നീ എന്നും എന്റെയാണ്

നീ എന്നും എന്റെയാണ്

ഞാൻ ആദ്യമായി എഴുത്തുക്കെയാണ്… തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കണം

എന്നാൽ കഥയിലേക്ക് പോകാം അല്ലെ……

നമ്മുടെ കഥ നടക്കുന്നത് ഒരു സിറ്റിയിൽ ആണ്

ഒരു കാർ ആ വല്യ ഗേറ്റ് കടന്ന് പോവുകയാണ്. ഗേറ്റിന്റെ മുകളിൽ വല്യ അക്ഷരത്തിൽ എഴുതിയിട്ട് ഉണ്ട്

“മധു ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ” “Madhu Group Of Companies”

അകത്തേക്ക് പോയ കാറിൽ നിന്ന് ഒരു സുന്ദരിയായ യുവതി ഇറങ്ങി വരുന്നു. ഇവൾ ആണ് നമ്മുടെ നായിക. മധു ഗ്രൂപ്പ്‌ ഓഫ് കമ്പനിസിന്റെ ഒരേ ഒരു അവകാശി മധുമിത. കാശ് ഇഷ്ടം പോലെ ഉള്ളതിന്റെ എല്ലാ അഹങ്കാരവും ഉണ്ടെന്നു കരുതേണ്ട. പക്ഷെ ആൾ കുറച്ചു ബോൾഡ് ആണ്. മാത്രം അല്ല, ജോലി കാര്യത്തിൽ വളരെ സ്ട്രിക്ട് ആണ്. തന്റെ കീഴിൽ ഉള്ള എല്ലാ ജോലിക്കാരുടെയും പേടിസ്വപ്നം ആണ് മധുമിത. ടാർഗറ്റ്, പ്രോഫിറ്, ഡെഡ്ലൈൻ എന്നൊക്ക പറഞ്ഞു അവരുടെ ജീവിതം വെറുപ്പിക്കും നമ്മുടെ നായിക. ഇന്ന് അവിടെ ഒരു ഇന്റർവ്യൂ നടക്കുകേയാണ്.

അവിടുത്തെ ജനറൽ മാനേജർ പൊസിഷനിലേക് ഉള്ള ഇന്റർവ്യൂ ആണ് നടക്കുന്നെ. നിരവധി ആളുകൾ വന്നിട്ടുണ്ട് പങ്കെടുക്കാൻ. ആ കൂട്ടത്തിൽ ഉണ്ട് നമ്മുടെ നായകനും. പേര് വിനോദ് എല്ലാരും വിനു എന്ന് വിളിക്കും. കാണാൻ സുമുഖൻ, സൽസ്വഭാവി എല്ലാത്തിനും പുറമെ ആരെയും മയക്കുന്ന ഒരു ചിരി ഉണ്ട് നമ്മുടെ നായകന്. അതാണ് അവന്റെ മാസ്റ്റർപീസ്. ഇനിയും കഥയിലേക്ക് വരാം. ഇന്റർവ്യൂ ബോർഡിൽ നമ്മുടെ നായിക ഉൾപ്പെടെ 5 പേരൊണ്ട്. ഓരോരുത്തരെ ആയി ഉള്ളിലേക്കു വിളിച്ചു. ഭാഗ്യമോ നിർഭാഗ്യമോ വിനു ആരുന്നു ലാസ്റ്റ്. താൻ ചോദിച്ച ചോദ്യങ്ങൾക് മറ്റുള്ളവർ ഉത്തരം പറഞ്ഞേങ്കിലും മധു അവരിൽ ഒന്നും തൃപ്ത അല്ലാരുന്നു.

