പ്രേമ മന്ദാരം 2
അടുത്ത ഭാഗം ഇതിന്റെ ഒരു ചെറിയ കൺക്ല്യൂഷൻ ആയിരിക്കും. ഇത് തുടരണം എന്ന് ആഗ്രഹമുണ്ട് പക്ഷെ ജീവിത പ്രശ്നങ്ങൾ കാരണം കുറച്ച് സമയമെടുക്കും. പിന്നെ നീങ്ങളുടെ അഭിപ്രായമൊക്കെ നോക്കിയിട്ട് ബാക്കി തീരുമാനിക്കാം.
പിന്നെ ഞാൻ 500 ലൈക് ചോദിച്ചത് എഴുതാൻ കുറച്ച് സമയം കിട്ടാനാണ്. ഇത് പോസ്റ്റ് ചെയ്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അതെത്തിച്ച് വല്ലാത്ത ചതിയാണ് കേട്ടോ ചെയ്തത്. ഏതായാലും പറഞ്ഞ വാക്ക് പാലിക്കണമല്ലോ അത് കൊണ്ട് കുത്തിയിരുന്ന് എഴുതി അയക്കുകയാണ്.
അടുത്ത പാർട്ടിന് അറ്റ്ലീസ്റ്റ് ഒരു അഞ്ച് ദിവസമെങ്കിലും വേണ്ടി വരും അത് കൊണ്ട് ഞാൻ ലൈക്കുകളുടെ എണ്ണം 600 ആക്കുകയാണ്. അത് രണ്ട് ദിവസത്തിനുള്ളിൽ ചെയ്ത് എന്നോട് തരാൻ പറയരുത് പ്ലീസ്.
അപ്പോൾ ലൈക് അടിച്ച് സഹായിച്ച എല്ലാ വായനക്കാരെയും ലൈക് അടിക്കാതെ എനിക്ക് സമയം തന്ന നല്ലവരായ വായനക്കാരെയും നന്ദിയോടെ സ്മരിച്ച്കൊണ്ട് തുടങ്ങട്ടെ.
#########################
മതിലിൽ ഒട്ടിച്ചിരുന്ന ചിത്രം കണ്ട് എന്റെ കാലുകൾ നിഛലമായി. വായിലെ അവസാന തുള്ളി വെള്ളവും വറ്റി. അത് മറ്റൊന്നുമായിരുന്നില്ല.
ഞാൻ ഇന്നലെ ഐഷുവിനെ ചുംബിച്ചു കൊണ്ട് എടുത്ത സെൽഫി…
തുടർന്നു വായിക്കുക…
“മാറിനിൽക്കട! നീയൊക്കെ എന്ത് കാണാൻ വന്ന് നിക്കുവാണ്…” ഒന്നനങ്ങാൻ പോലും കഴിയാതെ നിന്ന ഞാൻ ചീറിക്കൊണ്ട് മുന്നോട്ട് കുത്തിക്കുന്നത് ഐഷുവിനെ കണ്ടു. അവളുടെ കണ്ണുകൾ കോപം കൊണ്ട് ജ്വാലിക്കുന്നുണ്ടായിരുന്നു. അതിന് മുന്നിൽ എനിക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, എന്റെ തല താഴ്ന്നു.
അവിടെ കൂടി നിന്ന പിള്ളാരെ എല്ലാം തട്ടി മാറ്റി മതിലിനു അടുത്തെത്തിയ അവൾ അവിടെ ഒട്ടിച്ചിരുന്ന ചിത്രങ്ങൾ ഓരോന്നായി പിഴുത്തെടുത്തു പല കഷ്ണങ്ങളായി കീറി. ഭ്രാന്ത് പിടിച്ചത് പോലെയുള്ള അവളുടെ പ്രവർത്തികൾ എന്റെ ചങ്കിടുപ്പ് വർധിപ്പിച്ചു.
കീറുന്നതിന് ഇടക്ക് അവൾ വേറെന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നു. അതൊന്നും പക്ഷെ എന്റെ തലയിലേക്ക് കയറിയില്ല. അവളുടെ പ്രവർത്തികളിൽ ഞാൻ മാത്രമല്ല കൂടി നിന്ന കുട്ടികളും സപ്തരായി നിന്നു. കൂടുതലും ഫസ്റ്റ് ഇയർ ആണെന്ന് തോനുന്നു. പരിചയമുള്ള ഒരു മുഖവും ഞാൻ കണ്ടില്ല. ഞാൻ ആരുടെയെങ്കിലും മുഖം കണ്ടോ എന്ന് തന്നെ സംശയമാണ്.
“സാമേ വാ…” ആ പേപ്പർ കാഷണങ്ങൾ പല കഷ്ണം ആക്കിയ ഐഷു ശര വേഗത്തിൽ എന്റെ അടുത്തെത്തി. എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ചീറി.
അപ്പോഴും നല്ല ബോധത്തിൽ അല്ലായിരുന്ന എന്നെയും വലിച്ച് കൊണ്ട് അവൾ നടന്നു, ഒരു പാവയെപ്പോലെ പുറകെ ഞാനും.
അവളെന്നെ കൊണ്ട് നേരെ പോയത് ക്യാൻറ്റിലേക്കാണ്, പോകുന്ന വഴിയിൽ ചില കുട്ടികൾ എന്നെയും അവളെയും അതിശയും പരിഹാസവും നിറഞ്ഞ കണ്ണുകളുമായി നോക്കി നിൽക്കുന്നുണ്ടായിരുന്നു. അതൊന്നും പക്ഷെ ഐഷു ശ്രെദ്ധിക്കനെ പോയില്ല.
“ചേട്ടാ രണ്ട് ലൈം…” ക്യാന്റീനിലെ ചേട്ടനോട് അത് പറഞ്ഞു എന്നെയും കൊണ്ട് മൂലയിൽ ഇട്ടിരുന്നു ഒരു ബെഞ്ചിൽ കൊണ്ടിരുത്തി എതിർ വശത്തെ
കസേരയിൽ അവളും ഇരുന്നു. അപ്പോഴും എനിക്ക് അവളുടെ മുഖത്ത് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
“ഡാ നീയെന്താ, ഇങ്ങനെ കിളി പോയത് പോലെ ഇരിക്കുന്നത്” എന്റെ താഴ്ന്നിരുന്ന മുഖം പിടിച്ചു ഉയർത്തി ഐഷു ചോദിച്ചു.
“ഡി ഞാൻ…” എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.
” ഇത് ചെയ്തത് നീ അല്ല എന്നല്ലേ? ” അവൾ എന്നോട് ചോദിച്ചു. എന്റെ ചങ്കിടുപ്പിന്റെ വേഗം ക്രമാതീതമായി കൂടുന്നത് ഞാൻ അറിഞ്ഞു. എന്റെ ശ്വസച്ചതിന്റെ വേഗതയും വർധിച്ചിരുന്നു.
“ഡി അത്” എങ്ങനെ പറഞ്ഞ് മനസ്സിലാക്കണം എന്ന് അറിയാതെ വീണ്ടും എന്റെ വായിൽ നിന്നും വാക്കുകൾ വരാൻ മടിച്ചു.
“ഡാ നീ അത് ചെയ്യില്ല എന്ന് എനിക്ക് അറിയില്ലേ? ഇത് ആരോ നമുക്ക് രണ്ട് പേർക്കും ഇട്ടു ആരോ പണി തന്നതാണ്.” അവളുടെ വാക്കുകൾ എന്റെ പോയ എല്ലാ കിളികളും തിരിച്ചു കൊണ്ട് വന്നു. ഞാൻ അത്ഭുതത്തോടെ അവളുടെ കണ്ണിലേക്കു നോക്കി. എന്നോടുള്ള അടങ്ങാത്ത പ്രണയമാണ് ഞാൻ അവിടെ കണ്ടത്, അതോ തന്റെ കുട്ടിയോട് അമ്മക്കുള്ള നിർമാല്യമായ സ്നേഹമോ?
“നീ എന്താടാ ഇങ്ങനെ നോക്കുന്നത്. നീ ഏത് വരെ പോകും എന്ന് എനിക്ക് നന്നായി അറിയാം. ഇത് നീ ചെയ്യില്ല അതെനിക്ക് നന്നായി അറിയാം” ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർത്തി കൊണ്ടാണ് അവൾ അത് പറഞ്ഞതെങ്കിലും അവളുടെ കണ്ണുകളിൽ ഒളിച്ചിരിക്കുന്ന തീ എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.
“ദാ രണ്ട് ലൈം…” കാന്റീനിലെ ചേട്ടൻ കൊണ്ട് വന്ന ക്ലാസ്സ് ഞങ്ങളുടെ മേശപ്പുറത്ത് വെച്ച് കൊണ്ട് പറഞ്ഞു.
ഞാൻ പിന്നെ ഒന്നും നോക്കിയില്ല, അതിൽ കിടന്ന സ്ട്രോ എടുത്ത് മാറ്റിയ ശേഷം ഒറ്റ വലിക്ക് മുഴുവൻ കുടിച്ചു. അഹ് എന്തൊരാശ്വസം.
എന്റെ പ്രവർത്തി കണ്ട് ഐഷുവിന്റെ മുഖത്തു ഒരു ചെറു പുഞ്ചിരി വിരിഞ്ഞു. ഞാൻ ഗ്ലാസ്സ് താഴെ വെച്ചപ്പോൾ അടുത്ത ക്ലാസ്സ് എടുത്ത് അവളും കുടിക്കാൻ തുടങ്ങി.
അവൾ കുടിക്കുന്നതും നോക്കി ഇരിക്കുമ്പോൾ എന്റെ ഐഷുവിന് എന്നോടുള്ള വിശ്വാസത്തിൽ എനിക്ക് വല്ലാത്ത സന്തോഷം തോന്നി.
ഞാൻ എന്റെ ഫോണിൽ എടുത്ത ഫോട്ടോ തന്നെയാണ് അവിടെ ഒട്ടിച്ചിരുന്നത്.
ഈ അവസ്ഥയിൽ ഞാൻ ആയിരുന്നെങ്കിലും ഇങ്ങനെ ചെയ്യുമോ എന്ന് എനിക്ക് ഒരുറപ്പുമില്ല.
എന്നാലും എങ്ങനയാണ് ആ ഫോട്ടോ പുറത്ത് പോയത്. അത് എടുത്ത ശേഷം എന്റെ ഫോൺ ആരെങ്കിലും എടുത്തായിരുന്നോ?
“ഉള്ള ചെറ്റത്തരം മൊത്തം കാണിച്ചിട്ട് രണ്ടും ഇവിടെ വന്നിരിക്കുവാണല്ലേ” അങ്ങനെ ഒരു സ്ത്രീ ശബ്ദം കേട്ടാണ് ഞാൻ എന്റെ ചിന്തകൾ അവസാനിപ്പിച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയത്.
പ്രിയയാണ് കൂടെ വിഷ്ണുവും ഉണ്ട്.
“എടാ എന്നാലും നീ എന്ത് നാറിയ പരുപാടിയ കാണിച്ചത്. നിന്റെ പല കന്നന്തരിവിനും ഞാൻ കൂട്ട് നിന്നിട്ടുണ്ട്. പക്ഷെ ഇത് മഹാ ചെറ്റത്തരം ആയിപോയി.” വിഷ്ണു നിന്ന് കത്തി കെറുവാണ്. ഐഷു ഉള്ളത് കൊണ്ട് ഇവൻ അഭിനയിക്കുന്നത് ആണോ അതോ ശരിക്കും പറഞ്ഞതാണോ എന്ന് പോലും എനിക്ക് മനസ്സിലായില്ല.
