രേണുകയാണ് എന്റെ മാലാഖ 7

“”” സാർ.. ഇത്രയൊക്കെ നടന്നിട്ടെന്താ പിന്നെ പോലീസിൽ കംപ്ലയിന്റ് ചെയ്യാതിരുന്നത്..? “””

ഞാൻ ചോദിച്ചു തീർന്നതും മിൽട്ടറി വീണ്ടും മദ്യം ഗ്ളാസ്സിൽ ഒഴിച്ചു അടിച്ചു.. ആളിന് നല്ല വിഷമം ഉണ്ട്..

“”പരാതി കൊടുത്താൽ നാട്ടുക്കാര് മുഴുവനും അറിയും.. അതൊന്നും ശെരിയാവില്ല.. ഇതൊക്കെ നാട്ടുക്കാർ അറിഞ്ഞാൽ പിന്നെ വേറെ രീതിയിൽ ആവും സംസാരം.. “”

കുറച്ചു നേരത്തെ മൗനത്തിന് ശേഷം മിൽട്ടറി പറഞ്ഞു.. ഒന്ന് ഓർത്ത് നോക്കിയപ്പോൾ പുള്ളി പറഞ്ഞത് ശെരി ആണെന്ന് തോന്നി.. നമ്മുടെ നാട്ടുകാർ അല്ലെ വളരെ നല്ലവരാ..

“”ഇനി ഇപ്പോൾ എന്ത് ചെയ്യും..?””

ഇപ്പോൾ എനിക്കാണ് മിൽറ്ററിയേക്കാൾ ടെൻഷൻ..

“”ഇനി അവൻ വരട്ടെ.. എന്ത് ചെയ്യണമെന്നിനിക്കറിയാം.. “”

മിൽട്ടറി ഇച്ചിരി കലിപ്പിൽ തന്നെ പറഞ്ഞു..

“”സാർ അബദ്ധമൊന്നും കാണിക്കരുത്.. നമുക്ക് എന്തെങ്കിലും ഒരു വഴി കണ്ടെത്താം.. “”

ഇതിനെല്ലത്തിനുമുള്ള ഉത്തരവാദി ഞാനാണെന്ന കുറ്റബോധം മനസിനെ വേട്ടയടുന്നുണ്ടെങ്കിലും മിൽറ്ററി കഴിവതും അശ്വസിപ്പിക്കാൻ നോക്കി..

“”ഇവനെ പോലെയുള്ളവൻമ്മാരെയൊക്കെ വെടിവെച്ചു കൊല്ലണം.. അതിനെനിക്ക് ആരുടേയും സഹായം ഒന്നും വേണ്ടാ.. ഇനി അവൻ വരട്ടെ വെടി വെച്ച് വീഴ്ത്തും ഞാനാ നാറിയെ.. “”

വെറും കള്ളിന്റെ മാത്രം ബലത്തിൽ അല്ലാ മിൽട്ടറി അത് പറഞ്ഞതെന്ന് ആ മുഖത്തു നിന്ന് എനിക്ക് മനസിലായി.. എന്തെക്കെയോ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട് കക്ഷി.. സത്യത്തിൽ വിനോദിനെ പോലെയുള്ള മൈരൻമ്മാരെ മിൽട്ടറി പറഞ്ഞപോലെ വെടിവെച്ചു തന്നെ കൊല്ലണം..

“”വെറും പാവം ആടോ എന്റെ മോള്.. ഒരുപാട് പ്രയാസങ്ങൾ ഉണ്ട് അവൾക്ക്.. അതിനിടയിൽ ഇതും കൂടി ആയപ്പോൾ ആകെ തകർന്ന് പോയി അവൾ.. “”

കുറച്ചു മുൻപ് ഞാൻ കണ്ട ശൗര്യം മൊക്കെ പോയി ശാന്തനായി മിൽറ്ററി.. രേണുവിന്റെ കാര്യം കൂടി കേട്ടപ്പോൾ എന്റെ മനസിന്റെ നീറ്റൽക്കൂടി.. ഒരു പെണ്ണിന്റ ജീവിതം വെച്ചാണല്ലോ ഈശ്വര ഞാൻ കളിച്ചത്.. മനസ്സിൽ കുറ്റബോധം ഇരച്ചു കയറി വരുന്നു..

“”സാർ മതി നിർത്ത്.. ഇത് എത്രമാത്തെയാ ഈ അടിക്കുന്നത്..””

ഒരെണ്ണം കമ്പനി തരാൻ വേണ്ടി അടിക്കാം എന്ന് പറഞ്ഞ കക്ഷി വീണ്ടും വീണ്ടും ഒഴിച്ച് അടിക്കുന്നത് കണ്ടപ്പോൾ ഞാൻ വിലക്കി..

“”താൻ എന്റെ മോനെ കണ്ടിട്ടുണ്ടോടോ..?””

മിൽറ്ററി എന്റെ കണ്ണുകളിലേക്ക് നോക്കി..

“”മ്മ്… കണ്ടിട്ടുണ്ട്.. സാർ എന്താ അങ്ങനെ ചോദിച്ചത്..?? “”

“”അവൻ ഇപ്പോൾ വലിയ ആളായി പോയി.

. ആരെയും വേണ്ട ഇപ്പോൾ അവന്.. അന്ന് ആ പാതിരാത്രി താൻ ഓടിപ്പിടിച്ചു വന്നത് കൊണ്ടല്ലേ ഞാൻ ഇന്നും ജീവനോടെ ഇരിക്കുന്നത്.. എന്നിട്ട് അവനെന്നെയൊന്നു വന്ന് കണ്ടോ..? ഒന്ന് തിരക്കിയോ..? അവന്റെ സ്വന്തം തന്ത ആല്ലെ ഞാൻ..? “”

കുറച്ചു വിഷത്തോടെ മിൽറ്ററി പറഞ്ഞു നിർത്തിയപ്പോൾ ഒന്നും മനസിലാവാതെ ഞാൻ പുള്ളിയെ നോക്കി..

“”സാർ പറയുന്നതൊന്നും എനിക്ക് മനസിലാവുന്നില്ല.. എന്നെ വിശ്വാസം ഉണ്ടെങ്കിൽ സാറിന്റെ മനസിലിലുള്ളോതൊക്കെ തുറന്നുപറ നമുക്ക് എന്തെങ്കിലും ഒരു പരിഹാരം കാണാം..””

കാര്യമായ എന്തെക്കെയോ പ്രശ്നങ്ങൾ ഉണ്ട് ഈ വീട്ടിൽ.. അതെല്ലാം രേണുവിനെ ചുറ്റിപറ്റിയുള്ളതാണെന്നിനിക്ക് മനസിലായി..അതെന്താണെങ്കിലും അറിയാൻ തന്നെ തീരുമാനിച്ചു..

“”എന്താണെന്നറിയില്ല കുറച്ചു നാളായിട്ട് ഈ വീട്ടിൽ സന്തോഷോം സമാധാനവും ഒന്നും ഇല്ല.. വെറുതെ ഇങ്ങനെ ജീവിക്കുന്നെയുള്ളു.. എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്റെ ഒരേ ഒരു പുത്രൻ ആണ്.. എന്തോ അവന് കാര്യമായി സംഭവിച്ചിട്ടുണ്ടവന്.. രേണുവുമായിട്ട് എന്നും വഴക്കാണ് സ്വന്തം മോനോട് പോലും ഒന്നും സംസാരിക്കാറിലിപ്പോൾ “”

നെടുവിർപ്പോടെ മിൽറ്ററി പറഞ്ഞു നിർത്തിപ്പോള്ളാണെനിക്കൊരു കാര്യം ഓർമ്മ വന്നത്.. കുറച്ചു നാളായിട്ട് രേണുവിന്റെ മുഖത്ത് നിന്ന് എന്തെക്കെയോ കാര്യമായ പ്രശ്നങ്ങലുള്ളത്പോലെയിനിക്ക് തോന്നിയിരുന്നു.. അപ്പോളെന്റെ കണക്ക്ക്കുട്ടൽ തെറ്റിയില്ല.. എന്ത് മണ്ടനാണ് മിൽറ്ററിയുടെ മകൻ രേണുവിനെ പോലെയൊരു പെണ്ണിനെ ഭാര്യായായി കിട്ടിയിട്ട് അതൊന്നും വേണ്ടാതെ ജോലിയെ ശരണം എന്ന് പറഞ്ഞു നടക്കുന്ന അവനെയൊക്കെ എന്ത് പറയാനാ..””

ഞാൻ മനസ്സിൽ ഓരോന്ന് ഓർത്തിരുന്നു.. സത്യത്തിൽ പുള്ളിയോട് എന്ത് പറയണമെന്നറിയില്ലായിരുന്നു..

കുറച്ചു നേരത്തേക്ക് ഞങ്ങൾക്കിടയിൽ മൗനം തടംകെട്ടി നിന്നു.. മിൽറ്ററി എന്തെക്കെയോ ആലോചിച്ചു കൂട്ടുന്നപോലെ തോന്നി.. മുൻപിൽ ഇരുന്ന മദ്യകുപ്പിയെടുത്തു ഞാൻ ഒരു പെഗ്ഗ് ഒഴിച്ചു.. അടിച്ചു..

