അപകടം വരുത്തി വെച്ച പ്രണയം 1

പ്രിയ വായനക്കാരേ… ഇത് നിങ്ങളുടെ ടോണിയാണ്.. സ്വാതിയെയും അൻഷുലിനെയും ജയരാജിനെയും നിങ്ങളുടെ മുന്നിലേക്കെത്തിച്ച അതേ ‘മടിയൻ’ ടോണി..! 😇

ഇതും എന്റെ കഥ അല്ല.. പക്ഷെ, അടിച്ചു മാറ്റിയതുമല്ല… വായിച്ച് ഒത്തിരി ഇഷ്ടമായതു കൊണ്ട് കഥാകൃത്തിനോട് അനുവാദം ചോദിച്ചു കൊണ്ടാണിത് എഴുതാൻ തുടങ്ങുന്നത്.. എഴുത്തല്ല.. Translation തന്നെയാണ് ഭൂരിഭാഗവും.. അതിനോടൊപ്പം എന്റെ കുറച്ചു ശൈലികളും dialogues ഉം കൂടി ഉൾപ്പെടുത്തുമെന്നു മാത്രം.. so, ചിലരുടെ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം കഥയുടെ റൂട്ട് മാറ്റി വിടാൻ യാതൊരു ഉദ്ദേശ്യവുമില്ല… and original story name പറഞ്ഞ് നിങ്ങളെ ആരെയും ഇപ്പഴേ അതിലേക്ക് പറഞ്ഞു വിടാനും എനിക്ക് താല്പര്യമില്ല…

അതുപോലെ തന്നെ ഈ കഥയിൽ സ്വാതിയുടെ കഥയ്ക്ക് കിട്ടിയ അത്രയും സ്‌നേഹം കിട്ടില്ലെന്ന്‌ എനിക്കറിയാം.. ചിലർക്ക് ഇഷ്ടപ്പെടും.. ചിലർക്ക് ഇഷ്ടപ്പെടില്ല… എന്തായാലും ഇതൊരു പ്രണയ കഥയാണ്.. so.. നിങ്ങൾ തീരുമാനിച്ചോളൂ, ഇത് ഇഷ്ടപ്പെണണോ വേണ്ടയോ എന്ന്… 🙂

എനിക്കറിയാം ഇവിടെ ഭൂരിഭാഗം ആളുകൾക്കും erotic situations & sex scenes ആണ് താല്പര്യം.. നിങ്ങളെ നിരാശപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, ഒരു കാര്യം വ്യക്തമാക്കുന്നു.. ഈ കഥ മന്ദഗതിയിലുള്ള ഒന്നാണ്.. ഇതിൽ ലൈംഗിക വേഴ്ചകൾ ഇടയ്ക്കിടെ ഉണ്ടാകില്ല.. സ്വാതിയുടെ കഥ വായിച്ച് കാമം മൂത്ത് പാവം സോണിയമോളെ വരെ ജയരാജിനെക്കൊണ്ട് കളിപ്പിക്കണം എന്നുള്ള ആശയങ്ങൾ ഉന്നയിച്ച teams കഷ്ടപ്പെട്ട് ഈ കഥ വായിക്കേണ്ട കാര്യമില്ലെന്നു ഇപ്പോഴേ അറിയിച്ചു കൊള്ളുന്നു.. എന്തായാലും എനിക്ക് വാഗ്ദാനം ചെയ്യാൻ കഴിയുന്ന ഒരു കാര്യം, ഈ കഥ വെറും നാലോ അഞ്ചോ ദൈർഘ്യമുള്ള അപ്‌ഡേറ്റുകളിൽ അവസാനിക്കും.. കഥ എന്റെ സ്വന്തമല്ലാത്തതു കൊണ്ട് ഇവിടെയും വിമർശനങ്ങൾ ഞാൻ കൂടുതലായി ചെവികൊള്ളാനാഗ്രഹിക്കുന്നില്ല…

എന്തായാലും വായിക്കുക.. ആസ്വദിക്കുക…

And last but not least.. സ്വാതിയുടെ കഥ ഇത്ര മനോഹരമായി എഴുതാൻ എന്നെ സഹായിച്ച, ‘അജ്ഞാതൻ’ എന്ന അപരനാമമുള്ള നമ്മുടെ വടക്കൻ സഹോയ്ക്കും, അതിനു ശേഷം തുടർന്നു കൊണ്ടു പോകാൻ എന്റെ മനസ്സറിഞ്ഞ് അതിനേക്കാളേറെ സഹായിച്ച Ramesh Babu ചേട്ടനും ഒരായിരം നന്ദി കൂടി അറിയിക്കുന്നു… 💖

ഇത്രയും പറഞ്ഞു നിർത്തിക്കൊണ്ട് ഞാനീ ചെറിയ കഥ തുടങ്ങട്ടെ……🧍

ഇന്നലെ രാത്രി വളരെ കനത്ത മഴയായിരുന്നു.. റോഡിൽ നല്ല വഴുക്കലും അതുപോലെ ഗതാഗതക്കുരുക്കും ഉണ്ടായിരുന്നു. ഞാനൊഴികെ എല്ലാവരും അവരുടെ ജോലിയോ മറ്റെന്തെങ്കിലുമോ ഒക്കെയായി വൈകിയെന്നു തോന്നുന്നു.

എങ്കിലും ഞാൻ വാടകയ്‌ക്കെടുത്ത ആ ടാക്‌സിയിലെ ഡ്രൈവർ ശ്രദ്ധാലുവായിരുന്നു. അയാൾ വണ്ടി ഒത്തിരി വേഗത്തിലോടിക്കാൻ വിസമ്മതിച്ചു.

അങ്ങനെ ഞങ്ങൾ പോയിക്കൊണ്ടിരുന്നപ്പോൾ പ്രതീക്ഷിക്കാതെ അതു നടന്നു. ഞങ്ങൾക്ക് അപകടമൊന്നും സംഭവിച്ചതല്ല. പകരം ഞങ്ങളപ്പോഴൊരു ദാരുണമായ അപകടത്തിന് സാക്ഷിയായി.. മിക്ക അപകടങ്ങളും സംഭവിക്കുന്നതുപോലെ എല്ലാം വളരെ വേഗത്തിലാണ് സംഭവിച്ചത്.. സിഗ്നലിംഗ് ഇല്ലാതെ ഒരു കാർ നടുറോഡിൽ നിന്നു ഇടത്തേക്ക് തിരിഞ്ഞു.. അതിന്റെ ഫലമായി ഒരു ബസ് ആ കാറിൽ വന്നിടിച്ചു.. കൃത്യസമയത്ത് ബ്രേക്ക് ചെയ്യാൻ കഴിയാത്തതിനാൽ ബസിനു പുറകിലുള്ള കുറച്ച് കാറുകൾ കൂടി ബസിന്റെ പുറകിലേക്ക് ഇടിച്ചുകയറി.. ഉടൻ തന്നെ അവിടെ വണ്ടികളുടെ ഒരു കൂമ്പാരമായി മാറി.. ആ ഗതാഗതം മുഴുവൻ സ്തംഭിച്ചു.. സംഭവസ്ഥലത്തു നിന്ന് ആ ബസിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടുവെന്നു തോന്നുന്നു. അയാൾ വളരെ വേഗം അപ്രത്യക്ഷനായി.

ഞാൻ യാത്ര ചെയ്ത ടാക്സിക്കു തൊട്ടു പുറകിലുണ്ടായിരുന്ന ആ കാറാണ് ഈ അപകടം മുഴുവനുമുണ്ടാകാൻ കാരണമായത്. പരിഭ്രാന്തിയോടെ ഞാനും ഡ്രൈവറും ഡോർ തുറന്ന് പുറത്തിറങ്ങി കുറച്ചടുത്തായി ഇടിച്ചു തെറിച്ചു വീണ ആ കാറിന്റെ അടുത്തെത്തി. അപകടത്തിന്റെ ആഘാതം കാരണം അതിന്റെ ഡ്രൈവർ സ്റ്റിയറിംഗ് വീലിൽ നിർജീവമായി ചോരയിൽ കുളിച്ച് ഇരിക്കുകയായിരുന്നു. അയാളുടെ കാര്യത്തിൽ ഇനി എനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മനസിലായി.. നാൽപതു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു അതിന്റെ പിൻസീറ്റിൽ ഇരുന്നിരുന്നത്. ആ സ്ത്രീക്കും ഗുരുതരമായി പരിക്കേൽക്കുകയും തലയിൽ നിന്നും കൈകളിൽ നിന്നും രക്തസ്രാവമുണ്ടാവുകയും ചെയ്തിരുന്നു. എന്താണു സംഭവിച്ചതെന്ന് മനസിലാക്കാൻ പോലും കഴിയാത്തത്ര ദുർബലയായിരുന്നുവെങ്കിലും അവർക്കപ്പോഴും ബോധമുണ്ടായിരുന്നു. ഡോർ ഇടിയുടെ ആഖാതത്തിൽ കുടുങ്ങിയിരുന്നതിനാൽ എനിക്കത് തുറക്കാൻ കഴിഞ്ഞില്ല. ഞാനെന്റെ മുഴുവൻ ശക്തിയോടു കൂടെ അത് തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ, അവർ ദുർബലമായ കണ്ണുകളാൽ എന്നെ നോക്കി.. അബോധാവസ്ഥയിലേക്ക് വീഴുന്നതിനു മുമ്പ് അവർ എന്റെ നേർക്ക് കൈ നീട്ടി.. എന്റെ കൺമുന്നിൽ കിടന്നവർ മരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് എനിക്ക് തോന്നി..

