യുഗം 15
എനിക്ക് ഏറ്റവും പ്രിയപ്പെട്ട kk യിലെ കൂട്ടുകാരോട് എല്ലാം വൈകി വന്ന ഈ പാർട്ടിനു ക്ഷെമ ചോദിക്കുന്നു.
പുതിയ ഒരു മേച്ചിൽപ്പുറം ആയിരുന്നു ഈ പാർട്ട് ഒപ്പം കൂടിയ തിരക്കുകളും ആയപ്പോൾ ഞാൻ വിചാരിച്ചതിലും വളരെയധികം ഈ പാർട്ട് വൈകിപ്പോയി.
കഥ മറന്നു പോയവരോടും കഥയ്ക്കായി കാത്തിരുന്ന് വിഷമിച്ചവരോടും ഒരു ബിഗ് സോറി.
മറക്കാതെ കഥയെ സ്നേഹിച്ച എനിക്ക് സപ്പോർട്ട് തന്ന, എന്നും കഥയെ ഫോള്ളോ ചെയ്ത എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അറിയിച്ചുകൊള്ളുന്നു….)
യുഗം 15
ഇരുട്ടിൽ നിന്ന് കുതിച്ച ആഹ് മനുഷ്യരൂപം നിലം തൊടും മുൻപ് ആടിയാടി വന്ന വിജയ് യെ ചവിട്ടി നിലത്തിട്ടു.
അവനോടു വിരോധമുള്ള ആരെങ്കിലും ഇരുട്ടുവാക്കിൽ അവനെ കിട്ടിയപ്പോൾ കൈ തരിപ്പ് തീർക്കാൻ വന്നതാവാം എന്ന് എനിക്ക് തോന്നി.
അതുകൊണ്ട് തന്നെ വന്നവന്റെ പണി കഴിയും വരെ അടങ്ങി ഇരിക്കാൻ ഞാൻ തീരുമാനിച്ചു.
“ജീവൻ കൈ വിട്ടു പോവുമ്പോ ഉള്ള വേദന നീ അറിഞ്ഞിട്ടുണ്ടോടാ നായിന്റെ മോനെ”
വിജയുടെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ട് അയാൾ അലറി. ഒന്ന് പതിയെ ഞെരങ്ങാനെ അവനു പറ്റുന്നുള്ളൂ.
“ജീവനില്ലാതെ വെറും ചത്തവനെ പോലെ ജീവിച്ചിട്ടുണ്ടോ നീ….
ഇതെങ്കിലും എനിക്ക് ചെയ്തേ പറ്റൂ…
അല്ലെങ്കിൽ അവളുടെ മുന്നിൽ ഞാൻ വെറും ഒരു ശവമായി പോവും.”
പറഞ്ഞു തീർന്നതും പുറകിൽ നിന്ന് അയാൾ ഒരു കത്തി എടുക്കുന്നത് കണ്ടതോടെ എന്റെ ഉള്ളം തിളച്ചു തുടങ്ങി തന്റെ ഇരയെ മറ്റൊരുവൻ തീർക്കാൻ പോകുന്നത് കണ്ട മൃഗത്തെ പോലെ ഉള്ളിൽ താളം മാറി ,
കത്തി ഉയർന്നു താഴും മുൻപേ ഇരുട്ടിൽ നിന്ന് ചാടിയ ഞാൻ അവനു മുകളിൽ ഇരുന്ന അയാളെ ചവിട്ടി തെറിപ്പിച്ചു.
കുറച്ചു മാറി വീണ അയാൾ ഞെട്ടി പിടിച്ചെഴുന്നേൽക്കുമ്പോഴേക്കും.
ഞെരങ്ങി ഒന്ന് പൊങ്ങാൻ ശ്രെമിച്ച വിജയുടെ മുഖത്ത് ആഞ്ഞു ചവിട്ടി ഞാൻ അവനെ ബോധരഹിതനാക്കി.
“നീ ആരാ….അവൻ എനിക്കുള്ളതാ…
രക്ഷിക്കാൻ ഇടയിൽ നിന്നാൽ…
മുന്നിൽ തൂക്കു കണ്ടോണ്ടാ ഞാൻ എറങ്ങിയെക്കുന്നെ, അതിപ്പോ ഒന്നെന്നുള്ളത് രണ്ടായാലും തൂക്കിന് മോളിൽ വേറൊന്നും ഇല്ലല്ലോ.
നീ മാറിപ്പോ..”
ഇരുട്ടിലും അയാളുടെ കണ്ണിൽ തിളങ്ങുന്ന പകയും കനലും ഞാൻ തിരിച്ചറിഞ്ഞു.
“മാറിപ്പോകാൻ എനിക്ക് കഴിയില്ല……..നീ വന്നതിനു മുൻപേ ഇവനെ ഞാൻ വേട്ട തുടങ്ങിയതാ.”
അയാളുടെ കണ്ണിൽ ഞാൻ കണ്ട പകപ്പ് വക വെയ്ക്കാതെ കയ്യിൽ ഉണ്ടായിരുന്ന ക്ലോറോഫോം എടുത്ത് ഒരുറപ്പിന് വേണ്ടി ബോധം കെട്ടു കിടക്കുന്ന വിജയുടെ മുഖത്ത് അമർത്തി പിടിച്ചു.
“നീ ആരാ….”
അയാളുടെ സ്വരത്തിൽ ഒരു മയം വന്നിരുന്നു.
“തന്നെപ്പോലെ ഒരാളാണെന്നു കൂട്ടിക്കോ… പക്ഷെ ഇവനിവിടെ വെച്ച് ഒരു കുത്തിന് തീർന്നാൽ ഇനി എനിക്ക് ഒരിക്കലും ഉറങ്ങാൻ കഴിയില്ല. അങ്ങനെ ഒരു സുഗമരണത്തിന് വിട്ടു കൊടുക്കാൻ എനിക്കാവില്ല… വിശ്വാസം ഉണ്ടെങ്കിൽ കൂടെ വരാം….ഇവന്റെ ചാവ് കണ്ടു പകയടക്കാം ഇല്ലെങ്കിൽ ഇവിടെ വെച്ച് പിരിയാം. ഇവിടെ ഇവൻ തീർന്നു എന്ന് തന്നെ കൂട്ടിക്കോളൂ.”
എന്റെ വാക്കിലെ ഉറപ്പ് കണ്ടിട്ടാവണം അയാൾ ബോധം കെട്ട് കിടക്കുന്ന വിജയ് യെ തോളിൽ തൂക്കി.
“എങ്ങോട്ടേക്കാ…”
“അപ്പുറം എന്റെ വണ്ടി ഉണ്ട്. ഇവിടുന്നു എത്രയും വേഗം അവനെ കൊണ്ട് പോകണം…….തനിക്ക്…അല്ല പേര് പറഞ്ഞില്ല.”
“അത്തി.”
പേര് കേട്ടപ്പോൾ വളരെ വിചിത്രമായി തോന്നി.ചെറിയ പുഞ്ചിരിയോടെ ഞാൻ കൈ നീട്ടി.
“ഞാൻ ഹരി.”
കൈ തന്നു അയാൾ ചുമലിൽ ഇട്ടവനെ ഒന്ന് ഇളക്കി നേരെ ഇട്ടു.
“അത്തിക്ക് ബുദ്ധിമുട്ടുണ്ടോ…”
“ഹരി നടക്ക് ഇവനെ ദഹിപ്പിക്കാൻ എടുത്തോണ്ട് പോവാണെന്നു വിചാരിച്ചോളാം.”
നടന്നു തുടങ്ങിയ അയാളെ ഞാൻ ഒന്ന് നോക്കി, ഉറച്ച ശരീരം ഇരുനിറം. അജയേട്ടന്റെ പ്രായവുമായി ഞാൻ ഒന്ന് തട്ടിച്ചു നോക്കി. ഒരേ പ്രായമായിരിക്കും എന്ന് തോന്നി. വട്ട മുഖത്തിൽ ഇപ്പോൾ അടങ്ങാത്ത പക മാത്രം നിഴലാടുന്നു.
അധികം നിന്നില്ല ഞാൻ ആഹ് റോഡും പരിസരവുമൊക്കെ ഒന്ന് നോക്കി. നോക്കിയതുകൊണ്ട് ഏറ്റവും വലിയ പഴുത് കയ്യിൽ കിട്ടി. മൽപിടുത്തിനിടയിൽ തെറിച്ചു പോയ വിജയുടെ ഫോൺ അവിടെ കിടപ്പുണ്ടായിരുന്നു. ഞാൻ ചെന്ന് അത് കൈയിലാക്കി, കിട്ടിയപാടെ സ്വിച്ച് ഓഫ് ചെയ്തു പോക്കറ്റിൽ ഇട്ടു.
റബ്ബർ തോട്ടത്തിലേക്ക് കയറിയപ്പോൾ, ഒരു മരത്തിന്റെ വശത്തു വെച്ചിരുന്ന പെട്രോൾ നിറച്ച കുപ്പി കൂടി ഞാൻ കയ്യിൽ എടുത്തു. ഒരു മുൻകരുതൽ
ആയിരുന്നു, രാത്രി ഒരു വാൻ ഇതുപോലൊരു സ്ഥലത്ത് ആളില്ലാതെ കിടക്കുന്നത് കണ്ട് ഏവനേലും ചോദിച്ചാൽ പറയാൻ ഒരു കാരണം വേണമല്ലോ. വാൻ കിടക്കുന്ന റോഡ് എത്താറായപ്പോൾ ഞാൻ അത്തിയെ അല്പം വിട്ടു മുന്നിൽ നടന്നു വാനിന്റെ പരിസരത്ത് ആദ്യം എത്തി, അവിടെ വേറെ ആരും ഇല്ലെന്നു ഉറപ്പു വരുത്തി.എന്നിട്ടു അവനെയും കൊണ്ട് വരാൻ അത്തിയോട് പറഞ്ഞു. അത്തി എത്തുമ്പോഴേക്കും ഞാൻ പുറകിലെ ഡിക്കി തുറന്നു വെച്ചിരുന്നു. അവനെ അകത്തേക്ക് കിടത്തി ഡിക്കിയും അടച്ചു ഞങ്ങൾ വാനിൽ കയറി.
പെട്ടിയിൽ നിന്ന് മൊബൈൽ റേഡിയോ എടുത്ത് ഓൺ ആക്കി, ഇനി അങ്ങോട്ടുള്ള വഴികൾ സുരക്ഷിതമാണോ എന്നുറപ്പിച്ചെ മുന്നോട്ടു പോകാൻ കഴിയുമായിരുന്നുള്ളൂ.
“ഇത് പോലീസ്‌കാരുടെ വയർ ലെസ്സ് അല്ലെ ഇതെങ്ങനെ നിന്റെ കയ്യിൽ വന്നു.”
ചോദിക്കുമ്പോൾ അവന്റെ സ്വരം ഒന്നു പതറിയിരുന്നു, ഒരു വേള ഞാൻ ഒരു പോലീസ്‌കാരൻ ആണോ എന്ന് കരുതി പോയിട്ടുണ്ടാവണം.
“ഈ ഒരാവശ്യത്തിന് വേണ്ടി ഒരു പോലീസ്‌കാരന്റെ അടുത്തൂന്നു അടിച്ചു മാറ്റിയതാ.”
എന്തോ അജയേട്ടനെയോ മറ്റുള്ളവരെയോ കുറിച്ചൊന്നും അപ്പോൾ പറയാൻ തോന്നിയില്ല.
വഴിയിലൂടെ നീളം മൗനം ആയിരുന്നു, ഞങ്ങൾക്കിടയിൽ അതിന് ഭംഗം വരുത്തിക്കൊണ്ട് വയർലെസ്സ് ശബ്‌ദിച്ചു കൊണ്ടേ ഇരുന്നു. ചില ഇടങ്ങളിൽ പോലീസ് പട്രോളും ചെക്കിങ്ങും ഉള്ളതറിഞ്ഞ ഞങ്ങൾ പല വട്ടം വഴികൾ മാറ്റി, മൊബൈൽ റേഡിയോ തന്ന അജയേട്ടനെ മനസ്സിൽ സ്മരിച്ചു പോയ നിമിഷങ്ങൾ.
“ഇവനെ നമ്മൾ എന്തിനാ ഇങ്ങനെ ചുമക്കുന്നത്, ചെയ്യാനുള്ളത് എന്താന്ന് വെച്ചാൽ ചെയ്തിട്ട് അങ്ങ് തീർത്താൽ പോരെ. തീർത്തിട്ട് ഞാൻ തന്നെ കുറ്റം ഏറ്റോളാം.”
“തീർക്കണം പക്ഷെ അതിനു മുൻപ് ഞാനും എന്റെ പെണ്ണും അനുഭവിച്ചതിന്റെ കണക്ക് ഇവനെക്കൊണ്ട് പറയിക്കണം. പിന്നെ കുറ്റം ഏക്കുന്ന കാര്യം. പേപ്പട്ടിയെ കൊന്നേച്ചു ആരും ജയിലിൽ പോകണ്ടാ. ഞാൻ എഴുതിയത് ഇവന്റെ മാത്രമല്ല വേറെ രണ്ട് നായ്ക്കളെ കൂടി തീർക്കാനുള്ള വിധിയാണ്.”
എന്റെ പല്ലു കടിക്കുന്ന ശബ്ദം കേട്ടിട്ടാവണം അത്തി എന്നെ നോക്കി.
“എന്ത് പറ്റി ഇപ്പോൾ പേടി തോന്നുന്നുണ്ടോ.”
“ഹ ഹ….പേടിയോ, എന്തിന്? കാത്തിരിക്കാനും സ്നേഹിക്കാനും ആരെങ്കിലും ഉള്ളവർക്കല്ലേ ഇങ്ങനെ പുറപ്പെടുമ്പോൾ പേടി തോന്നേണ്ട കാര്യംഉള്ളു. ആഹ് കാര്യത്തിൽ എനിക്ക് പേടി അല്ല, അത്യാഗ്രഹമാണെന്നു കൂട്ടിക്കോളൂ…….മരണം ഒരു നിമിഷമെങ്കിലും നേരത്തെ എത്താനുള്ള അത്യാഗ്രഹം.
അയാൾ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തുന്നത് കണ്ട ഞാനും പിന്നെ ഒന്നും സംസാരിച്ചില്ല.
പാതിരാ കഴിഞ്ഞപ്പോളാണ് എത്തേണ്ടിടത് എത്തിയത്. ഒരു ചെറിയ കയറ്റത്തിന് മുൻപിൽ വണ്ടി നിർത്തി ഇറങ്ങിയ എന്നെ അത്തി നോക്കി.
“വണ്ടി ഇവിടെ വരെ ചെല്ലുള്ളൂ, നമുക്ക് മുകളിൽ എത്തണം.”
പറഞ്ഞു തീർന്നതും എന്റെ അനുവാദത്തിനൊന്നും നിൽക്കാതെ ഡിക്കി തുറന്നു അവനെ എടുത്ത് തോളിലേക്കിട്ടു.
“ഇവിടുന്നു ഒരുപാട് പോണോ,”
“ഇല്ല ഈ കാണുന്ന കയറ്റം മാത്രേ ഉള്ളു.”
വണ്ടിയിൽ നിന്ന് സാധങ്ങൾ എല്ലാം എടുത്ത്, ലോക്ക് ചെയ്യുമ്പോഴേക്കും അത്തി അവനെയും തൂക്കി നടന്നിരുന്നു.
*************************************
“ഹലോ, രണ്ടൂടെ എന്തെടുക്കുവാ അവിടെ.
“ഞാൻ നിന്റെ തടിച്ചിയെ കൊന്നിട്ട് ചാവാൻ പോവുവാ.”
“എന്താടി കുറുമ്പി ചൂടിലാണല്ലോ.”
“പോടാ പട്ടി, എന്തിനാ ഇപ്പോൾ വിളിച്ചെ, ഞങ്ങൾ ഒക്കെ ജീവനോടെ ഉണ്ടൊന്നു അറിയാന. എന്നാൽ ചത്തൂന്നു കൂട്ടിക്കോ.”
അന്ന് അവിടുന്നിറങ്ങിയെ പിന്നെ രണ്ടിനേം വിളിച്ചട്ടില്ല. അവനെ കയ്യിൽ കിട്ടുന്നത് വരെ ടെൻഷൻ ആയിരുന്നു. ഇന്നലെ ഞാൻ വിരിച്ച വലയിൽ അവൻ വന്നു വീണതോടെയാണ് പകുതി ആശ്വാസമായത്. അതുകൊണ്ട് രാവിലെ തന്നെ പെണ്ണിനെ വിളച്ചൊന്നു സോപ്പിടാം എന്ന് കരുതി വിളിച്ചതിനു, ദേഷ്യം മൂത്തു വായിൽ തോന്നിയതൊക്കെ പറയുവാണ് ഗംഗ.
“മറന്നിട്ടല്ലല്ലോ മോളെ. ഇവിടെ ഫോൺ ഒന്നും അങ്ങനെ എപ്പോഴും എടുക്കാൻ പറ്റില്ല അതൊണ്ടല്ലേ.”
“ഉവ്വാ……പറ്റില്ലെങ്കിൽ കളഞ്ഞിട്ടു ഇങ്ങു പോരണം…നിനക്ക് അത്യാവശ്യമുള്ള കാര്യോന്നുമല്ലല്ലോ.”
ഗംഗ അമ്പിനും വില്ലിനും അടുക്കുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ പിന്നെ പതിവുപോലെ എല്ലാം അജയേട്ടന്റെ തലയിൽ ഇട്ടു കൊടുത്തു. കുറച്ചു നേരം കൊഞ്ചിയതോടെ പെണ്ണൊന്നു തണുത്തു.
“വസൂ എവിടെ ഗംഗകുട്ടി.”
“ഇച്ചേയി എമർജൻസി എന്തോ വന്നോണ്ട് ഹോസ്പിറ്റലിൽ പോയി……………… ഇനി എന്നാ വരാ ഹരി എനിക്ക് കാണാണോന്നു തോന്നുവാ…നിക്ക് മാത്രല്ല ഇച്ചേയിക്കും, എല്ലാർക്കും.”
“ഇവിടുത്തെ പരിപാടി കഴിഞ്ഞാൽ ഞാൻ ഉടനെ അവിടെ എത്തൂലെ….പിന്നെന്താ.വസൂ വരുമ്പോ വിളിച്ചൂന്നു പറയണോട്ടോ, അവളെ ഇപ്പോൾ ഞാൻ വിളിക്കണില്ല, ഹോസ്പിറ്റൽ തിരക്കിനിടയിൽ ബുദ്ധിമുട്ടാകും.മീനൂം ഹേമേടതിയുമോ,”
ഹേമേടത്തി അടുക്കളയിൽ ആഹ് മീനുട്ടി ദേ എന്റടുത് കിടന്നു ഉറങ്ങുവാ.”
“ശെരി മോളെ ഞാൻ വിളിക്കാട്ടോ. ഉമ്മാ…. ”
“ഹ്മ്മ്…വേഗം വരണോട്ടോ…ഹരി..”
ആൾക്ക് സങ്കടം ആയി എന്ന് കണ്ടതോടെ ഞാൻ ഫോൺ വെച്ചു. ഇനിയും സംസാരിച്ചാൽ അവളിരുന്നു കരയുന്നത് കൂടെ കേൾക്കേണ്ടി വരും, അതോടെ ഇതുവരെ ഉള്ളിൽ കൂട്ടിവെച്ച മറ്റു വികാരങ്ങൾ ഉയർന്നു വരും. പിന്നെ പെണ്ണിനെ കാണണോന്നാവും…..വേണ്ടാ…
“ഹരി….”
പുറകിൽ നിന്നുമുള്ള അത്തിയുടെ വിളി കേട്ടാണ് ഞാൻ തിരിഞ്ഞത്.
“അവനു ബോധം വീണു തുടങ്ങി എന്ന് തോന്നുന്നു.”
അത് കേട്ടതും എനിക്ക് ഉള്ളിൽ സന്തോഷം വന്നു നിറയുകയായിരുന്നു. ഞാൻ ഉടനെ അകത്തേക്ക് കയറി, അവിടെ ഞാൻ അവനു വേണ്ടി ഒരുക്കിയ മുറിയിൽ ഒരു കസേരയിൽ കയ്യും കാലും ചേർത്ത് കെട്ടിയ നിലയിൽ അവനുണ്ടായിരുന്നു. നിലം മുഴുവൻ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരുന്നു, അതെ പോലെ തന്നെ ചുവരുകളും.
ഞാൻ കസേരയിൽ ഇരുന്നു മുനങ്ങുന്ന അവന്റെ മുഖം പിടിച്ചുയർത്തി
ആഞ്ഞൊരാടി കൊടുത്തു. അവന്റെ തല ഒന്ന് തിരിഞ്ഞു. ഒപ്പം കവിള് പൊട്ടിയിരിക്കണം ചാഞ്ഞപ്പോൾ കടവായിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങി.
അവൻ ഒന്ന് ഞെരങ്ങി കണ്ണ് തുറക്കാൻ ശ്രെമിക്കുമ്പോൾ എല്ലാം കൂമ്പി പോകുന്നുണ്ട്.
“നേരെ ആയിട്ടില്ല കുറച്ചൂടെ ഒന്ന് കഴിയട്ടെ.”
തിരിച്ചു നടക്കുമ്പോൾ അവിടെ നിന്ന് അവനെ നോക്കി പല്ലു കടിക്കുന്ന അത്തിയെ ആണ് ഞാൻ കണ്ടത്.
അവന്റെ തോളിൽ ഒന്ന് തട്ടിയിട്ട് ഞാൻ പുറത്തേക്കിറങ്ങി.
