ഒളിച്ചോട്ടം 3

ഈ ഭാഗം നിങ്ങളിലേയ്ക്കെത്തിക്കാൻ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ജോലി തിരക്കുകൾ കാരണമാണ് ഈ ഭാഗത്തിന്റെ എഴുത്ത് സ്വല്പ്പം വൈകിയത്. കഴിഞ്ഞ ഭാഗം വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്ക് വെച്ച എല്ലാ വായനക്കാരോടും സ്നേഹത്തിന്റെ ഭാഷയിൽ ഞാൻ നന്ദി അറിയിക്കുന്നു. ഈ ഭാഗം എനിക്ക് വേണ്ടി എഡിറ്റിംഗ് നടത്തി തന്ന ഫേസ്ബുക്ക് കൂട്ടുകാരൻ ആദിത്യൻ ആദിയോടും ഞാൻ നന്ദി അറിയിക്കുന്നു.

രാവിലെ ദു:സ്വപ്നം കണ്ട് ചാടി എഴുന്നേറ്റ് ഉറക്കം പോയ ഞാൻ പിന്നെ റൂമിലെ സോഫയിൽ പോയി കിടന്നപ്പോൾ എന്നെ ബെഡിൽ കാണാതെ പെണ്ണ് വിളിച്ചുണർത്തിയപ്പോഴൊക്കെ എന്റെ ഉറക്കം പിന്നേം പോയി കൊണ്ടിരുന്നു. ഇതിനിടയ്ക്ക് രാവിലെ നിയാസ് ഫോണിൽ വിളിച്ചു എത്തിയ കാര്യം വിളിച്ച് പറഞ്ഞില്ലാന്ന് പരിഭവം പറഞ്ഞ അവനോടും കുറേ സമയം ഫോണിൽ സംസാരിച്ചു.

ഇനി എന്ത് വന്നാലും പരമാവധി ഉറങ്ങി ക്ഷീണം തീർത്തിട്ടേ എഴുന്നേൽക്കൂന്നുള്ള വാശിയിൽ അനു കുട്ടിയെ കെട്ടിപിടിച്ച് പുതച്ച് നന്നായി ഉറങ്ങി കൊണ്ടിരുന്ന ഞാൻ ടിംഗ് … ടോംഗ് …. എന്നുള്ള കേട്ടേജിന്റെ കോളിംഗ് ബെൽ ശബ്ദം കേട്ട് ഞാനും അനുവും ഞെട്ടി കണ്ണുകൾ തുറന്നു..

അനു എഴുന്നേറ്റിരുന്ന് മുടി കെട്ടിയൊതുക്കിയിട്ട് കട്ടിലിന്റെ ക്രാസിയിൽ തലയണ എടുത്ത് വെച്ച് ചാരി ഇരുന്നു കൊണ്ട് എന്നെ വിളിച്ചിട്ട്: “ആദി അതാരാന്ന് നോക്കിയെ ” പെണ്ണ് എന്നെ കുലുക്കി വിളിച്ചു.

വീണ്ടും ഉറക്കം പോയതിലുള്ള ദേഷ്യത്തിൽ “ആരാന്ന് ” കട്ടിലിൽ ഇരുന്ന് വിളിച്ച് ചോദിച്ച് കൊണ്ട് ഞാൻ പുതപ്പ് മാറ്റി ഡോറിനടുത്തേയ്ക്ക് നടന്നു. ഉറക്ക ക്ഷീണം മാറാത്തതു കൊണ്ട് കണ്ണ് തിരുമ്മി കൊണ്ട് ആടി ആടി പോയാണ് ഡോർ തുറന്നത്. ഡോർ തുറന്നപ്പോൾ ഞാൻ കാണുന്നത് ചാര നിറത്തിലുള്ള കോട്ടും അതേ നിറത്തിലുള്ള പാന്റ്സും ധരിച്ച് ഒരു കക്ഷി പുറം തിരിഞ്ഞ് നിൽപ്പുണ്ട്. ഞാൻ ‘ആരാണെന്ന്’ ചോദിച്ചതോടെ പുള്ളി എനിക്കഭിമുഖമായി തിരിഞ്ഞു നിന്നു. നല്ല വെളുത്ത വട്ട മുഖവും അൽപ്പം ചാടിയ കവിളുകളും കട്ടി മീശയോടും കൂടിയ പുള്ളിയെ കണ്ടാൽ ഒറ്റ നോട്ടത്തിൽ സിനിമാ നടൻ അനൂപ് മേനോന്റെ ഒരു പകർപ്പ് തന്നെയെന്ന് തോന്നിക്കും. കക്ഷി എന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ചോദിച്ചു “ആദിത്യൻ അല്ലേ?” പെട്ടെന്ന് പരിചയമില്ലാത്ത ആൾ വന്ന് എന്റെ പേര് പറഞ്ഞപ്പോൾ ഞാൻ ചെറുതായൊന്ന് അമ്പരുന്നു കൊണ്ട് ‘അതേയെന്ന്’ പറഞ്ഞു. അതോടെ കക്ഷി എനിക്ക് ഷേക്ക് ഹാന്റ് തരാനായിട്ട് വലത്തെ കൈയ്യ് നീട്ടികൊണ്ട് പുഞ്ചിരിച്ച മുഖത്തോടെ പറഞ്ഞു.

”ഞാൻ വിനോദ് നിയാസ് പറഞ്ഞു കാണുമല്ലോ?” കക്ഷി ആരാണെന്ന് അറിഞ്ഞ ആശ്വാസത്തിൽ ഞാനും ഒന്ന് പുഞ്ചിരിച്ചിട്ട് വിനോദിന് ഷേക്ക് ഹാന്റ് കൊടുത്ത് കൊണ്ട് പറഞ്ഞു.” നിയാസ് പറഞ്ഞിരുന്നു വിനോദ് ഏട്ടനെ കുറിച്ച്”

” നിയാസ് എന്റെ അയൽക്കാരൻ മാത്രമല്ല എനിയ്ക്ക് സ്വന്തം അനിയനെ പോലെയാണ്. നിങ്ങളുടെ രണ്ടാളുടെയും കാര്യം അവൻ അത്രേം കാര്യമായിട്ടാണ് എന്നോട് പറഞ്ഞത്.

നിങ്ങൾക്കു താമസിക്കാൻ ഒരു വീട് വേണമെന്ന കാര്യവും അവൻ പറഞ്ഞിരുന്നു. എന്തായാലും രണ്ടു ദിവസത്തിനകം വീടിന്റെ കാര്യം ഞാൻ റെഡിയാക്കി തരാം. അത് വരെ നിങ്ങൾ രണ്ടാളും നമ്മുടെ ഗസ്റ്റ് ആണ്. എന്നാൽ ഞാൻ നീങ്ങിക്കോട്ടെ എന്ത് ആവശ്യമുണ്ടെങ്കിലും ആ റിസപ്ഷനിൽ നിൽക്കുന്ന പയ്യനോട് പറഞ്ഞാൽ മതി. ബൈ ആദിത്യൻ സീ …. യു … സൂൺ” റിസോർട്ട് മാനേജർ വിനോദേട്ടൻ ഞാനുമായുള്ള സംസാരം കഴിഞ്ഞപ്പോൾ ഷേക്ക് ഹാന്റ് തന്ന് നടന്ന് അകന്നു.

കോട്ടെജിന്റെ പുറത്തു നിന്ന് തിരിച്ചു അകത്ത് കയറിയ ഞാൻ ഡോർ ലോക്ക് ചെയ്തു ബെഡ് റൂമിലോട്ട് നടന്നു. ബെഡ് റൂമിൽ അനു കട്ടിലിന്റെ ക്രാസിയിൽ തലയണ വെച്ച് എന്റെ മൊബൈൽ എടുത്ത് എന്തൊക്കെയോ കാര്യമായി നോക്കുന്നുണ്ട്. എന്നെ കണ്ടതോടെ കക്ഷി മൊബൈൽ സ്ക്രീനിൽ നിന്ന് മുഖമുയർത്തി ഒന്ന് ചിരിച്ചിട്ട്: “ആരാ ആദി ആ വന്നത്?” പെണ്ണ് കയ്യിലിരുന്ന മൊബൈൽ ബെഡിൽ വച്ചിട്ട് ചോദിച്ചു.

“അതോ അതാണ് നിയാസ് പറഞ്ഞ വിനോദേട്ടൻ ഈ റിസോർട്ടിന്റെ മാനേജർ. നമ്മളെ അന്വേഷിച്ച് വന്നതാ” ഞാൻ ബെഡിലേയ്ക്ക് വലിഞ്ഞു കേറി അനു കുട്ടിയുടെ മടിയിൽ തലവെച്ചു കിടന്നു കൊണ്ടു പറഞ്ഞു.

ഞാൻ മടിയിൽ കിടന്നതോടെ പെണ്ണ് എന്റെ മുടിയ്ക്കിടയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു കൊണ്ട് ചോദിച്ചു. “കക്ഷി എന്താ പറഞ്ഞത്?”

” നമ്മുക്ക് താമസിക്കാനുള്ള വീട് 2 ദിവസത്തിനുള്ളിൽ റെഡിയാക്കാമെന്ന് പറഞ്ഞു. അതുവരെ നമ്മളോട് ഇവിടെ ഹണിമൂൺ ആഘോഷിക്കാൻ” ഞാൻ അനു കുട്ടിയുടെ മടിയിൽ ചരിഞ്ഞ് കിടന്ന് അവളെ വട്ടം കെട്ടി പിടിച്ചു ചുരിദാറിന്റെ മേലെ കൂടി അടിവയറിൽ ഒരുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.

എന്റെ ഉമ്മ വെയ്ക്കലിൽ ഇക്കിളിയെടുത്ത പെണ്ണ് ഒന്ന് പിടച്ചിട്ട് “ആദി കുട്ടാ ചുമ്മാ ഇരുന്നെ” പെണ്ണ് എന്റെ ചെവിയിൽ പതിയെ വേദനിപിക്കാതെ പിടിച്ചു കൊണ്ട് എനിയ്ക്കുള്ള മുന്നറിയിപ്പ് തന്നു.

“അനു കുട്ടി ശരിക്കും നമ്മുടെ ആദ്യ രാത്രി ഇന്നലെ ആയിരുന്നൂ ട്ടോ. ഇന്നലെ ക്ഷീണം കാരണം നമ്മൾ രണ്ടാളും ഉറങ്ങിയത് കൊണ്ട് ആ കാര്യം തന്നെ മറന്നു. എന്തായാലും ഇന്ന് രാത്രി ഞാൻ നിന്നെ ഉറക്കൂല മോളെ” ഞാൻ മടിയിൽ നിന്ന് തലയുയർത്തി കൊണ്ട് പെണ്ണിന്റ വയറിൽ അമർത്തി ഒരുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.