അങ്ങനെ അതെ രീതിയിൽ ആണ് അവൾ വിനുവിനെയും ഉള്ളിലേക്കു വിളിച്ചത്. ചോദ്യങ്ങൾക് മറുപടി മാത്രം അല്ല അവനിൽ ഒരു പ്രേത്യേക potential അവൾ കണ്ടു. പിന്നീട് അറിയിക്കാം എന്ന് പറഞ്ഞു എല്ലാരേയും അവർ മടക്കി അയച്ചു.ഇന്റർവ്യൂ കഴിഞ്ഞതിനു ശേഷം അവൻ വീട്ടിൽ പോയി. അവിടെ അവനെ കാത്തു അവന്റെ അമ്മയും അച്ഛനും കുഞ്ഞുപെങ്ങൾ ആരതിയും ഉണ്ടാരുന്നു. അവൻ അവരോട് ഇന്റർവ്യൂ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. അവിടെ അവർ നാല് പേരും സ്വർഗം പോലെ ആരുന്നു കഴിഞ്ഞിരുന്നത്. അവന്റെ അച്ഛൻ ഒരു മെക്കാനിക് ആരുന്നു. അദ്ദേഹത്തിന് സ്വന്തമായി ഒരു വർക്ഷോപ് ഉണ്ടായിരുന്നു. അവന്റെ അമ്മ ഒരു പാവം വീട്ടുവനിത ആരുന്നു.’

വിശേഷം ഒക്കെ പറഞ്ഞതിന് ശേഷം അവൻ അത്താഴം കഴിച്ചു കിടന്നു. പിറ്റേ ദിവസം ഉച്ചയോടെ അവനു കമ്പനിയിൽ നിന്ന് ഒരു കാൾ വന്നു.

വളരെ പ്രതീക്ഷയോടെ അവൻ സംസാരിച്ചു. കാൾ തീർന്നതിന് ശേഷം അവൻ നേരെ അടുക്കളയിൽ ചെന്ന് അവന്റെ അമ്മയെ ചേർത്ത പിടിച്ചു ഒരു ഉമ്മ കൊടുത്തു. ഇതെന്ത് കൂത്ത് എന്നാ രീതിയിൽ അവന്റെ അമ്മ താടിക്ക് കൈ കൊടുത്ത് അവനെ നോക്കി ഇരിക്കുവാരുന്നു.

അമ്മ : എന്നാടാ പതിവില്ലാതെ ഒരു കെട്ടിപിക്കലും ഉമ്മവെക്കലും ഒക്കെ

വിനു : അമ്മടെ മോനു ജോലി കിട്ടി അമ്മേ.

അമ്മ : ആഹാ, ഭഗവാൻ എന്റെ പ്രാർത്ഥന കേട്ടു. ഞാൻ നിന്റെ അച്ഛനെ വിളിച്ചു പറയട്ടെ.

പിറ്റേ ദിവസം തന്നെ അവൻ ജോലിക്ക് ജോയിൻ ചെയ്യാൻ പോയി. അവൻ ചെന്നത് മധുവിന്റെ കാബിനിൽ ആരുന്നു.

മധു : സൊ യു ആർ അപ്പോയിന്റെഡ്, നിങ്ങളുടെ പേര് എന്താരുന്നു?

വിനു : എന്റെ പേര് വിനോദ്, എല്ലാരും വിനു എന്ന് വിളിക്കും

മധു : സീ Mr. വിനോദ് വളരെ ഉത്തരവാദിത്വം നിറഞ്ഞ ജോലി ആണ് ഇത്.

വിനു എന്ന് പേര് പറഞ്ഞിട്ടും തന്നെ വിനോദ് എന്ന് വിളിച്ചതിൽ അവനു വിഷമം തോന്നി. എന്നാലും അത് അങ്ങനെ അങ്ങ് പോയി

പിന്നെ അവർക്ക് സന്തോശത്തിന്റെ നാളുകൾ ആരുന്നു. ജോലിയിൽ വളരെ നല്ല പ്രകടനം കാഴ്ച വെച്ച വിനു പെട്ടെന്ന് തന്നെ എല്ലാരുടെയും കണ്ണിലുണ്ണി ആയി മാറി.

