ഞാൻ സ്നേഹിച്ച സുന്ദരിമാര്‍ 7

“ബെന്‍ എപ്പോഴും ഈ മോതിരം വിരലില്‍ ഇട്ടിരിക്കണം എന്നില്ല. ഇത് നിനക്കുള്ള എന്റെ സമ്മാനമാണ്, അത്രതന്നെ…” ഞങ്ങൾ കെട്ടിപ്പിടിച്ചു കുറെ നേരം നിന്നു. പിന്നെ അവൾ അവളുടെ റൂമിൽ പോയി. രാത്രി രണ്ട് മണി കഴിഞ്ഞിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അപ്പോഴാണ് എന്റെ മൊബൈലില്‍ ലൈറ്റ് മിന്നി മിന്നി മറയുന്നത് ഞാൻ കണ്ടത്. ഞാൻ അതെടുത്ത് നോക്കി. വാഹില ആയിരുന്നു. ഞാൻ കോള് എടുത്തു. കുറെ നേരം ഞങ്ങൾ രണ്ടാളും ഒന്നും പറഞ്ഞില്ല. “എന്നെ കുറ്റപ്പെടുത്താന്‍ വിളിച്ചതാണോ…? ഞാൻ ചോദിച്ചു. “സോറി ബെന്‍…. ഞാൻ നിന്നോട് അങ്ങനെ ഒന്നും സംസാരിക്കാന്‍ പാടില്ലായിരുന്നു…..” “ഏതായാലും നി പറയേണ്ടത് എല്ലാം പറഞ്ഞു. ഇനി സോറി ചോദിച്ചിട്ട് എന്ത് കാര്യം? നി എന്നെ പറ്റി പറഞ്ഞത് ശെരിയാണ്. കാണുന്ന എല്ലാ പെണ്ണിനെയും ഞാൻ ആശിച്ചു പോകുന്നു. നി എന്നെ കുറ്റപ്പെടുത്തിയതിൽ ഒരു തെറ്റും ഇല്ല….” ഞാൻ അവളോട് പറഞ്ഞു. “എന്റെ മനസില്‍ എന്തെങ്കിലും വെച്ച് കൊണ്ടല്ല ഞാൻ അങ്ങനെ സംസാരിച്ചത്…. അസൂയ കൊണ്ടാണ് ഞാൻ അങ്ങനെ സംസാരിച്ചത്. നിന്നെ എനിക്ക് നഷ്ടമാകും എന്ന പേടിയാണ് എന്നെ അങ്ങനെ സംസാരിക്കാന്‍ പ്രേരിപ്പിച്ചത് ബെന്‍. നി സിന്ധുവിന്റെ സ്വന്തമായാൽ ആ പാവത്തിനെ എനിക്ക് ഒരിക്കലും ചതിക്കാൻ കഴിയില്ല ബെന്‍, അതിന്‌ എന്റെ മനസാക്ഷി അനുവദിക്കില്ല. അതുകൊണ്ടാണ് നിന്നെ എനിക്ക് നഷ്ടമാകും എന്ന ഭയം കാരണം ഞാൻ നിന്നോട് അങ്ങനെ സംസാരിച്ചത്. പിന്നീട് ഞാൻ ചിന്തിച്ചു. നമുക്ക് എപ്പോഴും ഇങ്ങനെ തുടരാൻ കഴിയില്ല ബെന്‍. നിനക്കും ഒരു നല്ല ജീവിതം വേണം. ശ്രീഹാസ് ഇപ്പൊ പഴയത് പോലെ ഒന്നുമല്ല… സെക്സിൽ നിന്റെ അത്ര സാമർത്യം ഇല്ലെങ്കിലും പഴയതിൽ നിന്നും നല്ല മാറ്റമുണ്ട് ബെന്‍. ഒരു നല്ല കുടുംബത്തിൽ ജനിച്ച ഞാൻ വഴി തെറ്റി പോയതില്‍ എനിക്ക് ഇപ്പോൾ അതിയായ ദുഃഖം ഉണ്ട്. അതുകൊണ്ട്‌ ഈ തെറ്റ് ഇനി ആവര്‍ത്തിക്കാന്‍ ഞാൻ താല്പര്യപെടുനില്ല. നമ്മുടെ ഈ ബന്ധം ആരെങ്കിലും അറിഞ്ഞാല്‍ എന്ത് സംഭവിക്കും എന്ന് നിനക്ക് അറിയാമല്ലോ ബെന്‍…..” വാഹില എന്താണ്‌ പറഞ്ഞ് വന്നതെന്ന് എനിക്ക് മനസ്സിലായി. എന്റെ ജീവിതത്തിൽ തുടർച്ചയായി ഉണ്ടാവുന്ന ദുരിതം ഓര്‍ത്തു എന്റെ നെഞ്ച് പൊട്ടി. ഇത് എവിടെ ചെന്ന് നില്‍ക്കും എന്ന് എനിക്ക് മനസ്സിലാവുന്നില്ല. “നമ്മൾ തമ്മില്‍ ഇതുപോലെ ഇനി ഒരിക്കലും വേണ്ട എന്ന് നി പറഞ്ഞ് വരുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട് വാഹില…… നി ഇനി വിസ്തരിച്ച് പറയേണ്ട കാര്യമില്ല…. ഞാൻ ഒരിക്കലും നിന്നെ ശല്യം ചെയ്യില്ല…..” എന്റെ ദുഃഖവും ദേഷ്യവും അടക്കി കൊണ്ട്‌ ഞാൻ പറഞ്ഞു.

“ബെന്‍, ഇതില്‍ ഞാനാണ് തെറ്റുകാരി.. ഞാനാണ് നിന്നെ……” അവൾ പറയാൻ വന്നതിനെ പറഞ്ഞ്‌ തീർക്കാൻ ഞാൻ സമ്മതിച്ചില്ല. “നി ഒന്നും പറയേണ്ട വാഹില…. എനിക്ക് എല്ലാം മനസ്സിലാവും. ഞാൻ നിന്നെ ഒരിക്കലും കുറ്റപ്പെടുത്തില്ല. നി ഇപ്പൊ എടുത്ത തീരുമാനം ശെരിയാണ്. ഞാൻ നിന്റെ ജീവിതത്തിൽ ഒരിക്കലും കടന്ന് വരില്ല….” അത്രയും പറഞ്ഞിട്ട് ഞാൻ കോള് കട്ട് ചെയ്തു.

നേരം വെളുക്കുവോളം ഞാൻ ഓരോന്നും ചിന്തിച്ച് ഉറക്കം വരാതെ കിടന്നു. അഞ്ച് മണിക്ക് ശേഷമാണ് ഞാൻ ഉറങ്ങിയത്. എന്റെ കണ്ണ്‍ അടച്ചതും എന്നെ ആരോ കുലുക്കി വിളിച്ചു. ഞാൻ കണ്ണ് തുറന്ന് നോക്കി. കുളിച്ച് സുന്ദരിക്കുട്ടിയായി ജാസ്മിന് കൈയിൽ ഒരു ഗ്ളാസുമായി ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. ഒരു നിമിഷം എന്റെ എല്ലാ വിഷമവും മറന്ന് ഞാനും ചിരിച്ചു. “എഴുന്നേല്‍ക്ക് ബെന്‍, സമയം ഒന്‍പത് മണിയായി. ഇത് കുടിച്ചിട്ട് കുളിക്കാന്‍ നോക്ക്…. അമ്മ ചേടത്തിയുടെ വീട്ടില്‍ പോയി. നിന്നെയും വലിച്ചിഴച്ച് കൊണ്ട്‌ പോകാനാ അമ്മ പറഞ്ഞത്….” ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. കട്ടൻ ചായ വാങ്ങാൻ ഞാൻ എന്റെ കൈ നീട്ടിയതും ജാസ്മിന് എന്റെ കൈയിൽ പിടിച്ച് എന്റെ വിരലില്‍ ഇട്ടിരുന്ന അവളുടെ സമ്മാനമായ മോതിരത്തിൽ നോക്കി. അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു – പെട്ടന്ന് അത് മായുകയും ചെയ്തു. ജാസ്മിന് എന്റെ കണ്ണില്‍ എന്തോ തേടുന്നത് പോലെ നോക്കി. “എനിക്ക് നിന്നെ നല്ലതുപോലെ അറിയാം ബെന്‍… നി ഒരിക്കലും എന്നെ ദ്രോഹിക്കില്ല എന്ന് എനിക്ക് വിശ്വാസമുണ്ട് പക്ഷെ എനിക്ക് നിന്നില്‍ നിന്നും കേൾക്കണം ബെന്‍. നി എന്നെങ്കിലും ഏതെങ്കിലും സാഹചര്യത്തിൽ എന്നെ തെറ്റായ ഉദ്ദേശ്യത്തോടെ തൊടാൻ ശ്രമിക്കുകയോ നിന്റെ ആഗ്രഹത്തിന് വഴങ്ങാന്‍ എന്നെ നിര്‍ബന്ധിക്കുകയോ ചെയ്യുമോ? കഴിഞ്ഞ രാത്രി നടന്ന സംഭവം പറഞ്ഞ് എന്നെ ബ്ലാക്ക് മെയില്‍ ചെയ്യുമോ….?” ചെറിയ പേടിയോടെ അവൾ ചോദിച്ചു. പെട്ടന്ന് എന്റെ മുഖത്ത് ഉണ്ടായിരുന്ന സന്തോഷവും ചിരിയും മാഞ്ഞു. എനിക്ക് വല്ലാത്ത സങ്കടം തോന്നി. കഴിഞ്ഞ രാത്രി നടന്ന സംഭവവും പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്ത് അവളെ ഞാൻ എപ്പോഴും കളിക്കാന്‍ ശ്രമിക്കും എന്നാണോ അവൾ ഭയക്കുന്നത്? അപ്പൊ അവള്‍ക്ക് എന്നെ പേടിയും എന്റെ മേല്‍ വിശ്വാസ കുറവും ആണ്. “അപ്പോ നിനക്ക് എന്നെ നല്ലതുപോലെ അറിയാം എന്ന് പറഞ്ഞത് കള്ളമല്ലേ ജാസ്മിന്? നിനക്ക് എന്നെ വിശ്വാസവും ഇല്ല. നിന്റെ കണ്ണില്‍ കാണുന്ന ആ പേടി തന്നെ അതിന് സാക്ഷി….” “അങ്ങനെയല്ല ബെന്‍…..” “വേണ്ട, നി എന്തെങ്കിലും പൊള്ള ന്യായീകരണം പറഞ്ഞു കൂടുതൽ വശളാക്കണ്ട….
. എന്നെ നിനക്ക് പേടിയാണ് – ബ്ലാക്ക് മെയില്‍ ചെയ്യുമെന്ന പേടി. സാരമില്ല. നമുക്ക് ആ സംസാരം വിടാം ജാസ്മിന്. നി പേടിക്കും പോലെ ഞാൻ ഒരിക്കലും നിന്നെ ദ്രോഹിക്കില്ല, നിന്റെ അടുത്ത് പോലും വരില്ല. നി നിന്റെ ചേടത്തിയുടെ വീട്ടില്‍ പോ ഞാൻ എന്റെ മുഖം കഴുകീട്ട് വരാം….” മുഖം നോക്കാതെ അവളുടെ കൈയിൽ നിന്നും എന്റെ കൈ കലച്ചെടുത്ത് കൊണ്ട്‌ ഞാൻ പറഞ്ഞു. കുറെ പ്രാവശ്യം അവൾ എന്തെല്ലാമോ പറയാൻ ശ്രമിച്ചു പക്ഷേ അതൊന്നും എന്റെ കാതില്‍ വീണില്ല. “നിന്റെ ജീവിതം നശിപ്പിക്കാന്‍ ഞാൻ ഒരിക്കലും വരില്ല അതുകൊണ്ട്‌ ഇനി ഇക്കാര്യം സംസാരിക്കുന്നതില്‍ ഒരു അര്‍ഥവും ഇല്ല…” അതും പറഞ്ഞിട്ട് ഞാൻ ബാത്റൂമിൽ കയറി കതകടച്ചു. എന്റെ ജീവിതത്തിൽ പെണ്ണിന്റെ കാര്യത്തിൽ ഞാൻ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട് – അവരുടെ സമ്മതത്തോടെ ആണെങ്കിൽ പോലും അത് തെറ്റ് തന്നെയാണ്. അത് കൊണ്ടാവും എന്റെ നാല് ചുറ്റിലും നിന്നും ഈ വേദനകള്‍ എന്നെ തേടി എത്തുന്നത്. ഷൈനി ആന്റിയുടെ കുടുംബത്തെ യാത്ര അയയ്ക്കാന്‍ ഞാനും റെയിൽവേ

സ്റ്റേഷന്‍ വരെ പോയിരുന്നു. തിരിച്ച് ഞാൻ എന്റെ വീട്ടില്‍ പോയി. പിന്നെയുള്ള ഒന്നര മാസം ഞാൻ എങ്ങനെയോ തള്ളി നീക്കി. ഇടയ്ക്കൊക്കെ ഞാൻ സെലിന്‍ ആന്റിയെ കാണാനും പോയി. ജാസ്മിനോട് ഞാൻ കുറച്ച് അകലം പാലിച്ച് നിന്നു. സാധാരണ സുഖ അന്വേഷണം നടത്തും, അത്രതന്നെ. ഞാൻ കാരണം ആരും ജീവിതം നശിച്ചു നില്‍ക്കരുത്. ഓരോ ദിവസവും എങ്ങനെയോ ഞാൻ തള്ളി നീക്കി. ഇടക്ക് ഞാൻ സെലിന്‍ ആന്റിയെ കാണാന്‍ പോകും. ജാസ്മിനോട് എനിക്ക് പിണക്കം കാണിക്കാൻ കഴിയാത്തത് കൊണ്ട്‌ ഞാൻ അവളോട് സാധാരണ കാര്യങ്ങൾ സംസാരിക്കും – പക്ഷേ ഒരുപാട്‌ നേരം ഞാൻ അവളോട് സംസാരിച്ച് നില്‍ക്കാറില്ല. എന്നെ പഴയത് പോലെ ആക്കാന്‍ ജാസ്മിന് എന്നോട് വഴക്ക് കൂടാൻ ശ്രമിക്കും പക്ഷേ എല്ലാം ഞാൻ കേട്ട് കൊണ്ട് വെറുതെ നില്‍ക്കും. അവസാനം വിഷമിച്ച മുഖത്തോടെ ജാസ്മിന് അവിടെ നിന്ന് പോകും. “നിനക്ക് എന്താടാ സംഭവിച്ചത്….” സെലിന്‍ ആന്റി ഒരിക്കല്‍ ചോദിച്ചു. “ഒന്നുമില്ല ആന്റി, ആദ്യമൊക്കെ അവളോട് വഴക്ക് കൂടി ഞാനാണ് എപ്പോഴും വിജയിക്കുന്നത്. ഇപ്പോൾ അവൾ ജയിച്ച് കാണാനാണ് എനിക്ക് താല്‍പര്യം. അവളും സന്തോഷിക്കട്ടെ ആന്റി…..” ഞാൻ പറഞ്ഞു. ഒന്നും പറയാൻ കഴിയാതെ ആന്റി എന്നെ കുറെ നേരം നോക്കി. പിന്നെ വാഹില എന്നെ ഇപ്പോഴൊന്നും വിളിക്കാറില്ല. സിന്ധു എന്നും വിളിക്കുമായിരുന്നു പക്ഷേ ഞാൻ എടുത്തിരുന്നില്ല. ഒരു ദിവസം ഞാൻ എടുത്തു. “ഞാൻ വിളിച്ചാല്‍ ബെന്‍ ചേട്ടൻ എന്താ എടുക്കാത്തത്, അന്ന് ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണോ…?” വിഷമത്തോടെ അവൾ ചോദിച്ചു.
“എനിക്കറിയില്ല, നിന്നോട് സംസാരിക്കാന്‍ ഒരു മടി പോലെ….” ഞാൻ പറഞ്ഞു. “ബെന്‍ ചേട്ടാ, എനിക്ക് നിങ്ങളെ വിവാഹം കഴിക്കാൻ ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല…… എനിക്ക് അതിന് കഴിയില്ല….. കാരണം, ഞങ്ങളുടെത് വല്യ പേരു കേട്ട തറവാടാണ്. എത്രയോ തലമുറയായി വല്യ പ്രൗഢിയോടും പ്രതാപത്തോടും വാഴുന്നവരാണ് ഞങ്ങൾ. കഴിഞ്ഞ മൂന്നു തലമുറയുടെ കണക്കെടുത്ത് നോക്കിയാല്‍, അതായതു എന്റെ അച്ഛന്റെ അപ്പൂപ്പന്റെ കാലം തൊട്ട് ഞങ്ങളുടെ പരമ്പരയില്‍ ആര്‍ക്കും ഒറ്റ പെണ് കുഞ്ഞ് പോലും ജനിച്ചിട്ടില്ല. മൂന്ന് തലമുറയില്‍ എത്ര കുടുംബം ഉണ്ടാവുമെന്ന് ചേട്ടൻ വിചാരിച്ച് നോക്കണം. എന്തോ ശാപം എന്നാണ്‌ എല്ലാവരും പറഞ്ഞത്. വഴിപാടും പൂജയും എന്ന് വേണ്ട, അവർ എന്തെല്ലാമോ ചെയ്ത്‌ നോക്കി. അപ്പോഴാണ് ഞാൻ ജനിച്ചത്. എന്റെ അച്ഛന് മൊത്തം എട്ട് സഹോദരൻ മാറാനുള്ളത്. അവരുടെ കൂട്ടത്തില്‍ ഒരു പെണ്‍ പോലുമില്ല. എന്റെ അച്ഛൻ കൂടാതെ മറ്റുള്ള എട്ട് പേര്‍ക്കും ആണ്‌ കുട്ടികൾ മാത്രമാണ് ഉള്ളതു. അവരെല്ലാവരും മത്സരിച്ച് ലാളിച്ചാണ് എന്നെ വളര്‍ത്തിയത്. എന്റെ ഓരോ ദിവസവും രാജകുമാരിയെ പോലെയാണ് ഞാൻ ജീവിച്ചത്. എന്റെ പിറന്നാല്‍ ദിവസം ഞങ്ങളുടെ പരിസര വാസികളെയും വിളിച്ചു ഉത്സവം പോലെ ആഘോഷിക്കും. അപ്പോൾ എന്റെ വിവാഹം എങ്ങനെ നടത്തണം എന്നാണ് അവരുടെ ആഗ്രഹം എന്ന് ചേട്ടനു മനസ്സിലാകും എന്ന് ഞാൻ കരുതുന്നു…..” അവൾ പറഞ്ഞത് കേട്ട് എന്തെങ്കിലും പറയാൻ എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. അവന്റെ കുടുംബം വല്യ കുടുംബം എന്ന് സ്രീനു എന്നോട് പറഞ്ഞിട്ടുണ്ട് എങ്കിലും ഇപ്പോഴാണ് അതിന്റെ യഥാര്‍ത്ഥ രൂപം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. സിന്ധുവിന്റെ അച്ഛന്‍, അമ്മ പിന്നെ മറ്റുള്ള കുടുംബം മൊത്തം ചേർന്ന് അവളുടെ വിവാഹം എത്ര ഗംഭീരമായി നടത്തണമെന്ന് ആഗ്രഹിച്ച് കാണണമെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. “ചേട്ടനു എന്നെ കെട്ടാന്‍ യോഗ്യത ഇല്ല എന്നല്ല ഞാൻ പറഞ്ഞ് വന്നത്. നിങ്ങളുടെ ജാതി എന്റെ ജാതിയെക്കാൾ മോശം എന്നും ഞാൻ പറയില്ല. പക്ഷെ എന്റെ വിവാഹത്തെ കുറിച്ച് ഒരു കുഞ്ഞ് പോലും കുറ്റം പറയാനോ, അല്ലെങ്കിൽ തമാശയ്ക്ക് പോലും എന്തെങ്കിലും ദോഷം പറയാനോ പാടില്ല എന്ന് കരുതുന്നവരാണ് എന്റെ കുടുംബത്തിൽ പെട്ട എല്ലാരും. അതുകൊണ്ട്‌ ആരും

