ചെകുത്താന്‍ വനം 2 റോബിയും രണശൂരൻമാരും

ഞാൻ അഞ്ചാമത്തെ അസ്ത്രം എടുത്ത് തൊടുത്തു. പക്ഷേ അപ്പോഴേക്കും ബാക്കി ഉണ്ടായിരുന്ന ചെന്നായ്ക്കളും റണ്ടൽഫസും എന്റെ അസ്ത്രത്തിനേക്കാൾ വേഗത്തിൽ ഓടി മറഞ്ഞു.

ഞാൻ അവസാനമായി തൊടുത്ത അസ്ത്രം ഞാണിൽ വലിച്ച് പിടിച്ചുകൊണ്ട് കോപത്തോടെ അഡോണിക്ക് നേരെ തിരിഞ്ഞു……

എല്ലാ കണ്ണുകളിലും ഭയം ഞാൻ കണ്ടു. അഡോണി തന്റെ കൈയിൽ ഉണ്ടായിരുന്ന വാൾ താഴേ ഇട്ടിട്ട് എന്റെ കണ്ണില്‍ നോക്കാൻ ശ്രമിച്ചുവെങ്കിലും അയാള്‍ ഏതാനും സെക്കന്റ്റുകൾ കൊണ്ട് നോട്ടം മാറ്റി എന്റെ കൈയിൽ നോക്കി.

“റണ്ടൽഫസ് പറഞ്ഞത് നേരായിരിക്കാം സർ….. നിങ്ങളുടെ പിതാവ് ചിലപ്പോൾ മെറോഹ്റിയസ് തന്നെയായിരിക്കാം….. മെറോഹ്റിയസിൻറ്റെ രക്തം തന്നെയായിരിക്കും ചിലപ്പോൾ നിങ്ങളുടെ ഞരമ്പുകളില്‍ ഓടുന്നതും…… പക്ഷേ നിങ്ങളെ കുറിച്ച് എന്റെ സുഹൃത്ത് സുധേഷ്, കൃഷ്ണൻ ചേട്ടന്റെ മകന്‍, ഒരുപാട്‌ കഥകള്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്നിലും നിങ്ങൾ നല്ലവരായ ഒരു മനുഷ്യ കുഞ്ഞിനെ പോലും ദ്രോഹിച്ചതായി കേട്ടിട്ടില്ല…. അതിൽ ഇനിയും മാറ്റം വരുമെന്നും ഞാൻ വിശ്വസിക്കുന്നില്ല.” ഭാനു പതിയെ എന്റെ അടുത്ത് നടന്ന് വരുന്നതിനിടെ പറഞ്ഞു.

ഞാൻ അയാളെ തുറിച്ച് നോക്കി. പക്ഷെ അയാൾ പുഞ്ചിരിക്കുകയാണ് ചെയ്തത്. നല്ല നിലാ വെളിച്ചം ഉണ്ടായിരുന്നെങ്കിലും അയാളുടെ ചിരിക്ക് അതിനേക്കാള്‍ വെട്ടം ഉണ്ടായിരുന്നു. എന്നിട്ട് ഞാൻ വാണിയേ നോക്കി. ഞാൻ വാണിയേ നോക്കുന്നു എന്ന് അറിഞ്ഞിട്ട് പോലും വാണി എന്റെ മുഖത്ത് നോക്കാൻ കൂട്ടാക്കിയില്ല. അവളുടെ ആ പെരുമാറ്റത്തിൽ എനിക്ക് വിഷമം തോന്നി. എന്റെ കൈ താനേ താഴ്ന്ന് വന്നു, അതിനനുസരിച്ച് വില്ലന്റെ ഞാണിൽ ഉണ്ടായിരുന്ന സമ്മര്‍ദം ഞാൻ പതിയെ കുറച്ചു, എന്നിട്ട് അസ്ത്രം അതിൽ നിന്നും എടുത്ത് മാറ്റി.

“ഇനി എന്താണ് നിങ്ങളുടെ അടുത്ത നീക്കം?” ഞാൻ അഡോണിയോട് കടുപ്പിച്ച് ചോദിച്ചു. “എന്ത്…. എന്ത് നീക്കം?” ഒന്നും മനസ്സിലാവാതെ അയാൾ ചോദിച്ചു. ഞാൻ കോപത്തോടെ അയാളെ തുറിച്ച് നോക്കി. “ഞാൻ ഉറങ്ങി കിടക്കുമ്പോള്‍ നിങ്ങളും മറ്റുള്ള രണശൂരൻമാരും എന്നെ വകവരുത്താനാണോ നിങ്ങളുടെ അടുത്ത തീരുമാനം?” ഞാൻ ചോദിച്ചു. അഡോണി ഒന്ന് പതറി. എന്നിട്ട് അയാൾ എന്റെ മനസ്സ് വായിക്കാൻ ശ്രമിക്കും പോലെ എന്റെ മുഖത്ത് നോക്കി.

പെട്ടന്ന് എന്റെ മുഖത്ത് ചിരി വിരിഞ്ഞു. ‘ഹും…. സാധ്യമെങ്കില്‍ എന്റെ മനസ്സ് വായിക്ക്’ ഞാൻ എന്റെ മനസില്‍ പറഞ്ഞു. ഞാൻ അയാളുടെ കണ്ണില്‍ എന്റെ നോട്ടം കൊണ്ട് തുളച്ചു. പെട്ടന്ന് അഡോണി താഴേ നോക്കി.

“ഇരുപത്തി ഒന്‍പത് വര്‍ഷ കാലം ചെകുത്താന്‍ വംശത്തിന്റെ രക്തം നിങ്ങളുടെ സിരകളിൽ ഓടിയിട്ടും….

അതും അതിശക്തനായ മെറോഹ്റിയസിൻറ്റെ രക്തം നിങ്ങളില്‍ ഓടിയിട്ടും ഇത്രയും കാലം നിങ്ങൾക്ക് സത്യസന്ധമായ ജീവിതം നയിക്കാന്‍ കഴിഞ്ഞെങ്കില്‍ തീര്‍ച്ചയായും റണ്ടൽഫസ് പറഞ്ഞത് സത്യമല്ല. എത്ര തന്നെ ശ്രമിച്ചാലും ഒരു ചെകുത്താന്റെ സന്തതിക്കും ഇത്രയും നീണ്ട കാലം നല്ലവനായി ജീവിക്കാൻ കഴിയില്ല. അതുകൊണ്ട്‌ നിങ്ങൾ മെറോഹ്റിയസിൻറ്റെ പുത്രനല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.” അഡോണി പറഞ്ഞു.

അത് കേട്ട് എനിക്ക് ആശ്വാസം തോന്നി. മനസില്‍ ചെറിയ സന്തോഷവും ഉണ്ടായി. പക്ഷേ സാഹചര്യം കിട്ടിയാല്‍ അഡോണിയുടെ മനസില്‍ എത്തി നോക്കാൻ ഞാൻ തീരുമാനിച്ചു. ഈ രണശൂരൻമാരെ അത്ര പെട്ടന്ന് വിശ്വസിക്കാൻ കഴിയില്ല എന്ന് ഞാൻ സ്വയം തീരുമാനിച്ചു.

“സർ, ഇനി ബാക്കിയുള്ള ആ നാല് ചെന്നായ്ക്കളുടെ ശല്യം ആര്‍ക്കും ഉണ്ടാവില്ല എന്ന് ഞാൻ കരുതുന്നു.” ഭാനു ചിരിച്ചുകൊണ്ട് പറഞ്ഞു.

“അങ്ങനെ ഒരിക്കലും കരുതരുത് ഭാനു. ഈ ലോകം തന്റെ കാല്‍ കീഴില്‍ കൊണ്ട് വരാൻ ശ്രമിക്കുന്ന ലോകവേന്തൻ വെറും പതിനൊന്ന് ചെന്നായ്ക്കളെ മാത്രമാണ് സൃഷ്ടിച്ചത് എന്ന് തീര്‍ത്ത് പറയാൻ കഴിയുമോ? ഒരിക്കലും ഇല്ല. ഇനി മുതലാണ് എല്ലാവരും കൂടുതൽ ജാഗ്രതയോടെ ഇരിക്കേണ്ടത്.” ഞാൻ അയാളെ ശാസിക്കുന്നത് പോലെ പറഞ്ഞു.”

“റോബി സർ…….” ഗ്രാമ വാസികളിൽ നിന്നും ആരോ വിളിച്ചു. “മതി….. ഇന്നിനി ഒരു ചെന്നായും ചെകുത്താനും നമ്മൾ ആരെയും ഉപദ്രവിക്കാൻ വരില്ല. എല്ലാവർക്കും വിശ്രമം ആവശ്യമാണ്. നമുക്ക് തിരികെ പോകാം. മറ്റന്നാൾ ഞായറാഴ്ച, അന്ന് ഉച്ചയ്ക്ക് മുമ്പ്‌ തിരുമേനിയും അച്ഛനും ഇവിടെ വരും….. വേറെയും ചിലര്‍ വരുന്നുണ്ട്. അന്ന് നമുക്ക് എന്റെ പരിശീലന കേന്ദ്രത്തിൽ ഒത്തുകൂടി കാര്യങ്ങൾ തീരുമാനിക്കാം. ദയവായി റോബിയും വരണം, പിന്നെ നിങ്ങൾ എല്ലാവരും വരണം.” അഡോണി എന്നോടും അവിടെ ഉണ്ടായിരുന്ന എല്ലാവരോടും പറഞ്ഞു.

അതോടെ പലരും പിരിഞ്ഞ് പോയി. അവസാനം ഞാനും എന്റെ ഓഫീസർസും, അഡോണിയും നാല് പുത്രന്മാരും, ഭാനുവും മാത്രം അവിടെ അവശേഷിച്ചു. ഞങ്ങൾ പന്ത്രണ്ട് പേരും മൂന്ന് ജീപ്പിലായി അഡോണിയുടെ വീട്ടിലേക്ക് പോയി. വാണി വേറെ ജീപ്പിലാണ് കേറിയത്. എനിക്ക് വല്ലാത്ത വിഷമം തോന്നി.

എന്റെ കൂടെ ഭാനുവും, വരുണിതനും പിന്നെ മൂര്‍ത്തി ചേട്ടനുമാണ് വന്നത്. “സർ നേരത്തെ പറഞ്ഞത് സത്യമാണോ?” മൂര്‍ത്തി ചേട്ടൻ ചോദിച്ചു.

വേറെ എന്തോ ചിന്തയിലായിരുന്ന ഞാൻ അയാളെ രൂക്ഷമായി നോക്കി. “നേരത്തെ ഞാൻ ഒരുപാട്‌ കാര്യങ്ങൾ പറഞ്ഞിരുന്നു, അതിൽ എന്ത് കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങൾക്ക് അറിയണം?” ഞാൻ ദേഷ്യത്തോടെ ചോദിച്ചു.


“അത്…..” മൂര്‍ത്തി ചേട്ടന്റെ തൊണ്ട പെട്ടന്ന് ഇടറി. ഒരു മുഴുവന്‍ തേങ്ങ വിഴുങ്ങിയത് പോലെ അയാളുടെ കണ്ണ് പുറത്തേക്ക് തള്ളി.

“എന്താണ്‌ നിങ്ങൾക്ക് ചോദിക്കാനുള്ളത്?” അക്ഷമയോടെ പല്ല് ഞെരിച്ച് കൊണ്ട്‌ ഞാൻ ചോദിച്ചു. “ക്രൗശത്രൻ നിങ്ങളെ….. നിങ്ങളെ ആയുധ കല പഠിപ്പിച്ചു എന്ന്….. എന്ന് പറഞ്ഞത്……. സത്യമാണോ?” മൂര്‍ത്തി വിക്കി വിക്കി ചോദിച്ചു. ഒരു സെക്കന്റ് എന്റെ കോപം തലയ്ക്ക് പിടിച്ചു. ഞാൻ പെട്ടന്ന് അതിനെ അടിച്ചമർത്തി. പിന്നില്‍ നിന്നും വരുണിതനും ഭാനുവും രഹസ്യം പറഞ്ഞു. അതോടെ എന്റെ കോപവും തണുത്തു. “വാണി എന്നോട് സംസാരിക്കാത്തത് കൊണ്ടൊന്നുമല്ല ഞാൻ ദേഷ്യപ്പെടുന്നത് ഭാനു.” ഞാൻ റിയർവ്യു മിറരിലൂടെ അവർ രണ്ട് പേരെയും നോക്കി പറഞ്ഞു. എന്നിട്ട് മുന്നില്‍ ഇരിക്കുന്ന മൂര്‍ത്തി ചേട്ടനെ നോക്കി.

ഭാനുവും വരുണിതനും ഒരു ഞെട്ടലോടെ എന്നെ നോക്കി. മൂര്‍ത്തി ചേട്ടൻ ഒന്നും മനസിലാവാതെ എന്നെ നോക്കി. ഞാൻ ദീര്‍ഘമായി ശ്വസിച്ച് കൊണ്ട്‌ പിന്നെയും ഉയർന്ന് വന്ന എന്റെ കോപം അടക്കി. എന്തോ കാരണം കൊണ്ട്‌ പതിവിലും കൂടുതൽ ദേഷ്യം എനിക്ക് പെട്ടന്ന് വരുന്നുണ്ടായിരുന്നു. ചിലപ്പോ റണ്ടൽഫസ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ കൊണ്ടാവും. ഇല്ലെങ്കില്‍ വേറെ വല്ല കാരണവും കാണും. ചിലപ്പോ വാണി വേറെ വണ്ടിയില്‍ പോയത് കൊണ്ടാവും. എനിക്ക് ഒരു കാര്യത്തിലും മനസ്സ് ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. ശെരിക്കും ഞാൻ ചെകുത്താന്‍ രാജാവിന്റെ പുത്രന്‍ ആയിരിക്കുമോ? എന്റെ അമ്മ പറഞ്ഞതും ഇതുതന്നെ ആയിരിക്കുമോ? അതുകൊണ്ടായിരിക്കുമോ എന്റെ സ്വന്തം അമ്മ പോലും എന്നെ കൊല്ലാന്‍ തുനിഞ്ഞത്? പക്ഷേ എന്റെ അമ്മയുടെ ആദി പരമ്പരയുടെ അതിശക്തമായ ശുദ്ധ രക്തവും എന്നില്‍ ഉണ്ടെന്നും അമ്മ പറഞ്ഞു. ഏതാണ് ആ പാരമ്പര്യം. ആരായിരിക്കും അവർ? ചെകുത്താന്റെ രക്തം എന്നില്‍ ഉള്ളതുകൊണ്ടാണോ എനിക്ക് ഈ കോപവും ക്രൂര ചിന്തകളും പെട്ടന്ന് ഉദിക്കുന്നത്? കുറെ കഴിഞ്ഞ് ഞാനും ചെകുത്താന്റെ സ്വഭാവം ഉള്ളവനായി മാറുമോ? ഇനി ആരോടും പെട്ടന്ന് ദേഷ്യപ്പെടരുത്, ഞാൻ തീരുമാനിച്ചു. “സർ……” മൂര്‍ത്തി വിളിച്ചു. എന്റെ ചുണ്ട് കടിച്ചമർത്തി കൊണ്ട്‌ ഞാൻ അയാളെ നോക്കി. “എന്റെ വീടും കഴിഞ്ഞാണ് നമ്മൾ പോകുന്നത്…” പുറകില്‍ നിന്നും വരുണിതൻ പതിയെ പറഞ്ഞു. “ഞങ്ങളുടെയും വീടും കഴിഞ്ഞു……” മൂര്‍ത്തി ചേട്ടനും ഭാനുവും പുറകില്‍ തിരിഞ്ഞ് നോക്കിക്കൊണ്ട് ഒരേ സ്വരത്തില്‍ പറഞ്ഞു. അത് കേട്ടതും ഞാൻ പെട്ടന്ന് വണ്ടി നിർത്തി. ഒന്നും മിണ്ടാതെ വണ്ടി തിരിച്ചെടുത്ത് കൊണ്ട് അഡോണിയുടെ വീടിനും മൂര്‍ത്തിയുടെ വീടിന്റെ മദ്ധ്യത്തില്‍ കൊണ്ട്‌ നിർത്തി.
ഭാനുവിൻറ്റെ വീടും അവിടെ അടുത്ത് തന്നെയാണ്. സമയം ഏകദേശം രണ്ടര ആകാൻ പോകുന്നു. അവർ എന്നെ നോക്കി പുഞ്ചിരിച്ചിട്ട് പോകാൻ തിരിഞ്ഞതും ഞാൻ അവരെ വിളിച്ചു. “എന്നെ ആയുധ വിദ്യകള്‍ പഠിപ്പിച്ചത് ക്രൗശത്രൻ തന്നെയാണ്. പക്ഷെ അതിൽ എന്തിരിക്കുന്നു. അതിൽ അവിശ്വസിക്കാൻ എന്തിരിക്കുന്നു.” ഞാൻ ചോദിച്ചു. എന്റെ ചോദ്യം കേട്ട് അവർ മൂന്ന് പേരും വാ പൊളിച്ച് നിന്നു. “ക്രൗശത്രൻ ആരാണെന്ന് നിങ്ങൾക്ക് അറിയാമോ?” മൂര്‍ത്തി ചേട്ടൻ തലയാട്ടി കൊണ്ട്‌ ചോദിച്ചു. “അച്ഛനാണോ അവിടെ നില്‍ക്കുന്നത്?” മൂര്‍ത്തിയുടെ വീടിന്റെ നടയില്‍ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ടു. അയാളുടെ മകള്‍ ആണെന്ന് തോനുന്നു. “നിങ്ങൾ എല്ലാവരും പൊയ്ക്കോളൂ. ഞായറാഴ്ച സംസാരിക്കാം.” അതും പറഞ്ഞ് ഞാൻ എന്റെ ക്വൊട്ടെസ് ലക്ഷ്യമാക്കി വണ്ടി വിട്ടു. ക്രൗശത്രൻ….. എന്റെ ആചാര്യന്‍….. എനിക്ക് നാല് വയസ്സ് തികഞ്ഞ അന്ന് രാത്രിയാണ് അനാഥ മഠത്തില്‍ കഴിഞ്ഞിരുന്ന എന്റെ ജീവിതത്തിൽ ആദ്യമായി അയാൾ കടന്ന് വന്നത്.

എന്റെ നാലാം ജന്‍മദിന രാത്രി ആരോ എന്നെ എന്റെ ഉറക്കത്തിൽ നിന്നും തട്ടി ഉണര്‍ത്തി. ഞാൻ കണ്ണ് തുറന്ന് നോക്കിയത്‌ എഴുപത് വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധന്റെ മുഖത്തായിരുന്നു. അയാൾ ആരെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ എന്റെ മനസ്സ് പെട്ടന്ന് അയാളെ വിശ്വസിച്ചു. ഇതിന്‌ മുമ്പ്‌ അയാളെ കണ്ടത് പോലത്തെ ഒരു തോന്നല്‍ എനിക്ക് ഉണ്ടായി, പക്ഷേ എത്ര ആലോചിച്ചിട്ടും എപ്പോഴാണ് അയാളെ കണ്ടതെന്ന് എനിക്ക് ഓര്‍ക്കാന്‍

കഴിഞ്ഞില്ല. എന്റെ കൂടെ ഉറങ്ങിയിരുന്നു മറ്റ് ഒന്‍പത് കുട്ടികളെയും ഞാൻ നോക്കി. അവരെല്ലാം ഈ വൃദ്ധന്റെ വരവ് അറിയാതെ അപ്പോഴും ഉറങ്ങുകയായിരുന്നു. എനിക്ക് അയാളെ കണ്ട് ഭയം തോന്നിയില്ലായിരുന്നു. ആദ്യം അയാൾ എനിക്ക് മനസ്സിലാവാത്ത ഏതോ ഭാഷയിൽ സംസാരിച്ചു. ഞാൻ വെറുതെ കണ്ണും മിഴിച്ച് എന്റെ കിടക്കയിൽ തന്നെ ഇരുന്നു.

എന്നോട് എഴുനേൽക്കാൻ അയാൾ ആംഗ്യം കാണിച്ചു. ഞാൻ ഉടനെ അതനുസരിച്ചു. ഉടനെ അയാൾ എന്റെ കൈ പിടിച്ചുകൊണ്ട് എന്നെ ആ മഠത്തിന്റെ അടിത്തറയിലേക് കൊണ്ട്‌ പോയി. അവിടെ ഉണ്ടായിരുന്ന രണ്ട് കലവറകളും താണ്ടി പിന്നെയും നടന്നു.

ഇയാള്‍ എങ്ങോട്ട് പോകുന്നു. ആ കലവറകളേ കൂടാതെ ഇവിടെ വേറെ മുറികള്‍ ഒന്നുമില്ല എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ ഒന്നും മിണ്ടാതെ ഞാൻ നടന്നു.

അങ്ങ് അടിത്തറയുടെ അറ്റത്ത് വന്നതും ഞാൻ അല്‍ഭുത്തോടെ അവിടെ ഉണ്ടായിരുന്ന ആ ചെറിയ വാതിലിൽ നോക്കി. ഇത്ര നാള്‍ ഈ വാതില്‍ ഇവിടെ ഇല്ലായിരുന്നു എന്നത് ഉറപ്പായിരുന്നു.
പക്ഷേ പെട്ടന്ന് ഈ വാതില്‍ എവിടെ നിന്ന് വന്നു……?

അയാൾ ആ വാതില്‍ തള്ളിത്തുറന്ന് എന്നെയും കൊണ്ട്‌ അകത്ത് കേറി പെട്ടന്ന് തന്നെ വാതില്‍ അടക്കുകയും ചെയ്തു.

എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല….. ഒരു സുന്ദരമായ തോട്ടം ആയിരുന്നു അവിടെ – എല്ലാം തികഞ്ഞ തോട്ടം. അവിടെ വിവിധ തരത്തിലുള്ള ഫല വൃക്ഷങ്ങളും, ചെടി കൊടികളും, ചെറു മൃഗങ്ങളും ഉണ്ടായിരുന്ന. വിസ്മയത്തോടെ അതെല്ലാം ഞാൻ നോക്കി നിന്നു.

അയാൾ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് അവിടെ ഉണ്ടായിരുന്ന കുളക്കടവിലേക്ക് എന്നെ നയിച്ചു.

മഠത്തില്‍ നിന്നും നോക്കിയപ്പോൾ വെറുമൊരു ചെറിയ വാതില്‍ മാത്രമായിരുന്നു. പക്ഷേ അകത്ത് ഒരു ലോകം തന്നെ ഉണ്ട്. വേറെ ഏതോ ലോകത്ത് വന്ന് പെട്ടത് പോലെയാണ്‌ എനിക്ക് തോന്നിയത്. ഞാൻ അയാളെ നോക്കി.

എനിക്ക് മനസ്സിലാവാത്ത ഭാഷയിൽ അയാൾ പിന്നെയും എന്തോ പറഞ്ഞതിന് ഞാൻ അയാളെ തുറിച്ച് നോക്കുക മാത്രമാണ്‌ ചെയ്തത്. അപ്പോൾ അയാൾ എന്റെ തലയില്‍ കൈ വെച്ച് കുറെ നേരം കണ്ണും അടച്ച് നിന്നു. എന്റെ തലക്കുള്ളിൽ എന്തോ ഇഴഞ്ഞ് നീങ്ങിയത് പോലെ എനിക്ക് തോന്നി. അയാൾ കണ്ണ് തുറന്ന് എന്നെ നോക്കി ചിരിച്ചു.

“എന്താ നിന്റെ പേര്?” അയാൾ ചോദിച്ചു.

അപ്പോ അയാള്‍ക്ക് എന്റെ ഭാഷ അറിയാം. “റോബി.” ഞാൻ പറഞ്ഞു.

അയാൾ പൊട്ടിച്ചിരിച്ചു. “ഇതല്ല നിന്റെ പേര്, നിന്റെ യഥാര്‍ത്ഥ പേര് പറയു?”

സംശയത്തോടെ ഞാൻ അയാളെ നോക്കി. “ഇതുതന്നെയാണ് എന്റെ യഥാര്‍ത്ഥ പേര്!” ഞാൻ പറഞ്ഞു.

കുറച്ച് നേരത്തേക്ക് അയാൾ എന്തോ ആലോചിച്ചു. എന്നിട്ട് അയാൾ എന്നെ

നോക്കി പിന്നെയും പൊട്ടിച്ചിരിച്ചു. “ഇത് ഒരു പേരാണോ….?”

എനിക്ക് ദേഷ്യം വന്നു. “എന്താ നിങ്ങളുടെ പേര്?” ദേഷ്യത്തില്‍ തന്നെ ഞാൻ ചോദിച്ചു.

ചിരി നിർത്തി കൊണ്ട് അയാൾ എന്റെ മുഖത്ത് കുറെ നേരം നോക്കി. “എന്റെ പേര് അറിയാനും കേള്‍ക്കാനും നിനക്ക് യോഗ്യത ഇല്ല കുഞ്ഞേ. ആ യോഗ്യത നേടുമ്പോൾ നി അറിയും എന്റെ പേര്.”

ഞാൻ ദേഷ്യത്തോടെ തന്നെ അയാളെ കുറച്ച് നേരം കൂടി നോക്കി. അയാളുടെ കണ്ണില്‍ ഒരു പുഞ്ചിരി മിന്നിമറഞ്ഞു.

പിന്നെ ഒരു മുഖവുരയും ഇല്ലാതെ അയാൾ പറഞ്ഞു, “ഇന്ന് തുടങ്ങി പതിമൂന്ന്‌ വര്‍ഷ കാലം നിന്നെ ഞാൻ പരിശീലിപ്പിക്കും. പതിമൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന അന്ന് നിന്റെ പരിശീലനം അവസാനിക്കും. അന്ന് ഞാൻ നിന്നെ പരീക്ഷിക്കും, അപ്പോൾ നി നിന്റെ യോഗ്യത തെളിയിച്ച് എന്നെ തൃപ്തി പെടുത്തിയൽ മാത്രമേ ഈ പരിശീലനം പൂർണത പ്രാപിക്കുകയുള്ളു.” അയാൾ ഗൌരവത്തോടെ പറഞ്ഞു.

“എന്ത് പരിശീലനം.” ഞാൻ കൗതുകത്തോടെ ചോദിച്ചു.

“ആയുധ കല. ആയുധങ്ങള്‍ ഉപയോഗിക്കാൻ മാത്രമല്ല, അവയെ പണിതെടുക്കാനുള്ള വിദ്യയും നിന്നെ ഞാൻ പഠിപ്പിക്കും.”

എന്റെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. പക്ഷേ എന്റെ സംശയം ഞാൻ ചോദിച്ചു. “എന്തിനാണ് നിങ്ങൾ എന്നെ പഠിപ്പിക്കുന്നത്?”

“അതാണ് എന്റെ കര്‍ത്തവ്യം.”

“എന്റെ കൂടെ ഉണ്ടായിരുന്ന മറ്റുള്ള കുട്ടികളെ എന്ത് കൊണ്ട് ഇവിടെ കൊണ്ട് വന്നില്ല?”

“കാരണം അവരാരും എന്റെ പാരമ്പര്യം അല്ല. രണ്ടാമത്തെ കാരണം – ഈ തോട്ടത്തില്‍ കടക്കുക എന്ന ആദ്യ പരീക്ഷണത്തിൽ തന്നെ അവര്‍ക്ക് വിജയിക്കാനും കഴിയില്ല.”

ഞാൻ സംശയത്തോടെ അയാളെ നോക്കി. “നമ്മൾ ഒരേ പാരമ്പര്യം എന്നാണോ നിങ്ങൾ പറയുന്നത്? നിങ്ങളുടെ പാരമ്പര്യത്തില്‍ ഉള്ളവര്‍ക്ക് മാത്രമേ ഇവിടെ വരാൻ കഴിയു എന്നാണോ നിങ്ങൾ പറയുന്നത്? അപ്പോൾ എന്റെ അമ്മയെ നിങ്ങള്‍ക്ക് അറിയാമോ?” ഞാൻ ഉത്കണ്ഠയോടെ ചോദിച്ചു.

“അതേ, നമ്മൾ ഒരേ പാരമ്പര്യത്തില്‍ പെട്ടവരാണ് കുട്ടി. പക്ഷേ എന്റെ പാരമ്പര്യത്തില്‍ ഉള്ള എല്ലാവർക്കും ഇവിടെ വരാൻ കഴിയില്ല. ആദ്യ കാലത്ത് നമ്മുടെ പാരമ്പര്യത്തില്‍ എല്ലാവർക്കും അതി വിശിഷ്ട രക്തം തന്നെയാണ്‌ സിരകളിൽ ഒഴുകിയിരുന്നത്. പക്ഷേ കാലങ്ങൾക്ക് ശേഷം നമ്മുടെ ജനങ്ങളുടെ സിരകളിൽ ആ വിശിഷ്ട രക്തത്തിന്റെ വിശുദ്ധി ക്ഷയിച്ചു. അത് കഴിഞ്ഞ് ഇപ്പോൾ നിന്റെ സിരകളിൽ മാത്രമാണ് ആ വിശിഷ്ട രക്തം പൂര്‍ണ വിശുദ്ധിയോടെയും പരിപൂര്‍ണ ശക്തിയോടെയും ഒഴുകുന്നത് കുഞ്ഞേ.” ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു.

പിന്നെയും സംശയത്തോടെ ഞാൻ അയാളെ നോക്കി. എന്റെ അമ്മയെ കുറിച്ച് അയാൾ ഒന്നും തന്നെ പറഞ്ഞില്ല.

“പക്ഷേ നി എന്നെ പോലെയല്ല കുഞ്ഞേ. അതി വിശിഷ്ടമായ രണ്ട് തരം

ശക്തിയേറിയ വൈരുധ്യമുള്ള രക്തമാണ് ഒരുപോലെ നിന്റെ സിരകളിൽ കലര്‍ന്ന് ഓടുന്നത്. ശക്തിയേറിയ രണ്ട് എതിര്‌ ശക്തികള്‍ നിന്റെ ഉള്ളില്‍ ഉണ്ട് കുഞ്ഞേ. പക്ഷേ നി ഏത് ശക്തി തിരഞ്ഞെടുക്കും എന്നത് നിന്റെ കൈയില്‍ മാത്രമാണ്‌ ഉള്ളത്. നന്മയും തിന്മയും നി എപ്പോഴും തിരിച്ചറിയണം കുട്ടി. ഒരു ദിവസം വരും…. അന്ന് നിന്റെ തീരുമാനം നിന്റെ വിധി നിര്‍ണയിക്കും.”

അയാൾ പറഞ്ഞത് ഒന്നുംതന്നെ എനിക്ക് മനസ്സിലായില്ല. പിന്നീട് ഞാൻ ചോദിച്ച ഒരു ചോദ്യത്തിന്‌ പോലും അയാൾ ഉത്തരം തരാന്‍ കൂട്ടാക്കിയില്ല. എന്റെ അമ്മയെ കുറിച്ച് പോലും അയാൾ സംസാരിക്കാൻ കൂട്ടാക്കിയില്ല.

“എല്ലാം സമയമാകുമ്പോള്‍ നി മനസ്സിലാക്കും.” അതായിരുന്നു അയാളുടെ ഉത്തരം.

അതുകൊണ്ട്‌ ഞാൻ കൂടുതൽ ഒന്നും ചോദിക്കാതെ വെറുതെ നിന്നു.

കുറച് നേരം അയാൾ എന്റെ കണ്ണില്‍ നോക്കി. “നി എന്റെ അവസാനത്തെ ശിഷ്യന്‍ ആയിരിക്കും. പ്രപഞ്ചം നിര്‍ണ്ണയിച്ച എന്റെ അവസാനത്തെ കര്‍ത്തവ്യമാണ് നി. ഇന്ന് മുതൽ നി എന്നെ ആചാര്യന്‍ എന്ന് വേണം വിളിക്കാൻ.”

അന്നത്തെ ആ ദിവസം തുടങ്ങി എല്ലാ രാത്രിയും ഒരു മണിക്ക് അയാൾ എന്നെ വിളിച്ചുണർത്തി തോട്ടത്തില്‍ കൊണ്ട്‌ പോകും. ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിശീലനം എന്നും തുടർന്നു. അയാളുടെ വായിൽ നിന്നും എന്റെ പരിശീലനത്തിന് ആവശ്യമുള്ള വാക്കുകൾ മാത്രമാണ്‌ എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്.

വളരെ ദുര്‍ഘടമായ പരിശീലന മുറകള്‍ ആയിരുന്നു. പലപ്പോഴും ഞാൻ മരണത്തിന്റെ വക്കോളം എത്തി പെട്ടിരുന്നു. പ്രഹരം, മുറിവുകള്‍, വേദന… അതുമാത്രം ആയിരുന്നു പിന്നീടുള്ള കുറെ കാലം.

ആദ്യത്തെ ദിവസം എന്റെ പരിശീലനം കഴിഞ്ഞ് ഞാൻ റൂമിൽ വന്നപ്പോൾ എനിക്ക് അതിശയം തോന്നി. കാരണം സമയം അപ്പോഴും ഒരു മണി തന്നെയായിരുന്നു. അതെങ്ങനെ സാധ്യമാകും?. പക്ഷേ അതിന്റെ ഉത്തരം എനിക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. എന്റെ ആചാര്യന്‍ എന്റെ ചോദ്യത്തിന്‌ ഉത്തരം തരാന്‍ കൂട്ടാക്കിയില്ല.