“ഡാ മതി… അവനല്ല ഇത് വേറാരൊ ഞങ്ങൾക്ക് ഇട്ട് പണി തന്നതാണ്” ഐഷുവാണ് അവന്റെ വാ അടപ്പിച്ചത്.
“അവനല്ലന്നോ? നിനക്കെന്താ ഭ്രാന്ത് ഉണ്ടോ ഐഷോര്യ. അവനല്ലേ ഇന്നലെ നിന്റെ ക്ലാസ്സിൽ കയറി ഈ വൃത്തികേട് കാണിച്ചത്. പോരത്തിന് അത് ഫോട്ടോ എടുത്ത് കോളേജിന്റെ മതിലിൽ തന്നെ ഒട്ടിച്ച് വെച്ചിരിക്കുന്നു, പന്നൻ…” എന്നെ വിളിക്കാൻ വന്ന മാറ്റ് എന്തൊക്കെയോ തെറികൾ കടിച്ചമർത്തി കൊണ്ട് പ്രിയ പറഞ്ഞു. അവളുടെ വാക്കുകൾക്ക് മുന്നിൽ ഉത്തരമില്ലാതെ ഞാൻ നിന്ന് ഉരുക്കുകയായിരുന്നു. അപ്പഴും എന്റെ രക്ഷക്ക് എന്റെ ഐഷു തന്നെ എത്തി.
“ഡി ഇന്നലെ നടന്നതൊക്കെ നീ പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ അവനല്ല ആ ഫോട്ടോ ഒട്ടിച്ചതൊന്നും. അവൻ അങ്ങനെ ചെയ്യില്ല അത് ആരെക്കാളും നന്നായി എനിക്കറിയാം” ഐഷു പ്രിയയെ തണുപ്പിക്കാൻ നോക്കി. അവളുടെ വാക്കുകൾ കേട്ട് വിഷ്ണു എന്നെ ചൂഴ്ഞ്ഞു ഒരു നോട്ടം നോക്കി. അവന്റെ ഭാവം കണ്ടപ്പോൾ എനിക്ക് നല്ല കലിപ്പാണ് വന്നത്, അത് എന്റെ മുഖത്ത് പ്രകടമായപ്പോൾ അവന്റെ മുഖം കൊണ്ട് ഒന്നുമില്ല എന്ന് കാണിച്ചു.
“ഇവൻ അല്ലെങ്കിൽ പിന്നെ ആര്. ഇവന്റെ ഫോണിൽ എടുത്ത ഫോട്ടോ ഇവൻ അറിയാതെ എങ്ങനെ പുറത്ത് പോകും. നിനക്ക് അറിയാത്തത് കൊണ്ടാണ് ഐഷു ഇവൻ ശരിയല്ല. നീ അത് മനസ്സിലാക്കിയാൽ നിനക്ക് കൊള്ളാം” പ്രിയയുടെ ആ ഡയലോഗ് കേട്ടപ്പോൾ എനിക്ക് ഇന്നലെ വിഷ്ണു പറഞ്ഞ കാര്യമാണ് ഓർമ്മ വന്നത്.
“പ്രിയ മതി ഇനി നീ സാമിനെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞാലുണ്ടല്ലോ? നീയൊക്കെ കാണുന്നതിന് ഒരുപാട് വർഷങ്ങൾക്ക് മുമ്പ് തൊട്ട് കാണുന്നതാ ഞാൻ അവനെ. ഈ ലോകത്ത് മറ്റെന്തിനെക്കാളും ഞാൻ സ്നേഹിക്കുന്നത് അവനെയാണ്, അവൻ എന്നെയും. അവൻ എന്ത് ചെയ്യും ചെയ്യില്ല എന്ന് ആരെക്കാളും നന്നായി എനിക്കറിയാം. അത് കൊണ്ട് ഞങ്ങളുടെ കാര്യത്തിൽ ആരടെയും അഭിപ്രായം എനിക്ക് കേൾക്കണ്ട” ഐഷു പ്രിയക്ക് നേരെ ചീറിയപ്പോൾ അവളുടെ വാ അടഞ്ഞു പോയി.
“ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ഇനി എന്താണ് വെച്ചാൽ നീ കാണിക്ക്” അവസാനം പറയാൻ ഒന്നുമില്ലാതെ ഇത് പറഞ്ഞു അവൾ അവിടെ നിന്നും ഇറങ്ങി പോയി.
“ഡാ നീ അതൊന്നും കേട്ട് വിഷമിക്കണ്ട അവളോട് പോകാൻ പറ. എന്ത് വന്നാലും ഞാൻ നിന്നെ തള്ളിപ്പറയില്ല.” ഐഷുവിന്റെ ഈ ഡയലോഗ് കേട്ടപ്പോൾ അവളുടെ പാൽ കവിളുകളിൽ എന്റെ ചുണ്ടുകൾ അമർത്തി ഒരു ഉമ്മ കൊടുക്കാൻ ആണ് എനിക്ക് തോന്നിയത്. ഒരു ഉമ്മ കൊണ്ടുള്ള പൊല്ലാപ്പ് ഇതുവരെ തീർന്നിട്ടില്ല അപ്പോഴാണ് അടുത്ത ഉമ്മ! അത് കൊണ്ട് മാത്രം ഞാൻ എന്നെ നിയന്ത്രിച്ചു.
“പോട്ട് ഐഷു അവളാ ഒരു ദേഷ്യത്തിന് പറഞ്ഞതാകും. എനിക്ക് അതിൽ വിഷമം ഒന്നുമില്ല. അല്ലെങ്കിലും ഞാനും ഇതിനൊരു കാരണമാണല്ലോ?”
“ഡാ ഇനി ഈ വർത്താനം പറഞ്ഞാൽ എന്റേന്ന് നല്ലത് കിട്ടും. ഇതിൽ നിനക്ക് പങ്കൊന്നുമില്ല, ഏതോ നാറികൾ നമുക്കിട്ടു പണിതതാണ്. അവനാരായാലും എന്റെ കയ്യിൽ കിട്ടട്ടെ.” ഐഷു പറഞ്ഞത് വെറുമൊരു ഭീഷണിയല്ലെന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം.
“സാമേ നീ ഇവിടെ ഇരിക്കുവാണോ? അഹ് ഐശ്വര്യയുമുണ്ടോ?” ക്യാൻറ്റിലേക്ക് കയറിവന്ന ഗോകുൽ സാറാണ്. എന്നെ കണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു.
സാറന്മാരുടെ കൂട്ടത്തിൽ ഞങ്ങളുടെ ചങ്ക്. എല്ലാം അറിഞ്ഞ് കൊണ്ടുള്ള വരവാകും. സാദാരണ വേണ്ടതീനം കാണിച്ചാൽ കൂടെ നിൽക്കാറുള്ളതാണ് സാറ്. പക്ഷെ ഈ വിഷയത്തിൽ എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. അത് കൊണ്ട് സാറിന് ഒരു മൂളൽ മാത്രം നൽകി. പ്രതികരണം അറിയാൻ വേണ്ടി കാത്തിരുന്നു.
“ഡാ നീ എന്താലും എന്ത് പരിപാടിയാണ് കാണിച്ചത്. നിങ്ങളുടെ പല പ്രശ്‌നങ്ങൾക്കും ഞാൻ നിന്റെ കൂടെ നിന്നിട്ടുണ്ട്. അത്തൊക്കെ കോളേജ് ലൈഫിന്റെ തമാശകൾ ആയി കണ്ടത് കൊണ്ടാണ്. പക്ഷെ ഇത്… നിനക്ക് ഇവളെക്കുറിച്ചെങ്കിലും ഒന്ന് ആലോചിക്കാൻ പാടില്ലായിരുന്നോ.
“സാറേ സാറിത് എന്തറിഞ്ഞിട്ടാണ്? ഞാനല്ല ആ പോസ്റ്റർ ഒട്ടിച്ചതൊന്നും അത് എന്തോ മറ്റവൻ എനിക്കിട്ട് പണി തന്നതാണ്.” സാറ് കൂടി എന്നെ സംശയിച്ചപ്പോൾ എന്റെ വാക്കുകളെ സെൻസർ ചെയ്യാൻ ഒന്നും നിന്നില്ല വായിൽ തോന്നിയത് വിളിച്ചങ്ങ് പറഞ്ഞു.
“അത് നീ അല്ലായിരിക്കാം പക്ഷെ ഇന്നലെ ഇവളുടെ ക്ലാസ്സിൽ കേറി ഈ ചേറ്റത്തരം കാണിച്ചത് നീയല്ലേ. പിന്നെ നിനക്കിട്ട് ആരെങ്കിലും പണി തന്നത് ആണെങ്കിൽ തന്നെ അതിനുള്ള വഴിയൊരുക്കി കൊടുത്തത് നീ തന്നെയാണല്ലോ” ആ പറഞ്ഞത് കാര്യം ആയത് കൊണ്ട് എന്റെ ദേഷ്യം മാറി സങ്കടം വന്നു എന്നല്ലാതെ എനിക്ക് ഉത്തരമൊന്നുമില്ലായിരുന്നു.
എന്റെ മുഖത്തെ ഭാവം കണ്ടിട്ട് ആണെന്ന് തോനുന്നു. ഐഷു അവളുടെ കൈ എന്റെ കയ്യിൽ ചേർത്ത് പിടിച്ചു. എന്ത് വന്നാലും ഞാൻ ഉണ്ടാകും എന്ന് പറയുന്നത് പോലെ.
“രണ്ടും കൂടി ഇവിടെ ഇങ്ങനെ ഇരിക്കണ്ട് ചെല്ല്, പ്രിൻസി കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഈ വിഷയത്തിൽ എന്നിൽ നിന്നും യാതൊരു സഹായവും പ്രതീക്ഷിക്കണ്ട.” ഇത് പറഞ്ഞ് സാറ് ഞങ്ങളുടെ അടുത്ത് നിന്നും നടന്ന് പോയി.
പ്രിൻസിയെ കാണണം എന്ന് പറഞ്ഞപ്പോൾ എന്റെ വന്ന കിളിയെല്ലാം വീണ്ടും പോയി. മറ്റൊന്നുമല്ല എന്ത് പ്രശ്നം വന്നാലും പിള്ളേരുടെ തലയിൽ കയറുന്ന ഒരു സൈക്കോ ആണ് ഞങ്ങളുടെ പ്രിൻസി.
“ഡാ പ്രിൻസി പ്രശ്നമാക്കുമോ?” വിഷ്ണുവാണ് അത് ചോദിച്ചത്.
“എന്ത് പ്രശ്നം! വാടാ നമുക്ക് പോയി കണ്ടിട്ട് വരാം” നല്ല ആത്മവിശ്വത്തോടെയാണ് ഐഷു അത് പറഞ്ഞതെങ്കിലും അവളുടെ മുഖത്ത് ഒരു ചെറിയ ഭയം ഇല്ലാതിരുന്നില്ല.
അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ഐഷു എഴുന്നേറ്റ് ലൈമിന്റെ ക്യാഷ് കൊടുക്കാൻ പോയപ്പോൾ ഞാൻ വിഷ്ണുവിനെ വിളിച്ചു.
