വശീകരണ മന്ത്രം 9

(കഥ ഇതുവരെ)

ഒരു മോഡേൺ തന്റേടി ആയിട്ടുള്ള താൻ ഇപ്പൊ തനി നാണക്കാരി നാട്ടിൻ പുറത്തുകാരിയിലേക്ക് പരകായ പ്രവേശനം ചെയ്തുകൊണ്ടിരിക്കുവാണെന്നു ദക്ഷിണയ്ക്ക് തോന്നി.

ഒരുപക്ഷെ തന്റെ ഉള്ളിൽ കിടക്കുന്ന അച്ഛൻ പറഞ്ഞു തന്നിട്ടുള്ള കഥകളും നാടോടി കഥകളും മുത്തശ്ശി കഥകളും പുരാണങ്ങളുമൊക്കെ ചെലുത്തുന്ന സ്വാധീനം കൊണ്ടാകാം താൻ ഇങ്ങനെ പെരുമാറുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു.

അനന്തുവിന്റെ ഒപ്പമുള്ള ആ യാത്ര  തീരാതിരുന്നെങ്കിൽ എന്നവൾക്ക് തോന്നി.

പെട്ടെന്നുള്ള തോന്നലിൽ ദക്ഷിണ അവന്റെ ചുമലിലേക്ക് തല ചായ്ക്കാൻ ശ്രമിച്ചതും അവർക്ക് വിലങ്ങനെ ഒരു ജീപ്പ് ഇരമ്പിയാർത്തു വന്നു സഡൻ ബ്രേക്ക് ഇട്ടതും ഒരുമിച്ചായിരുന്നു.

ടയർ റോഡിലുരഞ്ഞ്‌ ഉണ്ടായ ശബ്ദത്തോടൊപ്പം അവിടകമാനം പൊടി പറത്തിക്കൊണ്ട് ജീപ്പ് പൊടുന്നനെ നിന്നു.

അതിൽ നിന്നു ചാടിയിറങ്ങിയ കുറേ കിങ്കരന്മാർ ബുള്ളറ്റിൽ ഇരിക്കുന്ന അനന്തുവിന് നേരെ ആയുധങ്ങൾ ചൂണ്ടി ആക്ക്രോശിച്ചുകൊണ്ട് നടന്നടുത്തു.

(തുടരുന്നു)

ചീറിപ്പാഞ്ഞ് വന്ന മഹീന്ദ്രയുടെ ജീപ്പ്  റോഡിൽ വിലങ്ങനെ സഡൻ ബ്രേക്കിട്ട് നിന്നു.

ബ്രേക്ക് ചെയ്തപ്പോൾ ഘർഷണം മൂലം ടയറുകൾ ഉരഞ്ഞപ്പോഴുണ്ടായ ശബ്ദം അവിടെ പ്രകമ്പനം കൊണ്ടു.

അവിടെ സൃഷ്ടിക്കപ്പെട്ട കാറ്റ് റോഡിൽ പറ്റിപ്പിടിച്ചിരുന്ന കരിയിലകളെയും പൊടിപടലങ്ങളെയും പറത്തിക്കളഞ്ഞു.

ബുള്ളറ്റിൽ ഇരുന്ന അനന്തു ദേഷ്യത്തോടെ ആക്സിലേറ്ററിൽ പിടിച്ചു ശക്തിയിൽ തിരിച്ചു കൊണ്ടിരുന്നു.

ബുള്ളറ്റിന്റെ ആർത്തനാദം അവിടെ അലയടിച്ചു.

ജീപ്പിൽ നിന്നും ചാടിയിറങ്ങിയ ആറേഴ് ഘടാ ഗഡിയന്മാർ വാക്കത്തിയും മരക്കഷണവും മറ്റും പിടിച്ചു കൊണ്ട് അനന്തുവിനെ തുറിച്ചു നോക്കി.

തങ്ങൾക്ക് ചുറ്റും നിൽക്കുന്ന കിങ്കരന്മാരെ കണ്ട് ദക്ഷിണയ്ക്ക് അല്പം ഭയം തോന്നി.

അവൾ അനന്തുവിന്റെ ചുമലിൽ മുറുകെ പിടിച്ചു.

എങ്കിലും അവളുടെ കൈകൾ വിറകൊള്ളുന്നത് അനന്തു അറിയുന്നുണ്ടായിരുന്നു.

കൂട്ടത്തിലൊരുത്തൻ കഴുത്തിലെ ഞൊട്ട പൊട്ടിച്ചു കൊണ്ട് മുന്നോട്ട് വന്നു.

കൂടെയുള്ളത് ഒരു പെൺകുട്ടിയായതുകൊണ്ട് നിമിഷ നേരത്തേക്ക് അനന്തുവിന് മന:സാന്നിധ്യം നഷ്ടപ്പെട്ടു.

എങ്ങനെങ്കിലും ദക്ഷിണയ്ക്ക് ഒരു പോറൽ പോലുമേൽപ്പിക്കാതെ വീട്ടിൽ കൊണ്ടു ചെന്നാക്കണമെന്ന് അവൻ കണക്ക് കൂട്ടി.

ഒറ്റയ്ക്കായിരുന്നേൽ എല്ലാത്തിനേയും ഒരുമിച്ച് നേരിടായിരുന്നു.

ഇപ്പൊ തന്റെ കൂടെയുള്ള പെൺകുട്ടിയുടെ സുരക്ഷിതത്വമാണ് പ്രധാനം.



അതോടൊപ്പം ബാക്കി എല്ലാത്തിനേയും അടിച്ചിടുക.

മുന്നോട്ട് നടന്നു വരുന്ന തടിമാടനെ അനന്തു സൂക്ഷിച്ചു നോക്കി.

ഒത്ത വലിപ്പവും വണ്ണവുമുള്ളയാൾ മുന്നോട്ടേക്ക് നടന്നു വന്ന് അനന്തുവിന്റെ കോളറിൽ കയറി പിടിച്ചു.

“ഡാ നീയൊക്കെ ഞങ്ങക്കിട്ടുണ്ടാക്കിയിട്ട് പോകാന്ന് വിചാരിച്ചോ… ങ്ഹേ ”

അനന്തുവിന്റെ കോളറിൽ പിടിച്ച് അയാൾ ശക്തിയിൽ കുലുക്കി.

ആ ഒരു പിടുത്തത്തിലൂടെ അയാളുടെ കൈക്കരുത്ത് അനന്തു മനസിലാക്കി.

‘അല്ല ചേട്ടാ ….നമ്മള് തമ്മില് ആദ്യായിട്ട് കാണുവാ …പിന്നെന്താ പ്രശ്നം?”

“പ്രശ്നമറിഞ്ഞാലേ നീ പോകൂ …അല്ലേ ? ഡീ കൊച്ചേ ..തടി കേടാകണ്ടെങ്കിൽ അങ്ങോട്ട് മാറി നിക്കടി ”

ദക്ഷിണയ്ക്ക് നേരെ അയാൾ അലറി.

ഭയന്നു വിറച്ച അവൾ അനന്തുവിനെ നോക്കി.

അവൻ ഇറങ്ങിക്കോ എന്ന മട്ടിൽ തലയാട്ടി.

പൊടുന്നനെ ബുള്ളറ്റിൽ നിന്നും ചാടിയിറങ്ങിയ അവൾ റോഡിന് ഓരം ചേർന്നു നിന്നു.

ദക്ഷിണ മാറി നിന്നതും അയാൾ അനന്തുവിനെ പിടിച്ച് വെളിയിലേക്കെറിഞ്ഞു.

റോഡിലേക്ക് കമിഴ്ന്നു വീണ അനന്തു പയ്യെ മലർന്നു കിടന്ന് അവരെ തന്നെ നോക്കി.

തന്നോടൊപ്പം നിലത്തേക്ക് വീണു കിടക്കുന്ന ബുള്ളറ്റിനെ കണ്ട് അനന്തുവിന് സഹതാപം തോന്നി.

അവൻ കൈകൾ നിലത്തു കുത്തി കാലുകൾ പ്രത്യേക ആകൃതിയിൽ പൊന്തിച്ച് അഭ്യാസിയെപ്പോലെ വായുവിൽ ഉയർന്നു ചാടി നേരെ നിന്നു.

അതു കണ്ടതും ദക്ഷിണയുടെ കണ്ണുകൾ വിടർന്നു.

പെട്ടന്ന് ആ തടിമാടൻ മുരണ്ടുകൊണ്ടു അനന്തുവിന് നേരെ മരക്കഷ്ണ്ണം വീശി.

അത് മുൻകൂട്ടി കണ്ട അവൻ തന്ത്രപൂർവം ഒഴിഞ്ഞുമാറി.

അത് ലക്ഷ്യം കാണാതെ പിഴച്ചതിന്റെ ദേഷ്യത്തിൽ അയാൾ അവന്റെ കാലിന് നേരെ ഊക്കിൽ വീശി.

അപ്പോഴക്കും വായുവിൽ ഉയർന്നു ചാടിയ അവൻ അയാളുടെ ആ ലക്ഷ്യത്തെയും നിഷ്പ്രഭമാക്കി.

തടിമാടൻ മൂന്നാമത് വീശുന്നതിന് മുൻപ് അനന്തുവിന്റെ മുഷ്ടി അപ്പോഴേക്കും അയാളുടെ മുഖത്ത് പതിച്ചിരുന്നു.

“ആാാഹ് ”

അലർച്ചയോടെ അയാൾ പുറകിലേക്ക് മറിഞ്ഞു വീണു.

അത് കണ്ടതും കൂട്ടത്തിലെ മറ്റൊരുത്തൽ ആക്രോശിച്ചു കൊണ്ട് വാക്കത്തിയുമായി ഓടിയെത്തി.

അയാൾ അടുത്തെത്തിയതും നിലത്ത് കിടക്കുന്ന മരക്കഷ്ണമെടുത്ത് അനന്തു അയാളുടെ കാലുകൾ നോക്കി വീശി.

“പ്ഠക് ”

കാലിൽ ശക്തിയിൽ അടി കിട്ടിയ അയാൾ മുന്നോട്ടേക്ക് മലക്കം മറിഞ്ഞു വീണു.

മുഖമടച്ചുള്ള വീഴ്ചയിൽ അയാളുടെ കൈയിൽ നിന്നും വാക്കത്തി ദൂരേക്ക് തെറിച്ചു പോയി.


ഞരക്കത്തോടെ അയാൾ കാലും തടവിക്കൊണ്ട് വിതുമ്പി.

അത് കണ്ടതും ചിരിയോടെ അവൻ ബാക്കിയുള്ളവരെ നോക്കി.

അതിൽ നിന്നും 2 പേർ വാക്കത്തിയുമായി ഒരേ സമയം ഓടി വന്നു.

രണ്ടു പേരും അനന്തുവിനെ നോക്കി ഒരേ സമയം കത്തിവീശി.

മുന്നോട്ടെക്ക് കുനിഞ്ഞു അതിൽ നിന്നും രക്ഷപ്പെട്ട അവൻ ചാടിയെണീറ്റ് ഒരാളുടെ ചുമല് നോക്കി കാലുകൊണ്ട് വീശി.

ശക്തമായ പ്രഹരം ചുമലിൽ കിട്ടിയ അയാൾ വേദനയോടെ നിലത്തേക്ക് അമർന്നിരുന്നു.

അപ്പോൾ നേരത്തെ കത്തിവീശിയ മറ്റവൻ തിരിഞ്ഞു നിന്ന് അനന്തുവിന്റെ പിൻകഴുത്തിൽ ശക്തിയിൽ ചവുട്ടി.

കഴുത്തിൽ ചവിട്ട് കൊണ്ട അനന്തു മുന്നിലേക്ക് തെറിച്ചു വീണു.

റോഡിലുരത്ത് അവന്റെ കൈയിലെ തൊലിക്ക് പലയിടത്തും പോറലേറ്റു.

അത് കാര്യമാക്കാതെ അവൻ ഉരുണ്ടു പിരണ്ടെണീറ്റു.

തന്നെ ചവിട്ടി വീഴിത്തിയവനെ ദേഷ്യത്തോടെ നോക്കി.

അയാൾ പിന്നെയും ഓടി വന്നതും അനന്തു കൈയിലുള്ള മരക്കഷ്ണം അയാൾക്ക് നേരെ എറിഞ്ഞു.

തലയിൽ കൃത്യം ഏറ് കൊണ്ട അയാൾ അലർച്ചയോടെ നിലത്തേക്ക് മറിഞ്ഞു വീണു.

ഞരക്കത്തോടെ നിലത്ത് വീണു കിടക്കുന്നവന്റെ അടി വയറ് നോക്കി അനന്തു ശക്തിയിൽ ചവിട്ടി.

അയാളുടെ അലർച്ച ഇരട്ടിയായതും അവൻ രണ്ടു മൂന്ന് തവണ കൂടി അടിവയറ് ലക്ഷ്യമാക്കി ചവിട്ടി.

അത് കൊണ്ടപ്പോഴേക്കും അയാളുടെ ബോധം നഷ്ടമായി.

പുറത്തേക്കുന്തിവന്ന കണ്ണുകളുമായി നിർജീവമായ ശരീരത്തെ പോലെ അയാൾ നിലത്ത് കിടന്നു.

അയാളെ നോക്കി നിൽക്കുമ്പോഴാണ് അനന്തുവിന്റെ കഴുത്തിലൊരു പിടി വീണത്.

അവൻ മുഖം തിരിച്ചു നോക്കിയതും മൂക്കിലൂടെ ചോരയൊലിപ്പിച്ചു കൊണ്ട് നിൽക്കുന്ന തടിമാട നെയാണ് കണ്ടത്.

കഴുത്തിലെ പിടുത്തം മുറുകിയതും ശ്വാസം വലിക്കാൻ അനന്തു നന്നേ ബുദ്ധിമുട്ടി.

ആ പിടിയിൽ നിന്നും രക്ഷപ്പെടാൻ അനന്തു ശ്രമിച്ചു.

പക്ഷെ ആ നീരാളിപ്പിടുത്തത്തിൽ നിന്നും കുതറി മാറാൻ അവന് കഴിഞ്ഞില്ല.

കഴുത്തിൽ നല്ലോണം വേദനയെടുത്തു തുടങ്ങിയതും അവൻ അയാളുടെ കഴുത്തിന് പുറകിൽ പിടിച്ചു കൊണ്ട് പൊടുന്നനെ മുന്നിലേക്ക് വലിച്ചിട്ടു.

ചുമലിൽ നിന്നും ചാക്കുകെട്ട് നിലത്തേക്കിടുന്ന പോലെ അയാൾ വീണു.

ഒന്നെണീക്കുന്നതിന് മുൻപ് അനന്തുവിന്റെ വലതുകാൽ അയാളുടെ നടുവിൽ പതിഞ്ഞിരുന്നു.

“ആാാഹ് ”

നട്ടെല്ലിന് പരിക്ക് പറ്റിയ വേദനയിൽ അയാൾ കിടന്നലറി.

കലിയടങ്ങാതെ അനന്തു അയാളുടെ നടുവിന് കനത്ത പ്രഹരം നൽകിക്കൊണ്ടിരുന്നു.


നട്ടെല്ലിന് കിട്ടിയ സാരമായ താഡനം അയാളെ ക്ഷീണിതനാക്കി.

പ്രാണൻ പോകുന്ന വേദനയിൽ അയാൾ തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ അലറി.

അപ്പോഴാണ് മറുപുറത്ത് നിന്ന് നേരത്തെ അനന്തു വീഴ്ത്തിയ മറ്റൊരാൾ ഞെരുങ്ങിക്കൊണ്ട് എണീറ്റു നിന്നത്.

അയാൾ ആടിയാടി അവനു നേരെ നടന്നടുത്തു.

അയാൾ അടുത്തെത്തിയതും അനന്തു നെഞ്ച് നോക്കി മുഷ്ടി ചുരുട്ടിയിടിച്ചു.

കനത്ത ഇടി നെഞ്ചിൽ കൊണ്ട അയാൾ ബോധരനിതനായി പുറകിലേക്ക് മറിഞ്ഞു വീണു.

ഏഴ് പേരിൽ നാല് പേര് വീണു കിടക്കുന്നത് കണ്ട അവൻ ചിരിയോടെ ദക്ഷിണയെ നോക്കി.

നിസംഗതയോടെയുള്ള അവളുടെ നോട്ടത്തിന്റെ അർത്ഥം അവന് പിടി കിട്ടിയില്ല.

തെല്ലൊന്ന് ശ്രദ്ധ പാളിയതും പുറകിൽ നിന്നും തലയ്ക്കിട്ട് പ്രഹരമേറ്റതും ഒരുമിച്ചായിരുന്നു.

അനന്തു നിലത്തു കിടക്കുന്ന ബുള്ളറ്റിന്റെ മുകളിലേക്ക് മറിഞ്ഞു വീണു.

വീഴ്ചയ്ക്കിടെ ഹാൻഡിൽ ഇടുപ്പിൽ കുത്തി അവന് ശക്തമായ വേദന ഉടലെടുത്തു.

ഇടുപ്പിൽ അമർത്തി പിടിച്ചു കൊണ്ട് അവൻ എണീക്കാൻ ശ്രമിച്ചു.

പക്ഷെ കഠിനമായ വേദന അവനെ തളർത്തിക്കൊണ്ടിരുന്നു.

കൊലച്ചിരിയോടെ തന്നെയും നോട്ടമിട്ടു കൊണ്ടുവരുന്ന മൂന്ന് കിങ്കരന്മാരെയും അവൻ ദയനീയമായി നോക്കി.

ബുള്ളറ്റിന്റെ മുകളിൽ നിന്നും എണീക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടുകൊണ്ടിരുന്നു.

അസഹനീയമായ വേദന അവന്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ കീഴ്പ്പെടുത്തി.

കിടന്ന കിടപ്പാലെ അവൻ ദക്ഷിണയെ പാളി നോക്കി.

അവളുടെ കണ്ണുകളിൽ തെളിഞ്ഞിരുന്ന ഭയം, കൂടാതെ അതിനു മറയെന്നോണം ജ്വലിച്ചു കൊണ്ടിരുന്ന കണ്ണുകൾ, അത് അനന്തുവിനെ വല്ലാത്തൊരു അവസ്ഥയിലെത്തിച്ചു.

ദക്ഷിണ ഓടി വന്ന് അനന്തുവിനെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.

“അനന്തൂ …എന്താ പറ്റിയേ നിനക്ക് ?ഗെറ്റപ് മാൻ ….നിന്റെ ശക്തി എന്താന്നെന്ന് അവർക്ക് കാണിച്ചു കൊടുക്ക് …ബി സ്ട്രോങ് ”

അനന്തു അതിശയത്തോടെ അവളെ നോക്കി.

അരുണിമ തന്റെ മുൻപിൽ വന്നു നിന്ന് പറയുന്ന പോലെ അവന് തോന്നി.

ഒരു നിമിഷം അത് തന്റെ അരുണിമ ആയിരുന്നെങ്കിയെന്ന് അവൻ ആഗ്രഹിച്ചു പോയി.

ദക്ഷിണയുടെ വാക്കുകൾക്ക് വല്ലാത്തൊരു ഊർജമായിരുന്നു.

അത് കാതിൽ പതിഞ്ഞതും അനന്തു പതിയെ എണീക്കാൻ നോക്കി.

അത് കണ്ട് ദക്ഷിണയുടെ കണ്ണുകൾ വിടർന്നു.

മുഖം തിളങ്ങി.

അപ്പോഴേക്കും കൂട്ടത്തിലൊരുത്തൻ വന്ന് ദക്ഷിണയെ തള്ളിയിട്ടു.


അവൾ റോഡിലേക്ക് തെറിച്ചു വീണു.

അത് കണ്ട് അനന്തുവിന് കോപം ഇരച്ചു കയറി.

“ഡാ… ഇനി അവളെ തൊട്ടാലുണ്ടല്ലോ ”

“ഫ്ഭാ …വായടക്കെടാ പന്ന നായിന്റെ മോനെ… നീ ഞങ്ങടെ കൂടെയുള്ളവന്മാരെ അടിച്ചിടുമല്ലേ?”

മൂന്നു പേരിൽ ഒരുത്തൻ അവന് നേരെ ചീറി.

അയാൾ ദേഷ്യത്തോടെ വന്ന് അനന്തുവിനെ പിടിച്ചു റോഡിലൂടെ വലിച്ചിഴച്ചു.

ഉച്ചവെയിലിൽ ചുട്ടു പഴുത്തു നിൽക്കുന്ന റോഡിൽ കൈയും കാല്പാദങ്ങളുമുരഞ്ഞ് അനന്തുവിന് പൊള്ളലേറ്റു.

അവൻ വിവശതയോടെ കഴുത്തിലെ പിടി വിടുവിക്കാൻ നോക്കി.

“കൊല്ലടാ ഈ മൈരനെ “

അവന്റെ കഴുത്തിലെ പിടി വിട്ടു കൊണ്ട് അയാൾ അലറി.

മൂന്നു പേരും ക്രോധമായ മുഖത്തോടെ അനന്തുവിനെ നോക്കി.

എന്നിട്ട് നിലത്തു വീണു കിടക്കുന്ന വാക്കത്തി അവർ കൈയിലെടുത്തു.

അത് കണ്ടതും അതുവരെ ഇല്ലാതിരുന്ന ഭയം അവനിൽ ഉടലെടുത്തു.

ഉച്ച വെയിലിൽ അവരുടെ കൈകളിൽ ഇരുന്ന വാക്കത്തികൾ വെട്ടിത്തിളങ്ങി.

ഏതോ കൊല്ലന്റെ ആലയിൽ നിന്നും അത് തനിക്കു വേണ്ടി പണിയിച്ചു കൊണ്ടുവന്നതാണെന്ന് കത്തിയുടെ തിളക്കം കണ്ടതോടെ അനന്തുവിന് മനസിലായി.

ഭയം നെറുകും തലയിലേക്ക് അരിച്ചെത്തിയതും പതിയെ അവന് കാഴ്ച മങ്ങാൻ തുടങ്ങി.

കണ്ണു ചിമ്മി തുറന്നു കൊണ്ട് ദയനീയമായി അവരെ തന്നെ നോക്കി.

മൂന്നു പേരും തൊട്ട് മുമ്പിൽ എത്തിയതും അനന്തു കണ്ണുകളടച്ചു.

ദീർഘശ്വാസം വലിച്ചുകൊണ്ട് മിടിക്കുന്ന ഹൃദയത്തോടെ ഇരുന്നു.

മരണത്തെ വരവേൽക്കുവാനായി.

ക്രൂരമായ ചിരിയോടെ അതിലൊരുവൻ ആക്രോശിച്ചു കൊണ്ട് അവന്റെ കഴുത്ത് നോക്കി കത്തി വീശി.

“പ്ധക്ക്”

“ആാാഹ് ”

മുൻപിലൊരലർച്ച കേട്ടതും അനന്തു നടുങ്ങി.

അൽപസമയം കഴിഞ്ഞിട്ടും തനിക്ക് ഒന്നും പറ്റാത്തതിനാൽ പയ്യെ കണ്ണു തുറന്ന് നോക്കി.

മുൻപിൽ ഒരുത്തൻ വീണു കിടക്കുന്നത് കണ്ട് അനന്തു കണ്ണു മിഴിച്ചു കൊണ്ട് ചുറ്റും നോക്കി.

ബാക്കിയുള്ള രണ്ടു പേർ ഭയത്തോടെ നോക്കുന്നയിടത്തേക്ക് അവൻ കണ്ണുകൾ പായിച്ചു.

അവിടെ രൗദ്രഭാവം പൂണ്ട് നിൽക്കുന്ന ദക്ഷിണയെ കണ്ട് അനന്തു ഞെട്ടി. . . . . അയാൾ അനന്തുവിന് നേരെ വാക്കത്തി വീശിയതും ദക്ഷിണ അത് മുൻകൂട്ടി കണ്ടിരുന്നു.

അവൾ നിന്ന നിൽപ്പിൽ തിരിഞ്ഞു വന്നു വായുവിൽ ഉയർന്നു ചാടി അയാളുടെ കഴുത്ത് നോക്കി ടോർണാഡോ കിക്ക്‌ ചെയ്തു.

കഴുത്തിൽ ശക്തമായി പ്രഹരമേറ്റ് അയാൾ അലർച്ചയോടെ നിലത്തേക്ക് കുഴഞ്ഞു വീണു.

ആ അലർച്ച കേട്ടാണ് അനന്തു കണ്ണു തുറന്നു നോക്കിയത്.

ദക്ഷിണയുടെ മറ്റൊരു മുഖം കണ്ട് അനന്തു സത്യത്തിൽ ഞെട്ടിപ്പോയി.

അവളുടെ കണ്ണുകളിൽ വിരിഞ്ഞ പക കണ്ടതും ഒന്നും മനസിലാകാതെ അവൻ തല കുടഞ്ഞു.

അവളുടെ ആ ഭാവമാറ്റം ആരെയും ഒന്ന് ഭയപ്പെടുത്തുന്നതായിരുന്നു.

കൂടെയുള്ള ശിങ്കിടികൾ പരുങ്ങലോടെ ഒരടി പിറകിലേക്ക് വച്ചു അവളെ കണ്ണു മിഴിച്ചു നോക്കി.

ബോക്സിങ് റിങ്ങിൽ ഉള്ളതുപോലുള്ള ദക്ഷിണയുടെ നിൽപ്പ് കണ്ട് അനന്തുവിന് സംശയം തോന്നി.

അവൾ ബോക്സിങ് പടിച്ചിട്ടുണ്ടോ എന്ന്.

നിലത്തു വീണു കിടക്കുന്നവനെ കണ്ട് കലിയോടെ ഒരുവൻ അവൾക്ക് നേരെ ഓടി വന്നു.

ഒരടി മുന്നിലെത്തിയതും അയാൾ മുഷ്ടി ചുരുട്ടി ദക്ഷിണയുടെ മുഖത്തിനു നേരെ വീശി.

പിന്നിലേക്കാഞ്ഞു അതിൽ നിന്നും ഒഴിഞ്ഞു മാറിയ അവൾ പൊടുന്നനെ അരക്കെട്ടിനു അനുസൃതമായി കാൽ മുന്നിലേക്ക് മടക്കികൊണ്ടു ഉയർത്തി അയാളുടെ കാൽമുട്ട് നോക്കി ഒരു ചവിട്ട് കൊടുത്തു.

കാൽമുട്ടിലെ മർമത്തിൽ തന്നെ ചവിട്ട് കിട്ടിയ അയാൾ ഒടിഞ്ഞു തൂങ്ങിയ കാലുമായി പ്രാണവേദനയോടെ അലറി.

“ഷട്ട് യൂ ബ്ലഡി”

ആ ശബ്ദം ദക്ഷിണയെ വല്ലാതെ  ആലോസരപ്പെടുത്തി.

അനന്തു ഇതൊക്കെ കണ്ട് ആകെ മിഴുങ്ങസ്യയായി ഇരിക്കുവായിരുന്നു.

