ഞാൻ കുറച്ച് ഉറക്കെ പറഞ്ഞു. അത് ബാൽബരിത് കേട്ടു.
പെട്ടന്ന് ബാൽബരിത് ൻറ്റെ മുഖത്ത് ആശ്ചര്യം മിന്നിമറഞ്ഞു. “ഓഹോ, അപ്പോൾ അദൃശ്യനായ എന്നെ പോലും നിനക്ക് കാണാന്‍ കഴിയും! നിന്റെ പിതാവ് പറഞ്ഞത് നേരാണ് — നി അല്‍ഭുതങ്ങളുടെ കലവറയാണ്. നിന്റെ ശക്തി എന്താണെന്ന് ആര്‍ക്കും പറയാൻ കഴിഞ്ഞിട്ടില്ല.” അത്രയും പറഞ്ഞ് കഴിഞ്ഞതും അവന്റെ മങ്ങിയ രൂപം ഇപ്പോൾ നല്ലതുപോലെ തെളിഞ്ഞ് വന്നു.
ഓഹ്… അപ്പോൾ അവന്‍ അദൃശ്യമായി നിന്നത് കൊണ്ടാണ് മങ്ങി കണ്ടത്. പക്ഷേ എന്റെ കാഴ്ചയില്‍ നിന്നും അവനു മറയാന്‍ കഴിഞ്ഞില്ല! നല്ലത്.
പെട്ടന്ന് വാണി ഒന്ന് വിറച്ചു. അഡോണിയുടെ വായിൽ നിന്നും എന്തോ ശബ്ദം പുറത്ത് വന്നു.
“ഞാൻ —” ബാൽബരിത് പറഞ്ഞു തുടങ്ങി. പക്ഷേ ഞാൻ അവസരം കൊടുത്തില്ല.
“നീ ബാൽബരിത് — രണ്ടാം നിര ചെകുത്താന്‍ വര്‍ഗ്ഗം — മെറോഹ്റിയസ് ൻറ്റെ നാനൂറു അമാത്യന്‍ മാരിൽ, അഥവാ ഭരണകാര്യകര്‍ത്താ വിൽ ഒരുവന്‍. പക്ഷേ ആ മുന്നൂറ്റി തൊണ്ണൂറ്റി ഒന്‍പത് പേര്‍ക്ക് നീയാണ് അധിപന്‍.” ഞാൻ പറഞ്ഞു.
വാണിയും അഡോണിയും ഭയത്തോടെ പരസ്പ്പരം നോക്കുന്നത് ഞാൻ കണ്ടു. ബാൽബരിത് ചെറുതായി ഞെട്ടിയത് ഞാൻ കണ്ടു. പക്ഷെ അത് മറച്ച് കൊണ്ട്, ആ ചെകുത്താന്‍ കൗതുകത്തോടെ എന്റെ മുഖത്ത് നോക്കി നിന്നു. പക്ഷേ എന്റെ കണ്ണില്‍ മാത്രം അവന്‍ നീണ്ട നേരം നോക്കുന്നില്ല — ഒരുപക്ഷേ മറ്റുള്ളവരെ പോലെ അവന്നും എന്റെ കണ്ണില്‍ നോക്കാൻ കഴിയാത്തത് കൊണ്ടാവും. എനിക്ക് അല്‍ഭുതം തോന്നി. എന്നെക്കാളും ശക്തനാണ് അവന്‍. ഞങ്ങൾ മൂന് പേരല്ല, എന്നെപോലെ മുന്നൂറ് പേര് ഉണ്ടെങ്കിൽ പോലും ബാൽബരിത് നെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് എനിക്ക് മനസ്സിലായി.
പക്ഷേ ബാൽബരിത് ഞങ്ങളെ ആക്രമിച്ചില്ല, മറിച്ച് അവന്‍ എന്നെ നോക്കി ശിരസ്സ് നമിച്ചു.
ഞങ്ങൾ മൂന്ന് പേരും ഒരുപോലെ ഞെട്ടി. ബാൽബരിത് ചിരിച്ചു.
“ഞാൻ വന്നത്, നിന്നെ ചെകുത്താന്‍ ലോകത്തേക്ക് ക്ഷണിക്കാൻ മാത്രമാണ്. നിന്റെ പിതാവിന്റെ ക്ഷണവുമായാണ് ഞാൻ വന്നത്.” ബാൽബരിത് പറഞ്ഞു.
“എന്തിന്?” ഞാൻ ചോദിച്ചു. വാണി എന്റെ കൈയിൽ പിടിച്ചു.
