കാലത്തിന്റെ ഇടനാഴി 3

ബാത്ത് ടബ്ബിലെ വെള്ളത്തിൽ നിന്നെഴുന്നേറ്റു കിതക്കുമ്പോ

ഞാൻ എന്തൊക്കെയാണ് മനസിൽ കണ്ടു പോകുന്നത് എന്ന് വിശ്വസിക്കാനാവാതെ വല്ലാത്ത ഒരു പരിഭ്രമം എന്നിലുളവായി. ഇത്രേം മധുരമായ സ്വപ്നം ഇതുവരെ കണ്ടിട്ടില്ല, അത്രയ്ക്കും റിയൽ ആയിരുന്നു അത്….

ദേവൻ എന്തൊക്കെയാണ് എന്നെ ഈ കിടക്കയിലിട്ട് ചെയ്തത്.

മനസ് ഇത്രയും കളങ്കപ്പെടുന്നുണ്ടെങ്കിലും അത് ഞാൻ ആസ്വദിക്കുന്നുവെന്നു തിരിച്ചറിയേണ്ടേയിരിക്കുന്നു.

ടവൽ ഉടുത്തുകൊണ്ട് തലമുടി തോർത്തി ഞാൻ കണ്ണാടിയുടെ മുൻപിൽ നിക്കുമ്പോൾ എന്റെ ഫോൺ റിങ് ചെയ്തു. അജിത്തേട്ടൻ ആയിരുന്നു. ഞാൻ സംസാരിച്ചുകൊണ്ട് ഹീറ്ററിൽ മുടിയുണക്കി. പതിവ് കാര്യങ്ങൾ ഒക്കെ പറഞ്ഞുകൊണ്ട് നാളെ നേരത്തേയെത്തിക്കോളാം എന്ന് ഉറപ്പു കൊടുത്തു.

ഈ സമയം ദേവൻ അപ്പുറത്തു എന്ത് ചെയ്യുക ആയിരിക്കും എന്ന് ഞാൻ ആലോചിച്ചു. പക്ഷെ ആ ചിന്ത പാതിയിൽ മുറിച്ചുകൊണ്ട് എന്റെ വാതിലിൽ കൈകൊണ്ട് മുട്ടി. എനിക്കുറപ്പായിരുന്നു ദേവൻ തന്നെ ആയിരിക്കുമെന്നു, ഇനി നേരത്തെ കണ്ട സ്വപ്നം വരാൻ പോകുന്ന നിമിഷത്തിന്റെ പൂർവ്വാഭിനയം ആയിരുന്നോ? ! അറിയില്ല.

ടവൽ ഉടുത്തുകൊണ്ട് തന്നെ വാതില്തുറക്കാൻ ഞാൻ തയാറായി. എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു. ദേവൻ എന്നെ കോരിയെടുക്കുമോ എന്റെ റോസാപ്പൂ ചുണ്ടുകളെ ചപ്പി വലിക്കുമോ! കിടക്കയിലിട്ടു കുത്തി മറിയുമോ അറിയില്ല….

പക്ഷെ….എനിക്ക്…….എനിക്ക്…. അത് വേണമെന്ന് മനസ് പറയുന്നു.

ഈ രാത്രി മുഴുവനും വിയർത്തു കുളിച്ചുകൊണ്ട്

പല പല രീതികളിൽ മോഹങ്ങൾ അവസാനിക്കുവോളം എനിക്ക് ദേവന്റെയൊപ്പം രമിക്കാൻ മനസ് പിടിവിട്ടു പോകുന്നു.

ഞാനൊരു ഭാര്യയാണെന്ന് മറക്കുന്നു…

ആകെമൊത്തം മനസ്സിൽ ദേവൻ മാത്രം.

എന്റെ ബുദ്ധി എന്നോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നു മനസിലായപ്പോ അത് താടിയിൽ കൈകൊടുത്തു ഞാനെന്തു ചെയ്യുമെന്ന് നോക്കിയിരുന്നു. ഞാൻ ഒന്നുമാലോചിക്കാതെ പതിയെ എന്റെ കൈകൾ വാതിലിന്റെ പിടി താഴ്ത്തികൊണ്ട് പിടയുന്ന കണ്ണുമായി ദേവനെ എത്തി നോക്കി …

മൃദുവായി……അകത്തേക്ക് വിളിച്ചു.

“ഫ്രഷ് ആയെ ഉള്ളു, ടേക്ക് യുവർ ടൈം ഞാൻ പുറത്തു വെയിറ്റ് ചെയ്യാം….രതി”

“ഉം.” ചിരിച്ചുകൊണ്ട് തലയാട്ടിയപ്പോൾ മുടിയിലെ വെള്ളം ടൈൽസ് ഇല് ഒറ്റിക്കൊണ്ടിരുന്നു . ഞാൻ വാതിൽ പതിയെ ചാരി.. പക്ഷെ അടച്ചില്ല.

