പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24
ഒരു നാടിനെ മുഴുവൻ നൊമ്പരത്തിൽ തള്ളിവിട്ടുകൊണ്ട് രണ്ട് മൃതശരീരങ്ങളുമായി ആംബുലൻസ് അമലിന്റെ നാട്ടു വഴികളെ കീറിമുറിച്ചുകൊണ്ട് മന്ദം മന്ദം നീങ്ങി. ഒരേ ദിവസം രണ്ട് മരണം ഏറ്റുവാങ്ങേണ്ടി വന്ന നാട്ടുകാരുടെ തേങ്ങലുകളെ സാക്ഷിയാക്കി അമലിന്റെ വീട്ടുപടിക്കൽ ആംബുലൻസ് വന്നുനിന്നു. അതുവരെ ഒന്നും അറിയാതെ തന്റെ പ്രിയപ്പെട്ടവരുടെ മടങ്ങിവരവും കാത്തിരുന്ന ഉഷയും, നിത്യയും, ഷിൽനയും, അഞ്ജലിയും പൊട്ടിക്കരഞ്ഞു. എംബാം ചെയ്ത രണ്ട് മൃതദേഹങ്ങൾ ആ ഉമ്മറത്തേക്ക് കയറ്റി വയ്ക്കുമ്പോൾ ആ നാട് ഒന്നാകെ കരഞ്ഞു.
…………. (തുടർന്ന് വായിക്കുക)…………
തേങ്ങലുകൾക്കും പൊട്ടിക്കരച്ചിലിനും ഒടുവിൽ രമേശന്റെയും തുഷാരയുടേയും ബൗദ്ധിക ശരീരങ്ങൾ ചാരമായി എരിഞ്ഞടങ്ങി. തന്റെ പ്രിയപ്പെട്ടവർ പോയതറിയാതെ ജീവഛവമായി ദുബായിലെ ഹോസ്പിറ്റലിൽ ജീവനോട് മല്ലിടുകയാണ് അമൽ. ഇനിയൊരു മൃദദേഹം കൂടി കാണുവാനുള്ള ശേഷി ആ വീട്ടുകാർക്കും നാട്ടുകാർക്കും ഇല്ല. തന്റെ പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട ദുഃഖത്തിൽ മനസിന്റെ താളം തെറ്റിയ രണ്ട് ശരീരങ്ങൾ ഷിൽനയും നിത്യയും. അവരെ ആശ്വസിപിക്കാൻ വാക്കുകൾ ഇല്ലാതെ ഒരു നാട് മുഴുവൻ തേങ്ങി.
…………………..
മരണാനന്തര ചടങ്ങുകൾക്ക് ശേഷം നാല്പത്തി രണ്ടാം ദിവസം അമലിന്റെ കുടുംബം അവനെ കാണുവാനായി ദുബായിലേക്ക് പറക്കാൻ തീരുമാനിച്ചു. നിത്യയും ഷിൽനയും ഇനിമുതൽ ഒറ്റയ്ക്ക് നാട്ടിൽ നിന്നാൽ ശരിയാവില്ലെന്ന് പറഞ്ഞ് അവരെയും കൂട്ടിയിട്ടാണ് ഉഷയും അഞ്ജലിയും ഫ്ലൈറ്റ് കയറിയത്. കുഴിമൂടൽ ചടങ്ങ് കഴിഞ്ഞ അന്നുതന്നെ മോഹനൻ തന്റെ മകന്റെ അടുത്തേക്ക് പോയിരുന്നതിനാൽ ഉഷയ്ക്ക് അല്പം ഒരു ആശ്വാസം ഉണ്ടായിരുന്നു. അപകടം നടന്നിട്ട് ഇന്നേക്ക് 45 ദിവസം ആവുന്നു. വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന അമലിന് ഇപ്പോൾ അതിന്റെ സഹായമില്ലാതെ ജീവൻ നിലനിർത്താൻ പറ്റുന്നുണ്ട് എന്നതൊഴിച്ചാൽ മറ്റ് കാര്യമായ
പുരോഗതികൾ ഒന്നും തന്നെ ആയിട്ടില്ലെന്ന് പറയാം. ഇടയ്ക്ക് കണ്ണുനീർ പൊഴിക്കും എന്നല്ലാതെ അവന് ഇതുവരെ സ്വബോധം വീണ്ടെടുക്കാൻ ആയിട്ടില്ല. തലയ്ക്ക് ഏറ്റ ക്ഷതം അമലിനെ സാരമായി ബാധിച്ചു എന്നു വേണം കരുതാൻ.
എയർപോർട്ടിൽ നിന്നും നേരെ ഹോസ്പിറ്റലിലേക്ക് വന്ന അമലിന്റെ കുടുംബം അവന്റെ കിടപ്പ് കണ്ട് അക്ഷരാർത്ഥത്തിൽ തകർന്നു എന്ന് വേണം പറയാൻ. പൊട്ടിക്കരഞ്ഞുകൊണ്ട് തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും പുറത്തേക്കിറങ്ങിയ അവരെയും കൂട്ടി മോഹനൻ അമലിന്റെ ഫ്ലാറ്റിലെത്തി. തുഷാരയുടേതും അമലിന്റെയും ഓർമകൾ തളം കെട്ടി നിൽക്കുന്ന മുറിയിൽ നിന്നുകൊണ്ട് അവർ കരഞ്ഞുകൊണ്ട് ദിവസങ്ങൾ തള്ളി നീക്കി.
തന്റെ പ്രിയപ്പെട്ടവരുടെ മരണത്തിനും ഏട്ടന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കും കാരണക്കാരായ ആളുകളെ കണ്ടെത്തണമെന്ന വാശി ഷിൽനയിൽ പുതിയൊരു ഊർജം സമ്മാനിച്ചു. അവസാനമായി തുഷാരയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ആ അപകടം നടന്നത്. തന്റെ ഫോണിൽ റെക്കോർഡ് ആയിരിക്കുന്ന ആ ഓഡിയോ സംഭാഷണം അവൾ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു. ഓരോ തവണ കേൾക്കുമ്പോഴും ഷിൽനയുടെ മനസിൽ ആ രണ്ട് അപരിചിതരോടുള്ള പക കൂടി കൂടി വരികയാണ്. അവസാനം തന്റെ ഏട്ടൻ പറഞ്ഞ വാക്കുകൾ അവൾക്ക് നൽകിയ ശക്തി ചെറുതല്ല.
എല്ലാം തന്റെ വല്യച്ഛനോട് തുറന്ന് പറയണം എന്ന് തീരുമാനിച്ച് ഉറപ്പിച്ച അവൾ മോഹനന്റെ ഫോണിലേക്ക് ഡയൽ ചെയ്ത് ഉടനെ ഫ്ലാറ്റിലേക്ക് വരാൻ നിർദേശിച്ചു. മോഹനൻ പരിഭ്രമിച്ചുകൊണ്ട് ഫ്ലാറ്റിലേക്ക് ഓടിയെത്തി..
മോഹനൻ : എന്താ മോളേ…. എന്തെങ്കിലും പറ്റിയോ…
ഷി : വല്യച്ഛനോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്… വല്യച്ഛനോട് മാത്രമല്ല എല്ലാവരും കേൾക്കണം….
ഉഷ : എന്താ മോളേ…. മോള് പറ…
ഷി : എന്റെ അച്ഛനും തുഷാരയും മരിച്ചതല്ല…. കൊന്നതാ… എന്റെ ഏട്ടനെയും അവർ കൊന്നതാ… പക്ഷെ ഏട്ടൻ മാത്രം മരണത്തിന് മുന്നിൽ തോറ്റുകൊടുക്കാൻ തയ്യാറായില്ല… എന്റെ ഏട്ടൻ തിരിച്ച് വരും…… അതെനിക്ക് ഉറപ്പാ.
ഉഷ : മോളേ…. നീ എന്തൊക്കെയാ ഈ പറയുന്നേ… കൊല്ലാനോ… ആര്, എന്തിന്… എന്റെ മക്കളോട് ആർക്കാ ഇത്ര ദേഷ്യം…. പാവം എന്റെ രമേശൻ ഇന്നേവരെ ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ല.. അവനോട് ആർക്കാ ദേഷ്യം
നിത്യ : അവള് പറഞ്ഞത് ശരിയാ ഉഷേച്ചി… കേൾപ്പിച്ച് കൊടുക്ക് മോളേ…
മോഹനൻ : നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ… എനിക്ക് ഒന്നും മനസിലാവുന്നില്ല…
ഷി : വല്യച്ഛാ ….അന്ന് ഞാനും അമ്മയും തുഷാരയോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് വണ്ടി അപകടത്തിൽ പെട്ടത്….. ബാക്കി ഒക്കെ ഇതിൽ ഉണ്ട്… കേട്ടുനോക്ക്…
ഷിൽന തന്റെ ഫോണിൽ നിന്നും തുഷാരയുമായുള്ള അവസാന ഭാഗങ്ങൾ എല്ലാവരുടെ മുന്നിലും തുറന്നുകാട്ടി. അമലൂട്ടൻ നിസ്സഹായ അവസ്ഥയിൽ തന്റെ ശത്രുക്കളുടെ മുന്നിൽ കേണപേക്ഷിക്കുന്നത് കേട്ടു നിന്ന ഉഷയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പ്രവഹിച്ചുകൊണ്ടിരുന്നു. അമ്മേ എന്ന് വിളിച്ച് കരയുന്ന അമലിന്റെ അവസാന നിലവിളി മോഹനനെ പോലും കരയിച്ചു. മുഴുവൻ കേട്ട് കഴിഞ്ഞ് അല്പനേരത്തേക്ക് ഒരു മൂകത മാത്രമായിരുന്നു എല്ലാവർക്കും.
ഷി : വല്യച്ഛാ…. ഇത് നമുക്ക് പോലീസിൽ അറിയിക്കേണ്ട… നമുക്ക് ഈ അവസ്ഥ വരുത്തിവച്ച അവന്മാരെ വെറുതെ വിടരുത്.
മോഹനൻ : വേണ്ട മോളേ… ഇപ്പൊ ആരും ഇത് അറിയണ്ട. മോള് ഇത് ഇനി വേറെ ആരോടും പറയരുത്.
