ആകർഷണം തലോടൽ ചുംബനം

കൂട്ടുകാരുടെ ശ്രദ്ധക്ക്.ഇതിൽ വികാരം കൊള്ളിക്കുന്ന ഒന്നും തന്നെയില്ല.മാത്രവുമല്ല ഇതൊരു കഥയുമല്ല.ഞാൻ വായിച്ചതും അറിഞ്ഞതും പങ്കുവക്കുന്നു എന്നുമാത്രം.

അതുകൊണ്ട് താത്പര്യമില്ലാത്തവർ നിങ്ങളുടെ അഭിരുചിക്കിണങ്ങുന്ന കഥകൾ തിരയുക എന്ന് മാത്രം ഞാൻ പറയാനാഗ്രഹിക്കുന്നു.

ആകർഷണം ==============

“…..ആകർഷണം…..” നമ്മൾ പലപ്പോഴും അറിയാതെ ആകർഷിക്കപ്പെടാറുണ്ട്. അതൊരു വസ്തുവാകാം ഒരു വ്യക്തിയാവാം മറ്റുചിലപ്പോൾ പ്രകൃതിയിലെ അത്ഭുതങ്ങളിലെക്കുമാവാം.

ആകർഷണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വ്യത്യസ്തമായ ആകർഷണങ്ങളെക്കുറിച്ച്, അതിന്റെ ഭവങ്ങളെക്കുറിച്ച് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എന്തുകൊണ്ട് ആകർഷിക്കപ്പെടുന്നു എന്നറിയാൻ ശ്രമിച്ചിട്ടുണ്ടോ?

“……ഇല്ല……”എന്നാവും ഭൂരിപക്ഷം ഉത്തരവും.ആകർഷണം മാനസ്സികമൊ ശാരീരികമോ ലൈംഗികതയുമായി ബന്ധമുള്ളതോ ആകാം.എങ്കിലും എല്ലാവരും കേൾക്കുന്ന ഏറ്റവും സാധാരണമായ ഒരു കാര്യമാണ് ആകർഷിക്കപ്പെടുക എന്നുള്ളത്.

നിങ്ങളുടെ ശാരീരികമായ ഒരു ആഗ്രഹം,ഒരാളോട് ഒന്ന് സംസാരിക്കുവാനുള്ള,ഒന്ന് സ്പർശിക്കുവാനുള്ള ആഗ്രഹം, ചില കാര്യങ്ങൾ തുറന്നു സമ്മതിക്കുവാനുള്ള മനുഷ്യന്റെ മടി,തുറന്നുപറയുവാനുള്ള വിമുഖത,അത് നിങ്ങളുടെ ചെറിയ ആഗ്രഹം പോലും മുളയിലേ നുള്ളിക്കളയുന്നു.

ഒരുവന്റെ വികാരങ്ങളെക്കുറിച്ച് മറ്റുള്ളവരുടെ മുന്നിൽ

പരസ്യമായി പ്രകടിപ്പിക്കുവാനുള്ള ഇഷ്ട്ടക്കുറവ് വൈകാരികമായിട്ടുള്ള ചില ആകർഷണങ്ങൾ നിങ്ങളുടെ നിഴലിൽ തുടരാൻ കാരണമാകുന്നു.

“നിങ്ങളുടെ മനസ്സിൽ ഒരു പ്രതികരണത്തിന് കാരണമാകുന്ന വ്യക്തിയെയോ വസ്തുവിനെയോ കാണുമ്പോൾ, അതിനെ കൈവശം വക്കാനോ സ്പർശിക്കാനോ നിങ്ങളുടെ മനസ്സിൽ തോന്നലെടുക്കും. അതിനെയാണ് ആഗ്രഹം എന്ന് പറയുക.”

നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയാത്ത എന്തെങ്കിലും ചെയ്യുവാൻ ആഗ്രഹം നിങ്ങളെ പ്രേരിപ്പിക്കുന്നു.അത് ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നു.അതാണ് ആകർഷണത്തിന്റെ മറ്റൊരു വശം.

വസ്‌തുക്കൾ,മനുഷ്യർ, സംഭവങ്ങൾ, ചുറ്റുപാടുകൾ തുടങ്ങി നിരവധിയായ കാര്യങ്ങൾ നിങ്ങളെ ആകർഷിക്കും.

കൂടുതൽ വ്യത്യസ്തമായ കാര്യങ്ങൾ നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കുമ്പോൾ നിങ്ങൾക്ക് തീർച്ചയായും ശക്തമായ ഒരു ആകർഷണം അനുഭവപ്പെടുകയും നിങ്ങളുടെ മനസ്സിൽ സംഭവിക്കുന്നതിനോട് നിങ്ങളുടെ ശരീരം പ്രതികരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരം മോഹത്തോട് പ്രതികരിക്കുകയാണവിടെ ചെയ്യുക.



ശാരീരികവും ലൈംഗികവുമായ ആകർഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രണയത്തിന് നിലനിൽക്കാനാവില്ല എന്ന വസ്തുതയും വിസ്മരിക്കരുത്. ഒരാളെക്കുറിച്ച് നിങ്ങളാദ്യം ശ്രദ്ധിക്കുന്നതും ഇതായിരിക്കാം.

ആളുകളുമായി ഒത്തുചേരുന്ന വേളയിൽ നിങ്ങൾ കാഴ്ച്ചയിൽ എങ്ങനെ എന്നത് ശരിക്കും ഒരു വലിയ പങ്ക് വഹിക്കുന്നുണ്ടെങ്കിലും ആരോഗ്യകരവും ദീർഘവുമായ ബന്ധത്തിൽ പ്രാധാന്യമുള്ളത് ഒരിക്കലും കാഴ്ച്ചയിലെ ആകർഷണീയതയല്ല.ഒരു വ്യക്തി എങ്ങനെ കാണപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് നിങ്ങളുടെ ബന്ധത്തിൽ നിലനിൽക്കാനുമാവില്ല.

പ്രായമാകുമ്പോൾ ഭംഗി മങ്ങുന്നു. ഒരു വ്യക്തിയിലേക്ക് നിങ്ങളെ ആകർഷിക്കുന്ന മറ്റെന്തെങ്കിലും നിങ്ങൾക്കില്ലെങ്കിൽ,ഒപ്പം മങ്ങുക സ്നേഹമായിരിക്കും.

ശാരീരികമായ ആകർഷണം ഏറ്റവും പ്രചാരമുള്ള ഒന്നാണ്,കാരണം ആദ്യം നിങ്ങൾ അനുഭവിക്കുന്നതും ശ്രദ്ധിക്കുന്നതും അതാണ്.മറ്റെല്ലാ ആകർഷണങ്ങളും വരുന്നത് നിങ്ങൾക്കൊപ്പമുള്ള വ്യക്തിയെ ശരിക്കും മനസ്സിലാക്കിയതിനുശേഷം മാത്രമാണ് താനും.

ഞാനിവിടെ ആകർഷണങ്ങളിലെ വ്യത്യസ്തയെക്കുറിച്ച് സംസാരിക്കാനാഗ്രഹിക്കുന്നു.

