പ്രേമ മന്ദാരം 3
ഇത് ഇത്ര നേരത്തെ തരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല, നിങ്ങളുടെ ഓരോ കമ്മെന്റുമാണ് എന്നെ ഇതിന് പ്രാപ്തനാക്കിയത്. നിങ്ങൾ തന്ന സ്നേഹം എന്നും മായാതെ മനസ്സിലുണ്ടാകും. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് പക്ഷെ വരികൾ കിട്ടുന്നില്ല. ഇതിന്റെ ക്ലൈമാക്സ് എഴുതിയ ഫീലിൽ നിന്ന് ഞാൻ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇനി അങ്ങോട്ട് ജീവിതത്തിൽ കുറച്ച് തിരക്ക് പിടിച്ച കാലമാണ്. അപ്പോൾ സമയം കിട്ടുമ്പോൾ ഇത് വഴി വരാം.
അപ്പോൾ നമുക്ക് കഥയില്ലേക്ക് പോകാം
########################
“അപ്പോൾ നമ്മൾ മിഷൻ നാളെ തുടങ്ങുന്നു.”
“യാ അപ്പോൾ ബൈ… ഗുഡ് നൈറ്റ്”
“ഗുഡ് നൈറ്റ്” ഞാൻ ഫോൺ വെച്ചു.
അങ്ങനെ ഞങ്ങൾക്കിട്ട് പണിതവനെ ഹണ്ട് ചെയ്ത് പിടിക്കുന്ന സ്വപ്നം കണ്ട് ഞാൻ ഉറങ്ങി….
തുടർന്ന് വായിക്കുക….
പിറ്റേന്ന് രാവിലെ എഴുന്നേൽക്കാൻ കുറച്ച് ലേറ്റായി അതിന് ഒരു കാരണവുമുണ്ട്. ഇന്നലെ രാവിലെ കോളേജിൽ വെച്ച് നടന്ന സീൻ… അതായത് ഐഷു ആ പോസ്റ്റർ ഒക്കെ വലിച്ചു കീറുന്നത്, സ്വപ്നം കണ്ടു. പക്ഷെ ഒരു വ്യത്യാസം ഉള്ളത് എന്താന്ന് വച്ചാൽ പേപ്പർ എല്ലാം കീറികഴിഞ്ഞ് അവൾ നേരെ എന്റെ അടുത്ത് വന്ന് എന്റെ കുത്തിന് പിടിച്ചു ഭിത്തിയിൽ ചേർത്ത് വെച്ചു. എനിക്ക് ശ്വസം മുട്ടുന്നത് പോലെ തോന്നി. എന്റെ സർവ്വ ശക്തിയും എടുത്ത് അവളെ തള്ളി, അവൾ കയ്യെടുത്തപ്പോൾ ഞാൻ താഴേക്ക് വീണു. ആ ഷോക്കിൽ ഞട്ടി ഉണർന്നപ്പോളാണ് കണ്ടത് സ്വപ്നമാണെന്ന് മനസ്സിലായത്. ഇന്നലെ രാവിലെ ഞാൻ ഇത് ആയിരിക്കണം പ്രതീക്ഷിച്ചത്.
അതെനിക്ക് ആ കുരുപ്പിനെ പേടി ഉണ്ടായിട്ട് ഒന്നുമല്ല കേട്ടോ…. ചില സമയത്ത് ഓള് യക്ഷിയായി മാറും അപ്പോൾ മുമ്പിൽ നിൽക്കുന്നത് ആരാന്നു പോലും നോക്കില്ല. പിന്നെ കണ്ട സ്വപ്നത്തിൽ ഓൾക്ക് യക്ഷികളെ പോലെ ചോര കുടിക്കാൻ വേണ്ടിയുള്ള നീണ്ട പല്ലുകൾ ഉണ്ടായിരുന്നെന്ന് തോന്നുന്നു.
യക്ഷി….
അതോർത്തപ്പഴേ എനിക്ക് ചിരി വന്നു.
ഏതായാലും ആ സ്വപ്നം കഴിഞ്ഞ് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. പിന്നെ ഒരുപാട് കഴിഞ്ഞെപ്പോഴാണ് നിന്ദ്രാ ദേവി വന്നെന്നെ കൂട്ടികൊണ്ട് പോയത്.
കാലത്ത് തന്നെ ഐഷുവിന്റെ ഫോൺ കേട്ടാണ് എഴുന്നേറ്റത്, നോക്കുമ്പോൾ സമയം ഒമ്പത്തര.
“ഡാ നീ ഇറങ്ങിയോ?” ഫോൺ എടുത്ത് ചെവിയിൽ വെച്ചപ്പോഴേ മറുതല്ക്കൽ നിന്നുമവൾ ചോദിച്ചു.
“ഇറങ്ങാനോ ഇങ്ങോട്ട്…? നമുക്ക് സസ്പെൻഷനല്ലേ…?”
“ഡാ കോളേജിലേക്കല്ല രാവിലെ ഫോണും കൊണ്ട് ഇങ്ങ് വരാൻ ഞാൻ ഇന്നലെ പറഞ്ഞതല്ലേ” ഇന്നലെ അവൾ വിളിച്ചത് അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്.
എന്നിൽ നിന്നും ഉത്തരമൊന്നും കിട്ടാതെ വന്നപ്പോൾ അവൾ തുടർന്നു. “അപ്പോൾ മോനെല്ലാം മറന്നല്ലേ? അങ്ങനെയാണെങ്കിൽ ഇത് വരെ കട്ടിലിൽ നിന്നും എഴുന്നേറ്റിട്ടുണ്ടാവില്ലല്ലോ?”
“ഇല്ലടി ഞാൻ ദാ വരുന്നു. ഒരു അര മണിക്കൂർ”
“അപ്പോൾ ഞാൻ പറഞ്ഞത് തന്നെ കാര്യം രാജാവിപ്പോഴും ശയ്യയിൽ തന്നെയാണല്ലേ?”
“നീ എന്നെ നിരീക്ഷിക്കാൻ ഇവിടെ വല്ല ക്യാമറയും വച്ചിട്ടിട്ടുണ്ടോടി” അവളുടെ ചോദ്യം കേട്ട് ഞാൻ ചോദിച്ചു.
“പോ… ചെറുക്കാ കളിക്കാതെ. മോൻ പോയി റെഡിയായി പെട്ടന്ന് റെഡിയായി വരാം നോക്ക്” അവൾ ഫോൺ വെച്ചു.
ശവറും ഓണാക്കി അതിന്റെ കീഴെ നിന്ന് പല്ലും തേച്ച് ഞാൻ സമയം ലാഭിച്ച് റെഡിയായി. പിന്നെ പെട്ടെന്ന് തന്നെ കാപ്പിയും കുടിച്ച് മമ്മിയോട് റ്റാറ്റാ പറഞ്ഞു ഐഷുവിന്റെ വീട്ടിലേക്ക് തിരിച്ചു.
അവിടെ അവളും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. അച്ഛൻ ഓഫീസിൽ പോയെന്ന് അമ്മ പറഞ്ഞു. അമ്മയോട് കൂടുതൽ വിശേഷം പറഞ്ഞ് നിൽക്കാൻ സമ്മതിക്കാതെ പണിയുണ്ട് എന്ന് പറഞ്ഞ് ഐഷു എന്നെ വിളിച്ചു അവളുടെ റൂമിൽ കൊണ്ട് പോയി. അവിടെ ലാപ് എല്ലാം നേരത്തെ ഓണാക്കി വെച്ച്, അടുത്ത് തന്നെ ഒരു പേപ്പർ ബോർഡ് എല്ലാം സെറ്റ് ചെയ്ത് വെച്ചു ഒരു ഡിക്റ്റക്റ്റീവ് കേസ് അന്വേശിക്കുന്നത് പോലെയുണ്ട് സെറ്റാക്കിയിരുന്നു.
“കൊള്ളാലോ വലിയ സെറ്റപ്പ് ഓക്കേ ആണല്ലോ. എന്താ പ്ലാൻ…”
“മോനീ ഐഷുവിനെകുറിച്ച് എന്താ വിചാരിച്ചേ ഇന്നലെ തന്നെ ഫുൾ പ്ലാൻ സെറ്റ് ചെയ്തിട്ടുണ്ട്.” അത് പറഞ്ഞ് പേപ്പർ ബോർഡിൽ പേജ് മറിച്ചു. രണ്ടാമത്തെ പേപ്പറിൽ ഒരു മൂന്ന് വാക്ക് എഴുതിയിരുന്നു.
“ഈ കേസിൽ പ്രതിയെ കണ്ടുത്താൻ മൂന്നു മാർഗ്ഗങ്ങളാണ് ആണ് നമുക്കുള്ളത്
ഒന്ന്… നിന്റ ഫോണിൽ നിന്നുമാണ് ആ ഫോട്ടോ ലീക്ക് ആയത് എന്നുള്ളത് കൊണ്ട് അത് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് നീ അല്ലാതെ ആരൊക്കെയാണ് എടുത്തത് എന്നറിഞ്ഞാൽ നമുക്ക്…”
അവൾ മുഴുവിപ്പിക്കത്തിന് മുമ്പ് ഞാൻ ഇടക്ക് കയറി. “അത് നടക്കില്ല ഐഷു. ആ സമയത്ത് ഞാൻ അല്ലാതെ വേറെ ആരും എന്റെ ഫോൺ എടുത്തിട്ടില്ല” ഞാൻ നിസ്സഹായനായി പറഞ്ഞു.
“നീ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ? ഒന്ന് ആലോചിച്ച് നോക്ക് ചിലപ്പോൾ നീ മറന്ന് പോയതാകും. നിന്റെ ഫോൺ മാറ്റാരോ എടുത്തിട്ടുണ്ട് അല്ലാതെ അത് പുറത്ത് പോകില്ല”
“അത് ശരിയാണ്. പക്ഷെ എന്റെ ഓർമ്മയിൽ ഞാൻ അല്ലാതെ വേറെ ആരും ആ സമയത്ത് എന്റെ ഫോൺ എടുത്തിട്ടില്ല. നീ പറഞ്ഞത് പോലെ മറന്ന് പോയതാകും പക്ഷെ എന്റെ ഓർമ്മയിൽ എവിടെയും അങ്ങനെ ഒരു സീൻ ഇല്ല.
“ഡാ നീ ഇങ്ങനെ ഡെസ്പ് ആവല്ലേ നമുക്ക് വേറെയും മാർഗങ്ങളുണ്ട്”
“അത് നോക്കുന്നതാകും നല്ലത്…!”
“രണ്ടാമത്തെ മാർഗ്ഗം ഫോണിന്റെ സ്റ്റോറേജിൽ നിന്നും എങ്ങോട്ടാണ് കോപ്പി ആയത് എന്ന്. അതായത് ഏത് ഡിവൈസിലേക്കാണ് കോപ്പി ആയത് എന്ന് കണ്ടു പിടിക്കണം. അങ്ങനെ കോപ്പി ആയ ഡിവൈസിന്റെ ഓർനർ ആകും നമ്മൾ അന്വേഷിക്കുന്നയാൾ”
“പക്ഷെ അതെങ്ങനെ കണ്ടെത്തും”
“നീ എന്നെ കുറിച്ച് എന്താ മനസ്സിലാക്കിയേക്കുന്നത് മോനെ…? ഫോണിൽ നിന്നും കോപ്പി നടന്നിട്ടുണ്ടെങ്കിൽ അത് ഏതെങ്കിലും ഫോൺ ലോഗിൽ അല്ലെങ്കിൽ അപ്ലിക്കേഷൻ ലോഗിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. അത് കണ്ടെത്തിയാൽ പണി കഴിഞ്ഞു. പക്ഷെ അതിന് കുറച്ച് സമയമെടുക്കും.” ഐഷു അവൾ ലാപ് ഉപയോഗിക്കുമ്പോൾ വെക്കുന്ന കണ്ണാടി നല്ല സ്റ്റൈലിൽ വെച്ചാണ് അത് പറഞ്ഞത്.
“സമയം ഒരു വിഷയമല്ല, നമുക്ക് ആളെ കിട്ടിയാൽ മതി പക്ഷെ നിനക്ക് ഇതൊക്കെ അറിയമോ?”
“ഇതൊക്കെ നിസ്സാരം, ഞാൻ പുഷ്പം പോലെ ചെയ്യും”
“അവസാനം ഇതൊക്കെ കണ്ടാൽ മതി, പിന്നെ എന്താ ഈ മൂന്നാമത്തെ വഴി?”
“അത് മോൻ കാത്തിരുന്നു കണ്ടോ…! മൂന്നാമത്തെ മാർഗ്ഗം കുറച്ച് കോംപ്ലിക്കേറ്റഡാണ്”
“അതെന്താ അത്ര കോംപ്ലിക്കേറ്റഡ്”
“അത് ആ ഫോട്ടോ സോഷ്യൽ മീഡിയിൽ പ്രചരിച്ച സ്ഥിതിക്ക് അതിന്റെ സോഴ്സ് കണ്ടെത്താൻ നമുക്കൊരു ശ്രമം നടത്താം.”
“അതെങ്ങനെ?”
“ഈ ഫോട്ടോ പോസ്റ്റ് ചെയ്തവർക്ക് എവിടെ നിന്നാണ് അത് കിട്ടിയത് എന്നറിയണം. അയാൾക്ക് എവിടെ നിന്ന് കിട്ടി എന്ന് അറിയണം അങ്ങനെ പോയി നിന്റെ ഫോണുമായി ലിങ്ക് ആകുന്ന ആളെ കണ്ടെത്തണം”
“ആ ഐഡിയ കൊള്ളാമല്ലോ? നമുക്ക് അത് നോക്കാം”
“ഐഡിയയൊക്കെ കൊള്ളാം പക്ഷെ മോൻ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല കാര്യം”
“പോസ്റ്റ് ചെയ്ത ഓരോരുത്തരോടും വിളിച്ച് ചോദിച്ചാൽ പോരെ? അതിലെന്താ ഇത്ര പാട്”
“ചോദിച്ചിട്ട് അവർ പറഞ്ഞില്ലെങ്കിലോ? അല്ലെങ്കിൽ കള്ളം പറഞ്ഞാലോ? പിന്നെ ഇതും പറഞ്ഞ് വിളിച്ചാൽ നല്ല കളിയാക്കലും കിട്ടും.”
“കളിയാക്കിയാൽ അത് ഡീൽ ചെയ്യാൻ എനിക്കറിയാം. പിന്നെ അവന്മാരെ കൊണ്ട് പറയിക്കാൻ ഒരു ഐഡിയ എന്റടുത്തുണ്ട്. പക്ഷെ കള്ളം പറഞ്ഞാൽ അതെങ്ങനെ കണ്ടു പിടിക്കുമെന്നാണ് ഒരു പിടിയും ഇല്ലാത്തത്.”
“മിക്കതും സീനിയർസ് ഒക്കെയാണ് നീ എങ്ങനെ അവരെ കൊണ്ട് പറയിക്കും, പിന്നെ കള്ളം പറയുന്നത് കണ്ട് പിടിക്കാൻ ഒരു കിടിലൻ ഐഡിയ എന്റെ കയ്യിലുണ്ട്!”
“സീനിയർസ് ആയാലും കുഴപ്പമില്ല, കള്ളം പറയുന്നത് എങ്ങനെയാ കണ്ടു പിടിക്കുന്നെ?”
“അത് അവര് പോസ്റ്റ് ചെയ്ത സമയവും അവർക്ക് ഫോട്ടോ കൊടുത്ത ആൾ പോസ്റ്റ് ചെയ്ത സമയവും നോക്കിയാൽ മതി.
“അത് കൊള്ളാം! പക്ഷെ അത് മൊത്തം മാർക്ക് ചെയ്ത് വെക്കണമല്ലോ?”
“ദാ ഇതിൽ നോട് ചെയ്താൽ മതി” കയ്യിൽ ഒരു മാർക്കറും തന്ന് പേപ്പർ ബോർഡ് കാണിച്ച് കൊണ്ട് ഐഷു പറഞ്ഞു.
“അപ്പോൾ സെറ്റ് നമുക്ക് പണി തുടങ്ങാം. നീ എന്റെ ഫോണിൽ നിന്നും ഡാറ്റാ കിട്ടുമോ എന്ന് നോക്ക് ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തവരുടെ പുറകെ പോകാം”
“ശരി നമുക്ക് പണി തുടങ്ങാം”
അത് പറഞ്ഞ് എന്റെ ഫോൺ ലാപ്പിൽ കണക്ട് ചെയ്ത് ഐഷു അതിൽ എന്തൊക്കെയോ ചെയ്യാൻ തുടങ്ങി.
ഞാൻ ഫേസ്ബുക് തുറന്നു ഫോട്ടോ പോസ്റ്റ് ചെയ്ത ഒരു പയ്യനെ നോക്കി അവന്റെ നമ്പർ സംഘടിപ്പിച്ചു വിളിച്ചു. പയ്യൻ ജൂനിയർ ആയത് കൊണ്ട് സംഭവം ഈസി ആയി നടന്നു. കോളേജിൽ ഇട്ട് പണി തരും എന്ന് പറഞ്ഞപ്പോൾ അവൻ മണി മണി പോലെ കാര്യം പറഞ്ഞു. അങ്ങനെ ഞാൻ ബോർഡിൽ ആദ്യത്തെ ആളെ മാർക്ക് ചെയ്തു. എന്റെ ഫോൺ ഐഷു ലാപ്പിൽ കണക്ട് ചെയ്തേക്കുന്നത് കൊണ്ട് ഞാൻ അവളുടെ ഫോണാണ് ഉപയോഗിച്ചത്.
അങ്ങനെ ഓരോരുത്തരെ കണ്ടു പിടിച്ച് വിളിച്ച് ഡാറ്റാ കളക്ട് ചെയ്തു. സീനിയർസ് അൽപ്പം ബലം പിടിച്ചെങ്കിലും എന്റെയും ഐഷുവിന്റെയും ഫോട്ടോ അനുവാദമില്ലാതെ പോസ്റ്റ് ചെയ്തതിന് സൈബർ സെല്ലിൽ കംപ്ലിന്റ് ചെയ്യും എന്ന് പറഞ്ഞപ്പോൾ, ഒന്ന് പേടിച്ചു. പിന്നെ മര്യാദക്ക് ഡീറ്റെയിൽസ് തന്നു.
എല്ലാവന്മാരും സദാചാരം കളിച്ചതാണ്. രാത്രി കള്ളവെടിക്ക് പോണ കീടങ്ങളാണ് സദാചാര പോലിസ് കളിക്കാൻ നിൽക്കുന്നത്.
അങ്ങനെ സമയം കടന്ന് പോയി. ഇടക്ക് ബോർ അടിച്ചപ്പോൾ ഐഷുവിന്റ പുറകിൽ പോയി നിന്ന് സ്ക്രീനിൽ നോക്കി. പുള്ളിക്കാരി എന്തോ കാര്യമായ പണിയിലാണ്. നോക്കുമ്പോൾ ഇടക്കിടക്ക് എന്തൊക്കെയോ ഗൂഗിൾ ചെയ്ത് നോക്കുന്നുമുണ്ട്.
“ചേച്ചിക്ക് ഇതിനെകുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ?”
