ശംഭുവിന്റെ ഒളിയമ്പുകൾ 44
വിനോദിന്റെ ഫാം ഹൗസ്.അവിടെ വീണയേയും കാത്തിരിക്കുന്ന വിനോദ്.പത്രോസ് അവർക്ക് കുറച്ചകലം പാലിച്ചു നിൽക്കുന്നു.
ചെട്ടിയാർ അവർക്കൊപ്പവും.
“നിനക്കെന്താ പറ്റിയത് വീണ.നീ പറയുന്നത് പ്രവർത്തിച്ചു.നിന്റെ ആഗ്രഹം നടക്കട്ടെ എന്ന് കരുതി. പക്ഷെ ഇപ്പോൾ……..?എനിക്ക് നിന്നെ മനസ്സിലാവുന്നില്ല.”വിനോദ് പറഞ്ഞു.
“ഇപ്പോൾ എന്നെ ആർക്കും മനസ്സിലാവില്ല.പക്ഷെ എല്ലാം ശാന്തമാവുമ്പോൾ അറിയും ഈ വീണയായിരുന്നു ശരി എന്ന്.”
വീണ മറുപടിയും കൊടുത്തു.
“അതൊക്കെ പോട്ടെ,കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നു എന്ന് കരുതട്ടെ ചെട്ടിയാരെ?”വിനോദ് ചോദിച്ചു.
“ഇതുവരെ പ്രശ്നമൊന്നുമില്ല. എങ്കിലും ചന്ദ്രചൂഡൻ പിന്നാലെ തന്നെയുണ്ട്.”
“അത് കാര്യമാക്കണ്ട.അയാളെ ബ്ലോക്ക് ചെയ്യാനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്.കയ്യിൽ വന്ന മുതല് തട്ടുകേടില്ലാതെ പറഞ്ഞിടത്ത് എത്തിക്കുക.”വിനോദ് പറഞ്ഞു.
ചന്ദ്രചൂഡന്റെ റൺവെയിൽ കയറി ചെട്ടിയാരുടെ കുട്ടികൾ കൺസന്റ് കൈക്കലാക്കിയത് അറിഞ്ഞശേഷം ചേർന്ന രഹസ്യ യോഗമായിരുന്നു അവിടെ.
പോലീസ് പ്രശ്‌നമായി കുറുകെ വരാതെ കൃത്യമായി വിവരങ്ങൾ കിട്ടാൻ പത്രോസിനെയും വിലക്കെടുത്തു.ഇനി കൃത്യമായി കോഡിനേറ്റ് ചെയ്യുക എന്നത് ചെട്ടിയാരുടെ ചുമതലയും.
ഹവാല ഇടപാടുകൾ നിയന്ത്രിക്കുന്ന വിനോദ് തന്നെ ചന്ദ്രചൂഡന്റെ കൺസന്റ് തന്നെ ഉപയോഗിച്ച് വഴിതിരിച്ചു വിട്ടതിന് കാരണം മാത്രം ചെട്ടിയാർക്ക് മനസിലായില്ല,ചോദിച്ചതുമില്ല.
തന്റെ നിലനിൽപ്പ് തനിക്ക് മുഖ്യം എന്നതായിരുന്നു ചെട്ടിയാരുടെ നിലപാട്.
പക്ഷെ ഏജന്റ് വിനോദിനെ പണം ഏൽപ്പിച്ചവർ…….അവർ തിരക്കി വന്നാലോ എന്നത്…… ചെട്ടിയാർ ആകെ ആശങ്കയിലുമായിരുന്നു.
“തന്റെ പ്രശ്നമെന്താണെന്ന് എനിക്കറിയാം.തനിക്കൊരു കുഴപ്പവുമില്ല.എന്നെ വിശ്വസിച്ചു ഏൽപ്പിച്ചു പണം തന്നവർക്ക് ഞാൻ തന്നെ പണികൊടുത്തു എങ്കിൽ അതിന് ഈ ഇടപാടിന് പുറത്തൊരു കാരണമുണ്ടാവും.”
വിനോദിന്റെ ആ വാക്കുകൾ ചെട്ടിയാർക്ക് ആശ്വാസവും.
“ഡോ താനിങ്ങു വന്നെ.”അല്പം മാറി നിന്നിരുന്ന പത്രോസിനെ വിനോദ് അടുത്തേക്ക് വിളിച്ചു.
ഒന്ന് മടിച്ചാണെങ്കിലും അയാൾ അടുത്തുവന്നു.
“മ്മ്മ്…..അറിയാല്ലോ.കൃത്യമായി വിവരങ്ങൾ ചെട്ടിയാരെ അറിയിച്ചിരിക്കണം.”അയാൾ തല കുലുക്കി സമ്മതമറിയിച്ചു.
“സ്വന്തം രക്ഷക്കായിട്ടാണെങ്കിലും താൻ ഒരാളെ തീർത്തു.അവൻ ഞങ്ങളുടെ കൈക്ക് വന്നില്ലല്ലോ എന്നൊരു സങ്കടം മാത്രം.പക്ഷെ അന്നത് താൻ ചെയ്തില്ലായിരുന്നുവെങ്കിൽ എന്റെ കുട്ടി കരയുന്നത് ഇനിയും ഞാൻ കാണേണ്ടിവന്നേനെ.
പത്രോസിന് വേണ്ട ഉറപ്പ് ലഭിച്ചതും അയാൾ അവരോട് പിരിഞ്ഞു.പക്ഷെ അയാളുടെ കുരുട്ടുബുദ്ധിയിൽ ചിലത് കൂടി വിരിഞ്ഞുതുടങ്ങിയിരുന്നു.
“കുറുക്കനാണയാൾ,ഒരു ജാതി നോട്ടവും.സൂക്ഷിക്കണം “വീണ പറഞ്ഞു.
“അറിയാം……തത്കാലം കൂടെ നിക്കട്ടെ.”വിനോദ് പറഞ്ഞു.
“പക്ഷെ നമ്മുടെ പ്രശ്നങ്ങൾ ഇനിയും ബാക്കിയാണ് വിനോദ്” ചെട്ടിയർ പറഞ്ഞു.
“വിക്രമൻ……. അയാളെ അങ്ങനെയങ്ങു തള്ളിക്കളയാൻ കഴിയില്ല ചെട്ടിയാരെ.ഏത്ര കണ്ട് തെളിവ് നശിപ്പിച്ചാലും അയാൾ തിരഞ്ഞുപിടിക്കും.കുറുക്കന്റെ ബുദ്ധിയും കടുവയുടെ ഊരുമാണ് വിക്രമിന്.പതുങ്ങിയിരിക്കുന്നത് കുതിച്ചു ചാടാനും.
അവന് മുന്നിൽ കീഴ്പ്പെടാനല്ല ഞാൻ കളിക്കുന്നത്.എന്റെ കുട്ടിയെ സേഫ് ആക്കുവാൻ വേണ്ടിയാ.അവളുടെ സന്തോഷം എന്നും കണ്ടുകൊണ്ടിരിക്കാനാ. അവൾക്ക് ആരുടെ മുന്നിലും തല കുനിഞ്ഞു നിക്കേണ്ടിവരരുത്. അതിനായിട്ടാ.”വിനോദ് പറഞ്ഞു.
“ഏങ്കിൽ അതെനിക്ക് വിട്.വില്ല്യം കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം മറ്റൊരാളിൽ എത്തിക്കാൻ ഞാൻ വിചാരിച്ചാൽ കഴിയും.ഞാൻ വരക്കുന്ന വഴിയിലൂടെയാവും ഇനി അയാളുടെ യാത്ര.” ചെട്ടിയാർ പറഞ്ഞു.
“മ്മ്മ്…..അത് നിങ്ങൾക്ക് വിടുന്നു ചെട്ടിയാരെ.ഏത്രകാലം നിങ്ങൾ ലോയലായി നിക്കുന്നുവോ,അന്ന് വരെയും എംപയർ ഗ്രൂപ്പ് തനിക്ക് ബാക്ക് അപ്പ് ഉണ്ടാവും.” ചെട്ടിയാർക്കത് മതിയായിരുന്നു.
തന്റെ വളർച്ചക്ക് വളക്കൂറുള്ള മണ്ണാണ് എംപയർ ഗ്രൂപ്പ് എന്ന് അയാൾ മനസ്സിലാക്കിയിരുന്നു.
“പക്ഷെ ശംഭു……..അവൻ…….?” എന്തോ ഓർത്തെന്ന പോലെ ചെട്ടിയാർ ചോദിച്ചു.
“ശംഭു………”അതുകേട്ട് വീണ ഒന്ന് ചിരിച്ചു.
ഒരു വല്ലാത്ത ചിരി.വിനോദിലും ഒരു ഭവമാറ്റം ചെട്ടിയാർ കണ്ടു. മറുപടി പറഞ്ഞുതുടങ്ങിയത് പക്ഷെ വീണയും.
“ചെട്ടിയാരെ……….ശംഭുവാണ് നമ്മൾ ക്ലോസ്സ് ആവാനുള്ള കാരണം.അവനെനിക്ക് ഏത്ര വിലപ്പെട്ടതാണെന്ന് മറ്റാരെക്കാൾ നിങ്ങൾക്കറിയാം.പക്ഷെ ഇപ്പൊ എനിക്കവനെ നിഷേധിച്ചേ പറ്റു. അവനിൽ നിന്ന് അകന്നു നിന്നെ പറ്റൂ.ഒരുപാട് ചോദ്യങ്ങളുയരും, വെറുക്കപ്പെടും.പക്ഷെ എനിക്ക് വേറെ വഴിയില്ല.കാരണം ഇപ്പോൾ ചോദിക്കരുത്.”
