ശ്രീഭദ്രം ഭാഗം 9
എടാ സത്യമായിട്ടും ജയാമ്മയെ നിന്റച്ഛൻ പ്രേമിച്ചു കെട്ടീതാണോ ???
റൂമിലെത്തിയിട്ടും അവന്റെ സംശയം മാറിയില്ല. അവൻ വീണ്ടുമാ വിഷയത്തിലേക്ക് തന്നെ വന്നപ്പോൾ സത്യത്തിലെനിക്കു ചിരിവന്നു. കതകുമടച്ചു കൊളുത്തിട്ട് ബെഡിലേക്ക് പോയിരുന്നുകൊണ്ട് ഞാനവനെ സംശയത്തോടെയൊന്നു നോക്കി. അല്ലാ അവനിനിയെന്നെ ആക്കാൻവേണ്ടി ചോദിച്ചതാണോന്നറിയണമല്ലോ…!!!.
അതെന്താ എന്റച്ഛനെ പ്രേമിക്കാൻ കൊള്ളില്ലേ ??? നീയിത്രക്ക് അത്ഭുതപ്പെടാനെന്താ എന്റച്ഛന് ഗർഭമുണ്ടെന്നു വല്ലതുവാണോ ഞാൻ പറഞ്ഞേ… ??? പ്രേമമുണ്ടായിരുന്നെന്നല്ലേ… ???!!!.
എന്നാലുമെനിക്കതങ്ങോട്ടു വിശ്വാസം വരുന്നില്ല മൈരേ….!!!. സത്യം പറ നീയെന്നെ ആക്കുവല്ലല്ലോ… ???
എണീറ്റുപോടാ പൂറാ ഒന്ന്. മനുഷ്യനെ ആക്കുന്നതിനുമില്ലേ ഒരു പരിധി. ഒരുകാര്യം നൂറുതവണ പറഞ്ഞാലും മനസ്സിലാകുവേലാന്ന് വെച്ചാ…
ഞാനല്പം കലിപ്പിലായി. അല്ലപിന്നെ. ഒരു കാര്യം പറഞ്ഞു മനസ്സിലാക്കാൻ നോക്കുമ്പോ അവന്റെയൊടുക്കത്തെയൊരു സംശയം. ഇവനെന്താ പ്രേമവെന്നു കേട്ടിട്ടില്ലേ… ???!!!.
എന്തായാലും ആ തെറികൊണ്ടൊരു ഗുണമുണ്ടായി. പറയേണ്ടതുപോലെ പറഞ്ഞപ്പോ അവന് കാര്യം മനസ്സിലായി. പിന്നെയെന്തായാലും അക്കാര്യം ചോദിച്ചില്ല. എന്റെ തെറിക്ക് മറുചോദ്യം പോലെ ഏതാണ്ട് ചോദിക്കാൻ വന്നെങ്കിലും ഞാൻ വീണ്ടും തെറിവിളിച്ചാലോന്നോർത്താവണം മിണ്ടിയില്ല. ചോദിക്കാനായി തുറന്ന വായും അടച്ച് മനസ്സിലായെന്ന മട്ടിലോ ഇത് ഞാൻ വിശ്വസിക്കില്ലെന്ന മട്ടിലോന്നറിയില്ല ഒന്ന് തലയുമാട്ടിയിട്ട് എന്റെ കൂടെ ബെഡിലേക്ക് വന്നിരുന്നു. അവൻ വന്നതോടെ ഞാനല്പം കൂടി അകത്തേക്ക് കേറി ബെഡിന്റെ അങ്ങേതലയ്ക്കൽ പോയി ഭിത്തിയിലേക്ക് ചാരിയിരുന്നു. കുറെ നേരത്തേക്ക് പിന്നെ രണ്ടുപേരും മിണ്ടിയില്ല. എന്താണ് കാര്യമെന്നറിയത്തില്ല. എന്തോ ഒരു നിശബ്ദത. അത് ബോറായി തുടങ്ങിയപ്പോൾ ഞാൻ തന്നെ സംസാരിക്കാൻ തുടങ്ങി…
എന്താ എഴുന്നള്ളത്തിന്റെ ഉദ്ദേശം… ??? അല്ല മനസ്സിലാവാത്തകൊണ്ടു ചോദിച്ചതാ…
ബെഡിന്റെ ഇങ്ങേതലയ്ക്കൽ കയറിയിരുന്ന് കാലുരണ്ടും ബെഡിലേക്ക് കയറ്റിവെച്ച് വളരെ ആർഭാടമായിട്ടിരുന്നിട്ടായിരുന്നു അവന്റെ മറുപടി വന്നത്. അതും ചോദിച്ചതിന് മറുപടിയല്ല, ഒരു മറുചോദ്യം… !!!.
നീയെന്തായിന്ന് കോളേജിലേക്ക് വരാഞ്ഞെ… ???
അവിടാരെ കാണാൻ… ???
നിന്റപ്പനെ…!!!. അല്ലപിന്നെ… അങ്ങേരെ കാണാനാണല്ലൊ എല്ലാരും കോളേജിൽ വരണത്… !!!.
എല്ലാരും എന്തിനാ വരുന്നേന്നെനിക്കറിയില്ല.
ഞാൻ ഉള്ളിലുള്ള സങ്കടവും ദേഷ്യവുമെല്ലാം പുറത്തു കാണിച്ചുകൊണ്ടുതന്നെ ഒരൽപ്പം ഉച്ചത്തിൽ തന്നെയാണത് പറഞ്ഞത്. അവന് ഫീലാകുന്നെങ്കിൽ ഫീലാവട്ടെയെന്നു കരുതിത്തന്നെ. പക്ഷേ ഞാൻ പ്രതീക്ഷിച്ച സങ്കടമോ ക്ഷമാപണമോ ഒന്നുമുണ്ടായില്ലാന്നു മാത്രമല്ല, എന്നെ ആക്കുന്ന പോലൊരു ചിരിയാണ് വന്നത്.!!!.
ഓ അപ്പൊ ഞാനുദ്ദേശിച്ചത് പോലെതന്നെ…. !!!. അതാണ് കാര്യം…!!!. അപ്പോമോൻ ഫോണും തല്ലിപ്പൊട്ടിച്ചിട്ട് മുറീൽ കേറിയിരുന്ന് ലൗ ഫെയ്‌ലിയർ ആഘോഷിക്കുവാരുന്നല്ലേ…. ???
ആണെങ്കി…. ??? ആണെങ്കിൽ നിനക്കെന്താ…. ???
ഓ ദേഷ്യത്തിലാ… ???
ആ ചെലപ്പം ആയിരിക്കും….!!!
ആണെങ്കി അത് എട്ടായി മടക്കി കോണാത്തിലോട്ടു വെച്ചോ… എന്നിട്ട് പറയണ കേൾക്ക്.
നീയൊരു മൈരും പറയണ്ട.
കൊണക്കാതെ പറയണ കേൾക്ക് മൈരേ… !!!. എടാ പൂറാ… ഇന്നലെ ഞാനങ്ങനെ പറഞ്ഞില്ലെങ്കി അതും അതിൽ കൂടുതലും അവള് പറയും. അത് കേട്ട് നീ മൊത്തത്തിൽ നാറും. അതുകൊണ്ടാ അവള് പറയാനുളളത് ഞാൻ പറഞ്ഞത്. എന്തായാലും സംഗതി ഏറ്റില്ലേ… ??? അവളുപിന്നെയൊന്നും മിണ്ടീല്ലല്ലോ.. ??? മിണ്ടിയോ ???
അവൻ പറഞ്ഞത് മൊത്തമായിട്ടങ്ങു മനസ്സിലായില്ലെങ്കിലും ഏറെക്കുറെ എനിക്ക് മനസ്സിലായി. എന്തായാലും അവനാ കലിപ്പിട്ടത്കൊണ്ടാണ് അവളൊന്നും മിണ്ടാതിരുന്നതെന്നത് എനിക്കും മനസ്സിലായതാണ്. അതുകൊണ്ടുതന്നെ അവന്റെയാ ചോദ്യത്തിന് ഞാനൊരു നിഷേധാർധത്തിൽ ആഗ്യം കാണിച്ചു.
പിന്നെന്നാ കോപ്പിനാ നീ ഫോൺ ഓഫ് ചെയ്തു വെച്ചേ… ???
ആ അത് മനപ്പൂർവം തന്നാന്ന് വെച്ചോ….!!!. ഉള്ളത് പറയാമല്ലോടാ പരനാറീ… അവളുടെ മുമ്പിൽവെച്ചല്ലാരുന്നേ ഇന്നലെ നിന്റെ തലമണ്ട ഞാൻ തല്ലിപ്പൊട്ടിച്ചേനെ. അമ്മാതിരി കുണ്ണവർത്താനമാ നീയിന്നലെ പറഞ്ഞേ… !!!. പ്രേമിക്കുന്ന പെണ്ണിന്റെ തന്തേടെ പേരുപോലുമറിയാത്ത നീയൊക്കെയെന്നാ കുണ്ണയാടാ മൈരേ… ???. സത്യം പറ… നീ ശെരിക്കും പൊട്ടനാണോ ??? അതോ അങ്ങനെ അഭിനയിക്കുവാണോ ???.. നിനക്കവളെക്കുറിച്ചു വല്ലോം അറിയണമായിരുന്നെങ്കി എന്നോട് ചോദിച്ചാൽ പോരായിരുന്നോ… ??? ഞാൻ പറഞ്ഞു തരൂല്ലാരുന്നോ… ???… മൈര്… നീയൊന്നും ചോദിക്കാണ്ടിരുന്നപ്പോ നീയവളെക്കുറിച്ചെല്ലാം അരച്ചുകലക്കി കുടിച്ചേക്കുവാന്നല്ലേ ഞാൻ വിചാരിച്ചോണ്ടിരുന്നെ… ???!!!.
ഞാനൊന്നും മിണ്ടിയില്ല. അവൻ പറഞ്ഞത് സത്യമായതിനാൽ എനിക്കുമൊന്നും പറയാനുണ്ടായിരുന്നില്ല. എന്റെ ഇരിപ്പ് കണ്ടിട്ടാവണം അവനൊന്നു തണുത്തപോലെ. അതോ തെറിപറഞ്ഞാലും മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കില്ലാന്നു കരുതീട്ടോ… ???!!!. ആ… എന്തായാലും പിന്നെ തെറിവിളി വന്നില്ല. പറയുന്ന ടോണങ്ങു മാറ്റി.
ആ പോട്ടെ… ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല. വിട്ട വളി കോത്തിൽ കേറൂല്ലല്ലോ… !!!. വേറെ വഴി നോക്കാം… !!!. കോപ്പ്… ഇന്നലെ അവളങ്ങനെയൊരു ഓഫറു തന്നപ്പോ ഒറ്റയടിക്ക് മൊത്തം സെറ്റാക്കാമെന്നാ ഞാൻ കരുതീത്… !!!.
ഞാനും… !!!
മിണ്ടരുത് നാറീ… വായിൽ ഞാനീ പുതപ്പു കുത്തിക്കേറ്റും… !!!. മണ്ടത്തരം കാണിച്ചു വെച്ചതും പോരാ…
അറിയാതെ പറഞ്ഞുപോയൊരു ഉത്തരത്തിനും തെറിവിളി കേട്ടതോടെ പെട്ടന്ന് ഞാൻ വായടക്കി. അല്ലെങ്കിൽ ചെലപ്പോഴവൻ കയ്യിലിരിക്കുന്ന പുതപ്പെന്റെ വായിൽ കേറ്റും. ബുദ്ധിയില്ലാത്ത ചെക്കനാ… !!!. എന്തായാലും രണ്ടു സെക്കന്റുപോലും കഴിയുന്നതിന് മുന്നേ അവൻ തന്നെ വാ തുറന്നേച്ചു.
ഇനിയിപ്പോ ഒറ്റ വഴിയേ ഒള്ളു…. !!!
എന്ത് വഴി… ???
നിനക്ക് അവളെക്കുറിച്ചൊരു പിണ്ണാക്കുമറിയില്ലാന്നു കരുതിയാ അവളിത്രേം ജാഡയിടുന്നേ… !!!. അതിനി അങ്ങനെയല്ലാ…, നിനക്ക് അവളെക്കുറിച്ചെല്ലാം അറിയാമെന്നു നീ തെളിയിക്കണം… !!!
എന്നുവെച്ചാൽ .. ???
ടാ പുല്ലേ അവളുടെ ചരിത്രോം ഭൂമിശാത്രോംവരെ കാണാപ്പാടം പഠിച്ചിട്ട് അവളുടെ മുമ്പിൽ ചെന്നു വിളമ്പിക്കൊടുക്കണമെന്ന്… !!!
അതെങ്ങനാ…???
ചെന്ന് കുനിഞ്ഞങ്ങു നിന്നുകൊട്… അവള് കണ്ടിട്ടു പൊക്കോളും. അല്ലപിന്നെ…
പോ പൂറിമോനെ ഒന്ന്…
എടാ മൈരേ ആദ്യം അവളെക്കുറിച്ചുള്ള വിവരങ്ങള് മൊത്തമൊന്നു മനസ്സിലാക്ക് നീയ്… ബാക്കി അതുകഴിഞ്ഞല്ലേ….
എന്നാ അതാദ്യം കണ്ടുപിടിക്കാനുള്ള വഴി പറ….