1)സെക്ഷ്വൽ അട്രാക്ഷൻ ::::::::::::::::::::::::::::::::::::::::::::::::::

ഒരാളെ ലൈംഗികമായിറൊമാന്റിക് അട്രാക്ഷൻ സ്പർശിക്കാനുള്ള ആഗ്രഹമാണ് ലൈംഗിക ആകർഷണം. എന്നിരുന്നാലും,ലൈംഗിക ആകർഷണത്തിന് നിങ്ങളുടെ സെക്സ് ഡ്രൈവുമായി ഒരു ബന്ധവുമില്ല.

ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയിലേക്ക് (അത് എത് ലിംഗമായാലും) ലൈംഗികമായി ആകർഷിക്കാൻ കഴിയും.അത് ഒരു വ്യക്തിയുടെ ലൈംഗിക ബന്ധത്തിന്റെ അളവുകോലിനെ ബാധിക്കുന്നതുമല്ല.

ലൈംഗികാകർഷണത്തെക്കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് മറ്റുള്ളവർ കേൾക്കുമ്പോൾ,അത് മാത്രമാണ് ആകർഷണമെന്ന് അവർ തെറ്റായി കരുതിയേക്കാം. പക്ഷേ അങ്ങനെയല്ല.ഇതേറ്റവും പ്രകടമായ ഒന്നാണ്.കാരണം ഇത് ആദ്യം സംഭവിക്കുന്നു.

നിങ്ങൾ ആദ്യമായി കാണുന്ന ഒരാളിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടുമ്പോൾ,അവർ കാണപ്പെടുന്ന രീതിയും അവരുടെ ശരീരിക ഭാഷയിലും തന്നെയാകും ശ്രദ്ധ.

സാധാരണയായി,ലൈംഗിക ആകർഷണം ഒരു പ്രണയ ബന്ധത്തിന്റെ അടിത്തറയാണ്. സമയം കഴിയുന്തോറും മറ്റ് ആകർഷണങ്ങൾ സാവധാനം വികസിക്കുന്നു.ലൈംഗികതയെ പശ്ചാത്തലത്തിലാക്കുന്നതും ആ മാറ്റമാണ്.

യഥാർത്ഥത്തിൽ,അങ്ങനെ ഒരു ആകർഷണം ബന്ധം നിലനിർത്തുന്നതിൽ പ്രധാനമല്ല. നിങ്ങളുടെ പങ്കാളിയല്ലാത്ത ആളുകളിളോടും നിങ്ങൾക്ക് ലൈംഗികമായി ആകർഷണം തോന്നാം.
പക്ഷെ പങ്കാളിയെ ചതിച്ചു എന്ന് തോന്നുമ്പോൾ പഴി പറയുക ലൈംഗികമായി താൻ ആകർഷിക്കപ്പെട്ടതിനെയാണ്.

സാധാരണയായി ഇതൊരു വ്യക്തിയുടെ ലൈംഗികാവശ്യങ്ങൾ നിറവേറ്റുന്നതിന് സംഭവിക്കുന്ന മാറ്റം മാത്രമാണെന്നും മറക്കരുത്.

2)റൊമാന്റിക് അട്രാക്ഷൻ :::::::::::::::::::::::::::::::::::::::::::::::::::

റൊമാന്റിക് അട്രാക്ഷൻ പലപ്പോഴും ലൈംഗിക ആകർഷണവുമായി ആശയക്കുഴപ്പത്തിലാകുമെങ്കി ലും അവക്ക് ഒരേ അർത്ഥമല്ല. മറിച്ച് ഇത്തരത്തിൽ ആകർഷിക്കപ്പെടുമ്പോൾ അതിനർത്ഥം നിങ്ങൾ മറ്റൊരു വ്യക്തിയുമായുള്ള പ്രണയബന്ധം ആഗ്രഹിക്കുന്നുവെന്നാണ്.ആ പ്രണയബന്ധത്തിൽ ലൈംഗികത ഉൾപ്പെടണമെന്നില്ല.

ഒരു വ്യക്തിയോട് നിങ്ങൾക്ക് ലൈംഗികവും പ്രണയപരവുമായ ആകർഷണമനുഭവപ്പെടുമ്പോൾ ഇത് വ്യത്യസ്തമായിരിക്കും. ലൈംഗികപരമായും ചിന്തിക്കുന്ന വ്യക്തിക്ക്,അതൊരു തികഞ്ഞ ബന്ധമാണ്.

പക്ഷെ ലൈംഗിക ബന്ധത്തിന്റെ ആവശ്യകത അനുഭവപ്പെടാത്ത ആളുകളെ സംബന്ധിച്ചടുത്തോളം റൊമാന്റിക് അട്രാക്ഷനാണ് അവർ ഇഷ്ടപ്പെടുന്നതും ഒരാളെ കണ്ടുമുട്ടുമ്പോൾ അവർക്കാദ്യം തോന്നുന്നതും.

യഥാർത്ഥത്തിൽ ഇപ്പറഞ്ഞ രണ്ട് ആകർഷണങ്ങളും വ്യത്യസ്തമാണ്,പക്ഷെ ഇവ സമാനവുമാണ്.ലൈംഗികേതര വികാരങ്ങളുള്ള ഒരാളിൽ,ഒരു വ്യക്തിയിലുള്ള ലൈംഗിക വികാരങ്ങൾ ഉണർത്താൻ ശ്രമിക്കൂ.നിങ്ങൾക്ക് മാറ്റങ്ങൾ കാണാൻ സാധിക്കും.

റൊമാന്റിക് ആകർഷണം സൗഹൃദത്തിന് സമാനമാണ്, പക്ഷേ അത് തികച്ചും ഒന്നുതന്നെ എന്ന് പറയാനും കഴിയില്ല.ഒരു സുഹൃത്തിനോടുള്ള നിങ്ങളുടെ വികാരങ്ങൾ സമാനമാണ്,പക്ഷെ അവ റൊമാന്റിക് അല്ല, കാരണം നിങ്ങൾ ഒരു സുഹൃത്തിനെ ലൈംഗികേതര രീതിയിൽ സ്പർശിക്കാൻ ആഗ്രഹിക്കുന്നു.

3)ഫിസിക്കൽ അട്രാക്ഷൻ ::::::::::::::::::::::::::::::::::::::::::::::::::::

ശാരീരിക ആകർഷണത്തെ ഇന്ദ്രിയ ആകർഷണം എന്നും പറയാറുണ്ട്.വ്യക്തമായി പറഞ്ഞാൽ,നാമോരോരുത്തരും ശാരീരികമായി ആകർഷിക്കപ്പെടുന്നു എന്ന് ചുരുക്കം.

ലൈംഗികതയുടെ ചുവയില്ലാതെ ഒരു ചുംബനം ലഭിക്കുവാനോ,ഒരു ആലിംഗനം ലഭിക്കുവാനോ നാം ആഗ്രഹിക്കാറുണ്ട്.

നമുക്ക് നല്ലൊരു സുഹൃത്തിനെ ആവശ്യമുണ്ട്.സംസാരിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കുക സങ്കടപ്പെടുമ്പോൾ തങ്ങളെ ആശ്വസിപ്പിക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നതും മനുഷ്യന്റെ ഒരാവശ്യമാണ്.

ആരും തനിച്ചാകാൻ ആഗ്രഹിക്കുന്നില്ല.തനിച്ചായവർ വളരെ അസന്തുഷ്ടരുമാണ്.