“”സാറെ.. രാത്രിയിൽ വരുന്നവനെ കുറിച്ചോർത്തു വിഷമിക്കേണ്ട.. അവനെ കണ്ടെത്തി.. മുന്നിൽ കൊണ്ടേ നിർത്തി തരും ഞാൻ.. പിന്നെ സാറിന്റെ മോന്റെ കാര്യം അതിന് പരിഹാരം കാണാൻ സാറിനെ കൊണ്ടേ പറ്റു..””

ഒരു പെഗ്ഗ്കൂടി കഴിച്ചപ്പോൾ ഇവുടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞു..

ദേ.. മനുഷ്യ.. നിർത്ത്.. എത്ര നേരമായി രണ്ട് പേരുമിരുന്നു കുടിക്കാൻ തുടങ്ങിയിട്ട് “”

പെട്ടെന്നൊരു സ്ത്രീ ശബ്ദം കേട്ടതും ഞാനൊന്നു തിരിഞ്ഞു നോക്കി.
.മിൽറ്ററിയുടെ ഭാര്യയാണ്.. ഭദ്രകാളിയെ പോലെ വന്ന് നിൽക്കുന്നു..

“ഞാൻ വന്നേക്കാം.. നീ അകത്തേക്ക് പോയ്ക്കോ..”

ഇച്ചിരി കലിപ്പിൽ പറയാൻ നോക്കിയതാ കക്ഷി.. മദ്യത്തിന്റെ പവറുക്കാരണം അത്രക്ക് അങ്ങോട്ട് ഏറ്റില്ല..

“മോനെ എന്നോടും തോന്നരുത്.. ഇങ്ങേർക്ക് വയ്യാതെ ഇരിക്കുവാ..ഇതൊന്നും കുടിക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞതാ.. എന്നിട്ട് കണ്ടോ.. ഇരിക്കുന്ന ഇരിപ്പ്.. വാ.. എഴുന്നേൽക്കു മനുഷ്യ..””

എന്നെ നോക്കി പറഞ്ഞിട്ട് പുള്ളിയെ വലിച്ചുപോക്കാൻ നോക്കി അവർ

“”സാർ.. ഞാൻ പോയിട്ട് പിന്നെ വരാം.. സാറ് ആകത്തേക്ക് ചെല്ല്.. “”

ഞാൻ വേഗം അവിടെ നിന്ന് പോന്നു.. ആ പെണ്ണുപുള്ള ഇച്ചിരി കലിപ്പാ.. ഇനി അവിടെ ഇരുന്നാൽ ചിലപ്പോൾ എന്നെയും ചീത്തപറഞ്ഞെന്നിരിക്കും.. മിൽറ്ററി ശെരിക്കും ശകരിക്കുന്നുണ്ടവർ.. നടന്നു നിങ്ങുന്നതിനിടയിൽ എനിക്ക് അത് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു.. രേണുവിന്റെ കാര്യത്തിൽ നല്ല വിഷമം ഉണ്ട് അങ്ങേർക്ക്..

******

“”ടാ.. കണ്ണാ നീ എവിടെയാ..??? “”

രേണുവിന്റെ വീട്ടിൽ നിന്നും ബൈക്കും എടുത്ത് പുറത്തിറങ്ങിയ ഉടനെ തന്നെ ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു കണ്ണനെ വിളിച്ചു.. വല്ലാത്ത പരിഭ്രമത്തോടെയാണ് സംസാരിച്ചത്..

“”എന്താടാ കാര്യം..?? ഞാൻ ദേ വീട്ടിൽ ഉണ്ട്.. “”

“”ശെരി.. ഞാനിപ്പോൾ അങ്ങോട്ട്‌ വരാം നീ എങ്ങോട്ടും പോയേക്കരുത്.. “”

അവൻ എന്തെങ്കിലും തിരിച്ചു പറയുന്നതിന് മുൻപ് ഞാൻ ഫോൺ കട്ട്‌ ആക്കി.. ബൈക്കിൽ അവന്റെ വീട്ടിലേക്ക് കുതിച്ചു..

അവന്റെ വീട്ടിൽ എത്തിയപ്പോൾ എന്നെയും കാത്ത് എന്ന പോലെ വീടിനു പുറത്തു നിൽപ്പുണ്ടായിരുന്നു.. എന്നെ കണ്ടതും ഓടി എന്റെ അരികിലേക്ക് വന്നു..

“”എന്താടാ കാര്യം..?””

അവൻ അൽപ്പം ഗൗരവത്തിൽ ചോദിച്ചു..

“”വാ.. പറയാം നീ വന്ന് വണ്ടിയിൽ കയറ്..””

ഞാൻ അവനെയും കയറ്റി വണ്ടി മുന്നിലേക്ക് നീക്കി..

*****

“”എവിടെയാ മാഷേ..? ഭക്ഷണം ഒന്നും വേണ്ടേ..? “”

മനസിലെ പ്രയാസം കാരണം ഒരു കുപ്പിയും വാങ്ങി.. രതീഷിന്റെ വീട്ടിൽ വന്ന് അവനുമായി കമ്പനിക്കൂടി കൊണ്ടിരുന്നപ്പോൾ ആണ് ജിയയുടെ വിളി വന്നത്.. സമയം നോക്കിയപ്പോൾ രണ്ട് മണി കഴിഞ്ഞിരുന്നു..

“”ഞാൻ ദേ രതീഷിന്റെ വീട്ടിൽ ആണ്.. നിങ്ങൾ കഴിച്ചോ.. ഞാൻ വന്നേക്കാം “”

നാക്ക് കുഴഞ്ഞെങ്കിലും ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു.. അടിച്ചത് മിൽറ്ററി സാധനം ആയത് കൊണ്ട് ശെരിക്കും തലയ്ക്ക് പിടിച്ചിരുന്നു.
.

“”വേഗം വരാൻ നോക്ക്.. ഞാനും അമ്മയും ചേട്ടനെയും നോക്കിയിരിക്കുവാൻ തുടങ്ങിയിട്ട് കൊറേ നേരം ആയി..””

“”ഞങ്ങള്ളൊരു അത്യാവശ്യം കാര്യം സംസാരിച്ചു കൊണ്ടിരിക്കുവാ .. അത് കൊണ്ട് വരാൻ ഇച്ചിരി വൈകും നിങ്ങള് കഴിച്ചോ..””

ഞാൻ മാക്സിമം ഒഴിവാകാൻ നോക്കി.. രാവിലെ വീട്ടിൽ നിന്ന് ഉടുത്തു ഒരുങ്ങി ഇറങ്ങിയപ്പോഴേ അവൾ പറഞ്ഞിരുന്നു ഉച്ചക്ക് എല്ലാവർക്കും കൂടി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണം എന്ന്..

“”അത്യാവശ്യം കാര്യം എന്താണെന്നിനിക്ക് മനസിലായി.. ഇത്രയും നേരം പറഞ്ഞതൊക്കെ മതി മോൻ വേഗം വീട്ടിലെക്ക് വരാൻ നോക്ക്.. വിശന്നിട്ട് വയ്യെടോ..””

ആദ്യം കുറച്ചു ദേഷ്യം തോന്നിയെങ്കിലും അവൾ ഒരു കൊച്ചു കുട്ടിയെ പോലെ ചിണുങ്ങിയപ്പോൾ എനിക്ക് ചിരി വന്നു..

“”ന്നാ.. ശെരി ഞാൻ വരാം””

ഞാൻ മനസ്സില്ലാ മനസോടെ പറഞ്ഞു ഫോൺ കട്ട് ചെയ്തു.. മുന്നിലേക്ക് നോക്കിയപ്പോൾ രതീഷ് എന്നെ കലിപ്പിച്ചു നോക്കുന്നുണ്ട്.. താഴേ ബോട്ടിലിൽ മദ്യം പകുതിയേ ആയിട്ടുള്ളു..

“”പോകുവാണോ നീ..? “” അവൻ അൽപ്പം ദേഷ്യത്തിൽ ചോദിച്ചു..

“”അതെ””.. ഞാൻ പതിയെ മൊഴിഞ്ഞു ..

“”ഇത് എന്ത് ചെയ്യും..? “” കുടിച്ചു പകുതിയാക്കിയ കുപ്പിയും ഉണ്ട് കയ്യിൽ..

“”അത് നമുക്ക് രാത്രിയിൽ അടിക്കാം അളിയാ..””

ഞാനൊരു ഒഴുക്കാൻ മട്ടിൽ പറഞ്ഞു.. തെറി ഉറപ്പാണെന്നറിഞ്ഞു കൊണ്ട് തന്നെ..

“”എനിക്ക് ഒന്നും ആയില്ല മൈരേ..നീ രാവിലെ ആ പട്ടാളത്തിന്റെ കൂടെയിരുന്നു അടിച്ചു പൂസായിട്ടല്ലെ വന്നത്.. എന്നിട്ടിപ്പോൾ വീട്ടിലോട്ട് തൊലിക്കാപ്പൊകുവാണെന്ന്.. നീ പോണെങ്കിൽ പോയ്ക്കോ.. ഇത് ഞാൻ രാത്രിയിലേക്കൊന്നും വെച്ചേക്കില്ല””

കുപ്പിയെടുത്ത് മടിയിൽ വെച്ചിട്ട് ചങ്ക് അലറി.. കാര്യം അന്താരാഷ്ട്ര കൂടിക്കാരനാണെങ്കിലും രണ്ടെണ്ണമടിച്ചാൽ ചങ്കിന്റെ കിളി പാറും.. തിരിച്ച് ഒന്നും പറയാൻ പോയില്ല.. നേരെ വീട്ടിലിലെക്ക് പോന്നു..

