പ്രേമ മന്ദാരം സീസൺ 2 Part 1

ആദ്യം തന്നെ കഴിഞ്ഞ സീസണിന്റെ അവസാന ഭാഗത്തിന് ലൈക്ക് കുറഞ്ഞതിലുള്ള എന്റെ വിഷമ നിങ്ങളെ അറിയിക്കുന്നു. ഇനിയും ഇങ്ങനെയാണെങ്കിൽ ഈ പണി നിർത്തുന്നതാണ് എനിക്ക് നല്ലത് എന്ന് തോന്നുന്നു. അത് കൊണ്ട് അടുത്ത പാർട്ട്‌ വേണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്കുക കമന്റ്‌ ഇടുക.

ഒരു 750 ലൈക്കെങ്കിലും ഈ ഭാഗത്തിന് കിട്ടാതെ അടുത്ത പാർട്ട് ഉണ്ടാകില്ല! “Sorry……!”

പിന്നെ കഴിഞ്ഞ ഭാഗത്തിന് കമന്റ്‌ ചെയ്ത എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു. നിങ്ങളുടെ വാക്കുകളാണ് എന്റെ പ്രചോദനം. മിക്കവാറും എല്ലാ കമന്റിനും ഞാൻ മറുപടി നൽകാറുണ്ട്. പിന്നെ കുറച്ചു തിരക്ക് ആയപ്പോൾ വായിക്കാൻ കഴിയാതെ പോയവക്ക് എനിക്ക് റിപ്ലെ തരാൻ കഴിഞ്ഞില്ല.

എന്നാൽ അത്തരത്തിൽ മറുപടി ലഭിക്കാതെ പോയ ഒരു സഹോദരന്റെ കമന്റാണ്, എന്നെ വീണ്ടു ഇത് എഴുതാൻ പ്രേരിപ്പിച്ചത്. ആ കമന്റ്‌ വായിക്കാത്തവർക്ക് വേണ്ടി ചുവടെ ചേർക്കുന്നു.

//

Joker

February 20, 2021 at 12:18 AM

അത് പ്രിയ ആകാനല്ലേ സാധ്യത ഉള്ളു കാരണം.. പ്രിയ ആരും അറിയാതെ സാമിനെ സ്നേഹിച്ചിരുന്നത് അറിയാവുന്നത് വിഷ്ണുവിനാണ് കൂടാതെ അവൾ അവനെ സ്നേഹിക്കുന്നുണ്ടെന്നു മനസിലാക്കിയപ്പോ അവനും അവളെ അവോയ്ഡ് ചെയാൻ തുടങ്ങി… ഇല്ലേ.. സാം ഐഷുവിനെ കാണാൻ അവളുടെ ബ്ലോക്കിലേക്ക് പോയപ്പോൾ പ്രിയ പിറകെ ഉണ്ടായിരുന്നു.. അപ്പോൾ ഉറപ്പായും അവർ കിസ്സ് അടിച്ചത് അവൾ കണ്ടിട്ടും ഉണ്ടാകും പിന്നെ അവളെ കാണുന്നത് അടുത്ത ദിവസം കോളേജ് കാന്റീൻ ഇൽ ആണ്. പൊതുവെ ഉണ്ടാകുന്ന ഒരു പോസ്സസ്സീവ്നെസ് ഇവിടെ പ്രിയക്ക് ഉണ്ടായി ഇരിക്കാം അത് പുറത്തു കാണിക്കാതെ ആണ് അന്ന് അവൾ അവനോട് ക്യാന്റീനിൽ വെച്ച് ചൂടായതു അവളുടെ ദേഷ്യം അവള് പുറത്തു കാണിച്ചപ്പോ അവൾക്കു 2 കാര്യങ്ങൾ ആവശ്യമായി വന്നു ഒന്ന് അവനുമായുള്ള ഫ്രണ്ട്ഷിപ് പോകരുത്, രണ്ട് അവൾ അവനെ വെറുക്കണം അവരുടെ ഇടയിൽ വിള്ളൽ ഉണ്ടാക്കണമ് ഇത് നടക്കണമെങ്കിൽ അവൾക്കു അവനോട് കൂടുതൽ വൈറഗ്യമുള്ള ആരെയെങ്കിലിനിയും കിട്ടണമായിരുന്നു അങ്ങനെ നോക്കുമ്പോൾ അവിടെ ആകെ ഉള്ള ആൾ സാഗർ ആണ്. അങ്ങനെ അവർ തമ്മിൽ അകന്നാൽ ഐഷുവിനെ സഗാരിനും കിട്ടും എന്നൊരു തോന്നൽ അവിടെ ഉണ്ടായിട്ടുണ്ടാകാം . അവൻ ഫോട്ടോ എടുത്തത് മുൻകൂട്ടിൽ അറിയാവുന്ന പ്രിയ സഗാരിനോട് തന്റെ ആവശ്യം പറയുന്നു കൂടാതെ അവനു അതുകൊണ്ടുണ്ടാകുന്ന ഗുണം കൂടി അവനോട് പറയുന്നു.

സാഗർ ഒന്നും അറിയാത്ത പോലെ നിന്ന് ഐഷുവിന്റെ കൂട്ടുകാരിയിൽ നിന്ന് ഫോട്ടോ സംഘടിപ്പിക്കുന്നു അത് വരുമ്പോൾ തന്നെ സ്ക്രീൻ ഷോട്ട് എടുക്കുകയാണെങ്കിൽ ആ പെണ്ണ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല….

. പ്രിയക്ക് വേണ്ടി സാഗർ ഇത് ചെയുന്നു അങ്ങനെ ആണെങ്കിൽ ഇനി എങ്ങാനും ആരെങ്കിലും ഇത് കണ്ടുപിടിച്ചാൽ തന്നെ ഒരു പരിധി വരെ പ്രിയ സേഫ് ആണ് സഗറിന് അവന്റെ പ്രേതികാരം നടക്കുകയും ചെയും അപ്പോൾ സാം പറഞ്ഞപോലെ പ്രെത്യക്ഷത്തിൽ നോക്കുമ്പോൾ കുറ്റകാരൻ സാമും കണ്ടുപിടിച്ചു കഴിഞ്ഞപ്പോൾ പ്രതി സഗറും ആകുന്നു……

ഇത് എന്റെ മാത്രം അനുമാനമാണ് ഞാൻ ഇത് ശെരിയാണെന്ന് ഒരുളും സ്ഥാപിക്കുന്നില്ല… ചിലപ്പോൾ ഇതൊക്കെ എന്റ പൊട്ടാബുധിക്ക് തോന്നിയതും ആകാം 😁😁😁

സ്നേഹത്തോടെ, EYM😈

//

ഇതിന്റെ മറുപടിയാണ് ഈ സീസൺ….

” There are no accidents… There is only some purpose that we haven’t yet understood.” ~ Deepak Chopra

#########################

സീസൺ 2 ബിഗിൻസ്…..

“സാമേ നീ വരുന്നുണ്ടോ..?” ഐഷു കലിപ്പിലാണത് ചോദിച്ചത്.

“നിനക്ക് എന്താ ഐഷു പറഞ്ഞാൽ മനസ്സിലാകാത്തത്…! ഈ സമയത്ത് എങ്ങനെയാണ്…!” നിസ്സഹായനായി ഞാൻ പറഞ്ഞു.

“എനിക്ക് അതൊന്നും കേൾക്കണ്ട നീ ഓരോന്നു പറഞ്ഞ് എന്നെ പറ്റിക്കാൻ തുടങ്ങിയിട്ട് കുറെയായി, ഇനി പറ്റില്ല ഇത്തവണ ഏതായാലും പോയെ പറ്റു”

“ഡി പ്ലീസ്… സാറയുടെ നിശ്ചയം കഴിഞ്ഞാൽ പിറ്റേന്ന് നമ്മൾ പോകുന്നു പോരെ” എന്റെ പെങ്ങളാണ് സാറ…!

“പറ്റില്ല… പറ്റില്ല… പറ്റില്ല… എനിക്ക് ഇപ്പോൾ തന്നെ പോണം നീ തന്നെയല്ലേ എനിക്ക് വാക്ക് തന്നത്.”

“ഞാൻ തന്നെയാ നിനക്ക് വാക്ക് തന്നത് പക്ഷെ അതിനിടക്ക് ഇങ്ങനെ ഒരു വള്ളിക്കെട്ട് വന്ന് കേറുമെന്ന് ഞാൻ കരുതിയോ, ഏതായാലും ഒരാഴ്ച കഴിഞ്ഞാൽ അവളുടെ എൻഗെജ്‌മന്റ് ആണ് അതിനടക്ക് എങ്ങനെയാണ്?”

“നീ ഒന്നും പറയണ്ട നമ്മൾ പ്ലാൻ ചെയ്യ്ത പോലെ പോയാൽ എൻഗേജ്മെന്റിന്റെ തലേന്ന് രാത്രി ഇങ്ങെത്താം!”

“ഡി അപ്പോൾ എൻഗേജ്മെന്റിന്റെ ഒരുക്കങ്ങൾ ഒക്കെ ആരാ ചെയ്യുന്നത്. അവൾക്ക് ആകെയുള്ള ചേട്ടനല്ലേ ഞാൻ…”

“ഒരു ചേട്ടൻ… പോടാ നിന്നെ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ? നീ സെക്കന്റ്‌ ഇയർ വെച്ച് കൈ പാസ്റ്റർ ഇട്ട് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഞാൻ പറഞ്ഞതല്ലേ? എന്നിട്ട് ഇപ്പോൾ കോളേജും കഴിഞ്ഞു റിസൾട്ടും വന്നു.

“അന്ന് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഞാൻ എങ്ങനെ വരാനാണ്”

“ഹോസ്പിറ്റലിൽ കിടക്കുമ്പോൾ വരാൻ ഞാൻ പറഞ്ഞോ. ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയിട്ട് എത്ര അവസരം കിട്ടി. അപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞു നീ ഒഴിഞ്ഞു മാറി. പക്ഷെ ഇത്തവണ ഞാൻ വിടില്ല റിസൾട്ട്‌ വരുമ്പോൾ എല്ലാം പാസ്സ് അയാൾ പോകാം എന്ന് നീ പറഞ്ഞതല്ലേ.