“ഡാ ഞങ്ങൾ പ്രിൻസിയെ കണ്ടിട്ട് വരാം. അപ്പോഴേക്കും നീ ഗോകുൽ സാറിനെ ഒന്ന് വളച്ചു കുപ്പിയിൽ ആക്ക്. ഈ സമയത്ത് സാറ് കൂടി ഇടഞ്ഞ് നിന്നാൽ ശരിയാകില്ല.” ഞാൻ കാര്യമായി തന്നെ പറഞ്ഞു.
“ഡാ നീ പറയുന്നത് ശരിയാണ് പക്ഷെ സാറിനെ പറഞ്ഞ് മനസ്സിലാക്കുക എന്നത് ഒരു ടാസ്ക് ആണ്.”
“ഡാ പ്ലീസ് നീ ഒന്ന് ശ്രമിച്ചു നോക്ക്”
“മ്മ് ശരി ഞാൻ ശ്രമിച്ച് നോക്കാം. ഒരു നറിയുടെ ഫ്രണ്ട് ആയിപ്പോയില്ലേ.”
“താങ്ക്സ് മുത്തേ പിന്നെ നാറി നിന്റെ വീട്ടിൽ ഒണ്ടല്ലോ ഫൂലിങ് ക്ലാസ്സ് വെച്ച ഒരെണ്ണം അതാണ്” നൈസ് ആയി അവന്റെ തന്തക്ക് വിളിച്ചു അവന്റെ വായിലിരിക്കുന്നത് കേൾക്കുന്നതിന് മുമ്പ് ഞാൻ ഐഷുവിന്റെ അടുത്തേക്ക് നടന്നു.
ഐഷുവിനോപ്പം പ്രിൻസിയുടെ റൂമിലേക്ക് നടക്കുമ്പോൾ ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല. അവൾക്കും നല്ല ടെൻഷൻ ഉണ്ട് എന്ന് അവളുടെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി.
ഗ്ലാസ്സ് ഫിത്തിക്ക് പുറത്ത് ഞങ്ങളെ കണ്ട പ്രിൻസി കൈ കാട്ടി അകത്തേക്ക് വിളിച്ചു. ഇരയെ കിട്ടിയ വേട്ട മൃഗത്തിന്റെ ഭാവയിരുന്നു അയാളുടെ മുഖത്തു അപ്പോൾ.
“അഹ്… ഐശ്വോര്യ ദാ ഈ പേപ്പറിൽ ഒരു റിട്ടൻ കംപ്ലൈന്റ് എഴുതി തരണം ഇവന്റെ പേരിൽ. ഇന്നലെ ക്ലാസ്സിൽ കയറി അപമാനിച്ചതിനും പിന്നെ അതിന്റെ ഫോട്ടോ പ്രചരിപ്പിച്ചതിനും. ഇവന് ഇപ്പോൾ തന്നെ ഡിസ്മിസ് ചെയ്യാം. പിന്നെ സ്റ്റേഷനിൽ കൂടി ഒരു കംപ്ലൈന്റെ കൊടുക്കണം. ഞാൻ വിളിച്ചു പറഞ്ഞോളാം, അച്ഛനോ അമ്മയോ കൂട്ടി പോയാൽ മതി.” ഐഷുവിന് നേരെ ഒരു പേപ്പറും പേനയും നീട്ടി അങ്ങേരുടെ ഈ നീണ്ട ഡയലോഗ് കേട്ടപ്പോൾ എന്റെ ഉണ്ടായിരുന്ന ജീവൻ കൂടി അങ്ങ് പോയി.
“സാറെന്തൊക്കെയാ ഈ പറയുന്നത്, സാമിനെതിരെ കോംപ്ലിന്റോ എന്തിന് അവൻ തെറ്റൊന്നും ചെയ്തിട്ടില്ല.” ഐഷുവിന്റെ ആ ഡയലോഗ് കേട്ടപ്പോൾ അയാളുടെ മുഖംഭാവം മൊത്തം മാറി. ഏതോ വന്യ ജീവിയുടെ പോലെയായി.
“തെറ്റൊന്നും ചെയ്തിട്ടില്ലന്നോ? നിങ്ങൾ തമ്മിലുള്ള ബന്ധം ഒക്കെ എനിക്കറിയാം പക്ഷെ ഇന്നലെ ക്ലാസ്സിൽ നടന്നതും അതിന് ശേഷം നടന്നതും വ്യക്തമായി അറിഞ്ഞിട്ടാണ് ഞാൻ സംസാരിക്കുന്നത്.” പ്രിൻസിയുടെ ശബ്ദം ആ ഗ്ലാസ്സ് വാളുകളിൽ തട്ടി പ്രതിഭലിച്ചു.
“സാറ് അറിഞ്ഞത് എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷെ ഈ കാര്യത്തിൽ സാം തെറ്റൊന്നും ചെയ്തിട്ടില്ല.” ആദ്യം ഒന്ന് പതറിയെങ്കിലും ഐശുവിന്റെ ഉറച്ച ശബ്ദം എനിക്ക് അല്പം ആശ്വസം നൽകി.
“ദാ.. ഈ ഫോട്ടോ ഇത് ഇവിടത്തെ വാളിൽ ഒട്ടിച്ചതും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതും ഇവനല്ലേ” ഇന്നലെ ഞാൻ എടുത്ത ഫോട്ടോ പ്രിൻസി തന്റെ മൊബൈലിൽ കാണിച്ച് ഐഷുവിനോട് ചോദിച്ചപ്പോൾ എന്റെ ചങ്ങൊന്നു പിടച്ചു. സോഷ്യൽ മീഡിയലോ? അപ്പോൾ ഇവിടെ ഒട്ടിക്കുക മാത്രമല്ല. ഇനി എങ്ങനെ പുറത്തിറങ്ങി നടക്കുമെന്തോ? എന്റെ കാര്യം പോട്ടെ അപ്പോൾ ഐഷുവിന്റെ കാര്യമോ?
“അല്ല സാർ അത് അവനല്ല. അവൻ അങ്ങനെ ചെയ്യില്ല.” ഐഷുവിന്റെ സങ്കടവും വാശിയും നിറഞ്ഞ ശബ്ദം മുഴങ്ങി.
“ഓക്കേ അത് ഇവനല്ല എന്ന് തന്നെ വെച്ചോ. പക്ഷെ ഇന്നലെ തന്റെ ക്ലാസ്സിൽ കയറി തന്റെ അനുവാദമില്ലാതെ തന്നെ കടന്ന് പിടിച്ചതും ബലമായി ചുംബിച്ചതും അതിന്റെ ഫോട്ടോ എടുത്തതും ഇവനല്ലേ? പിന്നെ ഇവന്റെ ഫോണിൽ എടുത്ത ഫോട്ടോ തന്നെയാണല്ലോ ഇത്. അത് അവന്റെ അറിവില്ലാതെ പുറത്ത് പോകില്ലലോ. അത് ഒരു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിക്ക് ഞാൻ പറഞ്ഞ് തരേണ്ട ആവിശ്യമില്ലല്ലോ?” എന്റെ ഷവപെട്ടിയിലെ എല്ലാ ആണികളും ഒരുമിച്ചടിച്ച് പ്രിൻസി ഐഷുവിന്റെ മറുപടിക്കായി കാതോർത്തു. ഈ നിമിഷം ഞാൻ ഇല്ലാതായിരുന്നെങ്കിലെന്നു ഞാൻ ആശിച്ചു പോയി.
“സാർ സാറ് പറഞ്ഞതൊക്കെ ശരിയാണ്” ഐഷുവിന്റെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ കാലുകൾ തളരുന്നത് പോലെ തോന്നി. ഞാൻ ഇവിടെ മറിഞ്ഞ് വീഴും എന്ന് വരെ സംശയിച്ചു പോയി.
“പക്ഷെ ഇന്നലെ എന്റെ ദേഹത്ത് സാം തോട്ടത് എന്റെ സമ്മതപ്രകാരമാണ്. അത് പോലെ ആ ഫോട്ടോ അത് അവന്റെ ഫോണിൽ നിന്നും അവൻ അറിയാതെയാണ് പുറത്ത് പോയത്. അതിൽ അവന് യാതൊരു പങ്കുമില്ല.” ഐഷുവിന്റെ ആ ഡിയലോഗ് ഒരു മായ ലോകത്തിൽ എന്നപോലെയാണ് ഞാൻ കേട്ടത്. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ കവിളിൽ
വെള്ളത്തുള്ളികൾ എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. അതെ എന്റെ കണ്ണുനീർ തന്നെയാണ്.
“വാട്ട്… സമ്മതപ്രകാരമാണെന്നോ? കുട്ടി ആരെയും പേടിച്ച് കള്ളം പറയേണ്ട ആവിശ്യമില്ല. കുട്ടിക്ക് ഈ വിഷയത്തിൽ എന്ത് ഹെല്പും ചെയ്യാൻ ഞാൻ തയ്യാറാണ്.”
“ഞാൻ ആരെയും പേടിച്ചിട്ട് കള്ളം പറഞ്ഞതല്ല സാർ. ഞാൻ പറഞ്ഞത് അത്രയും സത്യമാണ്.” ഐഷു അവളുടെ ഭാഗത്ത് ഉറച്ച് നിന്നു.
“ഐശ്വോര്യ താൻ പറയുന്നതൊക്കെ സത്യമാണെന്ന് വെച്ചാൽ തന്നെ. ആർക്കും ഉമ്മ വെക്കാൻ ഉള്ളതല്ല ക്ലാസ്സ് റൂമിമുകൾ. പിന്നെ അതിന്റെ ഫോട്ടോ എടുക്കുന്നതും. ഇതിന്റെ പേരിൽ നിങ്ങൾക്ക് മാത്രമല്ല ഈ കോളേജിന് മൊത്തമാണ് നാണക്കേട്” പ്രിൻസി പറഞ്ഞ് നിർത്തി.
“സാർ ഞാൻ അറിയാതെ ഒരു തമാശക്ക് ചെയ്തതാണ്. അത് ഇങ്ങേയൊക്കെയാകുമെന്ന് ഓർത്തില്ല.” ഞാൻ ഇടക്ക് കയറി ഒന്ന് സോപ്പിടാൻ നോക്കി.
“നിന്നോട് ഞാൻ എന്തെങ്കിലും ചോദിച്ചോ? ചോദിക്കുമ്പോൾ മാത്രം നീ വാ തുറന്നാൽ മതി. അവന്റെ തമാശ. നീ കാരണം ഉണ്ടായ നാണക്കേട് എത്ര വലുതാണ് എന്നറിയുമോ? നീ ഈ കുട്ടിയെക്കുറിച്ചെങ്കിലും ആലോചിച്ചോ?” പ്രിൻസി എന്റെ നേരെ ചീറി എന്റെ വായടഞ്ഞു.
“സാർ പ്ലീസ്… അവൻ തെറ്റൊന്നും ചെയ്തിട്ടില്ല. സാറും കൂടി ഇങ്ങനെ പറയരുത് ഇത് ആരോ ഞങ്ങൾക്ക് മനപ്പൂർവം പണി തന്നതാണ്.” അവിടെയും എന്റെ രക്ഷക്ക് ഐഷു എത്താതിരുന്നില്ല.
