പോയ വഴിയേ 2

സുഹൃത്തുക്കളെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ട് കണ്ടപ്പോൾ സത്യം പറഞ്ഞാൽ വണ്ടർ അടിച്ചു പോയി. തന്ന എല്ലാ വിധ സപ്പോർട്ടിഞ്ഞും നന്ദി രേഖപ്പെടുത്തി തുടരുന്നു…..

രാവിലെ തന്നെ അമ്മേയുടെ വിളിയാണെന്നേ ഉറക്കത്തിൽ നിന്നും ഉണർത്തിയത്

അമ്മ : ഡാ മനു സമയം 8 ആവാറായി എണീറ്റു വരുന്നുണ്ടോ.

അയ്യോ 8 ആയോ

മനു : ആഹ് ദാ വെരുന്നു!!!!

നേരെ ചെന്ന് കുളിച്ചു ഫ്രഷ് ആയി നല്ല ഒരു ടീഷർട്ടും ജീനും വലിച്ചു കേറ്റി ചാർജിൽ ഇട്ട ഫോണും ബാഗും എടുത്ത് താഴേക്ക് ചെന്നു. ആഹാ കാർണോർക് ഇന്ന് പോവാൻ ഒന്നും ഇല്ലേ പത്ര വായന തീർന്നില്ലല്ലോ.

അച്ഛൻ : ഡാ എങ്ങനെ ഉണ്ടാർന്നു ഇന്നലെ ക്ലാസ്സ്.‌

മനു : ആ കൊഴപ്പം ഒന്നുമില്ലാതെ പോയി. അല്ല നിങ്ങളിന്ന് പോണില്ലേ സമയം 8 കഴിഞ്ഞല്ലോ.

അച്ഛൻ : ആ ദ കഴിഞ്ഞു…

പുള്ളി വീണ്ടും പേപ്പർലേക് കണ്ണ് നട്ടു എന്തുന്നന്ന് വായിക്കുന്നേ ആ ആര് കണ്ടു ഞൻ നേരെ അമ്മേടെ അടുത്തേക്ക് പോയി mr thor അറ്റെൻഡൻസ് പറഞ്ഞിട്ടുണ്ട്.

മനു : ഡാ എന്താടാ നിനക്ക് ഒരു മൈൻഡ് ഇല്ലാതെ.

അമ്മ : മൈൻഡ് ചെയ്യണെങ്കി എപ്പോളെലും അതിനെ ഒന്ന് തിരിഞ്ഞു നോക്കണം.

മനു : ഓഓഓഓ, ഡാ വാടാ ഇങ്ങട് വാ.

എന്തൊക്കെ പറഞ്ഞാലും ഒന്ന് വിളിച്ച വന്നോളം മൂപര് മെല്ലെ അവസ്ഥക്ക് മൂട്ടിലെ പൊടിയും തട്ടി വാലാട്ടി എന്റെ കാലിന്റെ എടേല് വന്നു നിന്നു ഉഴിഞ്ഞു കൊടുക്കാന്. കുറച്ചു നേരം അവനേം കളിപിച്ചു ഭക്ഷണോം കഴിച് നേരെ ചെന്നു അനുനെ പിക് ചെയ്യാൻ.

മനു : അനു…..

അനു : ആ ഏട്ടാ ദാ വേർന്നു.

അങ്ങനെ അവൾക്കു വേണ്ടി ഉള്ള കാത്തിരിപ്പായി കാത്തിരിപ്പിന്റെ അവസാനം എന്നോണം അമ്മ വന്നു കുശലങ്ങൾ ചോദിച്ചു കൊണ്ട് ഇരിക്കവേ ദാ വരുന്നു. ദൈവമേ ധാവണി ഉഫ് ഒരു ഇളം പച്ച ധാവണി ഒക്കെ ഇട്ടു ഒന്നുകൂടെ ഭംഗി വെച്ച പോലെ.

മനു : എന്താ മോളെ ഉദ്ദേശം ആരെ കറക്കാനാ.

അമ്മ : ഞാനും ചിന്ദിക്കായ്ക ഇല്ല വല്ല ഉത്സവത്തിനോ വേറെ കല്യാണത്തിനോ അല്ലാതെ ഇവളിത് ഉടുത്തു കണ്ടിട്ടില്ല.

അനു : ഇനി രണ്ടാളും കൂടെ എന്നെ തിന്നണ്ട ഇടണം എന്ന് തോന്നി ഇട്ടു എന്തേ.

മനു : ഓഊ ഒന്നുമില്ല തമ്പ്രാട്ടി വന്നു കേറിയാട്ടെ സമയം വൈകി, അമ്മേ എന്നാ ഞങ്ങൾ ഇറങ്ങട്ടെ.

അവളമ്മക്കൊരു ഉമ്മ ഒക്കെ കൊടുത്ത് ചാടി വണ്ടില് കേറി അങ്ങനെ ഞങ്ങൾ കോളേജ് ലക്ഷ്യമാക്കി വണ്ടി പായിച്ചു. മഫ്ലർ ഒന്ന് ക്ലീൻ ചെയ്യണം സൗണ്ട് പോരാ ഹാ ശെരിയാക്കാം.



