ഇരുപത്തഞ്ചുകാരി മച്ചുനത്തിയും മാധവികുട്ടിയും

ഒരിക്കൽ ഞാനുമായി സംബാഷണത്തിലേര്‍പ്പെട്ടഎന്റെ ഒരു മച്ചുനത്തിയോട് ഞാൻ പറയുകയുണ്ടായി, “ഞാനൊരു കന്യകനാണെന്ന് എനിക്ക് തോന്നുന്നില്ല. ഇരുപത്തിരണ്ട് വയസായി എനിക്ക്.ഞാൻ ഇതിനോടകം രണ്ട് സ്ത്രീകളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു. രണ്ടുപേരും എന്റെ പ്രിയസുഹൃത്തുക്കളാണ്”. ഈ സാമ്പാഷണങ്ങളിലെല്ലാം ഇരുപത്തിയഞ്ചുകാരിയായ എന്റെ മച്ചുനത്തി മൂളിക്കൊണ്ടിരുന്നു. ഫോൺ വെക്കുകയാണെന്ന് പറഞ്ഞു പിന്നീട് പോവുകയും ചെയ്തു. പിറ്റേന്ന് ഉച്ചക്കും ഇവിടെ നല്ല തണുപ്പാണ്. ഒരു കഞ്ചാവിന്റെ ബീഡി പുകച്ചുകൊണ്ടിരിക്കുമ്പോൾ എനിക്ക് ഒരു ഫോൺ കാൾ വരികയുണ്ടായി.”ഇരുപത്തഞ്ചുകാരി മച്ചുനത്തി…..” ഫോൺ എടുത്തു. “ഇന്നലെ രാത്രി ഞാൻ മൂളിക്കൊണ്ട് കേട്ടതിനു മറുപടി പറയാനാണ് നിന്നെ വിളിക്കുന്നത് “. എനിക്ക് കാര്യം മനസ്സിലായില്ല.”നീ ഒരു കന്യകൻ അല്ല., നിന്റെ കന്യകത്വം നഷ്ടപ്പെട്ടു എന്നെന്നോട് പറയാനുള്ള ധൈര്യം നിനക്കെവിടുന്ന് കിട്ടി? ഞാൻ നിന്റെ ഇരുപത്തഞ്ചുകാരിയായ ജേഷ്ഠത്തി ആണ്! മറ്റൊരുവന്റെ ഭാര്യയാണ് ! മരുമകളാണ് ! ഇത്തരം കാര്യങ്ങൾ ഒരു സ്ത്രീയോട് പറയുവാൻ നിനക്ക് ലവലേശം ഉളുപ്പ് തോന്നിയില്ലേ? ഈ ചെറിയ പ്രായത്തിൽ തന്നെ ലൈംകീകതയിലേക്ക് പോയി എന്നുള്ളത്തിലും നിനക്ക് ഉളുപ്പ് തോന്നിയില്ലേ? രണ്ട് പെൺകുട്ടികളെ ശാരീരികമായി ഉപയോഗിച്ചതിൽ നിനക്ക് കുറ്റബോധം തോന്നിയില്ലേ? ഇരുപത്തഞ്ചുകാരിയായ എന്റെ, വകയിലെ ഒരു അനുജനായിട്ടും നീ എങ്ങനെ ഇത്ര തരം താണവനായി ? സമൂഹവും കുടുംബവും നിന്റെ ചുറ്റുമുള്ളവരും നിന്നെ എങ്ങനെ ചിത്രീകരിക്കും എന്നുള്ളതിൽ ഞാൻ വ്യാകുലപ്പെടുന്നു “. ഞാനൊരു നിമിഷം ആലോചിച്ചു. ഈ സ്ത്രീ എന്നോടെന്തൊക്കെയാണ് പറയുന്നത്? ഒന്ന് നിർത്തി നിർത്തി പറഞ്ഞിരുന്നെങ്കിൽ ഒന്നുകൂടി ഒന്ന് വ്യക്തമാകുമായിരുന്നില്ലേ? ശേഷം ഇരുപത്തഞ്ചുകാരിയോട്. “നിങ്ങൾ വിവാഹിതയല്ലേ? ലൈംഗികത അറിഞ്ഞിട്ടില്ലേ? ഞാൻ പറഞ്ഞ വാക്കുകൾ നിങ്ങൾക്ക് അപരിചിതം ഒന്നുമല്ലല്ലോ? നിങ്ങളുടെ ഉള്ളുനോവാൻ തക്ക അശ്ലീലത അതിലുണ്ടായിരുന്നോ? ഞാൻ പറഞ്ഞതിൽ അസന്മാർഗിഗമായി എന്താണ് നിങ്ങൾക്ക് തോന്നിയത്? ലൈംഗികതയാണ് നിങ്ങളുദ്ദേശിച്ച അശ്ലീലതയെങ്കിൽ, എനിക്കങ്ങനെ തോന്നുന്നില്ല. ഞാൻ അനുഭവിച്ചത് ലൈംഗികതയാണ്. വായുവും ഭക്ഷണവുമെന്നപോലെ പ്രാധാന്യമുള്ള ഒന്ന്. രതി അശ്ലീലമാണെന്ന് ഞാൻ കരുതുന്നില്ല . ഇനി എന്റെ പ്രിയ പെൺസുഹൃത്തുക്കളുമായി രതിയിലേർപ്പെട്ടതാണ് അസന്മാർഗിഗമായി തോന്നിയതെങ്കിൽ ഞാനൊരു കാര്യം സൂചിപ്പിക്കട്ടെ.., ഞാനൊരു ആണും അവളൊരു പെണ്ണുമായിരുന്നു.