“എന്താടാ…”
“അല്ല ഇടക്കിടക്ക് ഗൂഗിൽ ചെയ്ത് നോക്കുന്നു.”
“അത് മോനെ ഓരോ അപ്ലിക്കേഷനും ഓരോ അർച്ചിട്ടക്ചർ ആണ് അതിൽ നിന്നും എങ്ങനെ ഡാറ്റാ എടുക്കണം എന്ന് അറിയാനാണ്. അല്ലെങ്കിലും ഞങ്ങൾ സോഫ്റ്റ്‌വെയർ എഞ്ചിനീയർസൊക്കെ ഗൂഗിൾ കൊണ്ട് ജീവിക്കുന്നവരാണ്”
“ആഹാ ബെസ്റ്റ് പരീക്ഷക്കും ഇതുപോലെ സെർച്ച് ചെയ്ത് എഴുതാൻ പറ്റിയിരുന്നെങ്കിൽ വളരെ എളുപ്പമായിരുന്നല്ലേ?”
“അത് വളരെ ശരിയാണ്. പരീക്ഷക്ക് ഇങ്ങനെ ഗൂഗിൾ ചെയ്താൽ കിട്ടുന്ന ചോദ്യം മാറ്റിയിട്ട് ചെറിയ ചെറിയ ടാസ്ക് ആക്കണം എന്നിട്ട് ആവിശ്യമെങ്കിൽ ഗൂഗിൾ ചെയ്യാനുള്ള ഓപ്ഷനും വക്കണം.
“ആഹാ ബെസ്റ്റ് ഐഡിയ മക്കള് വിദ്യാഭ്യാസ മന്ത്രിയാകുമ്പോൾ കൊണ്ട് വന്നാൽ മതി ഈ മാറ്റങ്ങളോക്കെ”
“നീ കളിയാക്കുകയൊന്നും വേണ്ട ഫുച്ചറിൽ ഇതൊക്കെയായിരിക്കും ഉപയോഗിക്കാൻ പോണത്”
“ആവുമായിരിക്കും! എന്നാലും എന്റെ ഐഷുവിന് ഇത്ര വിവരം വെച്ച കാര്യം ഞാൻ അറിഞ്ഞില്ലല്ലോ? എന്നോടാരും പറഞ്ഞുമില്ല”
“മ്മ് സുഗിച്ചുട്ടോ… മോൻ കിന്നരിക്കാൻ നിൽക്കണ്ട് പണിയെടുക്ക്”
“ഞാൻ ഇത് വരെ ഫുൾ പണിയിലായിരുന്നു. ഓരോത്തന്മാരുടെ വർത്താനം കേൾക്കുമ്പോൾ ചൊറിഞ്ഞു വരും. പിന്നെ ആവിശ്യം നമ്മുടെ ആയത് കൊണ്ട് വലുതായിട്ട് ചൂടാകാനും പറ്റില്ലല്ലോ? പിന്നെ നീ നോക്കിയിട്ട് ഒക്കെ എന്തായി വല്ലതും നടക്കോ”
“മ്മ് തല്കാലത്തേക്ക് ക്ഷമിക്ക് ഇതെല്ലാത്തിനും ചേർത്ത് ആളെ കിട്ടുമ്പോൾ അവനിട്ടു കൊടുക്കാം. പിന്നെ ഇതിൽ ഞാൻ നോക്കിയെടുത്തോളം ഒന്ന് പത്തിന് അടുപ്പിച്ച് അങ്ങനെ ഒരു ഫയൽ ക്രിയേറ്റ് ആയിട്ടുണ്ട്. അഞ്ചേ മുക്കാൽ അടുപ്പിച്ച് ഡിലീറ്റ് ആയിട്ടുണ്ടുമുണ്ട്. അല്ലതെ കോപ്പി ആയതായി എവിടെയും ഇല്ല. പിന്നെ ഇനിയും കുറച്ച് കൂടി നോക്കാൻ ഉണ്ട് കിട്ടുമായിരിക്കും.”
“കിട്ടിയാൽ മതി… ഞാൻ എന്റെ പണി നോക്കട്ടെ നീ ചെയ്തോ”
“എന്നാൽ ശരിയാടാ പണി നടക്കട്ടെ”
പിന്നെ അങ്ങോട്ട് ഉച്ചക്ക് ഫുഡ് കഴിക്കുന്നത് വരെ ഫോൺ താഴെ വെക്കാതെ ഉള്ള പണിയായിരുന്നു. ഉച്ചക്ക് ഫുഡ് കഴിക്കാൻ അമ്മ വിളിച്ചപ്പോൾ പോയി ഫുഡ് കഴിച്ചു പിന്നെയും തിരിച്ഛ് വന്ന് പണി തുടർന്നു.
അവസാനം കിട്ടിയ എല്ലാവരെയും വിളിച്ച് മാർക്ക് ചെയ്ത ശേഷം ഞാൻ ബോർഡിലേക്ക് നോക്കി. എന്റെ പേശികൽ സമ്മർദ്ദം കൊണ്ട് വലിഞ്ഞ് മുറുകി.
“ഡീ… ഇങ്ങ് വന്നേ?”
“എന്താടാ ആളെ കിട്ടിയോ?”
“നീ ഒന്നിങ്ങ് വന്ന് ഇത് നോക്കിയേ”
ഐഷു ഏഴുന്നേറ്റ് വന്ന് പേപ്പർ ബോർഡിലേക്കും എന്നെയും മാറി മാറി നോക്കി.
“ഇതെന്താടാ വല്ല സർക്കൂട്ടോ മറ്റോ ആണോ”
“എന്റെ ഇത്രയും നേരത്തെ അധ്വനമാണ് മോളെ…! ടോട്ടൽ 47 പേരുണ്ട്”
“എന്നിട്ട് ആളെ കിട്ടിയോ?”
“അതിലാണ് ഒരു ചെറിയ പ്രശ്നം”
“എന്ത് പ്രശ്നം…!”
“സംഭവം നീ പറഞ്ഞത് പോലെ സർക്കൂട്ട് ആണ്”
“മനസ്സിലായില്ല”
“അതയത് പെണ്ണേ ഇതിന് ഒരു തുടക്കമില്ല, ലൂപ് ആണ് പിന്നെ കുറെ ഇന്റർ കണക്ഷനും. ഇതിൽ എന്റെ ഫോണുമായി ബന്ധിപ്പിക്കുന്ന ആരുമില്ല”
“അതെങ്ങനെ ശരിയാകും…! അപ്പോൾ ഫോട്ടോ എന്താ ആകാശത്തു നിന്നു പൊട്ടി വീണതാണോ?”
“അതാണ് എനിക്കും മനസ്സിലാകാത്തത്. ഇതിൽ ആരോ ഒരാൾ കള്ളം പറയന്നുണ്ട് അതാണ് ഇങ്ങനെ ലൂപ്പായിട്ട് കിടക്കുന്നത്”
“ഞാൻ പറഞ്ഞതുപോലെ കള്ളം പറയുന്നുണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കിയോ?”
“അതൊക്കെ നോക്കി. പക്ഷെ അതിലും ഒരു വിഷയമുള്ളത് എന്താന്ന് വച്ചാൽ ഇതിൽ എവിടേയും പോസ്റ്റ് ചെയ്യാതെ പേർസണലി ഷെയർ ചെയ്തതും, നമ്മൾ ഇല്ലാത്ത വാട്സാപ്പ് ഗ്രൂപ്പിൽ വന്നതും ഒക്കെയുണ്ട് അതിന്റെ സമയം നമുക്കറിയില്ലല്ലോ?”
“ആ ഗ്രൂപ്പിൽ ആരാണ് ഇട്ടത് ചിലപ്പോൾ അവനായിരിക്കും നമ്മൾ അന്വേശിക്കുന്ന ആൾ”
“അതാകാൻ ചാൻസില്ല മോളെ ആ ഗ്രൂപ്പിൽ നിന്നും കിട്ടിയവർ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇന്നലെ ഉച്ചക്ക് അടുപ്പിച്ചാന്ന് അതായത് പ്രിൻസി നമ്മളെ ആ ഫോട്ടോ കാണിച്ചതിന് ശേഷം.”
“അപ്പോൾ പണിയാണല്ലോ ഇനിയെന്താ ചെയ്യുക.”
“അതാണ് ഞാനും ആലോചിക്കുന്നത്.”
ഐഷു രണ്ട് കയ്യും നടുവിൽ കുത്തി ഒന്ന് ആലോചിച്ചു.
“മ്മ്… ഡാ ഒരു കാര്യം ചെയ്യ് ഇവരെ എല്ലാവരെയും ഒന്നുകൂടി വിളിച്ചിട്ട് ഇവർക്ക് ആരാണ് തന്നത് എന്ന് പറഞ്ഞോ അയാൾ അയച്ച മെസ്സേജ് അല്ലെങ്കിൽ പോസ്റ്റ് അതിന്റെ സ്ക്രീൻ ഷോട്ട് അയക്കാൻ പറ പിന്നെ അയാൽ ആർക്കൊക്കെ കൊടുത്തു അതിന്റെയും. എല്ലാ സ്ക്രീൻ ഷോൾട്ടിലും അത് അയച്ച സമയം വേണം. പിന്നെ നീ പറഞ്ഞ വാട്സാപ്പ് ഗ്രൂപ്പിൽ മെസ്സേജ് വന്നതിന്റെ സ്ക്രീൻ ഷോട്ട് പിന്നെ ഗ്രൂപ്പ് മെംബേർസ് ലിസ്റ്റ് കൂടി അയക്കാൻ പറ”
“എന്റമ്മേ ഇനി ഇവരെ മൊത്തം ഒന്നേന്നു വിളിക്കാനോ”
“പ്ലീസ്ഡാ നമുക്ക് ആരാണെന്ന് കണ്ട് പിടിക്കണ്ടേ?”
“കണ്ടു പിടിക്കണം, പക്ഷെ അതിനു നമുക്ക് വേറെ വഴിയൊന്നുമില്ലേ? നീ നോക്കിയിട്ട് എന്തായി?”
“അത് കുറച്ച് കൂടി സമയമെടുക്കുമെടാ ഞാൻ അത് ചെയ്യുന്ന സമയത്ത് നീ ഇത് ചെയ്യ്. ഏത് വഴിയിലാണ് ആദ്യം കിട്ടുന്നതെന്ന് പറയാൻ പറ്റില്ലല്ലോ?”
“എന്നാൽ ശരി ഞാൻ ചെയ്യാം! നീ പെട്ടെന്ന് അത് കണ്ട് പിടിക്കാൻ നോക്ക്”
“നീ എന്റെ ചക്കരയാണ്” അത് പറഞ്ഞ് എന്റെ കവിളിൽ അവളുടെ ചെഞ്ചുണ്ട് ഒരു നിമിഷം ചേർത്ത് വെച്ച് ചുംബിച്ച ശേഷം അവൾ ഓടി പോയി ലാപ്പിന് മുന്നിൽ ഇരുന്നു.
“അതിഷ്ട്ടായിട്ടോ..! ഇത് പോലെ ഇടക്ക് ഇടക്ക് കിട്ടിയാൽ നന്നായിരുന്നു. ഒരു മൊട്ടിവേഷന്”
“മോൻ ഇപ്പോൾ പോയി അവരെയൊക്കെ വിളിക്കാൻ നോക്ക്. പിന്നെ നീയാണ് ആദ്യം ആളെ കണ്ട് പിടിക്കുന്നതെങ്കിലും ഇതിലും വലുത് തരാം”
“സത്യം…! എല്ലാം കഴിഞ്ഞ് അവസാനം പറ്റിക്കരുത്.”
“എന്താടാ അങ്ങനെ പറഞ്ഞത്..! ഇതുവരെ നിനക്ക് ഞാൻ എന്തെങ്കിലും തരാമെന്ന് പറഞ്ഞിട്ട് തരാണ്ടിരുന്നിട്ടുണ്ടോ?”
“അതില്ല…”
“അപ്പോൾ മോൻ പോയി വിളിക്കാൻ നോക്ക് ചേച്ചിക്ക് പണിയുണ്ട്”
“എന്നാൽ ശരി..! ഇനി കണ്ട് പിടിച്ചിട്ട് തന്നെ കാര്യം” ഞാൻ അത് പറഞ്ഞ് ഫോണെടുത്ത് ഓരോരുത്തരെയായി വിളിക്കാൻ തുടങ്ങി.
ചില മാറ്റവൻമാർക്ക് സ്ക്രീൻഷോട്ട് അയക്കാൻ പറഞ്ഞപ്പോൾ പുച്ഛം…! പക്ഷെ ഞാൻ വിടുമോ ഞാൻ സൈബർ സെല്ലിൽ കംപ്ലൈന്റ് രജിസ്റ്റർ ചെയ്യാൻ പോകുവാണെന്നും. നീ അല്ല എന്റെ ഫോണിൽ നിന്നും അത് എടുത്തത് എന്ന് എനിക്ക് ബോദ്യമായാൽ നിന്റെ പേര് ഒഴിവാക്കാം ഇല്ലെങ്കിൽ നീ പെടും മോനെ എന്നൊക്ക ഒന്ന് ഭീഷണിപ്പെടുത്തിയപ്പോൾ സാധനം കിട്ടി.
അങ്ങനെ ഞാനും അവളും ഫൂൾ കോൺസെൻട്രേറ്റ് ചെയ്ത് വർക്ക് ചെയ്തു. ഇതിനിടക്ക് അമ്മ ചായ കൊണ്ട് വന്ന് തന്നു. പിന്നെ അച്ഛൻ വന്നപ്പോൾ ഒന്ന് വന്ന് നോക്കിയിട്ട് പോയി. പിന്നെ അൽപ്പമെങ്കിക്കും റസ്റ്റ് കിട്ടിയത് രാത്രി ഫുഡ് കഴിക്കാൻ സമയത്താണ്. ഞാൻ വരാൻ വൈകുമെന്ന് മമ്മിയോട് വിളിച്ച് പറഞ്ഞിരുന്നു.
ഡയനിങ് ടേബിളിൽ ഐഷു അവളുടെ സ്ഥിരം കത്തികളും എന്റെ ക്‌ളീഷേ മറുപടികളുമായി പോയി. ഞങ്ങൾ ഇത്രയും കഷ്ടപ്പെട്ട് എന്താണ് ചെയ്യുന്നത് എന്ന് അമ്മക്കും അച്ഛനും അറിയാമെങ്കിലും ഐഷുവിനെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാകണം അത് ചർച്ച വിഷയമായതേയില്ല.
“ഡാ ഇത് നടക്കുമെന്ന് തോന്നുന്നില്ല…!” ഫുഡ് കഴിച്ച് വന്ന് രണ്ട് മിനിറ്റ് റസ്റ്റ് എടുക്കാമെന്ന് കരുതി അവളുടെ ബെഡിലേക്ക് മറിഞ്ഞപ്പോൾ ഐഷു വിളിച്ച് പറഞ്ഞു.
“നടക്കില്ലന്നോ? എന്ത് പറ്റി.”
“ഡാ ഞാൻ ഇതിലെ എല്ലാ ഡാറ്റയും നോക്കി. അങ്ങനെ ഒരു ഫയൽ ക്രീയേറ്റ് ആയതും ഡിലീറ്റ് ആയതും മാത്രമേ അതിൽ ഉള്ളു. വേറെ ഒരു ഡിവൈസിലേക്ക് കോപ്പി ആയതായി എവിടെയുമില്ല.”
“അതെങ്ങനെ ശരിയാകുന്നെ ഈ സ്പ്രെഡ് ആയത് മൊത്തം ആ ഫോട്ടോ തന്നെയാണല്ലോ”
“അതാടാ എനിക്ക് ഒരു പിടിയും കിട്ടാത്തത്.”
“മ്മം… ഇനി ഫോട്ടോ ഓപ്പൺ ചെയ്ത് വേറെ മൊബൈൽ വെച്ച് അതിന്റെ ഫോട്ടോ എടുത്തത് വല്ലതുമാകോ?”
“ഏയ് അതിന് അങ്ങനെ ഫോട്ടോ എടുത്താൽ അത് കണ്ടാൽ മനസ്സിലാക്കുമല്ലോ? പിന്നെ ക്ലാരിറ്റിയും കുറവായിക്കും. പക്ഷെ ഇവിടെ അങ്ങനെയാല്ലല്ലോ?”
“മ്മം… അതും ശരിയാണ്…!”
“ഡാ…!” അവളുടെ വിളിയിൽ ഞാൻ ആ കണ്ണിലേക്കു നോക്കിയപ്പോൾ അവളുടെ കണ്ണിൽ എന്തോ കണ്ടെത്തിയ പോലെ ഒരു ബൾബ് എരിയുന്നുണ്ടായിരുന്നു. ഞാൻ എന്താ എന്ന് നെറ്റി ചുളിച്ച് തിരക്കി.
“ഇനി സ്ക്രീൻഷോട്ട് എടുത്തത് ആണെങ്കിലോ?”
“അത് ശരിയാണ്! അപ്പോൾ ക്വാളിറ്റി അത്രക്ക് കുറയില്ലല്ലോ? പിന്നെ കോപ്പി ചെയ്യാത്തത് കൊണ്ട് അങ്ങനെ ഒരു എൻട്രി കാണത്തുമില്ല.”
ഞാൻ പറഞ്ഞു തീരുന്നതിന് മുമ്പ് ഐഷു ലാപ്പിൽ എന്തൊക്കെയോ ചെയ്യാൻ തുടങ്ങി. എന്തോ കമാൻഡ് അടിച്ചപ്പോൾ കുറെ ഡാറ്റ വന്നു അതിൽ നോക്കി അവളുടെ മുഖം മങ്ങുന്നത് ഞാൻ കണ്ടു. പിന്നെ അവൾ ഫേസ്ബുക് എടുത്ത് ഞങ്ങളുടെ ആ ഫോട്ടോ ഡൌൺലോഡ് ചെയ്തു അതിന്റെ പ്രോപ്പർട്ടീസ് എടുത്തു പിന്നെ എന്റെ ഫോണിലെ മറ്റൊരു ഫോട്ടോ എടുത്ത് അതിന്റെ പ്രോപ്പർട്ടീസുമേടുത്ത്.
“അല്ലടാ സ്ക്രീൻഷോട്ട് എടുത്തതല്ല…! ഇത് ആ ഫോട്ടോ തന്നെയാണ്!”
“അതെങ്ങനെ മനസ്സിലായി”
“ഒന്നാമത് ആ സമയത്ത് നിന്റെ ഫോണിൽ സ്ക്രീൻ ഷോട്ട് ഒന്നും എടുത്തിട്ടില്ല. പിന്നെ ഈ ഫോട്ടോ അതായത് ഫേസ്ബുക്കിൽ നിന്നും എടുത്ത ഈ ഫോട്ടോയും” നേരത്തെ അവൾ ഫേസ്ബുക്കിൽ നിന്നുമെടുത്ത ഫോട്ടോ കാണിച്ചിട്ട് തുടർന്നു.
