Soul Mates 11

“ഇതാണ് അമേരിക്കൻ പയ്യൻ എങ്ങനെ ഉണ്ട്…??”

ഞാൻ മെസ്സേജിന് താഴെ ഉള്ള ഫോട്ടോ ഡൗൺലോഡ് ചെയ്യാനുള്ള ബട്ടണിൽ ക്ലിക്ക് ചെയ്തു…

Episode 11 End and Start

ഫോട്ടോ ഡൗൺലോഡ് ആയതും ഞാൻ ആളെ കണ്ടു..

കാണാൻ വലിയ തെറ്റൊന്നും ഇല്ല.. ഒരു ജൻ്റിൽമാൻ ആണെന്ന് തോന്നുന്നു…

വെറുതെ അല്ല അവൾക്ക് അങ്ങ് ഇഷ്ടപ്പെട്ടത്…

“ആളുടെ പേരെന്താ..??”

ഞാൻ മറുപടി അയച്ചു..

“അജയ്..”

ഉടൻ അവളുടെ മറുപടിയും വന്നു…

“കൊള്ളാം.. നിനക്ക് ചേരും..”

“ശരിക്കും..??”

“എന്താ ശരിയല്ലേ..??”

“എനിക്കറിയില്ല…”

“നീ എന്താ പറഞ്ഞു വരുന്നത്..”

“ഒന്നുമില്ല… നാളെ അമ്പലത്തിൽ വരുന്നില്ലേ..??”

“ഉണ്ട്.. അമ്മ നിർബന്ധം പറഞ്ഞിരിക്കാണ്…”

“ഉം.. അപ്പോ നാളെ കാണാം..”

“ശരി…”

അങ്ങനെ ഫോൺ ജനലരികിൽ വച്ച് ഞാൻ ഉറക്കത്തിലേക്ക് വീണു…

🌀🌀🌀🌀🌀🌀🌀🌀

അലറാം ഒന്നും വച്ചിരുന്നില്ല.. പക്ഷേ കൃത്യ സമയത്ത് തന്നെ അമ്മ വിളിച്ചുണർത്തി..

അങ്ങനെ രാവിലെ തണുപ്പത്തുള്ള കുളി ഒക്കെ കഴിഞ്ഞ് ഞാനും അമ്മയും അമ്മുവും പാടത്തിൻ്റെ അടുത്തുകൂടി ഉള്ള കുറുക്ക് വഴി പിടിച്ച് അമ്മാവൻ്റെ വീട്ടിൽ എത്തി…

അവിടെ ചെന്നപ്പോൾ അമ്മായിയും ആതിരയും റെഡിയായി നിൽക്കുക ആയിരുന്നു…

ആതിര ഒരു സെറ്റ് സാരി ഒക്കെ ഉടുത്ത് കാണാൻ നല്ല ഭംഗി ആയിരുന്നു…

അങ്ങനെ അവിടെ നിന്ന് അമ്മാവൻ്റെ കാറും എടുത്ത് ഞങൾ എല്ലാവരും അമ്പലത്തിലേക്ക് പുറപ്പെട്ടു…

യാത്രയിൽ ഉടനീളം ആതിരയുടെ വിവാഹ കാര്യത്തെ കുറിച്ച് ആയിരുന്നു ചർച്ച..

അമ്മ പറഞ്ഞ് തന്ന വഴികളിലൂടെ ഞാൻ വണ്ടി ഓടിച്ച് കൊണ്ടിരുന്നു..

ഏതോ പാറപ്പുറത്ത് ഉള്ള അമ്പലം ആണ്.. താഴേക്ക് നോക്കിയാൽ ട്രെയിൻ പോകുന്നത് ഒക്കെ കാണാം എന്നും പറഞ്ഞാണ് കൊണ്ട് പോവുന്നത്…

അങ്ങനെ പോയി പോയി അവസാനം ഞങൾ അമ്പലം സ്ഥിതി ചെയ്യുന്ന പാറയുടെ ചുവട്ടിൽ എത്തി…

ഞാൻ ഒരു മരത്തിൻ്റെ ചുവട്ടിൽ കാർ ഒതുക്കി നിർത്തി…

പാറ കണ്ടപ്പോൾ തന്നെ ആവേശം പകുതി കുറഞ്ഞു..

ഈ പാറയുടെ ഏറ്റവും മുകളിൽ ആണ് ദേവി ക്ഷേത്രം..

ആതിരയുടെ കല്ല്യാണം പ്രമാണിച്ച് അമ്മക്ക് ചില സ്പെഷ്യൽ വഴിപാടുകൾ ഒക്കെ ഉണ്ട് എന്നാണ് പറഞ്ഞത്…

അങ്ങനെ ഞങൾ പതിയെ പതിയെ പാറ കയറാൻ തുടങ്ങി…

കയറുന്നതിൻ്റെ ഇടയിൽ ക്ഷീണം കുറക്കാൻ വേണ്ടി അമ്മ ഈ അമ്പലം ഉണ്ടായ ഐതിഹ്യം ഒക്കെ ഞങ്ങൾക്ക് പറഞ്ഞു തന്നു.

.

പ്രണയിക്കുന്നവരും പുതുതായി വിവാഹിതരായവരും ഇനി വിവാഹം കഴിക്കാൻ പോവുന്നവരും ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട കാര്യ ലബ്ധി ഉണ്ടാകും എന്നാണ് വിശ്വാസം…

ആതിരക്ക് അവിടെ പോയി പ്രാർത്ഥിക്കാൻ കാരണം ഉണ്ട് പക്ഷേ ഞാൻ എന്ത് പ്രാർത്ഥിക്കും.. ആർക്ക് വേണ്ടി പ്രാർത്ഥിക്കും…

അമ്മയും അമ്മായിയും എന്തൊക്കെയോ സംസാരിച്ച് മുന്നിൽ നടക്കുന്നു..

അതിനു പുറകിൽ ആതിരയും അമ്മുവും മറ്റെന്തൊക്കെയോ സംസാരിച്ച് നടക്കുന്നു..

അതിൻ്റെയും പുറകിൽ ഞാൻ ഒറ്റക്ക് അന്തം വിട്ട് നടക്കുന്നു..

ഇത്ര പെട്ടന്ന് തന്നെ പാറ ചൂടാവൻ തുടങ്ങിയിട്ടുണ്ട്…

ഇനി തിരിച്ച് ഇറങ്ങുമ്പോൾ എന്താവും അവസ്ഥ എന്ന് അറിയില്ല…

അധികം തിരക്ക് ഒന്നും ഉണ്ടാകാൻ സാധ്യതയില്ല.. കാരണം പാറക്ക് മുകളിലേക്ക് കയറാൻ ഞങ്ങളുടെ കൂടെ ആളുകൾ കുറവാണ്..

“എന്താ ഏട്ടാ തളർന്നോ..??”

അമ്മുവാണ് ചോദിച്ചത്…

“പോടി.. ഞാൻ തളർന്നിട്ടൊന്നും ഇല്ല..”