“തന്റെ സാമിപ്യം വേണ്ട സമയമാ അവന്.എന്നിട്ടും എന്തിന്…..?ഇത്ര ക്രൂരത അവനോട് വേണോ?”
“ഇതെല്ലാം വരുത്തിവച്ചത് ശംഭു തന്നെയാ.
കൂടുതൽ പറയാൻ ചെട്ടിയാരും മിനക്കെട്ടില്ല.അവരുടെ സ്വകാര്യ കാര്യങ്ങൾ അവർ തീരുമാനിക്കട്ടെ എന്ന് കരുതി അത് വിട്ടു.
ആ രാത്രി വെളുക്കുവോളം അവർ അവിടെയുണ്ടായിരുന്നു. അവരെ നിരീക്ഷിച്ചുകൊണ്ട് മറ്റ് ചിലരും.വീണ എപ്പോൾ തിരികെ എത്തിയെന്ന് പോലും ഗായത്രി അറിഞ്ഞില്ല.ഒന്നും ചോദിക്കേണ്ട എന്ന് മാധവൻ പറഞ്ഞിരുന്നു. കാര്യങ്ങൾ പതിവ് പോലെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ***** തന്നെ കാണാനെത്തിയവരെ കണ്ട് ചിത്ര പകച്ചുപോയി. “കത്രീന”
പ്രതീക്ഷിക്കാത്ത അഥിതിയായി കത്രീനയെത്തിയപ്പോൾ ചിത്രയുടെ ഹൃദയതാളം വേഗത കൈവരിച്ചു.അവളുടെ മുഖത്തെ പേടി കത്രീനയും വായിച്ചെടുത്തു.
“നമുക്കകത്തിരുന്ന് സംസാരിച്ചാലോ?”വാതിൽ തനിക്ക് മുന്നിൽ തുറക്കപ്പെട്ടതും കത്രീന ചോദിച്ചു.ഒപ്പം മിന്നലിന്റെ വെളിച്ചത്തിൽ ചിത്രയെയും മറികടന്ന് ഉള്ളിലേക്ക് കയറി.
കത്രീനയുടെ വരവിന് ശുഭ പ്രതീക്ഷ നൽകാനെന്നപോലെ ഹാളിൽ ബൾബുകൾ തെളിഞ്ഞു.
“എന്താ…….എന്തായിവിടെ?”ചിത്ര ചോദിച്ചു.അവളുടെയുള്ളിൽ ഒരു പേടി തട്ടിയിരുന്നു എന്നതാണ് വാസ്തവം.
“നിന്നെയെനിക്കാവശ്യമുണ്ട് ചിത്ര .കൂടെ നിന്നാൽ നിന്നെ ഞാൻ സേഫ് ആക്കാം”കത്രീന പറഞ്ഞു.
“ഞാനെന്തിന് കൂടെ നിൽക്കണം,
ഒന്ന് നാറിയെന്നുള്ളത് ശരിയാ. അതിൽ കൂടുതലൊന്നും എനിക്ക് സംഭവിച്ചിട്ടുമില്ല.അതുകൊണ്ട് യാതൊരു പേടിയുമില്ല,നിങ്ങളുടെ സഹായങ്ങൾ വേണമെന്നുമില്ല.” ചിത്ര പറഞ്ഞു.
“അത് നിന്റെ തോന്നലാണ് ചിത്ര. അല്ലെങ്കിൽ അതിരുകടന്ന ആത്മ വിശ്വാസം.”
“അതെന്റെ കോൺഫിഡൻസ് തന്നെയാണ് എസ് പി മാഡം.ഒരു വീഡിയോ ലീക്ക് ആയെന്ന് കരുതി എന്നെ എന്ത് ചെയ്യാൻ കഴിയും.നത്തിങ് കാൻ ബി ഡൺ”
“ഹ……ഹ……..ഹ…….”കത്രീന ഒന്ന് നന്നായിത്തന്നെ ചിരിച്ചു.
“അങ്ങനെ ചിരിച്ചുതള്ളണ്ട മേഡം എന്നെ ഒന്നും ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല.നാറിയത് ഞാനങ്ങ് സഹിക്കും.”ചിത്ര പറഞ്ഞു.
“പിന്നെന്തിനാണ് ചിത്രാ എന്നെ കണ്ട നീ പകച്ചത്.നിന്റെയുള്ളിലെ പേടി ഞാൻ തിരിച്ചറിഞ്ഞതാ. നിന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം ഞാൻ കേട്ടതാ.എത്രയൊക്കെ മറച്ചുപിടിക്കാൻ ശ്രമിച്ചാലും നിന്റെ പേടി മറക്കാൻ നിന്റെ കണ്ണുകൾക്ക് കഴിയുന്നില്ല.” കത്രീന പറഞ്ഞു.
“അസമയത്തുള്ള നിങ്ങളുടെ വരവിൽ ഞാനൊന്ന് പതറി എന്നത് സമ്മതിക്കുന്നു.അല്ലാതെ എന്തുണ്ട് എസ് പി മേഡത്തിന്റെ കയ്യിൽ.
“അതീ നാട് മുഴുവൻ കണ്ടതല്ലേ ചിത്ര.”
“അതെന്റെ സ്വകാര്യതയാണ് മേഡം.അത് പ്രചരിപ്പിച്ചതാരെന്ന് മേഡത്തിനറിയാം.അതിനവരെ കാണേണ്ടതിന് പകരം ഇവിടെ എന്നെ തേടിവന്നതെന്തിന്?ഒരു പരാതി ഞാൻ നൽകിയിട്ടും അത് മുന്നോട്ട് നീക്കാൻ നിങ്ങൾ താത്പര്യം കാണിനിക്കുന്നില്ല.”
“അത് ചന്ദ്രചൂഡന്റെയും കൂടി സ്വകാര്യതയായിരുന്നു.അവ പകർത്തിയതും,പണത്തിന് വിറ്റതും നീയാണ് ചിത്ര.അത് വീണയുടെ കയ്യിൽ കിട്ടിയപ്പോൾ അവളുടെ നിലനിൽപ്പിനായി ഉപയോഗിച്ചു എന്ന് മാത്രം.”
“കിട്ടിയതല്ലല്ലോ മേഡം കടന്നു കയറിയതല്ലേ.”
“അത് തെളിയിക്കാൻ നീ കുറച്ചു പാടുപെടും.അവളുടെ ടെക് ബ്രില്ല്യൻസിന് മുന്നിൽ കിതക്കും നീയ്.”കത്രീന കരുതി.
“നോക്ക് മേഡം,നിങ്ങളായിട്ടെന്നെ കുഴപ്പത്തിലാക്കരുത്.എന്റെ പരാതി നിങ്ങൾ കുട്ടയിലിട്ടാലും ശരി എനിക്ക് നിങ്ങളോട് സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട്.”
“നിന്റെയിഷ്ട്ടം.പക്ഷെ ചിത്ര…… നിന്റെ പോൺ ബിസിനസ് സേഫ് സൈഡിൽ ആണെന്ന് നിനക്ക് ഉറപ്പുണ്ടോ?”കത്രീന ചോദിച്ചു.
ചിത്ര ശരിക്കുമൊന്ന് ഞെട്ടി.
അളന്നുമുറിച്ചുള്ള കത്രീനയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ ചിത്ര ബുദ്ധിമുട്ടി.അസ്വസ്ഥയായ ചിത്രയെ കണ്ട് അവൾ തന്റെ വഴിയിലേക്ക് തന്നെ വരുമെന്ന് കത്രീന ഉറപ്പിച്ചു.
“നോക്ക് ചിത്ര,ചന്ദ്രചൂഡനുമായി നിന്റെ ചൂടൻ രംഗങ്ങൾ പുറത്തുവിട്ട വീണയുടെ കയ്യിൽ മറ്റൊന്നുമില്ലെന്ന് നിനക്ക് അത്ര ഉറപ്പുണ്ടോ?
ഇപ്പോൾ ഒരു അധ്യാപികയുടെ മുഖം മൂടിയിൽ മറഞ്ഞിരുന്ന കാമയക്ഷിയെ എനിക്ക് നന്നായി അറിയാം.നിന്റെ ഗ്രൗണ്ടിൽ കളി പഠിച്ചിറങ്ങിയവരെക്കുറിച്ചറിയാം. കൗമാരക്കാരുടെ ചിന്തകളിൽ കാമവും സുരത ചിന്തകളും നിറച്ച് അതുവഴി നീ ലക്ഷ്യമിട്ട കച്ചവട താല്പര്യങ്ങളറിയാം.നിനക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചറിയാം.അതും സ്വന്തം വിദ്യാർത്ഥികളുമായി………₹%&
അതുകൊണ്ടാണ് നിനക്ക് ജോലി പോയത് പ്രശ്നമായി തോന്നാത്തത്.വിദേശങ്ങളിൽ ഇപ്പോഴും ട്രെൻഡിങ്ങിലുള്ള സ്വന്തം കാമകേളികൾ നിനക്ക് വരുമാനം കൊണ്ട് തരുമ്പോൾ പിന്നെന്ത് നോക്കാൻ.പ്രശ്നങ്ങൾ ഒന്നൊതുങ്ങിയാൽ നിനക്ക് ചെറു ചെക്കന്മാർക്കായി വല വിരിക്കാം, വീണ്ടും വ്യഭിചരിച്ചു നടക്കാം.