അങ്ങനെ ആറ് വർഷങ്ങൾ കഴിഞ്ഞിരുന്നു. ഒരു ദിവസം ഞാൻ എന്റെ ആചാര്യനോട് ചോദിച്ചു, “എന്നെ ആദ്യം കണ്ട അന്ന് നിങ്ങൾ ഏത് ഭാഷയിലാണ് എന്നോട് സംസാരിച്ചത്?” അതുകേട്ട് അയാൾ പുഞ്ചിരിച്ചു. “അന്നും ഇന്നും ഞാൻ അതേ ഭാഷയിൽ തന്നെയാണ് സംസാരിക്കുന്നത്. അന്ന് നിന്റെ വിശിഷ്ട രക്തം എന്നെ തിരിച്ചറിഞ്ഞിരുന്നു, പക്ഷേ നിന്റെ അകമനസ്സിൽ ഉണ്ടായിരുന്ന മറ കാരണം നിന്റെ ബുദ്ധി നമ്മുടെ ദിവ്യ ഭാഷ തിരിച്ചറിഞ്ഞില്ല. ഞാൻ ആ മറ നീക്കി. ഇപ്പോൾ നമ്മൾ സംസാരിക്കുന്ന ദിവ്യ ഭാഷ മാത്രമല്ല കുഞ്ഞേ, ഇത് കൂടാതെ വേറെയും പല മണ്‍മറഞ്ഞ ഭാഷകള്‍ നി കേള്‍ക്കാന്‍ ഇടയായൽ അതും നി തിരിച്ചറിയും. ഇപ്പോൾ നമ്മൾ സംസാരിക്കുന്നത് ദിവ്യ ഭാഷയായ ചിത്രാക്ഷരം ഭാഷയാണ് കുട്ടി. ചിത്രങ്ങൾ പോലെയുള്ള അക്ഷരങ്ങള്‍ ആയത് കൊണ്ടാണ് ഈ പേര് തെരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ നമ്മൾ രണ്ട് പേരും ഇപ്പോൾ സംസാരിക്കുന്ന ഭാഷ ഒരു കൈയിൽ എണ്ണാൺ കഴിയുന്നത്ര പേര്‍ മാത്രമാണ് സംസാരിക്കുന്നത്.” ഇത്രയും വര്‍ഷം ഞാനും അയാളോട് അയാളുടെ ഭാഷയാണ് സംസാരിച്ചിരുന്നത്, പിന്നെ ആയുധങ്ങളിലും ആ ഭാഷ ഞാൻ എഴുതി ഇരുന്നു എന്ന് കേട്ടപ്പോൾ എനിക്ക് അതിശയം തോന്നി. ചിത്രാക്ഷരം ഭാഷ എനിക്ക് എങ്ങനെ പറയാനും വായിക്കാനും എഴുതാനും കഴിയുന്നു എന്ന് ആലോചിച്ച് ഞാൻ എന്റെ തല പുണ്ണാക്കി. പിന്നെയും നാല് വര്‍ഷം കൂടി കഴിഞ്ഞിരുന്നു. വിവിധ സാഹചര്യങ്ങളില്‍ ആചാര്യന്‍ എന്റെ കഴിവിനെ പ്രശംസിച്ചിരുന്നു. ആയുധ കലകളില്‍ മാത്രമല്ല, ഈ തൊട്ടതിന് പുറത്തും പല മേഖലകളിലും ഞാൻ എന്റെ കഴിവ്

തെളിയിച്ചിരുന്നു. സ്കൂളില്‍ നിന്നും ചെറുപ്പത്തിലേ എനിക്ക് ജീനിയസ് പട്ടവും കിട്ടി. ഓൺലൈൻ മേഖലകളിലും വേറെയും പല മേഖലകളിലും പിന്നെ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ പോലും എന്റെ ബുദ്ധിയും കഴിവും ആവശ്യം ഉണ്ടായിരുന്നു. ഞാൻ പണം സമ്പാദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആചാര്യ മുഖേനെ സ്വന്തമായി വീട് പോലും ഞാൻ വാങ്ങി എന്റെ താമസവും അതിൽ തുടങ്ങിയിരുന്നു. ആ വീട്ടില്‍ പോലും ഈ തോട്ടത്തിലേക്ക് വരാനുള്ള വാതില്‍ ഉണ്ടായിരുന്നു. അത് എങ്ങനെ എന്ന് ഞാൻ ചോദിച്ചെങ്കിലും ആചാര്യന്‍, ‘അതാത് സമയത്ത്‌ നി എല്ലാം സ്വയം മനസ്സിലാക്കും’ എന്ന് മാത്രം പറഞ്ഞു. “നിന്റെ അസാധാരണ കഴിവുകൾ എന്നെ വിസ്മയിപ്പിക്കുന്നു കുഞ്ഞേ. നമ്മുടെ വിശിഷ്ട പാരമ്പര്യ ചരിത്രത്തിൽ തന്നെ നി മാത്രമാണ് അതുല്യൻ. വെറും പത്ത് വർഷങ്ങൾ കൊണ്ട്‌ തന്നെ നി ആയുധങ്ങള്‍ കൊണ്ടുള്ള എല്ലാ വിദ്യകളും പൂര്‍ണമായും കരസ്ഥമാക്കിയിരിക്കുന്നു. അതുപോലെ എന്ത് തരം ആയുധങ്ങളെയും സ്വയം പണിതെടുക്കാനുള്ള പ്രാഗല്ഭ്യവും നേടിയിരിക്കുന്നു. പോരാത്തതിന് നമ്മുടെ ദിവ്യ ഭാഷയായ വിശിഷ്ട ചിത്രാക്ഷരം കൊണ്ട്‌ എല്ലാ ആയുധങ്ങളേയും അലങ്കരിച്ച് അതിനെ വിശിഷ്ട ആയുധങ്ങളായി മാറ്റാനും നി പഠിച്ചിരിക്കുന്നു.” അയാൾ അഭിമാനത്തോടെ പറഞ്ഞു. ഞാനും സന്തോഷത്തോടെ ചിരിച്ചു. “അപ്പോ ഈ പരിശീലനം ഇവിടെ അവസാനിച്ചു എന്നാണോ നിങ്ങൾ പറയുന്നത്?”

അയാൾ പുഞ്ചിരിച്ചു. “നിന്റെ പരിശീലനം പൂര്‍ത്തിയായിരിക്കുന്നു കുഞ്ഞേ പക്ഷേ പതിമൂന്ന്‌ വര്‍ഷ കാലം നിന്റെ പരിശീലനം തുടരണം എന്നുള്ളത് നിര്‍ബന്ധമാണ്. അന്ന് നിന്റെ അവസാനത്തെ പരീക്ഷയായ ദിവ്യ ആയുധങ്ങള്‍ സൃഷ്ടിക്കുന്ന കടമ്പകള്‍ പൂര്‍ത്തിയാക്കണം.” “ഞാൻ നേരത്തേതന്നെ നിങ്ങൾ ആവശ്യപ്പെട്ടത് പോലെ എല്ലാ ആയുധങ്ങളും പണിത് കാണിച്ചിരുനല്ലോ.” ഞാൻ പറഞ്ഞു. അയാൾ ചിരിച്ചു. “ഇല്ല കുഞ്ഞേ, നിന്റെ പരിശീലനം അവസാനിക്കുന്ന ദിവസം നി രണ്ട് വില്ലും, അറുപത് അസ്ത്രങ്ങളും, മുപ്പത്തഞ്ച് കഠാരകളും, ആറ് വാളും, വില്ലിൽ കെട്ടാനുള്ള ഞാണുകളും, അസ്ത്ര മുനകളുമാണ് നി പണിതെടുക്കേണ്ടത്. അതിലെല്ലാം ദിവ്യ ചിത്രാക്ഷരം ലിപികളും വരച്ച് അലങ്കരിക്കണം. അതെല്ലാം അന്ന് പാതിരാ കഴിയും മുന്നേ തീര്‍ത്തിരിക്കണം. എന്നാല്‍ മാത്രമേ നിന്റെ പരിശീലനം പൂര്‍ത്തിയാവുകയുള്ളു.” ഞാൻ അയാളെ തുറിച്ച് നോക്കി. “ഇത്രയും ആയുധങ്ങളും അന്ന് പാതിരാത്രിക്ക് മുമ്പ്‌ ഞാൻ ഉണ്ടാക്കി തീര്‍ക്കണം അല്ലേ? ഇതിന്‌ മുമ്പ്‌ ഉണ്ടായിരുന്ന നിങ്ങളുടെ എല്ലാ ശിഷ്യന്മാരും ഈ പരീക്ഷയില്‍ വിജയിച്ചോ?” ഞാൻ നിരാശയോടെ ചോദിച്ചു. ഇത്രയേറെ ആയുധങ്ങള്‍ ഉണ്ടാക്കാൻ അത്ര എളുപ്പമല്ല…… പോരാത്തതിന് എല്ലാറ്റിലും ചിത്രാക്ഷരം കൊണ്ടുള്ള അലങ്കാരവും ചെയ്യണം. “എന്നെ കൂടാതെ വേറെ ആരും ആ പരീക്ഷയില്‍ പൂര്‍ണമായി വിജയിച്ചിട്ടില്ല കുഞ്ഞേ. പിന്നെ എന്നെയും നിന്നെയും പോലെ മറ്റാരും നീയും ഞാനും സംസാരിക്കുന്ന ചിത്രാക്ഷരം കൊണ്ട്‌ ഇന്നുവരെ ഒരു ആയുധങ്ങളും അലങ്കരിച്ച്ചിട്ടില്ല കുട്ടി… അതിന്‌ കഴിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. പിന്നെ നി പേടിക്കേണ്ട, ഈ പരീക്ഷയുടെ വിധി ഇങ്ങനെ ആണെങ്കിലും നി അത്രയും ആയുധങ്ങളെ ഉണ്ടാക്കി തീര്‍ക്കണം എന്നില്ല. ഞാൻ പറഞ്ഞ എല്ലാ വിശിഷ്ട ആയുധങ്ങളിൽ നിന്നും വെറും ഒന്ന് വീതം നി പണി കഴിച്ചാലും നി ഈ പരീക്ഷയില്‍ വിജയിക്കും.” പുഞ്ചിരിയോടെ അയാൾ പറഞ്ഞു.

“അപ്പോൾ പിന്നെ എന്തിനാണ് ഇത്രയും സംഖ്യ ആവശ്യപ്പെട്ടത്?” മനസ്സിലാവാതെ ഞാൻ ചോദിച്ചു.

അയാൾ കുറെ നേരം എന്നെ നോക്കി. എന്നിട്ട് അയാൾ പറഞ്ഞു, “ആ പരീക്ഷയിലൂടെ മാത്രമേ നിന്റെ ശക്തി എന്താണെന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളു. ഇന്ന്‌ വരെ ഞാൻ മാത്രമാണ് അത്രയും ആയുധങ്ങള്‍ പണി

കഴിച്ചിട്ടുള്ളത്.” അയാൾ ഗർവ് ഇല്ലാതെയാണ് അത് പറഞ്ഞത്.

“അത് കഴിഞ്ഞാല്‍ നിങ്ങളുടെ ശിഷ്യരില്‍ ഏറ്റവും കൂടിയ അളവ് ആയുധങ്ങൾ എത്രയാണ് ഉണ്ടാക്കാൻ കഴിഞ്ഞത്?” ഞാൻ ചോദിച്ചു.

“ഒരു വില്ല്, മുപ്പത്തി എട്ട് അസ്ത്രം, അഞ്ച് കഠാര, രണ്ട് വാൾ – ഇതാണ്‌ ഉയർന്ന അക്കം. അസ്ത്ര മുനകളും ഞാണുകളും ഞാൻ പറഞ്ഞു വെങ്കിലും അത് സാരമുള്ള കാര്യമല്ല.” ചെറു ചിരിയോടെ അയാൾ പറഞ്ഞു. എന്നിട്ട് അയാൾ കൂട്ടിച്ചേര്‍ത്തു, “പക്ഷേ അതെല്ലാം വെറും ആയുധങ്ങൾ മാത്രമായിരുന്നു…. ചിത്രാക്ഷരം കൊണ്ട്‌ അലങ്കരിക്കാത്ത ആയുധങ്ങൾ.”

എനിക്ക് ആശ്വാസമായി. അതുപോലെ അതിശയവും തോന്നി.

“ആ കടമ്പ മറികടന്നാൽ ആ വിശിഷ്ട ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള ഒരു വിശിഷ്ട പെട്ടി ഉണ്ടാകുന്നത് ഞാൻ പഠിപ്പിക്കും. അതെല്ലാം ഉപയോഗിക്കാനുള്ള കാലം വരും കുഞ്ഞേ, അതുവരെ ആ വിശിഷ്ട ആയുധങ്ങൾ മാത്രം പെട്ടിയില്‍ നിന്നും നി എടുക്കരുത്.” അയാൾ ഗൌരവത്തോടെ പറഞ്ഞു.

അവസാനം എന്റെ പതിമൂന്ന്‌ വര്‍ഷ കാല പരിശീലനം കഴിഞ്ഞു. അയാൾ ആവശ്യപ്പെട്ടത് പോലെ ഞാൻ എല്ലാം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉണ്ടാക്കി അയാളെ അത്ഭുതപ്പെടുത്തി. ഞാൻ ഉണ്ടാക്കിയ ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള വിശിഷ്ട പെട്ടി ഉണ്ടാക്കാനുള്ള വിദ്യ അയാൾ എന്നെ പഠിപ്പിച്ചു.

അവസാനമായി അയാൾ എന്റെ വലത് കൈ പിടിച്ചുകൊണ്ട് പറഞ്ഞു, “ഇപ്പോൾ കാണുന്ന ഈ വാളിന്റെ പാട് യഥാര്‍ത്ഥല്ല കുട്ടി. നിന്റെ ജന്മനായുള്ള യഥാര്‍ത്ഥ അടയാളത്തെ മറയ്ക്കാൻ വേണ്ടി മാത്രമാണ്‌ ഈ പാട്ടിനെ സൃഷ്ടിച്ചിരിക്കുന്നത്.”

അത്രയും പറഞ്ഞിട്ട് അയാൾ എന്നോട് അവിടെയുണ്ടായിരുന്ന കുളത്തിൽ ഇറങ്ങി നിൽക്കാൻ പറഞ്ഞു. ഞാൻ അനുസരിച്ചു. ഉടനെ അയാൾ പ്രഖ്യാപനം നടത്തി.

അയാളുടെ ആ പ്രഖ്യാപനം കേട്ട്‌ ഞാൻ ഞെട്ടി. എന്താണ്‌ അയാൾ ഉദേശിച്ചത്. ഞാൻ സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. എന്റെ കണ്ണ് നിറഞ്ഞ് ഒഴുകി.

ക്രൗശത്രൻ എന്നെ അലിവോടെ നോക്കി പുഞ്ചിരിച്ചു. അയാളുടെ കണ്ണിലും ദുഃഖം ഉണ്ടായിരുന്നു. എന്നിട്ട് അയാൾ തുടർന്നു, “ഇപ്പോൾ നിന്റെ കൈയില്‍ മറഞ്ഞിരിക്കുന്ന ജന്മനായുള്ള യഥാര്‍ത്ഥ ചിന്നം മിത്ര ആയുധത്തിറ്റെ സ്പര്‍ശനം കൊണ്ട്‌ മാത്രമേ വെളിപെടുകയുള്ളു എന്ന് ഞാൻ വാഗ്ദാനം ചെയ്യുന്ന. ഞാൻ ക്രൗശത്രൻ….. ഈ പ്രപഞ്ചത്തില്‍ എന്റെ അവസാനത്തെ കര്‍ത്തവ്യം പൂര്‍ത്തികരിച്ചിരിക്കുന്നു.”

ഞാൻ സങ്കടത്തോടെ അയാളെ നോക്കി.

“അവസാനമായി നിനക്ക് ഞാൻ രണ്ട് ഇഷ്ടദാനങ്ങൾ നൽകിയിരിക്കുന്നു. അത് എന്തെന്ന് ഇപ്പോൾ നിനക്ക് മനസ്സിലാവില്ല. സമയം വരുമ്പോൾ നി മനസ്സിലാക്കും. ഇനി ഒരിക്കലും എന്നെ നി കാണില്ല കുഞ്ഞേ…..” അയാൾ സ്നേഹത്തോടെ പറഞ്ഞു.

അയാൾ പറഞ്ഞ്‌ തീര്‍ന്നതും എന്റെ തല പൊട്ടി തെറിച്ചത് പോലത്തെ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞാൻ അബോധാവസ്ഥയിലായി. പിന്നെ എപ്പോഴോ ഞാൻ കണ്ണ് തുറന്നപ്പോള്‍ ഞാൻ എന്റെ വീട്ടില്‍ എന്റെ കിടക്കയിൽ ആയിരുന്നു. തോട്ടത്തില്‍ പ്രവേശിക്കാനുള്ള വാതില്‍ ഉള്ളിടത്ത് ഞാൻ വേഗം ഓടി ചെന്നു, പക്ഷേ ആ വാതില്‍ അവിടെ ഇല്ലായിരുന്നു.

എന്റെ ഫോൺ നിര്‍ത്താതെ അടിക്കുന്നത് കേട്ട് ഞാൻ എന്റെ ചിന്തയില്‍ നിന്നും ഉണര്‍ന്നു. എന്റെ പരിസരം ഞാൻ വീക്ഷിച്ചു. എന്റെ ക്വൊട്ടെസിൻറ്റെ മുന്നില്‍ എന്റെ വണ്ടി നിന്നിരുന്നു. ഞാൻ ഇവിടെ എപ്പോ എത്തി വണ്ടി എങ്ങനെ നിർത്തി എന്നുപോലും ഞാൻ അറിഞ്ഞില്ല. വാണി ആയിരിക്കും എന്ന പ്രതീക്ഷയോടെ ഫോൺ എടുത്ത് നോക്കി. കൃഷ്ണൻ ചേട്ടൻ ആയിരുന്നു.

“എന്താ ചേട്ടാ ഈ സമയത്ത്?” ഞാൻ ചോദിച്ചു. സമയം നാല് മണി യായിരുന്നു.

“ഇന്നലെ പോയിട്ട് തിരിച്ച് വന്നില്ലല്ലോ. അതുകൊണ്ട്‌ വെറുതെ വിളിച്ച് നോക്കിയതാ.” അയാൾ പറഞ്ഞു.

സംസാരിക്കാനുള്ള മൂഡ് ഇല്ലാത്തത് കൊണ്ട്‌ പിന്നെ വിളിക്കാം എന്ന് പറഞ്ഞിട്ട് ഞാൻ കട്ടാക്കി. വല്ലാത്ത ക്ഷീണം ഉണ്ടായിരുന്നു. പെട്ടന്ന് കുളിച്ചിട്ട് ഞാൻ കിടന്നതും ഉറങ്ങിപ്പോയി. രാവിലെ പത്ത് മണിക്ക് ഞാൻ ഉണര്‍ന്നപ്പോള്‍ കഴിഞ്ഞ ദിവസം ഉണ്ടായിരുന്ന ക്ഷീണം ഒന്നും ഇപ്പോൾ ഇല്ലായിരുന്നു. ആദ്യം ഞാൻ മൊബൈൽ എടുത്ത് നോക്കി. ഇല്ല, വാണി വിളിച്ചിട്ടില്ല. ചെകുത്താന്റെ രക്തമാണ് എന്നില്‍ ഓടുന്നത് എന്ന് കേട്ടപ്പോൾ അവൾക്ക് എന്നോടുള്ള സ്നേഹം അസ്തമിച്ച് കാണും. എനിക്ക് വിഷമം തോന്നിയെങ്കിലും ഞാൻ അതിനെ അടിച്ചമർത്തി.

‘റണ്ടൽഫസ്…. ചെകുത്താന്‍ മടയുടെ കാവല്‍ക്കാരാ, നിന്റെ മരണം എന്റെ കൈ കൊണ്ടായിരിക്കും. ഞാൻ വരും നിന്നെ കാണാന്‍.’ കുറെ കഴിഞ്ഞ് കഴിക്കാൻ ക്ഷണിച്ച് കൊണ്ട് അഡോണി എന്റെ മൊബൈലില്‍ വിളിച്ചു. ഞാൻ ഉടനെ നിരസിച്ചു. ഗ്രാമത്തിൽ മൊത്തം മൂന്ന് ഇടത്തരം ഹോട്ടൽ ഉണ്ടായിരുന്നു. ഉച്ചക്ക് വിശക്കാൻ തുടങ്ങിയപ്പോൾ അടുത്തുള്ള ഹോട്ടൽ ലക്ഷ്യമാക്കി വണ്ടി വിട്ടു. ഹോട്ടലിന്റെ അവിടെ നിന്നും കുറച്ച് മാറി ഒരു മരത്തിന്റെ ചുവട്ടില്‍ വണ്ടി നിര്‍ത്തിയിട്ട് ഞാൻ നടന്ന് ആ ഹോട്ടലിൽ കേറി. നല്ല തിരക്ക് ഉണ്ടായിരുന്നു. ഒഴിവുള്ള ഒറ്റ കസേര പോലും ഇല്ലായിരുന്നു. സ്ത്രീകളും പുരുഷന്മാരും കുട്ടികളും അവരവർ പറഞ്ഞ ആഹാരം കിട്ടാൻ കാത്തിരിക്കുകയാണ്. ആളുകൾ സംസാരിച്ചും ചിരിച്ചും സന്തോഷത്തോടെ ഇരിക്കുകയായിരുന്നു. എന്നെ കണ്ടതും എല്ലാവരും നിശബ്ദരായി. എല്ലാവരുടെയും നോട്ടം എന്റെ കൈയിൽ ആയിരുന്നു. എനിക്ക് എന്തോ വല്ലായ്മ തോനി. എന്നെ ഇത്ര പ്രസിദ്ധനാക്കിയ മൂന്ന് ഗ്രാമത്തിലും ഉള്ള എല്ലാ രണശൂരൻ മാരേയും ഞാൻ പ്രാകി. കഴിഞ്ഞ രാത്രി റണ്ടൽഫസ് പറഞ്ഞത് പോലും എല്ലാവരുടെയും കാതുകളിൽ എത്തിയിട്ടുണ്ടാവും. ‘ചെകുത്താന്‍ സന്തതി’ എന്നും പറഞ്ഞ് ആരെങ്കിലും എന്നെ ആക്രമിക്കും എന്നുവരെ ഞാൻ വിചാരിച്ചു.

കുറെ ആളുകൾ പെട്ടന്ന് ചാടി എണീറ്റു. പതിവിന് വിപരീതമായി എനിക്ക് ആരോടും ദേഷ്യം തോന്നിയില്ല. എനിക്കുതന്നെ അല്‍ഭുതം തോന്നി പോയി. പക്ഷെ എന്നെ ആക്രമിക്കാൻ വേണ്ടിയല്ല അവർ ചാടി എഴുന്നേറ്റത് എന്ന കാര്യം ഉടനെ മനസ്സിലായി.

“ഇവിടെ ഇരിക്കു സർ.” പുഞ്ചിരിച്ചുകൊണ്ട് ബഹുമാനത്തോടെ പലരും അവരുടെ കസേര ചൂണ്ടിക്കാട്ടി കൊണ്ട്‌ ക്ഷണിച്ചു.

ഞാനും പുഞ്ചിരിച്ചു. എന്നിട്ട് സ്നേഹത്തോടെ നിരസിച്ചു. പക്ഷേ ആരും അത് കേൾക്കാൻ തയ്യാറായില്ല. ആരെല്ലാമോ എന്നെ പിടിച്ച് വലിച്ച് എന്നെ ഒരു മേശക്ക് മുന്നിലുള്ള ഒരു കസേരയില്‍ ഇരുത്തി.

പത്തോ പന്ത്രണ്ടോ വയസ്സായ ഒരു ആണ്‌ കുട്ടി ഓടി വന്ന് എന്റെ വലത് കൈയിൽ ഉണ്ടായിരുന്ന വാൾ അടയാളത്തിൽ തൊട്ട് കൊണ്ട്‌ ചോദിച്ചു, “ഈ വാൾ കൊണ്ടാണോ നിങ്ങള്‍ ഒറ്റക്ക് എന്റെ അനിയത്തിയെ കൊന്ന് തിന്ന ചെന്നായ്ക്കളെ കൊന്നത്.” നിഷ്കളങ്കമായി വിടര്‍ന്ന കണ്ണുകളോടെ അവന്‍ ചോദിച്ചു.

പെട്ടന്ന് എല്ലാവരും നിശബ്ദരായി. പലതരത്തിലുള്ള വികാരങ്ങളാണ് എല്ലാ കണ്ണുകളിലും കാണാന്‍ കഴിഞ്ഞത്. പലരുടെയും മുഖത്ത് ചെന്നായ്ക്കളോടുള്ള അടക്കാൻ കഴിയാത്ത ദേഷ്യമാണ് കണ്ടത്. അവസാനം എല്ലാ കണ്ണുകളും എന്റെ മേല്‍ പതിച്ചു.

“അല്ലാ. അസ്ത്രങ്ങൾ കൊണ്ടാണ് കൊന്നത്. പിന്നെ ഞാൻ ഒറ്റക്കല്ല ചെന്നായ്ക്കളെ കൊന്നത് – എനിക്കൊപ്പം ഈ ഗ്രാമത്തിൽ ഉള്ളവർ ഉണ്ടായിരുന്നു, എന്റെ കൂടെ ജോലി ചെയ്യുന്നവരും ഉണ്ടായിരുന്നു. ഒത്തൊരുമയോടെ നിന്നാൽ എല്ലാവർക്കും എല്ലാം കഴിയും. വളര്‍ന്ന ശേഷം നിനക്കും അതിന്‌ കഴിയും.” ഞാൻ അവനോട് പറഞ്ഞു.

“ഇത് എങ്ങനെ കിട്ടി….. എനിക്കും ഇതുപോലെ കിട്ടുമോ….? എന്റെ കൈയിൽ മതിമറന്ന് നോക്കിക്കൊണ്ട് അവന്‍ ചോദിച്ചു.

“ഇത് ഞാൻ ജനിച്ചപ്പോഴേ എന്റെ കൈയിൽ ഉണ്ടായിരുന്നു. നിനക്കും ഇതുപോലെ കിട്ടില്ല, പക്ഷേ ഒരെണ്ണം ഞാൻ വരച്ച് തരാം.” ഞാൻ അവനോട് പറഞ്ഞു. അത് കേട്ടതും പ്രതീക്ഷയോടെ അവന്‍ എന്നെ നോക്കി.

“എന്താ നിന്റെ പേര്?” ഞാൻ ചോദിച്ചു. പക്ഷേ അവന്‍ ഏതോ സ്വപ്ന ലോകത്ത് ആയിരുന്നു.

“റിഥു.” ഒരു സ്ത്രീ ശബ്ദം കേട്ട് ആ ഭാഗത്തേക്ക് ഞാൻ നോക്കി. ഒരു സ്ത്രീയും പുരുഷനും കൈ പിടിച്ച് നില്‍ക്കുന്നത് ഞാൻ കണ്ടു. എന്നെ നോക്കി അവർ പുഞ്ചിരിച്ചു. അവന്റെ അച്ഛനും അമ്മയും ആണെന്ന് മനസിലായി.

ഒരു പുഞ്ചിരിയോടെ എന്റെ പോക്കറ്റില്‍ ഇരുന്ന പേന എടുത്ത് ഞാൻ അവന്റെ കൈയിൽ വരയ്ക്കാൻ തുടങ്ങി. കുറച്ച് നേരത്തേക്ക് എന്റെ ശ്രദ്ധ മുഴുവനും അവന്റെ കൈയിൽ മാത്രം ആയിരുന്നു. എല്ലാം മറന്ന് ഞാൻ അവന്റെ കൈയിൽ വരച്ചു. ഒരു ചെറിയ വാൾ രൂപം ആയിരുന്നു ഞാൻ വരച്ചത്. പക്ഷേ എന്റെ കൈയിൽ ഉള്ളത് പോലെ തോന്നിക്കും എങ്കിലും ചെറിയ വിത്യാസം ഞാൻ വരുത്തിയിരുന്നു. എന്റെ കൈയിൽ ഉള്ളത് പോലത്തെ നിറമോ ചെറിയ തിളക്കമോ മത്രം ഇല്ലാത്ത വാൾ. അവസാനം ചിത്രാക്ക്ഷരം ഭാഷയിൽ അവന്റെ പേര് ഞാൻ എഴുതി.

വരച്ച് കഴിഞ്ഞപ്പോഴാണ് ആളുകൾ ഞങ്ങൾക്ക് ചുറ്റും കൂടി നിന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്. എല്ലാവരും കൗതുകത്തോടെ റിഥുവിൻറ്റെ കൈയിൽ നോക്കി നില്ക്കുകയായിരുന്നു. റിഥു ചിരിച്ചുകൊണ്ട് ഓടി അവന്റെ അമ്മയെ കെട്ടിപ്പിടിച്ച് കൊണ്ട്‌ തല ചെരിച്ച് എന്നെ നോക്കി.

ഞാൻ പേന എന്റെ പോക്കറ്റില്‍ വെച്ചു.

“സർ കഴിക്കു…..” ഒരു സ്ത്രീ എനിക്ക് മുന്നില്‍ ആഹാരം കൊണ്ട്‌ വെച്ചു. ആളുകൾ മാറി മാറി എന്റെ അടുത്ത് വന്നിരുന്ന് കൊണ്ട്‌ എന്നോട് സംസാരിച്ചു. പിന്നെ ഓരോരുത്തരുടെ അനുഭവ കഥ പറയാൻ തുടങ്ങി. ഞാനും കഴിച്ച് കൊണ്ട് എല്ലാം കേട്ടു. അഡോണിയുടെ മനസ്സ് വായിച്ചത് കൊണ്ട് കുറെ കാര്യങ്ങൾ എനിക്ക് അറിയാമെങ്കിലും ഞാൻ അറിയാത്ത ഒരുപാട്‌ കാര്യങ്ങൾ അവരില്‍ നിന്നും കേൾക്കാൻ കഴിഞ്ഞു. കഴിച്ച ശേഷം ഞാൻ അവിടേ നിന്നും ഇറങ്ങി.

ഞാൻ ക്വൊട്ടെസിൽ വന്ന് കേറുംപോൾ സമയവും ഒന്നര കഴിഞ്ഞിരുന്നു. ഞാൻ കഴിച്ച ആഹാരത്തിന് കാശ് വാങ്ങാൻ ഹോട്ടൽ ഉടമ കൂട്ടാക്കിയിരുന്നില്ല. എന്റെ കൈയിൽ നിന്നും ഒരിക്കലും കാശ് വാങ്ങില്ല എന്ന് അയാൾ തീര്‍ത്ത് പറഞ്ഞു.

അന്ന് രാവിലെ തൊട്ട്‌ എന്നെ പലരും ഫോണിൽ വിളിച്ചിരുന്നു പക്ഷേ വാണി മാത്രം വിളിച്ചില്ല. അവളെ വിളിക്കാൻ തോന്നിയെങ്കിലും അവള്‍ എന്നില്‍ നിന്നും ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്നു എന്ന് തോന്നിയത് കൊണ്ട് അവളെ ശല്യം ചെയ്യേണ്ട എന്ന് കരുതി ഞാന്‍ വിളിച്ചില്ല.

എന്തുകൊണ്ടോ എനിക്ക് ഒരിടത്ത്‌ ഇരുപ്പ് ഉറച്ചില്ല. എന്തുകൊണ്ടോ വനത്തില്‍ ചുറ്റി തിരിയണം എന്ന ഒറ്റ ചിന്ത മാത്രമായിരുന്നു എന്റെ മനസില്‍. ഞാൻ ജീപ്പ് എടുത്തുകൊണ്ട് കാട്ടിനുള്ളിൽ കടന്നു. അതിര്‍ത്തിയിലൂടെ കുറെ ദൂരം ഞാൻ ചുറ്റിക്കറങ്ങി. എന്നിട്ട് ഉൾ കാട്ടില്‍ പോകുന്ന പാതയില്‍ ഞാൻ വണ്ടി വിട്ടു. സാധാരണയായി ഉൾ കാട്ടിനുള്ളിൽ ആരും ഒറ്റക്ക് പോകാറില്ല. പക്ഷേ എന്റെ മനസ്സില്‍ എന്തോ ഒന്ന് എന്നെ ഉൾ കാട്ടിനുള്ളിൽ പോകാൻ പ്രേരിപ്പിച്ച് കൊണ്ടേയിരുന്നു. എന്റെ ജീപ്പിൽ ശബ്ദനിരുദ്ധമാക്കിയ എഞ്ചിന്‍ ആയിരുന്നു. ചെറിയ ശബ്ദം കേള്‍ക്കുമെങ്കിലും മൃഗങ്ങള്‍ ഇത്ര ചെറിയ ശബ്ദം കേട്ട് പേടിച്ച് വിറളുകയൊന്നും ചെയ്യില്ലായിരുന്നു. എന്റെ മനസ്സ് പോയ പോക്കിൽ ഞാൻ വണ്ടി വിട്ടു.

പെട്ടന്ന് കുറച്ച് ദൂരെ നിന്നും എന്തോ ശബ്ദം ഞാൻ കേട്ടു. ഞാൻ വണ്ടി നിർത്തി കാത് കൂറ്പ്പിച്ചു. കുറച്ച് കഴിഞ്ഞ് പിന്നെയും ശബ്ദം കേട്ടു. ഞാൻ വണ്ടിയില്‍ നിന്നും ഇറങ്ങി അങ്ങ് ദൂരെ ശബ്ദം കേട്ട ദിക്കില്‍ നോക്കി. കാട് നിശബ്ദമായിരിക്കുന്നു. സാധാരണഗതിയില്‍ വല്യ മൃഗങ്ങള്‍ അലയുന്ന സമയത്താണ് ആ പരിസരത്ത് ഇത്ര നിശബ്ദത ഉണ്ടാവുന്നത്. പെട്ടന്ന് ഒരു മനുഷ്യ സ്വരം എന്റെ കാതില്‍ പതിച്ചു. ആ ശബ്ദം ഞാൻ ഉടനെ തിരിച്ചറിഞ്ഞു.

‘റണ്ടൽഫസ്, ചെന്നായ്ക്കള്‍’ ഞാൻ ചീറി.