അവളുടെ ഓരോ ചടുല നീക്കങ്ങളും അവനെ വല്ലാതെ അത്ഭുതപ്പെടുത്തി.

ഈ സമയം പൊക്കമുള്ള ഒരുത്തൻ വന്ന് ദക്ഷിണയെ കടന്നു പിടിച്ചു.

ആ പിടുത്തം മുറുക്കിക്കൊണ്ട് അയാൾ ഊറി ചിരിച്ചു.

അത് കണ്ടതും കലിപൂണ്ട അവൾ ഇടത് കൈ അയാളുടെ തോളിന് അടിയിലൂടെയിട്ടു.

അയാളുടെ കൈക്കുഴയിൽ മുറുകെ പിടിച്ച ശേഷം ശക്തിയിൽ തോള് താഴ്ത്തിയതും തന്റെ അരക്കെട്ടിലുണ്ടായിരുന്ന കൈ അയഞ്ഞതും കണ്ണിമ ചിമ്മുന്നതിന് മുൻപ് അയാളുടെ അടിവയറു നോക്കി മുട്ടുകാലുകൊണ്ട് ശക്തിയിൽ അവൾ രണ്ടു തവണ തൊഴിച്ചു.

ആ പ്രഹരമേറ്റതും അയാൾ പിടഞ്ഞുകൊണ്ടു നിലത്തേക്ക് ഊർന്നു വീണു.

ശ്വാസമെടുക്കാൻ അയാൾ പാടുപെട്ടു.

വീണു കിടക്കുന്നവനെ പുച്ഛത്തോടെ  നോക്കിക്കൊണ്ടിരുന്നതും മുൻപേ ദക്ഷിണയിൽ നിന്നും ടോർണാഡോ കിക്ക്‌ കിട്ടിയവൻ വേച്ചുകൊണ്ട് അവൾക്ക് നേരെ വീണ്ടും ആടിയാടി വന്നു.

അത് കണ്ടതും ദക്ഷിണ നൃത്ത ചുവടുകളോടെ ഒരു പൂമ്പാറ്റയുടെ ലാഘവത്തോടെ പാറി നടന്നുകൊണ്ടു തന്റെ ഇരയെ ആകർഷിച്ചുകൊണ്ടിരുന്നു.

അവൾ അകന്നു പോകുന്നത് കണ്ട് അയാൾ മുഷ്ടി ചുരുട്ടി പിടിച്ചുകൊണ്ടു അടുത്തു.

അത് കണ്ടതും ദക്ഷിണ ശരീരമൊന്നു വളച്ചുകൊണ്ട് അയാളുടെ മുഖത്തിനു നേരെ ശക്തിയിൽ പഞ്ച് ചെയ്തു.

ആ പ്രഹരം കിട്ടിയതും അയാൾ ബോധക്ഷയത്തോടെ പിറകിലേക്ക് മറിഞ്ഞു വീണു.

എല്ലാ ശിങ്കിടികളും നിലത്തു വീണു കിടക്കുന്നത് കണ്ടതും ദക്ഷിണ ഒന്നു നെടുവീർപ്പെട്ടു.

അതിനു ശേഷം അവൾ അനന്തുവിന് സമീപം വന്നെത്തി.

ഇത്രയും നേരം കൺമുൻപിൽ സംഭവിച്ച അവളുടെ ഒറ്റയാൾ പോരാട്ടം വിശ്വസിക്കാനാവാതെ അവൻ നോക്കി കാണുകയായിരുന്നു.

അനന്തു ആദ്യമായിട്ടായിരുന്നു ഒരു പെണ്ണ് നന്നായി ഫൈറ്റ് ചെയ്യുന്നത് നേരിട്ട് കാണുന്നത്.

ദക്ഷിണയോട് അവന് ആരാധന തോന്നി.

ചുണ്ടിലൊരു ചിരിയോടെ ദക്ഷിണ വന്ന് അവനു നേരെ കൈ നീട്ടി.

ആ തുടുത്ത ഉള്ളംകൈയിൽ പിടിച്ചതും പൂ പോലെ മൃദുലമായ ആ കൈകൾക്ക് ഇത്രയും ശക്തി എവിടുന്ന് കിട്ടുന്നുവെന്ന് ആലോചിച്ച് അവൻ അത്ഭുതപ്പെട്ടു.

ആ കയ്യിൽ പിടിച്ചു അവൻ എണീറ്റു.

എന്നാൽ ദക്ഷിണ ശക്തിയിൽ വലിച്ചതിന്റെ ഫലമായി അനന്തു അവളുടെ മാറിലേക്കാണ് വന്നു വീണത്.

അവൻ തന്റെ നെഞ്ചോടു വന്നു ചേർന്നതും ദക്ഷിണയുടെ കൈകൾ അറിയാതെ തന്നെ അവനെ വിരിഞ്ഞു മുറുക്കിയിരുന്നു.

ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി ആ ഉരസലിൽ തീപ്പൊരി പാറി.

ആരെയും ആകർഷിക്കുന്ന ആ നീലക്കണ്ണുകൾ പണ്ടെന്നോ കണ്ടു മറന്ന പ്രതീതിയായിരുന്നു ദക്ഷിണയ്ക്ക്.

എന്നാൽ അനന്തുവിന് ആ കണ്ണുകൾ കാണുന്തോറും അരുണിമയെയാണ് ഓർമ വന്നത്.

അവളുടെ കണ്ണുകളിൽ നോക്കിയിരിക്കുന്ന പോലെയാണ് അവനു തോന്നിയത്.

“ഇപ്പൊ എങ്ങനുണ്ട് അനന്തു …വേദന കുറവുണ്ടോ ?”

ദക്ഷിണ സങ്കടത്തോടെ അവനെ നോക്കി.

“ഹ്മ്മ്മ് കുറവുണ്ട് …”

അനന്തു ഇടുപ്പിൽ പയ്യെ തിരുമ്മിക്കൊണ്ട് പറഞ്ഞു.

അപ്പോഴും അവിടെ വേദന ബാക്കിയായിരുന്നു.

“ഞാനില്ലായിരുന്നേൽ ഇപ്പൊ കാണായിരുന്നു.. തന്റെ ഡെഡ് ബോഡി അവന്മാർ ഇപ്പൊ എടുത്തേനെ ”

ദക്ഷിണയുടെ പറച്ചിൽ കേട്ട് അനന്തുവിന് നാണക്കേട് തോന്നി.

“അല്ല അനന്തു ..എന്റെ അച്ഛച്ചൻ പണ്ടെനിക്ക് പറഞ്ഞു തന്നിട്ടുള്ള മുത്തശ്ശിക്കഥകളിൽ നായികയെ ഗുണ്ടകളിൽ നിന്നും രക്ഷിക്കാൻ വരുന്ന നായകന്റെ കഥയായിരുന്നു ഉണ്ടായിരുന്നത് ..ഇതിപ്പോ നായകനെ രക്ഷിക്കാൻ വന്ന നായിക എന്നായി മാറിയല്ലേ.. ജസ്റ്റ് ഫോർ എ ചേഞ്ച് ”

ദക്ഷിണയുടെ മറുപടിയോടൊപ്പം വന്ന കുസൃതി ചിരി കണ്ടതും അനന്തുവിന് ആകെ വയ്യാതെയായി.

സ്വയം തൊലിയുരിയുന്ന പോലെ അവന് തോന്നി.

ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിലെന്ന് അവൻ ആശിച്ചു.

നാണക്കേട്‌ കാരണം അവളുടെ മുഖത്ത് നോക്കാൻ അനന്തു ബുദ്ധിമുട്ടി.

“സോറി ”

“ഹേയ് ..ലീവ് ഇറ്റ് മാൻ ..ഞാൻ ചുമ്മാ പറഞ്ഞതല്ലേ ..തനിക്ക് ഹർട്ട് ആയോ ?”

ദക്ഷിണ ക്ഷമാപണത്തോടെ അവനോടു ചോദിച്ചു.

“ഏയ് ഇല്ല താങ്ക്സ് എന്നെ രക്ഷിച്ചതിന്”

താങ്ക്സ് ഒക്കെ ഇയാൾടെ പോക്കറ്റിൽ വച്ചോ”

അവൾ പുച്ഛത്തോടെ ചിറി കോട്ടി

“പിന്നെയോ?”

“എന്നെ വീട് വരെ ഡ്രോപ്പ് ചെയ്യണം.. പറ്റുമോ?”

“പിന്നെന്താ ..കേറിക്കോ ”

അനന്തു ചിരിയോടെ തലയാട്ടി.

ദക്ഷിണയും അവനൊപ്പം ബുള്ളറ്റുയർത്താൻ സഹായിച്ചു.

ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും അവൾ അനന്തുവിന്റെ പുറകിൽ കയറിയിരുന്നു.

തന്റെ പടക്കുതിരയെ ഒന്ന് ഇരപ്പിച്ച ശേഷം അവൻ ദേശം ഗ്രാമത്തിന്റെ അതിർത്തിയ്ക്ക് പുറത്തേക്ക് യാത്രയായി.

യാത്രയിലുടനീളം ദക്ഷിണ ചിന്തയിൽ ആയിരുന്നു.

എന്തായിരുന്നു അവരെ തല്ലാൻ എന്നെ പ്രേരിപ്പിച്ചത്?

ജീവനുവേണ്ടി കേഴുന്ന ഒരാളായതുകൊണ്ടോ ?

അതായിരുന്നില്ല കാരണം…

പിന്നെയോ?

ആ നീല കണ്ണുകൾ ആയിരുന്നില്ലേ?

ആയിരുന്നോ?

ആയിരിക്കണം..

പെട്ടെന്ന് എന്തു പറ്റിയെന്ന് എനിക്ക് പോലും അറിയില്ല..

ഒന്നു മാത്രമറിയാം.

അവന്റെ രോമത്തിൽ പോലും മറ്റൊരുത്തൻ തൊടുന്നത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്.

അതിന് അനന്തു നിന്റെയാരാ?

അറിയില്ല പക്ഷെ ഒന്നറിയാം.

അവൻ എന്റെ ആരെല്ലാമോ ആയിരുന്നു.

മുജ്ജന്മത്തിലെന്ന പോലെ.

ചിന്തകൾ കാടു കേറിയതും ഒരു ചിരിയോടെ അവൾ കാഴ്ചകൾ കണ്ടു കൊണ്ടിരുന്നു.

പത്ത് മിനുട്ട് കഴിഞ്ഞതും കുന്താളപുരം ഗ്രാമം അവരെ സ്വാഗതം ചെയ്തു.

ഒരു നദിയ്ക്ക് കുറുകെയുള്ള പാലം മറികടന്ന് അവർ എത്തിയത് കുന്താളപുരത്തേയ്ക്കായിരുന്നു.

കുന്താളപുരത്തെയും ദേശത്തേയും തമ്മിൽ വേർതിരിച്ചിരുന്നത് ഈ നദിയായിരുന്നു.

തേൻ നദിയെന്ന് അത് അറിയപ്പെട്ടു.

തേൻ പോലെ ശുദ്ധമായ ജലമൊഴുകുന്നതിനാലാണ് ആ പേര് ലഭിച്ചതത്രേ.

തേൻ നദിയിലെ ജലം എവിടെ നോക്കിയാലും സ്ഥടികം പോലെ വെട്ടിത്തിളങ്ങുമായിരുന്നു.

പനിനീർ പോലെ ശുദ്ധമായ ജലത്തെ ഗർഭം ധരിച്ചുകൊണ്ട് ഒഴുകുന്ന നദി.

ആ നദിയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് കുന്താളഗ്രാമത്തിന്റെ ഗ്രാമീണതയിലേക്ക് ഭംഗിയിലേക്ക് ബുള്ളറ്റ് അവരെയും കൊണ്ട് പറന്നു.

ദക്ഷിണയുമൊന്നിച്ചുള്ള ആ യാത്ര വളരെ മനോഹരമായിരുന്നു.

ആ ഗ്രാമത്തിന്റെ പച്ചപ്പും സൗന്ദര്യവും അനന്തുവിന് നന്നേ ബോധിച്ചു.

എങ്ങും നിറഞ്ഞു നിൽക്കുന്ന വൃക്ഷലതാദികളും പുൽനാമ്പുകളും കുന്നും മലകളും തണുത്ത കാറ്റും മഴക്കോളും ഒക്കെ അനന്തുവിന് പുതു ലഹരി സമ്മാനിച്ചു.

പ്രകൃതിയുടെ വശ്യമനോഹാരിതയിൽ മതി മറന്നു കൊണ്ട് അവൻ ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു.

അങ്ങനെ മുന്നോട്ട് പോക്കോണ്ടിരിക്കെ ചില കാര്യങ്ങൾ അവന്റെ മനസിലേക്ക് ഓടിയെത്തി.

അത് ദക്ഷിണയോട് ചോദിക്കാൻ അവന്റെ മനസ് വെമ്പി.

“കരാട്ടെ എങ്ങനറിയാം?”

“എന്തോ കേട്ടില്ല ”

ബുള്ളറ്റിന്റെ ഖഡ് ഘഡ് ശബ്ദത്തിൽ അനന്തു പറഞ്ഞത് ദക്ഷിണ അവ്യക്തമായാണ് കേട്ടത്.

“കരാട്ടെ എങ്ങനറിയാമെന്ന്?”

ഓഹ് അതോ ..ഞാൻ മാർഷ്യൽ ആർട്സിന്റെ വല്യ ഫാനാണ് ..പിന്നെ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ് ..അവിടെ മുംബൈയിൽ കുറേ കുട്ടികൾക്ക് കരാട്ടെ ക്ലാസ് എടുത്തു കൊടുക്കാറുണ്ട്”

“ആണോ ചുമ്മാ ചോദിച്ചതാ ”

അനന്തുവിന്റെ മറുപടി കേട്ട് ദക്ഷിണ പുഞ്ചിരിച്ചു.

അവളുടെ മനോഹരമായ പുഞ്ചിരി ബുള്ളറ്റിന്റെ മിററിലൂടെ അനന്തു ശ്രദ്ധിച്ചു.

അങ്ങനെ സംസാരിച്ചു കൊണ്ടു അവർ തിരുവമ്പാടി മനയുടെ മുൻപിൽ

എത്തിയത് അറിഞ്ഞിരുന്നില്ല.

അതിനിടക്ക് അനന്തുവും ദക്ഷിണയും തമ്മിൽ കൂടുതൽ അടുത്തിരുന്നു.

“എന്റമ്മോ ഇതാണോ തന്റെ വീട്?”

തിരുവമ്പാടി മനയുടെ വലിപ്പവും തലയെടുപ്പും കണ്ട് അനന്തുവിന് ആകെ അത്ഭുതം തോന്നി.

“ഹ്മ്മ്മ് അതെന്നേ …എന്തേ അനന്തുവിന് ഇഷ്ട്ടായോ?”

“പിന്നില്ലേ ഒരുപാട് ..ഇത് കണ്ടിട്ട് എട്ടു കെട്ട് ആണെന്ന് തോന്നുന്നല്ലോ ”

അനന്തു സംശയത്തോടെ പറഞ്ഞു.

“ശരിയാ അനന്തു പറഞ്ഞത് ..ഇത് എട്ടുകെട്ടാ.. നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട് ഞങ്ങളുടെ കുടുംബത്തിന് ..”

ദക്ഷിണ അഭിമാനത്തോടെ പറഞ്ഞു.

“ഓഹോ എന്താ തന്റെ കുടുംബത്തിന്റെ പേര്?”

“തിരുവമ്പാടി ”

ദക്ഷിണ പറഞ്ഞത് കേട്ട് അനന്തു ഞെട്ടി.

തിരുവമ്പാടി എന്ന പേര് അവന്റെ ബോധ മണ്ഡലത്തിലേക്ക് പൊടുന്നനെ ഓടി വന്നു.

അന്ന് ആ ക്ഷേത്ര മുറ്റത്ത് വച്ചു പരിചയപ്പെട്ട ആ സഞ്ചാരി തന്നോട് പറഞ്ഞ ഈ നാടിന്റെ ചരിത്രവും ഐതിഹ്യവും അതോടൊപ്പം അദ്ദേഹത്തിന്റെ നാവിൽ നിന്നും ഉച്ചരിക്കപ്പെട്ട രണ്ട് നാമങ്ങൾ.

തിരുവമ്പാടിയും തേവക്കാട്ടും .

അപ്പൊ ഇതാണല്ലേ ആ കഥയിൽ ഉള്ള തിരുവമ്പാടി മനയും കുടുംബങ്ങളും.

അപ്പൊ ദക്ഷിണ തിരുവമ്പാടി കുടുംബത്തിലെ അംഗമാണല്ലേ ?

സർവ്വോപരി തങ്ങളുടെ ശത്രുക്കൾ.

അനന്തു ചിരിയോടെ ഓർത്തു.

“എന്താ ചിരിക്കുന്നെ?”

ദക്ഷിണയുടെ ചോദ്യമാണ് അനന്തുവിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

“ഏയ്‌ ഒന്നൂല്ല ..ഞാൻ വെറുതെ ”

“ഓക്കേ”

“ആയ്ക്കോട്ടെ ..പിന്നെ കാണാം എപ്പോഴേലും ”

“ഹേയ് പോകുവാണോ ?തറവാട്ടിലോട്ട് വാ… എല്ലാരേം പരിചയപ്പെടാം”

“അത് വേണ്ടാ പിന്നൊരിക്കലാവാം ..അതിന് നിന്നാൽ പിന്നെന്റെ തടി

കേടാവും”

ഒന്നും മനസിലാകാതെ ദക്ഷിണ മുഖം ചുളിച്ചു നോക്കി.

“വേറൊരു ദിവസം വരാം.

“ഷുവർ അനന്തു… ലെറ്റ്സ് ഹോപ്പ്.. അപ്പൊ താങ്ക്സ് പറയുന്നില്ല ..ഓക്കേ ബൈ സീ യൂ..”

“ശരി ”

അനന്തു അവളെ നോക്കി തലയാട്ടി

ദക്ഷിണയെ തിരുവമ്പാടി പടിപ്പുരയുടെ മുന്നിൽ കൊണ്ടുചെന്ന ശേഷം അനന്തു ബുള്ളറ്റുമായി തിരിച്ചുപോയി.

ചുണ്ടിൽ ഒരു മൂളിപ്പാട്ടോടെ ദക്ഷിണ തറവാടിന്റെ അങ്കണത്തിലേക്ക് പതിയെ നടന്നു.

മടക്ക യാത്ര അനന്തുവിന് പുത്തൻ അനുഭവം പകർന്നു നൽകുന്നതായിരുന്നു.

കുന്തളഗ്രാമത്തിന്റെ ഭംഗിയും നുകർന്നുകൊണ്ട് അനന്തു ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു.

ആ ഗ്രാമത്തിന്റെ ഭംഗിയും നൈർമല്യവും അവനെ വല്ലാതെ ആകർഷിച്ചു.

നല്ല ശുദ്ധ വായു ശ്വസിച്ചു കൊണ്ട് അവൻ വണ്ടിയോടിച്ചു.

ദേശം ഗ്രാമത്തെക്കാളും എന്തു കൊണ്ടും ഭംഗി കൂടുതൽ കുന്താള പുരത്തിനാണെന്ന് അവന് തോന്നി.

നല്ല കുളിരുള്ള തണുത്ത കാറ്റും പ്രകൃതി സൗന്ദര്യവും ആസ്വദിച്ചു കൊണ്ട് അവൻ വണ്ടിയോടിച്ചുകൊണ്ടിരുന്നു.

അല്പം ദൂരം പിന്നിട്ടതും അനന്തു തേൻ നദിക്ക് കുറുകെയുള്ള പാലത്തിലൂടെ കടന്നു പോയി.

ദേശം ഗ്രാമത്തിന്റെ അതിർത്തി പിന്നിട്ടു സ്വന്തം ഗ്രാമത്തിൽ എത്തിയതും അനന്തുവിന് വല്ലാത്തൊരു സുരക്ഷിതത്വം തോന്നി.

ദേശം ഗ്രാമ വീഥികളിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ച് അവൻ ദേശം നാൽ കവലയിലേക്ക് എത്തിച്ചേർന്നു.

അവിടെത്തിയതും അവനു വല്ലാതെ ദാഹിച്ചു.

അടുത്തു കണ്ട ചായക്കടയ്ക്ക് സമീപം അനന്തു ബുള്ളറ്റ് കൊണ്ടു വന്നു നിർത്തി.

ചാവി ഊരിയെടുത്ത ശേഷം അവൻ ചായക്കടയിലേക്കുള്ള പടികൾ ഓരോന്നായി കയറി.

അവിടെ കണ്ട മരബെഞ്ചിൽ അവൻ അമർന്നിരുന്നു.

അവന് സമീപമുള്ള മറ്റു രണ്ടു ബെഞ്ചുകളിൽ മൂന്നു നാല് പേർ പത്രം വായിച്ചോണ്ടും ചായ കുടിച്ചു കൊണ്ടും ഇരിക്കുന്നുണ്ടായിരുന്നു.

അവർ അനന്തുവിനെ ശ്രദ്ധിക്കുന്നമട്ടേയില്ല.

ഗ്രാമീണത വിളിച്ചോതുന്ന ആ ചായക്കട അനന്തുവിനെ ആശ്ചര്യപ്പെടുത്തി.

“എന്താ മോനെ വേണ്ടേ?”

ചായക്കടക്കാരൻ കുമാരേട്ടൻ അപ്പുറത്തുള്ള ആൾക്ക് ചായ നൽകിക്കൊണ്ട് ചോദിച്ചു.

അവന്റെ മുഖം കണ്ടതും അയാളുടെ മുഖത്ത് അമ്പരപ്പ് വിരിഞ്ഞു.

“കഴിക്കാൻ എന്താ ഉള്ളേ ചേട്ടാ ?”

അനന്തു തിരക്കി.

“ഉള്ളിവട,നെയ്യപ്പം,പരിപ്പുവട,ബോണ്ട,സുഖിയൻ പിന്നെ നല്ല ചൂട് ഇലയടയും ”

കുമാരേട്ടൻ പറഞ്ഞതുകേട്ട് അനന്തുവിന്റെ കണ്ണുകൾ സമീപത്തുള്ള പഴക്കം ചെന്ന ചില്ലരമാലയിലേക്ക് നീണ്ടു.

അതിൽ കിടക്കുന്ന നയന മനോഹരങ്ങളായ പലഹാരങ്ങൾ അവനെ മാടി വിളിച്ചു.

അത് കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി.

അതിൽ ഏതെടുക്കുമെന്നോർത്ത് ആശയകുഴപ്പത്തിലായി.

“ചേട്ടാ പരിപ്പ് വട മതി”

“ശരി മോനെ… കുമാരേട്ടൻ തിരിഞ്ഞു നിന്നുകൊണ്ട് ചില്ലരമാലയിൽ നിന്നും ഒരു പിഞ്ഞാണം എടുത്തു തോർത്തുകൊണ്ട് അമർത്തി തുടച്ചു വൃത്തിയാക്കി.

അതിനു ശേഷം അലമാരയുടെ ഡോർ തുറന്നു 2 പരിപ്പ് വട ഇട്ട പിഞ്ഞാണം അവന് നേരെ നീട്ടി.

അനന്തു അത് വാങ്ങിയ ശേഷം ഒരു പരിപ്പ് വട കയ്യിലെടുത്തു നാസികയിലേക്ക് അടുപ്പിച്ചു വച്ചു .

പരിപ്പ് വടയുടെ അഭൗമ്യമായ ഗന്ധം അവനെ വല്ലാതെ ആകർഷിച്ചു.

കൊതിയോടെ അനന്തു അത് വായിലേക്ക് അടുപ്പിച്ചപ്പോഴാണ് കുമാരേട്ടന്റെ അടുത്ത ചോദ്യം വന്നത്.

“ചായയെടുക്കട്ടെ മോനെ?”

“ആയ്ക്കോട്ടെ ചേട്ടാ ”

അനന്തു സമ്മതമെന്ന മട്ടിൽ തലയാട്ടി.

കുമാരേട്ടൻ കട്ടനിലേക്ക് പാല് ചേർത്തു കൊണ്ട് ചായ അടിച്ചോണ്ടിരുന്നതും അവൻ പരിപ്പ് വട കഴിച്ചുകൊണ്ടിരുന്നു.

അസാധ്യമായ അതിന്റെ മണവും രുചിയും ആസ്വദിച്ചുകൊണ്ട് കൊണ്ടിരുന്നതും അനന്തുവിന്റെ മനസിന്റെ കടിഞ്ഞാൺ തെല്ലൊന്ന് നഷ്ട്ടപെട്ടു.

അവൻ ആർത്തിയോടെ അതിലേക്ക് മൂക്കും കുത്തി വീണു.

ഈ സമയം കുമാരേട്ടൻ നല്ല ചൂട് ചായ ആക്കിക്കൊണ്ട് അനന്തുവിനോട്

വിശേഷം തിരക്കി.

“മോൻ എവിടുത്തുകാരനാ?”

“ഞാൻ ഇവിടെ തന്നെ ഉള്ളതാ ചേട്ടാ”

“പക്ഷെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ?”

കുമാരേട്ടൻ സംശയം പ്രകടിപ്പിച്ചു.

“അതോ ഞാനിവിടെ വന്നിട്ട് കുറച്ചായിട്ടെ യുള്ളൂ ”

“എന്താ വീട്ടുപേര്?”

“തേവക്കാട്ട്”

“തേവക്കാട്ടെ?”

കുമാരേട്ടൻ സങ്കോചത്തോടെ ചോദിച്ചു.

ബാക്കിയുള്ളവരുടെ ദൃഷ്ടി തന്നിലാണെന്ന് അവൻ അസ്വസ്ഥതയോടെ തിരിച്ചറിഞ്ഞു.

തേവക്കാട്ട് ശങ്കരന്റെ കൊച്ചു മോനാ. മാലതിയുടെ മകൻ.

അനന്തു പറഞ്ഞത് കേട്ട് എല്ലാവരും മരബെഞ്ചിൽ നിന്നും ചാടിയെണീറ്റു.

അനന്തുവിനെ ബഹുമാനത്തോടെ നോക്കി കൈകൾ കൂപ്പി.

കുമാരേട്ടനും അതുപോലെ ചെയ്തു.

“ഹേയ് അതൊന്നും സാരുല്ല ….എല്ലാരും ഇരുന്നോ കേട്ടോ ”

അനന്തു അവരെ വിലക്കി.

പക്ഷെ അവർ കൂട്ടാക്കാൻ തയാറായില്ല.

അവർ കടയുടെ മൂലയ്ക്ക് തമ്പടിച്ചു നിന്നു.

കുമാരേട്ടൻ വെപ്രാളത്തോടെ അലമാരയിൽ നിന്നും പുതിയൊരു ഗ്ലാസ് എടുത്തു കഴുകി വൃത്തിയാക്കി ചൂട് ചായ അതിലേക്ക് പകർന്നു.

ആ ഗ്ലാസ്‌ അയാൾ അനന്തുവിന് നേരെ നീട്ടി.

അനന്തു അത് കയ്യോടെ വാങ്ങിച്ചു ഊതി കുടിച്ചോണ്ടിരുന്നു.

