Soul Mates 8
ചേച്ചിയെ തിരിച്ച് വിളിക്കാൻ ഒരുങ്ങിയപ്പോൾ ആണ് ഫോണിലേക്ക് നീതു ചേച്ചിയുടെ ആ മെസ്സേജ് വന്നത്
“വിനു.. എവിടെയാ നിങൾ..?? അപ്പോളോ ഹോസ്പിറ്റലിലേക്ക് അതിഥിയെ കൂട്ടി പെട്ടന്ന് വാ…”
നീതു ചേച്ചിയുടെ മെസ്സേജ് കണ്ടതും എൻ്റെ ഉള്ളിൽ ചെറുതായി ആധി തുടങ്ങി..
ഹോസ്പിറ്റലിൽ ഇപ്പോള് എന്തിനാ ചെല്ലാൻ പറയുന്നത്..??
ആർക്കെങ്കിലും എന്തെങ്കിലും അപകടം..
അതിഥിയോട് തൽക്കാലം ഒന്നും പറയാതെ ഞാൻ വണ്ടി ഹോസ്പിറ്റലിലേക്ക് ഓടിച്ചു…
വീട്ടിലേക്കുള്ള ദിശയിലേക്ക് അല്ല പോകുന്നത് എന്ന് കണ്ടതും അതിഥി എന്നോട് കാര്യം തിരക്കി..
“വിനോദ്… നമ്മൾ എങ്ങോട്ടാ പോവുന്നത്..??”
“അത്.. അതിഥി.. നീതു ചേച്ചി ഏതോ ഫ്രണ്ടിനെ കാണാൻ വേണ്ടി ഹോസ്പിറ്റലിൽ വന്നിട്ടുണ്ട് അപ്പോ നമുക്ക് ചേച്ചിയെ കൂടി പിക്കു ചെയ്തിട്ട് പോവാം…”
“ഹും ശരി..”
ഇങ്ങനെ ഒന്നും ഒട്ടും പ്രതീക്ഷിക്കാത്ത കൊണ്ടാവും അതിഥി ഞാൻ പറഞ്ഞ കള്ളം വിശ്വസിച്ചത്…
അങ്ങനെ അധികം വൈകാതെ തന്നെ ഞങൾ ഹോസ്പിറ്റലിൽ എത്തി..
പാർക്കിങ്ങിൽ വണ്ടി നിർത്തി ഇറങ്ങി ഞാൻ ചേച്ചിയെ വിളിച്ചു…
“ഹലോ വിനു നിങൾ എവിടെയാ..??”
“ചേച്ചി ഞങൾ ഹോസ്പിറ്റലിൽ എത്തി.. എങ്ങോട്ടാ വരേണ്ടത്..??”
“വിനു നിങ്ങള് പെട്ടന്ന് കാഷ്വാലിട്ടിയിലോട്ട് വാ…”
“ശരി”
ചേച്ചിയുടെ സംസാരത്തിൽ നല്ല പതർച്ച ഉണ്ടായിരുന്നു..
എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും അതിതിക്കും ചേച്ചിക്കും ഒരു പോലെ വേണ്ടപ്പെട്ട ആരോ ഒരാള് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ആണെന്നും എനിക്ക് ബോധ്യമായി..
അത് അവളുടെ അമ്മയാണോ അതോ അച്ഛനാണോ എന്ന് മാത്രമേ സംശയം ഉള്ളൂ…
ഞാൻ കാറിനടുത്തേക്ക് ചെന്ന് ഡോർ തുറന്നു…
“അതിഥി വാ…”
“എങ്ങോട്ട്..? നീതു ആൻ്റി എവിടെ..??”
“പറയാം… വാ…”
“എന്താ വിനോദ്..? എന്തെങ്കിലും പ്രശ്നം ഉണ്ടോ..??”
“അറിയില്ല.. ചേച്ചി നമ്മളോട് ഇങ്ങോട്ട് വരാൻ ആണ് പറഞ്ഞത്.. താൻ വാ…”
പിന്നീട് ഒന്നും ചോദിക്കാതെ അതിഥി എൻ്റെ കൂടെ വന്നു…
ഞങ്ങൾ നേരെ കാഷുവാലിട്ടി നോക്കി നടന്നു…
മുന്നോട്ട് നടന്നടുക്കുംബോൾ എൻ്റെ ഉള്ളിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു..
സ്വാഭാവികം ആയും അതിഥിയുടെ മനസ്സിലും ഇപ്പൊൾ ടെൻഷൻ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു…
അങ്ങനെ നടന്ന് ഞങൾ അവിടെ എത്തി…
വാതിലിന് മുന്നിൽ നീതു ചേച്ചിയും അതിഥിയുടെ അച്ഛനും ശങ്കരേട്ടനും ഉണ്ടായിരുന്നു…
അതിൽ നിന്ന് തന്നെ അതിഥിയുടെ അച്ഛന് കുഴപ്പം ഒന്നും ഇല്ല എന്ന് എനിക്ക് മനസ്സിലായി…
പിന്നെ ആർക്കാ.
എല്ലാവരെയും കണ്ടതും അതിഥി എൻ്റെ മുഖത്തേക്ക് ഒന്ന് നോക്കി അവരുടെ അടുത്തേക്ക് ഓടി ചെന്നു…
എന്താണ് നടക്കുന്നത് എന്നറിയാതെ ഞാനും അങ്ങോട്ട് ചെന്നു….
അതിഥി നേരെ ചെന്ന് അവളുടെ അച്ഛനെ ഒന്ന് നോക്കിയ ശേഷം നീതു ചേച്ചിയോട് ചോദിച്ചു…
“ആൻ്റി.. എന്താ.. എന്താ ഇവിടെ..??”
നീതു ചേച്ചിയുടെ മുഖത്ത് ദുഖം നിഴലിക്കുന്നത് എനിക്ക് കാണാമായിരുന്നു..
ചേച്ചി എന്താണ് പറയുന്നത് എന്ന് കേൾക്കാൻ ഞാനും ചെവിയോർത്തു…
“മോളെ അത്… അത് അമ്മ…”
“അമ്മ.. അമ്മേക്കെന്ത് പറ്റി ആൻ്റി.. പറാ…”
“മോളെ അമ്മക്ക് ചെറിയ ഒരു ശ്വാസം മുട്ടൽ………”
“ചെറിയ ശ്വാസം മുട്ടൽ ആയിട്ട് ആണോ ഇൻ്റെൻസീവ് കെയറിൽ… എന്താ ഉണ്ടായത് ആൻ്റി…”
“മോളെ അമ്മ.. അമ്മ ഹാളിൽ ടിവി കണ്ടുകൊണ്ട് ഇറിക്കുവാരുന്നു.. അപ്പോഴാ പെട്ടന്ന്… ഒരു നെഞ്ച് വേദനയും ശ്വാസം മുട്ടലും പോലെ തോന്നുന്നു എന്ന് പറഞ്ഞത്.. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു…”
“എന്നിട്ട്.. എന്നിട്ട് ഡോക്ടർ മാർ എന്ത് പറഞ്ഞു…”
“ഒന്നും പറഞ്ഞില്ല… മോളെ…”
അതിഥിയുടെ മുഖത്ത് അപ്പൊൾ ഞാൻ കണ്ട ഭാവങ്ങൾ മുൻപ് ഒരിക്കലും കാണാത്തത് ആയിരുന്നു…
അവള് പൂർണമായും വേറെ ആരോ ആയി മാറിയിരുന്നു…
നീതു ചേച്ചിയിൽ നിന്ന് വിട്ട് മാറി അതിഥി അവിടെ ഉണ്ടായിരുന്ന കസേരയിലേക്ക് ഇരുന്നു…
അത് കണ്ടപ്പോൾ ഞാൻ നീതു ചേച്ചിയുടെ അടുത്തേക്ക് ചെന്നു…
“ചേച്ചി…”
“ഹാ.. വിനു..”
“ഡോക്ടർമാർ ഒന്നും പറഞ്ഞില്ലേ..??”
