പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25

ബോധമറ്റ ശരീരത്തോടെ എയർ ആംബുലൻസിൽ മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെ ജർമനിയിലേക്ക് പറന്ന അമൽ ഇന്ന് സ്വബോധത്തോടെ തന്റെ സ്വന്തം മണ്ണിലേക്ക് തിരികെ പറക്കുകയാണ്, കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള ഓർമകളുമായി.

കഴിഞ്ഞതൊക്കെ ഓർത്തെടുക്കുവാനും, പുതിയൊരു ജീവിതം നെയ്തെടുക്കുവാനും ഷിൽനയും നിത്യയും ഉണ്ട് അമലിന്റെ ഇടതും വലതുമായി ….

…………….(തുടർന്ന് വായിക്കുക)…………..

സ്വന്തം വീട്ടിൽ തിരിച്ചെത്തിയ അമലിനെ കാണുവാനായി ആ നാടുമുഴുവൻ തടിച്ചുകൂടിയിരുന്നു. നിറകണ്ണുകളോടെ അമലിനെയും കാത്ത് ഉറ്റ ചങ്ങാതി വിഷ്ണു മുന്നിൽ തന്നെ നിൽപ്പുണ്ട്. ഇതെന്താ ഇവിടെ നടക്കുന്നത് എന്ന് മനസിലാകാതെ അമൽ എല്ലാവരോടും സാധാരണ രീതിയിൽ സംസാരിച്ചുകൊണ്ട് തന്റെ വീട്ടിലേക്ക് കടന്നു. വന്നവർ ഓരോരുത്തരായി സുഖവിവരം അന്വേഷിച്ചറിഞ്ഞ് മടങ്ങി. വിഷ്ണുവിന് മാത്രം സങ്കടം നിയന്ത്രിക്കുവാൻ കഴിയുന്നില്ല. തന്റെ ആത്മ മിത്രത്തിന് പൂർണ ഓർമശക്തി ആയിട്ടില്ലെന്ന് അറിഞ്ഞതിന്റെ വിഷമം ആണ് വിഷ്ണുവിന്. ആ സമയത്താണ് ഓമനയും ലീനയും അമലിനെ കാണുവാനായി വന്നത്. ഓമനയോട് അമൽ നന്നായി സംസാരിച്ചെങ്കിലും ലീനയെ ഒട്ടും പരിചയം തോന്നിയില്ല അമലിന്. എന്തിന് അധികം, തന്റെ സ്വന്തം ചേച്ചിയുടെ മകൻ കുട്ടൂസൻ അവന്റെ പ്രിയപ്പെട്ട മാമന്റെ അടുത്തേക്ക് ഓടി വന്നപ്പോൾ മോഹനനാണ് കുട്ടൂസനെ അമലിന് പരിചയപ്പെടുത്തിയത്. ഓമന ലീനയെ പരിചയപ്പെടുത്തിയപ്പോൾ ആണ് വൈശാഖിന്റെ ഭാര്യയാണ് ലീന എന്നും, അവൾ ഒരു സ്കൂൾ ടീച്ചർ ആണ് എന്നും അമൽ മനസിലാക്കിയത്.

…………………..

നീണ്ട ഒരു യാത്ര കഴിഞ്ഞ് വന്നതിന്റെ ക്ഷീണം അമൽ നന്നായി ഉറങ്ങി തീർത്തു. ഉച്ചയ്ക്ക് ഉറങ്ങാൻ തുടങ്ങിയ അമൽ രാത്രി എഴുന്നേറ്റ് കണ്ണ് തുറന്ന് നോക്കുമ്പോൾ തന്റെ അമ്മ അവന്റെ അടുത്ത് തന്നെ മോനെയും നോക്കി ഇരിക്കുകയാണ്. അമ്മയുടെ മുഖത്ത് സങ്കടം ഇല്ലാതില്ല. വീട്ടിൽ എത്തിയതുമുതൽ നാട്ടുകാരും, വീട്ടുകാരും ഒക്കെ സഹതാപത്തോടെ അമലിനെ നോക്കുന്നത് എന്തിനായിരിക്കും എന്ന ചിന്തയിലാണ് അമൽ. ഈ കാര്യം അവൻ അമ്മയോട് ചോദിച്ച് മനസിലാക്കാൻ തന്നെ തീരുമാനിച്ചു.

: അമ്മേ…. എന്താ ഇവിടെ നടക്കുന്നത്…എല്ലാവരും എന്താ എന്നെ ഒരു സഹതാപത്തോടെ നോക്കുന്നത്. എനിക്ക് എന്താ പറ്റിയേ

: എന്റെ മോന് ഒന്നുമില്ല…. ചെറിയൊരു അപകടം പറ്റി. ഇപ്പൊ എല്ലാം മാറി എന്റെ പഴയ അമലൂട്ടൻ ആയി തിരിച്ചു വന്നില്ലേ.. അതുകൊണ്ട് മോനെ കാണാൻ വന്നതാ അവരൊക്കെ

: അല്ല …എനിക്ക് എന്തോ കാര്യമായ പ്രശ്നം ഉണ്ട്…ചേച്ചിയുടെ കല്യാണം കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ലെന്ന് പറഞ്ഞാൽ… ഇത് വിശ്വസിക്കാൻ പറ്റുന്നില്ല….

വൈശാകേട്ടന്റെ ഭാര്യ എന്നും പറഞ്ഞ് ഒരാൾ വന്നില്ലേ… എന്താ അവരുടെ പേര്…

: ലീന.

: ആഹ് ലീന… ഇതൊക്കെ എപ്പോ നടന്നു… ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ… അല്ല ഒരു അപകടം പറ്റിയതിന് എന്നെ എന്തിനാ ജർമനി വരെ കൊണ്ടുപോയത്… ഇവിടൊന്നും ഹോസ്പിറ്റൽ ഇല്ലായിരുന്നോ…

: എന്റെ മോനേ…… എല്ലാം പറയാം. നീ ഒന്ന് സമാധാനിക്ക്. ഇപ്പൊ മോൻ ഒന്നും ആലോചിച്ച് ടെൻഷൻ ആവണ്ട. പതുക്കെ ‘അമ്മ എല്ലാം പറഞ്ഞുതരാം കേട്ടോ… ഇനി അമ്മായിയും ഷിൽനയും ഒക്കെ ഇവിടെ തന്നെ ഉണ്ടാവും. അവരൊക്കെ പറഞ്ഞുതരും എന്റെ മോന് കാര്യങ്ങൾ ഒക്കെ

: അല്ല മാമനെ കണ്ടില്ലല്ലോ… മാമൻ തിരിച്ച് പോയോ… അമ്മായി എന്തിനാ ഇവിടെ നിൽകുന്നേ… അവിടെ വീട് പൂട്ടി ഇടുമോ ?

(തന്റെ അനുജൻ പോയ വിഷമം ഉള്ളിൽ ഒതുക്കി നടക്കുന്ന ഉഷയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ ചോദ്യം. അവളുടെ കണ്ണൊന്ന് കലങ്ങി. കണ്ണുനീർ നിറഞ്ഞുതുടങ്ങി. പക്ഷെ തന്റെ മകന്റെ മുന്നിൽ അവൾ കരയാതെ പിടിച്ചു നിന്നു. )

: മോൻ ഇപ്പൊ എഴുന്നേറ്റ് വാ… എന്തെങ്കിലും കഴിച്ചിട്ട് ബാക്കി ഒക്കെ പറയാം.

: അമ്മേ… ഒരു കാര്യം കൂടി… എന്ത് അപകടമാ ഉണ്ടായത്. നമ്മുടെ കാറും ബൈക്കും ഒക്കെ പുറത്ത് തന്നെ ഉണ്ടല്ലോ… ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളോ…. എവിടെ വച്ചാ സംഭവം

: എന്റെ അമലൂട്ടാ…. മോൻ അതൊന്നും ഇപ്പൊ ചിന്തിക്കേണ്ട…. ആദ്യം എന്തെങ്കിലും കഴിക്കാം നമുക്ക്. എന്നിട്ട് സമാധാനത്തിൽ എല്ലാം പറയാം.

: ഉം…. എന്ന വാ… അമ്മ ഒന്ന് പിടിച്ചേ… ഈ കാലിന് ചെറിയ വേദന ഉണ്ട്. ഞാൻ നേരത്തേ ചോദിക്കണം എന്ന് വിചാരിച്ചതാ…. എന്റെ മുറിയൊക്കെ ആകെ മാറിയല്ലോ…പണ്ട് ഈ അലമാര ഒന്നും ഇല്ലല്ലോ… പുതിയ കർട്ടൻ വന്നു, സോഫ വന്നു…. ഇതൊക്കെ എപ്പോഴാ ചെയ്തത്…

: അമലൂട്ടാ…. നീ അമ്മയെ ധർമസങ്കടത്തിൽ ആക്കല്ലേ മോനെ. മോന്റെ സംശയങ്ങൾ ഒക്കെ പതുക്കെ മാറ്റി തരാം. വലിയൊരു കഥ തന്നെ പറയാൻ ഉണ്ട്. ആദ്യം എന്റെ മോൻ വന്നേ..

_______/______/_______/_______

ദിവസങ്ങൾ കടന്നുപോയി. അമലിന്റെ ചോദ്യങ്ങൾക്ക് ചെറിയ രീതിയിൽ

ഉത്തരം പറഞ്ഞുകൊണ്ട് അവന്റെ മനസിന്റെ സംഘർഷം കുറച്ചു കൊണ്ടുവരികയാണ് വീട്ടുകാർ. തന്റെ കൂട്ടുകാരൻ വിഷ്ണുവിന്റെ വീടുവരെ പോയി അല്പനേരം ഇരുന്ന് അവരോടൊക്കെ സംസാരിച്ചുകൊണ്ട് സാധാരണ ജീവിതത്തിലേക്ക് പതിയെ ചുവടുവയ്ക്കുകയാണ് അമൽ. ക്ലബ്ബിൽ പോയിരുന്ന് കൂട്ടുകാരുമൊക്കെയായി അമൽ പതുക്കെ ഓരോ കാര്യങ്ങൾ അറിഞ്ഞു തുടങ്ങി. പക്ഷെ ഇതുവരെ തനിക്ക് എന്താണ് സംഭവിച്ചത് എന്ന ചോദ്യത്തിന് മാത്രം തൃപ്തിപ്പെടുത്തുന്ന ഒരു ഉത്തരം അമലിന് ലഭിച്ചില്ല.