അഞ്ജലി : അച്ഛാ…. അച്ഛന് എന്താ പ്രാന്തായോ… അവന്മാരെ വെറുതെ വിടാനോ… എല്ലാവരെയും പൊക്കണം.. ഒരുത്തനെയും വെറുതേ വിടരുത്.. വിളിക്ക് പോലീസിനെ
ഉഷ : മോള് പറഞ്ഞതാ ശരി… എന്റെ മോന് ഈ ഗതി വരുത്തിയവരെ വെറുതെ വിടരുത്
മോഹനൻ : ഇപ്പൊ ഒന്നും വേണ്ട… നിങ്ങൾ ഞാൻ പറയുന്നത് കേൾക്ക്.. ആദ്യം എന്റെ മോനെ രക്ഷിക്കാൻ കഴിയുമോ എന്ന് നോക്കട്ടെ…
അഞ്ജലി : സ്വന്തം മോനെ ഇങ്ങനെ ജീവച്ചവമായി ആക്കിയിട്ടും അച്ഛന് എങ്ങനെ സാധിക്കുന്നു അവർക്ക് വേണ്ടി വാദിക്കാൻ..
മോഹനൻ : മോളേ…. നീ അവൻ അവസാനം പറഞ്ഞത് കേട്ടോ… “ഒരു തരി ജീവൻ ബാക്കിയുണ്ടെങ്കിൽ തിരിച്ച് വരുമെടാ… തേടി തേടി വരും. നിന്നെയൊന്നും മനസമാധാനത്തോടെ കുടുംബത്ത് കിടത്തി ഉറക്കൂല…. ” ഈ ഒരൊറ്റ ഉറപ്പുമതി എന്റെ മോൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ. ഒരു പോലീസിനും വിട്ടുകൊടുക്കില്ല അവന്മാരെ… എന്റെ മോൻ തന്നെ തീർക്കും അവരുടെ കണക്ക്. ഇനി അവന്മാരെ കൊന്നിട്ട് ജയിലിൽ പോകാൻ ആണെങ്കിൽ ഞാൻ പോയി കിടക്കും എന്റെ മോന് വേണ്ടി. പക വീട്ടാൻ ഉള്ളതാണ്. അവൻ തിരിച്ചുവരും. അവനേ എന്റെ ചോരയാ…
ഷി : മതി വല്യച്ഛാ…. പക വീട്ടണം. എന്റെ ഏട്ടൻ ഒന്ന് കണ്ണുതുറന്നോട്ടെ.. ഒരുത്തനെയും വെറുതെ വിടില്ല.
_______/_______/_______/_______
ആഴ്ചകൾ വീണ്ടും കടന്നുപോയി. അമലിന് മാത്രം ഇതുവരെ ഒരു മാറ്റവും
ഉണ്ടായില്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു ദിവസം രാത്രി ഡോക്ടറെ പോലും ഞെട്ടിച്ചുകൊണ്ട് അമൽ ഞെട്ടി വിറങ്ങലിച്ച് ശരീരം മുഴുവൻ വിയർത്ത് ശരീരമാസകലം വെട്ടി വിറച്ചുകൊണ്ട് കണ്ണുനീർ പൊഴിച്ചത്. അമലിന്റെ ശരീരത്തിൽ നിന്നും ആദ്യമായി ഉണ്ടായ പ്രതികരണത്തിൽ നല്ല സുഭാപ്തിവിശ്വാസത്തോടെ ഡോക്ടർമാരുടെ ഒരു സംഘം അമലിന്റെ ചികിത്സയിൽ കർമാനിരതരായി. ഒടുവിൽ തമ്പാൻ ഡോക്ടർ അമലിന്റെ വീട്ടുകാരുമായി ബാക്കി കാര്യങ്ങൾ കൂടിയാലോചിക്കുവാനായി ഒരു മീറ്റിംഗ് തരപ്പെടുത്തി. ഹോസ്പിറ്റലിൽ വച്ച് അങ്ങനൊരു കൂടിക്കാഴ്ച വേണ്ടെന്ന് വച്ച ഡോക്ടർ അമലിന്റെ ഫ്ലാറ്റിലേക്ക് പോകാൻ തീരുമാനിച്ചു. ഹോസ്പിറ്റലിലെ കാര്യങ്ങൾ അമലിന്റെ അളിയനെ ഏല്പിച്ചുകൊണ്ട് മോഹനൻ ഡോക്ടറുമായി ഫ്ലാറ്റിലെത്തി.
തമ്പാൻ : ഇതുവരെ ഒരു പ്രതീക്ഷയും ഇല്ലാതെ കഴിഞ്ഞ നമുക്ക് എല്ലാവർക്കും സന്തോഷമുണ്ടാകുന്ന കാര്യമാണ് ഇന്നലെ നടന്നത്. ഇത്രയും ദിവസം നിങ്ങളുടെ കൂടെ നിന്നതുകൊണ്ടാണെന്ന് തോനുന്നു എനിക്ക് അമലിനോട് വല്ലാത്തൊരു ഇഷ്ടവും സഹതാപവും തോന്നുന്നുണ്ട്.
മോഹനൻ : എവിടേക്ക് വേണേലും മാറ്റം ഡോക്ടറെ… അവനെ തിരിച്ച് വേണം ഞങ്ങൾക്ക്…
തമ്പാൻ : പക്ഷെ അത് ഇവിടൊന്നും അല്ല.. കുറച്ച് ചിലവ് കൂടുതൽ ആയിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി എന്താണെന്ന് അറിയാത്തതുകൊണ്ടാണ് ഞാൻ ഇങ്ങനൊരു ചർച്ച ആവാമെന്ന് കരുതിയത്. ജർമനി വരെ പോകേണ്ടിവരും. അവിടെ എത്രകാലം നിൽക്കേണ്ടിവരും എന്നൊന്നും അറിയില്ല. ലക്ഷങ്ങളിൽ നിൽക്കുമോ എന്നും പറയാൻ പറ്റില്ല… അത്രയും വലിയൊരു തുക…..
ഷി : ഡോക്ടറേ… എന്റെ അച്ഛന് ഇവിടൊരു ബിസിനസ്സ് ഉണ്ട്. പാവം എനിക്കുവേണ്ടി സ്വരുക്കൂട്ടി വച്ചതാണ് അതൊക്കെ. അതിന്റെ ആസ്തി എത്രയാണെന്നൊന്നും എനിക്ക് അറിയില്ല…. പക്ഷെ എന്തായാലും ഡോക്ടർ പറഞ്ഞ ലക്ഷങ്ങളേക്കാൾ വലുതാണ് എന്ന് മാത്രം അറിയാം.. അതൊക്കെ വിറ്റിട്ടാണെങ്കിലും എന്റെ ഏട്ടനെ രക്ഷിക്കണം എനിക്ക്… ഇവരുടെ സമ്മതത്തിനൊന്നും കത്തുനിൽക്കണ്ട… ഡോക്ടർ വിളിക്ക് കോശി സാറിനെ…
തമ്പാൻ : ഈ മോള്….. ?
നിത്യ : എന്റെ മോളാ സാറേ….. അവള് പറഞ്ഞത് പോരെങ്കിൽ എന്റെ പേരിൽ കുറച്ച് സ്ഥലവും നല്ല ഒന്നാന്തരം ഒരു വീടും ഉണ്ട്. അതുമുഴുവൻ വിറ്റിട്ട് ആണെങ്കിലും നമ്മുടെ അമലൂട്ടനെ തിരിച്ച് കൊണ്ടുവരണം…
മോഹനൻ : പണത്തെകുറിച്ച് ഓർത്തിട്ട് ഡോക്ടർ പേടിക്കണ്ട….. ഇപ്പൊ
തൽക്കാലത്തേക്ക് വേണ്ടതൊക്കെ എന്റെ കയ്യിൽ ഉണ്ട്. കാര്യങ്ങൾ പെട്ടെന്ന് ആയിക്കോട്ടെ…
തമ്പാൻ : മതി, ഇനി ഞാൻ നോക്കിക്കോളാം കാര്യങ്ങൾ. പിന്നെ മറ്റൊരു കാര്യം, ഇന്നലെ അമൽ പ്രതികരിച്ചത് ചിലപ്പോൾ എന്തെങ്കിലും സ്വപ്നം കണ്ടതുകൊണ്ടോ അല്ലെങ്കിൽ മനസിൽ എവിടെയോ തങ്ങി നിൽക്കുന്ന ചില സംഭവങ്ങൾ ഓർത്തോ ആയിരിക്കണം. അങ്ങനെ എന്തെങ്കിലും അസ്വാഭാവികമായി ഉണ്ടായിട്ടുണ്ടോ അമലിന്റെ ജീവിതത്തിൽ
ഉഷ : അങ്ങനെ ഒന്നും ഉണ്ടാവാൻ വഴിയില്ല… കാരണം ജീവിതത്തിൽ ഇതുവരെ ഒരു വിഷമ ഘട്ടത്തിലൂടെ എന്റെ മോന് പോവേണ്ടി വന്നിട്ടില്ല……
ഷി : ഡോക്ടർ,,, ഒരു കാര്യം ഉണ്ട്.
തമ്പാൻ : യെസ്…. ദേർ ഇസ് എ പൊസിബിലിറ്റി… എന്തെങ്കിലും ട്രാജഡി ആണോ ?
ഷി : ട്രാജഡി ആയിരിക്കാനാണ് സാധ്യത. കാരണം ആ സ്വപ്നം ആദ്യം കണ്ടത് ഞാനാണ്. ഞാൻ ആ കാര്യം ഏട്ടനോട് പറഞ്ഞതിന് ശേഷമാണ് ഏട്ടൻ പിന്നീട് സ്ഥിരമായി ആ ഒരു സ്വപ്നം കണ്ടുതുടങ്ങിയത്.
തമ്പാൻ : എന്താണെന്ന് ഒന്ന് ചുരുക്കി പറയാമോ…
ഷി : ഏട്ടൻ വെള്ളത്തിലേക്ക് താഴ്ന്ന് പോകുന്നതാണ്. ആരോ ഒരാൾ ഏട്ടനെ കെട്ടിപിടിച്ചിട്ടും ഉണ്ട്. അതൊരു സ്ത്രീയാണ്. ചിലപ്പോൾ ഭാര്യ ആയിരിക്കാം. ചുറ്റും നീല കളറിൽ വെള്ളമാണ്. അവസാനം വെള്ളത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്ന് എന്തിലോ തലയിടിച്ച് നിൽക്കുമ്പോഴേക്കും ഉറക്കം ഞെട്ടി ഉണരും… ഇതാണ് ഏട്ടൻ നിരന്തരമായി കണ്ടുകൊണ്ടിരുന്നത്.. അപ്പോഴൊക്കെ ആകെ വിയർത്ത് ഞെട്ടി എഴുന്നേൽക്കാറാണ് പതിവ് എന്നാണ് തുഷാര എന്നോട് പറഞ്ഞിട്ടുള്ളത്.
