കുറ്റബോധമില്ലാതെ 3

ഒരു ലോഡ് കവറുകളും കൊണ്ടാണ് അവർ വന്നത് .ഞാൻ ജനലിലൂടെ നോക്കി എന്നല്ലാതെ പുറത്തേയ്ക്കിറങ്ങി പോയില്ല. അവരുടെ ലൈഫെയിൽ ഒരു എത്തിനോട്ടം പോലും എന്റെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ല എന്ന നിർബന്ധം ഇനിയ്ക്കുണ്ടായിരുന്നു. അവരുടെ ജീവിതം നന്നായി കാണാൻ ഉള്ള അതിയായ മോഹം ഉണ്ടായിരുന്നു എനിയ്ക്ക്. കാലങ്ങൾക്കു ശേഷം ഈ നാട്ടിൽ കിട്ടിയ ഒരു സുഹൃത്തും കുടുംബവു നമ്മളാൽ ബുദ്ധിമുട്ടനുഭവിക്കാൻ പാടില്ല എന്നത് നമ്മൾ സ്വയം ശ്രദികേണ്ട ഒരു കാര്യമാണല്ലോ :). എന്റെ സോഫയിലേക്ക് ഇരുന്നു ഞാൻ ചാനൽ മാറ്റി ന്യൂസ് ഒകെ കണ്ടിരുന്നു . വേണുവും , ജിമ്മയിലും , നികേഷും എല്ലാം അവരവരുടെ വിഡ്ഢി പെട്ടി മുറിയിൽ ഓരോരോ രാഷ്ട്രീയ പാഴ്മരങ്ങളുമായി ചർച്ചിച്ചു ചർച്ചിച്ചു ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലുന്ന അവസ്ഥ .

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു ഉണർന്നു പുറത്തിറങ്ങിയതും കണ്ടത് വിഷ്ണുനെ ആയിരുന്നു .. മുറ്റത്തു നിന്ന് മൊബൈൽ നോക്കുന്നു . ഞാൻ കണ്ടപ്പോൾ ഒരു ഗുഡ് മോർണിംഗ് ഇട്ടു . ഇന്നലത്തെ യാത്രയെ പാട്ടി ഒരു കുശലം ചോദിക്കാൻ ആയിരുന്നു ഗുഡ് മോർണിംഗ്. എന്റെ വണ്ടിയും കൊണ്ട് പോയതല്ലേ . അതിന്റെ ഇൻസ്‌പെക്ഷൻ കൂടെ ചെയ്യണമായിരുന്നു . വിഷ്ണു : സർ .. ഗുഡ് മോർണിംഗ് ( നല്ല ഒരു ചിരിയോടെ ) ഞാൻ : എങ്ങനെ ഉണ്ടായിരുന്നാടോ യാത്ര .. കാര്യം നടന്നോ ? വിഷ്ണു : സർ എങ്ങനെ താങ്ക്സ് പറയണം എന്നറിയില്ല . നല്ല ജോർ ആയി നടന്നു .സിര് അവരുടെ ഫ്രണ്ട് ആണോ .? ഞാൻ : അല്ലടോ അറിയാം . അവരുടെ ഭർത്താവു എന്റെ കൂട്ടുകാരൻ ആണ് വന്ന സമയത്തു മലയാളീ സമാജത്തിലൊക്കെ പോകുമായിരുന്നു ഞാൻ. ആ ഇടയ്ക്കു പരിചയപ്പെട്ട ഒരാളാണ് ആ ഷോപ്പിന്റെ ഓണർ. ഇപ്പൊ അയാളുടെ വൈഫ് ആണ് നടത്തുന്നത്. വിഷ്ണു : ഇവിടെ സമാജം ഒകെ ഉണ്ടോ. സർ മുമ്പ് പറഞ്ഞിട്ടില്ലല്ലോ . പോകാറില്ല അവരുടെ പരിപാടികൾക്കൊന്നും ഞാൻ : വന്നകാലത്തു പോയിട്ടുണ്ട്. പിന്നെ പോയിട്ടേ ഇല്ല . അവിടെ ചുമ്മാ പെണ്ണുങ്ങളുടെ ഷോ ഓഫ് ആണ്.( ഞാൻ അല്പം പുച്ച്ചഭാവത്തിൽ പറഞ്ഞു ). വിഷ്ണു : അതെന്താ സർ ഒരു പുച്ച്ചം ( വിഷ്ണു പതിവിൽ കൂടുതൽ സ്വാതന്ത്ര്യത്തിൽ ചോദിച്ചു)

