അരൂപി 2

ഗുയ്സ്‌………….

ഒരു മാസത്തോളം സമയമെടുത്തു ഇതിന്റെ ക്ലൈമാക്സ്‌ പാർട്ട്‌ എഴുതാൻ….

എന്തോ എനിക്കൊരു ആത്മവിശ്വാസം പോരാ….

ഞാൻ വിചാരിച്ച പോലെയൊന്നും കഥ വന്നില്ല…. അവസാനം എങ്ങനൊക്കെയോ കംപ്ലീറ്റ് ആക്കി….

ഒരുപാട് പേര് കാത്തിരുന്നു എന്നറിയാം..

എല്ലാവരോടും നന്ദി…

കഥ വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയണം കേട്ടോ…… . . . . .

ശ്രീയിൽ നിന്നും ഒരു ഞരക്കം കേട്ടതും അവന്റെ കണ്ണുകൾ അങ്ങോട്ട് പാറി.

യോനി മുഴുവൻ ചോരയുമായി ബോധംകെട്ടുകിടക്കുന്ന ശ്രീക്കുട്ടിയെ കണ്ട് അരുൺ ഭയന്നു വിറച്ചു.

അവന്റെ ശരീരമാകെ ഒരു തരം മരവിപ്പ് പടർന്നു പിടിച്ചു.

(തുടരും)

ബെഡിൽ ബോധരഹിതയായി മലർന്നു കിടക്കുന്ന ശ്രീക്കുട്ടിയെ കണ്ട് അരുൺ നടുങ്ങി.

അവന് അടിവയറ്റിൽ നിന്നും എന്തൊക്കെയോ നെഞ്ചിലൂടെ ഉരുണ്ടു കയറി വരുന്ന പോലെ തോന്നി.

അവൻ കട്ടിലിൽ നിന്നും നിലത്തേക്ക് ചാടിയെണീറ്റു നിന്നു.

അപ്പോഴും അവന്റെ കണ്ണുകൾ ഇടക്കിടക്ക് അവളുടെ രക്തം പറ്റിപ്പിടിച്ച യോനിയിൽ തന്നെയായിരുന്നു.

എല്ലാം കൂടി ആലോചിച്ചു അവന് ഭ്രാന്ത് പിടിച്ചു.

തലക്കുള്ളിൽ ആരോ സൈറൺ മുഴക്കുന്ന പോലെ.

ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.

വേഗം പോയി അമ്മയെയും ചേച്ചിയെയും വിളിച്ചാലോ എന്ന് അരുൺ കരുതി.

അവരുടെ പ്രതികരണം ഓർത്തു  ഭയപ്പെട്ടെങ്കിലും തൽക്കാലം ശ്രീക്കുട്ടിയുടെ ജീവനായിരുന്നു അവൻ പ്രാധാന്യം നൽകിയത്.

അവരെ വിളിക്കുവാനായി അവൻ പോകാൻ തുണിഞ്ഞതും പൊടുന്നനെ ശ്രീക്കുട്ടിയിൽ നിന്നും ഒരു ഞരക്കം കേട്ടു.

അരുൺ അത് കേട്ട് സൂക്ഷിച്ചു നോക്കിയെങ്കിലും അവളുടെ നേർത്ത കണ്ണുചിമ്മലാണ് കാണാൻ സാധിച്ചത്.

അതോടെ അരുൺ റൂമിൽ ഉണ്ടായിരുന്ന ജഗ്ഗിലെ വെള്ളം കൈ വെള്ളയിൽ കോരിയെടുത്ത് ശ്രീക്കുട്ടിയുടെ മുഖത്തേക്ക് തൂവി.

നല്ല കുളിരുള്ള ജലകണങ്ങളുടെ മൃദുത്വവും മറ്റും അവളിലെ ഓർമകളെ പയ്യെ തൊട്ടുണർത്തി.

ബോധക്ഷയത്തിന്റെ കാന്തിക വലയത്തിൽ നിന്നും അവളുടെ ബോധമനസ് പയ്യെ പുറത്തേക്ക് വന്നു.

അപ്പോഴേക്കും ശ്രീക്കുട്ടി പയ്യെ കണ്ണു തുറന്നു.

അത് കണ്ടപ്പോഴാണ് അരുണിന് മനസ്സമാധാനം തോന്നിയത്.

അവൻ അവളുടെ മുഖം പയ്യെ കൈക്കുമ്പിൽ കോരിയെടുത്തു.

എന്നിട്ട് ആ സീമന്ത രേഖയിൽ പതിയെ ചുംബനമർപ്പിച്ചു.

ആ ചുംബനതത്തിലൂടെ ശരീരമാകെ തണുപ്പ് പ്രവഹിച്ചതും ശ്രീക്കുട്ടി മിഴികൾ പൂർണമായി വലിച്ചു തുറന്നു.



മുന്നിൽ നിൽക്കുന്ന അരുണിനെ കണ്ട് അവൾ നേർത്ത പുഞ്ചിരി തൂകി.

വീണ്ടും ആ അധരങ്ങളിൽ പുഞ്ചിരി മോട്ടിട്ടതും അരുൺ അവളെ ചേർത്തു പുണർന്നു.

ഇറുകെയുള്ള കെട്ടിപിടുത്തത്തിൽ ശ്വസിക്കാൻ അല്പം ബുദ്ധിമുട്ടിയെങ്കിലും അത് അരുണിന്റെ സ്നേഹപ്രകടനമാണെന്നു മനസിലാക്കാൻ അവൾക്ക് കവടി നിരത്തേണ്ട ആവശ്യമില്ലായിരുന്നു.

കാലൊന്ന് അനക്കിയപ്പോഴാണ് അടിവയറിന് താഴെ മിന്നൽ പിണർ പാഞ്ഞ പോലെ അവൾക്ക് തോന്നിയത്.

അവൾ വേദനയോടെ അവിടം അമർത്തി പിടിച്ചു.

അസഹ്യമായ നീറ്റൽ പെട്ടെന്ന് തോന്നിയതിനാൽ ശ്രീയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

കൈകളിൽ നനവ് തോന്നിയതും ശ്രീ പതുക്കെ അതുയർത്തി നോക്കി.

അതിൽ പറ്റിപിടിച്ചിരിക്കുന്ന രക്തക്കറ കണ്ട് ശ്രീയ്ക്ക് ബോധം പോകുന്ന പോലെയായി.

“ഹയ്യോ ഏട്ടാ എന്തായിത്?”

സംഭ്രമം നിറഞ്ഞ അവളുടെ ചോദ്യം നേരിടാനാവാതെ അവന്റെ തല താഴ്ന്നു.

അവൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് ശ്രീക്കുട്ടി ആകെ പരിഭ്രാന്തിയായി.

“പറ ഏട്ടാ എന്താ ഇതൊക്കെ?”

അരുണിനെ കുലുക്കി വിളിച്ചുകൊണ്ട് അവൾ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു.

“ശ്രീമോളെ അത് പേടിക്കാനൊന്നുമില്ല മോൾടെ വേർജിനിറ്റി നഷ്ടപ്പെട്ടതിന്റെ തെളിവ് ആണ്.. വേറൊന്നുമല്ല…മനസിലായോ?”

“ഉം ”

ഒന്നും മനസ്സിലായില്ലെങ്കിലും അവൾ തലയാട്ടി.

അരുൺ പതിയെ അവളെ കോരിയെടുത്ത് ബാത്റൂമിലേക്ക് കൊണ്ടു പോയി.

യോനിയിൽ വെള്ളം പതിച്ചപ്പോൾ ശ്രീക്കുട്ടി അസഹ്യമായ നീറ്റൽ കാരണം പുളഞ്ഞു.

അവനെ അള്ളിപിടിച്ച് അവൾ വിതുമ്പി.

ഇതിനൊക്കെ ഇത്രയും വേദന സഹിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും അവൾ കരുതിയിരുന്നില്ല.

അരുൺ തന്നെയായിരുന്നു അവൾക്ക് അവിടെയൊക്കെ കഴുകി കൊടുത്തത്.

എല്ലാം കഴിഞ്ഞു പോകാനായി അവൾ എണീറ്റു നടക്കാൻ തുണിഞ്ഞതും വേച്ചു പോയി.

വീഴാൻ പോയ ശ്രീയെ അരുൺ താങ്ങി നിർത്തി.

വീണ്ടും അവളെ കോരിയെടുത്തു പയ്യെ ബെഡ്റൂമിലേക്ക് കൊണ്ടു വന്നു.

ബെഡിൽ കിടന്നതും അവൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.

ഒരുപക്ഷേ ആ ബ്ലഡ് കണ്ടതിന്റെ ഷോക്ക് ആയിരിക്കുമെന്ന് അവന് തോന്നി.

ശ്രീക്കുട്ടിയും ആകെ ക്ഷീണിതയായിരുന്നു.

അരുൺ പതിയെ അവൾക്ക് സമീപം ചേർന്നു കിടന്നു.

അപ്പൊ ശ്രീ അവന്റെ രോമാവൃതമായ നെഞ്ചിൽ തല ചായ്ച്ചു കിടന്നു.

അതു കണ്ടതും അരുൺ ചിരിയോടെ അവളുടെ നഗ്നമേനിയെ പുണർന്നുകൊണ്ടു പുതപ്പിന് കീഴെ കിടന്നു.


കിടന്നപാടെ അവൾ മയക്കത്തിലേക്ക് വീണിരുന്നു.

നിഷ്കളങ്കത തെളിയുന്ന ആ പിഞ്ചു മുഖത്തിനോട് അടങ്ങാത്ത വാത്സല്യമാണ് അരുണിന് അപ്പൊ തോന്നിയത്.

അവൻ തന്റെ സഖിയുടെ തിരുനെറ്റിയിൽ മൃദുലമായി ചുംബിച്ചു.

അതിനു പ്രതിഫലനമെന്നോണം ഗാഢമായ നിദ്രയിലും ആവളുടെ അധരങ്ങളിൽ ചെറു പുഞ്ചിരി വിടർന്നു.

ശ്രീയെ ഇറുകെ പുണർന്നുകൊണ്ടു ഒരുപാട് സ്വപ്നങ്ങളുമായി അരുണും പതിയെ മയക്കത്തിലേക്ക് വീണു.

അർധ രാത്രിയുടെ യാമങ്ങളിൽ അരുണും ശ്രീക്കുട്ടിയും ഗാഢമായ നിദ്രയിലായിരുന്നു.

മുറിയിലെ കുറ്റാ കൂരിരുട്ടിൽ അവർ ഇരുവരുടെയും നിശ്വാസങ്ങൾ മാത്രം പുറത്തേക്ക് കേട്ടു.

ആ സമയം ബൽക്കണിയിലൂടെ ഒരിളം തെന്നൽ മുറിയുടെ ഇരുൾ വ്യാപിച്ച അന്തർധാരയിലേക്ക് പതിയെ കടന്നു വന്നു.

അത് ശ്രീയുടെ മുഖത്തേക്ക് ഉതിർന്നു വീണ  മുടിയിഴകളെ പയ്യെ തഴുകി ഉണർത്തി.

പൊടുന്നനെ ശ്രീയുടെ മുഖത്തു ഞെട്ടൽ ഉണ്ടായി.

കൂടാതെ കണ്ണുകൾ കൂട കൂടെ അനങ്ങുന്നു.

ഏതോ ദുസ്വപ്നത്തിൽ ആണെന്ന് ആ മുഖഭാവം വിളിച്ചോതുന്നു.

