കോമിക് ബോയ് 6

എനിക്ക് എക്സാം ആയതു കൊണ്ടാണ് ഈ പാർട്ട്‌ ഇത്രയും വൈകിയത് ഇപ്പോൾ എക്സമിനിടയിലാണ് ഞാൻ ഈ പാർട്ട്‌ എഴുതിയത് നന്നായിട്ടുണ്ടോ എന്നറിയില്ല എല്ലാവരും അഭിപ്രായം അറിയിക്കുക

പിറ്റേ ദിവസം രാവിലെ

പീറ്റർ പതിയെ ഉറക്കമുണർന്ന് ചുറ്റും നോക്കി

“ആഹ് ഇന്ന്‌ എഴുനേൽക്കാൻ ഒരുപാട് താമസിച്ചേന്നാ തോന്നുന്നത് ഒരുപാട് നാളുകൾക്ക് ശേഷമാ ഇങ്ങനെ ഒന്ന് ഉറങ്ങാൻ പറ്റിയത് അല്ല ഈ മിസ്സ്‌ ജൂലി എന്താ എന്നെ എഴുനെല്പിക്കാൻ വരാത്തത് ചിലപ്പോൾ എന്നെ ശല്യപെടുത്തണ്ട എന്ന് കരുതികാണും ഏതായാലും ഹാളിൽ ചെന്ന് നോക്കാം ”

പീറ്റർ ഹാളിലേക്കെത്തി

“അല്ല മിസ്സ്‌ ജൂലിയെ ഇവിടെയെങ്ങും കാണുനില്ലല്ലോ ഇനി ചിലപ്പോൾ കോളേജിൽ പോയി കാണുമോ ”

“അഹ്..അഹ് “പെട്ടെന്നാണ് ജൂലിയുടെ റൂമിൽ നിന്ന് ആ ശബ്ദം കേട്ടത്

പീറ്റർ :അയ്യോ ഇത് മിസ്സ്‌ ജൂലിയുടെ ശബ്ദമാണല്ലോ മിസ്സ്‌ ജൂലി ഇതുവരെ എഴുനേറ്റില്ലേ

പീറ്റർ വേഗം ജൂലിയുടെ റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി എന്നാൽ റൂമിനുള്ളിൽ മൂടി പുതച്ചിരിക്കുന്ന ജൂലിയെയാണ് പീറ്റർ കണ്ടത്

പീറ്റർ വേഗം ജൂലിയുടെ അടുത്തേക്കെത്തി

പീറ്റർ :എന്താ മിസ്സ്‌ ജൂലി പറ്റിയത് മുഖമൊക്കെ വല്ലാതിരിക്കുന്നല്ലോ

ജൂലി :ഹേയ് ഒന്നുമില്ല പീറ്റർ ഒരു ചെറിയ തലവേദന

പീറ്റർ വേഗം ജൂലിയുടെ നെറ്റിയിൽ കൈവച്ചു നോക്കി

പീറ്റർ :ഇതാണോ ഒന്നുമില്ലാത്തത് ദേഹം മുഴുവൻ ചുട്ടുപൊള്ളുകയാ നമുക്ക് ഹോസ്പിറ്റലിൽ പോകാം

ജൂലി :അതൊന്നും വേണ്ട പീറ്റർ ഇത് ഇന്നലെ മഴ നനഞ്ഞതിന്റെയാ ഗുളിക കഴിച്ചാൽ മാറിക്കോളും ദാ ആ ഷെൽഫിൽ ഗുളിക ഇരിപ്പുണ്ട് അതിങ്ങു എടുത്തുതന്നാൽ മതി

പീറ്റർ :അതിനു മിസ്സ്‌ ജൂലി ഭക്ഷണമൊന്നും കഴിച്ചിട്ടില്ലല്ലോ പിന്നെങ്ങനെയാ ഗുളിക കഴിക്കുക ആദ്യം ഞാൻ കഴിക്കാനെന്തെങ്കിലും ഉണ്ടാക്കാം

ജൂലി :അതൊന്നും വേണ്ട പീറ്റർ ആഹാരം ഞാൻ പുറത്തുന്നു വരുത്താം

പീറ്റർ :അതൊന്നും വേണ്ട മിസ്സ്‌ ജൂലി വയ്യാതിരിക്കുമ്പോൾ പുറത്തേ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്

ജൂലി :നീ വെറുതേ ബുദ്ധിമുട്ടണ്ട പീറ്റർ ഇതൊന്നും എനിക്ക് പ്രശ്നമല്ല

പീറ്റർ :എനിക്ക് ഒരു ബുദ്ദിമുടട്ടും ഇല്ല മിസ്സ്‌ ജൂലി ഞാൻ ഭക്ഷണം ഉണ്ടാക്കി കൊള്ളാം

