നീലു
ഞാൻ നീലിമ ബാംഗളൂരിൽ ബാങ്ക് മാനേജർ ആയി ജോലി ചെയ്യുന്നു 36 വയസ്സ് സ്വദേശം പാലക്കാട് 24 വയസ്സിൽ വിവാഹിതയായി.
2 വർഷം നീണ്ട ദാമ്പത്യത്തിന് ഒടുവിൽ ഭർത്താവ് രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചു.
അച്ഛൻ 3 വർഷം മുൻപേ മരണപ്പെട്ടു. അമ്മയും അനിയനും. അനിയൻ സുധി വിവാഹിതൻ ഭാര്യ സിന്ധു . നാട്ടിൽ സ്വന്തം ബിസിനസ്സ് ആയി നടക്കുന്നു
ഭർത്താവിന്റെ മരണ ശേഷം ഭർത്താവിന്റെ വീട്ടുകാരുമായി കാര്യമായ ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല
നാട്ടിൽ ഉള്ളവരുടെ സഹതാപവും ചിലരുടെ ദഹിപ്പിക്കുന്ന നോട്ടത്തിൽ നിന്നും രക്ഷ നേടാൻ കേരളത്തിനു പുറത്ത് ഒരു പൊതുമേഖലാ ബാങ്കിൽ ജോലി നേടി.
ആദ്യം ക്ലാർക്ക് പോസ്റ്റിൽ ആയിരുന്നു നിയമനം 10 വർഷത്തോളം ഇന്ത്യയുടെ പല സ്ഥലങ്ങളിൽ ആയി ജോലി ചെയിതു അവസാനം ബാംഗ്ലൂർ മഹാ നഗരത്തിൽ മാനേജർ ആയി നിയമനം
എല്ലാ മാസവും രണ്ടാം ശനിയും ഞായറും നാട്ടിൽ വരും 2 ദിവസം അമ്മയോടും അനിയന്റെ കുടുംബത്തോടൊപ്പവും ചിലവിട്ട് തിരിച്ചുപോകും
ഞായറാഴ്ച്ച വൈകുന്നേരം തിരിച്ചാൽ തിങ്കളാഴ്ച്ച നേരെ ബാങ്കിൽ പോവും പിന്നെ പതിവുപോലെ എല്ലാ ദിവസവും
എണ്ണയിട്ട ചക്രം പോലെ ഒരേ ദിശയിൽ കറങ്ങിയിരുന്ന എന്റെ ഈ ജീവിത്തിന് ഒരു നിറവും മണവും വന്നത് മനുകുട്ടൻ എന്റെ ലൈഫിൽ വന്നതിന് ശേഷമാണ്.
ആരാണ് മനുകുട്ടൻ എന്നല്ലേ ?
പറയാം !
ഒരു ബുധനാഴ്ച്ച വൈകീട്ട് അമ്മക്ക് സുഖം ഇല്ല എത്രയും പെട്ടന്ന് വരണം. ഒരു മൈനർ അറ്റാക്ക് ആയിരുന്നു ഉടനെ സർജറി നടത്തണം എന്ന് അനിയൻ വിളിച്ചു പറഞ്ഞു
ഉടനെ ബസ്സിൽ ടിക്കറ്റ് എടുത്തു നാട്ടിലേക്ക് പുറപ്പെട്ടു
പുലർച്ചെ 5 മണിയോടെ നാട്ടിൽ എത്തി.
2 ദിവസം അമ്മ ICU വിനു ഉള്ളിൽ കിടന്നു ഞാൻ ആനുവൽ ലീവ് എടുത്ത് അമ്മയുടെ കൂടെ നിന്നു അനിയനെയും ഭാര്യയെയും വീട്ടിലേക്ക് പറഞ്ഞു വിട്ടു.