“നിന്റെ ക്യാമറയിൽ നീ മുമ്പ് എടുത്തിട്ടുള്ള ഈ ഫോട്ടോയും” ആ ഫോട്ടോ അവളുടെ തന്നെ പന്റീസിന്റെ തന്നെയായിരുന്നു. ഞാൻ അത് ഡിലീറ്റ് ചെയ്തിട്ടില്ല എന്ന് അവൾ ഓപ്പൺ ചെയ്ത് കാണിച്ചപ്പോൾ ആണ് എനിക്ക് ഓർമ്മ വന്നത്. സാദാരണ ഒരു അടിയുണ്ടാകാൻ ഉള്ള കാരണമുണ്ട് എന്തോ എന്റെ ഭാഗ്യത്തിന് അവൾ അത് ഓർത്തില്ല എന്ന് തോന്നുന്നു.
“ഈ രണ്ട് ഫോട്ടോയും ഒരേ പിക്സൽ സൈസും അസ്‌പെക്ട് റേഷിയൊയും ആണ്”
“ചെ അപ്പോൾ ആ വഴിയും അടഞ്ഞോ? ഇനിയെന്താ ചെയ്യുക”
“അറിയില്ലെടാ ചിലപ്പോൾ ഞാൻ നോക്കിയപ്പോൾ ഏതെങ്കിലും മിസ്സ് ആയതാകും ഒന്ന് കൂടെ നോക്കട്ടെ…!”
“ശരി ഞാൻ ബാക്കിയുള്ളവരെക്കൂടി ഒന്ന് വിളിച്ച് നോക്കട്ടെ! നീ ടെൻഷൻ അടിക്കണ്ട രണ്ടിൽ ഒരു വഴിയിൽ അവൻ പെടും”
“ശരിയട..!”
അങ്ങനെ അവൾ വീണ്ടും ലാപ്പിൽ എന്തൊക്കെയോ ചെയ്യാൻ തുടങ്ങി. ഞാൻ ഫോൺ എടുത്ത് വിളിക്കാനും.
അങ്ങനെ വീണ്ടും സമയം കടന്ന് പോയി. ഒരു 12:30 ആയപ്പോൾ ഇനി എല്ലാവരും ഉറങ്ങി കാണും ബാക്കി നാളെ വെക്കാം എന്ന് വെച്ച് ഫോൺ മാറ്റി വെച്ച് ഞാൻ ഒന്ന് മൂരി വിരിച്ച് കൊണ്ട് ഐഷുവിനെ നോക്കി. പുള്ളിക്കാരി ഉറക്കം വന്ന് തൂക്കി തട്ടുന്നുണ്ട്. എന്നാലും അവൾ ലാപ്പിൽ എന്തൊക്കെയോ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അവളോട് ഇനി ബാക്കി നാളെ ചെയ്യാം എന്ന് പറയാൻ പോയപ്പോഴാണ് ഐഷുവിന്റെ ഫോണിൽ ഒരു കാൾ വരുന്നത്.
ഞാൻ നേരത്തെ വിളിച്ചിട്ട് എടുക്കാത്ത ഒരു പയ്യനാണ്. ഐഷുവിനെ ശല്യപ്പെടുത്തണ്ട എന്ന് കരുതി ഞാൻ ഫോണും കൊണ്ട് റൂമിന് പുറത്തിറങ്ങി സംസാരിച്ചു.
തിരിച്ചു ചെന്നപ്പോൾ പുള്ളിക്കാരി ലാപ്പിന്റെ കീ ബോർഡിൽ തലയും വെച്ച് കിടന്നുന്നുറങ്ങുകയാണ്.
“ഐഷു എണീക്ക് എണീറ്റു വന്ന് കട്ടിലിൽ കിടക്ക്.” അവൾ പതിയുറക്കത്തിൽ കണ്ണ് തുറന്ന് എഴുന്നേൽകാൻ നോക്കി. അവൾ എഴുന്നേൽക്കാൻ പാട് പെടുന്നത് കണ്ടപ്പോൾ അവളെ താങ്ങിയെടുത്ത് ഞാൻ കട്ടിലിൽ കിടത്തി.
“ഡീ എന്നാൽ ഞാൻ പോട്ടെ ഇനി നമുക്ക് നാളെ നോക്കാം” അതിന് മറുപടിയില്ല അവൾ വീണ്ടും ഉറങ്ങി. ഞാൻ അവളെ നേരെ കിടത്തി ബെഡ്ഷീറ്റ് എടുത്ത് അവളെ പുതപ്പിച്ചു.
അവളുടെ മുഖത്തെ ആ സമയത്തെ നിഷ്കളങ്കത കണ്ടപ്പോൾ എനിക്ക് ചെറുതായി കുറ്റബോധം വരാതിരുന്നില്ല. എന്റെ കുത്തി കഴപ്പ് കാരണം ഓരോന്ന് ചെയ്തിട്ട് പാവത്തിന് സസ്പെൻഷനും വാങ്ങി കൊടുത്ത് പോരാത്തതിന് രാവിലെ മുതൽ രാത്രി വരെ മുട്ടൻ പണിയും. എന്നിട്ടും ഒരു പരാതിയുമില്ല പാവത്തിന്. നിന്നെ എന്റെ പെണ്ണാക്കിയതിന് ഞാൻ ഏത് ദൈവത്തോടാണ് മോളെ നന്ദി പറയേണ്ടത്.
ഐഷുവിന്റെ ഈ കിടത്തത്തിൽ അവൾ വല്ലാത്ത ലുക്ക് ആണ്, അങ്ങ് കടിച്ച് തിന്നാൻ തോന്നും. അപ്പോലെനിക്ക് ഞാൻ ഇന്നലെ കണ്ട സ്വപ്നമാണ് ഓർമ്മ വന്നത്. യക്ഷി ഐഷു…! ഇവക്ക് സത്യത്തിൽ അങ്ങനെ ചോര കുടിക്കുന്ന നീണ്ട പല്ലുകൾ ഉണ്ടോ? നോക്കിയേക്കാം.
ഞാൻ അവളുടെ ചുണ്ടുകൾ പയ്യെ സ്പർശിച്ചു. തൊലി കളഞ്ഞ മുന്തിരി പോലെ മൃതുലമായിരുന്നു അത്. പയ്യെ രണ്ട് ചുണ്ടുകളും രണ്ട് ഭാഗത്തായി വേർപെടുത്തി അവളുടെ പാൽ ചുണ്ടുകൾ എനിക്ക് ദൃശ്യമായി. അവൾ ഇപ്പോഴും ഉറക്കത്തിൽ തന്നെയാണ് ഉണർന്നാൾ ചിലപ്പോൾ എന്നെ മൊത്തമായിട്ട് അങ്ങ് തിന്നു കളയും. അവളുടെ പല്ലുകൾ ഞാൻ ശ്രദ്ധയോടെ വീക്ഷിച്ചു ഇല്ല നീണ്ട പല്ലുകളില്ല….! യക്ഷിയല്ല…!
അവളുടെ ആ കിടത്തം കാണുമ്പോൾ എന്റെ കണ്ട്രോൾ ചെറുതായിട്ട് പോകുന്നുണ്ടായിരുന്നു. ഇനിയും നിന്നാൽ ശരിയാകില്ല എന്ന് തോന്നിയപ്പോൾ ഞാൻ റൂം ചാരി പുറത്തിറങ്ങി. അമ്മ എന്നെ കാത്തെന്നോണം ഹാളിൽ തന്നെയുണ്ടായിരുന്നു.
“എന്നാൽ ഞാൻ ഇറങ്ങട്ടെ അമ്മേ…”
“ഇന്നിനി പോണോ മോനെ ഇത്രയും ലേറ്റ് ആയില്ലേ. ഇന്ന് ഇവിടെ കിടക്കാം”
“അത് ശരിയാവില്ല അമ്മേ വീട്ടിൽ മമ്മി തനിച്ചല്ലേ? പിന്നെ അച്ഛൻ ഉറങ്ങിയോ?”
“അതും ശരിയാണ്.. പിന്നെ അച്ഛൻ നേരത്തെ ഉറങ്ങി! രാവിലെ മുതൽ ഇരുന്നിട്ട് അത് ചെയ്തവന്റെ വല്ല വിവരവും കിട്ടിയോ മോനെ?”
“ആഹ് ഏകദേശം അടുത്തെത്തി. ഏതായാലും നാളത്തോടെ ഒരു തീരുമാനമാകും”
“എന്നാൽ ശരി മോനെ… മോൻ ഇറങ്ങിക്കോ ഇനിയും വൈകണ്ട”
“ശരി അമ്മേ…” അങ്ങനെ നേരെ വീട്ടിലേക്ക് വെച്ചു പിടിച്ചു. മമ്മി എന്നെ കാത്ത് ഉറങ്ങാണ്ട് ഇരിപ്പുണ്ടായിരുന്നു. പിന്നെ നേരം വൈകിയത് കൊണ്ട് ഒരുപാട് ഡയലോഗ് ഒന്നുമുണ്ടായില്ല പെട്ടന്ന് റൂമിലേക്ക് പോയി കട്ടിലിൽ വീണു.
പിറ്റേന്നും ഇന്നലത്തെ പോലെ എഴുന്നേൽക്കാൻ വൈകി. ഐഷു തന്നെയാണ് വിളിച്ചെഴുന്നേൽപ്പിച്ചത്. പ്രഭാതം കർമങ്ങൾ കഴിഞ്ഞ് ഹാളിൽ ചെല്ലുമ്പോൾ, കുളിച്ചു പട്ടുസാരിയൊക്കെ ഉടുത്ത് റഡിയായി നിൽക്കുവാണ് മമ്മി.
“രാവിലെ തന്നെ ഇത്രയും സുന്ദരിയായി എന്റെ മമ്മി എങ്ങോട്ടാ” ഞാൻ സുന്ദരി എന്ന് പറഞ്ഞത് മമ്മിക്ക് ബോദിച്ചു എന്ന് മുഖത്ത് വന്ന ചിരി തെളിയിച്ചു.
“ഞാൻ നിന്നോട് പറഞ്ഞില്ലേ എന്റെ കൂട്ടുകാരിയുടെ മോളുടെ നിച്ഛയമാണ്”
“ഏത് നമ്മുടെ മറ്റേ എലുമ്പിയുടെയോ”
“ഡാ പെൺകുട്ടിക്കളെ കളിയാക്കല്ലേ എന്ന് ഞാൻ പറഞ്ഞിട്ടില്ലേ”
“ഓഹ് ഞാൻ കളിയാക്കുന്നില്ലേ അവളുടെ പേര് എനിക്ക് അറിയാത്തത് കൊണ്ടല്ലേ”
“നിനക്ക് അല്ലെങ്കിൽ ആരുടെ പേരാണ് അറിയാവുന്നത്, നൂറു തവണ പറഞ്ഞാലും നീ മറക്കും”
“രാവിലെ തന്നെ കലിപ്പാക്കാതെ മമ്മി കാര്യം പറ അവളുടെ ആണോ”
“ആഹ് അവളുടെ തന്നെ, നീ വരുന്നുണ്ടോ?”
“ഏയ് ഇല്ല ഐഷു വിളിച്ചിരുന്നു അങ്ങോട്ട് പോണം”
“എന്നാൽ ഞാൻ ഇറങ്ങുവാണ്, ബ്രേക്ക് ഫാസ്റ്റ് ഡയനിങ് ടേബിളിൽ എടുത്ത് വെച്ചിട്ടുണ്ട്” മമ്മിക്ക് ഞാൻ കൂടെ ചെല്ലാത്തതിൽ ചെറിയ വിഷമം ഉണ്ടെന്ന് ആ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി. അതേതായാലും മാറ്റാൻ തന്നെ ഞാൻ തീരുമാനിച്ചു.
“അങ്ങനെ അങ്ങ് പോയാലോ? എന്റെ മമ്മി ഇത്രയും സുന്ദരിയാണെന്ന് എന്റെ ഫ്രിണ്ട്സ് കൂടി ഒന്ന് അറിയട്ടെ നമുക്ക് ഒരു സെൽഫി എടുത്തിട്ട് പോകാം”
“എന്നാൽ പെട്ടെന്ന് വാ” ദൃതി വച്ചെങ്കിലും അതിൽ വീണെന്ന് മമ്മയുടെ മുഖഭാവം കണ്ടപ്പോൾ മനസ്സിലായി.
അങ്ങനെ നല്ല വെട്ടം ഉള്ള സ്ഥലത്ത് നിന്ന് ഒരു സെൽഫി എടുത്തു.
“ഇത് ഒരെണ്ണം പപ്പക്ക് കൂടി അയക്കാം. ഇത് കണ്ടാൽ എല്ലാം കളഞ്ഞ് നാളെ പറന്നിങ്ങെത്തും മൂപ്പര്”
“പോടാ അവിടുന്ന് കളിയാക്കാതെ” മമ്മിയുടെ മുഖത്തു ഒരു പ്രത്യേകതരം നാണം വന്നു.
“ഇപ്പോൾ മമ്മിയെ കണ്ടാൽ എന്റെ ചേച്ചി ആണെന്നെ പറയു. ”
“പോട്ടെ മോനെ നിന്റെ സോപ്പ് കേട്ടോണ്ട് നിന്നാൽ ഇന്ന് ഞാൻ അങ്ങ് എത്തില്ല” അത് പറഞ്ഞു മമ്മി എനിക്ക് ടാറ്റ തന്ന് മമ്മിയുടെ സ്കൂട്ടയും കൊണ്ട് പോയി.
പിന്നെ പെട്ടെന്ന് തന്നെ കാപ്പിയും കുടിച്ച് വീട് പൂട്ടി താക്കോൽ പതിവ് സ്ഥലത്ത് വെച്ച് ഐഷുവിന്റെ വീട്ടിലേക്ക് തിരിച്ചു.
ഇന്ന് നേരെ അവളുടെ റൂമിലേക്ക് പോയത് അമ്മ അടുക്കളയിൽ എന്തോ പണിയിൽ ആണെന്ന് തോന്നുന്നു.
“ഐഷു ഞാൻ എത്തി…!”
“മ്മം… ഇന്നലെ എല്ലാരേയും വിളിച്ചോ നീ” അവളുടെ ശബദത്തിൽ പതിവില്ലാത്ത ഒരു നിരാശയുണ്ടായിരുന്നു.
“ഇല്ലടി ഇനി കുറച്ചും കൂടി ഉണ്ട്. ഇന്നലെ പിന്നെ നല്ല ലേറ്റ് ആയില്ലേ? അതാ ഇന്ന് വിളിക്കാം എന്ന് വെച്ചു”
“മ്മം” ഒരു മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി.
“നീ ഇന്ന് ആകെ ഡള്ളാണല്ലോ എന്ത് പറ്റി”
“ഇല്ലടാ നമ്മൾ ഇത്രയൊക്കെ ചെയ്തിട്ടും ഒരു ക്ലൂ പോലും കിട്ടിയില്ലല്ലോ…!”
“അതിനാണോ നീ ഇങ്ങനെ? നമ്മൾ ഇപ്പോൾ പതിയെത്തിയതല്ലേയുള്ളൂ. എനിക്ക് കുറച്ചു പേരെ കൂടി വിളിച്ചാൽ അതിൽ ആരാണ് കള്ളം പറയുന്നത് എന്ന് മനസ്സിലാകും. പിന്നെ ഇന്നലെ പറഞ്ഞില്ലേ നീ നോക്കിയപ്പോൾ ഏതെങ്കിലും മിസ്സായതാകുമെന്ന് അത് കൊണ്ട് നീ എല്ലാം ഒന്ന് കൂടെ നോക്ക്. ഇന്ന് ഏതായാലും ആളെ കിട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു.”
“കിട്ടിയാൽ മതി”
“എന്റെ ചക്കരയല്ലേ ഇങ്ങനെ നെഗറ്റീവ് അടിക്കാതെ പോയിരുന്ന് നോക്കിയേ..!” ഞാൻ അവളെ ഉന്തി തള്ളി ലാപ്പിന്റെ മുന്നിലിരുത്തി എന്നിട്ട് എന്റെ ഫോൺ അവൾക്ക് കൊടുത്ത് അവളുടെ ഫോൺ എടുത്ത് ബാക്കിയുള്ളവരെ വിളിച്ചു. ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് എല്ലാവരിൽ നിന്നും ഡാറ്റാ കളക്റ്റ് ചെയ്യ്തു.
“ഐഷു പണി പാളി മോളെ…!” എല്ലാം മാർക്ക് ചെയ്ത് പേപ്പർ ബോർഡിൽ നോക്കി കൊണ്ട് പറഞ്ഞു.
“എന്ത് പറ്റിയടാ…!” അവളും എന്റെ അടുത്ത് വന്ന് ബോർഡ് നോക്കി ചെയ്തു.
“അവർ പറഞ്ഞ എല്ലാ ഡാറ്റയും ഇതിൽ മാർക്ക് ചെയ്തിട്ടുണ്ട് പക്ഷെ…! ഇപ്പോഴും പഴയ പ്രശ്നം തന്നെ ലൂപ് ആണ് തുടക്കമില്ല.”
“അതെങ്ങനെ ശരിയാകും നീ സ്ക്രീൻഷോട്ട് നോക്കി വെരിഫൈ ചെയ്തതല്ലേ?”
“അതെ ചെയ്തു. ആളുകൾ കള്ളം പറയും എന്ന് വെച്ചാണ് സ്ക്രീന്ഷോട്ട് ചോദിച്ചത് ഇപ്പോൾ അതും അത് തന്നെയാണ് പറയുന്നത്. സംതിങ് ഈസ് ടെറിബിലി റോങ് ഹിയർ”
“മ്മം.. ഡാ പിന്നെ സ്ക്രീൻഷോട്ടിനേയും അങ്ങനെ വിശ്വസിക്കാൻ പറ്റില്ല.”
“അതിൽ എങ്ങനയാ കള്ളത്തരം കാണിക്കുന്നത്.”
“അതൊക്ക വളരെ എളുപ്പമാണ്. കമ്പ്യൂട്ടർ ബ്രൗസർ ആണെങ്കിൽ അതിലെ ഡിവോലോപ്പർ ടൂൾ ഉപയോഗിച്ച് ഏത് ഡാറ്റയും മാറ്റാൻ പറ്റും. പിന്നെ ഫോണിൽ എടുത്തത് ആണെങ്കിൽപോലും ഫോട്ടോഷോപ്പോ അത്പോലെ ഏതെങ്കിലും ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്താം.”
“ഇതൊരുമാതിരി ദൃശ്യം മോഡൽ ആയിപ്പോയല്ലോ പെർഫെക്ട് ക്രൈം”
“അതെ ഇനി എങ്ങനെ മുന്നോട്ട് പോകും”
“എത്ര പെർഫെക്ട് ക്രൈം ആണെങ്കിലും തെളിവുകൾ വെച്ച് തെളിയിക്കാൻ പറ്റിയില്ലെങ്കിലും ആളെ നമുക്ക് കണ്ട് പിടിക്കാം”
“അതെങ്ങനെ…!”
“ദൃശ്യം സിനിമയിൽ മോഹനലാലിന് എതിരെ ഒരു തെളിവും ഇല്ലാതിരുന്നിട്ടും അവനാണ് പ്രതി എന്ന് പോലിസ് മനസ്സിലാക്കിയില്ലേ? അത്പോലെ”
“മനസിലായില്ല…!”