രാത്രി ഭക്ഷണം കഴിക്കുവാൻ എല്ലാവരും  ഇരിക്കുമ്പോൾ അമലിന്റെ മനസിൽ ചോദ്യങ്ങളുടെ പെരുമ്പറ മുഴങ്ങുകയാണ്. അവന് തല പെരുക്കുന്നുണ്ട്. ഷിൽന ഇടയ്ക്കിടയ്ക്ക് അമലിനെ ശ്രദ്ദിക്കുന്നത് അമൽ കാണുന്നുണ്ട്. കാണുമ്പോഴൊക്കെ അവളെ നോക്കി ചിരിക്കുവാൻ അമൽ മറന്നില്ല. എല്ലാവരും തന്നെ വളരെയധികം ശ്രദ്ദിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ അമൽ ഗാഢമായി ചിന്തിക്കുവാൻ തുടങ്ങി. പക്ഷെ എത്ര ആലോചിച്ചിട്ടും എന്താണ് സംഭവിച്ചത് എന്ന് മാത്രം അമലിന് ഓർമയില്ല. ഇനിയും ചിന്തിച്ചാൽ ചിലപ്പോൾ പ്രാന്ത് ആവുമെന്ന് തോന്നിയ അവൻ ഭക്ഷണം കഴിച്ച് നേരെ തന്റെ മുറിയിൽ പോയി ഇരുന്നു.

അമൽ പോയതിന്റെ പുറകെ വീട്ടുകാർ എല്ലാവരും കൂടിയിരുന്ന് ആലോചന തുടങ്ങി. അമലിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുക തന്നെ വേണം. ഷിൽന അമലുമായി കൂടുതൽ അടുക്കണം എന്ന വാശി ഉഷയ്ക്ക് ഉണ്ടായിരുന്നു. അതിനൊരു കാരണവും ഉണ്ട്. അവസാനമായി രമേശൻ ലീവിന് വന്നപ്പോൾ ഉഷയുമായി സംസാരിച്ചത് മുഴുവൻ ഷിൽനയെ കുറിച്ച് ആയിരുന്നു. രമേശനും നിത്യയും മകളുടെ നല്ല ഭാവിയെ ഓർത്തും കുടുംബ ബന്ധത്തിൽ താളപ്പിഴകൾ ഉണ്ടാകരുത് എന്നും കരുതി അമലിനെയും ഷിൽനയെയും ഒരുമിക്കാൻ വിടാതിരുന്നതിൽ ഉള്ള മനോവിഷമം ഉഷയുടെ മുന്നിൽ പല തവണ അവതരിപ്പിച്ചിരുന്നു. ഇനി എന്റെ മോൾക്ക് ഒരു ജീവിതം ഉണ്ടാകുമോ എന്നോർത്ത് ആകുലപ്പെട്ടിരുന്ന രമേശന്റെ മുഖം ഉഷയുടെ ഉള്ളിൽ ഉണ്ട്.

ഉഷയുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് എല്ലാവരും ഷിൽനയെ അമലിന്റെ സന്തതസഹചാരി ആക്കി മാറ്റുവാൻ തീരുമാനിച്ചു. ഷിൽന ഇതുവരെ സ്വപ്നത്തിൽ പോലും ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയത് അല്ല. ഒടുവിൽ തന്റെ പ്രിയപ്പെട്ടവനെ പരിചരിക്കുവാനും അവനുമായി കൂടുതൽ അടുത്ത് ഇടപഴകുവാനും ഉള്ള അവസരം എല്ലാവരുടെയും സമ്മതത്തോടെ കിട്ടിയതിന്റെ സന്തോഷത്തിൽ ആണ് ഷിൽന. ഷിൽനയുടെ മുഖത്തെ പ്രസരിപ്പ് കാണുമ്പോൾ നിത്യയ്ക്കാണ് ഏറ്റവും കൂടുതൽ സന്തോഷം തോന്നുന്നത്. നിത്യ കാരണം ഒരിക്കൽ മുറിഞ്ഞുപോയ കണ്ണികൾ വീണ്ടും യോജിക്കുന്നത് കാണാനുള്ള ഭാഗ്യം മണ്മറഞ്ഞുപോയ തന്റെ ഭർത്താവിന്

ഇല്ലല്ലോ എന്ന ദുഃഖവും അവളുടെ മനസിൽ ഉണ്ട്.

………….

മുകളിൽ അമലിന്റെ മുറിയോട് ചേർന്ന് അഞ്ജലിയുടെ മുറിയിലാണ് നിത്യയും ഷിൽനയും കിടക്കുന്നത്. രാത്രി അടുക്കള പണികളെല്ലാം കഴിച്ച് എല്ലാവരും കിടക്കുവാനുള്ള തയ്യാറെടുപ്പിൽ ആണ്. അമലിന്റെ മുറിയിലേക്ക് പോയി കുറച്ചുനേരം അമലുമായി സംസാരിച്ചിരിക്കാൻ പോകുകയാണ് ഷി.

: മോളേ….

: ഉം… എന്താ അമ്മേ

: നീ എന്തൊക്കെയാ അമലൂട്ടനോട് പറയാൻ പോകുന്നത്

: ഇതുവരെ നടന്നത്… ഇന്ന് തന്നെ മുഴുവൻ പറയില്ല… പതുക്കെ പറയാം

: എല്ലാം പറയണോ….
എന്റെ കാര്യം പറയണോ… ഇനി എന്തായാലും അമലൂട്ടൻ മോൾക്ക് ഉള്ളതാ. അതിനിടയിൽ ഞാൻ ഒരു കരട് ആവരുത്. അവൻ എന്തായാലും ഇപ്പൊ അതൊന്നും ഓർമയില്ലാതെ നിൽക്കുവല്ലേ, അതുകൊണ്ട് എന്റെ കാര്യം വീണ്ടും ഓർമിപ്പിക്കണ്ട..

: എന്റെ അമ്മേ ചുമർ ഇല്ലാതെ ചിത്രം വരയ്ക്കാൻ പറ്റുമോ… അമ്മയുടെ കാര്യം പറയാതെ ഈ കഥ പൂർണമാകുമോ… ഏട്ടന് കുറച്ച് കാലത്തെ ഓർമ നഷ്ടപ്പെട്ടു എന്നേ ഉള്ളു അല്ലാതെ പൊട്ടൻ അല്ല എന്റെ ഏട്ടൻ… എല്ലാം കേട്ടിട്ട് , എന്തുകൊണ്ടാ നമ്മുടെ കല്യാണം നടക്കാതെ പോയതെന്ന് ഏട്ടൻ ചോദിച്ചാൽ ഞാൻ എന്താ പിന്നെ പറയേണ്ടത്…

: നീ എന്തെങ്കിലും കള്ളം പറഞ്ഞ് ഒപ്പിക്ക് മോളേ… ഇപ്പൊ അമലൂട്ടന്റെ മനസിൽ ഒരു കളങ്കവും ഇല്ല. ഇനി പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞ് അവന്റെ മനസ് കൂടി അസ്വസ്ഥമാക്കണോ…

: ഒക്കെ പറയേണ്ടി വരും അമ്മേ… ഏട്ടന്റെ മനസിൽ നൂറ് ചോദ്യങ്ങൾ ഉണ്ടാവും ഇപ്പോൾ തന്നെ. അതിനൊക്കെ ഉത്തരം കൊടുത്തു വരുമ്പോൾ കഥ മുഴുവനും പറയേണ്ടി വരും. ഇനി ഒന്നും പറഞ്ഞില്ലെന്ന് വയ്ക്ക്, എപ്പോഴെങ്കിലും ഏട്ടന് പഴയ കാര്യങ്ങൾ ഒക്കെ ഓർമ വന്നാൽ എന്തുചെയ്യും. നമ്മൾ രണ്ടാളും പറഞ്ഞതൊക്കെ കള്ളമാണെന്ന് അപ്പോൾ മനസിലാവില്ലേ… അങ്ങനെ ഒരു അവസരത്തിൽ ഏട്ടൻ എന്നെ വെറുത്താലോ… അതുകൊണ്ട് ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ഞാനില്ല. ഇനി എന്റെ ലോകം ഏട്ടനാണ്.

: ഉം…. എന്ന നീ വേഗം പോയിട്ട് വാ. അവന് ക്ഷീണം ഉണ്ടാകും. അധികം ഉറക്കം ഒഴിയേണ്ട.

: വേഗം വരണോ അല്ല അവിടെ തന്നെ കൂടണോ എന്നൊക്കെ ഞാൻ നോക്കിക്കോളാം…  അമ്മ കിടന്നോ

: എന്റെ ഷി…. നിന്റെ കല്യാണം കഴിഞ്ഞിട്ടില്ല. വെറുതേ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കരുത്.

: എന്റെ അമ്മ ആരും അറിയാതെ ഊട്ടിയിലോളം പോയിട്ട് നാട്ടുകാർ എന്തെങ്കിലും പറഞ്ഞോ… അതുപോലെ ഇവിടെ നടക്കുന്നത് ഒന്നും ആരും അറിയില്ല. ഇനി എന്റെ മുന്നിൽ ഒരൊറ്റ ലക്ഷ്യമേ ഉള്ളു… അത് എന്റെ ഏട്ടനെ പഴയ അമലൂട്ടൻ ആക്കി മാറ്റുക എന്നതാണ്. അപ്പൊ ശരി. വാതിൽ അടയ്ക്കണ്ട. അഥവാ തിരിച്ചു വരേണ്ടി വന്നാലോ…. ________/_______/_______/_______

അമലുമായി ഒത്തിരി നേരം ഷിൽന സംസാരിച്ചുകൊണ്ടിരുന്നു. അമലിന്റെ മുറിയിൽ ഷിൽന സംസാരിച്ച് ഇരിക്കുമ്പോൾ നിത്യ തന്റെ മുറിയിൽ ഇരുന്ന് തുഷാരയുടെ ഡയറി വായിക്കുകയാണ്. അമലിനെ കണ്ടതുമുതൽ ദുബായിലെ അപകടം ഉണ്ടാവുന്നതിന് തലേ ദിവസം വരെയുള്ള പ്രധാന കാര്യങ്ങളും സന്തോഷങ്ങളും അവൾ തന്റെ കൈപ്പടയിൽ എഴുതിവച്ചിട്ടുണ്ട്. അതിലെ ഓരോ പേജുകൾ വായിക്കുമ്പോഴും നിത്യയുടെ കണ്ണുകളിൽ തുഷാരയുടെ ചിരിക്കുന്ന മുഖം തിളങ്ങി നിൽക്കുന്നുണ്ട്.
അമലിന്റെ കൂടെ ജീവിക്കുന്നതിൽ തുഷാര എത്ര സന്തുഷ്ടയായിരുന്നു എന്ന് ആ വരികളിൽ നിന്നും വ്യക്തമാണ്. അമലൂട്ടനെ നിത്യ എത്രത്തോളം അടുത്ത് അറിഞ്ഞിരുന്നുവോ അത്രയും തന്നെ തുഷാരയും മനസിലാക്കിയിട്ടുണ്ട് അമലൂട്ടനെ. നിത്യയെ അത്ഭുതപ്പെടുത്തിയാ കാര്യം മറ്റൊന്ന് ആയിരുന്നു. അമലൂട്ടനെ കുറിച്ചും തുഷാരയുടെ സന്തോഷങ്ങളെ കുറിച്ചുമൊക്കെ എഴുതിയ കൂട്ടത്തിൽ ഏറ്റവും കൂടുതൽ തവണ എഴുതിയിരിക്കുന്ന പേര് ഷി എന്നും അമ്മായി എന്നുമാണ്. മംഗലാപുരത്തെ ഫ്ലാറ്റിൽ വച്ച് ഒരാഴ്ചയേ തുഷാര നിത്യയുടെ കൂടെ നിന്നു എങ്കിലും വളരെ വലിയൊരു സ്ഥാനം ആണ് അവളുടെ മനസിൽ നിത്യയ്ക്കും ഷിൽനയ്ക്കും കൊടുത്തിരുന്നത് എന്നറിയുമ്പോൾ അറിയാതെ നിത്യയുടെ കണ്ണുകൾ നിറഞ്ഞു. ഷിൽനയുമായി ജോലിക്ക് പോകുമ്പോൾ ഉണ്ടാവാറുള്ള നല്ല നിമിഷങ്ങളും അവളുടെ കൂടെ കുറച്ചു കാലം ഒറ്റയ്ക്ക് നിന്നതിന്റെ അനുഭവങ്ങളും ഒക്കെ വായിക്കുമ്പോൾ പഴയ കാലത്തിലേക്ക് അറിയാതെ പോവുകയാണ് നിത്യ. മംഗലാപുരത്തെ ഓരോ വിശേഷങ്ങൾ വായിച്ച് പഴയ ഓർമകളിലൂടെ സഞ്ചരിച്ച് ഉറങ്ങിപ്പോയ നിത്യ ഉറക്കം ഉണർന്നത് ഷിൽന വന്ന് വാതിൽ തുറന്നപ്പോൾ ആണ്.