നേരെ തെക്കോട്ട് വെച്ചുപിടിച്ചാൽ മതി. വഴികിട്ടും. അല്ലപിന്നെ…. !!!. എടാ കുണ്ണെ അതെങ്കിലും കണ്ടുപിടിക്കാതെ ഞാനിന്നിങ്ങോട്ടു കെട്ടിയെഴുന്നള്ളി വരുമെന്ന് നീ കരുതുന്നുണ്ടോ…. ???
ങേ… ???
അതേടാ മൈരേ. അതൊന്നു തൊലിക്കാനാ ഞാനീ വിളിമൊത്തം നിന്നെ വിളിച്ചോണ്ടിരുന്നേ. അപ്പൊ അവന്റമ്മേടെ…. ആ അല്ലേൽ വേണ്ട, ഇപ്പഴുംകൂടി നിന്റമ്മേടെ കയ്യീന്ന്ഞാൻ ചായ മേടിച്ചു കുടിച്ചതാ. അതുകൊണ്ട് നിന്റമ്മയ്ക്ക് ഞാൻ വിളിക്കുന്നില്ല. അല്ല എനിക്കറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ… എന്നാ കഴപ്പിനാടാ പൂറാ നീയാ പുതിയ ഫോണു തല്ലിപ്പൊളിച്ചത്….
അ… അത് നീയിന്നലെ ഫോണെടുക്കാത്ത കലിപ്പിന് എടുത്തെറിഞ്ഞതാ… അവളോ പോട്ടെ… നീയുമെന്നെ മനസ്സിലാക്കിയില്ലാന്നോർത്തപ്പോ….
ഞാൻ പതുക്കെ പിറുപിറുത്തു. അവൻ പച്ചത്തെറിയും വിളിച്ചുകൊണ്ടാണ് ചാടിയെണീറ്റതെങ്കിലും എന്തോ… എന്റെയാ സമയത്തെ വിഷമം മനസ്സിലാക്കിയിട്ടാവും അതേപടിയിരുന്നു.
നിന്നെ ഞാൻ തല്ലുന്നില്ല മൈരേ…. എന്താന്നറിയാവോ …. തല്ലിയിട്ട് കാര്യമില്ല. അതാ….!!! എടാ പൂറാ പെണങ്ങിപ്പോകുമ്പോ ഫോണോഫ് ചെയ്തുവെച്ചു പ്രതികാരം ചെയ്യാൻ ഞാനാരാ നിന്റെ കാമുകിയോ… ??? അതോ പെണ്ണുമ്പിള്ളയോ… ???… ചാർജ് തീരാറായകൊണ്ടാ കോളെടുക്കാതെ കട്ട് ചെയ്തു വിട്ടോണ്ടിരുന്നത്. അപ്പഴവന്റെ ഒടുക്കത്തെയൊരു വിളി…!!!. നീ നിന്റെ ഒടുക്കത്തെ വിളിവിളിച്ചു ഫോണു തന്നത്താനേ ഓഫായതാ. അല്ലാതെ ഫോണും ഓഫാക്കിവെച്ചിട്ട് നിന്റമ്മായിയമ്മേടെ ചാത്തം കൂടാൻ പോയതല്ല ഞാൻ… !!!
അവന്റെ ഡയലോഗിന് ഞാനൊരു ഇളിഞ്ഞ ചിരി ചിരിച്ചു. അവനായതുകൊണ്ട് അതിനുമൊരു തെറിയേ വന്നൊള്ളൂ. വേറാരെങ്കിലുമായിരുന്നെങ്കി പിടിച്ചു തല്ലിയേനെ. എന്തായാലും അതോടെ പ്രശ്നം തീർന്നു. ഒന്നരലക്ഷത്തിന്റെ ഐ ഫോണ് പോയത് മിച്ചം. ആ എന്തെലുമാകട്ടെ, അവളെക്കുറിച്ചുള്ള വിവരങ്ങള് കിട്ടിയല്ലോ…. അതായിരുന്നു എന്നെ തുള്ളിച്ചാടിച്ചത്…..!!!!
അവളെ വളക്കാനുള്ള ഏക വഴിയാണത്. അവന്റെ സംസാരത്തിൽ നിന്നുതന്നെയത് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ അവൻ പറയുന്നത് ഒരു വാക്കുപോലും തിരിച്ചുപറയാതെയും വിട്ടുപോകാതെയും ഞാൻ വ്യക്തമായി കേട്ടു. ഉള്ളിൽ തീരാത്ത അമ്പരപ്പും സംശയങ്ങളുമായിരുന്നുവെങ്കിലും, അതിലൊരു സംശയം പോലും തിരിച്ചു ചോദിക്കാതെ ഒറ്റയടിക്ക് മൊത്തം ഞാൻ കാണാപ്പാടമാക്കി. ചോദിക്കാതെയിരുന്നതല്ല… ഞെട്ടലും അത്ഭുതവുംകൊണ്ട് ഞാൻ വാപൊളിച്ചു വരുന്നത് കണ്ടപ്പഴേ മിണ്ടരുതെന്നവൻ ആഗ്യം കാണിച്ചിട്ടാ. എന്നിട്ടും സഹിക്കാനാവാതെ ചോദിച്ചുപോയപ്പോൾ ഉത്തരത്തിനൊപ്പം പച്ചത്തെറികൂടി വന്നു. അതോടെ ഞാനടങ്ങിയതാ.
എന്തായാലും ദീർഘനേരത്തെ ക്ലാസ്സെടുപ്പിനോടുവിൽ ആ പഠിച്ചതെങ്ങനെ ക്ലാസ്സിൽ പ്രാവർത്തികമാക്കണമെന്നുമവൻ പറഞ്ഞുതന്നു. ഇത്തവണ എന്റെ മണ്ടത്തരമൊന്നും ഞാൻ പുറത്തെടുത്തില്ല. പണികിട്ടിയതുമൊത്തം എന്റെ മണ്ടത്തരം കൊണ്ടാണെന്നുള്ള പൂർണ്ണ ബോധ്യമെനിക്കുണ്ടായിരുന്നതിനാൽ അവൻ പറയുന്നത് തന്നെയായിരുന്നു എനിക്കു വേദവാക്യം.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവളെ വളയ്ക്കാൻ പുതിയൊരൂർജം പകർന്നുകിട്ടിയ ത്രില്ലിലായിരുന്നു ഞാൻ…. !!!. എന്നിട്ടും ചെറിയൊരു സംശയം.
എടാ നീയീ പറഞ്ഞുതന്നതുമൊത്തം ഒള്ളതാണല്ലോല്ലേ… ??? ഇതുംകൂടി മൂഞ്ചിപ്പോയാപ്പിന്നെ അവളെയീ ജന്മത്തെനിക്കു കിട്ടൂല്ല. അതാ…
ഓ അല്ലെങ്കിലിപ്പോ കിട്ടും. എന്റെ പൂറാ നീയാദ്യമീ ഊമ്പിയ സ്വഭാവമൊന്നു മാറ്റ്. എന്നിട്ട് ആണുങ്ങളെപ്പോലെ പോയിനിന്ന് അവളോടൊന്നു സംസാരിക്ക്…. !!!
എടാ ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല… നടക്കാത്തതാടാ…!!!. സത്യമായിട്ടും അവളുടെ മുമ്പിൽചെല്ലുമ്പഴെന്റെ മുട്ടിടിക്കും… !!!
ഞഞ്ഞായി. എന്നാലൊരു കാര്യം ചെയ്യ്… അതായിരിക്കും ഉള്ളതിൽ ഏറ്റവും നല്ല വഴി… !!!
അതെന്നതാ …???
നീയവളെയങ്ങു മറന്നേക്കുക… അത്രതന്നെ… !!!
പോ നായിന്റെ മോനെ.
എന്റടാ കുണ്ണെ… ഒന്നുകിൽ നീയല്പം അണ്ടിയ്ക്കുറപ്പു കാണിക്ക്…, അല്ലെങ്കിൽ വിട്ടുകള. അല്ലാതൊരുമാതിരി സുന എലിക്കെണിയിലിട്ടപോലെ നടക്കാതെ നീ …!!!
ഞാനവനെ തുറിച്ചൊന്നു നോക്കി. കാര്യം പറയുന്നത് ന്യായമാണെങ്കിലും ഒരു തീരുമാനമെടുക്കാൻ പറ്റുന്നില്ലല്ലോ. എന്തായാലും രണ്ടും കല്പിച് ഒരുവട്ടം കൂടി ശ്രമിച്ചുനോക്കാൻ തന്നെയായിരുന്നു എന്റെ തീരുമാനം. വീണ്ടുമാ മുമ്പിൽ പോയിനിൽക്കാനുള്ള ധൈര്യമോ അനുവാദമോ ഉണ്ടായിട്ടല്ല, ഒരു ശ്രമം. അത്രമാത്രം. അല്ലെങ്കിൽ അവളെ വിട്ടുകളയാനുള്ള മടി. അതുകൊണ്ട് മാത്രം. പക്ഷേ എന്റെ കാര്യത്തിൽ എനിക്കുള്ള വിശ്വാസം പോലും അവനില്ലായിരുന്നു എന്നതാണ് സത്യം. അതവനാ ചോദ്യം ചോദിച്ചപ്പഴാണെനിക്ക് കൂടുതൽ ഉറപ്പായത്.
ടാ മൈരേ… സത്യമായിട്ടും ഇതുമൊത്തം പോയി നീ പറയുമല്ലോല്ലേ…. ??? അതോ അവിടെപ്പോയിട്ട് സ്ഥിരം കഥകളി കാണിക്കുവോ ??? ദേ മൈരാ… അങ്ങനെയെന്തെലുമൊണ്ടെങ്കി ഇപ്പപ്പറയണം. ഇനി ഇതുംകൂടി മൂഞ്ചിച്ചിട്ട് വേറെ വല്ലതും നോക്കാമെന്നാണെങ്കി അതിനുവേറെ ആളെ നോക്കിക്കോണം. എന്നെകിട്ടൂല്ലാ പറഞ്ഞേക്കാം… !!!
പറഞ്ഞുപറഞ്ഞ് എന്റെ കോൺഫിഡൻസും കൂടി കളയാതെടാ നാറീ. എങ്ങനെയേലും ഞാനിതൊന്നു പറഞ്ഞു തീർത്തോട്ടെ… പ്ലീസ്…. !!! അല്ലേലും എന്നാ പറഞ്ഞാലും ദുരന്തമേ പറയൂ കുണ്ണ. പോകുമ്പോ ഒരു നല്ലവാക്കെങ്കിലും പറഞ്ഞുവിടാൻമേലേ മൈരാ നിനക്ക്… ??? ആ ധൈര്യത്തിലെങ്കിലും ഞാൻ പോയി പറഞ്ഞൊളൂല്ലേ… ???
ആ ഇപ്പ ഞാനാടാ കുറ്റക്കാരൻ. അല്ലാതെ അവളെക്കാണുമ്പഴേ പാന്റിനാത്തൂടെ മൂത്രം പോണ നീയല്ല… !!!.
ആ അതേടാ….!!!. നീ തന്നെയാ കുറ്റക്കാരൻ. നീയൊരൊറ്റയൊരുത്തൻ കാരണവാടാ നാറീ ഇതിപ്പോ ഇവിടെവരെയെത്തിയത്… !!!
ഞാനോ… ??? ഞാനെന്നാ കാണിച്ചു… ???
നീയല്ലേ അവളോടുപോയി മിണ്ടാൻപറഞ്ഞത്… ??? അവളപ്പോൾ പ്രേമം മൂത്ത് ഇങ്ങോട്ട് കെട്ടിയെഴുന്നള്ളി വരുമെന്ന് നീയല്ലേ പറഞ്ഞത്… ??? ആ ഒറ്റ നാറ്റക്കേസിലാ ക്ലാസ്സു മൊത്തമിതു പാട്ടായത്. അല്ലെങ്കി വീട്ടീന്നാലോചിച്ചു ചെന്നിട്ടാണേലും ഞാനീ കല്യാണം നടത്തിയേനെ… !!!
പിന്നേ ഊമ്പി…. !!! ഒന്ന് പോടാ മൈരാ. ഭൂലോക പിശുക്കനും സർവോപരി നാറിയുമായ നിന്റെ തന്തയാ ഉടുതുണിക്കു മറുതുണിയില്ലാതെ, ലക്ഷംവീടു കോളനീൽ താമസിക്കുന്ന അവളെ കെട്ടാൻ സമ്മതിക്കുന്നെ… !!!. അതും അവളുടെപോലും സമ്മതമില്ലാതെ… !!!
അങ്ങേര് സമ്മതിച്ചില്ലെലെനിക്കു പുല്ലാ… എനിക്കെന്റെയമ്മേടെ സമ്മതം മാത്രം മതി. ആരൊക്കെ സമ്മതിച്ചില്ലേലുമമ്മ സമ്മതിക്കും. അതെനിക്കുറപ്പാ. അമ്മ സമ്മതിച്ചാലച്ഛനും സമ്മതിക്കും. അല്ലെങ്കി അമ്മയച്ഛനെക്കൊണ്ടു സമ്മതിപ്പിക്കും. അവര് പോയി ചോദിച്ചാലവള് നോ പറയുവോടാ… ??? അത്രക്കഹങ്കാരവൊന്നുവില്ലവൾക്ക്. അതെനിക്കറിയാ…!!!