ടവൽ താഴേക്ക് ഊരിയിടാനും ബ്രായിടാതെ പാന്റിയിടാതെ സിൽക്ക് ഷർട്ടും പാന്റും ഇടാനും എനിക്ക് എന്തെന്നില്ലാത്ത ധൈര്യം തോന്നി.

ചാരിയ വാതിൽ ഞാൻ വീണ്ടും തുറന്നപ്പോൾ, ദേവൻ റൂമിനകത്തേക്ക് കയറി.

“കഴിക്കാൻ എപ്പൊഴാ….പൊകുന്നെ രതി?”

“വിശക്കുണ്ടോ..”

“ഉഹും ഇല്ല..”

“ഇവിടെകൊണ്ടു വന്നോളും അവർക്കറിയാം ദേവൻ ഇവിടെയുണ്ടെന്ന്…”

“ഹാ നമുക്ക് സംസാരിച്ചിരിക്കാം അതുവരെ. അല്ലെ…”

“ഉം ശരി…” ഞാൻ മന്ദസ്മിതം തൂകി.

“ദേവൻ..”

“എന്തോ”

“പറയു..”

“ഞാൻ കുറച്ചുമുമ്പ് ഒരു സ്വപ്നം കണ്ടു.”

അതിനു മറുപടി പറയും മുൻപ് എന്റെ മുടി മുതൽ അടിവരെ ദേവൻ ഒന്ന് നോക്കി നെടുവീർപ്പിട്ടു …..

“പേടിക്കണ്ട അതുപോലെ ഒന്നും സംഭവിക്കില്ല”

എനിക്ക് വീണ്ടും തല കറങ്ങുന്നപോലെ തോന്നി.

എന്നെ നോക്കി കള്ള ചിരി ചിരിക്കുന്ന ദേവനെ എനിക്ക് സത്യത്തിൽ കടിച്ചു തിന്നാൻ ആണ് തോന്നിയത്, മനസ് മനസ്സിനോട് അടുക്കുന്ന ചില നിമിഷങ്ങളിൽ പെണ്ണുങ്ങൾക്കു കൊതിപൂണ്ടു അവരുടെ പ്രിയതമനെ കടിക്കാൻ തോന്നുന്ന ആ രതിമോഹന നിമിഷം. ഞാൻ പക്ഷെ ഞാൻ കടിച്ചില്ല .

ദേവന്റെ അടുത്തേക്ക് ചെന്നു എന്റെ ഇരു കൈകളും കൊണ്ട് ഇറുക്കെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.

“നീയാരാ……സത്യം പറ, എന്നെ മോഹിപ്പിക്കാൻ എന്തിനാ എന്റെ യടുക്കൽ വന്നത്..”

“രതി മുൻപ് എന്നെ കണ്ടിട്ടുണ്ടോ?” ദേവൻ ഇരുകൈകളും കൊണ്ട് എന്റെ മുഖം കോരിയെടുത്തു ചോദിച്ചു….

“ഉം”

“എപ്പോ”

“യുഗാന്തരങ്ങൾക്ക് അപ്പുറത്ത്”

ദേവൻ എന്റെ നെറ്റിയിൽ ചുണ്ടുചേർത്തപ്പോൾ , ഞാൻ മിഴികൾ പൂട്ടിക്കൊണ്ട് ദേവന്റെ ദേഹത്തോട് ഒന്നുടെ ചേർന്നു നിന്നു. എന്റെ  കൂമ്പിയ മുലകൾ ദേവന്റെ ദേഹത്തോട് അമർന്നു പിടഞ്ഞു.

അടുത്ത നിമിഷം ഞാൻ പ്രതീക്ഷിച്ചപോലെ എന്നെ പൊക്കിയെടുത്തുകൊണ്ട് മെത്തയിലേക്ക് ഇട്ടപ്പോൾ മുൻപ് സംഭവിച്ചതിന് വേണ്ടി എന്റെ മനസു വീണ്ടും കൊതിച്ചു.

എന്റെ അരികിൽ കിടന്നുകൊണ്ട് ഒരു കൈകൊണ്ട് എന്നെ മാറിലേക്ക് വിരൽകൊണ്ട് വരച്ചപ്പോൾ എന്റെ കൊഴുത്ത മുലകൾക്ക് വല്ലാതെ ആവേശം കൂടികൊണ്ടിരുന്നു  ഒപ്പം അതിന്റെ കൂമ്പു കൂർത്തു മെഴുകിയ പോലെ തോന്നി.

ഞെട്ടുകൾ രണ്ടും ഷർട്ടിനു മുകളിൽ കണ്ടപ്പോൾ

ദേവൻ അതിൽ തൊട്ടുകൊണ്ട് ചോദിച്ചു

“എത്രവട്ടം ഇതുപോലെ സംഭവിച്ചതാണെങ്കിലും ഓരോ തവണയും വല്ലാത്ത പുതുമ തോന്നുന്നത് എങ്ങനെയാണു എന്നെനിക്ക്  അറിയില്ല.”

“മുൻപും ഇത് അനുഭവിച്ചിട്ടുണ്ടോ ?”