“മ്മം… ഏതായാലും കുട്ടിക്ക് പരാതി ഇല്ലാത്ത സ്ഥിതിക്ക് ഡിസ്മിസൽ ഒഴിവാക്കാം. പക്ഷെ രണ്ട് പേരും ഒരാഴ്ചത്തേക്ക് ഇങ്ങോട്ട് വരണ്ട. ഇപ്പോൾ സസ്പെൻഷനിൽ ഒതുക്കുന്നു. മേലാൽ ഇത് ആവർത്തിച്ചാൽ എന്റെ തനിക്കൊണം കാണും രണ്ടും.” പ്രിൻസി അങ്ങേരുടെ ഡിസിഷൻ പറഞ്ഞു.
എനിക്കും ഐഷുവിനും പറയാൻ ഒന്നുമില്ലാത്തതിനാൽ ഞങ്ങൾ മൂഖമായി നിന്നു.
“എന്നാൽ പുറത്ത് വെയിറ്റ് ചെയ്യൂ. സസ്പെൻഷൻ ഓർഡർ റെഡിയാകുമ്പോൾ വാങ്ങിച്ചിട്ട് പോയാൽ മതി. പിന്നെ നിങ്ങളുടെ രണ്ടുപേരുടെയും പേരൻസിനെ അറിയിക്കേണ്ടത് എന്റെ ബാധ്യതായാണ് അത് ഞാൻ ചെയ്തിരിക്കും.” ഇത്രയും കൂടി കേട്ട് ഞങ്ങൾ പുറത്തിറങ്ങി.
സസ്പെന്ഷൻ ഓർഡർ കിട്ടുന്നത്തവരെ ഓഫീസിന് മുന്നിലുള്ള ബെഞ്ചിൽ ഞാനും ഐഷുവും ഇരുന്നു. അവൾ എന്റെ കൈ മുറുകെ പിടിച്ചിരുന്നു. ഇടക്ക് അവൾ തല എന്റെ തോളിലേക്ക് ചേർത്തിരുന്നു. ഞങ്ങൾ മൗനയിരിക്കുമ്പോഴും ഞങ്ങളുടെ ഹൃദങ്ങൾ പരസ്പരം സാന്തോനങ്ങൾ കൈമാറി. ഞങ്ങൾക്ക് മുന്നിലൂടെ കടന്ന് പോയ പലരും ഞങ്ങളെ പല വിധ കണ്ണുകളിൽ നോക്കിയെങ്കിലും ഞങ്ങൾ മൈൻഡ് ചെയ്യാൻ പോയില്ല.
“എന്നാൽ ഞങ്ങൾക്ക് ഇറങ്ങാം” സസ്പെൻഷൻ ഓർഡർ വാങ്ങിച്ചു കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.
അവൾ ഉത്തരം ഒരു മൂളലിൽ ഒതുക്കി. അങ്ങനെ ഞങ്ങൾ അവിടെ നിന്നുമിറങ്ങി. ഇറങ്ങാൻ നേരം വിഷ്ണുവിനെ വിളിച്ചു കാര്യം പറഞ്ഞു. ഗോകുൽ സാർ അമ്പിനും വില്ലിനും അടുക്കുന്നില്ല എന്ന് അവൻ പറഞ്ഞങ്കിലും അത് പിന്നെ നോക്കാം എന്ന് പറഞ്ഞ് ഞങ്ങൾ കോളേജിൽ നിന്നുമിറങ്ങി.
“ഡാ എങ്ങോട്ടാ പോകുക…” എന്നോട് ചേർന്നിരുന്ന് ഐഷു ചോദിച്ചു.
“വീട്ടിലോട്ട് അല്ലാണ്ട് എങ്ങോട്ടാ?”
“എനിക്ക് ഇപ്പോൾ വീട്ടിൽ പോകാൻ ഒരു മൂഡില്ല നമുക്ക് തല്ക്കാലം വേറെ എങ്ങോട്ടെങ്കിലും പോകാം” അവളുടെ വാക്കുകൾ കേട്ടെങ്കിലും ഞാൻ ഉത്തരമൊന്നും നൽകിയില്ല. എനിക്കും ഇപ്പോൾ വീട്ടിൽ പോകാനൊരു മൂഡില്ല പക്ഷെ എവിടെ പോകും.
“ബീച്ചിൽ പോയാൽ മതിയോ?” കുറച്ച് സമയത്തെ ആലോചനക്ക് ശേഷം ഞാൻ ചോദിച്ചു.
അവൾ അതിനു ഒന്ന് മൂളുക മാത്രം ചെയ്തിട്ട് എന്നെ പറ്റിച്ചേർന്നിരുന്നു. അവളുടെ ചൂട് എന്നിൽ അറിയുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരു വികാരമുണ്ടായി. കാമാവും സ്നേഹവും പ്രണയവും നിറഞ്ഞ വികാരം!
ഞാൻ വണ്ടി ബീച്ചിനടുത്ത് പാർക്കിങ്ങിൽ നിർത്തിയപ്പോൾ അവൾ ഇറങ്ങി. ബീച്ച്ലേക്ക് നടന്നു പുറകെ ഞാനും. ഒരു ഒഴിഞ്ഞ സ്ഥലത്തു അവൾ ഇരുന്ന് എന്നെയും ഇരിക്കാൻ ആംഗ്യം കാട്ടി. ഞാൻ അവളുടെ അടുത്തിരുന്നു. അവൾ എന്റെ കൈ കവർന്ന് അവളുടെ കൈ കൊണ്ട് മുറുകെ പിടിച്ചു. ഞാൻ എന്റെ മറ്റേ കൈ കൊണ്ട് അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു.
അപ്പോഴും ഞങ്ങളുടെ ഇടയിൽ പതിവില്ലാത്ത ഒരു മൗനം തളം കെട്ടി നിന്നിരുന്നു. അങ്ങനെ കടലിലേക്ക് നോക്കി തിരകൾ എണ്ണി ഞങ്ങളിരുന്നു.
“ഡി ഇന്നലെ ഞാൻ കിസ്സടിച്ചത് നിന്റെ സമ്മതപ്രകാരമാണെന്ന് പറഞ്ഞത് സത്യമാണോ?” ഞാങ്ങളുടെ ഇടയിലെ സമ്മർദ്ദം കുറക്കാനും മൗനം അവസാനിപ്പിക്കാനും വേണ്ടിയാണ് ഞാനത് ചോദിച്ചത്.
“പോടാ കോപ്പേ… നിന്റെ ഒരു സമ്മതം എന്റെ വായിൽ ഇരിക്കുന്നത് ഒന്നും കേൾക്കരുത്.”
“അപ്പോൾ ഈ വിഷയത്തിൽ നിനക്കും എന്നോട് കലിപ്പുണ്ടല്ലേ” ഈ ചോദ്യത്തിൽ അറിയാതെ കുറച്ച് നിഷ്കളങ്കത വന്നപ്പോയി.
“പോടാ അവിടുന്ന് ഞാൻ ചുമ്മ പറഞ്ഞതാ. എനിക്ക് ഒരു കലിപ്പുമില്ല.”
“അപ്പോൾ സമ്മദമായിരുന്നല്ലേ?” പരിണിത ഫലങ്ങളെക്കുറിച്ചു ചിന്തിക്കാതെ എന്റെ നാവിൽ നിന്നും വീണ്ടും ആ ചോദ്യം തന്നെ വന്നു.
അതിന് മറുപടിയൊന്നും പറയാതെ അവൾ എന്നെ കലിപ്പിൽ ഒന്ന് നോക്കിയിട്ട് എന്നിൽ നിന്നും അകന്ന് മുഖം എന്നിൽ നിന്നും മറച്ച് എതിർവശത്തേക്ക് നോക്കിയിരുന്നു.
“പിണങ്ങല്ലേടി… ഇതിൽ എല്ലാ തെറ്റും എന്റെ ഭാഗത്ത് ആണെന്നെനിക്കറിയാം. നീ കൂടെ നിൽക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.” എന്റെ വാക്കുകൾ കേട്ട് പോയി പോലെ അവൾ തിരിച്ചു വന്ന് എന്നെ പറ്റിയിരുന്നു.
“അപ്പോഴേക്കും സങ്കടമായോ? ഞാൻ ചുമ്മ ചെയ്തതല്ലേ. പിന്നെ കഴിഞ്ഞ കാര്യമോർത്ത് നിനക്ക് കുറ്റബോധമൊന്നും വേണ്ട എന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ. അതിൽ നിന്റെ തെറ്റൊന്നുമില്ല.” ഒരു മാതാവിന്റെ സ്നേഹത്തോടെ അവൾ പറഞ്ഞു.
“അപ്പോൾ കിസ്സാടിച്ചത് സമ്മതമായിരുന്നല്ലേ?” എന്തോ എനിക്ക് വീണ്ടും ആ സംശയമാണ് ചോദിക്കാൻ തോന്നിയത്.
“ഈ ചെറുക്കന്റെ കാര്യം…” എന്ന് പറഞ്ഞ് അവൾ എന്റെ കവിളിൽ നല്ല ഒരു പിച്ച് വെച്ച് തന്നിട്ട് ഒരു നാണച്ചിരി ചിരിച്ചു.
“ഓഹ്… അപ്പോൾ സമ്മദമായിരുന്നല്ലേ? നമ്മുടെ ആദ്യ ലിപ് കിസ്സ് ആയിരുന്നു. അത് നിന്റെ സമ്മതമില്ലാതെ ചെയ്തതിൽ എന്തോ ഒരു വല്ലാത്ത വിഷമമായിരുന്നു. ഇപ്പോൾ സമാദാനമായി.” ഞാൻ തമാശക്കാണ് അത് പറഞ്ഞതെങ്കിലും അതിൽ ഒരൽപ്പം കാര്യമില്ലാതെയില്ല.
“പോടാ അവിടുന്ന്… ഫസ്റ്റ് കിസ്സ് കൊണ്ട് ഇങ്ങമെയാണെങ്കിൽ ഇനിയങ്ങോട്ട് എന്താകുമോ എന്തോ?” അവളുടെ ആ ചോദ്യത്തിൽ എവിടെയെക്കെയോ ഒരു വേദനയുണ്ടായിരുന്നു. അത് എന്നിലും ചെറിയ നോവ് പകർത്തി.
“ഡി…” കുറച്ചു നേരത്തെ നിഷബ്ദതക്ക് ശേഷം ഞാനവളെ വിളിച്ചു.
“മ്മ്” അവൾ ഒന്ന് മൂളി.
“സത്യത്തിൽ നിനക്ക് എങ്ങനാടി ഞാൻ ഈ ചെറ്റത്തരം മൊത്തം കാണിച്ചിട്ട് എന്റെ കൂടെ ഇങ്ങനെ നിൽക്കാൻ പറ്റുന്നത്” ഞാൻ അല്പം ഗൗരവത്തിലാണ് അത് ചോദിച്ചത്.
“വീണ്ടും തുടങ്ങിയോ ചെറുക്കന്? ഞാൻ പറഞ്ഞതല്ലേ നിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലയെന്ന്” അവൾ അല്പം ദേഷ്യത്തിലാണ് അത് പറഞ്ഞത്.
“അതല്ലടി ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ. പ്രിൻസി പറഞ്ഞത് പോലെ എന്റെ ഫോണിലെടുത്ത് ഫോട്ടോ ഞാനറിയത്തെ പുറത്ത് പോകില്ലല്ലോ? പിന്നെ അവിടെ ഒട്ടിച്ചിരുന്നതും പ്രിൻസി കാട്ടിയത് എല്ലാം ഞാൻ എടുത്ത ഫോട്ടോ തന്നെയാണ്. ഇത്രൊക്കെയുണ്ടായിട്ടും നീ എന്ത് കണ്ടിട്ടാടി എനിക്ക് വേണ്ടി വാദിച്ച് എന്റെ നെഞ്ചോട് ചേർന്ന് ഇങ്ങനെ കിടക്കുന്നത്.”