“”ഇല്ല… ”
“എന്നാലും എന്താ പെട്ടന്ന് ഇങ്ങനെ..??”
“അത്…”
നീതു ചേച്ചി അതിഥിയെ ഒന്ന് നോക്കിയ ശേഷം എന്നെ കുറച്ച് അങ്ങോട്ട് മാറ്റി നിർത്തി…
“അത് വിനു.. ഞങൾ അതിഥിയെ കുറിച്ച് ആയിരുന്നു സംസാരിച്ച് കൊണ്ടിരുന്നത്… എല്ലാവരെയും പോലെ തന്നെ എടത്തിക്കും അവളുടെ കാര്യത്തിൽ നല്ല ടെൻഷൻ ഉള്ളതല്ലേ… അങ്ങനെ ഏതോ ഒരു മോമൻ്റിൽ ടെൻഷൻ ആയതാണ് എന്ന് തോന്നുന്നു..”
“ഹൊ.. ചേച്ചി വാ.. എനിക്ക് തോന്നുന്നു അതിഥിക്ക് ഇപ്പൊൾ ചേച്ചിയുടെ സാമിപ്യം അത്യാവശ്യം ആവും എന്ന്…”
“അതെ.. വാ…”
ഞങൾ തിരികെ അങ്ങോട്ട് ചെന്നതും അൽഭുത പെടുത്തുന്ന ഒരു കാഴ്ച ആണ് ഞങൾ കണ്ടത്…
ഞാനും നീതു ചേച്ചിയും ഒരുപോലെ ആ കാഴ്ച കണ്ട് ഞെട്ടി..
ഇങ്ങനെ ഒരു അവസ്ഥയിൽ നിൽക്കുമ്പോഴും ആ കാഴ്ച എൻ്റെ ഉള്ളിൽ ചെറിയ ചില പ്രതീക്ഷകൾ നൽകാൻ കാരണമായി…
ഞങ്ങൾ അങ്ങോട്ട് ചെല്ലുമ്പോൾ അച്ഛൻ്റെ തോളിൽ തലച്ചായ്ച്ച് കരയുന്ന അതിഥിയെ ആണ് കണ്ടത്…
വർഷങ്ങൾക്ക് ശേഷം ചുരുക്കി പറഞാൽ അവളുടെ ചികിൽസകൾ ആരംഭിച്ചതിന് ശേഷം ആദ്യമായി ആണ് ഇങ്ങനെ ഒന്ന് നടക്കുന്നത്…
സ്വന്തം അച്ഛനോട് ഒന്ന് മിണ്ടാൻ പോലും മടി കാണിക്കുന്ന അതിഥി, ഇന്ന് അച്ഛൻ്റെ തോളിൽ തല ചായ്ച്ച് കിടക്കുന്നു.
സ്വന്തം അമ്മയെ ഒന്ന് നോക്കാൻ പോലും മടി കാണിക്കുന്ന അവള് ഇന്ന് അമ്മക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിക്കുന്നു…
എല്ലാം കണ്ടപ്പോൾ ഇങ്ങനെ ഒരു നിസ്സഹായ അവസ്ഥയിൽ ആണെങ്കിലും എനിക്ക് ഉള്ളിൽ ഒരു കോണിൽ ചെറിയ സന്തോഷവും പ്രതീക്ഷയും തോന്നി…
പെട്ടന്നാണ് വാതിൽ തുറന്ന് കൊണ്ട് ഡോക്ടർ പുറത്തേക്ക് വന്നത്…
ഞങ്ങൾ എല്ലാവരും അദ്ദേഹത്തിൻ്റെ അടുത്തേക്ക് ചെന്നു..
അതിഥിയുടെ അച്ഛൻ മുന്നിലേക്ക് നിന്ന് ചോദിച്ചു..
“സാർ ഇപ്പൊ.. ??”
അദ്ദേഹത്തിൻ്റെ ടെൻഷൻ കണ്ടിട്ടാവും ഡോക്ടർ അദ്ദേഹത്തിൻ്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു..
“ഡോണ്ട് വറി… ഇപ്പൊ കണ്ടീഷൻ ഓകെ താൻ.. നിങ്കേ കറക്റ്റ് ടൈമിലേ ഇങ്ക കൊണ്ടുവന്ത തിനാലെ എല്ലാം ഓകെ ആയിടിച്ചു…”
അപ്പോഴേക്കും അതിഥി ഇടയിൽ കയറി കൊണ്ട് ചോദിച്ചു..
“ഡോക്റ്റർ.. എനിക്ക്.. എനിക്ക് അമ്മയെ കാണണം..”
“ഇപ്പൊ വേണ്ട മ്മാ… കൊഞ്ച നേരം ഒബ്സർവേഷനിൽ നിക്കട്ടെ.. അതുക്ക് അപ്പുറം പാക്കലാം…”
അത്രയും പറഞ്ഞ് അദ്ദേഹം അവിടെ നിന്ന് പോയി…
എല്ലാവരിൽ ആശ്വാസം നിറഞ്ഞു…
സത്യത്തിൽ ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ എനിക്കും നല്ല ആശ്വാസം തോന്നി..
പക്ഷേ അതിലേറെ എന്നെ ഞെട്ടിച്ചു കൊണ്ടിരുന്നത് അതിതിയിൽ വന്ന് കൊണ്ടിരിക്കുന്ന മാറ്റം ആയിരുന്നു…
അവള് അണിഞ്ഞിരുന്ന മുഖം മൂടി അവള് പോലും അറിയാതെ അഴിഞ്ഞ് പോകുന്ന പോലെ ആണ് തോന്നിയത്…
പിന്നീട് ഒരുപാട് സമയം ആരും ഒന്നും സംസാരിക്കാതെ ഇരുന്നു…
അതിഥി മുഴുവൻ സമയവും ഇരുന്നിരുന്നത് അവളുടെ അച്ഛനോട് ചേർന്ന് ആയിരുന്നു…
അതിൽ എനിക്ക് നല്ല സന്തോഷവും ഉണ്ടായിരുന്നു….
അൽപ സമയം കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വാതിൽ തുറന്ന് പുറത്തേക്ക് വന്നു…
അമ്മക്ക് ബോധം വന്നു എന്നും, അകത്തേക്ക് കയറി കാണാം എന്നും പറഞ്ഞു..
മയക്കത്തിൽ അയത് കൊണ്ട് സംസാരിക്കാൻ പറ്റില്ല…
ഞാനും അവരുടെ കൂടെ അകത്ത് കയറി ആ അമ്മയെ ഒന്ന് കണ്ടതിനു ശേഷം പുറത്തേക്ക് ഇറങ്ങി..
അതിഥി കരയാതെ ഇരിക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്.. പക്ഷേ അവളെ കൊണ്ട് അതിനു സാധിക്കുന്നില്ല എന്ന് അവളുടെ കണ്ണുകൾ പറയുന്നുണ്ട്…
അവരുടെ സ്വകാര്യ നിമിഷങ്ങളിൽ ഒരു കട്ടുറുമ്പ് ആവണ്ട എന്ന് കരുതി ഞാൻ പുറത്തേക്ക് ഇറങ്ങി…
അൽപ സമയം കഴിഞ്ഞപ്പോൾ എനിക്ക് പുറകെ നീതു ചേച്ചിയും പുറത്തേക്ക് വന്നു…
“വിനു..”
“ഹാ ചേച്ചി..
“ഇപ്പോഴാ സമാധാനം ആയത്… നാളെ രാവിലെ വാർഡിലേക്ക് മാറ്റം എന്നാണ് പറഞ്ഞത്…”
“ഹും.. പക്ഷേ ചേച്ചി… ഞാൻ ശ്രദ്ധിച്ചത് മറ്റൊരു കാര്യം ആയിരുന്നു…”
“അറിയാം.. അതിഥിയുടെ കാര്യം അല്ലേ..??”
“അതെ..”
