ഒളിച്ചോട്ടം 5
ഈ ഭാഗം ഒട്ടേറെ തിരക്കുകൾക്കിടയിലിരുന്ന് എഴുതി കൂട്ടിയതാണ്, അതിന്റെ പോരായ്മകൾ ഒരുപാട് കാണുമെന്നും എനിക്കറിയാം, എന്ത് തന്നെയായാലും വായിച്ച് അഭിപ്രായം അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. കഴിഞ്ഞ ഭാഗത്തിൽ വായനക്കാരുടെ കമന്റിന്റെ അഭാവം ശരിക്കുമുണ്ടായിരുന്നു, ഈ ഭാഗത്തിൽ അങ്ങിനെയൊരു പോരായ്മ ഉണ്ടാകില്ലെന്ന് ഞാൻ പ്രതീക്ഷിച്ചോട്ടെ.
സസ്നേഹം
KAVIN P S 💗
അന്ന് രാത്രി എത്ര തിരിഞ്ഞ് മറിഞ്ഞ് കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല.
അത്രത്തോളം എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഞാൻ മനസ്സിൽ എന്റെ പെണ്ണാണെന്ന് കുറിച്ചിട്ട അനുരാധയെ ആരോ അവളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു. കണ്ണടക്കുമ്പോൾ അവളുടെ കരഞ്ഞ് കലങ്ങിയ കണ്ണുകളാണ് എന്റെ മനസ്സിലേക്ക് വരുന്നത്. “നാളെയെന്ന ദിവസമുണ്ടെങ്കിൽ എന്റെ അനൂനെ കരയിപ്പിച്ചവനോട് ഞാൻ പകരം ചോദിച്ചിരിക്കും”.
മനസ്സിൽ അങ്ങനെയൊരു ശബധം എടുത്തിട്ടാണ് നീറുന്ന പകയോടെ ഞാൻ അന്ന് കിടന്ന് നേരം വെളുപ്പിച്ചത്.പതിവ് പോലെ അടുത്തുള്ള പള്ളിയിലെ ബാങ്ക് വിളി ശബ്ദം കേട്ടാണ് ഞാനെഴുന്നേറ്റത്. ബാത്ത്റൂമിൽ പോയി പല്ലു തേപ്പും പ്രഭാത കൃത്യങ്ങളും തീർത്ത് പുറത്തിറങ്ങിയ ഞാൻ ജിമ്മിൽ പോകുമ്പോൾ ഇടാറുള്ള ടീ ഷർട്ടും ട്രാക്ക് സ്യൂട്ടും എടുത്തണിഞ്ഞ് വേഗത്തിൽ ബൈക്കുമെടുത്ത് ജിമ്മിലേയ്ക്ക് പുറപ്പെട്ടു. പതിവ് പോലെ ഞാൻ തന്നെയാണ് ജിമ്മിൽ ആദ്യമെത്തിയിരിക്കുന്നത്.ചെരുപ്പ് വയ്ക്കുന്ന സ്റ്റാന്റിൽ വച്ച താക്കോൽ എടുത്ത് ഡോർ തുറന്ന് അകത്ത് കയറിയ ഞാൻ 20 മിനിറ്റോളം വാം അപ്പും ബോഡി സ്ട്രെച്ചിംഗ്
എക്സർസൈസൊക്കെ ചെയ്ത് നിയാസും അമൃതും വരാനായി കാത്തിരുന്നു. ജിമ്മിൽ ആളുകൾ ഓരോരുത്തരായി എത്തി തുടങ്ങി. ഞാൻ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുന്നത് കണ്ട് പരിചയക്കാർ പലരും ചോദിച്ചു. നിയാസും അമൃതും വരാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ഞാനവരോടെല്ലാം മറുപടി പറഞ്ഞു.
ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ അവർ രണ്ടാളും ഒരുമിച്ചെത്തി. വന്ന ഉടനെ അവന്മാർ വാം അപ്പും ബോഡി സ്ട്രെചിംഗ് എക്സർസൈസൊക്കെ ചെയ്തിട്ടാണ് എന്റെ അടുത്തേക്ക് വന്നത്. വന്നയുടനെ നിയാസ്:
“എടാ ഇന്നലെ അനൂന്റെ കാര്യം പറഞ്ഞതെന്താ? എവിടെ വച്ചാ ഈ സംഭവം ഉണ്ടായേ?”
“ഇന്നലെ KSRTC ബസ് സ്റ്റാന്റിനടുത്തുള്ള ബിൽഡിംഗിലെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് ഈ സംഭവം ഉണ്ടായത്. ആ പുലയാടി മോൻ എന്റെ അനൂന്റെ ഷാൾ വലിച്ചെടുത്തിട്ട് അവളെ നോക്കി തോന്ന്യാസം പറഞ്ഞാ പോയത്. അവനെ ഇടിച്ച് കൂട്ടാതെ എനിക്കിനി ഒരു മനസമാധാനവും കിട്ടില്ലാ”
ഞാൻ ദേഷ്യം കൊണ്ട് പല്ല് ഞെരിച്ച് അവർക്ക് മാത്രം കേൾക്കാവുന്ന വിധത്തിൽ പറഞ്ഞിട്ട് വലത്തെ കൈ ചുരുട്ടി പിടിച്ച് ചുമരിൽ ഇടിച്ചു.
എന്റെ പതിവില്ലാത്ത ദേഷ്യം കണ്ട് നിയാസും അമൃതും ഒരു അമ്പരപ്പോടെ എന്നെ ഉറ്റു നോക്കി. അമൃത് എന്നെ സമാധാനാനിപ്പിക്കാനായി തോളിൽ കൈ വച്ചിട്ട്: “നീയൊന്ന് അടങ്ങ് ആദി അവനെ നമ്മുക്ക് ഇടിച്ച് കൂട്ടാന്നേ”
“നീ എഴുന്നേറ്റെ ഇന്ന് നമ്മുക്ക് വെയ്റ്റെടുത്ത് ഹാൻഡ് എക്സർസൈസ് ചെയ്യാം” നിയാസ് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചിട്ട് പറഞ്ഞു.
ഞങ്ങൾ മൂന്നാളും ഒരുമിച്ച് നിന്ന് ഹാൻഡ് ബാറിൽ വെയ്റ്റിട്ട് എക്സർസൈസ്സ് ചെയ്യാൻ തുടങ്ങി. പതിവിലും കൂടുതൽ വെയ്റ്റിട്ടിട്ടാണ് ഞങ്ങളുടെ ഇന്നത്തെ കളി. അതിനൊരൊറ്റ കാരണമേയുള്ളൂ അനൂനെ കരിയിപ്പിച്ചവനെ ഇടിച്ച് ശരിപ്പെടുത്തുക. വെയ്റ്റ് എടുക്കുന്നതിനിടയിൽ ഞാൻ അവരോടായിട്ട് പറഞ്ഞു: ” അനൂന്റെ ഓഫീസ് ബസ് 8.45 ന് ആണ് ആലുവയിൽ വരുന്നത്. ഞാനവളെ മുന്നിൽ സ്കൂട്ടറിൽ വിട്ടിട്ട് പിറകെ എന്റെ ബൈക്കിൽ വരാം. നിങ്ങളതിനു മുന്നെ ആ പാർക്കിംഗ് ഏരിയയിൽ എത്തില്ലെ?”
“അതോർത്ത് നീ ടെൻഷനാവണ്ട ഞങ്ങളാ പരിസരത്ത് തന്നെ കാണും”. ഞാൻ ചോദിച്ചതിന് അമൃതാണ് മറുപടി പറഞ്ഞത്.
” അനു രാവിലെ സ്ക്കൂട്ടർ പാർക്ക് ചെയ്യണ സമയം അവനാ പരിസരത്ത് ഉണ്ടായാൽ മതിയാരുന്നു” കൈയ്യിലുള്ള ഡംബൽ വച്ചുള്ള എക്സർസൈസിനിടെ ഞാൻ അവരോടായി പറഞ്ഞു.
“ഇന്നത്തെ ദിവസം നമ്മുടെ കൈയ്യീന്ന് ഇടി വാങ്ങാനുള്ള യോഗം അവനുണ്ടെങ്കി ഇന്നവനവിടെ കാണും” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.
അങ്ങനെ ജിമ്മിലെ എക്സർസൈസുകൾ കഴിഞ്ഞപ്പോൾ ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് കൂടി കാര്യങ്ങൾ ഒരിക്കൽ കൂടി സംസാരിച്ച് വ്യക്തത വരുത്തിയ ശേഷമാണ് വീട്ടുകളിലേയ്ക്ക് മടങ്ങിയത്.
വീട്ടിൽ എത്തി കുളിച്ച് ഭക്ഷണം കഴിച്ച ശേഷം ഇന്ന് നേരത്തെ കോളെജിൽ പോകേണ്ട കാര്യമുണ്ടെന്ന് പറഞ്ഞ് യാത്ര പറഞ്ഞിറങ്ങിയ ഞാൻ ബൈക്കുമെടുത്ത് നേരെ ഗോപലങ്കിളിന്റെ വീട്ടിലേയ്ക്ക് പോയി. ഞാൻ ചെല്ലുമ്പോൾ അനു ഡൈനിംഗ് റൂമിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ഓഫീസിൽ പോകാനായി റെഡിയായിട്ട് ആണ് അനു ഇരിക്കുന്നത്. ഒരു വയലറ്റ് കളർ അംബ്രലാ കട്ടോടു കൂടിയ ചുരിദാറാണ് അവളുടെ വേഷം.
ആ ഡ്രസ്സിൽ അവൾക്ക് കൂടുതൽ ഭംഗി തോന്നിച്ചു.
എന്നെ കണ്ടതോടെ അനു ഒരു മങ്ങിയ ചിരി ചിരിച്ചു. അവളിപ്പോഴും നല്ല ടെൻഷനിലാണെന്ന് ആ മുഖം കണ്ടപ്പോൾ തന്നെ എനിയ്ക്ക് മനസ്സിലായി. ഞാൻ വേഗം ചെന്ന് അവളിരിക്കുന്ന കസേരയുടെ അടുത്തേയ്ക്ക് കസേര നീക്കി ഇരുന്നിട്ട് അവളോട്: ” അനു ചേച്ചി പേടിക്കണ്ട അവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം.
ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ അനുവിന്റെ മുഖത്ത് ചെറിയൊരു ആശ്വാസം ഞാൻ കണ്ടു.
” എന്നാലും എനിക്ക് പേടിയാ ആദി അവൻ ഇനീം വരുമോന്ന്” അനു ടെൻഷൻ കലർന്ന സ്വരത്തിൽ ശബ്ദം ഇടറി പറഞ്ഞു.
“ഇന്നവനങ്ങ് വരട്ടെ അവന്റെ ചൊറിച്ചിൽ ഞാൻ തീർത്ത് കൊടുത്തേക്കാം” ഞാൻ പല്ല് ഞെരിച്ച് പറഞ്ഞു.
എന്റെ സംസാരം കേട്ട് അടുക്കളയിലായിരുന്ന രാഗിണി ആന്റി ഡൈനിംഗ് റൂമിലെത്തി. എന്നെ കണ്ടതോടെ ആന്റിയുടെ മുഖത്ത് ഒരാശ്വാസ ഭാവം തെളിഞ്ഞു. ആന്റി വന്നെന്റ തോളിൽ കൈ വച്ചിട്ട്:
“ആദി മോൻ വന്നത് നന്നായി ഇപ്പോഴാ എന്റെ ശ്വാസം ഒന്ന് നേരെ വീണത്. മോൻ ഇന്നലെ ഇവളോട് പറഞ്ഞൂലേ ഇന്ന് ഓഫീസിൽ പോകുമ്പോ ബസ് കയറ്റി വിടാൻ കൂടെ ചെല്ലാന്ന്?”
“അതിന് വേണ്ടിയാ ഞാനിങ് നേരത്തെ പോന്നത്. അങ്കിള് കോയമ്പത്തൂര് പോയിരിക്ക്യാണല്ലേ ആന്റി”?
” ഏട്ടൻ.. ഇന്നലെ രാവിലെ പോയതാ ഇനി രണ്ട് ദിവസം കഴിഞ്ഞേ വരൂ. പുള്ളി വർക്ക് ചെയ്യണ കമ്പനി എന്തോ പ്രോഡക്ട് ലോഞ്ച് ചെയ്യുന്നുണ്ട് അതിന്റെ ഫംഗ്ഷന് നടക്കുന്നത് അവിടെയാ ”
കഴിച്ചെഴുന്നേറ്റ അനു വേഗം പോയി കൈ കഴുകി വന്നു. തിരിച്ചു വന്നപ്പോ തോളിൽ ഒരു ഹാൻഡ് ബാഗ് തൂക്കിയിട്ടാണ് വന്നത്. കഴുത്തിൽ ഒരു നീല ഷാൾ വട്ടം ചുറ്റിയിട്ട് തോളിൽ പിൻ ചെയ്ത് വച്ചിട്ടുണ്ട്.അവളെന്നേ നോക്കിയിട്ട്: “എന്നാ നമ്മുക്കിറങ്ങിയാലോ ആദി?”
” വാ പോകാം” ഞാൻ അനുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
രാഗിണി ആന്റിയോട് യാത്ര പറഞ്ഞ് ഞാനും അനുവും ഒരുമിച്ച് പുറത്തിറങ്ങി. അനു കാർ പോർച്ചിൽ അവളുടെ പച്ച യമഹാ ഫാസിനോ സ്ക്കൂട്ടർ സ്റ്റാർട്ട് ചെയ്ത് നിന്നിട്ട് ഞാൻ ബൈക്ക് എടുത്ത് മുന്നിൽ പോകാനായി കാത്ത് നിന്നു. ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തിട്ട് അവളോട് എന്റെ മുൻപിൽ പോകാനായി പറഞ്ഞു. അതോടെ അവൾ സ്കൂട്ടറുമായി മുൻപിൽ പോയി തൊട്ടു പിറകിൽ ഞാനുമുണ്ട്. അനുവും ഞാനും ഹെൽമറ്റ് വച്ചിരിക്കുന്നത് കൊണ്ട് യാത്ര തുടങ്ങിയതു മുതൽ ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചിട്ടില്ല. അനു സ്കൂട്ടർ നല്ല വേഗത്തിൽ ആണ് ഓടിക്കുന്നത്. അവളുടെ തൊട്ട് പിറകെ ബൈക്കിൽ ഞാനുമുണ്ട്. ടൗൺ ഏരിയ എത്താറായപ്പോൾ അനുവിന്റെ സ്കൂട്ടറിന്റെ വേഗത കുറഞ്ഞു. അനു സ്ക്കൂട്ടറിന്റെ ഇടത്തെ ഇൻഡിക്കേറ്റർ ഇട്ട് സ്ക്കൂട്ടർ റോഡിന്റെ സൈഡിലേയ്ക്ക് ഒതുക്കി. ഇത് കണ്ടതോടെ ഞാനും ബൈക്ക് സൈഡാക്കിയിട്ട് അവളുടെ അടുത്തേയ്ക്ക് നടന്നു. ഞാനടുത്തെത്തിയതോടെ അവൾ ഹെൽമറ്റ്
ഊരി സ്കൂട്ടറിന്റെ മിററിൽ കൊളുത്തിയിട്ടിട്ട് എന്നെ ടെൻഷനോടെ നോക്കിയിട്ട്:
“എനിക്ക് പേടിയാവുണു ആദി അവനെന്നെ എന്തേലും ചെയ്യുമോന്ന് ഓർത്തിട്ട് എന്റെ കൈയ്യും കാലും വിറച്ചോണ്ടിരിക്ക്യാ
“ഈ ഞാൻ കൂടെയുള്ളപ്പോ അനു ചേച്ചി എന്തിനാ പേടിക്കണെ?” സ്കൂട്ടറിന്റെ ആക്സിലേറ്ററിൽ പിടിച്ചിരുന്ന അവളുടെ കൈയ്യിൽ ഞാനെന്റ കൈ ചേർത്ത് പിടിച്ച് അവളുടെ കണ്ണിൽ നോക്കി പ്രണയാർദ്രമായാണ് ഞാനത് പറഞ്ഞത്.
കുറച്ച് നേരം ഞാൻ അനൂന്റെ കണ്ണിൽ നോക്കി മതിമറന്നങ്ങനെ നിന്നു. അവളുടെ കൈ തണ്ടയിലെ എന്റെ പിടുത്തം മുറുകിയപ്പോ അനു പതിയെ എന്നെ വിളിച്ചു : “ആദി, ബസ് വരുന്ന സമയമാവുണു”
അവളുടെ വിളി കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. അതോടെ ഞാൻ ചേർത്ത് പിടിച്ചിരുന്ന അനൂന്റെ കൈ വിട്ടിട്ട് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഞാൻ വേഗം ചെന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ ഒന്ന് റെയ്സ് ചെയ്ത് പിടിച്ചിട്ട്:
” അനു ചേച്ചി മുന്നിൽ പൊയ്ക്കോ ഞാൻ തൊട്ട് പിറകെ കൂടെ തന്നെയുണ്ടെ” ഞാൻ പറഞ്ഞത് കേട്ടതോടെ അവൾ എന്നെ നോക്കി പുഞ്ചിരിച്ചിട്ട് സ്ക്കൂട്ടറുമായി മുന്നിൽ പോയി. അവളുടെ തൊട്ട് പിറകെ ബൈക്കിലായി ഞാനും പോയി. പാർക്കിംഗ് ഏരിയയുടെ മുന്നിൽ എത്തിയപ്പോൾ അനു സ്ക്കൂട്ടർ നിർത്തി പരിഭ്രമം കലർന്ന മുഖത്തോടെ എന്നെ വീണ്ടും നോക്കി. ഞാൻ ചെറുതായി ചിരിച്ചിട്ട് അവളോട് കയറിക്കോ ഞാൻ കൂടെ തന്നെയുണ്ടന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
അനു സ്കൂട്ടറുമായി പാർക്കിംഗ് ഏരിയയിലേയ്ക്ക് കയറി. ഞാൻ ബൈക്ക് അവിടെ ഒതുക്കി വച്ചിട്ട് വേഗത്തിൽ പാർക്കിംഗിലേയ്ക്ക് നടന്നു. പെട്ടെന്നാണ് എന്റെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്. ഞാൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഡിസ്പ്ലേയിലേയ്ക്ക് നോക്കി നിയാസാണ് വിളിക്കുന്നത്.
നിയാസ്: എടാ നിങ്ങളിതുവരെ എത്തിയില്ലേ? ഞങ്ങള് വന്നിട്ട് പത്ത് മിനിറ്റായിട്ടോ.
“ഞാൻ പാർക്കിംഗ് ഏരിയയുടെ മുന്നിലുണ്ട്. അനു സ്കൂട്ടറ് വയ്ക്കാൻ അകത്തേയ്ക്ക് കയറിയിട്ടുണ്ട്, ഞാൻ ബൈക്കിവിടെ സൈഡിൽ വച്ചിട്ട് പിറകെ നടക്കുമ്പോഴാ നിന്റെ കോൾ വന്നത്.”
നിയാസ്: അനു അകത്തേയ്ക്ക് സ്കൂട്ടറുമായി വന്നെന്ന് പറഞ്ഞിട്ട് ഞങ്ങള് കണ്ടില്ലാലോ.
“കണ്ടില്ലാന്നോ?… ഇപ്പോ നിങ്ങളെവിടെയാ നിൽക്കുന്നെ?”
നിയാസ്: ഞങ്ങള് പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള ബിൽഡിംഗിലെ പാർക്കിംഗിൽ
“എന്റെളിയാ അവിടെയല്ലാ KSRTC ബസ് സ്റ്റാന്റിനടുത്തുള്ള ബിൽഡിംഗിലെ പാർക്കിംഗിലോട്ട് വേഗം വാ….”
ഞാൻ ഫോണിൽ സംസാരിച്ചു കൊണ്ട് പാർക്കിംഗിലോട്ട് നടന്നു. അവിടെ പണി തീരാതെ കാട് കേറി കിടക്കുന്ന ബിൽഡിംഗിനടുത്തായി കുറേ ബൈക്കുകൾ പാർക്ക് ചെയ്തിട്ടുണ്ട്. കൈയ്യിലെ വാച്ചിലേയ്ക്കൊന്നു പാളി നോക്കിയപ്പോ സമയം 8.30 കഴിഞ്ഞു. അവിടെയുള്ള മറ്റു കടകളൊന്നും തന്നെ തുറന്നിട്ടില്ല ഞാൻ കുറച്ച് മുന്നിലോട്ട് നടന്നപ്പോൾ കുറച്ചകലേ നിന്ന് കണ്ടത് ജീൻസും പാന്റും ധരിച്ച് നിൽക്കുന്ന ഒരുത്തനോട് അനു കൈ ചൂണ്ടി കയർത്ത് സംസാരിക്കുന്നതാണ് കണ്ടത്.
നിയാസിനോട് പറഞ്ഞു.