“ഡി നീ ഈ ലിസ്റ്റ് നോക്കിയേ ഇതിൽ എന്റെയോ നിന്റെയോ ക്ലാസ്സിൽ പഠിക്കുന്ന ആരുമില്ല. എന്തിന് നമ്മുടെ ഇയർ ഉള്ള പോലും ആരുമില്ല. എല്ലാം ജൂനിയസ് അല്ലെങ്കിൽ സീനിയസ്. അതിൽ ചിലരെ എനിക്ക് കണ്ടതായി പോലും ഓർമ്മയില്ല. അതായത് നമ്മളുമായി യാതൊരു ലിങ്കുമില്ലാത്തവരാണ് ഇവരെല്ലാം.”
“നീ എന്താ പറഞ്ഞ് വരുന്നത്”
“ഞാൻ വിളിക്കുമ്പോൾ ചിലരൊക്കെ കള്ളം പറയും അല്ലെങ്കിൽ പറയുന്നതിൽ എന്തെങ്കിലും ചെറിയ തെറ്റുകൾ പറ്റും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഒരാൾ പോലും കള്ളം പറഞ്ഞില്ല എല്ലാവരും പറഞ്ഞത് സത്യമാണ്. അതിന് തെളിവായി സ്ക്രീന്ഷോട്ടുകളുമുണ്ട്”
“അതിന്റ അർത്ഥം”
“അത് തന്നെ…! ‘If it is too good to be true something is wrong'” ഇത് കെട്ട് ഐഷു എന്നെ മിഴിച്ചു നോക്കി നിൽപ്പുണ്ട്.
“അതായത് ‘ഒരു കാര്യം ശരിയാണെന്ന് എല്ലാ തെളിവുകളും പറയുന്നുണ്ടെങ്കിൽ അവിടെ എന്തോ പ്രശ്‌നമുണ്ട്.
ഇവിടെ അറ്റ്ലീസ്റ്റ് രണ്ട് പേരെങ്കിലും കള്ളം പറഞ്ഞാലേ ഒരു ലൂപ് ആകുകയുള്ളു! അതായത് ലൂപിന്റെ തുടക്കകാരനും ഒടുക്കക്കാരനും. എന്റെ ഊഹം ശരിയണെങ്കിൽ രണ്ട് പേരല്ല അതിൽ കൂടുതൽ പേർ ആർക്കോ വേണ്ടി കള്ളം പറയുന്നുണ്ട്”
“നിനക്കെന്താ അങ്ങനെ തോന്നാൻ”
“നമ്മളുമായി ഒരു വിദ്വെഷവുമില്ലാത്ത ഇത്രയും പേർ നമ്മളെ നാറ്റിക്കാൻ വേണ്ടി ഇത് ചെയ്യില്ല. ഇത് പ്ലാൻ ചെയ്ത് എക്സിക്യൂട്ട് ചെയ്തവന്റെ ആവിശ്യം നടപ്പാക്കാൻ വേണ്ടി പരിശ്രമിച്ച ചിലരും ഈ കൂട്ടത്തിൽ കാണും. അല്ലാതെ ആരെങ്കിലും ഷെയർ ചെയ്തോളും എന്ന് വിശ്വസിച്ച് അവൻ വിട്ട് പോകില്ല.”
“അതും ശരിയാണ്…”
“പക്ഷെ എനിക്ക് അറിയാത്തത് മറ്റൊന്നാണ്. ഇങ്ങനെ ചെയ്തവൻ ഒരു ഡമ്മി പ്രതിയെ വിട്ട് പോകേണ്ടതാണ് ഇവിടെ അങ്ങനെ ആരുമില്ലല്ലോ?”
“ആരു പറഞ്ഞു ഇല്ലായെന്ന്” ഐഷു അത് പറഞ്ഞപ്പോൾ എന്നിൽ അത്ഭുതമൂറി.
“ഉണ്ടോ ആരാ അത്”
“വേറാര് നീ തന്നെ. ഞാൻ നിന്റെ കൂടെ നിന്നത് കോണ്ട് അത് അവർക്ക് സ്ഥാപിക്കാൻ പറ്റിയില്ലെങ്കിലും ഇപ്പോഴും ഭൂരിഭാകത്തിന്റെയും മുന്നിൽ പ്രതി നീ തന്നെയാണ്.”
“അതെ…! അത് ഞാൻ ഓർത്തില്ല.”
“അല്ല ഇത്രയൊക്കെ മനസ്സിലാക്കിട്ടും നമുക്ക് ആളെ കിട്ടിയില്ലല്ലോ”
“അതാണ് ഞാൻ പറഞ്ഞ് വന്നത്. ഇത്രയും പ്ലാൻ ചെയ്ത് ചെയ്തവൻ ഏത് തരത്തിലുള്ള അന്വേഷണവും അവനിൽ എത്താൻ പാടില്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടാകും.”
“അപ്പോൾ പിന്നെ നമ്മൾ എന്ത് ചെയ്യും”
“എല്ലാ ബുദ്ധിമന്മാരും ഒരു മണ്ടത്തരമെങ്കിലും കാണിക്കും, അതാണ് നമ്മുടെ പിടിവള്ളി.”
“പക്ഷെ ആ മണ്ടത്തരം എങ്ങനെ കണ്ട് പിടിക്കും”
“ഇതിൽ അവന്റെ മണ്ടത്തരം അവന്റെ ശക്തിയാണ്”
“ശക്തിയോ..?”
“അതെ ഇത്രയുമൊക്കെ പെർഫെക്റ്റായി ഒരു ക്രൈം ചെയ്യാൻ ഹി മസ്റ്റ് ബി പവർ ഫുൾ. ജൂനിയഴ്സിനയും സീനിയേഴ്‌സിനെയും ഒരുപോലെ സ്വതീനിക്കാൻ മാത്രം ഇൻഫ്ലുൻസ് ഉള്ളവൻ അത് പണമായാലും മറ്റെന്തായാലും. ഇത്രയും ചെറിയ സമയം കൊണ്ട് ഇത്രയും ചെയ്യാൻ മാത്രം കൂർമ്മ ബുദ്ധിയുള്ളവൻ. ഇതിനേക്കാൾ ഒക്കെ മുകളിൽ എന്നോട് അല്ലെങ്കിൽ നിന്നോട് അതുമല്ലെങ്കിൽ നമ്മൾ രണ്ട് പേരോടും ഏരിയത്ത പകയുള്ളവൻ.”
“ഇതൊക്കെയുള്ള ആരാണ്?”
“കണ്ടോ ഇങ്ങനെയുള്ള ഒരാളെ പോലും നമുക്ക് പെട്ടെന്ന് ഓർമ്മ വരുന്നില്ല. പക്ഷെ ചെറുതായിട്ട് ഒന്ന് അന്വേഷിച്ചാൽ കിട്ടും. ഈ സംഭവം മൊത്തം നടന്നത് കോളേജിൽ തന്നെയായത്കൊണ്ട് കോളേജിലുള്ള ആൽ തന്നെയായിരിക്കും. പിന്നെ എന്റെ ഊഹം ശരിയാണെങ്കിൽ എന്റെ ക്ലാസ്സിൽ തന്നെയുള്ളവനായിരിക്കും.”
“അതെന്താ നീ അങ്ങനെ പറഞ്ഞത്”
“എന്റെ ഫോണിൽ നിന്നുമല്ലെ മിസ്സായത് അപ്പോൾ എന്റെ ക്ലാസ്സിലെ ആരെങ്കിലുമാകാൻ ആണ് ചാൻസ്”
“മ്മം നിനക്ക് ആരെയെങ്കിലും സംശയമുണ്ടോ?”
“അങ്ങനെ സംശയിക്കാൻ മാത്രം ആരെയും എനിക്ക് തോന്നുന്നില്ല. പക്ഷെ ഞാൻ അവനിൽ എത്തും ഉടനെ തന്നെ”
“എങ്ങനെ?”
“ഈ ഫോൺ വിളിച്ച എല്ലാവരെയും ഒന്ന് നേരിട്ട് കാണണം. അവരുടെ സ്ക്രീൻഷോട്ട് എടുത്ത സ്ക്രീൻ നേരിട്ട് കാണാമല്ലോ? പിന്നെ എന്റെ ക്ലാസ്സിൽ ഞാൻ പറഞ്ഞ ഗുണങ്ങൻ ഉള്ള ആളുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കണം.”
“അപ്പോൾ യഥാർത്ഥ അന്വേഷണം ഇനിയാനല്ലേ തുടങ്ങുന്നത്.”
“അതെ…!” സേതു രാമയ്യർ സി ബി ഐ യെപോലെ പുറകിൽ കൈ കെട്ടിയാണ് ഞാൻ അത് പറഞ്ഞത്.
“അപ്പോൾ ഇനി ഇത് നോക്കണോ?” ലാപ് നോക്കി അവൾ ചോദിച്ചു.
“നോക്കിക്കോ എന്തെങ്കിലും ക്ലൂ കിട്ടിയാലോ? എന്നിട്ട് വൈകിട്ട് കോളേജ് വിടുന്ന സമയത്ത് നമുക്ക് കോളേജിൽ പോകാം!”
“മ്മ് ശരി…!” അങ്ങനെ ഐഷു വീണ്ടും ലാപ്പിൽ കുത്താൻ തുടങ്ങി.
ഞാൻ ഫോൺ എടുത്ത് പേപ്പർ ബോർഡിൽ അടയാളപ്പെടുത്തിയ പേജ് ഫോട്ടോ എടുത്തു. ‘എന്റെ ഒരു ദിവസത്തെ ഫുൾ അധ്വാനമാണ്’ എന്റെ ആത്മഗതമാണ് കേട്ടോ!
പിന്നെ പതിയെ അവളുടെ ബെഡിൾ കേറി കിടന്നു. ചുമ്മ അവളുടെ വാട്സ്ആപ്പ് എടുത്തു എന്നിട്ട് എനിക്ക് തന്നെ ഒരു ഹായ് വിട്ടു.
എന്റെ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നപ്പോൾ അവൾ അതിൽ നോക്കി.
“എന്തോന്നടെ ഇത്….!” ഐഷു ചോദിച്ചു.
“ചുമ്മ…!” ഞാൻ കണ്ണിറുക്കി കാണിച്ചു.
അതിന് ഒന്ന് ചിരിച്ചു അവൾ വീണ്ടും ലാപ്പിലേക്ക് തിരിഞ്ഞു.
ഞാൻ പിന്നെ ഗൂഗിൾ ഫോട്ടോസ് എടുത്ത് ഇപ്പോൾ എടുത്ത ഫോട്ടോ നോക്കി അതിലെ ഒരോ കാര്യങ്ങളും വീണ്ടും വായിച്ചു നോക്കി, എന്തെങ്കിലും മിസ്സ് ആയി പോയെങ്കിലോ?
പിന്നെ ഐഷുവിന്റെ ദുരന്തം സെൽഫീസ് കാണാമെന്ന് വെച്ചു. ഐഷു അങ്ങനെ സെൽഫി എടുക്കാറില്ലെങ്കിലും അവളുടെ കൂട്ടുകാരികൾ അവളുടെ ഫോണിനാണ് ക്ലാരിറ്റി കൂടുതൽ എന്ന് പറഞ്ഞു ഫോൺ വാങ്ങിച്ച് എടുക്കും. ഫോൺ അവളുടെ ആയത്കൊണ്ടാണെന്നു തോനുന്നു. അവളെയും പിടിച്ചു നടുക്ക് നിർത്തും.
അങ്ങനെ അടുത്ത ഫോട്ടോ സ്ലൈഡ് ചെയ്തപ്പോൾ വന്ന് നിന്നത് സുന്ദരമായി ചിരിച്ചു കൊണ്ട് നിൽക്കുന്ന മമ്മിയാണ് കൂടെ നാമുമ്മുണ്ട്! ഇന്ന് രാവിലെ ഞാൻ എടുത്ത ഫോട്ടോയാണ്.
ഞാൻ രാവിലെ സോപ്പിടാൻ പറഞ്ഞതാണെങ്കിലും ഇതിൽ മമ്മിക്ക് വലിയ പ്രായമൊന്നും തോന്നിക്കുന്നില്ല കേട്ടോ ഒരു കൊച്ചു സുന്ദരിയാണ് എന്റെ മമ്മി. അത്രക്ക് ഇല്ലെങ്കിലും ഞാനും കൊള്ളാം.
അല്ല ഇത് ഞാൻ എന്റെ ഫോണിൽ എടുത്തതാണല്ലോ ഇതെങ്ങനെ ഇവളുടെ ഫോണിൽ. ഞാൻ ആർക്കും സെന്റ് ചെറുത്തില്ലല്ലോ?
ഞാൻ ഫോണും കൊണ്ട് ഐഷുവിനു മുന്നിൽ എത്തി.
“ചെക്കൻ ഗ്ലാമർ ആയിട്ടുണ്ടല്ലോ? മമ്മിയും കൊള്ളാം…! ഇന്നെടുത്തതാണ്ണല്ലേ?”
“ഡി അതല്ല ഇത് എന്റെ ഫോണിൽ എടുത്തതാണ് അതെങ്ങനെ നിന്റെ ഫോണിൽ?” ഐഷു ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു.
“ഓഹ് അതോ അത് നീ ഗൂഗിൾ ഫോട്ടോസിൽ cloud synchronisation ഓണാക്കി ഇട്ടേക്കുന്നത് കൊണ്ട് എടുക്കുന്ന ഫോട്ടോ അപ്പോഴേ cloud സെർവറിൽ സേവ് ആകും. പിന്നെ നിന്റെ മെയിൽ അല്ലേ എന്റേതിലും ലോഗിൻ ചെയ്തിരിക്കുന്നത്. അത് കൊണ്ട് ഇതിലും അത് വരും!”
“ഡി… അപ്പോൾ” ഞാൻ പറഞ്ഞു തുടങ്ങിയപ്പോഴാണ് അവളുടെ മുഖത്ത് ബൾബ് കത്തിയത്.
“അതെ ചിലപ്പോൾ എന്റെ ഫോണിൽ നിന്നുമാകും ലീക്ക് ആയത്.”
“അതെ ഇനി മോളു ഇതിൽ നോക്ക് എന്നിട്ട് എന്റെ ഫോൺ ഇങ്ങ് താ” അവൾ എന്റെ ഫോൺ ഊരി എനിക്ക് തന്ന ശേഷം അവളുടെ ഫോൺ ലാപ്പുമായി കണക്ട് ചെയ്തു.
“ഡാ നമുക്ക് കോളേജ് വരെ ഒന്ന് പോകാം”ഞാൻ തിരിഞ്ഞ് നടക്കുന്നതിന് മുമ്പ് അവൾ എന്തോ ഓർത്ത പോലെ പറഞ്ഞു.
“എന്തിന് അപ്പോൾ ഇത് നോക്കണ്ടേ?”
“അതൊക്കെ നോക്കാം ഇപ്പോൾ നമുക്ക് കോളേജ് വരെ പോകാം”
“പോകാം പക്ഷെ സസ്പെൻഷനായിട്ട് എങ്ങനെ അകത്ത് കേറും”
“പിന്നെ സസ്പെൻഷൻ, നീ പോയി വണ്ടിയെടുക്ക് ഞാൻ ദാ വരുന്നു.” ഐഷു എന്തോ മനസ്സിൽ കണ്ടിട്ടുണ്ട് എന്ന് മനസ്സിലായ ഞാൻ പിന്നെ ഒന്നും ചോദിക്കാൻ നില്കാതെ ബൈക്ക് എടുത്തു. എന്റെ പുറകെ അവൾ വന്ന് വണ്ടിയിൽ കയറി. മുഖം ഒന്ന് കഴുകി എന്നല്ലാതെ ഡ്രസ്സ് പോലും മാറ്റിയിട്ടില്ല പുള്ളിക്കാരി.
“ഡീ നീ ഇതിട്ടോണ്ടാണോ കോളേജിൽ പോകുന്നത്.” ഒരു റ്റി ഷേർട്ടും പന്റുമാണ് അവളുടെ വേഷം.
“ഇതിനെന്താ കുഴപ്പം” അതിന് അവളൊന്ന് ചാടി.
“ഏയ് കുഴപ്പമൊന്നുമില്ല” പെണ്ണ് ദേഷ്യത്തിലാണെന്ന് മനസ്സിലായത്കൊണ്ട് പിന്നെ ഞാനൊന്നും ചോദിക്കാൻ പോയില്ല. വണ്ടി നേരെ കോളേജിലേക്ക് വിട്ടു.
വണ്ടി കോളേജ് പാർക്കിങ് ഏരിയയിൽ നിർത്തിയാപ്പോൾ തന്നെ ഐഷു ഇറങ്ങി നടന്നു പുറകെ ഞാനും. ഈ പെണ്ണ് എന്ത് ഭാവിച്ചാണോ എന്തോ? ആ പ്രിൻസിയോ മറ്റോ കണ്ടാൽ നേരെ ഗെറ്റ് ഔട്ട് അടിക്കും. ആഹ് ഏതായാകും വന്നു ഇനി വരുന്നെടുത്ത് വെച്ച് കാണാം. അവൾ സി എസ് ബ്ലോക്കിലോട്ടാണ് നടക്കുന്നത്. ഓഹ് അപ്പോൾ ഓളുടെ ക്ലാസ്സിലേക്ക് തന്നെയാണ്.
ആഹാ ബെസ്റ്റ് അവളുടെ ക്ലാസ്സിൽ ടീച്ചർ ഉണ്ട് ക്ലാസ്സ് നടക്കുവാണ്.
“ഡി ക്ലാസ്സ് നടക്കുവാണല്ലോ നമുക്ക് വെയിറ്റ് ചെയ്യാമല്ലേ? ”
“അതിന്റെയൊന്നും ആവിശ്യമില്ല നീ വന്നെ ഞാൻ കാണിച്ച് തരാം”
“എസ്കുസ്മി ടീച്ചർ…” അവൾ ക്ലാസ്സിന് മുന്നിൽ നിന്ന് അകത്തേക്ക് നോക്കി വിളിച്ചു.
“യെസ് ഇതാര് ഐഷോര്യയൊ? സാമുമുണ്ടല്ലല്ലോ” ടീച്ചർ എന്റെ പേര് പറഞ്ഞപ്പോൾ ഞാൻ അല്പം സംശയിക്കാതിരുന്നില്ല, മറ്റൊന്നും കൊണ്ടല്ല ഈ ടീച്ചറിനെ ഇവിടെ വെച്ച് കണ്ടിട്ടുണ്ട് എന്നല്ലാതെ പേര് പോലും എനിക്ക് അറിയില്ല. ആ ടീച്ചറിന് എന്നെ അറിയാം..! നമ്മൾ അങ്ങനെ ഫേമസ് ആയല്ലേ?
“അല്ല നിങ്ങൾ എന്താ കോളേജിൽ നിങ്ങളെ സസ്പെന്റ് ചെയ്തല്ലേ?” ടീച്ചർ തുറന്നു.
“അതൊക്ക ആണ് ടീച്ചർ, ഇപ്പോൾ ഒരു അത്യാവശ്യം കാര്യമാണ് എനിക്ക് രേഷ്മിയോട് ഒന്ന് സംസാരിക്കണം.” ഐഷുവാണ് അത് പറഞ്ഞത്. അവളുട ക്ലാസ്സിലെ കൊറുങ്ക മുടിക്കാരിയാണ് രഷ്മി ഐഷിവിന്റെ ഫ്രണ്ട് ആണ്.