നിന്നിൽ നിന്നറിഞ്ഞ ലഹരിക്ക്, വീണ്ടും അതനുഭവിച്ചറിയാൻ ഏതറ്റം വരെയും പോകുമവർ.ആ പ്രായമാണവർക്ക്.പോക്സോ കേസിൽ പെട്ടാലുള്ള അവസ്ഥ ഞാൻ നിനക്ക് പറഞ്ഞുതരണോ.. …….?”കത്രീന തന്റെ തുറുപ്പ് ചീട്ട് തന്നെ ചിത്രയുടെ ടേബിളിലേക്ക് ഇട്ടുകൊടുത്തു.
ചിത്ര കൂടുതൽ അസ്വസ്ഥയായി. അതിന്റെ ലക്ഷണങ്ങൾ കത്രീന കണ്ടു.ഒരുവിധം നന്നായിത്തന്നെ അപഹാസ്യയായി.അതുവരെ ഒരു ആത്മവിശ്വാസമുണ്ടായിരുന്നു അവൾക്ക്.ഓരോ വ്യൂവിനും പണം ലഭിക്കുന്ന തന്റെ ചൂടൻ രംഗങ്ങളുള്ളപ്പോൾ മുന്നോട്ടുള്ള ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതി.
അങ്ങനെയായിരുന്നു ചിത്ര വെബ്സൈറ്റ് ഉടമകളുമായി ഉണ്ടാക്കിയ കരാർ.
തനിക്ക് വ്യൂവേഴ്സ് കൂടാൻ എന്തും ചെയ്യുന്നവളുമായിരുന്നു ചിത്ര.അതിനുള്ള പൊടികൈകൾ അവൾ പ്രയോഗിച്ചിരുന്നു.ഫലം, അവളുടെ ചൂടൻ രംഗങ്ങൾക്ക് ആവശ്യക്കാർ കൂടി.ധാരാളം പണം വന്നുതുടങ്ങി.ടീച്ചറു പണി തന്നെ ഒരു മറയായിരുന്നു.അത് തന്റെ കിടക്കയിൽ ചുള്ളന്മാരെ എത്തിക്കുന്നതിനുള്ള മാർഗമായി ചിത്ര ഉപയോഗിച്ചു.എവിടെയും അങ്ങനെയുള്ള ദൃശ്യങ്ങൾക്ക് വലിയ ആവശ്യക്കാരുമുണ്ടായിരുന്നു.
ആദ്യത്തെയൊരു തിളപ്പേയുള്ളൂ നമ്മുടെ സമൂഹത്തിന്.പിന്നെ എല്ലാം അങ്ങ് മറക്കും.പതിയെ എല്ലാം പഴയപടിയാക്കാം എന്നും കരുതി.പക്ഷെ ഇങ്ങനെയൊരു
പ്രശ്നത്തെക്കുറിച്ച് അവൾ ഒട്ടും തന്നെ ചിന്തിച്ചിരുന്നില്ല.അകത്തു പോയാൽ പുറം ലോകം കാണും എന്ന് യാതൊരു ഉറപ്പുമില്ലാത്ത വകുപ്പിലാവും കേസ് വരിക.ചിത്ര ഒരു തീരുമാനമെടുക്കാനാവാതെ കുഴങ്ങി.പക്ഷെ തീരുമാനിച്ചേ പറ്റു.
കത്രീനയുമായി ഡീൽ ചെയ്യുക. ചിത്ര ഉറപ്പിച്ചു.അകത്തുകിടന്ന് ഉണ്ടതിന്നാൻ തനിക്ക് വയ്യ.തന്റെ കഴപ്പടക്കണം,എങ്ങനെ ജീവിച്ചോ അതിലും ആടമ്പരത്തിൽ ജീവിക്കണം.അതിനിടയിൽ കുടുംബം പോലും അവൾക്കൊരു പ്രശ്നമല്ലായിരുന്നു.
“ഞാൻ എന്താണ് ചെയ്യേണ്ടത്?” അവൾ ചോദിച്ചു.
“അപ്പൊ കൂടെ നിൽക്കാനാണ് തീരുമാനം അല്ലെ?”കത്രീനയുടെ വക മറുചോദ്യം.
“അങ്ങനെ പോയി അകത്തു കിടക്കാൻ എനിക്ക് സൗകര്യമില്ല.” ചിത്ര മറുപടി നൽകി.
“എങ്കിൽ ഇപ്പോൾ സ്വസ്ഥമായി ഉറങ്ങൂ.തത്കാലം പിരിയാൻ സമയമായി.നാളെ ഒരിടം വരെ പോകണം.കൃത്യം പതിനൊന്നിന് ഞാൻ ഇവിടെത്തും.തയ്യാറായി നിക്കുക.”അത്ര മാത്രം പറഞ്ഞ് കത്രീന പുറത്തേക്കിറങ്ങി.മഴ തോർന്നിരുന്നു.പ്രകൃതി ശാന്തത കൈവരിച്ചിരിക്കുന്നു.അവൾ ഗേറ്റ് കടന്നതും ചിത്ര വാതിലടച്ചു.
വാതിലിൽ ചാരിനിന്നുകൊണ്ട് ചിത്ര കിതപ്പടക്കുകയായിരുന്നു. അത്രനേരമനുഭവിച്ച ടെൻഷൻ…. വല്ലാത്ത പരവേശം.ഓടിച്ചെന്ന് ഫ്രിഡ്ജിൽ നിന്നും ഒരു ബോട്ടിൽ വെള്ളമെടുത്തു കുടിച്ചു.എന്നിട്ടും അവളുടെ കിതപ്പടങ്ങിയിരുന്നില്ല.
രാത്രി ഏറെയായിട്ടും ഉറക്കം വരാതെ ഹാളിൽ സോഫയിൽ ഇരുന്ന് ഓരോന്ന് ചിന്തിച്ചുകൂട്ടുകയായിരുന്നു ചിത്ര. അവൾ എപ്പോൾ ഉറങ്ങിയെന്ന് അവൾക്ക് പോലുമാറിയില്ല.രാത്രി അതിന്റെ വന്യമായ സൗന്ദര്യം പുറത്തെടുത്തുകഴിഞ്ഞിരുന്നു അപ്പോൾ. ***** കോശിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ വിയർക്കുകയായിരുന്നു ചന്ദ്രചൂഡൻ.മനോനില തെറ്റിയ ആളായിട്ടാണ് കോശിക്ക് തോന്നിയത്.ചന്ദ്രചൂഡൻ ആകെ പെട്ടുപോയ അവസ്ഥയിലും.
മനസ് കലുഷിതമായപ്പോൾ ശ്രദ്ധിക്കാതെ നോ പാർക്കിങ്ങിൽ വണ്ടിയിട്ട നിമിഷത്തെ അയാൾ സ്വയം പഴിച്ചു.കൃത്യമായിത്തന്നെ നാവിൽ ഗുളികൻ കയറുകയും ചെയ്തു.ഒരു പെറ്റിയിൽ തീരേണ്ട കാര്യം അതുകൊണ്ട് സ്റ്റേഷനിൽ എത്തിനിൽക്കുന്നു.
“തനിക്കെന്താ കുഴൽപ്പണവുമായ് ബന്ധം?എന്താ താങ്കളെ വഴിയിൽ കണ്ട സമയം ഹവാലയെക്കുറിച്ച് പിറുപിറുത്തുകൊണ്ടിരുന്നത്.?” എന്ന കോശിയുടെ ചോദ്യത്തിന് മുന്നിൽ ഉരുണ്ടു കളിക്കുകയല്ലാതെ ചന്ദ്രചൂഡന് വേറെ വഴിയില്ലായിരുന്നു.
‘ചന്ദ്രചൂഡൻ എന്തെങ്കിലും വിറ്റ്നെസ്സ് ചെയ്തിട്ടുണ്ടാവും. അതിന്റെ ഞെട്ടലിലായിരിക്കണം ഇപ്പോഴും.അപ്പോഴത്തെ പരിഭ്രമത്തിൽ നോ പാർക്കിങിൽ വണ്ടിയൊതുക്കിയതുമാവാം. മനസ്സ് സ്വസ്ഥമല്ലെങ്കിൽ ഡ്രൈവ് ചെയ്യുന്നത് അപകടത്തിലെത്താം അതാവും ചന്ദ്രചൂഡൻ നോ പാർക്കിങിലെന്ന് കോശി കരുതി.
അതിനിടയിൽ പോലീസിന്റെ ഇടപെടൽ കൂടെയാകുമ്പോൾ ആരായാലും പേടിക്കും.ഒന്നും പറയാൻ കഴിഞ്ഞെന്നും വരില്ല.’ കോശിയുടെ ചിന്ത പോയത് അങ്ങനെയൊരു ആംഗിളിലാണ്.
തത്കാലം കസ്റ്റടിയിൽ തുടരട്ടെ എന്ന് കോശി കരുതി.പുലർന്നു കഴിഞ്ഞ് ആളെക്കുറിച്ച് നന്നായി അന്വേഷിച്ചശേഷം മതി ബാക്കി നടപടികളെന്ന് കോശി തീരുമാനിച്ചു.ആളുടെ ഒരു പടവും വണ്ടി നമ്പറും വച്ച് പ്രാഥമിക അന്വേഷണം നടത്താൻ കീഴുദ്യോ ഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്തു.അതിനേക്കാളുപരി കത്രീനയെ അറിയിക്കുക എന്ന ചുമതലയും കോശിക്കായിരുന്നു.
“ഒന്ന് ഹോസ്പിറ്റലിൽ കാണിക്ക്” എന്നായിരുന്നു കത്രീനയുടെ പക്ഷം.അതിന്റെ ചുമതല പീറ്ററിന് നൽകിയിട്ടാണ് കോശി സ്റ്റേഷൻ വിട്ടുപോയതും.