“എത്രയോ തവണ…”

എന്റെ നിറമാരിൽ തല വെച്ചുകൊണ്ട് ദേവൻ എന്നെ നോക്കാതെ പറഞ്ഞു.
എന്റെ മാറിന്റെ ചൂടേറ്റുകൊണ്ട് ദേവൻ പതിയെ കണ്ണടച്ച് കിടക്കുമ്പോ അരുമയായി വാത്സല്യത്തോടെ ഞാൻ അവന്റെ മുടിയിൽ കോതിക്കൊണ്ടിരുന്നു….

“ദേവാ …..”

“ഞാനെന്റെ കഥ പറയാം. അപ്പൊ എല്ലാം മനസിലാകും…”

“ഉം”

“എന്റെ അമ്മയ്ക്ക് സംസാരിക്കാൻ കഴിയില്ലായിരുന്നു”

“അതെയോ…”

“ഉം …”

“അച്ഛന് അമ്മയുടെ കാര്യത്തിൽ വിഷമം സഹിക്കാതെ രാത്രി ഉറങ്ങാനും കഴിയാതെ ലാബിലെ കാര്യങ്ങൾ എല്ലാം നോക്കുമായിരുന്നു”

“ലാബോ”

“അച്ഛൻ ഒരു കോളേജിൽ സയൻസ് പ്രൊഫസർ ആണ് , പിന്നെ വീട്ടിലെത്തിയാൽ ആള് സയന്റിസ്റ്റുമാണ് , അതിന്റെ ലാബ്”

“ശരി”

“അമ്മയ്ക്ക് സംസാരിക്കാൻ കഴിയണമെങ്കിൽ ഇനി ചികിത്സ കൊണ്ട് ഫലമുണ്ടാകില്ലെന്നും അതിനു സഹായിക്കുന്ന ഇലക്ട്രോണിക് device തന്നെ വേണമെന്നും മിക്ക രാജ്യത്തെയും ഡോക്ടർമാർ ഒരേ പോലെ അഭിപ്രായപ്പെട്ടു”

“ഉം”

“ഒപ്പം ചൈനയിലെ ബീജിംഗ് ല് ഉള്ള, വിഖ്യാതമായ ഒരു ഹോസ്പിറ്റലിലെ ഡോക്ടർ ഒരു സന്തോഷ വാർത്തയുമായി ഒരിക്കൽ വീട്ടിലേക്ക് വന്നു, മനസിലെ കാര്യങ്ങൾ ശബ്ദം പോലെ പുറപ്പെടുവിക്കുന്ന ഒരു ഉപകരണതിന്റെ പ്രോട്ടോടൈപ്പ് ചില ചൈനീസ് കമ്പനികളിൽ രഹസ്യമായി പുരോഗമിക്കുന്നതിന്റെ സീക്രട്ട് കോപ്പി ആയിരുന്നു അത്.”

“അങ്ങനെ ഒന്നുണ്ടോ മനസിലെ കാര്യങ്ങൾ ശബ്ദമായി പുറത്തു വരുന്നത്”

“ഉണ്ട് പക്ഷെ ഈ കാലത്തിൽ ഇല്ല”

“പിന്നെ”

“ഭാവിയിൽ”

“അവിടെയെങ്ങിനെ പോകും”

“അച്ഛൻ അതിനായി 13 വർഷത്തോളം ശ്രമിച്ചു”

“ഭാവിയിലേക്ക് പോകാനോ” ഞാൻ അത്ഭുതത്തോടെ…ചോദിച്ചു.

“അതെ..”

“അതെങ്ങനെ”

“മനസിലാക്കി തരാം കഥ മുഴുവൻ കേൾക്കു”

“ഉം”

“ഒരു രാത്രി അച്ഛനെ ലാബിൽ നിന്ന് കാണാതായി….

ലാബിൽ ഒരറ്റത്തായി വലിയ ഒരു മെഷീൻ ഉണ്ട് അതിന്റെ നടുവിൽ  ക്ലോക്കിന്റെ പെൻഡുലം പോലെ എന്തോ ഒന്ന് ആടുന്നുമുണ്ട് ഒരാൾക്ക് നിക്കാവുന്ന ഒരു മനുഷ്യനെ കൊത്തിയെടുത്ത പോലെ ഒരു വിടവുമുണ്ട് ഇരുമ്പിന്റെയല്ല, ഒരു പ്രത്യേക തരം ലോഹം കൊണ്ട് നിർമിക്കപ്പെട്ടെ ഒരു യന്ത്രം. നീലയും മഞ്ഞയും ബ്രൗണും ഉള്ള ദ്രാവകങ്ങൾ അതിൽ ഗ്ലാസ്സുകൊണ്ടുള്ള കുഴലിലൂടെ ഒഴുകുന്നുണ്ട് ആവി പോലെ ഒരു അതിന്റെ മുകളിൽ നിന്നും പോകുന്നതും ഞാൻ ആദ്യമായി കണ്ടു.”