“അവൾക്ക് വന്നിരിക്കുന്ന ഈ മാറ്റം ചെറുതല്ല.. അമ്മക്ക് ആപത്താണ് എന്ന് കേട്ടപ്പോൾ അവളിലെ മകൾ ഉണർന്നതാകും…”
“അവളിലെ മകൾ എങ്ങോട്ടും പോയിട്ടില്ല ചേച്ചി… അവളിന്ന് എന്നോട് എല്ലാം തുറന്ന് സംസാരിച്ചു… ആ പഴയ അതിഥി അവളുടെ ഉള്ളിൽ തന്നെ ഉണ്ടെന്നും അതിലേക്ക് മടങ്ങി ചെല്ലാൻ അവൾക്ക് സമയം ആവശ്യമാണ് എന്നും ആണ് അവള് എന്നോട് പറഞ്ഞത്.. പക്ഷേ പ്രതീക്ഷിക്കാതെ ഉണ്ടായ ഈ സംഭവം ഒരുപക്ഷേ അവളിലെ മാറ്റത്തിന് കാരണമായേക്കാം…”
“നല്ലതിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം വിനു…”
ഇനിയും ഞാൻ അവിടെ നിൽക്കേണ്ട കാര്യമില്ല എന്നെനിക്ക് തോന്നി…
“ചേച്ചി ഞാൻ എന്നാ ഇറങ്ങുവാണ്.. ഞാൻ നാളെ രാവിലെ വരാം..”
“ശരി ടാ..”
അങ്ങനെ ചേച്ചിയോട് യാത്ര പറഞ്ഞ് ഞാൻ കാറിൻ്റെ ചാവി ശങ്കരേട്ടൻ്റെ കയ്യിൽ കൊടുത്തു..
അതിഥിയുടെ വീട്ടിൽ ആണ് എൻ്റെ ബൈക്ക് ഇരിക്കുന്നത്..
അവിടെ പോയി അത് എടുക്കണം…
ഞാൻ പുറത്തേക്ക് ഇറങ്ങി..
ഒരു ഓട്ടോ പിടിച്ച് അങ്ങ് പോവാം…
പുറത്തേക്ക് ഇറങ്ങി കുറച്ച് നേരം വെയിറ്റ് ചെയ്തപ്പോൾ തന്നെ ഒരു ഓട്ടോ കിട്ടി..
അതിൽ നേരെ അതിഥിയുടെ വീട്ടിലേക്ക് പുറപ്പെട്ടു…
ഗേറ്റിനു മുന്നിൽ ഇറങ്ങി ഞാൻ ബൈക്കിലേക്ക് കയറിയതും ഫോൺ റിംഗ് ചെയ്തു…
എടുത്ത് നോക്കിയപ്പോൾ അമ്മ ആയിരുന്നു…
“ഹലോ അമ്മെ…”
“നീ പോയിട്ട് ഒരാഴ്ച ആയില്ലെടാ… ഇത് വരെ ഒന്ന് വിളിക്കാൻ തോന്നിയോ നിനക്ക്..”
“അത് അമ്മെ.. ഞാൻ.. ഓഫീസിലെ കാര്യങ്ങളും ഒക്കെ ആയി തിരക്കിൽ ആയിപോയി…”
“ഹും.. അത് വിട്.. അമ്മാവൻ വിളിച്ചിരുന്നു എന്നെ.. നിന്നെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്നോ എന്തൊക്കെയോ പറഞ്ഞു… നീ ഏതായാലും ഒന്ന് തിരിച്ച് വിളിച്ചേക്ക്.. ആതു മോളുടെ കാര്യം ചോദിക്കാൻ ആവും..”
“ഞാൻ വിളിക്കാം അമ്മെ..”
“അവളുടെ കോളേജ് നിൻ്റെ അടുത്ത് ആണോടാ..??”
“ആണ് അമ്മെ.. ഇവിടെ അടുത്താണ്..”
“ഹും.. നീ വല്ലതും കഴിച്ചോ..??”
“ഇല്ലമ്മെ.. ദേ കഴിക്കാൻ പോവാണു..”
“ഹും ശരി.. പോയി ഭക്ഷണം കഴിച്ചോ എന്നാ…”
“ശരി അമ്മെ.. അച്ഛനോടും ചെട്ടനോടും പറഞ്ഞേക്ക്..
“ഹും..”
അങ്ങനെ അമ്മയോട് സംസാരിച്ച് കഴിഞ്ഞപ്പോൾ വയറ്റിൽ വിശപ്പിൻ്റെ വിളി വന്നു തുടങ്ങി…
രാവിലെ തന്നെ മര്യാദക്ക് ഭക്ഷണം കഴിച്ചിട്ടില്ല..
അതും പോരാഞ്ഞിട്ട് ഇന്നാണെങ്കിൽ മുഴുവൻ ഓട്ടവും പ്രശ്നങ്ങളും ടെൻഷനും…
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് ഹോട്ടലിലേക്ക് വിട്ടു…
ഒരു ബിരിയാണി ഓർഡർ ചെയ്ത് അതിനു വെയിറ്റ് ചെയ്ത് ഇരിക്കുമ്പോൾ ആണ് ഫോണിൽ ആതിരയുടെ മെസ്സേജ് വന്നത്…
“ഹായ്..”
“പറ..”
“ഞാൻ ഇന്ന് സന്ധ്യയെ കണ്ടു..”
“എന്നിട്ട് നീ അന്വേഷിച്ച് നോക്കിയോ..??”
“ഞാൻ അല്ല.. അവളാണ് എന്നെ ഇങ്ങോട്ട് അന്വേഷിച്ച് വന്നത്..”
“മനസ്സിലായില്ല..”
“വിനോദിൻ്റെ കസിൻ അല്ലേ എന്ന് ചോദിച്ച് അവളാണ് എൻ്റെ ക്ലാസിലേക്ക് വന്നത്…”
“എന്നിട്ട്..??”
“എന്നിട്ടെന്താ.. നിന്നെ പറ്റി കുറെ കാര്യങ്ങളും മറ്റും ഒക്കെ ചോദിച്ചു..”
“എന്ത് കാര്യങ്ങള്..??”
“അസ് യൂഷ്വൽ… നിനക്ക് ഗേൾ ഫ്രണ്ട് ഉണ്ടോ.. മുൻപ് ഉണ്ടായിരുന്നോ… ഫാമിലി ഒക്കെ എങ്ങനെ.. നിൻ്റെ സ്വഭാവം എങ്ങനെ..ചൂടൻ ആണോ.. നിൻ്റെ ജോലി എന്താ.. അങ്ങനെ അങ്ങനെ…”
“എന്നിട്ട് നീ ഇതിനൊക്കെ എന്ത് മറുപടി പറഞ്ഞു..”
“ഞാൻ സത്യം അങ്ങ് പറഞ്ഞു…”
“അല്ല അവള് എന്തിനാ ഇതൊക്കെ അന്വേഷിക്കുന്നത്..”
“അയ്യടാ.. അറിയാത്ത പോലെ.. എടാ അവൾക്ക് നിന്നെ ഇഷ്ടമാണ് എന്ന്…”
“പിന്നെ അത് അവള് മാത്രം തീരുമാനിച്ചാൽ മതിയോ..??”
“കള്ളൻ.. പിടിച്ചപ്പോൾ പുളിങ്കൊമ്പ് തന്നെ നോക്കി പിടിച്ചല്ലെ… ഒറ്റ മോളാ.. പൂത്ത പണവും ഉണ്ട്.. നീ ഒന്ന് ആഞ്ഞ് പിടിച്ചാൽ മൊത്തം ഇങ്ങ് പോരും…”
“ഒന്ന് പോടി.. ഞാൻ ഇപ്പൊ അതിനൊന്നും ഉള്ള ഒരു മൂഡിൽ അല്ല.. പിന്നെ എൻ്റെ സങ്കൽപ്പത്തിൽ ഉള്ള ഒരു കുട്ടി അവളെ പോലെ ഒന്നും അല്ല…”
“ഓഹോ.. പിന്നെ ആരാണാവോ മോൻ്റെ സങ്കൽപ്പത്തിൽ ഉള്ള കുട്ടി.. അന്ന് തിയേറ്ററിൽ വച്ച് കണ്ട കുട്ടി ആണോ..??”