ശാരീരികാകർഷണം എല്ലാത്തരം ബന്ധങ്ങളിലും കാണാൻ സാധിക്കും.പക്ഷെ ലൈംഗിക, റൊമാന്റിക് ബന്ധങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല.


നിങ്ങളുടെ കുടുംബവുമായി, പ്രത്യേകിച്ച് മാതാപിതാക്കളുമായി ശാരീരിക ആകർഷണം നിങ്ങൾ അനുഭവിക്കുന്നുണ്ട്.

ഓരോ കുട്ടിയും ആഗ്രഹിക്കും അമ്മയുടെയും അച്ഛന്റെയും ഒരു ചുംബനം അല്ലെങ്കിൽ ഒരു ഹഗ്, അവർ തിരിച്ചും ആഗ്രഹിക്കും. ഇവയൊക്കെ ശാരീരിക ആകർഷണത്തിന്റെ ഭാഗമാണ്.

നമ്മുടെ കുട്ടിക്കാലത്ത് നമ്മൾ കൂടുതലും ശാരീരികമായി ആകർഷിക്കപ്പെടുക മാതാപിതാക്കളിലേക്കാവും. പക്ഷേ പ്രായമാകുന്തോറും തങ്ങളുടെ സുഹൃത്തുക്കളിൽ ആ ആകർഷണം അവർ തേടുന്നു.

4)ഇമോഷണൽ അട്രാക്ഷൻ ::::::::::::::::::::::::::::::::::::::::::::::::::::::::

വളരെ മുഖ്യമായതും തന്ത്രപരമായിട്ടുള്ളതുമായ ഒരു ആകർഷണമാണിത്.

ആകർഷണത്തിന്റെ തോത് ഒരോ വ്യക്തിയിലും വ്യത്യാസപ്പെടുന്നത് സാധാരണമാണ്.എന്നാൽ ചില കാരണങ്ങളാൽ എപ്പോഴെങ്കിലും ചില ആളുകളുമായി നിങ്ങളുടെ വികാരങ്ങൾ പങ്കുവക്കുന്നു എന്ന് കൂടുതലായി നിങ്ങളുടെ ഇമോഷൻസ് ഷെയർ ചെയ്യുന്നു എന്ന് തോന്നിയിട്ടുണ്ടോ?

നിങ്ങൾക്ക് എല്ലാവരുമായും ഇങ്ങനെ ചെയ്യാൻ കഴിയില്ല. നിങ്ങൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയുമായും ഒരുപോലെ വൈകാരികമായി തുറന്നു സംസാരിക്കാൻ കഴിയുകയുമില്ല.

മറ്റുള്ളവരെക്കാൾ നിങ്ങൾ ചില വ്യക്തികളുമായി കൂടുതൽ മനസ്സ് തുറക്കുന്നതിന് കാരണം നിങ്ങളവരോട് വൈകാരികമായി ആകർഷിക്കപ്പെടുന്നു എന്നതാണ്.

നിങ്ങൾക്ക് ആ ആളുകളുമായി ആത്മാർത്ഥമായി പെരുമാറുന്നത് നിങ്ങൾക്കവരെ വിശ്വസിക്കാമെന്ന് തോന്നുന്നത് കൊണ്ടുമാണ്.

വൈകാരിക ആകർഷണം റൊമാന്റിക് ബന്ധങ്ങൾക്ക് മാത്രമായി കരുതിവച്ചിട്ടുള്ള

ഒന്നല്ല.

നിങ്ങൾ സംസാരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന നിങ്ങളുടെ ചങ്ങാതിമാരോട് നിങ്ങൾക്ക് ഒരു വൈകാരിക ആകർഷണം തോന്നാം. നിങ്ങളുടെ കുടുംബത്തോട് ഒരു വൈകാരിക ആകർഷണം അനുഭവപ്പെടാം.വ്യത്യസ്തമായ തലങ്ങളിൽ നിങ്ങൾക്കാരോടും വൈകാരികമായ ആകർഷണം അനുഭവിക്കാൻ കഴിയും എന്നത് വസ്തുതയാണ്.

ഇത്തരത്തിലുള്ള ആകർഷണം വളരെ പ്രധാനമാകുന്നതിന് കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെയും മനസ്സിനെയും ബാധിക്കുന്നു എന്നുള്ളതിനാലാണ്.

നിങ്ങൾ മനസ്സ് തുറക്കാതെ, തോന്നുന്ന എല്ലാ കാര്യങ്ങളും ഉള്ളിൽ തന്നെയൊതുക്കുമ്പോൾ നിങ്ങൾ അസന്തുഷ്ടമായ ജീവിതം നയിക്കുന്നതിനുള്ള സാധ്യത വളരെ വലുതാണ്.

സന്തോഷകരമായ ഒരു ജീവിതം നയിക്കണമെങ്കിൽ നിങ്ങളുടെ വൈകാരികത പങ്കിടാൻ നിങ്ങൾക്ക് ആരെങ്കിലുമൊക്കെ ഉണ്ടായിരിക്കേണ്ടതുമാണ്.

5)എസ്തെറ്റിക് അട്രാക്ഷൻ ::::::::::::::::::::::::::::::::::::::::::::::::::::::

ആകർഷണങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് സൗന്ദര്യത്തോട് ആകർഷണം തോന്നുക എന്നത്.
സൗന്ദര്യാത്മക ആകർഷണം പലപ്പോഴും ലൈംഗിക ആകർഷണവുമായി ആശയക്കുഴപ്പത്തിലാകാറുണ്ട്.

അത് തെറ്റാണ്, കാരണം നിങ്ങൾ ആരെയെങ്കിലും കാണുമ്പോഴാണ് സൗന്ദര്യാത്മക ആകർഷണം സംഭവിക്കുന്നത്. ആ വ്യക്തിയുടെ സൗന്ദര്യത്തിൽ നിങ്ങൾ ആകർഷിക്കപ്പെടുന്നു എങ്കിലും നിങ്ങൾക്ക് അവരെ തൊടാനോ ലൈംഗിക രീതിയിൽ സ്പർശിക്കാനോ തോന്നണമെന്ന് നിർബന്ധമില്ല.

ഒരു വ്യക്തിയെ കാണുമ്പോൾ, അല്ലെങ്കിൽ ഒരു സെലിബ്രേറ്റി, എന്തിനധികം പ്രകൃതിയൊരുക്കിയിട്ടുള്ള വിസ്മയങ്ങൾ കാണുമ്പോഴും നിങ്ങൾ സൗന്ദര്യാത്മകമായി ആകർഷിക്കപ്പെടാം.

വ്യക്തമായി പറഞ്ഞാൽ, സൗന്ദര്യാത്മക ആകർഷണം അനുഭവപ്പെടുമ്പോൾ നിങ്ങൾക്ക് ലൈംഗികമോ ശാരീരികമോ ആയ ആകർഷണം അനുഭവപ്പെടാം,പക്ഷേ അവ ബന്ധപ്പെട്ടിരിക്കണമെന്നുമില്ല.

6)ഇന്റെലെച്വൽ അട്രാക്ഷൻ :::::::::::::::::::::::::::::::::::::::::::::::::::::::: ഇത് വൈകാരിക ആകർഷണവുമായി വളരെ അടുത്താണെങ്കിലും,ബൗദ്ധിക ആകർഷണത്തിന് തനതായ ഒരു ശാഖ തന്നെയുണ്ട്

ആരുടെയെങ്കിലും ബുദ്ധിയിൽ ആകർഷിക്കപ്പെടുന്നത് ആകർഷണങ്ങളിൽ തന്നെ അതുല്യമായ ഒന്നാണ്.