: അമ്മ ഉറങ്ങിയോ…. ഇതെന്താ ബുക്ക് വായിക്കാനും തുടങ്ങിയോ..

: നീ ഇപ്പോഴാണോ വരുന്നത്… സമയം എന്തായി

: സമയം അധികം ഒന്നും ആയില്ല 12 കഴിഞ്ഞതേ ഉള്ളു… അതെന്ത് ബുക്കാ

: തുഷാരയുടെ ഡയറിയ… ഇത് വായിച്ച് ഞാൻ ഉറങ്ങിപ്പോയി. നമ്മൾ ആദ്യം കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ ഉണ്ട്. വലിച്ചുവാരി എഴുതിയിട്ട് ഇല്ലെങ്കിലും പ്രധാന സംഭവങ്ങളും വിശേഷങ്ങളും ഒക്കെ ഉണ്ട്.

: ഉം… പാവം. ഇപ്പൊ ഓർക്കുമ്പോ സങ്കടം തോനുന്നു. അവൾ എല്ലാം കാണുനുണ്ടാകും അല്ലെ…

: അവൾക്ക് സന്തോഷം ആയിരിക്കും… ഈ എഴുതിയതിൽ മുഴുവൻ നിന്നെ കുറിച്ചും അമലൂട്ടനെ കുറിച്ചും ആണ്. മുഴുവൻ വായിക്കണം. എന്നാലേ മോഹനേട്ടൻ പറഞ്ഞത് എന്താണെന്ന് അറിയാൻ കഴിയൂ… ആട്ടെ, അമലൂട്ടൻ എന്ത് പറയുന്നു…

: ഏട്ടൻ കുറേ എന്തൊക്കെയോ ചോദിച്ചു… അതിനൊക്കെ ഞാൻ മറുപടി കൊടുത്തു. എന്താ സംഭവിച്ചത് എന്നാണ് അറിയേണ്ടത്.  അത് ഞാൻ ഇതുവരെ പറഞ്ഞില്ല. മംഗലാപുരം പോയത് വരെയുള്ള കാര്യങ്ങൾ ഇപ്പൊ പറഞ്ഞിട്ടുണ്ട്. ഏട്ടന് ജോലി കിട്ടിയതും പ്രദീപ് സാറിന്റെ കീഴിൽ ജോലി ചെയ്തതും ഒക്കെ ഓർമയുണ്ട്. നമ്മൾ ഏട്ടന്റെ ഫ്ലാറ്റിൽ താമസിച്ച കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്.  ബാക്കി നാളെ

: ഇതൊക്കെ കേട്ടിട്ട് അമലൂട്ടൻ എന്താ പറയുന്നത്..

: ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു… പിന്നെ അന്ന് മംഗലാപുരത്ത് നിന്നും എടുത്ത ഫോട്ടോസ് ഒക്കെ കാണിച്ചു കൊടുത്തപ്പോൾ വിശ്വാസം വന്നു. പക്ഷെ ഏട്ടന്റെ മനസിൽ ഇതൊക്കെ ഒരു കെട്ടുകഥ പോലെ നിൽക്കുവാണെന്ന് തോനുന്നു.

: അതൊക്കെ മാറും… നീ മുഴുവൻ പറഞ്ഞുകൊടുക്ക്. ബാക്കി നമുക്ക് ശരിയാക്കാം. അവന് നിന്നോട് എന്തെങ്കിലും അടുപ്പം തോന്നിയോ

: ഉം…. കണക്കായിപ്പോയി.. എന്നെ അനിയത്തികുട്ടിയായിട്ട കാണുന്നേ… പിന്നേം കുറച്ച് ഇളക്കം അമ്മയെപ്പറ്റി പറയുമ്പോൾ ആണ്….

: എന്താ അവൻ പറഞ്ഞേ…

: ബോട്ടിൽ ഒരുമിച്ച് പോയത് ഒക്കെ പറഞ്ഞപ്പോൾ ഒരു വളിച്ച ചിരിയും നാണവും ഒക്കെ വന്നിരുന്നു. അത് പിന്നെ ഇല്ലാതിരിക്കുമോ… വയസറിയിച്ച കാലം മുതൽ അമ്മായി അല്ലെ ഏട്ടന്റെ…. വാ… ബാക്കി ഞാൻ പറയുന്നില്ല

: നീ എന്തിനാ അതിന് ചൂടാവുന്നേ… അവന് പണ്ടുമുതലേ എന്നോട് ഇഷ്ടം തോന്നിയത് എന്റെ കുറ്റം ആണോ

: ഇഷ്ടം…. മങ്ങാത്തൊലി…

ഇഷ്ടമല്ല … കാമം. എന്തൊക്കെ അനുഭവിച്ചാലും അതിന് ഒരു കുറവും ഇല്ല…. കാമപ്രാന്തൻ

: നിനക്ക് അസൂയ… വേറെ എന്ത്

: എന്റെ മാവും പൂക്കും…

: പൂത്ത്, കായ്ച്ചു നീ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക്. ഇനി ഈ അമ്മയ്ക്ക് വേറെ ആഗ്രഹങ്ങൾ ഒന്നും ഇല്ല.

: ഇപ്പൊ എനിക്ക് ആകെ എന്റെ അമ്മ അല്ലെ ഉള്ളൂ…. അതുകൊണ്ട് ഞാൻ അങ്ങനെ ഒറ്റയ്ക്ക് പൂത്തുലയണ്ട…

: ഇനി അതൊന്നും ഉണ്ടാവില്ല… ഞാൻ മുന്നേ നിന്നോട് പറഞ്ഞിട്ടില്ലേ. എന്റെ മോളെ അറിഞ്ഞോണ്ട് ചതിക്കാൻ ഇപ്പോഴും ഈ അമ്മയ്ക്ക് മനസ് വരില്ല… ഇനി മോളുടെ സ്വന്തം അമലൂട്ടൻ. നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി.

: മോളുടെ അമലൂട്ടൻ ആയിട്ടില്ലല്ലോ…… ഇപ്പോഴും അമലൂട്ടന്റെ ആദ്യ ഭാര്യ എന്റെ നിത്യ മോള് അല്ലെ…

: പാവം എന്റെ രമേഷേട്ടൻ…. ഇതൊക്കെ കേട്ടിട്ട് വിഷമിക്കുന്നുണ്ടാവും… പൊറുക്കാൻ പറ്റാത്ത തെറ്റ് അല്ലെ ഞാൻ ചെയ്തത്..

: എന്റെ അമ്മേ… തുഷാരയെ പറഞ്ഞതുപോലെ അച്ഛൻ ആയിരിക്കും ചിലപ്പോൾ കൂടുതൽ സന്തോഷിക്കുന്നത്. കുറേ കാലമായിട്ട് അച്ഛൻ അല്ലെ അമ്മയെ തിരിഞ്ഞുനോക്കാതെ ഇരുന്നത്. എന്നിട്ടും അച്ഛൻ അവസാനം ലീവിന് വന്നപ്പോൾ അമ്മ എല്ലാം മറന്ന് അച്ഛനെ സ്നേഹിച്ചില്ലേ.. അതുകൊണ്ട് എന്റെ അമ്മ ഇനി വിഷമിക്കരുത്…നമ്മളൊക്കെ മനുഷ്യർ അല്ലെ അമ്മേ… അമ്മയും മക്കളും തമ്മിൽ മറ്റേത് നടക്കുന്ന കാലം ആണ് ഇപ്പോൾ. അതുകൊണ്ട് ഇത് അത്ര വലിയ തെറ്റ് ആയി കാണണ്ട. അച്ഛന് അമ്മയുടെ മനസിൽ ഉള്ള സ്ഥാനം അവിടെ തന്നെ ഉണ്ടായാൽ മതി. വേറെ ഒന്നും ഇപ്പൊ ആലോചിക്കേണ്ട.

: അത് ശരിയാ… അവസാനം ഏട്ടൻ വന്നപ്പോൾ ഞാൻ ശരിക്കും സ്നേഹിച്ചിട്ടുണ്ട്. പക്ഷെ അതിനും എന്റെ അമലൂട്ടൻ കാരണമായി. അമലൂട്ടന് കൊടുത്ത സ്നേഹത്തിന്റെ ഇരട്ടി മാമന് കൊടുക്കണം എന്ന് പറഞ്ഞ് എന്നൊക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത് അവനാ… പാവം എന്റെ അമലൂട്ടൻ.

: ആഹാ… അപ്പോഴേക്കും എന്റെ അമലൂട്ടൻ ആയോ…. ഇനി നമ്മുടെ അമലൂട്ടൻ…

_________/________/_______/_______

എന്നും രാവിലെ അമലിനെ വിളിച്ചുണർത്തുന്ന ജോലി ഷിൽനയ്ക്കാണ്. കാലത്ത് 6 മണിക്ക് തന്നെ അമലിനെയും കൂട്ടി ഒരു പ്രഭാത സവാരിക്ക് പോകാൻ കോശി ഡോക്ടറുടെ നിർദ്ദേശം ഉണ്ടായിരുന്നു. ശാരീരികമായി അമലിന്റെ

ശരീരം ദൃഢപ്പെടുത്തുന്നതിനോടൊപ്പം മാനസിക ഉല്ലാസവും പ്രധാനം ചെയ്യുകയാണ് ഈ നടത്തത്തിന്റെ ലക്ഷ്യം. വീട്ടിലെ എല്ലാവരും ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും തിരിച്ചു വരുന്ന രീതിയിൽ ആണ് വ്യായാമം ക്രമീകരിച്ചിരിക്കുന്നത്. അലാറം അടിക്കുന്നതിന് മുന്നേ തന്നെ ഉറക്കം എഴുന്നേറ്റ് റെഡി ആയി നിൽപ്പുണ്ട് ഷിൽന. കാലിനും കൈക്കും ഉണ്ടായിരുന്ന വേദനയൊക്കെ മാറി ശാരീരികമായി അമൽ പൂർണ ആരോഗ്യവാനായിട്ടുണ്ട്.