“ഒരു കൂടിക്കാഴ്ച — അത്രമാത്രം. നിനക്കും നിന്റെ പിതാവിനും
സംസാരിക്കാനുള്ള ഒരു അവസരം, അതു മാത്രമാണ് എന്റെ രാജാവ് ആവശ്യപ്പെടുന്നത്. അതുകഴിഞ്ഞ് നിനക്ക് നിന്റെ ലോകത്തേക്ക് തിരിച്ച് വരാം.”
“വേണ്ട റോബി, അതിന്റെ നുണ നി വിശ്വസിക്കരുത്. നിന്നോട് സംസാരിക്കാനല്ല — നിന്നെ കൊല്ലാന്‍ വേണ്ടിയാണ് അതിന്റെ ലോകത്ത് കൊണ്ടുപോകുന്നത്.” അഡോണി പറഞ്ഞു.
“രണ്ടാം നിരയില്‍ പെട്ട ചെകുത്താന്‍ വിചാരിച്ചാൽ നമ്മൾ എല്ലാവരെയും ഇവിടെ വെച്ചുതന്നെ കൊല്ലാന്‍ കഴിയും.” ഞാൻ പറഞ്ഞു.
“ചെകുത്താന്‍ ലോകത്ത് പോയാൽ നിങ്ങളെ അവരെപ്പോലെ ആക്കി തീര്‍ക്കും.” വാണി പേടിയോടെ പറഞ്ഞു.
“വരാൻ ഞാൻ നിരസിച്ചാൽ….?” ബാൽബരിത് ൻറ്റെ കണ്ണില്‍ നോക്കി ഞാൻ ചോദിച്ചു. പെട്ടന്ന് ബാൽബരിത് നോട്ടം മാറ്റി. ഞാൻ അതിന്റെ മനസില്‍ കടക്കാന്‍ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. അതിന്റെ മന രക്ഷാ കവചം എന്നെ അനുവദിച്ചില്ല. ഞാൻ കൂടുതൽ ശ്രമിക്കാതെ പിന്മാറി.
“മനുഷ്യ ലോകത്തെ രക്ഷിക്കണം എന്നുണ്ടെങ്കില്‍ നിനക്കെൻറ്റെ രാജാവിന്റെ മുന്നില്‍ വരേണ്ടി വരും.”
“ആരിൽ നിന്ന് മനുഷ്യ ലോകത്തെ രക്ഷിക്കാൻ?” ഞാൻ ചോദിച്ചു.
“ലോകവേന്തൻ.”
ഞാൻ പൊട്ടിച്ചിരിച്ചു. “അപ്പോ, ചെകുത്താന്‍മാര്‍ ഞങ്ങളെ സംരക്ഷിക്കുന്നു എന്നാണോ നിന്റെ വാദം.” ദേഷ്യത്തോടെ പല്ലുറുമി കൊണ്ട് ഞാൻ ചോദിച്ചു.
“അല്ലാ, ഞങ്ങളില്‍ പല തരം ഉണ്ട്. താഴ്ന്ന നിരയിലുള്ള ചെകുത്താന്‍ വര്‍ഗ്ഗമാണ് മനുഷ്യരെ വെറും ആഹാരമായി കാണുന്നത്. അവരാണ് കാരണമില്ലാതെ മനുഷ്യരെ കൊല്ലുന്നത്.”
കോപം എന്റെ ഉള്ളില്‍ ഉയരാൻ തുടങ്ങി. “ഒരിക്കല്‍ പോലും നി മനുഷ്യരെ കൊന്നിട്ടില്ല എന്നാണോ പറയുന്നത്! ഒരിക്കല്‍ പോലും നി മനുഷ്യരെ വെറും ആഹാരമായി കണ്ടിട്ടില്ല എന്നാണോ പറയുന്നത്?”
അതിന് ബാൽബരിത് മറുപടി പറഞ്ഞില്ല.
“നമുക്ക് വേഗം ചെകുത്താന്‍ ലോകത്തേക്ക് പോകണം.” ബാൽബരിത് അക്ഷമയോടെ പറഞ്ഞു.
“എന്തിന്?” ഞാൻ ചോദിച്ചു.
“അവിടെ നിന്റെ എല്ലാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ലഭിക്കും.”
“ചെകുത്താന്‍ ലോകത്ത് വന്ന് എനിക്ക് ഒരു ഉത്തരവും അറിയേണ്ട.”
“അവിടെ വന്നാല്‍ മാത്രമേ, നി ആരെന്ന സത്യം നിനക്ക് മനസ്സിലാക്കാന്‍ കഴിയുകയുള്ളു.”
“ഞാൻ ആരാണെന്ന സത്യം എനിക്ക് അറിയാം, അതിന് ചെകുത്താന്റെ ലോകത്ത് വരേണ്ട കാര്യമില്ല.” ഞാൻ പറഞ്ഞു.
