Soul Mates 10
എൻ്റെ ഓർമകൾ പതിനാറു വർഷം പുറകിലേക്ക് പോയി….
അന്ന് ഞാൻ അഞ്ചാം ക്ലാസിലും ആതിര നാലാം ക്ലാസിലും പഠിക്കുന്നു…
അവധിക്കാലം ആവുമ്പോൾ അമ്മാവൻ്റെ വീടിന് മുന്നിലെ ചക്കരമാവിൽ മാമ്പഴം ഉണ്ടാവാൻ തുടങ്ങും..
പച്ച മാങ്ങ എറിഞ്ഞിട്ടു ഉപ്പും മുളകും ഒക്കെ കൂട്ടി കഴിക്കുന്നത് അന്നൊക്കെ ഒരു പതിവ് സംഭവം ആയിരുന്നു…
പല്ല് പുളിച്ചിട്ട് പിന്നെ കുറച്ച് നേരത്തേക്ക് മറ്റൊന്നും കഴിക്കാൻ പറ്റില്ല എന്നറിയാം, എങ്കിലും മാങ്ങ കാണുമ്പോൾ കൊതി നിൽക്കുകയും ഇല്ല…
അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളം ഊറുന്നുണ്ട്…
കുട്ടിക്കാലം അത്രക്ക് മനോഹരം ആയിരുന്നു…
സ്കൂൾ അടച്ചാൽ ഏട്ടനും അമ്മുവും കുറച്ച് ദൂരെ ഉള്ള വകയിൽ ഉള്ള അമ്മായിയുടെ വീട്ടിൽ നിൽക്കാൻ പോകും.
ആതിരയും ആയി എപ്പോഴും വഴക്കാണ് എങ്കിലും അവളുടെ കൂടെ നിൽക്കാൻ വേണ്ടി ഞാൻ എങ്ങോട്ടും പോവാതെ വീട്ടിൽ തന്നെ നിൽക്കും.
അങ്ങനെ അന്നും ഞങ്ങൾ രണ്ടാളും തനിച്ച് ആയിരുന്നു..
മാങ്ങ പറിക്കാൻ മാവിൻ ചുവട്ടിൽ എത്തിയപ്പോൾ ആണ് ഞങ്ങൾ രണ്ടാളും തമ്മിൽ തർക്കം തുടങ്ങിയത്.
ആരാകും ആദ്യം മാങ്ങ ഏറിഞ്ഞിടുക എന്നതാണ് പ്രശനം..
അങ്ങനെ രണ്ടാളും ചറപറ കല്ല് പെറുക്കി മാവിനിട്ട് എറിയാൻ തുടങ്ങി..
അവള് എറിയുന്ന കല്ലുകൾ ഒന്നും മാവിൻ്റെ ഏഴയലത്ത് പോലും എത്തുന്നില്ലായിരുന്നു…
അങ്ങനെ വാശി കയറി അവൾ എറിഞ്ഞ ഒരു കല്ല് നേരെ പോയി തൊട്ടടുത്ത വീട്ടിലെ ജനലിൽ കൊണ്ടു..
ജനലു പൊട്ടി ഉള്ളിൽ എത്തിയ കല്ല് അവിടെ സുഖമില്ലാതെ കിടന്നിരുന്ന മുത്തശ്ശിയുടെ ദേഹത്ത് കൊണ്ടു….
പിന്നെ പറയണ്ടല്ലോ.. ആകെ പ്രശ്നം ആയി..
അമ്മാവനും മറ്റുള്ളവരും ഒക്കെ വന്നപ്പോൾ അവൾ നൈസ് ആയിട്ട് എൻ്റെ പേരങ്ങ് പറഞ്ഞു…
കഷ്ടകാലത്തിന് ഞാൻ ആണെങ്കിൽ ഒരു കല്ല് എറിഞ്ഞ് അടുത്തത് കയ്യിലും പിടിച്ച് നിൽക്കുമ്പോൾ ആണ് അവർ വന്നത്.
അതോടെ അമ്മാവൻ്റെ വക നന്നായി കിട്ടി…
അത് കണ്ട് അവൾക്ക് സങ്കടം ഒക്കെ ആയി എന്ന് തോന്നുന്നു പക്ഷേ എൻ്റെ ഉള്ളിൽ അപ്പോഴേക്കും പ്രതികാരം നിറഞ്ഞിരുന്നു…
അങ്ങനെ ഞാൻ അവൾക്കിട്ടു ഒരു പണി കൊടുക്കാൻ തീരുമാനിച്ചു..
അന്ന് വൈകുന്നേരം അവളും ഞാനും മാത്രം അടുക്കളയിൽ ഉള്ളപ്പോൾ ഞാൻ അടുപ്പിൽ തീ അണഞ്ഞു കിടന്നിരുന്ന ഒരു തീ കൊള്ളി എടുത്ത് അവളുടെ മുതുകത്ത് ഒരു കുത്ത് വച്ച് കൊടുത്തു…
പക്ഷേ സംഭവം നൈസ് ആയിട്ട് പാളി..
കൊള്ളിക്കു ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ ചൂട് ഉണ്ടായിരുന്നു…
അവളുടെ പുറം നന്നായിട്ട് പൊള്ളി.
അവളുടെ കരച്ചിലും അലർച്ചയും കേട്ടതും ഞാൻ വേഗം അടുക്കള വഴി വീട്ടിലേക്ക് ഇറങ്ങി ഓടി…
പക്ഷേ പിന്നെ അതിനെ ചൊല്ലി വഴക്കോ തർക്കങ്ങളോ ഒന്നും ഉണ്ടാകാതെ ഇരുന്നതിനാൽ അവള് അത് ഞാൻ ചെയ്തതാണ് എന്ന് ആരോടും പറഞ്ഞു കാണില്ല എന്ന് എനിക്ക് മനസ്സിലായി…
ആ സംഭവങ്ങൾക്ക് ശേഷം കുറച്ച് കാലം കഴിഞ്ഞപ്പോൾ ഞങ്ങളൂടെ വീട്ടുകാർ തമ്മിലുള്ള പ്രശ്നങ്ങളും ആരംഭിച്ചു…
അതോടെ എല്ലാം ഓരോ വഴിക്ക് ആയി..
ഞാൻ ഓർമകളിൽ നിന്ന് മോചിതനായി അവളുടെ പുറത്തെ ആ പൊള്ളലേറ്റ പാടിലേക്ക് നോക്കി…
പെട്ടന്ന് അവള് ഉറക്കം ഉണരുന്ന പോലെ തോന്നിയപ്പോൾ ഞാൻ സീറ്റിലേക്ക് ചാഞ്ഞ് ഉറങ്ങുന്ന പോലെ അഭിനയിക്കാൻ തുടങ്ങി…
അവള് എന്താണ് ചെയ്യുന്നത് എന്നറിയാൻ ഞാൻ കണ്ണുകൾ പതിയെ തുറന്ന് നോക്കി..
അവള് എണീറ്റ് മുടി നേരെ ആക്കി എന്നെ നോക്കി…
എന്നിട്ട് എഴുന്നേറ്റിരുന്നു എന്നെ വിളിച്ചു..
ഞാൻ അപ്പൊൾ എഴുന്നേൽക്കുന്ന പോലെ അഭിനയിച്ചു…
“ഹും എവിടെ എത്തി…”
“ഞാനും ഇപ്പൊ എഴുന്നേറ്റത് ഒള്ളു…”
“ഹാ..”
“അല്ല.. നീ എങ്ങനെ താഴെ എത്തി..??”
“അത് ഞാൻ ഇടയ്ക്ക് എപ്പോളോ നോക്കിയപ്പോൾ സീറ്റ് കാലിയായി കിടക്കുന്നത് കണ്ടു.. അങ്ങനെ കേറി ഇരുന്ന് ഉറങ്ങിപ്പോയി…”
“ഹും.. നീയാണോ എന്നെ പുതപ്പിച്ചത്..??”
“അത്.. അത് പിന്നെ കിടന്ന് വിറക്കുന്ന കണ്ടപ്പോൾ പുതപ്പിച്ചതാ..”
“ഹും.. താങ്ക്സ്..”
