കോമിക് ബോയ് 5
പീറ്റർ :ഉം ഇനി ഈ അഡ്രെസ്സ് എവിടെയാണെന്ന് കണ്ടുപിടിക്കണം റോബർട്ട് ആർട്ട് ഗാലറി നോർത്ത് റോഡ് എന്തായാലും നോക്കാം
ഇതേ സമയം ജൂലി
“ഹും അവൻ ആരാന്നാ അവന്റ വിചാരം ഇത്രയും നാൾ താമസിക്കാനും കഴിക്കാനു മെല്ലാം സൗകര്യം ചെയ്തുകൊടുത്ത ഞാനായി ഇപ്പോൾ കുറ്റകാരി പോയാൽ അവൻ എവിടെവരെ പോകും തെണ്ടി തിരിഞ്ഞു ഇങ്ങോട്ടേക്ക് തന്നെ വരും അപ്പോൾ കാണിച്ചു കൊടുക്കാം ഈ ജൂലി ആരാണെന്ന് ”
ജൂലി ദേഷ്യത്തോടെ സോഫയിൽ ഇരുന്നു
“അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ അവനെ പറ്റി ചിന്തിക്കുന്നത് എനിക്ക് എന്റെ കാര്യം നോക്കിയാൽ പോരെ അവൻ കാരണം ഇതുവരെ ഒന്നും ഉണ്ടാക്കാനോ കഴിക്കാനോ പറ്റിയിട്ടില്ല മനുഷ്യനു വിശന്നിട്ടു വയ്യ ഇനി എപ്പോൾ ഉണ്ടാക്കി എപ്പോൾ കഴിക്കാനാ ”
ജൂലി വേഗം ഭക്ഷണം ഉണ്ടാക്കാനായി കിച്ചണിലേക്ക് കയറി പെട്ടെന്നാണു ഒരു മണം ജൂലിക്ക് അനുഭവ പെട്ടത്
ജൂലി :ഇതെന്താ ഇവിടെ നിന്ന് നല്ല മണം വരുന്നുണ്ടല്ലോ ഇതെവിടെനിന്നാ വരുന്നത്
ജൂലി ചുറ്റും നോക്കി അപ്പോഴാണ് അടുപ്പിൽ മൂടി വച്ചിരുന്ന പാത്രം ജൂലി കണ്ടത് ജൂലി പതിയെ പാത്രം തുറന്നു
“മം നല്ല മണം ഇത് ബിരിയാണിയാണല്ലോ ഇതിപ്പോൾ ആരാ ഉണ്ടാക്കിയത് ഇനിയിപ്പോൾ ആ ചെറുക്കനെങ്ങാനും ആയിരിക്കുമോ അവൻ എനിക്ക് എന്തൊ സർപ്രൈസ് തരുമെന്ന് പറഞ്ഞിരുന്നു അത് ഇതായിരിക്കും എന്തായാലും ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കാം അവനായതു കൊണ്ട് വിശ്വസിക്കാൻ പറ്റില്ല ”
ജൂലി അല്പം ബിരിയാണി കഴിച്ചുനോക്കി
“ഉം ഞാൻ വിചാരിച്ച പോലെയല്ല നല്ല രുചിയുണ്ട് അവൻ ഇതൊക്കെ എങ്ങനെയാ പഠിച്ചത് എന്തായാലും ഹാളിൽ പോയി സ്വസ്ഥമായി കഴിക്കാം ”
ജൂലി ഒരു പ്ലേറ്റിൽ അല്പം ബിരിയാണിയുമായി ഹാളിൽ എത്തി കഴിക്കാൻ കഴിക്കാൻ തയ്യാറായി പെട്ടെന്നാണ് ജൂലിയുടെ മനസ്സിൽ പീറ്ററിനെ കുറിച്ചുള്ള ചിന്തകൾ ഉണ്ടായത്
“അല്ല അവനിപ്പോൾ എന്തെങ്കിലും കഴിച്ചുകാണുമോ എവിടുന്നു കഴിക്കാൻ അവന്റെ കയ്യിൽ കാശൊന്നുമില്ലല്ലോ എവിടെയെങ്കിലും വിശന്നിരിക്കുന്നണ്ടാകും എന്തായാലും അവൻ വരുന്നത് വരെ കാത്തിരിക്കാം എന്തായാലും അധികനേരം വിശപ്പ് സഹിക്കാനൊന്നും അവനും പറ്റില്ല അതുകൊണ്ട് അവൻ ഉടനെ ഇങ്ങോട്ട് വന്നോളും ഏതായാലും എന്റെ കഴിക്കാനുള്ള മൂട് പോയി ഇനി അവൻ വന്നിട്ട് ഒന്നിച്ച് കഴിക്കാം ”