“ഞങ്ങളറിഞ്ഞിരുന്നു മാലതി കുഞ്ഞും മക്കളും ഇവിടെ എത്തിയിട്ടുണ്ടെന്നു ഉത്സവം കൂടാൻ”

കുമാരേട്ടന്റെ സ്വതസിദ്ധമായ പറച്ചിൽ കേട്ട് അനന്തു ചിരിച്ചു.

“അപ്പൊ കുഞ്ഞംബ്രാന്റെ അച്ഛനോ?”

“അച്ഛൻ മരിച്ചു പോയി വർഷങ്ങൾക്ക് മുൻപ്”

“അതങ്ങനാ …നല്ലവരെയൊക്കെ ദൈവം നേരത്തെ വിളിക്കും ”

രാമേട്ടൻ അനന്തുവിനെ ആശ്വസിപ്പിക്കുവാനായി പറഞ്ഞു.

അവൻ ഒന്നും മിണ്ടാതെ ചായ കുടിച്ചു കൊണ്ടിരുന്നു.

അനന്തു ചായ കുടിച്ചു കഴിഞ്ഞതും കുമാരേട്ടൻ അകത്തേക്ക് നോക്കി വിളിച്ചു.

“രാധേ എടീ രാധേ ”

“എന്താ മനുഷ്യ …”

അകത്തു നിന്നും ഒരു കിളി നാദമുയർന്നു.

“ഇങ്ങോട്ട് ഒന്നു വാടി”

കുമാരേട്ടന്റെ അലർച്ച കേട്ടതും ഉള്ളിൽ നിന്നും ഒരു കൊലുസിന്റ നേർത്ത ശബ്ദം കേട്ട് തുടങ്ങി.

പയ്യെ അത് കൂടി വന്നതും ആ ഭാഗത്തേക്ക് അനന്തുവിന്റെ കണ്ണുകൾ പാറി.

അപ്പോൾ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അങ്ങോട്ടേക്ക് കടന്നു വന്നു.

കൈയിൽ ഒരു തവിയും പിടിച്ചു കൊണ്ട് അവൾ കുമാരേട്ടനെ നോക്കി.

ആദ്യം തന്നെ അവളുടെ കരിമഷി ക്കണ്ണുകളിലായിരുന്നു അവന്റെ കണ്ണുകളുടക്കിയത്.

നീണ്ടു നിൽക്കുന്ന നാസികത്തുമ്പിൽ വിയർപ്പ് കണങ്ങൾ പറ്റി പിടിച്ചിരിക്കുന്നു.

വെളുത്ത കവിളിണകൾക്ക് അഴകേ കിക്കൊണ്ട് തൊണ്ടിപ്പഴങ്ങൾ പോലുള്ള അധരങ്ങൾ തിളങ്ങി നിൽക്കുന്നു.

ഇടതൂർന്ന മുടി ഉച്ചിയിൽ അമ്മൻകെട്ട് പോലെ വരിഞ്ഞുവെച്ചിട്ടുണ്ടായിരുന്നു.

ആ തടിച്ച ശരീരപ്രകൃതിയിൽ ചന്ദന നിറമുള്ള ബ്ലൗസ് ഇരുഗോളങ്ങളെയും പൊതിഞ്ഞു വച്ചിരുന്നു.

പൊക്കിളിനു മുകളിലൂടെ ഉടുത്ത ഒറ്റമുണ്ടിനും ബ്ലൗസിനുമിടയിലൂടെ നേർത്ത ചാല് പോലെ ആ അണി വയറ് കാണാം.

ഇടുപ്പിൽ പതിഞ്ഞ ചുളിവിൽ വിയർപ്പ് കണങ്ങൾ പറ്റി പിടിച്ചിരിക്കുന്നു.

മാറത്ത് സ്ഥാനം തെറ്റി കിടക്കുന്ന തോർത്ത് നേരെയിട്ടു കൊണ്ട് രാധ അവരെ നോക്കി.

അവിടെ ഉള്ളവരുടെ മുഴുവൻ കണ്ണുകളും ഒറ്റമുണ്ടിൽ എടുത്തു നിൽക്കുന്ന അവരുടെ നിതംബത്തിലാണെന്ന് ഒറ്റനോട്ടത്തിൽ അനന്തുവിന് മനസിലായി.

“എടീ രാധേ …ഇതാരാ വന്നേന്ന് നോക്ക് നമ്മുടെ ശങ്കരൻ അങ്ങുന്നിന്റെ കൊച്ചു മോനാ ..മാലതി കുഞ്ഞിന്റെ മകൻ”

കുമാരേട്ടന്റെ പെടപ്പും സന്തോഷവും കണ്ട് രാധ അനന്തുവിനെ നോക്കി.

അവന്റെ തേജസുള്ള മുഖം ഐശ്വര്യവും വെട്ടിത്തിളങ്ങുന്ന മുഖവും നീല കണ്ണുകളും കണ്ടതും രാധ അറിയാതെ തന്നെ അവനെ നോക്കി കൈകൂപ്പി.

അനന്തു രാധയെ നോക്കി പുഞ്ചിരിച്ചു.

അവളും അറിയാതെ പുഞ്ചിരി തൂകി.

“കുഞ്ഞമ്പ്രാ ഇതെന്റെ കെട്ടിയോളാ രാധ”

കുമാരേട്ടൻ പറഞ്ഞത് കേട്ട് അനന്തു അക്ഷരാർത്ഥത്തിൽ ഞെട്ടി.

അത് കേട്ടതും രാധയുടെ മുഖം മങ്ങി.

വിശ്വാസം വരാതെ അവൻ അവർ ഇരുവരെയും മാറി മാറി നോക്കി.

രാധയെ കണ്ടാൽ അരായാലും കുമാരേട്ടന്റെ മകളാണെന്നേ പറയൂ.

കാരണം അയാൾക്ക് അത്രത്തോളം പ്രായാധിക്യം ഉണ്ടായിരുന്നു.

ഇതെന്തായാലും പുള്ളിക്ക് കിട്ടിയ ലോട്ടറിയാണെന്ന് അവന് തോന്നി.

ഇത്രേം നേരം രാധ അനന്തുവിനെ തന്നെ ഇമവെട്ടാതെ നോക്കി നിൽക്കുകയായിരുന്നു.

“ചേട്ടാ കുറച്ച് വെള്ളം കിട്ടുവോ?”

“അതിനെന്താ അങ്ങുന്നേ ..രാധേ വേഗം പോയി നല്ല വെള്ളം എടുത്തിട്ട് വാ ”

കുമാരേട്ടൻ കൽപ്പിച്ചതും രാധ അകത്തേക്ക് കയറി പോയി.

പിന്നാലെ അനന്തുവും ഉള്ളിലേക്ക് കയറി.

അങ്ങോട്ട് കയറിയപ്പോഴാണ് മറ്റൊരു മുറിയുടെ തുറന്നു കിടന്ന വാതിൽ അനന്തു കാണുന്നത്.

അവൻ അങ്ങോട്ടേക്ക് പതുക്കെ കയറി ചെന്നു.

അപ്പോൾ രാധ ഗ്ലാസിൽ വെള്ളം പകർന്നുകൊണ്ടിരിക്കുകയായിരുന്നു.

അവനെ കണ്ടതും അവൾ ചിരിയോടെ തന്റെ ജോലി തുടർന്നു.

എങ്കിലും തന്റെ മുൻപിൽ നിൽക്കുന്ന ഒത്ത പുരുഷനെ അവൾക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല.

അനന്തുവിന്റെ ഒത്ത ശരീരവും കൈകളിൽ എടുത്തു കാണിക്കുന്ന ദൃഢമായ മസിലും പേശികളും വീർത്തുന്തിയ ഞരമ്പുകളും ഒക്കെ രാധയ്ക്ക് വല്ലാത്തൊരു അനുഭൂതി സമ്മാനിച്ചു.

അവന്റെ വിരിഞ്ഞ മാറിൽ തല ചായ്ക്കാൻ ഏതൊരു പെണ്ണിനേയും പോലെ അവളും കൊതിച്ചു.

അനന്തു രാധയുടെ അടുത്തേക്ക് വന്നു ചേർന്നു നിന്നു.

ഈ സമയം അവളുടെ ശ്വാസഗതി വേഗത്തിലായി മാറി.

അനന്തു അവളുടെ ഇടുപ്പിൽ കൈ ചേർത്തു വലിച്ചു.

രാധ ഒരിളം തെന്നൽ പോലെ അവന്റെ നെഞ്ചിലേക്ക് വന്നു പതിച്ചു.

രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ കോർത്തു.

പയ്യെ അവന്റെ ഇരു കൈകളും നാഗങ്ങൾ ഇണ ചേരുന്ന പോലെ അവളുടെ ബ്ലൗസിന് പുറത്തൂടെ കൊരുത്തു.

അവന്റെ സ്പര്ശനത്തിലൂടെ രാധയുടെ മനസ് കെട്ടുകൾ പൊട്ടിച്ചു പട്ടത്തെ പോലെ പാറി നടന്നുകൊണ്ടിരുന്നു.

അവന്റെ വിയർപ്പ് മണം അവളെ ഒരുന്മാദാവസ്ഥയിൽ എത്തിച്ചു.

ഇടുപ്പിലൂടെ ഇഴഞ്ഞു നടന്ന അവന്റെ കൈകൾ അവളെ കൂടുതൽ ചുറ്റി വരിഞ്ഞു.

പയ്യെ അനന്തു മിഴികൾ പൂട്ടിക്കൊണ്ട് മുഖം രാധയ്ക്ക് നേരെ അടുപ്പിച്ചു.

അത് കണ്ടതും കൂമ്പിയടഞ്ഞ മിഴികളുമായി രാധ അവനോട് സഹകരിച്ചു.

ആ തൊണ്ടിപ്പഴങ്ങൾ കൊതിയോടെ നുണഞ്ഞെടുക്കാൻ തുനിഞ്ഞതും പൊടുന്നനെ അവരുടെ പുറകിൽ ഒരു സ്ഫോടന ശബ്ദം ഉണ്ടായി.

അതു കേട്ട് അനന്തുവും രാധയും ഭയത്തോടെ പരസ്പരം വിട്ടുമാറി.

അവിടെ അടുപ്പിൽ നിന്നും തീ ആളി കത്തുന്നതാണ് അവർ കണ്ടത്.

രാധ കിതച്ചുകൊണ്ട് നെഞ്ചിൽ കൈവച്ചു.

ആ തീജ്വാലയിലേക്ക് ഒരു നിമിഷം അനന്തുവിന്റെ നോട്ടം പാറിയതും പയ്യെ അവന്റെ കണ്ണുകൾ ചുവന്നു വന്നു.

പൊടുന്നനെ ശരം പോലെ അവൻ പുറത്തേക്ക് ഓടി പോയി.

രാധ പരിഭ്രമത്തോടെ വിറകുകൾ മാറ്റി വച്ചു എരിയുന്ന തീയുടെ കാഠിന്യം കുറച്ചു.

പുറത്തേക്ക് പോയ അനന്തുവിനെ അവൾ എത്തി നോക്കി.

പെട്ടെന്ന് എന്തോ തോന്നിയതും രാധ സംശയത്തോടെ മുണ്ടിനു പുറത്തൂടെ തുടയിടുക്കിലേക്ക് കൈ നീട്ടി.

അവിടെ നനവ് തിരിച്ചറിഞ്ഞതും അവളുടെ മുഖം പ്രസന്നമായി.

കവിളുകളിൽ ചുവന്ന രക്തം തളം കെട്ടി കിടന്നു.

ലജ്ജയോടെ രാധ വേഗം തന്നെ ടോയ്ലറ്റിലേക്ക് പോയി.

ചായക്കടയ്ക്ക് പുറത്തേക്ക് ഇറങ്ങി വന്ന അനന്തുവിന് തലയ്ക്കുള്ളിൽ വല്ലാത്തൊരു പെരുപ്പ് തോന്നി.

അവൻ തല തടവിയും കണ്ണുകൾ ചിമ്മി തുറക്കുകയും ചെയ്തു കൊണ്ടിരുന്നു.

ചെറുതായി തല കറങ്ങുന്ന പോലെ അവന് അനുഭവപ്പെട്ടു.

ഒപ്പം ശരീരത്തിലനുഭവപ്പെടുന്ന ക്ഷീണവും തളർച്ചയും.

“അങ്ങുന്നേ വേറെന്തേലും വേണോ ?”

രാമേട്ടന്റെ ചോദ്യമാണ് അവനെ സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.

പൊടുന്നനെ അനന്തു ഞെട്ടലോടെ ചുറ്റു നോക്കി.

അവന്റെ കണ്ണുകൾ മിഴിച്ചു വന്നു.

“ങ്ഹേ..ഞാനെങ്ങനാ ഇവിടെത്തിയെ ?

ഇത്രയും നേരം അവിടെ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നില്ലേ ?

പിന്നെപ്പോഴാ ഞാനിവിടെ വന്നു നിന്നത് ?”

അനന്തു ആത്മഗതം പറഞ്ഞു കൊണ്ട് തല ചൊറിഞ്ഞു.

അവന് എല്ലാം കൂടി ആലോചിച്ച് വട്ടു പിടിക്കുമെന്ന് തോന്നി.

“വെള്ളം കുടിച്ചില്ലേ അങ്ങുന്നേ ..മറ്റെന്തെലും വേണോ?” “വെള്ളമോ ?കുടിച്ചോന്നോ ?ആര് ?”

അനന്തു ഒന്നും മനസിലാകാതെ കുമാരേട്ടനെ തുറിച്ചു നോക്കി.

“ഇപ്പൊ അങ്ങുന്ന് വെള്ളം കുടിക്കാൻ അകത്തോട്ട് പോയില്ലേ? രാധ വെള്ളം തന്നില്ലേ?”

കുമാരേട്ടൻ ചോദിച്ചു.

ആ ചോദ്യത്തിന്റെ ഉള്ളടക്കം മനസിലാകാഞ്ഞിട്ടും അനന്തു വെറുതെ തലയാട്ടി.

അത് കണ്ടതും കുമാരേട്ടന്റെ മുഖത്തു പുഞ്ചിരി വിടർന്നു.

പോകാനിറങ്ങിയപ്പോഴാണ് അനന്തു ചായയുടെ പൈസ കൊടുത്തിട്ടില്ലെന്ന കാര്യമോർത്തത്.

അവൻ തിരിഞ്ഞു വന്ന് പോക്കറ്റിൽ നിന്നും പേഴ്സടുത്തു.

“അയ്യോ അങ്ങുന്നേ പൈസയൊന്നും വേണ്ട”

കുമാരേട്ടൻ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പറഞ്ഞു.

“അത് സാരമില്ല കുമാരേട്ടാ.. ഇത് കൈയിൽ വച്ചോ ”

അനന്തു പണമെടുത്ത് അയാൾക്ക് നേരെ നീട്ടി.

വേണ്ടങ്ങുന്നേ ഈ കടേം എന്റെ ജീവിതോം എല്ലാം ശങ്കരൻ അങ്ങുന്ന് തന്നതാ ..ആ അങ്ങുന്നിന്റെ കൊച്ചുമോനോട് പൈസ വാങ്ങീന്ന് അറിഞ്ഞാൽ ദൈവം പോലും പൊറുക്കൂലാ..അത്രയ്ക്ക് കടപ്പാട് അങ്ങുന്നിനോടുണ്ട് ”

കുമാരേട്ടന്റെ ദയനീയമായ മുഖം കണ്ടതും പിന്നീട് നിർബന്ധിക്കാൻ അവൻ പോയില്ല.

അയാളോട് യാത്ര പറഞ്ഞു കൊണ്ട് അനന്തു ഇറങ്ങി.

ശങ്കരൻ അങ്ങുന്നിന്റെ കൊച്ചുമോനെ കാണാൻ അവിടെ വലിയൊരു ജനാവലി തടിച്ചുകൂടിയിരുന്നു.

എല്ലാവരും അനന്തുവിനെ ഒരു നോക്ക് കണ്ട ശേഷം തൃപ്തിയോടെ നിന്നു.

എല്ലാവരെയും നോക്കി പുഞ്ചിരി തൂകിയ ശേഷം അനന്തു ബുള്ളറ്റിൽ കയറി അവിടെ നിന്നും യാത്രയായി.

“നമ്മുടെ ദേവൻ അങ്ങുന്നിന്റെ അതേ മുഖം അല്ലേ?”

80 വയസോളം പ്രായമുള്ള പാളത്തൊപ്പിയണിഞ്ഞ ഒരു വൃദ്ധൻ കുമാരേട്ടനോട് ചോദിച്ചു.

“അതേ അപ്പുവേട്ടാ ..ഞാനും അതന്നെ വിചാരിച്ചേ ”

കുമാരേട്ടൻ ചിരിയോടെ പറഞ്ഞു.

അനന്തു പോയ ശേഷം എല്ലാവരും അവിടെ നിന്നും പിരിഞ്ഞു പോയി. . . . . ഈ സമയം അങ്ങ് മൈലുകൾക്കപ്പുറം വടക്കു കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സാംഭവ വനം.

അതിന്റെ മധ്യത്തിലുള്ള ചുടലക്കാട്ടിലേക്ക് ആകാശത്തു നിന്നും ഒരു ഭീമൻ കഴുകൻ ചിറകടിച്ചു കൊണ്ട് പറന്നു വന്നു.

ചുടലക്കാടിന് സമീപമുള്ള ഉണങ്ങിക്കരിഞ്ഞ മരത്തിന്റെ ശിഖരത്തിൽ അത് പറന്നു വന്ന് ഇരുന്നു.

ആ ശോഷിച്ച ശിഖരത്തിൽ അത് അള്ളിപ്പിടിച്ചിരുന്നു.

സാംഭവമെന്ന ഘോരവനത്തിലേക്ക് മൃതദേഹങ്ങൾ ദഹിപ്പിക്കാൻ മാത്രമായിരുന്നു ആളുകൾ എത്തിയിരുന്നത്.

ആ ചുടലക്കാടിന്റെ ഒരു മൂലയ്ക്ക് ഒരു മണിക്കൂർ മുൻപ് കൊണ്ടുവന്ന മതദേഹം ദഹിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു ആ അഘോരി സന്യാസി.

ആ മഞ്ചൽ പൂർണമായും കത്തിത്തീരാനായതും അഘോരി തന്റെ മടിക്കുത്തിൽ നിന്നും ഒരു പിടി ഭസ്മമെടുത്ത് നെഞ്ചോട് ചേർത്ത് കണ്ണുകൾ പൂട്ടിയ ശേഷം മന്ത്രം ജപിച്ചു.

മന്ത്രം ജപിച്ചു കഴിഞ്ഞതും കണ്ണുകൾ തുറന്ന ആ അഘോരി കത്തി തീരാനായ മഞ്ചലിലേക്ക് ദൃഷ്ടി പതിപ്പിച്ചു.

അതിനുശേഷം ഉള്ളംകൈയ്യിലെ ഭസ്മം ശക്തിയിൽ അങ്ങോട്ടെറിഞ്ഞു.

ഭസ്മം വന്നു വീണതും ആ തീ നാളങ്ങൾ സ്ഫോടന ശബ്ദത്തോടൊപ്പം ആളിക്കത്തി.

അതിന്റെ ജ്വാല അനിയന്ത്രിതമായി മുകളിലേക്കുയർന്നു.

ആളിക്കത്തുന്ന തീ നാമ്പുകൾ കണ്ട് അഘോരിയുടെ കണ്ണുകൾ രൗദ്രഭാത്തിൽ പിടഞ്ഞു കൊണ്ടിരുന്നു.

അഘോരി ആ തീ ആളിക്കത്തിച്ച  സമയത്തായിരുന്നു ആലിംഗനബദ്ധരായിരുന്ന രാധയെയും അനന്തുവിനെയും ഞെട്ടിച്ചു കൊണ്ട് അവിടെ അടുക്കളയിലെ അടുപ്പിൽ  നിന്നും തീയുയർന്നത്.

ആ തീജ്വാല യിലൂടെ കുതറി മാറുന്ന അനന്തുവിനെയും രാധയെയും കണ്ട് അഘോരിയുടെ മുഖത്ത് ക്രൂരമായ പുഞ്ചിരി വിടർന്നു.

സമീപത്ത് കമിഴ്ത്തി വച്ച തലയോട്ടിയിൽ നിറച്ചു വച്ച ചാരായം അയാൾ ഒരു കവിൾ പതിയെ മോന്തി.

വീണ്ടും എരിയുന്ന തീയിലേക്ക് കണ്ണു നട്ടിരുന്നു.

കോപം കൊണ്ട് അയാളുടെ മുഖം അപ്പോഴും  വിറയ്ക്കുകയായിരുന്നു

“നീ ഇപ്പോഴും ആ ചട്ടക്കൂടിൽ നിന്നും പുറത്തുവന്നിട്ടില്ല അഥർവ്വാ..

ഞാനൊരിക്കൽ സൂചിപ്പിച്ചിരുന്നു നീ തെറ്റായ ദിശയിലേക്ക് സഞ്ചരിക്കുമ്പോൾ നിനക്ക് വഴികാട്ടിയായി ഞാൻ വരുമെന്ന് …

കന്യകാത്വം വെടിയാത്ത പെൺകുട്ടിയെ അല്ലാതെ മറ്റൊരുവളെയും നിനക്ക് തൊടാനാവില്ല ..

വിധി അതിനോട് അനുകൂലമല്ല..

നിന്റെ ശത്രുവിന് വേണ്ടി നീ കരുതിയിരിക്കുക..

തയാറായിരിക്കുക..

ബാഹ്യശക്തികൾക്ക് അടിമപ്പെടാതെ നീ നീയാകുക..

സ്വയം സംരക്ഷണം നൽകുക..

ഒരിക്കൽ ഞാൻ നിന്റെ മുൻപിൽ വരും..

അതു വരെ നിന്റെ ജീവൻ നിന്നെ കൈ വെടിയാതിരിക്കട്ടെ…

ഹ ഹ ഹ ഹ ”

അഘോരിയുടെ അട്ടഹാസം ആ ചുടലക്കാടാകെ മുഴങ്ങി കേട്ടു.

അപ്പോഴും രൗദ്രമായ ഭാവം ആ മുഖത്തിൽ നിന്നും അകന്നു പോയിരുന്നില്ല. . . . . ഈ സമയം അനന്തു തറവാട്ടിലേക്കുള്ള യാത്രയിലായിരുന്നു.

വെയിലിന്റ കാഠിന്യം അവനെ വല്ലാതെ തളർത്തി.

എങ്കിലും തലയിലെ പെരുപ്പ് ആക്സിലേറ്ററിൽ അവൻ തീർത്തു കൊണ്ടിരുന്നു.

അൽപസമയം കൊണ്ട് അവൻ തേവക്കാട്ട് മനയുടെ പടിപ്പുരയിലേക്കെത്തിച്ചേർന്നു.

മനയുടെ മുറ്റത്തേക്ക് ബുള്ളറ്റും കൊണ്ട് അനന്തു വന്നു.

അവിടെ കൂടി നിൽക്കുന്ന ആൾക്കാരെ കണ്ട് അനന്തു സംഭ്രമത്തോടെ അവരെ നോക്കി.

അവിടെ മനയുടെ ഔട്ട് ഹൗസിനോട് ചേർന്ന് നിലത്ത് പൂഴിമണൽ കുന്നു കൂട്ടിയിരിക്കുന്നു.

ചില പണിക്കാർ അവിടെ തൂമ്പ കൊണ്ട് കിളച്ചു കൊണ്ടിരിക്കുന്നു.

ബുള്ളറ്റ് അവിടെ വച്ച് അനന്തു അതൊക്കെ നോക്കിക്കണ്ടു.

അപ്പോഴാണ് മനയുടെ ഉള്ളിൽ നിന്നും ബലരാമനും ശിവജിത്തും അങ്ങോട്ടേക്ക് ഇറങ്ങി വന്നത്.

അനന്തുവിനെ കണ്ടതും ബലരാമൻ ചിരിയോടെ അവനു സമീപം നടന്നു വന്നു.

ബലരാമൻ ഉഷാറോടെ ആരുടെ അടുത്തേക്കാണോ പോയത് അയാൾടെ മുഖം കണ്ടതും ശിവജിത്തിന്റെ മുഖം കറുത്തു.

അവൻ പല്ലിറുമ്മിക്കൊണ്ട് അവിടെ നടക്കുന്ന പണികളിൽ മുഴുകി.

അനന്തുവിന്റെ തോളത്ത് കൈയിട്ടു കൊണ്ട് ബലരാമൻ ചോദിച്ചു.

“അനന്തൂട്ടാ എങ്ങോട്ടാ പോയേ?”

“ഞാൻ വെറുതെ പുറത്തേക്കൊക്കെ പോയതാ അമ്മാവാ.. നല്ല സ്ഥലമല്ലേ ഇവിടൊക്കെ കാണാൻ ..ഒരുപാട് കാഴ്ചകൾ ഉണ്ടല്ലോ”

“ആഹാ നമ്മുടെ നാടൊക്കെ ഇഷ്ടപ്പെട്ടല്ലേ? ഇന്ന് എങ്ങോട്ടാ പോയേ ?”

ബലരാമൻ ഉത്സാഹത്തോടെ ചോദിച്ചു.

അമ്മാവാ ഞാൻ നമ്മുടെ ഗ്രാമത്തിനോട് ചേർന്ന് മറ്റൊരു ഗ്രാമമില്ലേ ?ഒരു പുഴയ്ക്ക് കുറുകെ പാലമൊക്കെയുള്ളേ?”

“ഏത് കുന്താളപുരമോ ?”

ബലരാമൻറ മുഖം പൊടുന്നനെ കറുത്തു.

അത് അനന്തു ശ്രദ്ധിക്കുകയും ചെയ്തു.

“അതെ അമ്മാവാ നല്ല സ്ഥലമാട്ടോ അവിടം.. എന്ത് ഭംഗിയാണെന്നോ കണ്ടു കൊതി തീർന്നില്ല.

“ഹ്മ്മ് ഇനിയങ്ങോട്ട് പോകണ്ട കേട്ടോ അനന്തൂട്ടാ ”

ഗൗരവത്തോടെ ബലരാമൻ പറഞ്ഞു.

“അതെന്താ അങ്ങനെ?”

“അതൊക്കെയുണ്ട് ..എല്ലാം ഞാൻ വിശദമായി പറയാം.. പിന്നീട്”

“അയ്ക്കോട്ടെ ”

അനന്തു തലയാട്ടി.

“ഹ്മ്മ്”

“ഇതെന്താ അമ്മാവാ ?”

അവിടെ പണിയെടുത്തു കൊണ്ടിരിക്കുന്ന ആളുകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് അനന്തു ചോദിച്ചു.

“ഭൂമിപൂജ അടുത്തു വരുവല്ലേ അനന്തൂട്ടാ.. അപ്പൊ അതിനുള്ള ഒരുക്കങ്ങളാ ഇതൊക്കെ”

“ഇതുകൊണ്ട് എന്താ അമ്മാവാ ചെയ്യാൻ പോണേ?”