അനു : എങ്ങനെ ഇണ്ട് ഏട്ടാ.

മനു : എന്ത്.

അനു : ഡ്രസ്സ്‌ എങ്ങനെ ഇന്ടെന്നു.

മനു : ഓ ഇതിട്ടു ഞാൻ കാണാത്തതൊന്നും അല്ലല്ലോ പിന്നെന്താ ഒരു പുതുമ.

ഉദ്ദേശിച്ച മറുപടി ലഭിക്കാത്തതിനാൽ എന്റെ തോളിൽ വച്ചിരുന്ന കൈ എടുത്തു മാറ്റി മുഖം വെട്ടിച്ചു ഇരിപ്പായി മിറർലൂടെ കണ്ടു . അതിനു മറുതൊന്നും പറയാതെ ഞൻ വണ്ടി നേരെ കോളേജിലേക്ക് വിട്ടു. വണ്ടി പാർക്ക്‌ ചെയ്ത് ഇറങ്ങിയ പാടെ എന്നോടൊരാക്ഷരം മിണ്ടാതെ പോവ്വാൻ തുനിഞ്ഞ അവളെ  ഞൻ പിടിച്ചു നിർത്തി.

മനു : എന്താടി നിന്റെ മോന്ത ഇങ്ങനെ.

ഉത്തരമില്ല വെല്യ മൈണ്ട് ഇല്ല വഴിയേ പോകുന്നവർ ശ്രെദ്ധിക്കുന്നുണ്ട് അല്ലെങ്കിലേ ആളൊരു സുന്ദരി ആണ് പോരാത്തതിന് ധാവണിയും പോരെ പൂരം.

മനു : എടി എന്താടി നീ ഒന്നും മിണ്ടാത്തെ ഭംഗി ഉണ്ടെടോ ഞൻ ഒന്ന് ചൊറിയാൻ പറഞ്ഞതല്ലേ.

അത് കേട്ടപ്പോ മുഖത്തൊരു തെളിച്ചം കണ്ടു. പിന്നെ മെല്ലെ കോക്രി കാട്ടി തൊഴുതുകൊണ്ട് ശെരി തമ്പ്രാ എന്നും. അപ്പോളാണ് നമ്മടെ അഞ്ജലി മിസ് വന്നത്.

അഞ്ജലി : എന്താണ് രാവിലെ തന്നെ രണ്ടാളും ഒരു തൊഴുതു കളി.

മനു : ഒന്നുമില്ല മിസ്സ്‌ ഞങ്ങൾ വെറുതെ സംസാരിച്ചു നിക്കേർന്നു.

അഞ്ജലി : ഓഹോ അല്ലെടോ താൻ അല്ലെ എഞ്ചിനീയർ ആയിട്ടു പുറത്തെവിടെയോ ആണെന്ന് നന്ദു പറഞ്ഞിരുന്നു ഇങ്ങനെ ഒരു ചേട്ടനെ പറ്റി.

ഓ ഇവളെ കൊണ്ട് ഒരു ഇളിഞ്ഞ ചിരി ഫിറ്റ്‌ ചെയ്തു മുഖത്തു.

അഞ്ജലി : അതെന്താ താൻ ആ ജോബ് റിസൈൻ ചെയ്തേ.

മനു : പ്രത്യേഹിച്ചു കാരണം ഒന്നുമില്ല വെറുതെ തോന്നി.

എന്തോ ഒന്ന് ആലോചിച്ചു പിന്നെ മെല്ലെ അനു ന്റെ മുഖത്തേക്ക് നോക്കി ശെരി എന്നും പറഞ്ഞു പുള്ളിക്കാരി പോയി. അവള് പോയപ്പോൾ കിട്ടി അടുത്ത പണി.

അനു : ഡോ ഡോ തന്തേ എന്താ ഒരു ചുറ്റിക്കളി ഇന്നലേം കണ്ടല്ലോ വരുന്നു ചിരിക്കുന്നു സംസാരിക്കുന്നു അല്ല ആരാ ഈ നന്ദു.

മനു :എന്ത് ചുറ്റാൻ നീ പോയെ, പിന്നെ നന്ദു എന്റെ മാമന്റെ മോളു നിനക്ക് അറിയില്ലേ അവരുടെ വീടിന്റെ അടുത്ത മിസ്സിന്റെ വീട്.

അനു : ആഹ്മ് നടക്കട്ടെ ന്നാ ഞാൻ പോട്ടെ.

അവള് മെല്ലെ ഒരു ടാറ്റെം തന്നു പോയി അപ്പളാണ് ഫോൺ ബെല്ലടിക്കണേ എടുത്ത് നോക്കിയപ്പോ അച്ചുവാണ്.

മനു :എന്താ മോനെ അവിടെ പണിയൊന്നും ഇല്ലേ.

അച്ചു : ഇന്ന് ലീവ് ആക്കി ഡാ ഒരു സുഘോയില്ല. അപ്പോള നിന്റെ കഥ എന്താ എന്നറിയാൻ വിളിച്ചേ അനു പറഞ്ഞിരുന്നു ഫസ്റ്റ് ഡേ കൊറേ വായ്നോക്കി നടക്കണ കണ്ടു എന്ന്.