ഉവ്വ… എടാ പുല്ലേ അട്ടേപ്പിടിച്ചു മെത്തേക്കിടത്തിയാൽ ശെരിയാവൂല്ലാന്നവൾക്കറിയാം. അത്രക്ക് വിവരമൊക്കെയവൾക്കുണ്ട്. അതാ അവളൊഴിവായിയൊഴിവായി നടക്കുന്നേ. അല്ലെങ്കി വേറാരേലും ചെയ്യുന്ന പണിയാണോടായിത്… ??? വേറെയെതേലും പെണ്ണാരുന്നെങ്കിയിപ്പോ നിന്റെയഞ്ചാറു പിള്ളേരെ പെറാനുള്ള നേരവായി… !!!. ആ മെറിനൊക്കെ നടന്നത് കണ്ടില്ലേ… നീയൊന്നെസ്സുപോലും പറയുന്നേന് മുന്നേ ഊക്കാൻ വരുന്നോന്നു വിളിച്ചാലുമവളൊക്കെ വന്നേനെ. അത്രയ്ക്കുണ്ട് നിന്റെ കാശിനോടുള്ള ആർത്തി…. !!!
അതല്ലേടാ എനിക്കെന്റെ ഭദ്രയോടിത്രയിഷ്ടം… !!!. അവൾക്കെന്റെ കാശ് വേണ്ടെടാ… എനിക്കും. അതുകൊണ്ടാ അവളെത്തന്നെ മതീന്നു ഞാൻ പറേണെ… !!!.
ആ ഒരൊറ്റ കാരണം കൊണ്ടാടാ മൈരേ ഇത്രേം മണ്ടത്തരമൊക്കെ കാണിച്ചിട്ടും ഞാനും നിന്റെ കൂടെ നിക്കുന്നേ. വേറേതേലും ഊമ്പന്മാര് കെട്ടിക്കൊണ്ടുപോയി അവള് കിടന്നു നരകിക്കുന്നത് കാണാനുള്ള മടികൊണ്ട്. ഒരു ദിവസമെങ്കിലുമൊരുദിവസം അവളൊന്നു സമാധാനവായിട്ടു കഞ്ഞികുടിച്ചു കിടന്നോട്ടെന്ന് വെച്ച്…!!!
എടാ സത്യായിട്ടുമവള് കോളനീലാണോ താമസിക്കുന്നെ…??? നീയെന്നെ ആക്കുവല്ലല്ലോ… ???
പോയി നോക്കെടാ മൈരാ അത്രക്ക് സംശയവാണെങ്കി. ഹല്ലപിന്നെ.
അതല്ലട. എനിക്കങ്ങു വിശ്വസിക്കാൻ തോന്നുന്നില്ല. അതാ… !!!
വിശ്വസിച്ചേ പറ്റൂ. കേരളത്തിലേ ഏറ്റവും വലിയ കോടീശ്വരൻമാരിലൊരാളായ ശ്രീഹരീ എച്ച് മേനോന്റെ കാമുകിയും പ്രതിശ്രുത വധുവുമായ മിസ് ഭദ്ര വി സേതുവെന്ന നമ്മുടെ ഭദ്രകാളി, അതായതെന്റെ പുന്നാര ഏട്ടത്തിയമ്മ, ഒരു തനി കോളനിയാണ്… !!!. ടൗണിലെ പുനർജനി ലക്ഷംവീട് കോളനിയിൽ നാല്പത്തി മൂന്നാം നമ്പർ ഓടിട്ട വീട്ടിൽ താമസിക്കുന്നൂ… !!!. അവൾടെ അമ്മ, സേതുവെന്ന സേതുലക്ഷ്മി, ടൗണിലെ ഫ്‌ളാറ്റുകളിൽ നിന്ന് ഡ്രെസ്സുകൾ വാങ്ങിക്കൊണ്ടുവന്ന് അലക്കിയുണക്കി തിരിച്ചു കൊണ്ടുകൊണ്ടുക്കുന്നതുവഴി കിട്ടുന്ന കാശിന്, ഉള്ള കഞ്ഞീം കുടിച്ച്, നിന്നെപ്പോലുള്ള തനി കാശുകാരൻ തെണ്ടികളുടെ പ്രേമട്രാപ്പുകളിലൊന്നും വീഴാതെ, നല്ലരീതിയിൽ പഠിച്ച് ഇപ്പൊ കോളേജിലെത്തി നിൽക്കുന്നൂ… !!!. എന്താ മതിയോ… ??? നീ എത്രയൊക്കെ വീണ്ടും വീണ്ടും ചോദിച്ചാലും ഇതെല്ലാം വിശ്വസിച്ചേ പറ്റൂ മോനെ… !!!. എന്തുകൊണ്ടെന്നാൽ ഇതാണ് സത്യം… !!!
അവന്റെ വാക്കുകൾ വീണ്ടും കേട്ടിട്ടുമെന്റെ അമ്പരപ്പും ഞെട്ടലും മാറിയില്ല. കാരണം അവളെക്കുറിച്ച് അങ്ങനെയൊന്നുമല്ല ഞാൻ പ്രതീക്ഷിച്ചിരുന്നത് എന്നതുതന്നെ… !!!. എന്നിരുന്നാലും അവളോടുള്ള അടങ്ങാത്ത ഇഷ്ടം, അതെന്നെ അവൻ പറഞ്ഞ സത്യങ്ങൾ കേട്ട ശേഷവും അവളോടുള്ള സ്നേഹം കൂട്ടുന്നതിന് മാത്രമാണ് ഉപകരിച്ചത്. വേറൊന്നുമല്ല, ഇത്രയൊക്കെ സഹിച്ചിട്ടും, ഒറ്റനിമിഷംകൊണ്ട് ഈ ലോകമൊട്ടാകെ തന്റെ കാൽക്കീഴിലാക്കാൻ അവളുപറയുന്ന ആ ഒറ്റ എസ്സിന് കഴിയുമെന്നറിഞ്ഞിട്ടും അവളത് പറയാത്തത്…!!!. കാശുകാണുമ്പോ കണ്ണു മഞ്ഞളിക്കാത്തത്… ഇത്രനാളും എങ്ങനെയൊക്കെ ശ്രമിച്ചിട്ടും പറഞ്ഞ തീരുമാനത്തിൽനിന്നൊരു മാറ്റംപോലും വരാത്തത്…!!!. അവളൊരു ചെറിയ വിസ്മയമാണെന്നെനിയ്ക്കു തോന്നി. പക്ഷേ അതേ സമയം തന്നെ, അവളെക്കുറിച്ച് ഒന്നുമറിയാതെ അങ്ങോട്ടുപോയി പ്രപ്പോസ് ചെയ്ത എന്റെ വിഢിത്തത്തെക്കുറിച്ചോർത്തു സ്വയം പുച്ഛിക്കുക കൂടി ചെയ്തു.
ശോ…. ഞാനല്പം ഓവറായിപ്പോയല്ലേടാ… ??? അവളെക്കുറിച്ചെല്ലാം അറിഞ്ഞിട്ട് മതിയാരുന്നല്ലേ ഈ പെർഫോമൻസൊക്കെ… ???!!! ലേശം ധൃതി കൂടിപ്പോയല്ലേ… ???!!!
ഏയ്… ഒട്ടും കൂടിയിട്ടില്ല. മൂഞ്ചിക്കുത്തി നിക്കുവാണെന്നല്ലേയൊള്ളു. !!!
ഓ അത് ഞാനങ്ങട് സഹിച്ചു. അല്ലപിന്നെ…. !!!. എന്തായാലും കാര്യമവളറിഞ്ഞല്ലൊ. അതുമതി. ബാക്കിയെല്ലാം എങ്ങനെലും ശെരിയാക്കാം. അവൾക്കെന്നോട് ചെറിയൊരിഷ്ടമൊക്കെയുണ്ട്. അതെനിക്കറിയാം. നീ പറഞ്ഞപോലെയത് പ്രകടിപ്പിക്കുന്നില്ലാന്നേയുള്ളൂ. ചെലപ്പോ എനിക്കവളെക്കുറിച്ചൊന്നും അറിഞ്ഞൂടാത്തത്കൊണ്ടുമാകാം. അല്ലേ… ???
എന്നാ കുല്ലേന്ന്. അതല്ലേടാ മൈരാ ഇത്രേം നേരം ഞാനും പറഞ്ഞോണ്ടിരുന്നത്… ??? എല്ലാം കേട്ട് കഴിഞ്ഞിട്ടും അവന്റെയൊരൊടുക്കത്തെ സംശയം. ഇക്കണക്കിന് നാളേം പോയി നീ മൂഞ്ചിച്ചോണ്ടു വരുവോ… ???
അത്രക്ക് സംശയവാണെങ്കി എന്നാപ്പിന്നെ നീ പോയിപ്പറ. അല്ലപിന്നെ… !!!
അമ്പട പുളുസൂ. അങ്ങനെയിപ്പോ ഒണ്ടാക്കണ്ട. തന്നത്താനങ്ങു പോയി പറഞ്ഞേച്ചാ മതി. പൊന്നുമോനെ പോകുന്നേന് മുന്നേ ഒരുകാര്യം നീ മനസ്സിലോർത്തോ… !!!. നാളെ നീയാക്കാര്യം വിറയ്ക്കാതെ അവിടെപ്പോയി പറഞ്ഞുന്നു വെച്ചോ…. എന്നാ നീ നൂറു ശതമാനോം ഉറപ്പിച്ചോ മോനേ; അവള് നിന്റെയാന്ന്… !!!. അഥവാ എന്നത്തേംപോലെ പോയി വീണ്ടും ബബ്ബബ്ബേ വെക്കാനാണ് ഉദ്ദേശവെങ്കി….. പുന്നാരമോനെ ഇപ്പളേ പറഞ്ഞേക്കാം, അവൾടെ കാര്യത്തിൽ പിന്നെ നിനക്കൊരു പ്രതീക്ഷേം വേണ്ടാ…. !!!.
ഒന്ന് പോടാ. ഞാൻ പറഞ്ഞോളാം.
ആ പറഞ്ഞാൽ നിനക്ക് കൊള്ളാം. ഇല്ലെങ്കിലെന്റെ കയ്യീന്നും കൊള്ളാം. അതോർത്തോ നീ. ആ പിന്നെ വേണേലാ കണ്ണാടീലോട്ടു നോക്കിയൊന്ന് റിഹേഴ്‌സലും ചെയ്‌തോ…
റിഹേഴ്‌സലും നോക്കി പ്രോഗ്രാമവതരിപ്പിക്കാൻ ഇതെന്തോന്ന് ബാലെയോ… ???
ആ അവതരിപ്പിക്കുമ്പോ മാത്രേയുള്ളു ബാലെ. പറയുന്നതെങ്ങാനും മാറിപ്പോയാപ്പിന്നെ ചവിട്ടുനാടകമായിരിക്കുമവളുടെ… !!!. അത് നിന്റെ നെഞ്ഞത്തുതന്നെ നടക്കുന്നേലും ഭേതവാ ഒരു റിഹേഴ്‌സല് നോക്കുന്നത്.
ഒന്ന് വെറുപ്പിക്കാതെടാ ദുരന്തമേ… ഞാൻ പറഞ്ഞോളാം.
ആ നീ പറയും. അതുകൊണ്ടാ പിന്നേംപിന്നേമെനിക്കു പേടി. പൊന്നുമോനെ ഒരപേക്ഷയുണ്ട്. നീപോയി ബബ്ബബ്ബേ വെക്കുന്നതോ പോട്ടെ…, അവളുടെ കയ്യീന്ന് എനിക്കുകൂടി അടിമേടിപ്പിച്ചു തരരുത്. റിക്വസ്റ്റ്… !!!
ആലോചിക്കാം.
അപ്പൊ അടികിട്ടൂന്നുറപ്പാണോ ???
ആ ചെലപ്പോ കിട്ടീന്നിരിക്കും. നീതന്നെ ഉണ്ടാക്കി വെച്ചതല്ലേ… ???!!!. രണ്ടെണ്ണം കൊള്ളുന്നത് നല്ലതാ.
എന്റെ നേരെയെങ്ങാനും കയ്യോങ്ങിയാ… അന്നവളുടെ അവസാനമാ… !!!.
ഉവ്വ. എന്നിട്ട് ഈപ്പറയുന്ന ഞ്യാനവിടെ മുട്ടും കൂട്ടിയിടിച്ചാണല്ലോ നിക്കണ കണ്ടത്…. ???. വാ കൊണ്ടു തള്ളുമ്പോ നല്ല സുഖവാ…നേരിട്ട് ചെല്ലുമ്പോ ഇതൊന്നും കാണുന്നില്ലാല്ലോ… ??? അതെന്തോ പറ്റി… ??? ആ സമയതെന്താ സാറ് നോമ്പ് വല്ലോമാരുന്നോ…. ???
അതിനവൻ മറുപടി പറഞ്ഞില്ല. എന്നേക്കാളും നന്നായിട്ടൊരൂമ്പിയ ഇളിയിളിച്ചു. ഉത്തരം ഞങ്ങൾക്കിരുവർക്കും നന്നായി അറിയാവുന്നതിനാൽ മറ്റൊരു ഡയലോഗിന്റെയാവശ്യമവിടെയില്ലല്ലോ… ???!!!. എന്തായാലും അവളുടെ വീടിനടുത്തുള്ള അവന്റെയെതോ ആന്റി പറഞ്ഞുകൊടുത്ത ഡീറ്റൈൽസ് വെച്ച് മറ്റൊരു അവസാന പരീക്ഷണംകൂടി നടത്താനുള്ള സർവ തയ്യാറെടുപ്പുകളും നടത്തിയിട്ടാണ് പിന്നീട് ഞങ്ങളാ മുറീൽന്നിറങ്ങിയത്.