“മോൻ എപ്പോൾ എത്തി, ഞാൻ ഇന്നലെ വൈകിട്ട് വരെ നോക്കിയിരുന്നു. പിന്നെ മോനുണ്ടെൽ വണ്ടി കാണുമല്ലോ.
ഇന്ന് രാവിലെ നോക്കുമ്പോൾ താഴെ വണ്ടി കിടക്കുന്നത് കണ്ടു. അതാ കേറി വന്നത്.”
ഒറ്റപ്പെട്ട ഈ സ്ഥലത്ത് ആകെ ഉള്ള മറ്റൊരു വീട് താഴെ ഉള്ള ദാമോദരേട്ടന്റെ വീടാണ്.
“ഇന്നലെ എത്തിയപ്പോൾ വൈകി ചേട്ടാ.”
“ഇതാര…”
അപ്പോഴേക്കും പുറത്തേക്ക് എത്തിയ അത്തിയെ നോക്കി ദാമോദരേട്ടൻ ചോദിച്ചു.
“ഇതെന്റെ കൂട്ടുകാരനാ ചേട്ടാ, ഇന്നലെയാ എത്തിയത്.”
“അത്തി…ഇത് ദാമോദരേട്ടൻ, ഇവിടെ വന്നത് മുതൽ എനിക്ക് ചെറിയ സഹായമൊക്കെ ചെയ്യുന്നത് ദാമോദരേട്ടനാ.”
ഞാൻ പറഞ്ഞത് കേട്ടിട്ടാവണം അത്തി എന്നെ ഒന്ന് ചൂഴ്ന്നു നോക്കി. നോട്ടത്തിന്റെ അർഥം മനസിലായ ഞാൻ ഒന്ന് കണ്ണടച്ചു കാട്ടി.
“അപ്പൊ ഞാൻ ഇറങ്ങുവാ പിള്ളാരെ….രാവിലത്തേത് കഴിക്കാൻ നേരം ആവുമ്പോൾ രണ്ടൂടെ അങ്ങെത്തിയേക്കണം.”
ഇതും പറഞ്ഞു അങ്ങേരു ഇറക്കം ഇറങ്ങി അങ്ങ് പോയി.
“ഞാൻ ഇവിടെ ഒരു സ്ഥലത്തിന്റെ കാര്യത്തിന് വന്നതാന്ന പറഞ്ഞേക്കുന്നെ. അതങ്ങനെ തന്നെ ഇരിക്കട്ടെ.”
അത്തിയോട് അതും പറഞ്ഞു ഞാൻ അകത്തേക്ക് കയറി.
ദാമു ചേട്ടന്റെ വീട്ടിൽ നിന്ന് തിരികെ നടക്കുകയായിരുന്നു ഞങ്ങൾ.
“ഹരി ഇനി എങ്ങെനെയാടാ…ഇവനെ കയ്യിൽ വെച്ചോണ്ടിരിക്കുന്നത് റിസ്ക് ആഹ്. അവൻ പരോളിൽ ഇറങ്ങിയതല്ലേ…ദിവസവും സ്റ്റേഷനിൽ പോയി ഒപ്പിടേണ്ടതാ ഇന്നും കൂടി ആവുമ്പോൾ അവന്മാര് തപ്പി തുടങ്ങും.”
“അറിയാം പക്ഷെ ഇവനെ വെച്ച് രണ്ട് പേരെക്കൂടി എനിക്ക് കിട്ടണം.”
“അതാരാ…?”
“പറയാം.”
അകത്തു കയ്യിലെ കെട്ടുകൾ അഴിക്കാനായി കൈകൾ ഉലക്കുന്ന വിജയ്യെ ആണ് ഞാൻ കണ്ടത്. പക്ഷെ കയറിന്റെ ഒപ്പം ഞാൻ ചുറ്റിയ മുള്ളു കമ്പി അവന്റെ കയ്യിലേക്ക് തുളഞ്ഞു കയറുന്നുണ്ടായിരുന്നു. ചോരയൊലിക്കാൻ തുടങ്ങിയതും കൈകൾ തളർന്നു അവൻ കസേരയിൽ തന്നെ ചാഞ്ഞിരുന്നു. മുഖം ഉയർത്തിയപ്പോഴാണ്.
മുറിയുടെ വാതിലിൽ നിക്കുന്ന എന്നെ അവൻ കാണുന്നത്.
“നീ ആരാ………………. എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നത്. ഇതേതാ സ്ഥലം.”
മറുപടി പറയാതെ ഞാൻ റൂമിനു മൂലയിലെ ഒരു സ്റ്റൂളിലേക്കിരുന്നു.
“എന്താടാ മൈരെ ഒന്നും മിണ്ടാത്തെ… നിന്നെ ആരേലും അയച്ചതാണോ, ആഹ് ജഗനും ജീവനുമാണോ. അവന്മാര് നിനക്ക് എത്ര തന്നു അതിന്റെ ഇരട്ടി ഞാൻ തരാം അഴിച്ചു വിട്.”
” ഡാ മൈരെ നിന്നോടാ…….. ആഹ്….”
മുന്നിലേക്ക് ആഞ്ഞപ്പോൾ കമ്പി കുറച്ചൂടെ മാംസത്തിലേക്ക് ആഴ്ന്നു കയറിയപ്പോൾ അറിയാതെ അവൻ കരഞ്ഞു പോയി.ചോര തുള്ളി തുള്ളിയായി നിലത്തെ ഷീറ്റിലേക്ക് വീണു കൊണ്ടിരുന്നു. തളർച്ച ബാധിച്ച കണ്ണുകളുമായി അവൻ മുറിയിലാകമാനം ഒരു പഴുതിനായി നോക്കി.
“ഈ മുറി മുൻപും ചോര കണ്ടിട്ടുണ്ട്…………………… നിന്നെ പോലുള്ളവരുടെ ചോര. ഈ മണ്ണിന്റെ ദാഹം അടങ്ങിയിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്, അല്ലെങ്കിൽ വീണ്ടും ഇതുപോലെ ഒരു കർമ്മത്തിന് ഞാൻ നിന്നെ ഇങ്ങോട്ടു കൊണ്ട് വരേണ്ടി ഇരുന്നില്ലല്ലോ.”
ഇരുളിൽ മൂലയിൽ നിന്നും ഞാൻ പറഞ്ഞ ഓരോ വാക്കിലും അവന്റെ മുഖം വിളറി വെളുക്കുന്നതു കണ്ടു എന്റെ ഉള്ളിലെ അസുരൻ ആർത്തട്ടഹസിക്കുകയായിരുന്നു.
“നിനക്ക് എന്താ വേണ്ടത്.”
അവന്റെ സ്വരത്തിൽ ആദ്യമായി ഭയവും മയവും കടന്ന് വന്നിരുന്നു.
“എനിക്ക് വേണ്ടതെടുക്കാൻ നിന്റെ അനുവാദം വേണമെന്ന് ഇപ്പോഴും നീ വിശ്വസിക്കുന്നുണ്ടോ.”
“ഞാൻ എന്ത് തെറ്റു ചെയ്തിട്ടാ….”
“ഫാ….നായെ….നീ ഇപ്പോഴും തെറ്റും ശെരിയും എന്താണെന്ന് ചോദിക്കുന്നോ.”
അത്രയും നേരം കതകിന് മറവിലെ ഇരുളിൽ എല്ലാം കേട്ട് വിറഞ്ഞു നിന്നിരുന്ന അത്തി കൊടുംകാറ്റ് പോലെ പാഞ്ഞു അകത്തേക്ക് വന്നു കസേരയിൽ ഇരുന്ന വിജയിയെ, നെഞ്ചിൽ ചവിട്ടി നിലത്തേക്കിട്ടു.
“അത്തി………?”
ചവിട്ടു കൊണ്ട് വീണ വിജയ് നിമിഷങ്ങൾക്ക് ശേഷം ചുമച്ചു കൊണ്ട്, പേടിച്ചു വിറച്ചാണ് ആഹ് പേര് പറഞ്ഞത്.
“അപ്പോൾ മറന്നിട്ടില്ല…….അല്ലെ…. മറക്കാൻ പാടില്ല നീ….നായിന്റെ മോനെ.”
കസേരയോടെ അവനെ വലിച്ചു പൊക്കി, ചെകിടടപ്പിച്ചു ഒന്ന് കൂടെ അത്തി കൊടുത്തു.
“ഈ ലോകത്തു എന്നെ തനിച്ചാക്കിയത് നീയാ…….. അതിനു ഇഞ്ചിഞ്ചായി നിന്നെ ഞാൻ അനുഭവിപ്പിക്കും. മരണത്തിനു വേണ്ടി നീ കെഞ്ചും. നിന്റെ മരണം എത്രത്തോളം ക്രൂരമാക്കാമോ അത്രയും ഞാൻ ക്രൂരമാക്കും. നീ ചത്ത് മലച്ചു കിടക്കുന്നതാവണം ഇനി അങ്ങോട്ടുള്ള എന്റെ ബാക്കി ജീവിതത്തിലെ സ്വപ്നങ്ങളിൽ മുഴുവൻ നിറയാൻ, അങ്ങനെ എങ്കിലും എനിക്കൊന്നു ഉറങ്ങണം.”
അത്തിയുടെ തീയിൽ വിജയ് ആഹ് നിമിഷം വെന്തു വെണ്ണീറായി പോവുമെന്നു എനിക്ക് തോന്നി. ഇനിയും തടഞ്ഞില്ലെങ്കിൽ അത്തി ഈ നിമിഷം അവനെ കൊല്ലുമെന്ന് തോന്നിയപ്പോൾ, അത്തിയെയും വലിച്ചു കൊണ്ട് ഞാൻ മുറിക്ക് പുറത്തേക്ക് പോയി.
പുറത്തിറങ്ങിയ അത്തി, അൽപനേരം ദൂരെയുള്ള മലകളിലേക്ക് നോക്കി നിന്നു.
“അത്തി……”
ഞാൻ വിളിച്ചപ്പോൾ തിരിഞ്ഞ അവന്റെ കണ്ണിൽ നിന്നും കണ്ണീരൊഴുകിയിറങ്ങുന്നുണ്ടായിരുന്നു.
“എന്താടോ തനിക്ക് പെട്ടെന്നെന്ത് പറ്റി.”
“പറ്റില്ല ഹരി അവൻ എന്റെ മുൻപിൽ ജീവിക്കുന്ന ഓരോ നിമിഷവും. എന്റെ ശരീരത്തിൽ ആകമാനം ആണി അടിച്ചു കയറ്റുന്ന പോലെയാ തോന്നുന്നത്.”
ഞാൻ ഇതുവരെ ചോദിച്ചില്ല, വേറൊന്നും കൊണ്ടല്ല നിന്റെ ജീവിതം, അതിലെന്തായിരിക്കാം സംഭവിച്ചിരിക്കുക എന്നുള്ളത് എനിക്ക് ഏകദേശം ഊഹിക്കാൻ കഴിയും. കാരണം എന്നെപോലെ അവന്റെ ഉയിരിന് വേണ്ടി ഇറങ്ങിത്തിരിച്ച നിന്നെ മനസ്സിലാക്കാൻ എനിക്ക് കഴിയും.”
ഒന്ന് പതുക്കിയ ചിരിയായിരുന്നു അവന്റെ മറുപടി.
“നീ പഴുതടച്ചു ചെയ്യുന്ന ഓരോ കാര്യങ്ങളും കണ്ടാൽ അറിയാം ഹരി. നിനക്ക് വേണ്ടി കാത്തിരിക്കാൻ പലരുമുണ്ടെന്നു. ആഹ് നിനക്ക് ആരുമില്ലാത്തവന്റെ മനസ്സ് അറിയാൻ കഴിയില്ല.”
“ശെരിയാണ്, എനിക്ക് വേണ്ടി കാത്തിരിക്കാൻ ഇപ്പോൾ പലരുമുണ്ട്. പക്ഷെ ആരുമില്ലാത്ത ഒരു സമയവും ഉണ്ടായിരുന്നു. ആഹ് എനിക്കിന്ന് നഷ്ടപ്പെടാൻ ഉള്ളത് എനിക്ക് ഉണ്ടായിരുന്നതിലും വലുതാണ്.
നിന്നെ ഇപ്പോൾ കാണുമ്പോൾ എനിക്ക് എന്റെ ആഹ് പഴയ രൂപം കാണാം, അത്തി. പക്ഷെ ഇന്നെനിക്ക് ഇത് പഴുതില്ലാതെ തീർത്തേ പറ്റൂ. നീ പറ നിനക്ക് പറയാനുള്ളതെല്ലാം. ഒരിക്കൽ എനിക്ക് പറഞ്ഞു തീർക്കാനും കരഞ്ഞു തീർക്കാനും ഒരാളുണ്ടായി, അയാൾ ഇന്നെനിക്കു എന്റെ ജീവനേക്കാൾ പ്രിയപ്പെട്ടതാണ്. ഇപ്പോൾ ആഹ് ആൾ അന്ന് എനിക്ക് തന്ന ആഹ് അവസരം ഞാൻ ഇപ്പോൾ നിനക്ക് തരുന്നു. നിനക്ക് പറയാനുള്ളതെല്ലാം പറ, ആരാ നീ.”
അൽപനേരം കൂടി എന്നെ നോക്കി നിന്ന അവൻ പിന്നെ പതിയെ കോലായിലെ പടികെട്ടിലേക്കിരുന്നു.
“വയനാടായിരുന്നു നാടെന്നു പറയാൻ ഉണ്ടായിരുന്നത്, പതിനഞ്ച് വയസ്സുവരെ ഒരു കുടിൽ ആയിരുന്നു സ്വർഗം, അപ്പനും അമ്മയും ഒരനിയത്തിയും, അപ്പൻ കാട്ടിൽ നിന്ന് തേനും, മരുന്നുമൊക്കെ എടുത്ത് അടുത്തുള്ള കവലയിലും പട്ടണത്തിലുമൊക്കെ കൊണ്ട് വിക്കും, നാളത്തേക്കൊന്നും കരുതാൻ കഴിയില്ലെങ്കിലും കിട്ടുന്നത്കൊണ്ട് സ്വർഗം പോലെയാ ജീവിച്ചത്. പഠിക്കാൻ എന്നെക്കൊണ്ട് പറ്റില്ലായിരുന്നു അതുകൊണ്ട് പത്താം തരം വരെ എങ്ങനെയോ തട്ടീം മുട്ടീം കയറിക്കൂടി. പിന്നെ അനിയത്തി ചാരു അവളെ നന്നായി പഠിപ്പിക്കാൻ ഞാൻ കൂടി അപ്പന്റെ കൂടെ കൂടി, ഒരിക്കെ തേനെടുക്കാൻ കയറിയ അപ്പൻ ഒന്ന് വീണു. അമ്മയും ഞാനും മെയ്യ് മറന്നു പണി എടുത്തു കാശ് കൂട്ടി, അധികം നാള് കിടന്നില്ല 5 മാസം, ഹോസ്പിറ്റൽകാര് പറഞ്ഞു വിട്ടു. t
അത് കഴിഞ്ഞു നാട്ടിലെ വൈദ്യന്റെ മുറിവൈദ്യമൊന്നും ഏറ്റില്ല, അപ്പൻ പോയി, പിറകെ വന്ന മലമ്പനി പറഞ്ഞു വെച്ചിരുന്ന പോലെ അമ്മയേം
കൊണ്ടുപോയി. പിന്നെ അവിടുന്ന് നെഞ്ചത്ത് ചേർത്ത് പിടിച്ചായിരുന്നു ചാരുനെ കൊണ്ട് നടന്നത്. കാശിന്റെ കുറവുകൊണ്ട് ഇനി ഇവളുകൂടി നഷ്ടപ്പെടരുത് എന്നുണ്ടായിരുന്നത് കൊണ്ട് പതിനാറാം വയസ്സ് മുതൽ ചെയ്യാത്ത പണി ഉണ്ടായിട്ടില്ല. ആദ്യം വാറ്റിയ കുപ്പികൾ ആള്കാർക്ക് എത്തിച്ചു കൊടുക്കൽ ആയിരുന്നു പിന്നെ വാറ്റ് സ്വന്തമായിട്ടു തുടങ്ങി ഇടയ്ക്കൊക്കെ പിടിക്കും.പെങ്ങളെ ഹോസ്റ്റലിൽ നിർത്തി ഒന്നും അറിയിക്കാതെ പഠിപ്പിച്ചു. കുറഞ്ഞ സമയത്തിൽ കൂടുതൽ കാശ് അങ്ങനെ ആണ് ഹവാലയിൽ എത്തിയത്, വെറും ഡ്രൈവർ ആയിട്ട്. അവിടെയാ ഞാൻ ഈ നായിന്റെ മോനെ പരിചയപ്പെടുന്നത്. അപ്പോഴേക്കും അത്യാവശ്യം വിശ്വാസ്യതയുള്ള ഒരു കാര്യർ ആയി ഞാൻ മാറി ഇരുന്നു, എന്റെ ആഹ് കഴിവിനെയാണ് അവൻ വാടകയ്‌ക്കെടുത്തതു. അവനു വേണ്ടി ഞാൻ ഓടി തുടങ്ങി, എല്ലാം സ്മൂത്ത് ആയിരുന്നു. ആഹ് ഒരു ദിവസം ഞാൻ സൂചിക്കുഴിയുടെ വ്യത്യാസത്തിൽ പോലീസിന്റെ കയ്യിൽ നിന്നും രക്ഷപെട്ട ദിവസം. ഒറ്റായിരുന്നെന്നും എന്നോട് ഒന്ന് മാറി നിൽക്കാനും പറഞ്ഞത് അവനാണ്. പെങ്ങളെ വിശ്വസിച്ചേല്പിക്കാൻ ആരുമില്ലാതിരുന്നപ്പോൾ അവൻ തന്നെ അതേറ്റു. എനിക്ക് ഒളിക്കാൻ ഇടവും ഒപ്പിച്ചു തന്ന അവനെ പിന്നീട് ഞാൻ കാണുന്നത് ഇന്നലെയാണ്. പക്ഷെ വീണ്ടും കാണുമ്പോഴേക്കും ഈ ഭൂമിയിൽ എനിക്ക് ഏറ്റവും വിലപ്പെട്ടത് അവൻ ചതചരച്ചിരുന്നു…….”
പൊട്ടിക്കരഞ്ഞുകൊണ്ട് തൂണിലേക്ക് ചാരിയ അത്തിയെ ഞാൻ താങ്ങി പിടിച്ചു. കരഞ്ഞു തീർക്കാനുള്ളത് തീരട്ടെ എന്ന് കരുതി.
കരഞ്ഞു കരഞ്ഞു സ്വയം ഒരു പിടി കിട്ടിയപ്പോൾ അവൻ വീണ്ടും പറഞ്ഞു തുടങ്ങി.
“എന്നെ ഒളിപ്പിച്ചിടത്തു നിന്നും അവന്റെ ആളുകൾ വേറെ ഏതോ കേസിനു ഒറ്റി, ആന്ധ്രപ്രദേശിലെ ജയിലിൽ കിടക്കേണ്ടി വന്നു കുറച്ചുകാലം, ചതി മനസ്സിലാക്കാൻ വൈകി. തിരിച്ചെത്തിയ എന്നെ കാത്തിരുന്നത്, ഒരിക്കൽ ഞാൻ എന്നെക്കാളും സ്നേഹിച്ച, അപ്പനും അമ്മയും എന്നെ ഏല്പിച്ചിട്ടു പോയ എന്റെ ചാരുവിന്റെ കുഴി മാത്രമാണ്. പെങ്ങളെ പോലെ നോക്കിക്കോളാം എന്ന് പറഞ്ഞവന്റെ സമ്മാനം. അവസാനം ഒരു നോക്ക് കാണാനും കൂടി കഴിഞ്ഞില്ല എനിക്ക് എന്റെ മോളെ…………..”
എന്ത് പറഞ്ഞു ആശ്വാസിപ്പിക്കണം എന്നുപോലും അറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ, കാരണം എനിക്ക് മുന്നിൽ മീനാക്ഷിയെ എന്നെങ്കിലും തിരികെ കിട്ടുമെന്ന് ഒരു പ്രതീക്ഷയെങ്കിലും ഉണ്ട്. ഇവിടെ എല്ലാം തകർന്നു അയാൾ നിൽക്കുന്നത് കണ്ടപ്പോൾ, അയാളോട് ചെയ്യാവുന്ന ഏറ്റവും വലിയ ദയ വിജയുടെ മരണം അയാൾക്ക് കൊടുക്കുന്നതാണെന്നു തോന്നി.
“തിരിച്ചു ഞാൻ എത്തിയപ്പോഴേക്കും അവൻ ജയിലിൽ ആയിരുന്നു…. ദൈവം ആയുസ്സ് നീട്ടി കൊടുത്തപോലെ, ജയിലിന്റെ സുരക്ഷിതത്വത്തിൽ അവൻ നടന്നപ്പോൾ പുറത്തു ഞാൻ ഉണ്ടായിരുന്നു. ഒരവസരത്തിന് വേണ്ടി. ഇന്നലെ ഒട്ടും പ്രതീക്ഷിക്കാതെ ആണ് അവൻ ഇറങ്ങി എന്ന് ഞാൻ അറിഞ്ഞത്.ഓടി എത്തിയപ്പോഴേക്കും അവനെ കിട്ടിയത് അവിടെയാ ആഹ് തോട്ടത്തിന്റെ അവിടെ…”
അത്തിയുടെ കൈ രണ്ടും ഞാൻ എന്റെ കൈക്കുള്ളിൽ ആക്കി.
“അവന്റെ ആയുസ്സ് ഇന്നത്തോടെ നമ്മൾ തീർക്കും. അതിനുള്ള അവകാശം ഞാൻ നിനക്ക് തരുകയാണ്….അതിനു അർഹത എന്നെക്കാളും നിനക്കാണ്. പക്ഷെ അതിനു മുൻപ് ചെയ്തു തീർക്കാൻ ഒരുപാടുണ്ട്.”