“അല്ല എന്ന് ഞാൻ തീർത്ത് പറയുന്നില്ല.. പക്ഷേ ഏറെ കുറെ…”
“ഹും..ഹും.. മനസ്സിലാകുന്നുണ്ട് മോനെ..”
“നിൻ്റെ അച്ഛൻ നിന്നെ വിളിച്ചിരുന്നോ..??”
“ഇല്ല.. എന്താ..??”
“എന്നെ വിളിച്ചിരുന്നു.. എനിക്ക് ഫോൺ എടുക്കാൻ പറ്റിയില്ല.. തിരിച്ച് വിളിക്കണം.. ഞാൻ പറഞ്ഞു കൊടുക്കട്ടെ മോളുടെ ലീലാ വിലാസങ്ങൾ..”
“ഇത് ചതിയാണ് കേട്ടോ.. നീ പറയില്ല എന്ന് പറഞ്ഞിട്ട് അല്ലേ ഞാൻ ഇത്രേം വിവരങ്ങൾ ഒക്കെ ചോർത്തി തന്നത്.. എന്നിട്ടിപോ കാലു മാറുന്നോ..??”
“ഹും തൽക്കാലം പറയുന്നില്ല.. നിന്നെ എനിക്ക് ഭാവിയിലും ആവശ്യം ഉണ്ട്.. അപോ ശരി.. ഞാൻ ഫുഡ് കഴിക്കട്ടെ..”
“ഹും ശരി…”
അങ്ങനെ ഞാൻ ഫോൺ മാറ്റി വച്ചു..
അപ്പോഴേക്കും ബിരിയാണിയും എത്തി..
ചെന്നൈയില് ഓരോ ഹോട്ടലിലെ ബിരിയാണിക്ക് ഓരോ സ്വാദ് ആണ്..
എല്ലായിടത്തും അങ്ങനെ തന്നെ ആണ്.. പക്ഷേ ഇവിടെ അത് വേഗം മനസ്സിലാവുന്നുണ്ട്…
നമ്മുടെ നാട്ടിലെ പോലെ അല്ല.. ഇവിടെ എല്ലാ ഹോട്ടലിലും ബിരിയാണിയുടെ കൂടെ മുട്ടയും വഴുതനങ്ങ കൊണ്ടുള്ള ഒരു ഗ്രേവിയും ഉള്ളി തൈരും ഉണ്ടാകും…
വിലക്ക് അനുസരിച്ച് ക്വലിറ്റിയിലും മാറ്റം ഉണ്ടാകും…
അങ്ങനെ ഭക്ഷണം കഴിക്കൽ കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോവാൻ തയ്യാറായി..
മുറിയിൽ എത്തിയിട്ട് വേണം അമ്മാവനെ വിളിക്കാൻ..
ഇപ്പൊ ഓഫീസിൽ പോവണ്ടാത്തത് കൊണ്ട് ഇഷ്ടം പോലെ ഫ്രീ ടൈം ഉണ്ടല്ലോ.. അത് കൊണ്ട് ഞാൻ ഫ്രീലാൻസ് ആയിട്ട് കുറച്ച് പ്രോജക്ടുകൾ ഒപ്പിച്ചിരുന്നു..
അങ്ങനെ ഞാൻ അപ്പാർട്ട്മെൻ്റിൽ എത്തി..
താഴെ ബൈക്ക് പാർക്ക് ചെയ്ത് മുകളിൽ എത്തി ഫ്ലാറ്റ് തുറക്കാൻ പോയപ്പോൾ ആണ് ഒപ്പോസിറ്റ് ഫ്ലാറ്റിൽ ഉള്ള പിള്ള ചേട്ടൻ അങ്ങോട്ട് വന്നത്…
“വിനോദ്..”
“ഹ.. പിള്ള ചേട്ടാ…”
“നിന്നെ അന്വേഷിച്ച് ഇവിടെ ആരൊക്കെയോ വന്നിരുന്നു എന്ന് സുമ പറഞ്ഞു…”
“എന്നെ അന്വേഷിച്ച് ഇവിടെ ആര് വരാനാ..??”
“അതറിയില്ല… പക്ഷേ വിനോദ് കുമാർ ഇവിടെ അല്ലേ താമസിക്കുന്നത്.. എങ്ങോട്ടാ പോയത്.. എപ്പോ വരും എന്നൊക്കെ ചോദിച്ച് ഒന്ന് രണ്ട് തമിഴന്മാർ വന്നിരുന്നു എന്ന് സുമ പറഞ്ഞു…”
“ഹും.. കൂട്ടുകാർ ആരെങ്കിലും ആകും ചേട്ടാ..”
“ഹും.. ശരി എന്നാല്..”
അങ്ങനെ പുള്ളി താഴോട്ടും ഞാൻ ഫ്ലാറ്റിൻ്റെ അകത്തേക്കും കയറി..
ഫ്ലാറ്റിലെ ക്ലീനിംഗ് ലേഡി ആണ് സുമ ചേച്ചി..
എന്നാലും എന്നെ അന്വേഷിച്ച് ആര് വരാനാ ഇവിടെ…
കൂട്ടുകാർ എന്ന് പറയാൻ അങ്ങനെ ആരും ഇല്ലല്ലോ..
ഉളളവർ ഒക്കെ എന്നെ വിളിച്ചിട്ട് അല്ലേ വരൂ…
ആരെങ്കിലും ആകട്ടെ.. ആവശ്യക്കാർ ആണെങ്കിൽ ഇനിയും വരുമല്ലോ…
അങ്ങനെ ഞാൻ ഫോൺ എടുത്ത് അമ്മാവനെ വിളിക്കാൻ തീരുമാനിച്ചു…
“ഹലോ മോനെ..”
“അമ്മാവൻ വിളിച്ചിരുന്നു എന്ന് അമ്മ പറഞ്ഞു…”
“ഞാൻ വെറുതെ വിളിച്ചതാണ് മോനെ.. ആതുമോൾ ടെ കാര്യങ്ങളും കൂടി അറിയണം.. അവളെ നിൻ്റെ അമായി എന്നും വിളിക്കാറുണ്ട്.. എന്നാലും നിൻ്റെ ഒരു കണ്ണ് അവളുടെ മേലെ വേണം കേട്ടോ..”
“അത് പിന്നെ പറയണോ അമ്മാവാ.. ഞാൻ നോക്കി കോളാം..”
“അത് മതി.. പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം എന്താണ് എന്ന് വെച്ചാൽ.. ആതുവിന് ഒരു കല്യാണ കാര്യം ഇങ്ങനെ ശരിയായി വരുന്നുണ്ട്… അവർ പറഞ്ഞത് പ്രകാരം ആദ്യം തന്നെ ജാതകം അങ്ങ് നോക്കി.. നല്ല പൊരുത്തം ഉണ്ട്.. ചെക്കൻ അമേരിക്കയിൽ ആണ്.. അടുത്ത മാസം നാട്ടിൽ വരും.. അപോ മോൻ അവളെയും കൂട്ടി അടുത്തമാസം ഇങ്ങോട്ട് വരണം…”
“അല്ല.. അത് അമ്മാവാ.. അടുത്ത മാസം..”
“സമയം ഉണ്ടല്ലോ മോൻ ആലോചിച്ച് പറഞ്ഞാ മതി.. ഡേറ്റ് ഒക്കെ ഞാൻ പിന്നെ വിളിച്ച് അറിയിക്കാം.. തൽക്കാലം മോൻ അവളോട് ഒന്നും പറയണ്ട.. ഇത് ഞാൻ തന്നെ അവളെ അറിയിച്ചോളാം..”
“ഹും.. ശരി അമ്മാവാ..”