അനിയൻ രാത്രി വരും പകൽ സമയങ്ങളിൽ ഞാനും. 2 ദിവസത്തെ ICU വിനു മുൻപിലെ തപസിനിടയിലാണ് ഞാൻ മനുകുട്ടനെ ആദ്യമായി കാണുന്നത്
ക്ഷീണം കാരണം ICU വിന്റെ മുൻപിൽ ഇരുന്ന് മയങ്ങിപ്പോയി
പെട്ടന്ന് നഴ്‌സിന്റെ ഗർജ്ജനം കേട്ടാണ് ഞെട്ടി ഉണർന്നത്.
20 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ നഴ്‌സിന്റെ ചീത്തമുഴുവൻ കേട്ട് തിരിച്ഛ് ഒന്നും പറയാൻ ഇല്ലാതെ തലകുനിച്ചു നിൽക്കുന്നു.
അടുത്തിരിക്കുന്ന ചേച്ചിയോട് വിവരം ചോദിച്ചപ്പോഴാണ് അറിയുന്നത് അവന്റെ അമ്മ ഏതോ വാഹനം ഇടിച്ചു പരിക്കേറ്റതാണ്.
ഇടിച്ച വണ്ടി നിറുത്താതെ പോയി ബിൽ അടക്കാൻ പറഞ്ഞുള്ള ബഹളം ആയിരുന്നു. സിസ്റ്റർ എത്രയും വേഗം ബിൽ അടക്കാൻ പറഞ്ഞുകൊണ്ട് ICU വിനു ഉള്ളിലേക്ക് പോയി
ഏകദേശം അര മണിക്കൂറിന് ശേഷം എന്റെ അമ്മയുടെ പേര് വിളിച്ചു കൊണ്ട് സിസ്റ്റർ പുറത്തുവന്നു ചായയോ ജ്യൂസോ വാങ്ങി വരാൻ പറഞ്ഞു
മനുകുട്ടനോട് എന്തായി എന്ന് ചോദിച്ചു കൊണ്ട് സിസ്റ്റർ വീണ്ടും ഉള്ളിലേക്ക് പോയി
ഒന്നും ചെയ്യാൻ ഇല്ലാത്തവന്റെ നിസ്സഹായ അവസ്ഥ അവന്റെ തലകുനിച്ചുള്ളനിൽപ്പിൽ നിന്ന് എനിക്ക് വായിച്ചെടുക്കാൻ പറ്റി.
ഞാൻ പതിയെ അവന്റെ അടുത്ത് പോയി അവന്റെ മുഖം പിടിച്ചു ഉയർത്തി
വരൂ നമ്മുക്ക് ഒരു ചായ കുടിച്ചു വരാം
ഞാൻ അവന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു
അനുസരണയുള്ള കൊച്ചു കുട്ടിയെ പോലെ മടിച്ചുകൊണ്ട് അവൻ എന്റെ കൂടെ നടന്നു ക്യാന്റീനിലേക്കുള്ള വഴികളിലൊന്നും ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല
ക്യാന്റീനിൽ ചെന്ന് അമ്മക്ക് വേണ്ടി ജ്യൂസ് പറഞ്ഞു ഞങ്ങൾ ടേബിളിൽ ഇരുന്നു
കുട്ടാ മോന് എന്താ കഴിക്കാൻ വേണ്ടത് ?
അവൻ അപ്പോഴും മുഖം കുനിച്ചുള്ള ഇരിപ്പു തന്നെയാണ്
ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല അമ്മയുടെ കാര്യം ഞാൻ ഡോക്ടറോട് സംസാരിച്ചു ശരിയാക്കാം
നല്ല കുട്ടിയായിട്ട് എന്തെങ്കിലും കഴിക്ക്
അപ്പോഴേക്കും സപ്ലയർ വന്നു
ഞാൻ 2 ദോശയും ചായയും പറഞ്ഞു
അവനോട് ചോദിച്ചു
മോന്റെ പേര് എന്താ ?
തലയുയർത്താതെ അവൻ മറുപടി നൽകി മനു !
ആഹാ നല്ല കുട്ടി ആയല്ലോ !
മോന്റെ വീട്ടിൽ വേറെ ആരും ഇല്ലേ ?