“അതോ? അത് എനിക്ക് എന്റെ ചെക്കനെ നല്ല വിശ്വാസമാണ്. നിനക്ക് ഞാൻ വിഷമിക്കുന്നതൊന്നും ചെയ്യാൻ പറ്റില്ല, അതെനിക്കറിയാം. ഇടക്ക് കുറച്ച് കുസൃതിയൊക്കെ കാണിച്ച് പിണങ്ങുമെങ്കിലും എന്റെ മുഖം വാടിയാൽ നിനക്ക് സഹിക്കാൻ പറ്റില്ലാന്ന് എനിക്കറിയില്ലേ.”
“പോടീ അവിടുന്ന് ഒരുപാട് സോപ്പന്നും വേണ്ട. നീ കാര്യം പറ, പുറത്ത് വിട്ടത് ഞാൻ അല്ലെങ്കിലും ഫോട്ടോ എടുത്തത് ഞാനല്ലേ അപ്പോൾ ഞാനും ഒരു കാരണമാണ്. അപ്പോൾ എന്റെ ഭാഗത്തും തെറ്റുണ്ട്. നീ എത്ര നിഷേധിച്ചാലും അത് അല്ലാതാകില്ല. എന്നിട്ടും എന്തിനടി… നീ…” ഞാൻ പറഞ്ഞ് തീർക്കുന്നതിന് മുമ്പ് അവൾ എന്റെ ചുണ്ടിൽ വിരൽ വെച്ച് സംസാരം തടസപ്പെടുത്തി.
“ഞാൻ നിന്നോട് ഒരുപാട് പിണങ്ങിയിട്ടുണ്ട്. പക്ഷെ വേറെയാരെയെങ്കിലും നിന്നെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ കേട്ട് കൊണ്ട് നിന്നിട്ടുണ്ടോ?” അവൾ എന്നോട് ചോദിച്ചു.
“അതില്ല…”
“അത് നീ ഞാൻ കാരണം ആരുടെയും മുന്നിൽ തലകുനിയുന്നത് എനിക്ക് സഹിക്കാൻ പറ്റാത്തത് കൊണ്ടാണ്. ഇന്നലെ തന്നെ ആ സ്റ്റാറ്റസ് ഇട്ടതിന്റെ വിഷമത്തിൽ ഞാൻ നേരെ ചെവ്വേ ഒന്ന് ഉറങ്ങിയത്പോലുമില്ല അറിയോ?” അത് പറയുമ്പോൾ അവളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.
“ഇതിനും മാത്രം എന്നെ സ്നേഹിക്കാൻ ഞാൻ നിനക്ക് എന്താടി തന്നിട്ടുള്ളത്” ഞാൻ രണ്ട് കൈകളും കൊണ്ട് അവളെ എന്നിലേക്ക് അമർത്തി ചോദിച്ചു.
“നീ തന്നിട്ടുള്ളതൊന്നും ഈ ഐഷുവിന് ഒരിക്കലും തിരിച്ചു തരാൻ കഴിയല്ല മോനെ” അവൾ വാക്കുകളിൽ തമാശ കൊണ്ട് വരാൻ ശ്രമിക്കുമ്പോഴും അവളുടെ കണ്ണിൽ നിന്നും ഈർന്നു വീഴുന്ന കണ്ണുനീർ ആ വാക്കുകളിലെ ആത്മാർത്ഥത എനിക്ക് മനസ്സിലാക്കി തന്നു.
“ഡി അതെന്താടി നിനക്ക് തിരിച്ച് തരാൻ പറ്റാത്തത് ഞാൻ തന്നിട്ടുള്ളത്.” അവളുടെ കണ്ണുനീർ തുടച്ച് കൊണ്ട് ഞാൻ ചോദിച്ചു.
“നിന്നെ ഞാൻ നുള്ളാറില്ലേ…” അവളുടെ ചോദ്യത്തിൽ വീണ്ടും കുസൃതി വന്നു.
“നീ നുള്ളാത്തതും പിച്ചാതതുമായ ഏതെങ്കിലും ഭാഗം എന്റെ ശരീരത്തുണ്ടോ മോളെ” അവളെ കളിയാക്കി കൊണ്ട് ഞാൻ ചോദിച്ചു.
“ഉണ്ട്…” അത് പറഞ്ഞ് എന്റെ വലത്തെ കയ്യിൽ അമർത്തി ചുംബിച്ചു.
“അതേത് സ്ഥലം” ഞാൻ അത്ഭുദത്തോടെ ചോദിച്ചു.
“നിനക്ക് കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നുല്ലേ” അവളുടെ ആ ചോദ്യം കൂടി കേട്ടപ്പോൾ വണ്ടി എങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്ക് ഏകദേശം ധാരണ കിട്ടി. എന്നിട്ടും തടയാൻ തോന്നിയില്ല.
“ആയിരുന്നു അതിനെന്താ?”
“പിന്നെ എന്തിനാണ് നീ കളി നിർത്തിയത്”
“ഐഷു മതി നമുക്ക് ഈ ടോപ്പിക്ക് ഇവിടെ നിർത്താം വെറുതെ പഴയതൊക്കെ ഓർത്ത് വിഷമിക്കാൻ വേണ്ടി”
“ഞാൻ നിന്നോട് അത് പറഞ്ഞില്ലെങ്കിലും അതൊന്നും എന്റെ മനസ്സിൽ നിന്നും ഒരു കാലത്തും പോകില്ല ഇന്നും സുഖമുള്ളൊരു നൊമ്പരമായി എന്റെ ഉള്ളിൽ തന്നെയുണ്ട്”
“ഐഷു ഞാൻ പറഞ്ഞില്ലേ നമുക്ക് ഇത് ഇവിടെ നിർത്താം എല്ലാം കഴിഞ്ഞതല്ലേ”
“പ്ലീസ് ഡാ ഇന്നെങ്കിലും ഞാൻ ഇത് നിന്നോട് പറഞ്ഞില്ലെങ്കിൽ എനിക്ക് പറ്റില്ലടാ. പ്ലീസ്…” അവൾ എന്നോട് കെഞ്ചി.
“ശരി നീ പറഞ്ഞോ… പക്ഷെ അതും പറഞ്ഞ് ഇവിടെ കിടന്ന് മോങ്ങിയാൽ ഞാൻ നിന്നെ എടുത്ത് ആ കടലിലിടും”
“പോടാ നീ ഇട്ടാൽ കടല് കൊണ്ട് പോകുന്നത് എന്നെ മാത്രമാകില്ല മോനെയും ഞാൻ കൊണ്ട് പോകും” അവൾ എന്നെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു.
“എന്തെ ഇപ്പോൾ പറയണ്ടേ?” കുറച്ച് നേരം എന്നെ മുറുകെ കെട്ടി പിടിച്ച് ഇരുന്നിട്ടും അവൾ ഒന്നും പറയാത്തത് കൊണ്ട് ഞാൻ ചോദിച്ചു.
“ആഹ് പറയാം…” എന്ന് പറഞ്ഞ് അവൾ എന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റു.
“അത് വേണ്ട! ഇങ്ങനെ കിടന്ന് തന്നെ പറഞ്ഞാൽ മതി.” എന്ന് പറഞ്ഞ് ഞാൻ വീണ്ടും അവളെ പിടിച്ച് എന്റെ നെഞ്ചിലേക്കിട്ട്.
അതിന് അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
“എന്നാൽ പറഞ്ഞോ” ഞാൻ അവളോട് പറഞ്ഞു.
“നിന്നെ ഞാൻ ഒരുപാട് പിച്ചുകുയും മന്തുകയുമൊക്കെ ചെയ്തിട്ടുണ്ട്, പക്ഷെ ഒരിക്കലും ഞാൻ നിന്റെ വലതു വേദനിപ്പിക്കില്ല.” അത് പറഞ്ഞ് അവളുടെ ചുണ്ടുകൾ എന്റെ വലത്തെ തോളിലേക്ക് ചേർത്ത് വെച്ചു.
“നിനക്കോർമ്മയുണ്ടോ അന്ന് നിന്റെ അനിയത്തിയുടെ ബെർത്ത് ഡേയ്ക്ക് നിനക്ക് കിട്ടിയ ചോക്ലേറ്റ് അവൾക്ക് കൊടുത്തത്”
“അയ്യേ നീ ഇപ്പോഴും അതൊക്കെ ഓർത്തോണ്ടിരിക്കുവാണോ.” ഞാൻ അവളെ കളിയാക്കി ചിരിച്ചു.
“കളിയാക്കണ്ട എനിക്ക് ആ ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല” അത് പറഞ്ഞ് അവൾ എന്റെ നെഞ്ചിലേക്ക് വീണ്ടും ചേർന്നു.
ഞാനതിന് ഒരു മൂളൽ മാത്രം നൽകി.
“അന്ന് നീ എനിക്ക് തരാതെ ചോക്ലേറ്റ് അവൾക്ക് കൊടുത്തപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല. അപ്പോഴത്തെ പോട്ട ബുദ്ധിക്ക് ഏതോ സിനിമയിൽ കണ്ട അറിവ് വെച്ച് നിന്നെ തള്ളിയിടാൻ ഞാൻ അടുക്കളിയിൽ പോയി എണ്ണ എടുത്ത് കൊണ്ട് വന്ന് നീ നിന്നതിനടുത്ത് ഒഴിച്ചു. ഒഴിച്ചത് രണ്ടാമത്തെ നിലയിലാണെന്നോ അതും സ്റ്റെയറിന്റെ ഫ്രിണ്ടിൽ ആണെന്നോ അതിൽ ചവിട്ടിയാൽ തെന്നി വീഴുന്നത് നേരെ താഴേക്ക് ആണെന്നോ എന്റെ അന്നത്തെ വിവരം വെച്ച് എങ്ങനെ അറിയാനാണ്” അത് പറയുമ്പോൾ അവളുടെ കണ്ണുനീർ എന്റെ നെഞ്ചിലേക്ക് വീഴുന്നുണ്ടായിരുന്നു.
“ദേ പെണ്ണേ ഞാൻ ആദ്യമേ പറഞ്ഞതാണ് കിടന്ന് ചിണുങ്ങാനാണെങ്കിൽ പറയണ്ടയെന്ന്” ഞാൻ അവളുടെ കവിൾ തുടച്ച് കൊണ്ട് പറഞ്ഞു.
“ഇല്ല ഞാൻ കരയുന്നില്ല.” എന്ന് പറഞ്ഞ് അവൾ വീണ്ടും എന്നെ ഘാടമായി ചുറ്റിപ്പിടിച്ചു.
അതിനു ഞാൻ ഒന്ന്മൂളി. അവളുടെ ശരീരം എന്നോട് ഒട്ടി ചേർന്ന് ഇരിക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ കാമുകൻ ഞാനാകും എന്ന് ഞാൻ ഓർത്തു.
“അങ്ങനെ ആ എണ്ണയിൽ തട്ടി നീ പടികളിൽ കൂടി താഴേക്ക് വീണപ്പോൾ നീ കിടന്ന് കരഞ്ഞത് ഇപ്പോഴും എന്റെ കൺ മുന്നിൽ തന്നെയുണ്ട്.