പെണ്ണിന്റ വീക്ക് പോയിന്റായ വയറിൽ ഞാൻ ഉമ്മ കൊടുത്തതോടെ പെണ്ണ്

അതിന്റെ സുഖത്തിൽ കണ്ണ് ഇറുക്കിയടച്ച് ഇരുന്നു. അവളുടെ ആ കണ്ണടച്ചുള്ള ഇരുപ്പ് കണ്ട് രസം തോന്നിയ ഞാൻ അനൂന്റെ കഴുത്തിൽ പതിയെ പിടിച്ച് വലിച്ച് എന്റെ മുഖത്തോട് അവളുടെ മുഖം ചേർത്ത് പിടിചിട്ട് അവളുടെ ആ ചോര ചുണ്ടുകളിൽ മുത്തമിട്ടു. പതിയെ അവളുടെ ചുണ്ടുകളെ ഞാൻ എന്റെ രണ്ടു ചുണ്ടുകൾക്കിടയിലാക്കി കൊണ്ട് ചപ്പി വലിച്ചു. അവളുടെ ഉമിനീര് എന്റെ വായിലായപ്പോൾ അത് പതിയെ വായ കൊണ്ട് വലിച്ചെടുത്തു. കക്ഷി നല്ല സുഖിച്ചു ഇരിക്കുന്നതെന്ന് മനസ്സിലാക്കിയ ഞാൻ എന്റെ നാവ് പതിയെ അവളുടെ വായിലേയ്ക്ക് നീട്ടി കൊണ്ട് അവളുടെ നാവുമായി കോർത്ത് ചപ്പി കൊണ്ടിരുന്നു. അവളുടെ ചൂട് ഉമിനീര് വായിലായപ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം. ഞാൻ പെണ്ണിന്റെ വലത്തെ മുലയിൽ പതിയെ ഞെക്കി കൊണ്ടിരുന്നു. ഒരു പത്ത് മിനിറ്റോളം ഞങ്ങളുടെ ഈ ചുംബനം നീണ്ടു. അവസാനം ഞങ്ങൾ രണ്ടാൾക്കും ശ്വാസം കിട്ടാതെ ആയപ്പോൾ മടിയിൽ കിടക്കുകയായിരുന്ന എന്റെ നെഞ്ചിൽ കൈകൾ വച്ച് പതിയെ അമർത്തി കൊണ്ട് അനു കുട്ടി അവളുടെ ചുണ്ടുകൾ എന്നിൽ നിന്നും പിൻവലിച്ചു കൊണ്ട് അകന്ന് മാറി കൊണ്ട് കിതച്ചു കൂട്ടത്തിൽ ഞാനും.

ചുംബനം കഴിഞ്ഞപ്പോൾ അനുവിന് ആകെയൊരു നാണം എന്റെ മുഖത്തേയ്ക്ക് നോക്കാതെ പെണ്ണ് റൂമിന്റെ ചുവരിലേയ്ക്ക് നോക്കിയാണ് ഇരുപ്പ്. അവളുടെ ആ നാണത്തോടെയുള്ള ഇരുപ്പിൽ അനുവിന് കൂടുതൽ ഭംഗി തോന്നിച്ചു.

അനുവിന്റെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്ന ഞാൻ അവിടെ നിന്നും എഴുന്നേറ്റിട്ട് കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്ന് കൊണ്ട് അവളുടെ മുഖം എന്റെ രണ്ട് കൈയ്യ് കൊണ്ടും ചേർത്ത് പിടിച്ചു. ഇപ്പോൾ ഞങ്ങൾ രണ്ടാളുടെയും നോട്ടം പരസ്പരം കണ്ണുകളിലേക്കാണ്. ഞാൻ അനു കുട്ടിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് അവളെ എന്റെ നെഞ്ചിലോട്ട് ചേർത്ത് പിടിച്ചു. ഇപ്പോ അവളുടെ ഹൃദയമിടിപ്പിന്റെ വേഗത എന്റെ നെഞ്ചിൽ അറിയാൻ കഴിയുന്നുണ്ട്. അനു എന്റെ കഴുത്തിൽ അവളുടെ കൈകൾ കൊണ്ട് ചുറ്റി പിടിച്ചാണ് ഇരിക്കുന്നത്. കുറച്ചു നേരം ഞങ്ങൾ ഒന്നും സംസാരിച്ചില്ല പരസ്പരം പുണർന്ന് കട്ടിലിൽ ഇരുന്നു.

“ആദി, വീട് എവിടെയാ നോക്കേണ്ടത് നമ്മുക്ക്?” അനു എന്റെ നെഞ്ചിൽ മുഖം ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു.

“രണ്ട് സ്ഥലത്താണ് അവർക്ക് ഇപ്പോൾ വില്ല പ്രൊജക്ട് നടക്കുന്നതെന്നാ പറഞ്ഞത്. ഒന്ന് കാലിക്കറ്റിലും മറ്റൊന്ന് മലപ്പുറം എടപ്പാളിലും നമ്മുക്ക് എവിടെയാ നോക്കേണ്ടത്?” ഞാൻ അനുവിനെ പുണർന്ന് പിടിച്ച് കൊണ്ട് പറഞ്ഞു.


” കാലിക്കറ്റ് നോക്കിയാലോ ആദി? ഒരു മാസത്തിനുള്ളിൽ എനിയ്ക്ക് അവിടത്തെ സൈബർ പാർക്കിലേയ്ക്ക് ട്രാൻസ്ഫർ തരാന്നാ പറഞ്ഞിരിക്കുന്നെ. അതു വരെ എന്നോട് വർക്ക് ഫ്രം ഹോം ആയി വർക്ക് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ശ്ശോ ലാപ് ടോപ്പ് ഒന്നും ഞാൻ എടുത്തിട്ടില്ല വീട്ടീന്ന്. ഇനിയെന്ത് ചെയ്യും ഞാൻ”? പെണ്ണ് അൽപ്പം നിരാശയിലാണത് പറഞ്ഞത്.

” അപ്പോ കാലിക്കറ്റ് തന്നെ നോക്കാം അനു നമ്മുക്ക് … ലാപിന്റെ കാര്യമോർത്ത് നീ ടെൻഷൻ ആകണ്ട ഞാൻ വീട്ടിന്ന് ഇറങ്ങിയപ്പോ ലാപ് എടുത്തിരുന്നു. നിനക്ക് തൽക്കാലം അത് മതിയല്ലോ വർക്ക് ചെയ്യാൻ?” എന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ച് ഇരുന്നിരുന്ന പെണ്ണിനെ ഒന്നിറുക്കി കൊണ്ട് ഞാൻ ചോദിച്ചു.

“അത് മതി” അനു എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി കൊണ്ട് പറഞ്ഞു.

ബെഡ് റൂമിലെ ക്ലോക്കിലേയ്ക്ക് നോക്കിയപ്പോൾ സമയം 9 മണി കഴിഞ്ഞിരിക്കുന്നു. വീട്ടിലായിരുന്നപ്പോൾ ഈ സമയത്താണ് രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്നത്. അങ്ങനെ കൃത്യ സമയത്ത് ഭക്ഷണം കഴിച്ചിരുന്നത് കൊണ്ടാണോന്ന് അറിയില്ല സമയം കണ്ടപ്പോൾ മുതൽ വിശപ്പ് തുടങ്ങി

എനിയ്ക്ക്. അപ്പോഴാണ് രാവിലത്തെ പല്ലു തേപ്പും ബാക്കിയുള്ള പരിപാടികളൊന്നും നടത്തിയിട്ടില്ലാന്നുള്ള ഓർമ്മ വന്നത്.

” അനു കുട്ടി നമ്മുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കണ്ടെ? സമയം എത്രയായെന്ന് നോക്കിയെ? എന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ചിരുന്ന അനുവിനെ കുലുക്കി വിളിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

ക്ലോക്കിലെ സമയം കണ്ടതോടെ പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി എഴുന്നേറ്റ് ബെഡിൽ ഇരുന്നിട്ട് അവളുടെ അഴിഞ്ഞ് കിടന്ന മുടി കെട്ടി നേരെയാക്കിയിട്ട് ചോദിച്ചു. “എന്നാ ഞാൻ ആദ്യം പോയി റെഡി ആയി വരട്ടെ ആദി?”

“എന്നാൽ അനു കുട്ടി ചെല്ല് ഞാൻ അപ്പോഴെയ്ക്കും ഇടാനുള്ള ഡ്രസ്സ് ഒക്കെ എടുത്തു വയ്ക്കട്ടെ”.

ഞാൻ അത് പറഞ്ഞ് കട്ടിലിൽ നിന്ന് എഴുന്നേറ്റ് റൂമിന്റെ മൂലയിൽ വച്ച ട്രോളി ബാഗും അനുവിന്റെ ഡ്രസ്സിന്റെ കവറും എടുത്ത് കൊണ്ടുവന്ന് കട്ടിലിൽ വച്ചു.

അനു കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവളുടെ ഡ്രസ്സിന്റെ കവർ തുറന്ന് ഓരോരോ ഡ്രസ്സുകൾ എടുത്ത് കട്ടിലിൽ നിരത്തി വച്ചിട്ട് അതിൽ നിന്ന് ഒരു ചുവന്ന നിറത്തിലുള്ള ഫ്രോക്കും മഞ്ഞയിൽ വെള്ള പുള്ളികളുള്ള മറ്റൊരു ഫ്രോക്കും എടുത്ത് കയ്യിൽ പിടിച്ചിട്ട് എന്നോട്:

“ആദി ഇതിൽ ഏതാ ഞാൻ ഇടണ്ടേ?”

“ആ മഞ്ഞ ഫ്രോക്ക് കൊള്ളാം” ഞാൻ അത് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.


പെണ്ണ് ചിരിച്ചു കൊണ്ട് ആ ഫ്രോക്ക് എടുത്ത് തോളത്തിട്ടു കൊണ്ട് എന്നെ നോക്കിയിട്ട് പറഞ്ഞു: “എന്നാൽ ഞാൻ പോയി റെഡിയായിട്ട് വരാം”….

ഞാൻ ‘ചെല്ലെന്ന്’ അർത്ഥത്തിൽ ചിരിച്ചു കൊണ്ട് തലയാട്ടി. അതോടെ പെണ്ണ് ബാത്ത് റൂമിലേയ്ക്ക് നടന്നു.

ഞാൻ കട്ടിലിൽ എടുത്ത് വെച്ച ട്രോളി ബാഗ് തുറന്ന് കൊണ്ടുവന്ന ഡ്രസ്സുകൾ ഒക്കെ വലിച്ച് പുറത്തിട്ടിട്ട് എനിയ്ക്ക് ഇഷ്ടമായ ഒരു നീല ഡെനിം ഷർട്ടും ചാര നിറത്തിലുള്ള ജീൻസും എടുത്തു മാറ്റി വച്ചു കുളി കഴിഞ്ഞു വന്ന് ഇടാനായിട്ട്.

പുറത്തിട്ട ഡ്രസ്സുകൾ ഒക്കെ തിരിച്ച് ബാഗിലേയ്ക്ക് തിരിച്ചു വച്ചിട്ട് ബാഗെടുത്ത് ഇരുന്നിരുന്ന സ്ഥലത്ത് തന്നെ കൊണ്ടു വച്ചു.

അപ്പോഴാണ് അച്ഛന്റ ഓഫീസ് ബാഗ് കണ്ടത്. ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം അമ്മ അനുവിന്റെ കൈയ്യിൽ ഏൽപ്പിച്ചതാണ് അത്. ഇന്നലെ രാത്രി റൂമിൽ കൊണ്ടു വെച്ചത് ഞാൻ ആയിരുന്നെങ്കിലും ഇന്നലത്തെ യാത്രാ ക്ഷീണം കാരണം അതിലെന്താണെന്ന് തുറന്ന് നോക്കിയിരുന്നില്ല.

