❣️ നീയും ഞാനും 2
ഒരുപാട് വൈകി പോയി എന്നറിയാം എന്നിരുന്നാലും ഈ കഥ പൂർത്തിയാക്കാതെ പോകുവാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല….. അത്രയും ഇഷ്ടമുള്ള ഒരാളെ മനസ്സിൽ ധ്യാനിച്ച് എഴുതിയ തുടങ്ങിയ കഥയാണ്……….
നിള……. ഐ ആം കമിങ് ഫോർ യു…….. ജസ്റ്റ് ഫോർ യു………. !!!!!!
അപ്പോൾ മനസ്സിൽ തോന്നിയത് ഉറപ്പിച്ചു വെച്ചെങ്കിലും അത് എങ്ങനെയായിരിക്കും എന്ന് എനിക്ക് യാതൊരു ഊഹവും ഇല്ലായിരുന്നു…..
എന്നാലൊട്ട് അവളെ വിട്ടുകളയാൻ എനിക്ക് താൽപര്യവുമില്ലായിരുന്നു……..
അവളെ ഞാൻ അതിനുശേഷം സ്ഥിരമായി ഫോളോ ചെയ്തു കൊണ്ടിരുന്നു…… അവൾ കാണാതെ അവൾ അറിയാതെ അവൾ പോകുന്ന എല്ലായിടത്തും ഞാനും എത്തിപെട്ടുകൊണ്ടിരുന്നു….. ഏതോ ഒരു കാന്തികശക്തി വലയം ചെയ്ത കണക്കായിരുന്നു അവളുടെ പുറകെ ഉള്ള എന്റെ ഈ പോക്ക്…….
ഏകദേശം ഒരാഴ്ചത്തെ തീവ്ര പരിശ്രമത്തിനൊടുവിൽ അവൾക്ക് പ്രണയം ഒന്നും ഇല്ല എന്നുള്ള സത്യം ഞാൻ മനസ്സിലാക്കി….. ഇതിൽ പരം സന്തോഷം എനിക്ക് വേറെ ഇല്ലായിരുന്നു…… പക്ഷേ ഒരൊറ്റ ചോദ്യം മാത്രം എന്റെ ഉള്ളിൽ അവശേഷിച്ചു……..! എന്റെ ഉറക്കം കെടുത്തിയ ഒരു ചോദ്യമായിരുന്നു അതൊന്നു മാത്രം…… അതു പക്ഷേ ഞാൻ അവളോട് നേരിട്ട് ചോദിക്കുകയും ചെയ്തു ( അത് വഴിയെ പറഞ്ഞു തരാം )……
എന്തൊക്കെയായാലും രണ്ടാഴ്ചത്തെ അതിഭീകരമായ ഫോളോയിങ്ങിനുനുശേഷം…. അവളെക്കുറിച്ച് തന്നെ ആലോചിച്ചുകൊണ്ട് സമാധാനപരമായ ഒരു ചായ കുടിച്ചു കൊണ്ടിരിക്കുന്ന ഗ്യാപ്പിലാണ് , എന്നെ ഞെട്ടിച്ചുകൊണ്ട് കോളേജ് ക്യാന്റീൻ പരിസരത്ത് ഇതുവരെ കാണാത്ത അവൾ അങ്ങോട്ട് കയറി വരുന്നത് കണ്ടത്…….