ഞാൻ : എനിയ്ക്കു ബോർ അടിക്കും വിഷ്ണു . ഓണത്തിനും ജീൻസും ചായവും പൂശി വരുന്ന കോലങ്ങളാടോ അവിടെ . എന്റെ കണ്ണിന്നു പിടിക്കില്ല . വിഷ്ണു : സർ …..ഒരു കാര്യം കൂടെ……. ചോദിക്കട്ടെ … വിഷ്ണു മടിച്ചു മടിച്ചു ചോദിച്ചു ഞാൻ : ചോദിക്കേടോ .. വിഷ്ണു : സർ വിവാഹിതൻ ആണോ ? ഞാൻ : അല്ലെ അല്ല . ഞാൻ സന്തുഷ്ടൻ ആണ് 🙂 നല്ല അവസരം എന്ന് കരുതി ഞാനും ചോദിച്ചു .

ഞാൻ : നിങ്ങൾ ലവ് മാര്യേജ് ആണോ . അതോ arranged ? വിഷ്ണു : എന്റെ അച്ഛന്റ്റെ സുഹൃത്തിന്റെ മകൾ ആണ് അശ്വതി. ചില സിനിമകളിൽ ഓക്കേ കാണുന്ന പോലെ, അശ്വതിടെ വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം ഞങ്ങളുടെ വീടുമായി നല്ല അടുപ്പമായിരുന്നു . എന്റെ അമ്മക്ക് ആണെങ്കിൽ അവളെ അശ്വതിക്ക് പിടിച്ച സ്നേഹവും. എനിയ്ക്കു വേറെ ഒരു അടുപ്പം ഉണ്ടായിരുന്നു , അവസാനം തലയിലായി എന്ന് പറയാം . വിഷ്ണു ചിരിച്ചു കൊണ്ട് പറഞ്ഞു ഞാൻ : അപ്പൊ തന്റെ ആ relation എന്തായി . i mean .. if i can ask . തനിക്കു പറയാൻ പറ്റുന്നതാണെങ്കിൽ. അല്ല .. ആ കുട്ടി എങ്ങനെ റീക്ട ചെയ്തു . സാധാരണ പെൺകുട്ടിക്കൽ നല്ല പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട് . അതുകൊണ്ടു ചോദിച്ചതാ. വിഷ്ണു : അവളും കല്യാണം കഴിഞ്ഞു സർ. ഇപ്പൊ എന്തോ ഒരു ബിസിനെസ്സ്കാരന്റെ ഭാര്യയാണ്. ഞാൻ : ഓ …തനിക്കു അപ്പോൾ അര്രങ്ങേദ് മാര്യേജ് എങ്ങനെ ? mental breakdown ആയി കാണുമല്ലോ തനിക്കു. വിഷ്ണു : ഇല്ലന്ന് പറയുന്നില്ല സർ .. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു . എന്റെ കല്യാണം . അവളുടെ കല്യാണം . പിന്നെ ഈ ജോലി കിട്ടുന്നതിന് മുന്നേ കുറെ കാലം ജോലി ഇല്ലായിരുന്നു . പിന്നെ അതിന്റെ ടെൻഷൻ. എല്ലാം കൂടെ ഒരു മേളം ആയിരുന്നു . വിഷ്ണു : അശ്വതിക്ക് അറിയാമോ ഇതൊക്കെ ? ഞാൻ ചോദിച്ചു . വിഷ്ണു .. ഏയ് ഇല്ല സർ .. ഇത്ര കോംപ്ലിക്കേഷൻ അച്സിപ്റ്റ് ചെയ്യാനുള്ള ഒരു മനസാണ് അയാളുടേത് . പിന്നെ നമ്മളും എല്ലാം ഒന്നും പറയണ്ടല്ലോ . ചിലതൊക്കെ ഒളിക്കണ്ടേ . ഞാൻ : അതും ശെരിയാടോ . എല്ലാം പറയേണ്ട ആവശ്യമില്ലല്ലോ . വിഷ്ണു : സർ അറിയാതെ ഒന്നും പറയല്ലേ . വിഷ്ണു തമാശ രൂപേണ പറഞ്ഞു . ഞാൻ : ഇല്ലെടോ. താൻ വിശ്വസിച്ചു പറഞ്ഞതല്ലേ. ആരെങ്കിലും തല്ലി കൊന്നാലും പറയില്ല . പോരെ . ഞാൻ ചിരിച്ചു വിഷ്ണു : അത് മതി സർ. വിഷ്ണുവും ചിരിച്ചു ഞാൻ : അശ്വതിക്ക് തന്നോട് പക്ഷെ ഒരു താല്പര്യം ഉണ്ടായിരുന്നോ ?