“അതാണോ ഭാവിയിലേക്ക്, ഐ മീൻ മറ്റൊരു ടൈം ലേക്ക് നമ്മളെ എത്തിക്കുന്ന മെഷീൻ”

“അതെ”

“അച്ഛൻ അപ്പൊ ഭാവിയിലേക്ക് പോയതാണോ”

“അപ്പൊ എനിക്കറിയില്ലായിരുന്നു…”

“പക്ഷെ 2 ദിവസങ്ങൾക്ക് ശേഷം അച്ഛൻ തിരികെ വന്നപ്പോൾ അച്ഛന്റെ ഇടതു കൈ തളർന്നിരുന്നു”

“അതെങ്ങനെ.


“അച്ഛൻ ഭാവിയിലേക്ക് പോകുന്നതിനു പകരം കാലചക്രത്തിന്റെ എതിർ ദിശയിലൂടെ സഞ്ചരിച്ചു വഴിതെറ്റി ഈ യുഗത്തിന്റെ ഭൂതകാലത്തിലേക്ക് ആണ് പോയത്.”

“അയ്യോ എത്ര അപ്പൊ വര്ഷം പിറകിലേക്ക് പോയിക്കാണും”

“1000”

“അയ്യോ 1000 വർഷമോ? അപ്പൊ എന്താണ് അവിടെ സത്യത്തിൽ നടന്നത്. അച്ഛന്റെ കൈക്കു എന്തു പറ്റിയെന്നു പറഞ്ഞില്ലേ?”

“അച്ഛൻ മെഷിനിന്റെ സഹായത്തോടെ എത്തപ്പെട്ടത് ഭൂതകാലത്തിലെ ക്രൂരനായ ഒരു രാജാവിന്റെ രാജ്യത്തായിരുന്നു… ക്രൂരനായ, നികൃഷ്ടനായ പല്ലവ രാജവേന്ദ്രൻ എന്ന രാജാവിന്റെ പല്ലവ പാടല ഗുപ്ത രാജ്യത്ത് .”

“അതാണോ പേര്…”

“അതെ, നമ്മൾ ഇപ്പോഴുള്ള ഈ സ്‌ഥലം പോലും അതിന്റെ ഭാഗമായിരിക്കും”

“അത്രക്കും വലുതാണോ”

“ഉം”

“അവിടെ ചെന്നപ്പോൾ അച്ഛന് മനസിലായി, ഇത് ഭാവികാലമല്ല മറിച്ചു ഇത് കാലചക്രത്തിന്റെ ഇരുണ്ട ഏതോ യുഗമാണ് എന്ന്…..

പക്ഷെ സമ്പൽ സമൃദ്ധിയും നോക്കെത്താ ദൂരെയുള്ള പാടങ്ങളും കൃഷിയും ചെറു കൊട്ടാരങ്ങളും ആനകളും കുതിരകളും കല്ലിൽ കൊത്തിയ അമ്പലങ്ങളും ശില്പങ്ങളും വലിയ പേരാൽ മരങ്ങളും മലകളുടെ മേലെയുള്ള ഗുഹക്ഷ്ത്രങ്ങളും സുന്ദരിമാരും എല്ലാം ഒത്തിണങ്ങിയ ഒരു രാജ്യം, പക്ഷെ ക്രൂരനായ രാജാവിന്റെ ശിക്ഷകൾ കടുപ്പം നിറഞ്ഞതതായിരുന്നു, ചെറിയ കുറ്റങ്ങൾക്ക് പോലും വലിയ ശിക്ഷ നല്കാൻ യാതൊരു മടിയുമില്ലാത്തവനായിരുന്നു രാജവേന്ദ്രൻ

അച്ഛൻ വരച്ചു തന്ന രൂപം വെച്ചു  ഞാനന്ന്  മനസിലാക്കിയെടുത്തു  6 അടിയിൽ കൂടുതൽ ഉയരവും അതിനൊത്ത  തടിയും അഭ്യാസിയുമായ ഒരു മൃഗതുല്യൻ ആയിരുന്നു ആ രാജ്യത്തെ അന്ന് ഭരിച്ചിരുന്നത് ”

“അച്ഛൻ ടൈം മെഷീൻ ഇല് നിന്നും കാലത്തിന്റെ ഇടനാഴിയിലൂടെ സഞ്ചരിച്ചു ആ രാജ്യത്തെ ഒരു വെള്ളച്ചാട്ടത്തിൽ ചെന്നാണ് വീണത് , അവിടെ നിന്നും ഒലിച്ചു ഒരു കരയിലേക്ക് അടിഞ്ഞു”

“അവിടെനിന്നു എങ്ങനെ രക്ഷപെടും, അച്ഛന് മനസിലായിക്കാണില്ലേ? പിറകിലേക്കാണ് വന്നുപെട്ടത്‌ എന്ന്.”