എന്തൊക്കെയോ കണ്ട് ശ്രീയാകെ പേടിച്ച പോലെ.

പെട്ടെന്ന് അവൾ കണ്ണു തുറന്ന് ചാടിയെണീറ്റു.

അരക്കെട്ട് അനങ്ങിയതും യോനിയിൽ വീണ്ടും വേദനയുടെ കൊള്ളിയാൻ മിന്നി.

അസഹ്യമായ നീറ്റലും വേദനയും പെട്ടെന്ന് അനുഭവപ്പെടാൻ തുടങ്ങിയതും അവൾ അടിവയറിൽ കൈ താങ്ങി കൊണ്ട് പിടഞ്ഞു.

ആ പിടച്ചിലിൽ കട്ടിലിന്റെ ക്രാസിയിൽ തലയിടിച്ചതും ശ്രീക്കുട്ടി ബോധരഹിതയായി ബെഡിലേക്ക് അമർന്നു വീണു.

പയ്യെ അവളുടെ മിഴികൾ കൂമ്പിയടഞ്ഞു.

ഗാഢമായ നിദ്രയിലായിരുന്ന അരുൺ ഇത് അറിഞ്ഞിരുന്നില്ല. . . . . പിറ്റേ ദിവസം രാവിലെ എണീറ്റപ്പോഴാണ് ശ്രീക്കുട്ടിക്ക് പഴയ ഓർമകൾ തിരികെ കിട്ടിയത്.

“പിന്നീട് നടന്ന സംഭവങ്ങൾ ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ.

ഇതൊക്കെയായിരുന്നു കഴിഞ്ഞ ഒരു വർഷക്കാലയാളവിൽ നിനക്ക് സംഭവിച്ചത് ”

അരുൺ ഒന്ന് പറഞ്ഞു നിർത്തിയ ശേഷം ശ്രീക്കുട്ടിയെ നോക്കി.

ശ്രീകുട്ടി ഓർക്കുകയായിരുന്നു.

രാവിലെ എണീറ്റപ്പോൾ പുതപ്പിനുള്ളിൽ നഗ്നയായി കണ്ടതും പിന്നെ തനിക്ക് സമീപം കിടന്നുറങ്ങിയ അരുണിനെയും.

കൂടാതെ മുറിയിലാകമാനം കണ്ട തങ്ങളുടെ കല്യാണ ഫോട്ടോയും.

പിന്നെ സത്യങ്ങളൊക്കെ അരിഞ്ഞതും താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതുമൊക്കെ.

ഓരോ കാര്യങ്ങൾ വരി വരിയായി അവളുടെ മനസിലേക്ക് ഓടിയെത്തി.


അവൾ കത്തുന്ന കണ്ണുകളോടെ അവനെ രൗദ്ര ഭാവത്തോടെ നോക്കി.

അതു കണ്ട് അരുൺ വരെ ഭയന്നു വിറച്ചു പോയി.

ശ്രീ അവന്റെ കാരണം പുകച്ചുകൊണ്ട് ഒരടി കൊടുത്തു.

അടി കിട്ടിയതും അരുണിന് തല കറങ്ങുന്ന പോലെ തോന്നി.

അത്രയ്ക്ക് ആരോഗ്യം അവൾക്കുണ്ടായിരുന്നോ എന്നോർത്ത് അവൻ അതിശയിച്ചു.

കവിളും തിരുമ്മിക്കൊണ്ട് അരുൺ അല്പം അകലം വച്ചിരുന്നു.

“എന്റെ വരുണേട്ടന് വേണ്ടി ഞാൻ കാത്തു വച്ചതൊക്കെ നീ കവർന്നെടുത്തില്ലെടാ ചെറ്റെ”

ശ്രീക്കുട്ടി തെങ്ങിക്കൊണ്ട് അവനു നേരെ ചീറി.

തന്റെ വിർജിനിറ്റി നഷ്ടപ്പെട്ടതിന്റെ മനഃപ്രയാസത്തിൽ ശ്രീക്കുട്ടി ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളിമതി

ഏതൊരു പെണ്ണിനേയും പോലെ അവൾക്കും തന്റെ വിലപ്പെട്ട നിധി സമ്മതം കൂടാതെ മറ്റൊരാൾ കൈക്കലാക്കിയതിന്റെ മനോവിഷമത്തിൽ ആയിരിന്നു.

ബോധമില്ലാതിരുന്ന സമയത്ത് എല്ലാവരും തന്നെ വഞ്ചിച്ചു.

എന്തിന് തന്റെ അച്ഛനും അമ്മയും വരെ.

ഛേ

ശ്രീക്കുട്ടിയ്ക്ക് സ്വയം അവജ്ഞ തോന്നി.

അവളെ ഫേസ് ചെയ്യാൻ അരുണും ബുദ്ധിമുട്ടി.

ഇതൊക്കെ കേട്ടുകൊണ്ട് മുറിയുടെ ഓരത്ത് നിന്നിരുന്ന അരൂപിയുടെ മുഖവും മങ്ങി.

അത് നിർന്നിമേഷനായി അവിടെ നിന്നു.

“ഇറങ്ങി പോടോ എന്റെ കൺ വെട്ടത്ത് നിന്നും. കണ്ടു പോകരുത് വെറുപ്പാണ് എനിക്ക് നിങ്ങളോട് ”

ശ്രീക്കുട്ടിയുടെ അലർച്ച കേട്ട് പുറത്തു നിന്നവർ വാതിലും ചവിട്ടി പൊളിച്ച് ഉള്ളിലേക്ക് കടന്നു വന്നു.

കോപം കൊണ്ട് വിറക്കുന്ന അവളുടെ മിഴികൾ കണ്ടപ്പോഴേ പന്തിയല്ലെന്ന് അവർക്ക് തോന്നി.

അരുൺ നിസ്സഹായതയോടെ ശ്രീയുടെ കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് നോക്കി.

ആ നോട്ടം കണ്ട് കഴുത്തിൽ കൈകൊണ്ട് പരതുമ്പോഴാണ് അവളുടെ വിരലുകൾ താലിയിൽ ഉടക്കി നിന്നത്.

അവൾ അത് കയ്യിലെടുത്ത് സസൂക്ഷ്മം നോക്കി.

പൊടുന്നനെ ആ കണ്ണുകൾ വിടർന്നു വന്നു.

എന്നാൽ ക്ഷണ നേരം കൊണ്ട് അവളുടെ മുഖത്തേക്ക് കോപം ഇരച്ചെത്തുകയും ചെയ്തു.

“എന്റെ വരുണേട്ടൻ എനിക്കായി വാങ്ങിയ താലിയായിരുന്നു.

ഇതൊരിക്കലും വലിച്ചു പൊട്ടിച്ചു നിങ്ങളുടെ മുഖത്ത് ഞാൻ വലിച്ചെറിയില്ല.

അതെന്റെ ഏട്ടനോട് ഞാൻ ചെയ്യുന്ന തെറ്റായിരിക്കും.

പക്ഷെ ഏട്ടൻ കെട്ടി തന്നതാണെന്ന് വിചാരിച്ചു ഞാൻ ജീവിക്കും.

ജീവിതകാലം മുഴുവൻ ഏട്ടന്റെ ഓർമകളുമായി.

അതുമതി എനിക്ക്.”

നിറ കണ്ണുകളോടെ ശ്രീക്കുട്ടി കറാസിയിലേക്ക് തല ചായ്ച്ചു കിടന്നു.


അതു കണ്ടതും അരൂപിയുടെ മുഖം മങ്ങി.

അരുണിനെയും ശ്രീയെയും മാറി മാറി നോക്കിയ ശേഷം അരൂപി പയ്യെ ഒരു പുകച്ചുരുളായി രൂപാന്തരപ്പെട്ടു.

പൊടുന്നനെ അത് അപ്രത്യക്ഷമായി.

അപമാന ഭാരത്താൽ തല താഴ്ന്നുപോയ അരുൺ ആരെയും നോക്കാതെ പെട്ടെന്ന് തന്നെ ഇറങ്ങിപ്പോയി.

ചിന്മയി അരുണിനെയും നോക്കി പിന്നാലെ പാഞ്ഞു.

വീണ നിറ കണ്ണുകളോടെ ശ്രീയുടെ നെറുകയിൽ തലോടി.

ആ സ്പർശനം ഇഷ്ട്ടപ്പെടാത്ത അവൾ അമ്മയുടെ കൈതണ്ട സ്വയമേവ തട്ടി മാറ്റി.

“സ്നേഹിക്കാൻ വന്നിരിക്കുന്നു ഒരുളുപ്പുമില്ലാതെ…നാണമില്ലേ നിങ്ങൾക്ക്”

“മോളെ…………..”

വീണയുടെ ആർത്ത നാദം അവിടെ മുഴങ്ങി.

“അന്ന് തന്നെ ചത്തൊടുങ്ങിയാൽ മതിയായിരുന്നു…എങ്കിൽ ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു”

ദേഷ്യത്തോടെ ശ്രീക്കുട്ടി മുഷ്ടി ചുരുട്ടി ബെഡിൽ ഇടിച്ചു.

അനിയന്ത്രിതമാംവിധം കോപം അവളെ കീഴ്പ്പെടുത്തിയിരുന്നു.

അവളിൽ ആശ്വാസ വാക്കുകൾ ചൊരിയാൻ ആർക്കും കഴിഞ്ഞില്ല.

കാരണം ആ കോപത്തെ തണുപ്പിക്കാൻ ആശ്വാസ വാക്കുകൾക്ക് കഴിയുമായിരുന്നില്ല.

ഏതു നിമിഷവും പൊട്ടി തെറിക്കാൻ വെമ്പുന്ന അഗ്നിപർവതം പോലെ അവൾ പുകഞ്ഞു കൊണ്ടിരുന്നു.

പുറത്തേക്ക് പോയ അരുണിന്റെ ഒരു വിവരവും ഇല്ലായിരുന്നു.

ഫോൺ ആണെങ്കിൽ ഔട്ട് ഓഫ് കവറേജും.

വൈകുന്നേരമായപ്പോൾ അവർ ആശുപത്രിയിലെ പ്രോസീജേസ് കംപ്ലീറ്റ് ചെയ്ത് ഡിസ്ചാർജ് വാങ്ങി.

വീണ്ടും ഒരു ആശുപത്രി വാസത്തിന് അറുതി വരുത്തിക്കൊണ്ട് അവൾ അവർക്കൊപ്പം യാത്രയായി.

വരുണിന്റെ വീടായ നഭസ്സിലേക്കായിരുന്നു അവർ എത്തിയത്.

കാറിൽ നിന്നും ആ വീട്ടു മുറ്റത്ത് ഇറങ്ങിയതും ഒരിളം തെന്നൽ തന്നെ തഴുകി തലോടുന്ന പോലെ ശ്രീയ്ക്ക് അനുഭവപ്പെട്ടു.

ഒരുപക്ഷെ അത് വരുണേട്ടാനാവാം.

ആ കാറ്റിനു പോലും ഏട്ടന്റെ വിയർപ്പ് ഗന്ധം പേറുന്ന പോലെ.

അവളുടെ കണ്ണുകൾ തെക്കേ തൊടിയിൽ പുതുതായി കഴിപ്പിച്ച അസ്ഥി തറയിലേക്ക് നീണ്ടു.

അത് കണ്ടതും അറിയാതെ അവളുടെ പാദങ്ങൾ അങ്ങോട്ടെക്ക് സഞ്ചരിച്ചു.

അവിടമാകെ ആരോ വൃത്തിയാക്കിയിട്ടുണ്ട്.