വീടിനകത്ത് ചെന്ന് കയറിയതും നല്ല പോത്തിറച്ചിയുടെ മണം മുക്കിനകത്തേക്ക് അടിച്ചു കയറാൻ തുടങ്ങി. എന്റെ പൊന്നോ.. സഹിക്കാൻ പറ്റുന്നില്ല.. പോത്തിറച്ചി പണ്ട് മുതലേ എന്റെ ഇഷ്ട്ടം ഭക്ഷണം ആണ്..

രണ്ട് പേരും എന്നെയും കാത്തിരിപ്പുണ്ട്.. ചോറും കറികളും എല്ലാം ഡെയിനിങ് ടേബിളിൽ നിരത്തിവെച്ചിട്ടുണ്ട്.. എന്നെ കണ്ടതും രണ്ടുംക്കൂടി എന്നെ അത്ഭുതത്തോടെ നോക്കി.. ഞാനതൊന്നും മൈന്റ് ചെയ്യാൻ പോയില്ല.. ഒരു ഇളിഞ്ഞ ചിരിയും പാസാക്കി ഞാനവരോരോപ്പം പോയിരുന്നു.
. പിന്നെ ഒന്നും നോക്കിയില്ല മൂന്നു പേരുംക്കൂടി ഒരുമിച്ചിരുന്നു ഓരോ കാര്യങ്ങൾ പറഞ്ഞു ഭക്ഷണം കഴിച്ചു..

എന്റെ ലൈഫിൽ ആദ്യം ആണെന്ന് തോന്നുന്നു. ഇങ്ങനെ ഒരു ഭക്ഷണം കഴി.. മിക്കപ്പോഴും ഞാൻ ഒറ്റയ്ക്ക് ഇരുന്നേ കഴിക്കാറുള്ളു.. നമുക്ക് അതൊക്കെയാണ് ഇഷ്ട്ടം..

പിന്നെ ഞായറാഴ്ച്ചകളിൽ പറയെവേണ്ടാ ബോധം ഉണ്ടാവില്ല..വീട്ടിൽ വന്നാൽ വന്നു.. അത് കൊണ്ട് ആണെന്ന് തോന്നുന്നു അമ്മയ്ക്ക് ഒരുപാട് സന്തോഷം ആയി.. കുറച്ചു കാലങ്ങൾക്ക് ശേഷം ആ മുഖത്തൊരു തെളിച്ചം കണ്ടു..

ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് ജിയ ആണ്.. എല്ലാത്തിനും അമ്മ അവൾക്ക് കട്ട സപ്പോർട്ട് ഉണ്ട്..

എന്തോ ഞാൻ അറിയാതെ എന്തൊക്കെയോ നടക്കുന്നുണ്ട് ഈ വീട്ടിൽ..

വയറു നിറയെ ഭക്ഷണം കഴിച്ചെങ്കിലും മനസ് എന്തോ ഒരു കല്ല് കടി പോലെ .. രേണുവിന്റെ കാര്യങ്ങൾ അറിഞ്ഞത് മുതൽ വല്ലാത്തൊരു ബുദ്ധിമുട്ട് മനസിനും ശരീരത്തിനും..

രേണുവിനെ എങ്ങനെയെങ്കിലും വിനോദിന്റെ കയ്യിൽ നിന്നും രക്ഷിക്കണം.. അതിനുള്ള ഏക വഴി കണ്ണൻ ആണ്.. വിനോദിന്റെ ഫോണിൽ എന്തെങ്കിലും ഉണ്ടോ എന്നറിയാൻ കണ്ണനെ കൊണ്ടേ പറ്റു..

ഭക്ഷണം കഴിച്ചു കഴിഞ്ഞു റൂമിലെ കട്ടിലിൽ വന്ന് കിടക്കുമ്പോൾ മനസിലെ ചിന്തക്കൾ മുഴുവൻ രേണുവിനെ കുറിച്ചായിരുന്നു.. ഇപ്പോൾ എനിക്ക് അവളോട് കാമം തോന്നുന്നില്ല..എങ്ങനെയെങ്കിലും ഇതിൽ നിന്നവളെ രക്ഷിക്കണം എന്ന് മാത്രമേ ഉള്ളു..

“”താങ്ക്സ് “”

പെട്ടെന്നൊരു കിളിനാദം കേട്ടു.. നോക്കിയപ്പോൾ ജിയ ചിരിയും ചിരിച്ചു മുന്നിൽ..

“”എന്തിന്..? “”

പോക്കറ്റിൽ കിടന്ന ഫോൺ എടുത്ത് നെഞ്ചിൽ വെച്ചിട്ട് ഞാൻ ചോദിച്ചു..

“”ഞാൻ വിളിച്ചപ്പോഴെ വന്നില്ലേ അതിന്.. അമ്മ പറഞ്ഞു മോൻ നാലു കാലിലെ വരൂ എന്ന്..” അതും പറഞ്ഞവൾ എന്നെ നോക്കി ചിരിച്ചു.. നല്ല ഭംഗി ഉണ്ട് ചിരി കാണാൻ..””

കക്ഷി ഒരു പാവം ആണ്.. ഒരു സഹോദരിയെ പോലെ അല്ലെങ്കിൽ കൂട്ടുകാരിയെ പോലെ ഞാനവളെ ഇഷ്ട്ടപ്പെടുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ കുറച്ചു ദിവസം മുൻപ് ഞാൻ നേരിൽ കണ്ട കാഴ്ച്ച എന്നെ വല്ലാത്തൊരവസ്ഥയിൽ കൊണ്ടെത്തിക്കും.. ഇപ്പോഴാണെങ്കിലവൾ പഴയതിലും കൂടുതലയി ഞാനുമായിട്ട് ഇടപെഴുകുന്നുണ്ട്.. അതെന്നിൽ ഒരു തരം ഭയം സൃഷ്ട്ടിക്കുന്നുണ്ട്..

“”നാളെയെന്നെയൊരിടം വരെ കൊണ്ട് പോവാൻ പറ്റുവോ ..? “”

ജിയയുടെ കിളിനാദമാണെന്നെ ചിന്തകളിൽ നിന്ന് മോചിപ്പിച്ചത്..

“”എവടെ വരെ..? “”

ഞാനൊന്നും മനസിലാവാതെ ചോദിച്ചു..

“”ഇവിടെ അടുത്തുള്ള പള്ളിയിൽ..?? “”

നിന്ന നിൽപ്പ് അവസാനിപ്പിച്ചവൾ എന്റെരികിലായി കട്ടിലിലിരുന്നു..

“”എന്താ ..പ്പെട്ടെന്നൊരു പള്ളിയിൽ പോക്ക്?? “”

“”കുറെ നാൾ ആയില്ലേ പള്ളിയിലൊക്കെയൊന്നു പോയിട്ട്.. “” കുറച്ചു വിഷമത്തോടെയാണ് കക്ഷിയത് പറഞ്ഞതെന്ന് തോന്നി

“”അതിനെന്താ നാളെ തന്നെ പോയേക്കാം..പിന്നെ ഇവിടെ അടുത്തൊന്നും പള്ളിയില്ല കുറച്ചു ദൂരം ഉണ്ട് “”

അവൾ കുറച്ചു നേരം ക്കൂടി എന്റെ അരികിൽ ഇരുന്നിട്ട് എഴുന്നേറ്റ് പോയി.. എന്തോ പ്രശ്നം ഉണ്ട് അവൾക്ക്.. അത് മുഖത്ത് നിന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്.. കാരണം മിക്കവാറും ശ്രീക്കുട്ടനുമായിട്ട് എന്തെങ്കിലും പറഞ്ഞ് ഉടക്കിക്കാണും..

ഞാൻ കട്ടിലിൽ കണ്ണും മിഴിച്ചു കിടന്നു കണ്ണന്റെ വിളിയും കാത്തു..

……………………………………………………………………….

“”ടാ കണ്ണാ അവനെന്താടാ ഇപ്പോൾ സ്റ്റാൻഡിലേക്കൊന്നും വരാത്തത്..?””

കൈയിൽ ഇരുന്ന പെഗ്ഗ് ഒറ്റ വലിക്ക് ഫിനിഷ് ചെയ്തിട്ട് വിനോദ് ചോദിച്ചു..

“”ആ എനിക്കൊന്നും അറിയില്ലാ..””

“”നീയല്ലെയിപ്പോൾ അവന്റെ സവാരിയൊക്കെ ഓടുന്നത്.. എന്നിട്ടവൻ നിന്നോടോന്നും പറഞ്ഞില്ലേ..? “”

“”ഇല്ലെന്ന്.. “”

കണ്ണൻ അൽപ്പം ദേഷ്യത്തിൽ പറഞ്ഞു..