“അതെ… അത് മനസിലാകുമ്പോഴേക്കും വൈകിപ്പോയി…”

“എന്നിട്ട്”

“അച്ഛന്റെ വേഷവും മറ്റും പുഴക്കരയിലെ ആളുകൾ കണ്ടപ്പോള് അവർ ഭയന്നു കൊണ്ട് രാജ്യത്തെ പാട്ടാളക്കാരെ വിവരമറിയിച്ചു”

“അവർ അച്ഛനെ പല്ലവരാജവേന്ദ്രന്റെ കൊട്ടാരത്തിലേക്ക് ചങ്ങലയിൽ ബന്ധിച്ചു കൂട്ടികൊണ്ട് പോയി”

“രാജ്യം നിലനിൽക്കുന്നത് 2000 ഏക്കറിലുള്ള ഒരു സ്‌ഥലത്താണ്‌ , പൂന്തോട്ടങ്ങളും ആനകളും കുതിരകളും വേശ്യാലയങ്ങളും ദാസിപ്പെണ്ണുങ്ങളുടെ വിശിഷ്ടമായ കുളപ്പുരയും എല്ലാം ചേർന്ന ഒരു മനോഹരമായ കൊട്ടാരം.


അകത്തേക്ക് കുതിരവണ്ടിയിലാണ് അച്ഛനെ എത്തിച്ചത്.

രാജ്യസഭയിൽ മുട്ടുകുത്തി നിർത്തിക്കൊണ്ട് അച്ഛനോട് പല്ലവരാജവേന്ദ്രൻ ചോദിച്ചു “നീയാരാണ്, നിനക്കെന്തു വേണം”

“ഞാൻ വഴിതെറ്റി വന്നതാണ്, തിരിച്ചു പോകാനുള്ള വഴി തേടുകയാണ്”

“വേഷം കണ്ടപ്പോൾ വേറെ ഏതോ ലോകത്തു നിന്നും വന്ന ദുഷ്ട ശക്തി വല്ലതുമാണോ എന്ന് രാജാവിന്റെ കാതിൽ ഓതിക്കൊടുത്ത മന്ത്രിയുടെ വാക്ക് കേട്ടുകൊണ്ട്”

“നീ കള്ളം പറയുകയാണ് …നീയെവിടെ നിന്നും വരുന്നു…?”

“ഞാൻ ഈ ലോകത്തു തന്നെ വസിക്കുന്ന ഒരുവനാണ് മഹാരാജൻ…

എന്നെ തിരിച്ചു പോകാൻ അനുവദിക്കണം എന്ന് അച്ഛൻ കേണു പറഞ്ഞു.”

“സാധാരണയിൽ കവിഞ്ഞ താടിയും വെള്ള കോട്ടും എല്ലാം ഉള്ള അച്ഛനെ അവർ ഏതോ അദൃശ്യ ശക്തിയാണോ ചാരൻ ആണോ എന്നറിയാതെ അച്ഛന്റെ കൈ അവർ സ്വീധനം ഇല്ലാതെയാക്കാൻ തീരുമാനിച്ചു”

“അയ്യോ, അച്ഛൻ അതിനെന്തു തെറ്റ് ചെയ്തു”

“ദുഷ്ട ശക്തിയോ മറ്റോ ആണോന്നു സംശയം ഉള്ളതുകൊണ്ടാണ് അച്ഛനെ അങ്ങനെ ശിക്ഷിച്ചത്, ഉറപ്പിച്ചിരുന്നുവെങ്കിൽ ശിരച്ഛേദമായിരിക്കും ശിക്ഷ”

“അത്രയ്ക്ക് നീചൻ ആണ് അല്ലെ …”

“ഉം”

“അച്ഛന്റെ കൈ ചുട്ടുപഴുത്ത ചുറ്റിക കൊണ്ട് അവർ പലകുറി അടിച്ചു, എന്നിട്ടും ശിക്ഷ തീരാതെ അച്ഛനെ അവർ ഒരു ദിവസത്തോളം ജയിലിൽ കിടത്തി”

“കേട്ടിട്ട് വല്ലാതെ വിഷമം തോന്നുന്നു …”

“എന്നിട്ട്, ജയിലിൽ നിന്നും താനെ അച്ഛൻ അപ്രത്യക്ഷൻ ആയി, തിരിച്ചു വീട്ടിലെ അതെ മുറിയിൽ എത്തി.”

“അതെങ്ങനെ …”

“അത് പറഞ്ഞു തരാൻ കുറച്ചു കോംപ്ലിക്കേറ്റഡ് ആണ് , മെഷിനിൽ അതിന്റെ അൽഗൊരിതം ഒരു പ്രത്യേക രീതിയിൽ പ്രൈമ് നമ്പറുകൾ അടിസ്‌ഥാനപ്പെടുത്തി ഉണ്ടാക്കിയതാണ്.

തിരിച്ചു വരാനുള്ള സമയം അൽഗോരിതത്തിന്റെ ഭാഗമാണ് ”

“മനസിലായില്ല …എന്നിട്ടെന്തുണ്ടായി ..?”