അങ്ങനെ ഫോൺ കട്ട് ചെയ്ത് ഞാൻ ലാപ്ടോപ് ഓൺ ചെയ്തു…
ആതിരക്ക് കല്യാണം.. ചെക്കൻ അമേരിക്കയിൽ… ഏത് ഹത ഭാഗ്യൻ ആണോ ആ പയ്യൻ…
എൻ്റെ അറിവിൽ അവൾക്ക് ആകെ അറിയുന്ന ഒരു പണി തീറ്റ മാത്രം ആണ്..
ഒരു ചായ ഇടാൻ പോലും അവൾക്ക് അറിയാമോ എന്നറിയില്ല..
അമ്മാവനും അമ്മായിയും കൂടി പുന്നാരിച്ച് വളർത്തി ആണ് അവളെ ഇങ്ങനെ ആക്കിയത്…
ഹാ.. ഇനി അടുത്ത മാസം അവളെ അങ്ങോട്ട് കെട്ടി എടുക്കണം…
ഏതെങ്കിലും ട്രെയിൻ കയറ്റി വിടാം..
കൊച്ച് കുഞ്ഞൊന്നും അല്ലല്ലോ.. ഒറ്റക്ക് പോയി കോളും…
അങ്ങനെ ഞാൻ കുറച്ച് നേരം കോഡിങ് ചെയ്യാൻ വേണ്ടി മാറ്റി വച്ചു…
🌀🌀🌀🌀🌀🌀🌀🌀
എല്ലാം കഴിഞ്ഞ് വൈകുന്നേരം ഫുഡ് കഴിച്ച് യൂട്യൂബിൽ വീഡിയോ കണ്ട് കിടക്കുമ്പോൾ ആണ് ഇൻസ്റ്റാഗ്രാമിൽ സന്ധ്യയുടെ മെസ്സേജ് വന്നത്…
ഇപ്രാവശ്യം അവള് ഓൺലൈനിൽ ഉള്ളപോൾ തന്നെ അവളോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു…
“ഹായ്..”
“ഹായ്..”
“ഉങ്ക ഓഫീസ് ടൈം എപ്പോ..??”
“എതുക്കു..??”
“നീൻങ്കെ എപ്പൊ വീട്ടിലെ വരും..??”
“ഏതുക്കു നു സൊല്ലു…”
“എന്നോട അപ്പാ ആളുങ്കെ ഇന്നേക്ക് ഉങ്ക വീട്ടിലെ വന്തിരുന്താങ്കെ… ആനാ നീൻങ്കെ അങ്കെ ഇല്ലെ…”
“ഹൊ.. അപ്പോ ഇന്നേക്ക് എന്നെ തേടി വന്തത് ഉന്നുടെ അപ്പാ ആളുങ്കളാ..??”
“എസ്..”
“സന്ധ്യ.. ഉന്നുട് അപ്പാ ആളുങ്കെ ഏതുക്ക് എന്നെ തേടി വരണം..??”
“നാൻ അപ്പാ കിട്ടേ ഉങ്കളെ പത്തി സൊല്ലിയാച്ച്… അത് കേട്ടതും ഒടനെ അവര് ഉങ്കളെ പാക്കണം സൊല്ലിട്ടാരു…”
“ലുക്ക് സന്ധ്യ.. നാൻ നീ നെനക്കര മാരി ഒരാള് കെടയാത്… സോ പ്ലീസ് ലീവ് മി…”
“എന്ന ഇപ്പടി പേസ്രീങ്കെ..??”
“സോറി സന്ധ്യ.. ഇനി മേ എനക്ക് മെസ്സേജ് അനുപ്പ കൂടാതെ…”
അത്രയും പറഞ്ഞ് ഞാൻ അവളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് കളഞ്ഞു…
അല്ലെങ്കിൽ തന്നെ നൂറായിരം പ്രശ്നങ്ങൾ ആണ്.. ഇനി അതിൻ്റെ ഒക്കെ ഇടയിൽ ഈ ഒരു കുരിശിൻ്റെ കുറവ് കൂടി ഒള്ളു…
ആർക്കറിയാം അവളുടെ തന്ത എന്നെ കൊല്ലാൻ ആണോ വളർത്താൻ ആണോ വിളിക്കുന്നത് എന്ന്…
ഇനി വല്ല സിനിമയിലും ഒക്കെ കാണുന്ന പോലെ ആരും അറിയാതെ തട്ടി കളയാൻ വല്ല പ്ലാനും ആണെകിൽ.. ഹൊ.. വേണ്ട.. വെറുതെ നെഗറ്റീവ് അടിക്കണ്ട….
പിന്നെ ഫോണിൽ നോക്കാൻ ഒന്നും ഒരു മൂഡ് കിട്ടിയില്ല…
അങ്ങനെ ഞാൻ കിടന്ന് ഉറങ്ങാൻ തീരുമാനിച്ചു…
🌀🌀🌀🌀🌀🌀🌀
പിറ്റേന്ന് രാവിലെയും പതിവ് സമയത്ത് തന്നെ എഴുന്നേറ്റു..
ഇന്ന് ഓഫീസിൽ അല്ല പോകേണ്ടത്.. അതിഥിയുടെ വീട്ടിലും അല്ല.. മറിച്ച് ആദ്യം പോയി കാണെണ്ടത് ഹോസ്പിറ്റലിൽ കിടക്കുന്ന അതിഥിയുടെ അമ്മയെ ആണ്…
അങ്ങനെ പതിവ് പരിപാടികൾ ഒക്കെ കഴിഞ്ഞ് ഞാൻ ഹോസ്പിറ്റലിൽ എത്തി..
നീതു ചേച്ചിയെ വിളിച്ച് അന്വേഷിച്ചപ്പോൾ അവരെ മുറിയിലേക്ക് മാറ്റി എന്നും മുറിയുടെ നമ്പറും എനിക്ക് പറഞ്ഞ് തന്നു..
ഞാൻ അവിടെ ചെന്നപ്പോൾ അവിടെ അതിഥിയുടെ അച്ഛനും അതിതിയും നീതു ചേച്ചിയും മാത്രം ഉണ്ടായിരുന്നുള്ളൂ…
ഇപ്പൊൾ അതിഥിയുടെ അമ്മ നല്ല ഉന്മേശവദി ആണ്..
അവരുടെ മുഖത്ത് മുൻപ് ഞാൻ കണ്ടതിനെക്കാൾ തിളക്കം എനിക്ക് കാണാൻ കഴിയുന്നുണ്ട്…
അതിൻ്റെ പ്രധാന കാരണം എന്താണെന്ന് എനിക്ക് നന്നായി അറിയാം..
അവരുടെ അടുത്ത് അവരുടെ കയ്യിൽ കൈ കോർത്ത് പിടിച്ച് ഇരിക്കുന്ന അവരുടെ മകൾ തന്നെ…
സ്വന്തം അമ്മയെ തനിക്ക് നഷ്ടപ്പെട്ട് പോകുമോ എന്ന അതിഥിയുടെ ഭയവും.. ആർക്കും പ്രവചിക്കാൻ ആവാത്ത മനുഷ്യൻ്റെ ആയുസ് തീരുന്നതിന് മുന്നേ തൻ്റെ അമ്മയെ വേദനിപ്പിച്ച കൊണ്ട് പറഞ്ഞയക്കേണ്ടി വരുമോ എന്നൊക്കെ ഉള്ള ഭയം ആകാം അതിഥിയുടെ ഈ മനോ മാറ്റത്തിന് പുറകിൽ..
പിന്നീട് നീതു ചെച്ചിയിൽ നിന്ന് ഇന്നലെ നടന്ന സംഭവങ്ങളുടെ ഏകദേശ രൂപം എനിക്ക് കിട്ടി…
അതിഥി അവളുടെ അച്ഛനുമായി ഇന്നലെ ഒരുപാട് നേരം തുറന്ന് സംസാരിച്ചു…
അച്ഛൻ്റെ വാത്സല്യം മകൾക്കും മകളുടെ സ്നേഹം അച്ഛനും കിട്ടി തുടങ്ങിയതോടെ അവർക്കിടയിൽ നഷ്ടപ്പെട്ട് പോയ ആ ആത്മബന്ധം വീണ്ടും പുനഃസ്ഥാപിതം ആയി..