മനു : ആ കുരുപ്പിനുള്ളത് ഞാൻ കൊടുക്കാം പിന്നെ കുഴപ്പം ഇല്ല ചെറിയ പിള്ളേരാടാ എല്ലാം എന്തോ എന്നാലും തെറ്റില്ലാതെ പോണുണ്ട് ഡാ ബെൽ അടിച്ചിട്ടു കുറച്ചു നേരായി ഞൻ നിന്നെ വൈകിട്ട് വിളിക്കാം.

അവനോടു പറഞ്ഞു ഫോൺ വെച്ചു നേരെ ക്ലാസ്സിലേക്ക് അവിടെ ചെന്ന് നോക്കുമ്പോ വലിയ ഒച്ചപ്പാടും ബഹളോം ഒന്നും ഇല്ല നോക്കിയപ്പോ സ്റ്റാഫ്‌ ഒന്നും വന്നിട്ടില്ല ഹാവു സമാധാനം നേരെ ക്ലാസ്സിലേക്ക് കേറി ചെന്നപോലുണ്ട് ഒരു പെണ്ണ് അവിടെ ബാക്ക് ബെഞ്ചിന്റെ ഗര്ലസ് സൈഡിൽ നിന്ന് ചിരിക്കുന്നു പിന്തിരിഞ്ഞു നിന്നത് കൊണ്ട് മുഖം കണ്ടില്ല ചുരിദാർ ആണ് വേഷം, നല്ല ഇടതുർന കർകുന്തൽ. ഞാനതു മൈൻഡ് ചെയ്യാതെ നേരെ എന്റെ ഇരിപ്പീഡത്തിലേക്കു പോയി അപ്പോളത നമ്മടെ പയ്യന്മാരൊക്കെ പന്തം കണ്ട പെരുചാഴിയെ പോലെ എന്നെ നോക്കുന്നു. അവരുടെ നോട്ടം കണ്ടിട്ടോ എന്തോ ആ പെണ്ണും തിരിഞ്ഞു എന്നെ ഒന്ന് നോക്കി.  ഞാൻ കണ്ടത് എന്നെ നോക്കി പേടിപ്പിക്കുന്ന ഉണ്ടക്കണ്ണുകൾ ആ മുഖം ചുവന്നു തുടുത്തിട്ടുണ്ട് ഒരു നോട്ടം മതിയായിരുന്നു അതെ പടി ഞൻ സ്റ്റിക്ക് ആയി എന്തൊരു ഗ്ലാമർ എന്റമ്മച്ചിയെ. കറുത്ത കളർ ചുരിദാറിൽ എന്റമ്മോ

മൂക്കിലൊരു മൂക്കുത്തിയും പോയി പോയി എന്റെ സഖല കണ്ട്രോളും പോയി, വാ പൊളിച്ചു ഞാൻ നിന്നു. ആരാ എന്നുള്ള അവളുടെ വിരൽ ഞൊട്ടി ഉള്ള ചോദ്യത്തിലാണ് ഞാൻ സ്വബോധത്തിലേക്കു തിരിച്ചു വന്നത്. ദേഷ്യത്തിലാണ് കക്ഷി ഇനി ഇപ്പൊ ഇങ്ങനെ നോക്കി നിന്നത് കൊണ്ടാകുമോ ആ.

എടൊ തന്നോടല്ലേ ചോദിച്ചത് ആരാ.

മനസാന്നിധ്യം വേണ്ടെടുത്ത ഞാൻ ഒന്നും പറയാതെ നേരെ എന്റെ സീറ്റിലേക്ക് പോവാൻ തുനിഞ്ഞതും അവളെന്റെ മുന്നിൽ കേറി നിന്ന് കൈ രണ്ടും പിണച്ചു കെട്ടി എന്നെ നോക്കി നിക്കുന്നു.

എങ്ങോട്ടാ

മനു : എന്താ?.

ആരാ എങ്ങോട്ടാ എന്താ വേണ്ടേ?.

സംഭവം അവളുടെ ആദ്യ ദർശനത്തിൽ തന്നെ ഞൻ വീണു, എന്ന് വെച്ച് താണ് കൊടുക്കാൻ ഞാൻ തെയ്യാറായില്ല.

മനു : അതൊക്കെ ചോദിക്കാൻ നീ ആരാ. മാറി നിക്ക് മോളെ.

എന്ന് പറഞ്ഞ് ഞാൻ സിഡെലൂടെ പോവാൻ നിന്നപ്പോ വീണ്ടും ലോക്ക്.

തന്നോടല്ലേ ചോദിച്ചത് ആരാ എന്ന്?.

മനു : ശെടാ ഇത് വല്യ കഷ്ടയല്ലോ ഞാനും ഈ ക്ലാസ്സിലെ സ്റ്റുഡന്റ് ആണെടോ താനൊന്നു മാറിയേ.

ഇല്ല മാറില്ല എന്താ തന്റെ പേര്.?.

മനു : അതെന്തിനാ ഞൻ നിന്നോട് പറയണേ?.

ആ വേണം പറയണം പറഞ്ഞിട്ട് പോയ മതി!!!..