കടുത്ത ട്യുഷനായിരുന്നു അവന്റേത്. പറഞ്ഞുതന്നത് വീണ്ടുംവീണ്ടും ചോദിച്ച്, എന്റെ മനസ്സിൽ ആ വിവരങ്ങളെല്ലാം ശിലയിൽ കൊത്തിയ അക്ഷരങ്ങൾ പോലെ പതിപ്പിച്ചിട്ടാണ് അവനെന്നെയൊന്നു ഫ്രീയാക്കിയത്. അതുകൊണ്ടുതന്നെ പിറ്റേന്ന് പോകുമ്പോൾ സാധാരണ വെക്കുന്നപോലെ ബബ്ബബ്ബേയൊന്നും വെക്കൂല്ലാന്നെനിക്കുറപ്പായിരുന്നു. അതിന്റെയൊരു കോൺഫിഡൻസും സന്തോഷവുമെല്ലാംകൊണ്ട് എന്റെ മുഖത്തൊരു ദിവ്യശോഭയും വിരിഞ്ഞിരുന്നിരിക്കണം. എന്തായാലും ട്യൂബ്‌ലൈറ്റു കത്തിച്ചപോലൊരു ചിരിയെന്നിലുണ്ടായിരുന്നെന്ന് അവനും സമ്മതിച്ചതാണ്…. !!!.
എന്തായാലും അതിനൊരു പ്രോത്സാഹനമെന്നോണം മുറീൽന്നിറങ്ങി ചെന്നപ്പോൾ മിസ്സിസ് വൈജയന്തിയുടെ വക ഉണ്ണിയപ്പോം ചായേം റെഡി. ഞങ്ങളിറങ്ങി ചെല്ലുന്നതിന്റെ ഒച്ച കേട്ടിട്ടാവണം ചായേം കടീം ടേബിളിൽ എടുത്തു വെച്ചിട്ട് അടുക്കളയിലേക്ക് മുങ്ങിയിരിക്കുകയാണ് കക്ഷി. കെട്യോന്മാരോട് പിണങ്ങിയിട്ടു പെണ്ണുങ്ങള് പോയി പിണങ്ങിനിൽക്കുന്നതുപോലെയുള്ള ആ നില്പും പ്രവർത്തികളും എനിക്കു നല്ലപോലെ സുപരിചിതമായതിനാൽ ചായേംകടീമിരിക്കുന്നത് കണ്ടതേ എനിക്കസുഖം പിടികിട്ടി. എന്തോ കാര്യത്തിന് അമ്മേനെ വിളിക്കാനോങ്ങിയ അവനെ കണ്ണുകൊണ്ട് തടഞ്ഞിട്ട് ഞാൻ ഇപ്പോഴിങ്ങോട്ടു വരുത്തിക്കാണിക്കാം എന്ന മട്ടിൽ വിരലുകൊണ്ടൊരു ആംഗ്യംവും കാട്ടി.
ഈ ചായക്ക് മധുരമില്ലലോ… ??? നിന്റേതിനുണ്ടോടാ… ???
ഞാൻ ചെറിയൊരു നമ്പറിട്ടു. ഇല്ലെന്നു പറഞ്ഞുകൊണ്ട് അവനും കട്ടയ്ക്ക് കൂടെപ്പിടിച്ചെങ്കിലും സംഗതി ഏറ്റില്ല. ഐഡിയ കൂതറയായിപ്പോയതുകൊണ്ടാണോ… അതോ ഒരുപാട് ഓടിയതുകൊണ്ടാണോന്നറിയില്ല, ആ ചോദ്യം അടുക്കളയിൽ കേട്ടതായിപ്പോലും തോന്നിയില്ല. സിമ്പിളായി ഇപ്പൊ ശെരിയാക്കാമെന്ന് കരുതിയ ആ പ്ലാനും പൊളിഞ്ഞതോടെ ഞാനൊരു പ്ലിങ്ങിയ ചിരിയോടെ അവനെ നോക്കി. അവനാകട്ടെ ഊമ്പിയില്ലേയിപ്പോ എന്ന മട്ടിലൊന്നു പുച്ഛിക്കുവേം ചെയ്തു.
നീയെവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണൊടേ അവസ്ഥ… ???
അവനെന്നെയൊരു പുച്ഛിച്ച നോട്ടം നോക്കിക്കൊണ്ട് ചോദിച്ചു. മറുപടിയായി ഞാനൊന്നിളിച്ചും കാണിച്ചു. അതോടെ വേറെന്തൊക്കെയോ ആയി സംസാരം. അങ്ങനെ പറഞ്ഞുവരുമ്പാഴാണ് പെട്ടന്നൊർമ വന്നതുപോലെ അവനാ സത്യം വിളിച്ചുകൂവിയത്.
ആ… ടാ പൊട്ടാ… നീ നെഗളിക്കൂല്ലെങ്കി ഞാനൊരു കാര്യം പറയട്ടേ… ??? ഇപ്പഴാ ഓർത്തത്… !!!
എന്താടാ… ???
അല്ലാ… ഇന്നൊരാളെന്നോട് ക്ലാസ്സീച്ചെന്നപ്പോ ചോദിക്കുവാ നീയെവിടേ…??? നിനക്കെന്നാ പറ്റീതെന്ന്… !!!
ങേ… ആര്… ???
അവൻ പറഞ്ഞ സ്റ്റൈലിലും അവനാദ്യം പറഞ്ഞ ഇൻട്രൊഡക്ഷനിലും നിന്ന് എനിക്കത് ചോദിച്ചയാളെക്കുറിച്ച് ഏകദേശം മനസ്സിലായെങ്കിലും അങ്ങനെയൊന്ന് സംഭവിക്കാനുള്ള നൂറിലൊരംശം
സാധ്യതപോലുമില്ലായിരുന്നതിനാൽ ഞാനൊരു സംശയത്തോടെ അവനെ നോക്കി. അവനാകട്ടെ അതോടെ ഇവനൊക്കെ എവിടുന്ന് വരുന്നെടാ എന്ന മട്ടിലാണ് മറുപടിയായിട്ടെന്നെ നോക്കീതും.
നിന്റമ്മായിയമ്മേടെ നായര്. അല്ലപിന്നെ… !!!
ടാ… സത്യാണോ… ??? അവള്… അവളാണോ ചോദിച്ചേ… ??? ഞാൻ ജിജ്ഞാസ അടക്കാനാവാതെ അവനെ നോക്കി.
ഓ അപ്പൊ അറിയാഞ്ഞിട്ടല്ല… !!!, എന്റെ വായീന്നുതന്നെകേട്ട് കോൾമൈയിരു കൊള്ളാനായിരുന്നല്ല്യോ… ??? പരമ കഷ്ടം… !!!
അവന്റെയാ കടുത്ത പുച്ഛവും എനിക്കൊരു വിഷയമായിരുന്നില്ല. എനിക്കാ കേട്ട വാക്കുകളിലെ സത്യമായിരുന്നു അറിയേണ്ടത്. അതുകൊണ്ടുതന്നെ യജമാനന്റെ കയ്യിലെ എല്ലിൻകഷ്ണത്തിനായി വെയിറ്റുചെയ്യുന്ന പട്ടിയെപ്പോലെ ഞാനവന്റെ മുഖത്തേക്കുതന്നെ നോക്കിനിന്നു. ഒരുത്തരം കിട്ടാതെ ഞാനാ മോന്തയവിടുന്നു മാറ്റൂല്ലാന്നറിഞ്ഞോണ്ടാവണം, അവൻ വാ തുറക്കുക തന്നെ ചെയ്തു.
എന്റെ പൊന്നുമൈരേ നീയെന്തിനാ എന്റെ വായിലോട്ടു തന്നെയിങ്ങനെ നോക്കിയിരിക്കുന്നേ… ??? അവളല്ലാതെ വേരാരേലും ചോദിച്ചതാണെങ്കി ഞാനിവിടെവന്നിത്ര കാര്യമായിട്ട് നിന്നോട് പറയുവോ… ???!!!.
എടാ അവളെന്നാ ചോദിച്ചേ…. ???
കെടന്നു ചാവണ്ട. പറയാം…!!!. അവള് കൂടുതലൊന്നും ചോദിച്ചൊന്നുവില്ല. ഞാൻ കേറിച്ചെന്നപ്പോ അവളാ വാതിലിന്റവിടെയുണ്ടാരുന്നു. ഉള്ളത് പറയാവല്ലോ നീയുംകൂടി ഇല്ലാത്തോണ്ട് അത്യാവശ്യം കലിപ്പിത്തന്നെയാ ഞാൻ കേറിച്ചെന്നതും. കേറിച്ചെന്നപാടെ എന്നെയൊന്ന് ചുഴിഞ്ഞു നോക്കീട്ട് എന്റെ പുറകിലോട്ടൊരു നോട്ടോം കഴിഞ്ഞിട്ടൊരു ചോദ്യം. ഇന്ന് കൂട്ടുകാരനെന്ത്യേ… ??? ഇന്ന് വരുന്നില്ലേന്ന്… ???!!!. എന്റെ പൊന്നുമോനെ… ആ സമയത്ത് നീയവിടെ ഒണ്ടാവണമാരുന്നു. സത്യവായിട്ടും അതെങ്ങാനും കേട്ടാരുന്നേ നീ ഓൺ ദ സ്പോട്ടിൽ അറ്റാക്ക് വന്നു ചത്തേനെ… !!!. അത്രയ്ക്കുണ്ടായിരുന്നു ആ ചോദ്യത്തിലെ ജിജ്ഞാസ…. !!!
എന്നിട്ട്… ???
എന്നിട്ടെന്നാ… ??!!… എനിക്കങ്ങോട്ടു വിറഞ്ഞുകേറി. ഞാനൊരൊറ്റ ചാട്ടം. വേണൊങ്കിപ്പോയി അന്വേഷിക്കെടീന്നും പറഞ്ഞ്. ഉള്ളത് പറയാമല്ലോടാ…, അതിനുള്ള ധൈര്യം എവിടുന്നു കിട്ടീന്ന് എനിക്കുപോലുമറിയത്തില്ല. നീ ഫോണും ഓഫാക്കിവെച്ചേക്കുന്നെന്റെ കലിപ്പു മൊത്തമുണ്ടാരുന്നല്ലോ എനിക്ക്. ഞാൻ വായിത്തോന്നീതു മൊത്തമങ്ങു വിളിച്ചു പറഞ്ഞു.
എന്തൊക്കെപ്പറഞ്ഞെന്ന് എനിക്കുതന്നെയറിഞ്ഞൂടാ. പക്ഷേങ്കിലൊണ്ടല്ലോടാ…. അവളേ… അവള് മറിച്ചൊരക്ഷരം മിണ്ടീല്ലാടാ… !!!. അതെന്താന്നാ എനിക്കിപ്പഴും മനസ്സിലാകാത്തെ… !!!. എന്റെ തെറിമൊത്തം കഴിഞ്ഞപ്പോ കണ്ണൊക്കെ നിറച്ചോണ്ട് ഒറ്റ ഡയലോഗും… !!!. ഞാനവന് ചേരൂല്ല ഡിബിനേ… അതോണ്ടാന്ന്… !!!.
അതുമ്പറഞ്ഞിട്ട് നേരെപോയി ബാഗും തൂക്കിയെടുത്ത് ഒറ്റപ്പോക്കും… !!! പിന്നെ ക്ലാസ്സിക്കേറീട്ടില്ല… !!! ലീവെടുത്തു വീട്ടിപ്പോയെക്കുവാരുന്നു… !!!
ങേ… ??? അവള്… അവള് ലീവെടുത്തൂന്നോ… ??? ഓണാവധിക്കുപോലും സ്പെഷ്യൽ ക്ലാസ്സുണ്ടോന്നു ചോദിക്കുന്ന അവള് ലീവെടുത്തൂന്നോ… ???
ഞാനെന്റെ സർവ ഞെട്ടലും പ്രകടിപ്പിച്ചുതന്നെ ചോദിച്ചുപോയി. കേട്ടത് സത്യമാണോ നുണയാണോന്നറിഞ്ഞൂടാത്ത അവസ്ഥയിലായി ഞാൻ. ഇതെങ്ങാനും സത്യമാണെങ്കി… എന്നാ നാളെ ഞാനാ കോളേജ് തലകുത്തനെ നിർത്തും… !!!
ആ അതല്ലേ എനിക്കുമത്ഭുതം… !!!. നിന്നോട് പറയണ്ടാന്നാ ഞാനാദ്യം കരുതീത്. പിന്നെയിവിടെക്കാണിച്ച ഷോ മൊത്തം കണ്ടപ്പോളൊന്നു പറഞ്ഞൂന്നെ ഒള്ളു…. !!!