“”എങ്കിൽ കാര്യമെനിക്കറിയാം “”

“”എന്ത് കാര്യം..? “”

ആകാംഷയോടെ കണ്ണൻ തിരക്കി..

“”ടാ.. അവനെന്റെ മുന്നിൽ തോൽക്കുമോയെന്നുള്ള പേടിയുള്ളത് കൊണ്ടാ.. അവനിങ്ങനെ മാറി നിൽക്കുന്നത് “”

“”നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലെ വിനോദേട്ടാ.. ഒന്നുമില്ലെങ്കിലും അവൻ നിങ്ങളുടെ സഹപ്രവർത്തകൻ അല്ലെ..? വെറുതെ എന്തിനാ ഈ വാശിയും വൈരാഗ്യവും ഒക്കെ മനസ്സിൽ കൊണ്ട് നടക്കുന്നത്..? അതും ഏതോ ഒരു പെണ്ണിന്റ പേരിൽ “” ഒരു പെഗ്ഗ് കട്ടിക്ക് ഒഴിച്ച് വിനോദിന് കൊടുത്തിട്ട് കണ്ണൻ ഗൗരവത്തിൽ പറഞ്ഞു..

“”ടാ.. എനിക്ക് അവളെ പണ്ട് മുതലേ നോട്ടം ഉള്ളതാ.. ഇതിന് മുൻപ് അവളെ ഒന്ന് മുട്ടി നോക്കിയതാ ഞാൻ പക്ഷേ അന്ന് അത് വിജയിച്ചില്ല.. എല്ലാം ഞാൻ ഉള്ളിൽ ഒതുക്കി ജീവിക്കുകയായിരുന്നു.. പിന്നെ അവൻ ആയിട്ടാ ഇപ്പോൾ വീണ്ടും എന്നെ കൊണ്ട് തോന്നിപ്പിച്ചത് .. ഇനി ഞാനേതായാലും ഇതിന്റെ അവസാനം കണ്ടിട്ടേ നിർത്തുന്നുള്ളു..””

“”അവസാനം എന്ന് പറയുമ്പോൾ..? “” കണ്ണൻ സംശയത്തോടെ ചോദിച്ചു..

“”അതൊക്കെ പറയാനുള്ള കാര്യങ്ങൾ അല്ലെ മോനെ..ചെയ്യാനുള്ളതാ.. നീ കുറച്ചു ദിവസംക്കൂടിയൊന്നു ക്ഷേമിക്ക്.. നിനക്കെല്ലാത്തിനുമുള്ള ഉത്തരം തരാം ഞാൻ.. “”

പോക്കറ്റിൽ കിടന്ന ഫോണെടുത്ത് നോക്കി വിനോദ് ഒന്ന് ചിരിച്ചു..

“”എന്തായി..? അവള് വളയുമോ..? “” കണ്ണൻ ചോദിച്ചു..

“”വളയാതെവിടെ പോവാൻ.. ഞാൻ ആഗ്രഹിച്ചതൊക്കെ നടത്തിയിട്ടുണ്ട്.. അല്ലെങ്കിൽ ദൈവം എനിക്ക് ഇങ്ങോട്ട് കൊണ്ടേ തരും..”” എന്തൊക്കെയോ മനസിൽ ഉറപ്പിച്ചത് പോലെ അയാൾ പറഞ്ഞു..

“”അപ്പോൾ താനവളെയും കൊണ്ടേ ഇട്ട് ഉക്കും അല്ലെ..?? നിങ്ങൾ ഈ വിഷയത്തിൽ ഒരു പുലിയാണ് ട്ടോ.. ഒന്ന് പറ വിനോദേട്ടാ നിങ്ങൾക്ക് അവളെ ശെരിക്കും കിട്ടുമോ..?? ഞാനാരോടൊന്നും പറയാൻ പോണില്ല?? നിങ്ങൾ നാടന്നോതൊക്ക എന്നോടെങ്കിലും ഒന്ന് തുറന്ന് പറ.. അവൾടെ കാര്യമായത് കൊണ്ട് എനിക്കൊരു സമാധാനവും ഇല്ല.. അത് കൊണ്ട് ചോദിക്കുവാ..””

“”നിനക്കുമവളെ ഊക്കണം എന്നുണ്ടോടാ..??”” വിനോദ് കണ്ണന്റെ കണ്ണുക്കളിലെക്ക് നോക്കി ചോദിച്ചു..

“”അവളെ കളിക്കണമെന്നഗ്രഹമില്ലാത്തവരാരെങ്കിലുമുണ്ടോ വിനോദേട്ടാ ഈ നാട്ടിൽ “”

“”നീ വിഷമിക്കേണ്ടടാ കണ്ണാ..നിനക്കും ഞാനവളെ തരും…എന്താ പോരെ..? “”

“”ഓ.. എനിക്ക് എല്ലാവരെയും പോലെ അവളെ കളിക്കണമെന്നൊന്നുമില്ല.. പിന്നെ നിങ്ങൾ അന്ന് പറഞ്ഞപോലെ അവളെ കളിക്കുന്നതിന്റെ വീഡിയോയെങ്കിലുമോന്ന് കണ്ടാ മതി.. സത്യം പറ വിനോദേട്ടാ നിങ്ങൾക്ക് അവളെ കിട്ടിയില്ലേ ശെരിക്കും..? അത് കൊണ്ടല്ലേ രാത്രി നിങ്ങളവളുടെ വീട്ടിൽ പോയത്..? “”

കണ്ണൻ ചോദിച്ചു നിർത്തിയതും വിനോദ് ഒന്ന് ഞെട്ടി..താൻ വളരെ രഹസ്യമായി ചെയ്ത കാര്യം ഇവനെങ്ങനെ അറിഞ്ഞുന്നോർത്ത്..

“”ഞാൻ എവടെ പോയെന്നാ നീ പറഞ്ഞത്..? “”

വിനോദ് ദേഷ്യത്തിൽ ചോദിച്ചു..

“”ആ ബാങ്കിലെ ചരക്കിന്റെ വിട്ടിൽ. “”

“”നീ എപ്പോൾ കണ്ട് ? ഞാനവളുടെ വിട്ടിൽ പോയത്..? “”

“”കുറച്ചു ദിവസം മുൻപ്.. രാത്രി ഞാൻ സെക്കന്റ്‌ ഷോയും കണ്ടിട്ട് വരുന്ന വഴി.. “”

വിനോദ് വീണ്ടും ഒന്ന് ഞെട്ടി..

“”ടാ.. കണ്ണാ നീയിത് ആരോടും പറഞ്ഞേക്കരുത്..ഞാൻ പെട്ട് പോവും അല്ലാതെ തന്നെ നാട്ടുകാർക്ക് എന്നെ കാണുന്നത് കലിയാ.. “”

“”ഞാനാരോടും പറയില്ല.. പിന്നെന്തിനാ നിങ്ങൾ രാത്രിയവിടെ പോയത് ..? ‘””

“”എടാ ഞാൻ പോയി എന്നുള്ളത് സത്യം ആണ്.. പക്ഷെ നീ വിചാരിക്കുന്നത് പോലെയൊന്നും നടന്നിട്ടില്ല.. എന്നെ ഒന്ന് വിശ്വാസിക്ക്.. “”

“”എനിക്ക് നിങ്ങളെ നന്നായിട്ട് അറിയാം.. വെറുതെ ഒന്നും നിങ്ങൾ അവളുടെ മതിൽ ചാടില്ലേന്നറിയാം.. നിങ്ങൾക്ക് എന്നെ വിശ്വാസം ഉണ്ടെങ്കിൽ പറ..?? “”

“”ഞാൻ പറയാം, നീ അത് ആരോടും പറയരുത്.. പ്രതേകിച്ചു നിന്റെ കൂട്ടുകാരൻ ജിത്തുവിനോട്.. “”

കുറച്ചു നേരമിരുന്നു എന്തെക്കെയോ ആലോചിട്ടിട്ടയാൾ പറഞ്ഞു..

“”അവൻ എന്റെ കൂട്ടുകാരൻ ആണെങ്കിലും ഞാൻ എപ്പോഴും നിങ്ങളുടെ കൂടെ അല്ലെ.. മനുഷ്യ നടക്കുന്നതും ഇരിക്കുന്നതും കുടിക്കുന്നതും പിന്നെന്താ ഒരു വിശ്വാസക്കുറവ്..?? “”

കണ്ണൻ ഗൗരവത്തിൽ പറഞ്ഞു വിനോദിനെ നോക്കി..