ജൂലി പത്രം മൂടി വച്ച ശേഷം സോഫയിൽ ഇരുന്നു
ഇതേ സമയം പീറ്റർ നോർത്ത് റോഡിൽ
പീറ്റർ :ഹോ അങ്ങനെ നോർത്ത് റോഡിലെത്തി എന്തൊരു വെയിലായിത് നന്നായിട്ട് വിശക്കുന്നുമുണ്ട് ഇനി ആ ആർട്ട് ഗാലറി എവിടെപ്പോയി കണ്ട് പിടിക്കാനാ മിസ്സ് ജൂലിയുടെ അടുത്ത് ചെന്ന് മാപ്പ് പറഞ്ഞാലോ ഹേയ് വേണ്ട അതിനു ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ ഒരു ദിവസംമൊക്കെ പട്ടിണി കിടക്കാൻ എനിക്കും പറ്റും എന്തായാലും ആ ആർട്ട് ഗാലറി കണ്ട് പിടിച്ചേ പറ്റു ”
പീറ്റർ ചുറ്റിലും നോക്കി പെട്ടെന്നാണു അതുവഴി ഒരു നാട്ടുകാരൻ പോയത് പീറ്റർ അയാളോട് സംസാരിക്കാൻ തുടങ്ങി
പീറ്റർ :ചേട്ടാ ഇവിടെ എവിടെയാ ഒരു ആർട്ട് ഗാലറി ഉള്ളത്
നാട്ടുകാരൻ :ഇവിടെ ആർട്ട് ഗാലറി ഒന്നുമില്ലല്ലോ
പീറ്റർ :അല്ല ചേട്ടാ അഡ്രെസ്സ് ഇതു തന്നെയാ റോബർട്ട് ആർട്ട് ഗാലറി എന്നാ പേര് പറഞ്ഞത്
നാട്ടുകാരൻ :നീ ആ പിരി പോയ റോബർട്ടിനെ പറ്റിയാണോ ചോദിക്കുന്നത്
പീറ്റർ :പിരി പോയ റോബർട്ടോ
നാട്ടുകാരൻ :അതെ ഇവിടെ എല്ലാരും അയ്യാളെ അങ്ങനെയാ വിളിക്കാറു എപ്പോഴും എന്തെങ്കിലും കുത്തി വരച്ചു കൊണ്ടിരിക്കും പക്ഷെ ആർക്കും ഒന്നും മനസ്സിലാകില്ല എന്നെ ഉള്ളു
പീറ്റർ :അത് തെന്നെയാണെന്നാ തോന്നുന്നത്
നാട്ടുകാരൻ :എങ്കിൽ ദാ ആ വളവിൽ കാണുന്ന രണ്ടാമത്തെ വീടാ അത് ആർട്ട് ഗാലറി ആക്കിയതോന്നും ഇവിടെ ആരും അറിഞ്ഞിട്ടില്ല
പീറ്റർ :വളരെ ഉപകാരം ചേട്ടാ എന്തായലും ഞാനൊന്നു പോയി നോക്കാം
നാട്ടുകാരൻ :എങ്കിൽ ശെരി ചെന്ന് നോക്ക്
പീറ്റർ വേഗം തന്നെ വീടിനു മുൻപിലെത്തി
“എന്തൊരു വലിയ വീടാ ഇത് കണ്ടിട്ട് തന്നെ പേടിയാകുന്നു എന്തായാലും ചെന്ന് നോക്കാം ”
പീറ്റർ വാതിലിനടുതെക്കേത്തി വിളിച്ചു നോക്കി
“ആരെയും കാണുന്നില്ലല്ലോ എന്തായാലും വാതിൽ തുറന്നുകിടക്കുകയല്ലേ ഒന്ന് കയറി നോക്കാം ”
പീറ്റർ പതിയെ വീടിനുള്ളിലേക്ക് കയറി അവിടെ ചുമരിൽ ഒട്ടനവധി ചിത്രങ്ങൾ തൂക്കി ഇട്ടിരുന്നു
“ഹോ ഇത് ഒരുപാടുണ്ടല്ലോ കണ്ടിട്ട് ഒന്നും മനസ്സിലാകുന്നില്ല അവിടവിടെ പല പല നിറങ്ങൾ അടിച്ചു വച്ചിരിക്കുന്നു എന്തായാലും കൊള്ളാം ”
പീറ്റർ മുൻപോട്ടു നടന്നു ഒരു റൂമിന് മുൻപിലെത്തി
“ആർട്ട് റൂം അതിനുള്ളിൽ കയറി നോക്കാം ”
പീറ്റർ പതിയെ റൂമിനുള്ളിലേക്ക് കയറി
റൂമിനുള്ളിൽ കുറച്ച് പ്രായമുള്ള ഒരാൾ ഇരുന്ന് ഉറങ്ങുന്നുണ്ടായിരുന്നു
“ഇതായിരിക്കുമോ റോബർട്ട് എന്തായാലും വിളിച്ചു നോക്കാം ”
