പിടിച്ചു വലിച്ച പോയിന്റ്

മാമന്റെ മോളുടെ ബർത്ത്ടേ ആഘോഷിക്കാൻ കുടുംബക്കാർ മൊത്തം വീട്ടിലെത്തിയിരുന്നു.ഒരു ഞായറാഴ്ച വൈകുന്നേരം…

“അല്ലൂട്ടാ ബിരിയാണിക്ക് പായസം കൊടുക്കാൻ വെച്ച ഗ്ലാസ് എവിടെയാ നീ വച്ചേ…” മാമി

“അതാ സ്റ്റെയർക്കേസിന്റെ താഴേണ്ട് മാമീ…”

“എടാ എനിക്ക് ഇനി പുറത്ത് പോവാൻ കൈയ്യല്ല.ഇഞ്ഞതിങ്ങെടുത്തിട്ട് വാടാ”

“എന്നാലാ പുറകിലെ ലൈറ്റിട്ടേക്കണേ… ആര് കേൾക്കാൻ…???

ഈ വീട്ടിലെ എല്ലാ പണിയും എന്റെ തലേലാണോ ദൈവമേ.അങ്ങനെ ചിന്തിച്ച് പുറത്തിറങ്ങി വീടിന്റെ ബാക്കിലേക്ക് തിരിയുമ്പോഴാണ് എന്നെ ആരോ പിടിച്ച് ഇരുട്ടിൽ സൈഡിലേക്ക് വലിച്ചത്. പെട്ടന്നുള്ള വലിയായത് കൊണ്ട് എന്റെ മുണ്ട് കഴിഞ്ഞുപോയി. (എങ്ങനെയെന്നല്ലേ…? അതായിരുന്നു എന്റെ ജീവിതത്തിലെ പിടിച്ചുവലിച്ച പോയിന്റെന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത് സുഹൃത്തുക്കളേ…) അഴിഞ്ഞ് പോവാനിരുന്ന മുണ്ട് ശരിക്ക് ഉടുത്തോണ്ട് മുമ്പോട്ട് നടക്കാൻ പോവുന്നതിനിടയിൽ പെട്ടന്നുള്ള വലിയായത് കൊണ്ട് മുണ്ടിന്റെ അറ്റം ഞാൻ ചവിട്ടി വീഴാൻ പോയി. എന്നാ ഞാൻ വീണത് ഒരു പഞ്ഞിക്കെട്ടിന്റെ മേലായിരുന്നു. ഇവിടെയിപ്പൊ എന്നാ സംഭവിച്ചേന്ന് ചിന്തിക്കാൻ പോലും സമയം തരുന്നതിന് മുമ്പേ ആ രൂപം എന്നെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.പെട്ടന്നാണ് ലൈറ്റ് വന്നത്.

വന്നതേ ഓർമ്മയുള്ളൂ.

ഠോ ഠോ…💥

തോന്നിവാസം കാണിക്കുന്നോടാ നാ***മോനെ അടുത്ത അടി കൊള്ളുന്നതിന് മുന്നേ എന്നെയാരോ അമർത്തി കെട്ടിപ്പിടിച്ചു.

എനിക്കാണെങ്കിൽ തലയൊക്കെ കറങ്ങുന്നത് പോലെ.ഞാനിതെവിടാ…?? കണ്ണ് തുറക്കാൻ നോക്കി. പക്ഷേ പറ്റിയില്ല.കുറച്ച് നേരം അങ്ങനെ നിന്ന എന്നെയാരോ പിടിച്ച് മാറ്റി. കണ്ണ് മെല്ലെ തുറക്കാൻ നോക്കി . മുമ്പിൽ അവള്…

“പല്ലവി”

കണ്ണൊക്കെ കരഞ്ഞ് കലങ്ങി.

വല്ലാത്തൊരു രൂപത്തിൽ .

“തോന്നിവാസം കാണിച്ചിട്ടവനിപ്പൊ ബോധമില്ല.ഞാൻ വന്നിലായിരുന്നെങ്കിൽ…”

ഞാൻ നോക്കുമ്പോ വിജയൻ വല്ല്യച്ചൻ. ഞാനെന്നാ ചെയ്തിട്ടാന്ന് ചോദിക്കാൻ തോന്നിയെങ്കിലും വായ തുറക്കാൻ പറ്റിയില്ല.