“അതിപ്പോൾ ക്ലാസ്സ് നടക്കുവാണല്ലോ?” ടീച്ചർ പരിഭ്രമിച്ചു.
“ടീച്ചർ പ്ലീസ് ഒരു പത്ത് മിനിറ്റ് ഒരു കാര്യം ചോദിച്ചിട്ട് ഞാൻ പൊയ്ക്കോളാം”
“ആഹ് ഓക്കേ പക്ഷെ ഇത് ആരുമറിയാരുത്.”
“ഇല്ല ടീച്ചർ ആരുമറിയില്ല…!”
“രഷ്മി പൊയ്ക്കോളൂ…!” ടീച്ചർ രശ്മിയോട് പറഞ്ഞു.
ഞങ്ങൾ അങ്ങോട്ട് മാറി നിന്നപ്പോൾ രേഷ്മി ഞങ്ങളുടെ ഇടയിലേക്ക് വന്നു.
“എന്താഡി എന്ത് പറ്റി” രഷ്മി ഐശ്വര്യയോട് തിരക്കി.
“ഡി നിന്റെ ഫോൺ ഇങ്ങേടുത്തെ ഒരു കാര്യം നോക്കാണാനാണ്”
“ഫോണോ എന്ത് നോക്കാൻ..!”
“അതൊക്കെ ഞാൻ പറയാം, നീ ആദ്യം ഫോൺ താ”
“അതൊന്നും പറ്റില്ല ഞാൻ എന്റെ ഫോൺ ഒന്നും ആർക്കും കൊടുക്കാറില്ല”
“ആണോ എന്ന് മുതലാണ് ഇത് തുടങ്ങിയത്. നീ കളിക്കാണ്ട് ഫോൺ താ പെണ്ണേ”
“ഡാ അതല്ല അതിൽ നീ വിചാരിക്കുന്നപോലെ ഒന്നുമില്ല.”
“അതിന് ഞാൻ ഒന്നും വിചാരിക്കുന്നു എന്ന് പറഞ്ഞില്ലല്ലോ”
അതിന് രഷ്മിക്ക് മറുപടിയില്ലായിരുന്നു. ഒടുവിൽ ഐഷു അവളുടെ കയ്യിൽ നിന്നും ബലമായി പിടിച്ചു വാങ്ങി. രേഷ്മി ബലം പിടിച്ച് നോക്കിയെങ്കിലും ഐഷു കത്തുന്ന ഒരു നോട്ടം നോക്കിയതേയുള്ളു. അവളുടെ കൈ വിട്ടു.
ഫോൺ കയ്യിൽ കിട്ടിയ ഐഷു ഫോൺ ഓപ്പൺ ചെയ്ത് എന്തോ നോക്കി. ഫോണിന് ലോക്ക് ഉണ്ടായിരുന്നു, പക്ഷെ കീ ഐഷുവിന് അറിയാമായിരുന്നു.
“എന്താടി ഇത്…” ഞാൻ ഐഷുവിനെ കിസ്സ് അടിക്കുന്ന ഫോട്ടോ ഐഷുവിന്റെ വാട്സാപ്പിൽ നിന്നും രഷ്മിക്ക് റീസെവ് അയത് എടുത്ത് വെച്ചാണ് അവൾ അത് ചോദിച്ചു.
“എടി അത്…” രഷ്മി വാക്കുകൾക്ക് വേണ്ടി പരതി.
“സാമേ ഇവളാട ഇവളാ എന്റെ ഫോണിൽ നിന്നും ആ ഫോട്ടോ ഷെയർ ചെയ്തത്.” കഥയെന്താന്ന് മുഴുവൻ മനസ്സിലാകാതെ നിന്ന എന്നുണ്ടോ ഐഷു പറഞ്ഞു. അത് പറയുമ്പോൾ അവളുടെ തൊണ്ട ഉണ്ടാരുന്നുണ്ടായിരുന്നു.
“രശ്മിയോ എങ്ങനെ? എപ്പോൾ..?” അതിന്നലെ നീ അന്ന് ക്ലാസ്സിൽ നിന്നും പോയ ശേഷം എന്റെ ചമ്മിയ ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു ഇവളും ബാക്കിയുള്ളവരും ചേർന്ന് നിന്ന് എന്നെയും ചേർത്ത് നിർത്തി സെൽഫി എടുത്തു. എന്നിട്ട് അത് ഷെയർ ഇവൾ ആ ഫോട്ടോ ഇവളുടെ വാട്സ്ആപ്പിൽ സെന്റ് ചെയ്യുന്നു എന്ന് പറഞ്ഞു. ആ കൂട്ടത്തിൽ ഇവൾ മറ്റേ ഫോട്ടോ കൂടി സെന്റ് ചെയ്തു” ഐഷു അത് പറഞ്ഞപ്പോൾ എനിക്ക് രഷ്മിയിട് നല്ല ദേഷ്യം തോന്നി. ഐഷുവിന് ഒരുപാട് ഇഷ്ടമുള്ള കൂട്ടുകാരിയാണ് രഷ്മി എന്നിട്ടും അവളോട് തന്നെ ഈ ചതി ചെയ്തല്ലോ.
“പറയടി എന്തിനാ നീ ഇത് ചെയ്തത് എന്നെയും സാമിനെയും തെറ്റിക്കനോ? അതോ ഞങ്ങളെ നാറ്റിക്കനോ” രഷ്മിയുടെ കഴുത്തിനു കുത്തി പിടിച്ചാണ് ഐഷു അത് ചോദിച്ചത്.
“ഡി ഞാനല്ല ഞാൻ ഇത് ഒരു രസത്തിന് സെന്റ് ചെയ്തു എന്നല്ലാതെ, നിന്നെ നാറ്റിക്കാനോ ഇവനുമായിട്ട് തെറ്റിക്കാനോ ഒരു ഉദ്ദേശവുമുണ്ടായിരുന്നില്ല.” രഷ്മി ഐഷുവിനോദ് കെഞ്ചി.
“കള്ളം പറയല്ലേ രഷ്മി നീ അല്ലെങ്കിൽ പിന്നെ ആരാ? നീ അത് മാറ്റാർക്കെങ്കിലും കൊടുത്തായിരുന്നോ” ഞാനാണ് അത് ചോദിച്ചത്.
“അത്…!” രഷ്മി പറയാൻ വിക്കിയപ്പോൾ ഐഷു ആഞ്ഞ് ഒരടി കൊടുത്ത് അവളുടെ ഇടത്തെ കണ്ണത്തിൽ. ആ സമയത്ത് തന്നെ ബെല്ലടിച്ചത് കൊണ്ട് വേറാരും കേട്ടില്ല എന്ന് തോന്നുന്നു.
“ഐഷു കയ്യെടുക്ക് ദേ ടീച്ചർ വരുന്നു.” ടീച്ചർ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞാൻ ഐഷുവിനോട് പറഞ്ഞു. ഐഷു രഷ്മിയെ വിട്ടു.
“എന്താ ഐശ്വര്യ ഇതുവരെ കഴിഞ്ഞില്ലേ?”
“ദാ കഴിഞ്ഞു ടീച്ചർ”
“മ്മ് ശരി വേറാരുടെയും കണ്ണിൽപെടുന്നതിന് മുമ്പ് വേഗം പോകാൻ നോക്ക്” അത് പറഞ്ഞു ടീച്ചർ നടന്നകന്നു. ഞാനും ഐഷുവും വീണ്ടും രഷ്മിക്ക് നേരെ തിരിഞ്ഞു.
“പറയടി നീ അത് അർക്കാ ഷെയർ ചെയ്തത്.”
“അതിന്നലെ ഇന്നലെ വൈകിട്ട് ഒരു വാട്സ്ആപ്പ് മെസ്സേജ് വന്നു”
“ആരുടെ…?” ഞാനും ഐഷുവും ഒരുമിച്ചാണ് അത് ചോദിച്ചത്.
“അത് ഇന്നലെ സാം ക്ലാസ്സിൽ എന്തിനാ വന്നത് എന്നറിയാൻ സാഗറാണ് മെസ്സേജ് അയച്ചത്”
“എന്നിട്ട്?”
“ഞാൻ ഒരു രസത്തിന് നിന്റെ ഫോണിൽ നിന്നും സെന്റ് ചെയ്ത ഫോട്ടോ അവനു സെന്റ് ചെയ്തു. എന്നിട്ട് അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു.”
“അതല്ലാതെ നീ വേറെ ആർകെങ്കിലും സെന്റ് ചെയ്തോ?” ഞാൻ ചോദിച്ചു.
“ഇല്ല…!”
“അപ്പോൾ അവൻ തന്നെയാകണം ഇതിന് പിന്നിൽ”
“അതെ. അവൻ തന്നെയാകും” ഐഷുവും എന്നെ പിൻ താങ്ങി.
അപ്പോഴാണ് സാഗറും അവന്റെ കൂട്ടുകാരും ക്ലാസ്സിൽ നിന്നും ഇറങ്ങി വരുന്നത്. അവനെ കണ്ടപ്പോഴേ എനിക്കെന്റെ പെരു വിരലിൽ നിന്നുമങ്ങ് ദേഷ്യം കേറി വന്നു.
“ഡാ സഗാറേ അവിടെ നിന്നെ…” നല്ല കലിപ്പ് വോയിസിൽ അവനെ വിളിച്ച് അവന്റെ അടുത്തേക്ക് പാഞ്ഞു.
“എന്താടാ എന്താ വിളിച്ചത്” അവൻ എന്റെ നേരെ തിരിഞ്ഞ് അല്പം പരിഹത്തോടെയാണ്ത് ചോദിച്ചത്.
“നീയാണോ എന്റെയും ഐശ്വര്യയുടെയും ഫോട്ടോ പോസ്റ്റർ അടിച്ചു ഒട്ടിച്ചതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തായും” ഗൗരവം ഒട്ടും ചോരത്തെ ഞാൻ ചോദിച്ചു.
“ഏത് ഫോട്ടോ? ഓഹ് മറ്റേത് നീയും അവളും കൂടി കിസ്സടിക്കുന്നത്! അത് ഫ്ലാഷ് ആക്കിയത് നീയല്ലേ എന്നിട്ട് എന്നോട് വന്ന് ചോദിക്കുന്നോ?”
“കള്ളം പറയുന്നോടാ നാറി…!” ഞാൻ അവന്റെ കോളറിൽ കുത്തിപിടിച്ചാണ് അത് ചോദിച്ചത്.
“ദേഹത്ത് തൊടുന്നോടാ…!” ഈ ഡയലോഗും അടിച്ച് എന്റെ കൈ പിടിച്ച് മാറ്റി എന്നെ പിന്നിലേക്ക് തള്ളി. ഞാൻ വേച്ച് വേച്ച് പുറകിലേക്ക് പോയി. തുണിൽ തട്ടി നിന്നത് കൊണ്ട് വീണില്ല.
“എന്റെ ചെക്കനെ തള്ളുന്നോ?” ഇത് പറഞ്ഞു ഐഷു സഗറിനെ വലതു കൈ വീശി തല്ലി. സാഗർ പക്ഷെ ഈസിയായിട്ട് അവളുടെ കൈ തടഞ്ഞു. ഐഷു മറ്റേ കൈ വീശിയതും അതും അവൻ പിടിച്ചു. ഒന്നും ചെയ്യാൻ പറ്റാതെ നിന്ന അവളെയും അവൻ പിന്നിലേക്ക് തള്ളി. അവൾ വേച്ച് പുറകിലേക്ക് വീണു.
അത് കണ്ടപ്പോൾ എന്റെ എല്ലാ നിയന്ത്രണങ്ങളും പോയി. ഞാൻ ഓടി ചെന്ന് ഐശുവിനെ പിടിച്ച് എഴുന്നേൽപ്പിച്ചു. ചെറിയ വീഴ്ച്ച ആയത് കൊണ്ട് കാര്യമായിട്ട് ഒന്നും പറ്റിയില്ലെന്ന് തോനുന്നു. ഐഷുവിനെ എഴുനേൽപിച്ച് നിർത്തിയിട്ടു സാഗറിനെ നോക്കി. ഒരു പുച്ഛ ചിരിയുമായി ഞങ്ങളെ നോക്കി നിൽക്കുവാണ് അവൻ.
ആണ് എന്തും സഹിച്ചെന്ന് വരും പക്ഷെ അവന്റെ പെണ്ണിന്റെ മേൽ കൈ വെച്ചാൽ അതിന് പ്രതികരിച്ചില്ലെങ്കിൽ ഞാൻ ഒരാണല്ല. എന്റെ കണ്ണിൽ കോപത്തിന്റെ അഗ്നി പടരുന്നുണ്ടാകണം. എന്റെ ഹൃദയമിടുപ്പിന്റെ വേഗത കൂടി, എന്റെ കയ്യിലും കാലിലുമൊക്കെ ഒരുമാതിരിയുള്ള തരിപ്പണിപ്പോൾ.
ഞാൻ അവനു നേരെ നടന്നു. അവന്റെ മുഖത്തെ ചിരി ഇപ്പോഴും മാഞ്ഞിട്ടില്ല. മോനെ നിന്റെ ജിം ബോഡിയിൽ ഞാൻ ഇന്ന് പൊങ്കാല ഇടും മോനെ എന്ന് മനസ്സിൽ പറഞ്ഞ് അവന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി. അവൻ പൊത്തോന്ന് പറഞ്ഞു താഴെ വീണു. ഇത് കണ്ട് കൂടെ നിന്ന തെണ്ടികൾ ഒന്ന് പതറിയെങ്കിലും. എല്ലാം കൂടി എന്റെ നേരെ പാഞ്ഞു. അത് കണ്ടപ്പോൾ എനിക്ക് പേടിയല്ല തോന്നിയത് ഒരു തരം ആവേശമാണ്.
“വേണ്ടടാ ഇത് എനിക്കുള്ളതേയുള്ളൂ” താഴെ എഴുനേറ്റ് ഇരുന്ന്കൊണ്ട് സാഗർ പറഞ്ഞു. എന്റെ നേരെ പാഞ്ഞാവന്മാർ എല്ലാം പുറകിലേക്ക് പോയി. ഞാൻ സാഗറിന്റെ മുഖത്തേക്ക് നോക്കി. അവൻ എന്റെ നേരെ രണ്ട് കണ്ണും ഇറുക്കി ചുമ്മ എന്ന് പറയുന്ന പോലെയാക്കി. ഇപ്പോഴും അവന്റെ ചുണ്ടിൽ ഒരു മന്ദഹാസമുണ്ട്. അത് കണ്ടപ്പോൾ എന്റെ കലിപ്പ് വീണ്ടും കൂടി.
അവൻ ചാടി എഴുന്നേറ്റു നേരെ നിന്ന്. കൈ രണ്ടും ഉയർത്തി ബോക്സിൽ പൊസിഷനിൽ നിന്ന് ഡാൻസ് ചെയ്യാൻ തുടങ്ങി. അത് ഞാൻ പറയാൻ വിട്ടതാണ് കേട്ട ഈ തെണ്ടി ഒരു ബോക്സിർ ആണ്. ഇന്ന് നിന്റെ ബോക്സിങ് എല്ലാം കൂടി ഞാൻ അടിച്ചു പൂട്ടുമെടാ എന്ന് മനസ്സിൽ പറഞ്ഞ്. ഞാൻ വലത് കൈ വീഷി അവന്റെ മൂക്കിന് ഇടക്കാൻ നോക്കിയതാണ്. പക്ഷെ അവൻ നിസ്സരമായി അത് തടഞ്ഞിട്ട് എന്റെ അടി വയറ്റിൽ തന്നെ ഒരു പഞ്ച് തന്നു. ഞാൻ വേദന കൊണ്ട് പുളഞ്ഞു.
കണ്ട പ്രോട്ടീൻ പൌഡർ അടിച്ച് കേറ്റി ശരീരം മൊത്തം കല്ലാക്കി വെച്ചേക്കുവാണ് നാറി. എന്തോ പറക്കല്ല് കൊണ്ട് ഇടിച്ചത് പോലെയാണ് എനിക്ക് അവന്റെ പഞ്ച് അനുഭവപ്പെട്ടത്. പക്ഷെ വിട്ടുകൊടുക്കാൻ ഞാൻ ഒരുക്കാമായിരുന്നില്ല. ഇത് എന്റെ ഐഷുവിന് വേണ്ടിയാണ്, മരിച്ചാലും എനിക്ക് അവൾക്ക് വേണ്ടി ഇവിടെ ജയിച്ചേ പറ്റു.
ഞാൻ വേദന ഒന്ന് അടങ്ങിയപ്പോൾ എന്റെ ഇടത് കൈ വീശി പഞ്ച് ചെയ്തു അത് അവൻ ഈസിയായി ഒഴിഞ്ഞു മാറി. ഞാൻ രണ്ട് കയ്യും മാറി മാറി പാഞ്ച് ചെയ്തു ഒരെണ്ണം പോലും അവന് കൊണ്ടില്ല എല്ലാം അവൻ നിസ്സാരൻമായി ഒഴിഞ്ഞ് മാറി നിന്ന് ഡാൻസ് ചെയ്യുകയാണ്. ഇങ്ങനെ പോയാൽ എന്റെ കൈ തളരുന്നതല്ലാതെ അവന് ഒന്നും കൊള്ളില്ല എന്ന് മനസ്സിലായ ഞാൻ പുതിയ പ്ലാൻ കണ്ടെത്തി.
അടുത്ത പഞ്ചിന് അവന് ഒഴിഞ്ഞ മാറാൻ പോയപ്പോൾ പഞ്ച് പൂർത്തിയാക്കാതെ കൈ പുറകോട്ട് വലിച്ചു. അവന് എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകുന്നതിന് മുമ്പ് സൈഡിലേക്ക് മാറി അവന്റെ കാലിൽ ശക്തമായി ചവിട്ടി. കാലിൽ ചവിട്ട് കൊണ്ട് ബാലൻസ് തെറ്റി വീഴാൻ പോയ് അവന്റെ മൂക്കിലിട്ട് തന്നെ ഞാൻ വലതു കൈ വീശി പഞ്ച് ചെയ്തു. പഞ്ച് കിട്ടിയിട്ടും അവൻ ബാലൻസ് തെറ്റി മുന്നിലേക്ക് കമിഴ്ന്നു വീണു.
പിന്നെ ഒന്നും നോക്കിയില്ല അവന്റെ പുറകിൽ കയറിയിരുന്നു. നടവിന് തന്നെ കൊടുത്തു ഒരു ഏഴ് എട്ട് പഞ്ച് ഇനി അവൻ അതും നിവർത്തി അളാക്കാൻ വരരുത്. അത് കഴിഞ്ഞ് കുറച്ച് കൂടി മുകളിലേക്ക് കയറിയിരുന്ന് അവന്റെ മുഖം പിടിച്ച് തറയിൽ തേക്കാൻ നോക്കിയപ്പോൾ അവൻ ബലം പിടിച്ചു. പിന്നെ ഒന്നും നോക്കിയില്ല മുട്ടുകേറ്റി അവന്റെ തലയിൽ ഇടിച്ചു. മുഖം നേരെ താഴെ പോയി ഇടിച്ചു. പിന്നെ തല തറയിൽ പിടിച്ച് ഉരച്ചു.