പീറ്റർ പതിയെ അയാളെ തട്ടി വിളിച്ചു
പീറ്റർ :ഹലോ സാർ ഒന്ന് എഴുന്നേൽക്കു
പെട്ടെന്ന് അയ്യാൾ കണ്ണ് തുറന്നു “ആരാ നീ എന്തിനാ ഇവിടെ വന്നേ എന്റെ പെയിന്റിംഗ്സ് മോഷ്ടിക്കാൻ വന്നതാണോ “
പീറ്റർ :ഹേയ് അല്ല സാർ സാർ ആണോ ഈ റോബർട്ട്
റോബർട്ട് :അതെ എന്താ
പീറ്റർ :സാർ എന്റെ പേര് പീറ്റർ
റോബർട്ട് :അതിന് ഞാൻ എന്ത് വേണം
പീറ്റർ :ഇവിടെ ഒരാൾ ജോലിക്ക് വരുമെന്ന് പറഞ്ഞിരുന്നില്ലേ അത് ഞാൻ ആണ്
റോബർട്ട് :നീ ആണോ അത്
പീറ്റർ :അതെ
റോബർട്ട് പീറ്ററിനെ അടിമുടി ഒന്ന് നോക്കി
പീറ്റർ :(ഇയ്യാളെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നേ )
റോബർട്ട് :ജോലിയെ പറ്റിയൊക്കെ അറിയാമല്ലോ അല്ലേ
പീറ്റർ :അതെ സാർ ഞാൻ നന്നായി ചിത്രം വരക്കും
റോബർട്ട് :ബ്രെഷ് കയ്യിലെടുത്താൽ നിന്റെ കൈ ഞാൻ വെട്ടും
പീറ്റർ :അപ്പോൾ ഞാൻ എന്താണ് സാർ ചെയ്യേണ്ടത്
റോബർട്ട് :അപ്പോൾ അവരൊന്നും പറഞ്ഞില്ലേ
പീറ്റർ :ദേഹം അനങ്ങാത്ത ജോലിയാണെന്ന് മാത്രം പറഞ്ഞു
റോബർട്ട് :അത് ശെരിയാ ദേഹം അനങ്ങാത്ത ജോലി തന്നെയാ
പീറ്റർ :ഹോ ഇപ്പോഴാ ഒന്ന് സമാദാനമായത്
റോബർട്ട് :അതിരിക്കട്ടെ നിനക്ക് റോമൻ സാമ്രാജ്യത്തെ പറ്റി അറിയാമോ
പീറ്റർ :റോമൻ സാമ്രാജ്യമോ എനിക്കൊന്നും അറിയില്ല
റോബർട്ട് :എന്നാൽ അങ്ങനെ ഒരു സാമ്രാജ്യം ഉണ്ടായിരുന്നു
പീറ്റർ :ഇതൊക്കെ എന്തിനാ എന്നോട് പറയുന്നത്
റോബർട്ട് :കാര്യമുണ്ട് നിന്റെ ജോലി എന്റെ മോഡലായി നിൽക്കുക എന്നതാണ് ഇന്ന് നീ ആകേണ്ടത് റോമൻ സാമ്രാജ്യത്തിലെ ഒരു അടിമയാണു
പീറ്റർ :(ഇയ്യാൾക്ക് മുഴുത്ത വട്ട് തന്നെയാ )അടിമയോ ഞാനോ എന്നെ കണ്ടാൽ അടിമയെ പോലെ തോന്നുമോ
റോബർട്ട് :തോന്നിയില്ലെങ്കിൽ നമുക്ക് തോന്നിക്കാം ദാ അവിടെ കുറച്ച് കരിയും കീറിയ ഡ്രെസ്സുകളും മുണ്ട് നീ ആ കരി ദേഹതൊക്കെ പുരട്ടി ആ ഡ്രെസ്സും ഇട്ടു നിന്നാൽ അടിമയല്ലേന്ന് ആരും പറയില്ല പിന്നെ ആ ചങ്ങല കൂടി ദേഹത്തിടണം
പീറ്റർ :(ദൈവമെ പണി പാളിയല്ലോ ഇനിയിപ്പോൾ എന്താ ചെയ്യുക )
റോബർട്ട് :നീ എന്ത് ആലോചിച്ചോണ്ട് നില്കുകയാ വേഗം ചെന്ന് റെഡിയായി നിൽക്ക്
പീറ്റർ :ശെരി സാർ (എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം )
പീറ്റർ വേഗം റെഡിയായി നിന്നു
റോബർട്ട് :ശെരി ഇനി നീ മുട്ട് കുത്തി ഇരിക്ക് മുഖത്തു നല്ല വിഷമം ഉണ്ടാകണം മനസ്സിലായോ
പീറ്റർ :ശെരി സാർ എത്ര നേരം ഇങ്ങനെ ഇരിക്കേണ്ടി വരും