പാതി എരിഞ്ഞു തീർന്ന തിരിയും എണ്ണ വറ്റിയ ചിരാതും അവിടെ കാണാമായിരുന്നു.

അതിലേക്ക് തല ചായ്ച്ചുകൊണ്ട് ശ്രീക്കുട്ടി മിഴികൾ പൂട്ടി വച്ചു.

വരുണിന്റെ മടിയിൽ കിടക്കുന്ന അനുഭൂതി ആയിരുന്നു അവളിൽ.

കാലുഷമായ ആ മനസിനെ അത് പയ്യെ കുളിരണിയിച്ചു കൊണ്ടിരുന്നു.

കാതിൽ വരുണിന്റെ നിശ്വാസങ്ങളും സ്വരങ്ങളും മാത്രമായിരുന്നു.

എപ്പോഴും പുഞ്ചിരിച്ചു മാത്രം കാണുന്ന വെള്ളാരം കണ്ണുകളുള്ള മുഖം.

തന്റെ വരുണേട്ടൻ.

കണ്ണിൽ ഉരുണ്ടു കൂടിയ നീർമുത്തുകളുടെ ഭാരം സഹിക്ക വയ്യാതെ കണ്പോളകൾ അറിയാതെ തുറക്കപ്പെട്ടു.

വീണ്ടും ഉറവ പൊട്ടിയ പോലെ ആ കണ്ണുനീർ ചോല അവളുടെ കവിളിലൂടെ കുത്തിയൊഴുകി.

ഇതിനു മാത്രം നീരുറവ ആ മിഴിക്കോണുകളിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടോ പെണ്ണെ നീ.

ഉണ്ടാവാം കാരണം വരുണേട്ടൻ എന്റെ പ്രാണന്റെ പാതി ആണ്.

വിധിയെന്ന ക്രൂരൻ ആ പാതിയെ ബലമായി വലിച്ചു കീറിയപ്പോൾ തന്നിൽ നിന്നും ചീന്തി തുടങ്ങിയ ചുടു രക്തമാണ് കണ്ണുകളിലൂടെ ധാരയായി പ്രവഹിക്കുന്നത്.

തന്റെ പ്രാണേശ്വരനെ തന്നിൽ നിന്നുമടർത്തിയവരെ മുക്കി കൊല്ലുവാൻ തക്കവിധം അനുസ്യൂതമായ ജലപ്രവാഹമായി അതു മാറട്ടെ.

ആ പകയിൽ അവർ നീറിയോടുങ്ങട്ടെ.

അസ്ഥി തറയുടെ മുകളിൽ മുഖം അമർത്തി വച്ചു അവൾ വിതുമ്പി.

തറയിലാകെ ആ കണ്ണീരൊഴുകി പടർന്നു.

ചുമലിൽ ഒരു കൈ പതിഞ്ഞപ്പോഴാണ് ശ്രീക്കുട്ടി പുറകിലേക്ക് തിരിഞ്ഞു നോക്കിയത്.

അത് ചിന്മയി ആയിരുന്നു.

ശ്രീയെ ചേർത്തു പിടിച്ചുകൊണ്ട് അവൾ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.

മകളെ ഒറ്റക്കാക്കി പോകാൻ പറ്റാത്തോണ്ട് ജയനും വീണയും അവിടെ തന്നെ കൂടി.

ശ്രീക്കുട്ടിയുടെ നിർബന്ധം ആയിരുന്നു ഇങ്ങോട്ട് വരണമെന്നുള്ളത്.

വരുണിന്റെ വീട്.

വരുണിന്റെ ഓർമ്മകൾ ഉറങ്ങുന്നയിടം.

അതുകൊണ്ട് തന്നെ അവളുടെ ആ വാശി വിജയിച്ചു.

ചിന്മയി ശ്രീക്കുട്ടിയെയും കൂട്ടി മുകളിലേക്ക് കയറിയതും അവളെന്താണെന്ന അർത്ഥത്തിൽ നോക്കി.

തന്നെ ഇപ്പൊ അരുണിന്റെ മുറിയിലേക്കാണ് കൊണ്ടു പോകുന്നതിനുള്ള ബോധ്യം അവർക്കുണ്ടായിരുന്നു.

“ചിന്മയി ചേച്ചി എന്നെ വരുണേട്ടന്റെ റൂമിലേക്ക് കൊണ്ടു പോകുവോ?”

കണ്ണുകൾ അമർത്തി തുടച്ചുകൊണ്ടുള്ള ശ്രീയുടെ കെഞ്ചൽ കേട്ട് ചിന്മയ്ക്ക് സഹിക്കാനായില്ല.

നീറുന്ന മനസോടെ അവൾ ശ്രീയെയുംകൊണ്ട് വരുണിന്റെ റൂമിലേക്ക് കയറി.

അവിടേക്ക് ചെന്നെത്തിയപ്പോൾ വല്ലാത്തൊരു ശൂന്യതയാണ് അവളെ വരവേറ്റത്.

ഇരുൾ തിങ്ങുന്ന മുറിയിൽ വരുണിന്റെ ഗന്ധം ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

ഏട്ടന്റെ സാമീപ്യം തനിക്ക് ചുറ്റുമുള്ള പോലെ.

ശ്രീക്കുട്ടി ശ്വാസം ആഞ്ഞു വലിച്ചു.

നെഞ്ചിനുള്ളിൽ ഒരു പിടപ്പ് തോന്നിയതും അവൾ അവിടുണ്ടായിരുന്ന ഡെസ്കിൽ ചാരിയിരുന്നു.

അപ്പോഴാണ് കൈയിൽ എന്തോ തടഞ്ഞത്.

കണ്ണുകൾ അങ്ങോട്ട് പാഞ്ഞു.

വരുണിന്റെ ഡയറി.

വിങ്ങലോടെ ആ ഡയറി അവൾ കയ്യിലെടുത്തു.

അതിലെ താളുകൾ ഓരോന്നായി മറിഞ്ഞു വീണു.

അവസാനം ആ മിഴിക്കോണുകളിൽ നിന്നും നീര് ധാരയായി ഇറ്റു വീഴാൻ തുടങ്ങി.

അപ്പോഴും ഒരു കുഞ്ഞിനെ പോലെ ഡയറിയെ മാറോട് അവൾ ചേർത്തു വച്ചിരുന്നു.

വരുണിന്റെ സ്വപ്നങ്ങളായിരുന്നു അതിൽ നിറയെ.

ശ്രീമോൾ എന്ന സ്വപ്നം.

ശ്രീമോൾ എന്ന വാക്കില്ലാതെ അപൂർണ്ണമായ ഒരു താളും അതിലില്ലായിരുന്നു.

ഊറി വരുന്ന കണ്ണുനീർ തുടക്കാനുള്ള ആവത്‌ പോലും അവൾക്കുണ്ടായിരുന്നില്ല

ചിന്മയി ആ മിഴികൾ പതിയെ ഒപ്പിക്കൊണ്ടിരുന്നു.

ശ്രീക്കുട്ടിയെയും കൊണ്ടു പോകാൻ ചിന്മയി ശ്രമിച്ചെങ്കിലും നടന്നില്ല.

അവൾ ബന്ധിക്കപ്പെട്ട പോലെ അവിടെ നിന്നു.

“വാ മോളെ അരുണിന്റെ റൂമിലേക്ക് പോകാം”

“ഇല്ല ചേച്ചി ഇതാണെന്റെ റൂം..ഇതാണെന്റെ ലോകം..ഇവിടാണ് എനിക്ക് ഇഷ്ട്ടം”

ശ്രീയുടെ ചിലമ്പിച്ച സ്വരം പുറത്തേക്ക് വന്നു.

“പറ്റില്ല മോളെ നീയിപ്പോ ഒരു ഭാര്യയാണ്.. ഞങ്ങടെ അരുണിന്റെ..അതുകൊണ്ട് വരുൺ മരിച്ചെവെന്നുള്ള സത്യാവസ്ഥ നീയിനിയും ഉൾക്കൊള്ളണം മനസിലായോ?”

“നിങ്ങൾടെ മനസിലൊക്കെ ഏട്ടൻ മരിച്ചിട്ടുണ്ടാകും..എന്നാൽ എന്റെ മനസിൽ ഒരിക്കലുമില്ല..ഇപ്പോഴും വരുണേട്ടൻ ജീവനോടെ ഉണ്ട്..അതുമതി എനിക്ക്”

“എങ്കിലും മോളെ അ…”

“ഒന്നും പറയണ്ട ചേച്ചി ബോധമില്ലാതിരുന്ന സമയത്തു നിങ്ങൾ കാണിച്ച കോപ്രായത്തിന് ഞാനാണിപ്പോ അനുഭവിക്കുന്നത്.

അവളുടെ വാക്കുകളിലടങ്ങിയ അമർഷം ചിന്മയി തിരിച്ചറിഞ്ഞു.

“അത് മോളെ അന്നേരം നീയും അവനെ ഇഷ്ട്ടാണെന്ന് പറഞ്ഞപ്പോ”

ഞാൻ പറഞ്ഞതാണോ കേട്ടത്?അതും ഒട്ടും ബോധവും ഓര്മയുമില്ലാതിരുന്ന ഞാൻ? എന്തേലും പൊട്ടബുദ്ധി പറഞ്ഞെന്ന് വച്ച് എല്ലാവരും കൂടി ചേർന്ന് എന്നെ ചതിക്കണമായിരുന്നോ? ”

“ഞങ്ങളെന്ത് ചതിച്ചെന്നാ പറഞ്ഞത്?”

അതുവരെ ശാന്തമായിരുന്ന ചിന്മയിയിൽ ദേഷ്യം ഉടലെടുത്തു.

“പിന്നെ ചതിച്ചില്ലെന്നെ? വരുണേട്ടൻ ആണെന്ന് പറഞ്ഞു അരുണിനെ കൊണ്ട് കെട്ടിച്ചില്ലേ? അതിലും ഭേദം എന്നെയങ് കൊന്നു കളഞ്ഞൂടായിരുന്നോ?”

അത് പറഞ്ഞതെ ശ്രീക്കുട്ടിക്ക് ഓര്മയുണ്ടായിരുന്നുള്ളൂ.

അപ്പോഴേക്കും ചിന്മയിയുടെ കൈപ്പത്തി ശക്തിയിൽ അവളുടെ കവിളിൽ പതിഞ്ഞിരുന്നു.

“പ് ഠ ക് ”

പടക്കം പൊട്ടുന്ന ശബ്ദം അവിടെ മുഴങ്ങി.

കവിളും തിരുമ്മിക്കൊണ്ട് ശ്രീ കണ്ണുകൾ തുറന്നു നോക്കി.

ഭദ്രകാളിയെ പോലെ മുടിയൊക്കെ പാറി പറന്ന് തിളക്കുന്ന കോപത്തോടെ കത്തി നിൽക്കുവായിരുന്നു ചിന്മയി.

അവളെ അത്തരമൊരു രൂപത്തിൽ ഒരിക്കലും ശ്രീ കണ്ടിട്ടുണ്ടായിരുന്നില്ല.

ആ ഒരു രംഗം അവളെ ശരിക്കും ഞെട്ടിച്ചു.

“കണ്ണു പോലും തുറക്കാതെ കോമയിൽ 6 മാസം നീ കിടന്നപ്പോൾ ഞങ്ങളൊക്കെ എങ്ങനാ ജീവിച്ചതെന്ന് അറിയോ?

നിനക്ക് വേണ്ടിയാ ഞങ്ങളൊക്കെ കാത്തിരുന്നെ..