ഞാൻ വേഗം ചെന്ന് എന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന പെട്ടിയില്‍ നിന്നും എന്റെ വില്ലും കഴിഞ്ഞ തവണ മുന പിടിപ്പിച്ച അതേ പന്ത്രണ്ട് അസ്ത്രങ്ങളും എടുത്തു. നാല് കഠാരയും ഞാൻ എടുത്തു. എന്നിട്ട് പതിയെ ശബ്ദം കേട്ട ദിക്ക് നോക്കി നടന്നു. റണ്ടൽഫസിൻറ്റെ ശബ്ദം കേട്ട ദിക്കില്‍ നിന്നും കാറ്റ് എന്റെ നേര്‍ക്ക് വീശുന്നത് കൊണ്ട്‌ ചെന്നായ്ക്കൾക്ക് എന്റെ മണം കിട്ടില്ല എന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ ഓരോ മരത്തിന്റെ മറവും പറ്റി പതിയെ നീങ്ങി. ഏകദേശം ഇരുനൂറ് മീറ്റർ നടന്നപ്പോള്‍ എഴുപത് മീറ്റര്‍ ദൂരത്തില്‍ ഒരു ഗുഹയാണ് ഞാൻ കണ്ടത്. അതിന്റെ മുന്നില്‍ ഏഴ് ചെന്നായ്ക്കള്‍ വെറുതെ കിടക്കുന്നു. പക്ഷേ റണ്ടൽഫസ് അവിടെയെങ്ങും ഇല്ലായിരുന്നു.

എല്ലാറ്റിനെയും എങ്ങനെ കൊല്ലണം എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി. പക്ഷേ പെട്ടന്ന് ഓരിയിട്ട് കൊണ്ട്‌ നാല് ചെന്നായ്ക്കള്‍ ചാടി എഴുനേറ്റ് എങ്ങോട്ടോ ഓടി മറഞ്ഞു. ബാക്കി മൂന്നും പതിയെ എഴുനേറ്റ് അവിടെ തന്നെ നിന്നു അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ചിലപ്പോൾ എന്റെ മണം കിട്ടിക്കാണും.

ഈ മൂന്ന് ചെന്നായ്ക്കളേയും എനിക്ക് കൈകാര്യം ചെയ്യാന്‍ കഴിയും. പക്ഷേ മറ്റുള്ള ചെന്നായ്ക്കള്‍ എവിടെ നിന്നെങ്കിലും പെട്ടന്ന് ചാടി വീണാല്‍ ബുദ്ധിമുട്ട് ഉണ്ടാവും. ആ നാല് ചെന്നായ്ക്കള്‍ എവിടെയാണെന്ന് ഒരു പിടിയുമില്ല.

ഞാൻ എന്റെ തോളില്‍ തൂകി ഇട്ടിരുന്ന ആവനാഴി എടുത്ത് മരത്തിൽ ചാരി വെച്ചു. എന്നിട്ട് ഏഴ് അസ്ത്രങ്ങൾ എടുത്ത് ഇടവിട്ട് മണ്ണില്‍ കുത്തി നിർത്തി. ഇവിടെ വേഗതയ്ക്കാണ് പ്രാധാന്യം. ഞാൻ ശ്വാസം വലിച്ച് വിട്ടു. എന്നിട്ട് അതിവേഗത്തില്‍ ഒന്നിന് പുറകെ ഒന്നായി മൂന് അസ്ത്രങ്ങൾ തൊടുത്ത് വിട്ടു. ആദ്യത്തെ രണ്ട് അസ്ത്രങ്ങളും രണ്ട് ചെന്നായ്ക്കളുടെ തലയ്ക്ക് ഒരു വശം തുളച്ച് മറു വശത്ത് കൂടെ പുറത്ത്‌ പോയി. ഒരു ശബ്ദവും ഉണ്ടാക്കാതെ അത് രണ്ടും ചത്ത് വീണു. പക്ഷേ മൂന്നാമത്തെ ചെന്നായ ഓരിയിട്ട് കൊണ്ട്‌ മിന്നല്‍ വേഗത്തിൽ ചാടി മാറിയെങ്കിലും അസ്ത്രം അതിന്റെ വയറ്റിൽ തുളച്ച് കേറി. ‘നശിച്ച ജന്തു.’ ഞാൻ ശപിച്ചു. മിന്നല്‍ വേഗത്തിൽ ഒരു അസ്ത്രം കൂടി ഞാൻ അതിന്റെ നേര്‍ക്ക് എയ്തു. അസ്ത്രം അതിന്റെ തല തുളച്ച് പുറത്ത്‌ പോയി. ഞാൻ വേഗം ചെന്ന് എന്റെ അസ്ത്രങ്ങൾ എല്ലാം എടുത്ത് കൊണ്ട്‌ തിരികെ വന്നു. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. ഞാൻ വന്ന വഴിയേ തിരിച്ച് ശ്രദ്ധയോടെ നീങ്ങി. ഞാൻ എന്റെ ജീപ്പിന്റെ അടുത്ത് വന്നതും ചുറ്റുപാടും ഞാൻ കണ്ണോടിച്ചു. ചെന്നായ്ക്കളോ റണ്ടൽഫസോ എങ്ങുമില്ല. വില്ലും അസ്ത്രങ്ങളും ഞാൻ പെട്ടിയിലാക്കി. കഠാരകളും പെട്ടിയില്‍ വെക്കാൻ വിചാരിച്ചെങ്കിലും എന്റെ മനസ്സ് അനുവദിച്ചില്ല.

ഞാൻ നടന്ന് ഡ്രൈവർ ഡോർ തുറക്കാന്‍ നോക്കിയതും എന്റെ പുറകില്‍ നിന്നും

എന്തോ ചെറിയ അനക്കം കേട്ടു. ഒന്നും ചിന്തിക്കാതെ ഞാൻ പെട്ടന്ന് കുനിഞ്ഞ് തറയില്‍ വീണ് ഉരുണ്ട് മാറി. പുറകില്‍ നിന്നും എന്റെ മേല്‍ ചാടി വീണ ചെന്നായ ജീപ്പിന്റെ വിൻഡോ ഗ്ലാസ്സിലാണ് പോയി പതിച്ചത്. കണ്ണാടി തകർന്ന് തരിപ്പണമായി. ചെന്നായയുടെ തലയും മുന്‍ വശത്തെ രണ്ട് കാലുകളും വിൻഡോ കുള്ളിൽ അകപ്പെട്ടു. ഒരു ചില്ലിൻ കഷണം അതിന്റെ നെഞ്ച് ഭാഗത്ത് തറച്ചിരുന്നു. കുറച്ച് നേരം തറയില്‍ കിടന്ന് കൊണ്ട്‌ അതിന്റെ വേദന ഞാൻ ആസ്വദിച്ചു.

പെട്ടന്നാണ് എവിടെനിന്നോ വന്ന വേറൊരു ചെന്നായ എന്റെ മേല്‍ ചാടി വീണ് എന്റെ കഴുത്തിൽ കടിക്കാൻ കൂറ്റന്‍ വാ പൊളിച്ചത്. ഞാൻ വേഗം എന്റെ ഇടത് കൈ ഉയർത്തി എന്റെ കഴുത്ത് മറച്ചു. ഉടനെ ആ ചെന്നായ എന്റെ തോളില്‍ കടിച്ച് കുടഞ്ഞു.

പെട്ടന്നുള്ള വേദന കാരണം ഞാൻ ഒന്ന് പിടഞ്ഞു. പക്ഷേ ഭയം തോന്നുന്നതിന് പകരം എനിക്ക് കഠിനമായ കോപമാണ് ഉണ്ടായത്. കോപം കൊണ്ട്‌ പ്രാന്ത് പിടിച്ചത് പോലെ തോന്നി. എന്റെ കണ്ണുകൾ കത്തി ജ്വലിച്ചു. എന്റെ ദേഹമാസകലം ചുട്ടുപൊള്ളുന്നത് ഞാൻ അറിഞ്ഞു. എന്റെ ഉള്ളില്‍ എവിടെയോ ഏതോ ചുട് പഴുത്ത് അതിൽ നിന്നും എന്തോ ശക്തി എന്റെ വലത് കൈയിൽ ഒഴുകി എത്തുന്നത് പോലെ എനിക്ക് തോന്നി. ഞാൻ എന്റെ വലത് കൈ കൊണ്ട് അതിന്റെ കഴുത്തില്‍ പിടിച്ചതും എന്റെ കൈയില്‍ കൂടി എന്തോ ആ ചെന്നായയുടെ കഴുത്തില്‍ തുളച്ച് കേറിയത് പോലെ തോന്നി. എന്റെ തോളില്‍ കടിച്ച് പിടിച്ചിരുന്ന ചെന്നായ പട്ടി കുഞ്ഞിനെ പോലെ മോങ്ങി കൊണ്ട്‌ എന്റെ മുകളില്‍ നിന്നും ചാടി മാറി കുറച്ച് നേരം തലയും ദേഹവും കുടഞ്ഞു. എന്നിട്ട് അത് പേടിയോടെ എന്നെ നോക്കി.

ഞാൻ വേഗം ചാടി എണീറ്റ് നിന്നിട്ട് എന്റെ നോട്ടം കൊണ്ട്‌ അതിന്റെ കണ്ണ് ഞാൻ തുളച്ചു. പെട്ടന്ന് എനിക്ക് ചുറ്റിലും ഇരുള്‍ പടര്‍ന്ന ഒരു അനുഭവം ഉണ്ടായി. ആദ്യം എനിക്ക് ഒന്നും മനസ്സിലായില്ല. അതോടെ പെട്ടന്ന് എന്താണ്‌ സംഭവിച്ചത് എന്ന ബോധം എനിക്ക് ഉണ്ടായി.

എന്റെ മനസ്സാനിത്യം ചെന്നായയുടെ ചിന്തയില്‍ കടന്ന് കൂടിയിരിക്കുന്നു….. അഡോണിയുടെ മനസ്സ് പോലെയല്ലായിരുന്നു ചെന്നായയുടെ മനസ്സ്. ഇതിന്റെ മനസില്‍ കടും ചുവപ്പ് നിറത്തിലുള്ള ഒരു പ്രകാശ ഗോളം മാത്രമാണ്‌ കാണാന്‍ കഴിഞ്ഞത്. ഞാൻ എന്റെ അദൃശ്യ കൈ കൊണ്ട്‌ അതിനെ മുറുക്കി. പെട്ടന്ന് ചെന്നായ തല കുടഞ്ഞ് കൊണ്ട്‌ പേടിയോടെ മുരണ്ടു. പെട്ടന്നാണ് റിഥു പറഞ്ഞത് ഞാൻ ഓര്‍ത്തത് – അവന്റെ അനുജത്തിയെ ചെന്നായ്ക്കള്‍ കൊന്ന് തിന്നു എന്ന് അവന്‍ പറഞ്ഞപ്പോള്‍ അവന്റെ കുഞ്ഞ് കണ്ണില്‍ കണ്ട വേദന, വിഷമം, ചെന്നായ്ക്കളോട് അവന് തോന്നിയ വെറുപ്പ്….. അതുപോലെ എത്ര പേരാണ് ചെന്നായ്ക്കള്‍ക്ക് ഇരയായത്. എന്റെ ക്രോധം പല മടങ്ങ് വര്‍ധിച്ചു. ഞാൻ ആ ചുമന്ന ഗോളത്തെ കൂടുതൽ മുറുക്കി.

പെട്ടന്ന് ആ ചെന്നായ പേടിച്ച് ഓരിയിട്ട് കൊണ്ട്‌ വട്ടത്തില്‍ ഓടാന്‍ തുടങ്ങി. എനിക്ക് രസം തോന്നി. ഞാൻ ആ ചുമന്ന ഗോളത്തെ പിച്ചി ചീന്തി. ചെന്നായയുടെ വേദനയും മരണ വെപ്രാളവും വക വൈക്കത്തെ ഞാൻ ചുമന്ന പ്രകാശ ഗോളം കെട്ടണയും വരെ പിച്ചും വലിച്ച് കീറിയും എന്റെ വെറുപ്പ് ഞാൻ പ്രകടിപ്പിച്ചു.

ആ ഗോളത്തിൽ നിന്നുമുള്ള ചുമന്ന പ്രകാശം മുഴുവനായി കേട്ടതും ആ ഗോളവും അപ്രത്യക്ഷമായി. എന്റെ സാനിത്യവും അതിന്റെ ഉള്ളില്‍ നിന്നും മറഞ്ഞു. എന്നിട്ട് എന്റെ വണ്ടിയില്‍ കുടുങ്ങി കിടന്ന ചെന്നായയുടെ തലക്കുള്ളിൽ ഞാൻ കടന്ന് കൂടി.

‘എനിക്ക് പറയാനുള്ളത് കേള്‍ക്കു അര്‍ദ്ധ മനുഷ്യ.’

എന്റെ തലക്കുള്ളിൽ ഒരു സ്വരം പറയുന്നത് കേട്ട് ഞാൻ ഞെട്ടി. പിന്നെ മനസ്സിലായി. ഞാൻ ചെന്നായയുടെ മനസില്‍ പ്രവേശിച്ചത് കൊണ്ടാണ് അതിന്‌ എന്നോട് സംസാരിക്കാന്‍ കഴിയുന്നത്.

“എന്റെ പാരമ്പര്യത്തിന്റെ തുടക്കം കുറിച്ച് വെച്ചത് ലോകവേന്തൻ ആണ്. നിനക്ക് ജന്മം നല്‍കിയത് മെറോഹ്റിയസ് രാജാവ്. അതുകൊണ്ട്‌ നമ്മൾ എല്ലാം ഒരു രക്തം ആണ്. നി ഒരു വഴി തെറ്റിയ അര്‍ദ്ധ ചെകുത്താന്‍ ആണ്. നി മനുഷ്യരുടെ കൂടെയല്ല ചേരേണ്ടത്. ഞങ്ങളെയും ചെകുത്താന്‍ വര്‍ഗ്ഗത്തേയും ഒരുപോലെ നയിക്കേണ്ടവനാണ് നി. അതുകൊണ്ട്‌ എന്നെ സ്വതന്ത്രനാക്കി എന്റെ കൂടെ വരു. റണ്ടൽഫസ് എപ്പോഴും നിന്റെ കൂട്ടിന് ഉണ്ടാവും.

ഒരു നിമിഷം ഞാൻ ആലോചിച്ചു. എനിക്ക് എന്നെക്കാളും ശക്തി കുറഞ്ഞവരോട് പൊരുതാൻ താല്പര്യമില്ല. ഞാൻ ഒരു അര്‍ദ്ധ ചെകുത്താന്‍ ആണെങ്കിൽ….. ഞാൻ ഒരു അര്‍ദ്ധ മനുഷ്യന്‍ കൂടിയാണ്. എനിക്ക് അറിയാവുന്ന എല്ലാ മനുഷ്യ മുഖങ്ങളെയും ഞാൻ ഓര്‍ത്തു. പിന്നെ ലോകവേന്തൻ, റണ്ടൽഫസ്, ചെന്നായ്ക്കള്‍….. അവയും എന്റെ മനസില്‍ തെളിഞ്ഞു. എനിക്കൊരു തീരുമാനത്തില്‍ എത്താന്‍ ഒരുപാട്‌ നേരം വേണ്ടിവന്നില്ല. എനിക്ക് മനുഷ്യരോട് കൂടുതൽ അടുപ്പം തോന്നി. മനുഷ്യരുടെ ലോകത്ത് എനിക്ക് മനുഷ്യര്‍ മതി എന്ന് ഞാൻ തീരുമാനിച്ചു.

ഞാൻ ചെന്നായയുടെ മനസ്സിനെ പതിയെ ഒന്ന് ഞോണ്ടി. ഞാൻ അതിന്റെ മനസ്സ് ഒരു പുസ്തകം കണക്കെ വായിച്ചു. ചെന്നായ അതിന്റെ ദുര്‍ബലമായ ചെറിയ മന ശക്തി കൊണ്ട്‌ എന്നെ തടയാൻ ശ്രമിച്ചു. പക്ഷേ എന്റെ ശക്തിക്ക് മുന്നില്‍ അത് ഒന്നും അല്ലായിരുന്നു. ഞാൻ അതിന്റെ മനസ്സിന്റെ ആഴത്തില്‍ പ്രവേശിച്ചു. ഈ ചെന്നായ മറന്ന് പോയിരുന്ന കാര്യങ്ങൾ പോലും ഞാൻ ചികഞ്ഞ് എടുത്തു. എനിക്ക് ആവശ്യമുള്ള വിവരങ്ങള്‍ മനസ്സിലായി കഴിഞ്ഞതും ഞാൻ അതിന്റെ ഉള്ളില്‍ ഇരുന്ന് കൊണ്ട്‌ തന്നെ അതിനെയും ക്രൂരമായി കൊന്നു. എന്റെ സാന്നിധ്യം പാഴടഞ്ഞ അതിന്റെ മനസില്‍ നിന്നും താനെ അപ്രത്യക്ഷമായി. ഞാൻ പുഞ്ചിരിച്ചു. അപ്പോഴാണ് എന്റെ ചുറ്റിലുമുള്ള ശരിക്കുള്ള കാഴ്ചകള്‍ ഞാൻ കണ്ടത്. അവിടെ ചത്ത് കിടന്ന രണ്ട് ചെന്നായ്ക്കളെ ഞാൻ നോക്കി.

പെട്ടന്ന് എന്റെ ചിരി മാഞ്ഞു. എന്റെ ശക്തി ക്ഷയിച്ചു ഞാൻ എന്റെ കാല്‍ മട്ടില്‍ വീണ് കൈകൾ തറയില്‍ കുത്തി കൊണ്ട്‌ ഞാൻ ഛർദ്ദിച്ചു തൊഴിച്ചു. എന്റെ ഉള്ളില്‍ ഉള്ള എല്ലാം പുറത്ത്‌ വായിലൂടേയും മൂക്കിലൂടെയും പുറത്ത്‌ വന്നു. അവസാനം ഛർദ്ദിച്ചു കളയാന്‍ ഒന്നും ഇല്ലാതെ വന്നപ്പോള്‍ എന്റെ ഉള്ള് അടങ്ങി.

ചത്ത് കിടന്ന ചെന്നായ്ക്കളെ ഞാൻ പിന്നെയും നോക്കി. രണ്ടിന്റെയും തലകള്‍ രണ്ടായി കീറി കിടന്നു. തലച്ചോറ്‌ മൊത്തം വെള്ളം പോലെ ഒഴുകിയോടി. നെഞ്ചും വയറും പിളര്‍ന്ന്‌ കിടന്നു. അതിന്റെ എല്ലാ അവയവങ്ങളും പുറത്ത്‌ ചാടി കിടന്നു. അതിന്റെ ഹൃദയം കാറ്റ് അഴിച്ച് വിട്ട ബലൂൺ പോലെ ചുക്കി ചുരുങ്ങി കിടന്നു.

ഞാൻ എന്താണ്‌ ചെയ്തത്. അപ്പോ അന്ന് എന്നെ ഞാൻ നിയന്ത്രിച്ചിരുനില്ലെങ്കിൽ അഡോണിയും ഇങ്ങനെ തന്നെ മരിക്കുമായിരുന്നു. എനിക്ക് ലഭിച്ചിരിക്കുന്ന ശക്തിയെ ഓര്‍ത്ത് എനിക്ക് പേടി തോന്നി. കുറച്ച് മുമ്പ്‌ എന്റെ ഉള്ളില്‍ ഞാൻ അനുഭവപ്പെട്ട എന്തോ ഒരു ശക്തിയെ ഞാൻ ഓര്‍ത്തു. ആ ശക്തി ഒഴുകി എന്റെ

കയ്യില്‍ കേന്ദ്രീകരിച്ച ശേഷം ആ ചെന്നായയേ കാര്യമായി വേദനിപ്പിക്കുകയും ചെയ്തു. എന്താണ് ആ ശക്തി?

എന്റെ ഇടത് തോളില്‍ ഞാൻ നോക്കി. ഷർട്ട് കീറിപ്പറിഞ്ഞിരുന്നു. ഷർട്ട് മുഴുവനും രക്ത കറ. പലയിടത്തും കീറിപ്പറിഞ്ഞിരുന്ന ഷർട്ട് ഞാൻ ഊരാൻ നോക്കി. ഇടത് കൈ പൊക്കാൻ കഴിഞ്ഞില്ല. അസഹ്യമായ വേദന എനിക്ക് തോന്നി. എല്ലാം സഹിച്ച് ഞാൻ ഷർട്ട് ഊരി എടുത്തു. തോളിലും കൈയിലും ഉണ്ടായിരുന്ന മുറിവുകള്‍ ഞാൻ നിരീക്ഷിച്ചു. ആ ശവം എന്റെ തോളില്‍ കടിച്ച് പിടിച്ച് തല കുടഞ്ഞത് കൊണ്ടാണ് ഇത്ര ആഴമേറിയ മുറിവും, പിന്നെ മാംസം കീറിപ്പറിഞ്ഞ നിലയിലും കാണപ്പെട്ടത്. തോളില്‍ ഉള്ള എല്ലും പുറത്ത്‌ കാണുന്നുണ്ട്. ദേഷ്യത്തോടെ ഞാൻ ചെന്നായ്ക്കളെ നോക്കി. പക്ഷെ അവ ചത്ത് കിടക്കുന്നത് കണ്ടിട്ട് എന്റെ ദേഷ്യം കുറഞ്ഞു.

എന്റെ മണ്ടത്തരം കാരണമാണ് ഈ മുറിവുകള്‍ എനിക്ക് കിട്ടിയത്. നേരത്തെ ജീപ്പിന്റെ സൈഡ് വിൻഡോയിൽ കുടുങ്ങി കിടന്ന ചെന്നായയെ ഞാൻ തറയില്‍ വീണ് കിടന്ന് കൊണ്ട് നോക്കി ചിരിക്കുക യായിരുന്നു. അതുകൊണ്ടാണ് രണ്ടാമത്തെ ചെന്നായയുടെ ആക്രമണം ഞാൻ വൈകി അറിഞ്ഞത്. ക്രൗശത്രൻ ഇത് കണ്ടിരുന്നെങ്കിൽ എന്റെ അശ്രദ്ധെ പുച്ഛിക്കുമായിരുന്നു. എന്തായാലും ഞാൻ ഒരു പാഠം സ്വയം പഠിച്ചു.

നേരം നല്ലപോലെ ഇരുട്ടി കഴിഞ്ഞിരുന്നു. എത്ര നേരമാണ് ഞാൻ ഈ കാട്ടില്‍ ഉണ്ടായിരുന്നത്? ഞാൻ പോയി വണ്ടി തുറന്ന് മൊബൈൽ എടുത്ത് നോക്കി. ഒരുപാട്‌ മിസ്സ്ഡ് കോള് ഉണ്ടായിരുന്നു. അതൊന്നും നോക്കാൻ ഇപ്പൊ എനിക്ക് സമയമില്ല. മൊബൈലില്‍ സമയം ഏഴ് എന്ന് കാണിച്ചു.

പെട്ടന്നാണ് എന്റെ മുറിവ് പറ്റിയ തോളില്‍ പകുതി വേദനയും കുറഞ്ഞ പോലെ തോന്നിയത്. എനിക്ക് ഒന്നും മനസ്സിലായില്ല. നേരത്തെ ഇരുന്നതിൽ നിന്നും എന്തോ വിത്യാസം തോന്നി. വണ്ടിയില്‍ നിന്നും ഒരു കുപ്പി വെള്ളം എടുത്ത് ഞാൻ എന്റെ മുറിവുകള്‍ കഴുകി അതിൽ നോക്കി. ഞാൻ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. നേരത്തെ കീറിപ്പറിഞ്ഞു തൂങ്ങി കിടന്ന പേശികള്‍ അല്ല ഇപ്പോൾ ഞാൻ കണ്ടത്. നേരത്തെ എന്റെ എല്ല് പുറത്ത്‌ കണ്ടിരുന്നു, ചിലയിടങ്ങളില്‍ ചെറിയ അളവില്‍ മാംസം നഷ്ടമായിരുന്നു. പക്ഷേ ഇപ്പോൾ എന്റെ എല്ല് കാണാന്‍ കഴിഞ്ഞില്ല. പേശികള്‍ കൂടി യോജിച്ചിരിക്കുന്നു. ഇപ്പോൾ മുറിവുകള്‍ പകുതിയും ഭേദപ്പെട്ട നിലയില്‍ കാണാന്‍ കഴിഞ്ഞു. ഇത് എങ്ങനെ സംഭവിച്ചു എന്ന് എനിക്ക് മനസ്സിലായില്ല. ചിലപ്പോൾ ചെകുത്താന്റെ രക്തം എന്നില്‍ ഉള്ളത് കൊണ്ടായിരിക്കും.

ഇനിയും എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്ന് കാത്തിരുന്ന് തന്നെ കാണണം. വേറെ ഷർട്ട് എടുക്കാൻ വേണ്ടി ഞാൻ വേഗം വണ്ടിയില്‍ എന്റെ ബാഗ് തിരക്കി. പക്ഷേ ബാഗ് ഞാൻ എന്റെ ക്വൊട്ടെസിൽ വെച്ചത് ഇപ്പോഴാണ് ഓര്‍ത്തത്. ഞാൻ വണ്ടി എടുത്ത് വേഗം ഗ്രാമം ലക്ഷ്യമാക്കി വിട്ടു.

എനിക്ക് വല്ലാത്ത ക്ഷീണം തോന്നി തുടങ്ങിയിരുന്നു. കണ്ണുകൾ തന്നെ അടഞ്ഞ് പോകുന്നു. ഇതിനുമുമ്പ് ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. ഓടിക്കാന്‍ കഴിയുന്നത്ര സ്പീഡിൽ ഞാൻ ഓടിച്ചു. എങ്ങനെയും ക്വൊട്ടെസിൽ എത്തിപ്പെടണം. മുന്നില്‍ ഒരു വളവ് കണ്ടു. ഞാൻ സ്പീഡ് കുറച്ചില്ല. വളവില്‍ ഞാൻ തിരിഞ്ഞതും എവിടെ നിന്നോ വിരണ്ടോടി വന്ന ഒരു കാട്ട് ആട് എന്റെ വണ്ടിക്ക് കുറുകെ കാട്ട് പാത കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

വളവ് തിരിഞ്ഞതും ഞാൻ ആടിനെ കണ്ടതും ഇടിച്ചതും എല്ലാം സെക്കന്റ്റുകൾ

കൊണ്ട് കഴിഞ്ഞിരുന്നു. ജീപ്പിന്റെ ഇടിയേറ്റ് കാട്ട് ആട് തെറിച്ച് ഒരു സൈഡിൽ വീണു. ഞാൻ പെട്ടന്ന് വണ്ടി നിർത്തി. ആട് കുറച്ച് നേരം കാലിട്ടടിച്ചിട്ട് നിശ്ചലമായി.

ഞാൻ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി ആടിന്റെ അടുത്ത് പോയി. ഇന്ന്‌ ദുഷ്ട മൃഗങ്ങളും നല്ല മൃഗങ്ങളും ഞാൻ കാരണം മരിച്ചു. എന്തായലും ആടിനെ അവിടെ കളഞ്ഞിട്ട് പോകാൻ മനസ്സ് വന്നില്ല. നൂറ് കിലോ അടുപ്പിച്ച് ഭാരം ഉണ്ടായിരുന്ന ആടിനെ ഞാൻ പൊക്കിയെടുത്ത് ജീപ്പിന്റെ ബാക്കിൽ ഇട്ടു.

ഞാൻ ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ ഗൈറ്റ് ഉള്ള ഭാഗത്ത് എത്തി ചേര്‍ന്നു. എന്റെ പുരികം ഉയർത്തി കൊണ്ട്‌ ഞാൻ വണ്ടി നിർത്തി. എനിക്ക് ഗൈറ്റിന് മറുവശം വ്യക്തമായി കാണാമായിരുന്നു. എന്താണ്‌ സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ ഞാൻ നോക്കി.

ഗൈറ്റിൻറ്റെ മറുവശത്ത് പത്ത് മുപ്പത് മീറ്റര്‍ മാറി ഡിപ്പാര്‍ട്ട്മെന്റ് ജീപ്പുകൾ ആറെണ്ണം പാർക്ക് ചെയ്തിരുന്നു. അതിനര്‍ത്ഥം, മൂന്ന് ഗ്രാമത്തിൽ നിന്നുമുള്ള ഞങ്ങളുടെ മുഴുവന്‍ ജീപ്പുകളും ഇവിടെ ഉണ്ട് എന്നാണ്. ഇന്ന്‌ ശനിയാഴ്ച ഒഴിവ് ദിവസമാണ്. അപ്പോ എല്ലാവരും ഇവിടെ വരാൻ കാരണം?…. പോരാത്തതിന് എഴുപത്തി അഞ്ചോളം ആയുധ ധാരികളായ ഗ്രാമ വാസികളും യൂണിഫോം ധരിച്ച് തോക്കും പിടിച്ച എന്റെ കുറെ ഓഫീസർ മാരും കൂട്ടമായി നില്‍ക്കുന്നതാണ് ഞാൻ കണ്ടത്.

പിന്നെയും ചെന്നായ്ക്കളുടെ ആക്രമണം ഉണ്ടായോ…? എന്റെ മനസ്സിലൂടെ പല ചിന്തകളും കടന്ന്‌ പോയി. പക്ഷെ പെട്ടന്ന് യഥാര്‍ത്ഥ കാരണം എന്റെ മനസില്‍ ഉദിച്ചു.

രണ്ട് കാരണങ്ങളാണ് എന്റെ ഉള്ളില്‍ ഉദിച്ചത്. അതിൽ ഒന്ന് – ചെകുത്താന്‍ രക്തം ഉള്ള എന്നെ എല്ലാവരും ചേര്‍ന്ന് തല്ലി കൊല്ലാന്‍ തീരുമാനിച്ച് കാണും. രണ്ടാമത്തെ കാരണം – ഞാൻ കാട്ടില്‍ കേറിയത് ആരെങ്കിലും കണ്ട് കാണും. ഇത്ര വൈകിയിട്ടും എന്നെ കാണാത്തത് കൊണ്ട്‌ തിരച്ചില്‍ തുടങ്ങാൻ എല്ലാവരും ഒത്തുകൂടി കാണും. രണ്ടാമത്തെ കാരണം ആയാൽ മതിയായിരുന്നു.

എന്റെ വരവ് ആരും അറിഞ്ഞില്ല. ‘ഹും ഹെഡ് ലൈറ്റ് കണ്ടാൽ എങ്കിലും ഇങ്ങോട്ട് നോക്കണ്ടേ?’ ഞാൻ ചിന്തിച്ചു. അപ്പോഴാണ് ഹെഡ് ലൈറ്റ് ഇട്ടിട്ടില്ല എന്ന കാര്യം ഞാൻ പോലും ശ്രദ്ധിച്ചത്. എന്റെ ഈ ഇളം നീല നിറമുള്ള കണ്ണിന് എന്തോ പ്രത്യേകത ഉണ്ടെന്ന കാര്യം എനിക്ക് വര്‍ഷങ്ങളായി അറിയാമായിരുന്നു. കാരണം ഏത് ഇരുട്ടത്തും എനിക്ക് കാഴ്ച ഉണ്ടായിരുന്നു.

ഞാൻ ജീപ്പിന്റെ ഹോൺ നീട്ടി അടിച്ചിട്ട് ജീപ്പിന്റെ ഹെഡ് ലൈറ്റുകള്‍ തെളിച്ചു. പെട്ടന്ന് കൂട്ട സംസാരം ഉയർന്ന് കേട്ടു. കൂട്ടത്തില്‍ നിന്നും ആരോ ഓടി വന്ന് ഗൈറ്റ് വലിച്ച് തുറന്ന് തന്നു. ഞാൻ അകത്ത് വണ്ടി കേറ്റിയതും പുറകില്‍ ഗൈറ്റ് അടയ്ക്കുന്ന ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു. ഞാൻ ഒരു സൈഡിൽ വണ്ടി നിര്‍ത്തിയതും കുറെ ആളുകൾ എന്റെ വണ്ടിയുടെ നേര്‍ക്ക് വേഗത്തിൽ നടന്ന് വരികയുണ്ടായി.

അഡോണി, തിരുമേനി, അച്ഛൻ, കൃഷ്ണൻ ചേട്ടൻ, മൂര്‍ത്തി, വാണി. പിന്നെ ഞാൻ കണ്ടിട്ടില്ലാത്ത കുറെ ആളുകളും ഉണ്ടായിരുന്നു. അത്ര പേരും എന്റെ വണ്ടിക്ക് മുന്നില്‍ വന്ന് നിന്നു. എന്ത് ചെയ്യണം എന്ന് ഞാൻ ആലോചിച്ചു. ഷർട്ട് ഇല്ലാതെ എങ്ങനെ ഇറങ്ങും. എന്റെ തോളില്‍ ഉണ്ടായിരുന്ന മുറിവ് പകുതി ഉണങ്ങി എങ്കിലും അത് കണ്ടാല്‍ ഏതോ മൃഗം കടിച്ചതാണന്ന് കണ്ടുപിടിക്കാന്‍ വല്യ

പ്രയാസം ഇല്ല.

ഞാൻ പതിയെ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി. എന്റെ നോട്ടം വാണിയുടെ മുഖത്ത് മാത്രമായിരുന്നു. എന്റെ കോലം കണ്ടിട്ട് അവളൊന്ന് വിളറി. എന്നിട്ട് അവളുടെ മുഖം പെട്ടന്ന് ചുമന്ന് തുടുത്തു. ഞാൻ വേഗം എന്റെ ഡ്രൈവിങ് സീറ്റില്‍ കവര് ചെയ്തിരുന്ന വല്യ ടവൽ എടുത്ത് എന്റെ തോളിലും നെഞ്ചിലുമായി ചുറ്റി, എന്നിട്ട് മറ്റുള്ളവരെ നോക്കി. എല്ലാ മുഖത്തും ആശ്വാസവും, ജിജ്ഞാസയും എന്നോട് ചോദിക്കാൻ കുറെ ചോദ്യങ്ങളും ഉണ്ടായിരുന്ന.

