❤️അനന്തഭദ്രം 9❤️
** മാംസപേശികളെ കശക്കിയെടുത്ത് കൊണ്ട് കുത്തിയ കത്തി വലിച്ചൂരിയ അവൻ പതിയെ എന്റെ മുന്നിലേക്ക് നീങ്ങി നിന്നു….ഇടുപ്പിൽ നിന്നും ഒലിച്ചിറങ്ങിയ രക്തത്തുള്ളികളെ കൈകൾ കൊണ്ട് തടയാനുള്ള വിഫലശ്രമത്തിനിടയിലും എന്നെ തളർത്തിയത്, പകയും പുച്ഛവും കലർന്ന ക്രൂരമായ ചിരിയോടെ മുന്നിൽ നിൽക്കുന്നത് എന്റെ വിശ്വാസത്തിനേറ്റ മുറിവാണെന്ന തിരിച്ചറിവായിരുന്നു……**
“”ജസ്റ്റിൻ,,, നീ,,…….ആഹ്…ഹ്ഹ്…..””
വേദന സഹിക്കാനാവാതെ ഞാൻ നിലത്തേക്ക് മുട്ട് കുത്തി ഇരുന്ന് പോയി…
ജസ്റ്റിന്റെ പുറകിൽ നിന്നും ആരൊക്കെയോ അങ്ങോട്ട് നടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചു… ഇരുട്ടിൽ നിന്നും ആ അരണ്ട വെളിച്ചത്തിലേക്ക് കയറി വന്നവരിൽ മുന്നിൽ നിന്നിരുന്ന ആളെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു…….. ക്രൂരമായ ചിരിയോടെ അയാൾ എന്റെ മുമ്പിലേക്ക് നീങ്ങി നിന്നു…..
“‘നടേശൻ……!!””
നടേശനായിരുന്നു അത്……ഭദ്രയുടെ വല്ല്യമ്മയുടെ സഹോദരൻ….അയാളുടെ ഒപ്പം നാലഞ്ച് പേർ വേറെയും ഉണ്ടായിരുന്നു…..
“‘ സത്യം പറഞ്ഞാൽ താല്പര്യമുണ്ടായിട്ടല്ല അനന്താ,, നിന്നോട് എനിക്ക് പ്രത്യേകിച്ച് ദേഷ്യമോ വൈരാഗ്യമോ ഒന്നുമില്ല…..പക്ഷേ ഞങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നീ ഒരു തടസ്സമാണ്.. അല്ല,, നീ മാത്രമാണ് തടസ്സം… അത് കൊണ്ട് നിന്നെയങ്ങ് ഒഴിവാക്കാൻ ഞങ്ങൾ തീരുമാനിച്ചു….എന്നന്നേക്കുമായി….. അല്ലേ അൻവർ….””
തന്റെ സമീപത്തായി നിന്നിരുന്ന ജസ്റ്റിന്റെ തോളിൽ കൈമുട്ട് കയറ്റി വച്ചു കൊണ്ട് നടേശൻ എന്നെ നോക്കി പറഞ്ഞു…
“”ഹോ സോറി.. നിനക്ക് പരിചയം ജസ്റ്റിനെയാണല്ലോ… പക്ഷേ ഞങ്ങൾക്കിവൻ അൻവർ ആണ്,,, അൻവർ മാലിക്… ഞങ്ങൾക്ക് മാത്രമല്ല പോലീസിനും…””
ജസ്റ്റിനെയും എന്നെയും മാറി മാറി നോക്കി കൊണ്ട് നടേശൻ അല്പം കൂടി എന്റെയരികിലേക്ക് നീങ്ങി….അവിടെ നിലത്ത് ജസ്റ്റിന്റ കയ്യിൽ നിന്നും വീണ് കിടന്നിരുന്ന സെലിന്റെ ഷാൾ ഞാൻ നിരങ്ങി നീങ്ങി കയ്യിലെടുത്തു….എന്നിട്ട് പതിയെ അരയിലെ മുറിവിന് മുകളിലൂടെയായി വലിച്ചു മുറുക്കി കെട്ടി….പതിയെ കൈ കുത്തി എഴുന്നേൽക്കാൻ ഒരു വിഫലശ്രമം നടത്തി… മുറിവിന്റെ വേദന സഹിക്കാനാവാതെ ഞാൻ വീണ് പോയി… നിലത്ത് നിന്നും എഴുന്നേൽക്കാനുള്ള എന്റെ പരാക്രമം കണ്ട് നടേശനും ജസ്റ്റിനും പൊട്ടി ചിരിച്ചു……
എങ്കിലും പതിയെ ഞാൻ എഴുന്നേറ്റു നിന്നു…
“”അവരെ,,, അവരെ ഒന്നും ചെയ്യരുത്….പ്ലീസ്..അവരെ വിട്ടേക്ക്…””
ഞാൻ നടേശനോട് യാചിച്ചു…
കത്തിമുനയിൽ നിന്നും ഒലിച്ചിറങ്ങുന്ന എന്റെ രക്തത്തെ ജസ്റ്റിൻ ഇടതു ചൂണ്ട് വിരൽ കൊണ്ട് തുടച്ചു മാറ്റി… കത്തി വായുവിലൊന്ന് ചുഴറ്റി കൊണ്ട് അവൻ എന്റെ അരികിലേക്ക് നീങ്ങി നിന്നു… അവരുടെ ഒപ്പമുണ്ടായിരുന്ന ആൾക്കാർ എനിക്ക് ചുറ്റുമായി നിരന്നു…
മുന്നിൽ നിന്നിരുന്ന നടേശനെയും ജസ്റ്റിനെയും തള്ളി മാറ്റി ഞാൻ മുമ്പിലേക്ക് നടക്കാൻ ശ്രമിച്ചു…
“” എന്റെ ഭദ്ര എവിടെ….
നടേശനെ തട്ടി മാറ്റി മുന്നോട്ട് നീങ്ങിയ എന്നെ തടഞ്ഞു നിർത്താൻ നോക്കിയ ജസ്റ്റിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് കൊണ്ട് ഞാൻ അലറി……
“”വേണ്ട ജസ്റ്റിൻ,, അവനെ തടയണ്ട…..””
എന്റെ പുറകിലായി വന്ന് നിന്ന് കൊണ്ട് നടേശൻ അത് പറഞ്ഞതും ജസ്റ്റിൻ എന്റെ കൈ രണ്ടും ശക്തമായി തട്ടി മാറ്റി കൊണ്ട് മുന്നിൽ നിന്നും മാറി നിന്നു….
കാവിലെ നാഗദൈവങ്ങളുടെ പ്രതിഷ്ഠയ്ക്ക് മുന്നിലായി കുറച്ച് ഉയരത്തിൽ കെട്ടിയുയർത്തിയ തറയിൽ ബോധമില്ലാതെ കിടന്നിരുന്ന സെലിന്റെ അരികിലേക്ക് ഞാൻ നടന്നു……..അവളുടെ ചുരിദാറിലാകെ അഴുക്ക് പുരണ്ടിരിക്കുന്നു.… ഇരു കവിളിലും അടി കിട്ടിയതിന്റെ വിരലടയാളങ്ങൾ….കീഴ് ചുണ്ട് പൊട്ടി രക്തം കിനിയുന്നുണ്ട്….
“”സെലിൻ….സെലിൻ….കണ്ണ് തുറക്ക്… കണ്ണ് തുറക്ക് സെലിൻ….നിനക്കെന്താ പറ്റിയെ….ഭദ്ര എവിടെ….””
സെലിന്റെ അരികിലായി മുട്ട് കുത്തിയിരുന്നു കൊണ്ട് ഞാൻ അവളെ കവിളിൽ തട്ടിയുണർത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു…..പെട്ടന്ന് ഒരു നേർത്ത ഞെരക്കത്തോടെ അവൾ കണ്ണുകൾ പാതി തുറന്നു അടച്ചു…..അടുത്ത നിമിഷം എന്റെ നെഞ്ചിലൊന്ന് പരതിയ സെലിന്റെ ഇടത് കൈ നിശ്ചലമായിക്കൊണ്ട് അവളുടെ ദേഹത്തേക്ക് തന്നെ ഊർന്ന് വീണു….
