ഒരു അവിഹിത പ്രണയ കഥ 5
കൂട്ടുകാരെ…
ഋഷിയും ലീനയും ഒരുമിക്കുന്നതും അവരുടെ ഇഴുകിച്ചേര്‍ന്നുള്ള സീനുകളുമാണ് ഭൂരിപക്ഷം വായനക്കാരും പ്രതീക്ഷിക്കുന്നത് എന്നറിയാം. ആ അര്‍ത്ഥത്തില്‍ ഈ ഭാഗം ശുഷ്ക്കമാണ്. കഥയുടെ ഗതിയെ സാരമായി ബാധിക്കും എന്ന് തോന്നിയതിനാല്‍ അത്തരം രംഗങ്ങള്‍ ഇപ്രാവശ്യം ഉള്‍പ്പെടുത്തിയിട്ടില്ല.
അത്തരം രംഗങ്ങളുമായി അടുത്ത ഭാഗത്ത് കാണാം.
*****************************************************************
ഋഷിയാണ് ആദ്യം കണ്ടത്.
ദീര്‍ഘകായനായ ഒരാള്‍, രാത്രിയുടെ ഇരുട്ടിന്റെ മറപറ്റി, ഗാര്‍ഡനിലേക്കുള്ള വഴിയുടെ ഇരുവശത്തും നിന്നിരുന്ന മാവുകളുടെ നിഴല്‍ നല്കുന്ന ഇരുള്‍സുരക്ഷിതത്ത്വത്തിലൂടെ നീട്ടിപ്പിടിച്ച തോക്കുമായി ലീനയെ ഉന്നം വെച്ച് നടന്നടുക്കുന്നു!
ഇരുളില്‍ അയാളുടെ മുഖം പക്ഷെ വ്യക്തമായിരുന്നില്ല.
“ആന്റ്റി!”
ഭയം കൊണ്ട് അവന് അലറി.
ആ വിളിയിലെ അപകടവും ഭീതിയും തിരിച്ചറിഞ്ഞ് എല്ലാവരും ആ ദിക്കിലേക്ക് നോക്കി.
അപരിചിതനായ ആഗതനെക്കണ്ട് അവര്‍ സ്തംഭിച്ച് നില്ക്കുമ്പോള് ഋഷി ലീനയുടെ കൈത്തണ്ടയില്‍ പിടിച്ച് ഇടത് വശത്തേക്ക് തള്ളി.
എന്നാല്‍ അപ്പോഴേക്കും തോക്കില്‍നിന്ന് വെടി പൊട്ടിയിരുന്നു.
വെടിയുണ്ട തുളച്ചു കയറിയത് ലീനയുടെ മുമ്പോട്ടാഞ്ഞ ഋഷിയുടെ തോളില്‍.
“ഡെന്നി!!”
വേദനയില്‍ പുളഞ്ഞ് അവന് സമീപം നിന്നിരുന്ന ഡെന്നീസിന്റെ കൈയില്‍ പിടിച്ചു.
“മോനെ!!”
അപ്രതീക്ഷിതമായ സംഭവത്തില്‍ ഞെട്ടിത്തരിച്ച് ലീന അവനെ മാറോട് ചേര്‍ത്ത് പിടിച്ച് ഗേറ്റിലേക്ക് നോക്കി.
ഭീമാകാരനായ ഒരാള്‍ മുഖത്ത് നിറഞ്ഞ ഉഗ്രഭാവത്തോടെ തോക്കുമായി വീണ്ടും അടുക്കുകയാണ്.
“എഹ്?”
വീണ്ടും നിറയൊഴിക്കാനോങ്ങുന്ന ആഗതനെ നോക്കി, വേദനയ്ക്കിടയില്‍ ഋഷി മുരണ്ടു.
അയാളുടെ മുഖമപ്പോള്‍ പ്രകാശത്തിലേക്ക് വന്നിരുന്നു.
“അത് ബഷീര്‍ അങ്കിളല്ലേ? ബഷീറ….”
പറഞ്ഞു മുഴുമുക്കുന്നതിനു മുമ്പ് ഋഷി നിലത്തേക്ക് ബോധരഹിതനായി വീണു.
തോക്ക്ധാരി ഋഷിയെ കണ്ട് ഭയാക്രാന്തനായി.
അയാളുടെ മുഖഭാവം ചകിതവും നിസ്സഹായവുമായി.
ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ അയാള്‍ അന്തിച്ച് നില്‍ക്കുന്നത് എല്ലാവരും കണ്ടു.
“എടാ!!”
ആ നിമിഷം ശ്യാമും ഡെന്നീസും അയാള്‍ക്ക് നേരെ കുതിച്ചു.
അയാള്‍ ഭയപ്പെട്ട്, തീവ്രമായ നിസ്സഹായതയോടെ ഗേറ്റിനു വെളിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനു നേരെ ഓടി.
“അയാള്‍ പോട്ടെ!!”
ലീന വിളിച്ചു പറഞ്ഞു.
“നിങ്ങള്‍ ഇങ്ങോട്ട് വാ!!”
അവള് നിലത്ത് ഇരുന്നു ഋഷിയേ മാറോട് ചേര്‍ത്ത് വാരിപ്പിടിച്ചിരിക്കുകയായിരുന്നു. അതിനിടയില്‍ സംഗീതയും സന്ധ്യയും അകത്ത് പോയി വെള്ളമെടുത്ത് കൊണ്ടുവന്ന് ഋഷിയുടെ മുഖത്തേക്ക് തളിച്ചു. അവന് കണ്ണുകള്‍ തുറന്നു. സന്ധ്യ മുറിവ വെള്ളമൊഴിച്ച് കഴുകി. കൈമുട്ടിനും തോളിനുമിടയിലാണ് വെടിയേറ്റത്.
“ഡെന്നീ, വേഗം കാറെടുക്ക്!”
ലീന വിളിച്ചു പറഞ്ഞു.
“സുഹറയുടെ വീട്ടിലേക്ക്! വേഗം പോണം,”
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്റ്റര്‍ സുഹ്റ ലീനയുടെ അടുത്ത സുഹൃത്തുക്കളിലോരാളാണ്.
“ഹോസ്പിറ്റലില്‍ പോകേണ്ടേ, മമ്മി? സുഹ്റാന്റ്റിയേ കണ്ടാല്‍ മതിയോ?”
എല്ലാവരും ഋഷിയേ താങ്ങിയെടുത്ത് കാറിലേക്ക് ഇരുത്തുമ്പോള് ഡെന്നീസ് ചോദിച്ചു.
“ഇല്ല ബുള്ളറ്റ് റിമൂവ് ചെയ്ത് മെഡിസിന് അപ്ലൈ ചെയ്താല്‍ പോരെ? മാക്സിമം ഒന്നോ രണ്ടോ ഇന്ജെക്ഷന്. അതിന് ഹോസ്പിറ്റല്‍ ആവശ്യമില്ല. മാത്രമല്ല. ഹോസ്പിറ്റലില്‍ ഒക്കെ പോയാല്‍ പബ്ലിക്ക് അറിയും!”
അത് ശരിയാണ് എന്ന് എല്ലാവര്ക്കും തോന്നി.
“അതാരാടാ ഋഷി?”
കാര്‍ മുമ്പോട്ട് എടുത്തുകൊണ്ട് ഡെന്നീസ് ചോദിച്ചു.
“എടാ അത് അച്ഛന്റെ ഡ്രൈവറാ. ബഷീര്‍ അങ്കിള്‍ !”
“ഒന്ന് പോടാ!”
ഡെന്നീസ് പറഞ്ഞു.
“നിന്റെ അച്ഛന്റെ ഡ്രൈവര്‍ എന്തിനാ നിന്നെ വെടി വെക്കുന്നെ? ഡ്രൈവര്ക്കെന്തിനാ തോക്ക്? ഇത് വേറെ ആരാണ്ടാ!”
“അതിന് ഡെന്നീ, അയാള്‍ ഋഷീനെ അല്ല എയിം ചെയ്തെ!”
“എഹ്?”
ഡെന്നീസ് അദ്ഭുതപ്പെട്ടു.
“പിന്നെ ആരെയാ?”
“ലീനാന്റ്റീനെ!”
“പോടാ ഒന്ന്! മമ്മീനെയോ? മമ്മി എന്നാ വല്ല അധോലോകവും ആണോ, ഒരുത്തന് അര്ദ്ധരാത്രീല് കേറി വന്ന് വെടിവെച്ചിടാന്‍?”
“പിന്നെ ഋഷി വല്ല അധോലോകവുമാണോ? ഋഷീനെ വെടി വെക്കാന്‍?”
സന്ധ്യ ചോദിച്ചു.
ഋഷി ലീനയുടെ മടിയില്‍ കിടക്കുകയായിരുന്നു. അവളുടെ കൈവിരലുകള്‍ അവന്റെ മുടിയേയും മുഖത്തേയും തലോടിക്കൊണ്ടിരുന്നു. അവള് അവനെ നോക്കി. ആ നോട്ടത്തില്‍ കൃതജ്ഞതയും സ്നേഹവും നിറഞ്ഞിരുന്നു.
“എന്ത് പണിയാ മോനെ നീ കാണിച്ചേ?”
അവന്റെ മുഖത്തെ വിയര്‍പ്പ് കണങ്ങള്‍ കൈത്തലം കൊണ്ട് ഒപ്പിയകറ്റി ലീന വാത്സല്യത്തോടെ ചോദിച്ചു.
“അങ്ങനെ ഒരു സിറ്റുവേഷനില്‍, അത് പോലെ ഒരാളുടെ നേരെയൊക്കെ പോകാമോ?”
“അത്കൊണ്ടെന്താ?”
സംഗീത ചോദിച്ചു.
“നീയിപ്പഴും ബാക്കിയുണ്ട്! അല്ലേല്‍ കാണാരുന്നു!”
“മിണ്ടരുത് നീ?”
സംഗീതയുടെ തോളില്‍ അടിച്ചുകൊണ്ട് ലീന പറഞ്ഞു.
“എക്സ്പയറി ഡേറ്റ് കഴിയാറായ നിന്നെയും എന്നേയും പോലെയാണോ ഈ കൊച്ചുങ്ങള്? നമുക്ക് എന്നാ പറ്റിയാ എന്നാ? അതുപോലെയാണോടീ ഈ കൊച്ചുങ്ങള്?”