ഷിൽനയുടെ വിളികേട്ട് എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു അമൽ നോക്കുമ്പോൾ ഷിൽന ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ്. റണ്ണിങ് ഷൂ, ടിഷർട്ട്, ട്രാക്ക് പാന്റ് ഒക്കെ ഇട്ട് അസ്സൽ ഒരു ഓട്ടക്കാരിയുടെ വേഷത്തിൽ ആണ് ഷി.

: എന്തുവാടി ഇത്…. നീ ഇത് എങ്ങോട്ടാ

: ഞാൻ മാത്രമല്ല…. ഏട്ടനും ഉണ്ട്. വാ എണീക്ക്

: എവിടേക്ക്

: എന്റെ ഏട്ടാ…. രാവിലെ വ്യായാമം ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞത് മറന്നുപോയോ..

: അതിനാണോ ഇത്ര രാവിലെ വിളിച്ച് എഴുന്നേല്പിച്ചത്… നീ ഒന്ന് പോയേ ഷിൽനെ….

: അതൊന്നും പറഞ്ഞാൽ പറ്റില്ല…. ഏട്ടന്റെ കെയർ ടേക്കർ ഇപ്പൊ ഞാനാണ്. അതുകൊണ്ട് മര്യാദയ്ക്ക് പറയുന്നത് കേൾക്ക്.

: നമുക്ക് വൈകുന്നേരം ചെയ്യാം… നീ ഇപ്പൊ പൊ…

: ഇന്നലെ പറഞ്ഞതിന്റെ ബാക്കി കേൾക്കണമെങ്കിൽ വാ… അല്ലെങ്കിൽ ഞാൻ ഒന്നും പറഞ്ഞുതരില്ല…

: ഭീഷണി ആണോ…. എന്ന വാ പോയേക്കാം… ഇതിപ്പോ ആവശ്യം എന്റെ ആയിപോയില്ലേ

: അങ്ങനെ വഴിക്ക് വാ….

………………….

അമലും ഷിൽനയും അഞ്ജലിയും ഒക്കെ സ്കൂളിലേക്ക് നടന്നുപോയിരുന്ന നാട്ടുവഴികളിലൂടെ പഴയകാല ഓർമകൾ അയവിറക്കികൊണ്ട് ഷിൽന അമലിന്റെ കൂടെ നടന്ന് നീങ്ങി. പണ്ടൊക്കെ അമലിന്റെ കൈയ്യിൽ പിടിച്ച് നടന്നിരുന്ന കുട്ടിക്കാലം എത്ര സുന്ദരമായിരുന്നു. അന്നൊക്കെ ഏട്ടനോട് തോന്നിയിരുന്ന ആദരവ് പിന്നീട് പ്രായം കൂടും തോറും വളർന്ന് വളർന്ന് പ്രണയമായി. അത് പറയുവാൻ വൈകിയതിന്റെ പേരിൽ നഷ്ട്ടപ്പെട്ടു

പോകുമെന്ന് കരുതിയ തന്റെ പ്രിയതമനെ വീണ്ടും തന്റെ മുന്നിലേക്ക് ദൈവമായിട്ട് എത്തിച്ച് തന്നപ്പോഴും തന്റെ മനസ് കാണുവാൻ അമലിന് ആവുന്നില്ലല്ലോ എന്ന സങ്കടം ഷിൽനയുടെ ഉള്ളിൽ ഒരു നീറ്റൽ ആയി കിടക്കുന്നു. മൺപാതകൾ പിന്നിട്ട് പാട വരമ്പിലൂടെ നടന്ന് അവസാനം ഷിൽന തന്റെ ഏട്ടനേയും കൂട്ടി നേരെ നടന്നത് വർഷം മുഴുവൻ വറ്റാതെ ഒഴുകികൊണ്ടിരിക്കുന്ന തന്റെ പ്രിയപ്പെട്ട തോട്ടിൻ കരയിലാണ്. ഇവിടെ വച്ചാണ് ആദ്യമായി തന്റെ ഏട്ടനെ ഞാൻ മറ്റൊരു കണ്ണിൽ കണ്ടു തുടങ്ങിയത് എന്ന് അവൾ മധുരമായി ഓർത്തെടുത്തു. കൈനിറയെ  ആമ്പൽ പൂക്കളുമായി തന്റെ അടുത്തേക്ക് ഈറനോടെ കയറിവന്ന അമലിന്റെ മുഖം മായാതെ ഇന്നും കിടപ്പുണ്ട് അവളുടെ ഉള്ളിൽ. വെൺ പുലരിയിൽ തന്റെ പ്രിയതനുമൊത്ത് ചരിത്ര ശേഷിപ്പുകൾ ഉറങ്ങുന്ന ഈ കലുങ്കിൽ ഇരുന്നുകൊണ്ട് പുൽനാമ്പുകളെ വകഞ്ഞുമാറ്റി ഒഴുകുന്ന തെളിനീരിൽ കാൽ നനയ്ക്കുവാൻ എത്ര കൊതിച്ചതാണ്. ഒത്തിരി ദൂരം നടന്നു വന്നതിന്റെ കിതപ്പോടെ കലുങ്കിൽ ഇരുന്നുകൊണ്ട് ഷിൽന തന്റെ ഓർമകൾ അയവിറക്കി.. എന്ത് രസമാണ് ഈ പ്രഭാതത്തിന്. എന്നും എന്റെ ഏട്ടന്റെ കൂടെ ഇതുപോലെ ഇരിക്കുവാൻ കഴിഞ്ഞെങ്കിൽ എന്നവൾ ആശിച്ചു.

: ഷി…. നീ എന്താ ആലോചിക്കുന്നേ

: ഏട്ടന് ഓർമയുണ്ടോ… പണ്ട് നമ്മൾ ഇവിടെ വന്നതും, ഏട്ടൻ വെള്ളത്തിൽ ചാടി എനിക്കുവേണ്ടി ആമ്പൽ പറിച്ചതും ഒക്കെ… എന്ത് രസായിരുന്നു അല്ലേ…

: ഉം… ഇവിടെ നിന്ന് നമ്മൾ എത്ര മീൻ പിടിച്ചിട്ടുണ്ട്. ഇപ്പൊ ആമ്പലും ഇല്ല മീനും ഇല്ല… ഇപ്പോഴത്തെ പിള്ളേർക്ക് ഒന്നും ഇതൊന്നും വേണ്ടെന്ന് തോനുന്നു. ആ കണ്ടത്തിൽ ഒക്കെ മഴക്കാലത്ത് പന്ത് കളിക്കാൻ എന്ത് രസമായിരുന്നു. അവിടെ നിന്നും കളി കഴിഞ്ഞാൽ നേരെ ഈ തോട്ടിൽ വന്ന് ചാടും. അടിപൊളി ഒരു കുളിയും കഴിഞ്ഞിട്ടേ വീട്ടിലേക്ക് പോകു.

: ഉം… ഏട്ടന് ഇത്രയും നടന്ന് വന്നിട്ട് എന്തെങ്കിലും ബുദ്ദിമുട്ട് തോന്നുന്നുണ്ടോ…

: ഹേയ് … എന്ത് ബുദ്ദിമുട്ട്.. നീ എന്നെ രോഗി ആക്കുവാണോ.

: എന്റെ ഏട്ടന് ഒരു അസുഖവും ഇല്ല…ഇനി എന്തേലും ഉണ്ടെങ്കിൽ തന്നെ എന്താ… ഞാൻ നോക്കില്ലേ

: അങ്ങനെ ഇപ്പൊ നീ നോക്കണ്ട… നീ ആദ്യം കാര്യം പറ. ബാക്കി പറയാം എന്ന് പറഞ്ഞിട്ടല്ലേ കൂട്ടികൊണ്ട് വന്നത്

: ആ പറയാം…. പക്ഷെ ഏട്ടൻ തിരിഞ്ഞ് ഇരിക്കണം. പിന്നെ ഞാൻ പറഞ്ഞു കഴിയുന്നത് വരെ ഇങ്ങോട്ട് ഒന്നും ചോദിക്കരുത്… ഓകെ ആണോ

: ആ ഓകെ. മുഴുവൻ പറയണം…

എന്നുവച്ച് തള്ളി മറിക്കരുത്..ഉള്ളത് മാത്രം പറഞ്ഞാൽ മതി…

_______/_______/_______/_______

മംഗലാപുരത്തു നിന്നും നടന്ന സംഭവ വികാസങ്ങൾ ഓരോന്നായി ഷിൽന അമലിന്റെ മുന്നിൽ വിവരിച്ചു. അമ്മായിയുമായുള്ള ആദ്യ വിവാഹം മുതൽ തുഷാരയുമായുള്ള കൂടിക്കാഴ്ചവരെയുള്ള സന്ദർഭങ്ങളെകുറിച്ച് അവൾ വാതോരാതെ സംസാരിച്ചു. നിത്യയും തുഷാരയുമായുള്ള പ്രണയ രംഗങ്ങളും കല്യാണ നിശ്ചയവും വരെ ഷിൽന അമലിന് വിവരിച്ചു കൊടുത്തു. പക്ഷെ അപ്പോഴും അവൾ പറയാതെ വച്ച ഒരു കാര്യമുണ്ട്, ഷിൽനയുടെ നഷ്ടപ്രണയം. തന്റെ അമ്മയുമായി അമലിന് ഉണ്ടായിരുന്ന ലൈംഗിക ബന്ധവും തുടർന്ന് ഹണിമൂണിന് ഊട്ടിയിൽ പോയതും എല്ലാം ഷിൽനയുടെ വായിൽ നിന്നും പറഞ്ഞു കേൾക്കുമ്പോൾ അമൽ ആകെ പരിഭ്രാന്തനായി ഇരിക്കുകയാണ്. എന്തൊക്കെയാണ് തന്റെ ജീവിതത്തിൽ നടന്നതെന്ന് ഓർത്ത് അവന് വല്ലാത്തൊരു കുറ്റബോധവും ഒപ്പം ഷിൽനയുടെ മുഖത്ത് നോക്കുവാനുള്ള ബുദ്ദിമുട്ടും ഏറി വന്നു. സ്വന്തം അമ്മയുമായി ഏട്ടൻ രതിയിൽ ഏർപ്പെട്ടു എന്ന് അറിഞ്ഞിട്ടും അവൾ എത്ര സന്തോഷത്തോടെയാണ് ഇതൊക്കെ പറഞ്ഞുതരുന്നത് എന്ന ചിന്തയായിരുന്നു അമലിന്.