നമ്മുടെ ഈ വിവാഹത്തിന് സമ്മതിക്കില്ല. ഇനി ചേട്ടൻ പറ…. എന്റെ വിവാഹം ആരുടെ കൂടെ നടക്കണം എന്ന് ഞാൻ എങ്ങനെ തീരുമാനിക്കും?” അപ്പോഴും എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. എന്റെ ജീവിതത്തിൽ ആദ്യമായി വാക്കുകള്‍ കിട്ടാതെ ഞാൻ മിണ്ടാൻ കഴിയാതെ നിന്നു.
“എന്റെ നിസ്സഹായാവസ്ഥ ഇനിയും ബെന്‍ ചേട്ടനു മനസിലാക്കാന്‍ കഴിയില്ലെങ്കിൽ ചേട്ടൻ എന്നോട് പിണങ്ങി നടന്നോ…. എനിക്ക് വിഷമം ഉണ്ടെങ്കിലും ഞാൻ സഹിക്കാൻ ശ്രമിക്കാം….” അവൾ ദുഃഖത്തോടെ പറഞ്ഞു. “സോറി സിന്ധു, എനിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല. എനിക്ക് നിന്നോട് പിണക്കവും ഇല്ല…” അവളുടെ കുടുംബത്തിൽ പെട്ട എല്ലാരും വര്‍ഗീയത പുലര്‍ത്തുന്നവർ ഒന്നുമല്ല. പക്ഷേ പെട്ടന്ന് എവിടെ നിന്നോ വന്ന ഒരുത്തൻ, അതും വേറെ സ്റ്റേറ്റ്, വേറെ ജാതി, വേറെ ആചാരങ്ങളും സമ്പ്രദായങ്ങളും അങ്ങനെ പല കാര്യങ്ങൾ കൊണ്ടും ഞാൻ അവള്‍ക്കു യോജിപ്പില്ല എന്ന് തീര്‍ച്ചയായും അവർ ഉറപ്പിക്കും. സിന്ധു പറഞ്ഞത് ശെരിയാണ് – അവളെ എനിക്ക് ഒരിക്കലും കിട്ടില്ല. അന്നത്തെ ആ വെളിപ്പെടുത്തലിനു ശേഷം സിന്ധു എന്നെ ഡെയ്ലി വിളിക്കുമ്പോള്‍ ഞാൻ എടുത്ത് സംസാരിച്ചു. അവളോട് എനിക്ക് സ്നേഹം കൂടിക്കൂടി വന്നു. എല്ലാം അറിഞ്ഞ് വെച്ചിട്ടും എനിക്ക് അവളെ മറക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങളുടെ ബിസിനസ്സ് തുടങ്ങാൻ നാല് ദിവസം ബാക്കി നില്‍ക്കേ ഞാൻ സ്രീനുവിനെ വിളിച്ചു. അവന്‍ കോള് എടുക്കുന്നില്ല. ഒരുപാട്‌ തവണ ഞാൻ വിളിച്ച് നോക്കി, അവന്‍ എടുത്തില്ല. ഞാൻ വരുന്ന കാര്യം പറഞ്ഞു അവന്ന് ഒരു മെസേജ് അയച്ചു. പിന്നെ എന്റെ ബൈക്ക് ഞാൻ നേരത്തെ കേറ്റി വിട്ടു. അന്ന് രാത്രി ‘ഓക്കെ’ എന്ന റിപ്ലൈ മാത്രം സ്രീനു അയച്ചു. ചിലപ്പോ അവന്‍ തിരക്കില്‍ ആവും. പോകുന്ന ദിവസം ഞാൻ അവനെ പിന്നെയും വിളിച്ചു. എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പിൽ ഇറങ്ങിയ ശേഷവും ഞാൻ പിന്നെയും അവനെ വിളിച്ചു. അവന്‍ എടുത്തില്ല. ബിസിനസ്സ് തുടങ്ങിയ ശേഷം എനിക്ക് താമസിക്കാന്‍ ഞങ്ങളുടെ ഷോപ്പിൽ നിന്നും കുറച്ച് മാറി ഒരു ചെറിയ വീട് ഞാൻ വാടകയ്ക്ക് എടുത്തിരുന്നു. അതിന്റെ അഡ്വാന്‍സും കൊടുത്ത് അര വര്‍ഷത്തിന്റെ വാടകയും കൊടുത്തിട്ടാണ് ഞാൻ നാട്ടില്‍ വന്നത്. സ്രീനുവിനോ അവന്റെ വീട്ടുകാര്‍ക്കോ അതിൽ തീരെ യോജിപ്പില്ലായിരുന്നു. പക്ഷേ ഞാൻ അതിൽ ഉറച്ച് നിന്നു. ഇപ്പോൾ അതിന്റെ താക്കോൽ സ്രീനുവിൻറ്റെ കൈയിലാണ് ഉള്ളത്. അവന്‍ ഫോൺ എടുക്കാത്തത് കൊണ്ട്‌ താക്കോൽ കൊണ്ട്‌ വരാൻ ഒരു മെസേജ് അയച്ചിട്ട് ഞാൻ എന്റെ ബൈക്ക് അവിടെ നിന്നും റിലീസ് ചെയ്ത് നേരെ എന്റെ വാടക വീട്ടിലേക്ക് വിട്ടു. മതില്‍ കെട്ടിൻറ്റെ ഉള്ളിലാണ് വീട്. അതിൽ ഒരു വലിയ ഗൈറ്റും ഉണ്ട്. വീടിന്റെ മുന്നില്‍ വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. മുറ്റത്ത് നിന്നും വീടിന്റെ പടി കയറിയാൽ സിറ്റവട്ടാണ്. പിന്നെ അകത്ത് കേറുന്നത് ഹാളിലാണ്, പിന്നെയുള്ളത് അറ്റാച്ച് ബാത്റൂമോട് കൂടിയ രണ്ട് ബെഡ് റൂമും കിച്ചനും. അങ്ങനെ നല്ല സൗകര്യമുള്ള വീട്. ഞാൻ ബൈക്കിലും എന്റെ ലഗേജ് എല്ലാം ഓട്ടോ റിക്ഷയിലുമായി വീട്ടിന്റെ മുന്നില്‍ എത്തിപ്പെട്ടു. നോക്കുമ്പോള്‍ ഗൈറ്റ് തുറന്ന് കിടന്നു. ഞാൻ എന്റെ ബൈക്ക് അകത്ത് കേറ്റി. പുറകെ ഓട്ടോ കേറി വന്നു. സാധനം ഇറക്കി ഓട്ടോ ഡ്രൈവര്‍ക്ക് കാശും കൊടുത്ത് പറഞ്ഞ് വിട്ടു. സ്രീനുവിൻറ്റെ ബൈക്ക് വീട്ടിന്റെ പുറത്ത് ഉണ്ടായിരുന്നു പക്ഷേ അവനെ കണ്ടില്ല. അദ്യം കുറച്ച് സാധനങ്ങള്‍ എടുത്തുകൊണ്ട് ഞാൻ റൂമിൽ കൊണ്ടുപോയി. സ്രീനു റൂമിൽ ഉണ്ടായിരുന്നു. എന്നെ കണ്ടതിന്റെ ഒരു സന്തോഷം പോലും അവന്റെ മുഖത്ത് കണ്ടില്ല. എന്നോട് സംസാരിച്ചതും ഇല്ല. മുഖം ഇരുണ്ട് ദേഷ്യത്തില്‍ കാണപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസമായി അവന്‍ എന്റെ കോളുകള്‍ എടുത്തിരുന്നില്ല, ഇപ്പോൾ ഇതാ അവന്റെ മുഖത്ത് ഒരു ദേഷ്യം.

ചിലപ്പോൾ സിന്ധു വീട്ടില്‍ എന്തെങ്കിലും പറഞ്ഞ് കാണും – അതോ വാഹില എന്തെങ്കിലും പറഞ്ഞ് കാണുമോ? ഞാനും ഒന്നും മിണ്ടാതെ എന്റെ സാധനങ്ങൾ ഒരു സൈഡിൽ വെച്ച ശേഷം പിന്നെയും പുറത്ത്‌ പോയി ബാക്കിയുള്ളതും കൊണ്ട്‌ വന്ന് അറേഞ്ച് ചെയ്ത് വെച്ചു. അവന്‍ ഒന്നും പറയാതെ ഒരു കസേരയില്‍ ഇരുന്ന് ടേബിള്‍ പുറത്ത് മുട്ട് ഊനി അവന്റെ താടിക്ക് കൈയും കൊടുത്തിരുന്നു. എല്ലാം കഴിഞ്ഞ് ഞാൻ ബാത്റൂമിൽ പോയി മുഖം കഴുകി പുറത്ത് വന്നിട്ട് അവന്റെ അടുത്ത് പോയി നിന്നു. “നിനക്കെന്താ സുഖമില്ലേ….” അവന്‍ മറുപടി ഒന്നും പറഞ്ഞില്ല. പക്ഷേ അവന്‍ മുഖം ചുളിച്ചു. “വീട്ടില്‍ എന്തെങ്കിലും പ്രശ്നം ആണോ….” അവന്റെ മുഖത്ത് ദേഷ്യം കൂടിയത് പോലെ തോന്നി. “എന്തെങ്കിലും പറയടാ…..” പിന്നെയും മൗനം. എനിക്കും ദേഷ്യം വരാൻ തുടങ്ങി. “നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത് പറ, അല്ലാതെ ഇങ്ങനെ എന്റെ ഫോൺ അറ്റൻണ്ട് ചെയ്യാതെ ഇരുന്നിട്ടോ എന്നോട് സംസാരിക്കാതെ ഇരുന്നിട്ടോ പട്ടിയുടെ ബാക് സൈഡ് പോലെ നിന്റെ മുഖം വെച്ചിട്ടോ കാര്യമില്ല….” “ഞങ്ങളുടെ സിന്ധു നിന്റെ കളിപ്പാട്ടം ആണോടാ….. “ അതും പറഞ്ഞ് കൈ ഓങ്ങി കൊണ്ട്‌ അവന്‍ കസേരയില്‍ നിന്നും ചാടി എണീറ്റു. ലക്ഷണം കണ്ടിട്ട് അവന്‍ എന്നെ തല്ലാനുള്ള പുറപ്പാടിലാണെന്ന് എനിക്ക് മനസ്സിലായി. സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ വലിയച്ഛന്‍ എനിക്ക് നാടൻ തല്ലു പഠിപ്പിച്ച് തന്നതാണ്. അദ്ദേഹം നാടൻ തല്ലിൻറ്റെ ആശാന്‍ ആയിരുന്നു. ഇക്കാലത്ത് ജീവിക്കണം എന്നുണ്ടെങ്കില്‍ നി ഇതൊക്കെ അറിഞ്ഞിരിക്കണം എന്നായിരുന്നു അയാളുടെ ഉപദേശം, പക്ഷേ അതുകൊണ്ടൊന്നും തീര്‍ന്നില്ല…. കുറെ വര്‍ഷം അയാൾ എന്നെ പഠിപ്പിച്ച്. ദുബായില്‍ വെച്ച് ഞാൻ സ്രീനുവിനെ കുറച് പഠിപ്പിച്ച്. എന്റെ ദേഹത്ത് ഒരു അടിയെങ്കിലും കൊള്ളിക്കാന്‍ അവന്‍ പല വട്ടം ശ്രമിച്ച് നോക്കിയിട്ടുണ്ട് പക്ഷേ അവന്റെ ആ ആഗ്രഹം ഇതുവരെയും ഒരു സ്വപ്നം മാത്രമായിരുന്നു. പക്ഷേ ഇന്ന്‌, ഞാൻ ഒഴിഞ്ഞ് മാറാൻ നിന്നില്ല. അവന്‍ എന്റെ രണ്ട് കവിളിലും അടിച്ചു….. എന്നിട്ട് മുഷ്ടി ചുരുട്ടി എന്റെ താടിയെല്ലിനിട്ട് ഒന്ന് തന്നു….. എന്റെ അടിവയറ്റിൽ അവന്റെ കാൽ മുട്ട് കൊണ്ട് ഒന്ന് താങ്ങി…… പിന്നെയും എന്റെ കവിളിൽ അടിച്ചിട്ട് എന്നെ പിടിച്ച് തള്ളി. ഭാഗ്യത്തിന് ഞാൻ ബെഡ്ഡിലാണ് വീണത്. എന്റെ അടിവയറ്റിൽ കിട്ടിയ അടിക്ക് ഒരു ശക്തിയും ഇല്ലായിരുന്നു അതുകൊണ്ട്‌ എനിക്ക് ഒരു വേദന പോലും തോന്നിയില്ല. പക്ഷേ എന്റെ മുഖത്തിന്റെ കഥ വേറെയായിരുന്നു. എന്റെ മുഖം ഭയങ്കരമായി പുകഞ്ഞു. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നു പോയി. ഒന്നും മിണ്ടാതെ ഞാൻ ബെഡ്ഡിൽ നിന്നും എണീറ്റ് തറയില്‍ നിന്നിട്ട് അവന്റെ മുഖത്ത് നോക്കി. അവന്റെ ദേഷ്യം കുറഞ്ഞിരുന്നു. ചെറിയ കുറ്റബോധം അവന്റെ മുഖത്ത് മിന്നിമറഞ്ഞു. പക്ഷേ ഇനിയും അവന്‍ എന്നെ തല്ലാന്‍ ഓടി വന്നു. “മതിയാക്കട നിന്റെ അഭ്യാസം, ഇനിയും നി എന്നെ തല്ലാന്‍ നിന്റെ മനസില്‍ വിചാരിച്ചാൽ പോലും നി ദുഃഖിക്കേണ്ടി വരും സ്രീനു….” ഞാൻ കോപത്തോടെ പറഞ്ഞതും അവന്‍ പെട്ടന്ന് നിന്നു. എന്നിട്ട് ഒന്നും മിണ്ടാതെ അവന്‍ പോയ് കസേരയില്‍ ഇരുന്നിട്ട് എന്നെ നോക്കി. “നിന്റെ അനുജത്തി എന്റെ കളിപ്പാട്ടം ഒന്നുമല്ല. വല്ലവർക്കും കളിപ്പാട്ടം പോലെ അവൾ നിന്ന് കൊടുക്കുകയും ചെയ്യില്ല. ഞാൻ അവളെ തെറ്റായ നോട്ടത്തില്‍

ഇതുവരെ നോക്കിയിട്ടില്ല സ്രീനു…. എനിക്ക് അവളെ ഇഷ്ടമാണ്. എന്റെ ഭാര്യയായി സ്വീകരിക്കാനുള്ള ഇഷ്ടമായിരുന്നു, അല്ലാതെ അവളെ നശിപ്പിക്കാനുള്ള ഇഷ്ടം അല്ലായിരുന്നു. അത് ഞാൻ അവളോട് പറയുകയും ചെയ്തു…..” അവന്‍ ഒന്നും മനസ്സിലാവാതെ എന്നെ നോക്കി. “പക്ഷേ ഞങ്ങൾ അറിഞ്ഞത് നി അവളുടെ പുറകെ നടന്ന് ശല്യം ചെയ്യുന്നു എന്നും അവൾക്ക് സ്വൈര്യം കൊടുക്കുന്നില്ല എന്നുമാണല്ലോ…..?” അതുകേട്ട് ഞാൻ ഞെട്ടി. അതൊരു പുതിയ അറിവായിരുന്നു. എനിക്ക് ദേഷ്യവും ചിരിയും വന്നു. “ആരാ നിന്നോട് പറഞ്ഞത്….?” ഞാൻ ദേഷ്യത്തോടെ ചോദിച്ചു. “നി സിന്ധുവിന്റെ കൂടെ മീറ്റിംഗ് കൂടാൻ പോയില്ലേ, എന്റെ അമ്മ വഴി അകന്ന ബന്ധത്തില്‍ പെട്ട ഒരാളും അവിടെ ഉണ്ടായിരുന്നു. പണ്ട്‌ മുതലേ ഞങ്ങളോട് പിണക്കത്തിൽ ആയിരുന്നു. അയാളാണ് അച്ഛനോട് വിളിച്ച് പറഞ്ഞത്. അന്ന് ശെരിക്കും എന്താ സംഭവിച്ചത്…. അല്ലെങ്കിൽ നി ഇപ്പൊ പറയേണ്ട. എന്റെ അച്ഛൻ നിന്നെ വീട്ടില്‍ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞിട്ടുണ്ട്….” “വിഷ്റുത് അങ്കിളും കാര്യം അന്വേഷിക്കാതെ എന്നെ ആദ്യം തല്ലുമോ…..?” ഞാൻ ചോദിച്ചു. അവന്‍ ചിരിച്ചു. ഞങ്ങൾ അവന്റെ വീട്ടില്‍ പോയപ്പോള്‍ അവന്റെ എല്ലാ കുടുംബക്കാരും ഉണ്ടായിരുന്നു. വീട് ഫുള്ളായി ആളുകൾ ആയിരുന്നു. ഇന്ന്‌ എന്റെ ശവം അടക്കായിരിക്കും. വാഹില എന്നെ നോക്കി ചിരിച്ചെങ്കിലും ഞാൻ അവളെ കാണാത്തതു പോലെ നിന്നു. അവളുടെ മുഖം വാടി.

“നി ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് എനിക്കറിയാം ബെന്‍… പക്ഷേ ഇത് നിസ്സാര കാര്യം അല്ലല്ലോ വെറുതെ തള്ളി കളയാന്‍. ഈ എന്റെ സഹോദരന്മാരും അവരുടെ പിള്ളേരും ഫോൺ വഴി ഞാൻ അറിഞ്ഞ ഈ കള്ളത്തരം ആദ്യം കേട്ടിരുന്നെങ്കിൽ നിന്റെ കാര്യം എന്താവുമെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല….” വിഷ്റുത് അങ്കിൾ പറഞ്ഞു. “അവിടെ ഒന്നും സംഭവിച്ചില്ല യെങ്കിൽ പിന്നെ എന്തുകൊണ്ട്‌ അയാൾ എന്നോട് ഈ കള്ളം പറയണം…..” അവരുടെ സംശയം മാറ്റാൻ ഞാൻ സിന്ധുവിനെ കണ്ടത് മുതല്‍ ഞങ്ങൾ എന്ത് സംസാരിച്ചു എന്നും, എനിക്ക് അവളോട് ഇഷ്ടം തോന്നിയ കാര്യം, ഞാൻ എങ്ങനെ അവളോട് പറഞ്ഞു, അവളുടെ മറുപടി എന്തായിരുന്നു, ഡെല്‍ഹിയില്‍ വെച്ച് നടന്ന എല്ലാ കാര്യവും ഞാൻ ഒന്ന് വിടാതെ പറഞ്ഞു നിർത്തി. പക്ഷേ ഞാൻ അവൾക്ക് ഉമ്മ കൊടുത്ത കാര്യവും പിന്നെ ചില്ലറ കാര്യങ്ങളും ഒഴിവാക്കിയാണ് പറഞ്ഞത്. “നിങ്ങള്‍ക്ക് വേണമെങ്കിൽ സിന്ധുവിനെ വിളിച്ച് ചോദിക്കാം…. ഞാൻ പറഞ്ഞതില്‍ നിന്നും അവൾ മാറ്റി പറഞ്ഞാൽ നിങ്ങള്‍ക്ക് എന്നെ എന്ത് വേണമെങ്കിലും ആവാം….” “ചേട്ടൻ സിന്ധു മോളെ വിളിക്ക്… നമുക്ക് ഇതിന്റെ സത്യാവസ്ഥ അറിയണം….”വിഷ്റുത് അങ്കിളിന്റെ ഒരു സഹോദരൻ പറഞ്ഞു. വേറൊരു സഹോദരൻ പറഞ്ഞു, “ഇത് ഫോണിൽ കൂടെ സംസാരിക്കേണ്ട കാര്യമല്ല. അവള്‍ക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം സിന്ധു മോള് ഇവിടെ വരട്ടെ…..” അപ്പോൾ തന്നെ അയാൾ ഫോണിൽ വിളിച്ച് ടിക്കറ്റ് റെഡിയാക്കി. പിന്നെ ഒരാൾ സിന്ധുവിനെ വിളിച്ച് പ്രശ്നം ഒന്നും പറയാതെ അവളോട് കേറി വരാൻ മാത്രം പറഞ്ഞു. “ഞാൻ പോട്ടെ…. ആവശ്യമുള്ളപ്പോള്‍ എന്നെ വിളിച്ചാല്‍ മതി ഞാൻ വരാം….” ഞാൻ പറഞ്ഞു. “ഇവിടെ നിനക്കും നില്‍ക്കാം ബെന്‍…..” വിഷ്റുത് അങ്കിൾ പറഞ്ഞു. “അപ്പോ സിന്ധു മോള്ക്കും നിന്നെ വിവാഹം കഴിക്കാൻ താല്‍പര്യം ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കില്‍ നി എന്ത് ചെയ്യുമായിരുന്നു…?” വിഷ്റുത് അങ്കിളിന്റെ ഒരു സഹോദരൻ ഗൌരവത്തോടെ എന്നോട് ചോദിച്ചു. “ഞാൻ വിഷ്റുത് അങ്കിളോടും ശിവാനി ആന്റിയോടും എന്റെ ഇഷ്ടം പറയുമായിരുന്നു….” കൂടുതൽ ഒന്നും ചിന്തിക്കാതെ ഞാൻ മറുപടി കൊടുത്തു.