റോബർട്ട് :അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല ഞാൻ വരച്ചു തീരുന്നത് വരെ
ഇരിക്കെണ്ടി വരും
പീറ്റർ :(ദൈവമേ )
റോബർട്ട് :പിന്നെ പ്രധാനപ്പെട്ടകാര്യം എന്തെന്നാൽ ദേഹം ഒട്ടും അനക്കാൻ പാടില്ല എന്നതാണ്
പീറ്റർ :ദേഹം അനങ്ങാത്ത ജോലിയെന്ന് പറഞ്ഞപോൾ ഞാൻ ഇത്രയും പ്രതീക്ഷിചില്ല
വൈകുന്നേരം ജൂലിയുടെ വീട്
“സമയം 5മണി ആയല്ലോ ഈ ചെറുക്കൻ ഇത് എവിടെ പോയി കിടക്കുന്നു ഇത്രയും വാശി കാണിക്കാൻ ഞാൻ എന്ത് തെറ്റാ ചെയ്തത് ഇനി ചിലപ്പോൾ തിരിച്ചുപോകാനുള്ള വഴി അവൻ കണ്ടു പിടിച്ചുകാണും അതുകൊണ്ടാകും എന്നോട് വഴക്കിട്ടത് ഇനി അവനു എന്റെ ആവശ്യം ഉണ്ടാകില്ല എന്നാലും എന്നോട് ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നു ”
‘ടിൻ ടോങ് ‘പെട്ടെന്നാണ് വീട്ടിലെ കാളിങ് ബെൽ അടിച്ചത്
ജൂലി :അവൻ തിരിച്ചു വന്നേന്നാ തോന്നുന്നത് എപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ എന്തായാലും വേഗം വാതിൽ തുറക്കാം
ജൂലി വേഗം വാതിൽ തുറന്നു എന്നാൽ വന്നത് പീറ്റർ ആയിരുന്നില്ല
“ഹലോ മാഡം ഞാൻ നിങ്ങൾക്ക് ചില പുതിയ പ്രൊഡക്ടുകൾ പരിചയപ്പെടുത്താൻ വന്നതാണ് ”
ജൂലി :എനിക്ക് താല്പര്യമില്ല
സെയിൽസ്മാൻ :ഇല്ല മാഡം ഒന്ന് കണ്ട് നോക്കു
ജൂലി വേഗം വാതിൽ അടച്ചു അകത്തേക്ക് കയറി
“മനുഷ്യന് വട്ടുപിടിച്ചിരിക്കുമ്പോഴാ അവന്റ ഒരു പ്രോഡക്റ്റ് എങ്ങനെയെങ്കിലും അവനൊന്നു വന്നാൽ മതിയായിരുന്നു ”
ജൂലി സോഫയിലേക്കിരുന്നു
മണിക്കൂറുകൾ വീണ്ടും കടന്നു പോയി രാത്രി 9മണി
“സമയം ഇത്രയായിട്ടും അവന്റ ഒരു വിവരവുമില്ലല്ലോ അവനും അപകടം വല്ലതും പറ്റിക്കാണുമോ ഒന്നും പറ്റാതിരുന്നാൽ മതിയായിരുന്നു എല്ലാത്തിനും ഞാൻ തന്നെയാ കാരണം ഞാൻ അവനെ ഒന്നും പറയാൻ പാടില്ലായിരുന്നു അവനു അത്രക്ക് വേദനിച്ചത് കൊണ്ടല്ലേ അവൻ ഇറങ്ങി പോയത് ഇനിയിപ്പോൾ ഞാൻ എന്ത് ചെയ്യും ”
” ഇനിയും ഞാൻ ഇവിടെ കാത്തിരുന്നിട്ട് കാര്യമില്ല ഏതായാലും പുറത്ത് പോയി അവനെ അനേഷിക്കാം ചിലപ്പോൾ അകത്തു വരാൻ മടിച്ച് പുറത്ത് എവിടെയെങ്കിലും നില്പുണ്ടെങ്കിലോ ”
ജൂലി വേഗം വീടിനു പുറത്തേക്കിറങ്ങി റോഡ് അരികിലും പീറ്ററിനെ തിരയാൻ തുടങ്ങി
“പീറ്റർ നീ ഇവിടെവിടെയെങ്കിലും ഉണ്ടോ പ്ലീസ് ഒന്ന് പുറത്തേക്ക് വാ ദൈവമേ ഒരു രക്ഷയുമില്ലല്ലോ ഇനി ഞാൻ എവിടെപ്പോയി അനേഷിക്കും “