“എന്താ തിരുമേനി എന്തെങ്കിലും വിശിഷ്ട പൂജ അതിര്‍ത്തിയില്‍ നടത്താൻ ഉണ്ടോ. അതോ ഇന്നലെ ചത്ത ചെന്നായ്ക്കള്‍ക്ക് അടക്ക പൂജ ചെയ്യാൻ വന്നതാണോ അച്ചോ?” “നിന്റെ ഈ പരിഹസിക്കുന്ന നാവ് ആ ചെന്നായ്ക്കള്‍ കടിച്ച് എടുത്തിരുന്നെങ്കില്‍ എനിക്ക് മനസമാധാനം കിട്ടിയേനെ.” അച്ഛൻ പറഞ്ഞു. പക്ഷേ പെട്ടന്ന് അച്ഛൻ ടവൽ മാറി കിടന്ന വിടവിലൂടെ എന്റെ ഇടത് നെഞ്ചില്‍ തുറിച്ച് നോക്കി. അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു. പല മുഖത്തും ചിരി വിരിയുന്നത് ഞാൻ കണ്ടു. അതുപോലെ ആശ്വാസവും കാണാന്‍ കഴിഞ്ഞു. ഞാൻ തിരിച്ച് വന്നു എന്നതിന്റെ ആശ്വാസം ആണോ അതോ എന്നെ തിരക്കി കാട്ടില്‍ പോകേണ്ട എന്നതിന്റെ ആശ്വാസം ആണോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു.

“ആ മുറിവ്…… ചെന്നായ്ക്കള്‍ കാരണമാണോ?” അഡോണി ചോദിച്ചു.

“കാട്ടില്‍ വെച്ച് റണ്ടൽഫസിൻറ്റെ ശബ്ദം കേട്ടാണ് ഞാൻ രഹസ്യമായി അവന്റെ ശബ്ദം കേട്ട ദിക്കില്‍ പോയത്. പക്ഷേ അവിടെ റണ്ടൽഫസ് ഇല്ലായിരുന്നു. പകരം ഞാൻ ഏഴ് ചെന്നായ്ക്കളെ കണ്ടു……….

കാട്ടില്‍ നടന്ന സംഭവം ഞാൻ അവരോട് പറഞ്ഞു. പക്ഷേ ചെന്നായ്ക്കളുടെ മനസില്‍ കേറിയതും, രണ്ട് ചെന്നായ്ക്കളുടെ മനസില്‍ കേറി കൊന്ന കാര്യവും ഞാൻ പറഞ്ഞില്ല. അഞ്ച് ചെന്നായ്ക്കളെയും അസ്ത്രങ്ങൾ എയ്ത് കൊന്നു എന്നാണ്‌ ഞാൻ പറഞ്ഞത്.

പെട്ടന്ന് എന്റെ ചുറ്റിലും നിന്ന് പലരുടെയും ചോദ്യങ്ങൾ അസ്ത്രം പോലെ എന്റെ നേര്‍ക്ക് വന്ന് കൊണ്ടിരുന്നു. എനിക്ക് വാ തുറക്കാന്‍ പോലും കഴിഞ്ഞില്ല. അവിടെ ഉണ്ടായിരുന്ന സകല ജനങ്ങളും ഞങ്ങളെ ചുറ്റി നിന്നുകൊണ്ടാണ് ചോദ്യ അസ്ത്രങ്ങൾ എന്റെ നേര്‍ക്ക് എയ്തത്. എന്റെ ക്ഷമ നശിക്കാൻ തുടങ്ങിയിരുന്നു. ഓരോ സെക്കന്റും എന്റെ കോപം ഇരട്ടിച്ച് കൊണ്ടെ പോയി. എനിക്ക് റസ്റ്റ് വേണം. എല്ലാവരും എന്നെ വെറുതെ വിട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു.

അപ്പോൾ വാണിയുടെ കൈ എന്റെ വലത് തോളില്‍ അമരുന്നത് ഞാൻ അറിഞ്ഞു. അവൾ എപ്പോഴാണ്‌ എന്റെ അടുത്ത് വന്നതെന്ന്‌ പോലും ഞാൻ അറിഞ്ഞിരുന്നില്ല. അതോടെ എന്റെ ശ്രദ്ധ മുഴുവനും അവളില്‍ മാത്രം ആയിരുന്നു. അച്ഛനും തിരുമേനിയും അഡോണിയും പരസ്പ്പരം നോക്കുന്നത് എന്റെ കടക്കണ്ണിലൂടെ ഞാൻ കണ്ടു.

“മതി ചോദ്യം ചോദിച്ചത്. നേരം ഒരുപാട്‌ വൈകി. എല്ലാവരും അവരവരുടെ വീടുകളില്‍ പൊയ്ക്കോളു നാള രാവിലെ നമുക്ക് അഡോണിയുടെ പരിശീലന കേന്ദ്രത്തില്‍ വെച്ച് സംസാരിക്കാം.” തിരുമേനി പറഞ്ഞു.

എല്ലാവരും കുറച്ച് നേരം കൂടി അവിടെ നിന്നിട്ട് പിറുപിറുത്തു. എന്നിട്ട് പതിയെ പിരിഞ്ഞ് പോകാൻ തുടങ്ങി. കുറച്ച് മാറി നിന്ന യൂണിഫോം ധരിച്ച ഒരാളുടെ

അടുത്തേക്ക് വാണി പതിയെ നടന്ന് പോയി. എന്നിട്ട് അയാളോട് പതിഞ്ഞ സ്വരത്തില്‍ വാണി സംസാരിച്ചു. എനിക്ക് പോലും അതെന്താണെന്ന് കേള്‍ക്കാന്‍ കഴിഞ്ഞില്ല.

“റോബി ഞങ്ങള്‍ക്കൊപ്പം വന്ന് കുറച്ച് നേരം ചിലവഴിക്കുമോ?” അച്ഛൻ അപ്പോഴും എന്റെ നെഞ്ചില്‍ നോക്കിക്കൊണ്ട് ചോദിച്ചു. എന്നിട്ട് അച്ഛൻ പെട്ടന്ന് കൈയുയർത്തി എന്റെ ഇടത് നെഞ്ചില്‍ ഉണ്ടായിരുന്ന അടയാളത്തിൽ അയാളുടെ കൈ പത്തി കൊണ്ട്‌ തൊട്ടു.

പെട്ടന്ന് ഷോക്ക് അടിച്ചത് പോലെ എനിക്ക് തോന്നി. അച്ഛന്റെ കണ്ണ് വിടർന്ന് വലുതായി. ഞാൻ വേഗം അയാളുടെ കൈ തട്ടി മാറ്റി. അച്ഛന്റെ ആ പ്രവര്‍ത്തി എന്നെ അതിശയിപ്പിച്ചു.

“പറ്റില്ല അച്ചോ. ഇപ്പോൾ എനിക്ക് നല്ല ക്ഷീണം undyനാള ഞാൻ പരിശീലന കേന്ദ്രത്തില്‍ വരാം. എന്നിട്ട് അവിടെ വെച്ച് നമുക്ക് സംസാരിക്കാം.”ഓരോരുത്തരെയായി അവിടെ ഉണ്ടായിരുന്ന മുപ്പത്തി രണ്ട് ആളുകളുടെ കണ്ണിലും ഞാൻ തറപ്പിച്ച് നോക്കി കൊണ്ട്‌ പറഞ്ഞു. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട്‌ – അന്ന് അഡോണിയുടെ ജീവ ശക്തിയായ ആ തൂവെള്ള ഗോളം കണ്ടത് പോലെ ഇപ്പോൾ എല്ലാവരുടെയും ജീവ ശക്തിയും എനിക്ക് കാണാന്‍ കഴിഞ്ഞു.

അഡോണിക്ക് ഉള്ളത് പോലെ തന്നെ തിരുമേനിക്കും അച്ഛനും വേറെയും പതിനഞ്ച് പേര്‍ക്ക് കൂടി കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള തൂവെള്ള ഗോളം ആണ് ഉണ്ടായിരുന്നത്. വാണിയുടെ ജീവ ശക്തി സ്വര്‍ണ്ണ നിറത്തിലുള്ള ഗോളം ആയിരുന്നു. പിന്നെ മറ്റുള്ള പതിമൂന്ന് പേരുടെ ജീവ ശക്തികള്‍ തൂവെള്ള നിറത്തില്‍ ആണെങ്കിൽ പോലും – തിരുമേനിയുടെത് പോലെയോ, മറ്റുള്ള പതിനേഴ്‌ പേരുടെത് പോലെയോ കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ ആയിരുന്നില്ല.

ഇപ്പോൾ പെട്ടന്ന് എന്താണ് സംഭവിച്ചത്….. ഇതിനുമുമ്പ് എനിക്ക് അഡോണിയുടെ മുഖത്ത് സൂക്ഷിച്ച് നോക്കേണ്ടി വന്നു, അയാളുടെ ഉള്ള് കാണാന്‍. പക്ഷേ ഞാൻ അങ്ങനെ ചെയ്യണം എന്ന് ഉദ്ദേശിച്ചല്ല ഞാൻ അയാളെ നോക്കിയത്… പക്ഷേ എങ്ങനെയോ അത് സംഭവിച്ചു. ആ അബദ്ധം വഴിയാണ് എനിക്ക് ഇങ്ങനെ ഒരു കഴിവ് ഉള്ള കാര്യം മനസ്സിലാക്കാൻ കഴിഞ്ഞത്.

പക്ഷേ ഇപ്പോൾ ഞാൻ അവരുടെ മുഖത്ത് നോക്കിയ ഉടന്‍ തന്നെ അവരുടെ ജീവൻ നിലനിര്‍ത്തുന്ന ആ ജീവ ശക്തി ഗോളത്തെ കാണാന്‍ കഴിയുന്നു.

എല്ലാവർക്കും ജീവ ശക്തികള്‍ ഒരേ പോലെ ഇരിക്കും എന്നാണ് അഡോണിയുടെ മനസ്സ് ആദ്യമായി കണ്ടപ്പോൾ ഞാൻ കരുതിയിരുന്നത്. പക്ഷേ അങ്ങനെയല്ല എന്ന് ഇപ്പോൾ മനസ്സിലായി. വാണിക്ക് മാത്രം എന്തുകൊണ്ട്‌ സ്വര്‍ണ്ണ നിറം? എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല.

എന്റെ ക്ഷീണം കാരണം ക്വൊട്ടെസിൽ പെട്ടന്ന് പോയി ഉറങ്ങണം എന്ന ചിന്ത മാത്രമാണ് ഉണ്ടായിരുന്നത്. വല്ലാത്ത ക്ഷീണം. എല്ലാ കാര്യങ്ങളും നാളെ നോക്കാം. എല്ലാ സംശയങ്ങളും നാളെ തീര്‍ക്കാം. ഇപ്പോൾ എനിക്ക് വിശ്രമം മാത്രമാണ്‌ വേണ്ടത്. മറ്റുള്ള എല്ലാ കാര്യത്തിനും സമയം ഉണ്ട്. ഞാൻ തിരിഞ്ഞ് എന്റെ ജീപ്പിന്റെ ഡോറ് തുറന്നു.

“വളരെ അത്യാവശ്യമാണ്. കുറച് നേരം മതി റോബി….” അച്ഛൻ തുടങ്ങി.

എനിക്ക് പെട്ടന്ന് ഉണ്ടായ ദേഷ്യം പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ല. രണശൂരൻമാർ എന്ത് പറഞ്ഞാലും അതിനൊത്ത് തുള്ളണം എന്നുണ്ടോ? ഞാൻ ഇയാളുടെ അടിമ

എന്ന് കരുതിയോ? എന്റെ ക്രോധം എന്റെ കണ്ണിലൂടെ പുറത്ത്‌ ഒഴുകുന്നത് പോലെ എനിക്ക് തോന്നി. പെട്ടന്ന് ഞാൻ ജീപ്പിന്റെ ഡോറ് ശക്തിയോടെ വലിച്ചടച്ചു. ചെന്നായ് ചാടി വീണ് തകര്‍ത്ത ഡ്രൈവർ സൈഡ് വിൻഡോയിൽ അവശേഷിച്ചിരുന്ന ചെറിയ ചെറിയ ചില്ലുകള്‍ പൊട്ടി താഴേ വീഴുന്ന ശബ്ദം കേട്ടു. ഒന്നും കാര്യമാക്കാതെ ആളി കത്തുന്ന മനസ്സോടെ ഞാൻ പതിയെ അച്ഛന്റെ നേരെ തിരിഞ്ഞ് നിന്ന് അയാളെയും മറ്റുള്ളവരെയും തുറിച്ച് നോക്കി.

“ഇപ്പോൾ ഇവിടെ നില്‍ക്കുന്ന പതിനെട്ട് രണശൂരൻമാർ ഒത്ത് ചേര്‍ന്നാല്‍ പോലും നിങ്ങൾക്ക് എന്നെ കൊല്ലാന്‍ കഴിയും എന്ന് കരുതുന്നുണ്ടോ?” ഞാൻ ശാന്തമായി ചോദിച്ചു. പക്ഷേ ക്രോധം കൊണ്ട്‌ എന്റെ ഹൃദയം ആളി കത്തുന്നുണ്ടാ യിരുന്നു.

ഞാൻ പിന്നെയും ഓരോരുത്തർക്ക് നേരെയും കണ്ണോടിച്ചു. അവിടെ ഉണ്ടായിരുന്ന എല്ലാവരും ഞെട്ടി നില്ക്കുകയായിരുന്നു. ഞാൻ ഉള്‍പ്പടെ എല്ലാവരും പ്രതിമ പോലെ നിന്നു.

അച്ഛനും കോപത്തോടെ എന്നെ നോക്കി. “ഒരിക്കല്‍ ഞങ്ങൾ നിന്നെ കൊല്ലാന്‍ ശ്രമിച്ചത്‌ വാസ്തവം തന്നെ. അതിന്റെ കാരണം നിനക്കും അറിയാം. അത് കൊണ്ട്‌ എപ്പോഴും ഞങ്ങൾ നിന്നെ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന് കരുതരുത് റോബി. നിസ്സാര കാര്യങ്ങള്‍ക്ക് പോലും മറുപടിയായി വെളിപ്പെടുന്ന നിന്റെ ഈ ക്രോധം, നിന്റെ സിരകളിൽ ഒഴുകുന്ന ചെകുത്ത……” പെട്ടന്ന് തിരുമേനി അച്ഛന്റെ കൈയിൽ പിടിച്ച് അമർത്തിയതും അച്ഛൻ പെട്ടന്ന് പറയാൻ വന്നത് വിഴുങ്ങി. എന്നിട്ട് കോപത്തോടെ അയാൾ എന്നെ തുറിച്ച് നോക്കി.

പക്ഷേ അച്ഛൻ വിഴുങ്ങിയ വാക്കുകൾ എന്താണെന്ന് ഒരു കുഞ്ഞിന് പോലും ഊഹിക്കാൻ കഴിയുമായിരുന്നു. ഞാൻ കോപത്തോടെ രണ്ടടി മുന്നോട്ട് എടുത്ത് വെച്ചു. അച്ഛന്റെ മുഖത്ത് പേടി കണ്ടെങ്കിലും അയാൾ പിന്മാറിയില്ല. മറ്റുള്ളവർ ശ്വാസം പിടിച്ച് നില്‍ക്കുന്നത് പോലെ എനിക്ക് തോന്നി. ഞാൻ എല്ലാവരെയും നോക്കി. എന്റെ കോപം പതിയെ അലിയാൻ തുടങ്ങി.

ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞ് നടന്ന് വണ്ടിയില്‍ കേറി ക്വൊട്ടെസിൽ പോയി. കുളിക്കുമ്പോൾ ഞാൻ എന്റെ മുറിവിൽ നോക്കി. നേരത്തെ പകുതി ഉണങ്ങി ഇരുന്ന മുറിവ് കുറച്ച് കൂടി ഭേദപ്പെട്ട നിലയില്‍ കാണപ്പെട്ടു. ഞാൻ നെടുവീര്‍പ്പോടെ വേഗം കുളിച്ചിട്ട് പുറത്തിറങ്ങി. എനിക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു.

മുറിവിൽ മരുന്ന് വെച്ച് കെട്ടാനൊന്നും ഞാൻ നിന്നില്ല. ആ മുറിവും പെട്ടന്ന് തന്നെ ഭേദമാകും എന്ന തോന്നല്‍ എനിക്ക് ഉണ്ടായിരുന്നു. ഞാൻ വേഗം ക്വൊട്ടെസിൽ നിന്നും പുറത്തിറങ്ങി ഉച്ചക്ക് കഴിച്ച ഹോട്ടൽ ലക്ഷ്യമാക്കി വിട്ടു.

രാത്രി ഒന്‍പത് മണി ആയെങ്കിലും ഹോട്ടൽ തുറന്ന് തന്നെ ഇരുന്നു. ജീപ്പ് ഞാൻ ഹോട്ടലിന്റെ മുന്നില്‍ തന്നെ പാർക്ക് ചെയ്തിട്ട് ഞാൻ അകത്ത് കേറി. ഉച്ചക്ക് ഉണ്ടായിരുന്ന അത്ര തിരക്ക് ഇപ്പോൾ ഇല്ലായിരുന്നു. അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും കണ്ണ് എന്റെ മേല്‍ ആയിരുന്നു.

“ഇരിക്കു സർ……..” എന്നെ കണ്ടതും ഹോട്ടൽ ഉടമ ഓടി വന്ന് പറഞ്ഞു. “പിന്നേ ഉച്ചക്ക് ഞാൻ എന്റെ പേര്‌ പറയാൻ മറന്ന് പോയി. ഞാൻ സാവിർഥൻ. അത് എന്റെ ഭാര്യ മാലേയ.” കിച്ചൻ വാതിലിൽ നിന്നുകൊണ്ട് ആളുകളുടെ ഓർടർ വിളിച്ച് പറഞ്ഞ്‌ കൊണ്ടിരുന്ന സ്ത്രീയെ ചൂണ്ടിക്കാട്ടി കൊണ്ട്‌ അയാൾ പറഞ്ഞു.”

അവരെ ഞാൻ ഓര്‍ക്കുന്നു. ഉച്ചക്ക് അവരാണ് എനിക്ക് ആഹാരം മേശപ്പുറത്ത് വെച്ച് തന്നത്. ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു.

“ഞാൻ റോബി.” പുഞ്ചിരിച്ച് കൊണ്ട്‌ ഞാൻ പറഞ്ഞു.

“അറിയാം സർ. നിങ്ങളെ അറിയാത്തവരായി സഹോദരി ഗ്രാമത്തിൽ ആരും ഉണ്ടാവില്ല.” അയാൾ പറഞ്ഞു. ഞാൻ പിന്നെയും പുഞ്ചിരിച്ചു. വളരെ വേഗത്തിൽ സംസാരിക്കുന്ന പ്രകൃതം ആയിരുന്നു അയാള്‍ക്ക്.

“പിന്നെ സർ, നിങ്ങളുടെ കാട്ടിലേക്കുള്ള പോക്കും, അഞ്ച് മണി കഴിഞ്ഞിട്ട് പോലും നിങ്ങളെ തിരിച്ച് വരാൻ കാണാത്തത് കൊണ്ടും ആ സംഭവം കാട്ടുതീ പോലെ എല്ലാവരുടെയും കാതുകളിലും എത്തിപ്പെട്ടു. അത് സഹോദരി ഗ്രാമങ്ങളെ തന്നെ ഉലുക്കി മറിച്ചു. സത്യം പറഞ്ഞാൽ നിങ്ങൾ പോയത് പോലെ തിരിച്ച് വരുമെന്ന വിശ്വസം എനിക്കുണ്ടായിരുന്നു. പക്ഷേ….. നിങ്ങൾ….. നിങ്ങളെ ജീവനോടെ കാണാന്‍ കഴിയുമെന്ന് ഭൂരിഭാഗം ആളുകളും കരുതിയിരുന്നില്ല. നിങ്ങൾ കാട്ടില്‍ പോകുന്നത് റിഥുവിൻറ്റെ അച്ഛനാണ് കണ്ടത്. അയാൾ ഉടനെ അഡോണി അദ്ദേഹത്തെ അറിയിച്ചു. നാലര മണി കഴിഞ്ഞിട്ടും നിങ്ങൾ തിരിച്ച് വരാത്തത് കൊണ്ട്‌ തിരഞ്ഞ് വരാൻ മൂന് ഗ്രാമത്തിൽ നിന്നും ആളുകൾ കൂടി. വണ്ടി ആവശ്യം ഉള്ളത് കൊണ്ട് നിങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് വണ്ടികളും വന്നു. ഇന്നലെ നടന്ന ആക്രമണത്തില്‍ നമ്മൾ വിജയിച്ച ശേഷം എല്ലാ ജനങ്ങള്‍ക്കും ഭയം മാറിയിരുന്നു. ചെന്നായ്ക്കള്‍ ഇനി ഗ്രാമത്തിൽ വരില്ല എന്ന് തന്നെയാണ് എല്ലാവരുടെയും വിശ്വസം. പക്ഷേ നിങ്ങൾ ഈ സാഹചര്യത്തില്‍….. ഒറ്റക്ക്….. കാട്ടില്‍ പോയത് ശരിയായില്ല സർ.” സാവിർഥൻ ചടപടാന്ന് പറഞ്ഞത് തീര്‍ത്തു.

അയാളുടെ സത്യസന്ധമായ സംസാരം കേട്ട് എനിക്ക് അയാളോട് എന്തോ മതിപ്പ് തോന്നി. ഞാൻ ഉടനെ പുഞ്ചിരിച്ചു. “എന്റെ പുറത്തുള്ള നിങ്ങളുടെ വിശ്വസം കാരണം ആയിരിക്കും നിങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു സമ്മാനം എന്റെ മുന്നില്‍ വന്ന് പെട്ടത്.” ഞാൻ അയാളോട് പറഞ്ഞു.

ഒന്നും മനസ്സിലാവാതെ അയാൾ എന്നെ നോക്കി. എന്നിട്ട് അയാളുടെ ഭാര്യയെ നോക്കി. അവരും മിഴിച്ച് നിന്നു.

“എന്റെ കൂടെ വരു.” അതും പറഞ്ഞ്‌ ഞാൻ ഹോട്ടലിന്റെ പുറത്തിറങ്ങി ജീപ്പിന്റെ പുറകിലത്തെ വാതില്‍ തുറന്നിട്ടു.

ഒരു നിമിഷം കഴിഞ്ഞാണ് അയാൾ പുറത്ത്‌ വന്നത്‌. ജീപ്പിൽ ഉണ്ടായിരുന്ന കാട്ട് ആടിനെ കണ്ടതും അയാളുടെ കണ്ണ് തള്ളി. ഒന്നും പറയാൻ കഴിയാതെ അയാൾ ആടിനെ നോക്കി നിന്നു.

“എന്റെ വണ്ടിക്ക് മുന്നില്‍ ചാടിയതാ, കളഞ്ഞിട്ട് വരാൻ തോന്നിയില്ല. അത് നിങ്ങള്‍ക്കുള്ളതാണ്. എടുത്തോളു എനിക്ക് കഴിച്ചിട്ട് വേഗം തിരികെ പോണം.” ഞാൻ പറഞ്ഞു.

എനിക്ക് നന്നി പറഞ്ഞിട്ട് ആടിനെ അകത്തേക്ക് എടുക്കാനുള്ള ഏര്‍പ്പാട് അയാൾ ഉടനെ ചെയ്തു. ഞാൻ അവിടേ ഇരുന്ന് ആഹാരം കഴിച്ചു. കുറെ ആളുകൾ മാറി മാറി എന്റെ ടേബിളില്‍ വന്ന് എന്നോടും ചെറു വർത്തമാനം പറഞ്ഞു.

ഞാൻ കഴിച്ച ശേഷം എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഞാൻ അവിടേ നിന്നും ഇറങ്ങി. ക്വൊട്ടെസിൽ വന്നു. അച്ഛൻ അവിടെ നില്‍ക്കുന്നത് ഞാൻ കണ്ടു. ഇയാള്‍ക്ക് എന്താണ്‌ വേണ്ടത്‌…. ശാന്തമായി ഇരുന്ന എന്റെ മനസ്സ് ഇളകി മറിഞ്ഞു.

ഒന്നും മിണ്ടാതെ ഞാൻ വാതില്‍ തുറന്ന് അകത്ത് കേറി. അച്ഛനും എന്റെ പുറകെ വന്നു.

“റോബിയുടെ അമ്മയെ റോബി കണ്ടിട്ടുണ്ടോ?” അച്ഛൻ വളരെ സീരീസ് ആയി ചോദിച്ചു.

അച്ഛന്റെ ആ ചോദ്യം എന്നെ പെട്ടന്ന് ചിന്താ കുഴപ്പത്തിൽ ആകി. അയാളുടെ ഉദ്ദേശം എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ചിലപ്പോ എന്റെ അമ്മയെ കുറിച്ച് എന്തെങ്കിലും അറിയാൻ കഴിയുമെന്ന് ഞാൻ ആശിച്ചു.

“വളരെ ചെറുപ്പത്തില്‍ വെച്ച് ഞാൻ ഒരിക്കല്‍ കണ്ടിട്ടുണ്ട്.”

“എത്ര ചെറുപ്പത്തില്‍?”

“ഞാൻ തീരെ ചെറുതായിരുന്നു അച്ചോ.”

“നിനക്ക് എത്ര വയസ്സ് ഉണ്ടായിരുന്ന് കാണും?”

“ഞാൻ ജനിച്ച അന്നാണ് എന്റെ അമ്മയെ ഞാൻ ആദ്യമായും അവസാനമായും കണ്ടത്.”

പെട്ടന്ന് അച്ഛൻ എന്നെ തുറിച്ച് നോക്കി. “ആര്‍ക്കും അത്ര ചെറുപ്പത്തില്‍ ഉള്ള കാര്യങ്ങൾ ഓര്‍മ്മിക്കാന്‍ കഴിയില്ല റോബി!”

“എന്റെ വാക്കുകളെ നിങ്ങള്‍ക്ക് വിശ്വസിക്കാൻ കഴിയില്ലെങ്കിൽ നിങ്ങൾക്ക് പോകാം.” ഞാൻ ദേഷ്യത്തില്‍ പറഞ്ഞു.

“ഞാൻ സ്വാഭാവികമായ കാര്യം പറഞ്ഞു. അത്രതന്നെ. ഞാൻ കാണിച്ച അന്ന് പോയിട്ട് എന്റെ ഒരു വയസ്സ് കഴിയുന്നത് വരെയുള്ള ഒന്നും ഞാൻ ഓര്‍ക്കുന്നില്ല.” അച്ഛൻ കാര്യം പറഞ്ഞു.

“എന്റെ അമ്മയുടെ മുഖം ഇപ്പോഴും എന്റെ ഓര്‍മയില്‍ ഉണ്ട്. എന്റെ ഓര്‍മയില്‍ മാത്രമല്ല, ആ മുഖം ഞാൻ വരച്ച് എന്റെ കമ്പ്യൂട്ടറിലും മൊബൈലിലും പോലും ഞാൻ സൂക്ഷിക്കുന്നു.” ഞാൻ പറഞ്ഞു.

“എനിക്ക് കാണിച്ച് തരുമോ?”

ആവേശത്തോടെ എന്റെ മൊബൈലില്‍ ഞാൻ അപ്‌ലോഡ് ചെയ്തിരുന്ന എന്റെ അമ്മയുടെ വരച്ച ചിത്രം ഞാൻ അയാള്‍ക്ക് കാണിച്ച് കൊടുത്തു.

അച്ഛൻ എന്റെ മൊബൈൽ എന്റെ കൈയിൽ നിന്നും പറിച്ചെടുത്ത് ഒരുപാട്‌ നേരം അതിൽ നോക്കി.

“നേരത്തെ നിന്റെ ഇടത് നെഞ്ചില്‍ ഞാൻ കണ്ട ഫിനിക്സ് പക്ഷിയുടെ ചിത്രം……?” അച്ഛൻ മൊബൈലില്‍ നോക്കി തന്നെ ചോദിച്ചു. അയാളുടെ മുഖത്ത് പലതരത്തിലുള്ള വികാരങ്ങള്‍ മിന്നി മറഞ്ഞു.

“അത് ജന്മനാ യുള്ളതാണ്.” ഞാൻ പറഞ്ഞു.

ഉടനെ അച്ഛൻ എന്റെ മൊബൈൽ തിരികെ തന്നിട്ട് ഒന്നും പറയാതെ ഇറങ്ങിപ്പോയി. അയാള്‍ക്ക് എന്താണ്‌ സംഭവിച്ചത്… എത്ര ആലോചിച്ചിട്ടും

എനിക്ക് പിടികിട്ടിയില്ല. കൂടുതൽ ചിന്തിചാൽ ചിലപ്പോ വട്ട് പിടിക്കും.

ഞാൻ എന്റെ റൂമിൽ കേറി എന്റെ ബെഡ്ഡിൽ കിടന്നതും ഞാൻ ഉറങ്ങി പോയി. അടുത്ത ദിവസം രാവിലെ ഒന്‍പത് മണിക്കാണ് ഞാൻ ഉണര്‍ന്നത്.

അഡോണിയുടെ വീട്ടിന്റെ മുന്നില്‍ ഞാൻ ജീപ്പ് നിര്‍ത്തുമ്പോള്‍ വീട്ടിനുള്ളില്‍ നിന്നും ചിരിയും സംസാരവും കേള്‍ക്കാന്‍ കഴിഞ്ഞു. എല്ലാം സ്ത്രീകളുടെയും കുട്ടികളുടെയും മാത്രമായിരുന്നു. ഞാൻ സാവധാനം നടന്ന് വീടിന്റെ പിറകിലുള്ള പരിശീലന കേന്ദ്രത്തില്‍ പോയി. വാതില്‍ അടച്ചിരുന്നു. പക്ഷേ അകത്ത് എല്ലാവരും ഗൌരവത്തോടെ സംസാരിക്കുന്നത് എനിക്ക് കേൾക്കാ മായിരുന്നു. ഞാൻ വാതില്‍ പിടിച്ച് തള്ളിയതതും ചെറിയ ശബ്ദം പുറപ്പെടുവിച്ച് കൊണ്ട്‌ അത് തുറന്നു. ഞാൻ അകത്ത് കേറിയതും അവിടെ ഉണ്ടായിരുന്ന എല്ലാവരും വാതില്‍ക്കല്‍ നോക്കി.

വാതില്‍ക്കല്‍ നിന്നും ഇരുപത് മീറ്റർ മാറിയാണ് വട്ടത്തില്‍ ആളുകൾ കസേരയില്‍ ഇരുന്നിരുന്നത്. പരസ്പ്പരം മുഖം കണ്ട് സംസാരിക്കാൻ വേണ്ടി ആയിരിക്കും. അവിടെ പതിനെട്ട് രണശൂരൻമാരും, വാണിയും, കൃഷ്ണൻ ചേട്ടനും രാധിക ചേച്ചിയും, മൂര്‍ത്തിയും, പിന്നെ ഭാനുവും – അങ്ങനെ ഇരുപത്തി മൂന്ന് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

രാധിക ചേച്ചിയെ കണ്ടതും എനിക്ക് സന്തോഷം തോന്നി. ഞാൻ പുഞ്ചിരിച്ചു. ചേച്ചി എന്നെ നോക്കി പുഞ്ചിരിച്ചു.

എന്നിട്ട് ഞാൻ വാണിയേ നോക്കി. അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു. ഞാൻ അവളെ നോക്കുന്നത് മനസിലായതും അവളുടെ ചിരി കൂടുതൽ വിടര്‍ന്നു. എന്റെ മേല്‍ ഉണ്ടായിരുന്ന പേടി മാറിയോ അവൾക്ക്?

പിന്നെ ഞാൻ മറ്റുള്ളവരെയും നോക്കി ചിരിച്ചു. എന്നിട്ട് ഒഴിഞ്ഞ് കിടന്ന ഒരു കസേര എടുത്ത് കൊണ്ട് രാധിക ചേച്ചിക്ക് അടുത്ത് കൊണ്ട്‌ ഇട്ടിട്ട് അതിൽ ഞാൻ ഇരുന്നു.

ഞാൻ എല്ലാ മുഖത്തും മാറി മാറി നോക്കി. ഇന്നലെ രാത്രി ഞാൻ കണ്ടതിൽ ഭാനുവും രാധിക ചേച്ചിയും മാത്രമാണ്‌ ഇല്ലാതിരുന്നത്. അവരെയും എന്റെ അകക്കണ്ണ് കൊണ്ട്‌ നോക്കാൻ ഞാൻ തീരുമാനിച്ചു.

ആദ്യം ഞാൻ എന്റെ അടുത്തിരുന്ന രാധിക ചേച്ചിയെ നോക്കി. അവരുടെ ജീവ ശക്തിയും വാണിയുടെത് പോലെ സ്വര്‍ണ്ണ നിറത്തില്‍ ആയിരുന്നു. ഇനി ചിലപ്പോ എല്ലാ സ്ത്രീകള്‍ക്കും അങ്ങനെ ആയിരിക്കുമോ?. പിന്നീട് ഒരു പരീക്ഷണം നടത്താൻ ഞാൻ തീരുമാനിച്ചു.

അത് കഴിഞ്ഞ് ഞാൻ പുഞ്ചിരിച്ച് കൊണ്ട്‌ എന്റെ എതിരിൽ ഇരിക്കുന്ന ഭാനുവിനെ നോക്കി. ഭാനുവും എന്നെ നോക്കി ചിരിച്ചു. പക്ഷേ അയാളുടെ കണ്ണില്‍ എന്തോ മാറ്റം ഉള്ളത് പോലെ എനിക്ക് തോന്നി. ഞാൻ അത് കാര്യമാക്കാതെ അയാളുടെ ജീവ ശക്തിയെ നോക്കാന്‍ ശ്രമിച്ചു. നേരത്തെ ഞാൻ ചെന്നായ്ക്കളിൽ കണ്ടത് പോലെ അത് കടും ചുവപ്പ് നിറത്തില്‍ ആയിരുന്നു.

ഞാൻ പെട്ടന്ന് കസേരയില്‍ നിന്നും ചാടി എണീറ്റു. മറ്റുള്ളവരും ചാടി എണീറ്റ് ചുറ്റുപാടും നോക്കി. എവിടെ നിന്നാണെന്ന് അറിയില്ല…. എല്ലാ രണശൂരൻ മാരുടെ കൈയിലും ഓരോ വാൾ പ്രത്യക്ഷ പെട്ടിരുന്നു. അത് കണ്ട് ഭാനു ചെറിയ പേടിയോടെ എല്ലായിടവും നോക്കി.