മതിയെടാ… മതി…. !!! എനിക്കിത് മതി… എടാ അവൾക്കെന്നോടൊരിഷ്ടമുണ്ടെന്നു പറഞ്ഞപ്പോ എന്നതാ നീ പറഞ്ഞേ… ??? കോപ്പുണ്ടെന്നല്ലേ… ???!!!. ഇപ്പഴീക്കണ്ടതുപിന്നെ എന്താടാ കുണ്ണേ… ??? ഇതിന്റെ പേരാടാ മൈരേ പ്രേമം… ???!!! എന്നെയൊരുദിവസം കാണാതായപ്പോ അവളാ ചോദിച്ചത് കേട്ടോ… അതാടാ പുല്ലേ എന്റെ പ്രേമത്തിന്റെ പവറ്… !!! കേട്ടോടാ ഫുണ്ടക്കാവടി മോനെ… ???!!!….
സന്തോഷംകൊണ്ടു മതിമറന്ന് അവന്റെ കിറിക്കിട്ടു കുത്തിക്കൊണ്ട് പരിസരം മറന്ന് ഞാനെന്തൊക്കെയാ വിളിച്ചുകൂവിയതെന്ന് അവനും ദൈവത്തിനും മാത്രേ അറിയൂ… !!!. കൂവുവാണോ വിസിലടിക്കുവാണോ തുള്ളുവാണോ… ആ എനിക്കറിയത്തില്ല. എന്തായാലും ആകാശത്തിലുമല്ല ഭൂമീലുമല്ലാന്ന അവസ്തയിലായിരുന്നു കുറച്ചുനേരത്തേക്ക് ഞാൻ. മനസ്സിൽ ഒരുരാജമല്ലിയാണ് പാടിക്കൊണ്ടിരുന്നതെങ്കിലും ഡിസ്കോ ഡാൻസിന്റെ സ്റ്റെപ്പായിരിക്കണം ഇട്ടത്… !!! എന്തായാലും ബോധംവന്നു നോക്കുമ്പോ അവനിങ്ങനെ അന്തംവിട്ടു കുന്തം വിഴുങ്ങിയപോലെ വായും പൊളിച്ചിരിപ്പുണ്ട്…. !!!
നെനക്കെന്തടാ പ്രാന്ത… ???
അതേടാ… എനിക്ക് പ്രാന്താ… പ്രേമം പ്രാന്താണെങ്കി…… ഇഷ്ടം വട്ടാണെങ്കി…. യെസ്… അയാം മാഡ്… !!!
ദിലീപേട്ടന്റെ ഡയലോഗും കടമെടുത്ത് ഞാനൊന്നലറി. ഭാഗ്യം സന്ദർഭത്തിന് ചേരുന്നതായതുകൊണ്ടാവണം തന്തക്കുവിളിയുണ്ടായില്ല. പക്ഷേ ഒരു പുച്ഛച്ചിരി ചിരിച്ചു. എന്നിട്ട് ബാക്കിയുള്ളവന്റെ സർവ മൂഡും കളയാനായിട്ടൊരൂമ്പിയ ഡയലോഗും…
ഇത്രക്കങ്ങോട്ടു തുള്ളിച്ചാടാനാവള് പ്രേമംമൂത്തിട്ടു ചോദിച്ചതാണെന്നൊന്നുമെനിക്കു തോന്നീല്ല… !!!. നീ വെറും പൊട്ടനായകൊണ്ട് അവളെക്കിട്ടീല്ലാന്നും പറഞ്ഞുവല്ലോ ആത്മഹത്യേം ചെയ്തുകാണുവോന്നറിയാൻ ചോദിച്ചതായിരിക്കും… !!!.
എണീറ്റുപോടാ മൈരേ… അവന്റൊടുക്കത്തെയൊരു ചായകുടി. വാ തൊറന്നാ കുണ്ണത്തരേ പറയൂ മൈരൻ… !!!. നീയൊരു പൂറും കുടിക്കണ്ട… എണീറ്റുപോടാ മൈരാ…
സർവ മൂഡും കളഞ്ഞ ദേഷ്യത്തിന് അവന്റെ കയ്യീന്നാ ചായഗ്ലാസ്സും തട്ടിപ്പറിച്ച് ചായേം വാഷ്ബേയ്സനിലൊഴിച്ചിട്ടു ഞാനലറി. എന്റെ വീട്ടിവന്ന് എന്റെ ചായേം കുടിച്ചിട്ട് എന്റെ മൂഡും കളയുന്നോ കുണ്ണ… ???!!!.
ഓ പിന്നേ നിന്റെയൊരു കോയ… !!!. നിന്റെയീ കോപ്പിലെ ചായ കുടിച്ചില്ലേ ഞാനങ്ങു ചത്തു പോകൂല്ലേ… ഒന്ന് പോടാ… നീ ഇതല്ലാ… ഇതിന്റപ്പുറം കാണിച്ചാലുംശെരി ഞാൻ ഉള്ളത് ഉള്ളതുപോലെ പറയും. അവൾടെ മനസ്സിലൊരു കോപ്പുമില്ല… അഥവാ ഉണ്ടെങ്കിത്തന്നെ നിന്നോടൊട്ടു പറയാനും പോണില്ല… !!!
നമ്മക്ക് കാണാടാ… !!!
ആ കാണാം…. !!!
ഒന്ന് നിർത്തുന്നുണ്ടോ രണ്ടും… ??? ഇല്ലേ രണ്ടിന്റേംസൂക്കേട് ഞാനിന്നു തീർക്കും… !!!
അടുക്കളയിൽ നിന്ന് ഭീക്ഷണി മുഴങ്ങിയത് പെട്ടന്നായിരുന്നു. അതുകേട്ടതേ പെട്ടന്നുരണ്ടും സൈലന്റായി. ഒരാവശ്യവുമില്ലാതെ വഴക്കുകൂടിയതായിട്ടും അതിന്റെ യാതൊരു അഹങ്കാരോം കാണിക്കാതെ പരസ്പരം നോക്കിപ്പേടിപ്പിച്ചുകൊണ്ട് പല്ലിറുമ്മിനിന്നു. അടുക്കളേൽന്ന് വീണ്ടുമൊരു ഡയലോഗു വരുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. അതോടെ ഞാൻ വീണ്ടുമെന്തോ പറയാൻ തുടങ്ങി. അതിനവനപ്പഴേ ഒച്ചയിട്ടു ബ്ലോക്കിട്ടതും അടുക്കളയിൽനിന്ന് പോരാളി പുറത്തുചാടി. വന്നവഴിയേ ഒറ്റയലർച്ചയും ഒരുനീക്കു വഴക്കും ഒരുമിച്ചു വന്നു. പാവം… കെട്യോന്റെ പേരുംപറഞ്ഞു ഭീക്ഷണിപ്പെടുത്തിയെന്റെ കലിപ്പുമൊത്തം അപ്പഴാ പുറത്തെടുക്കാൻ പറ്റീത്… !!!
അതുപിന്നെ ഇവനെന്നെയങ്ങനെയൊക്കെ പറഞ്ഞിട്ടല്ലേ… ???
അ… അതുപിന്നെ… ഞാൻ ഒള്ളതല്ലേ പറഞ്ഞത്… ??? ഇവന്റെയീ പഴംവിഴുങ്ങി സ്വഭാവത്തിന് അവളോടുപോയിട്ടൊന്നു മിണ്ടലുപോലും നടക്കൂല്ല… പിന്നെങ്ങനെയാ അവള് വളയുന്നേ… ?? അതല്ലേ ഞാൻ പറഞ്ഞൊള്ളു… ??!!!.
എന്നിട്ടുനീ അങ്ങനെയല്ലാല്ലോ പറഞ്ഞേ… ??? അവൾടെ മനസ്സില് അങ്ങനെയൊന്നുമില്ലാന്നല്ലേ.. ???
ചോദ്യം എന്റെയായിരുന്നില്ല. പക്ഷേ അതുകേട്ട് അവനേക്കാളും ഞെട്ടിയത് ഞാനായിരുന്നുതാനും….!!!. ഒന്നാമത് പുള്ളിക്കാരി ഇതൊക്കെ പതുങ്ങിയിരുന്നു കേൾക്കുവാരുന്നൂന്ന തിരിച്ചറിവ്… രണ്ടാമത് ഇതിപ്പോ എന്നേക്കാളും ദേഷ്യമാണോ അവനത് പറഞ്ഞപ്പോ അമ്മയ്ക്കുണ്ടായതെന്ന സംശയം… !!!.
അല്ല… അതുപിന്നെ… അവൾടെ മനസ്സെനിക്കറിയാല്ലോ… ???!!!. അതുകൊണ്ടുപറഞ്ഞതാ… !!!
അവൻ നിന്നുവിക്കി. അതോടെ അമ്മയും സപ്പോർട്ടായീന്നു മനസ്സിലായ ഞാനുംകൂടിയവനെ ആക്രമിക്കാൻ തുടങ്ങി. പക്ഷേ അതിലും മുന്നേ പണി എനിക്കിട്ടും വന്നു. നീ മിണ്ടരുത്… ഇത്രേംനാളും ഒലിപ്പിച്ചു നടന്നിട്ടും അവളോടൊന്നു മിണ്ടാൻ പോലും പറ്റാത്ത നീ…, ആ നീ കൂടുതല് ന്യായം പറയരുതെന്നൊരു സുഗ്രീവാജ്ഞ അപ്പഴേ മുഴങ്ങി. അതോടെ കിട്ടേണ്ടത് കിട്ടിയതോടെ നമ്മള് വായടച്ചു നാക്ക് ഷെഡിൽകേറ്റി.
ആ ഇതാ ഞാനും പറഞ്ഞേ… എന്റെജയാമ്മേ… ഇവനേ… ഇവനൊന്നു മിണ്ടിയാ തീരുന്ന പ്രശ്നേ ഒള്ളു. പക്ഷേങ്കി അവൾടെ മുന്നിച്ചെല്ലുമ്പഴേ ഇവന്റെ മുട്ടുരണ്ടും കൂട്ടിയിടിച്ച് പാന്റിനാത്തൂടെ മൂത്രം പോകും. പിന്നെങ്ങനെയാ വല്ലതും നടക്കണേ… ???
അല്ല… ഇതിനുമ്മാത്രം പേടിക്കാനെന്നതാടാ നിങ്ങടെ പ്രശ്നം… ??? അവളെന്നാത്തിനാടാ ഇത്രക്കങ്ങട് കലിപ്പാവണേ… ??? നിങ്ങളവളെ വല്ലോം ചെയ്യുവോ പറയുവോമറ്റോ ചെയ്‌തോ… ???
ഞങ്ങളോ… ??? അവളെയോ… ??? നല്ല കാര്യായി. എന്റെ ജയാമ്മേ… അവളേ… അവളാ കോളേജിലെയൊരു മെയിൻ ഗുണ്ടയാ… !!! പിള്ളേർക്കെന്നല്ല…., ഒരുവിധപ്പെട്ട സാറുമ്മാർക്കുപോലും അവളോട് മിണ്ടാൻ പേടിയാ….!!!. ആ അവളെയാണ് ഞങ്ങളെന്തേലുമൊക്കെ ചെയ്യാൻ പോണത്. ഒരുമാതിരി വെട്ടുപോത്തിന്റെ സ്വഭാവോം … പിന്നൂരിവെച്ച ഗ്രനേഡുപോലെ ഏതുനിമിഷോം പൊട്ടിത്തെറിക്കുമെന്ന മട്ടിലുള്ള നടപ്പും… !!!. ഈ നാറിക്ക് പ്രേമിക്കാൻ കിട്ടിയൊരു സാധനം… ഫൂ…
അവൻ നിന്നനിൽപ്പിൽ അവൾക്കിട്ടും എനിക്കിട്ടുമൊന്നു കൊട്ടി. കൂട്ടത്തിൽ അവളുടെയാ ഊമ്പിയ ക്യാരക്റ്ററും ആ ഒറ്റ ഡയലോഗീന്നമ്മയ്ക്ക് കിട്ടിക്കാണും. എന്തായാലും മറുപടിപറയുന്നേന് മുന്നേ എന്നെയൊന്ന് ചുഴിഞ്ഞു നോക്കി. അതുംകൂടി കണ്ടതേ എത്രയൊക്കെയായാലും സ്വന്തം മരുമോളെപ്പറ്റിയുള്ള കുറ്റമല്ലേ കേൾക്കുന്നേന്നു കരുതി ഞാനൊന്നവളെ ന്യായീകരിക്കാനൊക്കെ നോക്കീട്ടോ. പക്ഷേ യാതൊരു ഗുണോമൊണ്ടായില്ല. ആ ന്യായീകരിക്കാൻ ശ്രമിച്ചത് അമ്മയോ അവനോ ശ്രദ്ധിച്ചതുപോലുമില്ല…!!!. അവൻ നിലവിലെ അവസ്ഥ ചുരുക്കത്തിലൊന്നുകൂടി പറഞ്ഞുകൊടുത്തപ്പോൾ അമ്മ ശ്രദ്ധയോടെയത് കേട്ടുനിൽക്കുന്നത് കണ്ടപ്പഴേ എന്റെ മനസ്സിലൊരു ലഡു പൊട്ടി. എന്തെങ്കിലും കുനിഷ്ട്ബുദ്ധി പറഞ്ഞുതരുമെന്നുറപ്പാണ്.