എനിക്ക് സ്വവർഗരതിയിൽ താല്പര്യം ഇല്ലാത്തതുകൊണ്ടും ഞാൻ സ്വവർഗാനുരാഗി അല്ലാത്തതും തന്നെ കാരണം. ഇതിൽകൂടുതൽ എന്താണ് ഞാൻ രതിയിൽ പ്രതീക്ഷിക്കേണ്ടത്? ഇനി ഈ പെണ്ണുങ്ങളെക്കുറിച്ചാണെങ്കിൽ അവരെല്ലാം ഇപ്പോഴും എന്റെ പ്രിയ സുഹൃത്തുക്കൾ തന്നെയാണ്. പരസ്പരമുള്ള മനസ്സിലാക്കലും, തഴുകലും, പ്രണയവും സൗഹൃദവും ചേർന്നുള്ള രതിയിൽ ഞാൻ വിശ്വസിക്കുന്നു. അവിടെ പേരിട്ടുവിളിക്കുന്ന ബന്ധങ്ങൾക്ക് സ്ഥാനമില്ല. ഞാനൊരാണും അവളൊരു പെണ്ണും. അത്രമാത്രം. എന്റെ നിലപാടുകൾ ഞാനെവിടെയും പറയാറുണ്ട്. തന്തയോടായാലും തള്ളയോടായാലും. പിന്നെ മാമനോടും മാമിയോടും! നിങ്ങളൊരു കമ്മ്യൂണിസ്റ് അല്ലെ ജേഷ്ഠത്തി? മാർക്സിനെയും മൈത്രേയനെയും പൂവിട്ടു പൂജിക്കാറില്ലേ ? കമ്മ്യൂണിസം