ചില വ്യക്തികൾ മറ്റുള്ളവരിലെ കഴിവുകൾ വളരെ പെട്ടന്ന് കണ്ടെത്തും.

മറ്റുചിലർക്ക് ആരുടെയെങ്കിലും സിദ്ധാന്തങ്ങൾ കേൾക്കുന്നതും മറ്റേതൊരു സവിശേഷതയേക്കാളും പ്രാധാന്യമർഹിക്കുന്നതായി തോന്നുന്നത് ആ ചിന്താധാരയെ നിരീക്ഷിക്കുന്നതുമാണ്. അതവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒന്നാവാം.

7)യൂണി അട്രാക്ഷൻ :::::::::::::::::::::::::::::::::::::::::

ആകർഷണവും സ്നേഹവും തികച്ചും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണ്.

നിങ്ങൾക്ക് ആരുടെയെങ്കിലും മനോവിഷമത്തെ അകറ്റാൻ കഴിയുന്നുവെങ്കിൽ നിങ്ങൾക്കാ വ്യക്തിയോട് ആകർഷണവും അനുഭവപ്പെടാം

ഒരു വ്യക്തിക്ക് ദീർഘകാലത്തേക്ക് അല്ലെങ്കിൽ അവരുടെ ജീവിതകാലം മുഴുവൻ അനുഭവപ്പെടുന്ന അത്തരം ആകർഷണമാണ് ഏകീകൃത ആകർഷണം എന്നതുകൊണ്ട് അർത്ഥമാക്കുക.

പ്രണയവുമായി ഇതിന് യാതൊരു ബന്ധവുമില്ല.യഥാർത്ഥത്തിൽ, വ്യത്യസ്ത തരം ആകർഷണങ്ങളിൽ നിന്നാണ് സ്നേഹം ജനിക്കുന്നത് തന്നെ.

8)അൾട്രസ് അട്രാക്ഷൻ ::::::::::::::::::::::::::::::::::::::::::::::::

ക്വീൻപ്ലാറ്റോണിക് ആകർഷണം എന്ന് വിളിക്കപ്പെടുന്ന ഇത് റൊമാന്റിക് ആകർഷണവുമായി വളരെ സാമ്യമുള്ളതാണ്,പക്ഷേ ഇത് പൂർണ്ണമായും റൊമാന്റിക് അല്ല,പൂർണ്ണമായും പ്ലാറ്റോണികും അല്ല.

ഒരു വ്യക്തി ഇത്തരത്തിൽ ആകർഷിക്കപ്പെടുമ്പോൾ അവർക്ക് ആഴത്തിലുള്ള വൈകാരിക ബന്ധം അനുഭവപ്പെടുന്നു.പക്ഷേ ആ ബന്ധം സൗഹൃദത്തിനും പ്രണയ ബന്ധത്തിനും ഇടയിലെവിടെയൊ ആണ്.

വ്യത്യസ്തമായ ആകർഷണങ്ങൾ ക്വീൻപ്ലാറ്റോണിക് ബന്ധങ്ങൾ സൃഷ്ടിക്കുന്നു,അത് സൗഹൃദത്തിന് സമാനമാണ്, എന്നാൽ കൂടുതൽ തീവ്രവുമാണ്.

ഉദാഹരണത്തിന്, നിങ്ങളുടെ ക്വീൻപ്ലാറ്റോണിക് പങ്കാളിയുമായി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ള സുഹൃത്തുക്കൾക്കിടയിൽ കഴിഞ്ഞെന്നു വരില്ല.

ക്വീൻപ്ലാറ്റോണിക് ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഈ സമ്മിശ്ര വികാര ബന്ധം അംഗീകരിക്കാൻ കഴിയുന്ന തരത്തിലുള്ള ആളുമായിരിക്കണം നിങ്ങൾ.

9)സോഷ്യൽ അട്രാക്ഷൻ ::::::::::::::::::::::::::::::::::::::::::::::::::

ഇത് ശാരീരിക ആകർഷണത്തിന് സമാനമാണ്,ലളിതവുമാണ്.

സാമൂഹ്യ ആകർഷണം എന്നത് അവ ഇഷ്ടപ്പെടുന്നവർക്കിടയിൽ, സാമൂഹികമായി ചിന്തിക്കുന്ന ആളുകൾക്കിടയിൽ കണ്ടുവരുന്ന ഒന്നാണ്.

സാമൂഹിക ഒത്തുചേരലുകളിൽ ജനപ്രീതി നേടിയവരും ഒപ്പം നിങ്ങൾ സാമിപ്യമാഗ്രഹിക്കുന്ന ആളുകളും ഉണ്ടാകുന്നത് സാമൂഹിക ആകർഷണത്തിന്റെ ഭാഗമാണ്.

സാമൂഹികമായി ആകർഷിക്കപ്പെടുന്നവർ ജീവിതത്തിന്റെ വിവിധ മേഖലകളിൽ കൂടുതലായി ആകർഷിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.

10)പ്രൊട്ടക്റ്റീവ് അട്രാക്ഷൻ :::::::::::::::::::::::::::::::::::::::::::::::::::::::

ഒരു കുട്ടി,വളർത്തുമൃഗങ്ങൾ അല്ലെങ്കിൽ സഹായം ആവശ്യമുള്ള മറ്റൊരു വ്യക്തി എന്നിങ്ങനെയുള്ളവരിൽ ഒരു വ്യക്തിക്ക് തോന്നുന്ന ആകർഷണമാണിത്.

സംരക്ഷിത ആകർഷണം തോന്നുന്ന ആളുകൾ സഹായം ആവശ്യമുള്ള ആളുകളാവും.

ആവശ്യമുള്ള ഒരാളെ സഹായിക്കാൻ തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഉപേക്ഷിക്കുന്ന ഒരു വ്യക്തി മറ്റുള്ളവരിൽ ആകർഷകത്വം സൃഷ്ടിക്കുന്നു.

ലെറ്റ് മീ കൺക്ലൂഡ് :::::::::::::::::::::::::::::::::::::: ആകർഷണങ്ങളെ ശ്രദ്ധാപൂർവ്വം നോക്കിക്കാണുക. ബന്ധങ്ങളെയും പ്രണയത്തെയും കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചേക്കാം.

നമ്മളാരും ഒരേ രീതിയിൽ പെരുമാറുന്നവരല്ല.നമ്മളാരും ഒരേ കാര്യത്തിലേക്ക് ആകർഷിക്കപ്പെടുന്നവരുമല്ല.

വൈകാരികമോ ബുദ്ധിപരമോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ,വ്യക്തമായ ഒന്ന് (ലൈംഗിക ആകർഷണം)ഒഴികെ ആകർഷിക്കപ്പെടുന്നുണ്ടെങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രമാണ്.

ആകർഷിക്കപ്പെടുന്നത് ഒരു പ്രശ്നമായി കാണുമ്പോഴാണ് സ്വയം സന്തോഷം കണ്ടെത്താൻ കഴിയാതെപോകുന്നത്.

