നക്ഷത്രക്കണ്ണുള്ള രാജകുമാരി 2
സമരം കാരണം ക്ലാസ് മുടങ്ങി ചുമ്മാ കോളേജിൽ കറങ്ങി തിരിഞ്ഞ് നടക്കുവായിരുന്നു കീർത്തനയും ശ്രീജയും.
“ഇനിയിപ്പോൾ എന്താ പരിപാടി.”
ശ്രീജയുടെ ചോദ്യത്തിന് അവളെ കളിയാക്കികൊണ്ടു കീർത്തന പറഞ്ഞു.
“കുറച്ച് കഴിയുമ്പോൾ കറങ്ങാൻ പോകാം എന്നും പറഞ്ഞു വിപിൻ വരും, നീ അവന്റെ കൂടെ പോകും, ഞാൻ റൂമിൽ ഒറ്റക്ക് പോസ്റ്റ് ആകും.. അതാണല്ലോ സാധാരണ സംഭവിക്കാറുള്ളത്.”
അവളുടെ മറുപടി കേട്ട് ശ്രീജ തല ചൊരിഞ്ഞ് ജാള്യതയോടെ ചിരിച്ചു.
അപ്പോഴാണ് കുറച്ചകലെ ബൈക്കിൽ ഇരുന്നുകൊണ്ട് കുറച്ച് പേരോട് സംസാരിക്കുന്ന ദീപക്കിനെ കീർത്തനക കണ്ടത്. അവന്റെ ബൈക്ക് ശരിയാക്കി കിട്ടിയിരുന്നു. കീർത്തന തന്നെയാണ് അതിനു പൈസ മുടക്കിയതും. ഒരാഴ്ച മുൻപാണ് അവന്റെ വിരലുകളിലെ കെട്ടഴിച്ചതും.
“ഡി.. ദീപക് എന്നെ ബൈക്കിൽ കൊണ്ട് പോകുന്നത് നിനക്ക് കാണണോ?”
കീർത്തനയുടെ ചോദ്യം കേട്ട് ശ്രീജ ഒരു പരിഹാസ ചിരിയോടെ പറഞ്ഞു.
“നടക്കുന്ന കാര്യം വല്ലോം പറ നീ.. വളരെ അത്യാവശ്യമായി എവിടെയെങ്കിലും പോകണമെന്ന് പറഞ്ഞാൽ തന്നെ ഉണ്ണിയോടൊപ്പം നിന്നെ പറഞ്ഞ് വിടും.. ഇതിനു മുൻപ് അടവ് ഇറക്കിയവർക്കൊക്കെ അങ്ങനെ പണി കിട്ടിയിട്ടുള്ളത്.”
“എന്നാൽ ആ ചരിത്രമൊക്കെ ഇന്ന് മാറി മാറിയും..”
“എന്താണാവോ ഇത്ര കോൺഫിഡൻസ്.. ”
“അവൻ എന്റെ ബെസ്ററ് ഫ്രണ്ട് ആയതുകൊണ്ടും ഞാൻ അവന്റെ ബെസ്ററ് ഫ്രണ്ട് ആയതിനാലും.”
“ഓഹോ.. ഇതൊക്കെ എപ്പോൾ സംഭവിച്ചു.”
“അങ്ങനെ നീ അറിയാത്തതായി എന്തെല്ലാം കാര്യങ്ങളുണ്ട് മോളെ.. തല്ക്കാലം നീ ഇവിടെ നിന്ന് ഞാൻ അവനോടൊപ്പം പോകുന്നത് കണ്ടോള്ളൂ ..”
“അഹ്.. നിന്റെ ചമ്മി നാറിയ മുഖത്തോടുള്ള വരവിനായി ഞാൻ ഇവിടെ തന്നെ കാത്തിരിക്കാം.”
കീർത്തന തന്റെ ബാഗ് ശ്രീജയുടെ കൈയിൽ കൊടുത്ത് ദീപക്കിന്റെ അടുത്തേക്ക് നടന്നു.
തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന കീർത്തനയെ കണ്ട് ദീപക്കിന്റെ പിറകിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന ഉണ്ണി പറഞ്ഞു.
“KSQ ക്കാരിക്കെന്താ SFY ക്കാർക്കിടയിൽ കാര്യം..”
“ഡാ ചെക്കാ.. ഞാൻ ഒരു പാർട്ടിയിലും ഇല്ലെന്ന് പണ്ടേ നിന്നോട് പറഞ്ഞിട്ടുള്ളതാണ്.. ”
അതുകേട്ട് ഉണ്ണി അവളെ കളിയാക്കുന്ന രീതിയിൽ ഒന്ന് ഇളിച്ചു കാണിച്ചു.
“സമരം വിളിച്ച് പഠിപ്പ് മുടക്കിയതിന്റെ ക്ഷീണത്തിൽ സഖക്കന്മാർ ഇവിടെ വിശ്രമിക്കുകയാണോ..”
അവളുടെ സ്വരത്തിലെ കളിയാക്കൽ ധ്വനി മനസിലായ ദീപക് പറഞ്ഞു.
“എന്തായാലും ഞങ്ങളെ കാരണം ഒരു അവധി കിട്ടിയില്ലേ.
“ആഘോഷിക്കാൻ തന്നാ പോകുന്നെ.. ഉണ്ണി നീ ഒന്ന് ബൈക്കിൽ നിന്നും ഇറങ്ങിക്കെ.”
ഉണ്ണി അവളെ ഒന്ന് എന്തിനുള്ള പുറപ്പാടാണ് എന്ന രീതിയിൽ നോക്കിയാ ശേഷം ബൈക്കിൽ നിന്നും ഇറങ്ങി.
അവൾ ദീപക്കിനോട് പറഞ്ഞു.
“ദീപു.. ബൈക്ക് സ്റ്റാർട്ട് ചെയ്തേ, നമുക്ക് ഒരിടം വരെ പോകണം.”
അവൻ ഒരു ഞെട്ടലോടെ ചോദിച്ചു.
“എന്റെ കൂടെയോ..”
“നിന്റെ കൂടെ വരുന്നോ ണ്ടല്ലേ നിന്നോട് ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞത്.”
അവളുടെ അധികാരത്തിൽ ഉള്ള സംസാരവും ശ്രീജ ദൂരെ നിന്ന് ഇതെല്ലം നോക്കി നിൽക്കുന്നതും എല്ലാം കണ്ടപ്പോൾ കീർത്തന മനഃപൂർവം ദീപക്കിന് പണി കൊടുക്കുവാണെന്ന് ഉണ്ണിക്ക് മനസിലായി.
ദീപക് പണ്ട് മുതൽക്കേ പെൺകുട്ടികളുമായി ഒരു ഡിസ്റ്റൻസ് ഇട്ടുള്ള സൗഹൃതങ്ങൾക്കേ തയ്യാറായിരുന്നുള്ളു. അതിൽ ഒരു മാറ്റം വരുത്തുവാൻ ഉണ്ണി പല തവണ ശ്രമിച്ച് പരാജയപ്പെട്ടതാണ്. എന്നാൽ കീർത്തനയുടെ ഇപ്പോഴുള്ള പെരുമാറ്റം കണ്ടപ്പോൾ അവളിലൂടെ ദീപക്കിന്റെ ആ സ്വഭാവത്തിൽ ഒരു മാറ്റം വരുത്തുവാൻ കഴിയുമെന്ന് ഉണ്ണിക്ക് തോന്നി.
ദീപക് ഒഴിഞ്ഞ് മാറുവാനായി പറഞ്ഞു.
“എനിക്ക് ഉണ്ണിയെ വീട്ടിലാക്കണം.”
കീർത്തന ഉണ്ണിയെ നോക്കി.
“ഡാ. ഇന്നൊരു ദിവസം നീ ബസിൽ വീട്ടിൽ പോകുമോ?”
ഉണ്ണി ചിരി വിടർന്ന മുഖത്തോടെ പറഞ്ഞു.
“എസ്.. ഓഫ്‌കോഴ്സ്..”
ദീപക് ഉണ്ണിയെ കലിപ്പിച്ച് ഒന്ന് നോക്കി. ഉണ്ണിയുടെ മുഖത്ത് അപ്പോഴും ഒരു ചിരി തന്നെ ആയിരുന്നു.
“നീ എന്തിനാ അവനെ നോക്കുന്നത്, ആ പ്രശനം തീർന്നല്ലോ.”
കീർത്തന അവന്റെ ബൈക്കിന്റെ പിന്നിലേക്ക് കയറി ഇരുന്നു. ജീൻസും ടോപ്പും ആയതിനാൽ ഇരുവശത്തും കാലിട്ടാണ് അവൾ ഇരുന്നത്.
“കീത്തു.. അത്….”
“എന്താ.. ഒരു പെണ്ണിനെ ബൈക്കിൽ കൊണ്ട് പോയാൽ സഖാവിന്റെ പ്രതിച്ഛായ ഇവിടെ നശിക്കുമെന്ന് പേടി ഉണ്ടോ?”
ദീപക് പിന്നെ ഒന്നും മിണ്ടിയില്ല. ബൈക്ക് സ്റ്റാർട്ട് ചെയ്ത് കോളജിനു പുറത്തേക്ക് ഓടിച്ചു. കീർത്തന തിരിഞ്ഞ് ശ്രീജയെ നോക്കി.. ഒരു വിജയിയുടെ ചിരി ഉണ്ടായിരുന്നു അവളുടെ മുഖത്ത്. ശ്രീജയുടെ മുഖത്താണെകിൽ അത്ഭുതവും.
ബൈക്ക് കോളേജ് ഗേറ്റ് കഴിഞ്ഞ് പുറത്തേക്ക് പോകുമ്പോഴേക്കും പലരും അവരെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ ദീപക് ആരുടേയും മുഖത്തേക്ക് നോക്കാൻ ശ്രമിച്ചതെ ഇല്ല. എന്നാൽ കീർത്തന ആകട്ടെ ഗേറ്റിനു വെളിയിൽ നിൽക്കുകയായിരുന്ന സൂരജിനെ കണ്ടപ്പോൾ ഒരു ചിരിയോടെ കൈ ഉയർത്തി കാണിക്കുക കൂടി ചെയ്തു.
അവർ പോകുന്നത് കണ്ട് സൂരജിനോട് അവന്റെ കൂട്ടുകാരൻ പറഞ്ഞു.
“അവളുടെ ഈ പോക്ക് അത്ര നല്ലതായി എനിക്ക് തോന്നുന്നില്ല. നീ അവളെ ഒന്ന് വിലവ് ചെയ്യുന്നത് നന്നായിരിക്കും.”
എന്നാൽ അവന്റെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കാത്ത രീതിയിൽ സൂരജ് പറഞ്ഞു.
“എനിക്ക് അവളെ നന്നായി അറിയാം.. അവളുടെ ഭാഗത്തു നിന്നും ഒരു തെറ്റും ഉണ്ടാകില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് അവളിപ്പോൾ എന്നെ കണ്ടിട്ട് ഒളിക്കാൻ ശ്രമിക്കാഞ്ഞതും.”
ബൈക്ക് മെയിൻ റോഡ് കയറിയപ്പോൾ ദീപക് ചോദിച്ചു.
“എവിടെക്കാ പോകേണ്ടത്?”
“നിന്റെ വീട്ടിലേക്ക്..”
അവന്റെ കൈ പെട്ടെന്ന് ബ്രേക്കിൽ ഒന്ന് അമർന്നു.
അവൾ പെട്ടെന്ന് പറഞ്ഞു.
“ബൈക്ക് നിർത്താതെ മുന്നോട് ഓടിക്കെടാ.. ഞാൻ ഇതുവരെ നിന്റെ വീട് കണ്ടിട്ടില്ലല്ലോ. അതുകൊണ്ടു ഒന്ന് കാണാം എന്ന് വിചാരിച്ചു.”
അവൻ ഒന്നും മിണ്ടാതെ ബൈക്ക് മുന്നോട്ടോടിച്ചു.
അവർക്കിടയിൽ കുറച്ചുന്നേരം നിശബ്തത തുടർന്നപ്പോൾ അവൾ ചോദിച്ചു.
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”
“എന്താ?”
“നിന്റെ പ്രോബ്ലം എന്താണ്?”
അവൻ ഗ്ലാസിൽ കൂടി അവളുടെ മുഖത്തേക്ക് പാളി നോക്കികൊണ്ട് പറഞ്ഞു.
“മനസിലായില്ല..”
“ഇവിടെ ഓരോരുത്തർ പെൺപിള്ളേരെ ബൈക്കിൽ കൊണ്ട് കറങ്ങാൻ അവസരം നോക്കി നടക്കുമ്പോൾ നീ എന്താ അവസരം കിട്ടിയിട്ടും ഒഴിഞ്ഞ് മാറി നടക്കുന്നത്.”
കുറച്ച് നേരം മിണ്ടാതിരുന്നിട്ട് അവൻ പറഞ്ഞു.
“പേടി കാരണം.”
ആൾ അത്ഭുതത്തോടെ ചോദിച്ചു.
“പേടിയോ?”
ഒന്ന് മൂളിയ ശേഷം അവൻ പറഞ്ഞു.
“നിന്നോട് ഞാൻ സത്യം തുറന്നു പറയാം.. പക്ഷെ എന്നെ കളിയാക്കുകയോ മറ്റൊരാളോട് ഇത് പറയുകയോ ചെയ്യരുത്.”
“നീ എന്റെ ബെസ്ററ് ഫ്രണ്ട് ആണ്.. അതുകൊണ്ട് നീ എന്നോട് പറയുന്ന സീക്രെട്സ് ഒരിക്കലും മറ്റൊരാൾ അറിയില്ല.. നിനക്ക് എന്നോട് എന്തും തുറന്നു പറയാം, ഞാനും അതുപോലെ തന്നെ ആയിരിക്കും.”