“അളിയാ, ഇവിടെ ചെറിയ പ്രശ്നമുണ്ട് ഒന്ന് വേഗം വാ” ഞാൻ കോൾ കട്ട് ചെയ്തിട്ട് വേഗത്തിൽ അനൂന്റെ അടുത്തേയ്ക്ക് നടന്നു. ഞാൻ നടന്നടുക്കുമ്പോൾ അനു പറയുന്നത് കേൾക്കുന്നുണ്ട്
” ദേ .. സൂക്ഷിച്ച് സംസാരിക്കണം ഞാനെങ്ങനെ ഡ്രസ്സ് ചെയ്യണമെന്നത് ഞാനാ തീരുമാനിക്കുന്നെ നീയാരാ അത് പറയാൻ”
” തന്നോട് ഷാൾ ഇടാതെ വരാനല്ലേ പറഞ്ഞുള്ളൂ അല്ലാതെ ഷഡീം ബ്രായും മാത്രമിട്ട് വരാനല്ലാലോ ഞാൻ പറഞ്ഞത്” അവൻ ഒരു വഷളൻ ചിരിയോടെ അനൂനോട് പറഞ്ഞു.
അത് കേട്ട് കോപം ഇരച്ച് കയറിയ ഞാൻ അവന്റെ നേർക്ക് ഓടി. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അനു നിമിഷം നേരം കൊണ്ട് അവന്റെ മുഖത്ത് കൈവീശി അടിച്ചിരുന്നു. ഒരു നിമിഷം ഞാൻ അനൂന്റ ധൈര്യം കണ്ട് സ്തബ്ധനായി നിന്നു. ഇന്നലെ കരഞ്ഞ് കണ്ണീരൊലിപ്പിച്ച് നടന്ന പെണ്ണ് തന്നൊയാണോ ഇതെന്ന് എനിക്ക് സംശയം തോന്നി പോയി.
അനുവിന്റെ കൈയ്യിൽ നിന്ന് അടി കിട്ടിയതിന്റെ ദേഷ്യത്തിൽ അവൻ “എടീന്ന്” വിളിച്ച് അലറി കൊണ്ട് അനൂന് നേരെ കൈ വീശി, ഞാൻ അവന് നേരെ പാഞ്ഞടുത്തിട്ട് അവൾക്ക് നേരെ ഉയർത്തിയ അവന്റെ കൈയ്യിൽ കയറി പിടിച്ചു കൊണ്ട് തടഞ്ഞു. അനു പേടിച്ച് കണ്ണടച്ചാണ് നിൽക്കുന്നത്. അനു കണ്ണ് തുറന്നപ്പോൾ കാണുന്നത് ഞാൻ അനൂനെ തല്ലാൻ കൈയ്യോങ്ങിയവന്റെ കൈ തടഞ്ഞ് പിടിച്ച് നിൽക്കുന്നതാണ് കാണുന്നത്. ഞാൻ അനൂനെ ഇടത് കൈ കൊണ്ട് എന്റെ പിറകിലോട്ട് നീക്കി നിറുത്തിയിട്ട് ഞാനവന്റെ മുന്നിലേയ്ക്ക് കയറി നിന്നു.
“നീയേതാടാ മൈരേ ?” അപ്രതീക്ഷിതമായി അവന്റെ മുൻപിൽ വന്ന എന്നെ കണ്ട് അവൻ അലറി.
“അതു തന്നെയാ എനിയ്ക്ക് നിന്നോടും ചോദിക്കാനുള്ളത് നീയാരാടാ നാറി പെൺപിള്ളേരോട് ചെറ്റത്തരം പറയാൻ ?” ഞാനവന്റെ പിടിച്ച് വച്ച കൈ കുടഞ്ഞ് വിട്ടിട്ട് ചോദിച്ചു.
അവന്റെ അടുത്ത് നിൽക്കുമ്പോ മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും രൂക്ഷ ഗന്ധം എന്റെ മൂക്കിലേയ്ക്ക് തുളച്ച് കയറുന്നുണ്ട്. അവന്റെ മുഖം കണ്ടാൽ തന്നെ വ്യക്തമാണ് അവൻ ലഹരിയ്ക്കടിമയാണെന്ന്.
” ഇതുപോലൊരു സ്വയമ്പൻ ചരക്കിനെ കണ്ടാൽ വിട്ടുകളയാൻ ഞാൻ മണ്ടനല്ല. ഒത്തു കിട്ടിയാൽ ഞാനിവളെ നിന്റെ മുൻപിലിട്ട് കളിക്കും നിനക്ക് കാണണോ ഡാ കുണ്ണെ?”
അവൻ എന്നെ വെല്ലുവിളിച്ചു കൊണ്ടാണത് പറഞ്ഞത്. അവൻ പറഞ്ഞത് കേട്ട് അനൂന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവൻ പറഞ്ഞ വാക്കുകൾ എനിക്ക് ദേഷ്യം കൊണ്ട് ഒരു വിറയലാണ് ഉണ്ടാക്കിയത്.
“അമ്മേനേം പെങ്ങളെയും തിരിച്ചറിയാത്ത ചെറ്റേ” ഞാൻ അലറി കൊണ്ട് അവന്റെ നേരെ കൈ വീശി. എന്റെ അടിയേറ്റ അവൻ മണ്ണിൽ മുഖമടിച്ച് വീണു. അവനെ വീശിയടിച്ച എന്റെ വലത്തെ കൈയ്യിൽ തരിപ്പ് കയറിയപ്പോൾ ഞാൻ കൈ കുടഞ്ഞ് കൊണ്ടിരിക്കുന്നതിനിടെ അവൻ മണ്ണ് പറ്റിയ മുഖത്തോടു കൂടി ചാടിയെഴ്ന്നേറ്റിട്ട് എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് അവൻ ഉറക്കെ വിളിച്ചു ” കണ്ണാ, സെബാട്ടി, സംഗീതെ ഓടി വാടാ” അത് കേട്ട് തൊട്ടടുത്ത് കാട് കേറി കിടക്കുന്ന ഒഴിഞ്ഞ ബിൽഡിംഗിൽ നിന്ന് കരി വാളിച്ച മുഖത്തോടു കൂടിയ 3 പേർ എന്റെ നേർക്കായി ഓടി വന്നു.
ആ ഇറങ്ങി വന്നവരിൽ ഒരാളെ മാത്രം അനു അമ്പരപ്പോടെ നോക്കി നിൽക്കുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഞാൻ അവരുടെ പാഞ്ഞ് വരവ് കണ്ട് പിറകോട്ട് ചുവട് വച്ച് അനുവിന്റെ സ്കൂട്ടറിലിരുന്ന അവളുടെ ഹെൽമെറ്റ് കൈയ്യിലെടുത്ത് എനിക്ക് നേരെ കൈയുയർത്തി കൊണ്ട് വന്നവന്റെ കൈയ്യിൽ ഹെൽമറ്റ് കൊണ്ട് വീശിയടിച്ചു. എന്റെ അടിയേറ്റവൻ മറിഞ്ഞു വീണു. . അടിയേറ്റ് വീണ് കിടക്കുന്നവന്റെ കൂടെ വന്ന രണ്ടുപേരിൽ ഒരു വൻ എന്നെ ചാടി ചവിട്ടാനായി കാലുയർത്തി എന്റെ നേരെ കുതിച്ചു. അവന്റെ ചവിട്ടിൽ നിന്ന് ഞാൻ വളരെ വിദഗ്ദമായി ഒഴിഞ്ഞു മാറിയിട്ട് കൈയിലുള്ള ഹെൽമറ്റ് കൊണ്ട് ഞാനവന്റെ പുറത്തടിച്ചു. ഇനി ആ പാർക്കിംഗിൽ അവശേഷിക്കുന്നത് അനൂവിനോട് മോശമായി സംസാരിച്ചതിന് എന്റെ അടി കൊണ്ടവനും അവൻ വിളിച്ച് വരുത്തിയ മൂന്നു പേരിൽ ഒരുവനും മാത്രം. അവർ രണ്ടാളും എന്റെ നേരെ പാഞ്ഞടുത്തിട്ട് എന്റെ നേരെ കാലുയർത്തി നെഞ്ചിന് ചിവിട്ടി . കാട് മൂടി കിടക്കുന്ന ബിൽഡിംഗിന്റെ അവിടെ അങ്ങിങ്ങായി പടർന്ന് കിടക്കുന്ന വള്ളി പടർപ്പിലേക്കാണ് ഞാൻ തെറിച്ച് വീണത്. പെട്ടെന്നവരുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു നീക്കമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഒഴിഞ്ഞ ബിൽഡിംഗിൽ നിന്ന് ഇറങ്ങി വന്നവരിൽ അനു തറപ്പിച്ച് നോക്കി നിന്ന ആ ഒരുവൻ വീണ് കിടന്ന എന്റെ നെഞ്ചിലേയ്ക്ക് കയറി ഇരുന്ന് കൊണ്ട് എനിക്ക് നേരെ മുഷ്ടി ചുരുട്ടി എന്റെ മുഖത്തിന് നേരെയവൻ ഇടിക്കാനായി ഓങ്ങി. പക്ഷേ അവൻ മനസ്സിൽ കണ്ടത് ഞാൻ മാനത്ത് കണ്ടിരുന്നു. ഞാനവൻ ഇടിക്കാനോങ്ങിയ കൈയ്യിൽ എന്റെ കൈ മടക്കി പിടിച്ച് ശക്തിയായി വീശിയിടിച്ചതോടെ അവൻ അതിന്റെ വേദനയിൽ കിടന്നലറി. ഈ സമയം ഞാനവനെ തള്ളി നെഞ്ചിൽ നിന്ന് മറിച്ചിട്ടിട്ട് അപ്പോഴുണ്ടായ ദേഷ്യത്തിൽ അവന്റെ മുഖം പിടിച്ച് ഞാനവിടത്തെ പരുക്കനിട്ട തറയിൽ ഇട്ട് ഉരച്ചു. അവന്റെ മുഖത്തെ തൊലി പൊളിഞ്ഞ് അതിൽ നിന്ന് ചോര പൊടിയാൻ തുടങ്ങി.
അവിടെ നിന്ന് ചാടിയെഴുന്നേറ്റ ഞാൻ അനൂന്നെ നോക്കുമ്പോൾ അവളെന്നെ എന്തോ അത്ഭുതം കാണുന്ന മുഖഭാവത്തോടെ നോക്കി നിൽക്കുന്നുണ്ട്.
എന്നെ നോക്കി നിൽക്കുന്ന അനുവിനെ നോക്കി ഞാനൊന്ന് പുഞ്ചിരിച്ച് നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി എന്നെയാരോ പിറകിൽ നിന്ന് കഴുത്തിന് വട്ടം പിടിച് പിറകിലോട്ട് വലിച്ച് കൊണ്ടുപോയി. ഞാനെന്റ വലത്തെ കാൽ അവന്റെ വലത്ത് കാലുമായി കോർത്തിട്ട് ഞാനവനുമായി പിറകിലോട്ട് മറിഞ്ഞു വീണു. നിമിഷം നേരം കൊണ്ട് ഞാൻ ചാടിയേഴുന്നേറ്റ് എന്നെ പിറകിൽ നിന്ന് പിടിച്ചവനാരെന്ന് നോക്കിയപ്പോ നേരത്തെ ഞാൻ മുഖം നിലത്തിട്ടുരച്ച അതേ കക്ഷി തന്നെ.അവൻ തറയിൽ ചോരയൊലിച്ച മുഖത്തോടെ വീണു കിടന്ന് ഞെരങ്ങുന്നുണ്ട്.
എന്റെ കൈയ്യിൽ നിന്ന് എത്ര ഇടിയും തൊഴിയും കൊണ്ടിട്ടും അടങ്ങാതെ വീണ്ടും അവർ മൂന്നാളും എന്നെ പിറകിൽ നിന്ന് വട്ടം പിടിച്ച് പൂട്ടിട്ട് നിർത്തി. പക്ഷേ എന്റെ അനൂന്നെ ദ്രോഹിച്ചവരോടുള്ള എന്റെയുള്ളിലെ കത്തുന്ന കനൽ പോലെ ജ്വലിക്കുന്ന പകയുടെ ചൂട് പിന്നെയാണ് അവർ ശരിക്കും അറിഞ്ഞത്.
എന്നെ വട്ടം പിടിച്ചിരുന്നവന്മാരെ ഓരോരുത്തരെയായി ഞാനെന്റ പുറം കാല് കൊണ്ട് ചവിട്ടിയും തല കൊണ്ട് ഇടിച്ചും വീഴ്ത്തി. എന്റെ ഒറ്റയാൾ പോരാട്ടം അനു കണ്ണ് തള്ളി നോക്കി നിൽപ്പുണ്ട്. അനുവിനോട് തോന്നിവാസം പറഞ്ഞതിന് എന്റെ കൈയ്യിൽ നിന്ന് ഇടി കൊണ്ട് വീണു കിടന്നവൻ ഈ സമയം എഴുന്നേറ്റിട്ട് ചുണ്ട് മുറിഞ്ഞ് വായക്കകത്തായ ചോര തുപ്പി കളഞ്ഞിട്ട് അവിടെ നടക്കുന്ന തല്ല് നോക്കി നിന്നിരുന്ന അനുവിന്റെ കൈയ്യിൽ പിടിച്ച് വലിച്ച് അവളെ ഒഴിഞ്ഞ് കിടക്കുന്ന ബിൽഡിംഗിലേയ്ക്ക് വലിച്ചു കൊണ്ടു പോവാനായി ഒരു ശ്രമം നടത്തി.
“അനു വിടടാ എന്നേ ന്ന്” പറഞ്ഞ് അവന്റെ കൈയ്യിൽ അടിച്ച് കൊണ്ടിരുന്നു. ഈ ഒരു കാഴ്ച കണ്ട് കൊണ്ടാണ് നിയാസും അമൃതും ബൈക്കിൽ അങ്ങോട്ടെയ്ക്ക് വരുന്നത്. അമൃത് ബൈക്കിന്റെ പിറകിൽ നിന്ന് ചാടിയിറങ്ങി അനൂന്റെ കൈയ്യിൽ പിടിച്ച് വലിക്കുന്നവനെ നെഞ്ചിന് ചവിട്ടി വീഴ്ത്തി. നിയാസ് ഓടി എന്റെടുത്തേക്ക് വന്നിട്ട് ഞാനൊറ്റയ്ക്ക് നിന്ന് നേരിട്ട് കൊണ്ടിരുന്ന അവന്റെ കൂട്ടകാരെ എന്റെ കൂടെ നിന്ന് ഓരോരുത്തരെയായി ഇടിച്ചു വീഴ്ത്തി. അവരുടെ ഇടയിൽ നിന്ന് നീങ്ങിയ ഞാൻ അമൃതിന്റെ ചവിട്ടേറ്റ് വീണു കിടക്കുന്ന അനൂനെ പിടിച്ച് വലിച്ച് കൊണ്ട് പോവാൻ നോക്കിയവന്റ വയറ്റിലും അടിനാഭിയ്ക്കും ഞാനെന്റ ദേഷ്യം തീരും വരെ അവനെ ചിവിട്ടി കൂട്ടി. പിന്നെ ഞാനും നിയാസും ഓടിയടുത്തത് അമൃതിനെ വട്ടം പിടിച്ച് നിന്നവന്മാരെ ഇടിച്ച് വീഴ്ത്തി കൊണ്ടായിരുന്നു.
നേരത്തെ ഞാൻ മുഖം നിലത്തിട്ടുരച്ച് ഒരു പരുവമാക്കിയവൻ “നിന്നെ ഞാനിന്ന് തീർക്കുമെടാ ചെറ്റേന്ന്” വിളിച്ച് അലറി കൊണ്ടവൻ എന്റെ നേർക്ക് വീണ്ടും ഓടി വന്നു. അവന്റെ നേരെ ഞാനും ഒട്ടും സമയം പാഴാക്കാതെ ഓടിയടുത്തിട്ട് അവനെ ഞാൻ മുഷ്ടി ചുരുട്ടി മുഖത്തിന് ഇടിച്ച് വീഴ്ത്തിയിട്ട് അവന്റെ നെഞ്ചിൽ കേറി ഇരുന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ച് തല നിലത്തിട്ട് കുത്തുന്നതിനിടെ അനു ഓടി വന്നെന്റ തോളിൽ പിടിച്ചിട്ട് പറഞ്ഞു:
“ആദി, ഇനിയവനെ തല്ലണ്ടാ ഇത് എത്ര തല്ല് കൊണ്ടാലും നന്നാവാത്ത ഒരു ജന്മമാ, ഇവനെന്റ കൊച്ചഛന്റ മോനാ സംഗീത്” അവൾ ഇടറിയ സ്വരത്തോടെയാണിത് പറഞ്ഞത്.
അനു പറഞ്ഞത് കേട്ട് ഞാനവന്റെ നെഞ്ചിൽ നിന്നെഴുന്നേറ്റിട്ട് അനൂനെ നോക്കി അവളുടെ മുഖത്താകെ കണ്ണീരൊലിച്ച് കൺമഷിയൊക്കെ പടർന്നിട്ടുണ്ട്. മുഖമാകെ പേടിച്ച് വിളറി ഇരിപ്പാണ്. മുഖത്താകെ ചോരയൊലിച്ച് നിലത്ത് വീണ് കിടന്ന അവൻ അനൂനെ പകയോടെ നോക്കുന്നുണ്ട്. എന്റെയും നിയാസിന്റെയും അമൃതിന്റേയും കൈയ്യിന്റ ചൂടറിഞ്ഞ് നിലം പരിശായ അവന്മാരെല്ലാവരും നിലത്ത് ചോരയൊലിച്ച് കിടന്ന് ഞരങ്ങുകയും മൂളുകയുമൊക്കെ ചെയ്യുന്നുണ്ട്.
അനൂ കണ്ണീരൊലിപ്പിച്ച് നിൽക്കുന്ന കാഴ്ച കണ്ട് മനസ്സ് പിടഞ്ഞ ഞാൻ വേഗം അവളുടെ അടുത്തേയ്ക്ക് ചെന്നിട്ട് പോക്കറ്റിൽ നിന്ന് കർച്ചീഫെടുത്ത് കൊടുത്തിട്ട് അവളോട് മുഖം തുടയ്ക്കാനായി പറഞ്ഞു. അവളത് വാങ്ങി മുഖം തുടച്ചിട്ട് ഒരൊറ്റ പൊട്ടിക്കരച്ചിൽ. അനൂന്റെ കരച്ചിൽ കണ്ട് എന്റെ കണ്ണും നിറഞ്ഞു. ഞാനവളെ ആശ്വസിപ്പിക്കാനായി അവളുടെ തോളിൽ കൈ വച്ചിട്ട്:
“അനു ചേച്ചി കരയല്ലേന്നെ അതിന് ഒന്നും പറ്റിയില്ലാലോ” പക്ഷേ പെണ്ണാണ്ണെങ്കിൽ ഏങ്ങലടിച്ച് കരഞ്ഞ് അതേ നിൽപ്പാണ്.
അനു കരച്ചിലിനിടെ തേങ്ങി കൊണ്ട്: “ആദി ഇന്നെന്റ കൂടയില്ലായിരുന്നെങ്കി ഇവരെന്നെ എന്തേലും ചെയ്തേനെ” വീണു കിടക്കുന്ന അവന്മാരെ നോക്കി കൊണ്ടാണവളിത് പറഞ്ഞത്.
“അതല്ലെ ഞാൻ അനു ചേച്ചീടെ കൂടെ തന്നെ വന്നത്” ഞാനവളെ ആശ്വാസിപ്പിക്കാനായി അവളുടെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ അനു വന്നെന്റെ നെഞ്ചിൽ മുഖമമർത്തി പിടിച്ച് നിന്ന് കരയാൻ തുടങ്ങി. പെട്ടെന്നവളങ്ങനെ കെട്ടിപിടിച്ചപ്പോൾ ഒരു നിമിഷം ഞാൻ ആകെ വല്ലാതായി. നിയാസും അമൃതും എന്നോട് അവളെ അവിടെ നിന്ന് കൊണ്ട് പോവാനായി പറഞ്ഞ് കൈ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്. അവളോടുള്ള എന്റെ മനസ്സിനുള്ളിലെ സ്നേഹത്താൽ ഞാൻ യാന്ത്രികമായി അവളെ വട്ടം കെട്ടി പിടിച്ചിട്ട് അവളുടെ മുടിയിഴയ്ക്കുള്ളിലൂടെ ഞാൻ വിരലോടിച്ചു കൊണ്ടങ്ങനെ നിന്നു.
കുറേ സമയം ഞാനവളെ കെട്ടിപിടിച്ച് നിന്ന് ഓരൊന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച ശേഷമാണ് അനു കരച്ചിൽ നിർത്തിയത്. ഒരു വിധം അവളൊന്നു സാധാരണ നിലയിലായപ്പോൾ അനു പതിയെ എന്റെ നെഞ്ചിൽ നിന്ന് വിട്ടകന്നിട്ട് കൈയ്യിലെ വാച്ചിലേയ്ക്ക് നോക്കിയിട്ട്: “അയ്യോ എന്റെ ബസ്സ് പോയല്ലോ ആദി, ഞാനിനി എങ്ങനെ പോകും?”
“അതോർത്ത് അനു ടെൻഷനാവണ്ട ഇന്ന് ഞാനാക്കി തരാം ഓഫീസിലേയ്ക്ക്”
“അയ്യോ അപ്പോ ആദീടെ ഇന്നത്തെ ക്ലാസ്സ് പോവില്ലെ?
