പ്രേമ മന്ദാരം 1
“ഡാ നിന്നെ ആ ഐശ്വര്യ അന്വേഷിച്ചു” പതിവുപോലെ വൈകി കോളേജിലെത്തിയ എന്നെ കണ്ട കൃഷ്ണ പ്രിയ പറഞ്ഞു. എന്റെ ക്ലാസ്സിമേറ്റാണ് പ്രിയ.
“ആഹ്… സാർ വന്നില്ലേ?” ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു.
“സാർ ഇപ്പോൽ വരുമായിരിക്കും, നീ അത് വിട്. അവളുമായിട്ട് എന്താ പുതിയ പ്രശ്നം?” പ്രിയ എന്നെ ചോദ്യം ചെയ്തു.
“അവളോ ഏത് അവള്, എന്ത് പ്രശ്നം?” ഞാൻ ഒഴിഞ്ഞു മാറി.
“ടാ ചെറുക്കാ കളിക്കല്ലേ, ഞാൻ ചോദിക്കുന്നത് ഐശ്വര്യയെ കുറിച്ചാണെന്ന് നിനക്ക്റിയാം. അവൾ രാവിലെ വന്ന മുതൽ ഇവിടെ നിന്നെ നോക്കിയിരിക്കുവായിരുന്നു. പിന്നെ ബെല്ലടിച്ചപ്പോഴാണ് നീ ഇന്ന് ലീവായിരിക്കും എന്ന് പറഞ്ഞ് ഞാൻ അവളെ പറഞ്ഞ് വിട്ടത്” അവൾ എന്നോട് ചൂടായി.
“അതിന് നീ എന്തിനാ ചൂടാവുന്നെ അവള് വന്നത് എന്തിനാണെന്ന് അവൾക്കല്ലേ അറിയാവൂ. നിനക്ക് നേരിട്ടങ്ങ് ചോദിച്ചാൽ പോരായിരുന്നോ?” ഞാനും ചെറിയ ദേഷ്യത്തില്‍ തന്നെ ചോദിച്ചു.
“പിന്നെ അവളോട് ചോദിച്ചാൽ മതി ഇപ്പോൾ അങ്ങ് പറയും. നീയും അവളും കൂടി ഓരോ പ്രശ്നങ്ങൾ തുടങ്ങി വെക്കേം ചെയ്യും അത് തീർക്കാൻ പിന്നെ ബാക്കിയുള്ളവര്‍ നടക്കണം” പ്രിയ വീണ്ടും കലിപ്പിലായി.
“നീ ചൂടാകാതെ… നിൻ്റടുത്ത് പറയാൻ മാത്രമൊന്നുമില്ല. അല്ലെങ്കിൽ ഞാൻ പറയില്ലേ” ഞാൻ അവളെ തണുപ്പിക്കാൻ ശ്രമിച്ചു.
അപ്പോഴാണ് ക്ലാസ്സിലേക്ക് ഗോകുൽ സാർ കയറി വന്നത്. അതോടെ ആ സംസാരം അവിടെ അവസാനിച്ചു.
പ്രിയ എന്നെ കലിപ്പിൽ ഒന്ന് നോക്കിയിട്ട് ബെഞ്ചിൽ പോയിരുന്നു. ഞാൻ എന്റെ ബഞ്ചിലേക്കും.
ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു.
ഞാൻ സാം, സാമുവൽ ജോൺ ഇപ്പോൾ ബിടെക് സെക്കന്‍ഡ് ഈയർ പഠിക്കുന്നു!
പഠിക്കാൻ അത്ര മിടുക്കനൊന്നുമല്ലെങ്കിലും ഇത് വരെ സപ്ലി ഒന്നുമില്ല!
പിന്നെ എന്നെപ്പോലെ! ഒരുപക്ഷെ എന്നേക്കാൾ കൂടുതൽ ഈ കഥയിൽ പ്രധാന്യമുള്ള ഐശ്വര്യ, ഐശ്വര്യ വിജയൻ. എന്റെ കളിക്കൂട്ടുകാരി, ഞാനും അവളും ഓർമ്മ വക്കുന്നതിന് മുമ്പ് ഫ്രണ്ട്‌സ് ആണ്. എന്റെ അപ്പൻ ജോൺ അച്ചായനും അവളുടെ അച്ഛൻ വിജയൻ അങ്കിളും കട്ട ദോസ്ത്ത് ആയിരുന്നു, ഇപ്പോഴും അങ്ങനെ തന്നെയാണ്.
ആ ബന്ധം ഞങ്ങളും നിലനിർത്തി പോന്നു… ഇങ്ങനെയൊക്കെയാണെങ്കിലും പ്ലസ് ടു പഠിക്കുന്ന സമയത്ത് എനിക്ക് അവൾ കൂട്ടുകാരിയെക്കാൾ മുകളിൽ ആരോ ആണെന്ന് തോന്നാൻ തുടങ്ങി. അവളെന്റെ പെണ്ണാണെന്നൊരു തോന്നൽ. പക്ഷെ എനിക്ക് അത് തുറന്നു പറയാൻ മടിയായിരുന്നു.
ഇനി അവൾക്ക് അങ്ങനെയൊന്നുമില്ലെങ്കിലോ? ഞാൻ പറഞ്ഞിട്ട് അതിന്റെ പേരിൽ അവൾ ഞാനുമായുള്ള സൗഹൃദം അവസാനിപ്പിച്ചാലോ? ബെസ്റ്റ് ഫ്രണ്ടിനെ പ്രണയിക്കുന്നവർക്ക് വരുന്ന ക്‌ളീഷേ പ്രശ്നം .
പക്ഷെ എനിക്ക് ഒരുപാട് കാലം അത് മറച്ച് വെക്കാൻ കഴിഞ്ഞില്ല. എന്റെ സ്വഭാവത്തില്‍ വന്ന മാറ്റം അവൾ എളുപ്പം തിരിച്ചറിയുക്കയും എന്റെ കുത്തിന് പിടിച്ചു കാര്യം ചോദിക്കുകയും ചെയ്തു.
പിന്നെ വേറെ വഴിയില്ലാതെ ഞാൻ നല്ല മണി മണിയായിട്ട് അങ്ങ് പറഞ്ഞു കൊടുത്തു.
പക്ഷെ എന്നെ ഞെട്ടിച്ച് കൊണ്ട് അവൾക്കും എന്നെ ഇഷ്ടമാണ് എന്ന് അവൾ പറഞ്ഞപ്പോൾ. സ്കൂൾ ആണെന്ന് പോലും നോക്കാതെ അവളെ എടുത്ത് പൊക്കി രണ്ട് കറക്കം അങ്ങ് കറക്കി. അങ്ങനെ ഞങ്ങളുടെ ലൈൻ സ്കൂൾ മൊത്തം പാട്ടാകുകയും ചെയ്തു. സ്റ്റാഫ് റൂമിൽ വരെ അത് ചർച്ചയായി. ചില ചൊറിയൻ സാറന്മാർ ഇതറിഞ്ഞ് അവളെ ഉപദേശിക്കാൻ ചെന്ന് നാറി തിരിച്ചു പോകേണ്ടി വരെ വന്നു!
പക്ഷെ ഞങ്ങളുടെ ബന്ധം ഒരിക്കലുമൊരു പെട്രോൾ എഞ്ചിനായിരുന്നില്ല നേരെ മറിച്ച് പഴയ പെട്ടി ഓട്ടോറിക്ഷയായിരുന്നു. എന്നും പൊട്ടലും ചീറ്റാലുമായിരുന്നു.
എന്തോ ഒരു ദിവസം ഞങ്ങൾക്ക് തമ്മിൽ വഴക്ക് ഉണ്ടാക്കിയില്ലെങ്കിൽ കിടന്നാൽ ഉറക്കം വരില്ലെന്നേ! ഞങ്ങൾക്ക് വഴക്ക് കൂടാൻ കാരണമൊന്നും
ആവിശ്യമില്ലായിരുന്നു.
എന്തിനേറെ പറയുന്നു അവളുടെ എഫ് ബി പോസ്റ്റ് ലൈക്ക് ചെയ്യാൻ താമസിച്ചതിന് വരെ ഞങ്ങൾ തമ്മിൽ അടിയുണ്ടായിട്ടുണ്ട്.
അത് പിന്നെ മുമ്പും ഏകദേശം അങ്ങനെ ഒക്കെ തന്നെയായിരുന്നു പക്ഷെ ഇഷ്ടം പറഞ്ഞതിന് ശേഷം അത് കൂടി.
പ്ലീസ് ടു കഴിഞ്ഞ് എഞ്ചിനീയറിംഗ് പോകാൻ രണ്ട് പേരും കൂടി ഒരുമിച്ചാണ് തീരുമാനിച്ചത് പക്ഷെ അഡ്മിഷൻ സമയത്ത് ഞങ്ങൾ തമ്മിൽ എന്തോ ചെറിയ കാര്യത്തിന് പിണങ്ങി, അങ്ങനെ അവൾ ആദ്യം പോയി അഡ്മിഷൻ എടുത്തു. പക്ഷെ എനിക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. അത് കൊണ്ട് നേരത്തെ തീരുമാനിച്ച കമ്പ്യൂട്ടർ സയൻസ് മാറ്റി ഞാൻ ഇലക്ട്രിക്കൽ എടുത്തു, അവസാനം അതിൻ്റെ പേരിലായി പിണക്കം.
പക്ഷെ കൂടുതൽ കാലം പിണങ്ങി ഇരിക്കാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു. അങ്ങനെ ആ പ്രശ്നം അവിടെ തീർന്നെങ്കിലും അതിന് ശേഷമുള്ള ഞങ്ങൽ തമ്മിലുള്ള അടികൾ എല്ലാം രണ്ട് ക്ലാസുകൾ തമ്മിലുള്ള കലഹമായി മാറി.
അവസാനം കൊള്ളേജ് മൊത്തം ഞങ്ങളങ്ങ് ഫേമസായി.
കൂടുതൽ പറഞ്ഞു ബോറാക്കുന്നില്ല, ബാക്കി നമുക്ക് കണ്ടറിയാം.
അങ്ങനെ സമയം കടന്ന് പോയി രണ്ട് പീരിയഡ് കഴിഞ്ഞ് ഇന്റർവെലിന്റെ ബെൽ അടിച്ചു.
“പുല്ല് അവളിപ്പോൾ കേറി വരുമോ? വന്നാൽ എന്ത് ചെയ്യും?” എൻ്റെ ആത്മഗതമാണ്.
“ടാ നീ എന്താ ഇവിടെ കുറ്റി അടിച്ചിരിക്കുന്നെ ഇന്റർവെല്ലായി.
“ടാ ഞാൻ വരുന്നില്ല. നീ പുറത്ത് നിന്ന് ഐശ്വര്യ വരുന്നുണ്ടോ എന്ന് നോക്ക്. ഇനി അഥവാ വന്നാൽ ഒരു കാരണ വശാലും ഇങ്ങോട്ട് കയറ്റി വിടല്ല്.” ഞാൻ അവനെ ചട്ടം കൂട്ടി.
“എന്താടാ പുതിയ പ്രശ്നം” അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു.
“അതൊക്കെ ഞാൻ പറയാം നീ ഇപ്പോൾ ചെല്ല്” ഞാൻ അവനെ പറഞ്ഞു വിട്ടു.
അവൻ പോയ ഉടനെ എഴുനേറ്റ് ഞാൻ പോയി ജനലിന്റെ പുറകിൽ നിന്ന് പുറം ഭാഗം നിരീക്ഷിച്ചു.
അധികം താമസ്സിയ്യാതെ എൻ്റെ കണ്ണ് അകലെ നിന്നും നടന്നു വരുന്ന ഐശ്വര്യയിൽ ഉടക്കി. കണ്മഷി എഴുതിയ അവളുടെ കണ്ണുകൾ കോപം കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു. അവളുടെ ചോര തുടിക്കുന്ന ചുണ്ടുകൾ പരസ്പരം കൂട്ടി പിടിച്ചിരിക്കുന്നു. സ്വതവേ വെളുത്ത് തുടുത്ത അവളുടെ കവിളുകൾ ചുവന്നു വീർത്തിരുക്കുന്നു. അവളുടെ ആ കോപത്തിലും അവളുടെ സൗന്ദര്യം കൂടിയിട്ടല്ലാതെ കുറഞ്ഞിട്ടല്ല. ഒരു പനി നീർപ്പോവ് പോലുള്ള അവളുടെ സൗന്ദര്യം എന്റെ ഒരു നിമിഷത്തെ ശ്വസം തടസ്സപ്പെടുത്തി.
“ഐശ്വര്യ എങ്ങോട്ട ഈ ദൃതിയിൽ” അവൾ ക്ലാസ്സിന് മുമ്പിൽ എത്തിയപ്പോൾ വിഷ്ണു അവളോട് ചോദിച്ചു. ഈ സമയം അവൾ കാണാതിരിക്കാൻ ഞാൻ പതിയെ ഭിത്തിയിയോക്ക് ചാരി നിന്നു.
“അറിഞ്ഞിട്ടപ്പോൾ എന്തിനാ? മാറി നിൽക്ക് ചെക്കാ…” അവളുടെ വഴി തടഞ്ഞ് മുന്നിൽ കയറി നിന്ന വിഷ്ണുവിനോട് അവൾ പറഞ്ഞു.
“അങ്ങനെ പറഞ്ഞാലോ വരുന്നോർക്കും പോകുന്നോർക്കും കേറി നിരങ്ങാൻ ഉള്ളതല്ല നമ്മുടെ ക്ലാസ്സ്” വിഷ്ണു അല്പം ഗൗരവത്തോട് തന്നെ പറഞ്ഞു.