“അനന്തൂട്ടാ ഇവിടെ മൊത്തം പണിക്കാര് കിളച്ചു നിരപ്പാക്കും . അതിനു ശേഷം അവിടെ മണൽ നിറച്ച് ഗോദ പോലെ ഒരുക്കും ..അതിൽ വെച്ചായിരിക്കും ശിവജിത്ത് പ്രാക്ടീസ് ചെയ്യാ.”

“എന്ത് പ്രാക്ടീസാ അമ്മാവാ ?”

“ഹോ അത് ഞാൻ മറന്നു പോയി അനന്തൂട്ടാ.. ഭൂമി പൂജയെക്കുറിച്ച് അറിയോ നിനക്ക്?കേട്ടിട്ടുണ്ടോ?”

ബലരാമൻ കൈ കെട്ടി വച്ച് അവനെ നോക്കി.

“ഉണ്ട് അമ്മാവാ കേട്ടിട്ടുണ്ട്.. ”

“മിടുക്കൻ …അപ്പൊ ഭൂമിപൂജയുടെ അവസാനം കൊയ്ത്ത് കഴിഞ്ഞ പാടത്ത് ഒരുക്കുന്ന ഗോദയിൽ വച്ച് ഒരു ഏറ്റുമുട്ടൽ ഉണ്ട് ..നമ്മുടെ കുടുംബത്തിലെ അംഗവും മറ്റാരു കുടുംബത്തിലെ അംഗവും തമ്മിൽ അവിടെ വച്ച് ഏറ്റുമുട്ടും”

“ഞാൻ കേട്ടിട്ടുണ്ട് അമ്മാവാ”

“ഹാ അപ്പൊ ഇത്തവണ അവിടെ ഏറ്റുമുട്ടാൻ പോകുന്നത് ശിവജിത്താണ് ..നിന്റെ ചേട്ടൻ.. അതു കൊണ്ട് ഈ ഗോദ ഒരുക്കുന്നത് അവനു ള്ള പ്രാക്ടീസിന് വേണ്ടിയാ..നമ്മുടെ ശത്രുവിനെ തോൽപ്പിക്കാൻ ”

ബലരാമന്റെ വാക്കുകളിലെ പകയുടെ ധ്വനി അനന്തു തിരിച്ചറിഞ്ഞു.

അവന് എന്ത് പറയന്നമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു.

ബലരാമനെ ആശ്വസിപ്പിക്കാനെന്നോണം അനന്തു പുഞ്ചിരി തൂകി.

അനന്തുവിന്റെ ചുമലിൽ ഒന്നു തട്ടിയ ശേഷം ബലരാമൻ അവിടെ പണിയെടുത്തു കൊണ്ടിരുന്നവർക്ക് നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.

അവിടെ മസിലുപിടിച്ചു നിൽക്കുന്ന ശിവജിത്തിനെ അനന്തു പാളി നോക്കി.

പുള്ളിക്കാരനോട് മിണ്ടണമെന്ന് അതിയായ ആഗ്രഹമുണ്ടേലും അങ്ങേരുടെ ഗൗരവം കാണുമ്പോഴെ അനന്തുവിന് ചെറിയൊരു പേടി തോന്നി.

ആൾടെ അവഗണന കാണുമ്പോൾ അനന്തുവിന് വല്ലാതെ വിഷമം തോന്നാറുണ്ട്.

സ്വന്തമായി ഒരേട്ടൻ ഇല്ലാത്തതു കൊണ്ട് ശിവജിത്തിന്റെ കൂടെ കറങ്ങാനും അടി കൂടാനും ഒക്കെ അവന് അതിയായ ആഗ്രഹമുണ്ടായിരുന്നു.

അനന്തു പതിയെ ശിവജിത്തിന് സമീപത്തേക്ക് നടന്നടുത്തു.

“ഏട്ടാ ”

“ഹ്മ്മ് ”

ശിവജിത്തിന്റെ മൂളൽ അനന്തു കേട്ടു.

“ഏട്ടനാണല്ലേ ഭൂമിപൂജക്ക് പങ്കെടുക്കുന്നേ?”

“ആഹ് ”

ശിവജിത്ത് താൽപര്യമില്ലാത്ത മട്ടിൽ മറുപടി പറഞ്ഞു.

അത് കേട്ടതും അനന്തുവിന് സങ്കടം തോന്നി.

അവൻ ഒന്നും മിണ്ടാതെ മനയുടെ ഉള്ളിലേക്ക് നടന്നു.

അകത്തളത്തിലേക്ക് കാലെടുത്തു വച്ചതും മുത്തശ്ശൻ വരുന്നതാണ് അവൻ കണ്ടത്.

അനന്തു അദ്ദേഹത്തിന് മങ്ങിയ പുഞ്ചിരി സമ്മാനിച്ചു.

ആ മുഖത്തെ തെളിച്ച കുറവ് ഞൊടിയിടയിൽ തന്നെ ആ വൃദ്ധ മനുഷ്യൻ കണ്ടെത്തി.

“മോനെ ദേവാ ..എന്തേ മുഖം മങ്ങിയ പോലെ?”

“ഒന്നുല്ല മുത്തശ്ശാ ”

അനന്തു ചിരിയുടെ മൂടുപടം അണിഞ്ഞുകൊണ്ട് പുഞ്ചിരിക്കുവാൻ ശ്രമിച്ചു.

“പറ മോനെ.. എന്തുണ്ടായെ ?വയ്യേ നിനക്ക്? ”

ശങ്കരൻ കൊച്ചു മോന്റെ നെറ്റിയിലും കവിളിലും കരതലമമർത്തിക്കൊണ്ട് ചോദിച്ചു.

മുത്തശ്ശന്റെ കെയറിങ്‌ അനന്തുവിന് വല്ലാത്തൊരു ആശ്വാസം പകർന്നു.

“മുത്തശ്ശാ അത് ജിത്തേട്ടൻ ഇപ്പോഴും ഞങ്ങളെ അന്യരെ പോലെയാ കാണുന്നെ.. ഒന്ന് മിണ്ടുന്നു പോലുമില്ല ..അതോർക്കുമ്പോ വല്ലാതെ സങ്കടം തോന്നി.”

അനന്തു മുത്തശ്ശന് മുൻപിൽ തന്റെ പരാതിയുടെ ഭാണ്ഡക്കെട്ട് ഓരോന്നായി അഴിച്ചു.

“മോനെ അവൻ അല്ലേലും അങ്ങനാ.. വല്ലാത്ത ഒരു ചൂടൻ സ്വഭാവമാ അവന് കിട്ടിയേ.. പൊതുവെ ആരോടും മിണ്ടാത്ത സ്വഭാവവും.. മോൻ അതൊന്നും കാര്യാക്കണ്ട ..ചുമ്മാ ഓരോന്ന് ഓർത്ത് പേടിക്കണ്ടട്ടോ ”

ശങ്കരൻ അനന്തുവിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.

അനന്തു ശരിയെന്ന മട്ടിൽ തലയാട്ടി.

അവനെ സമാധാനിപ്പിച്ച ശേഷം ശങ്കരൻ പുറത്തേക്കിറങ്ങി പോയി.

അനന്തു നേരെ അടുക്കളയിലേക്ക് പോയി.

അവിടെ മാലതിയും സീതയും അടുക്കളപ്പണിയിൽ മുഴുകിയിരിക്കുകയായിരുന്നു.

അനന്തു നേരെ മാലതിയുടെ അടുത്തേക്ക് ചെന്ന് അവരെ പൂണ്ടടക്കം കെട്ടിപിടിച്ചു.

അവന്റെ പ്രവൃത്തിയിൽ പെട്ടെന്ന് ഞെട്ടിയ മാലതി സ്വന്തം മകനാണെന്ന് തിരിച്ചറിഞ്ഞതും അവന്റെ കവിളിൽ പതിയെ തലോടി.

അമ്മയുടെ മുടിയിൽ നിന്നും വല്ലാത്തൊരു സുഗന്ധം വരുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു.

അവൻ ആ ഗന്ധം ആവോളം വലിച്ചെടുത്തു.

“അമ്മേ ഈ മുടിയ്‌ക്കെന്താ ഒരു മണം ..നല്ല രസമുണ്ടല്ലോ”

“ഡാ ..അത് കാച്ചെണ്ണയുടെ മണമാ.. നിന്റെ മുത്തശ്ശിയുടെ സ്പെഷ്യൽ ആന്ന് ”

“അത് കൊള്ളാല്ലോ അമ്മേ.. ഇത് എപ്പോഴും തേക്കണം കേട്ടോ നല്ല മണം ..”

അനന്തു വീണ്ടും അത് നാസികയിലൂടെ വലിച്ചെടുത്തു.

“അനന്തൂട്ടാ ചായ വേണോ നിനക്ക് ?”

സീത അമ്മായിടെ ചോദ്യം കേട്ടതും അനന്തു അവരെ തിരിഞ്ഞു നോക്കി.

“ഇപ്പൊ വേണ്ട അമ്മായി.. പിന്നെ മതിട്ടോ”

ശരി മോനെ സീത വീണ്ടും പണികളിൽ മുഴുകി.

രണ്ടു പേരും ബിസി ആയതിനാൽ അനന്തു അവരെ വിട്ട് നേരെ അകത്തളത്തിലേക്ക് നടന്നു വന്നു.

അവിടുന്ന് ഉള്ളിലേക്ക് വന്ന് നടു മുറ്റത്തേക്കിറങ്ങി.

ഒരു മഴ പെയ്തിരുന്നേൽ ഇവിടെ നിന്ന് മഴ നനയാമായിരുന്നു എന്ന് അവൻ വെറുതെ കനവ് കണ്ടു.

മിനുസമാർന്ന തറയിലൂടെ അവൻ നടന്നു.

ഓരോ കാലടിയിലും തണുപ്പ് അവന്റെ കാൽവെള്ളയിലൂടെ ശരീരത്തിലേക്ക് അരിച്ചു കയറിക്കൊണ്ടിരുന്നു.

വടക്കിനി ഭാഗത്ത് എത്തിയപ്പോഴാണ് അവിടെ അഞ്ജലിയുടെ മുറിയുടെ വാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നത് അവന്റെ ശ്രദ്ധയിൽപെട്ടത്.

അനന്തു ആ മുറിയിലേക്ക് പയ്യെ കടന്നു വന്നു.

ഈ സമയം അഞ്‌ജലി പൂർത്തിയാകാത്ത  ചിത്രത്തിന് മുൻപിൽ ഇരിക്കുകയായിരുന്നു.

അവൾ ആകെ അസ്വസ്ഥയായിരുന്നു.

അനന്തു വന്നിട്ടും അവൾ കാൻവാസിലേക്ക് തന്നെ കണ്ണും നട്ടിരുന്നു.

“എന്താണ് മാഡം കാര്യായിട്ട് ഒരു ചിത്രം വര”

അനന്തു അവളുടെ നെറുകയിൽ തലോടിക്കൊണ്ട് ചോദിച്ചു”

“നന്ദുവേട്ടാ ചിത്രം വരയിലാ ..പക്ഷെ ഒരു കൺഫ്യൂഷൻ”

“എന്ത് കൺഫ്യൂഷൻ?”

“അത് കണ്ടോ ..ഞാനൊരു ചിത്രം വരക്കുന്നത്.. ശക്തമായ തിരമാലകൾക്കൊപ്പം കുതിച്ചുയരുന്ന വഞ്ചി ..അത് തുഴയുന്ന ഒരു മനുഷ്യനും ..അപ്പൊ ബാക്ക്ഗ്രൗണ്ടിൽ എന്ത് നിറം നൽകുമെന്ന ഞാൻ ആലോചിക്കുന്നേ?”

അഞ്‌ജലി ചിന്തിതയായി.

“അത്രേയുള്ളൂ സിംപിൾ ..അതിനാണോ അഞ്ജലിക്കുട്ടി ഇങ്ങനെ തലപൊകയ്ക്കുന്നെ?”

അനന്തു നിസാര മട്ടിൽ പറഞ്ഞു.

“ഓഹോ എന്നാൽ നന്ദുവേട്ടൻ പറയ്‌ ഏതൊക്കെ കളറാ അടിക്കണ്ടേ എന്നു ”

അഞ്‌ജലി സന്തോഷത്തോടെ അവനെ നോക്കി.

“ബാക്ക്ഗ്രൗണ്ടിൽ കറുപ്പ് അടിക്ക്.. പിന്നെ മനുഷ്യന് ബ്രൗൺ കളർ അടിക്ക് ..അതുപോലെ തിരമാലയ്ക്ക് ചുവപ്പ് അടിക്ക് ..പിന്നെ വ…..”

“എന്തോന്നാ എന്തോന്നാ.. തിരമാലയ്ക്ക് ചുവപ്പ് കളറോ ? ”

അഞ്‌ജലി അന്തം വിട്ട് കുന്തം വിഴുങ്ങിയപോലെ നിന്നു.

ചിത്രകലാബോധം ഏട്ടന് ഇത്തിരി കൂടുതലാണെന്ന് അഞ്‌ജലി ചിരിയോടെ ഓർത്തു.

“അതിനെന്താ തിരമാലക്ക് ചുവപ്പ് കളർ അടിച്ചൂടെ ?’

അനന്തു പുരികം കൂർപ്പിച്ച് അവളെ നോക്കി.

“ഹെന്റെ നന്ദുവേട്ടാ ഇങ്ങനാണോ ഏട്ടൻ പിള്ളേരെ പഠിപ്പിക്കാൻ പോകുന്നേ?”

“അതും തിരമാലയും തമ്മിലെന്ത് ബന്ധം?”

“കുന്തം… ശോ ഈ നന്ദുവേട്ടന്റെ ഒരു കാര്യം”

അഞ്ജലി തലക്കടിച്ചു കൊണ്ട് പറഞ്ഞു.

അവൾ ഒരു നീല മിഡിയും ചാര നിറമുള്ള ടോപ്പും ആയിരുന്ന ധരിച്ചിരുന്നത്.

അത് അവൾക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു.

“ആഹാ ഇന്ന് സുന്ദരിക്കുട്ടി ആയിട്ടുണ്ടല്ലോ.. എന്താ വിശേഷം ?”

അനന്തു അവളുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ചോദിച്ചു.

“ഏയ് ചുമ്മാ ഒരാഗ്രഹം കൊണ്ട് ഇട്ടു നോക്കിയതാ കൊള്ളാവോ? ”

അവൾ പ്രതീക്ഷയോടെ നോക്കി.

ആ നോട്ടം കണ്ടതും അനന്തു പുഞ്ചിരിയോടെ പറഞ്ഞു.

“ഹ്മ് മ്മ് നന്നായിട്ടുണ്ട് ”

അവന്റെ മറുപടി കേട്ടതും അഞ്ജലിയുടെ അധരങ്ങളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.

നാണം കൊണ്ട് ചുവപ്പ് രാശി പടർന്ന കവിളിണകളിൽ നുണക്കുഴികൾ എടുത്തു നിന്നു.

അനന്തു അവളെ ഇമവെട്ടാതെ നോക്കി.

ആ നോട്ടം താങ്ങാനാവാതെ അവളുടെ മുഖം താഴ്ന്നു.

എപ്പോഴും ഈ മുഖം ഇങ്ങനെ ഉയർന്നു നിക്കണം.

ആർക്കു മുന്നിലും താഴാൻ പാടില്ല കേട്ടോ.

അഞ്ജലിയുടെ താടിയിൽ പിടിച്ചുയർത്തിക്കൊണ്ട് അനന്തു പറഞ്ഞു.

അവൾ കണ്ണുകൾ ചിമ്മിക്കൊണ്ട് അവനെ നോക്കി.

“നീ കണ്ണൊന്നും എഴുതാറില്ല പെണ്ണെ?”

“ഉണ്ടല്ലോ ചെക്കാ എന്തേയ്?”

“ഹേയ് നിന്റെ കണ്ണൊക്കെ എഴുതി കാണാൻ ഒരാഗ്രഹം ..അതാ ചോദിച്ചേ”

“ആഹാ ആഗ്രഹം കൊള്ളാല്ലോ ”

അഞ്‌ജലി അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

അനന്തു പുഞ്ചിരിച്ചുകൊണ്ട് അവൾക്ക് സമീപം ഇരുന്നു.

അഞ്‌ജലി വീണ്ടും ക്യാൻവാസിലേക്ക് കണ്ണും നട്ടിരുന്നു.

അനന്തു അന്നേരം അരുണിമയെ കുറിച്ചുള്ള ചിന്തയിൽ ആയിരുന്നു.

ആ പൂച്ചക്കണ്ണിൽ ഇതുപോലെ കരിമഷി എഴുതിയിട്ടുണ്ടായിരുന്നേൽ കാണാൻ നല്ല ചേലായേനെ.

ഒരു നോക്ക് അങ്ങനെ കാണാൻ എപ്പോഴാണോ പറ്റുക.

അനന്തു നെടുവീർപ്പെട്ടു.

“ആരാ നന്ദുവേട്ടാ ആ പെണ്ണ്?”

“ഏത് പെണ്ണ് ?”

അവൻ ഒന്നും മനസിലാകാതെ അഞ്ജലിയെ നോക്കി.

“അല്ലാ ഇപ്പൊ നന്ദുവേട്ടന്റെ മനസിൽ വന്ന പെണ്ണില്ലേ ?അതാരാന്നാ ചോദിച്ചേ’

“അ…അത്..പ്..പിന്നെ അഞ്ജലിക്ക് എങ്ങനെ അറിയാം”

“എന്റെ നന്ദുവേട്ടാ ആ മനസിൽ എന്തൊക്കെ തോന്നിയാലും ഈ നീലക്കണ്ണുകളിലൂടെ എനിക്ക് അത് തെളിഞ്ഞു കാണും ..ഇപ്പൊ മനസ്സിലായോ?”

“ഹോ ഭയങ്കരം തന്നെ”

അനന്തു അത്ഭുതത്തോടെ അവളെ നോക്കി.

“അപ്പൊ പറ മോനെ.. ഏതാ ആ പെണ്ണ്?”

“അതോ …അതൊക്കെയുണ്ട്’

“ആരാ ?മീനാക്ഷി ചേച്ചി ആണോ?”

‘ദേ എന്നെക്കൊണ്ട് പറയിപ്പിക്കല്ലേ?”

“ശോ അപ്പൊ എന്റെ ഗസ്സിങ് തെറ്റിയോ?”

“ആഹ് തെറ്റി ”

അനന്തു ഗൗരവത്തോടെ പറഞ്ഞു.

“ആഹാ നന്ദുവേട്ടനും കലിപ്പോ ..ഞാൻ ചുമ്മാ പറഞ്ഞതല്ലേ ..ആരാ കക്ഷി?”

അഞ്ജലിയുടെ ചോദ്യം കേട്ടിട്ടും കേൾക്കാത്ത മട്ടിൽ അവൻ മുഖം വീർപ്പിച്ചിരുന്നു.

“ഓഹ് ഇങ്ങനൊരു കലിപ്പൻ ..ഞാൻ ചുമ്മാ പറഞ്ഞതാ നന്ദുവേട്ടാ”

അഞ്‌ജലി ചിണുങ്ങിക്കൊണ്ട് അവന്റെ കവിളുകൾ പിച്ചി.

“ആാാഹ് ‘₹

അനന്തു വേദനയോടെ അവളെ തുറിച്ചു നോക്കി.

അത് കണ്ടതും അഞ്‌ജലി പൊട്ടിച്ചിരിച്ചു.

ആ ചിരിയുടെ അഴകിൽ അനന്തുവും അലിഞ്ഞില്ലാണ്ടായി.

അവനും പുഞ്ചിരിയോടെ അവളെ നോക്കി.

രണ്ടു പേരും കണ്ണുകളിൽ നോക്കിക്കൊണ്ട് ചിരിച്ചുകൊണ്ടിരുന്നു.

“അപ്പൊ പറ ആരാ ആ ഭാഗ്യവതി? ”

അഞ്ജലി തന്റെ കാതുകളിൽ കൂർപ്പിച്ചു

‘അരുണിമ എന്നാ പേര് ..നല്ല കുട്ടിയാ .. പൂച്ചക്കണ്ണൊക്കെ ഉണ്ട് അവൾക്ക് ..ഈ നാട്ടിലുള്ളതാ ”

“ഈശ്വരാ നന്ദുവേട്ടനും ലബ്ബോ എനിക്ക് വയ്യ”

“പിന്നല്ലാന്ന്”

“ഉം  എന്നിട്ട് നന്ദുവേട്ടനെ അവൾക്കും ഇഷ്ട്ടായോ?”

“എവിടുന്ന് ..അതൊരു കാട്ടുപോത്തല്ലേ എന്നെ അടുപ്പിക്കുന്നതു പോലുമില്ല ”

അനന്തു സങ്കടത്തോടെ പറഞ്ഞു.

അവന്റെ മുഖം മങ്ങിയതും അഞ്ജലിയുടെ മനസ് നീറി.

“എങ്ങനാ ഏട്ടാ അവളെ കണ്ടേ ..ഫുൾ സ്റ്റോറി പറയ്‌ ”

അഞ്‌ജലി പറഞ്ഞത് കേട്ട് അനന്തു ഒന്നു ശ്വാസം വലിച്ചു വിട്ടു.

അതിനു ശേഷം അവൻ പതിയെ തന്റെ ഓർമകളിലേക്ക് ഊളിയിട്ടു.

അതിലൂടെ ഒരു പരൽ മീനിനെ പോലെ അവൻ സഞ്ചരിച്ചു.

അരുണിമയെ കണ്ടു മുട്ടിയപ്പോൾ തൊട്ട് ഇന്ന് രാവിലെ വരെ സംഭവിച്ച കാര്യങ്ങൾ ഒന്നിട വിടാതെ അനന്തു പറഞ്ഞു തീർത്തു.

ഇതൊക്കെ കേട്ട് അഞ്‌ജലിയുടെ കണ്ണ് മിഴിച്ചു വന്നു.

അവൾ താടിക്ക് കൈ കൊടുത്തിരുന്നു.

“എടാ കള്ളാ ഇത്രയൊക്കെ ഒപ്പിച്ചു വച്ചിട്ട് ഒരു വാക്ക് പോലും എന്നോട് പറയാതെ പൂച്ചയെ പോലെ പതുങ്ങി നടന്നല്ലേ …ഞാൻ കണ്ടു പിടിക്കില്ലെന്ന് വിചാരിച്ചല്ലേ ”

അഞ്‌ജലി അനന്തുവിന്റെ ചെവിയിൽ പിടുത്തമിട്ടു.

“ഹോ എന്റെ അഞ്‌ജലിക്കുട്ടി സോറി സോറി എന്റെ ചെവി വേദനിക്കുന്നു പിടി വിട് പിടി വിട് ”

“ഹ്മ്മ്മ് ഞാൻ സോറി വരവ് വച്ചിരിക്കുന്നു

അതും പറഞ്ഞുകൊണ്ട് ചെവിയിലെ പിടുത്തം അവൾ വിട്ടു.

അനന്തു ചെവി തിരുമ്മിക്കൊണ്ട് അവളെ നോക്കി.

“കുറുമ്പ് ഇച്ചിരി കൂടുന്നുണ്ടേ ..മനുഷ്യന്റെ ചെവി പോയി.”

അനന്തു ചെവിയിലെ തടവൽ തുടർന്നു.

“വേദനിച്ചോ നന്ദുവേട്ടാ ?”

ദയനീയമായ മുഖ ഭാവത്തോടെ അവൾ ചോദിച്ചു.

അത് കണ്ടതും അനന്തുവിന് പാവം തോന്നി.

“ഏയ്‌ അത് വിട്ടുകളാ ..എനിക്ക് വേദനയൊന്നുമില്ല.”

അത് കേട്ടതും അഞ്ജലിയുടെ മുഖം വിടർന്നു.

“എന്നാലും നല്ല കാമുകൻ തന്നെ അവളുടെ മുൻപിൽ ചെല്ലുമ്പോ മുട്ടിടിക്കും അല്ലേ ?’

വായ് പൊത്തി പിടിച്ചുള്ള അഞ്ജലിയുടെ ചിരി കണ്ട് അനന്തുവിന് ചൊറിഞ്ഞു കയറി.

“ഓഹ് നീ ഇവിടിരുന്നോ ഞാൻ പോകുവാ”

അനന്തു പോകാൻ എണീറ്റതും അഞ്‌ജലി അവനെ പിടിച്ചു ബലമായി അവിടെ ഇരുത്തി.

“ശോ അങ്ങനെ പോകാതെ …എനിക്കും അരുണിമയെ എപ്പോഴാ കാണാൻ പറ്റുക?”

അത് കേട്ടതും അനന്തു തല പുകഞ്ഞു ആലോചിച്ചു.

പക്ഷെ നല്ലൊരു ബുദ്ധി അവനും തോന്നിയില്ല.

“അറിഞ്ഞൂടാ അഞ്ജലികുട്ടി നല്ല ഐഡിയ ഒന്നും കിട്ടുന്നില്ല.”

“അതിന് വഴിയുണ്ട് നന്ദുവേട്ടാ ”

“എന്ത് വഴി ?’

അനന്തു പ്രതീക്ഷയോടെ അവളെ നോക്കി.

നന്ദുവേട്ടൻ അവളെ കുറിച്ച് പറയ്‌ ഞാൻ വരയ്ക്കാം ….എപ്പടി”

“സെമ്മയാര്ക്ക് ”

അനന്തു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഒരു മിനിറ്റേ ”

അഞ്‌ജലി അവിടെ കിടന്നിരുന്ന ഡ്രൊയിങ് ബുക്ക്‌ കയ്യിലെടുത്തു.

കൂട്ടത്തിൽ ഒരു പെൻസിലും എടുത്തു കയ്യിൽ പിടിച്ച ശേഷം അവൾ അനന്തുവിനെ നോക്കി.

അത് കണ്ട അനന്തുവിന്റെ കണ്ണുകൾ തിളങ്ങി.

അവന്റെ കണ്ണുകളിലൂടെ ആ തിളക്കം അഞ്‌ജലി തിരിച്ചറിഞ്ഞു.

ഡ്രൊയിങ് ബുക്കിലെ ഒരു പേജ് എടുത്തു വച്ച ശേഷം അഞ്‌ജലി പറഞ്ഞു.

“നന്ദുവേട്ടാ… പറ അരുണിമയെ കുറിച്ച് ..എല്ലാം പറ”

അഞ്‌ജലി പ്രോത്സാഹിപ്പിച്ചതും അനന്തു ഒരു നിമിഷം കണ്ണുകൾ അടച്ചു പിടിച്ചു.

അരുണിമയുടെ ചിരിയ്ക്കുന്ന മുഖം മനസിലേക്ക് കൊണ്ടു വന്നതും അവൻ കണ്ണുകൾ തുറന്നു.

“ഹ്മ്മ്മ് റെഡി”

അനന്തു പറഞ്ഞതും അഞ്‌ജലിയും തയാറായി.