ഇന്നലെ രാത്രി മുഴുവൻ അവള് അമ്മക്കും അച്ഛനും കൂടെ ചിലവഴിച്ചു…
ചുരുക്കത്തിൽ എൻ്റെ സഹായം ഇല്ലാതെ തന്നെ അതിഥി അവളുടെ കഴിഞ്ഞ കാലത്തിൻ്റെ ഓർമകളിൽ നിന്ന് മോചിതയാകാൻ തുടങ്ങി…
എല്ലാം വെറും തുടക്കങ്ങൾ മാത്രം ആയിരുന്നു…
പലതിൻ്റെയും……
🌀🌀🌀🌀🌀🌀🌀🌀🌀🌀
ആഴ്ചകൾ പിന്നെയും കടന്ന് പോയി…
അതിഥിയുടെ വീട്ടിൽ പഴയ കളി ചിരികൾ കടന്ന് വരാൻ തുടങ്ങി…
ഇനി എൻ്റെ സഹായമോ സേവനമോ ഒന്നും അവിടെ ആവശ്യം ഇല്ലെങ്കിലും ഞാൻ ഇപ്പോഴും സ്ഥിരമായി അവിടെ തന്നെ ആണ്..
വലിഞ്ഞ് കയറി ചെല്ലുന്നത് ഒന്നും അല്ല കേട്ടോ…
അതിഥിയുടെ അമ്മ പറയുന്നത് ഞാൻ അവരുടെ ഐശ്വര്യം ആണെന്നാണ്…
കാരണം ഞാൻ വന്നതിനു ശേഷം ആണല്ലോ അവിടെ ഈ മാറ്റങ്ങൾ ഒക്കെ വന്ന് തുടങ്ങിയത്…
അതിഥിയുടെ അമ്മയുടെ നെഞ്ച് വേദന ഒഴിച്ചാൽ ഒരു പരിധി വരെ അത് സത്യവും ആണ്…
എന്നെ കൊണ്ട് എനിക്ക് തന്നെ വയ്യ…
അതിഥി ഇപ്പൊ അവളുടെ ആ പഴയ പ്രോഗ്രാം ലൈഫിൽ നിന്നൊക്കെ ഒരുപാട് മാറി…
തമാശ കേട്ടാൽ ചിരിക്കാനും.. സ്വയം തമാശകൾ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കാനും ഒക്കെ തുടങ്ങി…
അതിഥിയുടെ കാര്യത്തിൽ ഉണ്ടായ മാറ്റം വളരെ പോസിറ്റീവ് ആയതിനാൽ ഡോക്ടർമാർ അവളുടെ തെറാപ്പി സെക്ഷണുകൾ വളരെ കുറച്ച് കുറച്ച് സാവധാനം ആയി നിർത്താം എന്ന് പറഞ്ഞു…
അങ്ങനെ ആകെ മൊത്തം സന്തോഷത്തിൻ്റെ നാളുകൾ ആയിരുന്നു അതിഥിയുടെ ജീവിതത്തിൽ…
ഇതിൻ്റെ ഇടയ്ക്ക് സന്ധ്യ എന്നെ പല തരത്തിൽ കാണാൻ ശ്രമിച്ചു..
പുറത്ത് വച്ച് പല തവണ അവള് എന്നെ കണ്ട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ അവളെ ഒഴിവാക്കി…
എങ്കിലും പരാജയം സമ്മതിക്കാതെ അവളിപ്പോഴും എന്നെ പിന്തുടരുന്നു…
ആതിര തീറ്റക്ക് ഒന്നാം സ്ഥാനവും മറ്റ് കാര്യങ്ങൾക്ക് രണ്ടാം സ്ഥാനവും കൊടുത്ത് പഴയ പോലെ തന്നെ പോകുന്നു..
ഏതോ ഒരു കോന്തൻ അമേരിക്കയിൽ നിന്ന് തന്നെ കെട്ടാൻ വരുന്നു എന്ന ജാടയിൽ ഇരിപ്പാണ്…
അങ്ങനെ ഒരു ദിവസം പതിവ് പോലെ ഞാൻ അതിഥിയുടെ വീട്ടിൽ അവളുടെ കൂടെ അവരുടെ പൂന്തോട്ടത്തിൽ ഇരിക്കുകയായിരുന്നു…
പെട്ടന്നാണ് ഒരു കുയിൽ കൂവുന്ന ശബ്ദം ഞങൾ രണ്ട് പേരും കേട്ടത്…
ഉടൻ അവള് സംസാരിച്ച് തുടങ്ങി…
“വിനു… ഈ കുയിലിൻ്റെ ശബ്ദം എന്ത് മധുരം ആണല്ലേ…”
“മധുരമോ..??”
“മധുരം എന്ന് വെച്ചാൽ എന്ത് ഭംഗി ആണല്ലേ കേൾക്കാൻ എന്ന്..”
“ഹാ.. തരക്കേടില്ല…”
“ഹലോ… പറയുന്ന കേട്ടാൽ തോന്നുമല്ലോ സാറിൻ്റെ ശബ്ദം അതിനേക്കാൾ ബെറ്റർ ആണെന്ന്..”
“എന്താ അല്ലേ..”
“പിന്നെ അല്ലാതെ.. പശു അമറുന്ന പോലെ….”
അതിഥി അതും പറഞ്ഞ് അവിടെ നിന്ന് ഓടിയതും ഞാനും അവളെ പിടിക്കാൻ അവളുടെ പുറകെ ഓടി…
കുട്ടികാലത്ത് ഞാനും ആതിരയും തമ്മിൽ ഉണ്ടായിരുന്നത് പോലെ ഒരു സൗഹൃദം ആണ് ഇപ്പൊൾ ഞാനും അതിത്യും ആയിട്ട് ഉള്ളത്…
ഞങ്ങൾ ഓടി അകത്തേക്ക് കയറിയതും അവളുടെ അച്ഛൻ പുറത്തേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു…
അദ്ദേഹത്തെ കണ്ടതും ചെറിയ ചമ്മൽ വന്നത് കൊണ്ട് ഞാൻ അവിടെ നിന്നു…
അതിഥിയുടെ നെറ്റിയിൽ ഒരു ഉമ്മ നൽകിയ ശേഷം അദ്ദേഹം ഞങ്ങളോട് രണ്ട് പേരോടും യാത്ര പറഞ്ഞ് പുറത്തേക്ക് പോയി…
അച്ഛൻ പോയതും അതിഥി വീണ്ടും മുകളിലേക്ക് ഓടി..
അദ്ദേഹം പോയ ധൈര്യത്തിൽ പുറകെ ഞാനും…
ഞങ്ങൾ നേരെ ഓടി കയറിയത് അതിഥിയുടെ മുറിയിൽ ആയിരുന്നു…
ഞങ്ങൾ രണ്ടാളും ഓടി വന്നു ബെഡിലേക്ക് കിടന്നു…
രണ്ടാളും മാനം നോക്കി ആണ് കിടക്കുന്നത്..
നന്നായി കിതക്കുന്നും ഉണ്ട്…
ചിരി അടക്കാൻ പാട് പെട്ട കൊണ്ട് അതിഥി സംസാരിച്ചു…
“വിനു.. ഇവിടെ വിനു കാണാത്ത ഒരു സാധനം ഉണ്ട്…”
“ഞാൻ കാണാത്ത സാധനമോ.. അതെന്ത് സാധനം..”
“കാണണോ…??”
“ഹും.. കാണാം..”