നീയാണെടാ ഫ്രണ്ട്, ഇടക്ക് ബാറിൽ കൊണ്ട് പോയി ബിയർ വാങ്ങി കൊടുക്കുന്നതിനു അവന് നന്ദിയുണ്ട്.
“മാറി നിക്കട, ഇല്ലെങ്കിൽ എന്റെ ചെരുപ്പിന്റെ സുഖം മോൻ കരണത്ത് അറിയും” അത് പറഞ്ഞ് അവൾ അവന്റെ തോളിൽ പിടിച്ച് തള്ളി ക്ലാസ്സിലേക്ക് അതുവേഗം കേറി. അവളുടെ ആ നീക്കം മുൻകൂടി കാണാൻ കഴിയാത്തത് കൊണ്ട് ഞാൻ ഒളിച്ച് നിന്ന സ്ഥലത്ത്
തന്നെ നിൽക്കുകയായിരുന്നു.
അവൾ നേരെ വന്ന് നോക്കിയപ്പോൾ കണ്ടത് ഭിത്തിയോട് ചേർന്ന് ഒളിച്ച് നിൽക്കുന്ന എന്നെയാണ്.
“എടാ തെണ്ടി നീ ഇവിടെ ഒളിച്ച് നിന്നിട്ടാണല്ലേ, ആ ഊച്ചാളിലെ എന്നെ തടയാൻ പുറത്ത് നിർത്തിയത്.” അവൾ മുഖത്തടിച്ചത് പോലെ പറഞ്ഞപ്പോൾ എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാ അവളുമാരും എന്നെ ആക്കി ചിരിച്ചു. കൂടെ ചില അവനുമാരും.
“അതിന് നിനക്കെന്താ ഇപ്പോൾ വേണ്ടേ ഐശു” ക്ലാസ്സിലെ പിള്ളേരുടെ മുമ്പിൽ ചമ്മിയതിന്റെ ദേഷ്യത്തിൽ ഞാൻ അൽപ്പം ദേഷ്യത്തിൽ തന്നെ ചോദിച്ചു.
“എല്ലാം ചെയ്ത് വച്ചിട്ട്, ഇപ്പോൾ എനിക്ക് എന്താ വേണ്ടെന്നോ. ഇങ്ങോട്ട് വാടാ…” ഇത് പറഞ്ഞ് അവൾ എന്റെ കൈ പിടിച്ച് വലിച്ച് ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി. ഇത് കണ്ട് ക്ലാസ്സിലെ എല്ലാ അലവലാതികളും ചിരിക്കുന്നുണ്ടായിരിന്നു. അതിന്റെ കൂട്ടത്തിൽ വിഷ്ണുവും ഉണ്ടായിരുന്നു എന്നതാണ് എന്നെ കൂടുതൽ
സങ്കടപ്പെടുത്തിയത്. നാറി…
“നീ ഇതെങ്ങോട്ട…” ക്ലാസ്സിൽ നിന്നും ഇറങ്ങി അടിത്ത കെട്ടിടത്തിന് അടുത്തേക്ക് എന്റെ കൈ പിടിച്ച് വലിച്ച് നടക്കുന്ന ഐശ്വര്യയോട് ഞാൻ ചോദിച്ചു.
“നിന്റെ മറ്റേടത്ത്, ഇങ്ങോട്ട് വാടാ തെണ്ടി” അവൾ എന്നെ നോക്കി പള്ളിറുമി.
പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല. വെറുതെ എന്തിനാണ് അവളുടെ വായിലിരിക്കുന്നത് കേൾക്കുന്നത്.
അങ്ങനെ ഞങ്ങൾ നടന്ന് ഉപയോഗിക്കാതെ കിടക്കുന്ന ഒരു ക്ലാസ്സിൽ കയറി. (ഇപ്പോഴത്തെ മിക്ക പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജുകളിലും ഇത്തരത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന ഒരുപാട് ക്ലാസ് മുറികൾ കാണാം)
ക്ലാസ്സിൽ കയറിയ ഉടനെ വലത്തെ കയ്യിലെ നഖങ്ങൾ എല്ലാം ഒരുമിച്ച് എന്റെ ഇടത്തെ തോളിൽ ഇറങ്ങി. വേദന കൊണ്ട് ഞാൻ കാൽ വിരൽ കുത്തി അല്പം പൊങ്ങി പോയി.
“ടാ പട്ടി, നീ എന്ത് വൃത്തികേടാഡാ കാണിച്ചത്” വേദന കൊണ്ട് പുളയുന്ന എന്നോട് ഒരു ദാഷിണ്യവും കാണിയ്ക്കാതെ വീണ്ടും നഖങ്ങൾ അമർത്തികൊണ്ടവൾ ചോദിച്ചു.
“എന്ത് വൃത്തികേട്? ഐശു എനിക്ക് നന്നായിട്ട് വേദനിക്കുന്നുണ്ട് നീ കയ്യെടുത്തേ” വേദന കടിച്ചമർത്തി അല്പം ദേഷ്യത്തിൽ തന്നെ ഞാൻ പറഞ്ഞു.
“നിനക്ക് അറിയില്ലല്ലേ? ഞാൻ കാണിച്ച് തരാം” അവൾ അത് പറഞ്ഞു. നഖങ്ങൽ കൊണ്ട് വീണ്ടും ഒന്നു കൂടി അമർത്തിയ ശേഷം അവളുടെ ഫോൺ എടുത്ത് എന്തോ സെലക്ട് ചെയ്ത ശേഷം സ്ക്രീൻ എനിക്ക് നേരെ തിരിച്ചു.
ആഹാ… വാട്സ്ആപ്പ് സ്റ്റാറ്റസ് ആണ് മുകളിൽ കോൺടാക്ട് നെയിം ഭാഗത്ത് “വൃത്തികെട്ടവൻ” അതിന്റെ ഇടത് ഭക്തുള്ള വൃത്തത്തിൽ ഐശുവിന്റെ കഴുത്തിലൂടെ കയ്യിട്ട് നിൽക്കുന്ന എന്റെ പടം. ആഹാ അപ്പോൾ ഇവൽ എനിക്ക് പുതിയ പേരിട്ടു “വൃത്തികെട്ടവൻ”
എന്റെ വെള്ള ബെഡ്‌ഷീറ്റിൽ കിടക്കുന്ന ഒരു കരിനീല പാന്റിയുടെ പടമായിരുന്നു ആ സ്റ്റാറ്റസ്. അത് കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു.
“എല്ലാം ഒപ്പിച്ച് വച്ചിട്ട് നീ കിണിക്കുന്നോ” അവൾ എന്റെ വയറ്റിന് നന്നായി ഒന്ന് പിച്ചി, ഞാൻ നിന്ന നിൽപ്പിൽ കുറുകി പോയി.
“നാശം മനുഷ്യന്റെ നാണം കെടുത്താൻ വേണ്ടിയിട്ട്, നാട്ടുകാരെ മൊത്തം കാണിക്കാൻ അവൻ സ്റ്റാറ്റസ് ഇട്ടേക്കുന്നു, നീ ആദ്യം അത് ഡിലീറ്റ് ചെയ്യ് എന്നിട്ട് അത് ആരൊക്കെ കണ്ടു എന്ന് നോക്ക്” അവൾ നിന്ന് ചീറി.
ഞാൻ ഒരു ചെറു പുഞ്ചിരിയിടെ ഫോൺ എടുത്ത് എന്റെ സ്റ്റാറ്റസ് എടുത്ത് അതിന്റെ വ്യൂവേഴ്‌സ് ലിസ്റ്റ് അവൾക്ക് നേരെ കാട്ടി.
അവളുടെ മുഖത്ത് അത്ഭുതം നിറഞ്ഞു പിന്നൊരു ആശ്വസവും.
“ഞാൻ മാത്രമേ കണ്ടുള്ളു… “
“പിന്നെ നിനക്ക് മാത്രം ഷെയർ ചെയ്ത സ്റ്റാറ്റസ് നാട്ട്കാർ മൊത്തം കാണുന്നത് എങ്ങനയാണ്” ഞാൻ അൽപ്പം ഗൗരവത്തിൽ ചോദിച്ചു.
“മ്മം…” അവൾ ഒന്ന് മൂളി, ആ മൂളലിൽ വേറെ എന്തോ അർത്ഥമുണ്ട് എന്ന് എനിക്ക് തോന്നാത്തിരുന്നില്ല.
“എന്താടി ഇപ്പോൾ നിനക്ക് സമദാനമായില്ലേ?” ഞാൻ അൽപ്പം ദേഷ്യത്തിൽ ചോദിച്ചു.
കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്ന അവൾ പെട്ടെന്ന് എന്തോ ഓർത്ത പോലെ വീണ്ടു റൈസ് ആയി.
“എന്ത് സമാധാനം, തെണ്ടി നിന്നോട് ഞാൻ എന്റെ അത് കണ്ടോ എന്ന് ചോദിച്ചപ്പോൾ കൈ മലർത്തിയിട്ട് അതിന്റെ ഫോട്ടോ എടുത്ത് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നു.”
അത് പറഞ്ഞ് എന്റെ വയറ്റിൽ അവളുടെ കൈ കൊണ്ട് കുത്തി.
“ഇതൊക്ക ഒരു തമാശ അല്ലെ… അതിന് നീ എന്തിനാ എന്നെ ഇങ്ങനെ കൊല്ലുന്നേ…” വായറ്റിലെ വേദന കൊണ്ട് ഞാൻ പറഞ്ഞു പോയി.
“അവന്റെ ഒരു തമാശ, ഞാൻ അത് കഴുകിയിട്ട് കൂടി ഉണ്ടായിരുന്നില്ല.” അവൾ പരിഭവം പറഞ്ഞു.
“കഴുക്കുന്നത് എന്തിനാ എന്റെ ഐശുവിന്റെ വിയർപ്പിന് എന്ത് മണമാണെന്നോ?” ഞാൻ അവളെ ഒന്നു സുഖിപ്പിച്ചു.
“വിയർപ്പിന്റെ മണം…!, അത് പറഞ്ഞ് എന്നെ ഒന്നു ചൂഴ്ഞ്ഞു നോക്കിയിട്ട് വീണ്ടും തുടർന്നു.
“വൃത്തികേട് കാട്ടിയിട്ട് നിന്ന് ഞായം പറയുന്നോ?” എന്റെ സുഗുപ്പിക്കൽ അവൾക്ക് ഏറ്റില്ലെന്ന് തോന്നുന്നു.
“സോറി, പറ്റി പോയി… നീ അതിന്റ പേരിൽ ഇങ്ങനെ റൈസ് ആകല്ലേ” അവസാനം ശബ്ദത്തിൽ അല്പ്പം ദയനീയത വരുത്തി ഞാൻ കീഴടങ്ങി!
“മംമ്… പിന്നെ എനിക്ക് അത് ഇന്ന് തന്നെ തിരിച്ചു തരണം” ഒരു കൃത്യമ ദേഷ്യം വരുത്തിയാണ് അവൾ അത് പറഞ്ഞത്, എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ…!
“മ്മ്മ് തരാം…, ബല്ലടിച്ച് കാണും ഞാൻ ക്ലാസ്സിൽ പോകുന്നു.” ഞാൻ അവളെ ഒരു സംശയത്തോടെ നോക്കി പറഞ്ഞു.
“അഹ്… എന്നാൽ ഞാൻ പോകുവാ” അവൾ അത് പറഞ്ഞു ക്ലാസ്സിന്റെ വാതിലിലേക്ക് നോക്കി നടന്നു.
അവളുടെ തള്ളിനിൽക്കുന്ന പിന്നെഴക് നോക്കി ഞാൻ അവിടെ തന്നെ നിന്നു. പക്ഷെ പെട്ടെന്ന് അവൾ തിരിഞ്ഞ് നോക്കി. ഞാൻ നോക്കുന്നത് അവൾ കണ്ടു എന്ന് വ്യക്തം! ഞാൻ അല്പം പരിഭ്രമിച്ചു.
പക്ഷെ അവൾ അതിന് ഒന്നും പറയാതെ പറഞ്ഞു തുടങ്ങി.
“അതെ ഇന്ന് രാവിലെ സ്റ്റാറ്റസ് കണ്ടത് മുതൽ ഞാൻ നിന്നെ വിളിക്കുവാ…, നീ ഫോൺ എടുത്തില്ല പിന്നെ കോളേജിൽ വന്നിട്ട് രാവിലെ മൊത്തം ഞാൻ നിന്നെ കാത്ത് നിന്റെ ക്ലാസ്സിന് മുന്നിൽ നിന്നു എന്നിട്ടും നീ വന്നില്ല. അത് കൂടി ആയപ്പോൾ എനിക്ക് സങ്കടമായി അത് കൊണ്ട് ഇങ്ങോട്ട് വരുന്നതിന് മുമ്പ് നിന്റെ കുറച്ച് കാൻഡിഡ് ഫോട്ടോസ് ഞാൻ സ്റ്റാറ്റസ് ഇട്ടു” അവൾ ഒരു കുസൃതി ചിരിയോടെയാണ് അത് പറഞ്ഞതെങ്കിലും എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ വെട്ടി.
പക്ഷെ അത് പറഞ്ഞു തീർന്ന് അവൾ അവിടെ നിന്നും ഓടി.
“ഡീ…” ഞാൻ വിളിച്ചെങ്കിലും അവൾ നിന്നില്ല.
എന്റെ കൈ യാന്ത്രികമായി മൊബൈൽ എടുത്ത് അവളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഓപ്പൺ ചെയ്തു. ഒരു സ്റ്റാറ്റസ് ട്രെയിൻ തന്നെ ഉണ്ടായിരുന്നു അത്.
ഞാൻ ചാളുവ ഒലിപ്പിച്ച് കിടക്കുന്നത് മുതൽ കൊച്ചിലെ തുണിയില്ലാണ്ട് ഓടുന്നത് വരെയുള്ള ഒരുപാട് ഫോട്ടോസ് അതിൽ ഉണ്ടായിരുന്നു.