ജൂലി :എന്നാൽ ശെരി നീ എന്തെങ്കിലും ചെയ്യ്

പീറ്റർ :എങ്കിൽ ശെരി ഞാൻ ഭക്ഷണം ഉണ്ടാക്കിയിട്ട് വരാം

ജൂലി :ശെരി പീറ്റർ അപ്പോഴേക്കും ഒന്ന് റെഡിയാകാം

ജൂലി പതിയെ ബെഡിൽ നിന്ന് എഴുനേക്കാൻ ശ്രേമിച്ചു

പീറ്റർ :നിൽക്ക് മിസ്സ്‌ ജൂലി ഞാൻ ബാത്‌റൂമിൽ കൊണ്ട് പോകാം

ജൂലി :അതിന് എനിക്ക് അത്രക്ക് അവശതയൊന്നുമില്ല പീറ്റർ

പീറ്റർ :അതൊന്നും പറഞ്ഞാൽ പറ്റില്ല ഞാൻ കൊണ്ട് പോയികൊള്ളാം

പീറ്റർ ജൂലിയെ ബാത്‌റൂമിൽ എത്തിച്ച ശേഷം അല്പസമയത്തിനുള്ളിൽ തിരികെയെത്തിച്ചു

പീറ്റർ :അപ്പോൾ മിസ്സ്‌ ജൂലി റസ്റ്റ്‌ എടുക്ക് ഞാൻ പോയി ഭക്ഷണം കൊണ്ട് വരാം

അത്രയും പറഞ്ഞ ശേഷം പീറ്റർ റൂമിനു പുറത്തേക്കു പോയി

അല്പ സമയത്തിനു ശേഷം പീറ്റർ ഭക്ഷണവുമായി ജൂലിയുടെ അടുത്തേക്കെത്തി

ജൂലി :അല്ല പീറ്റർ നീ ഇത്ര പെട്ടെന്ന് ഭക്ഷണം ഉണ്ടാക്കിയോ

പീറ്റർ അതൊക്കെ ഈ പീറ്ററിന്റെ ഒരു കഴിവാണ് മിസ്സ്‌ ജൂലി ആദ്യം ഇത് കഴിച്ചു നോക്ക്

ജൂലി :അതിരിക്കട്ടേ നീ എന്താ ഉണ്ടാക്കിയത്

പീറ്റർ :മിസ്സ്‌ ജൂലിക്ക് പനിയായതു കൊണ്ട് നല്ല ചൂട് കഞ്ഞി ഉണ്ടാക്കിയിട്ടുണ്ട്

ജൂലി :കഞ്ഞിയോ?

പീറ്റർ :അതെ കഞ്ഞിതന്നെ എന്താ കഴിക്കില്ലേ

ജൂലി :എനിക്കൊന്നും വേണ്ട ആരാ ഈ നേരത്ത് കഞ്ഞി കുടിക്കുക

പീറ്റർ :അതൊന്നും പറഞ്ഞാൽ പറ്റില്ല മിസ്സ്‌ ജൂലി ഇത് കഴിച്ചേ പറ്റു

ജൂലി :ഞാൻ കഞ്ഞി കഴിക്കില്ല പീറ്റർ

പീറ്റർ :ശെരി മിസ്സ്‌ ജൂലി കഴിക്കണ്ട ഞാൻ കഴിപ്പിച്ചോളാം വാ തുറക്ക് ഞാൻ കോരി തരാം

ജൂലി :അതൊന്നും വേണ്ട ഞാൻ കഴിച്ചോളാം നീ പൊക്കോ

പീറ്റർ :അത് വേണ്ട ഞാൻ കോരി തന്നോളാം

പീറ്റർ ജൂലിക്ക് കഞ്ഞി കൊടുക്കാൻ തുടങ്ങി

ജൂലി :നീ ചെയ്യുന്നതൊക്കെ കണ്ടാൽ എനിക്കേതോ മാരക രോഗമാണെന്ന് തോന്നുമല്ലോ

പീറ്റർ :മിണ്ടാതിരുന്ന് കഴിക്കാൻ നോക്ക് മിസ്സ്‌ ജൂലി വയ്യെങ്കിലും നാക്കിനു ഒരു കുറവുമില്ല

അല്പസമയത്തിനു ശേഷം

ജൂലി :മതി പീറ്റർ എനിക്ക് വയറു നിറഞ്ഞു

പീറ്റർ :ശെരി എങ്കിൽ ഞാൻ ഗുളിക എടുക്കാം

പീറ്റർ ജൂലിക്ക് ഗുളിക നൽകി

പീറ്റർ :അപ്പോൾ ശെരി മിസ്സ്‌ ജൂലി ഉറങ്ങിക്കോ ഞാൻ പുറത്തിരിക്കാം

ജൂലി :എടാ നീ കഞ്ഞി കുടിച്ചോ

പീറ്റർ :ഇല്ല മിസ്സ്‌ ജൂലി

ജൂലി :എങ്കിൽ പോയി കുടിക്ക് വെറുതേ പട്ടിണി കിടക്കണ്ട

പീറ്റർ :അതിന് ഇവിടെ ആര് പട്ടിണി കിടന്നു ഞാൻ രാവിലെ തന്നെ അപ്പവും മുട്ടയും കഴിച്ചതാ

ജൂലി :എടാ ദ്രോഹി അതൊക്കെ വച്ചിട്ടാണോ നീ എനിക്ക് ഈ കഞ്ഞി തന്നത് അപ്പോൾ നീ എനിക്ക് പണി തന്നതാണല്ലേ