“അത് ഞാൻ മനപ്പൂർവം വരാത്തത് ഒന്നുമല്ലല്ലോ? ഓരോ കാര്യങ്ങൾ വന്ന് ചാടിയിട്ടല്ലേ. ഇപ്പോൾ തന്നെ സാറയുടെ കാര്യം ആയത് കൊണ്ടല്ലേ ഞാൻ പറയുന്നത്. നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ നിന്റെ കൂടെ വരാൻ വയ്യാത്തത് കൊണ്ട് ഞാൻ ഒഴിഞ്ഞു മാറുകയാണെന്ന്” ഞാൻ കുറച്ചു സെന്റി ആകാൻ ശ്രമിച്ചു.

“അങ്ങനെ അല്ലെന്ന് ആർക്കറിയം…”

“ഐഷു നീ എന്തൊക്കെയാ ഈ പറയുന്നത്, മതി നമുക്ക് ഈ ചർച്ച ഇവിടെ നിർത്താം. ഇല്ലെങ്കിൽ നമ്മൾ തമ്മിൽ പിണങ്ങും. എൻഗേജ്മെന്റിന്റെ സമയത്ത് അത് വേണ്ട.”

“ഓഹ് ഞാൻ എന്തെങ്കിലും പറഞ്ഞാൽ അപ്പോഴേക്കും സെന്റി അടിച്ച് എന്റെ വാ അടപ്പിക്കും.”

“ഡി…” എനിക്ക് നല്ല ദേഷ്യം വന്നത് കൊണ്ട് എന്റെ ശബ്ദം വല്ലാണ്ട് അങ്ങ് ഉയർന്ന് പോയി. അത് കേട്ട് ഐഷു പേടിച്ചു എന്ന് അവളുടെ ഞെട്ടലിൽ നിന്നും മനസ്സിലായി. പക്ഷെ പെട്ടെന്ന് ആ പേടിയൊക്കെ എങ്ങോ പോയി മറഞ്ഞത് പോലെ എന്നെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് അവൾ ഇറങ്ങി പോയി.

പുല്ല് വേണ്ടായിരുന്നു. അന്ന് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഞാൻ പറഞ്ഞതാണ് നമുക്ക് ഒരു ലോങ്ങ്‌ റൈഡിന് പോകാമെന്ന്. പക്ഷെ അതിന് ശേഷം അവസരം കിട്ടിയില്ല. അങ്ങനെ ഒട്ടും കിട്ടിയില്ലെന്ന് പറയാൻ പറ്റില്ല. എന്റെ ബൈക്ക് ലോങ്ങ്‌ ട്രിപ്പിന് അത്ര യോജിച്ച വണ്ടിയല്ലാത്തത് കൊണ്ട് ഞാൻ മടിച്ചതാണ്. അവസാനം കോളേജ് കഴിയാറായപ്പോൾ അവളുടെ വാശി കൂടി പോയെ പറ്റു എന്നായപ്പോൾ ഞാൻ അച്ഛനെ സോപ്പിട്ട് ഒരു R.E എടുത്തു.

പക്ഷെ അപ്പോഴേക്കും പ്രൊജക്റ്റ്‌, കോളേജ് ഡേ, ഫേർവൽ ഒക്കെയായി മുടിഞ്ഞ തിരക്കായിപ്പോയി. പിന്നെ എക്സാം കഴിഞ്ഞാണ് ഒന്ന് ഫ്രീ ആയത്. അപ്പോൾ പോകാമെന്നു ഞാൻ പ്ലാൻ ചെയ്തതാണ്. അപ്പോഴാണ് പാരാ അപ്പന്റെ രൂപത്തിൽ വരുന്നത്. മൂപ്പരുടെ ഇവിടെത്തെ ഓഫീസ് രണ്ട് മാസം ഞാൻ നോക്കണമെന്ന്. എന്നെ കൊണ്ട് വേറെ പ്രയോജനമൊന്നും ഉണ്ടായിട്ടല്ല. റിസൾട്ട്‌ വരുന്നത് വരെ ഞാൻ വെറുതെ നിൽക്കരുത്. പിന്നെ എന്നെ കൊണ്ട് പപ്പയുടെ ബിസ്സിനെസ്സും പഠിപ്പിക്കണം.

ഐഷുവിനെക്കാളും വാശിക്കാരനായ പപ്പയുടെ മുന്നിൽ എനിക്ക് മാറുത്തോന്നും പറയാൻ പറ്റിയില്ല. പകരം റിസൾട്ട്‌ വന്ന് പാസ്സായാൽ മൂന്ന് എന്നുള്ളത് ഏഴ് ദിവസതേക്ക് ലോങ്ങ്‌ ട്രിപ്പ്‌ പോകാമെന്നും. അവൾ പറയുന്ന സ്ഥലങ്ങൾ എന്നും പറഞ്ഞ് ഐഷുവിനെ സോപ്പിട്ട് നിർത്തി.

അതിന്റെ ഇടക്കാണ് സാറക്ക് ഒരു ചെറുക്കനെ ഇഷ്ടമാണെന്ന് ഞാൻ അറിയുന്നത്. അവൻ ജോലി കിട്ടി കാനഡക്ക് പോകുന്നതിന് മുമ്പ് രണ്ട് വീട്ടുകാരെയും നൈസ് ആയിട്ട് അറിയിക്കാൻ വേണ്ടി അവളാണ് എന്നോട് കാര്യം പറഞ്ഞത്.
നേരത്തെ എനിക്കൊരു സംശയമുണ്ടായിരുന്നെങ്കിലും അവൾ ഒന്നും വിട്ടു പറഞ്ഞിരുന്നില്ല.

പിന്നെ ചേട്ടനായി പോയില്ലേ, എന്നെ കണ്ടല്ലേ അവളും പഠിക്കുന്നത് അത് കൊണ്ട് ഞാൻ പപ്പയോടു കാര്യം പറഞ്ഞു. പപ്പക്ക് എതിർപ്പൊന്നുമില്ലായിരുന്നു. അങ്ങനെ അവന്റെ വീട്ടിൽ ഞാനും പപ്പയും പോയി കാര്യങ്ങൾ ഉറപ്പിച്ചു.

ഇപ്പോൾ നിശ്ചയം നടത്തുന്നു. ഒരു വർഷം കഴിഞ്ഞ് സാറുടെ കോഴ്സ് കഴിയുമ്പോൾ അവൻ നാട്ടിൽ ലീവിന് വരുന്നു. അപ്പോൾ കല്യാണം നടത്തുന്നു. എല്ലാം സെറ്റായി വീട്ടിൽ വന്ന് കേറി ഐഷുവിനോട് വിളിച്ച് കാര്യം പറഞ്ഞു. പിന്നെ ട്രിപ്പ്‌ എൻഗേജ്മെന്റ് കഴിഞ്ഞ് പോകാമെന്നു പറഞ്ഞു അപ്പോൾ ഫോണിൽ തന്നെ അവളുടെ എതിർപ്പ് അറിയിച്ചു.

പറഞ്ഞ് പറഞ്ഞു മടുത്ത് അവസാനം ഞാൻ നേരിൽ കാണുമ്പോൾ ബാക്കി പറയാം എന്ന് പറഞ്ഞ് നൈസായിട്ട് കട്ടാക്കി. ഫോൺ താഴെ വെച്ച് പതിനഞ്ചു മിനുട്ട് കഴിഞ്ഞില്ല ഓടി പിടിച്ച് അവൾ ഇങ്ങെത്തി. ബാക്കി പൂരമൊക്കെ നിങ്ങൾ കേട്ടല്ലോലേ?

ഏതായാലും സംഭവം കയ്യിൽ നിന്നും പോയി. ഇനി ഒന്നുകിൽ ഐഷു അല്ലെങ്കിൽ വീട്ടുകാർ ആരെങ്കിലും വിഷമിപ്പിക്കാണ്ട് ഈ പ്രശ്നം തീരുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനിയും നിങ്ങളോട് സംസാരിച്ച് നിന്നാൽ അവൾ അവളുടെ പാട്ടിന് പോകും.

ഞാൻ റൂമിൽ നിന്നും ഹാളിൽ വന്നപ്പോൾ അവിടെ ആരുമില്ല. ഇനി അവൾ പോയി കാണുമോ? ഞാൻ പുറത്ത് ഇറങ്ങി നോക്കി. ‘ഭാഗ്യം അവളുടെ സ്കൂട്ടി ഇവിടെ തന്നെയുണ്ട് അപ്പോൾ ആളു പോയിട്ടില്ല’. മമ്മിയുടെ അടുത്ത് കാണുമെന്ന് കരുതി റൂമിൽ ചെന്നപ്പോൾ അവിടെയുമില്ല. അപ്പോൾ ഉറപ്പിച്ചു അവൾ സാറയുടെ റൂമിൽ കാണും. ഞാൻ അങ്ങോട്ട് നടന്നു…

” നീ അങ്ങനെ എന്നെ ഓവർ ടേക്ക് ചെയ്തല്ലേടി”

” ഇനിയും താമസിച്ചിട്ടില്ല ചേച്ചി. ചേച്ചി വീട്ടിൽ പറ ഞാൻ ചേട്ടായിയോടും പറയാം എന്നിട്ട് രണ്ട് കെട്ടും കൂടി ഒറ്റ മണ്ഡപത്തിൽ വച്ച് നടത്താം…!”

“എന്താണ് ഇവിടെ സീരിയസ് ഡിസ്കഷൻ” രണ്ടെണ്ണത്തിന്റെയും സംസാരം കേട്ടാണ് ഞാൻ റോമിലേക്കു കേറിയത്.