അയ്യേ… മനുഷ്യനെ നാണം കെടുത്തി ഈ പെണ്ണ്. ഒന്നും വേണ്ടായിരുന്നു. ഞാൻ അതിൽ തന്നെ നോക്കി നിൽക്കുന്നതിന് ഇടക്ക് തന്നെ അവൾ ആ സ്റ്റാറ്റസുകൾ ഡിലീറ്റ് ചെയ്തു എന്ന് തോനുന്നു. ഏതായാലും കാണാൻ ഉള്ളവർ എല്ലാം കണ്ട് കാണും.
“ആ വരുന്നിടത്ത് വെച്ച് കാണാം…” ഞാൻ മനസ്സിൽ ഓർത്ത് അവിടുന്ന് ഇറങ്ങി ക്ലാസ്സിലേക്ക് നടന്നു.
ക്ലാസ്സിന് മുന്നിൽ നിൽക്കുന്ന വിഷ്ണു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. തെണ്ടി സ്റ്റാറ്റസ് കണ്ട് കാണും.
“നീ എന്താടാ കിണിക്കുന്നെ ഇവിടെ ആരേലും തുണിയില്ലാതെ നിൽക്കുന്നുണ്ടോ?” അവന്റെ ആക്കിയ കിണി കണ്ട് ഞാൻ അവനോട് ചൂടിയി.
“ഇവിടെ ഇല്ല ആ ഐശ്വര്യയുടെ സ്റ്റാറ്റസിൽ നിൽക്കുന്നുണ്ടായിരുന്നു” അവൻ എന്നെ ആക്കി.
അത് കൂടി കേട്ടപ്പോൾ എന്റെ കണ്ട്രോൾ പോയി.
“ടാ മൈരേ… നീ എനിക്കിട്ട് ഉണ്ടാക്കല്ലേ” ഞാനവന്റെ തോളിൽ നന്നായി തന്നൊരിടി കൊടുത്തു.
“ടാ സാമേ…, അതിന് നീ എന്തിനാ എന്റെ മെക്കിട്ട് കേറുന്നത്.” അവൻ ഒന്ന് കുറുകി കൊണ്ട് ചോദിച്ചു.
“നീ വെറുത ചൊറിയല്ലേ എനിക്ക് ദേഷ്യം വരുന്നുണ്ട്” ഞാൻ അല്പം കാര്യമായി തന്നെ പറഞ്ഞു.
“നീ അടങ്ങ്, ഞാൻ ഒന്ന് തമാശിച്ചതല്ലേ” അവൻ എന്നെ കൂളാക്കാൻ നോക്കി.
“ബാക്കിയുള്ളവന്റെ ആസനം കത്തി നിൽക്കുമ്പോൾ, അവന്റെ ഒരു തമാശ”
“നീ അത് വിട്, അവള് എന്തിനാ നിനക്കിട്ട് ഇപ്പോൾ ഇങ്ങനെ ഒരു പണി തന്നത്.”
“ഒന്നും പറയണ്ട അളിയാ ഞാൻ അവളെ ഒന്ന് വേവ്കേറ്റാൻ നോക്കിയതാ”
“കേറ്റി… കേറ്റി… സ്വന്തം ആസനം പൊള്ളിച്ചു അല്ലേ?” അവൻ എന്നെ കളിയാക്കി.
“ടാ ക്ലാസ്സിലെ എല്ലാരും കണ്ട് കാണുമല്ലേ”
“പിന്നെ അവൾ ഡിലീറ്റ് ചെയ്തപ്പോൾ കാണാൻ പറ്റാത്തവർക്ക് ആ ശാമിന്റെ ഫോണിലെ സ്റ്റാറ്റസ് സേവ് ആപ്പിൽ നിന്നും അവൻ കാണിച്ച് കൊടുത്തു.”
“ചെറ്റ അവനെ എന്റെ കയ്യിൽ കിട്ടും”
“നീ അവന്റെ കാര്യം വിട്, എല്ലാം തുടങ്ങി വെച്ചത് എല്ലാം നിന്റെ മറ്റവളല്ലേ”
“ടാ വേണ്ട…” ഞാൻ ഒരല്പം കടുപ്പിച്ച് പറഞ്ഞു.
“ഇല്ല നിർത്തി” അവൻ വാ അടച്ചു.
കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും ഐശുവിനെ ആരെങ്കിലും പറഞ്ഞാൽ ചിലപ്പോൾ എനിക്ക് കലിയിളകും. അത് വിഷ്ണുവിനും നന്നായി അറിയാം.
അവിടെ നിന്നും ക്ലാസ്സിൽ കയറുമ്പോൾ എല്ലാ മാറ്റവന്മാരുടെയും, മാറ്റവള്മാരുടെ മുഖത്ത് ഒരു ആക്കിയ ചിരിയുണ്ടായിരുന്നു. ക്ലാസ്സ്‌മേറ്റ്സ് ആണ് പോലും നാറികൽ എന്നാലും ഈ ഊളകളുടെയൊക്കെ നമ്പർ എന്തിനാണോ ഐശു സേവ് ചെയ്ത് വച്ചേക്കുന്നത്.
ക്ലാസ്സിൽ കയറിയ ഞാൻ ആരോടും ഒന്നും മിണ്ടാതെ ബാക്ക് ബെഞ്ചിൽ പോയി മുഖം ബാഗ് കൊണ്ട് മറച്ച് കുനിഞ്ഞിരുന്നു. അവൾ കാരണം താലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയായി.
“ഇതിനുള്ളത് ഞാൻ തരുന്നുണ്ട് മോളെ” ഞാൻ മനസ്സിൽ ഉറപ്പിച്ചു.
“അവൾക്ക് എന്തിന്റെ കേടാണ്, ഇങ്ങനെയുള്ള ഫോട്ടോയൊക്കെ ഷെയർ ചെയ്യാൻ” പ്രിയയുടെ ശബ്ദം ശബ്ദം കേട്ടപ്പോഴാണ് ഞാൻ മുഖം ഉയർത്തി നോക്കി.
ആ സമയം രമ്യ മിസ്സ് ക്ലാസ്സിലേക്ക് കയറി വന്നു. അത് കണ്ട് ഞാൻ പിന്നെ സംസാരിക്കാം എന്ന് പ്രിയയോട് പറഞ്ഞു, അവൾ പോയി.
രമ്യ മിസ്സിന്റെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു. ഇനി ഇവരും അവളുടെ സ്റ്റാറ്റസ് കണ്ട് കാണുമോ? ഏയ്…
ക്ലാസ്സിൽ കയറിയ ഉടനെ മിസ്സിന്റെ നോട്ടം എന്നിലേക്ക് വന്നപ്പോൾ എന്റെ സംശയം മാറി. എന്നെ കണ്ടപ്പോൾ മിസ്സിന്റെ മുഖത്തെ ചിരി അങ്ങ് കൂടി.
” സാം കൊച്ചിലെ നല്ല ക്യൂട്ട് ആയിരുന്നല്ലേ”
മിസ്സിന്റെ ആ ചോദ്യം കേട്ടപ്പോൾ ക്ലാസ്സിൽ ഒരു കൂട്ടച്ചിരി മുഴങ്ങി. ഞാൻ ചമ്മി നാറി ഒന്നും പറയാൻ കഴിയാതെ നിന്നു.
രമ്യ മിസ്സ് മാത്‍സ് ആണ് പഠിപ്പിക്കുന്നത് അത് കൊണ്ട് എല്ലാ ഡിപ്പാർട്മെന്റിലും ക്ലാസ്സ് എടുക്കുന്നുണ്ട്. അത്കൊണ്ടായിരിക്കും അവളുടെ കോൺടാക്ട് ലിസ്റ്റിൽ കയറിപ്പറ്റിയത്.
കളിയാക്കലുകൾക്ക് വിരാമമിട്ട് മിസ്സ് പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ ഞാനും ബുക്ക് എടുത്ത് ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മല്പിടുത്തം തുടങ്ങി.
ഇടക്ക് ബോർഡിൽ 3 പ്രോബ്ലം എഴുതിയിട്ട് ചെയ്യാൻ പറഞ്ഞ്, അവരുടെ ബുക്കിൽ എന്തോ കളഞ്ഞ് പോയത്പോലെ തേടാൻ തുടങ്ങി.
“ടാ… ടാ…” ഞാൻ അടുത്തിരുന്ന വിഷ്ണുവിനെ വിളിച്ചു.
അവനിൽ നിന്നും മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ ഞാൻ അവനെ നോക്കി. കണ്ണ് തുറന്ന് വെച്ച് ഉറങ്ങുകയാണ് അവൻ. അവന്റ ഒരു പ്രതേക കഴിവാണത്. പിന്നെ ഞാൻ ഒന്നും നോക്കിയില്ല. അവനെ കുലുക്കി അങ്ങ് വിളിച്ചു.
“എന്താടാ എന്ത് പറ്റി മിസ്സ് വിളിച്ചോ?” ഉണർന്ന ഉടനെ അവൻ ചോദിച്ചു.
പക്ഷെ അത് അല്പം ഉറക്കെ ആയിരുന്നു, മിസ്സ് അത് കേട്ടു.
“എന്താ വിഷ്ണു പ്രോബ്ലം ചെയ്തോ?”
മിസ്സിന്റെ ചോദ്യം കേട്ട് കിളിപോയി അവൻ എന്നെ നോക്കി.
“ഇല്ല മിസ്സ് അവൻ ഒരു സംശയം ചോദിച്ചത” ഞാൻ മിസ്സിനെ നോക്കി പറഞ്ഞു.
“എന്താ സംശയം എന്നോട് ചോദിക്കു” മിസ്സ് വിഷ്ണുവിനെ നോക്കി പറഞ്ഞു.
പെട്ടന്ന് എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങി എങ്കിലും,
“അത് സാം ക്ലിയർ ചെയ്ത് തന്നു മിസ്സ്” എന്ന് പറഞ്ഞ് അവൻ പതിയെ തടി തപ്പി.
മിസ്സ് എന്നെ നോക്കി ഒന്ന് അമർത്തി മൂളിയിട്ട് വീണ്ടും ബുക്കിലേക്ക് കമിഴ്ന്നു.
“എന്ത് ഉറക്കമാട… ഇപ്പോൾ പെട്ടേനെ” ഞാൻ വിഷ്ണുവിനോട് ശബ്ദം താഴ്ത്തി പറഞ്ഞു.
“പോടാ മിസ്സ് പാവമാണ്…”
“പാവം ഞാനില്ലായിരുന്നെങ്കിൽ ഇപ്പോൾ കാണാമായിരുന്നു”
“മ്മം” അവൻ ഒന്ന് മൂളി.
“ടാ നമുക്ക് ഐശ്വര്യക്ക് ഒരു പണി കൊടുക്കണ്ടേ? ” ഞാൻ ചോദിച്ചു.
“കൊടുക്കാം… എന്താ പ്ലാൻ”
“പ്ലാനൊക്കെ പറയാം, അതിന് ഇന്ന് ഉച്ചക്ക് നമുക്ക് അവളുടെ ക്ലാസ്സിൽ പോകണം”
“എവിടെ സി എസ്സിലോ, തന്നെ അങ്ങ് പോയാൽ മതി” അവൻ മുടക്കം പറഞ്ഞു.
“ടാ ഞാനല്ലേ വിളിക്കുന്നെ ഒന്ന് കൂടെ വാടാ”
“പിന്നെ നീ കഴിഞ്ഞ തവണ എന്നെയും വിളിച്ചോണ്ട് പോയിട്ട് ആ സഗറിന്റെ കയ്യിൽ നിന്നും കിട്ടിയതിന് കയ്യും കണക്കുമില്ലായിരുന്നു”
“അത് പിന്നെ അവൻ എന്റെ വയ്യാത്ത കൈ പിടിച്ച് ഞരിക്കിയപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്തത് കൊണ്ടല്ലേ”
“എന്നിട്ട് ഇപ്പോൾ ആ കൈ ശരിയായോ?” വിഷ്ണു എനിയ്ക്ക് നേരെ തിരിഞ്ഞ് ചോദിച്ചു.
“ഇല്ല, അത് നിനക്ക് അറിയാവുന്നതല്ലേ” ഞാൻ ദയനീയമായി പറഞ്ഞു.
“അപ്പോൾ മക്കള് ഒറ്റക്ക് പോയാൽ മതി” അവൻ പറഞ്ഞു.
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ആക്സിഡന്റിൽ പെട്ട് എന്റെ കൈ എല്ല് പൊട്ടിയതാണ്. അന്ന് ഡോക്ടർ പ്ലാസ്റ്റർ ഒക്കെ ഇട്ട് പൊട്ടാലേലെല്ലാം മാറി എന്ന് പറഞ്ഞതാണ്. പക്ഷെ എനിക്ക് എന്തോ ഇപ്പോഴും വലത്തെ കൈക്ക് എന്തെങ്കിലും പറ്റിയാൽ ഭയങ്കര വേദനയാണ്. നന്നയി ക്രിക്കറ്റ് കളിച്ച് കൊണ്ടിരുന്ന ഞാൻ അതിന് ശേഷം കളിച്ചിട്ടില്ല.
“ടാ വിഷ്ണു നമുക്ക് ഉച്ചക്ക് ബെല്ലടിച്ച് ഉടനെ പോകാം ആ സമയത്ത് അവന്മാർ ക്ലാസ്സിൽ കാണില്ല ഉണ്ണാൻ ക്യാന്റീനിൽ പോകും” ഞാൻ ഒന്ന് കൂടി ശ്രമിച്ചു
“നീ എന്തൊക്കെ പറഞ്ഞാലും സി. എസ്സിലോട്ട് ഞാനില്ല സാമേ. നീ വേറെന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറ” അവൻ വീണ്ടും അതേ നിലപാടിൽ നിന്നപ്പോൾ എനിക്ക് ദേശ്യം വന്നു.