“അവർ വിവാഹത്തിന് സമ്മതം അല്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ നി എന്ത് ചെയ്യുമായിരുന്നു….?” അയാളുടെ അടുത്ത ചോദ്യം. അയാൾ എന്നെ വെറുതെ വിടാൻ പോണില്ല എന്ന് എനിക്ക് തോന്നി. വീട് തന്നെ നിശബ്ദമായി. എല്ലാവരും കഴുകന്‍ കോഴി കുഞ്ഞിനെ നോക്കും പോലെ എന്നെ നോക്കി. “നടക്കാത്ത കാര്യവും പറഞ്ഞാണ് സ്രീനു നേരത്തെ എന്നെ തല്ലിയത്….” അതും പറഞ്ഞിട്ട് ഞാൻ സ്രീനുവിനെ തുറിച്ച് നോക്കി. മറ്റുള്ളവരും അവനെ തുറിച്ച് നോക്കി. സ്രീനു തല താഴ്ത്തി നിന്നു. ‘എന്നെ ഒറ്റി കൊടുത്താലോട ദ്രോഹി’ എന്ന മുഖഭാവം ആയിരുന്നു അപ്പോൾ അവന്ന്. “അവൻ തല്ലിയത് കൊണ്ടാണോ ബെന്‍ നിന്റെ ചുണ്ട് മറിഞ്ഞത്…?” വിഷ്റുത് അങ്കിൾ എന്നോട് ചോദിച്ചിട്ട് അവനെ ദേഷ്യത്തില്‍ നോക്കി. അതെ എന്ന് ഞാൻ തലയാട്ടി. “സിന്ധുവിനെ ഞാൻ സ്നേഹിച്ചത് സത്യമാണ്. ഇപ്പോഴും എനിക്ക് ആ സ്നേഹം ഉണ്ട്. എന്റെ ആഗ്രഹം പോലെ അവള്‍ക്കും എന്നോട് ഉണ്ടായിരുന്നെങ്കില്‍ ഇക്കാര്യം അവളുടെ വീട്ടില്‍ സംസാരിക്കണം എന്ന് ഞാൻ കരുതിയിരുന്നു, അത്രതന്നെ. അവർ എന്ത് മറുപടി തരും, സമ്മതിച്ചാല്‍ എന്ത് ചെയ്യണം, സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യണം എന്നൊന്നും ഞാൻ ആലോചിച്ചില്ല. പക്ഷെ എന്നെ വിവാഹം ചെയ്യാൻ താല്പര്യമില്ല എന്ന് സിന്ധു പറഞ്ഞതിന്‌ ശേഷം എനിക്ക് അവളോട് സംസാരിക്കാനുള്ള വിഷമം കാരണം ഞാൻ അവളില്‍ നിന്നും ഒഴിഞ്ഞ് മാറി. ഇനി ഇക്കാര്യം പറഞ്ഞ്‌ നിങ്ങളില്‍ ആര്കെങ്കിലും എന്നെ തല്ലാന്‍ തോന്നിയാല്‍ ഇപ്പോൾ എന്റെ മുഖത്ത് ഞാൻ അനുഭവിക്കുന്ന ഈ വേദന മാറുന്നത് വരെ ദയവു ചെയ്ത് കാത്തിരിക്കണം പ്ളീസ്…..” അതും പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു. വീട്ടിനുള്ളില്‍ നിന്നും ആരെല്ലാമോ പൊട്ടി ചിരിക്കുന്നത് എനിക്ക് കേട്ടു. ഞാൻ വീട്ടില്‍ വന്ന് കുളിച്ച് കൊണ്ടിരുന്നപ്പോ എന്റെ മൊബൈൽ റിംഗ് ആവുന്നത് ഞാൻ കേട്ടു. കുളി കഴിഞ്ഞ് ഞാൻ പുറത്ത് വന്ന് മൊബൈൽ എടുത്ത് നോക്കി. സിന്ധുവിന്റെ ആറേഴു മിസ്ഡ് കോള് ആയിരുന്നു. ഞാൻ തിരിച്ച് വിളിച്ചു. “ചേട്ടൻ അവിടെ എത്തിയോ, എന്റെ വീട്ടില്‍ നിന്നും വിളിച്ചിരുന്നു. അവിടേ എന്താണ്‌ പ്രശ്നമെന്ന് അറിയാമോ, ചേട്ടൻ എന്റെ വീട്ടില്‍ എന്തെങ്കിലും പറഞ്ഞത് കൊണ്ടാണോ എന്തെങ്കിലും സംഭവിച്ചത്. ചേട്ടത്തി പറഞ്ഞു ബെന്‍ ചേട്ടനെ വരുത്തി അവർ എന്തെല്ലാമോ സംസാരിച്ചു എന്ന്… ചേട്ടനെ സ്രീനു ചേട്ടൻ തല്ലിയല്ലെ….” അവസാനത്തെ ചോദ്യം പല്ല് കടിച്ചരച്ചു കൊണ്ട്‌ അവൾ ചോദിച്ചു. “അവനെ ഞാൻ കൊല്ലും….” അവിടെ സംഭവിച്ചത് ഒന്ന് വിടാതെ ഞാൻ അവളോട് പറഞ്ഞു. “നിങ്ങൾക്ക് വട്ടാണോ… മുഖത്ത് വേദന തീര്‍ന്നാല്‍ അവരോട് നിങ്ങളെ തല്ലാന്‍ പറഞ്ഞോ…..” ഒരു ചിരിയോടെ അവൾ ചോദിച്ചു. പെട്ടന്ന് അവൾ സീരിയസ്സായി. “നിങ്ങളെ ആരെങ്കിലും തൊട്ടാല്‍….. തൊട്ടാല്‍……” പല്ലുറുമി കൊണ്ട്‌ അവൾ പറഞ്ഞു, “അവർ ആരോടും ഞാൻ ഒരിക്കലും സംസാരിക്കില്ല….” എനിക്ക് ചിരി വന്ന് ഞാൻ ചിരിച്ചു. “ദേ ചേട്ടാ… നിങ്ങളോട് എനിക്ക് സ്നേഹം ഉള്ളത് കൊണ്ടൊന്നും അല്ല…. ഞാൻ കാരണം ആരും നിങ്ങളെ ദ്രോഹിക്കരുത്. അതാണ് കാരണം….” ഞാൻ പൊട്ടിച്ചിരിച്ചു. ദേഷ്യത്തില്‍ സിന്ധു ഫോൺ കട്ട് ചെയ്തു. അടുത്ത ദിവസം രാത്രി സ്രീനു എന്റെ വീട്ടില്‍ വന്നു. സിന്ധു വന്നെന്നും അവളോട് എല്ലാവരും സംസാരിച്ചു വെന്നും അവന്‍ പറഞ്ഞു. പിന്നെ എന്റെ പുറത്ത്‌ ഒരു തെറ്റും ഇല്ലെന്ന് സിന്ധു പറഞ്ഞെന്നും – ഞാനും അവളും പറഞ്ഞത്

ഒരേ പോലെ ആയിരുന്നു വെന്നും അവന്‍ പറഞ്ഞു. “നാളെ നി അങ്ങോട്ട് വാ. നിന്നോട് എന്റെ അച്ഛന്ന് എന്തോ സംസാരിക്കണം പോലും….” സ്രീനു പറഞ്ഞു. “എടാ ബെന്‍, പിന്നെ സിന്ധു എന്റെ മുഖത്ത് അടിച്ചു…” അവൻ പറഞ്ഞു. “നിനക്ക് അങ്ങനെ തന്നെ വേണം….” സന്തോഷത്തോടെ ഞാൻ പറഞ്ഞു. പിന്നെ കുറെ നേരം ഞങ്ങൾ ഒന്നും മിണ്ടാതെ ഇരുന്നു. “ഞാൻ പോകുന്നു ബെന്‍…. പിന്നെ ഞാനിത് പറയാൻ പാടില്ല പക്ഷേ….. സിന്ധുവിനും നിന്നോട് സ്നേഹം ഉണ്ട് ബെന്‍….” അതും പറഞ്ഞു അവന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങി. ഞാനും മിടിക്കുന്ന ഹൃദയത്തോടെ അവന്റെ പുറകെ നടന്നു. എനിക്ക് ചെറിയ പ്രതീക്ഷ തോന്നി. അവന്‍ ബൈക്കില്‍ കേറി അതിനെ സ്റ്റാറ്റ് ചെയ്തു. “പക്ഷേ നിങ്ങൾ തമ്മിലുള്ള വിവാഹത്തിന് ഞങ്ങളുടെ കുടുംബത്തിൽ നിന്നും ആരും സമ്മതിക്കില്ല…” അതും പറഞ്ഞ് അവന്‍ പോയി. എന്റെ മുളച്ച് തുടങ്ങിയ പ്രതീക്ഷകള്‍ പിന്നെയും തകർന്ന് തരിപ്പണമായി. ഒരു പതിനൊന്ന് മണിക്ക് ആരോ ഗൈറ്റ് തുറന്നു അകത്ത് വരുന്നത് ഞാൻ കേട്ടു. ഞാൻ പോയി വീട്ടിന്റെ വാതില്‍ പതിയെ തുറന്ന് നോക്കി. വിഷ്റുത് അങ്കിളും അയാളുടെ എല്ലാ സഹോദരന്മാരും ഉണ്ടായിരുന്നു. ഞാൻ കതകു മുഴുവനായി തുറന്നതും അവരെല്ലാം അകത്ത് കേറി. എന്ത് പറയണമെന്ന് അറിയാതെ ഞാൻ അവരെ നോക്കി. ഈ രാത്രി എന്തിനാണ് അവരെല്ലാം വന്നത്? വിഷ്റുത് അങ്കിളിന്റെ മൂത്ത ചേട്ടൻ പറഞ്ഞു. “ഞങ്ങൾക്ക് ഒരുപാട്‌ നേരം ഇവിടെ നിൽക്കാൻ കഴിയില്ല കുട്ടി. അതുകൊണ്ട്‌ ഞാൻ പെട്ടന്ന് പറഞ്ഞ് തീര്‍ക്കാം. പണ്ട്‌ തൊട്ടേ ഞങ്ങളുടേത് വല്യ പേര് കേട്ട തറവാടാണ് കുട്ടി. അന്യ മതത്തെ ഞങ്ങൾ വെറുക്കുന്നില്ല എങ്കിലും, കാലങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ലഭിച്ച അമൂല്യ നിതിയാണ് ഞങ്ങളുടെ സിന്ധു മോള്. അവളെ ഞങ്ങൾ നല്ല രീതിയില്‍ വളർത്തി പഠിപ്പിക്കുന്നു. അവൾക്ക് അനുയോജ്യമായ പയ്യനെ ഞങ്ങൾ തിരക്കി നടക്കുന്നു, പക്ഷേ ആ പയ്യന്‍ നീയല്ല കുട്ടി. അത് ഞങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. നിന്നെ കുറിച്ച് അവൾ സംസാരിക്കുമ്പോള്‍ അവളുടെ മുഖത്ത് ഉണ്ടാവുന്ന സന്തോഷം എന്തിന്റെ ലക്ഷണമാണെന്ന് ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നു കുട്ടി… അത് മുളയിലേ നുള്ളി കളയണം. അതുകൊണ്ട്‌ നി ഒരിക്കലും ഞങ്ങളുടെ വീട്ടില്‍ വരരുത്, അവളോട് സംസാരിക്കരുത്, അവളെ കാണാന്‍ ശ്രമിക്കരുത്, സിന്ധു മോള് നിന്നെ ഫോണിൽ വിളിച്ചാലും പ്രതികരിക്കരുത്. ഇതെല്ലാം എന്തുകൊണ്ട്‌ ഞങ്ങൾ അവളോട് പറയുന്നില്ല എന്ന് നി ചിന്തിക്കുന്നുണ്ടാവും, അവളെ ഞങ്ങൾക്ക് വേദനിപ്പിക്കാന്‍ ഒരിക്കലും കഴിയില്ല. അവൾ ഞങ്ങളുടെ ജീവനാണ്, മനസ്സിലായോ. ഞങ്ങളാണ് നിന്നോട് ഇങ്ങനെ പറഞ്ഞ്‌ ചെയ്യിച്ചത് എന്ന് അവൾ ഒരിക്കലും അറിയരുത്. പിന്നെ ഇതെല്ലാം സാധ്യമാകണമെങ്കില്‍ നി സ്രീനുവിൻറ്റെ കൂടെ ബിസിനസ്സ് ചെയ്യരുത്. ഒന്നോ രണ്ടോ മാസം കഴിഞ്ഞാല്‍ നിനക്ക് ഇവിടെ പിടിക്കുന്നില്ല എന്നും പറഞ്ഞു നി പിരിഞ്ഞ് പോണം. അന്നുതന്നെ നിന്റെ ഷെയറും മറ്റും നി ചെലവാക്കിയ കാശും പലിശ സഹിതം ഞങ്ങൾ തരും. നി ഇവിടെ നിന്നാൽ ഞങ്ങളുടെ സിന്ധുവിന്റെ നല്ല ജീവിതം നശിക്കും. അവൾക്ക് വേണ്ടി നി ഇവിടെ നിന്നും പോണം കുട്ടി. മറ്റുള്ളവരുടെ നന്മ കരുതി നമ്മുടെ ഈ കൂടിക്കാഴ്ച ആരോടും പറയരുത്. പിന്നെ സ്രീനു പറഞ്ഞു പോലെ നാളെ രാവിലെ നി അങ്ങോട്ട് വരണം. അവസാനമായി എല്ലാവരെയും നിനക്ക് കാണാനുള്ള ഒരു ചാൻസ് എന്ന് കരുതിക്കോ….” “ഞാൻ കാരണം ആരുടെയും കുടുംബത്തിൽ ഒരിക്കലും ഒരു ദുരിതവും വരില്ല. ഞാനായിട്ട് ഇപ്പോൾ നടന്ന കാര്യം ആരോടും പറയില്ല. പിന്നെ ഇതുവരെ ബിസിനസ്സിന് വേണ്ടി ഞാൻ ചിലവാക്കിയ തുകയും പലിശയും ലാഭവും കാര്യങ്ങളും നിങ്ങൾ എന്നോട് സംസാരിക്കേണ്ട കാര്യമേ ഇല്ല. അത് ഞാനും സ്രീനുവും നോക്കിക്കോളാം നിങ്ങൾ ഇടപെടേണ്ട… ഞാനും നിങ്ങളുടെ കുട്ടികളുമായി ഇനി ഒരിക്കലും ഒരുതരത്തിലുള്ള ബന്ധവും ഉണ്ടാവില്ല. വേറെ

പറയാൻ ഒന്നുമില്ലെങ്കിലും നിങ്ങൾക്ക് സന്തോഷമായി ഇവിടെ നിന്ന് പോകാം…..” ഞാൻ കുറച്ച് കടുപ്പിച്ച് തന്നെയാണ് പറഞ്ഞത്. എന്നിട്ട് വാതില്‍ തുറന്ന് കൊടുത്തു. അവസാനം വരെ വിഷ്റുത് അങ്കിൾ എന്റെ മുഖത്ത് നോക്കിയില്ല. കുറ്റബോധം ആ മുഖത്ത് ഉണ്ടായിരുന്നു. അവരെല്ലാവരും ഇറങ്ങി പോയി.

“നാശം….” ഞാൻ ഉറക്കെ പറഞ്ഞു. എനിക്ക് അവളെ കിട്ടില്ല. എരിതീയില്‍ എണ്ണ ഒഴിച്ചപ്പോ എല്ലാവർക്കും സന്തോഷം ആയിക്കാണും. ഇനി ഒരു പെണ്ണിനെയും സ്നേഹിക്കാന്‍ പാടില്ല. രാത്രി രണ്ട് മണി കഴിഞ്ഞിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ വെളുക്കുവോളം ഉറങ്ങാൻ കഴിയാതെ കിടന്നു. രാവിലെ ഞാൻ കുളിച്ച് റെഡിയായി ഒരു ഹോട്ടലിൽ കേറി കാപ്പി കുടിച്ചു. എന്നിട്ട് നേരെ സ്രീനുവിൻറ്റെ വീട്ടിലേക്ക് വിട്ടു. പുറത്ത് ആരും ഇല്ലായിരുന്നു. ഞാൻ മടിച്ച് നിന്നു. “കേറി വാ ബെന്നോ….” ശിവാനി ആന്റിയുടെ ശബ്ദം കേട്ട് ഞാൻ നോക്കി. ആന്റി വാതില്‍ നടയില്‍ നില്‍ക്കുന്നു. ഞാൻ അകത്ത് കേറി. മൊത്തം കുടുംബവും ഹാളില്‍ തന്നെ ഉണ്ട്. എല്ലാവരും റെഡിയായി നില്‍ക്കുന്നു. കട ഉത്ഘാടനത്തിനു എല്ലാവരും വരുന്നുണ്ട്. “സ്രീനുവിൻറ്റെ കാര്യത്തിൽ ഒരു തീരുമാനമായി, ഒരു നല്ല ബിസിനസ്സ് ആയി….. ഇനി സിന്ധുവിന് നമുക്ക് അറിയാവുന്ന ഒരു ഡോക്ടർ ചെക്കനെ നോക്കണം….” വിഷ്റുത് അങ്കിളിന്റെ ഏതോ ഒരു സഹോദരൻ പറഞ്ഞു. സിന്ധു എന്നെ നോക്കി ഞാൻ പെട്ടന്ന് വേറെ എവിടെയോ നോക്കി. ഞാൻ ആരുടെയും മുഖത്ത് നോക്കാതെ നിന്നു. “നമുക്ക് പോകാം, ഇനി നിന്നാൽ ലേറ്റ് ആകും…”സ്രീനു പറഞ്ഞു. ഞാൻ പുറത്തിറങ്ങി എന്റെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. ശ്രീഹാസ് എന്റെ ബാക്കിൽ കേറി ഇരുന്നു. ഞാൻ അയാളെ നോക്കി. “വണ്ടി എടുക്ക് ബെന്‍, കാറും ബൈക്കും ഓടിക്കാന്‍ ഒരുപാട്‌ ആളുകൾ ഉണ്ട്…. നി എടുക്ക് നമുക്ക് പോകാം….” അയാൾ പറഞ്ഞു. ഞാൻ പുഞ്ചിരിച്ചു. എന്നിട്ട് ഞങ്ങൾ നീങ്ങി തുടങ്ങി. “നിനക്ക് ഭയങ്കര വിഷമം ഉണ്ടല്ലേ….” ശ്രീഹാസ് ചോദിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല. “എന്റെ അഭിപ്രായത്തിൽ നി സിന്ധുവിന് എന്തുകൊണ്ടും യോജിച്ച ആള്‌ തന്നെയാണ്. പക്ഷെ ഞാൻ മാത്രം നിനക്ക് സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കാര്യം. വാഹിലയ്ക്ക് പറയാൻ ഒരു അഭിപ്രായവും ഇല്ല. പക്ഷെ എനിക്കറിയാം, അവളുടെ മനസില്‍ നി സിന്ധുവിനെ കെട്ടണം എന്നാണ്…..” ശ്രീഹാസ് പറഞ്ഞു. ഞാൻ പിന്നെയും മൗനം പാലിച്ചു. “നിനക്ക് എന്നോടും ദേഷ്യമാണോ ബെന്‍…?” അവന്‍ ചോദിച്ചു. “ഹേയ് ഇല്ല… എന്ത് പറയണമെന്ന് എനിക്ക് അറിയില്ല അതുകൊണ്ടാണ് ഞാൻ ഒന്നും മിണ്ടാത്തത്…..” ഞാൻ പറഞ്ഞു. അതുകഴിഞ്ഞ് ഞങ്ങൾ രണ്ടു പേരും ഒന്നും മിണ്ടാതെ അവരവരുടെ ചിന്തയില്‍ മുഴുകി. അങ്ങനെ ഉത്ഘാടനം നല്ലതുപോലെ കഴിഞ്ഞു. എല്ലാവരും തിരികെ പോയി. ഞാനും ശ്രീനുവും വോൾ സെയിൽസ് ഷോപ്പിലും പിന്നെ റീടെയില്‍ ഷോപ്പിൽ ഒരു പെണ്ണിനെയും ഇരുത്തി. ആദ്യ ദിവസം തന്നെ രണ്ട് ഷോപ്പിലും നല്ല സെയിൽസ് ഉണ്ടായിരുന്നു. രാത്രി എട്ടുമണിക്ക് ആ പെണ്ണിനെ പോകാൻ പറഞ്ഞു. ഞങ്ങൾ രണ്ടും പത്ത് മണി വരെ ഇരുന്നു. അന്ന് മുഴുവനും എന്റെ ശ്രദ്ധ വേറെ എവിടെയോ ആയിരുന്നു. സ്രീനു പല തവണ എന്നെ തട്ടി വിളിചമ്പോള്‍ ആണ് പല നേരത്തും എനിക്ക് പരിസര ബോധം ഉണ്ടായത്. ഞങ്ങൾ ക്ലോസ് ചെയ്യും മുന്നേ ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കൂടുതൽ സെയിൽസ് നടന്നു. ഞങ്ങൾ ബൈക്കും എടുത്ത് വീട്ടില്‍ പോകുന്ന വഴിക്ക് എന്റെ ശ്രദ്ധ ഇല്ലായ്മ കൊണ്ട്‌ രണ്ടോ മൂന്നോ പ്രാവശ്യം എവിടെയൊക്കെയോ ഇടിച്ച് വീഴാന്‍ പോയി,

പക്ഷേ സ്രീനുവിൻറ്റെ ബഹളം കേട്ട് അവസാനം നേരത്ത് ഞാൻ രക്ഷപെട്ടു. “ഇങ്ങനെ പോയാല്‍ ശരിയാവില്ല ബെന്‍, ഞാനും നിന്റെ കൂടെ നിന്റെ വീട് വരെ വരാം. നിന്നെ വീട്ടില്‍ ആക്കിയ ശേഷം ഞാൻ പോകാം….” സ്രീനു പറഞ്ഞു. ഞാൻ ഒന്നും പറയാതെ കൂടുതൽ ശ്രദ്ധിച്ച് ഓടിച്ചു. എങ്ങനെയോ എന്റെ വീട്ടില്‍ ഞങ്ങൾ എത്തി. അവനും എന്റെ കൂടെ അകത്ത് വന്നു. “സ്രീനു, ഞാൻ ഇവിടെ നിന്നാൽ ശരിയാവില്ല. വേറെ എവിടെയെങ്കിലും ഒറ്റക്ക് ബിസിനസ്സ് തുടങ്ങിയാല്‍ നല്ലതെന്ന് എനിക്ക് തോനുന്നു….. നാളെ തന്നെ പോയാലോ എന്നാണ്‌ എന്റെ മുഴുവന്‍ ചിന്തയും….” ഞാൻ അവനോട് പറഞ്ഞു. “നിനക്ക് വട്ടായോ…. എന്ത് പുല്ല് സംസാരമാ നി പറയുന്നത്. നമ്മൾ ഒരുമിച്ച് തുടങ്ങിയിട്ട് ഒരു ദിവസം പോലും ആയില്ല. നി മിണ്ടാതെ ഇരി. നിനക്ക് എന്തിന്റെ അസുഖമാണെന്ന് എനിക്ക് അറിയാം….. അതൊക്കെ കുറച്ച് ദിവസം കഴിഞ്ഞാൽ മാറും…..” അവന്‍ ദേഷ്യത്തോടെ പറഞ്ഞു. “ഞാൻ ഉച്ചക്ക് വിശാഖപട്ടണത്ത് നമ്മുടെ ആ ഫാക്ടറിയില്‍ വിളിച്ചിരുന്നു. അവർ പറഞ്ഞത് അവിടെ കുറച് മാറി നല്ല ഒരു സെന്റരിൽ പുതിയതായി ഇപ്പൊ കെട്ടി തീര്‍ന്ന ഷോപ്പിനു പറ്റിയ ബിൽഡിംഗ് ഉണ്ടെന്നാണ് അവർ പറഞ്ഞത്…..” “എടാ ബെന്‍ നി ചുമ്മാതിരിക്ക് എനിക്ക് ശെരിക്കും ദേഷ്യം വരുന്നുണ്ട്. നി നല്ലപോലെ ഉറങ്ങിയാൽ എല്ലാം ശരിയാവും…. ഞാൻ പോണു, നാളെ കാണാം……” ഞാൻ എന്തെങ്കിലും പറയും മുന്നേ അവന്‍ സ്ഥലം കാലിയാക്കി. ഇനി എനിക്കിവിടെ നിൽക്കാൻ കഴിയില്ല. പെട്ടന്ന് എനിക്ക് വട്ട് പിടിക്കും. ഞാൻ ബൈക്കും എടുത്ത് നേരെ റെയില്‍വേ സ്റ്റേഷനില്‍ പോയി വിശാഖപട്ടണം പോകുന്ന അടുത്ത ട്രെയിൻ എത്ര മണിക്കെന്ന് അന്വേഷിച്ചു. രാവിലെ മൂന്നരക്ക് എന്ന മറുപടി കിട്ടി. ഞാൻ അത് ബുക്ക് ചെയ്തു. ജനാലയ്കടുത്ത് സീറ്റ് വേണം എന്ന് റിക്വസ്റ്റ് ചെയ്ത്‌ വാങ്ങിച്ചു. എന്റെ ബൈക്ക് കേറ്റി വിടാനുള്ള എല്ലാ കാര്യവും ചെയ്തിട്ട് ഒരു ഓട്ടോ പിടിച്ച് ഞാൻ വീട്ടില്‍ വന്നു. അതേ ഓട്ടോ ഡ്രൈവറോട് രാവിലെ വരാനും പറഞ്ഞു. പെട്ടന്ന് സ്രീനുവിൻറ്റെ കോള് വന്നു. “എന്താടാ…..?” ദേഷ്യത്തില്‍ ഞാൻ ചോദിച്ചു. “ഒന്നുമില്ല, നി വീട്ടില്‍ ഉണ്ടോ എന്നറിയാന്‍ വെറുതെ വിളിച്ചതാ….” അവന്‍ പറഞ്ഞു. “എന്നോട് എന്തിനാ ബെന്‍ നിനക്ക് ദേഷ്യം….?” അവന്‍ ചെറിയ വിഷമത്തോടെ ചോദിച്ചു. “കോള് ചെയ്താല്‍ ഞാൻ വീട്ടില്‍ ഉണ്ടോ എന്ന് പൊട്ടനായ നിനക്ക് എങ്ങനെ മനസ്സിലാവും…..?” ഞാൻ പിന്നെയും ദേഷ്യത്തില്‍ ചോദിച്ചു. അവന്റെ ദീര്‍ഘ ശ്വാസം എനിക്ക് കേട്ടു. “നി ഉറങ്ങ് ബെന്‍ നമുക്ക് നാളെ സംസാരിക്കാം….” അതും പറഞ്ഞ് അവന്‍ വെച്ചു.