: ഷി…. മതി. നമുക്ക് പോകാം

: എന്തുപറ്റി ഏട്ടാ….

: ഒന്നുമില്ല… വാ..

: ഇത് ശരിയല്ല…. ഞാൻ ഏട്ടനോട് എല്ലാം തുറന്ന് പറഞ്ഞില്ലേ.. പിന്നെ എന്താ എന്നോട് പറയാത്തേ.. ഏട്ടന് വിഷമം ആയോ

: എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…. ഞാൻ അമ്മായിയുമായി…

: അതൊക്കെ വിശ്വസിക്കണം. ഏട്ടൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചത് ചിലപ്പോൾ അമ്മയെ ആയിരിക്കും. ഏട്ടന് എല്ലാം ഓർമ വരുന്നൊരു ദിവസം വരും. അപ്പോൾ മനസിലാവും ഞാൻ ഈ പറഞ്ഞതൊക്കെ…

: ഞാനും അമ്മായിയും ആയിട്ട് ഇങ്ങനെ ഒരു ബന്ധം ഉണ്ടായിട്ടും നീ എന്താ എന്നോട് ഒരു ദേഷ്യവും ഇല്ലാതെ സംസാരിക്കുന്നത്. എനിക്ക് ഇത് ഉൾക്കൊള്ളാൻ പറ്റുന്നില്ല

: അത്…… പിന്നെ… അതൊക്കെ ഏട്ടൻ പിന്നീട് മനസിലാക്കും… കഥ മുഴുവൻ പറഞ്ഞു കഴിഞ്ഞില്ല മാഷേ.. പറയുന്ന കേട്ടാൽ തോന്നും ഏട്ടന് നിത്യയെ അറിയത്തേ ഇല്ലെന്ന്…. ഓർമ്മ ഇല്ലാത്ത കാലത്തേത് പോട്ടെ… അതിന് മുന്നേയോ…. നോക്കി വെള്ളം

ഇറക്കിയതല്ലേ കുറേ… കാമപ്രാന്തൻ…

: അത് പിന്നെ…. ഞാൻ….

: വീണിടത്ത് കിടന്ന് ഉരുളണ്ട മോനേ..എനിക്ക് അറിയാം. ഇന്നലെ അമ്മ തൂത്തുവാരുമ്പോ സീൻ പിടിച്ചതൊന്നും ആരും കണ്ടില്ലെന്ന് വിചാരിച്ചോ കള്ളൻ…

: നീ അതും കണ്ടോ…. സോറി. ഇതിപ്പോ നിന്നെ പേടിച്ചിട്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണല്ലോ..

: ഏട്ടൻ നോക്കിക്കോ… പക്ഷെ അമ്മയും നമ്മളും ഒന്നും ആ ഒരു അവസ്ഥയിൽ അല്ല ഇപ്പൊ… മുഴുവൻ കഥയും കേട്ടുകഴിയുമ്പോൾ ചിലപ്പോ ഏട്ടൻ ഇങ്ങനെ ആവില്ല പെരുമാറുക. അതുകൊണ്ട് ഇപ്പൊ എന്റെ മോൻ എന്താന്ന് വച്ചാ ആയിക്കോ… ഷിൽന ഉണ്ടാവും കട്ടയ്ക്ക് കൂടെ

: നിന്നെ ഞാൻ പണ്ടേ പരിചയപ്പെടേണ്ടതായിരുന്നു… വൈകിപ്പോയി

: ആഹ്… ബാക്കി കഥയൊക്കെ ഞാൻ രാത്രി പറഞ്ഞു തരാം. അപ്പൊ മനസിലാവും എല്ലാം..

: എടി ഞാൻ ഇനി എങ്ങനാ അമ്മായിയുടെ മുഖത്ത് നോക്കുക… നീ ഒന്നും പറയണ്ടായിരുന്നു… പുല്ല് ടെൻഷൻ ആയല്ലോ…

: എന്റെ പൊട്ടൻ ഏട്ടാ…. കഴിഞ്ഞത് ഒക്കെ മറന്നുപോയത് ഏട്ടനാ… അമ്മയ്ക്ക് ഒരു ഓർമക്കുറവും ഇല്ല…. വീട്ടിൽ വാ ഞാൻ ഒരു കാര്യം കാണിച്ചു തരാം..

: എന്നാലും ഞാൻ അമ്മായിയെ കൂട്ടി ഊട്ടി വരെ പോയെന്നോ…. അത് വിശ്വസിക്കാൻ കുറച്ച് ബുദ്ദിമുട്ട് ഉണ്ട് മോളേ… സത്യം പറ നീ തള്ളി മറിച്ചതല്ലേ..

: ആഹ്… തള്ളിയതാ. ഒരു കാര്യം ചെയ്യ് വീട്ടിൽ ചെന്നിട്ട് മോന്റെ അമ്മായിയോട് നേരിട്ട് ചോദിച്ചോ…

: ഒന്ന് പോടി…. ഞാൻ എങ്ങനാ അമ്മായിയുടെ മുഖത്ത് നോക്കുക എന്നാ ആലോചിക്കുന്നേ…

: ഓഹ് പിന്നേ…. അമ്മായിടെ കൂടെ രാപ്പകൽ തുണിയില്ലാതെ കിടന്ന ആൾക്കാ ഇപ്പൊ മുഖത്ത് നോക്കാൻ പേടി… ഒന്ന് വന്നേ… സമയം കുറേ ആയി

: ഷി…. അപ്പൊ നീ പറഞ്ഞ തുഷാരയോ… അവൾ ഇപ്പൊ എന്താ ചെയ്യുന്നേ… എൻഗേജ്‌മെന്റ് കഴിഞ്ഞു എന്നല്ലേ നീ നേരത്തെ പറഞ്ഞത്… ബാക്കി എന്താ

: നമുക്ക് ഇന്ന് അവളുടെ വീട് വരെ പോയാലോ…. അവർക്കും ഏട്ടനെ കാണാൻ ആഗ്രഹം ഉണ്ടാവും.

: എന്നിട്ട് എന്താ ഞാൻ വന്ന് ഇത്ര ദിവസം ആയിട്ടും അവർ ആരും എന്നെ

കാണാൻ വന്നില്ലല്ലോ…

: എന്റെ ഏട്ടാ…. ഒരു നൂറ് ചോദ്യം ഇങ്ങോട്ട് ചോദിക്കല്ലേ…. നമുക്ക് ഇന്ന് അവിടെ പോകാം. അതു കഴിഞ്ഞ് രാത്രി കിടക്കാൻ നേരത്ത് ബാക്കി എല്ലാം പറഞ്ഞു തരാം. ഓകെ ?

: ഡൺ … നീ കൂടെ ഉള്ളത് നന്നായി. അല്ലെങ്കിൽ ആരാ ഇതൊക്കെ പറഞ്ഞു തരിക. തുഷാര കാണാൻ എങ്ങനാ.. ഫോട്ടോ ഉണ്ടോ കൈയ്യിൽ

: വീട്ടിൽ എത്തട്ടെ…. ഒരു നൂറ് ഫോട്ടോ കാണിച്ചു തരാം.

______/______/_______/_______

വീട്ടിൽ എത്തുമ്പോഴേക്കും നിത്യ മുറ്റമടിക്കുകയാണ്. കുട്ടൂസൻ മുറ്റത്ത് ഓടി നടക്കുന്നുണ്ട്. മോഹനൻ ഒരു ഗ്ലാസ് ചായയുമായി ഉമ്മറത്ത് ഇരുന്ന് പത്രം നോക്കുകയാണ്.

: ഏട്ടോ….. രാവിലെ തന്നെ ചാകര ആണല്ലോ…

: എന്ത് ചാകര….

: ഒന്നും അറിയാത്ത പോലെ…. കുനിഞ്ഞു നിന്ന് മുറ്റം അടിക്കുന്നത് കണ്ടില്ലേ….

: നിന്നെക്കൊണ്ട് തോറ്റല്ലോ…..നീ ഒന്ന് മിണ്ടാതിരുന്നേ…

അമലും ഷിയും നടന്ന് വരുന്നത് കണ്ടതോടെ നിത്യ ചൂല് പുറകിലേക്ക് മാറ്റി പിടിച്ചുകൊണ്ട് നിവർന്ന് നിന്നു. അമൽ പരമാവധി അമ്മായിയെ നോക്കാതെ നടക്കുകയാണ്. അവന്റെ മുഖത്തെ ഭാവ വ്യത്യാസം കണ്ട് നിത്യ ഷിൽനയെ നോക്കി കണ്ണുകൊണ്ട് ഷിൽനയുമായി സംവദിച്ചു. ഷി അമ്മയെ നോക്കി ചിരിച്ചുകൊണ്ട് ഒന്ന് കണ്ണടച്ചു കാണിച്ചു. മാമൻ നടന്നു വരുന്നത് കണ്ട ഉടനെ കുട്ടൂസൻ ഓടിവന്ന് കൈ രണ്ടും പൊക്കി എടുത്തോ എന്ന ഭാവത്തിൽ നിൽക്കുകയാണ്.

…………………..

പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞ് ഉമ്മറത്ത് ഇരുന്ന് കുട്ടൂസനുമായി സംസാരിക്കുകയാണ് അമൽ. കുട്ടികളെ പണ്ടുമുതൽ ഇഷ്ടമുള്ള അമലിന് കുട്ടൂസനുമായി അടുക്കാൻ പഴയ കാര്യങ്ങളുടെ ഓർമയൊന്നും ആവശ്യമായി വന്നില്ല. കുട്ടൂസന്റെ മുറി ഭാഷയിൽ അവൻ ദുബായി, കാർ , മാമി എന്നൊക്കെ അമലിനോട് പറഞ്ഞുകൊണ്ടിരുന്നു. ആ കുഞ്ഞു മനസിനെപോലും ആഴത്തിൽ മുറിവേല്പിച്ചിരുന്ന അപകട ദൃശ്യങ്ങൾ ഇന്നും മായാതെ അവന്റെ ഉള്ളിൽ ഇരിക്കുന്നതിന് തെളിവ് ആണ് ഇപ്പോൾ അവൻ അമലിനെ കാണുമ്പോൾ ഓർത്തെടുക്കുന്നത്.

: മോൻ എന്താ ഇപ്പൊ പറഞ്ഞത്… മാമന് മനസിലായില്ല. ഒന്ന്കൂടി പറഞ്ഞേ ….