വരുൺ ഞങ്ങൾക്ക് വേണ്ടി ബാക്കി വച്ചു പോയതാ നിന്നെ.

വാശിയായിരുന്നു.

നിന്നെ തിരിച്ചു ഇതുപോലെ കിട്ടാൻ.

ഞാനും അമ്മയും കേറാത്ത അമ്പലങ്ങളില്ല.

ചെയ്യാത്ത വഴിപാടുകളില്ല.

അവസാനം എല്ലാം ശരിയായി വന്നപ്പോൾ അവൾക്ക് ചാകണം പോലും. ”

വെളിച്ചപ്പാടിനെ പോലെ ചിന്മയി ഉറഞ്ഞു തുള്ളിക്കൊണ്ട് പറഞ്ഞു.

ആ വാക്കുകളിലെ കോപാഗ്നിയിൽ അവൾക്ക് പൊള്ളലേൽക്കാൻ തുടങ്ങി.

ഒന്നും പറയാനാവാതെ ശ്രീയുടെ തല താഴ്ന്നു.

“അതിനിടക്ക് അരുൺ അറിയാതെ നിന്നെ ഇഷ്ട്ടപ്പെട്ടു പോയി.

ആ ഒരു തെറ്റേ അവൻ ചെയ്തുള്ളൂ.

ഇനിയും ഞങ്ങളെ ശിക്ഷിച്ചു നിനക്ക് മതിയായില്ലെങ്കിൽ അവന്റെ മുറിയിൽ നീ കൈ മുറിക്കാൻ ഉപയോഗിച്ച ബ്ലേഡ് ഇപ്പോഴും കാണും.

അത് വച്ച് അങ്ങു തീർക്ക് ദൈവം ദാനമായി തന്ന ഈ ജീവൻ.

അങ്ങനെ നീ നിന്റെ വരുണിനെ തോൽപ്പിക്ക്”

അതും പറഞ്ഞുകൊണ്ട് ദേഷ്യത്തോടെ ചിന്മയി വരുണിന്റെ റൂമിൽ നിന്നും ഇറങ്ങിപ്പോയി.

അത്രമേൽ കോപം അവളെ കീഴടക്കിയിരുന്നു.

ആദ്യമായിട്ടായിരുന്നു ശ്രീയോട് അവൾ ഇങ്ങനൊക്കെ പെരുമാറുന്നത്.

ഓർത്തപ്പോൾ മനസ് അല്പം വിഷമിച്ചു.

അല്ലാതെ ശ്രീക്കുട്ടി ഒരു പാഠം പഠിക്കില്ലെന്ന് ഉറപ്പായിരുന്നു.

ഒരു ദീർഘ നിശ്വാസം വിട്ടു കൊണ്ട് ശ്രീക്കുട്ടി വരുണിന്റെ ഓർമകൾ വേട്ടയാടുന്ന ആ റൂമിൽ നിന്നും വെളിയിലേക്കിറങ്ങി.

എന്നിട്ട് നേരെ അരുണിന്റെ റൂമിലേക്ക് പോയി.

അരുണിന്റെ റൂമിൽ എത്തിയതും വല്ലാത്തൊരു അസ്വസ്ഥത അവളെ പിടി കൂടി.

മുറിയിലാകാമനം നിറഞ്ഞു കിടക്കുന്ന തങ്ങളുടെ ഫോട്ടോസ് കണ്ട് ശ്രീയ്ക്ക് വിറഞ്ഞു കയറി.

അവൾ ഒരു ഭ്രാന്തിയെ പോലെ ആ ഫോട്ടോസെല്ലാം തട്ടി കുടഞ്ഞു താഴെയിട്ടു.

അരുണിന്റെ മുഖം കാണുന്തോറും വെറുപ്പ് കൂടി കൂടി വന്നു.

നുരഞ്ഞു പൊന്തുന്ന ദേഷ്യത്തെ നിയന്ത്രിക്കാനാവാതെ മുഷ്ടി ചുരുട്ടി പിടിച്ചു നിലത്തു ചിതറി കിടക്കുന്ന ഫോട്ടോസുകൾക്കിടയിലൂടെ അവൾ നടന്ന് ബെഡിൽ വന്നിരുന്നു.

അപ്പോഴും അവളുടെ മാറിടം ശ്വാസ ഗതിക്കനുസരിച്ച് ഉയർന്നു താഴുന്നുണ്ടായിരുന്നു.

വല്ലാത്തൊരു ക്ഷീണം തോന്നിയതും ശ്രീക്കുട്ടി ബെഡിലേക്ക് ചെരിഞ്ഞു വീണു.

ഉഷ്ണം കാരണം അവളുടെ നാസിക തുമ്പിലും മേൽചുണ്ടിലും ശ്വേത കണങ്ങൾ പറ്റിപിടിച്ചിരുന്നു.

പ്രകാശമേൽക്കുമ്പോൾ വജ്രം പോലെ അവ വെട്ടി തിളങ്ങി.

ശ്രീക്കുട്ടിയ്ക്ക് വല്ലാത്തൊരു സൗന്ദര്യം അവ സമ്മാനിച്ചു.

ഈ സമയം റൂമിന്റെ മൂലയ്ക്ക് ഒരു പൊട്ടു പോലെ പ്രകാശം പ്രത്യക്ഷപ്പെട്ടു.

അത് പയ്യെ വികസിച്ചു വന്ന് ഒരു രൂപമായി മാറി.

ഒരു മനുഷ്യ രൂപം.

അദൃശ്യമായ ഒരു അരൂപി.

അതിന് വരുണിന്റെ മുഖമായിരുന്നു.

അതേ വെള്ളാരം കണ്ണുകളും.

ശ്രീക്കുട്ടിയുടെ അടുത്തേക്ക് ആ രൂപം പയ്യെ ഒഴുകി വന്നു.

ബെഡിൽ ഒന്നുമറിയാതെ മയക്കത്തിലായ ശ്രീയെ അത് ഉറ്റു നോക്കി.

അവളുടെ മുഖത്തേക്ക് ഉതിർന്നു വീണ മുടിനാരിഴകൾ പയ്യെ കോതി വയ്ക്കാൻ ആ രൂപം ശ്രമിച്ചു.

പക്ഷെ അത് സാധിക്കുന്നില്ലയിരുന്നു.

നിരാശയോടെ വരുൺ തന്റെ കൈകൾ പിൻവലിച്ചു.

ശ്രീയെ ഒന്ന് ചേർത്തു പിടിക്കാനും ആ തിരു നെറ്റിയിൽ തന്റെ അധരങ്ങൾ ചേർക്കാനും അവൻ ആഗ്രഹിച്ചു.

പക്ഷെ ഒരു ആത്മാവിന് അത് സാധിക്കില്ലല്ലോ.

ബെഡിൽ അവൾക്ക് സമീപമിരുന്നുകൊണ്ട് വരുൺ ആ കൂമ്പിയടഞ്ഞ മിഴികളിൽ കണ്ണും നട്ടിരുന്നു.

മയിൽപ്പീലി കണ്ണുകളിൽ നനുത്തൊരു ചുംബനം നൽകാൻ ആത്മാവ് വെമ്പൽ കൊണ്ടു.

പക്ഷെ അവളെ സ്പര്ശിക്കാനോ മറ്റൊന്നിനുമോ അവന് ആവാതില്ലായിരുന്നു.

ആവില്ലെന്നറിഞ്ഞിട്ടും ആ നെറുകയിൽ വരുൺ പതിയെ തലോടിക്കൊണ്ടിരുന്നു.

“ശ്രീമോളെ ഇങ്ങനെ വാശി പിടിക്കല്ലേ പെണ്ണെ.

അരുൺ ഒരു പാവം ചെക്കനാ..

അതിനെ ഇങ്ങനെ കഷ്ടപ്പെടുത്തല്ലേ കേട്ടോ.

രണ്ടു പേരും സുഖായിട്ട് ജീവിക്കണം ഏറെ നാൾ.

ഈ പെണ്ണിനെ വലം വച്ച് ഞാനെന്നുമുണ്ടാകും.

ഒരു അരൂപിയായി.”

വരുണിന്റെ അദൃശ്യമായ പറച്ചിൽ അവളുടെ കാതുകളിൽ പതിഞ്ഞില്ല.

അവളുടെ തുടുത്ത കവിളിണയിൽ അവൻ അധരങ്ങൾ ചേർത്തു വച്ചു.

അപ്പോൾ മയക്കത്തിലും ശ്രീയുടെ അധരങ്ങളിൽ നേർത്ത പുഞ്ചിരി മൊട്ടിട്ടു.

ആ കാഴ്ച്ച വരുണിനെ ആനന്ദത്തിലാഴ്ത്തി.

ബെഡിൽ നിന്നുമെണീറ്റു അവസാനമായി അവളെ ഒന്നുകൂടി നോക്കിയ ശേഷം ആത്മാവ് പൊടുന്നനെ ഒരു പുകച്ചുരുളായി മാറുകയും മായുകയും ചെയ്തു.

അപ്പോഴും ശ്രീക്കുട്ടി ബെഡിൽ സുഖ സുഷുപ്തിയിൽ ആയിരുന്നു.

വൈകുന്നേരം ജാനകിയമ്മ വന്നു വിളിക്കുമ്പോഴാണ് അവൾ കണ്ണു തുറക്കുന്നത്.

പിടിച്ച പിടിയാലെ അവളെയും കൊണ്ട് താഴേക്കിറങ്ങി വന്നു.

അവിടെ സോഫയിൽ എല്ലാവർക്കൊപ്പമിരിക്കുന്ന അരുണിനെ കണ്ടതും അവൾക്ക് ചൊറിഞ്ഞു കയറി.

പക്ഷെ വീണയുടെ ദയനീയമായ മുഖം കണ്ടതും തൽക്കാലം ഒന്നും പറയണ്ടാന്ന് വച്ചു.

ജാനകിയമ്മ അവളെ പിടിച്ചു ബലമായി അരുണിന്റെ അടുത്തിരുത്തി.

ഗത്യന്തരമില്ലാതെ ശ്രീ അവിടെയിരുന്നു.

അരുണും ഒന്നും മിണ്ടാതെ ചായ കുടിക്കുന്ന തിരക്കിലായിരുന്നു.

അവളെ ഒന്നെത്തി നോക്കാൻ പോലും ഭയം അവനെ അനുവദിച്ചില്ല.

എല്ലാവരും ഒരുമിച്ചിരുന്ന് ചായ കുടിക്കുന്ന വേളയിലാണ് ജയൻ സംസാരത്തിന് തുടക്കമിട്ടത്.

“മോളെ കഴിഞ്ഞതൊക്കെ മറന്ന് അരുണിനെ നിനക്ക് സ്നേഹിച്ചൂടെ.

അവന്റെ കൂടെയൊരു ജീവിതം ആരംഭിച്ചൂടെ.

വരുണിനെ പോലെ തന്നാ അവൻ ഞങ്ങൾക്കും.

നിങ്ങൾ ഒരുമിച്ചു ജീവിക്കുന്നത് കാണുമ്പോ ഏറ്റവും കൂടുതൽ സന്തോഷിക്കുക വരുൺ തന്നെ ആയിരിക്കും.”

ജയൻ ഒന്നു പറഞ്ഞു നിർത്തി എല്ലാവരെയും നോക്കി.

അത് കേട്ടതും പ്രതീക്ഷയുടെ പൊന്കിരണങ്ങൾ എല്ലാവരുടെയും കണ്ണുകളിൽ തെളിഞ്ഞു.