അപ്പോ തന്നെ വാടക വീടിന്റെ ഉടമസ്ഥനെ വിളിച്ച് ഞാൻ പോകുന്ന കാര്യം പറഞ്ഞു. ഒരു മാസത്തിൽ അഡ്വാന്‍സ് കാശും രണ്ട് മാസത്തെ വാടക കാശും എന്റെ അക്കൌണ്ടിൽ ഇട്ട് തരാമെന്ന് അയാൾ ഏറ്റു. രാത്രി വൈകി കുറെ പ്രാവശ്യം വാഹിലയും സിന്ധുവും എന്നെ വിളിച്ചിരുന്നു, ഞാൻ എടുത്തില്ല. ഇടവിട്ട് സിന്ധു എന്നെ വിളിച്ച് കൊണ്ടേയിരുന്നു. ഞാൻ എടുക്കാത്തത് കൊണ്ട്‌ അവൾ ‘പ്ളീസ് കോള് മി’ എന്ന് മെസേജ് അയച്ചു. ഞാൻ വിളിച്ചില്ല. പിന്നെയും നാലഞ്ച്‌ വട്ടം അവളുടെ മെസേജ് വന്നു. ഞാൻ വിളിച്ചില്ല. ‘എന്തിനാ എന്നോട് പിണങ്ങുന്നത്’ എന്നായിരുന്നു അവളുടെ അടുത്ത മെസേജ്. എനിക്ക് നല്ല വിഷമം തോന്നി. പക്ഷെ എന്ത് ചെയ്യാൻ കഴിയും.

രാവിലെ കറക്ട് സമയത്തിന് ട്രെയിൻ നീങ്ങി. മനസ്സിന് ഒരു വെപ്രാളവും ടെൻഷനും വിട്ട് മാറുന്നില്ല. ഞാൻ കേറിയപ്പോ എന്റെ അടുത്ത് ഇരിക്കാൻ ആരും ഇല്ലായിരുന്നു. എനിക്ക് എതിര്‌ വശത്ത് കുറച്ച് പ്രായമായ സ്ത്രീയും പുരുഷനും ഇരിപ്പുണ്ടായിരുന്നു. അവർ കേറിയ ഉടൻ തന്നെ താഴാതെ സീറ്റില്‍ ഒരുമിച്ച് കിടന്ന് ഉറങ്ങാൻ തുടങ്ങി. മൂന്നാമത്തെ സ്റ്റോപ്പിൽ ആളുകൾ കുറെ കേറി. എനിക്കടുത്ത് മുപ്പത് വയസ്സിന് താഴെയുള്ള രണ്ട് സുന്ദരിമാര്‍ വന്നിരുന്നു. നല്ല കുടുംബത്തിലെ

സ്ത്രീകളാണെന്ന് തോന്നി. ഒരു തവണ എന്റെ നോട്ടം അവരുടെ മുഖത്ത് പതിഞ്ഞതും അവർ ചിരിച്ചു. ഞാനും പുഞ്ചിരിക്കാന്‍ ശ്രമിച്ചു. അടുത്ത സെക്കന്റ് എന്റെ നോട്ടം അവരില്‍ നിന്നും മാറി. എന്റെ ജീവിതത്തിൽ ആദ്യമായി എന്റെ കണ്ണ് അവരെ തിരക്കി പോയില്ല. എന്റെ മനസില്‍ തെറ്റായ ഒരു ചിന്ത പോലും ഉണ്ടായില്ല. ഉടൻ തന്നെ ഞാൻ അവരെ മറക്കുകയും ചെയ്തു. ഞാൻ ജനാലയിലൂടെ പുറത്ത്‌ നോക്കി കൊണ്ടിരുന്നു. അങ്ങനെ കുറെ ദൂരം പോയി. “ഹലോ… എവിടെ പോകുന്നു…?” എന്റെ തോളില്‍ തട്ടിക്കൊണ്ട് എന്റെ അടുത്തിരുന്ന സുന്ദരി ചോദിച്ചു. കേള്‍ക്കാന്‍ ഇമ്പമുള്ള സ്വരം. ഞാൻ അവരെ നോക്കി. “വിശാഖപട്ടണം….” ഞാൻ പറഞ്ഞു. “ഞങ്ങളും അവിടെയാണ് പോകുന്നത്. നിങ്ങൾ അവിടെ എന്ത് ചെയ്യുന്നു…?” അവളുടെ അടുത്ത ചോദ്യം. “അവിടെ ഒരു ചെറിയ ബിസിനസ്സ് ചെയ്യാൻ പോകുന്നു….” ഞാൻ പറഞ്ഞു. “പിന്നേ, ഞാൻ ബെന്നോ. എന്താ നിങ്ങളുടെ പേര്…?” “എന്റെ പേര് ആനി….” “ഞാൻ ഹന്ന…” രണ്ടാളും അവരുടെ പേര് പറഞ്ഞു. “എന്റെ ആന്റിയുടെ പേരും ആനി എന്നാണ്….” ഞാൻ പറഞ്ഞു. പിന്നെ അവരുമായി കുറച്ച് നേരം സംസാരിച്ചു. രണ്ട് പേരും അടുത്തടുത്ത വീട്ടിലുള്ള കൂട്ടുകാരികളാണ്. സ്കൂൾ ടീച്ചർസ് ആണ്. വിവാഹം കഴിഞ്ഞ് സ്കൂളിൽ പഠിക്കുന്ന കുട്ടികളും ഉണ്ട്. ആനിയുടെ ഭർത്താവ് ഓഡിറ്റോറിയം നടത്തുന്നു. ഹന്നയുടെ ഭർത്താവ് ഗള്‍ഫിലും. ഞാൻ എന്റെ വീടും സ്ഥലവും പിന്നെ ബിസിനസ്സ് കാര്യങ്ങൾ മാത്രം അവരോട് പറഞ്ഞു. എന്നിട്ട് ഞാൻ പിന്നെയും പുറത്ത്‌ നോക്കി ഇരുന്നു. “അപ്പോ വിശാഖപട്ടണം പോയാല്‍ എവിടെ താമസിക്കും…?” ആനി ചോദിച്ചു. “അവിടെ പോയി അന്വേഷിക്കണം….” ഞാൻ പറഞ്ഞു. “രണ്ട് കൊല്ലം മുമ്പ് ഞങ്ങൾക്ക് വാടക വീട് ശെരിയാക്കി തന്ന ദീപ്തി ചേച്ചിയുടെ നമ്പര്‍ ഞാൻ തരാം, ബെന്നോ അവരെ വിളിക്ക്…. അല്ലെങ്കിൽ വേണ്ട ഞാൻ അദ്യം വിളിക്കാം….” അതും പറഞ്ഞു ഹന്ന അവളുടെ മൊബൈലില്‍ നിന്നും കോള് ചെയ്തു. അവൾ കുറച് നേരം സംസാരിച്ചു. എന്നിട്ട് എന്റെ കയ്യില്‍ തന്നു. “ഇപ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്ന സ്ഥലത്ത് രണ്ട് വീടുണ്ട്…..” അവർ ആ വീടുകളെ കുറിച്ച് വിശദമായി പറഞ്ഞു. ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ഒന്നിനെ പറഞ്ഞു. അവിടെ ഞാൻ എത്തിയതും അവരെ വിളിക്കാൻ പറഞ്ഞു. “രണ്ട് പേര്‍ക്കും തേങ്സ്….” ഞാൻ അവരോട് പറഞ്ഞു. “താങ്ക്സ് ഒന്നും വേണ്ട ഞങ്ങൾക്ക് കാപ്പി വാങ്ങിച്ച് തന്നാല്‍ മതി….” ഹന്ന ചിരിച്ചുകൊണ്ട് പറഞ്ഞു. അടുത്ത സ്റ്റോപ്പിൽ നിന്നും ഞങ്ങൾക്ക് ചപ്പാത്തിയും കുറുമയും മേടിച്ച് കഴിച്ചു. പിന്നെയും ഞങ്ങൾ സംസാരിച്ചു. അവർ നല്ല സ്ത്രീകൾ എന്ന് എനിക്ക് മനസ്സിലായി. ഞാനും ഒരു തെറ്റായ നോട്ടം പോലും അവരുടെ മേല്‍ പതിച്ചില്ല. എനിക്ക് അവരോട് തോന്നിയത് പോലെ അവര്‍ക്കും എന്നോട് നല്ല മതിപ്പ് തോന്നി. “ആണുങ്ങളോട് ഞങ്ങൾ പെണ്ണുങ്ങള്‍ ആദ്യം പോയി സംസാരിച്ചാൽ കുറച്ച് സമയത്തിനുള്ളില്‍ ഒരുപാട്‌ ആണുങ്ങള്‍ വേണ്ടാത്ത തെറ്റായ കാര്യം സംസാരിക്കാന്‍ തുടങ്ങും. പിന്നെ ഞങ്ങൾ അവരോട് സംസാരിക്കാതെ ഒഴിഞ്ഞ് മാറും. പക്ഷേ ഇത്ര മണിക്കൂറുകൾ കഴിഞ്ഞിട്ടും ഞങ്ങളോട് എന്ത് ബഹുമാനത്തോടെ സംസാരിക്കുന്നു…. ഒരു തെറ്റായ നോട്ടം പോലും നിന്നില്‍

നിന്നും ഉണ്ടായില്ല……” സന്തോഷത്തോടെ അവർ പറഞ്ഞു. പിന്നീട് ഇറങ്ങുന്നത് വരെ ഞങ്ങൾ എന്തെല്ലാമോ സംസാരിച്ചു. അവരുടെ നമ്പറും എനിക്ക് തന്നു. എന്റെയും അവർ വാങ്ങി. ഒന്ന് പത്തിന് ഞങ്ങൾ പോയി ചേര്‍ന്നു. ഞങ്ങൾ ഒരുമിച്ച് ഇറങ്ങി. എന്റെ ബൈക്ക് എടുക്കുന്നത് വരെ അവർ എന്റെ ലഗേജ് നോക്കി നിന്നു. “അത്യാവശ്യത്തിന് നിന്നെ വിളിച്ചാല്‍ സഹായിക്കാൻ വരുമോ…?” ആനി ചോദിച്ചു. “ഞാൻ വരും….” ഞാൻ പറഞ്ഞു. അവർ രണ്ട് പേരും ചിരിച്ചു. പിന്നെ അവർ രണ്ടും ഒരു ഓട്ടോ പിടിച്ച് പോയി. ഞാൻ ഒരു ഓട്ടോ പിടിച്ച് ദീപ്തി ചേച്ചി പറഞ്ഞ അഡ്രസ്സ് പറഞ്ഞ് കൊടുത്തു. ഇരുപത് മിനിറ്റ് ഞാൻ അവനെ ഫോളോ ചെയ്തു. അത്ര പഴയ വീടല്ല. കണ്ടതും എനിക്ക് ഇഷ്ടമായി. വീടിനു മുന്നില്‍ ഒരു തടിച്ച് വെളുത്ത സുന്ദരി ഉണ്ടായിരുന്നു. “ബെന്നോ….?” എന്നെ കണ്ടതും അവർ ചോദിച്ചു. അവർ വീട് തുറന്ന് കാണിച്ചു. എല്ലാം എനിക്ക് ഇഷ്ടമായി. അവർ താക്കോൽ എന്റെ കൈയിൽ തന്നു. സെറ്റില്‍മെന്റ് എല്ലാം കഴിഞ്ഞ് ഞാൻ സാധനം എല്ലാം ഒതുക്കി വെച്ചിട്ട് എന്റെ മൊബൈലില്‍ നോക്കി ഇരുന്നു. രാവിലെ എട്ട് മണി മുതൽ സ്രീനു എന്നെ വിളിച്ച് കൊണ്ടേയിരുന്നു. അതുകൂടാതെ ശ്രീഹാസും വാഹിലയും സിന്ധുവും ചുമ്മാ നിര്‍ത്താതെ വിളിച്ച് കൊണ്ടിരുന്നു. അതുകൊണ്ട്‌ മൊബൈൽ ഞാൻ സൈലന്റിൽ ഇട്ടിരുന്നു. ഇപ്പോൾ ഇതാ സ്രീനു പിന്നെയും വിളിക്കുന്നു. ഞാൻ എടുത്തില്ല. കട്ട് ആയതും അവന്‍ പിന്നെയും വിളിച്ചു. “നിനക്ക് എന്താ വേണ്ടത്….?” കോള് എടുത്തുകൊണ്ട് ഞാൻ ചോദിച്ചു. “നി എവിടെയാ? എന്തിനാടാ നി ഇങ്ങനെ കാണിച്ചത്? ശെരിക്കും നിനക്ക് വട്ടായോ….?” അവന്‍ വിളിച്ച് കൂവി. “ആര്‍ക്കും കണക്ക് തരേണ്ട കാര്യം എനിക്കില്ല… എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും. ഞാൻ നിന്റെ തന്ത സമ്പാദിച്ച സ്വത്ത് ഒന്നുമല്ലല്ലോ. പിന്നെ എന്റെ എല്ലാ പ്രവര്‍ത്തിയും നിന്നോട് പറയാൻ നി എന്റെ തന്ത ഒന്നും അല്ലല്ലോ, എന്റെ അപ്പനോട് പോലും ഞാൻ എല്ലാം പറയാറില്ല…. ഇനി ആരും എന്നെ വിളിക്കരുത്. ഞാൻ എന്റെ വഴിക്ക് പൊയ്ക്കോട്ടേ…. നിങ്ങളുടെ തറവാട്ട് മഹിമയ്ക്ക് ഞാനായിട്ട് ഒരു കളങ്കവും വരുത്തുനില്ല……” അത്രയും പറഞ്ഞിട്ട് ഞാൻ കോള് കട്ട് ചെയ്തു. അവന്‍ പിന്നെയും വിളിച്ചു. ഞാൻ അവനെ ചീത്ത പറഞ്ഞ് അവന്റെ വിളി നിർത്തിക്കണം എന്ന് വിചാരിച്ച് കോള് എടുത്തു. “എന്റെ അച്ഛനും മറ്റുള്ളവരും കഴിഞ്ഞ രാത്രി നിന്നെ കാണാന്‍ വന്നിരുന്നോ ബെന്‍…..? അവർ കാരണമാണോ നി പോയത്….?” കോപം നിറഞ്ഞൊഴുകുന്ന സ്വരത്തില്‍ അവന്‍ ചോദിച്ചു. ഞാൻ ഒന്ന് പതറി. പെട്ടന്ന് മറുപടി കൊടുക്കാന്‍ വാക്കുകള്‍ എന്റെ വായിൽ വന്നില്ല. പിന്നെ ഞാൻ എങ്ങനെയോ പറഞ്ഞു, “എന്നെ കാണാന്‍ ആരും വന്നില്ല, അവിടെ നിന്നും പോരാൻ എന്റേതായ കാരണങ്ങൾ ഉണ്ട്…” ഞാൻ ദേഷ്യത്തില്‍ പറഞ്ഞു. എന്തുകൊണ്ടോ എന്റെ ദേഷ്യം പെട്ടന്ന് കെട്ടടങ്ങി. പിന്നെ ഞാൻ പതിയെ പറഞ്ഞു, “എനിക്ക് അവിടെ നിന്നാല്‍ സമാധാനം കിട്ടുന്നില്ല സ്രീനു… എന്നെ വെറുക്കുന്നവർക്കിടയിൽ വന്ന് പെട്ടത് പോലെയാണ് തോന്നിയത്. അതുകൊണ്ടാണ് ഞാൻ ഈ തീരുമാനം എടുത്തത്…” “വെറുക്കുന്നത് കൊണ്ടാണോ ഞാൻ നിങ്ങളെ ഡെയ്ലി വിളിച്ചത്….” സിന്ധുവിന്റെ ശബ്ദം ആയിരുന്നു.