തെല്ലുനേരം മിഴിച്ചിരുന്നു എന്നതൊഴിച്ചാൽ ഞാനവളെ ഉറ്റു നോക്കി കൊണ്ടിരുന്നു….. പക്ഷേ എന്റെ നെഞ്ചിലെ താളം തെറ്റാൻ അധികനേരം വേണ്ടിവന്നില്ല…… കാരണം എന്റെ ദേവത നടന്നുവന്നത് എന്റെ നേർക്ക് തന്നെയായിരുന്നു…….. നെഞ്ച് പട പട മിടിച്ചു കൊണ്ടിരിക്കെ ഒരു സീനിയറിന്റെ എല്ലാ അധികാര ഭാവത്തോടുകൂടി കൂട്ടുകാരൊത്തു ഇരിക്കുന്ന എന്റെ നേർക്ക് ഞാൻ ഇരിക്കുന്ന മേശമേൽ കൈയ്യൂന്നി കൊണ്ട് അവൾ എന്നോട് ആജ്ഞാപിച്ചു
” താൻ ഒന്നു വന്നേ എനിക്ക് സംസാരിക്കണം “
പൊതുവേ കോളേജിൽ ഞാൻ അല്പസ്വല്പം ഗുണ്ടായിസം ഒക്കെ ഉണ്ടാകുമെങ്കിലും അവളുടെ ആജ്ഞ സ്വരത്തിൽ എന്തോ ഒരു മായാജാലം ഉള്ളതുപോലെ എനിക്ക് തോന്നി…… എനിക്ക് മാത്രം തോന്നി എന്നു പറയുന്നതായിരിക്കും ശരി…. കാരണം ചുറ്റും ഇരുന്ന അവന്മാരുടെ മുഖത്ത് മാറിമാറി നോക്കിയപ്പോൾ കണ്ടത് എന്നെ തന്നെ മിഴിച്ചു നോക്കിയിരിക്കുന്ന അവന്മാരെയാണ്….
“കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കാതെ വേഗമാകട്ടെ എനിക്ക് ക്ലാസ്സ് ഉണ്ട് അടുത്ത്…. ”
ദേ പിന്നെയും അവൾ….
” ഞാൻ പുറത്ത് ഉണ്ടാകും ” ആ ഡയലോഗും പറഞ്ഞിട്ട് കക്ഷി തിരിഞ്ഞുനടന്നു……..
ഇനിയൊരു ആജ്ഞയ്ക്ക് സമയം കൊടുക്കാതെ തന്നെ അവൾ പോയ പുറകെ ഞാനും പോയി…
കുറച്ചു ദൂരം മാറി അവൾ ഒരു മരച്ചുവട്ടിൽ ചെന്നുനിന്നു….. ഞാൻ അവളുടെ അടുത്തു പോയി കൈ കെട്ടി നിന്നു……
” മോനെ ജഗത്തേ എന്താ നിന്റെ ഉദ്ദേശം ”
അവളെന്റെ പേരുവിളിച്ചത് കേട്ട് ഞാൻ തെല്ലൊന്ന് അമ്പരന്നു…..
” എ…. എ… എന്ത്… ”
” അല്ല അപ്പൊ നീ അറിയാതെയാണോ ഞാൻ പോകുന്ന എല്ലായിടത്തും നിന്നെ കാണുന്നത്….. ”
എനിക്കപ്പോ ബാംഗ്ലൂർ ഡെയ്‌സിലെ സേറയേ ഓർമവന്നു… സേറ അർജുനോട് ചോദിക്കുന്ന അതേ ചോദ്യം…!
കുറച്ചു ഞെട്ടിയെങ്കിലും ഞാനത് പുറത്തു കാണിച്ചില്ല……
” ഞാൻ…….. ”
” പ്രത്യേകിച്ച് ഒന്നും പറയണ്ട എനിക്ക് പ്രണയം ഉണ്ടോ എന്ന് അന്വേഷിച്ച് നടക്കലാണോ സാറിന്റെ പണി…..? ”
പിന്നെയും ഞാൻ ഞെട്ടി……. എന്നാലും എവിടുന്നോ ഒരു ധൈര്യം വന്ന് എന്നെ പൊതിഞ്ഞു
” എന്റെ പൊന്നു ചേച്ചി എനിക്ക് കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു… ജോർജിനു മലരിനെ ഇഷ്ടപ്പെട്ടപോലെ…. അപ്പോ എനിക്ക് അറിയില്ലല്ലോ എന്റെ സെയിം ഏജ് ആണോ അല്ലയോ എന്ന് കണ്ടപ്പോ ഇഷ്ടപ്പെട്ടു അതിനുശേഷമാണ് ഈ നൂലാമാലകൾ അത്രയും ഞാൻ അറിയുന്നത് തന്നെ എന്നുവച്ച് എനിക്ക് എന്റെ ഇഷ്ടം ഉപേക്ഷിക്കാൻ പറ്റ്വോ…. ചേച്ചി എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഞാൻ പറയുവാ ഐ ലവ് യു….. ”
ഒറ്റ സ്‌ട്രെച്ചിൽ ശ്വാസം പോലും വിടാതെ അത്രയും പറഞ്ഞു തീർത്ത കഷ്ടപ്പാട് എനിക്കും ദൈവത്തിനും മാത്രേ അറിയൂ……
അവൾക്ക് പക്ഷെ ചിരിപ്പൊട്ടി…. അവൾ എന്റെ മുന്നിൽ തന്നെ പൊട്ടി പൊട്ടി ചിരിച്ചു….