ഒരു കാറിനെ ഓവർടേക്ക് ചെയ്ത് മുന്നിൽ കയറിയ ശേഷം അവൻ പറഞ്ഞു.
“ഞാൻ ഇതുവരെ ഏതെങ്കിലും പിന്നിലെ ശരീരത്തോ പോട്ട് കൈയിൽ എങ്കിലും തൊടുന്നത് നീ കണ്ടിട്ടുണ്ടോ?”
കീർത്തന ഒന്ന് ആലോചിച്ച് നോക്കി.
ശരിയാണ്.. ഇതുവരെ അങ്ങനെ ഒരു കാഴ്ച കാണുവാൻ കഴിഞ്ഞിട്ടില്ല. പെൺപിള്ളേരോടൊക്കെ സംസാരിച്ച് നിൽക്കുന്ന കാണാറുണ്ടെങ്കിലും സ്പർശിക്കുന്നത് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല.
“ഇല്ല.
“ചെറുപ്പം മുതലേ ഞാൻ പെൺകുട്ടികളോട് അങ്ങനെ അടുത്ത് ഇടപഴകിയിട്ടില്ല.. ആകെ കൂട്ട് ഉണ്ടായിരുന്നത് കാവ്യയുടെ അടുത്ത് മാത്രമാണ്.. ശരിക്കും പറഞ്ഞാൽ ഞാൻ പെൺകുട്ടികളോട് മിണ്ടറുപോലും ഉണ്ടായിരുന്നിട്ടില്ല.. അതിനു ഒരു മാറ്റം വന്നത് പ്ലസ് ടു ഒക്കെ ആയപ്പോഴാണ്. ഞാൻ അപ്പോഴേക്കും മിണ്ടി തുടങ്ങി. പക്ഷെ അപ്പോഴും അവരുടെ കൈയിൽ ആയാലും സ്പർശിക്കാൻ എനിക്ക് പേടിആയിരുന്നു.. ഞാൻ തൊടുമ്പോൾ അവർ വേറെ അർഥത്തിൽ വല്ലോം തെറ്റുധരിക്കുമോ എന്നുള്ള പേടി.. ആ പേടി എനിക്ക് ഇതുവരെയും മാറിയിട്ടില്ല.. പെൺകുട്ടികളെ ബൈക്കിൽ കൊണ്ട് പോകുമ്പോൾ ബ്രേക്ക് പിടിക്കുമ്പോൾ വല്ലോം അവർ ശരീരത്തു വന്ന് മുട്ടിയാൽ ഞാൻ മനഃപൂർവം വല്ലോം ചെയ്തതാണോ എന്ന് അവർ കരുതുമോ എന്ന പേടി കാരണം ആണ് ആരെയും ബൈക്കിൽ കൊണ്ട് പോകാത്തതും.”
ദീപക്കിന്റെ തലക്ക് തട്ടിക്കൊണ്ടു കീർത്തന പറഞ്ഞു.
“നിനക്ക് വട്ടാണെടാ ചെറുക്കാ..”
“ഞാൻ ആദ്യമേ പറഞ്ഞതാ എന്നെ കാലിയാക്കരുതെന്ന്.”
“ഡാ, ഞാൻ കളിയാക്കിയതല്ല.. ഞാൻ ഒരു കാര്യം പറഞ്ഞു തരാം, ഒരു ആണ് ശരീരത്തു തൊടുമ്പോൾ അത് എന്ത് ഉദ്ദേശത്തോടെ ആണ് തൊടുന്നതെന്നൊക്കെ മനസിലാക്കാൻ പെണ്ണിന് കഴിയും.. പിന്നെ മറ്റൊരു കാര്യം എന്താന്ന് വച്ചാൽ
പേടിയോടു കൂടി തൊടുകയാണേൽ അത് ചിലപ്പോൾ തെറ്റുധാരണ ഉണ്ടാക്കാൻ സാധ്യത ഉണ്ട്.”
കുറച്ചുനേരം നിശബ്ദത ആയി ഏറുന്ന ശേഷം അവൾ പറഞ്ഞു.
“നിന്റെ ഉള്ളിൽ ദുരുദ്ദേശം ഒന്നും ഇല്ലേൽ നിനക്കറിയാവുന്ന പെണ്ണിന്റെ കൈയിൽ നിനക്ക് ധൈര്യമായി തൊടാം. ആരും നിന്നെ തെറ്റ് ധരിക്കില്ല. പിന്നെ ബൈക്കിൽ പോകുമ്പോഴത്തെ കാര്യം, നീ ആരെയും നിർബന്ധിച്ച് അല്ലല്ലോ കൂടെ കൊണ്ട് പോകുന്നെ.. അപ്പോൾ പിന്നെ ഒന്ന് ബ്രേക്ക് പിടിച്ചാൽ അവർ തെറ്റുധരിക്കുമെങ്കിൽ അങ്ങ് തെറ്റ് ധരിച്ചോട്ടെ.”
അവർക്കിടയിൽ ഉണ്ടായിരുന്ന അകലം നികത്തി ദീപക്കിനോട് ചേർന്ന് ഇരുന്ന് അവന്റെ തോളിൽ തലയമർത്തി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
“ഇപ്പോൾ ഞാനാണ് നിന്റെ ശരീരത്തു സ്പർശിച്ചേക്കുന്നേ. അതുകൊണ്ടു ധൈര്യമായി ബ്രേക്ക് ഒക്കെ പിടിച്ചോ.”
അവളുടെ ആ പ്രവർത്തിയിൽ ദീപക് ശരിക്കും ഞെട്ടിപ്പോയി.. അവളുടെ ശരീരത്തിന്റെ ചൂട് തന്നിലേക്ക് അരിച്ച് ഇറങ്ങുന്നത് അവനു ശരിക്കും മനസിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
ദീപക്കിനോട് താൻ കാണിക്കുന്ന സ്വാതന്ത്രം അവൻ ഒരിക്കലും ദുർവിയോഗം ചെയ്യില്ല എന്ന പൂർണ ബോധ്യം ഉള്ളതിനാൽ ആയിരുന്നു കീർത്തന അപ്പോൾ അങ്ങനെ ചെയ്തത്.
താൻ ദീപക്കിനോട് ചേർന്ന് ഇരുന്നപ്പോൾ അവനിലുണ്ടായ അസ്വസ്ഥത കീർത്തനക്ക് മനസിലായി.
“ഡാ.. ഞാൻ നിന്നെ എന്റെ ബെസ്ററ് ഫ്രണ്ട് ആയിട്ടാണ് കാണുന്നെ. എന്റെ ജീവിതത്തിൽ അങ്ങനെ ഒരു റോൾ ഇതുവരെയും ഞാൻ ആർക്കും നൽകിയിട്ടില്ല.. അപ്പോൾ നിനക്ക് ആ സ്ഥാനം ഞാൻ നൽകുമ്പോൾ നീ എനിക്ക് അത്രക്ക് സ്പെഷ്യൽ ആണെന്ന് നീ മനസിലാക്കണം. ഞാൻ നിന്നോട് എന്തും തുറന്നു സംസാരിക്കും അതിൽ നീ ഒരു ആണും ഞാൻ ഒരു പെണ്ണും ആണെന്നുള്ള വ്യത്യാസവും ഞാൻ നോക്കുകയില്ല.. നമുക്കിടയിൽ ആ തുറന്നു പറച്ചിലുകൾ കാരണം ഒരു തെറ്റുധാരണകളും വളരാനും പാടില്ല. നീയും എന്നെ അങ്ങനെ തന്നെ കാണണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. ”
അവളുടെ ഓപ്പൺ ആയിട്ടുള്ള സംസാരം അവനു എന്തെന്നില്ലാത്ത ഒരു സന്തോഷം നൽകി. ശരിക്കും അവനും പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഒരു പെൺകുട്ടിയെ സുഹൃത്തായി ലഭിച്ചിരുന്നെങ്കിൽ എന്ന്. പക്ഷെ പെൺകുട്ടികളോട് അടുത്തിഴപഴകാൻ ഉള്ള ഒരു പേടി കാരണം ആഗ്രഹം മനസിൽ തന്നെ ഒതുക്കുകയായിരുന്നു.
“കീത്തു .. നീ എന്റെ ബെസ്ററ് ഫ്രണ്ട് തന്നെ ആണ്. അതിൽ ഒരു സംശയവും ഇല്ല.. പക്ഷെ നിനക്കറിയാല്ലോ എനിക്കിതുവരെ പെൺകുട്ടികളോട് അടുത്തിടപഴകിയുള്ള പരിചയം ഇല്ല. അതിന്റെ ഒരു സ്റ്റാർട്ടിങ് സ്‌ട്രെബിൽ ഉണ്ടാകും.”
ഒരു കുസൃതി ചിരിയോടെ അവള്പറഞ്ഞു.
“അതൊക്കെ ഞാൻ മാറ്റി എടുത്തോള്ളാം, പിന്നെ എന്റെ ശരീരത്തു തൊടുന്നതിൽ ഞാൻ തെറ്റ്ധരിക്കുമെന്നുള്ള ഒരു പേടിയും നിനക്ക് വേണ്ട.
എന്റെ പ്രൈവറ്റ് പാർട്സിൽ ഒഴിച്ച് എവിടെ വേണമെങ്കിലും നീ തൊട്ടോ..”
ചിരിയോടു കൂടി അവൾ കൂട്ടിച്ചേർത്തു.
“പിന്നെ എന്റെ ഇടുപ്പിലും പിടിക്കലും, ഇടുപ്പിൽ പിടിച്ചാൽ എനിക്ക് ഇക്കിളാകും.”
അത് കേട്ട് അവനും ചിരിച്ചു.
റോഡിൽ നിന്നും കുറച്ച് ഉള്ളിലായി ഇരു വീടിനു മുന്നിൽ ദീപക് ബൈക്ക് കൊണ്ട് നിർത്തി.
“ഇതാണ് എന്റെ വീട്.”
ബൈക്കിൽ നിന്നും ഇറങ്ങിയ കീർത്തന ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചു. അടുത്തൊന്നും വേറെ വീടുകളൊന്നും ഇല്ല. ഒരാൺകുട്ടി ഒറ്റക്ക് താമസിക്കുന്ന വീടാണെന്ന് പറയില്ല. മുറ്റവും വീടിന്റെ ചുറ്റുപാടും നല്ല വൃത്തിയോടെ സൂക്‌ഷിച്ചിട്ടുണ്ട്.വീടിനെ കുറിച്ച് പറയുകയാണെങ്കിൽ ഒരു ഇടത്തരം കുടുംബത്തിന്റേതെന്നു പറയാവുന്ന നല്ലൊരു ചെറിയ വീട്.
ദീപക് പോക്കെറ്റിൽ നിന്നും ചാവി എടുത്ത് വീട് തുറന്നു.
“നിനക്കല്ലേ എന്റെ വീട് കാണേണ്ടത്, ആദ്യം നീ തന്നെ കയറിക്കോ.”
ഒരു ചിരിയോടു കൂടി കീർത്തന വീടിനുള്ളിലേക്ക് കയറി. ആദ്യമായി ഒരു വീട്ടിലേക്ക് വന്നതിന്റെ അപരിചിത്യം ഒന്നും കൂടാതെ അവൾ ആ വീടിനകം മൊത്തം നടന്ന് കണ്ടു. വീട്ടിൽ വേറെ ആരും ഇല്ല എന്നുള്ളതും അതിനൊരു കാരണമായിരുന്നു.
അടുക്കളയിലേക്ക് കയറിയ കീർത്തന സ്റ്റൈബിൽ ഇരിക്കുന്ന പാത്രവും അവിടത്തെ ചുറ്റുപാടുകളും കണ്ടു ചോദിച്ചു.
“അപ്പോൾ നിനക്കിവിടെ പാചകവും ഉണ്ടോ?”
“അത് എന്റെ മൂഡ് അനുസരിച്ചിരിക്കും.. മടി ആണേൽ ഉണ്ണിയുടെ വീട്ടിൽ പോയി കഴിക്കും അല്ലേൽ ഇവിടെ തന്നെ എന്തേലും ഉണ്ടാക്കും.”
“അപ്പോൾ കെട്ടിക്കൊണ്ടു വരുന്ന പെണ്ണിന് കുക്കിംഗ് അറിഞ്ഞില്ലേലും നീ വച്ചുണ്ടാക്കി കൊടുത്തൊള്ളുമല്ലോ.”
“അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി.. നല്ലപോലെ ആഹാരം ഉണ്ടാക്കാൻ അറിയാവുന്ന ഒരു പെണ്ണുമതി എനിക്ക്.”
അവൾ അവനെ കളിയാക്കികൊണ്ടു പറഞ്ഞു.
“നിനക്ക് കുക്കിംഗ് അറിഞ്ഞുകൂടാത്ത ഒരു പെണ്ണിനെ കിട്ടട്ടെ, ഞാൻ ശപിച്ചിരിക്കുന്നു.”
അവൻ പെട്ടെന്ന് അവളുടെ കഴുത്തിൽ ഞെക്കി കൊള്ളുന്ന പോലെ രണ്ടു കൈകളുംകൊണ്ട് ഇറുക്കി.
“ഡി പട്ടി, കരിനാക്ക് വല്ലോം ആണോ നിന്റെ”
ചിരിയോടെ അവന്റെ കൈ പിടിച്ച് മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.
“അത് കെട്ടിക്കഴിയുമ്പോൾ അറിഞ്ഞോളും.. ഇപ്പോൾ മോൻ എനിക്കൊരു കട്ടൻചായ ഇട്, ഞാൻ ഇവിടം ഒന്ന് കറങ്ങി കാണട്ടെ.”