“ഹും…”
അങ്ങനെ കുറച്ച് നേരം കഴിഞ്ഞ് ഏകദേശം 7.30 ആയപ്പോൾ ഞങൾ സ്റ്റേഷനിൽ എത്തി…
ഞാനും ആതിരയും പുറത്തേക്ക് ഇറങ്ങി…
വീട്ടിലേക്ക് പോകുന്നത് കൊണ്ട് ഇനി ഒന്നും കഴിക്കാനും കുടിക്കാനും ഒന്നും നിൽക്കണ്ട…
“അല്ല.. നിൻ്റെ ബാഗും സാധങ്ങളും ഒക്കെ എവിടെ എന്ന് ചോദിച്ചാൽ എന്ത് പറയും..??”
ആതിര അത് ചോദിച്ചപ്പോൾ ആണ് ഞാനും അതിനെ പറ്റി ഓർത്തത്…
എന്ത് പറയും…
“അത് സാരമില്ല.. ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ ലേറ്റ് ആയി.. അതുകൊണ്ട് വീട്ടിൽ പോയി എടുക്കാൻ സമയം കിട്ടിയില്ല എന്ന് പറഞാൽ മതി…”
“ഹും.. ശരി…”
അങ്ങനെ ഞങൾ ഒരു ഓട്ടോ പിടിച്ച് നേരെ വീട്ടിലേക്ക് പുറപ്പെട്ടു…
നേരെ എൻ്റെ വീട്ടിലേക്ക് ആണ് പോയത്..
ആതിരയെ എങ്ങനെ എങ്കിലും അവിടെ നിന്ന് അവളുടെ വീട്ടിൽ കൊണ്ടുപോയി ആക്കാം എന്ന് കരുതി..
പക്ഷേ ഇത്തവണ അവള് എതിർത്ത് ഒന്നും പറഞ്ഞില്ല.. എൻ്റെ തീരുമാനത്തിനു സമ്മതം അറിയിക്കുകയാണ് ചെയ്തത്.
ഓട്ടോയിൽ ഇരുന്നപ്പോൾ ഞാൻ ഒരിക്കൽ കൂടി അവളോട് പറഞ്ഞു…
“നോക്ക്.. നമ്മൾ ഇപ്പൊ പെട്ടന്ന് വന്നതിൻ്റെ യഥാർത്ഥ കാരണം നീ ആരോടും പറയരുത്.. കേട്ടോ..”
“ഞാൻ എന്തിനാ പറയുന്നെ.. അതൊക്കെ നിൻ്റെ പ്രശ്നം അല്ലേ..”
“ഹും.. അത് പോലെ തന്നെ അമ്മയെ കാണുമ്പോ എപ്പോളും ഉള്ള പോലെ എന്നെ താങ്ങാൻ വേണ്ടി അതിഥിയുടെ കാര്യമോ സന്ധ്യയുടെ കാര്യമോ ഒന്നും മിണ്ടാൻ പാടില്ല…”
“അത് ഞാൻ പറഞ്ഞില്ലെങ്കിലും അവർ അറിഞ്ഞൊളും…”
“അതെങ്ങനെ..??”
“വല്യേട്ടൻ്റെ ഫ്രണ്ട് അല്ലേ നിൻ്റെ ബോസ്സ്… എന്തായാലും ഇപ്പൊ സന്ധ്യയുടെ ആളുകൾ നിൻ്റെ ഓഫീസിൽ എത്തിയിട്ടുണ്ടാവും….”
“അത് ശരിയാണല്ലോ… എന്നാലും നീ ആയിട്ട് കുളത്തി കൊടുക്കാൻ പോവണ്ട.. ഓകെ…??”
“ഹാ.. നോക്കട്ടെ…”
ആതിര പറഞ്ഞപ്പോൾ ആണ് ഞാനും അത് ഓർത്തത്..
സന്ധ്യയുടെ ആൾക്കാർ ഇപ്പൊ ഓഫീസിലും പോയി കാണും..
ഇനി ഏട്ടൻ എല്ലാം അറിഞ്ഞ് കാണുമോ…
അങ്ങനെ അവസാനം ഞങൾ വീട്ടിൽ എത്തി…
മുറ്റത്ത് അമ്മാവൻ്റെ അംബാസിഡർ കാർ കിടക്കുന്നത് കണ്ടപ്പോൾ തന്നെ അമ്മാവൻ വന്നിട്ടുണ്ട് എന്ന് മനസ്സിലായി..
അച്ഛൻ്റെയും ചെട്ടൻ്റെയും ചെരുപ്പും പുറത്ത് തന്നെ കിടപ്പുണ്ട്…
അപ്പോ എല്ലാവരും ഉള്ളിൽ തന്നെ ഉണ്ട്..
അടിപൊളി…
ഓട്ടോയുടെ ശബ്ദം കേട്ടിട്ട് ആണെന്ന് തോന്നുന്നു…
ഓരോരുത്തരും പുറത്തേക്ക് വരാൻ തുടങ്ങി…
ആതിര ഒരു കൂസലും ഇല്ലാതെ അകത്തേക്ക് കയറി പോയി…
പക്ഷേ എനിക്ക് ഉള്ളിൽ ചെറിയ ഒരു ഭയം ഉണ്ടായിരുന്നു..
എല്ലാം അവർ അറിഞ്ഞിട്ടുണ്ട് എങ്കിൽ ഒരു പുകില് ഉറപ്പാണ്…
ആതിര കയറി ചെന്നതും അമ്മാവനും അമ്മയും എല്ലാം അവളെ വിളിച്ച് ഇരുത്തി വിശേഷം ഒക്കെ ചോദിക്കാൻ തുടങ്ങി…
ഞാൻ നൈസ് ആയിട്ട് അകത്തേക്ക് വലിയാൻ ഉള്ള പരിപാടി ആയിരുന്നു പക്ഷേ അമ്മ പൊക്കി…
“ടാ.. നീ ഇത് എങ്ങോട്ടാ കയറി പോകുന്നത്.. ഇവിടെ ഇത്രേം ആൾക്കാർ ഇരിക്കുന്നത് നീ കണ്ടില്ലേ..”
“അത്.. അമ്മെ.. ഞാൻ ലേശം വെള്ളം കുടിക്കാൻ…”
“ഹും..ഹും… നിൻ്റെ ബാഗ് ഒക്കെ എവിടെ..??”
“അത് അമ്മെ. ഞാൻ ഓഫീസീന്ന് പെട്ടന്ന് ഇറങ്ങിയത് കൊണ്ട് എടുക്കാൻ പറ്റിയില്ല…”
ഉടൻ തന്നെ അമ്മാവൻ്റെ ചോദ്യം വന്നു…
“ഞാൻ വിളിച്ചപ്പോൾ നീ ലീവ് കിട്ടാൻ ഒക്കെ വലിയ ബുദ്ധിമുട്ടാണ് എന്നല്ലേ പറഞ്ഞത്..??”
“അതെ.. പക്ഷേ മുന്നേ വന്ന ഒരു പ്രോജക്ട് കാൻസൽ ആയി പോയി അമ്മാവാ… അങ്ങനെ ലീവ് കിട്ടിയതാണ്…”
ഉടൻ തന്നെ ചേട്ടൻ്റെ ചോദ്യം വന്നു…
“നിനക്ക് രാമ സ്വാമി നായ്ക്കരും ആയി എന്താ ഇടപാട്.
ആ ചോദ്യത്തിൽ നിന്ന് തന്നെ ഞാൻ പെട്ട് കഴിഞ്ഞു എന്ന് എനിക്ക് ഉറപ്പായി…
പക്ഷേ ചേട്ടൻ്റെ ചോദ്യത്തിന് എന്ത് മറുപടി പറയും എന്നറിയാതെ ഞാൻ അന്തം വിട്ട് നിൽക്കുമ്പോൾ ആണ് അടുത്തതായി അമ്മയുടെ ചോദ്യം വന്നത്…
“എന്തൊക്കെ ആണ് നീ ഇവിടെ നിന്ന് ചെന്നൈക്ക് പോയിട്ട് കാണിച്ച് കൂട്ടിയത്..
ഐടി ജോലിക്ക് എന്ന് പറഞ്ഞാണ് നീ ഇവിടെ നിന്ന് പോയത്.. എന്നിട്ട് അത് തന്നെ ആയിരുന്നോ നിനക്ക് അവിടെ പണി…”
സന്ധ്യയുടെ മാത്രം അല്ല.. അതിഥിയുടെ കാര്യവും അവർ മനസ്സിലാക്കി എന്ന് എനിക്ക് മനസ്സിലായി..
മറുപടി ഒന്നും പറയാത്തത് കൊണ്ട് അമ്മാവൻ ആതിരയോട് ചോദിച്ചു..