അത് ചോദിച്ചതും മുഖം രണ്ടു കൈകൊണ്ടും പൊതി അവൻ പൊട്ടിക്കരഞ്ഞു
ഞാൻ പതിയെ എഴുന്നേറ്റ് അവന്റെ അടുത്തുപോയി ഇരുന്നു
അവന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു പോട്ടേ ചേച്ചി വെറുതെ ചോദിച്ചതാ
മനുകുട്ടൻ ഏത് വരെ പഠിച്ചു ?
അവൻ തേങ്ങലടിച്ചുകൊണ്ട് പറഞ്ഞു
BSC ആയിരുന്നു ഒന്നര വർഷം ആയപ്പോൾ പഠിപ്പ് നിറുത്തി
ഇപ്പോൾ ഒരു മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുന്നു
അമ്മക്ക് എന്ത് പറ്റിയതാ ?
അമ്മക്ക് ഹാർട്ടിന് കുഴപ്പം ഉണ്ടായിരുന്നു ഡോക്ടറിനെ കണ്ട് തിരിച്ചു വരുമ്പോൾ ആണ് അമ്മക്ക് അപകടം സംഭവിച്ചത്
ഒരു കാർ വന്ന് അമ്മയെ ഇടിച്ചു നിറുത്താതെ പോയി എന്നാണ് കണ്ടു നിന്നവർ പറഞ്ഞത്
അപ്പോഴേക്കും ദോശ വന്നു
മോൻ കഴിക്ക്
അവൻ ദോശ കഴിച്ചു തുടങ്ങി
ഒരു ഹോട്ടലിൽ പാത്രം കഴുകൽ ആയിരുന്നു അമ്മയുടെ ജോലി 2 വർഷം മുൻപ് ശ്വാസം മുട്ട് കൂടിയപ്പോൾ ഡോക്ടറുടെ അടുത്ത് പോയപ്പോൾ ആണ് അറിയുന്നത്
ഹാർട്ട്ന് പ്രശ്നം ഉണ്ട് ഭാരം ഉള്ള പണികൾ ഒന്നും ചെയ്യരുത്
അതിനുശേഷം ആണ് ഞാൻ പഠിപ്പ് നിറുത്തിയത്.
അച്ഛൻ എന്റെ ചെറുപ്പത്തിലേ മരിച്ചു വേറെ ബന്ധുക്കൾ ആരും ഇല്ല
ചേച്ചി എനിക്ക് അമ്മ മാത്രേ ഉള്ളൂ അതുകൂടെ നഷ്ടപ്പെട്ടാൽ…………….
അവൻ പൊട്ടി കരഞ്ഞു തുടങ്ങി
ഞാൻ അവനെ സമാധാനിപ്പിച്ചുകൊണ്ട് ക്യാന്റീനിൽ നിന്ന് ഇറങ്ങി,
നേരിയ ഒരു ആശ്വാസം അവന്റെ മുഖത്ത് ഞാൻ കണ്ടു
പക്ഷേ വിധി അവനോട് വീണ്ടും ക്രൂരത കാണിച്ചു
ഞങ്ങൾ ICU വിന് മുൻപിൽ എത്തുന്നതിനുമുമ്പേ
അവന്റെ അമ്മ ഈ ലോകത്തോട് വിടപറഞ്ഞു
ഞാൻ അനിയനെ വിളിച്ചു വരുത്തി ആവുന്ന സഹായങ്ങൾ ചെയ്തുകൊടുക്കാനും ആശുപത്രി ബില്ല് അടക്കാനും അവനെ ഏൽപ്പിച്ചു
പിന്നീട് 4 ദിവസം കഴിഞ്ഞു അമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ ആക്കി 15 ദിവസം കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചു ബാഗ്ലൂർ പോയി
അതിനു ശേഷം ആറു മാസം കഴിഞ്ഞാണ് നാട്ടിൽ എത്താൻ സാധിച്ചത് . അമ്മയും ആയി സംസാരിച്ചു ഇരിക്കുമ്പോളാണ് മനുകുട്ടനെ ഒന്ന് കാണണം എന്ന് തോന്നിയത്
അനിയനോട് കാര്യം സൂചിപ്പിച്ചപ്പോഴാണ് അവൻ പറയുന്നത് ചേച്ചിയെ ചോദിച്ചുകൊണ്ട് അവൻ 2രണ്ടു മൂന്ന് തവണ കടയിൽ വന്നിരുന്നു
എന്നെ കാണാനോ ? അവൻ എന്തിനാ വന്നത് ?