ഞാൻ കുറച്ച് തവണ ശക്തിയായി വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചപ്പോൾ ഭാഗ്യവശാൽ അത് തുറക്കാൻ പറ്റി. ഞാൻ അവരെ കാറിൽ നിന്നും പതിയെ വലിച്ച് പുറത്തേക്ക് ഇറക്കി. എന്റെ ഡ്രൈവറും കൂടി സഹയായിച്ച് ആ ടാക്സി കാറിന്റെ പിൻസീറ്റിൽ ആ സ്ത്രീയെ കിടത്തി.
അപ്പോഴേക്കും കുറച്ചാളുകൾ ഓടിയെത്തിയിരുന്നു. അവർ ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. ആ സ്ത്രീക്ക് ജീവനുണ്ടായിരുന്നു കൊണ്ട് എന്നോടവർ ഉടൻ തന്നെ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. എനിക്കും എതിർപ്പൊന്നുമുണ്ടായിരുന്നില്ല. ആ ജീവൻ എങ്ങനെയെങ്കിലും നില നിറുത്തുക എന്നതു മാത്രമായിരുന്നു എന്റെ മനസ്സിൽ.. ഡ്രൈവർ വേഗം ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചു.

കൃത്യസമയത്തു തന്നെ ഞങ്ങളവിടെ എത്തിയെന്നു തോന്നുന്നു. ആ സ്ത്രീ രക്ഷപ്പെട്ടു. എന്നാൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അപ്പോഴേക്കും ദൃക്‌സാക്ഷികളിൽ നിന്ന് മൊഴിയെടുക്കാൻ വേണ്ടി രണ്ട് പോലീസുകാർ വന്നു. ഡോക്ടറെ കണ്ട ശേഷം വെളിയിലേക്കിറങ്ങിയപ്പോഴേക്കും എന്റെ ഡ്രൈവറും അപ്രത്യക്ഷനായിരുന്നു.. ഇക്കാര്യത്തിൽ കൂടുതലായി ഇടപെടാൻ അയാൾ ആഗ്രഹിച്ചിട്ടുണ്ടാവില്ല.. കൂട്ടിയിടിച്ച കാറിന്റെ ഡ്രൈവറെ ചിലർ അതേ ആശുപത്രിയിൽ ഒരു ആംബുലൻസിൽ എത്തിച്ചു. എന്താണ് സംഭവിച്ചതെന്ന് ഞാൻ അവിടെ വന്ന പോലീസുകാർക്ക് ഒരു റിപ്പോർട്ട് നൽകി. വിളിപ്പിച്ചാൽ വീണ്ടും വരേണ്ടി വരുമെന്ന് അവരെന്നോടു പറഞ്ഞു. എനിക്ക് മതിയായ സമയമുണ്ടായിരുന്നു. So, അതനുസരിക്കാൻ എനിക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല..

ഞാൻ കുറച്ച് ദിവസം ഗുജറാത്തിലായിരുന്നു. വഡോദര എന്ന് പേരുള്ള ആ സ്ഥലത്തേക്കുള്ള എന്റെ ആദ്യ സന്ദർശനമായിരുന്നു അത്.. കുറച്ചു ഗുജറാത്തി ജീവിതങ്ങൾ കണ്ടു കൊണ്ട് ഞാനാ ആശുപത്രിയുടെ ഇടനാഴികളിലൂടെ നടന്നു. മിക്കവരും ആ ആശുപത്രിയിൽ അസുഖങ്ങളും വേദനകളുമായി കഷ്ടപ്പെടുകയായിരുന്നു. എനിക്ക് എന്റേതായ വേദനകളുണ്ടായിരുന്നു (അതു വഴിയേ പറയാം).. പക്ഷേ ആ നിമിഷങ്ങളിൽ എനിക്ക് ആശ്വാസം തോന്നി.. കാരണം അവരൊന്നും എന്റെ അടുത്ത ആളുകളല്ല. ഒരു ചെറിയ ബാക്ക്പാക്ക് ബാഗ് ധരിച്ചു കൊണ്ട് ഞാൻ ഒരു ടൂറിസ്റ്റിനെപ്പോലെ അവിടെയെല്ലാം ചുറ്റിനടന്നു..

അങ്ങനെയാ ഇടനാഴികളിലൂടെ നടന്നു കൊണ്ടിരുന്നപ്പോൾ ഞാൻ അവിടെ കണ്ട ഒരാളാണ് ദീപിക.. നീല നിറത്തിലുള്ള ഒരു സാധാരണമായ സാരി ധരിച്ചിരുന്ന അവളൊരു ഇരുപത്തിയഞ്ച് വയസുകാരിയായിരുന്നു.. ഞാനവളെ ആദ്യമായി കാണുമ്പോൾ ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിനു അരികിലിരുന്ന് അവൾ നിശബ്ദമായി കരയുകയായിരുന്നു.. കുറച്ചു നിമിഷങ്ങൾക്കു ശേഷം എന്റെ ശ്രദ്ധ അവളിൽ നിന്നു തിരിഞ്ഞ് അവളുടെ കയ്യിലിരിക്കുന്ന കുട്ടിയിലേക്കായി. ആ ഒരു വയസ്സുള്ള ആൺകുഞ്ഞ് വല്ലാതെ കരയുന്നുനുണ്ടായിരുന്നു. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ ആദ്യമെന്നെ പ്രകോപിപ്പിച്ചു.
ആ അമ്മയുടെ ആ അശ്രദ്ധമായ ഇരുപ്പിൽ എനിക്കല്പം ദേഷ്യം തോന്നി.. പക്ഷേ, അവളുടെ തളർന്ന മുഖവും കണ്ണുനീർ നിശബ്ദമായി ചൊരിയുന്നതും കണ്ടപ്പോൾ എനിക്കവളോടു സഹതാപം തോന്നി.. അവൾ അവിടെ തനിച്ചായിരുന്നുവെന്ന് ഊഹിക്കാൻ എളുപ്പമായിരുന്നു. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ കിടക്കുന്ന ആൾ അവൾക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളാണെന്ന് എനിക്ക് മനസിലായി.

https://encrypted-tbn0.gstatic.com/images?q=tbn%3AANd9GcTOo9rTjTEGqcCQMpur6PKONwIHIrgg5sJwPQ&usqp=CAU

ഞാൻ ആദ്യം അവളെ അവഗണിച്ചു കൊണ്ട് വീണ്ടും നടത്തം തുടരാൻ ശ്രമിച്ചു.. പക്ഷേ അല്പം പോലും എനിക്ക് മുന്നോട്ട് നടക്കാൻ കഴിഞ്ഞില്ല.. പിന്നെ ഒരു അദൃശ്യശക്തിയുടെ വലിയിലെന്ന പോലെ ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു.. അവളുടെ കുറച്ചടുത്തുള്ള ഒരു കസേരയിൽ ഇരുന്നു കൊണ്ട്..

“എസ്ക്യൂസ്‌ മീ.. നിങ്ങളുടെ കുഞ്ഞ് വല്ലാതെ കരയുന്നല്ലോ. നിങ്ങൾക്കു വിരോധമില്ലെങ്കിൽ, കുഞ്ഞിനെ ഞാനൊന്നു എടുത്ത് കരച്ചിൽ നിർത്താൻ ശ്രെമിച്ചോട്ടെ?”

ഞാൻ അവളുടെ കുഞ്ഞിന്റെ നേർക്ക് കൈ നീട്ടി. ആദ്യമായിട്ട് കാണുന്നതു കൊണ്ട് അവളെന്നെ ആശ്ചര്യത്തോടെയൊന്നു നോക്കി.. കുറച്ചു നേരമായി ഞാൻ അവിടെയൊക്കെ നടന്നുകൊണ്ടിരുന്നതു കൊണ്ട് അവളെന്നെ കണ്ടിരുന്നുവെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അവളുടെ മുഖത്തെ നോട്ടം അതല്ല സത്യമെന്ന് ഉറപ്പാക്കി.. കുഞ്ഞിനെ എന്നെ വിശ്വസിച്ചേൽപ്പിക്കാനവൾ മടിച്ചു. എന്നിരുന്നാലും, ഒരു നിമിഷം നല്ലതു പോലെ ആലോചിച്ചിരുന്ന ശേഷം അവൾ പിന്നെ നന്ദി പറഞ്ഞു കൊണ്ട് മോനെ എന്റെ കൈകളിലേക്ക് തന്നു.