ഞാൻ ആ ബാഗെടുത്ത് നേരെ കാണുന്ന സ്പേയ്സിന്റെ സിബ് തുറന്നു. അതിൽ പോളോ കാറിന്റെ ആർ സി ബുക്കും ഇൻഷുറൻസ് പേപ്പറും സെർവീസ് ബുക്കും പിന്നെ ഡൂപ്ലീക്കേറ്റ് കീ ഒക്കെ അടങ്ങിയ ഒരു ചെറിയ ബാഗായിരുന്നു ഉണ്ടായത്. ഞാനതെടുത്ത് തുറന്നു പരിശോധിക്കാൻ തുടങ്ങി. വണ്ടി രജിസ്ട്രർ ചെയ്തത് എന്റെ പേരിൽ തന്നെയാണ്. ഞാനതെല്ലാം ഒന്ന് പരിശോധിച്ച ശേഷം തിരികെ ബാഗിൽ തന്നെ വച്ചു. ബാഗിന്റെ അടുത്ത സ്‌പേസ് തുറന്നപ്പോൾ അതിൽ നിറയെ നോട്ടു കെട്ടുകളായിരുന്നു. പിന്നെ ഒരു ചെക്ക് ചെക്ക് ലീഫും ഉണ്ടായിരുന്നു. അതിൽ അച്ഛൻ ഒപ്പിട്ട് വെച്ചിട്ടുണ്ട് എന്നാൽ അതിൽ തുക എഴുതി വച്ചിട്ടും ഇല്ല.

ഇതൊക്കെ കണ്ടപ്പോൾ അച്ഛനും അമ്മയും എനിക്ക് തരുന്ന കരുതലും സ്നേഹവും കുറിച്ചോർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.

അങ്ങനെ ബാഗ് എടുത്ത് ഭദ്രമായി റൂമിനകത്തെ ഷെൽഫിൽ എടുത്തു വച്ച ശേഷം ഞാൻ കട്ടലിലേയ്ക്ക് വലിഞ്ഞ് കയറി എന്റെ ഫോണിൽ ഫേസ്ബുക്ക് ഓപ്പൺ ചെയ്ത് നോക്കാൻ തുടങ്ങി. എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് മാറ്റിയതിന്റെ പേരിലുള്ള ഒരുപാട് നോട്ടിഫിക്കേഷനുകൾ വന്ന് കിടപ്പുണ്ട്. ഞാൻ അത് ഓരോന്നായി നോക്കിയപ്പോൾ ഒരുപാട് ഫേസ് ബുക്ക് ഫ്രണ്ട്സ് “കൺഗ്രാറ്റ്സ്” “ഹാപ്പി മ്യാരീഡ് ലൈഫ്” എന്നൊക്കെ പറഞ്ഞ് കമന്റ് ഇട്ടിട്ടുണ്ട്. കോളെജിലും സ്ക്കൂളിലും പഠിച്ച വേറെ ഫ്രണ്ട്സ് “കല്യാണം വിളിച്ചില്ലാട്ടോ” എന്നൊക്കെ പറഞ്ഞുള്ള പരിഭവ കമന്റുകളും ഇട്ടിട്ടുണ്ട്.

“പിന്നെ ഞങ്ങൾ തമ്മിൽ നല്ല ചേർച്ചയുണ്ടെന്ന്” പറഞ്ഞുള്ള വേറെ കമന്റുകളും കണ്ടു. എല്ലാവർക്കും റിപ്ലെയും കൊടുത്തു കൊണ്ട് ഞാൻ ഫോൺ ബെഡിലേയ്ക്കിട്ടു.

അനു ആണെങ്കിൽ കുളിയും മറ്റു പരിപാടികളും കഴിഞ്ഞു വരാന്ന് പറഞ്ഞ് ബാത്ത് റൂമിൽ കേറിയിട്ട് ഇപ്പോ ഏകദേശം ഒരു മണിക്കൂർ ആകാറായിട്ടുണ്ട്.

” അനു ഡീ കഴിഞ്ഞില്ലേ?” ഞാൻ കട്ടിലിൽ ഇരുന്നു വിളിച്ചു ചോദിച്ചു. പക്ഷേ പെണ്ണിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും കിട്ടിയില്ല. ഞാൻ വീണ്ടും വിളിച്ചു നോക്കി എന്നിട്ടും മറുപടിയില്ല. ബാത്ത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദമോ വിളിച്ചു നോക്കിയിട്ട് പെണ്ണിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും കിട്ടാതായതോടെ എനിക്കാകെയൊരു പേടി. ഞാൻ പെട്ടെന്ന് തന്നെ കട്ടിലിൽ നിന്ന് ഇറങ്ങി ബാത്ത് റൂമിന്റെ ഡോറിൽ മുട്ടിയിട്ട് ” അനു കുട്ടി എന്താ ഡാ ഇറങ്ങാത്തെ?” അതോടെ പെണ്ണ് “ദാ വരുന്നു ആദി” പെണ്ണ് അല്പം തളർന്ന സ്വരത്തിൽ മറുപടി പറഞ്ഞു. ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ പെണ്ണ് ബാത്ത് റൂമിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി. നേരത്തെ ഉടുത്ത് മാറാൻ കൊണ്ടുപോയ മഞ്ഞ ഫ്രോക്കാണ് അവൾ ഇട്ടിരിക്കുന്നെ.

പക്ഷേ അവളുടെ മുഖത്ത് നോക്കിയപ്പോൾ ആകെയൊരു ക്ഷീണം പോലെ … “എന്താ ഡാ പറ്റിയെ?” ഞാൻ അവളുടെ കവിളിൽ എന്റെ വലത് കൈ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു. “ഈ മാസം കുറച്ച് നേരത്തെ തുടങ്ങി എനിക്ക്” പെണ്ണ് എന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു.

“എന്ത് തുടങ്ങീന്ന്” ഞാൻ മനസ്സിലാകാതെ ചോദിച്ചു. അതോടെ പെണ്ണ് എന്നിൽ നിന്ന് അകന്ന് നിന്നിട്ട് എന്റെ കൈയ്യിൽ പതിയെ നുള്ളിയിട്ട് ” എന്റെ ആദി പെൺ പിള്ളേർക്ക് എല്ലാ മാസവും ഉണ്ടാകാറുള്ളതെന്താ? അത് തന്നെ” പെണ്ണ് പതിയെ ശബ്ദം താഴ്ത്തിയാണത് പറഞ്ഞത്.

അപ്പോഴെ അവൾ പറഞ്ഞ സംഗതിയെന്താണെന്ന് എനിയ്ക്ക് മനസ്സിലായത്. “പിരീഡ്‌ തുടങ്ങിയോ നിനക്ക്” ഞാൻ അവളുടെ തോളിൽ എന്റെ രണ്ടു കൈകൾ കൊണ്ടും ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.

ഞാൻ ചോദിച്ചതിന് പെണ്ണ് ഒന്ന് മൂളിയതേയുള്ളൂ.

“ഇപ്പോ എങ്ങനെയാ വേദനയുണ്ടോ ഡാ?” ഞാൻ അവളുടെ കൈയ്യിൽ പിടിച്ച് ബെഡിൽ കൊണ്ടുവന്ന് ഇരുത്തിയിട്ട് ചോദിച്ചു.

” വയറ് നല്ല വേദനയുണ്ടെ ഡാ” പെണ്ണ് അല്പം തളർന്ന സ്വരത്തിൽ പറഞ്ഞു

ബെഡിലേയ്ക്ക് കിടന്നു എന്നിട്ട് പറഞ്ഞു “ആദി കുട്ടാ എനിയ്ക്ക് മെഡിക്കൽ ഷോപ്പിൽ പോയി രണ്ട് സാധനങ്ങൾ വാങ്ങി തരാമോ?”

” ഒന്നാമത്തെ സാധനം പാഡ് അല്ലേ? വേറെ എന്താ വാങ്ങണ്ടേ?” ഞാൻ പെണ്ണിന്റ ഉള്ളം കാലിൽ പതിയെ തടവി കൊടുത്തു കൊണ്ട് ചോദിച്ചു.

“naproxen (Aleve) എന്നൊരു ടാബ്ലറ്റ് കൂടി വാങ്ങി തരണം. ഇനി പേര് നീ മറന്നാലും കുഴപ്പമില്ല പാഡ് വാങ്ങി കഴിഞ്ഞ് ഇതിന്റെ വേദനയ്ക്കുള്ള ഗുളിക വേണമെന്ന് പറഞ്ഞാൽ അവര് മിക്കവാറും ഈ ഗുളികയുടെ പേര് തന്നെ ആണ് ആദ്യം പറയുക അപ്പോൾ നീ ഗുളികയുടെ പേര് ഓർത്തോളും” പെണ്ണ് കിടന്ന കിടപ്പിൽ നെറ്റിയിൽ വലത്തെ കൈ മടക്കി വച്ചു കൊണ്ടാണത് പറഞ്ഞത്.

“എന്നാൽ ഞാൻ വേഗം റെഡിയായിട്ട് വാങ്ങി തരാം ട്ടോ” ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

“അയ്യോ അത് വേണ്ട കഴിച്ച് കഴിഞ്ഞിട്ട് വാങ്ങി തന്നാൽ മതി” പെണ്ണ് തളർന്ന സ്വരത്തിൽ പറഞ്ഞു.

” അപ്പോ അനു കുട്ടി കഴിക്കുന്നില്ലേ ഇപ്പോ?” പെണ്ണിന്റെ തളർച്ചയിലുള്ള കിടപ്പ് കണ്ട ടെൻഷനിൽ ഞാൻ ചോദിച്ചു.

” എനിയ്ക്ക് എന്താണെന്നറിയില്ല നല്ല ക്ഷീണം പിന്നെ നല്ല വയറു വേദനയും ഉണ്ട്. ആദി കുട്ടൻ പോയി കഴിച്ചിട്ട് വാ ഞാൻ പിന്നെ എപ്പോഴെങ്കിലും കഴിച്ചോളാം” പെണ്ണ് ഇടറിയ സ്വരത്തിൽ പറഞ്ഞു.

“എന്നാലേ നമ്മൾ ഒരുമിച്ചേ കഴിക്കുന്നുള്ളൂ നീ കഴിക്കാതെ ഞാൻ അങ്ങനെ ഒറ്റയ്ക്ക് കഴിക്കുന്നില്ല” ഞാൻ പെണ്ണിനോട് പറഞ്ഞിട്ട് വേഗം ബാത്ത് റൂമിൽ കേറി ഒരു പത്തു പതിനഞ്ച് മിനിറ്റിനുള്ളിൽ കുളിയും പല്ലുതേപ്പും ഒക്കെ തീർത്ത് പുറത്തിറങ്ങി. സാധാരണ 30 മിനിറ്റ് കൊണ്ട് കുളിക്കുന്ന ഞാനാണ് ഈ പത്ത് പതിനഞ്ച് മിനിറ്റിനുളളിൽ എല്ലാം തീർത്ത് ഇറങ്ങിയതെന്ന കാര്യം ഓർത്തപ്പോൾ എനിയ്ക്ക് തന്നെ അത്ഭുതം തോന്നി. കുളി കഴിഞ്ഞ് ബെഡ് റൂമിൽ എത്തിയ ഞാൻ കാണുന്നത് പെണ്ണ് കട്ടിലിൽ കിടന്ന് നല്ല ഉറക്കം. പാവം ഉറങ്ങിക്കോട്ടെന്ന് കരുതി ഞാൻ വിളിച്ചുണർത്തിയില്ല. കട്ടിലിൽ ഉടുത്ത് മാറാനായിട്ട് ട്രോളി ബാഗിൽ നിന്ന് എടുത്ത് വച്ച നീല ഡെനിം ഷർട്ടും ചാര നിറത്തിലുള്ള ജീൻസും എടുത്തിട്ടിട്ട് റൂമിലെ കണ്ണാടിയ്ക്ക് മുൻപിൽ നിന്ന് മുടിയൊക്കെ ചീർപ്പ് വച്ച് ഈരി സെറ്റാക്കി.