” അതൊന്നും സാരൂല, അനു ഇന്ന് ഓഫീസിൽ പോകാതെ ഇരുന്നാൽ ശരിയാവൂല, അല്ലേൽ ഓരോന്നൊക്കെ ചിന്തിച്ച് കൂട്ടി മനസ്സ് വിഷമിക്കും” മനസ്സിന്റെ ഉള്ളിൽ അവളെന്റതാണെന്ന സ്വാതന്ത്ര്യത്തോടെയാണ് ഞാനങ്ങനെ പറഞ്ഞത്.
ഞാൻ പറഞ്ഞത് തന്നെയാണ് ശരിയെന്ന് നിയാസും അമൃതും അനൂനോട് പറഞ്ഞതോടെ അവൾ എന്റെയൊപ്പം വരാനായി സ്കൂട്ടറിന്റെ ഹാൻഡിലിൽ തൂക്കിയിട്ട ഹാൻഡ് ബാഗ് കൈയ്യിലെടുത്തു തിരിഞ്ഞ് നിന്ന് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചവനേയും കൊച്ഛന്റെ മോനായ സംഗീതിനെയും ദഹിപ്പിക്കുന്ന ഒരു നോട്ടവും നോക്കി കൊണ്ടാണ് അനു എന്നൊടൊപ്പം ആ പാർക്കിംഗിന്റെ അവിടെ നിന്ന് നീങ്ങിയത്.
ഞങ്ങൾക്കു മുൻപേ നിയാസും അമൃതും കോളെജിലേയ്ക്ക് പോകാണെന്ന് പറഞ്ഞ് അവരവിടെ നിന്ന് കളം വിട്ടു. ഞാനും അനുവും നടന്ന് ബൈക്കിനടുത്തെത്തി. ഞാൻ എന്റെ CBR-250R ബൈക്ക് സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ കൊടുത്ത് റൈസ് ചെയ്ത് കൊണ്ട് അനു കയറാനായി കാത്തു നിന്നു. അനു വന്നെന്റ തോളിൽ പിടിച്ചിട്ട് സീറ്റിലോട്ട് ഒരു സൈഡിലോട്ട് കാല് രണ്ടും വച്ച് കയറിയങ്ങ് ഇരുന്നു. ഒരു സൈഡിലോട്ട് ചരിഞ്ഞിരുന്ന് അവളെയും കൊണ്ട് കൊച്ചി വരെ പോകുന്നത് റിസ്ക്കാണെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പിറകിലോട്ട് തലച്ചെരിച്ചു കൊണ്ട് അനൂനോട്: “അനു ചേച്ചി ഇങ്ങനെ ഇരുന്ന് പോകുന്നത് റിസ്ക്കാ സീറ്റിൽ വട്ടം കയറി ഇരിക്ക് പ്ലീസ് …”
ഞാൻ പറഞ്ഞത് കേട്ട് അനു ഒന്നും മിണ്ടാതെ സീറ്റിൽ നിന്ന് ഊർന്ന് താഴെ ഇറങ്ങിയിട്ട് ബൈക്കിന്റെ ഫൂട് റെസ്റ്റിൽ ചവിട്ടി കയറിയിട്ട് എന്റെ തോളിൽ അമർത്തി പിടിച്ച് സീറ്റിൽ വട്ടം കയറി ഇരുന്നു. ബൈക്കിന്റ റിയർവ്യൂ മിറർ ഞാൻ അവൾക്ക് നേരെ തിരിച്ചു വച്ചപ്പോൾ കരഞ്ഞ് കാർമേഘം പോലെ മൂടിയ അവളുടെ സുന്ദരമായ മുഖം കണ്ട് എന്റെ ഉള്ളും പിടച്ചു. എങ്ങനെയെങ്കിലും അവളുടെ മുഖത്ത് ആ പഴയ ചിരി ഞാൻ തിരിച്ചു കൊണ്ടു വരുമെന്ന് ഉറപിച്ച ഞാൻ അവളോട്:
” എന്നാ നമ്മുക്ക് പോയാലോന്ന് ” ചോദിച്ചതിന് മറുപടിയായി അവളൊന്നു മൂളിയതോടെ ഞാൻ അവളുമായി ബൈക്കിൽ പുറപ്പെട്ടു.
യാത്ര തുടങ്ങിയത് മുതൽ ഞങ്ങൾ പരസ്പ്പരം ഒന്നും സംസാരിച്ചിട്ടില്ല. ആകെ കേൾക്കുന്നത് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദവും അവയുടെ ഹോണടി ശബ്ദവും പിന്നെ ബൈക്ക് ഒരൽപ്പം വേഗതയിൽ ഓടിക്കുന്നത് കൊണ്ട് ചെവിയിലേയ്ക്ക് വീശി അടിക്കുന്ന കാറ്റിന്റെ ‘വൂം …വൂം’ ശബ്ദവും മാത്രമേ ഞങ്ങൾക്കിടയിൽ അകമ്പടിയായുളളൂ. ഇടക്കിടെ ഞാൻ ബൈക്കിന്റ കണ്ണാടിയിൽ നോക്കുമ്പോഴെല്ലാം കാണുന്നത് കരഞ്ഞ് വീർത്തിരിക്കുന്ന അവളുടെ സുന്ദരമായ മുഖമാണ്. അത് കാണുമ്പോ എന്റെ നെഞ്ചിലൊരു വലിയ ഭാരം കയറ്റി വച്ച പോലൊരു വേദന.
ബൈക്ക് കളമശ്ശേരി HMT ജംഗ്ഷനോടുക്കറായപ്പോൾ അവളുടെ അടക്കി പിടിച്ചുള്ള തേങ്ങൽ കേട്ടതോടെ ഞാൻ ബൈക്കിന്റ കണ്ണാടിയിൽ നോക്കിയപ്പോൾ കാണുന്ന കാഴ്ച അനു ഷാൾ കൊണ്ട് മുഖം പൊത്തി പിടിച്ചിരുന്നു കരയുന്നതാണ്. ഞാൻ പിറകിലോട്ട് തല ചെരിച്ചിട്ട്: ” അനു ചേച്ചി കരയല്ലേ ട്ടോ” ഞാനവളോട് ഇടറിയ സ്വരത്തിൽ പറഞ്ഞിട്ട് ബൈക്ക് വേഗത കുറച്ച് ഒതുക്കി നിറുത്തിയതോടെ അനു എന്റെ തോളിൽ മുഖമമർത്തി പിടിച്ച് കരയാൻ തുടങ്ങി. ഞാനവളെ ആശ്വസിപ്പിക്കാനായി പലതും പറഞ്ഞെങ്കിലും അവൾ പിന്നേം കരച്ചിൽ തന്നെ. ഞാനെന്റെ വലത്തെ കൈ കൊണ്ട് എന്റെ തോളിൽ തല ചേർത്ത് വച്ച് കരയുന്ന അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അനൂന്റെ കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവളെന്റ തോളിൽ നിന്ന് മുഖമുയർത്തി കൊണ്ട്:
“ആദി, ഞാനിന്ന് ഓഫീസിൽ പോണില്ല. എനിക്കെന്തോ മനസ്സിനൊരു സുഖമില്ല. നമ്മുക്ക് വീട്ടിലേയ്ക്ക് തിരിച്ചു പോകാം”
ഞാൻ ബൈക്കിൽ നിന്നിറങ്ങാതെ തന്നെ ബൈക്ക് സെന്റർ സ്റ്റാന്റിൽ കയറ്റി വച്ച് ചാടി ഇറങ്ങിയിട്ട് അൽപ്പം ദേഷ്യത്തിൽ അനൂനോടായി പറഞ്ഞു: “എന്നാ അനു ചേച്ചി ഒരു കാര്യം ചെയ്യ് വീട്ടിൽ പോയിരുന്ന് കരയ്. അപ്പോ ആന്റിയും കൂട്ടിനുണ്ടാകും അനു ചേച്ചീടെ കൂടെ ഇരുന്ന് കരയാൻ.”
ഞാൻ പറഞ്ഞത് കേട്ട് അനു എന്നെ മനസ്സിലാകാത്ത മട്ടിൽ നോക്കിയപ്പോൾ ഞാൻ തുടർന്നു: “അവൻ അനു ചേച്ചീനോട് പറഞ്ഞതിനുള്ളത് ഞാൻ അവന് കണക്ക് തീർത്ത് കൊടുത്തിട്ടുണ്ട്. ഇനിയവൻ അനു ചേച്ചീടെ കൺ വട്ടത്തേയ്ക്ക് വരൂല അത് പോരെ?”
” എന്നാലും എനിക്കെന്തോ പേടിയാവുണു ആദി” അനു പറഞ്ഞ് വന്നത് മുറിഞ്ഞ് പോയത് പോലെ നിറുത്തിയിട്ട് എന്നെ നോക്കി.
” ഒരു കാര്യം ചെയ്യാം നമ്മുക്ക്, ഇനി നമ്മുക്കവടെ സ്കൂട്ടർ പാർക്ക് ചെയ്യണ്ട പകരം ഇനി മുതല് ‘സിറ്റി സെന്ററിന്റെ ‘ പാർക്കിംഗിൽ വച്ചാ മതി സ്കൂട്ടറ്. ഇനി മുതൽ എല്ലാ ദിവസവും ഞാനും വരുന്നുണ്ട് അനു ചേച്ചീടെ കൂടെ ബസ് കയറ്റി വിടാനും വൈകീട്ട് തിരിച്ചു വരുമ്പോ കൂട്ടിനും അത് പോരെ?”
ഞാൻ പറഞ്ഞത് കേട്ട് അനൂ മുഖത്ത് പടർന്നിരിക്കുന്ന കണ്ണീര് ഷാൾ വച്ച് തുടച്ചിട്ട് പറഞ്ഞു: ” അയ്യോ എല്ലാ ദിവസവും വരാന്ന് വെച്ചാ അത് ആദിയ്ക്കൊരു ബുദ്ധിമുട്ടാവില്ലേ?” അവളെന്നോടായി ചോദിച്ചു
” ആ ബുദ്ധിമുട്ട് തൽക്കാലം ഞാനങ്ങ് സഹിച്ചോളാം അനൂ ചേച്ചിക്കെന്റ കൂടെ വരാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണോ ഇങ്ങനെ ഓരോന്ന് ചോദിക്കണെ?” ഞാനൊരു നീരസത്തോടു കൂടി അവൾ ചോദിച്ചതിനു ഒരു മറു ചോദ്യമെന്നോണം ചോദിച്ചതോടെ അനൂന്റെ മുഖം വാടി അവൾ നിലത്തേയ്ക്ക് നോക്കി നിന്നിട്ട് പറഞ്ഞു: ” ഇന്ന് നീയെന്റ കൂടെ വന്നത് കൊണ്ടാ ഞാനിപ്പോ ഒരു പോറല് പോലും പറ്റാതെ ഇങ്ങനെ നിൽക്കണത് ആ നീ എന്റെ കൂടെ വരുന്നത് എനിയ്ക്കൊരു സെക്യൂർ ഫീലാ തരുന്നത്. ” അവൾ ശബ്ദമിടറി പറഞ്ഞു.
എന്നോടുള്ള അവളുടെ വിശ്വാസവും ഞാൻ കൂടെയുള്ളപ്പോഴുള്ള അവളുടെ ധൈര്യത്തെയും കുറിച്ച് അവൾ മനസ്സ് തുറന്നപ്പോൾ എനിക്കവളെയൊന്ന് നെഞ്ചോട് ചേർത്ത് പിടിക്കാനായിട്ട് തോന്നി. പക്ഷേ എനിക്കവളോടുള്ള പ്രണയം ഞാനിത് വരെ തുറന്ന് പറയാത്തത് കാരണം അങ്ങനെ ചെയ്യാൻ കൊതിച്ചത് എനിക്കതവിടെയൊരു വിലങ്ങ്തടിയായി തോന്നി.
” അനു ചേച്ചി ഞാൻ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാ, ഞാൻ എല്ലാ ദിവസവും കോളെജിൽ പോകാൻ ഇറങ്ങുമ്പോ അനു ചേച്ചിയുടെ കൂടെ വരുമ്പോ കുറച്ച് നേരത്തെ ഇറങ്ങണം അതെനിക്കൊരു ബുദ്ധിമുട്ടുള്ള കാര്യമേയല്ല. ഇഷ്ടമുള്ള ആൾക്ക് വേണ്ടി ഞാനിതെങ്കിലും ഒന്ന് ചെയ്യട്ടേന്നെ” എന്റെയുള്ളിലെ അവളോടുള്ള ഇഷ്ടം ഒരു നിമിഷം ഞാനറിയാതെ തന്നെ എന്റെ നാവിൽ നിന്ന് പുറത്ത് വന്ന നിമിഷം. അവൾ ആ പാൽ പല്ല് കാണിച്ച് എന്നെ നോക്കി ചിരിച്ചിട്ട്:
” എന്നാ ആദി നാളെ തൊട്ട് എന്റെ ബോഡി ഗാർഡ് ആയിട്ട് ചാർജ് എടുത്തോ. ആദി എന്റെ കൂടെയുണ്ടെങ്കി അവന്മാരിനിയെന്റ ഏഴയലത്ത് വരൂല. അതിനു മാത്രം അവരിന്ന് ആദീടേം ഫ്രണ്ട്സിന്റേന്നും വാങ്ങി കൂട്ടീട്ടുണ്ട്” അവള് കുലുങ്ങി ചിരിച്ചു കൊണ്ടാണിത് പറഞ്ഞത്.
അവള് നന്നായി ചിരിച്ചു കണ്ടപ്പോ തന്നെ എന്റെ മനസ്സിലെ വലിയ ഒരു ഭാരം ഇറക്കി വച്ച പോലൊരു ആശ്വാസം. കുറച്ച് നേരം ആയി ബൈക്ക് റോഡിന്റ ഓരത്ത് ഒതുക്കി നിർത്തി ഞങ്ങൾ സംസാരിക്കുന്നത് കണ്ട് തൊട്ടടുത്തുള്ള ചെറിയ വഴിക്കച്ചവടക്കാരൊക്കെ ഞങ്ങളെ തന്നെ തുറിച്ച് നോക്കുന്നത് കണ്ട് ഞാനവളോടായിട്ട് പതിയെ ശബ്ദം താഴ്ത്തി പറഞ്ഞു.” അനു ചേച്ചി നമ്മളിവിടെ അധിക നേരം നിന്നാൽ ശരിയാവൂല ദേ ആ കടക്കാരൊക്കെ നമ്മളെ തന്നെ തുറിച്ച് നോക്കുന്നുണ്ട്. അപ്പോ ഇനിയെന്താ പ്ലാൻ?”
ഞാൻ പറഞ്ഞത് കേട്ട് അവൾ ചുറ്റിലേയ്ക്കുമൊന്ന് കണ്ണോടിച്ചിട്ട് എന്നോട് ശബ്ദം താഴ്ത്തിയിട്ട്: ” ശരിയാ ആദി അവര് നമ്മളെതോ ലവേഴ്സ് ആണെന്ന് വിചാരിച്ചിട്ടാ ഇങ്ങനെ തുറിച്ച് നോക്കണെ. ഓഫീസിൽ പോകാത്ത സ്ഥിതിയ്ക്ക് നമ്മുക്ക് വീട്ടിലേയ്ക്ക് തന്നെ തിരിച്ച് പോയാലോ?”
“അത് വേണോ? ഇപ്പോ വീട്ടിലേയ്ക്ക് തിരിച്ചു പോയാൽ ആന്റി ചോദിക്കുമ്പോ നമ്മുക്ക് നടന്ന കാര്യങ്ങളൊക്കെ പറയേണ്ടീം വരും. ആ സ്ഥിതിയ്ക്ക് നമ്മുക്ക് വൈകുന്നേരം വീട്ടിലോട്ട് തിരിച്ച് പോകുന്നതല്ലേ നല്ലത്?”
ഞാൻ പറഞ്ഞത് കേട്ട് അനു ഒന്നാലോചിച്ച് നിന്നിട്ട്: ” ശരിയാ ഞാനാ കാര്യം അത്ര അങ്ങോട്ട് ആലോചിച്ചില്ലാ. വൈകുന്നേരം വരെ നമ്മളെങ്ങനെ നേരം കളയും?” അവളൊരു എത്തും പിടിയും കിട്ടാത്ത പോലെയാണത് പറഞ്ഞത്.
” നമ്മുക്കിന്ന് ബിനാലെ കാണാൻ പോയാലോ കൊച്ചിയ്ക്ക്? അവിടെ പ്രോഗ്രാം ഇൻ ചാർജ് ഗ്രൂപ്പിൽ എന്റെയൊരു പരിചയക്കാരനുണ്ട് പിള്ളേച്ചൻ. പുള്ളിയോട് നമ്മൾ ചെല്ലുന്ന കാര്യം വിളിച്ച് പറഞ്ഞാൽ നൈസായിട്ട് കക്ഷി നമ്മുക്കുള്ള ടിക്കറ്റും ഒപ്പിച്ച് തരും പിന്നെ പരിപാടിയുടെ എല്ലാ ഭാഗത്തേയ്ക്കുമുള്ള എൻട്രിയും തരും. ഞാനിത് ഒറ്റ ശ്വാസത്തിലാണവളോട് പറഞ്ഞത്.
ഞാൻ പറഞ്ഞത് കേട്ട് അനു എന്നെ നോക്കി പുഞ്ചിരിച്ചിട്ട്: ” ബിനാലെ കാണാൻ പോകാൻ ഞാൻ കുറേ നാളായിട്ട് വിചാരിക്കുന്നതാ ഇപ്പോ ഇന്നിങ്ങനെയൊക്കെ ആയ സ്ഥിതിയ്ക്ക് നമ്മുക്ക് പോകാന്നെ” അവൾ എന്റെ കൂടെ വരാന്ന് സമ്മതമറിയിച്ചതോടെ ഇന്നത്തെ ദിവസം മൊത്തം അനു കൂടെയുണ്ടാകുമെന്നോർത്തപ്പോൾ മനസ്സിലൊരു കുളിര് കോരിയ പോലൊരു ഫീൽ.
അവള് ബിനാലെയ്ക്ക് കൂടെ വരാന്ന് സമ്മതറിയിച്ചതോടെ ഞാൻ ഫോണെടുത്ത് പിള്ളേച്ചനെ വിളിച്ചു.
“ഹലോ പിളേളച്ചാ എന്തെക്കെയുണ്ട് വിശേഷം?”
പിള്ളേച്ചൻ: ഡാ കള്ള കാവടി നിനക്കെന്റെ പേര് വിളിച്ചാലെന്താ നീയൊക്കെ ഈ പിള്ളേച്ചാ ന്ന് വിളിക്കണോണ്ട് ഞാനെന്റ “രാഗേഷെന്ന” പേര് തന്നെ മറന്നു പോവ്വാ.
“ഹ .. ഹ ..ഹ ആ രാഗേഷ്ന്നുള്ള പേരിനൊരു ഗുമ്മില്ല അതല്ലേ ഞങ്ങളെല്ലാവരും നിങ്ങളെ പിള്ളേച്ചാന്ന് വിളിക്കുന്നെ.”
പിള്ളേച്ചൻ: പിന്നെ എന്തൊക്കെയുണ്ടെ ഡാ മോനെ വിശേഷം. നീ ഇപ്പോ ജിമ്മിലൊന്നും പോകാറില്ലെയോ?
” ഞാനും നിയാസും അമൃതും മുടങ്ങാതെ പോകാറുണ്ട്. നിങ്ങളെ എല്ലാരും അന്വേഷിക്കാറുണ്ട് ട്ടോ അവടെ.”
പിള്ളേച്ചൻ: ഈ കോപ്പിലെ ജോലി കിട്ടിയേ പിന്നെ നാട്ടിലേയ്ക്ക് വരാൻ പറ്റണില്ല. ആട്ടെ … മോനെന്തേലും കാര്യമില്ലാതെ എന്നെ വിളിക്കില്ലാന്ന് അറിയാം. നീ ഇന്ന് ഇവിടെ ബിനാലെയ്ക്ക് വരുണുണ്ടോ?
” എന്റെ കള്ള പിള്ളേ നിങ്ങക്ക് എങ്ങനെ മനസ്സിലായി ഞാൻ വരുന്നുണ്ടെന്ന കാര്യം?”
പിള്ളേച്ചൻ: നിന്നെ എനിക്ക് അറിഞ്ഞൂടെ ആദി . എത്ര ടിക്കറ്റ് വേണം നിനക്ക്?
“ഒരു രണ്ടെണ്ണം മതി”
പിള്ളേച്ചൻ: ആരാ മോനെ കൂടെ ഫ്രണ്ടാണോ?
” അതെ,” ഞാൻ അനൂനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
പിള്ളേച്ചൻ: ശരി ഡാ മോനെ. അപ്പോ നേരിട്ട് കാണാം.
ഞാൻ കോൾ കട്ട് ചെയ്ത് ബൈക്കിൽ ഇരിക്കുന്ന അനൂന്റെ അടുത്തേയ്ക്ക് ചെന്നിട്ട്: ” എന്നാ നമ്മുക്ക് പോയാലോ അനു? അല്ല അനു ചേച്ചി” ഞാനെപ്പോഴും അവളെ ചേച്ചിയെന്ന് ചേർത്താണ് വിളിക്കാറ് അറിയാതെ പേര് വിളിച്ചപ്പോൾ ഞാനതപ്പോ തന്നെ തിരുത്തി.