ഇതിനടയിൽ അവൻ പുഷ് ആപ്പ് ചെയ്യുന്നത് പോലെ രണ്ട് കയ്യും കുത്തി എഴുന്നേറ്റു. അപ്പോഴും അവന്റെ പുറത്ത് തന്നെയാരുന്നു ഞാൻ. പകുതി എഴുനേറ്റ് അവൻ എന്നെ സൈഡിലേക്ക് മരിച്ചിട്ട് വലത് കൈ പിടിച്ചു കാലുകൾക്ക് ഇടയിൽ കൂടി പിടിച്ച് ലോക്കിട്ടു. ഞാൻ വേദന കൊണ്ട് പുളഞ്ഞു. എന്ത് ചെയ്യണം എന്നോ എങ്ങനെ രക്ഷപെടണമെന്നോ ഒരു പിടിയുമില്ല. പക്ഷെ ആ വേദന കൂടുതൽ നേരം അനുഭവിക്കേണ്ടി വന്നില്ല.
“ട്ടോ…” എന്ന് ഒരു വലിയ ശബ്ദം കേട്ടു. അപ്പോഴേ എന്റെ കയ്യിലെ അവന്റെ പിടുത്തം വിട്ടു. ഞാൻ എഴുന്നേറ്റ് എന്താ സംഭച്ചത് എന്നറിയാൻ നോക്കി.
ഒരു പകുതി പൊട്ടിയ കീ ബോർഡും പിടിച്ചു കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കി നിൽക്കുവാണ് ഐഷു. സഗറിനെ നോക്കിയപ്പോൾ അവൻ തറയിൽ തല ചായച്ച് കിടക്കുവാണ്. പാവം ബോധം പോയെന്ന് തോനുന്നു. ഐഷു കീ ബോർഡ് എടുത്ത് അവന്റെ തല മണ്ടക്ക് പിടച്ചതാണ് എന്ന് എനിക്ക് മനസ്സിലായി.
അവളുടെ കലിപ്പ് ചെറുതായി അടങ്ങിയപ്പോൾ ആണെന്ന് തോനുന്നു എന്നെ നോക്കുന്നത്. അവൾ കയ്യിലിരുന്ന കീ ബോർഡിന്റെ ബാക്കി ഭാഗം വലിച്ചെറിഞ്ഞ് എന്റടുത്തു ഓടിയെത്തി. എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു.
“എന്തെങ്കിലും പറ്റിയോ…?” എന്റെ വലത്തേ കയ്യിൽ പിടിച്ചാണ് അവൾ അത് ചോദിച്ചത്.
പക്ഷെ അവൾ പിടിച്ചപ്പോൾ നന്നായിട്ട് വേദനിച്ചത് കൊണ്ട് ഞാൻ ചെറുതായിട്ട് ഒന്ന് നില വിളിച്ചു.
“സോറി… സോറി…
നടക്ക് നമുക്ക് പോകാം” അത് പറഞ്ഞ് എന്നെയും താങ്ങി പിടിച്ച് അവൾ നടന്നു. അവളുടെ ക്ലാസ്സിലെ ബാക്കിയുള്ളവരെല്ലാം ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നണ്ടായിരുന്നു.
കാലിന് കുഴപ്പമൊന്നുമില്ലാത്തത് കൊണ്ട് നടക്കാൻ പ്രശ്‌നമൊന്നുമില്ലായിരുന്നു. പക്ഷെ വലത് കൈക്ക് നല്ല വേദനയുണ്ട് എല്ല് എവിടെയോ പൊട്ടിയിട്ടുണ്ടെന്ന് തോന്നുന്നു. അല്ല ഇവളെങ്ങോട്ട് എന്നെയും കൊണ്ട് പോകുന്നത് പാർക്കിങ്ങിലേക്കോ. എന്റെ കൈ ഓടിഞ്ഞിരിക്കുമ്പോൾ ഞാൻ എങ്ങനെയാ വണ്ടി ഓടിക്കുന്നത്.
“ഡാ കീ താ…”
“എന്താണ്…?”
“കീ തരാൻ”
“അതിന് വണ്ടി നീ ആണോ ഓട്ടിയ്ക്കുന്നത്?”
“അല്ലാണ്ട് ഈ കയ്യും വെച്ചോണ്ട് നിനക്ക് ഓട്ടിക്കാൻ പറ്റില്ലല്ലോ?”
“അതില്ല..”
“അപ്പോൾ മോൻ ആ കീ ഇങ്ങ് താ..”
“എന്നാലും…”
“എന്ത് എന്നാലും കളിക്കാതെ കീ താ സാമേ” ചൂടിലാണ് ഇനി വല്ലതും ചോദിച്ചാൽ അവൾ എന്റെ വയ്യാത്ത കൈ തന്നെ പിടിച്ചൊടിക്കും അത്കൊണ്ട് ഞാൻ കീ എടുത്ത് കൊടുത്തു. ഐഷുവിനെ ഞാൻ തന്നെയാണ് ബൈക്ക് പഠിപ്പിച്ചത് പക്ഷെ ഇത് വരെ റോട്ടിൽ ഇറക്കിയിട്ടില്ല. ഗ്രൗണ്ടിൽ ഇട്ട് എന്നെ പുറകിൽ ഇരുത്തി ഒട്ടിക്കും. FZ25 ആണ് എന്റെ ബൈക്ക്, എടുത്ത് ആദ്യം വീഴുന്നത് ഇവളെ ഡ്രൈവിങ് പഠിപ്പിക്കുമ്പോഴാണ്. വണ്ടിക്ക് പവർ കൂടുതൽ ആയത് കൊണ്ട് വേറെ വല്ല വണ്ടിയും എടുത്ത് പഠിപ്പിച്ചിട്ട് ഇത് ഓടിക്കാം എന്ന് പറഞ്ഞാൽ വഴക്കായി പിണക്കാമായി. പിന്നെ ഞാൻ ഇതിൽ തന്നെ പടപ്പിച്ചു, ഇത് വരെ റോട്ടിൽ ഒന്നും ഒടിച്ച് എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് എനിക്ക് നല്ല ടെൻഷൻ ഉണ്ട്.
ഏതായാലും വരുന്നെടുത്ത് വെച്ച് കാണാം എന്ന് വെച്ച് ഞാൻ പുറകെ കേറി.
“ആഹ് പോട്ടെ…” ഞാൻ അത് പറഞ്ഞതും പെണ്ണൊരു എടുപ്പ് എന്റെ നെഞ്ചങ്ങ് കത്തി. ഇവളിത് ആർക്ക് വായുഗുളിക വാങ്ങിക്കാൻ പോകുവാണോ എന്തോ. ആക്‌സിലേറ്റർ മൊത്തം പിടിച്ചു വച്ചക്കുവാനാണ്. എവിടെയും പോയി ഇടക്കാതിരുന്നാൽ മതിയായിരുന്നു.
“ഡീ ഒന്ന് പതുക്കെ പോ..!” അവസാനം സഹി കേട്ടപ്പോൾ ഞാൻ പറഞ്ഞു.
“നീ മിണ്ടാതിരുന്നാൽ മതി എനിക്കറിയാം ഓടിക്കാൻ” അവൾ എന്നെ പുച്ഛിച്ചു.
വണ്ടികളുടെ ഇടയിൽ കൂടിയൊക്കെ ഓവർ ടേക്ക് ചെയ്താണ് പെണ്ണ് ഓടിക്കുന്നത്. ഞാൻ പോലും സാദാരണ ഇത്ര സ്പീഡിന് പോകാറില്ല. നിമിഷ നേരം കൊണ്ട് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിന് മുന്നിലെത്തി.
“ചേട്ടാ ഇതൊന്ന് പാർക്ക് ചെയ്തക്കണേ” വണ്ടി ഡോറിന് മുൻഭാഗത്ത് നിർത്തി എന്നെ ഇറക്കി അവൾ ഇറങ്ങി, മുന്നിൽ നിന്ന സെക്യൂരിറ്റിയോട് ആണ് അവൾ പറഞ്ഞത്. അങ്ങേരുടെ മറുപടി പോലും കേൾക്കാതെ അവൾ എന്നെയും കൊണ്ട് അകത്ത് കയറി. അങ്ങേരു മിഴിച്ചു നിൽക്കുന്നത് കണ്ടു ബൈക്കൊക്കെ ഓടിക്കാൻ അറിയാമോ എന്തോ?
ക്യാഷ്വലിറ്റിയിൽ ആണ് കാണിച്ചത്. എല്ലിന് പൊട്ടൽ ഉള്ളത് കൊണ്ട് പ്ലാസ്റ്റർ ഇട്ടു പിന്നെ രണ്ടു ദിവസം ഒബ്സെർവേഷൻ വേണമെന്ന് പറഞ്ഞ് റൂമിലേക്ക് മാറ്റി.
മമ്മിയെയും പിന്നെ അവളുടെ വീട്ടിലുമെല്ലാം ഐഷു തന്നെ വിളിച്ചു പറഞ്ഞു. എന്നെ റൂമിലേക്കു മാറ്റി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവര് ലാൻഡ് ചെയ്തു.
കാര്യങ്ങളൊക്കെ ഐഷു പറഞ്ഞത്കൊണ്ട് എനിക്ക് വലുതായിട്ട് നാവനക്കേണ്ടി വന്നില്ല. എടുത്ത് ചാട്ടത്തിന് ഐഷുവിന് ഒരു ഉപദേശമെങ്കിലും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അല്ലെങ്കിലും രണ്ട് വീട്ടിലെയും കണ്ണിലുണ്ണിയാണ് പെണ്ണ്. എന്ത് ചെയ്താലും ആരും ചോദിക്കില്ല, അതിന്റെ കുറച്ച് കുറുമ്പും കൂടിയുണ്ട്, ആഹ് എല്ലാം എന്റെ വിധി.
“ഇനി ഇതിന്റ പേരിൽ പ്രശനമുണ്ടാക്കാൻ പോകണ്ട കേട്ടോ കഴിഞ്ഞത് കഴിഞ്ഞു.” അച്ഛനാണ് അത് പറഞ്ഞത്. അതിന് ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
“അവിടെ ഒരാൾ മോനെ തല്ലിയവനെ തിരിച്ചു തല്ലിയിട്ടേ വേറെ കാര്യമുള്ളൂ എന്നും പറഞ്ഞ് വരാൻ കയറ് പൊട്ടിക്കുന്നുണ്ട്” എന്റെ പപ്പയെകുറിച്ചാണ് മമ്മി പറഞ്ഞത്.
“വീണ്ടും പ്രശനമാകുമോ” അമ്മയാണ് അത് ചോദിച്ചത്.
“തല്ക്കാലം കൊടുക്കേണ്ടത് കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു ഒതുക്കിയിട്ടുണ്ട്”
“മ്മം” അമ്മ ഒന്ന് മൂളി.
“പിന്നെ ഞങ്ങളോട് നിങ്ങളുടെ പ്രിൻസിപ്പാൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്” അച്ഛൻ പറഞ്ഞു.
ഇതിന്റെ പേരിൽ ഡിസ്മിസൽ തരാൻ വല്ലതുമാണോ എന്തോ?
“മ്മ്മം പോയി നല്ല രണ്ട് വഴക്ക് കൊടുക്കണേ അച്ഛാ? എല്ലാം ചെയ്തത് സമാണെന്ന് കുറെ വാദിച്ചതാ അങ്ങേരു. പിന്നെ ഇത്രയും നടന്നിട്ട് എഥാർത്ഥ പ്രതി ആരാണെന്ന് കണ്ടെത്താൻ ഒരു അന്വേഷണം പോലും നടത്തിയില്ല”
“അത് ഞാൻ ഏറ്റു മോളെ? ഫീസും കൊടുത്ത് മക്കളെ അങ്ങോട്ട് വിടുമ്പോൾ ഇതാണോ അവരുടെ ഉത്തരവാദിത്തം എന്നറിയണമല്ലോ?”
‘അപ്പോൾ പ്രിൻസിയുടെ കാര്യത്തിൽ ഒരു തീരുമാനമായി’ ഞാൻ മനസ്സിലോർത്തതാ.
“മമ്മി പോകുന്നില്ലേ?”
“പിന്നെ നിന്നെ ഈ കോലത്തിൽ ആക്കുന്നത് വരെ അവനെ പിടിച്ച് മാറ്റാൻ ആരുമില്ലായിരുന്നോ എന്ന് അറിയണമല്ലോ?” മമ്മിയും നല്ല ഫോമിലാണ് അപ്പോൾ ആ കാര്യത്തിൽ ഒരു തീരുമാനമായി.
“എന്നാൽ നമുക്ക് പോകാം” അച്ഛൻ ചോദിച്ചു. അങ്ങനെ മമ്മിയും അച്ഛനും കോളേജിലേക്ക് പോയി. അമ്മ ഞങ്ങളുടെ കൂടെ തന്നെ നിന്നു.
“അമ്മ ഒരു കാര്യം ചെയ്യോ വീട്ടിൽ പോയി എനിക്ക് കുറച്ച് ഡ്രസ്സ് എടുത്ത് കൊണ്ട് വരുമോ? ഇതിട്ടോണ്ട് ഇവിടെ നിന്നാൽ ശരിയാവില്ല” ഐഷു തന്റെ റ്റീ ഷർട്ടും പാന്റും കാട്ടി പറഞ്ഞു.
“അയ്യേ നീ ഇതും ഇട്ടോണ്ട് അല്ലേ കോളേജിൽ പോയത് അപ്പോൾ കുഴപ്പോമൊന്നുമില്ലായിരുന്നോ” അമ്മ അവളെ കളിയാക്കി.
“അത് പിന്നെ അപ്പോഴത്തെ ഒരു ആവേശത്തിന്”
“അവളുടെ ഒരു ആവേശം. നിന്റെ ആവേശം കാരണം പാവം ചെക്കൻ കിടക്കുന്നത് കണ്ടോ?”
“പോ അമ്മേ എന്റെ ചെക്കനെ നോക്കാൻ എനിക്കറിയാം” അത് പറഞ്ഞ് ഐഷു എന്റെ തലയിൽ തലോടി.
” മ്മ്മം എനിക്കും വീട്ടിൽ പോണമെന്നുണ്ട്. വീട്ടിൽ പോയാൽ വൈകിട്ടത്തെ ഫുഡ് ഉണ്ടാക്കി കൊണ്ട് വരാമായിരുന്നു. അല്ല നിങ്ങൾ വല്ലതും കഴിച്ചോ? ”
“ഇല്ല…” ഞാങ്ങൾ രണ്ട് പേരും ഒരുപോലെ പറഞ്ഞു.
“നന്നായി നീ ഇങ്ങനെ ആണോടി അവനെ നോക്കുന്നത്. നീ എന്താ അവന് വല്ലതും വാങ്ങിച്ച് കൊടുക്കാത്തത്”
“അതിനെന്തിനാ ചൂടാകുന്നത് സമയമാകുന്നതല്ലേ ഉള്ളു”
“സമയം 2:30 കഴിഞ്ഞു സമയം ആകുന്നതേ ഉള്ളു പോലും. നീ ഒരു കാര്യം ചെയ്യ് എന്റെ കൂടെ വാ എന്നിട്ട് കാറ്റീനിൽ നിന്നും ഫുഡ് പാർസൽ വാങ്ങിച്ച് ഇവിടെ കൊണ്ട് വന്ന് തിന്നാൽ മതി. എന്നിട്ട് ഞാൻ അത് വഴി പോയി നിന്റ ഡ്രസ്സും വൈകിട്ടുള്ള ഫുഡും കൊണ്ട് വരാം”
“മ്മം ശരി! ഞാൻ പോയിട്ട് വരമേ!” അങ്ങനെ അവര് രണ്ടും യാത്ര പറഞ്ഞ് പോയി. ഞാൻ റൂമിൽ ഒറ്റക്കായി. റൂമിൽ ഫാനും നോക്കി വെറുതെ കിടക്കുമ്പോഴാണ് കതക് തുറക്കുന്ന ശബ്ദം കേട്ടത്. ഐഷു ഇത്ര പെട്ടെന്ന് വന്നോ? അതിന് ചാൻസ് ഇല്ല ഇത് വേറെ ആരോ ആണ്. വന്നത് വേറാരുമല്ല വിഷ്ണുവാണ്.
“നീയോ? നീ എങ്ങനെ കണ്ടു പിടിച്ചു ഞാൻ ഇവിടെ ഉണ്ടെന്ന്.”
“അതൊക്ക നോം അറിയും മോനെ”
“ഓഹ് ഐഷു പറഞ്ഞു കാണും”
“എന്ത് പറഞ്ഞാലും നിന്റെ ഒരു ഐഷു അവളൊന്നുമല്ല. എന്റെ ഒരു റിലേറ്റീവ് ഇവിടെ ഉണ്ട് കണ്ടപ്പോൾ നിന്നെപ്പോലെ തോന്നി എന്ന്പറഞ്ഞ് ഉറപ്പിക്കാൻ വേണ്ടി എന്നെ വിളിച്ചതാണ്”
“അതിനെന്തിനാ നീ ചൂടാകുന്നത്”
“പിന്നെ ചൂടാകാതെ. ആ സഗാറാണല്ലേ നിനക്കിട്ട് പണിതത്.”
“അതേടാ ആ മൈരൻ ഞാൻ ആവിശ്യത്തിന് കൊടുത്തിട്ടുണ്ട്”
“മ്മ്മം ഡാ നീ ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കണം”
“എന്ത്…?”
“ഡാ സാഗർ നിനക്കിട്ടു പണി തന്നിട്ടുണ്ടെങ്കിൽ അതില് ഐശ്വര്യക്കും പങ്കുണ്ട്”
“ഡാ ഒരുമാതിരി ഊമ്പിയ വർത്താനം പറയല്ലേ”
“ഡാ നീ കിടന്ന് തിളക്കാതെ…! ഞാൻ ഒന്ന് പറഞ്ഞ് തീർത്തോട്ടെ. അവൻ അവൾക്ക് വേണ്ടി അല്ലതെ നിന്നോട് ഇത് ചെയ്യാൻ നിങ്ങൾ തമ്മിൽ പൂർവ്വ വൈരാഗ്യം ഒന്നുമില്ലല്ലോ? ഇന്നലെ കോളേജിൽ വെച്ചുള്ള അവളുടെ ഓവർ ഷോ കണ്ടപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു. സാമല്ല ചെയ്തത് എനിക്കതറിയാം…! അതെ അവൾക്ക് അറിയാം അവളും അവളുടെ മാറ്റവനും ചേർന്നല്ലേ ചെയ്തത്.” അവന്റെ നാവിൽ നിന്നും ഐഷുവിനെകുറിച്ച് ഇത്രയും കേട്ടപ്പോൾ എന്റെ കണ്ട്രോൾ മൊത്തം പോയി. ഞാൻ എന്റെ ഇടത് കൈ കൊണ്ട് അവന്റെ കഴുത്തിനു കുത്തി പിടിച്ചു.