അവൾ അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ദീപക് ചായ പാത്രത്തിൽ വെള്ളം നിറച്ച് അടുപ്പിലേക്ക് വച്ചു.
കുറച്ച് സമയം പുറത്ത് കറങ്ങി നിന്ന ശേഷം അവൾ വീണ്ടും അടുക്കളയിലേക്ക് കടന്നു.
“മുറ്റവും എല്ലാം നല്ല വൃത്തിക് സൂക്‌ഷിച്ചിട്ടുണ്ടല്ലോടാ.”
“അതിന്റെ ക്രെഡിറ്റ് എനിക്കല്ല, ഉണ്ണിയുടെ അനിയത്തി കാവ്യാ രണ്ടു ദിവസം കൂടുമ്പോൾ ഇവിടെ വന്ന് എല്ലാം അടിച്ചുവാരി വൃത്തിയാക്കും.”
“അഹ്, ഞാൻ അന്ന് ആ കൊച്ചിനെ ഹോസ്പിറ്റലിൽ വച്ച് കണ്ടിരുന്നു. നല്ലൊരു കുട്ടി ആണല്ലേ അത്, എന്ത് ചെയ്യുന്നു അവളിപ്പോൾ.”
“പ്ലസ് ടു വിലാണിപ്പോൾ, എന്റെ കാര്യത്തിലൊക്കെ ഭയങ്കര ശ്രദ്ധയും സ്നേഹവുമൊക്കെ ആണ് അവൾക്.”
കീർത്തന പുരികം മുകളിലേക്ക് ഉയർത്തി കുസൃതിയോടെ ചോദിച്ചു.
“സ്നേഹം എന്ന് പറയുമ്പോൾ എങ്ങനത്തെ സ്നേഹം?”
“ഡി കൊരങ്ങി, അവളെനിക്ക് പെങ്ങളെ പോലെയാണ്.”
“ഞാൻ ചുമ്മാ ചോദിച്ചതാടാ പൊട്ടാ.”
കീർത്തന അടുക്കളയിൽ നിന്നും അവന്റെ റൂമിലേക്ക് നടന്നു.
ജനലിനോട് ചേർന്ന് കിടക്കുന്ന ഒരു ബെഡ്, പിന്നെ ഒരു മേശയും കസേരയും ഇതായിരുന്നു അവന്റെ റൂമിൽ ഉണ്ടായിരുന്നത്. ഹാങ്ങറിൽ ഷർട്ടുകൾ തൂക്കി ഇട്ടിരിക്കുന്നു.
ഒരു ഗ്ലാസിൽ കട്ടൻചായയുമായി ദീപക് റൂമിലേക്ക് വന്നു.
അവനെ കണ്ടതും ബെഡിനു പിന്നിൽ തറയിൽ ഇരുന്ന ബിയർ കുപ്പി എടുത്തുയർത്തികൊണ്ട് കീർത്തന ചോദിച്ചു.
“ഈ പരിപാടിയും ഉണ്ടല്ലേ..”
ചെറിയൊരു പരുങ്ങലോടെ അവൻ പറഞ്ഞു.
“വല്ലപ്പോഴും കൂടി ഞാനും ഉണ്ണിയും ഒന്ന് കൂടാറുണ്ട്.”
ബിയർ കുപ്പി താഴേക്ക് വച്ചുകൊണ്ടു അവൾ പറഞ്ഞു.
“വല്ലപ്പോഴും കൂടി മാത്രം ആണേൽ കൊള്ളാം.”
“സത്യായിട്ടും വല്ലപ്പോഴുമേ ഉള്ളു.”
അവന്റെ കൈയിൽ നിന്നും ചായ ഗ്ലാസ് വാങ്ങിക്കൊണ്ടു അവൾ ചോദിച്ചു.
“ബിയർ അടി മാത്രെമേ ഉള്ളോ അതോ….”
“ലിക്കർ അപൂർവമായിട്ടേ ഉള്ളു.. പിന്നെ സിഗരറ്റ് താല്പര്യമില്ലാത്ത കാര്യമാണ്.”
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. എന്നിട്ട് കട്ടൻ ചായ ഒരു കവിൾ കുടിച്ച ശേഷം പറഞ്ഞു.
“ചായയൊക്കെ നന്നായിട്ട് ഇടാനറിയാല്ലോ.”
അവൻ അതിനു മറുപടിയായി ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു കൊണ്ട് ബിയർ കുപ്പി കൈയിൽ എടുത്തു. എന്നിട്ട് പറഞ്ഞു.
“ഇതിവിടന്ന് മാറ്റിയില്ലെങ്കിൽ കാവ്യാ വന്നു കണ്ടാൽ പണി കിട്ടും, ഒടുക്കത്തെ പാര ആണ് ഈ കാര്യങ്ങളിൽ അവൾ.”
അവൻ ബിയർ കുപ്പി പുറത്തു കൊണ്ട് കളഞ്ഞിട്ട് തിരികെ വന്നു. അപ്പോഴേക്കും അവൾ ചായ കുടിച്ച് തീർന്ന് ഗ്ലാസ് കഴുവുകയായിരുന്നു.
അവളുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണ മാലയിൽ സ്വർണത്തിൽ തന്നെ തീർത്ത ഒരു കുരിശിന്റെ ലോക്കറ്റ് ഉണ്ടായിരുന്നു. അത് അവളുടെ ടോപിനു പുറത്തേക്ക് കിടക്കുന്നത് അവന്റെ കണ്ണിൽ ഉടക്കി. മുൻപും പലപ്പോഴും അവൻ അത് ശ്രദ്ധിച്ചിട്ടുള്ളതായിരുന്നു.
അവളുടെ അടുത്തേക്ക് ചെന്ന് അവൻ ആ ലോക്കറ്റ് കൈയിൽ എടുത്ത് നോക്കി. അവനു ശരിക്ക് കാണുവാനായി അവൾ അവനു നേരെ നിവർന്ന് നിന്നു
കൊടുത്തു.
“ഇതെന്താ കഴുത്തിൽ ഒരു കുരിശൊക്കെ..”
“പ്ലസ് ടു പഠിക്കുമ്പോൾ എന്റെ ക്ലാസ്സിൽ ഒരു ക്രിസ്ത്യൻ .അവളുടെ കഴുത്തിലും ഇതേ പോലൊന്ന് ഉണ്ടായിരുന്നു. അത് കണ്ടു ഇഷ്ട്ടപെട്ട ഞാനും അത് പോലൊന്ന് ചെയ്യിപ്പിച്ചു.”
“കൊള്ളാം .. എനിക്കും ഇഷ്ട്ടമായി.”
അവൻ അതിൽ നിന്നും കൈ എടുത്തപ്പോൾ കീർത്തന ലോക്കറ്റ് എടുത്തു ടോപ്പിനകത്തേക്ക് ഇട്ടു.
“ഉണ്ണിയുടെ വീട്ടിലേക്ക് ഇവിടെ നിന്നും ഒരുപാട് ദൂരം ഉണ്ടോ?”
“ഏയ്, ഒരു 300 , 400 മീറ്റർ അത്രേ വരുള്ളൂ.”
“എങ്കിൽ നമുക്ക് അവിടം വരെ ഒന്ന് പോയല്ലോ, ഇവിടെവരെ വന്നിട്ട് അവന്റെ വീട്ടിൽ പോകാതിരിക്കുന്നതെങ്ങനാണ്.”
ചെറിയൊരു സംശയ ഭാവത്തോടെ അവൻ പറഞ്ഞു.
“ഉണ്ണി വീട്ടിൽ എത്തിക്കാണുമോ എന്തോ, എന്നാലും നമുക്ക് പോയി നോക്കാം.”
കീർത്തന അവനോടൊപ്പം ഹാളിലേക്ക് നടന്നു. ഹാളിൽ എത്തിയപ്പോൾ അവളുടെ കാലുകൾ പെട്ടെന്ന് നിശ്ചലമായി.
ഭിത്തിയിൽ കണ്ട രണ്ടു ഫോട്ടോകളിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ ചോദിച്ചു.
“ഇതാണോ നിന്റെ അച്ഛനും അമ്മയും.”
അവൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.
“എനിക്ക് അച്ഛനെ കണ്ടിട്ട് എവിടേയോ കണ്ട പരിചയം തോന്നുന്നു.”
തെല്ലൊന്ന് ആലോചിച്ചിട്ട് അവൻ പറഞ്ഞു.
“അന്ന് ലോറി ഇടിച്ച് ഞാൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ നീ എന്നെ കാണാൻ വന്നില്ലായിരുന്നോ. അപ്പോൾ കണ്ടതാകും.”
“അഹ്, അതാകും.”
വീട്ടിൽ നിന്നും ഇറങ്ങി ഡോർ അടച്ച് ദീപക് ബൈക്കിനടുത്തേക്ക് നടന്നപ്പോൾ പെട്ടെന്ന് കീർത്തന പറഞ്ഞു.
“ഇവിടെ അടുത്തല്ലേ വീട്.. നമുക്ക് നടന്ന് പോയാൽ പോരെ.”
“അങ്ങനെ എങ്കിൽ അങ്ങനെ..”
ദീപക് എന്തിനും തയ്യാറായിരുന്നു.
അവന്റെ വീട്ടിൽ നിന്നും റോഡിലേക്ക് എത്താൻ ഒരു 150 മീറ്റർ ഓളം നടക്കണമായിരുന്നു.
അതുവഴി നടക്കുമ്പോൾ കീർത്തന പെട്ടെന്ന് പറഞ്ഞു.
“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.”
“എന്താ?”
“ഇനി മുതൽ ബിയർ ആയാലും ലിക്യുർ ആയാലും കുടിക്കാൻ പ്ലാൻ ഉണ്ടേൽ ആദ്യം എന്നോട് പറയണം. ഞാൻ സമ്മതിക്കുവാണേൽ മാത്രേ കുടിക്കാവു.”
അവൻ പെട്ടെന്ന് നടത്തം നിർത്തി അവളുടെ മുഖത്തേക്ക് നോക്കി.
“ഇത്രയും നാൾ നിന്നെ നിയന്ത്രിക്കാൻ ആരും ഇല്ലായിരുന്നു. ഇനി ഒരാൾ ഉണ്ടെന്ന്
കൂട്ടിക്കോ, ഞാനങ്ങനെ കുടിക്കാൻ സമ്മതിക്കാതിരിക്കയൊന്നും ഇല്ല.. പക്ഷെ അടുപ്പിച്ച് അടുപ്പിച്ച് കുടിക്കാൻ പ്ലാൻ ഇടുകയാണേൽ സമ്മതിക്കില്ല. അത്രേ ഉള്ളു.”
തന്റെ മേൽ അവൾ പെട്ടെന്ന് അധികാരം സ്ഥാപിക്കുന്നതിൽ സത്യത്തിൽ ദീപക് ഉള്ളിൽ സന്തോഷിക്കുകയായിരുന്നു. തന്നോടുള്ള താത്പര്യവും സ്നേഹവും കാരണമല്ലേ അവൾ അങ്ങനെ പറയുന്നത് എന്ന ചിന്ത ആയിരുന്നു അതിനു കാരണം.
അവൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൾ ചോദിച്ചു.
“എന്താ പറ്റില്ലേ?”
ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.
“ഓക്കേ, സമ്മതിച്ചു .. നിന്റെ സമ്മതത്തോടെ മാത്രമേ ഇനി കുടിക്കുകയുള്ളു.”
“സത്യം ചെയ്യ്..”
അവൾ തന്റെ ഇടത് കൈ അവനുനേരെ നീട്ടി.
അവൻ തന്റെ കൈപ്പത്തി അവളുടെ കൈവെള്ളയിലേക്ക് വച്ചുകൊണ്ടു പറഞ്ഞു.
“സത്യം..”
കീർത്തനയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. അവൾ തന്റെ കൈവെള്ളയിൽ ഇരുന്ന അവന്റെ കൈപ്പത്തി മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു.
റോഡിലെത്തി അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞ് നടക്കുമ്പോൾ ദീപക് പറഞ്ഞു.
“അതേ, ഞാൻ പറയുന്നതും നീ ഇതേപോലൊക്കെ അനുസരിക്കേണ്ടി വരും കേട്ടോ.”
അവൾ ഒരു ആലോചനയും കൂടാതെ പറഞ്ഞു.
“നീ പറഞ്ഞോ.. എന്ത് തന്നെയായാലും ഞാനും അനുസരിച്ചോളം.”
വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പെട്ടെന്ന് വളരെ അടുത്ത ഒരു ആത്മബന്ധം ഉണർത്തുന്ന അവളുടെ പെരുമാറ്റങ്ങളും തീരുമാനങ്ങളും അവനെ ആശ്ചര്യപ്പെടുത്തിരുന്നില്ല.
കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ അവർ ഉണ്ണിയുടെ വീട്ടിൽ എത്തിച്ചേർന്നു. റോഡ് സൈഡിൽ തന്നെയുള്ള ഒരു ഇരുനില വീടായിരുന്നു ഉണ്ണിയുടേത്.
ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ മുറ്റത്ത് കാർ കാണാത്തതിനാൽ ദീപക് പറഞ്ഞു.
“സുരേഷ് മാമൻ ഇവിടെ ഇല്ലെന്ന് തോന്നുന്നു.”
“ഉണ്ണിയുടെ അച്ഛനാണോ?”
അവളുടെ സംശയത്തിന് അവൻ അതെ എന്ന അർഥത്തിൽ മൂളി.
കീർത്തന വീട്ടിലേക്ക് കയറാൻ ചെരുപ്പ് ഊരുന്ന സമയം ദീപക് ഉറക്കെ വിളിച്ചു പറഞ്ഞു.