അത് കേട്ട് അനു ചിരിച്ചിട്ട് പറഞ്ഞു: “ആദി നീയെന്നെ പേര് വിളിച്ചാ മതി അതാണ് എനിക്ക് കുറച്ചൂടെ കംഫോർട്ടബിൾ”
അവള് പറഞ്ഞത് കേട്ട് എനിക്കും ഒത്തിരി സന്തോഷം തോന്നി. ഞാൻ ചിരിച്ചു കൊണ്ട് സെൻട്രൽ സ്റ്റാൻഡിൽ വച്ചിരുന്ന ബൈക്കിലേയ്ക്ക് കാല് പൊക്കി കയറി ഇരുന്നിട്ട് പിറകിൽ ഇരിക്കുന്ന അനൂനോട് ചോദിച്ചു: “എന്നാ നമ്മുക്ക് പോകാം ലേ അനു?”
ഞാൻ ചോദിച്ചതിന് ” പോകാംന്ന് ” മറുപടി പറഞ്ഞ് കൊണ്ട് പെട്ടെന്നവളെന്റ തോളിൽ തട്ടി കൊണ്ട് പറഞ്ഞു: “ആദി നിന്റെ ഷർട്ടേലും ജീൻസേലും ഒക്കെ നിറയെ മണ്ണും പൊടിയുമായിരിക്കാട്ടോ പോണ വഴിക്ക് നമ്മുക്ക് ഏതേലും കടയിൽ കയറി വേറെ ഷർട്ടും പാന്റും വാങ്ങാം”
അനു പറഞ്ഞത് കേട്ടപ്പോഴാണ് ഞാൻ ഇട്ടിരിക്കുന്ന ഷർട്ടിലേയ്ക്കും ജീൻസിലേയ്ക്കും ശ്രദ്ധിച്ചത്. ഷർട്ടിന്റെ ബട്ടണുകൾ പലതും പകുതി
പൊട്ടിയിട്ടുണ്ട് , ഇന്നത്തെ ഇടിയ്ക്കിടയിലുണ്ടായ പിടി വലിയുടെ ഫലമായി ഷർട്ട് പിന്നിയിട്ടുണ്ട് പിന്നെ ജീൻസിലെക്കെ നിറയെ മണ്ണും പറ്റിയിട്ടുണ്ട്. ഈ കോലത്തിൽ പോയാൽ ശരിയാകില്ലെന്നറിയാവുന്നത് കൊണ്ട് ഞാൻ പിറകിലോട്ട് തല വെട്ടിച്ച് അനൂനോടായി പറഞ്ഞു. ” ഷർട്ടിന്റേം ജീൻസിന്റേം കോലം ഞാനിപ്പോ കണ്ടുള്ളൂ അനു, പോണ വഴിക്ക് ഏതേലും മെൻസ് വെയറിൽ കയറി ഇതൊക്കെയൊന്ന് മാറ്റി ഇടണം” ഞാൻ ബൈക്ക് സ്റ്റാർ ചെയ്തിട്ട് അവിടെ നിന്ന് തിരിച്ച് നേരെ കൊച്ചിയ്ക്ക് വിട്ടു.
ബൈക്കിൽ അനു എന്നിൽ നിന്നല്പം ഗ്യാപ്പ് ഇട്ടാണ് ഇരിക്കുന്നതെങ്കിലും ബൈക്കിൽ കൈ പിടിച്ചിരിക്കാൻ അവൾക്ക് വേറെ സ്ഥലമില്ലാത്തത് കൊണ്ട് അവളെന്റ തോളിൽ അമർത്തി പിടിച്ചാണ് ഇരിക്കുന്നത്. യാത്രയ്ക്കിടയിൽ ഞാൻ അവളോട് ഓരോന്നൊക്കെ സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ പറയുന്നത് കേട്ട് അവൾ മൂളുക മാത്രം ചെയ്യുന്നുണ്ട്. എന്റെ സംസാരം ബോർ ആയി അനൂന് തോന്നുന്നത് കൊണ്ടാകും ഞാൻ പറയുന്നത് കേട്ട് അവൾ വേറെ ഒന്നും പറയാതെ മൂളുക മാത്രം ചെയ്യുന്നതെന്ന് കരുതി കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാൻ സംസാരം നിർത്തി. ബൈക്ക് ഓടിക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുക്കാൻ തുടങ്ങി. ഞാൻ മിണ്ടാതായപ്പോൾ അനു എന്റെ പിറകിലോട്ട് ചേർന്നിരുന്നിട്ട് എന്റെ തോളിൽ അവളുടെ തല ചേർത്ത് വച്ചിട്ട്:
“ആദി എന്തേലും ഒക്കെ പറയൂന്നേ ബോർ അടിക്കുന്നു.” അവളങ്ങനെ എന്റെ പിറകിലോട്ട് ചേർന്നിരുന്നപ്പോ അവളുടെ മുലകുന്നുകളുടെ മാർദ്ദവം ഞാൻ അറിഞ്ഞു. പക്ഷേ അവളോടുള്ള എന്റെ വികാരം കാമമല്ല മറിച്ച് അസ്ഥിയ്ക്ക് പിടിച്ച പ്രണയമായത് കൊണ്ട് അവളങ്ങനെ ചേർന്നിരുന്നപ്പോ എനിയ്ക്ക് അവളോടുള്ള ഇഷ്ടം കൂടുകയാണ് ചെയ്തത്.
” നേരത്തെ ഞാൻ സംസാരിച്ച് കൊണ്ടിരുന്നപ്പോ അനു മൂളി കൊണ്ടിരുന്നത് മാത്രം കേട്ടപ്പോ ബോറടിക്കുന്നുണ്ടെന്ന് കരുതിയാ ഞാൻ സംസാരം നിർത്തിയെ ” ഞാനവളോട് ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.
” അത് നേരത്തെ ആദി പറയുന്നത് എനിക്ക് കേൾക്കാൻ പറ്റണ്ണ്ണ്ടായില്ല അതാ ഞാൻ മൂളി കൊണ്ടിരുന്നെ ഇപ്പോ എനിക്ക് ശരിക്കും കേൾക്കാം ” അവളെന്റ തോളിൽ അവളുടെ താടി അമർത്തി കൊണ്ട് പറഞ്ഞു.
പോകുന്ന വഴിയ്ക്കൊക്കെ ഞാനവളോട് ഓരോന്നൊക്കെ സംസാരിച്ച് കൊണ്ടിരുന്നു അവളും ഓരോ കാര്യങ്ങളൊക്കെ എന്നോടും പറയുന്നുണ്ടായിരുന്നു. ഞാൻ പറയുന്ന തമാശയൊക്കെ കേട്ട് അനു കുലുങ്ങി ചിരിച്ചിട്ട് എന്നോട് ചേർന്നിരുന്നു. സംസാരത്തിനിടയിൽ ഞാനവളോട് ചോദിച്ചു: “അനൂന് ബോയ് ഫ്രണ്ട് ഉണ്ടോ?”
ഞാൻ ചോദിച്ചത് കേട്ട് അവൾ ചിരിച്ചിട്ട്: ” ഉണ്ടല്ലോ …എന്താ ആദി ചോദിച്ചേ?”
അവള് പറഞ്ഞത് കേട്ട് പെട്ടെന്ന് ഞാനൊന്ന് ഞെട്ടി. ഞാനവളോട് ശബ്ദമിടറി കൊണ്ട് വിക്കി വിക്കി ചോദിച്ചു ” ആ …ആ ആള്ടെ പേര് എന്തുവാ? എ… എവിടെയുള്ളതാ?
എന്റെ വിക്കിയുള്ള സംസാര കേട്ട് അനു ചിരിച്ചിട്ട് ചോദിച്ചു: “ആദി നിനക്ക് മുൻപ് വിക്കലൊന്നുംണ്ടായിരുന്നില്ലാലോ ഇതെന്താപ്പോ പെട്ടെന്നിങ്ങനെയൊരു വിക്കല്?”
അവൾ പറഞ്ഞത് കേട്ട് എന്റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചത് പോലെ തോന്നി. “ഞാൻ ഇടറിയ സ്വരത്തോടെ അവളോട്: “ഇപ്പോ കക്ഷിയെ കാണാറുണ്ടോ?”
ഞാൻ ചോദിച്ചത് കേട്ട് അവൾ കുറച്ച് നേരം നിർത്താതെ ചിരിച്ചു എന്നിട്ടെന്റ തോളിൽ താടി ചേർത്ത് വച്ചിരുന്നിട്ട് പറയുകയാ :
” എന്റെ ആദി, പി.ജി ചെയ്തിരുന്ന സമയത്ത് ഞങ്ങളുടെ ക്ലാസ്സിൽ ഗേൾസായി ഞാനടക്കം 8 പേരെ ഉണ്ടായിരുന്നുള്ളൂ ബാക്കിയുള്ളതൊക്കെ ബോയ്സായിരുന്നു ക്ലാസ്സിൽ. അവരെല്ലാവരുമായിട്ട് ഞാൻ നല്ല കൂട്ടായിരുന്നു. അവരെല്ലാരും എന്റെ ബോയ്ഫ്രണ്ട്സായിരുന്നു. എന്തേ അവരെ ഫ്രണ്ട്സാക്കാൻ പാടില്ലേ?” അനു എന്നോട് ഒരു മറു ചോദ്യമെന്നോണം ചോദിച്ചു.
അവളത് പറഞ്ഞ് കേട്ടപ്പോഴാ എന്റെ ശ്വാസം ഒന്ന് നേരെ വീണത്. ഞാൻ ചിരിച്ചു കൊണ്ട് തല പിറകോട്ട് വെട്ടിച്ചു കൊണ്ടവളോട് : “ഞാനുദ്ദേശിച്ചത് മറ്റേ ബോയ്ഫ്രണ്ട് ഉണ്ടോന്നാ?”
“മറ്റേ ബോയ്ഫ്രണ്ടോ? അതെന്തുവാ ” ഞാൻ ചോദിച്ചതിന്റെ പൊരുൾ മനസിലാകാതെ അവൾ എന്നോട് തിരിച്ചു ചോദിച്ചു.
ഒന്നാലോച്ചിരുന്നിട്ട് അവളെന്റ പുറത്ത് വേദനിപ്പിക്കാതെ ഒന്നടിച്ചിട്ട് ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു. ” ഒന്ന് പോ ആദി എനിക്കങ്ങനെ ആരോടും ഇഷ്ടൊന്നും തോന്നീട്ടില്ല. അതൊക്കെ പോട്ടെ നിനക്ക് ഉണ്ടോ ആ മറ്റേ ഗേൾഫ്രണ്ട്?” ഞാൻ ചോദിച്ച അതേ സ്റ്റൈലിൽ തന്നെയവളെന്നോട് തിരിച്ചു ചോദിച്ചു.
“എവിടെന്ന്, ഞാൻ ഗേൾസിനോടങ്ങനെ മിണ്ടാറില്ല അനു”
“അതെന്താ ആദി? ” അവൾ ആകാംഷയോടെ ചോദിച്ചു.
“എനിക്കെന്താന്നറിയില്ല ഗേൾസിനോട് സംസാരിക്കാൻ നാണമാ” ഞാൻ അൽപ്പം നാണത്തോടെ പറഞ്ഞു.
“എന്നിട്ട് നിനക്കെന്നോട് സംസാരിക്കുമ്പോ ഈ പറഞ്ഞ നാണമൊന്നും കാണാറില്ലാലോ?” അനു എന്നോട് ചിരിച്ചു കൊണ്ട് ചോദിച്ചു.
” അത് … അത് അവരെ പോലല്ലോ അനു ” ഞാൻ വിക്കി കൊണ്ടാണവള് ചോദിച്ചതിന് മറുപടി പറഞ്ഞത്.
ഞാൻ പറഞ്ഞത് കേട്ട് അവളൊന്ന് ചിരിച്ചിട്ട് എന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് ചേർന്നിരുന്നിട്ട് പറഞ്ഞു: “ഇപ്പോ ആദിയാ എന്റെ ബെസ്റ്റ് ഫ്രണ്ട്”
എന്റെ കഴുത്തിൽ വട്ടം ചുറ്റി പിടിച്ചിരിക്കുന്ന അവളുടെ കൈയ്യിൽ പതിയെ പിടിച്ച് കൊണ്ട് ഞാനവളോട് പറഞ്ഞു. “ഇപ്പോ അനു എന്റെ ഗേൾ ഫ്രണ്ടാട്ടോ”
ഞാൻ പറഞ്ഞത് കേട്ട് അവൾ ചിരിച്ചിട്ട് എന്റെ തോളിൽ തല ചേർത്തിരുന്നു.
പോകുന്ന വഴിയ്ക്ക് കണ്ട ഒരു മെൻസ് വെയർ ഷോപ്പിൽ കയറി നീല ഡെനിം ഷർട്ടും ഒരു ചാര കളർ ജീൻസും വാങ്ങി, അത് സെലക്ട് ചെയ്തത് അനു തന്നെയാണ്. അതിന്റെ ബിൽ കൊടുക്കാനായി നീങ്ങിയ എന്നെ തടഞ്ഞു കൊണ്ട് അനു അവളുടെ ഡെബിറ്റ് കാർഡ് വച്ചാണ് ബിൽ അടച്ചത്. കടയിലെ ഡ്രസ്സിംഗ് റൂമിൽ കയറി പുതിയ ഡ്രസ്സ് എടുത്തിട്ടാണ് ഞാൻ പുറത്തിറങ്ങിയത്.
വീണ്ടും യാത്ര പുനരാംരഭിച്ച ഞങ്ങൾ ഒരു 11 മണിയായപ്പോഴെയ്ക്കും ഞങ്ങൾ ‘ബിനാലെ’ എക്സിബിഷൻ നടക്കുന്ന ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാളിന്റ മുൻപിൽ എത്തി. അവിടെ എത്തി കഴിയുമ്പോ പിള്ളേച്ചനെ വിളിക്കാൻ പറഞ്ഞിരുന്നത് കൊണ്ട് ഞാൻ എത്തിയ ഉടനെ കക്ഷിയെ ഫോണിൽ വിളിച്ചു. ഒരു 5 മിനിറ്റിനകം ബിനാലെയുടെ
ലോഗോ ഉള്ള ടി-ഷർട് ധരിച്ച് പിള്ളേച്ചൻ പുറത്തേക്കിറങ്ങി വന്നു. എന്നെ കണ്ടതോടെ കക്ഷി “ആദീന്ന്” വിളിച്ച് ഓടി വന്നെന്നെ കെട്ടി പിടിച്ചു.
“എത്ര നാളായി പിള്ളേച്ചാ കണ്ടിട്ട്? ജോലിയൊക്കെ എങ്ങനെയുണ്ട് ഇവിടുത്തെ?” ഞാൻ പിളേളച്ചന്റെ കെട്ടി പിടുത്തത്തിൽ നിന്ന് മാറി നിന്നിട്ട് ചോദിച്ചു.
” ഓഫീസ് വർക്കായിരുന്നപോ കുഴപ്പൂ ലായിരുന്നു ഇവിടെ ബിനാലെ എക്സിബിഷൻ തുടങ്ങിയേ പിന്നെ നിന്ന് തിരിയാൻ നേരമില്ലാതായി. അതൊക്കെ പോട്ടെ നിന്റെ കൂടെ വന്ന ഫ്രണ്ട് എവിടെ?”
“ഇതാണ് ആള്” ഞങ്ങളുടെ സംസാരമൊക്കെ നോക്കി നിന്നിരുന്ന അനുവിന്റെ ചൂണ്ടികാണിചിട്ട് ഞാൻ പറഞ്ഞു.
അനുവിന്റെ ഭംഗി കണ്ട് മതി മറന്നു പോയ പിള്ളേച്ചൻ അവളുടെ മുഖത്തേയ്ക്ക് നോക്കി നിൽപ്പായി. പിള്ളേച്ചന്റെ നോട്ടം കണ്ട് അസ്വസ്ഥത തോന്നിയ അനു തിരിഞ്ഞ് നിന്ന് ചുറ്റിലേയ്ക്കും നോക്കാൻ തുടങ്ങിയതോടെ ഞാൻ പിള്ളേച്ചന്റെ പുറത്ത് പിച്ചി കൊണ്ട്: “ഒരു മയത്തിലൊക്കെ നോക്ക് മനുഷ്യാ നിങ്ങടെ നോട്ടം കണ്ടിട്ട് അവൾക്ക് നാണാകുന്നു” ഞാൻ പറഞ്ഞത് കേട്ട് ഞെട്ടിയ പിള്ളേച്ചൻ അനുവിനെ നോക്കി “ഹായ്” പറഞ്ഞു.
പിള്ളേച്ചൻ “ഹായ്” പറഞ്ഞത് കേട്ട് അനുവും പിള്ളേച്ചന്റെ നേര തിരിഞ്ഞ് നിന്നിട്ടൊരു ഹായ് പറഞ്ഞു.
പിള്ളേച്ചൻ പെട്ടെന്നെന്റ കൈയ്യിൽ പിടിച്ച് വലിച്ച് നീക്കി നിർത്തിയിട്ട്: “ഇതേതാടാ ആദി ഈ സുന്ദരി കൊച്ച്? നിന്റെ കൂടെ പഠിക്കണതാണോ?” മാറി നിന്നിരുന്ന അനുവിനെ നോക്കി കൊണ്ടാണ് പിള്ളേച്ചൻ എന്നോട് ചോദിച്ചത്.
“ഏയ് എന്റെ കൂടെ പഠിക്കണതൊന്നുമല്ല, എന്റെ നെയ്ബറും ഫ്രണ്ടും ഒക്കെയാണവൾ”
” ഈ കൊച്ച് എന്താ ചെയ്യുന്നേ? പിള്ളേച്ചൻ ചോദിച്ചു
“അവള് വർക്ക് ചെയ്യാ ഇൻഫോപാർക്കിൽ സോഫ്റ്റ് വെയർ ഡെവലപ്പറായിട്ട് ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ശ്ശോ എന്റെ കല്യാണത്തിന് മുൻപ് ഈ കൊച്ചിനെ കണ്ടിരുന്നെങ്കിൽ ഇതിനെ ഒന്ന് ആലോചിക്കായിരുന്നു. ഇനീപ്പോ പറഞ്ഞിട്ട് കാര്യോല” പിള്ളേച്ചൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“അതേ പിള്ളേച്ചാ ഓരോരുത്തരുടെ തലേൽ ആരാ എന്നുള്ളത് ദൈവം മുൻപേ എഴുതി വച്ചിട്ടുണ്ട്. പിള്ളേച്ചനു തലേൽ ദൈവം എഴുതി വച്ചത് സ്വാതി ചേച്ചിയെയാ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“മോനെ ആദി ഞാൻ മുഖ സ്തുതി പറയണതാന്ന് വിചാരിക്കരുത് നീയും ആ കൊച്ചും തമ്മിൽ നല്ല ചേർച്ചയുണ്ട്. നീ അതിനെ വിട്ടു കളയണ്ടാ ട്ടോ” പിള്ളേച്ചൻ എന്റെ തോളിൽ തട്ടി പറഞ്ഞു.
പിള്ളേച്ചൻ പറഞ്ഞതിന് ഞാൻ മറുപടിയായി ഒന്ന് ചിരിച്ചിട്ട് “ഉം .. നോക്കാന്നെ ഇനീം സമയമുണ്ടല്ലോ”
” അതൊക്കെ പോട്ടെ, ദേ നിങ്ങൾക്കുള്ള ടിക്കറ്റ് പിടി” പിള്ളേച്ചൻ പോക്കറ്റിൽ നിന്ന് ടിക്കറ്റെടുത്ത് എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു.
ടിക്കറ്റ് വാങ്ങിയിട്ട് ഞാൻ പിള്ളേച്ചനോട്: “താങ്ക്സ്”
“നീ എന്തിനാ ഈ നിസ്സാര കാര്യത്തിനൊക്കെ താങ്ക്സ് പറയണേ?”
പിള്ളേച്ചൻ എന്നോട് ചോദിച്ചു.
” ഞാനെ താങ്ക്സ് പറഞ്ഞത് മറ്റേ കാര്യം പറഞ്ഞതിനാ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഉം.. ഞാൻ പറഞ്ഞത് നിനക്ക് ശരിക്കും സുഖിച്ചല്ലേ?” പിള്ളേച്ചൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഉം..എന്നാ ഞങ്ങള് കേറട്ടെ പിള്ളേച്ചാ ഇറങ്ങാൻ നേരം വിളിക്കാം ” ഞാൻ. പുള്ളിയോട് യാത്ര പറഞ്ഞ് അനൂന്റെ അടുത്തേയ്ക്ക് ചെന്നു. ഞാൻ ചെന്നപ്പോ അവൾ ആർക്കോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവൾ കുറച്ച് നേരം കൂടി സംസാരിച്ചിട്ട് കോൾ കട്ട് ചെയ്തു.
“ഉം…എന്തായിരുന്നു പരിചയക്കാര് തമ്മിൽ ഇത്രേം നേരം സംസാരിച്ചത് ഞാനിവിടെ ബോറഡിച്ച് നിൽക്കായിരുന്നു. അപ്പോഴാ എന്നെ ഓഫീസിൽ നിന്ന് വിളിച്ചത്” അനു ചിരിച്ച് കൊണ്ട് പറഞ്ഞു.