“”സെലിൻ….സെലിൻ കണ്ണ് തുറക്ക്…… സെലിൻ……””
ഞാൻ പിന്നെയും തട്ടി വിളിച്ചുവെങ്കിലും അവൾ കണ്ണ് തുറന്നില്ല…..
“”വെറുതെ വിളിച്ചു മിനക്കെടണ്ട… അവൾ ഇനി കുറച്ചു നേരത്തെക്ക് കണ്ണ് തുറക്കില്ല….അതിനുള്ള മരുന്ന് അവളുടെ ദേഹത്ത് കുത്തി വച്ചിട്ടുണ്ട് ഞങ്ങൾ….””
പെട്ടന്ന് പുറകിൽ നിന്നും അപരിചിതമായ ശബ്ദം കേട്ട് ഞാൻ പതിയെ തിരിഞ്ഞു നോക്കി… ഒരു ഓഫ് വൈറ്റ് കളർ കുർത്തയും മുണ്ടും ധരിച്ചു നിന്നിരുന്ന ആറടിയോളം പൊക്കമുള്ള ആ മനുഷ്യനെ എനിക്ക് ആദ്യം തിരിച്ചറിയാൻ സാധിച്ചില്ല… പക്ഷെ എവിടെയോ കണ്ട് മറന്ന ഒരു ഓർമ്മ….
“”മനസ്സിലായില്ലേ എന്നെ….ഞാൻ ജോർജ്… മാളിയേക്കൽ ജോർജ്ജ്…… ഈ കിടക്കുന്നവൾ എന്നെപ്പറ്റി പറഞ്ഞിട്ടില്ലടാ നിന്നോട്…””
സെലിന്റെ അരികിലേക്കായി നീങ്ങി നിന്ന് കൊണ്ട് അയാൾ പറഞ്ഞു….ആളെ മനസ്സിലായതും നേരിയ അമർഷത്തോടെ ഞാൻ മുഖം തിരിച്ചു….
“”എന്താ ഇവൾ പറഞ്ഞിരിക്കുന്നെ എന്നെപ്പറ്റി….ഏഹ്….എന്തായാലും നല്ലതൊന്നും ആയിരിക്കില്ല… അതെനിക്കറിയാം…ഇവളുടെ തന്ത ഞാൻ ആണെന്നാണ് അവള്ടെ തള്ള പറയുന്നത്….പക്ഷേ ഉള്ളത് പറയാലോ….കള്ള് കുടിച്ച് ബോധമില്ലാതെ വന്ന് ഉപദ്രവിക്കുന്ന ഭർത്താവുള്ള ഒരു പാവം സാധു സ്ത്രീയെ സഹായിക്കാനെന്ന പേരിൽ കുറെ അവന്മാർ പണ്ട് കാലത്തും ഇപ്പൊഴും എന്റെ വീട്ടിൽ കയറി നിരങ്ങാറുണ്ട്….
മദ്യലഹരിയിൽ അത് പറയുമ്പോൾ അയാളുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു… പെട്ടന്ന് നില തെറ്റി വീഴാൻ പോയ ജോർജിനെ ജസ്റ്റിൻ ഓടി വന്ന് താങ്ങിപ്പിടിച്ചു…..
“”തന്തയും ചത്ത് മൂന്നാം പക്കം തള്ള വല്ലവന്റെയും ഒപ്പം പിഴയ്ക്കാൻ പോയപ്പോൾ ആരോരുമില്ലാത്തവനായി തീർന്നവനാ ഇവൻ… എന്റെ അടുത്ത് വരുമ്പോൾ ഇവൻ വെറും പയ്യനാ… പക്ഷെ… ഇന്ന് ഇവൻ എനിക്ക് എന്റെ എല്ലാമാണ്….. “”
ജസ്റ്റിന്റെ തോളിലൂടെ കൈയിട്ട് അവനെ ചേർത്ത് പിടിച്ചു കൊണ്ടാണ് അയാൾ അത് പറഞ്ഞത്…..
“”പണ്ട് മുതലേ ഇവന് സെലിന്റെ ദേഹത്ത് ഒരു കണ്ണുണ്ടായിരുന്നു….സംഗതി അറിഞ്ഞപ്പോൾ ഞാൻ ആദ്യം കരുതിയത് വല്ല ദിവ്യപ്രേമവും ആയിരിക്കുമെന്നാണ്… പക്ഷേ ചുമ്മാ പൂതി തീർത്ത് മൂടും തട്ടി പോണമെന്നേ അവന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ….അതിനവൻ സകല അടവും പയറ്റി… ഒടുവിൽ ഇവൾ അങ്ങനെയൊന്നും വീഴില്ലന്ന് തോന്നിയത് കൊണ്ടാണ് കല്യാണലോചനയുമായി ഇവളുടെ തള്ളയുടെ അടുത്തേക്ക് ഇവൻ വന്നത്….അതും എന്റെ നിർദ്ദേശപ്രകാരം.. അല്ലേടാ മോനെ….???””
ജസ്റ്റിനെ നോക്കി കുഴഞ്ഞ ശബ്ദത്തോടെ സംസാരിക്കുമ്പോഴും അയാൾ നിലതെറ്റി വീഴാതെയിരിക്കാൻ പണിപ്പെടുന്നുണ്ടായിരുന്നു….ജസ്റ്റിൻ അയാളെ ഒന്ന് കൂടി മുറുക്കെപ്പിടിച്ചു കൊണ്ട് അവിടെ നിന്നിരുന്ന അവരുടെ രണ്ടാൾക്കാരെ അരികിലേക്ക് വിളിച്ച് ജോർജിനെ പിടിച്ച് നിർത്താൻ ആംഗ്യം കാണിച്ചു….അങ്ങനെ അയാളെ അവരെ ഏൽപ്പിച്ച് ജസ്റ്റിൻ എന്റെ അരികിലേക്ക് വന്നു……..
“”അങ്കിള് പറഞ്ഞത് പോലെ ഞാൻ കല്യാണലോചന നടത്തിയെങ്കിലും അന്ന് അത് നടന്നില്ല….പക്ഷെ ഞാൻ കാത്തിരുന്നു….നല്ലൊരു അവസരത്തിനായി….അങ്ങനെ എല്ലാം ഒന്ന് ഒത്തു വന്നതായിരുന്നു….പക്ഷേ ഞങ്ങൾക്കുള്ള ക്ഷമ ഇങ്ങേർക്കുണ്ടായിരുന്നില്ല….സത്യം പറഞ്ഞാൽ ഇങ്ങേരു ഒരാളുടെ എടുത്തു ചാട്ടം കാരണമാണ് ഇന്നിവിടെ ഇപ്പൊ ഇങ്ങനെയൊക്കെ സംഭവിച്ചത്….””
തന്റെ പുറകിലായി വന്ന് നിൽക്കുന്ന നടേശനെ ചൂണ്ടി ജസ്റ്റിൻ അത് പറഞ്ഞപ്പോൾ അയാൾ അവനെ മറി കടന്ന് എന്റെ മുന്നിലായി വന്ന് നിന്നു… എന്നിട്ട് ഇരു കയ്യും എന്റെ തോളിൽ കയറ്റി വച്ച് കൊണ്ട് അലസമായിയൊന്ന് പുഞ്ചിരിച്ചു….ക്രൂരനായ വേട്ടക്കാരന്റെ ശൗര്യം നിറഞ്ഞു നിന്നിരുന്നു ആ ചിരിയിൽ…….
“”ഇവർ ഇവരുടെ അവസരത്തിനായി കാത്തിരുന്ന പോലെ ഞാനും കാത്തിരിക്കുകയായിരുന്നു വർഷങ്ങളായി….അവൾ,,, ഭദ്ര,, അവൾക്ക് വേണ്ടിയാടാ നായേ ഞാൻ ഇത്രയും വർഷം കാത്തിരുന്നത്….