ഇത് വല്യ കുരിശയല്ലോ സീറ്റിലേക്ക് നോക്കിയപ്പോ അവന്മാര് എന്തൊക്കെയോ കയ്യും കലാഷോം കാണിക്കുന്നു.


മനു : താനൊന്നു മാറിയേ ടീച്ചർ വരും ഇപ്പൊ.

എന്നും പറഞ്ഞു അവളുടെ കൈമേൽ തള്ളി മെല്ലെ സൈഡിലോട്ട് മാറ്റി ഞൻ എന്റെ സീറ്റിലേക്ക് പോയി

ഡോ..

ഒരു അലർച്ച കേട്ടു തിരിഞ്ഞു നോക്കുമ്പോ ദേ നിക്കുന്നു ഭദ്രകാളി. മുഖമോക്ക് ചുവന്നു തുടുത്തിട്ടുണ്ട് മുക്കിന്മേൽ ചെറിയ വിയർപ്പുകണം ഉഫ് മനു കണ്ട്രോൾ. സൗമ്യമായി ഞാൻ ചോദിച്ചു

മനു : എന്താടോ.

താനെന്ത് ധൈര്യത്തില എന്റെ കൈക്കു കേറി പിടിച്ചേ

മനു : താൻ എനിക്ക് പോവാൻ വഴി തന്നില്ല അതുകൊണ്ട്.

എന്ന് കരുതി ദേഹത്തു കൈ വെക്കണോ

അവള് നിന്ന് വിറക്യ നന്നായി വിയർകുന്നും ഉണ്ട് ശബ്ദം നല്ല രീതിക്കു പൊങ്ങി. എന്താ അവിടെ… ഒരു അശരീരി കേട്ടു ഡോറിന്റെ അടുത്തേക്ക് നോട്ടം പായിച്ചപ്പോ ഉണ്ട് പ്രിൻസിപ്പൽ.

രാഘവൻ : എന്ത് പറ്റി മായ മിസ്സ്‌ എന്താ പ്രശ്നം.

അത് തന്നെ ധാരാളം എന്റെ സഖല കിളിയും എങ്ങോട്ടോ പറന്നടിച്ചു പോയി. ദൈവമേ ഇത് ടീച്ചർ ആയിരുന്നോ ഇപ്പൊ ഇവിടെ വടി ആയ മതിയായിരുന്നേ എന്നായി എന്റെ ചിന്ത. നാവു ഒന്ന് അനങ്ങുന്നു പോലും ഇല്ല.

മായ : സർ പ്രശ്നം ഒന്നുമില്ല ഇയാള് അനുവാദമില്ലാതെ ക്ലാസ്സിൽ കേറി.

പ്രിൻസിപ്പാൾ : എന്താടോ നിനക്ക് അധ്യാപകരെ ഒന്നും അത്ര ബഹുമാനം പോരെ?.

മനു : സ.. സർ അത് അത് പിന്നെ ഞാൻ നിന്ന് വിക്കി

പ്രിൻസിപ്പാൾ: എന്ത് പിന്നെ താൻ മുൻപ് പഠിച്ച കോളേജിൽ കാട്ടിയ ചട്ടമ്പിത്തരം ഒന്നും ഇവിടെ വേണ്ട തന്റെ മാർക്ക്‌ കണ്ടിട്ടൊന്നുകൊണ്ട് മാത്രമാണ് ഇവിടെ സീറ്റ്‌ കിട്ടിയത്.

മനു : സർ സോറി, ടീച്ചർ ആണെന്ന് അറിഞ്ഞില്ല.

പ്രിൻസിപ്പാൾ : ശെരി അറിയാത്ത സ്ഥിതിക്ക് താൻ പുറത്ത് ഇറങ്ങിക്കോളു.

മായ : സർ സാരമില്ല സർ അറിയാതെ പറ്റിയതാവും.

പ്രിൻസിപ്പാൾ : സാരമില്ല അറിവില്ലായ്മക്കുള്ള ശിക്ഷ ഇതാണ് !!!!!

മടിച്ചു മടിച്ചാണെങ്കിലും ഞാൻ ക്ലാസിനു വെളിയിലേക്കിറങ്ങി  ഒപ്പം സാറും ഞാൻ ഒന്ന് നോക്കി അമ്മാവനാണ് പോലും അമ്മാവൻ, പുള്ളി എന്നെ മൈൻഡ് ചെയ്യാതെ തിരിഞ്ഞു നടന്നു. എന്തായാലും പുറത്തായി എവിടേലും കറങ്ങി നടക്കാം എന്ന് കരുതി പോവാൻ നിന്ന ഞാൻ കാണുന്നത് എന്റെ മുന്നിൽ മാറിൽ കൈ പിണച്ചു കെട്ടി എന്നെ തന്നെ നോക്കി നിൽക്കുന്ന ഉണ്ടക്കണ്ണിയെ ആണ്. ദേഷ്യം തോന്നി എന്നാലും ആ ഉണ്ടകണ്ണ് കാണുമ്പോൾ എന്തോ അതിൽ ലയിച്ചു പോവും പോലെ.

മായ : എടൊ ക്ലാസ്സിൽ കേറുമ്പോ ഒന്ന് ശ്രെധിച്ചു കൂടെ!!!!