മധുവിനും അവനെ അഭിനന്ദിക്കേണം എന്ന് ഉണ്ടെങ്കിലും എന്തോ അവളുടെ ഈഗോ അതിന് അവനെ അഭിനന്ദിച്ചില്ല.

ഇതിന്റെ ഇടക്ക് അവൾ പലപ്പോഴായി അവന്റെ ആ ചിരിയിൽ മയങ്ങിയിട്ട് ഉണ്ട് എന്നാലും അവളുടെ ഈഗോ അവളുടെ ആവിശ്യത്തിൽ അധികം സംസായ്ക്കുന്നതിൽ നിന്ന് അവളെ വിലക്കി.

വിനു അവിടെ ചേർന്നിട്ട് ഇപ്പൊ 3 മാസം ആയി. ഇതുവരെ ഒഫീഷ്യൽ അല്ലാതെ ഒരു വാക്ക് പോലും അവളിൽ നിന്ന് അവനു കിട്ടിട്ട് ഇല്ല. എന്തിന് പറയുന്നു എല്ലാരും തന്നെ വിനു എന്ന് വിളിക്കുമ്പോൾ അവൾ മാത്രം അവനെ വിനോദ് എന്ന് വിളിക്കും. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നെ അവൻ അത് കാര്യം ആകാതെ ആയി.

ഒരു ദിവസം ജോലി കഴിഞ്ഞു തിരിച്ചു പോകുമ്പോൾ അവളും അവളുടെ വണ്ടിയും റോഡ്സൈഡിൽ നിൽക്കുന്നത് അവൻ കണ്ടു. അവൻ മെല്ലെ അവളുടെ അടുത്തു ചെന്നിട്ട് അവളോട് ചോദിച്ചു.

വിനു : എന്ത് പറ്റി മാഡം?

മധു : ഒന്നുമില്ല വിനോദ് വണ്ടിക്ക് എന്തോ കംപ്ലൈന്റ്.

വിനു : മാഡം ആ ബോണറ്റ് ഒന്ന് തുറക്കാമോ ഞാൻ ഒന്ന് നോക്കട്ടെ.

ഒഴിവു സമയങ്ങളിൽ വിനുവും അച്ഛനെ സഹായിക്കാൻ വർക്ഷോപ്പിൽ നിക്കുമായിരുന്നു. അതുകൊണ്ട് തന്നെ അവനു അത്യാവശ്യം വണ്ടിപ്പണി അറിയാമായിരുന്നു

നിമിഷനേരംകൊണ്ട് അവനവളുടെ വണ്ടിയുടെ പ്രശ്നം ശരിയാക്കി അതുകൊണ്ട് അവൾ ആശ്ചര്യപ്പെട്ടു.


മധു : തനിക്ക് ഇതൊക്കെ എങ്ങനെ അറിയാം വിനു?

അവളുടെ വായിൽ നിന്ന് വിനു എന്ന് കേട്ടപ്പോൾ അവൻ ഒരുപാട് സന്തോഷിച്ചു

വിനു : എന്റെ അച്ഛൻ സ്വന്തമായി ഒരു വർഷോപ്പ് ഉണ്ട് മാഡം അതുകൊണ്ട് ഈ പണികളൊക്കെ കുറച്ച് എനിക്കും അറിയാം.

മധു : ഓ നൈസ്, ഇത് വിനു വെച്ചോളൂ.

ഇതും പറഞ്ഞുകൊണ്ട് അവൾ ബാഗിൽനിന്ന് കുറച്ചു പൈസ അവനു നേരെ നീട്ടി

വിനു : മാഡം, ഞാനൊരു മെക്കാനിക് അല്ല. അതുകൊണ്ട് എനിക്ക് ഇത് വേണ്ട.