പറഞ്ഞു തീർത്തു ഞാൻ വേഗം അകത്തേക്ക് കയറി. കസേരയിൽ അനങ്ങാൻ വയ്യാതെ ഇരിക്കുന്ന അവന്റെ വായിലേക്ക് ഒരു തുണി തള്ളി കേറ്റി. എന്റെ ഉദ്ദേശം അറിയാതെ അവൻ വിളറിയ മുഖത്തോടെ ഉറ്റു നോക്കുന്നുണ്ടായിരുന്നു. അവന്റെ ഷർട്ടും പാന്റും ഊരിയെടുത്ത ഞാൻ, മൂലയിൽ വെച്ചിരുന്ന ആണി പാത്രത്തിൽ നിന്നും ആണിയും ചുറ്റികയുമെടുത് അവന്റെ അരികിലെത്തി. എന്റെ കയ്യിലേക്ക് ഭയത്തോടെ നോക്കിയ അവൻ വേണ്ട എന്ന അർത്ഥത്തിൽ തല ഇളക്കുന്നുണ്ടായിരുന്നു. സംസാരിക്കാൻ ശ്രെമിക്കുന്നുണ്ടെങ്കിലും വായിലെ തുണി കൊണ്ട് ഒന്നും പുറത്തേക്ക് വന്നില്ല.
കസേരകയ്യുടെ മേലെ ഇരുന്ന അവന്റെ വലതു കൈയിലെ നടുവിരലിന് വിരലിന് മേലെ ഞാൻ ആണി ഉറപ്പിച്ചു. അത് കണ്ടതും അവൻ വിറച്ചുകൊണ്ട് കസേരയിൽ നിന്നും ഇളകാൻ തുടങ്ങി. പക്ഷെ ഒന്നും നടന്നില്ല, അവന്റെ പ്രതിഷേധങ്ങൾ ഒന്നും വകവെയ്ക്കാതെ, ആഹ് വിരലിൽ ഞൻ ആഹ് തുരുമ്പ് തൊട്ടു തുടങ്ങിയ ആണി അടിച്ചു കയറ്റി. അലറി വിളിച്ച അവന്റെ വായിൽ നിന്നും ഒരു ഞരക്കമേ പുറത്തേക്ക് വന്നുള്ളൂ. ഇതെല്ലാം കണ്ട് പുറത്തു നിന്ന അത്തിയുടെ കണ്ണുകളിൽ അപ്പോൾ തിളക്കമേറിയിരുന്നു. *************************************
“ശെരിക്കുമുള്ള നരകത്തിലേക്ക് വിടും മുൻപ് ഇവന് ഭൂമിയിലും നരകം ഉണ്ടെന്നു ഒന്നറിയിച്ചു കൊടുക്കണ്ടേ.”
ചിരിയോടെ ഞാൻ അത്തിയോട് ചോദിച്ചു. അവന്റെ കരച്ചിൽ ഒന്ന് താഴ്ന്നപ്പോൾ ഞാൻ അവന്റെ അടുത്തേക്ക് ചെന്നു. കണ്ണിൽ നിന്നും കണ്ണീരു വരുന്നത് കണ്ട എനിക്ക് പുച്ഛമാണ് തോന്നിയത്. വിരലിലടിച്ച ആണി ഞാൻ വലിച്ചൂരിയെടുത്തപ്പോൾ അവൻ വീണ്ടും അമർത്തി മൂളി. തുണിയെടുത് ചോരയുടെ ഒഴുക്ക് നിർത്താനായി മുറുക്കി കെട്ടുമ്പോൾ അവന്റെ കണ്ണിൽ ഭയം മാത്രമായിരുന്നു. ഞാൻ അത്തിയെ നോക്കി ഒന്ന് കണ്ണ് കാണിച്ചതും അത്തി അടുത്തേക്ക് വന്നു മറ്റൊരാണി എടുത്ത് അവന്റെ കാൽചുവട്ടിലേക്കിരുന്നു, അത് കണ്ടതും വിജയ് കസേര ആടിയുലക്കാൻ പാകത്തിന് കുതറാൻ ശ്രെമിച്ചു. പക്ഷെ അതിനും മുൻപ് ആണി അവന്റെ പാദം തുളച്ചു കയറി. അലറികരയാൻ പോലുമാകാതെ വിജയ് ഇരുന്നു ഞെരങ്ങി മൂളി. അതിനു ശേഷം തുണികൊണ്ട് അവന്റെ കാലു കെട്ടിവെച്ചു. അവന്റെ വായിലെ തുണി ഞാൻ എടുത്തു മാറ്റി.
“നായിന്റെ മക്കളെ കൊല്ലാനാണെങ്കിൽ ഒറ്റ കുത്തിന് കൊല്ലടാ……”
“ഹ ഹ ഹ……. വെറുതെ കൊന്നാൽ മീനുവും ചാരുവുമൊന്നും ഞങ്ങൾക്ക് മാപ്പ് തരില്ല മോനെ…”
ഞാൻ പറഞ്ഞത് കേട്ടതും അവനൊന്നു വെട്ടി.
“അത് ഞാൻ മാത്രമല്ല……..ഞാൻ വെറുമൊരു…….”
“അറിയാം…..ഇടയിൽ നിന്ന് ചോരയും മാംസവും കുടിക്കുന്ന ഒരു അട്ട…..”
ഒരാണിയെടുത് ഞാൻ അവന്റെ ഇടംകയ്യിലെ വിരലിന് മേളിൽ വെച്ചു.
“വേണ്ടാ…….ഒന്നും ചെയ്യല്ലേടാ..”
“ഞാൻ പറയുന്നതാണ് ഇനി നീ ചെയ്യാൻ പോവുന്നത്….അല്ലെങ്കിൽ…?”
ആണി ഞാൻ ഒന്നമർത്തിയതും അവൻ പേടിച്ചു സമ്മതം എന്നറിയിച്ചു.
അത്തിയെയും വിളിച്ചുകൊണ്ട് ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി. എനിക്കൊന്നു പുറത്തേക്ക് പോകണം കുറച്ചു കാര്യങ്ങൾ ബാക്കി ഉണ്ട്.”
അത്തി തലയാട്ടി.
“അതിനു മുൻപ് അവനെ ഒന്നൂടെ ഒന്ന് കാണണം.”
അകത്തേക്ക് കയറുമ്പോൾ അവിടെ അവശനായി വിജയ് ഇരിക്കുന്നുണ്ട്. ഞാൻ അവന്റെ മുമ്പിൽ ഇരുന്നു.
“നീ എനിക്ക് ഒരു ഇരയാണ് കോർത്തിട്ടു ജഗനെയും ജീവനെയും എനിക്ക് കിട്ടാൻ.”
എന്റെ സ്വരത്തിന്റെ മൂർച്ച അറിഞ്ഞിട്ടാവണം അവൻ എന്തിനും സമ്മതം എന്ന രീതിയിൽ തലയാട്ടി.
അവനെകൊണ്ട് അവരുടെ ചരിത്രം മുഴുവൻ ഞാൻ പറയിച്ചു. മീനുവിനെയും ചാരുവിനെയുംപോലെ എത്രയോ പാവം പെൺകുട്ടികൾ…..ആലോചിക്കുംതോറും മനസ്സിൽ കലി കൂടി വന്നു.
“ഞാൻ പറയുന്ന പോലെ നീ അവരോടു പറയും, എനിക്ക് വേണ്ട സ്ഥലത്ത് നീ അവരെ വിളിച്ചെത്തിക്കും.”
എന്റെ മുരൾച്ച കേട്ട വിജയ്ക്ക് എല്ലാം സമ്മതിക്കുകയെ വഴി ഉണ്ടായിരുന്നുള്ളു.
വിജയുടെ സ്വിച്ച് ഓഫ് ചെയ്ത ഫോണും മറ്റൊരു ഫോണും എടുത്ത് പോക്കറ്റിൽ ഇട്ടു. മറ്റൊരു ഫോൺ എടുത്തു അത്തിക്ക് കൊടുത്തു.
“അവന്മാരെ വിളിച്ചു തരുമ്പോൾ നീ സന്ധി സംസാരിക്കണം, അവന്മാരോട് നിന്നെ ഇന്ത്യക്ക് പുറത്തെത്തിച്ചു തരാൻ വഴി ഉണ്ടാക്കാൻ വേണ്ടി നേരിട്ട് കാണണമെന്ന് പറഞ്ഞു ഇവിടുള്ള അവരുടെ പൂട്ടിക്കിടക്കുന്ന തോട്ടത്തിലെ ഫാം ഹൗസിലേക്ക് വരാൻ പറയണം, വേറാരും കൂടെ ഇല്ലാതെ അവര് രണ്ടു പേരും മാത്രം. ഇന്ന് തന്നെ….”
അത്തിക്ക് ഫോൺ കൊടുത്തിട്ട് ഞാൻ മറ്റു രണ്ട് ഫോണുമായി ടൗണിലേക്ക് വണ്ടി എടുത്തു. *************************************
ടൗണിലെ ആരും ശ്രെദ്ധിക്കാത്ത ഒരു മൂലയിൽ വാൻ ഇട്ടിട്ടു വിജയുടെ ഫോൺ ഓണാക്കി. അത് കഴിഞ്ഞു കയ്യിലുണ്ടായിരുന്ന മറ്റൊരു ഫോണിൽ അത്തിക്ക് കൊടുത്ത ഫോണിലേക്ക് വിളിച്ചു.
“ഞാൻ ഇപ്പോൾ അവന്മാരെ വിളിക്കും, അവിടെ എന്തായി.”
“എന്റെ ഒരു ഡോസ് കൂടി കൊടുത്തിട്ടുണ്ട്, ഇനി അവൻ എന്തും ചെയ്യും.”
“എങ്കിൽ അവനു കൊടുക്ക്, അവന്മാരോട് ഇനി ഇവൻ മാറ്റിപറയുവോ.”
“ഇവൻ ചതിച്ചാൽ അതിനർത്ഥം ഇവന് ഇതുവരെ കിട്ടിയാതൊന്നും പോരാ എന്നല്ലേ, അങ്ങനെ ആണെങ്കിൽ പിന്നെ എന്ത് വേണമെന്ന് എനിക്കറിയാം ഹരി.”
“ഹ്മ്മ്.”
വിജയുടെ ഫോണിൽ നിന്നും ഞാൻ ജഗന്റെ നമ്പറിലേക്ക് വിളിച്ചു ആദ്യ പ്രാവശ്യം എടുത്തില്ല ഒന്നുകൂടെ വിളിച്ചപ്പോൾ കണക്ട് ആയി. അത്തിയെ വിളിച്ചുകൊണ്ടിരുന്ന ഫോണിൽ അപ്പോഴേക്കും വിജയിയെ കണക്ട് ചെയ്ത ഞാൻ രണ്ടു ഫോണും ചേർത്ത് പിടിച്ചു.(courtsey money heist🔥)
ഇപ്പോൾ ടൗണിലുള്ള ടവറിന്റെ പരിധിയിലാണ് ആണ് വിജയുടെ ഫോൺ, പക്ഷെ ആഹ് ലൊക്കേഷനിൽ അവനെ കണ്ടെത്താനും കഴിയില്ല. എങ്ങാനും ട്രേസ് ചെയ്താലോ എന്നുള്ള ഒരാലോചനയിൽ കിട്ടിയ ഉപായമായിരുന്നു. *************************************
സ്കൂളിലെ അവരുടെ സ്ഥിരം കുറ്റിയായിരുന്ന ജെസ്സിയുടെ മേലെ കാമത്തിന്റെ കെട്ടഴിച്ചു വിടുന്ന തിരക്കിൽ ആയിരുന്നു ആഹ് സമയം ജഗനും ജീവനും. ഫോൺ റിങ് ചെയ്യുന്നത് കേട്ടെങ്കിലും കലാശം അടുക്കാറായ രണ്ട് പേരും അത് ഗൗനിച്ചില്ല. ഊർജ്ജം മുഴുവൻ കൊഴുത്തു മദാലസ്സയായ ജെസ്സിയിൽ ഒഴുക്കി തീർത്തു വിയർപ്പിറ്റുന്ന ആഹ് നഗ്നതയിൽ നിന്നും എഴുന്നേൽക്കുമ്പോളാണ് ജഗന്റെ ഫോൺ അടിക്കുന്നത് ജീവൻ കണ്ടത്. ഡിസ്‌പ്ലെയിലേക്ക് നോക്കിയ ജീവൻ ഒന്നു ഞെട്ടിയെങ്കിലും പിന്നീട് കാൾ എടുത്തു ചെവിയിലേക്ക് വെച്ചു. ജീവന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് കണ്ടാണ് ജഗൻ എഴുന്നേറ്റു വന്നത്.
“എന്താടാ ആരാ വിളിച്ചത്.”
അപ്പോഴേക്കും ദേഹം ഉഴുതുമറിച്ച ക്ഷീണത്തിൽ നിന്നും പുറത്തു വന്ന ജെസ്സി പുതപ്പും വാരി ചുറ്റി കട്ടിലിൽ എഴുന്നേറ്റിരുന്നു.
“ജെസ്സി അപ്പുറത്തേക്ക് പോ…”
തങ്ങളെ നോക്കിക്കൊണ്ടിരുന്ന ജെസ്സിയെ നോക്കി ജീവൻ അലറി, കേട്ടതും തപ്പി പിടിച്ചെഴുന്നേറ്റു അവർ റൂം തുറന്നു പോയി.
“നിനക്ക് എന്താ പറ്റിയത്..”
ജഗൻ ജീവന്റെ തോളിൽ കൈ വെച്ച് വീണ്ടും ചോദിച്ചു.
“ആഹ് നായിന്റെ മോനാ വിളിച്ചത്. നമ്മളോട് വില പേശാൻ മാത്രം ആഹ് പിഴച്ചവന് ധൈര്യം വന്നിരിക്കുന്നു.”
“ആര് നീ ഒന്ന് തെളിച്ചുപറ…”
“ആഹ് വിജയ്.”
“അതിനു അവൻ ജയിലിൽ അല്ലെ…”
“പരോളിൽ ഇറങ്ങീന്ന പറഞ്ഞെ….അവനു രക്ഷപെടാൻ ഒരു വഴി പിന്നെ ചോദിക്കുന്ന കാശ് അതാ അവന്റെ ഡിമാൻഡ്.”
“അവനെവിടായാണെന്നു പറഞ്ഞോ.”
“ഇല്ല രാത്രി നമ്മൾ രണ്ട് പേരും മാത്രം നമ്മുടെ പൂട്ടി കിടക്കുന്ന തോട്ടത്തിലെ ഫാം ഹൗസിൽ ചെല്ലാനാ പറഞ്ഞത്.”
“അപ്പോൾ അവൻ ടൗണിലോ പരിസരത്തോ ഉണ്ടാവാന ചാൻസ് അല്ലെ.”
“ഹ്മ്മ്.”
“പിള്ളേരെ വിളിച്ചു പറയട്ടെ തപ്പി എടുത്തിട്ട് ആരുമറിയാതെ തീർത്തോളും.”
“ഹ അവൻ നമ്മുടെ പാർട്ണർ ആയിരുന്നതല്ലേ നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ……….. …………..അവനെ യാത്രയാക്കേണ്ടത് നമ്മൾ അല്ലെ.”
“അത് ശെരിയാ ഞാൻ ചിന്തിച്ചില്ല.”
“എങ്കിൽ വൈകണ്ട…ഇപ്പോഴേ ഇറങ്ങാം അവന്റെ യാത്ര വൈകണ്ട.” *************************************
തിരികെയെത്തിയ ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ കസേരയിൽ ഇരുന്നു ഞെരങ്ങിക്കൊണ്ട് മൂളുന്ന വിജയിയെ ആണ്.
താഴേക്ക് നോക്കുമ്പോൾ അവന്റെ പെരുവിരലിലെ നഖം പ്ലെയർ കൊണ്ട്
വലിച്ചെടുക്കുന്ന തിരക്കിൽ ആയിരുന്നു അത്തി. ഞാൻ നേരെ വീടിനു വശത്തേക്ക് ചെന്നു.
ഇനി അധികം വൈകിക്കാൻ വയ്യ. മൂലയിൽ ഇരുന്ന മമ്മട്ടി എടുത്ത് ഒരു കുഴി തോണ്ടി. പെട്ടെന്ന് ആരും ശ്രെദ്ധിക്കാത്ത ഒരു വശതാണ് കുഴി എടുത്തു തുടങ്ങിയത് ആഹ് വശം കാട് തുടങ്ങുകയാണ്. വിയർപ്പു തുള്ളി വീണു പച്ച മണക്കുന്ന കുഴി വീണ്ടും നനഞ്ഞു. ഏഴടിയോളം നീളത്തിൽ അതെ അടി താഴ്ചയിൽ ഞാൻ കുഴി എടുത്തു. ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ടു ഞാൻ തിരികെ റൂമിലെത്തുമ്പോൾ. മുഖം തിരിച്ചറിയാനാവാത്ത നിലയിൽ വരഞ്ഞു കീറിയിട്ടുണ്ട്. കയ്യിലെയും കാലിലെയും വിരലുകളിലൊന്നും നഖങ്ങൾ ഇല്ല, ചോര ഒഴുകിപോയതിനാലാവണം ശരീരം വിറയ്ക്കുന്നുണ്ട്. എന്നെ കണ്ടാവണം അത്തിയുടെ വലിഞ്ഞു മുറുകിയ മുഖം ഒന്നയഞ്ഞു. അവന്റെ കൈകളിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
അവന്റെ തോളിൽ രണ്ട് തട്ട് തട്ടി. ആഹ് നിമിഷത്തെ അവന്റെ അഹ് ശരീരഭാഷ ഒരു മൃഗതുല്യമായിരുന്നു. അതിൽ നിന്നവനെ പുറത്തേക്ക് കൊണ്ട് വരേണ്ടത് എന്റെ ആവശ്യമായിരുന്നു. ബോക്സിൽ നിന്നും മെർക്കുറി ഞാൻ കയ്യിലെടുത്തു.
“മെർക്കുറി ആഹ് അവന്റെ അവസാനത്തേ ദാഹജലം……… …… ”
എന്റെ കയ്യിലിരിക്കുന്ന കുപ്പിയിലേക്ക് നോക്കിയ അത്തിയോട് ഞാൻ പറഞ്ഞു.
റൂമിൽ ഞാൻ വെച്ചിരുന്ന ചെറിയ മണ്ണെണ്ണ സ്‌ടൗ നീക്കിയിട്ടു കത്തിച്ചു. അതിന്റെ മുകളിലേക്ക് മെർക്കുറി പകർത്തിയൊഴിച്ച ചെറിയ പാത്രം വെച്ചു. വായ് മൂടിക്കെട്ടിയ നിലയിൽ ഇരുന്ന വിജയുടെ വായിലെ തുണി ഞാൻ അഴിച്ചു.
“ആഹ്……ആഹ്ഹ്ഹ….”
കരയുന്നുണ്ടെങ്കിലും ശബ്ദം നേരിയതായിട്ടെ പുറത്തെത്തുന്നുള്ളൂ.
“എന്നെ ഒന്ന് കൊന്നു താ….”
“അടുത്തു വിജയ്……..നിനക്കുള്ള സമയം ആയി.”
തിളച്ചു മറിയുന്ന മെർക്കുറി ഞാൻ ഒരു ടെസ്റ്റുബിലേക്ക് പകർത്തി ഒഴിച്ചു. കയ്യിലെ സ്പടിക കുഴലിലെ ദ്രാവകം ഞാൻ അവനു മുന്നിൽ പിടിച്ചു. ഇതെല്ലാം സാകൂതം നോക്കിക്കൊണ്ട് അത്തി നിൽക്കുന്നുണ്ടായിരുന്നു. ഞാനത് അത്തിക്ക് നീട്ടി.
“ഇതിനർഹത നിനക്കാണ്, ഇനിയെങ്കിലും നിനക്ക് ദുസ്വപ്നങ്ങളില്ലാതെ ഉറങ്ങാൻ ജീവിതത്തിൽ ചെയ്തു തീർക്കേണ്ടത് ചെയ്തു എന്നുറപ്പിക്കാൻ…….. ചാരുവിന് വേണ്ടി.”
അത്തി എന്റെ കയ്യിൽ നിന്നും അത് വാങ്ങുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു.
“പ്രാർത്ഥിക്ക്……ഇനിയൊരു ജന്മം കിട്ടുവാണേൽ നല്ലൊരു തന്തയ്ക്കും തള്ളയ്ക്കും ജനിക്കാൻ…….. മനുഷ്യനായി ജീവിക്കാൻ……. ”
അവന്റെ ചവണ കൊണ്ട് പിളർന്നിരുന്ന അവന്റെ വായിലേക്ക് അപ്പോഴേക്കും അത്തി മെർക്കുറി കമിഴ്ത്തി ഇരുന്നു. പച്ച മാംസത്തിൽ ഒഴുകിയ തിളച്ച മെർക്കുറിയുടെ ശബ്ദത്തിനൊപ്പം മാംസം കരിയുന്ന മണം അവിടെ പരന്നു. ഞെരക്കം പതിയെ നിശ്ചലമായി. അത്തിയുടെ ഒരു ദീർഘനിശ്വാസം അവിടെ ഉയർന്നു കേട്ടു.
ചെയ്തു തീർക്കാൻ അധികം ഉണ്ടായിരുന്നത് കൊണ്ട് സമയം കളഞ്ഞില്ല.