വിഷ്ണു : അവളോട് ആരെങ്കിലും ഒന്ന് മിണ്ടി സംസാരിച്ചാലും അയാള് ഹാപ്പി ആകും അതുകൊണ്ടു പറ്റിക്കാനും എളുപ്പമാ .. വിഷ്ണു ചിരിച്ചു .. ഞാൻ : അതെന്താടോ ഒരു ദ്വയാർത്ഥം … ഞാൻ ചോദിച്ചു .. വിഷ്ണു : ഒന്നുമേ ഇല്ല സർ 🙂 അങ്ങനെ ഒരു അവസരത്തിന് സാധ്യത ഉണ്ട് എന്ന് പറഞ്ഞതാ . ഞാൻ : ഈ നാട്ടിൽ തനിക്കു മഷി ഇട്ടു നോക്കിയാൽ പോലും ഒന്നിനേം കിട്ടില്ല. …പിന്നെ ….അല്പം അടുത്തോട്ടു പോയി രഹസ്യമായി ….. വേറെ ഉദ്ദേശം ആണെങ്കിൽ ഇവിടെ ഉള്ള കറുമ്പന്മാരെ കണ്ടിട്ടുണ്ടല്ലോ . ബാക്കി കാണില്ല താൻ … സൂക്ഷിച്ചോ … ഞാനും ചിരിച്ചു .
വിഷ്ണു : എല്ലാം ദൈവത്തിന്റെ കൈകളിൽ അല്ലെ സർ നമുക്ക് ഒന്നും പ്രവചിക്കാൻ പറ്റില്ലല്ലോ. വിഷ്ണു ചിരിച്ചു തെല്ലു മാറി വിഷ്ണുവിന്റെ വില്ലയുടെ മുന്നിൽ അശ്വതി വന്നു വിഷ്ണുവിനെ വിളിച്ചു. ആഹാരം കഴിക്കാൻ ആണ് എന്ന് മനസിലായി . വരുന്നു എന്ന് ആംഗ്യം കാണിച്ചു വിഷ്ണു എന്റടുത്തു തന്നെ നിന്നു. ഞാനും അങ്ങോട്ട് നോക്കി . അശ്വതി എന്നെ നോക്കിയും കൈ വീശി കാണിച്ചു .. ഞാൻ തിരിച്ചും .. ഞാൻ വിഷ്ണുവിനോട് പറഞ്ഞു . ഒന്നും പ്രവചിക്കാനാകില്ല അത് സത്യം . പക്ഷെ ഒരു കരയാൻ ഞാൻ പ്രവചിക്കാം .. താൻ ഇനിയും ആഹാരം കഴിക്കാൻ ലേറ്റ് അയാൾ അശ്വതി എന്ന് എന്റെ ഭൂതം ഭാവി വർത്തമാനം പ്രവചിക്കും . അതുകൊണ്ടു താൻ പോയി കഴിക്ക്….ഞാൻ ചിരിച്ചു …