“ആഹ് ചേട്ടായിയോ?… ചേച്ചി പറയുവാ എന്നേക്കാൾ മൂത്ത ചേച്ചിയെ ഓവർ ടേക്ക് ചെയ്ത് ഞാൻ കെട്ടുന്നെന്ന്” എനിക്ക് മറുപടി തന്നത് സാറയാണ്. ഞാൻ വന്നതും മുഖം വീർപ്പിച്ച് പിടിച്ച് നിൽക്കുവാണ് നമ്മുടെ ആൾ.

“അതിന് നീ എന്ത് പറഞ്ഞു.” ഞാൻ ഐഷുവിനെ ഒന്ന് നോക്കിയിട്ട് സാറയോട് ചോദിച്ചു.

“ഞാൻ എന്ത് പറയാൻ. ഇവിടെ ഒരാൾ റെഡിയായിട്ട് നിൽക്കുവാ…! വീട്ടുകാരോട് പറയാൻ പറഞ്ഞു.” സാറ എനിക്കിട്ട് ഒന്ന് വെച്ചു.


“എന്റെ മോളെ നിനക്ക് ഇങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നെങ്കിൽ പറയണ്ടേ? നമുക്ക് ഇവൾക്ക് മുമ്പ് കെട്ടാന്നെ” ഞാൻ ഐഷുവിന്റെ പുറകിൽ നിന്ന് അവളുടെ കൈ പതിയെ പിടിച്ച് കൊണ്ട് പറഞ്ഞു.

“പിന്നെ ഇങ്ങ് വന്നാൽ മതി… നീ നിന്റെ ഈ സ്വഭാവം മാറ്റിയിട്ട് വാ. എന്നിട്ട് നോക്കാം കെട്ടണോ വേണ്ടയോയെന്ന്” അവൾ എന്റെ കൈ തട്ടി മാറ്റികൊണ്ട് പറഞ്ഞു.

“എന്റെ സ്വഭാവത്തിന് എന്താ കുഴപ്പം നല്ല തങ്കപ്പെട്ട സ്വഭാവമല്ലേ? അല്ലേ സാറ മോളെ” ഞാൻ എന്നെത്തന്നെ ഒന്ന് പൊക്കി, കൂട്ടിന് സാറയെയും കൂട്ടി.

“അത് ശരിയാ ചേട്ടായിയെപ്പോലെ ഒരാളെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യമാ…” സാറയും എന്റെ ഭാഗം പിടിച്ചപ്പോൾ ഐഷു കലിപ്പിലായി.

“പിന്നെ നല്ല ബസ്റ്റ് സ്വഭാവം വാക്കിനു വിലയില്ലാത്തവൻ”

“എഡി എന്നെ വീണ്ടും ദേഷ്യം പിടിപ്പിക്കല്ലേ” സാറയുടെ മുന്നിൽ വച്ച് അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു.

“എന്താ ചേച്ചി നിങ്ങൾ വീണ്ടും പിണങ്ങിയോ? ഈ രണ്ടെണ്ണത്തിന് ഇതേ ഉള്ളല്ലോ കർത്താവേ പണി. എന്താ പുതിയ പ്രശ്നം?”

“എന്താ ഐഷു ഞാൻ പറയട്ടെ എന്താ പ്രശ്‌നമെന്ന്.” ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നെ ചെറഞ്ഞ് ഒന്ന് നോക്കി. അത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.

“പറ ചേട്ടായി എന്താ പ്രശ്നം.” ഇനിയും നീട്ടികൊണ്ട് പോയാൽ ഇതിവിടെ നിൽക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ തീർക്കാൻ തീരുമാനിച്ചു.

“പ്രശ്നമോ അത് ചേട്ടായി പറഞ്ഞ് തരാം. ഇപ്പോൾ മോളു പോയി ചേട്ടന് ഒരു ചായയിട്ട് താ…” ഞാൻ സാറയെ പതിയെ പിടിച്ചു റൂമിന്റെ പുറത്ത് ആക്കി കൊണ്ട് പറഞ്ഞു.

“ഇത് കൊള്ളാല്ലോ രണ്ടെണ്ണം കൂടി എന്റെ റൂമിൽ കേറി വന്ന് എന്നെ പുറത്താക്കുന്നോ?” സാറക്ക് കാര്യം മനസ്സിലായപ്പോൾ ചോദിച്ചു.

“കൂടുതലൊന്നും പറയണ്ട മക്കള് ചെല്ല്…” ഞാൻ അവളെ വീണ്ടും തള്ളി വിട്ട് റൂമിന്റെ ഡോർ കുറ്റിയിട്ടു.

എന്റെ പ്രവർത്തിയെല്ലാം കണ്ടെങ്കിലും ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമേയല്ല എന്ന് പറഞ്ഞു കട്ടിലിൽ കേറി ഇരിക്കുകയാണ് ഐഷു. ഞാനും പതിയെ അവളുടെ അടുത്ത് പോയിരുന്നു.

ഞാൻ അടുത്തിരുന്നപ്പോൾ ഐഷു നീങ്ങിയിരുന്നു. പിന്നെ ഞാനും അവളും കുറച്ചു നേരം ഒന്നും മിണ്ടാതെ കുറച്ച് നേരമിരുന്നു.

“ഡീ…” കുറച്ചു കഴിഞ്ഞാപ്പോൾ ഞാൻ തന്നെ നിശബ്ദത മുറിച്ചു.

“ഐഷു…” അവളിൽ നിന്നും മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ ഞാൻ അവളോട് ചേർന്നിരുന്ന് ഒന്ന് കൂടി വിളിച്ചു.

“മ്മ്മം” അവളുടെ ഉത്തരം ഒരു മൂളലിൽ ഒതുക്കി.

“ഐഷു പ്ലീസ്… നീ ഇങ്ങനെ വാശി പിടിക്കല്ലേ.”

“പിന്നെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ വാശി.”

“ഞാൻ അങ്ങനെ പറഞ്ഞോ? അല്ലെങ്കിൽ നീ തന്നെ ഒന്ന് ആലോചിച്ച് നോക്കിയേ പപ്പയും മമ്മിയും ഇതിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?”

“പപ്പയും മമ്മയും സമ്മതിച്ചാൽ നീ വരുമോ?”

“അത് അങ്ങനെ ചോദിച്ചാൽ…”

“വേണ്ട നീ ഉരുളണ്ട നിനക്ക് വരാൻ താല്പര്യമില്ല.”

“എന്റെ പൊന്നോ ഞാൻ അങ്ങനെ പറഞ്ഞോ? ഇനി ഇതിന്റെ പേരിൽ ഈ മുഖവും വീർപ്പിച്ചിരിക്കണ്ട. പപ്പയും മമ്മയും സമ്മതിച്ചാൽ നമുക്ക് പോകാം”

“ഉറപ്പാണല്ലോ”

“ആഹ് ഉറപ്പ്…, പക്ഷെ പപ്പയും മമ്മിയും സമ്മതിക്കണ്ടേ”

“അതൊക്കെ ഞാൻ സമ്മതിപ്പിച്ചോളും നീ ഒന്ന് കൂടെ നിന്നാൽ മതി.”

“അതൊക്കെ നിൽക്കാം, പക്ഷെ…”

“ഒരു പക്ഷെയുമില്ല… വാ ഇപ്പോൾ തന്നെ സംസാരിക്കാം.” അവൾ അതും പറഞ്ഞ് എന്നെയും വിളച്ച് താഴെ ഹാളിലെത്തി.

മമ്മിയും സാറായും ചായയും പലഹാരവുമെല്ലാം ഡൈനിംഗ് ടേബിളിൽ നിരത്തി വക്കുവാണ്.

“ആഹ് നിങ്ങൾ എത്തിയോ? മോളെ പപ്പയെ കൂടി വിളിക്ക് നമുക്ക് ചായ കുടിക്കാം.” മമ്മി സാറയോട് പറഞ്ഞു.

“ആഹ് മോള് ഇവിടെ ഉണ്ടായിരുന്നോ? ഞാൻ വിചാരിച്ചു പോയിക്കാണുമെന്ന്”

” ഇല്ല പപ്പ, ഞാൻ പപ്പയോട് പറയാതെ പോകുമോ? ”

“ആഹ് ഇരിക്ക് മോളെ ചായ കുടിക്ക്.” പപ്പ കസേരയിൽ ഇരുന്നപ്പോൾ അടുത്ത് ചുറ്റിപറ്റി നിന്ന ഐഷുവിനോട് പപ്പ പറഞ്ഞു. അങ്ങനെ ഞാനും ഇരുന്ന് ചായ കുടിക്കാൻ തുടങ്ങി. ഐഷു പറയുന്നത് കേട്ട് പപ്പ എന്ത് പറയും എന്ന് എനിക്ക് ചെറിയ പേടിയുള്ളത് കൊണ്ട് ചായ അങ്ങ് അസ്വദിക്കാൻ പറ്റുന്നില്ല.

” സാമേ ഏതായലും ഇവളുടെ കാര്യം ഏകദേശം ഒക്കെയായി…! എന്താ നിങ്ങളുടെ പ്ലാൻ…? ” എന്റെയും ഐഷുവിന്റെയും കല്യാണ കാര്യമാണ് പപ്പ ഉദ്ദേശിച്ചത്.

” അതിന് ഇനിയും സമയമുണ്ടല്ലോ പപ്പ ലൈഫില് ഒന്ന് സെറ്റായിട്ട് മതിയെന്നാണ് ഞങ്ങളുടെ പ്ലാൻ” ഐഷുവാണ് ചാടിക്കേറി ഉത്തരം പറഞ്ഞത്.

” അതും നല്ലതാണ്. പിന്നെ ഇവനും ഇവന്റെ മക്കൾക്കും കഴിയാൻ ഉള്ളതൊക്കെ പപ്പ സാമ്പാത്തിച്ച് വച്ചിട്ടുണ്ട്. അതൊക്കെ നോക്കി നടത്താൻ ഇവൻ ആയി എന്ന് തോന്നുമ്പോൾ ഞാൻ എല്ലാം അവനെ ഏല്പിക്കും. ഒരുപാട് സമ്പാത്തിച്ചിട്ടും വലിയ കാര്യമൊന്നുമില്ല. അനുഭവിക്കാനും നമ്മൾ സമയം കണ്ടെത്തണം.