കുഞ്ഞിനെ എന്റെ കയ്യിലെടുത്തപ്പോൾ അത്ഭുതമെന്നോണം അവന്റെ കരച്ചിൽ കുറഞ്ഞു. കുറച്ചു നേരം ഞാനവനെ തോളത്തു കിടത്തി എഴുന്നേറ്റ് നടന്നുകൊണ്ട് ഒരു പഴയ താരാട്ടു പാടികൊടുത്തപ്പോൾ കുഞ്ഞ് പതിയെ ഉറങ്ങാൻ തുടങ്ങി. ഞാനാ ഓപ്പറേഷൻ തിയേറ്ററിനു മുന്നിൽ കൂടി കുഞ്ഞിനേയും കൊണ്ട് നടന്നു കൊണ്ടിരുന്നപ്പോൾ അവളെന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.. മോന്റെ കരച്ചിൽ നിന്നതു കൊണ്ടാണെന്നു തോന്നുന്നു, അവളും പതിയെ ശാന്തയായി.. കുഞ്ഞ് നന്നായി ഉറങ്ങിയപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് തിരിച്ചു നടന്നു. അവിടെ കസേരയിൽ ചാരിയിരുന്ന അവളും അറിയാതെ ഉറങ്ങിപ്പോയിരുന്നു.. അവൾ വളരെ ക്ഷീണിതയായിരുന്നു. അപ്പോഴവളെ ഉണർത്തേണ്ടെന്ന് എനിക്കു തോന്നി.. ഉറങ്ങുന്ന കുഞ്ഞിനെയും നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ അവിടെത്തന്നെ നിന്നു..

അപ്പോഴെനിക്ക് അവളുടെ പേര് അറിയില്ലായിരുന്നു.
ഞാനപ്പോൾ അതറിയാൻ ആഗ്രഹിച്ചിരുന്നുമില്ല.. എങ്കിലും അൽപ്പം കഴിഞ്ഞ് ഒരു നഴ്‌സ് വന്ന് അവളെ വിളിച്ചു..

“ദീപിക?..”

പക്ഷേ ആ നഴ്‌സിന്റെ ശബ്ദം അവളെ ഉണർത്തിയില്ല. അവർക്ക് വീണ്ടും ശബ്ദമുയർത്തേണ്ടിവന്നു.

“ദീപിക!”

കുറച്ചടുത്തു നിന്ന പലരും അതു കേട്ടു ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. എന്നാൽ അവരാരും അവളെ ഉണർത്താൻ തുനിഞ്ഞില്ല. ഞാൻ കുഞ്ഞിനെയും കൊണ്ട് അവളുടെ അടുത്തേക്ക് പോയി. അപ്പോൾ നഴ്സ് എന്നെ ശ്രദ്ധിച്ചു കൊണ്ട്..

“നിങ്ങളും കാർത്തിക് നൊപ്പം ഉള്ളതാണോ?”

കാർത്തിക് ദീപികയുടെ ഭർത്താവാകുമെന്ന് പ്രതീക്ഷിച്ച് ഞാൻ ‘അതെ’യെന്ന് തലയാട്ടി. നഴ്സ് എന്റെ കയ്യിലേക്ക് ഒരു കുറിപ്പ് നൽകിക്കൊണ്ട്..

“എത്രയും വേഗം ഈ കുറിപ്പിലുള്ള സാധനങ്ങൾ വാങ്ങിച്ചു കൊണ്ടു

വരേണ്ടതുണ്ട്. ഇതിനു രണ്ടു ഫ്ലോർ താഴെയുള്ള മെഡിക്കൽ സ്റ്റോറിൽ കാണും. ഈ കുറിപ്പവിടെ കാണിച്ചാൽ മതി.”

എനിക്കൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ വീണ്ടും തലയാട്ടിക്കൊണ്ട് ആ പേപ്പർ വാങ്ങിച്ചു. ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ അടച്ചു കൊണ്ട് നഴ്‌സ് ഒരു നിമിഷത്തിനുള്ളിൽ അപ്രത്യക്ഷയായി. ഞാനെന്റെ കൈയിലുള്ള പേപ്പർ നോക്കി. എനിക്കതിലെ എഴുത്ത് കണ്ടപ്പോൾ ഒരു അന്യഭാഷ പോലെ തോന്നി. ഒരു മെഡിക്കൽ കുറിപ്പിൽ ഇത്തരം എഴുത്തുകൾ പുതിയതൊന്നുമല്ല. ഒരു ഡോക്ടർക്കും ഒരു ഫാർമസിസ്റ്റിനും മാത്രമേ ആ രചനകൾ വായിക്കാൻ കഴിയൂ എന്നെനിക്ക് തോന്നി.. ദൈവത്തിനെങ്കിലും അത് വായിക്കാൻ കഴിയുമോ?.. ഞാൻ അത്ഭുതപ്പെട്ടു.

ഞാൻ വീണ്ടും ദീപികയുടെ മുഖത്തേക്ക് നോക്കി. അവൾ ക്ഷീണം കാരണം ബോധംകെട്ടു പോയതു പോലെ തോന്നി. എങ്കിലും തൽക്കാലം അവൾ അവിടെ ചാരിക്കിടന്നു ഉറങ്ങുന്നതു കണ്ടപ്പോൾ എനിക്കെഴുന്നേൽപ്പിക്കാൻ തോന്നിയില്ല.

ഞാനാ കുഞ്ഞിനെയും തോളിൽ ചേർത്തുപിടിച്ചു കൊണ്ട് സ്റ്റെയർകേസിനടുത്തേക്ക് നടന്നു. പടികളിറങ്ങി രണ്ടു ഫ്ലോർ താഴെ എത്തി ആശുപത്രിക്കുള്ളിൽ തന്നെയുള്ള ആ മരുന്ന് കടയിൽ കയറി കുറിപ്പ് കാണിച്ച് മരുന്ന് ചോദിച്ചു. പക്ഷേ അവിടെയാ മരുന്ന് ഉണ്ടായിരുന്നില്ല. വേറെ വഴിയില്ലാതെ കുഞ്ഞിനേയും തോളത്തു കിടത്തിക്കൊണ്ട് ആശുപത്രിക്ക് വെളിയിലിറങ്ങി ആദ്യം കണ്ട മെഡിക്കൽ സ്റ്റോറിൽ കയറി ചോദിച്ചു. ഭാഗ്യവശാൽ അവിടെയത് ഉണ്ടായിരുന്നു.

സത്യത്തിൽ അതൊരു shoulder stabilizer pad ആയിരുന്നു. പ്രത്യേകമായി velcro എന്ന പേരതിൽ കണ്ടപ്പോൾ എനിക്കൊരു ഏകദേശ ചിത്രം ലഭിച്ചു. ദീപികയുടെ ഭർത്താവ്, കാർത്തിക്കിന് തോളെല്ലിൽ സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. എന്തെങ്കിലും ഇടിയോ മറ്റോ ഏറ്റപ്പോൾ അയാളുടെ തോളിൽ നിന്നാ ജോയിന്റ് പുറംതള്ളാൻ കാരണമായിട്ടുണ്ടാവും.

ഇതെന്തായാലും ജീവന് ഭീഷണിയല്ല.. ഇതൊരു വലിയ രോഗവുമല്ല.. പിന്നെ എന്തിനാണ് അവൾക്കിത്രയധികം വിഷമവും കണ്ണീരും?.. ഞാനെന്റെ ചിന്തയിൽ സ്വയം ചിരിച്ചു.. എന്തായാലും എന്നെ സംബന്ധിച്ചിടത്തോളം അതപ്പോൾ വലിയ കാര്യമൊന്നുമായിരുന്നില്ല.. പ്രത്യേകിച്ച് ഞാൻ രാവിലെ കണ്ടതൊക്കെ കാരണം. ആളുകൾ അപകടങ്ങളിൽ പെടുന്നു.. ചിലർ മരിക്കുന്നു.. ചിലർ രക്ഷപ്പെടുന്നു..