“അവൻ പറയില്ല… നീ പറ മോളെ…”
ആതിര പറയാൻ തുടങ്ങുമ്പോഴേക്കും ഞാൻ അത് തടഞ്ഞു…
അവർ എൻ്റെ വായില് നിന്ന് തന്നെ അറിയുന്നതാണ് നല്ലത്…
“വേണ്ട.. ഞാൻ തന്നെ പറയാം…”
ചെന്നയിൽ ഉണ്ടായ കാര്യങ്ങള് മാത്രമല്ല ഞാൻ ആദ്യമായി അതിഥിയെ കണ്ടത് മുതൽക്കുള്ള എല്ലാ കാര്യങ്ങളും ഞാൻ എല്ലാവരോടും പറഞ്ഞു…
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എൻ്റെ വീട്ടുകാർ തങ്ങൾ ഇനി എന്ത് പറയും എന്ന ഭാവത്തിൽ എന്നെ നോക്കി നിൽക്കുകയാണ്…
“ഓകെ..ഓകെ.. നിങ്ങളുടെ പേടി എനിക്ക് മനസ്സിലാവുന്നുണ്ട്.. ആരും പേടിക്കണ്ട.. ഇപ്പോ എല്ലാം ഓകെ ആണ്.. ആരും എന്നെ തേടി ഇങ്ങോട്ട് വരാൻ പോണില്ല…”
ഞാൻ അത് പറഞ്ഞതും ഇത്രയും നേരം ഒന്നും മിണ്ടാതെ നിന്ന അച്ഛൻ ചേട്ടനെ സൈഡിലേക്ക് മാറ്റി നെഞ്ച് വിരിച്ച് മുന്നോട്ട് വന്ന് എൻ്റെ നേരെ നിന്ന് സംസാരിക്കാൻ തുടങ്ങി…
“അതവിടെ നിൽക്കട്ടെ… ഒരു പെണ്ണിനെ കൈ നീട്ടി അടിക്കാൻ നിനക്ക് ആരാടാ അധികാരം തന്നത്…”
അച്ഛൻ്റെ ചോദ്യം കേട്ടപ്പോൾ തന്നെ അടുത്ത പണി കിട്ടി എന്ന് എനിക്ക് ഉറപ്പായി…
“അത് പിന്നെ അച്ഛാ.. ഞാൻ പറഞ്ഞല്ലോ.. അപ്പോഴത്തെ ഒരു സാഹചര്യത്തിൽ…”
“ഹും ശരി.. പിന്നെ നീ പറഞ്ഞല്ലോ നിന്നെ അന്വേഷിച്ച് ആരും ഇങ്ങോട്ട് വരില്ല എന്ന്… എന്നാ കേട്ടോ നിന്നെ അന്വേഷിച്ച് ആളുകൾ ഇങ്ങോട്ട് പുറപ്പെട്ട് കഴിഞ്ഞു…”
“എന്താ അച്ഛാ..??”
“നിൻ്റെ കമ്പനിയിൽ പോയി നിൻ്റെ അഡ്രസ്സും വാങ്ങി അവർ ഇങ്ങോട്ട് വരുന്നുണ്ട് എന്ന്…”
“അയ്യോ.. ”
“നീ പേടിക്കണ്ട.. അവർ വരട്ടെ.. വന്നിട്ട് നോക്കാം…”
അച്ഛൻ അങ്ങനെ പറഞ്ഞെങ്കിലും സംഭരിച്ച ധൈര്യം ഒക്കെ പോകുന്ന പോലെ…
അല്ലെങ്കിൽ തന്നെ കഥകൾ ഉണ്ടാക്കാൻ മിടുക്കർ ആണ് നാട്ടുകാർ.
ഇനി ഇതൊക്കെ പുറത്ത് അറിഞ്ഞാൽ എന്താകുമോ എന്തോ…
“മതി.. എല്ലാവരും അകത്തേക്ക് കയറി പോകാൻ നോക്ക്…”
അച്ഛൻ അത് പറഞ്ഞപ്പോൾ ഓരോരുത്തരും ഓരോന്ന് പിറു പിറുത്ത് അകത്തേക്ക് പോയി….
ഞാനും ആതിരയും മാത്രം സിറ്റ് ഔട്ടിൽ..
അവള് എൻ്റെ അടുത്തേക്ക് വന്ന് പറഞ്ഞു..
“ഞാൻ അപ്പോ തന്നെ പറഞ്ഞില്ലേ എല്ലാം എല്ലാവരും അറിഞ്ഞ് കാണും എന്ന്…”
“ഹും… അതെ..”
“ഇനി എന്താ പ്ലാൻ.. ഇവിടെ നിന്ന് എങ്ങോട്ടാ നാട് വിടാൻ പോകുന്നത്..??”
“നാട് വിടാനൊ..??”
“അതെ.. ചെന്നൈയില് നിന്ന് ഇങ്ങോട്ട് വന്നില്ലേ അത് പോലെ…”
“പോടി.. ചെന്നൈയില് നിന്ന് ഞാൻ എൻ്റെ നാട്ടിലേക്ക് അല്ലേ വന്നത്..”
“ഹൊ.. എല്ലാം കണക്ക് തന്നെ…”
“എന്തായാലും ഇവിടെ നിന്ന് ഞാൻ എങ്ങോട്ടും ഓടാൻ പോണില്ല.. ഇനി വരുന്നിടത്ത് വച്ച് കാണാം…”
“ശരി..ശരി..”
അതും പറഞ്ഞ് അവള് അകത്തേക്ക് പോയി…
കുറച്ച് നേരം അവിടെ ഒക്കെ ചുറ്റി പറ്റി നിന്ന ശേഷം ഞാനും അകത്തേക്ക് കയറി ചെന്നു…
ഉച്ചക്ക് അമ്മയുടെ വക നല്ല അടിപൊളി ചോറും കറികളും ഒക്കെ ഉണ്ടായിരുന്നു..
കുറെ ദിവസം കഴിക്കാതെ ഇരുന്നു കിട്ടിയത് കൊണ്ട് ആസ്വദിച്ച് കഴിക്കാൻ പറ്റി…
നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് ഊൺ കഴിഞ്ഞ് ഞാൻ ഒന്ന് മയങ്ങാനായി കിടന്നു…
ആതിര നല്ല ഉത്സാഹത്തോടെ എല്ലാവരോടും സംസാരിച്ച് ഇരിക്കുകയാണ്…
ഇവൾക്ക് എങ്ങനെ ക്ഷീണം ഉണ്ടാകാൻ ആണ്.. ഇന്നലെ രാത്രി മുഴുവൻ നല്ല ഉറക്കം ആയിരുന്നില്ലേ…
അങ്ങനെ ഞാൻ മുറിയിൽ കയറി ഒന്ന് മയങ്ങാൻ തീരുമാനിച്ചു….
ഏകദേശം വൈകുന്നേരം ആയി കാണും അമ്മു വന്ന് വിളിക്കുമ്പോൾ ആണ് ഞാൻ എഴുന്നേറ്റത്…
“വിനു ഏട്ടാ എഴുന്നേൽക്കു… ഏട്ടാ…”
“ഹും.. എന്താടി..??”
“ഏട്ടനെ അന്വേഷിച്ച് ആ തമിഴന്മാർ വന്നിട്ടുണ്ട്…”
“ഹേ… എന്നിട്ട് അച്ഛനും ചേട്ടനും ഒക്കെ എവിടെ..??”
“ഹൊ.. പേടിക്കണ്ട… അവര് അവിടെ സംസാരിക്കുന്നുണ്ട്…”
“ആരോട്..??”
“വന്നവരോട്…”
“വന്നവരോടോ..??”
“അതെ.. ചേട്ടൻ എഴുന്നേറ്റ് വാ…”
ഞാൻ അമ്മുവിൻ്റെ കൂടെ പതിയെ വാതിൽക്കൽ നിന്ന് സിറ്റ് ഔട്ടിലേക്ക് എത്തി നോക്കി….