“പക്ഷേ ഞങൾ തളർന്നു… എന്തൊരു കയറ്റം ആണ്…”

“കയറിക്കോ.. നിനക്കൊക്കെ നല്ല ചെക്കന്മാരെ കിട്ടാൻ വേണ്ടി അല്ലേ…”

“ആതു ചേച്ചിക്ക് നല്ല ചെക്കനെ കിട്ടിയല്ലോ.. പിന്നെ എൻ്റെ കാര്യം.. ആദ്യം ഏട്ടൻ്റെ കഴിയട്ടെ എന്നിട്ടു മതി എനിക്ക്.. വല്യേട്ടൻ പിന്നെ പെണ്ണും പിടക്കോഴിയും ഒന്നും വേണ്ട എന്ന് പറഞ്ഞു നടപ്പല്ലേ…”

അമ്മു അത് പറഞ്ഞപ്പോൾ ആണ് ഞാൻ ചേട്ടനെ പറ്റി ആലോചിച്ചത്..

പുള്ളി ആളൊരു വെറൈറ്റി ഐറ്റം ആണ്..

ഞാൻ കാണാൻ തുടങ്ങിയിട്ട് ഇന്ന് വരെ പുള്ളിക്ക് ഒരു പ്രണയമോ ഒരു പെണ്ണിനോട് താൽപര്യമോ ഒന്നും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല…

ഇത്രേം പ്രായമായിട്ടും വീട്ടുകാർ പെണ്ണ് കെട്ടാൻ നിർബന്ധിച്ചിട്ടും പുള്ളി അതിനൊന്നും നിന്ന് കൊടുത്തിട്ടില്ല…

പറയുമ്പോൾ കാണാൻ നല്ല സുന്ദരൻ ആണ് ബാങ്കിൽ നല്ല ഒരു ജോലി ഉണ്ട്..

അത്യാവശ്യം സ്വത്ത് വകകൾ ഒക്കെ ഉള്ള നാട്ടിലെ പേര് കേട്ട ഒരു കുടുംബം എന്നെ പോലെ നല്ല ഒരു അനിയൻ.. എന്നിട്ടും പുള്ളിക്ക് എന്താണ് പെണ്ണ് കെട്ടാൻ തോന്നാത്തത്…

ഒരിക്കൽ അമ്മ പറയുന്നത് കേട്ടു…

നിനക്ക് വേണ്ടെങ്കിൽ കെട്ടണ്ട.. നിൻ്റെ താഴെ രണ്ട് പേര് ഉണ്ട് അവരുടെ കാര്യം ആലോചിക്കണം എന്ന്..

അതിനു മറുപടിയായി ചേട്ടൻ പറഞ്ഞത്.. അവർക്ക് സമയം ആകുമ്പോൾ അവരോട് കെട്ടാൻ പറഞ്ഞേക്ക് എന്നാണ്..

അങ്ങനെ നടന്ന് നടന്ന് ഞങൾ അമ്പലത്തിൽ എത്തി.
.

ഒരു കൊച്ചു അമ്പലം ആണ്..

പക്ഷേ അമ്മ പറഞ്ഞ പോലെ മുകളിൽ നിന്നുള്ള വ്യൂ ഒരു രക്ഷയും ഇല്ല..

താഴെ ഒരു സൈഡിൽ മനോഹരമായ പാടം…

മറു സൈഡിൽ ഒരു ചെറു പുഴ ഒഴുകുന്നു..

അതിനു കുറുകെ ഒരു റെയിൽ പാളം…

ദമ്പതികൾ ആയി വന്നാൽ എൻജോയ് ചെയ്യാൻ പറ്റിയ സ്ഥലം ആണ്…

അങ്ങനെ ഞങൾ തൊഴാൻ വേണ്ടി അകത്തേക്ക് കയറി…

ഞാൻ ഷർട്ട് ഒക്കെ അഴിച്ച് തൊഴാൻ തുടങ്ങി..

സത്യത്തിൽ എന്ത് പ്രാർത്ഥിക്കണം എന്ന് എനിക്ക് ഒരു ബോധ്യവും ഇല്ലായിരുന്നു..

ഞാൻ വെറുതെ ഇടം കണ്ണിട്ടു ആതിരയെ നോക്കി..

പെട്ടന്ന് തന്നെ അവളും എന്നെ നോക്കി.. അത് കണ്ടപ്പോൾ ഞാൻ വേഗം തല മാറ്റി നേരെ നോക്കി കണ്ണടച്ച് പ്രാർത്ഥിക്കുന്ന പോലെ കാണിച്ചു…

അങ്ങനെ തൊഴൽ ഒക്കെ കഴിഞ്ഞു…

അമ്മയും അമ്മായിയും എന്തൊക്കെയോ വഴിപാടുകൾ ഒക്കെ കഴിച്ചിട്ടുണ്ട്..

അതിൻ്റെ എല്ലാം പ്രസാദം കിട്ടാൻ അല്പം വൈകും എന്നാണ് പറഞ്ഞത്…

അതുകൊണ്ട് തൽക്കാലം സമയം കളയാൻ വേണ്ടി ഞങൾ എല്ലാവരും പാറയുടെ മുകളിൽ താഴേക്ക് നോക്കി ഇരിക്കുക ആയിരുന്നു..

ഞാൻ അപ്പോഴും അതിഥിയെ പറ്റി ആണ് ആലോചിച്ച് കൊണ്ടിരുന്നത്…

ചെന്നൈയിലേക്ക് തിരികെ പോകണം..

അതിഥിയെ കാണാൻ വേണ്ടി അല്ല..

പക്ഷേ ലൈഫ് പഴയ പോലെ ആക്കണം..

ഓഫീസിൽ ഒക്കെ പോയി.. ബാക്കി സമയം അടിച്ച് പൊളിച്ച് ആ പഴയ കളർഫുള് ലൈഫ് തിരികെ പിടിക്കണം…

പ്രസാദം ഒക്കെ തയ്യാറായി കിട്ടിയപ്പോൾ ഞങൾ വീട്ടിലേക്ക് മടങ്ങി പോരാൻ തീരുമാനിച്ചു..

കയറിയ അത്ര പ്രയാസം അല്ല താഴേക്ക് ഇറങ്ങാൻ..

പക്ഷേ സൂക്ഷിച്ചില്ല എങ്കിൽ തെന്നി വീണ് താഴെ കിടക്കും..

എങ്ങും തങ്ങി നിൽക്കില്ല.. നേരെ താഴെ എത്തും…

പഴയ പോലെ മറ്റുള്ളവർ ഈരണ്ട് ടീം ആയും ഞാൻ മാത്രം ഒറ്റക്കും നടന്ന് താഴേക്ക് ഇറങ്ങുക ആയിരുന്നു…

ആതിരയും അമ്മുവും എന്തൊക്കെയോ തമ്മിൽ സംസാരിച്ച് വാ തോരാതെ ചിരിച്ച് കൊണ്ട് ഒക്കെ ആണ് വരവ്..

ഇടയ്ക്ക് എന്നെ കളിയാക്കുക ആണോ എന്ന് കരുതി ഞാൻ ഒന്ന് നോക്കി..

പക്ഷേ അല്ലെന്ന് തോന്നുന്നു…

വീണ്ടും സംശയം തോന്നിയപ്പോൾ ഞാൻ ഒന്ന് കൂടി നോക്കി..

അത് കണ്ടപ്പോൾ അമ്മു ചോദിച്ചു..