എനിക്കൊന്നും മനസിലായില്ല ഇതിലെന്താ ഇത്രയും ചിരിക്കാൻ ഉള്ളത്……
” ചേച്ചി……”
ഒരു വിധം ചിരിയടക്കി അവൾ എന്നെ നോക്കി പറഞ്ഞു….
” എടാ മോനെ…. ഈ പ്രേമത്തിനിടയ്ക്കും എന്നെ ചേച്ചീന്നു വിളിക്കാൻ കാണിച്ച ആ മനസുണ്ടല്ലോ ഹാറ്റ്സ് ഓഫ്….. ”
ഞാനും ചിന്തിച്ചു… ശെടാ ഞാനെന്തിന് ഇവളെ അങ്ങനെ വിളിച്ചു…. എന്തായാലും ബിൽഡപ്പ് കളയാതെ ഒരു ഡയലോഗ് തട്ടി വിട്ടു….
” അതിപ്പോ നമ്മൾ തമ്മിൽ പ്രേമിക്കുമ്പോ ഞാൻ ചേച്ചിന്നു വിളിക്കണ മോശല്ലേ അതോണ്ട് നേരത്തെ ആയിക്കോട്ടെ….. ”
” ആ നീയങ്ങു തീരുമാനിച്ചോ ഞാൻ നിന്നെ പ്രേമിക്കും എന്ന്……? ”
” എന്റെ ചേച്ചി ഇരുപതു വർഷമായിട്ട് ഒരാളെ പോലും നോക്കാതെ ഇക്കണ്ട പെൺപിള്ളേർ മൊത്തം എന്റെ കണ്ണിന്റെ മുന്നിൽ കൂടി പോയിട്ടും ഒരിടത്തും ഉടക്കാതെ ചേച്ചിയെ കണ്ടപ്പോ മാത്രം പറന്നു പോയ എന്റെ കിളി സത്യം ആണെങ്കിൽ ചേച്ചി എനിക്കുള്ളത് തന്നെയാണ്….
കേട്ടിട്ടില്ലേ പ്രണയത്തിനു പ്രായമില്ല….. അതാർക്കും തോന്നാം എപ്പോഴും തോന്നാം ആരോടും തോന്നാം… സൊ….. ”
ഞാൻ പറഞ്ഞു നിർത്തി …
” സൊ യു ലവ് മി…… റൈറ്റ്….? ”
“യെസ് ഐ ഡൂ…..”
അവൾ പിന്നെയും ചിരിച്ചു….