നിങ്ങൾ തമ്മിൽ എല്ലാം പരസ്പരം അറിയാവുന്നതല്ലേ വൈകാതെ നിന്നെ എന്റെ മരുമകളായി ഈ വീട്ടിലേക്ക് കൊണ്ട് വരാനാണ് എന്റെ ആഗ്രഹം.” അടുത്തിരുന്ന ഐഷുവിന്റെ തലയിൽ വാത്സല്യത്തോടെ തലോടിയാണ് പപ്പ ഇതെല്ലാം പറഞ്ഞത്. പെണ്ണ് ആ സ്നേഹത്തിന്റെ മുന്നിൽ അങ്ങ് പൂത്തുലഞ്ഞു ഇരിക്കുന്നുണ്ട്. പിതാജിയാണ് പോലും പിതാജി എന്റെ തലയിൽ ഒക്കെ ഇത് പോലെ തലോടിയ കാലം എന്റെ ഓർമയിൽ പോലുമില്ല.

“എനിക്കും പെട്ടെന്ന് നടത്താൻ തന്നെയാണ് പപ്പ താല്പര്യം. സാമിനാണ് സ്വന്തം കാലിൽ നിൽക്കണം എന്നൊക്കെ പറഞ്ഞ് നിൽക്കുന്നത്.” പെണ്ണ് ഗോൾ എന്റെ പോസ്റ്റിൽ തന്നെയടിച്ചു.

” ആണോ സാമേ? ” പപ്പ വിശ്വാസം വരാത്തത് പോലെ ചോദിച്ചു. ഈ സാധനത്തിനെ ഇപ്പോൾ കെട്ടിച്ച് തന്നാൽ കെട്ടും എന്ന് പറഞ്ഞു നിക്കുന്ന എന്നെ നന്നായി പപ്പക്ക് അറിയാം.

“അത് പിന്നെ സാറയുടെ കല്യാണം കഴിഞ്ഞിട്ട് മതി എന്ന് വച്ചിട്ടാണ് പപ്പ, അപ്പോഴേക്കും ഞാനും എവിടെയെങ്കിലും ഒന്ന് സെറ്റിലാകും” നമ്മളും വിട്ട് കൊടുക്കാൻ പാടില്ലല്ലോ?

“ആഹ് നിങ്ങളുടെ ഇഷ്ടം. പിന്നെ മോള് ഇനിയെന്താ പരുപാടി അച്ഛന്റെ ഒപ്പം ബിസിനസ്സിൽ കൂടുവാണോ? അതോ പുറത്ത് ജോലി നോക്കുവാണോ?”

” അച്ഛനെ സഹായിക്കണം എന്നാണ് പപ്പ വിചാരിക്കുന്നത്. പിന്നെ അച്ഛന്റെ ബസ്സിനസ്സിനും ഇപ്പോൾ നല്ല കാലമല്ല. ”

” ആഹ് വിജയൻ പറയാറുണ്ട്, അല്ലെങ്കിലും കൺസ്ട്രക്ഷൻ ഫീൽഡ് മൊത്തം ഇപ്പോൾ ഡൌൺ ആണ്. പുതിയ എന്തെങ്കിലുമൊക്കെ കൊണ്ട് വന്നാലേ പിടിച്ചു നിൽക്കാൻ പറ്റു. ഇനി മോളു വേണം എല്ലാം ശരിയാക്കാൻ. ”

” മ്മം… എല്ലാം ശരിയാക്കണം പപ്പ. ”

” മ്മ… എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ പപ്പയോടു പറയാൻ മടിക്കേണ്ട കേട്ടോ ”

” അതെ പപ്പ സാമും ഞാനും കൂടി നാളെ ഒരു ട്രിപ്പ്‌ പോകാൻ ഇരുന്നതാണ്. ”

“ആഹ് സാം പറഞ്ഞിരുന്നു. ഇനിയിപ്പോൾ അടുത്ത ആഴ്ച്ച സാറയുടെ നിശ്ചയം കഴിഞ്ഞ് പോകാമല്ലോ?”

” നാളെ പോയാൽ നിശ്ചയത്തിന് മുമ്പ് ഇങ്ങ് എത്താം പപ്പ. ”

“നിശ്ചയത്തിന് മുമ്പ് ഇവിടെ ഒരുക്കങ്ങളൊക്കെ ഉണ്ടല്ലോ? അതിന് നിങ്ങൾ ഇല്ലാതെങ്ങനാ” മമ്മിയാണ് അത് ചോദിച്ചത്.

” നിശ്ചയമല്ലേ മമ്മി… അതിന്റെ ഒരുക്കങ്ങൾ ഓക്കേ ചെയ്യാൻ നിങ്ങളൊക്കെ ഇവിടെയില്ലേ. ”

“എന്നാലും മോളെ സാറയുടെ ഓരോ ഒരു ആങ്ങളയല്ലേ സാം അവൻ ഇല്ലാതെങ്ങനെയാണ്.”

“അതിന് നിശ്ചയത്തിന് മുമ്പ് ഞങ്ങൾ ഇങ്ങ് എത്തും മമ്മി”

” എന്തിനാ മോളെ ഇങ്ങനെ വാശി പിടിക്കുന്നത്. നിശ്ചയം കഴിഞ്ഞ് പോകാമല്ലോ? “

” ഞാൻ വാശി പിടിച്ചതൊന്നുമല്ല. ഇത് മുമ്പേ തീരുമാനിച്ചതാണ്. അതിന്റെ ഇടയിലല്ലേ നിശ്ചയം വന്നത്. അതും നിശ്ചയത്തിന് മുമ്പ് ഞങ്ങൾ ഇങ്ങ് എത്തുകയും ചെയ്യും. എന്നിട്ടും വിടാൻ വയ്യെങ്കിൽ പോകുന്നില്ല. അല്ലെങ്കിലും ഞങ്ങളുടെ ആഗ്രഹങ്ങൾക്കൊന്നും ഒരു വിലയുമില്ലല്ലോ? ” ഐഷു അൽപ്പം ദേഷ്യവും സങ്കടവും ചേർത്താണ് അത് പറഞ്ഞത്. പറഞ്ഞു കഴിഞ്ഞ് കുടിച്ചോണ്ടിരുന്ന ചായയും ടേബിളിൽ വെച്ച് ഇറങ്ങി സ്കൂട്ടിയും കൊണ്ട് പോയി.

അവളുടെ പ്രവർത്തിയെല്ലാം കണ്ട് എന്റെ ഉള്ള കിളി മൊത്തം പോയി. എന്തിനാണ് ഇവളിങ്ങനെ ഓവർ ആക്ട് ചെയ്യുന്നത്. ഞാൻ മമ്മിയെ നോക്കിയപ്പോൾ നല്ല കലിപ്പിൽ ഒരു നോട്ടം അവിടെന്നും കിട്ടി. പപ്പ മാത്രം ഇതെല്ലാം കേട്ടിട്ടും ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല എന്ന രീതിയിൽ ചായ കുടിച്ച് കൊണ്ടിരിക്കുകയാണ്. എന്റെ അതെ ഷോക്കിൽ തന്നെയാണ് സാറയും.

“പെണ്ണിന് ഇപ്പോൾ അഹങ്കാരം കൂടി വരുകയാണല്ലോ നീയാണ് അവളെ ഇങ്ങനെ വഷളാക്കുന്നത്.” മമ്മിയുടെ ശകാരം എനിക്ക് തന്നെ കിട്ടി.

“അത് മമ്മി…” ഞാൻ വാക്കുകൾക്ക് വേണ്ടി തപ്പി.

“നീ ഇനി അവളെ ഞായീകരിക്കാൻ വേണ്ടിയൊന്നും പറയണ്ട. എന്റെ വാക്ക് കേട്ടില്ലെങ്കിലും വേണ്ട. പപ്പയുടെ വാക്കെങ്കിലും കേൾക്കാമല്ലോ?” മമ്മി കത്തിക്കേറി.

“മമ്മി ഓവറാക്കണ്ട… അതിനും മാത്രമൊന്നും ഇവിടെ ഉണ്ടായില്ലല്ലോ.” ഇനിയും മിണ്ടാതിരുന്നാൽ ഇതൊരു കുടുംബ കലഹം ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ട് ഞാൻ പറഞ്ഞു.

” ഒന്നും നടന്നില്ല അല്ലേ? അച്ചായാ ഇവൻ പറയുന്നത് കേട്ടോ ഒന്നും നടന്നില്ലെന്ന്. ”

” മതി റോസി ഇനി അതിനെ ഊതി പെരുപ്പിച്ചു വലിയ ഇഷ്യൂ ആക്കണ്ട. ” ഭാഗ്യത്തിന് പപ്പയും എന്റെ ഭാഗം തന്നെ പിടിച്ചു.

” എല്ലാം എന്റെ തെറ്റാണ് പപ്പ. പാവത്തിനെ രണ്ട് മൂന്നു കൊല്ലം കൊണ്ട് ഈ ട്രിപ്പും പറഞ്ഞ് ഞാൻ പറ്റിക്കാൻ തുടങ്ങിയിട്ട്. ഓരോ തവണ പ്ലാൻ ചെയ്യുമ്പോഴും എന്തെങ്കിലും കാരണം വന്ന് അത് മുടക്കും. ഇപ്പോൾ കുറച്ച് സമയമെടുത്ത് അവൾ പ്ലാൻ ചെയ്ത് ഉണ്ടാക്കിയ ട്രിപ്പാണ്, ഒരുപാട് ആഗ്രഹിച്ചതാണ് ആ പാവം.” എനിക്ക് ഐഷുവിനെ അങ്ങനെ വിട്ടു കൊടുക്കാൻ തോന്നിയില്ല.