“തിരിച്ചെത്തിയ അച്ഛന്റെ കൈ വല്ലാതെ പഴുത്തു പോയിരുന്നു, കാലങ്ങൾക്ക് അപ്പുറത്തേക്ക് സഞ്ചരിക്കുമ്പോ ചോര പൊടിയാനോ മുറിവ് ദേഹത്ത് കാണാനോ പാടില്ല, പക്ഷെ അച്ഛന് ഇത് രണ്ടും വന്നത് കൊണ്ട്, ഇനി വീണ്ടും ഒരു യാത്ര സാധ്യമല്ലെന്നു മനസിലായി. അതിനുശേഷം ഞങ്ങൾ നാട്ടിൽ നിന്നും അയർലണ്ടിലേക്ക് ചേക്കേറി, രണ്ടു വർഷത്തിന് ശേഷം അച്ഛൻ അതെ മെഷീൻ വീണ്ടും അയർലണ്ടിൽ ഉണ്ടാക്കി, ഞാനും കൂടെ കൂടി.

ഒരു ദിവസം എന്നെ വിളിച്ചുകൊണ്ട് പറഞ്ഞു, മെഷീൻ ന്റെ അകത്തേക്ക് കയറി നില്ക്കാൻ.”

“ഞാനാകെ പേടിച്ചിരുന്നു. ഇനിയും ഭൂതകാലത്തിലേക്ക് പോകേണ്ടിവരുമോ എന്ന് സംശയിച്ചിരുന്നു…”

“ദേവാ …നീ ഈ ലോകത്തു നിന്നും മറ്റൊരു ലോകത്തേക്ക് പോവുകയാണ്, ഈ ഫയൽ കയ്യിൽവെച്ചോളു, ഇതിൽ പറഞ്ഞിരിക്കുന്ന ഇലക്ട്രോണിക് നിർമാതാക്കളെ കണ്ടെത്തുക, അല്ലെങ്കിൽ അതിനു സമാനമായ മറ്റു നിർമാതാക്കളെ ആയാലും മതി. 18 മണിക്കൂറാളം നിനക്ക് കിട്ടും, അത് നീ വേണ്ട വിധം ഉപയോഗിക്കുക.”

“രാജ്യം ഏതാണ് അച്ഛാ..”

“ചൈന”

“അപ്പൊ അച്ഛൻ നേരത്തെ പോയത് ചൈന ആയിരുന്നോ” ഞാൻ സംശയത്തോടെ ചോദിച്ചു.

“അല്ല അന്ന് ആ മെഷീൻ വർക്ക് ആവുന്നുണ്ടായിരുന്നില്ല, അച്ഛൻ വര്‍ക്ക് ചെയ്യുമോ എന്ന് നോക്കാൻ പരീക്ഷിച്ചതായിരുന്നു, പക്ഷെ അതിനു കൊടുത്ത വില വലുതായിരുന്നു.”

“ഉം”

“ഞാനതിൽ കയറി കണ്ണടച്ചു നിന്നു, അച്ഛൻ വിവിധ വർണ്ണത്തിലുള്ള ദ്രവങ്ങൾ പല ഹോളുകളിൽകൂടെ മെഷീനിൽ ഒഴിച്ച് മെഷീൻ സ്റ്റാർട്ട്ചെയ്തു.

എനിക്ക് ഇലക്ട്രിക്ക് ഷോക്ക് ഏൽക്കുന്നുണ്ടായിരുന്നു, അതിന്റെ അളവ്കൂടി കൂടി വന്നു. ചെവിയിൽ ആകെമാനം ഒരു മുഴക്കംപോലെ തോന്നി. മൂക്കിലൂടെ ചോര വന്നു കൊണ്ടിരുന്നു. പക്ഷെ ഏതോ ഒരു കറുത്ത ഇടനാഴിയിലൂടെ അതിവേഗം പറക്കുന്ന പോലെ ഒരു തോന്നൽ ആയിരുന്നു എനിക്കപ്പോൾ, എന്റെയൊപ്പം ഒരു നീല പ്രകാശം എന്നെയും കൊണ്ട് ആ ഇടനാഴിയെ കീറി മുറിച്ചുകൊണ്ട് ഒരു മണലാരണ്യത്തിലേക്ക് ഞാൻ തെറിച്ചു വീണു.”

“ചൈനയിൽ മരുഭൂമി ഉണ്ടോ”

“ഉണ്ട്”

“ഞാൻ അവിടെ നിന്നും എണീറ്റ് നടന്നു തുടങ്ങി, എന്റെ കയ്യിലെ വാച്ച് നിന്ന് പോയിരുന്നു”

ജനവാസം ഒട്ടുമില്ലാത്ത പ്രദേശം തന്നെയാണ് ആ മരുഭൂമി, പക്ഷെ ധരാളം മാലിന്യങ്ങളും, ഇലക്ട്രോണിക്സ് അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കൂമ്പാരങ്ങളും നിറഞ്ഞിരുന്നു. എനിക്കതു കണ്ടപ്പോൾ ഭൂമിയുടെ 1000 വർഷങ്ങൾക്ക് ശേഷമുള്ള അവസ്‌ഥയാലോചിച്ചു വിഷമം വന്നു.