“ഉണ്ണിയമ്മ, ഒരു അഥിതി ഉണ്ട്.”
കുറച്ച് സമയത്തിനകം ഡോർ തുറന്ന് കൊണ്ട് കാവ്യാ ചോദിച്ചു.
“ഇയ്യാൾ എന്ന് മുതലാണ് ഇവിടെ അഥിതി ആയത്..”
അത് ചോദിച്ചു കഴിഞ്ഞപ്പോഴാണ് അവന്റെ പിറകിൽ നിൽക്കുന്ന കീർത്തനയെ കാവ്യാ കാണുന്നത്.
അവൾ പെട്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.
“അഹ്.. ചേച്ചിയോ കയറിവാ..”
വീട്ടിലേക്ക് കയറുന്നതിനിടയിൽ ദീപക് ചോദിച്ചു.
“നിനക്കിന്നു സ്കൂളിൽ പോകണ്ടായിരുന്നോ?”
കാവ്യാ ഒരു പുശ്ചഭാവത്തോടെ പറഞ്ഞു.
“ഇയ്യാളുടെ കോളേജിൽ മാത്രം അല്ല എന്റെ സ്കൂളിലും സമരം വിളിക്കാൻ ആണ്പിള്ളേർ ഉണ്ട്.”
പെട്ടെന്ന് ആയിരുന്നു അവരുടെ പിന്നിൽ നിന്നും ഒരു ചോദ്യം.
“ആഹാ, എന്നെ ബൈക്കിൽ നിന്നും ഇറക്കി വിട്ടിട്ട് ഇവനെയും കൊണ്ട് നീ ഇവിടേക്കാണോ വന്നത്.”
അവർ തിരിഞ്ഞ് നോക്കുമ്പോൾ ഉണ്ണി വീടിനകത്തേക്ക് കയറി വരുകയാണ്.
പുഞ്ചിരിയോടെ കീർത്തന പറഞ്ഞു.
“ഇവന്റെ വീട് ഒന്ന് കാണ്ടേക്കാം എന്ന് കരുതി, ഇവിടം വരെ വന്നപ്പോൾ നിന്റെ വീട്ടിൽ കൂടി കയറാം എന്ന് വച്ച്.”
കാവ്യാ ദീപക്കിനോട് മാത്രം ആയി ശബ്‌ദം താഴ്ത്തി ചോദിച്ചു.
“ചേട്ടന്റെ കൂടെ ബൈക്കിൽ ആണോ ചേച്ചി വന്നേ..”
അവൻ ഒന്ന് മൂളുക മാത്രം മൂളി.. അവളും തിരുകി ഒന്ന് അമർത്തി മൂളി.
അപ്പോഴേക്കും അവരുടെ സംസാരം കേട്ട് ഉണ്ണിയുടെ ‘അമ്മ അവിടേക്ക് വന്നു.
കീർത്തനയെ കണ്ട് അവർ ചോദിച്ചു.
“ആരാ ഉണ്ണി ഈ കുട്ടി.”
“ഞങ്ങളുടെ ക്ലാസ്സിൽ പഠിക്കുന്നതാണ് അമ്മെ.. കീർത്തന..”
ഉണ്ണിയമ്മ കീർത്തനയെ നോക്കി പുഞ്ചിരിച്ചു.. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നവണ്ണം ചോദിച്ചു.
“ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചിട്ടല്ലേ ഇവൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആയത്.”
ഉണ്ണിയമ്മയുടെ ചോദ്യം കേട്ട് കീർത്തനയുടെ മുഖമൊന്ന് മങ്ങി. ഉണ്ണിയമ്മ അത് ശ്രദ്ധിക്കുകയും ചെയ്തു.
ഉണ്ണി പറഞ്ഞു.
“അതെ, ഇത് തന്നാണ് ആ കക്ഷി.”
ഉണ്ണിയമ്മ കീർത്തനയോടു പറഞ്ഞു.
“മോള് വിഷമിക്കയൊന്നും വേണ്ട.. പണ്ടൊക്കെ കോളേജിലെ സമരം, പോലീസിന്റെ ലാത്തിച്ചാർജ് അങ്ങനെ ഓരോന്നിലും പെട്ട് ഇവൻ ഹോസ്പിറ്റലിൽ ആകുമ്പോൾ ഞാൻ അപ്പോഴേ ഓടുമായിരുന്നു അവിടേക്ക്.. പിന്നെ പിന്നെ അതൊരു പതിവായപ്പോൾ എനിക്കും മനസിലായി മാസത്തിൽ 2 പ്രാവിശ്യം ഹോസ്പിറ്റലിൽ പോയില്ലെങ്കിൽ ഇവന് സമാധാനം ആകില്ലെന്ന്, അതുകൊണ്ട് ഇവനിപ്പോൾ ഹോസ്പിറ്റലിൽ ആയെന്ന് കേട്ടാലും ഞാൻ അത് മൈൻഡ് ചെയ്യൂല്ല.”
അത് കേട്ട് കീർത്തനയുടെ മുഖത്ത് ചിരി പടർന്നു.
“പിന്നെ ആകക്കൂടെ ഉള്ള ആശ്വാസം എന്ന് പറഞ്ഞാൽ എല്ലാത്തിനും ദീപുവിന്റെ കൂടെ കാണുമെങ്കിലും അടി വരുമ്പോൾ എന്റെ മോൻ ഉണ്ണി അതിനൊക്കെ എങ്ങനെയേലും രക്ഷപ്പെട്ടോളും. ആ കഴിവ് ഇവന് എങ്ങനെ കിട്ടിയോ എന്തോ..”
അത് കേട്ടപ്പോൾ കീർത്തനയുടെ ചിരി പൊട്ടിചിരിയിലേക്ക് വഴിമാറി.
“പറയാനുള്ളതൊക്കെ പറഞ്ഞ് കഴിഞ്ഞില്ലേ , എങ്കിൽ നേരെ അടുക്കളയിലേക്ക് വിട്ടോ.. ഇന്ന് ഇവളും ഉണ്ട് ഇവിടന്ന് ഉച്ചക്ക് കഴിക്കാൻ.”
ഉണ്ണി അമ്മയോട് പറഞ്ഞത് കേട്ട് കീർത്തന പെട്ടെന്ന് പറഞ്ഞു.
“അയ്യോ, ഞാൻ ഹോസ്റ്റലിൽ പോയി കഴിച്ചോള്ളാം.”
“അതൊന്നും പറ്റില്ല. നീ ആദ്യമായല്ല എന്റെ വീട്ടിൽ വരുന്നേ, അപ്പോൾ കഴിച്ചിട്ടേ ഞാൻ വിടുള്ളൂ.”
ഉണ്ണിക്ക് പിന്നാലെ അവന്റെ അമ്മയും ദീപക്കും കൂടി നിർബന്ധിച്ചപ്പോൾ കീർത്തനയ്ക്ക് പിന്നെ ഒഴിഞ്ഞ് മാറാൻ കഴിഞ്ഞില്ല.
ഊണും കഴിച്ച് പിന്നെയും ഒരുപാട് നേരം അവിടെ ചിലവഴിച്ച ശേഷം ആണ് കീർത്തന അന്ന് ദീപക്കിനോപ്പം ഹോസ്പിറ്റലിലേക്ക് തിരികെ പോയത്.
. . . .
രാവിലെ സുധി സാറിന്റെ ക്ലാസ് നടക്കുമ്പോഴേ ദീപക് ശ്രദ്ധിച്ചതായിരുന്നു കീർത്തനയുടെ മുഖത്തെ അസ്വസ്ഥത.. സാധാരണ എപ്പോഴും അവളുടെ മുഖത്ത് ഉണ്ടാകാറുള്ള പുഞ്ചിരി ഇന്ന് കാണാനേ കഴിഞ്ഞിട്ടില്ല.
സമയം കിട്ടുമ്പോൾ അവളോട് സംസാരിക്കണമെന്ന് വിചാരിച്ചെങ്കിലും ഉച്ചക്ക് ലഞ്ച് ബ്രേക്ക് ആയപ്പോഴേ പാർട്ടിക്കാർക്ക് ഇടയിലുണ്ടായ ഒരു പ്രശ്നം പരിഹരിക്കുന്നതിനായി അവനു പോകേണ്ടി വന്നു.
ഒരു അര മണക്കൂർ കഴിഞ്ഞ് അവൻ തിരികെ ക്ലാസ്സിൽ വരുമ്പോൾ കാണുന്നത് ശ്രീജയോട് എന്തോ പറഞ്ഞ് ദേഷ്യപ്പെടുന്ന കീർത്തനയെ ആണ്.
അവൻ നേരെ അവളുടെ അടുത്തേക്ക് പോയി ചോദിച്ചു.
“എന്താ കീത്തു, എന്താ പറ്റിയെ?”
അവൾ ദീപക്കിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം പറഞ്ഞു.
“ഒന്നുമില്ല..”
“ഞാൻ രാവിലെ മുതലേ നിന്നെ ശ്രദ്ധിക്കുവാ, എന്താ കാര്യം എന്ന് പറ..”
കീർത്തന ചെറുതായി ഒന്ന് ശബ്‌ദം ഉയർത്തി പറഞ്ഞു.
“ഒന്നുമില്ലെന്നല്ലേ ഞാൻ പറഞ്ഞത്.”
അവൾ അങ്ങനെ ഒരു മറുപടി നൽകിയപ്പോൾ ദീപക്കിന്റെ മുഖമൊന്ന് വിളറി.
പെട്ടെന്ന് ശ്രീജ പറഞ്ഞു.
“ഇവൾക്ക് കലി ഇളകി ഇരിക്കയാണ് ദീപു, നീ പൊയ്ക്കോ കുഴപ്പമൊന്നും ഇല്ല.”
ദീപു പിന്നെ ഒന്നും മിണ്ടാതെ ക്ലാസിനു പുറത്തേക്ക് നടന്നു.
ദീപു പോയി കഴിഞ്ഞപ്പോൾ ശ്രീജ കീർത്തനയോടു പറഞ്ഞു.
“നീ അവനോടു അങ്ങനെ സംസാരിച്ചത് മോശമായി പോയി കേട്ടോ, നീ മൂഡോഫ് ആയി ഇരിക്കുന്നത് കണ്ടത്കൊണ്ടല്ലേ അവൻ അങ്ങനെ ചോദിച്ചേ.”
കീർത്തന കുറച്ച് സമയത്തേക്ക് ഒന്നും മിണ്ടാതെ കയ്യിൽ മുഖമമർത്തി അവിടെ ഇരുന്നു.. പിന്നീട് ശ്രീജയോട് ഒന്നും മിണ്ടാതെ ക്ലാസിനു പുറത്തേക്ക് നടന്നു.
ശ്രീജയ്ക്ക് അറിയാമായിരുന്നു ദീപക്കിനെ കാണുവാനാണ് അവൾ അവിടെ നിന്നും പോയതെന്ന്.
കീർത്തന ആദ്യം നേരെ പോയത് കാന്റീനിലേക്കാണ് എന്നാൽ ദീപക് അവിടെ ഉണ്ടായിരുന്നില്ല. അവൾ തിരികെ വരാന്തയിൽ കൂടി നടക്കുമ്പോഴാണ് മാവിൻ ചുവട്ടിലെ സിമെന്റ് ബെഞ്ചിൽ ദീപക് ഒറ്റക്ക് ഇരിക്കുന്നത് കാണുന്നത്.
അവൾ വേഗം അവിടേക്ക് നടന്നു.
തന്റെ മുന്നിൽ ആരോ വന്ന് നിൽക്കുന്നു എന്ന് തോന്നിയ ദീപക് മൊബൈലിൽ നിന്നും തലയുയർത്തി നോക്കി. കീർത്തന ആണ് അത് എന്ന് മനസ്സിലായതും അവൻ വീണ്ടും മൊബൈലിലേക്ക് ശ്രദ്ധ തിരിച്ചു.
ദീപക് പിണക്കത്തിൽ ആണെന്ന് അവൾക്ക് മനസിലായി.. അവന്റെ അരികിലേക്ക് ഇരുന്ന ശേഷം അവൾ മൊബൈൽ പിടിച്ചു വാങ്ങി.
എന്നിട്ടും അവൻ യാതൊരു പ്രതികരണവും ഇല്ലാതെ അവിടെ തന്നെ ഇരുന്നു.
“ദീപു, സോറി..”
അവൻ അത് കേൾക്കാത്ത മട്ടിൽ തന്നെ ഇരുന്നു.
“നീ എന്നോട് മിണ്ടില്ലേ ?”
അവളുടെ സ്വരത്തിലെ ഇടർച്ച കേട്ടപ്പോൾ അവനു മനസിലായി ഇനിയും താൻ മിണ്ടാതിരുന്നാൽ അവൾ പറയുമെന്ന്.
“നീ തന്നാണ് എന്നോട് പറഞ്ഞത് നമ്മൾ ബെസ്ററ് ഫ്രണ്ട് ആണ്.. നമുക്കിടയിൽ സീക്രെട്സ് പാടില്ല എന്തുണ്ടെലും തുറന്ന് പറയണം എന്നൊക്കെ.. എന്നിട്ടിപ്പോൾ…….”
“ഡാ.. എനിക്ക് പിരീഡ് ആയി, രാവിലെ തൊട്ടേ നല്ല പെയിൻ ഉണ്ട് എനിക്ക്.. അതിന്റെയൊക്കെ ഒരു മൂഡോഫിൽ ഇരിക്കുവായിരുന്നു ഞാൻ. അതുകൊണ്ടാണ് നീ വന്നു ചോദിച്ചപ്പോൾ അറിയാതെ അങ്ങനെ പറഞ്ഞു പോയത്.. സോറി.. ഇതവണത്തേക്ക് എന്നോട് ക്ഷമിക്ക് നീ.”