: മാമി അങ്ങ് ദൂരെ പോയി…. ഇനി കുട്ടൂസനെ കാണാൻ വരൂല… ഞാൻ ഇനി മിണ്ടൂല മാമിയോട്…. കട്ടി

: മാമി എവിടാ പോയേ…. മോൻ എപ്പോഴാ അവസാനം മാമിയെ കണ്ടത്…

: അന്ന്….. മാമൻ റോഡിൽ കിടന്ന് ഉറങ്ങിയിട്ടല്ലേ… മാമിക്ക് ഊ… ആയി.. ചോര വന്നിന് മാമ

: മാമന് ഓർമയില്ല മുത്തേ… മാമൻ ഉറങ്ങിപോയിട്ടല്ലേ… മോൻ പറ…

: മാമന്റെ കാറ് പൊട്ടിപ്പോയി…. മാമന് ഓടിക്കാൻ ഒന്നും അറിയൂല അല്ലെ…. ലോറിക്ക് കുത്തീട്ടല്ലേ. അച്ഛാച്ഛൻ കമ്പും… മാമനെ, കാറ് പൊട്ടിച്ചില്ലേ….

(കുട്ടൂസൻ അവന്റെ ഭാഷയിൽ കൈകൊണ്ടും തലകൊണ്ടും ആംഗ്യം കാണിച്ചുകൊണ്ട് അവന്റെ മനസിലുള്ള ദൃശ്യങ്ങൾ ഓരോന്നായി പറഞ്ഞുകൊണ്ടിരുന്നു… പാവം, മാമി തന്നെ കൂട്ടാതെ പോയെന്ന് പറഞ്ഞ് അവളോട് ദേഷ്യപ്പെട്ട് ഇരിക്കുകയാണ് കുട്ടൂസൻ. )

കുട്ടൂസൻ പറയുന്നത് കേട്ട് അവിടെ നിന്നിരുന്ന എല്ലാവർക്കും ഒരുപോലെ വിഷമമായി. അമലിന് ഇപ്പോഴാണ് ഷിൽന പറഞ്ഞ കഥയിലെ തുഷാരയെക്കുറിച്ച് കൂടുതൽ അറിയണം എന്ന് തോന്നിയത്. ഉടനെ അവൻ ഷിൽനയെ ഉറക്കെ വിളിച്ചു. പുറത്തേക്ക് ഇറങ്ങി വന്ന ഷിൽന അമലിന്റെ പഴയ ഫോണുമായിട്ടാണ് വന്നത്. അപകടത്തിൽ ചെറിയ പൊട്ടലുകൾ അവിടവിടെ ഉണ്ടായിട്ടുണ്ടെങ്കിലും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ആയിരുന്നു അത്. പക്ഷെ തന്റെ ഫോൺ ആണ് ഇതെന്ന് മറ്റുള്ളവർ പറയുമ്പോഴാണ് അമൽ അറിയുന്നത്.  ഫോൺ തിരിച്ചും മറിച്ചും ഒക്കെ നോക്കിയ ശേഷം അമൽ അത് തുറന്ന് നോക്കുമ്പോൾ സ്ക്രീനിൽ തെളിഞ്ഞു വന്നത് അമലിന്റെയും തുഷാരയുടെയും കല്യാണ ഫോട്ടോയാണ്. കല്യാണ വേഷത്തിൽ തുഷാരയെ രണ്ട് കൈകൊണ്ടും എടുത്ത് പൊക്കി അവളുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്ന അമൽ. ആ ഒരു ചിത്രം കണ്ട അമലിന്റെ തല വീണ്ടും ചൂടുപിടിച്ചു തുടങ്ങി… തന്റെ ചിന്തകൾ പല വഴിക്ക് പോകുന്നത് നിയന്ത്രിക്കാൻ കഴിയാതെ അമൽ വിഷമിച്ചു… എല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കിയ ശേഷം അവൻ ഫോണിൽ തന്നെ നോക്കിയിരുന്നു. കുട്ടൂസൻ അമലിന്റെ കൈയ്യിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി നോക്കിയ ഉടനെ… മാമാ….മാമി എന്ന് പറഞ്ഞുകൊണ്ട് അമലിനെ തട്ടി വിളിച്ചു…

അമൽ  : അമ്മേ….. ഇത്… എന്തൊക്കെയാ ഇവിടെ നടന്നത്… എന്റെ കൂടെ നിൽക്കുന്ന ഈ പെൺകുട്ടി ആരാ… എന്റെ എൻഗേജ്‌മെന്റ് കഴിഞ്ഞിരുന്നു എന്ന് ഷിൽന പറഞ്ഞു…. അപ്പൊ കല്യാണവും കഴിഞ്ഞിരുന്നോ… എന്നിട്ട് അവളെ മാത്രം കണ്ടില്ലല്ലോ…

ഉഷ  : മോനേ… ഷിൽന പറഞ്ഞതിന്റെ ബാക്കി കൂടി മോൻ അറിയാൻ ഉണ്ട്… എന്തുകൊണ്ടും അവൾ തന്നെയാണ് മോന് അതൊക്കെ പറഞ്ഞുതരേണ്ടത്…

മക്കൾ ഇന്ന് തുഷാരയുടെ വീട് വരെ പോയിട്ട് വാ… അവിടെയും ഒരു അമ്മയുണ്ട്, മോൻ വരുന്നതും കാത്ത് മകളുടെ ഓർമകളുമായി കഴിയുന്ന ഒരമ്മ.

ഷി : ഏട്ടൻ റെഡിയായി വാ… നമുക്ക് പോയിട്ട് വരാം.

അമൽ  : മകളുടെ ഓർമകളുമായി കഴിയുന്ന അമ്മയെന്ന് പറഞ്ഞാൽ….. എന്തൊക്കെയാ ഇവിടെ നടന്നത്….. ദൈവമേ…. എന്റെ തല പെരുക്കുന്നല്ലോ… അച്ഛാ….. എന്താ എനിക്ക് പറ്റിയത്. ആരെങ്കിലും ഒന്ന് പറ..

നിത്യ  : അമലൂട്ടൻ ഇപ്പൊ ഇവളുടെ കൂടെ പോയിട്ട് വാ….. മോൻ അവിടെ പോയാൽ അവരെ അമ്മേന്ന് വിളിക്കണം. ലതേച്ചിക്ക് അത് വലിയ ആശ്വാസം ആയിരിക്കും… പോയി വരുമ്പോഴേക്കും ഷിൽന പറഞ്ഞു തരും മോന് എല്ലാം…

_____/______/_______/______

ഷിൽനയുമൊത്ത് അമൽ തന്റെ കാറുമായി തുഷാരയുടെ വീട്  ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. അമലിന്റെ മുഖം ആകെ വാടിയിരിക്കുകയാണ്. തന്റെ ഓർമയിൽ ഇല്ലെങ്കിലും താൻ താലികെട്ടിയ പെണ്ണിന്റെ വീട്ടിലേക്കാണ് പോയ്കൊണ്ടിരുന്നത്. അവൾ അവിടെ ഉണ്ടോ അതോ മരണപ്പെട്ടോ എന്നൊന്നും അറിയാതെ മനസിൽ ഒരു വിങ്ങലുമായാണ് അമൽ വണ്ടി ഓടിക്കുന്നത്. കഴിഞ്ഞ കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഷിൽന പറയുന്നതും കാതോർത്ത് ആവേശത്തോടെ കേട്ടിരുന്ന അമലിന് ഇപ്പോൾ മിണ്ടാട്ടവുമില്ല, മനസിന് ഒരു സന്തോഷവുമില്ല. വണ്ടിയിൽ കയറിയതുമുതൽ മൂകനായി ഇരുന്നുകൊണ്ട് യാന്ത്രികമായി വണ്ടി ഓടിക്കുകയാണ് അമൽ.

: ഏട്ടാ……

: ഉം….

: ഏട്ടന് ഒത്തിരി വിഷമം ആയി അല്ലെ… ഇതിലും വലിയ വിഷമ ഘട്ടത്തിലൂടെ ആയിരുന്നു ഞങ്ങൾ എല്ലാവരും സഞ്ചരിച്ചത്. ജർമനിയിൽ നിന്നും ഏട്ടന്റെ ബോധം തെളിയുന്നതുവരെ ഞങ്ങൾ ആരും മര്യാദയ്ക്ക് ഒന്ന് ഉറങ്ങിയിട്ടില്ല അറിയോ…. അന്നൊക്കെ കുറച്ചെങ്കിലും ആശ്വാസം ഉണ്ടായിരുന്നു.. ജീവനെങ്കിലും ബാക്കിയുണ്ടല്ലോ എന്ന് ഓർത്ത്. ഏട്ടന്റെ ദുബായിൽ ഉള്ള അവസാന ദിനങ്ങളിൽ ഞങ്ങൾ ഒഴുക്കിയ കണ്ണീരിന് കണക്കില്ലായിരുന്നു… ഇനിയും പറയാതിരുന്നിട്ട് കാര്യമില്ല… ഏട്ടൻ വിഷമിക്കരുത്…. തുഷാര ഇന്ന് ജീവിച്ചിരിപ്പില്ല. നമ്മളെ വിട്ട് പോയി …. ഏട്ടന്റെ ഭാര്യയായി ഒന്നര വർഷം ജീവിച്ച ശേഷം… ആ ഒന്നര വർഷത്തിൽ നിങ്ങൾ ഒരുമിച്ച് നിന്നത് വെറും 4 മാസം ആണ്. ബാക്കി സമയം മുഴുവൻ ഏട്ടൻ ദുബായിൽ ആയിരുന്നു. അവൾ ഏട്ടന്റെ അടുത്തേക്ക് വന്നിട്ട് 3 മാസം ആയപ്പോഴേക്കും പോയി…..അവൾ പോയതറിയാതെ ഏട്ടൻ മാസങ്ങൾ ആശുപത്രിയിൽ കിടന്നു.

( ഓടിക്കൊണ്ടിരിക്കുന്ന വണ്ടി റോഡരികിൽ നിർത്തിയിട്ട് അമൽ കാറിന്റെ വളയത്തിൽ തല വച്ചു കിടന്നു അല്പനേരം. തന്റെയുള്ളിൽ തുഷാരയുടെ

ഓർമകൾ ഒന്നുമില്ലല്ലോ എന്ന് ഓർത്ത് അവന്റെ കണ്ണുകൾ നിറഞ്ഞു. തുഷാരയെക്കുറിച്ച് ഓർത്ത് ഷിൽനയും കണ്ണുനീർ പൊഴിച്ചു.)

: ഏട്ടാ…. കരയുകയാണോ

: ഹേയ്…. എന്നാലും ഒരു വിഷമം. എനിക്ക് ഒട്ടും ഓർമ വരുന്നില്ലല്ലോ… പക്ഷെ പറഞ്ഞു കേൾക്കുമ്പോൾ വല്ലാത്ത ഒരു സങ്കടം തോനുന്നു…ഞാൻ എങ്ങനാ ആ വീട്ടുകാരെ സമാധാനിപ്പിക്കുക… ദൈവമേ.. വല്ലാത്തൊരു വിധി ആയിപോയല്ലോ..