“എന്നാലും എനിക്ക് മനസ്സിലാകാത്തത് ഇവന്റെ ഡ്രൈവര്‍ എന്തിനാ മമ്മിയെ വെടി വെച്ചത് എന്നാ!”
ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഡെന്നീസ് ചോദിച്ചു.
“എടാ ഡെന്നി!!”
പെട്ടെന്ന് എന്തോ കണ്ടെത്തിയത് പോലെ ശ്യാം എല്ലാവരെയും മാറി മാറി നോക്കി.
“എന്നാ ശ്യാമേ?”
ലീന ചോദിച്ചു.
“ആന്റി അത് ഋഷീടെ ഡ്രൈവര്‍ തന്നെയാണേല്‍ ഫിഷിയായിട്ട് എന്തോ സംഭവിക്കാന്‍ പോകുവാന്ന് ഷുവര്‍. ഡെന്നി നെനക്ക് ഋഷിടെ വീട്ടുകാരുടെ നമ്പര്‍ അറിയാമോ? അവര്‍ക്ക് എന്തോ ആപത്ത് പറ്റീട്ടൊണ്ട്!”
സംഗീതയും ലീനയും പരസ്പ്പരം നോക്കി.
“എന്നുവെച്ചാ ഈ ബഷീര്‍ എന്ന് പറയുന്ന ഋഷിടെ അച്ഛന്റെ ഡ്രൈവര്‍ ഋഷിടെ വീട്ടുകാരെ ഇല്ലാതാക്കി കഴിഞ്ഞ് ഋഷിയേ കൊല്ലാന്‍ വന്നതാണ് എന്നോ? എന്തിന്?”
സന്ധ്യ ചോദിച്ചു.
“ചുമ്മാ പൊട്ട ചോദ്യം ചോദിക്കല്ലേ? എന്തിനാന്ന് ഷുവര്‍ അല്ലേ? സ്വത്ത് അടിച്ചു മാറ്റാന്‍!”
“ചുമ്മാ പൊട്ട ചോദ്യം നീയാ പറയുന്നേ ശ്യാമേ? ഋഷിയുടെ വീട്ടുകാരെ മൊത്തം ഇല്ലാതെയാക്കിയിട്ട് ഡ്രൈവര്‍ ബഷീറിന് എങ്ങനെയാ ഇവരുടെ സ്വത്ത് കിട്ടുന്നെ? അയാളെന്ന ഇവരുടെ വീട്ടിലെ മെംബെര്‍ ആണോ, ഋഷിയും വീട്ടുകാരും ഇല്ലാതായിക്കഴിഞ്ഞാല്‍ സ്വത്ത് കിട്ടാന്‍?”
“അത് ശരിയാണല്ലോ!”
ശ്യാം തല ചൊറിഞ്ഞു.
“എന്നാ ഋഷിടെ ഏറ്റവും അടുത്ത കസിന്‍സ് ആരോ ആണ് ഇതിന് പിമ്പില്‍. നീ ഏതായാലും ഡെന്നി ഋഷിടെ അച്ഛനെ ഒന്ന് വിളിക്ക്! എന്നിട്ട് കാര്യം പറ! മാത്രമല്ല നേരം വെളുത്താല്‍ ആദ്യം ചെയ്യേണ്ടത് പോലീസ് സ്റ്റേഷനില്‍ പോയിട്ട് കമ്പ്ലയിന്റ് ചെയ്യണം. അല്ലേല്‍ പ്രോബ്ലവാ!”
“നമ്പര്‍ പറഞ്ഞെ ഋഷി,”
ശ്യാം ഫോണെടുത്തു.
ഋഷി നമ്പര്‍ പറഞ്ഞുകൊടുത്തു. ശ്യാം ഡയല് ചെയ്തു.
“റിങ്ങുണ്ട്!”
അവന് പറഞ്ഞു.
“ആ ഇത് മേനോന് സാറല്ലേ? ഋഷിടെ അച്ഛനല്ലേ? ഞാന്‍ ഋഷിടെ ഫ്രണ്ടാ. പേരോ? പേര് … ഷാജി… അല്ല ..ഷാജി പാപ്പന് അല്ല. ഷാജി പണിക്കര്‍. അത് സാര്‍…കുഴപ്പമൊന്നുമില്ല…ഋഷിയേ …നിങ്ങടെ ഡ്രൈവര്‍ ..അതെ ബഷീര്‍ വെടി വെച്ചു..ഇല്ല ..ഇല്ല ..നോ പ്രോബ്ലം…കൈയ്ക്കാ…അല്ല ..തോളിന് താഴെ…ഞങ്ങള്‍ ഹോസ്പിറ്റലിലേക്ക് പോകുവാ..ഇല്ല..ഇനി രണ്ടു മിനിറ്റ് കൊണ്ട് എത്തും..ഇവിടെ വള്ളിക്കോട് …ആ…അതെ … ഡി എം ഓ.യുടെ വീട്ടില്‍ …വേണ്ട .
ഫോണ്‍ ചെയ്ത് കഴിഞ്ഞ് ഒന്നും മനസ്സിലകാതെ ശ്യാം എല്ലാവരെയും നോക്കി.
“നീയെന്തിനാ പേര് മാറ്റി പറഞ്ഞെ?”
ഡെന്നീസ് ചോദിച്ചു.
“അതും ഷാജി പണിക്കര്‍!”
“ശരിക്കൊള്ള പേരൊക്കെ പറഞ്ഞാ അത് പിന്നെ വള്ളിക്കെട്ടാകൂടാ!”
അവന് ജാള്യതയോടെ അവരെ നോക്കി.
“ഒന്നും മനസ്സിലാകുന്നില്ല മമ്മി!’
ശ്യാം വീണ്ടും സംഗീതയെ നോക്കി പറഞ്ഞു.
“ഋഷിയുടെ അച്ഛന് സേഫാ. ഋഷിടെ മമ്മീം രേണൂം ഒക്കെ ഗുരുവായൂര്‍ സേഫായി ഉണ്ട്. അപ്പൊ മേനോന് സാറിന്റെ ഡ്രൈവര്‍ എന്തിന് ഋഷിയെ ഷൂട്ട് ചെയ്യണം?”
ശ്യാമിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീണു.
“എന്താ ശ്യാമേ?”
അത് കണ്ട് ലീന ചോദിച്ചു.
അവന് പിന്നെ പറയാം എന്ന അര്‍ത്ഥത്തില്‍ ആംഗ്യം കാണിച്ചു. ഡോക്റ്റര്‍ സുഹ്റയുടെ വീട്ടില്‍, ക്ലിനിക്കില്‍ ഋഷിയേ എത്തിച്ച് കഴിഞ്ഞ്, മറ്റുള്ളവര്‍ ആകാംക്ഷയോടെ ഡോക്റ്റര്‍ ട്രീറ്റ്മെന്റ് റൂമില്‍ നിന്ന് വരുന്നത് കാത്തിരിന്നു.
“നിങ്ങള്‍ ആരും ഒരു ടെന്‍ഷനുമടിക്കേണ്ട ആവശ്യമില്ല,”
ഋഷിയേ നോക്കാന്‍ പോകുന്നതിന് മുമ്പ് ഡോക്റ്റര്‍ സുഹ്റ ലീനയോടും മറ്റുള്ളവരോടും പറഞ്ഞിരുന്നു.
“ഇതൊരു നിസ്സാര കേസാ. കൈക്കല്ലേ ഭാഗ്യത്തിന് വെടി കൊണ്ടത്? അതുകൊണ്ട് നിങ്ങള്‍ ടി വി ഓണ്‍ ചെയ്ത് ആ പൈനായിരം രൂപക്കാരന്റെ ടോപ് സിങ്ങറോ ഒരു സെക്കണ്ട് പോലും ബോറടിപ്പിക്കാത്ത ഉടന്‍ പണമോ
ഏതിന്റെയേലും റീ ടെലെക്കാസ്റ്റ് ഉണ്ടാവും. അത് വെച്ച് കണ്ടോണ്ട് ഇരിക്ക്!”
“മമ്മി എനിക്ക് ഒരു സംശയം!”
ഡെന്നീസ് പറഞ്ഞു. എല്ലാവരും അവനെ നോക്കി.
“ഋഷി മമ്മീനെ പിടിച്ച് സൈഡിലേക്ക് ഉന്തീപ്പം അല്ലേ അവന് വെടി ഏറ്റത്?”
“അതെ മോനൂ, അതാ എനിക്ക് വിഷമം ആയെ!”
“എന്ന് വെച്ചാ ആ ബഷീര്‍ എന്നയാള്‍ വെടി വെച്ചത് മമ്മീനെയാ. അല്ലേ?”
എല്ലാവരും പരസ്പ്പരം നോക്കി.
“അയാളെന്തിനാ മമ്മീനെ ഷൂട്ട് ചെയ്യുന്നേ?”
ആരും ഒന്നും പറയാതെ വീണ്ടും പരസ്പ്പരം നോക്കി.
“മമ്മീ…!”
പെട്ടെന്ന് ഭയപ്പെട്ട് ഡെന്നീസ് വീണ്ടും വിളിച്ചു. ലീന അവനെ നോക്കി. മറ്റുള്ളവരും.
“പപ്പയും രാജീവ് അങ്കിളും ഒക്കെ വര്‍ക്ക് ചെയ്തിരുന്നത് ഏതോ ഒരു മേനോന്റെ കമ്പനീല് അല്ലേ?”
ലീനയും സംഗീതയും പരസ്പ്പരം നോക്കി.
“അതെ..അതെ .ഒരു മേനോന്റെ കമ്പനീലാ. എന്നതാരുന്നു അയാടെ പേര്?”
“നാരായണ മേനോന്!”
സംഗീത പെട്ടെന്ന് പറഞ്ഞു.
“ഈശോയെ!”
ഡെന്നീസ് തലയില്‍ കൈവെച്ച് കണ്ണുകള്‍ മിഴിച്ചു.
“ഋഷിടെ അച്ഛന്റെ പേരും നാരായണ മേനോന് എന്നാ. അപ്പം…അപ്പം ..മമ്മി…ഈ നാരായണ മേനോന് മമ്മിയെ കൊല്ലാന്‍ ബഷീറിനെ പറഞ്ഞ് വിട്ടതാണോ?”