പീറ്റർ :എന്റെ പള്ളി എനിക്കിതൊന്നും കേൾക്കാൻ വയ്യേ

പീറ്റർ വേഗം റൂം അടച്ച് പുറത്തേക്കിറങ്ങി

രാത്രി ജൂലിയുടെ വീട്

ജൂലി റൂമിൽ നിന്ന് പതിയെ ഹാളിലേക്കെത്തി

പീറ്റർ :എന്താ മിസ്സ്‌ ജൂലി ഈ കാണിക്കുന്നത് വല്ലതും വേണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ എന്തിനാ എഴുന്നേറ്റു വന്നത്

ജൂലി :എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല ഇനി ആ റൂമിലിരുന്നാൽ എനിക്ക് വട്ടുപിടിക്കും

അതും പറഞ്ഞു ജൂലി സോഫയിലേക്കിരുന്നു

പീറ്റർ :എന്നാൽ ശെരി ഞാൻ പോയി കഴിക്കാൻ കഞ്ഞി എടുക്കാം

ജൂലി :കഞ്ഞി കഞ്ഞി കഞ്ഞി നിനക്ക് വേറൊന്നും പറയാനില്ലേ രാവിലെയും ഉച്ചക്കും കഞ്ഞി കഴിച്ചു ഞാൻ മടുത്തു ഞാൻ വേണമെങ്കിൽ പട്ടിണി കിടന്നോളാം എന്നാലും കഞ്ഞി വേണ്ട

പീറ്റർ ജൂലിയെ തന്നെ മിഴിച്ചു നോക്കാൻ തുടങ്ങി

ജൂലി :നീ എന്താ ഇങ്ങനെ നോക്കുന്നേ

പീറ്റർ :അല്ല കുറച്ച് മുൻപ് വരെ അവശതയിൽ കിടന്ന ആളാണോ ഇതെന്ന് നോക്കിയതാ എന്റെ കഞ്ഞിയുടെ പവർ അപാരം തന്നെ

ജൂലി :നിർത്തി പീറ്റർ ഓവറാക്കണ്ട

പീറ്റർ :എനിക്ക് ഒരു തമാശ പറയാനും പാടില്ലേ മിസ്സ്‌ ജൂലി ഇവിടെ ഇരിക്ക് ഞാൻ പോയി വേറെന്തെങ്കിലും ഉണ്ടാക്കിയിട്ട് വരാം

പീറ്റർ കിച്ചണിലേക്ക് പോകാനോരുങ്ങി

ടിങ്.

. ടോങ് പെട്ടെന്നാണ് കാളിങ് ബെൽ അടിച്ചത്

ജൂലി :ഇതിപ്പോൾ ആരാണാവോ

പീറ്റർ :മിസ്സ്‌ ജൂലി അവിടെ ഇരുന്നോ ഞാൻ പോയി നോക്കാം

പീറ്റർ വേഗം വീടിന്റെ വാതിൽ തുറന്നു റോസ് ആയിരുന്നു അത്

റോസ് :നീയോ ജൂലി എവിടെ

പീറ്റർ :അത് പിന്നെ മിസ്സ്‌ ജൂലി

റോസ് :മിസ്സ്‌ ജൂലിയോ

പീറ്റർ :അല്ല ജൂലിക്ക് നല്ല സുഖമില്ല

റോസ് :അവൾക്കെന്താ പറ്റിയത്

റോസ് വേഗം വീടിനുള്ളിലേക്ക് കയറി

ജൂലി :എടി നീ ആയിരുന്നോ

റോസ് :നിനക്കെന്തൊ ജൂലി സുഖമില്ലേ

ജൂലി :ഹേയ് ഒന്നുമില്ല ചെറിയൊരു പനി ഇപ്പോൾ കുറഞ്ഞു അല്ല നീ ഇതെങ്ങനെ അറിഞ്ഞു

റോസ് :ഞാൻ ഇതറിഞ്ഞിട്ടൊന്നും വന്നതല്ല നീ കോളേജിൽ വന്നിട്ട് രണ്ട് ദിവസമായില്ലേ അതുകൊണ്ട് എന്താ കാര്യമെന്ന് നോക്കാൻ വന്നതാ

ജൂലി :സുഖമില്ലാത്തത് കൊണ്ടാടി വരാത്തത് ഞാൻ ഇല്ലാത്തപ്പോൾ കോളേജിൽ വല്ല വിശേഷവും ഉണ്ടായോ

റോസ് :അങ്ങനെ വലിയ വിശേഷമൊന്നുമില്ല കുറച്ച് ക്ലാസുകൾ ഉണ്ടായിരുന്നു അത്ര തന്നെ അതിരിക്കട്ടെ ഈ പീറ്റർ ഇവിടെ സ്ഥിര താമസമാക്കിയോ