ഒരു നേർത്ത ശബ്‍ദം പോലെ മാത്രമേ ഞാൻ അത് കേട്ടുള്ളു കാരണം അവളെയും കടന്നു എന്റെ നോട്ടം അവളുടെ പിന്നിലേക്ക് പോയി കഴിഞ്ഞിരുന്നു.


മായ : എടൊ തന്നോടാ ഞാൻ സംസാരിക്കുന്നെ ഇങ്ങോട്ട്.

വിരൽ ഞൊട്ടിയുള്ള അവളുടെ വിളിയെയും അവഗണിച്ചു ഞാൻ നടന്നു മുന്നിൽ ഒരു ആൾ കൂട്ടം എനിക്ക് വേണ്ടപ്പെട്ട ആരോ അവിടെ ഉള്ള പോലെ ഒരു തോന്നലിൽ ആണ് ഞാൻ അവിടേക്ക് ചെന്നത്. എന്റെ അപ്രതീക്ഷിത നീക്കത്തിൽ നെട്ടിയെങ്കിലും മായയും മുന്നിലുള്ള ആൾക്കൂട്ടത്തിന്റെ അടുത്തേക്ക് മനുവിന്റെ കൂടെ യന്ത്രികമായി നടന്നു. ക്ലാസ്സിലുള്ള മറ്റു കുട്ടികൾ രണ്ടുപേരുടെയും യന്ത്രികമായ ഈ പോകു കണ്ടു അവരും ക്ലാസിനു വെളിയിൽ ഇറങ്ങി ചെന്ന് നോക്കി.

എന്നാൽ അവിടെ കണ്ട കാഴ്ചയിൽ അക്ഷരാർത്ഥത്തിൽ ഞാൻ ഒന്ന് ഞെട്ടി കാരണം എട്ടോളം സീരിയർസ് ഉണ്ട് അതിൽ ഒരുവൻ അനുവിന്റെ കൈ പിടിച്ചു വെച്ചിരിക്കുന്നു ബാക്കി ഉള്ളവർ കാഴ്ചക്കാറായി മാറി നിന്ന് വെക്ഷിക്കുന്നു.

സീനിയർ : എടി നിന്നോടല്ലേ പറഞ്ഞെ എന്റെ കൂടെ വരാൻ. ഒന്ന് വന്നാ മതി

നമ്മക്ക് ബൈക്കിൽ ഒരു കറക്കോമൊക്കെ കറങ്ങി വൈകിട്ട് വരാം. അതോ ഇനി നീ അവന്റെ കൂടെ മാത്രമേ ബൈക്കിൽ മുട്ടി ഉരുമ്മി പോവുകയുള്ളു.

സംഭവത്തിന്റെ കിടപ്പു മനസ്സിലാക്കി അവനെ എടുത്തിട്ട് അലക്കാൻ തുനിഞ്ഞ മനു അവിടെ തന്നെ നിന്ന് പോയി കാരണം ഠപ്പേ!!!! എന്നുള്ള ഒരു ഒച്ചയും ഒരു അലർച്ചെയും.

അനു : നിന്റെ അമ്മേനെ വിളിക്കെടാ നാറി….

ആഹാ നല്ല ഒന്നാന്തരം അടി അതും അവന്റെ ചെഖിടത് തന്നെ. പക്ഷെ ഒട്ടും സമയം പഴക്കാതെ അവൻ അനുവിനെ തല്ലാൻ കൈ ഓങ്ങിയതും ഇനി നോക്കി നിന്ന പ്രശ്നം ആവും എന്ന് മനസ്സിലാക്കിയ ഞാൻ കേറി.

മനു : എന്താ എന്താ പ്രശ്നം അനു.

സീനിയർ : “അത് ചോദിക്കാൻ നീ ആരാടാ” എന്ന് പറഞ്ഞു തിരിഞ്ഞ അവൻ അവളുടെ കൈ വിട്ടു എന്റെ നേർക്കു വന്നു. എന്നാൽ അത് വരെ നോക്കി നിന്ന കാണികളിൽ ഒരുവൻ പെട്ടന്ന് കേറി വന്നു ഞങ്ങളുടെ ഇടയിൽ കേറി നിന്ന് അവനെ പിന്തിരിപ്പിച്ചു എന്തൊക്കയോ കുശു കുശുക്കുന്നു. കേറി വന്നവന്റെ മുഖമോ സംസാരമോ ശ്രെദ്ധിക്കാൻ പറ്റിയില്ല അതിനുള്ളിൽ അനു വന്നു എന്നെ കെട്ടി വരിഞ്ഞിരുന്നു. നന്നായി പേടിച്ചിട്ടുണ്ട് കക്ഷി അവളെ സമാധാനിപ്പിക്കുന്നതിന്റെ ഇടയിൽ ഞാൻ കണ്ടു അവർ ഒരു അക്ഷരം മിണ്ടാതെ തിരിന്നു നടക്കുന്നത്.

മായ : എന്തെങ്കിലും പറ്റിയോ കുട്ടി എന്താ ഉണ്ടായത് അവരെന്തിനാ തന്നെ പിടിച്ചു വച്ചേ.