ലീനയുടെ മുഖത്ത് വിയര്‍പ്പ് ചാലുകള്‍ വീണു.
“ഋഷിക്ക് അറിയാമോ ഇനി അത്?”
ശ്യാം ചോദിച്ചു.
“അയാള്ടെ കമ്പനീല് വര്‍ക്ക് ചെയ്യുമ്പം പപ്പാ സൂയിസൈഡ് ചെയ്തു. രാജീവ് അങ്കിള്‍ റോഡ് അക്സിഡന്റ്റില്‍ ആയി ..നമ്മളെ വിട്ടുപോയി. ഇപ്പോള്‍ നാരായണ മേനോന്റെ ഡ്രൈവര്‍ മമ്മിയെ ഷൂട്ട് ചെയ്തു.. എന്താ മമ്മി ഇതിനര്‍ത്ഥം?”
ഡെന്നീസിന് ചോദിക്കാതിര്‍ക്കാനായില്ല.
“മോനെ അത്….”
ലീന സംഗീതയെ നോക്കി. സംഗീത വേണ്ട എന്ന അര്‍ത്ഥത്തില്‍ ലീനയെ നോക്കി.
“ആന്റി മമ്മിയെ കണ്ണ് കാണിക്കുവൊന്നും വേണ്ട,”
അത് കണ്ട് ഡെന്നീസ് പറഞ്ഞു.
“പപ്പാടെ സൂയിസൈഡ് അല്ലന്നും രാജീവ് അങ്കിളിനെ ആക്സിഡന്റില്‍ ആരോ മനപ്പൂര്‍വ്വം പെടുതീത്തും ആണ് എന്ന് എനിക്ക് സംശയം ഉണ്ടായിട്ടുണ്ട്…”
പിന്നെ അവന് ലീനയെ നോക്കി.
“പറ മമ്മി, എനിക്ക്..അല്ല ഞങ്ങള്‍ക്ക് സത്യം അറിയണം…”
ലീന സംഗീതയെ നോക്കി.
“മോനെ മോന്റെ മമ്മീനെ അയാള്‍ക്ക് നോട്ടം ഉണ്ടാരുന്നു…”
സംഗീത പറഞ്ഞു. സന്ധ്യയും ശ്യാമും ഡെന്നീസും അദ്ഭുതത്തോടെ അത് കേട്ടു.
“ഋഷിയുടെ അച്ഛനോ?”
“ആ…ഋഷിടെ അച്ഛന്….”
സംഗീത തുടര്‍ന്നു.
“അന്ന് സ്റ്റാഫില്‍ ഉണ്ടാരുന്ന ആളാരുന്നു മേനോന് സാറിന്റെ ഇപ്പഴത്തെ വൈഫ് അരുന്ധതി. അവള് മേനോന് സാര്‍ പറഞ്ഞതനുസരിച്ച് മോന്റെ മമ്മിക്ക് ജ്യൂസില്‍ എന്തോ ഡ്രഗ് മിക്സ് ചെയ്ത് കൊടുത്തു. അത് രാജീവേട്ടന് കണ്ടു. അതിനെച്ചൊല്ലി അവര്‍ വഴക്കുണ്ടായി. എന്തായാലും അയാടെ അടവ് നടന്നില്ല….”
കുട്ടികള്‍ എല്ലാവരും സംഗീതയുടെ വാക്കുകളിലേക്ക് തീവ്ര ശ്രദ്ധ കൊടുത്തു.
“പക്ഷെ സാമുവേല്‍ അച്ചായന് കാര്യം അറിഞ്ഞു. അച്ചായന് ദേഷ്യം വന്ന് അവളുടെ കരണത്ത് പൊട്ടിച്ചു. എന്തിനാ ചെയ്തേന്ന് ചോദിച്ചിട്ട് അവള് നേര് പറഞ്ഞില്ല. സാമുവേല്‍ അച്ചായന് വീണ്ടും തല്ലാന്‍ തുടങ്ങീപ്പം മേനോന് കേറി വന്നു. അച്ചായനെ സമാധാനിപ്പിച്ചു…എന്തായാലും അയാള്‍ ചോദിച്ചു മനസ്സിലാക്കി കൊള്ളാം എന്ന് പറഞ്ഞു…”
“എന്നിട്ട്?”
ശ്യാം ചോദിച്ചു.
“അയാക്ക് രാജീവേട്ടനോടും അച്ചയനോടും വാശിയും വൈരാഗ്യവുമായി…അതിന് വേറേം ചെല കാരണം ഒണ്ടാരുന്നു…”
“എന്ത് കാരണം?”
ശ്യാം ചോദിച്ചു.
“അത് ഒരു മമ്മിയ്ക്ക് പരസ്യമായി പറയാന്‍ കൊള്ളുന്നത് അല്ല. ..”
സംഗീത പറഞ്ഞു.
“എന്നാലും നിങ്ങള്‍ മുതിര്‍ന്ന പിള്ളേരല്ലേ? അതുകൊണ്ട് പറയാം,”
“അന്ന് ഇര്‍ഫാന്റെ കൂടെ മമ്മി ഇരുന്നത് ഒക്കെ ഞാന്‍ കണ്ടതാ. എന്നിട്ട? പറ മമ്മി”
മറ്റാരും കേള്‍ക്കാതെ ശ്യാം സംഗീതയുടെ കാതില്‍ മന്ത്രിച്ചു.
“എന്നെ ഇയാള്‍ .. കല്യാണത്തിന് മുമ്പാ അത് …. അത് ഇയാള്‍ ആണ് എന്ന് പിന്നീടാ അറിഞ്ഞേ…രാത്രീല് ആയത് കൊണ്ട് മൊഖോം ഒന്നും അന്ന് കണ്ടില്ല… ഒരു ദിവസം മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങിക്കൊണ്ട് നിക്കുമ്പം എന്നെ കാറില്‍ വന്നു ചിലര്‍ ബലമായി പിടിച്ചു കൊണ്ടുപോയി. ഇയാള്‍ക്ക് അന്ന് പെണ്ണുങ്ങള് എന്ന് പറഞ്ഞ പ്രാന്താ..ഒരു നൈറ്റ് ഫുള്‍ എന്നെ അയാള്‍ മുറീല് പൂട്ടി ഇട്ട് …… പിറ്റേ ദിവസം അയാള്ടെ കൊറേ ആള്ക്കാര് വന്ന് അവരും …. സാമുവേല്‍ അച്ചായന് അത് എങ്ങനെയോ അറിഞ്ഞു.. അന്ന് അച്ചായന്റെയും ഡെന്നീടെ മമ്മീടെം കല്യാണം കഴിഞ്ഞ വര്‍ഷമാ…അവിടെ വന്ന് അവരെ തല്ലി നാശമാക്കി എന്നെ എവിടെ നിന്നും രക്ഷപ്പെടുത്തി…അച്ചായന് എതാണ്ട് ഒരാഴ്ച്ചയോളം ഹോസ്പിറ്റലില്‍ ഒക്കെ കിടക്കേണ്ടി വന്നു….പിന്നെ സാമുവേല്‍ അച്ചായന്റെയും ഈ ആന്റിടേം കൂടെ ആയിരുന്നു ഞാന്‍ ….എന്നെ ഒരു അനുജത്തിയെപ്പോലെ …”
സംഗീതയുടെ മിഴികള്‍ നിറഞ്ഞു.
ലീന അവളുടെ തോളില്‍ പിടിച്ചു. സങ്കടത്തിന്റെ ആധിക്യത്തില്‍ അവള് ലീനയുടെ തോളില്‍ ചാഞ്ഞു.
“പിന്നെയാ രാജീവ് അങ്കിള്‍ എന്റെ ലൈഫിലെക്ക് വന്നത്…”
ഡെന്നീസിന്റെ മുഖത്ത് നോക്കി അവള് തുടര്‍ന്നു.
“അതിനും കാരണം സാമുവേല്‍ അച്ചായനാ. രാജീവെട്ടനോട് എല്ലാം അച്ചായന് തുറന്നു പറഞ്ഞിരുന്നു. ഏട്ടന് എന്നെ ഒരുപാടിഷ്ടമായിരുന്നു. പാസ്റ്റില്‍ സംഭവിച്ചത് ഒക്കെ മറക്കാന്‍ പറഞ്ഞ് ഏട്ടന് എന്നെ സ്നേഹിച്ചു…മോനും മോളും ഉണ്ടായി…”
സംഗീത ഒന്ന് നിശ്വസിച്ചു.
“വൈകാതെ മേനോന് കാര്യം എല്ലാം മനസിലായി..”
സംഗീത തുടര്‍ന്നു.
“അയാടെ കമ്പനീലെ ഏറ്റവും ട്രസ്റ്റഡ് സ്റ്റാഫ് ആയിരുന്നു ഏട്ടനും അച്ചായനും. അതിനിടയില്‍ മേനോന്റെതിനേക്കാള്‍ വലിയ ഒരു കമ്പനി ഇന്റര്‍നാഷണല്‍ റിപ്യൂട്ടെഷന്‍ ഉള്ള ഒരു കമ്പനി ഏട്ടനേയും അച്ചായനെയും വലിയൊരു പാക്കേജ് ഒക്കെ ഓഫര്‍ ചെയ്ത് പിക്ക് ചെയ്യാന്‍ ശ്രമിച്ചു. ഡിസ്ക്കഷന് അതിന്റെ പീക്കില്‍ നില്ക്കുന്ന ടൈമില്‍ ആണ് മോന്റെ മമ്മിയെ ജ്യൂസില്‍ ഡ്രഗ് മിക്സ് ചെയ്ത് വീഴിക്കാന്‍ അയാള്‍ നോക്കിയേ. അതും പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ അയാള്‍ ഒരു ഫഡ്ജിംഗ് ഇറെഗുലാരിറ്റിയില്‍ അച്ചായനെ പെടുത്തി….”
അവളുടെ മുഖം വേണ്ടും ശോകസാന്ദ്രമായി.
“അച്ചായന് അതിന്റെ സോഴ്സ് കണ്ടെത്തി…”
അവള് തുടര്‍ന്നു.
“അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അയാള്‍ ജയിലില്‍ പോകും. അത് ഒഴിവാക്കാന്‍ അയാള്‍ അച്ചായനെ ….”
അവളുടെ കവിളിലൂടെ കണ്ണുനീര് ഒഴുകിയിറങ്ങി.
“..ഇല്ലാതാക്കി…”
സംഗീത തുടര്‍ന്നു.
“എന്നിട്ട് അത് സൂയിസൈഡ് ആക്കി…ഫഡ്ജിംഗ് ഇറെഗുലാരിറ്റി നടത്തിയതില്‍ മനം നൊന്തും അത് പിടിക്കപ്പെടുമ്പോഴുണ്ടാവുന്ന മാനഹാനി ഓര്‍ത്തും ആത്മഹത്യ ചെയ്യുന്നു എന്നും ഒരു സൂയിസൈഡ് നോട്ട് അച്ചായന്റെ കൈപ്പടയില്‍ എഴുതി വെച്ച് അച്ചായനെ അവര്‍ …”
ഡെന്നീസും ശ്യാമും അത് കേട്ട് തരിച്ചിരുന്നു.
“രാജീവേട്ടന് സത്യമെല്ലാം അറിയാം എന്ന് മനസ്സിലാക്കി അവര്‍ ഏട്ടനെ വണ്ടിയിടിപ്പിച്ച്…”
“ഇതൊക്കെ ചെയ്ത ആളുടെ മകനാണോ ഈ ഋഷി?”
അവസാനം ശ്യാം ചോദിച്ചു.
ഡെന്നീസ് ഒന്നും പറയാതെ മറ്റെന്തോ ആലോചിച്ചു.
“ഋഷി ഇവിടെ വന്നത് എന്തിനാ മോനെ?”
ലീന ഡെന്നീസിന്റെ തോളില്‍ പിടിച്ചു.
“മമ്മി അവന് കുറെ നാളായി വരണം എന്ന് ആഗ്രഹിക്കുന്നതാ,”
ഡെന്നീസ് പറഞ്ഞു.
“ഒരു മിനിറ്റ്…”
ലീന ഗാഡമായ ആലോചനയ്ക്ക് ശേഷം പറഞ്ഞു.
“മോനെ ഒരു ട്രക്ക് വന്നിടിച്ച് ആക്സിഡന്റ്റ് പറ്റി എന്നല്ലേ മോന് പറഞ്ഞത്? എന്നിട്ട് ഋഷി വന്നു രക്ഷപ്പെടുത്തി എന്ന്?”
“എഹ്?”
ശ്യാം പെട്ടെന്ന് ചോദിച്ചു.
“ഇതൊക്കെ എപ്പം ഉണ്ടായി? നെരാണോടാ ഡെന്നി?”
ഡെന്നീസ് തലകുലുക്കി.
“ശെടാ!”
ശ്യാം ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
“പെട്ടെന്ന് ഒരു ട്രക്ക് ആക്സിടന്റ്റ് ഉണ്ടാവുക. അവിടെ കൃത്യ സമയത്ത് എത്തി രക്ഷപ്പെടുത്തുക! സൂപ്പര്‍ ടൈമിംഗ്! അതിന് ശേഷമല്ലേ നിങ്ങള്‍ ഫ്രണ്ട്സ് ആയത്? അല്ലേ?”
“അല്ലടാ ശ്യാമേ! അതിന് ശേഷമല്ല!”
ഡെന്നീസ് പറഞ്ഞു.
“ഞങ്ങള്‍ തിക്ക് ഫ്രണ്ട്സ് ആയിക്കഴിഞ്ഞാ ആ ആക്സിഡന്റ്റ് ഉണ്ടാവുന്നെ.
എന്നോട് ഫ്രോഡ് ആയിട്ട് ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാന്‍ വേണ്ടി ഒരു ആക്സിഡന്റ്റ് അവന് ഉണ്ടാക്കി എന്നൊന്നും പറയാന്‍ പറ്റില്ല. മാത്രമല്ല. ഋഷീടെ നേച്ചര്‍ എനിക്ക് ശരിക്കും അറിയാം. അവന് അങ്ങനെയൊന്നും ഒരിക്കലും ചിന്തിക്കാന്‍ പറ്റില്ലെടാ!”
“എന്തോ!”
ശ്യാം തന്റെ അവിശ്വാസം മറച്ചു വെച്ചില്ല.
“എനിക്കത് അങ്ങോട്ട് സിങ്ക് ആകുന്നില്ലെടാ!”
“നീ ഉദ്ദേശിക്കുന്നെ ഋഷീം അയാടെ അച്ഛന്റെ കൂടെ നിന്ന് നമുക്കെതിരെ കളിക്കുവാ എന്നാണോ ശ്യാമേ?”
സന്ധ്യ തിരക്കി.
“അങ്ങനെ ആണേല്‍ അവന് എന്തിനാ ലീനാന്റ്റിയെ ഉന്തി മാറ്റി രക്ഷപ്പെടുത്തിയേ? എന്തിനാ അവന് വെടിയേറ്റെ?”
ശ്യാമിന് ഉത്തരം ഉണ്ടായിരുന്നില്ല.
“ഒന്ന് ഉറപ്പാ!”
എല്ലാവരും നിശബ്ദരായപ്പോള്‍ ഡെന്നീസ് പറഞ്ഞു.
“പപ്പാടേം രാജീവ് അങ്കിളിന്റേം മരണം ഋഷീടെ അച്ഛന് ഉണ്ടാക്കിയതാ. എന്നിട്ട് അയാളിപ്പം നമുക്കെതിരെ വരുവാ. അത് പക്ഷെ ഋഷിക്ക് അറീത്തില്ല. രണ്ടു കാര്യങ്ങള്‍ നമുക്ക് ഇപ്പം ഡിസ്ക്കസ് ചെയ്യണം. എന്തിനാ മേനോന് നമുക്ക് എതിരെ ഇപ്പം വരുന്നേ? അയാള്‍ നമ്മളെ എന്തിനാ പേടിക്കുന്നെ? രണ്ട്. പപ്പായേം രാജീവ് അങ്കിളിനേം ഇല്ലാതാക്കിയ അയാളെ നമുക്ക് എന്താ ചെയ്യണ്ടേ?”
“കൊല്ലണം!”
എല്ലാവരും ദൃഡമായ ആ വാക്കുകള്‍ കേട്ട് തിരിഞ്ഞു നോക്കി. ലീനയാണ് അത് പറഞ്ഞത്.
“ലീനെ!”
സംഗീത ശബ്ദമുയര്‍ത്തി.
“എന്നതാ നീയീ പറയുന്നേ?”
“കൊല്ലണം! ഇഞ്ചിച്ചായി കൊല്ലണം! അച്ചായനും രാജീവേട്ടനും എന്ത് തെറ്റാടീ ചെയ്തെ? ചോരേം വിയര്‍പ്പും കൊടുത്ത് അയാടെ കമ്പനി വലുതാക്കീതോ? നിന്നേം എന്നേം പിള്ളേരേം ഒക്കെ പൊന്ന് പോലെ നോക്കീതോ? എന്നിട്ട്? അയാളെന്നാ ചെയ്തെ? കൊന്നു കളഞ്ഞില്ലേ?…”
കരയുന്നുണ്ടെങ്കിലും അവളുടെ ശബ്ദത്തില്‍ രൌദ്രഭാവം നിറഞ്ഞിരുന്നു.
“അയാടെ മകനാ ഋഷി എന്ന് അറിഞ്ഞില്ല ഞാന്‍…”
ലീന തുടര്‍ന്നു.
“അറിഞ്ഞാരുന്നേല്‍ വീട്ടില്‍ കേറ്റില്ലാരുന്നു ഞാന്‍. അയാടെ മൊത്തം കുടുമ്പോം ചത്ത് മണ്ണടിഞ്ഞ് പോകുന്നത് കാണാനാ ഞാന്‍ ജീവിച്ചിരിക്കുന്നേന്ന് ഞാന്‍ മുമ്പ് നിന്നോട് പറഞ്ഞിട്ടില്ലേ? അത് ഞാന്‍ ചുമ്മാ ജോക്കോ ഫിലിം ഡയലോഗോ പറഞ്ഞതാണ് എന്നാണോ നീ വിചാരിച്ചേ! കിട്ടട്ടെ എനിക്ക് ഒരു ചാന്‍സ്…!
എപ്പഴേലും വരും അയാള്‍ എന്റെ കയ്യി…!”
“ലീനെ!”
സംഗീത ശബ്ദമുയര്‍ത്തി.
സംഗീതയുടെ ശബ്ദത്തിലെ പ്രത്യേകത തിരിച്ചറിഞ്ഞ് എല്ലാവരും അവളെ നോക്കി.
“എന്താടീ?”
ശബ്ദത്തിലെ ഉയര്‍ച്ച ഒട്ടും കുറയ്ക്കാതെ തന്നെ ലീന ചോദിച്ചു.
“നിന്നോട് ഞാന്‍ പല തവണ പറഞ്ഞു, പ്രതികാരം നമ്മുടെ കാര്യമല്ല എന്ന്! ദൈവം ഉണ്ട്, നമ്മുടെ കണ്ണീരു കാണാന്‍! ദൈവം ചോദിച്ചോളും!”
“ദൈവം…!’
ലീന പിറുപിറുത്തു.
“ഇപ്പോള്‍ കിട്ടിയ ഒരു പ്രധാനപ്പെട്ട വാര്‍ത്തയിലേക്ക്…”
മനോരമ ന്യൂസില്‍ നിഷ പുരുഷോത്തമന്റെ ശബ്ദം ടി വിയില്‍ നിന്നും കേട്ടു.
“പ്രസിദ്ധ വ്യവസായിയും സംസ്ഥാന രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍മാരില്‍ ഒരാളാണ് എന്ന് കരുതപ്പെടുന്നത്മായ നാരായണ മേനോന്റെ മകളുടെ മൃതദേഹം കോട്ടൂര്‍ പുഴയുടെ അടുത്ത് കാട്ടില്‍ മറവ് ചെയ്ത രീതിയില്‍ കണ്ടെത്തി…”
അവരുടെ മുഖം സംഭീതമായി.
“ദൈവമേ!!”