അതിനാൽ നിങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാണെന്ന് കരുതരുത്.മറിച്ച് വ്യത്യസ്തമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് എന്നെ അതിനർത്ഥമുള്ളൂ.

💞💞💞💞💞

തലോടൽ ================

എന്താവും സ്പർശനം കൊണ്ട് നാം അർത്ഥമാക്കുന്നത്.നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഞാൻ പറയും നിങ്ങളത് ചിന്തിച്ചുനോക്കണം.

കാരണം ഓരോ സ്പർശനവും എന്താണ് അർത്ഥമാക്കുന്നതെന്ന് മനസിലാകണമെങ്കിൽ നമ്മുക്കും ഒരു ചിന്ത നല്ലതാണ്.

വാക്കേതര ആശയവിനിമയത്തിലൂടെ ഒരു വ്യക്തിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്താൻ കഴിയും.

ഇന്ന് ഒരാൾക്ക് മറ്റൊരാളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഒരുപാട് സാധ്യതകളുണ്ട്.അതിനായി നാം വ്യത്യസ്ത സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു.അടിസ്ഥാന സാഹചര്യങ്ങളോട് ഒരു വ്യക്തി എങ്ങനെപ്രതികരിക്കുന്നുവെന്നും പ്രതികരണങ്ങൾ എന്താണ് അർത്ഥമാക്കുന്നതെന്നും അറിയാൻ ഗവേഷകർ വ്യത്യസ്ത രീതികൾ ഉപയോഗിക്കുന്നുണ്ട്.

അത്തരം പഠനങ്ങളുടെ ഒരു മേഖല വാച്യേതര ആശയവിനിമയമാണ്.അതിലൂടെ വ്യക്തികൾ എങ്ങനെ പെരുമാറും എന്ന് ഊഹിക്കാം.അവർക്ക് പറയാനുള്ളത് നിശബ്ദതയിലും നിങ്ങൾക്ക് മനസ്സിലാക്കാം.

വാക്കേതര ആശയവിനിമയം എന്നതിനെക്കുറിച്ച് പറയുമ്പോൾ അതിനെക്കുറിച്ച് അല്പം അവബോധം ഉണ്ടാകേണ്ടതും അത്യാവശ്യമാണ്.മാത്രമല്ല അത് കൃത്യമായി ബന്ധപ്പെടുത്താൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ വിചിത്രമായി തോന്നുകയും ചെയ്യും.

എന്താണ് റിലേഷണൽ കോൺടാക്റ്റ്?എന്നതും ഇവിടെ ചിന്തിക്കേണ്ടതാണ്.

ഒരു സന്ദേശം,ആശയം അല്ലെങ്കിൽ ചായ്‌വ് എന്നിവ കൈമാറാൻ ശ്രമിക്കുമ്പോൾ അവർക്കറിയാം,എന്നിരുന്നാലും ചിലർ അവർ ബന്ധപ്പെടുന്ന രീതി ഉപയോഗിച്ച് നേടാൻ ശ്രമിക്കുന്നതെന്താണെന്ന് കൃത്യമായി മനസ്സിലാക്കും.

കോൺ‌ടാക്റ്റ് എന്നത് ഒരു സാധാരണ ദൈനംദിനപ്രക്രിയ ആണ്.പ്രത്യേകിച്ചും നിങ്ങൾ വ്യക്തികളെ ഉൾക്കൊള്ളുമ്പോൾ. വ്യക്തികളെന്ന നിലയിൽ, തങ്ങൾക്ക് കഴിയുന്നത്ര ശേഷിയോടെ സമൂഹത്തിൽ ബന്ധപ്പെടുകയും ഇടപെടുകയും. ചെയ്യുക എന്ന വസ്തുതയുടെ വെളിച്ചത്തിലാണ് റിലേഷണൽ കോൺടാക്റ്റിംഗ് സങ്കൽപ്പിക്കാൻ കഴിയുന്നത്.

അതിൽ സംസാരിക്കൽ,ചായ്‌വ്, ഒരു പുഞ്ചിരി എന്ന് തുടങ്ങി എല്ലാവരുടേയും ഏറ്റവും പ്രബലമായ സന്ദേശങ്ങളും സ്പർശനത്തിലൂടെ കൈമാറാൻ കഴിയുമെന്ന് പഠനങ്ങളുണ്ട്. അതിൽ പോസിറ്റീവ്, നെഗറ്റീവ് വികാരങ്ങളും ഉൾക്കൊള്ളുന്നു.

ഫിസിക്കൽ ടച്ച് ഒരു അടിസ്ഥാന പ്രത്യേക തന്ത്രമാണ്.ആലിംഗനം, അഭിനന്ദനങ്ങളുടെ ആംഗ്യം, തുടങ്ങി എല്ലാത്തിനും പ്രത്യേക സാഹചര്യം, സാധുത, കാരണം എന്നിവ തീരുമാനിക്കുന്നത് നമ്മെ ആശ്രയിച്ചിരിക്കുന്നു.

ആരുടെയെങ്കിലും സ്പർശനം എന്താണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം നിങ്ങളിലുണ്ടാവണം.

ഒരു പ്രത്യേക തരം സ്പർശം എന്താണ് സൂചിപ്പിക്കുന്നതെന്ന് കണ്ടെത്താൻ,ഒരു നിർദ്ദിഷ്ട സ്‌പർശനത്തിന്റെ പ്രാധാന്യം പൂർണ്ണമായി മനസിലാക്കാൻ നിങ്ങൾക്ക് കഴിയണം.

സ്പർശനം എങ്ങനെ കാണണം എന്നത് നിങ്ങളുടെ വിവേചനത്തിലുള്ള കാര്യമാണ്.

നമ്മൾ ജീവിക്കുന്ന സമൂഹം സ്വയം തുറന്നതും മനസ്സിലാക്കുന്നതിനായി സ്വയം ക്രമീകരിച്ചിട്ടുള്ളതുമാണ്.

എന്നിട്ടും പലതരം ആകർഷണങ്ങളുണ്ടെന്ന് മിക്ക ആളുകൾക്കും അറിയില്ല.എല്ലാം കറുപ്പും വെളുപ്പും ആണെന്നവർ കരുതുന്നു – അതായത് നിങ്ങൾ ആരെയെങ്കിലും ഇഷ്ടപ്പെടുന്നു അല്ലെങ്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല.അത് ഒരുതരം സത്യമാണ്,പക്ഷേ പൂർണ്ണമായും ശാരീരികമല്ലാത്ത ബന്ധങ്ങൾക്ക് എന്ത് സംഭവിക്കും? ആ ചോദ്യത്തിന് എന്റെ കയ്യിൽ ഉത്തരവുമുണ്ട്.അതിനായി സ്പർശനങ്ങളുടെ വകഭേദം എന്തൊക്കെയെന്ന് ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ മതി.

1)എ പാറ്റ് ഓൺ ദി ബാക്ക് :::::::::::::::::::::::::::::::::::::::::::::::::::: അഭിനന്ദനം,സഹതാപം എന്നിവ പ്രകടിപ്പിക്കാൻ സാദാരണയായി കണ്ടുവരുന്ന രീതിയാണിത്,പുറം തോളിൽ ഒന്ന് തട്ടുക എന്നത്.ഇത് അഭിമാനത്തിന്റെ പ്രകടനമാണ്, അല്ലെങ്കിൽ ആശ്വാസകരമായ പ്രവൃത്തി.