“സോറി…അനു, പിള്ളേച്ചനെ കണ്ടിട്ട് കുറച്ചായി അങ്ങനെ സംസാരിച്ച് നിന്ന് പോയതാ, ദേ നമ്മുക്കുള്ള ടിക്കറ്റ് കിട്ടി. നമ്മുക്ക് കേറിയാലോ അകത്തേയ്ക്ക്?” ഞാൻ ടിക്കറ്റ് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
ഞങ്ങൾ രണ്ടാളും ഒരുമിച്ച് ബിനാലെയുടെ പ്രധാന വേദിയായ ആസ്പിൻ വാളിലേയ്ക്ക് പ്രവേശിച്ചു. നടക്കുന്നതിനിടയിൽ അനു എന്നോട്: “അതേ നേരത്തെ കണ്ട ചേട്ടനെ എന്താ പിള്ളേച്ചനെന്ന് വിളിക്കണെ? കക്ഷിയുടെ പേര് അത് തന്നാണോ ?
“ശരിക്കും പേര് ‘രാഗേഷ് പിള്ളയെന്നാണ്’ അത് ഞങ്ങള് പരിചയക്കാര് ഇഷ്ടം കൊണ്ട് ചുരുക്കി വിളിക്കുന്നതാ പിള്ളേച്ചനെന്ന് ഞാൻ ചിരിച്ചിട്ട് പറഞ്ഞു.
” ഈ വിളി പേര് കൊള്ളാലോ” അനു ചിരിച്ചു കൊണ്ട് എന്നേ നോക്കി പറഞ്ഞു.
ഓരോരോ മുറികളിലായി ഒരുക്കിയിരിക്കുന്ന ആർട് ഇൻസ്റ്റലേഷനുകൾ ഞങ്ങൾ കയറി കാണാനും അതിന്റെയൊക്കെ പിക്ചർ എടുക്കാനും തുടങ്ങി. ചില ആർട് വർക്കുകൾ കണ്ടിട്ട് മനസ്സിലാകാത്തത് നോക്കി അനു കമന്റ് പറയുകയാ ” ഇതൊക്കെ മനസ്സിലാക്കി എടുക്കാൻ ബുദ്ധി ജീവികൾക്കേ പറ്റൂന്ന്” എന്നോട് പറഞ്ഞവള് ചിരിച്ചു. അവള് പറഞ്ഞത് കേട്ട് ഞാനും ചിരിച്ചു.
ബിനാലെ നടക്കുന്ന പരിസരത്തുള്ള മരങ്ങളിലെല്ലാം തന്നെ പല തരത്തിലുള്ള ചിത്ര പണികളൊക്കെ ചെയ്ത് മനോഹരമാക്കിയിട്ടുണ്ട് അത് കണ്ടിട്ട് അനു എന്നോട്: ” വാ ആദി നമ്മുക്കതിന്റെ മുൻപിൽ നിന്ന് ഫോട്ടോ എടുക്കാന്ന്” പറഞ്ഞ് കൊണ്ടവളെന്റ കൈയ്യിൽ പിടിച്ച് വലിച്ചോടി. അവളെന്റ കൈയ്യിൽ ചേർത്ത് പിടിച്ച് വലിച്ച് കൊണ്ടു പോകുന്നത് കണ്ട് ആളുകൾ ഞങ്ങളെതോ കാമുകി കാമുകന്മാരാണെന്ന് കരുതി ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു. ആളുകൾ നോക്കുന്നത് കണ്ടിട്ടും അനൂന് ഒരു കുലുക്കവുമില്ല. എനിക്ക് ചെറുതായി നാണം തോന്നിയെങ്കിലും അവളോടുള്ള ഇഷ്ടം കാരണം ഞാൻ കൈ വിടുവിക്കാനൊന്നും പോയില്ല. അവളുടെ ആ സന്തോഷം കണ്ട് എന്റെ മനസ്സും നിറഞ്ഞു.
ചിത്ര പണികൾ ചെയ്ത മരത്തിന്റെ മുന്നിലെത്തിയപ്പോഴെ അവളെന്റ കൈ വിട്ടുള്ളൂ. അവളെ അതിന്റെ മുൻപിൽ നിർത്തി ഞാൻ പല ആംഗിളിലായി ഫോട്ടോ എടുത്ത് കൊടുത്തു. അവളെന്നെ അതിന്റ മുൻപിൽ പിടിച്ച് നിർത്തിയും സിംഗിൾ ഫോട്ടോസ് എടുത്തു. അവിടെ നിന്ന് നീങ്ങാൻ തുടങ്ങിയ എന്നെ അവൾ കൈ കാട്ടി അടുത്തേക്ക് വിളിച്ചിട്ട്:
” വാ ആദി നമ്മുക്കൊരു സെൽഫി എടുക്കാംന്ന്” പറഞ്ഞ് അവളെന്നോട് ചേർന്ന് നിന്നിട്ട് എന്റെ തോളിൽ അവളുടെ വലത്തെ കൈ മടക്കി വച്ച് നിന്ന് അവളുടെ
ഫോണിൽ കുറേ പിക്ചേഴ്‌സെടുത്തു. അവളങ്ങനെ അടുത്ത് നിൽക്കുമ്പോ അവളടിച്ചിരിക്കുന്ന പെർഫ്യൂമിന്റെയും വിയർപ്പിന്റെയും കൂടി കലർന്ന ഒരു പ്രത്യേക ഗന്ധം മൂക്കിലേയ്ക്ക് തുളഞ്ഞ് കയറി എന്റെ ശ്വാസഗതി ഉയരാൻ തുടങ്ങി. ഫോട്ടേയെടുത്ത് കഴിഞ്ഞപ്പോ അവളെന്നിൽ നിന്ന് വിട്ട് മാറി നിന്ന് ഫോണിൽ എടുത്ത പിക്ചേഴ്സ് നോക്കാൻ തുടങ്ങി.
അവൾ ഫോണിൽ പിക്ചേഴ്സ് നോക്കി കൊണ്ടിരുന്ന സമയം ഞാനവളുടെ മുഖത്തേയ്ക്ക് മതി മറന്ന് നിന്ന് നോക്കാൻ തുടങ്ങി. അവളുടെ വിടർന്ന കണ്ണുകളും ചുവന്ന ചോര ചുണ്ടും ചെറിയ നീളൻ മൂക്കും നല്ല വെളുത്ത വട്ട മുഖവും ഒക്കെ നോക്കി ഞാനങ്ങനെ നിന്നു. ഞാനവളെ നോക്കി നിൽക്കുന്നത് കണ്ട് അനു ഒന്ന് പുഞ്ചിരിച്ചിട്ട് എന്റെ മുഖത്തേയ്ക്ക് കൈ വീശി നോക്കി എന്നിട്ടും ഞാൻ ചിന്തയിൽ നിന്ന് ഉണരാത്തത് കണ്ട് അവളെന്റ തോളിൽ നന്നായൊന്ന് പിച്ചിയപ്പോഴാണ് ഞാൻ ഞെട്ടി കൊണ്ട് ചിന്തയിൽ നിന്നുണർന്നത്.
“ആദി, ഇത്ര നേരം എവിടെയായിരുന്നു വലിയ എന്തോ ആലോചനയിലായിരുന്നൂലോ എന്താ അത്?” അവള് കുലുങ്ങി ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു.
“ഏയ്, ഒന്നൂല” ഞാൻ ചുമലു കുലുക്കി കൊണ്ട് പറഞ്ഞു.
” അതൊന്നുമല്ല എന്തോ കാര്യമായിട്ട് ആലോചിച്ചതാ പറയ് ആദി ഞാനും കൂടെ കേൾക്കട്ടെന്നെ” അവള് വന്നെന്റ തോളിൽ കൈ വച്ച് കൊണ്ടാണിത് ചോദിച്ചത്.
“ഇന്ന് അനു ഈ ഡ്രസ്സില് കൂടുതല് സുന്ദരിയായിട്ടുണ്ട്” ഞാനവളെ നോക്കി പറഞ്ഞു.
അത് കേട്ടതോടെ അനൂന്റെ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തു. അവളെന്റ തോളിൽ നിന്നുള്ള കൈ എടുത്തിട്ട് എന്നെ നോക്കി പുഞ്ചിരിച്ചിട്ട്: “താങ്ക്സ് ആദി, നമ്മുക്ക് ഇവിടെ നിന്ന് നീങ്ങിയാലോ” അവളൊരു നാണം കലർന്ന നോട്ടത്തോടെ എന്നോട് പറഞ്ഞു.
അനുവിന്റെ നാണം കലർന്ന നോട്ടം എനിക്ക് ഒരു കുളിര് കോരിയ ഫീലാണ് ഉണ്ടാക്കിയത്. ഞാനവൾ പതിയെ നടന്ന് നീങ്ങിയതിനു പിന്നാലെ തന്നെ ചെന്നു. കക്ഷി വേറെ ഇൻസ്റ്റ്ലേഷനുകൾ കാണാനായിട്ട് അവ ഒരുക്കിയിരിക്കുന്ന പഴയ ബിൽഡിംഗ് ലക്ഷ്യമാക്കി നടന്നു. കുറച്ച് നടന്നപ്പോഴാണ് അവൾ ഞാൻ പിറകിലുണ്ടോന്ന് തിരിഞ്ഞ് നോക്കിയത് എന്നെ കണ്ടതോടെ അവൾ ചിരിച്ചിട്ട് എന്റെയൊപ്പം നടക്കാൻ തുടങ്ങി. കുറച്ച് നേരമായിട്ട് ഞങ്ങൾ തമ്മിലൊന്നും സംസാരിച്ചിട്ടില്ല. ഞങ്ങളുടെ സംസാരം മൊത്തം മിഴികൾ കൊണ്ടായിരുന്നു.
അങ്ങനെ നടന്ന് ഒരു ഇൻസ്റ്റലേഷൻ കാണാനായി ഞങ്ങളൊരു ഇരുട്ട് നിറഞ്ഞ റൂമിലെത്തി അവിടെ വലിയൊരു പ്രൊജക്ടർ വച്ച് അതിൽ 3D കാഴ്ചകളായി കടലിനടിയിലുള്ള പവിഴ പുറ്റുകളും വലിയ മീനകളെയും ഒക്കെ കാണിക്കുന്നുണ്ടായിരുന്നു. ഞങളത് കാണാനായി അവിട്ടെ ഇട്ടിരുന്ന ഇരുപ്പിടത്തിൽ ഒരുമിച്ചിരുന്നു. കുറേ സമയം ഞങ്ങളൊന്നും മിണ്ടാതെ ഇരുന്ന് ആ കാഴ്ചകൾ കണ്ടു. കുറേ സമയമയായി അവളെന്നോട് ഒന്നും മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് എനിക്കൊരു വീർപ്പ് മുട്ടൽ തോന്നിയപ്പോ അനൂന്റെ കൈയ്യിൽ തോണ്ടി കൊണ്ട് ഞാൻ ചോദിച്ചു:
” അതേ,… ഇന്ന് രാവിലെ ആ പ്രശ്നത്തിനിടക്ക് വച്ച് കണ്ട അനൂന്റെ കസിനില്ലേ അവനെന്താ ഇങ്ങനെയൊക്കെ പെരുമാറുന്നേ?”
ഞാൻ ചോദിച്ചത് കേട്ട് അവളുടെ മുഖമൊന്ന് വാടി. അനു പെട്ടെന്ന് എഴുന്നേറ്റിട്ട് “വാ ആദി ഞാൻ പറയാം” ന്ന് പറഞ്ഞ് അവിടെ നിന്ന് നടന്നു അവളുടെ പിറകെയായി ഞാനും. നടന്ന് നീങ്ങിയ ഞങ്ങൾ ബിനാലെ നടക്കുന്ന ‘ ആസ്പിൻ വാളിന്റെ’ പിറകു വശത്ത് കായലിനഭിമുഖമായി പ്രവർത്തിക്കുന്ന ഒരു ഔട്ട് ഡോർ റെസ്റ്റോറന്റിൽ എത്തി. അവിടെയുള്ള പുൽതകിടിയിൽ നിരത്തിയിട്ടിരിക്കുന്ന മേശയും കസേരകളിലൊന്നിൽ പോയി ഇരുന്ന ഞാനും അനുവും കായലിലേക്ക് നോക്കിയിരുന്നു. കുറച്ച് നേരം ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല. വെയ്റ്റർ ഓർഡർ ചോദിക്കാൻ വന്നപ്പോഴാണ് ഞങ്ങൾ രണ്ടാളും ചിന്തയിൽ നിന്നുണർന്നത്. രണ്ട് കോഫി മാത്രം മതിയെന്ന് ഓർഡർ പറഞ്ഞ് ഞാൻ അയാളെ മടക്കി അയച്ചു. കോഫി കുടിച്ച് കൊണ്ടിരിക്കുന്നതിനിടെ അനു ഞാൻ ചോദിച്ചതിനുള്ള മറുപടിയായി പറഞ്ഞു തുടങ്ങി.
” രാവിലെയുണ്ടായ പ്രശ്നത്തിനിടക്ക് കണ്ടത് എന്റെ കൊചഛന്റെ മോനാ സംഗീത്, ഇവന്റെ അച്ഛനെ ആദി അറിയും നമ്മുടെ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണൻ.”
അനു പറഞ്ഞത് കേട്ട് എനിക്കൊരു ഞെട്ടലാണ് ഉണ്ടാക്കിയത് ഞാനാ അമ്പരപ്പിൽ അവളോട് ചോദിച്ചു.
“കൃഷ്ണേട്ടൻ അനൂന്റെ കൊച്ഛനായിരുന്നോ ഈ കാര്യം എനിക്കറിയില്ലായിരുന്നു. പിന്നെ ഈ സംഗീത് കൃഷണേട്ടന്റ മോനാണെന്ന കാര്യം ഞാനിപ്പഴാ അറിയണേ”
” അച്ഛനും കൊചഛനും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങീത് 3 കൊല്ലം മുൻപാ അച്ഛമ്മ മരിച്ച് കഴിഞ്ഞപ്പോ പ്രോപ്പർട്ടീസ് പാർട്ടീഷൻ ചെയ്യണ കാര്യം പറഞ്ഞാ രണ്ടാളും തെറ്റീത്. അന്നുണ്ടായ പ്രശ്നത്തിനിടയ്ക്ക് വച്ച് സംഗീത് അച്ഛനെ കസേരയ്ക്ക് അടിച്ച് വീഴ്ത്തി. അതിൽ പിന്നെ ഞങ്ങൾ കൊച്ഛന്റെ ഫാമിലി ആയിട്ട് അടുപ്പമൊന്നുമില്ല.” അനു നടന്ന കാര്യങ്ങളൊക്കെ ഒറ്റ ശ്വാസത്തിലാണ് എന്നോട് പറഞ്ഞത്.
” അത് ശരി അങ്ങനെയായിരുന്നല്ലേ കാര്യങ്ങളുടെ കിടപ്പ്” ഞാൻ അനു പറഞ്ഞ കാര്യങ്ങൾ കേട്ട് തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
“ഈ സംഗീത് പത്താം ക്ലാസ്സ് കഴിഞ്ഞതു മുതലാ ഇങ്ങനെയൊക്കെയായേ അതിനു മുൻപ് നന്നായി പഠിച്ചിരുന്നവനാ, അവന്റെ കൂട്ടുകാരാരൊക്കെയാന്ന് കണ്ടല്ലോ ആദി?” സംഗീതിനോടുള്ള ദേഷ്യം കൊണ്ട് അനു പല്ല് ഞെരിച്ചാണ് എന്നോടിത് പറഞ്ഞത്.
മേശയിൽ നീട്ടി വച്ചിരുന്ന അവളുടെ ഇടത്തെ കൈയ്യിൽ ഞാനെന്റ വലം കൈ കൊണ്ട് ചേർത്ത് പിടിച്ചിട്ട്: “കൂൾ ഡൗൺ അനു കുട്ടി ഇനിയവന്റെ കൂട്ടുകാര് അനു കുട്ടീടെ അടുത്തേക്കടുക്കൂല്ല ഈ ബോർഡി ഗാർഡ് ആദിയുള്ളപ്പോ” ഞാനവളോട് പൊട്ടി ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.
ഞാൻ പറഞ്ഞത് കേട്ട് അനു “ശരി ആദി കുട്ടാ” ന്ന് വിളിച്ച് ഞാൻ ചേർത്ത് പിടിച്ചിരുന്ന ഇടത്തെ കൈ പിൻവലിച്ചിട്ട് നാവ് പുറത്തിട്ട് അവളൊരു കുസൃതി നിറഞ്ഞ നോട്ടം എന്നെ നോക്കി.
വാച്ചിലേയ്ക്ക് നോക്കിയപ്പോ സമയം 1.30 നോടടുക്കുന്നു. ഞാൻ അനൂനെ തോണ്ടി വിളിച്ചിട്ട്: “അനു നമ്മുക്ക് ലഞ്ച് കഴിച്ചാലോ? സമയം ഒന്നരയാകുന്നു എന്റെ വയറ് കത്തി തുടങ്ങിയിട്ടുണ്ടെ” ഞാൻ വയറ്റിൽ കൈ വച്ച് കൊണ്ടാണവളോടിത് പറഞ്ഞത്.
അനു ഇരുന്നിരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റ് നിന്നിട്ട്: ” ഇവിടെ വന്ന് സമയം പോയതറിഞ്ഞില്ല, എന്നാ കഴിക്കാൻ പോകാംലേ നമ്മുക്ക്?”
അവൾ കസേരയിൽ നിന്ന് എഴുന്നേറ്റത് കണ്ടതോടെ ഞാനും എഴുന്നേറ്റിട്ട്: “അനു ഇവിടെ അടുത്ത് sea food ഐറ്റംസ് ഒക്കെ കിട്ടുന്ന നല്ലൊരു റെസ്‌സ്റ്റോറന്റുണ്ട് നമ്മുക്കവിടെ പോയാലോ?”
” കുറേ നാളായിട്ട് വിചാരിക്കുന്നതാ കൊച്ചി സൈഡിലേയ്ക്ക് വരുമ്പോ നല്ല സീ ഫുഡ് ഐറ്റംസ് കഴിക്കണമെന്നത്. ഇന്നെന്തായാലും ആദീടെ കൂടെ വന്നപ്പോ അത് നടക്കുമല്ലോ” അനു നല്ല സന്തോഷത്തോടെ ആണിത് പറഞ്ഞത്.
ഭക്ഷണം കഴിച്ച് തിരിച്ചു വന്നിട്ട് ബിനാലെ നടക്കുന്ന ബാക്കിയുള്ള ഭാഗങ്ങളിലേയ്ക്ക് പോകാമെന്ന് തിരുമാനിച്ചുറപ്പിച്ച ഞങ്ങൾ ആസ്പിൻ വാളിന്റെ പുറത്തെത്തി. അവിടെ ബൈക്ക് പാർക്കിംഗിൽ നിന്ന് ബൈക്കെടുത്ത് സീ-ഫുഡ് റെസ്റ്റോറന്റായ ‘ഓഷ്യൻ ബ്ലൂ’ ലേയ്ക്ക് ഞങ്ങൾ പുറപ്പെട്ടു. രാവിലെ ബൈക്കിൽ കയറിയപ്പോൾ അകന്നിരുന്ന് എന്റെ തോളിൽ കൈ വച്ചിരുന്ന അനു ഇപ്പോ എന്നോട് ചേർന്നിരുന്ന് എന്നെ വലത് കൈ കൊണ്ട് വട്ടം കെട്ടി പിടിച്ചാണ് ഇരിക്കുന്നത്. ഇന്നത്തെ ഒരൊറ്റ ദിവസത്തെ സംഭവ വികാസങ്ങൾ കൊണ്ട് ഞങ്ങൾ മനസ്സ് കൊണ്ട് പരസ്പരം ഒരു പാട് അടുത്തു. സംസാരത്തിനിടയിൽ അവരവരുടെ ഇഷ്ടാനിഷ്ടങ്ങളൊക്കെ പരസ്പരം പറയാനും ചിരിയും കളികളുമൊക്കെയായി ഞാൻ ഉള്ളിലുള്ള ഇഷ്ടം അവളോട് എങ്ങനെയെങ്കിലും തുറന്ന് പറയണമെന്നുറപ്പിച്ച് നട്ടുച്ചയ്ക്ക് ചുട്ടു പൊള്ളുന്ന റോഡിൽ കൂടി എന്നോട് ബൈക്കിൽ ചേർന്നിരിക്കുന്ന എന്റെ പ്രാണനായ അനുവുമായി റെസ്റ്റോറന്റ് ലക്ഷ്യമാക്കി നീങ്ങി.
അങനെ ബിനാലെ നടക്കുന്ന ആസ്പിൻ വാളിൽ നിന്ന് ഏകദേശം ഒന്നര കിലോ മീറ്റർ അകലെയുള്ള “ഓഷ്യൻ ബ്ലൂ” റെസ്റ്റോറന്റിൽ ഞങ്ങൾ എത്തി. വെയ്റ്റർ വന്ന് ഓർഡർ ചോദിച്ചപ്പോ മേശമേൽ വച്ച മെനു കാർഡ് നോക്കി ഞാൻ ലെമൺ റൈസ്സും അവിടത്തെ സ്പെഷ്യൽ ഐറ്റമായ ടൂണ ഫിഷ് ഗ്രിൽഡ് ചെയ്തതും പിന്നെ മീൻ വറുത്തരച്ച കറിയും രണ്ട് പ്ലേറ്റ് പറഞ്ഞു. അനുവിനും അത് തന്നെ മതിയെന്ന് പറഞ്ഞത് കൊണ്ട് എല്ലാം രണ്ട് പ്ലേറ്റ് ഞാൻ ഓർഡർ പറഞ്ഞു.