അനന്തു പറഞ്ഞു കൊടുത്തപോലെ അരുണിമയെ മനസിൽ കണ്ട് അഞ്‌ജലി വരച്ചുകൊണ്ടിരുന്നു.

ഏകദേശം അര മണിക്കൂർ കൊണ്ട് അവരുടെ ചിത്ര രചന തയാറായി.

അനന്തു അത്ഭുതത്തോടെ ആ സൃഷ്ടി കയ്യിലെടുത്തു നോക്കി.

അവന്റെ മിഴികൾ ആ ചിത്രത്തിൽ തന്നെ ദൃഷ്‌ടി പതിപ്പിച്ചു.

അഞ്‌ജലി അനന്തുവിന്റെ മനസിലുള്ള അരുണിമയെ അസാധ്യമായി വരച്ചിരുന്നു.

അനന്തു ആഹ്ലാദത്തോടെ അഞ്ജലിയെ ചേർത്തു പിടിച്ചു.

“എന്റെ മോളെ ഇതെങ്ങനെ..? വിശ്വസിക്കാൻ പറ്റുന്നില്ല ..അടിപൊളി ആയിട്ടുണ്ട് ..ഇതു തന്നാ എന്റെ അരുണിമ ..എന്റെ മാത്രം അരുണിമ”

അനന്തു പുലമ്പിക്കൊണ്ടിരുന്നു.

അത് കേട്ടതും അഞ്ജലിയുടെ ഉള്ളം നിറഞ്ഞു.

“എന്നാലും നന്ദുവേട്ടാ ആകെ 2 തവണയേ നിങ്ങൾ തമ്മിൽ കണ്ടിട്ടുള്ളു പക്ഷെ എങ്ങനെ ഇത്ര കൃത്യമായിട്ട് ആളെ കുറിച്ചുള്ള മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങൾ വരെ പറഞ്ഞു തന്നു’

അഞ്‌ജലി സംശയത്തോടെ അവനെ നോക്കി.

“അതോ… അരുണിമയെ ആദ്യമായി കണ്ടപ്പോ എന്തോ മുജ്ജന്മ ബന്ധം ഉള്ളത് പോലെയാ എനിക്ക് തോന്നിയെ..

പണ്ടെപ്പോഴോ കണ്ടു മറന്ന ഒരു മുഖം പോലെ..

അവളുടെ വിയർപ്പിന്റെ ഗന്ധം വരെ എനിക്ക് അറിയാം..

പക്ഷെ കോമഡി എന്താന്ന് വച്ചാൽ അവളുടെ വിയർപ്പിന്റെ മണം ഇതുവരെ നേരിട്ട് എനിക്ക് കിട്ടിയിട്ടില്ല”

“ഛെ വൃത്തികെട്ടവൻ ”

അഞ്‌ജലി ലജ്ജയോടെ അവന്റെ കൈകളിൽ തട്ടി.

അനന്തു നാക്ക് വെളിയിലിട്ട് അവളെ നോക്കി ഗോഷ്ടി കാണിച്ചു

“ആഹാ എന്തൊക്കെയാണോ ആവോ.. എനിക്കൊന്നും മനസിലാകുന്നില്ല.”

“അതിനു കുട്ടിക്ക് സെൻസ് വേണം.. സെൻസിബിലിറ്റി വേണം “

മമ്മൂട്ടി സ്റ്റൈലിൽ അനന്തു പറഞ്ഞു.

“ആണോ ..ഞാനേ മോഹൻലാലിൻറെ ആളാ.. നീ പോ മോനെ ദിനേശാ ‘

അഞ്‌ജലി അവനെ നോക്കി ഒരു ലോഡ് പുച്ഛം വിതറി.

“ശരി മാഡം അപ്പോഴേ ഞാൻ ഈ വരച്ചത് എടുക്കുവാട്ടോ”

“എന്തിനാ റൂമിൽ ചെന്നിട്ട് വെള്ളമിറക്കാനോ’

“അങ്ങനൊന്നുമില്ലാന്നേ ..ചുമ്മാ ഒരു രസം”

“ശരി ശരി സാറ് സ്ഥലം വിട് എനിക്കിവിടെ പണിയുണ്ട്”

“ആയ്ക്കോട്ടെ മാഡം ‘

അഞ്ജലിയുടെ കവിളിൽ തട്ടിക്കൊണ്ടു അനന്തു എണീറ്റു പോയി.

അനന്തു പോയി കഴിഞ്ഞതും അഞ്ജലിയുടെ മുഖം പൊടുന്നനെ മ്ലാനമായി.

അവൾ നിറഞ്ഞ ദുഖത്തോടെ അവിടെ ഒളിപ്പിച്ചു വച്ചിരുന്ന ചുവന്ന പനിനീർ പുഷ്പം കയ്യിലെക്കെടുത്തു.

അത് കണ്ടതും അവളുടെ മിഴികൾ നിയന്ത്രണം വെട്ടിച്ചു നിറഞ്ഞൊഴുകി.

പിടയുന്ന മനസോടെ അവൾ ഉള്ളം കയ്യിൽ വച്ചു ആ പുഷ്പത്തിനെ ഞെരിച്ചു കൊന്നു.

അവളുടെ ഉള്ളം കയ്യിൽ കിടന്ന്  പിടഞ്ഞുകൊണ്ടാണ്‌ ആ പൂവ് ശ്വാസം മുട്ടി മരിച്ചത്.

തോരാത്ത കണ്ണുകളുമായി അവൾ വീൽ ചെയറിലേക്ക് ചാരിയിരുന്നു.

അവളുടെ ഉയർന്ന മിടിപ്പ് ആരും ശ്രദ്ധിച്ചിരുന്നില്ല.

മുറിയിൽ എത്തിയതും അനന്തു കുളിക്കാനായി ബാത്‌റൂമിൽ കയറി.

നല്ല ക്ഷീണം അവന്റെ ശരീരത്തെയും മനസിനെയും ബാധിച്ചിരുന്നു.

ഷവറിനിടയിൽ അവൻ സംയമനത്തോടെ നിന്നു.

തലയിലെ പെരുപ്പും മനസിലെ വേദനകളും ആ ജലധാരയോടൊപ്പം അവനെ വിട്ട് ഒഴുകിപോയി.

ഈ സമയം ലക്ഷ്മി പതുക്കെ ദേവന്റെ മുറിയിലേക്ക് കടന്നു വന്നു.

ദേവൻ ഉപയോഗിച്ചിരുന്ന ഓരോ വസ്തുക്കളെ തൊട്ടും തലോടിയും അവൾ നടന്നു.

അവനുമായുള്ള ഓർമ്മകൾ അവൾ അയവിറക്കികൊണ്ടിരുന്നു.

ഇപ്പോഴും ആ മുറിയിലേക്ക് വരുമ്പോൾ പോലും ദേവന്റെ മണം അനുഭവിച്ചറിയാൻ പറ്റുന്നുണ്ടെന്ന് അത്ഭുതത്തോടെ അവൾ ഓർത്തു.

അങ്ങനെ ആ റൂമിൽ ഭ്രമണം ചെയ്തു നാടക്കുമ്പോഴാണ് മേശപ്പുറത്തു വച്ചിട്ടുള്ള പേപ്പർ അവളുടെ ശ്രദ്ധയിൽപെട്ടത്.

ലക്ഷ്മി അതെടുത്തു കയ്യിൽ പിടിച്ചു.

ഒരു പേപ്പർ ചുരുട്ടി വച്ചിട്ടുള്ളതാണെന്ന് അവൾക്ക് മനസിലായി.

അവൾ പയ്യെ ആ ചുരുൾ നിവർത്തിയെടുത്തു.

അത് കണ്ടതും ലക്ഷ്മിക്ക് തലയിൽ കൊള്ളിയാൻ മിന്നുന്ന പോലെ തോന്നി.

ഒപ്പം കാതടപ്പിക്കുന്ന ശബ്ദങ്ങളും അവൾക്ക് കേൾക്കുന്ന പോലെ അനുഭവപ്പെട്ടു.

തന്റെ കണ്ണുകളെ വിശ്വസിക്കാൻ അവൾക്ക് സാധിച്ചില്ല.

അതിലുള്ള പെൺകുട്ടിയുടെ ചിത്രം കണ്ട് ലക്ഷ്മിയുടെ മനസ് പിടഞ്ഞു.

അവളുടെ കൈകൾ വിറ കൊണ്ടു.

നിറഞ്ഞു വന്ന കണ്ണുകൾ  അവളുടെ കാഴ്ച്ചയിൽ നിന്ന ആ ചിത്രത്തെ പതിയെ മായിച്ചു തുടങ്ങി.

തൊണ്ടയിൽ കരച്ചിൽ കുടുങ്ങിയ പോലെ.

ലക്ഷ്മി ശ്വാസമെടുക്കാൻ വല്ലാതെ പാടുപെട്ടു.

അപ്പോഴാണ് അനന്തു കുളി കഴിഞ്ഞു അരയിൽ ടവൽ ചുറ്റിക്കൊണ്ട് പുറത്തേക്ക് വന്നത്.

അത് കണ്ടതും ലക്ഷ്മിയുടെ നിയന്ത്രണം വിട്ടുപോയി.

അവളുടെ വായ് പൊത്തിയുള്ള കരച്ചിൽ കേട്ട് അന്ധാളിപ്പോടെ അവൻ ചുറ്റും നോക്കി.

അപ്പോഴാണ് ലക്ഷ്മി ആന്റി തന്റെ മുറിയിൽ നിന്ന് വിതുമ്പുന്നത് അനന്തു കാണുന്നത്.

ആളുടെ കയ്യിലുള്ള പേപ്പറിലേക്ക് ഒരു നിമിഷം ശ്രദ്ധ പാളിയതും അനന്തു ഞെട്ടി.

അവൻ ഭയത്തോടെ അവളെ നോക്കി.

അനന്തു എന്തെങ്കിലും പറയും മുൻപേ ലക്ഷ്മി കരഞ്ഞുകൊണ്ട് മുറി വിട്ടിറങ്ങിപോയിരുന്നു.

“ശോ ഏത് നേരത്താണോ അരുണിമയുടെ ചിത്രം അവിടെ വയ്ക്കാൻ തോന്നിയെ? അഞ്ജലിയോട് ഇനി എന്ത് സമാധാനം പറയും?”

അനന്തു ആകെ ചിന്തിതനായി.

എന്നാലും അരുണിമയുടെ ചിത്രം കണ്ടിട്ട് എന്തിനാ ലക്ഷ്മി ആൻറി കരഞ്ഞേ ?

ഇനി ദേവൻ അമ്മാവന്റെ കാമുകിയെ കുറിച്ച് ലക്ഷ്മി ആന്റിക്ക് അറിയുമോ?

അരുണിമയും കല്യാണിയും കാണാൻ ഒരു പോലല്ലേ ഇനി അത് കല്യാണിയാണെന്ന് തെറ്റിദ്ധരിച്ചോ ആവോ ?

അനന്തു തല പുകഞ്ഞ്‌ ആലോചിച്ചുകൊണ്ടിരുന്നു.

പക്ഷെ ഒരുത്തരവും അവന് ലഭിച്ചില്ല.

തൽക്കാലം ബെഡിലേക്ക് മലർന്ന് കിടന്ന് മയക്കത്തെ വരവേറ്റു

ഈ സമയം മുറിയിലെ കട്ടിലിൽ കമിഴ്ന്നു കിടന്ന് പൊട്ടിക്കരയുകയായിരുന്നു ലക്ഷ്മി.

കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവൾ തലയിണയെ കെട്ടിപ്പിടിച്ചു കിടന്നു.

കല്യാണിയുടെ മുഖം അവളുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു.

വീണ്ടും ആ മുഖം കണ്ടതിന്റെ നീറ്റലിൽ ആയിരുന്നു അവൾ.

പിടയുന്ന മനസുമായി അവൾ കടിച്ചു പിടിച്ചു തേങ്ങി.

ആകെ ഒറ്റയ്ക്കായ പോല അവൾക്ക് തോന്നി.

ഇപ്പൊ തനിക്ക് ആരുമില്ല.

എല്ലാവരും ആ വലിഞ്ഞു കേറി വന്നവന്റെ പുറകെയാണ്.

മനസിലെ നൊമ്പരം കുറഞ്ഞതും അവൾ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു.

ഒരു ആശ്വാസത്തിനായി. . . . . തിരുവമ്പാടി മനയുടെ മുറ്റത്ത് നിന്ന് നാട്ടുകാരുടെ പരാതി കേൾക്കുകയായിരുന്നു രുദ്രൻ തിരുമേനി.

തൊട്ടടുത്ത് തന്നെ ജയശങ്കർ കയ്യും കെട്ടി നിൽപ്പുണ്ടായിരുന്നു.

അവരെ വീക്ഷിച്ചു കൊണ്ട് രുദ്രൻ തിരുമേനിയുടെ സഹോദരി ലീല അന്തർജ്ജനം കാലിന്മേൽ കാലും കയറ്റി വച്ചു തിളങ്ങുന്ന പട്ടു സാരിയും അണിഞ്ഞുകൊണ്ട് ഇരിപ്പുണ്ടായിരുന്നു.

അവരുടെ സമീപത്തായി മനയിലെ മറ്റ് അന്തർജനങ്ങളും നിൽപ്പുണ്ടായിരുന്നു.

അവിടെ സന്നിഹിതരായിരുന്ന പരാതിക്കാരായ ജനങ്ങൾ ഉന്നയിച്ച ആവശ്യം ഇതായിരുന്നു.

തേവക്കാട്ട് കുടുംബം ഭൂമി പൂജയ്ക്ക് വേണ്ടുന്ന ഒരുക്കങ്ങളൊക്കെ നേരത്തെ തുടങ്ങി.

പക്ഷെ തിരുവമ്പാടിക്കാർ അതിനുള്ള യാതൊരു ഒരുക്കങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ലായിരുന്നു.

അതുകൊണ്ട് തന്നെ ജനങ്ങൾ ആകെ അക്ഷമരായിരുന്നു.

“നിങ്ങൾ ആരും ഒന്നുംകൊണ്ട് പരിഭ്രാന്തരാകണ്ട..

എല്ലാം അതിന്റെ വഴിയേ നടക്കും..

ഇപ്പൊ കൊയ്ത്തൊക്കെ നല്ല രീതിയിൽ തുടരട്ടെ..

സംക്രമത്തിനു നടക്കുന്ന ഭൂമി പൂജയിൽ നമ്മുടെ ജയശങ്കർ വിജയിക്കും..

ഈ കുടുംബത്തിന്റെ അഭിമാനം കാക്കും..

ആ ദിവസത്തിന് വേണ്ടി എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക”

രുദ്രൻ തിരുമേനിയുടെ കണ്ണുകളിലെരിഞ്ഞ പകയുടെ കനൽ അവിടെ കൂട്ടം കൂടി നിന്നവരിലേക്കും പടർന്നു പിടിച്ചു.

എല്ലാവരും പകയോടെ ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരുന്നു.

“ആ ബലരാമന്റെ സന്തതിയെ ജയൻ ഗോദയിൽ വച്ചു ഇല്ലാതാക്കും..അതോടെ ആ കുടുംബം വെണ്ണീറാകുന്നത് എനിക്ക് കാണണം ഈ കണ്ണുകൾ കൊണ്ട് ”

ലീലയുടെ വാക്കുകൾ അവിടുള്ളവരുടെ പകയെ ആളി കത്തിച്ചു.

ജനക്കൂട്ടം പിന്തിരിഞ്ഞു പോയതും അവർക്കിടയിലൂടെ ഓടി ചാടി വരുന്ന ദക്ഷിണയെ അപ്പോഴാണ് രുദ്രൻ തിരുമേനി ശ്രദ്ധിച്ചത്‌.

“വല്യച്ഛ ”

ദക്ഷിണ ചിരിയോടെ രുദ്രൻ തിരുമേനിയെ ഓടി വന്നു പുണർന്നു.

“ആഹാ വല്യച്ഛന്റെ സുന്ദരിക്കുട്ടി എങ്ങോട്ടാ പോയേ?”

അവളുടെ മുഖത്തേക്ക് പാറി വീണ മുടിയിഴകൾ ഒതുക്കി വച്ചു കൊണ്ട് രുദ്രൻ തിരുമേനി ആരാഞ്ഞു.

“ഞാൻ നമ്മുടെ ഗ്രാമമൊക്കെ ചുറ്റി കാണാൻ പോയതല്ലേ”

“എന്നിട്ടോ ഇഷ്ടപ്പെട്ടോ?”

“പിന്നില്ലേ ഇറ്റ് വാസ് എ വണ്ടർഫുൾ എക്സ്പീരിയൻസ് ..എന്ത് രസാ ഇവിടൊക്കെ കാണാൻ ഒരുപാട് ഇഷ്ട്ടായി”

പെട്ടെന്ന് ഫോൺ കാൾ വന്നതും ജയശങ്കർ അവിടുന്ന് മാറിപ്പോയി.

“ശേ എന്താ കുട്ടീ ഇത്‌ ..ഇമ്മാതിരി കളസോം ഇട്ടൊണ്ടാണോ ഈ ഗ്രാമത്തിലൂടെ നടക്കുന്നേ.. നമ്മുടെ കുടുംബത്തിന് ചില ആചാരങ്ങളും മര്യാദകളും ഒക്കെ ഇണ്ട്”

ലീല അന്തർജ്ജനം അവിടിരുന്നു പിറുപിറുത്തു.

അപ്പോഴാണ് അവിടുള്ള അച്ഛന്റെ സഹോദരിയെ ദക്ഷിണ ശ്രദ്ധിക്കുന്നത്.

അവൾ അല്പം ഭയത്തോടെ രുദ്രൻ തിരുമേനിയുടെ കൈകളിൽ മുറുകെ പിടിച്ചു.

“എന്താ ചേച്ചിയിത് ..അവള് പട്ടണത്തില് വളർന്ന കുട്ടിയല്ലേ..അപ്പൊ ആ ഒരു രീതിയിലല്ലേ അവള് ജീവിക്കൂ..ഇത്‌ പഴയ കാലമൊന്നുമല്ലല്ലോ ”

രുദ്രൻ തിരുമേനി അവളുടെ രക്ഷയ്ക്കെത്തി.

“ആവോ ഞാനൊക്കെ പഴഞ്ചനല്ലേ എനിക്ക് ഇതൊന്നും പിടിക്കില്ല ശിവ ശിവ..കാലത്തിന്റെ ഒരു പോക്കേ ”

ലീല നാമം ജപിച്ചുകൊണ്ട് പയ്യെ എണീറ്റു പോയി.

അവർ അകത്തേക്ക് പോയതും ദക്ഷിണയ്ക്ക് അല്പം സമാധാനം തോന്നി.

“മോള് അതൊന്നും കേട്ട് പേടിക്കണ്ട ..പഴയ തലമുറയിൽ ഉള്ളവരല്ലേ.. അവര്ക് ഈ പരിഷ്‌കാരം ഒന്നും പിടിക്കില്ല ..മോള് ചെന്നോ അച്ഛൻ ഉള്ളിലുണ്ട്”

“ശരി വല്യച്ഛ ”

ദക്ഷിണ ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് പോയി.

അവൾ പോയതും രുദ്രൻ തിരുമേനി തന്റെ ഉള്ളം കയ്യിലെ ഊന്നു വടിയിൽ ഒന്നുകൂടി മുറുകെ പിടിച്ചു.

എന്നിട്ട് അപ്പുറത്ത് നിൽക്കുകയായിരുന്ന ജയനെ കൈകാട്ടി വിളിച്ചു.

അയാൾ ഓടി വന്നതും രുദ്രൻ തിരുമേനി നേരെ പൂജാമുറിയിലേക്ക് ചെന്നു.

ജയനും അദ്ദേഹത്തെ അനുഗമിച്ചു.

പൂജാമുറിയിൽ കവടി നിരത്തുന്ന പാലകയ്ക്ക് സമീപം അദ്ദേഹം വന്നിരുന്നു.

ജയശങ്കർ വന്നു നോക്കിയതും എന്തോ ആലോചനയിൽ മുഴുകിയിരിക്കുന്ന അമ്മാവനെയാണ് അയാൾ കണ്ടത്.

“എന്താ അമ്മാവാ മുഖത്തൊരു വൈക്ലബ്യം പോലെ ”

ജയശങ്കറുടെ ചോദ്യമാണ് രുദ്രൻ തിരുമേനിയെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

അദ്ദേഹം തന്റെ മരുമകനെ ഇമ വെട്ടാതെ ഉറ്റു നോക്കി.

“പറ അമ്മാവാ എന്താ ഉണ്ടായേ?”

“ജയാ എന്റെ മനസാകെ അസ്വസ്ഥമായിരിക്കുണൂ ”

“എന്തുപറ്റി അമ്മാവാ എന്തേലും വയ്യായ്ക”

ജയശങ്കർ സങ്കോചത്തോടെ ചോദിച്ചു.

ഏയ്യ് അതല്ല ജയാ..ദക്ഷിണ മോള് അവൾ നമുക്ക് ഒരു പ്രഹേളികയായി മാറിയിരിക്കുന്നല്ലോ ”

“മോൾക്ക് എന്താ പറ്റിയേ അമ്മാവാ.. എനിക്കൊന്നും മനസിലാകുന്നില്ല ”

ജയശങ്കർ ദയനീയമായ മുഖ ഭാവത്തോടെ അദ്ദേഹത്തെ നോക്കി.

“കുറച്ചു മുൻപ് അവളെ നമ്മള് കണ്ടില്ലേ.. വീണ്ടും ആ പുഷ്പത്തിന്റെ സുഗന്ധം വന്നിരിക്കുന്നു”

“ഏത് പുഷ്പത്തിന്റെ ?”

ജയൻ ഒന്നും മനസിലാകാതെ അദ്ദേഹത്തെ നോക്കി.

“കാമപൂവിന്റെ ഗന്ധം ജയാ.. ഞാൻ പറഞ്ഞിരുന്നില്ലേ നിന്നോട് ..ഇത്ര പെട്ടെന്ന് മറന്നോ നീയ് ”

രുദ്രൻ തിരുമേനിയുടെ നെറ്റി ചുളിഞ്ഞു.

“ഇപ്പൊ ഓർമ വന്നു അമ്മാവാ”

“ഹ്മ്മ്മ് ..വീണ്ടും ആ പുഷ്പത്തിന്റെ സുഗന്ധം ദക്ഷ മോളിൽ നിന്നും എനിക്ക് കിട്ടി.”

പരവേശത്തോടെയാണ് രുദ്രൻ തിരുമേനി അത് പറഞ്ഞത്.

അദ്ദേഹം അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ആ വാക്കുകളിലൂടെ ജയശങ്കർ തിരിച്ചറിഞ്ഞു.

“പക്ഷെ അമ്മാവാ എനിക്ക് അങ്ങനെ ഒരു മണവും വന്നില്ലല്ലോ?”

“ജയാ ഞാനൊരു ദുർമന്ത്രവാദിയാണ്..

അതുകൊണ്ടാണ് എനിക്ക് ആ സുഗന്ധം തിരിച്ചറിയാൻ സാധിച്ചത് ..

നിന്നെ പോലുള്ള സാധാരണക്കാർക്ക് അത് തിരിച്ചറിയാൻ പറ്റില്ല..

അതിന് പരിമിതികളുണ്ട് ..

കാരണം കാമ പൂവ് അത്രത്തോളം പ്രത്യേകത നിറഞ്ഞതാണ്..”

“അപ്പൊ അമ്മാവനെ അലട്ടുന്നതെന്താ?”

“എന്റെ ബലമായ സംശയം ദക്ഷ മോൾക്ക് യോദ്ധാവായിരുന്ന അഥർവ്വനുമായി എന്തോ ബന്ധമുണ്ടെന്നാ ”

രുദ്രൻ തിരുമേനിയുടെ ചിലമ്പിച്ച വാക്കുകൾ പുറത്തേക്ക് വന്നു.

അയാൾ ഒന്ന് നെടുവീർപ്പെട്ടു.

രുദ്രൻ തിരുമേനിക്ക് വന്ന മാറ്റങ്ങളെ നോക്കി കാണുകയായിരുന്നു ജയശങ്കർ.

“അമ്മാവന് ഇത്രയ്ക്കും ഭയമോ എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല ഇനി ആ ഭൂമി പൂജയ്ക്ക് സാക്ഷാൽ അഥർവ്വൻ തന്നെ ഇറങ്ങി വന്നാലും ഞാനേ ജയിക്കൂ ”

ജയശങ്കന്റെ അമിതമായ ആത്മവിശ്വാസം കണ്ടതും രുദ്രൻ തിരുമേനി ഒന്ന് പതറി.

എങ്കിലും സംയമനം വീണ്ടെടുത്ത് അദ്ദേഹം പൊട്ടിച്ചിരിച്ചു.

ആ ചിരിയ്ക്ക് മറ്റെന്തൊക്കെയോ അർത്ഥ തലങ്ങൾ ഉണ്ടെന്ന് ജയന് തോന്നി.

“എന്താ അമ്മാവാ ഇങ്ങനെ ചിരിക്കൂന്നേ അതിലെന്തോ ഒരു പന്തികേട് പോലെ”

“ഹ ഹ ഹ  നീയിപ്പൊ ആരെയാണ് വെല്ലു വിളിച്ചതെന്ന് അറിയുമോ?”

“അഥർവ്വനെയല്ലേ ?”

ജയശങ്കർ പുച്ഛത്തോടെ പറഞ്ഞു.

“അല്ല വീര യോദ്ധാവായ അഥർവ്വനെ..

നാഗ കന്യകയുടെയും ഗന്ധർവ്വ കുമാരന്റെയും പുത്രനായ അഥർവ്വൻ…

പാതി ഗന്ധർവ്വൻ മറുപാതി നാഗം..

അവന്റെ ചെറു വിരലിനുള്ള ശക്തി പോലും നിനക്ക് ഉണ്ടാവില്ല..

കാരണം അവന്റെ കഥ ആ ഇതിഹാസ കഥ അത്രയ്ക്കും മൂല്യമേറിയതാണ്.

നൂറ്റാണ്ടുകൾക്ക് മുൻപ് സംഭവിച്ച പ്രതിഭാസം.

അവനോളം വീര യോദ്ധാവായ മറ്റൊരാൾ ഈ ലോകത്തുണ്ടോ എന്ന് തന്നെ സംശയമാണ് ”

രുദ്രൻ തിരുമേനി വാചാലനായി.

അഥർവ്വനെ കുറിച്ച് അദ്ദേഹം പുകഴ്ത്തി പറഞ്ഞത് ജയശങ്കർക്ക് അത്രത്തോളം പിടിച്ചില്ല.

അയാൾ മുഖവും വീർപ്പിച്ചു കയ്യും കെട്ടി നിന്നു.

“നീ പിണങ്ങാൻ വേണ്ടി പറഞ്ഞതല്ല ജയാ..ഒരു സത്യം പറഞ്ഞു എന്ന് മാത്രം ..കാമ പൂവുമായി ദക്ഷ മോൾക്ക് എന്താണ് ബന്ധം എന്നറിയണം.. അതുപോലെ അഥർവ്വന്റെ പുനർജ്ജന്മം സംഭവിച്ചിട്ടുണ്ടെങ്കിൽ അയാളുമായി മോൾക്ക് ഏതുവിധേനയുള്ള ബന്ധമാണുള്ളതെന്ന് കണ്ടെത്തണം അതു പോ…..”