ജൂലി :ഹേയ് ഇല്ല ഇവൻ എനിക്ക് സുഖമില്ലാത്തതറിഞ്ഞ് ഇന്ന്‌ വന്നതാ

റോസ് :ഹോ അങ്ങനെയാണല്ലേ

ജൂലിയും റോസും കുറച്ച് നേരം സംസാരിച്ചിരുന്നു

റോസ് :നിനക്ക് സുഖമില്ലേങ്കിൽ ഞാൻ ഇന്ന്‌ ഇവിടെ നിൽക്കാം

ജൂലി :അതൊന്നു വേണ്ട റോസ് ഇവിടെ പീറ്റർ ഉണ്ടല്ലോ

റോസ് :എന്താ

ജൂലി :അല്ല പീറ്റർ എല്ലാ കാര്യവും നോക്കിയിട്ടുണ്ട് പിന്നെ എനിക്ക് വേറേ പ്രശ്നമൊന്നുമില്ല പിന്നെന്തിനാ നീ വെറുതേ ബുദ്ദിമുട്ടുന്നത്

റോസ് :അല്ലെങ്കിലും ഇപ്പോൾ നിനക്ക് നമ്മളെ ഒന്നും വേണ്ടല്ലോ എന്നാൽ ശെരി ഞാൻ ഇറങ്ങുന്നു

പീറ്റർ :അങ്ങനെ പോയാൽ പറ്റില്ല ഞാൻ ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട് അത് കഴിച്ചിട്ടു പോകാം

റോസ് :അതൊന്നും വേണ്ട പീറ്റർ എനിക്ക് കുറച്ച് തിരക്കുണ്ട്

പീറ്റർ :അതൊന്നും പറഞ്ഞാൽ പറ്റില്ല കഴിച്ചേ പറ്റു

റോസ് :എന്നാൽ ശെരി നിർബന്ധമാണെങ്കിൽ കഴിചേക്കാം

അവർ മൂന്നു പേരും ഭക്ഷണം കഴിക്കാൻ തുടങ്ങി

റോസ് :നീ നന്നായിട്ട് പാചകം ചെയ്യുന്നുണ്ടല്ലോ പീറ്റർ ഇതൊക്കെ എവിടുന്നു പഠിച്ചതാ

പീറ്റർ :അതൊക്കെ എന്റെ ഒരു സീക്രറ്റാ പുറത്ത് വിടാൻ പറ്റില്ല

ജൂലി :എടാ ചെറുക്കാ അത്രക്ക് അങ്ങോട്ട് പൊങ്ങണ്ട ഇത് അത്രക്ക് വലിയ കാര്യമൊന്നും മല്ല ഇതിനേക്കാൾ നന്നായി ഞാൻ ഭക്ഷണം ഉണ്ടാക്കും

റോസ് :ഹോ പിന്നേ എനിക്കറിഞ്ഞൂടെ നിന്റെ കൈപുണ്യം

ഭക്ഷണത്തിനു ശേഷം പീറ്റർറും റോസും

റോസ് :ഹ ഹ ഹ നിന്റെ ഒരു കാര്യം

പീറ്റർ :ഇതൊക്കെ സാമ്പിളാ ഇനി ഞാൻ വേറൊരു കഥ പറയാം

ജൂലി :എന്താടി കുറേ നേരമായല്ലോ ചിരിക്കാൻ തുടങ്ങിയിട്ട്

റോസ് :ഈ പീറ്ററിന്റെ കഥ കേട്ടാൽ ആരായാലും ചിരിച്ചു പോകും ഇവൻ ആളു സൂപ്പറാ

ജൂലി :അത് നീയേ പറയു ഇവന്റെ അവിഞ്ഞ കോമഡി കേട്ട് ചിരിക്കാൻ നിനക്ക് നാണമില്ലേ

പീറ്റർ :റോസ് അതൊന്നും ശ്രദ്ദിക്കണ്ട ജൂലിയുടെ സ്വഭാവം നിനക്കറിയില്ലേ എല്ലാത്തിനും കുറ്റം കണ്ട് പിടിക്കും

ജൂലി :റോസ് നീ അല്ലേ പറഞ്ഞത് എന്തൊ തിരക്കുണ്ടെന്ന് എന്താ പോകുന്നില്ലേ

റോസ് :ഞാൻ പീറ്ററിന്റെ കൂടെ പോകാമെന്നു കരുതി

ജൂലി :ഹേയ് പീറ്ററിനു ഇവിടെ കുറച്ച് ജോലിയുണ്ട് അത് കഴിഞ്ഞേ അവൻ പോകു നീ ഇറങ്ങാൻ നോക്ക് ഇല്ലെങ്കിൽ ഇവൻ കഥയും പറഞ്ഞിരിക്കും ജോലിയൊന്നും നടക്കുകയുമില്ല

റോസ് :എന്നാൽ ശെരി ഞാൻ ഇറങ്ങുവാ പീറ്റർ അപ്പൊ പിന്നെ കാണാം ജൂലി നീ നാളെ കോളേജിൽ വരുമോ

ജൂലി :ഞാൻ വരാം റോസ്

റോസ് വീടിനു പുറത്തേക്കിറങ്ങി

പീറ്റർ :ഇവിടെ എനിക്ക് ഒരു ജോലിയും ബാക്കി ഇല്ലല്ലോ പിന്നെതിനാ മിസ്സ്‌ ജൂലി കള്ളം പറഞ്ഞത്