“എന്താ ഏട്ടാ..??”

“അല്ല.. നിങൾ എന്നെ കുറിച്ച് ആണോ പറയുന്നത് എന്ന് നോക്കാൻ..”

അതിനു മറുപടി ആതിരയാണ് പറഞ്ഞത്..

“പിന്നെ ഈ ലോകത്ത് ഇത്രേം കാര്യങ്ങള് ഉള്ളപ്പോൾ ആരെങ്കിലും ഇയാളെ പറ്റി സംസാരിക്കുമോ.
.??”

ഞാൻ മറുപടി പറയേണ്ടി വന്നില്ല.. അതിനു മുൻപേ അവൾക്കുള്ള മറുപടി കിട്ടി..

സാരിയിൽ ചവിട്ടി അവള് മുന്നോട്ട് വീഴാൻ ഒരുങ്ങി…

ഒരാള് വീഴുന്ന കാണുമ്പോൾ സ്വാഭാവികം ആയും ഉണ്ടാകുന്ന റിഫ്ലക്സ് എൻ്റെ ശരീരത്തിലും അതിനേക്കാൾ ഉപരി മനസ്സിലും ഉണ്ടായി..

ഞാൻ പെട്ടന്ന് അവളെ ചേർത്ത് പിടിച്ചു…

ഒരു കൈ അവളുടെ അരക്കെട്ടിലൂടെയും മറ്റെ കൈ അവളുടെ കയ്യിലും ആയാണ് ഞാൻ പിടിച്ചത്.. മനപൂർവ്വം അല്ല. അങ്ങനെ സംഭവിച്ചു പോയതാണ്..

സാരിക്ക് പുറത്ത് കൂടെയും അവളുടെ അരക്കെട്ടിൽ കിടക്കുന്ന അരഞ്ഞാണം എൻ്റെ കൈയിൽ എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു…

ഞങ്ങൾ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുകയായിരുന്നു…

എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല.. സ്വാഭാവികം ആയും അവളുടെ അവസ്ഥയും അത് തന്നെ ആയിരുന്നിരിക്കാം…

പക്ഷേ പെട്ടന്ന് എന്തോ ഓർത്ത പോലെ അവള് എന്നിൽ നിന്ന് കുതറി മാറി..

ആ നിമിഷത്തിൽ തന്നെ എനിക്കും സ്വഭോധം ലഭിച്ചു…

ഞങ്ങളെ രണ്ടാളെയും നോക്കി കൊണ്ട് അമ്മു പറഞ്ഞു…

“ചേട്ടൻ പിടിച്ചില്ലായിരുന്നെങ്കിൽ ചേച്ചി ഇപ്പൊ താഴെ എത്തിയേനെ.. സൂക്ഷിക്കേണ്ട ചേച്ചി…”

“അത്.. അത് ഞാൻ അറിയാതെ സാരി തുമ്പിൽ ചവിട്ടി…”

അവളുടെ മറുപടി കേട്ടപ്പോൾ ഞാൻ പറഞ്ഞു..

“അറിയാതെ ആണെങ്കിലും അറിഞ്ഞൊണ്ട് ആണെങ്കിലും ഇപ്പൊ ഈസിയായി താഴെ എത്താമായിരുന്നു…”

“അതിനു വീഴുന്നതിൻ്റെ മുന്നേ നീ പിടിച്ചല്ലോ…”

“എപ്പോഴും പിടിക്കാൻ പറ്റി എന്ന് വരില്ല…”

“അത് സാരമില്ല.. ഞാൻ ശ്രദ്ധിച്ചോളാം..”

അങ്ങനെ നടന്ന് നടന്ന് ഞങൾ താഴെ എത്തി..

കാറിൽ കയറി ഞങൾ വീട്ടിലേക്ക് പുറപ്പെട്ടു…

നേരെ അമ്മാവൻ്റെ വീട്ടിലേക്ക് തന്നെ ആണ് പോയത്…

അവിടെ നിന്ന് തന്നെ ചായയും എല്ലാം കഴിച്ചു…

റിനോവേഷൻ വർക്കുകൾ എല്ലാം അവിടെ നന്നായി തന്നെ നടക്കുന്നുണ്ട്..

അമ്മാവൻ പിടിച്ച പിടിയാൽ ഈ കല്യാണം നടത്തിയേ അടങ്ങൂ എന്ന വാശിയിൽ ആണ്..

മകളുടെ കാര്യത്തിൽ ഒരു അച്ഛൻ്റെ ആദി എനിക്ക് കൃത്യമായി അറിയില്ല എങ്കിലും ഇതൊക്കെ സാധാരണ ആണെന്ന് എനിക്കറിയാം..

ആതിര അവളുടെ വരുംകാല ഭർത്താവിനോട് ഫോണിൽ എല്ലാം സംസാരിച്ചു എന്നാണ് പറഞ്ഞത്…

ചിലപ്പോ അവളുടെ കൺസപ്റ്റിന് ഒത്ത് വന്ന ആൾ ആയിരിക്കും…

അല്ല ഇനി ഈ കൺസപ്റ്റും കോപ്പും ഒക്കെ എനിക്ക് മാത്രമേ ഒള്ളുവോ..??”

അങ്ങനെ ഇന്നത്തെ ദിവസം മുഴുവൻ വീട്ടിലും അമ്മാവൻ്റെ വീട്ടിലും ആയി ചിലവഴിച്ചു…

നാളെ ആണ് ആതിരയുടെ ദിവസം.
.

പക്ഷേ ചെക്കൻ ഇത് വരെ നേരിൽ വന്നിട്ടില്ല…

നാളെയും വരില്ല.. വീഡിയോ കോൾ ചെയ്യും എന്നോ അതിലൂടെ കാണാം എന്നോ എന്നൊക്കെ പറയുന്ന കേട്ടു..

അമ്മാവൻ ഇരുനൂറു വട്ടം ഓകെ ആണെങ്കിലും ആതിരയുടെ കാര്യത്തിൽ എനിക്കത്ര urapp ഇല്ലായിരുന്നു..

ഇവൽക്കിതിന് സമ്മതം തന്നെ ആണോ..

ചിലപ്പോ തോന്നും ഭയങ്കര സന്തോഷം ആണെന്ന് ചിലപ്പോ തോന്നും ആരൊക്കെയോ അടിച്ചേൽപ്പിച്ചത് ആണെന്ന്..

ആർക്കറിയാം.. അവളുടെ ലൈഫ് അവളുടെ തീരുമാനം…

നാളത്തെ പരിപാടി കഴിഞ്ഞാൽ ചെന്നൈക്ക് തിരികെ പോണം..

ഇവിടെ ഇങ്ങനെ ഒരു പണിയും ഇല്ലാതെ ഇരുന്നാൽ എനിക്ക് മിക്കവാറും പ്രാന്ത് പിടിക്കും..

🌀🌀🌀🌀🌀🌀🌀🌀

ഇന്നാണ് ആതിരയുടെ നിശ്ചയം.. നിശ്ചയം എന്ന് പറയാൻ പറ്റില്ല.. പക്ഷേ ഇന്ന് എല്ലാ കാര്യങ്ങളും തീരുമാനിക്കും…

ഇനി കല്യാണം മാത്രമേ ഉണ്ടാകൂ..