ഭക്ഷണത്തിനായി കാത്തിരിക്കുന്ന സമയം അനു എന്നോടായി ചോദിച്ചു: “ആദി ഇതിന് മുൻപ് ഈ റെസ്റ്റോറന്റിൽ വന്നിട്ടുണ്ടല്ലേ?
” ഫ്രണ്ട്സിന്റ കൂടെ കൊച്ചിയ്ക്ക് വരുമ്പോ മിക്കപ്പോഴും ഇവിടെയാണ് കയറി കഴിക്കാറ്, ഇവിടത്തെ ഫുഡ് അടിപൊളിയാ” ഞാൻ അനൂനോടായി പറഞ്ഞു.
” മുൻപൊക്കെ അച്ഛൻ ഔട്ടിംഗിന് കൊണ്ടു പോവായിരുന്നു ഇപ്പോ അച്ഛന് ഓഫീസിലെ തിരക്ക് കാരണം അതിനൊന്നും നേരം കിട്ടണില്ലാന്നേ” അനു ചെറിയൊരു നിരാശയോടെയാണിത് പറഞ്ഞത്.
“അതിനെന്താ ഇനി ഞാൻ കൊണ്ട് പോവാലോ അനൂനെ ഔട്ടിംഗിന്” അനൂനെ നോക്കി ഞാൻ പ്രണയാർദ്രമായാണ് പറഞ്ഞത്
” ആദീടെ കൂടെ ഔട്ടിംഗിന് വരാൻ ഞാൻ എപ്പഴെ റെഡി” അനു എന്റെ വായിൽ നിന്നത് കേൾക്കാൻ കാത്തിരുന്ന പോലെയാണത് ചിരിച്ചു കൊണ്ട് പറഞ്ഞത്.
ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടു വച്ചപ്പോൾ ഞങ്ങളത് കഴിച്ച് തുടങ്ങി. കഴിക്കുന്നതിനിടയിൽ അനൂ എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞ് സംസാരിച്ചു കൊണ്ടിരുന്നു. ഞാനതൊക്കെ പുഞ്ചിരിയോടെ കേട്ടിരുന്നു. ചില കാര്യങ്ങളൊക്കെ സംസാരിച്ച് ഞങ്ങൾ ഒരുമിച്ചിരുന്ന് ചിരിക്കാനും തുടങ്ങി.
അങ്ങനെ ഭക്ഷണം കഴിച്ച് ഒരുമിച്ച് കൈ കഴുകി വന്ന ഞാൻ ബില്ല് കൊടുക്കാനായി കൗണ്ടറിലേയ്ക്ക് നീങ്ങിയപ്പോൾ അനു ഓടി വന്ന് പറഞ്ഞു: “ആദി ഈ ബില്ല് ഞാൻ കൊടുക്കും ഇന്നത്തെ ട്രീറ്റ് എന്റെ വക” യാന്ന് പറഞ്ഞ് കൊണ്ടവൾ ഹാൻഡ് ബാഗ് തുറന്ന് ഡെബിറ്റ് കാർഡ് കൗണ്ടറിലിരുന്ന കക്ഷിയ്ക്ക് കൊടുത്തു. നിമിഷ നേരം കൊണ്ട് ബില്ലടച്ച് പുറത്തിറങ്ങിയ ഞങ്ങൾ വീണ്ടും ബിനാലെ നടക്കുന്ന ആസ്പിൻ വാളിൽ തിരിച്ചെത്തി.
ആസ്പിൻ വാളിന്റെ പ്രവേശന കവാടം വഴി കയറി ചെല്ലുംമ്പോൾ കാണുന്നത് പിള്ളേച്ചൻ ആർക്കോ ഫോൺ ചെയ്യുന്നതാണ്. ഞങ്ങളെ കണ്ടതോടെ ഫോണിലെ സംസാരം അവസാനിപ്പിച്ചിട്ട് പുള്ളി ചിരിച്ചു കൊണ്ട് അടുത്തേയ്ക്ക് വന്നിട്ട്. ” നിങ്ങള് ഫുഡ് കഴിക്കാൻ പോയേക്കു വായിരുന്നല്ലേ?”
” ഞാൻ പോകുന്ന നേരം പിള്ളേച്ചനേയും കഴിക്കാൻ വിളിക്കാന്ന് കരുതി ഫോണിൽ രണ്ട് വട്ടം വിളിച്ച് നോക്കീര്ന്നു. അപ്പോ പിള്ളേച്ചൻ ആർക്കോ വിളിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് കോൾ കണക്ടായില്ല”.
“വീട്ടീന്ന് വൈഫ് വിളിച്ചോണ്ടിരിക്കായിരുന്നു. അവളാണേൽ ഫോൺ ചെയ്തു തുടങ്ങിയാലൊട്ട് നിർത്തത്തുമില്ല. അതാ നീ വിളിച്ച സമയം കോൾ കണക്ടാവാഞ്ഞെ.” ആട്ടെ … നിങ്ങളെവിടെയാ പോയി കഴിച്ചേ?” പിള്ളേച്ചൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
” ഞങ്ങള് ‘ഓഷ്യൻ ബ്ലൂ’ ലാണ് പോയത്. എന്നിട്ട് പിള്ളേച്ചൻ കഴിച്ചായിരുന്നോ?”
” ഞങ്ങൾ സ്റ്റാഫിന് ഇവിടെ ക്യാന്റീൻ ഉണ്ടെടാ ഞാൻ കഴിച്ചു. നല്ല ഒന്നാം തരം മീൽസ് ആയിരുന്നു ഇന്നത്തേ. പിള്ളേച്ചൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
ഞാനും പിള്ളേച്ചനും തമ്മിലുള്ള സംസാരം നോക്കി കൊണ്ടിരുന്ന അനൂന് നേരെ തിരിഞ്ഞിട്ട് പിള്ളേച്ചൻ അവളോട് ചോദിച്ചു. “ഹായ്, നമ്മള് തമ്മിൽ ശരിക്കും പരിചയപ്പെട്ടിട്ടില്ല എന്താ മോള്ടെ പേര്?”
പിള്ളേച്ചൻ ചോദിച്ചത് കേട്ട് അവൾ എന്റെ അടുത്തേയ്ക്ക് കയറി നിന്നിട്ട് “ഹായ്, ഞാൻ അനുരാധ. വീട് ആദീടെ വീടിന്റെ ഒപ്പോസിറ്റ് തന്നാ” അവള് ചെറുതായി പുഞ്ചിരി തൂകി കൊണ്ട് പറഞ്ഞു.
” ഞാൻ ‘ രാഗേഷ് പിള്ള’ ഇവൻമാരൊക്കെയെന്നെ പിള്ളേച്ചാന്നാ വിളിക്കുന്നെ. പിള്ളേച്ചൻ കുലുങ്ങി ചിരിച്ചു കൊണ്ട് അനൂന് നേരെ ഷേക്ക് ഹാൻഡ് കൊടുക്കാനായി കൈ നീട്ടി.
പിള്ളേച്ചൻ ഷേക്ക് ഹാൻഡ് കൊടുക്കാനായി നീട്ടിയ കൈയിൽ അനു കൈ ചേർത്തിട്ട് ചിരിച്ചിട്ട് പറഞ്ഞു. ” ആദി പറഞ്ഞു പിള്ളേച്ചനെ കുറിച്ച്”
“അനുരാധ ഇൻഫോ പാർക്കിലാ വർക്ക് ചെയ്യുന്നതല്ലേ?” പിള്ളേച്ചൻ അവളോട് ചോദിച്ചു.
” ഞാൻ സോഫ്ടെക്കിലാ വർക്ക് ചെയ്യുന്നെ” അനു പിള്ളേച്ചന് ഷേക്ക് ഹാൻഡ് കൊടുത്തിട്ട് ചേർത്ത് പിടിച്ചിരുന്ന കൈ പിൻവലിച്ചിട്ട് പറഞ്ഞു.
” ഇത്തവണത്തെ നമ്മുടെ ബിനാലെ ഇൻസ്റ്റലേഷനുകൾ ഒക്കെ കൊള്ളാമോ? പിള്ളേച്ചൻ അവളോട് ചോദിച്ചു.
ഞാനത് കേട്ട് ഇടയിൽ കയറി പിള്ളേച്ചനോട് ചിരിച്ചു കൊണ്ട് പറഞ്ഞു: “എന്റെ പിള്ളേച്ചാ ചില ഇൻസ്റ്റ്ലേഷൻ കണ്ടിട്ട് അനു പറഞ്ഞതെന്താന്നറിയോ അതൊക്കെ മനസ്സിലാക്കിയെടുക്കാൻ ബുദ്ധി ജീവികൾക്കേ പറ്റൂ സാധരണക്കാർക്കൊന്നും ഇത് കണ്ടാ മനസ്സിലാവില്ലാവുലാന്നാ പറഞ്ഞെ”
ഞാൻ പറഞ്ഞത് കേട്ട് പിള്ളേച്ചൻ ഉറക്കെ നിന്ന് ചിരിക്കാൻ തുടങ്ങി കൂടെ ഞാനും. ഞാൻ പിള്ളേച്ചനോട് പറഞ്ഞത് കേട്ട് ആകെ വിളറിയ അനു എന്റെ
പിറകിൽ മറഞ്ഞ് നിന്ന് എന്റെ തോളിൽ തല ചേർത്ത് വച്ചിട്ടെന്നെ പിച്ചി കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു: “ആ പുള്ളീടെ മുൻപിൽ എന്നെ നാണം കെടുത്തീപ്പോ നിനക്ക് സമാധാനമായല്ലോ, ഞാൻ ഇനി മിണ്ടില്ലാ ആദീയോട്” അവള് പിണക്കം നടിച്ചു കൊണ്ടെന്നോട് പറഞ്ഞു.
കൊച്ചു കുട്ടിയെ പോലെ എന്റെ പിറകിൽ പിണങ്ങി നിൽക്കുന്ന അനൂന് നേരെ ഞാൻ തല തിരിച്ചിട്ട് പതിയെ പറഞ്ഞു: “അനു കുട്ടി ഞാനൊരു തമാശ പറഞ്ഞതല്ലേ പിള്ളേച്ചൻ നമ്മുടെ സ്വന്തമാളാ ഇതൊന്നും കേട്ടെന്ന് കരുതി ഒരു പ്രശ്നോമില്ലാന്നെ” ഞാൻ മറഞ്ഞ് നിൽക്കുന്ന അനൂന്റെ വലത്തെ കൈയ്യിൽ എന്റെ ഇടം കൈ കൊണ്ട് പിടിച്ചിട്ട് പറഞ്ഞു.
അനു പിറകിൽ മറഞ്ഞ് നിൽക്കുന്നത് കണ്ട് പിള്ളേച്ചൻ “എന്താ കാര്യമെന്നോട്?” കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ ചിരിച്ചു കൊണ്ട് പിള്ളേച്ചനോട് ഒന്നുമില്ലെന്ന അർത്ഥത്തിൽ കണടച്ച് കാണിച്ചു.
“എന്നാ ആദി ഞാൻ നീങ്ങട്ടേടാ, എനിക്കെ ദർബാർ ഹാളിന്റെ അവിടെ വരെ പോണം അവിടെ ബിനാലേടെ കുറച്ച് ഇൻസ്റ്റലേഷനുകൾ ഉണ്ട്. അവിടത്തെ അറേഞ്ച്മെന്റ്സ് ഒന്ന് നോക്കാനുണ്ട്. നീ വിളിക്ക് ട്ടോ എന്നെ. അനുരാധെ ഞാൻ പോകാണെ, ഇവൻ പറഞ്ഞതൊന്നും കാര്യാക്കണ്ട ചില ആർട് വർക്ക് എന്താന്ന് എനിക്കും പിടി കിട്ടീട്ടൊന്നൂല” പിള്ളേച്ചൻ ഞങ്ങളോട് രണ്ടു പേരോടായി പറഞ്ഞു. അത് കേട്ടിട്ട് അനു എന്റെ പിറകിൽ നിന്നും പിള്ളേച്ചന്റെ നേരെ നിന്നിട്ട് ജാള്യതയോടെ ചിരിച്ചു. അത് കണ്ട് പിള്ളേച്ചൻ അവളുടെ അടുത്തേക്ക് വന്നിട്ട് ചിരിച്ചിട്ട്: ” ഞാൻ പോട്ടെ അനുരാധ, സീ യു സൂൺ” അവളോടായി പറഞ്ഞിട്ട് എന്നെ വന്ന് കെട്ടിപിടിച്ച് യാത്ര പറഞ്ഞ് പിള്ളേച്ചൻ പോയി.
“എന്ത് സാധനാന്ന് നോക്കിയെ ആ പുള്ളീടെ മുൻപിലെന്റ തൊലിയുരിച്ച് കളഞ്ഞപ്പോ നിനക്ക് സമാധാനായില്ലേ?” അനു എന്റെ നേർക്ക് നിന്ന് മുഖം വീർപ്പിച്ച് നിന്നാണിത് പറഞ്ഞത്.
അവളുടെ അപ്പോഴത്തെ മുഖഭാവം കണ്ട് എനിക്ക് അവളുടെ കവിളിലൊരു ഉമ്മ കൊടുക്കാൻ തോന്നി പോയി മുഖമൊക്കെ ചുവന്ന് തുടുത്ത് നല്ല ക്യൂട്ടായിരിക്കുന്നു. എനിക്ക് നേരെ തിരിഞ്ഞ് നിൽക്കുന്ന അവളുടെ വലത്തെ കവിളിൽ ഞാൻ പതിയെ പിടിച്ച് വലിച്ചിട്ട്: “ഇപ്പോ അനു കുട്ടീനെ കാണാൻ ശരിക്കും ആംഗ്രി ബേഡിനെ പോലെ ണ്ട്”
ഞാൻ പറഞ്ഞത് കേട്ട് മുഖത്ത് വന്ന ചിരി അടക്കിപിടിച്ചിട്ട് അനു പതിയെ എന്റെ വയറ്റിൽ വേദനിപിക്കാതെ നുള്ളിയിട്ട് എന്നോട്: ” ശരിക്കുമുള്ള ആംഗ്രി ബേഡിനെ ഞാനിന്ന് രാവിലെ കണ്ടായിരുന്നു, ആ പാർക്കിംഗിൽ വച്ച്” അനു എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
അനു പറഞ്ഞത് കേട്ട് ഞാനൊന്ന് ചിരിച്ചിട്ട്: “എന്തൊക്കെ പറഞ്ഞാലും എന്റെ കൈയ്യിൽ നിന്ന് കിട്ടിയ ഇടിയേക്കാളും അവനോർമ വരിക ഈ ആംഗ്രി ബേഡിന്റെ കൈയ്യിൽ നിന്ന് മോന്തയ്ക്ക് കിട്ടിയ ആ അടിയായിരിക്കും” ഞാനത് പറഞ്ഞ് ചിരിച്ചതോടെ അനു വന്നെന്റ അടുത്തേക്ക് നീങ്ങി നിന്നിട്ട് എന്റെ കൈ തണ്ടയിൽ നല്ലൊരു പിച്ച് തന്നിട്ട്: “അത് പിന്നെ അവൻ പറഞ്ഞ തോന്ന്യാസം കേട്ടിട്ട് മിണ്ടാതെ നിക്കാൻ പറ്റോ?” അനു എന്നെ നോക്കി ഗമയിൽ പറഞ്ഞു.
ഞാനവൾ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് അനൂനെ ഒന്ന് ദേഷ്യം
പിടിപ്പിക്കാനായി പറഞ്ഞു: “അപ്പോ ഇന്നലെ അവൻ തോന്ന്യാസം പറഞ്ഞപ്പോ ഇന്ന് അവന് കൊടുത്ത പോലെ ഒരെണ്ണം കൊടുക്കാൻ മേലായിരുന്നോ? വെറുതെ എന്തിനാ ഇന്നലെ വീട്ടിൽ കിടന്ന് മോങ്ങിയെ?” ഞാൻ ചോദിച്ചത് കേട്ട് ഉത്തരം മുട്ടിയ അനു വിക്കി കൊണ്ട് എന്നോട്: ” അതേ … അതിന്നലെ എനിക്ക് ധൈര്യോണ്ടായില്ല അതാ” അവളെന്നെ നോക്കി ജാള്യതയോടെ പറഞ്ഞു.
“ഇന്നിപ്പോ അവനെ അടിച്ച സമയത്ത് ധൈര്യം എവിടെന്നാ കിട്ടിയേ?” ഞാൻ അവളെ കളിയാക്കി കൊണ്ട് ചോദിച്ചു.
” അത് … അത് ആദി കൂടെ വന്ന ദൈര്യത്തിലാ ഞാനടിച്ചേ” അനു എന്നെയൊരു കള്ള നോട്ടം നോക്കി കൊണ്ടാണത് പറഞ്ഞത്.
ഞാൻ കൂടെയുണ്ടായ ധൈര്യത്തിലാണ് അവളോട് മോശമായി സംസാരിച്ചവനെ അവൾ അടിച്ചതെന്ന് കേട്ടപ്പോ മനസ്സിൽ ഒത്തിരി സന്തോഷം തോന്നി. എന്നാലും ഞാനത് പുറത്ത് കാണിക്കാതെ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു: “ഉവ്വ … വേ”
ബിനാലെയിൽ കണ്ട് തീർക്കാനുള്ള ആർട് വർക്കുകൾ കാണാൻ ഞങ്ങൾ രണ്ടാളും ഒരുമിച്ച് നടന്നു. ഇന്ന് രാവിലെയുണ്ടായ സംഭവത്തിനു ശേഷം ഞാനും അനുവും പരസ്പരം ഒരുപാട് അടുത്തു. ഇതുവരെ ഞങ്ങൾ ഇത്രയും അടുത്ത് ഇടപഴകിയിട്ടുമില്ല ഇതുപോലെ ഉള്ള് തുറന്ന് സംസാരിച്ചിട്ടുമില്ല. അതിനുള്ള അവസരം കിട്ടിയില്ലായെന്നതാണ് നേര്. ഞാനുമായുള്ള അവളുടെ സംസാരവും അടുത്തിടപഴകലുമൊക്കെ നോക്കുമ്പോ അനൂനും എന്നോടെന്തോ ഒരിഷ്ടം ഉള്ളത് പോലെ എനിക്ക് തോന്നി തുടങ്ങി.
ഏറെകുറെ ബിനാലെയിലെ കാഴ്ചകൾ കണ്ട ഞങ്ങൾ 3.30 ആയപ്പോഴെയ്ക്കും ആസ്പിൻ വാളിന്റെ അകത്ത് പ്രവർത്തിക്കുന്ന ഔട്ട് ഡോർ റെസ്റ്റോറന്റിൽ കേറി ചായ കുടിച്ചിട്ട് അവിടെ നിന്ന് വീട്ടിലേയ്ക്ക് തിരിച്ചു.
തിരിച്ചുള്ള യാത്രയിൽ അനു ബൈക്കിൽ എന്നോട് ചേർന്നിരുന്ന് കൊണ്ട് വാ തോരാതെ കൊഞ്ചി സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവൾ പറയുന്നത് ശ്രദ്ധിച്ച് കേട്ട് ഞാനതിനൊക്കെ മറുപടിയും കൊടുത്തു കൊണ്ടിരുന്നു. അവൾ സംസാരിക്കുന്ന സമയമത്രയും ഞാനതൊരു കിളി കൊഞ്ചൽ കേൾക്കുന്ന പോലെ ആസ്വദിച്ച് കേട്ട് കൊണ്ടിരുന്നു.
ഒറ്റ മോളായത് കൊണ്ട് അനുവിനെ ഗോപാലങ്കിളും രാഗിണി ആന്റിയും ആവശ്യത്തിൽ കൂടുതൽ കൊഞ്ചിച്ചാണ് വളർത്തിയത്. ചില സമയങ്ങളിലെ അവളുടെ പ്രവൃത്തിയും സംസാരവും ശ്രദ്ധിച്ചാൽ ഇതു വരെ കുട്ടിത്തം മാറാത്ത ഒരു പെണ്ണായി തോന്നി പോകും. പക്ഷേ ഇന്ന് എന്നോട് ഇത്രയും അടുത്ത് കഴിഞ്ഞപ്പോഴാണ് അവൾ എന്നോട് കൊഞ്ചി സംസാരിച്ചു തുടങ്ങിയത്.