“എന്റെ അമ്മാവാ ആരോ പറഞ്ഞു തന്ന നാടോടി കഥയും വിശ്വസിച്ചോണ്ടിരിക്കുവാണോ ഇപ്പോഴും കഷ്ട്ടം തന്നെ ഇത്‌ ഇരുപതാം നൂറ്റാണ്ട് അല്ലേ പുനർജന്മവും കാമപൂവും കേട്ടിട്ട് കലി വരുന്നു ”

ജയശങ്കർ മുഷ്ടി ചുരുട്ടി പിടിച്ചു ക്രോധിതനായി.

“എന്റെ കണക്ക് കൂട്ടലുകൾ ഒന്നും തെറ്റാറില്ല ജയാ.. ഈശ്വരൻ എന്നെക്കൊണ്ട് ഓരോന്ന് തോന്നിപ്പിക്കണതാ ”

രുദ്രൻ തിരുമേനി മിഴികൾ പൂട്ടി നെഞ്ചിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.

ജയശങ്കറിന്റെ അമിതമായ ആത്മവിശ്വാസം അദ്ദേഹത്തെ തെല്ലൊന്ന് ആശങ്കയിലാഴ്ത്തി.

കേട്ട് പഠിച്ചില്ലേൽ അവസാനം അവൻ കൊണ്ടു പഠിക്കേണ്ടി വരും.

അതിനു മുൻപ് ഭൂമി പൂജയ്ക്ക് അവന്റെ വിജയത്തിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്യണം.

“എന്താ അമ്മാവാ ആലോചിക്കുന്നേ?”

“ഒന്നുമില്ല ജയാ”

“ആഹ് പിന്നെ അമ്മാവാ നമ്മൾ അയച്ച ആളുകൾ വിളിച്ചിരുന്നു..മാലിനിയുടെ ചെക്കനെ അങ്ങ് പൊക്കാൻ നോക്കി അവർ”

“ഏത് ശങ്കരന്റെ മോളോ?”

“അത് തന്നെ ”

“എന്നിട്ട്”

“എന്നിട്ട് അവന്മാർ പൊക്കാൻ ചെന്നതും ആ ചെക്കൻ അവരെ അടിച്ചൊടിച്ചെന്നു..എല്ലാം പരിക്ക് പറ്റി നമ്മുടെ ആശുപത്രിയിൽ തന്നെ കിടപ്പുണ്ട്”

ജയശങ്കർ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

“അത്രയും പേരെ അവൻ ഒറ്റക്ക് നേരിട്ടെന്നോ?”

“ഹ്മ്മ്മ് അതേ ”

“വിശ്വസിക്കാനാവുന്നില്ല..പുതിയതായിട്ട് ആരേലും ഇരു ഗ്രാമങ്ങളിലും വന്നോ?”

“ആകെ വന്നത് മാലതിയും അതിന്റെ സന്തതികളുമാ”

“ഓഹോ ആ സന്തതിയെ അവര് കണ്ടോ?”

“കണ്ടു അമ്മാവാ “

“എന്നിട്ട് അവര് ഒന്നും ചെയ്തില്ലേ.. മഠയന്മാർ”

“അവിടെയാണ് കുഴപ്പം അമ്മാവാ ”

“എന്ത് കുഴപ്പം?”

രുദ്രൻ തിരുമേനി ദേഷ്യത്തോടെ അവനെ തുറിച്ചു നോക്കി.

“കേട്ടപ്പോൾ എനിക്കും എന്തോ വിശ്വസിക്കാൻ തോന്നിയില്ല പക്ഷെ കുറേ പേര് ഇപ്പൊ അതേക്കുറിച്ചു എന്നോട് സൂചിപ്പിച്ചു.”

“നിന്ന് പരുങ്ങാതെ കാര്യം പറാ ജയാ ”

രുദ്രൻ തിരുമേനിയുടെ ശബ്ദം ഉയർന്നതും ജയശങ്കറിന് വേറെ വഴിയില്ലാണ്ടായി.

“അത് പിന്നെ ആ മാലതിയുടെ ചെക്കന് തേവക്കാട്ടെ ദേവന്റെ മുഖഛായ ഉണ്ടെന്നൊക്കെ”

അത് കേട്ടതും രുദ്രൻ തിരുമേനി ആകെ വിളറി വെളുത്തു.

അദ്ദേഹത്തിന്റെ മുന്നിൽ എരിഞ്ഞു കൊണ്ടിരുന്ന വിളക്കിലെ തിരി പൊടുന്നനെ കെട്ടു.

അതോടൊപ്പം അദ്ദേഹത്തിന്റെ കൺപീലികൾ മൂന്ന് തവണ തുടിച്ചു.

അതോടൊപ്പം ഇടതു കൈത്തണ്ടയിലെ ഞരമ്പും മൂന്ന് തവണ തുടിച്ചു.

അതോടെ രുദ്രൻ തിരുമേനിക്ക് ശരീരമാകെ ആവി കേറുന്ന പോലെ തോന്നി.

ഇരുന്നയിരുപ്പിൽ അദ്ദേഹം വിയർത്തു കുളിച്ചു.

അദ്ദേഹത്തിന്റെ ശ്വാസഗതി ഉയർന്നു നെഞ്ചിടിപ്പ് ക്രമാതീതമായി വർധിച്ചു.

അമ്മാവനുണ്ടായ മാറ്റങ്ങൾ കണ്ട് ജയശങ്കർ പൊടുന്നനെ ശങ്കയിലായി.

അവൻ അദ്ദേഹത്തിന് സമീപം വരാൻ തുനിഞ്ഞു.

‘അരുത് ജയാ..ആ പൂജാമുറിയുടെ വാതിൽ അടച്ചു വേഗം പുറത്തിറങ്ങൂ”

“അമ്മാവാ അത് ‘

“പുറത്തിറങ്ങാൻ ”

ഘോരമായ ശബ്ദത്തിൽ രുദ്രൻ തിരുമേനി ഗർജ്ജിച്ചു.

ആ ശബ്ദം കേട്ട് ജയശങ്കർ ഞെട്ടി.

അയാൾ വേഗം തന്നെ പുറത്തേക്കിറങ്ങി പൂജാമുറിയുടെ വാതിൽ കൊട്ടിയടച്ചു.

രുദ്രൻ തിരുമേനി ആ പൂജാമുറിയിലിരുന്ന് ഉരുകുകയായിരുന്നു.

ജയശങ്കർ പറഞ്ഞ കാര്യങ്ങൾ അദ്ധേഹത്തെ തളർത്തി.

ദേവന്റെ മുഖഛായയുള്ള ആൾ ഉണ്ടെങ്കിൽ അതൊരിക്കലും നല്ലതിനാകില്ല.

അത് കേട്ടതും മനസിലേക്ക് അരിച്ചെത്തിയത് ഭയമായിരുന്നു.

ഒന്നിനെ പോലും ഭയക്കാത്ത ഞാൻ കൺമുന്നിൽ നടക്കുന്ന മായക്കാഴ്ചകൾ കണ്ട് അസ്വസ്ഥനാണ്.

ഓരോന്നും മനസിനെ തളർത്തിക്കളയുന്നു.

ഭൂമിപൂജ കഴിയുന്നവരെ എങ്ങനെങ്കിലും പിടിച്ചു നിക്കണം ജയശങ്കറിന്റെ വിജയത്തിന് വേണ്ടി.

ശ്വാസം ഒന്നു വലിച്ചു വിട്ട ശേഷം രുദ്രൻ തിരുമേനി രാശി പലക എടുത്തു മാറ്റിവച്ചു.

അതിനു ശേഷം സമീപത്തുള്ള ഭാണ്ഡത്തിൽ നിന്നും കളിമണ്ണിൽ തീർത്ത ഒരു കുട്ടിച്ചാത്തന്റെ രൂപം കൈയിലെടുത്തു.

അത് കൈയിൽ പിടിച്ചുകൊണ്ട് പൂജാമുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിലേക്ക് രുദ്രൻ തിരുമേനി കടന്ന് ചെന്നു.

അവിടെ മുറിയുടെ മധ്യത്തിലായി എരിഞ്ഞു കൊണ്ടിരിക്കുന്ന ഹോമകുണ്ഡം കാണാം.

അതിനു തൊട്ടു മുകളിലായി കുട്ടിച്ചാത്തന്റെ കോലം വരച്ചു വച്ചിട്ടുണ്ടായിരുന്നു.

മുറിയിൽ നിറയെ കെടാവിളക്കുകളും  തെളിയിച്ചു വച്ചിട്ടുണ്ടായിരുന്നു.

അതിന്റെ ദീപശോഭ അവിടുത്തെ ഇരുട്ടിനെ പോലും വകഞ്ഞു മാറ്റി.

മുറി നിറയെ ചുവന്ന പട്ടിനാലും തുണികളാലും പൂരിതമായിരുന്നു.

ആ ഹോമകുണ്ഡത്തിന് സമീപം അദ്ദേഹം നിലത്ത് ചമ്രം പടിഞ്ഞു ഇരുന്നു.

രുദ്രൻ തിരുമേനി കുട്ടിച്ചാത്തന്റെ കളി രൂപത്തെ ഉള്ളംകൈയിൽ മുറുക്കി പിടിച്ചു.

“എന്ത് കണ്ടിട്ടായാലും ഈ സമസ്യയക്ക് ഒരുത്തരം കണ്ടെത്തുക തന്നെ..അതിനുള്ള ശക്തി ചാത്തന്മാർ എനിക്ക് തരട്ടെ ”

രുദ്രൻ തിരുമേനി കൈകൾ കൂപ്പി തൊഴുതു.

മനസിനെ ദൃഢപ്പെടുത്തിയതും അദ്ധേഹം ഉള്ളം കൈയിലെ ആ രൂപം ഹോമകുണ്ഡത്തിലെ അഗ്നിയിലേക്ക് നിക്ഷേപിച്ചു.

പതിയെ അത് തീജ്വാലയ്ക്കിടയിൽപ്പെട്ട് കത്തി തുടങ്ങി.

അതേ സമയം അവിടെ ഒരു തരം ദുർഗന്ധവും വമിക്കുവാൻ തുടങ്ങി.

ആ ഗന്ധം നാസികയിലെത്തിയതും രുദ്രൻ തിരുമേനി തന്നെ സേവിക്കുന്ന ചാത്തന്റ ആഗമനത്തിനായി മിഴികൾ പൂട്ടി വച്ച് ക്ഷമ യോടെ മന്ത്രം ജപിച്ചു തുടങ്ങി.

“ഗോ മദ്ധ്യം ബാലഭൂതം

ശഷ്ടം കോവം ഭദ്രം വിലാസം

മായാരൂപമ രൂപം ഭുവ

ഭൂത ധൂർത്ത മൂർത്ത നാനാ

രോഗ വർദ്ധഞ്ചിഷ്ട്ര ശിഷ്ട്ര

ചണ്ഡാളി ബഹ്മൻ വിഷ്ണു

മഹേശ്വരൻ കുഷ്ണി ഗോ രൂപ

ത്സാ ബാലം ശ്വാൻ”

ആഗമന മന്ത്രം അദ്ധേഹം 101 തവണ ഉരുവിട്ടുകൊണ്ടിരുന്നു.

അതു കഴിഞ്ഞതും രുദ്രൻ തിരുമേനി പയ്യെ കണ്ണു തുറന്നി.

പെട്ടെന്ന് ആ കണ്ണുകൾ വിടർന്നു.

എന്തോ കണ്ടതും ആ കണ്ണുകളിലെ തിളക്കം കൂടി വന്നു.

ആ കളിമൺ രൂപം എരിഞ്ഞടങ്ങിയതും ഹോമകുണ്ഡത്തിൽ നിന്നും ഒരു പുക ചുരുൾ പ്രത്യക്ഷപ്പെട്ടു.

പയ്യെ അത് വികസിച്ചു വന്നു.

ആ പുകച്ചുരുളിൽ നേരിയ തോതിൽ ചാത്തന്റെ കണ്ണുകൾ രുദ്രൻ തിരുമേനിക്ക് കാണാൻ സാധിച്ചു.

അത്യധികം സന്തോഷത്തോടെ അദ്ദേഹം അതിനെ വരവേറ്റു.

അതിഭീകരമായ മുരൾച്ച അതിൽ നിന്നും പുറത്തു വന്നു.

“ഹ്രാഹ്……”

കുട്ടിചാത്തൻ മുൻപിൽ നിൽക്കുന്നത് കണ്ട് രുദ്രൻ തിരുമേനി അട്ടഹസിച്ചു.

“ഹ ഹ ഹ ഹ എനിക്ക് മുൻപിലുള്ള ഓരോ പ്രഹേളികയും ഇതാ അഴിഞ്ഞു തുടങ്ങുന്നു”

ഉള്ളിൽ നുരയുന്ന കോപത്തോടെ രുദ്രൻ തിരുമേനി അലറി.

തനിക്ക് മുൻപിൽ നിൽക്കുന്ന കുട്ടിച്ചാത്തനെ അദ്ദേഹം ഉറ്റു നോക്കി.

അടുത്തതായി കർണ സേവ മന്ത്രം കുട്ടിച്ചാത്തനിൽ പ്രയോഗിക്കാനായിരുന്നു രുദ്രൻ തിരുമേനിയുടെ മനസിലിരുപ്പ്.

അതായത് ഉപാസകൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ഭൂതം, ഭാവി, വർത്തമാന കാല വിവരങ്ങൾ കർണ സേവ മന്ത്രത്തിലൂടെ കുട്ടി ചാത്തൻ ഉപാസകന്റെ ചെവിയിൽ പറഞ്ഞു കൊടുക്കുമായിരുന്നു.

കുട്ടിച്ചാത്തൻ മുൻപിൽ നിന്നതും രുദ്രൻ തിരുമേനി ആ കണ്ണുകളിൽ ഉറ്റു നോക്കിക്കൊണ്ട് കർണ സേവ മന്ത്രം ജപിച്ചു തുടങ്ങി.

“യൂം കുറും കുട്ടി കുട്ടി

ച്ചാത്താ ശ്രൊത്രെ

വച്ചനം ചൊല്ല ബാല ഭൂതാ ”

കർണ സേവ മന്ത്രം അവിടെ മുഴങ്ങിയതും കുട്ടിച്ചാത്തൻ നിന്ന നിൽപിൽ രണ്ടു വട്ടം ആടി.

അത് കണ്ടതും രുദ്രൻ തിരുമേനിയുടെ മനസിലേക്ക് ഒരു വ്യക്തി ഓടിയെത്തി.

അത് അദ്ദേഹത്തിന്റെ കൃഷ്ണമണികളിലൂടെ പ്രതിഫലിച്ചതും കുട്ടിച്ചാത്തൻ ഒറ്റയടിക്ക് അപ്രത്യക്ഷനായി.

അതു കണ്ട രുദ്രൻ തിരുമേനിയുടെ മനം ആഹ്ളാദത്താൽ മതി മറന്നു.

താൻ ഉദ്ധേശച്ച കാര്യങ്ങൾ 90 ശതമാനം പരിപൂർണതയിൽ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു അയാൾ.

ആശ്വാസത്തോടെ ഒന്നു നെടുവീർപ്പെട്ടതും പൊടുന്നനെ ആ കുട്ടിച്ചാത്തൻ അവിടെ വീണ്ടും പ്രത്യക്ഷനായി.

അത് രുദ്രൻ തിരുമേനിയുടെ കാതിന് അരികിലേക്ക് വളഞ്ഞു വന്നു.

അദ്ധേഹം കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചതും രുദ്രൻ തിരുമേനി മനസിൽ കണ്ട ആളുടെ ഭൂതം ഭാവി വർത്തമാനം എന്നിവ കുട്ടിച്ചാത്തൻ അഞ്ച് നിമിഷം കൊണ്ട് ചൊല്ലിക്കൊടുത്തു.

എല്ലാം കഴിഞ്ഞ് ചാത്തൻ പിന്മാറിയതും അദ്ധേഹം നടുങ്ങി.

കേട്ടതൊന്നും വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയായിരുന്നു രുദ്രൻ തിരുമേനി.

അയാൾക്ക് തല കറങ്ങുന്ന പോലെ തോന്നി.

അതോടൊപ്പം ഭയം നെഞ്ചിനുള്ളിൽ ഉരുണ്ടു പിരണ്ട് കൂടുന്നത് അയാൾ തിരിച്ചറിഞ്ഞു.

ശരീരം വിറക്കാൻ തുടങ്ങിയതും മറു മന്ത്രം ജപിച്ച് കുട്ടിച്ചാത്തനെ അദ്ദേഹം മായ്ച്ചു കളഞ്ഞു.

അപ്പോഴും കേട്ട കാര്യങ്ങൾ ഒരു ഇടിമുഴക്കം പോലെ ആ കാതുകളിൽ പ്രകമ്പനം കൊള്ളു ന്നുണ്ടായിരുന്നു.

മന്ത്രം ചൊല്ലി ഹോമകുണ്ഡത്തിലെ അഗ്നി കെടുത്തിയതും രുദ്രൻ തിരുമേനി ചാടിയെണീറ്റു.

ഊന്നുവടിയിൽ ബലമായി പിടിച്ചു കൊണ്ട് അദ്ധേഹം മുന്നോട്ട് നടന്നു.

നടക്കുമ്പോഴും കൈയിലെ വിറയൽ ഊന്നുവടിയിലേക്ക് പടർന്നിരുന്നു.

അതിനാൽ ഇടക്കിടക്ക് ഉള്ളംകൈയിൽ നിന്നും അത് വഴുതി പോയികൊണ്ടിരുന്നു.

എങ്കിലും വീണു പോകാതെ പൂജാമുറിയുടെ വാതിൽ അദ്ധേഹം പരവേശത്തോടെ വലിച്ചു തുറന്നു.

പുറത്ത് നിൽക്കുന്ന ജയശങ്കറിനെ ഗൗനിക്കാതെ അദ്ധേഹം ധൃതിയിൽ മുന്നോട്ട് നടന്നു.

രണ്ടാംനിലയിൽ കയറിയ അദ്ധേഹം തെക്കിനി ഭാഗത്തേക്ക് നടന്നു.

തെക്കിനിയിലെ വലിയ അറയുടെ മുൻപിലെത്തിയ രുദ്രൻ തിരുമേനി ആ വലിയ വാതിലുകൾ തള്ളിത്തുറന്നു.

വലിയൊരു മുറുമുറുപ്പോടെ കൊട്ടിയടച്ച വാതിലുകൾ അദ്ധേഹത്തിനു മുന്നിൽ വഴി മാറി.

അതിലൂടെ മുന്നോട്ട് നീങ്ങിയ രുദ്രൻ തിരുമേനി ഉള്ളിലുള്ള മറ്റൊരു മുറിയുടെ മുൻപിലെത്തിച്ചേർന്നു.

അതിന്റെ ഇരുവാതിലുകളും തള്ളിത്തുറന്നു കൊണ്ട് അദ്ധേഹം ഉള്ളിലേക്ക് കടന്നു.

ഉള്ളിലെ പരിതാപകരമായ അവസ്ഥ കണ്ട് രുദ്രൻ തിരുമേനിക്ക് വീർപ്പുമുട്ടി.

റൂമിന്റെ മുക്കിനും മൂലയ്ക്കും ചെമ്പും പാത്രങ്ങളും വിളക്കുകളും മറ്റു സാധന സാമഗ്രികളും കൂടിക്കിടക്കുന്നു

അതിലാകെ പൊടിയും മാറാലയും പിടിച്ച് നാശ കോശമായി കിടക്കുകയാണ്.

അതിനിടയിലൂടെ നടന്ന തിരുമേനി നേരെ ചെന്ന് മച്ചിലേക്കുള്ള ഗോവണി പിടിച്ചു താഴ്ത്തി.

ദ്രവിച്ച കാലപ്പഴക്കം ചെന്ന ഗോവണിയിലൂടെ അദ്ധേഹം മുകളിലേക്ക് കയറുവാൻ ആരംഭിച്ചു.

രുദ്രൻ തിരുമേനിയുടെ ഓരോ കാലടിയിലും ഞെരിഞ്ഞമർന്ന ഗോവണിയുടെ നേർത്ത നിലവിളി അവിടെ മുഴങ്ങി.

അത് കാര്യമാക്കാതെ സൂക്ഷിച്ചു നടന്ന അദ്ധേഹം മച്ചിന് മുകളിൽ എത്തിച്ചേർന്നു.

അവിടെ നാലുപാടും അദ്ധേഹത്തിന്റെ കണ്ണുകൾ പരതി നടന്നു.

അപ്പോഴാണ് ഒരു മൂലയ്ക്ക് ആമാട പെട്ടിയോട് സാദൃശ്യമുള്ളതും എന്നാൽ നല്ല വലിപ്പമുള്ളതുമായ ഒരു പെട്ടി അവിടെ നിലത്ത് വെച്ചിരിക്കുന്നത് അദ്ധേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്.

രുദ്രൻ തിരുമേനി പയ്യെ അങ്ങോട്ട് നടന്നു വന്നു.

അതിന്റെ താക്കോൽ കുറച്ചു നേരത്തെ തിരച്ചിലിന് ശേഷം കണ്ടെത്തി.

അത് കയ്യിൽ ഇറുക്കി പിടിച്ച് അദ്ധേഹം പൂട്ടിനുള്ളിലേക്ക് കടത്തി.

പൊടുന്നനെ അതിന്റെ മുകൾഭാഗം ബന്ധനം കൈവിട്ട് ഉയർന്നു താണു.

ആ ഭാഗം തിരുമേനി പതിയെ പൊന്തിച്ചു നോക്കി.

അതിൽ വിവിധ ങ്ങളായ താളിയോലകളുടെ കമനീയ ശേഖരമാണ് ഉണ്ടായിരുന്നത്.

രുദ്രൻ തിരുമേനി ശങ്കയോടെ ആ താളിയോല ഗ്രന്ഥങ്ങൾ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി.

താൻ ആഗ്രഹിക്കുന്നത് കണ്ടെത്താനള്ള വാഞ്ഛയിൽ ആയിരുന്നു അദ്ദേഹം.

തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരുന്നു.

കുറേയധികം താളിയോലക്കെട്ടുകളുടെ ശേഖരം തിരുമേനിയെ തെല്ലൊന്ന് അലോസരപ്പെടുത്തി.

എങ്കിലും അദ്ധേഹം പ്രതീക്ഷ കൈവിടാതെ പരതിക്കൊണ്ടിരുന്നു.

ചില മുഷിഞ്ഞതും ദ്രവിച്ചതുമായ തളിയോലക്കെട്ടുകൾ സൂക്ഷ്മതയോടെ

കൈകാര്യം ചെയ്തു.

അവസാനം തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയും പോലെ ഇത്രയും നേരം എന്താണോ അന്വേഷിച്ചു കൊണ്ടിരുന്നത് അത് രുദ്രൻ തിരുമേനി കണ്ടത്തി.

വിടർന്ന കണ്ണുകളോടെ ഒരു കുഞ്ഞിനെയെടുക്കുന്ന പോലെ അദ്ധേഹം ഉള്ളംകൈയിൽ ആ താളിയോല ഗ്രന്ഥം കോരിയെടുത്തു.

ആ വിരലുകൾ പയ്യെ അതിലൂടെ ഓടി നടന്നു.

അല്പം മങ്ങിയ പ്രാകൃതമായ മലയാള അക്ഷരങ്ങൾ അതിൽ കുറിക്കപ്പെട്ടത് അദ്ധേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു.

നാരായം കൊണ്ട് എഴുതിയവ ആയതിനാലും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതുകൊണ്ടും അതിലെ മിക്ക അക്ഷരങ്ങളും ദ്രവിക്കുകയോ മാഞ്ഞു പോകുകയോ ചെയ്തിട്ടുണ്ടായിരുന്നു.

രുദ്രൻ തിരുമേനി ആ കെട്ടഴിച്ച് താളിയോലകൾ ഓരോന്നായി വിടർത്തി.

അതിലൂടെ അദ്ധേഹത്തിന്റെ കണ്ണുകൾ പാഞ്ഞു.

പുറംചട്ടയിൽ എന്തോ രേഖപ്പെടുത്തിയത് അദ്ധേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടതും അതു ഉറക്കെ വായിച്ചു. . . “വൈരജാതൻ” . . അത് വായിച്ചതും തിരുമേനിയിൽ വല്ലാത്ത ആകംക്ഷ നിറഞ്ഞു വന്നു.

അതിന്റെ സംഗ്രഹം കൂടുതലായി അറിയാൻ അതിലേക്ക് മുഖം പൂഴ്ത്തി.

വൈരജാത വംശജരുടെ കഥയായിരുന്നു അത്.

വൈരജാതനായ വില്ലാളി വീരൻ അഥർവ്വന്റെ കഥ.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കഥ.

എന്തിന് വേണ്ടിയാണോ തിരഞ്ഞത് അത് കൈവശം കിട്ടിയതിന്റെ ചാരിതാർത്ഥ്യത്തിൽ ആ താളിയോലയുടെ സാരാംശത്തിലേക്ക് അദ്ധേഹം കടന്നു.

. . . . ഈ സമയം തേവക്കാട്ട് തറവാട്ടിൽ എല്ലാവരും കൂടി വിശേഷം പറഞ്ഞിരിക്കുകയായിരുന്നു.

മുത്തശ്ശിയുടെ മടിയിൽ തല ചായ്ച്ചു വച്ച് അനന്തു കിടപ്പുണ്ട്.

കാർത്യായനി അവന്റെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു.

അവർക്ക് സമീപം ബലരാമനും വിജയനും ഷൈലയും ഇരിപ്പുണ്ട്.

സീതയുടെ മടിയിൽ തല ചായ്ച്ചു കൊണ്ട് ശിവപ്രിയയും അവർക്ക് സമീപത്തായി മാലതിയുമുണ്ട്.

ശങ്കരൻ പഴയ കാര്യങ്ങളൊക്കെ പറഞ്ഞു കൊണ്ട് മാലതിയെ കളിയാക്കികൊണ്ടിരുന്നു.

അവളുടെ ചെറുപ്പത്തിലെ കുസൃതിയും കൊഞ്ചലുകളുമൊക്കെ അവർ പങ്കുവച്ചു.

മാലതിയ്ക്ക് ചമ്മൽ കാരണം മുഖം ചുവന്നു തുടുത്തു.

അമ്മയുടെ കുട്ടിക്കാല കൃസൃതികൾ അനന്തു നന്നായി ആസ്വദിച്ചു കൊണ്ടിരുന്നു.

ഇതൊക്കെ അവൻ ആദ്യമായി കേൾക്കുന്നതായിരുന്നു.

അന്നേരം തന്റെ അച്ഛനെ അവൻ വല്ലാതെ മിസ് ചെയ്തു.