ജൂലി :പിന്നെ രണ്ടുപേർക്കും കൂടി ഇരുന്ന് കൊഞ്ചാൻ ഞാൻ സൗകര്യം ചെയ്ത് തരണോ

പീറ്റർ :എന്റെ പള്ളി ഈ മിസ്സ്‌ ജൂലി എന്തൊക്കെയാ ഈ പറയുന്നത്

ജൂലി :നിന്റെ പള്ളിയും അമ്പലവുമൊക്കെ അവിടെ നിൽക്കട്ടെ നീ എന്താ പറഞ്ഞത് ഞാൻ കുറ്റം മാത്രമേ പറയുള്ളൂന്നൊ

പീറ്റർ :(ഞാൻ സത്യമല്ലേ പറഞ്ഞത് )

ജൂലി :നീ എന്താ പറഞ്ഞത് ഞാൻ കേട്ടില്ല

പീറ്റർ :ഒന്നുമില്ല മിസ്സ്‌ ജൂലി എനിക്ക് നല്ല ഉറക്കം വരുന്നു മിസ്സ്‌ ജൂലിക്ക് വയ്യാത്തതല്ലേ പോയി കിടന്നോ

ജൂലി :എന്നെ നീ അങ്ങനെ കിടത്താൻ നോക്കണ്ട

പീറ്റർ :എന്നാൽ ശെരി മിസ്സ്‌ ജൂലി ഞാൻ പോയി കിടക്കട്ടെ

പീറ്റർ വേഗം റൂമിൽ കയറി

ജൂലിയും റൂമിലേക്ക് കയറി കതകടച്ചു

അല്പ സമയത്തിന് ശേഷം

ജൂലി :നിനക്ക് എന്താ ജൂലി ഈ പറ്റിയത് നീ എന്തിനാ അവനോട് വെറുതേ ദേഷ്യപെട്ടത് എനിക്കിത് ഏതൊക്കെയാ ദൈവമേ ഈ പറ്റുന്നത് എന്തായലും നാളെ അവനോട് സോറി പറഞ്ഞേക്കാം

ജൂലി പതിയെ കണ്ണുകൾ അടച്ചു ഉറങ്ങാൻ തുടങ്ങി

പിറ്റേദിവസം രാവിലെ

ജൂലി :പീറ്റർ എനിക്ക് കോളേജിൽ പോകാൻ സമയമായി ഞാൻ പോയിട്ട് വരാം

പീറ്റർ :ഇന്ന്‌ പോണോ മിസ്സ്‌ ജൂലി വയ്യാത്തതല്ലേ

ജൂലി :എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല ഇപ്പോൾ തന്നെ ഒരുപാട് ക്ലാസ്സ്‌ മുടങ്ങി ഇനിയും ലീവ് എടുത്താൽ പറ്റില്ല ശെരി പീറ്റർ വൈകുന്നേരം കാണാം

പീറ്റർ :ശെരി മിസ്സ്‌ ജൂലി

ജൂലി :പിന്നെ പീറ്റർ ഇന്നലെ ഞാൻ ദേഷ്യപെട്ടില്ലേ അതിനു സോറി

പീറ്റർ :അത് സാരമില്ല മിസ്സ്‌ ജൂലി

ജൂലി :സോറി പീറ്റർ നിന്റെ പിണക്കം മാറ്റാൻ ഞാൻ ഇന്ന്‌ നിനക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊണ്ട് വരാം

പീറ്റർ :എന്ത്‌ ഗിഫ്റ്റ്

ജൂലി :അതൊക്കെ സർപ്രൈസ്

ജൂലി വീടിന് പുറത്തേക്കിറങ്ങി

അല്പസമയത്തിനു ശേഷം ജൂലിയുടെ ക്ലാസ്സ്‌ റൂം

റോസ് :ഇനി നീ തിങ്കളാഴ്ചയെ വരുള്ളൂ എന്നാ ഞാൻ കരുതിയത്

ജൂലി :ഇപ്പോൾ തന്നെ ഒരുപാട് ക്ലാസ്സ്‌ മിസ്സായി അതുകൊണ്ട് മാത്രമാ ഞാൻ ഇന്ന്‌ വന്നത്

റോസ് :അതെന്തായാലും നന്നായി നീ ഇല്ലെങ്കിൽ ഞാൻ ഇവിടെ ബോറടിച്ചു ചാവും

ജൂലി :എടി ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ

റോസ് :എന്നോടെന്തിനാ നീ അനുവാദം ചോദിക്കുന്നത് എന്താന്നു വച്ചാൽ നീ ചോദിച്ചോ

ജൂലി :അത് പിന്നെ നമ്മുടെ മനസ്സിൽ എപ്പോഴും ഒരാളുടെ ചിന്ത വന്നുകൊണ്ടിരുന്നാൽ അതിന്റെ അർഥം എന്താ