അലറി വിളിച്ച് കൊണ്ട് പുറകിലേക്ക് നീങ്ങിയ നടേശൻ എന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി…ആ പ്രഹരത്തിന്റെ ആഘാതത്തിൽ ഞാൻ പുറകിലേക്ക് മലർന്നടിച്ചു വീണു……..
നിലംപരിശായ എന്റെ കോളറിൽ കുത്തിപ്പിടിച്ചു കൊണ്ട് നടേശൻ എന്നെ എഴുന്നേൽപ്പിച്ചു നിർത്തി…കോപം കൊണ്ട് ചുവന്ന അയാളുടെ കണ്ണുകൾ ഭീകരമായിരുന്നു… ദേഷ്യം നിയന്ത്രിക്കാനാകാതെ അടിമുടി വിറയ്ക്കുന്ന അയാളുടെ കൈകളുടെ പിടുത്തം ഞാൻ കുതറി മാറി കൊണ്ട് വിടുവിച്ചു….. തൊട്ടടുത്ത നിമിഷം എന്റെ മുഖത്തിനു നേരെ ഉയർന്ന നടേശന്റേ വലതു കൈ ബ്ലോക്ക് ചെയ്ത് കൊണ്ട് ഞാൻ അയാളുടെ നെഞ്ചിലേക്ക് മുഷ്ടി ചുരുട്ടി ആഞ്ഞടിച്ചു….പുറകിലേക്ക് വീഴാൻ പോയ നടേശനെ അയാളുടെ ആൾക്കാർ പിടിച്ചു നിർത്തി… വീണ്ടും അയാൾക്ക് നേരെ പാഞ്ഞ എന്നെ ജസ്റ്റിൻ തടഞ്ഞു നിർത്തി പുറകിലേക്ക് ബലാൽക്കാരമായി തള്ളി മാറ്റി…..തല്ലാൻ കൈയ്യുയർത്തിയ ജസ്റ്റിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു കൊണ്ട് ഞാൻ പ്രതിരോധിച്ചു….കഴുത്തിലെ എന്റെ പിടുത്തം മുറുകിയതും ജസ്റ്റിൻ പിടയാൻ തുടങ്ങി….എന്റെ പിടുത്തം വിടുവിക്കാൻ ശ്രമിച്ച നടേശനേയും ഞാൻ ഒരു കൈ കൊണ്ട് തടഞ്ഞു…..
“”അവളെവിടാ എന്റെ ഭദ്രാ….പറയാൻ….പറയടാ മൈരുകളെ….””
ക്രോധത്താൽ ഞാൻ അലറി….ജസ്റ്റിനും നടേശനും എന്റെ കൈകളിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു….
“”നോക്കി നിൽക്കാതെ തല്ലിക്കൊല്ലടാ ഈ പന്ന കഴുവേറിടാ മോനെ…..””
എന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് ജോർജ്ജ് അവരുടെ ആൾക്കാരോട് ആക്രോശിച്ചു…..
എന്റെ നേരെ പാഞ്ഞടുത്ത അവരുടെ ഗുണ്ടകൾ ബലമായി ജസ്റ്റിന്റെയും നടേശന്റെയും ദേഹത്തുള്ള എന്റെ പിടുത്തം വിടുവിച്ചു…
അവർ എന്നെ പുറകിലേക്ക് പിടിച്ചു തള്ളിയതും വലത് കാൽ പുറകിലേക്ക് ഊന്നിപ്പിടിച്ചു നിന്നു കൊണ്ട് ഞാൻ കുതറി… ശക്തമായി ഞാൻ കുതറിയപ്പോൾ ഗുണ്ടകൾക്ക് എന്റെ മേലുള്ള പിടി വിട്ട് പോയി….അടുത്ത നിമിഷം തന്നെ കൂട്ടത്തിലൊരുത്തനെ ഞാൻ നെഞ്ചിനിട്ട് ഇടിച്ചു മലർത്തി….. ആ സമയം എന്റെ നേരെ പാഞ്ഞടുത്ത മറ്റൊരുത്തനെ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി കൊണ്ട് നിലംപരിശാക്കി……
പൊടുന്നനെ എന്റെ നെറ്റിയുടെ ഇടത് വശത്ത് ആരോ ശക്തമായി പ്രഹരിച്ചു… പെട്ടെന്നുള്ള ആഘാതത്താൽ നില തെറ്റിയ എനിക്ക് കണ്ണുകൾ അടയുന്ന പോലെ തോന്നി….
എഴുന്നേൽക്കാൻ കഴിയാതെ വേദന കൊണ്ട് കിടന്ന് പുളഞ്ഞ എന്റെ കൈകൾ രണ്ടും അവർ പുറകിൽ ചേർത്ത് കെട്ടി ബന്ധിച്ചു….. എന്നിട്ട് ബലമായി എന്നെ പിടിച്ച് എഴുന്നേല്പിച്ച് നിർത്തി…….
“”മാസങ്ങൾക്കു മുൻപ് സുദേവൻ എന്ന് പറയുന്ന ആ നാറിയുമായി വില പറഞ്ഞുറപ്പിച്ചതാ ഞാൻ ഭദ്രയെ,,,, എന്റെ സ്വന്തമാക്കാൻ… ഒന്നും രണ്ടും അല്ല മുപ്പത് ലക്ഷം രൂപയാ അന്നവൻ എന്നോട് ആവശ്യപ്പെട്ടത്….എന്നാൽ ദിവസങ്ങൾ കഴിയുന്തോറും എനിക്ക് ഭദ്രയോടുള്ള ഭ്രാന്ത് അവൻ ശരിക്കും മനസ്സിലാക്കി….. അതോടെ അവൻ എന്നോട് വില പേശാൻ തുടങ്ങി….പറഞ്ഞുറപ്പിച്ച പൈസ അവന് പോരാത്രേ….കൂടുതൽ വേണം പോലും….. ബാംഗ്ലൂരിൽ നിന്നും അവന്റെ കൂട്ടുകാരാണെന്ന് പറഞ്ഞ് വന്നത് എന്റെ ആൾക്കാരായിരുന്നു….കള്ളിന്റെ പുറത്ത് അന്നവൻമാർക്ക് പറ്റിയ ഒരു കൈയബദ്ധം.. അല്ലാതെ സുദേവനെ കൊല്ലാനൊന്നും ഞങ്ങൾക്ക് പ്ലാനുണ്ടായിരുന്നില്ല… പിന്നെ ആലോചിച്ചപ്പോൾ തോന്നി അവനെയങ്ങ് തീർത്തത് നന്നായെന്ന്…….””
വലതു കൈ കൊണ്ട് എന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് നിന്നിരുന്ന നടേശൻ അത് പറയുമ്പോൾ നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങുന്ന എന്റെ രക്തത്തുള്ളികളെ അയാൾ മറുകയ്യിലെ വിരലിനാൽ തട്ടി തെറിപ്പിച്ചു….
“”കാര്യം ഞങ്ങളുടെ ആൾക്കാർ അകത്തായെങ്കിലും പോലീസിന്റെ അന്വേഷണം അതോടെ അവസാനിച്ചു… കാരണം നിന്റെ രാജശേഖർ സർ കൂടുതൽ അന്വേഷിച്ചിരുന്നെങ്കിൽ ഞങ്ങളെല്ലാവരും കുടുങ്ങിയേനെ…. ബാംഗ്ലൂരിലും ചെന്നൈയിലുമൊക്കെ ഞങ്ങൾ നടത്തിയിരുന്ന പല ബിസിനസ്സുകളിലേക്കും ഇടപാടുകളിലേക്കുമെല്ലാം അത് ചെന്നെത്തുമായിരുന്നു….കുറെയൊക്കെ അയാൾ അനേഷിച്ചറിയാൻ തുടങ്ങി എന്ന് മനസ്സിലായപ്പോഴാണ് ഡിപ്പാർട്മെന്റലെ ഞങ്ങളുടെ സ്വാധീനം ഉപയോഗിച്ച് അയാളെ കുറച്ചു കാലത്തേക്ക് സ്പെഷ്യൽ ഡെപ്യൂട്ടേഷൻ എന്നും പറഞ്ഞ് കേസന്വേഷണത്തിൽ നിന്നും മാറ്റി നിർത്തിയത്…..””