” സാമേ നീ പറഞ്ഞതൊക്കെ ശരിയാണ് പക്ഷെ ഈ സമയത്ത് നീ പോകുന്നത്. ” പപ്പ പറഞ്ഞു തുടങ്ങിയതും മമ്മി ഇടക്ക് കേറി.

“ഈ സമയത്ത് പോകുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. നീ ഇല്ലെങ്കിലും നിശ്ചയത്തിന്റെ ഒരുക്കങ്ങളൊക്കെ ഭംഗിയായി നടന്നോളും. പിന്നെ നിശ്ചയത്തിന് നിങ്ങൾ ഇങ്ങ് എത്തുമല്ലോ?” മമ്മി നേരെ മറു കണ്ടം ചാടി. ഇത് കണ്ട് പപ്പയും ഞാനും സാറയും ഒരേപോലെ ഞെട്ടി.

” എന്താ അച്ചായാ അച്ചായന് എന്തെങ്കിലും എതിർപ്പുണ്ടോ?” അത്ഭുദത്തോടെ മമ്മിയെ നോക്കിയിരുന്ന പപ്പയോടു മമ്മി ചോദിച്ചു.

“എനിക്ക് എന്ത് എതിർപ്പ്. നീ ഒക്കെയാണെങ്കിൽ ഞാനും ഒക്കെയാണ്” പപ്പയും സമ്മതിച്ചു.

” ആഹ് കേട്ടല്ലോ സാമേ. അപ്പോൾ നിങ്ങൾ സന്തോഷമായിട്ട് പോയിട്ട് വാ ”

” മമ്മി സത്യമാണോ ഈ പറയുന്നത് ഞങ്ങൾ പോട്ടെ”

” സത്യമാഡാ ഈ പ്രായത്തിൽ പോയില്ലെങ്കിൽ പിന്നെ എപ്പോൾ പോകാനാണ്”

“എന്റെ മമ്മി നിങ്ങളാണ് ശരിക്കും മമ്മി.” ഞാൻ മമ്മിയുടെ അടുത്തേക്ക് ഓടിയെത്തി കെട്ടി പിടിച്ച് കൊണ്ടാണ് അത് പറഞ്ഞത്.

“ഒരുപാട് സുഖിപ്പിക്കണ്ട, നിങ്ങൾ പോകുന്നതിന് മുമ്പ് ഐഷുവിനെ എന്നെ വന്ന് ഒന്ന് കാണാൻ പറയണം. പെണ്ണിന് ഞാൻ വച്ചിട്ടുണ്ട്”

“അതൊക്ക ഞാൻ കൊണ്ട് വരാം.”

“അപ്പോൾ നാളെ പോകാമല്ലേ പപ്പ.” ഞാൻ ഒന്ന് കൂടി ഉറപ്പിക്കാൻ വേണ്ടി ചോദിച്ചു.

“മമ്മി പറഞ്ഞില്ലേ…! നീ പൊയ്ക്കോഡാ വെരുതേ അതിനെ വിഷമിപ്പിക്കണ്ട.” പപ്പ ആ പറഞ്ഞ അത് മൂപ്പരുടെ പെണ്ണാണോ? എന്റെ പെണ്ണാണോ എന്ന് മാത്രം എനിക്ക് മനസ്സിലായില്ല.

“ഡി… ഞാൻ പോകുന്നതിൽ നിനക്കെന്തെങ്കിലും എതിർപ്പുണ്ടോ?” ഇതെല്ലാം കേട്ട് മുഖം വീർപ്പിച്ച് വെച്ചിരിക്കുന്ന സാറയോട് ഞാൻ ചോദിച്ചു.

“അവൾക്ക് എന്ത് എതിർപ്പ് അല്ലേ മോളെ” മമ്മിയാണ് അതിന് മറുപടി പറഞ്ഞത്.

“ആണോടി…” ഞാൻ വീണ്ടും അവളോട് ചോദിച്ചു.

“എല്ലാരും കൂടി തീരുമാനിച്ചായില്ലേ, ഇനി ഞാൻ എതിർത്തിട്ടെന്താ?” ആഹ് നന്നായി അടുത്ത കലിപ്പ്. അവളുടെ മറുപടി കേട്ട് മമ്മി സാരമില്ല എന്ന് കണ്ണടച്ച് കാണിച്ചു. ഇനി ഇവളുടെ വാശി കണ്ടോണ്ട് നിന്നാൽ ഐഷു പിണങ്ങും അത് കൊണ്ട് തല്ക്കാലം പോയിട്ട് വന്നിട്ട് ഇവളുടെ കാര്യം നോക്കാം എന്ന് ഞാനും തീരുമാനിച്ചു.

ചായ കുടിച്ച് കുറച്ച് നേരം കഴിഞ്ഞ് ഞാൻ ഐഷുവിന്റെ വീട്ടിലേക്ക് പോയി. അവൾ പിണങ്ങി പോയ സ്ഥിതിക്ക് ഞാൻ പോയില്ലെങ്കിൽ പണിയാകും…!

അവിടെ ചെല്ലുമ്പോൾ അമ്മയും അവളും മാത്രമേ ഉണ്ടായിരുന്നുള്ളു. വന്നതിന് ശേഷം മാഡം നേരെ റൂമിൽ പോയി കതകടച്ചെന്നും ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ലെന്നും അമ്മ പറഞ്ഞു.

“ഐഷു… ഐഷു… കതക് തുറക്ക്.” ഞാൻ അവളുടെ റൂമിന്റെ വാതിലിന് മുന്നിൽ നിന്നും വിളിച്ചു. പക്ഷെ നോ രക്ഷ അവളിൽ നിന്നും മറുപടിയൂന്നുമില്ല. ഡോറും തുറക്കുന്നില്ല

“ദേ ഐഷു കളിക്കല്ലേ… നീ തുറക്കുന്നോ അതോ ഞാൻ ചവിട്ടി തുറക്കണോ?” അല്പം ദേഷ്യത്തിൽ തന്നെ ഞാൻ പറഞ്ഞു. അവളിൽ നിന്നും അതിനും മറുപടിയൊന്നും ഉണ്ടായില്ല. പക്ഷെ കുറച്ച് സമയം കഴിഞ്ഞ് വാതിലിന്റെ ലോക്ക് എടുക്കുന്ന സൗണ്ട് കേട്ടു, പക്ഷെ വാതിൽ തുറന്നില്ല.

അവൾ ലോക്ക് എടുത്തു എന്ന് മനസ്സിലായത് കൊണ്ട് അവൾ ഡോർ തുറന്നു എന്നെനിക്ക് മനസ്സിലായി. ഞാൻ ഡോർ തുറന്ന് അകത്ത് കയറി. മാഡം കട്ടിലിൽ കമിഴ്ന്നു കിടക്കുകയാണ്.

“ഡി ഐഷു എഴുന്നേറ്റെ…” കട്ടിലിൽ അവളുടെ അടുത്ത് ഇരുന്ന് കൊണ്ട് ഞാൻ വിളിച്ചു. പക്ഷെ മേഡത്തിന് യാതൊരു മൈന്റുമില്ല.

“ഐഷു…” ഞാൻ അല്പ്പം ശബ്ദം ഉയർത്തി വിളിച്ചു. എന്നിട്ടും ഒരു പ്രതികരണവുമില്ല. ഞാൻ ശ്രദ്ധിച്ചപ്പോൾ അവളിൽ നിന്നും ഒരു ഏങ്ങലിന്റെ ശബ്ദം കേൾക്കുണ്ടുണ്ട്.

പിന്നെ ഒന്നും നോക്കിയില്ല ഞാൻ അവളെ പിടിച്ചു തിരിച്ചു കിടത്തി. അവൾ അല്പ്പം ബലം പിടിച്ചെങ്കിലും ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. അവളെ തിരിച്ചു കിടത്തി മുഖത്തേക്ക് നോക്കിയപ്പോൽ എന്റെ നെഞ്ച് ഒന്ന് കാളി…

പെണ്ണിന്റെ രണ്ട് കണ്ണിൽ നിന്നും വെള്ളം പൈപ്പ് തുറന്ന് വിട്ടത് പോലെ വന്ന് കൊണ്ടിടിക്കുന്നു.

“അയ്യേ എന്താ ഐഷു ഇത്… നീ കരയുവാ…” എന്റെ ചോദ്യത്തിന് അവൾ തല ഉയർത്തി എഴുന്നേറ്റ് രണ്ട് കയ്യും കൊണ്ട് എന്നെ ബലമായി കെട്ടി പിടിച്ച് തല എന്റെ നെഞ്ചിലേക്ക് പൂഴ്ത്തി. അവളുടെ കണ്ണീർ എന്റെ നെഞ്ചിൽ വീണപ്പോൾ അത് തിളച്ച വെള്ളം പോലെ അതിനെ പൊള്ളിച്ചു.

“എന്നെ ഒരു അഹങ്കാരി ആയിട്ട് ആയിരിക്കുമല്ലേ എല്ലാരും കാണുന്നേ…?” അവൾ ഒരു ഏങ്ങലോടെ ചോദിച്ചു. എനിക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല.

“എനിക്ക് പറ്റാത്തത് കൊണ്ടാട… നിന്നെ ഒരു ദിവസം പോലും കാണാണ്ടിരിക്കാൻ പറ്റാത്തത് കൊണ്ടടാ…” അവൾ വിങ്ങി വിങ്ങി പറഞ്ഞു.

“നീ എന്തൊക്കെയാ ഈ പറയുന്നേ ഐഷു. അതിന് നിന്നെ പിരിഞ്ഞ് ഞാൻ എങ്ങോട്ടാ പോയത്?”

” നീ പോയില്ല പക്ഷെ… നമ്മൾ ഒന്ന് നേരെ ചൊവ്വേ കണ്ടിട്ട് എത്ര കാലമായി… ”

“അതിന് നമ്മൾ എപ്പോഴാ കാണാണ്ടിരുന്നേ ഓഫീസിൽ പോകുമ്പോൾ പോലും ഞായറാഴ്ച്ച ഞാൻ ഇങ്ങ് വരില്ലേ?” അതിനു ഒരു തേങ്ങലായിരുന്നു മറുപടി. പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല അവളെ എന്നിലേക്ക് ചേർത്ത് കെട്ടിപിടിച്ചു.