“”ഞാനവളുടെ വീട്ടിൽ പോയ ദിവസം.. അവടെ എത്തി കുറച്ചു കഴിഞ്ഞപ്പോളാണ് അവള് ബാത്‌റൂമിൽ അവൾ കുളിക്കാൻ കയറിയത് .. പെട്ടെന്ന് എനിക്ക് ഒരു ഐഡിയ തോന്നി..പോക്കറ്റിൽ കിടന്ന മൊബൈൽ എടുത്ത് അവൾടെ വീഡിയോ എടുക്കാൻ നോക്കി .. വീഡിയോ എടുത്തുകൊണ്ടിരുന്നപ്പോൾ ആണ് എന്റെ ഭാര്യ എന്ന് പറയുന്ന പരപൂറി ഫോണിലേക്ക് വിളിച്ചത്.. ഫോണിന്റെ റിങ്ടോൺ കേട്ടതും ആ പെണ്ണ് കിടന്ന് കറാൻ തുടങ്ങി.. പിന്നെ ഞാൻ അവിടെ നിന്ന് എക്സ്കേപ്പ് ആയി.. ആ പുലയാടി മോൾ എന്നെ വിളിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഉദ്ദേശിച്ച പോലെ കാര്യങ്ങൾ വന്നേനെ ‘” നിരാശയോടെ വിനോദ് പറഞ്ഞു നിർത്തി.. വീണ്ടും സേവ തുടങ്ങി..

“”എന്നിട്ട് നിങ്ങളെ അവൾ കണ്ടില്ലേ..?”” കേട്ടതോന്നും വിശ്വസിക്കാനാവാതെ കണ്ണൻ ചോദിച്ചു..

ഇല്ല.. എന്നെ കാണാൻ ചാൻസ് ഇല്ല.. ഫോൺ പിടുത്തം ഞാൻ ഇന്നോ ഇന്നലെയോ തുടങ്ങിയതാണോടാ മോനെ.. ?? എന്നാലും എല്ലാം എന്റെ കയ്യിൽ ഒത്തുവന്നതാ.. എന്നിട്ടും……?? എന്തായാലും ഞാൻ ഉദേശിച്ച കാര്യം അത് എന്ത് വിലകൊടുത്തും നടത്തിയിരിക്കും.. ഇനിയും അവസരം വരാതിരിക്കില്ല..

*********

ഫോണിന്റെ റിങ് ട്യൂൺ കാതിൽ മുഴങ്ങിയതും ഞാൻ ചാടി എഴുന്നേറ്റു..ഫോണെടുത്ത് നോക്കി കണ്ണൻ ആണ്.. ഹൃദയമിടിപ്പ് കൂടി.. കുറച്ചു നേരം ഫോണിൽ നോക്കിയിരുന്നിട്ട് കാൾ അറ്റൻഡ് ചെയ്തു..

“”ഡാ..എന്തായി.. അവൻ വല്ലതും പറഞ്ഞോ..?? “”

ഫോൺ അറ്റൻഡ് ചെയ്തയുടെനെ ഞാൻ അവനോട് ചോദിച്ചു..

“”ഡാ.. ജിത്തു നീ വിഷമിക്കേണ്ട നമ്മള് പേടിച്ച പോലെ ഒന്നും നടന്നിട്ടില്ല..””

“””എന്താ നടന്നെനുള്ളത് എന്നോട് തെളിച്ചു പറ..നീ “”” ക്ഷമ നശിച്ചു അവനോട് അലറി..ഞാൻ

അവൻ നടന്ന കരങ്ങളെല്ലാം എന്നോട് പറഞ്ഞു.. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മനസ്സിൽ ചെറിയൊരു സന്തോഷം തോന്നിയെങ്കിലും.. ഒന്ന് ആലോചിച്ചു നോക്കിയപ്പോൾ അതൊക്ക ശുന്യം ആയി .. കണ്ണൻ വെറും ശുദ്ധൻ ആണ് .. അവൻ ആരെന്തു പറഞ്ഞാലും വിശ്വസിക്കും.. പിന്നെ വിനോദെന്ന് പറയുന്നവൻ പഠിച്ച കള്ളൻ ആണ്.. അത് കൊണ്ട് അവൻ പറഞ്ഞതൊന്നും കണ്ണും അടച്ചു വിശ്വസിക്കാൻ പറ്റില്ല.. അവന്റെ ഉള്ളിൽ എന്താണെന്ന് അവന് മാത്രമേ അറിയൂ..!

കണ്ണനുമായി എല്ലാ കാര്യങ്ങളും സംസാരിച്ച ശേഷം ഫോൺ കട്ട് ചെയ്തു വീണ്ടും കട്ടിലിൽ തന്നെ കിടന്നു.. മനസിന് ഭാരം കൂടിയ പോലെ തോന്നി.. ഇതിന് എങ്ങനെ പരിഹാരം കാണും…?? വിനോദ് ആണ് വീട്ടിൽ വരുന്നതെന്ന് മിൽറ്ററിയോട് പറഞ്ഞാൽ ചിലപ്പോൾ ഞാനുംക്കൂടി കുടുങ്ങും. തൽക്കാലം അത് വേണ്ട.. പിന്നെ എന്താ ഒരു വഴി..?? കട്ടിലിൽ തിരഞ്ഞും മറിഞ്ഞും കിടന്ന് ഞാൻ ആലോചിച്ചു.. ഏതായാലും കുറച്ചു ദിവസത്തേക്ക് വിനോദിന്റെ മേൽ ഒരു കണ്ണ് വേണം..

***********

“”ഡാ…. എഴുന്നേൽക്ക്.. “”

രാവിലെ ആരോ വന്ന് എന്നെ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്.. മുഖത്തു നിന്ന് പുതപ്പ് മാറ്റിയിട്ടു നോക്കി അമ്മയാണ്.. എന്തോ പഴയ പോലെ ചീത്തയൊന്നും പറഞ്ഞില്ല കക്ഷി..

“”എന്താമ്മേ?? “” ഞാൻ ഉറക്കച്ചുവടോടെ ചോദിച്ചു..

“”നീയാവളെയിന്ന് പള്ളിൽ കൊണ്ട് പോവാന്ന് പറഞ്ഞിരുന്നോ..?? “”

ആളിന്റെ ട്യൂൺ ഒക്കെ മാറി ഇച്ചിരി കലിപ്പിലായി..

“”ആ പറഞ്ഞിരുന്നു.. അതിനെന്താ..? “”

“”എന്നിട്ടാണോ നീയിങ്ങനെ പോത്ത് പോലെ കിടന്നുറങ്ങുന്നത്..?? വേഗം എഴുന്നേറ്റു റെഡിയവൻ നോക്ക് അവളവിടെ ഒരുങ്ങുവാ..”” അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി

ഞാൻ എഴുന്നേറ്റു.. വേഗം തന്നെ പല്ല് തേക്കാൻ ബ്രഷിൽ പേസ്റ്റും പുരട്ടി വീടിന് വെളിയിലേക്കിറങ്ങി.. പറമ്പിലൂടെ കറങ്ങി നടന്നു പല്ല് തേക്കുന്നതിന്റെ സുഖം ഒന്ന് വേറെയാ

“”എടാ എനിക്കൊരു കാര്യം പറയാനുണ്ട്..””

പറമ്പിൽ നിന്ന് കാര്യമായിട്ട് തന്നെ പല്ല് ഉരച്ചു കൊണ്ടിരുന്നപ്പോൾ ആണ് അമ്മ എന്റെ അരികിലേക്ക് വന്നത്..

“”എന്ത് കാര്യം..?? “”

ഞാൻ ഒന്ന് ആഞ്ഞു തുപ്പിയിട്ട് ചോദിച്ചു..

“”ടാ.. ഇന്ന് അവൾടെ പിറന്നാളാണ്.. “”

“”ആണോ..?? എന്നിട്ടവൾ എന്നോട് പറഞ്ഞില്ലല്ലോ.. അമ്മായിത് എങ്ങനെയറിഞ്ഞു..? “”

ഞാൻ ആകാംഷയോടെ ചോദിച്ചു..

“”ഇന്ന് രവിലെ അവളെ ആരോ വിളിച്ചിരുന്നു.. അവരോട് പറയുന്നത് കേട്ടു.. “”

“”എന്ത് ചെയ്യും..? “”

കുറച്ചു നേരത്തെ മൗനത്തിന് ശേഷം രണ്ടു പേരും ഓരുപോലെ ചോദിച്ചു..

“”നീ വൈകുന്നേരം വരുമ്പോൾ ഒരു കേക്കും വാങ്ങിയിട്ട് വാ.. അവൾക്ക് നല്ല വിഷമം ഉണ്ടെടാ.. എങ്ങനെ ജീവിച്ച കുട്ടിയാ.. ആ ചെറുക്കനാണെങ്കിൽ ആവശ്യം ഉള്ളപ്പോൾ ലീവും കിട്ടില്ലാ.. ആകെ വിഷമം ആയല്ലോ ഈശ്വര..””

അമ്മ വിഷത്തോടെ പറഞ്ഞിട്ട്.. എന്റെ അടുത്ത് നിന്ന് പോയി..

ഞാൻ പല്ല് തേപ്പ് ഫിനിഷ് ചെയ്തിട്ട്.. വേഗം കുളിച്ചു റെഡിആയി അടുക്കളയിലേക്ക് നടന്നു.. ശ്രീകുട്ടന്റെ റൂം അടഞ്ഞു തന്നെ കിടക്കുവാ..

“”അവളെന്തെയമ്മേ?? “”

ഞാൻ അടുക്കളയിൽ എത്തി ജിയയെ തിരക്കി.. ഇന്ന് മരുമകൾ ഓഫ് ഡ്യൂട്ടിയിൽ ആയത് കൊണ്ട് അമ്മ അടുക്കളയിലെ ഡ്യൂട്ടി ഏറ്റെടുത്തു കാര്യമായി തന്നെ പണിയെടുക്കുന്നുണ്ട് ..ദോശ ചുടുന്നതിന്റെ തിരക്കിലാണ് കക്ഷി..