തമ്പാൻ : മതി…ഇപ്പോൾ എനിക്കും ചെറിയ പ്രതീക്ഷ ഒക്കെ തോന്നുന്നുണ്ട്. നമ്മൾ വിജയിക്കും. ഈ സ്വപ്നം ആണ് ഇന്നലെ അമലിന്റെ ചലനത്തിന് കാരണമായതെങ്കിൽ അവൻ പഴയ അമലായി തിരിച്ചുവരും. കാരണം അവന്റെ മനസിന്റെ ഏതോ കോണിൽ ഇപ്പോഴും പഴയ കാര്യങ്ങൾ മായാതെ കിടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് അത്. ഇനി അവന്റെ ബോധം തെളിഞ്ഞാൽ മാത്രം മതി. ബാക്കി ഓർമകളൊക്കെ നമുക്ക് തിരിച്ച് കൊണ്ടുവരാവുന്നതെ ഉള്ളു…
പിന്നെ ഒരു കാര്യം കൂടി. അമലിന്റെ കൂടെ ആരെങ്കിലും രണ്ടുപേർ പോകേണ്ടതായിട്ടുണ്ട്. ഒരു സ്ത്രീയും പുരുഷനും ആയാൽ നല്ലത്. പോകുന്ന സ്ത്രീ അമലിന്റെ എന്ത് കാര്യങ്ങൾക്കും കൂടെ നിൽക്കുന്നവർ ആയിരിക്കണം. ഈ ഒരു അവസരത്തിൽ സ്വന്തം ഭാര്യയ്ക്കാണ് നന്നായി അവനെ നോക്കാൻ പറ്റുന്നത്. നിർഭാഗ്യവശാൽ നമുക്ക് അതിന് സാധിക്കില്ലല്ലോ… അതുകൊണ്ട് അമ്മ പോകുന്നതായിരിക്കും നല്ലത്. അമലിനെപോലെ ഒരു ചെറുപ്പക്കാരനെ സ്വന്തം
അമ്മയ്ക്ക് നോക്കാൻ ബുദ്ദിമുട്ട് ആണെന്ന് അറിയാം. പക്ഷെ വേറെ വഴിയില്ലാത്തതുകൊണ്ട് നിങ്ങൾ രണ്ടുപേരും പോകുന്നതായിരിക്കും നല്ലത്. മാത്രമല്ല ,അമ്മയോളം സ്നേഹം മക്കൾക്ക് കൊടുക്കാൻ പറ്റുന്ന വേറെ ആരും ഉണ്ടാവില്ലല്ലോ
ഉഷ : ഡോക്ടർ പറഞ്ഞത് ശരിയാ… പക്ഷെ എന്നേക്കാൾ എന്റെ മോനെ സ്നേഹിക്കുന്ന ഒരാൾ ഉണ്ട്. അവന്റെ ഭാര്യ അല്ലെങ്കിലും അവനുവേണ്ടി സ്വന്തം ജീവിതം തന്നെ വേണ്ടെന്ന് വച്ച എന്റെ മോളാ ഷിൽന… എന്നേക്കാൾ എന്തുകൊണ്ടും യോഗ്യത അവൾക്കാണ്..
നിത്യ : ഡോക്ടറെ എനിക്ക് പറ്റിയ ഒരു തെറ്റ് കൊണ്ടാണ് അമലിന് മറ്റൊരു വിവാഹം കഴിക്കേണ്ടി വന്നത്. അവൻ തുഷാരയുമൊത്ത് നല്ലൊരു ജീവിതം ഉണ്ടാക്കി എടുത്തെങ്കിലും ഇന്നും അവന്റെ ഉള്ളിൽ ഒരു നൊമ്പരമായി എന്റെ മോൾ ഉണ്ടാവും. തുഷാര പോയത് അറിയാതെ കിടക്കുന്ന അമലൂട്ടന് താങ്ങായി ഇനി എന്റെ മോൾ ഉണ്ടാവും. എന്റെ മോൾ പോവണ്ട സ്ഥാനത്താണ് പാവം തുഷാര പോയത്. അതുകൊണ്ട് അവളുടെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടിയെങ്കിലും പ്രായശ്ചിത്തം ചെയ്യണം എനിക്ക്. ഇനി അമലിന്റെ തുഷാരയായി ഷിൽന ഉണ്ടാവും കൂടെ. കല്യാണം കഴിച്ചിട്ടില്ലെങ്കിലും മനസ്സുകൊണ്ട് എന്നോ അമലിന്റെ ഭാര്യ ആയവൾ ആണ് എന്റെ മോള്.
മോഹനൻ : നിത്യേ…. എന്റെ മോൻ ഇനിയൊരു ജീവിതം ഉണ്ടാകുമോ എന്നൊന്നും ഉറപ്പില്ല. അറിഞ്ഞുകൊണ്ട് ഷിൽനയുടെ ജീവിതം തകർക്കണോ നമ്മൾ…
അഞ്ജലി : വേണ്ട അമ്മായി…. തുഷാരയോ പോയി.. ഇനി ഇവളുടെ കൂടെ കണ്ണീര് കാണണോ
ഷി : എന്റെ ഏട്ടനെ ഞാൻ മനസുകൊണ്ട് ഭർത്താവയിട്ടേ ഇതുവരെ കണ്ടിട്ടുള്ളു. പക്ഷെ തുഷാരയുടെ ജീവിതം തുലച്ചുകൊണ്ട് എനിക്ക് ഒരു ജീവിതം വേണ്ടെന്ന് വച്ചതാ ഞാൻ. ഇപ്പൊ എന്റെ ഏട്ടൻ ഒറ്റയ്ക്കാ… ഇപ്പൊ കൂടെ നിന്നില്ലെങ്കിൽ പിന്നെ എപ്പോഴാ…. ഷിൽന ആയിട്ടല്ല, തുഷാര ആയിട്ട് നിന്നോളാം ഞാൻ. ഏട്ടൻ ജീവിതത്തിലേക്ക് തിരിച്ചുവന്നാൽ ചിലപ്പോ എന്നെ സ്വീകരിച്ചില്ലെന്നും വരാം. കാരണം ഏട്ടൻ തുഷാരയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് എനിക്ക് അറിയാം. എന്നെ സ്വീകരിച്ചില്ലെങ്കിലും വേണ്ടില്ല… ഒരു പണിക്കാരിയെപ്പോലെ ഞാൻ ഈ വീട്ടിൽ കഴിഞ്ഞോളാം.. ഇപ്പോഴെങ്കിലും ഞാൻ ഇത് ചെയ്തില്ലെങ്കിൽ ഇത്രയും കാലം ഞാൻ ഉള്ളിൽ കൊണ്ടുനടന്ന ഏട്ടനെ ചതിക്കുന്നതിന് തുല്യമായിരിക്കും അത്… പ്ലീസ് വല്യച്ഛാ…. ഞാൻ പൊന്നുപോലെ നോക്കിക്കോളാം.. ഇരു ഭാര്യയുടെ സ്നേഹവും നഴ്സിന്റെ പരിചരണവും എല്ലാം ഞാൻ കൊടുക്കാം… എന്റെ ഏട്ടന്റെ കൂടെ കഴിയാൻ വിടണം… ഇനി എത്ര കാലം ഏട്ടൻ ഇങ്ങനെ കിടന്നാലും ഞാൻ നോക്കിക്കോളാം…
തമ്പാൻ : ഈ മോളെ നിങ്ങൾക്ക് കിട്ടിയത് ഭാഗ്യമാണ്… ഇവൾ മതി. അവളുടെ വാക്കുകളിൽ ഉണ്ട് അമലിനോടുള്ള കരുതൽ. മോള് നഴ്‌സ് ആണോ ?
നിത്യ : അതേ ഡോക്ടറെ… കുറച്ചു വർഷങ്ങളായി ജോലിയും ചെയ്യുന്നുണ്ട്..
തമ്പാൻ : എങ്കിൽ ഇനി ഒന്നും നോക്കാനില്ല… ഷിൽന പോവട്ടെ അമലിന്റെ കൂടെ. കൂടെ ആണായി ഒരാൾ കൂടി പോകുന്നതായിരിക്കും നല്ലത്. ആരൊക്കെയാണെന്ന് തീരുമാനിച്ചിട്ട് നിങ്ങൾ എന്നെ വിവരം അറിയിക്കൂ…
ബാക്കി കാര്യങ്ങൾ ഞാൻ എത്രയും പെട്ടെന്ന് ശരിയാക്കാം… ________/________/________/________
തമ്പാൻ ഡോക്ടർ കോശി ഡോക്ടറുമായി സംസാരിച്ച് കാര്യങ്ങൾ ഒക്കെ ദ്രുതഗതിയിൽ നടപ്പിലാക്കി. ജർമനിയിലേക്ക് പോകുവാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. തുഷാരയുടെ വീട്ടുകാർ ദിവസത്തിൽ രണ്ടുതവണയെങ്കിലും ഫോൺ വിളിച്ച് അമലിന്റെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. വിദഗ്ധ ചികിത്സയ്ക്കുവേണ്ടി പുറത്തേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോൾ തുഷാരയുടെ അമ്മ ലതയാണ് ഏറ്റവും കൂടുതൽ സന്തോഷിച്ചത്. മകളുടെ വിയോഗത്തിൽ മനമുരുകി കഴിയുന്ന അമ്മയ്ക്ക് അമലിന്റെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടെന്ന് അറിഞ്ഞത് അവർക്ക് അല്പം ആശ്വസിക്കാനുള്ള വക നൽകുന്നതാണ്. തുഷാരയുടെ സ്ഥാനത്തുനിന്നും കാര്യങ്ങൾ നോക്കിനടത്താൻ ഷിൽന ഉണ്ടാവുമെന്ന് പേടിയോടെയാണ് ഉഷ ലതയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്…
ലത : ഉഷേച്ചി… എന്റെ മോള് ഉണ്ടായിരുന്നെങ്കിൽ അമലൂട്ടന്റെ കൂടെ നിന്ന് അവൾ നോക്കമായിരുന്നു അവനെ. പക്ഷെ എന്ത് ചെയ്യാം. വിധി മറിച്ചായി പോയല്ലോ… ഷിൽനയെ എന്റെ മോളെപ്പോലെയെ ഞാൻ കണ്ടിട്ടുള്ളു. എന്റെ തുഷാര ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളതും ഷിൽനയെക്കുറിച്ച് ആണ്. അവള് മുന്നേ പറയുമായിരുന്നു…. ഷിൽനയെ ആണ് അമലേട്ടന് കിട്ടേണ്ടിയിരുന്നത് എന്ന്. ആ വീട്ടിൽ എന്റെ മോള് ഏറ്റവും കൂടുതൽ അടുത്ത് അറിഞ്ഞതും സ്നേഹിച്ചതും ഷിൽനയെ ആയിരുന്നു. അതുകൊണ്ട് ഉഷേച്ചിക്ക് വിഷമം ഒന്നും തോന്നണ്ട… എന്റെ മോള് തുഷാര തന്നെയാ അത് എന്ന് കൂട്ടിയാൽ മതി. ഇതൊക്കെ കാണുമ്പോ എന്റെ തുഷാര മുകളിൽ നിന്നും സന്തോഷിക്കുന്നുണ്ടാകും. അവളുടെ സ്വന്തം അമലേട്ടൻ ഒറ്റയ്ക്ക് അല്ലല്ലോ എന്ന് ഓർത്ത്. എനിക്ക് എന്റെ മോള് പോയതിനേക്കാൾ വിഷമം അമലൂട്ടൻ ഇങ്ങനെ ഒന്നും അറിയാതെ കിടക്കുന്നത് കാണുമ്പോൾ ആണ്… അതുകൊണ്ട് എവിടെ പോയിട്ടായാലും എന്റെ കുട്ടിയെ തിരികെ കിട്ടിയാൽ മതിയായിരുന്നു..