കുറച്ചു നേരത്തെ തേങ്ങലിന് ശേഷം വീണ്ടും അവൾ പറഞ്ഞ് തുടങ്ങി.

“കോളേജിൽ സ്റ്റഡി ലീവ് ആയപ്പോൾ, മുതൽ പിരിഞ്ഞിരിക്കാൻ തുടങ്ങിയതാ. നിന്നെ കാണണ്ടിരിക്കുന്ന ഓരോ നിമിഷവും എനിക്കു ശ്വാസം മുട്ടുന്നത് പോലെയാണ്.”

“അതിന് സ്റ്റഡി ലീവിന് വീട്ടിൽ ഇരുന്ന് പഠിച്ചാൽ മതി കിന്നാരിക്കാൻ വരണ്ടെന്ന് നീയല്ലേ പറഞ്ഞത് ഐഷു…?”

“ഞാൻ തന്നെയാ, ഞാൻ തന്നെയാ പറഞ്ഞത്. പക്ഷെ നിന്നെ കാണാണ്ടിരിക്കുമ്പോൾ… എനിക്ക് പറ്റണില്ലടാ… അപ്പോൾ വിചാരിച്ചു കോളേജ് കഴിഞ്ഞാൽ നീ എപ്പോഴും എന്റെ ഒപ്പം കാണുമല്ലോ? അത് ഓർത്താണ് ക്ഷമിച്ചിരുന്നത്. പക്ഷെ കോളേജ് കഴിഞ്ഞ് നീ ഓഫിസിൽ പോകാൻ തുടങ്ങിയപ്പോൾ, എനിക്ക് നിന്നെ കാണാൻ കിട്ടുന്നത് ആഴ്ച്ചയിൽ ഒരു

ദിവസമായി. നീ അന്ന് റിസൾട്ട്‌ വന്നിട്ട് ട്രിപ്പ്‌ പോകാം എന്ന് പറഞ്ഞപ്പോൽ ഞാൻ കരുതി, ട്രിപ്പിന്റെ ഇടക്ക് നിന്നോട് ഇനി ഒരിക്കലും എന്നെ ഇങ്ങനെ തനിച്ചാക്കരുത് എന്ന് പറയാമെന്ന്. ഇനിയും വയ്യടാ… നീ ഇല്ലാതെ എന്നെ കൊണ്ട് പറ്റില്ലടാ…” അവൾ ഒരു തേങ്ങലോടെ പറഞ്ഞു നിർത്തി. അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ അവളെ ഘാടമായി പുണർന്നു. എന്നോട് ചേർത്തു, ഇനി ഒരിക്കലും അലില്ല എന്ന എന്റെ നിശബ്ദമായ വാക്കായിരുന്നു അത്.

” ഐഷു… ” കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം എന്റെ കൈ അവളെ മോചിപ്പിച്ചു കൊണ്ട് ഞാൻ വിളിച്ചു. അവൽ തല ഉയർത്തി എന്റെ മുഖത്ത് നോക്കി, നെറ്റി ഉയർത്തി എന്താ എന്ന് ആംഗ്യം കാട്ടി… കുറഞ്ഞെങ്കിലും ഇപ്പോഴും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റുന്നുണ്ടായിരുന്നു.

” ഇങ്ങനെ പിരിഞ്ഞിരിക്കുമ്പോൾ നിനക്ക് മാത്രമേ വിഷമുള്ളു എന്നാ നീ വിചാരിക്കണേ? ” കണ്ണിൽ വിടർന്ന അത്ഭുതമായിരുന്നു അവളുടെ മറുപടി.

” സ്റ്റഡി ലീവ് സമയത്ത് നിന്നെ കാണണ്ടിരിക്കാൻ പറ്റാണ്ട് എത്ര ദിവസം ഞാൻ ഇങ്ങോട്ട് പുറപ്പെട്ടതാണെന്ന് അറിയോ? എത്ര ദിവസം നിന്റെ വീടിന് മുന്നിൽ വന്ന് തിരിച്ചു പോയിട്ടുണ്ടെന്ന് അറിയോ? ” അവളുടെ കണ്ണിൽ ഒരേ സമയം സംശയവും അതിശയവും ഞാൻ കണ്ടു.

” കോളേജ് കഴിഞ്ഞ് പപ്പ ഓഫ്‌സിൽ പോകാൻ പറഞ്ഞപ്പോൾ എനിക്ക് സമ്മതിക്കേണ്ടി വന്നു. നിന്നെ കാണാത്ത ഓരോ ദിവസവും എനിക്ക് എന്ത് വീർപ്പ് മുട്ടലായിരുന്നു എന്ന് അറിയോ? ഓരോ ദിവസവും ഞായറാഴ്ച ആകാനുള്ള കാത്തിരുപ്പായിരുന്നു. ” ഞാൻ പറഞ്ഞു നിർത്തി. അത് കേട്ട് കഴിഞ്ഞ് അവളെന്റെ നെഞ്ചിലേക്ക് അമർന്ന്, എന്നെ ഘാടമായി പുണർന്നു.

” വീടിന് മുന്നിൽ വന്ന് തിരിച്ച് പോകാതെ നിനക്ക് എന്റടുത്തേക്ക് വരാൻ പാടില്ലായിരുന്നോ? ” ആ ആലിംഗനത്തിനടയിൽ അവൾ ചോദിച്ചു.

” വരാമായിരുന്നു, പക്ഷെ അപ്പോൾ തോന്നി ഈ കരഞ്ചിയുടെ മുഖം കാണുന്നതിനേക്കാൾ നല്ലത് തിരിച്ച് പോകുന്നതാണെന്ന്. ” ഒരല്പം നർമ്മം ചേർത്ത് ഞാൻ അതിന് മറുപടി കൊടുത്തു.

” കരഞ്ചി നിന്റെ… പോടാ അവിടുന്ന്… ” എന്റെ വയറ്റിൽ വിരൽ കയറ്റി കുത്തി കൊണ്ടാണ് അവളത് പറഞ്ഞത്. ഞാൻ വേദന കൊണ്ട് വീണ്ടും അവളെ എന്നോട് ചേർത്ത് അമർത്തി.

“ഡീ…”

“മ്മ്മ്…” അവൾ ഒന്ന് മൂളി.

“നിന്റെ കയ്യിൽ ട്രാവൽ ബാഗ് ഉണ്ടോ?” എന്റെ ചോദ്യം കേട്ട് അവൾ മുഖമുയർത്തി എന്റെ കണ്ണിൽ നോക്കി. അവളുടെ കണ്ണിലെ കുസൃതി കണ്ട് എനിക്ക് ചിരി വന്നു. വാശി പിടിച്ച് കളിപ്പാട്ടം സ്വന്തമാക്കിയ, കുട്ടിയുടെ ഭാവമായിരുന്നു അവൾക്ക്.

“അതിന് പപ്പയും മമ്മിയും സമ്മതിച്ചോ?”

“അതൊക്കെ സമ്മതിപ്പിച്ചു മോളെ.”

“ശെരിക്കും…”

“മോളു ഈ സാമിനെക്കുറിച്ച് എന്താ വിചാരിച്ചു വെച്ചേക്കുന്നത്.”

“പോടാ ചെറുക്കാ നീ പറഞ്ഞിട്ടൊന്നുമല്ല, ഞാൻ അവിടെ അത്രയും ഷോ കാണിച്ചിട്ടാണ്”

“അവളുടെ ഒരു ഷോ… നിന്നെ മമ്മി കാണണമെന്ന് പറഞ്ഞിട്ടുണ്ട്. കിട്ടാനുള്ളത് തന്നെ അങ്ങ് വാങ്ങിച്ചോണം വക്കാലത്ത് പിടിക്കാൻ ഞാൻ വരില്ല.”

“മമ്മി കലിപ്പിലാണോ…”

“പിന്നെ അങ്ങനെയൊക്കെ ചെയ്താൽ കലിപ്പില്ലാണ്ട് ഇരിക്കുമോ?”

” അത് ഞാൻ അപ്പോഴത്തെ ദേഷ്യയാത്തിന്. ”

” നിന്റെ ഒരു ദേഷ്യം ഇനിയെങ്കിലും പറഞ്ഞ് മമ്മിയെ സോപ്പിടാൻ നോക്ക്. അല്ലെങ്കിലും മമ്മിയെ സോപ്പിടാൻ നീ കഴിഞ്ഞെട്ടെ വേറെ ആളുള്ളൂല്ലോ? ”

” പോടാ അത് ഞാൻ നോക്കിക്കോളാം. ഇപ്പോൾ ഏതായലും നമ്മക്ക് പുറത്ത് പോകും, നാളെ പോകുമ്പോൾ കൊണ്ട് പോകാൻ എനിക്ക് കുറച്ച് സാധനം വാങ്ങിക്കണം. ”

” എന്നാൽ വാ പോകാം…!”

“അതിന് ആദ്യം നീ എന്നെ ഒന്ന് വിട് ഞാൻ പോയി ഒന്ന് ഫ്രഷായിട്ട് വരട്ടെ.” ഞാൻ അവളെ വിട്ടപ്പോൾ അവൾ ഒന്ന് ദീർഘ ശ്വസം വിട്ട ശേഷം. ഒരു ടവൽ എടുത്ത് ബാത്റൂണിലേക്ക് പോയി.

” ഒരു പത്ത് മിനുറ്റേ… ” അവൾ ബാത്‌റൂമിൽ ഡോർ ക്ലോസ് ചെയ്യുന്നതിന് മുമ്പ് വിളിച്ചു പറഞ്ഞു. പിന്നെ ഞാൻ അവളുടെ കട്ടിലിൽ കേറി കിടന്ന് വെറുതെ വാട്സാപ്പ് സ്റ്റാറ്റസുകളും നോക്കി കിടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഐഷു ടവൽ മാറിന് മുകളിൽ കേട്ടി വെച്ച് ഇറങ്ങി വന്നു. മുടിയിൽ നിന്നും ഇപ്പോഴും ഒലിച്ച് വീഴുന്ന വെള്ളം അവളുടെ തുടുത്ത ദേഹത്ത് കൂടി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഓടി ഇറങ്ങി വന്നപ്പോൾ റൂമിൽ നിൽക്കുന്ന എന്നെ കണ്ടപ്പോൾ പെണ്ണൊന്നു പരുങ്ങി.