ഡേറ്റ് ഒക്കെ പിന്നീട് ആണ് തീരുമാനിക്കുന്നത് എന്നാലും ഇരു കുടുംബങ്ങളും തമ്മിൽ ഉള്ള ബന്ധം ഇന്ന് ഉറപ്പിക്കും…

എല്ലാം വിചാരിച്ച പോലെ തന്നെ നടക്കുന്നുണ്ട്… പക്ഷേ ഞാൻ വിചാരിച്ച പോലെ അല്ല എന്ന് മാത്രം..

അധികം വൈകാതെ അതിഥിയുടെ ഭാവി വരൻ്റെ വീട്ടുകാർ എല്ലാം വന്നെത്തി..

വലിയ പണക്കാർ ആണെന്നതിൻ്റെ ജാഡയോ ഒന്നും ഇല്ലാത്ത പാവം ആളുകൾ ആയിരുന്നു..

അതുകൊണ്ട് ഒക്കെ തന്നെ ആകണം അമ്മാവന് ഈ ബന്ധത്തിൽ ഇത്ര താൽപര്യം തോന്നിയതും..

ചെക്കനും ആതിരയും ആയി ഒരുപാട് നേരം വീഡിയോ കോൾ ഒക്കെ ചെയ്തു.. അത് കഴിഞ്ഞ് ഞാൻ ആതിരയെ ശ്രദ്ധിച്ചപ്പോൾ എല്ലാം പ്രത്യേകിച്ച് വിവാഹത്തിന് ഇഷ്ടക്കുറവോ എന്നാല് വലിയ താൽപര്യം ഉള്ള പോലെയോ എനിക്ക് തോന്നിയില്ല…

അങ്ങനെ വന്നവർ എല്ലാം സന്തോഷമായി തന്നെ പിരിഞ്ഞു..

അമ്മാവൻ മനസ്സിൽ കണ്ട പോലെ തന്നെ ഇരു കുടുംബങ്ങളും തമ്മിൽ നല്ലൊരു ബന്ധത്തിൽ എത്തി ചേരുകയും ചെയ്തു..

എല്ലാവരും സംസാരിച്ച് ഇരിക്കുമ്പോൾ ആണ് ഞാൻ എൻ്റെ കാര്യം പറയാൻ വേണ്ടി അങ്ങോട്ട് ചെന്നത്..

“ഓഫീസിൽ നിന്ന് വിളിച്ചിരുന്നു.. എനിക്ക് പെട്ടന്ന് തിരികെ പോകണം.. നാളെ തന്നെ”

അത് കേട്ടപ്പോൾ അമ്മ പറഞ്ഞു..

“നാളെയോ.. രണ്ട് മൂന്ന് ദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ..”

“അത് ശരിയാവില്ല അമ്മെ.. പോണം..”

ഞാൻ അത് പറഞ്ഞപ്പോൾ അത് വരെ മിണ്ടാതിരുന്ന ആതിരയും പെട്ടന്ന് പറഞ്ഞു..

“എനിക്കും നാളെ തിരികെ പോണം.. എൻ്റെ ക്ലാസ്സ് നടക്കുവല്ലെ.. ഈ സമയത്ത് ക്ലാസ് മിസ്സ് ആയാൽ ഭയങ്കര ബുദ്ധിമുട്ട് ആണ്…”

പിന്നെയും വീട്ടുകാർ നിർബന്ധിച്ചെങ്കിലും ഞങൾ രണ്ട് പേരും അവരവരുടെ തീരുമാനത്തിൽ ഉറച്ചു നിന്നു..

എൻ്റെ കാര്യം ഓകെ.. പക്ഷേ ആതിര എന്തിനാണ് ഇത്ര പെട്ടന്ന് തിരികെ പോകുന്നത് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു.. ചിലപ്പോ അവള് പറഞ്ഞ പോലെ ക്ലാസ്സ് ഉള്ളത് കൊണ്ട് ആവും…

പിന്നീട് വീട്ടിൽ ഉള്ള നിമിഷങ്ങൾ എനിക്ക് വിരസത നിറഞ്ഞത് തന്നെ ആയിരുന്നു…

വെറുതെ ഓരോന്ന് ആലോചിച്ച് നടക്കും..കുറച്ച് കഴിഞ്ഞ് ഞൻ എന്തിനാണ് ഇതൊക്കെ ആലോചിച്ചത് എന്ന് ആലോചിച്ച് നടക്കും.. അതങ്ങനെ തുടർന്ന് കൊണ്ടിരിക്കും…

ഒരു റിലേഷൻഷിപ്പ് തുടങ്ങാൻ അങ്ങനെ അധികം സമയം ഒന്നും ആവശ്യം ഇല്ല..

അത് എനിക്ക് എൻ്റെ ചുറ്റിലും നടന്ന ഈ സംഭവങ്ങൾ കൊണ്ട് തന്നെ ബോധ്യമായി…

എത്ര പെട്ടെന്നാണ് ആതിരയും അജയും തമ്മിൽ ഒരു റിലേഷൻ ഉണ്ടായത്..

അതിഥിയുടെയും വിഷ്ണുവിൻ്റെയും കാര്യം അത് പോലെ തന്നെ അല്ലേ..

ജീവിതം എന്നൊക്കെ പറയുന്നത് ചിലപ്പോ ഇങ്ങനെ ആവാം…

അല്ലെങ്കിൽ പിന്നെ ഒരു ഗ്ലാസ് ചായ കുടിച്ച് തുടങ്ങുന്ന നമ്മുടെ നാട്ടിലെ വിവാഹ ബന്ധങ്ങൾ ബന്ധനങ്ങൾ ആയിട്ടെങ്കിലും തുടരുന്നുണ്ടല്ലോ…

🌀🌀🌀🌀🌀🌀🌀

പിറ്റെ ദിവസം പതിവ് പോലെ ഞാൻ പോകാൻ ഉള്ള കാര്യങ്ങള് ഒക്കെ റെഡിയാക്കി വച്ചു…

പഴയ പോലെ ഇനി അതിഥിയുടെ പുറകെ നടക്കാനോ പ്രശങ്ങളിൽ പോയി ചാടാനോ ഒന്നും പറ്റില്ല…

പകരം എൻ്റെ ജോലി എന്താണോ അത് ചെയ്ത് അതിനു കിട്ടുന്ന പണവും വാങ്ങി ലൈഫ് അടിച്ച് പൊളിക്കണം…

ഒരു കാര്യം കൂടി ഇത്രയും ദിവസത്തിനുള്ളിൽ എനിക്ക് ബോധ്യമായി, ഞാൻ യഥാർത്ഥത്തിൽ എൻ്റെ കൺസപ്റ്റ് ആണെന്ന് വിശ്വസിച്ച് നടന്നതല്ല യഥാർത്ഥത്തിൽ എൻ്റെ കൺസപ്റ്റ്…

അല്ലെങ്കിൽ പിന്നെ ഈ അവസാന നിമിഷത്തിൽ എങ്കിലും അതിഥിയെ നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോൾ എൻ്റെ ഉള്ളിൽ ഈ കൺഫ്യൂഷന് പകരം ഉറച്ച ഒരു തീരുമാനം ഉണ്ടാകുമായിരുന്നു…

ഒരു സ്ത്രീ എന്ന നിലയിലും കൂട്ടുകാരി എന്ന നിലയിലും എനിക്ക് അതിഥിയോട് തോന്നിയിരുന്നത് ബഹുമാനം മാത്രം ആയിരുന്നു….