പറഞ്ഞു തീരുമുമ്പേ പിന്നെയും അയാൾടെ കൈ പൊങ്ങി. പക്ഷേ അവള് പിന്നെയും എന്നെ വന്ന് കെട്ടിപ്പിടിച്ചു. എനിക്കൊന്നും മനസ്സിലായില്ല.

“അയ്യോ…അവനെ തല്ലല്ലേ… ഞാനാ അവനെ ഉമ്മവെച്ചത് അവനൊന്നും ചെയ്തിട്ടില്ല. ഞങ്ങള്…ഞങ്ങള്തമ്മില്… തമ്മിലിഷ്ട്ടതിലാ…

അവള് കരഞ്ഞോണ്ട് പറഞ്ഞു.

ഇവളെന്തൂട്ട് തേങ്ങയായീ പറേന്നത്.ഇവളല്ലേ എന്നെ കാണുന്നതേ അറപ്പാണെന്ന് പറഞ്ഞത്.

ഞാൻ ഒരിക്കൽ കേൾക്കാൻ കൊതിച്ച വാക്കുകൾ… പക്ഷേ ഇവളിപ്പൊ എന്നാതിനാ…???

അപ്പോളേക്കും വീട്ടിലെ എല്ലാരും അവിടെയെത്തിരുന്നു.വന്നപാടേ എല്ലാരുടെയും മുഖത്തൊരൽഭൂതഭാവം. എങ്ങനെ വരാതിരിക്കും.വന്നപാടേ എല്ലാരും കാണുന്നത് എന്നെ കാണുന്നതേ ചതുർഥിയാണെന്ന് പറഞ്ഞു നടന്ന പെണ്ണ് എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു നിൽക്കുന്നത്.

“വിജ്യാ എനിക്കാദ്യേ സംശയായിരുന്നു ഇവറ്റോൾടെ കളി കണ്ടപ്പൊ .ഇപ്പൊ തീർന്നുകിട്ടി.”ഇതിനിടയിൽ എന്റെ വല്ല്യമ്മ കളളക്കിളവി കാര്യമെന്താന്ന് പോലുംതിരക്കാതെ കയറി ഗോളടിച്ചു.

Bleady fool 😤😤

ഇതിനിടയിൽ കയറിവന്ന എന്റെ അമ്മ പല്ലവിയെ എന്റെ തോളിന്ന് വലിച്ച് മാറ്റാൻ നോക്കി.എന്നാലവള് എന്നെയൊരുമാതിരി ഉടുമ്പ് പിടിക്കുന്ന പോലെ കയറി പിടിച്ച് പിന്നെയും കരയാൻ തുടങ്ങി. അതുവരെയുണ്ടായിരുന്ന എന്റെ ദേഷ്യമെല്ലാം പെട്ടന്നെവിടെയോ പോയി.

ഇതൊക്കെ കണ്ടുകൊണ്ടാണ് മാമൻ കയറി വരുന്നത്.അതായത് പല്ലവിയുടെ രണ്ടാനച്ഛൻ.പുള്ളി സ്ഥിതിഗതികളൊന്ന് വീക്ഷിച്ചിട്ട് എന്നോട് പറഞ്ഞു. “അല്ലൂ… നീയവളെ അകത്ത് കൊണ്ടു പോയി കിടത്ത്.” എന്നിട്ടെന്നെയൊന്ന് രൂക്ഷമായി നോക്കി.ഞാനങ്ങില്ലാണ്ടായിപ്പോയി.ഇതുവരെ ഒരു നോട്ടം കൊണ്ടു പോലും മാമനെന്നെ വേദനിപ്പിച്ചിട്ടില്ല.

ഇവിടെയിപ്പൊ എന്തൊക്കെയാ സംഭവിച്ചതെന്നല്ലേ…???

ഇതെന്റെ കഥയാണ്.എന്റെ ലൈഫിൽ സംഭവിച്ചത്.ഇതിപ്പൊ എഴുതാൻ കാരണം മേലെ പറഞ്ഞ സംഭവം എനിക്ക് പിന്നെയും ഓർമ്മവന്നത് കൊണ്ടാണ്.

ഇതെന്റെ മാത്രം കഥയല്ല.. അവളുടെയും കൂടെയാണ്.പേരുകളൊക്കെ എനിക്ക് തോന്നിയത് പോലെ വെക്കുന്നതാണ് കേട്ടോ?