“നീ വരുന്നില്ലെങ്കിൽ വരണ്ട ഒരുത്തൻ്റെയും സഹായം ഇല്ലാതെ അവൾക്കിട്ട് പണി കൊടുക്കാൻ എനിക്കറിയാം”. ഉള്ളിൽ അവളുടെ ക്ലാസ്സിൽ പോകാൻ നല്ല ടെൻഷൻ ഉണ്ടെങ്കിലും അവൾക്ക് ഒരു പണി കൊടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചിരുന്നു.
“ഓഹ്… എന്നാൽ നീ ഒറ്റക്ക് പോയങ്ങ് ഉണ്ടാക്കി, കൂട്ടിന് വേണമെങ്കിൽ ആ കൃഷ്ണ പ്രിയയെയും കൂട്ടിക്കോ, അവൾക്ക് ആണല്ലോ നിൻ്റെ കാര്യത്തിൽ മൂത്ത് നിൽക്കുന്നത്.” അവൻ ഒരൽപ്പം ദേഷ്യത്തിൽ അത് പറഞ്ഞപ്പോൾ ഒന്നും മനസ്സിലാകാതെ ഞാനവനെ നോക്കി.
“പ്രിയയോ അവളെന്ത് ചെയ്തു? നിനക്കെന്താ വട്ടായോ?” ഞാൻ അവനടുത്തേക്ക് അൽപ്പം കൂടി ചേർന്നിരുന്ന് എൻ്റെ തല അവൻ്റെ തലയോട് ചേർന്നിരുന്ന് ആണ് അത് ചോദിച്ചത്.
“വട്ട് എനിക്കല്ലടാ അവൾക്കാണ്, ഐശ്വര്യ നിൻ്റെ ഫോട്ടോസ് സ്റ്റാറ്റസ് ഇട്ടെന്നും പറഞ്ഞ് അവൾ എൻ്റെ അടുത്ത് ചാടാൻ വന്നിരിക്കുന്നു.” അവൻ വീണ്ടും കലിപ്പിൽ തന്നെ പറഞ്ഞു.
“വിഷ്ണു നീ ഇത് എന്തൊക്കെയാ ഈ പറയുന്നേ, അവൾ വന്ന് നിൻ്റെ അടുത്ത് ചാടിയോ? എന്തിന്?”
“വട്ട്… അല്ലാതെന്ത്?” അവൻ വീണ്ടും കലിപ്പിൽ തന്നെയാണ്.
“അളിയാ നീ ഇത് എന്തൊക്കെയാ ഈ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല” ഞാൻ എൻ്റെ ശബ്ദത്തിൽ പരമാവധി ദയനീയത കൊണ്ട് വന്ന് അവനെ കൂളാക്കാൻ നോക്കി.
“അളിയാ സാമേ, നീ ഐശ്വര്യയുടെ കൂടെ പോയതിന് ശേഷം ക്ലാസ്സിലെ ആരോ അവളുടെ സ്റ്റാറ്റസ് കണ്ട് എല്ലാരേയും വിളിച്ച് കാണിച്ചു. ഞാനും എൻ്റെ ഫോണെടുത്ത് നോക്കി കൊണ്ട് നിന്നപ്പോൾ, കൃഷ്ണപ്രിയ എൻ്റെ അടുത്ത് വന്ന് കിടന്ന് ചാടി. ഞാനാണ് ഐശ്വര്യയെ സപ്പോർട്ട് ചെയ്യുന്നത് ചെയ്യുന്നത് അതുകൊണ്ടാണ് അവളിങ്ങനെയൊക്കെ ചെയ്യുന്നത് എന്നും പറഞ്ഞ് കൊണ്ട്” വിഷ്ണു പറഞ്ഞു നിർത്തി കേട്ടിട്ട് കിളി പോയിരുന്ന എന്നെ നോക്കി.
“ഇത്രയൊക്കെ പറയാൻ നീ എന്താ ചെയ്തേ? അല്ല അവൾക്കിത് എന്താ പറ്റിയത്”
“പ്രേമം അല്ലാതെന്ത്”
“പ്രേമമോ ആരോട്?” ഞാൻ അത്ഭുതത്തോടെ തിരക്കി.
“നിന്നോട് തന്നെ” അവനത് പറഞ്ഞത് ഞാൻ ഒരു ഞെട്ടലോടെയാണ് അത് കേട്ടത്.
“പോടാ വെറുതെ ഓരോന്ന് പറയാതെ, ഞാനും ഐശുവും തമ്മിലുള്ള കാര്യങ്ങൾ ഒക്കെ അവൾക്ക് അറിയാവുന്നതല്ലേ?”
“അതൊന്നും എനിക്ക് അറിയില്ല. ഇതല്ലാണ്ട് അവൾ ഇങ്ങനെയൊക്കെ ചെയ്യാൻ ഞാൻ വേറെ വഴിയൊന്നും കാണുന്നില്ല.”
“പോടാ അവിടന്ന്… അവള് പുതിയ പ്രശങ്ങളൊന്നും ഉണ്ടാവാതിരിക്കാൻ പറഞ്ഞതായിരിക്കും” അല്പം ടെൻഷൻ ആയെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു.
” ടാ ഞാൻ സീരിയസായി പറഞ്ഞതാ, അല്ലെങ്കിൽ നീ അവളെ ഒന്ന് ശ്രദ്ദിച്ച് നോക്കിയേ, ക്ലാസ്സിൽ ഇറക്കുമ്പോൾ തന്നെ പല തവണ അവള് നിന്നെ തിരിഞ്ഞ് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്”
“നീ പറയുന്നത് സത്യമാണെങ്കിൽ, ഇത് ഐശു അറിഞ്ഞാൽ എന്റെ കാര്യത്തിൽ ഒരു തീരുമാനമാകും” ഞാൻ എന്റെ വേവലാതി പറഞ്ഞു.
“നിനക്ക് അവളെ നല്ല പേടിയുണ്ടല്ലേ?” അവൻ ഒരു ചെറു ചിരിയോടെയാണത് ചോദിച്ചത്.
“പേടിയൊന്നുമില്ല പക്ഷെ ഇതറിഞ്ഞാൽ അവളെന്റെ മൂട്ടിന് തീ വക്കാനും മടിക്കില്ല അങ്ങനത്തെ ജന്മമാണ്” ഇത് പറയുന്നതിനിടയിലും വിഷ്ണു പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോയെന്ന് അറിയാൻ എന്റെ ദൃഷ്ടി മുന്നിലിരിക്കുന്ന പ്രിയയിൽ തന്നെയായിരുന്നു.
എന്റെ നോട്ടം മനസ്സിലായിട്ടാണെന്ന് തോനുന്നു മറുപടി ഒരു പരിഹാസച്ചിരിയിൽ ഒതുക്കി അവനും നോട്ടം പ്രിയയിലേക്ക് പായിച്ചു.
ഒട്ടും താമസിയാതെ അവൾ തിരിഞ്ഞ് നോക്കിയതും ഞാൻ അവളെ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയ അവളുടെ മുഖത്ത് ഒരു നാണം കലർന്ന ചിരി മിന്നി മറഞ്ഞോ? ഏതായാകും അവൾ പെട്ടെന്ന് തിരിഞ്ഞ് നേരെയിരുന്നപ്പോൾ ഞാൻ തിരിഞ്ഞു വിഷ്ണുവിനെ നോക്കി.
ഞാൻ അപ്പോഴേ പറഞ്ഞില്ലേ എന്ന് രീതിയിൽ അവൻ ഒന്ന് ഇളിച്ചു കാണിച്ചു. കർത്താവേ പെട്ടല്ലോ?
“എടാ നീ ഏതായാലും വേറെ ആരോടും പറയാൻ നിൽക്കണ്ട, പ്രത്യേകിച്ച് ഐശ്വര്യ ഒരിക്കലുമിതറിയരുത്” അവൾ അറിഞ്ഞാലുണ്ടാകാൻ പോകുന്ന ഭാവിശ്യത്തുകളോർത്ത് ഞാൻ വിഷ്ണുവിനോട് പറഞ്ഞു.
“മ്മം” അവനവന്റെയുത്തരം ഒരു മൂളലിൽ ഒതുക്കിയപ്പോൾ ഞാൻ പിന്നെയൊന്നും പറയാൻ പോയില്ല.
പിന്നെ ആ ക്ലാസ്സ് കഴിയുന്നത് വരെ എന്റെ ചിന്തയിൽ പ്രിയ തന്നെയായിരുന്നു. എന്നാലും അവളെന്തായിരിക്കും ഇങ്ങനെ? ഞാനും ഐശുവും തമ്മിലുള്ളതൊക്കെ അവൾക്കറിയാവുന്നതാണ്. എന്നിട്ടും എന്തിനാണ് വെറുതെ ഇനി അവൾക്ക് അങ്ങനെയൊന്നുമില്ലേ? എല്ലാം എന്റെ തോന്നൽ മാത്രമാണോ?
ഏതായായും ഇത് ഐശു അറിഞ്ഞാൽ അവളെന്റെ അണ്ടി വെട്ടി പട്ടിക്കിട്ട് കൊടുക്കും എന്നിട്ടേ ചോദ്യവും പറച്ചിലൊക്കെയുണ്ടാകു.
അതോർത്തപ്പോഴാണ് അവളെനിക്കിട്ട് തന്ന പണിക്ക് ഒരു മറു പണി കൊടുക്കണ്ടേ? അല്ലെങ്കിൽ ഞാൻ അനാണെന്നും പറഞ്ഞു മൂക്കിന് താഴെ
പൂടയും കൊണ്ട് നടക്കുന്നത്. ഏതായാകും വിഷ്ണു അവളുടെ ക്ലാസ്സിലേക്ക് വരുമെന്ന് തോന്നുന്നില്ല. ആ സാഗറും കൂട്ടരും ഇല്ലാത്ത സമയത്ത് കേറി പണി നടത്തിയാൽ സെറ്റ്.
അങ്ങന ഓരോന്ന് ഓർത്ത് ഇരുന്നപ്പോൾ ലഞ്ച് ബ്രേക്കിന്റെ ബെല്ലടിച്ചു. രമ്യ മിസ്സ് അടുത്ത ക്ലാസ്സിൽ കാണാം എന്ന് പറഞ്ഞ് എല്ലാരേയും നോക്കി ചിരിച്ച കൂട്ടത്തിൽ എന്നെ നോക്കിയപ്പോൾ ആ മുഖത്ത് ഉണ്ടായിരുന്ന ചിരിയിൽ എവിടെയോ ഒരു പരിഹാസമൂണ്ടായിരുന്നോ എന്നൊരു സംശയം.
മിസ്സ് ക്ലാസ്സിൽ നിന്നിറങ്ങിയതിന് ശേഷം ഞാൻ അവിടെ നിന്നില്ല. വിഷ്ണുവിനോട് പോലും പറയാതെ ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി. ഞാൻ ഇറങ്ങുമ്പോൾ പുറകെ വരുന്ന പ്രിയയെ ഞാൻ കണ്ടിരുന്നു. അവളെന്നെ പുറകിൽ നിന്നും സാമി എന്ന് വിളിച്ചു എങ്കിലും ഞാൻ കേൾക്കാത്ത ഭാവത്തിൽ ഇറങ്ങി നടന്നു.
സി എസ് ഡിപ്പാർട്ട്മെന്റ്ലേക്ക് കയറുമ്പോൾ ഉള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു എങ്കിലും. സാഗറും ടീമും കാന്റീൻ ഇൽ പോയി കാണും എന്ന ചിന്ത എനിക്ക് ആശ്വാസം നൽകി. ഐശ്വര്യയുടെ ക്ലാസിന് അടുത്തെത്തിയപ്പോൾ അകത്ത് സാഗർ ഇല്ലായെന്ന് ഉറപ്പുവരുത്താൻ ഞാൻ ആദ്യം നോക്കിയത് ജനാലയിലൂടെയാണ്. ഭാഗ്യം ബോയ്സ് ആരും ക്ലാസിൽ ഇല്ല.
ഐശുവും അവളുടെ കുറച്ച് കൂട്ടുകാരികളും മാത്രമേയുള്ളൂ. ഇതുതന്നെയാണ് അവസരം. ഞാൻ പെട്ടെന്നുതന്നെ ക്ലാസിലേക്ക് കയറി. എന്നെ കണ്ടതും ഐശുവിന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു.
” ഡാ നീ എന്താ ഇവിടെ” എന്നെ കണ്ടതിന്റെ ഷോക്ക് മാറി ഐശു ചോദിച്ചു.
” ഏയ് ഒന്നുമില്ല നീ ഇങ്ങ് വന്നേ” ഞാൻ അവളെ എന്റെ അടുത്തേക്ക് വിളിച്ചു.
” എന്താടാ എന്തുപറ്റി” ഒന്നു മടിച്ചെങ്കിലും എന്റെ അടുത്ത് എത്തിയ അവൾ ചോദിച്ചു.
” ഒന്നുമില്ലഡി നമുക്ക് ഒരു സെൽഫി എടുക്കാം” ഞാൻ ഒരു മന്ദഹാസത്തോടെ പറഞ്ഞു.
” സെൽഫിയോ എന്തിന്, നിനക്കെന്താ പറ്റിയേ? ” അവൾ അത്ഭുതത്തോടെ എന്നെ നോക്കി ചോദിച്ചു.