അനു : ഏട്ടാ ഞാൻ ക്ലാസ്സിൽ കേറി ടീച്ചർ ഇല്ലാത്തോണ്ട് പുറത്ത് ഇറങ്ങിയതായിരുന്നു ഞാനും എന്റെ ഫ്രണ്ടും അപ്പോള അവര് വന്നത്. അതില് ആ പട്ടി എന്നെ പ്രൊപ്പോസ് ചെയ്തു. ഇഷ്ടമല്ല എന്ന് തിരിച്ചു പറഞ്ഞതിനാ അവൻ എന്റെ കൈക്കു കേറി പിടിച്ചേ. പിന്നെ എന്നേം ഏട്ടനേം ചേർത്ത മോശമായി കൊറേ എന്തൊക്കെയോ പറഞ്ഞു.

അതും പറഞ്ഞു അവൾ വീണ്ടും വിതുമ്പി അവളെ സമാധാനിപ്പിക്കുന്നതിന്റെ ഇടക്ക് മായ കണ്ണുകൊണ്ട് ചോദിച്ചു ആരാ എന്ന്.

അതിനു ഒരു ഉത്തരം കൊടുക്കാൻ പറ്റിയ ഒരു സാഹചര്യത്തിലല്ലാത്ത കൊണ്ട് ഞൻ ഒന്നും പറഞ്ഞില്ല അജ്മൽ അതിനുത്തരം കൊടുക്കുന്നത് കണ്ടു പക്ഷെ എന്റെ മനസ്സിലെ ചിന്ത അതൊന്നും അല്ല ആരാ നടുക്ക് കേറി നിന്ന ആളെന്നായിരുന്നു. അപ്പോളേക്കും മായ മിസ്സ്ന്റെ ആക്ഞ്ഞ പ്രകാരം എല്ലാരും പിരിഞ്ഞു പോയി.

മനു : മിസ്സ്‌ ഞാൻ ഇവളെ ഒന്ന് ക്ലാസ്സിലാക്കിട്ട് വരാം.

ഞാൻ പറഞ്ഞതിൽ കാര്യം ഉണ്ടെന്നു മനസ്സിലായതോടെ അവൾ ഒന്ന് മൂളി തിരിഞ്ഞു ബാക്കി ഉള്ള കുട്ടികളെയും കൂട്ടി ക്ലാസ്സിലേക്കും പോയി. അനുവിനെ നോക്കുമ്പോ എങ്ങലഡി മാത്രമേ ഉള്ളു ഞാൻ അവളെയും കൂട്ടി നേരെ കാന്റീൻ വെച്ചു പിടിച്ചു രണ്ടു ചായ പറഞ്ഞു കുറച്ചു സംസാരിച്ച ശേഷം അവൾ ഓക്കേ ആയി എന്ന് തോന്നിയപ്പോൾ ഞാൻ അവളെ ക്ലാസ്സിലാക്കി എന്റെ ക്ലാസ്സിലേക്ക് പോയി. കേറണോ വേണ്ടയോ എന്നുള്ള സംശയം ഉള്ളതിനാൽ ഞാൻ കയറാതെ വാതിൽക്കൽ നിന്നു. എന്തോ എന്റെ മനസ്സ് വായിച്ചെന്നോണം പിന്നെ അവൾ തന്നെ കേറിക്കോളാൻ പറഞ്ഞു. ഞാൻ പോയി സീറ്റിൽ ഇരുന്നു പ്രത്യേകിച്ചു ഒന്നും സംഭവിച്ചില്ല പക്ഷെ എന്റെ മനസ്സ് മുഴുവൻ ആ പയ്യൻ ആരായിരുന്നു എന്നായിരുന്നു. മിസ്സിന്റെ വക ഉള്ള കമന്റും പ്രണവിന്റെ തോണ്ടി വിളിയും ആണ് എന്നെ യാഥാർഥ്യത്തിൽ കൊണ്ട് വന്നത്.

മായ : ഇങ്ങനെ ഇരുന്നു ആലോചിക്കാൻ ആയിരുന്നെങ്കി ക്ലാസ്സിൽ കേറണം എന്നില്ലായിരുന്നല്ലോ തനിക്ക്.

മനു : ” സോറി മിസ്സ്‌ ” ഒന്ന് ചമ്മിയെങ്കിലും അത് പുറത്തു കാണിക്കാതെ ഒരു സോറിയും പറഞ്ഞു ഞാൻ ക്ലാസ്സിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു.

അജ്മൽ : എന്താടാ മോനെ ഒരു ആലോചന. അഞ്ജലി ടീച്ചറെ ആണോ.

അവന്റെ ചോദ്യം കേട്ട് ഇവനെതാ എന്നുള്ള രീതിയിൽ അവനെ നോക്കി തിരിഞ്ഞപ്പോ കാണുന്നത് രണ്ടു ഉണ്ട കണ്ണുകളാണ്. ദൈവമേ ഇത് ഇപ്പൊ പുറത്ത് എത്തുമല്ലോ. എന്തായാലും കൊള്ളാം മായ നല്ല പേര് നല്ല കണ്ണുകൾ ആ മൂക്കിൽ തിളങ്ങി നിൽക്കുന്ന കുഞ്ഞു പൊട്ടു പോലെ ഉള്ള മൂക്കുത്തി ആണ് സഖല കണ്ട്രോളും കളയുന്നത്. ചിന്തിച്ചു ചിന്തിച്ചു സമയം പോയി ക്ലാസും കഴിഞ്ഞു ദിവസങ്ങളും കൊഴിഞ്ഞു വീണു.