വീട്ടിൽ നേരത്തെ കൂട്ടിയിട്ടിരുന്ന വിറകുകൾ എല്ലാം കെട്ടിയെടുത്തു കുഴിച്ച കുഴിയിലേക്കിട്ടു, പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ആളി തുടങ്ങിയ അവന്റെ പട്ടടയിലേക്ക് എടുത്തുവെച്ചിരുന്ന നെയ്യുടെ പകുതി ഒഴിച്ചപ്പോൾ തീനാമ്പുകൾ ആർത്തിയോടെ അത് വിഴുങ്ങുന്നുണ്ടായിരുന്നു. മുറിയിൽ കസേരയിൽ ഇരുന്ന അവന്റെ ശവത്തിൽ നിന്നും വലം കൈ ഞാൻ വെട്ടി എടുത്തു. അത് കൃത്യമായി പൊതിഞ്ഞെടുത്തു അതിനു ശേഷം അവന്റെ ചോര ഒരു കവറിൽ നിറച്ചെടുത് കുപ്പിയിലാക്കി. ഇനി അധികം നേരം ഇവിടെ നിൽക്കാൻ കഴിയില്ല രക്തം കട്ട പിടിക്കും മുൻപ് അതുകൊണ്ടുള്ള കാര്യം നടത്തണം. അത്തി അവന്റെ ശരീരം അപ്പോഴേക്കും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞെടുത്തു. താഴെ വിരിച്ച ഷീറ്റും ബാക്കി തെളിവിന്റെ പൊട്ടും പൊടിയും പോലും വിടാതെ ഞാൻ അതെല്ലാം ചുരുട്ടി എടുത്തു. പുറത്തെത്തുമ്പോഴേക്കും അത്തി അവനെ എരിഞ്ഞു കൊണ്ട് കത്തുന്ന തീയിലേക്കെറിഞ്ഞിരുന്നു. പുറകെ ബാക്കി ഉള്ള എല്ലാം ഞാനും എറിഞ്ഞു കുഴിയിൽ ആളിക്കൊണ്ടിരുന്ന തീ അതെല്ലാം കൊണ്ട് വിശപ്പടക്കി കൊണ്ടിരുന്നു. ബാക്കി നെയ്യും കൂടെ സൂക്ഷിച്ചിരുന്ന പഞ്ചസാരയും കൂടെ അതിലേക്ക് കമിഴ്ത്തിയതോടെ തീയുടെ മട്ട് മാറി ചൂട് അസ്സഹനീയമായി കൂടി. ആളുന്ന തീയിൽ ഇനി ഒന്നും ബാക്കി ഉണ്ടാവില്ലെന്നു എനിക്ക് മനസിലായി.
“അത്തി ഞാൻ പോകുന്നു…….ഇനി എനിക്ക് ചെയ്ത് തീർക്കാനുള്ള ബലിയാണ്….തീ കത്തി തീരും വരെ ഇവിടെ വേണം അവശിഷ്ടം ഒന്നുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട് കുഴിമൂടിക്കോ.”
“ഒറ്റയ്ക്ക് പോവണ്ട ഹരി……ഇതുവരെ ഒരുമിച്ചായിരുന്നില്ലേ ഞാനും വരാം.”
“ഇവിടെ ആള് വേണം അത്തി….എനിക്ക് അവിടെ എത്താൻ വൈകാനും കഴിയില്ല.”
“എങ്കിലും…..?”
“സാരമില്ല……ഒറ്റയ്ക്ക് തന്നെ ചെയ്യേണ്ടി വരുമെന്ന് തന്നെയാ കരുതിയെ…..പക്ഷെ നീ കൂടെ ഇല്ലായിരുന്നെങ്കിൽ ചിലപ്പോ ഇവിടെ വരെ പോലും എത്തില്ലായിരുന്നു. വെളുക്കുംവരെ എന്നെ നോക്കിയാൽ മതി കണ്ടില്ലെങ്കിൽ പിന്നെ ഇവിടെ നിൽക്കേണ്ട……” വിജയുടെ ജീൻസും അവനിട്ടിരുന്ന ചെരിപ്പും ഞാൻ ധരിച്ചു.
ട്രൈഡാഗർ അതിന്റെ പുറംചട്ടയോടെ എടുത്തു പുറകിൽ ജീന്സിലേക്ക് തിരുകി. കയ്യിൽ വേണ്ട സാധങ്ങളും എടുത്തിറങ്ങി.
“വാൻ ഞാൻ നേരത്തെ പറഞ്ഞ സ്ഥലത്ത് ഇട്ടേക്കാം ഇവിടുത്തെ കഴിയുമ്പോൾ വന്നെടുത്തോ.”
തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു. *************************************
അവന്മാരുടെ അന്ത്യം കുറിക്കാനുള്ള സ്ഥലത്തെത്തിയപ്പോഴേക്കും ചെമ്മാനത്തിന് മീതെ ഇരുൾനിഴൽ വീണു തുടങ്ങിയിരുന്നു. വാൻ തോട്ടത്തിലേക്ക് കേറുന്നതിനും ദൂരെ നിർത്തി നടന്നാണ് ആരുടെയും കണ്ണിൽ പെടാതെ ഇവിടെ എത്തിയത്. നേരത്തെ വന്നപ്പോൾ ഞാൻ ശ്രെദ്ധിച്ചിരുന്ന പുറത്തെ സെക്യൂരിറ്റി ക്യാബിനിൽ ഇന്ന് ആളില്ലാതിരുന്നത് അവന്മാരും രണ്ടും കല്പിച്ചാണെന്ന കാര്യം എനിക്ക് ബോധ്യപ്പെടുത്തി തന്നു. ഇനി എനിക്ക് മുൻപേ അവന്മാരുടെ തീറ്റ തിന്നുന്ന ആരെങ്കിലും ഇതിനുള്ളിൽ എനിക്കായി കാത്തിരിപ്പുണ്ടോ എന്നറിയണം. ഫാം ഹൗസിനും പരിസരത്തും ഞാനൊന്നു ചുറ്റി നോക്കി വണ്ടികളൊന്നും കണ്ടില്ല, ഞാൻ ആദ്യം വന്നപ്പോൾ കണ്ട മൂകത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഫാം ഹൗസിലേക്കുള്ള വഴിയിൽ വണ്ടികളുടെ ടയർ പാടുകളും കാണാതിരുന്നത്. എനിക്ക് കുറച്ചൂടെ ഉറപ്പ് നൽകി. ഇനി അകത്തു കടക്കണം ഒന്ന് ശ്വാസം വലിച്ചു വിട്ടു. ഫോൺ എടുത്ത് അതിൽ ഗാലറിയിൽ എന്റെ പെണ്ണുങ്ങളുടെ ഫോട്ടോ നോക്കി. ഉന്തിയ വയറും നോക്കി ചുണ്ടു കൂർപ്പിച്ചു നിക്കുന്ന ഗംഗ ഗംഗയുടെ വയറിൽ ഉമ്മ വെച്ചോണ്ട് ചേർത്ത് പിടിച്ചിരിക്കുന്ന വസൂ.ഇപ്പുറം ഗംഗയുടെ തോളിൽ ചാരി കയ്യിൽ ചുറ്റി അതും നോക്കിക്കൊണ്ടിരിക്കുന്ന മീനു. ഏറ്റവും സന്തോഷം നിറഞ്ഞ ഒരു ദിവസം ഞാൻ എടുത്ത എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രം.
കണ്ണ് നിറഞ്ഞു വന്നു………. ഇവിടെ ഇനി എന്താവും നടക്കുക എന്ന് ഒരു പിടി പോലുമില്ല. കാര്യങ്ങൾ വിചാരിച്ച പോലെ നടന്നാൽ മാത്രം ജീവനോടെ എനിക്ക് ഇവിടുന്നു ഇറങ്ങാം അല്ലെങ്കിൽ……..
രണ്ടു കയ്യിലും മുട്ടുവരെ മൂടുന്ന തരത്തിൽ പ്ലാസ്റ്റിക്കിന്റെ ഗ്ലൗസ് അണിഞ്ഞു കഴുത്തും മുഖവുമടക്കം മൂടി കെട്ടി. അകത്തുകയറാൻ ഒരു പഴുതിനായി ചുറ്റി നടന്നു.
ഫാം ഹൗസിലേക്ക് കയറാൻ എനിക്കായി വെച്ചിരുന്നതുപോലെ ഒരു കൊളുത്തു പോയ ജനാലയുണ്ടായിരുന്നു അഴിയില്ലാത്ത ജനാലയിലൂടെ അകത്തു ചാടിയ ഞാൻ പിന്നെ സമയം കളയാതെ കുപ്പിയിൽ കരുതിയ രക്തം ഫാം ഹൗസിന്റെ മെയിൻ ഹാളിൽ ചൊരിഞ്ഞു കട്ട പിടിച്ചു തുടങ്ങിയ ചോര ഓരോ കട്ടകളായാണ് വീണത് ഒരു നിശ്ചിത പൊക്കത്തിൽ നിന്നിട്ടതുകൊണ്ട് തെറിച്ചു വീണ പോലെ തന്നെ തോന്നിച്ചു. വെട്ടിയെടുത്ത കൈ കൂടി അവിടെ ഇട്ട ശേഷം കുപ്പിയിൽ ബാക്കി ഉണ്ടായിരുന്ന രക്തവും ബാഗുമായി ഞാൻ ഫാംഹൗസിന്റെ പുറകിലെ ഒറ്റവരി പാതയിൽ നടന്നു, പോകും വഴിയിലെല്ലാം ചോര ഇറ്റിച്ചും വഴിയരികിലെ ചെടികളിലും എല്ലാം ചോരപ്പാട് പടർത്തി. പാത അവസാനിച്ചത് ഒരു കുത്തിയൊഴുകുന്ന അരുവിയിൽ ആയിരുന്നു കുപ്പിയിലുണ്ടായിരുന്ന ബാക്കി ചോര ആഹ് വെള്ളത്തിൽ പടർത്തി. കുപ്പി ചോര അവശേഷിപ്പിക്കാതെ കഴുകിയ ശേഷം അരുവിയിലേക്ക് തന്നെ ഒഴുക്കിവിട്ടു. കയ്യിൽ കരുതിയ ബാഗ് അവിടെ വെച്ച് വഴിയിലൂടെ അല്ലാതെ കാടിനിടയിലൂടെ തിരികെ ഫാംഹൗസിൽ എത്തി. ട്രൈഡഗർ കവർ ഊരി കയ്യിൽ മുറുക്കി പിടിച്ചു.
വാതിലിനു വശത്തെ ജനലിലൂടെ അവന്മാരുടെ വരവിനായി കാത്തിരുന്നു. *************************************
നേരം ഇരുട്ടി എനിക്ക് ചുറ്റും കട്ടപിടിച്ച ഇരുട്ടും അസ്ഥി തുളയ്ക്കുന്ന തണുപ്പും ഏറി വന്നു. പെട്ടെന്ന് ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഒരു വണ്ടിയുടെ ഹെഡ്ലൈറ് ഫാംഹൗസിലേക്ക് പതിച്ചു ജനലിലൂടെ അകത്തു കടന്ന വെളിച്ചം ഭിത്തിയിൽ നിഴലാട്ടം നടത്തുന്നത് മിടിക്കുന്ന ഹൃദയത്തോടെ ഞാൻ കണ്ടിരുന്നു. കൈയിലെ ആയുധം ഒന്നുകൂടെ നെഞ്ചോടു ചേർക്കുന്നതിനൊപ്പം മനസ്സിന്റെ പിടി വിടാതെ കയ്യടക്കുക കൂടി ചെയ്തു. ഡോർ തുറന്നടയുന്ന സ്വരം ഞാൻ കേട്ടു ഹെഡ്ലൈറ് അവരണച്ചിരുന്നില്ല. ജനലിലൂടെ നോക്കുമ്പോൾ അവരിലൊരാൾ കൈ പുറകിൽ വെച്ച് എന്തോ പരതുന്നതും ഉറപ്പു വരുത്തുന്നതും കണ്ടതും. ഒരു ഭയം എന്നിലേക്ക് അരിച്ചു കയറി. പക്ഷെ തളർന്നു പോയാൽ അവിടെ ഞാൻ തീരുമെന്ന് അറിയാവുന്നത് കൊണ്ട് കണ്ണടച്ച് മനസിലേക്ക് അവളുമാരുടെ മുഖം കൊണ്ടുവന്നു, ഒരു നിമിഷം പിന്നെ കണ്ണ് തുറന്നു ചെവി കൂർപ്പിച്ചു നിന്നു. വാതിലിലെ പിടി തിരിഞ്ഞവർ അകത്തു കയറും വരെ ശ്വാസം പോലും എടുക്കാതെ മറഞ്ഞു നിന്നു.
“വിജയ്…..വിജയ്….”
കൂടെ ഉള്ള ഒരുത്തൻ ഉച്ചത്തിൽ വിളിച്ചു മറുപടി കിട്ടാത്തതിനാലാവണം
മറ്റൊരുവൻ മാറി ഭിത്തിക്കടുത്തേക്ക് നടക്കുന്നത് ഞാൻ കണ്ടു അതെ സമയം എന്റെ മുന്നിൽ നിന്നവൻ പുറകിൽ നിന്നും തോക്ക് എടുത്ത് കയ്യിൽ പിടിക്കുന്നത് കണ്ടതും അവനെ ആദ്യം വീഴ്ത്തണമെന്നു ഞാൻ മനസ്സിൽ കണക്ക് കൂട്ടി.
ലൈറ്റ് തെളിഞ്ഞതും.
എന്റെ ചിന്തകൾ മിന്നൽ വേഗത്തിൽ പായാൻ തുടങ്ങി.
വെളിച്ചം പരന്നപ്പോൾ തറയിൽ ചിതറി കിടക്കുന്ന രക്തത്തിലും അറ്റു ചോരയിൽ പടർന്നു കിടക്കുന്ന കയ്യിലേക്കും നോട്ടം പോയ ജഗന്റെയും ജീവന്റെയും മുഖത്ത് പരിഭ്രാന്തി പടരുന്നത് ഞാൻ കണ്ടു…..ഇവിടെ അവർ എന്ത് പ്രതീക്ഷിച്ചോ അതിൽ നിന്നുമെല്ലാം പാടെ മാറിയ ഒരു സാഹചര്യം മുന്നിൽ വന്നതും അവർ ഷോക്ക് ആയി. എനിക്ക് വേണ്ടി ഇരുന്ന വിലപ്പെട്ട സെക്കന്റുകൾ… പതുങ്ങിയിരുന്ന ഞാൻ ചാടി പുറത്തേക്ക് വന്നു തോക്കുമായി നിന്ന അവന്റെ പുറകിൽ ചെന്നു അവനൊന്നു എതിർക്കാൻ കഴിയും മുൻപ് നട്ടെല്ലിലേക്ക് ട്രൈഡഗർ കുത്തി ഇറക്കി. ഒന്ന് പിടച്ച അവൻ പിന്നെ എന്റെ കൈയിലൂടെ ഊർന്നു നിലം പതിച്ചു. ഈ സമയം കൊണ്ട് സമനില തിരിച്ചുകിട്ടിയ രണ്ടാമൻ എനിക്ക് നേരെ കുതിച്ചു വന്നു എന്നെ ചവിട്ടി നിലത്തിട്ടു, പിടഞ്ഞെഴുന്നേൽക്കും മുൻപ് എന്റെ മുകളിൽ കയറിയയിരുന്നു ഭ്രാന്തിളകിയപോലെ പോലെ എന്റെ മുഖത്തവൻ പ്രഹരമേല്പിച്ചു. മുഖത്ത് കെട്ടിവലിച്ചിരുന്ന തുണിയുടെ തടയിലൂടെയും എനിക്ക് അതെല്ലാം കൊള്ളുന്നുണ്ടായിരുന്നു. ഒരു പഴുതിനു വേണ്ടി പരതിയ എനിക്ക് കിട്ടിയത് നേരത്തെ കയ്യിൽ നിന്നും തെറിച്ചു പോയ ട്രൈഡഗർ ആയിരുന്നു, എന്റെ മുകളിൽ ഇരുന്ന അവന്റെ തുടയിൽ ഞാൻ അത് ആഴത്തിൽ ആഴ്ത്തി.
“ആഹ്ഹഹ്ഹ……………………”
വേദനയിൽ പുളഞ്ഞു അവനൊന്നു ചെരിഞ്ഞ നേരം കൊണ്ട് അവനെ തള്ളി മാറ്റി അവന്റെ വയറിലേക്കും ഞാൻ ട്രൈഡഗർ കുത്തി ഊരി എടുത്തു. ചോര ചീറ്റിയൊഴുകിയതോടെ അവനെ വിട്ടു ഞാൻ മാറി വയറു പൊത്തി ഇരുന്നു പുളയുന്ന അവനെ നോക്കി ഞാൻ അല്പം നീങ്ങി ഇരുന്നു ശ്വാസം വലിച്ചു വിട്ടു.
“ആഹ്ഹഹ്ഹ………അമ്മാ…..ഹ്രാ…..!!'”
“നീ ആരാ……ഹ്മ്മ്.ഹ്മ്മ്……..ആഹ്ഹ്” പുളയുന്നതിനിടയിൽ അവൻ ചോദിച്ചു.
“വിധി നടത്താൻ വന്ന ഒരാൾ ഇപ്പോൾ അത്രയും നീ അറിഞ്ഞാൽ മതി…….കൂടുതൽ അറിയണമെങ്കിൽ നിനക്കും ഇവനും മുന്നേ ഒരുത്തനെ ഞാൻ അങ്ങ് അയച്ചിട്ടുണ്ട് അവനോട് ചോദിച്ചാൽ മതി.”
പുളച്ചിലിനോടൊപ്പം അവന്റെ കണ്ണുകൾ അടഞ്ഞു വരുന്നതും ഒപ്പം ശബ്ദം നേർത്തു വരുന്നതും ഞാൻ അറിഞ്ഞു. തളർന്നു തുടങ്ങിയിരുന്നു ഞാനും ഒരു ദിവസത്തെ സംഘർഷങ്ങളും മനസ്സിന്റെ പിരിമുറുക്കങ്ങളും എന്നെ തളർത്തി തുടങ്ങിയിരുന്നു. പക്ഷെ ഇരുന്നു പോയാൽ പിന്നെ എഴുന്നേൽക്കാൻ കഴിയില്ല എന്നുറപ്പുള്ളതുകൊണ്ട് ഞാൻ എഴുന്നേറ്റു, ഞാൻ ആദ്യം കുത്തിയിട്ട അവന്റെ അടുക്കൽ ചെന്നു. നിലത്തു മുഴുവൻ ചോര തളം കെട്ടി കിടന്നു അതിനടുത്താണ് അവൻ കിടന്നിരുന്നത്. ചെന്ന് മൂക്കിനു താഴെ വിരൽവെച്ചു ജീവനുണ്ടോ എന്ന് നോക്കി, നിശ്ചലം. ഉറപ്പിക്കാനായി കഴുത്തിലെ നാഡിയിലും പിടിച്ചു മിടിപ്പ് നോക്കി, അതുപോലെ തന്നെ തൊട്ടിപ്പുറത്തു വയറിനു കുത്തുകൊണ്ടു വീണവനെയും നോക്കി.
രണ്ടു പേരുടെയും മരണം ഉറപ്പിച്ച ഞാൻ ട്രൈഡഗർ എടുത്തു കുത്തിയിടത്തു തന്നെ വീണ്ടും കുത്തി ഇറക്കി ഒന്ന് ചുറ്റി കറക്കി. കാരണം ട്രൈഡഗർ ഉണ്ടാക്കുന്ന മുറിവ് ഒരു പ്രേത്യേക രീതിയിലുള്ളതാണ്, അതിന്റെ ചൂര് പറ്റി ഒരന്വേഷണം വരണ്ട എന്ന് തോന്നി. ട്രൈഡഗർ കൊണ്ട് കുത്തിയിടത്തെല്ലാം ഞാൻ ഇത് ആവർത്തിച്ചു. പിന്നീട് അവന്റെ കയ്യിൽ നിന്നും താഴെ പോയ തൊക്കെടുത് വിജയുടെ വെട്ടിയെടുത്ത കയ്യോട് ചേർത്ത് ഒരു വെടി പൊട്ടിച്ചു, കയ്യും തുളച്ചു പുറത്തുപോയ ബുള്ളറ്റ് ഭിത്തിയിൽ തറയ്ക്കുന്നതും ഞാൻ കണ്ടു. തോക്ക് തിരികെ അവന്റെ കൈകളിൽ തന്നെ പിടിപ്പിച്ചു.
വെട്ടിയെടുത്ത വിജയുടെ കയ്യിലെ വിരലുകൾ കൊണ്ട് തന്നെ അവന്മാരുടെ രണ്ടു പേരുടെയും മുഖത്തും കയ്യിലും കഴുത്തിലുമെല്ലാം പിടിപ്പിച്ചു ഫിംഗർ പ്രിന്റ്നു വേണ്ട തെളിവുകൾ ഉണ്ടാക്കി. ശേഷം മറ്റൊരു വഴിയിലൂടെ നടന്നു കയ്യുമായി അരുവിയുടെ കരയിൽ എത്തി.
ഒരു കല്ലെടുത് വെട്ടിയെടുത്ത കയ്യുടെ അറ്റു കിടക്കുന്ന ഭാഗം എല്ലടക്കം ചതച്ചു ഒന്ന് പൊട്ടിച്ചു. എന്നിട്ടു അരുവിയിലേക്ക് എറിഞ്ഞു. വിജയുടെ ജീൻസും ചെരിപ്പും കൂടെ ഊരി അരുവിയിലേക്ക് ഒഴുക്കി വിട്ടു. അതോടൊപ്പം അവിടെ കെട്ടിയിരുന്ന ഒരു തോണി ഞാൻ കെട്ടഴിച്ചു വെള്ളത്തിലേക്ക് കമിഴ്ത്തി അതിനു ശേഷം ഒഴുക്കി വിട്ടു.