ഉഷ : ലതേച്ചി…നിങ്ങളുടെ കാലിൽ വീണൊന്ന് കരയണം എന്നുണ്ട് എനിക്ക്…
നമ്മുടെ തുഷാര പോയെങ്കിലും ഒരു മോന്റെ സ്ഥാനത്ത് അമലൂട്ടൻ എന്നും ഉണ്ടാവും… അവൻ തിരിച്ച് വരും അമ്മേന്ന് വിളിച്ചുകൊണ്ട്… ഷിൽനയും, മോഹനേട്ടനും കൂടെ നിത്യയും പോകുന്നുണ്ട് നാളെ. നിത്യയെ എന്ത് പറഞ്ഞാ ആശ്വസിപ്പിക്കേണ്ടത് എന്ന് ഞങ്ങൾക്ക് അറിയില്ല. ഇവിടെ ഒറ്റയ്ക്ക് നിന്നാൽ ചിലപ്പോ അവൾക്ക് വല്ല മാനസികവും ആയിപ്പോവും. അതുകൊണ്ട് അവൾ കൂടെ പോയ്ക്കോട്ടെ എന്ന് ഞാനാ പറഞ്ഞത്.
ലത : അത് നന്നായി ഉഷേച്ചി… എന്റെ മോളുടെ കൂടെ പോയതല്ലേ അവളുടെ ഭർത്താവും… ഇനി ഈശ്വരൻ കാക്കട്ടെ എല്ലാവരെയും..
_____/______/_______/_______
അമലുമായി മെഡിക്കൽ സംഘം അടങ്ങിയ ഒരുകൂട്ടം ജർമനിയിലേക്ക് യാത്ര തിരിക്കുവാനായി തയ്യാറായിക്കഴിഞ്ഞു. ഡോക്ടർ തമ്പാന്റെ നേതൃത്വത്തിൽ ഉള്ള 4 പേരാണ് അമലിനെ അനുഗമിക്കുന്നത്. അമലിനെയും കൂട്ടി എയർപോർട്ടിൽ എത്തിയപ്പോഴേക്കും പ്രദീപനും, സാക്ഷാൽ നരേന്ദ്ര ഷെട്ടിയും അവിടെ കത്തുനില്പുണ്ട്. കൈകൂപ്പികൊണ്ട് ശതകോടീശ്വരൻ ഷെട്ടി അമലിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.
ഷെട്ടി : പ്രദീപ് പറഞ്ഞതുകൊണ്ട് മാത്രമല്ല ഞാൻ ഇവിടെ വന്നത്. Amal is one of my favorite employee and I need him back. അമൽ ആയിട്ടല്ല…. നിങ്ങളുടെയൊക്കെ അമലൂട്ടൻ ആയിട്ട്. നിങ്ങളെ ഞാൻ കോച്ചായി കാണുവാണെന്ന് വിചാരിക്കരുത്. അമലിന്റെ ചികിത്സയ്ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും അവിടെ ഏർപ്പാട് ആക്കിയിട്ടുണ്ട്. നിങ്ങൾ അവിടെ എത്തിയാൽ മാത്രം മതി. And Doctor Cherian Koshy is my friend… So നിങ്ങൾ ഒന്നുകൊണ്ടും പേടിക്കണ്ട. ധൈര്യമായിട്ട് പോയിട്ട് വാ… പിന്നെ ഇവിടത്തെ കാര്യങ്ങൾ ഓർത്ത് ടെൻഷൻ ആവണ്ട. പ്രദീപ് ദുബൈയിൽ തന്നെ ഉണ്ടാവും. നിങ്ങളുടെ ബസിനെസ്സും മകളെയും കുടുംബത്തെയും സംരക്ഷിക്കാൻ പ്രദീപ് ഉണ്ടാവും. നിങ്ങൾക്ക് എന്ത് ആവശ്യം വന്നാലും വിളിക്കാൻ മടിക്കരുത്.
തമ്പാൻ : സാർ ഇത്ര നന്നായിട്ട് മലയാളം…..
പ്രദീപ് : എങ്ങനെ പറയുന്നു എന്നല്ലേ…. സാറിന്റെ അമ്മ കാസർഗോഡ് കാരിയാണ്… പോരാതെ സ്ഥാപനങ്ങളിൽ 70 ശതമാനവും മലയാളികൾ…
ഉഷേച്ചി… ഒന്നും പേടിക്കണ്ട. കോശി ഡോക്ടറെ വിളിച്ച് കാര്യങ്ങൾ ഒക്കെ സംസാരിച്ചിട്ടുണ്ട്. ലോകത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സ നമ്മുടെ അമലൂട്ടന് കിട്ടും..
മോഹനൻ : സഹായം ഒന്നും ചെയ്തില്ലെങ്കിലും സാറിനെപോലെ ഇത്രയും വലിയൊരു ആൾ തിരക്കുകളൊക്കെ മാറ്റിവച്ച് എന്റെ മകനെ കാണാൻ വന്നല്ലോ, അത് തന്നെ അവന് കിട്ടാവുന്ന വലിയ ഭാഗ്യം ആണ്. ഈ ഒരു അവസരത്തിൽ നന്ദി മാത്രമേ പറയാനുള്ളു. എന്റെ പഴയ അമലൂട്ടനെയും കൂട്ടി ഞങ്ങൾ വരും സാറിനെ കാണാൻ…
………………….
നമ്മൾ ആത്മാർത്ഥമായി ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ ആയിരംപേർ നമ്മുടെ കൂടെ ഉണ്ടാവും എന്ന് പറയുന്നതിന് തെളിവാണ് ഷെട്ടിയുടെ സന്ദർശനം. തന്റെ സമ്പാദ്യം മുഴുവൻ മകനുവേണ്ടി ചിലവഴിക്കാൻ തയ്യാറായ ഒരു കുടുംബത്തിന് മുന്നിലേക്കാണ് ഷെട്ടി വലിയൊരു സഹായഹസ്തവുമായി മുന്നോട്ട് വന്നത്. ഇതിന്റെയൊക്കെ പുറകിൽ പ്രദീപ് എന്ന വലിയ മനുഷ്യന്റെ കൈകളാണ്. തുടക്കം മുതൽ അമലിനോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്ന പ്രദീപന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയതും അമൽ ആണല്ലോ. അതിനുള്ള കടപ്പാട് എന്നും പ്രദീപിന് അമലിനോട് ഉണ്ടാവും.
ജർമനിയിൽ എത്തിയ ടീം ഉടനെ അമലിനെ ആശുപത്രിയിലേക്ക് മാറ്റി. വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയ തമ്പാനും കോശിയും പരസ്പരം ആശ്ലേഷിച്ചു. കോശിയുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ ടീം തന്നെ രൂപപ്പെടുത്തി. തമ്പാനും ടീമും തിരിച്ച് പോകുന്നതിന് മുൻപായി കോശി ഡോക്ടർ അമലിന്റെ ഇതുവരെയുള്ള ചികിത്സയുടെ വിവരങ്ങൾ എല്ലാം ചോദിച്ച് മനസിലാക്കി.
________/________/_______/________
ഓരോ ദിവസം കഴിയുംതോറും നിത്യയ്ക്കും മോഹനനും വലിയ പ്രാധാന്യം ഇല്ലാതായി വരികയാണ്. കാരണം ഷിൽന 24 മണിക്കൂറും സർവസന്നദ്ധയായി
അമലിന്റെ കൂടെതന്നെയുണ്ട്. നഴ്സ്മാരുടെ മഹത്വം നിത്യ മനസിലാക്കിയത് ഈ ദിവസങ്ങളിൽ ആണ്. ഷിൽന ഒരു നഴ്‌സ് ആയും ഭാര്യയും ഒക്കെ ആയി മാറിയ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോൾ അമലിന്റെ കോലം കണ്ടാൽ ആർക്കും തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ താടിയും മുടിയും വളർന്ന് വിരൂപമായിട്ടുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം അതൊക്കെ വെട്ടിയൊതുക്കി തന്റെ ഏട്ടനെ സുന്ദരനായി നിർത്താനും അവൾ മറന്നില്ല. ദിവസവും രണ്ടുനേരം അമലിനെ തുണി നനച്ച് കുളിപ്പിക്കുന്നതും മലമൂത്ര വിസർജ്യങ്ങൾ വൃത്തിയക്കുന്നതും എല്ലാം ഷിൽനയാണ്. അവളുടെ ത്യാഗത്തിനും ആത്മസമർപ്പണത്തിനും മുന്നിൽ അമലിന്റെ ഇപ്പോഴത്തെ അവസ്ഥ തീർച്ചയായും തോറ്റ് പിന്മാറും എന്നതിൽ സംശയം ഒട്ടുമില്ല.