ഞങ്ങൾ ഒരുമിച്ചു വില്ലയുടെ ഭാഗത്തേക്ക് നടന്നു . എന്റെ വില്ലയും വിഷ്ണുവിന്റെയും വില്ലകൾ തമ്മിൽ ഒരു 50 മീറ്റർ ദൂരമുണ്ടാകും. തിരികെ പോകവേ ഞങ്ങൾ ഓഫീസിൽ വിശേഷങ്ങൾ സംസാരിച്ചു നടന്ന്. വിഷ്ണുവിന്റെ വില്ല എത്തിയപ്പോൾ ഞാൻ വിഷ്ണുവിനോട് പറഞ്ഞു. വിഷ്ണു ഞാൻ അല്പം ലേറ്റ് ആകും ഇന്ന് . ഒരു ഒപ്പോയിന്റ്മെന്റ് ഉണ്ട് ഒരാളുമായി at 11. താൻ ലേറ്റ് ആകല്ലേ 8 .30 ഷാർപ് ഓഫീസിൽ എത്തണേ, അവിടെ ഉള്ളവര് എന്ത് ഒപ്പിക്കും എന്ന് ഒരു ധാരണ ഇല്ല നമ്മൾ 2 പേരും ഇല്ലെങ്കിൽ. ഞാൻ ചിരിച്ചു വിഷ്ണു : പൊക്കോളാം സർ . അശ്വതി എന്നെ കണ്ടപ്പോൾ സംസാരിക്കാൻ വന്നു … സർ ഫുഡ് ഇവിടുന്നു കഴികാം. എല്ലാം റെഡി ആണ്. ഞാൻ : ഗുഡ് മോർണിംഗ് അശ്വതി. ഞാൻ ചിരിച്ചു പറഞ്ഞു. Thank You . നിങ്ങൾ ഒന്ന് സെറ്റ് ആകട്ടെ എന്നിട്ടു ഒരു ദിവസം ഞാൻ വരം. അശ്വതി : ഇതിൽ സെറ്റ് അകാൻ ഒന്നുമില്ല സർ . സർ വന്നോളു. വിഷ്ണുവേട്ടൻ വിളിക്കു സാറിനെ .. വിഷ്ണുവിനെ നോക്കി പറഞ്ഞു .

ഉത്തരം കൊടുത്ത് ഞാൻ ആയിരുന്നു . ഇല്ല ടോ പിന്നെ ഒരു ദിവസം ആകട്ടെ .ഞാൻ ചിരിച്ചു പറഞ്ഞു . അശ്വതി ഒരു ഇളം നീല ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത് . അയാളുടെ compelxionu ചേരുന്ന നിറം . പിന്നി കെട്ടിയ മുടി താലി മാല, 2 വള. നല്ല ഒരു കുട്ടി. ശെരിയാടോ. പിന്നെ കാണാം . ബൈ … മുന്നോട്ടു നടന്ന ഞാൻ നിന്നു അശ്വതിയോടു തമാശ രൂപേണ ചോദിച്ചു . അശ്വതി ഇന്ന് എന്താ ഉടക്കിയേ. അശ്വതി : നല്ല ദോശയും തേങ്ങാച്ചമ്മണ്ടിയും .. ചിരിച്ചു പറഞ്ഞു . ഞാൻ : നല്ലതാണെന്നു സ്വയം അങ്ങ് പറഞ്ഞാൽ മതിയോടോ … ഞാൻ ചിരിച്ചു . ശെരി ശെരി … പോയി കഴിക്ക് വിഷ്ണു . അപ്പൊ പിന്നെ കാണാം .. ഞാൻ അതും പറഞ്ഞു മുന്നോട്ടു നടന്ന് …

അശ്വതിയും വിഷ്ണുവും അവരുടെ വില്ലയിലേക്കു കയറാൻ തുടങ്ങി .
. (പക്ഷെ വില്ലയ്ക് അടുത്തയത് കൊണ്ട് എനിയ്ക്കു ചെറുതായി കേൾക്കാമായിരുന്നു ) അപ്പൊ അശ്വതി confused ആയി ചോദിച്ചു .. വിഷ്ണുവേട്ടാ….. എന്റെ cooking കൊള്ളില്ല എന്ന് വല്ലതും പറഞ്ഞിട്ടുണ്ടോ സാറിനോട് ? വിഷ്ണു : എന്റെ പൊന്നു കൊച്ചെ .. അങ്ങേരു ചുമ്മാ പറഞ്ഞതാ . ഞാൻ ഒന്നും പറഞ്ഞിട്ടില്ല .. അകത്തോട്ടു കയറിയെ .. . അവർ ഉള്ളിലേക്ക് കയറി ..