“ഞാൻ ഞെട്ടി. “എടാ കള്ള പന്നി, നി എന്തിനാ സിന്ധുവിന്റെ ശബ്ദത്തില്‍ സംസാരിക്കുന്നെ….” സംശയത്തോടെ ഞാൻ ചോദിച്ചു. സ്രീനു ചിരിച്ചു. “എടാ പൊട്ടാ, ഇവിടെ അമ്മയും ശ്രീഹാസും ചേട്ടത്തിയും സിന്ധുവും ഉണ്ട്. ഞാൻ ഇത് സ്പീക്കരിലാണ് ഇട്ടിരിക്കുന്നത്. നേരത്തെ നി എന്റെ തന്തയ്ക്കു വിളിച്ചതും നിന്റെ തന്തയ്ക്കു നി സ്വയം വിളിച്ചതും എല്ലാം അവരും കേട്ടു….” “പറയാനുള്ളത് മുഴുവനും ഞാൻ പറഞ്ഞ്‌ കഴിഞ്ഞു, ഇനി എനിക്ക് ഒന്നും പറയാനില്ല. അങ്ങോട്ട് വന്നു നിന്റെ കൂടെ ബിസിനസ്സ് ചെയ്യാൻ എനിക്ക് ഒട്ടും താല്പര്യമില്ല. ഞാൻ എന്റെ ബിസിനസ്സ് ഇവിടെ സ്വന്തമായി വിശാഖപട്ടണത്തിൽ തുടങ്ങും. നാളെ തന്നെ അതിന്റെ എല്ലാ നീക്കങ്ങളും ഞാൻ ആരംഭിക്കും….” ഞാൻ പറഞ്ഞു. “പിന്നേ കഴിഞ്ഞ പ്രാവശ്യം ഞാൻ നിന്റെ വീട്ടില്‍ വന്നപ്പോൾ എനിക്ക് ഒരു കുറവ് പോലും ഇല്ലാതെ നിങ്ങളുടെ സ്വന്തമായി നോക്കിയതിനും, എല്ലാവരും എനിക്ക് തന്ന സ്നേഹത്തിനും ഞാൻ ആര്‍ക്കും നന്നി പറഞ്ഞില്ല. ഇപ്പൊ ഞാൻ നിങ്ങൾ എല്ലാവരോടും പറയുന്നു… നന്നി.” ഉടനെ ഞാൻ കോള് കട്ട് ആകുകയും ചെയ്തു. എന്റെ മനസില്‍ എന്തോ ഭാരം ഒഴിഞ്ഞു പോയത് പോലെ തോന്നി. ചിലപ്പോൾ എല്ലാ സത്യാവസ്ഥകളും എന്റെ തലച്ചോറും ഹൃദയവും അംഗീകരിച്ചു കാണും. എന്റെ മനസില്‍ ചെറിയ സമാധാനം തോന്നി തുടങ്ങി. എന്റെ ബാങ്ക് അക്കൗണ്ടിൽ കിടന്ന കാശിന്റെ മൂന്നില്‍ ഒരു ഭാഗം മാത്രമാണ് നേരത്തെ സ്രീനുവിൻറ്റെ കൈയിൽ ഞാൻ കൊടുത്തിരുന്നത്. അതുകൊണ്ട്‌ പുതിയ ബിസിനസ്സ് തുടങ്ങാൻ എനിക്ക് ആവശ്യമായ പണം ഇപ്പോഴും എന്റെ കൈയിൽ ഉണ്ടായിരുന്നു. ഞങ്ങൾ നേരത്തെ ഓർടർ കൊടുത്തിരുന്ന ആ ഫാക്ടറിയില്‍ ഇന്ന് തന്നെ ഞാൻ പോയി. അതിന്റെ ഉടമസ്ഥന് വിശ്വനാഥ്‌ ചേട്ടന്‍, അന്‍പത് അടുപ്പിച്ച് പ്രായം ഉണ്ടാവും, കണ്ട് എനിക്ക് ലൈസൻസ് എടുക്കാന്‍ ആവശ്യമായ കോണ്ടാക്റ്റ്സ് എല്ലാം വാങ്ങി. അയാൾ നല്ലോരു മനുഷ്യന്‍ ആയിരുന്നു. “ഞാനും നിന്റെ കൂടെ വന്ന് എല്ലാ കാര്യവും ചെയ്ത് തരാം. എനിക്ക് കുറെ ആളുകളെ അറിയാം. അതുകൊണ്ട്‌ നിനക്ക് നാല് ദിവസം കൊണ്ട്‌ എല്ലാം റെഡി ആകും. പക്ഷേ സാധാരണയിൽ നിന്നും ചെറിയ ഒരു തുക ചിലവാകും….” അയാൾ പറഞ്ഞു. “അത് കുഴപ്പമില്ല ചേട്ടാ, നമുക്ക് എന്ന് തുടങ്ങണം എന്ന് പറഞ്ഞാൽ മതി….” ഞാൻ പറഞ്ഞു. പിന്നീടുള്ള കുറെ ദിവസം വിശ്വനാഥ്‌ ചേട്ടനും എനിക്കൊപ്പം ഉണ്ടായിരുന്നു. ഒരു റസ്റ്റും ഇല്ലാത്ത ഓട്ടം ആയിരുന്നു. എന്റെ വീട്ടില്‍ നിന്നും പിന്നെ സെലിന്‍ ആന്റിയുടെ വീട്ടില്‍ നിന്നും കുറെ കോള് വന്നിരുന്നു പക്ഷേ എനിക്ക് ഒന്നും എടുക്കാന്‍ കഴിഞ്ഞില്ല. ഇടക്ക് സ്രീനുവും വിളിച്ചിരുന്നു. അതും എടുക്കാന്‍ കഴിഞ്ഞില്ല. വിശ്വനാഥ്‌ ചേട്ടൻ നാല് ദിവസം എന്ന് പറഞ്ഞെങ്കിലും ഒരാഴ്ച എടുത്തു എല്ലാം റോഡിയായ് കിട്ടാന്‍. അന്ന് രാത്രി ഞാൻ സ്രീനുവിനെ വിളിച്ചു. “ഞാൻ കരുതി നി എന്നോട് സംസാരിക്കില്ല എന്ന്…” ഞാൻ വിളിച്ച സന്തോഷത്തില്‍ അവന്‍ ചിരിച്ചുകൊണ്ട് സംസാരിച്ചു. “ഇവിടെ എനിക്ക് ലൈസൻസ് റെഡിയായട….” സന്തോഷത്തോടെ ഞാൻ പറഞ്ഞു. പിന്നെ കുറെ നേരം ഞങ്ങൾ സാധാരണ കാര്യങ്ങൾ സംസാരിച്ചു. “പിന്നേ ബെന്‍, നിന്റെ ക്യാഷ് മൊത്തം ഞാൻ നിന്റെ അക്കൌണ്ടിൽ ഇട്ടിട്ടുണ്ട്….” അതും പറഞ്ഞിട്ട് അവന്‍ പൊട്ടിച്ചിരിച്ചു. “ഞാൻ അച്ഛനോട് പറഞ്ഞു – നിങ്ങൾ കാരണമാണ് എന്റെ നല്ല പാർട്നർ എനിക്ക് നഷ്ടമായത് അതുകൊണ്ട്‌ അവന്‍ എനിക്ക് തന്ന മൊത്തം പണവും നിങ്ങൾ എനിക്ക് തരണം എന്ന് ഞാൻ അച്ഛനോട് പറഞ്ഞു. അച്ഛൻ അന്ന് തന്നെ പണം തന്നു. അത് ഞാൻ അപ്പോൾ തന്നെ നിന്റെ അക്കൌണ്ടിൽ ഇടുകയും ചെയ്തു. അന്ന് ഞാൻ വിളിച്ചപ്പോ നി എടുത്തില്ല. അതുകൊണ്ട്‌ ഞാൻ അന്ന് നിനക്ക് മെസേജ് ചെയ്തത്… നി

കണ്ടില്ലേ…?” അവന്‍ ചോദിച്ചു. “ഞാൻ കണ്ടു. എന്തായാലും തേങ്സ് സ്രീനു…..” ഞാൻ പറഞ്ഞു. കൂറെ കൂടി ഞങ്ങൾ സംസാരിച്ചിട്ട് ഞാൻ വെച്ചു. പിന്നെ ഷോപ്പ് ഒരുക്കാനും അതിന് ആവശ്യമുള്ള സാധനങ്ങൾ മേടിക്കാന്‍ ഓട്ടം തുടങ്ങി. സ്രീനു ചെയ്തത് പോലെ തന്നെയാണ്. ഒരു ഓൾ സെയിൽസ് ഷോപ്പും ഒരു റീടെയില്‍ ഷോപ്പും ആയിരുന്നു. ഒരു വല്യ ഷോപ്പ് ആണ് കിട്ടിയത്. ഞാൻ അതിനെ പാർട്ടീഷൻ ചെയ്ത് രണ്ട് ഷോപ്പ് ആക്കി. എനിക്കും ലാഭം തന്നെയാണ്. ആ പണിയും കഴിഞ്ഞു. പിന്നെ ഞാനും വിശ്വനാഥ്‌ ചേട്ടനും ഒരുമിച്ച് സംസാരിച്ച് ഇപ്പോളുള്ള ട്രെന്‍ഡ് അനുസരിച്ച് എന്റെ മനസ്സില്‍ തോന്നിയ ഐഡിയയിൽ അയാൾ ചെറിയ മാറ്റം വരുത്തി ഒരു തീരുമാനത്തില്‍ എത്തി ചേര്‍ന്നു. അയാൾ വേറെയും ഫാക്ടറിയുടെ കോണ്ടാക്റ്റ്സ് എനിക്ക് തന്നു. അങ്ങനെ ഞാൻ വിശ്വനാഥ്‌ ചേട്ടനോട് ആദ്യത്തെ ഓർടർ വലിയ തോതില്‍ കൊടുത്തു. ഒരു മാസത്തിനുള്ളില്‍ കിട്ടും എന്ന് അയാൾ പറഞ്ഞു. അത് നന്നായി. കാരണം എനിക്ക് നാട്ടില്‍ പോയി ഒരു മാസം നിൽക്കാൻ വല്ലാത്ത ആഗ്രഹം തോന്നി. പിന്നെ വേറെയും സ്ഥലത്ത് പോയി അവരുടെ ഫോട്ടോ സാമ്പിള്‍ നോക്കി. എനിക്ക് ഇഷ്ടമായത് ഞാൻ ഓർടർ കൊടുത്തു. ഒരു മാസത്തിൽ എനിക്ക് കിട്ടിയാല്‍ മതിയാവും എന്ന് ഞാൻ അവരോട് പറഞ്ഞു. എല്ലാ കാര്യവും നല്ലത് പോലെ കഴിഞ്ഞ സന്തോഷം എനിക്ക് ഉണ്ടായിരുന്നു. ഞാൻ രണ്ട് ദിവസം കഴിഞ്ഞുള്ള ദിവസത്തിന് ടിക്കറ്റ് ബുക്ക് ചെയ്തു. എന്നിട്ട് ഞാൻ വീട്ടില്‍ വിളിച്ചു. അമ്മയാണ് എടുത്തത്. “ഒരു പ്രാവശ്യമെങ്കിലും ഫോൺ ചെയ്താൽ നി ഉടനെ എടുക്കില്ല അല്ലേ….?” അമ്മ ദേഷ്യപ്പെട്ടു. സ്രീനുവിൻറ്റെ കൂടെ ഞാൻ ബിസിനസ്സ് ചെയ്യുന്നില്ല എന്നും, അതിന് കാരണം ഞാൻ കുറെ കള്ളം എല്ലാം പറഞ്ഞ് ആര്‍ക്കും ഒരു ദോഷം ഇല്ലാതെ പറഞ്ഞ്‌ ഒപ്പിച്ചു. ഞാൻ എന്റെ പുതിയ ബിസിനസ്സ് കാര്യം അമ്മയോട് പറഞ്ഞു. നാട്ടില്‍ വരുന്ന കാര്യവും പറഞ്ഞു. പിന്നെ അമ്മയും എന്തെല്ലാമോ സംസാരിച്ചു. “എടാ മോനെ അന്ന് വിളിച്ചത് നിന്നോട് വേറെ കാര്യം പറയാൻ വേണ്ടിയാണ്. ജെസ്സി നാട്ടില്‍ വന്നു….. അബുദാബിയിൽ വെച്ച് ഭർത്താവുമായി ഭയങ്കര പ്രശ്നം. അവൾട ഭർത്താവിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന പെണ്ണുമായി ഇവന്ന് തെറ്റായ ബന്ധം ഉണ്ടായിരുന്നത് അവൾ അറിഞ്ഞു. പിന്നെ അവന്‍ ജെസ്സിയെ പിടിച്ച് തള്ളിയതിൽ ജെസ്സിയുടെ വയറ്റിൽ കാര്യമായ തട്ട് കിട്ടി അവൾക്ക് അബോറ്ഷൻ ആയി. ജെസ്സിയെ അവന്ന് വേണ്ട പോലും. അവസാനം അവളുടെ പപ്പയാണ് അവളെ നാട്ടില്‍ കൊണ്ട്‌ വന്നത്…..” അമ്മ ദുഃഖത്തോടെ പറഞ്ഞു. എനിക്ക് തല പെരുത്ത് വന്നു. അവന്‍ നല്ല പയ്യനായിരുന്നു. ആരെയും കുറ്റം പറയാനോ ന്യായം പറയാനോ എനിക്ക് യോഗ്യത ഇല്ലാത്തത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. അമ്മ പിന്നെയും നല്ലപോലെ വിസ്തരിച്ച് ജെസ്സിയുടെ കാര്യം പറഞ്ഞു. “ജെസ്സി നമ്മുടെ വീട്ടില്‍ രണ്ട് ദിവസം വന്ന് നിന്നു. അവള്‍ക്കു ഒരിടത്ത്‌ ഇരിക്കാൻ കഴിയുന്നില്ല എന്നും പറഞ്ഞാണ് ഇവിടെ വന്ന് നിന്നത്. പിന്നെ അവന്‍ ഡിവോർസ് നോട്ടീസ് അയച്ചിരിക്കുന്നു….” അമ്മ സങ്കടത്തോടെ പറഞ്ഞു. “ഞാൻ വെക്കുന്നു. സെലിന്‍ ആന്റിയെ ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ….” ഞാൻ കട്ട് ചെയ്തിട്ട് സെലിന്‍ ആന്റിക്ക് വിളിച്ചു. “എടാ ബെന്നോ മോനെ നി കാര്യം അറിഞ്ഞിട്ടാണോ വിളിക്കുന്നെ….. ആ മഹാ പാപി എന്റെ കുഞ്ഞിന്റെ ജീവിതം തകർത്തു. ഞാൻ ഇനി ഏതു ചെയ്യുയട മോനെ…. അവളുടെ ദേഹമാസകലം അവന്‍ അടിച്ചതിന്റെ പാടായിരുന്നു…. പല ഇടത്തും രക്തം കട്ട പിടിച്ചിരുന്നു. അവന്റെ ബെല്‍റ്റ്‌ കൊണ്ട്‌ എന്റെ കുഞ്ഞിനെ അവന്‍ തല്ലിയട മോനെ. ആ പിശാചിനെ ഇനി എന്റെ കുഞ്ഞിന്‌ വേണ്ട. അവനെ വേണ്ട എന്ന് പറഞ്ഞ്‌ ജെസ്സിയും ഡിവോർസ് നോട്ടീസിൽ ഒപ്പിട്ട് കൊടുത്തു. എനിക്ക് ഒരു സമാധാനവും ഇല്ലട മോനെ…..” സെലിന്‍ ആന്റി

കരഞ്ഞു. “ജെസ്സി എവിടെ ആന്റി….?” ഞാൻ ചോദിച്ചു. “അവൾ ശ്രീദേവിയുടെ വീട്ടില്‍ പോയി….” ആന്റി പറഞ്ഞു. “ശെരി ആന്റി ഞാൻ നാട്ടില്‍ വന്നതും ഞാൻ വീട്ടില്‍ വരാം….” ഞാൻ പറഞ്ഞിട്ട് വെച്ചു. അപ്പോ തന്നെ ഞാൻ റെയില്‍വേ സ്റ്റേഷനില്‍ പോയി പഴയ ടിക്കറ്റ് മാറ്റി നാളത്തേയ്ക്ക് ബുക്ക് ചെയ്തു. എന്റെ ബൈക്കും കേറ്റി വിടാന്‍ അവിടെ ഏല്പിച്ചു. നാളെ ഉച്ചക്ക് ഒന്ന് നാല്‍പതിനു ട്രെയിൻ പുറപ്പെടും. അടുത്ത ദിവസം തോളില്‍ തൂക്കുന്ന ഒരു ബാഗ് മാത്രം എടുത്തുകൊണ്ട് ഞാൻ ട്രെയിൻ കേറി. ഒരു നേരം പോലും കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. പത്ത് മുപ്പത് മണിക്കൂര്‍ എങ്ങനെ തള്ളി നീക്കി എന്ന് എനിക്കും ദൈവം ഉണ്ടെങ്കിൽ ആ ദൈവത്തിനും മാത്രമേ അറിയൂ. അടുത്ത ദിവസം വൈകിട്ട് ആറര മണിയോടെ ഞാൻ വീട്ടില്‍ വന്ന് ചേര്‍ന്നു. വീട്ടില്‍ വന്നതും ഞാൻ കുളിച്ചു. ചേച്ചി അപ്പോഴേക്കും ചപ്പാത്തിയും മീൻ കറിയും വെച്ച് തന്നു. കുറച്ച് ദിവസം നല്ലതുപോലെ കഴിക്കാത്തത് കൊണ്ടുള്ള വിശപ്പ് കാരണം ഞാൻ പെട്ടന്ന് അതെല്ലാം കഴിച്ചു. എന്റെ ബൈക്കും എടുത്ത് ഞാൻ സെലിന്‍ ആന്റിയുടെ വീട്ടില്‍ അപ്പോ തന്നെ പോയി. എന്നെ കണ്ടതും ജാസ്മിന് സങ്കടത്തോടെ പുഞ്ചിരിച്ചു. ജെസ്സിയെ ഓര്‍ത്തു ജാസ്മിന് കരയുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായി. പിന്നെ സെലിന്‍ ആന്റി കരഞ്ഞ് കൊണ്ട്‌ എന്നോട് പിന്നെയും ജെസ്സിയുടെ കാര്യം പറഞ്ഞു. “എല്ലാറ്റിനും പരിഹാരം ഉണ്ട് ആന്റി. ആന്റി സമാധാനിക്ക്. ജെസ്സി എവിടെ…?” “അവൾ ഇപ്പോഴും ശ്രീദേവിയുടെ വീട്ടില്‍ തന്നെയാ…. ഇന്ന്‌ വരുമെന്ന് നി എന്താ പറയാതെ…..?” ജാസ്മിന് ചോദിച്ചു. “അവൾ വന്ന അന്ന് ആദ്യം തിരക്കിയത് നിന്നെയാണ്. എന്നിട്ട് നിന്നെ വിളിച്ചു പക്ഷേ നി എടുത്തില്ല…” ജാസ്മിന് അതും പറഞ്ഞ്‌ അവളുടെ മൊബൈൽ എടുത്ത് ശ്രീദേവിയുടെ വീട്ടില്‍ വിളിച്ചു. കുറച്ച് നേരം അതിൽ സംസാരിച്ചിട്ട് ജാസ്മിന് എന്റെ കൈയിൽ തന്നു. “ചേട്ടൻ പെട്ടന്ന് ശ്രീദേവിയുടെ വീട്ടില്‍ എന്നെ എടുക്കാന്‍ വാ…. പെട്ടന്ന് വരണേ….” ജെസ്സി പറഞ്ഞു. ഞാൻ വരാമെന്ന് പറഞ്ഞിട്ട് മൊബൈൽ ജാസ്മിന്റ്റെ കൈയിൽ കൊടുത്തു. എന്നിട്ട് ഞാൻ ശ്രീദേവിയുടെ വീട്ടില്‍ പോയി. എല്ലാവരും സിറ്റവുട്ടിൽ ഉണ്ടായിരുന്നു. ശോഭ ചേച്ചിയുടെ കൈയിൽ ഒരു കൈ കുഞ്ഞ് ഉണ്ടായിരുന്നു. ഞാൻ അവരുടെ മുഖത്ത് നോക്കിയില്ല. ജെസ്സി ഓടി വന്ന് എന്റെ കൈയിൽ പിടിച്ച് കൊണ്ട്‌ പുഞ്ചിരിച്ചു. അവളുടെ കണ്ണില്‍ ക്ഷീണവും അവളുടെ കാര്യം വിചാരിച്ച് വിഷമവും കാണാന്‍ കഴിഞ്ഞു. “ബെന്‍ ചേട്ടൻ കഴിഞ്ഞ തവണ നാട്ടില്‍ വന്നിട്ട് എന്റെ കുഞ്ഞിനെ പോലും നോക്കാൻ വന്നില്ലല്ലോ…..” ശ്രീദേവി ചോദിച്ചു. “ജെസ്സി ഉണ്ടെങ്കിൽ മാത്രമേ വരികയുള്ളൂ അല്ലേ….” “അങ്ങനെ ഒന്നുമില്ല ശ്രീദേവി…. ശെരിക്കും ഞാൻ അത് ഓർത്തില്ല…. സോറി….” കുഞ്ഞിന്റെ മൂക്കില്‍ ഞാൻ പതിയെ ഉരസി കൊണ്ട്‌ പറഞ്ഞു. കുഞ്ഞ് ഒന്ന് ഞെളിഞ്ഞു. ഞാൻ പെട്ടന്ന് എന്റെ കൈ മാറ്റി. ശ്രീദേവി ചിരിച്ചു. “അത് സാരമില്ല ചേട്ടാ. നിങ്ങൾ നല്ല തിരക്കിലാണെന്ന് ജാസ്മിന് ചേച്ചി പറഞ്ഞിരുന്നു….” “ബെന്‍ ഇരിക്ക്…..” ശോഭ ചേച്ചി പറഞ്ഞു. “വേണ്ട ചേച്ചി ഞങ്ങൾ ഇറങ്ങുന്നു…..” അവരുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു. ഞങ്ങൾ പോകുന്ന വഴിക്ക് വെച്ച് ജെസ്സി അവളുടെ കാര്യം ഓരോന്നും പറഞ്ഞു.