അവൻ ഇങ്ങനെ പറഞ്ഞെങ്കിലും അവൾ അവനെ നിർബന്ധിക്കാൻ തുടങ്ങി. പക്ഷെ അവൻ അത് വാങ്ങാൻ കൂട്ടാക്കിയില്ല.

വിനു : മാഡം, ഇത് ഞാൻ ജീവിക്കാൻ വേണ്ടി പഠിച്ച തൊഴിൽ അല്ല, മാടത്തിൽ പൈസ തരണമെന്ന് അത്ര നിർബന്ധമാണെങ്കിൽ പോകുന്ന വഴിക്ക് ആർക്കേലും ഇത് കൊടുത്തോളൂ. എനിക്ക് ഇത് വേണ്ട.

മധു : ഓക്കേ വിനു, നിങ്ങളുടെ ഗാരേജ് നെയിം ആൻഡ് നമ്പർ തരാംമോ?

വിനു : ആരതി മോട്ടോർ ഗാരേജ്. നമ്പർ 99XXXXXXXX

മധു : താങ്ക്സ് വിനു

വിനു : ഇട്സ് മൈ Pleasure

ഇതും പറഞ്ഞ് വിനു അവിടെനിന്ന് പോയി

ഒരാഴ്ചയ്ക്കുശേഷം അവൻ മധുവിന്റെ കാർ അവരുടെ വർക്ഷോപ്പിൽ കണ്ടു.

വീടിനോട് ചേർന്ന് തന്നെയായിരുന്നു വർഷോപ്പ്.

അവൻ അവിടെ ചെന്ന് നോക്കുമ്പോൾ വെയിറ്റിംഗ് റൂമിൽ മധുവിനെയും കണ്ടു. ഉടനെതന്നെ അവൻ അവളെ വീട്ടിലേക്ക് ക്ഷണിച്ചു. അവൾ അത് നിരസിച്ചെങ്കിലും അവൻ വിട്ടുകൊടുത്തില്ല. അവസാനം അവൾക്ക് അവന്റെ ക്ഷണം സ്വീകരിക്കേണ്ടിവന്നു

വീട്ടിൽ ചെന്ന ഉടനെ അവൻ അമ്മയ്ക്കും അനിയത്തിക്കും അവളെ പരിചയപ്പെടുത്തിക്കൊടുത്തു. അവന്റെ അമ്മ അവളെ മാഡം എന്ന് വിളിച്ചപ്പോൾ അവൾ അത് സ്നേഹപൂർവ്വം തിരുത്തി മധു എന്നാക്കി. അവന്റെ അനിയത്തി ആണെങ്കിലും അവളോട് വളരെ കൂട്ടായി.

ചെറുപ്പത്തിലെ തന്നെ മാതാപിതാക്കൾ മരിച്ചു പോയ അവൾക്ക് അവന്റെ വീട്ടുകാരോട് ഒരുപാട് സ്നേഹം തോന്നി.

ഇറങ്ങുന്നതിന്മുൻപ് ഇനിയും വരണമെന്ന് പറഞ്ഞു കൊണ്ടായിരുന്നു അവളെ അവർ യാത്ര അയച്ചത്. അവന്റെ വീട്ടിൽ എല്ലാവർക്കും അവളെ ഭയങ്കര ഇഷ്ടപെട്ടിരുന്നു.

ഇത്രയും നാളും ഒറ്റയ്ക്ക് ജീവിച്ച് അവൾക്ക് അതൊരു പുതിയ അന്തരീക്ഷമായിരുന്നു. അവൾക്ക് അത് ഒരുപാട് ഇഷ്ടമായിരുന്നു. ആ ഇഷ്ടം പതിയെ അവൾക്ക് അവനോടുള്ള പ്രേമമായി മാറി. പക്ഷെ അവൾക് അവനോട് അത് എങ്ങനെ പറയേണം എന്ന് അറിയില്ലായിരുന്നു.