മേശപ്പുറത്ത് ചായയും പലഹാരങ്ങളും ഒക്കെ നിരത്തി വച്ചിട്ടുണ്ട്…
അച്ഛനും ചേട്ടനും അമ്മാവനും അവിടെ ഇരിക്കുന്നു അമ്മയും ആതിരയും കുറച്ച് മാറി നിൽക്കുന്നു…
കൂടെ ഇരിക്കുന്നത് വെള്ളയും വെള്ളയും ധരിച്ച് തോളിൽ ഒരു മുണ്ടും ഇട്ട് മീശ ഒക്കെ ഉള്ള ഒരാൾ… ഒറ്റയടിക്ക് പറഞാൽ നമ്മുടെ മധുര രാജയിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ്… അയാളുടെ കൂടെ വേറെയും കുറെ ആളുകൾ…
കണ്ടിട്ട് ഒന്നും മനസ്സിലാകാത്ത ഞാൻ അമ്മുവിന് നേരെ തിരിഞ്ഞു…
“ഇവിടെ എന്താ നടക്കുന്നത്…??”
“എൻ്റെ മണ്ടൻ ചേട്ടാ.. ചേട്ടൻ വിചാരിച്ച പോലെ അവർ ചേട്ടനെ തല്ലാനോ കൊല്ലാനോ ഒന്നും വന്നതല്ല…”
“പിന്നെ.??”
“അവർ ചേട്ടനോട് സോറി പറയാൻ വേണ്ടി വന്നതാ…”
“നീ ഒന്ന് മനസ്സിലാകുന്ന പോലെ പറ..”
“ചേട്ടാ.. ചേട്ടൻ തല്ലിയ ആ പെണ്ണിൻ്റെ അച്ഛൻ ആണ് അത്.. അവർ ചേട്ടനെ അന്വേഷിച്ചത് കൊല്ലാൻ ഒന്നും അല്ല… ആ ചേച്ചി അവരുടെ അച്ഛനോട് എല്ലാം പറഞ്ഞു അവര് ചേട്ടനോട് സോറി ചോദിക്കാൻ വന്നതാ..”
“അപ്പോ എന്നെ വിളിച്ച് ഭീഷണി പെടുത്തിയത്…??”
“അത് ആ ചേച്ചിയുടെ ചെറിയച്ചൻ ആണ്.. ദേ ആ ഇരിക്കുന്ന ആൾ.. പുള്ളിയെ ചേച്ചീടെ അച്ഛൻ കാര്യങ്ങള് ഒക്കെ പറഞ്ഞു ബോദ്യമാക്കി…”
“അപ്പോ സംഭവം ഹാപ്പി എൻഡിങ് ആണ്…”
“അതെ…ചേട്ടൻ അങ്ങോട്ട് ചെല്ല്…”
അങ്ങനെ ഞാൻ പതിയെ സിറ്റ് ഔട്ടിലെക്ക് നടന്നു..
എന്നെ കണ്ടതും ചേട്ടൻ പറഞ്ഞു..
“ദാ.. വിനോദ് വന്നല്ലോ..”
അത് കേട്ടപ്പോൾ സന്ധ്യയുടെ അച്ഛൻ ചിരിച്ച് കൊണ്ട് എഴുന്നേറ്റ് എൻ്റെ അടുത്തേക്ക് വന്നു..
തമിഴും മലയാളവും കലർന്ന ശൈലിയിൽ അദ്ദേഹം എന്നോട് സംസാരിച്ച് തുടങ്ങി…
“വിനോദ് പേടിക്കണ്ട.. ഞങ്കൾ പ്രശ്നം ഉണ്ടാക്കാൻ വന്തതല്ല… എൻ്റെ മകൾ എന്നോട് എല്ലാം പറഞ്ഞു… നിൻ്റെ സ്ഥാനത്ത് ആരാണെങ്കിലും അത് തന്നെ ചെയ്യും… എൻ്റെ അനിയൻ നിന്നോട് ഫോണിൽ മോശമായി സംസാരിച്ചതിന് ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു…”
അദ്ദേഹം അത്രയും പറഞ്ഞപ്പോൾ തിരിച്ച് എന്ത് പറയണം എന്ന ആശയക്കുഴപ്പത്തിൽ ആയിരുന്നു ഞാൻ…
“സാർ.. ഞാൻ..”
“സന്ധ്യയെ ഞാൻ ഒരുപാട് ലാളിച്ചാണ് വളർത്തിയത്.. അതിൻ്റെ ചില പിടി വാശിയും കുറുമ്പും ഒക്കെ ഉണ്ട് അവൾക്ക്.. പക്ഷേ വിനോദിൻ്റെ കാര്യത്തിൽ എനിക്കിത് ഒരു കുറുമ്പ് ആയിട്ടല്ല തോന്നിയത്… അത്രക്ക് താൽപര്യത്തോടെ ആണ് അവള് എന്നോട് സംസാരിച്ചത്… ഒരുപക്ഷേ വിനോദിന് ഇഷ്ടമാണ് എങ്കിൽ…”
“സാർ എന്താണ് പറയുന്നത്.?”
“നില്ല്.. ഞാൻ സന്ധ്യയെ ഫോണിൽ വിളിക്കാം…”
അദ്ദേഹം സന്ധ്യയെ ഫോണിൽ വിളിച്ച് ഫോൺ എൻ്റെ നേരെ നീട്ടി…
ഞാൻ ഫോൺ വാങ്ങി പുറത്തേക്ക് ഇറങ്ങി…
“ഹലോ..”
“സന്ധ്യ…”
“സൊല്ലുങ്കെ വിനോദ്..”
“അയാം സോറി…”
“നോ വിനോദ്.. എല്ലാം എന്നുടെ തപ്പ് താൻ.. നാൻ ഉങ്ക കിട്ടേ റൊമ്പ മോസമാ ബിഹേവ് പണ്ണിട്ടെ…”
“അത് വിട്ടിട് സന്ധ്യ… ഇരുന്താലും ഉന്നുടേ അപ്പാ കിട്ടേ ഉന്മയെ സൊന്നതുക്ക് താങ്ക്സ്…”
“അപ്പാ കിട്ടേ നാൻ സൊന്നത് എല്ലാമെ ഉന്മ താൻ വിനോദ്… ഐ മീൻ.. ഐ ലവ് യു.. സിൻസിയർലി…”
“പ്ലീസ് സന്ധ്യ… നിന്നെ എനിക്ക് ഇഷ്ടമാണ്.. പക്ഷേ അത്.. അതൊരിക്കലും നീ കരുതുന്ന ഒരു ഇഷ്ടം അല്ല.. ഒരു നല്ല ഫ്രണ്ടായി മാത്രമേ നിന്നെ എനിക്ക് കാണാൻ ആവൂ… അത് നിനക്ക് എന്തെങ്കിലും കുറവ് ഉള്ളത് കൊണ്ട് ഒന്നും അല്ല.. എൻ്റെ ചില മണ്ടൻ കൺസപ്റ്റ് കാരണം ആണ്.. സോ സന്ധ്യ എന്നെ തെറ്റിദ്ധരിക്കരുത്… ശേ… നാൻ മലയാളത്തിലെ പേസിട്ടെ…”
“പറവാലേ… സൊന്നത് എനക്ക് പുരിഞ്ചിടിച്ച്… ഇപ്പൊ എനക്കും കൊഞ്ച മലയാളം എല്ലാം പുരിയും…”
“ഹും.. സോറി സന്ധ്യ.. ഡോണ്ട് ഫീൽ ബാഡ്..”
“നോ പ്രോബ്ലം.. നാൻ ഇത് ഒരു കനവ് ന് നെനച്ച് മറന്തിടുവെ.. എതോ.. നീങ്കെ ഫോൺ അപ്പാ കിട്ടേ കൊഡുങ്കെ നാൻ അവർ കിട്ടേ സൊൽറെ…”
ഞാൻ ഫോൺ സന്ധ്യയുടെ അച്ഛൻ്റെ കയ്യിൽ തന്നെ തിരികെ നൽകി…
എൻ്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി അദ്ദേഹം അവളോട് സംസാരിച്ചു…
പക്ഷേ അവർ പറയുന്നത് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു..
സ്വാഭാവികം ആയും ഞാൻ പറഞ്ഞ കാര്യങ്ങള് സന്ധ്യ അവളുടെ അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്തുക ആവും…
അൽപ നേരം കഴിഞ്ഞതും അദ്ദേഹം ഫോൺ കട്ട് ചെയ്ത് ഞങ്ങളുടെ അടുത്തേക്ക് വന്നു..