പിന്നെ ഞാൻ കോട്ടെജിന്റെ ഡോർ ലോക്ക് ചെയ്തിട്ട് റിസപ്ഷനിലേയ്ക്ക് നീങ്ങി. അവിടെ ഇന്നലെ കണ്ട റിസപ്ഷനിസ്റ്റ് പയ്യനോട് അടുത്തു റെസ്റ്റോറന്റുണ്ടോന്ന് ചോദിച്ചപ്പോ “സാർ നമ്മുടെ റിസോർട്ടിന്റെ അകത്തെ പരിസരത്ത് തന്നെ റെസ്റ്റോറന്റുണ്ട്. സാർ റൂമിൽ ഇരുന്നു വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഫുഡ് അങ്ങോട്ടെയ്ക്ക് എത്തിച്ചു തരുമായിരുന്നല്ലോ” അവൻ പറഞ്ഞു.

“സാരമില്ല ഞാൻ ഒന്ന് പോയി നോക്കിയിട്ടു വരട്ടെ റെസ്റ്റോറന്റും റിസോർട്ടിന്റെ പരിസരവും ഒക്കെ കാണേം ചെയ്യാലോ” ഞാൻ അവനോട് പറഞ്ഞിട്ട് പതിയെ റിസപ്ഷൻ ഇരിക്കുന്ന കെട്ടിടത്തിൽ നിന്ന് അവൻ പറഞ്ഞതനുസരിച്ച് റെസ്റ്റോറന്റ് ലക്ഷ്യമാക്കി നടന്നു. ഇന്നലെ രാത്രിയിൽ വന്നതു കൊണ്ട് പരിസരമൊന്നും റിസോർട്ടിന്റെ ശരിക്കും കാണാൻ പറ്റിയിരുന്നില്ല. നല്ല കരിങ്കൽ പാകിയ വിധമാണ് മുറ്റത്തിട്ടിരിക്കുന്ന ടൈലുകളുടെ ആകൃതി. പിന്നെ അലങ്കാരത്തിനായി വിദേശ രാജ്യങ്ങളിൽ ഒക്കെ കാണുന്ന തരത്തിലുള്ള വെട്ടി നിറുത്തിയിരിക്കുന്ന ബുഷുകൾ ഒക്കെ കണ്ടു. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നതാണ് റിസോർട്ടിന്റെ സ്ഥലം. റിസോർട്ട് അൽപ്പം ഉയർന്ന് നിൽക്കുന്ന സ്ഥലത്താണ് അതിന്റെ താഴെ നിറയെ നെൽപാടങ്ങളും പിന്നെ ദൂരെ കുന്നും മലയുമൊക്കെ കാണാം.

അങ്ങനെ കാഴ്ചകളൊക്കെ നോക്കി നടന്ന് ഞാൻ റെസ്റ്റോറന്റിൽ എത്തി. നല്ല മരത്തിന്റെ കൊത്തു പണികളോട് കൂടിയുള്ളതാണ് ഉൾവശം. ഉള്ളിൽ അരണ്ട വെളിച്ചത്തോട് കൂടിയ എൽ.ഇ.ഡി ലൈറ്റിംഗ് സിസ്റ്റം ആണ് മൊത്തം. എയർ കണ്ടീഷൺ ചെയ്തതാണ് റെസ്റ്റോറന്റിനുൾവശം. അതുകൊണ്ട് നല്ല തണുപ് ഉണ്ട് അവിടമാകെ. കയറിയ പാടെ സ്റ്റാഫ് ഏന്താണ് വേണ്ടതെന്നൊക്കെ ചോദിച്ചു? ഞാൻ രാവിലെ കഴിക്കാനായിട്ട് മസാല ദോശയും സാമ്പാറും പാഴ്സൽ വാങ്ങി ബിൽ പേ ചെയ്തിട്ട് റൂമിലേയ്ക്ക് തിരിച്ചു.

റൂമിൽ എത്തിയപ്പോൾ ഞാൻ കാണുന്നത് പെണ്ണ് കട്ടിലിന്റെ ക്രാസിയിൽ തലയണ ചാരി വെച്ച് ഇരുപ്പുണ്ട്. എന്നെ കണ്ടതോടെ അനു കുട്ടിയുടെ മുഖത്ത് ഒരു വോൾട്ടേജ് ഇല്ലാത്ത ചിരി വിടർന്നു. കക്ഷി ഇപ്പോഴും നല്ല ക്ഷീണത്തിലാണെന്ന് ആ മുഖം നോക്കിയാൽ അറിയാം. ഞാൻ പാഴ്സൽ വാങ്ങിയ ഭക്ഷണത്തിന്റെ കവർ റൂമിലെ ടേബിളിൽ വച്ച ശേഷം.

അവളുടെ അരികിൽ ചെന്ന് നിന്നിട്ട് അവളുടെ മുഖം എന്റെ രണ്ട് കൈ കൊണ്ടും ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു. “ഇപ്പോ കുറവുണ്ടോ ഡാ നിനക്ക്?”

“ചെറിയ കുറവുണ്ട് ഇപ്പോൾ എന്നാലും ഇടയ്ക്ക് വേദനയുണ്ട് വയറ്” പെണ്ണ് വയറ് പൊത്തി പിടിച്ചു കൊണ്ട് തളർന്ന സ്വരത്തിൽ പറഞ്ഞ് കട്ടിലിന്റെ അടുത്ത് നിന്നിരുന്ന എന്റെ ദേഹത്തേയ്ക്ക് അവളുടെ തല ചേർത്ത് വെച്ചു. ഞാൻ അനുവിന്റെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു. ” വേദനയൊക്കെ മാറിക്കോളുംട്ടോ ഞാനില്ലെ എന്റെ അനു കുട്ടിയുടെ കൂടെ. വാ നമ്മുക്ക് കഴിക്കാം ഞാൻ പാഴ്സൽ വാങ്ങി കൊണ്ടുവന്നിട്ടുണ്ട്”

“വിശപ്പില്ല ആദി കുട്ടാ ഞാൻ പിന്നെ കഴിച്ചോളാം” പെണ്ണ് എന്റെ ദേഹത്ത് തല ചേർത്ത് വച്ച് കൊണ്ട് പറഞ്ഞു. ” അനു കുട്ടി കഴിച്ചില്ലെങ്കിൽ ഞാനും കഴിക്കണില്ല”. ഞാൻ അവളെ കൊണ്ട് അത് കഴിപ്പിച്ചേ അടങ്ങുവെന്ന വാശിയിൽ പറഞ്ഞു. ” വാശിപിടിക്കല്ലേ ആദി എനിക്കിപ്പോ വിശപ്പില്ലാത്തോണ്ടാ… മേനൊന്ന് മനസ്സിലാക്ക ഡാ ചക്കരെ” പെണ്ണ് കരച്ചിലിന്റെ വക്കെത്തിയ പോലെ ഇടറിയ സ്വരത്തിൽ പറഞ്ഞു. “എന്നാൽ ഞാൻ വാരി തന്നാൽ കഴിക്കോ അനു കുട്ടി നീ?” എങ്ങനെയെങ്കിലും അവളെ കൊണ്ട് കഴിപ്പിക്കണമെന്ന് വിചാരിച്ച എനിയ്ക്ക് അപ്പോൾ തോന്നിയതാണ് അങ്ങനെ ചോദിക്കാൻ.

അതോടെ തളർന്നിരിക്കുന്ന അവളുടെ മുഖത്ത് ചെറിയ നാണമൊക്കെ വന്നു. “ഉം” പെണ്ണ് പതിയെ മൂളി കൊണ്ട്കട്ടിലിൽ ഇരുന്നു കൊണ്ട് എന്നെ വട്ടം കെട്ടി പിടിച്ചു. ഞാൻ കുനിഞ്ഞ് അവളുടെ മുടിയിൽ ഉമ്മ വെച്ചിട്ട് “ഫുഡ് എടുക്കട്ടേന്ന്” പറഞ്ഞ് കൊണ്ട് ഞാൻ പാർസൽ വച്ച ടേബിളിനടുത്തേയ്ക്ക് നീങ്ങി. കൊണ്ട് വന്ന പാർസൽ കവർ തുറന്ന് ഡിസ്പോസിബിൾ പ്ലേറ്റിലേയ്ക്ക് മസാല ദോശ എടുത്ത് വെച്ചിട്ട് സാമ്പാർ പായ്ക്ക് ചെയ്ത് തന്ന ചെറിയ ബോക്സ് തുറന്ന് അതിൽ മസാല ദോശ കിള്ളിയെടുത്തിട്ട് ചാറിൽ ഒന്ന് മുക്കിയ ശേഷം ഞാൻ പ്ലേറ്റുമായി പോയി കട്ടിലിൽ അനുകുട്ടിയുടെ അടുത്ത് ഇരുന്ന് കൊണ്ട് കൈയ്യിലുള്ള ദോശയുടെ ഭാഗം നേരെ നീട്ടിയതോടെ പെണ്ണ് വായ തുറന്നു ഞാൻ അത് അവളുടെ വായിൽ വച്ചു കൊടുത്തു. കക്ഷി അതോടെ പതിയെ ചവച്ച് കഴിച്ചു തുടങ്ങി.

” അതേ എനിയ്ക്കും ഇതു പോലെ സുഖമില്ലാതെ ആകുമ്പോൾ വാരി തരണെ?” ഞാൻ അവർക്കു ദോശ വായിൽ വച്ചു കൊടുക്കുന്നതിനിടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

അതോടെ കക്ഷി വേഗത്തിൽ ചവച്ച് ഇറക്കി കൊണ്ട് എന്റെ രണ്ട് കവിളിലും അവളുടെ രണ്ടു കൈകൾ ചേർത്ത് പിടിച്ചിട്ട് “എന്റെ ആദി കുട്ടന് അസുഖം

വരാതെ ഞാൻ നോക്കിക്കോളാം, അത് പോരെ?” പെണ്ണ് എന്റെ കവിളിൽ പതിയെ തലോടി കൊണ്ടാണ് അത് പറഞ്ഞത്.

“ഞാൻ ചുമ്മാ പറഞ്ഞതല്ലെ അനു കുട്ടി അങ്ങനെ എന്തേലും വന്നാൽ നി എന്റെ അടുത്തു നിന്ന് മാറില്ലാന്ന് എനിക്കറിഞ്ഞൂടെ?” ദോശ അനുവിന്റെ വായിൽ വച്ച് കൊടുക്കുന്നതിനിടെ ഞാൻ പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ടതോടെ പെണ്ണിന്റ മുഖം ഒന്ന് വാടി. “ആദി ദേ ഇങ്ങനൊന്നും പറയല്ലേ ട്ടൊ” പെണ്ണ് ഇടറിയ സ്വരത്തിൽ എന്തോ പറയാൻ വന്നത് പെട്ടെന്ന് നിറുത്തി.

അവളുടെ മുഖം വാടിയതോടെ ഞാൻ ബെഡിൽ നിന്ന് ഒന്ന് പൊന്തിയിട്ട് പെണ്ണിന്റ വലത്തെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു.” എന്റെ ചേച്ചി പെണ്ണെ നിന്നോട് ഒരു തമാശയും പറയാൻ പറ്റില്ലാലോ അപ്പോഴെയ്ക്കും അത് സീരിയസ് ആക്കും നീ”

അതോടെ പെണ്ണിന്റെ മുഖമൊന്ന് തെളിഞ്ഞു. “അതേ ഇങ്ങനത്തെ തമാശയൊന്നും ഇനി പറയണ്ടാട്ടോ ഇനി പറഞ്ഞാൽ എന്റെ കൈയ്യിൽ നിന്ന് നല്ല പിച്ചു കിട്ടും”. പെണ്ണ് എന്റെ ഇടത്തെ കൈ തണ്ടയിൽ അമർത്തി പിടിച്ചു കൊണ്ടാണത് പറഞ്ഞത്.