പാഡ് വാങ്ങിയപ്പോൾ എനിക്ക് നാന്നൂറ് രൂപ അവിടെ അടക്കേണ്ടി വന്നു. ഞാനാ തുക നൽകി കുഞ്ഞിനെയും കൊണ്ട് വീണ്ടും ആശുപത്രിയിലേക്ക് നടന്നു. ആ ഫ്ലോറിലേക്ക് നടന്നു കയറിയപ്പോൾ തന്നെ ദീപിക തിടുക്കത്തിൽ ഓടി വരുന്നതു കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.. ഇനി അരുതാത്തതു വല്ലതും സംഭവിച്ചു കാണുമോ എന്ന്.. അവൾ വളരെ പരിഭ്രാന്തിയോടെ എന്റെ അടുക്കലെത്തി. ഞാൻ ഒരു വാക്കെങ്കിലും ചോദിക്കുന്നതിനു മുമ്പ് അവൾ

വെപ്രാളത്തോടെ ആ കുഞ്ഞിനെ എന്റെ തോളിൽ നിന്ന് വലിച്ച് കയ്യിലെടുത്ത് അവളുടെ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് കണ്ണടച്ചു നിന്നു.. ഞാൻ ചോദിച്ചു..

“എന്താണുണ്ടായത്?..”

അവിടെയുള്ള കുറച്ചുപേർ ഞങ്ങളെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു..

“താൻ എവിടെപ്പോയതാ??”

അവൾ മുഖം ചുളിച്ചു.

“എന്താ? എന്തു പറ്റി ഇങ്ങനെ ചോദിക്കാൻ..?”

ഞാൻ വീണ്ടും ചോദിച്ചു. അവളെന്റെ മുഖത്തേക്ക് അരിശത്തോടെ നോക്കിക്കൊണ്ട് കുഞ്ഞിനേയും ചേർത്തു മാറോടണച്ചു കൊണ്ട് നിന്നു.. എനിക്ക് ചെറുതായി ദേഷ്യം തോന്നിത്തുടങ്ങി.. ഞാനല്പം ശബ്ദമുയർത്തി..

“നിങ്ങൾ അവിടെ ഇരുന്ന് ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു.. ആ നഴ്‌സ്‌ വന്നിട്ട് എന്നോടിത് പെട്ടെന്ന് വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു.. അതിനാ ഞാൻ പോയത്..”

ഞാൻ സംസാരിക്കുമ്പോൾ ആ പാക്കറ്റ് കാണിച്ചു..

“ഹ്.. ഓ..”

ഞാനവളെ അമ്പരപ്പിച്ചുവെന്നു തോന്നുന്നു.. അവളറിയാതെ ചൂളിക്കൊണ്ട് അവളുടെ മേൽചുണ്ട് കടിച്ചുപോയി..

“എന്ത് ഓ..? നിങ്ങൾക്കിത് ആവശ്യമുണ്ടോ? ആവശ്യമില്ലെങ്കിൽ ഞാൻ പോയി ഇതിനു കൊടുത്ത പണം തിരികെ ലഭിക്കുമോ എന്നറിഞ്ഞിട്ട് വരാം..”

ഞാൻ സംസാരിക്കുമ്പോളാ പാക്കറ്റ് കുലുക്കുകയായിരുന്നു..

“ഇല്ല.. എനിക്ക് വേണം.. ക്ഷമിക്കണം സാർ.. ഞാനൊന്നും ഓർക്കാതെ പെട്ടെന്ന് ദേഷ്യപ്പെട്ടു പോയതാണ്..”

സംസാരിക്കുമ്പോൾ അവളെന്റെ കണ്ണുകളിലേക്ക് നോക്കി..

“ഞാൻ ഉറക്കമുണർന്നപ്പോൾ എനിക്ക് നിങ്ങളെ അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല.. എന്റെ മോനെയും.. ഞാൻ വിചാരിച്ചു…”

അവൾ നിർത്തി. എനിക്കത്രയും മതിയായിരുന്നു.. തൃപ്തിയായി..

“..വിചാരിച്ചു, ഞാൻ നിങ്ങളുടെ കുട്ടിയെയും എടുത്തു കൊണ്ട് മുങ്ങിയെന്ന്, അല്ലേ..?”

ഞാനെന്റെ കോപം മറച്ചുവെച്ചില്ല.

“എന്നോടു ക്ഷമിക്കണം സാർ.. ഞാനങ്ങനെ.. അങ്ങനെ ചിന്തിച്ചു പോയി..”

അവൾ നിസ്സഹായയായി പറഞ്ഞു കൊണ്ട് എന്നെ നോക്കി.. എന്നാൽ അവളുടെ സാന്നിധ്യം പൂർണ്ണമായും നിരാകരിച്ചു കൊണ്ട് ഞാൻ മുന്നിലേക്ക് നടക്കാൻ തുടങ്ങി. ഓപ്പറേഷൻ തിയേറ്ററിനു മുന്നിലെത്തുന്നതുവരെ അവളും തല താഴ്ത്തിക്കൊണ്ട് എന്റെ പുറകിലായി നടന്നു..

നഴ്സ് ഉടൻ വെളിയിൽ വന്നു. ഞാൻ അവരുടെ കയ്യിൽ ആ പാക്കറ്റ് കൊടുത്തു. അവരതും കൊണ്ട് വീണ്ടും അകത്തേക്ക് പോയി. അരമണിക്കൂറിനു ശേഷം ഡോക്ടർ പുറത്തേക്ക് വന്നു. അദ്ദേഹം ഒരു ജൂനിയർ ഡോക്ടറാണെന്നെനിക്കു തോന്നി. ദീപിക എന്റെ അരികിൽ തല താഴ്ത്തി നിൽക്കുമ്പോൾ അദ്ദേഹം വന്ന് എന്നോടു നേരിട്ട് സംസാരിച്ചു..

“കാർത്തിക് ന്റെ സന്ധികൾ പിന്നോട്ട് നിവർത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അതല്പം കഠിനമാണ്.. എന്നാലും പ്രതീക്ഷ കൈ വിടേണ്ട.. അത് പ്രവർത്തിക്കുന്നുണ്ടെങ്കിൽ നമുക്കത് തിരികെ വയ്ക്കാം. തുടർന്ന് ഞങ്ങളവിടെ ആ സ്റ്റെബിലൈസർ ഉപയോഗിക്കും. അല്ലാത്തപക്ഷം അയാൾക്കൊരു ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.. പക്ഷെ ഇനി കൈകളും തോളും മുമ്പത്തെപ്പോലെ അനായാസമായി ചലിപ്പിക്കാനൊക്കുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല.. ഞങ്ങൾ മാക്സിമം ശ്രെമിക്കാം..”

രണ്ടു പേർക്കും വേണ്ടി ഞാൻ തലയാട്ടിയപ്പോൾ അയാൾ തിരിച്ചകത്തേക്കു പോയി. ദീപിക അപ്പോഴും എന്റെ അരികിൽ നിൽക്കുകയായിരുന്നു..

“എന്താണ് കാർത്തിക്കിനു സംഭവിച്ചത്?”

ഞാൻ അവളോട് താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു.

“കാൽ വഴുതി പടിക്കെട്ടിലേക്ക് വീണതാ..”

“ഓ ..”

അവൾ തറയിലേക്ക് നോക്കുന്നത് ഞാൻ കണ്ടു. അവൾ വീണ്ടും കരയാൻ തുടങ്ങുകയായിരുന്നു..

“ഏയ്.. വിഷമിക്കേണ്ട.. അയാൾക്ക് ശരിയാകും..”

ഞാൻ വീണ്ടും താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു. അവൾ വീണ്ടും തലയുയർത്തി എന്റെ കണ്ണിലേക്ക് നോക്കി.. അവളുടെയാ കണ്ണുകൾ നനഞ്ഞിരുന്നു..

ഒരു മണിക്കൂർ കഴിഞ്ഞു. ഒരു പോലീസുകാരൻ വന്നിട്ട് എന്റെ പേര് വിളിച്ചു..

“ക്രിഷ്.”

ഞാൻ അയാളുടെ അടുത്തേക്ക് തിരിഞ്ഞു..

“അതെ.”

“നിങ്ങളാ ആക്‌സിഡന്റ് കേസിന്റെ കൂടെ വന്ന ആളല്ലേ?”

“അതെ.”

“വരൂ..”

ദീപ്തിയുടെ മുഖത്തേക്ക് ഒന്നു നോക്കിയിട്ട് ഞാൻ അയാളോടൊപ്പം പോയി.

അടുത്ത ഒരു മണിക്കൂർ സമയം ആ പോലീസുകാരൻ എന്നോട് വീണ്ടും കുറേ ചോദ്യങ്ങൾ ചോദിച്ചു. എന്നെക്കുറിച്ചും അപകടത്തെക്കുറിച്ചും എല്ലാം ഒരു പേപ്പറിൽ എഴുതുന്നുന്നുണ്ടായിരുന്നു. ഞാൻ നേരത്തെ കൊടുത്ത റിപ്പോർട്ട് ഇവന്മാരുടെ കയ്യീന്നു കാണാതെ വല്ലോം പോയതാണോയെന്നു ഞാൻ ചിന്തിച്ചുകൊണ്ട് അടക്കി ചിരിച്ചു..