ഞാൻ സ്വല്പം കൂടെ നടന്നപ്പോൾ ആകാശത്തു നിന്നും ഒരു സ്പാര്ക് പോലെ ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കാറിനു സമാനായ ഒരു വാഹനം താഴെ ഇറങ്ങി വന്നു.

അതൊരു ടാക്സി കാർ ആണെന്ന് ഞാൻ ഊഹിച്ചു”

“റോബോട്ട് ആണോ ഓടിക്കുന്നത്”

“കാർ തന്നെ റോബോട്ട് ആണ് രതി.”

“ഡോർ ഞാൻ തുറന്നപ്പോൾ പണം അടക്കാൻ പറഞ്ഞു, എന്റെ കയ്യിലെ കാർഡ് ഞാൻ യൂസ് ചെയ്തപ്പോൾ അത് വർക്ക് ആയില്ല.”

“is there any payment method other than digital money”

“yes സർ, 200mil ”

“yes take it”

“കാറിന്റെ അകത്തു നിന്നും ഒരു കറുത്ത നീരാളി കൈകൾ എന്റെ കൈയിലേക്ക് ഒരു സൂചി പോലെ ഇറക്കികൊണ്ട് 200mil രക്തം ഒരു മിനിറ്റുകൊണ്ട് ഊറ്റിയെടുത്തു. കാറിന്റെ ഇടതുവശത്തായി ഒരു ഗ്ളാസ് കാനിലേക്ക് അത് ഒഴുകിയെത്തി”

“99% pure എന്ന് കാറിൽ alert വന്നപ്പോൾ, എന്റെ ഡീറ്റെയിൽസ് എല്ലാം കാറിൽ കൊടുത്താൽ ഇന്ന് മൊത്തം കാറിൽ യാത്ര ചെയ്യാം എന്ന് അലാറം ടോണിൽ കെട്ടു”

“ഞാനതിനു മെനക്കെട്ടില്ല, ബീയ്‌ജിങ്‌ ലെക്ക് എത്ര സമയം എടുക്കുമെന്ന് ചോദിച്ചപ്പോൾ 4 മിനിറ്റ് എന്ന് അത് തിരിച്ചു പറഞ്ഞു”

“കാർ ആകാശത്തേക്ക് പൊങ്ങി പറന്നു മരുഭൂമി താണ്ടി നഗരങ്ങൾ എത്തിയപ്പോൾ കാഴ്ചകൾ ഏറെ വ്യത്യസ്തം”

“എന്തൊക്കെയാണ് കാഴ്ചകൾ” ഞാൻ കൊച്ചു കുട്ടിയെ പോലെ ചോദിച്ചു.

“ഒരു സ്‌ഥലത്തു പ്രൊട്ടസ്ററ് പോലെ എന്തോ നടക്കുന്നത് മുകളിൽ നിന്ന് നോക്കുമ്പോ കണ്ടു”

“മറ്റൊരു സ്‌ഥലത്തു കറുത്ത പുക പോലെ കെട്ടിടങ്ങൾക്ക് തീപിടിക്കുന്നു”

“നദിയിലെ വെള്ളം ആകെ കറുത്ത് മൂടിയിരിക്കുന്നു”

“മലിനമാണോ മൊത്തവും?”

“അതെ”

“കാർ ബീയ്ജിങ്ങിലേക്ക് എത്തിയപ്പോൾ, അവിടെയുള്ള മനുഷ്യരുടെ കോലം കണ്ടപ്പോൾ എനിക്ക് വല്ലാതെ വിമ്മിട്ടം വന്നു.”

“എന്താണ് മനുഷ്യരുടെ കോലത്തിനു..?”

“കണ്ണുകൾ എല്ലാം പുറത്തേക്ക് വന്നതുപോലെ… ആരോഗ്യമുള്ള ഒരു മനുഷ്യനെ പോലും ചുറ്റും കാണാനില്ല, സ്ത്രീകളും അങ്ങനെ തന്നെ. എല്ലാവരുടെയും ശരീത്തിൽ പലതരം ഇലക്ട്രോണിക് ഉപകാരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്,  ഞാൻ ഒരു സ്ത്രീയോട് സംസാരിച്ചപ്പോൾ അവരുടെ യഥാർത്ഥ ശബ്ദം പോലെയല്ല തോന്നിയത് മറിച്ചു അതൊരു റോബോട്ട് സംസാരിക്കുമ്പോലെയാണ് തോന്നിയത്.”

“അത്രക്കും വിചിത്രമാണോ?”

“പറയാൻ വാക്കുകളില്ല.”

“എന്നിട്ട് അമ്മയ്ക്കു സംസാരിയ്ക്കാൻ സഹായിക്കുന്ന ആ ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയോ?”

“ഉം. അതിനേക്കാൾ ഭീകരമായ ഉപകരണങ്ങൾ അവിടെയുണ്ടായിരുന്നു.”