കുരുട്ടുബുദ്ധിയുടെ കാര്യത്തിൽ അമ്മയേ കടത്തിവെട്ടാൻ ഈ ലോകത്തിലാളില്ല. അത് പണ്ടേയ്ക്കുപണ്ടേ തെളിയിച്ചതാണ്. ഏറ്റവും വലിയ ഉദാഹരണമൊന്നു പറയാം. പണ്ട് അച്ഛൻ മൂന്നാറിലൊരു തേയിലത്തോട്ടം വാങ്ങാൻ പ്ലാനിട്ടു. സ്ഥലമൊക്കെ കണ്ടിഷ്ടപ്പെട്ടു. പക്ഷേ അതിന്റെ ഓണറൊരു മുരടനാണ്. അങ്ങേരത് വിലയ്ക്ക് കൊടുക്കൂല്ല. പാട്ടത്തിനേ കൊടുക്കൂ. അച്ഛനാണെങ്കി പാട്ടത്തിനൊട്ടു വേണ്ടതാനും. എന്നാപ്പിന്നെ വേണ്ടാന്നുവെയ്ക്കാമെന്നായി അച്ഛൻ. അപ്പോഴാണ് അമ്മയുടെ കുരുട്ടുബുദ്ധി പുറത്തുവന്നത്. ഇരുപത്തഞ്ചു വർഷത്തേക്കാണെങ്കിൽ പാട്ടത്തിന് തയ്യാറെന്ന് അമ്മ. അതിനിപ്പോ സെന്റിന് കൂടുതൽ വിലകൊടുക്കാനും തയ്യാറാണെന്ന് പറഞ്ഞപ്പോൾ ഉടമസ്ഥൻ കണ്ണുംപൂട്ടിയങ്ങു സമ്മതിച്ചു. അമ്മയാരാ മോള്… എഗ്രിമെന്റ് എഴുതിയപ്പോൾ ഒരു വരികൂടിയങ്ങു എഴുതിവെപ്പിച്ചു. കാലാവധി പൂർത്തിയാകുമ്പോൾ നമ്മൾക്ക് വേണ്ടെങ്കിൽ മാത്രമേ പാട്ടത്തിനോ വിലയ്ക്കോ പുറത്തുകൊടുക്കാവൂ എന്ന്. വേണമെങ്കിൽ ആ സമയത്തെ വില നമ്മൾ കൊടുക്കുകയും ചെയ്യുമെന്ന് പറഞ്ഞപ്പോൾ മണ്ടൻ മുതലാളി കണ്ണുംപൂട്ടി എഗ്രിമെന്റേഴുതി.
എന്തിനു പറയുന്നൂ… പത്തുകൊല്ലത്തോളം കടന്നുപോയി. പണ്ടേ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുവായിരുന്ന മുതലാളിക്കിളവന്റെ കാറ്റുംപോയി. അങ്ങേര് മരിച്ച് ഏറെക്കുറെ ഒരുകൊല്ലമായിട്ടുണ്ടാവും…, അമ്മയൊന്നും നോക്കിയില്ല നേരെ അച്ഛനെ പറഞ്ഞ് ആ മുതലാളീടെ വീട്ടിലേക്ക് വിട്ടു. എന്നിട്ട് ആ സ്ഥലം കൊടുക്കുന്നോ എന്തായാലും പതിനഞ്ചു കൊല്ലം കഴിഞ്ഞിട്ടേ തോട്ടം തിരിച്ചുകിട്ടൂ… അതും നമ്മുടെ അനുവാദം കിട്ടിയാൽ മാത്രം. ഇപ്പോളത് തന്നാൽ സെന്റിനൊരു അമ്പതിനായിരം രൂപവെച്ചു കൂട്ടിത്തരാമെന്നും പറഞ്ഞു. കാശെന്നു കേട്ടതും മക്കളുടെ കണ്ണുതള്ളി. നൂറേക്കർ തോട്ടത്തിന് സെന്റിന് അമ്പതിനായിരംവെച്ചു കൂടുതൽ കിട്ടിയാലെന്താ പുളിക്കുമോ… ???!!!. അതുവെച്ചു വല്ല ബിസിനസും തുടങ്ങിക്കൂടേ…, എന്നുകൂടി ആലോജിച്ചപ്പഴേ മണ്ടന്മാർ കേട്ടപാതി കേൾക്കാത്തപാതി ഓടിപ്പോയി എഗ്രിമെന്റെഴുതി.
സ്ഥലം കയ്യിലായപ്പോഴാണ് അമ്മയുടെ കുശാഗ്രബുദ്ധി അച്ഛനുപോലും വ്യക്തമായി മനസ്സിലായത്. അതിനടുത്ത മാസമായിരുന്നു മൂന്നാറീന്ന് നമ്മുടെ തോട്ടത്തിന്റെയപ്പുറത്തോടെ പോകുന്ന റോഡിന്റെ സ്ഥലം ഏറ്റെടുപ്പ്. അതായത് പണ്ടത്തെ വഴിയിൽനിന്ന് വളവും തിരിവുമെല്ലാം മാറ്റി നേരെയാക്കി വിടുന്ന പരിപാടി. മുതലാളിമാരല്ലേ മൊത്തം. ഒറ്റയൊരുത്തനും സ്വന്തം സ്ഥലമെടുക്കാൻ സമ്മതിക്കൂല്ല. പൊരിഞ്ഞ പോരാട്ടം. നമ്മുടെ തോട്ടത്തിന്റെ നടുക്കൂടെ വേണമെങ്കിൽ അങ്ങനെ…, റോഡ് വെട്ടിക്കോട്ടേയെന്ന് അമ്മ.
നാട്ടുകാർക്കൊരു നല്ലകാര്യം വരുന്നതെന്തിന് കളയണമെന്നു കൂടി ചോദിച്ചതോടെ ഉദ്യോഗസ്ഥരും മന്ത്രിയുമൊക്കെ ഫ്ലാറ്റ്… !!!. ഒറ്റയടിക്ക് നമ്മുടെ പത്തേക്കർ സ്ഥലം പോയപ്പോൾ കിട്ടിയ സർക്കാരിന്റെ ധനസഹായം മാത്രം മതിയായിരുന്നു അതേ സ്ഥലം മുപ്പത്തേക്കർ വാങ്ങാൻ… !!!. അതായത് കൂടുതൽ കൊടുത്ത ആ അമ്പതിനായിരമില്ലേ… ???, ഒറ്റയടിക്ക് അതങ്ങോട്ടൂരി.
സൽസ്വഭാവിയും ആശ്രിതവത്സലനും സാമൂഹ്യ പ്രവർത്തകനുമായ അച്ഛന്റെ സ്ഥലം ഏറ്റെടുക്കുമ്പോൾ ധനസഹായം കുറക്കുന്നതെങ്ങനെ… ???!!!. പത്തുരൂപ കിട്ടിയാൽ അതിൽ ഒമ്പതും ഞങ്ങളെടുക്കുമെന്നു പറഞ്ഞുനടന്ന നേതാക്കന്മാരും സാറമ്മാമരുമെല്ലാം പത്തെന്നുള്ളത് നൂറാക്കിയാണ് റിപ്പോർട്ട് കൊടുത്തത്. ഏറ്റെടുക്കുന്ന സ്ഥലത്തിനൊന്നു വിലകൂട്ടിക്കാണിച്ചപ്പോൾ കിട്ടിയത് അച്ഛൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വില. കൂടുതൽ അധ്വാനിക്കാതെ പണിതീർത്ത സന്തോഷം ഉദ്യോഗസ്ഥർക്കും സ്വന്തം പറമ്പിലൂടെ ഗവണ്മെന്റ് വക ഹൈവേ വന്ന സന്തോഷം നമ്മക്കും…. !!!. പോരാത്തതിന് ഇത്രേം വല്യ സഹായമൊക്കെ തന്ന ആളല്ലേ… ഒന്നു സഹായിച്ചേക്കാമെന്നു കരുതി അതിലേകൂടിയൊഴുകുന്ന പുഴയിൽ വരാൻ പോകുന്ന ചെക്കുഡാം വേണമെങ്കിൽ സാറിന്റെ പറമ്പിലായിക്കോന്ന് സാറമ്മാര്. പാവം അച്ഛൻ. നാട്ടുകാർക്കൊരു നല്ലകാര്യം വരുന്നതല്ലേ…!!!, അതിനും സമ്മതംമൂളി. അങ്ങനെ അതും നമ്മുടെ പറമ്പിൽ. മുമ്പിൽ റോഡും പിന്നിൽ ഡാമും. ആ ഒറ്റക്കാരണം മതിയായിരുന്നു നമ്മക്ക്. റോക്കറ്റിന്റെ വേഗത്തിലാ സ്ഥലത്തിന്റെ തലേവര മാറിയത്. ഇപ്പഴാ സ്ഥലത്തിന്റെ പത്തേക്കറു കൊടുത്താലേ നമ്മളന്ന് സ്ഥലത്തിനുമൊത്തം ചെലവാക്കിയ പൈസയെക്കാളും വരും.
പോരാത്തതിന് തോട്ടത്തിലെ ലോഡ് കൊണ്ടുപോകാൻ സർക്കാർവക റോഡും. ലോഡുവണ്ടി സ്ഥിരം കയറിക്കയറി റോഡ് പൊളിഞ്ഞാലും നമുക്കൊരു പ്രശ്‌നോമില്ല…, വർഷം കൂടുമ്പോൾ അവരുതന്നെ റീ ടാറു ചെയ്യുന്നുണ്ടല്ലോ…!!!. അങ്ങനെ നമ്മക്ക് മൊത്തത്തിൽ ലാഭം… !!! വേറെയാർക്കുതൊന്നും ഇത്രക്ക് കുരുട്ടുബുദ്ധി… ??? കാര്യം പറഞ്ഞാൽ മറ്റേ മുതലാളി പടമാകുമ്പോ ഇത്തിരി കാശുകാണിച്ച് മക്കളെ വശത്താക്കാമെന്നായിരുന്നു അമ്മയുടെ ആദ്യത്തെ പ്ലാനെങ്കിലും ബാക്കിയെല്ലാം നമ്മക്ക് ബോണസായി കിട്ടീതാട്ടോ. പക്ഷേ അമ്മയുടെയീ കുരുട്ടുബുദ്ധി ഇങ്ങനെയുള്ള വലിയ വലിയ കേസുകളിലേ പുറത്തെടുക്കാറുള്ളൂ എന്നതാണ് സത്യം. ചെറിയ ചെറിയ കേസുകൾക്കെല്ലാം അച്ഛന്റെ കുനിഷ്ടുതന്നെ ധാരാളം…. !!!. അതുകൊണ്ടുതന്നെ ഇപ്പോൾ മുഴുവൻ സമയവും കണ്ട സീരിയലുംകണ്ട് എന്റെ കോപ്രായങ്ങൾക്കുമൊത്തം കൂട്ടുംനിന്ന് അച്ഛന്റെ വഴക്കുംകേട്ടു നടക്കുകയാണ് കക്ഷി. എന്റെ കൂട്ടുകൂടിയാവണം ആളിച്ചിരി അലമ്പുമാണ്. അച്ഛന്റെ കയ്യീന്ന് പൈസ ചിലവാക്കിക്കാൻ പ്രത്യേക കഴിവായിട്ടുണ്ട്. അതീന്നിസ്ക്കുന്നതാണ് നമ്മുടെ പോക്കറ്റുമണീന്ന് പ്രത്യേകം പറയണ്ടല്ലോല്ലേ… ???!!!.
പക്ഷെ ഇപ്പോഴത്തെ നിലയിൽ അമ്മയുടെയീ ചെപ്പടി വിദ്യയൊന്നും നടക്കവേമില്ലാട്ടോ. അച്ഛന്റെ ഇപ്പോഴത്തെ സ്വഭാവം വെച്ചാണെങ്കിൽ സർക്കാരീനുള്ള ധനസഹായമൊക്കെയിപ്പോ കോപ്പുകിട്ടുമെന്നുളളത് വേറെ കാര്യം. അന്നങ്ങേരുടെ പിശുക്കത്തരമിത്ര കൂടുതലല്ലായിരുന്നതുകൊണ്ടും കമ്പനിയിത്രേം വളർന്നിട്ടില്ലായിരുന്നതുകൊണ്ടും
അങ്ങേരെയങ്ങനെയാർക്കുമത്ര പരിചയമില്ലാത്തതുകൊണ്ടും കിട്ടി. ഇപ്പോഴെങ്ങാനുമാണെങ്കി അങ്ങേരങ്ങനെയൊരു ഓഫറു വെച്ചാലേ സാറമ്മാരു ചോദിക്കും; അവിടെയെന്താ വിമാനത്താവളം വല്ലോം തുടങ്ങാൻ പ്ലാനുണ്ടോന്ന്… !!!. ഇതൊക്കെ അമ്മതന്നെ പ്രത്യേക സാഹചര്യങ്ങളിൽ അറിയാതെ പറഞ്ഞുപോയതാട്ടോ. അല്ലാതെ ഞാനിതൊന്നും അറിഞ്ഞതല്ല. ഈ പ്രായത്തിലും വീട്ടിലെയെല്ലാ മുറീടേം താക്കോലുപോലും എനിക്കറിഞ്ഞൂട. പിന്നാ മോട്ടേന്നു വിരിയും മുമ്പ് നടന്ന വസ്തുക്കച്ചവടത്തിന്റെ കേസ്…!!!