എല്ലാ രണശൂരൻ മാരും എന്നെ ആക്രമിക്കാൻ പോകുന്നു എന്നാണ് ആദ്യം ഞാൻ വിചാരിച്ചത്. പക്ഷേ അവരെല്ലാം യുദ്ധത്തിന് പോകാൻ ഒരുങ്ങി നില്‍ക്കും പോലെ വാൾ ഉയർത്തി പിടിച്ച് കൊണ്ട്‌ വാതിലിലും മുകളിലും ചുറ്റുപാടുമാണ് നോക്കിയത്.

“എന്താ റോബി, എന്താ പറ്റിയത്? റോബി എന്തെങ്കിലും കണ്ടോ?” എന്റെ രണ്ട് കൈയും പിടിച്ചുകൊണ്ട് രാധിക ചേച്ചി ചോദിച്ചു.

“റോബി എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്തോ?” തിരുമേനി എല്ലാ ഇടവും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.

“എന്ത് പറ്റി സർ? ചെന്നായ്ക്കള്‍ ഓരിയിടുന്ന ശബ്ദം വല്ലതും കേട്ടോ?” ഭാനു

ചെറുതായി വിറച്ച് കൊണ്ട്‌ ചോദിച്ചു.

ഞാൻ ആദ്യം തിരുമേനിയെ നോക്കി. അത് കഴിഞ്ഞ് ഭാനുവിനെയും പിന്നെ മറ്റുള്ളവരെയും നോക്കി. എന്നിട്ട് ഒന്നുമില്ല എന്ന അര്‍ത്ഥത്തില്‍ ഞാൻ തലയാട്ടി. അതോടെ എല്ലാവരും പിന്നെയും കസേരയില്‍ ഇരുന്നു. ഞാനും പതിയെ ഇരുന്നു.

ഭാനുവിന്റെ ജീവ ശക്തി ആദ്യം മുതലേ ഇങ്ങനെ യായിരുന്നോ? ഇത്രയും വര്‍ഷം അയാൾ ഈ ഗ്രാമത്തിൽ ജീവിച്ചിരുന്നു. എല്ലാവർക്കും അയാളെ കുറിച്ച് നല്ലത് മത്രമേ പറയാനുള്ളു. അതുകൊണ്ട്‌ ഞാൻ അടങ്ങി. ചിലപ്പോ മനുഷ്യര്‍ക്കും ഈ നിറത്തിലുള്ള ജീവ ജ്യോതി ഉണ്ടാകുമായിരിക്കും. എനിക്ക് ഇതിലൊന്നും വല്യ അനുഭവം ഇല്ലാത്തത് കൊണ്ട്‌ ഞാൻ അടങ്ങി. പിന്നീട് അയാളോട് സംസാരിക്കണം.

“ഒന്നുമില്ല…..” ഞാൻ സാവധാനം പറഞ്ഞു.

കുറച്ച് നേരത്തേക്ക് എല്ലാവരും മൗനമായിരുന്നു.

“കുറച്ച് കാര്യങ്ങൾ വെളിപ്പെടുത്താനും നിന്നോട് കുറച്ച് കാര്യങ്ങൾ ചോദിച്ച് മനസിലാക്കാനും വേണ്ടിയാണ് നമ്മൾ ഇവിടെ കൂടി ഇരിക്കുന്നത്. അതുപോലെ നിനക്ക് ഒരുപാട്‌ കാര്യങ്ങൾ ചോദിക്കാനും ഉണ്ടാവും, എന്ത് ചോദിച്ചാലും ഞങ്ങൾ എല്ലാം തുറന്ന് സംസാരിക്കാന്‍ തയ്യാറാണ് റോബി. അതുപോലെ നീയും എല്ലാം തുറന്ന് സംസാരിക്കണം എന്നാണ് ഞങ്ങളുടെ അപേക്ഷ. ഇവിടെ ആരും ആരെയും ആക്രമിക്കാനോ കൊല്ലാൻ വേണ്ടിയോ വന്നതല്ല എന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.” അച്ഛൻ പറഞ്ഞു.

“ആദ്യം എനിക്ക് അറിയേണ്ടത്……. നേരത്തെ ആ വാൾ എങ്ങനെയാണ് നിങ്ങളുടെ കൈയിൽ പ്രത്യക്ഷപെട്ടത്?” ഞാൻ ചോദിച്ചു.

ഒരു മടിയും കൂടാതെ അച്ഛൻ പറഞ്ഞ്‌ തുടങ്ങി, “രണശൂരൻമാരുടെ പൂര്‍ണ പരിശീലനം കഴിഞ്ഞ് അവസാനത്തെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ രണശൂരൻ എന്ന അംഗീകാരം ലഭിക്കുകയുള്ളൂ. അപ്പോൾ മാത്രമാണ് ഈ മാന്ത്രിക രണവാൾ ഏന്താൻ ഉള്ള യോഗ്യത ഉണ്ടാകുകയുള്ളൂ. ഓരോ രണശൂരനും സ്വന്തമാക്കിയ രണവാൾ അവന്റെ ആത്മാവുമായി ബന്ധം സൃഷ്ടിക്കും. എന്നിട്ട് അവന്റെ ആത്മാവില്‍ രണവാൾ ലയിച്ച് ചേരുകയും ചെയ്യും. പിന്നെ ആ രണവാൾ അവനെ കൂടാതെ വേറെ ആര്‍ക്കും ഏന്താൻ കഴിയില്ല. മാന്ത്രികന്‍ വേതചന്രൻറ്റെ പാരമ്പര്യത്തില്‍ ഉള്ളവര്‍ക്ക് മാത്രമാണ്‌ ഈ വാൾ സൃഷ്ടിക്കാനുള്ള ശേഷിയും മന്ത്ര ശക്തിയും ഉള്ളത്. ആവശ്യ നേരത്ത് ഞങ്ങൾ ഒന്ന് വിചാരിച്ചാൽ മാത്രം മതിയാവും, ഞങ്ങളുടെ കൈയിൽ രണവാൾ പ്രത്യക്ഷപ്പെടും.”

എന്റെ കൈയിൽ ഉള്ളതും അതുപോലെ ആയിരിക്കുമോ? ഇതും യഥാര്‍ത്ഥ വാൾ ആയിരുന്നെങ്കില്‍ എന്ന് ഞാൻ വെറുതെ ആശിച്ചു.

“റോബിക്ക് എപ്പോഴാണ്‌ മുപ്പത് വയസ്സ് തികയുന്നത്?” എന്റെ നെഞ്ചില്‍ എന്തോ തിരയും പോലെ അച്ഛൻ നോക്കി കൊണ്ടാണ് എന്നോട് ചോദിച്ചത്.

അയാൾ എന്തിനാണ് എന്റെ വയസ്സ് ചോദിക്കുന്നത്. വെറും നിസ്സാര ചോദ്യം… അതിന്റെ മറുപടി കൊടുക്കാൻ എന്തിരിക്കുന്നു.

ഉടനെ ഞാൻ പറഞ്ഞു, “ഇന്നലെ എനിക്ക് മുപ്പത് വയസ്സ് തികഞ്ഞു.”

അച്ഛൻ അപ്പോഴും എന്റെ നെഞ്ചില്‍ നോക്കിക്കൊണ്ട് എന്തോ ആലോചനയിൽ മുഴുകി. എന്നിട്ട് അയാൾ എന്നോട് പെട്ടന്ന് ചോദിച്ചു

“മറ്റ് കാര്യങ്ങളില്‍ കടക്കും മുമ്പ്‌ റോബിക്ക് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ?” അച്ഛൻ ചോദിച്ചു.

“സ്വന്തം പിതാവിനെ അച്ഛൻ എന്ന് വിളിക്കാതെ, ‘മാന്ത്രികന്‍ വേതചന്ത്രൻ’ എന്ന് തന്നെയാണോ നിങ്ങൾ പണ്ടും വിളിച്ചിരുന്നത്?” ഞാൻ അച്ഛനെയും തിരുമേനിയും മാറി മാറി കണ്ണില്‍ നോക്കിക്കൊണ്ട് ചോദിച്ചു.

പെട്ടന്ന് അച്ഛനും തിരുമേനിയും മറ്റുള്ള രണശൂരൻമാരും കസേരയില്‍ നിന്നും

ചാടി എഴുന്നേറ്റ് എന്നെ തുറിച്ച് നോക്കി. വാണിയും മറ്റുള്ളവരും വാ പൊളിച്ചിരുന്ന് എന്നെ നോക്കി. അന്ന് അഡോണി എന്റെ ഓഫീസില്‍ നാടകം കളിക്കാന്‍ വന്നത് കൊണ്ട്‌ മാത്രമാണ് അയാളുടെ മനസില്‍ നിന്നും ഒരുപാട്‌ രഹസ്യങ്ങള്‍ എനിക്ക് ഒപ്പിയെടുക്കാൻ കഴിഞ്ഞത്. ഒന്നുമില്ലെങ്കിലും ഇടക്കൊക്കെ ഇവരെ ഞെട്ടിക്കാൻ കഴിയുന്നതിൽ എനിക്ക് വല്ലാത്ത സന്തോഷം തോന്നി.

“രണശൂരൻ മാർക്ക് മാത്രം അറിയാവുന്ന രഹസ്യം നിനക്ക് എങ്ങനെ അറിയാം?” തിരുമേനി ചോദിച്ചു. എന്നിട്ട് തുടർന്നു, “ശക്തനായ ലോകവേന്തന്നോ, ചെകുത്താന്‍ രക്തത്തില്‍ ജനിച്ച ആര്‍ക്കെങ്കലുമോ ഞങ്ങൾ രണശൂരൻ മാരുടെ മനസ്സിൽ ഒരിക്കലും കടന്ന് കൂടാൻ കഴിയില്ല. ഞങ്ങളുടെ ഒരു രഹസ്യവും ഞങ്ങളില്‍ നിന്നും മനസ്സിലാക്കാൻ പോലും കഴിയില്ല. അപ്പോൾ പിന്നെ നിനക്ക് എങ്ങനെ അറിയാം?”

എനിക്ക് കാര്യങ്ങൾ എങ്ങനെ അറിയാം എന്ന ആ രഹസ്യം വെളിപ്പെടുത്താന്‍ ഞാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ട്‌ ഞാൻ കള്ളം പറഞ്ഞു, “ഞാൻ ഊഹിച്ചു….”

അവരെല്ലാവരും എന്നെ തുറിച്ച് നോക്കി. ഞാൻ പറഞ്ഞത് ആരും വിശ്വസിച്ചില്ല എന്ന് എനിക്ക് മനസ്സിലായി. എനിക്ക് ചിരിക്കാന്‍ തോന്നിയെങ്കിലും ഞാൻ അടക്കി പിടിച്ചു.

“ഇനി വേറെയും എന്തെങ്കിലും ഊഹിച്ച് വെച്ചിട്ടുണ്ടോ….? പിന്നെ കഴിഞ്ഞ രാത്രി നി പറഞ്ഞു – ഞങ്ങൾ പതിനെട്ട് പേര്‌ രണശൂരൻ മാർ ആണെന്ന്. സാധാരണക്കാരെയും ഞങ്ങളെയും വെറുതെ നോക്കി വിത്യാസം പറയാൻ ആര്‍ക്കും കഴിയില്ല. ഞങ്ങൾക്ക് പോലും അതിന്‌ കഴിയില്ല. പക്ഷേ ഞങ്ങളുടെ മനസ്സുകള്‍ ചങ്ങല കണ്ണി പോലെ ഇണങ്ങി ഇരിക്കുന്നത് കൊണ്ട്‌ ഞങ്ങൾക്ക് അതിന്റെ ആവശ്യം ഇല്ലാ. അപ്പോ നിനക്ക് എങ്ങനെ ഊഹിക്കാൻ കഴിഞ്ഞു?” ഒരു രണശൂരൻ ചോദിച്ചു.

ഞാൻ കുറച്ച് നേരം ഒന്നും പറയാതെ ഇരുന്നു. എല്ലാ രണശൂരൻ മാരും എന്നെ തുറിച്ച് നോക്കി കൊണ്ട്‌ തന്നെ ഇരുന്നു.

ഞാൻ ഒരു കൂസലുമില്ലാതെ പറഞ്ഞു, “ഇപ്പൊ നോക്കുന്നത് പോലെ ഇന്നലെയും നിങ്ങൾ പതിനെട്ട് പേരും എന്നെ തുറിച്ച് നോക്കി. അതുകൊണ്ട്‌ എനിക്ക് ഊഹിക്കാൻ കഴിഞ്ഞു. കാരണം രണശൂരൻമാർ മാത്രമാണ്‌ എന്നോ എപ്പോഴും തുറിച്ച് നോക്കുന്നത്.”

അതുകേട്ട് അച്ഛൻ പിന്നെയും കസേരയില്‍ നിന്നും ചാടി എണീറ്റ് എന്നെ തുറിച്ച് നോക്കി. ആരെല്ലാമോ പതിയെ ചുമച്ചു. രാധിക ചേച്ചി എന്റെ കൈയില്‍ മുറുക്കി പിടിച്ചു. ഞാൻ ചേച്ചിയെ നോക്കി. ചേച്ചി ചിരി അടക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു എന്ന് തോന്നി.

“ഈ അച്ഛൻ എന്തിനാണ് എപ്പോഴും ഇതുപോലെ ചാടി എണീറ്റു എന്നെ തുറിച്ച് നോക്കുന്നത്?” ഞാൻ രാധിക ചേച്ചിയോട് ഉറക്കെ ചോദിച്ചു. ചേച്ചി ഉടനെ ചുണ്ട് ഇറുക്കി പിടിച്ച് കൊണ്ട്‌ മിണ്ടാതെ ഇരുന്നു.

ദീര്‍ഘമായി ശ്വസിച്ച് കൊണ്ട്‌ അച്ഛൻ പിന്നെയും കസേരയില്‍ ഇരുന്നു. എന്നിട്ട് എന്നോട് പറഞ്ഞു, “ഞങ്ങളെ പരിഹസിക്കരുത് റോബി.”

ഞാൻ മിണ്ടാതെ ഇരുന്നു.

“ഇനി വേറെ വല്ല ഊഹവും നിനക്ക് പറയാറുണ്ടോ റോബി?” അഡോണി ചോദിച്ചു.

“എന്റെ ഊഹം അറിയാൻ നിങ്ങൾ എല്ലാവരും എന്തിനാണ് ഇത്ര താല്പര്യം കാണിക്കുന്നത്?” ഞാൻ കടുപ്പിച്ച് ചോദിച്ചു.

“നിനക്ക് ഞങ്ങളെ കുറിച്ച് എന്ത് അറിയാം എത്രത്തോളം അറിയാം എന്ന്

മനസ്സിലാക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ ചോദിച്ചത്‌.” അഡോണി പറഞ്ഞു.

“നിങ്ങൾ അഡോണിയാസ് ഗബ്രിയേല്‍ അച്ഛന്റെ പുത്രന്‍ എന്നാണ് എന്റെ ഒടുക്കത്തെ ഊഹം.” ഞാൻ ദേഷ്യത്തില്‍ പറഞ്ഞു. അവരുടെ ഇത്തരത്തിലുള്ള ചോദ്യങ്ങൾ കേട്ട് എന്റെ കോപം ഉയരാൻ തുടങ്ങിയിരുന്നു.

അഡോണി അയാളുടെ രണ്ട് കണ്ണും അമർത്തി തടവി. എന്നിട്ട് അയാൾ അച്ഛനെ നോക്കി. ഒരുപാട്‌ നേരം ആരും ഒന്നും സംസാരിച്ചില്ല.

എല്ലാവരും എന്നെ ഒറ്റപ്പെടുത്തി കൊണ്ട്‌ ഇങ്ങനെ ഓരോന്നും ചോദിക്കുന്നത് കൊണ്ട്‌ എന്റെ കോപം വര്‍ദ്ധിക്കാന്‍ തുടങ്ങി. എന്ത് തെറ്റാണ്‌ ഞാൻ ഇവര്‍ക്ക്‌ ചെയ്തത്. എന്റെ കുറ്റം കൊണ്ടാണോ ചെകുത്താന്‍ രക്തം എന്റെ സിരകളിൽ ഓടുന്നത്. എന്നാല്‍ പോലും ആരെയെങ്കിലും വേദനിപ്പിക്കണം എന്ന് മനസില്‍ പോലും ചിന്തി…… ശരി, ഞാൻ ചിന്തിച്ചിട്ടുണ്ട്…. പക്ഷേ കാര്യമില്ലാത്ത ആരെയും വേദനിപ്പിച്ചിട്ടില്ല. എന്റെ കോപം പിന്നെയും ഉയർന്നു

പെട്ടന്നാണ് അത് സംഭവിച്ചത്. എന്നെ സ്വര്‍ണ്ണ നിറത്തിലുള്ള പ്രകാശ കിരണങ്ങള്‍ വലയം ചെയ്തിരിക്കുന്നു. ആദ്യം ഞാനൊന്ന് പേടിച്ചു. എന്നിട്ട് എല്ലായിടത്തും നോക്കി. അപ്പോഴാണ് രാധിക ചേച്ചിയിൽ നിന്നും സ്വര്‍ണ്ണ നിറത്തിലുള്ള പ്രകാശ കിരണങ്ങള്‍ ഉത്ഭവിച്ച് അവ എന്നെ വലയം ചെയ്യുന്നു എന്ന് ഞാൻ അറിഞ്ഞു. അതിന്റെ കിരണങ്ങള്‍ എറ്റ് എന്റെ കോപം പതിയെ അടങ്ങുന്നതാണ്‌ എനിക്ക് അറിയാൻ കഴിഞ്ഞത്. അതുപോലെ തന്നെ വാണിയിൽ നിന്നും സ്വര്‍ണ്ണ നിറത്തിലുള്ള അതേ പ്രകാശ കിരണങ്ങള്‍ എന്നെ വലയം ചെയ്തിരുന്നു. ഞാൻ സ്തംഭിച്ചിരുന്നു.

എന്താണ്‌ ഇത്…. എന്താണ്‌ സംഭവിക്കുന്നത്……

‘പേടിക്കേണ്ട, അവരാണ് ഐറീൻ വംശത്തിന്റെ പുത്രിമാർ. ഭൂമിക്ക് ഈ പ്രപഞ്ചം കനിഞ്ഞ് നല്‍കിയ വരദാനം. അവരുടെ ശക്തിക്ക് ഒരു പരിധി വരെ തിന്മയുടെ ഗുണങ്ങളെ അമര്‍ച്ച ചെയ്യാൻ കഴിയും.’ എന്റെ മനസില്‍ ആരോ പറഞ്ഞു.

ഒരു സെക്കന്റ് ഞാൻ സ്തംഭിച്ചിരുന്നു. എന്നിട്ട് ഞാൻ മനസില്‍ ചോദിച്ചു, ‘ആരാണ് നീ?”

‘ഞാൻ ക്രൗശത്രൻറ്റെ സഹജാവബോധം. അതായത്‌, അയാളുടെ ആറാം ഇന്ദ്രിയം. വെറും ഒരു ദിവസം മുമ്പാണ് നിന്റെയും സഹജാവബോധം ഉണര്‍ന്നത് എന്ന് ഞാൻ അറിയുന്നു. നിന്റെ മാന്ത്രിക സിദ്ധികളും ഉണര്‍ന്ന് കഴിഞ്ഞു എന്ന് ഞാൻ മനസ്സിലാക്കുന്നു. മുപ്പതാം വയസില്‍ മാത്രമേ ഒരു അതി ശക്തനായ മാന്ത്രികന്റെ സിദ്ധികളും സഹജാവബോധവും ഉണരുകയുള്ളു. എനിക്ക് നിന്റെ സഹജാവബോധ വുമായി ലയിക്കാന്‍ സമയം ആയിരിക്കുന്നു. ആ ക്രിയ കഴിയുന്നത് വരെ എന്റെ സാന്നിധ്യം ഇനി നി അറിയില്ല. ക്രൗശത്രൻ അയാളുടെ സഹജാവബോധ മായ എന്നെ നിനക്ക് അയാളുടെ മരണശാസന ദാനമായി നിനക്ക് നല്‍കിയിരിക്കുന്നു. അതോടെ ആ ശബ്ദം നിലച്ചു.

ആയിരം ചോദ്യങ്ങളാണ് എന്റെ മനസില്‍ ഞാൻ ചോദിച്ചത്‌. ഞാൻ മാന്ത്രികന്‍ ഒന്നുമല്ല. എന്ത് സിദ്ധി…. എന്ത് ശക്തി…. എനിക്ക് ഒന്നും മനസ്സിലായില്ല.

“റോബി……”

ആരോ എന്നെ കുലുക്കി വിളിച്ചപ്പോഴാണ് എനിക്ക് പരിസര ബോധം വന്നത്. ഉറക്കത്തിൽ നിന്നും ഉണര്‍ന്നത് പോലെ മന്തം പിടിച്ച മനസ്സുമായി ഞാൻ ചുറ്റിലും നോക്കി. അവിടെ ഉണ്ടായിരുന്ന എല്ലാ കണ്ണുകളും എന്റെ മേല്‍ ആയിരുന്നു. കുറച്ച് കഴിഞ്ഞാണ് എന്റെ ബുദ്ധി പ്രവർത്തിക്കാൻ തുടങ്ങിയത്‌. ഇപ്പോൾ എനിക്ക് ചുറ്റും ഉണ്ടായിരുന്ന ആ സ്വര്‍ണ്ണ വലയം അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. കുറച്ച് നേരത്തേക്ക് ശുദ്ധ വായു ശ്വസിക്കണം എന്ന് എനിക്ക് തോന്നി.

“ഞാൻ പുറത്ത്‌ പോകുന്നു. കുറച്ച് കഴിഞ്ഞ് നമുക്ക് സംസാരിക്കാം.” അത്രയും പറഞ്ഞിട്ട് ആരുടെയും മറുപടിക്ക് നില്‍ക്കാതെ ഞാൻ പുറത്തേക്ക്‌ നടന്നു.

ഞാൻ എന്റെ ജീപ്പ് എടുത്തുകൊണ്ട് എവിടേക്കോ മനസ്സ് പോയ പൊക്കിൽ വിട്ടു. എന്തെങ്കിലും ചിന്തിക്കാൻ പോലും ശക്തി ഇല്ലായിരുന്നു. ഓരോ ദിവസം കഴിയുമ്പോഴും എന്റെ ജീവിതത്തില്‍ എനിക്ക് തടയാൻ കഴിയാത്ത പുതിയ പുതിയ കുരുക്കുകള്‍ വീഴുന്നു. അടുത്ത കുരുക്ക് ഇനി ഏതു രൂപത്തിൽ വരും എന്ന പേടിയായിരുന്നു എനിക്ക്.

എന്റെ ഫോൺ റിംഗ് ആയി. ഉടനെ ഞാൻ പ്രാകി. ആദ്യം അതിൽ നോക്കുക പോലും ചെയ്തില്ല. കുറച്ച് നേരം അടിച്ചിട്ട് അത് നിലച്ചു. എനിക്ക് ആശ്വാസം തോന്നി. ആരോടും സംസാരിക്കാൻ എനിക്ക് മൂഡ് ഇല്ലായിരുന്നു. ഫോൺ പിന്നെയും റിംഗ് ആയി. അതിനെ ചെന്നായ്ക്കളുടെ ഗുഹയില്‍ കൊണ്ട്‌ കളയാന്‍ തോന്നി. എന്റെ അടുത്ത് കിടന്ന അതിനെ ഞാൻ തുറിച്ച് നോക്കി. പെട്ടന്ന് എന്റെ കണ്ണുകൾ തിളങ്ങി. ഞാൻ അതിനെ ചാടി എടുത്തു.

“സർ എവിടെയാ?” വാണിയുടെ മധുര സ്വരം എന്റെ കാതില്‍ പതിച്ചു.

“ഞാൻ…… ഞാൻ……” അപ്പോഴാണ് ഞാൻ പോലും ആലോചിച്ചത് “ഞാൻ എവിടെയാ…..?” ഞാൻ സ്വയം ഉറക്കെ ചോദിച്ചു.

പെട്ടന്ന് വാണിയുടെ പൊട്ടിച്ചിരി ഫോണില്‍ കേട്ടു. എന്റെ മുഖത്തും ചിരി വിടര്‍ന്നു. ചിരിച്ചപ്പോ എന്റെ മുഖം വലിഞ്ഞ് മുറുകുന്നത് പോലെ തോന്നി. എപ്പോഴും ദേഷ്യം പ്രകടിപ്പിക്കുന്ന മുഖം ആയത് കൊണ്ട്‌ ആകും, ഞാൻ മനസില്‍ വിചാരിച്ചു. ഇന്ന് മുതൽ ഇനി എപ്പോഴും ചിരിക്കണം. ആരോടും ദേഷ്യം കാണിക്കരുത്, ഞാൻ തീരുമാനിച്ചു.

“സർ…..!” ചിരി മതിയാക്കി വാണി വിളിച്ചു.

ഞാൻ പുറത്തേക്ക് എന്റെ ശ്രദ്ധ തിരിച്ചു. പെട്ടന്ന് ഞാൻ വണ്ടി ചവിട്ടി നിർത്തി. ഞാൻ ഉൾ വനത്തില്‍ കടക്കാനുള്ള പാതയില്‍ കയറാൻ തുടങ്ങുക യായിരുന്നു. വേഗം ഞാൻ ജീപ്പ് തിരിച്ചു എന്നിട്ട് ഗ്രാമത്തിലേക്ക് വണ്ടി വിട്ടു.

“ഞാൻ ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ ഉണ്ട് വാണി. ഞാൻ തിരിച്ച് വരുന്നു.”

കുറച്ച് നേരം മറു വശത്ത് നിന്നും ശബ്ദം ഒന്നും കേട്ടില്ല.

“വാണി…?” “ഇവിടെ ഉച്ചയൂണിന് എല്ലാവരും തയ്യാറാവുന്നു. നിങ്ങളെയും നോക്കിയാണ് എല്ലാവരും ഇരിക്കുന്നത്.” വാണി പറഞ്ഞു.

“ഞാൻ വരുന്നു വാണി. എനിക്ക് ശെരിക്കും വിശക്കുന്നണ്ട്. പിന്നെ എന്നോടുള്ള ദേഷ്യവും പേടിയും മാറിയോ?”

“ദേഷ്യമോ….? പേടിയോ…..? എനിക്ക് നിങ്ങളോട് എന്തിന്‌ ദേഷ്യം? എനിക്ക് നിങ്ങളെ പേടിയും ഇല്ല…… പിന്നെ നേരത്തെ എനിക്ക് എന്ത് സംഭവിച്ചു എന്ന് എനിക്കും അറിയില്ല. പിന്നെ….. കഴിഞ്ഞ രണ്ട് ദിവസമായി നിങ്ങൾ അഡോണി അദ്ദേഹത്തോട് – നിങ്ങള്‍ക്ക് അറിയില്ല എന്ന് ഞങ്ങൾ കരുതിയ ഓരോ രഹസ്യങ്ങള്‍ പറഞ്ഞപ്പോൾ എനിക്ക് എന്തോ…. എന്തോ ഒരു പേടി…… അല്ല അല്ല, പേടിയില്ല….. എനിക്കറിയില്ല എന്താണെന്ന്…… ചിലപ്പോ എന്റെ മനസില്‍ ഉള്ളത് നിങ്ങൾ കാണുമോ എന്ന പേടി…… അതുകൊണ്ട്‌ എനിക്ക് നിങ്ങളുടെ മുഖത്ത് നോക്കാന്‍……..” പെട്ടന്ന് വാണി നിശബ്ദയായി.

വിക്കി വിക്കി വാണി എന്തെല്ലാമോ പറഞ്ഞു. അപ്പോഴേക്കും ഞാൻ ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ വന്നെത്തി. വണ്ടിയില്‍ നിന്നും ഇറങ്ങി ഞാൻ ഗൈറ്റ് തുറന്ന് അകത്ത് കോറിയിട്ട് ഗൈറ്റ് അടച്ചിട്ടു. ഞാൻ മുഖം ചുളിച്ചു.

“നേരില്‍ കാണുമ്പോൾ സംസാരിക്കാം വാണി.” അത്രയും പറഞ്ഞിട്ട് ഞാൻ

ഫോൺ കട്ടാക്കി.

ഞാൻ അഡോണിയുടെ വീട്ടില്‍ എത്തി ചേര്‍ന്നു. പുറത്ത്‌ ഒരു മര ചുവട്ടില്‍ അച്ഛനും കുറെ രണശൂരൻമാരും സംസാരിക്കുക യായിരുന്നു. എന്നെ കണ്ടപാടെ അവരുടെ മുഖത്ത് ചിരി ഉണ്ടായി, പക്ഷേ ആരും ഒന്നും സംസാരിച്ചില്ല. എനിക്ക് ആശ്വാസം തോന്നി.

കഴിക്കുന്ന നേരത്തും ആരും സംസാരിച്ചില്ല. എന്റെ തൊട്ടടുത്ത് തന്നെ ഇരുന്ന് കഴിക്കുന്ന രാധിക ചേച്ചി ഇടക്ക് എന്തോ ചിന്തയോടെ എന്നെ നോക്കിയെങ്കിലും ചേച്ചി ഒന്നും പറഞ്ഞില്ല. കഴിക്കുന്ന കടമ്പ തീർക്കാൻ എന്ന പോലെയാണ്‌ എല്ലാവരും കഴിച്ച് വേഗം എഴുന്നേറ്റത്.

ആരെയും കാക്കാതെ ഞാൻ അഡോണിയുടെ പരിശീലന കേന്ദ്രത്തില്‍ പോയി. ഒരറ്റം തൊട്ട് അടുത്ത അറ്റം വരെ ഞാൻ നടന്ന് കണ്ടു. നടുക്ക് ഹാൾ പോലെ നീണ്ട് കിടക്കുന്നു, അതിന്റെ ഇരു വശത്തും കൂടി ഒരുപാട്‌ ചെറിയ മുറികള്‍ അടച്ച് ഇട്ടിരുന്നു. ഇതെല്ലാം ആയുധങ്ങൾ മാത്രം സൂക്ഷിക്കുന്ന മുറികള്‍ ആയിരിക്കുമോ. മൊത്തം ഇരുപത് മുറികള്‍ ഉണ്ടായിരുന്നു. ചിലതെങ്കിലും ഒഴിഞ്ഞ് കിടക്കാന്‍ സാധ്യത ഉണ്ട്.

അവസാനം അങ്ങ് അറ്റത്ത് പത്ത് സ്റ്റാന്‍ഡുകളിൽ പിടിപ്പിച്ചിരുന്ന ടാര്‍ഗറ്റ് ബ്ലോക്കുകള്‍ ഞാൻ നിരീക്ഷിച്ചു. അപ്പോൾ ആളുകളുടെ സംസാരവും വാതില്‍ തുറക്കുന്ന ഒച്ചയും ഞാൻ കേട്ടു.

‘ആരും എന്റെ ശത്രുക്കൾ അല്ല…. ആരെയും ശത്രുക്കളായി കാണരുത്…. ആരോടും ദേഷ്യം പ്രകടിപ്പിക്കാന്‍ പാടില്ല….. സമാധാനപരമായ സംഭാഷണം – അതിലൂടെ മാത്രമേ കാര്യങ്ങൾ മനസ്സിലാക്കാനും തീരുമാനങ്ങൾ എടുക്കാനും കഴിയുകയുള്ളു.’ ഞാൻ എന്റെ അനുസരണ കെട്ട മനസ്സിനോട് പറഞ്ഞു.

എല്ലാവരും പഴയത് പോലെ വട്ടം കൂടി ഇരുന്നു വെങ്കിലും എല്ലാവരും മൗനമായി എന്നെ നോക്കി ഇരുന്നു. എന്റെ മനസ്സില്‍ ഒരു പിടച്ചില്‍ ഉണ്ടായി. നാല്‍പ്പത്തി ആറ് കണ്ണുകൾ എന്റെ മേല്‍ പതിച്ചത് കൊണ്ടായിരിക്കും.

“റോബിക്ക് എതിര്‍പ്പില്ലെങ്കിൽ റോബിയുടെ പെട്ടിയും അതിലുള്ള ആയുധങ്ങളേയും ഞങ്ങൾക്ക് കാണിച്ച് തരുമോ.” ഒരു രണശൂരൻ ചോദിച്ചു.

അതിന്‌ ഉത്തരം നല്‍കാതെ ഞാൻ അയാളെ വെറുതെ നോക്കി ഇരുന്നു. അയാൾ പെട്ടന്ന് അച്ഛനെ നോക്കി.

“ക്ഷമിക്കണം റോബി, നിനക്ക് ഇതുവരെ ഞാൻ ആരെയും പരിചയപ്പെടുത്തി തന്നില്ല.” അച്ഛൻ പറഞ്ഞു.

“ഇത്…….” അച്ഛൻ തുടങ്ങിയതും ഞാൻ കൈ കാണിച്ച് അച്ഛനെ തടഞ്ഞു.

“ആദ്യം എനിക്ക് നിങ്ങളുടെയും തിരുമേനിയുടെയും യഥാര്‍ത്ഥ പേരുകളാണ് അറിയേണ്ടത്.” ഞാൻ പറഞ്ഞു. ഉടൻ തന്നെ അച്ഛൻ തലയാട്ടി.

“എന്റെ പേര് രുദ്രനന്തൻ തന്നെയാണ്‌ റോബി. അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ തിരുമേനിയുടെ വേഷം സ്വീകരിച്ചത്.” തിരുമേനി പറഞ്ഞു.