“അത് രാവിലെ പറയാൻ വിട്ടുപോയി, നിന്നെ കാണാൻ ഇന്ന് നല്ല ലുക്ക് ആയിട്ടുണ്ട്. അപ്പോ വിചാരിച്ചു ഒരു സെൽഫി അങ്ങ് എടുക്കാമെന്ന്” ഞാൻ അവളുടെ അടുത്തു നിന്ന് ഫോൺ കയ്യിൽ എടുക്കുന്നതിനിടയിൽ പറഞ്ഞു.
“ഡാ ചെറുക്കാ നീ കളിക്കല്ലേ, ഞാനാ സ്റ്റാറ്റസ് ഇട്ടത് ആണെങ്കിൽ അറിയാതെ പറ്റിപോയതാ.” അവൾ എന്നെയൊരു സംശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.
” അതൊക്കെ ഞാൻ അപ്പോഴേ വിട്ടില്ലേ, വാ ഇപ്പോ നമുക്ക് ഒരു സെൽഫി എടുക്കാം”. ഞാൻ പറഞ്ഞത് വിശ്വാസം ആകാത്തത് പോലെ എന്നെ ഒന്നു നോക്കിയെങ്കിലും. അവൾ എന്നോട് ചേർന്ന് നിന്ന് സെൽഫിക്ക് പോസ് ചെയ്യാൻ റെഡിയായി.
ഐശുവിന് സെൽഫി എടുക്കുന്നത് അത്ര വീക്നെസ്സ് ഒന്നുമല്ലെങ്കിലും കോളേജിലെ സകല ഊളകളും സെൽഫി എടുക്കുന്നത് കാണുമ്പോൾ അവൾ എന്നെയും നിർത്തി സെൽഫി എടുക്കാറുണ്ട്. അത് കൊണ്ട് തന്നെയാണ് ഞാൻ ഇങ്ങനെ ഒരു ഐഡിയ ആലോചിച്ചതും.
ഞാൻ ഫോൺ എടുത്ത് എനിക്കും ഐശുവിനും മുന്നിൽ പിടിച്ച ശേഷം അവളെ തോളിൽ പിടിച്ചു എന്നിലേക്ക് ചേർത്ത് നിർത്തി. അവൾ പുരികം ഉയർത്തി എന്താ എന്ന് ചോദിച്ചെങ്കിലും ഞാൻ കണ്ണടച്ച് ഒന്നുമില്ല എന്ന് കാണിച്ചു.
ഞാൻ ഫോൺ സ്‌ക്രീനിൽ നോക്കി ചിരിച്ചതും അവളുടെ ചുണ്ടിലും ഒരു മന്ദാഹാസം വിരിഞ്ഞു.
ക്യാപ്ച്ചർ ബട്ടിൻ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് എന്റെ വലത് കൈ കൊണ്ട് അവളുടെ അവളുടെ തല പിടിച്ച് എനിക്ക് നേരെ തിരിച്ച്. അവളുടെ മുഖം എനിക്ക് നേരെ ആയപ്പോൾ അവളുടെ തൊട്ടാൽ ചോരാ തുളുമ്പും പോലുള്ള ചെഞ്ചുണ്ട്കളോട് എന്റെ ആദരം ചേർത്ത് വെച്ച് ഫോണിന്റെ ക്യാപ്ച്ചർ ബട്ടനിൽ വിരലമർന്നു.
അവൾക്ക് പ്രതികരിക്കാൻ കഴിയുന്നതിനു മുമ്പ് ഞൊടിയിടയിൽ ഇതെല്ലാം കഴിഞ്ഞിരുന്നു. ഫോട്ടോ എടുത്ത ഉണ്ടൻ ഞാൻ അവളെ എന്റെ കൈകളിൽ നിന്നും മോചിപ്പിച്ച് അവൾടെ മുഖത്തേക്ക് നോക്കി. ആദ്യം അവിടെ കണ്ടത് ഒരു അത്ഭുതം നിറഞ്ഞ നാണമെങ്കിലും, അടുത്ത നിമിഷം കോപമായി മാറി. ഇതെല്ലാം കണ്ട് അന്തം വിട്ട് അവളുടെ കൂട്ടുകാരികളും അടുത്ത് തന്നെയുണ്ടായിരുന്നു.
ഇനി ഇവിടെ നിന്നാൽ പന്തിയല്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ വേഗം അവിടെ നിന്നുമിറങ്ങി. ഓടി എന്ന് പറയുന്നതാകും ശരി.
“സമേ നീക്കഡാ…” എന്ന് വിളിച്ചു ഐശു എന്റെ പുറകെയും. പിന്നെ ഒന്നും
നോക്കിയില്ല ഞാൻ അതിവേഗം വരാന്തയിൽ കൂടിയോടി. പക്ഷെ ഞാൻ നേരെ ചെന്ന് പെട്ടത് സഗറിന്റെ മുന്നിലായിരുന്നു. എന്റെ ഓട്ടം കണ്ട് എന്തോ പന്തികേട് അവന് തോനിക്കാണണം. മുന്നിൽ അവനെ കണ്ടതും സഡ്ഡൻ ബ്രേക്ക് ഇട്ടതു പോലെ ഞാൻ നിന്നു.
“സാഗർ… അവനെ വിടല്ലേ…” പുറകിൽ നിന്നും ഐശു വിളിച്ച് പറഞ്ഞതോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി എന്ന് ഞാൻ ഉറപ്പിച്ചു. ഞാൻ പതിയെ പുറകിലേക്ക് നടന്നു. അപ്പോഴേക്കും ഐശു ഓടി എന്റെ അടുത്ത് എത്താറായിരുന്നു. ഞാൻ തിരിഞ്ഞ് ഐശുവിനെ നോക്കി. അവൾ എന്നെ പിടിക്കാൻ വേണ്ടി ഓടി വന്നു.
“ഡി ദോ… പ്രിൻസി…” ഞാൻ അവളുടെ പുറകിലേക്ക് നോക്കി ഞാൻ അവളോട് പാറഞ്ഞു. അവൾ അങ്ങോട്ട് നോക്കാൻ തിരിഞ്ഞതും ഞാൻ അവളുടെ സൈഡിൽ കൂടി അവളെ മറി കടന്ന് ഓടി, അവൾക്ക് കര്യം മനസ്സിലായപ്പോഴേക്കും ഞാൻ ഓടി നല്ല ദൂരെ എത്തിയിരുന്നു.
“ഡാ… തെണ്ടി” എന്ന് വിളിച്ചു എന്റെ പിന്നാലെ വന്നെങ്കിലും ഞാൻ അതിവേഗം ഓടി സ്റ്റെയർ ഇറങ്ങി എന്റെ ഡിപ്പാർട്മെന്റിലേക്ക് ഓടി. ആ സാഗറും കൂട്ടരും എന്റെ പിന്നാലെ വരുമോ എന്ന് പേടിയുള്ളത് കൊണ്ട് നേരെ പോയത് വിഷ്ണുവിന്റെ അടുത്ത് ആയിരുന്നു.
“ഡാ എന്താടാ… ഓടി കിതച്ച് വരുന്നത്” ഞാൻ അവന്റെ അടുത്ത് എത്തിയതും അവൻ ചോദിച്ചു.
“ഒന്നും പറയണ്ട, ഡാ നമ്മുടെ സീനിയർ ചേട്ടന്മാർ ഒക്കെ വന്നിട്ടുണ്ടല്ലോ അല്ലേ” ഒരു അടിയുണ്ടായാൽ അവരെ ഉണ്ടാകു എന്ന് അറിയാവുന്നത് കൊണ്ട് ചോദിച്ചു.
“അതൊക്ക ഉണ്ട്…, നീ എന്താ പ്രശ്നം എന്ന് പറ” അവൻ വീണ്ടും തരിക്കി.
“ഒന്നുമില്ലടാ ഞാൻ ഐശുവിന് ഒരു ചെറിയ പണി കൊടുത്തു ഇനി അതിന്റെ കലിപ്പിൽ ആ സാഗറെങ്ങാനും വന്നാൽ….”
“നീ അവൾക്ക് പണി കൊടുത്തതിന് അവനെന്തിനാണ് വരുന്നത്?”
“അതല്ലടാ ഞാൻ സി എസ്സിൽ അവന്റെ ക്ലാസ്സിൽ കേറി അല്ലേ പണി കൊടുത്തത്. പോരാത്തതിന് വരുന്ന വഴിക്ക് അവന്റെ മുന്നിൽ പോയി ചാടുകയും ചെയ്തു”
“അവന്റെ മുന്നിൽ ചെന്ന് പെട്ടോ, എന്നിട്ട് എന്തായി”
“എന്താകാൻ ഞാൻ നൈസ് ആയിട്ട് സ്കൂട്ടായി”
“അപ്പോൾ ഞാൻ വരാത്തത് നന്നായി, ഞാൻ വന്നിരുന്നെങ്കിൽ നീ എന്നെ അവരുടെ മിന്നിലിട്ടിട്ട് സ്കൂട്ടായേനെ”
“പോടാ… അങ്ങനെ ഒക്കെ ചെയ്യുമോ?”
“പിന്നെ നീ അങ്ങനെയെ ചെയ്യൂ, അത് വിട് നീ അവൾക്ക് എന്ത് പണിയാ കൊടുത്തത്.”
“അതൊക്കെയുണ്ട് ഞാൻ പറയാം സീക്രറ്റ് ആണ്”
“ഓഹ് അല്ലെങ്കിലും നിനക്ക് അവളെകുറിച്ച് പറയുമ്പോൾ എല്ലാം സീക്രറ്റ് ആണല്ലോ”
“അല്ലടാ ഞാനും അവളും തമ്മിൽ ഉള്ള എല്ലാം നിന്നോട് വന്ന് പറയാം…”
“നീ ചൂടാകല്ലേ ഞാൻ പറഞ്ഞു എന്നെയുള്ളൂ”
“ഡാ വിഷ്ണു, നീ എന്റെ കൂട്ടുകാരനൊക്കെ തന്നെയാണ് പക്ഷെ എനിക്കും അവൾക്കും ഇടയിൽ ഉള്ളതൊക്കെ ഞങ്ങളുടെ സ്വകാര്യതയാണ് അത് കൊണ്ട് തന്നെ എല്ലാം എനിക്ക് നിന്നോട് പറയാൻ പറ്റണമെന്നില്ല.”
“ടാ വിട്ടേ…, ഇനി അതിൽ പിടിച്ച് കേറണ്ട. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ”
“അങ്ങനെ ആണെങ്കിൽ നിനക്ക് കൊള്ളാം”
“എന്നാൽ ശരി നീ ഒന്നും കഴിച്ചില്ലല്ലോ ഞാനും ഒന്നും കഴിച്ചിട്ടില്ല. നമുക്ക് ക്യാന്റീനിൽ പോയി എന്തെങ്കിലും ഞണ്ണാം”
ഞാനും അവനും ക്യാന്റീനിൽ പോയി ഫുഡ് കഴിച്ച് ക്ലാസ്സിലേക്ക് തന്നെ വന്നു. ക്യാന്റീനിൽ സാഗറും കൂട്ടാരുമുണ്ടാകുമെന്ന് പേടിച്ചെങ്കിലും അവർ അവിടെ ഇല്ലായിരുന്നു. ലഞ്ച് ബ്രേക്ക് കഴുയുന്നതിന് മുമ്പ് ഐശുവിന്റെ ഒരു വിസിറ്റ് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല.
അങ്ങനെ ഉച്ചക്ക് ശേഷമുള്ള ബോറൻ ക്ലാസുകൾ തുടങ്ങി. പതിവ് പോലെ പാതി ഉറക്കത്തിൽ ഇരുന്ന് എല്ലാം കേൾക്കുന്നുണ്ട് എന്ന് ഞാൻ അഭിനയിച്ചു. ക്ലാസ്സിലെ പരിഹാസ ഭാവങ്ങൾ ഏകദേശം എല്ലാം കേട്ടടങ്ങിയിരിക്കുന്നു. ഇതിനേക്കാൾ വലുത് വന്നിട്ട് എല്ലാം നിസ്സാരമായി അവസാനിച്ചിരിരിക്കുന്നു. പിന്നെയാണ് കുറച്ച് ഊള ഫോട്ടോസ്.
ഇതിനിടയിൽ പ്രിയ എന്നോട് സംസാരിക്കാൻ വന്നെങ്കിലും ഇപ്പോൾ മൂഡില്ല എന്ന് പറഞ്ഞു ഞാൻ അവളെ ഒഴിവാക്കി. അങ്ങനെ രണ്ട് പീരീഡ് കഴിഞ്ഞ് വീണ്ടും ഇന്റർവെല്ലായി.
ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ രാവിലത്തെ അതെ ഭാവങ്ങളുമായി അവൾ എന്റെ ക്ലാസ്സിൽ കയറി വന്നു. പക്ഷെ ഇപ്രാവശ്യം ഞാൻ അവളെ മൈന്റ് ആക്കാൻ പോയില്ല. ഏത് വിഷയം എന്ന് പോലും അറിയാത്ത ഒരു ബുക്ക് എടുത്ത് അതിൽ നോക്കിയിരുന്നു.
“സമേ, ഒന്ന് വന്നേ എനിക്ക് സംസാരിക്കണം”
“നീ പോയെ… എനിക്ക് സംസാരിക്കാൻ ഒന്നുമില്ല”
“ഡാ ചെറുക്കാ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് നീ വന്നേ”
“എനിക്ക് സംസാരിക്കണ്ട എന്നല്ലേ പറഞ്ഞത്, നീ പോകാൻ നോക്ക്”
“സമേ പ്ലീസ് കളിക്കല്ലേ… ഞാൻ ഇന്ന് രാവിലെ സംസാരിച്ച ക്ലാസ്സിൽ ഉണ്ടാകും. നീ ഇത് മടക്കി വച്ചിട്ട് പെട്ടെന്ന് വന്നേ” അവൾ അത് പറഞ്ഞു ക്ലാസ്സിൽ നിന്നുമിറങ്ങി പോയി.