ഇപ്പൊ അച്ഛനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ.

എല്ലാവരുടെയും സ്നേഹം അച്ഛനും കിട്ടുമായിരുന്നു.

അതൊക്കെ ഓർത്തപ്പോൾ ഒരു കുഞ്ഞുനോവ് അവന്റെ മനസിലേക്ക് ഓടിയെത്തി.

നെറുകയിൽ ലഭിക്കുന്ന മുത്തശ്ശിയുടെ കരിലാളനം അവനെ തണുപ്പിച്ചു.

“അച്ഛാ ഭൂമിപൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയോ ?”

മാലതിയുടെ ശബ്ദമാണ് അനന്തുവിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

അവൻ മുത്തശ്ശന്റെ മറുപടിക്കായി കാതോർത്തു.

“തുടങ്ങി മോളെ ഇത്തവണ ഉത്സവമൊക്കെ കെങ്കേമമാക്കാനാ സംഘാടകരുടെ തീരുമാനം.. കുറേ VIP കൾ ഒക്കെ വരുന്നുണ്ട് ”

“സിനിമാ നടന്മാരൊക്കെ വരുവോ മുത്തശ്ശാ?”

ശിവപ്രിയയുടെ കൊഞ്ചിക്കൊണ്ടുള്ള ചോദ്യം കേട്ടതും ശങ്കരൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

“അറിയില്ല ശിവ മോളെ ആരെയാ ക്ഷണിക്കുന്നതെന്ന്?”

“എങ്കിൽ നമുക്ക് ദുൽഖർ സൽമാനെ വിളിക്കാം ”

ശിവ ഉത്സാഹത്തോടെ സീതയുടെ മടിയിൽ നിന്നും ചാടിയെണീറ്റു.

“നമുക്ക് നോക്കാട്ടോ ”

ശങ്കരൻ തന്റെ പേരമകളെ വാത്സല്യത്തോടെ നോക്കി.

ഇവൾക്കാരേലും ദുൽഖറിന്റെ കൈവിഷം കൊടുത്തിട്ടുണ്ടോ ഇങ്ങനൊരു ദുൽഖർ പ്രാന്തി.

അനന്തു പുച്ഛത്തോടെ അനിയത്തിയെ നോക്കി ചിറി കോട്ടി.

ഇത് കണ്ടതും ശിവ അവനെ നോക്കി കൊഞ്ഞനം കുത്തി.

രണ്ടു പേരുടെയും കുട്ടിക്കളി കണ്ട് മാലതി അവരെ രൂക്ഷമായി ഒന്നു നോക്കി.

അത് കണ്ടതും രണ്ടു പേരും നല്ല കുട്ടികളെ പോലെ ഇരുന്നു.

“ഏതായാലും രാമ പണിക്കാരോട് ഇത്രടം വരെ ഒന്നു വരാൻ പറയണം.ജിത്തൂന്റെ കാര്യം ഒന്ന് നോക്കണം.ഭൂമി പൂജയ്ക്ക് ശേഷം അവന്റെ വിവാഹം നടത്താം.അതുപോരെ ?”

ശങ്കരൻ എല്ലാവരോടുമായി ചോദിച്ചു.

മകന്റെ വിവാഹ കാര്യം കേട്ടപ്പോൾ അച്ഛനായ ബാലരാമനും അമ്മയായ സീതയ്ക്കും അതിയായ സന്തോഷം തോന്നി.

മാലതി ആനന്തത്തോടെ ഏട്ടത്തിയായ സീതയുടെ കയ്യിൽ മുറുകെ പിടിച്ചു.

“കല്യാണം നമുക്ക് അങ്ങു ആഘോഷിക്കണം. ദേശം ഗ്രാമം മൊത്തം ഒരു ഉത്സവം പോലെ അത് കൊണ്ടാടണം ”

വിജയന്റെ വാക്കുകൾ എല്ലാവരും ഏറ്റു പിടിച്ചു.

ശങ്കരൻ അതിനുള്ള സമ്മതം മൂളി.

“അല്ലാ മീനാക്ഷിയ്ക്കും കല്യാണ പ്രായം ആയില്ലേ അവളുടെ കാര്യവും നോക്കണ്ടെ?”

കർത്യായനി അവരോടായി ചോദിച്ചു.

“അതിപ്പോ മോൾടെ അച്ഛനും അമ്മയും പറയട്ടെ..എന്നിട്ടല്ലേ നമുക്ക്‌ തീരുമാനം എടുക്കാൻ പറ്റു ”

ശങ്കരൻ ബാലരാമനെ ഉറ്റു നോക്കി.

ആ നോട്ടം കണ്ടതും അദ്ദേഹം മറുപടി പറഞ്ഞു.

“അച്ഛാ ഞങ്ങളിതുവരെ അതേപ്പറ്റി ചിന്തിച്ചിട്ടെയില്ല.അവളിപ്പോഴും എനിക്കും സീതയ്ക്കും കൊച്ചു കുട്ടിയാ.അപ്പൊ അവൾക്ക് വിവാഹ പ്രായം ആയെന്നു എല്ലാവർക്കും തോന്നുന്നുണ്ടേൽ ഒരു തീരുമാനം എടുത്തോളൂ എനിക് സന്തോഷമേയുള്ളൂ”

അച്ഛന്റെ വാക്കുകൾ കേട്ടതും മീനാക്ഷിയ്ക്ക്  നാണമായി.

അവൾ ഒളികണ്ണിട്ട് അനന്തുവിനെ നോക്കി.

എന്നാൽ അവൻ ഇതൊന്നും ശ്രദ്ധിക്കാതെ മുത്തശ്ശിയുടെ മടിയിൽ കിടയ്ക്കു കയായിരുന്നു.

ഇത് കണ്ടതും മീനാക്ഷിക്ക് അല്പം നീരസം തോന്നി.

അവൾ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരുന്നു.

“ജിത്തൂട്ടൻ അവന്റെ പെണ്ണിനെ കണ്ടുപിടിച്ചപോലെ നീയാരേലും കണ്ടു വച്ചിട്ടുണ്ടോ പെണ്ണെ ?”

മുത്തശ്ശിയുടെ ചോദ്യം കേട്ട് മീനാക്ഷിക്ക് വല്ലാതെ ചമ്മൽ തോന്നി.

എല്ലാവരുടെയും നോട്ടം തന്നിലേക്കാണെന്നു അറിഞ്ഞതും അവൾ ആകെ അസ്വസ്ഥയായി.

മീനാക്ഷിയുടെ മുഖത്തെ ഭാവ മാറ്റം കണ്ടതും എല്ലാവരുടെയും മുഖത്ത് അമ്പരപ്പ് വിരിഞ്ഞു.

അത് കണ്ടതും മാലതിയ്ക്ക് ഏകദേശം കാര്യങ്ങളുടെ കിടപ്പ് മനസിലായി.

“മീനുമോളെ നിനക്ക് ആരോടേലും ഇഷ്ടമുണ്ടോ ? ഉണ്ടേൽ പറഞ്ഞോ നമുക്ക് രണ്ടു കല്യാണവും ഒരു പന്തലിൽ നടത്താം”

മാലതിയുടെ വാക്കുകൾ കേട്ടതും മീനാക്ഷിയ്ക്ക് അല്പം ആശ്വാസം തോന്നി.

എങ്കിലും തന്റെ മനസിലുള്ളത് പുറത്തു പറയാനുള്ള ധൈര്യം അവളുടെ കൈ വശം ഉണ്ടായിരുന്നു.

എല്ലാവരെയും ഒന്ന് നോക്കിയ ശേഷം മീനാക്ഷി എണീറ്റു വന്ന് മുത്തശ്ശന് സമീപം വന്നിരുന്നു.

അദ്ദേഹം അവളുടെ നെറുകയിലൂടെ പയ്യെ തലോടി.

“മോള് പറഞ്ഞോ.. പേടിക്കുവോന്നും വേണ്ട ആരാ ആള്?”

ആ ചോദ്യം കേട്ടതും മീനാക്ഷി അദ്ദേഹത്തെ നോക്കി.

ഇനി ഒന്നും മറച്ചു വയ്ക്കണ്ടതില്ല.

എല്ലാം പറയാനുള്ള സമയം ഇതാണ്.

എല്ലാവരും അറിയണം ഞാനാരെയാണ് സ്നേഹിക്കുന്നതെന്ന്.

മനസിൽ ആത്മഗതം പറഞ്ഞു കൊണ്ട് മീനാക്ഷി ഒന്നു നെടുവീർപ്പെട്ടു.

“മുത്തശ്ശാ എനിക് അനന്തുവിനെയാ ഇഷ്ട്ടം. മാലതി ആന്റിയുടെ മകൻ .ഐ റിയലി ലവ് ഹിം”

മീനാക്ഷിയുടെ വെളിപ്പെടുത്തൽ കേട്ട് എല്ലാരും ഒന്നു നടുങ്ങി.

മാലതിയും സീതയും ബാലരാമനും ഞെട്ടി തരിച്ചിരിക്കുകയായിരുന്നു.

ശിവപ്രിയ ഇത് കേട്ട് വായും പൊളിച്ചു മീനാക്ഷിയെ നോക്കി.

മുത്തശ്ശനും മുത്തശ്ശിക്കും മറിച്ചായിരുന്നില്ല അവസ്‌ഥ.

എല്ലാവരും അനന്തുവിനെയും മീനാക്ഷിയെയും മാറി മാറി നോക്കി.

അനന്തു ആകെ കിളിപോയ അവസ്ഥയിൽ ആയിരുന്നു.

ഒന്നും മനസ്സിലാവാതെ അവൻ മീനാക്ഷിയെ തുറിച്ചു നോക്കി.

അവൾ അത് കണ്ടില്ലെന്ന് നടിച്ചു.

“അനന്തു …മീനാക്ഷി പറഞ്ഞത് ശരിയാണോ? നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ?”

ശങ്കരൻ ശബ്ദത്തിന് കട്ടി കൊടുത്തു കൊണ്ട് ചോദിച്ചു.

“അയ്യോ മുത്തശ്ശാ ഞാനിതൊന്നും അറിഞ്ഞിട്ട് പോലുമില്ല..എനിക് ഒന്നും അറിഞ്ഞൂടാ..”

അനന്തു വെപ്രാളത്തോടെ ഉറക്കെ പറഞ്ഞു.

“അപ്പൊ നിനക്ക് അവളോട് ഇഷ്ടമൊന്നുമില്ലേ?”

മുത്തശ്ശന്റെ ഗൗരവം പൂണ്ട മുഖം കണ്ടതും അനന്തു ആകെ വല്ലാതായി.

“ഇല്ല മുത്തശ്ശാ എനിക്ക് അങ്ങനൊരു ഇഷ്ട്ടം മീനാക്ഷിയോട് ഇല്ല ..ഇനിയൊട്ടു തോന്നത്തുമില്ലാ ”

അനന്തു ദയനീമായി മാലതിയെ നോക്കി.

ആ അമ്മയുടെ കണ്ണുകളിൽ തൻറെ മകനോടുള്ള അടങ്ങാത്ത വിശ്വാസം ഒളി മിന്നുന്നത് ശങ്കരൻ ശ്രദ്ധിച്ചു.

അത് കണ്ടതും അനന്തുവിനും അല്പം ആശ്വാസം തോന്നി.

“മുത്തശ്ശാ എനിക്ക് അനന്തുവിനെയാ ഇഷ്ട്ടം പക്ഷെ അവന് എന്നൊടുണ്ടോന്ന് ഇപ്പോഴും അറിഞ്ഞൂടാ ”

മീനാക്ഷി പ്രതീക്ഷയോടെ ശങ്കരനെ നോക്കി.

ആ വീട്ടിലെ അവസാന വാക്ക് അദ്ദേഹമായിരുന്നു.

സ്വന്തം മകളുടെ കാര്യമാണെങ്കിലും അച്ഛന്റെ അഭിപ്രായം അറിയാൻ ബലരാമൻ ക്ഷമയോടെയിരുന്നു.

“ബാലരാമാ എന്താ നിന്റെ അഭിപ്രായം ?”

ശങ്കരൻ സോഫയിലേക്ക് ചാരിയിരുന്നുകൊണ്ട് കൈകൾ കെട്ടി വച്ചു സ്വന്തം മകനെ ഉറ്റു നോക്കി.

“അറിയില്ല അച്ഛാ….അച്ഛൻ എന്ത് തീരുമാനമെടുത്താലും ഞങ്ങക്ക് സമ്മതമാണ്”

ബലരാമൻ അതും പറഞ്ഞുകൊണ്ട് സീതയെ പാളി നോക്കി.

അവൾ ആ തീരുമാനത്തെ സാധൂകരിക്കുന്ന വിധത്തിൽ തന്റെ ഭർത്താവിനെ നോക്കി തലയാട്ടി.

“സീതേ നിന്റെ അഭിപ്രായമോ ?”

ശങ്കരൻ തന്റെ മരുമകളോട് ആ ചോദ്യം ആവർത്തിച്ചു.

പെട്ടെന്നുള്ള ആ ചോദ്യം സീതയെ ഞെട്ടിച്ചു.

പക്ഷെ അതിനു ബദലായിട്ടുള്ള ഒരുത്തരം ബാലരാമനെ പോലെ അവളുടെ കൈ വശവും ഉണ്ടായിരുന്നില്ല.

“ബാലരമേട്ടൻ പറഞ്ഞപോലെ..എല്ലാം അച്ഛന്റെ ഇഷ്ട്ടം പോലെ ചെയ്താട്ടെ”

അവരുടെ മറുപടികൾ അനന്തുവിൻറെ നെഞ്ചിലേക്ക് അസ്ത്രം കണക്കെ തറഞ്ഞു കയറികൊണ്ടിരുന്നു.

അത് അവന്റെ മനസിനെ ആഴത്തിൽ കുത്തി പരിക്കേൽപ്പിച്ചു.

ആ വേദനയിൽ പുളഞ്ഞുകൊണ്ട് എല്ലാം നഷ്ടപെട്ടവനെ പോലെയിരുന്നു.

ബലരാമൻ അമ്മാവനും സീത അമ്മായിയും ഉറപ്പായിട്ടും എതിർക്കുമെന്നാണ് അനന്തു മനസിൽ കരുതിയിരുന്നത്.

പക്ഷെ ഇത് ആകെ കീഴ്മേൽ മറിഞ്ഞ പോലെയായി മാറി.

മീനാക്ഷിക്ക് തന്നോടുള്ളത് പ്രേമമല്ല മറിച്ച് ഇൻഫാക്ച്ചുവേഷൻ ആണെന്ന് ഉറക്കെ വിളിച്ചു പറയാൻ അനന്തുവിന് തോന്നി.

ചേട്ടന്റെ അവസ്ഥ കണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ ശിവ അന്തംവിട്ടിരുന്നു.

“എടി ഭാര്യേ നിനക്ക് എന്താ പറയാനുള്ളേ?”

കർത്യാനിയുടെ കൈയിൽ പിടിച്ചുകൊണ്ട് ശങ്കരൻ ചോദിച്ചു.

അതിന് മറുപടിയെന്നോണം ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു തുടങ്ങി.

“രണ്ടുപേരും എന്റെ മക്കൾ തന്നാ..അവര് ഒന്നാകുന്നതിന് എനിക്ക് വിരോധൊന്നൂല്ല ”

ആ മറുപടി കേട്ടതും ബാലരാമന്റെയും സീതയുടെയും മുഖത്തു പുഞ്ചിരി വിരിഞ്ഞു.

ശങ്കരൻ മാലതിയെ നോക്കിയതും എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ടേക്കായി.

വിജയനും ഷൈലയും മാലതിയുടെ മറുപടി എന്താണെന്ന് അറിയുവാൻ അക്ഷമരായി കാത്തിരുന്നു.

“മോളെ മാലതി നിന്റെ അഭിപ്രായമെന്താ? അനന്തുവിന്റെ കാര്യമായതോണ്ടു നിനക്കാണല്ലോ ഞങ്ങളെക്കാൾ കൂടുതൽ അവകാശം അവനിലുള്ളത്. മോള് എന്തു പറഞ്ഞാലും അത് നമ്മൾ അനുസരിക്കും. വേണംന്ന് പറഞ്ഞാലും വേണ്ടാന്ന് പറഞ്ഞാലും ഞങ്ങൾ നിന്റെ കൂടെ നിക്കും ”

ശങ്കരൻ പറഞ്ഞു കഴിഞ്ഞതും മറുപടിയെന്നോണം മാലതിയുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു.

അവൾ തന്റെ മാതാപിതാക്കൾക്ക് അഭിമുഖമായി ഇരുന്നുകൊണ്ട് പറഞ്ഞു.

“അച്ഛാ അമ്മേ ..എനിക്ക് മീനാക്ഷിയെ ഇഷ്ട്ടാണ് ..ഒത്തിരി ഇഷ്ട്ടമാണ് ..എന്റെ മോളെ പോലെ തന്നാ അവളും..പക്ഷെ എന്റെ മോന് അങ്ങനൊരു ആഗ്രഹം അവളോടില്ലെന്നു എന്റെ മനസ് പറയുന്നു.അപ്പൊ അവന് ഇഷ്ടമില്ലാത്തത് ഒന്നും ഞാൻ ചെയ്യൂല.അവൻ പറയട്ടെ മീനാക്ഷിയെ കല്യാണം കഴിക്കാൻ താൽപര്യമുണ്ടോ എന്ന്”

മാലതിയുടെ അഭിപ്രായത്തിൽ കഴമ്പുണ്ടെന്ന് എല്ലാർക്കും തോന്നി.

എല്ലാവരുടെയും കണ്ണുകൾ അനന്തുവിലേക്ക് നീണ്ടു.

അതോടൊപ്പം മീനാക്ഷിയുടെ പിടയ്ക്കുന്ന മിഴികളും അവനെ തേടിയെത്തി.

എങ്ങനേലും ഈ കുടുക്കിൽ നിന്ന് രക്ഷപ്പെടാൻ തീരുമാനമെടുത്ത് അവൻ എല്ലാവരെയും നോക്കി.

തനിക്ക് മീനാക്ഷിയെ ഇഷ്ടമല്ല എന്ന് അനന്തു ഉറക്കെ വിളിച്ചു കൂവാൻ തുടങ്ങിയതും കഴുത്തിലൊരു പിടി വീണതും ഒരുമിച്ചായിരുന്നു.

അവൻ കണ്ണു മിഴിച്ചുകൊണ്ട് ചുറ്റും നോക്കി.

കനലെരിയുന്ന കണ്ണുകളോടെ ക്രോധമായ ഭാവത്തോടെ ഉറഞ്ഞു തുള്ളുന്ന ശിവജിത്തിനെ കണ്ട് അനന്തു ഞെട്ടി.

“നിനക്കെന്റെ പെങ്ങളെ പ്രേമിക്കണം അല്ലെടാ ബാസ്റ്റഡ് ?”

ശിവജിത്ത് അലറിക്കൊണ്ടു അവന്റെ കഴുത്തിലെ പിടുത്തം മുറുക്കി.

തൊണ്ട കുഴയിലെ പിടുത്തം മുറുകിയതും അനന്തു ശ്വാസം കിട്ടാതെ പിടഞ്ഞു.

ശിവയുടെ വലിഞ്ഞു മുറുകിയ മുഖം അവൻ അടഞ്ഞു പോകുന്ന കണ്ണുകളിലൂടെ ഒരു നോക്ക് കണ്ടു.

ഇരുമ്പ് പോലുള്ള അവന്റെ കയ്യിൽ നിന്നും വിട്ടു മാറാൻ അനന്തുവിന് കഴിഞ്ഞില്ല.

ശ്വാസം കിട്ടാതെ പൊടുന്നനെ പിടഞ്ഞതും അനന്തുവിന്റെ മനസിലേക്ക് ചില നിഴൽ ചിത്രങ്ങൾ അനുവാദമില്ലാതെ ഓടിയെത്തി.

ക്ലീൻ ഷേവ് ചെയ്ത താടിയും കട്ടി മീശയും പുരികത്തിലുള്ള വെട്ടേറ്റ പാടും മുറിച്ചെവിയും ഉള്ള ഒരാൾ തന്റെ കഴുത്തിൽ കുത്തി പിടിച്ചിരിക്കുന്നതായിരുന്നു അവൻ കണ്ടത്.

അരികെ ആളി കത്തുന്ന തീയിലേക്ക് നോക്കി ചോരയൊലിപ്പിച്ച മുഖവുമായി അലറുന്ന തന്റെ മുഖം കണ്ടതും അനന്തു ഞെട്ടിത്തരിച്ചിരുന്നു.

എങ്കിലും ആ മുറിച്ചെവിയന്റെ മുഖം മായാതെ തന്നെ അനന്തുവിന്റെ മനസിൽ തങ്ങി നിന്നു.

ശിവജിത്തിന്റെ പിടുത്തം ദൃഢമായതും അവൻ കണ്മുന്നിൽ കണ്ടു കൊണ്ടിരുന്ന നിഴൽ ചിത്രങ്ങൾ പതിയെ അപ്രത്യക്ഷമായി.

അവിടെ ശിവജിത്തിന്റെ മുഖം തെളിഞ്ഞു വന്നു.

അപ്പോഴേക്കും ശങ്കരനും ബാലരാമനും വിജയനും ഓടി വന്നു ശിവജിത്തിനെ പിടിച്ചു മാറ്റി.

ശിവജിത്ത് അലറികൊണ്ട് കലി തീരാതെ അനന്തുവിന് നേരെ മുഷ്ടി ചുരുട്ടി ഉറഞ്ഞുകൊണ്ടിരുന്നു.

അവനെ അടക്കി നിർത്താൻ അവർ പാടുപെട്ടു.

ഈ സമയം അനന്തു ഉറക്കെ ചുമച്ചുകൊണ്ടു നിലത്തേക്ക് അമർന്നിരുന്നു.

കുറച്ചു കൂടി വൈകിയിരുന്നേൽ ഇപ്പോ കാറ്റ് പോയിരുന്നേനെ എന്നവന് തോന്നി.

അനന്തു ശ്വാസം ആഞ്ഞു വലിച്ചു കൊണ്ടിരുന്നു.

കണ്ണുകൾ ഒക്കെ നിറഞ്ഞൊഴുകി കടവായിൽ നിന്നും ഉമിനീര് പുറത്തേക്കൊലിച്ചു.

മാലതി വെപ്രാളത്തോടെ ഓടി വന്ന് അവനെ ചേർത്തു പിടിച്ചു.

സാരിയുടെ മുന്താണി കൊണ്ട് അവന്റെ ചുണ്ടും വായും തുടച്ചു വൃത്തിയാക്കി

മാറി നിൽക്കുന്ന ശിവജിത്തിനെ അവർ കോപത്തോടെ നോക്കി.

സങ്കടം സഹിക്ക വയ്യാതെ മാലതി അനന്തുവിന്റെ നെഞ്ചിൽ തടവിക്കൊണ്ടിരുന്നു.

ശിവ അനന്തുവിന്റെ കയ്യിൽ പിടിച്ചു തടവിക്കൊണ്ടിരുന്നു.

സ്വന്തം ഏട്ടന് അങ്ങനൊരു ഗതി വന്നത് ആ അനിയത്തിയുടെ മനസിനെ പൊള്ളിച്ചു.

അവൾക്ക് ഒന്നു ഉറക്കെ കരയാൻ തോന്നി.

സീത ഓടി വന്നു അനന്തുവിന്റെ തല തന്റെ മടിയിലേക്ക് കേറ്റി വച്ചു.

ആ നെറുകയിൽ സങ്കടം ഘനീഭവിക്കുന്ന മുഖത്തോടെ സീത തടവിക്കൊണ്ടിരുന്നു.

അപ്പോഴും അനന്തു ശ്വാസമെടുക്കാൻ വല്ലാതെ പാടു പെടുന്നുണ്ടായിരുന്നു.

മാലതി അവന്റെ നെഞ്ചിലൂടെ കൈ വെച്ചു അമർത്തി ഉഴിഞ്ഞു കൊണ്ടിരുന്നു.

അതിലൂടെ കുറച്ചു ആശ്വാസം അനന്തുവിനു കിട്ടി തുടങ്ങി.

ആവന്റെ കൺ കോണുകളിലൂടെ ഒഴുകി വരുന്ന നീർമുത്തുകൾ മാലതി പയ്യെ കൈകൊണ്ട് ഒപ്പിയെടുത്തുകൊണ്ടിരുന്നു.

“മോനെ അനന്തു ഒന്നു നോക്കെടാ ഇത് അമ്മയാടാ മോനെ പറ എന്തെങ്കിലും അമ്മയോട് ”

മാലതി സഹിക്കവയ്യാതെ അവനെയും കെട്ടിപിടിച്ചിരുന്നു.

ജനിച്ച കാലം തൊട്ട് ഇതുവരെ ഒരു ഈർക്കിലി കമ്പ് കൊണ്ട് പോലും മാലതി അവനെ വേദനിപ്പിച്ചിട്ടില്ലായിരുന്നു.

അതിനുള്ള അവസരം അവൻ ഒരുക്കിയിട്ടില്ല എന്ന് പറയുന്നതാവും ശരി.

എന്നും അവൻ അനുസരണയുള്ള ഒരു കുട്ടിയായിട്ടാ വളർന്നിരുന്നത്.

ഇന്ന് ആദ്യമായി തന്റെ മോനെ വേറൊരാള് നോവിക്കുന്നത് കണ്ടപ്പോൾ ആ പെറ്റ വയറിന് സഹിച്ചില്ല.

നെഞ്ചിൽ ആരോ ഭാരം എടുത്തു വച്ച പോലെ മാലതിയ്ക്ക് തോന്നി.

ഉള്ളിൽ നുരഞ്ഞു പൊന്തുന്ന സങ്കട കടൽ പുറത്തേക്ക് ഒഴുകി വരാതിരിക്കാൻ അവൾ പാടുപെട്ടു.

“മോനെ കണ്ണ് തുറക്കെടാ എന്നിട്ട് അമ്മയോട് മിണ്ട് ”

മാലതി പുലമ്പിക്കൊണ്ടു അവന്റെ മുഖം ഇളക്കിക്കൊണ്ടിരുന്നു.

ആ പിടച്ചിലിൽ അനന്തു പയ്യെ കണ്ണുകൾ തുറന്നു.

അത് കണ്ടതും മാലതി ആഹ്ലാദത്തോടെ അവനെ നോക്കി.

അവൻ കണ്ണു മിഴിച്ചുകൊണ്ടു ചുറ്റും പരതി.

അത് കണ്ടതും ശിവയ്ക്കും സീതയ്ക്കും ആശ്വാസം തോന്നി.

“അമ്മേ ”

അനന്തുവിന്റെ ആ വിളി മാലതിയുടെ ഉള്ളിൽ കത്തിയെരിയുന്ന ദുഃഖത്തിന്റെ ഭാരം അല്പം കുറച്ചു.

“എന്താ മോനെ പറയ് ”

മാലതി സന്തോഷത്തോടെ അവനെ നോക്കി.