സ്റ്റെയറിന് അടുത്ത് ഒഴിച്ചിരുന്ന എണ്ണയും. ഞാൻ എണ്ണ കുപ്പി എടുത്തോണ്ട് വരുന്നത് നിന്റെ മമ്മി കാണുകയും ചെയ്തിരുന്നത് കൊണ്ട്. നിന്നെ തള്ളിയിട്ട പ്രതിയെ കണ്ടെത്താൻ പ്രയാസമിന്നുമുണ്ടായിരുന്നില്ല.
പക്ഷെ എല്ലാവരുടെയും ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി നിന്ന എന്നെ രക്ഷിക്കാൻ, വേദനയിൽ കിടന്ന് പുളയുമ്പോഴും നീ ഒരു കള്ളം പറഞ്ഞു.
നീ പറഞ്ഞിട്ടാണ് എണ്ണയെടുത്തതെന്നും അത് നിന്റെ കൈ തട്ടി അവിടെ വീണതാണെന്നും.”
അത് പറഞ്ഞ് അവൾ എന്റെ നെഞ്ചിലേക്ക് മുഖം അടുപ്പിച്ച് എങ്ങലടിച്ച് കരയാൻ തുടങ്ങി.
“ഡി പെണ്ണെ ചിണുങ്ങാണ്ട് ഇരിക്ക് അതൊക്ക കഴിഞ്ഞിട്ട് എത്ര കൊല്ലം കഴിഞ്ഞു. എന്നിട്ട് ഇപ്പോഴും അതോർത്തിരുന്ന് കീറുന്നു. നാണമില്ലല്ലോ” ഞാൻ അവളെ കളിയാക്കി.
“പോടാ എനിക്ക് ഇപ്പോഴും അതോർക്കുമ്പോൾ നെഞ്ച് പിടക്കും. അന്ന് വീണ് വലത്തേ കൈ പ്ലാസ്റ്റർ ഇട്ടതിനു ശേഷം നിനക്ക് നിന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് വരെ ഉപേക്ഷിക്കേണ്ടി വന്നില്ലേ. നീ കളിക്കുന്നത് കാണാൻ എനിക്ക് എന്ത് ഇഷ്ടമായിരുന്നന്നോ?” അവൾ വിഷാദ ഭാവത്തോടെ എന്റെ മുഖത്തേക്ക് നോക്കി.
“പെണ്ണെ കുറെ നേരമായി സെന്റി. ഇനിയുമായാൽ ഞാൻ താങ്ങൂല. അത് കൊണ്ട് നമുക്ക് ഈ ടോപ്പിക്ക് വിടാം”
“ശരി ടോപ്പിക്ക് വിടാം പക്ഷെ നീ എന്റെ ഒരു ചോദ്യത്തിന് വ്യക്തമായ ഉത്തരം തരണം”
“എന്ത് ചോദ്യം”
“നിന്നോട് ഇത് പലപ്പോഴും ചോദിക്കണമെന്ന് വെച്ചതാണോ പക്ഷെ ഒരു ധൈര്യം കിട്ടിയില്ല. നീ എന്തിനാ അന്ന് എന്നെ രക്ഷിക്കാൻ വേണ്ടി കള്ളം പറഞ്ഞത്.”
” അതോ? അത് നിന്നെ രക്ഷിക്കാൻ വേണ്ടിയൊന്നുമല്ല”
“പിന്നെ?” അവൾ മുഖംമുയർത്തി എന്റെ കണ്ണിൽ നോക്കി ചോദിച്ചു.
“അതോ എന്റെ കുഞ്ഞ് ഐഷു അവളെ എല്ലാരും കൂടി കുറ്റം പറഞ്ഞപ്പോൾ അവളുടെ മുഖം വാടിയാപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല” എന്റെ മറുപടി കേട്ട് അവളുടെ മുഖത്ത് നാണം വന്നു.
“എന്നിട്ട് ഇപ്പോൾ എനിക്ക് വേണ്ടിയല്ല എന്ന് പറഞ്ഞു”
“അതിന് നിനക്ക് വേണ്ടിയാണ് എന്ന് ഞാൻ ഇപ്പോഴും പറഞ്ഞില്ലാല്ലോ. ഞാൻ എന്റെ കുട്ടി ഫ്രോക്ക് ഇട്ട കുഞ്ഞ് ഐഷുവിന്റെ കാര്യമാണ് പറഞ്ഞത്. എന്ത് ക്യൂട്ട് ആയിരുന്നുന്നോ അന്ന്. വളർന്നപ്പോൾ വെറും ചരക്കായി പോയി”
“ചരക്കോ ആരാടാ ചരക്ക്..?” എന്ന് ചോദിച്ചു അവളുടെ കൈ വിരൽ എന്റെ വയറിൽ അമർന്നു.
“ദേ പെണ്ണെ എനിക്ക് വേദനിക്കുന്നുണ്ട് കേട്ടോ”
“അഹ് വേണ്ടത്തീനം പറഞ്ഞിട്ടല്ലേ കുറച്ചു വേദനിച്ചാലേ നീ നന്നാവൂ”
“എന്റെ ചക്കരയല്ലേ ഞാൻ വെറുതെ പറഞ്ഞതാ നീ കയ്യെടുക്ക്”
“മ്മം തല്കാലത്തേക്ക് വിട്ടിരിക്കുന്നു ഇനി ഇങ്ങനെ വല്ലതും പറഞ്ഞാൽ അവിടത്തെ മാംസവും കൊണ്ടേ എന്റെ കൈ തിരിച്ച് വരത്തൊള്ളൂ” അവൾ എന്നെ ഭീഷണിപ്പെടുത്തി.
“പോടീ ഞാൻ വെറുതെ പറഞ്ഞത. എന്നാലും ഒരു കാര്യം സത്യമാണ് കേട്ടോ എനിക്ക് കുഞ്ഞു ഐഷുവിനെയായിരുന്നു കൂടുതൽ ഇഷ്ടം. ഇപ്പോഴും പഴയ ഫോട്ടോയൊക്കെ ഞാൻ നോക്കി ഇരിക്കാറുണ്ട്”
“മ്മം… പക്ഷെ എനിക്ക് കുഞ്ഞു സാമിനെയും ഈ സാമിനെയും ഇനി കിളവനാകുമ്പോഴുള്ള സാമിനെയും ഒരു പോലെ ഇഷ്ടമാണ്. നീ എന്റെ ജീവനാണ്” അത് പറഞ്ഞു അവൾ വീണ്ടും എന്നിലേക്ക് ഒട്ടി ചേർന്നു.
“ഡി എന്നാൽ നമുക്ക് വിട്ടാലോ” കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം ഞാൻ അവളോട് ചോദിച്ചു.
“അഹ് പോകാം…”
അങ്ങനെ ഞാൻ വണ്ടിയെടുത്ത് അവളെയും കൊണ്ട് നേരെ അവളുടെ വീട്ടിലേക്ക് വിട്ടു.
“ഡി നിൽക്ക് ഞാനും വരാം…” ഐഷുവിന്റെ വീടിന് മുന്നിൽ വണ്ടി നിർത്തി അവൾ ഇറങ്ങി നടന്നപ്പോൾ ഞാൻ വിളിച്ചു പറഞ്ഞു.
“എന്താട് ഇന്നലെ ഞാൻ വിളിച്ചിട്ടും കയറാത്ത നീ ഇങ്ങോട്ട് വന്ന് കേറുന്നു.” അവൾ എന്നെ സംശയത്തോടെ നോക്കി ചോദിച്ചു.
“ഡി ഏതായാലും ആ പ്രിൻസി വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു കാണും. ഇപ്പോൾ നീ ഒറ്റക്ക് ചെന്ന് കേറിയാൽ നിന്നെ വലിച്ചു കീറി ഒട്ടിക്കാൻ സാധ്യതയുണ്ട്. അത് കൊണ്ട് തല്ക്കാലം ഒരു ബലത്തിന് ഞാൻ കൂടി വരാം”
“എനിക്ക് അങ്ങനെ എന്റെ വീട്ടിൽ കയറാൻ ആരുടെയും ബലം ഒന്നും വേണ്ട. പിന്നെ നിനക്ക് നിർബന്ധം ആണെങ്കിൽ വന്നോ”
“നിനക്ക് വേണ്ടങ്കി ഞാൻ പോകുന്നു.”
“ഈ ചെറുക്കനോട് ഒരു തമാശ പറയാനും പറ്റില്ല. അച്ഛൻ എന്ത് പറയും എന്ന് എനിക്ക് നല്ല ടെൻഷനുണ്ട്. നീ കൂടെ വാ” തിരിഞ്ഞ് നടക്കാൻ തുടങ്ങിയ എന്റെ കയ്യിൽ കയറി പിടിച്ചു കൊണ്ട് ഐഷു പറഞ്ഞു.
“അങ്ങനെ വഴിക്ക് വാ മോളെ” അത് പറഞ്ഞ് നേരെ കയറി മുമ്പിലെ ഡോർ തുറന്നു. പൂട്ടിയില്ലാത്തത് കൊണ്ട് തന്നെ വാതിൽ തുറന്ന് വന്നു.
ഹാളിലെ സോഫയിൽ തന്നെ എന്തോ ആലോചിച്ച് ടെൻഷൻ അടിച്ചിരിക്കുവാണ് എന്റെ ഭാവി അമ്മായിയപ്പൻ. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൽ എന്നെ കണ്ട അച്ഛൻ (ഞാനും അങ്ങനെയാണ് വിളിക്കുന്നത്) ഓടി എന്റെ അടുത്തേക്ക് വന്നു.
അടുത്തെത്തിയ അച്ഛൻ എന്റെ കോളറിൽ ഇടത്തെ കൈ കൊണ്ട് കുത്തി പിടിച്ചു.
“നിന്നെ വിശ്വസിച്ച് എന്റെ മോളെ നിന്റെ കൂടെ അയച്ചാൽ നീ ഞങ്ങളുടെ മാനം കളയും അല്ലേടാ!” ഈ ഡയലോഗും തുടർന്ന് എന്റെ കരണം പൊട്ടുന്ന അടിയുമാണ് എനിക്ക് കിട്ടിയത്. അടിയുടെ വേദനയേക്കാൾ അച്ഛന്റെ വാക്കുകളാണ് എന്നെ മുറിവേല്പിച്ചത്. എല്ലാം ഞാൻ കൂടി കാരണമാണല്ലോ എന്ന് ഓർത്തപ്പോൾ എന്റെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ വരാൻ തുടങ്ങിയിരുന്നു.
എനിക്ക് അടി കിട്ടുന്നത് കണ്ട ഐഷു എന്റെ കോളറിൽ പിടിച്ചിരുന്ന അച്ഛന്റെ കൈ ബലമായി പിടിച്ചു മാറ്റി. അച്ഛന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് അച്ഛനെ രണ്ട് കയ്യും കൊണ്ട് ബലമായി ഒറ്റ തള്ള്. ഐഷുവിന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ പുറകോട്ട് ആഞ്ഞ് പോയ അച്ഛൻ അമ്മ (ഐഷുവിന്റെ അമ്മ) പിടിച്ചത് കൊണ്ട് മാത്രം വീണില്ല.
അച്ഛനും, അമ്മയും, ഞാനും അവളുടെ പ്രവർത്തിയിൽ അന്താളിച്ച് നിൽക്കുമ്പോൾ അവൾ എന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരയാൻ തുടങ്ങി.