ചന്ദ്രചൂഡനാവട്ടെ മോങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണ അവസ്ഥയിലും. ***** ചെട്ടിയാരെ ഏൽപ്പിച്ച കാര്യങ്ങൾ ഭംഗിയായി ചെയ്തുതീർത്തു എന്ന വാർത്ത വീണക്ക് നൽകിയ സന്തോഷം വലുതായിരുന്നു.ഒട്ടും പതിവില്ലാത്തതാണ്,എംപയർ ഗ്രൂപ്പിന്റെ ഓഫിസിൽ തന്റെ പേഴ്‌സണൽ കാബിനിലുണ്ട് വീണ
ഉന്തിയ വയറും വച്ച് അവിടെ വന്നിരിക്കുന്നതിൽ വിനോദിന്റെ വായിൽ നിന്ന് കേട്ടെങ്കിലും വീണ ഒന്ന് ചിരിച്ചതെയുള്ളൂ.പറഞ്ഞിട്ട് കാര്യമില്ലെന്ന് അയാൾക്കറിയാം. അവൾ ഒരു പരിധിയിൽ കൂടുതൽ ആർക്കും വഴങ്ങുന്ന പ്രകൃതവുമല്ല,അവൾ അനുവദിച്ചുകൊടുക്കുന്നവരുടെ മുന്നിലല്ലാതെ.
പക്ഷെ ഈയിടെയായി കണ്ടു തുടങ്ങിയ മാറ്റങ്ങൾ,തന്റെ വയറ്റിൽ ഒരു കുഞ്ഞുണ്ടെന്ന് പോലുമോർക്കാതെ,എന്തിന് ശംഭുവിനെയും മറന്ന്,കരുതിയ ഓരോന്നിനും വിപരീതമായിട്ടുള്ള പ്രവർത്തികൾ വീണയിൽ കാണുമ്പോൾ അത് വിനോദിന് ടെൻഷൻ നൽകിക്കൊണ്ടിരുന്നു.
താനെത്ര ശ്രമിച്ചിട്ടും ഒന്നുമവൾ വിട്ടുപറയുന്നില്ല എന്ന് മാത്രമല്ല അവളുടെ മാറ്റത്തിന്റെ കാരണം പോലും വ്യക്തമല്ല.അവളിലെ ഈ മാറ്റവും അതിന്റെ ലക്ഷ്യവുമാണ്
വിനോദിനെ ഭയപ്പെടുത്തുന്നതും.
ഒന്നുകിൽ വീണ കള്ളം പറയുന്നു, അല്ലെങ്കിൽ അവളാണ് ശരി. വിവാഹശേഷമുള്ള കാര്യങ്ങളിൽ വീണ പറഞ്ഞുള്ള അറിവേ ഉള്ളൂ. കൂടുതൽ തിരക്കിയിട്ടുമില്ല.എന്ത് തീരുമാനം വീണയെടുത്താലും അതിനൊപ്പം നിന്നിട്ടേയുള്ളൂ. കിള്ളിമംഗലത്ത് തുടർന്നപ്പോഴും ശംഭുവിന്റെ കാര്യത്തിൽ പോലും മറുത്തു പറഞ്ഞുമില്ല.ഗോവിന്ദ് ഇന്നില്ല,അവന്റെ മരണമവൾക്ക് സന്തോഷം കൊടുക്കുന്നതിന് പകരം അവളെ മാറ്റിയിരിക്കുന്നു. മറ്റുള്ളവരോടുള്ളത് പോട്ടെന്ന് വക്കാം,മനസ്സിലാക്കാം.പക്ഷെ ശംഭുവിനോടുള്ള മനോഭാവത്തിലും വന്ന മാറ്റം, അത് ക്രൂരമാണെന്ന് വിനോദിന് തോന്നി.പ്രത്യേകിച്ചും അവന്റെ ഈ അവസ്ഥയിൽ.അവൾ നടന്ന വഴികളിലൂടെ സഞ്ചരിച്ച് നെല്ലും പതിരും തിരിച്ചറിയുന്നിടത്താവും യഥാർത്ഥ പ്രശ്നവും അതിന് കാരണവും എന്ന് വിനോദിന് ഉറപ്പായിരുന്നു.
ഇതെ സമയം വീണയും തന്റെ മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അങ്ങോട്ടേക്ക് ദിവ്യ കയറിച്ചെന്നത് പോലും അവൾ അറിഞ്ഞില്ല.ഡസ്കിൽ ഒന്ന് തട്ടി മുരടനക്കിയപ്പോഴാണ് വീണ ദിവ്യയുടെ സാന്നിധ്യമറിയുന്നത് തന്നെ.അവളെക്കണ്ട് വീണ ഒരു ചമ്മിയ ചിരിയും ചിരിച്ചു.
“കെട്ടിയോനെയും ഓർത്തിരിക്കാൻ പറ്റിയ സമയം ” കയറിച്ചെന്നയുടനെ ദിവ്യ പറഞ്ഞു.
“ഓർക്കാൻ പറ്റിയ സാധനം”എന്ന് വീണ മനസ്സിൽ പറഞ്ഞു.പക്ഷെ പുറത്തുകാണിച്ചില്ല.”ഞാൻ വെറുതെ ഓരോന്നിങ്ങനെ……” എന്ന് മാത്രം അവൾ പറഞ്ഞു.
“മ്മ്മ്….അത് വീട്ടിലിരുന്നു പോരെ പെണ്ണെ.സൂക്ഷിക്കേണ്ട സമയം ഇങ്ങനെ കറങ്ങിനടന്നോളും. അതൊക്കെ പോട്ടേ,ഇങ്ങോട്ട് തിരിഞ്ഞുനോക്കാത്തവളാ ഈ കാട്ടായം കാണിക്കുന്നതെന്ന് ഓർക്കുമ്പഴാ.ഒന്നുമില്ലേലും ശംഭുവിന്റെ അവസ്ഥ ഓർക്കണ്ടേ നീയ്?”ദിവ്യ ചോദിച്ചു.
“ഓഹ്……അതിപ്പോ ഞാനവിടെ ചെന്നിട്ട് എന്നാ ചെയ്യാനാ.അതും ഹോസ്പിറ്റലിൽ.എന്നാലും വിവരങ്ങളറിയുന്നുണ്ട്.”
“ശ്രദ്ധിക്കേണ്ട സമയത്ത് കറങ്ങി നടക്കുവാ.എന്റെ കൊച്ചേ ഇവിടെ നീ കുത്തിപ്പിടിച്ചിരിക്കുന്ന നേരത്ത് ഹോസ്പിറ്റലിൽ കുറച്ചു സമയം ചിലവിട്ടൂടെ.അതവർക്കും ഒരാശ്വാസമാവും.ഒന്നുല്ലേലും നിന്റെ താലിയോടെങ്കിലും ഒന്ന് നീതി കാണിച്ചുകൂടെ.”
“ഹ്ഹ്മ്മ്……താലി.അത് കെട്ടിയ ആളും നീതി കാണിക്കണ്ടേ?”
“എന്താ നിന്റെ മനസ്സില്?”ദിവ്യ ചോദിച്ചു.
“ചിലതൊക്കെ മനസ്സിലായത് ഇപ്പഴാ.അതിന്റെയാണെന്ന് കൂട്ടിക്കോ.”
“ദേ പെണ്ണെ……….എന്റെ കയ്യീന്ന് മേടിക്കും.നീയെന്താ അവനോടിങ്ങനെ?അവന്റെ കുഞ്ഞിനെയല്ലേ നീ ചുമക്കുന്നത്. ഇനി അങ്ങനെയല്ലെങ്കിൽ എന്റെ മുഖത്ത് നോക്കി പറയണം നീയ്.”
“ഏട്ടത്തി എന്നെക്കുറിച്ച് അങ്ങനെയാ കരുതിയിരിക്കുന്നെ ” “നീ വെറുതെ എഴുതാപ്പുറം വായിക്കണ്ട.ഇവിടെയെല്ലാർക്കും നിന്നെക്കുറിച്ച് മാത്രേ ഇപ്പൊ പറയാനുള്ളൂ,നിന്നിലെ മാറ്റത്തെക്കുറിച്ച്.മുൻപെങ്ങും ഇല്ലാത്തത്ര പേടിയാ എനിക്കും നിന്റെ ഏട്ടനും.അതുകൊണ്ട് അറിഞ്ഞേ പറ്റൂ.ആരോടൊക്കെ വെറുപ്പ് കാട്ടിയാലും എന്തിന് ശംഭുവിനോട്…….”ദിവ്യ ചോദിച്ചു?” ആ ചോദ്യം കേട്ട് വീണയൊന്ന് പതറി.അത് ദിവ്യ ശ്രദ്ധിക്കുകയും ചെയ്തു.
“ഒന്ന് ഞാൻ പറയാം.വേറെയാരെ തള്ളിപ്പറഞ്ഞാലും നീ ശംഭുവിനെ വിട്ടുകളയരുത്.അവോനോട് ചെയ്യുന്ന തെറ്റിന് മാത്രം നിനക്ക് മാപ്പില്ല.”ദിവ്യ പറഞ്ഞു.
“അവനെന്നോട് തെറ്റ് ചെയ്താലോ?”വീണ ചോദിച്ചു.
“എന്താ അതിന് നിനക്കിത്ര ഉറപ്പ്?”
“എനിക്കുറപ്പുണ്ട്………..അവനും കത്രീനയും.”വീണ മുഴുവച്ചില്ല.