“നിന്റെ നാക്ക് ഇനി മേലാൽ ഐഷുവിനെകുറിച്ച് എന്തെങ്കിലും കുറ്റം പറയാൻ പൊങ്ങിയാൽ ഞാൻ അത് അറുത്തെടുക്കും. മൈരൻ നിനക്ക് എന്താറിയാമേടാ അവളെക്കുറിച്ചു. അവൻ ഉണ്ടാക്കാൻ വന്നേക്കുന്നു. ഇനി സാമേ കോമേ വിളിച്ച് എന്റെ ഏഴയലത്ത് പോലും നീ വന്ന് പോകരുത്”
“സാമേ…!” റൂമിലേക്ക് വന്ന ഐഷു കാണുന്നത് വിഷ്ണുവിന്റെ കഴിത്തിന് കുത്തി പിടിച്ചു വെച്ചിരിക്കുന്ന എന്നെയാണ്.
അവളുടെ വിളി കേട്ടപ്പോൾ ഞാൻ പതിയെ എന്റെ കൈ അവന്റെ കഴുത്തിൽ നിന്നുമെടുത്തു.
“സാമേ എന്താടാ പ്രശനം എന്തിനാ നീ അവനെ കഴുത്തിൽ പിടിച്ചത്?” ഐഷു എന്നോട് ചോദിച്ചു. അതിന് എന്റെ കയ്യിൽ ഉത്തരമില്ലായിരുന്നു.
“വിഷ്ണു നീയെങ്കിലും പറ എന്താ പ്രശ്നം” എന്നിൽ നിന്നും മറുപടി കിട്ടാതെ വന്നപ്പോൾ അവൾ വിഷ്ണുവിനോട് ചോദിച്ചു. അവൻ അതിന് അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് ഇറങ്ങി പോയി.
“സാമേ…” അവൾ വീണ്ടും എന്നെ വിളിച്ചു.
“മ്മം” ഞാൻ ഒന്ന് മൂളി.
“എന്ത് അവനുമായിട്ട് പ്രശ്നം”
“ഏയ് ഒന്നുമില്ല”
“ഒന്നുമില്ലാഞ്ഞിട്ടാണോ നീ അവന്റെ കഴുത്തിൽ കയറി പിടിച്ചത്”
“ഒന്നുമില്ലന്ന് പറഞ്ഞില്ലേ പിന്നെന്തിനാ വീണ്ടും ചോദിച്ചു ശല്യം ചെയ്യുന്നത്. ഹോസ്പിറ്റലിൽ കിടക്കുമ്പോഴെങ്കിലും എനിക്ക് കുറച്ച് സമാദാനം തന്നൂടെ ഐഷു” പറഞ്ഞത് കുറച്ചു കൂടി പോയി എന്ന് അറിയാം എന്നാലും അവൻ പറഞ്ഞത് അവളെ വിഷമിപ്പിക്കുന്നതിലും നല്ലത് ഇതാണെന്ന് തോന്നി.
“ഓഹ് ഞാൻ ഇപ്പോൾ സമദാനകേടായല്ലേ ശരി നടക്കട്ടെ ഞാൻ ഇനി ഒന്നിനും വരുന്നില്ല” ഐഷു കരഞ്ഞ് കണ്ണ് തുടച്ച് കൊണ്ട് റൂമിൽ നിന്നും ഇറങ്ങിപോയി. എന്റെ കണ്ണിലും അറിയാതെ കണ്ണുനീർ വന്നോ?
അവളെ തിരിച്ച് വിളിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ എന്ത് പറഞ്ഞ് വിളിക്കും..! ഇത്രയും നാൾ ചങ്കായി നടന്നവൻ അതെ ചങ്ക് തന്നെ കുത്തി കീറിയിട്ട് പോകുമ്പോൾ എന്ത് ചെയ്യാനാണ്. അനുഭവിക്കുക തന്നെ…! ഐഷു വാങ്ങി കൊണ്ട് വന്ന ഭക്ഷണം എന്നെ നോക്കി പല്ലിളിക്കുന്നുണ്ട്…!
കിടന്നിട്ട് ഉറക്കവുമില്ല വിഷമം അങ്ങോട്ട് മാറുന്നുമില്ല…! ഐഷുവിനോട് പോയി എല്ലാം പറഞ്ഞു ആ കാലിൽ വീണ് ഒന്ന് പൊട്ടി കരഞ്ഞാലോ?
ഇത് പോലെ അവൾക്ക് എന്തെങ്കിലും സാഹചര്യാം വന്നിരുന്നെകിൽ അവൾ എന്റെ നെഞ്ചിൽ വന്ന് കരഞ്ഞ് തീർത്തേനെ. എനിക്ക് അത് പറ്റില്ലല്ലോ ആണായി പോയില്ലേ?
ആണായാൽ കരയാൻ പാടില്ല പോലും..! അതെന്താ ഞങ്ങൾ ആണുങ്ങൾക്ക് സങ്കടം വരില്ലേ? ഞങ്ങളും മനുഷ്യർ തന്നെയാ..! ചങ്കിൽ കുത്തിയാൽ ഞങ്ങൾക്കും ചോര പൊടിയും. സമൂഹത്തിന്റെ ഓരോ കാലഹരണപെട്ട മാമ്മൂലുകളെ!
വാതിൽ തുറക്കുന്ന സൗണ്ട് കേട്ട് അങ്ങോട്ട് നോക്കിയപ്പോൾ ഐഷുവാണ്. കണ്ണിൽ ഇപ്പോഴും കണ്ണുനീർ ഉറവ പോലെ ഒഴുകുന്നുണ്ട്. അവൾ ഓടിവന്ന് എന്റെ നെഞ്ചിലേക്ക് വീണു. ചുട്ടുപൊള്ളുന്ന എന്റെ നെങ്ങിനെ അവളുടെ കണ്ണൂർ തണുപ്പിക്കാതെ വീണ്ടും ചൂട് കൂട്ടിയത് ഏത് ഭൗതിക നിയമത്തിന്റെ അടിസ്ഥാനത്തിലാണോ എന്തോ?
“ഐഷു നീ എന്തിനാ കരയുന്നന്നത്…! ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണോ?” അവളുടെ കരച്ചിൽ നിർത്താതെ തുടർന്നപ്പോൾ ഞാൻ ചോദിച്ചു.
“എന്തിനാ ഇങ്ങനെ കിടന്ന് നീറുന്നത് പറയാറുന്നില്ലേ…! എനിക്ക് വേണ്ടിയാണെന്ന്…!
അതിന്റെ ഉത്തരം എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.
“പറയാറുന്നില്ലേ എനിക്ക് വേണ്ടിയാണെന്ന്…! എന്റെ ചെക്കന്റെ ചങ്കിൾ ഞാൻ ആരാണെന്ന് എനിക്ക് അറിയാല്ലോ..! പിന്നെ ആര് എന്ത് പറഞ്ഞാലും എനിക്ക് എന്താണ്. എന്തിനാ ഇങ്ങനെ കിടന്ന് നീറുന്നത് ” അവളുടെ ഓരോ വാചകവും എന്നെ വീണ്ടും വീണ്ടും മുറിവേപ്പിച്ച് കൊണ്ടേയിരുന്നു.
“നീ ഇങ്ങനെ കിടന്ന് കരയല്ലേ ഐഷു. നിന്റെ കണ്ണീര് കാണാൻ ത്രാണി ഇല്ലാത്തത് കൊണ്ടല്ലേ ഞാൻ പറയാതിരുന്നത്.”
“അതിന് ആരാ കരഞ്ഞേ…?” കണ്ണീര് തുടച്ച് മുഖത്തു ഒരു ചിരി ഫിറ്റ് ചെയ്ത് മുഖം ഉയർത്തി അവൾ എന്നെ നോക്കി. എന്റെ കണ്ണിൽ നിന്നും അപ്പോഴും കണ്ണീര് വാർന്ന് ഇറങ്ങുന്നുണ്ടായിരുന്നു.
“ആഹാ കരഞ്ഞ ആൾ ആരെണെന്ന് ഇപ്പോൾ മനസ്സിലായി” എന്റെ കണ്ണുനീർ തുടച്ച് കൊണ്ട് അവൾ പറഞ്ഞു. എനിക്ക് ഇനിയും പിടിച്ച് നിൽക്കാൻ കഴിയുമായിരുന്നില്ല. അവളെ എന്റെ പ്ലാസ്റ്റർ ഇട്ട കൈ ഉൾപ്പെടെ രണ്ട് കയ്യും കൊണ്ട് നെഞ്ചോട് ചേർത്ത് ആലിംഗനം ചെയ്തു.
“എന്നോട് ക്ഷമിക്ക് മോളു…! ആ സമയത്ത് എന്ത് പറയണമെന്ന് അറിയാണ്ട് പറഞ്ഞ് പോയതാണ്. നീ എന്റെ നെഞ്ചോടു ചേരുമ്പോഴുള്ള സമദാനത്തെക്കാൾ മറ്റൊരു സമദാനം ഞാൻ ഇത് വരെ അനുഭവിച്ചിട്ടില്ല. എന്നോട് ക്ഷമിക്ക് മോളു എനിക്ക് വേറെന്ത് പറയണമെന്ന് അറിയില്ലായിരുന്നു.”
” അയ്യേ ചെക്കൻ കരയുവാ ആണുങ്ങൾ കരയുമോ? “
“അതെന്താ ഞങ്ങൾക്ക് കരഞ്ഞൂടെ? ഞങ്ങളും മനുഷ്യർ തന്നെയാ. പിന്നെ ഞാൻ എന്റെ പെണ്ണിന്റെ മുന്നിൽ അല്ലേ കരഞ്ഞത്”
” നീ കരഞ്ഞോ പക്ഷെ നീ കരയുമ്പോൾ നീറുന്നത് എന്റെ ചങ്കാണ്!” ഐഷു വീണ്ടും കണ്ണുനീർ തുടച്ചു.
“മതി കണ്ണീർ സീരിയൽ…! ഞാൻ നിർത്തി കരയുന്നില്ല.” ഞാൻ കണ്ണുനീർ തുടച്ച് കൊണ്ട് പറഞ്ഞു.
“അപ്പോൾ വിശേഷമം ഒക്കെ മാറിയോ?” അവൾ ചോദിച്ചു.
“നീ ഇങ്ങനെ എന്നോട് ചേർന്ന് കിടക്കുമ്പോൾ എനിക്ക് എന്ത് വിഷമമാഡി”
“അങ്ങനെയാണെങ്കിൽ പുറത്ത് രണ്ട് പേർ വന്ന് നിൽപ്പുണ്ട് ഞാൻ വിളിക്കട്ടെ”
“രണ്ട് പേരോ അതാരപ്പ… രണ്ടാമൻ” ഒന്ന് വിഷ്ണു ആണെന്ന് എനിക്ക് അറിയാമായിരുന്നു.
“ഞാൻ വിളിക്കാം നേരിട്ട് കണ്ട് മനസ്സിലാക്കിയാൽ മതി” അവൾ എന്നിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
“എന്നാൽ പോയി വിളിക്ക്!” ഐഷു വിളിക്കാൻ വേണ്ടി പുറത്ത് പോയി. വിഷ്ണുവും പ്രിയയുമാണ് വന്നിരിക്കുന്നത്. ഐഷുവിനോട് വിളിക്കാൻ പറഞ്ഞെങ്കിലും വിഷ്ണുവിനെ കണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു. അവൻ എല്ലാം ഐഷുവിനോട് പറഞ്ഞു എന്ന് അവളുടെ സംസാരത്തിൽ നിന്നും മനസ്സിലായി. എന്നാലും അവന്റെ മുഖം കണ്ടാൽ ഞാൻ ചിലപ്പോൾ കണ്ട്രോൾ വിട്ട് പെരുമാറി പോകും. അത് കൊണ്ട് അവന് മുഖം കൊടുക്കാതെ ഞാൻ അവനു എതിർ വശത്തേക്ക് മുഖം തിരിച്ച് വച്ചു.
“ഡാ സാമേ?” വിഷ്ണുവാണ് വിളിച്ചത്.
ഞാൻ വിളി കേട്ടില്ല.
“ഡാ നിനക്ക് എന്നോട് ദേഷ്യമാണ് എന്ന് എനിക്കറിയാം. ഞാൻ അതിനും മാത്ര ചെറ്റ വർത്താനമാണ് നേരത്തെ പറഞ്ഞത്. ഞാൻ ഒന്നും മൊത്തം അറിഞ്ഞില്ലായിരുന്നെഡാ ഒരു ജൂനിയർ പയ്യൻ പറഞ്ഞത് മാത്രമേ ഞാൻ അറിഞ്ഞുള്ളു. പക്ഷെ സത്യം ഞാൻ നിന്നോട് ചോദിക്കണമായിരുന്നു. ഞാൻ അത് ചെയ്തില്ല അതെന്റെ തെറ്റ്. അത് നീ എന്നോട് ക്ഷമിച്ച്കള. പിന്നെ പെങ്ങളെകുറിച്ച് പറഞ്ഞതിന് എല്ലാം നേരിട്ട് ഞാൻ മാപ്പ് ചോദിച്ചിട്ടുണ്ട്. പെങ്ങൾ ക്ഷമിക്കുകയും ചെയ്തു അല്ലെ പെങ്ങളെ” ഐഷുവിനെയാണ് അവൻ പെങ്ങൾ എന്ന് വിളിച്ചത്. ഞാൻ ഐഷുവിനെ നോക്കിയപ്പോൾ അതെ എന്ന് (ക്ഷെമിച്ചു) എന്ന് തലയിട്ടി.
എന്നാലും അവനോട് എനിക്ക് ക്ഷമിക്കാൻ കഴിയില്ലായിരുന്നു.
“ഡാ സാമേ ഇങ്ങോട്ട് നോക്കടാ ഒന്ന് ക്ഷമിക്കഡാ…!” എന്നിൽ നിന്നും മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ അവൻ എന്നെ ഇക്കിളിയാക്കാൻ തുടങ്ങി. തെണ്ടി ഒടുവിൽ അതിൽ നിന്നും രക്ഷപെടാൻ അവോനോട് ക്ഷെമിച്ചു എന്ന് പറയേണ്ടി വന്നു.
“ആഹ് ക്ഷമിച്ചു നീ വിട്”
“ഹാവു സമദാനമായി, അപ്പോൾ എന്റെ കാര്യം ഒക്കെയായി ഇനി ഇവളുടെ കാര്യം!” പ്രിയയെ മുന്നോട്ട് നിർത്തി വിഷ്ണു പറഞ്ഞു.
“ഇവളുടെ എന്ത് കാര്യം”
“അത് അന്ന് കാര്യം അറിയാണ്ട് ഞാൻ നിന്നെ കുറ്റം പറഞ്ഞില്ലേ അത്” പ്രിയ പറഞ്ഞു.
“അതോ അത് ഞാൻ അപ്പോഴേ വിട്ടു”
“അതെങ്ങനെ ശരിയാകും! എന്നോട് ക്ഷമിക്കാൻ നിനക്ക് ഭയങ്കര പോസ്. ഇവള് മാപ്പ് പോലും ചോദിക്കുന്നന്തിന് മുമ്പ് ക്ഷമിക്കുന്നു.” വിഷ്ണു ഇടയിൽ കേറി പറഞ്ഞു.
“മോനെ വിഷ്ണു അവൾ പറഞ്ഞത് എന്നെ കുറിച്ചാണ്. ആര് എന്നെകുറിച്ച് എന്ത് പറഞ്ഞാലും എനിക്ക് വെറും പൂടയാണ്. പക്ഷെ നീ പറഞ്ഞത് എന്റെ പെണ്ണിനെകുറിച്ചാണ് അത് എനിക്ക് പൊള്ളും. പിന്നെ നീ ഇങ്ങനെയാണെങ്കിൽ നിന്നോട് ക്ഷമിക്കാണോ വേണ്ടയോ എന്ന് ഒന്ന് കൂടി ആലോചിക്കേണ്ടി വരും.”
“എന്റെ പൊന്നോ ഞാൻ ഇല്ലേ. ആവിശ്യം ഇല്ലാത്ത സ്ഥലത്തു ഇനി ഞാൻ വാ തുറക്കൂല”
“തുറക്കാണ്ട് ഇരുന്നാൽ നിനക്ക് കൊള്ളാം”
“എന്നാൽ ശരി ഞാൻ ഇറങ്ങട്ടെ ഇനി ഇവിടെ നിന്നാൽ ശരിയാകില്ല. പ്രിയ നീ വരുന്നുണ്ടോ?”
“ഞാനും ഉണ്ട് ഒരു രണ്ട് മിനിറ്റ് കഴിഞ്ഞ് നമുക്ക് ഇറങ്ങാം.” ഇത് പറഞ്ഞു പ്രിയ വന്ന് എന്റെ കയ്യിൽ പിടിച്ചു. വലത് കൈ പ്ലാസ്റ്റർ ഇട്ടേക്കുന്നത് കൊണ്ട് ഇടത്തെ കയ്യിലാണ് അവൾ പിടിച്ചത്.
“നീ ഒരുപാട് ഭാഗ്യവാൻ ആണെടാ ഇങ്ങനെ ഒരു പെണ്ണിനെ കിട്ടിയതിൽ. നീയും ഭാഗ്യവതിയാടി നമ്മുടെ ചെക്കനെ പോലെ ഒരു പയ്യനെ കിട്ടിയതിൽ”
“പൊടി അവിടുന്ന് നമ്മുടെ ചെക്കനോ? ഇത് എന്റെ ചെക്കനാ എന്റെ മാത്രം ചെക്കനാ” ഐഷുവിന് അത് അത്രക്ക് ഇഷ്ടപെട്ടില്ല.
“എന്റെ പൊന്നോ…! നിന്റെ തന്നെയാ വേറെ ആരും അവകാശം പറയുന്നില്ല.”
“പറയാണ്ടിരുന്നാൽ കൊള്ളാം”
“ഞാൻ തോറ്റു…! നിങ്ങളെ സഹിക്കാൻ നിങ്ങളെക്കൊണ്ടേ പറ്റു. ഏതായാലും ഇനിയും കാണാം. പിന്നെ ഒരു ഉപദേശം തരാൻ ഉള്ളത് തല്ലു കൂടൽ ഇനിയെങ്കുലും കുറച്ച് കുറക്കണം”
“പൊടി അവിടുന്ന് അത് ഞങ്ങളുടെ ട്രേഡ് മാർക്ക് ആണ്. അതൊന്നും അങ്ങനെ കുറക്കാൻ പറ്റില്ല.” ഐഷു അതും വിട്ടു കൊടുത്തില്ല.
“വിട്ട് എല്ലാം വിട്ടു നിങ്ങൾ നിങ്ങളായാൽ മതി. നിങ്ങള് വേറെ ലവലാണ്. എന്നാൽ ഞാൻ ഇറങ്ങട്ടെ.”
“എന്നാൽ അങ്ങനെ ആയിക്കോട്ടെ” ഐഷു പറഞ്ഞു.
“അപ്പോൾ സാമേ ഞാൻ ഇറങ്ങുവാ..!”
“ഓകെടി കാണാം…!” ഞാനും അവളെ യാത്രയാക്കി.
“വിഷ്ണു നമുക്ക് വിട്ടാലോ?” ആഹ് പോവാടി.