“വിനോദ്.. നീ എൻ്റെ മകളോട് എല്ലാം തുറന്ന് പറഞ്ഞതിൽ എനിക്ക് നിന്നോട് ബഹുമാനം ഉണ്ട്.. ഇപ്പൊ എല്ലാ പ്രശ്നവും തീർന്ന സ്ഥിതിക്ക് ഞങൾ ഇറങ്ങുന്നു.. നിങ്ങളെ എല്ലാവരെയും കാണാൻ സാധിച്ചതിൽ രൊമ്പ സന്തോഷം..”
മലപോലെ വന്നത് എലി പോലെ പോയി എന്ന് പറയുന്ന പോലെ, എന്നെ കൊല്ലാൻ വരുന്നവർ എന്ന് ഞാൻ കരുതിയവർ ഇപ്പൊ എൻ്റെ കുടുംബവും ആയി നല്ല ഒരു സൗഹൃദം ഉണ്ടാക്കി ആണ് മടങ്ങിയിരിക്കുന്നത്…
എല്ലാം നല്ല രീതിയിൽ അവസാനിച്ചു എങ്കിലും സന്ധ്യയുടെ മനസ്സ് വിഷമിപ്പിക്കേണ്ടി വന്നതിൽ എനിക്ക് ചെറിയ നിരാശ തോന്നിയിരുന്നു…
പിന്നെ സംഭവിക്കാൻ ഉള്ളതൊക്കെ നല്ലതിന് എന്ന സമാധാനത്തിൽ ജീവിക്കുക തന്നെ…
🌀🌀🌀🌀🌀🌀🌀
എല്ലാ പടയും ഒതുങ്ങിയ ശേഷം ഞാൻ തിണ്ണയിൽ ഓരോന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു…
എത്ര പെട്ടെന്നാണ് എല്ലാം കലങ്ങി തെളിഞ്ഞത്…
സന്ധ്യയുടെ അച്ഛൻ നല്ല മനുഷ്യൻ അയതുകൊണ്ട് കൊള്ളാം.. ഇല്ലെങ്കിൽ ഇപ്പൊ ഇവിടെ ചോര പുഴ ഒഴുകിയെനെ..
വന്നപ്പോൾ ചാർജിൽ ഇട്ട ഫോൺ ഞാൻ ഇപ്പൊൾ ആണ് എടുക്കുന്നത്…
നോക്കിയപ്പോൾ അതിഥിയുടെ ചില വാട്സ്ആപ് മെസ്സേജുകൾ കണ്ടു…
പക്ഷേ എന്തോ എടുത്ത് നോക്കാൻ തോന്നിയില്ല…
അപ്പൊൾ ആണ് ഇന്നലെ ട്രയിനിൽ വച്ച് ഞാൻ കണ്ട ഞങൾ ഒരുമിച്ചുള്ള സ്വപ്നത്തെ കുറിച്ച് ആലോചിച്ചത്…
അതിഥി യും ഞാനും ഒന്നിച്ചുള്ള ഒരു സ്വപ്നം ഞാൻ ആദ്യമായി ആണ് കാണുന്നത്…
ട്രയിനിൽ വച്ച് ആതിര പറഞ്ഞ കാര്യങ്ങള് കൂടി ഞാൻ കൂട്ടി വായിച്ച് നോക്കി…
യാത്ര അയക്കുമ്പോൾ അവളുടെ കണ്ണിൽ ഉണ്ടായിരുന്ന ദുഃഖം, നിരാശ…
ഒരു പക്ഷെ ആതിര പറഞ്ഞത് ശരിയായിരിക്കാം… അതിഥിയുടെ കണ്ണിൽ അത്തരം ഭാവങ്ങൾ ഉണ്ടായിരുന്നിരിക്കാം..
പക്ഷേ അതിനർത്ഥം അവൾക്ക് എന്നോട് മറ്റെന്തെങ്കിലും താല്പര്യം ഉണ്ടാകും എന്നല്ലല്ലോ…
നിലയില്ലാ കയത്തിൽ മുങ്ങി പോയ അവസ്ഥയിൽ ആയിരുന്നു ഞാൻ..
അതിഥിയെ ആദ്യം കണ്ടപ്പോൾ മുതൽ അവളോട് എനിക്ക് ഒരു പ്രത്യേക താൽപര്യം തോന്നിയിരുന്നു…
ഒരുപക്ഷേ സന്ധ്യയിൽ ഞാൻ കാണാതിരുന്നതും അത് തന്നെ ആയിരിക്കാം…
പക്ഷേ ഇപ്പൊൾ എൻ്റെ പ്രശ്നം അതല്ല.. ജീവിതത്തിൽ ഞാൻ ഒരു ഉറച്ച തീരുമാനം എടുക്കേണ്ട സമയം ആണ്..
സന്ധ്യയുടെ കാര്യത്തിൽ ഞാൻ ആ തീരുമാനം എടുത്ത് കഴിഞു…
ഇനി.. ഇനി അതിഥിയുടെ കാര്യത്തിൽ ഞാൻ എന്ത് തീരുമാനം ആണ് എടുക്കേണ്ടത്…
ഇവിടെ ഇപ്പൊൾ എല്ലാവരുടെയും കണ്ണിൽ ഞാൻ അതിഥിയെ ഇഷ്ടപ്പെടുന്നു എന്നുള്ള ചിന്തയാണ്…
പക്ഷേ അതിഥിയോട്… അതിഥിയോട് ഇപ്പൊ എനിക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടോ..??
എനിക്ക് തന്നെ മനസ്സിലാക്കാൻ പറ്റാതെ എൻ്റെ മനസ് എന്നിൽ നിന്ന് ഓടി മറഞ്ഞിരിക്കുന്നു…
പെട്ടന്ന് തോളിൽ ആരോ തട്ടിയപ്പോൾ ആണ് ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കിയത്…
അമ്മാവൻ ആയിരുന്നു…
ഞാൻ വേഗം തിണ്ണയിൽ നിന്ന് എഴുന്നേറ്റു…
“ഹ.. അമ്മാവാ..”
“”മോനെ ഞങൾ ഇറങ്ങുവാ.. നിൻ്റെ അമ്മായി ഇപ്പൊ അവിടെ കിടന്ന് കയറ് പൊട്ടിക്കുന്നുണ്ടാവും…”
“ഹും.. ശരി അമ്മാവാ..”
“ആ.. പിന്നെ.. നിനക്ക് നാളെ വല്ല്യ ജോലികൾ ഒന്നും ഇല്ലെങ്കിൽ വീട്ടിലേക്ക് വാ.. അവിടെ പെയിൻ്റ് പണിയും ഒക്കെ നടക്കുന്നുണ്ട്..”
“ശരി അമ്മാവാ.. പക്ഷേ പെയിൻ്റ് പണി ഒക്കെ കല്യാണം ഒക്കെ ആവുമ്പോൾ അല്ലേ…”
“അതല്ല മോനെ.. ഇത് അങ്ങ് ഉറപ്പിച്ച മട്ടാണ്.. ഇനി അവർ വന്ന് കണ്ടു പോയാൽ പിന്നെ ഒരു നിശ്ചയം ഒന്നും ഉണ്ടാകില്ല.. അവിടെ ഞാനും അളിയനും ഞങൾ എല്ലാവരും പോയി കണ്ടു.. ഇങ്ങനെ ഒരു ബന്ധം നമ്മളെ തേടി ഇങ്ങോട്ട് വന്നത് തന്നെ നമ്മുടെ ഭാഗ്യം ആണ്…”
“ഹും.. ശരി അമ്മാവാ.. എന്നാ ഞാൻ നാളെ അങ്ങോട്ട് ഇറങ്ങാം…”
“ശരി..”
അത്രേം പറഞ്ഞ് അദ്ദേഹം അവിടെ നിന്ന് ഇറങ്ങി കാറിലേക്ക് കയറി..
അമ്മാവൻ പോയ പിന്നാലെ ആതിര എൻ്റെ അടുത്തേക്ക് വന്നു…
“എന്താ മോനെ.. കാമുകിയെ കാണാതെ വിഷമത്തിൽ ആണോ..?”
“കാമുകിയോ..??”
“അതെ…അതിഥി…”
“ഒന്ന് പോടി.. ഞാൻ പറഞ്ഞിട്ടില്ലേ ഞങൾ തമ്മിൽ അങ്ങനെ പറയത്തക്ക ഒരു റിലേഷൻ ഒന്നും ഇല്ല…”
“അപ്പോ നിങൾ തമ്മിൽ ഇഷ്ടത്തിൽ അല്ലേ….??”