അങ്ങനെ രണ്ട് മസാല ദോശ ഒരു വിധം പെണ്ണ് കഴിച്ചു. വായ കഴുകാനായിട്ട് പെണ്ണ് കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഹാളിലെ വാഷ് ബേസിനിന്റെ അടുത്തേയ്ക്ക് പോയി. ആ സമയത്ത് ഞാൻ എനിയ്ക്കായിട്ട് മസാല ദോശ പാർസൽ വാങ്ങിയ കവറിൽ നിന്ന് അനുവിന് വേണ്ടി എടുത്ത അതേ പ്ലേറ്റിലിട്ട് കഴിക്കാൻ തുടങ്ങി. മുഖം കഴുകി വന്ന അനുവിന്റെ മുഖത്ത് നോക്കിയപ്പോൾ കക്ഷി നേരത്തെക്കാളും ഒന്ന് ഉഷാറായ പോലെ തോന്നി. പെണ്ണ് കട്ടിലിൽ കയറി ഇരുന്നു തലയണ എടുത്തു ക്രാസിയിൽ ചാരി ഇരുപ്പായി. ഞാൻ ആ സമയം ദോശ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെണ്ണ് എനിയ്ക്ക് നേരെ കൈ നീട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.

“ആദി ഫോൺ ഒന്ന് തന്നെ ഞാൻ എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഒന്ന് നോക്കട്ടെ”

ഞാൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അനൂന് കൊടുത്തിട്ട് വീണ്ടും എന്റെ കഴിക്കൽ തുടർന്നു. കക്ഷി ഫോണിൽ എന്തൊക്കെയോ കാര്യമായിട്ട് നോക്കുന്നുണ്ട് അതിനനുസരിച്ച് അവളുടെ മുഖ ഭാവം മാറി മറിയുന്നത് ഞാൻ നോക്കുമ്പോഴൊക്കെ കാണുന്നുണ്ട്. പെട്ടെന്ന് പെണ്ണ് എന്നെ തോണ്ടി വിളിച്ചിട്ട് ” ആദി നീ ഫേസ്ബുക്കിലെ റിലേഷൻ ഷിപ്പ് സ്റ്റാറ്റസ് മാറ്റി എന്നെ ടാഗ് ചെയ്തല്ലേ?”

ഞാൻ ഒന്ന് മൂളി കൊണ്ട് വീണ്ടും എന്റെ കഴിക്കൽ തുടർന്നു. “അതേതായാലും നന്നായി ഞാൻ ഫോണില്ലാത്തോണ്ട് മാറ്റാതിരുന്നതാ. അന്ന് റെജിസ്ട്രാഫീസിന്റെ അവിടെ നിന്ന് എടുത്ത നമ്മുടെ ഫോട്ടോ ഇടട്ടെ ഞാൻ ഫേസ്ബുക്കിൽ?” അനു ഫോണിൽ നിന്ന് മുഖമുയർത്താതെ ചോദിച്ചു. “അന്ന് എടുത്ത നമ്മുടെ ഫോട്ടോ ഫോണിൽ ഉണ്ട്. അതിൽ നിന്ന് നിനക്ക് ഇഷ്ടമായത് ഏതാന്ന് വെച്ചാ ഇട്ടോടാ” ഞാൻ ദോശ വായിൽ ഇട്ട് ചവച്ച് അരക്കുന്നതിനിടെ പറഞ്ഞു.

പെണ്ണ് ഫോണിന്റെ ഡിസ്പ്ലേ എനിയ്ക്ക് നേരെ തിരിച്ചു പിടിച്ചു കൊണ്ട് “ഈ പിക്ചർ ഇടട്ടെ ആദി?”

“ഈ പിക്ചർ കൊള്ളാം, ഇത് തന്നെ ഇട്ടോ നീ പ്രൊഫൈൽ പിക്ചർ ആയിട്ട്” ഞാൻ അവളോട് പറഞ്ഞു. അന്ന് രജിസ്ട്രാർ ഓഫീസിന്റെ പരിസരത്ത് നിറയെ മരങ്ങൾ ഉള്ള ഭാഗത്ത് മാര്യേജ് രജിസ്ട്രർ ചെയ്തു കഴിഞ്ഞുള്ള പരിപാടിയൊക്കെ കഴിഞ്ഞപ്പോൾ

അനുവിന്റെ കൂട്ടുകാരികളായ സൗമ്യയും കൃഷ്ണയും കൂടി നിർബന്ധിച്ച് എടുത്തതായിരുന്നു അന്നെടുത്ത പിക്ചേഴ്സ്. അന്ന് ഒരു മജന്ത നിറത്തിലുള്ള വെഡിംഗ് സാരിയുടുത്ത് അതിനു മാച്ചിംഗ് ആയിട്ടുള്ള ബ്ലൗസ്സും ഉടുത്ത് ആയിരുന്നു അന്ന് അനു വന്നത്. ഞാൻ ഒരു ചുവന്ന ഷർട്ടും വെള്ള കസവ് മുണ്ടും ആണ് അന്നുടുത്തത്. അന്ന് ഞങ്ങളെ രണ്ടു പേരേയും ചേർത്ത് നിർത്തി അവർ ഒരുപാട് പിക്ചർ ഫോണിൽ എടുത്തിരുന്നല്ലോ? അതിൽ മാലയും ബൊക്കയും പിടിച്ച് എന്റെ നെഞ്ചിൽ അനു ചാരി നിൽക്കുന്ന ഒരു പിക്ചർ ഉണ്ടായിരുന്നു. അതാണ് കക്ഷി എന്നെ കാണിച്ചു തന്നിട്ട് ചോദിച്ചത്.

എന്റെ കഴിക്കൽ കഴിഞ്ഞപ്പോ ഞാൻ ആ പാത്രവും കവറുകളും കോട്ടെജിന്റെ പുറത്തുള്ള വേയ്സ്റ്റ് ബിന്നിൽ കൊണ്ട് ചെന്നിട്ടിട്ട് അകത്തേയ്ക്ക് തിരിച്ചു കയറി കോട്ടെജിന്റെ ഹാളിലുള്ള വാഷ്ബേസിനിൽ പോയി കൈയ്യും മുഖവുമൊക്കെ കഴുകി ബെഡിൽ വന്ന് അനുവിന്റെ അടുത്ത് പോയി ഇരുന്നു. ഞാൻ ചെന്നിരുന്ന പാടെ പെണ്ണ് എന്റെ തോളിൽ തല ചേർത്ത് വച്ച് ഇരുന്നിട്ട് അവളുടെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ മാറ്റിയത് കാണിച്ചു തന്നു. പിന്നെ എന്റെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ യൂസർ നെയിം ഉം പാസ്‌വേർഡും കക്ഷി ചോദിച്ചു വാങ്ങിയിട്ട് എന്റെ പ്രൊഫൈൽ പിക്ചറും അവൾ ഇട്ട അതേ പിക്ചർ തന്നെ ആക്കി.

കുറേ നേരം ആയിട്ട് കക്ഷി എന്റെ തോളിൽ ചാരി ഇരുന്ന് ഫോണിൽ എന്തൊക്കെയോ നോക്കുന്നുണ്ട്. പെട്ടെന്ന് എന്തോ ഓർത്തത് പോലെ പെണ്ണ് എന്റെ തോളിൽ നിന്ന് തലയുയർത്തിയിട്ട് എന്റെ കോളറിൽ പിടിച്ച് വലിച്ചിട്ട് പറയുകയാണ് “ആദി എനിയ്ക്ക് ഫോണും ഒരു സിം കാർഡും എടുത്ത് തരണം വർക്ക് ചെയ്ത് തുടങ്ങുമ്പോൾ ഫോണില്ലാതെ പറ്റില്ല. പിന്നെ എനിയ്ക്ക് എന്റെ ആദി കുട്ടനേം വിളിക്കാനുള്ളതല്ലേ?

പെട്ടെന്ന് അവൾ കോളറിൽ പിടിച്ച് വലിച്ചപ്പോൾ എനിയ്ക്ക് ദേഷ്യം വന്നതാണെങ്കിലും വീട്ടിൽ വച്ച് ടീവി കണ്ട് കൊണ്ടിരുന്നപ്പോൾ ഞാൻ ഒന്ന് മുഖം കറുപ്പിച്ച് പറഞ്ഞപ്പോഴെയ്ക്കും പെണ്ണ് കണ്ണ് നിറച്ച് ഇരുന്ന സീൻ ഒക്കെ ഓർത്തപ്പോഴും പിന്നെ ഇപ്പോ പിരീയഡ്സിന്റ വേദനയിലാണ് കക്ഷി എന്ന കാര്യമൊക്കെ ഓർത്തപ്പോൾ പാവം തോന്നിയിട്ട് വന്ന ദേഷ്യം ഞാൻ കടിച്ചമർത്തി, ചിരിച്ചു കൊണ്ട് പെണ്ണിന്റെ രണ്ട് കൈയ്യും ചേർത്ത് പിടിച്ചിട്ട് പറഞ്ഞു. “ഇതാ ഞാൻ പറഞ്ഞെ നീ എന്നെക്കാളും 5 വയസ്സിനു മൂത്തതാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലാന്ന്”

” അല്ലേലും കാണുന്നോരൊക്കെ വിചാരിച്ചിക്കുക ആദി കുട്ടനാണ് എന്നെക്കാൾ പ്രായകൂടുതലാണെന്നാ” പെണ്ണ് അൽപം ഗമയിൽ പറഞ്ഞു.

“5 വയസ്സിന്റെ കുറവ് മാത്രമല്ല ബോധത്തിന്റെ കാര്യത്തിൽ നിനക്ക് ഒരു 50 രൂപയുടെ കുറവും ഉണ്ട്” ഞാൻ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു. അതോടെ ദേഷ്യം വന്ന അനു അവളുടെ സ്ഥിരം കലാപരിപാടിയായ എന്റെ കൈയ്യിൽ പിച്ചുന്നത് തുടങ്ങി. അവൾ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് ഞാൻ പറഞ്ഞു:

“എന്റെ അനുകുട്ടി ചില സമയത്തെ നിന്റെ പെരുമാറ്റം കണ്ടാൽ എനിക്കങ്ങനെ തോന്നി പോവാറുണ്ട്. ചില സമയം നീ തനി ഒരു പൊട്ടി പെണ്ണായി മാറുന്നുണ്ട്”

“എനിക്കിങ്ങനെ കുറുമ്പ് കാണിക്കാൻ നീയല്ലാതെ വേറെ ആരാ ഉള്ളത്?” പെണ്ണ് അൽപ്പം ഇടറിയ സ്വരത്തിൽ പറഞ്ഞു.

അവളുടെ ശബ്ദത്തിലെ പതർച്ച മനസ്സിലാക്കിയ ഞാൻ അവളെ പതിയെ ചേർത്ത് പിടിച്ചിട്ട് നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു.

“നിന്റെ ഈ കൊഞ്ചലും കുറുമ്പുമൊക്കെ എനിയ്ക്കും ഇഷ്ടമാ നീ ഇഷ്ടമുള്ളതൊക്കെ ചെയ്തോ മുത്തെ നിനക്ക് ഫുൾ സപ്പോർട്ട് ആയിട്ട് ഞാനില്ലെ?”