റോസ് :അപ്പോൾ നിന്റെ മനസ്സിൽ ഇടക്കിടെ ആരോ വരുന്നുണ്ട് അല്ലേ

ജൂലി :അങ്ങനെ ഒന്നുമില്ല ഞാൻ വെറുതേ ചോദിച്ചതാ

റോസ് :നീ വെറുതേ ഒളിക്കണ്ട നിന്റെ മനസ്സിൽ വരുന്നത് ആരാണെന്ന് ഞാൻ പറയട്ടെ

ജൂലി :ശെരി നീ പറ

റോസ് :പീറ്റർ എന്താ ശെരിയല്ലേ

ജൂലി :നിനക്കെങ്ങനെ ഇത് മനസ്സിലായി

റോസ് :ഇന്നലത്തെ നിന്റെ പെർഫോമൻസ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി നിനക്ക് അവനോട് പ്രേമമാണെന്ന്

ജൂലി :നീ ഒന്ന് പോയെ വെറുതേ അനാവശ്യം പറയാതെ എനിക്ക് അവനോട് ഒന്നുമില്ല

റോസ് :നീ അവനെ പറ്റി എപ്പോഴും ഓർക്കാറില്ലേ

ജൂലി :അതെ ഈ അടുത്തായിട്ട് അങ്ങനെയാ

റോസ് :അതാ ഞാൻ പറഞ്ഞത് നിനക്ക് അവനോട് പ്രേമമാണെന്ന്

ജൂലി :ഇത് പ്രശ്നമാകും

റോസ് :എന്ത്‌ പ്രശ്നമാകുമെന്ന് അവൻ നല്ല ചെറുക്കനാ ഒരു പ്രേശ്നവുമില്ല

ജൂലി :അതിന് എനിക്ക് മാത്രം ഇഷ്ടം തോന്നിയിട്ട് കാര്യമുണ്ടോ അവനും തോന്നണ്ടേ

റോസ് :അത് ശെരിയാ അതുകൊണ്ട് നീ ആദ്യം അവനോട് ഇഷ്ടം പറയണം അപ്പോൾ അറിയാല്ലോ അവന്റെ ഉള്ളിലെന്താണെന്ന്

ജൂലി :നീ യൊന്ന് പോയെ ഞാൻ ചോദിക്കാനോ എനിക്കൊന്നും വയ്യ

റോസ് :എങ്കിൽ നീ ചോദിക്കണ്ട അവനെ വേറേ പെൺപിള്ളേർ കൊണ്ട് പോട്ടെ ഈ എനിക്ക് വരെ അവനോട് ഇഷ്ടം തോന്നുന്നുണ്ട്

ജൂലി :എങ്കിൽ നിന്നെ ഞാൻ കൊല്ലും

റോസ് :അങ്ങനെയാണെങ്കിൽ അവനോട് വേഗം കാര്യം പറ

ജൂലി :അവന് എന്നെ ഇഷ്ടമല്ലെങ്കിലോ

റോസ് :അങ്ങനെ വരാൻ ഒരു സാധ്യതയുമില്ല നിന്നെ അവന് ഇഷ്ടമാണെന്ന് തന്നെയാ എനിക്ക് തോന്നുന്നത് നീ ധൈര്യമായി ചോദിക്ക്

റോസ് :ശെരി ഞാൻ ചോദിക്കാം വല്ല കുഴപ്പവും ഉണ്ടായാൽ ഞാൻ നിന്നെ കൊല്ലും

പെട്ടെന്നാണ് അവിടേക്ക് ജോൺ എത്തിയത്

ജോൺ :രണ്ട് പേരും വലിയ തിരക്കിലാണല്ലോ

റോസ് :ഹോ എന്തെങ്കിലും അത്യാവശ്യകാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ കയറി വന്നോളും മാരണം

ജോൺ :മാരണം നിന്റെ തന്ത

ജൂലി :ഒന്ന് നിർത്തിക്കെ രണ്ടും നിങ്ങൾ എപ്പോ കണ്ടാലും കീരിയും പാമ്പുമാണല്ലോ

ജോൺ :അതിനു ഈ പിശാചല്ലേ തുടക്കമിട്ടത്

ജൂലി :അത് വിട് ജോൺ എന്താ കാര്യം

റോസ് :എന്ത്‌ കാര്യം വല്ല തള്ളും പറയാൻ വന്നതായിരിക്കും

ജോൺ :ഞാൻ ഒരു വലിയ ന്യൂസും കൊണ്ട് വന്നതായിരുന്നു ഇനിയിപ്പോൾ പറയുന്നില്ല

ജൂലി :എന്ത്‌ ന്യൂസ്‌ നീ അവളെ നോക്കണ്ട എന്നോട് പറ

ജോൺ :ഞാൻ നിന്നോട് മാത്രം പിന്നീട് പറയാം

റോസ് :എന്താടാ ഇത് ഞാൻ തമാശക്ക് വേണ്ടി ഓരോന്ന് പറയുമ്പോൾ നീ അത് കാര്യമായിട്ട് എടുക്കുന്നതെന്തിനാ

ജൂലി :വിട്ടേക്കെടാ പാവം അവളും കൂടി കേൾക്കട്ടേ

ജോൺ :ശെരി ഞാൻ പറയാം നിങ്ങൾക്ക് ഈ ജെയ്സനെ അറിയാമോ

ജൂലി :ഏത് ജെയ്സൺ

ജോൺ :ഈ സിറ്റിയിലെ തന്നെ ഏറ്റവും വലിയ ബിസ്സ്നെസ്സ് വുമനിന്റെ മകനാ നീ ജെയ്സൺ കമ്പനിസിനെ പറ്റി കേട്ടിട്ടില്ലേ