റൂമിലെത്തി ഞാൻ . ഇന്നിനി എന്തുണ്ടാക്കാം എന്ന് ഉള്ള ആലോചനയിൽ ആയി. ഗോതമ്പു പുട്ടുണ്ടാകാം… പക്ഷെ അത്രയ്ക്കു ക്ഷമയില്ല .. മാവു കുഴയ്ച്ചു പരുവത്തിനാക്കി , തേങ്ങാ ചിരണ്ടി , ചില്ലിട്ടു ആവി കേറ്റി… ഹോ.. വേണ്ട . അടുത്ത ഓപ്ഷൻ നോക്കാം .. നോക്കി നോക്കി അവസാനം 3 കഷ്ണം ബ്രീഡ് കിട്ടി . അതാകാം ഇന്നത്തെ ആഹാരം എന്ന് തീരുമാനം ആയി . ആദ്യം പോയി കുളിച്ചു വരം എന്ന് കരുതി പോയി കുളിച്ചു . കുളിക്കാൻ കയറിയപ്പ്പോ മുതൽ എന്റെ ഫോൺ റിങ് ചെയുന്നുണ്ടായിരുന്നു. ഇത് ആരെ കെട്ടിക്കാൻ വേണ്ടി വിളിക്കുന്നു എന്ന് മനസ്സിൽ പ്രാകി. തിരിക്കെ വന്നു വിളിക്കാം എന്ന് കരുതിയപ്പോൾ വീണ്ടും വീണ്ടും വിളിക്കുന്നു … എന്നിലെ മലയാളീ ഉണർന്നു. നിന്റെ ഫോൺ ഞാൻ ഇടുക്കില്ലടാ… നീ എത്ര വേണോ വിളിച്ചോ എന്ന മട്ടിൽ ഞാൻ കുളി തുടർന്ന് . lazy lavish കുളി :). മീറ്റിംഗ് 11 മണിക്കാണ് , അതുകൊണ്ടു പെട്ടാണ് ഇറങ്ങിയിട്ടും കാര്യമില്ല. കുളിച്ചു ഇറങ്ങി ഞാൻ ഫോൺ എടുത്തു നോക്കി . 2 പേരായിരുന്നു വിളിച്ചേ ഒന്ന് ഓഫീസിലെ ഒരു സ്റ്റാഫ് മറ്റൊന്ന് ഇന്ന് കാണാൻ പോകുന്ന ആള് . ഓഫീസിൽ എന്തേലും പ്രശ്നമുണ്ടോ എന്ന സംശയം കാരണം ആദ്യം അവരെ വിളിച്ചു . പ്രേത്യേകിച്ചു ഒന്നും ഉണ്ടായിരുന്നില്ല ഒരാള് നമ്പർ തെറ്റി വിളിച്ചതാണ് എന്ന് പറഞ്ഞു. “അലവലാതികൾ ..ഇതുപോലും ശ്രദിച്ചു ചെയ്യാൻ വയ്യ”. വിഷ്ണു പോയിട്ടുണ്ടാകുമോ ? ഞാൻ മനസ്സിൽ ഓർത്തു .ഫോൺ എടുത്തു വിഷ്ണുണ് വാട്സാപ്പ് ചെയ്തു . “ചെന്നിട്ടു വിളിക്കണേ എന്തെങ്കിലും urgent ഉണ്ടെങ്കിൽ “.. സമയത്തിന് പോകണം എന്ന ഒരു ചുറ്റി വളഞ്ഞ ഡയലോഗ്, അതാ ഞാൻ ഉദ്ദേശിച്ച 🙂 . പിന്നെ വന്ന കാൾ ഞാൻ ഇന്ന്മ്മ കാണാൻ പോകുന്ന ആളുടെ ആയിരുന്നു . 3 പ്രാവിശ്യം