“എന്താണ് അത്.”

“ഇന്നിപ്പോൾ നമ്മുടെ പ്രൈവസി എന്ന വാക്കിനു ഫേസ്ബുക് വാട്സാപ്പ് ഇതൊക്കെയാണ് വില്ലന്മാർ അല്ലെ?”

“അതെ…” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“1000 വര്ഷങ്ങള്ക് ശേഷം ഇതൊന്നും അല്ല, റോബോട്ടുകൾക്കു മനുഷ്യർ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പോലും മനസിലാക്കാനുള്ള കഴിവുണ്ട്, ഇപ്പൊ രതി മനസ്സിൽ വിചാരിച്ചതു എനിക്ക് എളുപ്പമായി മനസിലാക്കാൻ കഴിയും എന്ന് ചിന്തിച്ചു നോക്കിയെ…”

“അത് റോബോട്ട് അല്ലെ?!!”

“അതെ പക്ഷെ, ചെറിയൊരു ചിപ്പ് ശരീരത്തിൽ വെച്ചാൽ ആ ഫീച്ചർ മനുഷ്യർക്കും കിട്ടും, അയ്യോ…”

“തീർന്നില്ല. ഞെട്ടണ്ട.”

“ഒരാളുടെ അടുത്ത് ഇരിക്കുമ്പോ അയാൾ വിചാരിക്കുന്നത് കണ്ടു പിടിക്കുന്നത് പോലെ, ഒരുനിശ്ചിത സമയത്തിനു ഉള്ളിൽ, അവരുടെ തലയിൽ ഓടിയ എല്ലാ ചിന്തകളും കിട്ടും.!”

“കേട്ടിട്ട് തന്നെ പേടിയാകുന്നു..”

“അത് സബ്‌കോൺഷ്യസ് മെമ്മറി അടക്കം കിട്ടും.”

“ദേവൻ ഇതൊക്കെ ചെയ്തിട്ടുണ്ടോ…?”

“മറുപടിയില്ലാതെ ചിരി മാത്രം ചിരിച്ചപ്പോൾ, ദേവന്റെ ചിരി

സത്യത്തിൽ എനിക്കപ്പോൾ ആദ്യമായി പേടി തോന്നി…”

“അപ്പൊ…മനുഷ്യർ ദൈവത്തെ പോലെയാകും എന്നാണോ?”

“അതെ…”

“ഏറ്റവും പ്രധാനമായ ഒരു കണ്ടുപിടിത്തം കൂടെ ഉണ്ട്. അത് നമ്മളെ മരണത്തിൽ നിന്ന് പോലും പിന്തിരിപ്പിക്കും!”

“എന്താണത് ….”

ഡോറിലെ മുട്ട് കേട്ടപ്പോൾ ദേവൻ ഒന്ന് കഴുത്തു പൊക്കി,

എന്റെ താലി മാല ദേവന്റെ ടീഷർട്ടിൽ കുടുങ്ങിയപ്പോൾ

“അയ്യോ…എന്റെ താലി….”

ദേവൻ പതിയെ അത് വിടുവിച്ചുകൊണ്ട് ബെഡിൽ എണീറ്റിരുന്നു.

ഞാൻ എണീറ്റ് നടന്നുകൊണ്ട് ഡോർ തുറന്നു, ഡിന്നർ ഞാൻ വാങ്ങി ടേബിളിൽ വെച്ചു.

“കഴിക്കാം അല്ലെ വിശക്കുന്നു”

(….തുടരും)

(1,2,3,5,7,11,13,17,19 …. ഇതൊക്കെയാണ് പ്രൈം നമ്പറുകൾ.

1 മണിക്കൂർ ഒറിജിൻ വേൾഡ് ഇല് കഴിയുമ്പോ അവിടെയും ഒരു മണിക്കൂർ ആവും, പക്ഷെ 2 മണിക്കൂർ കഴിയുമ്പോ 1+2 ആയിരിക്കും മൂന്നു ആവുമ്പൊ 1+2+3 ആയിരിക്കും.

5 മണിക്കൂർ എടുത്താൽ 1+2+3+5  = 11മണിക്കൂർ

സമയം നമ്മൾ ആദ്യമേ സെറ്റ് ചെയ്താൽ അതിനു അനുസരിച്ചുകൊണ്ട് സമയം കുറഞ്ഞു വരുന്നതിനു അനുസരിച്ചു തിരിച്ചു അതെ പാതയിൽ ഒറിജിൻ വേൾഡിലേക്ക് തിരിച്ചു എത്തിക്കോളും. പക്ഷെ ഇത് ഭാവിയിലെ കണക്കാണ്.

ഇനി ഇതിന്റെ നേരെ ഇരട്ടി ആയിരിക്കും ഭൂതകാലത്തിൽ.

5 മണിക്കൂർ എടുത്താൽ 5*3*2*1 30 മണിക്കൂർ അവിടെ നിൽക്കണം.)

Comments:

No comments!

Please sign up or log in to post a comment!