2)എ ഹഗ് ::::::::::::::::::::: അഭിവാദ്യം,അടുപ്പത്തിനായുള്ള അഭ്യർത്ഥന,അല്ലെങ്കിൽ ആശ്വാസത്തെ സൂചിപ്പിക്കുന്ന ഒരു ഭാഷ,അതാണ് ആലിംഗനം എന്നതുകൊണ്ട് പൊതുവെ അർത്ഥമാക്കുക.

പക്ഷെ ആലിംഗനത്തെ തെറ്റായി വ്യാഖ്യാനിക്കുകയും അസ്ഥാനത്തുപയോഗിക്കുകയും ചെയ്യുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്.

3)ഗ്രിപ്പിങ് ദി ആം :::::::::::::::::::::::::::::::::

ബാഹ്യശക്തികളെക്കുറിച്ചുള്ള ഭയം,തുടരാനുള്ള അഭ്യർത്ഥന, അല്ലെങ്കിൽ സുരക്ഷയും മാർഗ്ഗനിർദ്ദേശവും നേടാനുള്ള മാർഗം,ഇവയെയൊക്കെ സൂചിപ്പിക്കാൻ സാധാരണയായി ഉപയോഗിച്ചുകാണുന്ന രീതിയാണ് കൈത്തണ്ടയിലോ കയ്യുടെ മുകൾ വശത്തോ മുറുകെ പിടിക്കുക എന്നത്.

നമ്മുടെ നിത്യജീവിതത്തിൽ തന്നെ നിരവധിയായുള്ള ഉദാഹരണങ്ങൾ കാണുവാൻ കഴിയും.വളരെ എളുപ്പത്തിൽ കൺവെ ചെയ്യാൻ കഴിയുന്ന ഒരു വച്യേതര ആശയവിനിമയരീതി കൂടിയാണിത്.

4)റബ്ബിങ് ദി ആം :::::::::::::::::::::::::::::::: കൂടുതൽ ശാരീരിക അടുപ്പത്തിനുവേണ്ടിയുള്ള ഒരു സിഗ്നൽ.സഹാനുഭൂതിയോടെയുള്ള.അംഗവിക്ഷേപണത്തിലൂടെ ഇണയെ അണുനയിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇതിൽ കാണാൻ കഴിയുക.ഇണയോട് മാത്രം പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു രീതിയാണിത്.

5)ഹിറ്റിങ് ::::::::::::::::::: കോപം,ഭയം,പരിഭ്രാന്തി തുടങ്ങിയ വികാരങ്ങൾക്കിടയിൽ കണ്ടു വരുന്ന ഒരു പ്രവൃത്തിയാണിത്. അവയെ സ്വയം നിയന്ത്രിച്ചു നിർത്തുക എന്നതാണ് പ്രതിവിധി.

6)സ്ക്വിസിങ് ഹഗ് :::::::::::::::::::::::::::::::::::: അടുപ്പത്തിനായുള്ള ആവശ്യം, സംരക്ഷണത്തിനായുള്ള അഭ്യർത്ഥന,ആശ്വാസം ലഭിക്കാനുള്ള ഒരു മാർഗം എന്നീ അർത്ഥങ്ങൾ ഈ ആലിംഗന രീതിയിൽ ഉൾക്കൊണ്ടിരിക്കുന്നു. അത്ര വിശ്വാസമുള്ള ഒരാളോട് മാത്രമേ ഈ രീതിയിൽ പെരുമാറാൻ സാധിക്കൂ.

7)പുഷിങ് ::::::::::::::::::::: ഒറ്റ വാക്കിൽ പറഞ്ഞാൽ “വെറുപ്പ്”എന്ന വികാരത്തെ സൂചിപ്പിക്കുന്നതിൽ കണ്ടുവരുന്ന ഒരു രീതിയാണിത്.നമ്മുടെ ഇഷ്ട്ടക്കേട്‌ പ്രകടിപ്പിക്കാനും ചിലപ്പോൾ ഇതുപയോഗിക്കാറുണ്ട്.

8)ആംസ് ഓവർ ദി ഷോൾഡർ ::::::::::::::::::::::::::::::::::::::::::::::::::::::::::: സംരക്ഷണം,അടുപ്പത്തിന്റെ ആവശ്യം,വാത്സല്യം മുതലായവ പ്രകടിപ്പിക്കാൻ,പറയാതെ പറയാൻ നല്ലൊരു മാർഗമാണിത്. കൂടെയുണ്ട് എന്നൊരു തോന്നൽ മറ്റൊരാളിൽ ഉളവാക്കാൻ ഈ രീതിയിലൂടെ കഴിയും.ഏത് ബന്ധങ്ങളിലും ധൈര്യമായി ചെയ്യാൻ കഴിയുന്ന ഒന്ന്.

9)ആം എറൗണ്ട് വെയ്സ്റ്റ്‌ ::::::::::::::::::::::::::::::::::::::::::::::::: അത്ര അടുപ്പമുള്ളവരിൽ കണ്ടു വരുന്ന രീതിയാണിത്.അടുത്ത പരിചയം,സംരക്ഷണം,വാത്സല്യം, മുതലായവ പ്രകടിപ്പിക്കുന്ന രീതി. എല്ലാവരിലും ഇത് പിൻതുടരാൻ കഴിയുന്ന ഒന്നുമല്ല.

10)ബോത്ത്‌ ഹാൻഡ് ഓൺ ഷോൾഡർ ::::::::::::::::::::::::::::::::::::::::::::::::::::::: നിർബന്ധമായും ആരെയെങ്കിലും എന്തെങ്കിലും ബോധ്യപ്പെടുത്താനുള്ളപ്പോൾ പലരുമിങ്ങനെ ചെയ്യാറുണ്ട്.

കൈകൾ രണ്ടും ഇരു തോളിലുമായി വച്ച് മുഖം നോക്കി അയാളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നു.

പക്ഷെ ഇതെ രീതി തോളിൽ പിടിച്ചു കുലുക്കിക്കൊണ്ടാണ് ചെയ്യുന്നതെങ്കിൽ നിങ്ങളുടെ ഉള്ളിലുള്ള രോഷത്തെയാണ് അത് സൂചിപ്പിക്കുക.

11)ഫോർഹെഡ് എഗെയ്ൻസ്റ്റ് ഫോർഹെഡ് :::::::::::::::::::::::::::::::::::::::::::::::::::::::::::: സ്നേഹം,വാത്സല്യം മുതലായവ പ്രകടിപ്പിക്കുന്നതിനുള്ള ഒരു അടയാളം,അല്ലെങ്കിൽ സാമിപ്യം ലഭിക്കുന്നതിനുള്ള അപേക്ഷ, തുടങ്ങിയവയെ സൂചിപ്പിക്കുന്നു.

12)ചീക്ക് ടു ചീക്ക് ::::::::::::::::::::::::::::::::::: വളരെയടുത്ത അടുപ്പത്തിന്റെ അടയാളം.