ഒരു സുഹൃത്തിന്റെ വിവാഹത്തിനായി ഞാൻ അവിടെയുണ്ടാവുമെന്നും രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചു പോകണമായിരുന്നുവെന്നും ഞാനയാളോട് പറഞ്ഞു. അയാൾ അതും രേഖപ്പെടുത്തി. എനിക്ക് പെട്ടെന്നങ്ങനെ തിരിച്ചു പോകാൻ കഴിയില്ലെന്ന് അയാൾ പറയുമെന്നാണു ഞാൻ വിചാരിച്ചത്. എങ്കിലും അങ്ങനെയൊന്നും ഉണ്ടായില്ല. അയാൾ തന്റെ പ്രാഥമിക ജോലി പൂർത്തിയാക്കിയിട്ട് എന്നെ വിട്ടു. ഞാൻ തിരിച്ചു പോകുന്നതുവരെ ആശുപത്രിയിൽ ഉണ്ടായിരിക്കണമെന്നു മാത്രം ആവശ്യപ്പെട്ടു. ഞാൻ ശെരിയെന്നു പറഞ്ഞു നടന്നു.

ആദ്യം ഞാൻ നേരെ ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകാമെന്ന് കരുതി. അപ്പോഴേക്കും 3 മണി ആയിരുന്നു. എനിക്ക് വളരെ വിശക്കുന്നുണ്ടായിരുന്നു. പിന്നെ എന്തായാലും ഉച്ചഭക്ഷണം കഴിച്ചിട്ട് അങ്ങോട്ട് പോകാമെന്നു വെച്ചു. വെളിയിലിറങ്ങി കടകളുടെ അടുത്തേക്ക് നടക്കുമ്പോൾ ദീപികയെ ഞാൻ വീണ്ടും കണ്ടു.. എന്നെ കണ്ടതും അവൾ എന്റെ നേർക്ക് വേഗത്തിൽ നടന്നു വന്നു..

“സാർ..”

ഞാൻ നിന്നിട്ട് അവളെ നോക്കി. അവളുടെ ഒരു കൈയ്യിൽ കുഞ്ഞും മറ്റേ കയ്യിൽ ഒരു കഷ്ണം കടലാസും ഉണ്ടായിരുന്നു..

“സർ.. എനിക്ക് കുറച്ചു മരുന്നുകൾ വാങ്ങണമായിരുന്നു. പക്ഷേ ആ ATM പ്രവർത്തിക്കുന്നില്ല. ഇനി വേറെ അടിമ എവിടെയാണുള്ളതെന്നറിയില്ല. എനിക്കിപ്പൊ എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല.. ദയവായി എന്നെയൊന്നു സഹായിക്കാമോ?”

അതൊരു ഗുരുതര പ്രശ്‌നമായിരുന്നു.. നമ്മുടെ രാജ്യത്തെ ATM മെഷീനുകളിൽ പകുതിയും അത്യാവശ്യമുള്ളപ്പോൾ പ്രവർത്തിക്കാത്തവ തന്നെയാണ്.. വീണ്ടും ഉള്ളിൽ വന്ന ചെറിയ ചിരി ഒതുക്കിക്കൊണ്ട് ഞാൻ അവളുടെ കയ്യിൽ നിന്നാ പേപ്പർ വാങ്ങിച്ചിട്ട് നേരെ മെഡിക്കൽ സ്റ്റോറിലേക്ക് നടന്നു. അവൾ നിശബ്ദമായി എന്നെ പിന്തുടർന്നു. അവിടെയുള്ള ഫാർമസിസ്റ്റ് ആ മരുന്നുകൾ തിരയാനായി അകത്തേക്ക് പോയപ്പോൾ ഞാൻ അവളുടെ ഭർത്താവിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചു.

“ഡോക്ടർ പറഞ്ഞു, കാർത്തികിന്റെ സന്ധികൾ വീണ്ടും യഥാർഥ സ്ഥാനത്തു തന്നെ വയ്ക്കാൻ കഴിഞ്ഞെന്ന്..”

അവൾ മറുപടി നൽകി.

“ഓ, ശരിക്കും?.. അതൊരു നല്ല വാർത്തയാണ്. തനിക്ക് ഇനിയെങ്കിലും ഒന്നു സമാധാനത്തോടെ ചിരിക്കാമല്ലോ..”

ഞാൻ അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു.. പതിയെ അവളും..

“കാർത്തിക് നെ കാണാൻ പറ്റിയോ?”

“അതെ, ഇപ്പോൾ ഉറങ്ങുകയാണ്.”

“ഉം, അവർ സെഡേഷൻ കൊടുത്തിരിക്കാം..”

“അനസ്തേഷ്യ..”

“ആ അതെ.. എത്രനേരം കൂടി അയാൾക്കിവിടെ കിടക്കേണ്ടി വരുമെന്ന് ചോദിച്ചോ?”

“രണ്ട് മണിക്കൂർ കൂടി.”

“ഓകെ.”

അപ്പോഴേക്കും മരുന്നും കൊണ്ട് ഫാർമസിസ്റ് എത്തിയിരുന്നു. ഞാനാ ബില്ലടച്ചിട്ട് മരുന്ന് വാങ്ങി. എന്നിട്ട് വീണ്ടും അവളോടൊപ്പം ആശുപത്രിയിലേക്ക് നടന്നു.. അവൾ ഒന്നും ചോദിച്ചതുമില്ല, പറഞ്ഞതുമില്ല.. തിയേറ്ററിനു മുന്നിൽ എത്തിയപ്പോൾ ഒരു നഴ്‌സ് വന്ന് ആ മരുന്നുകൾ ശേഖരിച്ചു കൊണ്ട് അപ്രത്യക്ഷയായി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവർ വീണ്ടും തിരിച്ചെത്തി.

“അടുത്ത രണ്ട് മണിക്കൂർ കൂടെ അയാളെ ഇവിടെ കിടത്തണം. തുടർന്ന്, ഒരു സ്കാനിംഗ് കൂടി നടത്തിയ ശേഷം ഡോക്ടർ അടുത്തത് എന്താണെന്ന് നിങ്ങളോടു വന്നു പറയും. മിക്കവാറും നിങ്ങൾക്കയാളെ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയും..”

ഇത്തവണ ദീപികയുടെ മുഖം ശരിക്കും പ്രകാശിച്ചു.. അപ്പോഴവളുടെ മുഖം ആദ്യമായി നല്ല ഭംഗിയുള്ളതു പോലെ തോന്നിയെനിക്ക്.. അപ്പോഴേക്കും അവളുടെ കുഞ്ഞ് വീണ്ടും ഉണർന്നു കരയാൻ തുടങ്ങി. അവളുടനെ എന്നെ നോക്കാതെ വളരെ വേഗത്തിൽ കുഞ്ഞിനെയും കൊണ്ട് അവിടെ നിന്നും നടന്നു. അവൾ എവിടേക്കാണ് പോകുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു.. കുറച്ചകലെ ഉള്ള ഏകാന്തമായ ഒരു ബെഞ്ചിലിരുന്ന് അവൾ കുഞ്ഞിനു മുലപ്പാൽ കൊടുക്കാൻ വേണ്ടി ചെന്നതായിരുന്നു. കുഞ്ഞ് അവനു കിട്ടേണ്ടതു കിട്ടിയപ്പോൾ ഉടനെ കരച്ചിൽ നിർത്തിയെന്നു തോന്നുന്നു..

പതിനഞ്ച് മിനിറ്റിനു ശേഷം അവൾ തിരിച്ചെത്തി. അപ്പോഴെന്റെ മുഖത്തു നോക്കാൻ അവൾക്ക് മടിയുണ്ടായിരുന്നില്ല.. എന്നാലും അവളുടെ മുഖത്തെ വീണ്ടും വന്ന ക്ഷീണം ഞാൻ ശ്രെദ്ധിച്ചു.. ഉച്ചഭക്ഷണം കഴിച്ചായിരുന്നോ എന്ന് ഞാനവളോട് ചോദിച്ചു. അവൾ ഇല്ല എന്ന് തലയാട്ടി.. ആ ക്ഷീണമിപ്പോൾ എനിക്ക് ശെരിക്കും അറിയാൻ കഴിഞ്ഞു..

“വരൂ, നമുക്ക് ഇവിടടുത്തുള്ള ഏതെങ്കിലും ഹോട്ടലിൽ നിന്നു ഭക്ഷണം കഴിക്കാം. ഞാനുമൊന്നും കഴിച്ചില്ലായിരുന്നു..”