വളരെ വേഗം തന്നെ അവൾ അവിടുത്തെ ഒരു കുടുംബാംഗമായി മാറി. എന്നാലും അവൾക് അവനോട് ഇത് പറയാൻ മടി ആയിരുന്നു.
അവനും അവളെ ഒരുപാട് ഇഷ്ടം ആയിരുന്നു, പക്ഷെ തനിക്ക് അതിനുള്ള അർഹത എന്ന് അവൻ സ്വയം പഠിപ്പിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം അവൾ അവന്റെ വീട്ടിൽ പോയപ്പോൾ അവിടെ മറ്റൊരു പെൺകുട്ടിയെ കണ്ടു.അവളുടെ പേര് ഇന്ദു എന്ന് ആണെന്നും അത് അവന്റെ മുറപ്പെണ്ണ് ആണെന്ന് അവൾ അവരിൽ നിന്ന് മനസ്സിലാക്കി. അവൾക്ക് അവനെ നഷ്ടപ്പെടുന്നതായി തോന്നി. ഇന്ദു : വിനുവേട്ടൻ എന്തിയെ അമ്മേ?

അമ്മ : അവൻ വെളിയിൽ പോയതാ പെണ്ണെ.

ഇന്ദു : അല്ലെങ്കിലും ഈ വിനുവേട്ടന് എന്നോട് സ്നേഹമില്ല. എന്നെ കണ്ടിട്ട് പോയാൽ പോരാരുന്നോ

അമ്മ : ഈ പെണ്ണ് 😂😂

ഇതെല്ലാം കേട്ട് മധുവിന് ഒരുപാട് അസ്വസ്ഥത തോന്നി

പെട്ടെന്ന് തന്നെ വിനു അങ്ങോട്ട് വന്നു.

വിനു : എന്താണ് എന്റെ ഇന്ദു ആ മുഖത്ത് ഒരു മ്ലാനത?

ഇന്ദു : പോ, എന്നോട് മിണ്ടേണ്ട എന്നോട് സ്നേഹം ഇല്ല.. എന്നെ ഒന്ന് കാണാൻ തോന്നിയോ അപ്പോളേക്കും വെളിയിൽ പോയില്ലേ…

വിനു : വെളിയിൽ പോയില്ലെങ്കിൽ പിന്നെ ആരു മേടിച്ചു കൊണ്ടുവരും നിനക്ക് ഇഷ്ടം ഉള്ള ഉണ്ണിയപ്പം.

ഇതും പറഞ്ഞു അവൻ അവൾക് ഒരു പൊതി നീട്ടി.

ഉണ്ണിയപ്പം കിട്ടിയതിനെ സന്തോഷത്തിൽ അവളും കൂടെ അവനും ഹാളിലേക്ക് പോയി.

മധു അപ്പോളും അടുക്കളയിൽ ആരുന്നു.

അമ്മ : കെട്ടിക്കാറായി രണ്ടും.. ഇപ്പോളും കൊച്ചു പിള്ളേരെ പോലെയാ..

അവൾ അവരോട് പോകുവാ എന്ന് പറഞ്ഞ പെട്ടെന്ന് അവിടുന്ന് ഇറങ്ങി. വീട്ടിൽ ചെന്ന് അവൾ ഒരുപാട് കരഞ്ഞു തന്റെ ഇഷ്ടം ഇതുവരെ പറയാഞ്ഞത് അവൾ പശ്ചാത്തപിച്ചു. ഇനിയും പറയാതെ മറച്ചു വെച്ചാൽ അവൾക്ക് അവരെ നഷ്ടമാകും എന്ന് അവൾക്ക് തോന്നി.