വിളിച്ചേക്കുന്നേ . അയാൾക്കു എന്തിന്റെ കേടാ . ഞാൻ മനസ്സിൽ പറഞ്ഞു. അത്ര ജട പാടില്ലല്ലോ. അയാൾ തിരികെ വിളിച്ചോളും .. നേരെ കിട്ചെനിലോട്ടു പോയി . അവസാനത്തെ 3 ബ്രീഡ് എടുത്തു. 2 എണ്ണം ടോസ്‌റ്ററിൽ ഇട്ടു . വിശപ്പിന്റെ കാഠിന്യം മൂലം മൂന്നാമത്തെ ഞാൻ ചുമ്മാ കഴിച്ചു. അപ്പോളാണ് നേരത്തെ വന്ന കാൾ വീണ്ടും ഫോണിൽ മുഴങ്ങിയത്.
ഞാൻ ഫോൺ എടുത്തു. മനുഷ്യന്റെ സകലമാന ക്ഷമയും തെറ്റിക്കാൻ വേണ്ടി അവർ ഇന്നത്തെ മീറ്റിംഗ് ലേറ്റ് ആകുമെന്ന് പറഞ്ഞു. അത് ഒന്നുകിൽ ഇന്ന് ഉച്ചക്ക് ശേഷം അല്ലെങ്കിൽ നാളെ കാലത്തു ആക്കാം എന്ന് പറഞ്ഞു . നേരത്തെ ഞാൻ ഫോൺ എടുക്കാതെ ജാട കാട്ടേണ്ടിയിരുന്നില്ല എന്ന് തോന്നിച്ച ഒരു നിമിഷം ആയിരുന്നു. ഞാൻ അവരോടു അവരുടെ ആവശ്യപ്രകാരം ഞങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്, അവർ റിവ്യൂ ചെയ്താൽ മാത്രം മതി എന്നൊക്കെ തട്ടി വിട്ടു .അവസരം കൈ മോശം വരാൻ പാടില്ലല്ലോ . അപ്പോഴും അവർ സമയം മാറ്റി എന്നത് മാത്രം പറഞ്ഞു ഫോൺ കട്ട് ചെയ്തു. കഷ്ടമായിപ്പോയല്ലോ എന്ന് കറുത്ത് ചിന്ധിച്ചു നിന്നപ്പോളാണ് ആ മണം എന്റെ നാഡി ഞരമ്പുകളെ ഉണർത്തിയത്. അകെ കൂടെ ഉണ്ടായിരുന്ന 2 കഷ്ണം ബ്രീഡ് , അത് ടോസ്‌റ്ററിൽ ഇരുന്നു കരയുന്നു. സ്പ്രിങ്ക്ലെർ ഓൺ അകാൻ ഉള്ള പുക വരാത്തത് എന്റെ ഭാഗ്യം. കഴിക്കാൻ ഇനി അകെ ഉള്ള option fruits ആണ്. സെക്യൂരിറ്റി ഡെസ്കിൽ വിളിച്ചു 1 കിലോ ആപ്പിൾ കൊണ്ട് വരാൻ പറഞ്ഞു. ഫാം ഫ്രഷ് fruits കിട്ടും. രാസ വളം ഒന്നും ചേരാത്ത സാധനം. അങ്ങനെ ചില ഗുണങ്ങൾ ഉണ്ട് ഈ നാടിന്. ആപ്പിൾ തിന്നു വെള്ളവും കുടിച്ചിരിക്കാം എന്ന പ്ലാൻ സെറ്റ് ആയി അങ്ങനെ. ഇടയ്ക്കു ഞാൻ ഫോൺ എടുത്തു ഒഫീഷ്യൽ emails ഒകെ നോക്കും. വിഷ്ണു തരക്കേടില്ലാതെ ജോലികൾ മാനേജ് ചെയുന്ന ഒരാളാണ് ഇപ്പോൾ. വിശ്വസിച്ചു പണികൾ ഏല്പിക്കാം . ഉത്തരവാദത്തോടെ എല്ലാം നോക്കിക്കോളും. സത്യം പറഞ്ഞാൽ ഒരു മലയാളീ വേറെ ഒരു മലയാളിക്ക് പറ വെക്കും എന്ന തത്വം വിഷ്ണു തെറ്റാണ് എന്ന് തെളിയിക്കുകയായിരുന്നു.