കയ്യിൽ കരുതിയിരുന്ന ബോട്ടിലിൽ നിന്നും മദ്യം രണ്ട് സിപ് എടുത്ത് കൊണ്ട് ഒരു വികളിച്ചിരിയോടെ എന്റെ താടിയിൽ പതിയെ തട്ടി കൊണ്ട് ജോർജ്ജ് പറഞ്ഞു……..
“”പ്ലാനെല്ലാം ഇവന്റെയാ….ഇവന്റെ മാത്രം… ഞങ്ങളുടെ മാസ്റ്റർ ബ്രയിൻ….ഭദ്രയെയും കൊണ്ട് ഞങ്ങൾ ഈ ലോകത്തിന്റെ ഏത് കോണിലേക്ക് പോയാലും അവളെ തേടി നീ വരുമെന്ന് അറിയാം…… അത് കൊണ്ടാണ് അവളെയും കൊണ്ട് പോകുമ്പോൾ നിന്നെ കൂടി തീർത്തിട്ട് വേണം പോകാൻ എന്ന് ഇവൻ പറഞ്ഞത്…….””
“”അതെ,, അതിന് വേണ്ടി തന്നെയാ നിന്നെ ഞങ്ങൾ ഇവിടെ വരുത്തിയത്…..””
നടേശൻ പറഞ്ഞതിനെ ശരി വച്ച് കൊണ്ട് എന്റെ അരികിലേക്ക് വന്ന ജസ്റ്റിൻ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് പതിയെ എന്റെ നെഞ്ചിലൊന്ന് വരഞ്ഞു….
“”ആഹ്….ഹ്…….. ആഹ്….””
വേദന കൊണ്ട് പുളഞ്ഞ ഞാൻ അവരുടെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല……
“”വേണ്ടാ….എന്നെ വേണമെങ്കിൽ നിങ്ങൾ കൊന്നോ….പക്ഷേ എന്റെ ഭദ്ര… അവൾ പാവമാ….അവൾക്കും സെലിനും ഒന്നും പറ്റരുത്….അവരെ വെറുതെ വിട്ടേക്ക്…..””
എന്റെ ദയനീയമായ സ്വരം അവരെ ഹരം കൊള്ളിക്കുകയാണ് ചെയ്ത്…..എന്റെ പിടച്ചിൽ കണ്ട് അവർ ക്രൂരമായി പുഞ്ചിരിച്ചു……
“”ആഹ്…… ഹ്…….. “”
കുതറി മാറാൻ ശ്രമിച്ചപ്പോൾ എന്റെ മുഖത്തും നെഞ്ചിനും ജസ്റ്റിൻ ആഞ്ഞു മർദ്ധിച്ചു….
“”നിന്റെ ഭദ്രയ്ക്ക് ഇപ്പൊഴും ഒന്നും സംഭവിച്ചിട്ടില്ല… അവൾ സേഫ് ആയി ഞങ്ങളുടെ കസ്റ്റഡിയിൽ ഉണ്ട്……””
“”അവൾ എവിടെ….എന്റെ ഭദ്രാ….. ന്റെ…എന്റെ കുഞ്ഞ്….. അവർക്കൊന്നും സംഭവിക്കാൻ പാടില്ല…..””
ദേഹമാകെ വെന്തുരുകുന്ന പോലെയുള്ള കഠിനമായ വേദനയിലും നടേശനോട് അത് പറയുമ്പോൾ ഞാൻ ഗുണ്ടകളുടെ കയ്യിൽ കിടന്ന് കുതറി മാറി കൊണ്ടിരുന്നു……..
“”നിന്റെ വിഴുപ്പ് അവൾ വയറ്റിൽ ചുമക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അറിയാം….അതിനെ എന്തായാലും ഞങ്ങൾക്ക് വേണ്ടാ…… ആ മാംസപിണ്ഡത്തെ പുറം ലോകം കാണിക്കാതെ അങ്ങ് ഒഴിവാക്കാനുള്ള മാർഗങ്ങളൊക്കെ ഞങ്ങൾ നോക്കി വച്ചിട്ടുണ്ട്….””
“”എന്റെ പെണ്ണിനോ അവളുടെ വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞിനോ എന്തെങ്കിലും സംഭവിച്ചാൽ കൊന്ന് കളയും ഞാൻ നിങ്ങളെ….. ഒറ്റ ഒരുത്തനെയും ഞാൻ വെറുതെ വിടില്ല….””
എന്റെ ശ്വാസഗതി ഉയർന്നിരുന്നു അത് പറയുമ്പോൾ….നെറ്റിയിലെ മുറിവിൽ നിന്നുമുള്ള രക്തം കവിളിണകളിലൂടെ ഒലിച്ചിറങ്ങി… പുരികത്തിൽ തളം കെട്ടിയ രക്തത്തുള്ളികൾ പതിയെ കണ്ണിന് മുകളിലൂടെ കാഴ്ചയെ മറച്ചു കൊണ്ട് ഊർന്നിറങ്ങാനും തുടങ്ങിയിരുന്നു അപ്പോൾ….കടുത്ത വേദനയിലും ഞാൻ മന:സ്സാന്നിധ്യം കൈ വിട്ടില്ല……..
“”അതിന് നീ ജീവിച്ചിരുന്നിട്ട് വേണ്ടടാ നായിന്റെ മോനെ…..””
ആക്രോശിച്ചു കൊണ്ട് എന്റെ പിൻ കഴുത്തിൽ കുത്തിപ്പിടിച്ച നടേശൻ എന്നെ വലിച്ചു മുന്നിലേക്ക് തള്ളി….പെട്ടെന്ന് നിലതെറ്റിയ ഞാൻ മുഖമടച്ച് വീണു…….കമിഴ്ന്നടിച്ചു കിടന്നിരുന്ന ഞാൻ ഉരുണ്ട് മാറി പതിയെ മലർന്നു….എന്റെ നേരെ പാഞ്ഞു വന്ന നടേശൻ നെഞ്ചിലും വയറ്റിലുമെല്ലാം മാറി മാറി ശക്തമായി തൊഴിച്ചു….. ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് എന്നെ എഴുന്നേൽപ്പിച്ച നടേശൻ കലിയടങ്ങാതെ എന്റെ മുഖത്തും നെഞ്ചിലും പിന്നെയും മർദ്ധിച്ചു….. ഒടുക്കം നെഞ്ചിൽ കൊണ്ട അയാളുടെ ചവിട്ടേറ്റ് പുറകിലേക്ക് മലർന്നടിച്ചു വീഴാൻ പോയ എന്നെ ആരോ പിന്നിൽ നിന്നും താങ്ങിപ്പിടിച്ചു….അയാൾ പതിയെ എന്നെ നേരെ നിർത്തി….ദേഹമാസകലം നുറുങ്ങുന്ന വേദനയിലും ഞാൻ മെല്ലെ തല ചരിച്ചു കൊണ്ട് അയാളെ നോക്കി……
“”സർ…..!!!.. സർ ഇവിടെ…..”‘
സി ഐ മോഹൻകുമാർ സർ ആയിരുന്നു അത്….അപ്രതീക്ഷിതമായി അദ്ദേഹത്തെ അവിടെ കണ്ടപ്പോൾ ഞാനൊന്ന് അമ്പരുന്നു….ഒന്നും മനസ്സിലാകാത്ത പോലെ ഞാൻ നിന്നു …..