അന്ന് അവന്റെ അമ്മയെ ഇടിച്ച വണ്ടി പോലീസ് കണ്ടെത്തി
പോലീസും ആ പാർട്ടിയും ചേർന്ന് കുറച്ചു പൈസ കൊടുത്തു ആ പാവത്തിനെ പറ്റിച്ചു അവർ കേസ് ഒതുക്കി തീർത്തു
അന്ന് ചേച്ചി ആശുപത്രിയിൽ അടച്ച പൈസ തരാൻ വേണ്ടിയാണ് അവൻ വന്നത് കുറെ അന്വേഷിച്ചാണ് എന്നെ കണ്ടുപിടിച്ചത്
അതിനു ശേഷം 2 തവണ ഇതേ ആവശ്യം പറഞ്ഞുകൊണ്ട് അവൻ എന്നെ വന്നു കണ്ടു
ചേച്ചിയാണ് പൈസ കൊടുത്ത് എന്ന് പറഞ്ഞു ഞാൻ ഒരു വിധം തടി ഊരിയതാ…
അത് ശരി നമ്മുക്ക് ഒന്ന് അവന്റെ വീട് വരെ പോയാല്ലോ ?
പോവാം ചേച്ചി
ഒരു ചെറിയ മീറ്റിംഗ് ഉണ്ട് വൈകുന്നേരം പോവാം
അവൻ 9 മണി വരെ മെഡിക്കൽ ഷോപ്പിൽ കാണും അതിനു ശേഷം ആവുമ്പോൾ അവനും ഫ്രീ ആവും
ഓക്കെ നിന്റെ ഇഷ്ട്ടം പോലെ ഞാൻ എപ്പോൾ ആയാലും ഫ്രീ ആണ്
നീ വന്നാൽ നമ്മുക്ക് പോവാം
ശരി ചേച്ചി എന്നാൽ ഞാൻ ഇറങ്ങട്ടെ
വൈകുന്നേരം വരെ ഞാൻ അമ്മക്കും അനിയന്റെ മക്കളുടെയും കൂടെ ചിലവിട്ടു
രാത്രി 8:30 ആയപ്പോൾ അനിയൻ വന്നു
ചേച്ചി ഞാൻ ഒന്ന് ഫ്രഷ് ആയി വരാം അപ്പോഴേക്കും ചേച്ചി ഡ്രസ്സ് മാറിക്കൊള്ളൂ
ഞാൻ റൂമിൽ പോയി സാരി മാറ്റി വന്നു
ഏകദേശം 9 മണിയോടെ ഞങ്ങൾ മെഡിക്കൽ ഷോപ്പിന് മുൻപിൽ എത്തി
ചേച്ചി വണ്ടിയിൽ ഇരുന്നോ !