“സാമൊരു തെറ്റും ചെയ്തിട്ടില്ല. ആരോ ഞങ്ങളെ മനപ്പൂർവം പെടുത്താൻ വേണ്ടി ചെയ്തതാണ്. അതന്റെ എന്നല്ല, എന്തിന്റെ പേരിൽ ആയാലും എന്റെ ചെക്കനെ തൊടാൻ ആരും വരണ്ട!” ഐഷുവിന്റെ ഈ ഡയലോഗ് കൂടി ആയപ്പോൾ അച്ഛന്റെ മുഖം വലിഞ്ഞ് മുറുകി. എനിക്ക് അച്ഛനെയും അമ്മയുടെയും മുഖത്ത് നോക്കാൻ തന്നെ ജാള്യത തോന്നി. ഈ പെണ്ണ് എന്തൊക്കെ വിളിച്ച് പറയുന്നത്.
എന്റെ നെഞ്ചിനെ ചുട്ടു പൊള്ളിച്ചു കൊണ്ടുള്ള അവളുടെ കണ്ണുനീർ പക്ഷെ എന്നെ ഒന്നും ചെയ്യാൻ അനുവദിക്കാതെ ഒരു ശില കണക്കെ നിർത്തി. അച്ഛൻ അവളെ ഒന്ന് ഇരുത്തി നോക്കിയിട്ട് അകത്തേക്ക് പോയി പുറകെ അമ്മയും.
“ഡീ നീ എന്തൊക്കെയാ ഈ കാണിച്ചത്” അവളുടെ കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ ഞാൻ അവളോട് ചോദിച്ചു.
“അത്…” അവൾ മുഖം ഉയർത്തി എന്റെ മുഖത്ത് നോക്കി വാക്കുകൾക്ക് വേണ്ടി പരതി.
“ഡി നീ എന്തിനാ അച്ഛനെ പിടിച്ചു തള്ളിയത്”
“അത് പിന്നെ അച്ഛൻ നിന്നെ തല്ലുന്നത് കണ്ടപ്പോൾ എന്റെ സകല ബോധവും പോയടാ. ഞാൻ എന്താ ചെയ്യുന്നതെന്നും പറയുന്നതെന്നും ഒരു ബോധവും ഉണ്ടായിരുന്നില്ല.”
“നീ ബോധമില്ലാതെ ഓരോന്ന് വിളിച്ച് പറഞ്ഞിട്ട് ഇനി അച്ഛനെയും അമ്മയയെയും എങ്ങനെ ഫേസ് ചെയ്യും”
“അത്…” ഐഷുവിന് പറ്റിയ അബദ്ധം ഇപ്പോഴാണ് മനസ്സിലായത്.
“ഡീ നി ഒരു കാര്യം ചെയ്യ് അച്ഛനോട് പോയി ഒരു സോറി പറയ്. വേണമെങ്കിൽ ഞാനും വരാം.”
“അതൊന്നും വേണ്ട, നിന്നെ അച്ഛൻ തല്ലിയിട്ടല്ലേ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത്. ആദ്യം അച്ഛൻ നിന്നോട് മാപ്പ് പറയട്ടെ എന്നിട്ട് ഞാൻ പറയാം”
“നീ എന്ത് വട്ടൊക്കെയാ പെണ്ണെ ഈ പറയുന്നത്. അച്ഛൻ എന്നോട് മാപ്പ് പറയാനോ”
“ആഹ്… അത് തന്നെയാ പറഞ്ഞെ. ആരും നിന്നെ വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ല”
“ഡി ഒരുമാതിരി കോപ്പിലെ വർത്താനം പറയരുത്, അത് നിന്റെ അച്ഛനാണ്. അച്ഛനെ പിടിച്ച് തള്ളിയിട്ട് അവൾ നിന്ന് പ്രസംഗിക്കുന്നു. അച്ഛൻ എന്നെ തല്ലിയെങ്കിൽ ഞാൻ അതങ്ങ് ക്ഷമിച്ചു. അച്ഛനോട് മാപ്പ് പറയാതെ നീ എന്നോട് മിണ്ടാൻ വരണ്ട” ഞാൻ തീർത്തു പറഞ്ഞ് അവളെ എന്നിൽ നിന്നും അടർത്തി മാറ്റി.
“വേണ്ട മോനെ, തെറ്റുക്കരൻ ഞാൻ തന്നെയാണ്. എന്താണ് കാര്യം എന്ന് ചോദിക്കാതെ ഞാൻ മോനെ തല്ലാൻ പാടില്ലായിരുന്നു.” അച്ഛന്റെ ശബ്ദം കേട്ട ഞാൻ അങ്ങോട്ട് നോക്കി. അച്ഛൻ ഞങ്ങളുടെ സംസാരമെല്ലാം കേട്ടെന്ന് തോന്നുന്നു.
“അച്ഛൻ എന്തൊക്കെയാ ഈ പറയുന്നേ! അച്ഛന്റെ വികാരം എനിക്ക് മനസ്സിലാകും തെറ്റ് എന്റെ ഭാഗത്താണ്. ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് ചെയ്തത്.” ഞാൻ അച്ഛനെ സമദനിപ്പിക്കാൻ ശ്രമിച്ചു. അഛന്റെ ഈ ഡയലോഗൊന്നും എന്നെ ആശ്വസിപ്പിക്കാൻ വേണ്ടിയല്ലെന്നും, ഐഷുവിന് വേണ്ടിയാണെന്നും എനിക്ക് നന്നായി അറിയാം. എന്തൊക്കെ പറഞ്ഞാലും മോളെന്നു പറഞ്ഞാൽ ചാകുന്ന ഐറ്റം ആണ്. അതിന്റെ തെളിവാണ് എനിക്ക് നേരത്തെ കിട്ടിയ അടി പോലും.
“അല്ല മോനെ ഞാൻ തന്നെയാണ് തെറ്റുകാരൻ സോറി അച്ഛനോട് ക്ഷമിക്കണം” അത് കേൾക്കുമ്പോൾ എന്റെ നെഞ്ചിൽ എന്തോ ഒരു കല്ല് എടുത്ത് വെച്ചത് പോലെയാണ് എനിക്ക് തോന്നിയത്.
“സോറി അച്ഛാ… അച്ചൻ സാമിനെ തല്ലിയപ്പോൾ ഞാൻ അറിയാണ്ട് എന്നോട് ക്ഷമിക്കണം അച്ഛാ!” എന്നും പറഞ്ഞു ഐഷു നേരെ അച്ഛന്റെ നെഞ്ചിലേക്ക് വീണു. അത് കണ്ടപ്പോൾ എനിക്കും ആശ്വാസമായി.
“അയ്യേ അച്ഛന്റെ മോളു കരയുവാണോ. അതൊക്കെ അച്ഛൻ അപ്പോഴേ മറന്നില്ലേ. മോളു ആ കണ്ണൊക്കെ തുടച്ചേ എന്നിട്ട് വന്ന് അമ്മയെ ഒന്ന് ആശ്വസിപ്പിക്ക്. ഓള് നിന്നോട് പിണങ്ങി ഇരിക്കുവാ”
“അതിന് ഞാൻ കരഞ്ഞില്ലല്ലോ” കണ്ണ് തുടച്ച് അച്ഛനെ നോക്കി കൊണ്ട് ഐഷു പറഞ്ഞു.
“ആണോ എന്നാൽ ചെല്ല് ചെന്ന് അമ്മയെ വിളിച്ചോണ്ട് വാ എന്നിട്ട് നമുക്ക് ഭക്ഷണം കഴിക്കാം” ഇത് കേൾക്കേണ്ട താമസം ഐഷു എന്നെ നോക്കി ഇപ്പോൾ വരാം എന്ന് പറഞ്ഞ് അമ്മയുടെ റൂമിലേക്ക് പോയി.
അങ്ങനെ ഹാളിൽ ഞാനും അച്ഛനും മാത്രമായി. അച്ഛൻ എന്റെ അടുത്തേക്ക് വന്നു.
“മോന് അച്ഛനോട് ദേഷ്യമുണ്ടോ?” അച്ഛൻ എന്റെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
“ദേഷ്യമോ എന്തിന്? അച്ഛൻ ചെയ്തത് തന്നെയാണ് ശരി അല്ലെങ്കിലും എനിക്ക് ഒരാടിയുടെ കുറവുണ്ടായിരുന്നു. അങ്ങനത്തെ പണിയാണല്ലോ ഞാൻ കാണിച്ചത്.” ഞാൻ അച്ഛനെ സമദാനിപ്പിച്ചു കൊണ്ട് പറഞ്ഞു.
“മ്മ്മ്… പിന്നെ മോനെ നിങ്ങൾക്ക് ആരോ പണി തന്നു എന്ന് മോളു പറഞ്ഞല്ലോ അതെന്താ”
“അതച്ചാ ആ ഫോട്ടോയില്ലേ? അത് ഒരു തമാശക്ക് എടുത്തതാണ്. അത് ഇന്നലെ തന്നെ ഞാൻ ഡിലീറ്റ് ചെയ്യുകയും ചെയ്തു പക്ഷെ അതിനിടക്ക് അതെങ്ങനെയോ ലീക് ആയി. അത് എങ്ങനെ ആര് ചെയ്തു എന്നൊന്നും ഒരു പിടിയുമില്ല.”
“ആഹ് കഴിഞ്ഞത് കഴിഞ്ഞു. അറിയാല്ലോ എനിക്ക് ആകെ ഐഷു മാത്രേ ഉള്ളു. മോൻ മനപ്പൂർവം അവളുടെ കണ്ണ് നിറയുന്ന ഒന്നും ചെയ്യില്ല എന്നറിയാം. എന്നാലും ഇനി ഇങ്ങനെ ഒന്നും വരാൻ ഇട വരരുത്.”
“ഇല്ലച്ചാ ഞാൻ ഒരിക്കലും ഇങ്ങനെയൊന്നുമുണ്ടാകില്ല”
“എന്താ രണ്ട് പേരും കൂടി ഒരു ഗൂഢാലോചന എനിക്കിട്ടുള്ള പുതിയ പണി വല്ലത്തുമാണോ?” അമ്മയേയും കൊണ്ട് ഹാളിലേക്ക് വന്ന ഐഷു ചോദിച്ചു.
“ഒന്നുമില്ല മോളെ വാ നമുക്ക് ഭക്ഷണം കഴിക്കാം” അച്ഛനാണത് പറഞ്ഞത്. അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയി.
അമ്മക്കും എന്നോട് പിണക്കമൊന്നുമില്ല എന്ന് അറിഞ്ഞപ്പോൾ എനിക്ക് ആശ്വാസമായി. അങ്ങനെ ഭക്ഷണം കഴിച്ചു കുറച്ച് കഴിഞ്ഞു ഞാൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ ഐഷുവും എന്റെ കൂടെ വരുന്നു. എന്ന് പറഞ്ഞു. വീട്ടിൽ മാതാസ്രീയെ നേരിടാൻ ഒരു സപ്പോർട്ട് ഉള്ളത് നല്ലത് ആയത് കൊണ്ട് ഞാനും തടയാൻ നിന്നില്ല. അങ്ങനെ ഐഷുവിനെ വൈകിട്ട് കൊണ്ടാക്കാമെന്ന് പറഞ്ഞ് ഞങ്ങൾ എന്റെ വീട്ടിലേക്കു തിരിച്ചു.