സംഗീത കൈകള്‍ തലയ്ക്ക് മേലെ ഉയര്‍ത്തി. ഡെന്നീസും ശ്യാമും സന്ധ്യയും പരസ്പ്പരം മിഴിച്ചുനോക്കി. അവര്‍ എല്ലാവരും ലീനയെ നോക്കി.
“മമ്മി, ഇത്?”
ഡെന്നീസ് അവളുടെ തോളില്‍ പിടിച്ചു.
മുഖത്ത് ക്രൌര്യത നിറഞ്ഞിരുന്നെകിലും നിഗൂഡമായ ഒരു പുഞ്ചിരി അവന് അവളുടെ മുഖത്ത് കണ്ടു.
*********************************************
വാര്‍ത്തയ്ക്ക് മുമ്പില്‍ നാരായണ മേനോന് തരിച്ചിരുന്നു.
അതെങ്ങനെ സംഭവിച്ചു?
വാര്‍ത്തകളുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ അയാള്‍ പല്ല് ഞരിച്ചു.
കള്ളവാറ്റുകാര്‍ തങ്ങളുടെ വാഷും സ്പിരിറ്റും എക്സൈസ് ഉദ്യോഗസ്ഥന്മാരില് നിന്നും ഒളിപ്പിക്കാന്‍ വേണ്ടി കോട്ടൂര്‍ കാട്ടിലേക്ക് പോയതായിരുന്നു. അപ്പോഴാണ് ഒരിടത്ത് മണ്ണിളകി കിടക്കുന്നത് കണ്ടത്.
വല്ല മോഷണ മുതലുമാണ് എന്ന് കരുതി കുഴിച്ചു നോക്കിയപ്പോഴാണ് അതില്‍ മൃതദേഹമാണ് എന്ന് കാണുന്നത്. അപ്പോഴേക്കും വനംവകുപ്പ് ഉദ്യോഗസ്ഥന്മാര് പട്രോളിന്റെ ഭാഗമായി അവിടെ എത്തിച്ചേരുകയായിരുന്നു.
“നാശം പിടിക്കാന്‍!”
മേനോന് പല്ലിറുമ്മി.
“ഇനി എന്നാ ചെയ്യും?”
അയാള്‍ ഗാഡമായ ആലോചനയില്‍ മുഴുകി. പെട്ടെന്ന് അയാളുടെ കണ്ണുകള്‍ തിളങ്ങി. അപ്പോള്‍ ഡോര്‍ ബെല്‍ ശബ്ദിച്ചു.
“ബഷീര്‍…”
അയാള്‍ മന്ത്രിച്ചു.
“രണ്ടു പേരെ തട്ടിയ കഥ പറയാന്‍ വരികയാ….”
മുമ്പ് താന്‍ ഏല്‍പ്പിച്ച ദൌത്യങ്ങളൊക്കെ വിജയകരമായി പൂര്‍ത്തിയാക്കി തന്റെ മുമ്പിലെത്തുമ്പോള്‍ അയാള്‍ക്ക് എപ്പോഴും ഒരേ ഭാവമായിരുന്നു. കണ്ണുകളില്‍ തീപ്പന്തം നാട്ടിയത് പോലെയുള്ള തിളക്കം. വിജയ കഥ പറയുമ്പോള്‍ ആദ്യമായി കാമുകിയോട് സംസാരിക്കുമ്പോഴുള്ള വിറയല്‍. എന്തോരഭിമാനമാണ് അപ്പോള്‍ അവന്റെ മുഖത്ത്! അവന് കടം വീട്ടാന്‍ ശ്രമിക്കുകയാണ്. അമ്മയും കാമുകനും മര്‍ദിച്ചവശനാക്കി, കൊന്നു എന്ന് കരുതി എച്ചില്‍ക്കൂമ്പാരത്തില്‍ എറിയുമ്പോള്‍ ബഷീറിന് ഇരുപത് വയസ്സേ പ്രായമുള്ളൂ. അവിടുന്നു രക്ഷപ്പെടുത്തികൊണ്ടുവന്ന തന്നോടുള്ള നന്ദി അവന് പ്രകടിപ്പിക്കാറുള്ളത് താന്‍ പറയുന്നതെന്തും അനുസരിച്ചിട്ടാണ്. എന്തും. അവനെ പെണ്ണ് കെട്ടിച്ചത് വരെ താനാണ്. ഒരിക്കല്‍ അവളോട് മോഹം തോന്നിയപ്പോള്‍ ഒരു മടിയും കൂടാതെ അവളെ തന്റെ കാല്ച്ചുവട്ടിലെക്ക് എറിഞ്ഞു തരാന്‍ പോലും മടി കാണിച്ചിട്ടില്ല. അവളന്ന് രാത്രി ആത്മഹത്യ ചെയ്തപ്പോഴും അയാളുടെ മകന് അത് കണ്ടു വീട് വിട്ടു പോയപ്പോഴും അയാളുടെ കണ്ണുകളില്‍ ആ തിളക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ബഷീര്‍ ഇപ്പോള്‍ തന്റെ ഏറ്റവും അവസാനത്തെ വിജയ കഥ പറയുവാന്‍ വരികയാണ്. രണ്ടു പെണ്ണുങ്ങളെ കൊന്നു തള്ളിയ കഥ! അവന്റെ കണ്ണുകളിലെ തിളക്കം കാണുന്നതിന് വേണ്ടി മേനോന് കതക് തുറന്നു. അയാള്‍ ഞെട്ടിപ്പോയി. തല കുനിച്ച് നില്ക്കുന്ന ബഷീര്‍!
“എന്താടാ? എന്താ നീയിങ്ങനെ തലേം കുമ്പിട്ട് നിക്കുന്നെ? എഹ്? എന്നാ പറ്റീന്ന്?”
ബഷീര്‍ കരയുന്നു.
“സാര്‍ ക്ഷമിക്കണം!”
കണ്ണുനീര് ഒഴുകിയിറങ്ങുമ്പോള്‍ ബഷീര്‍ വിതുമ്പലോടെ പറഞ്ഞു.
“ഛെ!”
മേനോന് ഉച്ചത്തില്‍ പറഞ്ഞു.
“നല്ല ഒത്ത തടിയന്! കട്ടി മീശക്കാരന്! എന്നിട്ട് കരയുന്നോടാ?”
“സാര്‍ എനിക്ക് അവരെ ഒന്നും ചെയ്യാന്‍ പറ്റീല്ല!”
“എഹ്? അതെന്നാ?”
“ഋഷി…നമ്മുടെ മോന് ഋഷി അവരുടെ കൂടെ ഒണ്ട്!”
മേനോന്റെ ഉള്ളില്‍ മിന്നല്‍പ്പിണര്‍ പാഞ്ഞു. അയാളുടെ കണ്ണുകളില്‍ അഗ്നിയിറങ്ങി.
“എന്റെ മോളെ പെഴപ്പിച്ച് കൊല്ലിച്ച് ..ഇപ്പം ആ കൂത്തിച്ചി എന്റെ ചെറുക്കനേം വശത്താക്കിയോ?”
ബഷീര്‍ തലകുലുക്കി. പിന്നെ അയാള്‍ സംഭവിച്ചത് പറഞ്ഞു. ഋഷിയ്ക്ക് വെടിയേറ്റ കാര്യം പറഞ്ഞപ്പോള്‍ മേനോന് തലയില്‍ കൈവെച്ചു.
“ഇപ്പം പോണം!”
അയാള്‍ പറഞ്ഞു.
“എന്റെ ചെറുക്കന് എന്തേലും പറ്റിയോടാ?”
“ഇല്ല മോന് കൈകകെ കൊണ്ടുള്ളൂ…ഒരു കുഴപ്പവും ഉണ്ടാകില്ല…”
മേനോന് പെട്ടെന്ന് ഫോണ്‍ ഡയല് ചെയ്തു. ഋഷി ഫോണ്‍ എടുക്കുന്നതിന് കാതോര്‍ത്തു.
പക്ഷെ മറുതലയ്ക്കല്‍ നിന്നും പ്രതികരിച്ചത് ഒരു സ്ത്രീയാണ്.
“ഹലോ ഋഷി എവിടെ?”
“നിങ്ങളാരാ?”
“അവന്റെ അച്ഛനാണ്. പറ! അവന് കുഴപ്പമുണ്ടോ?”
“അത് ശരി!”
ദേഷ്യപ്പെടുന്ന സ്വരത്തില്‍ അയാള്‍ ആ സ്ത്രീ ശബ്ദം കേട്ടു.
“സ്വന്തം മോനെ ഡ്രൈവറെക്കൊണ്ട് കൊല്ലിക്കാന്‍ നോക്കീട്ട്! എന്താ മകന് ജീവനോടെ ഉണ്ടോ എന്നറിയാന്‍ വിളിച്ചതാണോ? ഇനി ജീവനോടെ ഉണ്ടേല്‍ കൊന്നു കളഞ്ഞെരെ എന്ന് പറയാന്‍ വേണ്ടി ആണോ?”
“നിങ്ങളാരാ?”
“ഡോക്റ്റര്‍! ഡോക്റ്റര്‍ സുഹ്റ!”
അയാള്‍ കേട്ടു.
“പേടിക്കണ്ട! കുഴപ്പം ഒന്നുമില്ല. ഒന്ന് ഡ്രസ്സ് ചെയ്താല്‍ മതി. പിന്നെ മെഡിസിന് ഉണ്ട്. ഡോണ്ട് വറി!”
പെട്ടെന്ന് അവര്‍ ഫോണ്‍ കട്ട് ചെയ്യുന്നത് മേനോന് കേട്ടു.
“സാര്‍…”
ബഷീര്‍ വിളിച്ചു.
“പ്രോബ്ലം അയല്ലോടാ ബഷീറേ!”
മേനോന് പറഞ്ഞു.
“അയ്യോ മോന് സീരിയസ്സായി…?”
നിലവിളിക്കാന്‍ ഭാവിച്ചുകൊണ്ട് ബഷീര്‍ ചോദിച്ചു.
“മോന് കൊഴപ്പം ഒന്നും ഇല്ലടാ! അവനോക്കെ! പക്ഷെ നീ എന്റെ ഡ്രൈവര്‍ ആണെന്നും നീ അവനെ കൊല്ലാന്‍ വെടി വെക്കുവാരുന്നെനും അവനെ ഇപ്പം നോക്കുന്ന ഡോക്റ്റര്‍ പറഞ്ഞു.”