“”അവളവിടെ ഒരുങ്ങുവാടാ””

എന്നെ നോക്കാതെ മുന്നിലെ ദോശ കല്ലിൽ ശ്രെദ്ധ ചിലത്തികൊണ്ടാണ് അമ്മ പറഞ്ഞത്.. ദോശ അമ്മയുടെ മെയിൻ ഐറ്റം ആണ്..

“”കൊള്ളാം ഇതുവരെ കഴിഞ്ഞില്ലേ..ഒരുക്കം?? “” ദേഷ്യം തോന്നി.. ഞാൻ എഴുന്നേറ്റപ്പോൾ ഒരുങ്ങാൻ തുടങ്ങിയതാ കക്ഷി. പിന്നെ പറഞ്ഞിട്ട് കാര്യമില്ല പെണ്ണുങ്ങളുടെ ഒരുക്കം അല്ലെ.. സമയം എടുത്തില്ലെങ്കിലേ അത്ഭുതം ഉള്ളു..

“”അമ്മേ.. ഞാൻ വൈകുന്നേരം കേക്ക് വാങ്ങി കൊണ്ട് വരുന്ന കാര്യം അവളിപ്പോൾ അറിയണ്ട.. അമ്മ അവളോടൊന്നും ചോദിക്കാനും നിൽക്കണ്ട.. അവൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ..””ഞാൻ അതും പറഞ്ഞു അവിടെ നിന്നു പൊന്നു.. അവളുടെ റൂം ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുവാ.. എന്താ അല്ലെ..

ഞാൻ സിറ്റ് ഔട്ടിൽ എത്തി. അവിടെ കിടന്ന ന്യൂസ്‌ പേപ്പർ എടുത്ത് തിരിച്ചും മറിച്ചും നോക്കികൊണ്ടിരുന്നപ്പോൾ ജിയ വന്നു

“പോവാം..? ”

അതും പറഞ്ഞവൾ എന്റെ അരികിലേക്ക് വന്നു.. കുറച്ചു നേരത്തേക്ക് ഞാനവളെ നോക്കി നിന്ന് പോയി.. ഇച്ചിരി സൗന്ദര്യം കുടിയ പോലെ തോന്നി.. സാധാരണയിൽ നിന്നും വ്യത്യസ്തമായി സാരിയായാണ് വേഷം..ചവപ്പ് കളറിയിലെ സാരി അതിന് മാച്ച് ചെയ്യുന്നു ബ്ലൗസും.. കൈ കളിൽ സെയിം കളറിൽ ഉള്ള കുപ്പി വളകളും.. പിന്നെ നെറ്റിയിലെ കറുപ്പ് പൊട്ട് വല്ലാത്തൊരു ഐശ്വര്യം തോന്നുന്നു .. മുഖത്തെ കുട്ടിത്തമൊക്കെ മാറി.. ഇച്ചിരി മെച്ചൂട് ആയി കക്ഷി..

“”എന്താ? മാഷേ.. എന്നെ ആദ്യം കാണുന്ന പോലെ നോക്കുന്നത് .?? “”

ജിയയുടെ ചോദ്യം ആണ് എന്നെ ഉണർത്തിയത്..

“”ഞാൻ ആദ്യം ആയിട്ടലേ നിന്നെ സാരി ഉടുത്തു കാണുന്നത് അത് കൊണ്ട് നോക്കിയതാ””

“ഇങ്ങനെ ഉണ്ട് കൊള്ളാമോ..?? ”

“ഗംഭീരം.. ”

ഞാൻ ഒറ്റ വാക്കിൽ ഒതുക്കി..

“”വാ.. പോയേക്കാം “” ഞാൻ അതും പറഞ്ഞു പുറത്തേക്കിറങ്ങി ബൈക്ക് ലക്ഷ്യം ആക്കി നടന്നു..

“”ഓട്ടോ ഓടുമെങ്കെങ്കിൽ അതിൽ പോവാം?? “”

നടന്നു നിങ്ങുന്നതിനിടയിൽ അവൾ പുറകിൽ നിന്ന് പറഞ്ഞു..

“”ശെരിയാ ഓട്ടോയിൽ പോകാം കുറച്ചു ദിവസം ആയി അവനെ ഒന്ന് അനക്കിയിട്ട് വേഗം കയറ് അമ്മ കണേണ്ട “”

ഞാൻ അവൾക്ക് നേരെ തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു.. വേഗം തന്നെ ഓട്ടോയിലേക്ക് കയറി.. അവൾ പുറകിലെ സീറ്റിലേക്കും ഇരുന്നു.. മയിൽ വാഹനം ഞാൻ മുന്നിലേക്ക് കുതിപ്പിച്ചു..

“”ഇന്ന് പ്രത്യേക ദിവസം വല്ലതും ആണോ..? പള്ളിയിൽ പോകാൻ..?””

മയിൽ വാഹനം മെയിൻ റോഡിൽ കുതിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു..

“”ഏയ്‌ അങ്ങനെയൊന്നും ഇല്ല.. ഇന്ന് ഇനിക്ക് പോകണം എന്ന് തോന്നി..”” ബര്ത്ഡേയുടെ കാര്യം പറയുവോ എന്ന് അറിയാൻ ഒന്ന് എറിഞ്ഞു നോക്കിയതാ ഫലം കണ്ടില്ല..

ഓട്ടോയിലിരുന്ന് അധികം ഒന്നും സംസാരിച്ചില്ലാവൾ സാധാരണ വാ തോരാതെ സംസാരിക്കുന്ന ആളാ അവസാനം ലക്ഷ്യ സ്ഥാനത്ത് എത്തി.. പള്ളിയിയുടെ മുന്നിൽ വണ്ടി നിർത്തിയതും അവൾ ഇറങ്ങി..

“എന്നാൽ നീ പോയിട്ട് വാ”

ഓട്ടോയിൽ നിന്ന് ഇറങ്ങിയിട്ട് ഞാൻ പറഞ്ഞു..

“വരുന്നില്ലെ ..?? ”

“”ഇല്ല.. എനിക്ക് ഇതിലൊന്നും വലിയ വിശ്വാസം ഇല്ല.. നീ പോയിട്ട് വാ ഞാനിവിടെയൊക്കെ തന്നെ ഉണ്ടാകും..””

“ശെരി ഞാൻ പോയിട്ട് വരാം..? ”

അതും പറഞ്ഞു അവൾ പള്ളി ലക്ഷ്യം മാക്കി നടന്നു.. നല്ല വിഷമം ഉണ്ട് അവൾക്ക്..ഓട്ടോയിൽ ഇരുന്നു അവൾ കരയുന്നത് ഞാൻ ഫ്രണ്ടിലെ മിററിലുടെ കണ്ടിരുന്നു..

മൊബൈൽ എടുത്ത് ഓട്ടോ സ്റ്റാൻഡിനു അടുത്തുള്ള ബേക്കറിയിലേക്ക് വിളിച്ചു വൈകുന്നേരത്തേക്ക് ഒരു കേക്ക് ബുക്ക്‌ ചെയ്തു..

അരമണിക്കൂർ അവിടെയൊക്കെ തന്നെ ചിലവഴിച്ചപ്പോഴേക്കും ജിയ വരുന്നത് കണ്ടു.. അവളെ കണ്ടപ്പോൾ ചെറിയൊരു ആശ്വാസം തോന്നി..

“”ബോർ അടിച്ചോ ..? “”

അവൾ എന്റെ അരികിൽ എത്തിയതും എന്നോട് ചോദിച്ചു..

“”ചെറുതായിട്ട്.. വേഗം കയറ് പോയെക്കാം.. “”

ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിച്ചു..

“”എനിക്കൊരു ഹെൽപ്പ് ചെയ്യുവോ..? “”

“എന്ത് ഹെൽപ്..? ”

ഞാൻ പുറകിലേക്ക് ജസ്റ്റ്‌ ഒന്ന് നോക്കി..

“”എന്നെ ഒന്ന് എന്റെ വീട്ടിൽ കൊണ്ട് പോകുവാ..? “”

“”വീട്ടിലെക്കോ?? “”

ഞാൻ ഓട്ടോ നിർത്തി.. അവളോട് ചോദിച്ചു..

“”അതെന്തിനാ ഇപ്പോൾ വീട്ടിൽ പോവുന്നത്..?? “”

‘”വീട്ടിലെക്ക് പോയാൽ അവരെന്നെ തല്ലിക്കൊല്ലും.. ചുമ്മാ എന്റെ വീട് ഒന്ന് കാണാനാ.. “”

ഇവൾക്കെന്താ വട്ടുണ്ടോ ദൈവമേ..? അവിടെ വെച്ചെങ്ങാനം അവരെന്നെ കണ്ടാൽ..? ഓർക്കാൻ ക്കൂടി വയ്യാ.. അന്ന് അവൻമ്മാര് വീട്ടിൽ വന്ന് കാണിച്ചിട്ട് പോയ കോലാഹലങ്ങളൊക്കെ മനസിലേക്കോടി വന്നു.. വെടക്കൻമ്മാരാണ്..