ആദ്യായിട്ടായിരുന്നു ഒരു പെൺകുട്ടി അവന്റെ മുഖത്തു നോക്കി പിരിയഡ് ആണെന്ന് തുറന്നു പറയുന്നത്, അതുകൊണ്ടു തന്നെ പെട്ടെന്ന് എന്ത് മറുപടി നൽകണമെന്ന് അവനു അറിയില്ലായിരുന്നു.
കീർത്തന അവന്റെ ചുമലിലേക്ക് തലയമർത്തി ചേർന്നിരുന്നു. പതിവിലേറെ ചൂട് അവളുടെ ശരീരത്തിന് ഉള്ളതായി അവനു തോന്നി.
“ഇപ്പോഴും നല്ല പെയിൻ ഉണ്ടോ?”
“ടാബ്ലറ്റ് കഴിച്ചത് കൊണ്ട് ഇപ്പോൾ വേദന കുറഞ്ഞ് വരുന്നുണ്ട്.”
അവൻ ചോദിച്ചു.
“ടാബ്ലെറ്റോ ?”
അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു.
“എനിക്ക് ഈ ടൈം നല്ല വയർ വേദന ആയോണ്ട് ഞാൻ പെയിൻ കില്ലർ കഴിക്കുമെടാ പൊട്ടാ.”
പെട്ടെന്ന് ഉണ്ടായ ഒരു തോന്നലിൽ അവൻ കൈ കീർത്തനയുടെ പിന്നിലൂടെ ഇട്ട് ഇടുപ്പിൽ ചുറ്റി കൈപ്പത്തി അവളുടെ വയറിൽ അമർത്തി. അപ്പോൾ തന്നെ അവനു ചെയ്തത് മോശമായി പോയോ എന്നൊരു തോന്നൽ ഉണ്ടായി കൈ പിൻവലിക്കാൻ തുനിഞ്ഞു.
അവൾ പെട്ടെന്ന് അവന്റെ കൈ വയറിൽ ചേർത്ത് പിടിച്ച്കൊണ്ടു പറഞ്ഞു.
“നീ കൈ അമർത്തി പിടിച്ചപ്പോൾ ഒരു സുഖമുണ്ട്.”
അവൻ പിന്നെ കൈ എടുക്കാൻ തുനിഞ്ഞില്ല, അവളും അവളുടെ കൈപ്പത്തി അവന്റെ കൈയിൽ നിന്നും മാറ്റിയതുമില്ല.
കുറച്ച് നേരം അങ്ങനെ തന്നെ ഇരിന്നപ്പോൾ അവൻ പറഞ്ഞു.
“ഞാൻ ഇന്ന് നിന്നോട് ഒരു കാര്യം ചോദിയ്ക്കാൻ നിൽക്കുവായിരുന്നു.”
“എന്താ?”
“അതിനി ചോദിച്ചിട്ട് കാര്യമില്ല.”
അവൾ അവന്റെ തോളിൽ ഇരുന്ന തല നെഞ്ചിലേക്ക് നീക്കികൊണ്ടു ചോദിച്ചു.
“അതെന്താ?”
“ഇന്ന് വൈകുന്നേരം എന്റെ കൂടെ ക്ഷേത്രത്തിൽ വരാമോ എന്നാണ് ഞാൻ ചോദിക്കാനിരുന്നത്.”
അത് കേട്ട് അവളിൽ ഒരു സംശയം ഉണർന്നു.
“ഇന്നെന്താ ക്ഷേത്രത്തിൽ പോകാൻ ഒരു തോന്നൽ.”
അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“ഇന്നെന്റെ പിറന്നാളാടി.”
അവൾ പെട്ടെന്ന് അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി.
“എന്നിട്ടെന്താടാ നീ നേരത്തെ എന്നോട് പറയാഞ്ഞത്.”
അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു അത് കേട്ട്.
അത് കണ്ടു അവൾ പറഞ്ഞു.
“കൂടുതൽ ഇളിക്കല്ലേ നീ..”
“എപ്പോഴായാലും ഇന്ന് തന്നെ നീ അറിഞ്ഞില്ലേ, അത് പോരെ.”
അവൾ വിഷമത്തോടെ പറഞ്ഞു.
“എന്നാലും നിന്റെ ബെർത്ഡേയ് ആയിട്ട് എനിക്ക് ഒരു ഗിഫ്റ് പോലും വാങ്ങാൻ പറ്റിയില്ലല്ലോ.. ഇനിയിപ്പോൾ വാങ്ങാന്ന് വച്ചാലും നിനക്ക് ആദ്യായിട്ട് തരുന്ന ഗിഫ്റ്റ്, അതൊരു സ്പെഷ്യൽ തന്നെ ആയിരിക്കണ്ടേ.”
അവൾ കുറച്ച് നേരം ഒന്ന് ആലോചിച്ച് ഇരുന്ന ശേഷം പെട്ടെന്ന് ചാടി എഴുന്നേറ്റു. എന്നിട്ട് കഴുത്തിൽ നിന്നും തന്റെ കുരിശിന്റെ ലോക്കെറ്റോട് കൂടിയ സ്വർണമാല ഊരി എടുത്തു.
അവൾ എന്താ ഉദ്ദേശിച്ചതെന്ന് മനസിലായ ദീപക് പെട്ടെന്ന് പറഞ്ഞു.
“ഡി, അത് ഗോൾഡ് ആണ്.”
അവൾ അതിനു മറുപടി ഒന്നും പറയാതെ മാല അവന്റെ കഴുത്തിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു.
“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ.”
അവൾ ഇത്രയും വില കൂടിയ ഒരു മാല തനിക്ക് തന്നതിൽ അവൻ ആകെ പതറി പോയിരുന്നു. അവന്റെ മുഖഭാവം കണ്ട അവൾ പറഞ്ഞു.
“ഞാൻ ആദ്യായിട്ട് നിനക്ക് തന്ന ഗിഫ്റ്റ് ആണ് ഇത് അതുകൊണ്ടു ഇത് എനിക്ക് തിരിച്ചു തരാൻ പാടില്ല… പിന്നെ ഞാൻ സന്തോഷത്തോടു കൂടിതന്നെയാണ് ഇത് നിനക്ക് തന്നത്.. അതുകൊണ്ടു വേറെ ഒന്നും ഇപ്പോൾ മോൻ ചിന്തിക്കുകയും വേണ്ട.”
ദീപക് എന്ത് പറയണം എന്ന് അറിയാതെ നിൽക്കുമ്പോഴാണ് എവിടെ നിന്നോ ഉണ്ണി അവിടെ എത്തിയത്.
“രണ്ടും കൂടി ഇവിടെ എന്താ ഒരു ഗൂഢാലോചന?”
തിരിഞ്ഞ് നോക്കികൊണ്ട് കീർത്തന പറഞ്ഞു.
“പുറത്ത് പറയാൻ പറ്റില്ല, സീക്രെട് ആണ്..”
“ഓഹോ.. ഞാൻ അറിയാതെ ഒരു സിക്രെട്ടോ?”
അത് പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ദീപക്കിന്റെ കഴുത്തിൽ കിടക്കുന്ന മാല ഉണ്ണിയുടെ ശ്രദ്ധയിൽ പെട്ടത്. ലോക്കറ്റ് കണ്ടപ്പോഴേ അത് കീർത്തയുടേതാണെന്ന് അവനു മനസിലായി.
“ഇത് ഇവളുടെ മാലയല്ലേ.. ഇതെന്താ നിന്റെയിൽ.”
ദീപക് കീർത്തനയെ നോക്കികൊണ്ട് പറഞ്ഞു.
“അവളോട് തന്നെ നീ ചോദിച്ചു നോക്ക്.”
ഉണ്ണി കീർത്തനയുടെ നേരെ നോക്കി.
ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.
“അതെന്റെ ബെർത്ഡേയ് ഗിഫ്റ്റ് ആണ്.”
മാല ഗിഫ്റ്റ് ആയി കൊടുത്തു എന്നറിഞ്ഞപ്പോൾ ഉണ്ണി ഒന്ന് ഞെട്ടാതിരുന്നില്ല. എങ്കിലും ചിരിയോടെ അവൻ പറഞ്ഞു.
“നന്നായി.. ഇനി പൈസയ്ക്ക് അത്യാവിശം വരുമ്പോൾ പണയം വയ്ക്കാൻ ഒരു സാധനം ആയല്ലോ.”
അത് കേട്ടുടൻ എടുത്തടിച്ചപോലെ കീർത്തന പറഞ്ഞു.
“ഞാൻ ആദ്യായിട്ട് അവനു ഗിഫ്റ്റ് കൊടുത്ത സാധനമാണ് അത്, അത് വല്ലോം അവന്റെ കഴുത്തിൽ നിന്നും കാണാതായാൽ അന്ന് അവനെ ഞാൻ കൊല്ലും.”
ഉണ്ണി തമാശ രീതിയിൽ തൊഴുതുകൊണ്ടു പറഞ്ഞു.
“നമ്മളൊന്നും അതിൽ തൊടാൻ പോലും പോകുന്നില്ലേ..”
കീർത്തനയുടെ മുഖത്ത് ചിരി പടർന്നു.
ദീപക് കീർത്തനയോടു ചോദിച്ചു.
“കീത്തു .. നീ ചോറ് കഴിച്ചായിരുന്നോ?”
അവൾ കഴിച്ചു എന്നർത്ഥത്തിൽ മൂളി. ദീപക് ഉണ്ണിയേയും നോക്കി.
“ഞാനും കഴിച്ചട..എന്താ?”
“ഞാൻ ഇതുവരെ കഴിച്ചില്ല.. ഞാൻ കാന്റീനിൽ പോയി കഴിച്ചിട്ട് വരാം എങ്കിൽ.”
കീർത്തന പെട്ടെന്ന് പറഞ്ഞു.
“എങ്കിൽ നമുക്ക് രണ്ടുപേർക്കും കൂടി പുറത്ത് പോകാം, നിനക്ക് ഫുഡ് ഞാൻ വാങ്ങി തരാം.”
“ക്ലാസ്സ് തുടങ്ങാൻ ഇനി കുറച്ച് നേരം കൂടിയേ ഉള്ളു, അപ്പോഴാണോ ഇനി പുറത്ത് പോകുന്നത്.”
അവൾ അവന്റെ മുഖത്ത് നോക്കി ദയനീയമായി പറഞ്ഞു.
“എനിക്കിന്നിനി ക്ലാസ്സിൽ ഇരിക്കാൻ വയ്യടാ, നമുക്ക് പുറത്ത് എവിടേലും പോകാം.. വൈകുന്നേരം എന്നെ ഹോസ്റ്റലിൽ ആക്കിയാൽ മതി.”
അവൾ പറഞ്ഞത് നിരാകരിക്കുവാൻ ദീപക്കിന് തോന്നിയില്ല.
“ഓക്കേ, നമുക്ക് പുറത്ത് പോകാം.”
അത് കേട്ടപ്പോൾ അവളുടെ മുഖം തെളിഞ്ഞു.
“എന്നാൽ ഞാൻ പോയി ശ്രീജയോട് പറഞ്ഞിട്ട് വരം.”
അവന്റെ ഫോൺ തിരികെ നൽകികൊണ്ട് കീർത്തന അവിടെ നിന്നും നടന്നപ്പോൾ ഉണ്ണി പറഞ്ഞു.
“ഒരു ക്ലാസ് പോലും മുടക്കാത്ത പയ്യനായിരുന്നു. ഇവനെ നീ നശിപ്പിക്കും.”
നടക്കുന്നതിനിടയിൽ തിരിഞ്ഞ് നോക്കികൊണ്ട് അവൾ പറഞ്ഞു.
“അവന്റെ പ്രേമായിരുന്നല്ലോ അപ്പോൾ ക്ലാസ് ടൈമിൽ പാർട്ടി പ്രവർത്തനത്തിനൊക്കെ പോയിരുന്നത്.”
കീർത്തന നടന്ന് അവിടെ നിന്നും കുറച്ച് നേരം പിന്നിട്ടപ്പോൾ ഉണ്ണി ദീപക്കിനോട് ചോദിച്ചു.
“ഇന്ന് അവൾ നിനക്ക് മാല ഗിഫ്റ്റ് തന്നു. നാളെ നീ അവളുടെ കഴുത്തിൽ മാല ചാർത്തുമോ?”
അവന്റെ ചോദ്യത്തെ ചിരിച്ച് തള്ളുന്നതായി ഭാവിച്ച് മനസ്സിനുള്ളിലെ ചെറിയൊരു വേദനയോടെ അവൻ പറഞ്ഞു.
“സൂരജിന്റെയും ഇവളുടെയും വീട്ടുകാർക്ക് ഇവർ തമ്മിൽ കല്യാണം കഴിക്കണമെന്നാടാ ആഗ്രഹം. അതിനു ഇവർ രണ്ടുപേർക്കും സമ്മതവും ആണ്.”
കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് ഉണ്ണി ചോദിച്ചു.
“അതിൽ നിനക്ക് വിഷമം ഒന്നും ഇല്ലേ?”
“കീത്തു എന്റെ സുഹൃത്താണെടാ.. ഇത്രയും നാൾ എനിക്ക് ഒരു പെൺകുട്ടി സുഹൃത്ത് ആയി ഇല്ലാഞ്ഞതിനാൽ ഞാൻ കീത്തുവിന്റെ സൗഹൃദം നന്നായി ആസ്വദിക്കുന്നതും ഉണ്ട്.”