ഡോർ ബെൽ അടിച്ചപ്പോൾ ഞാൻ പോയി തുറന്നു. നോക്കിയപ്പോൾ സെക്യൂരിറ്റി fruits ബാസ്കറ്റുമായി വന്നു നിക്കുന്നു . അവരുടെ ഒരു രജിസ്റ്റർ ഉണ്ട് . അതിൽ അത് വൗച്ചർ ആയി മാർക്ക് ചെയ്യണം . അതാണ് fruits ഫ്രീ ആയി എടുക്കാൻ ഉള്ള രീതി. ഞാൻ രജിസ്റ്റർ എഴുതി കൊണ്ടിരുന്നപ്പോൾ, അശ്വതി എന്റെ വില്ലയിലേക്കു വരുന്നത് കണ്ടു .ഞാൻ ഒരു നിമിഷം ഒന്ന് ഞെട്ടി . എന്ത് പറ്റിയോ ആവൊ.

സെക്യൂരിറ്റിയോട് നിൽക്കാൻ പറഞ്ഞിട്ട് ഞാൻ അശ്വതി വന്നപ്പോൾ ചോദിച്ചു ” എന്ത് പറ്റി അശ്വതി . എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ അവിടെ ?” അശ്വതി : ഇല്ല സർ . (അശ്വതി അന്തവിട്ടു നോക്കി) .. എന്തേ ? ഞാൻ : അല്ല അശ്വതി ഇങ്ങോട്ടു വന്നത് കൊണ്ട് ചോദിച്ചതാ .. അശ്വതി : അതെന്താ വില്ലയിൽ നിന്നു പുറത്തിറങ്ങാൻ പാടില്ല എന്നുണ്ടോ ? ഞാൻ : അയ്യോ അശ്വതി അങ്ങനെ അല്ല ഞാൻ ഉദ്ദേശിച്ച . തനിക്കു എവിടെ വേണേലും പോകാം. ഗേറ്ററിനു പുറത്തു പോകുവാണേൽ ഇവരെ ആരെയെങ്കിലും കുട്ടി പോകാവൂ . അത്രേ ഉള്ളു . പരിചയം ഇല്ലാത്ത സ്ഥലമല്ല. അതുകൊണ്ടു പറയുന്നതാ. അശ്വതി . ഗേറ്ററിനുള്ളിൽ ആണെങ്കിൽ ഫ്രീഡം ഇല്ലേ ? ഞാൻ : അതൊക്കെ ഉണ്ട്. ഫ്രീഡം ഇല്ലെന്നല്ല കുട്ടി , പരിചയമില്ലാത്ത നാടല്ലേ . അതുകൊണ്ടങ്ങനെ പറഞ്ഞു എന്നെ ഉള്ളു .ഞാൻ പറഞ്ഞു. അശ്വതി : അകത്തു വരാമോ എനിയ്ക്കു. അശ്വതി ചോദിച്ചു . ഞാൻ : അയ്യോ കുട്ടി കേറി വരൂ . സോറി .. വന്നോളൂ… ഞാൻ വഴി മാറി കൊടുത്തു ..

സെക്യൂരിറ്റി പോകാൻ ഒരുങ്ങുന്നു ഞാൻ അയാളോട് ഒന്ന് വെയിറ്റ് ചെയ്യാൻ പറഞ്ഞു . ഒരു സാക്ഷി വേണമല്ലോ അശ്വതി പോകുന്നത് വരെ .