“ഞാൻ ഡിവോർസ് നോട്ടീസിൽ സൈൻ ചെയ്ത് കൊടുത്തു. ഞങ്ങളുടെ വിവാഹത്തിന് മുന്നേ അയാള്‍ക്ക് അവളുമായി ബന്ധം ഉണ്ടായിരുന്നു. അവളെ സൗദിയിൽ നിന്നും അവരുടെ കമ്പനി ട്രാൻസ്ഫർ ചെയ്ത് അബുദാബിയിൽ വിട്ടത് കൊണ്ടാണ് അയാളും ട്രാൻസ്ഫർ വാങ്ങി അബുദാബിയിൽ പോയത്. അയാളുടെ ഈ ചുറ്റിക്കളി പപ്പ എങ്ങനെയോ അറിഞ്ഞു. ഞാൻ കൂടെ ഉണ്ടെങ്കിൽ എല്ലാം മാറും എന്ന് കരുതി പപ്പയാണ് അയാളോട് എന്നെ അവിടെ എടുക്കാന്‍ പറഞ്ഞത്. പക്ഷേ ഇപ്പൊ ഇങ്ങനെ ആയി…..” “അവന്‍ നിന്നെ എപ്പോഴും തല്ലുമായിരുന്നൊ ജെസ്സി….?” “ഇല്ല ചേട്ടാ, അവർ ഫോണിൽ സംസാരിക്കുമ്പോള്‍ ഞാൻ ദേഷ്യപ്പെട്ടും അപ്പോഴാണ് തല്ലു കിട്ടുന്നത്….” വീട് എത്തും മുമ്പ്‌ ആളൊഴിഞ്ഞ ഭാഗം ഉണ്ട്. ഞങ്ങൾ അവിടെ വന്നതും ജെസ്സി വണ്ടി നിര്‍ത്താന്‍ പറഞ്ഞു. ഞാൻ ഒതുക്കി നിർത്തി സ്റ്റാന്‍ഡ് ഇട്ടു. ജെസ്സി എന്നെ ഇറുക്കി കെട്ടിപ്പിടിച്ച് കൊണ്ട് കരയാന്‍ തുടങ്ങി. “എന്നെ ബെന്‍ ചേട്ടനു തന്നിരുനെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു. എന്റെ മനസ്സും ശരീരവും അയാൾ കളങ്കപ്പെടുത്തില്ലാ യിരുന്നു…..” അതും പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു. “എല്ലാം ശരിയാവും ജെസ്സി…. കരയാതെ ഇരിക്ക്……” അവളുടെ മുടിയില്‍ തഴുകി കൊണ്ട്‌ ഞാൻ പറഞ്ഞു. കുറെ നേരം അവൾ ഏങ്ങലടിച്ചു കരഞ്ഞു. പിന്നെ അത് പതിയെ കുറഞ്ഞ് വന്നു. കുറച്ച് കഴിഞ്ഞ് അതും നിന്നു. “സോറി ചേട്ടാ, ചെറിയ കുഞ്ഞിനെ പോലെ ഞാൻ പെരുമാറി…. നമുക്ക് പോകാം….” എന്റെ കവിളിൽ തടവി കൊണ്ട്‌ അവൾ പറഞ്ഞു. “പോകാം….” ഞങ്ങൾ വീട്ടില്‍ വന്നപ്പോൾ ആരും പുറത്തില്ല. ഞങ്ങൾ അകത്ത് കേറി. ജാസ്മിന്റ്റെ കുട്ടികള്‍ ഉറങ്ങി കാണും, അവരെ കണ്ടില്ല. ആന്റിയും ജാസ്മിനും കിച്ചനിൽ എന്തോ സംസാരിച്ച് കൊണ്ട് ദോശ ഉണ്ടാക്കുകയാണ്. “എനിക്ക് വിശക്കുന്നു…..” ജെസ്സി പറഞ്ഞതും അവർ രണ്ടുപേരും തിരിഞ്ഞ് നോക്കി. സെലിന്‍ ആന്റിയുടെ മുഖത്ത് സന്തോഷം കണ്ടു. “ഇത്രയും ദിവസം അവൾക്ക് ആഹാരം കൊടുത്താൽ വേണ്ട എന്ന് പറയും. കുരുവി കഴിക്കും പോലെ എന്തെങ്കിലും നുള്ളി പെറുക്കി കഴിക്കും. അവളെ നി ശ്രീദേവിയുടെ വീട്ടില്‍ നിന്നും ഇവിടം വരെ നടത്തി കൊണ്ടാണോട മോനെ വന്നത്…..? ഒരു ചിരിയോടെ സെലിന്‍ ആന്റി ചോദിച്ചു. “നടക്കുന്ന ഒരു സാധനം….” ഞാൻ ജെസ്സിയുടെ തല തൊട്ട്‌ കാല് വരെ നോക്കിക്കൊണ്ട് പുച്ഛത്തോടെ പറഞ്ഞു. “ഒരു റൂമിൽ നിന്നും അടുത്ത റൂം വരെ പോണമെങ്കിൽ അവൾ എന്നോട് അവളെ എടുത്തുകൊണ്ട് പോകാൻ പറയും…. പിന്നെയാണ് ഇത്രയും ദൂരം അവൾ നടക്കുന്നത്…..” “ദേ ചേട്ടാ, വെറുതേ എന്നെ കളിയാക്കുന്നത് ചേട്ടന്റെ ശരീരത്തിന് ദോഷം ചെയ്യും പറഞ്ഞേക്കാം….” ജെസ്സി പറഞ്ഞു. പക്ഷേ അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. “ബെന്‍ ഇരിക്ക്, ഇതിപ്പോ തീരും. എല്ലാര്ക്കും കഴിക്കാം….” ജാസ്മിന് പറഞ്ഞു. “ഞാൻ കഴിച്ചിട്ട് വന്നതാ…. എനിക്ക് ഒന്നും വേണ്ട….” ഞാൻ പറഞ്ഞു. “എന്ത് കഴിച്ചു….” സെലിന്‍ ആന്റി ചോദിച്ചു. “ചപ്പാത്തിയും മീൻ കറിയും…..” “അത് സാരമില്ല, ചേട്ടൻ ഇവിടന്ന് കഴിക്കണം…..” ജെസ്സി പറഞ്ഞു. “പൊടി, എനിക്ക് വേണ്ട… അഞ്ച് ചപ്പാത്തി ഞാൻ കഴിച്ചു…..” “ഇവിടെ ദോശയും മീന്‍ കറിയുമാണ്, ഒരെണ്ണം നി കഴിക്കട മോനെ….” സെലിന്‍ ആന്റി പറഞ്ഞു. അവസാനം അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാനും ഒരു ദോശ കഴിച്ചു. “അങ്കിള്‍ എന്നാ പോയത് ആന്റി….?” ഞാൻ ചോദിച്ചു. “ഇവരുടെ പപ്പ പോയിട്ട് നാല് ദിവസമായി. അവിടെ ഒരുപാട്‌ ജോലി ഉണ്ടെന്ന് പറഞ്ഞു….”

“നിന്റെ ബിസിനസ്സ് എന്തായി…..” ജാസ്മിന് ചോദിച്ചു. “ഞാൻ ഒറ്റക്ക് വിശാഖപട്ടണത്തിൽ തുടങ്ങി, കൂട് ചേർന്ന് നടത്താന്‍ ഒരു സുഖമില്ല അതുകൊണ്ട്‌ ഞാൻ ഒറ്റക്ക് തുടങ്ങി. ഒരു മാസത്തില്‍ എനിക്ക് പോണം. പിന്നെ റീടെയില്‍ ഷോപ്പിൽ ഒരുത്തൻ ഒരാളെ നോക്കണം…..” ഞാൻ പറഞ്ഞു. “ഞാൻ വരട്ടെ…..” ജെസ്സി പെട്ടന്ന് ചോദിച്ചു. ഞങ്ങൾ മൂന്ന് പേരും അവളെ നോക്കി. “നിനക്കതിനു എന്തറിയാം…” ജാസ്മിന് ചോദിച്ചു. അവളുടെ മുഖത്ത് അസൂയ വിരിയുന്നത് ഞാൻ കണ്ടു. “ബെന്‍ ചേട്ടൻ എല്ലാം അറിഞ്ഞ് കൊണ്ടാണോ ഈ ബിസിനസ്സ് തുടങ്ങിയത്‌? എനിക്ക് പറഞ്ഞ് തന്നാല്‍ മതി എനിക്ക് പെട്ടന്ന് മനസ്സിലാവും. ഞാൻ വരാം ചേട്ടാ. ഇവിടെ ഇരുന്നാല്‍ എനിക്ക് കിറുക്ക് പിടിക്കും….. “ അവൾ പറഞ്ഞു. “ഞാൻ പോകും….” അവളുടെ അമ്മയെ നോക്കി ജെസ്സി മുഖം വീറ്പ്പിച്ച് കൊണ്ട്‌ പറഞ്ഞു. എന്ത് പറയണമെന്ന് അറിയാതെ ആന്റി നെറ്റി തടവി. “എടി കാന്താരി നിന്റെ പപ്പക്ക് ഇതൊന്നും ഇഷ്ടമാവില്ല. നി ചെറിയ കുട്ടി ഒന്നുമല്ല എന്റെ കൂടെ ഒരേ വീട്ടില്‍ നിൽക്കാൻ….. ആളുകൾ ആയിരം കുറ്റം പറയും….” ഞാൻ പറഞ്ഞു. അവളെ കൊണ്ട് പോകാൻ എനിക്ക് ആയിരം വട്ടം ഇഷ്ടമാണ്. പക്ഷേ എന്റെ കൂടെ അവർ ഇങ്ങനെ ഒറ്റക്ക് വിടും. അതുകൊണ്ടാണ് ഞാനായിട്ട് അങ്ങനെ പറഞ്ഞത്. “ചേട്ടന്ന് എന്നെ കൂടെ നിര്‍ത്താന്‍ പേടിയാണെങ്കിൽ വേറെ സ്ത്രീകൾ താമസിക്കുന്ന വീട്ടില്‍ എന്നെ നിര്‍ത്തണം. എന്റെ ശമ്പളത്തില്‍ നിന്നും ഞാൻ വാടക കൊടുത്തോളാം…..” ജെസ്സി വിടുന്ന ഭാവമില്ല. “പപ്പയോട് ഞാൻ സംസാരിക്കാം…” അതും പറഞ്ഞ്‌ ജെസ്സി ജാസ്മിന്റ്റെ കൈയിൽ നിന്നും മൊബൈൽ വാങ്ങിച്ച് അവളുടെ പപ്പക്ക് മസ് കോള് ചെയ്തു. ഉടനെ അയാൾ തിരിച്ച് വിളിച്ചു. അവർ രണ്ട് പേരും ഒരുപാട്‌ നേരം സംസാരിച്ചു. ജെസ്സി കുറെ തര്‍ക്കിച്ചു. കൊച്ചു കുഞ്ഞിനെ പോലെ പിടിവാശി കാണിച്ചു ചിലപ്പോ കാല് പൊക്കി തറയില്‍ ആഞ്ഞ് ചവിട്ടും. പിന്നെ മുഖം വീറ്പ്പിച്ചു കൊണ്ട് ദേഷ്യത്തില്‍ സംസാരിക്കും. ഇത് ഒരുപാട്‌ നേരം തുടർന്നു. ഞാൻ ഒരു പുഞ്ചിരിയോടെ അവളുടെ ഈ കോപ്രായങ്ങൾ നോക്കി ഇരുന്നു. അവസാനം ജെസ്സി പറഞ്ഞു, “ഞാൻ കൊച്ചു കുട്ടി ഒന്നുമല്ല പപ്പ, എന്റെ കാര്യം നോക്കാൻ എനിക്ക് കഴിയില്ല എന്ന് പപ്പ കരുതുന്നുണ്ടോ? എനിക്ക് നിങ്ങൾ ഒരുക്കി തന്ന ജീവിതം എങ്ങനെ അവസാനിച്ചു എന്ന് ഞാൻ പറയേണ്ട കാര്യമുണ്ടോ പപ്പ? എനിക്ക് എന്റെ സ്വന്തം കാലില്‍ നില്‍ക്കണം. ഞാൻ നില്‍ക്കുകയും ചെയ്യും. എന്റെ മരണം വരെ ഞാൻ നിങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കണം എന്നാണോ പാപ്പയുടെ ആഗ്രഹം….?” ഇത്രയും പറഞ്ഞിട്ട് ജെസ്സി മിണ്ടാതെ നിന്നു. എന്നിട്ട് അവളുടെ അമ്മക്ക് നേരെ മൊബൈൽ നീട്ടി. ആന്റി അത് വാങ്ങിച്ചു. കുറെ നേരം സംസാരിച്ചു. ആന്റി ജെസ്സിയെ സപ്പോര്‍ട്ട് ചെയ്യും വിതം സംസാരിച്ചു. പിന്നെ ജാസ്മിന്റ്റെ കൈയിൽ കൊടുത്തു. എന്നെ അതിശയിപ്പിച്ച് കൊണ്ട്‌ ജാസ്മിന് പറഞ്ഞു, “ജെസ്സി പോട്ടെ പപ്പ…. അവൾക്ക് ഒരു മാറ്റം വേണം. അതുകൂടാതെ അവൾക്ക് ജോലിക്ക് പോകാന്‍ താല്‍പര്യമുണ്ടെങ്കിൽ അവൾ പോട്ടെ പപ്പ… ബെന്‍ ഉണ്ടല്ലൊ. ബെന്‍ അവളെ നോക്കിക്കോളും…..” അവൾ പിന്നെയും എന്തെല്ലാമോ പറഞ്ഞു. എന്നിട്ട് എന്റെ നേര്‍ക്ക് നീട്ടി കൊണ്ട്‌ ജാസ്മിന് സ്പീക്കര്‍ ഓണ്‍ ചെയ്തു. “അങ്കിള്‍…..!” ഞാൻ പറഞ്ഞു. “ബെന്‍ മോനെ, എന്റെ മോള് പറഞ്ഞത് ശെരിയാണ്. ഞാനാണ് അവളുടെ ജീവിതം നശിപ്പിച്ചത്. അന്ന് സെലിന്‍ പറഞ്ഞത് ഞാൻ കേട്ടിരുന്നെങ്കിൽ ഇന്ന്‌ എന്റെ മോള് ഇത്ര വേദനിക്കില്ലാ യിരുന്നു. എല്ലാം പോട്ടെ ഞാൻ എന്റെ മോളെ നിന്റെ കൈയിൽ ഏല്‍പ്പിക്കുന്നു, അവളുടെ കാര്യത്തിൽ നീയാണ് കരുതി ഇരിക്കേണ്ടത്, നി തന്നെയാണ് ഉത്തരവാദിയും എനിക്ക് ഉത്തരം തരുന്നവനും. അതുകൊണ്ട്‌ അവളെ നിന്റെ കൃഷ്ണമണികള്‍ പോലെ നോക്കണം…. എന്റെ

മൂന്ന് മക്കള്‍ക്കും അവരുടെ കുട്ടികൾക്കും സുഖമായി ജീവിക്കാനുള്ള സ്വത്ത് എന്റെ കൈയിൽ ഉണ്ടെങ്കിലും അത് അവര്‍ക്ക് വേണ്ട പോലും…. സ്വന്തം കാലില്‍ അവൾക്ക് നില്‍ക്കണമെങ്കിൽ അവളുടെ ആഗ്രഹം പോലെ നടക്കട്ടെ… ” അത്രയും പറഞ്ഞ ശേഷം അങ്കിള്‍ കോള് കട്ടാക്കി. “ദൈവമേ ഈ കുരിശ് എനിക്കൊരു പാരയാകുമോ…” ജെസ്സിയെ ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞു, “എന്റെ മരണം ആ മനുഷ്യന്റെ കൈയിൽ നിന്നും ആണെന്ന് ഇപ്പൊ ഉറപ്പായി…” ജാസ്മിന്റ്റെ മൊബൈലില്‍ ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞു…” അവരെല്ലാം ചിരിച്ചു. “എന്നാ ഞാൻ പോകുന്നു….” ഞാൻ പറഞ്ഞു. ഞാൻ നേരെ എന്റെ വീട്ടില്‍ പോയി. എന്റെ ബെഡ്ഡിൽ കിടന്നതും ഞാൻ ഉറങ്ങി പോയി. പിന്നീടുള്ള ദിവസങ്ങൾ പെട്ടന്ന് പോയി. പല വട്ടം ഞാൻ ആനിയേ കാണാനും പോയിരുന്നു. എനിക്ക് അവളോട് അതിരറ്റ സ്നേഹം ഉണ്ടെങ്കിലും ഇപ്പോഴോക്കെ അവളെ കളിക്കണം എന്ന ചിന്ത മാത്രം എനിക്ക് വന്നില്ല. “നി ശെരിക്കും മാറിപ്പോയി ബെന്‍…. ആദ്യമൊക്കെ എന്നെ ഒറ്റക്ക് കിട്ടിയാല്‍ നി എന്തെങ്കിലും കുസൃതി കാണിക്കും, പക്ഷേ ഇപ്പൊ നിനക്ക് ആ ചീത്ത ബുദ്ധി മാറിപ്പോയി. ഈ ദിവസം വരുമെന്ന് എനിക്കറിയാമായിരുന്നു ബെന്‍. എനിക്ക് ഈ നല്ല കുട്ടിയായ ബെനിനോട് കൂടുതൽ സ്നേഹം തോനുന്നു….” ആനി എന്റെ കവിളിൽ ഉമ്മ തന്ന്‌ കൊണ്ട്‌ പറഞ്ഞു. “അപ്പോ ഞാൻ നിന്നെ തൊട്ടപ്പൊഴെല്ലാം എനിക്ക് വേണ്ടി മാത്രമാണോ നി എല്ലാം സമ്മതിച്ചത്…..?” ഞാൻ ചോദിച്ചു. “അങ്ങനെയല്ല എന്റെ ചക്കര കൂട്ട, നി എന്നെ തൊടുന്നതും എന്നെ അങ്ങനെ എല്ലാം ചെയ്തതും എനിക്ക് ഇഷ്ടമായിരുന്നു. ഇപ്പോഴും നിനക്ക് എന്നെ വേണമെങ്കിൽ ഞാൻ സമ്മതിക്കും. കാരണം എനിക്ക് നിന്നോട് പറയാൻ കഴിയാത്ത സ്നേഹം ഉള്ളത് കൊണ്ടാണ്. നി മാറുന്നത് പോലെ എന്റെ മനസ്സും നിന്റെ ഇഷ്ടത്തിന് ഒത്തു മാറും. എനിക്ക് നിന്നോടുള്ള സ്നേഹം അങ്ങനെയാണ്‌ കൂട്ട….” എന്റെ മുടി കുഴച്ച് കൊണ്ട്‌ ആനി പറഞ്ഞു. “നിന്റെ മനസില്‍ ഞാൻ ഉണ്ടെങ്കിൽ എനിക്ക് അത് മതി….. പിന്നെ ബെന്‍, ജെസ്സിയെ നിനക്ക് ഇഷ്ടമാണോ….? – നിന്റെ മനസ്സ് എനിക്കറിയാം ബെന്‍. നിന്റെ മനസില്‍ അവളുണ്ട്….” ആനി പെട്ടന്ന് ചിരിച്ചു. “നിന്റെ മനസില്‍ അവൾ മാത്രമല്ല വേറെയും പെണ്‍ കുട്ടികൾ കാണും…. വേറെയും ആന്റി മാർ നിനക്ക് കാണും…. കാരണം നി എല്ലാവരെയും പെട്ടന്ന് മനമഴിഞ്ഞ് സ്നേഹിച്ച് പോകും….. പിന്നെ നിന്നോട് സംസാരിക്കുന്നവരിൽ പത്തില്‍ ഏഴ് പേരെങ്കിലും നിന്നെയും അകമഴിഞ്ഞ് സ്നേഹിച്ച് പോകും. അതാണ് സത്യം….. അതുകൊണ്ട്‌ വേറെ സ്ത്രീകൾ നിന്റെ ജീവിതത്തിൽ കടന്ന് പോയിട്ടില്ല എന്ന് മാത്രം എന്നോട് കള്ളം പറയാൻ നില്‍ക്കേണ്ട….. എനിക്ക് അസൂയയും ദേഷ്യവും ഒന്നുമില്ല, വേറെ പെണ്ണുങ്ങളുടെ ഒരു കാര്യവും എനിക്ക് അറിയുകയും വേണ്ട പക്ഷേ ഒരു കാര്യം മത്രം എനിക്ക് നിന്നോട് പറയാനുണ്ട്. ജെസ്സി നിനക്ക് ചേരും. അവൾ നിന്റെ ജീവിതത്തിൽ വന്നാല്‍ നി മരിക്കും വരെ നി തെറ്റി പോവില്ല. നിനക്ക് എന്താണോ വേണ്ടത് അത് നി തീരുമാനിക്ക് കൂട്ട…..” ആനി അവസാനമായി എന്റെ ചുണ്ടില്‍ അവളുടെ ചുണ്ട് കൊണ്ട്‌ അമർത്തി പിടിച്ചു. “നിനക്ക് എന്നെ വേണം എന്ന് പറഞ്ഞാൽ ഞാൻ വരും, നിനക്ക് എല്ലാം തരും, നിന്റെ കൊതി തീരും വരെ… എന്റെ കൊതി തീരും വരെ എന്റെ എല്ലാം ഞാൻ എന്റെ കുട്ടന്ന് വാരിക്കോരി വഴങ്ങും…… പക്ഷേ അതിലുമുപരി എന്റെ ബെന്‍ നല്ല കുട്ടിയായി വാഴണം എന്നാണ്‌ എന്റെ ആഗ്രഹം…..” ഞാൻ ഒന്നും പറഞ്ഞില്ല. എന്റെ കാമം കലര്‍ന്ന സ്നേഹത്തിന്റെ ആദ്യ ഇരയാണ് എന്റെ ആനി. എനിക്ക് എപ്പോഴും അവളോട് സ്നേഹം ഉണ്ടാവും.