മൗനമായി ഇരിക്കുന്ന ശ്രീയുടെ പെരുമാറ്റം കണ്ടതും അവൾക്കും അവസാനം സമ്മതമാണ് എന്നതിന്റെ സൂചനയായി എല്ലാവരും കണ്ടു.

ഒരുപാട് സന്തോഷിച്ചു.

പക്ഷെ ആ സന്തോഷം തല്ലികെടുത്താൻ നിമിഷങ്ങളെ ശ്രീയ്ക്ക് വേണ്ടി വന്നുള്ളൂ.

“എനിക്ക് മുടങ്ങി പോയ IELTS പഠനം പൂർത്തിയാക്കണം.അതിന് ശേഷം ഓസ്‌ട്രേലിയയ്ക്ക് മൈഗ്രേറ്റ് ചെയ്യണം.”

അവളുടെ വായിൽ നിന്നുമുതിർന്ന വാക്കുകൾ കേട്ട് കുടിച്ച ചായ അരുണിന്റെ തൊണ്ടയിൽ കുടുങ്ങി പോയി.

ഉറക്കെ ചുമച്ചു കൊണ്ട് അവൻ വാ പൊത്തി.

ഇതുകണ്ട ചിന്മയി അവന്റെ നെറുകയിൽ പതിയെ തട്ടിക്കൊടുത്തു.

ശ്രീ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ അവന്റെ കാതുകൾ വിറച്ചു.

ചെവിയിലാരോ മൂളുന്നതുപോലെയെ അവന് തോന്നിയുള്ളൂ.

കേട്ടത് വിശ്വസിക്കാനുള്ള പ്രയാസം ആ കണ്ണുകളിൽ കാണാമായിരുന്നു.

“എന്താ മോളെ ഇപ്പൊ അങ്ങനൊരു തീരുമാനം?”

ജനാകിയമ്മ ആകുലതയോടെ ചോദിച്ചു.

ശ്രീക്കുട്ടി പറഞ്ഞ കാര്യം ഒരുപോലെ എല്ലാവരെയും ഞെട്ടിച്ചിരുന്നു.

“അറിയില്ലമ്മേ….ഇവിടുന്ന് മാറി നിക്കണമെന്ന് മനസ് പറയുന്നു..പിന്നെ എന്റെ ഡ്രീം ആണ് ഓസ്ട്രേലിയയിലേക്കുള്ള മൈഗ്രേഷൻ..അപ്പൊ അതിനുള്ള കാര്യങ്ങൾ പെട്ടെന്ന് ചെയ്തു തുടങ്ങണം”

അവളുടെ കണിശമായ തീരുമാനം കേട്ട് ആർക്കും ഒന്നും പറയാനായില്ല.

ജയൻ ഒന്നും മിണ്ടാതെ ചായ കുടി പകുതിക്ക് വച്ചു നിർത്തി റൂമിലോട്ട പോയി.

അച്ഛൻ തന്റെ തീരുമാനത്തോടുള്ള വിയോജിപ്പ് ആണ് കാണിച്ചതെന്ന് അവൾക്ക് മനസ്സിലായിരുന്നു.

പക്ഷെ കല്ലു പോലെയായായിരുന്നു ആ മനസ്.

ദൃഢമായ തീരുമാനങ്ങൾ തിരുത്തി കുറിക്കാൻ മറ്റാരിനാലും കഴിയുമായിരുന്നില്ല.

ചായ കുടി കഴിഞ്ഞ ശേഷം ശ്രീക്കുട്ടി മുറിയിലേക്കെത്തി.

അവൾക്ക് പിന്നാലേ അരുണും ധൃതി പിടിച്ചെത്തിയിരുന്നു.

“ശ്രീമോളെ ഞാൻ കേട്ടത് ശരിയാണോ?”

“എന്താടോ താൻ വിളിച്ചേ ശ്രീമോളെന്നോ? അതെന്റെ വരുണേട്ടന്റെ മാത്രം അവകാശാ… അങ്ങനെ വിളിക്കാൻ..വേറാരും അങ്ങനെ വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല ”

ശ്രീ കോപം കൊണ്ട് ഉറഞ്ഞു തുള്ളി.

“സോറി ശ്രീ അറിയാതെ വിളിച്ചു പോയതാ”

അരുൺ നിരാശയോടെ അവളെ തന്നെ ഉറ്റു നോക്കി.

“മേലാൽ ഇതാവർത്തിക്കരുത് ”

അവൾ കൈ ചൂണ്ടി ദഹിപ്പിക്കുന്ന രീതിയിൽ അരുണിന് നേരെ നോട്ടമെറിഞ്ഞു.

“സോറി ഇനിയൊരിക്കലും ആവർത്തിക്കില്ല.. കുറച്ചു മുന്നേ മൈഗ്രേഷൻ ന്റെ കാര്യം പറയുന്നത് കേട്ടു..സത്യായിട്ടും പോകുവാണോ?”

അവന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന വിരഹത്തിന്റെ ധ്വനി തിരിച്ചറിഞ്ഞതും ശ്രീക്കുട്ടിയിൽ അടങ്ങിക്കൊണ്ടിരുന്ന കോപാഗ്നി വീണ്ടും സട കുടഞ്ഞെണീറ്റു.

“അതിന് ഞാൻ എവിടെ പോയാലും നിങ്ങൾക്കെന്താ? ”

“ശ്രീ നീ എന്തൊക്കെയാ ഈ പറയണേ… ഞാൻ നിൻറെ ഭർത്താവ് അല്ലേ? എന്നോട് ഒരു വാക്ക് ചോദിച്ചോ?”

അരുൺ തൻറെ നിസ്സഹായാവസ്ഥ മുഴുവനും വെളിവാക്കി.

അത് കേട്ടതും ശ്രീക്ക് അടിമുടി ഉറഞ്ഞു കയറി.

“ഒരു താലി ചരടിന്റെ ബലത്തിൽ നിങ്ങളുടെ വാലിൽ കെട്ടാൻ എന്നെ നോക്കണ്ട..എനിക്ക് എന്റെതായ ഇഷ്ടങ്ങളുണ്ട്”

“ശരി സമ്മതിച്ചു…നിനക്ക് നിന്റെതായ ഇഷ്ടങ്ങളുണ്ട്..പക്ഷേ ഞാൻ നിന്റെ ഭർത്താവാണ്..നിന്നിൽ എനിക്ക് ഒരു അധികാരവുമില്ല എന്നാണോ നീ പറഞ്ഞു വരുന്നത്?”

അരുൺ സംശയത്തോടെ പുരികമുയർത്തി കൊണ്ട് അവളെ തുറിച്ചു നോക്കി.

“എന്റെ മനസ്സിൽ നിങ്ങൾക്ക് ഒരു സ്ഥാനവുമില്ല.. ഒഫീഷ്യലായി ഞാൻ ചിലപ്പോൾ നിങ്ങളുടെ ഭാര്യ ആയിരിക്കാം..പക്ഷേ എന്റെ മനസ്സിൽ വരുണേട്ടൻ മാത്രമേയുള്ളൂ..അത് എന്നും അങ്ങനെ തന്നെ ആയിരിക്കും”

ശ്രീക്കുട്ടിയുടെ വാക്കുകൾ അരുണിന്റെ മനസ്സിൽ കൂരമ്പുകൾ പോലെ പാഞ്ഞു കയറി.

നെഞ്ചിൽ നിന്നും ചുടുചോര ചീന്തി.

എന്നാൽ അന്ധമായ പ്രണയം കൊണ്ട് കണ്ണിൽ ഇരുട്ടു കയറിയ ശ്രീക്കുട്ടിക്ക് അരുണിന്റെ സ്നേഹത്തിന്റെ ആഴം തിരിച്ചറിയാൻ സാധിച്ചില്ല.

അവൻ ഒന്നുമുരിയാടാതെ പുറത്തേക്ക് ഇറങ്ങി പോയി.

ശ്രീക്കുട്ടി ആകെ മടുപ്പോടെ റൂമിൽ ബെഡിൽ അമർന്നിരുന്നു.

അപ്പോഴാണ് തന്റെ ഫോണിനെ കുറിച്ചുള്ള ബോധം അവൾക്ക് ഉണ്ടാകുന്നത്.

അമ്മയുടെ കൈവശം ഉള്ള ഫോൺ അവൾ തിരികെ വാങ്ങി.

ഒരു വർഷമായിട്ട് ഉപയോഗശൂന്യമായ നിലയിലായിരുന്നു ആ ഫോൺ.

ആക്സിഡന്റ് സമയത്ത് അതിന്റെ ഡിസ്പ്ലേയിൽ ചിലന്തിവല സൃഷ്ടിക്കപ്പെട്ടിരുന്നു.

എങ്കിലും ഒരു കുഞ്ഞു പ്രതീക്ഷയോടെ അവൾ ആ ഫോണിൽ ചാർജ് ചെയ്യാൻ ആരംഭിച്ചു.

ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം അവളുടെ ഫോൺ ഓൺ ആയി.

ഡിസ്പ്ലേയിൽ തെളിഞ്ഞുവന്ന വാൾ പേപ്പറിൽ ആണ് അവളുടെ കണ്ണുകൾ പൊടുന്നനെ പതിഞ്ഞത്.

വരുണേട്ടന്റെ മടിയിൽ അള്ളിപിടിച്ചിരുന്നു ആ കവിളിൽ ചുംബിക്കുന്ന തന്റെ ചിത്രം.

ആ ചിത്രം കണ്ടതും ഏറെ നൊമ്പരമാണ് അവളുടെ മനസ്സിലേക്ക് ഓടിയെത്തിയത്.

പക്ഷേ ഇനി ഒരിക്കലും ഏട്ടന് വേണ്ടി കരയില്ലെന്ന് ശ്രീക്കുട്ടിയും ദൃഢപ്രതിജ്ഞ എടുത്തിരുന്നു.

കാരണം താൻ ഇങ്ങനെയൊരു തൊട്ടാവാടി യാകുന്നത് ഏട്ടന് താങ്ങാനാവില്ല.

ഒരിക്കലും ഏട്ടന്റെ അനിയനെ ആ സ്ഥാനത്തേക്ക് തനിക്ക് കാണാൻ കഴിയില്ല.

ഒരു വിധവയെ പോലെ ഏട്ടന്റെ ഓർമകളിൽ താൻ ജീവിക്കും.

എന്നെങ്കിലുമൊരിക്കൽ ഏട്ടൻ വരും.

തന്നെ കൊണ്ടുപോകാനായി വരും.

അതിനു വേണ്ടി ആയിരിക്കും ഇനി ഈ ശ്രീക്കുട്ടിയുടെ കാത്തിരിപ്പ്.

ഫോണിൽ കാണുന്ന വരുണിന്റ ചിത്രത്തിലേക്ക് അവൾ തന്റെ അധരങ്ങൾ ചേർത്തുവച്ചു.

പുറത്തേക്ക് തള്ളി വന്ന നീരിനെ ആ മിഴിമുന കൾ ഒളിപ്പിച്ചുവെച്ചു.

അന്ന് രാത്രി ശ്രീക്കുട്ടി ബെഡിലും അരുൺ സമീപത്തുള്ള ദിവാനിലും ആയിരുന്നു ഉറങ്ങിയിരുന്നത്.

ശരീരം കൊണ്ടും മനസ്സുകൊണ്ടും അവർ ഒരുപാട് അകന്നിരുന്നു.

രണ്ട് അപരിചിതരെപോലെ.