“അത് നീ വിശ്വസിക്കുന്നതല്ലേ. പക്ഷെ ഞാനറിയുന്ന ശംഭുവിന് നിന്നെ മറന്നിട്ട് ഒന്നിനും കഴിയില്ല.” ദിവ്യ പറഞ്ഞു.
“അത് ചേച്ചിയുടെ വിശ്വാസം. ഞാൻ ചെയ്യുന്നതിനും പ്രവർത്തിക്കുന്നതിനും എന്റെതായ ന്യായങ്ങളുണ്ട്.”
“പക്ഷെ നിന്റെ ന്യായം മറ്റുള്ളവരെ വേദനിപ്പിച്ചും ബുദ്ധിമുട്ടിച്ചുമാവരുത്.”ദിവ്യയും വിട്ടുകൊടുത്തില്ല.
അവരുടെ തർക്കം മുറുകുന്നു എന്ന് തോന്നിയ വേളയിൽ വീണ കാത്തിരുന്നയാൾ എത്തിയെന്ന സന്ദേശം അവരെ തേടിയെത്തി. അതുകൊണ്ട് മാത്രമാണ് പതിവ് തെറ്റിച്ച് വീണ ഓഫീസിലെത്തിയതും.
“ഞാൻ പ്രതീക്ഷിച്ചിരുന്നയാളെത്തി.”വീണ പറഞ്ഞു.
“ഓഹ്….. അപ്പൊ വരവ് വെറുതെ അല്ല.”
“പിന്നല്ലാതെ…… ഏട്ടത്തി വാ.”
ചെട്ടിയാരെത്തിയെന്നറിഞ്ഞതും ദിവ്യയെയും കൂട്ടി വീണ കോൺഫറൻസ് ഹാളിലേക്ക് നടന്നു.
“പറഞ്ഞതുപോലെ കൺസന്റ് പറഞ്ഞിടത്തുതന്നെ എത്തിച്ചിട്ടുണ്ട്.”അവളെക്കണ്ട് ചെട്ടിയാർ പറഞ്ഞു.
“ഞാൻ പറഞ്ഞ ഡീറ്റെയിൽസ് ഒക്കെ കൊടുത്തിട്ടില്ലേ?”വീണ ചോദിച്ചു.
“ഉവ്വ്…….”ചെട്ടിയാർ മറുപടി നൽകി.
“അത് ശംഭുവിന്റെ പേരിൽ വൈറ്റ് മണിയായി തിരികെയെത്തും.ഒരു റിവേഴ്സ് ഹവാല.
ചെട്ടിയാർക്കുള്ള കമ്മീഷൻ ഞാൻ തരും,നിങ്ങൾ പറയുന്നത് പോലെ.ഗോൾഡ്,കറൻസി എനിതിങ്.”വീണ പറഞ്ഞു.ദിവ്യ ഇതൊക്കെ കണ്ട് വാ പൊളിച്ചു നിക്കുന്നുണ്ട്.
“ഇവ രണ്ടും റിസ്കാണ് മാഡം. പ്രോപ്പർട്ടിയാണ് കൂടുതൽ സേഫ്, ഭാവിയിൽ മെച്ചവും.”ചെട്ടിയാർ പറഞ്ഞു.
“സമ്മതം……”വീണയും പറഞ്ഞു.
നടക്കുന്നതെന്തെന്ന് പിടികിട്ടിയ ദിവ്യ വാ പൊളിച്ചു നിന്നുപോയി. “വന്നുവന്ന് ഓഫിസിനുള്ളിലും ഡീൽ നടക്കുന്നുവോ”എന്ന് ദിവ്യ ചിന്തിച്ചു.”വിനോദ് അറിയാതെ ആയിരിക്കില്ല ഇതൊന്നും.”എന്ന് ദിവ്യക്ക് ഉറപ്പുണ്ടായിരുന്നു.
കാര്യങ്ങൾ സംസാരിച്ചു ധാരണയിലെത്തിയതും അധികം വൈകാതെ ചെട്ടിയാർ അവിടെ നിന്നിറങ്ങി.
“പിന്നെ…..ആ ചന്ദ്രചൂഡൻ ഇപ്പൊ പോലീസ് കസ്റ്റടിയിൽ ആണെന്ന് കേട്ടു.”ഇറങ്ങാൻ തുടങ്ങിയ ചെട്ടിയാർ താൻ പറയാൻ വിട്ടു പോയ കാര്യം അവളെയറിയിച്ചു.”
“അറിഞ്ഞു ചെട്ടിയാരെ.നിങ്ങള് ചെല്ല്.ചന്ദ്രചൂഡൻ കുറച്ചല്ല കുറച്ചധികം കാലം അകത്തുകിടക്കുന്നതിനുള്ളത് ഞാൻ ചെയ്യുന്നുണ്ട്.”വീണ പറഞ്ഞു.
ചന്ദ്രചൂഡന്റെ ശല്യം തന്നിൽ നിന്ന് ഒഴിവാകും എന്നയുറപ്പ് കിട്ടിയതും വളരെ സന്തോഷത്തോടെയാണ് അയാൾ അവിടം വിട്ടത്.ഹവാല ഇടപാടുകളിൽ ചതിക്ക് മരണം തന്നെയാണ് പ്രതിഫലം.ഒരിക്കൽ ചന്ദ്രചൂഡൻ തന്നിലുമെത്തുമോ എന്നൊരു ആശങ്ക ചേട്ടിയാർക്ക് തോന്നിയിരുന്നു.അതാണ് വീണ ദുരൂഹരിച്ചതും.
“ഡീ……എന്തൊക്കെയാ ഇത്. ഇവിടെന്താ നടക്കുന്നത്?”തിരികെ കാബിനിലെത്തിക്കഴിഞ്ഞപ്പോൾ ദിവ്യ ചോദിച്ചു.
“അറിയില്ലെ നമ്മുടെ ഇടപാടുകൾ ഇതിപ്പോൾ പുതിയൊരു ഡീലാ.”
“എന്തിന് ചെട്ടിയാർ.അയാളെ വിശ്വസിക്കാമോ?”ദിവ്യ ചോദിച്ചു.
“ഒരിക്കൽ ഒന്ന് പിഴച്ചു.പിന്നീട് അവസരം കൊടുക്കേണ്ടാത്തത് തന്നെയാണ്.പക്ഷെ കൊടുത്തു. ഇപ്പോൾ മരിച്ചു കൂടെ നിക്കും.”
“എനിക്ക് നിന്നെയിപ്പോൾ മനസ്സിലാവുന്നില്ല വീണ”ദിവ്യ പറഞ്ഞു.
“ഇപ്പോൾ നിങ്ങൾക്കെന്നെ മനസ്സിലാവില്ല.നിങ്ങൾക്കെന്നല്ല ആർക്കും.ശംഭുവിന് ബുദ്ധിമുട്ട് തോന്നും,അതൊന്നും ഇനി മാറ്റാനും കഴിയില്ല.അവന് ഒന്നും കിട്ടാതെവരില്ല,അവൻ സേഫ് ആവാൻ വേണ്ടത് ഞാൻ ചെയ്യും”
താൻ ചോദിച്ചതിനൊക്കെയുള്ള മറുപടിയാണതെന്നു മാത്രം ദിവ്യക്ക് മനസ്സിലായി.അവൾ എന്താണുദ്ദേശിക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല, എന്നാൽ ഒരു പ്രതീക്ഷ നൽകും പോലെ അവിടെയുമിവിടെയും തൊട്ടുള്ള ഒരു ഉത്തരം.അവൾക്ക് അത് കേൾക്കുക മാത്രമേ തരമുണ്ടായിരുന്നുള്ളു.എന്തിനും വീണയുടെ ഒപ്പം നീക്കുക,അതെ കഴിയുമായിരുന്നുള്ളൂ.അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി. ചെട്ടിയാരുടെ കാർ ഗേറ്റ് കടന്നു പോകുന്നുണ്ടായിരുന്നു.പിന്നീട് അവർക്കിടയിൽ മൗനമായിരുന്നു ആരും ഒന്നും ചോദിച്ചുമില്ല,ഒന്നും പറഞ്ഞുമില്ല.സമയം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ***** ദിവസം രണ്ട് കഴിഞ്ഞു.ഇരുമ്പും കമാലും ശംഭുവിന് കാവലായി ആശുപത്രിയിലും പരിസരത്തും തന്നെയുണ്ട്.പ്രാർത്ഥനയോടെ സാവിത്രിയും ഗായത്രിയും തീവ്ര പരിചരണ വിഭാഗത്തിന് മുന്നിൽ കഴിയുന്നു.ഉള്ള് നീറുന്നത് പുറത്തുകാണിക്കാതെ മാധവനും
രുദ്ര അവരിൽ നിന്നൊക്കെ ഒരു അകലം പാലിച്ചുകൊണ്ട് നല്ല വാർത്തക്കായി കാത്തിരിക്കുന്നു. അവളുടെ സാന്നിധ്യം മാധവനും കുടുംബത്തിനും അസ്വസ്ഥത നൽകുന്നുണ്ട്.പക്ഷെ സമയവും സന്ദർഭവും രുദ്രക്കനുകൂലമായത് മൂലം മറുത്തുപറയാൻ കഴിയാത്ത സ്ഥിതിയിലാണ് മാധവനും കുടുംബവും.കുറഞത് ശംഭുവിനെ ആശുപത്രിയിൽ എത്തിച്ചതിന്റെയെങ്കിലും നന്ദി കാണിക്കണമെന്ന ചിന്ത.