അച്ഛൻ പതിയെ കസേരയില്‍ നിന്നും എഴുന്നേറ്റു. എന്നിട്ട് അയാൾ തുടങ്ങി

“ഞാൻ മാന്ത്രികന്‍ കിരണചന്ത്രൻ. ഇപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാ രണശൂരൻ മാരുടെയും ദേവന്‍. അതി ശക്തരായ മാന്ത്രികർ പരമ്പരയില്‍ ജനിച്ച ശക്തനായ മാന്ത്രികന്‍ വേതചന്രൻറ്റെ മൂത്ത പുത്രനാണ് ഞാൻ. തിന്മയെ അമര്‍ച്ച ചെയ്യാൻ ശക്തിയുള്ള ഐറീൻ വംശത്തിൽ ജനിച്ച് എന്റെ പിതാവിന്റെ ആദ്യ ഭാര്യയായി തീര്‍ന്ന ആവല്യാദേവി യുടെ മൂത്ത പുത്രനാണ് ഞാൻ. നന്മയുടെ വെളിച്ചത്തിൽ വളര്‍ന്ന് തിന്മയുടെ പിടിയിലായ എന്റെ പ്രിയ സഹോദരി രൗത്രിക റാണിയുടെ മൂത്ത സഹോദരനാണ് ഞാൻ.” അത്രയും പറഞ്ഞ ശേഷം അച്ഛ…. കിരണചന്ത്രൻ ചുവന്ന് കലങ്ങിയ കണ്ണുകളോടെ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു, “നിന്റെ

അമ്മയായ എന്റെ പ്രിയ സഹോദരി ആരണ്യ റാണിയുടെ മൂത്ത സഹോദരനാണ് ഞാൻ…..”

കിരണചന്ത്രൻ മൊഴിഞ്ഞ അവസാനത്തെ വാക്കുകള്‍ കേട്ട് ഞാൻ ഞെട്ടി വിറച്ചു. ഞാൻ മാത്രമല്ല സകലരും ഞെട്ടി. എന്റെ സകല ശക്തിയും വിയര്‍പ്പായി ഒഴുകി പോയി. ഞാൻ പതിയെ കസേരയില്‍ പിടിച്ചുകൊണ്ട് എഴുന്നേറ്റു. പക്ഷേ നിൽക്കാൻ പോലും എനിക്ക് ശേഷി ഇല്ലായിരുന്നു. എന്റെ മുട്ടിൽ വീണ് ഞാൻ അങ്ങനെതന്നെ ഇരുന്നു.

നാലായിരം വർഷങ്ങൾക്ക് മുമ്പാണ് ലോകവേന്തൻ ആരണ്യ റാണിയേ തട്ടിക്കൊണ്ട് പോയത്. അത് കഴിഞ്ഞ് അവർക്ക് എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല. എന്റെ പിതാവ് ചെകുത്താന്‍ രാജാവ് മെറോഹ്റിയസ് എന്നാണ് റണ്ടൽഫസ് പറഞ്ഞത്. എന്റെ അമ്മ ആരണ്യ റാണി എന്നാണ് അച്…. കിരണചന്ത്രൻ പറഞ്ഞത്. എങ്ങനെ……. എന്റെ ബുദ്ധി മദിച്ചു പോയി. ഒന്നും ചിന്തിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ മാത്രം ഒഴുകിക്കൊണ്ടിരുന്നു.

എന്റെ മുന്നില്‍ രാധിക ചേച്ചി മുട്ട് കുത്തി നിന്നിട്ട് ഒന്നും പറയാതെ എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ നിന്നു. എന്നെയും അറിയാതെ എന്റെ കൈകൾ ചേച്ചിയെ വലയം വെച്ചു. ഞങ്ങളെ ചുറ്റി ഒരു സ്വര്‍ണ്ണ പ്രകാശ വലയം പ്രത്യക്ഷപെട്ടു. ഞാൻ സുരക്ഷിതമായ കൈകളില്‍ ആണെന്ന തോന്നല്‍ എനിക്ക് ഉണ്ടായി. എന്റെ ദുഃഖം, എന്റെ വേദന, എന്റെ നൈരാശ്യം, വെറുപ്പ്, കോപം എല്ലാം എന്റെ കണ്ണുനീരിലൂടെ ഒഴുകി പോയി. ഒരു അമ്മ തന്റെ കുഞ്ഞിനെ ചേര്‍ത്ത് പിടിക്കും പോലെ രാധിക ചേച്ചി എന്നെ ചേര്‍ത്ത് പിടിച്ചിരുന്നു.

ഒരുപാട്‌ നേരം കഴിഞ്ഞാണ് ഞാൻ രാധിക ചേച്ചിയുടെ കര വലയത്തിൽ നിന്നും ഒഴിഞ്ഞ് മാറിയത്. എന്റെ കണ്ണ് തുടച്ചുകൊണ്ട് ഞാൻ എഴുന്നേറ്റു. എല്ലാ കണ്ണുകളും എന്റെ മേല്‍ ആയിരുന്നു. വാണിയുടെ കണ്ണ് നിറഞ്ഞിരുന്നു. പക്ഷേ എന്നെ കണ്ടതും അവൾ പുഞ്ചിരിച്ചു.

ഞാൻ കിരണചന്ത്രൻറ്റെ മുഖത്ത് കുറെ നേരം നോക്ക്. എന്നിട്ട് ചിരിച്ചു. “നിങ്ങളുടെ പേരും വസ്ത്രവും തമ്മില്‍ ഒരു ചേര്‍ച്ചയും ഇല്ല അച്ചോ.” ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

അതോടെ എല്ലാ മുഖത്തും പുഞ്ചിരി ഞാൻ കണ്ടു. അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു ടെന്‍ഷന്‍ പതിയെ മാറി. പിന്നെ അച്ഛൻ, എന്റെ അമ്മയുടെ സഹോദരൻ….….. ആ തിരു വസ്ത്രം കാണുമ്പോള്‍ അച്ഛൻ എന്ന് വിളിക്കാൻ തന്നെ തോന്നി….. അച്ഛൻ എല്ലാവരെയും പരിചയപ്പെടുത്തി.

നേരത്തെ എന്നോട് പെട്ടിയും ആയുധങ്ങളും കാണണം എന്ന് ആവശ്യപ്പെട്ട രണശൂരനെ അച്ഛൻ ചൂണ്ടിക്കാട്ടി പറഞ്ഞു, “അതാണ്‌ ഫ്രെഡറിൻ, പിന്നെ ഇത് ആന്ത്രിയസ്. അവർ രണ്ട് പേരും പാലക്കുന്ന് ഗ്രാമത്തില്‍ ആണ് താമസിക്കുന്നത്.” അങ്ങനെ അച്ഛൻ മറ്റുള്ള എല്ലാവരെയും കൂടി പരിചയപ്പെടുത്തി.

“ആ പെട്ടിയും ആയുധങ്ങളും ഞങ്ങൾക്ക് കാണണം റോബി.” ഫ്രെഡറിൻ പിന്നെയും പറഞ്ഞു.

എന്റെ ജീപ്പിൽ നിന്നും ഞാൻ പെട്ടി എടുത്തുകൊണ്ട് വന്ന് എല്ലാവരുടെയും നടുക്ക് കൊണ്ട്‌ തുറന്ന് വെച്ചു.

“നിന്റെ ആചാര്യന്‍ ക്രൗശത്രൻ ആണെന്ന് നി അഡോണിയോട് പറഞ്ഞത് സത്യമാണോ!?” തിരുമേനി പെട്ടിയില്‍ നിന്നും കണ്ണെടുക്കാതെ ചോദിച്ചു.

അതേ എന്ന് ഞാൻ തലയാട്ടി. പക്ഷേ ആരും എന്നെ നോക്കുന്നില്ല യിരുന്നു എല്ലാവരുടെയും നോട്ടം പെട്ടിയിലും അതിനകത്തും ആയിരുന്നു.

“നിന്റെ പരിശീലനം പൂര്‍ത്തിയാക്കി യതിൻറ്റെ ഫലമാണോ ഞങ്ങൾ ഈ

കാണുന്നത്?” അച്ഛൻ ചോദിച്ചു.

“അപ്പോൾ അതിന്റെ അര്‍ത്ഥം എന്തെന്ന് ഇപ്പോഴെങ്കിലും നിനക്ക് മനസ്സിലായോ റോബി?” തിരുമേനി ചോദിച്ചു.

ഞാൻ മിഴിച്ച് നിന്നു.

“നിന്റെ ഷർട്ട് അഴിക്ക് റോബി.” അച്ഛൻ കാര്യമായി പറഞ്ഞു.

ഞാൻ മടിച്ച് നിന്നു. ചുറ്റുപാടും ഞാൻ ഒന്ന് കണ്ണോടിച്ചു.

“മടിച്ച് നില്‍ക്കാനുള്ള സമയമല്ല റോബി. നി ആരാണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം, പക്ഷെ നി എന്താണെന്നും കൂടി എല്ലാവരും അറിയണം…. ദയവായി ഷർട്ട് അഴിക്ക് റോബി.” അച്ഛൻ ക്ഷമയോടെ പറഞ്ഞു.

എന്താണ്‌ സംഭവിക്കുന്നത് എന്ന് എനിക്ക് ചെറിയ ഊഹം ഉണ്ടായിരുന്നു. എന്റെ നെഞ്ചില്‍ ഉള്ള ജന്മനായുള്ള ഫിനിക്സ് പക്ഷിയുടെ അടയാളം കാണിക്കാൻ വേണ്ടിയാണ്. ഞാൻ പതിയെ എന്റെ ഷർട്ട് ഊരി എടുത്തു. പെട്ടന്ന് അച്ഛൻ ഒഴികെ മറ്റുള്ള എല്ലാവരും വേഗത്തിൽ ശ്വാസം വലിച്ച് എടുക്കുന്ന ശബ്ദം എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. എന്റെ നെഞ്ചില്‍ നോക്കിയ ഞാൻ പോലും ഞെട്ടി.

ഇന്ന് രാവിലെ ഞാൻ നോക്കിയപ്പോൾ പോലും, എപ്പോഴും ഉണ്ടായിരുന്നത് പോലെതന്നെ എന്റെ ജന്മനായുള്ള ഫിനിക്സ് പക്ഷിയുടെ അടയാളം ഉണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ അത് സ്വര്‍ണ്ണ നിറമായി മാറി ചെറുതായി തിളങ്ങുന്ന. ഒരു ജീവനുള്ള ഫിനിക്സ് പക്ഷി തീയില്‍ കുളിച്ച് നില്‍ക്കും പോലെയാണ്‌ ഇപ്പോൾ കാണപ്പെട്ടത്. ഞാൻ വായും പൊളിച്ച് നിന്നുപോയി.

“ഇവിടെ കൂടിയിരിക്കുന്ന എല്ലാവരും കാണൂ…. എല്ലാവരും കേള്‍ക്കു……. നാല്പതിനായിരം വർഷങ്ങൾ കഴിഞ്ഞ് എന്റെ ആതി പരമ്പരയുടെ വിശിഷ്ട രക്തമുള്ള അതി ശക്തനായ മാന്ത്രികന്‍ പിറവി എടുത്തിരിക്കുന്നു.” അച്ഛൻ സന്തോഷത്തോടെ വിളിച്ച് കൂവി.

ഞാൻ വേഗം എന്റെ ഷർട്ട് അണിഞ്ഞു. എവിടെയെങ്കിലും ഇറങ്ങി ഓടിയാല്‍ മതിയെന്ന് തോന്നി. അവിടമാകെ സംസാരവും ചോദ്യങ്ങളും മത്രം കേട്ടു. കുറെ കഴിഞ്ഞ് അച്ഛൻ ഒന്ന് ചുമച്ചു. അതോടെ എല്ലാവരും നിശബ്ദരായി.

“ക്രൗശത്രൻ ശെരിക്കും ആരാണെന്ന് നിനക്ക് അറിയാമോ റോബി?” തിരുമേനി ചോദിച്ചു. ഇല്ലെന്ന് ഞാൻ തലയാട്ടി.

“നമ്മുടെ പാരമ്പര്യം തുടങ്ങുന്നത് ക്രൗശത്രനിൽ നിന്നുമാണ് റോബി. ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട കാലം തൊട്ടേ ഈ പ്രപഞ്ചത്തില്‍ തന്നെ പല ലോകങ്ങളും അതിൽ ഓരോ വര്‍ഗ്ഗങ്ങളു മായയാണ് സൃഷ്ടിക്കപ്പെടിരുന്നത്. അതിൽ ഏറ്റവും ശക്തരായ വര്‍ഗ്ഗം ജീവിക്കുന്ന ലോകമാണ് ചെകുത്താന്‍ ലോകം. അടുത്തത് മാലാഖമാരുടെ ലോകം. പിന്നെ നമ്മുടെ ലോകം. അത് കഴിഞ്ഞ് വേറെ ഒരുപാട്‌ ലോകങ്ങള്‍ ഉണ്ടെങ്കിലും അതിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഒന്നും നമ്മുടെ പക്കല്‍ ഇല്ല.”

ഞാൻ എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു

“ശക്തരായ ചില ചെകുത്താന്‍ മാരും മാലാഖമാരും എങ്ങനെയോ നമ്മുടെ ലോകത്ത് എത്തിപ്പെട്ടു. മാലാഖമാര്‍ ആര്‍ക്കും ദോഷം ചെയ്യാതെ മനുഷ്യരുമായി രമ്യതയോടെ ജീവിച്ചു. അപൂര്‍വമായി മാത്രമാണ് മനുഷ്യരും മാലാഖമാരും ഇണ ചേര്‍ന്നിരുന്നത്. പക്ഷേ ചെകുത്താന്‍മാര്‍ മനുഷ്യ മാംസം ഭക്ഷിക്കുന്നതും മനുഷ്യ രക്തം പാനം ചെയ്യുന്നതും വഴി ചെകുത്താന്‍ വര്‍ഗ്ഗത്തിന്റെ ശക്തി ഓരോ തവണയും വര്‍ത്തിക്കുന്നു എന്നത് മനസ്സിലാക്കാൻ തുടങ്ങി. പിന്നെ ചെകുത്താന്‍ വര്‍ഗ്ഗം നമ്മുടെ ലോകത്ത് നടത്തിയത് കശാപ്പ് ആയിരുന്നു. ചില സാഹചര്യങ്ങളിൽ മാലാഖമാരും ചെകുത്താന്റെ ഇരയായി. ഓരോ ദിവസം കഴിയുന്തോറും ചെകുത്താന്‍ മാരുടെ ശക്തി വര്‍ധിച്ച് കൊണ്ടേ പോയി. ആ അതിര് കടന്ന ശക്തി പ്രപഞ്ചത്തെ തന്നെ നശിപ്പിക്കും എന്ന നിലയില്‍ ഉയർന്നു.

ചെകുത്താന്‍ നടത്തിയിരുന്ന അക്രമത്തിന്റെ ഫലമായി പ്രപഞ്ചം തന്റെ

മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ചെകുത്താനെ പോലും നശിപ്പിക്കാന്‍ ശേഷിയുള്ള ഒരു കാവല്‍ക്കാരനെ മനുഷ്യ രൂപത്തിൽ സൃഷ്ടിച്ചു. പക്ഷേ ആ ഒരു സൃഷ്ടി കാരണം പ്രപഞ്ചത്തിന്റെ ശക്തി പൂര്‍ണമായും ക്ഷയിച്ച് പോയിരുന്നു. ഇനി പ്രപഞ്ചം അതിന്റെ പൂര്‍വ്വ സ്ഥിതിയിൽ ആകണമെങ്കില്‍ പല കോടി വർഷങ്ങൾ വേണ്ടി വരും. പക്ഷേ ഇന്നുവരെ പ്രപഞ്ചം പൂര്‍വ്വ സ്ഥിതിയിൽ ആയില്ല എന്നതാണ്‌ സത്യം.

അങ്ങനെ ആയിര കണക്കിന് വർഷങ്ങളുടെ പ്രയത്നത്തിലൂടെ ആ പ്രപഞ്ച കാവല്‍ക്കാരന്‍ നമ്മുടെ ലോകത്ത് ഉണ്ടായിരുന്ന ചില ചെകുത്താന്‍ മാരെ നശിപ്പിച്ചും അവശേഷിച്ച ചെകുത്താന്‍ മാരെ അവരുടെ ലോകത്തേക്ക് തുരത്തി ഓടിച്ചും നമ്മുടെ ലോകത്തെ ചെകുത്താൻ വര്‍ഗ്ഗത്തിന്റെ പിടിയില്‍ നിന്നും സ്വതന്ത്രമാക്കി. എന്നിട്ട് ചെകുത്താന്‍ മാര്‍ നമ്മുടെ ലോകത്ത് വരാൻ അവരുടെ ശക്തിയിലൂടെ സൃഷ്ടിച്ച എല്ലാ കവാടങ്ങളേയും ആ പ്രപഞ്ച കാവല്‍ക്കാരന്‍ നശിപ്പിച്ച് കളഞ്ഞു.

പിന്നീട് നമ്മുടെ ലോകത്ത് വരാൻ ശ്രമിക്കുന്ന ചെകുത്താന്‍ മാരെ ആ കാവല്‍ക്കാരന്‍ നശിപ്പിക്കുന്ന കര്‍ത്തവ്യം ഏറ്റെടുത്തു. പക്ഷേ ഇത്ര വല്യ ലോകത്ത് ഒറ്റക്ക് ആ കര്‍ത്തവ്യം പൂര്‍ണമായും നിറവേറ്റാനുള്ള ബുദ്ധിമുട്ട് കാരണം തനിക്ക് സഹായികളെ ആവശ്യം ഉണ്ടെന്ന് മനസ്സിലാക്കി അവരെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആ പ്രപഞ്ച കാവല്‍ക്കാരന്‍ ഈ ലോകം മുഴുവനും അലഞ്ഞ് അതിന്‌ യോഗ്യരായ സ്ത്രീയെ അന്വേഷിക്കാന്‍ തുടങ്ങി. അവസാനം ആ കാവല്‍ക്കാരന്‍ സയോഫ്ര, എൽവിനിയ എന്ന് പേരുള്ള ഇരട്ട സഹോദരിമാരെ കണ്ടെത്തി.

ആ ഇരട്ട സഹോദരിമാരിലും രണ്ട് വ്യത്യസ്ത മാലാഖമാരുടെ ശക്തമായ ശുദ്ധമായ വിശിഷ്ട രക്തമാണ് ഒഴുകിയിരുന്നത്. പ്രപഞ്ച കാവല്‍ക്കാരന്‍ അവരെ അവന്റെ ഇണകളായി സ്വീകരിച്ചു.

ആ രണ്ട് സഹോദരിമാരും ഗർഭം ധരിച്ച ആ നിമിഷം തൊട്ട് പ്രപഞ്ച കാവല്‍ക്കാരന്‍റെ ശക്തി ക്ഷയിക്കാൻ തുടങ്ങി ഇരുന്നു. അതിന്റെ കാരണം ആര്‍ക്കും അറിയില്ലായിരുന്നു. അതുകൊണ്ട്‌ കാവല്‍ക്കാരന്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയുള്ള പരിശീലനത്തിന് വേണ്ടി ആയുധ കല, മാന്ത്രിക കല എന്ന് മാത്രമല്ല കാവല്‍ക്കാരന് അറിയാവുന്ന എല്ലാം കാര്യവും ഏടുകളില്‍ കുറിച്ച് വെച്ചു. അങ്ങനെ എൽവിനിയ ക്രൗശത്രന്ന് ജന്മം നല്‍കി. സയോഫ്ര ഐറീൻ നു ജന്മം നല്‍കി.

ആ കുട്ടികള്‍ക്ക് പതിനാല് വയസ്സ് ള്ളപ്പോഴാണ് കാവല്‍ക്കാരന്‍ അവരുടെ പരിശീലനം ആരംഭിച്ചത്. ആയുധ കലയും മാന്ത്രിക കലയും അവരുടെ മുപ്പതാം വയസില്‍ അവസാനിച്ചു. അതുകഴിഞ്ഞ് പൂര്‍ണ ശക്തിയും ക്ഷയിച്ച കാവല്‍ക്കാരന്‍ പ്രപഞ്ചത്തില്‍ തന്നെ തിരികെ ലയിച്ച് ചേര്‍ന്നു. പക്ഷേ അതിന്‌ മുമ്പ്‌ കാവല്‍ക്കാരന്‍ അയാളുടെ സഹജാവ ബോധത്തെയും അയാളുടെ രക്തത്തേയും അയാളുടെ രണ്ട് കുട്ടികള്‍ക്കും മരണശാസന ദാനമായി നല്‍കിയിരുന്നു. ആ രക്തം കാഴ്ചയ്ക്ക് കുളം പോലെ തോന്നിയിരുന്നു.”

“അപ്പോ വാണിയും രാധിക ചേച്ചിയും ഐറീൻ വംശത്തിൽ പെട്ടവരാണെന്ന് നിങ്ങൾ എല്ലാവർക്കും അറിയാമെന്ന് കരുതിക്കോട്ടെ?” പെട്ടന്നായിരുന്നു എന്റെ ചോദ്യം.

ഒരു നിമിഷം എല്ലാവരും കണ്ണും മിഴിച്ചിരുന്നു.

“നിനക്ക് അറിയാത്തതായി എന്തെങ്കിലും ഉണ്ടോ റോബി?” അച്ഛൻ കണ്ണുരുട്ടി കൊണ്ട്‌ ചോദിച്ചു.

ഞാൻ തിരിച്ച് ഒന്നും പറയാൻ പോയില്ല. ഞാൻ വാണിയേ നോക്കിയപ്പോൾ അവൾ വട്ട കണ്ണ് കൊണ്ട്‌ എന്നെ തന്നെ നോക്കുകയായിരുന്നു. എനിക്ക് ചിരി വന്നു. എന്നിട്ട് ഞാൻ രാധിക ചേച്ചിയെ നോക്കി. ചേച്ചി എന്നെ നോക്കി തലയാട്ടി കൊണ്ട്‌ പുഞ്ചിരിക്കുന്നു.

പിന്നെ തിരുമേനി കഥ തുടർന്നു. “അങ്ങനെ ക്രൗശത്രൻ നമ്മുടെ പാരമ്പര്യത്തിന്റെ പിതാവായി മാറി. പിന്നേ ഐറീൻ അവരുടെ വംശത്തിന്റെ മാതാവായി മാറി.” വാണി, രാധിക ചേച്ചി – അവരുടെ നേര്‍ക്ക് ചൂണ്ടിക്കാട്ടി കൊണ്ട്‌ അയാൾ പറഞ്ഞു.

പിന്നെ അച്ഛൻ കഥ തുടർന്നു. “ക്രൗശത്രന്ന് ഇടത് നെഞ്ചില്‍ ജന്മനായുള്ള പാട് – ഫിനിക്സ് പക്ഷിയുടെ രൂപത്തില്‍ – നിനക്ക് ഉള്ളത് പോലെ ഉണ്ടായിരുന്നു. ആ അടയാളം അതി ശക്തരായ മാന്ത്രികന്‍ മാര്‍ക്ക് മാത്രമാണ്‌ കാണപ്പെട്ടത്.

ഐറീൻറ്റെ ഇടത് നെഞ്ചില്‍ പതിനെട്ട് മുനകൾ ഉള്ള ഒരു സ്വര്‍ണ്ണ നക്ഷത്രമാണ് കാണപ്പെട്ടത്. അക്കാലത്ത് ശക്തി കുറഞ്ഞ ചില ചെകുത്താന്‍ മാരുടെ ഹീനമായ ശക്തിയെ പോലും അമര്‍ച്ച ചെയ്ത് ആ ചെകുത്താന്‍മാരെ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത് കൂടാതെ അവർ ഒരു ദീര്‍ഘദർശി ആയിരുന്നു. ആ പാരമ്പര്യത്തില്‍ സ്ത്രീകള്‍ക്ക് മാത്രമാണ് ആ ശക്തി ലഭിച്ചിരുന്നത്. അവർ ദാർശനികൾ എന്നാണ് അറിയപ്പെട്ടത്. അവര്‍ക്ക് പരിശീലനം പോലും ഇല്ല. അവരുടെ ശക്തി തന്നെ അവരെ വഴി നടത്തും. ദാർശനികൾക്ക് മാത്രമാണ്‌ അവരുടെ നെഞ്ചില്‍ സ്വര്‍ണ്ണ നക്ഷത്രത്തിന്റെ അടയാളം ലഭിച്ചിരുന്നത്. രാധികയും വാണിയും ദാർശനികൾക്ക് ആണ്.

പിന്നെ അതി ശക്തരായ മാന്ത്രികന്‍ മാർക്കും ശക്തരായ മാന്ത്രികന്‍ മാർക്കും പിന്നെ രണശൂരൻ മാർക്കും സ്വാഭാവിക മരണം ഇല്ല. പക്ഷെ എന്നെക്കാളും ശക്തനായ ആര്‍ക്ക് വേണമെങ്കിൽ എന്നെ കൊല്ലാന്‍ കഴിയും.

ക്രൗശത്രൻറ്റെ പാരമ്പര്യം വളരാൻ തുടങ്ങി. രണ്ടായിരം കുഞ്ഞുങ്ങളില്‍ ഒരാളെങ്കിലും വിശിഷ്ട രക്തം ഉള്ള അതി ശക്തർ ആയിരിക്കും, പിന്നെ ആയിരത്തില്‍ ഒരു കുഞ്ഞ് എങ്കിലും വേതചന്രനെ പോലെ നേർപ്പിച്ച വിശിഷ്ട രക്തമുള്ള ശക്തരായ മാന്ത്രികന്‍ മാർ ആയിരിക്കും. പിന്നെ പതിനായിരം കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിന് എങ്കിലും ചെറിയ അളവില്‍ ഏതെങ്കിലും തരത്തിൽ ശക്തി ഉണ്ടായിരിക്കും. അങ്ങനെ മൂന് തരത്തിലുള്ള ശക്തികളാണ് നമ്മുടെ പാരമ്പര്യത്തില്‍ ഉള്ളത്.

പിന്നെ ഈ മൂന്ന് തരത്തിൽ പെടാത്തവർ സാധാരണ മനുഷ്യരെ പോലെ ആയിരിക്കും. ഈ മൂന്ന് തരത്തിൽ ഉള്ളവര്‍ക്കും രണശൂരൻ ആക്കാനുള്ള യോഗ്യത ഉണ്ടെങ്കിലും മൂന്നാമത്തെ തരത്തിൽ ഉള്ളവരാണ്‌ കൂടുതലും രണശൂരൻ മാർക്കുള്ള പരിശീലനം എടുക്കുന്നത്.

പിന്നെ പൂര്‍ണ ശക്തിയുള്ള വിശിഷ്ട രക്തം ഉള്ളവര്‍ക്ക് ക്രൗശത്രൻ സ്വയം പരീശീലനം കൊടുത്തിരുന്നു. പതിനാലാം വയസ്സ് തികയുന്ന അന്നാണ് അവരുടെ വിശിഷ്ട ആയുധ കല പരിശീലനം തുടങ്ങുന്നത്. കാരണം പതിനാലാം വയസ്സോ അത് കഴിഞ്ഞോ മാത്രമേ ഈ വിശിഷ്ട പരിശീലന കാലത്ത് ഉണ്ടാകുന്ന ആപല്‍ക്കരമായ ചില ഘടകങ്ങളെ തരണം ചെയ്യാനുള്ള പ്രാപ്തി ആ വിശിഷ്ട രക്തം പ്രദാനം ചെയ്തിരുന്നത്. പതിമൂന്ന്‌ വര്‍ഷക്കാലം ഈ പരിശീലനം നീണ്ട് നില്‍ക്കും. അത് കഴിഞ്ഞുള്ള മൂന്ന് വര്‍ഷ കാലം മാന്ത്രിക കലയില്‍ ആയിരുന്നു പരിശീലനം. മറ്റുള്ളവരുടെ പരിശീലനം ആദ്യമൊക്കെ ക്രൗശത്രൻ സ്വയം നടത്തിയിരുന്നു പക്ഷേ പിന്നീട് ശക്തരായ മാന്ത്രിക മാരുടെയും രണശൂരൻ മാരുടെയും പരിശീലനം ക്രൗശത്രൻ അതി ശക്തരായ മാന്ത്രികന്‍ മാരെ ചുമതലപ്പെടുത്തി.

അങ്ങനെ ഒരു ലക്ഷം വർഷങ്ങൾ കഴിഞ്ഞ് ക്രൗശത്രൻറ്റെ ശക്തി ക്ഷയിക്കാൻ തുടങ്ങി. അയാൾ തന്റെ മാന്ത്രിക സിദ്ധി ഉപയോഗിച്ച്‌ കാല ചക്രത്തിന് പുറത്ത്‌ ഒരു പുതിയ ലോകം സൃഷ്ടിച്ചു. ആ ലോകം നിശ്ചല ലോകം എന്നാണ് അറിയപ്പെടുന്നത്. അതിൽ സമയം നിശ്ചലം ആയിരുന്നു. അതിന്റെ ഉള്ളില്‍ വെച്ച് അയാള്‍ക്ക് ഒരിക്കലും ശക്തി ക്ഷയിച്ചിരുന്നില്ല. പക്ഷേ അതിനകത്ത്

അതി ശക്തരായ മന്ത്രിമാര്‍ക്ക് മാത്രമേ കടക്കാന്‍ കഴിയു. മറ്റുള്ളവര്‍ക്ക് മരണം നിശ്ചയം. നമ്മുടെ ലോകത്ത് എവിടെ അതി ശക്തനായ വിശിഷ്ട രക്തം ഉള്ള കുഞ്ഞ് ജനിച്ചാലും അടുത്ത സെക്കന്റിൽ ആ കുഞ്ഞിനെ കാണാന്‍ ക്രൗശത്രൻ വന്നിരുന്നു. പിന്നെ അതിന്‌ ശേഷം പതിനാലാം വര്‍ഷം തികയുമ്പോൾ ആ കുഞ്ഞിനെ എന്നും അയാളുടെ ലോകത്ത് കൊണ്ട് പോയി പരിശീലനം നല്‍കിയ ശേഷം എന്നും തിരികെ കൊണ്ട്‌ വിടുകയും ചെയ്യുമായിരുന്നു. പിന്നെ പ്രപഞ്ച കാവല്‍ക്കാരന്‍ ക്രൗശത്രന്ന് ഒരു ശാപം കൂടി നല്‍കിയിരുന്നു.” അത്രയും പറഞ്ഞിട്ട് അച്ഛൻ എന്റെ കണ്ണില്‍ നോക്കി.

അത് എന്താണെന്ന് എനിക്ക് നല്ലത് പോലെ അറിയാമായിരുന്നു. പെട്ടന്ന് എനിക്ക് സഹിക്കാൻ കഴിയാത്ത വിഷമം തോന്നി. എന്റെ കണ്ണുകൾ നിറഞ്ഞു. അത് ആരും കാണാതെ ഇരിക്കാൻ വേണ്ടി ഉടൻ തന്നെ ഞാൻ എന്റെ കണ്ണുകള്‍ അടച്ച് കൊണ്ട്‌ എന്റെ ഉള്ളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പെട്ടന്ന് ഞാൻ ഞെട്ടി തെറിച്ചു. അതുകഴിഞ്ഞ്‌ എനിക്ക് കൗതുകം തോന്നി.

എന്റെ സ്വന്തം മനസ്സാണ് ഇപ്പോൾ എന്റെ അകക്കണ്ണിൽ തെളിഞ്ഞത്. ഒരു നിമിഷം ഞാൻ അന്തിച്ച് നിന്നു. ഇതുവരെ ഞാൻ കണ്ടിട്ടുള്ള എല്ലാവർക്കും ഒരേയൊരു ജീവ ശക്തി മാത്രമാണ്‌ ഉണ്ടായിരുന്നത് പക്ഷേ എന്റെ ഉള്ളില്‍ രണ്ട് ജീവ ശക്തികള്‍ ഉണ്ടായിരുന്നു. ഒന്ന് എന്റെ കണ്ണിന്റെ നിറമായ ഇളം നീല നിറത്തില്‍ ആയിരുന്നു, പക്ഷേ അത് കാണാന്‍ എന്റെ കൈയിൽ ഉള്ളത് പോലത്തെ വാൾ രൂപത്തില്‍ ആയിരുന്നു. അതിൽ നീല നിറം അഗ്നി ആളി കത്തുകയായിരുന്നു.

രണ്ടാമത്തെ ജീവ ശക്തി എന്നത്, ഒരു ഗോളം ആയിരുന്നു. അതിന്റെ പകുതി ചുവന്ന രത്നത്തിൻറ്റെ നിറത്തിലും മറ്റെ പകുതി രണശൂരൻമാരുടെത് പോലെ തൂവെള്ള നിറത്തിലും ആയിരുന്നു. രണ്ടും വെട്ടി തിളങ്ങി കൊണ്ടിരുന്നു. പിന്നെ ഗോളത്തിന് ചുറ്റിലും ഇടവിട്ട് മൊത്തം എട്ട് അസ്ത്രങ്ങൾ ഉണ്ടായിരുന്നു. ചുവപ്പും വെള്ളയും ഉള്ള ഇരുനിറത്തിൽ ആയിരുന്നു. എല്ലാ വെള്ള അസ്ത്രത്തിലും ഫിനിക്സ് പക്ഷിയുടെ രൂപം പതിച്ചത് പോലെ കാണപ്പെട്ടു.

എന്റെ ഉള്ളില്‍ ആരോ പൊട്ടിച്ചിരിച്ചു. പെട്ടന്ന് ഞാൻ ഞെട്ടി.

‘നി ക്രൗശത്രൻറ്റെ ആറാം ഇന്ദ്രിയം ആണോ?’ എന്റെ മനസില്‍ ഞാൻ ചോദിച്ചു.

‘അല്ല ഇപ്പോൾ ഞാൻ നിന്റെതാണ് ഞാൻ മാത്രമല്ല നിനക്ക് സ്വന്തമായത്…. നി തോട്ടം എന്ന് വിളിക്കുന്ന ആ നിശ്ചല ലോകവും നിന്റെ സ്വന്തം ആണ്. നിനക്ക് എപ്പോൾ വേണമെങ്കിലും എവിടെ വെച്ച് വേണമെങ്കിലും ആ തോട്ടത്തില്‍ പ്രവേശിക്കാന്‍ കഴിയും. നി വിചാരിക്കുന്ന ഇടത്തില്‍ ആ തോട്ടത്തിന്റെ കവാടം പ്രത്യക്ഷപ്പെടും.’ എന്റെ സഹജാവബോധം പറഞ്ഞു.

അത് കേട്ടതും എനിക്ക് സന്തോഷം തോന്നി. അത് പരീക്ഷിച്ച് നോക്കണം. പക്ഷേ ഇവിടെ വെച്ച് പറ്റില്ല. എനിക്ക് അക്കാര്യം തല്‍കാലം ആരോടും പങ്കുവെക്കാന്‍ തോന്നിയില്ല.