പെട്ടെന്നാണ് അവിടെ മഴ പെയ്യാൻ തുടങ്ങിയത് വളരെ വേഗം തന്നെ മഴ ശക്തമാവാൻ തുടങ്ങി
“ഇന്നത്തെ ദിവസം തന്നെ ശെരിയല്ല ഈ നശിച്ച മഴക്ക് വരാൻ കണ്ട സമയം ഞാൻ ആകെ നനഞ്ഞല്ലോ കൂടാതെ ഈ ഒടുക്കത്തെ കാറ്റും ഇനിയിപ്പോൾ ഞാൻ അവനെ ഇവിടെ പോയി നോക്കാനാണ് ”
മഴയും നനഞ്ഞുകൊണ്ട് ജൂലി തിരികെ നടന്നു
പെട്ടെന്നാണ് വഴിയരികിലെ പാർക്കിൽ ആരോ ഇരിക്കുന്നതായി ജൂലി കണ്ടത്
“ഈ സമയത്ത് ആരാ ആ പാർക്കിലിരിക്കുന്നത് അതും ഈ മഴയത്ത് എന്തായാലും നോക്കാം ”
ജൂലി വേഗം പാർക്കിലേക്ക് നടന്നു അടുത്ത് പോകും തോറും ജൂലി മുഖം കൂടുതൽ വ്യക്തമായി
“ദൈവമെ ഇത് അവനാണല്ലോ പക്ഷെ അവനു എന്തൊ വ്യത്യാസം ഉണ്ടല്ലോ അയ്യോ അവന്റെ മുടി ഇത് എവിടെ പോയി ”
ജൂലി വേഗം പീറ്ററിനടുതേക്ക് ഓടി
ജൂലി :പീറ്റർ നീ എന്തിനാ ഇങ്ങനെ മഴ നനയുന്നത്
അപ്പോഴാണ് പീറ്റർ ജൂലിയെ കണ്ടത് “മിസ്സ് ജൂലിയോ ”
ജൂലി :അതെ ഞാൻ തന്നെ നീ എന്താ വീട്ടിൽ വരാത്തത്
പീറ്റർ :ഞാൻ എന്തിനാ വരുന്നത് അത് എന്റെ വീടല്ലല്ലോ
ജൂലി :അപ്പോൾ നിന്റെ പിണക്കം ഇതുവരെ മാറിയില്ലല്ലേ
പീറ്റർ :എനിക്ക് ആരോടും ഒരു പിണക്കവുമില്ല
ജൂലി :പിന്നെന്താ നിനക്ക് എന്റെ കൂടെവന്നാൽ ഇപ്പോൾ തന്നെ നീ ഒരുപാട് നനഞ്ഞിട്ടുണ്ട്
പീറ്റർ :ഞാൻ ഇനി അങ്ങോട്ടെക്കില്ല മിസ്സ് ജൂലി വെറുതെ മഴ നനഞ്ഞു അസുഖം വരുത്തണ്ടാ
ജൂലി :ഇത്രക്ക് വാശി പാടില്ല പീറ്റർ ഞാൻ ഇനി എന്താ നിന്റെ കാല് പിടിക്കണോ
പെട്ടെന്ന് ആകാശത്ത് വലിയൊരു ഇടി മുഴങ്ങി
“അമ്മേ “പേടിച്ചു പോയ ജൂലി പെട്ടെന്ന് തന്നെ പീറ്ററിനെ കെട്ടി പിടിച്ചു ആ തണുപ്പത്തും ജൂലിക്ക് പീറ്ററിൽ നല്ല ചൂട് അനുഭവപെട്ടു ജൂലി ഒന്നും മിണ്ടാതെ കണ്ണടച്ച് ആ ചൂട് ആസ്വാതിച്ചു
അല്പസമയത്തിനു ശേഷം പീറ്റർ ജൂലിയെ വിളിക്കാൻ തുടങ്ങി “മിസ്സ് ജൂലി മിസ്സ് ജൂലി എന്താ ഈ കാണിക്കുന്നെ ”
പെട്ടെന്ന് തന്നെ ജൂലി പീറ്ററിനെ വിട്ടു മാറി നിന്നു
പീറ്റർ :മിസ്സ് ജൂലിക്ക് ഇടി പേടിയാണോ
ജൂലി :ഇപ്പോൾ അതാണോ വലിയ കാര്യം നീ വീട്ടിലേക്ക് വരുന്നോ അതോ ഇല്ലേ
പീറ്റർ :ഞാൻ മിസ്സ് ജൂലിയോട് പറഞ്ഞില്ലേ തിരിച്ചു പൊക്കോളാൻ
ജൂലി :അങ്ങനെ ഞാൻ പോകുന്നില്ല ഞാനു നിന്റെ കൂടെ ഇവിടെ തന്നെ ഇരിക്കും രണ്ട് പേർക്കും ഒന്നിച്ച് നനയാം
പീറ്റർ :മിസ്സ് ജൂലിക്ക് എന്നോട് എപ്പോഴാ ഇത്രക്ക് സ്നേഹം ഉണ്ടായത്
ജൂലി :സ്നേഹമൊന്നുമല്ല ഞാൻ കാരണമല്ലേ നീ ഇങ്ങോട്ടേക്ക് വന്നത് അപ്പോൾ നിന്നെ നോക്കേണ്ടത് എന്റെ ജോലിയല്ല