എന്തായാലും ആ അമ്മ കേസിലിടപെട്ടതേ എന്തെങ്കിലുമൊക്കെ നടുക്കുമെന്നത് എനിക്കുറപ്പായിരുന്നു. കാര്യം പുള്ളിക്കാരി സ്വസ്ഥം ഗൃഹഭരണമാണെങ്കിലും കുശാഗ്രബുദ്ധിയുടെയൊരു ഭൂതകാലം പുള്ളിക്കാരിക്കുണ്ടല്ലോന്നുള്ളതായിരുന്നു എന്റെ പ്രതീക്ഷ. എന്തായാലും കേസൊക്കെ പഠിച്ചതും വക്കീലിന്റെവക ഉപദേശം തുടങ്ങി. എന്നെ പരമാവധി പിന്തിരിപ്പിക്കലായിരുന്നു ശ്രമം. അവള് കോളനിയാന്നുകൂടി അറിഞ്ഞതായിരുന്നു മെയിൻ കാരണം. അങ്ങനെയൊരു പെണ്ണിനെക്കെട്ടാൻ അച്ഛനൊരിക്കലും സമ്മതിക്കൂല്ലാന്നുള്ള ന്യായം പറഞ്ഞു തർക്കിച്ചപ്പോൾ ആദ്യം ഞാനുമൊന്നു പകച്ചു. പക്ഷേ അവസാനം അമ്മേടെ പ്രേമകഥതന്നെ പറഞ്ഞു ഭീക്ഷണിപ്പെടുത്തേണ്ടിവന്നു സമ്മതിപ്പിക്കാൻ… !!!
ഇനി നീയാക്കാര്യം മിണ്ടിയാൽ… സത്യവായിട്ടും നിന്റെയീ ലൈൻ ഞാൻ പൊട്ടിക്കും… !!!
ക്ഷമ നശിച്ച പോരാളിക്ക് അവസാനമെന്നെ ഭീക്ഷണിപ്പെടുത്തിയനുസരിപ്പിക്കേണ്ടിയും വന്നു. എന്തായാലും എനിക്കീ കേസിൽ സഹായം ചെയ്തുതന്നാൽ ഞാനാക്കാര്യമിനി മിണ്ടില്ലാന്നുള്ള ഉഭയകക്ഷി കരാറിൽ ആ തെണ്ടിയെ സാക്ഷിയാക്കി അപ്പഴേ ഞങ്ങളൊപ്പിട്ടു. അതോടെ അമ്മ വീണ്ടുമെന്റെ താളത്തിനൊത്ത് തുള്ളുന്ന പാവയായി. കാര്യം കുരുട്ടുബുദ്ധീടെ ആശാത്തിയാണേലും ഇപ്പൊ റിട്ടയറായതുകൊണ്ടാവും ഐഡിയയൊന്നും അത്രയ്ക്കങ്ങോട്ടേൽക്കുന്നതായി ഞങ്ങൾക്കു തോന്നിയില്ല.
അല്ലേലുമാ ഭൂലാൻദേവീടെ മുന്നിൽ ലോക്ലാസ് ഐഡിയയൊന്നും എൽക്കുവേമില്ലല്ലോ… ??!!!. എന്തായാലുമവസാനം അവൾക്കെന്നോട് ഇഷ്ടമുണ്ടോന്നെങ്കിലും അറിയാനൊരു വഴി പറയെന്നായി ഞാൻ. അതിനെന്തായാലും പെട്ടെന്നുതന്നെ ഐഡിയ പറഞ്ഞുതന്നു. അതോടെ ഞങ്ങളുടെ പ്ലാനും ഞങ്ങള് അമ്മയോട് പങ്കുവെച്ചു. അവൻ പറഞ്ഞ ഐഡിയയുടെ കൂടെ അമ്മയുടെ ഐഡിയ കൂടിയായപ്പോൾ ഏതാണ്ടൊക്കെ നടക്കുമെന്ന് എനിക്കും തോന്നിത്തുടങ്ങി. അറിയാതെന്റെ മുഖത്തൊരു ചിരിയും വിരിഞ്ഞൂട്ടോ… !!!
അയ്യ… അവന്റെയൊരു ചിരി…. !!! നിന്റച്ഛനെ വേണൊങ്കിപറഞ്ഞു സമ്മതിപ്പിച്ചോണം. എനിക്ക് നേരവൊണ്ടാവില്ല… !!!
എന്റെ സന്തോഷം കെടുത്താനായിട്ടെന്നോണം അമ്മയുടെ ഡയലോഗുവന്നു. പക്ഷേ അതൊക്കെയെന്റെ ജയക്കുട്ടിയാ തലയിണമന്ത്രത്തിലങ്ങു പറഞ്ഞു ശെരിയാക്കിയാ മതിയെന്റെ ജയക്കുട്ടീന്നും പറഞ്ഞു ഞാനങ്ങോട്ടൊഴിവാക്കി. അമ്മ തിരിച്ചെന്തോ പറയാനാഞ്ഞതും ഇരുകൈകൊണ്ടും ചെവിരണ്ടും പൊത്തിക്കൊണ്ട് എനിക്കൊന്നും കേൾക്കണ്ടാന്നും പറഞ്ഞലറിക്കൊണ്ട് കുഞ്ഞുപിള്ളേര് നിൽക്കുമ്പോലൊരു നിൽപ്പും നിന്നു… !!!.
ഒന്നുമാറ്റടാ നാറി…
അവൻ കൈയ്യിൽപിടിച്ചു വലിച്ചപ്പോഴാണ് ഞാൻ കൈമാറ്റിയത്. എന്റെ കുട്ടിക്കളി കണ്ടതും അമ്മയ്ക്ക് ചെറിയ ചിരിയും വരുന്നുണ്ട് അവനുനല്ല പുച്ഛോം വരുന്നുണ്ട്. ഞാനിത്തരം കൂതറ പരിപാടികൾ കാണിച്ചാണ് പിടിച്ചു നിൽക്കുന്നതെന്ന് അവനറിയൂല്ലലോ….!!! അറിയാതെയൊന്നുവല്ലട്ടോ. മനപ്പൂർവ്വം തന്നെയാ. വേറൊന്നുംകൊണ്ടല്ല, ചുമ്മാനിന്നു കൊഞ്ചിയാൽ അമ്മയെ പാട്ടിലാക്കാം അത്രതന്നെ…. !!!. എന്റെ കോമാളിത്തരം കണ്ട് ചെറിയൊരു പുഞ്ചിരിയാ മുഖത്തൊന്നു വീണുകിട്ടിയാൽ മതി…, രക്ഷപെട്ടു. ആ ഗ്യാപ്പിൽ കാര്യം ഞാൻ സാധിച്ചിരിക്കും.
എന്തായാലുമിവിടെയും അതുതന്നെ സംഭവിച്ചു. അവളുടെ കാര്യം അമ്മതന്നെ പറയാന്നും ഞാനൊന്നു സപ്പോർട്ടുചെയ്തു കൊടുത്താൽ മതിയെന്നും അതിലൂടെഞാൻ തീരുമാനമാക്കി. ഒറ്റയടിക്കൊന്നും സമ്മതിച്ചില്ലാ…, പക്ഷേ ഒടുക്കം സമ്മതിപ്പിച്ചു.
പക്ഷേ അതിനാദ്യം അവള് സമ്മതിക്കണ്ടേ…. ???
ഞാനുമമ്മയും ഭാവിയിലേക്ക് യാത്രപോയപ്പോൾ തിരിച്ചു പ്രസന്റിലേക്ക് കൊണ്ടുവന്നത് അവന്റെയാ ചോദ്യമായിരുന്നു. അതോടെ പെട്ടന്നു പ്ലാനിങ്ങുമൊത്തം നിർത്തി ഞങ്ങള് വീണ്ടും സീരിയസായി. പിറ്റേന്നത്തെ കാര്യം ഒരിക്കൽക്കൂടി പറഞ്ഞുറപ്പിച്ചു. കൂട്ടത്തിൽ പുതിയ ഫോണു വാങ്ങുന്ന കാര്യവും. ഞാനാ വിഷയം പറഞ്ഞപ്പഴേ രണ്ടുംകൂടിയെന്നെ കൊല്ലാൻ വന്നെങ്കിലും ഞാനൊന്നു സെന്റിയടിച്ചതേ ഞാനൊന്നാലോജിക്കട്ടേയെന്നുവരെയാ തീരുമാനം ഞാൻ മാറ്റിച്ചു. അതെന്തായാലും രണ്ടുദിവസത്തിനകം ഞാൻ മേടിച്ചെടുക്കുമെന്നുറപ്പുള്ളതിനാൽ കൂടുതലായി ഞാൻ നിർബന്ധിക്കാനൊന്നും പോയില്ല.
എന്തായാലും അച്ഛൻ എത്താറായപ്പോഴേക്കും അവൻ മുങ്ങി. ഫുഡും കഴിച്ചിട്ട് ഞാനും നേരത്തേ മുറിയിലേക്ക് മുങ്ങി. അച്ഛൻ വന്ന് വണ്ടി പണിയാൻ പോയില്ലേയെന്നൊക്കെ ചോദിക്കുന്നത് കേട്ടെങ്കിലും അവര് കെട്യോനും കെട്യോളും തമ്മിൽ പറയുന്നതിന് ഞാനെന്തോവേണമെന്ന് കരുതി ഞാനങ്ങോട്ടെത്തിനോക്കാൻപോലും മിനക്കെട്ടില്ല. എന്തായാലും അവസാനം അച്ഛന്റെ കലിപ്പു മോഡിലുളള സംസാരംകൂടി കേട്ടെങ്കിലും എന്താണെന്ന് കൃത്യം മനസ്സിലായില്ല. പക്ഷേ പത്തുമിനിറ്റ് കഴിഞ്ഞതേ ദൃക്സാക്ഷിവിവരണമെത്തി. മാതാശ്രീയുടെ വരവുകണ്ടപ്പഴേ എന്തോ പുതിയ പോസ്റ്റാണന്നെനിക്കു മനസ്സിലായി. അല്ലെങ്കിലൊരിക്കലും ഈ സമയത്തെന്റെ മുറീലോട്ടു വരൂല്ല… !!! എന്തായാലും ഉദ്ദേശം തെറ്റിയില്ല. വന്നതേ തുടങ്ങി കുറ്റംപറച്ചില്.
ചെറക്കാ… നീയെന്നെ വഴക്കുകേൾപ്പിക്കാൻ തന്നെയിറങ്ങിയിരിക്കുവാണോ… ??? അച്ഛന്റെ മുഖം ദേ രണ്ടുകൊട്ടയുണ്ട്….. !!!
എന്തുപറ്റി മാതാശ്രീ… ???
വന്നപഴേ നീ ബെൻസു പണിയാൻ കൊണ്ടോയില്ലേന്നും ചോദിച്ചാ വന്നത്. ഇല്ലാന്നുപറഞ്ഞപ്പഴേ തൊടങ്ങി പഴമ്പുരാണം… !!!.
അമ്മയോടാരാ ഈ സമയത്തങ്ങേരടെ മുമ്പിപ്പോയിച്ചാടാൻ പറഞ്ഞത്… ??? ഓഫീസിന്ന് വന്നലുടനെ എച്ചിമേനോന് ക്രിമികടി തുടങ്ങൂന്നറിയൂല്ലേ… ???
എച്ചിമേനോൻ നിന്റെ…. ദേ ചെറക്കാ നിന്നോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടൊണ്ടട്ടോ അച്ഛനെ അവശ്യമില്ലാത്തത് വിളിക്കരുതെന്ന്…
പിന്നേ… നാട്ടുകാർക്കു മൊത്തം വിളിക്കാം… ഞാൻ വിളിച്ചാൽ മാത്രം കുറ്റം. ജയമോളാള് കൊള്ളാവല്ലോ… ???!!!
നാട്ടുകാര് വിളിക്കണപോലാണോ നീ വിളിക്കണത്… ???… ഇനിയങ്ങനെ വിളിക്കണതെങ്ങാനും കേട്ടാൽ… ദേ ചെക്കാ…. എന്റെ കയ്യീന്ന് മേടിക്കുവേ നീ… !!!
ആ ശെരിശെരി. ഇനി ഞാൻ വിളിച്ചിട്ട് ജയമോൾടെ പ്രഷറു കൂടണ്ട. എന്നിട്ടുപറ എന്താ മിസ്റ്റർ ഈശ്വരമംഗലത്ത് ഹരീന്ദ്രമേനോന്റെ ഇന്നത്തെ പ്രശ്നം… ???
കൂടുതലെന്നാ പ്രശ്നം… ???!!!. നീ ബെൻസ് പണിയാൻ കൊണ്ടോയില്ല. അതുതന്നെ പ്രശ്നം. നാളെയേതോ വിഐപി ഗസ്റ്റുമായി ബിസിനസ് മീറ്റുണ്ടായിരുന്നത്രെ. അയാളെ എയർപോർട്ടിൽ നിന്ന് പിക്കുചെയ്യാൻ ബെൻസില്ലാത്തതിന്റെ മുഷ്‌കാ ഇന്ന്… !!!
അയ്യയ്യേ. ഈ നിസാര കാര്യത്തിനാണോ മേനോനിത്രക്ക് രോഷംകൊള്ളുന്നേ… ??? അയ്യയ്യേ മോശം. എന്റെ ബെൻസെടുത്തോളാൻ പറയെന്നേ… !!!. ഒരാളെ പിക്കു ചെയ്യാനൊക്കെ അവൻ പുലിയാ… !!!
നിന്റെ ബെൻസോ…. ??? അതിന് നിനക്കേതാ ബെൻസ്… ???