വീണ്ടും ഒരു ദിവസം അമൽ തന്റെ സ്വപ്നത്തിൽ എന്നതുപോലെ ഞെട്ടി വിറച്ചു. കൂടാതെ ചില സമയങ്ങളിൽ അമലിന്റെ കണ്ണ് നിറഞ്ഞ് കണ്ണുനീർ ഒഴുകുന്നതും പതിവായി. കോശി ഡോക്ടറുടെ ആത്മാർത്ഥ പരിശ്രമത്തിനൊടുവിൽ അമൽ കൈകാലുകൾ അനക്കുവാനും തുടങ്ങിയതോടെ ഷിൽനയും നിത്യയും തങ്ങളുടെ മറ്റെല്ലാ നഷ്ടങ്ങളെയും തൽക്കാലത്തേക്ക് മറന്നു എന്നുവേണം പറയാൻ.
അമൽ കണ്ടിരിക്കാൻ സാധ്യതയുള്ള സ്വപ്നത്തെക്കുറിച്ച് ഷിൽന വളരെ വിശദമായി തന്നെ ഡോക്ടറുടെ മുന്നിൽ വിവരിച്ചു. ഷിൽനയുടെ ഭയവും ആകുലതയും കണ്ട കോശിക്ക് സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്.
: എന്റെ മോളേ…. ഇതാണ് നമ്മൾ മലയാളികളുടെ കുഴപ്പം. ഈ ഒരു സ്വപ്നം, വരാനിരിക്കുന്ന എന്തോ വലിയൊരു ആപത്തിന്റെ സൂചനയാണ് എന്നല്ലേ ഇതുവരെ നിങ്ങൾ എല്ലാവരും കരുതിയത്. നമ്മൾ എല്ലാത്തിനെയും വിപരീത അർത്ഥത്തിൽ മാത്രമേ നോക്കാറുള്ളൂ. ഒരു ദുഃസ്വപ്നം കണ്ടാൽ ജീവിത കാലം മുഴുവൻ അതേക്കുറിച്ച് ഓർത്ത് ആകുലപ്പെടും. പക്ഷെ എന്തെങ്കിലും നല്ലത് കണ്ടാലോ….. ഓഹ്… അത് ഒരു സ്വപ്നം അല്ലെ, അതൊന്നും നടക്കാൻ പോകുന്നില്ലെന്ന് പറഞ്ഞ് തള്ളികളയും …
: അല്ല ഡോക്ടറെ… എന്നാലും… പക്ഷെ ഏട്ടൻ ഞെട്ടി വിറയ്ക്കാറുണ്ടല്ലോ… മുൻപൊക്കെ ആകെ വിയർത്ത് ഞെട്ടി എഴുന്നേൽക്കും… അപ്പൊ ആ സ്വപ്നം എന്തായാലും നല്ലത് ആയിരിക്കില്ലല്ലോ…
: നമ്മുടെയൊക്കെ ഉപബോധമനസ്സിൽ ഒളിഞ്ഞിരിക്കുന്ന ഭയത്തിന്റെ നേർ പ്രതിഫലനം ആണ് ആ ഞെട്ടലിന്റെ കാരണം. ഇത്രയതും കാലത്തിനിടയിൽ നമ്മൾ പലതരം പേടിക്കും അടിമപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവിനെ പണയം വച്ചു എന്ന് വേണമെങ്കിൽ പറയാം. ചെറിയൊരു ഉദാഹരണം പറയാം… ഷിൽന അറിഞ്ഞുകൊണ്ട് രാത്രിയിൽ ഒരു ശ്മശാനത്തിൽ പോയി കിടക്കുമോ…. അലറി വിളിക്കും ചിലപ്പോൾ. പക്ഷെ ഒരു കൊച്ചു കുഞ്ഞിനെ കുറച്ച് കളിപ്പാട്ടങ്ങളും കൊടുത്ത് അവിടെ ഇരുത്തിയാൽ അവൻ ചിലപ്പോ സന്തോഷത്തോടെ അവിടെ ഇരുന്ന് കളിക്കും. കാരണം ഷിൽനയുടെ മനസിൽ ഉള്ള പേടി കുഞ്ഞിന് ഉണ്ടാവില്ല…
: അപ്പൊ ഡോക്ടർ പറഞ്ഞുവരുന്നത് ഇത് നല്ല സൂചന ആണെന്നാണോ….
: തീർച്ചയായും അതെ… ഇപ്പൊ അമലിന് ബോധം വന്നു എന്ന് ഇരിക്കട്ടെ, പക്ഷെ ഓർമ വരണം എന്നില്ല. ശരീരം തളർന്ന് പോകുമോ എന്നായിരുന്നു എന്റെ പേടി. പക്ഷെ ദൈവം നമ്മുടെ കൂടെയുണ്ട്. അതുകൊണ്ടാണ് കൈയ്യും കാലും ഒക്കെ പ്രതികരിച്ച് തുടങ്ങിയത്.
: അപ്പൊ ഏട്ടന് ഇനി പഴയ കാര്യങ്ങൾ ഒന്നും ഓര്മയുണ്ടാവില്ല എന്നാണോ…
: അങ്ങനെയല്ല…. ചില കാലഘട്ടങ്ങൾ മറന്നുപോയെന്ന് വരാം. ഉദാഹരണത്തിന് കഴിഞ്ഞ കുറച്ചു വർഷങ്ങൾ… അല്ലെങ്കിൽ ഈ ഒരു അപകടം ഉണ്ടാവുന്നതിന് കുറച്ച് മുൻപ് വരെയുള്ളവ, അത് കൃത്യമായി പറയാൻ പറ്റില്ല… പക്ഷെ എനിക്ക് ഒരു ഉറപ്പുണ്ട് ഇപ്പൊ… അവനെ അലട്ടുന്ന എന്തോ ഒരു സ്വപ്നം ഉണ്ട്. അത് യാഥാർഥ്യമായാൽ ചിലപ്പോൾ അമൽ പൂർണ ആരോഗ്യവാനായി തിരിച്ചു വരും, മാനസികമായി. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവും എന്നും അതിൽ നിന്നും മോചനം ഉണ്ടാവും എന്നും ആണ് ആ സ്വപ്നം യഥാർത്ഥത്തിൽ അർത്ഥമാക്കുന്നതെങ്കിലോ….
: ഇപ്പൊ എനിക്ക് ഏകദേശം മനസിലായി…. ഇതിൽ നിന്നൊക്കെ ഒരു മോചനം ഉണ്ടാവും എന്നായിരിക്കും ആ സ്വപ്നത്തിൽ ഉള്ളത് അല്ലെ….
: മിടുക്കി…. നമ്മൾ എപ്പോഴും കാര്യങ്ങളെ പോസിറ്റീവ് ആയി കാണാൻ പഠിക്കണം. നെഗറ്റീവ് കാര്യങ്ങളെ എങ്ങനെ പൊസിറ്റീവാക്കി മാറ്റം എന്നതായിരിക്കണം നമ്മുടെ ചിന്ത.
: ഡോക്ടറോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്… അതിന്റെ മുഴുവൻ ഡീറ്റൈൽ ഒന്നും എന്നോട് ചോദിക്കരുത്… ഒരു ഏകദേശ രൂപം ഞാൻ പറയാം.
: ഇതിനുവേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്…. ഈ ഒരു അവസരത്തിലും അമൽ ഒരു സ്വപ്നം കണ്ടിട്ട് ഞെട്ടി വിറയ്ക്കണമെങ്കിൽ ആ രംഗം എപ്പോഴെങ്കിലും അവന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ടാവും. അതിനെ അവൻ അത്രയ്ക്ക് ഇഷ്ടപെട്ടിരിക്കാം, അല്ലെങ്കിൽ ഭയന്നിരിക്കാം. മോള് കാര്യങ്ങൾ എന്നോട് തുറന്ന് പറ…
: ഡോക്ടറെ… കുറച്ച് സമയം എനിക്ക് തരുമോ… എന്റെ അമ്മയോട് ഒരു കാര്യം പറഞ്ഞിട്ട് ഇപ്പൊ വരാം… ഡോക്ടർ പൊക്കോ… ഞാൻ ക്യാബിനിലേക്ക് വരാം..
: ഓകെ …. അപ്പൊ ശരി …………………… ഷിൽന ഓടിച്ചെന്ന് നിത്യയെ പിടിച്ച് മുറിക്ക് അകത്തേക്ക് വലിച്ചു. കൂടെ അകത്തേക്ക് കടക്കാൻ നോക്കിയ മോഹനനെ തടഞ്ഞുകൊണ്ട് ഷി മുറിക്ക് അകത്ത് കയറി കതക് അടച്ചു. നിത്യ ഒന്നും മനസ്സിലാവാതെ അന്താളിച്ചു നോക്കിനിന്നു.
: അമ്മേ…. ഞാൻ ഒരു കാര്യം ചോദിച്ചാൽ എന്നോട് പറയുമോ
: എന്താ ഷി…… പെട്ടെന്ന് എന്തുണ്ടായി..
: അമ്മ ഏട്ടന്റെ കൂടെ ഊട്ടിയിൽ പോയത് മുതൽ ഉള്ള സംഭവങ്ങൾ ഒന്ന് പറയുമോ …… കാര്യങ്ങൾ മുഴുവൻ ഇല്ലെങ്കിലും സാഹചര്യങ്ങളും സന്ദർഭങ്ങളും വിവരിച്ച് പറ പ്ലീസ്…
: ഒരൊറ്റ അടി വച്ചുതരും ഞാൻ… പറയാൻ പറ്റിയ നേരം. നിനക്ക് എന്താ വട്ടായോ…
: എന്റെ അമ്മേ ഞാൻ ഇത്രയും നേരം ഡോക്ടറോഡ് ഏട്ടന്റെ കാര്യം സംസാരിക്കുകയായിരുന്നു. ഡോക്ടർക്ക് ചില കാര്യങ്ങൾ അറിയുവാൻ ഉണ്ട്… അതിനുവേണ്ടിയാണ്. പ്ലീസ്… പറയമ്മേ…
: നീ ഈ കാര്യങ്ങൾ ഒക്കെ ഡോക്ടറോട് പറയാൻ പോകുവാണോ…
: അയ്യോ… എന്റെ അമ്മയ്ക്ക് നാണക്കേട് ഉണ്ടാക്കുന്ന എന്തെങ്കിലും ഞാൻ ചെയ്യുമോ… അതൊക്കെ ഞാൻ വേണ്ടപോലെ നോക്കി ചെയ്തോളാം.. പ്ലീസ് അമ്മ പറ… നമ്മുടെ ഏട്ടന് വേണ്ടിയല്ലേ…
ഇവിടെ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ ഒന്നും അറിയാതെ ദീർഘ നിദ്രയിൽ കഴിയുന്ന അമലൂട്ടന്റെ മുഖത്തേക്ക് നോക്കുമ്പോൾ നിത്യയ്ക്ക് എന്തെന്നില്ലാത്ത സങ്കടമാണ് വരുന്നത്. ഒരമ്മ ഒരിക്കലും തന്റെ മകളുടെ മുന്നിൽ പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ തന്റെ അമലൂട്ടന്റെ നന്മയ്ക്ക് വേണ്ടി നിത്യ വരിവരിയായി വിവരിച്ചുകൊടുത്തു. ഇത് മുഴുവൻ കേട്ടുകഴിഞ്ഞ ഷിൽനയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി നിറഞ്ഞു. അവൾ നിത്യയെ കെട്ടിപിടിച്ച് കവിളിൽ ഒരു ഉമ്മകൊടുത്തു.