മോൾക്ക് ഒരു മരുന്നും വാങ്ങാനുണ്ട് ഞാൻ അവൻ ഉണ്ടോ എന്ന് നോക്കിട്ടുവരാം
ഞാൻ മൊബൈലിൽ നോക്കി ഇരിക്കുമ്പോൾ അവൻ തിരിച്ചു വന്നു
നല്ല തിരക്ക് ആണ് ചേച്ചി ഞാൻ പ്രിസ്ക്രിപ്ഷൻ മണിക്കുട്ടന്റെ കയ്യിൽ കൊടുത്തു
ഫ്രീ ആയാൽ മരുന്നും കൊണ്ട് കാറിന്റെ അവിടേക്ക് വാരാൻ പറഞ്ഞിട്ടുണ്ട്
ചേച്ചിയുടെ കാര്യം ഒന്നും പറഞ്ഞിട്ടില്ല ഒരു സർപ്രൈസ് ആവട്ടെ എന്ന് വച്ചു
ആഹാ അത് നന്നായി
ഒരു അര മണിക്കൂറിന് ശേഷം ആണ് അവൻ വന്നത്
അനിയൻ പുറത്തിറങ്ങി മരുന്ന് വാങ്ങി ഞാൻ അപ്പോഴും കാറിൽ തന്നെ ഇരുന്നു
പൈസ കൊടുത്തപ്പോൾ അവൻ വാങ്ങാൻ സമ്മതിക്കുന്നില്ല എന്ന് കണ്ടു
അനിയൻ അവന്റെ കയ്യ് പിടിച്ചു കാറിൽ കയറ്റി പോക്കറ്റിൽ പൈസയും വച്ചുകൊടുത്തു
വാ മനു വന്ന് വണ്ടിയിൽ കയറ് നമ്മുക്ക് ഓരോ ചായ കുടിക്കാം
അനിയൻ വന്നു വണ്ടിയിൽ കയറി അവന് ഡോർ തുറന്നു കൊടുത്തു
ഉള്ളിൽ കയറിയപ്പോഴാണ് അവൻ എന്നെ കാണുന്നത്
ചേച്ചി ഉണ്ട് എന്നൊന്നും ചേട്ടൻ പറഞ്ഞില്ലാലോ ?
ആഹാ…… അപ്പൊ ഞാൻ വന്നതായോ കുഴപ്പം
അല്ല ചേച്ചി ഉണ്ടെങ്കിൽ ഞാൻ നേരത്തെ ഇറങ്ങുമായിരുന്നു
അത് ശരി അപ്പോ ഞാൻ ആരായി
ചേച്ചിയെ കിട്ടിയപ്പോൾ നിനക്ക് എന്നെ വേണ്ട അല്ലേ ?
അയ്യോ അങ്ങനെ അല്ല ചേട്ടാ
ഞാൻ മുതാളിയോട് പറഞ്ഞിട്ട് നേരത്തെ ഇറങ്ങാം എന്നാ പറഞ്ഞത്
മനുകുട്ടാ കുഴപ്പം ഒന്നും ഇല്ല.
അവൻ നിന്നെ വെറുതെ പിരികേറ്റുന്നതാ മോൻ വിട്ടുകള
സുധി നീ വണ്ടിയെടുക്ക്
ശരി ചേച്ചി !
ഇവൻ ചേച്ചിയെ തിരക്കി 2 തവണ കടയിൽ വന്നിരുന്നു
എന്തിനാണ് എന്ന് ചോദിച്ചു നോക്ക്
മനുകുട്ടാ എന്താടാ ?
അത് ചേച്ചി അമ്മയെ ഇടിച്ച വണ്ടിക്കാരെ പോലീസ് കണ്ടെത്തി
അവര് പൈസ തന്നു അപ്പോ അത് തരാൻ വേണ്ടി ………
ആ മതി മതി മോൻ നിർത്തിക്കെ
മോൻ ഫീസ് അടച്ചു വേഗം പരീക്ഷ എഴുതി എടുക്കാൻ നോക്ക്
ചേച്ചി ഞാൻ ഫീസ് എല്ലാം അടച്ചു അടുത്ത മാസം പരീക്ഷയുണ്ട്
അതെല്ലാം കഴിഞ്ഞു ബാക്കിയുള്ള പൈസയാ
മോൻ ആ പൈസ കയ്യിൽ വക്ക് എന്നിട്ട്
നാളെ മുതൽ കടയിൽ പോക്ക് നിറുത്തി നല്ല കുട്ടിയായി പഠിച്ചു പരീക്ഷ എഴുതി പാസ്സാവാൻ നോക്ക്
മനുകുട്ടൻ വലുതായി നല്ല നിലയിൽ എത്തിയിട്ട് ചേച്ചിക്ക് ആ പൈസ തിരിച്ചു തന്നാൽ മതി കേട്ടോ
അപ്പോഴേക്കും ഞങ്ങൾ ഹോട്ടലിൽ എത്തി
സുധി നേരം വൈകി നമ്മക്കും ഇന്ന് ഭക്ഷണം ഇന്ന് മനുകുട്ടന്റെ കൂടെ ആകാം
സുധി ഫോൺ എടുത്തു വീട്ടിലേക്ക് വിളിച്ചു
മോൻ വീട്ടിൽ തനിച്ചു ആണോ കിടപ്പ് ?