” അപ്രോച്ച് ഒക്കെ കൊള്ളാം മോനെ…. പക്ഷെ എന്റെ അച്ഛനറിഞ്ഞാൽ നിന്റെ പ്രേമം പപ്പടം പൊടിയണ പോലെ പൊടിയും….. ”
” വിശ്വസിക്കുന്നില്ല ചേച്ചി… ദിസ് ഈസ് മൈ ഫസ്റ്റ് ആൻഡ് ലാസ്റ്റ് ലവ്…. ആരു വിചാരിച്ചാലും ജഗത്തിനു നിളയോടുള്ള പ്രേമത്തിന് യാതൊന്നും സംഭവിക്കാൻ പോണില്ല…. ”
” കാണാം…. ശെരി അപ്പോ ഞാൻ പോട്ടെ മിസ്റ്റർ ജഗത്ത്… ക്ലാസ്സുണ്ട് ബൈ….. ”
” അല്ല ഞാനീ പുറകെ നടക്കണ ഒക്കെ എങ്ങനെ അറിഞ്ഞു….. ”
അവൾ തിരിഞ്ഞു നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു…
” ഞാനത് ശ്രദ്ധിച്ചിരുന്നു…..”
അത്ര മാത്രം പറഞ്ഞു അവൾ നടന്നു പോയി….
ഞാൻ ചിരിച്ചു…. ഇവളത് ശ്രദ്ധിച്ചെങ്കിൽ പിന്നെ എന്റെ പണി എളുപ്പം ആയില്ലോ…..
പിന്നെ ഒരാഴ്ചത്തേക്ക് ഞാൻ അവളെ കാണാൻ ശ്രമിച്ചില്ല……അവളെന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാനായിരുന്നു അത്… ഞാൻ ഊഹിച്ചത് പോലെ തന്നെ അവളെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അതെനിക്ക് മനസിലായത് അവൾ തന്നെ എന്നോട് വന്ന് ചോയ്ക്കുമ്പോഴാണ്…..
മരച്ചോട്ടിൽ വെറുതെ ആലോചിച്ചു നിന്ന എന്നോട് അവളിങ്ങോട്ട് വന്ന് പറഞ്ഞു….
” ഡോ താൻ പുറകെ നടക്കുന്നതൊക്കെ നിർത്തിയോ കാണാൻ ഇല്ലല്ലോ….. ”
കാത്തിരുന്നു കിട്ടിയ ചോദ്യം കണക്കെ ഞാൻ അതിനു മറുപടിയും പറഞ്ഞു….
” ഞാൻ വരുന്നുണ്ടോ ന്ന് നോക്കുവല്ലേ ചേച്ചി…. എല്ലാ അറിയാം ല്ലേ… ”
ഞാൻ ചിരിച്ചു……. അവളും ചിരിച്ചു…….
പ്രണയം പൂത്തുലഞ്ഞ ചിരി…. പ്രണയം ചിലപ്പോഴൊക്കെ സിമ്പിൾ ആണ് അതിനുദാഹരണം അല്ലെ എന്റെ പ്രണയം….അവിടെ തുടങ്ങിയതായിരുന്നു എന്റെയും അവളുടെയും പ്രണയം…… പലപ്പോഴും ഞങ്ങളുടെ പ്രണയം ഒരു അത്ഭുതമായി എനിക്ക് തോന്നി…. എന്നെക്കാൾ അവൾ എന്നെ നന്നായി കെയർ ചെയ്തു…..കോളേജിനുള്ളിൽ ഒരുപാട് പരിമിതികൾക്കുള്ളിൽ ഞങ്ങളുടെ പ്രണയം നിറഞ്ഞു…. എല്ലാരുടേം മുന്നിൽ അവളെ ഞാൻ ചേച്ചിന്നു തന്നെ വിളിച്ചു…..പക്ഷെ എനിക്കെല്ലാമായിരുന്നു അവൾ എന്റെ രണ്ടാനമ്മ , എന്റെ ചേച്ചി, എന്റെ കാമുകി.. അങ്ങനെ എല്ലാം…… എക്സാം സമയങ്ങളിൽ എന്റെ ടീച്ചറും അവൾ തന്നെ ആയിരുന്നു…എന്നെക്കാൾ അവൾക്കായിരുന്നു നിർബന്ധം ഞാൻ നല്ല മാർക്ക് വാങ്ങി പാസ്സാവണം എന്നുള്ളത്….