ഇപ്പോൾ ക്ലാസ്സിലുള്ള എല്ലാവരുമായി നല്ല കമ്പനി ആയി പെൺകുട്ടികൾ ആയും ആൺകുട്ടികളായും,

പിന്നെ അഞ്ജലി അവളുടെ നോട്ടം കൂടി എന്നല്ലാതെ വേറെ ഒന്നും ഇല്ല. പിന്നെ ഒരു വെത്യാസം എന്തെന്നാൽ മായ പുള്ളിക്കാരി ഒരു പാവം ആയിരുന്നു എന്നുള്ള ചിന്ത പാടെ തെറ്റി, ഇടഞ്ഞാൽ കൊല കൊമ്പനാ കടിച്ചു കീറും, ഞങ്ങളിപ്പോ നല്ല കച്ചറയാണ് ശെരിക്കു പറഞ്ഞാൽ കീരിയും പാമ്പും നേർക്കു നേർ കണ്ടാൽ എപ്പോളും കച്ചറ. വെറുതെ എന്നെ കൊചാക്കും ക്ലാസ്സിൽ, ആദ്യമൊക്കെ അത് ശ്രെദ്ധിക്കാതിരുന്ന എനിക്ക് പിന്നീട് അത് ഒരു ക്ഷീണമായി തുടങ്ങിയപ്പോൾ ഞാനും വിട്ടു കൊടുക്കാറില്ല. പക്ഷെ എല്ലാത്തിനും ഒരു ദിവസം ഉണ്ടല്ലോ അതെ ഇന്നാണത്. പ്രത്യേകിച്ചു ഒരു കുഴപ്പവും ഇല്ലാതെ കടന്നു പോയി പെട്ടെന്ന് എന്തോ ഓർത്തിരുന്ന ഞാൻ അവളുടെ ഡെസ്കിൽ അടിച്ചുള്ള അലർച്ച കേട്ടാണ് ഞെട്ടുന്നത്.

മായ : മനു stand അപ്പ്‌. താനേത് ലോകത്താടോ!!!!.

മനു : ഞാൻ ഇവിടെ തന്നെ ഉണ്ട് മിസ്സ്‌. എന്തോ ആലോചിച്ചു നിന്ന ഞാൻ പെട്ടെന്ന് ചാടി കേറി പറഞ്ഞപ്പോ ക്ലാസ്സ്‌ ഒന്നാകെ ഒരു ചിരി ആയി.

പിന്നെ അതിൽ കേറി അവളും പിടിച്ചു സഹിച്ചു സഹിച്ചു സഹികെട്ടു ഞാനും പൊട്ടി തെറിച്ചു. പ്രതീക്ഷിക്കാത്ത ഒരു അടി ആയിരുന്നു അവളുടെ ഭാഗത്തു നിന്നും കിട്ടിയത് പുള്ളിക്കാരി കരഞ്ഞു നല്ല അന്തസ് ആയിട്ട് മുഖം പൊതി പിടിച്ചു ക്ലാസ്സിൽ നിന്നും ഇറങ്ങി ഒരു ഓട്ടം. ക്ലാസ്സിലുള്ള എല്ലാ കണ്ണും എന്റെ നേർക്കായി ചെറിയ പേടി തോന്നിയെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല. എന്നാൽ കുറച്ചു girls അവളുടെ പിന്നാലെ പോയി. കുറച്ചു നേരം കഴിഞ്ഞു കാണും അവന്തിക ഓടി കിതച്ചു വന്നു.

അവന്തിക : ഡാ മനു ആഗെ പ്രശ്നം ആകും മിസ്സ്‌ കരചില് നിർത്താണ ലക്ഷണം ഒന്നും ഇല്ല. അതും സിബ്ലോക്ക് ലൈബ്രറി അവിടെ വെച്ചു.

പടച്ചോനെ അത് കേട്ട പാടെ എഴുന്നേറ്റ് ഞാൻ ഓടി കാരണം ക്യാമറ ഉണ്ടവിടെ ആ തൊരപ്പൻ പ്രിൻസി എങ്ങാനും കണ്ടാൽ അമ്മാവനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല എടുത്തിട്ട് കുടയും. അവസാനം ഞാൻ അവളുടെ അടുത്ത എത്തി നോക്കുമ്പോ ബാക്കി കുട്ടികൾ അവളെ സമാധാനിപ്പിക്കുന്നു അവൾ മതിലും ചാരി നിന്ന് കരയുന്നു. എന്നെ കണ്ടപാടെ എല്ലാവരും എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവളൊഴികെ, ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല. പണിയാകും എന്നുള്ളത് കൊണ്ട് ഞാൻ കേറി ഇടപെട്ടു എവിടെ ഒരു രക്ഷേം ഇല്ല, ഇവിടെ അധിക നേരം നിന്നാൽ പണിയാകും എന്ന് ഒരു ബോധം വന്നപ്പോ പിന്നെ ഒന്നും നോക്കില്ല.