അയ്യയ്യേ… എനിക്കേതാ ബെൻസെന്ന് അമ്മയ്ക്കറിയൂലേ… ???
ബെ… ഛീ… തെമ്മാടീ… നിന്റെയാ ശകടത്തിലാണോടാ അച്ഛൻ പോകേണ്ടത്… ???
കാര്യം മനസ്സിലാക്കി വൈജൂട്ടി കയ്യൊങ്ങുന്നതിന് മുന്നേ ഞാൻ ബെഡിനപ്പുറത്തേക്ക് ചാടിയൊടിയിരുന്നു. കൂട്ടത്തിൽ ഇതൊക്കെയൊരു ഹരല്ലേയെന്റെ വൈജൂന്നൊരു കൗണ്ടറും വിട്ടു. കാര്യം തല്ലാനാണ് വന്നതെങ്കിലും മുഖത്തെ ചിരികണ്ടാലറിയാം ഇതൊക്കെവെറും അഭിനയമാണെന്ന്. അതുകൊണ്ടുതന്നെ മുറീൽന്നിറങ്ങിയോടാനൊന്നും ഞാൻ മിനക്കെട്ടില്ല. ഒന്നുംരണ്ടും പറഞ്ഞു സോപ്പിട്ട് വീണ്ടുംവന്ന് കംപ്യുട്ടറിന് മുന്നിലിരുന്നു. കോളേജിലെ ആനുവൽ ഡേയുടെ ഫോട്ടോസൊക്കെ നോക്കിയിരിക്കുകയായിരുന്നു അമ്മ വരുന്നതുവരെ ഞാൻ. അമ്മ വന്നപ്പോൾ എണീറ്റുമാറിയതുകൊണ്ട് അമ്മയതൊക്കെ ഞാൻ വീണ്ടുമവിടെ വന്നിരുന്നപ്പോഴാണ് ശ്രദ്ധിച്ചത്. ഫോട്ടോസുകണ്ടതും അമ്മ ഭയങ്കര താല്പര്യത്തോടെവന്ന് അതിലൊരു ഫോട്ടോ ഓപ്പണാക്കി. ഞാനും കുറേ പെമ്പിള്ളേരും കൂടി നിൽക്കുന്നൊരു ഫോട്ടോയായിരുന്നു അത്.
ടാ… ഇതിലേതാടാ മറ്റേക്കൊച്ച്… ???
ഏത് മറ്റേക്കൊച്ച്… ???
ദേ ചെറക്കാ കെടന്നുരുളല്ലേ… മര്യാദക്ക് പറഞ്ഞോ ഏതാന്ന്… !!!
അമ്മയുടെ അടങ്ങാത്ത ജിജ്ഞാസയോടെയുള്ളയാ രണ്ടാമത്തെ ചോദ്യം കേട്ടപ്പോഴാണ് അമ്മയുദ്ധേശിച്ചയാളെയെനിക്കു ശെരിക്കും മനസ്സിലായത്. ഞാനൊന്നു പ്ലിങ്ങി. അമ്മ വളരെ പ്രതീക്ഷയോടെ ഓരോ പെമ്പിള്ളേരെയും സ്കാൻ ചെയ്യുകയാണ്. പക്ഷേ ഒന്നും കണ്ടിട്ടങ്ങു തൃപ്തിയാവാത്തപോലെ ഓരോ ഫോട്ടോസും എടുത്തുവെച്ചിട്ട് എന്നെയൊന്നു നോക്കും. ഇതല്ലല്ലോല്ലേ എന്നമട്ടിൽ. എന്റെ ഡയലോഗുകളിൽനിന്ന് ആളുടെ ഏകദേശരൂപം മനസ്സിലായത്കൊണ്ടാണോ അതോ അമ്മയുടെ സൗന്ദര്യസങ്കൽപ്പം ഇതിനെക്കാളും മുകളിലായതുകൊണ്ടാണോന്നറിയില്ല ഒരു ഫോട്ടോയിലുമവളെ കണ്ടുപിടിച്ചതായിട്ടെനിക്കു തോന്നിയില്ല. ഒന്നുരണ്ടു പെമ്പിള്ളേരുമായി ഒന്നിച്ചുനിൽക്കുന്ന ഫോട്ടോസൊക്കെ കണ്ടെങ്കിലും അതൊന്നുമമ്മ നോക്കിയതായിപ്പോലുമെനിക്കു തോന്നിയില്ല. അവസാനം ചമ്മലോടെയാണെങ്കിലും ഞാനാ സത്യമങ്ങു സമ്മതിച്ചുകൊടുത്തു.
നോക്കണ്ടമ്മാ… അതിനാത്തവളില്ല… !!!
എന്നാ അവൾടെയൊരു ഫോട്ടോ കാണിക്ക്… !!!
ഞാനമ്മയെ ഇളിഭ്യതയോടെയൊന്നു നോക്കി. എന്റെ നോട്ടത്തിന്റെയർത്ഥം മനസ്സിലായതുകൊണ്ടാവും ഒരുനിമിഷം അമ്മയെന്നെയൊന്നു നോക്കിനിന്നു. എന്നിട്ടൊന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. അമ്മയുടെമുന്നിൽ ഞാനങ്ങു കൊച്ചായപോലെയെനിക്കു തോന്നി. ഞാൻ പുറകേയോടി വാതിൽക്കലെത്തിയിട്ടു വിളിച്ചുപറഞ്ഞു.
ഞാനെങ്ങനെയാമ്മാ അവളോട് ഫോട്ടോ ചോദിക്കുന്നെ… ???!!!. ഒരാൾടേംകൂടെയവള് ഫോട്ടോയ്ക്ക് പോസു ചെയ്യൂല്ല. അപ്പഴാ എന്റെകൂടെ…. !!!
അതെന്നാ ഫോട്ടോയെടുത്താ ക്യാമറയവളേപ്പിടിച്ചു കടിയ്ക്കോ… ?? ഒളിച്ചിരുന്നെങ്കിലും നിനക്കൊരു ഫോട്ടോ എടുത്തൂടാരുന്നോടാ പൊട്ടാ… ??? എന്റീശ്വരാ… ഇതുപോലൊരു പൊട്ടൻ… !!!
അമ്മ തലയിൽ കൈവെച്ചുനിന്നുകൊണ്ടാണത് പറഞ്ഞത്. ആശിച്ചുമോഹിച്ചുവന്നിട്ടവളുടെയൊരു ഫോട്ടോ കാണാൻ പറ്റാത്തതിന്റെ ദേഷ്യവും എന്റെയീ പഴംവിഴുങ്ങി സ്വഭാവമോർത്തിട്ടുള്ള സങ്കോടോമെല്ലാമുണ്ടായിരുന്നു അമ്മയുടെയാ വരിയിൽ. പക്ഷേയാ പറഞ്ഞത് ഞാൻ പണ്ടേയ്ക്കുപണ്ടേ ആലോചിച്ചു വേണ്ടാന്നുവെച്ച കാര്യമായതിനാൽ എനിക്കതങ്ങോട്ടു പിടിച്ചില്ല.
പിന്നേ… അറിയാതെയെടുക്കാൻ…!!!. എന്നിട്ടുവേണം അവളതുംകണ്ടിട്ടുവന്നിട്ടെന്റെ കുടൽമാലയെടുക്കാൻ…!!!
എടാ പേടിത്തൂറാ… വെറുതെയല്ലടാ നിനക്കവള് വളയൂല്ലാന്നാ ഡിബിൻ പറഞ്ഞത്. ഇതല്ലേ സ്വഭാവം… !!!.
പിന്നേ… അമ്മയ്ക്കത് പറയാം. അടികൊള്ളുന്നത് ഞാനല്ലേ… ???!!!. ഒരെണ്ണം കിട്ടിയേന്റെയോർമ്മ ഇപ്പോഴും മാറീട്ടില്ല…. !!!
എന്നാപ്പിന്നെന്റെ മോന് പറ്റുന്ന ഏകപണിയവൾടെ പുറകേനടപ്പു തന്നെയാ. വളയ്‌ക്കലൊന്നും നമ്മളെക്കൊണ്ടു നടക്കൂല്ല മോനെ… !!!.
അത് നമ്മക്ക് കാണാം. അവളെ വളച്ചു ഞാനമ്മേടെ മുന്നിക്കൊണ്ടുവന്നു നിർത്തിത്തരും… !!!.
എന്നാ കാക്ക മലന്നു പറക്കും.
വാശിയാണോ… ???
ആ വാശി തന്നെയാ… !!!
എന്നാക്കണ്ടോ…!!!. ഈക്കൊല്ലം തീരുന്നെന് മുന്നേ അവളെക്കൊണ്ടുഞാൻ എസ്സു പറയിപ്പിച്ചില്ലെങ്കി… , എന്നാ അമ്മ പറയുന്ന പണി ഞാൻ ചെയ്യും… !!!.
വാക്കാണോ… ??? ഒന്നുമാലോചിക്കാത്തുള്ളയെന്റെ തള്ളല് അമ്മയങ്ങു തരമാക്കി ചോദിച്ചപ്പോൾ പിന്നെയൊന്നു മാറ്റിപ്പറയാനുള്ള സാഹചര്യമല്ലായിരുന്നുവെനിക്ക്.
ആ വാക്ക്…!!!.
എന്നാ ഞാനെന്റെ കൊച്ചിനൊരു പൊൻമോതിരം കൂടിയങ്ങു വാങ്ങിച്ചുതരും. പോരാത്തതിന് കുറേ നാളായീട്ടു നീ ചോദിച്ചോണ്ടിരുന്നൊരു കാറില്ലേ… ??? എന്നതാ അതിന്റെ പേര്…???, ആ അത്. അതും ഞാനങ്ങു മേടിച്ചും തരും. വീട്ടിലോട്ടു മേടിക്കാനല്ലേ എന്റെ മോൻ കുറേക്കാലമെന്റെ പൊറകേ നടന്നേ… ??? വീട്ടിലോട്ടല്ല, സ്വന്തവായിട്ടങ്ങു മേടിച്ചു തന്നേക്കാം… എന്താ പോരേ… ???
വാശിപ്പുറത്തുള്ള വെല്ലുവിളിയാണെങ്കിലും അമ്മയുടെ ഓഫറുകേട്ടതുമെന്റെ ശ്വാസമൊരുനിമിഷം നിലച്ചുപോയി. കുറേക്കാലമായി ഞാനൊരു റോൾസ് റോയ്‌സ് ഫാന്റം മേടിപ്പിക്കാനമ്മയോട് മുറവിളി കൂട്ടുന്നു. സർവ കോടീശ്വരന്മാർക്കും അതിപോലൊരെണ്ണമുണ്ട്… ബെൻസൊക്കെയൗട്ടോഫ് ഫാഷനായി… ഇതിനാ സ്റ്റാൻഡേർഡ് കൂടുതൽ എന്നൊക്കെപ്പറഞ്ഞു ഞാൻ കൊറേ തള്ളിയെങ്കിലും ഏറ്റില്ല. അതെങ്ങനെയാ… എച്ചിമേനോന്റെയല്ലേ ഭാര്യ. അതിന്റെ കൊണം കാണിക്കാണ്ടിരിക്കുവോ.. ???!!!. ഞാനീക്കാര്യം പറയാനായി അമ്മേന്ന് വിളിച്ചു തുടങ്ങുമ്പോഴേക്കുമെന്റെ മനസ്സു വായിച്ചിട്ടെന്നപോലെ വേണ്ടാ… പറയണ്ടാ… നടപടിയില്ലാന്ന് അറത്തുമുറിച്ചു പറഞ്ഞോണ്ടിരുന്ന ടീമാണ് ഇത്രേം വല്യ ഓഫറെനിക്കു വെച്ചിരിക്കുന്നത്… !!!. അതും ഇന്നേവരെ കണ്ടിട്ടുപോലുമില്ലാത്ത ഒരുത്തിക്കു വേണ്ടീട്ട്… !!!.
ദേ… കാര്യായിട്ടാണോ… ??? ആലോചിച്ചു വേണം പറയാൻ… !!!. ആ കാറിന്റെ വിലയറിയാവല്ലോല്ലേ… ???!!!.
എന്തായാലും നമ്മടെ സ്വത്തുമൊത്തമൊന്നും കൊടുക്കേണ്ടിവരൂല്ലാല്ലോ അത് മേടിക്കാൻ… ??? ഉവ്വോ.. ??? എന്നാലേ മോൻ പോയാദ്യം പറഞ്ഞ പണി ചെയ്യ്…!!!. ബാക്കിയപ്പഴല്ലേ… !!!. ആദ്യം പോയവളോടൊന്നു മിണ്ടിക്കാണിക്ക്.. എന്നിട്ടല്ലേ ബാക്കി…
ഓവർ കോൺഫിഡൻസിലുള്ള അമ്മയുടെയാ വാക്കുപറച്ചിൽ മാത്രം മതിയായിരുന്നു എനിക്കുള്ള ഉറപ്പിനും, അതുപോലെ വെല്ലുവിളിക്കും. ഒരിക്കലും നടക്കാത്തയാ ലക്‌ഷ്യത്തിലേക്കുള്ള പ്രയാണം അവിടെ തുടങ്ങുകയായിരുന്നു… !!!
(തുടരും…)
ഹൃദയപൂർവ്വം
ജോ
Comments:
No comments!
Please sign up or log in to post a comment!