“നീ എന്തിനാ ഇവിടെ ഇരിക്കുന്നെ ഹാളിൽ പോയിരിക്ക് ഞാൻ ഡ്രസ്സ്‌ ചെയ്ത് ദാ വരുന്നു. ” അവളുടെ ഉയർന്ന നിശ്വാസം നിയന്ത്രിച്ചു കൊണ്ടവൾ പറഞ്ഞു.

“ഓഹ് ഇപ്പോൾ നമ്മൾ പുറത്ത്…” ഞാൻ ഒരല്പം പുച്ഛത്തോടെ പറഞ്ഞു.

“ഹാം…” അവളും അതെ പുച്ഛം തിരിച്ചിട്ടു.

ഞാൻ പതിയെ കട്ടിലിൽ നിന്നും എഴുനേറ്റ് വാതിലിന് അടുത്തേക്ക് നടന്നപ്പോൾ അവൾ ഡ്രസ്സ്‌ എടുക്കാൻ വേണ്ടി പോയതും, ഞാൻ പെട്ടെന്ന് തിരിഞ്ഞ് അവളുടെ കയ്യിൽ പിടിച്ച് വലിച്ചു. അതിന്റെ ശക്തിയിൽ അവൾ എന്റെ ദേഹത്തേക്ക് വീണു. അപ്പോൾ ഞാൻ അവളെ കെട്ടിപ്പിടിച്ച് കാട്ടിലേക്ക് മറിഞ്ഞു.

“അയ്യേ… എന്താ ചെറുക്കാ ഈ കാണിക്കുന്നത്. എന്നെ വിട്ടേ എനിക്ക് ഡ്രസ്സ്‌ മാറ്റണം.” കട്ടിലിൽ എന്റെ മുകളിൽ കിടന്ന് കൊണ്ട് വെട്ടി കൊണ്ട് അവൾ പറഞ്ഞു, എന്നാൽ അവൾക്ക് രക്ഷപെടാൻ കഴിയാത്ത വിധം ഞാൻ അവളെ രണ്ട് കയ്യും കൊണ്ട് പൂട്ടിയിരുന്നു.

“നീ അടങ്ങ് ഞാൻ വിടാം…” വീണ്ടും അവൾ പ്രധിരോധം തുടർന്നപ്പോൾ ഞാൻ പറഞ്ഞു.

“എന്നാൽ വിട്” അവൾ മുഖം കൊട്ടി പറഞ്ഞു.

“അതിന് മുമ്പ് ഞാൻ ഒരു കാര്യം ചോദിക്കട്ടെ”

” എന്ത് കാര്യം… ”

“അത് നീ ഇന്ന് സാറയോട് പറഞ്ഞില്ലേ അവൾ നിന്നെ ഓവർ ടേക്ക് ചെയ്ത് കല്യാണം കഴിക്കുന്നുവെന്ന്”

“അതിന്…”

” അതിന് ഒന്നുമില്ല…, നമുക്ക് അവൾക്ക് മുമ്പ് കെട്ടിയാലോ…? ”

” അയ്യേ മോട്ടെന്ന് വിരിഞ്ഞിട്ടില്ല അപ്പോഴേക്കും ചെക്കന് കല്യാണം കഴിക്കണമെന്ന്. ”

” അത്രക്ക് ആയോ ഞാൻ മൊട്ടയിൽ നിന്ന് വിരിഞ്ഞോ നിനക്ക് ഞാൻ കാണിച്ച് തരാടി… ” ഇത് പറഞ്ഞ് ഞാൻ അവളുടെ ടവ്വലിൽ പിടിച്ചു.

” സാമേ കളിക്കല്ലേ… ” അവൾ നിസ്സഹായായ ആയി പറഞ്ഞു.

” നിനക്ക് ഞാൻ മൊട്ടയിൽ നിന്ന് വിരിഞ്ഞോ എന്നെ മോൾക്ക് കാണണ്ടേ”

” പോടാ ചെക്കാ എനിക്ക് നാണം വരുന്നു. ” അവളുടെ മുഖം നാണം കൊണ്ട് ചുമന്നിരുന്നു.

“അവളുടെ ഒരു നാണം ഇന്ന് എല്ലാം ഞാൻ തീർത്ത് തരാം” ഞാൻ വീണ്ടും ടവലിൽ പിടിച്ച് വലിക്കുന്നത് പോലെ കാണിച്ചു. അത് കണ്ട് അവൾ കണ്ണടച്ചു കിടന്നു. ഞാൻ കൈ ടവലിൽ നിന്നും വിട്ട് അവളെ തന്നെ നോക്കി കിടന്നു.

കുറച്ചു നേരം അനക്കമൊന്നുമില്ലാത്തത് കൊണ്ടാണെന്നു തോന്നുന്നു. അവൾ കണ്ണ് തുറന്ന് എന്നെ നോക്കി, അവൾ കാണുന്നത് അവളെ തന്നെ നോക്കി കിടക്കുന്ന എന്നെയാണ്. എന്റെ നോട്ടം കണ്ട് പെണ്ണിന് വീണ്ടും നാണം വന്നു.

“എന്ത് നാണമാഡി ഇത്, ഇങ്ങനെയാണെങ്കിൽ കല്യാണം കഴിഞ്ഞ് ഫസ്റ്റ് നൈറ്റിനും ഞാൻ പട്ടിണി ആയിരിക്കുമല്ലോ? ”

” പോടാ ചെക്കാ അത് അപ്പോഴല്ലേ… ”

” എന്നാൽ അത് അപ്പോൾ നമുക്ക് ഇപ്പോൾ അതിന്റെ ഒരു ട്രെയിൻ എടുത്ത് നോക്കിയാലോ”

“പോടാ അവിടുന്ന് റൂമിൽ കേറി വന്ന് വൃത്തികേട് പറയുന്നോ?”

“ഓഹ് അങ്ങനെ ആണല്ലേ…?”

“അങ്ങനെ തന്നെയാ മോൻ കളിക്കാണ്ട് പുറത്ത് പോയെ…”

” ഓഹ് നമ്മളിലെ… ” അത് പറഞ്ഞു ഞാൻ അവളെ വിട്ട് പുറത്തിറങ്ങി. ഞാൻ പുറത്തിറങ്ങിയതും അവൾ ഓടി വന്ന് ഡോർ ക്ലോസ് ചെയ്തു. അപ്പോഴാണ് വേറൊരു ഐഡിയ ഓർമ്മ വന്നത്. കീ ഹോൾ… പിന്ന് ഒന്നും നോക്കിയില്ല ഞാൻ കുനിഞ്ഞ് കീ ഹോളിലൂടെ നോക്കി.

“കീ ഹോളിൽ കൂടി നോക്കിയാൽ ഞാൻ നിന്റെ കണ്ണ് കുത്തി പൊട്ടിക്കും…” ഐഷുവിന്റെ ആ ഡയലോഗിൽ ഞാൻ ആ ഉദ്യമം ഉപേക്ഷിച്ചു. ഇവൾക്ക് വല്ല സിക്സ്ത്ത് സെൻസ് വല്ലതും ഉണ്ടയെന്തോ?

ഞാൻ പോയി ഹാളിൽ വെയിറ്റ് ചെയ്തു. അധികം വൈകാതെ അവൾ റെഡിയായി വന്നു. അങ്ങനെ അമ്മയോട് പറഞ്ഞ് ഞങ്ങൾ ഷോപ്പിങ്ങിന് പോയി. എന്നെ

കൊണ്ട് എല്ലാ കടകളിലും കയറ്റി ഒരു ലോഡ് സാദനം വാങ്ങിച്ചിട്ടാണ് അവളന്ന് വീട്ടിൽ കേറിയത്. രാവിലെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളത് കൊണ്ട് കൂടുതൽ നിന്ന് ചുറ്റി തിരിയാതെ ഞാൻ വീട്ടിലേക്കു പോന്നു…

പിറ്റേന്ന് വെളുപ്പാൻ കാലത്ത് തന്നെ എഴുന്നേറ്റ് റഡിയായി ഐഷുവിന്റെ വീട്ടിൽ പോയി അവളെയും കോണ്ട് വീട്ടിൽ വന്നു. അവളുടെ അമ്മയും അച്ഛനും ഞങ്ങളെ യാത്രയാക്കി. തിരിച്ചു വീട്ടിൽ എത്തിയപോഴേക്കും എന്റെ ലഗേജ് എല്ലാം എടുത്ത് മമ്മിയും സാറയും സിറ്റ് ഔട്ടിൽ വന്നു നിൽക്കുന്നുണ്ടായിരുന്നു.

മമ്മിയെ കണ്ടതും ഐഷു മമ്മിയെ കെട്ടി പിടിക്കാൻ പോയി. മമ്മി അവൾ അടുത്തെത്തിയതും അവളുടെ ചെവിയിൽ പിടിച്ച് നന്നായി കിഴുക്കി.

“വിട് മമ്മി ഐഷൂന് വേദനിക്കുന്നു…”

“അഹങ്കാരം കാണിച്ചിട്ട് നിന്ന് ചിണുങ്ങുന്നോ പെണ്ണെ?” കൈ ലൂസാക്കി മമ്മി ചോദിച്ചു.

“അത് മമ്മി അപ്പോഴത്തെ സങ്കടത്തിന്” ഐഷു ചിണുങ്ങി.