ഉണ്ണി പിന്നെ ഒന്നും ചോദിയ്ക്കാൻ നിന്നില്ല. കുറച്ച് സമയത്തിനകം കീർത്തന അവിടെ തിരികെ എത്തി. ഉണ്ണിയോട് യാത്ര പറഞ്ഞ് അവർ അവിടെ നിന്നും ഇറങ്ങി.
പാവാടയും ടോപ്പും ആയതിനാൽ ഒരു വശത്തേക്ക് കാലിട്ടന് അവൾ ബൈക്കിൽ ഇരുന്നത്. വലതു കൈ അവന്റെ വയറ്റിൽ ചുറ്റി പിടിച്ചിരുന്നു.
കോളേജ് ഗേറ്റ് കടന്നപ്പോൾ ദീപക് ചോദിച്ചു.
“എവിടെയാ കഴിക്കാൻ പോകേണ്ടത്?”
“നിനക്ക് ഇഷ്ടമുള്ളിടത്ത് പൊയ്ക്കോ, ഞാൻ ഇപ്പോൾ കഴിക്കാതെ ഉള്ളു.. എനിക്ക് ഇനി വേണ്ട.”
“എങ്കിൽ എനിക്ക് പരിചയമുള്ള ഒരു ബിരിയാണി കടയിൽ പോകാം. കുറച്ച് ദൂരം ഉണ്ടെന്നേ ഉള്ളു സൂപ്പർ ബിരിയാണി ആണ്.”
അവൾ അവന്റെ തോളിലേക്ക് മുഖം ചായ്ച്ചുകൊണ്ടു പറഞ്ഞു.
“എവിടെ വേണേലും പൊയ്ക്കോ. നമുക്ക് ആവിശ്യം പോലെ ടൈം കിടപ്പുണ്ടല്ലോ.”
കുറച്ച് നേരം അവർക്കിടയിൽ നിശബ്ദത നിറഞ്ഞപ്പോൾ ദീപക് പറഞ്ഞു.
“ഞാൻ ഒരു ഡൌട്ട് ചോദിക്കട്ടെ?”
അവൾ മുഖം മുകളിലേക്ക് നീക്കി താടിയെല്ല് അവന്റെ തോളിൽ അമർത്തി ഇരുന്നു.
“എന്താ?”
“ഈ വയർ വേദന വരുമ്പോഴൊക്കെ പെയിൻ കില്ലർ കഴിക്കുന്നത് കൊണ്ട് കുഴപ്പമൊന്നും ഇല്ലേ..”
“അങ്ങനെ ചോദിച്ചാൽ… കുഴപ്പം തന്നെ ആണ്, പക്ഷെ പെയിൻ കില്ലർ കഴിച്ചില്ലേൽ എനിക്ക് ഒട്ടും വേദന സഹിക്കാനാകില്ല.
അവൻ ഒന്ന് മൂളി.
“ആദ്യമൊന്നും എനിക്ക് വേദന ഒന്നും ഉണ്ടാകാറില്ലായിരുന്നെടാ.. പിന്നെ പിന്നെ എല്ലാ പ്രവിശ്യവും നല്ല വേദന വന്നു തുടങ്ങി.. ചില പെണ്പിള്ളേര്ക്ക് വേദന എന്ന് പറയുന്നതേ കാണില്ല.. അവരുടെയൊക്കെ ഭാഗ്യം.”
കുറച്ച് നേരം മിണ്ടാതിരുന്നിട്ട് അവൾ പറഞ്ഞു.
“എനിക്ക് ആദ്യായിട്ട് പിരിയഡ് ആയതായിരുന്നു കോമഡി.. ഒട്ടും വേദന ഇല്ലായിരുന്നു. അന്ന് ഏഴിലേയോ എട്ടിലേയോ വെക്കേഷൻ ടൈം ആയിരുന്നു. അവധിക്കാലം ആയിക്കഴിഞ്ഞാൽ ഞങ്ങൾ വീടിനടുത്തുള്ള കുട്ടികൾ എല്ലാം ഒത്തുചേർന്നു കളിയും കഥ പറച്ചിലും ഒക്കെ ആണ്.. അങ്ങനെ ഒരു ദിവസം അവരോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോൾ എനിക്ക് താഴെ അവിടെ എന്തോ അസ്വസ്ഥത തോന്നി. ഞാൻ അങ്ങനെ വീട്ടിൽ ബാത്‌റൂമിൽ പോയി നോക്കിയപ്പോൾ ബ്ലഡ് പോലെ എന്തോ അവിടെ നിന്നും വരുന്നു.. ശരിക്കും ഞാനങ്ങു പേടിച്ചു പോയി.”
അന്നത്തെ കാര്യം ഓർത്തിട്ടാകാം അവളുടെ മുഖത്ത് ഒരു ചിരി പടർന്നു.
“എനിക്ക് അന്നൊന്നും പീരിയഡിനെ കുറിച്ചൊന്നും അറിയില്ലല്ലോ.. എന്തോ അസുഖം ആണ് വീട്ടിൽ പറഞ്ഞാൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇൻജെക്ഷൻ തരും എന്ന ചിന്ത ആയിരുന്നു ആദ്യം മനസിൽവന്നത്. അന്നൊക്കെ എനിക്ക് ഇൻജെക്ഷൻ ഭയങ്കര പേടി ആയിരുന്നു. അതുകൊണ്ടു ഞാൻ നല്ല വൃത്തിക്ക് അങ്ങ് കുളിച്ചു. എന്നിട്ട് റൂമിൽ തന്നെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ വീടും ബ്ലഡ് വന്നു, വീണ്ടും കുളിച്ചു. മൂന്നാമതും ബ്ലഡ് വന്നപ്പോൾ ഇനി വീട്ടിൽ പറയാതിരുന്നാൽ ശരിയാകില്ലെന്ന് മനസിലായി. അങ്ങനെ പോയി അമ്മയോട് കാര്യം പറഞ്ഞു. പിന്നെ വീട്ടിൽ ഒരു ബഹളം ആയിരുന്നു. അമ്മ ബന്ധുക്കളെ ഫോൺ വിളിച്ചു പറയുന്നു അയലത്ത് പോയി പറയുന്നു.. എന്തൊക്കെ ബഹളം ആയിരുന്നു.”
ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
“അന്നത്തെ ദിവസം ഞാൻ വെറുത്തു പോയ ഒരു കാര്യമുണ്ട്.”
ഇത്രേം നേരം നിശബ്തനായി എല്ലാം കേട്ടുകൊണ്ടിരുന്ന ദീപക് ചോദിച്ചു.
“എന്താ അത്?”
“അമ്മമ്മ ആ സമയം വീട്ടിൽ ഉണ്ടായിരുന്നു. ഇതറിഞ്ഞുടനെ അമ്മമ്മ പച്ചമുട്ടയിൽ വെളിച്ചെണ്ണയോ എന്തൊക്കെയോ കലക്കി കൊണ്ടുവന്ന് എന്നെ കുടിപ്പിച്ചു. എന്തോ ചെവ ആയിരുന്നെന്നോ അതിന്.”
അവൾ അന്നത്തെ അതിന്റെ ചെവ ഓർത്തു ഇപ്പോഴും മനം പുരട്ടുന്ന പോലെ ശബ്‌ദം ഉണ്ടാക്കി.
അത് കേട്ട് അവൻ ചിരിച്ചതും അതിനു പകരമായി അവളുടെ പല്ലുകൾ അവന്റെ തോളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു.
അവൻ പെട്ടെന്ന് തോള് വെട്ടിച്ചുകൊണ്ടു പറഞ്ഞു.
“ഡി, ചുമ്മാതിരി.. നമ്മൾ മറിഞ്ഞു വീഴും.”
“ഞാൻ ആരോടും പറഞ്ഞട്ടില്ലാത്ത ഇതൊക്കെ, എന്നിട്ട് നിന്നോട് പറഞ്ഞപ്പോൾ കളിയാക്കി ചിരിക്കുന്നു.”
“ഓക്കേ ഓക്കേ, ഇനി ചിരിക്കില്ല, നീ പറഞ്ഞോ.”
അവൾ വീണ്ടും അവന്റെ തോളിൽ താടിയെല്ലാമർത്തി അന്നത്തെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.
പിന്നെ കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർ ദീപു പറഞ്ഞ ബിരിയാണിക്കടയിൽ എത്തി.
ബൈക്കിൽ നിന്നും ഇറങ്ങിയ അവൾ ഹോട്ടൽ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു. അത്യാവിശം തിരക്കൊക്കെ ഉണ്ട്.. കാണാനും വൃത്തിയുണ്ട്.
ഹോട്ടലിലേക്ക് കയറിയ അവർ നേരെ ഒരു ഫാമിലി റൂമിലേക്ക് പോയിരുന്നു.
വെയിറ്റർ വന്നപ്പോൾ ദീപക് പറഞ്ഞു.
“എനിക്ക് ഒരു ചിക്കൻ ബിരിയാണി. ഇവൾക്ക്..”
ദീപു കീർത്തിയുടെ നേരെ നോക്കിയപ്പോൾ അവൾ പറഞ്ഞു.
“എനിക്കൊരു പൈനാപ്പിൾ ജ്യൂസ് മതി.”
വെയിറ്റർ പുറത്തേക്ക് പോയപ്പോൾ ദീപക് പറഞ്ഞു.
“ഒരെണ്ണം വാങ്ങി കഴിച്ച് നോക്ക്. നല്ല ടേസ്റ്റ് ആണ്.”
“ഒട്ടും വിശപ്പ് ഇല്ലെടാ, അതാ..’
അവൻ പിന്നെ കീർത്തനയെ നിർബന്ധിക്കാൻ നിന്നില്ല. കുറച്ച് സമയത്തിനകം തന്നെ ബിരിയാണിയും ജ്യൂയ്‌സും എത്തി.
ബിരിയാണിയിൽ നിന്നും നല്ല മണം ഉയരുന്നുണ്ടായിരുന്നു. ദീപക് കുറച്ച് ബിരിയാണി പ്ലേറ്റിലേക്ക് നീക്കിയിട്ട് കഴിച്ച് തുടങ്ങിയപ്പോൾ കീർത്തനയും ജ്യൂസ് കുറേശ്ശയായി കുടിച്ച് തുടങ്ങി.
“കീത്തു.. ശകലം കഴിച്ച് നോക്കുന്നോ?”
വിശപ്പില്ലെലും ബിരിയാണിയുടെ മണം അടിച്ചപ്പോൾ അവളുടെ വായിൽ ചെറുതായി ഉമിനീർ നിറഞ്ഞ് തുടങ്ങിയിരുന്നു.
ദീപക്കിന്റെ ചോദ്യം കേട്ട അവൾ അവനു നേരെ വാ തുറന്നു കാണിച്ചു.
ബാലിശം നിറഞ്ഞ അവളുടെ പെരുമാറ്റം കണ്ടു ഒരു ചെറു ചിരിയോടെ അവൻ ബിരിയാണി അവളുടെ വായിലേക്ക് വച്ച് കൊടുത്തു.
കണ്ണുകൾ അടച്ച് പിടിച്ച് ആസ്വദിച്ച് ചവച്ചിറക്കിക്കൊണ്ട് അവൾ പറഞ്ഞു.
“നീ പറഞ്ഞപോലെ നല്ല ടേസ്റ്റ് ഉണ്ട്.”
“എങ്കിൽ ഒരു ബിരിയാണി നിനക്ക് പറയട്ടെ?”
“വേണ്ട, നിന്റെന്ന് ഇതുപോലെ കുറച്ച് വാരി തന്നാൽ മതി.”
“കൊച്ചു കുട്ടിയല്ലേ വാരി തരാൻ.”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“കുട്ടി ആയിരിക്കുമ്പോൾ അമ്മ വാരി തരുമായിരുന്നു. പിന്നെ പിന്നെ അതങ്ങു നിന്നു.. എത്രയോ വർഷങ്ങൾക്ക് ശേഷം ആണ് ഇന്ന് മറ്റൊരാളുടെ കൈയിൽ നിന്നും കഴിക്കുന്നതെന്നോ.. അപ്പോൾ വീണ്ടും അങ്ങനെ കഴിക്കാനൊരു ആഗ്രഹം.”
ദീപക് പുഞ്ചിരിയോടെ വീണ്ടും ഒരു പിടി കൂടി അവളുടെ വായിലേക്ക് വച്ചു
കൊടുത്തു.
. . . .
ക്ലാസ്സിൽ ഇരിക്കുമ്പോൾ കീർത്തന ദീപക്കിനെ ദയനീയമായി ഒന്ന് തിരഞ്ഞ് നോക്കി. അവൻ ഒരു ചിരിയോടെ ഒരു രക്ഷയുമില്ലെന്ന് അവളോട് ചുണ്ടുകൾ അനക്കി പറഞ്ഞു. കീർത്തന നിരാശയോടെ തല തിരിച്ചു.
ക്ലാസ് കഴിഞ്ഞ് സാർ പുറത്തേക്കിറങ്ങിയതും രാഹുൽ ഓടിപ്പോയി ക്ലാസ്സിന്റെ ഡോർ അടച്ച് ഉറക്കെ വിളിച്ചു കൂവി.
“ഹാപ്പി ഹോളി…”
ആരോ കളർ പൊടി വാരി മുകളിലേക്ക് എറിഞ്ഞതും കീർത്തന ഓടി ദീപക്കിന്റെ അടുത്ത് വന്ന് പറഞ്ഞു.
“ഡാ, എന്റെ ഫേവറൈറ്റ് ഡ്രസ്സ് ആണെടാ ഇത്.. ഇതിൽ മൊത്തം കളർ ആയാൽ നേരെ കഴുവി കളയാൻപോലും ഉള്ള സൗകര്യം ഹോസ്റ്റലിൽ ഇല്ല.”