റോസ് :എനിക്കറിയാം അവനെന്തുപറ്റി

ജോൺ :ഒന്നുംപറ്റിയില്ല

ജൂലി :പിന്നെന്താ

ജോൺ :അവൻ അവന്റെ ഫ്രണ്ട്സിനു വേണ്ടി ഒരു പാർട്ടി കൊടുക്കുന്നുണ്ട് നാളെ

റോസ് :അതിന് നമുക്കെന്താ

ജോൺ :നമ്മളും നാളെ അങ്ങോട്ടേക്ക് പോകുന്നു

ജൂലി :അതിന് അവൻ നിന്നെ പാർടിക്ക് വിളിച്ചിട്ടുണ്ടോ

ജോൺ :ഹേയ് ഇല്ല എനിക്ക് അവനെ അറിഞ്ഞുപോലും കൂടാ

ജൂലി :പിന്നെങ്ങനെ പോകാനാ

ജോൺ :അതാ ഞാൻ പറഞ്ഞു വരുന്നത് ആ പാർട്ടിയിൽ ഒരുപാട് പേർ വരും വരുന്നവരെയൊന്നും ചെക്ക് ചെയ്യാറുമില്ല

ജൂലി :എനിക്ക് മനസ്സിലായി നമ്മളും ആളുകളുടെ കൂട്ടത്തിൽ വിളിക്കാത്ത പാർടിക്ക് പോകണമായിരിക്കുമല്ലേ

ജോൺ :അത് താന്നെ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു ജൂലി

ജൂലി :നീയൊന്ന് പോയെ ജോൺ നീ ഈ പറയുന്ന ജെയ്സൺ ആളു പ്രശ്നക്കാരനാണെന്നാ ഞാൻ കേട്ടിട്ടുള്ളത്

ജോൺ :ഒരു പ്രേശ്നവുമില്ല ആ തിരക്കിനിടയിൽ നമ്മളെ ആരും തിരിച്ചറിയുക പോലുമില്ല പിന്നെ ആ പാർട്ടിയിൽ ഇല്ലാത്ത ഫുഡ്‌ ഐറ്റംസ് ഇല്ലെന്നാ ഞാൻ കേട്ടത് ആരൊക്കെ വന്നില്ലെങ്കിലും ഞാൻ പോകും

റോസ് :ജൂലി കേട്ടിട്ട് കുഴപ്പമില്ലെന്ന് തോന്നുന്നു നമുക്കും പോയാലോ

ജൂലി :ഇതൊക്കെ ചീപ്പ് അല്ലേ റോസ്

റോസ് :ഇതൊക്കെ ഒരു രസമായി കണ്ടാൽ മതി ഒന്നും ഉണ്ടാകില്ല

ജൂലി :എന്നാൽ പോയി നോക്കാമല്ലേ പിന്നെ ഞാൻ ഒരാളെ കൂടി കൊണ്ട് വന്നോട്ടെ

ജോൺ :അതാരാ ആ ഒരാൾ

ജൂലി :എന്റെ ഒരു കസിനാ പീറ്റർ

റോസ് :നീ കൊണ്ട് വന്നോ എന്തായാലും ഓസിനല്ലേ പോകുന്നത് അവനും കൂടി വന്നോട്ടെ

ജോൺ :ആര് വേണമെങ്കിലും വന്നോട്ടെ പക്ഷെ കൃത്യ സമയത്ത് എത്തണം നാളെ ജെയ്സൺ കൺവെൻഷൻ സെന്ററിൽ വച്ചാ പാർട്ടി കൃത്യം 7മണിക്ക് നിങ്ങൾ അവിടെ ഉണ്ടാകണം

ജൂലി :ശെരി ഞാൻ ഏറ്റു

ജോൺ :എന്നാൽ ശെരി ഞാൻ ഇപ്പോൾ വരാം

ജോൺ ക്ലാസിനു പുറത്തേക്ക് പോയി

ജൂലി :റോസ് എനിക്ക് ഒരു ഐഡിയ കിട്ടിയിട്ടുണ്ട്

റോസ് :എന്ത്‌ ഐഡിയ

ജൂലി :ഞാൻ പീറ്ററിനോട് പാർട്ടിയിൽ വച്ച് ഇഷ്ടം പറയും

റോസ് :അതെന്തായാലും കൊള്ളാം ജൂലി

ജൂലി :എന്തായാലും നല്ല രീതിയിൽ പ്ലാൻ ചെയ്യണം

വൈകുന്നേരം ജൂലിയുടെ വീട്

പീറ്റർ :മിസ്സ്‌ ജൂലി എന്താ ഇന്ന്‌ വൈകിയത്

ജൂലി :നിനക്ക് ഗിഫ്റ്റ് വാങ്ങാൻ ഒരു കടയിൽ കയറി അതാ വൈകിയത്

പീറ്റർ :ഗിഫ്റ്റോ അപ്പോൾ മിസ്സ്‌ ജൂലി അത് കാര്യമായിട്ട് പറഞ്ഞതാണോ

ജൂലി :അല്ലാതെ പിന്നെ ദാ നോക്ക്

ജൂലി കയ്യിലുണ്ടായിരുന്ന ബോക്സ്‌ പീറ്ററിനു നൽകി

പീറ്റർ :ഇത് ഡ്രസ്സ്‌ ആണല്ലോ ഇതിപ്പോൾ എന്തിനാ വാങ്ങിയത് എനിക്ക് ഇവിടെ ആവശ്യത്തിനുണ്ടല്ലോ