“അയ്യോ അപ്പം സാറിനു പ്രോബ്ലം അകൂല്ലോ പടച്ചോനെ!”
മേനോന് ചിരിച്ചു. അയാള്‍ അവനെ അലിവോടെ നോക്കി. സ്വന്തം ജീവന് അപകടത്തില്‍ ആകും എന്നറിഞ്ഞിട്ടും സ്വന്തം യജമാനന്റെ സുരക്ഷയില്‍ ആണ് ബഷീറിന്റെ ആധി. അടിമ! പെര്‍ഫെക്റ്റ് സ്ളേവ്! അയാള്‍ മന്ദഹസിച്ചു.
“നിന്റെ ജലദോഷം മാറിയോടാ?”
മേനോന് ചോദിച്ചു. ബഷീര്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലകുലുക്കി.
“എന്നാ വാ!”
അയാള്‍ അകത്തേക്ക് തിരിഞ്ഞു.
“ഒരു ഗുളികകഴിച്ചോ! ജലദോഷം ഇങ്ങനെ നീണ്ടു പോയാ ശരിയാകുവേല. പണി ഒരുപാടുണ്ട്, ചെയ്ത് തീര്‍ക്കാന്‍!” ബാര്‍ റൂമിലേക്കാണ് അയാള്‍ കയറിയത്. നേരിയ ഇരുള് നിറഞ്ഞിരുന്നു അതില്‍. ഇരുവരും അതിലേക്ക് കയറി. മേനോന് ഷെല്‍ഫ് തുറന്ന് ഒരു ടാബ്ലെറ്റ് സ്ട്രിപ് എടുത്തു. ഫോസ്പ്രോപ്പോഫോള്‍! തെര്‍ട്ടി ഫൈവ് എം ജി. സ്ട്രിപ് തുറന്നു രണ്ട് ഗുളികകള്‍ അയാളെടുത്തു.
“ഇന്നാ കഴിക്ക്! നല്ല സൂപ്പര്‍ ഗുളികയാ!”
ബഷീറിന്റെ നേരെ ഗുളികകള്‍ നീട്ടിക്കൊണ്ട് മേനോന് പറഞ്ഞു. എന്നിട്ട് കാസ്ക്ക് തുറന്ന് പോള്‍ ജോണ്‍ കാന്യ വിസ്ക്കിയുടെ ഒരു ബോട്ടില്‍ എടുത്തു.
“ഗോവേല് ഏഴ് വര്‍ഷം മുമ്പ് ബ്രൂ ചെയ്ത മാള്‍ട്ട് വിസ്ക്കിയാ ഇത്,”
വിലപിടിച്ച ലഹരി ദ്രാവകം ഗ്ലാസുകളിലെക്ക് പകര്‍ത്തിക്കൊണ്ട് മേനോന് പറഞ്ഞു.
“ഗുളിക ഈ വിസ്ക്കീടെ കൂടെയങ്ങ് പിടിപ്പിക്ക്!”
അയാള്‍ ഗ്ലാസ് അയാള്‍ക്ക് കൈ മാറിക്കൊണ്ട് മേനോന് പറഞ്ഞു. ബഷീര്‍ ഗുളിക നാവിലെക്കിട്ടു. പിന്നെ വിസ്ക്കി ഗ്ലാസ് ചുണ്ടോടടുപ്പിച്ചു. മേനോന് അപ്പോള്‍ ബാര്‍ റൂമിലെ സൈക്കഡലിക്ക് ലൈറ്റ് ഓണ്‍ ചെയ്തു. മുറി നിറയെ ചുവപ്പും നീലയും മഞ്ഞയും പച്ചയും കലര്‍ന്ന കടുത്ത നിറ ശകലങ്ങള്‍ തിരയിളക്കാന്‍ തുടങ്ങി. നിറങ്ങളുടെ ലംബരേഖകള്‍ ചുവരുകളിലും ഫ്ലോറിലും പാമ്പുകളെപ്പോലെ ഇഴഞ്ഞു. ഫോസ്പ്രോപ്പോഫോള്‍ ഗുളികയുടെ നീലപ്പല്ലുകള്‍ ബഷീറിന്റെ സിരകളിലേക്ക് തേളിന്റെ വിഷത്തുമ്പ് പോലെ ഇറുക്കി പിടിക്കാന്‍ തുടങ്ങി.
“ബഷീറെ…”
മുറിയല്‍ തിരയിളക്കുന്ന സൈക്കഡലിക്ക് നിറ രേഖകള്‍ക്ക് മേലെ ആനിമേറ്റഡ് ചെയ്തത് പോലെയുള്ള മേനോന്റെ ശബ്ദം ബഷീറിന്റെ ശിരസ്സിലേക്ക് തറഞ്ഞു കയറി.
“സാര്‍…”
വശ്യമായി ചിരിച്ചുകൊണ്ട് ബഷീര്‍ വിളികേട്ടു.
“ഞാന്‍ അപകടത്തില്‍ ആണല്ലോടാ!”
“ഞാന്‍ എന്താ ചെയ്യേണ്ടേ സാര്‍?”
ലഹരി നിറഞ്ഞ കണ്ണുകളോടെ, നോട്ടത്തില്‍ പതഞ്ഞു കയറുന്ന നിലാസ്പര്‍ശത്തോടെ ബഷീര്‍ ചോദിച്ചു.
“ഞാന്‍ പറഞ്ഞാല്‍ എന്തും നീ ചെയ്യുമോ?”
മുറിയില്‍ ലഹരി നിറഞ്ഞ കടുത്ത വര്‍ണ്ണങ്ങള്‍ തെയ്യക്കോലങ്ങളെപ്പോലെ രൌദ്രഭാവം പൂണ്ട് നിന്ന് കത്തുമ്പോള്‍ മേനോന് ബഷീറിന്റെ കണ്ണുകളിലേക്ക് തറഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.
“സാര്‍ പറഞ്ഞ എന്തും ഞാന്‍ ചെയ്തിട്ടുണ്ട്”
“അതികൊണ്ട് ഇനിയും ചെയ്യും അല്ലേ?”
“ഇനിയും ചെയ്യും”
“നീ ഞാന്‍ പറയുന്നെത് എന്തും അനുസരിക്കാന്‍ എന്താ ബഷീറേ കാരണം?”
ബഷീര്‍ അ ചോദ്യത്തിന് മുമ്പില്‍ ഒരു നിമിഷം നിശബ്ദനായി. പിന്നെ അയാള്‍ കാതോര്‍ത്തു. ദൂരെ നിന്നും ഒരു കുഞ്ഞിന്റെ നിലവിളിയ്ക്ക്. പൊട്ടിച്ചിതറുന്ന കുപ്പിവളകളുടെ താളത്തിന്…
“സാറാണ് എനിക്ക് ജീവന് തന്നത്. എന്നെ ഉയിര്‍പ്പിച്ച് ജീവന് തന്നത്. അതുകൊണ്ട് ഞാനും എന്റെ ജീവനും സാറിന് സ്വന്തമാ”
മേനോന് ബഷീറിനെ നോക്കി.
“ആ മേശവലിപ്പ് തുറക്ക്!”
ബഷീര്‍ സമീപമിരുന്ന മേശയുടെ വലിപ്പ് തുറന്നു.
“അതിനുള്ളില്‍ നിന്ന് ഒരു പേപ്പര്‍ എടുക്ക്” ബഷീര്‍ മേശവലിപ്പില്‍ നിന്നും എ ഫോര്‍ സൈസിലുള്ള വെള്ളപ്പേപ്പറില്‍ നിന്നും ഒന്നെടുത്തു.
“പേനയും എടുക്ക്!”
മേനോന് ബഷീറിന്റെ കണ്ണുകളില്‍ നോക്കിക്കൊണ്ട് പറഞ്ഞു.
ബഷീര്‍ മേശവലിപ്പില്‍ നിന്നും പേന എടുത്തു. എന്നിട്ട് മേനോനെ നോക്കി.
“എന്റെ മരണത്തിനു ഞാന്‍ മാത്രമാണ് ഉത്തരവാദി…” മേനോന് പറഞ്ഞു.
“എഴുത്!”
ബഷീര്‍ പേനത്തുമ്പ് പേപ്പറില്‍ മുട്ടിച്ച് ചലിപ്പിച്ചുകൊണ്ട് മേനോനെ നോക്കി.
“ചിരിച്ചുകൊണ്ട് എഴുത് ബഷീറേ!”
ബഷീര്‍ അയാളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.
“ഒരുപാട് കുറ്റങ്ങള്‍ ഞാന്‍ ചെയ്തു…”
മേനോന് പറഞ്ഞു.
“എഴുതിയോ? ഒരുപാട് കുറ്റങ്ങള്‍ ഞാന്‍ ചെയ്തു എന്നത് എഴുതിയോ ബഷീറേ?”
“എഴുതി സാറേ!”
“അവസാനത്തെ കുറ്റം ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായി…എഴുത്… അവസാനത്തെ കുറ്റം…എഴുതിയില്ലേ? അവസാനത്തെ കുറ്റം ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായി…. നീ എന്തിനാ പിന്നേം പിന്നേം എഴുതുന്നെ? ഞാന്‍ ഓരോ സെന്റ്റന്‍സ് വെച്ചല്ലേ പറയുന്നേ? എഴുതിയോടാ?”
“എഴുതി സാര്‍!”
അവന് പുഞ്ചിരിച്ചു.
“കൈയ്യക്ഷരം തെറ്റിപ്പോകുമ്പോള്‍ മാറ്റി എഴുതുന്നതാ. അതാ താമസം!”
“ഓക്കേ..അത് സാരമില്ല. ഇച്ചിരെ തെറ്റിയാലും കൊഴപ്പം ഇല്ല. കവിതയൊന്നും അല്ലല്ലോ എഴുതുന്നെ!”
ബഷീര്‍ പുഞ്ചിരിച്ചു.
“അടുത്തത് എന്നതാ സാറേ?”
അയാള്‍ മേനോനോട് ചോദിച്ചു. “…പറയാം…”
മേനോന് പറഞ്ഞു.