എന്റെ ആനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം എനിക്ക് സാധിച്ച് കൊടുക്കാൻ കഴിയും. “ആനി ആന്റി…” ഞാൻ സ്നേഹത്തോടെയും ആത്മാര്‍ത്ഥയോടേയും വിളിച്ചു. ആനി ചിരിച്ചുകൊണ്ട് ഓടി വന്ന് എന്റെ മുടി പിടിച്ച് കുഴിച്ചിട്ടു. എന്നെ എപ്പോഴും വിളിച്ച് ജെസ്സി ശല്യം ചെയ്യുന്നത് കൊണ്ട്‌ ഞാൻ അവളെ ശ്രീദേവിയുടെ വീട്ടില്‍ നാലഞ്ച്‌ വട്ടം കൊണ്ട്‌ പോയി. അവളെ വിട്ടിട്ട് ഞാൻ തിരിച്ച് വരും. ജെസ്സി വിളിക്കുമ്പോള്‍ ഞാൻ പോയി എടുക്കും. ശ്രീദേവിയും ശോഭ ചേച്ചിയും എന്നോട് അവിടെ ഇരിക്കാൻ പറയുമെങ്കിലും ഞാൻ ഇരിക്കാറില്ല. ഞാൻ ശോഭ ചേച്ചിയുടെ മുഖത്ത് പോലും ഇതുവരെ നോക്കാറില്ല. ഒരു ദിവസം ജെസ്സിയെ കൊണ്ട്‌ വിട്ടിട്ട് ഞാൻ തിരിച്ച് വന്നതും ശോഭ ചേച്ചി എനിക്ക് കോള് ചെയ്തു. പേര് വരാത്തത് കൊണ്ട്‌ ആരെന്ന് അറിയാൻ കഴിഞ്ഞില്ല. എടുത്തതും മനസ്സിലായി. “എന്തിനാ ബെന്‍ നിനക്കെന്നോട് ഇത്ര ദേഷ്യം… നി എന്റെ മുഖത്ത് പോലും നോക്കുന്നില്ല….” ശോഭ ചേച്ചി ചോദിച്ചു. “അന്ന് നിങ്ങൾ എന്നോട് പറഞ്ഞ കാര്യം ഞാൻ അനുസരിക്കുന്നു ചേച്ചി, നിങ്ങളുടെ വീട്ടില്‍ വരുന്നത് എനിക്ക് ഒഴിവാക്കാൻ കഴിയുന്നില്ല ചേച്ചി പക്ഷേ വേഗം അതിനും ഞാൻ പരിഹാരം കാണും…” “ഇനി നി വീട്ടില്‍ വരുമ്പോൾ ഇവിടെ ഇരുന്ന് എന്നോട് സംസാരിക്കണം ബെന്‍. എന്റെ മനസ്സ് എന്റെ നിയന്ത്രണത്തിൽ നിന്നും വഴുതി പോയത് കൊണ്ടാണ് എനിക്ക് നിന്നോട് അന്ന് അങ്ങനെ പറയാൻ തോന്നിയത്. ദയവായി എന്നോട് ക്ഷമിക്ക് ബെന്‍, നമുക്ക് നല്ല ഫ്രണ്ട്സായി ആ വട്ടത്തില്‍ നിന്നുകൊണ്ട് അതിര് കടക്കാതെ കഴിയാം ബെന്‍. ഞാൻ നിന്നെ വേദനിപ്പിച്ച അടുത്ത ദിവസം മുതലെ നിന്നെ വിളിച്ച് ഇത് പറയാൻ ഞാൻ പലവട്ടം വിചാരിച്ചതാണ് പക്ഷേ എനിക്ക് ദൈര്യം ഇല്ലായിരുന്നു. ഇപ്പൊ നി എന്നെ ചീത്ത പറഞ്ഞാലും വേണ്ടില്ല എന്ന് കരുതിയാണ് ഞാൻ ഇത് നിന്നോട് പറയുന്നത്. ഇനി നിന്റെ ഇഷ്ടം….” അതോടെ കോള് കട്ടായ്. എനിക്ക് പെട്ടന്ന് ശോഭ ചേച്ചിയോട് ഉണ്ടായിരുന്ന ദേഷ്യം അലിഞ്ഞ് പോയി. അവർ പറഞ്ഞതില്‍ ഒരു തെറ്റും ഞാൻ കണ്ടില്ല. കാമം മാത്രമാണോ ജീവിതം – ഒരിക്കലും അല്ല. നല്ല കൂട്ടുകാരും വേണം. ഞാൻ വേഗം ശോഭ ചേച്ചിയുടെ വീട്ടില്‍ പോയി. എന്നെ കണ്ടതിൽ ചേച്ചിക്ക് അതിശയം. ചേച്ചി ഓടി വന്ന് എന്റെ കയ്യില്‍ പിടിച്ച് ഒരു കസേരയില്‍ ഇരുത്തി. ചേച്ചിയും അടുത്തുള്ള കസേരയില്‍ ഇരുന്നു. ചേച്ചിയുടെ കണ്ണ് നിറഞ്ഞ് തിളങ്ങി. “എനിക്ക് ഒരു കട്ടൻ ചായ തരുമോ…..” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. മുകളില്‍ നിന്നും ശ്രീദേവിയും ജെസ്സിയും എന്നെ നോക്കി ചിരിച്ചു. ഞാനും ജെസ്സിയും നാല് മണിക്ക് അവിടെ നിന്നും ഇറങ്ങി. “നമുക്ക് ബീച്ചിൽ പോയാലോ…..” ഞാൻ അവളോട് ചോദിച്ചു. “ഞാൻ റെഡി….” സന്തോഷത്തോടെ അവൾ പറഞ്ഞു. ഞാൻ കടപ്പുറത്ത് എപ്പോഴും ഇരിക്കുന്ന ഇടത് അവളെയും കൊണ്ട്‌ ഇരുന്നു. “എനിക്ക് നിന്നോട് കുറെ കാര്യം പറയാനുണ്ട് ജെസ്സി…..” ഞാൻ പറഞ്ഞു. “ചേട്ടൻ പറ….” അവൾ പറഞ്ഞു. തിരമാലകളുടെ ആ നൃത്തം ഞാൻ കുറച്ച് നേരം നോക്കി ആസ്വദിച്ചു. ജെസ്സിയുടെ മുഖത്ത് ചെറിയ കുഞ്ഞിന്റെ കൗതുകം, സന്തോഷം അങ്ങനെ പല വികാരങ്ങള്‍ കാണാന്‍ കഴിഞ്ഞു. ഞാൻ ജെസ്സിയെ നോക്കി. ജെസ്സി എന്നെ നോക്കി പുഞ്ചിരിച്ചു. ഞാൻ അവളുടെ കണ്ണില്‍ നോക്കി എന്റെ ജീവിതത്തിൽ ഉണ്ടായ മുഴുവന്‍ കാര്യവും ഒന്ന് വിടാതെ പറഞ്ഞു. ജാസ്മിന്, ആനി, ഷൈനി, ശോഭ, വാഹില, സിന്ധു, നിവിത എന്ന് ഒന്നും മറച്ച് വൈക്കത്തെ പറഞ്ഞു. ജെസ്സിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. എന്റെ വായിൽ നിന്നും എന്റെ സ്വന്തം അഴിഞ്ഞാട്ടം കേട്ടപ്പോഴാണ് ഒരു കൂസലുമില്ലാതെ ഞാൻ എത്ര വലിയ തെറ്റുകളാണ് ചെയ്തതെന്ന് ബോധ്യമായത്. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഇറ്റിറ്റ്

വീഴുന്നുണ്ടായിരുന്നു. ഞാൻ എല്ലാം പറഞ്ഞ്‌ തീരും വരെ ജെസ്സി എന്റെ കണ്ണില്‍ തന്നെ നോക്കിയിരുന്നു. ഇടക്ക് അവൾ ഒന്ന് തേങ്ങും. ഞാൻ പറച്ചില്‍ നിര്‍ത്തിയതും ജെസ്സി എന്റെ വിരലില്‍ കിടന്ന ജാസ്മിന് തന്ന മോതിരത്തിൽ നോക്കി. എന്നിട്ട് ജെസ്സി ശാന്തമായ സമുദ്രത്തില്‍ നോക്കി. ഞാനും നോക്കി പലയിടത്തും ഒന്നും കാണാന്‍ വയ്യാ. നല്ല ഇരുട്ട്. കടലില്‍ അങ്ങിങ്ങായി രാത്രി പണിക്ക് പോയ വള്ളത്തില്‍ വെളിച്ചം കാണാന്‍ കഴിഞ്ഞു. ആ വെളിച്ചം എന്റെ ഉള്ളില്‍ ഇരുണ്ട ഹൃദയത്തിലേക്ക് വെളിച്ചം പകര്‍ന്നിരുനെങ്കിൽ എന്ന് ഞാൻ ആശിച്ചു. “ഇപ്പോൾ എന്തിനാണ് എന്നോട് ഇതെല്ലാം പറഞ്ഞത്….” ജെസ്സിയുടെ പതിഞ്ഞ സ്വരം എന്റെ കാതില്‍ പതിഞ്ഞു “എനിക്ക് നിന്നെ ഇഷ്ടമാണ് ജെസ്സി…. എനിക്ക് നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട്….. കാണുന്ന എല്ലാ പെണ്ണിനോടും ശാരീരിക സുഖം തേടി നേടിയ എന്റെ വാക്കിന് എന്ത് സത്യസന്ധത ഉണ്ടെന്ന് നി ചിന്തക്കും. പല സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയ എന്നോട് നിനക്ക് അറപ്പും വെറുപ്പും തോന്നും. നിന്നോട് ഈ അഭ്യര്‍ത്ഥന നടത്താൻ ഒരു യോഗ്യതയും എനിക്കില്ല എന്നും അറിയാം. പക്ഷേ എനിക്ക് നിന്നോട് മാത്രമാണ്‌ ആദ്യമായി എന്റെ മനസ്സ് തുറക്കാന്‍ തോന്നിയത്, നിന്നോട് മാത്രമാണ്‌ ആദ്യമായി എന്റെ തെറ്റുകൾ ഏറ്റ് പറയാൻ തോന്നിയത്. നി വിശ്വസിച്ചാലും ഇല്ലെങ്കിലും എന്റെ ആത്മാര്‍ത്ഥമായ സ്നേഹമാണ് ഞാൻ നിന്നോട് തുറന്ന് പറഞ്ഞത്. നിന്റെ എന്ത് തീരുമാനവും ഞാൻ മാനിക്കും…..” ജെസ്സി ഒന്നും പറയാതെ എഴുന്നേറ്റ് നടന്ന് എന്റെ ബൈക്കിന്റെ അടുത്ത് പോയി നിന്നു. ഞാനും എഴുന്നേറ്റ് പോയി. ഞാൻ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോൾ അവൾ കേറി ഇരുന്നു പക്ഷേ അവളുടെ ഡ്രസ് പോലും എന്റെ ദേഹത്ത് കൊണ്ടില്ല. ഞാൻ പതുക്കെ ഓടിച്ചു, ഞാൻ കാരണം അറിയാതെ പോലും അവളെ എന്റെ ദേഹത്ത് മുട്ടിക്കാൻ ഇട വരരുത്. അവളുടെ വീട്ടില്‍ വന്നതും ജെസ്സി ഒന്നും മിണ്ടാതെ വീട്ടിനുള്ളില്‍ കേറി പോയി. “നി വന്നോ…. ബെന്‍ അമ്മക്ക് ഈ ഗുളിക തീര്‍ന്നു ഇതൊന്ന് വാങ്ങിച്ച് കൊണ്ട്‌ വാ….” ജാസ്മിന് പറഞ്ഞ്‌ കൊണ്ട്‌ പുറത്ത്‌ വന്നു. എന്നിട്ട് ആ തീര്‍ന്ന മരുന്നിന്റെ കവറും കാശും എന്റെ കൈയിൽ തന്നു. “എനിക്ക് നിന്നോട് ഒരു കാര്യം പറയണം ജാസ്മിന്….” ഞാൻ പറഞ്ഞു. “എന്താ….” അവൾ ചോദിച്ചു. “ഇതിന്റെ ഭാരം എന്റെ മനസില്‍ കൂടിക്കൂടി വരുന്നു ജാസ്മിന്…. ഞാൻ എന്താ ചെയ്യേണ്ടത്….?” ജാസ്മിന് എനിക്ക് തന്ന മോതിരത്തിൽ ഞാൻ തൊട്ട്‌ കൊണ്ട്‌ ചോദിച്ചു. ജാസ്മിന് പുഞ്ചിരിച്ചു. എനിക്ക് അതിശയം തോന്നി. കാരണം ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത വികാരമായിരുന്നു അവളില്‍ നിന്നും ഉണ്ടായത്. “അതെനിക്ക് തിരിച്ച് തന്നേക്ക് ബെന്‍. എനിക്ക് ഒരു വിഷമവും ഇല്ല. പക്ഷെ ലോക്കെറ്റ് ഞാൻ തരില്ല…..” അവളുടെ ചിരി വലുതായി. “ഒരു ആഗ്രഹം മാത്രം ബെന്‍ എനിക്ക് സാധിച്ച് തരണം….” “എന്ത് വേണം നിനക്ക്….” പുഞ്ചിരിയോടെ ഞാൻ ചോദിച്ചു. ജാസ്മിന് എന്റെ കൈ എടുത്ത് അവളുടെ തലയില്‍ വെച്ച്. “സത്യം ചെയ്ത് താ ബെന്‍… ഒരിക്കലും എന്നോട് വഴക്ക് കൂടില്ല എന്ന് സത്യം ചെയ്, ഒരിക്കലും എന്നോട് പിണങ്ങില്ല എന്ന് സത്യം ചെയ് ബെന്‍….” ഞാൻ ഉറക്കെ ചിരിച്ചു. “സത്യം, ഞാൻ നിന്നോട് ഒരിക്കലും പിണങ്ങില്ല. സത്യം, ഞാൻ നിന്നോട് ഒരിക്കലും തല്ലും കൂടില്ല….” ഞാൻ സന്തോഷത്തോടെ പിന്നെയും ചിരിച്ചു. ജാസ്മിന് എന്നെ നുള്ളി വേദനിപ്പിച്ചു. ഞാൻ അവളെ കണ്ണുരുട്ടി കാണിച്ചു. “എന്റെ സത്യത്തിന് വിലയുണ്ടോ എന്ന് അറിയാനുള്ള പരീക്ഷണം ആണോ…” ഞാൻ ചോദിച്ചു. ജാസ്മിന് എന്റെ മൂക്കില്‍ പതിയെ പിടിച്ച് വലിച്ചു. “അതേ…. പരീക്ഷണം തന്നെയായിരുന്നു…. നി വാക്ക് പറഞ്ഞാൽ അത് പാലിക്കുന്ന പഴയ ബെന്‍

തന്നെയാണോ എന്ന് നോക്കിയതാണ്….” കുസൃതിയോടെ അവൾ പറഞ്ഞു

ഞാൻ മരുന്ന് വാങ്ങി കൊണ്ട്‌ വന്നു. സെലിന്‍ ആന്റി അവരുടെ റൂമിൽ ഒറ്റയ്ക്കിരുന്ന് പ്രാര്‍ത്ഥിക്കുന്നു. ഞാനും അടുത്തിരുന്നു. ജാസ്മിന് റൂമിൽ എത്തി നോക്കി ചിരിച്ചുകൊണ്ട് പോയി. ജെസ്സിയെ പുറത്തേക്ക്‌ കണ്ടില്ല. പ്രാർത്ഥന കഴിഞ്ഞതും ആന്റി എന്നെ നോക്കി. “ഞങ്ങൾ പ്രാര്‍ത്ഥിക്കുന്നു എന്ന് കണ്ടാല്‍ നി മുങ്ങുന്നതാണല്ലോ പതിവ്, ഇന്നു എന്ത് പറ്റി….?” സെലിന്‍ ആന്റി ചിരിച്ചുകൊണ്ട് ചോദിച്ചു. “ആന്റി എനിക്ക് വേണ്ടിയും എന്റെ പാപം തീരാന്‍ പ്രാര്‍ത്ഥിക്കുമോ…?” ഞാൻ ചോദിച്ചു. “നി എന്ത് പാപം ചെയ്തു…?” ആന്റി പുഞ്ചിരിയോടെ ചോദിച്ചു. “ബൈബിളില്‍ പറഞ്ഞിട്ടുള്ള എല്ലാ പാപവും ഞാൻ ചെയ്തിട്ടുണ്ട് ആന്റി….” ഞാൻ പറഞ്ഞു “ബാക്കി ഉള്ളതെല്ലാം പോട്ടെ, നി ആരെയാ കൊന്നത്…..?” ചിരിച്ചുകൊണ്ട് ആന്റി ചോദിച്ചു. “മനസ്സ് കൊണ്ട്‌ ഞാൻ ഒരുപാട്‌ പേരെ കൊന്നിട്ടുണ്ട്…. പിന്നെ ഒരുപാട്‌ പേരുടെ മനസ്സിനെയും കൊന്നിട്ടുണ്ട്….” ഞാൻ പറഞ്ഞു. വാതില്‍ നടയില്‍ നിന്നും പൊട്ടിച്ചിരി കേട്ട് ഞങ്ങൾ അങ്ങോട്ട് നോക്കി. അവിടെ ജാസ്മിനും സിന്ധുവും പൊട്ടിച്ചിരിച്ച് കൊണ്ട്‌ നിന്നു. സെലിന്‍ ആന്റിയും ചിരിച്ചു. “ഞാൻ പ്രാര്‍ത്ഥിക്കാം ബെന്നോ മോനെ…. ഇനി മേലാൽ നി പാപം ചെയ്യരുത്, കേട്ടല്ലോ….?” ആന്റി ചിരിച്ചുകൊണ്ട് ചോദിച്ചു. ഞാനും ചിരിച്ചുകൊണ്ട് തലയാട്ടി. “ഞാൻ പോട്ടെ ആന്റി….ജാസ്മിന്… ജെ…..” പക്ഷേ ജെസ്സി അവിടെ ഇല്ലായിരുന്നു. ബൈക്കില്‍ കേറിയ ശേഷം ഞാൻ എല്ലാ ഇടതും കണ്ണോടിച്ചു നോക്കി. ജെസ്സി എങ്ങും ഇല്ല. “മനസ്സിന്‌ വല്ലായ്മ കാണും, ഇല്ലെങ്കില്‍ നിന്റെ വാലും പിടിച്ച് നടക്കുന്ന കുട്ടിയല്ലേ….” സെലിന്‍ ആന്റി പറഞ്ഞു. ഞാൻ വീട്ടില്‍ പോയില്ല. നേരെ കടപ്പുറത്ത് പോയി. ജെസ്സി ഇരുന്ന സ്ഥലത്ത് ഞാൻ ഇരുന്നു. ചെറിയ ഓളങ്ങള്‍ നിഴലാട്ടം പോലെ കണ്ടു. മനസില്‍ ഭാരം ഇല്ലെങ്കിലും ജെസ്സിയെ ഓര്‍ത്ത് മനസ്സ് പിടഞ്ഞു. എത്ര നേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല. അഞ്ച് മണിക്കുള്ള പള്ളി മണി കേട്ട് ഞാൻ ഞെട്ടി. പിന്നെ ഞാൻ എന്റെ വീട്ടില്‍ പോയി. ഒരാഴ്ച കൂടി കൊഴിഞ്ഞ് പോയി. ഇപ്പോളും ജെസ്സി എന്നോട് സംസാരിക്കു ന്നില്ല. അവളുടെ വീട്ടില്‍ പോയാലും അവൾ എന്നെ മൈണ്ട് ചെയ്യാറില്ല. ഞാൻ എന്തെങ്കിലും ചോദിച്ചാലും ചെവി തരില്ല. കഴിഞ്ഞ രാത്രിയാണ് വിശ്വനാഥ്‌ ചേട്ടൻ വിളിച്ചത്. പുറത്ത്‌ ഓർടർ കൊടുത്തിരുന്ന എല്ലാ സാധനവും വന്നു എന്ന് പറഞ്ഞു. അയാളുടെ അഡ്രസ്സാണ് ഞാൻ കൊടുത്തിരുന്നത്. വിശ്വനാഥ്‌ ചേട്ടനോട് ഓർടർ ചെയ്തത് എട്ട് ദിവസത്തില്‍ റെഡി ആകുമെന്നും പറഞ്ഞു. എങ്ങനെയും നാല് ദിവസത്തില്‍ പോണം. ഇന്ന് ശനിയാഴ്ച. ബുധനാഴ്ചത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യണം. ഇവിടേ നിന്നും പോയാൽ പത്ത് മുപ്പത് മണിക്കൂര്‍ യാത്ര ചെയ്യണം. എന്നിട്ട് എല്ലാ സാധനവും ഷോപ്പിൽ അറേഞ്ച് ചെയ്യണം. പോയി കഴിഞ്ഞാൽ ഒരുപാട്‌ പണി ഉണ്ട്. ജെസ്സി വരുന്നില്ലെങ്കില്‍ വേറെ ആളിനെ നോക്കണം. എല്ലാം ആലോചിച്ച് കൊണ്ട്‌ സെലിന്‍ ആന്റിയുടെ വീട്ടില്‍ ഞാൻ എത്തിയത് പോലും അറിഞ്ഞില്ല. “ആന്റി ജെസ്സി എവിടെ….” ഞാൻ ചോദിച്ചു.