ഞാനല്പം ജാഡയിട്ടെങ്കിലും അവളെ ഭീഷണിപ്പെടുത്താൻ പറ്റിയ അവസാരമാണ് എന്ന് നന്നായി അറിയാവുന്നത് കൊണ്ട് അവളുടെ പുറകെ ഇറങ്ങി ഇന്ന് രാവിലെ സംസാരിച്ച ക്ലാസ്സിലേക്ക് നടന്നു.
ഞാൻ പോകുന്നത് തന്നെ നോക്കി ഇരിക്കുന്ന പ്രിയയെ ഞാൻ കണ്ടെങ്കിലും മൈന്റ് ആക്കാൻ പോയില്ല.
അവിടെ എത്തിയപ്പോൾ എന്നെയും കാത്ത് ഐശു അവിടെ തന്നെയുണ്ടായിരുന്നു.
“എന്താ നിനക്ക് പറയാൻ ഉണ്ടെന്ന് പറഞ്ഞത്” ഞാൻ അല്പം ദേഷ്യത്തോടെ തന്നെയാണ് ചോദിച്ചത്.
“സമേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ, നീ എന്തൊക്കെയാ കാണിച്ചത്. അതും അവളുമാരുടെ മുന്നിൽ വെച്ച്. പിന്നെ അവന്റെ ഒരുക്കത്തെ ഒരു ഫോട്ടോയും” അവൾ നിന്ന് ഉറഞ്ഞ് തുള്ളി.
“പിന്നെ നിനക്ക് മാത്രമല്ലെ നാണവും മാനവുമൊക്കെയുള്ളൂ”
“ഡാ അത് ഞാൻ അറിയാണ്ട് പറ്റിയതാണ് എന്ന് പറഞ്ഞില്ലേ? പിന്നെ രാവിലെ നീ എന്നെയും കുറെ പറ്റിച്ചില്ലേ? വിളിച്ചിട്ട് ഫോണു പോലും എടുക്കാതെ”
“വിളിച്ചിട്ട് ഫോൺ എടുത്തില്ലെങ്കിൽ നീ ഇങ്ങനെ ഒക്കെ ചെയ്യുമോ?”
“ഡാ പറഞ്ഞില്ലേ ഒരു അബദ്ധം പറ്റി പോയെന്ന്. നീ അത് വിട്ടേ എന്നിട്ട് നല്ല കുട്ടിയായി ആ ഫോട്ടോ ഡിലീറ്റ് ചെയ്തേ. അത് ലീക്ക് ആവുകയോ മറ്റോ ചെയ്താ ജീവിച്ചിരുന്നിട്ട് കാര്യമില്ല”
“എന്തിനാ ലീക്ക് ആവുന്നേ ഞാനത് കോപ്പിയെടുത്ത് കോളേജ് മൊത്തം ഒട്ടിക്കാൻ പോകുവാണ്. നറുമ്പോൾ നീ മാത്രം അല്ലല്ലോ? നമുക്ക് ഒരുമിച്ച് നാറാം”
“സാമേ…, നീ എന്തൊക്കെയാ ഈ പറയുന്നേ?” അത് പറയുമ്പോൾ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു, അവളുടെ ശബ്ദം ഇടറിയിരുന്നു.
അവളുടെ ഭാവം കണ്ടേപ്പോൾ എനിക്ക് പാവം തോന്നിയെങ്കിലൊയും അങ്ങനെയൊന്നും വിട്ട് കൊടുക്കാൻ ഞാൻ ഒരുക്കാമായിരുന്നില്ല.
കൃത്യം ആ സമയത്ത് ഇന്റർവെൽ കഴിഞ്ഞ ബെൽ മുഴങ്ങി.
“ഇന്റർവൽ കഴിഞ്ഞു, എനിക്ക് കൂടുതലൊന്നും പറയാനില്ല ഞാൻ പോകുന്നു” ഞാൻ അവിടെ നിന്നുമിറങ്ങുമ്പോഴും അവൾ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു. അവളുടെ കണ്ണിലെ സങ്കടം കണ്ട് ഇനിയും അവിടെ നിലക്കാൻ കഴിയില്ല എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ഭാഗ്യത്തിന് ബെല്ലടിച്ചു, ഇന്റർവെൽ കഴിയാനുള്ള ബെല്ലടിക്കുമ്പോൾ ആദ്യമായി ആശ്വസിച്ചത് അന്നാണ്.
ക്ലാസ്സിൽ എത്തിയപ്പോഴേക്കും മനസ്സിൽ ചെറിയ കുറ്റബോധമൊക്കെ തോന്നി തുടങ്ങിയിരുന്നു. എന്റെയും ഐശുവിന്റെയും ഫസ്റ്റ് കിസ്സ് ആയിരുന്നു ഇന്നത്തേത്. അതും അവളുടെ അനുവാദമില്ലാതെ, പ്രതികാരത്തിന് വേണ്ടി ഒന്ന് ആസ്വദിക്കാൻ പോലും കഴിയാതെ.
ഇത്രയും നാളും പ്രേമിച്ച് നടന്നിട്ടും പെണ്ണെന്നെ ദേഹത്ത് തൊടാനൊന്നും ഇതുവരെ സമ്മതിച്ചിട്ടില്ല. പ്രേമിച്ച് നടക്കാനാണ് അവൾക്കിഷ്ടം. ബാക്കിയെല്ലാം കല്യാണത്തിന് ശേഷമെന്നാണ് അവൾ പറഞ്ഞിരിക്കുന്നത്. എനിക്ക് അത് അത്ര സ്വീകാര്യമായില്ലയെങ്കിലും അവളുടെ സമ്മദത്തോടെ എല്ലാം തരുമ്പോൾ മതി എന്നാണ് എന്റെ തീരുമാനം.
പക്ഷെ ഇടക്കിടക്ക് ചില കുസൃതിൽ ഒക്കെ ഞാൻ കാണിക്കാറുണ്ട്, അതിന് അവളുടെ കയ്യിൽ നിന്നും നല്ല പിടയും കിട്ടാറുണ്ട്.
അങ്ങനെ ഓരോന്ന് ഓർത്ത് ലാസ്റ്റ് പീരീഡ് വേഗം കഴിഞ്ഞു. സമയം കുറവുള്ള പീരിയഡ് ആണ് അവസാനത്തെ പീരിയഡ്.
“ഡാ നീ സിറ്റി വഴിയല്ലേ പോകുന്നത്” ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങാൻ നേരം വിഷ്ണുവാണ് ചോദിച്ചത്.
“അതല്ലാതെ വീട്ടിൽ പോകാൻ മാർഗമൊന്നുമില്ലല്ലോ” ഞാൻ ഉത്തരം നൽകി.
“ഡാ അപ്പോൾ എന്നെ ഒന്ന് സിറ്റിയിൽ ഒന്ന് ഡ്രോപ്പ് ചെയ്യണേ, ഫോൺ ഒന്ന് സർവീസ് സെന്ററിൽ കാണിക്കണം”
“അതിനെന്താ, കൂടെ പൊന്നോ…”
അങ്ങനെ ഞങ്ങൾ നേരെ പാർക്കിങ് ഏരിയയിൽ ഇറക്കുന്ന വണ്ടി എടുത്ത് ഇറങ്ങി. വണ്ടി പാർക്കിങ് ഏരിയയിയോ നിന്നും മെയിൻ ഗേറ്റിന് മുന്നിൽ
എത്തിയപ്പോൾ ബൈക്കിന് മുന്നിൽ കേറി നിന്ന് ഐശു എന്നെ തടഞ്ഞു.
“എന്താണ് ഐശു ഒരു വഴിതടയൽ” ഞാനൊരു ചെറു മന്ദഹാസത്തോട് ചോദിച്ചു.
“വിഷ്ണു ഒന്ന് ഇറങ്ങിക്കെ”
വിഷ്ണു അന്തം വിട്ട് ഐശുവിനെ നോക്കി പിന്നെ എന്നെയും. ഇതിൽ കേറി ഞാൻ ഇടപ്പട്ടാൽ എന്നോടുള്ള ദേഷ്യത്തിന് അവൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നന്നായി അറിയാവുന്നത് കൊണ്ടും. ക്ലാസ്സ് കഴിഞ്ഞ് പോകുന്ന കുട്ടികളുടെ മുന്നിൽ വെച്ച് നാണം കെടണ്ട എന്നുള്ളത്കൊണ്ടും ഞാൻ അവനോട് ഇറങ്ങാൻ ആംഗ്യം കാട്ടി.
അവൻ യു ടു ബ്രൂടസ് എന്ന ഭാവത്തിൽ എന്നെ നോക്കിയ ശേഷം ബൈക്കിൽ നിന്നുമിറങ്ങി.
അവൻ ഇറങ്ങിയതും ഐശു ഓടി വന്ന് എന്റെ തോളിൽ പിടിച്ച്, രണ്ട് കാലും ഒരുഭാഗത്തിട്ട് ബൈക്കിൽ കയറിയിരുന്നു.
“പോട്ടെ…” വിഷ്ണുവിനെ നോക്കി ഒന്ന് ചിരിച്ച ശേഷം ഐശു പറഞ്ഞു.
ഞാൻ വിഷ്ണുവിനെ നോക്കി അവൻ എന്നെ നോക്കി കലി പൂണ്ട് നിൽക്കുവാണ്. ഞാൻ അവന് ആംഗ്യ ഭാഷയിൽ ഒരു സോറിയും പറഞ്ഞു വണ്ടി മുന്നോട്ട് എടുത്തു.
സെക്കന്റ് ഇയർ ആയപ്പോഴാണ് എന്റെ നരന്തര ആവിശ്യത്തിനെ തുടർന്ന് എനിക്കൊരു ബൈക്കെടുത്ത് തരാൻ അപ്പൻ തയ്യാറായത്. പിന്നെ ഞാനും ഐശുവും ബൈക്കിൽ തന്നെയായിരുന്നു കോളേജിൽ പോക്കും വരവുമെല്ലാം.
കുറച്ച് ദിവസം മുമ്പാണ് ഇനി എന്റെ കൂടെ കോളേജിൽ ബൈക്കിൽ വരില്ല എന്ന് ഐശു പ്രഖ്യാപിച്ചത്. കാരണം മാറ്റിന്നുമല്ല, അവൾ പുറകിലിരിക്കുമ്പോൾ ഇടക്ക് അവളുടെ തെറിച്ച് നിൽക്കുന്ന മാറിലെ ചൂടറിയാൻ ഞാൻ ഇടക്കിടക്ക് ബ്രേക്ക് പിടിക്കാനും റോഡിൽ ഇല്ലാത്തെ കട്ടറിൽ വരെ വീഴ്ത്താൻ തുടങ്ങി.
ആദ്യം അവൾ ഇനി ചെയ്യരുത് എന്നൊക്കെ പറഞ്ഞുയെങ്കിലും എനിക്ക് അത് നിർത്താൻ തോന്നിയില്ല. ഒടുവിൽ അവൾ ആ കടുത്ത് തീരുമാനം എടുത്ത് ഇനി കോളേജിൽ വരുമ്പോൾ എന്റെ കൂടെ ബൈക്കിൽ വരില്ല. അല്ലാതെ പുറത്ത് പോകുമ്പോൾ ബൈക്കിൽ കേറുമെങ്കിലും അതിന് ഞാൻ അവളുടെ കാല് പിടിക്കുകയും വേണം. എതിരെ വല്ല പാണ്ടി ലോറി ഇടിക്കാൻ വന്നാൽ പോലും ബ്രേക്ക് പിടിക്കില്ല എന്ന വാക്കും കൊടുക്കണം.
കോളേജിലേക്ക് വരുന്നതും അത് പോലെ കുറച്ച് കാല് പിടിച്ചിരുന്നെങ്കിൽ സെറ്റായേനെ പക്ഷെ രാവിലെ നേരത്തെ എഴുന്നേൽക്കാൻ മടിയുള്ളയെനിക്ക് അത് തന്നെയായിരുന്നു സൗകര്യം.
അവളുണ്ടെങ്കിൽ നേരത്തെ എഴുന്നേൽക്കണം അവളെ പിക് ചെയ്യണം അതൊക്കെ ഓർത്ത് പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല. അങ്ങനെ അവൾ കോളേജിലേക്കുള്ള വരവ് കോളേജ് ബസ്സിലാക്കി.
“എന്താ ഐശു ഇന്ന് കോളേജ് ബസ്സില്ലേ” വണ്ടി കോളേജിൽ നിന്നുമിറങ്ങി കുറച്ചതികം മുന്നോട്ട് പോയിട്ടും ഐശുവിന്റെ ഭാഗത്ത് നിന്നും ശബ്ദമൊന്നും വരാത്തത്കൊണ്ട് ഞാൻ തന്നെ അങ്ങോട്ട് കേറി ചോദിച്ചു.
“വണ്ടിയൊക്കെ ഉണ്ട്. പക്ഷെ ഇന്ന് എന്റെ ചെറുക്കന്റെ കൂടെ വരാൻ തോന്നി”
മറ്റൊന്നും ഏൽക്കാത്തത് കൊണ്ട് അവൾ എന്നെ സോപ്പിടാൻ തുടങ്ങി.
“ഓഹോ… കുറച്ചു ദിവസം മുമ്പ് ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ, ഞാൻ ശരിയല്ല… ഇനി എന്റെ പുറകിൽ കേറില്ല എന്നൊക്കെയല്ലേ?”
“അത് പിന്നെ എപ്പോഴും ബ്രേക്ക് പിടിച്ച് എന്നെ നിന്റെ ദേഹത്ത് ഇടുപ്പിക്കുന്നത് കൊണ്ടല്ലോ?”