ഒരു ദിവസം അപ്രതീക്ഷിതമായി ഞാൻ അവളോട് ചോദിച്ചു…..
” നീ എന്തുകൊണ്ടാ കുഞ്ഞാ എന്നെ ഇഷ്ടപ്പെട്ടത്….. ”
” നിനക്കു വേറൊന്നും ചോയ്ക്കാൻ ഇല്ലേ ജിത്തു…… ”
” ഹ പറ ചേച്ചി…… ”
” അറിയില്ല… കാരണമില്ല നീ ഫോളോ ചെയ്യുന്നത് അറിഞ്ഞ മുതൽ ന്തോ ഒരു ഫീലിംഗ്… നീയെന്നെ ബസ്റ്റോപ്പിൽ വെച്ച് കണ്ടെന്നു പറഞ്ഞില്ലേ അന്ന് തന്നെ നിന്നെ ഞാനും കണ്ടിരുന്നു…. എനിക്കെനന്തോ നിന്നോട് വല്ലാത്ത കൗതുകം തോന്നി…നീയും എന്റെ അതെ കോളേജിൽ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ എനിക്കൊരു സന്തോഷം ആയിരുന്നു…. നീയെന്നെ ഫോളോ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ആകാംഷ കൂടി അതോണ്ടാ ഞാൻ തന്നെ എല്ലാം അറിഞ്ഞു വെച്ച് ചോദിച്ചേ.. എനിക്ക് പ്രണയുമുണ്ടോന്ന് നീ തിരക്കിയതും ഒക്കെ….. പിന്നെ എല്ലാം പെട്ടനായിരുന്നില്ലേ…. “
അവൾ ചിരിച്ചു….
” പിന്നേ ഒന്നൂടി…. കുറച്ചു നാളത്തേക്ക് എന്റെ ഒറക്കം കെടുത്തിയ ഒരു ചോദ്യം ആയിരുന്നു….. ”
” എന്താണ്…..”
” കുഞ്ഞാ നീ എന്തുകൊണ്ട് ഇതുവരെ പ്രണയിച്ചിട്ടില്ല ഒരുപാട് പ്രൊപോസൽസ് വന്നിട്ടില്ലേ… പിന്നെന്താണ്…. ”
“വെൻ ദി റൈറ്റ് പേഴ്സൺ കംസ് ലവ് വിൽ ഹാപ്പെൻഡ് ഓട്ടോമാറ്റിക്കലി അതെ സംഭവിച്ചോള്ളൂ…….”
ഞാൻ പൊട്ടി പൊട്ടി ചിരിച്ചു ….
ആഹ് ചിരിയുടെ അതെ റീഫ്ലക്ഷൻ എനിക്ക് കൊച്ചിയിലെ എന്റെ ഫ്ലാറ്റിലെ ഈ നിമിഷത്തിലും എനിക്ക് കിട്ടി…
ഓഹ് ഓഹ് ടൈം പോയതറിഞ്ഞേ ഇല്ലല്ലൊ….. ലഞ്ച് ടൈം ആവാറായി…… എങ്ങനെ ഒക്കെ പറഞ്ഞാലും ഒറ്റയ്ക്കുള്ള ജീവിതം ബോറിങ് തന്നെയാണ്…….പിന്നെ ആകെയുള്ള ആശ്വാസം അവളാണ് തനു….തനു എന്റെ കൊളീഗ് ആണ്…
ഞാൻ പറഞ്ഞല്ലോ എനിക്കിവിടെ അധികം കൂട്ടുകാരില്ല എന്ന്….. പക്ഷെ കമ്പനിയിൽ ചേർന്ന് കഴിഞ്ഞ് ഇടയ്ക്ക് എപ്പോഴോ കിട്ടിയ ഗ്യാപ്പിൽ പരിചയപെട്ടു അടുത്ത കൂട്ടുകാരായവരാണ് ഞാനും തനുവുവും……തനുവിന് എന്റെ എല്ലാ കാര്യങ്ങളും അറിയാം… അതുകൊണ്ട് തന്നെ ഞാൻ തെറി കേൾക്കാത്ത ദിവസങ്ങൾ നന്നേ കുറവ്…..