“”എന്താ പേടി ഉണ്ടോ..? “”

അവളെന്നെ നോക്കി ചിരിച്ചു..

“”പേടി ഒന്നും ഇല്ല.. എന്നാലും വേണോ..? “”

ഞാൻ മനസില്ല മനസോടെ ചോദിച്ചു..

“”എന്റെ മാഷേ..എനിക്ക് ജസ്റ്റ്‌ ഒന്ന് കണ്ടാൽ മതി.. അല്ലാതെ അടുത്ത് നിന്നൊന്നും കാണേണമെന്നില്ല..””

“”ആണോ.? എങ്കിൽ പോയേക്കാം “”

ഞാൻ അവൾ പറഞ്ഞു തന്ന വഴി വണ്ടി ഓടിച്ചു.. ഏകദേശം ഞങ്ങളുടെ ഗ്രാമങ്ങളെ വിട്ട് വാഹനം ടൌൺ എത്താറായി..

“”നിർത്ത് നിർത്ത് “”

ജിയ പുറകിൽ കിടന്നലറി..

ഞാൻ വണ്ടി നിർത്തിയതും അവൾ ഇറങ്ങി..

“”ദേ..ആ കാണുന്നതാ എന്റെ വീട്.. “”

റോഡിന് ഓപ്പോസിറ്റ് ആയി കുറച്ചു ഉള്ളിലേക്ക് മാറിയൊരു വിട് എന്നെ ചൂണ്ടി കാണിച്ചതും ഞാൻ ഒന്ന് ഞെട്ടി….ദൈവമേ കുടിലാണോ? കൊട്ടാരങ്ങളാണോ ? എന്ന് തോന്നി പോയി.. ഏകദേശം ഒരു മൂന്നു ഏക്കർ സ്ഥലം ക്കാണും അതിനുള്ളിൽ മൂന്ന് രണ്ട് നില വിടുകകൾ.. എല്ലാം പരസ്പ്പരം വെല്ലുവിളിക്കാൻ പാകത്തിന് വലിപ്പമുള്ളവ….! ഷോറൂം ആണോ എന്ന് തോന്നി പോയി വീടിന് മുന്നിൽ വണ്ടികൾ കിടക്കുന്നത് കണ്ടപ്പോൾ.. മിക്കതും ലക്ഷ്വറി വാഹനങ്ങൾ ആണ്..

“മൂന്നു എണ്ണം ഉണ്ടെല്ലോ ഇതിൽ ഏതാ നിന്റെ വീട്..? “”

അമ്പരപ്പോടെ ഞാൻ ചോദിച്ചു..

“ആ നടുക്ക് നിൽക്കുന്നതാ ന്റെ വീട്””

ജിയ അഭിമാനത്തോടെ എന്നെ നോക്കി പറഞ്ഞു.. ഞാനീ വഴി ഒന്ന് രണ്ട് പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇതൊന്നും എന്റെ ശ്രെദ്ധയിൽ പെട്ടതെ ഇല്ല..

“നിനക്ക് ഇപ്പോൾ ആ വീട്ടിലേക്ക് പോയാൽ കൊള്ളാമെന്ന് ആഗ്രഹം ഉണ്ടോ..? ”

അവളുടെ വീട്ടിലേക്ക് തന്നെ കണ്ണ് നാട്ടിയുള്ള നിൽപ്പ് കണ്ടപ്പോൾ ഞാനവളോട് തിരക്കി..

“പിന്നിലാതിരിക്കുമോ എന്തൊക്കെയായാലും ഞാൻ ജനിച്ചു വളർന്ന വിടല്ലേ അത് ”

വിഷമത്തോടെയാണ് കക്ഷി അത് പറഞ്ഞത്.. അവളുടെ മനസ്സ് മുഴുവൻ ആ വീടിനുള്ളിൽ ആയിരിക്കും..

“പോയേക്കാം..? ആരോ വരുന്നുണ്ട്”

വീടിനകത്ത് നിന്ന് ഒരു കാറ് ചിറി പാഞ്ഞു പുറത്തേക്ക് വരുന്നത് കണ്ടു.. ജിയ ഉടൻ തന്നെ ഓട്ടോയിലേക്ക് കുതിച്ചു ..

ഞാൻ പുറത്തു തന്നെ നിന്നു..കാർ എന്റെ അടുത്ത്ക്കുടെ പാസ്സ് ചെയ്തു പോയി.. ജസ്റ്റ്‌ അകത്തേക്ക് നോക്കിയ ഞാൻ സ്പടികം ജോർജിനെ പോലയിരിക്കുന്ന ഒരാളെയും ജിയയുടെ സുന്ദരി അമ്മയെയും കണ്ടു…

“നീ വിഷമിക്കെന്നും വേണ്ട..എന്നായാലും നിങ്ങളെ അവർ സ്വീകരിക്കും..”” വീട്ടിലെക്ക് പോരുന്ന വേളയിൽ ഞാനവളെ ഓരോ കാര്യങ്ങൾ പറഞ്ഞു ആശ്വാസിപ്പിക്കാൻ നോക്കി

***********

ജിയയെയും വീട്ടിൽ ആക്കിയിട്ട് ഞാൻ സ്റ്റാൻഡിലേക്ക് തിരിച്ചു.. കുറച്ചു ദിവസങ്ങൾക്ക് ശേഷം ആണ് ഞാൻ സ്റ്റാൻഡിൽ എത്തിയത്.. മിക്കവരും ഉണ്ടായിരുന്നു.. എല്ലാവരെയും വരാതിരുന്നാ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി.. വല്ലാത്ത കഷ്ടം തന്നെയാ ഇവൻമ്മാരുടെ കാര്യം.. നമ്മുടെ ഊക്കിസ്റ്റു വിനോദും കണ്ണനും സ്റ്റാൻഡിൽ ഇല്ലായിരുന്നു..

കുറെ നേരത്തെ കാത്തിരിപ്പിനു ശേഷം ആണ് ഒരു ഓട്ടം സെറ്റ് ആയത്.. തിരിച്ചു വന്നപ്പോൾ കണ്ണനെ കണ്ടു..

അവനുമായിട്ട് സംസാരിച്ചപ്പോൾ രേണു കുറച്ചു ദിവസം ആയി ബാങ്കിൽ വന്നിട്ടെന്നറിഞ്ഞു..

രാത്രി ഞാൻ വിട്ടിൽ ചെന്നപ്പോൾ അമ്മ ടീവിക്ക് മുന്നിൽ ഉണ്ട്.. ഒരു മാറ്റവും ഇല്ല സീരിയൽ തന്നെ ശരണം.. എന്തോ വല്യക്കാര്യം പോലെയിരുന്നു കാണുന്നു..

“”അമ്മേ ഇത് കൊണ്ടേ അകത്തു വെക്ക് “”

ഞാൻ ഒരു കവറ് വച്ചു നീട്ടിയപ്പോൾ അമ്മ ആകാംഷയോടെ എന്നെ നോക്കി..

“എന്നാടാ ഇത്..? ”

“ഇന്ന് ഓട്ടം പോകുന്ന വഴി.. നല്ല ഒന്നന്താരം പന്നി ഇറച്ചി കണ്ടു.. പിന്നെ ഒന്നും നോക്കിയില്ല ഒന്നര കിലോ വാങ്ങിച്ചു..”

ഓ.. പന്നി ആയിരുന്നോ..? വേറെന്തെങ്കിലും വാങ്ങിയാൽ പോരായിരുന്നോ..?

എന്തോ ചിഞ്ഞുനാറിയ സാധനം കണ്ടപോലെ ആയിരുന്നു അമ്മയുടെ മുഖത്തെ എക്സ്പ്രഷൻ.. ആളിന് പന്നി ഹറാം ആണ്.. എന്നാലും നല്ല അടിപൊളി ആയിട്ട് കറി വെച്ചു തരും കക്ഷി..

“”അതിനിത് അമ്മയ്ക്ക് വേണ്ടി മേടിച്ചതല്ല.. ഇന്നവളുടെ പിറന്നാൾ അല്ലെ.. അവള് പന്നിയിറച്ചിയുടെ ആളല്ലേ.. അത് കൊണ്ട് വാങ്ങിയതാ..””

“”നീ.. ഞാൻ രാവിലെ പറഞ്ഞ സാധനം വാങ്ങിയോ..? “”

“അത്.. വണ്ടിയിലുണ്ട്..അവളെന്തെ..? ”

“”റൂമിൽ ഒറ്റ ഇരിപ്പാ.. ഇന്ന് അധികം പുറത്തേക്കൊന്നും ഇറങ്ങിയിട്ടില്ല..വിളിക്കട്ടെ അവളെ..?””

“”ഇപ്പോൾ വേണ്ടാ.. ഞാൻ പറഞ്ഞിട്ട് വിളിച്ചാ മതി.. അമ്മ ആദ്യം ആ ടീവി ഒന്ന് ഓഫ്‌ ആക്ക്.. നമുക്ക് ഇവിടെയൊക്കെ ഒന്ന് ഡെക്കറേറ് ചെയ്യാം.. “”

ടീവി ഓഫ് ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ ആളെന്തെങ്കിലും പറയും എന്നാ കരുതിയത്.. ഒന്ന് കലിപ്പിച്ചു നോക്കിയിട്ട്.. ഓഫ്‌ ചെയ്തു കക്ഷി..