അവൾ ഉടനെ തലയാട്ടി. അവൾക്ക് ശരിക്കും വിശക്കുന്നുണ്ടായിരുന്നു എന്നെനിക്കു തോന്നി.. ഞങ്ങൾ വീണ്ടും പുറത്തേക്ക് നടന്നിട്ടു ഒരു ഹോട്ടൽ കണ്ടെത്തി. അകത്തേക്ക് കയറിയിട്ട് മുഖമൊന്നു കഴുകിക്കോളു എന്ന് ഞാനവളോട് നിർദ്ദേശിച്ചു. കഞ്ഞിനെ ഞാൻ നോക്കിക്കോളാമെന്നു പറഞ്ഞു. അവൾ പുഞ്ചിരിച്ചു കൊണ്ട് സമ്മതിക്കുകയും കുഞ്ഞിനെയും അവളുടെ തോളിൽ കിടന്ന ഒരു ചെറിയ ബാഗും എനിക്കു കൈമാറി.

ഏകദേശം 5 മിനുറ്റ് എടുത്തു തിരിച്ചു വരാൻ. ബാത്റൂമിൽ കൂടി പോയിട്ടുണ്ടാവുമെന്നു ഞാൻ കരുതി. രാവിലെ തൊട്ടേ അവിടെ അങ്ങനേ ഇരിക്കുകയല്ലേ, പാവം.. തിരിച്ചു വന്ന ശേഷം അവളെനിക്ക് നന്ദി പറഞ്ഞു. മുഖം നല്ല പോലെയൊന്നു കഴുകിയെന്നു തോന്നുന്നു. അവളുടെ സുന്ദരമായ മുഖത്തു നല്ല തിളക്കം വന്നതു പോലെയെനിക്കു തോന്നി..

ഞങ്ങൾ ഭക്ഷണത്തിനായി ഓർഡർ കൊടുത്തുകൊണ്ടവിടെ വെയ്റ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഞാൻ അവളെക്കുറിച്ച് ചോദിച്ചു.. അവർ പാലക്കാട്ടുകാരായിരുന്നു.. അവളുടെ ഭർത്താവ് കാർത്തിക് ഗുജറാത്തിൽ ജോലി ചെയ്യുന്നു. ഈ വഡോദരയിൽ നിന്ന് എഴുപത് കിലോമീറ്റർ അകലെയാണ്. അടുത്തയാഴ്ച വീണ്ടും നാട്ടിലേക്ക് പോകുന്നതിനാൽ ഇരുവരും കുറച്ച് ഷോപ്പിംഗിനായി ഇവിടെ വന്നതായിരുന്നു..

അപ്പോഴേക്കും ഭക്ഷണം എത്തി. ഞങ്ങൾ കഴിക്കാൻ തുടങ്ങി. കുഞ്ഞിനെ ഞാൻ ഇടതുകയ്യിൽ തന്നെ വെച്ചിരുന്നു. അവൾ കഴിച്ച രീതിയിൽ നിന്ന് അവൾക്കു എത്രമാത്രം വിശന്നിരുന്നുവെന്ന് എനിക്ക് മനസ്സിലായി.. ഞാൻ അവളെത്തന്നെ നിരീക്ഷിക്കുന്നത് അവൾ ശ്രദ്ധിച്ചു. തന്റെ വേഗത്തിലുള്ള കഴിപ്പ് കണ്ടിട്ടായിരിക്കുമെന്നു അവൾക്കു തോന്നിക്കാണും.. അവളല്പം ലജ്ജിച്ചു കൊണ്ട്..

“എനിക്ക് വളരെ വിശക്കുന്നു …”

“അതെ.. എനിക്കതു കാണാൻ കഴിയുന്നുണ്ട്..”

ഞാൻ പുഞ്ചിരിച്ചു.

“ചിരിക്കേണ്ട.. എന്നെയൊന്നു സമാധാനത്തോടെ കഴിക്കാൻ അനുവദിക്കാമോ..”

അവൾ പുഞ്ചിരിച്ചു കൊണ്ട് പരാതിപ്പെട്ടു..

“ശരി ശരി.. സോറി.. കഴിച്ചോളൂ..”

“മ്, താങ്ക്സ്..”

ഭക്ഷണത്തിനു ശേഷം ഞാനാ ബില്ലും അടച്ചു. ആ ATM വർക്ക് ചെയ്തു കഴിഞ്ഞാൽ എല്ലാ തുകയും തിരിച്ചു തരാമെന്ന് അവളെന്നോടു പറഞ്ഞു. തിരിച്ചു നടക്കുമ്പോൾ അവൾ ചോദിച്ചു ഞാൻ എന്തിനാണ് അവിടെ വന്നതെന്ന്. ആ അപകടത്തെക്കുറിച്ചുള്ള മുഴുവൻ കഥയും ഞാൻ അവളോട് പറഞ്ഞു..

“ഓ, അപ്പോൾ താങ്കൾ എന്നെ മാത്രമല്ല സഹായിക്കുന്നത്..” അവളിപ്പോൾ നന്നായൊന്നു പുഞ്ചിരിച്ചു…

“അതെ.. യഥാർത്ഥത്തിൽ എന്റെ ട്രെയിൻ മറ്റന്നാളെയാണ്. അതിനാൽ എനിക്കിവിടെ സമയം ചിലവഴിക്കാനൊരു പ്രശ്നവുമില്ല..”

“അപ്പോൾ താങ്കൾ അതുവരെ എന്താണു ചെയ്യാൻ പോകുന്നത്?”

“മ്മ്.. പ്രത്യേകിച്ചു പദ്ധതികളൊന്നുമില്ല.. ആ സ്ത്രീയുടെ ഏതെങ്കിലും ബന്ധുക്കൾ എത്തുന്നതു വരെ ഞാനവിടെ ഉണ്ടാവും. പിന്നെയെനിക്ക് പോകാം.”

“ഒരുപക്ഷേ താങ്കൾക്ക് അവരുടെ ബന്ധുക്കളെയൊന്നും കാണാൻ

കഴിഞ്ഞില്ലെങ്കിലോ?”

“എന്തുകൊണ്ടാണ് ദീപിക ഇത്ര നിഷേധാത്മകമായി ചിന്തിക്കുന്നത്?.. അങ്ങനെയാണെങ്കിൽ ഞാൻ ഇന്ന് അവിചാരിതമായി നിങ്ങളെ അവിടെ കണ്ടില്ലായിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?..”

“അത്‌.. അത്.. ശരിയാണ്”

അവൾ വീണ്ടും എന്റെ മുഖത്തു നോക്കിയൊന്നു പുഞ്ചിരിച്ചു.. അവളെ ഞാൻ വീണ്ടും ശ്രദ്ധിച്ചു.. അതിമനോഹരം എന്നു തന്നെ പറയാൻ കഴിയുന്നൊരു മുഖവും ചിരിയും…

“സത്യത്തിൽ താങ്കളെന്നെ കണ്ടില്ലായിരുന്നുവെങ്കിൽ.. ഞാനും എന്റെ കൈക്കുഞ്ഞും മാത്രം അറിയാത്ത ഈ സ്ഥലത്ത്.. ഹൊ.. എനിക്കറിയില്ല.. ദൈവം തന്നെയാണ് താങ്കളെ അവിടേയ്ക്കപ്പോൾ അയച്ചത്..”

“അതെ, ദൈവമായിരിക്കും എന്നെ നിങ്ങളുടെ അടുത്തെത്തിച്ചത്.. പക്ഷേ അതിനായി അങ്ങേർക്ക് ഇന്ന് ഒരാളെ കൊന്നിട്ട് മറ്റൊരാളെ പരിക്കേൽപ്പിക്കേണ്ടിയും വന്നു…”

ഞാനധികം ചിന്തിക്കാതെ അങ്ങനെ പറഞ്ഞു.. പക്ഷേ അതു കേട്ടപ്പോൾ അവളുടെ മുഖം വീണ്ടും വാടി.. എന്റെ മണ്ടത്തരമെനിക്ക് മനസ്സിലായി…

“ഓ സോറി.. ഞാൻ വേറെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.. ഉം വരൂ.. നമുക്കവിടേക്ക് പോവാം”

ഞങ്ങൾ വീണ്ടും ഓപ്പറേഷൻ തിയേറ്ററിലെത്തി. അടുത്ത രണ്ട് മണിക്കൂർ കൂടി ഞങ്ങളവിടെ ഇരുന്നു. കുഞ്ഞ് എന്റെ കയ്യിൽ തന്നെയായിരുന്നു..

“മോന്റെ പേരെന്താണ്?”, ഞാൻ ചോദിച്ചു.