ആശുപത്രിയിൽ രുദ്രയുടെ സാന്നിധ്യം ചോദ്യം ചെയ്യപ്പെടുന്ന നില വരെയെത്തിയിരുന്നു. അവൾക്ക് ശംഭുവുള്ളിടത്ത് നിന്നെ പറ്റുമായിരുന്നുള്ളു. അതിനായി വിശ്വസ്‌തനായ ഒരാളെ ചെറിയ അപകടത്തിൽ പെടുത്തി അതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യിക്കുകവരെയുണ്ടായി.
“കൊല്ലാൻ നടന്നവൾ അതിലെ ഒരുവന് കാവല് നിക്കുവാ.”എന്ന് കത്രീനപോലും പറഞ്ഞു,അതിന് കാരണം ചോദിച്ചു.പക്ഷെ അവൾ പറയാൻ കൂട്ടാക്കിയില്ല.കത്രീന കൂടുതൽ ചോദിച്ചുമില്ല.
പക്ഷെ ഒന്ന് കത്രീനക്ക് മനസ്സിലായി, ശംഭുവിന്റെ ജീവൻ ഇപ്പോൾ രുദ്രക്ക് വിലപ്പെട്ടതാണ്. അവനിലൂടെ അവൾക്കെന്തോ ലക്ഷ്യം നേടാനുണ്ട്.അല്ലെങ്കിൽ കൊല്ലാൻ തുനിഞ്ഞിറങ്ങിയവൾ ഒറ്റനിമിഷം കൊണ്ട് തീരുമാനം മാറ്റിയതെന്തിന്?ഗോവിന്ദ് ഇടക്ക് കയറി,അങ്ങനെയൊന്നു പ്ലാനിൽ ഇല്ലായിരുന്നതുമാണ്.അതുകൊണ്ട് നഷ്ടം ഗോവിന്ദിന് മാത്രം. സംരക്ഷിക്കാം എന്നേറ്റിരുന്ന രുദ്ര അവന്റെ അവസാന സമയത്ത് തിരിഞ്ഞുനോക്കാഞ്ഞതുപോലും
ആ ധിക്കാരത്തിന്റെ പുറത്താണ്. പക്ഷെ അവൾ ശംഭുവിനെ…….. എന്തിന്……..?ഒറ്റ നിമിഷം കൊണ്ട് രുദ്രയുടെ തീരുമാനം മാറാൻ അവിടെയെന്താണ് സംഭവിച്ചത്? ചിലത് അറിയാനുണ്ടായിരുന്നു, മാധവന് സമ്മാനമായി അവന്റെ തലയറുത്ത് കൊടുക്കണമെന്നുമായിരുന്നു അവൾക്ക്.
തന്റെ വാക്കിന് അവളുടെ മുന്നിൽ പ്രസക്തിയില്ലായിരുന്നു. കൊടുത്ത വാക്കിന്റെ ബന്ധനത്തിലായിരുന്നു താൻ. ഇപ്പോഴും അതെ.കത്രീന തന്റെ ഓഫിസിലിരുന്ന് ചിന്തിച്ചതും രുദ്രയുടെ ആ മാറ്റത്തെക്കുറിച്ച് തന്നെയായിരുന്നു.
പതിവ് പരിശോധന കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വരുന്നത് കണ്ട മാധവനും കുടുംബത്തിനും ശംഭുവിന്റെ വാർത്തയറിയാനുള്ള തിടുക്കമായിരുന്നു.
“അപകടനില തരണം ചെയ്തു” എന്നറിഞ്ഞ നിമിഷം അത്രനേരം അവരനുഭവിച്ച മാനസിക സംഘർഷത്തിന് അയവുവന്നത് ഡോക്ടർ ശ്രദ്ധിച്ചു.സാവിത്രിയെ അകത്തുകയറി കാണുവാൻ അനുവദിച്ചശേഷം മാധവനെയും കൂട്ടി ഡോക്ടർ തന്റെ മുറിയിലെക്കും നടന്നു.
ആ ഒരു പോക്ക് മാധവന് അല്പം ആശങ്കക്ക് വക നൽകി.അത് കണ്ടും കേട്ടും നിന്ന രുദ്രക്കും വലിയ ആശ്വാസമായിരുന്നു ആ വാർത്ത.മാധവനും ഡോക്ടറും നടന്നകലുന്നതും കണ്ടുകൊണ്ട് രുദ്ര ആർക്കോ മെസ്സേജ് നൽകുകയായിരുന്നു.
“ഡോക്ടറെ പ്രത്യേകിച്ച് എന്തെങ്കിലും…….?”കൺസൽട്ടിങ് റൂമിൽ ഡോക്ടർക്ക് മുന്നിൽ ഇരുന്നുകൊണ്ട് മാധവൻ ചോദിച്ചു.
“പേടിക്കാനൊന്നുമില്ലെടോ.അങ്ങ് തീർന്നുപോയി എന്ന് കരുതിയതാ ,ആയുസുണ്ടവന്.”അത് കേട്ട് മാധവനും ആസ്വാസമായി.
“സ്പ്ലീനിനായിരുന്നു ഇഞ്ചുറി. അത് സർജറിയിലൂടെ നീക്കം ചെയ്തിട്ടുണ്ട്.ഒരു രണ്ട് ദിവസം കൂടി കഴിഞ്ഞു മുറിയിലേക്ക് മാറ്റാം.”ഡോക്ടർ പറഞ്ഞു.
“അതുകൊണ്ടെന്തെങ്കിലും കുഴപ്പം?”മാധവൻ തന്റെ ആശങ്ക മറച്ചുവച്ചില്ല.
“ഇല്ലെടോ മാധവാ……ഇപ്പോൾ ഉള്ള അവസ്ഥ നേരെ ആയാൽ നോർമൽ ലൈഫ് തന്നെ അവന് മുന്നോട്ട് കൊണ്ടുപോകാം.കുറച്ചു കാലം നല്ല വിശ്രമം വേണം.മുറിവ് ഒക്കെ ആഴത്തിലുള്ളതാണ്,അവ ഉണങ്ങാൻ സമയമെടുക്കും.അത് വരെ ശ്രദ്ധിച്ചേ പറ്റൂ.ഇൻഫക്ഷൻ ആകാതെയിരിക്കുക,വീണ്ടും ബ്ലീഡ് ചെയ്യാനുള്ള സാധ്യത കുറക്കുക.അതാണിനി വേണ്ടത്” ഡോക്ടർ പറഞ്ഞു.
പിന്നെയും അല്പസമയം അവർ സംസാരിച്ചിരുന്നു.ഡോക്ടറുമായി സംസാരിച്ച ശേഷം പുറത്തേക്ക് നടക്കുമ്പോൾ നല്ല സമാധാനം മാധവന് തോന്നി.അവിടെ ഐ സി യുവിന് മുന്നിൽ അയാളെയും കാത്ത് റപ്പായി നിപ്പുണ്ടായിരുന്നു. സാവിത്രി അപ്പോഴും ശംഭുവിന്റെ അടുക്കലാണ്.ഗായത്രി അമ്മ വരുന്നതും കാത്തിരിപ്പുണ്ട്.
മാധവൻ വന്നതും ഡോക്ടറെന്ത് പറഞ്ഞു എന്നറിയാനായിരുന്നു
ഗായത്രിക്ക് തിടുക്കം.അവിടെ ചുറ്റിപ്പറ്റി നിന്നിരുന്ന രുദ്രയും തന്റെ ചെവി കൂർപ്പിച്ചു.മാധവൻ പറഞ്ഞു തീർന്നതും ഗായത്രിക്കും ഒരാശ്വാസമായി.
“മാഷെ……..”റപ്പായി പതിയെ അയാളെ വിളിച്ചു.
“എനിക്കറിയാം.അവൻ തന്നോട് മനസ്സ് തുറന്നിട്ടുണ്ട്.അറിയണം എനിക്കതെല്ലാം.ഇപ്പോൾ അതിന് പറ്റിയ സമയവുമല്ല.”മാധവൻ പറഞ്ഞു.
“മ്മ്മ്മ്…….അവളെന്താ ഇവിടെ…? ആ രുദ്ര.”മാധവൻ പറഞ്ഞതു കേട്ട് ഒന്ന് മൂളിക്കൊണ്ട് റപ്പായി ചോദിച്ചു.
“അവളാ ഇവിടെയെത്തിച്ചത്. കാര്യങ്ങൾ നേരിട്ടറിയാൻ ഇവിടെ ചുറ്റിത്തിരിയുന്നുമുണ്ട്.”മാധവൻ പറഞ്ഞു.
“പക്ഷെ കൊല്ലാൻ വന്നവൾ തന്നെ ഇവിടെയെത്തിച്ചതിൽ എന്തോ ഒരു പന്തികേട് തോന്നുന്നില്ലെ മാഷെ?”റപ്പായി ചോദിച്ചു.
“അവൾക്ക് അവനെക്കൊണ്ട് എന്തോ നേടാനുണ്ട്.താൻ പറഞ്ഞതുപോലെ കൊല്ലാൻ വന്നവൾ പിന്തിരിയണമെങ്കിൽ അതിനിടയിൽ എന്തോ ഒന്ന് സംഭവിച്ചിട്ടുമുണ്ട്.അതാണവൾ തീരുമാനം മാറ്റിയതും.അത് എന്താണെന്നറിയണം.ഞാൻ നോക്കിക്കോളാം.”
“ശ്രദ്ധിക്കണം മാഷെ…..അവളുടെ സാന്നിധ്യവും.”റപ്പായി പറഞ്ഞു.