അതെ ചേച്ചി അല്ലാതെ ആരാ !
സുധി : ചേച്ചി വന്നകാരണം സിന്ധു ഭക്ഷണം എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട് വീട്ടിൽ നിന്ന് കഴിച്ചാൽ മതി എന്നാ പറയുന്നേ
നീ ഫോൺ താ ഞാൻ സംസാരിക്കാം
മോളെ സിന്ധു മനു ഉണ്ട് കൂടെ അപ്പോ അവന് ഒരു കമ്പനി കൊടുക്കാം കരുതിയാണ് ഹോട്ടലിൽ കയറിയത്. ഇനി ഇപ്പോ എന്താ ചെയ്യാ
സിന്ധു : ചേച്ചി അവനേം കൊണ്ട് ഇങ്ങോട്ട് പോരെ അമ്മ അവനെ കാണണം എന്ന് പറയുന്നുണ്ട്
എന്നാൽ ശരി നീ ഭക്ഷണം എടുത്തു വച്ചോ ഞങ്ങൾ ഒരു 20 മിനിറ്റിനുള്ളിൽ വരും
ഞങ്ങൾ ഹോട്ടലിൽ കയറിയത് അല്ലേ എന്ന് കരുതി ഓരോ ജ്യൂസ് കുടിച്ചു സുധിയുടെ മക്കൾക്ക് ഓരോ ഐസ്ക്രീം കൂടെ വാങ്ങി അവിടെ നിന്ന് ഇറങ്ങി
വീട്ടിൽ വരാൻ മനുവിന് തീരെ താല്പര്യം ഇല്ല
രാത്രി സുധി വീട്ടിൽ കൊണ്ടുവിടും എന്ന് പറഞ്ഞു ഒരു വിധത്തിൽ സമ്മതിപ്പിച്ചു
ചേച്ചി ഐസ്ക്രീം പിള്ളേർക്ക് മാത്രേ വാങ്ങിയുള്ളൂ ?
എന്താടാ ?
അവിടെ ഒരു ഐസ്ക്രീം പ്രാന്തി ഉള്ളത് ചേച്ചി മറന്നോ ?
അയ്യോ ഡാ സിന്ധുവിന്റെ കാര്യം വിട്ടുപോയി
നീ ഒരു ഫാമിലി പാക്ക് കൂടെ വാങ്ങിക്കോ മനുവും കൂടെ ഉള്ളതല്ലേ !
ശരി ചേച്ചി ഞാൻ വാങ്ങി വരാം നിങ്ങൾ കാറിൽ ഇരുന്നോ
ഞാനും മനുവും കാറിൽ കയറി
മോനേ മനുകുട്ടാ നീ പഠിക്കുന്നുണ്ടോ ?