“അങ്ങനെ ചോദിച്ചാൽ…”
“ചോദിച്ചാൽ..??”
“ചോദിച്ചാൽ എനിക്ക് അറിയില്ല…”
“ഹും.. ശരി എന്നാല് ഞാൻ ഇറങ്ങുന്നു…”
“ഹും.. ഓകെ..”
ഒരിക്കൽ കൂടി എന്നെ നോക്കിയ ശേഷം ആതിര ഇറങ്ങി കാറിലേക്ക് കയറി..
അമ്മാവനും അവളും പോവുകയും ചെയ്തു…
ആതിര വീണ്ടും അതിഥിയെ പറ്റി ചോദിച്ചപ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ ഞാൻ ഉത്തരം മുട്ടി നിന്നു എന്നുള്ളത് സത്യം തന്നെ ആണ്…
തൽക്കാലം മറ്റൊന്നിനും പിടി കൊടുക്കാതെ ഞാൻ അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് ചെന്നു…
അവിടെ അമ്മയും അമ്മുവും ഉണ്ടായിരുന്നു…
“അമ്മേ ചായ ഉണ്ടേൽ ഒരു ഗ്ലാസ്സ് താ..”
“ഉണ്ടാക്കിയത് ഒക്കെ തീർന്നെടാ.. ഇനി ഉണ്ടാക്കട്ടെ നിക്ക്..”
“ഹും…”
“ആതു മോൾ പോയോടാ..??”
“ഹാ.. അവർ പോയി…”
“എത്ര പെട്ടന്നാണ് ഒരു കല്യാണം ഒക്കെ അങ്ങ് ശരിയായത്..”
“അതെ… അമ്മാവൻ ഇത് നടത്തിയിട്ട് ബാക്കി കാര്യം ഒള്ളു എന്ന മട്ടിൽ ആണ്..”
“സത്യം പറഞ്ഞാ എൻ്റെ മനസ്സിൽ ആതുമോളും നീയും ആയിട്ടുള്ള കല്യാണം ആയിരുന്നു…”
പെട്ടന്ന് അമ്മ അത് പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ തോന്നി…
ഞാൻ തൽക്കാലം മറുപടി ഒന്നും പറയാൻ പോയില്ല..
പക്ഷേ അമ്മയുടെ മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടാകും എന്ന് ഞാൻ സ്വപ്നത്തില് പോലും കരുതിയിരുന്നില്ല…
ഞാൻ എന്തെങ്കിലും പറയുന്ന മുന്നേ അമ്മു പറഞ്ഞ് തുടങ്ങി…
“എപ്പോ കണ്ടാലും കീരീം പാമ്പും പോലെ ഉള്ള ഇവരാണോ കല്ല്യാണം കഴിക്കുന്നത്… പക്ഷേ ആതു ചേച്ചിയെ എനിക്കിഷ്ടം ആണ് ട്ടോ…”
അത് കേട്ടപ്പോ അമ്മ പറഞ്ഞു..
“എന്തായാലും അത് കഴിഞ്ഞല്ലോ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല…”
പെട്ടന്നാണ് ഫോൺ റിംഗ് ചെയ്തത്.. നോക്കിയപ്പോൾ നീതു ചേച്ചി ആയിരുന്നു..
ഞാൻ പുറത്ത് ഇറങ്ങിയിട്ട് കോൾ എടുക്കാം എന്ന് കരുതി..
“അമ്മേ ഞാൻ ഇപ്പൊ വരാം..”
“എങ്ങോട്ടാ… ചായ വേണ്ടേ നിനക്ക്…??”
“ഇപ്പൊ വരാം അമ്മെ..”
ഞാൻ മുറ്റത്തേക്ക് ഇറങ്ങി ഫോൺ അറ്റൻ്റ് ചെയ്തു..
“ഹലോ…”
“ആ വിനു.. എന്തായി കാര്യങ്ങള്..??”
“ഒരു വലിയ മഴ പെയ്ത് തോർന്നതെ ഒള്ളു ചേച്ചി..”
“നാട്ടിൽ മഴ ആണോ ഇപ്പോ..??”
“എൻ്റെ ചേച്ചി അതല്ല…”
“പിന്നെ..”
ഞാൻ നടന്ന കാര്യങ്ങള് എല്ലാം നീതു ചേച്ചിയോട് വിശദമായി തന്നെ പറഞ്ഞു..
“അപ്പോ ആ പ്രശ്നം അങ്ങ് സോൾവ് ആയി അല്ലേ..”
“അതെ ചേച്ചി.. ഇനി ആ ചാപ്റ്റർ തുറക്കില്ല…”
“ഹും.. നീ ചാപ്റ്ററിൻ്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഓർത്തത്..”
“എന്ത് ഓർത്തത്..??”
“അത് ഞാൻ പറയുന്നില്ല.. ഇവിടെ ഒരാള് നിന്നോട് സംസാരിക്കാൻ വേണ്ടി കാത്ത് നിൽക്കുവാ.. ഞാൻ ഫോൺ കൊടുക്കാം..”
നീതു ചേച്ചി അത് പറഞ്ഞപ്പോൾ തന്നെ ആ ഒരാള് അതിഥി ആയിരിക്കും എന്ന് എനിക്ക് മനസ്സിലായി…
ആതിര പറഞ്ഞ കാര്യങ്ങള് വീണ്ടും എൻ്റെ മനസ്സിലേക്ക് വന്നു…
അല്പം ആശങ്കയോടെ ആണ് ഞാൻ അതിഥിയുടെ സ്വരത്തിന് വേണ്ടി കാതോർത്തത്…
“ഹലോ വിനു…”
“അതിഥി…”
“ഫോൺ സ്പീക്കറിൽ ആയിരുന്നു.. പറഞ്ഞതെല്ലാം ഞാൻ കേട്ടു.. എന്തായാലും ആ പ്രശ്നം അങ്ങ് തീർന്നല്ലോ സമാധാനം…”
“ഫോൺ ഇപ്പോഴും സ്പീക്കറിൽ ആണോ..??”
“അല്ല.. ആൻ്റി അകത്തേക്ക് പോയി..”
“ഹും.. എന്തോ പറയാൻ ഉണ്ട് എന്നാണല്ലോ നീതു ചേച്ചി പറഞ്ഞത്…”
“പറയാൻ ഉള്ളത് ഒരു വലിയ കാര്യം ആണ്.. പക്ഷേ അതിൻ്റെ മുന്നേ എനിക്ക് വിനുവിനോട് ഒരു വലിയ താങ്ക്സ് പറയണം…”
“എന്തിന്..??”
“എന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചതിന്…
വീണ്ടും സ്വപ്നം കാണാൻ പഠിപിച്ചതിന്..
എൻ്റെ അച്ഛനോടും അമ്മയോടും തുറന്ന് സംസാരിക്കാൻ ധൈര്യം തന്നതിന്…
എൻ്റെ ഉള്ളിൽ ഇറങ്ങി കിടന്നിരുന്ന എന്നെ എനിക്ക് ബോധ്യമാക്കി തന്നതിന്…”
“നിർത്ത്.. നിർത്ത്.. ഇതൊക്കെ ഞാൻ എപ്പോ ചെയ്തു..??”
“അത് തനിക്ക് പറഞാൽ മനസ്സിലാവില്ല.. എല്ലാം താൻ ചെയ്തു എന്നൊന്നും ഞാൻ പറയുന്നില്ല.. പക്ഷേ തൻ്റെ കൊണ്ട്രിബ്യൂഷൻ വളരെ വലുതാണ്…”
“ശരി..ശരി… താൻ ആ പ്രധാനപ്പെട്ട കാര്യം എന്താണെന്ന് പറയൂ..”
“വിനുവിന് എൻ്റെ ഡോക്ടറെ അറിയാമോ..??”
“കേട്ടിട്ടുണ്ട്.. പക്ഷേ അറിയില്ല…”
“ഡോക്ടറുടെ പേര് സേതുലക്ഷ്മി എന്നാണ്… സത്യം പറഞാൽ ഇത്രേം വർഷം കൊണ്ട് ഞാനും ഡോക്ടറും തമ്മിൽ നല്ല ഒരു ആത്മബന്ധം ആയിരുന്നു ഉണ്ടായത്…
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു സ്ത്രീയാണ് അവർ… എൻ്റെ അമ്മ കഴിഞ്ഞാൽ എൻ്റെ ജീവിതത്തില് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ സ്ത്രീ…
ഡോക്ടർ ഇന്നലെ വീട്ടിൽ വന്നിരുന്നു.. എനിക്ക് ഉണ്ടായ ഇമ്പ്രൂവ്മെൻ്റിൽ ഡോക്ടർ വളരെ ഹാപ്പി ആണെന്നും എന്നോട് പറഞ്ഞു…
പക്ഷേ ഇന്നലെ ഡോക്ടർ തനിച്ചല്ല വന്നത്..”