“അവൾ കുളിക്കാന്‍ കേറി…. എന്തേ…?” “അവൾ എന്റെ കൂടെ വരുന്നുണ്ടോ എന്ന് ചോദിക്കണം… ബുധനാഴ്ചത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യണം…” ആന്റി ആകാശത്ത് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു, “ആദ്യം ഈ പൊട്ടനും എന്റെ മൂത്ത മകള്‍ മന്ദബുദ്ധിയും ഒരിക്കലും ചേരില്ലായിരുന്നു….” “ദേ അമ്മേ….. വേണ്ട…. എന്നെ മന്ദബുദ്ധി എന്ന് വിളിക്കരുത്…” ജാസ്മിന് ഇടുപ്പിന് കൈയും കൊടുത്തുകൊണ്ട് ദേഷ്യത്തില്‍ പറഞ്ഞു. പക്ഷേ ആന്റി അതൊന്നും കാര്യമാക്കാതെ തുടർന്നു. “ദൈവം അവർക്ക് നല്ല ബുദ്ധി കൊടുത്തപ്പോള്‍ ഞാൻ സന്തോഷിച്ചു… പക്ഷേ ഇപ്പൊ ഈ വിവര ദോഷിയുടെ പുറകെ വാല് പോലെ നടന്ന ആ കാന്താരി കഴുതയ്ക്ക്…” “ബെന്‍ ചേട്ടൻ അല്ലാതെ എന്നെ ആരെങ്കിലും കാന്താരി എന്നു വിളിച്ചാല്‍ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം….” ജെസ്സി ഒരു ടവലും കൈയിൽ പിടിച്ചുകൊണ്ട് തറയേ മെതിച്ച് അരച്ച് കൊണ്ട്‌ ദേഷ്യത്തില്‍ പറഞ്ഞു. അപ്പോഴാണ് ഞാൻ നില്‍ക്കുന്നത് ജെസ്സി കണ്ടത്. ഒന്നും മിണ്ടാതെ അവൾ അവളുടെ റൂമിൽ കേറി പോയി. “നിങ്ങൾ തമ്മില്‍ എന്താ പ്രശ്നം….” ആന്റി ദേഷ്യത്തില്‍ ചോദിച്ചു. “ഞാൻ അവളോട് കുറെ സത്യങ്ങൾ പറഞ്ഞു….” ച്ചേ… ത്തൂ…. ത്തൂ. ഞാൻ തുപ്പി. എന്തൊക്കെയാ ഞാൻ സെലിന്‍ ആന്റിയോട് പറയുന്നത്. “എന്ത് സത്യം…..” ആന്റിയും ജാസ്മിനും ഒരേ സ്വരത്തില്‍ ചോദിച്ചു. “മിണ്ടാതെ പോകുന്നുണ്ടോ രണ്ട് പേരും…..” ഭയങ്കര ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് കൊണ്ട്‌ ജെസ്സി എന്റെ അടുത്ത് വന്ന് നിന്നിട്ട് അവളുടെ അമ്മയെയും ചേച്ചിയെയും തുറിച്ച് നോക്കി. എന്നിട്ട് എന്നോട് ചോദിച്ചു. “എന്തിനാ എന്നെ തിരക്കിയത്…?” “വിശാഖപട്ടണം പോകാനുള്ള ടിക്കറ്റ് ബുധനാഴ്ചത്തേക്ക് ബുക്ക് ചെയ്യണം….. എന്താണ്‌ നിന്റെ തീരുമാനം….?” ഞാൻ ചോദിച്ചു. “ഞാൻ വരുന്നില്ല…..” ഒരു കൂസലുമില്ലാതെ ജെസ്സി പറഞ്ഞു. “എടി നീയല്ലേ പറഞ്ഞത്, നിനക്ക് ഒറ്റ കാലിൽ നില്‍ക്കണം എന്ന്….” സെലിന്‍ ആന്റി ദേഷ്യത്തില്‍ പറഞ്ഞു. “സ്വന്തം കാലില്‍ എന്നാണ് അവൾ പറഞ്ഞത്….” ജാസ്മിന് പറഞ്ഞു. “എന്ത് കുന്തമെങ്കിലും ആവട്ടെ. ഇപ്പൊ എന്തുകൊണ്ട്‌ നി പോകുന്നില്ല….?” ആന്റി പല്ല് കടിച്ച് അരച്ച് കൊണ്ട്‌ ചോദിച്ചു. “കാരണം ഒന്നുമില്ല….. ഞാൻ പോണില്ല, അത്രതന്നെ….” “എടി കാ……” ആന്റി പറഞ്ഞ്‌ തീരും മുന്നേ ഞാൻ തടഞ്ഞു. “വേണ്ട ആന്റി…. നിര്‍ബന്ധിക്കണ്ട… അവളുടെ അഭിപ്രായം ചോദിക്കാൻ ഞാൻ വന്നു ഇപ്പോൾ അറിഞ്ഞു. ഞാൻ പോട്ടെ ആന്റി…. ഷോപ്പിൽ ജോലിക്ക് എനിക്ക് ആയിരം ആളെ കിട്ടും ” ഞാൻ വേഗം പുറത്ത് വന്ന് ബൈക്കും എടുത്ത് കൊണ്ട്‌ പോയി. എനിക്കെന്തോ സുഖം ഇല്ലാത്തത് പോലെ തോന്നി. നേരെ പോയത് റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു. ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തു. പിന്നെ നേരെ ലൈബ്രറിയില്‍ പോയി അവനെയും കൊണ്ട്‌ ബുക്സ് എടുക്കാന്‍ പോയി. രാത്രി എട്ട് മണിക്ക് ഞങ്ങൾ തിരിച്ച് വന്നു. ഒരുപാട്‌ ബുക്സ് ഉണ്ടായിരുന്നു. “നി പൊക്കോ, ഞാൻ ഈ ബുക്സ് എല്ലാം ഓർടർ അനുസരിച്ച് അടുക്കി വെയ്ക്കാം…” ഞാൻ അവനോട് പറഞ്ഞു. എനിക്ക് നാവ് കുഴയുന്നത് പോലെ തോന്നി. അവന്‍ ഉടനെ ചിരിച്ചു “ബുധനാഴ്ച നി പോകുന്നത് കൊണ്ടാണോ എന്നെ ഇത്രയധികം സഹായിക്കുന്നത്? എന്തായാലും എനിക്ക് അത്രയും എളുപ്പമാകും…. എന്നാ ഞാൻ പോകുവാ….” അതിരാവിലെ നാല് അന്‍പത് ആയി എല്ലാ ജോലിയും കഴിഞ്ഞപ്പോൾ. നല്ല തല വേദന തോന്നി ചെറിയ പനിയും ഉണ്ട്. ഞാൻ അവിടേ ഇരുന്ന് മയങ്ങി. അഞ്ച് മണിക്ക് പള്ളി മണി കേട്ട് ഉറക്കം ഉണര്‍ന്ന്. എന്റെ കണ്ണും നെറ്റിയും വായും എല്ലാം പൊള്ളുന്ന പോലെ അനുഭവപ്പെട്ടു. ഞാൻ ബൈക്ക് എടുത്ത് കൊണ്ട്‌ എങ്ങനെയോ വീട്ടില്‍ പോയി. കണ്ണും അടച്ച് പിടിച്ചുകൊണ്ട് ജനാലയിലൂടെ

കയ്യിട്ട് താക്കോൽ എടുത്ത് വീടും തുറന്ന് ഞാൻ തപ്പിത്തടഞ്ഞു എന്റെ ബെഡ്ഡിൽ കിടന്നത് മാത്രം ഓര്‍മയുണ്ട്. പിന്നെ ആരോ കുലുക്കി വിളിച്ചത് പോലെ എനിക്ക് തോന്നി. സ്വപ്നത്തില്‍ ആണെന്ന് തോനുന്നു. അര മയക്കത്തിൽ ഉണ്ടായിരുന്ന ഞാൻ അര കണ്ണ് തുറന്ന് നോക്കി. മുന്നില്‍ അതാ ജെസ്സി. “എടി കാന്താരി, എന്റെ സ്വപ്നത്തിലും വന്ന് എന്നെ കണ്ണുരുട്ടി കാണിച്ച് പേടിപ്പിക്കുന്നോ…..” ഞാൻ വേറെയും എന്തെല്ലാമോ പിച്ചും പേയും പറഞ്ഞു. ആരെല്ലാമോ ചിരിക്കും പോലെ എനിക്ക് തോന്നി. പിന്നെ എപ്പോഴോ ആരോ എന്റെ കവിളിൽ തലോടിയത് പോലെ തോന്നി. ഞാൻ പിന്നെയും അര കണ്ണ് തുറന്ന് നോക്കി. പിന്നെയും ജെസ്സി. “നിന്നെ സ്വപ്നം കാണുന്നത് എനിക്ക് ഇഷ്ടമാണ് കാന്താരി…..” ഞാൻ പുലമ്പി. ജെസ്സി പുഞ്ചിരിക്കും പോലെ എനിക്ക് തോന്നി. “എഴുന്നേല്‍ക്കടാ….. ഒന്നും കഴിക്കാതെ അവന്റെ ഉറക്കം കണ്ടില്ലേ….” ചേച്ചിയുടെ ഒച്ചയും എന്റെ ദേഹത്തുള്ള കുലുക്കവും ആയപ്പോ ഞാൻ ചാടി എണീറ്റ്. തല വെട്ടുന്ന വേദന. ഞാൻ എന്റെ തലയും പിടിച്ച് കുനിഞ്ഞിരുന്നു. “ചേട്ടൻ പാവമാ ചേച്ചി, എന്തിനാ ചേട്ടനെ ഉപദ്രവിക്കുന്നത്….. ഇന്നലെ ശനിയാഴ്ച അല്ലായിരുന്നോ… ബുക്സ് എടുത്ത് കൊണ്ട്‌ വന്നിട്ട് അതെല്ലാം സെറ്റ് ചെയ്ത് കാണും. അതുകൊണ്ട്‌ ഉറങ്ങാനും കഴിഞ്ഞ് കാണില്ല… പോരാത്തതിന് പനിയും….” ജെസ്സി പതിയെ എന്റെ ചേച്ചിയോട് പറയുന്നത് എനിക്ക് കേട്ടു. ഇടക്ക് ജാസ്മിന്റ്റെ ശബ്ദവും പിന്നെ സെലിന്‍ ആന്റിയുടെ ശബ്ദവും എനിക്ക് കേട്ടതുപോലേ തോന്നി. ആരോ ഒരു കപ്പ് എന്റെ കൈയിൽ പിടിപ്പിച്ചു. നല്ല ചുട് പക്ഷേ പിടിച്ചിരിക്കാൻ നല്ല സുഖം. ഞാൻ കണ്ണ് തുറക്കാതെ അത് കുടിച്ചിട്ട് പിന്നെയും കിടന്നു. പിന്നെ ഞാൻ സ്വയം ഉണര്‍ന്നു. സമയം നോക്കിയപ്പോ, രാവിലെ പതിനൊന്ന് മണി. ങേ, ഇന്ന് തിങ്കളാഴ്ചയാണോ?പനിയും തല വേദനയും എല്ലാം മാറിയിരുന്നു പക്ഷേ നല്ല ക്ഷീണം. അതുകൊണ്ട്‌ ഞാൻ പിന്നെയും കിടന്നു. ഉടനെ ഉറങ്ങുകയും ചെയ്തു. പിന്നെ ഉണരുന്നത് ചൊവ്വാഴ്ച അതിരാവിലെയാണ്. ഞാൻ ബാത്റൂമിൽ കയറി നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചു. നല്ല ഉന്മേഷം കിട്ടി. ആരും ഇതുവരെ എഴുന്നേറ്റില്ല. അപ്പോഴാണ് സമയം നോക്കിയത്‌. രാവിലെ അഞ്ചര. നല്ല വിശപ്പ്. കിച്ചനിൽ പോയി നോക്കി. പഴം ഉണ്ടായിരുന്നു. അത് കുറെ കഴിച്ചിട്ട് ഞാൻ പുറത്ത് പോയിരുന്നു. അന്ന് ഉച്ചക്ക് കഴിച്ചിട്ട് ഞാൻ സെലിന്‍ ആന്റിയുടെ വീട്ടില്‍ പോയി. ആന്റി റൂമിൽ വെറുതെ കിടക്കുന്നു. “അപ്പോ നാളെ പോകുന്നു അല്ലേ….” ആന്റി ചോദിച്ചു. ഞാൻ തലയാട്ടി. “ജാസ്മിനും ജെസ്സിയും എവിടെ….” ഞാൻ ചോദിച്ചു. “ജാസ്മിന് അവളുടെ റൂമിൽ ഉറങ്ങുന്നു. ജെസ്സി ഷൈനിയുടെ വീട്ടില്‍ പോയി. വീട് തുറന്ന് വൃത്തിയാഅകിയിട്ട് കുറെ ദിവസമായി ഞാൻ പോയി നോക്കട്ടെ എന്നും പറഞ്ഞാണ് അവൾ പോയത്….” ആന്റി പറഞ്ഞു. “നി പോയി നോക്കു…” ഞാൻ ഷൈനി ആന്റിയുടെ വീട്ടില്‍ വന്നതും വാതില്‍ ചാരി ഇട്ടിരിക്കുന്നു. ശബ്ദം ഉണ്ടാക്കാതെ ഞാൻ അകത്ത് കേറി. ആദ്യത്തെ റൂമിൽ ജെസ്സി ഇല്ല. ഷൈനി ആന്റിയുടെ ബെഡ് റൂമിൽ നോക്കി, അവിടെയും ഇല്ല. താഴേ എല്ലാ ഇടതും നോക്കി അവളെ കണ്ടില്ല. ഞാൻ ഒച്ച ഉണ്ടാക്കാതെ മുകളില്‍ പോയി. ഒരിക്കല്‍ ഞാൻ ഉറങ്ങിയ റൂമിൽ അവളെ കണ്ടു. ബെഡ്ഡിൽ അവൾ കമിഴ്ന്ന് കിടക്കുന്നു. അവളുടെ ചുമല്‍ കുലുങ്ങുന്നുണ്ടായിരുന്നു. ജെസ്സി കരയുകയാണെന്ന് മനസിലായി. “എടി കാന്താരി…..” ഞാൻ സ്നേഹത്തോടെ വിളിച്ചു. ജെസ്സി ഞെട്ടി പിടഞ്ഞ് എഴുന്നേറ്റ് നിന്നു. കുറെ നേരം അങ്ങനെ നിന്നുകൊണ്ട് എന്നെ ദേഷ്യത്തില്‍ നോക്കി. അവളുടെ നെഞ്ച് വേഗത്തിൽ പൊങ്ങി താണു. പെട്ടന്ന് ജെസ്സി എന്റെ നേര്‍ക്ക് പാഞ്ഞ് വന്നിട്ട് എന്റെ നെഞ്ചില്‍ ഒരു അടി തന്നു. പിന്നെ എന്റെ കവിളിൽ അടിച്ചിട്ട് എന്റെ മുഖത്ത് നോക്കി. ഇപ്പോഴും ആ മുഖത്ത് ദേഷ്യം ഉണ്ടായിരുന്നു. ജെസ്സി പിന്നെയും എന്റെ മുഖത്തും ശരീരത്തും നിര്‍ത്താതെ തല്ലി. എനിക്ക്

നല്ലത് പോലെ വേദന എടുക്കാന്‍ തുടങ്ങി. “മതി ജെസ്സി…” അതും പറഞ്ഞ് ഞാൻ അവളുടെ രണ്ട് കൈയും പിടിച്ച് വെച്ച്. “എന്റെ കൈ വിട്….” കരഞ്ഞ് കൊണ്ട്‌ അവൾ പറഞ്ഞു. ഞാൻ വിട്ടില്ല. അവളുടെ കണ്ണ് കത്തി ജ്വലിച്ചു. “എന്റെ കൈ വിടാന്‍ പറഞ്ഞത് കേട്ടില്ലേ…..? എന്നെ തൊട്ട് പോകരുത്…” അവൾ ചീറിക്കൊണ്ട് അവളുടെ കൈ വലിച്ചു. പക്ഷേ ഞാൻ വിട്ടില്ല. “എന്നെ തൊടരുത് എന്ന് പറഞ്ഞത് കേട്ടില്ലേ…” അതും പറഞ്ഞ് കുറച്ച് നേരം ഉറക്കെ കരഞ്ഞുകൊണ്ട് അവളുടെ കൈ കുടയാനും എന്നില്‍ നിന്നും അകന്ന് മാറാനും ശ്രമം നടത്തി. ഒന്നും കഴിയാത്തത് കൊണ്ട്‌ അവസാനം ദേഷ്യത്തില്‍ എന്റെ മുഖത്ത് നോക്കി. പെട്ടന്ന് അവൾ എന്റെ മുഖത്ത് തുപ്പി. ഞാൻ എന്റെ കണ്ണ് അടച്ച് പിടിച്ചു. പക്ഷേ ഞാൻ പിടി വിടാന്‍ തയ്യാറായില്ല. “എന്നെ തൊടരുത് എന്ന് ഞാൻ എത്ര വട്ടം പറയണം…?” അതും പറഞ്ഞ് ജെസ്സി പിന്നെയും എന്റെ മുഖത്ത് തുപ്പി. പെട്ടന്ന് അവളെ ഞാൻ വിട്ടതും അവൾ താഴേ വീണു. കരഞ്ഞ് കൊണ്ട്‌ ജെസ്സി അവിടെതന്നെ കിടന്നു. ഞാൻ എന്റെ മുഖം തുടച്ചു. “സോറി ജെസ്സി, നിനക്ക് എന്നോട് ഇത്ര ദേഷ്യമുണാടെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. ഇനി ഞാൻ നിന്നെ അറിയാതെ പോലും തൊട്ടില്ല….. നാളെ ഞാൻ പോകും. എല്ലാം മടുത്തു. ഇനി ഒരിക്കലും ഞാൻ തിരിച്ച് വരില്ല….” ഞാൻ പോകാൻ തിരിഞ്ഞു. “എല്ലാം മടുത്തു അല്ലേ? ഇനി എന്നെ തൊട്ടില്ല അല്ലേ? അവിടെ ജോലിക്ക് ഇരുത്താൻ നിങ്ങൾക്ക് ആയിരം പെണ്ണിനെ കിട്ടും അല്ലേ? എന്നെ ഇട്ടിട്ട് നിങ്ങൾ ഒറ്റക്ക് പോകും അല്ലേ….?” അത്രയും പറഞ്ഞിട്ട് ജെസ്സി എന്റെ മേല്‍ ചാടി വീണു. എന്നിട്ട് എന്നെ ശെരിക്കും എന്നെ തല്ലീയും, കടിച്ചും, മാന്തിയും വേദനിപ്പിച്ചു. പിന്നെ എന്റെ നെഞ്ചില്‍ കിടന്ന് കൊണ്ട് അവളുടെ കൈ കൊണ്ട്‌ എന്റെ രണ്ട് തോളത്തും അടിച്ച് കൊണ്ട് കരയാന്‍ തുടങ്ങി. ഞാൻ അവളെ എന്നോട് ചേര്‍ത്ത് പിടിച്ചതും എന്നെ അടിക്കുന്നത് അവൾ മതിയാക്കി. “ബെന്‍ ചേട്ടന്ന് എന്നെ വേണ്ട അല്ലേ. ഇനിയും നിങ്ങൾക്ക് ആരെയാ വേണ്ടത്…..?” അവൾ എങ്ങി കരഞ്ഞു. “ഈ കത്തുള്ള എല്ലാ പെണ്ണുങ്ങളുടെ കൂടെ നിങ്ങൾ കിടന്നു എന്ന് പറഞ്ഞിരുന്നൽ പോലും എനിക്ക് എന്റെ ബെന്‍ ചേട്ടനെ വെറുക്കാൻ കഴിയുമായിരുന്നില്ല…. എനിക്ക് ചേട്ടനെ അത്രയ്ക്കും ഇഷ്ടമാണ്….” ജെസ്സി എന്റെ കവിളിൽ അവളുടെ കവിൾ ചേര്‍ത്ത് വെച്ചുകൊണ്ട് പറഞ്ഞു. “ബെന്‍ ചേട്ടൻ എന്നെ അടിച്ചാലും കൊല്ലാന്‍ വന്നാലും ഞാൻ ചേട്ടനെ വിട്ട് പോവില്ല….” അവൾ പിന്നെയും ഏങ്ങലടിച്ച് കരഞ്ഞു. “എനിക്ക് നിന്നെ തല്ലുകയും കൊല്ലുകയും ഒന്നും വേണ്ട. എനിക്ക് ഈ കാന്താരിയെ എന്റെ ഭാര്യയായി കിട്ടിയാല്‍ മാത്രം മതി….” ജെസ്സി എന്നെയും പിടിച്ചുകൊണ്ട് അവളുടെ നെറ്റി എന്റെ നെഞ്ചില്‍ വെച്ചുകൊണ്ട് കുലുങ്ങി കരഞ്ഞു. കരച്ചില്‍ നിർത്തിൻ കഴിയാതെ വന്നപ്പോൾ എന്റെ നെഞ്ചില്‍ അവൾ കടിച്ച് പിടിച്ചു. പതിയെ അവളുടെ കരച്ചില്‍ അടങ്ങി. “ബെന്‍ ചേട്ടൻ കാര്യമായിട്ട് പറഞ്ഞതാണോ….” എന്റെ കണ്ണില്‍ നോക്കി ജെസ്സി ചോദിച്ചു. “അതേ…. നിനക്ക് സമ്മതമാണെങ്കില്‍ മാത്രം….” ഞാൻ പറഞ്ഞു. “ഇനി എന്നെ കൂടാതെ വേറെ പെണ്ണിനെ തൊടുമോ….” ഞാൻ അവളുടെ തലയില്‍ തൊട്ടു, “വേറെ ഒരു പെണ്ണിനെയും തെറ്റായ ഉദ്ദേശ്യത്തോടെ ഞാൻ ഒരിക്കലും തൊട്ടില്ല….”ഞാൻ സത്യം ചെയ്തു. “എന്റെ വീട്ടില്‍ എങ്ങനെ പറയും….” ജെസ്സി ചോദിച്ചു. “നി സമാധാനമായി ഇരിക്ക്, ഞാൻ സംസാരിക്കാം….”

ഞാൻ സെലിന്‍ ആന്റിയുടെ റൂമിൽ കേറിയതും ആന്റി എന്നെ നോക്കി ചിരിച്ചു. “ആന്റി, ചുറ്റി വളയ്ക്കാതെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ….” ഞാൻ ചോദിച്ചു. “ആരെയെങ്കിലും നിനക്ക് കൊല്ലണം എന്ന് തോന്നിയാല്‍ എന്റെ ജെസ്സി മോളെ ഈ നിലയില്‍ ആക്കിയ എന്റെ രണ്ടാമത്തെ മരുമകന്‍ ആയിരുന്ന ആ

ദ്രോഹിയെ കൊല്ല്….” സെലിന്‍ ആന്റി പറഞ്ഞു “എനിക്ക് ആരെയും കൊല്ലണ്ട. എനിക്ക് ജെസ്സിയെ ഇഷ്ടമാണ്. അവളെ എന്റെ സ്വന്തമാക്കാന്‍ എല്ലാവരുടെയും സമ്മതം വേണം….. അങ്കിള്‍ പറഞ്ഞ പോലെ ഞാൻ അവളെ എന്റെ കൃഷ്ണമണി പോലെയല്ല മറിച്ച് അവളെ എന്റെ ജീവനെ പോലെ കാത്ത് സൂക്ഷിക്കും….” ആന്റിയുടെ കണ്ണില്‍ നോക്കി ഞാൻ പറഞ്ഞു. ഒരുപാട്‌ നേരം ആന്റി എന്റെ കണ്ണില്‍ നോക്കി നിന്നു. എന്റെ മനസ്സ് വായിക്കും പോലെ. “എന്റെ മോളെ നി നിന്റെ ജീവനെ പോലെ നോക്കുമെന്ന് എനിക്ക് അറിയാം. എന്റെ ജെസ്സി കുഞ്ഞ് നിന്നെ അവളുടെ ജീവനെ പോലെ സ്നേഹിക്കുന്നു എന്നും എനിക്കറിയാം…..” ആന്റി സന്തോഷത്തോടെ പുഞ്ചിരിച്ചു

അവസാനിച്ചു.

Comments:

No comments!

Please sign up or log in to post a comment!