: തുഷാരയ്ക്ക് അച്ഛനും അമ്മയും ഒരു അനിയനും ഉണ്ട്. പിന്നെ ഒരു മുത്തശ്ശി കൂടി ഉണ്ടാവും അവിടെ. ഏട്ടൻ അവരോടൊക്കെ ഒരു മോനെപോലെ വേണം ഇടപഴകാൻ. അവരുടെയൊക്കെ പ്രാർത്ഥനയുടെ ഫലമായിട്ടാണ് ഞങ്ങൾക്ക് ഏട്ടനെ തിരിച്ചുകിട്ടിയത്.

: ഉം…. എങ്ങാനായിരുന്നു അപകടം സംഭവിച്ചത് ? കുട്ടൂസൻ പറഞ്ഞു ലോറി വന്ന് ഇടിച്ചത് ആണെന്ന്…

: ടിവിയിലും പത്രത്തിലും ഒക്കെ വലിയ വാർത്ത ആയിരുന്നു. വീട്ടിൽ ചെന്നിട്ട് കാണിച്ചുതരാം. എല്ലാം എടുത്ത് വച്ചിട്ടുണ്ട് ഞാൻ. എതിരേ വന്ന ലോറി ഏട്ടൻ ഓടിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. തുഷാര ഹോസ്പിറ്റലിൽ എത്തുന്നതിന് മുൻപ് പോയി… ഏട്ടനും പോയെന്ന് കരുതിയതാണ്. പക്ഷെ ദൈവം ഏട്ടനെ ബാക്കിയാക്കി. ഞങ്ങൾക്ക് ഒരു തുണയായി ഇനി ഏട്ടനേ ഉള്ളു…

: കുട്ടൂസൻ എങ്ങനാ ഇതൊക്കെ അറിഞ്ഞത്.. അവനും ഉണ്ടായിരുന്നോ കാറിൽ ? വേറെ ആരൊക്കെ ഉണ്ടായിരുന്നു..

: നിങ്ങൾ എല്ലാവരും കൂടി രണ്ട് വണ്ടികളിൽ ആയി പോവുകയായിരുന്നു… മുന്നിൽ പോയിരുന്ന ഏട്ടന്റെ കാറിനാണ് അപകടം പറ്റിയത്… അതിൽ നിങ്ങൾ 3 പേർ ആയിരുന്നു… ഏട്ടാ…. ഇനി പറയുന്നത് കൂടി കേൾക്കുമ്പോൾ എന്റെ ഏട്ടൻ തകർന്നുപോകരുത്…ഞങ്ങൾക്ക് ഇനി വേറെ ആരും ഇല്ല. അതുകൊണ്ട് ഏട്ടൻ എല്ലാം ക്ഷമയോടെ മനസിലാക്കി ഇതൊക്കെ ഉൾക്കൊള്ളാൻ തയ്യാറാവണം…

: അതാരാ മൂന്നാമത്തെ ആൾ…..ഒളിച്ചുവയ്ക്കാതെ ഇനിയെങ്കിലും എല്ലാം തുറന്ന് പറയെന്റെ ഷിൽനേ…. പ്ലീസ്

: തുഷാരയുടെ കൂടെ എന്റെ അച്ഛനും പോയി ഏട്ടാ….. .. ഏട്ടൻ ഇത്രയും ദിവസം മാമനെ ചോദിക്കുമ്പോൾ ഞങ്ങളുടെ ഉള്ള് നീറുകയായിരുന്നു…..

(ഇത്രയും പറഞ്ഞ് ഷിൽന വാവിട്ടു കരഞ്ഞു. തന്റെ അച്ഛൻ മരിച്ച ദുഃഖം പതിയെ മായ്ച്ചുകൊണ്ടിരുന്ന അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അമലിന്റെ ചോദ്യങ്ങളും അതിനുള്ള മറുപടിയും. താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന തന്റെ മാമന്റെ വിയോഗം അമലിനെ തീർത്തും നിരാശനാക്കി. അവന്റെ കണ്ണുകൾ ഇപ്പോൾ നിറഞ്ഞൊഴുകുകയാണ്. മാമന്റെ ഓർമകൾ ഓരോന്നായി അവന്റെ മനസിലൂടെ

കടന്നുപോയ്ക്കൊണ്ടിരുന്നു. )

: മോളേ ഷി…. നിന്നെ എന്ത് പറഞ്ഞാ ഞാൻ ആശ്വസിപ്പിക്കേണ്ടത്.. എന്നാലും എന്റെ മാമൻ…. ദൈവമേ….. എനിക്ക് രക്ഷിക്കാൻ പറ്റിയില്ലല്ലോ രണ്ടാളെയും….

: ഞാനും അമ്മയും അതിൽ നിന്നൊക്കെ മാറി വരികയാണ് ഇപ്പോൾ… ഏട്ടൻ വിഷമിക്കണ്ട. പെട്ടെന്ന് അച്ഛനെക്കുറിച്ച് ഓർത്തപ്പോൾ കരഞ്ഞുപോയതാ…. ഏട്ടൻ വണ്ടി വിട്… ഇനി കുറച്ചക് ദൂരമേ ഉള്ളു.

: എന്നാലും ഞാൻ കാരണം 2 ജീവൻ അല്ലെ പോയത്…… എന്തായിരിക്കും പറ്റിയത്… ഞാൻ ഒരിക്കലും അശ്രദ്ധമായി വണ്ടി ഓടിക്കാറില്ലല്ലോ…. ഇനി ആ അമ്മയുടെ മുഖത്ത് എങ്ങനാ ഞാൻ നോക്കുന്നത്…. എന്റെ അമ്മായിയുടെ മുഖത്ത് എങ്ങനെ നോക്കും….

: അയ്യോ…. ഏട്ടൻ അങ്ങനെ ഒന്നും പറയല്ലേ. ഏട്ടന്റെ തെറ്റുകൊണ്ട് അല്ല അപകടം നടന്നത്… എതിരേ വന്ന വണ്ടിക്കാരൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത് ആണ്.. എന്റെ ഏട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല…

: ഇപ്പൊ തോനുന്നു ഒന്നും അറിയണ്ടായിരുന്നു എന്ന്. എന്നെ മാത്രമായിട്ട് എന്തിനാ ബാക്കി ആക്കിയത്….

( ഉടനെ ഷിൽന അമലിന്റെ വായ പൊത്തികൊണ്ട് അരുത് എന്ന് തലയാട്ടി. )

: ഏട്ടൻ അങ്ങനെയൊന്നും പറയരുത്… അത് ഞങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആണ്. പ്രത്യേകിച്ച് എനിക്ക്. ഇനി കൂടുതൽ ഒന്നും ഇപ്പൊ ചോദിക്കരുത്. ഏട്ടനെ ബാക്കി വച്ചത് എന്തിനാണെന്ന് ഞാൻ രാത്രി പറഞ്ഞു തരാം. ഏട്ടനെ കേൾപ്പിക്കുവാനായി ഇത്രയും നാൾ ഞാൻ സൂക്ഷിച്ചു വച്ച ഒരു ഓഡിയോ ഉണ്ട്. അത് കേൾക്കുമ്പോൾ മനസിലാവും ഇതിന്റെ പിന്നിലെ ചതി..

_______/_______/_______/_______

അമലിന്റെ വരവും കാത്ത് തുഷാരയുടെ കുടുംബം ഒന്നടങ്കം ഉമ്മറത്ത് കാത്തിരിക്കുകയായിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങിയ അമലിനെ കണ്ട ഉടനെ ലത ഓടിവന്ന് അമലിനെ കെട്ടിപിടിച്ചു കരഞ്ഞു. അമലിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അവിടത്തെ വൈകാരിക നിമിഷങ്ങൾ. അമലിനേയും കൂട്ടി അവർ നേരെ പോയത് തെക്കേ തൊടിയിൽ തുഷാര അന്തിയുറങ്ങുന്ന മണ്ണിലേക്കാണ്. അവളുടെ ശരീരം കത്തിയമർന്ന മണ്ണിൽ മുട്ടുകുത്തിയിരുന്ന് തൊഴു കൈകളോടെ അമൽ കണ്ണുനീർ പൊഴിച്ചു. തന്റെ പ്രിയപ്പെട്ടവളുടെ ആത്മാവിന്റെ നിത്യശാന്തിക്കായി അവൻ കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു. ഒത്തിരിനേരം ആ കല്ലറയ്ക്ക് മുന്നിൽ ഇരുന്ന അമലിനെ വിളിച്ച് എഴുന്നേല്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയത് തുഷാരയുടെ മുത്തശ്ശി ആണ്. വാതിൽ പടിയിൽ നിന്ന് നേരെ നോക്കുമ്പോൾ അമൽ കാണുന്നത് കെടാത്ത ഒറ്റത്തിരി വിളക്കിന് മുന്നിൽ മാലയിട്ടുവച്ചിരിക്കുന്ന തന്റെ ഭാര്യയുടെ ചിത്രമാണ്. അകത്തേക്ക് കയറി ഇരുന്ന അമലിന്റെ കണ്ണുകൾ ഉടക്കിയത് ഷോകേസിൽ നിരന്നിരിക്കുന്ന കല്യാണ ഫോട്ടോകളാണ്. അവൻ എഴുന്നേറ്റ്

പോയി ഓരോന്നായി എടുത്ത് നോക്കിയ ശേഷം കണ്ണുതുടച്ചുകൊണ്ട് അവിടെ വന്നിരുന്നു. ഒത്തിരി നേരം തുഷാരയുടെ വീട്ടിൽ ചിലവഴിച്ച് അവളുടെ പ്രിയപ്പെട്ടവരുടെയൊക്കെ ദുഃഖത്തിൽ പങ്കുചേർന്ന് അവരുടെ മകന്റെ സ്ഥാനത്ത് എന്നും ഉണ്ടാകുമെന്ന ഉറപ്പും നൽകിയാണ് അമൽ അവിടെ നിന്നും ഇറങ്ങിയത്.

തിരിച്ചു വരും വഴി രണ്ടുപേരും പരസ്പരം ഒന്നും മിണ്ടാതെ വീടുവരെ വന്നു. വീട്ടിൽ തിരിച്ചെത്തിയ അമലിന്റെ കലങ്ങിയ കണ്ണുകൾ കണ്ട് എല്ലാവർക്കും അവനോട് സഹതപമാണ് തോന്നിയത്. ഒന്നും അറിയാതെ ഇത്രയും ദിവസം മരണത്തോട് മല്ലിടിച്ച അമൽ ഈ കാര്യങ്ങൾ ഒക്കെ അറിയുമ്പോൾ മാനസികമായി തളരുകയാണല്ലോ എന്നോർത്ത് എല്ലാവരും സങ്കടപ്പെട്ടു. അമൽ നേരെ തന്റെ മുറിയിൽ പോയി കമഴ്ന്ന് കിടന്ന് തന്റെ ഉള്ളിലെ ദുഃഖം കരഞ്ഞു തീർത്തു. അവനെ സമാധാനിപ്പിക്കുവാനായി നിത്യയും ഷിൽനയും അമലിന്റെ അടുത്ത് ഇരുന്ന് ഒത്തിരി നേരം ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. തുഷാരയോടൊപ്പം തന്റെ മാമനും പോയ വാർത്ത അമലിനെ അക്ഷരാർത്ഥത്തിൽ തളർത്തി എന്നു വേണം പറയാൻ. ……………….