“”ചെ… എന്താ സാറേ ഇത്….പോലീസിന് എന്താ ഈ സീനിൽ കാര്യം….സാധാരണ എല്ലാം കഴിഞ്ഞ് അവസാനം അല്ലേ പോലീസ് വരാറുള്ളത്….. ഇതിപ്പോ എന്താ സാറ് നേരെത്തെ ഇങ്ങു പോന്നേ…..””
സംശയഭാവത്തിൽ ജസ്റ്റിൻ അത് ചോദിച്ചതും മോഹൻ സാറിന് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല….ഒന്നും മിണ്ടാതെ സാർ എന്നെ വിട്ട് എനിക്ക് അഭിമുഖമായി തിരിഞ്ഞു നിന്നു…..ആളുടെ മുഖത്ത് അലസമായ ഒരു ചിരിയുണ്ടായിരുന്നു അപ്പോൾ…..
“”നേരത്തെ വരണമെങ്കിൽ സാർ പോലീസ് മാത്രമല്ല എന്നർത്ഥം….””
“”പിന്നെ….””
മോഹൻസാറിന് അരികിലായി വന്ന് നിന്ന് കൊണ്ട് നടേശൻ അത് പറഞ്ഞപ്പോൾ ഒന്നുമറിയാത്ത പോലെ ജസ്റ്റിൻ പിന്നെയും ചോദിച്ചു……
“”എന്താ സംശയം,,, വില്ലൻ തന്നെ, നല്ല അസ്സല് വില്ലൻ….അല്ലേ സാറേ….”‘
ബോട്ടിലിൽ നിന്നും ഒരു സിപ് മദ്യം കൂടി അകത്താക്കി കൊണ്ട് ജോർജ് പൊട്ടി ചിരിച്ചു….പതിയെ ആ ചിരി അവിടെ നിന്നിരുന്ന മറ്റുള്ളവരിലും ഉണ്ടായി….മോഹൻ സാറിലും….
“”ആ ഇത് എന്ത് പണിയാ മുതലാളി ഈ കാണിക്കുന്നേ.….ആണൊരുത്തനെ കയ്യും രണ്ടും കെട്ടിയിട്ട് ഇത്രയും പേരും കൂടി തല്ലുവാണോ….??””
എന്റെ നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങിയ രക്തത്തുള്ളികളെ ചൂണ്ട് വിരലിൽ ഒപ്പിയെടുത്ത അയാൾ അവരോടായി ചോദിച്ചു….
“”കാര്യങ്ങളുടെ കിടപ്പ് ശരിക്കും എങ്ങനെയാണെന്ന് ഇപ്പോൾ അനന്തന് മനസ്സിലായില്ലേ….ഇവരുടെ കൂട്ട്കച്ചവടത്തിൽ ഞാനും ഒരു സൈലന്റ് പാർട്ണർ ആണ്…..””
“”കൂടെ നിന്ന് ചതിക്കായിരുന്നു അല്ലേ………””
എന്റെ വാക്കുകളിൽ ചതിക്കപ്പെട്ടവന്റെ നിസ്സഹായാവസ്ഥ തളം കെട്ടി നിന്നിരുന്നു…… ഘോരമായ ഒരു പൊട്ടിച്ചിരിയായിരുന്നു അതിനുള്ള അയാളുടെ മറുപടി… ആ ചിരിയിൽ മറ്റുള്ളവരും പങ്കു ചേർന്നു….. മുറിവിലെ വേദനയേക്കാൾ അസഹനീയമായിരുന്നു തിരിച്ചറിവുകൾ ഉണ്ടാക്കിയ മനസ്സിലെ പിടച്ചിലുകൾ……
“”അനന്താ ഞാനും നടേശൻ മുതലാളിയും തമ്മിലുള്ളത് വർഷങ്ങളുടെ ബന്ധമോ…കാക്കി കുപ്പായം ദേഹത്ത് കേറുന്നതിന് മുന്നെ മുതലാളിയുടെ ജോലിക്കാരനായിരുന്നു ഞാൻ……ഒരുപാട് ഉണ്ട് ഇദ്ദേഹത്തോടുള്ള കൂറും കടപ്പാടും…….ഇദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് സുദേവന്റെ കേസ് അന്വേഷണസംഘത്തിൽ എന്നെ ഉൾപ്പെടുത്തിയത്….ഇടയ്ക്ക് കുറച്ച് കാലം രാജശേഖർ സാറിനെ തന്ത്രപൂർവ്വം ഇവിടെ നിന്നും മാറ്റി നിർത്തി ഞങ്ങൾ….. ആ ഒരു സമയം ഞങ്ങൾക്ക് വേണ്ടതെല്ലാം ചെയ്ത് ഞങ്ങളുടെ കാര്യങ്ങളെല്ലാം സുരക്ഷിതമാക്കി…… എല്ലാം ചെയ്‌തതത് ഞാനാ… മുതലാളിക്ക് വേണ്ടി… പിന്നെ പ്രതീക്ഷിക്കാതെ നിന്റെ ചേട്ടൻ ഇതിനിടയിൽ വന്ന് ചാടി… അവനെ കുടുക്കാൻ മതിയായതൊന്നും ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നില്ല….പിന്നെ രാജശേഖർ സാറിന്റെ ഇടപെടലും… കാര്യം ഞങ്ങളുടെ ആളുകൾ അകത്തായെങ്കിലും അധികം താമസിയാതെ അവരെ പുറത്തെത്തിക്കാനുള്ള വഴികൾ ഞങ്ങൾ നോക്കുന്നുണ്ട്……””
ജോർജിന്റെ കയ്യിൽ നിന്നും മദ്യത്തിന്റെ ബോട്ടിൽ വാങ്ങി ഒരു കവിൾ കുടിച്ചിറക്കിയതിന് ശേഷം എന്റെ തൊട്ടരികിലായി വന്ന് നിന്ന മോഹൻകുമാർ അലസമായി പുഞ്ചിരിച്ചു…..
“”വേറെ ഒരു സത്യം കൂടി നീ അറിഞ്ഞു വച്ചോ ചാവുന്നതിന് മുൻപ്….മറ്റാർക്കും അറിയാത്ത ഒരു രഹസ്യം….””
എന്റെ പിൻകഴുത്തിന് കുത്തിപ്പിടിച്ചു മുന്നിൽ നിന്നിരുന്ന ഗുണ്ടകളുടെ കയ്യിലേക്ക് തള്ളിയിട്ട നടേശൻ പറഞ്ഞു തുടങ്ങി…..
“”പതിനഞ്ച് വർഷം മുൻപ് ഭദ്രയുടെ അച്ഛനും അമ്മയും അനിയൻ ചെക്കനും മരിച്ച ആ രാത്രി….അന്ന് സംഭവിച്ചത് ഒരു സാധാരണ അപകടമായിരുന്നില്ല….കരുതി കൂട്ടി ചെയ്ത കൊലപാതകമായിരുന്നു….ഞങ്ങൾ തന്നെയാ അത് ചെയ്തത്….. എല്ലാത്തിനെയും ഒറ്റയടിക്ക് തീർക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ….. പക്ഷെ ഭദ്ര,,,, അവൾ മാത്രം,,, അവൾ മാത്രം രക്ഷപ്പെട്ടു അന്ന്….കുറച്ചു കൂടെ ആയുസ്സ് അവൾക്ക് നീട്ടി കൊടുക്കാൻ ദൈവം തീരുമാനിച്ചു….അല്ല ഞങ്ങൾ തീരുമാനിച്ചു….അല്ല ജോർജ്ജേ….””
മദ്യലഹരിയിൽ കുഴഞ്ഞു നിന്നിരുന്ന ജോർജ്ജിന്റെ മറുപടി ഒരു നേർത്ത ചിരി മാത്രമായിരുന്നു……
കേട്ടത് വിശ്വസിക്കാനാകാതെ അമ്പരന്ന് പോയ ഞാൻ അവരെയെല്ലാവരെയും മാറി മാറി നോക്കി…..