ജൂലി :അത് സാരമില്ല നാളെ നമുക്ക് ഒരിടം വരെ പോകാനുണ്ട് അതുകൊണ്ട് വാങ്ങിയതാ

പീറ്റർ :അതെവിടെയാ

ജൂലി :ഒരു പാർട്ടിക്കാ നിനക്ക് ഇഷ്ടപ്പെട്ട ഫുഡ്‌ ഒക്കെ അവിടെ ഉണ്ടാകും

പീറ്റർ :ആരാ പാർട്ടി നടത്തുന്നത്

ജൂലി :എന്റെ ഒരു ഫ്രണ്ട് നടത്തുന്നതാ

പീറ്റർ :ഏത് ഫ്രണ്ട്

ജൂലി (ഇവന് എന്തൊക്കെയാ അറിയേണ്ടത് )നിനക്ക് അറിയാത്ത ഫ്രണ്ടാ പേര് ജെയ്സൺ

പീറ്റർ :ശെരി മിസ്സ്‌ ജൂലി നാളെ നമുക്ക് അടിച്ചു പൊളിക്കാം

ജൂലി :പിന്നെ എനിക്ക് നിന്നോട് ഒരു പ്രധാന കാര്യം പറയാനുണ്ട്

പീറ്റർ :പോകാനുള്ള വഴി കണ്ട് പിടിക്കണം എന്നല്ലേ ഞാൻ ഉടനെ കണ്ട് പിടിച്ചോളാം ഇനി അധികം വൈകില്ല

ജൂലി :അതിന് ഞാൻ ഇപ്പോൾ നിന്നോട് പോകണമെന്ന് പറഞ്ഞോ നാളെ ഞാൻ നിന്നോട് ഒരു കാര്യം പറയും ആത് കേട്ടിട്ട് നീ പോകണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്ക്

പീറ്റർ :അത്രക്ക് എന്താ എന്നോട് പറയാനുള്ളത്

ജൂലി :അതൊക്കെ നാളെ അറിഞ്ഞാൽ മതി

*******************************************

പിറ്റേ ദിവസം വൈകുന്നേരം ജൂലിയുടെ വീട്

പീറ്റർ :മിസ്സ്‌ ജൂലി ഈ ഡ്രെസ്സിൽ ഞാൻ എങ്ങനെയുണ്ട്

ജൂലി :നന്നായിട്ടുണ്ട് പീറ്റർ നീ വേഗം ഇറങ്ങാൻ നോക്ക് സമയം 6മണി യായി ഇപ്പോൾ പോയാലെ കൃത്യ സമയത്ത് അവിടെ എത്താൻ പറ്റു

പീറ്റർ :ഞാൻ റെഡിയാണ് മിസ്സ്‌ ജൂലി നമുക്ക് ഇറങ്ങാം

ജൂലിയും പീറ്ററും വീടുപൂട്ടി പുറത്തേക്കിറങ്ങി

ജൂലി :വാ പീറ്റർ നമുക്ക് ഓട്ടോ വല്ലതും കിട്ടുമോയെന്നു നോക്കാം

അല്പ സമയത്തിനുശേഷം ജെയ്സൺ കൺവെൻഷൻ സെന്റർ

ജൂലി : വേഗം വാ പീറ്റർ അവർ അവിടെ കാത്തുനില്ക്കുന്നുണ്ടാകും

പെട്ടെന്നാണ് റോസും ജോണും അവരുടെ അടുത്തേക്ക് എത്തിയത്

ജൂലി :പാർട്ടി തുടങ്ങിയോ ജോൺ

ജോൺ :ഇല്ല ജൂലി ആളുകൾ വരുന്നതേ ഉള്ളു എല്ലവരും ജെയ്‌സന്റെ കോളേജ് മേറ്റ്സാ

ജൂലി :എന്നാൽ ശെരി നമുക്ക് പോകാം

ജോൺ :അതിരിക്കട്ടെ ഇതാണല്ലേ നിന്റെ കസിൻ പീറ്റർ

ജൂലി :അതെ

ജോൺ :ഹായ് പീറ്റർ ഞാൻ ജോൺ

പീറ്റർ :ഉം അറിയാം

ജോൺ :ഇവൻ ഭയങ്കര സീരിയസ് ആണല്ലോ ജൂലി

ജൂലി :ഹേയ് അങ്ങനെ ഒന്നുമില്ല നീ വാ നമുക്ക് വേഗം പോകാം

അവർ സെന്ററിനുള്ളിലേക്ക് കയറി

തുടരും….
.

Comments:

No comments!

Please sign up or log in to post a comment!