ഉവ്വ് ചേച്ചി എനിക്ക് വേറെ എന്താ പണി
പഠിച്ചു വേഗം നല്ലൊരു ജോലി നോക്ക് എന്നിട്ട് നല്ല ഒരു കല്യാണം ഒക്കെ കഴിച്ചു ഒന്ന് സെറ്റിലാവാം
നോക്കാം ചേച്ചി എനിക്ക് ആര് ജോലി തരും എന്നാ ചേച്ചി പറയുന്നേ
എന്താ ചേച്ചിയും മോനും കൂടെ കത്തി
ഇല്ലടാ ഞാൻ അവനോട് വേഗം പഠിച്ചു പാസ്സായി ജോലി നോക്കാൻ പറയുവായിരുന്നു
ഞാൻ അത് ചേച്ചിയോട് പറയാൻ വരുവായിരുന്നു
പരീക്ഷ കഴിഞ്ഞു ചേച്ചിക്ക് ഇവനെ ബാംഗ്ലൂർക്കു കൊണ്ട് പോയിക്കൊള്ളൂ
ഇവിടുത്തേക്കാൾ നല്ല ജോലിയും കിട്ടും അവിടെ
അവനു സമ്മതമാണെങ്കിൽ എന്റെ ബാങ്കിൽ തന്നെ ശരിയാക്കാം ഡിഗ്രി വേണം എന്നെ ഉള്ളൂ
അവൻ വരും ചേച്ചി ഇല്ലേടാ മനുകുട്ടാ ?
അതൊക്കെ ചേച്ചിക്കും വീട്ടുകാർക്കും വലിയ ബുദ്ധിമുട്ടാവും ചേട്ടാ
അതിന് അവിടെ ചേച്ചി മാത്രേ ഉള്ളൂ
അപ്പൊ ചേച്ചിയുടെ കുടുംബം ?
പെട്ടന്ന് ചേച്ചിയുടെ കണ്ണ് നനയുന്നത് ഞാൻ കണ്ടു അപ്പോഴേക്കും വീടെത്തി
ചേച്ചി ഒന്നും പറയാതെ കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് കയറിപ്പോയി
ചേട്ടാ എന്ത് പറ്റി ഞാൻ ചോദിച്ചത് ചേച്ചിക്ക് ഇഷ്ട്ടം ആവാതെ ആണോ ?
അല്ലടാ മോനെ ചേച്ചി കുറെ ആയി ഒറ്റയ്ക്ക് ആണ് ഞാൻ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു
നീ വിഷമിക്കണ്ട ചേച്ചിക്കു കുഴപ്പം ഒന്നും ഇല്ല അതൊക്കെ ശീലം ആയി
ഞങ്ങൾ ഐസ് ക്രീം എല്ലാം എടുത്തു വീട്ടിൽ കയറി
സിന്ധു വന്ന് കവർ എല്ലാം വാങ്ങി മനുവിനോട് ഇരിക്കാൻ പറഞ്ഞു
ചേച്ചി എവിടെ സിന്ധു ?
അമ്മയെ വിളിക്കാൻ പോയതാ റൂമിൽ കാണും !
മനു നീ ഇരിക്ക് ഞാൻ ഒന്ന് ഫ്രഷ് ആയി വരാം
ഞാൻ ഫ്രഷ് ആയി വന്നപ്പോഴേക്കും ചേച്ചി അമ്മയെയും കൊണ്ട് പഴയ പോലെ മനുവിനോട് സംസാരിച്ചു തുടങ്ങിയിരുന്നു
ഞാൻ വന്നതും അവർ ഭക്ഷണം കഴിക്കാൻ എന്നെ നോക്കി ഇരിക്കുകയായിരുന്നു എന്ന് പറഞ്ഞു
എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു അപ്പോഴേയ്ക്കും മനു ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയി മാറിയിരുന്നു
അമ്മയ്ക്കും അവനെ വല്ലാതെ ഇഷ്ട്ടമായി ഞാൻ അവനെ ബംഗളൂർക്ക് കൊണ്ട് പോകുന്ന കാര്യം വീണ്ടും എടുതിട്ടു
ചേച്ചിയുടെ അവസ്ഥ പറഞ്ഞ കാരണം ആണെന്ന് തോനുന്നു മനു എതിർപ്പ് ഒന്നും പറഞ്ഞില്ല
അമ്മയും സിന്ധുവും കൂടെ നിർബന്ധിപ്പിച്ചു ചേച്ചിയെ കൊണ്ടും സമ്മതിപ്പിച്ചു
വേഗം പരീക്ഷ എല്ലാം എഴുതി പാസ്സാവാനും ചേച്ചിയുടെ ബാങ്കിൽ തന്നെ തൽക്കാലത്തേക്ക് ഒരു ജോലി ശരിയാക്കാം എന്നും ചേച്ചി പറഞ്ഞു.