ഒന്ന് മുങ്ങി നിവർന്നു നേരത്തെ ഒളിപ്പിച്ച ബാഗ് എടുത്തു അരുവിയിലൂടെ തന്നെ നടന്നു കുറച്ചു മാറി കാട്ടിലേക്ക് കയറി ബാഗിൽ കൊണ്ടുവന്ന ഡ്രസ്സ് എടുത്തുടുത്തു. കണ്ണടച്ച് ചെയ്ത പാപങ്ങൾക്കെല്ലാം ദൈവത്തോട് മാപ്പു ചോദിച്ച് ആഹ് നിലാവിൽ കുറച്ചു നേരം മേഘങ്ങളൊഴിഞ്ഞു നിന്ന ആകാശം നോക്കി നിന്നു.
പഴുതുകൾ ഒന്നും ഇട്ടിട്ടില്ല എന്ന് തന്നെയാണ് വിശ്വാസം പക്ഷെ അദ്ര്യശ്യമായ കൈ എവിടെ കിടക്കുന്നു എന്ന് എനിക്ക് കണ്ടെത്താൻ കഴിയില്ലല്ലോ…. അത് കണ്ടെത്തുന്നവൻ ഒരാളുണ്ടെങ്കിൽ അവൻ എന്നെ തേടിയെത്തും വരെ ഞാൻ ആഗ്രഹിച്ച ജീവിതം, അത് കണ്ടെത്താൻ ആർക്കും സാധിച്ചില്ലെങ്കിൽ ദൈവവും എനിക്കൊപ്പമാണെന്നു ഞാൻ കരുതും. തളർന്നു തുടങ്ങി നടത്തം പതുക്കെയായി തുടങ്ങി. കാലു വലിച്ചു നടന്നു തോട്ടത്തിന് പുറത്തെത്തി. തോട്ടത്തിന് പരിസരത്തു നിന്നും എത്രയും വേഗം ആരുടേയും കണ്ണിൽ പെടാതെ ദുരത്തെത്തണം. അത്തി കാത്തിരിക്കുന്നുണ്ടോ എന്നറിയില്ല പുലരാനായി…..എങ്കിലും വെളിച്ചം വീണട്ടില്ല, ഇരുളിന്റെ കനിവ് ഇപ്പോഴും ബാക്കി ഉണ്ട്. നടത്തം ഞാൻ വാൻ ഇട്ടിട്ടിടത്തു വന്നു എത്തിയപ്പോൾ വാൻ അവിടെ കിടക്കുന്നുണ്ട്. മനസ്സിൽ ഒരു നിമിഷം നൂറു ചോദ്യങ്ങളാണ് ഉയർന്നത്, അത്തിക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവുമോ എന്ന് തുടങ്ങി. അവിടെ എന്തെങ്കിലും പിഴവ് വന്നിട്ടുണ്ടോ എന്ന് വരെ, ഒന്ന് സൂക്ഷിച്ചാണ് വാനിന്റെ അടുത്തെത്തിയത്. പെട്ടെന്ന് വാനിന്റെ ഉള്ളിൽ സ്റ്റിയറിങ്ങിൽ തല വെച്ച് കിടന്നിരുന്ന ഒരു രൂപം പെട്ടെന്ന് എഴുന്നേറ്റു. ഉടനെ ഡോർ തുറന്നു ഇറങ്ങി എന്റെ അടുത്തേക്കെത്തി എന്നെ താങ്ങി, ഞാൻ വേച്ചു പോവുന്നത് കണ്ടാവണം, അത്തി.
“എനിക്ക് ഒറ്റയ്ക്ക് വിട്ടിട്ടു പോവാൻ തോന്നിയില്ല അങ്ങോട്ട് വരണം എന്നുണ്ടായിരുന്നു. പക്ഷെ ഞാൻ വന്നാൽ നിന്റെ കണക്കു കൂട്ടലുകൾ തെറ്റിയാലോ എന്നോർത്തിട്ടാ പുലർച്ചെ വരെ കാത്തത്, ……… എന്നിട്ടും കണ്ടില്ലെങ്കിൽ വരാൻ തന്നെ ആയിരുന്നു മനസ്സിൽ.”
“പക്ഷെ അത്തി ഈ വാൻ ഇവിടെ നിർത്തിയാൽ ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ.?”
“ഇതുവരെ ആരും കണ്ടട്ടില്ല……ഇനി കണ്ടാൽ….”
എന്നെ സീറ്റിലേക്കിരുത്തി കുറച്ചു മാറി കുറ്റിച്ചെടികൾക്കുള്ളിൽ ഒളിപ്പിച്ചിരുന്ന പെട്രോൾ നിറച്ച കുപ്പി എടുത്തു എന്നെ കാട്ടി.
ഒന്ന് ചെറുതായി ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു.
“ഇനി എങ്ങോട്ടാ ഹരി….”
“വീട്ടിലേക്ക് തന്നെ രാവിലെ ദാമു ഏട്ടൻ വരുമ്പോൾ നമ്മൾ അവിടെ ഉണ്ടാവണം.”
“ഹ്മ്മ്…” *************************************
വീട്ടിൽ എത്തുമ്പോൾ ഞാൻ ആദ്യം പോയത് അവനെ വെണ്ണീറാക്കിയ സ്ഥലത്തേക്കാണ്. അവിടെ മണ്ണ് നിരപ്പായി മൂടി ഇരുന്നു.
“കത്തി തീർന്നപ്പോൾ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല അവന്റെ പല്ലോ എല്ലോ പോലും ഉറപ്പാക്കിയിട്ടാ ഞാൻ മൂടിയത്.”
പിന്നെ എനിക്കൊന്നും ചോദിക്കേണ്ടി വന്നില്ല. മുന്നിൽ എത്തിയപ്പോൾ അവിടെ വിറകുകൾ ഒരു ക്യാമ്പ് ഫയർ പോലെ കത്തിച്ചതിന്റെ അടയാളം ഉണ്ടായിരുന്നു.
“ഇന്നലത്തെ തീ ആരേലും കണ്ടിട്ടുണ്ടെൽ പറയാനും കാണിക്കാനും എന്തേലുമൊക്കെ വേണ്ടേ അതുകൊണ്ട് ഞാൻ ചെയ്തതാ.”
അതുകൂടി കേട്ടതോടെ എനിക്ക് ഉറപ്പായി മോളിലെ ആള് നോക്കുന്നുണ്ടെന്ന്.
“ഇനി പിടിച്ചാലും ഹരി….ഞാൻ എറ്റോളാം……. ഇവിടുത്തെയും അവിടുത്തെയും.”
“ഹ ഹ ഹ….പിടിക്കാനും ഏറ്റു ജയിലിൽ പോവാനും വേണ്ടി ആയിരുന്നെങ്കിൽ ഇത്ര കഷ്ടപ്പെടണോയിരുന്നോ…. ആരും എവിടെയും പോവുന്നില്ല.”
“അതല്ല ഹരി ഇതിനൊരു തൂക്ക് കിട്ടിയിരുന്നേൽ അഭിമാനത്തോടെ അതും മേടിച്ചു നേരെ എന്റെ ചാരുന്റെ അടുത്തേക്ക് പോവായിരുന്നു, എനിക്കിനി ഇവിടെ എന്താ ബാക്കി.”
അവന്റെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറഞ്ഞില്ല പക്ഷെ ചില കാര്യങ്ങൾ എന്റെ ഉള്ളിലും നാമ്പിട്ടു. *************************************
പുലർന്നു തുടങ്ങിയപ്പോൾ ഉറക്കം പിടിച്ച ഞാൻ ഉണർന്നത് പുറത്തെ സംസാരങ്ങൾ കേട്ടാണ്.
“ആഹ് ഇന്നലെ തണുപ്പ് കൂടുതലായിരുന്നു ഇവിടെ വിറകു കാണുമോ എന്നു സംശയം ഉണ്ടാർന്നു മക്കൾ എന്തായാലും തീ കാഞ്ഞത് നന്നായി. തണുപ്പിൽ ഇങ്ങനെ ചൂട് കായാനും ഒരു സുഗമാ..”
“ആഹ്‌ന്നെ ഇന്നലെ തണുപ്പിൽ സഹിക്കാൻ പറ്റാണ്ടായപ്പോഴാ ഒന്ന് നോക്കിയത് വിറക് കിടക്കുന്നത് കണ്ടപ്പോ പിന്നെ ഒന്നും നോക്കിയില്ല കൂട്ടിയിട്ടങ്ങു കത്തിച്ചു.”
അപ്പോഴേക്കും ഉറക്കം നിർത്തി ഞാൻ പുറത്തേക്കു വന്നു.
“ഹരിയുടെ ഉറക്കം അങ്ങ് ശെരി ആയില്ല എന്ന് തോന്നുന്നു.”
“ആഹ് ദാമുവേട്ടാ ഇന്നലെ കിടന്നപ്പോൾ വൈകി.”
“ഞാൻ നിങ്ങളെ രാവിലത്തെക്കുള്ളതിന് കഴിക്കാൻ വിളിക്കാൻ വന്നതാ.”
“ഞങ്ങൾ എത്തിക്കോളാം ചേട്ടാ…. ഇന്ന് രാവിലത്തെക്കുള്ള കൂടി കഴിഞ്ഞു ഞങ്ങൾ ഇറങ്ങും ഇവിടുത്തെ
കാര്യമൊക്കെ കഴിഞ്ഞു.”
“മക്കൾ പോവുകയാണല്ലേ……… ആഹ് സാരമില്ല ഇടയ്ക്കൊക്കെ ഇങ്ങു ഇറങ്ങിയാൽ മതി.”
ചേട്ടന്റെ വാക്കിൽ നിരാശ നിഴലിച്ചത് കണ്ടപ്പോൾ ഞാൻ ചെന്ന് ഒന്ന് ചേർത്ത് പിടിച്ചു.
“പോയാലും ഇവിടെ ചേട്ടാനുണ്ടല്ലോ അപ്പോൾ വരാതിരിക്കാൻ പറ്റുവോ….ഞങ്ങൾ വരും ദാമുവേട്ടാ.”
ഞങ്ങളോട് യാത്ര പറഞ്ഞു അങ്ങേരു ഇറങ്ങി താഴേക്ക് പോയി.
“അത്തി ഇനി എങ്ങോട്ടാ തീരുമാനിച്ചോ.”
“അറിയില്ല…………… ………ഇതിനപ്പുറം ചിന്തിച്ചിട്ടില്ലയിരുന്നു.”
“എങ്കിൽ ഞാൻ ചിന്തിച്ചു എന്റെ ഒപ്പം പുതിയ ഒരു തുടക്കം. വീണു പോയിടത്തു നിന്ന് എന്നെ കൈ പിടിച്ചു കയറ്റാൻ ഒന്നല്ല പല കൈകൾ വന്നു, ഇപ്പോൾ എനിക്കന്നു കിട്ടിയത് ഇവിടെ തിരിച്ചു വെച്ചില്ലെങ്കിൽ അത് മഹാപാപം ആയി പോവും.”
“ഹരി അത്……”
“ഒന്നും പറയണ്ട ഇവിടുന്നു നമ്മൾ അങ്ങോട്ടാണ് പോവുന്നത്.”
*************************************
എല്ലാം ഒന്ന് കൂടെ ഒന്ന് നോക്കി വാതിൽ പൂട്ടി ഞങ്ങൾ പുറത്തിറങ്ങി.
താഴെ ദാമുവേട്ടന്റെ വീട്ടിലെത്തി.
“ആഹ് കാണാതായപ്പോൾ വിളിക്കാൻ വരാനിരുന്നതാ. നിങ്ങൾ കേറ് പിള്ളാരെ…..എല്ലാം റെഡി അഹ്.”
ദാമുവേട്ടൻ ഈ വീട്ടിൽ ഇപ്പോൾ ഒറ്റയ്ക്കാണ് താമസം, മോൻ ട്രാൻസ്ഫർ കിട്ടി വേറെ ഏതോ ജില്ലയിൽ ആയപ്പോൾ മോന്റെ മോളെ നോക്കാൻ ദാമുവേട്ടന്റെ ഭാര്യയും ഒപ്പം കൂടി. ഇവിടെ ചെറിയ കൃഷി ഒക്കെ ഉള്ളതുകൊണ്ട് ആളിവിടത്തന്നെ നിന്നു.
“ദാമുവേട്ടൻ മോന്റെ അടുത്ത് പോയി നിക്കാറില്ലേ….”
“ഓഹ് എവിടുന്നു എനിക്കീ ടൗണൊന്നും പിടിക്കത്തില്ലന്നെ…
ഇവിടുത്തെ കുന്നും കാറ്റും ഒക്കെ കണ്ടും കൊണ്ടുമൊക്കെ നടന്നിട്ട് അവിടേക്ക് പോവുമ്പോൾ എനിക്കാകെ വീർപ്പ് മുട്ടുന്ന അവസ്ഥയാ…”
ഞങ്ങൾക്കുള്ള അപ്പോം കിഴങ്ങു കറിയും വിളമ്പുന്നതിനിടയിൽ ദാമുവേട്ടൻ പറഞ്ഞു.
“രാമൻ എങ്ങനെയുണ്ട് മോനെ, ഒരിക്കെ എനിക്കെഴുതിയ കത്തിൽ പറഞ്ഞിരുന്നു വീടും പറമ്പുവൊക്കെ ജയിലിൽ വെച്ച് കിട്ടിയ ഒരു മോനു എഴുതി വെച്ചു, അവൻ അവിടെ വരുവാണേൽ എല്ലാ സഹായോം ചെയ്തു കൊടുക്കണോന്നു. എന്തായാലും ഈ അടുത്താ ഞാൻ വീഴാറായ വീടൊക്കെ ഒന്ന് പുതുക്കി പണിതത്.”
രാമേട്ടന്റെ വീട്, ശെരിക്കും അതൊരു ശവപ്പറമ്പാണെന്നു തോന്നിപ്പോയി. മൂന്നു മരണങ്ങൾ രണ്ടെണ്ണം അർഹിച്ച വിധി ആയിരുന്നെങ്കിൽ പോലും മൂന്നാമത്തേത് പാവം കുട്ടി. ഇപ്പോൾ വിധിക്കപ്പെട്ട ഒരു പേപ്പട്ടിയെ കൂടി അവിടെ കൊന്നു കുഴിച്ചു മൂടി. ആഹ് സ്ഥലം അതിനു വിധിക്കപ്പെട്ടതാണെന്നു തോന്നി. അല്ലെങ്കിൽ വിജയിയെ പൊക്കി എസ്റ്റേറ്റിൽ കൊണ്ടുപോവാൻ പ്ലാൻ ചെയ്തിരുന്ന എനിക്ക് പിന്നീട്
ഇങ്ങനെ ഒരു സാധ്യതയെ കുറിച്ച് തോന്നില്ലായിരുന്നല്ലോ.
“ഹരിയെന്താ കഴിക്കാതെ നോക്കി ഇരിക്കുന്നെ.”
ദാമുവേട്ടന്റെ ചോദ്യം എന്നെ തിരികെ എത്തിച്ചു.
“ഹേയ് ഒന്നൂല്ല….ഞാൻ പെട്ടെന്നെന്തോ ആലോചിച്ചിരുന്നതാ.” ——————————————-
ഭക്ഷണം കഴിച്ചു ഇറങ്ങാൻ നേരം ദാമുവേട്ടന്റെ കയ്യിൽ നിർബന്ധപൂർവ്വം കുറച്ചു കാശ് തിരുകി വെച്ച് വാനിൽ എസ്റ്റേറ്റിലേക്ക് തിരിച്ചു. *************************************
എസ്റ്റേറ്റിൽ മല്ലിയോട് അജയേട്ടൻ എല്ലാം പറഞ്ഞിരുന്നു അതുകൊണ്ട് തന്നെ അവിടേയ്ക്ക് ചെല്ലുമ്പോൾ കൂടുതൽ ചോദ്യമൊന്നും ഉണ്ടായില്ല, പക്ഷെ പ്രതീക്ഷിക്കാതെ കൂടെ ഒരാൾ കൂടെ ഉള്ളത് മല്ലിയെ തെല്ലൊന്നു അമ്പരപ്പിലാക്കിയത് എനിക്ക് മനസ്സിലായി. അത്തിയുടെ കാര്യം ഇതുവരെ അജയേട്ടനും അറിയില്ല, നേരിട്ട് തന്നെ പറയാം എന്നുവെച്ചു. ബാക്കി ഉണ്ടായിരുന്ന ഉറക്കവും ക്ഷീണവും എസ്റ്റേറ്റിലെ സ്വസ്ഥതയിൽ ഉറങ്ങി തീർത്തു. ഉച്ചയ്ക്ക് ഊണിനു നേരമായപ്പോൾ മല്ലിയാണ് വിളിച്ചെഴുന്നേല്പിച്ചത്. മല്ലിയുടെ കൂർപ്പിച്ചുള്ള നോട്ടം കണ്ടപ്പോൾ തന്നെ അത്തിയെക്കുറിച്ചറിയാനാണെന്നു മനസ്സിലായി, അത്തിയെ കണ്ടു മുട്ടിയതും എന്നെ സഹായിച്ചതുമൊക്കെ പറഞ്ഞപ്പോൾ മല്ലി ഓക്കേയായി.
“അത്തി….”
ഉച്ച കഴിഞ്ഞു കാണാതായപ്പോൾ അത്തിയെ നോക്കി ഇറങ്ങിയ ഞാൻ എത്തിയത് ഫാം ഹൗസിനു പുറകിൽ ഉണ്ടായിരുന്ന ഒരു വലിയ പാറപ്പുറത്തായിരുന്നു. എന്തോ ആലോചിച്ചുകൊണ്ട് ദൂരേക്ക് നോക്കി ഇരുന്ന അത്തിയെ ഞാൻ വിളിച്ചതും. ശാന്തനായി എന്നെ തിരിഞ്ഞു നോക്കി.
“എന്താ ഇവിടെ വന്നു ഒറ്റയ്ക്ക് ഇരിക്കുന്നത്.”
“ഒന്നുമില്ല……..ചെയ്യാനൊന്നും ബാക്കി ഇല്ലാത്തത് കൊണ്ട് ഇനി എന്ത് എന്ന ചിന്ത ഉള്ളിൽ കയറിക്കൂടിയപ്പോൾ ഇറങ്ങി നടന്നതാ ഇവിടെ ഇരുന്നപ്പോൾ ഒരു ചെറിയ ആശ്വാസം.”
ഒന്ന് ഏന്തിയാണെങ്കിലും പാറപ്പുറത്തു ഞാനും കയറി.
“ഇവിടെ ഇനി ഇഷ്ട്ടപ്പെട്ടു തുടങ്ങാം അത്തി. നീ ഇനി ഇവിടെ അല്ലെ.”
“വേണ്ട ഹരി….ഞാൻ ഇവിടെ എന്ത് ചെയ്യാനാ…”
“ഇവിടുന്നു പോയിട്ട് എന്ത് ചെയ്യാനാ……. ……………….ഇവിടെ ഒരാളുടെ കുറവുണ്ട് ഉണ്ടായിരുന്ന ഒരുത്തൻ ഇപ്പോൾ ഒരു പുളികൊമ്പിൽ കയറിപ്പിടിച്ചു രക്ഷപെട്ടു, അതോടെ എന്റെ വീട്ടിലുള്ള രണ്ടെണ്ണം മാസത്തിൽ ഒരാഴ്ച എന്നെ ഇങ്ങോട്ടു നാടുകടത്തും. ഇവിടെ ഒരാളുണ്ടെങ്കിൽ എനിക്കും കുറച്ചു പണി കുറയുമല്ലോ.”
അത്തി ഒന്നും പറഞ്ഞില്ല ആഹ് മൗനം എന്തായാലും എതിര് നിൽക്കുന്നതായി തോന്നിയില്ല.
************************************* അന്ന് കഴിഞ്ഞു പിറ്റേന്നാണ് കാത്തിരുന്ന ആഹ് വാർത്ത എത്തിയത്. മൂന്നാറിലെ തോട്ടത്തിലെ ഫാംഹൗസിൽ സഹോദരന്മാരായ ബിസിനെസ്സ്കാരെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി എന്ന വാർത്ത. കേട്ടതോടെ ചെറുതായി ഭയം പിടിമുറുക്കാൻ തുടങ്ങി. എങ്കിലും പുറത്തേക്ക് കൊണ്ട് വന്നില്ല, എന്റെ പേടി എന്റെ ഉള്ളിൽ തന്നെ ഇരുന്നാൽ മതി
എന്നുറപ്പിച്ചിരുന്നു. ഇൻക്വസ്റ് തയ്യാറാക്കാൻ ഇന്ന് മുഴുവൻ പോലീസ് അവിടെ തിരയും എന്നെനിക്കുറപ്പായിരുന്നു. പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതൊന്നും അവരുടെ കണ്ണിൽ പെടരുതേ എന്ന് ഉള്ളിൽ ഉരുകി നിന്ന് പ്രാര്ഥിച്ചുപോയി. അന്ന് രാത്രി അജയേട്ടന്റെ കാൾ വരും വരെ നെഞ്ചിൽ താളം വിട്ട മിടിപ്പിനായിരുന്നു മുഴക്കം കൂടുതൽ. അങ്ങേരുടെ സാധാരണ ഫോണിൽ നിന്നും എന്നെ എന്റെ ഫോണിൽ തന്നെ ആണ് വിളിച്ചത്,
“ഡാ….”