അങ്ങനെ വൈകുന്നേരം അമ്മാവൻ തന്നെ എന്നെയും ആതിരയെയും സ്റ്റേഷനിൽ കൊണ്ടുപോയി ആക്കി തന്നു..

സ്ലീപ്പർ ടിക്കറ്റ് ആണ്..

ലോവർ ബെർത്തിൽ ഉള്ള ഓപ്പോസിറ്റ് സീറ്റുകൾ ആണ്…

കൃത്യ സമയത്ത് തന്നെ ട്രെയിൻ വന്നു…

ഞങ്ങൾ കയറി ഇരുന്ന് വണ്ടി നീങ്ങി തുടങ്ങിയിട്ട് ആണ് അമ്മാവൻ പോയത്..

ഇപ്രാവശ്യം എൻ്റെ ഫോണിൽ ആവശ്യത്തിൽ അധികം ചാർജ് ഉണ്ട്..

വണ്ടി കുറച്ച് അങ്ങ് നീങ്ങി തുടങ്ങിയപ്പോൾ തന്നെ ആതിരയുടെ ഫോൺ റിംഗ് ചെയ്തു.. സ്വാഭാവികം ആയും അവളുടെ സംസാരത്തിൽ നിന്ന് അജയ് ആവുമെന്ന് ഞാൻ ഊഹിച്ചു…

അത് കണ്ടപ്പോൾ ഞാൻ വെറുതെ ഹെഡ്സെറ്റ് എടുത്ത് കുത്തി യൂട്യൂബിൽ ഓരോ വീഡിയോകൾ നോക്കി ഇരുന്നു..

ആതിര ഭയങ്കര സംസാരത്തിൽ ആണ്..

ഞാൻ അത് അത്ര ശ്രദ്ധിക്കാൻ പോയില്ല.. എന്തോ എനിക്ക് അത് അത്ര സുഖമുള്ള ഒരു ഏർപ്പാടായി തോന്നിയില്ല…

സമയം ഒൻപത് മണി കഴിഞ്ഞ് തുടങ്ങി…

ഇപ്രാവശ്യം ഞങൾ കഴിക്കാൻ ഉള്ള ഭക്ഷണം വീട്ടിൽ നിന്ന് എടുത്തിരുന്നു..

ആതിരയുടെ ഫോൺ സംഭാഷണം ഇപ്പൊൾ ഒന്നും അവസാനിക്കില്ല എന്ന് തോന്നിയപ്പോൾ ഞാൻ അവളെ തട്ടി വിളിച്ച് കൈ കൊണ്ട് ഭക്ഷണം കഴിക്കണ്ടെ എന്ന് ആക്ഷൻ കാണിച്ച് കൊടുത്തു..

അവള് ഒരു മിനിറ്റ് എന്ന് എന്നോട് തിരിച്ച് കാണിച്ചു…

ഞാൻ ഒന്നും മിണ്ടാതെ ഫോണിൽ നോക്കി ഇരുന്നു… കുറച്ച് കഴിഞ്ഞപ്പോൾ അവള് എന്നെ വിളിച്ചു…

“കഴിക്കാം..”

“ഹും.. വാ കൈ കഴുകാം..”

കൈ കഴുകി കൊണ്ട് ഇരുന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു..

“ആരായിരുന്നു ഫോണിൽ..??”

“അജയ് അല്ലാതെ ആരാ..”

“ഉം… ശരി വാ..”

അങ്ങനെ ഞങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ആരംഭിച്ചു…

എനിക്ക് അമ്മ നല്ല നെയ് മീൻ പൊരിച്ചതും കൂട്ടാനും ചോറും ഒക്കെ ആയിരുന്നു പൊതിഞ്ഞ് തന്നത്.. ആ പൊതി തുറന്നു കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു…

ആതിരയെ നോക്കിയപ്പോൾ അവളുടെ പൊതിയിൽ ആകെ ഒരു പയറു തോരനും ചമ്മന്തിയും പപ്പടവും മാത്രമേ ഒള്ളു…

ഉണക്കമീൻ പോലും ഇല്ലാതെ ഇവൾ ചോറുണ്ണാത്തത് ആണല്ലോ.. ഇന്നെന്ത് പറ്റി… ഞാൻ അത് അവളോട് തന്നെ ചോദിച്ചു..

“മീനും മുട്ടയും ഒന്നും ഇല്ലെ..??”

“ഇല്ല.. അമ്മക്ക് ഒരു വൃതം ഉണ്ട്.. അതുകൊണ്ട് അമ്മ ഒന്നും ഉണ്ടാക്കിയില്ല…”

അവള് അത് പറയുമ്പോൾ കടയിലെ ഐസ്ക്രീം കൊതിച്ചിട്ട് അത് കിട്ടാതെ പോയ ഒരു കൊച്ച് കുട്ടിയുടെ നിഷ്കളങ്കത ഞാൻ കണ്ടു…

“അമ്മക്ക് അല്ലേ വൃതം നിനക്ക് ഇല്ലല്ലോ”

“എന്നാലും അമ്മ ഉണ്ടാക്കണ്ടേ.. വാങ്ങാൻ പോലും സമ്മതിച്ചില്ല…”

“ഉം.. ശരി.. ഇന്നാ ഇതെടുത്തോ..”

ഞാൻ എൻ്റെ പൊതിയിൽ ഉണ്ടായിരുന്ന നെയ്മീൻ കഷ്ണം അവൾക്ക് നേരെ നീട്ടി..

“അപ്പോ ഇയാൾക്ക്…??”

“എനിക്ക് മീൻ ഇല്ലെങ്കിലും ചോർ ഇറങ്ങും.. നീ എടുത്തോ..”

“ശരിക്കും..??!!!”

“ഉം…”

“താങ്ക്സ്.. പക്ഷേ മുഴുവൻ ഞാൻ എടുക്കില്ല…”

അവള് മീൻ രണ്ടായി മുറിച്ച് ഒരു കഷ്ണം എനിക്ക് നേരെ നീട്ടി..

“ഇത് നീ കഴിക്ക്…”

അങ്ങനെ ഞങൾ രണ്ടാളും മീനും കൂട്ടി ചോർ ഒക്കെ കഴിച്ച് തീർത്തു…

കൈ കഴുകി കഴിഞ്ഞ് അവള് ബാത്റൂമിലക്ക് പോയപ്പോൾ പുറത്ത് ഞാൻ കാവൽ നിന്നു…

അങ്ങനെ ഞങൾ വീണ്ടും സീറ്റിൽ വന്നിരുന്നു…

ഞാൻ കുറച്ച് നേരം വെറുതെ പുറത്തേക്ക് ഒക്കെ നോക്കി ഇരുന്നു..