“അതെന്താ ഇപ്പോൾ എനിക്ക് ബ്രേക്ക് പിടിക്കാൻ പറ്റില്ലേ?” അത് പറഞ്ഞതും രണ്ട് ബ്രേക്കും ഒരുമിച്ച് പിടിച്ചതും ആശു എന്റെ പുറകിൽ വന്നിടിച്ചു. അവളുടെ മാറിലെ ചൂട് യൂണിഫോം ചുരിദാറിന് പുറത്ത് കോടി എന്റെ മുതുക് അറിഞ്ഞു.
“എടാ നാറി നിന്നോട് ഞാൻ നൂറ് തവണ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ചെയ്യരുതെന്ന്” ഉണ്ടായ ഷോക്കിൽ നിന്നും മറി എഴുന്നേറ്റ് പുറകിലോട്ട് മാറിക്കൊണ്ട് അവൾ പറഞ്ഞു.
“എന്റെ വണ്ടിയിൽ ഞാൻ ഇഷ്ടമുള്ളപ്പോൾ ബ്രേക്ക് പിടിക്കും. അത് ഇഷ്ടമില്ലാത്തവർ കേറരുതായിരുന്നു”
അതിന് മറുപടി എനിക്ക് കേൾക്കാൻ കഴിയാത്ത രീതിയിൽ അവൾ എന്തോ മുറു മുറുത്തു.
“എന്തെങ്കിലും പറഞ്ഞോ”
“ഏയ് ഇല്ല”
“മം” ഞാൻ ഒന്ന് അമർത്തി മൂളി.
പിന്നെ കുറച്ചു നേരത്തേക്ക് ഞാൻ അങ്ങോട്ടൊ ഒന്നും മിണ്ടാൻ പോയില്ല.
“സാമേ”
“മ്മം… എന്തേ?”
“അത് ഡിലീറ്റ് ചെയ്തോ”
“ഏത് ഡിലീറ്റ് ചെയ്തോ എന്ന്”
“അത്… നീ എടുത്ത ഫോട്ടോ”
“അതോ? അതെന്തിനാ ഡിലീറ്റ് ചെയ്യുന്നത്. നാളെ ഞാനതുവെച്ച് പോസ്റ്റർ അടിക്കാൻ പോകുവാണ്”
“പോടാ ചെക്കാ, നീ അങ്ങനെയൊന്നും ചെയ്യില്ലാന്ന് എനികറിയല്ലോ”
“ആരു പറഞ്ഞു ഞാൻ അതും ചെയ്യും അതിനപ്പുറവും ചെയ്യും നമുക്ക് കാണാം”
“എനിക്കറിയാത്തതൊന്നുമല്ലോ നിന്നെ…”
“സാമിനെ നീ അറിയാൻ പോകുന്നതേയുള്ളു മോളെ”
“ആണോ… ആണോ…” അത് പറഞ്ഞു അവൾ എന്നെ ഇളിയിൽ ഇക്കിളിയാക്കാൻ തുടങ്ങി. പക്ഷെ പ്രതീക്ഷിക്കാതെയുള്ള അവളുടെ ആ പ്രവർത്തിയിൽ വണ്ടി ഒന്ന് പാളി. ഭാഗ്യത്തിന് പെട്ടെന്ന് വെട്ടിച്ചത് കൊണ്ട് വീണില്ല.
“നീ എന്ത് പണിയാ കാണിച്ചത് പെണ്ണെ ഇപ്പോൾ വീണേനെ”
“പിന്നെ അങ്ങനെ വീഴുകയാണെങ്കിൽ വീഴട്ടെ…”
“എന്താന്ന് നീ എന്നെ കൊല്ലാൻ വേണ്ടി ഇറങ്ങിയതാണോ”
“കൊല്ലും ഞാൻ പക്ഷെ ഇങ്ങനെ ബൈക്കിൽ നിന്നും വീഴ്തിയല്ല സ്നേഹിച്ചു കൊല്ലും ഞാൻ”
“ഇന്ന് നല്ല സോപ്പാണല്ലോ മോളെ”
“പോടാ ചെക്കാ… സോപ്പാന്നുമല്ല’
“പിന്നെ… പിന്നെ…”
“ഹും…, ഇന്ന് എന്റെ ചെക്കനെ എല്ലാരും കളിയാക്കിയല്ലേ”
“ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ല് എല്ലാം ഒപ്പിച്ച് വെച്ചിട്ട്. ആ രമ്യാ മിസ്സിന്റെ ക്ലാസ്സിലിരുന്ന് ഞാൻ ഉരുക്കുകയായിരുന്നു”
“മിസ്സൊക്കെ കണ്ടോ?”
“പിന്നെ കാണാതെ, ഇനി നമ്മുടെ കോളേജിൽ കാണാൻ ആരുമില്ലന്നാണ് തോന്നുന്നത്. എന്റെ സംശയം അതല്ല എന്റെ ക്ലാസ്സിലെ എല്ലാ ഊളകളുടെയും നമ്പർ നീ എന്തിനാ സേവ് ചെയ്തു വെച്ചേക്കുന്നത്.”
“അത് ഞാൻ സേവ് ചെയ്തത് ഒന്നുമല്ല. നിന്റെയും എന്റെയും ഫോണിൽ ലോഗിൻ ചെയ്തേക്കുന്ന ഈമെയിലിൽ ഒന്നായത് കൊണ്ട് മോൻ സേവ് ചെയ്യുന്ന കോൺടാക്റ്റ് എന്റേലും വരുന്നതാണ്”
“ഓഹ് അങ്ങനെ! അപ്പോൾ എന്റെ എല്ലാ കോണ്ടാക്റ്റ്കൾക്കും അത് പോയിക്കാണുമല്ലേ? ഇനി ഇത് ആരൊക്കെ കണ്ട് കാണുമോ എന്തോ?”
“അങ്ങനെ എല്ലാർക്കും ഒന്നും പോകില്ല അവരും എന്റെ കോൺടാക്ട് സേവ് ചെയ്യണമല്ലോ?”
“അപ്പോൾ എന്റെ ക്ലാസ്സിലെ ഊളകളുടെ കയ്യിൽ എല്ലാം നിന്റെ നമ്പർ ഉണ്ടല്ലേ? പിന്നെ പുറത്ത് നോക്കിയാലും നമ്മുടെ മുച്ചുൽ കോണ്ടക്റ്റിൽ വരുന്ന ഒരുപാട് പേരുണ്ടല്ലോ?”
“ഭയങ്കര മോശയല്ലേ? ഞാൻ ആ സമയത്തു ഒന്നും ഓർത്തില്ല”
“നീ അത് വിട് ഐശു, ഇനി അതും ഓർത്ത് വിഷമിക്കണ്ട വരുന്നത് വരുന്നടുത്ത് വെച്ച് കാണാം”
“മ്മം… പിന്നെ ഇന്ന് ആദ്യം നിന്റെ വീട്ടിൽ പോയിട്ട് എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്താൽ മതി കേട്ടോ”
“അതെന്താ? അങ്ങനെ”
“നീ എന്റെ ഒരു സാദനം എന്നോട് ചോദിക്കാതെ എടുത്തില്ലേ അത് തിരിച്ചെടുക്കണം”
“അതെന്തിനാ ഇപ്പോൾ എടുക്കുന്നത്. ഞാൻ നാളെ കൊണ്ട് തരാം”
“വേണ്ട അത് ഇന്ന് രാത്രി കൂടി മോന്റെ അടുത്തിരുന്നാൽ മോന് കുരത്തക്കേട് എന്തെങ്കിലും ഒപ്പിക്കാൻ തോന്നിയാലോ?”
“ചെ… നി എന്നെക്കുറിച്ച് അങ്ങനെയാ കരുതിയേക്കുന്നെ” ഞാൻ ഒരല്പം വിഷമ സ്വരത്തിലാണ് അത് പറഞ്ഞത്.
“കൂടുതൽ ഷോയൊന്നും വേണ്ട എനിക്കറിയാത്തതല്ലല്ലോ മോന്റെ സ്വഭാവം”
“പുല്ല് ഈ സാദനത്തിന് എല്ലാമറിയാമല്ലോ” ഞാൻ മനസ്സിൽ പറഞ്ഞതാണ്.
“വല്ലതും പറഞ്ഞോ?”
“ഏയ് ഒന്നുമില്ലേ? നമുക്ക് ആദ്യം എന്റെ വീട്ടിൽ തന്നെ പോകാം എന്ന് പറയുകയായിരുന്നു.”
“ഓഹ്… അങ്ങനെ എന്നാൽ മോൻ പെട്ടന്ന് വണ്ടി വിട്ടോ”
അങ്ങനെ വൈകാതെ എന്റെ ബൈക്ക് അവളെയും വഹിച്ചുകൊണ്ട്, അത്യാവശ്യം തെറ്റില്ലാത്ത എന്റെ രണ്ട് നില വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചു.
ഞാൻ ബൈക്ക് നിർത്തിയപ്പോൾ ഐശു ഇറങ്ങി വീടിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി.
“മമ്മി… വിശക്കുന്നു എന്തെങ്കിലും കഴിക്കാൻ താ” അവൾ അകത്ത് കയറിയ ഉടനെ വിളിച്ചു കൂവി.
“കിടന്ന് കീറാതെ പെണ്ണേ, ചോറ് എടുക്കട്ടെ? അതോ ചായ മതിയോ” മമ്മിയുടെ മറുപടി കേട്ട് കൊണ്ടാണ് ഞാൻ അവരുടെ അടുത്ത് എത്തിയത്.
ഞാൻ മമ്മിയെ പരിചയപെടുത്താൻ മറന്നു. നല്ല ഒന്നാന്തരം ഒരു കോട്ടയം അച്ചായത്തിയാണ് എന്റെ മമ്മി ലൂസി. കുക്കിങ്ങിന്റെ കാര്യത്തിൽ ഒരു പുലിയാണ്.
“ചോറ് വേണ്ട… ചായയുടെ കൂടെ കടിക്കാൻ എന്താ ഉള്ളത്” ഐഷു മമ്മിയോട് ചോദിച്ചു.
“കടിക്കാൻ നമ്മുടെ ജിമ്മി മതിയോ?” ഇടക്ക് കയറി ഞാൻ പറഞ്ഞു. ( എൻ്റെ അപ്പൻറെ എല്ലാമെല്ലാമായാ ഡോബർമാൻ ആണ് ജിമ്മി. ചില നേരത്ത് അപ്പൻറെ അവനോടുള്ള സ്നേഹം കണ്ടാൽ ഞാനല്ല അവനാണ് മകൻ എന്ന് തോന്നും. അതിൽ എനിക്ക് അസൂയ ഒന്നുമില്ലകേട്ടോ. പക്ഷെ ഞാൻ അവനുമായി അങ്ങനെ അടുക്കാൻ പോകില്ല. പിന്നെ ഐഷുവിന് അവനെ നല്ല പേടിയാണ്. )
“ഓഹ് തമാശ! വെറുതെ നിന്നു ചളിയടിക്കാതെ മോൻ പോയി ഞാൻ പറഞ്ഞ സാധനം ഇങ്ങ് എടുത്തോണ്ട് വാ…” ഐഷു എന്നെ പുച്ഛിച്ചു തളളി.
“എന്ത് സദാനമാ മോളെ” എന്നെ ആക്കിയ അവൾ നേരെ മമ്മിയുടെ വായിൽ ചെന്ന് വീണു.
എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങിയ ഐഷു നിസഹായായായി എന്നെ നോക്കി. അവളുടെ ഭാവം കണ്ടേപ്പോൾ എനിക്ക് നല്ല ചിരിയാണ് വന്നത്. അത് എന്റെ മുഖത്ത് ഒരു പുഞ്ചിരിയായി വിടരുകയും ചെയ്തു.
“അത് മമ്മി എന്റെ ഒരു ബുക്ക് ഇവൻ പഠിക്കാൻ വാങ്ങിച്ചിരുന്നു അതിന്റെ കാര്യമാണ്” ഐഷു എന്നെ കലിപ്പിൽ ഒന്ന് നോക്കിയിട്ട് മമ്മിയോട് പറഞ്ഞു.
“പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്ന കള്ളം വല്ലതും പറയ് പെണ്ണെ, നിങ്ങൾ രണ്ടും രണ്ട് ഡിപ്പാർട്മെന്റ് അല്ലെ. പിന്നെ എന്തിനാ ഇവൻ നിന്റെ ബുക്ക് നോക്കി പഠിക്കുന്നത്” ആഹാ എന്റെ മമ്മിയോടാ കളി മോളെ ആശു നിന്റെ ഒരിടവും അവിടെ നടക്കില്ല മോളെ.
“അത് മമ്മി മാതത്സിന്റെയാണ്! മാത്‍സ് കോമൻ സബ്ജെക്ട് ആണ്” അങ്ങനെ വിട്ടു കൊടുക്കാൻ ഐഷുവും തയ്യാറായിരുന്നില്ല.
“ആണോടാ…” ഇത്തവണ മമ്മിയുടെ ചോദ്യം എനിക്ക് നേരെ ആയിരുന്നു.
എന്നെ നോക്കി ചതിക്കല്ലേ എന്ന് ആംഗ്യം കാട്ടുകയാണ് ഐഷു.
“അതെ മമ്മി മാത്സിന്റെ നോട്ടാണ്” ഞാൻ അത് പറഞ്ഞപ്പോൾ ഐഷുവിന്റെ മുഖത്ത് ആശ്വാസം പകർന്നു.
എന്റെ എല്ലാ കള്ളത്തരങ്ങളും അറിയാവുന്ന മമ്മിക്ക് ഞാൻ പറഞ്ഞത് അത്രക്ക് അങ്ങ് വിശ്വാസം ആയിട്ടില്ല എന്ന് ആ മുഖഭാവത്ത് നിന്ന് എനിക്ക് മനസ്സിലായി.