“ആഹ് അജയേട്ടാ…”
“നീ ഒന്നും ഇങ്ങോട്ടു പറയണ്ട കൂടുതലൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. ഞാനും ടീമിൽ ഉണ്ട്, ജീവനോടെ ഇരുന്നപ്പോൾ അവന്മാരിട്ടു കൊടുത്ത എല്ലിന്റെ നന്ദി കാണിക്കാനായി എസ് പി നേരിട്ടാണ് അന്വേഷിക്കുന്നത്. പക്ഷെ പേടിക്കണ്ട, പ്രഥമ ദൃഷ്ടിയിൽ ഉള്ള തെളിവെല്ലാം വിജയ്ക്ക് എതിരെ ആണ്. എങ്കിലും അവനെ പരോളിൽ ഇറക്കിയ പേരിൽ ഒരു ചോദ്യം ചെയ്യലിന് നിന്നെയും വിളിപ്പിച്ചേക്കാം ഒന്ന് കരുതിയിരിക്കണം വേറൊന്നും പേടിക്കണ്ട. പിന്നെ വസൂ എന്നെ വിളിച്ചിരുന്നു, അവന്മാര് തീർന്ന കാര്യം അറിഞ്ഞിട്ടുള്ള വിളി ആണ് നീ നാളെ വീട്ടിൽ എത്തണം എന്ന് കടുപ്പിച്ചു പറഞ്ഞിട്ടുണ്ട്. അവൾക്ക് എന്തായാലും സംശയത്തിനിട കൊടുക്കണ്ട, നീ വിട്ടോ. വേറെ എന്തേലും ഉണ്ടെങ്കിൽ ഞാൻ നോക്കിക്കോളാം……. എന്തായാലും ഇതുവരെ കാര്യം എല്ലാം സ്മൂത്ത് ആണ്.”
അതും പറഞ്ഞു അങ്ങേരു വെച്ചു, അല്പം ആശ്വാസം തോന്നി. ഒപ്പം ചെറിയ പേടിയും ബാക്കി നിന്നു. *************************************
പിറ്റേന്ന് വെളുക്കും മുൻപേ അവിടുന്ന് വീട്ടിലേക്ക് തിരിച്ചു. ഇടയ്ക്ക് വസുവിനെ ഒന്ന് വിളിച്ചെങ്കിലും എടുത്തില്ല, പിന്നീട് അവൾ തിരിച്ചു വിളിച്ചു. ഞാൻ എത്തുന്ന ഏകദേശ സമയം പറഞ്ഞതും കൂടുതലൊന്നും പറയാതെ ഫോൺ കട്ട് ചെയ്തു. ………………… …………….ഞാൻ എത്തുമ്പോഴേക്കും ആള് ഒരു സാരി ഒക്കെ ഉടുത്തു കോലായിൽ തന്നെ ഉണ്ട്. എന്നെ അധികം നിർത്താതെ അകത്തേക്ക് പോലും കയറ്റാതെ ഞാൻ വന്നിറങ്ങിയതും അവൾ വണ്ടി എടുക്കാൻ പറഞ്ഞു. എന്നിൽ ഒരു പകപ്പ് വന്നു നിറഞ്ഞു, വസുവിന്റെ മുഖത്ത് പതിവില്ലാത്ത ഒരു പിരിമുറുക്കം.
ജഗന്റെയും ജീവന്റെയും വീട്ടിലേക്ക് അതായത് ഈശ്വറിന്റെ തറവാട്ടിലേക്ക് പോകാൻ പറഞ്ഞ അവൾ പിന്നീട് ഒന്നും മിണ്ടാതെ സീറ്റിലേക്ക് ചാരി കിടന്നു. അവളുടെ മൗനം എന്നിലും പ്രതിഫലിച്ചു. മരണ വീട്ടിൽ ആളുകൾ തിങ്ങികൂടിയിട്ടുണ്ട്, ഒരേ ദിവസം രണ്ടു മരണം അതും വലിയ തറവാട്ടിലെ ബിസിനെസ്സ് തലപ്പത്തുള്ള സഹോദരങ്ങൾ മുറ്റത്തും പടിപ്പുരയ്ക്ക് പുറത്തും തുടങ്ങി റോഡ് വരെ ആളും വണ്ടികളും കൊണ്ട് നിറഞ്ഞിരുന്നു. കാർ വീട്ടിലേക്ക് എടുക്കാതെ റോഡ് സൈഡിൽ തന്നെ നിർത്തി ഞാനും വസുവും ഇറങ്ങി. പല പ്രമുഖ മുഖങ്ങളെയും കണ്ടു ഉയർന്ന പോലീസുകാരും തല മുതിർന്ന രാഷ്ട്രീയക്കാരും അടക്കം പലരും എത്തിയിട്ടുണ്ട്. വസൂ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് മുന്നോട്ടു നടന്നു, എനിക്ക് ഒരു പിൻവലിവ് തോന്നിയെങ്കിലും സംശയത്തിന് ഇട കൊടുക്കേണ്ട എന്ന് കരുതി ഒപ്പം തന്നെ നടന്നു. ആഹ് വലിയ തറവാടിന്റെ ഉമ്മറക്കോലായിൽ വെള്ള പുതപ്പിച്ച നിലയിൽ തലയ്ക്ക് നിലവിളക്കുമായി അവരുണ്ടായിരുന്നു…… ഉമ്മറത്തെ ചാരു കസേരയിൽ ചാരി നെഞ്ചിലേക്ക് കൈ രണ്ടും ചേർത്ത്
പുറത്തെ ആകാശത്തെ നോക്കികൊണ്ട് പ്രായമായിട്ടും തേജസ്സ് ഒഴിയാത്ത മുഖവുമായി ഒരു മനുഷ്യൻ ഇരിപ്പുണ്ടായിരുന്നു. അവന്മാരുടെ അച്ഛൻ ആയിരിക്കുമെന്ന് മനസ്സിലായി, ആഹ് കണ്ണുകളിൽ പക്ഷെ വിഷമം ഇല്ല ഒരു നിസ്സംഗത തളം കെട്ടി കിടപ്പുണ്ട്. കസേരയുടെ കാലിൽ ചാരി ഒരു പെണ്ണിരിപ്പുണ്ട് അവളുടെ മടിയിൽ തല വെച്ച് കിടക്കുന്ന മറ്റൊരുവളും, കരഞ്ഞു കണ്ണീർ വറ്റിയപോലെ രണ്ടു പേരുടെ മുഖങ്ങളും വീർത്തു നിൽക്കുന്നു. കണ്ണിൽ ആഹ് വൃദ്ധന്റെ കണ്ണിൽ കണ്ട അതെ നിസ്സംഗത. അവരുടെ ശവ ശരീരത്തിന് മുമ്പിൽ ഞാനും വസുവും അൽപനേരം നിന്നു, എനിക്ക് വിരോധമോ ദേഷ്യമോ തോന്നിയില്ല… മുന്നിൽ കിടക്കുന്ന മരിച്ച ശവ ശരീരത്തിനോട് എന്തിന് ദേഷ്യം തോന്നണം. അൽപ നേരം നിന്നിട്ടു ഞാൻ ഒരു വശത്തേക്ക് മാറി, വസൂ അപ്പോഴേക്കും മുന്നോട്ടു നടന്നു ചെന്ന് അങ്ങേരുടെ മുമ്പിൽ നിന്നു.
“അമ്മാവാ….”
ഒന്ന് മടിച്ചിട്ടാണ് വസൂ വിളിച്ചത്. വിളി കേട്ട അദ്ദേഹം ഒന്ന് തിരിഞ്ഞു നോക്കി, ചുളിവ് വീണ മുഖത്ത് ചെറിയ ഒരു പ്രകാശം നിഴലിട്ടു. കണ്ണുകളിൽ ചെറിയ ജലാംശവും ഏറി വന്നു.
“മോളെ…..”
ഇടറി മുറിഞ്ഞു അത്രയും മാത്രമേ പുറത്തു വന്നുള്ളൂ. തൊണ്ട അടഞ്ഞു പോയ പോലെ അദ്ദേഹം വിങ്ങി പൊട്ടിയപ്പോൾ വസൂ രണ്ട് കയ്യിലും ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു. താഴെ ഇരുന്ന രണ്ടു പേരും ഇത് കണ്ട് കണ്ണ് നിറയ്ക്കുന്നത് കണ്ടപ്പോൾ വസൂ ഒന്നിരുന്നു അവരെയും ചേർത്ത് പിടിച്ചു, ജഗന്റെയും ജീവന്റെയും ഭാര്യമാരാണെന്നു അവിടെ നിന്നവരിൽ നിന്നും പിന്നീട് അറിഞ്ഞു, മുറപ്രകാരം വസൂ അവരുടെ ഏട്ടത്തി ആണ്. രണ്ടു പേരുടെയും തലയിൽ തലോടി വസൂ എഴുന്നേൽക്കുമ്പോഴേക്കും ഞാൻ വസുവിന്റെ ചാരത്തെത്തിയിരുന്നു, എന്നെ കണ്ട ആഹ് മൂന്ന് കണ്ണുകളിൽ ആരാണെന്ന ചോദ്യം കണ്ടപ്പോൾ വസൂ എന്റെ കയ്യിൽ ചുറ്റി ചേർന്ന് നിന്നു, ഒരു പ്രഖ്യാപനം പോലെ. അത് കണ്ട ആഹ് വൃദ്ധൻ എന്റെ കൈ കവർന്നു ഒപ്പം ഒരു കൈ വസുവിന്റെ നെറുകയിലും വെച്ചു.
“നല്ലതേ വരൂ….”
അത് മാത്രം പറഞ്ഞു വീണ്ടും കസേരയിലേക്ക് ചാഞ്ഞു. താഴെ ഞങ്ങളെ നോക്കി ഇരുന്ന രണ്ടു പേരോടും കണ്ണ് കൊണ്ട് തന്നെ യാത്ര പറഞ്ഞു ചിത ഉയരും മുൻപ് തിരികെ ഇറങ്ങി.
*************************************
കാറിൽ ഇരുന്നപ്പോഴും വസൂ സീറ്റിലേക്ക് ചാഞ്ഞു, കണ്ണടച്ച് ഇരിപ്പ് മാത്രം ആയിരുന്നു.
“എന്താ വസൂ…..ഇത്. നീ ഇങ്ങനെ തളർന്നു പോയാൽ എങ്ങനാ..?”
അവളുടെ ഇരിപ്പ് കണ്ടു സഹിക്കാൻ കഴിയാതെ ആയപ്പോൾ ഞാൻ ചോദിച്ചു. വീണ്ടും മൗനം.
“പോലീസ് വന്നു ചോദിക്കുമ്പോൾ ഞാൻ എന്താ പറയേണ്ടത് ഹരി………. അവർ പോലും അറിയാത്ത ഒരു സെമിനാറിന്റെ കഥയോ..?”
കയ്യിലെ സ്റ്റിയറിംഗ് ഞെട്ടലിൽ ഒന്ന് തെറ്റി, അതിന്റെ പ്രതിഫലനത്തിൽ കാറും ഒന്ന് പാളി. കിതപ്പടക്കി വണ്ടി എന്റെ കൈപ്പിടിയിൽ ആകുമ്പോഴേക്കും എന്റെ നില വിട്ടു പോവുന്നുണ്ടായിരുന്നു.
“ഞാൻ ചോദിച്ചതിന് ഉത്തരം തന്നില്ല….?”
വീണ്ടും അവളുടെ സ്വരം.
“ഞാൻ പിന്നെ എന്ത് വേണം……..ഒരിക്കൽ ഇനിയും നിന്നെയും അവളുമാരെയും തേടി വരാൻ സാധ്യതയുള്ള അവന്മാരെയും പേടിച്ചു ജീവിതം മുഴുവൻ ഉരുകണോ……അല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞു പിന്നെ അതോർത്തു നീറി ജീവിക്കണോ….ഇപ്പോൾ ഒരിക്കൽ അവർ ഉണ്ടാക്കിയ മുറിവും പേറി നടക്കുന്ന പോലെ…. എനിക്ക് മനസ്സില്ല അതിനു. ഒരിക്കൽ വീണതാ ഞാൻ ഇനി ഒരിക്കൽ കൂടി നഷ്ടം സഹിക്കാൻ വയ്യ ഇനി നഷ്ടപ്പെട്ടാൽ അതിന്റെ വ്യാപ്തി നിനക്കും അറിയാല്ലോ. ഒരിക്കൽ കൂടി ഞാൻ അനുഭവിച്ചാലും നീ ഒക്കെ സന്തോഷത്തോടെ കഴിഞ്ഞാൽ മതീന്നേ എനിക്കുണ്ടായിരുന്നുള്ളൂ. അതിനു വേണ്ടിയാ ഞാൻ ഇതെല്ലാം ചെയ്തേ….”
കാർ ആപ്പോഴേക്കും ഞാൻ സൈഡിൽ ഒതുക്കി ഇരുന്നു, ചുണ്ടിനിടയിലൂടെ നാവിൽ തൊട്ട ഉപ്പുവെള്ളം പതിയെ ഇറക്കുമ്പോഴും ഇടറിയ ശബ്ദത്തിൽ ഞാൻ പറഞ്ഞുകൊണ്ടിരുന്നു.
“ഹരി പ്ലീസ് എനിക്ക് പെട്ടെന്ന്, ആഹ് ഒരു അവസ്ഥയിൽ…………എനിക്കറിയില്ലെടാ…….”
സീറ്റിൽ നിന്നും ഒന്നുയർന്നു എന്റെ നെഞ്ചിലേക്ക് ചാരി കിടന്നു വസൂ വിങ്ങി പൊട്ടി.
“ഞങ്ങൾക്ക് ഇനി നീ മാത്രേ ഉള്ളു….നീ കൂടി പോയാൽ പിന്നെ എന്തിനാ ഞങ്ങൾ ഇവിടെ ബാക്കി നിക്കണേ…..നിന്നോട് ഇത് പറയാണ്ടാന്നു വെച്ചതാ, ഇതുവരെ അറിയിക്കാതെ നിന്റെ മുന്നിൽ ഇനിയും അഭിനയിക്കാന്ന് തന്നെ കരുതീതാ…… നീ പോയപ്പോ തൊട്ടു ഗംഗ വയറ്റിൽ കൊച്ചിനേം വെച്ചോണ്ട് നിന്റെ കാര്യത്തിൽ ടെൻഷൻ അടിക്കുന്നത് കണ്ടും തളർന്നു പോവാതെ പിടിച്ചു നിന്നതാ ഞാൻ, അവര് മരിക്കേണ്ടത് തന്നെയാ എന്ന് എനിക്കും തോന്നിയിരുന്നു, ഒരു ഡോക്ടർ ആയിരുന്നിട്ടുപോലും ആഹ് മരണങ്ങൾ ഞാൻ ആഗ്രഹിച്ചിരുന്നു.……പക്ഷെ ഇന്ന്…….ഇന്നവിടെ ചെന്നപ്പോൾ ആഹ് രണ്ട് പെണ്പിള്ളേരുടെ ഇരിപ്പ് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല….എനിക്ക്, ഒരിക്കെ ഞാനും അനുഭവിച്ചതല്ലേ ആഹ് വേദന….കണ്ടു നിക്കാൻ പറ്റിയില്ലാ…..”
നെഞ്ച് നനച്ചുകൊണ്ട് പൊട്ടി പൊട്ടി കരയുന്ന വസുവിന്റെ പുറത്തു തലോടികൊണ്ടിരുന്നു എന്നല്ലാതെ വേറെ എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. കരഞ്ഞു തീർന്നപ്പോൾ കണ്ണീരൊഴുകിയ രണ്ടു കണ്ണിലും ഉമ്മ വെച്ച് ഏങ്ങിക്കൊണ്ടിരുന്ന വസുവിനെ പതിയെ സീറ്റിലേക്ക് ഇരുത്തുമ്പോൾ എന്റെ മനസ്സിൽ ഗംഗ ആയിരുന്നു. വസൂ പറഞ്ഞത് വെച്ച് എല്ലാം ഗംഗയ്ക്കും അറിയാം…..പാവം പെണ്ണ് ഉള്ളിൽ എന്റെ ജീവനും ഇട്ടു തീ തിന്നുവായിരുന്നു ഈ ദിവസം മുഴുവൻ.
“നിങ്ങൾക്ക് എങ്ങനാ മനസ്സിലായത്.”
കരച്ചിലൊതുങ്ങി എന്നെ നോക്കിയിരുന്ന വസുവിനെ നോക്കി ഞാൻ ചോദിച്ചു.
“നിന്റെ അകവും പുറവും ഞങ്ങൾക്ക് അറിഞ്ഞൂടെ ഹരി. എനിക്കും അവൾക്കും സ്വയം അറിയുന്നതിലും കൂടുതൽ നിന്നെ അറിയാം…”
വസുവിന്റെ കണ്ണിൽ ഒരു കുസൃതി തെളിഞ്ഞു കണ്ട കുഞ്ഞു സന്തോഷവുമായി വീണ്ടും യാത്ര തുടർന്നു. ************************************* വീട്ടിൽ എത്തിയപാടെ വസൂ കണ്ണ് തുടച്ചു ഒരു നല്ല ചിരിയും ചിരിച്ചു ഓടി വീട്ടിൽ കയറി പോയി.
“ഒരുത്തി നിന്നേം നോക്കി ഇരിപ്പുണ്ടട്ടോ……അതിനെ വട്ടു പിടിപ്പിക്കാതെ വേഗം ചെന്ന് സോപ്പിടാൻ നോക്ക്.”
പെണ്ണതും പറഞ്ഞു ഡ്രസ്സ് മാറാനായി റൂമിലേക്ക് കയറി, ഞാൻ പിന്നെ ഗംഗയെ സമാധാനിപ്പിക്കാൻ മീനുവിന്റെ മുറിയിലേക്കും ചെന്നു, മീനുവിനെ താഴെക്കാക്കിയതിൽ പിന്നെ ഗംഗ മീനുവിനോടൊപ്പമാണ് ദിവസ്സം മുഴുവൻ.
ചാരിയ റൂമിന്റെ വാതിൽ പയ്യെ തുറന്നു അകത്തേക്ക് കയറുമ്പോൾ രണ്ടും കട്ടിലിലുണ്ട്. മീനു ചരിഞ്ഞു കിടക്കുന്ന ഗംഗയുടെ തള്ളി നില്ക്കുന്ന വയറിൽ കൈ ചേർത്ത് ഉറങ്ങുവാണെന്നു തോന്നുന്നു. മീനുവിന്റെ മുടിയിലൂടെ തലോടുന്നത് കണ്ടപ്പോൾ ഗംഗ ഉറങ്ങിയിട്ടില്ലെന്നു മനസ്സിലായി, രണ്ടു പിള്ളേരുടെ അമ്മയെ പോലെയാണ് ഇപ്പോൾ കറുമ്പിയുടെ കിടപ്പു. ഞാൻ വന്നത് അറിഞ്ഞിട്ടാവണം ഗംഗ കണ്ണ് തുറന്നു എന്നെ നോക്കി.
ഹോ പെണ്ണിന്റെ നോട്ടത്തിന് തന്നെ ഉണ്ട് കീറിമുറിക്കുന്ന മൂർച്ച. ഞാൻ പതിയെ ചെന്ന് ഗംഗയുടെ അടുത്ത് ഇരുന്നു ഒന്നു തോളിൽ കൈ വെച്ചതും പെണ്ണ് കൈ തട്ടി മാറ്റി.
“എന്താ ഗംഗ കുട്ടി……..”
“എന്താന്ന് നിനക്കറിയില്ലേ ഹരി……”
“ഞാൻ ചെയ്യേണ്ടതേ ചെയ്തിട്ടുള്ളൂ…..”
“ഒച്ച കൂട്ടണ്ട ഹരി…….മീനു ഇപ്പൊ ഉറങ്ങിയെ ഉള്ളു. അവളെ ഉണർത്തണ്ട……… ……………….ചെയ്യേണ്ടത് ചെയ്യുമ്പോൾ ഇവിടെ ബാക്കി ഉള്ളവരുടെ കാര്യം കൂടി ഓർക്കുന്നത് നല്ലതാ, നിന്നെ ഓർത്തു ഞാൻ ഈ അവസ്ഥയിലും എന്തോരം കരഞ്ഞുന്നു അറിയോ.”
“സോറി എന്റെ ഗംഗയല്ലേ……ഇപ്പോൾ ഒരാളുടെ കരച്ചിലൊക്കെ ഒന്ന് ഒതുക്കിയത്തെ ഉള്ളു. നീ കൂടെ എന്നെ തളർത്തല്ലേ.”
“ഇല്ല…….പക്ഷെ ഇതിന്റെ പേരിൽ എനിക്കോ ഇച്ചേയിക്കോ മീനുവിനോ ഇനി ഒരു നഷ്ടം സംഭവിക്കാൻ പാടില്ല ഉറപ്പു തരണം നിക്ക് നീ.”
“ഉറപ്പ് എന്റെ ജീവൻ കൊടുത്തിട്ടാണേലും ഞാൻ നിന്നെ ഒക്കെ കാത്തോളാം.”
“നീ പോയിട്ട് പിന്നെ ഞങ്ങൾ എന്തിനാട പട്ടി ഇവിടെ…..മേലാൽ ഇനി ഇങ്ങനെ ഒന്നും പറയരുത് കേട്ടോടാ ചെക്കാ…”
മീനുവിന്റെ മുന്നിലേക്ക് കിടന്ന മുടി ഒന്നൂടെ മാടി വെച്ച് ഗംഗ തല എനിക്ക് നേരെ തിരിച്ചിട്ടൊന്നു ഉയത്തി.
“താ….”
“എന്ത്..”
“എന്റെ പതിവ് താടാ ചെക്കാ.”
പെണ്ണിന്റെ മുഖം തുടുത്തത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായിരുന്നു. ഒന്ന് താഴ്ന്നു നെറ്റിയിലും ചുണ്ടിലും ഒരുമ്മ കൊടുത്തു പിന്നെ മീനുവിന്റെ കൈക്കരികിൽ ഗംഗയുടെ വയറ്റിലുള്ള എന്റെ കുഞ്ഞിനും ഒരുമ്മ കൊടുത്തു.