അങ്ങനെ ചെറിയ രീതിയിൽ ഞാനും അമ്മയുംക്കൂടി ഹാളൊക്കെ അലങ്കരിച്ചു.. കട്ട്‌ ചെയ്യുവാനുള്ള കേക്കും എടുത്തു വച്ചിട്ട് അമ്മയോട് അവളെ വിളിക്കാൻ പറഞ്ഞു..

കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം ജിയ റൂമിൽ നിന്ന് ഹാളിലേക്ക് വന്നതും കക്ഷി ചെറുതായി ഒന്ന് ഞെട്ടി.. എന്നെയും അമ്മയെയും മാറി മാറി നോക്കി..മുഖത്തെക്ക് ആ പഴയ ചിരിയൊക്കെ വന്നു..

“”വാ.. വേഗം വന്ന് കട്ട് ചെയ്യ്..എനിക്ക് പോയിട്ട് വേറെ പ്രോഗ്രാം ഉള്ളതാ “”

“ഇത് എങ്ങനെ അറിഞ്ഞു..? ഇന്ന് എന്റെ ബര്ത്ഡേ ആണെന്ന്..?””

അതൊക്കെ അറിഞ്ഞു..നീ വാ ഇങ്ങോട്ട്..? അവളെ പിടിച്ചുവലിച്ചു കേക്കിന്റെ അടുത്ത് നിർതിയിട്ട് കട്ട് ചെയ്യാനുള്ള കത്തിയെടുത്തു ഞാൻ കൊടുത്തു.

അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി അത് അങ്ങോട്ട് ആഘോഷിച്ചു..ഈ വീട്ടിലെ രണ്ടാമത്തെ കേക്ക് മുറിയും കഴിഞ്ഞു.. ഒരു പീസ് കേക്ക് അവൾ എന്റെ വായിലേക്ക് വെച്ച് തരുമ്പോൾ അവളുടെ കണ്ണ് ഒക്കെ നിറഞ്ഞിരുന്നു.. എന്റെ മനസ്സും..

………………………………………………………………

വീടിന്റെ ബാൽക്കണിയിൽ പുറത്തേക്ക് നോക്കി, കഴിഞ്ഞ കുറച്ചു നാളുകൾ ആയിട്ട് തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെ ചിന്തിച്ചിരിക്കുവായിരുന്നു രേണു.. അവളുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു..

“”മോളെന്താ ഇവിടെ വന്ന് ഒറ്റയ്ക്കിക്കുന്നത്..?””

മിൽറ്ററി രേണുവിന്റെ അരികിലേക്ക് നടന്നു..

അച്ഛൻ അരികിലേക്ക് വരുന്നു കണ്ടതും അയാൾ കാണാതെ കണ്ണ് രണ്ടും തുടച്ചു..

“ചുമ്മാ ഇരിക്കുവാ അച്ഛാ..”

അച്ഛൻ അടുത്തെത്തിയതും മുഖത്തൊരു പുഞ്ചിരി വരുത്തികൊണ്ടവൾ പറഞ്ഞു..

“നീയെന്ത കരയുവായിരുന്നോ മോളെ..?’

അവൾടെ മുഖത്തേക്കയാൾ സൂക്ഷിച്ചു നോക്കി.. എന്നിട്ട് ചോദിച്ചു..

“ഏയ്‌ ഇല്ല.. അച്ഛന് വെറുതെ തോന്നിയതാവും “”

“എന്നോടെന്തിനാ മോളെ വെറുതെ നുണ പറയുന്നത്..? നിന്റെ കണ്ണ് കണ്ടാൽ അറിയില്ലേ നീ കരയുവായിരുന്നു എന്ന്..?? ”

മിൽറ്ററി സ്നേഹത്തോടെ പറഞ്ഞു..

“”മോളെന്താ ഇപ്പോൾ ബാങ്കിലേക്ക് പോവാത്തത്..? “”

രേണുമറുപടിയൊന്നും നൽക്കാതെ മിൽറ്ററി ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളു..

“നിന്റെ പ്രയാസങ്ങളൊക്കെ അച്ഛനറിയാം.. അതിനിങ്ങനെ വീട്ടിൽ അടച്ചു പൂട്ടിയിരുന്നിട്ട് എന്താ കാര്യം..? അത് കൊണ്ട് നാളെ മുതൽ ബാങ്കിൽ പോവാൻ നോക്ക് “”

“”അത്.. അച്ഛാ ഞാൻ ഇനി പോണില്ല.. ജോലിക്ക്.. ഇനിക്ക് പേടിയാ ഈ നാടിനെയും നാട്ടുക്കാരെയും.. “”

“”നീ.. ആ വൃത്തികെട്ടവന്റെ കാര്യം ഓർത്തിട്ടാണോ..? ജോലി വേണ്ട എന്ന് വച്ചത്..? നീ എജുകേറ്റഡ് ആയ പെണ്ണല്ലേ..? നിന്റെ പഞ്ചപാവം സ്വഭാവം ആണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം.. ഏതായാലും ഞാനെന്റെ മോനെ നേരിട്ട് ഒന്ന് പോയി കാണാൻ തീരിമാനിച്ചു..””

ഉറച്ച ശബ്‌ദത്തിൽ രേണുവിനെ നോക്കി മിൽറ്ററി പറഞ്ഞു..

“”എന്തിനാ അച്ഛാ.. എന്റെ കാര്യം പറഞ്ഞു പോയി അച്ഛൻ നാണം കെടുന്നത്.. എന്നെ വേണ്ടങ്കിൽ എനിക്കും.. “” പറഞ്ഞു മുഴുവപ്പിക്കാതെയവൾ ഇടക്കുവെച്ച് നിർത്തി..

എല്ലാം അവൻ ഒറ്റയ്ക്ക് അങ്ങോട്ട് തിരിമാനിച്ചാൽ മതിയോ..? അവന്റെ തീരുമാനം അതെന്താണെങ്കിലും അറിഞ്ഞിട്ട് വേണം എന്റെ തീരുമാനങ്ങൾ അവനോട് പറയാൻ.. അത് നേരിട്ട് കണ്ട് പറഞ്ഞാലേ ശെരിയാവു.. പിന്നെ ഞാൻ അവനെ കാണാൻ ആണ് പോവുന്നതെന്ന് അമ്മ അറിയേണ്ട..എല്ലാം ഞാൻ വന്നിട്ടാറിഞ്ഞാൽ മതി..

“”അച്ഛന് വയ്യാതെ ഇരിക്കുവല്ലേ..? പിന്നെ ഇത്രയും ദൂരം അതും ഒറ്റയ്ക്ക്? ഇവിടിത്തെ അവസ്ഥയും അച്ഛന് അറിയാല്ലോ.. അച്ഛനുള്ളതാ എന്റെ ഒരു ധൈര്യം.””

“”ഇനി ഇത് വെച്ച് താമസിപ്പിക്കാൻ പറ്റില്ല മോളെ..ഏതായാലും അവന്റെ തീരുമാനം എന്താണെന്ന് ഞാനറിയട്ടെ.. എന്നിട്ട് തീരുമാനിക്കാം..ഇവിടുത്തെ കാര്യം ഓർത്ത് നീ പേടിക്കണ്ട.. തിരക്കിയപ്പോളാ അറിഞ്ഞത് എന്റെ ഒരു ഫ്രണ്ടിന്റെ മോനാ ഇവിടത്തെ പുതിയ s.i ഞാനയാളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്.. ഇവിടെ വന്നവനെ ഉടനെ കണ്ടെത്താം എന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട്.. പിന്നെ എന്ത് ആവശ്യം വന്നാലും ജിത്തുവിനെ വിളിച്ചാൽ മതി ഞാനവനോട് കാര്യങ്ങൾ ഒക്കെ വിളിച്ചു പറഞ്ഞോളാം..നല്ല പയ്യനാ അവനെ വിശ്വസിക്കാം..

(തുടരും )

……………………………………………………………..

ഈ ഭാഗം ലാഗ് ആയി എന്നറിയാം.. പോരാഴ്മകളും ഉണ്ടാകും.. ഒരു ഐഡിയയും ഇല്ലാതെ എഴുതി തുടങ്ങിയ കഥയാ.. ഇന്നിപ്പോൾ ഏഴാം പാർട്ട് വരെ എത്തി നിൽക്കുന്നു അതെല്ലാം നിങ്ങളുടെ പിന്തുണ കൊണ്ട് മാത്രം ആണ്.. ❤️❤️❤️ കഥയുടെ അവസാന ഘട്ടങ്ങളിലേക്ക് നിങ്ങുവാണ്..എന്നാൽ കഴിയും വിധം ഞാൻ എഴുതാം.. തുടർന്നും എല്ലാവരുടെയും പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നു..

❤️ സ്നേഹത്തോടെ… aji..paN

Comments:

No comments!

Please sign up or log in to post a comment!