“”കൂട്ടി കൊടുത്തും കൊന്നും കൊള്ളയടിച്ചും വളർന്ന എന്റെ പല ഇടപാടുകളെപ്പറ്റിയും ഭദ്രയുടെ അച്ഛൻ പണ്ടേ മനസ്സിലാക്കിയിരുന്നു….. വ്യക്തമായ തെളിവുകൾ സഹിതം എല്ലാം അറിഞ്ഞ അയാൾ അതും വച്ച് എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി…… കുടുംബക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ വച്ച് എല്ലാ സത്യങ്ങളും വിളിച്ച് പറയുമെന്നും പോലീസിൽ അറിയിച്ച് എന്നെയങ്ങു അകത്താക്കി കളയും എന്നൊക്കെയായിരുന്നു അയാളുടെ ഭീഷണി……ഒത്തു തീർപ്പൊന്നും ഫലം കണ്ടില്ല…..പിന്നെ എനിക്ക് വേറെയൊന്നും ആലോചിക്കാനില്ലായിരുന്നു… ഈ നിൽക്കുന്ന മോഹൻ തന്നെയാണ് എന്റെ നിർദ്ദേശപ്രകാരം എല്ലാം ചെയ്തത്….””
“”ദാ ഈ കൈകൾ,,, ഈ കൈകൾ കൊണ്ടാണ് അവർ കൊല ചെയ്യപ്പെട്ടത്….. അവർ സഞ്ചാരിച്ചിരുന്ന കാർ ഇടിച്ചു തെറിപ്പിച്ച ലോറിയുടെ വളയം ഈ കൈകളിലായിരുന്നു……””‘
നടേശനെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് എന്നോട് അത് പറഞ്ഞ മോഹന്റെ സ്വരം ഭയാനകമായിരുന്നു……
“”ഭദ്രയെ കൊല്ലാതെ വിട്ടത് നന്നായി എന്ന് എനിക്ക് ഇപ്പോൾ തോന്നാറുണ്ട്….. പെണ്ണ് വളരുന്നതിന് ഒപ്പം അവളുടെ ഉടലും വളർന്നു… അഴകളവൊത്ത അവളുടെ ശരീരം എനിക്ക് പതിയെ ഒരു ഭ്രാന്തായി മാറി തുടങ്ങി….അത്രയ്ക്ക് അവളെ ഞാൻ മോഹിച്ചിരുന്നു….ഭ്രാന്ത് തന്നെയാണ് എനിക്കവൾ… ഒരിക്കലും അടക്കാനാവാത്ത ഭ്രാന്ത്….മോഹിച്ചതൊന്നും നേടാതെയിരിക്കാൻ നടേശന് കഴിയില്ല….അതിന് തടസ്സമായി ആര് നിന്നാലും കൊന്ന് കളയും ഈ നടേശൻ….””
എന്റെ ഭദ്രയെപ്പറ്റി പറയുമ്പോൾ ഉന്മാദലഹരിയിലെന്ന പോലെ ഉഴറിയ നടേശന്റെ വാക്കുകൾ പതിയെ ഭീഷണിക്ക് വഴി മാറി….
“”ഭദ്ര എന്റെ പെണ്ണാ….ഞാൻ താലി കെട്ടിയ എന്റെ മാത്രം പെണ്ണ്….എന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നവൾ…..ഭദ്രയ്ക്കും കുഞ്ഞിനും എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നീയും നിന്റെ ആൾക്കാരും ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാകില്ല….””
“”അതിന് നീ ജീവനോടെ ഉണ്ടായാലല്ലേ….നാളെ നേരം പുലരുമ്പോൾ എല്ലാവരും കാണാൻ പോകുന്നത് നിന്റെയും ഇവളുടെയും ശവങ്ങളായിരിക്കും…… പിന്നെ ഭദ്ര അവളെ ഞാൻ കൊണ്ട് പോകും,, ആർക്കും തേടി വരാൻ കഴിയാത്തത്ര ദൂരത്തെക്ക്,,, എന്റേത് മാത്രമായ ലോകത്തേക്ക്……””
ഗുണ്ടകളുടെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്ന എന്റെ പിടച്ചിൽ നടേശനേ കൂടുതൽ ഹരം കൊള്ളിച്ചു….
“”പുറത്ത് കിടക്കുന്ന എന്റെ വണ്ടിയിലുണ്ടവൾ,,, ഭദ്രാ….ഒന്നും അറിയാതെ,,, അബോധാവസ്ഥയിൽ….അവസാനമായി നിന്നെയൊന്ന് കാണാനുള്ള ഭാഗ്യം പോലും അവൾക്കില്ല…പിന്നെ ഇവൾ,, നിന്റെ പ്രിയപ്പെട്ട കൂട്ടുകാരി,,,അവളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് ജസ്റ്റിനാണ്….. അവന് വേണം അവളെ….ഈ ഒരു രാത്രി പുലരും വരെ അവനും എന്റെ ആൾക്കാർക്കും ആസ്വദിക്കാൻ,,, കൊതി തീരും വരെ അനുഭവിക്കാൻ…….””
“”ഡാ………….,,”” അലറി വിളിച്ചു കൊണ്ട് ഞാൻ നടേശന് നേരെ കുതിക്കാൻ ശ്രമിച്ചെങ്കിലും ഗുണ്ടകളുടെ പിടുത്തം എന്നെ കൂടുതൽ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു…
“”ഭദ്രയ്ക്കും അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനും എന്ത് സംഭവിച്ചു എന്ന് പോലും അറിയാതെ നീറി നീറി ഒടുങ്ങണം നീ….. മരണത്തിനു തൊട്ട് മുന്നെ നിനക്ക് ഞാൻ നല്കുന്ന ഏറ്റവും വലിയ സമ്മാനം….. അരുതാത്ത കാഴ്ച്ച കണ്ട് പിന്നെയും മനസ്സൊന്നു പിടഞ്ഞു നിൽക്കുന്ന ആ സമയത്ത് തന്നെ നിന്റെ വിധിയും നടപ്പിലാക്കപ്പെടും…..””
അത് പറഞ്ഞ് പുറകിലേക്ക് നീങ്ങിയ നടേശൻ ജസ്റ്റിനെ അരികിലേക്ക് വിളിച്ചു…..
“”ഇവന്റെ കൺമുന്നിൽ വച്ച് തന്നെ വേണം…ആത്മമിത്രത്തെ രക്ഷിക്കാൻ കഴിയാതെ,, നിസ്സഹായനായി പോകേണ്ടി വരുന്ന അവസ്ഥ ശരിക്കും അനുഭവിക്കണം ഇവൻ……””
അരയിൽ നിന്നും എടുത്ത പിസ്റ്റൾ നടേശൻ ജസ്റ്റിന് കൈമാറി….ജസ്റ്റിൻ അതിൽ ലോഡ് ചെയ്തിരിക്കുന്ന ബുള്ളെറ്റുകൾ പരിശോധിച്ച് ഒന്ന് മോക്ക് ട്രിഗർ ചെയ്തു…
“”നിന്റെ ഭദ്രയെ ഞാൻ പൊന്ന് പോലെ നോക്കിക്കോളാം അനന്താ….നിനക്ക് നൽകാൻ കഴിയുന്നതിനേക്കാൾ എല്ലാം കൊണ്ടും മികച്ച ഒരു ജീവിതം ഭദ്രയ്ക്ക് ഞാൻ കൊടുക്കും….ഇത് നടേശൻ നിനക്ക് തരുന്ന വാക്കാണ്….മരണം കണ്മുന്നിൽ വന്ന് നിൽക്കുന്ന ഈ അവസാനനിമിഷങ്ങളിലും നിനക്ക് സമാധാനത്തോടെയിരിക്കാം…….ഗുഡ് ബൈ……….””