“വിനരാജ്.. ഞങ്ങൾ വിന്നി എന്നു വിളിക്കും..”

“വിന്നി കൊള്ളാം, നല്ല പേരാണ്. പക്ഷേ വിനരാജ്‌..? ഈ കാലത്തു ഇത്രേം നല്ല പേരുകൾ ഉണ്ടായിട്ടും ഇങ്ങനെയൊരു പ്രത്യേക പേരിടാൻ കാരണം?..”, ഞാൻ അത്ഭുതത്തോടെ ചോദിച്ചു..

“ഇതവന്റെ അച്ഛന്റെ ഇഷ്ടത്തിനനുസരിച്ചിട്ട പേരാണ്.. സത്യത്തിൽ എനിക്കുമത് ഇഷ്ടപ്പെട്ടില്ല ആദ്യമൊക്കെ.. കാർത്തിക്ന്റെ പേരിനൊപ്പവും വടക്കൻ ഉണ്ട്..”

“അപ്പൊ ദീപികയുടെ ചോയ്സ് എന്തായിരുന്നു?..”

“അത്‌..”

“പറ..”

“പറഞ്ഞാൽ എന്നെ കളിയാക്കരുത്”

“എന്താ, അത്ര മോശമായ പേരാണോ?”

അവൾ ചെറുതായി ചിരിച്ചുകൊണ്ട്..

“അതൊന്നുമെനിക്കറിയില്ല.. പക്ഷേ എന്റെ സെലക്ഷൻ ക്രിഷ് എന്നായിരുന്നു.”

ഞാൻ പുഞ്ചിരിച്ചു..

“ശരിക്കും?..”

“മ്മ്..”

“ഏയ് അല്ല.. അതു താനെന്നെ പ്രസാദിപ്പിക്കാനാൻ വേണ്ടി വെറുതേ പറയുന്നതല്ലേ?”

“പ്ലീസ്, ഞാൻ താങ്കളോട് പറഞ്ഞു, എന്നെ കളിയാക്കല്ലേയെന്ന്..”

“ഓകേ ശരി.. ഞാൻ വിശ്വസിച്ചിരിക്കുന്നു..”

അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി..

“ഉം, ആക്സിഡന്റിന്റെ കാര്യം നിങ്ങളുടെ കുടുംബത്തിലുള്ള ആരെയെങ്കിലും അറിയിച്ചായിരുന്നോ?”

“അതെ. ഞാൻ അറിയിച്ചിരുന്നു. കാർത്തിക്കിന്റെ ഒരു അമ്മാവൻ മുംബൈയിലാണ്. അദ്ദേഹം വരാമെന്നു പറഞ്ഞു. ചിലപ്പോൾ നാളെയെത്തും.”

“മറ്റാരും വരുന്നില്ലേ?”

“അമ്മായിയും വരും.”

“അതല്ല.. ഞാൻ ഉദ്ദേശിക്കുന്നത് ഇന്നിനി ആരും വരുന്നില്ലേ നിങ്ങൾക്കു വേണ്ടി?”

“ഞങ്ങൾക്കിവിടെ അങ്ങനെ ആരുമില്ല.”

“ഓ.. അപ്പോൾ നാളെ നിങ്ങളുടെ അമ്മാവൻ എത്തുമ്പോൾ മാത്രമേ എനിക്കിവിടെ നിന്നും പോകാൻ കഴിയൂ..”

“ഏയ് ഇല്ല!.. കാർത്തിക്കിനെ ഡിസ്ചാർജ് ചെയ്തയുടൻ താങ്കൾക്ക് പോകാം.. അതായത്, താങ്കൾക്ക് എപ്പോൾ വേണമെങ്കിലും പോകാം. പക്ഷേ അതിനുമുൻപ് താങ്കളുടെ പണം തിരിച്ചു തരാൻ എനിക്കാഗ്രഹമുണ്ട്..”

“തനിക്കെന്റെ പണം തിരികെ നൽകണം. അത്രയേയുള്ളൂ?.. അപ്പൊ ദീപികയ്ക്കിനി എന്റെ ഒരു സഹായവും ആവശ്യമില്ലേ?”

കുറച്ചു നേരമായി ഇല്ലാതിരുന്ന അവളുടെയാ അറിയാതെയുള്ള മേൽചുണ്ട് കടിക്കൽ ഞാൻ വീണ്ടും ശ്രെദ്ധിച്ചു..

“അത്‌.. എനിക്ക് സത്യത്തിൽ.. ആവശ്യമുണ്ട്.. പക്ഷേ താങ്കൾ ഇപ്പോൾ തന്നെ എനിക്കായി വളരെയധികം ചെയ്തു തന്നു.. ഇനിയും കൂടുതൽ ചോദിക്കുന്നത് നല്ലതല്ലെന്ന് ഞാൻ കരുതി.”

ഞാൻ പുഞ്ചിരിച്ചു..

“ഉം, വിഷമിക്കേണ്ട.. ഞാനിവിടെത്തന്നെയുണ്ടാവും.. ഇന്നത്തെ ദിവസം ചിലപ്പോൾ നിങ്ങളെ രണ്ടു കൂട്ടരെയും സേവിക്കാനായിരിക്കും എനിക്ക് യോഗം.. കാർത്തിക് ഡിസ്ചാർജ് ആകുന്നതു വരെ ഞാൻ നിങ്ങളോടൊപ്പം നിൽക്കും. തുടർന്ന് ഒരു ടാക്സി വിളിച്ച് ഞാൻ നിങ്ങളെ നിങ്ങളുടെ സ്ഥലത്തേക്ക് അയക്കാം.”

അവളുടെ മുഖം വീണ്ടും തെളിഞ്ഞു..

“വളരെ നന്ദി, ക്രിഷ്..”

“ദീപികയുടെ നന്ദി വരവ് വെച്ചിരിക്കുന്നു..”

“അതിരിക്കട്ട.. ഞാൻ താങ്കളുടെ പേര് നേരത്തെ ചോദിച്ചറിഞ്ഞതാണ്. പക്ഷേ എന്റെ പേര് ക്രിഷ് എങ്ങനെയറിഞ്ഞു?”

“അത് ദീപികയുടെ മുഖത്തു തന്നെ എഴുതി വെച്ചിട്ടുണ്ട്..”

അവൾ എന്നെയൊന്നു ഇരുത്തി നോക്കി.. എന്നിട്ട് പുഞ്ചിരിച്ചു.. ആ കവിളുകൾ വീണ്ടും തുടുത്തു വന്നു..

“ആ നഴ്‌സ്‌ വന്നു തന്റെ പേര് അത്രയും തവണ വിളിക്കുമ്പോൾ അതെന്തായാലും എന്റെ മനസ്സിൽ പതിഞ്ഞിരിക്കണ്ടേ..!” ഞാൻ കണ്ണിറുക്കിക്കൊണ്ട് അവളെ നോക്കി ചിരിച്ചു.. അവളും.. നാണിച്ചു കൊണ്ട്….

കുറച്ചു നേരം ഒന്നും മിണ്ടാതെയിരുന്നിട്ട് വീണ്ടും ഞാൻ..

“അഹ്.. നിങ്ങളുടെ വിവാഹം എങ്ങനെയായിരുന്നു? പ്രണയ വിവാഹമായിരുന്നോ അത്‌?..”

“അല്ല.. അറേഞ്ച്ഡ് മാര്യേജായിരുന്നു. യഥാർത്ഥത്തിൽ കാർത്തിക് എന്റെ അമ്മാവന്റെ മകനാണ്..”

“ഓ.. മുറച്ചെറുക്കൻ..”

“മ്മ്, അതെ.”

“എന്നാലും അതൊരു ലവ് + അറേഞ്ച്ഡ് മാര്യേജ് ആയിരിക്കുമല്ലോ..”

“ഇല്ല… അല്ല, യഥാർത്ഥത്തിൽ എനിക്കാദ്യമീ വിവാഹത്തിനു ഇഷ്ടമില്ലായിരുന്നു.. പക്ഷേ കുടുംബത്തിലെല്ലാവരും നിർബന്ധിച്ചപ്പോൾ…”

“ഓ അങ്ങനെ.. എന്നാലും തനിക്കീ വിവാഹത്തിൽ വിഷമിക്കേണ്ട കാര്യമില്ലല്ലോ.. നോക്കൂ, നിങ്ങളുടെ വിന്നിമോൻ എന്തു സുന്ദരക്കുട്ടനാണെന്ന്…”

അവൾ വീണ്ടും ആ പത്തരമാറ്റ് പുഞ്ചിരിയോടെ ആദ്യം കുഞ്ഞിനേയും പിന്നെ എന്നെയും നോക്കി..