: ഡോക്ടർ പറഞ്ഞപോലെ അത് ചീത്ത സ്വപ്നം അല്ല നല്ലതാ…. വളരെ നല്ല സ്വപ്നം…
: നീ എന്താ ഈ പറയുന്നേ… എനിക്ക് ഒന്നും മനസിലാവുന്നില്ല
: ഏട്ടനെ അലട്ടിയ സ്വപ്നം അമ്മ ഇപ്പൊ പറഞ്ഞതിൽ ഉണ്ട്.. എനിക്ക് തോന്നുന്നത് ഏട്ടൻ ഏറ്റവും കൂടുതൽ സന്തോഷിച്ചതും മനസിൽ കൊത്തിവച്ചതും ആ ഒരു രംഗം ആയിരിക്കും. പക്ഷെ ഞാൻ ഇങ്ങനെ ഒരു രംഗം ദുഃസ്വപ്നമായി കണ്ടത് പറഞ്ഞതുകൊണ്ടായിരിക്കും ഏട്ടന്റെ മനസിലും ദുഷ്ചിന്തകൾ വന്നതും അത് പിന്നീട് ഭയമായി മാറിയതും… അമ്മ ഏട്ടന്റെ അടുത്ത് ഇരിക്ക് ഞാൻ വേഗം പോയി ഡോക്ടറെ കണ്ടിട്ട് വരാം.. ………………………..
: ഡോക്ടറെ…. ഏട്ടന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത കുറച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മോശം അനുഭവം അല്ല കേട്ടോ… ഒരുപക്ഷേ ഏട്ടന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു രംഗം… പക്ഷെ ഡോക്ടർ എന്നോട് മുഴുവൻ കാര്യങ്ങളും ചോദിക്കരുത്. ആ ഒരു സ്വപ്നം ഉടലെടുത്തത് എന്ന് ഞാൻ കരുതുന്ന ഒരു സന്ദർഭം വിവരിക്കാം… ബാക്കി ഒക്കെ ഡോക്ടർ ഊഹിച്ചോ… എന്റെ ഏട്ടന് ആദ്യം ഒരു പ്രണയം ഉണ്ടായിരുന്നു… അതിന്റെ വ്യാപ്തി ഡോക്ടർക്ക് പറഞ്ഞാൽ മനസിലാവണം എന്നില്ല.. പക്ഷെ അത് ഒരു സംഭവം ആയിരുന്നു… ……. ….. ……
തന്റെ അമ്മയ്ക്കും ഏട്ടനും ഒരു വിധത്തിലുമുള്ള നാണക്കേട് ഉണ്ടാക്കാതെ ഷിൽന ഭംഗിയായി അമലിന്റെ ഹണിമൂൺ ട്രിപ്പ് വിവരിച്ചു കൊടുത്തു. ഷിൽനയുടെ മുഖത്ത് നേരത്തെ ഉണ്ടായിരുന്ന അതേ പുഞ്ചിരി ഇപ്പോൾ കോശിയുടെ മുഖത്തും കാണാം. ഇനി ഒന്ന് അമലിന് ബോധം തെളിഞ്ഞാൽ മാത്രം മതി.. ബാക്കി ഒക്കെ തനിക്ക് സ്വായത്തമാവും എന്ന ആത്മവിശ്വാസം ഡോക്ടർ കോശിക്ക് കൈവന്നിട്ടുണ്ട്.
______/______/______/_______
കോശി ഡോക്ടറിന്റെ രണ്ടാഴ്ചത്തെ പരിശ്രമങ്ങൾക്ക് ഒടുവിൽ ആ ശുഭ മുഹൂർത്തം വന്നെത്തി.. രാവിലെ തന്നെ അമലിനെ നനഞ്ഞ തുണികൊണ്ട്
തുടച്ച് കുളിപ്പിക്കുകടയായിരുന്നു നിത്യയും ഷിൽനയും. ദീർഘനാളത്തെ ചികിത്സയ്ക്കും ഉറക്കത്തിനും ശേഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത് സംഭവിച്ചു. അമലിന് ബോധം തെളിഞ്ഞു. കണ്ണുകൾ തുറന്ന് ചുറ്റും നോക്കുന്ന അമലിനെ കണ്ടതും ഷിൽനയും നിത്യയും സന്തോഷം കൊണ്ട് പൊട്ടിപൊട്ടി കരഞ്ഞു. ഇത് കേട്ട് മുറിക്ക് അകത്തേക്ക് ഓടിയെത്തിയ മോഹനൻ കാണുന്നത് കണ്ണ് തുറന്ന് തന്നെ നോക്കി ചെറു പുഞ്ചിരി തൂകുന്ന അമലിനെയാണ്. മോഹനൻ തന്റെ മകന്റെ കൈകൾ ചേർത്തുപിടിച്ച് അവന്റെ നെറ്റിയിൽ ഉമ്മവച്ചുകൊണ്ട് സന്തോഷ കണ്ണുനീർ പൊഴിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിസ്റ്റർ ഉടനെ ഓടി ചെന്ന് കോശി ഡോക്ടറെയും കൂട്ടി അവിടേക്ക് എത്തി… ഡോക്ടർ ഉടനെ പ്രാഥമിക പരിശോധനകൾ നടത്തി അമലിന്റെ തലയിൽ തലോടിക്കൊണ്ട് മുഷ്ടി ചുരുട്ടി വിജയശ്രീ ലാളിതനായെന്ന ഭാവത്തിൽ എല്ലാവരെയും നോക്കി നിറപുഞ്ചിരി തൂകി.
കോശി : മോനേ…. അമൽ, ഞാൻ ഡോക്ടർ കോശി…. ഇതൊക്കെ ആരാണെന്ന് മനസിലായോ…
അമൽ : അതെന്താ ഡോക്ടർ… ഇത് എന്റെ അച്ഛൻ, അത് അമ്മായി, അത് ഷിൽന…ഡോക്ടർ എന്താ ഇങ്ങനെ ചോദിച്ചത്.. ബാക്കി എല്ലാവരും എവിടെ അച്ഛാ… അമ്മ, ചേച്ചി, മാമൻ… അവരൊന്നും വന്നില്ലേ…
( മാമൻ എന്ന് അമലൂട്ടന്റെ വായിൽ നിന്നും കേട്ട നിത്യ ഒന്ന് സ്തംഭിച്ചു…)
മോഹനൻ : മോനേ… മോന് ചെറിയൊരു അപകടം പറ്റിയിരുന്നു… അതുകൊണ്ടാ നമ്മൾ ഇവിടെ വരേണ്ടി വന്നത്… അവരൊക്കെ വീട്ടിൽ ഉണ്ട്… എല്ലാവരെയും പതുക്കെ കാണാം … മോൻ കിടക്ക്
അമൽ : എന്റെ തലയ്ക്ക് എന്തോ ഒരു അടികിട്ടിയപോലെ തോന്നിയിരുന്നു എനിക്ക്… എന്താ അച്ഛാ സംഭവിച്ചേ… അമ്മയോട് വേഗം വരാൻ പറ അച്ഛാ… അമ്മയെ കണ്ടിട്ട് കുറേ നാൾ ആയതുപോലെ ഉണ്ട്… അമ്മായി എന്തിനാ കരയുന്നേ… ഇവൾ ഇപ്പൊ ക്ലാസ്സിനൊന്നും പോവാറില്ലേ… എടി ഷി… നീ എന്താ ഒന്നും മിണ്ടാത്തെ…
(ഇത കേട്ട ഷിൽനയ്ക്ക് സങ്കടം സഹിക്ക വയ്യാതെ അവൾ വാ പൊത്തി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി ഓടി. പാവം നിത്യയ്ക്ക് തന്റെ മോളുടെ കണ്ണുനീർ കണ്ട് സഹിക്കവയ്യാതെ അവളും ഷിൽനയുടെ പുറകെ പോയി… അമലിന് മാത്രം ഒന്നും മനസ്സിലാവാതെ അവൻ അച്ഛനെ നോക്കി ഇതെന്താ എല്ലാവർക്കും പറ്റിയേ എന്ന രീതിയിൽ കൈകൊണ്ട് ആഗ്യം കാട്ടി… )
കോശി : മോനെ അമലേ…. മോന് ചെറിയൊരു അസുഖം ഉണ്ടായിരുന്നു. അത് ഇപ്പൊ കുറേയൊക്കെ മാറി… ബാക്കി കുറച്ചുകൂടി ഉണ്ട് മാറാൻ. അതാണ് മോന് ഇപ്പൊ ഒന്നും മനസിലാവാത്തത്. ഒക്കെ നമുക്ക് ശരിയാക്കാം കേട്ടോ… മോഹനാ…. ഇനി ഒന്നും പേടിക്കാനില്ല. ബാക്കി ഒക്കെ ഞാൻ നോക്കിക്കോളാം. നിങ്ങൾ തൽക്കാലം ഒന്ന് പുറത്തേക്ക് നിൽക്ക്. ഞാൻ വിളിച്ചിട്ട് വന്നാൽ മതി. ഷിലനയോട് സമാധാനമായി ഇരിക്കാൻ പറ. അവളുടെ ത്യാഗം വെറുതേ ആവില്ലെന്ന് കോശി ഡോക്ടർ പറഞ്ഞു എന്ന് പറയണം അവളോട്..