നടേശനും മോഹനും ജോർജ്ജും കാവിന് പുറത്തേക്ക് നടന്നു….ജസ്റ്റിനും അവരുടെ ഗുണ്ടകളും അവിടെ തന്നെ നിന്നു….. ഗുണ്ടകളുടെ കയ്യിൽ നിന്നും കുതറി മാറാൻ വീണ്ടും ഒരു വിഫല ശ്രമം നടത്തിയപ്പോൾ എന്റെ നെഞ്ചിനും വയറിനുമിട്ട് ജസ്റ്റിൻ തുടർച്ചയായി മർദ്ധിച്ചു….വേദന സഹിക്കാനാവാതെ അവരുടെ കയ്യിൽ നിന്നും നിലത്തേക്ക് ഊർന്ന ഞാൻ മുട്ട് കുത്തി ഇരുന്നു…….സെലിന്റെ അരികിലേക്ക് ചെല്ലാൻ വേണ്ടി പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ച എന്നെ അവർ പുറകിൽ നിന്നും ചവിട്ടി വീഴ്ത്തി….മുഖമടച്ചു വീണ എന്റെ പുറത്തും നടുവിനും ജസ്റ്റിനും ഗുണ്ടകളും തുടർച്ചയായി ചവിട്ടി പരിക്കേൽപ്പിച്ചു….തുടർച്ചയായ മർദ്ധനമേറ്റ് ഞാൻ തീർത്തും അവശനായി തീർന്നന്ന് മനസ്സിലാക്കിയതു കൊണ്ടാകാം ഗുണ്ടകൾ എന്നെ നിലത്ത് കൂടെ വലിച്ചിഴച്ചു കൊണ്ട് പോയി സെലിൻ കിടന്നിരുന്നതിന് അഭിമുഖമായി കുറച്ച് അകലെയാക്കി കിടത്തി….. മുറിവുകളിലെ വേദന അസഹനീയമായി അനുഭവപ്പെട്ടു….രക്തം വാർന്നൊലിക്കുന്നുണ്ട്……..കണ്ണുകൾ പാതി അടഞ്ഞും തുറന്നും കൊണ്ടിരുന്നു….ബോധം മറയുന്നത് പോലെ തോന്നിയെനിക്ക്……
പൊടുന്നനെ എന്നെപ്പിടിച്ചുയർത്തി കാവിന്റെ ചുറ്റുമായി പണിതിട്ടുള്ള അരമതിലിൽ ചാരിയിരുത്തി…….എന്റെ ഇരു കവിളിലും ജസ്റ്റിൻ മാറി മാറി തല്ലി…..
“”ഏയ് അരുത്….കണ്ണുകൾ ഇപ്പോൾ അടയാൻ പാടില്ല നിന്റെ….കാണേണ്ട കാഴ്ചകൾ മുഴുവനായും നീ കാണണം….. അതിന് ശേഷമേ ഈ കണ്ണുകൾ അടയാൻ ഞങ്ങൾ അനുവദിക്കുകയുള്ളൂ…. എന്നന്നേക്കുമായി…….””
എന്നെ വിട്ട് എഴുന്നേൽക്കാൻ തുടങ്ങിയ ജസ്റ്റിന്റെ കയ്യിൽ ഞാൻ മുറുകെ പിടിച്ചു…..
“”ചെയ്യരുത് ജസ്റ്റിൻ,,, ഇതൊരിക്കലും ചെയ്യരുത്….സെലിൻ,, അവളൊരു പാവമാ….സ്നേഹിച്ചിട്ടേയുള്ളു അവൾ നിന്നെ….ഒരുപാട് വിശ്വസിച്ചിരുന്നു….. ആ അവളോട് നീ ഇതൊരിക്കലും ചെയ്യരുത്…””
വായിൽ നിന്നും കിനിഞ്ഞിറങ്ങിയ രക്തത്തുള്ളികൾക്കൊപ്പം പുറത്ത് വന്ന എന്റെ ഇടമുറിഞ്ഞ ശ്വാസഗതികളും അത് പറയുമ്പോൾ അവിടെ മുഴങ്ങി കേട്ടു….
“”പ്ലീസ്… ജസ്റ്റിൻ നോ….. അവളെ,,, അവളെ ഒന്നും ചെയ്യരുത്….. എന്നെ നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോ..….തല്ലി കൊന്നോ….അവളെ വെറുതെ വിട്ടേക്ക്……””
എന്റെ വാക്കുകളെ കൂസാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ ജസ്റ്റിൻ ദേഹത്ത് നിന്നും എന്റെ കൈകൾ നിഷ്കരുണം തട്ടി മാറ്റി….. എഴുന്നേൽക്കാൻ കഴിയാതെ കുഴഞ്ഞു പോയ ഞാൻ പതിയെ പണിപ്പെട്ട് മുട്ട് കുത്തിയിരിക്കാൻ ശ്രമിച്ചു…….
ജസ്റ്റിനും ഗുണ്ടകളിൽ രണ്ട് പേരും ചേർന്ന് സെലിനെ വലിച്ചിഴച്ചു കെട്ടിയുയർത്തിയ തറയിൽ നിന്നും ഇറക്കി കിടത്തി….ഒന്നും അറിയാതെ പൂർണമായും അബോധാവസ്ഥയിൽ കിടക്കുന്ന സെലിനെ നോക്കി ഞാൻ പൊട്ടി കരഞ്ഞു….പതിയെ നിരങ്ങി മുന്നിലേക്ക് നീങ്ങാൻ ശ്രമിച്ച എന്നെ മറ്റു ഗുണ്ടകൾ തടഞ്ഞു…. അവരെന്നെ പിടിച്ചു പിന്നിലേക്ക് വലിച്ചിട്ട് നെഞ്ചിനിട്ട് ആഞ്ഞു ചവിട്ടി….വേദന കൊണ്ട് പുളഞ്ഞു പോയ ഞാൻ പതിയെ കമിഴ്ന്നു വീണു……
ഈ സമയം ജസ്റ്റിനും രണ്ട് പേരും ചേർന്ന് സെലിനെ വിവസ്ത്രയാക്കാൻ തുടങ്ങിയിരുന്നു….ഒന്നെതിർക്കാൻ പോലും സാധിക്കാതെ തനിക്ക് സംഭവിക്കുന്നത് എന്താണെന്ന് പോലും തിരിച്ചറിയാനാകാതെ കിടന്നിരുന്ന സെലിനെ നോക്കി ഞാൻ പൊട്ടി കരഞ്ഞു കൊണ്ട് അലറി വിളിച്ചു..………
കൺമുന്നിൽ അരങ്ങേറുന്ന ആ ഭീകരവേഴ്ച കാണാനുള്ള മനക്കരുത്ത് ഇല്ലാതെ ഞാൻ മുഖം തിരിച്ചു….ജസ്റ്റിന്റെയും അവന്റെ ആൾക്കാരുടെയും അലർച്ചയും ആരവങ്ങളും മാത്രം കാവിനകത്ത് മുഴങ്ങി കേട്ടു…… തീർത്തും നിസ്സഹായനായ എനിക്ക് പൊട്ടി കരയാനെ സാധിച്ചുള്ളൂ….. ശരീരം അനുവദിക്കുന്നില്ലെങ്കിലും ഒരു വേള മനസ്സ് പകർന്ന ധൈര്യം സംഭരിച്ചു കൊണ്ട് ഞാൻ എഴുന്നേൽക്കാനുള്ള ശ്രമം നടത്തി….. പതിയെ മുട്ട് കുത്തി എഴുന്നേൽക്കാൻ തുടങ്ങിയ എന്നെ കണ്ടതും രണ്ട് മൂന്ന് പേർ പാഞ്ഞു വരുന്നത് ഞാൻ അറിഞ്ഞു….എന്നാൽ അവരെ പ്രതിരോധിക്കാനുള്ള ബലം എന്റെ ശരീരത്തിനില്ലായിരുന്നു……..