“…..ഇത്തവണ ഞാന്‍ പിടിക്കപ്പെടും എന്ന്..എഴുത് … ഇത്തവണ ഞാന്‍ പിടിക്കപ്പെടും എന്ന്…എഴുതിയോ?”
“ഹാങ്ങ്, സാര്‍ എഴുതി. ഇനി?”
“മേനോന് സാറിന്റെ മകള്‍ രേണുകയുടെ മാനം ഞാന്‍ നശിപ്പിച്ചു…”
മേനോന് പറഞ്ഞു.
ബഷീറിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു.
“ചിരി മാറ്റല്ലേ, ചിരി മാറ്റല്ലേ!!”
മേനോന് ബഷീറിനെ വിലക്കി.
“ആസ്വദിച്ച് എഴുത്…മേനോന് സാറിന്റെ മകള്‍ രേണുകയുടെ മാനം ഞാന്‍ നശിപ്പിച്ചു….ഞാന്‍ നശിപ്പിച്ചു… നീ ഒത്തിരി ടൈം എടുക്കുന്നല്ലോ ബഷീറേ! എഴുതിയോ? എഴുതിയോ ബഷീറേ?”
“എഴുതി സാര്‍!”
വശ്യമായി പുഞ്ചിരിച്ചുകൊണ്ട് ബഷീര്‍ തുടര്‍ന്നു.
“അത് കണ്ട് വന്ന രേണുകയുടെ അമ്മ അരുന്ധതിയെ ഞാന്‍ ആദ്യം കൊന്നു… അത് കണ്ട് വന്ന….എഴുതിയോ? രേണുകയുടെ അമ്മ അരുന്ധതിയെ…അരുന്ധതിയെ … അരുന്ധതിയെ ഞാന്‍ ആദ്യം കൊന്നു….എഴുതിയില്ലേ?”
“എഴുതി സാര്‍!”
“ഹ! ഇതെന്ന ഓഞ്ഞ എക്സ്പ്രഷനാ ബഷീറേ? ഹാപ്പി ആയി എഴുതെടാ! നിന്റെ ഒരു കാര്യം! ഇങ്ങനെയാണോ നീ എന്നോടുള്ള സ്നേഹം കാണിക്കുന്നേ? നിന്റെ മൊഖംകണ്ടാ തോന്നൂല്ലോ, ഞാന്‍ നിന്നെ വേണ്ടാ വിലക്കിച്ച് ചെയ്യിക്കുവാന്ന്!”
ബഷീര്‍ വീണ്ടും വശ്യമായി ചിരിച്ചു.
“പിന്നെ ഞാന്‍ രേണുകേനേം കൊന്നു..പിന്നെ ഞാന്‍ …പിന്നെ ഞാന്‍ ..രേണുകേനേം …കൊന്നു ..കൊന്നു…”
“എഴുതി സാര്‍”
“അത്കൊണ്ട് ഞാന്‍ ആത്മഹത്യാ ചെയ്യുന്നു!”
“അത്കൊണ്ട് ഞാന്‍ ആത്മഹത്യ ചെയ്യുന്നു,”
വശ്യമായ പുഞ്ചിരിയോടെ ബഷീര്‍ ആവര്‍ത്തിച്ചു. അപ്പോള്‍ സൈക്കഡലിക്ക് പ്രകാശ ശകലങ്ങള്‍ തൂക്കുകയറിന്റെ വൃത്തരൂപം പ്രാപിച്ച് മുറിയില്‍ കിടന്ന് കറങ്ങി.
“കൊള്ളാം മോനെ!”
മേനോന് അവനെ നോക്കി വാത്സല്യത്തോടെ ചിരിച്ചു.
“ഇനി നല്ല ഹാപ്പിയായി എഴുതിയത് മൊത്തം ഒന്ന് വായിച്ചേ!”
ബഷീര്‍ പേപ്പര്‍ വിടര്‍ത്തി പിടിച്ചു.
എന്നിട്ട മേനോനെ നോക്കി.
“എന്റെ മരണത്തിനു ഞാന്‍ മാത്രമാണ് ഉത്തരവാദി. ഒരുപാട് കുറ്റങ്ങള്‍ ഞാന്‍
ചെയ്തു. അവസാനത്തെ കുറ്റം ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായി, ഇത്തവണ ഞാന്‍ പിടിക്കപ്പെടും എന്ന്. മേനോന് സാറിന്റെ മകള്‍ രേണുകയുടെ മാനം ഞാന്‍ നശിപ്പിച്ചു. അത് കണ്ട് വന്ന രേണുകയുടെ അമ്മ അരുന്ധതിയെ ഞാന്‍ ആദ്യം കൊന്നു. പിന്നെ ഞാന്‍ രേണുകേനേം കൊന്നു. അത്കൊണ്ട് ഞാന്‍ ആത്മഹത്യാ ചെയ്യുന്നു….”
“സബാഷ്!”
മേനോന് അഭിനന്ദിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“ഇനി സ്റ്റയിലായി ഒരപ്പങ്ങ് ഇട്!”
ബഷീര്‍ അടിയില്‍ ഒപ്പുവച്ചു.
“വാ!”
മേനോന് എഴുന്നേറ്റു. ബഷീറും.
“അതങ്ങ് മടക്കി പോക്കറ്റില്‍ ഇട്ടോ!”
“സാറ് വായിച്ചു നോക്കുന്നില്ലേ?”
“എന്നേത്തിന്? സ്പെല്ലിംഗ് മിസ്റ്റെക് കണ്ടുപിടിക്കാനോ? മിസ്റ്റെക് വരട്ടെ! നീ ഡ്രൈവര്‍ അല്ലേ? അല്ലാതെ എന്റെ മാഷൊന്നുമല്ലല്ലോ!”
വീണ്ടും വശ്യമായി ചിരിച്ചുകൊണ്ട് ബഷീര്‍ അയാളെ നോക്കി. പേപ്പര്‍ നാലായി മടക്കി പോക്കറ്റില്‍ വെച്ചു. അയാള്‍ കാര്‍ ഷെഡിനടുത്തുള്ള ബഷീറിന്റെ റൂമിലേക്ക് നടന്നു. അവിടെയെത്തി വാതില്ക്കല് നിന്നു.
“ആ കയറ് എടുത്തോടാ!”
മുറ്റത്ത് മാവിന് ചുവട്ടില്‍ കിടന്ന കട്ടിയുള്ള പ്ലാസ്റ്റിക് കയറിലെക്ക് വിരല്‍ ചൂണ്ടി മേനോന് പറഞ്ഞു. ബഷീര്‍ കുനിഞ്ഞ് അതെടുത്തു. എന്നിട്ട് ഷെഡിലേക്ക് വന്നു. മേനോന് അല്‍പ്പം മാറി നിന്നു.
“ഇനി കതക് അടച്ച് കുട്ടിയിട്ടെരെ!”
ബഷീര്‍ അകത്ത് കയറിയപ്പോള്‍ മേനോന് പറഞ്ഞു. എന്നിട്ട് അയാള്‍ ജനാലയുടെ അടുത്തേക്ക് വന്നു നിന്നു. തൂവാല കൊണ്ട് കൈയുടെ മേല്‍ കയ്യുറ പോലെ പോതിഞ്ഞ്അയാള് ജനല്‍ പതിയെ തുറന്നു. അകത്തേക്ക് നോക്കി.
“കുരുക്ക് ഉണ്ടാക്ക്”
അയാള്‍ ജനാലയിലൂടെ ബഷീറിനെ നോക്കി നിര്‍ദേശിച്ചു. ബഷീര്‍ പുഞ്ചിരിയോടെ കുരുക്ക് ഉണ്ടാക്കി അയാളുടെ അംഗീകാരത്തിന് വേണ്ടി ഉയര്‍ത്തി കാണിച്ചു.
“കൊള്ളാം!”
മേനോന് അഭിനന്ദിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“ഇനി ഫാനില്‍ കെട്ട്…”
ശാന്തായ, പുഞ്ചിരിക്കുന്ന മുഖത്തോടെ ബഷീര്‍ മേശപ്പുറത്ത് കയറി നിന്ന് ഫാനില്‍ കയറു മുറുക്കി കെട്ടി. മേനോനെ നോക്കി. പുറത്ത് നേര്‍ക്കുന്ന ഇരുളിലേക്ക് നോക്കി. പുറത്ത് നിന്ന് കേള്‍ക്കുന്ന നേര്‍ത്ത ശബ്ദ ശകലങ്ങളിലെക്ക് കാതുകള്‍ നട്ടു. ദൂരെ നിന്ന് കേള്‍ക്കുന്ന ഒരു കുഞ്ഞിന്റെ കരച്ചില് ശബ്ദത്തിലേക്ക് അയാള്‍ കാതുകള്‍ കൊടുക്കുന്നത് പോലെ തോന്നി.
“എന്താടാ?”
“എനിക്ക് മോനെ കാണണം എന്ന് തോന്നുന്നു, സാര്‍”
“അവനെ ഞാന്‍ നോക്കിക്കൊള്ളാം! നീ ധൈര്യമായി തൂങ്ങെടാ!”
ബഷീര്‍ വീണ്ടും പുഞ്ചിരിച്ചു. പിന്നെ കുരുക്ക് കഴുത്തിലിട്ട് മേനോനെ നോക്കി. മേനോന് പുഞ്ചിരിച്ചു. ബഷീര്‍ മേശ കാലുകൊണ്ട് തട്ടി. കഴുത്തില്‍ കുരുക്കിട്ട് പിടഞ്ഞുകൊണ്ട് ബഷീര്‍ വീണ്ടും മേനോനെ നോക്കി. ശ്വാസം കിട്ടാതെ പിടഞ്ഞുകൊണ്ട് അയാള്‍ ഉറക്കെ ചിരിച്ചു. കുരുക്ക് ശരിക്കും മുറുകിയപ്പോള്‍ ബഷീര്‍ ചിരി നിര്‍ത്തി. അയാള്‍ നോട്ടത്തിലൂടെ മേനോനെ നോക്കി ചിരിച്ചു. പിടച്ചില്‍ സാവധാനം തീവ്രമായി. അവസാനം അയാള്ടെ ശരീരം ഒന്ന് വെട്ടിയുലഞ്ഞു. പിന്നെ നിശ്ചലമായി. തൂവാലക്കയ്യുറയിട്ട കൈകൊണ്ട് മേനോന് ജനല്‍ ചേര്‍ത്ത് അടച്ചു. പിന്നെ തിരിഞ്ഞ് നടന്നു.