വീട്ടിൽ ചെന്ന് കേറിയപ്പോൾ ഞങ്ങളെ കാത്ത് എന്നപോലെ മമ്മി സിറ്റ് ഔട്ടിൽ തന്നെ ഉണ്ടായിരുന്നു. മുഖം ഒരു കുട്ടയുണ്ട്, എല്ലാം അറിഞ്ഞു കാണണം.
“മമ്മിയെന്താ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത്” മമ്മിയുടെ അടുത്തെത്തി ഞാൻ ചോദിച്ചു.
എനിക്ക് മറുപടിയൊന്നും തരാതെ തിരിഞ്ഞ് ഒറ്റ പോക്ക്. ഞാൻ വിടുമോ പുറകെ പോയി കയ്യിൽ കയറി പിടിച്ചു.
“വിടാടാ എന്നെ മനുഷ്യനെ നാണം കെടുത്താൻ ഉണ്ടായത്. എനിക്ക് നിന്നെ കാണണ്ട” മമ്മിയുടെ ആ ഡയലോഗിൽ ഞാൻ ഇല്ലാണ്ടായിപ്പോയി. എന്റെ കൈ മമ്മിയുടെ കൈ സ്വാതത്രയാക്കി. മമ്മി നടന്ന് റൂമിലേക്ക് പോയി പുറകെ മമ്മി എന്ന് വിളിച്ച് ഐഷുവും. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ഹാളിലെ സോഫയിൽ ഒരു പ്രതിമയെപ്പോലെ ഇരുന്നു.
“ഡാ വാ ചായ കുടിക്കാം” മമ്മിയാണ് പുറകിൽ ഐശുവും ഉണ്ട്.
“എനിക്കൊന്നും വേണ്ട” ഞാൻ അൽപ്പം ദേഷ്യത്തിൽ തന്നെയാണ് പറഞ്ഞത്.
“ഡാ നീ വാശി പിടിക്കല്ലേ. ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തോ പറഞ്ഞു എന്ന് പറഞ്ഞിട്ട്”
എനിക്ക് അതിന് ഉത്തരം ഉണ്ടയിരുന്നില്ല. മമ്മിയുടെ വാക്കുകൾ എന്നെ വല്ലാതെ മുറിവേൽപ്പിച്ചിരുന്നു. മമ്മി എന്നോട് ഒരിക്കൽ പോലും ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല.
” മോന് വിഷമം ആയോ. മമ്മിയുടെ വിഷമം കൊണ്ട് പറഞ്ഞതല്ലേ? ” മമ്മി എന്റെ കൈ പിടിച്ചു എന്റെ താഴ്ന്ന മുഖവും പിടിച്ചു മമ്മിയുടെ മുഖത്തിന് നേരെ ആക്കികൊണ്ട് പറഞ്ഞു.
എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നെങ്കിലും ഞാൻ അത് പരമാവധി പിടിച്ച് നിർത്തി. ഞാൻ കരയുന്നത് കണ്ടാൽ മമ്മിയും കരയും. മമ്മിക്ക് അങ്ങനെ ഒരു ശീലമുണ്ട്. മമ്മി കരഞ്ഞാൽ എനിക്ക് അത് കണ്ട് നിൽക്കാനും പറ്റില്ല.
“വാ ചായ കുടിക്കാം…” മമ്മി എന്റെ കൈ പിടിച്ചു ഡയനിങ് ടേബിളിലേക്ക് നടന്നു, ഞാൻ കൂടെയും. അപ്പോഴേക്കും ഐഷു ചായയും കടിയുമെല്ലാം ടേബിളിൽ സെറ്റ് ചെയ്ത് വച്ചിരുന്നു.
ചായ കുടിച്ച് കഴിഞ്ഞപ്പോൾ എന്റെ വിശമം ഒക്കെ ഏകദേശം മാറി. പിന്നെ മമ്മിയും ഒന്നും ചോദിക്കാൻ വന്നില്ല. എല്ലാം ഐഷു പറഞ്ഞു കാണും.
അങ്ങനെ വൈകുന്നേരം ഞാൻ ഐഷുവിനെ കൊണ്ടാക്കാൻ പോയി.
“ഡി നി എങ്ങനാടി മമ്മിയെ കുപ്പിയിൽ ആക്കിയത്” ബൈക്ക് വീടിന്റെ ഗേറ്റ് കടന്നപ്പോൾ ഞാൻ ചോദിച്ചു.
“എന്ത് കുപ്പിയിൽ ആക്കാൻ. ഞാൻ നടന്നത് നടന്നത് പോലെ പറഞ്ഞു.”
“എന്നിട്ട്”
“എന്നിട്ട് എന്താ? എല്ലാം മമ്മി നേരത്തെ അറിഞ്ഞായിരുന്നു. എന്റെ വീട്ടിൽ നടന്നത് വരെ. അച്ഛനെ പിടിച്ചു തള്ളിയതിന് മമ്മിയുടെ കയ്യിൽ നിന്നും കണക്കിന് കിട്ടുകയും ചെയ്തു. അമ്മയാണ് ചാര”
“നീ എന്തിനാ അതിന് അമ്മയുടെ മുകളിൽ കയറുന്നത്. നീ എന്തിനാ വെറുതെ അച്ഛനെ പിടിച്ചു തള്ളാൻ പോയത്”
“ഡാ ചെക്കാ ഞാൻ നിനക്ക് വേണ്ടി അല്ലേ അത് ചെയ്തത് ഇപ്പോൾ എല്ലാം എന്റെ മാത്രം തലയിൽ ആയോ?”
“പിന്നെ ഞാൻ പറഞ്ഞിട്ടല്ലേ നീ അങ്ങനെ ചെയ്തത്”
“നീ പറഞ്ഞില്ല എന്നാലും നിന്നെ അടിക്കുന്നത് കണ്ടപ്പോൾ”
“അടിച്ചത് അച്ഛൻ അല്ലേ?”
“അത് എനിക്കും അറിയാം പക്ഷെ നിന്റെ കാര്യതയിൽ ചില സമയത്തു ഞാൻ ചെയ്യുന്നത് എന്താണെന്ന് എനിക്ക് തന്നെ അറിയാൻ പറ്റില്ല”
“അതിന് പേര് വേറെയാണ്”
“എന്ത് പേര്”
“ഭ്രാന്ത്”
“അതേടാ എനിക്ക് ഭ്രാന്ത് ആണ്. നിന്നോടുള്ള സ്നേഹം കൂടി ഭ്രാന്ത് ആയതാണ്.” ഇത് പറഞ്ഞ് അവൾ എന്നെ മുറുകെ കെട്ടിപിടിച്ചു.
അങ്ങനെ അവളെയും കൊണ്ടാക്കി തിരിച്ചു വന്ന് ഒന്ന് ചെറുതായി കുളിച്ച ശേഷം കുറച്ച് ഗെയിം ഒക്കെ കളിച്ചിരുന്നു.
ഏകദേശം രാത്രി എട്ട് മണി ആയപ്പോൾ ഐഷുവിന്റെ കാൽ വന്നു.
“എന്താണ് മോളെ പതിവില്ലാതെ ഈ സമയത്തു. സാദാരണ ഇങ്ങനെ ഒരു വിളി ഉണ്ടാകാറില്ലല്ലോ”
“അതിന് ഞാൻ ശൃംഗാരിക്കാൻ വിളിച്ചതൊന്നുമല്ല.”
“അല്ലെങ്കിലും നിനക്ക് ഫോണിലൂടെയുള്ള ശൃംഗാരമൊന്നും ഇഷ്ടമല്ലല്ലോ?”
“അതെ എനിക്ക് എന്റെ ചെക്കന്റെ നെഞ്ചിൽ കിടന്നാലേ ശൃംഗാരിക്കാൻ തോന്നു. ഈ ഫോണിൽ ഒന്നും തോന്നില്ല.”
“ഫോണിൽ എന്റെ വോയിസ് കേൾക്കാമല്ലോ”
“പിന്നെ വോയിസ്… മതി നിന്റെ പൈങ്കിളി ഞാൻ ഒരു സീരിയസ് കാര്യം പറയാൻ ആണ് വിളിച്ചത്.”
“എന്താണ് അത്രക്ക് സീരിയസ് കാര്യം”
“ഇന്ന് നമുക്ക് രണ്ട് പേർക്കും കൂടി ഒരു മുട്ടൻ പണി കിട്ടിയില്ലേ. അത് ഏതവനാണ് തന്നത് എന്ന് കണ്ട് പിടിക്കാനാണ്ടേ”
“പിന്നെ വേണ്ടേ അവനെ എന്റെ കയ്യിൽ കിട്ടട്ടെ അവൻ പിന്നെ ഒരു മാസത്തേക്ക് എഴുനേറ്റ് നടക്കില്ല”
“ആഹ്… അങ്ങനെ അവനെ കിട്ടണം എങ്കിൽ അന്വേഷിക്കണം”
“ഞാൻ എന്തിനും റെഡി എന്താണ് പ്ലാൻ”
“പ്ലാൻ മറ്റൊന്നുമല്ല നിന്റെ ഫോണിൽ അല്ലേ ഫോട്ടോ എടുത്തത് അതിൽ നിന്നും ഏത് വഴിയാണ് ലീക് ആയത് എന്ന് കണ്ടു പിടിക്കണം. പിന്നെ സോഷ്യൽ മീഡിയയിൽ ആദ്യം ഇതിട്ടത് ആരാണെന്നും കണ്ട് പിടിക്കണം. അതിന് രാവിലെ നിന്റെ ഫോൺ ഇങ്ങ് എത്തിക്കണം. പിന്നെ ഒരു കൈ സഹായത്തിനു നീയും പോര്. സസ്പെൻശൻ ആയിട്ട് വേറെ പണിയൊന്നുമില്ലല്ലോ?”
“അപ്പോൾ നമ്മൾ മിഷൻ നാളെ തുടങ്ങുന്നു.”
“യാ അപ്പോൾ ബൈ ഗുഡ് നൈറ്റ്”
“ഗുഡ് നൈറ്റ്” ഫോൺ വെച്ചു.
അങ്ങനെ ഞങ്ങൽക്കിട്ട് പണിതവനെ ഹണ്ട് ചെയ്ത് പിടിക്കുന്ന സ്വപ്നം കണ്ട് ഞാൻ അന്ന് ഉറങ്ങി….
തുടരും…
എനിക്ക് ഈ കഥയെഴുതുമ്പോൾ ഇടക്ക് വന്ന് കമന്റ് നോക്കുന്ന ശീലമുണ്ട് അപ്പോൾ പുതിയ കമെന്റ് വല്ലതും ഉണ്ടെങ്കിൽ എനിക്ക് എഴുതാൻ ഉള്ള തൊര കൂടും. ഇനി പുതിയ കമന്റ് ഒന്നും ഇല്ലെങ്കിൽ ഞാൻ എഴുത്ത് നിർത്തി മടി മടിച്ചിരിക്കും. അപ്പോൾ അടുത്ത ഭാഗം പെട്ടെന്നു വേണം എന്നുണ്ടെങ്കിൽ താഴെ രണ്ട് വഴി എഴുതിക്കോ. ചിലപ്പോൾ ഞാൻ എഴുതികൊണ്ടിക്കുകയാകും. പിന്നെ ലൈക്കിന്റെ കാര്യവും മറക്കണ്ട😜
കാലം സാക്ഷി ❤❤❤❤❤
Comments:
No comments!
Please sign up or log in to post a comment!