ഗുണ്ടകൾ രണ്ട് പേർ എന്നെ പുറകിൽ നിന്നും പിടിച്ചു നിർത്തി…..ഈ സമയം മറ്റൊരുത്തൻ കയ്യിലെ കത്തി എന്റെ നെഞ്ചിന് കീഴ്പ്പോട്ടെന്ന പോലെ ലക്ഷ്യമാക്കി ആഞ്ഞു വീശി…….മരണം മുന്നിൽ കണ്ട ഞാൻ കണ്ണ് രണ്ടും അടച്ചു പിടിച്ചു…… പൊടുന്നനെ ഒരു വെടിയൊച്ചയും ഒപ്പം ആരുടെയൊ ഭീകരമായ അലർച്ചയും കേട്ടാണ് ഞാൻ കണ്ണ് തുറന്നത്….
എന്റെ നേരെ കത്തി വീശിയവൻ നിലത്ത് കിടന്ന് വേദന കൊണ്ട് പുളയുന്ന കാഴ്ചയാണ് ഞാൻ കണ്ടത്……….എന്റെ കണ്ണുകൾ ചുറ്റും പരതി….
“”രാജശേഖർ സർ……!!!!”” മഫ്തി വേഷത്തിൽ തോക്കും ചൂണ്ടി കൊണ്ട് നിന്നിരുന്ന ശേഖർ സാറിനെ ഞാൻ അവിടെ കണ്ടു….. എന്റെ നേരെ കത്തി വീശിയവന്റെ മുട്ടിനു താഴെയായാണ് സർ ഷൂട്ട് ചെയ്തിരിക്കുന്നത്….
സെലിനെ വിട്ട് എഴുന്നേറ്റ ജസ്റ്റിന്റെയും അവിടെയുണ്ടായിരുന്ന മറ്റ് ഗുണ്ടകളുടെയും മുഖത്ത് ആകെ പരിഭ്രാന്തി നിറഞ്ഞു…….കയ്യിൽ കരുതിയിരുന്ന മറ്റൊരു റിവോൾവർ കൂടി ചൂണ്ടി കൊണ്ട് സർ ജസ്റ്റിനെയും ഗുണ്ടകളെയും ഗൺ പോയന്റിൽ നിർത്തി……..സാറിന്റെയൊപ്പം പോലീസ് ഫോഴ്‌സും ഉണ്ടായിരുന്നു….
“”Lock them all…..””
ശേഖർ സാറിന്റെ നിർദ്ദേശം കിട്ടിയതും അദ്ദേഹത്തിന്റെയൊപ്പമുള്ള പോലീസുകാർ ജസ്റ്റിനെയും കൂട്ടരെയും കീഴ്പ്പെടുത്തി കൊണ്ട് അവരെയെല്ലാവരെയും വിലങ്ങു വച്ചു….ജസ്റ്റിന്റെ കയ്യിൽ ഉണ്ടായിരുന്ന പിസ്റ്റൾ പോലീസ് പിടിച്ചു വാങ്ങി…..
ശേഖർ സാർ ഓടി എന്റെ അരികിലേക്ക് വന്നു….എന്റെ കയ്യിലെ കെട്ട് അദ്ദേഹം അഴിച്ചു മാറ്റി………..
“സർ എന്റെ ഭദ്ര………””
“”Dont worry അനന്തു……കാര്യങ്ങളെല്ലാം ഞാൻ അറിഞ്ഞു….ഭദ്രയ്ക്കൊന്നും
സംഭവിക്കില്ല……നടേശനെയും മോഹനെയും പോലീസ് trace ചെയ്യുന്നുണ്ട്…..we will catch them with in no time…….””
പരിഭ്രാന്തി നിറഞ്ഞ എന്റെ ശബ്ദം ഇടമുറിഞ്ഞിരുന്നു….എന്നാലും സാറിന്റെ വാക്കുകൾ എനിക്ക് ചെറിയ ധൈര്യം തന്നു….പോലീസുകാർ അപ്പോഴേക്കും ജസ്റ്റിനെയും ഗുണ്ടകളെയും കൊണ്ട് അവിടെ നിന്ന് നടന്നു….ഇടയ്ക്ക് വച്ച് പോലീസുകാരോട് ജസ്റ്റിൻ മല്ലിടാൻ ശ്രമിക്കുന്നത് കണ്ട് ശേഖർ സാർ അങ്ങോട്ട് ചെന്നു….അവന്റെ കഴുത്തിനു കുത്തിപ്പിടിച്ചു അടിവയറ്റിനിട്ട് സാറ് കനത്തിലൊന്ന് കൊടുത്തതും അവൻ അടങ്ങി….. പിന്നാലെ ഗണ്ണിന്റെ എഡ്ജ് കൊണ്ട് തലയിക്കിട്ട് ഒരെണ്ണം കൂടി കിട്ടിയതോടെ ജസ്റ്റിൻ കുഴഞ്ഞു പോയി…….
പതിയെ സെലിന്റെ അരികിലേക്ക് ഞാൻ നടന്നു….കാലുകൾക്കെല്ലാം നല്ല തളർച്ച അനുഭവപ്പെട്ടു….മുറിവുകളിൽ നിന്നും അസഹനീയമായ വേദനയുണ്ട്… പതിയെ അടി വച്ച് നടന്ന ഞാൻ സെലിന്റെ അരികിലെത്താറായപ്പോൾ നില തെറ്റി വീഴാൻ പോയി…… നാഗദൈവങ്ങളുടെ പ്രതിഷ്ഠ സ്ഥാപിച്ചിരുന്ന തറയിൽ ഞാൻ കൈ കുത്തി നിന്നു…… അവിടെ വിഗ്രഹങ്ങൾക്ക് മുൻപിൽ കിടന്നിരുന്ന ചുവന്ന പട്ട് തുണി ഞാൻ എടുത്ത് നിവർത്തി…..
പാതി നഗ്നമായ സെലിന്റെ ദേഹത്ത് ഞാൻ ആ തുണി വാരി ചുറ്റി….
“”സെലിൻ…….സെലിൻ….കണ്ണ് തുറക്ക്….. സെലിൻ….””
കൈത്തണ്ടയിൽ അവളുടെ തല ഞാൻ താങ്ങിപ്പിടിച്ചു…..കവിളിൽ തട്ടി പിന്നെയും വിളിച്ചു നോക്കിയെങ്കിലും സെലിൻ കണ്ണ് തുറന്നില്ല…..
ഈ സമയം ശേഖർ സർ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് ആംബുലൻസിനെപ്പറ്റി തിരക്കുന്നുണ്ടായിരുന്നു….ആംബുലൻസ് എത്താറായെന്നും വീടിന്റെ മുറ്റം വരയേ വണ്ടി വരുകയുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്..………
പൊടുന്നനെ ശക്തമായ കാറ്റോടു കൂടി മഴ പെയ്യാൻ തുടങ്ങി….. പതിയെ പതിയെ മഴയുടെ ശക്തി കൂടി…… അബോധാവസ്ഥയിൽ കിടന്നിരുന്ന സെലിനെ ഞാൻ കയ്യിൽ കോരിയെടുത്തു….. ഇടുപ്പിലെ മുറിവിൽ നിന്നും ഒരു തരിപ്പ് പോലെയുള്ള നീറ്റൽ ഉണ്ടായി… കാലുകൾ കുഴഞ്ഞു… എങ്കിലും ഞാൻ വീഴാതെ നിന്നു… പതിയെ ഞാൻ സെലിനെ ഇടത് ചുമലിലായി കിടത്തി കൊണ്ട് മുറുകെപ്പിടിച്ചു……….
“”ആാാഹ്….. ഹ്…….ഹ്……ആഹ്……..””
ശരീരത്തിന്റെ വേദനയേക്കാൾ മനസ്സിന്റെ വേദന കൂടുതൽ തളർത്തിയപ്പോൾ തകർന്ന് പോയ എന്റെ അലറി വിളിച്ചു കൊണ്ടുള്ള ആ പൊട്ടി കരച്ചിൽ മഴയുടെയും കാറ്റിന്റെയും ഭീകരധ്വനിയിൽ മുങ്ങി താഴ്ന്നു…….
(തുടരും…..*) _____________________
Comments:
No comments!
Please sign up or log in to post a comment!