“കണ്മുന്നിലുള്ളതുകൊണ്ട് കരുതിത്തന്നെയാ റപ്പായി.ഇരുമ്പ് ഇവിടെയൊക്കെത്തന്നെയുണ്ട്. അവളെന്തോ തീരുമാനിച്ചിട്ടുണ്ട്. അതിനി മാറില്ല എന്ന് അവളുടെ കണ്ണുകൾ എന്നോട് പറയുന്നു.” മാധവൻ തന്റെ ആശങ്കയുടെ ഭാണ്ഡമഴിച്ചു.
റപ്പായി ഒന്നും മിണ്ടിയില്ല. മാധവന്റെ തോളിലൊന്ന് തട്ടിയിട്ട് പുറത്തേക്ക് നടന്നു.രുദ്രയതും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.റപ്പായി പോകുന്നു എന്നവൾ ധരിച്ചു. പക്ഷെ റപ്പായിയെ അറിയുന്ന മാധവന് കാര്യം പിടികിട്ടി.അയാൾ ഉള്ളിൽ ചെറുതായിട്ടൊന്ന് ചിരിച്ചു
പിന്നെയും പത്തു ദിവസം വേണ്ടിവന്നു ശംഭു ഹോസ്പിറ്റൽ വിട്ട് വീട്ടിലെത്താൻ.അതുവരെ വീണ ഒഴികെയുള്ള,അവനെ ഇഷ്ട്ടപ്പെടുന്ന എല്ലാവരും തന്നെ അവനെ വന്നുകണ്ടു.ധൈര്യം കൊടുത്തു.വീണയും ശംഭുവും തമ്മിലുള്ള ഉടക്കറിയാത്ത ചെട്ടിയാരും,തന്റെ ഫ്രീ ടൈമിൽ കത്രീനയും ഇടക്ക് ഒന്നുരണ്ടു വട്ടം ദിവ്യയും അവനരികിലെത്തി. വിശേഷങ്ങൾ തിരക്കി.പക്ഷെ വീണ മാത്രം………വീണയുടെ മാറ്റം സാവിത്രി ശ്രദ്ധിച്ചുതുടങ്ങിയതും അങ്ങനെയായിരുന്നു.പക്ഷെ ഗർഭിണിയെന്ന പരിഗണനയിൽ സാവിത്രി അതത്ര കാര്യമാക്കിയതുമില്ല.
പക്ഷെ ശംഭു വീട്ടിലെത്തിയിട്ടും അവനെ ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതെ നടക്കുന്ന വീണയെ സാവിത്രി കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങുകയായിരുന്നു. *****
ശംഭു വീട്ടിലെത്തി.അവനെ ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതെ വീണ തന്റെ കാര്യങ്ങളിൽ മുഴുകി നടക്കുന്നു.ശംഭുവിന് ചുറ്റും കറങ്ങിക്കൊണ്ടിരുന്ന അവളുടെ ദിശ തന്നെ മാറിയിരിക്കുന്നു. മിക്കവാറും ഫോണിലും ലാപ്പിലും തന്നെയാണവൾ.പണ്ടുള്ളപോലെ മിണ്ടാട്ടമൊന്നുമില്ല.അവളുടെ മാറ്റങ്ങൾ സാവിത്രിയും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.ഒന്ന് പറയുക പോലും ചെയ്യാതെയുള്ള പോക്കും വരവും.വയറ്റിലൊരു ജീവനുണ്ടെന്ന് പോലും അവൾ മറന്നിരിക്കുന്നു എന്ന് തോന്നും.
സാവിത്രി ഗായത്രിയോട് കാര്യം തിരക്കി.നാത്തൂൻ എന്നതിലുപരി വലിയ സുഹൃത്തുക്കളായിരുന്നു ഇരുവരും.പക്ഷെ ഗായത്രിക്ക് പോലും അതിന് കൃത്യമായി ഒരുത്തരം നൽകാൻ കഴിഞ്ഞില്ല. ഒന്ന് മാത്രമവൾ പറഞ്ഞു.”ശംഭു കത്രീനയെ കണ്ടുവന്ന രാത്രി മുതലാണ് വീണയിലെ മാറ്റം കണ്ടുതുടങ്ങിയതെന്ന്.”കൂടാതെ അവൾ ഒരു കാര്യം കൂടി പറഞ്ഞു “ഇപ്പോൾ എല്ലാവരോടുമുള്ള അവളുടെ മനോഭാവം തന്നെ മാറിയിരിക്കുന്നു എന്ന്.”പക്ഷെ അതിന് കാരണമെന്തെന്ന് വിശദീകരിക്കാൻ അവൾക്ക് കഴിഞ്ഞില്ല.അതവൾക്ക് അറിയില്ലായിരുന്നു താനും.
ഒടുവിൽ സാവിത്രി നേരിട്ട് തന്നെ തിരക്കാമെന്ന് കരുതി.പിറ്റേന്ന് രാവിലെ അത്യാവശ്യമായി കൊച്ചി വരെ പോയതാണ് മാധവൻ. “താനൊന്ന് സംസാരിക്ക്.പിള്ളേർ തമ്മിൽ പിണങ്ങിയതാണെങ്കിൽ അത്പരിഹരിക്ക്. ബാക്കിയൊക്കെ ഞാൻ വൈകിട്ട് വന്നിട്ടാവാം.”സാവിത്രി കാര്യമവതരിപ്പിച്ചപ്പോൾ മാധവൻ പറഞ്ഞതാണത്.
സാവിത്രി കാത്തിരുന്നു.പതിവ് ചുറ്റലും കഴിഞ്ഞു വീണ വന്നു കയറിയപ്പോൾ സന്ധ്യയായി.
“നീയൊന്ന് നിന്നെ.എനിക്കൊന്ന് സംസാരിക്കണം.”സാവിത്രിയെ മൈൻഡ് ചെയ്യാതെ മുറിയിലേക്ക് നടന്ന വീണയെ അവൾ വിളിച്ചുനിർത്തി.വീണ നിന്നതെയുള്ളൂ.ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല.
“എന്താ നിന്റെ പ്രശ്നം.എവിടാണ് നിന്റെയീ കറക്കം.ഇവിടെ ഒരാൾ ഒരു സഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാ. ഒരു ജീവനുള്ളിലുണ്ടെന്ന് പോലും ഓർക്കാതെ എങ്ങോട്ടാ നിന്റെയി പോക്കും വരവും.നീ വല്ലാതെ മാറിയിരിക്കുന്നു വീണ.അതിന് കാരണമാണെനിക്കറിയേണ്ടത്? ഒന്ന് നേരെ നോക്കാൻ പോലും വയ്യാതായോ നിനക്ക്?”സാവിത്രി ഒരുപിടി ചോദ്യങ്ങൾ അവൾക്ക് മുന്നിലേക്കിട്ടു.
അവൾ കയ്യിലുണ്ടായിരുന്ന കവർ താഴേക്ക് വച്ചശേഷം തിരിഞ്ഞു. ഒരു നിസ്സംഗതയും വിദ്വേഷവും നിറഞ്ഞ ഭാവമായിരുന്നു മുഖത്ത്. ഒരു ഇഷ്ട്ടപ്പെടായ്ക അവളിൽ നിഴലിച്ചു.
“എനിക്ക് ഉത്തരമാണ് വേണ്ടത്.
നിന്റെ മൗനമല്ല.”സാവിത്രി പറഞ്ഞു.
“എന്റെ മൗനം…….അതാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ എന്നെ നിർബന്ധിക്കരുത്.മറുപടികൾ ആർക്കും അത്ര സുഖകരമാവില്ല” അവൾ പറഞ്ഞു.
“അത് കേട്ടിട്ട് തീരുമാനിക്കാം.നീ ഇതെന്ത് ഭാവിച്ചാ?ചോദിക്കാനും പറയാനും ഇവിടെയാളുണ്ട്.”
“ഉണ്ടായിരുന്നു.പക്ഷെ ഇനിയത് വേണ്ട.എനിക്ക് എന്റെ കാര്യങ്ങൾ അങ്ങനെ കരുതിയാൽ മതി.”
“അതിര് വിട്ടു സംസാരിക്കരുത് വീണ.അത് നല്ലതിനാവില്ല.”
“അതിരുകൾ ലംഘിക്കേണ്ടിടത്ത് അങ്ങനെയേ പറ്റൂ.അത് ഞാൻ ചെയ്യുന്നു.”
“ധിക്കാരം പറയരുത് വീണ.ഞാൻ ശ്രദ്ധിക്കുന്നുണ്ട് എല്ലാം.നിന്റെ മാറ്റം…..വന്നുവന്ന് ഇവിടെനിന്ന് കഴിക്കുന്നത് വരെ നീ നിർത്തി. എല്ലാം നിന്റെ ഇഷ്ട്ടത്തിന് നീ ചെയ്യുന്നു.വല്ലതും സംഭവിച്ചാൽ ഉത്തരം പറയേണ്ടത് ഞങ്ങൾ കൂടിയാ.”സാവിത്രി പറഞ്ഞു.
“അപ്പൊ എന്റെ നഷ്ട്ടങ്ങൾക്ക് ആര് ഉത്തരം പറയും അമ്മെ? ഇതുവരെ ആരും പറഞ്ഞിട്ടില്ല. നഷ്ട്ടപ്പെട്ടത് മുഴുവൻ എനിക്കാ. ആ ഞാൻ പിന്നെ എന്ത് വേണം?”