അപ്പോഴും അരുണിനെ ഉൾക്കൊള്ളാൻ ശ്രീക്കുട്ടിയുടെ മനസ്സ് തയ്യാറായിരുന്നില്ല.

എങ്കിലും ശ്രീക്കുട്ടി തന്നെ എന്നെങ്കിലും സ്നേഹിക്കുമെന്ന പ്രതീക്ഷയിൽ അരുൺ മുന്നോട്ടുള്ള ജീവിതം തള്ളിനീക്കി.

പിറ്റേദിവസം മുതൽ ശ്രീക്കുട്ടി തന്റെ ആഗ്രഹംപോലെ IELTS കോച്ചിംഗ്ന് ചേർന്നു.

ഓരോ ദിനങ്ങളും ഒരു തളിർ മരച്ചില്ലയിൽ നിന്നെന്ന പോലെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.

പലപ്പോഴും തന്റെ കഴുത്തിൽ കെട്ടിയിരിക്കുന്ന താലി തന്നെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുന്ന പോലെ ശ്രീകുട്ടിക്ക് തോന്നി.

എല്ലാവരിൽ നിന്നും ഒരു അകലം പാലിച്ച് അവൾ തന്റെ പഠനം തുടർന്നു.

ഒരുമാസം കഴിഞ്ഞതും ശ്രീക്കുട്ടി 7.5 എന്ന സ്കോറിൽ IELTS നേടിയെടുത്തു.

ജയൻറെ സുഹൃത്ത് നടത്തുന്ന സ്റ്റുഡൻസ് വിസ പ്രോഗ്രാമിലേക്ക് ശ്രീക്കുട്ടി തന്നെ ശ്രദ്ധ തിരിച്ചു.

ഓസ്ട്രേലിയയിലെ അറിയപ്പെടുന്ന ഒരു യൂണിവേഴ്സിറ്റിയിൽ ബിസിനസ് മാനേജ്മെന്റ് കോഴ്സിൽ അവൾ അപ്ലൈ ചെയ്തു.

അവരുടെ ദാമ്പത്യ ജീവിതത്തിലെ സുപ്രധാന ദിനങ്ങൾ കൂടി ശോഷിച്ചു വീണു കൊണ്ടിരുന്നു.

പതിവിന് വിപരീതമായി ഇന്ന് രാവിലെ വരുണിന്റെ വീട്ടിൽ എല്ലാവരും സന്നിഹിതരായിരുന്നു.

എല്ലാവരുടെയും മുഖത്ത് ആനന്ദം നിറഞ്ഞു നിന്നു.

ശ്രീക്കുട്ടിക്ക് സ്റ്റുഡന്റ് വിസ ലഭിച്ചു എന്നുള്ള അറിയിപ്പ് വന്ന ദിവസമായിരുന്നു അതു.

ജയൻ ആ സന്തോഷ വാർത്ത ചൂടോടെ എല്ലാവരിലേക്കും എത്തിച്ചു.

അത് ആഘോഷമാക്കാൻ ജാനകിയമ്മ എല്ലാവരോടുമായി പറഞ്ഞു.

എന്നാൽ ഒരാൾ മാത്രം അതിനിടയിൽ ഒറ്റപ്പെട്ടു നിന്നു.

അയാളുടെ മനസ്സു മാത്രം അത് കേട്ട മാത്രയിൽ ആദ്യമൊന്നു ഞെട്ടി.

പിന്നെ ഞെട്ടൽ നിരാശയിലേക്ക് വഴിമാറി.

ആ നിരാശയിലേക്ക് നഷ്ടബോധം കൂടി വന്നതോടെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ആ മനസിനുടമ.

അത് മറ്റാരുമായിരുന്നില്ല അരുൺ തന്നെയായിരുന്നു.

ശ്രീക്കുട്ടി തന്നെ വിട്ടു പോകുകയാണെന്ന് അറിഞ്ഞതും അവൻ അത് സഹിക്കാൻ സാധിച്ചില്ല.

ഹൃദയംപൊട്ടി പൊളിയുന്ന പോലെ അനുഭവപ്പെട്ടു.

ശ്വാസമെടുക്കാൻ വല്ലാതെ പാടുപെട്ടു.

നിറകണ്ണുകളോടെ അരുൺ തിരിച്ചു റൂമിലേക്ക് വന്നു ബെഡിൽ കയറി കിടന്നു.

ശ്രീക്കുട്ടി തന്നെ വിട്ടു പോകുകയാണെന്ന വസ്തുത ഓർക്കുന്തോറും അവന്റെ തല പെരുത്തു കൊണ്ടിരുന്നു.

ഇത്രയും നാളും ആയിട്ടും ശ്രീക്കുട്ടി ഇപ്പോഴും വാശിയിൽ തന്നെയായിരുന്നു.

ഒരിറ്റ് സ്നേഹം പോയിട്ട് ഒരു നോട്ടം പോലും അവളിൽ നിന്നും നാളിതുവരെയായി അരുണിന് കിട്ടിയിട്ടുണ്ടായിരുന്നില്ല.

എങ്കിലും അവൻ പ്രതീക്ഷയോടെ കാത്തിരുന്നത് അവൾ തന്നെ തിരിച്ചു സ്നേഹിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ ആയിരുന്നു.

പക്ഷേ എല്ലായിടത്തും തോറ്റു പോകുന്ന പോലെ അവനു തോന്നി.

ശ്രീക്കുട്ടി തന്റെ മുൻ ശുണ്ഠിയിൽ ഉറച്ചു നിന്നത്തോടെ അരുൺ തീർത്തും നിസഹായനായി പോയി.

അന്ന് ആ വീട്ടിൽ എല്ലാവരും പരിപൂർണ സന്തോഷത്തിൽ ആയിരുന്നു.

ശ്രീക്കുട്ടി ഡോക്യൂമെന്റസും പേപ്പർസും എല്ലാം റെഡിയാക്കി വച്ചു.

പോകുന്നതിന് ഒരാഴ്ച മുന്നേ അവൾ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

പുതിയ ഡ്രെസ്സും ട്രാവൽ ബാഗും മറ്റു സാധന സാമഗ്രികളും ഒക്കെ വാങ്ങുവാൻ ശ്രീക്കുട്ടിക്ക് കൂട്ടിന് പോയത് അരുൺ ആയിരുന്നു.

ജാനകിയമ്മയുടെ തീരുമാനമായിരുന്നു അത്.

വിമ്മിഷ്ടത്തോടെ ആണെങ്കിലും അവളും അതിനു തല കുലുക്കി.

ഫ്ലൈറ്റ് ടിക്കറ്റും മറ്റും ജയൻ മുൻകൂറായി ബുക്ക്‌ ചെയ്തു വച്ചിരുന്നു.

ശ്രീക്കുട്ടിയുടെ എല്ലാ കാര്യങ്ങൾക്കും അവൻ ഓടി നടന്നു.

ഒരു പട്ടിയെ പോലെ.

യാത്രയുടെ സമയത്ത് അവൾക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാവരുതെന്ന് അവനു നിർബന്ധമുണ്ടായിരുന്നു.

ശ്രീ യാത്രയാകുന്ന ദിവസം അടുക്കുംന്തോറും നെഞ്ചിനുള്ളിൽ കൂടി വരുന്ന പിടപ്പ് ആരും കാണാതെ മറച്ചു വയ്ക്കാൻ അവൻ പാടു പെട്ടു.

പക്ഷെ നിയന്ത്രണം വെട്ടിച്ചു ഒഴുകുന്ന കണ്ണുനീരിനെ തടയാൻ അവന് സാധിച്ചില്ല.

കാറ്റിനനുസൃതമായി മരച്ചില്ലയിൽ നിന്ന് ഏതു നിമിഷവും താഴേക്ക് പതിക്കാവുന്ന കിളി കൂടിനെ പോലെ ആടിക്കൊണ്ടിരിക്കുന്ന അവന്റെ മനസിനെ തിരിച്ചറിഞ്ഞത് ചിന്മയി മാത്രമായിരുന്നു.

എല്ലാം വേദനകളും ഒളിപ്പിച്ചു വച്ചുള്ള അരുണിന്റെ പുഞ്ചിരി പലപ്പോഴും അവളെയും നോവിച്ചു.

അങ്ങനെ ശ്രീക്കുട്ടി യാത്രയാകുന്നതിന്റെ തലേ ദിവസം വീട്ടിൽ എല്ലാരും ഒത്തു കൂടിയിരുന്നു.

ശ്രീയുടെ നിർബന്ധമായിരുന്നു അത്.

ജാനകിയമ്മയും വീണയും ചിന്മയിയും ഒക്കെ നെയ്യപ്പവും ചമ്മന്തിപ്പൊടിയും അങ്ങനെ മറ്റു കുറെ നുറുങ്ങുകൾ പാചകം ചെയ്യുന്ന തിരക്കിലുമായിരുന്നു.

രാവിലെ തൊട്ടേ അരുൺ തിരക്കിലായിരുന്നു.

വീട്ടിൽ വരുന്ന അതിഥികളെ സ്വീകരിക്കാനും നാളെ പോകാനുള്ള കാർ കഴുകിയിടാനുമൊക്കെ അവൻ സമയം കണ്ടെത്തിക്കൊണ്ടിരുന്നു.

അരുണിന്റെ കഷ്ടപ്പാട് ശ്രീക്കുട്ടിയും ശ്രദ്ധിക്കാതിരുന്നില്ല.

അന്ന് വൈകുന്നേരം വരെ വീട് മുഴുവൻ ആൾമയമായിരുന്നു.

ശ്രീയുടെ കുറെ കൂട്ടുകാരും എത്തിയിട്ടുണ്ടായിരുന്നു.

രാത്രിയിലെ വെടി വട്ടത്തിന് ശേഷം എല്ലാവരും അവരുടെ റൂമുകളിലേക്ക് പോയി.

ജാനകിയമ്മയും വീണയും അവസാനവട്ട പലഹാര നിർമാണത്തിനായി അടുക്കളയിൽ തന്നെ തമ്പടിച്ചു.

കുറെ നേരം അവരെ സഹായിച്ച ശേഷം അരുൺ നേരെ റൂമിലേക്ക് പോന്നു.

അവിടെ ബെഡിൽ വരുണിന്റെ ഫോട്ടോയും കെട്ടിപിടിച്ചു കിടക്കുന്ന ശ്രീയെ കണ്ടതും അവന് സങ്കടം തോന്നി.

വരുണിനെ സ്നേഹിച്ചതിന്റെ നൂറിലൊന്നു പോലും തന്നെ സ്നേഹിക്കാത്തത്തിൽ അവന് പരിഭവമായിരുന്നു.

പക്ഷെ എല്ലാവരെയും വിട്ടു ദൂരേക്ക് പോകാനുള്ള ശ്രീയുടെ തീരുമാനം അവന് കിട്ടിയ തിരിച്ചടിയായിരുന്നു.

ശ്രീയുടെ മാറോടു ചേർന്നുള്ള ഫോട്ടോ പതുക്കെ എടുത്തു മാറ്റി വച്ച ശേഷം പുതപ്പ് എടുത്ത് അവളെ നന്നായി പുതപ്പിച്ചു.

ഒരു കൊച്ചു കുഞ്ഞിന്റെ ഭാവത്തോടെ ഉറങ്ങുന്ന ശ്രീയെ കണ്ട് അരുണിന് വാത്സല്യം തോന്നി.

അവളുടെ തിരു നെറ്റിയിൽ അവൻ പതിയെ ഒന്നു ചുംബിച്ചു.

അപ്പോഴും താൻ കെട്ടിയ താലി ആ മാറോടു ചേർന്ന് കിടപ്പുണ്ടായിരുന്നു.