ഒരു റോസ് കളർ ടോപ്പും ഇളം പച്ച കളർ പാവാടയും ആണ് അവൾ ധരിച്ചിരുന്നത്.
കൈയ്യിൽ കരുതിരുന്ന കലർപ്പൊടി അവളുടെ മുഖത്തേക്ക് തേച്ചുകൊണ്ട് ദീപക് പറഞ്ഞു.
“മോള് അതോർത്തു പേടിക്കണ്ട.. ഞാൻ വീട്ടിൽ കൊണ്ട് പോയി കഴുകി തിരിച്ചുകൊണ്ട് തരാം.”
മുഖത്ത് കളർപ്പൊടി പറ്റിയതും അവൾ മുഖം ചുളിച്ചുകൊണ്ടു പറഞ്ഞു.
“പോടാ പട്ടി…”
അപ്പോഴേക്കും ക്ലാസ് മൊത്തം ഹോളി ആഘോഷത്തിന്റെ ബഹളം തുടങ്ങിയിരുന്നു. ഇനി രക്ഷ ഇല്ലെന്ന് മനസിലായ കീർത്തനയും ആഘോഷത്തിൽ മുന്നിട്ടിറങ്ങി.
മറ്റുള്ളവരുടെ ദേഹത്ത് പൊടി വിതറുന്നുണ്ടെങ്കിലും ദീപക്കും കീർത്തനയും അവർ തമ്മിൽ പൊടി കൂടുതലും ശ്രദ്ധ കൊടുത്തത്.
കീർത്തന എങ്ങോട്ടും ഒഴിഞ്ഞു മാറാനാകാതെ ഭിത്തിയുടെ മൂലക്ക് അകപ്പെട്ടപ്പോൾ ദീപക് അവളുടെ ടോപ്പിൽ കളർപ്പൊടി തേയ്ക്കുവാനായി ശ്രമിക്കുകയായിരുന്നു. പെട്ടെന്നാണ് ദീപക്കിന്റെ പിന്നിൽ ആരോ ബലത്തിൽ കൈ അമർത്തിയത്.. ദീപക് അതിന്റെ ആഘാതത്തിൽ പെട്ടെന്ന് മുന്നിലേക്ക് ആഞ്ഞു.. അവന്റെ കൈ വന്ന് അമരുന്നത് കീർത്തനയുടെ മാറിടത്തിലും. വളരെ ശക്തിയായി തന്നെ അവന്റെ കൈ അവിടെ അമരുകയും ചെയ്തു.
കീർത്തനയും ദീപക്കും ഒരേസമയം തന്നെ ഞെട്ടി പോയി.. അവൻ പെട്ടെന്ന് കൈ മാറ്റി ചുറ്റും നോക്കി ആരെങ്കിലും കണ്ടോ എന്ന്.. കീർത്തനയും ആദ്യം ചുറ്റും നോക്കിയത് അതാണ്. ഭാഗ്യത്തിന് ആരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
കീർത്തനയുടെ മുഖം പെട്ടെന്നുള്ള ലജ്ഞയിൽ ചുവന്നു തുടുത്തു. ദീപക്കിന്റെ മുഖം ആണേൽ വിളറി വെളുത്തിരുന്നു.. കീർത്തന എന്ത് കരുതും എന്നുള്ള ഭയം ആയിരുന്നു അവന്റെ മനസ്സിൽ നിറഞ്ഞിരുന്നത്.
അവിടെ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി അറിയാവുന്നതിനാലും
അവന്റെ മുഖഭാവത്തിൽ നിന്നും അവന്റെ ഉള്ളിൽ എന്താണ് എന്ന് മനസിലായതിനാലും കീർത്തന അവനെ ചെവിയിൽ പറഞ്ഞു.
“അബദ്ധത്തിൽ സംഭവിച്ചതല്ലേ കുഴപ്പമില്ല.”
അത് കേട്ടപ്പോഴാണ് അവനു സമാധാനം ആയത്. അവന്റെ തലമുടിയിൽ പൊടി തേച്ചുകൊണ്ട് അവൾ വീണ്ടും ആഘോഷം തുടർന്നു. പതുക്കെ അവനും ആഘോഷത്തിന്റെ ലഹരിയിലേക്ക് തിരികെയെത്തി.
ആഘോഷമെല്ലാം കഴിഞ്ഞ് ഓരോരുത്തരായി ക്ലാസ്സ്മുറിയിൽ നിന്നും പുറത്തേക്ക് നടന്നു തുടങ്ങിയപ്പോൾ ദീപക്കും അവർക്കൊപ്പം പുറത്തേക്ക് നടന്നു.
വരാന്തയിൽ കൂടി നടക്കുവായിരുന്ന ദീപക്കിന്റെ പിന്നിൽ ചെന്ന് പിടിച്ച് നിർത്തിക്കൊണ്ട് കീർത്തന ചോദിച്ചു.
“ഹലോ, എവിടെക്കാ ഈ പോകുന്നെ.”
“വീട്ടിലേക്ക്, അല്ലാതെവിടെ.”
“മര്യാതിക്ക് എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കി കഴുവനായി എന്റെ ഡ്രെസ്സും വാങ്ങിക്കൊണ്ടു പൊയ്ക്കോ.”
ദീപക് കണ്ണുകൾ മിഴിച്ച് കൊണ്ട് പറഞ്ഞു.
“കഴുകി തരാന്ന് ഞാൻ അപ്പോൾ ചുമ്മാ പറഞ്ഞതല്ലേ കൊച്ചെ.”
“എന്നാലേ ഞാൻ അത് സീരിയസ് ആയിട്ടാണ് എടുത്തത് മോനെ.”
കീർത്തന അവന്റെ കൈയും പിടിച്ച് വലിച്ച് മുന്നോട്ട് നടന്നു.
“ആദ്യം നമുക്ക് പോയി മുഖമൊക്കെ ഒന്ന് കഴുകാം, എന്നിട്ട് നേരെ ഹോസ്റ്റലിലേക്ക് പോകാം.”
അവൾ തീരുമാനിച്ച് കഴിഞ്ഞു ഇനി എത്ര പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസിലായ ദീപക് അവളുടെ കൂടെ നടന്നു.
അവർ മുഖം കഴുകികൊണ്ട് നിൽക്കുമ്പോഴാണ് ഉണ്ണി പെട്ടെന്ന് അവിടേക്ക് വന്നത്.
“ഡാ, ബൈക്കിന്റെ കീ ഇങ്ങു തന്നെ.. ഞാൻ ഒരിടം വരെ പോയിട്ട് ഇപ്പോൾ വരാം.”
ദീപക് പെട്ടെന്ന് കീർത്തനയെ നോക്കി.
അവൾ പറഞ്ഞു.
“ഹോസ്റ്റൽ ഇവിടന്ന് 1 കിലോമീറ്റെർ അല്ലെ ഉള്ളു, നമുക്ക് നടന്നു പോകാം.. ഉണ്ണി നീ ബൈക്കുമായി ഹോസ്റ്റലിലേക്ക് വന്നാൽ മതി ഇവൻ അവിടെ ഉണ്ടാകും.”
ഉണ്ണി നല്ല തിടുക്കത്തിൽ ആയിരുന്നതിനാൽ കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ ചാവിയും വാങ്ങി അവിടെ നിന്നും പോയി.
“ഡാ, മുഖത്തെ കളറൊക്കെ പോയോ..”
അവളുടെ ചോദ്യം കേട്ട് ദീപക് കീർത്തനയുടെ മുഖത്തേക്ക് നോക്കി. ഇപ്പോഴും അങ്ങിങ്ങായി കളർ പറ്റിപ്പിടിച്ച് ഇരിപ്പുണ്ടായിരുന്നു.
“നീ ഇങ്ങോട്ട് മുഖം കാണിച്ചേ.”
അവൻ ടാപ്പിൽ നിന്നും കൈയിൽ വെള്ളം നിറച്ച് അവളുടെ മുഖം കഴുകി കൊടുത്തു. കുറച്ച് നേരം ശ്രമിച്ചിട്ടും കളർ പൂർണമായും മാറിയില്ല.
“ഒരുവിധം ഒക്കെ വൃത്തിയായിട്ടുണ്ട്.. സോപ്പ് തേച്ചു കഴുകിയാലെ ബാക്കി പോകുള്ളൂ.”
“അത് ഞാൻ റൂം എത്തിയിട്ട് കഴുകികൊള്ളാം.”
കീർത്തന ബാഗും തോളിൽ തൂക്കി അവിടെ നിന്നും നടന്നു തുടങ്ങി.. ദീപക്കും ഒപ്പം നടന്നു.
കുറച്ച് ദൂരം നടന്നപ്പോൾ അവൾ പറഞ്ഞു.
“നിന്റെ കൈ എന്താടാ കല്ല് വച്ച് ഉണ്ടാക്കിയതാണോ.. എന്റെ നെഞ്ച് നല്ലപോലെ വേദനിക്കുന്നുണ്ട്.”
അവന്റെ മുഖത്ത് പെട്ടെന്ന് ജാള്യത നിറഞ്ഞു.
“ഡി,… അത് ഞാൻ….. അറിയാതെ…”
അവന്റെ മുഖഭാവം കണ്ട് ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
“കിടന്ന് ഉരുളണ്ട, എന്താ സംഭവിച്ചതെന്ന് എനിക്ക് അറിയാടാ ചെക്കാ..”
എങ്കിലും അവൻ പറഞ്ഞു.
“സോറി..”
“ഓഹ്, വരവ് വച്ചിരിക്കുന്നു… ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”
“അഹ്, ചോദിക്ക്.”
“അബദ്ധത്തിൽ ആണെങ്കിലും ടച്ച് ചെയ്തിട്ട് എങ്ങനെ ഉണ്ട്.”
അത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് കുസൃതി നിറഞ്ഞിരുന്നു.
“ച്ഛി..പോടീ നാറി…. എന്നെ കളിയാക്കാനാണ് കൂടെ നടക്കുന്നതെങ്കിൽ ഞാൻ മിണ്ടില്ല കേട്ടോ.”
ദീപക്കിന്റെ മറുപടി കേട്ട് അവൾ അവന്റെ തോളിൽ പിടിച്ച് ചെറുതായി തള്ളിക്കൊണ്ട് ചോദിച്ചു.
“ഒരു പെണ്ണായ എനിക്ക് ഇല്ലാത്ത നാണമോ നിനക്ക്.. നീ ധൈര്യമായി പറഞ്ഞോ.. എന്നോടല്ലേ നീ പറയുന്നേ.”
“ഞാൻ പറഞ്ഞിട്ട് പിന്നെ അവസാനം അതിൽ കുത്തി എന്നെ ഒന്നും പറഞ്ഞ് കുറ്റപ്പെടുത്തരുത്.”
“നീ പറഞ്ഞോ.. എന്നോട് എന്തും പറയാനുള്ള ഫ്രീഡം ഞാൻ തന്നിട്ടില്ലേ..”
അവൻ അവളുടെ കൈയ്യിൽ പിടിച്ച് കുറച്ച് മുന്നോട്ട് നടന്ന ശേഷം പറഞ്ഞു.
“അതികം വലിപ്പം ഒന്നും ഉണ്ടെന്ന് തോന്നിയില്ല. പക്ഷെ നല്ല സോഫ്റ്റ് പോലെ ഫീൽ ചെയ്തു.”
അവൾ മുഖത്ത് ഭാവ വ്യത്യാസം ഒന്നും കൂടാതെ പറഞ്ഞു.
“പറഞ്ഞത് ശരിയാണ്.. അധികം വലിപ്പമൊന്നും ഇല്ല.. പിന്നെ സോഫ്റ്റ് ആയിട്ട്
തോന്നിയത് പാഡ്ഡ്ഡ് ബ്രാ ഇട്ടിരുന്നത് കൊണ്ടാകും.”
അവൻ അത് കേട്ട് ഒന്ന് മൂളുക മാത്രം ചെയ്തു.
അവൾ ഇത്ര ഓപ്പൺ ആയി തന്നോട് സംസാരിക്കുന്നതിൽ അവനു അത്ഭുതം തോന്നാതിരുന്നില്ല. പക്ഷെ തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ആണും പെണ്ണും എന്നുള്ള വ്യതാസത്തിന്റെ അതിർവരമ്പുകൾ ഇല്ലാതാകുന്നതിൽ അവൻ സന്തോഷിച്ചു. പേടി കൂടാതെ എന്തും സംസാരിക്കാനുള്ള സ്വാതന്ത്രത്തിലേക്കാണല്ലോ അവൾ വഴി തുറക്കുന്നത്.
അവൾ പെട്ടെന്ന് ചോദിച്ചു.
“ഡാ, ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നെ കളിയാക്കരുത്.”
“ഇല്ല.. നീ പറഞ്ഞോ.”
“എനിക്ക് ഒരു കാര്യത്തിൽ ചിലപ്പോഴൊക്കെ വിഷമം തോന്നാറുണ്ട്.”
അവന്റെ മുഖത്ത് ആകാംഷ നിറഞ്ഞു.
“എന്തിൽ..”
“എന്റെ ബ്രേസ്‌റ്റിന് കുറച്ചും കൂടി വലിപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട്.”
അവളുടെ ആ ഒരു തുറന്നു പറച്ചിൽ കേട്ട് അവൻ പെട്ടെന്ന് നടത്തം നിർത്തി അവളുടെ മുഖത്തേക്ക് നോക്കി.
“കാര്യായിട്ടാണ് ഞാൻ പറഞ്ഞത്.”
“എന്താ ഇപ്പോൾ കുറച്ചും കൂടി വലിപ്പം വേണം എന്ന് നിനക്ക് തോന്നാൻ?”
അവന്റെ കൈയിൽ പിടിച്ച് നടത്തം തുടർന്നുകൊണ്ട് അവൾ പറഞ്ഞു.