പരീക്ഷ കഴിഞ്ഞു അടുത്ത തവണ വരുമ്പോൾ അവനെയും കൊണ്ടുപോവാം
സുധി നീ അവനു ഒരു പാസ്സ്‌പോർട്ട് എടുക്കാൻ ഉള്ള കാര്യങ്ങൾ ചെയിതു കൊടുക്ക്
ബാങ്കിന്റെ വേർഫിക്കേഷൻ എളുപ്പം ആക്കാൻ അത് നല്ലതാ
ആ ചേച്ചി ഇവനെ ഒന്നു നന്നാക്കി എടുക്കണം
അത് പറഞ്ഞപ്പോൾ ചേച്ചിയുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടിരുന്നു
ഒരു വിധത്തിൽ അവർ ഒരേ തൂവൽ പക്ഷികൾ ആയിരുന്നു
ഞാൻ മനുവിനെ വീട്ടിൽ കൊണ്ടുപോയി വിട്ടു അവന്റെ മൊബൈൽ നമ്പർ ചോദിച്ചപ്പോൾ
ഫോൺ ഒന്നും ഇല്ല ചേട്ടാ എന്റെ കയ്യിൽ അമ്മയുടെ കയ്യിൽ ഉണ്ടായിരുന്നു ഒരെണ്ണം അത് അന്ന് നഷ്ട്ടപ്പെട്ടു
ഓ എന്നാൽ ശരി മനു ഫ്രീ ആവുമ്പോൾ വീട്ടിലേക്ക് എല്ലാം വാ
ശരി ചേട്ടാ പരീക്ഷ കഴിഞ്ഞു ഞാൻ ഇറങ്ങാം
അവനെ കൊണ്ട് വിട്ടു വന്നു
സാധാരണ പോലെ ചേച്ചി ഞായറാഴ്ച്ച തിരിച്ചു പോയി
മനുവിന്റെ പരീക്ഷ എല്ലാം കഴിഞ്ഞു ഇടക്ക് വീട്ടിൽ വരും ചേച്ചിയുമായി ഫോണിൽ സംസാരിക്കും
ആ മാസം ബാങ്കിൽ ഇയർ ഇൻഡിങ് തിരക്കുകൾ കാരണം ചേച്ചിക്ക് വരാൻ സാധിച്ചില്ല
അതുകഴിഞ്ഞുള്ള അടുത്ത ആഴ്ച്ച ചേച്ചി മനുവിനെ കൊണ്ടുപോകാൻ വന്നു
കട്ടുറുമ്പുകൾ ഇല്ലാത്ത അവരുടെ സ്വർഗത്തിലേക്ക് ………………………
ഇനി എന്റെ ചേച്ചിയെ പറ്റി ഒറ്റ വരി
രാമായണ കാറ്റേ എന്ന പാട്ടിൽ ഒഴുകി നടന്നവൾ………..
ഗ്ലാമർ ലോകത്ത് നിറഞ്ഞു നിന്നിരുന്ന ഷർമ്മിലിയെ ആരും മറന്നിട്ടുണ്ടാവില്ല ചേച്ചിയുടെ മുടി അരക്കെട്ട് വരെ ഉണ്ട് എന്നല്ലാതെ വേറെ മാറ്റം ഒന്നും തോന്നില്ല
ഇനിയുള്ള കഥ ചേച്ചിയുടെ വാക്കുകളിൽ ഉടൻ നിങ്ങൾക്കായി സമർപ്പിക്കുന്നു…………..
നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ …….
നന്ദി……….
Comments:
No comments!
Please sign up or log in to post a comment!