“എന്നാ വാ…”
അവള് എൻ്റെ കയ്യും വലിച്ച് മുറിക്ക് പുറത്തേക്ക് ഇറങ്ങി…
ഞങ്ങൾ നേരെ പോയത് മേലെ നിലയിൽ തന്നെ ഉള്ള അടഞ്ഞു കിടക്കുന്ന ഒരു പഴയ മുറിയിലേക്ക് ആയിരുന്നു…
ഞങ്ങൾ രണ്ടാളും ഒരുമിച്ച് അതിൻ്റെ അകത്തേക്ക് കയറി…
ഉള്ളിൽ നല്ല ഇരുട്ട് ആയിരുന്നു…
“ഇതിൻ്റെ ഉള്ളിൽ എന്താ..”
“കാണിക്കാം.. കണ്ണ് അടക്ക്…”
“എന്തിനാ കണ്ണ് അടക്കുന്നേ.. നല്ല ഇരുട്ട് അല്ലേ…”
“കണ്ണടക്ക് പൊട്ടാ.. പറയാം…”
“ഓ.. ശരി…”
അങ്ങനെ ഉള്ളിൽ ചെറിയ ഒരു ഭയത്തോടെ ഞാൻ കണ്ണുകൾ അടച്ചു…
എന്തൊക്കെയോ വീഴുന്ന ശബ്ദവും പൊളിക്കുന്ന ശബ്ദവും ഒക്കെ എനിക്ക് കേൾക്കാമായിരുന്നു…
ദൈവമേ.. എന്താ നടക്കുന്നത്…
“ഇനി കണ്ണ് തുറന്നു നോക്ക്…”
ഞാൻ പതിയെ എൻ്റെ കണ്ണുകൾ തുറന്നു….
ഒരുപാട് സാധനങ്ങൾ നിരത്തി വച്ചിരിക്കുന്നു….
വസ്ത്രങ്ങൾ.. ബാഗുകൾ.. ബുക്കുകൾ.. ചെരുപ്പുകൾ…മേക്കപ്പ് സാധനങ്ങൾ.. അങ്ങനെ അങ്ങനെ ഒരു പെൺകുട്ടി ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും…
പക്ഷേ എല്ലാം പഴയതാണ്… കണ്ടിട്ട് ഈ മുറിയോ ഈ സാധനങ്ങളോ കുറെ കാലമായി ആരും ഉപയോഗിക്കുന്ന ലക്ഷണം ഇല്ല…
“ഇത്.. ഇത് ആരുടെ മുറിയാ..??”
“എൻ്റെ…”
“തൻ്റെയോ..?? അപ്പോ ആ മുറി…”
“അതെൻ്റെ പുതിയ മുറി.. ഇതെൻ്റെ പഴയ മുറി… ബാംഗ്ലൂരിൽ ആയിരിക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആകുന്നതിന് മുന്നേ ഉപയോഗിച്ചിരുന്ന സാധനങ്ങൾ ആയിരുന്നു ഇതൊക്കെ…”
“ഹൊ.. ഓകെ.. താൻ ഈ സാധനങ്ങൾ ഒക്കെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് അല്ലേ..??”
“അതെ.. ദാ ഇത് കണ്ടോ..”
അവള് ഒരു മേശ വലിപ്പ് തുറന്ന് അതിൽ നിന്ന് ഒരു ചെറിയ ബ്ലേഡ് പുറത്തെടുത്തു….
“ബാംഗ്ലൂരിലെ തണുപ്പുള്ള രാത്രികളിൽ എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു ഇവൾ…
ശരീരത്തിലേക്ക് ലഹരി ഇരച്ച് കയറുമ്പോൾ ഞാൻ എൻ്റെ സ്വന്തം ശരീരം ഇത് ഉപയോഗിച്ച് പോറാൻ തുടങ്ങും… അപ്പോ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ…”
“ഹലോ.. എന്താ ആ സുഖം ഒക്കെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടോ..??”
“അയ്യോ ഇല്ല മാഷേ.. ഞാൻ ആ കഥ ഒക്കെ ഒന്ന് പറഞ്ഞതാണ്…”
ഓരോ സാധനങ്ങൾ എടുത്ത് നോക്കുന്ന കൂട്ടത്തിൽ ഞാൻ വെറുതെ ഒരു ഷെൽഫ് തുറന്നപ്പോൾ അതിൽ ഒരു ചെപ്പ് കിടക്കുന്നത് കണ്ട്…
കാഴ്ചക്ക് നല്ല അൽഭുതം തോന്നിയത് കൊണ്ട് ഞാൻ അത് കയ്യിൽ എടുത്തു…
“ഇതെന്താ അതിഥി..?? വല്ല കുംകുമ ചെപ്പോ മറ്റോ ആണോ..??”
“അല്ല.. ഞാൻ തന്നോട് പറഞ്ഞ സർപ്രൈസ് ശരിക്കും ഇതാണ്… മറ്റാരും കാണാത്ത എൻ്റെ രഹസ്യം..”
“എന്താ ഇതിൻ്റെ ഉള്ളിൽ..??”
അതിഥി മറുപടി പറയാതെ എൻ്റെ കയ്യിൽ നിന്ന് ആ ചെപ്പ് വാങ്ങി തുറന്നു…
അതിനുള്ളിൽ ഒരു ഫോട്ടോ ആയിരുന്നു…
“ഇതാരാ..??”
“എൻ്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയം.. കെവിൻ.. കെവിൻ റിച്ചാർഡ്…”
“അതിഥി….!!!”
“ഈ ഫോട്ടോ ഇന്ന് വരെ ഞാൻ ആരെയും കാണിച്ചിട്ടില്ല… ഞാൻ അനുഭവിച്ച എല്ലാ ദുരന്തത്തിനു കാരണം ഇവൻ ആണെന്നാണ് എല്ലാവരും പറഞ്ഞത്…”
“അത് ശരിയല്ലേ…??”
“പൂർണമായും അല്ല… ഒരു പരിധി വരെ എൻ്റെ അറിവില്ലായ്മയും വിവരക്കേടും അല്ലേ അതിനു കാരണം…”
“എന്നാലും അതിഥി… ഇവൻ.. ഇവൻ ഒരു ക്രിമിനൽ ആണ്.. ഇവനെ പോലെ ഉള്ള ആളുകൾ ശരിക്കും ശിക്ഷിക്ക പെടേണ്ടവർ അല്ലേ…”
“എനിക്കറിയില്ല വിനോദ്…”
ഞാൻ അതിഥിയുടെ കയ്യിൽ നിന്ന് ആ ഫോട്ടോ വാങ്ങി ഒന്ന് സൂക്ഷിച്ച് നോക്കി..
എന്നിട്ട് ഫോൺ എടുത്ത് ആ ഫോട്ടോ അതിലേക്ക് പകർത്തി…
“അവനൊരു ബുദ്ധിമാൻ ആയിരുന്നു.. ഒരു ഫോൺ നമ്പർ അല്ലാതെ അവനെ സംബന്ധിക്കുന്ന യാതൊരു വിവരവും എൻ്റെ പക്കൽ ഇല്ലാത്ത രീതിയിൽ ആണ് അവൻ എന്നെ ട്രാപ്പ് ചെയ്തത്.. ഞങൾ ഒരുമിച്ച് ഒരു സെൽഫി പോലും ഉണ്ടായിരുന്നില്ല…”
“പിന്നെ.. പിന്നെ ഈ ഫോട്ടോ തനിക്ക് എങ്ങനെ കിട്ടി..??”
“ഒരിക്കൽ ഒരു കോഫി ഷോപ്പിൽ വച്ച് ഞങൾ മീറ്റ് ചെയ്തപ്പോൾ ഞാൻ അവൻ്റെ പേഴ്സിൽ നിന്ന് അവൻ കാണാതെ എടുത്തതാണ് ഈ ഫോട്ടോ..”
“അല്ല.. താൻ ഇത് ഇപ്പൊ എന്നെ കാണിക്കാൻ കാരണം…”
“ഐ വാണ്ട് ടൂ ഷോ യു ദിസ്…”
“എന്തിന്..??!!”
“എനിക്കങ്ങനെ തോന്നി…??”