വൈകീട്ട് 5 മണി കഴിഞ്ഞപ്പോൾ ഞങ്ങൾ ആലുവയിലെത്തി. അവിടെ അനൂന്റെ സക്കൂട്ടർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേയ്ക്ക് ഞാൻ അനുവുമായി ബൈക്കിൽ അങ്ങോട്ടെയ്ക്ക് ചെന്നു. അനുവിന്റെ സ്ക്കൂട്ടറിന്റെ അടുത്തായി ബൈക്ക് നിർത്തിയ ഞാൻ പിറകിലോട്ട് തല വെട്ടിച് അവളെ നോക്കി. അനു ബൈക്കിൽ നിന്നിറങ്ങാതെ എന്റെ തോളിൽ കൈ വച്ചിരുന്ന് കൊണ്ട് ചുറ്റിലും പേടിയോടെ നോക്കുന്നുണ്ട്. അത് കണ്ട് ഞാൻ അനു നോട്:
“എന്റെ അനു ഇനിയവന്മാര് നിന്റെടുത്തേക്ക് വരൂല അതിന് മാത്രം ഉള്ളത് എന്റേന്നും നമ്മുടെ പിള്ളേര്‌ടെന്നും വാങ്ങിച്ച് കൂട്ടിട്ടാ അവര് പോയത് ദാ കണ്ടില്ലേ നിന്റെ പൊട്ടി കിടക്കണ ഹെൽമറ്റ് അത് വച്ചും എന്തോരം കിട്ടിയതാ അവർക്ക്” രാവിലെയുണ്ടായ പ്രശ്നത്തിനിടയ്ക്ക് ഞാൻ അനൂന്റെ ഹെൽമറ്റ് വച്ചാണല്ലോ അവരെയൊക്കെ അടിച്ചത് അത് പൊട്ടി തകർന്ന് കിടക്കണത് ഞാൻ അവൾക്ക് കാണിച്ചു കൊടുത്ത് കൊണ്ടാണിത് പറഞ്ഞത്.
ഞാൻ പറഞ്ഞത് കേട്ട് ബൈക്കിൽ വട്ടം കയറി ഇരുന്നിരുന്ന അനു എന്റെ തോളിൽ പിടിച്ച് എഴുന്നേറ്റിട്ട് കാല് പതിയെ പൊക്കി കൊണ്ട് താഴെയിറങ്ങി
വന്നു ബൈക്കിന്റ മുൻപിൽ വന്ന് നിന്നിട്ട്: ” പോകുന്ന വഴിയ്ക്ക് എനിക്കൊരു പുതിയ ഹെൽമറ്റ് വാങ്ങണല്ലോ ആദി അല്ലേൽ അമ്മ ഓരോന്നൊക്കെ ചോദിക്കും”
” പോകുന്ന വഴീല് ആ മാർവർ ജംഗ്ഷനിലൊരു കടേണ്ട് നമ്മുക്കവടേന്ന് വാങ്ങാന്നേ, ഇപ്പോ അനു കുട്ടി സ്ക്കൂട്ടറിട്ക്ക്” ഞാനവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാനവളെ അനു കുട്ടീന്ന് വിളിക്കുന്നത് പെണ്ണിന് ശരിക്കും സുഖിച്ചിട്ടുണ്ട് അവളെന്നെ നോക്കി ആ പാൽ പല്ല് കാണിച്ച് ചിരിച്ചിട്ട് വേഗം സ്ക്കൂട്ടറെടുത്ത് മുന്നിൽ പോയി.അവളുടെ തൊട്ട് പിറകെ എസ്കോർട്ടായി ഞാനുമുണ്ട്.
അടുത്ത ജംഗ്ഷനിൽ എത്തിയപ്പോ അവള് കട കണ്ട് സ്ക്കൂട്ടർ നിർത്തിയിട്ട് ഞാനും കൂടെ കയറാനായി കാത്ത് നിന്നു. ഞാൻ അവളുടെ കൂടെ കയറിയിട്ട് കടക്കാരനോട് നല്ല ബ്രാൻഡഡ് ആയിട്ടുള്ള ലേഡീസ് ഹെൽമറ്റ് ഏതാ ഉള്ളതെന്ന് ചോദിച്ചപ്പോ അയാൾ അനുവിനെ കാണിക്കാനായി വെഗാ, സ്റ്റീൽബേർഡ്, സ്റ്റഡ്സ് തുടങ്ങിയ ബ്രാൻഡുകളുടെയൊക്കെ ലേഡീസ് വയ്ക്കുന്ന ടൈപ്പാണെന്ന് പറഞ്ഞ് കുറച്ച് ഹെൽമറ്റുകൾ എടുത്ത് കാണിച്ചു. അത് കണ്ടിട്ട് അനു എന്നെ നോക്കി പറഞ്ഞു. “ആദി എനിക്ക് മാച്ചായിട്ടുള്ള നല്ലൊരു ഹെൽമറ്റ് സെലക്ട് ചെയ്ത് തന്നെ”
ഞാനവള് പറഞ്ഞത് കേട്ട് അനുവിനെ നോക്കി ചിരിച്ചിട്ട് ‘വെഗ’യുടെ ഒരു കോഫി റെഡ് കളറുള്ള മാറ്റ് ഫിനിഷോടു കൂടിയ ഹെൽമെറ്റ് ഞാൻ കടയിലെ സ്റ്റാൻഡിൽ നിന്നെടുത്ത് അനുവിന്റെ തലയിൽ ഞാൻ തന്നെ വച്ച് കൊടുത്തു. കടക്കാരൻ ഹെൽമറ്റ് വയ്ക്കാൻ അവളെ സഹായിക്കാനായി അടുത്തേക്ക് വന്നതാണ് പക്ഷേ ഞാൻ തന്നെ അത് അവൾക്ക് തലയിൽ ശരിയായി തന്നെ വച്ച് കൊടുത്തു. അവളുടെ കാര്യത്തിൽ ഞാൻ സ്വാർത്ഥത കാണിക്കുന്നത് കണ്ട് കടക്കാരൻ പതിയെ നീങ്ങി നിന്നു. ഹെൽമറ്റിന്റ വില ചോദിച്ചപ്പോൾ ഏകദേശം മൂവായിരം രൂപയുടെ അടുത്തുണ്ടെന്ന് കേട്ട് അനു “ഇത്രേം വില കൂടിയത് വേണ്ടാ ആദി എനിക്കെന്ന്” പറഞ്ഞ് കടക്കാരനോട് വില കുറഞ്ഞത് എടുക്കാൻ പറഞ്ഞു കൊണ്ട് തലയിലിരുന്ന ഹെൽമറ്റ് ഊരി എന്റെ കൈയ്യിൽ തന്നു. ഞാൻ അപ്പോൾ തന്നെ പേഴ്സിൽ നിന്ന് പൈസയെടുത്ത് കൊടുത്ത് ആ ഹെൽമറ്റ് വാങ്ങി അനൂന്റെ കൈയ്യിൽ പിടിച്ച് വലിച്ച് കടയ്ക്ക് പുറത്തിറങ്ങിയിട്ട് അവളോട് പറഞ്ഞു: ” രാവിലെ അനൂന്റെ ഹെൽമറ്റടിച്ച് പൊട്ടിച്ചത് ഞാനല്ലേ അതിന് പകരം വാങ്ങി തന്നതാണെന്നെ”ന്ന്” പറഞ്ഞ് ഞാൻ പുതിയ ഹെൽമെറ്റെടുത്ത് അവളുടെ തലയിൽ വച്ച് കൊടുത്തു.
അവളൊന്ന് ചിരിച്ചിട്ടെന്നോട് “താങ്ക്സ്” പറഞ്ഞു. ഞാൻ അവളോട് “നോ മെനഷൻ പ്ലീസ്” പറഞ്ഞ് കൊണ്ടൊന്ന് പുഞ്ചിരിച്ചു.
“അതേ, അനു അപ്പോൾ പറഞ്ഞതൊക്കെ ഓർമ്മേണ്ടല്ലോ ഇന്ന് നടന്ന കാര്യോന്നും ആന്റീനോടും അങ്കിളിനോടൊന്നും പറയണ്ടാ. പിന്നെ നാളെ ഞാൻ 8.15 ആകുമ്പോ റോഡ് സൈഡിലുള്ള അമ്പലത്തിന്റെ മുന്നിലെത്തീട്ട് വിളിക്കാം അപ്പോ അങ്ങോട്ടെക്കെത്തിയേക്കണേ” ഞാനവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
അനു ഞാൻ പറഞ്ഞതിന് മറുപടിയായി “ശരി ആദി ഞാൻ കറക്ട് സമയത്ത് അങ്ങോട്ടെക്കെത്താമെന്ന്” പറഞ്ഞ് കൊണ്ട് ചെന്ന് സ്കൂട്ടറിൽ കയറി സ്റ്റാർട്ടാക്കിയിട്ട് പിറകിലോട്ട് തല വെട്ടിച്ച് ഞാൻ ബൈക്ക് എടുത്തോന്ന് നോക്കി. ഞാൻ ബൈക്ക് സ്റ്റാർട്ടാക്കിയത് കണ്ടതോടെ അവൾ സ്കൂട്ടറുമായി നീങ്ങി. വീടെത്തിയപ്പോ റോഡിന്റെ ഇരുവശത്തുമായിട്ടുള്ള ഞങ്ങളുടെ വീടുകളിലേയ്ക്ക് ഞങ്ങൾ കയറി.
അന്ന് ഞാൻ വീട്ടിൽ വളരെ സന്തോഷത്തിലാണ് തിരിച്ചെത്തിയത്. അനുവുമായി ചിലവഴിച്ച നിമിഷങ്ങളെ കുറിച്ചോർത്തപ്പോൾ മനസ്സിനാകെയൊരു കുളിര്. കുളിച്ച് ഡ്രസ്സ് മാറി അടുക്കളയിലോട്ട് ചെന്നപ്പോൾ അമ്മ എനിക്കായി ചായ ഉണ്ടാക്കുന്നുണ്ടായിരുന്നു. വൈകുന്നേരം കഴിക്കാനായി എന്റെ ഇഷ്ട വിഭവമായ ഉന്ന ക്കായ ഞാൻ ചെന്നയുടനേ അമ്മ പ്ലേറ്റിലിട്ട് എന്റെ കൈയ്യിൽ തന്നു. അടുക്കളയിലെ തിണ്ണയിൽ കയറിയിരുന്ന് കഴിച്ചു
കൊണ്ടിരിക്കുന്നതിനിടെ അമ്മ എനിക്കായി ചായ കൊണ്ട് വച്ചിട്ട് ചോദിച്ചു: “നീയിന്ന് ക്ലാസ്സിൽ കയറില്ലേ ആദി? അച്ഛന്റ ഫോണിലേയ്ക്ക് നീ അബ്സെന്റായിരുന്നൂന്ന് പറഞ്ഞ് മെസ്സേജ് വന്നെന്ന് പറഞ്ഞല്ലോ അച്ഛൻ”
അമ്മ ചോദിച്ചത് കേട്ട് ഞാനൊന്ന് ഞെട്ടി. ഇന്ന് രാവിലെയുണ്ടായ സംഭവങ്ങളൊന്നും തുറന്ന് പറയാൻ പറ്റാത്തത് കൊണ്ട് ഞാൻ അമ്മയോടൊരു കള്ളം പറഞ്ഞു: “ഓ അതാണോ കാര്യം, ഞങ്ങളുടെ ക്ലാസ്സിലെ ബോയ്സെല്ലാം കൂടി ആർട്ട്സ് ഡേയ്ക്ക് ഡാൻസ് ചെയ്യുന്നുണ്ട്. അതിന്റെ ഡ്രസ്സ് സെലക്ട് ചെയ്യാൻ പോയത് ഞാനാ അമ്മാ, തിരിച്ചെത്തീപ്പോ ഉച്ചയായി അതാ അബ്സന്റ് മെസ്സേജ് വന്നേ”
” ഇന്നുച്ഛയ്ക്ക് അച്ഛൻ കമ്പനിയിലായിരുന്നപ്പോഴാ നീ അബ്സെന്റാണെന്ന് പറഞ്ഞ് കോളേജീന്നുള്ള മെസ്സേജ് കിട്ടീന്നും പറഞ്ഞെന്നെ വിളിച്ചത്. ഞാനപ്പോ തന്നെ അച്ഛനോട് പറഞ്ഞു നീ ക്ലാസ്സിൽ പോണില്ലെങ്കി ആദ്യമേ എന്നോട് പറയുമായിരുന്നെന്ന്. അത് കേട്ടപ്പോഴാ അച്ഛനൊന്ന് സമാധാനമായേ” അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.
കുറച്ച് നേരം അമ്മയോട് ഓരോന്നൊക്കെ സംസാരിച്ചിരുന്നിട്ട് ഞങ്ങളുടെ ക്ലബിന്റെ ഗ്രൗണ്ടിലേയ്ക്ക് ഞാൻ ബൈക്കുമെടുത്ത് നീങ്ങി. വൈകുന്നേരങ്ങളിൽ ഞാൻ മിക്കപോഴും ഗ്രൗണ്ടിലേയ്ക്ക് പോകാറുണ്ട്. ഗ്രൗണ്ടിൽ ആ സമയം ക്രിക്കറ്റ് കളി നടക്കുന്നുണ്ടാകും. ഞാനും അവരോടൊപ്പം കളിക്കാനായി കൂടും. നമ്മുക്ക് പിന്നെ ഇഷ്ടം ബാറ്റിംഗും ഫീൽഡിംഗും ആയത് കൊണ്ട് അത് വിട്ടൊരു കളിക്ക് നിൽക്കാറുമില്ല. ഗ്രൗണ്ടിലേയ്ക്ക് പോകുന്ന പോക്കിൽ എന്റെ സുന്ദരി കുട്ടി പുറത്തെങ്ങാനും നിൽക്കുന്നുണ്ടോന്ന് അവളുടെ വീട്ടിലേയ്ക്കൊന്ന് പാളി നോക്കി പക്ഷേ അവളാ സമയം പുറത്തുണ്ടായിരുന്നില്ല.
ഗ്രൗണ്ടിൽ എത്തിയപ്പോൾ അവിടെ നിയാസും അമൃതും ബൈക്കിലിരുന്ന് കൊണ്ട് കളി കാണുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവന്മാർ വന്നെന്റ ബൈക്കിനടുത്തേക്ക് വന്നിട്ട്: “മോനെ ഇന്ന് അനുവിനെ കൊണ്ടാക്കാൻ പോയ വിശേഷങൾ പറ” അമൃത് എന്റെ തോളിൽ പിച്ചി കൊണ്ട് ചോദിച്ചു.
“എന്റെളിയാ അത് കുറേയുണ്ട് പറയാൻ” ഞാൻ അവനോട് ചിരിച്ചു കൊണ്ട് പറഞ്ഞു.
“നീയത് മെഗാ സീരിയല് പോലെ പറയണ്ടാ ചുരുക്കി പറഞ്ഞാ മതി” നിയാസെന്റ തോളിൽ അടിച്ചു കൊണ്ടാണിത് പറഞ്ഞത്.
ഗ്രൗണ്ടിൽ ആ സമയമുണ്ടായിരുന്നവരെല്ലാം ക്രിക്കറ്റ് കളി കാണുന്നതിൽ ശ്രദ്ധ കൊടുത്ത് കൊണ്ടിരുന്നതിനാൽ ഞങ്ങളെ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ ബൈക്കിൽ നിന്നിറങ്ങി ഗ്രൗണ്ടിന്റെ ഒരു മൂലയിൽ നിൽക്കുന്ന മുള കൂട്ടത്തിന്റെ അടുത്തേയ്ക്കു നടന്നു. അവിടെ മുള കൊണ്ട് തന്നെ ഇരിക്കാനുള്ള ഇരുപ്പിടം ഒക്കെ ഉണ്ട്. ഞാനവിടെ പോയി ഇരുന്നു. അവിടെ ഇരുന്നാൽ നല്ല കാറ്റും കൊള്ളാം, ക്രിക്കറ്റ് കളി നടക്കുന്ന സ്ഥലത്ത് നിന്ന് അൽപ്പം അകലെയായത് കൊണ്ട് അധികം ശബ്ദവും കേൾക്കില്ല. എന്നോടൊപ്പം നിയാസും അമൃതും വന്നിരുന്നിട്ട് അനുവുമായി ബൈക്കിൽ പോയ വിശേഷങൾ പറയാൻ പറഞ്ഞു.
ഞാൻ അവരോട് ചേർന്നിരുന്നിട്ട് ഓരോന്നായി പറഞ്ഞു തുടങ്ങി. ബൈക്കിൽ പോയപ്പോൾ അനു കരഞ്ഞതും, ഇന്ന് ഓഫീസിൽ പോകുന്നില്ല വീട്ടിലേയ്ക്ക് തിരിച്ചു പോകാന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ അൽപ്പം അവളോട് ദേഷ്യപ്പെട്ടതും കുറച്ച് നേരം ഞാനവളോട് ഓരോന്നൊക്കെ സംസാരിച്ചിരുന്ന് സമാധാനിപ്പിച്ച് ഒടുവിൽ ഞാൻ ബിനാലെയ്ക്ക് പോകാമെന്ന് പറഞ്ഞപ്പോൾ അവൾ മറുത്തൊന്നും പറയാതെ എന്നോടൊപ്പം വരാൻ സമ്മതിച്ചപ്പോൾ പിള്ളേച്ചനെ വിളിച്ച് വരുന്നുണ്ടെന്ന കാര്യം പറഞ്ഞതും,അങ്ങോട്ടെയ്ക്ക് പുറപ്പെട്ടപ്പോൾ തൊട്ട് മുതലുള്ള കാര്യങ്ങളൊക്കെ ഞാനോരാന്നായി അവരോട് പറഞ്ഞു. ഒടുക്കം തിരിച്ച് പോന്നപ്പോൾ അനുവിന് ഹെൽമറ്റ് വാങ്ങി കൊടുത്തത് വരെയുള്ള കാര്യങ്ങൾ ഞാനവരോട് പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ നിയാസ്: ” ഇന്ന് അവള് നിന്റെ കൂടെയുണ്ടായപ്പോഴുള്ള സംസാരവും നിന്നോടുള്ള അവള്ടെ ബിഹേവിയർ ഒക്കെ വച്ച് നോക്കുമ്പോ അവൾക്ക് നിന്നോടെന്തോ ഒരു പ്രത്യേക ഇഷ്ടോണ്ട് അതുറപ്പാ” നിയാസ് തറപ്പിച്ച് പറഞ്ഞു.
” ഇന്ന് രാവിലെ അത്രേം പേരോട് അടിച്ച് നിന്നിട്ടല്ലേ ഒരു പോറലുപോലുമേൽക്കാതെ നീ അവിടന്ന് അവളെ രക്ഷിച്ചേ, ആ ഒരു ഇഷ്ടം നിന്നോട് അവൾക്കെന്തായാലും ഉണ്ടാകും അതുറപ്പാ, നീ ധൈര്യായിട്ട് പറയെടാ അവളോട് ഇഷ്ടാണെന്ന് അവള് നിന്നോട് മറുത്തു പറയില്ലാന്നാ എനിക്ക് തോന്നണെ” അമൃതും നിയാസ് പറഞ്ഞത് പോലെ അനുവിന് എന്നോട് എന്തോ ഇഷ്ടമുണ്ടെന്ന് തന്നെ എന്നോട് പറഞ്ഞു.
അവര് രണ്ടാളും അനുവിന് എന്നോടെന്തോ ഇഷ്ടമുണ്ടെന്ന കാര്യം പറഞ്ഞപ്പോഴുണ്ടായ സന്തോഷത്തിൽ ഞാനവരോട് പറഞ്ഞു. “ഇന്നത്തെ ഫുൾ ചിലവ് എന്റെ വക എന്താ വേണ്ടേ നിങ്ങക്ക് രണ്ടാൾക്കും?”
” മച്ചാനേ റീമിൽ പോയി കുഴി മന്തി അടിച്ചാലോ നമ്മുക്ക്” നിയാസ് ചാടിക്കയറി പറഞ്ഞു.
അമൃതിനും കുഴി മന്തി തന്നെയാ ഇഷ്ടമെന്ന് പറഞ്ഞത് കൊണ്ട് ഞങ്ങൾ സന്ധ്യയായപ്പോഴെയ്ക്കും അത്താണിയിലുള്ള റീമിലേയ്ക്ക് നിയാസിന്റെ ബുള്ളറ്റിൽ അങ്ങോട്ടെയ്ക്ക് തിരിച്ചു. പോകുന്ന വഴിയ്ക്ക് ബാങ്ക് വിളിച്ചപ്പോ നിയാസ് ഒരു പള്ളിയിൽ പ്രാർത്ഥനയ്ക്കായി കയറി. അവൻ തിരിച്ചു വരുന്ന സമയമത്രയും ഞാനും അമൃതും അവന് വേണ്ടി ബൈക്കിൽ കാത്തിരുന്നു.
അവൻ പ്രാർത്ഥന കഴിഞ്ഞു വന്ന ഉടനെ ഞങ്ങൾ യാത്ര ആരംഭിച്ചു. ഒരു പത്തിരുപത് മിനിറ്റ് കൊണ്ട് ഞങ്ങൾ റീമിലെത്തി. ആലുവയിൽ ഏറ്റവും നല്ല കുഴിമന്തി ഉണ്ടാക്കുന്നതിവിടെയാണ്. അതിന്റെ തിരക്കവിടെ ഞങ്ങൾ എത്തിയപ്പോ ഉണ്ടായിരുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ഞങ്ങൾ വീട്ടിലേയ്ക്ക് മടങ്ങി. ഇന്നത്തെ ഫുൾ ട്രീറ്റ് എന്റെ വകയായിരുന്നത് കൊണ്ട് ആ തെണ്ടി ഫുഡിന്റെ പൈസ കൊടുത്തത് കൂടാതെ പെട്രോളിന്റെ പൈസയും എന്നെ കൊണ്ടാണ് കൊടുപ്പിച്ചത്. എന്റെ ബൈക്ക് ഗ്രൗണ്ടിലായിരുന്നതിനാൽ എന്നെ ഗ്രൗണ്ടിന്റെ അവിടെ ഇറക്കിയിട്ട് അവർ രണ്ടാളും മടങ്ങി. തിരിച്ച് വീട്ടിലെത്തിയ ഞാൻ ഇന്ന് അനു കൂടെയുണ്ടായപ്പോഴുണ്ടായ സുന്ദര നിമിഷങ്ങളെ കുറിച്ചാലോചിച്ച് കിടന്നെപ്പോഴൊ ഉറങ്ങി.