“ഞാൻ പോയി ഡ്രസ്സ് മാറട്ടെ….” മീനുവിനെയും ഒന്ന് നോക്കി ഞാൻ റൂമിൽ നിന്നിറങ്ങി. *************************************
രണ്ട് ദിവസങ്ങൾക്ക് അപ്പുറമാണ് ഞാൻ പ്രതീക്ഷിച്ചിരുന്ന വിളി വന്നത്. അജയേട്ടൻ വാണിംഗ് തന്നിരുന്നതും മനസ്സിൽ ഉണ്ടായിരുന്നു. ഇവിടുള്ള കമ്മീഷണർ ഓഫീസിലേക്ക് ചെല്ലനായി വിളിപ്പിച്ചിരിക്കുന്നു. പക്ഷെ വസുവിനെ കൂടി വിളിച്ചത് എന്നിൽ ചെറിയ ആശങ്ക ഉണർത്തി. പൊങ്ങി വന്ന ആശങ്ക ഉള്ളിൽ തന്നെ അമർത്തി ഞാനും വസുവും ഓഫീസിലേക്ക് ചെന്നു.
_________________________
കമ്മീഷണർ ഓഫീസിൽ ജഗന്റെയും ജീവന്റെയും അന്വേഷണം നടത്തുന്ന എസ് പി വിളിപ്പിച്ചതനുസരിച്ചെത്തിയ ഞങ്ങളെ അവർ ഓഫീസ് റൂമിലിരുത്തി.
അല്പം കഴിഞ്ഞതും അത്യാവശ്യം തടിയും പൊക്കവുമൊക്കെ ഉള്ള ഒത്ത ഒരു മനുഷ്യൻ റൂമിലേക്ക് വന്നു. തൊപ്പിയിലെയും തോളിലെയും അടയാളങ്ങൾ എസ് പി ആണെന്ന് എനിക്ക് മനസ്സിലാക്കി തന്നു.
ഞങ്ങൾ വിസിറ്റേഴ്‌സ് സീറ്റിൽ ആണിരുന്നത്, അയാൾ വന്നു ഞങ്ങൾക്കെതിരെയും ഇരുന്നു. ചോര നിറമുള്ള അയാളുടെ കണ്ണുകൾ ഇടയ്ക്ക് വസുവിനെ ചൂഴ്ന്നു നോക്കുന്നത് കണ്ട എന്റെ രക്തം തിളച്ചു. എന്റെ പിരിമുറുക്കം മനസ്സിലാക്കി വസൂ കൈ എന്റെ മേലെ വെച്ച് എന്നെ നിയന്ത്രിച്ചത് കൊണ്ട് അടങ്ങി ഇരിക്കേണ്ടി വന്നു.
“നിങ്ങളെ വിളിപ്പിച്ചത് ചില കാര്യങ്ങൾ അറിയാൻ വേണ്ടി മാത്രമാണ്, എന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ…..ജഗന്റെയും ജീവന്റെയും മരണത്തെ കുറിച്ച്. ഉത്തരങ്ങൾ തൃപ്തികരം ആണെങ്കിൽ നമ്മൾ ഇവിടെ സന്തോഷത്തോടെ പിരിയുന്നു.”
വസുവിന്റെ മേലുള്ള നോട്ടം കൂടിയപ്പോൾ വസൂ തന്നെ അയാളെ നോക്കി കണ്ണ് കൂർപ്പിച്ചതും, നോട്ടം നിർത്തി അയാൾ പറഞ്ഞു.
“സാർ ചോദിച്ചോളൂ ഞങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ആണെങ്കിൽ ഞങ്ങൾ പറയാം.”
വസൂ തന്നെ ചോദിച്ചതിന് മറുപടി പറഞ്ഞു.
“ഹരി…..ജഗനും ജീവനും കൊല്ലപ്പെടുമ്പോൾ അതെ ടൗണിൽ ഉണ്ടായിരുന്നു അല്ലെ…”
“അതെ…”
“അവിടെ എന്തായിരുന്നു പരിപാടി.”
അയാളുടെ ചോദ്യത്തിന്റെ പൊരുൾ എനിക്ക് കിട്ടി.
“അവിടെ ഉള്ള വസുവിന്റെ തോട്ടത്തിലെ കാര്യങ്ങൾ മാസത്തിൽ ഒരിക്കൽ പോയി ഞാൻ നോക്കാറുണ്ട്, അവർ കൊല്ലപ്പെടുന്ന സമയത്ത് ഞാൻ ആഹ് കാര്യത്തിന് വേണ്ടി തന്നെയാണ് മൂന്നാർ പോയത്.”
“ഓക്കേ…..ഹരി……..ഹരിക്ക് വിജയിയെ അറിയാമോ.”
“നേരിട്ട് കണ്ടിട്ടില്ല പക്ഷെ അറിയാം.”
“എങ്ങനെ…”
“ഞാൻ സ്നേഹിച്ചിരുന്ന പെണ്ണിനെ കല്യാണം കഴിച്ചത് അയാളാ.”
“എന്നിട്ടിപ്പൊ ആഹ് കുട്ടി എവിടെയാ…”
“എന്റെ വീട്ടിലുണ്ട്.”
വസൂ മറുപടി പറഞ്ഞു.
“അതെന്താ ഡോക്ടറെ ഇവനോടും ആഹ് കുട്ടിയോടും നിങ്ങൾക്ക് ഇത്ര മമത.”
“ഇവൻ എന്നെ കെട്ടാൻ പോവുവാ…. അപ്പോൾ പിന്നെ ആവമല്ലോ.”
വസൂ കുറിക്കു കൊള്ളുന്ന രീതിയിൽ തന്നെ മറുപടി പറഞ്ഞു.
“ഒക്കെ അത് നിങ്ങളുടെ പേർസണൽ കാര്യമാണ് ഞാൻ ഇടപെടുന്നില്ല…ബട്ട് വിജയ്ക്ക് നിങ്ങൾ പരോൾ എടുത്തു കൊടുത്തത് എന്തിന് വേണ്ടിയാണ്.”
“മീനുവിന് ഡിവോഴ്‌സ് ചോദിക്കാൻ വേണ്ടി ആണ് ഞാൻ ഒരിക്കൽ അവനെ കണ്ടത്, പക്ഷെ അവന്റെ പെരുമാറ്റം കണ്ടപ്പോൾ പിന്നെ നിന്നിട്ടു കാര്യമില്ലെന്ന് തോന്നി.”
“പിന്നെപ്പോഴാ കാര്യമുണ്ടായത്.”
വസുവിന്റെ മറുപടിക്ക് മേലെ അയാൾ വീണ്ടും ചോദിച്ചു.
“മീനുവിന് വീണ്ടും ഒരു ജീവിതത്തിനു അവൻ അവൾക്ക് ഡിവോഴ്‌സ്
കൊടുത്തെ പറ്റുള്ളൂ എന്ന് മനസ്സിലായപ്പോൾ വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെയാണ് ഒരു വക്കീലിനെ ഒരിക്കൽ കൂടി അയച്ചത്. അന്ന് പക്ഷെ വിജയ് സമ്മതിച്ചു പകരം പരോൾ ചോദിച്ചു, ഞങ്ങൾക്ക് വേണ്ടത് അവൻ തരാമെന്നു പറഞ്ഞപ്പോൾ പകരം ഞങ്ങൾ പരോളിന് സഹായിച്ചു.”
“ഓക്കേ……പക്ഷെ പരോളിനിറങ്ങിയ അവൻ കാണിച്ചതൊക്കെ അറിയാല്ലോ അല്ലെ.”
“അതിനു അറിഞ്ഞുകൊണ്ട് ഞങ്ങൾ ഉത്തരവാദികൾ അല്ലാല്ലോ സാർ.”
എന്റെ മറുപടി കൂടി കേട്ട അയാൾ ഒന്നാലോചിച്ചു.
“ഓക്കേ നിങ്ങൾ പൊയ്‌ക്കോളൂ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിപ്പിക്കും. ”
ഇറങ്ങും നേരം അയാളുടെ നോട്ടം വാസുവിനു മേൽ വീഴാതെ ഇരിക്കാൻ ആദ്യം വസുവിനെ ഇറക്കി പിറകിൽ ആണ് ഞാൻ ഇറങ്ങിയത്.
ഓഫീസിനു പുറത്തു ഞങ്ങളെ കാത്തു അജയേട്ടൻ നിൽപ്പുണ്ടായിരുന്നു.
“ഏട്ടൻ ഇവിടുണ്ടായിട്ടു പറഞ്ഞില്ലല്ലോ…”
ഞങ്ങളുടെ അടുത്തേക്ക് വന്ന അജയേട്ടനോട് ഞാൻ ചോദിച്ചു.
“ആഹ് കാലന്റെ കൂടെ പോന്നതാ.”
“വൃത്തികെട്ടവൻ….”
മുഖം ചുളിച്ചു ഓഫീസിലേക്ക് നോക്കി വസൂ ചുണ്ടനക്കി.
“വിട്ടു കള വസൂ…അയാൾക്ക് ഞരമ്പ് രോഗം ഇച്ചിരി ഉണ്ട് അതിന്റെയാ…………നിങ്ങൾ ചെല്ലു വൈകിട്ട് ഞാൻ നോക്കട്ടെ അങ്ങോട്ട് വരാം.”
“നോക്കണ്ട അങ്ങോട്ട് എത്തിക്കോൾണം…”
വസൂ ഓർഡർ ഇട്ടതും അജയേട്ടൻ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി. ************************************* ” പേടിക്കാനൊന്നുമില്ല……ആദ്യം മുതൽ അവസാനം വരെ ഉള്ള തെളിവുകൾ എല്ലാം വിജയ്‌ക്കെതിരെയാ….”
അന്ന് രാത്രി അത്താഴം കഴിക്കാൻ ഒപ്പമുണ്ടായിരുന്ന അജയേട്ടൻ അത് പറഞ്ഞപ്പോഴാണ് എല്ലാവര്ക്കും ശ്വാസം നേരെ വീണത്. അജയേട്ടൻ വന്ന സമയം ഒറ്റയ്ക്ക് മാറി ഇതുവരെ നടന്നതെല്ലാം ഞാൻ പറഞ്ഞിരുന്നു. അജയേട്ടനറിയാതിരുന്ന അത്തിയുടെ കാര്യവും, പിന്നെ ഞാൻ ആണ് ജഗനെയും ജീവനെയും തീർത്തതെന്നു വസുവിനും ഗംഗയ്ക്കും അറിയമായിരുന്നതും എല്ലാം. കേട്ട് കഴിഞ്ഞ അജയേട്ടൻ പറഞ്ഞതും എല്ലാം ഇതുപോലെ നടന്നത് നല്ലതിനായിരുന്നു എന്നാണ്…..കാരണം അത്തിയുടെ സഹായമില്ലാതെ എനിക്ക് തെളിവുകൾ ഇല്ലാതെ ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ സാധിക്കില്ലയിരുന്നു.
“ഒന്നാം സാക്ഷി പിന്നെ രമേട്ടനാണല്ലോ…….പ്രതിക്ക് വിക്‌ടിംസ് ആയവരോടുള്ള മുൻവൈരാഗ്യം തെളിയിക്കുന്ന പ്രോസിക്യൂഷൻ സാക്ഷി. ദൃസാക്ഷികൾ ആരും ഇല്ല. പിന്നെ കൊല നടന്ന ടവറിന്റെ റേഞ്ചിൽ നിന്നും വിജയിയുടെ ഫോണിൽ നിന്നും അവർക്ക് വന്ന ഫോൺ കാൾ, സംഭവ സ്ഥലത്തു നിന്നും കിട്ടിയ വിജയിയുടെ ബ്ലഡ് സാംപിൾസ്, ഫിംഗർ പ്രിന്റസ് എല്ലാം വിജയിയുടെ നേരെയാണ് വിരൽ ചൂണ്ടുന്നത്, കൊല നടത്തിയ വിജയ്ക്ക് അതിനിടയിൽ വെടിയേൽക്കുകയും പരിക്കേറ്റു തോട്ടത്തിന് പിറകിലെ അരുവിയിലൂടെ രക്ഷപെടാൻ ശ്രെമിച്ച വിജയിയെ കാണാതായി എന്നുമാണ് ഫ് ഐ ർ എഴുതിയിരിക്കുന്നത്, അരുവിയുടെ പരിസരത്തും കാട്ടിലുമൊക്കെ പോലീസ് തിരയുന്നുണ്ട്.”
പറഞ്ഞു തീർത്തു അജയേട്ടൻ എന്നെ നോക്കി. ഹേമേടത്തി വാരി കൊടുത്ത ചോറു പോലും വിഴുങ്ങാൻ മറന്നു വായും പൊളിച്ചു എന്നെ നോക്കി ഇരിക്കുന്ന ഗംഗയെ കണ്ടതും എനിക്ക് ചിരിപൊട്ടി.
“എന്നാലും ന്റെ ഹരി നിനക്ക് ഇങ്ങനൊക്കെ ആലോചിക്കാനുള്ള തല
ഉണ്ടായിരുന്നോടാ….”
അത്ഭുതത്തോടെ വസൂ എന്നോട് ചോദിച്ചു.
“ബുദ്ധി ഒരുപാട് കുമിഞ്ഞുകൂടുന്നുണ്ട് വസൂ പക്ഷെ പ്രയോഗിക്കാൻ ഒരവസരം കിട്ടുമ്പോഴല്ലേ എടുത്തിടാൻ പറ്റൂ.”
ഒന്ന് ആളാവാൻ വേണ്ടി പറഞ്ഞതും ഗംഗ ചിറി കോട്ടി ഒരു പുച്ഛ ചിരി തന്നു.
“ഇതൊക്കെ ഈ തലേന്ന് വന്നതൊന്നും ആവൂല്ല ഇച്ചേയി…ഈ പൊട്ടനെ നമ്മുക്കറിഞ്ഞൂടെ.”
ഹോ കുരുപ്പിന് വയറ്റിലുണ്ടായിപോയി ഇല്ലേൽ ഒറ്റ ചവിട്ടു കൊടുക്കാർന്നു. എനിക്ക് അങ്ങോട്ട് പ്രാന്ത് കയറിപ്പോയി.
പക്ഷെ ഒന്നും മിണ്ടാൻ നിന്നില്ല ചോറും കറിയും നല്ലോണം കുഴച്ചു ഞാൻ ആഹ് ദേഷ്യം ചവച്ചരച്ചു അങ്ങ് വിഴുങ്ങി അല്ല പിന്നെ. *************************************
സംഭവം നടന്നു രണ്ടാഴ്ച കഴിഞ്ഞു വിജയിയുടെ കൈയുടെ ഒരു ഭാഗം തിരച്ചിലിനിറങ്ങിയ പോലീസ് കാർക്ക് ഏതോ മുതലയുടെ മടയിൽ നിന്നും കിട്ടിയതോടെ കേസ് ക്ലോസ് ചെയ്തെന്നു അജയേട്ടൻ വിളിച്ചു പറഞ്ഞു. അത് കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞു ഞാൻ ഉമ്മറത്ത് തൂണിലും ചാരി വെറുതെ കാറ്റുകൊണ്ട് ഇരിക്കുമ്പോഴാണ് ഗേറ്റ് കടന്നു ഒരു ബെൻസ് വരുന്നത് കണ്ടത്. മുറ്റത്ത് നിർത്തിയ ആഹ് വണ്ടി കണ്ട് ആരാണെന്നറിയാനായി ഞാൻ എഴുന്നേറ്റു. പിന്നിലെ ഡോർ തുറന്നു ഒരു വൃദ്ധൻ ഇറങ്ങി, വെയിലിൽ നിന്നും രക്ഷയ്ക്കായി മുഖത്തിന് മുകളിൽ വച്ച കൈ ഉമ്മറത്ത് കയറിയപ്പോൾ താഴ്ത്തി, ജഗന്റെയും ജീവന്റെയും അച്ഛൻ… പെട്ടെന്ന് കണ്ടപ്പോൾ ഒന്ന് പകച്ചു പിന്നെ സംയമനം വീണ്ടെടുത്ത ഞാൻ അകത്തേക്ക് ക്ഷണിച്ചു.
“സാർ അകത്തേക്ക് വരൂ.”
“സാർ അല്ല അമ്മാവൻ വസൂ മോൾക്ക് ഞാൻ അമ്മാവനാണ്, മോനും അങ്ങനെ തന്നെ വിളിക്കാം.”
എന്നോടൊപ്പം അകത്തേക്ക് കയറിയ അദ്ദേഹം കയ്യിൽ ഉണ്ടായിരുന്ന പെട്ടി മടിയിലേക്ക് വെച്ച് സോഫയിൽ ഇരുന്നു.
അപ്പോഴേക്കും അടുക്കളയിൽ നിന്നും കൈ സാരി തുമ്പിൽ തുടച്ചുകൊണ്ട് വസൂ അങ്ങോട്ട് എത്തിയിരുന്നു. അദ്ദേഹത്തെ അകത്തേക്കിരുത്തുമ്പോൾ ഞാൻ വസുവിനെ വിളിച്ചിരുന്നു.
“അയ്യോ അമ്മാവനെപ്പോ വന്നു. ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കട്ടേ.”
“മോള് നിക്ക് എനിക്ക് കുറച്ചു പ്രധാനപ്പെട്ട കാര്യങ്ങൾ പറയാനുണ്ട് അതാ ഞാൻ വന്നേ..”
അങ്ങേരു പറഞ്ഞത് കേട്ട വസൂ അവിടെ നിന്നു.
“ദ്രോഹങ്ങളെ ചെയ്തിട്ടുള്ളൂ ഞാനും അവരും നിന്നോടും ഈശ്വരിനോടും എന്തിന് എന്റെ സ്വന്തം കൂടപിറപ്പിനോട് പോലും. എന്തിന് വേണ്ടി……….. തിരിച്ചറിവ് എനിക്ക് കൈ വന്നപ്പോൾ എന്റെ മക്കൾ എന്നെക്കാളും പാപികളായി……. മാറാൻ ഉപദേശിച്ച എന്നെ അവർ വീടിന്റെ ഒരു മൂലയിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ പിണ്ഡം വെച്ചു. പാപങ്ങളെ ചെയ്ത് കൂട്ടിയിട്ടുള്ളൂ…… ഇപ്പോൾ വെട്ടിപ്പിടിച്ചതത്രെയും എന്തിനായിരുന്നു എന്ന് ചോദിച്ചാൽ ഉത്തരം പോലുമില്ല…. വീട്ടിൽ പെണ്ണുങ്ങളുടെ കരച്ചിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അസുരന്മാരായ അവർക്ക് കിട്ടീത് ആഹ് പാവങ്ങളെയാ……ആഹ് പാരമ്പര്യം ഇനി വേണ്ടാന്ന് ദൈവത്തിന് പോലും തോന്നിക്കാണണം…..അതുകൊണ്ടാവണം ഒരു കുഞ്ഞിനെ പോലും അവർക്ക് കൊടുക്കാതെ അഹ് പരമ്പര അവിടെ നിർത്തിയത്.
ചെയ്ത തെറ്റുകൾക്ക് പരിഹാരമായ ഔദാര്യമല്ല……ഇത് മോളുടെ അവകാശമാണ്….ഇത് വാങ്ങണം.”
കയ്യിലിരുന്ന പെട്ടി അദ്ദേഹം വസുവിന് നേരെ നീട്ടി.
“ഈശ്വറിനു അവകാശപ്പെട്ട ഭാഗം വീതിച്ചതിന്റെ ഡോക്യൂമെന്റസ് ആണ്.മോളിത് വാങ്ങണം അത്രയെങ്കിലും ഈ കിഴവനു ആശ്വാസിക്കാമല്ലോ.”
മടിച്ചു നിന്ന വസുവിനെ നോക്കി കേഴുന്ന പോലെ അദ്ദേഹം പറഞ്ഞു.
“ഞാൻ ഇതെങ്ങനെയാ അമ്മാവാ…..ഈശ്വർ പോയില്ലേ….എനിക്കിനി എന്തിനാ ഇതൊക്കെ. ആഹ് പാവം പിള്ളേർക്ക് കൊടുത്തേക്കു.”
” അവർക്കുള്ളത് ഞാൻ കൊടുത്തു….രണ്ടു പേർക്കും നല്ലൊരു ജീവിതം കൂടി നൽകണം എന്നിട്ട് ഒരു തീർത്ഥയാത്ര കൂടി മനസ്സിലുണ്ട് എനിക്ക്………കടങ്ങൾ എല്ലാം തീർക്കേണ്ടേ മോളെ, ഏറ്റവും വലിയ കടം നിന്റെ മുമ്പിൽ അല്ലെ എനിക്ക്.മോളിത് വാങ്ങണം അല്ലെങ്കിൽ എനിക്ക് മനസമാധാനം കിട്ടില്ല.”
അങ്ങേരത്തുകൂടി പറഞ്ഞതോടെ വസൂ അത് വാങ്ങി. വലിയൊരു കർമം കഴിഞ്ഞ ആശ്വാസത്തിൽ അദ്ദേഹം ഒരു ദീർഘനിശ്വാസം എടുത്തു. അപ്പോഴേക്കും ഗംഗയും ഹേമേടത്തിയുമെല്ലാം അവിടെ എത്തിയിരുന്നു.
“ഞാൻ എന്നാൽ ഇറങ്ങുവാ മക്കളെ…..യാത്രയ്ക്ക് മുൻപ് വന്നു കാണാം.”
എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അദ്ദേഹം ഇറങ്ങി. കാർ വരെ അനുഗമിച്ച എന്നെ പോകും മുൻപ് കയ്യിൽ മുറുക്കെ പിടിച്ചു അദ്ദേഹം യാത്ര ചോദിച്ചു.