“പ്രതികാരം ചെയ്യണ്ടേ..??”
“വേണ്ട…..”
“.. തൻ്റെ അച്ഛൻ്റെ കോൺടാക്ട് ഉപയോഗിച്ച് നമുക്ക് ഇവനെ ഈസിയായി പിടിക്കാലോ..”
“ഇല്ല വിനോദ്.. നമ്മൾ രണ്ടുപേർ അല്ലാതെ വേറെ ആരും ഈ കാര്യം അറിയരുത്…”
“എടോ എന്നാലും..”
“പ്രോമിസ് മി…”
“ഹും.. ശരി…”
ഞാൻ അതിഥിയുടെ കയ്യിൽ അടിച്ച് സത്യം ചെയ്ത് കൊടുത്തു…
പിന്നെ നടന്നത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം ആയിരുന്നു…
അതിഥി എന്നെ കെട്ടി പിടിച്ചു…
സത്യത്തിൽ എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ ആയില്ല…
ഞാൻ അത് തീരെ പ്രതീക്ഷിച്ചത് അല്ല…
എങ്കിലും എനിക്കതിൽ അത്ര സുഖം തോന്നാത്തത് കൊണ്ട് ഞാൻ അവളെ എന്നിൽ നിന്നും പതിയെ വിടുവിച്ചു…
ഞങ്ങൾ രണ്ടാളും മുറിക്ക് പുറത്തിറങ്ങി താഴേക്ക് നടക്കുമ്പോൾ ആണ് എൻ്റെ ഫോൺ റിംഗ് ചെയ്തത്…
നോക്കിയപ്പോൾ ഓഫീസിൽ നിന്നും ആണ്… ഞാൻ ഫോൺ അറ്റൻ്റ് ചെയ്തു…
“ഹലോ…”
“വിനോദ്.. യു നീഡ് ടൂ കം ഹിയർ അസാപ്..”
“വൈ.. വാട്ട് ഹാപ്പണ്ട്..??”
“ജി എം നീഡ് ടൂ ടാക് വിത്ത് യു്…”
“ഓകെ.. അയം.. കമിങ്..””
ഓഫീസിൽ ഇപ്പൊ എന്താ പ്രശനം… അത് മാത്രം അല്ല ഈ നമ്പർ ഏതാ… ആരാ ഇപ്പൊ എന്നോട് സംസാരിച്ചത്..??
ഒരുപക്ഷേ ഞാൻ അങ്ങോട്ട് പോകാത്ത ഈ ഗ്യാപ്പിൽ വന്ന മാറ്റങ്ങൾ ആയിരിക്കും…
അങ്ങനെ അതിഥിയോട് യാത്ര പറഞ്ഞു ഞാൻ ഓഫീസിലേക്ക് പുറപ്പെട്ടു…
പാർക്കിങ്ങിൽ വണ്ടി നിർത്തി ഞാൻ അകത്തേക്ക് കയറാൻ ഒരുങ്ങിയത് എന്നെ പുറകിൽ നിന്ന് ആരോ വിളിച്ചു…
“ഹലോ… നില്ലുങ്കെ..”
നോക്കിയപ്പോൾ സന്ധ്യ….
“സന്ധ്യ.. നാൻ കൊഞ്ച ബിസിയാരുക്ക്.. പ്ലീസ് ലീവ് മി…”
“എന്ന എപ്പോ പാത്താലും ബിസി…”
ഞാൻ അവളെ അവഗണിച്ച് മുന്നോട്ട് നടന്നു…
“പോവാതീങ്കെ.. എത്തന വാട്ടി നാൻ സൊള്ളിയാച്ച്.. ഐ ലവ് യു…”
ഞാൻ അത് മൈൻഡ് ചെയ്യാതെ ലിഫ്റ്റിൽ കയറി.. എൻ്റെ പുറകെ അവളും…
ലിഫ്റ്റിൽ വച്ചും അവള് വാ പൂടാതെ എന്തൊക്കെയോ ചിലച്ച് കൊണ്ടിരുന്നു..
ഞാൻ അതൊന്നും കാര്യമാക്കിയില്ല…
ലിഫ്റ്റിൽ നിന്നപ്പോൾ ഞാൻ ഇറങ്ങാൻ പോയതും പെട്ടന്ന് അവള് എന്നെ മുറുക്കെ കെട്ടിപിടിച്ചു…
പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഞാൻ കൈ ഉയർത്തി അവളുടെ മുഖത്ത് ആഞ്ഞടിച്ചു…
അടി കൊണ്ടതും അവളുടെ മുഖത്തെ ഭാവം മാറി.. കണ്ണുകൾ കലങ്ങി നിറഞ്ഞു…
അവള് പൊട്ടി കരയാൻ തുടങ്ങി…
അത് കണ്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി…
പെൺകുട്ടികളെ ഉപദ്രവിക്കരുത് എന്ന് അമ്മ പഠിപ്പിച്ചിട്ടുള്ളതാണ്.. പക്ഷേ അറിയാതെ കണ്ട്രോൾ പോയി…
ഞാൻ അവളോട് സോറി പറയാൻ തുടങ്ങിയതും അത് കേൾക്കാതെ അവള് കരഞ്ഞു കൊണ്ട് അവിടെ നിന്ന് ഇറങ്ങി ഓടി…
ആകെ കൂടെ മൂഡ് ഓഫ് ആയെങ്കിലും തൽക്കാലം ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഞാൻ ഓഫീസിലേക്ക് കയറി…
ഏതാണ്ട് ഒന്നൊന്നര മണിക്കൂർ നേരം ഉണ്ടായിരുന്നു മീറ്റിംഗ്…
പുതിയ ഏതോ പ്രോജക്ടിൻ്റെ വിവരങ്ങൾ ആണ്…
മീറ്റിംഗ് കഴിഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങിയതും ഫോൺ റിംഗ് ചെയ്തു..
നോക്കുമ്പോൾ അമ്മാവൻ ആണ്…
“ഹലോ അമ്മാവാ..”
“മോനെ.. ആതു മോളെ കാണാൻ വരുന്ന ചെക്കനും കൂട്ടരും ഈ തിങ്കളാഴ്ച ഇങ്ങേതും… നിങ്ങൾക്ക് നാളെ പോന്നൂടെ.. നാളെ വെള്ളി അല്ലേ… ശനിയാഴ്ച ലീവ് എടുത്താൽ മതിയല്ലോ.. ടിക്കറ്റ് ഒക്കെ ഞാൻ ബുക്ക് ചെയ്തോളാം…”
“അമ്മാവൻ ആതിരയോട് സംസാരിച്ചിട്ടു എന്നെ വിളിച്ചാൽ മതി…”
“ശരി മോനെ..”
തൽക്കാലം ഇപ്പൊ നാട്ടിൽ പോയാൽ ശരിയാവില്ല..
അവസാന നിമിഷം എന്തെങ്കിലും പറഞ്ഞ് അവളെ ഒറ്റക്ക് കയറ്റി വിടാം…
അങ്ങനെ ഞാൻ താഴെ പാർക്കിങ്ങിൽ വന്ന് ബൈക്കിൽ കയറിയപ്പോൾ ആണ് ഫോൺ വീണ്ടും റിംഗ് ചെയ്തത്…
പരിചയം ഇല്ലാത്ത നമ്പർ ആയിരുന്നു..
ഞാൻ കോൾ അറ്റൻ്റ് ചെയ്തു…
“ഹലോ..”
“ഡേയ് നായെ… നീ യാറു പൊണ്ണ് മേലെ കയ്യെ വച്ചത് ന് ഉണക്ക് തെരിയാത് ടാ… ഇരുപത്തിനാല് മണി നേരത്തുക്കുള്ളെ നീ തമിഴ്നാട്ടിലെ എൻക ഇരുന്താലും ഉൻ തലയെ എടുത്തിടുവെ…. പാത്തുക്കോ…”
(തുടരും…) [First Half Ending Here…]
Comments:
No comments!
Please sign up or log in to post a comment!