ഞാൻ പറഞ്ഞത് കേട്ടതോടെ പെണ്ണിന്റ മുഖം ശരിക്കുമൊന്ന് തെളിഞ്ഞു.

എന്റെ വലത്തെ കവിളിൽ ഒരുമ്മ തന്നിട്ട് പെണ്ണ് വീണ്ടും എന്റെ തോളിൽ ചാരിയിരുപ്പായി.

“അതേ ആദി നമ്മുക്ക് കുറച്ച് പൈസ കൃഷ്ണയോട് കടം വാങ്ങിയാലോ? വീട് വാടകയ്ക്ക് എടുക്കുമ്പോൾ അഡ്വാൻസ് കൊടുക്കാനും പിന്നെ എനിയ്ക്ക് ഫോൺ വാങ്ങാനും പൈസ വേണ്ടെ ഞാൻ ചോദിക്കട്ടെ കുറച്ചു പൈസ അവളോട്? എനിക്ക് സാലറി കിട്ടി കഴിയുമ്പോൾ തിരിച്ചു കൊടുക്കാലോ”…. പെണ്ണ് എന്റെ തോളിൽ ചാരി ഇരുന്നു കൊണ്ടാണ് ഈ കാര്യം പറഞ്ഞത്.

അപ്പോഴാണ് അമ്മ അനുവിന്റെ കൈയ്യിൽ ഏൽപ്പിച്ച ഓഫീസ് ബാഗിന്റെ കാര്യമോർത്തത്. നേരത്തെ അത് എടുത്ത് നോക്കിയ കാര്യം അനുവിനോട് പറയാൻ മറന്നു പോയിരുന്നു. ‘ഞാൻ ഒരു സാധനം കാണിച്ചു തരാമെന്ന് പറഞ്ഞിട്ട്’ ബെഡിൽ നിന്നിറങ്ങി ഷെൽഫിൽ എടുത്ത് വെച്ച ബാഗ് കൊണ്ടു വന്ന് അനുവിന്റെ അടുത്ത് കൊണ്ടുവച്ചിട്ട് തുറന്ന് നോക്കാൻ പറഞ്ഞു. അപ്പോഴാണ് അവളും ആ ബാഗിന്റെ കാര്യമോർത്തത്. കക്ഷി ആദ്യം തുറന്നത് പൈസ വച്ച സ്പേസ് ആയിരുന്നു. അതിൽ പൈസ കണ്ട ഞെട്ടലിൽ പെണ്ണിന്റ മുഖത്ത് ചിരി വിടർന്നു. “ഈ ബാഗിന്റ കാര്യം നമ്മൾ രണ്ടാളും മറന്നു പോയി അല്ലേ ആദി? ഇനി ഇപ്പോ കൃഷ്ണേനോടൊന്നും ചോദിക്കണ്ടാലോ ഭാഗ്യം” …. അനു ഒരു കെട്ട് നോട്ട് കൈയ്യിലെടുത്ത് കൊണ്ട് മറിച്ചു നോക്കുന്നതിനിടയിലായിരുന്നു ഇത് പറഞ്ഞത്. ” അപ്പോ ഈ ബ്ലാങ്ക് ചെക്ക് നീ കണ്ടില്ലേ അനു കുട്ടി?” പൈസ വച്ച ബാഗിന്റെ സ്പേയ്സിൽ നിന്ന് ചെക്ക് എടുത്ത് അവൾക്ക് നേരെ നീട്ടി കൊണ്ട് ഞാൻ ചോദിച്ചു.. ” അയ്യോ ഇതെന്തിനാ അച്ഛൻ തുക എഴുതാതെ ഒപ്പിട്ട് മാത്രം വച്ചേക്കുന്നെ? പെണ്ണ് ചെക്ക് കയ്യിൽ പിടിച്ചിട്ട് ഒന്നും മനസ്സിലാകാതെ പോലെ പറഞ്ഞു.

“എന്റെ അനു കുട്ടി നിനക്ക് സംഗതി എന്താന്ന് മനസ്സിലായില്ലേ? നമ്മുക്ക് വീട് വാങ്ങാൻ വേണ്ടിയിട്ടാ അച്ഛൻ ആ ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് വെച്ചത്. വീടിന് എത്രയാകുമെന്ന് വെച്ചാൽ എഴുതാലോ അപ്പോൾ. അങ്ങേരുടെ കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവിനെ നമിക്കണം.” ഞാൻ അനുവിന്റെ കൈയ്യിൽ നിന്ന് ചെക്ക് വാങ്ങിച്ച് നോക്കിയിട്ട് അവളുടെ കൈയ്യിൽ തന്നെ തിരിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.

“ശരിയാ” ഞാൻ പറഞ്ഞതിനെ പെണ്ണ് പിന്താങ്ങി.

“അതേ അനു കുട്ടി നിനക്ക് മെഡിക്കൽ ഷോപ്പിൽ നിന്ന് ആ പറഞ്ഞ രണ്ട് സാധനങ്ങൾ വാങ്ങണ്ടെ?” ഞാൻ പെണ്ണിന്റെ കാലിന്റെ അടിയിൽ ഇക്കിളിയാക്കി കൊണ്ട് ചോദിച്ചു.

“ആദി ചുമ്മാതിരി മോനെ എനിക്ക് വയ്യാത്തതാണ് ട്ടോ …. പെണ്ണ് ഞാൻ കാലിന്റെ അടിയിൽ ഇക്കിളിയാക്കി കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ഒന്നിളകി കൊണ്ടാണത് പറഞ്ഞത്.

“ഓ…പിന്നെ നീ ഇപ്പോ അതൊരു അടവാക്കി മാറ്റിയിരിക്കുകയാ അല്ലേ ഡി കള്ളീ? ” ഞാൻ ചിരിച്ചു കൊണ്ട് പെണ്ണിനോട് ചോദിച്ചു.

“അതെന്നുമല്ല, ഈ സമയത്ത് പെൺപിള്ളേർക്ക് ശരീരത്തിനും മനസ്സിനും ഒരു സുഖോണ്ടാവില്ല അത് ആദി കുട്ടന് പതിയെ എല്ലാം മനസ്സിലാവും” പെണ് എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

“കുറച്ചൊക്കെ എനിക്കറിയാം മുത്തെ, ഇനി അതൊക്കെ എന്നെ പറഞ്ഞ്

മനസ്സിലാക്കി തരാൻ എനിക്കെന്റ പെണ്ണില്ലെ. എന്നാൽ ഞാൻ നീ പറഞ്ഞ ഐറ്റംസ് വാങ്ങി വരാം” ഞാൻ ബെഡിൽ മുട്ടു കുത്തി നിന്ന് പെണ്ണിന്റെ മൂക്കിൽ എന്റെ മൂക്ക് മുട്ടിച്ചു കൊണ്ടാണത് പറഞ്ഞത്.

ഞാൻ കട്ടിലിൽ നിന്നിറങ്ങി കോട്ടെജിന്റെ ഡോറിന്റ അടുത്തേയ്ക്ക് നീങ്ങവേ പെണ്ണ് പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു “വേഗം വരണെ ആദീ” ….

ഞാൻ തിരിഞ്ഞു നിന്ന് അവൾക്കൊരു ചിരി സമ്മാനിച്ചിട്ട് കേട്ടെജിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി റിസോർട്ടിലെ പാർക്കിങ്ങ് ഏരിയയിലേയ്ക്ക് നടന്നു. അവിടെ നമ്മുടെ പോളോ കുട്ടൻ എന്നെയും പ്രതീക്ഷിച്ചെന്ന പോലെ കിടപ്പുണ്ടായിരുന്നു. കൈയ്യിലെ കീ ലെസ്സ് റിമോർട്ടിലെ അൺ ലോക്ക് സ്വിച്ചിൽ കൈമർത്തിയതോടെ ഇൻഡിക്കേറ്റർ ഒന്ന് കണ്ണ് ചിമ്മി അടഞ്ഞു. കാറിൽ കയറിയ പാടെ ഞാൻ സീറ്റ് ബെൽറ്റ് വലിച്ച് ഇട്ട ശേഷം വണ്ടി സ്റ്റാർട്ട് ചെയ്ത് ടൗൺ ലക്ഷ്യമാക്കി നീങ്ങി. ഒരു ഇരുപത് മിനിറ്റിനുള്ളിൽ പാലക്കാട് ടൗണിൽ എത്തി അവിടെ കണ്ട ഒരു പേ ആൻഡ് പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്ത് ഇറങ്ങിയ ഞാൻ മെഡിക്കൽ ഷോപ്പ് അന്വേഷിച്ച് നടപ്പായി. വഴിയിൽ കണ്ട ആളോട് ഇവിടെ അടുത്ത് എവിടെയെങ്കിലും മെഡിക്കൽ ഷോപ്പുണ്ടോന്ന് ചോദിച്ചപ്പോൾ റോഡിന്റെ എതിർവശത്തുള്ള ഷോപ്പിംഗ് കോംപ്ലക്സ് ചൂണ്ടിക്കാണിച്ചിട്ട് അതിൽ ഒരു നീതി മെഡിക്കൽ സ്റ്റോറുണ്ടെന്ന് അയാൾ പറഞ്ഞു. അയാൾക്ക് ‘താങ്ക്സ് ‘ പറഞ്ഞ് ഞാൻ റോഡ് മുറിച്ചു കടന്ന് മെഡിക്കൽ ഷോപ്പ് ലക്ഷ്യമാക്കി നടന്നു. മെഡിക്കൽ ഷോപ്പിൽ ഉച്ച സമയമായതിനാൽ തിരക്കുണ്ടായിരുന്നില്ല അവിടെ ആ സമയം ഒരു 35 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന സാരി ഉടുത്ത ഒരു ലേഡീ സ്റ്റാഫ് ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. പാഡ് എങ്ങനെ ചെന്ന് ചോദിക്കുമെന്ന ചമ്മലിൽ ഞാൻ മെഡിക്കൽ ഷോപ്പിന്റെ അകത്തേയ്ക്ക് കയറി. പിന്നെ അനൂന് ഇപ്പോ അത് അത്യാവശ്യമാണെന്ന കാര്യം ഓർത്തപ്പോൾ ഞാൻ എന്റെ ചമ്മലൊക്കെ മാറ്റി വച്ചിട്ട് ചോദിച്ചു. “ചേച്ചി ഒരു സാനിറ്ററി പാഡ് വേണം” “ഏത് സൈസ്സാണ് വേണ്ടതെന്ന് ” അവർ ചോദിച്ചു. ഇതിനെ കുറിച്ച് വല്യ പിടിയില്ലാത്തത് കൊണ്ട് ഞാൻ വലിയ പാക്ക് തന്നെ തരാൻ പറഞ്ഞു.