_____/______/_______/_______
മുറിക്ക് പുറത്ത് വരാന്തയിലെ സോഫയിൽ നിത്യയുടെ മടിയിൽ തലവച്ച് കിടന്ന് കരയുന്ന ഷിൽനയെ കണ്ട മോഹനനും സങ്കടം തോന്നി. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു അടിമയെപോലെ ജോലിചെയ്തിരുന്ന ഷിൽനയ്ക്ക് വേണ്ട പരിഗണന കിട്ടിയില്ല എന്നോർക്കുമ്പോൾ മോഹനന്റെ ഉള്ളിലും അവളോട് സഹതാപം തോന്നുകയാണ്.
മോഹനൻ : മോളേ ഷീ…. അവൻ നമ്മളെ എല്ലാവരെയും ഓർക്കുകയെങ്കിലും ചെയ്തില്ലേ. ഇത് പോലും നമ്മൾ പ്രതീക്ഷിച്ചത് അല്ലല്ലോ.. മോള് കരയല്ലേ… ഡോക്ടർ പറഞ്ഞിട്ടുണ്ട് അമലൂട്ടനെ പൂർണതോതിൽ നമുക്ക് തിരിച്ചുകിട്ടും എന്ന്.. മോള് വിഷമിക്കല്ലേ
നിത്യ : ഇല്ല മോഹനേട്ടാ… അവൾക്ക് വിഷമം ഒന്നും ഇല്ല. പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റാഞ്ഞിട്ടാ… സ്വന്തം ഭാര്യയും മാമനും പോയത് അറിയുമ്പോൾ എന്റെ പോന്നുമോൻ എങ്ങനായിരിക്കും അതൊക്കെ താങ്ങുക… എന്റെ അമലൂട്ടന് എല്ലാം കേൾക്കാനുള്ള ശക്തി കൊടുക്കണേ ഭഗവാനേ…
ഷി : എല്ലാം ശരിയാവും… നമ്മൾ ഇത്രയും സഹിച്ചില്ലേ…ഏട്ടന്റെ ഓർമശക്തി കൂടി തിരിച്ചുകിട്ടും…. അതിനുള്ള വഴിയൊക്കെ ഉണ്ട്. എല്ലാം ഇല്ലെങ്കിലും മംഗലാപുരത്ത് പോയതുമുതൽ ഇന്നുവരെയുള്ള കാര്യങ്ങൾ എനിക്ക് അറിയാം. ഒരു കഥപോലെ ഞാനും അമ്മയും പറഞ്ഞുകൊടുക്കും….
……………………
ഡോക്ടർ കോശി കുറേ നേരം അമലുമായി സമംസാരിച്ചതിനുശേഷം പുറത്തേക്ക് വന്നു. അയാളുടെ മുഖത്തും നല്ല പ്രതീക്ഷയുള്ളതുപോലെ തോന്നി. ഇനി മരുന്നുകൾ അല്ല നിങ്ങളുടെയൊക്കെ സ്നേഹവും ഓർമപുതുക്കലും പരിചരണവും ഒക്കെയാണ് അമലിന് വേണ്ടതെന്ന വാക്കുകൾ ഷിൽനയെ കൂടുതൽ ഊർജസ്വലയാക്കി. അമലിന് നടക്കാൻ ചെറിയ ബുദ്ദിമുട്ട് ഉണ്ടെന്നും, ഒരാളുടെയോ, സ്ട്രക്ചറിന്റെയൊ സഹായത്താൽ പതുക്കെ നടന്ന് പഠിക്കണം എന്നും കോശി നിർദേശിച്ചു. അത് മറ്റൊന്നും കൊണ്ടല്ല, കാലിന്റെ എല്ലിനുണ്ടായ ഫ്രാക്ച്ചർ മാറുവാനായി പ്ലാസ്റ്റർ ഇട്ടതുകൊണ്ടുള്ള താൽക്കാലിക പ്രശ്നമാണെന്ന് പറഞ്ഞപ്പോഴാണ് എല്ലാവർക്കും സമാധാനമായത്. കാലിനുള്ള ഇതേ പ്രശ്നം തന്നെയാണ് ഇടതുകൈക്കും ഉള്ളത്. അതുകൊണ്ട് തന്നെ അമലിന് മറ്റൊരാളുടെ സഹായം വളരെ അത്യാവശ്യമാണ് ഈ ഒരു ഘട്ടത്തിൽ.
കോശി : ഇത്രയും സമയം അമലുമായി സംസാരിച്ചതിൽ നിന്നും എനിക്ക് മനസ്സിലായത്, കഴിഞ്ഞ കുറച്ച് കാലങ്ങൾ വരെയുള്ള എല്ലാം അമലിന് കൃത്യമായി ഓർമയുണ്ട് എന്നാണ്. ചിലപ്പോൾ നമ്മുടെ മനസ്സ് അങ്ങനെയാണ്. ഈ അടുത്ത് നടന്ന കാര്യങ്ങൾ നമുക്ക് വ്യക്തമായി ഓർമ ഇല്ലെങ്കിലും കുട്ടിക്കാലത്തെ ചെറിയ സംഭവങ്ങൾ പോലും നന്നായി ഓർത്തുവയ്ക്കും. അതുകൊണ്ട് ഇനി നിങ്ങൾ എല്ലാവരും ചേർന്ന് വേണം അമലിന്റെ കഴിഞ്ഞ കാല ഓർമകളിലേക്ക് ആഴ്ന്നിറങ്ങാൻ. ഇന്നത്തെ കാലത്ത് ഇതൊരു വലിയ പ്രശ്നം അല്ല. കാരണം ദിവസത്തിൽ നാല് സെൽഫി എടുക്കുന്നവരല്ലേ നമ്മൾ.. കഴിഞ്ഞ കുറച്ച് ഫോട്ടോകൾ , വീഡിയോ, കല്യാണ ആൽബം അങ്ങനെ പലതും കാണിച്ച് അദ്ദേഹത്തിന് തന്നെ കൻഫ്യൂഷൻ ഉണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ട് എത്തിക്കണം. അപ്പൊ യാന്ത്രികമായി തലച്ചോറും കഠിനാധ്വാനം ചെയ്തുതുടങ്ങും. മറ്റൊരു പ്രധാനപ്പെട്ട കാര്യം എനിക്ക് നിങ്ങളോട് പറയുവാൻ ഉണ്ട്. ഇത് എന്റെ തൊഴിലിന്റെ ഭാഗമല്ല എങ്കിലും ഞാൻ ഇത് പറയാൻ ബാധ്യസ്ഥനാണ്. ഇത് ഒരു അപകടം തന്നെയാണോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട്. കാരണങ്ങൾ പലതാണ്. ശരീരത്തിലെ മറ്റ് ഇഞ്ചുറികൾ ഒക്കെ അപകട സൂചന നൽകുന്നതാണ്. പക്ഷെ തലയ്ക്ക് ഏറ്റ ക്ഷതം അങ്ങനെയല്ല. നമ്മൾ ഒരു അപകട സമയത്ത് എന്തിലെങ്കിലും പോയി ഇടിക്കുന്നതും , മറ്റൊരാൾ എന്തെങ്കിലും വസ്തു
ഉപയോഗിച്ച് നമ്മളെ അടിക്കുന്നതും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. അമലിന്റെ തലയ്ക്ക് ഏറ്റ അടി അപകടത്തിൽ പറ്റിയത് ആവാൻ സാധ്യത ഇല്ല. ഒരു പൈപ്പോ ഇരുമ്പ് ദണ്ടോ ഉപയോഗിച്ച് അടിച്ചത് ആവാൻ ആണ് സാധ്യത. മാത്രമല്ല തലയുടെ ഇടതുവശത്ത് നെറ്റിയോട് ചേർന്ന് മുന്നിലും ഒരു വശത്തെക്കുമായാണ് അടി കിട്ടിയിട്ടുള്ളത്. എന്നാൽ മൂക്കിനോ ചെവിക്കോ, കവിളിലോ ഒന്നും ഒരു പോറൽ പോലും ഏറ്റിട്ടില്ല….അതുകൊണ്ട് ഇതൊരു സ്വാഭാവിക അപകടം ആണെന്ന് എനിക്ക് തോന്നുന്നില്ല…
ഷി : ഡോക്ടർ,… ഞാൻ ഒരു കാര്യം കേൾപ്പിക്കാം. അപ്പോൾ ഡോക്ടർക്ക് കൂടുതൽ വ്യെക്തത വരും… It was a planned attack….
കോശി : really….. ? എങ്കിൽ നിങ്ങൾ എന്തുകൊണ്ട് ഈ കാര്യം പോലീസിൽ അറിയിച്ചില്ല… ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ ഇത് പൊലീസിലിൽ അറിയിക്കേണ്ടത് ആണ്. പക്ഷെ അമലിനെ ദുബായിൽ നിന്നും വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് ഇവിടേക്ക് കൊണ്ടുവന്നത്. അതുകൊണ്ടാണ് എനിക്ക് ഇത് റിപ്പോർട്ട് ചെയ്യുവാൻ സാധിക്കാതെ പോയത്.
നിത്യ : ഡോക്ടറെ…. അതിന്റെ ഉത്തരം ആ ഓഡിയോയിൽ തന്നെ ഉണ്ട്… ഒരു തരി ജീവൻ. ആ ഒരു തരി ബാക്കി ഉണ്ടായിരുന്നു എന്റെ അമലൂട്ടന്..
മോഹനൻ : സാറെ… ഇത് ഇനി സാർ ആരോടും പറയണ്ട. പക്ഷെ സാറിന്റെ നിഗമനങ്ങൾ ഒരു റിപ്പോർട്ട് ആക്കി ഞങ്ങൾക്ക് തരണം. ഈ ഒരു അപകടത്തിന് പുറകിൽ വലിയ എന്തോ കളി ഉണ്ട്. അതൊക്കെ പുറത്ത് കൊണ്ടുവരണം. എന്റെ മോൻ തിരിച്ചു വന്നിട്ട് വേണം ഇനി വേട്ടയ്ക്ക് ഇറങ്ങാൻ… രണ്ട് ജീവനാ അവന്മാർ കാരണം നഷ്ടപ്പെട്ടത്. അവരൊഴുക്കിയ ചോര പാഴാവില്ല… അതിന് പകരം ചോദിച്ചിരിക്കും…
കോശി : നിങ്ങൾ വീണ്ടും അമലിന്റെ ജീവിതം വച്ച് കളിക്കരുത് എന്നേ എനിക്ക് പറയാൻ ഉള്ളു… നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതല്ലേ നല്ലത്
ഷി : ഡോക്ടറെ… നിയമം അതിന്റെ വഴിക്ക് പൊക്കോട്ടേ.. പക്ഷെ അവന്മാർ അർഹിക്കുന്ന ശിക്ഷ എന്താണെന്ന് എന്റെ ഏട്ടൻ തീരുമാനിക്കും. അതിന്റെ പേരിൽ ഒരു ജീവപര്യന്തം അകത്ത് കിടക്കേണ്ടി വന്നാലും കുഴപ്പമില്ല… കാത്തിരിക്കാൻ ഞങ്ങൾ ഉണ്ട് ഏട്ടന്..