പുലമ്പാറില്ലേ? മാധവിക്കുട്ടിയുടെ പ്രിയ ആരാധികയല്ലേ നിങ്ങൾ? അവരുടെ പ്രണയസങ്കൽപ്പങ്ങളെ വാഴ്ത്താറില്ലേ? കുന്നോളം പുസ്തകങ്ങൾ വാങ്ങി കാശുചിലവാക്കാറില്ലേ? അതിലെല്ലാം ആമിയുടെ പ്രേമം മാത്രമേ നിങ്ങൾ കണ്ടുവുള്ളോ? ആമി ചർച്ചചെയ്ത ലൈംഗിക അരക്ഷിതാവസ്ഥ നിങ്ങളാരും ലവലേശം കണ്ടില്ലേ? എനിക്ക് തൊലി പൊളിയുന്നു. ഓരോ പെണ്ണിനും ആണിനും ഓരോ ചൂടും ചുവയുമാണെന്ന് അവരെഴുതിയത് കണ്ടില്ലേ? സ്വന്തം മുല നോക്കി പുളകം കൊള്ളുന്ന സ്ത്രീകളെക്കുറിച്ചു പറയുന്നത് നിങ്ങൾ ശ്രെദ്ധിച്ചില്ലേ? അതോ കാണാതെപോയോ? അകത്തളങ്ങളിലെ അടിമപ്പെണ്ണുങ്ങളുടെ വികാരങ്ങളും വിചാരങ്ങളും നിങ്ങൾ വായിച്ചില്ലേ? കാമം തലക്ക് പിടിച്ച., രതിയിൽ ആനന്ദം കണ്ടെത്താത്ത പുരുഷന്മാരെ നിങ്ങൾ കണ്ടില്ലേ? ഓ… അത് ശരിയാണല്ലോ., നിങ്ങൾക്കെല്ലാവര്ക്കും ആമി ഇപ്പോഴും പ്രേമകഥകാരി ആണല്ലോ! നാലപ്പാട്ടെ ഉമ്മച്ചി ! ജേഷ്ഠത്തി… നിങ്ങളുടെ ശേഖരത്തിൽ നിന്നും കട്ടെടുത്ത പുസ്തകങ്ങളിലൂടെയാണ് ഞാൻ ആമിയെ കണ്ടത്. നിങ്ങളിനിയും കാണാനുണ്ട്. കണ്ണില്ലാകുരുടിയെ പോലെ ജീവിച്ചത്തീർത്താൽ മതിയെന്നാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ. നിങ്ങളുടെ പേരിന്റെ കൂടെ ഞാൻ ‘വീർ ‘ എന്ന് കൂട്ടിവിളിക്കട്ടെ? ആമി പറഞ്ഞ രാഷ്ട്രീയവും ലൈംഗികതയും പ്രേമവും നിങ്ങൾ കണ്ടിരുന്നുവെങ്കിൽ എന്നൊരുവേള ഞാനാശിച്ചുപോകുന്നു. നിങ്ങൾ ഒരിക്കലെങ്കിലും രതിയിൽ ആനന്ദം കണ്ടെത്തിയിട്ടുണ്ടോ? നഗ്നതയെ ആസ്വദിച്ചിട്ടുണ്ടോ? പ്രേമിച്ചിട്ടുണ്ടോ? ഞാനാസ്വദിക്കുന്നു. പ്രേമവും കേളിയും. എന്റെ പ്രേമം ഒരു സ്ത്രീയിൽ മാത്രം ഒതുങ്ങുന്നതല്ല. ഞാനൊരു ശില്പിയാണ്, പാട്ടുകാരനാണ്., എഴുത്തുകാരനാണ്. നഗ്നതയും രതിയും പ്രകൃതിയും എന്റെ ആസ്വാദനത്തിന് കാരണങ്ങളാണ്.
അതിനിപ്പോഴും ഒരു ഭംഗമില്ല. വ്യെക്തിയെ വ്യെക്തിയായി നിങ്ങൾ കണ്ടിരുന്നുവെങ്കിൽ നമ്മുടെ സാമ്പാഷണങ്ങൾ ഇതിലും മനോഹരമായിരുന്നേനെ എന്നെനിക്കറിയാം. നമ്മൾ തമ്മിൽ ഇനിയും സംവദിക്കാൻ ഇടവരികയാണെങ്കിൽ ഞാൻ സ്വയം നിയന്ത്രിക്കുമെന്ന് നിങ്ങൾ ഒരിക്കലും ആശിക്കരുത്. ഞാൻ ഇങ്ങനെയാണ്. എന്നുകരുതി നിങ്ങളോട് എനിക്ക് ഒരു വിദ്വേഷവിമില്ല. ഇങ്ങോട്ടും അങ്ങനെതന്നെ ആവട്ടെ. ഇനിയൊന്നും പറയാനില്ലെങ്കിൽ ഞാൻ ഫോൺ വെക്കട്ടെ? ” ഇല്ല…. ഒന്നും പറയാനില്ല.. ” പാതിയണഞ്ഞ കഞ്ചാവുബീടിക്ക് വീണ്ടും തീക്കോളുത്തി ആഞ്ഞൊരു പുകയും കൂടെയെടുത്തു. മുന്നോട്ട് നോക്കി. ഇവിടെ നിറയെ മാവാണ്. ആയിരക്കണക്കിന് മാവുകൾ ഈ കാണുന്ന മലയിലെല്ലാം ഉണ്ട്. ചുവപ്പും നേർത്ത മഞ്ഞ നിറത്തിലും അവ പൂത്തു കിടപ്പുണ്ട്. കശുമാങ്ങയോട് സാമ്യമുള്ള അത്തിപ്പഴത്തിന്റെ സ്വാദുള്ള ഒരുതരം കായുണ്ടാവുന്ന മരം. ഉണങ്ങിയാലാണ് മധുരം കൂടുക. പിന്നെ ‘മഹ്വോലി’ മരങ്ങൾ. അവയും പൂത്തിട്ടുണ്ട്. കാപ്പി നിറമാണ്. ഉണങ്ങിയ ഇവയുടെ പൂക്കൾ ശേഖരിച്ച് വാറ്റിയെടുക്കുന്ന ‘മഹുവാ’ എന്ന ചാരായത്തിന് പച്ചവെള്ളത്തിന്റെ നിറമാണെങ്കിലും., തൊണ്ടയിലെത്തിയാൽ തീ പോലെയാണ്. ആദ്യമായി മദിരാശിയിൽ വെച്ച് ആ തീവെള്ളം കുടിച്ചത് ഞാനോർക്കുന്നു. ഇന്നതിൽ അത്ര തീയില്ല. കുടിച്ചു ശീലമായതായിരിക്കും. വെള്ളം ചേർക്കരുത്. പിന്നെയുള്ളത് മുളയും പുളിയും പ്ലാശും പൈൻ മരങ്ങളുമാണ്. പേരറിയാത്തത് വേറെയും. ‘ലാണ്ടാന കാമറ ‘ എന്ന പൂച്ചെടിയാണ് വില്ലൻ. രണ്ടാൾ പൊക്കത്തിൽ ഈ മലകൾ മൊത്തം തഴച്ചു വളരുന്ന ഇവൻ വെള്ളം മൊത്തം ഊറ്റിക്കുടിക്കും. വേറൊരു പുല്ലിനെയും വളരാൻ സമ്മതിക്കാതെ അവയങ്ങനെ വളരും. പിന്നെ കുരുവികളും കിളികളും. ആടും പശുവും. കുറച്ചുമുന്നേ ‘നൊണ്ണ’ എന്ന ആദിവാസി ശ്രേഷ്ഠൻ കൊണ്ടുവെച്ച