അവളെ പുണർന്നുകൊണ്ട് കിടക്കാൻ മനസുകൊണ്ട് ആഗ്രഹിച്ചെങ്കിലും ശ്രീ ഉണർന്നാലുള്ള പുകിലുകൾ ആലോചിച്ചുകൊണ്ട് ആ ഉദ്യമം ഉപേക്ഷിച്ചു.

എങ്കിലും ഇനി ബാക്കിയുള്ള യാമങ്ങൾ നഷ്ടപ്പെടുത്തുവാൻ അവൻ തയാറായിരുന്നില്ല.

ദീർഘമായ ഈ രാത്രി മുഴുവൻ കൊതിയോടെ ശ്രീയെ കണ്ടു തീർക്കാൻ ബെഡിൽ മുഖം ചേർത്ത് നിലത്തു ചമ്രം പടിഞ്ഞിരുന്നു.

അപ്പോഴാണ് ബെഡിൽ ആലസ്യത്തോടെ ശയിക്കുന്ന അവളുടെ തുടുത്ത കൈകൾ കണ്ണിൽ പതിഞ്ഞത്.

അരുൺ നിറഞ്ഞ പുഞ്ചിരിയോടെ ശ്രീയുടെ കൈപ്പത്തി തുറന്ന് വച്ച് ഒരു തലയിണ പോലെ അതിൽ മുഖമമർത്തി കിടന്നു.

ആ ഉള്ളം കയ്യിലെ ഇളം ചൂട് അവനിലെ വികാരങ്ങളേയും പ്രണയത്തെയും തൊട്ടുണർത്തി.

ഹസ്ത രേഖയിലെ നേർത്ത ജലാംശം അവനെ കുളിരണിയിച്ചു.

അന്ന് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വന്ന ശേഷം ഇപ്പോഴായിരുന്നു അരുൺ അവളെ സ്പർശിക്കുന്നത് പോലും.

അവനാകെ ഒരു സുഖാനുഭൂതിയിൽ ആയിരുന്നു.

മഴവില്ലിനെ തോല്പ്പിക്കും മയിൽപ്പീലി കണ്ണുകളിൽ ചുംബനമർപ്പിക്കാൻ വെമ്പുന്ന മനസുമായി അരുൺ കണ്ണു മിഴിച്ചു കിടന്നു.

എത്ര നേരം അങ്ങനെ കിടന്നുവെന്ന് അറിയില്ല.

അർദ്ധ രാത്രിയുടെ യാമങ്ങളിൽ അരുൺ നിദ്രയെ പുൽകി.

പിറ്റേ ദിവസം രാവിലെ തന്നെ ചിന്മയി തന്റെ അനിയനെ വിളിച്ചുണർത്തി.

ശ്രീയുടെ യാത്രയ്ക്കുള്ള ദിവസമെത്തി എന്നുള്ള ചിന്ത തിരിച്ചറിഞ്ഞതും അരുൺ വേഗം തന്നെ കുളിച്ചു റെഡിയായി വന്നു.

ഹാളിൽ കൊണ്ടു പോകാനുള്ള പെട്ടികളൊക്കെ ഒരുക്കി വച്ച് ശ്രീക്കുട്ടിയെ ഭക്ഷണം കഴിപ്പിക്കുന്ന തിരക്കിലായിരുന്നു എല്ലാവരും.

വീണ നിറകണ്ണുകളോടെ ദോശയുടെ കീറെടുത്തു ചമ്മന്തിയിൽ മുക്കി അവളുടെ വായിൽ വച്ചു കൊടുത്തു.

ചെറിയൊരു ഗദ് ഗദത്തോടെ ഭക്ഷണം കഴിക്കുമ്പോൾ ശ്രീയുടെ കണ്ണുകളും അണ പൊട്ടാനായി കാത്തിരുന്നു.

എല്ലാവരുടെയും സ്നേഹ പരിചരണത്തിന് ശേഷം ഭക്ഷണം മതിയാക്കി ശ്രീ വരുണിന്റെ റൂമിലേക്ക് കടന്നു ചെന്നു.

റൂമിൽ എത്തിയതും വല്ലാത്തൊരു അനുഭൂതി തന്നെ വന്നു പൊതിയുന്ന പോലെ ശ്രീയ്ക്ക് തോന്നി.

“വരുണേട്ടാ ഞാൻ പോകുവാ…

ഏട്ടന്റെ ആഗ്രഹം പോലെ ഓസ്ട്രേലിയയ്ക്ക് തന്നെ.

ഇന്ന് ഉച്ചക്കാ ഫ്ലൈറ്റ്.

ഞാൻ നന്നായിട്ട് പഠിച്ച് ഒരു ജോലി വാങ്ങി അവിടെ തന്നെ സെറ്റിൽ ആവും.

ഏട്ടന്റെ ഓർമകളുമായി ഞാനവിടെ ജീവിക്കും.

മഞ്ഞു പെയ്യുന്ന സായന്ദനങ്ങളിൽ സിഡ്നിയിലെ ആ തടാകക്കരയിലെ വില്ലോ മര ചുവട്ടിലെ ബെഞ്ചിൽ ഞാൻ കാത്തിരിക്കും.

ഏട്ടന്റെ വരവും കാത്ത്.

ഏട്ടന്റെ ഇഷ്ട്ട സ്ഥലത്ത്.”

അതു പറയുമ്പോഴേക്കും ശ്രീയുടെ മിഴിക്കോണിൽ നിന്നും ഒരു തുള്ളി താഴേക്ക് ഇറ്റു വീണു.

കണ്ണുകൾ അധികം നിറയുന്നതിന് മുൻപ് അവൾ റൂമിൽ നിന്നും വെളിയിലേക്കിറങ്ങിയിരുന്നു.

ഈ സമയം അരുൺ കാറിന്റെ ഡിക്കി തുറന്ന് ബാഗുകൾ എടുത്തു വെക്കുകയായിരുന്നു.

രാമനാഥനും കൂടെ സഹായത്തിനുണ്ടായിരുന്നു.

അപ്പോഴേക്കും ചിന്മയി ശ്രീയുടെ കയ്യും പിടിച്ചുകൊണ്ടു മുറ്റത്തേക്ക് ഇറങ്ങി വന്നു.

വീണ നിറ കണ്ണുകളോടെ തന്റെ മകളെ വാരി പുണർന്നു.

ആ മാതൃഹൃദയം തേങ്ങി.

തന്റെ മകളെ വേർപിരിയുന്നത് ഓർത്ത്.

ശ്രീക്കുട്ടി ആ തേങ്ങൽ കാണാനുള്ള ശക്തിയില്ലാതെ അമ്മയുടെ കവിളിൽ സ്നേഹ ചുംബനം നൽകി.

അത് കണ്ടതും ജയൻ അങ്ങോട്ട് വന്നു ഇരുവരെയും പുണർന്നു.

മകളെയും ഭാര്യയെയും തന്റെ നെഞ്ചോട് ചേർത്ത് അയാൾ സ്നേഹം പ്രകടിപ്പിച്ചു.

അതിന് ശേഷം ജാനകിയമ്മയുടെയും ചിന്മയിയുടെയും ഊഴമായിരുന്നു.

ജാനകിയമ്മ തന്റെ മരുമകളുടെ മുഖം കൈക്കുമ്പിൽ കോരിയെടുത്ത് നിറയെ ചുംബിച്ചു.

ആ സ്നേഹ ചുംബനങ്ങൾ കുളിർ മഴ പോലെയാണ് അവൾ ഏറ്റു വാങ്ങിയത്.

ചിന്മയി പുഞ്ചിരിയോടെ ശ്രീയുടെ തുടുത്ത കവിളിൽ ഒരു കടി നൽകി.

എന്നിട്ട് അവളെ പുണർന്നു.

നാത്തൂന്മാരുടെ സ്നേഹ പ്രകടനം കഴിഞ്ഞതും അവിടെ നിൽപ്പുണ്ടായിരുന്ന രാമനാഥൻറെ അനുഗ്രഹം വാങ്ങാൻ അവൾ മറന്നില്ല.

കാറിനോട് ചേർന്ന് നിൽക്കുകയായിരുന്നു അരുണിന്റെ നോട്ടത്തെ അവൾ മനഃപൂർവം അവഗണിച്ചു.

എല്ലാവരോടും യാത്ര പറഞ്ഞ ശേഷം ശ്രീക്കുട്ടി കാറിൽ കയറിയിരുന്നു.

അരുൺ പതുക്കെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടേക്ക് എടുത്തു.

കാർ മുന്നോട്ട് നീങ്ങിയതും ശ്രീക്കുട്ടി തല പുറത്തേക്കിട്ട് എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.

അതിനു ശേഷം അവർക്ക് നേരെ കൈ വീശി.

കാർ ദൂരേക്ക് മറയുന്ന വരെ എല്ലാവരും ആ മുറ്റത്ത് നിന്ന് കൈ വീശുന്നുണ്ടായിരുന്നു.

കാറിൽ പോയിക്കൊണ്ടിരിക്കുമ്പോൾ ഇരുവരും നിശബ്ദരായിരുന്നു.

അരുൺ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

എങ്കിലും എയർപോർട്ടിലേക്ക് അടുക്കുംതോറും ഹൃദയം പൊട്ടി പുളയുന്ന പോലെ അവന് തോന്നി.

ഇടക്കൊക്കെ സ്റ്റീറിങ് കയ്യിൽ നിന്നും വഴുതി പോയി.

കള്ള് കുടിച്ച് മത്തു പിടിച്ച പോലെ ആ കാർ റോഡിലൂടെ ആടിയാടി പൊക്കൊണ്ടിരുന്നു.

ഏകദേശം ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം അവർ എയർപോർട്ടിൽ എത്തി ചേർന്നു.

കാർ പാർക്കിങ്ങിൽ നിർത്തി വച്ച ശേഷം അരുൺ ഡിക്കിയിൽ നിന്നും സാധനങ്ങളെടുത്തു എയർപോർട്ടിന്റെ എൻട്രൻസിലേക്ക് എത്തി.

അവിടെ ശ്രീയുടെ ഒരു കൂട്ടുകാരി കാത്തിരിപ്പുണ്ടായിരുന്നു.

അവർ ഇരുവരും കൂടിയായിരുന്നു പോകുന്നത്.

കൂട്ടുകാരിയെ കണ്ടതും ശ്രീ ഓടി വന്നു അവളെ പുണർന്നുകൊണ്ട് മുന്നോട്ട് നടന്നു.

കലപില സംസാരിച്ചു കൊണ്ട്.

അരുൺ ഒരു വിധേന സാധനങ്ങളൊക്കെ കയ്യിൽ പിടിച്ചു കൊണ്ടു മുന്നോട്ട് നടന്നു.

എൻട്രൻസ് ഗേറ്റിൽ എത്തിയതും അവൻ ട്രോളിയിൽ ബാഗും മറ്റും അടുക്കി വച്ചു.

അതിന് ശേഷം ശ്രീയെ എത്തി നോക്കി.

ആ നോട്ടം കണ്ടതും ശ്രീ കൂട്ടുകാരിയിൽ നിന്നും വിട്ടു മാറി അവന് സമീപം വന്നു നിന്നു.

അരുൺ പിടിച്ച ട്രോളിയിൽ ശ്രീക്കുട്ടിയും പതിയെ കയ്യെത്തി പിടിച്ചു.

അപ്പോഴും അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു.