“അപ്പോൾ സാമേ പെങ്ങളെ ഒന്നും മനസ്സിൽ വെച്ചക്കല്ല്. എല്ലാം എന്റെ അറിവില്ലായ്മയായി കണ്ടാൽ മതി വീണ്ടും കാണാം”
“മതി മോനെ ചെല്ല് കൂടുതൽ ഷോ ഒന്നും വേണ്ട ഒരാഴ്ച്ച കഴിഞ്ഞാൽ ഞാൻ ക്ലാസ്സിലേക്ക് തന്നെയാണ് വരുന്നത്!”
“അപ്പോൾ ശരി പെങ്ങളെ! ആ കഴുത്ത് അവന്റെ കൈ വാക്കിനൊന്നും കൊണ്ട് വെച്ച് കൊടുക്കല്ലേ അവൻ പിടിച്ചു ഉടക്കും”അത് പറഞ്ഞ് അവൻ പുറത്തേക്ക് ഓടി പുറകെ പ്രിയയും.
“ഡാ നിക്കട അവിടെ!” അവൻ നിൽക്കില്ല എന്ന് അറിയാമായിട്ടും ഞാൻ വെറുതെ വിളിച്ചു പറഞ്ഞു.
“എന്നാൽ നമുക്ക് കഴിച്ചാലോ?” അവര് പോയപ്പോൾ ഐഷു ചോദിച്ചു.
“ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു. നല്ല വിശപ്പ്”
“കഞ്ഞി കിട്ടിയില്ല പിന്നെ ഊണ് വാങ്ങിച്ചു.” അവള് വാങ്ങിച്ച് കൊണ്ട് വന്ന പൊതി അഴിക്കുമ്പോൾ പറഞ്ഞു.
“അതേതായാലും നന്നായി കഞ്ഞി കുടിച്ചാലൊന്നും എനിക്ക് ഒന്നുമൊന്നുമാകില്ല.”
“അതെനിക്ക് അറിയാല്ലോ? ഹോസ്പിറ്റൽ ആയോണ്ട ഇല്ലെങ്കിൽ ഞാൻ മട്ടൻ ബിരിയാണി വാങ്ങി തന്നേനെ”
“വെറുതെ കൊതുപ്പിക്കാതെ പെണ്ണേ..!”
“അത്രക്ക് കൊതിയാണെങ്കിൽ ഞാൻ പുറത്ത് പോയി വാങ്ങിയിട്ട് വരാം”
“പൊടി അവിടുന്ന് അപ്പോൾ ഈ ഊണ് എന്ത് ചെയ്യും”
“ആഹ് അതും ശരിയാണ്…! എഴുന്നേറ്റ് ഇരിക്ക് ഇന്ന് നമുക്ക് ഈ ഊണ് കഴിക്കാം നാളെ ഞാൻ ബിരിയാണി വാങ്ങി തരാം”
എന്റെ കൈ വയ്യാത്തത് കൊണ്ട് ഐഷു തന്നെയാണ് എനിക്ക് വാരി തന്നത്. എന്തോ അവളുടെ കയ്യിൽ നിന്നും വാങ്ങി കഴിക്കുമ്പോൾ എന്തോ അതിന് ഒരു പ്രത്യേക ടെസ്റ്റ് ഉണ്ടായിരുന്നു.
“നീ കൂടി കഴിക്കെടി…” ഐഷു എന്നെ ഊട്ടുന്നത് മാത്രം കണ്ട് ഞാൻ അവളോട് പറഞ്ഞു.
“ആഹ് കഴിക്കാം..” അവളങ്ങനെ പറഞ്ഞെങ്കിലും ഞാൻ വീണ്ടും രണ്ട് മൂന്ന് തവണ നിർബന്ധിച്ചപ്പോഴാണ് അവളും കഴിക്കാൻ തുടങ്ങിയത്. അങ്ങനെ കഴിച്ച് കഴിയാറാപ്പോഴാണ് ഞങ്ങൾക്ക് പുതിയ ഒരു ആദിഥി വന്നത്. വേറാരുമല്ല ഗോകുൽ സാറാണ് സാറിനെ കണ്ടപ്പോൾ ഞങ്ങൾ പെട്ടെന്ന് കഴിച്ച് തീർത്തു. അവൾ എനിയ്ക്ക് വായും കഴുകി തന്ന ശേഷം വേസ്റ്റ് കളയാൻ വേണ്ടി പുറത്തേക്ക് പോയി.
“ഇരിക്ക് സാർ…” എന്റെ അടുത്തുള്ള കസേര കാണിച്ച് ഞാൻ സാറിനോട് പറഞ്ഞു.
“മ്മ്മ്… സാമിന് ഇപ്പോഴെങ്ങനെയുണ്ട് ” സാറ് കസേരയിൽ ഇരുന്ന് കൊണ്ട് ചോദിച്ചു
“ആഹ് ഈ കയ്യിലെ പൊട്ടാലേ ഉള്ളു അല്ലാണ്ട് വേറെ പ്രശനമൊന്നോമില്ല.”
” ഞാൻ ആ സമയത്ത് കോളേജിൽ ഇല്ലായിരുന്നു ഫുഡ് കഴിക്കാൻ പുറത്ത് പോയതാ! തിരിച്ച് വന്നപ്പോഴാ വിവരം അറിയുന്നത്”
“മ്മ്മം അല്ല ഞാൻ ഇവിടെ ഉണ്ടെന്ന് സാറെങ്ങനെ അറിഞ്ഞു.”
“ഞാൻ കാര്യം അറിഞ്ഞപ്പോഴേ വിഷ്ണുവിനെ വിളിച്ച് ചോദിച്ചു. അവനാ പറഞ്ഞത്..!”
“മ്മ്മ്”
“സി എസ്സിലെ സഗാറാനല്ലേ?”
“അതെ സാർ”
“ഇത്രയൊക്കെ നിന്നോട് ചെയ്യാൻ അവന് നിന്നോട് എന്തെങ്കിലും മുൻവിരോധമുണ്ടോ”
“ഏയ് അങ്ങനെയൊന്നുമില്ല സാർ”
“നിന്നെയും ഐശ്വരയേയും തമ്മിൽ തെറ്റിക്കുക അല്ലെങ്കിൽ, നിങ്ങളെ രണ്ട് പേരെയും നാറ്റിക്കുക. എങ്ങനെ നോക്കിയാലും പക കൂടുതൽ നിന്നോട് ആണ്”
“മ്മ്മം” അതിനും ഞാൻ ഒന്ന് മൂളുക മാത്ര ചെയ്തു.
“എന്നിട്ടും അവൻ എന്തിന് ഇത് ചെയ്തു. അവനുമായി എന്താ പ്രശ്നം എന്നും ഒന്നും നിനക്ക് അറിയില്ല”
“ഇല്ല സാർ അറിയില്ല” ഞാൻ ശക്തമായ വോയ്‌സിൽ തന്നെയാണ് അത് പറഞ്ഞതെങ്കിലും എന്റെ ഉള്ളിൽ പല പഴയ കാഴ്ചകളും വന്ന് മറഞ്ഞു.
“എന്നാൽ ശരി, ഞാൻ ഇറങ്ങുകയാ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്”
“ശരി സാർ കാണാം”
“കാണാം” സാർ അത് പറഞ്ഞു പോയി. ഞാൻ പറഞ്ഞത് ഒന്നും വിശ്വസിച്ചിട്ടില്ല എന്ന് ആ മുഖം കണ്ടാൽ അറിയാമായിരുന്നു.
സാറ് പോയി കഴിഞ്ഞ ഉടൻ ഐഷു റൂമിലേക്ക് വന്നു.
“എന്താടാ സാറ് പെട്ടെന്ന് പോയോ”
“മ്മ്മം പോയി”
“ഹാ… അച്ഛൻ വിളിച്ചിട്ടിണ്ടായിരുന്നു. സാഗറിന് കംപ്ലൈന്റ് ഒന്നുമില്ല. നമ്മളും കംപ്ലൈന്റ് ഒന്നും ചെയ്യണ്ട. എല്ലാം ഇവിടെ വച്ച് അവസാനിപ്പിക്കാം എന്ന് സാഗറിന്റെ ഫാദർ പറഞ്ഞുന്ന്”
“ഹാ അത് ഏതായാലും നന്നായി.”
“പക്ഷെ അവനെന്താ അങ്ങനെ ചെയ്തത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്. മിനിമം ഒരു കംപ്ലൈന്റ് എങ്കിലും പ്രതീക്ഷിച്ചു”
“അത് പിന്നെ ഞായം നമ്മുടെ ഭാഗത്ത് അല്ലേ കംപ്ലൈന്റ് ഒക്കെ കൊടുത്താൽ പണി അവനെ കിട്ടു എന്ന് തോന്നിക്കാണും”
“അതും ശരിയാണ്. പിന്നെ അവൻ ആ കോളേജിൽ പഠിക്കുന്നില്ല TC വാങ്ങുകയാണെന്ന് പറഞ്ഞു.”
“മ്മ്” ഞാൻ ഒന്ന് മൂളി.
“ഇനി അവന്റെ ടോപ്പിക്ക് വേണ്ടല്ലേ. അവന് കൊടുക്കാൻ ഉള്ളത് കൊടുത്തു. ഇനി അവന് അവന്റെ വഴി നമുക്ക് നമ്മളുടെയും” എനിക്ക് അവന്റെ വിഷയം ചർച്ച ചെയ്യാൻ താല്പര്യമില്ല എന്ന് തോന്നിയത് കൊണ്ടാണ് അവളത് പറഞ്ഞത്.
“അതെ അവനെ അവന്റെ പാട്ടിന് വിടാം. ഇപ്പോൾ നീ ഇങ്ങ് വാ.” അത് പറഞ്ഞ് ഞാൻ അവളെ പിടിച്ചു എന്റെ മേത്ത് ഇട്ട് എന്നോട് ചേർത്ത് പിടിച്ചു.
“എന്താടാ ഇത് ആരെങ്കിലും കണ്ടോണ്ട് വന്നാൽ നാണക്കേടാണ്.”
“പൊഡീ ഈ സമയത്ത് ആരും വരാൻ പോണില്ല”
“വന്നില്ലെങ്കിൽ കൊള്ളാം…”
“വരൂല്ലന്നെ, അല്ല ആ വിഷ്ണുവിന് പെട്ടെന്ന് എന്താ പറ്റിയത് എന്നാണ് ഞാൻ ആലോചിക്കുന്നത്”
“അത് അവൻ എന്തോ തീറ്റിദ്ധരിച്ചതാണ്. പിന്നെ പ്രിയയാണ് അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയത്.”
“അതിന് പ്രിയ എങ്ങനെ അറിഞ്ഞു എല്ലാം.”
“അത് പിന്നെ ഞാൻ അവളെ വിളിച്ചു പറഞ്ഞു.”
“അതെന്താടി നീ അവളെ വിളിച്ച് പറഞ്ഞത്”
“അത് പിന്നെ അന്ന് നിന്നെ അവളൊരുപാട് കുറ്റം പറഞ്ഞതല്ലേ? അപ്പോൾ സത്യം അവളെ അറിയിക്കണം എന്ന് എനിക്ക് തോന്നി”
“മ്മ്മം നീ അവളെ കടിച്ചു കീറിയല്ലേ” ഐഷുവിന്റെ സ്വഭവം അറിയാവുന്നത് ഞാൻ പറഞ്ഞു.
“അങ്ങനെ ഒന്നും പറഞ്ഞില്ലടാ, പിന്നെ നിന്നെ അത്രയൊക്കെ പറഞ്ഞത് കൊണ്ട് ചെയുതായിട്ട് ഒന്ന് വിരട്ടി. അത്രയേ ഉള്ളു.”
“എന്റെ മോളെ നിന്റെ വിരട്ടൽ എനിക്ക് അറിയാമല്ലോ”
“പോടാ ഞാൻ പാവമല്ലേ…!”
“പിന്നെ ഉറങ്ങുമ്പോൾ മാത്രം”
“പോടാ…, പിന്നെ നീ ഇങ്ങനെ കിടന്നത് വലിയ കഷ്ടമായി പോയി”
“അതിന് എനിക്ക് കുഴപ്പമൊന്നുമില്ലല്ലോ. കയ്യിലെ ഈ പ്ലാസ്റ്റർ മാറ്റിയാൽ ഞാൻ ഒക്കെയാണ്”
“അതല്ലടാ നമുക്ക് ഏതായാലും സസ്പെൻഷൻ കിട്ടി. അത് കൊണ്ട് ഈ പ്രശ്നം തീർത്തിട്ട് എവിടെക്കെങ്കിലും റെയ്ഡിന് പോകാം എന്ന് പ്ലാൻ ചെയ്തതാ”
“അതിനെന്താ ഈ പ്ലാസ്റ്റർ അഴിക്കട്ടെ നമുക്ക് പോകാടി”
“അതിന് അപ്പോഴേക്കും കോളജിൽ പോകണ്ടേ”
“അതൊക്കെ ലീവ് കിട്ടും അപ്പോൾ നമുക്ക് പോകാം”
“കിട്ടിയാൽ മതി”
“മ്മം… എന്നാലും നിന്റെ ആ കൂട്ടുകാരി രഷ്മി അവൾ എന്ത് പണിയാ കാണിച്ചതല്ലേ”
” മ്മ്മം എന്റെ ഒരു നല്ല ഫ്രണ്ടായിട്ട് കണ്ടതാ. ഏതായാലും അവൾക്കിട്ട് ഞാൻ ഒരു പണി കൊടുക്കുന്നുണ്ട്”
“അത് വേണം! പക്ഷെ ഓവർ ആക്കല്ലേ…! പിന്നെ നീ എന്തിനാ അവനെ തല്ലാൻ പോയത് അത് കൊണ്ടല്ലേ. അവൻ നിന്നെ പിടിച്ചു തള്ളിയത്. മൈര് ആ സമയത്തു എനിക്ക് അത് തടയാനും പറ്റിയില്ല. സത്യം പറഞ്ഞാൽ അത് കണ്ടപ്പോൾ അവനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു എനിക്ക്”
“അത് പിന്നെ നിന്നെ പിടിച്ച് തള്ളിയാ എനിക്കും ദേഷ്യം വരില്ലേ!”
“നിന്റെ ദേഷ്യം ഞാൻ കണ്ടല്ലോ? നീ ആ കീ ബോർഡ് എടുത്ത് അടിച്ചപ്പോൾ അവൻ ചത്താങ്ങണ പോയിരുന്നെങ്കിലോ”
“പിന്നെ ചാവുന്നെങ്കിൽ ചാവട്ടെ. അതിന് വേണ്ടി തന്നെയാണ് അടിച്ചത്.”
“പിന്നെ ചത്തിരുന്നെങ്കിൽ ജയിലിൽ പോയി ഗോതമ്പുണ്ട തിന്നായിരുന്നു.”
“എന്റെ ചെറുക്കന് വേണ്ടിയല്ലേ അപ്പോൾ അതൊന്നും എനിക്ക് ഒരു വിഷയമേയല്ല”
“സുഗിച്ചൂട്ടോ…! അല്ലടി നിനക്ക് ആ സമയത്ത് ആ കീ ബോർഡ് എവിടുന്ന് കിട്ടി”
“അതോ അത് ഞങ്ങളുടെ കമ്പ്യൂട്ടർ ലാബിൽ നിന്നും. ആദ്യം മോണിറ്റർ എടുക്കാനാണ് പോയത്. പിന്നെ അതിന് കബിള് കൂടുതലാണ് അത് അഴിച്ച് വരുന്ന സമയത്ത് നിനക്ക് എന്തെങ്കിലും പറ്റിയാലോ എന്ന് വെച്ചാണ് കീ ബോർഡ് എടുത്തത്. അതാകുമ്പോൾ ഒരു കേബിളല്ലേ ഉള്ളു”
“അതേതായാലും നന്നായി. മോണിറ്റർ ആയിരുന്നെങ്കിൽ ഓൺ ഇപ്പോൾ വല്ല മോർച്ചറിയിക്കും കിടന്നേനെ നീ വല്ല പോലിസ് സ്റ്റേഷനിലും.”
“പോലിസ് സ്റ്റേഷനിൽ ആയാലും ഞാൻ ഒറ്റക്ക് ആകില്ലല്ലോ നീ കൂടെയുണ്ടല്ലോ. അത് കൊണ്ട് എനിക്ക് പ്രശ്നമില്ല.”
“അൽ സൈക്കോ നിന്നെ ഇനിയുള്ള കാലം ഞാൻ എങ്ങനെ സഹിക്കുമെടി”
“സഹിക്കാൻ വയ്യെങ്കി വേണ്ട ഞാൻ വേറെ ഏതെങ്കിലും ചുള്ളനെ കെട്ടി സുഗമായി ജീവിക്കും. നീ ദാഡിയും വളർത്തി നിരാശ കാമുകൻ കളിച്ച് നടന്നോ”
“നീ എന്നെ വിട്ടിട്ട് അങ്ങനെ പോകുമോ മോളെ..!”
“ഞാൻ പോകും…!”
“എന്നാൽ പൊയ്ക്കോ…!”
“പിന്നെ എന്നെ പറഞ്ഞു വിട്ടിട്ട് നീ സമാധാനമായി ജീവിക്കാം എന്ന് വിചാരിക്കണ്ട. എന്തെക്കെ വന്നാലും ഞാൻ നിന്നെയും കൊണ്ടേ പോകു” അത് പറഞ്ഞു അവൾ എന്നെ മുറുകെ പുണർന്നു.
“ഹാ..! അപ്പോൾ സഹിക്കുക തന്നെ”
“സഹിച്ചേ പറ്റു..!” ഞങ്ങളുടെ ഹൃദങ്ങൾ പരസ്പരം കഥ പറയുമ്പോൾ പറയുമ്പോൾ…! ഞാൻ അനുഭവിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ പ്രണയമെന്ന വികാരത്തിൽ പരസ്പരം തല്ല് പിടിച്ചു സ്നേഹിച്ചും അങ്ങനെ കിടന്നു.
Season 2 Loading…
——- If it is too good to be true, something is wrong ——-
#########################
ഇത് വായിച്ച് കഴിയുമ്പോൾ നിങ്ങളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകും. അതിൽ ചിലതിനൊക്കെ ഉത്തരമായി ഇതിന്റ തുടർച്ചയായി ഒരു സീസൺ ഉണ്ടാകും. അത് എപ്പഴാണ് എന്ന് പറയുന്നില്ല. പിന്നെ ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ അത് ഞാൻ നിങ്ങൾക്ക് വിട്ട് തന്നിരിക്കുന്നു. നിങ്ങൾക്ക് ശരിയെന്നു തോന്നുന്നവ കണ്ടെത്തുക.
അപ്പോൾ കൂടുതൽ പറഞ്ഞ് നിങ്ങളുടെ വിലപ്പെട്ട സമയം കളയുന്നില്ല. പറ്റിയാൽ രണ്ട് വരി താഴെ കമെന്റ് ആയി എഴുതുക. കാരണം നിങ്ങൾ കഥ കാത്തിരിക്കുന്നത് പോലെ ഞാൻ നിങ്ങളുടെ അഭിപ്രായം കാത്തിരിപ്പുണ്ട്.
With love ❤❤❤
Comments:
No comments!
Please sign up or log in to post a comment!