‘മഹുവാ’ കുപ്പിയിലേക്ക് നോക്കിയാണ് ഞാനും വിനോഭ അണ്ണനും ഇരിക്കുന്നത്. കൊടും തണുപ്പിൽ ഇതില്ലാതെ പറ്റില്ല. ഇവിടുത്തുകാർക്കും അങ്ങനെയാണ്. പകലും രാത്രിയും ഒരുപോലെ തണുപ്പ്. കുറച്ചു വിറച്ചാലും കുഴപ്പമില്ല. മഹുവാ നന്നായി കുടിച്ചാൽ മതി. കുടിച്ചാലോ….. ഈ കണ്ട മാവും മഹ്വോലി മരവും ഒന്നൂടെ പൂക്കും. വെടിക്കെട്ട് പോലെ! ഇവിടെ ആൾക്കാർ ഇങ്ങനെയാണ് ജീവിക്കുന്നത്. പണിയെടുത്തും കള്ളുകുടിച്ചും കൂട്ടമായി ജീവിക്കുന്നു. ആഞ്ഞൊരു പുക കൂടി എടുത്ത് ഞാൻ പുറത്തോട്ട് തന്നെ നോക്കിയിരുന്നുന്നു. ‘സിറിക്കി’ എത്ര മനോഹരിയാണ്… ഇത്പോലെ മാവ് പൂത്തത് ഞാൻ കണ്ടിട്ടേയില്ല. ഒരു യാത്രയില്‍ നിന്നും ഋഷി ശശി

Comments:

No comments!

Please sign up or log in to post a comment!