അന്ന് ആദ്യമായി ശ്രീ മുഖമുയർയത്തി അരുണിനെ നോക്കി.

ആ നോട്ടം കണ്ടതും അരുണിന്റെ മനസ് ആർദ്രമായി.

എന്തൊക്കെയോ പറയാൻ ആ മനസ് വെമ്പി.

ശ്രീയുടെ ഒരു വാക്ക് അല്ലെങ്കിൽ ഒരു പുണരൽ ഒക്കെ അവൻ കൊതിച്ചു.

പക്ഷെ അപ്പോഴും ശ്രീയുടെ കണ്ണുകളിൽ ഒരു സംഭ്രമം അലയടിച്ചു.

അവളുടെ ശ്വാസഗതി ക്രമേണ ഉയർന്നു.

അധരങ്ങൾ വിറച്ചു.

തന്നോടെന്തോ പറയാൻ അവൾ കൊതിക്കുന്നതായി അരുണിന് തോന്നി.

ഒരുപക്ഷെ സിനിമയിലൊക്കെ കാണുന്ന പോലെ തന്നോട് ഇഷ്ടമാണെന്നു പറയാനാകും എന്ന് അവൻ ചിന്തിച്ചു കൂട്ടി.

ഒരിക്കലും തന്നെ വിട്ട് അവൾക്ക് പോകാനാവില്ല.

അതുപോലെ തന്റെ ഇഷ്ട്ടം കണ്ടില്ലെന്ന് നടിക്കാനും അവൾക്കാകില്ല.

ഒന്നുമില്ലേലും ഓർമ്മകൾ ഇല്ലാതിരുന്നപ്പോഴും തന്നെ ഒരുപാട് അവൾ സ്നേഹിച്ചിരുന്നു.

അതിന്റെ ഒരംശം ഇപ്പോഴും ആ മനസിന്റെ കോണിൽ എവിടേലും ഒളിച്ചിരിപ്പുണ്ടാവാം.

അരുൺ ആത്മഗതം പറഞ്ഞുകൊണ്ട് അവളെ ഉറ്റു നോക്കി.

“അരുണേട്ടാ എന്നോട് ക്ഷമിക്കണം.

ഓർമ നഷ്ട്ടപ്പെട്ട സമയത്ത് ഞാൻ അരുണേട്ടനെ സ്നേഹിച്ചുപോയി.

ഏതോ ഒരു ദുർബല നിമിഷത്തിൽ നമ്മുടെ കല്യാണവും കഴിഞ്ഞു.

എനിക്ക് ഓർമ്മകൾ ഉള്ളപ്പോൾ ആയിരുന്നേൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.

ഞാൻ കാരണം അരുണേട്ടന്റെ ജീവിതമാ തകർന്നത്.

എന്നോട് വെറുപ്പ് തോന്നരുത് കേട്ടോ.

അതുപോലെ എനിക്ക് വരുണേട്ടനെ അല്ലാതെ മറ്റാരെയും സ്നേഹിക്കാൻ കഴിയില്ല

എന്റെ മരണം വരെ അങ്ങനായിരിക്കും.

പാതി മരിച്ച മനസുമായിട്ടാ ഞാനിപ്പോഴും ജീവിക്കുന്നേ.

ഇനി വരുണേട്ടന്റെ ഓർമകളുമായി എനിക്ക് ജീവിക്കണം.

എല്ലാറ്റിനും മാപ്പ് അരുണേട്ടാ.”

ശ്രീക്കുട്ടി നിറ കണ്ണുകളോടെ ക്ഷമാപണത്തോടെ അരുണിന് നേരെ കൈകൂപ്പി.

അതു കേട്ടതും അരുൺ ആകെ സ്തബ്ധനായി.

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

വാക്കുകൾക്കായി അവൻ പരതി.

നെഞ്ചു പൊട്ടുന്ന വേദനയിലും ശ്രീമോൾക്കായി അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി ബാക്കിയുണ്ടായിരുന്നു.

അവന്റെ കണ്ണുനീരിന് രക്തത്തിന്റെ നിരമായിരുന്നു.

കട്ട ചുവപ്പ്.

അവൾ കുറ്റബോധത്തോടെ തല താഴ്ത്തി.

അരുണിനെ ഫേസ് ചെയ്യാൻ അവൾ ബുദ്ധിമുട്ടി.

അത് കണ്ടതും അരുൺ അവളുടെ താടിയിൽ പിടിച്ചു ആ മുഖം പയ്യെ പതിയെ ഉയർത്തി.

“സാരമില്ല ശ്രീക്കുട്ടി നീ എന്നെ സ്നേഹിക്കുന്ന വരെ ഞാൻ കാത്തിരിക്കും.

നിന്റെ മാറോട് ചേർന്ന് കിടക്കുന്ന ഞാൻ കെട്ടിയ ആ താലിയില്ലേ അതാണെന്റെ വിശ്വാസം.

എന്റെ സ്നേഹം സത്യമാണെങ്കിൽ നീ ഒരിക്കൽ തിരിച്ചറിയും.

അന്ന് നീ ഓടി വരുമ്പോൾ നിന്നെ കൊണ്ടു പോകാൻ ഞാനിവിടെ കാത്തിരിപ്പുണ്ടാകും.

ധൈര്യമായിട്ട് പോയി വാ.”

അരുൺ അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.

അതു കേട്ടതും ശ്രീ ഒരു പൊട്ടി കരച്ചിലോടെ അരുണിന്റെ മാറിലേക്ക് വീണു.

അരുൺ അവളുടെ നെറുകയിലൂടെ പതിയെ തഴുകിക്കൊണ്ട് ആ സീമന്ത രേഖയിൽ പതിയെ ചുംബിച്ചു.

പെട്ടെന്ന് അവനിൽ നിന്നും വിട്ടു മാറിയ ശ്രീക്കുട്ടി തന്റെ സാമഗ്രികളുമായി കൂട്ടുകാരിക്കൊപ്പം ഉള്ളിലേക്ക് പോയി.

ഒരു തിരിഞ്ഞു നോട്ടം അരുൺ പ്രതീക്ഷിച്ചിരുന്നു.

പക്ഷെ അതു വെറുതെയായിപ്പോയി.

ഫ്ലൈറ്റ് ടേക്ക്ഓഫ് ചെയ്തു എന്നുള്ള അറിയിപ്പ് വന്നതും അരുൺ തൻറെ കണ്ണുകൾ തുടച്ചുകൊണ്ട് പാർക്കിങ്ങിലേക്ക് നീങ്ങി.

ഈ സമയം ഫ്ലൈറ്റിനുള്ളിൽ തന്റെ വിന്ഡോ സീറ്റിൽ അമർന്നിരിക്കുകയായിരുന്നു ശ്രീക്കുട്ടി.

പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘങ്ങളെ വകഞ്ഞു മാറ്റിക്കൊണ്ട് മുന്നോട്ട് പോകുന്ന ഫ്ലൈറ്റിൽ ഇരുന്നുകൊണ്ട് വിന്ഡോയിലൂടെ കാണുന്ന മനം മയക്കുന്ന ആകാശ കാഴ്ചകളിൽ കണ്ണും നട്ട് അവളിരുന്നു.

യാത്രക്കിടെ കൂട്ടുകാരി ടോയിലറ്റിലേക്ക് പോയതും ശ്രീ കണ്ണുകളടച്ചു സീറ്റിൽ ചാഞ്ഞു കിടന്നു.

അപ്പോൾ അവൾക്ക് സമീപമുള്ള ഒഴിഞ്ഞ സീറ്റിൽ അദൃശ്യനായ ഒരാൾ പ്രത്യക്ഷപ്പെട്ടു.

അയാൾ ആ സീറ്റിൽ അമർന്നിരുന്നുകൊണ്ട് കണ്ണും പൂട്ടി കിടക്കുന്ന ശ്രീയെ നിർവികരതയോടെ ഉറ്റു നോക്കി.

അതു മാറ്റാരുമായിരുന്നില്ല.

വരുൺ ആയിരുന്നു.

അൽപ നേരം ആ ആത്മാവ് ശ്രീയെ തന്നെ നോക്കി.

അതിനു ശേഷം വരുണിന്റെ ആത്മാവ് പയ്യെ പറഞ്ഞു തുടങ്ങി.

“ശ്രീമോളെ നിന്റെ വേദനകൾക്കും സങ്കടങ്ങൾക്കും ശമനം വരുവാനുള്ള സമയം ആഗതമായി.

എന്റെ പെണ്ണില്ലാതെ ഈ ലോകത്ത് വരുണിന് ജീവിക്കാനാവുന്നില്ല.

ഇനിയൊരു ജന്മമുണണ്ടേൽ ശ്രീക്കുട്ടിയും വരുണും ഒരിക്കൽ കൂടി ഒരുമിക്കും.

ഒത്തിരി സ്നേഹിക്കും.

അവസാനം വിവാഹം കഴിഞ്ഞ് ഒത്തിരി നാൾ സന്തോഷത്തോടെ ജീവിക്കും.

നമുക്ക് പോകാൻ സമയമായി പെണ്ണെ.

തയാറായിരിക്കൂ.”

ഇത്രയും പറഞ്ഞു കഴിഞ്ഞതും വരുണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.

ശ്രീയുടെ കൈകൾക്ക് മേലെ തന്റെ കൈ വച്ചു അരുൺ പതിയെ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകൾ പൂട്ടി വച്ചു.

അപ്പോഴും ആ മുഖത്തു എന്തോ നേടിയെടുക്കാൻ പോകുന്നതിന്റെ ഭാവം മാത്രം നിറഞ്ഞു നിന്നു. . . . . എയർപോർട്ടിലേക്ക് പൊടുന്നനെ ഒരു മെസ്സേജ് വന്നു.

എല്ലാവരും അലേർട് ആവാനുള്ള നിർദ്ദേശമായിരുന്നു.

ഒരു ജീവനക്കാരൻ തന്റെ മുതിർന്ന ഓഫീസറുടെ റൂമിലേക്ക് ഓടി പിടഞ്ഞെത്തി.

അയാൾ നന്നേ കിതക്കുന്നുണ്ടായിരുന്നു.

“എടോ എന്തുപറ്റി?”

“അത് സർ ഒരു നിമിഷം മുൻപ് നമുക്ക് ഓസ്ട്രേലിയയിലേക്കുള്ള ഫ്ലൈറ്റുമായിയുള്ള കണക്ഷൻ നഷ്ട്ടമായി.അതിന് തൊട്ടു മുൻപ് പൈലറ്റിന്റെ ഒരു ശബ്ദ സന്ദേശം ഞങ്ങൾക്ക് കിട്ടിയിരുന്നു.”

“എന്തായിരുന്നു ആ മെസ്സേജ് ”

അയാളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു തൂവി.

“We are in Trouble

അതായിരുന്നു ആ സന്ദേശം” . . . . ഈ സമയം ശ്രീക്കുട്ടി സഞ്ചരിച്ചിരുന്ന ഫ്ലൈറ്റ് യാത്രയ്ക്കിടെ പൊടുന്നനെ വലിയൊരു ശബ്ദത്തോടെ കുലുങ്ങി.

അതിനു ശേഷം മേഘ പാളികൾക്കിടയിൽ കയറിയ ആ ഫ്ലൈറ്റ് പതിയെ അപ്രത്യക്ഷമായി.

ദിശയറിയാതെ ഏതോ കോണിലേക്ക്.

(അവസാനിച്ചു)

സ്നേഹത്തോടെ ചാണക്യൻ……..!!!!

Comments:

No comments!

Please sign up or log in to post a comment!