“നമ്മുടെ ക്ലാസ്സിൽ പഠിക്കുന്ന എന്റെ പ്രായം ഉള്ള ഭൂരിഭാഗം പെൺപിള്ളേർക്കും എന്തെന്നും വലിപ്പം ഇല്ലേ.. പിന്നെ ആണ്പിള്ളേർ കാണാൻ ഇഷ്ടപ്പെടുന്നതും അത്യാവിശം വലിപ്പമൊക്കെ ഉള്ള പെണ്ണിനെ അല്ലെ?”
ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.
“നീ പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ അതിൽ വേറെ ഒരു കാര്യമുണ്ട്.”
“എന്താ?”
അവളുടെ സ്വരത്തിൽ ആകാംഷ നിറഞ്ഞിരുന്നു.
“ഇത്തിരി വലിപ്പമൊക്കെ ഉള്ള പെൺപിള്ളേരെ ആണുങ്ങൾ നോക്കും.. പക്ഷെ മിക്കപേരും ഒരു കാമത്തോടെ ഉള്ള നോട്ടം ആയിരിക്കും നോക്കുന്നത്.. പക്ഷെ നിന്നെ പോലുള്ള വളരെ ചെറിയ ഒരു ശതമാനം പെൺപിള്ളേർ ഉണ്ട്.. അവരുടെ മുഖത്തേക്ക് മാത്രം ആയിരിക്കും ആണുങ്ങൾ നോക്കുന്നത്.. കാരണം നിങ്ങളുടെ മുഖത്ത് നിറഞ്ഞ് നിൽക്കുന്ന ഐശ്വര്യം ആണ്.. നിങ്ങളുടെ തെളിഞ്ഞ മുഖം കാണുമ്പോഴേ ഞങ്ങൾ ആൺപിള്ളേരുടെ മനസ് നിറയും.. നിങ്ങളെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും.”
ദീപക് പെട്ടെന്ന് അവളെ പിടിച്ച് തന്റെ മുന്നിലേക്ക് നിർത്തി.
“നിന്റെ ഈ മുഖം തന്നെ ഉണ്ടല്ലോ ആർക്കായാലും കണ്ണിമ ചിന്മത്തെ എത്ര നേരം വേണമെങ്കിലും നോക്കി ഇരിക്കുവാൻ തോന്നി പോകും. ഗോതമ്പിന്റെ നിറമുള്ള പെണ്ണ് എന്നൊക്കെ ചില കവികൾ എഴുതി വച്ചിട്ടില്ലേ.. ശരിക്കും ആ വരികൾ
നിന്റെ മുഖത്തിന് അനിയോജ്യമാണ്.. ഇളം മഞ്ഞ കലർന്ന വെളുത്ത നിറമാണ് നിനക്ക്.. നിന്റെ ഈ നക്ഷത്ര കണ്ണുകൾക്ക് ഉണ്ടല്ലോ എന്ത് ഭംഗി ആണെന്ന് അറിയാമോ?”
അവന്റ വാക്കുകൾ കേട്ട് ഒരേസമയം അവളുടെ മുഖത്ത് നാണവും സന്തോഷവും നിറഞ്ഞു.
“മതി മതി എന്റെ സൗന്ദര്യത്തെ പുകഴ്ത്തിയത്.. നടക്ക് ഇങ്ങോട്ടു.”
അവൾ വീണ്ടും അവന്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു.
ഹോസ്റ്റലിനു മുന്നിൽ എത്തിയപ്പോൾ അവളെ കളിയാക്കാനായി ദീപക് പറഞ്ഞു.
“വലിപ്പം കുറവാണെന്ന് കരുതി വിഷമിക്കണ്ട കേട്ടോ.. കല്യാണം കഴിയുമ്പോൾ വലിപ്പമൊക്കെ വച്ചോളും.”
അവൾ ഒരു നിമിഷം ചിന്തിച്ച ശേഷം അവനെ വയറ്റിൽ ഇടിച്ച് ഹോസ്റെലിനകത്തേക്ക് ഓടിക്കൊണ്ടുപറഞ്ഞു.
“പോടാ നാറി..”
അവൾ ഓടിപ്പോകുന്നത് കണ്ടു ഒരു ചിരിയോടെ അവൻ അവിടെ നിന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ കൈയിൽ ഒരു കവറുമായി അവൾ മടങ്ങിയെത്തി.
കവർ അവന്റെ കൈയിൽ കൊടുത്തുകൊണ്ട് കീർത്തന പറഞ്ഞു.
“വീട്ടിൽ എത്തുന്നവരെ വേറെ ആരുടേയും മുന്നിൽ വച്ച് കവർ തുറക്കേണ്ട കേട്ടോ, രണ്ടു ഉണ്ട് അതിനു കാരണം.”
അവൻ കവർ കൈയിലേക്ക് വാങ്ങി.
“എന്താ ആ രണ്ടു കാരണങ്ങൾ?”
“നീ എന്റെ ഡ്രസ്സ് കഴുകി എന്നറിഞ്ഞാൽ ആണ്പിള്ളേര്ക്ക് നിന്നെ കളിയാക്കാൻ അതൊരു കാരണം ആകും തനിക്ക് ഇഷ്ട്ടമല്ല, രണ്ടാമത്തേത് ആ കവറിൽ എന്റെ ബ്രായും ഉണ്ട് കഴുകാൻ.. ആരും അത് കാണണ്ട.”
അവൻ ചെറിയ ഒരു ഞെട്ടലോടെ ചോദിച്ചു.
“നീ എന്തിനാ അതെടുത്തു ഇതിന്റെ കൂടെ വച്ചത്.”
അവൾ നിസാരമട്ടിൽ പറഞ്ഞു.
“വെള്ളത്തിൽ കളർ കലക്കി ദേഹത്ത് ഒഴിക്കുമ്പോൾ ഓർക്കണമായിരുന്നു അകത്ത് കിടക്കുന്നതും നനഞ്ഞ കളർ പറ്റുമെന്ന്.”
“ഓഹോ.. എങ്കിൽ ആ പാന്റി കൂടി ഇങ്ങു തന്നുകൂടായിരുന്നോ.”
“അതിൽ കളർ പറ്റിയിരുന്നേൽ അതും തന്നേനെ, അതിൽ മോന് യാതൊരു സംശയവും വേണ്ട.”
“നാണം ഇല്ലാത്ത ഒരു സാധനം.”
അവൾ ഇളിച്ച് കാണിച്ചുകൊണ്ട് പറഞ്ഞു.
“നിന്റടുത്ത് എനിക്ക് ഇത്തിരി നാണം കുറവ് തന്നാണ്.”
ദീപക് അവളുടെ നെഞ്ചിലേക്ക് ഒന്ന് നോക്കിയപ്പോൾ അവൾ പെട്ടെന്ന് പറഞ്ഞു.
“അവിടേക്ക് നോക്കാതെടാ പട്ടി .. ഫ്രീ ബേർഡ് ആണ് ഇപ്പോൾ ഞാൻ. അകത്ത് ഒന്നും ഇട്ടിട്ടില്ല ഞാൻ, ദേഹത് മൊത്തം കളർ ആണ് കുളിച്ചിട്ട് വേണം വല്ലോം മാറി ഇടാൻ.
അപ്പോഴേക്കും ഉണ്ണി അവിടെ ബൈക്കുമായി എത്തിയതിനാൽ അവർക്ക് ആ സംസാരം തുടർന്നുകൊണ്ട് പോകാൻ കഴിഞ്ഞില്ല.
ഇന്നർ ഇടാത്തതിനാൽ ഉണ്ണിയുടെ മുന്നിൽ നിൽക്കാതെ അവൾ പെട്ടെന്ന് ഹോസ്റ്റലിലേക്ക് കയറി പോയി. ദീപക്ക് ഉണ്ണിയോടപ്പം വീട്ടിലേക്കും യാത്ര തിരിച്ചു.
തുടരും…
എന്റെ “ഞാൻ” എന്ന കഥ വായിച്ചിട്ടുള്ളവർക്ക് വേണ്ടിയാണ് ഈ കുറിപ്പ്..
ഞാൻ എന്ന കഥയുടെ രണ്ടു പാർട്ടുകൾ എഴുതിയിരുന്നു. സത്യത്തിൽ എന്റെയും എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെയും കഥ ആണ് അത്.. അവൾ നിങ്ങളോടു കുറച്ച് കാര്യങ്ങൾ പറയുവാൻ എന്നെ എഴുതി ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ കഥയിൽ അത് ഉൾപ്പെടുത്താഞ്ഞതിൽ അവൾ ഇപ്പോഴും പിണക്കത്തിൽ ആണ്.. അത് കൊണ്ട് ഈ പ്രാവിശ്യം ഞാൻ അത് ഉൾപ്പെടുത്തുന്നു.
ഹായ്,
ഇവന്റെ ഞാൻ എന്ന കഥയിലെ മെയിൻ കഥാപാത്രമായ ദേവിക ആണ് ഞാൻ. എന്റെ ഒർജിനൽ നെയിം ഇതല്ല. ഞാൻ അത് വെളിപ്പെടുത്തുന്നതും ഇല്ല.. ഞാൻ എന്ന കഥയിൽ എന്റെയും ഇവന്റെയും ജീവിതത്തിലെ 75 ശതമാനത്തോളം സത്യസന്ധമായി തന്നെ ഉൾപ്പെടുത്തിയിരിക്കുകയാണ്. ആ കഥ വായിച്ചിട്ട് ആരോ ഒരാൾ കമന്റ് ഇട്ടിരുന്നു ഞാൻ ഒരു സെൽഫിഷ് ആണെന്ന്… അങ്ങനെ പറഞ്ഞതിൽ എനിക്ക് യാതൊരു വിഷമവും ഇല്ല. കാരണം ഞാൻ ഒരു സെൽഫിഷ് തന്നെയായിരുന്നു. എന്റെ സന്തോഷങ്ങൾ മാത്രമാണ് ഞാൻ എപ്പോഴും നോക്കിയിരുന്നത്.. പക്ഷെ ധൈര്യപൂർവം എനിക്ക് ഇപ്പോൾ പറയാൻ കഴിയും ഞാൻ ഇപ്പോൾ ഒരു സ്വാർത്ഥ അല്ലെന്ന്. എന്റെ എല്ലാ കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ അവകാശവും ഞാൻ ഇവന് നൽകിയിരിക്കുകയാണ്. പിന്നെ മറ്റൊരു കാര്യം എന്തെന്നാൽ മരണവരെയും എന്റെ ബെസ്ററ് ഫ്രണ്ട് എന്നുള്ള സ്ഥാനം അത് ഇവന് തന്നെ ആയിരിക്കും. എന്റെ ജീവിതത്തിൽ ഒരുപാട് പേര് കടന്ന് വരുകയും പോവുകയും ചെയ്തിട്ടുണ്ടെങ്കിലും ആ ഒരു സ്ഥാനം ഞാൻ മറ്റൊരാൾക്കും നൽകിയിട്ടില്ല. ഞങ്ങളുടെ ഈ സൗഹൃദം പാതിവഴിയിൽ മുറിഞ്ഞ് പോകാതിരിക്കാൻ ഒരു പ്രധാന കാരണം എന്തെന്നാൽ എന്റെ അമ്മയും ഇവന്റെ അച്ഛനും അമ്മയും ഞങ്ങൾക്കിടയിലുള്ള ബന്ധം എന്താന്ന് ശരിക്കും മനസിലാക്കിയതിനാലാണ്. ഒരിക്കൽ പോലും ഞങ്ങളുടെ സൗഹൃദത്തെ കുറിച്ച് അവർക്കിടയിൽ തെറ്റായ ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല. അതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.
പിന്നെ എനിക്ക് ഒരു കാര്യത്തിൽ ഇവനോട് പരാതി ഉണ്ട്. ജീവിതത്തിന്റെ എന്റെ മുടിയെ കളിയാക്കാൻ കിട്ടുന്ന അവസങ്ങൾ ഇവൻ പാഴാക്കാറില്ല. കഥയിലും ഇവൻ അത് ആവർത്തിച്ചു.. ദുഷ്ടൻ ….
അതുകൊണ്ടു തന്നെ ഞാൻ ഒരു സത്യം ഇവിടെ വിളിച്ചു പറയുകയാണ് സുഹൃത്തുക്കളെ..
ഇവന്റെ കഥകൾക്ക് വല്ലാത്തൊരു ജീവനുണ്ട്.. വായിച്ചു തുടങ്ങിയാൽ തീരല്ലേ എന്ന ആഗ്രഹിച്ച് പോകും എന്നൊക്കെ കമന്റ് ഇടാറില്ലേ.. സത്യത്തിൽ ഇവന്റെ കഥയിലെ മിക്ക രംഗങ്ങളും കോപ്പി അടി ആണ്.. എന്റെ ഇവന്റെയും ജീവിതത്തിൽ നടന്ന രംഗങ്ങൾ എടുത്ത് കോപ്പി അടിച്ച് അതിൽ ചില മാറ്റങ്ങൾ വരുത്തി എഴുതി ഇട്ട് അതിനു കൈയടി വാങ്ങുവാണ് ഇവൻ മിക്കപ്പോഴും ചെയ്യുന്നത്.. അതുകൊണ്ടു പകുതി ക്രെഡിറ്റ് എനിക്ക് കൂടി തന്നെ പറ്റുള്ളൂ.
ഇനി ഒരു രഹസ്യം പറഞ്ഞ് തരാം.. ഇവൻ കഥ എഴുതി ഇടുന്ന NE_NA എന്ന പേരിലെ NE ഇവന്റെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരവും NA എന്റെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരവും ആണ്.
Comments:
No comments!
Please sign up or log in to post a comment!