“പിന്നെ..??”
“ഡോക്ടറുടെ കൂടെ ഡോക്ടറുടെ മകനും ഉണ്ടായിരുന്നു… ”
“ഹൊ..”
“അവർ വെറുതെ വന്നതല്ല..”
“പിന്നെ..?”
“അവർ… അവര്.. അവർ ഒരു പ്രോപോസലും ആയിട്ടാണ് വന്നത്..??”
“എന്ത് പ്രൊപ്പോസൽ..??”
“ഡോക്ടറുടെ മകൻ വിഷ്ണുവിനെ ഞാൻ ബാംഗ്ലൂർ വച്ചും ചെന്നൈയില് വച്ചും ഒക്കെ കണ്ടിട്ടുണ്ട്…
ജസ്റ്റ് ഒരു ഹായ് പറയുന്ന സൗഹൃദത്തിന് അപ്പുറം ആ ബന്ധത്തിൽ ഒന്നും ഉണ്ടായിരുന്നില്ല.. തനിക്ക് അറിയാലോ അപ്പോഴത്തെ എൻ്റെ അവസ്ഥ ഒക്കെ വിനുവിന് അറിയാലോ…
ഇന്നലെ അവർ വന്നത് ഒരു കല്യാണ കാര്യം പറഞ്ഞുകൊണ്ട് ആയിരുന്നു…”
അതിഥി അത്രയും പറഞ്ഞ് നിർത്തിയപ്പോൾ എൻ്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞ് പോയി..
ഇനി എന്ത് എന്ന ചോദ്യം പക്ഷേ എൻ്റെ ഉള്ളിൽ രൂപ പെട്ടില്ല…
“എന്നിട്ട് എന്തായി തീരുമാനം ഒക്കെ..??”
“ഇന്നലെ അവർ വന്നപ്പോൾ ഞാൻ തൻ്റെ കാര്യം ഒക്കെ ആലോചിച്ച് ആകെ ടെൻഷൻ അടിച്ച് നിൽക്കായിരുന്നു…
പിന്നെ അവർ വന്നതും രാത്രി സമയത്ത് അല്ലേ.. ഭക്ഷണം ഒക്കെ കഴിച്ചിട്ടാണ് പോയത്…”
“താൻ എൻ്റെ ചോദ്യത്തിന് മറുപടി പറഞ്ഞില്ലല്ലോ…”
“വിനു… തനിക്ക് അറിയാലോ.. ഒരു സാധാരണ പെൺകുട്ടി ആയി ജീവിക്കാൻ ആഗ്രഹിച്ചിരുന്ന ആളായിരുന്നു ഞാൻ..
എൻ്റെ അച്ഛൻ്റെ പണമോ സമ്പത്തോ ഈ ലൈഫ് സ്റ്റൈലോ ഒന്നും എന്നെ സ്വാധീനിച്ചിരുന്നില്ല… പക്ഷേ എന്നിട്ടും എൻ്റെ ജീവിതത്തിൽ സംഭവിച്ചത് മുഴുവൻ ദുരന്തങ്ങൾ ആണ്… ഞാൻ എൻ്റെ ജീവിതത്തിൽ ഇപ്പൊ ഏറ്റവും ബുദ്ധിമുട്ടുന്നത് എന്തിനാണെന്ന് അറിയാമോ.. മുന്നിൽ വന്ന് നിൽക്കുന്ന ആൾ ഫേക്ക് ആണോ അതോ റിയല് ആണോ എന്ന് കണ്ടെത്താൻ കഴിയാതെ…
ഡോക്ടറെ എനിക്ക് വിശ്വാസമാണ്.. എൻ്റെ ജീവിതം എനിക്ക് മടക്കി തന്നത് അവരാണ്.. എല്ലാം മനസ്സിലാക്കി അവരും വിഷ്ണുവും ഇങ്ങനെ ഒരു ലൈഫ് എൻ്റെ മുന്നിലേക്ക് വച്ച് നീട്ടുമ്പോൾ ഞാൻ എങ്ങനെ അത് കണ്ടില്ല എന്ന് നടിക്കും…
കുറച്ച് നേരം ആണെങ്കിലും വിഷ്ണുവിനോട് ഇന്നലെ ഞാൻ സംസാരിച്ചു… ആദ്യ സംസാരത്തിൽ നിന്ന് തന്നെ ആ സ്പാർക്ക് എനിക്ക് കിട്ടി.. ഹി ഈസ് ജനുവിൻ… പക്ഷേ.. പെട്ടന്ന് ഒരു നിഗമനത്തിൽ ഞാൻ എത്തുന്നില.. സമയം എടുത്ത് ആലോചിച്ച് മാത്രമേ അതിനൊരു തീരുമാനം ഞാൻ എടുക്കൂ…
ബൈ ദ ബൈ.. എന്താ വിനുവിൻ്റെ അഭിപ്രായം….?”
അതിഥി പറഞ്ഞ കാര്യങ്ങള് കേട്ടപ്പോ എനിക്ക് രണ്ടു കാര്യങ്ങളാണ് ബോധ്യമായത്…
ഒന്ന് ആതിര പറഞ്ഞ പോലെ ഒരു താല്പര്യവും അതിഥിക്ക് എന്നോട് ഇല്ല…
രണ്ട്.. ഞാൻ വിചാരിക്കുന്ന പോലെ അല്ല ഇപ്പൊ എൻ്റെ ലൈഫ് പോയി കൊണ്ടിരിക്കുന്നത്…
“വിനു എന്താ ഒന്നും പറയാത്തത്..”
“അത്.. അതിഥി… എൻ്റെ ജീവിതത്തിൽ ഇത് പോലെ പ്രതി സന്ധി ഘട്ടങ്ങൾ വന്നപ്പോൾ എല്ലാം എൻ്റെ മനസ്സും ബുദ്ധിയും എന്നോട് വിപരീതമായ രണ്ട് കാര്യങ്ങളാണ് പറഞ്ഞിരുന്നത്…
ദാറ്റ് മീൻസ്.. എനിക്ക് അവിടെ രണ്ട് ഓപ്ഷൻ ഉണ്ടായിരുന്നു.. സ്വാഭാവികം ആയും അതിഥിയുടെ ഉള്ളിലും ഇപ്പൊ അങ്ങനെ ഒരു സങ്കർഷം നടക്കുന്നുണ്ടാവം…
എൻ്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുക്കുമ്പോൾ എപ്പോഴും ഞാൻ എൻ്റെ മനസ് പറയുന്ന കാര്യം ആണ് കേൾക്കാറു…. അതിഥിയുടെ കാര്യത്തിൽ അതിഥിക്ക് തീരുമാനിക്കാം…”
“വിനോദ് പറഞ്ഞ പോലെ എൻ്റെ ബുദ്ധിയും മനസ്സും എന്നോട് രണ്ട് വിപരീത കാര്യങ്ങള് തന്നെ ആണ് പറയുന്നത്.. ഏതായാലും ഒരു അന്തിമ തീരുമാനം എടുക്കുമ്പോൾ ഞാനും എനിക്ക് ഉചിതം എന്ന് തോന്നുന്ന ഒരു സ്റ്റാൻഡിൽ നിൽക്കാം..”
“ഗുഡ്..”
“ഹും.. അല്ല ഇനി എന്നാ ചെന്നൈക്ക് തിരികെ വരുന്നത്..??”
“അറിയില്ല.. ഞാൻ അറിയിക്കാം വരുന്നതിനു മുന്നേ..”
“താൻ എന്താ ഒരു ഉഷാറില്ലാതെ സംസാരിക്കുന്നത്..?? ഇത്ര സീരിയസ് ആയി തന്നെ കാണാറെ ഇല്ലല്ലോ…”
“ഏയ് ഒന്നുമില്ല.. അതിഥി.. ചിലപ്പോ യാത്രാ ക്ഷീണം കൊണ്ട് ആവും…”
“ഹും.. ശരി എന്നാല് ഞാൻ വിളിക്കാം..”