രാത്രി ഭക്ഷണം കഴിച്ച് കിടക്കാൻ നേരം അമൽ അമ്മായിയുടെ മുറിയിലേക്ക് കയറിച്ചെന്നു. അമൽ നോക്കുമ്പോൾ നിത്യ എന്തോ ഒരു പുസ്തകം വായിച്ചുകൊണ്ട് കിടക്കുകയാണ്. അമൽ ഉടനെ നിത്യയുടെ കാലുകൾ പിടിച്ച് അമ്മായി എന്നോട് പൊറുക്കണം എന്ന് പറയുമ്പോഴേക്കും നിത്യ ചാടി എഴുന്നേറ്റു.

: അമലൂട്ടാ…. എന്താ ഇത്… മോൻ എഴുന്നേൽക്ക്

: ഞാൻ കാരണം അമ്മായിക്ക് ഉണ്ടായ നഷ്ടങ്ങൾ….. അതിന് എങ്ങനാ ഞാൻ ക്ഷമ ചോദിക്കേണ്ടത്….. സോറി അമ്മായി… ഇങ്ങനൊന്നും സംഭവിക്കുമെന്ന് കരുതിയാവില്ല അന്ന് മാമനേയും കൂടെ കൂട്ടാൻ തോന്നിയത്…

: എന്റെ അമലൂട്ടാ… മോൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്. മോന്റെ തെറ്റുകൊണ്ട് അല്ലല്ലോ ഇങ്ങനൊക്കെ സംഭവിച്ചത്. നമ്മുടെ വിധി അതായിരുന്നു… ഇനി അതോർത്ത് അമലൂട്ടൻ കരയരുത്. എല്ലാം മറന്ന് പഴയ അമലൂട്ടാനായി പുതിയൊരു ജീവിതം തുടങ്ങണം.

ഇത് പറഞ്ഞ ഉടനെ അവൻ നിത്യയെ കെട്ടിപിടിച്ച് തന്റെ വിഷമം മുഴുവൻ കരഞ്ഞുതീർത്തു. ബാത്‌റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന ഷിൽന കാണുന്നത് കെട്ടിപിടിച്ച് നിൽക്കുന്ന അമലിന്റെ തലയിൽ തഴുകുന്ന നിത്യയെ ആണ്. അവൾ ഒന്ന് ഉച്ചത്തിൽ ചുമച്ചതും അമൽ ഉടനെ അമ്മായിയെ വിട്ടുകൊണ്ട് എഴുന്നേറ്റ് നിന്ന് കണ്ണുകൾ തുടച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങി തന്റെ മുറിയിലേക്ക് പോയി.

: എന്താ അമ്മേ…. പെട്ടെന്ന് എന്താ ഒരു സ്നേഹ പ്രകടനം

: അവൻ എന്റെ കാല് പിടിച്ചു കരഞ്ഞു… പാവം, അവൻ ചെയ്ത എന്തോ തെറ്റുകൊണ്ടാണ് അപകടം ഉണ്ടായതെന്ന് തെറ്റിദ്ധരിച്ച് വന്നതാ എന്റെ അടുത്തേക്ക്…. ഇനി എന്നാണാവോ അമലൂട്ടന് ഇതിൽ നിന്നെല്ലാം ഒരു മോചനം ഉണ്ടാവുന്നത്

: അതൊക്കെ ശരിയാവും അമ്മേ…. ഇന്ന് രാത്രികൊണ്ട് ഏട്ടന്റെ സംശയങ്ങൾ എല്ലാം ഞാൻ തീർക്കും… അമ്മ കിടന്നോ. ഞാൻ ഏട്ടന്റെ മുറിയിൽ പോയിട്ട്

വരാം

_______/_______/_______/_______

: ഏട്ടൻ കിടക്കുന്നില്ലേ…

: ഞാൻ ഈ ആൽബം ഒക്കെ നോക്കുകയായിരുന്നു… നിന്നെ കാണാൻ ഇല്ലല്ലോ ഇതിൽ, അമ്മായിയും ഇല്ല. നീ കല്യാണത്തിന് വന്നില്ലേ

: ഇല്ല… ഞങ്ങൾ രണ്ടാളും അന്ന് ഇല്ലായിരുന്നു

: അതെന്തുപറ്റി…. നീ രാവിലെ പറഞ്ഞതുവച്ച് നോക്കുമ്പോൾ അമ്മായി ആണല്ലോ എല്ലാത്തിനും മുന്നിൽ ഉണ്ടാവേണ്ടത്

: അന്ന് എനിക്ക് ക്ഷീണം ആയിട്ട് ആശുപത്രിയിൽ ആയിരുന്നു. അതുകൊണ്ട് എന്റെ മനസിൽ ഇതുവരെ ഏട്ടന്റെ കല്യാണം കഴിഞ്ഞിട്ടില്ല.

: ഓഹ്…. അങ്ങനെ. നീ എന്തോ എന്നെ കേൾപ്പിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ടില്ലേ… അത് എവിടെ

: കൊണ്ടുവന്നിട്ടുണ്ട്… ഏട്ടൻ കേട്ടുനോക്ക്… ഏട്ടൻ കണ്ണ് അടച്ചിരുന്ന് ആ രംഗം മനസിൽ കണ്ടുകൊണ്ട് വേണം കേൾക്കാൻ… അതായത്‌ നിങ്ങൾ മൂന്നുപേരും കാറിൽ പൊയ്കൊണ്ടിരിക്കുകയാണ്, അങ്ങനെ കുറേ ദൂരം പിന്നിട്ടപ്പോൾ ആണ് അച്ഛന്റെ ഫോണിലേക്ക് ഞാൻ വിളിക്കുന്നത്. ഇതാണ് രംഗം…. ബാക്കി ഇനി ഏട്ടൻ കേട്ടുനോക്ക്

ഷിൽന തന്റെ മൊബൈലിൽ ഉണ്ടായിരുന്ന ഓഡിയോ അമലിനു മുൻപിൽ കേൾപ്പിച്ചു കൊടുത്തു. ഓരോ വാക്കുകളും സൂക്ഷ്മമായി ശ്രവിച്ചുകൊണ്ട് അമൽ ആ സന്ദർഭത്തിലേക്ക് ആഴ്ന്നിറങ്ങി. മാമൻ വണ്ടി ചവിട്ടി നിർത്താൻ പറയുന്നതും പെട്ടെന്ന് തന്നെ എന്തിലോ പോയി ഇടിക്കുന്ന ശബ്ദവും അമലിന്റെ മുഖഭാവം മാറ്റി. അച്ഛാ, ഏട്ടാ എന്നും വിളിച്ച് കരയുന്ന ഷിൽനയുടെ ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ട്. എന്താണ് സംഭവിച്ചത് എന്നറിയാതെ വെപ്രാളപ്പെടുന്ന അമ്മായിയുടെ ശബ്ദവുമാണ് പിന്നീട് കുറച്ച് നേരത്തേക്ക് കേൾക്കുന്നത്. ഒടുവിൽ ഡോർ തല്ലി തുറക്കുന്നതും തുഷാരയെ ചേർത്തുപിടിച്ച് അമൽ പൊട്ടിക്കരയുന്നതും സഹായത്തിനായി കേണപേക്ഷിക്കുന്നതും ഒക്കെ ശ്രവിച്ചുകൊണ്ട് അമൽ ആകെ വിയർത്ത് കുളിച്ചു. അവിടെ നടന്ന സംഭവ വികാസങ്ങൾ എല്ലാം കൃത്യമായി കേട്ടുകൊണ്ടിരുന്ന അമൽ അവസാനം അമ്മേ എന്ന് അലറിവിളിച്ചുകൊണ്ട് കണ്ണ് തുറന്നു. ആകെ പരിഭ്രാന്തനായ അമലിനെ ചേർത്തുപിടിച്ച് ഷിൽന അമലിന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു…

: ഏട്ടാ….. ഒന്നുമില്ല. ഏട്ടൻ ടെൻഷൻ ആവല്ലേ…

: ഷീ…. കുറച്ച് വെള്ളം എടുക്ക്…

: ഇതാ…. കുടിക്ക്…. പതുക്കെ. ഏട്ടൻ ആകെ വിയർത്തല്ലോ, വാ നമുക്ക് ഒന്ന് മുഖം കഴുകിയിട്ട് വരാം.

: ഞാൻ കഴുകിയിട്ട് വരാം… നീ പോവല്ലേ, ഇവിടെ ഇരിക്ക്

മുഖം കഴുകി വകുന്ന അമലിന്റെ മുഖത്ത് ഇപ്പോൾ വേറൊരു ഭാവമാണ്. സങ്കടം

മാറി ദേഷ്യമാണ് ഇപ്പോൾ മുഖത്ത്. പല്ല് കടിച്ചുകൊണ്ടാണ് അമൽ ബാത്റൂമിൽ നിന്നും വെളിയിലേക്ക് വന്നത്…

: ഏട്ടൻ വാ ഇവിടെ ഇരിക്ക്….ഇപ്പൊ ബുദ്ദിമുട്ട് ഒന്നും ഇല്ലല്ലോ

: ആരാ കുട്ടൻ….. ? എന്തിനാ അവർ എന്നെ കൊല്ലാൻ നോക്കിയത് ?

: ഏട്ടൻ നേരത്തെ ചോദിച്ചില്ലേ….എന്നെ മാത്രമായിട്ട് എന്തിനാ ബാക്കി ആക്കിയതെന്ന്…. ഏട്ടൻ ഇപ്പൊ ചോദിച്ച ഈ ചോദ്യം ആണ് അതിന്റെ ഉത്തരം….

: അതെ… കണ്ടുപിടിക്കണം. വെറുതെ വിടരുത് ഒരുത്തനേയും… എന്നെയും എന്റെ കുടുംബത്തെയും തൊട്ട് കളിച്ചവന്മാരെ വേരോടെ പിഴുത് എറിയണം. ഇപ്പൊ എനിക്ക് ആകെ ഉള്ള അത്താണി നീയാണ്… കൂടെ നിൽക്കില്ലേ മോളേ..

: ഏട്ടനുവേണ്ടി ജീവൻ കളയാൻ ഞാൻ തയ്യാറാണ്. നാളെ മുതൽ നമ്മൾ ഒരുമിച്ച് തുടങ്ങും, ഭായിയെ തേടിയുള്ള യാത്ര.

(തുടരും)

❤️🙏 © wanderlust

Comments:

No comments!

Please sign up or log in to post a comment!