“ശരിയാ,ഒത്തിരി അനുഭവിച്ചവളാ നീയ്.അതിന് കാരണക്കാർക്ക് ശിക്ഷയും കിട്ടി.അതിനൊന്നും നിന്നെ തെറ്റുപറഞ്ഞിട്ടുമില്ല. എന്നിട്ടും നീയിപ്പോൾ ഇങ്ങനെ പെരുമാറുന്നതിന്റെ കാരണം എനിക്കറിയണം.അറിഞ്ഞേ പറ്റു”
“ശരിയാ കാരണമായവരാരും ഇന്നില്ല.പക്ഷെ ഒരു കടം കൂടി ഉണ്ടല്ലോ അമ്മെ.അമ്മയെന്ത് കരുതി…..?എന്റെ ജീവിതത്തിന്റെ നല്ല നാളുകൾ എന്നിൽ നിന്നും പറിച്ചെടുത്ത് ഒരു നീചന് മുന്നിൽ ഇട്ടുകൊടുത്ത നിങ്ങളോടൊക്കെ എനിക്ക് സ്നേഹമാണെന്നോ……?
തെറ്റി………വെറുപ്പാണെനിക്ക്. ഈ കുടുംബത്തോട്.എനിക്ക് ഇഷ്ട്ടമില്ലാത്ത വിവാഹം,ശേഷം ഗോവിന്ദിനെ മനസ്സിലായപ്പോഴും ഒഴിഞ്ഞുപോകാനായിരുന്നു ഞാൻ ശ്രമിച്ചത്.പക്ഷെ കുടുംബ മഹിമയുടെ പേരിൽ സ്നേഹം കൊണ്ട് പൊതിഞ്ഞ നിങ്ങൾ എന്റെ അവസ്ഥ മനസ്സിലാക്കിയില്ല.എന്റെ സ്വപ്‌നങ്ങൾ തകരുന്നത് നിങ്ങൾ കണ്ടില്ല.കരിയറിൽ ഉയർച്ച നേടി. പക്ഷെ ജീവിതത്തിൽ തോറ്റു. അതിന്റെ വാശിയിൽ നേടിയ നേട്ടമൊന്നും എന്റെ മുറിവേറ്റ മനസ്സിന് ഒരിക്കലും ആശ്വാസം തന്നിട്ടുമില്ല.പരോക്ഷമായിട്ട് നിങ്ങൾക്കും അതിൽ പങ്കുണ്ട്. ഏത്ര ശ്രമിച്ചാലും നിഷേധിക്കാൻ കഴിയില്ല നിങ്ങൾക്ക്.നിങ്ങളുടെ കൂടെ കഴിയുന്ന ഓരോ നിമിഷവും കൊത്തിക്കീറുന്ന വേദനയനുഭവിക്കുകയാണ് ഞാൻ.എന്നിട്ടുമിത്രയും കാലം നിന്നതിന് കാരണം എന്റെ ലക്ഷ്യം നേടാൻ വേണ്ടി മാത്രവും.”
“ഗോവിന്ദ് ചെയ്തതിന് ഞങ്ങൾ എന്ത് പിഴച്ചു.പകരം സ്നേഹം കൊണ്ട് പ്രായശ്ചിത്തം ചെയ്തിട്ടേയുള്ളൂ.ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു മോളെ” സാവിത്രി പറഞ്ഞു.
“പക്ഷെ ഒരു കാര്യം ആരുമറിയാതെ പോയി,ഗോവിന്ദ് ചന്ദ്രചൂഡന്റെ ജാരനാണെന്നുള്ള സത്യം.പക്ഷെ വൈകിയറിഞ്ഞ സത്യം എന്നെയിപ്പോഴും ചുട്ടുപൊള്ളിക്കുന്നു.വൈകാതെ അയാളും കൊല്ലപ്പെടും.പിന്നെ ഞാൻ ഈ വീട്ടിൽ കാണില്ല.അത് വരെ മാത്രം എന്നെ സഹിച്ചേ പറ്റു’ വീണ പറഞ്ഞു.
“ഒരുപാട് നാൾ കാത്തിരുന്നു ഒരു കുഞ്ഞിന് വേണ്ടി.ഒടുവിൽ ദത്ത് വാങ്ങി.അതൊരു നീചനാണെന്ന് മനസ്സിലായത് വളരെ വൈകിയും. അതൊരു ചെകുത്താന്റെ ചോരയിൽ പിറന്നതാണെന്നറിയാൻ പിന്നെയും വൈകി.എന്റെ തറവാട്ടിലെ പുറംപണിക്കാരൻ തന്റെ പാതിയെ കൂട്ടിക്കൊടുത്ത വകയിൽ കുരുത്ത ജീവൻ.
തമ്പ്രാക്കന്മാരുടെ വാക്കിന് എതിർവാക്കില്ലല്ലോ.അവർ കുഞ്ഞിനെ ഉപേക്ഷിച്ചു.ദൂരെ നിന്ന് അവന്റെ വളർച്ചയവർ കണ്ടു.ഒടുവിൽ ചിതക്ക് കൊള്ളി വക്കുന്നതിന് മുന്നേയറിഞ്ഞ സത്യം എന്നെയും വേട്ടയാടുന്നു. പക്ഷെ എന്തിന് നീ ഞങ്ങളെ ശിക്ഷിക്കുന്നു?”സാവിത്രി ചോദിച്ചു.
“ഞാൻ അനുഭവിച്ച വേദനയുടെ ഒരംശമെങ്കിലും നിങ്ങളുമറിയണം അതിന് ഞാൻ എന്തും ചെയ്യും. ഇപ്പോൾ അതിനുള്ള സമയമാണ്” വീണ പറഞ്ഞു.
“ഒന്നുമില്ലെങ്കിലും നിന്റെയുള്ളിലെ ജീവനെയും അതിന്റെ ദാതാവിനെയും മറക്കരുത് വീണ. അവനൊന്ന് വീണപ്പോൾ,നിന്റെ സാമിപ്യം ഏറെ വേണ്ട നേരത്തു പോലും നീയവനിൽ നിന്നും അകന്നുനിന്നു.എന്തിനാ ഇത്രയും ക്രൂരമായി അവനോട്………?” അവസാന പിടിവള്ളിപോലെ ഒന്ന് പിടിച്ചുനിൽക്കാനായി സാവിത്രി പറഞ്ഞു.
“ഹും…..ശംഭു………ആര് പറഞ്ഞു എന്റെയുള്ളിലെ ജീവന്റെ ഉറവിടം അവനിൽ നിന്നാണെന്ന്. അതിനുറപ്പ് തരാൻ എനിക്കെ കഴിയൂ…..അക്കാര്യത്തിൽ എന്റെ വാക്കിനാണ് വില.
എന്റെ കുഞ്ഞ് ജീവിക്കും നന്നായിത്തന്നെ.കുഞ്ഞിനുമേൽ അവകാശം,അതെനിക്ക് മാത്രം. വേറാർക്കും സമ്മതിച്ചുതരില്ല ഞാൻ.
ഒരു നല്ല ജീവിതം സ്വപ്‌നം കണ്ടു. പക്ഷെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നവർ എന്നെ ചതിച്ചിട്ടേയുള്ളൂ,ഇനിയും വയ്യ. എല്ലാവർക്കും മറുപടി ലഭിക്കും. എന്നിട്ടേ വീണ ഈ തറവാട് വിട്ടുപോകൂ.”
“പിന്നെന്തിന് വൈകുന്നു.ഇന്ന് തന്നെ ഇറങ്ങണം നീയ്.”സാവിത്രി ദേഷ്യം കൊണ്ട് വിറച്ചു.
“ചുമ്മാ പേടിപ്പിക്കാതെ അമ്മെ. ഇത് ശംഭുവിന്റെ താലിയാ.ഇത് എന്റെ കഴുത്തിൽ ഉള്ളിടത്തോളം ഞാനിവിടെത്തന്നെ കാണും.
ഇവിടം വിടുന്നയന്ന് ഈ താലിയും പൊട്ടിച്ചു ശംഭുവിന് നൽകിയിട്ടേ ഞാൻ പോകൂ.”അതും പറഞ്ഞ് വീണ തന്റെ മുറിയിലേക്ക് കയറി ശക്തിയിൽ വാതിലടച്ചു.പുറത്ത് നടന്ന സംസാരമൊക്കെ കേട്ട് നിർവികാരനായി ജനാലയിലൂടെ പുറത്തേക്ക് കണ്ണുനട്ട് ശംഭുവും ഇരിക്കുന്നുണ്ടായിരുന്നു.
സാവിത്രി വീണയുടെ വാക്കുകൾ കേട്ട് സ്ഥബ്‌ദയായിരുന്നുപോയി. അവൾ വിയർത്തുകുളിച്ചു.കേട്ട വാക്കുകൾ വിശ്വസിക്കാൻ കഴിയാത്തതുപോലെ.അവൾ യാഥാർഥ്യബോധത്തിലേക്ക് വരാൻ സമയം കുറച്ചെടുത്തു. ആകെ ഒരു വല്ലായ്മ തോന്നി സാവിത്രിക്ക്.ശരീരം വേച്ചു പോകുന്നതുപോലെ.അടുത്തു നിന്നിരുന്ന ഗായത്രി അവളെ പിടിച്ചിരുന്നതുകൊണ്ട് വീണു പോയില്ല എന്ന് മാത്രം.
അതേ സമയം തിരികെയുള്ള യാത്രയിലായിരുന്നു മാധവൻ. മരണം തനിക്ക് പിന്നാലെയുണ്ടെന്നറിയാതെ കോരിച്ചൊരിയുന്ന മഴയിലും വീട് പിടിക്കാനുള്ള ധൃതിയിലായിരുന്നു അയാൾ.
*********** തുടരും ആൽബി.
Comments:
No comments!
Please sign up or log in to post a comment!