‘ക്രൗശത്രൻറ്റെ ഇതുവരെയുള്ള അനുഭവജ്ഞാനം എനിക്ക് ഉപയോഗിക്കാൻ കഴിയുമോ? അയാൾ അറിഞ്ഞ എല്ലാ കാര്യങ്ങളും ഞാനും അറിയുമോ?’ ഞാൻ മനസില്‍ ചോദിച്ചു.

അതിന്റെ മറുപടി ഒരു ചിരിയായിരുന്നു. ‘ഒരു രാത്രി കൊണ്ട്‌ ആരും ഒരിക്കലും എല്ലാം അറിയുന്നവരായി മാറില്ല. മറിച്ച്, നിന്റെ അനുഭവത്തിലൂടെ നി സമ്പര്‍ക്കം പുലര്‍ത്തുന്ന കാര്യങ്ങളില്‍ മാത്രമേ എന്റെ അറിവ് പ്രദാനം ചെയ്യാൻ കഴിയുകയുള്ളു.’

‘എനിക്ക് മനസ്സിലായില്ല’ ഞാൻ പറഞ്ഞു.

‘വാണി, രാധിക – അവർ രണ്ട് പേരില്‍ നിന്നും ഉത്ഭവിച്ച സ്വര്‍ണ്ണ കിരണങ്ങള്‍ നി കണ്ടു, അത് എന്തെന്നുള്ള അറിവ് ഞാൻ നിനക്ക് നല്‍കി. അതുപോലെ നി

കാണാത്ത, കേള്‍ക്കാത്ത, അനുഭവിക്കാത്ത കാര്യത്തിൽ എനിക്ക് അറിവ് പകര്‍ന്ന് തരാൻ കഴിയില്ല.’

ഞാൻ ദീര്‍ഘമായി നിശ്വസിച്ചു.

“മുപ്പതാം വയസില്‍ മാത്രമേ അതി ശക്തരായ മാന്ത്രികന്‍ മാരുടെ ഉറങ്ങി കിടന്നിരുന്ന ശക്തി ഉണരുകയുള്ള. അപ്പോൾ മത്രമേ അവരുടെ നെഞ്ചിലുള്ള ഫിനിക്സ് പക്ഷിയുടെ അടയാളം ജീവനുള്ളത് പോലെ ജ്വലിക്കുകയുള്ളു. ഇപ്പോൾ നിന്നില്‍ കാണുന്നത് പോലെ.” തിരുമേനി പറഞ്ഞത് എന്റെ കാതില്‍ പതിച്ചു.

“എന്ത് ശാപമാണ് കാവല്‍ക്കാരന്‍ ക്രൗശത്രന്ന് നല്‍കിയത്?” വാണി അച്ഛനോട് ചോദിച്ചു.

രാധിക ചേച്ചിയും ചോദ്യ ഭാവത്തില്‍ എല്ലാ രണശൂരൻ മാരെയും നോക്കി. പക്ഷെ എന്നെയും അച്ഛനെയും ഒഴിച്ച് വേറെ ആര്‍ക്കും അറിയില്ല എന്ന് മറ്റുള്ളവരുടെ നോട്ടത്തില്‍ നിന്നും എനിക്ക് മനസ്സിലായി.

അച്ഛൻ ദുഃഖത്തോടെ എന്നെ നോക്കി. എന്നിട്ട് മറ്റുള്ളവരെ നോക്കി പറഞ്ഞു, “ചെകുത്താന്‍ രക്തമുള്ള ആരെയെങ്കിലും പരിശീലിപ്പിച്ചാൽ ആ പരിശീലനം കഴിയുന്നത് വരെ മാത്രമേ നിന്റെ ആത്മ ശക്തിയുടെ ജ്യോതി നിലയ്ക്കുകയുള്ളു.” എന്ന ശാപമാണ് പ്രപഞ്ച കാവല്‍ക്കാരന്‍ ക്രൗശത്രന്ന് കൊടുത്തത്.” അച്ഛന്‍ അതും പറഞ്ഞ് എല്ലാ മുഖത്തും നോക്കി.

ഞാനും എല്ലാവരെയും നോക്കി. എല്ലാ മുഖത്തും ദുഃഖം ഉണ്ടായിരുന്നു.

“അവസാനമായി ക്രൗശത്രൻ നിന്നോട് പറഞ്ഞത് ആവര്‍ത്തിക്ക് റോബി.” അച്ഛൻ എന്നോട് ആവശ്യപ്പെട്ടു.

ഞാൻ ആരുടെയും മുഖത്ത് നോക്കാതെ ക്രൗശത്രൻ പറഞ്ഞത് പോലെ ആവര്‍ത്തിച്ചു :

“ഞാൻ ക്രൗശത്രൻ….. എന്റെ പാരമ്പര്യത്തിന്റെ വിശിഷ്ട രക്തവും, എന്റെ പാരമ്പര്യത്തിന്റെ ശത്രുവിന്റെ ദുഷിച്ച ശക്തിയേറിയ രക്തവും പേറിയ യോഗ്യതയറ്റ നിനക്ക് – എന്റെ പാരമ്പര്യത്തിന്റെ വിശിഷ്ട പരിശീലനം പൂര്‍ണ്ണമായും നല്‍കി, നിന്റെ പരിശീലനം പൂർണതയിൽ എത്തിച്ചിരിക്കുന്നു എന്ന് – ഞാൻ ക്രൗശത്രൻ പ്രഖ്യാപിക്കുന്നു. അതിന്റെ അനന്തര ഫലമായി എന്റെ അന്ത്യം കുറിക്കപ്പെട്ട് ഈ പ്രപഞ്ചത്തില്‍ എന്റെ അവസാനത്തെ കര്‍ത്തവ്യവും പൂര്‍ണമായും നിറവേറ്റി കഴിഞ്ഞിരിക്കുന്നു എന്നും ഞാൻ ക്രൗശത്രൻ പ്രഖ്യാപിക്കുന്നു. ഇപ്പോൾ നിന്റെ കൈയില്‍ മറഞ്ഞിരിക്കുന്ന ജന്മനായുള്ള യഥാര്‍ത്ഥ ചിന്നം മിത്ര ആയുധത്തിറ്റെ സ്പര്‍ശനം കൊണ്ട്‌ മാത്രമേ വെളിപെടുകയുള്ളു എന്ന് ഞാൻ വാഗ്ദാനം ചെയ്യുന്ന. ഞാൻ ക്രൗശത്രൻ….. ഈ പ്രപഞ്ചത്തില്‍ എന്റെ അവസാനത്തെ കര്‍ത്തവ്യം പൂര്‍ത്തികരിച്ചിരിക്കുന്നു.”

അത്രയും പറഞ്ഞിട്ട് ഞാൻ തല കുനിച്ചിരുന്നു. ‘ക്രൗശത്രൻറ്റെ അന്ത്യത്തില്‍ നിനക്ക് പങ്കില്ല.’ എന്റെ ബോധം പറഞ്ഞു.

“കൈയില്‍ മറഞ്ഞിരിക്കുന്ന ജന്മനായുള്ള യഥാര്‍ത്ഥ ചിന്നം മിത്ര ആയുധത്തിറ്റെ സ്പര്‍ശനം കൊണ്ട്‌ മാത്രമേ വെളിപെടുകയുള്ളു……. എന്ന് പറഞ്ഞല്ലോ. എന്താണ് അതിന്റെ അര്‍ത്ഥം?” ഒരു രണശൂരൻ ചോദിച്ചു.

“ആദ്യം റോബിയുടെ കൈ തണ്ടയിൽ ലോകവേന്തൻറ്റെ പാരമ്പര്യത്തില്‍ കണ്ടിരുന്ന പ്രതികാര ചിന്നമാണ് ഉണ്ടായിരുന്നത്. അത് കണ്ടിട്ട് ഞങ്ങൾ റോബിയെ രണകഠാര കൊണ്ട്‌ ആക്രമിച്ചു. പക്ഷേ രണകഠാരക്ക് റോബിയെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവസാനം പിടിവലിക്കിടയിൽ രണകഠാര റോബിയുടെ വലത് കൈ തണ്ടയിൽ കണ്ടപ്പോഴാണ് ലോകവേന്തൻറ്റെ അടയാളം മാറി ഇപ്പോൾ കാണുന്ന ഈ വാൾ പ്രത്യക്ഷപ്പെട്ടത്.” അച്ഛൻ പറഞ്ഞ്‌ നിർത്തി.

“അപ്പോൾ ക്രൗശത്രൻ ഈ പ്രപഞ്ചത്തില്‍ നിന്നും മറഞ്ഞിട്ട് മൂന് കൊല്ലം ആയി.” ആന്ത്രിയസ് ദുഃഖത്തോടെ പറഞ്ഞു.

“പതിമൂന്ന്‌ കൊല്ലം ആയി.” എന്നെയും അറിയാതെ ഞാൻ പറഞ്ഞു.

ആ വെളിപ്പെടുത്തല്‍ കേട്ട് എല്ലാവരും എന്നെ നോക്കി. അച്ഛൻ എന്നെ സൂക്ഷ്മതയോടെ നോക്കി.

“ആദ്യം മുതലുള്ള എല്ലാ കാര്യങ്ങളും റോബി ഞങ്ങളോട് പറയു.” തിരുമേനി ആവശ്യപ്പെട്ടു.

ഞാനും എന്റെ ആചാര്യനും തമ്മിലുള്ള കാര്യങ്ങൾ, ചിലത് ഒഴികെ, ഞാൻ എല്ലാം പറഞ്ഞു. ഞാൻ സംസാരിച്ച് കഴിഞ്ഞപ്പോൾ എല്ലാവരും അവരവരുടെ ചിന്തകളില്‍ മുഴുകി.

“ആചാര്യ, ഞാൻ ഒരു സംശയം ചോദിക്കട്ടെ?” മൂര്‍ത്തി അച്ഛനോട് ചോദിച്ചു. എന്നിട്ട് മൂര്‍ത്തി പെട്ടന്ന് എന്റെ മുഖത്ത് നോക്കി.

അച്ഛൻ തലയാട്ടി.

“അപ്പോ റോബി എപ്പോഴാണ്‌ ജനിച്ചത്?” മൂര്‍ത്തി ചോദിച്ചു.

ആ ചോദ്യം കേട്ടതും ഒട്ടുമിക്ക രണശൂരൻമാരും ആകാംഷയോടെ നിവര്‍ന്ന് ഇരുന്നു.

“എനിക്ക് അറിയില്ല….” നെറ്റി തടവി കൊണ്ട് അച്ഛൻ പറഞ്ഞു.

ഉടനെ ഞാൻ പുരികം ഉയർത്തി കൊണ്ട്‌ മൂര്‍ത്തിയേയും അച്ഛനെയും നോക്കി. “ആചാര്യന്‍? അപ്പോൾ നിങ്ങൾ അയാളെ എന്താണ് പഠിപ്പിച്ചത്?” ഞാൻ ചോദിച്ചു.

അച്ഛന്റെ മുഖത്ത് ഒരു വല്യ ചിരി തന്നെ വിടര്‍ന്നു. എന്നിട്ട് അയാൾ പൊട്ടിച്ചിരിച്ചു. അത് കഴിഞ്ഞ് അച്ഛൻ പറഞ്ഞു, “അപ്പോൾ നിനക്ക് അറിയാത്ത കാര്യങ്ങളും ഉണ്ട്, അല്ലേ റോബി?”

“എനിക്ക് അറിയാത്ത ഒരുപാട്‌ കാര്യങ്ങൾ ഉണ്ട് അച്ചോ.” നിരാശയോടെ ഞാൻ പറഞ്ഞു.

“മൂര്‍ത്തി, കൃഷ്ണൻ, ഭാനു പിന്നെ വേറെയും അറുപത് ആളുകൾ ഈ മൂന്ന് ഗ്രാമത്തിൽ ഉണ്ട് റോബി.” അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“എനിക്ക് മനസ്സിലായില്ല.” ഞാൻ പറഞ്ഞു. അത് കേട്ട് അയാളുടെ മുഖത്ത് കൂടുതൽ സന്തോഷം ഞാൻ കണ്ടു.

‘രണശൂരൻ മാർക്കുള്ള പരിശീലനം കഴിഞ്ഞ് രണവാൾ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ ആയിരിക്കണം.’ എന്റെ സഹജാവബോധം പറഞ്ഞു.

ഞാൻ അറിഞ്ഞതായി ഭാവിച്ചില്ല. പക്ഷേ ഭാനു….. എനിക്ക് ഭാനു വിനോട് എത്രയും വേഗം സംസാരിക്കണം. വരട്ടെ…. സമയം ഉണ്ട്. എന്നിട്ട് അച്ഛന്റെ വാക്കുകള്‍ക്ക് ഞാൻ കാതോര്‍ത്തു.

“നമ്മുടെ മൂന് ഗ്രാമത്തിലും മൊത്തം അറുപത്തി മൂന് പേര്‌ രണശൂരൻ മാരുടെ പരിശീലനവും പരീക്ഷണവും കഴിഞ്ഞ് നില്‍ക്കുന്നു. പക്ഷേ….. പ്രശ്നം….. രണവാൾ പ്രദാനം ചെയ്യാന്‍ കഴിയാത്ത നിലയിലാണ് നമ്മൾ ഇപ്പോൾ.”

“എന്ത് പ്രശ്നം?” ഞാൻ ചോദിച്ചു.

“രണവാൾ നിര്‍മ്മിക്കാനുള്ള കഴിവും മന്ത്ര ശക്തിയും – എനിക്കും രുദ്രനന്തന്നും പിന്നെ അഞ്ച് പേര്‍ക്ക് കൂടി ഉണ്ടെങ്കിലും, രണവാൾ വഴങ്ങുന്നതിന് മുമ്പ് രണവാളിൻറ്റെ മാന്ത്രിക ശക്തിയെ ഉണര്‍ത്താൻ ചെയ്യേണ്ട അവസാനത്തെ ഘടകം പൂര്‍ത്തി യാക്കാനുള്ള ശക്തി ഞങ്ങൾക്ക് ഇല്ല. വേതചന്ത്രൻ കൊല്ലപ്പെട്ടതിന് ശേഷം ആ ക്രിയ ചെയ്യാൻ ആര്‍ക്കും കഴിഞ്ഞിട്ടില്ല.” അത്രയും പറഞ്ഞിട്ട് അച്ഛന്‍ പ്രതീക്ഷയോടെ എന്നെ നോക്കി.

“ആ ക്രിയ ഞാൻ ചെയ്യണം എന്നാണോ നിങ്ങൾ കരുതുന്നത്?” സംശയത്തോടെ ഞാൻ ചോദിച്ചു. “പക്ഷേ ക്രൗശത്രൻ എനിക്ക് മാന്ത്രിക കല പഠിപ്പിച്ച് തന്നിട്ടില്ല. എനിക്ക് മാന്ത്രിക ശക്തി ഉണ്ടെന്നുള്ള കാര്യം ഞാൻ പോലും ഇപ്പോഴാണ് അറിയുന്നത്.” ഞാൻ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്‌ തൊട്ടേ എനിക്ക് മാന്ത്രിക ശക്തി ഉണ്ട് എന്ന

കാര്യത്തിൽ എനിക്ക് സംശയം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ മാത്രമാണ്‌ അത് തെളിഞ്ഞത് തന്നെ. പക്ഷേ ആ ശക്തി എങ്ങനെ പുറത്ത്‌ കൊണ്ട്‌ വരണം, ഇങ്ങനെ ഉപയോഗിക്കണം എന്നൊന്നും എനിക്ക് അറിയില്ല.

ഇതുവരെ ഞാൻ ചെയ്തത് – അടുത്ത ആളുകളുടെ മനസില്‍ കേറി അവർ പോലും അറിയാതെ അവരുടെ മനസ്സ് വായിക്കാനും, അവരുടെ ജീവ ശക്തി തിരിച്ചറിയുക എന്നതുമാണ്. പിന്നെ….. പിന്നെ അവരുടെ ജീവ ജ്യോതി നശിപ്പിച്ച് അവരെ കൊല്ലാനും കഴിയും. പക്ഷേ ഇതൊന്നും ഞാൻ ആരോടും വെളിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല.

“അത് ചെയ്യാനുള്ള കഴിവ് നിനക്ക് മാത്രമാണ്‌ ഇപ്പോൾ ഉള്ളത് റോബി. ഞങ്ങൾക്ക് അത് പഠിപ്പിച്ച് തരാനും കഴിയും. അതിന്‌ മുമ്പ് ഒന്ന് ചോദിക്കട്ടെ…. ക്രൗശത്രനിൽ നിന്നും മാന്ത്രിക മാരുടെ ദിവ്യ ഭാഷ നിനക്ക് പഠിക്കാൻ കഴിഞ്ഞോ?” അച്ഛൻ ഉത്കണ്ഠയോടെ ചോദിച്ചു.

“ഈ ഭാഷയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?” എന്റെ വലത് കൈ ഉയർത്തി കാണിച്ച് കൊണ്ട്‌ ഞാൻ ചോദിച്ചു.

അച്ഛനും തിരുമേനിയും പരസ്പരം നോക്കി. പെട്ടന്ന് വേറൊരു ചോദ്യം എന്റെ മനസില്‍ കടന്ന് കൂടി.

“തിരുമേനി നിങ്ങളും അച്ഛനും സഹോദരങ്ങള് ആണെന്ന് എനിക്ക് ഉറപ്പുണ്ട്…. പക്ഷേ…..?”

“വേതചന്ത്രൻ എന്റെ പിതാവ് തന്നെയാണ് റോബി, പക്ഷേ കിരണചന്ത്രൻറ്റെ മാതാവല്ല എന്റെ മാതാവ്. ഞങ്ങളുടെ പിതാവിന് രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു.” തിരുമേനി പുഞ്ചിരിയോടെ പറഞ്ഞു. “റോബിക്ക് വേറെ സംശയങ്ങള്‍ ഇല്ലെങ്കില്‍ നമുക്ക് സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യാം.”

“നിന്റെ കൈയിലും നി പണിത ആയുധങ്ങളിലും കാണുന്നത് ഒരേ ഭാഷയാണ് റോബി. അത് ചിത്രാക്ഷരം ഭാഷ തന്നെയാണ്‌. പക്ഷേ ഞങ്ങൾക്ക് അത് മനസ്സിലാക്കാൻ കഴിയുന്നില്ല.” അച്ഛൻ പറഞ്ഞു.

‘പ്രപഞ്ച കാവല്‍ക്കാരന്‍ പ്രപഞ്ചത്തോട് സംഭാഷണം നടത്തിയിരുന്നത് ഈ ഭാഷയായി ആയിരുന്നു. വെറും നാല് പേര്‍ക്ക് മാത്രമേ ഈ ഭാഷയിൽ സംസാരിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ഒന്ന് പ്രപഞ്ച കാവല്‍ക്കാരന്‍, മൂന്നാമന്‍ ക്രൗശത്രൻ, നാലാമത്തേത് നീയാണ്…. വേറെ ആര്‍ക്കും ഈ ഭാഷ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ എന്നെ പോലും ചിന്താ കുഴപ്പത്തിൽ ആക്കിയ ഒരു കാര്യമുണ്ട്……’ എന്റെ സഹജാവബോധം പറഞ്ഞു.

എന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ഓരോ അസാധാരണ കാര്യങ്ങൾ കാരണം ഇപ്പോൾ എന്ത് കേട്ടാലും എനിക്ക് അല്‍ഭുതം തോന്നിയിരുന്നില്ല.

‘അപ്പോൾ ഈ ഭാഷ സംസാരിച്ച രണ്ടാമത്തെ ആള്‍ ആരാണ്?’ എന്റെ മനസില്‍ ഞാൻ ചോദിച്ചു. എനിക്ക് ഉത്തരം കിട്ടിയില്ല.

‘നിന്നെ പോലും ചിന്താ കുഴപ്പത്തിൽ ആക്കിയ കാര്യം എന്താണ്?’ അടുത്ത ചോദ്യവും ഞാൻ എന്റെ മനസില്‍ ചോദിച്ചു. പക്ഷേ അതിനും എനിക്ക് ഉത്തരം കിട്ടിയില്ല.

“റോബി….. റോബി…..!” അപ്പോഴാണ് കുറെ നേരമായി രാധിക ചേച്ചി വിളിക്കുന്നു എന്ന് എന്റെ തലച്ചോറ് മനസ്സിലാക്കിയത്.

ഞാൻ പെട്ടന്ന് ചേച്ചിയെ നോക്കി. എന്നിട്ട് അച്ഛൻ സംസാരിക്കുന്നത് കേട്ടിട്ട് അങ്ങോട്ട് നോക്കി.

“ഞാൻ പറഞ്ഞത്‌ റോബി വല്ലതും കേട്ടോ?” അച്ഛൻ മുഖം കറുപ്പിച്ച് കൊണ്ട്‌ ചോദിച്ചു.

“ഇല്ല….”

അച്ഛൻ പറഞ്ഞു, “നമ്മുടെ ഗ്രാമങ്ങളില്‍ മാത്രം അറുപത്തി മൂന് പേരും മറ്റ് വിവിധ സ്ഥലങ്ങളില്‍ ഇതിന്റെ മൂന്നിരട്ടി പേരും ഉണ്ട് റോബി. ഞങ്ങൾ യഥാര്‍ത്ഥ രണശൂരൻമാർ വെറും അന്‍പതിൽ താഴേ മാത്രമാണ്‌ ഉള്ളത്. ഇപ്പോൾ ലോകവേന്തൻ നമ്മുടെയും ചെകുത്താന്‍ ലോകത്തിന്റെയും മധ്യേയാണ് അകപ്പെട്ടിരിക്കുന്നത്. അവനെ പൂര്‍ണമായും ചെകുത്താന്‍ ലോകത്തേക്ക് തള്ളി കളയാന്‍ കഴിയാതെ പോയത് കൊണ്ട്‌ ചെകുത്താന്‍ ലോകത്തി ലേക്കുള്ള കവാടം ആ ആറ് രണശൂരൻ മാർക്കും അടയ്ക്കാന്‍ കഴിഞ്ഞു വെങ്കിലും, അവനെ ഇരു ലോകത്തിന്റെയും മദ്ധ്യേയുള്ള സ്ഥലത്ത്‌ എങ്കിലും തളച്ച് നമ്മുടെ ലോകത്തുള്ള കവാടം അടയ്ക്കാനുള്ള ശ്രമം പോലും പരാജയത്തിൽ അവസാനിച്ചു.” അച്ഛൻ സംസാരം നിർത്തി ആലോചനയിൽ മുഴുകി.

ഉടനെ ഫ്രഡറിൻ എന്ന രണശൂരൻ അച്ഛൻ നിര്‍ത്തിയ ഭാഗത്ത് നിന്നും തുടർന്നു

“അതിന്‌ കാരണവും ഉണ്ട് റോബി. ഇരു ലോകത്തിന്റെ മദ്യ ഭാഗത്ത് ജീവനുള്ള എന്തെങ്കിലും ഉള്ളിടത്തോളം കാലം ആ രണ്ട് ലോകത്തിൽ നിന്നുമുള്ള ഏതെങ്കിലും ഒരു കവാടം അടയ്ക്കാന്‍ കഴിയില്ല. അത് നിര്‍ഭാഗ്യകരമായ അനുഭവത്തിലൂടെയാണ് ഞങ്ങൾക്ക് മനസ്സിലാക്കേണ്ടി വന്നത്. ലോകവേന്തനെ തളച്ച് തൽക്കാലത്തേക്ക് നമ്മുടെ ലോകത്ത്‌ വരാൻ കഴിയാത്ത വണ്ണം തടഞ്ഞ് നിര്‍ത്തിയിരിക്കുന്ന ആ ആറ് പേരുടെയും ശക്തി വേഗത്തിൽ തന്നെ ക്ഷയിച്ച് കൊണ്ട് ഇരിക്കുന്നു. അവർക്ക് ഇനി കൂടുതൽ പിടിച്ച് നിൽക്കാൻ കഴിയില്ല, എറിയാൽ പതിനൊന്ന് മാസം…. ചിലപ്പോൾ ആ കാലയളവ് പോലും ഉണ്ടാവില്ല എന്നാണ് ഞങ്ങളുടെ ആത്മ ബന്ധത്തിലൂടെ ആ ആറ് രണശൂരൻമാരുടെ മനസില്‍ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. അതുകൊണ്ട്‌ നമ്മെ കൊണ്ട്‌ കഴിയുന്ന വിധം തയാറായി നില്‍ക്കണം എന്നാണ് ഞങ്ങൾ എല്ലാവരും തീരുമാനിച്ചത്. റോബിയുടെ ജീവിതം പെട്ടന്ന് മാറി മറിഞ്ഞു എന്ന് ഞങ്ങൾക്ക് അറിയാം…. പക്ഷേ റോബിയും ഞങ്ങളില്‍ ഒന്നാണ്. റോബിയുടെ സഹായം ഞങ്ങള്‍ക്കും ഞങ്ങളുടെ സഹായം നിനക്കും ആവശ്യമുള്ള സമയമാണ് ഇത്.”

അയാൾ സംസാരിച്ച് കഴിഞ്ഞതും രാധിക ചേച്ചി പറഞ്ഞു, “ഞങ്ങൾ ഐറീൻ വംശജര്‍ക്ക് ചില സാഹചര്യത്തിൽ തിന്മ വര്‍ദ്ധിക്കുന്നത് അറിയാൻ കഴിയും റോബി. ചില സാഹചര്യങ്ങളില്‍ ഞങ്ങളുടെ സ്വപ്നങ്ങളില്‍ ചെറിയ വെളിപാടുകള്‍ മിന്നി മറയുകയും ചെയ്യും. കുറച്ച് നാളുകളായി ആറ് രണവാളുകൾ രണ്ടായി പിളര്‍ന്ന്‌ കിടക്കുന്നത് ഞാൻ സ്വപ്നത്തില്‍ കാണുന്നു, പിന്നെ ഒരു ചെകുത്താന്‍ പടയും അതിന്റെ മുന്നില്‍ ലോകവേന്തൻ നില്‍ക്കുന്നതും ഞാൻ കണ്ടു. എല്ലാ സ്വപ്നങ്ങളും യാഥാര്‍ത്ഥ്യം ആകണം എന്നില്ല റോബി…. പക്ഷേ ഐറീൻ വംശജരായ ഞങ്ങളുടെ സ്വപ്നം അത്ര നിസ്സാരമായി തള്ളിക്കളയാനാവില്ല.”

പെട്ടന്ന് വാണി എന്തോ പറയാൻ എന്നപോലെ വാ തുറന്നിട്ട് പെട്ടന്ന് വാ അടച്ച് കളഞ്ഞു.

“എന്താണ്‌ നിനക്ക് പറയാനുള്ളത് വാണി?” അഗ്നേഷ്വർ എന്ന് പേരുള്ള രണശൂരൻ അവളോട് ചോദിച്ചു.

പെട്ടന്ന് വാണി കുറ്റബോധത്തോടെ എന്നെ നോക്കി.

“എന്തായാലും പറയു വാണി, ഞാൻ ആരാണെന്ന് നിങ്ങൾ എല്ലാവർക്കും അറിയാം. എന്ത് കാര്യം തന്നെ ആയാലും തുറന്ന് പറഞ്ഞോളൂ.” ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു.

“റോബി സർ ദേഷ്യത്തില്‍ ആയിരിക്കുമോൾ മാത്രമേ അരുതാത്ത എന്തോ നടക്കാൻ പോകുന്ന എന്ന ചിന്ത എന്റെ മനസിനെ അലട്ടിയിരുന്നത്. പക്ഷേ ഒരിക്കല്‍ പോലും റോബി സാറിൽ നിന്നും പൈശാചിക ശക്തിയുടെ സാനിത്യം

എനിക്ക് അനുഭവപ്പെടാന്‍ സാധിച്ചിട്ടില്ല. പക്ഷേ ഇപ്പോൾ ഇവിടെ…… എന്തോ തെറ്റായി തോനുന്നു. അത് എന്താണെന്ന് എനിക്ക് അറിയില്ല….. പക്ഷേ അത് റോബി സർ അല്ല എന്ന് മത്രം എനിക്ക് തറപ്പിച്ച് പറയാൻ കഴിയും.”

“നമ്മുടെ ഇടയില്‍ നിന്നാണോ അതോ പുറത്ത്‌ നിന്നാണോ എന്ന് പറയാൻ കഴിയുമോ വാണി…?” അച്ഛൻ അയാളുടെ വാള്‍ ഉയർത്തി പിടിച്ച് കൊണ്ട്‌ ചോദിച്ചു.

“എനിക്ക്….. എനിക്ക് അറിയില്ല….” വാണി പേടിയോടെ പറഞ്ഞു.

ഞാൻ ഉടനെ എന്റെ അകക്കണ്ണ് കൊണ്ട്‌ എല്ലാവരെയും വീക്ഷിച്ചു. ഞാൻ അദ്യം തന്നെ ഭാനുവിനെ നോക്കി. പെട്ടന്ന് എന്റെ സഹജാവബോധം എന്റെ തലക്കുള്ളിൽ വിളിച്ച് കൂവി, ‘അത് നിന്റെ സുഹ്രുത്ത് ഭാനു അല്ല. ഭാനുവിന്റെ രൂപം പൂണ്ട് വന്നിരിക്കുന്ന ഉയർന്ന തലത്തിലുള്ള ശക്തനായ ചെകുത്താനാണ്. ഈ കുറഞ്ഞ ശക്തിയുള്ള രണവാൾ കൊണ്ട്‌ അതിനെ നശിപ്പിക്കാന്‍ കഴിയില്ല.’

ഞാൻ മിന്നല്‍ വേഗത്തിൽ ചാടി എഴുന്നേറ്റ് ഭാനുവിനെ നോക്കി. പെട്ടന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരും ഭാനുവിന്റെ അടുത്ത് നിന്നും അകന്ന് മാറി. വാണി ഓടി എന്റെ അടുത്തേക്ക് വന്നു. പെട്ടന്ന് മറ്റുള്ളവരും എന്റെ അടുത്ത് വന്ന് നിന്നിട്ട് ഭാനുവിനെ നോക്കി.

പതിനെട്ട് രണശൂരൻമാരും രണവാൾ അവര്‍ക്ക് മുന്നില്‍ പിടിച്ചിരുന്നു.

“ഞാൻ എന്ത് ചെയ്തു.” ഭാനു നിഷ്കളങ്കമായ മുഖം കാണിച്ച് കൊണ്ട്‌ ചോദിച്ചു.

അതോടെ എല്ലാവരും എന്നെയും വാണിയേയും നോക്കി

“ദുഷ്ട ചിന്തകളും ദുർ ശക്തിയും അയാളിൽ നിന്നും വമിക്കുന്ന കിരണചന്ത്രൻ….. ഇത് നമ്മുടെ ഭാനു അല്ല…. ഇത് മനുഷ്യനെ അല്ല.” രാധിക ചേച്ചി വാണിയുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

പെട്ടന്ന് എല്ലാ രണശൂരൻമാരും അവരവരുടെ രണവാൾ ഉയർത്തി പിടിച്ചുകൊണ്ട് അലറി. അവരുടെ അലര്‍ച്ചയുടെ മാറ്റൊലി നിലയ്ക്കും മുന്നേ അവർ ഉടുത്തിരുന്ന വസ്ത്രങ്ങൾ ഒരു സെക്കന്റ് കൊണ്ട്‌ കത്തി ചാമ്പലായി. അതിന്റെ സ്ഥാനത്ത് അവരുടെ തല തൊട്ട്‌ കാല്‍ വരെ, ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഏതോ ലോഹം കൊണ്ട്‌ നിർമ്മിച്ച വെള്ളി നിറത്തിലുള്ള തിളക്കമുള്ള രക്ഷാകവചം പ്രത്യക്ഷപെട്ടു. ഞാൻ എന്റെ ശ്വാസം അടക്കി പിടിച്ച് കൊണ്ട്‌ അതെല്ലാം വിസ്മയത്തോടെ നോക്കി.

പെട്ടന്ന് ഭാനു പൊട്ടിച്ചിരിച്ചു. “ഈ പല്ല് ഞോണ്ടി കൊണ്ട് എന്നെ കൊല്ലാന്‍ ഞാൻ ഒരു താഴ്ന്ന തരം ചെകുത്താന്‍ അല്ല കീടങ്ങളെ. ഞാൻ ഡെറ്ബഫാസ്, ശക്തരിൽ ശക്തരായ ആയിരം യുദ്ധ പട നായകരിൽ ഒരുവന്‍. രണ്ട് കാര്യത്തിന് വേണ്ടിയാണ് ഞാൻ വന്നത്. ആദ്യത്തേത് താക്കീതാണ് – പ്രപഞ്ച കാവല്‍ക്കാരന്‍റ കുരുതി കൊണ്ട്‌ സൃഷ്ടിക്കപ്പെട ചെകുത്താന്‍ മടയില്‍ നിന്നും ഒരു ദിവസത്തെ കാലയളവിനുള്ളിൽ ലോകവേന്തനെ സ്വതന്ത്രം ആകുക. കാരണം, മെറോഹ്റിയസ് രാജാവിന്റെ പേരില്‍ ഈ ലോകം ഭരിക്കാന്‍ ജനിച്ചവനാണ് ലോകവേന്തൻ. അല്ലാത്ത പക്ഷം നാളെ മുതൽ എനിക്കൊപ്പം ഈ ലോകത്ത് വന്ന മറ്റ് രണ്ട് പട നായകന്മാര്‍ ഈ ലോകത്ത് നാശം വിതയ്ക്കാന്‍ തുടങ്ങും.” അത്രയും പറഞ്ഞിട്ട് ഭാനുവിൻറ്റെ രൂപത്തിൽ ആയിരുന്ന ചെകുത്താന്‍ രണശൂരൻ മാരുടെ നേര്‍ക്ക് കാർക്കിച്ച് തുപ്പി. എന്നിട്ട് അതിന്റെ സ്വന്തം രൂപം പൂണ്ടു. അതിന്‌ ഏഴടി ഉയരം ഉണ്ടായിരുന്നു, ചുട്ട് പഴുപ്പിച്ച ഈയ കഷണം പോലെ നാല് കണ്ണുകളും, തലയില്‍ നാല്‌ ഇഞ്ച് വീതം നീളമുള്ള രണ്ട് കൊമ്പും, പുഴുക്കള്‍ പോലെ ഇഴഞ്ഞ് കൊണ്ടിരിക്കുന്ന ജീവനുള്ള തല മുടിയും, പിന്നെ സൂചി പോലെ മൂര്‍ച്ചയുള്ള പല്ലുകളും അതിന്‌ ഉണ്ടായിരുന്നു. പിന്നെ ബാക്കി എല്ലാം മനുഷ്യനെ പോലെതന്നെ ആയിരുന്നു.