ഞാൻ അകത്തോട്ടു ചെന്ന് .ഡോർ തുറന്നു തന്നെ ഇട്ടു. ഞാൻ : അശ്വതി സ്ഥലമൊക്കെ കാണാൻ ഇറങ്ങിയതാണോ . പുറകിൽ ഫാം ഒകെ ഉണ്ട് . കണ്ടായിരുന്നു ? ഞാൻ ചോദിച്ചു അശ്വതി : ഇല്ല പോയില്ല .പോയി കാണാം. അശ്വതിയുടെ കൈയിൽ ഞാൻ 2 പാത്രം കണ്ടു. അത് കണ്ടു ഞാൻ ചോദിച്ചു ഞാൻ : എന്താടോ അത് കൈയിൽ .. അശ്വതി : ഇയാളോട് പോകാൻ പറഞ്ഞെ ആദ്യം . അശ്വതി സെക്യൂരിറ്റി അവിടെ നില്കുന്നത് കണ്ടു പറഞ്ഞു . ഞാൻ : അല്ല അശ്വതി അയാൾ അവിടെ നിന്നോട്ടെ .. അതിനെന്താ .. ഞാൻ അല്പം concious ആയി. അശ്വതി : അല്ല പോകോട്ടെ. അവൾ അവൾക്കറിയാവുന്ന ഇംഗ്ലീഷിൽ ” You Go . Thanks ” . ഞാൻ അതിശയിച്ചു ..ഇംഗ്ലീഷ് ഒകെ പഠിച്ചോ .ഞാൻ ചോദിച്ചു അശ്വതി :ഇവിടെ സാറിന്റെ സ്വയം പാചകത്തിന്റെ മണം ഞങ്ങളുടെ വില്ല വരെ അടിച്ചു . അശ്വതി ചിരിച്ചു ,… ഞാൻ : അതോ . ബ്രീഡ് ടോസ്റ് ചെയ്തതാ. അല്പം കരിഞ്ഞു . താൻ എങ്ങനെ അറിഞ്ഞു .. ഞാൻ അതിശയത്തോടെ ചോദിച്ചു .

അശ്വതി : ആഹാരം കറിഞ്ഞാൽ അതിന്റെ മണം ഒരുപാട് ദൂരെ വരെ പോകും .. അതറിയില്ലാന്നുണ്ടോ . 🙂 അശ്വതി ചിരിക്കുന്നു . ഞാൻ : താൻ നല്ല കൌണ്ടർ ആണല്ലോ . ചിരിക്കുന്നു . ഞാൻ : പാവം ആ സെക്യൂരിറ്റിക്കും കൊടുക്കാമായിരുന്നു . അയാളൊന്നും കഴിച്ചിട്ടുണ്ടാകില്ല . അശ്വതി : ഒരാൾക്കുള്ള ദോശയെ എന്റെ കൈയിൽ ഉള്ളു . അതുകൊണ്ടല്ലേ അയാൾ ഉള്ളപ്പോ അവിടെ വെച്ച് പറയാതിരുന്നേ. ഞാൻ : അല്ല കുട്ടി . ദോശ ആണ് എന്ന് പറഞ്ഞാലും അയാൾക്ക്‌ മനസിലാകില്ല . അയാൾക്കു ദോശ എന്താന്ന് അറിയില്ലല്ലോ .. അശ്വതി : ഓ അത് ശെരിയാണല്ലോ .. ഞാൻ അതോർത്തില്ല ഞാൻ ശേരിക്കും ചിരിച്ചു … കൊള്ളാലോ കുട്ടി . അശ്വതി : ചിരിക്കാതെ കഴിച്ചോളൂ ചൂടുണ്ട് . ഞാൻ പ്ലേറ്റ് എടുത്തു വെച്ച് കഴിക്കുന്നു. അശ്വതി : തേങ്ങാ ചമണ്ടി ഇഷ്ടമാണ് എന്ന് അന്ന് പറഞ്ഞിരുന്നില്ലേ ഒരിക്കൽ, എങ്ങനെ ഉണ്ട് ? ഞാൻ : അശ്വതിയെപോലെ തന്നെ ഉണ്ട് .ഞാൻ പറഞ്ഞു അശ്വതി : അതെന്താ കൊല്ലത്തില്ലേ . വിഷ്ണുവേട്ടൻ കൊള്ളില്ലെങ്കിൽ ഇങ്ങനെ പറയും . മോശമാണോ ? ഞാൻ: അല്ലടോ നല്ല സ്വാദുണ്ട്. വിഷ്ണു എന്താ അങ്ങനെ പറഞ്ഞെ . അയാള് കളിയാക്കിയതാകും . എന്തായാലും സൂപ്പർ. അശ്വതി ചിരിച്ചു.

തുടരും …

കൂട്ടുകാരെ .. നിങ്ങളുടെ മനസിലെ അശ്വതിയുടെ രൂപം ആരുടെ പോലെ ആണ് . പറയാമോ

Comments:

No comments!

Please sign up or log in to post a comment!