“അവന് ഒന്ന് ആക്കി ചിരിച്ചോ എന്ന് സംശയം! ആ… ചാകാന്‍ നേരത്ത് അങ്ങനെ ആരിക്കും എല്ലാവരുടേം ചിരി!!”
അയാള്‍ സമാധാനിച്ചു.
******************************************** ക്ലിനിക്കില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ തന്നെ കാത്തിരുന്നവരുടെ മുഖങ്ങളില്‍ ആഴമുള്ള വിഷാദം ഋഷി കണ്ടു.
“സാരമില്ല,”
അവന് അവരെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. ഡെന്നീസ് മുമ്പോട്ട് വന്നു.
“എടാ ഋഷി…”
അവന് ഋഷിയുടെ തോളില്‍ പിടിച്ചു.
“ഇല്ലെടാ,”
ഋഷി വീണ്ടും പറഞ്ഞു.
“ഇപ്പം ലൈറ്റ് ആയ പെയിന്‍ പോലും ഇല്ല”
“അതല്ല,”
ഡെന്നീസ് പറഞ്ഞു.
“വേറെ ഒരു പ്രശ്നം ഉണ്ട്”
ഋഷി അവനെ സംശയത്തോടെ നോക്കി. പെട്ടെന്ന് ഋഷിയുടെ കണ്ണുകള്‍ ടി വിയിലേക്ക് നീണ്ടു. അതിലെ സ്ക്രോള്‍ ചെയ്യുന്ന അക്ഷരങ്ങളിലേക്ക്.
“ഈശ്വരാ! രേണു! എന്താ? ഇതെന്താ ഡെന്നി?”
അവന്റെ മുഖത്ത് വിയര്‍പ്പ് പൊടിഞ്ഞു. ശ്വാസഗതി കൂടി. അവന്റെ ശാരീരിക മാറ്റങ്ങള്‍ കണ്ടിട്ട് ലീന മുമ്പോട്ട് വന്ന് അവനെ ചേര്‍ത്ത് പിടിച്ചു.
“എന്താ ആന്റി?”
അവന് ലീനയെ നോക്കി.
“കൊറച്ച് മുമ്പേ ബഷീര്‍ അങ്കിള്‍ ആന്റിയേ ഷൂട്ട് ചെയ്തു…ഇപ്പം എന്റെ രേണു…എനിക്ക് പോണം! പോണം ഡെന്നി…എനിക്ക്…”
ലീന അവനെ ദിവാന് കോട്ടില്‍ ഇരുത്തി.
“മോനെ…”
ലീന പറഞ്ഞു.
“മോന് പോയെ പറ്റൂ…ഞങ്ങള്‍ക്ക് അറിയാം…പക്ഷെ മോനെ തനിച്ചു വിടാന്‍ ഈ സിറ്റുവേഷനില്‍ പറ്റില്ല. ഇവിടുന്ന് ഡെന്നിയേയോ ശ്യമിനെയോ കൂടെ പറഞ്ഞു വിടാന്‍ പറ്റാത്ത ഒരു കാരണം ഉണ്ട്…”
ഋഷി ഒന്നും മനസിലാകാതെ ലീനയെ നോക്കി.
“അല്‍പ്പം മുമ്പ് എന്നെ ഷൂട്ട് ചെയ്തത് മോന്റെ അച്ഛന്റെ ഡ്രൈവര്‍ അല്ലേ?”
ലീന ചോദിച്ചു.
“അതെ”
“അത് എന്തുകൊണ്ടാണ് എനറിയമോ?”
“ഇല്ല!”
“ശരിക്കും?”
ശ്യാമാണ് ചോദിച്ചത്.
“അതെന്താ ശ്യാമേ? ഞാന്‍ നിങ്ങളെ ഇന്ന് കണ്ടതല്ലെയുള്ളൂ? ഡെന്നിയേ അല്ലാതെ വേറെ ആരേം ഞാന്‍….”
അവന്റെ സ്വരത്തിലെ നിഷ്കളങ്കത അവരെ സ്പര്‍ശിച്ചു. സംഗീത ഡെന്നീസിനെ കണ്ണുകള്‍ കാണിച്ചു. ഡെനീസ് സാവധാനം ആ കഥ പറഞ്ഞു. ഡെന്നീസിന്റെ നാവില്‍ നിന്നും പതിക്കുന്ന ഓരോ വാക്കും തന്നെ
പൊള്ളിക്കുന്നത് പോലെ ഋഷിയ്ക്ക് തോന്നി. അവന്റെ അധരങ്ങള്‍ വിടര്‍ന്നു. കണ്ണുകള്‍ ഭയംകൊണ്ടും അവിശ്വസനീയതകൊണ്ടും പുറത്തേക്ക് തള്ളി. സാമുവലിന്റെയും രാജീവന്റെയും മരണത്തിന്റെ കഥയും അതില്‍ നാരായണ മേനോന്റെ പങ്കും അറിഞ്ഞപ്പോള്‍ ഋഷി ദയനീയമായി സംഗീതയേയും ലീനയേയും നോക്കി. എല്ലാ കേട്ട് കഴിഞ്ഞ് തലയില്‍ കൈവെച്ച് ഋഷി കുനിഞ്ഞിരുന്നു. തന്റെ തലമുടിയില്‍ മൃദുവായ ഒരു സാന്ത്വന സ്പര്‍ശമറിഞ്ഞ് അവന് മുഖമുയര്‍ത്തി നോക്കി.
“ആന്റി, ഞാന്‍!”
അവന്റെ കണ്ണുകളില്‍ നിന്ന് നീര്മുത്തുകള് താഴേക്ക് ചിതറി.
“ഇതൊന്നും ഞാന്‍ അറിഞ്ഞില്ല..ഒന്നും.’
അവന് അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു.
“അച്ഛന്..അച്ഛന് എന്ന ആ മനുഷ്യന്..എന്റെ അമ്മയെ ഇല്ലാതാക്കിയതും പിന്നെ ആ ചീത്ത സ്ത്രീയേ കൂട്ടിക്കൊണ്ട് വന്നതും ഒക്കെയേ..അതിനപ്പുറം ദുഷ്ട..ദുഷ്ട്ടത്തരം ഒക്കെ ചെയ്തിരുന്നു എന്ന് അറിഞ്ഞില്ല..അങ്ങനെ അറിഞ്ഞെങ്കില്‍ ഞാന്‍ ആന്റിടെ മോന് ..അവനുമായി ഡെന്നിയുമായി ഇങ്ങനെ ഫ്രണ്ട്ഷിപ്പ് ഒന്നും ..അവനോട് ഇങ്ങനെ ഞാന്‍ കൂട്ടൊന്നും കൂടില്ലായിരുന്നു…ഞാന്‍ ..ഞാന്‍ എന്താ വേണ്ടേ? ഒഹ്!!”
അവന് പിന്നെയും അസ്വാസ്ഥ്യത്തോടെ തലകുനിച്ചിരുന്നു.
“ഞാന്‍ ജീവിച്ചിരുന്നത് അയാളുടെ അന്ത്യം കാണാന്‍ വേണ്ടി മാത്രമാ മോനെ!”
അവന്റെ കൈയില്‍ നിന്ന് പിടുത്തം വിടാതെ ലീന തുടര്‍ന്നു.
“അയാള്ടെ മാത്രമല്ല. അയാളുടെ വീട്ടിലുള്ളവരുടെയും. അതില്‍ ഒരാള്‍ പോയി. മോന്റെ പെങ്ങള്. ഇനി മൂന്ന് പേരും കൂടിയുണ്ട്…അയാളും അയാളുടെ ഭാര്യയും ….”
ഋഷി ഭയത്തോടെ ലീനയെ മുഖമുയര്‍ത്തി നോക്കി. സംഗീതയും സന്ധ്യയും ഡെന്നീസും ലീനയെ ഭയവിഹ്വലരായി നോക്കി.
“..പിന്നെ…അയാളുടെ ആ ഡ്രൈവറും….”
സംഗീതയുടെയും സന്ധ്യയുടെയും ഡെന്നീസിന്റെയും മുഖത്ത് ആശ്വാസം കടന്നുവന്നു.
“ഇതിന് വേണ്ടി മാത്രമാണ് ഞാന്‍ ജീവിക്കുന്നെ..’
ലീന തുടര്‍ന്നു.
“ഇനി മോന് തീരുമാനിക്കാം, ഞങ്ങളുടെ കൂടെ നില്‍ക്കണോ വേണ്ടയോ എന്ന്. കാരണം. നാരായണ മേനോന് ഞങ്ങള്‍ക്ക് മാത്രമാണ് ദുഷ്ടന്. മോന് അച്ഛനാണ്. പുത്രധര്‍മ്മം അനുസരിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ മാത്രം ഞങ്ങളുടെ ഒപ്പം നില്ക്കാം!”
“എന്താ പെര്‍ഫെക്റ്റ് ഡയലോഗ്!”
ശ്യാം മന്ത്രിച്ചു.
“പ്രമുഖ വ്യവസായി നാരായണ മേനോനെ സംബന്ധിച്ച് മറ്റൊരു നടുക്കുന്ന
വാര്‍ത്ത കൂടി…”
മനോരമ ന്യൂസില്‍ നിഷയുടെ ദൃഡമായ ശബ്ദം വീണ്ടും അവര്‍ കേട്ടു. എല്ലാവരുടെയും കണ്ണുകള്‍ ടി വി സ്ക്രീനിലേക്ക് നീണ്ടു. ഋഷി ദിവാന് കോട്ടില്‍ നിന്നും എഴുന്നേറ്റു. “..നാരായണ മേനോന്റെ ഭാര്യയും മുന്‍ എം എല്‍ എയുമായ അരുന്ധതി മേനോന്റെ മൃതദേഹം അവരുടെ വസതിക്കടുത്തുള്ള കുളത്തില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു….”
ലീനയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. മറ്റുള്ളവര്‍ ലീനയെ മിഴിച്ചു നോക്കി. [തുടരും]
Comments:
No comments!
Please sign up or log in to post a comment!