“എടി പെണ്ണെ… നിനക്ക് ഇവനെയും കൊണ്ട് എവിടെങ്കിലും പോണമെങ്കിൽ നിനക്ക് വിളിച്ചോണ്ട് പോകാം, അതിന് ഇവിടെ ആരും എതിര് നിൽക്കില്ല. ഈ സമയത്തു പോണോ എന്ന് ചോദിച്ചതിനാണ് അവള് പിണങ്ങി പോയത്.”

” മമ്മി അത് വിട് ഐഷുവിന് ഒരു അബദ്ധം പറ്റിയതല്ലേ… ” മമ്മയുടെ തോളിൽ തൂങ്ങി ഐഷു പറഞ്ഞു.

” മോളു കിണുങ്ങണ്ട, നീ ഏതായാലും പോയിട്ട് വാ ബാക്കി വന്നിട്ട്. ”

“അയ്യോ ഇനി വന്നിട്ടോ? അങ്ങനെയാണെങ്കിൽ ഞാൻ പോണില്ല എല്ലാം കോംപ്രമൈസ് ആക്കിയിട്ടേ ഞാൻ പൊന്നുള്ളു” മമ്മിയുടെ രണ്ട് കവിളിലും പിടിച്ച് വലിച്ച് കൊണ്ട് ഐഷു പറഞ്ഞു.

“വിട് പെണ്ണെ എനിക്ക് വേദനിക്കുന്നു.”

” വിടാം ആദ്യം ക്ഷമിച്ചൂന്ന് പറ”

” ഓഹ്, ക്ഷമിച്ചു… സാമേ ഈ സദാനത്തിനെ കൊണ്ട് പോയെ, ഇല്ലെങ്കിൽ ഇവളെന്റെ കവിള് പിച്ചിയെടുക്കും” രണ്ട് പേരുടെയും കോപ്രായം കണ്ട് അടുത്ത് നിന്നിരുന്ന എന്നോട് മമ്മി പറഞ്ഞു. ഞാൻ മറുപടിയൊന്നും പറയാൻ പോയില്ല. ഈ രണ്ടെണ്ണത്തിന്റെ ഇടയിൽ പെട്ടാൽ പിന്നെ പെട്ടെന്നൊന്നും ഊരി പോരാൻ പറ്റില്ല.

അപ്പോഴേക്കും പപ്പ പുറത്തേക്ക് വന്നു.

” ആഹ് നിങ്ങൾ ഇറങ്ങാറായോ… ” പപ്പ ചോദിച്ചു.

” ദാ ഇറങ്ങി പപ്പ… ” ഞാൻ മറുപടി നൽകി.

” എന്നാൽ ഇറങ്ങിക്കോ… വൈകണ്ട പിന്നെ സമേ പറഞ്ഞ സമയത്ത് ഇങ്ങ് എത്തിക്കോണം കേട്ടല്ലോ.സാറടെ നിച്ഛയമാണ് മറക്കേണ്ട”

” ഇല്ല പപ്പ ഞങ്ങൾ എത്തിക്കോളാം”

അതിന് പപ്പ ഒന്ന് മൂളുക മാത്രം ചെയ്തു.

അങ്ങനെ എല്ലാരോടും ടാറ്റായൊക്കെ പറഞ്ഞു ഞങ്ങൾ പുറപ്പെട്ടു. സാറയുടെ മുഖത്തു ഞങ്ങൾ പോകുന്നതിൽ ഒരു ചെറിയ സങ്കടം എനിക്ക്

വായിക്കാമായിരുന്നു.

തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിലേക്കാണ് ഞങ്ങളുടെ ആദ്യ യാത്ര അവിടെ നിന്നും തെക്കൻ കേരളം ഒന്ന് കറങ്ങി കന്യാകുമാരി. അവിടെ നിന്നും തമിഴ്നാട് ഒന്ന് കറങ്ങി പാലക്കാട്‌ വഴി തിരിച്ചു നാട്ടിലേക്ക് അതാണ് പ്ലാൻ.

മൂന്നാറിന്റെ ഭംഗി അത് വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല. അതൊരു വികാരമാണ്….

എനിക്കും ഐഷുവിനും ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്ന്….

അതും എന്റെ പെണ്ണിന്റെ കൂടെ… ഈ യാത്രയിലെ ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.

ഐഷുവിന്റെ കയ്യും പിടിച്ച് ഞാൻ മൂന്നാറു മുഴുവൻ കറങ്ങി നടന്നു ( എന്റെ കയ്യും പിടിച്ചു ഐഷു കറങ്ങി നടന്നു എന്ന് പറയുന്നതാകും കൂടുതൽ സത്യം )

അങ്ങനെ യാത്രയുടെ ഒരു പകൽ ഞങ്ങൾ മൂന്നാറിൽ കാണാൻ പറ്റുന്ന സ്ഥലങ്ങളൊക്കെ കണ്ടു.

ഇന്ന് രാത്രി ഇവിടെ തങ്ങി നാളെ രാവിലെ വീണ്ടും യാത്ര തിരിക്കാനാണ് പ്ലാൻ. റിസോർട്ട് നേരത്തെ തന്നെ ബുക്ക്‌ ചെയ്തത് കൊണ്ട് അതിന് കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല.

റൂമിലെത്തി ഒന്ന് കുളിച്ചിട്ടാണ് ഞങ്ങൾ കിടന്നത്. പകല് മുഴുവനുള്ള അലച്ചിലിന്റെ ക്ഷീണം മാറാൻ വേണ്ടി നല്ല വിസ്തരിച്ച് തന്നെ ഞാൻ കുളിച്ചു. പക്ഷെ വെള്ളത്തിന്റെ തണുപ്പും പുറത്തെ തണുപ്പും കാരണം കിടന്നിട്ട് ഉറക്കം വന്നില്ല.

“ഐഷു… ഐഷു…” ഉറക്കം വരണ്ട് അടുത്ത് കിടന്ന ഐഷുവിനെ ഞാൻ വിളിച്ചു.

“എന്താ സാമേ? നീ ഉറങ്ങീലെ?” അവൾ ഉറക്കചടവിൽ ചോദിച്ചു.

“ഇല്ലടി ഉറക്കം വരുന്നില്ല” ഞാൻ അവളോട് കൂടുതൽ ചേർന്ന് കിടന്ന് കൊണ്ട് പറഞ്ഞു.

“അതെന്താ ഉറക്കം വരാത്തത്.”

“അത് പിന്നെ ഭയങ്കര തണുപ്പ്…”

“പിന്നെ ഇവിടെ തണുപ്പല്ലാതെ ചൂടായിരിക്കുമോ?”

“അതല്ലടി…”

“പിന്നെ…!”

“ഈ തണുപ്പ് മാറ്റാൻ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ…”

“തണുപ്പ് മാറ്റാൻ ഇവിടെ ഇപ്പോൾ എന്താ ഉള്ളത്.” ഐഷു സംശയത്തോടെ എന്നെ നോക്കി.

അതിന് മറുപടിയായി ഞാൻ എന്റെ ചൂണ്ടു വിരൽ അവളുടെ അദരങ്ങളിൽ സ്പർശച്ചു കാണിച്ചു.

“മോന്റെ ഉദ്ദേശം മനസ്സിലായി! പക്ഷെ നടക്കില്ല.” അവൾ നിഷേധ അർത്ഥത്തിൽ തലയാട്ടി കൊണ്ട് പറഞ്ഞു.

” എന്റെ പൊന്നല്ലേ! ഒരെണ്ണം… ” ഞാൻ കെഞ്ചി.

“നടക്കില്ല മോനെ നടക്കില്ല എന്ന് പറഞ്ഞാൽ നടക്കില്ല.”

“പുല്ല് ഈ സാധനത്തിനെ കല്യത്തിന് മുമ്പ് ഇങ്ങോട്ട് കൊണ്ട് വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ” എന്റെ ആത്മാഗതം അൽപ്പം ഉച്ചതിലായിരുന്നു. അവൾ കേട്ടെന്ന് തോനുന്നു.

” നീ എന്തെങ്കിലും പറഞ്ഞോ? ”

“ഏയ്‌…! പ്ലീസ്ടി തണുപ്പ് സഹിക്കാൻ പറ്റാത്തത് കൊണ്ടല്ലേ?” ഞാൻ വീണ്ടും ഒന്ന് സോപ്പിട്ടു.

” ഒരെണ്ണം…! അത് കിട്ടിയാൽ മര്യാതക്ക് കിടന്നുറങ്ങുമോ? ”

” നീയാണെ സത്യം…!” ഞാൻ സത്യം ചെയ്തു.

” മ്മം… എന്നാൽ കണ്ണടക്ക്. ”

ഞാൻ കണ്ണടച്ചു.

അവളുടെ ചുണ്ടുകൾ പ്രതീക്ഷിച്ചു എന്റെ ചുണ്ടുകൾ നനച്ചു റെഡിയായി ഇന്നെങ്കിലും അത് കിട്ടിയത് എന്റെ വലത്തെ കവിളിലാണ്. പുല്ല് ഇത് ഒരു മാതിരി തേപ്പ് പരുപാടി ആയിപ്പോയി.

ഞാൻ പെട്ടെന്ന് കണ്ണ് തുറന്ന് എന്റെ പ്രതിഷേധം അറിയിക്കുന്നതിന് മുമ്പ് ഞാൻ എന്താണ് പറയാൻ വരുന്നത് എന്ന് മനസ്സിലാക്കിയത് പോലെ അവൾ കടുപ്പിച്ചു എന്നെ ഒരു നോട്ടം നോക്കി.

എന്തെങ്കിലും പറഞ്ഞാൽ സീൻ കോണ്ട്ര ആകും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ കിടന്നു കണ്ണുകൾ മൂടി. ഇത് കണ്ട് ഒരു ചെറു മന്ദാഹാസത്തോടെ അവളും എന്റെ അരുകിൽ കിടന്നു.

പതിയെ ഞങ്ങൾ നിദ്രയെ പുൽകി…

തുടരും….

########################

അപ്പോൾ കമന്റ്‌ സെക്ഷനിൽ കാണാം.

Comments:

No comments!

Please sign up or log in to post a comment!