പീറ്റർ :അതൊന്നും സാരമില്ല എന്നെ ഞാൻ നോക്കികൊള്ളാം
ജൂലി :ഒന്ന് വാ ചെറുക്കാ ഞാൻ നിനക്ക് വേണ്ടി ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്
പീറ്റർ :എന്ത് സർപ്രൈസ്
ജൂലി :അതൊക്കെ കാണിച്ചുതരാം ആദ്യം നീ എന്റെ കൂടെ വാ
പീറ്റർ :(ഇപ്പോൾ തന്നെ വിശന്നു ചാകാറായി എന്തായാലും കൂടെ പോയേക്കാം )ശെരി മിസ്സ് ജൂലി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ വരാം
ജൂലി :എന്നാൽ ശെരി വാ പോകാം
ജൂലിയും പീറ്ററും തിരികെ വീട്ടിലേക്ക് നടന്നു
ജൂലിയുടെ വീട്
പീറ്റർ :മിസ്സ് ജൂലി സർപ്രൈസ് എവിടെ
ജൂലി :ഒന്ന് അടങ്ങു ചെറുക്കാ ആദ്യം ഞാൻ നിന്റെ തല തോർത്തി തരാം
ജൂലി കയ്യിലുണ്ടായിരുന്ന ടവൽ ഉപയോഗിച്ച് പീറ്ററിന്റെ തല തോർത്താൻ തുടങ്ങി
പീറ്റർ :മിസ്സ് ജൂലി ഒന്ന് നിർത്തിക്കെ എനിക്ക് തല വേദനിക്കുന്നു
ജൂലി :ഇപ്പോ കഴിയും നിനക്ക് വല്ല അസുഖവും വന്നാൽ പിന്നെ ഞാൻ അതിന്റെ പുറകേ നടക്ക്കേണ്ടി വരും
തല തോർത്തിയ ശേഷം ജൂലി പീറ്ററിനെ തന്നെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി
പീറ്റർ :എന്താ മിസ്സ് ജൂലി ഇങ്ങനെ നോക്കുന്നേ
ജൂലി :അല്ല ഞാൻ നേരത്തെ ചോദിക്കണം എന്ന് വച്ചതാ നീ മുടി വെട്ടിയോ
പീറ്റർ :കണ്ടാൽ അറിഞ്ഞുടെ മുടി വെട്ടിയെന്ന്
ജൂലി :മുടി വെട്ടാൻ നിന്റെ കയ്യിൽ കാശോന്നും ഉണ്ടായിരുന്നിലല്ലോ
പീറ്റർ :അതൊക്കെ വലിയ കഥയാ മിസ്സ് ജൂലി ആദ്യം ഈ ഡ്രെസ്സൊക്കെ മാറിയിട്ട് വാ എന്നിട്ട് ഞാൻ എല്ലാം വിശദമായി പറയാം
ജൂലി :എന്നാൽ ശെരി നീയും ഡ്രെസ്സൊക്കെ മാറിക്കോ
ജൂലി തന്റെ റൂമിലേക്ക് പോയി
അല്പ സമയത്തിനു ശേഷം
ജൂലി :ഇനി പറ നിനക്ക് പയിസ എവിടുന്നു കിട്ടി
പീറ്റർ :ഞാൻ ജോലി ചെയ്ത് ഉണ്ടാക്കിയതാ
ജൂലി :നീ ജോലി ചെയ്തന്നൊ എന്ത് ജോലി
പീറ്റർ നടന്ന കാര്യങ്ങൾ ജൂലിയോട് പറഞ്ഞു
ജൂലി :ദൈവമേ 4മണിക്കൂർ അയാൾ നിന്നെ ഒരേ ഇരുപ്പ് ഇരുത്തിയോ
പീറ്റർ :അതെ മിസ്സ് ജൂലി എന്റെ നടു ഒടിഞ്ഞിലെന്നേ ഉള്ളു അയാൾക്ക് മുഴുത്ത വട്ടാ
ഇത് കേട്ട ജൂലി ചിരിക്കാൻ തുടങ്ങി “നിനക്ക് മാത്രം എന്താടാ എപ്പോഴും ഇങ്ങനെ നടക്കുന്നത് ”
പീറ്റർ :ചിരിച്ചോ ചിരിച്ചോ ഞാൻ അല്ലെ അനുഭവിച്ചത്
ജൂലി :സോറി പീറ്റർ ഞാൻ അറിയാതെ ചിരിച്ചു പോയതാ പിന്നെ മുടി വെട്ടിയപ്പോൾ നീ കുറച്ച് സുന്ദരൻ ആയിട്ടുണ്ട്