“അതെ.. ഇപ്പോൾ ഞാൻ കാർത്തിക്കിനെ ഒത്തിരി സ്നേഹിക്കുന്നു..”

“ഞാനതു കണ്ടിരുന്നു.. കുറച്ച് മണിക്കൂറുകൾക്ക് മുമ്പ്.. സത്യത്തിൽ താനപ്പോൾ അവിടെയങ്ങനെ കരഞ്ഞു കലങ്ങിയ മുഖവുമായി ഇരിക്കുന്നതു കണ്ടപ്പോൾ അയാൾക്ക് നടക്കാൻ പാടില്ലാത്ത എന്തെങ്കിലും സംഭവിച്ചിരിക്കാമെന്ന് ഞാൻ കരുതി ..”

അവളത് വീണ്ടും ഓർമിക്കാൻ ശ്രമിക്കുന്നതായി തോന്നി..

“അതെ.. അദ്ദേഹം വീഴുന്നതു കണ്ട ആ നിമിഷം മുതൽ ഞാൻ

കരയുകയായിരുന്നു.. എനിക്ക് വല്ലാത്ത ഭയമായിരുന്നു..”

“ഇപ്പോൾ താൻ ok അല്ലേ..?”

“മ്മ്.. അതെ..” വീണ്ടും മയക്കുന്ന ആ പുഞ്ചിരി…

വൈകുന്നേരമായതോടെ അപകടത്തിൽപ്പെട്ട ആ സ്ത്രീക്ക് ഒന്നു എഴുന്നേറ്റിരിക്കാൻ കഴിഞ്ഞു. അവരിൽ നിന്നും കോൺടാക്റ്റ് നമ്പറുകൾ ശേഖരിച്ചിട്ട് അവരുടെ കുടുംബത്തിലുള്ളവരെ വിവരമറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ അവർ ആശുപത്രിയിലെത്തി. താമസിയാതെ അവിടെയൊരു ജനക്കൂട്ടം തന്നെയുണ്ടായി. അവരുടെ ഭർത്താവ്, രണ്ട് പെൺമക്കൾ, ഒരു അനിയൻ, പിന്നെ മറ്റു കുറച്ചു ബന്ധുക്കളുമെല്ലാം..

ഡോക്ടറുടെയടുത്തു നിന്ന് വിവരങ്ങൾ അറിഞ്ഞ അവരെല്ലാവരും എന്റെയടുക്കൽ വന്നു നന്ദി പറഞ്ഞു. ആ സ്ത്രീയുടെ പേര് സ്വാതി എന്നായിരുന്നു.. അവരൊരു പരസ്യ ഏജൻസിയിൽ ജോലി ചെയ്തു വരികയായിരുന്നു. രാവിലെ ടാക്സിയിൽ ജോലിക്കായി പോയപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ആ അപകടമുണ്ടായത്. അവരെല്ലാവരും എന്നെ കെട്ടിപ്പിടിച്ച് നന്ദി പ്രകടിപ്പിക്കുമ്പോൾ ദീപികയെന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.. അവർ റൂമിലേക്ക് പോയ ശേഷം ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് പോയി.

“നിങ്ങളൊരു നല്ല വ്യക്തിയാണ്.. ഈ പതിനൊന്ന് പേരുടെയും അനുഗ്രഹം നിങ്ങൾക്കെന്നുമുണ്ടാവും..”

“പന്ത്രണ്ട്..”

ഞാൻ അവളെ നോക്കി തിരുത്തി.

“അതെ, പന്ത്രണ്ട്.. ഓ അല്ല.. പന്ത്രണ്ടര..”

അതും പറഞ്ഞവൾ വിന്നിമോനെ ചൂണ്ടിക്കാട്ടിയിട്ട് കണ്ണിറുക്കിക്കാണിച്ചു.. വീണ്ടുമാ മനോഹരമായ പുഞ്ചിരി എന്നെ സംതൃപ്തനാക്കി…

സ്വാതിയുടെ കുടുംബം അവിടെ എത്തിച്ചേർന്നതു കൊണ്ട് ഇനിയെനിക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.. എങ്കിലും ദീപികയ്ക്കു വാഗ്ദാനം ചെയ്തതുപോലെ ഞാനവിടെത്തന്നെ കാവൽ നിന്നു..

ഡോക്ടർ വീണ്ടും കാർത്തിക്കിനെ നോക്കാനെത്തി. പക്ഷേ സ്കാനിംഗ് ഫലം പരിശോധിച്ച അദ്ദേഹം നിരാശനായിക്കണ്ടു. കാർത്തിക്കിനെ അവിടെ അഡ്മിറ്റ് ചെയ്യേണ്ടി വരുമെന്നദ്ദേഹം പറഞ്ഞു. ഏറിപ്പോയാൽ മൂന്നു ദിവസത്തേയ്ക്ക്.

അപ്പോഴേക്കും അയാൾ ഉണർന്നിരുന്നു. അവളാവശ്യപ്പെടുന്നതിനു മുന്നേ തന്നെ ഞാൻ പുറത്തുപോയി അയാൾക്കു വേണ്ടി ഭക്ഷണം വാങ്ങിക്കൊണ്ടു വന്നു. ഞാൻ വിന്നിമോനെയും പിടിച്ചു കൊണ്ട് പുറത്ത് നിൽക്കുമ്പോൾ ദീപിക ഭർത്താവിനു ഭക്ഷണം നൽകി. മയക്കം അവസാനിച്ചയുടനെ കാർത്തിക്കിനു വേദന അനുഭവപ്പെട്ടു. പിന്നെ നഴ്‌സ്‌ വന്ന് അയാൾക്ക് വേദനസംഹാരിയും ഉറക്ക ഗുളികകളും കൊടുത്തുകൊണ്ട് റസ്റ്റ് എടുക്കാൻ പറഞ്ഞു.

അപ്പോഴേക്കും 8 മണിയായി. രാവിലത്തെ ഷിഫ്റ്റ് മാറി രാത്രിയിലേക്കുള്ള സ്റ്റാഫുകൾ അവിടെ വന്നു. ഞങ്ങളെ അവിടെ കണ്ടപ്പോൾ രാത്രിയിൽ വേറെ ആരെയും അകത്തു പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു.

ദീപിക ഞെട്ടിപ്പോയി..! ഞാനും..

അത് അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയുമാണെന്നു പറഞ്ഞു ഞാൻ സ്റ്റാഫുമായി തർക്കിച്ചു. എന്നാൽ നിരീക്ഷണത്തിലുള്ള രോഗികളോടൊപ്പം ആരെയും താമസിക്കാൻ അവരനുവദിക്കില്ലെന്നു തീർത്തു പറഞ്ഞു. വേണമെങ്കിൽ അവിടത്തെ മെഡിക്കൽ വാർഡുകളിൽ ഏതിലെങ്കിലും പോയി നിങ്ങൾക്കു കിടക്കാമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഞങ്ങളങ്ങനെ ആ വാർഡിലേക്ക് പോയി. പക്ഷേ അവിടെ ചെന്നപ്പോൾ തന്നെ അതൊരു സ്ത്രീക്ക് ഒറ്റയ്ക്ക് കിടക്കാൻ സുരക്ഷിതമായ സ്ഥലമല്ലെന്നു മനസ്സിലായി.. ഒരുപക്ഷേ അത് സുരക്ഷിതമായിരിക്കാം, പക്ഷേ ഞങ്ങൾ രണ്ടുപേരും പുറത്തുനിന്നുള്ളവരായിരുന്നു. ഞങ്ങൾക്കവിടെ സുരക്ഷിതമായി തോന്നിയില്ല..

“ഇനിയിപ്പോൾ എന്തു ചെയ്യും?”

ദീപിക വിഷമിച്ചു.

“നമുക്കിനി ഏതെങ്കിലും ഹോട്ടൽ മുറികൾ ലഭ്യമാണോയെന്ന് അന്വേഷിക്കാം..”

ഞാനാലോചിച്ചു കൊണ്ട് പറഞ്ഞു..

“എന്താ..? ഹോട്ടൽ മുറിയോ?? പറ്റില്ല..!”

– തുടരും…

വിഷമിക്കേണ്ട.. ബാക്കി ഉടനേ തന്നെ വരുന്നുണ്ട്..

(ഈ കഥയിലെ സ്വാതി നമ്മുടെ സ്വാതിയാണെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അതു വെറും യാധൃശ്ചികം മാത്രം.. 😌)

So… 𝐒𝐭𝐚𝐲 𝐒𝐚𝐟𝐞.. 𝐄𝐧𝐣𝐨𝐲 𝐭𝐡𝐞 𝐒𝐭𝐨𝐫𝐢𝐞𝐬..

𝘠𝘰𝘶𝘳𝘴.. ടോണി ✍

Comments:

No comments!

Please sign up or log in to post a comment!