“വെറും ജിജ്ഞാസ കൊണ്ട് ചോദിക്കുകയാണ്. ആരാണ് നി?” ഒരു ചിരിയോടെ ബാൽബരിത് ചോദിച്ചു.
“ഞാൻ ആരാണെന്ന് നിനക്കറിയാം.”
“ആയിരിക്കാം, പക്ഷേ ഒരു വിനോദത്തിന് വേണ്ടി…… പറയു —ആരാണ് നി?”
“മെറോഹ്റിയസ് ൻറ്റെയും ആരണ്യ യുടേയും മകനാണ് ഞാൻ.”
“ആരണ്യ ആരാണെന്ന് അറിയാമോ?”
“മാന്ത്രികന്‍ വേതചന്ദ്രൻ റ്റെയും ആവല്യാദേവി യുടെയും മക്കള്‍” ഞാൻ പറഞ്ഞു.
“അത് അസത്യമാണ്.” ബാൽബരിത് പറഞ്ഞു.
എനിക്ക് ദേഷ്യം കേറി. “എന്നാൽ സത്യം എന്തെന്ന് നി പറ.” പുച്ഛത്തോടെ ഞാൻ പറഞ്ഞു.
“സത്യം ഇതാണ് : വേതചന്ദ്രൻ റ്റെയും ആവല്യാദേവി യുടെയും മകളല്ല ആരണ്യ — മറിച്ച്, ക്രൗശത്രൻ റ്റെയും മെറോഹ്റിയസ് രാജാവിന്റെ സഹോദരി ഫേൽഷീസ്ര യുടെയും മകളാണ് ആരണ്യ. ആരണ്യ യുടെയും മെറോഹ്റിയസ് രാജാവിന്റെ യും പുത്രനാണ് നീ. നിന്റെ മാതാവ് ആരണ്യ ഇപ്പോഴും ചെകുത്താന്‍ ലോകത്ത് ജീവിച്ചിരിക്കുന്നു, പക്ഷേ അധികം നാള്‍ അവള്‍ക്ക് ജീവിക്കാൻ കഴിയില്ല. നിന്റെ മാതാവും പിതാവും നിന്നോട് സംസാരിക്കാനുള്ള നേരം വന്നിരിക്കുന്നു. നിന്റെ മനസ്സിലുള്ള ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിയും.”
വേദനയും, ക്രോധവും, വിഷമവും, സന്തോഷവും, നിസ്സഹായതയും എന്റെ മനസില്‍ നിറഞ്ഞു.
“രണ്ട് പ്രപഞ്ചം ഉള്ളത് നിനക്കറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു.” അതൊരു ചോദ്യം പോലെയാണ് ബാൽബരിത് പറഞ്ഞത്.
അറിയാമെന്ന് ഞാൻ തല കുലുക്കി. വാണിയും അഡോണിയും ഒന്നും മനസ്സിലാവാതെ എന്നെ നോക്കി.
“ഈ പ്രപഞ്ചം നിലനില്‍ക്കാന്‍ ചെകുത്താന്‍ ലോകത്തേക്കുള്ള നിന്റെ വരവ് അനിവാര്യമാണ്. അതിന്റെ കാരണം നിന്റെ പിതാവ് പറയും. ഇപ്പോൾ നിനക്ക് തീരുമാനിക്കാം.” ബാൽബരിത് പറഞ്ഞു.
“തീരുമാനിക്കാന്‍ ഒന്നുമില്ല. എന്റെ ചോദ്യങ്ങള്‍ക്കുള്ള എല്ലാ ഉത്തരങ്ങളും ചെകുത്താന്‍ ലോകത്ത് നിന്നും ലഭിക്കും — അതാണ് എന്റെ മനസ്സ് പറയുന്നത്. ഞാൻ വരുന്നു.”
“ഞങ്ങളും വരുന്നു.” എന്റെ ഇരുവശത്ത് നിന്നുകൊണ്ട്, എന്റെ കൈയിൽ പിടിച്ചിട്ട് വാണിയും അഡോണിയും ഒരേ സമയത്ത് പറഞ്ഞു.
പെട്ടന്ന് എന്റെ മനസ്സിൽ വാണിയേടുള്ള മതിപ്പും സ്നേഹവും നിറഞ്ഞൊഴുകി. അഡോണിയോട് എനിക്ക് ആദ്യമായി ബഹുമാനം തോന്നി. എന്റെ മുഖത്ത് വലിയൊരു പുഞ്ചിരി വിടര്‍ന്നു.
“അതേ, ചെകുത്താന്‍ ലോകത്തേക്ക് ഞങ്ങൾ വരുന്നു.”
തുടരും……
Comments:
No comments!
Please sign up or log in to post a comment!