13)ഹാൻഡ് ഓൺ ഫേസ് :::::::::::::::::::::::::::::::::::::::::::::::::: വാക്കുകളിലൂടെയല്ലാതെ തന്റെ സ്നേഹമറിയിക്കുവാൻ ഒരാൾ തിരഞ്ഞെടുക്കുന്ന മാർഗമാണിത്

നല്ല സുഹൃത്തുക്കൾക്കിടയിലെ ഈ രീതിക്ക് സ്ഥാനമുള്ളൂ.തന്റെ എതിർലിംഗത്തിലുള്ള സുഹൃത്തിനോട് തോന്നുന്ന ഒരു ക്രഷ്,സ്നേഹം അറിയിക്കുക എന്ന ഉദ്ദേശം മാത്രമേ ഇതിനുള്ളൂ

കവിളുകളിൽ സ്പർശിച്ചുകൊണ്ട് കണ്ണുകളിലേക്ക് നോക്കുമ്പോൾ അവർക്കിടയിൽ ആശയം കൈമാറപ്പെടുന്നു എന്ന് വേണം കരുതാൻ.

14)ഹാൻഡ് ഓൺ നെക്ക് :::::::::::::::::::::::::::::::::::::::::::::::::: അടുപ്പം വർദ്ധിപ്പിക്കാനുള്ള ആഗ്രഹം,നൽകുന്ന സംരക്ഷണത്തെ സൂചിപ്പിക്കാൻ, ലഭിക്കുന്ന ആശ്വാസത്തെ പ്രകടിപ്പിക്കാൻ അല്ലെങ്കിൽ ആശ്വസിപ്പിക്കാൻ ഒക്കെ ഈ രീതി ഉപയോഗിച്ചുകാണുന്നു.

15)റബ്ബിങ് യുവർ പാം ::::::::::::::::::::::::::::::::::::::::::: സ്വയം ആശ്വസിപ്പിക്കാനുള്ള ഒരു മാർഗം,മറ്റൊരാളുടെ ശ്രദ്ധ നേടുന്നതിനോ ആരെയെങ്കിലും ഉണർത്തുന്നതിനോ ഉള്ള വഴി. അതാണ് ഈയൊരു രീതിയിലൂടെ അർത്ഥമാക്കുന്നത്.

16)ക്ലാസ്‍പിങ് ദെയർ ആം വിത്ത്‌ യുവർസ് :::::::::::::::::::::::::::::::::::::::::::::::::::::::::::::::: സൗഹൃദം നേടുക,സുരക്ഷിതത്വം ആഗ്രഹിക്കുക അല്ലെങ്കിൽ നിങ്ങളിൽ നിന്നുമൊരു ഉപദേശം ലഭിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ ഒക്കെ സൂചിപ്പിക്കാൻ ഈ രീതി ഉപയോഗിക്കുന്നു. കൈകൾ തമ്മിൽ കോർത്തു പിടിക്കുകയാണ് ഇവിടെ ചെയ്യുക

17)ടച്ചിങ് യുവർ ഹെയർ

::::::::::::::::::::::::::::::::::::::::::::::::: അടുത്ത പരിചയം അല്ലെങ്കിൽ അടുപ്പം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ സൂചിപ്പിക്കുന്നു.

18)റെസ്റ്റിങ് ഹെഡ് ഓർ ഫേസ് ഓൺ ഷോൾഡർ :::::::::::::::::::::::::::::::::::::::::::::::::::::::::::: അടുത്ത പരിചയത്തെയാണ് ഇതിൽ കാണാൻ കഴിയുക. കൂടുതൽ അടുക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കാൻ ഈ രീതിയിലൂടെ സാധിക്കും.കൂടാതെ വാത്സല്യത്തെയും സൂചിപ്പിക്കുന്നു

19)റബ്ബിങ് ഇന്നർ തൈ ::::::::::::::::::::::::::::::::::::::::::::: ഇതിന്റെ അർത്ഥമെന്താണെന്ന് നിങ്ങൾക്കറിയാം. അടുപ്പത്തിനായുള്ള അഭ്യർത്ഥന, ശാരീരിക ഉത്തേജനത്തിന്റെ ക്രമത്തെയൊക്കെ ഈ പ്രവൃത്തി സൂചിപ്പിക്കുന്നു.ഒപ്പം ഒരു മനസ്സുഖം ലഭിക്കുന്നു എന്നതിന്റെ അടയാളം കൂടിയാണിത്.

20)ഹോൾഡിങ് വൺസ് ഹാൻഡ് ::::::::::::::::::::::::::::::::::::::::::::::::::::::::::::::::: അടുത്ത ബന്ധം കാത്തുസൂക്ഷിക്കേണ്ടതിന്റെ, ഉപദേശങ്ങളും നിർദ്ദേശങ്ങളും സുരക്ഷിതത്വവും, ലഭിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ സൂചിപ്പിക്കുന്ന രീതി.

ഒരു സുഹൃദ്‌ബന്ധം അല്ലെങ്കിൽ ഉടമ്പടി ഊട്ടിയുറപ്പിക്കുന്നതിന്റെ അടയാളം.പുതിയൊരു കൂട്ടുകെട്ട് ഉണ്ടാക്കുന്നതിനുള്ള അപേക്ഷ എന്നിവയും ഇതിലൂടെ അർത്ഥമാക്കാം.

ലെറ്റ്‌ മി കൺക്ലൂഡ് :::::::::::::::::::::::::::::::::::::: ചുരുക്കിപ്പറഞ്ഞാൽ പൊതുവെ കണ്ടുവരുന്ന സ്‌പർശനങ്ങളുടെ ഏറ്റവും അടിസ്ഥാനപരവും വ്യക്തവുമായ ഉദ്ദേശ്യങ്ങൾ മാത്രമാണ് മുകളിൽ കൊടുത്തിട്ടുള്ളത്.

ആയതിനാൽ ഓരോതവണ സ്പർശിക്കുമ്പോഴും സ്വയം അറിഞ്ഞിരിക്കുക എന്ന് മാത്രമേ ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളൂ.

💞💞💞💞💞 ചുംബനം =================

ചുംബനം-അതെ! ചുംബനം ആളുകൾക്കിടയിൽ വിശദീകരിക്കാനാകാത്ത സന്തോഷം അതുളവാക്കുന്നുണ്ട്. അവർ പരസ്പരം അവരുടെ വാത്സല്യം ആശയവിനിമയം നടത്താൻ ഒരു മാധ്യമമായി ചുംബനത്തെ ഉപയോഗിക്കുന്നു.

വാസ്തവത്തിൽ,ഒരു മോശം ചുംബനം പോലെ മറ്റൊന്നുമില്ല. ശരിയായ ഉദ്ദേശ്യത്തോടെയുള്ള ഓരോ ചുംബനവും നല്ലതാണ്.

എന്നിരുന്നാലും, ചുംബനങ്ങൾ വ്യത്യസ്ത വികാരങ്ങളെയും വിചാരങ്ങളെയും ഉളവാക്കുന്നു. ഒറ്റുകൊടുക്കാൻ പോലും ചുംബനത്തെ ഉപയോഗിച്ചതായി നമുക്ക് വായിക്കാൻ കഴിയും.

പങ്കാളികൾ തമ്മിലുള്ള വികാരാധീനമായ റൊമാന്റിക് ലിപ് ലോക്ക്,ഒരു കുട്ടിക്ക് അമ്മ നൽകുന്ന ഊഷ്മളതയുള്ള ചുംബനങ്ങൾ മുതലായവ സാധാരണയായി കണ്ടുവരുന്നു.