പിറ്റേ ദിവസം ജോലിക്ക് വന്ന അവനെയും വിളിച്ചോണ്ട് അവൾ വെളിയിൽ പോയി അവളുടെ വണ്ടിയിൽ ആണ് പോയത്. അവർ നേരെ പോയത് ഒരു തറവാട്ടിൽ ആരുന്നു. ആൾ താമസം ഇല്ലാത്ത ആ തറവാടിന്റെ പിന്നിൽ അവൾ അവനെയും കൊണ്ട് പോയി.

മധു : ഇത് ആരാണെന്ന് വിനുവിന് മനസ്സിലായോ?

അവൻ ഇല്ല എന്ന് അർത്ഥത്തിൽ തല ആട്ടി. മധു : ഇത് എന്റെ അച്ഛനും അമ്മയും ആണ്. ഇവർ ഉറങ്ങുന്ന ഈ മണ്ണിൽ നിന്ന് വേണം വിനുവിനോട് ഈ കാര്യം പറയേണ്ടത് എന്ന് എനിക്ക് തോന്നി. എനിക്ക് വിനുവിനെ ഒരുപാട് ഇഷ്ടമാണ്. വിനുവിനെ മാത്രം അല്ല വിനുവിന്റെ കുടുംബത്തെയും. എനിക്ക് അതിനുള്ള യോഗ്യത ഇല്ലെന്ന് അറിയാം എങ്കിലും ആശിച്ചു പോയി എന്നെ സ്വീകരിച്ചൂടെ.

ഇതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി.

അവനു ആണെങ്കിൽ എന്ത് പറയേണം എന്ന് അറിയില്ലായിരുന്നു.
ഒരു സ്വപ്നമാണെന്നു വരെ അവനു തോന്നി

വിനു : മാഡം എന്താണ് ഈ പറയുന്നത് എനിക്ക് അതിന് യോഗ്യത ഇല്ല മാഡം. ഞാൻ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ആൾ ആണ്. എനിക്ക് സ്വപ്നം കാണാനും ഒരു അതിരു ഉണ്ട് മാഡം.

അവൻ ബാക്കി പറയാൻ തുടണുന്നതിന് മുൻപ് അവൾ അവനെ തടഞ്ഞു

മധു : അതൊന്നും എനിക്ക് അറിയേണ്ട വിനു. തനിക്ക് എന്നെ ഇഷ്ടം ആണോ എന്ന് മാത്രം അറിഞ്ഞാൽ മതി.

വിനു : ഇഷ്ടമാണ്… ഒരുപാട്

ഇത് കേട്ടതും അവൾ അവനെ കെട്ടിപിടിച്ചു. അപ്രതീക്ഷിതമായി നടന്നതുകൊണ്ട് അവൻ പെട്ടെന്ന് ഞെട്ടി. സ്വബോതം വന്നപ്പോൾ അവൻ അവളെ തിരിച്ചും കെട്ടിപിടിച്ചു. എന്നിട്ട് കാറ്റിൽ പറഞ്ഞു “നീ എന്നും എന്റെയാ”

അതാരുന്നു അവൾ കേക്കാൻ ആഗ്രഹിച്ചിരുന്ന വാക്കുകൾ. അവൾ അവനെ ഇറുക്കി പുണർന്നു.

അതൊരു തുടക്കം ആരുന്നു… ഒരിക്കലും അവസാനിക്കാത്ത അവരുടെ പ്രണയത്തിലേക്ക് ഉള്ള ചവിട്ടുപാടി

~~~~~~~~ അവസാനിച്ചു~~~~~~~~~

ഇതെന്റെ ആദ്യത്തെ ശ്രമം ആണ്. ഇഷപെട്ടെങ്കിൽ ലൈകും കമെന്റും ചെയ്യുക.

ഒരു ജീവിത കഥ എഴുതേണം എന്ന് ഉണ്ട് എല്ലാവടെയും സപ്പോർട്ട് ഉണ്ടെങ്കിൽ എഴുതുന്നത് ആണ്.. എന്ന് സ്വന്തം MALAYALI❤

Comments:

No comments!

Please sign up or log in to post a comment!