മോഹനൻ : അതോർത്ത് ആരും പേടിക്കണ്ട… ഇത് എങ്ങനെ ഡീൽ ചെയ്യണം എന്ന് എനിക്ക് അറിയാം. എന്റെ മോൻ ഒന്ന് ഉഷാറാവട്ടെ..
കോശി: ഇനി എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഒരു ആഴ്ചകൊണ്ട് ചെറിയ തെറാപ്പി ഒക്കെ ചെയ്താൽ അമലിന്റെ കൈകാലുകൾ പൂർണമായും ബേധമാകും. അതുകഴിഞ്ഞ് നിങ്ങൾക്ക് തിരിച്ച് പോകാം… ഇപ്പൊ സന്തോഷം ആയോ എല്ലാവർക്കും..
നിത്യ : ഡോക്ടറോട് എങ്ങനെയാ നന്ദി പറയേണ്ടത് എന്നറിയില്ല…
കോശി : രണ്ട് ദിവസം കഴിഞ്ഞ് ഞാൻ അമലിനെ ഒന്ന് ഹിപ്നോറ്റൈസ് ചെയ്ത്
നോക്കാം. അയാളുടെ മാനസിക നില അറിയുവാനും, എത്രത്തോളം ഓർമശക്തി നഷ്ടപ്പെട്ടു എന്നുമൊക്കെ ഏകദേശം ധാരണ ലഭിക്കാൻ അത് സഹായിക്കും. നിങ്ങളുടെ പെർമിഷൻ ഉണ്ടെങ്കിൽ ഞാൻ അതിനുള്ള ഏർപ്പാട് ചെയ്യാം..
മോഹനൻ : ഡോക്ടർ ധൈര്യമായിട്ട് ചെയ്യണം… ഏതൊക്കെ വഴിയിലൂടെ സഞ്ചരിച്ചിട്ടായാലും ഞങ്ങൾക്ക് അവനെ പഴയ അമലൂട്ടൻ ആയിട്ട് തിരിച്ചു വേണം…
കോശി : ശരി… ഷിൽന നേരത്തെ പറഞ്ഞ ഓഡിയോ ഒന്ന് കേൾപ്പിക്കാമോ… നിങ്ങൾ എന്റെ മുറിയിലേക്ക് വാ…
പിന്നെ ഒരു കാര്യം, അമലിന്റെ കൂടെ തന്നെ നിന്ന് പഴയ കാര്യങ്ങൾ ഒക്കെ സംസാരിച്ച് അവനുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കാൻ മോള് ശ്രമിക്കണം. ഇപ്പോഴാണ് അവന് ശരിക്കും ഒരു പ്രണയിനിയെ ആവശ്യമുള്ളത്. നിങ്ങൾ പറഞ്ഞ അറിവുവച്ച് ഷിൽന തന്നെയല്ലേ അതിന് ഏറ്റവും യോജിച്ച ആൾ ?
മോഹനൻ : ഡോക്ടറെ ഇവർ തമ്മിൽ ആയിരുന്നു ഒന്നിക്കേണ്ടത്.. പക്ഷെ അന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു ഈ മോളുടെ സ്നേഹത്തിന്റെ ആഴം. തുഷാരയെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം ഉണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അവന് ഒരു തുണയായി വരേണ്ടവൾ ഷിൽന തന്നെയാണ്. ഇവർ തമ്മിൽ ഒരുമിക്കുന്നത് തുഷാര മുകളിൽ ഇരുന്ന് കാണുന്നുണ്ടാവും. ഒരുപക്ഷേ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അവളുടെ ആത്മാവ് ആയിരിക്കും. അതിനുള്ള തെളിവ് അവൾ തന്നെ ഇവിടെ വച്ചിട്ടാണ് മണ്മറഞ്ഞു പോയത്.
നിത്യ : മോഹനേട്ടൻ പറഞ്ഞുവരുന്നത്…..
മോഹനൻ : അമലിന്റെ ദുബായിലെ ഫ്ലാറ്റ് ഒഴിയാൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുറിയൊക്കെ വൃത്തിയാക്കി സാധനങ്ങൾ എടുത്ത് വയ്ക്കുമ്പോൾ ആണ് അഞ്ജലി തുഷാരയുടെ ഡയറി കണ്ടത്. അതിൽ ഉണ്ട് അവൾ എത്രത്തോളം തന്റെ ഭർത്താവിനെ മനസിലാക്കിയിട്ടുണ്ട് എന്നത്. തുഷാരയുടെ ഇഷ്ടങ്ങൾ ആയിരുന്നില്ല അവൾക്ക് വലുത്…. അവളുടെ ഏട്ടന്റെ സന്തോഷം ആയിരുന്നു. ഇപ്പൊ ഇത്രയേ ഞാൻ പറയുന്നുള്ളു… ബാക്കി നിങ്ങൾ നാട്ടിൽ എത്തിയിട്ട് നേരിട്ട് വായിച്ചോ… ഇനി ആ ഡയറി എന്റെ ഷികുട്ടിക്ക് അവകാശപ്പെട്ടത് ആണ്. നടന്ന കാര്യങ്ങൾ ഒക്കെ അറിയുമ്പോൾ ചിലപ്പോൾ അമൽ തുഷാരയെ ഓർത്ത് സങ്കടപെടും… അന്ന് മോള് വേണം അവനെ അത് വായിച്ച് കേൾപ്പിക്കാൻ…
_______/________/_______/_______
ബോധമറ്റ ശരീരത്തോടെ എയർ ആംബുലൻസിൽ മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെ ജർമനിയിലേക്ക് പറന്ന അമൽ ഇന്ന് സ്വബോധത്തോടെ തന്റെ സ്വന്തം മണ്ണിലേക്ക് തിരികെ പറക്കുകയാണ്, കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള ഓർമകളുമായി.
കഴിഞ്ഞതൊക്കെ ഓർത്തെടുക്കുവാനും, പുതിയൊരു ജീവിതം നെയ്തെടുക്കുവാനും ഷിൽനയും നിത്യയും ഉണ്ട് അമലിന്റെ ഇടതും വലതുമായി …. അമലിന്റെ കളികൾ ഇനി കേരളത്തിൽ. പ്രണയത്തിന്റെ, പകയുടെ, പ്രതികാരത്തിന്റെ ആളിക്കത്തൽ….
(തുടരും) ❤️🙏 © wanderlust
സുഹൃത്തുക്കളെ,
കഴിഞ്ഞ പാർട് നിങ്ങളെ ഏവരെയും നിരാശപ്പെടുത്തി എന്ന് മനസിലാക്കിയതുകൊണ്ടാണ് ഈ പാർട്ടിൽ അധികം വൈകാരിക നിമിഷങ്ങൾ കുത്തി നിറയ്ക്കാതെ പ്രതീക്ഷയ്ക്ക് വക നല്കുന്ന ഒന്നാക്കി മാറ്റിയത്.
മുൻ ഭാഗങ്ങളിൽ തുഷാരയുമായുള്ള അമലിന്റെ പ്രണയ നിമിഷങ്ങൾ മനപൂർവം ഒഴിവാക്കിയത് തന്നെയായിരുന്നു. അത്തരം രംഗങ്ങൾ കൂടുതലായി എഴുതിയാൽ നിങ്ങൾ തുഷാരയുമായി അഗാധമായ പ്രണയത്തിൽ ആയാലോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് തുഷാരയുമായുള്ള കളികളും സംഭാഷണങ്ങളും പരമാവധി ചുരുക്കി എഴുതിയിരുന്നത്. പക്ഷെ അത്രയും മതിയായിരുന്നു നിങ്ങൾക്ക് ഇടയിൽ തുഷാരയ്ക്ക് ഒരു സ്ഥാനം ഉണ്ടാവാൻ എന്ന് ഞാൻ കഴിഞ്ഞ പാർട്ടിലെ കമെന്റുകൾ വായിച്ചപ്പോഴാണ് മനസിലാക്കിയത്. നിങ്ങളുടെ മനസ് വിഷമിപ്പിച്ചതിന് മാപ്പ് ചോദിക്കുന്നു. ഇതിന് പ്രായശ്ചിത്തമായി പുതിയൊരു കഥ കൂടി ഞാൻ എഴുതാൻ തീരുമാനിച്ചിട്ടുണ്ട്. ആ കഥയിൽ മരണമോ നഷ്ട പ്രണയമോ ഒന്നും ഉണ്ടാവില്ല എന്ന ഉറപ്പാണ് ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ വയ്ക്കാൻ ഉള്ളത്.
ഇനി വരാൻ പോകുന്ന ഭാഗങ്ങളിൽ ഷിൽന പൂർണമായും അമലിനെ സ്വന്തമാക്കുന്നതും, പ്രണയവും, കമ്പിയും, പകയും, പ്രതികാരവും ഒക്കെ അടങ്ങിയതായിരിക്കും. അമ്മായിയുടെയും മകളുടെയും രക്ഷകനായി, ജീവിത പങ്കാളിയായി, അവർക്ക് തുണയായി എന്നും കൂട്ടിന് ഉണ്ടാവുന്ന അമലിനെയാണ് ഇനി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക.
ഈ പാർട്ടിൽ പേജുകളുടെ എണ്ണം അല്പം കുറഞ്ഞതിലും ക്ഷമ ചോദിക്കുന്നു. വായനക്കാർ മുൾമുനയിൽ നിൽക്കുമ്പോൾ ഈ ഭാഗം ഒട്ടും വൈകരുത് എന്ന് കരുതിയാണ് ഇതിൽ പേജുകളുടെ എണ്ണം കുറവായത്. 🙏
Comments:
No comments!
Please sign up or log in to post a comment!