ദേ…. പറഞ്ഞു നാവെടുത്തില്ല അവൾ വിളിക്കുന്നുണ്ട്…..
” ഹലോ… ”
” ബാൽക്കണി നോക്കി ദിവാസ്വപ്നം ഒക്കെ കണ്ട് തീർന്ന…… ”
” ഹ ഹ ഹ….. ദേ ഇപ്പൊ കഴിഞ്ഞേ ഉള്ളു…… ”
” അയ്യടാ ഇളിക്കല്ലേ വല്ലോം തിന്നോ ”
” ആഹ് എന്തെക്കൊയോ തിന്നു….. ”
” ഞാൻ വരണോ…… ”
” എന്തിനു…. “
” ലഞ്ച്ന് ഒന്നും കഴിച്ചു കാണില്ല….
” ആഹ് ഇങ്ങു പോര്….. ”
തനു അങ്ങനെ ആണ് പലപ്പോഴും വന്ന് എനിക്ക് ഫുഡ് ഉണ്ടാക്കി തരുക അവളാണ്….. അവൾ വന്നിലേൽ പോലും അവളുടെ മമ്മി എനിക്ക് മാത്രമായി എന്തെങ്കിലും ഒക്കെ തന്ന് വിടും….. തനുവിന്റെ വീട്ടിലും എന്നെ വല്യ കാര്യമാണ്…. അവൾക്ക് അമ്മയും അനിയനും മാത്രമേ ഉള്ളു… മമ്മി കോളേജ് പ്രൊഫസർ ആണ്.. അനിയൻ പ്ലസ് ടു വിനും….
കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് അവൾ വരവറിയിച്ചിരിക്കയാണ് സൂർത്തുക്കളെ….. ഡോർ ബെൽ മുഴങ്ങുന്നുണ്ട്….
“കമ്മിനേരം avalen
” ഓ ന്തോന്നാടാ ഇത് ഒരുമാതിരി ആക്രികട പോലെ… ”
” ബാച്‌ലർസ് ഹോം ഷുഡ് ബി കേപ്റ്റ് ലൈക് ദിസ്…. ”
“ഉവ്വ…. ”
പതിവ് പോലെ തന്നെ എന്നെ തെറി വിളിച്ചോണ്ട് തന്നെ അവൾ കിച്ചൻ കയറി ലഞ്ച് ഉണ്ടാക്കി തന്നു…..
ശേഷം എന്റെ സ്ഥാപക ജങ്കമ വസ്തുക്കൾ യാഥാസ്ഥാനത്ത് വെച്ച് എന്റെ ഫ്ലാറ്റ് ആകെ വൃത്തിയാക്കി……
എല്ലാം കഴിഞ്ഞ് ഒരു മൂലയ്ക്ക് ഇരിക്കുന്ന നേരം അവളെന്നോട് പറഞ്ഞു. ..
” ടാ വീട്ടിൽ കല്യാണം നോക്കുന്നുണ്ട് മുഖവുര ഇല്ലാതെ തന്നെ പറയാം നിന്നെ എനിക്ക് കെട്ടിയ കൊള്ളാമെന്നുണ്ട് കെട്ടോ നീ എന്നെ….. ”
കൈയിലിരുന്ന ഫോൺ തറയിൽ പോയതറിയാതെ ഞാൻ അവളെ മിഴിച്ചു നോക്കികൊണ്ടിരുന്നു …….
എന്റെ ജീവിതം തന്നെ ആ ഒറ്റ ദിവസം കൊണ്ട് മാറിമാറിഞ്ഞതറിയാതെ പുറത്ത് തകർത്ത് പെയ്യാൻ ഒരു മഴ വെമ്പൽ കൊണ്ട് നിൽപ്പുണ്ടായിരുന്നു…………
Comments:
No comments!
Please sign up or log in to post a comment!