“എന്നാൽ ഞാൻ പോയി അത് എടുത്തിട്ട് വരാം” ഇനിയും നിന്നാൽ വേറെ ചോദ്യങ്ങൾ വരാൻ സാധ്യത ഉള്ളതിനാൽ ഞാൻ അവിടെ നിന്നും വലിയാൻ നോക്കി.
“എടാ ഞാനും വരാം. മമ്മി ചായയും പിന്നെ കടിക്കാൻ എന്തെങ്കിലും എടുത്തോ” ഇത് പറഞ്ഞു ഐഷുവും എന്റെ പിന്നാലെ കൂടി. മമ്മി അടുക്കളയിലേക്കും പോയി.
“എടാ തെണ്ടി എല്ലാം ഒപ്പിച്ച് വെച്ചിട്ട്, നീ എന്നെ മമ്മിക്ക് മുന്നിൽ ഇട്ടു കൊടുത്തല്ലേ” റൂമിൽ കയറിയ എന്നെ ബെഡിലേക്ക് തള്ളി കൊണ്ട് ഐഷു നിന്ന് ചീറി.
“ഞാൻ ഇട്ടു കൊടുത്തോ? നീ അല്ലെ മമ്മിയുടെ മുന്നിൽ വെച്ച് അതിന്റെ കാര്യം എടുത്തിട്ടത്. എന്നിട്ട് അവസാനം തടിയൂരാൻ സഹായിച്ചതും ഞാനല്ലേ. എന്നിട്ട് ഇപ്പോൾ ഞാൻ ഇട്ടു കൊടുത്തു എന്ന്” അവളുടെ തള്ളലിൽ ബെഡിലേക്ക് മറിഞ്ഞ ഞാൻ അതിൽ ഇരുന്ന് അല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു.
” അത് പിന്നെ ഒരു ഫ്ലോയിൽ അങ്ങ് വന്നതാ” അവൾ കൊച്ചു കുട്ടികളെപ്പോലെ നഘം കടിച്ചുകൊണ്ട് പറഞ്ഞു.
“അവളുടെ ഒരു ഫ്ലോ” ഞാൻ ഒരു ലോഡ് പുച്ഛം വരി വിതറി.
“മതി കളിച്ചത്. മോൻ സാദനം എടുക്ക്…” അവൾ വാശി പിടിച്ചു.
“അത് ഇന്ന് തന്നെ വേണോ. കുറച്ചു ദിവസവും കൂടി നിന്റെ ഓർമ്മ വരുമ്പോൾ നോക്കാൻ വേണ്ടി ഇവിടെ തന്നെ ഇരിക്കട്ടെയെന്നെ” ഞാൻ ഒരു കള്ള ചിരിയോടെ പറഞ്ഞു.
“ദേ ചെറുക്കാ കളിക്കല്ലേ. എന്നെ ഓർക്കുമ്പോൾ നോക്കാൻ വേണ്ടിയുള്ള ഒരു സാധനം. വൃത്തികെട്ടവൻ” അവൾ വീണ്ടും റൈസായി.
“ഓഹ് എനിക്ക് കുറച്ചു വൃത്തി കുറച്ച് കുറവാണ്. വൃത്തിയുള്ള മോളുടെ സാധനം ഞാൻ ഇപ്പോൾ എടുത്ത് തരാം” ഞാൻ അത് പറഞ്ഞ് കട്ടിലിൽ നിന്നും എഴുനേറ്റ് മെത്ത ഉയർത്തി അവളുടെ പാന്റി എടുത്തതും. അവൾ അത് എന്റെ കയ്യിൽ നിന്നും തട്ടിപറിച്ചു. എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് തന്നെ അവൾ അവുടെ ബാഗ് തുറന്ന് അതിലേക്ക് ഇടുകയും ചെയ്തു.
ഞാൻ അവളുടെ പ്രവർത്തി കണ്ട് അന്തം വിട്ടു നിൽക്കുകയായിരുന്നു. പക്ഷെ ഇതെല്ലാം കഴിഞ്ഞ് എന്റെ മുഖത്ത് നോക്കാതെ നാണിച്ച് നിൽക്കുന്ന ഐഷുവിനെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്. വളരെ വിരലമായി അവളിൽ കാണാറുള്ള ഭവമാണ് ഈ നാണം.
“എന്ത് പ്രഹസനമാണ് ഐഷു ഇത്” എന്റെ വായിൽ ആദ്യം വന്ന ഡയലോഗ് അതാണ്.
“പോടാ അവിടുന്നു” പിന്നെയും പെണ്ണിന് നാണം.
“ഡീ… ഡീ…” എന്റെ മുഖത്ത് നോക്കാതെ നിന്ന അവളെ ഞാൻ വിളിച്ചു. അതിന് അവൾ മുഖം ഉയർത്തി എന്നെ ഒന്ന് നോക്കുക മാത്രം ചെയ്തു.
“ഡാ നീ അതിൽ വല്ല വൃത്തികേടോ കാണിച്ചോ?”
“ഏയ് ഞാൻ അങ്ങനെ ചെയ്യോ?” ഞാൻ അത് പറയുമ്പോൾ എന്റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.
പോടാ, വൃത്തികെട്ടവൻ” ഇത് പറഞ്ഞ് എന്നെ ബെഡിലേക്ക് തള്ളിയിട്ട് അവൾ റൂമിന് പുറത്തേക്ക് ഇറങ്ങി ഓടി.
കുറച്ച് നേരം അങ്ങനെ കിടന്ന ശേഷം ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷായി ഡ്രസ്സും മാറ്റി ഞാൻ ഡയനിംഗ് ഹാളിലേക്ക് എത്തി.
ചായ ഇടത്തെ കയ്യിൽ പിടിച്ച്. വലത്തെ കയ്യിലുള്ള മമ്മിയുണ്ടാക്കിയ ഒരു പരിപ്പ് വടയുമായി പല്ലുകൾ കൊണ്ട് യുദ്ധം ചെയ്യുകയാണ് ഐഷു. അവളുടെ ഭാവം കണ്ടിട്ട് നല്ല ചൂട് ഉണ്ട് എന്ന് തോനുന്നു. ഇപ്പോൾ പൊരിച്ചതാകും.
“വേണോ…” എന്നെ കണ്ടപ്പോൾ കയ്യിലിരുന്ന പരിപ്പ് വട എന്റെ നേരെ നീട്ടി അവൾ ചോദിച്ചു.
“ഓഹ് വേണ്ട” ഞാൻ ഒരു പുച്ഛം ഇട്ടു.
“കഴിക്കടാ ഐഷുവിന്റെ അടുത്തിരുന്ന മമ്മിയുടെ ഓർഡർ എത്തി” ഫുഡിന്റെ കാര്യത്തിൽ മമ്മി പറയുന്നത് കേട്ടില്ലെങ്കിൽ എന്നെ പട്ടിണിക്കിടാനും മടിക്കാത്തത് കൊണ്ട് ഞാനും എടുത്ത് കഴിച്ചു.
നല്ല ചൂട് ഉണ്ടായിരുന്നെങ്കിലും സാധനത്തിന് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. അല്ലങ്കിലും മമ്മി ഉണ്ടാക്കുന്ന എല്ലാത്തിനും ഒരു പ്രത്യക ടേസ്റ്റ് ആണ്.
കഴിച്ചു കഴിഞ്ഞ് ഞാൻ ഐഷുവിനെ അവളുടെ വീട്ടിൽ കൊണ്ടാക്കി അവൾ നിർബന്ധിച്ചെങ്കിലും ഞാൻ അവളുടെ വീട്ടിൽ കേറാൻ നിന്നില്ല. വേറൊന്നും കൊണ്ടല്ല കേറിയാൽ എന്തെങ്കിലും കഴിക്കാതെ അവളുടെ അമ്മ എന്നെ വിടില്ല. പിന്നെ വീട്ടിൽ ചെല്ലുമ്പോൾ മമ്മി ഉണ്ടാക്കിയത് ഒന്നും കഴിക്കാൻ പറ്റില്ല. ഞാൻ ഒന്നും കഴിച്ചില്ലെങ്കിൽ പിന്നെ മമ്മി എന്നോട് പിണങ്ങി ഇരിക്കും. വെറുതെ എന്തിനാണ് ഇല്ലാത്ത പൊല്ലാപ്പ്. ഇത് ഐഷുവിനും അറിയവുന്നത് കൊണ്ട് അവൾ എന്നോട് ഇതിന്റെ പേരിൽ പരിഭവിക്കാറൂമില്ല.
വീട്ടിൽ തിരിച്ചെത്തിയ ഉടനെ ഉച്ചക്ക് എടുത്ത ഫോട്ടോ ഞാൻ ഡിലീറ്റ് ചെയ്തു. വെറുതെ എന്തിനാണ് ആവിശ്യം ഇല്ലാത്ത പൊല്ലാപ്പ്. എന്റെ ഫോണിൽ നിന്നും ഇത് ആരെങ്കിലും കണ്ടാലോ? അപ്പോഴത്തെ ഒരു ആവേശത്തിന് ചെയ്തതാണ് എന്നാൽ ഐഷിവിനെ ഒരുപാട് നോവിക്കാൻ ഒന്നും എനിക്ക് പറ്റില്ല.
പതിവ് പോലെ അന്നും പബ്ജി കളിയും മറ്റുമായി കടന്ന് പോയി. ഞാനും ഐഷുവും അങ്ങനെ രാത്രി ചാറ്റ് ചെയ്യാറോ ഫോൺ ചെയ്യാറോ ഒന്നുമില്ല.
ആദ്യമൊക്കെ ചാറ്റ് ചെയ്യാൻ രണ്ടുപേർക്കും ഭയങ്കര ആവേശം ആയിരുന്നു. പിന്നെ എപ്പോഴും സംസാരിച്ചാൽ സംസാരിക്കാൻ വിഷയങ്ങൾ ഉണ്ടാകില്ല എന്ന് പറഞ്ഞ് അവൾ തന്നെ ഒഴിഞ്ഞു മാറാൻ തുടങ്ങി.
ആദ്യം എനിക്ക് കുറച്ച് വിഷമം ആയെങ്കിലും അവൾക്ക് ഇഷ്ടമല്ലാത്തതിന് അവളെ നിർബന്ധിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ട് ഞാനൊന്നും പറയാൻ പോയില്ല.
പിറ്റേന്ന് രാവിലെ തന്നെ അലാറം പോലെ ഐഷുവിന്റെ കാൾ വന്നു. എഴുന്നേറ്റ് റെഡിയായി അവളെ വീട്ടിൽ പോയി പിക്ക് ചെയ്യുന്നതിനിടയിൽ ഒരു അഞ്ചു തവണയെങ്കിലും അവൾ എന്നെ വിളിച്ചിട്ടുണ്ട്. എന്നെ അത്രക്ക് വിശ്വാസം ഉള്ളത് കൊണ്ടാണ്. എത്ര ശ്രമിച്ചാലും രാവിലെ എഴുനേൽക്കുക എന്ന് പറയറുന്നത് എനിക്ക് ഒട്ടും പറ്റാത്ത പരുപാടി ആണ് അത് അവൾക്കും അറിയാം.
അങ്ങനെ ഐഷുവിയും കൊണ്ട് ഞാൻ കോളേജിലേക്ക് തിരിച്ചു. എന്നത്തേയും പോലെ ഇന്ന് ആവിശ്യമീല്ലാതെ ബ്രേക്ക് പിടിച്ച് അവളെ എന്റെ പുറകിൽ ഇടിക്കാനുള്ള ശ്രെമം ഒന്നും നടത്തിയില്ല. മറ്റൊന്നും കൊണ്ടല്ല ഐഷുവിന് എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നോട് പിണങ്ങി നടക്കും പിന്നെ പിണക്കം മാറിയ ശേഷം അതെ കാര്യം ഞാൻ ഞാൻ ചെയ്താൽ പിന്നെ പിണങ്ങില്ല. പകരം മൊത്തം നുള്ളലും പിച്ചലുമൊക്കെയാകും. വെറുതെ എന്തിനാണ് തടി കേടക്കുന്നത്.
ബൈക്ക് കോളേജ് ഗേറ്റ് കടക്കുമ്പോൾ തന്നെ ഇടത് വശത്തെ മതിലിനോട് ചേർന്ന് കുറച്ച് പിള്ളേർ കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു. മതിലേക്ക് നോക്കിയാണ് എല്ലാവരുടെയും നിൽപ്പ്. എന്താണ് കാര്യം എന്ന് അറിയാൻ വണ്ടി നിർത്തി ഞാൻ അവരുടെ ഇടയ്ലേക്ക് നടന്നു. പുറകെ ഐഷുവും.
മതിലിൽ ഒട്ടിച്ചിരുന്ന ചിത്രം കണ്ട് എന്റെ കാലുകൾ നിഛലമായി. വായിലെ അവസാന തുള്ളി വെള്ളവും വറ്റി. അത് മറ്റൊന്നുമായിരുന്നില്ല.
ഞാൻ ഇന്നലെ ഐഷുവിനെ ചുംബിച്ചു കൊണ്ട് എടുത്ത സെൽഫി…
തുടരും….
അടുത്ത ഭാഗം ഏകദേശം എഴുതി കഴിഞ്ഞു. പക്ഷെ നിങ്ങളുടെ പ്രതികരണം അറിഞ്ഞതിനു ശേഷം മാത്രമേ പോസ്റ്റ് ചെയ്യുള്ളു. മിനിമം ഒരു 500 ലൈക് ആകുന്ന സമയത്തു ഞാൻ അത് സബ്‌മിറ്റ് ചെയ്യും. പിന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ അത് നല്ലതായാലും മോശമായാലും അറിയിക്കാൻ മടിക്കരുത്.
സ്നേഹത്തോടെ…❤
Comments:
No comments!
Please sign up or log in to post a comment!