“എന്നെയൊന്ന് എണീപ്പിച്ചേ ”

അനന്തുവിൻറെ ചിലമ്പിച്ച ശബ്‌ദം അവരുടെ കാതിൽ പതിഞ്ഞു.

അത് കേട്ടതും അവർ അനന്തുവിനെ പയ്യെ എണീപ്പിച്ചിരുത്തി.

അനന്തു കഴുത്തിലൊന്നു തടവി.

“ശ് ശ് ശ് ”

നീറ്റൽ അനുഭവപ്പെട്ടതും അവൻ കഴുത്തിൽ നിന്നും കൈ പിൻവലിച്ചു.

അത് കണ്ടതും ശിവ അവന്റെ കഴുത്തിലേക്ക് സൂക്ഷിച്ചു നോക്കി.

“അമ്മേ ഏട്ടന്റെ കഴുത്ത് നോക്കിയേ..വിരലിന്റെ പാട് കാണാം ”

ശിവ പറയുന്നത് കേട്ട് മാലതിയും സീതയും അവന്റെ കഴുത്തിലേക്ക് സൂക്ഷിച്ചു നോക്കി.

അവൾ പറഞ്ഞത് ശരിയായിരുന്നു.

കഴുത്തിൽ വിരൽ അമർന്നതിന്റെ ചുവന്നു തിണിർത്ത പാട് ശിവജിത്തിനെ കോപത്തിന്റെ ബാക്കി പത്രമെന്നോണം അവിടെ അവശേഷിക്കുന്നുണ്ടായിരുന്നു.

അതും കൂടി കണ്ടതോടെ മാലതിയുടെ മനസ് വിങ്ങി.

തന്റെ മകനെ നെഞ്ചോടു പുണർന്നു മാലതി അറിയാതെ വിതുമ്പി പോയി.

“അ…മ്മേ….കള്ത്ത്…. വേദ്നിക്കുവാ”

അനന്തുവിന്റെ തൊണ്ടയിൽ നിന്നും അപൂർണ്ണമായ വാക്കുകൾ പുറത്തേക്ക് വന്നു.

മാലതി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവനെ

സമാധാനിപ്പിച്ചുകൊണ്ടിരുന്നു.

കഴുത്തിലെ തിണിർത്ത പാടുകളിൽ അവർ ചുണ്ടുകൾ അടുപ്പിച്ചു പയ്യെ ഊതിക്കൊണ്ടിരുന്നു.

അമ്മയുടെ സ്നേഹനിർഭരമായ പരിചരണത്തിലൂടെ അനന്തുവിന് അല്പം ആശ്വാസം തോന്നി തുടങ്ങി.

മാലതിയുടെ കയ്യിൽ പിടിച്ചു അവൻ പയ്യെ എണീറ്റു നിന്നു.

ഈ സമയം ബാലരാമനും ശങ്കരനും ശിവജിത്തിനെ മുറുക്കെ പിടിച്ചു സോഫയോട് ചേർത്തിരുത്തിയിട്ടുണ്ടായിരുന്നു.

അവർ ഇരുവരും അവനെ ചേർത്തു പിടിച്ചു ബലമായി പൂട്ടി വച്ചു.

ആ ബന്ധനത്തിൽ കിടന്ന് ശിവജിത്ത് കുതറി മാറാൻ നോക്കി.

പക്ഷെ സാധിച്ചില്ല.

“അച്ഛാ എന്നെ വിടാൻ”

ശിവജിത്ത് ബാലരാമനു നേരെ രൂക്ഷമായി നോക്കിക്കൊണ്ട് ഉറഞ്ഞു തുള്ളി.

“ഡാ അടങ്ങിയിരിക്കേടാ…കൊച്ചു മോനാണെന്നൊന്നും ഞാൻ നോക്കില്ല കേട്ടോ ”

മുത്തശ്ശന്റെ ദേഷ്യം നിറഞ്ഞ വാക്കുകൾ കേട്ടിട്ടും അവൻ കൂട്ടാക്കിയില്ല.

ശിവജിത്ത് പകയോടെ അവനെ കൊല്ലാനുള്ള ദേഷ്യത്തോടെ അനന്തുവിന് നേരെ ചീറി.

വെരുകിനെ പോലെ അവൻ വീണ്ടും കുതറി മാറാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഏറെ നേരം അവന്റെ ശൗര്യത്തിന് മുൻപിൽ പിടിച്ചു നിൽക്കാൻ ബാലരാമനും ശങ്കരനും കഴിഞ്ഞില്ല.

തെല്ലൊരു നിമിഷം അവരുടെ ശ്രദ്ധ പാളിയതും ശിവജിത്ത് അവരുടെ കയ്യിൽ നിന്നും കുതറി മാറി ചാടിയെണീറ്റു.

അവിടെ നിൽക്കുന്ന അനന്തുവിനെ കണ്ടു നാഗത്തെ പോലെ ചീറ്റിക്കൊണ്ടു അവനു നേരെ കുതിച്ചു.

ശിവജിത്ത് കുതിച്ചു വരുന്നത് കണ്ട അനന്തു തന്റെ ദേഹത്തുള്ള മാലതിയുടെയും ശിവയുടെയും കൈകൾ വിടുവിച്ചു.

ആവോളം ശ്വാസം വലിച്ചെടുത്തു അവൻ ശിവജിത്തിനെയും പ്രതീക്ഷിച്ചു നിന്നു.

അവൻ അടുത്തെത്തിയതും പൊടുന്നനെ അനന്തുവിന്റെ മുഖം വലിഞ്ഞു മുറുകി.

കൈകളിലെ പേശികൾ കൂടുതൽ ദൃഢമായി.

സിരകളിലെ രക്തയോട്ടം വേഗത്തിലായി.

തന്റെ ശരീരത്തിലെ ശക്തി മൊത്തം വലതു കയ്യിലേക്ക് ആവാഹിച്ച അനന്തു സമീപത്തുള്ള ഗ്ലാസ് കൊണ്ട് നിർമിച്ച മേശയിലേക്ക് ആഞ്ഞടിച്ചു.

അവന്റെ കാരിരുമ്പിന്റെ ശക്തിയുള്ള കൈകൊണ്ടുള്ള പ്രഹരമേറ്റ് ഗ്ലാസ് വലിയ ശബ്ദത്തോടെ പൊട്ടി തകർന്നു വീണു.

ആ സ്ഫോടന ശബ്ദം കേട്ട് ചിലർ ഭയത്തോടെ ചെവി പൊത്തി.

നിലത്തു ചിതറി കിടക്കുന്ന ഗ്ലാസ് തരികളിലേക്കും അനന്തുവിന്റെ മുഖത്തേക്കും ശിവജിത്ത് മാറി മാറി നോക്കി.

അവന്റെ സംഹാര രൗദ്ര ഭാവം കണ്ട് ശിവജിത്തിന്റെ മുഖത്ത് ഭയം നിഴലിച്ചു.

രക്തമൊഴുകുന്ന കൈയുമായി അനന്തു ശിവജിത്തിനെ നോക്കി.

രൗദ്രം കൊണ്ടു ജ്വലിക്കുന്ന ആ നോട്ടം കണ്ട് ബാലരാമനും ശങ്കരനും വരെ ഭയന്നു വിറച്ചു പോയി.

ശിവജിത്തിനെ നോക്കി ചൂണ്ടു വിരൽ കൊണ്ട് നിഷേധാർത്ഥത്തിൽ ആംഗ്യം കാണിച്ച ശേഷം അനന്തു ശിവപ്രിയയുടെയും മാലതിയുടെയും കൈ പിടിച്ചു മുറിയിലേക്ക് പോയി.

അവർ പോയി കഴിഞ്ഞതും ശിവജിത്ത് കൊടുങ്കാറ്റു പോലെ പുറത്തേക്ക് പോയി.

ഒന്നും മിണ്ടാതെ ബാലരാമനും ശങ്കരനും വിജയനും സോഫയിൽ തന്നെയിരുന്നു.

സീത യും ഷൈലയും മറ്റു പണിക്കരികളും കൂടി നിലത്തു കിടക്കുന്ന തവിടു പൊടിയായ ഗ്ലാസ് അടിച്ചു വാരിക്കൊണ്ടിരുന്നു.

കാർത്യായനി ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരുന്നു.

എന്ത് തന്നെയായാലും അനന്തുവിനോട് ശിവജിത്ത് അങ്ങനെ ചെയ്തതിനോട് യോജിക്കാൻ ആ വൃദ്ധ മാതാവിന് കഴിഞ്ഞിരുന്നില്ല.

അവരുടെ മനം ദുഃഖത്താൽ നിറഞ്ഞു കവിഞ്ഞു.

“എന്റെ തെറ്റാ അച്ഛാ… മകൻ ഒരു താന്തോന്നിയായി വളർന്നതിന് ഞാനാണ് കാരണം ..എന്നോട് ക്ഷമിക്ക് അച്ഛാ ”

ബലരാമൻ വ്യസനത്തോടെ ശങ്കരനോട് മാപ്പിരന്നു.

“മാപ്പ് നീ എന്നോടല്ല അനന്തുവിനോടും മാലതിയോടും പറ …അവരാണ് നിന്നോട് ക്ഷമിക്കേണ്ടത് ”

“ഞാൻ മാപ്പ് പറയാം അച്ഛാ…ഇങ്ങനൊരു എടുത്തു ചാട്ടക്കാരനായ മോനെ കിട്ടിയ എന്റെ തലവിധി ”

ബലരാമൻ പുലമ്പിക്കൊണ്ടു നെറ്റിയിൽ കൈത്തലം കൊണ്ട് അടിച്ചുകൊണ്ടിരുന്നു.

അത് കേട്ടതും സീതയ്ക്കും വല്ലാതെ മനോവിഷമമുണ്ടായി.

തെക്കിനിയിൽ ദേവന്റെ മുറിയിലെ കട്ടിലിൽ കിടക്കുവായിരുന്നു അനന്തു.

നേരിയ ഒരു അസ്വസ്ഥത ഉണ്ടെന്നൊഴിച്ചാൽ മറ്റൊരു കുഴപ്പവും അവനുണ്ടായിരുന്നില്ല.

മാലതിയുടെ മടിയിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു അവൻ.

ഏട്ടന്റെ കാലുകൾ തന്റെ മടിയിൽ വച്ചിട്ട് ശിവ പതിയെ ഉഴിയുന്നുണ്ടായിരുന്നു.

ഇന്നെന്തോ വല്ലാത്തൊരു ദിവസമായിരുന്നു.

മൊത്തം അടിയും ഇടിയും തന്നെ.

ഞാനിപ്പോ ഒരു ചെണ്ടയായി മാറി.

എല്ലാരുടെയും തല്ലു കൊള്ളുന്ന ചെണ്ട.

സത്യത്തിൽ അനന്തുവിന് ആകെ മടുപ്പായി തുടങ്ങി.

ഇങ്ങനെ പോയാൽ തല്ലുകൊണ്ട് ഞാൻ ചാകുന്ന അവസ്ഥ വരും.

ആത്മഗതം പറഞ്ഞുകൊണ്ട് അനന്തു കണ്ണുകളടച്ചു കിടന്നു.

വാതിലിനടുത്ത് കാൽപെരുമാറ്റം കേട്ടതും അവൻ കണ്ണു തുറന്നു നോക്കി.

മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൻ പയ്യെ എണീറ്റിരുന്നു.

“മോനെ വേദനയുണ്ടോടാ ”

ബലരാമൻ ദുഃഖത്തോടെ അവന്റെ കഴുത്തിൽ പയ്യെ തലോടി.

“ഇല്ല അമ്മാവാ സാരുല്ല അതു വിട് ”

“എന്നാലും മോനെ ഞാൻ മാപ്പ് ചോദിക്കുവാ മോനോട്…ശിവയോട് വിരോധം ഒന്നും തോന്നല്ലേട്ടോ”

“ഏയ് അങ്ങാനൊന്നുമില്ലാന്നേ… അമ്മാവൻ പൊയ്ക്കോ ..അതിനി കാര്യക്കണ്ട ”

അനന്തു പതിയെ പറഞ്ഞു.

ബലരാമൻ അതു കേട്ടതും ഒന്നു പുഞ്ചിരിച്ചു.

എന്നിട്ട് മാലതിയുടെ മുഖത്തേക്ക് നോക്കി.

അവിടെ ആകെ തളം കെട്ടി കിടക്കുന്ന നിസംഗതാ ഭാവമാണ് ബാലരാമന് കാണാൻ കഴിഞ്ഞത്.

മാലതിയുടെ ആ ഇരുപ്പ് അയാളെ സങ്കടപെടുത്തി.

“മോളെ മാലതി ”

“സാരുല്യ ഏട്ടാ… ഞങ്ങളിവിടുന്നു പോകുവാ.. നാളെ രാവിലെ തിരിച്ചു പോണം ”

മാലതി പറഞ്ഞത് കേട്ട് എല്ലാവരും ഒരുപോലെ ഞെട്ടി.

അനന്തു വിശ്വാസം വരാതെ അമ്മയെ കണ്ണു മിഴിച്ചു നോക്കി.

ഇത്രയും കടുത്ത തീരുമാനം മാലതി എടുക്കുമെന്ന് ബലരാമൻ സ്വപ്നേപി വിചാരിച്ചില്ല.

അയാൾ തൊഴുകയ്യോടെ മാലതിയോട് പറഞ്ഞു.

“മോളെ നീ ക്ഷമിക്കണം അവനോട്. ചെറുപ്പത്തിൽ തല്ലി വളർത്താത്തതിന്റെയാ ഇപ്പൊ ഈ കാണിക്കുന്നെ… എല്ലാം എന്റെ തെറ്റാ …കൊന്നു കളയാൻ പറ്റില്ലല്ലോ മോൻ ആയിപ്പോയില്ലേ “

ബലരാമൻ അപേക്ഷാ സ്വരത്തിൽ മാലതിയോട് കേണു.

പക്ഷെ അവൾ അതൊന്നും കൂട്ടാക്കിയില്ല.

അനന്തുവിനെ ദേഹത്ത് ആരേലും തൊടുന്നത് പോലും അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

തന്റെ ഇരു മക്കളെയും നെഞ്ചോടു ചേർത്തു കൊണ്ട് അവൾ പുലമ്പി.

“എന്റെ മക്കളെ ഇനിയും തൊടാൻ ഞാനാരെയും സമ്മതിക്കില്ല…ഇവിടുത്തേക്കാളും സുരക്ഷിതത്വം ഞങ്ങടെ പഴയ വീട്ടിലുണ്ടായിരുന്നു..അതുകൊണ്ടു ഞങ്ങൾ അങ്ങോട്ട് മാറുകയാണ്..നാളെ തന്നെ.. എട്ടാനൊന്നും തോന്നരുത്..അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞോളാം ”

മാലതിയുടെ ദൃഢമായ സ്വരം അവിടെ മുഴങ്ങി.

അമ്മയുടെ ദേഷ്യവും വാശിയും അനന്തുവും ശിവയും ആദ്യമായി നോക്കി കാണുകയായിരുന്നു.

ഒരിക്കൽ പോലും മാലതി ഇങ്ങനെ വാശി പിടിക്കുന്നത് അവർ കണ്ടിട്ടുണ്ടായിരുന്നില്ല.

മാലതിയുടെ ദേഷ്യം കൊണ്ടു വിറക്കുന്ന മുഖം കണ്ടതും കൂടുതൽ ഒന്നും പറയാതെ ബലരാമൻ അവിടുന്ന് പിൻവാങ്ങി.

അദ്ദേഹം പോയി കഴിഞ്ഞതും പക്ഷികൾ കുഞ്ഞുങ്ങളെ തന്റെ ചിറകിനടിയിൽ സംരക്ഷിക്കുന്ന പോലെ മാലതി അവരെ തന്റെ മാറോടു ചേർത്തു വച്ചു.

അപ്പോഴും അവളുടെ മനം ഒരു കാര്യം മാത്രം ഉരുവിട്ടുകൊണ്ടിരുന്നു.

പഴയ വീട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച്. . . . . തുള്ളിക്കൊരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ.

ഭാരമുള്ള മഴത്തുള്ളികൾ ഭൂമി ദേവിയെ പോലും വേദനിപ്പിച്ചുകൊണ്ടിരുന്നു.

ശക്തമായ കാറ്റിനൊപ്പം കാർമേഘങ്ങൾ തെന്നി നിരങ്ങി ആ വനമാകെ ഈറനണിയിച്ചുകൊണ്ടിരിഞ്ഞു.

മഴയ്ക്ക് അകമ്പടിയെന്നോണം ഇടക്കിടക്ക് ഇടിയും മിന്നലും ശക്തമായ വരവറിയിച്ചുകൊണ്ടിരുന്നു.

ജീവജാലങ്ങൾ പ്രണനും കൊണ്ടു അവരുടെ ആവാസവ്യവസ്ഥയിൽ അഭയം പ്രാപിച്ചു.

എങ്ങും മഴയുടെ സംഹാര താണ്ഡവം മാത്രം.

ആ വനത്തിന്റെ ഒത്ത മധ്യത്തിലായി അതി മനോഹരമായ ഒരു വെള്ളച്ചാട്ടം അനുസ്യൂതമായി ജല പ്രവാഹം നടത്തിക്കൊണ്ടിരുന്നു.

മാനം മുട്ടെ വലിപ്പമുള്ള ആ വെള്ളച്ചാട്ടത്തിലൂടെ വരുന്ന ജലം താഴെയുള്ള വലിയ ശിലകളെ തച്ചു തകർത്തുകൊണ്ടു ഒഴുകികൊണ്ടിരുന്നു.

ആ വെള്ളച്ചാട്ടത്തിനു സമീപമുള്ള കാടും പടലും മൂടിയ ഗുഹയിലെ വിളളലിലൂടെ നേരിയ തോതിൽ വെളുത്ത പുക അന്തരീക്ഷത്തിലേക്ക് അലിഞ്ഞു ചേരുന്നുണ്ടായിരുന്നു.

സാമാന്യം വലിപ്പമുള്ള ആ ഗുഹയിൽ മധ്യത്തിലായി എരിയുന്ന ഹോമാകുണ്ഡത്തിനു സമീപം അപ്സരസ്സിനെ പോലൊരുവൾ മിഴികൾ പൂട്ടി വച്ചു ധ്യാനനിമഗ്നയായിരുന്നു.

അവളുടെ അഭൗമ്യ സൗന്ദര്യവും കടഞ്ഞെടുത്ത അംഗലാവണ്യവും ആരെയും കൊതിപ്പിക്കുന്നതായിരുന്നു.

അവളുടെ മേനിയോട് ചേർന്നു കിടന്ന പുലിത്തോൽ കൊണ്ടുള്ള വസ്ത്രം കാടിന്റെ വന്യത അവൾക്ക് സമ്മാനിച്ചു.

ധ്യാനത്തിൽ ആണെങ്കിൽ കൂടിയും ആ പവിഴാധരങ്ങളിൽ ഒരു മന്ദഹാസം തൂകി നിന്നു.

പതിയെ അവർക്ക് മുന്നിലുള്ള ഹോമാകുണ്ഡത്തിലുള്ള തീജ്വാല ക്രമേണ ഇരട്ടിയായി വർധിച്ചു.

ഒരാൾ പൊക്കത്തിൽ തീ ജ്വാലകൾ ഉയർന്നതും ആ സ്ത്രീ നിശബ്ദമായി എന്തോ മന്ത്രിച്ചു.

മന്ത്രണം അവസാനിച്ചതും തീജ്വാലകൾ രൂപംകൊണ്ടു ഒരു ബാണമായി മാറി.

സ്വർണ വർണമായ ആ ബാണത്തിനു മുൻപിൽ വെളുത്ത താമരപ്പൂവ് ആയിരുന്നു ഉണ്ടായിരുന്നത്.

ആ ബാണം പ്രത്യക്ഷമായതും സ്ത്രീ ധ്യാനം അവസാനിപ്പിച്ചു മിഴികൾ പതിയെ തുറന്നു.

തീയിൽ ജ്വലിച്ചുകൊണ്ടിരിക്കുന്ന സ്വർണ ബാണം കണ്ടു ആ മാൻപേട മിഴികൾ വിടർന്നു.

തിളങ്ങുന്ന കണ്ണുകളോടെ അവൾ ആംഗ്യം കാണിച്ചതും ആ ബാണം ധനുസ്സിൽ നിന്നും എയ്ത പോലെ മുന്നോട്ട് കുതിച്ചു.

അത് പോയി കഴിഞ്ഞതും ആ മുഖത്തു ക്രൂരമായ ഒരു പുഞ്ചിരി വിടർന്നു.

ഗുഹയിൽ നിന്നും പുറപ്പെട്ട ആ ബാണം മൈലുകൾ താണ്ടി ഒരുപാട് ദൂരം സഞ്ചരിച്ചു അവസാനം ദേശം ഗ്രാമത്തിലേക്കെത്തിച്ചേർന്നു.

ചായക്കടയിൽ ഇരിക്കുന്ന അനന്തുവിനെ കണ്ടതും തന്റെ ലക്ഷ്യം കണ്ടെത്തിയതും വ്യഗ്രതയിൽ അത് പാഞ്ഞു വന്നു അനന്തുവിന്റെ ഹൃദയത്തിൽ ചെന്നു തറച്ചു.

അപ്രത്യക്ഷമായിരുന്ന ആ ബാണം ആരുടെയും ശ്രദ്ധയിൽ പെട്ടില്ല.

നെഞ്ചിൽ അസ്ത്രം തറച്ചതും പൊടുന്നനെ അനന്തുവിന് മനസ് സ്വബോധത്തിൽ നിന്നും ഉപബോധ മനസിലേക്ക് വഴിമാറി.

ഉപബോധ മനസിലൂടെ ആരോ തരുന്ന നിർദേശങ്ങൾക്ക് അനുസരിച്ചു അവൻ അവിടെ നിന്നും എണീറ്റു.

നേരെ ഉള്ളിലേക്ക് ചെന്നതും പുറം തിരിഞ്ഞു നിൽക്കുന്ന രാധയുടെ മുഴുത്ത നിതംബവും ബ്ലൗസിനും മുണ്ടിനും ഇടയിലൂടെ നേർത്ത ചാലു പോലെ കാണുന്ന വെളുത്ത് കൊഴുത്ത വയറിലുമാണ് കണ്ണുകൾ പതിഞ്ഞത്.

അത് കണ്ടതും അനന്തുവിന്റെ ഉള്ളിൽ മോഹം ഉദിച്ചു.

വെള്ളം തന്ന രാധയെ ചേർത്തു പിടിച്ചതും ചുംബിക്കാനൊരുങ്ങിയതും ആരോ ഒരാൾ അവന്റെ ഉള്ളിൽ നിന്നും പറഞ്ഞു തന്നതുകൊണ്ടായിരുന്നു.

അവൻ ആ നിർദേശങ്ങൾ അക്ഷരം പ്രതി അനുസരിച്ചു.

കാമത്തോടെ അവളുടെ തേനൂറുന്ന അധരങ്ങളിൽ ചുംബിക്കാനൊരുങ്ങിയതും പൊടുന്നനെ പുറകിൽ ഉണ്ടായ സ്ഫോടന ശബ്ദം കേട്ടപ്പോഴാണ് അനന്തു രാധയിൽ നിന്നും വിട്ടു മാറി പുറത്തേക്കിറങ്ങി പോകുന്നത്.

പുറത്തു വന്നപ്പോഴാണ് അനന്തു സ്വബോധത്തിലേക്ക് തിരിച്ചു വന്നത്.

പക്ഷെ തൊട്ട് മുൻപ് സംഭവിച്ചതൊന്നും അവന്റെ ബോധ മണ്ഡലത്തിൽ ഉണ്ടായിരുന്നില്ല.

അനന്തു കടയുടെ പുറത്തേക്ക് ഇറങ്ങിവരുന്നത് ദിവ്യദൃഷ്ടിയിലൂടെ ഗുഹയിലിരുന്ന സ്ത്രീ ദർശിച്ചു.

അത് കണ്ടതും കോപം കൊണ്ടു തിളക്കുന്ന മുഖവുമായി അവൾ കണ്ണു തുറന്നു.

ആ മാൻ പേടമിഴികൾ കനല് പോലെ ചുവന്നു വന്നു.

പക കൊണ്ടു വിറക്കുന്ന ഉടലുമായി അവൾ എരിയുന്ന ഹോമാകുണ്ഡത്തിലേക്ക് നോക്കി അലറി.

“നിന്റെ കൈവശമുള്ള ത്രൈലോക്യ വശീകരണ മന്ത്രം ഞാൻ നേടിയെടുക്കും അഥർവ്വാ..

അതിന് ശേഷം നിന്റെ മരണം.

നിന്റെ മരണ ദൂതുമായി ഞാനിതാ വരികയായി.

ഇനി വരുന്ന പൗർണമി നാളിൽ നീ എന്റേതാകും.

അതിനു ശേഷം ഞാൻ നിനക്ക് മരണം വിധിക്കും.

അതുവരെ എന്റെ കഴുകൻ കണ്ണുകളിൽ നിനക്ക് മോചനമില്ല

ഹ ഹ ഹ ഹ”

അമാലികയുടെ അലർച്ച ആ ഗുഹയിലാകെ പ്രതിധ്വനിച്ചു.

ആരാണ് അവൾ?

അഥർവ്വന്റെ മരണ ദൂതുമായി വരുന്നവൾ ?

അമാലിക…….അമാലിക

(തുടരും)

Nb. കഥ ഒരുപാട് വൈകിയെന്ന് അറിയാം…ക്ഷമയോടെ കാത്തിരുന്ന എല്ലാവരോടും നന്ദി പറയുന്നു…ഒത്തിരി സ്നേഹം… അരൂപി എന്ന എന്റെ കഥ 3 ലക്ഷം views കടന്നിരിക്കുന്നു… ആദ്യമായാണ് എന്റെ കഥയ്ക്ക് അത്രയും views കൂടുതൽ കിട്ടുന്നത്.. ആ സന്തോഷവും ഇപ്പൊ എല്ലാരോടും പങ്കു വയ്ക്കുന്നു… അരൂപി എല്ലാർക്കും ഇഷ്ടപെട്ടെന്നു കരുതുന്നു… വരുന്ന പാർട്ടിൽ അനന്തുവിന്റെ കൈവശമുള്ള വശീകരണ മന്ത്രം എന്താണെന്ന് പറഞ്ഞു തരാട്ടോ… പക്ഷെ ആരും അത് ഉപയോഗിക്കരുത് കേട്ടോ😂😎😉😝 ഉപയോഗിച്ചാൽ നിങ്ങളെ പിടിച്ചു ചാത്തന് ഇട്ടുകൊടുക്കും ഞാൻ😇😝 കഥ എങ്ങാനുണ്ടെന്നു അഭിപ്രായം അറിയിക്കണേ…. പാങ്ങില്ലേൽ അടുത്ത തവണ ശരിയാക്കാം കേട്ടോ…

സ്നേഹത്തോടെ ചാണക്യൻ…..!!!

Comments:

No comments!

Please sign up or log in to post a comment!