അല്പം കഴിഞ്ഞപ്പോൾ വീണ്ടും ആതിരക്ക് കോൾ വന്നു.. അജയ് തന്നെ ആവും എന്ന് ഞാൻ ഊഹിച്ചു…

ഒരുപാട് നേരം ഫോണിൽ നോക്കി ഇരുന്നപ്പോൾ എനിക്ക് ഉറക്കം വരാൻ തുടങ്ങി..

ആതിരയെ നോക്കിയപ്പോൾ അവള് ഇപ്പോഴും ഫോണിൽ നല്ല സംസാരത്തിൽ ആണ്…

അത് ഇപ്പൊ ഒന്നും അവസാനിക്കാൻ പോണില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ ഉറങ്ങാൻ തീരുമാനിച്ചു…

പതിയെ സീറ്റിലേക്ക് കിടന്ന് കണ്ണുകൾ അടച്ചു….

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

എതിരെ ചൂളം വിളിച്ച് പാഞ്ഞ് പോയ ട്രെയിനിൻ്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…

നോക്കുമ്പോൾ ആതിര നല്ല ഉറക്കം ആണ്..

ഞങ്ങൾ അഭിമുഖം ആയാണ് കിടക്കുന്നത്…

ഉറക്കത്തിൽ കണ്ടാൽ എന്ത് പാവം..

ഇവളുടെ ശരിക്കുള്ള സ്വഭാവം മറ്റാരെ കാളും എനിക്ക് അല്ലേ അറിയാവൂ…

ഞാൻ പിന്നെയും കണ്ണ് തുറന്ന് മേലോട്ട് നോക്കി വെറുതെ കിടന്നു…

പെട്ടന്നാണ് ആതിര തിരിഞ്ഞ് കിടക്കുന്ന പോലെ തോന്നിയത്… ഇപ്പൊ അവള് എനിക്ക് എതിർ ദിശയിൽ ആണ് കിടക്കുന്നത്…

ഉറക്കം വരാത്തത് കൊണ്ട് ഞാൻ വെറുതെ എഴുന്നേറ്റ് വാതിലിൻ്റെ അടുത്ത് പോയി നിന്നു…

നല്ല കാറ്റ്… വണ്ടി ആടി കുലുങ്ങി നല്ല സ്പീഡിൽ പോകുന്നുണ്ട്… ഇടക്കിടക്ക് ഓരോ വെളിച്ചം.. ഇങ്ങനെ പുറത്തേക്ക് നോക്കി ഓർമകൾ അയവിറക്കി നിൽക്കാൻ എന്ത് രസമാണ്…

പെട്ടന്ന് ആരോ തോളിൽ കൈ വച്ചതും ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി.. ആതിര ആയിരുന്നു…

“നീ ഇവിടെ എന്താ ചെയ്യുന്നത്.. നിന്നെ സീറ്റിൽ കാണാഞ്ഞപ്പോ ഞാൻ അങ്ങ് പേടിച്ചു..”

“ഞാൻ വെറുതെ ഉറക്കം വരാതെ ഇരുന്നപ്പോ…”

“ഇനി ഇവിടെ നിന്ന് ഉറങ്ങി തലേം കുത്തി താഴേക്ക് വീഴാൻ ആണോ..??”

“ഏയ്.. ഞാൻ ശ്രദ്ധിച്ചോളാം..”

“ഉം.. കുറ്റം പറയാൻ പറ്റില്ല.. ഇവിടെ നിന്ന് ഇങ്ങനെ കാറ്റും കൊണ്ട് പുറത്തേക്ക് നോക്കാൻ നല്ല രസം ഉണ്ട്..”

“അതെ.. പിന്നെ അജയ് വിളിച്ചിട്ട് എന്താ പറഞ്ഞേ..”

“ഒരുപാട് സംസാരിച്ചു.. നേരിൽ കാണാത്തത് കൊണ്ട് സംസാരിക്കാൻ ഉള്ള വിഷയങ്ങൾ കൂടും..”

“നേരിൽ കാണാതെ ഫോട്ടോ കണ്ടൊക്കെ കല്ല്യാണം ഉറപ്പിച്ചു എന്ന് പറയുമ്പോ.. ഒരുമാതിരി ഫേസ്ബുക്ക് പ്രണയം പോലെ ഉണ്ടല്ലേ..”

“ഇയാള് എന്നെ ആക്കിയതാണോ..??”

“ഏയ് ആക്കിയത് ഒന്നും അല്ല… എന്നാലും നാട്ടിൽ ഇത്രേം പേരുള്ളപ്പോ നിൻ്റെ അച്ഛൻ ഈ അമേരിക്ക കാരനെ എവിടെ നിന്ന് ഒപ്പിച്ചു..”

“അല്ല… ഞാൻ അമേരിക്ക കാരനെ കെട്ടുന്നതിൽ തനിക്കെന്താടോ ഇത്ര അസൂയ.. താനും ഒരു കോടീശ്വരൻ്റെ മോളെ അല്ലേ നോട്ടം ഇട്ട് വച്ചിരിക്കുന്നത്..”

“ഏയ്.. ഞാൻ നിന്നോട് പറഞ്ഞില്ലേ.. അതിഥി എനിക്ക് സെറ്റാവില്ല..”

“അതെന്താ പെട്ടന്ന് അങ്ങനെ തോന്നാൻ..??”

“അത് അങ്ങനെ ആണ്.. ഞാൻ ഇപ്പൊ ഒരു റിലേഷൻ ഷിപ്പിന് പറ്റിയ മൂഡിൽ ഒന്നും അല്ല.. ”

“എന്താ തേപ്പ് വല്ലതും കിട്ടിയിട്ടുണ്ടോ..??”

“തേച്ചിട്ട് പോകാൻ പോലും ഒരുത്തി ഉണ്ടായിട്ട് വേണ്ടേ..”

“ശെടാ.. ഇതരിഞ്ഞിരുന്നേൽ ഞാൻ നിന്നെ ഒന്ന് പ്രേമിച്ചിട്ട് തേച്ചേനെ…”

“ഹ..ഹ.. പോടി..”

അവള് ഒന്ന് കോട്ട് വാ ഇട്ടു…

“എന്താടോ ഉറക്കം വരുന്നുണ്ടോ..??”

“ചെറുതായിട്ട് പക്ഷേ കുഴപ്പം ഇല്ല…”

“ഉം…”

പിന്നെയും ഞങൾ ഓരോന്ന് സംസാരിച്ച് നിൽക്കുമ്പോൾ ആണ് ടി ടി അങ്ങോട്ട് വന്നത്..

“അതേ.. രണ്ടാളും സീറ്റിൽ പോയി ഇരുന്ന് കഥ പറയാൻ നോക്ക്.. ഡോറിൽ നിൽക്കരുത്…”

അത് കേട്ടതും ഞങൾ സീറ്റിലേക്ക് തന്നെ മടങ്ങി പോയി…

വേറെ വേറെ സീറ്റിൽ ഇരിക്കുന്നതിന് പകരം ഞാനും ആതിരയും ഒരേ സീറ്റിൽ ആണ് ഇരുന്നത്…

“നീ ഇനി ഇന്ന് ക്ലാസിനു കേറുന്നുണ്ടോ..??”