മനു : നിങ്ങള് പൊക്കോ മിസ്സനെ ഞാൻ കൊണ്ട് വരാം.!!!!

എന്നും പറഞ്ഞു അവളുടെ കയ്യും പിടിച്ചു ഒരു ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിൽ കയറി അവളെ ഒരു ബെഞ്ചിൽ ചേർത്ത് നിർത്തി. അവളുടെ കൈക്കു കേറി പിടിച്ചതിൽ മറുതെന്തെങ്കിലും പറയുകയോ മുഖം ഉയർത്തി നോക്കുകയോ ചെയ്തില്ല ആ ധൈര്യത്തിൽ ഞാൻ തന്നെ തുടക്കമിട്ടു.

മനു : മിസ്സ്‌ എന്തിനാ മിസ്സ്‌ ഇങ്ങനെ കരായണേ.

കരച്ചില് നിന്നെങ്കിൽ കൂടി ചെറിയ തോതിൽ എങ്ങലടി കേൾകാം അവളൊന്നു നോക്കി എന്നെ പിന്നേം മുഖം താഴ്ത്തി.

മനു : പറ ഞാൻ എന്തെങ്കിലും മോശമായി പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷെമിക്കണം.

അതാ പിന്നേം പറയേണ്ടില്ലാരുന്നു അത് കേട്ട പാടെ കരച്ചിലിന്റെ ശക്തി കൂടി. പിന്നീടവളെ സമാധാനിപ്പിക്കാൻ പോയ എനിക്ക് കിട്ടിയത് ഞാൻ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു, ഒരു സ്ഫോടനം കണക്കെ പൊട്ടി കരഞ്ഞു കൊണ്ട് അവൾ എന്നെ വട്ടം ചുറ്റി മുറുക്കി . സത്യം പറഞ്ഞാൽ എനിക്ക് ഒന്ന് അനങ്ങാൻ കൂടെ കഴിഞ്ഞില്ല സ്തംഭിച്ചു പോയിരുന്നു ഞാൻ അവളുടെ ആ നീക്കത്തിൽ.പെട്ടന്ന് എന്തോ ബോധം ഉദിച്ചപോലെ ഞാൻ അവളെ തള്ളി നീക്കാൻ നോക്കി എവടെ ഇതെന്താ ഉടുമ്പോ.

മനു : എടൊ താനെന്താ ഈ കാണിക്കണേ ആരേലും കണ്ട…

പറഞ്ഞു തീർന്നില്ല വന്ന അതെ സ്പീഡിൽ പുള്ളിക്കാരി തിരിച്ചും പോയി ആഹാ ഇത് നല്ല കളി ആണല്ലോ. കുറച്ചു നേരത്തെ മൗനത്തിനോടുവിൽ.

മനു : താനെന്തിനാ കരഞ്ഞേ.

മായ : എന്നെ കരയിപ്പിച്ചിട്ട് എന്താ എന്നോ.

ഇവക്ക് പ്രാന്തായോ ക്ലാസ്സിലെ പുലി ദാ എന്റെ മുന്നിൽ നിന്ന് കൊച്ചു കുട്ടികളെ പോലെ കളിക്കുന്നു പ്രായം അവൾക്കു 25 ആയെങ്കിലും കണ്ടൽ എന്റെ ഇളയ ആൾ ആണെന്നെ പറയു എന്നാലും ഇതോട്ടും പ്രതീക്ഷിച്ചില്ല.

മനു : ഞാനോ എപ്പോ .

മായ : പിന്നെ നീ തന്നെ അല്ലേ, നീ എന്തിനാ  എപ്പോളും എന്നോട് കയർത്തു സംസാരിക്കുന്നെ. എപ്പോളും സ്വപ്ന ലോകത്തെന്ന പോലെ ഇരിക്കുന്നെ.

കൊച്ചു കുട്ടികളെ പോലെ അവൾ ശ്വാസം വിടാതെ ഓരോന്നും ചോദിച്ചു കൊണ്ടിരുന്നു. അപ്പോളാണ് റോയ് പറഞ്ഞത് ഞാൻ ഓർക്കുന്നത് ശെരിയാണ് ഇവളെന്നെ നല്ലോണം ശ്രെദ്ധിക്കുന്നുണ്ട്. അതുകൊണ്ട് അതെന്തിനാ എന്ന് പിന്നീട് അന്വേഷിക്കാം എന്ന് വെച്ചു.

മനു : അല്ല അതൊക്കെ അവിടെ നിക്കട്ടെ താൻ എന്ത് ധൈര്യത്തില എന്നെ കെട്ടിപ്പിടിച്ചേ.!!!!!!!

ആ ഒരു ചോദ്യത്തിൽ അവളുടെ മുഖം വിളറി വെളുത്തത് ഞാൻ അറിഞ്ഞു.

അടുത്തതെന്തോ മൊഴിയാൻ വേണ്ടി വന്ന ഞാൻ പിന്നിൽ നിന്നും വന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി!!!!!!!!

തുടരും….

Comments:

No comments!

Please sign up or log in to post a comment!