“പിശാചുക്കൾ ആയിരുന്നു എനിക്ക് ജനിച്ചത് അവരുടെ മരണം ഒരുകണക്കിന് നിഗ്രഹം ആയിരുന്നു……അവർക്ക് ജന്മം കൊടുത്ത എനിക്ക് എന്താണ് കരുതിവെച്ചിരിക്കുക എന്ന് കാലം തികയുമ്പോൾ അറിയാം……”
എന്റെ കയ്യിൽ ഒന്നൂടെ മുറുക്കി അദ്ദേഹം വന്ന കാർ പടിയിറങ്ങി പോവുന്നത് ആഹ് മൂവന്തിയിൽ ഞാൻ നോക്കി നിന്നു. *************************************
കാലത്തിന്റെ വേഗം ഞാൻ ശെരിക്കും അറിയുകയായിരുന്നു, അദ്ദേഹം അന്ന് വസൂന് കൊണ്ട് വന്നു ഏൽപിച്ചത് ഒരു കടൽ ആയിരുന്നു. ഒന്നാമതെ മടിച്ചി ആയിരുന്ന വസൂ അതെല്ലാം എന്റെ പിടലിക്ക് വെച്ച് വീട്ടിൽ ഗൃഹഭരണം ഏറ്റെടുത്തു. ഒരു തോട്ടം കൊണ്ടുതന്നെ കുഴിഞ്ഞിരുന്ന എനിക്കാണ് ഇനി ഇതിന്റെ എല്ലാം നോട്ടം എന്നറിഞ്ഞതോടെ ഒരു കൂട്ടിനു ഞാൻ അജയേട്ടനെക്കൂടി വിളിച്ചു, അന്നയാളെന്നെ കുനിച്ചു നിർത്തി കൂമ്പിനിടിച്ചില്ല എന്നെ ഉള്ളു. പോലീസ് പണി ചോരയിൽ ചേർന്നുപോയ ഒരു പാവം പോലീസ്‌കാരന്റെ രോദനം ആയതുകൊണ്ട് അങ്ങേരുടെ കേട്ടാലറക്കുന്ന തെറി മുഴുവൻ ഞാൻ ഇളിച്ചുകൊണ്ട് കേട്ടിരുന്നു. മാസങ്ങൾ കടന്നുപോവുന്നതിനൊപ്പം എനിക്ക് തിരക്കുംകൂടി വന്നു. സിറ്റിയിലെ ഒരു വലിയ ജ്വല്ലറിയും കേരളത്തിനകത്തും പുറത്തും തോട്ടങ്ങളും എല്ലാം കൂടി ഞാൻ നോക്കേണ്ട അവസ്ഥ ആയി, പിന്നെ ഉന്തി തള്ളി വിട്ടാൽ വസൂ വന്നു ജ്വല്ലറിയിൽ കുറച്ചു ഇരുന്നാലായി. എന്തൊക്കെ വന്നാലും പോയാലും എനിക്കെന്റെ പെണ്ണുങ്ങളെ കഴിഞ്ഞിട്ടേ ബാക്കി എന്തുമുള്ളു എന്നറിയാവുന്നത് അവളുമാർക്കായതുകൊണ്ട് എല്ലാത്തിനും കൂടെ നിന്നോളും. ഏഴാം മാസം ആയപ്പോൾ അജയേട്ടൻ പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ഇന്ദിരാമ്മയെ വീട്ടിൽ ആക്കി. അതോടെ ഗംഗയുടെ നുള്ളിൽ നിന്നും മാന്തിൽ നിന്നുമൊക്കെ എനിക്ക് താൽക്കാല ആശ്വാസമായി എന്ന് പറയാം, എങ്കിലും കണ്ണ് വെട്ടിച്ചു പെണ്ണ് എനിക്ക് തരാനുള്ളതൊക്കെ തരും. അമ്മാവൻ ഇടയ്ക്ക് വന്നു ഞങ്ങളെ കാണും, അവരുടെ കല്യാണം നടത്തി ഒരു രണ്ടാം ജീവിതം നൽകാനുള്ള തത്രപ്പാടിൽ ആണ്.
മീനു ഇപ്പോഴും അവളുടെ ലോകത്താണ് പഴയ ഭയം ഒന്നുമില്ല, എങ്കിലും നോർമൽ ആയിട്ടില്ല….തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിച്ചു ഞങ്ങൾ
എല്ലാവരും കാത്തിരിക്കുന്നു.
ജീവിതത്തിന്റെ തിരക്കിലും സന്തോഷം കണ്ടെത്താൻ എനിക്ക് ദൂരെ ഒന്നും പോവേണ്ടിയില്ലായിരുന്നു, എന്റെ വീട്ടിൽ എത്തേണ്ട കാര്യം മാത്രം.
ആഹ് ഒരു ദിവസം, ഏറെ കാത്തിരുന്ന ദിവസം. തോട്ടങ്ങൾ ഇപ്പോൾ ഒരുപാട് ഉണ്ടെങ്കിലും മൂന്നാറിലെ ആഹ് ആദ്യ തോട്ടം എനിക്ക് ഒരുപാട് പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ട് തന്നെ മാസത്തിൽ ഒരു ദിവസമെങ്കിലും ഞാൻ അവിടെ പോകും, അത്തി അവിടത്തെ കാര്യങ്ങൾ എല്ലാം മല്ലിയോടോപ്പം ഭംഗിയായി ചെയ്യുന്നുണ്ടായിരുന്നു. പരുക്കനായ അത്തിയിലും ഒരു സൗമ്യത കൈ വരുന്നത് ഞാൻ കണ്ടു, മല്ലി കാരണം ആണെന്ന് പറയേണ്ടതില്ലല്ലോ.
അന്ന് അതുപോലെ മൂന്നാറിലെ തോട്ടത്തിൽ നിന്നും തിരികെ വരുകയായിരുന്നു ഞാൻ. നാളെ ഗംഗയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കണം പെണ്ണിന് ഡേറ്റ് പറഞ്ഞിരിക്കുന്നത് നാല് ദിവസം കൂടി കഴിഞ്ഞിട്ടാണെങ്കിലും ഒന്ന് സൂക്ഷിക്കാൻ വേണ്ടിയാണ് നേരത്തെ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞിരിക്കുന്നത്. പെണ്ണിന് ചെറിയ പേടി പിടികൂടിയിരുന്നത് കൊണ്ട് എന്നെ എപ്പോഴും വിളിയാണ്, അതുകൊണ്ട് തന്നെയാണ് രാത്രി വൈകിയേ അവിടെ എത്തൂ എന്നറിഞ്ഞിട്ടു കൂടി ഞാൻ പുറപ്പെട്ടത്. നാളെ പോവും മുൻപ് ഇന്ന് രാത്രി എന്റെ നെഞ്ചിൽ കിടക്കണോന്നു ഗംഗ പറഞ്ഞതും എനിക്ക് പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല പെണ്ണിന്റെ സ്വരം വല്ലാതെ വിറച്ചിരുന്നു…..അവള് വീണു പോകുവോ എന്ന പേടി ആയിരിക്കണം, ഞാൻ കൂടെ ഉണ്ടായാൽ അവൾക്ക് അതൊരു ധൈര്യം പകരും എന്നറിയാവുന്നത് കൊണ്ട് ഞാൻ വണ്ടിയുമെടുത്തു ഇറങ്ങുകയായിരുന്നു.
വീട്ടിലെത്താൻ അര മണിക്കൂർ കൂടി ഉള്ളപ്പോഴാണ് വസുവിന്റെ കാൾ വരുന്നത് കണ്ടത്…..ഞാൻ ഡ്രൈവിങ്ങിൽ ആണെങ്കിൽ അവൾ അങ്ങനെ വിളിക്കാറില്ല, ഇതിപ്പോൾ എന്താണാവോ എന്നാലോചിച്ചാണ് ഞാൻ കാറിലെ ഹാൻഡ്സ് ഫ്രീ ഉപയോഗിച്ചു എടുത്തത്.
“ആഹ്ഹ്………ഹ്ഹഹ്ഹ……. ”
“മോളെ ഒന്നൂല്ല…..നമ്മൾ ഇപ്പൊ ഹോസ്പിറ്റലിൽ എത്തും…നീ ഒന്ന് പിടിച്ചു നിക്ക്.”
കാൾ എടുത്തതും കേട്ടത് ഒരലർച്ചയാണ്, ഒപ്പം വസുവിന്റെ പരിഭ്രമം നിറഞ്ഞ ശബ്ദവും.
“എന്താ വസൂ എന്താ പറ്റിയെ….”
ഞാൻ പെട്ടെന്ന് പേടിയുടെ പടുകുഴിയിലേക്ക് വീണു. ഇപ്പോഴും മറുവശത്ത് ഉയർന്ന കിതപ്പ് കേൾക്കാം.
“വസൂ പേടിപ്പിക്കാതെ കാര്യം പറ.”
“ആഹ്….. ഹരി….ഗംഗയ്ക്ക് പെട്ടെന്ന് പെയിൻ വന്നു. ഞങ്ങൾ അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുവാ.”
“അവൾക് ഡേറ്റ് പറഞ്ഞത് നാല് ദിവസം കഴിഞ്ഞല്ലേ..”
“എടാ ഇതങ്ങനെ കൃത്യമായിട്ടു പ്രവചിക്കാൻ ഒന്നും പറ്റില്ല.”
“അമ്മാ……..ഇച്ചേയി……..”
പുറകിൽ ഗംഗയുടെ കരച്ചിൽ കേട്ടതും എന്റെ നെഞ്ച് കിടന്നു ഇടിക്കാൻ തുടങ്ങി അറിയാതെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി ഇറങ്ങി.
“വസൂ എന്റെ ഗംഗ…..”
“ഒന്നും പറ്റത്തില്ലട നീ പേടിക്കാതെ…..ഞങ്ങൾ ഇപ്പൊ ഹോസ്പിറ്റലിൽ എത്തും.”
“ശെരി ഞാനും ദേ എത്തി.”
“നിക്ക് നീ വീട്ടിലേക്ക് ചെല്ല്. അവിടെ മീനുവുണ്ട്.”
“അത് സാരമില്ല അവിടെ ഇന്ദിരാമ്മയോ ഹേമേടത്തിയോ ഉണ്ടാവുമല്ലോ, ഈ അവസ്ഥയിൽ എനിക്ക് ഗംഗയെ കണ്ടില്ലെങ്കിൽ ശ്വാസം കിട്ടില്ല.”
“ഡാ ഇന്ദിരാമ്മ ഉച്ചക്ക് അനിയന്റെ വീട്ടിൽ പോയി നാളെ എത്താന്ന് പറഞ്ഞു. ഹേമേടത്തി എന്റെ കൂടെ ഉണ്ട് ഗംഗയെം കൊണ്ട് പെട്ടെന്ന് പോരേണ്ടി വന്നപ്പോൾ മീനുവിനെ ഞങ്ങൾക്ക് ഒപ്പം കൂട്ടാൻ പറ്റിയില്ല, പെണ്ണവിടെ തനിച്ചാ ഞങ്ങൾ ഇറങ്ങും മുൻപ് കുറച്ചു പേടിച്ച പോലാ കൊച്ചിരുന്നത് , നീ അതുകൊണ്ട് വീട്ടിൽ കയറി അവളേം കൊണ്ട് പോര്.”
“മോളെ വസൂ വേഗം……..ഒന്നൂല്ല ഗാംഗമോളെ…..എന്റെ കയ്യിൽ മുറുക്കെ പിടിച്ചോ.”
വസുവിന്റെ ശബ്ദത്തോടൊപ്പം ഹേമേട്ടത്തിയുടെ ശബ്ദവും കേട്ടു പിന്നീടൊന്നും കേൾക്കാൻ കഴിയാതെ ഫോൺ കട്ട് ആയി.
ഒതുക്കിയിട്ട വണ്ടി ഒന്നിരപ്പിച്ചു മുന്നോട്ടു എടുക്കുമ്പോൾ ടെൻഷനും പേടിയും കൊണ്ട് ഞാൻ ചെറുതായി വിറക്കുന്നുണ്ടായിരുന്നു, ഉള്ളിൽ അപ്പോൾ ഒരു പ്രാർത്ഥന മാത്രം നിഴലിച്ചു. എന്റെ ഗംഗയ്ക്ക് ഒന്നും വരുത്തല്ലേ…..എന്ന് മാത്രം.
*************************************
വീടിന്റെ ഗേറ്റ് കടന്നു കാർ ചീറിച്ചുകൊണ്ടാണ് ഞാൻ വീട്ടിലേക്കെത്തിയത്, മീനു എന്റെ കൂടെ ഒറ്റയ്ക്ക് വരുമോ എന്നറിയില്ല, എന്നെ അവൾക്ക് ഇപ്പോൾ പേടി ഇല്ല പക്ഷെ………. ആഹ് നോക്കട്ടെ ഒന്നും പറ്റിയില്ലേൽ പെണ്ണിനെ കൂച്ചിപ്പിടിച്ചു വണ്ടിയിലിടാം, ഹോസ്പിറ്റലിൽ എത്തുമ്പോൾ ഹേമേടത്തിയെയും വസൂനെയുമൊക്കെ കാണുമ്പോൾ ശെരി ആയിക്കോളും വാതിലൊക്കെ തുറന്നു കിടപ്പുണ്ട് അകത്തും പുറത്തുമെല്ലാം ലൈറ്റുമുണ്ട്…. ഞാൻ ഓടി അകത്തേക്ക് കയറി.
“മീനു……….മീനു……എവിടെയാ…”
അകത്തു മുഴുവൻ ഓടി നടന്നു ഞാൻ വിളിച്ചു, പെണ്ണ് ഒറ്റയ്ക്ക് അങ്ങനെ ഇരിക്കില്ല അതുകൊണ്ട് തന്നെ ആരും അവളെ വിളിക്കുകയോ, വിളിച്ചാൽ തന്നെ അവൾ വിളികേൾക്കുകയോ ചെയ്യാറില്ല. പക്ഷെ ഈ ടെന്ഷനിൽ എനിക്ക് എത്രയും പെട്ടെന്ന് മീനുവിനെ എങ്ങനെ എങ്കിലും കണ്ടുപിടിച്ചു അവളെയും കൂട്ടി ഹോസ്പിറ്റലിൽ എത്തണം എന്ന ചിന്ത മാത്രമേ ഉള്ളു. മനസ്സിൽ ഗംഗയുടെ മുഖവും. എല്ലായിടത്തും കയറി ഇറങ്ങി ഞാൻ നോക്കി, ഒരിടത്തും മീനുവിനെ കാണുന്നില്ല. അകാരണമായ ഭയം എന്നിൽ ഉടലെടുക്കുന്നത് ഞാൻ അറിഞ്ഞു. അവൾ പുറത്തേക്ക് പോവില്ല, അത് ഉറപ്പാണ് പിന്നെ എവിടെ പോയി… ഒറ്റയ്ക്ക് ആണെങ്കിൽ മുറിയിൽ തന്നെ ഇരിക്കും. അതാലോചിച്ചപ്പോൾ ഞാൻ വേഗം താഴത്തെ അവളുടെ റൂമിലേക്ക് ഒന്നൂടെ കയറി ചെന്നു.
“മീനു….. മീനു…..”
വിളിച്ചുകൊണ്ട് ഞാൻ കട്ടിലിനടിയിൽ ഒന്ന് കുനിഞ്ഞു നോക്കി. അവിടെയും കണ്ടില്ല….. എന്റെ തലയാകെ പെരുത്ത് കയറുന്ന പോലെയായി. തലയിൽ കൈ വെച്ച് ചുറ്റും നോക്കുമ്പോഴാണ് കട്ടിലിൽ കിടന്ന ഒരു കത്ത് ഞാൻ കണ്ടത്. ഞാൻ അതെടുത്തു നോക്കി. അതിലൂടെ കണ്ണോടിച്ച എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, അത് ഉതിർന്നു അതിലേക്ക് വീണപ്പോൾ എന്റെ കണ്ണീരിന് കൂട്ടെന്നോണം ഉണങ്ങി തുടങ്ങിയിട്ടും ഉണങ്ങാൻ കൂട്ടാക്കാതെ നേരത്തെ അതെഴുതിയ ആൾ പൊഴിച്ച കണ്ണീരും എന്നെ നോക്കി വേദന നിറഞ്ഞ ഒരു പുഞ്ചിരി തൂകി.
”
ഹരിയേട്ടന്……..
നേരിട്ട് ഇങ്ങനെ വിളിക്കാൻ എനിക്ക് ഒരുപാട് കൊതിയുണ്ട് ഹരിയേട്ടാ…..പക്ഷെ…എനിക്ക് ഇങ്ങനെ എന്റെ ഹരിയേട്ടന്റെ മുന്നിൽ വന്നു നില്ക്കാൻ യോഗ്യത ഇല്ലല്ലോ…അതോണ്ടാ ഇങ്ങനെ ചെയ്യേണ്ടി വന്നേ…. എന്നെ ചതിച്ചത് വിധിയാ ഏട്ടാ…ഒരിക്കൽ അത് എന്നിൽ നിന്നും ഏട്ടനെ പറിച്ചോണ്ട് പോയി എട്ട് വർഷത്തേക്ക്, നിമിഷങ്ങള് പോലും ഞാൻ എണ്ണിയിരുന്നൂട്ടോ…..കാണാൻ പറ്റാതെ പോയ നാളുകളിലെ…. പിന്നെ ഒരീസം കൊണ്ടാ ഞാൻ പോലും അറിയാതെ ആഹ് എണ്ണം തെറ്റിയത്. ഭാഗ്യം ഇല്ലാത്തോളായത് കൊണ്ടാവും ല്ലേ….. പക്ഷെ ഇന്നതോന്നും ആലോചിക്കാൻ എനിക്ക് കഴിയില്ല, ഏട്ടന് നൽകാൻ ഒന്നുല്ലാതെ ഏതോ പട്ടികൾ ബാക്കി വെച്ച എച്ചിലായിട്ടു ഞാൻ എങ്ങനെയാ ഏട്ടന്റെ മുന്നിൽ നിക്ക്യ…. സങ്കടം ഉണ്ട് എന്റെ നെഞ്ച് പൊടിയണ വേദനേം….പക്ഷെ എല്ലാം അറിഞ്ഞോണ്ട് ഞാൻ ഒന്നും നടക്കാത്ത പോലെ എങ്ങനെയാ എന്റെ ഏട്ടന്റെ മുന്നിൽ വന്നു നിക്കണേ. പക്ഷെ ന്റെ തലയിലെ കലമ്പലിലും ഞാൻ അറിഞ്ഞിരുന്നൂട്ടോ എന്നെ പൊതിഞ്ഞ ഏട്ടന്റേം ന്റെ ചേച്ചിമാർടേം സ്നേഹം ഈ ജന്മത്തിന്റെ ഓർമ്മയ്ക്ക്.
……….അമ്മയോട് നിക്ക് വെറുപ്പൊന്നുമില്ലാന്നു പറയണേ. പാവം ഒരുപാട് അനുഭവിച്ചിട്ടുണ്ടാവുല്ലേ…. പിന്നെ ന്റെ ചേച്ചിമാരോട്……. എത്ര ജന്മം കിട്ടിയാലാ അവരോട് നിക്ക് നന്ദി പറഞ്ഞു തീർക്കാൻ പറ്റുക…അറിയില്ല…. ഒന്നുമാത്രം അറിയാം അവരെന്റെ ഏട്ടനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തോളും…..അത് മാത്രം മതി എനിക്ക്. ഭാഗ്യം ചെയ്തില്ലെങ്കിലും അവരെ പോലെ രണ്ടു ചേച്ചിമാരുടെ സ്നേഹം അനുഭവിക്കാനുള്ള കരുണ എങ്കിലും ഈശ്വരൻ എന്നോട് കാണിച്ചൂലോ… ഈ ശരീരം വിട്ടു പോവുമ്പോൾ ഒരു പ്രാർത്ഥനയെ ബാക്കി ഉള്ളു. അടുത്ത ജന്മം എങ്കിലും എന്റെ അമ്മയുടെ മകളായി ജനിക്കണം ഒപ്പം എനിക്ക് മുൻപേ വസൂചിയും ഗാംഗേച്ചിയും ന്റെ അമ്മയുടെ മക്കളായി ജനിക്കണം. എന്നിട്ടു അവരോടൊപ്പം അവരുടെ കുഞ്ഞി പെങ്ങളായി വളർന്നു വലുതായി, ന്റെ ഏട്ടനെ കണ്ടെത്തി ഒരുമിച്ചു ഒരേ മനസ്സും ശരീരവുമായി നമ്മൾ നാല് പേരും ജീവിക്കണം……….കൊതി തീരണ വരെ…… ഇനിയും നിക്ക് പറയാൻ വയ്യ ഏട്ടാ…… ന്നെ വെറുക്കരുത്……. Love you………
” (തുടരും).
കാതിരുന്നതിനും മാത്രം ഉണ്ടായോ ഈ പാർട്ട് എന്നെനിക്കറിയില്ല….പക്ഷെ കഥ പൂർത്തിയാകാതെ പോവാൻ വയ്യാത്തതു കൊണ്ട്. എഴുതുന്നു. തെറ്റുകൾ ഉണ്ടെങ്കിൽ എന്തായാലും പറയണം. പ്രതീക്ഷയ്‌ക്കൊത്തു ഇനിയുള്ള ഭാഗം തിരുത്താൻ ശ്രെമിക്കാം. (കവർ പിക് തന്നു സഹായിച്ച മേനോൻ കുട്ടിക്ക്. സ്നേഹം)
അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം…
Comments:
No comments!
Please sign up or log in to post a comment!