“എവിടെ.. റൂമിൽ പോയി സുഖമായി ഒന്ന് ഉറങ്ങി ക്ഷീണം ഒക്കെ തീർത്ത് നാളെയെ ക്ലാസിനു കേറുന്നുള്ളൂ…”

“ഉം… അത് കൊള്ളാം..”

“എന്താ നിൻ്റെ പ്ലാൻ..??”

“ഓഫീസിൽ പോണം.. റൂമിൽ ഇരുന്നാൽ ബോറടി ആണ്..”

“ഹാ.. അപ്പോ പോവുന്നതാ നല്ലത്..”

പിന്നെ ഞങൾ ഒന്നും മിണ്ടിയില്ല… പരസ്പരം താഴോട്ട് നോക്കി ഇരുന്നു…

കുറച്ച് സമയം അങ്ങനെ വെറുതെ കടന്ന് പോയി..

അവസാനം നിശബ്ദത ഭേദിച്ച് ഞാൻ തന്നെ പറഞ്ഞു..

“നേരം പുലരാൻ സമയം ഉണ്ട്.. നമുക്ക് കിടന്നാലോ..??”

“ശരി.. കിടക്കാം..”

അങ്ങനെ ഞാൻ എഴുന്നേറ്റ് എൻ്റെ സീറ്റിലേക്ക് കിടന്നു…

ഞങ്ങൾ രണ്ട് പേരും ഉറക്കത്തിലേക്ക് വീണു…

🌀🌀🌀🌀🌀🌀🌀🌀🌀

പിറ്റേന്ന് നേരം പുലർന്നു ട്രെയിൻ സ്റ്റേഷൻ എത്താൻ ആയപോൾ ആണ് ഞാൻ എഴുന്നേറ്റത്..

നോക്കുമ്പോൾ ആതിര നല്ല ഉറക്കം ആണ്…

ഞാൻ അവളെ വിളിക്കാൻ ആയി എഴുന്നേറ്റതും അവളുടെ ചുരിദാറിൻ്റെ സൈഡിലൂടെ അന്ന് കണ്ടത് പോലെ അവളുടെ വെള്ളി അരഞ്ഞാണത്തിൻ്റെ ഇത്തിരി ഭാഗം ഞാൻ കണ്ടു…

കുറച്ച് കൂടി കാണാൻ എൻ്റെ മനസ്സ് എന്നോട് അതിയായി പറഞ്ഞു എങ്കിലും എന്തോ അത് തെറ്റാണെന്ന് എനിക്ക് തോന്നി…

പെട്ടന്ന് ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ അവിടെ ബെർത്തിൽ ഉണ്ടായിരുന്ന ആൾ എഴുന്നേറ്റ് ഇരിക്കുന്നത് കണ്ടു..

നാറി സീൻ പിടിക്കുക ആണെന്ന് തോന്നുന്നു.. ഞാൻ അവളുടെ ഡ്രസ്സ് നേരെ ഇട്ട് അവളെ തട്ടി വിളിച്ചു…

അപ്പോഴേക്കും ട്രയിൻ സ്റ്റേഷനിൽ എത്തി…

ഞങൾ ടാക്സി പിടിച്ച് പോകാം എന്നാണ് പ്ലാൻ ചെയ്തത്.. ആദ്യം ആതിരയെ അവളുടെ ഹോസ്റ്റലിൽ ആക്കിയിട്ടു അതിഥിയുടെ വീട്ടിൽ പോയി എൻ്റെ ബൈക്ക് എടുക്കണം…

അങ്ങനെ ഞങൾ ഒരു ടാക്സിയിൽ കയറി യാത്ര ആരംഭിച്ചു…

അധികം വൈകാതെ തന്നെ ഞങൾ ആതിരയുടെ ഹോസ്റ്റലിൽ എത്തി.. അവിടെ അവളെ ഇറക്കി അവളോട് യാത്ര പറഞ്ഞ് ഞാൻ അതിഥിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു…

ഗെയിട്ടിൻ്റെ മുന്നിൽ തന്നെ ടാക്സി നിർത്തി..

പതിവ് പോലെ ഗേറ്റിൽ ആരും എന്നെ തടഞ്ഞില്ല..

മുറ്റത്ത് കാർ തുടച്ച് കൊണ്ട് നിന്നിരുന്ന ശങ്കരൻ ചേട്ടൻ്റെ അടുത്തേക്ക് ആണ് ഞാൻ ആദ്യം പോയത്.. എന്നെ കണ്ടതും അദ്ദേഹം എൻ്റെ അടുത്തേക്ക് വന്നു…

“ആ വിനു കുഞ്ഞ് വന്നോ… എല്ലാ പ്രശ്നവും തീർന്നു എന്ന് നീതു കുഞ്ഞ് പറഞ്ഞിരുന്നു… നാട്ടിൽ എല്ലാവർക്കും സുഖം അല്ലേ..”

“എല്ലാവർക്കും സുഖം ആണ് ചേട്ടാ… ”

അപ്പോഴാണ് പെട്ടന്ന് അകത്ത് നിന്ന് അതിഥി പുറത്തേക്ക് വന്നത്.. കൂടെ മറ്റൊരാളും ഉണ്ടായിരുന്നു..

എന്നെ കണ്ടതും അവള് ഓടി എൻ്റെ അടുത്തേക്ക് വന്നു…

“ഹായ് വിനു…”

“ഹായ്..”

“ഇപ്പോഴാ എനിക്ക് ആശ്വാസം ആയത്.. ചെന്നൈക്ക് വരുന്ന കാര്യം ഒന്നും പ്ലാൻ ചെയ്തിട്ടില്ല എന്ന് പറഞ്ഞിട്ട് പറഞ്ഞ് തീരുന്ന മുന്നേ ഇവിടെ എത്തിയല്ലോ..”

“അത് കമ്പനിയിൽ വർക്ക് ഉള്ളത് കൊണ്ട്…”

“ഞാൻ പരിചയപ്പെടുത്താൻ മറന്നു.. വിനു ഇതാണ് വിഷ്ണു.. വിഷ്ണു ഇതാണ് എൻ്റെ ഡിയർ ഡിയരസ്റ്റ് ഫ്രണ്ട് വിനോദ്..”

അത് വിഷ്ണു തന്നെ ആയിരിക്കും എന്ന് ഞാൻ മുന്നേ ഊഹിച്ചിരുന്നു.. അതിഥി എന്നെ അഭിസംബോധന ചെയ്ത രീതിയിൽ എനിക്ക് അലോസരം ഒന്നും തോന്നിയില്ല…

വിഷ്ണു എനിക്ക് നേരെ കൈകൾ നീട്ടി..

“ഹായ് വിഷ്ണു…”

ഞാനും അയാൾക്ക് കൈകൾ കൊടുത്തു..

“ഹായ്..വിനോദ്..”

അത് കഴിഞ്ഞപ്പോൾ അതിഥി വീണ്ടും സംസാരിച്ച് തുടങ്ങി..

“സോറി വിനു.. ഞങൾ ഒന്ന് പുറത്ത് പോവാൻ ഇറങ്ങിയതാണ്… നമുക്ക് പിന്നെ സംസാരിക്കാം ഓകെ..??”

“അതിനെന്താ.. നിങൾ പോയിട്ട് വാ…”

“ശരി..”