“ഓകെ..”
ഫോൺ കട്ട് ചെയ്ത് ഞാൻ സിമൻ്റ് ബഞ്ചിൽ കുറച്ച് നേരം ഇരുന്നു…
എങ്ങോട്ടാണ് എല്ലാം പോകുന്നത് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല..
ആകെ മൊത്തം ഒരു കൺഫ്യൂഷൻ മാത്രം…
സന്ധ്യ എന്നന്നേക്കും ആയി ജീവിതത്തിൽ നിന്നും ഔട്ട് ആയി…
ഇനി ഉള്ളത് അതിഥിയാണ്…
അവള് എന്നെ ഒരു നല്ല സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളൂ…
അവളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിച്ച ഒരു നല്ല സുഹൃത്ത് എന്ന ബഹുമതി മാത്രമേ എനിക്ക് ഒള്ളു.. അതിൽ കൂടുതല് ഞാൻ ആഗ്രഹിക്കാനും പാടില്ല…
പക്ഷേ എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത മറ്റൊരു കാര്യം അതിഥി കൈ വിട്ട് പോകുന്നു എന്ന് അറിഞ്ഞിട്ടും എൻ്റെ മനസ്സ് എന്നോട് ഒരു ആക്ഷനും എടുക്കാൻ പറയുന്നില്ല…
കുറഞ്ഞ പക്ഷം എൻ്റെ ഉള്ളിൽ ഒരു നഷ്ടബോധം പോലും നിറയുന്നില്ല…
അതിനർത്ഥം അതിഥിയെ നഷ്ടപ്പെട്ടാൽ എനിക്ക് വിഷമം ഇല്ല എന്നാണോ..
അവള് മറ്റൊരാളുടെ സ്വന്തം ആകുന്നതിൽ എനിക്ക് പരാതി ഇല്ല എന്നാണോ…
അങ്ങനെ ആണെങ്കിൽ ഇതിൻ്റെ ഒക്കെ അർത്ഥം.. ഞാൻ… ഞാൻ അവളെ സ്നേഹിക്കുന്നില്ല എന്നാണോ…
പക്ഷേ അവളോട് എനിക്ക് തോന്നിയ ആകർഷണം…
അവളെ കൂടുതൽ അറിയാൻ എനിക്ക് തോന്നിയ കൗതുകം…
അവളുടെ കൂടെ സമയം ചിലവഴിക്കാൻ എനിക്ക് തോന്നിയ ആഗ്രഹം..
അതിൻ്റെ എല്ലാം അർത്ഥം എന്താണ്…
തലക്ക് മുകളിൽ ഒരു തീപന്തം കത്തിച്ച് വച്ച പോലെ ആയിരുന്നു എനിക്ക്…
അതിഥിയുടെ കൂടെ റോളർ കോസ്റ്ററിൽ പോകുന്ന സ്വപ്നത്തിൻ്റെ പൊരുൾ ഇപ്പൊൾ ആണ് എനിക്ക് മനസ്സിലായത്..
ഒരു വലിയ കുഴിയിലേക്ക് ആണ് ഈ യാത്ര.. ഒരു പക്ഷെ ഞാൻ അവളോട് എല്ലാം തുറന്ന് പറഞാൽ ഇത് ഒരു വലിയ ഗർത്തത്തിൽ ആയിരിക്കും അവസാനിക്കുക…
ആലോചനകൾ മാത്രമേ നടക്കുന്നുള്ളൂ ഒരൊറ്റ ചോദ്യത്തിന് പോലും എനിക്ക് മറുപടി കിട്ടിയില്ല…
ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് അകത്തേക്ക് നടന്നു…
🌀🌀🌀🌀🌀🌀🌀
മറ്റ് പല കാര്യങ്ങളിലും ശ്രദ്ധ ചെലുത്താൻ ശ്രമിച്ചു എങ്കിലും ഓരോരോ ചിന്തകള് ഇടയ്ക്ക് കയറി എൻ്റെ ശ്രദ്ധ തിരിച്ച് വിടും…
മിക്കതും അതിഥിയെ സംബന്ധിക്കുന്ന കാര്യങ്ങള് തന്നെ ആണ്…
നീതു ചേച്ചിക്ക് എല്ലാം അറിയുന്നത് അല്ലേ.. എന്നിട്ടും ചേച്ചി എന്നെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ ഒരു ആക്ഷനും എടുതില്ലല്ലോ…
പക്ഷേ അതിൽ എനിക്ക് പരാതി ഇല്ല…
അതെന്താ…
നീതു ചേച്ചി എൻ്റെയും അതിയുടെയും കാര്യത്തിൽ ഒരു തീരുമാനം എടുക്കരുത് എന്നാണോ എൻ്റെ മനസ്സ് പറയുന്നത്…
സത്യം പറഞാൽ ഞാൻ നേരിടുന്ന ഒരൊറ്റ ചോദ്യം മാത്രമേ ഒള്ളു.. അതിനു ഉത്തരം കിട്ടിയാൽ എല്ലാം ശരിയാവും..
പക്ഷേ എൻ്റെ ജീവിതം മാറ്റി മറിക്കാൻ പോവുന്നതും ആ ഒരു ചോദ്യം തന്നെ ആണ്….
എനിക്ക് അതിഥിയെ ഇഷ്ടമാണോ അല്ലയോ….?????????
ഈ ഒരു കാര്യത്തിൽ മാത്രം എൻ്റെ മനസ്സോ ബുദ്ധിയോ എന്നെ സഹായിച്ചില്ല…
രണ്ട് പേരും മൗനം പാലിക്കുക ആണ് ചെയ്തത്…
ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങുമ്പോൾ ആണ് വാതിൽ അമ്മ കൊട്ടി വിളിച്ചത്…
“വിനു…”
ഞാൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു..
“എന്താ അമ്മേ..??”
“നാളെ നമുക്ക് എല്ലാവർക്കും കൂടി ഒന്ന് അമ്പലത്തിൽ പോകാം… അമ്മാവൻ്റെ കാർ എടുത്ത് അതിൽ പോകാം..”
“എല്ലാവരും കൂടി അതിൻ്റെ അകത്ത് കൊള്ളുവോ..??”
“നിൻ്റെ അച്ഛനും അമ്മാവനും ഉണ്ടാവില്ല… ബാക്കി നീയും ഞാനും ആതുമോളും അമ്മുവും അമായിയും മാത്രമേ ഉണ്ടാവൂ.. നിൻ്റെ ചേട്ടൻ പിന്നെ പണ്ടെ ആ വഴിക്ക് ഒന്നും വരില്ലല്ലോ..”
“ഹും ശരി.. നാളെ അല്ലേ..”
“അതെ നാളെ തന്നെ ഇനി പോത്ത് പോലെ കിടന്ന് ഉറങ്ങരുത്.. രാവിലെ നേരത്തെ എഴുന്നേൽക്കണം…”
“ശരി അമ്മെ…”
അമ്മ പോയതും ഞാൻ വന്ന് കട്ടിലിലേക്ക് കിടന്നു…
എൻ്റെ ചിന്തകളിൽ അപ്പോഴും നാളത്തെ കാര്യങ്ങള് ഒന്നും ആയിരുന്നില്ല…
പക്ഷേ എല്ലാം തൽക്കാലം പെട്ടിയിൽ വച്ച് പൂട്ടി ഞാൻ ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങുമ്പോൾ ആണ് എൻ്റെ ഫോൺ ഒന്ന് റിംഗ് ചെയ്തത്… മെസ്സേജ് ആണ്…
എടുത്ത് നോക്കണോ… വേണ്ട… അല്ലെങ്കിൽ നോക്കാം.. എന്നാ പിന്നെ സമാധാനം ആയിട്ട് ഉറങ്ങാലോ..
ഞാൻ ഫോൺ കയ്യിൽ എടുത്ത് നോക്കി…
ആതിരയുടെ മെസ്സേജ് ആണ്…
“ഇതാണ് അമേരിക്കൻ പയ്യൻ എങ്ങനെ ഉണ്ട്…??”
ഞാൻ മെസ്സേജിന് താഴെ ഉള്ള ഫോട്ടോ ഡൗൺലോഡ് ചെയ്യാനുള്ള ബട്ടണിൽ ക്ലിക്ക് ചെയ്തു…
(തുടരും…)
Comments:
No comments!
Please sign up or log in to post a comment!