പീറ്റർ :ഞാൻ അല്ലെങ്കിലും സുന്ദരൻ തന്നെയാ
ജൂലി :ഞാൻ പറഞ്ഞത് കൊണ്ടാണോ നീ മുടി വെട്ടിയത്
പീറ്റർ :ഞാൻ എന്റെ ഇഷ്ടത്തിന് ചെയ്തതാ അല്ലാതെ ആരും പറഞ്ഞിട്ടല്ല
ജൂലി :ശെരി ശെരി എന്നാൽ നീ ഇവിടെ ഇരിക്ക് ഞാൻ പോയി സർപ്രൈസ് കൊണ്ട് വരാം
ജൂലി അടുക്കളയിൽ ചെന്ന് ഒരു പാത്രവുമായി തിരികെവന്നു
പീറ്റർ :ഇതിലാണോ സർപ്രൈസ്
ജൂലി :അതെ തുറന്ന് നോക്ക്
പീറ്റർ പതിയെ പാത്രം തുറന്നു അതിനുള്ളിൽ അവൻ ഉണ്ടാക്കിയ ബിരിയാണി തന്നെ ആയിരുന്നു
പീറ്റർ :ഇത് ഞാൻ ഉണ്ടാക്കിയ ബിരിയാണി അല്ലേ ഇതാണോ സർപ്രൈസ്
ജൂലി :അതെ
പീറ്റർ :ഇത് വല്ലാത്ത ചതിയായി പോയി മിസ്സ് ജൂലി ഇത് എങ്ങനെ സർപ്രൈസ് ആകും
ജൂലി :നീ കരുതിയത് ഞാൻ ഇത് മുഴുവൻ കഴിച്ചു കാണും എന്നല്ലേ എന്നാൽ ഞാൻ കഴിച്ചിട്ടില്ല ഇത് സർപ്രൈസ് അല്ലേ
പീറ്റർ :എനിക്ക് മനസ്സിലായി മിസ്സ് ജൂലി എന്നെ പറ്റിച്ചതാ എനിക്കൊന്നും വേണ്ട ഇത്
ജൂലി :ഹോ നീ പണമോക്കേ ഉണ്ടാക്കി എന്തെകിലും കഴിച്ചു കാണും എന്നാൽ ഞാൻ നീ പോയത് മുതൽ പട്ടിണിയാണ് ഒന്നിച്ച് കഴിക്കാമെന്ന് കരുതിയാ ഇത് കൊണ്ടുവന്നത് ഇനിയിപ്പോൾ അത് വേണ്ട
പീറ്റർ :മിസ്സ് ജൂലി ഞാനും ഇതുവരെ ഒന്നും കഴിച്ചിട്ടില്ല
ജൂലി :അതെന്താ നീ അല്ലേ പറഞ്ഞത് നിനക്ക് 800രൂപ കിട്ടിയെന്ന്
പീറ്റർ :അതിൽ 100രൂപ മുടി വെട്ടി 200രൂപ ഓഫീസിൽ കൊടുത്തു ബാക്കി…
ജൂലി :ബാക്കി എന്ത് ചെയ്തു
പീറ്റർ :അത് പിന്നെ അതുകൊണ്ട് ഞാൻ മിസ്സ് ജൂലിക്ക് ഒരു ഗിഫ്റ്റ് വാങ്ങിച്ചു ഞാൻ ബർത്ത് ഡേയ്ക്ക് ഒന്നും തന്നിലല്ലോ
ജൂലി :എനിക്ക് ഗിഫ്റ്റ് വാങ്ങിചെന്നോ എന്ത് ഗിഫ്റ്റ് നീ ഒന്ന് കാണിച്ചേ
പീറ്റർ :അത്ര വലിയ ഗിഫ്റ്റ് ഒന്നുമല്ല പീറ്റർ ഒരു ബോക്സ് ജൂലിക്ക് നൽകി
ജൂലി :ഇത് വാച്ച് അല്ലേ ഇത് എന്റെ കയ്യിലുണ്ടല്ലോ അതും 15000രൂപയുടെത് പിന്നെന്തിനാ ഇത്
പീറ്റർ :എന്റെ കയ്യിൽ അത്രയൊന്നുമില്ല ഞാൻ ഉള്ളതു കൊണ്ട് വാങ്ങിച്ചതാ വേണ്ടെങ്കിൽ ഇങ്ങേടുക്ക് മിസ്സ് ജൂലി ഇടണ്ട
ജൂലി :അതിനെന്തിനാ നീ പിണങ്ങുന്നത് ഞാൻ വെറുതെ പറഞ്ഞതല്ലേ ഇതെനിക്ക് ഒരുപാട് ഇഷ്ടപെട്ടു എന്തായാലും നീ വിശപ്പ് സഹിച്ചു വാങ്ങിച്ചതല്ലേ പക്ഷെ ഒരു കാര്യം മാത്രം എനിക്ക് പിടി കിട്ടുന്നില്ല ഞാൻ നിന്നെ വിളിക്കാൻ വന്നില്ലായിരുന്നുവെങ്കിൽ നീ ഇത് എങ്ങനെ തരുമായിരുന്നു
പീറ്റർ :മിസ്സ് ജൂലി എന്നെ വിളിക്കാൻ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു
ജൂലി :എടാ എന്നിട്ടാണോ നീ അത്രക്ക് അഹങ്കാരം കാണിച്ചത്
പീറ്റർ :പിന്നെ വിളിച്ച ഉടനെ വന്നാൽ അത് മോശമല്ലേ
ജൂലി :നീ പഠിച്ച കള്ളൻ തന്നെ എന്തായാലും ഇരുന്ന് കഴിക്ക് നല്ല വിശപ്പ് കാണുമല്ലോ
പീറ്ററും ജൂലിയും ആഹാരത്തിനു ശേഷം
ജൂലി :പീറ്റർ നീ ഉറങ്ങാൻ പോകുകയാണോ
പീറ്റർ :അതെ എന്താ മിസ്സ് ജൂലി
ജൂലി :നീ സോഫയിൽ കിടക്കണ്ടാ നീ ആ റൂം എടുത്തോ
പീറ്റർ :വേണ്ട മിസ്സ് ജൂലി അത് മിസ്സ് ജൂലിയുടെ അച്ഛന്റെ റൂം അല്ലേ
ജൂലി :അത് സാരമില്ല നീ അവിടെ കിടന്നോ വെറുതേ എന്തിനാ ആ റൂം ഒഴിച്ചിടുന്നത് നീ പറഞ്ഞത് പോലെ അത് കൂടുതൽ വേദന ഉണ്ടാക്കുകയെ ഉള്ളു എന്നാൽ ശെരി ഞാൻ പോകുന്നു
പീറ്റർ :ഗുഡ് നൈറ്റ് മിസ്സ് ജൂലി
ജൂലി :ശെരി പീറ്റർ നിനക്ക് എന്നോട് ദേഷ്യമൊന്നും മില്ലല്ലോ
പീറ്റർ :എന്തിനാ എനിക്ക് ദേഷ്യം ഇവിടെ വന്നതിനു ശേഷമാ എനിക്ക് പുതിയ പുതിയ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞത് അതും മിസ്സ് ജൂലി കാരണം
ജൂലി :ശെരി പീറ്റർ ഗുഡ് നൈറ്റ്
ജൂലി റൂമിലേക്ക് കയറി വാതിലടച്ചു
അന്ന് രാത്രി എത്ര ശ്രേമിച്ചിട്ടും ജൂലിക്ക് ഉറങ്ങാൻ സാധിച്ചില്ല അവൾ പീറ്റർ നൽകി വച്ചും നോക്കി തിരിഞ്ഞും മറിഞ്ഞും കിടന്നു
“അവൻ എന്ത് പാവമാ ഞാൻ അത്രയൊക്കെ പറഞ്ഞിട്ടും എനിക്ക് വേണ്ടി എന്തൊക്കെയാ ചെയ്യുന്നത് ഇനി ചിലപ്പോൾ അവനു എന്നോട് വല്ല ഇഷ്ടവും കാണുമോ എന്തൊക്കെയാ ജൂലി നീ ഈ ആലോചിക്കുന്നത് മര്യാദക്ക് കിടന്നുറങ്ങാൻ നോക്ക് ”
ജൂലി കണ്ണ് ഇറുക്കി അടച്ചു ഉറങ്ങാൻ തുടങ്ങി
എന്നാൽ വീണ്ടും അവളിൽ പീറ്ററിനെ കുറിച്ചുള്ള ചിന്തകൾ ഉണ്ടായി
“ഇന്ന് അറിയാതെ യാണെങ്കിലും ഞാൻ പീറ്ററിനെ കെട്ടിപിടിച്ചു ആ തണുപ്പത്തും അവന്റെ ദേഹത്തിനു നല്ല ചൂടായിരുന്നു ”
ജൂലി പോലും അറിയാതെ അവളുടെ കൈ അവളുടെ പാന്റിസിനുള്ളിലേക്ക് പോകാൻ തുടങ്ങി പെട്ടെന്ന് തന്നെ ജൂലി കൈകൾ പിൻവലിച്ചു
“എന്താ ജൂലി നീ ഈ ചെയ്യാൻ പോയത് നിനക്കെന്താ വട്ടായോ അയ്യേ എനിക്ക് ഓർക്കാൻ കൂടി വയ്യ എനിക്ക് എന്തൊക്കെയാ ഈ പറ്റുന്നത് ”
ജൂലി വേഗം തലയ്ക്ക് മുകളിൽ തലയണ വച്ച് ഉറങ്ങാൻ തുടങ്ങി
തുടരും……
ഇഷ്ടപ്പെട്ടങ്കിൽ ലൈകും കമന്റും ചെയ്യുക തെറ്റുകൾ ഉണ്ടെങ്കിൽ കമന്റിലൂടെ പറയുക സമയം കിട്ടാത്തത് കൊണ്ടാണ് പേജ് കൂട്ടാൻ പറ്റാത്തത്
Comments:
No comments!
Please sign up or log in to post a comment!