നല്ലൊരു ചുംബനം ശാരീരിക സ്പർശനത്തേക്കാൾ മികച്ചതാണ്.ചുംബന നാമങ്ങളുടെ തരവും അവയുടെ അർത്ഥവും ഒന്നറിഞ്ഞിരിക്കുക എന്നത് ഇക്കാലത്ത് ഏറ്റവും മിനിമം വേണ്ട ഒരറിവും.

കൂടാതെ, ഈ രസകരമായ ചുംബനങ്ങൾ എങ്ങനെ,എവിടെ, ആർക്കാണ് നൽകാൻ കഴിയുക? രസകരമായ ഒരു ചോദ്യമാണത്.

അതിനായി സാധാരണയായി ബന്ധങ്ങളിൽ കാണപ്പെടുന്ന 5 തരം ചുംബനങ്ങൾ ഞാനിവിടെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു.

1902 ൽ എഴുതപ്പെട്ട“ ചുംബനവും ചരിത്രവും” എന്ന പുസ്തകത്തിൽ വ്യത്യസ്ത തരം ചുംബനങ്ങൾ ചേർത്ത ഡാനിഷ് റൊമാന്റിക് ആയിരുന്നു ക്രിസ്റ്റഫർ നൈറോപ്പ്.യഥാർത്ഥ കൃതി പിന്നീട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് വില്യം ഫ്രെഡറിക് ഹാർവി ആണ്.

സ്നേഹം, സമാധാനം, വാത്സല്യം, ബഹുമാനം, സൗഹൃദം തുടങ്ങിയ വികാരങ്ങളുടെയടിസ്ഥാനത്തിൽ ചുംബനങ്ങൾ വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്നുവെന്ന് നൈറോപ്പ് പറയുന്നു.

സാധാരണയായി ബന്ധങ്ങളിൽ കാണപ്പെടുന്ന അവയോരോന്നിനെയുംക്കുറിച്ച്, അവയുടെ ഉദ്ദേശത്തെക്കുറിച്ച് അദ്ദേഹത്തിനെന്താണ് പറയാനുള്ളതെന്ന് നമുക്ക് ചുരുക്കമായി എടുക്കാം:

1)കിസ്സ് ഓഫ് ലവ് :::::::::::::::::::::::::::::::::::::

പരസ്പരമുള്ള ആഗ്രഹം കൊണ്ട് നിറഞ്ഞിരിക്കുന്നതും ചുണ്ടുകളിൽ സാധാരണയായി കാണപ്പെടുന്നതുമാണ് ഒരു പ്രണയ ചുംബനം.

ഇതൊരു വ്യക്തിയുടെ ആകർഷണവും പരസ്പരമുള്ള സ്നേഹബന്ധവും കാണിക്കുന്നു. പരസ്‌പരം ഉള്ള അഭിനിവേശം, പ്രണയം, ബഹുമാനം, സൗഹൃദം, സമാധാനം എന്നിവയും ഈ ചുംബനം അർത്ഥമാക്കുന്നു.

2)കിസ്സ് ഓഫ് അഫക്ഷൻ ::::::::::::::::::::::::::::::::::::::::::::::::::

സ്നേഹത്തിന്റെ വികാരങ്ങൾ നിറഞ്ഞ ഒന്നാണ് വാത്സല്യ ചുംബനം.എന്നാൽ ലൈംഗികത, ലൈംഗിക തീവ്രത തുടങ്ങിയവക്ക് യാതൊരു പ്രസക്തിയില്ലാത്തതുമാണ് ഈ ചുംബനരീതി.

ഉദാഹരണത്തിന്,ഒരു ആൺ കുട്ടിക്ക് അമ്മയോടുള്ള അടുപ്പത്തിന്റെ മാർഗ്ഗമായി ഇത്തരത്തിൽ ചുംബിക്കാൻ കഴിയും.

ഈ ചുംബനരീതി വളരെ അടുത്ത കുടുംബഗങ്ങൾക്കിടയിലോ അല്ലെങ്കിൽ ചങ്ങാതിമാരുടെ അടുത്ത വൃത്തത്തിനുമിടയിലോ കാണപ്പെടാറുണ്ട്.

3)കിസ്സ് ഓഫ് പീസ് ::::::::::::::::::::::::::::::::::::::

പേരുപോലെ സമാധാനവും ശാന്തിയും സൂചിപ്പിക്കുന്ന ഒരു ചുംബനരീതിയാണിത്.ക്രിസ്ത്യൻ സംസ്കാരവും മതവും ആരംഭിച്ച പുരാതന പാരമ്പര്യവുമാണ് സമാധാന ചുംബനം അല്ലെങ്കിൽ വിശുദ്ധ ചുംബനം.

ഇത് ആദരാഞ്ജലിയുടെ അടയാളമായും നൽകാറുണ്ട്.

4)കിസ്സ് ഓഫ് റെസ്‌പെക്ട് :::::::::::::::::::::::::::::::::::::::::::::::::::::

ബഹുമാനം, ഭക്തി, ആരാധന എന്നിവയുടെ വികാരങ്ങൾ കാണിക്കുന്നതിനുള്ള ചുംബന രീതിയാണിത്.വ്യക്തി ആദ്യം താഴ്മയോടെ കുനിഞ്ഞ് നെറ്റിയിലും കൈയിലും കാൽമുട്ടിലും കാലിലും ചുംബനം നൽകിക്കൊണ്ടാണ് ബഹുമാനം അർപ്പിക്കുക.

5)കിസ്സ് ഓഫ് ഫ്രണ്ട്ഷിപ്പ് ::::::::::::::::::::::::::::::::::::::::::::::::

ശക്തമായ സൗഹൃദത്താൽ ഐക്യപ്പെടുന്ന രണ്ട് വ്യക്തികൾ തമ്മിലുള്ള ചുംബനരീതിയാണിത് സമപ്രായക്കാരെ അഭിവാദ്യം ചെയ്യുന്ന രീതിയിൽ അവരെ ചുംബിക്കുക സ്ത്രീകൾക്കിടയിൽ ഒരു പതിവായിരുന്നു.ഈ സംസ്കാരം പുരുഷന്മാരുടെ സർക്കിളിലേക്കും വ്യാപിപ്പിച്ചു. ഈ ചുംബനം തല,കൈകൾ, തോളുകൾ, കവിളുകൾ മുതലായ ഇടങ്ങളിലാണ് നൽകപ്പെടാറ്.

ലെറ്റ്‌ മി കൺക്ലൂഡ് :::::::::::::::::::::::::::::::::::::: ഒന്നേ പറയാനുള്ളൂ.ചുംബനം നൽകുമ്പോൾ അറിഞ്ഞിരിക്കുക ചുംബനങ്ങളുടെ അർത്ഥങ്ങൾ മനസ്സിലാക്കുക.തെറ്റായ ഒരു ചുംബനം നിങ്ങളിൽ നിന്ന് ഉണ്ടാവാതെ ശ്രദ്ധിക്കുക.

💞💞💞💞💞💞💞💞💞💞💞💞 തത്കാലം ഇവിടെ നിർത്തുന്നു. 🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬 ആൽബി

Comments:

No comments!

Please sign up or log in to post a comment!