അങ്ങനെ അത് അവർ കടലാസിൽ പൊതിഞ്ഞു എന്റെ കൈയ്യിലേയ്ക്ക് തന്നപ്പോഴാണ് അനു പറഞ്ഞ ഗുളിക വാങ്ങണമെന്ന കാര്യം ഓർത്തത്. അതിന്റെ പേര് മറന്നു പോകുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ ഫോണിൽ അത് സേവ് ചെയ്ത് വച്ചിരുന്നു. ഞാൻ അത് ഓപ്പൺ ചെയ്ത് ആ പേര് പറഞ്ഞതോടെ അവർ അത് എത്ര വേണമെന്ന് ചോദിച്ചു. അതൊരു 20 എണ്ണം എടുത്തോളളാൻ ഞാൻ അവരോട് പറഞ്ഞു. അങ്ങനെ മെഡിക്കൽ ഷോപ്പിൽ നിന്ന് പറഞ്ഞ സാധനങ്ങൾ വാങ്ങി ബിൽ പേ ചെയ്തിട്ട് ഞാൻ കാർ പാർക്ക് ചെയ്ത പേ ആൻഡ് പാർക്ക് ലക്ഷ്യമാക്കി നടന്നു. നടക്കുന്ന വഴിയിൽ ‘മൈജിയുടെ’ ഒരു വലിയ ഷോറും കണ്ടപ്പോഴാണ് അനു മൊബൈൽ വാങ്ങണമെന്ന് പറഞ്ഞ കാര്യം ഓർത്തത്. പിന്നെയാണ് അതിനുള്ള പൈസ എടുത്തില്ലാന്നുള്ള കാര്യം ഓർമ്മ വന്നത്. എന്തായാലും വൈകീട്ട് അനൂനെയും കൂട്ടി ഒന്ന് കറങ്ങാൻ ഇറങ്ങാം അപ്പോൾ വന്ന് വാങ്ങാലോന്ന് മനസ്സിൽ വിചാരിച്ച് ഞാൻ പേ ആൻഡ് പാർക്കിലേയ്ക്ക് നടന്നു.

പേ ആൻഡ് പാർക്കിങ്ങിൽ നിന്ന് കാറുമെടുത്ത് റിസോർട്ടിലേയ്ക്ക് തിരിച്ച ഞാൻ ഒരു പത്തിരുപത്തഞ്ച് മിനിറ്റിൽ അവിടെ തിരിച്ചെത്തി.

കാർ പാർക്കിംഗിൽ ഇട്ട ശേഷം വാങ്ങിയ സാധനങ്ങളുമായി കോട്ടെജ്

ലക്ഷ്യമാക്കി നടന്നു. റിസപ്ഷനിന്റെ മുൻപിൽ എത്തിയപ്പോൾ അവിടെ വിനോദേട്ടൻ നിൽപ്പുണ്ടായിരുന്നു. പുള്ളി എന്നെ കണ്ടപാടെ ചിരിച്ച് കൊണ്ട് അടുത്തേയ്ക്ക് വന്നിട്ട് “ഹായ് ആദിത്യൻ ഞാൻ കുറച്ച് മുൻപ് കോട്ടെജിൽ ചെന്നിരുന്നു അപ്പോ മിസിസ്സാണ് പറഞ്ഞത് താൻ ഒന്ന് പുറത്തേയ്ക്ക് പോയിരിക്കുകയാണെന്ന്”.

“ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങാനായി ഒന്ന് പുറത്ത് പോയതായിരുന്നു”, ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

” ഞാൻ വന്നത് വില്ലയുടെ കാര്യം പറയാനായിരുന്നു. എവിടെയാ നോക്കുന്നത് മലപ്പുറത്ത് ആണോ കോഴിക്കോട് ആണോ?” വിനോദ് ഗൗരവത്തിൽ ചോദിച്ചു.

” കോഴിക്കോട് മതി വിനോദേട്ടാ, അവിടത്തെ സൈബർ പാർക്കിലോട്ട് വൈഫിന് ട്രാൻസ്ഫർ കിട്ടും ഒരു മാസത്തിനുള്ളിൽ, അതുകൊണ്ട് കോഴിക്കോട് നോക്കാമെന്നാ ഞങ്ങൾ തീരുമാനിച്ചത്”

” ഓക്കെ ആദിത്യൻ എന്നാൽ ഞാൻ വർക്ക് കംപ്ലീറ്റ് ആയി കിടക്കുന്ന വില്ലകളുടെ പിക്ചേഴ്സ് അയച്ചു തരാം” വിനോദ് ചിരിച്ചു കൊണ്ട് പറഞ്ഞു. പോകുന്നതിനു മുൻപ് പരസ്പരം മൊബൈൽ നമ്പർ ഷെയർ ചെയ്തതിനു ശേഷം ആണ് ഞങ്ങൾ പിരിഞ്ഞത്.

കോട്ടെജിന്റെ ഡോർ ഓപ്പൺ ചെയ്ത് ബെഡ് റൂമിൽ എത്തിയപ്പോൾ അവിടെ അനൂനെ കാണുന്നില്ല കക്ഷി ബാത്ത് റൂമിൽ ആയിരുന്നു. ഞാൻ ബെഡിലേയ്ക്ക് വാങ്ങി കൊണ്ടുവന്ന സാധനങ്ങൾ വച്ചിട്ട് ബെഡിൽ കേറി കിടപ്പായി. ഒരു പത്ത് പതിനഞ്ച് മിനിറ്റിനുള്ളിൽ പെണ്ണ് ബാത്ത് റൂമിൽ നിന്ന് പുറത്തിറങ്ങിയിട്ട് ബെഡിനരികിലേയ്ക്ക് വന്നു എന്നെ വിളിച്ചു : “ആദീ, എന്ത് പറ്റി മോനെ ….എന്താ ഇപ്പോ കിടക്കുന്നെ നീ?

” ഒന്നൂല്ല അനു വെയിൽ കൊണ്ടിട്ടാണെന്ന് തോന്നുണു തല വേദനിക്കുന്നു. ദേ നീ പറഞ്ഞ സാധനങ്ങൾ വാങ്ങിയത് ബെഡിൽ വച്ചിട്ടുണ്ട്. ഞാൻ ബെഡിൽ കിടന്നു കൊണ്ടു പറഞ്ഞു.

“വെയിൽ കൊണ്ടതിന്റെ മാത്രമാകൂല തല വേദന സമയം എത്രയായെന്ന് നോക്കിയെ 3 മണി ആയി, ചോറ് കഴിക്കാൻ വൈകുന്നതിന്റെ കൂടി ആയിരിക്കും തലവേദന” പെണ്ണ് എന്റെ നെറ്റിയിൽ പതിയെ തടവി കൊണ്ട് പറഞ്ഞു.

“ഉം ശരിയാ” ഞാൻ അവൾ പറഞ്ഞതിനെ പിന്താങ്ങി.

“ആദി കുട്ടാ ഞാൻ ഇപ്പോ വരാം എന്നിട്ട് നമ്മുക്ക് ഇവിടത്തെ റെസ്സ്റ്റോറന്റിൽ പോയി എന്തെങ്കിലും കഴിക്കാം” പെണ്ണ് ഞാൻ വാങ്ങി കൊണ്ടു വന്ന പാഡ് അടങ്ങിയ കവറുമായി ബാത്ത്റൂമിലേയ്ക്ക് പോയി. ഇതിനിടയിൽ ഞാൻ ചെറുതായൊന്ന് ഉറങ്ങി. പിന്നെ അനു വന്ന് എന്നെ വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ എഴുന്നേറ്റത്.

കോട്ടേജിൽ നിന്നിറങ്ങിയ ഞങ്ങൾ രണ്ടാളും കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് റിസോർട്ടിന്റെ പരിസരത്തുള്ള റെസ്ടോറന്റിലേയ്ക്ക് നടന്നു. ഉച്ച സമയമായതിനാൽ നല്ല വെയിലുണ്ട് ഇതിനിടയിൽ വീശുന്ന കാറ്റ് ചെറിയൊരു ആശ്വാസം നൽകി. പോകുന്ന വഴിയിൽ അനു എന്നോട് കൊഞ്ചി ഓരോന്ന് പറഞ്ഞു കൊണ്ടാണ് നടക്കുന്നത്. ഞാൻ അവൾ പറയുന്നതൊക്കെ മൂളി കേട്ട് കൊണ്ട് അവളെ ചേർത്ത് പിടിച്ചു നടന്നു.

റെസ്റ്റോറിൽ എത്തിയ ഞങ്ങൾ ഫാമിലി ഡൈനിംഗ് ഏരിയയിൽ പോയി ഇരുന്നു. കഴിക്കാൻ വൈകിയതിനാൽ ഞങ്ങൾ രണ്ടാളുടെയും വയറ്റിൽ പാട്ട് കച്ചേരി തുടങ്ങിയിരുന്നു. അത് കൊണ്ട് എന്ത് കിട്ടിയാലും കഴിക്കാമെന്ന അവസ്ഥയിലാണ് ഞങ്ങൾ പോയി ഇരുന്നത്. വെയിറ്റർ വന്ന് എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ മീൽസ് ഉണ്ടാകില്ലേന്ന് ചോദിച്ചപ്പോൾ മീൽസ് തീർന്നു പോയെന്ന് അയാൾ പറഞ്ഞു. പിന്നെ എന്താ ഉള്ളതെന്ന് ചോദിച്ചപ്പോൾ

ഫ്രൈഡ് റൈസ് ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ ഫ്രൈഡ് റൈസ് മതിയെന്ന് വെയിറ്ററോട് പറഞ്ഞു കൊണ്ട് ഞങ്ങൾ അതിനായി കാത്തിരുന്നു.

“ആദി, ഇന്നെനിക്ക് ഫോൺ വാങ്ങി തരാമോ” …. പെണ്ണ് കൊഞ്ചി കൊണ്ട് എന്റെ ദേഹത്ത് മുട്ടിയുരുമി ഇരുന്നു.

പെണ്ണിനെ വെറുതെ ദേഷ്യം പിടിപ്പിക്കാനായിട്ട് ഞാൻ പറഞ്ഞു. “നിനക്കെന്തിനാ അനു കുട്ടി ഫോൺ? നീ ആവശ്യമുള്ളപ്പോഴൊക്കെ എന്റെ ഫോൺ എടുത്തോ” ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് മുഖത്ത് ഗൗരവം വരുത്തി കൊണ്ട് പറഞ്ഞു.

“എന്തിനാ ആദി ….. എനിയ്ക്ക് ഇനി വർക്ക് ചെയ്ത് തുടങ്ങിയാൽ ഫോൺ ഇല്ലാതെ പറ്റില്ലാ അത് കൊണ്ടല്ലെ. ‘കുട്ടാ’ ഞാൻ വാങ്ങി തരാൻ പറയുന്നെ. അല്ലേൽ ആദി കുട്ടന്റെ ഇപ്പോഴത്തെ ഫോൺ എനിയ്ക്ക് താ മോൻ പുതിയ ഫോൺ വാങ്ങിച്ചോ ”

പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയിട്ട് ഞാൻ പറഞ്ഞു. “ഏയ് എന്റെ ഫോൺ ഒന്നും നിനക്ക് തരാൻ പറ്റൂല്ല, നീ ആവശ്യമുള്ളപ്പോഴൊക്കെ എന്റെ ഫോൺ എടുത്തോ”

അതോടെ അനു മുഖം വീർപ്പിച്ചു കൊണ്ട് ഇരുന്നിരുന്ന കസേര എന്റെ അടുത്ത് നിന്ന് നീക്കിയിട്ട് കൊണ്ട് മുഖം വെട്ടിച്ച് ഇരുപ്പായി.

ഞാൻ പറഞ്ഞത് കേട്ടത് മുതൽ പിന്നെ പെണ്ണ് ഒന്നും മിണ്ടിയിട്ടില്ല പിണങ്ങി മുഖം വീർപ്പിച് അതേ ഇരുപ്പാണ്. ഇതിനിടയിൽ ഞങ്ങൾ കഴിക്കനായി ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കൊണ്ട് വന്ന് ടേബിളിൽ വച്ചു. വിശപ്പ് നല്ല വണ്ണം ഉണ്ടായത് കൊണ്ട് രണ്ടാളും അത് നന്നായി കഴിച്ചു. ഞാൻ ബിൽ പേ ചെയ്യാൻ നിന്ന സമയത്ത് പെണ്ണ് റെസ്റ്റോറന്റിന്റ പുറത്തിറങ്ങി.