ആദ്യം പൊട്ടിക്കും പിന്നെ പിടിച്ച് കെട്ടിക്കും എന്ന് വിചാരിച്ച എന്റെ പ്രിയ കൂട്ടുകാരിയെ ഞെട്ടിച്ച സംഭവമായിരുന്നു അവിടെ നടന്നത്. ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

ആദ്യം എന്നെക്കുറിച്ച് തന്നെ പറഞ്ഞ് തുടങ്ങാം.ഞാൻ അലൻ ഇപ്പൊ എം ബി ബി എസ് സെക്കന്റിയർ സ്റ്റുടന്റാണ്. പരീക്ഷ കഴിഞ്ഞ് കിട്ടിയ ലീവ് അടിച്ച് പൊളിക്കാമെന്ന് വിചാരിച്ചിരിക്കുമ്പോളാണ് ഷിജി മാമി വിളിക്കുന്നത്.കുഞ്ഞൂന്റെ ബർത്ടെയാണ് വീട്ടിൽ എത്രയും പെട്ടന്ന് എത്താൻ. ഓ…പണിയായല്ലോ(ആത്മ) മാമി വിളിച്ചോണ്ട് പോവാതിരിക്കാനും പറ്റത്തില്ല.വല്ലാത്ത ചെയ്ത്തായിപ്പോയി. എന്നെ എന്റെ അമ്മയേക്കാൾ കൂടുതൽ നോക്കുന്നത് മാമിയാണെന്ന് ചിലപ്പോഴൊക്കെ തോന്നീട്ടുണ്ട്. എന്നാലതുതന്നെയായിരുന്നു സത്യവും. അച്ഛനൊരു പെട്രോൾ പമ്പുണ്ട്. അതുകൊണ്ടു തന്നെ നല്ല സാമ്പത്തിക നിലയിലായിരുന്നു വളർന്നു വന്നത്.
അമ്മ ക്രിസ്ത്യാനിയാണ്. സംശയിക്കണ്ട രണ്ടുപേരും പ്രേമിച്ച് കെട്ടിയതാണ്. കല്യാണം കഴിഞ്ഞതിന് ശേഷം തിരിഞ്ഞുനോക്കാതിരുന്ന കുടുംബക്കാർ ഞാൻ ജനിച്ചതിന് ശേഷം അടുത്തു വരാൻ തുടങ്ങി.അച്ഛന്റെ വളർച്ച തന്നെയായിരുന്നു കാരണം.ഒരു സാധാരണക്കാരൻ മുതലാളിയായി. അങ്ങനെ വിശ്വനാഥൻ❣️മരിയ ദമ്പതിമാരുടെ ഒരേയൊരു ആരോമൽ പുത്രനായി ഞാൻ വളർന്നു. അലൻ വിശ്വനാഥ്. സ്വർണ കരണ്ടി വായിലിട്ടോണ്ട് ജനിച്ചവനെന്നാണ് എന്നെക്കൊണ്ട് കുടുംബക്കാരും വീട്ടുകാരും പറഞ്ഞു നടന്നത്.ഒരു കണക്കിന് അത് ശരിയായിരുന്നു.കാരണം എന്റെ എല്ലാ ആഗ്രഹങ്ങളും അച്ഛൻ സാധിച്ചു തന്നിരുന്നു.യൂട്യൂബിൽ വീഡിയോ കണ്ട് Kawasaki Z900 (മിസൈൽ കുഞ്ഞ്)വരെ അച്ഛനെക്കൊണ്ട് ഞാൻ വാങ്ങിപ്പിച്ചിരുന്നു.അതും പതിനെട്ടാം വയസ്സിൽ. അപ്പോളാണ് മാമി വീണ്ടും മെസേജ് അയച്ചത്. എന്തായാലും പോവാം പക്ഷേ ആ കുരിപ്പവിടെ ഉണ്ടാവുമല്ലോ… ഇനിയിപ്പൊ എന്താ ചെയ്യാ…??? പോവാണ്ടിരിക്കാനും പറ്റത്തില്ല. വല്ലാത്തൊരവസ്ഥയായിപ്പോയല്ലോ…

Comments:

No comments!

Please sign up or log in to post a comment!