പിറ്റേന്ന് രാവിലെ അനൂന്റെ കൂടെ പോകാനായി ഞാൻ നേരത്തെ ഒരുങ്ങിയിട്ട് കോളെജിൽ ക്ലാസ്സ് നേരത്തെ തുടങ്ങുമെന്ന് വീട്ടിൽ കള്ളം പറഞ്ഞ്, വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങി. അടുത്ത ജംഗ്ഷനിലുള്ള അമ്പലത്തിന്റെ മുൻപിൽ പോയി നിന്ന് ഫോണിൽ അവളെ വിളിച്ചു. എന്റെ കോൾ അവൾ പ്രതീക്ഷിച്ചിരുന്നത് പോലെ പെട്ടെന്ന് തന്നെ കക്ഷി ഫോണെടുത്തിട്ട് “ദാ ഞാൻ ഇറങ്ങീന്ന്” മാത്രം പറഞ്ഞ് ഫോൺ വെച്ചു. 5 മിനിറ്റായപ്പോൾ പെണ്ണ് ഒരു വെള്ള ചുരിദാറും മഞ്ഞ ലെഗ്ഗിംഗ്‌സും ധരിച്ച് ഞാനിന്നലെ വാങ്ങിച്ചു കൊടുത്ത ഹെൽമറ്റും വച്ച് എന്റെ ബൈക്കിന്റ അടുത്ത് കൊണ്ട് വന്ന് നിറുത്തിയിട്ട് എന്നെ നോക്കി ചിരിച്ച് കൊണ്ട് ചോദിച്ചു: “ആദി വന്നിട്ട് കുറച്ച് നേരായോ?”
“ഇല്ലാ ഒരു 5 മിനിറ്റായിട്ടുള്ളൂ” ഞാൻ അവളെ നോക്കി പുഞ്ചിരിച്ച് കൊണ്ട്
പറഞ്ഞു. ” എന്നാ നമ്മുക്ക് പോയാലോ ആദി?”
അവളെന്നെ നോക്കി പറഞ്ഞത് കേട്ടതോടെ ഞാൻ അവളോട് മുന്നിൽ പോയ്ക്കോളാൻ പറഞ്ഞിട്ട് ഞാൻ അനുവിന്റെ പിന്നാലെ ബൈക്കുമായി പോയി. ആലുവയിലെ സിറ്റി സെന്ററിൽ സ്ക്കൂട്ടർ വയ്ക്കാമെന്ന കാര്യം ഞങ്ങൾ നേരത്തെ സംസാരിച്ച് ഉറപ്പിച്ചിരുന്നത് കൊണ്ട് ഞാൻ അത് അനൂനോട് പിന്നെ പ്രത്യേകം പറഞ്ഞില്ല.
സിറ്റി സെന്ററിന്റ മുന്നിലെത്തിയപ്പോൾ അനു സ്ക്കൂട്ടറിന്റെ ഇന്റിക്കേറ്റർ ഓൺ ചെയ്ത് വലത്തോട്ടെയ്ക്ക് തിരിഞ്ഞു ഷോപ്പിംഗ് കോംപ്ലക്സിന്റ പാർക്കിംഗിലോട്ട് കയറി പിറകെ ഞാനും. അവിടെ പാർക്കിംഗിൽ സ്കൂട്ടർ വച്ച അനൂനോട് ഞാൻ ചോദിച്ചു:
“വൈകുന്നേരം എത്ര മണിക്കാ ഇവിടെ വർക്ക് കഴിഞ്ഞ് തിരിച്ചെത്തുന്നെ അനു?”
” ഒരു 5.30 ആകുമ്പോഴെയ്ക്കും ഞാനിവിടെ ആലുവയിലെത്തും” സ്കൂട്ടറിന്റെ അടിയിൽ നിന്ന് അവളുടെ ഹാൻഡ് ബാഗ് എടുക്കുന്നതിനിടെ അവളെന്നോട് മറുപടി പറഞ്ഞു.
“ആലുവ എത്തുന്നേന് ഒരു അര മണിക്കൂർ മുൻപെന്നെയൊന്ന് വിളിക്കണെ, അതിനനുസരിച്ച് എനിക്ക് കോളെജീന്ന് ഇറങ്ങാനാ” ഞാനവളോട് ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് അവള് പല്ല് കാണിച്ച് ചിരിച്ചിട്ട് എന്നോട് പറഞ്ഞു: ” വിളിച്ചോളാംന്നേ അല്ലേൽ നിനക്ക് അത് പറഞ്ഞ് എന്നെ ദേഷ്യപ്പെടാനല്ലേ”
” അപ്പോ എന്നെ പേടിയൊക്കെ ഉണ്ടല്ലേ?” ഞാനവളോട് അൽപ്പം ഗമയിൽ ചോദിച്ചു.
“നാല് പേരെ ഒറ്റയ്ക്ക് നിന്ന് അടിച്ചയാളെ പേടിക്കാതെയെങ്ങനെയാ” അവളെന്റ തോളിൽ പതിയെ അടിച്ച് കൊണ്ടാണിത് പറഞ്ഞത്.
ഞങ്ങളുടെ കൊഞ്ചിയുള്ള സംസാരം കണ്ട് ബിൽഡിംഗിലെ സെക്യൂരിറ്റി അടുത്തേക്ക് വന്നിട്ട് ചോദിച്ചു. “എവിടെ വന്നതാ?”
ഞാൻ അപ്പോൾ തന്നെ ഞാൻ അയാളോട് പറഞ്ഞു: ” ഫ്രാൻസിസ് ചേട്ടനോട് ഇവിടെ ഒരു സ്കൂട്ടറ് പാർക്ക് ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു”
അത് കേട്ട് അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു: “ഇന്നലെ രാത്രി മുതലാളി വിളിച്ചിരുന്നു, പുള്ളിയ്ക്ക് വേണ്ടപ്പെട്ട ആരോ ഇനി മുതൽ പാർക്കിംഗിൽ സ്ക്കൂട്ടറ് വയ്ക്കുന്നുണ്ട് ശ്രദ്ധിച്ചേക്കണേന്ന് പറഞ്ഞിട്ട്”
“അച്ഛന്റ ഫ്രണ്ടാണ് ഫ്രാൻസിസ് ചേട്ടൻ ഞാനാ ഇന്നലെ പുള്ളിയ്ക്ക് വിളിച്ച് പറഞ്ഞത് സ്ക്കൂട്ടറ് വയ്ക്കുന്ന കാര്യം പറഞ്ഞ്” ഞാൻ സെക്യൂരിറ്റി ചേട്ടനെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.
അയാൾ അവിടെ നിന്ന് നീങ്ങിയ ഉടനെ അനു എന്നോട്: “ആദിയ്ക്ക് ഇവിടെയൊക്കെ നല്ല ഹോൾഡാല്ലേ?”
“ഇതൊക്കെയെന്ത്?” ഞാൻ അൽപ്പം ഗമയിൽ പറഞ്ഞു.
സംസാരിച്ച് നിൽക്കുന്നതിനിടെ അനൂന്റെ ഓഫീസ് ബസ് വന്ന് ഹോണടിക്കുന്ന ശബ്ദം കേട്ട് അവളെന്നെ നോക്കിയിട്ട്: “ആദി ഞാൻ പോവാണേ വൈന്നേരം വിളിക്കാട്ടോ” ന്ന് പറഞ്ഞ് ഹാൻഡ് ബാഗെടുത്ത് തോളത്തിട്ടിട്ട് എന്നെ നോക്കി നല്ലൊരു പുഞ്ചിരിയും തന്നിട്ട് അവൾ വേഗത്തിൽ ബസിനടുത്തേയ്ക്കോടി.
അനു ബസ്സിൽ കയറി എന്നെ നോക്കി ടാറ്റ തന്നത് കണ്ട ശേഷമാണ് ഞാൻ ബൈക്കുമായി കോളെജിലേയ്ക്ക് നീങ്ങിയത്.
കോളെജിൽ നേരത്തെയെത്തിയ ഞാൻ ഗ്രൗണ്ടിൽ പോയിരുന്നിട്ട് ഫോണെടുത്ത് ചുമ്മാ ഓരോന്ന് നോക്കി കൊണ്ടിരിക്കുന്നതിനിടെ വാട്ട്സ് അപ്പിൽ അനു ‘ഹായ്’ പറഞ്ഞ് മെസ്സേജ് അയച്ചിരിക്കുന്നു. ഞാനത് ഓപ്പൺ ചെയ്തിട്ട് അവൾക്ക് തിരിച്ചൊരു ‘ഹായ്’ അയച്ചു. അതോടെ അവൾ എനിക്ക് തിരിചയച്ച മെസ്സേജ് ഇതായിരുന്നു. ” രാവിലെ ആദീനോട് ശരിക്കുമൊന്ന് മിണ്ടാൻ തന്നെ നേരം കിട്ടിയില്ലാ സോറീ” പറഞ്ഞാണ് അവളുടെ മെസ്സേജ്. ഞാനതിന് അവൾക്ക് മറുപടി കൊടുത്തത് “അതെന്നും സാരമില്ല അനു. ഞാനിപ്പോ കോളെജിൽ എത്തി ഇവിടെ ഞാൻ ഒറ്റക്ക് ഇരുന്ന് ബോറഡിച്ചോണ്ടിരിക്കുകയാ എന്തേലുമൊക്കെ ചുമ്മാ പറയ് അനൂ”ന്ന് പറഞ്ഞ് ഞാനവൾക്ക് റിപ്ലെ അയച്ചതോടെ പെണ്ണ് എന്നോട് ഓരോന്നു പറഞ്ഞ് കിന്നാരം തുടങ്ങിയിട്ട് അവൾ ഓഫീസിന്റ അവിടെ എത്തുന്ന വരെ എന്നോടവൾ ചാറ്റ് ചെയ്തു.
അനുവുമായുള്ള ചാറ്റിംഗ് കഴിഞ്ഞപ്പോൾ സമയം 9.30 കഴിഞ്ഞിരുന്നു. അപ്പോഴെയ്ക്കും നമ്മുടെ പരിചയക്കാര് പിള്ളേര് കോളെജിൽ എത്തി തുടങ്ങിയിരുന്നു. അവരോട് മിണ്ടിയും പറഞ്ഞ് ഇരുന്ന് ക്ലാസ്സ് തുടങ്ങാനുള്ള ബെല്ലടിച്ചപ്പോൾ ഞാൻ ക്ലാസ്സിലേയ്ക്ക് പോയി. അവിടെ ഞാനിരിക്കാറുള്ള പുറകിലെ ബെഞ്ചിൽ നിയാസും അമൃതും ഇരുപ്പുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവർ എനിക്കിരിക്കാനായി ഒതുങ്ങിയിരുന്നു. ക്ലാസ്സിനിടെ ഞാനവരോട് അവളെ കൊണ്ടാന്നാക്കിയ കാര്യവും വൈകിട്ട് അവളോടൊപ്പമാണ് തിരിച്ച് വീട്ടിലേയ്ക്ക് പോകുമെന്ന കാര്യവും ഞാനവരോട് പറഞ്ഞു. ഒരു സാധാരണ ദിവസം പോലെ അന്നത്തെ കോളെജിലെ ദിനവും കടന്നു പോയി.
വൈകുന്നേരം അനു ആലുവ എത്താറായപ്പോൾ എന്നെ വിളിച്ചതനുസരിച്ച് ഞാൻ അവളെയും കാത്ത് സിറ്റി സെന്ററിലെ പാർക്കിംഗിൽ കാത്തിരുന്നു. ബസ്സിൽ നിന്നിറങ്ങി പാർക്കിംഗ് ഏരിയയിൽ അവളെ കാത്ത് ഞാൻ ബൈക്കിൽ അവളുടെ സ്ക്കൂട്ടറിന്റെ അടുത്ത് നിൽക്കുന്നത് കണ്ടതോടെ പെണ്ണിന്റെ മുഖം ശരിക്കുമൊന്ന് തെളിഞ്ഞു. എന്റെ അടുത്തേക്ക് വന്ന അവൾ എന്നെ നോക്കി ചിരിച്ചിട്ട് സ്കൂട്ടർ എടുത്ത് എന്റെയൊപ്പം വീട്ടിലേയ്ക്ക് മടങ്ങി. അനുവിന് കൂട്ടായി രാവിലെ ആലുവയിലേയ്ക്ക് പോകുന്നതും ഓഫീസിൽ നിന്ന് അവൾ തിരിച്ചു വരുമ്പോൾ അവളോടൊപ്പം മടങ്ങുന്നതും എന്റെയൊരു ദിനചര്യയായി മാറി.
ഇതിനിടെ അനു ഷോപ്പിംഗിന് പോകുമ്പോൾ എന്നെയും കൂട്ട് വിളിച്ച് പോകാൻ തുടങ്ങി. അനുവിന്റെ വീട്ടിൽ എനിക്ക് നല്ല സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്നോടൊപ്പം അവളെ പറഞ്ഞ് വിടുന്നതിൽ അങ്കിളിനോ ആന്റിയ്ക്കോ യാതൊരു വിധത്തിലുള്ള എതിർപ്പും ഉണ്ടായിരുന്നില്ല. ഒരിക്കൽ ലുലുമാളിൽ ഞങ്ങൾ ഒരുമിച്ച് പോയപ്പോഴാണ് അനുവിന്റെ ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന ഫ്രണ്ട്സായ കൃഷ്ണയേയും, സൗമ്യയേയും എനിക്ക് പരിചയപ്പെടുത്തി തന്നത്. എന്നെ അവളുടെ ബെസ്റ്റ് ഫ്രണ്ടാണെന്നാണ് അവൾ അവർക്ക് പരിചയപ്പെടുത്തി കൊടുത്തത്. അങ്ങിനെ ഞങ്ങൾ ശരിക്കും അടുത്തു. പക്ഷേ എന്റെയുള്ളിലെ പ്രണയം മാത്രം ഞാനവളോട് തുറന്നു പറഞ്ഞില്ല. എന്തോ അതിനുള്ള ധൈര്യം കിട്ടിയില്ലാ എന്നതാണ് സത്യം. എങ്ങനെയെങ്കിലും അവളോട് എന്റെ ഇഷ്ടം അറിയിക്കണമെന്നുറപ്പിച്ച ഞാൻ അതിനായി തിരഞ്ഞെടുത്ത ദിവസം വാലന്റൈൻസ് ഡേ യുടെ അന്നായിരുന്നു. അനൂന് ശനി, ഞായർ ദിവസങ്ങൾ ഓഫീസ് അവധിയായത് കൊണ്ട് വാലന്റൈൻസ് ഡേ ശനിയാഴ്ചയായത് കൊണ്ടും അന്നാണ് ഞാൻ എന്റെ ഇഷ്ടം തുറന്ന് പറയാൻ തിരഞ്ഞെടുത്തത്. അനൂനോട് കൊച്ചിയിലൊക്കെ ചുമ്മാ കറങ്ങാൻ പോകാമെന്ന് പറഞ്ഞ് ഞാൻ അവളോട് രണ്ട് ദിവസം മുൻപേ സമ്മതിപ്പിച്ചിരുന്നു. അവധി ദിവസമായത് കൊണ്ട് അവൾ എന്നോടൊപ്പം വരാമെന്ന് സമ്മതിച്ചു.
നാളെയാണ് വാലന്റൈൻസ് ഡേ ഞാൻ അനൂ നോട് എന്റെ ഇഷ്ടം തുറന്ന് പറയാൻ പോകുന്ന ദിവസം. ആലോചിച്ചിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. അവളോട് എന്ത് പറയണമെന്നോ എങ്ങനെയാ പറയേണ്ടതെന്നോ ഒന്നും എനിക്കറിയില്ല. പക്ഷേ ഒന്നു മാത്രം അറിയാം അവളെന്റ ജീവനാണ്. അങ്ങനെ ഓരോന്നൊക്കെ ആലോചിച്ച് കിടന്ന് ഞാനെപ്പോഴൊ ഉറങ്ങി.
*………*………..*…………*
“മോനൂസ്സെ എഴുന്നേറ്റെടാ മണി 9 കഴിഞ്ഞൂ ട്ടോ, ഞാനെത്ര നേരായിട്ട് വിളിക്കാ ഈ ചെക്കനെ, ദേ ഇനീം എഴുന്നേറ്റില്ലേൽ ഞാൻ ബക്കറ്റില് വെള്ളം കൊണ്ട് വന്ന് തല വഴി ഒഴിക്കേ” ഉറങ്ങി കൊണ്ടിരുന്ന എന്നെ കുലുക്കി വിളിച്ചുണർത്തി കൊണ്ട് ബെഡിൽ ഇരുന്ന് ഡയലോഗ് പറയുന്നുണ്ട് പെണ്ണ്.
കണ്ണ് തുറന്നപ്പോൾ കാണുന്നത് ഇന്നലെ രാത്രിയുടുത്ത വെള്ള സെറ്റ് സാരിയുടുത്ത് രാവിലെ തന്നെ കുളിച്ച് തലയിൽ വെള്ളം വലിയാനായി ടവ്വലും കെട്ടിവച്ച് വന്ന് ബെഡിലിരുന്ന് എന്നെ കുലുക്കി വിളിക്കുന്ന അനൂനെയാണ് ഞാൻ കാണുന്നത്. ഇത്രേം നേരം ഫ്ലാഷ് ബാക്ക് സീനുകൾ ഓർത്ത് കിടന്നത് കൊണ്ടാണോന്നറിയില്ല അവള് തനിയൊരു മലയാളി മങ്ക ലുക്കിൽ വന്ന് മുന്നിൽ ഇരിക്കുന്നത് കണ്ട് തലയിലെ കിളി പാറിയ പോലൊരു അവസ്ഥ. ഞാനവളെ എഴുന്നേറ്റിരുന്ന് കണ്ണ് മിഴിച്ച് നോക്കുന്നത് കണ്ട് പെണ്ണ് നേരത്തെ പറഞ്ഞ ഡയലോഗ് വീണ്ടും റിപ്പീറ്റ് മോഡിലാക്കി. ” മോനൂസെ എഴുന്നേറ്റ് പല്ല് തേക്കാൻ നോക്ക്യേ സമയം 9 കഴിഞ്ഞു. നിനക്ക് ഒന്നും അറിയാണ്ടിങ്ങനെ കിടന്നുറങ്ങിയാ പോരെ, ഞാനിന്നലെ രാത്രി ശരിക്കും ഉറങ്ങീട്ടില്ല. നിന്റെ കുത്തി മറിയല് കാരണം കാലടുപ്പിച്ച് നടക്കാൻ വയ്യെന്നേ” പെണ്ണെന്നെ നോക്കി നാണത്തോടെയാണവളുടെ പരാതി പറഞ്ഞത്.
ഞാനവളെ വട്ടം പിടിച്ച് എന്റെ നെഞ്ചിലോട്ടടുപ്പിച്ചിട്ട് ഒറ്റ മറിച്ചിലിന് അവളുമായി ബെഡിൽ ഒന്നുരുണ്ട ശേഷം അവളെ ഞാനെന്റ അടിയിലാക്കിയിട്ട് പെണ്ണിന്റ തക്കാളി ചുണ്ടുകളെ ഞാനെന്റ ചുണ്ടുമായി ചേർത്ത് ചപ്പി. അവളെന്തോ പറയാൻ വന്നത് എന്റെ ചുംബനത്തിനിടയിൽ മുറിഞ്ഞ് പോയി. കുറച്ച് നേരം ഞാനവളുടെ ചുണ്ടുകളെ ചപ്പി ഉറുഞ്ചിയിട്ട് അവയെ എന്റെ വായിൽ നിന്ന് മോചിപ്പിച്ചു. ചുംബനം പെട്ടെന്ന് അവസാനിച്ചതിലുള്ള നിരാശയിൽ പെണ്ണെന്നെ അവളുടെ നെഞ്ചിൽ നിന്ന് തള്ളി മലർത്തി കിടത്തിയിട്ടു എന്റെ നെഞ്ചിലവൾ തല ചരിച്ചു വെച്ച് കിടന്നിട്ട് എന്നെ കണ്ണിൽ നോക്കി കിടപ്പായി. ഞാനെന്റ പെണ്ണിന്റ മനോഹരമായ ആ മാൻ പേട മിഴികളിലേയ്ക്ക് നോക്കി അവളുടെ മുടിയ്ക്കിടയിലൂടെ വിരലോടിച്ചു കൊണ്ടങ്ങനെ കിടന്നു.
(തുടരും…)
Comments:
No comments!
Please sign up or log in to post a comment!