പേടിയോടെ വാണി എന്റെ മേല്‍ കൂടുതൽ ചേര്‍ന്ന് നിന്നു. എന്റെ അകക്കണ്ണ്

കൊണ്ട്‌ ആ രൂപത്തെ ഞാൻ നോക്കി. അകത്ത് കടും ചുവപ്പ് നിറത്തിലുള്ള ജീവ ശക്തി ഗോളം ഉണ്ടായിരുന്നു. ഞാൻ അതിന്റെ മനസില്‍ പതിയെ കേറാന്‍ നോക്കി. പക്ഷെ എന്തോ തടസ്സം ഉള്ളത് പോലെ എനിക്ക് തോന്നി. ഞാൻ കൂടുതൽ ശ്രമിച്ചില്ല.

‘മന രക്ഷാ കവചം കൊണ്ട്‌ അതിന്റെ മനസ്സിനെ അത് സംരക്ഷിക്കുന്നു. അതിനെക്കാളും ശക്തിശാലിക്ക് മാത്രമേ ആ കവചം തകര്‍ക്കാന്‍ കഴിയുകയുള്ളു.’ എന്റെ സഹജാവബോധം പറഞ്ഞു.

“ഞങ്ങൾ പൂര്‍ണ ചെകുത്താന്‍ മാര്‍ക്ക് കടക്കാന്‍ കഴിയാത്ത ആ നശിച്ച കോട്ടയ്ക്ക് ചെകുത്താന്‍ മട എന്ന നാമം നല്‍കിയ കീടത്തിൻറ്റെ ജീവനുള്ള ഹൃദയം ഞാൻ ഭക്ഷിക്കും.” ഡെറ്ബഫാസ് സൂചി പല്ല് കരണ്ട് കൊണ്ട്‌ പറഞ്ഞു.

അപ്പോ ചെകുത്താന്‍ മാര്‍ക്ക് ചെകുത്താന്‍ മടയില്‍ കേറാന്‍ പറ്റില്ല. അത് സൃഷ്ടിച്ചത് പ്രപഞ്ച കാവല്‍ക്കാരന്‍റ രക്തം കൊണ്ടാണ്….. പക്ഷേ എങ്ങനെ?

“നീയാണ് എന്റെ രണ്ടാമത്തെ കര്‍ത്തവ്യം. അര്‍ദ്ധ ചെകുത്താനായ നി എന്റെ കൂടെ ചെകുത്താന്‍ ലോകത്തേക്ക് യാത്ര ചെയ്യാന്‍ തയ്യാറായിക്ക് ക്കൊള്ളുക. അവിടെ വെച്ച് നിന്റെ രക്ഷയോ ശിക്ഷയോ തീരുമാനിക്ക പ്പെടും ” എന്റെ നേര്‍ക്ക് വിരൽ ചൂണ്ടിക്കാട്ടി കൊണ്ടാണ് ആ ചെകുത്താന്‍ പറഞ്ഞത്.

അത് കേട്ടതും രാധിക ചേച്ചി എന്റെ കൈയിൽ ഇറുക്കി പിടിച്ചു. എന്റെ തോളില്‍ കൃഷ്ണൻ ചേട്ടൻ അമർത്തി പിടിച്ചു.

പെട്ടന്ന് രണശൂരൻമാരിൽ ഒരാൾ ചെകുത്താന്റെ നേര്‍ക്ക് ചാടി വീണ് രണവാൾ അതിന്റെ നെഞ്ചിലേക്ക് കുത്തി ഇറക്കാൻ നോക്കി. ഒരു സെക്കന്റ് അതിന്റെ കണ്ണില്‍ ഞാൻ പേടി കണ്ടു. ചെകുത്താന്‍ തല താഴ്ത്തി അതിന്റെ നെഞ്ചില്‍ നോക്കി. രണവാൾ ഒരു മില്ലി പോലും ചെകുത്താന്റെ നെഞ്ചില്‍ തുളച്ച് കേറാന്‍ കൂട്ടാക്കിയില്ല.

അതുകണ്ട് എല്ലാവരുടെയും കണ്ണ് തള്ളി. പെട്ടന്ന് മറ്റുള്ള രണശൂരൻമാരും അതിനെ ആക്രമിച്ചു. പക്ഷേ ഒരു ഫലവും ഉണ്ടായില്ല.

പൊട്ടിച്ചിരിച്ച് കൊണ്ട് ചെകുത്താന്‍ അതിന്റെ രണ്ട് കൈയും രണ്ട് വശത്തായി രണശൂരൻമാരുടെ നേര്‍ക്ക് വീശി. വേഗം അവരെല്ലാവരും ഒഴിഞ്ഞ് മാറി കളഞ്ഞു. അപ്പോൾ ചെകുത്താന്‍ മിന്നല്‍ വേഗത്തിൽ കോപത്തോടെ രണശൂരൻമാരുടെ ഇടയില്‍ ചാടി വീണ് ഒരാളുടെ കഴുത്തില്‍ പിടിച്ച് പൊക്കി എടുത്തു. എന്നിട്ട് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഡെറ്ബഫാസ് വാ പിളർത്തി രണശൂരൻറ്റെ ശിരോകവചവും ശിരസ്സും ഒരുമിച്ച് കടിച്ച് പറിച്ചു. എന്നിട്ട് വെള്ളത്തിൽ കൈ മുക്കുന്ന ലാഘവത്തോടെ ഡെറ്ബഫാസ് തന്റെ കൈ രണശൂരൻറ്റെ കവചത്തിലൂടെ അയാളുടെ നെഞ്ചില്‍ താഴ്ത്തി അയാളുടെ ഹൃദയം പറിച്ചെടുത്ത ശേഷം തലയും ഹൃദയവും മാത്രം കൈയിൽ പിടിച്ച് കൊണ്ട്‌ ഉടലിനെ താഴേ എറിഞ്ഞു.

ആരെല്ലാമോ കരഞ്ഞ് വിളിക്കുന്നത് ഞാൻ കേട്ടു. പക്ഷേ എന്റെ അടുത്ത് ഉണ്ടായിരുന്നവരെ ഞാൻ തള്ളി മാറ്റി കൊണ്ട്‌ ചെകുത്താന്റെ നേര്‍ക്ക് നടന്നു.

കൊല്ലപ്പെട്ട രണശൂരൻറ്റെ ശിരസ്സറ്റ ശരീരത്തില്‍ നോക്കി എല്ലാവരും സ്തംഭിച്ചു നിന്നു. പക്ഷേ ഞാൻ മാത്രം ചെകുത്താന്റെ അടുത്തേക്ക് നടന്ന് നീങ്ങി. എല്ലാ രണശൂരൻ മാരും എന്നെ നോക്കി. എന്നിട്ട് ചെകുത്താനെ നോക്കി. അതിന്റെ ദേഹത്ത് ഒരു പോറൽ പോലും ഇല്ലായിരുന്നു. ചിരിച്ചുകൊണ്ട് ചെകുത്താന്‍ അതിന്റെ കൈയിൽ ഇരുന്ന രണശൂരൻറ്റെ ശിരസ്സും ഹൃദയവും എന്റെ നേര്‍ക്ക് എറിഞ്ഞ് തന്നു. അത് എന്റെ നെഞ്ചില്‍ കൊണ്ട്‌ താഴേ വീണു.

ചെകുത്താന്‍ പുഞ്ചിരിയോടെ എന്നെ നോക്കി പറഞ്ഞു, “ഇത് നിനക്ക് ഞാൻ നല്‍കുന്ന ആദ്യ പാരിതോഷികം ആണ്.”

ഞാൻ ആ തലയും ഹൃദയവും എടുത്ത് അതിൽ തന്നെ നോക്കി. അതിൽ നിന്നും ഒഴുകുന്ന രക്തത്തില്‍ എന്റെ വിരൽ കൊണ്ട്‌ ഞാൻ വരച്ചു. എന്റെ കണ്ണ് തിളങ്ങി. രക്തത്തിന്റെ വാസന എന്നെ മയക്കി. എന്റെ മുഖത്ത് ചിരി വിടര്‍ന്നു. നാക്ക് കൊണ്ട്‌ എന്റെ ചുണ്ട് ഞാൻ നനച്ചു. ആ രക്തത്തിന്റെ വാസന ഞാൻ എന്റെ മൂക്കില്‍ വലിച്ച് കേറ്റി. എന്റെ ഉള്ളില്‍ അടങ്ങി കിടന്ന എന്നോ ഒന്ന് ഉണരാന്‍ തുടങ്ങി. എന്റെ തലക്കുള്ളിൽ ഉണ്ടായിരുന്നു എന്തോ പൊട്ടിയത് പോലെ തോന്നി. എന്റെ ഹൃദയം കത്തി ജ്വലിച്ചു. ആരെല്ലാമോ എന്റെ വ്യാജ പേര് വിളിക്കുന്നത് ഞാൻ കേട്ടു.

‘ഹാ…. അതല്ല എന്റെ യഥാര്‍ത്ഥ പേരെന്ന് ഈ മനുഷ്യ കീടങ്ങൾക്ക് ഞാൻ മനസ്സിലാക്കി കൊടുക്കും.’ എന്റെ മനസില്‍ ഞാൻ പറഞ്ഞു.

ഞാൻ ആ മനുഷ്യ കീടങ്ങളുടെ മുഖത്ത് നോക്കി. അവിടെ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളിൽ നിന്നും സ്വര്‍ണ്ണ പ്രകാശം എന്റെ നേര്‍ക്ക് വരുന്നത് ഞാൻ കണ്ടു. പക്ഷേ എന്റെ അടുത്ത് എത്തും മുമ്പ്‌ തന്നെ എന്റെ മനഃശക്തി കൊണ്ട്‌ ഞാൻ അതിനെ നശിപ്പിച്ചു. ആ രണ്ട് സ്ത്രീകളും തറയില്‍ മുട്ടുകുത്തി നിന്നിട്ട് എന്നെ നോക്കി കണ്ണീര്‍ ഒഴുക്കി. അവർ എന്തെല്ലാമോ വിളിച്ച് പറയുന്നു, പക്ഷേ അതൊന്നും കേൾക്കാൻ ഞാൻ കൂട്ടാക്കിയില്ല. എന്റെ കൈയിൽ ഉണ്ടായിരുന്ന തലയിലും ഹൃദയത്തിലും ഞാൻ കൊതിയോടെ നോക്കി. ആ രക്തം രുചിച്ച് നോക്കാൻ എനിക്ക് അതിയായ ആഗ്രഹം തോന്നി. ആ ഹൃദയം ഭക്ഷിക്കാൻ എനിക്ക് മോഹം തോന്നി. എന്നെയും അറിയാതെ ഞാൻ അതിനെ എന്റെ മുഖത്തിന്‌ നേര്‍ക്ക് കൊണ്ട്‌ വന്നു.

‘അരുത്…. നിന്റെ ചെകുത്താന്‍ ഉണര്‍വിനെ നി നിയന്ത്രിക്കണം.’ എന്റെ ഉള്ളില്‍ നിന്നും ആരോ ഉറക്കെ പറഞ്ഞു.

‘ആരാണ് നീ…..?’ ഞാൻ കോപത്തോടെ ചോദിച്ചു.

‘ഞാനാണ് നിന്റെ സഹജാവബോധം…. നിന്റെ ചെകുത്താന്‍ ഉണർവിനെ നി നിയന്ത്രിക്കണം….. ഇല്ലെങ്കില്‍ നിനക്ക് ഒരിക്കലും ചെകുത്താന്റെ പിടിയില്‍ നിന്നും കരകയറാന്‍ കഴിയില്ല… നി എപ്പോഴും മനുഷ്യ മാംസത്തിന് മോഹിക്കും….. മനുഷ്യ രക്തത്തിന് വേണ്ടി നി ദാഹിക്കും.’

‘ഞാൻ എന്തിന്‌ നിയന്ത്രിക്കണം. ഈ മാംസവും രക്തവും എനിക്ക് ശക്തി പകരും.’

‘ഇത് നിന്റെ പരീക്ഷണ സമയമാണ് കുഞ്ഞേ. ആദ്യമായി ജീവനുള്ള നഗ്ന ഹൃദയത്തെ തൊടുന്ന ഒരു ചെകുത്താനും – അര്‍ദ്ധ ചെകുത്താനോ പൂര്‍ണ ചെകുത്താനോ ആരുത്തന്നെ ആയാലും അവർക്ക് ഒരിക്കലും ആ ജീവനുള്ള ഹൃദയത്തെ നിരസികാൻ കഴിയില്ല. പക്ഷേ നി വെറും ചെകുത്താന്‍ മാത്രമല്ല… നി ഒരു അതി ശക്തനായ മാന്ത്രികന്‍ കൂടിയാണ്. ആ ഹൃദയം നിനക്ക് നിരസിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിന്നില്‍ ഉള്ള നന്മ പൂര്‍ണമായും അസ്തമിക്കും.

നി കരുതിയത് പോലെ നിന്റെ ഉള്ളില്‍ രണ്ട് ജീവ ജ്യോതി അല്ല കുട്ടി, നിനക്കും മറ്റുള്ളവരെ പോലെ ഒന്ന് തന്നെയാണ്. പക്ഷെ ആ വാൾ – അത് നിന്റെ ജനനത്തിലൂടെ പ്രകൃതി നിനക്ക് തന്ന ദാനവും ശാപവും ആണ്. അത് രണ്ടില്‍ എന്താണ് വേണ്ടത് എന്ന് നിനക്ക് മാത്രമേ തീരുമാനിക്കാന്‍ കഴിയുകയുള്ളു.

ഇതുവരെ നിന്റെ യഥാര്‍ത്ഥ ശക്തി നിനക്ക് അറിയില്ല കുഞ്ഞെ…. ആ ശക്തി നി നല്ല കാര്യങ്ങള്‍ക്ക് വേണ്ടി, ഈ പ്രപഞ്ച രക്ഷയ്ക്ക് മാത്രം ഉപയോഗിക്കണം. അതിന്‌ വേണ്ടിയാണ് ഞാൻ ക്രൗശത്രൻ നിനക്ക് വേണ്ടി എന്റെ ജീവൻ പോലും പരിത്യാഗം ചെയ്തത്…… നി ഒരു അതി ശക്തനായ മാന്ത്രികന്‍ എന്ന് അറിഞ്ഞ നിന്റെ അമ്മ, നി ചെകുത്താന്റെ വഴി സ്വീകരിക്കില്ല എന്ന് നിന്റെ മേല്‍ വിശ്വസം വെച്ചു. ആ കാരണം കൊണ്ട് മാത്രമാണ്‌ നിന്റെ അമ്മ ആരണ്യ നിന്നെ കൊല്ലത്തെ, നാലായിരം വർഷങ്ങൾക്ക് മുമ്പ്‌ എന്റെ കൈയിൽ ഏല്പിച്ചത്. നി തോട്ടം എന്ന് വിളിക്കുന്ന എന്റെ നിശ്ചല ലോകത്ത് ഞാൻ നിന്നെ കൊണ്ട്‌ പോയി. കാരണം, അന്ന് മനുഷ്യ ലോകത്ത് നി വളര്‍ന്ന് വലുതാകാനുള്ള നേരം ആയിട്ടില്ലായിരുന്നു. തോട്ടത്തില്‍ സമയം നിശ്ചലം ആയത് കൊണ്ട് നാലായിരത്തിൽ കൂടുതൽ വര്‍ഷ കാലം വരെ നി നവജാത ശിശുവായി തന്നെ എന്റെ കൂടെ തോട്ടത്തില്‍ ഉണ്ടായിരുന്നു. നിന്റെ ജനനം പ്രപഞ്ച നിയതി യാണ് കുട്ടി. കാരണം, പ്രപഞ്ച നന്മയ്ക്ക് വേണ്ടി ഒരു യോദ്ധാവ് തിന്മയ്ക്ക് എതിരായി

പൊരുതണം. അത് തീരുമാനിക്കാന്‍ നിന്റെ സമയം വന്നിരിക്കുന്നു.

ഓരോ ദിവസം കഴിയുന്തോറും ലോകവേന്തൻറ്റെ ശക്തി ഉയർന്ന് കൊണ്ടെ പോകുന്നു. അതിന്റെ കാരണം നി പിന്നെ മനസ്സിലാക്കും. പക്ഷേ ഇപ്പോൾ നി ഒരു നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുന്നു. ശക്തനായ നിന്നെ ഡെറ്ബഫാസ് അതിന്റെ അടിമയായി മാറ്റാൻ ശ്രമിക്കുന്നു. ഇനി എല്ലാം നിന്റെ കൈയിലാണ്. നന്മയ്ക്ക് വേണ്ടിയാണോ അതിന്‌ എതിരായാണോ എന്ന് നി സ്വയം ചിന്തിക്കുക.’ അതോടെ ആ ശബ്ദം നിലച്ചു.

പെട്ടന്ന് എന്റെ ചിന്തയില്‍ എന്തെല്ലാമോ മിന്നി മറഞ്ഞു. ക്രൗശത്രൻ, ആരണ്യ, തോട്ടം…… വാണി….. രാധിക ചേച്ചി. അങ്ങനെ ഓരോ ആളുകളും ഓരോ കാര്യങ്ങളും എന്റെ മനസില്‍ തെളിഞ്ഞ് തുടങ്ങി. വാണി….. രണശൂരൻമാർ…… പെട്ടന്ന് ഞാൻ എന്റെ കൈയിൽ ഉണ്ടായിരുന്ന രണശൂരൻറ്റെ ശിരസ്സിനെയും ഹൃദയത്തെയും നോക്കി. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. ചെകുത്താനെ പോലെ ഞാൻ ഇതിനെ ഭക്ഷിക്കാൻ തുനിഞ്ഞതിനെ ഓര്‍ത്ത് ഞാൻ എന്നെ പഴിച്ചു. എന്നെ തന്നെ ഞാൻ സ്വയം മറന്ന് പോയിരുന്നു. എന്റെ കൂടെ ഇവിടെ ഇരിക്കുന്ന എല്ലാ നല്ലവരെയും ഞാൻ മറന്ന് പോയിരിക്കുന്നു. ഞാൻ ലജ്ജിച്ച് തല താഴ്ത്തി. എന്റെ കൈയിൽ ഉണ്ടായിരുന്ന രണശൂരൻറ്റെ ആ തലയും ഹൃദയവും ഞാൻ അതിന്റെ ഉടലിന്റെ അരികില്‍ കൊണ്ട്‌ വെച്ചു.

“അര്‍ദ്ധ ചെകുത്താനെ….. ചെകുത്താന്‍ വർഗത്തിന് തന്നെ നി ഒരു തീരാ കളങ്കമാണ്. നിന്റെ ജീവൻ ഞാൻ എടുക്കും. നി ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ നിന്നില്‍ ഉള്ള മനുഷ്യ അംശങ്ങള്‍ ഞാൻ ഭക്ഷിക്കും.” കഠിന കോപത്തോടെ ഡെറ്ബഫാസ് പറഞ്ഞു.

പക്ഷേ എന്റെ ഉള്ളില്‍ ഒരു ശാന്തത നിറഞ്ഞു. എനിക്ക് ദേഷ്യമോ വെറുപ്പോ ഒന്നുംതന്നെ തോന്നിയില്ല. ഞാൻ അദ്യം വാണിയെ നോക്കി. ഇത്ര നേരം പൊട്ടിക്കരഞ്ഞ് കൊണ്ടിരുന്ന അവളുടെ കണ്ണില്‍ ചെറിയ സന്തോഷം ഞാൻ കണ്ടു. പിന്നെ പേടിയും, പക്ഷേ ആ പേടി എന്നെ കണ്ടല്ല… മറിച്ച് എനിക്ക് വേണ്ടി ആയിരുന്നു. ചെകുത്താന്റെ കൈയിൽ നിന്നും എന്റെ മരണം സംഭവിക്കും എന്ന പേടി. എന്നിട്ട് ഞാൻ രാധിക ചേച്ചിയെ നോക്കി. ചേച്ചി നിറഞ്ഞ കണ്ണുകളോടെ പക്ഷേ സ്നേഹത്തോടെ എന്നെ നോക്കി. പിന്നെ ബാക്കി ഉണ്ടായിരുന്ന എല്ലാ കണ്ണുകളിലും ഞാൻ നോക്കി. രണശൂരൻമാരുടെ രക്ഷാകവചം അപ്രത്യക്ഷമാ യിരുന്നു. അവരെല്ലാം പഴയത് പോലെ വസ്ത്രം ധരിച്ചിരിക്കുന്നു. എവിടെ നിന്ന് വസ്ത്രം കിട്ടി എന്ന് എനിക്ക് മനസ്സിലായില്ല. അവരുടെ എല്ലാ മുഖങ്ങളിലും ഞാൻ ആശ്വാസവും പേടിയും കണ്ടു.

ആശ്വാസം – ഞാൻ തിന്മയുടെ പക്ഷത്ത് പോകാത്തത് കൊണ്ടാണ്‌. പേടി – ഞാൻ തിന്മയുടെ കൈയിൽ നിന്നും മരിക്കും എന്ന പേടി.

പക്ഷേ എനിക്ക് ഒരു പേടിയും തോന്നിയില്ല. ഞാൻ ഡെറ്ബഫാസിൻറ്റെ നേര്‍ക്ക് തിരിഞ്ഞ് അതിനെ നോക്കി ക്രൂരമായി ചിരിച്ചു, എന്നിട്ട് ഉറക്കെ പറഞ്ഞു…..

“ഞാൻ ചെകുത്ഹിംസൻ, പ്രപഞ്ച നന്മയുടെ യോദ്ധാവ്, മനുഷ്യ ലോകത്തിന്റെ കാവല്‍ക്കാരന്‍, മാലാഖമാരുടെ മിത്രം……” അത്രയും പറഞ്ഞിട്ട് ഞാൻ ചെകുത്താനെ നോക്കി ഉറക്കെ ഉറക്കെ ചിരിച്ചു. കാരണം, അപ്പോഴാണ് എന്റെ സ്വന്തം പേരിന്റെ പൊരുള്‍ എനിക്ക് മനസ്സിലായത്. എന്നിട്ട് ഉറക്കെ ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു

“ഞാൻ ചെകുത്ഹിംസൻ….. ചെകുത്താനെ ഹിംസ ചെയ്യുന്നവന്‍.”

ഡെറ്ബഫാസിൻറ്റെ കണ്ണില്‍ ചെറിയ പേടി ഞാൻ കണ്ടു. പക്ഷേ ആ കണ്ണുകളില്‍ ഞാൻ പകയും, വെറുപ്പും അഹങ്കാരവും കണ്ടു. ഞാൻ അതിന്റെ തലക്കുള്ളിൽ കടന്ന് കൂടി. അതു പോലും അറിയാതെ തിരശ്ശീല വകത്ത് മാറ്റും പോലെ ഞാൻ അതിന്റെ മന രക്ഷാ കവചം വകത്ത് മാറ്റി ഡെറ്ബഫാസിൻറ്റെ ഉൾ മനസില്‍ ഞാൻ സഞ്ചരിച്ചു. പഞ്ഞി വെള്ളത്തെ വലിച്ചെടുക്കുന്ന വേഗത്തിൽ ആയിരുന്നു അതിന്റെ മനസ്സിനെ ഞാൻ ഒപ്പി എടുത്തത്. എന്റെ മനസ്സിനെ ആരോ നിരീക്ഷിക്കുന്നു എന്ന് തോന്നിയത്‌ കൊണ്ട്‌ ഞാൻ വേഗം അതിന്റെ മനസില്‍ നിന്നും പുറത്ത്‌ വന്നു.

“നിന്റെ അന്ത്യം അടുത്തിരിക്കുന്നു ഡെറ്ബഫാസ്…. എന്നെ നിന്റെ ലോകത്ത് കൊണ്ടുപോകുന്ന കര്‍ത്തവ്യം നിനക്ക് ഒരിക്കലും നിറവേറ്റാൻ കഴിയില്ല.” ഞാൻ നിസ്സാരമായി പറഞ്ഞു.

ചെകുത്താന്‍ ലോകത്ത് കാണപ്പെടുന്ന ഒരു ഇനം മൃഗമാണ് നരിക്കഴുത. ഒരുപാട്‌ കാര്യങ്ങൾ ഡെറ്ബഫാസിൻറ്റെ മനസ്സില്‍ നിന്നും ഞാൻ മനസ്സിലാക്കിയതിൽ ഇതും ഞാൻ അറിഞ്ഞിരുന്നു. ഉയർന്ന ശക്തരായ ചെകുത്താന്‍മാര്‍ താഴ്ന്ന തരത്തിലുള്ള ചെകുത്താന്‍ മാരെ അപമാനിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ കൊണ്ട്‌ ഞാൻ ഡെറ്ബഫാസിനെ അപമാനിച്ചു. ഞാൻ അതിനോട് പറഞ്ഞു

“ചെകുത്താന്നും നരിക്കഴുത യ്ക്കും പുത്രനായി ജനിച്ച നി, ഞങ്ങൾക്ക് താക്കീത് നൽകാൻ യോഗ്യനല്ല……..” ഞാൻ നിസ്സാരമായി കാർക്കിച്ച് അതിന്റെ നേരെ തുപ്പി കൊണ്ട്‌ പറഞ്ഞു.

കത്തി ജ്വലിക്കുന്ന കണ്ണുകൾ കൊണ്ട്‌ ഡെറ്ബഫാസ് വെറുപ്പോടെ എന്നെ നോക്കി. അതിന്റെ സകല നിയന്ത്രണവും അതിന്‌ നഷ്ടമാകുന്നത് എനിക്ക് അറിയാൻ കഴിഞ്ഞു. ഡെറ്ബഫാസ് അലറി വിളിച്ചു. പെട്ടന്ന് അതിന്റെ വിരലുകളിൽ കാണപ്പെട്ട ചെറിയ നഖങ്ങള്‍ നാല് ഇഞ്ച് നീളത്തില്‍ വളര്‍ന്നു.

എന്നിട്ട് അത് വെറുപ്പോടെ പറഞ്ഞു, “വെറും കീടമായ നിന്നെ കൊല്ലാൻ എന്റെ വെറും കൈകൾ മത്രം മതി. നിന്റെ അന്ത്യം വേദനാജനകമായ ഒന്നായിരിക്കും. നിന്റെ തല പിഴുത് ഞാൻ എന്റെ കൊമ്പിൽ കോർത്ത് നിന്റെ തൊലിയില്‍ ഞാൻ എന്റെ വീര ചരിത്രം എഴുതും.”

പിന്നെയും എന്തെല്ലാമോ അലറി വിളിച്ച് കൊണ്ട്‌ ചെകുത്താന്‍ എന്റെ നേര്‍ക്ക് അതിവേഗത്തില്‍ പാഞ്ഞ് വന്നു.

എന്റെ ഉൾ പ്രേരണ കാരണം ഞാൻ എന്റെ വലതു കൈ ഉയർത്തി പിടിച്ചു. എന്റെ വലത് കൈ തരിച്ച് കേറി എന്റെ ഉള്ളം കൈ കീറി പിളര്‍ന്നു. എനിക്ക് വേദന തോന്നിയെങ്കിലും എന്താണ് സംഭവിക്കുന്നത് എന്ന് ഞാൻ എന്റെ കൈയിൽ നോക്കിനിന്നു. എന്റെ കൈയിൽ ഉണ്ടായിരുന്ന വാൾ അടയാളം വെട്ടി തിളങ്ങി. എന്നിട്ട് നേരത്തെ ഞാൻ എന്റെ ഉള്ളില്‍ കണ്ട വാൾ എന്റെ കൈയിൽ പ്രത്യക്ഷപെട്ടു.

ആദ്യമായി എന്റെ മനസ്സില്‍ ഞാൻ സ്വയം പ്രവേശിച്ച നേരത്ത് ഈ വാൾ കണ്ടിട്ട് അത് എന്റെ ജീവ ശക്തി എന്ന് ഞാൻ തെറ്റിദ്ധരിച്ചു. പക്ഷേ ഇപ്പോൾ എനിക്ക് അത് എന്താണെന്ന് അറിയാം. അത് എന്റെ ജീവ ജ്യോതി അല്ല. മറിച്ച്, ഇത് എന്റെ ആയുധമാണ്. ഞാൻ ജനിച്ചപ്പോഴേ പ്രപഞ്ചം എനിക്ക് ജന്മ അവകാശമായി എനിക്ക് നല്‍കിയ വാൾ. ഞാൻ ജനിച്ചപ്പോള്‍ ഈ വാൾ ഒരു വരപ്രസാദം ആയിട്ടും ശാപം ആയിട്ടും ആണ് എന്നില്‍ നില കൊണ്ടിരുന്നത്. ഇന്ന്‌ ഞാൻ എടുത്ത തീരുമാനം – അതാണ് ഈ വാൾ വരപ്രസാദം ആണോ ശാപം ആണോ എന്ന് നിര്‍ണ്ണയിച്ചത്. ഇന്ന് ഞാൻ ചെകുത്താന്റെ വഴി കൈക്കൊണ്ട് ആ രണശൂരൻറ്റെ ഹൃദയം ഭക്ഷിച്ച് ഇരുന്നെങ്കിൽ ഈ പ്രപഞ്ച വാൾ എന്റെ ഉള്ളില്‍ ഇരുന്ന് കൊണ്ട്‌ തന്നെ എന്റെ ജീവ ജ്യോതിയെ നശിപ്പിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ സ്വീകരിച്ചത് നന്മയുടെ വഴിയായത് കൊണ്ട്‌ ഈ വാൾ എനിക്ക് വരപ്രസാദമായി മാറി.

ഈ പ്രപഞ്ച വാളിന് എന്റെ കണ്ണിന്റെ നിറമായിരുന്നു. ആ വാൾ ഇളം നീല നിറത്തിലുള്ള തീ ജ്വാലയില്‍ കുളിച്ച് നില്ക്കുകയായിരുന്നു. പ്രപഞ്ച വാൾ ഞാൻ ഡെറ്ബഫാസിൻറ്റെ നേര്‍ക്ക് നീട്ടി.

ക്രോധം നിറഞ്ഞ മനസ്സോടെ കണ്ണും പൂട്ടി അന്തമായി എന്റെ നേര്‍ക്ക് പാഞ്ഞ ഡെറ്ബഫാസ് പെട്ടന്ന് നിന്നു. എന്നിട്ട് പേടിയോടെ എന്നെയും നീല തീയില്‍ കുളിച്ച് നിന്ന വാളിനേയും നോക്കി.

“എന്താണ്‌ ഇത്…. നിന്റെ കത്തുന്ന വാൾ കണ്ട് ഭയപ്പെടാൻ ഞാൻ കീഴ് തരത്തിൽ ഉള്ള സാധാരണ ചെകുത്താന്‍ അല്ല. ഞാൻ…. ഞാൻ ഡെറ്ബഫാസ്, ഞാൻ… ഞാൻ ശക്തനായ യുദ്ധ പട നായകൻ, ഞാൻ മനുഷ്യ കുലത്തിൻറ്റെ അന്ധകൻ, ഞാൻ രണശൂരൻമാരുടെ അന്ത……..”

മിന്നല്‍ വേഗത്തിൽ ഞാൻ ഉയർന്ന് ചാടി ഡെറ്ബഫാസിൻറ്റെ മുന്നില്‍ നിന്നു. എന്നിട്ട് പ്രപഞ്ച വാൾ ഞാൻ ആ നീച ഹൃദയത്തില്‍ കുത്തി ഇറക്കി. ഒരു തടസ്സവും കൂടാതെ വാൾ ഡെറ്ബഫാസിൻറ്റെ ശരീരത്തിൽ തുളച്ച് കേറി.

പെട്ടന്ന് ഡെറ്ബഫാസ് അലറി കരഞ്ഞു. അതിന്റെ ദേഹം മുഴുവനും നീല അഗ്നിയില്‍ കത്താന്‍ തുടങ്ങി. ഞാൻ എന്റെ അകക്കണ്ണ് കൊണ്ട്‌ നോക്കി. നീല അഗ്നി അതിന്റെ ഉള്ളിലും കത്തുന്നു. എന്റെ ഇടത് കൈ ഞാൻ ഡെറ്ബഫാസിൻറ്റെ കത്തുന്ന നെഞ്ചില്‍ കുത്തി ഇറക്കി, ഒരു വാൾ കൊണ്ട്‌ കുത്തി ഇറക്കിയത് പോലെ എന്റെ കൈ അവന്റെ നെഞ്ച് പിളർത്തി അകത്ത് കടന്നു. അവന്റെ ജീവനുള്ള കറുത്ത ഹൃദയം ഞാൻ പറിച്ചെടുത്ത് ഡെറ്ബഫാസിൻറ്റെ അലറി വിളിച്ച് കൊണ്ടിരുന്ന വായിൽ കുത്തി ഇറക്കി.

“ഞാൻ ചെകുത്ഹിംസൻ, ഞാൻ പ്രപഞ്ച നന്മയുടെ യോദ്ധാവ്, ഞാൻ മനുഷ്യ ലോകത്തിന്റെ കാവല്‍ക്കാരന്‍, ഞാൻ മാലാഖമാരുടെ മിത്രം, ഞാൻ ചെകുത്താന്‍ മാരുടെ അന്ധകൻ….. ഞാൻ ചെകുത്ഹിംസൻ, ഈ ലോകത്ത് സമാധാനം ഞാൻ കൊണ്ട്‌ വരും……”

തുടരും……..

Comments:

No comments!

Please sign up or log in to post a comment!