അങ്ങനെ അവർ രണ്ടു പേരും കാറിൽ കയറി പോയി..

എത്ര പെട്ടന്ന് ആണ് ജീവിതത്തിൽ തിരക്കുകൾ ഉണ്ടാകുന്നത് അല്ലേ..

പ്രത്യേകിച്ച് ഒരു പണിയും ഇല്ലാതെ ചെടിയും നനച്ച് പുസ്തകവും വായിച്ച് നടന്നിരുന്ന അതിഥി ഇന്ന് തിരക്കിൽ ആണ്…

ഇത് നേരവും ഭക്ഷണവും കഴിച്ച് ഫോണിലും തോണ്ടി നടന്നിരുന്ന ആതിരക്കും ഇപ്പൊൾ തിരക്ക് ആണ്..

ഇനി ഞാനും എൻ്റെ ജീവിതത്തിലെ തിരക്കുകൾ തേടി പിടിക്കേണ്ട സമയം ആയിരിക്കുന്നു…

ഇവിടെ വരെ വന്നിട്ട് നീതു ചേച്ചിയെ കാണാതെ പോകണ്ട എന്ന് കരുതി ഞാൻ അകത്തേക്ക് കയറി..

ചേച്ചി ഹാളിൽ തന്നെ ഉണ്ടായിരുന്നു..

“വിനു നീ എത്തിയോ.. എന്താടാ വരുന്ന കാര്യം വിളിക്കാതെ ഇരുന്നെ..”

“ഒന്നില്ല ചേച്ചി.. ഇങ്ങോട്ട് തന്നെ അല്ലേ വരുന്നത് അതുകൊണ് ആണ്…”

“ഉം… നീ വാ ചായ കുടിക്കാം..”

“വേണ്ട ചേച്ചി.. എനിക്ക് മുറിയിൽ പോയി ഒന്ന് ഫ്രഷ് ആയി ഡ്യൂട്ടിക്ക് കയറണം.. ഓഫീസിലെ അവസ്ഥ ഒന്നും അറിയില്ല…”

“ശരി.. അല്ല നീ അതിഥിയെ കണ്ടോ..?? അവള് ഇപ്പൊ അങ്ങ് ഇറങ്ങിയതെ ഒള്ളു..”

“കണ്ടു.. അവളെ മാത്രം അല്ല.. വിഷ്ണുവിനെയും കണ്ടു…”

“ഉം.. വിഷ്ണു നല്ലവൻ ആണ് ടാ.. അവളെ പറ്റി എല്ലാം അറിയുന്ന ആളാണ് പോരാത്തതിന് അവൻ്റെ അമ്മ അല്ലേ അവളുടെ ഡോക്ടർ ഇതിൽ പരം ഇനി ആലോചിക്കാൻ ഒന്നും ഇല്ലല്ലോ..”

“അതെ ചേച്ചി.. എല്ലാം നന്നായി തന്നെ നടക്കട്ടെ… എന്നാ ഞാൻ ഇറങ്ങുവാ.. പിന്നെ വരാം..”

“ശരി ടാ…”

ഞാൻ പുറത്തേക്ക് ഇറങ്ങി പോർച്ചിൽ കിടന്ന എൻ്റെ വണ്ടിയും എടുത്ത് നേരെ മുറിയിലേക്ക് പോന്നു..

മുറി എല്ലാം പഴയ പോലെ തന്നെ കിടക്കുകയാണ്… നേരെ കയറി ഒന്ന് കുളിച്ച് ഫ്രഷ് ആയി..

ഓഫീസിലേക്ക് പുറപ്പെട്ടു.. കുറച്ച് ആയല്ലോ മര്യാദക്ക് അത് വഴി ഒക്കെ ഒന്ന് പോയിട്ട്…

പാർക്കിങ്ങിൽ വണ്ടി നിർത്തി ലിഫ്റ്റിന് നേരെ നടക്കുമ്പോൾ ആണ് എതിരെ ആശ നടന്ന് വരുന്നത് കണ്ടത്.. അവളാണ് ആദ്യം ലിഫ്റ്റ്റിന് അടുത്ത് എത്തിയത്.. എന്നെ കണ്ടപ്പോൾ അവള് കാത്തു നിന്നു.. അങ്ങനെ ഞങൾ ഒരുമിച്ച് ലിഫ്റ്റിൽ കയറി..

“വിനു നാട്ടിൽ പോയി അല്ലേ..”

“അതെ.. പെട്ടന്ന് ഉണ്ടായ പോക്കാണ്..”.

“അത് മനസ്സിലായി.. അല്ലെങ്കിലും പൊതുവേ താൻ ഇപ്പൊ ഈ വഴി ഒന്നും വരാർ ഇല്ലല്ലോ..”

“ഇനി എന്തായാലും എന്നും ഉണ്ടാവും..”

“ഉം.. താൻ വന്നത് ഏതായാലും നല്ല ബെസ്റ്റ് സമയത്ത് ആണ്.. മുംബൈ ബ്രാഞ്ചിലെ വർക്കുകൾ എല്ലാം ഫ്രൈഡേ ആണ് ഇങ്ങോട്ട് ട്രാൻസ്ഫർ ആയത്”

“അപ്പോ ഹെവി വർക്ക് ആയിരിക്കുമല്ലോ..”

“വർക്ക് ലോഡ് കുറക്കാൻ വേണ്ടി ഈ പ്രോജക്ടിന് വേണ്ടി മാത്രം മുബൈ ബ്രാഞ്ചിൽ നിന്ന് ഒരു പ്രോജക്ട് ഹെഡ് വനിട്ടുണ്ട്..”

“ഓഹോ മെയിൽ ഓർ ഫീമെയിൽ..??”

“മെയിൽ.. ഒരു ഹാൻഡ്സം ജെൻ്റിൽമാൻ..”

“ഓഹോ.. കൊള്ളാം.. നമുക്കിട്ട് പണി തരാതെ ഇരുന്നാൽ മതി..”

“ഏയ് പുള്ളി കണ്ടിട്ട് ഡീസൻ്റ് ആണ്..”

“ഹിന്ദി കാർ ഒക്കെ കാണാൻ അങ്ങനെ തന്നെ ആയിരിക്കും..”

ലിഫ്റ്റ് തുറന്നതും ഞങൾ പുറത്തേക്ക് ഇറങ്ങി..

“അതിനു അദ്ദേഹം ഹിന്ദിക്കാരൻ അല്ല.. നല്ല അസ്സൽ മലയാളി ആണ്..”

“ഓഹോ അത് ശരി..”

“ഉം.. അതല്ലേ എല്ലാവർക്കും ആളോട് ഇത്രക്ക് മതിപ്പ്..”

“അതിരിക്കട്ടെ എന്താ ആളുടെ പേര്..”

“അടിപൊളി പേരാണ്.. കെവിൻ റിച്ചാർഡ്…”

ആ പേര് കേട്ടതും ഞാൻ ഒന്ന് ഞെട്ടി…

“എന്താ..??”

“കെവിൻ റിച്ചാർഡ്…”

“കെവിൻ റിച്ചാർഡ്…!!!!”

(തുടരും…)

Comments:

No comments!

Please sign up or log in to post a comment!