ഞാൻ കാണുന്നത് പെണ്ണ് ദൂരെ കാണുന്ന വയലുകളുടെയും മലകളുടെയുമൊക്കെ കാഴ്ച നോക്കി നിൽക്കുന്നതാണ്. മുഖം ഇപ്പോഴും പിണക്കത്താൽ വീർപ്പിച്ചു തന്നെയാണ് നിൽപ്പ്.

ഞാൻ പെണ്ണിന്റെ അടുത്ത് ചെന്ന് ഒട്ടി നിന്നിട്ട് പറഞ്ഞു. “നല്ല രസമുണ്ടല്ലേ ഈ വ്യൂ കാണാൻ”.

ഞാൻ അവളെ ഒട്ടി നിന്നത് ഇഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ അടുത്ത് നിന്ന് നീങ്ങി നിന്നിട്ട് ഞാൻ പറഞ്ഞത് കേൾക്കാത്ത പോലെ നിന്നു. ഇനിയും പെണ്ണിനെ ദേഷ്യം പിടിപ്പിച്ചാൽ ശരിയാകില്ലെന്ന് മനസ്സിലാക്കിയ ഞാൻ അനൂന്റെ പിറകിൽ ചെന്ന് കക്ഷിയെ വട്ടം കെട്ടി പിടിച്ചു. എന്റെ കെട്ടി പിടുത്തം ഇഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ കൈയ് പിടിയിൽ നിന്ന് പുറത്ത് കടക്കാൻ വേണ്ടി കിടന്ന് കുതറിയിട്ട് “വിട് എന്നെ കെട്ടിപിടിക്കണ്ടാന്ന്” പറഞ്ഞ് കൊണ്ടിരുന്നു. ഞാൻ ചുറ്റും ആരെങ്കിലും ഉണ്ടോന്ന് ഒന്ന് കണ്ണോടിച്ച ശേഷം പെണ്ണിന്റെ മുഖം പതിയെ ഒന്ന് ചെരിച്ച് പിടിച്ചിട്ട് വലത്തെ കവിളിൽ ഒരുമ്മ കൊടുത്തു. അതോടെ പെട്ടെന്ന് ഞാൻ ഉമ്മ വെച്ച ഷോക്കിൽ പെണ്ണ് ഞെട്ടി കൊണ്ട് എന്റെ നേരെ തിരിഞ്ഞു നിന്നിട്ട് എന്റെ കണ്ണിലേക്ക് നോക്കി. അതോടെ ഞാൻ ചിരിച്ചു കൊണ്ട് പെണ്ണിനെ ഒന്നിറുക്കിയിട്ട് പറഞ്ഞു. “എന്റെ അനു കുട്ടി നിനക്ക് വാങ്ങി തന്നില്ലെങ്കിൽ പിന്നെ ഞാൻ ആർക്കാ വാങ്ങുക ഫോൺ? ഞാൻ ചുമ്മാ നിന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായിട്ട് പറഞ്ഞതല്ലെ”

ഞാൻ പെണ്ണിനെ ദേഷ്യം പിടിപ്പിക്കാനായിട്ട് പറഞ്ഞതാണെന്ന് മനസ്സിലായതോടെ അനു എന്റെ കൈയ്യിൽ പതിയെ നുള്ളിയിട്ട് എന്റെ കെട്ടിപിടുത്തത്തിൽ നിന്ന് കുതറി മാറിയിട്ട് പറഞ്ഞു. ” ഫോൺ വാങ്ങി തരുമെന്നൊക്കെ എനിക്കറിയായിരുന്നു ഞാൻ ചുമ്മാ ആക്ട് ചെയ്തതാ നിന്നെ കാണിക്കാൻ വേണ്ടിയിട്ട്” പെണ്ണ് അൽപ്പം ഗമയിൽ പറഞ്ഞു.

“ഉവ്വ …. ഞാൻ കണ്ടായിരുന്നു മുഖം വീർപ്പിച്ച് റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങുന്നത് അത് കണ്ടിട്ടല്ലേ ഞാൻ ഓടി പുറകെ വന്നത് ചുമ്മാ തള്ളല്ലേ പെണ്ണെ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

റെസ്ടോറന്റിൽ നിന്ന് കോട്ടെജിലേയ്ക്ക് തിരിച്ചു നടക്കുന്നതിനിടെ പെണ്ണ് എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു.

“എന്നാൽ വൈകീട്ട് പോയാലോ നമ്മുക്ക് ഫോൺ വാങ്ങാൻ? പിന്നെ എവിടേലും ഒന്ന് കറങ്ങാനും പോയാലോ ആദി?”

” അലേല്ലും വൈകീട്ട് നിന്നേം കൊണ്ട് ഫോൺ വാങ്ങാൻ പോകാൻ ഇരുന്നതാ ഞാൻ, കറങ്ങാൻ പോയാൽ അത് നിനക്ക് എന്തേലും പ്രശ്നമാകുമോ മോളെ?” ഞാൻ അനുവിനോട് ചോദിച്ചു.

“ഇപ്പോ വല്യ കുഴപ്പൂല ആദി നീ കൊണ്ടു തന്ന ഗുളിക കഴിച്ചതിൽ പിന്നെ നല്ല കുറവുണ്ട്. പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.

അങ്ങനെ സംസാരിച്ച് നടന്ന് ഞങ്ങൾ കേട്ടെജിലെത്തി റൂമിലെ ക്ലോക്കിലേയ്ക്ക് നോക്കിയപ്പോൾ സമയം 4.30 ആയിട്ടുണ്ട്. കുറച്ച് നേരം കഴിഞ്ഞിട്ട് അനൂന് ഫോൺ വാങ്ങാനും പിന്നെ എവിടേലും ഒന്നു കറങ്ങാനും പോകാമെന്ന് തീരുമാനിച്ച ഞങ്ങൾ ബെഡ് റൂമിലെത്തിയ പാടേ ചുമരിൽ ഘടിപ്പിച്ച വലിയ എൽ.ഇഡി ടീവി ഓൺ ചെയ്ത് ബെഡിൽ കയറി ഞങ്ങൾ രണ്ടാളും ഇരുന്നു. റിമോർട്ട് എന്റെ കൈയ്യിലായിരുന്നത് കൊണ്ട് കുറച്ച് നേരം വാർത്താ കാണാമെന്ന് വിചാരിച്ച് വാർത്താ ചാനൽ വച്ച് കാണാൻ ഇരുന്ന ഉടനെ അനു എന്റെ കൈയ്യിൽ നിന്ന് റിമോർട്ട് തട്ടി പറിച്ചിട്ട് എതോ ഹിന്ദി ചാനൽ വച്ചു അതിൽ അപ്പോ എതോ കണ്ണീർ സീരിയലാണ് ഓടി കൊണ്ടിരുന്നത്.

“എടീ അനു നീ എന്ത് പണിയാ കാണിച്ചേ ഞാൻ കുറച്ച് നേരം വാർത്ത കാണാൻ ഇരുന്നതല്ലേ?” ഞാൻ പെണ്ണിന്റെ കൈയ്യിൽ നിന്ന് റിമോർട്ട് തട്ടി പറിക്കാൻ നോക്കുന്നതിനിടെ പറഞ്ഞു.

” വാർത്തയൊക്കെ പിന്നെ ആയാലും കാണാലോ കുട്ടാ, വാ കുറച്ച് നേരം നമ്മുക്ക് ഈ സീരിയൽ കാണാന്നേ” പെണ്ണ് കൊഞ്ചി പറഞ്ഞു കൊണ്ട് റിമോട്ട് ഇടത്തെ കൈയ്യിലേക്ക് മാറ്റി പിടിച്ചിട്ട് എന്റെ അടുത്തേയ്ക്ക് ചേർന്നിരുന്നു.

സിരീയൽ കാണുന്നത് എനിക്ക് ഒട്ടുമിഷ്ടമില്ലാത്ത കാര്യമായിരിന്നുട്ടു കൂടി കുറച്ചു നേരം കഴിഞ്ഞാൽ അനൂനെയും കൂട്ടി പുറത്തേക്ക് പോകാമെന്ന് തീരുമാനിച്ചത് കാരണം ഞാൻ അവളോടൊപ്പം സഹിച്ചിരുന്നു. സമയം 5.30 ആകാറായപ്പോൾ ഞാൻ പോകാമെന്ന് പറഞ്ഞ് ദൃതി പിടിച്ചിട്ട് അവളെ കൊണ്ട് ടീവി ഓഫ് ചെയ്യിപ്പിച്ചിട്ട് ഡ്രസ്സ് മാറാൻ പറഞ്ഞു. പുതിയ ഫോൺ കിട്ടുമെന്നത് കാരണം പെണ്ണ് പിന്നെ ഒന്നും പറയാൻ പോയില്ല. ഞാൻ പറഞ്ഞത് കേട്ട ഉടനെ കക്ഷി ബെഡിൽ നിന്നേഴുന്നേറ്റ് ഷെൽഫിൽ വച്ച അവളുടെ പുതിയ ചുരിദാറിന്റെ കവറിൽ നിന്ന് ഒരു ചുവന്ന കളർ ചുരിദാറും എടുത്ത് ഡ്രസ്സ് മാറാനായി ബാത്ത് റൂമിലേയ്ക്ക് പോയി. ഞാൻ ഇട്ടിരുന്ന ഷർട് മാറ്റിയിട്ട് ഒരു ചുവന്ന ടീ-ഷർട്ട് എടുത്തിട്ടു ബെഡിൽ വന്നിരുന്നു അനു വരാനായി കാത്തിരുന്നു. ഒരു 10 മിനിറ്റിനുള്ളിൽ പെണ്ണ് ഇട്ടിരുന്ന ഫ്രോക്ക് മാറ്റിയിട്ട് മാറ്റാൻ കൊണ്ടുപോയ ചുവന്ന ചുരിദാറും അതേ നിറത്തിലുള്ള ഷാളും ഇട്ട് പുറത്തിറങ്ങി. ഇന്നലെ കടയിലെ ട്രയൽ റൂമിൽ ഈ ചുരിദാർ ഇട്ട് അവൾ എന്നെ കാണിച്ചതാണെങ്കിലും ഇപ്പോ ആ ചുരിദാർ ഇട്ട് അവളെ കണ്ടപ്പോൾ അവൾക്ക് കൂടുതൽ ഭംഗി ഉള്ളതായി തോന്നി. അല്ലേലും പെണ്ണ് ഒടുക്കത്തെ ഗ്ലാമറാണ് അത് അവള് കേൾക്കെ പറയാതെ ഇരിക്കുന്നതാണ് നല്ലത്. എങ്ങാനും പറഞ്ഞ് പോയാൽ പിന്നെ പെണ്ണ് സ്വന്തം സൗന്ദര്യത്തെ കുറിച്ച് സ്വയം പുകഴ്ത്തി പറഞ്ഞ് കൊണ്ടിരിക്കും.

അങ്ങനെ ഞങ്ങൾ കോട്ടെജിന്റെ ഡോർ ലോക്ക് ചെയ്ത് കാർ പാർക്കിംഗ് ഏരിയയിലേയ്ക്ക് നടന്നു. കൈയ്യിലെ കീ ലെസ്സ് എൻട്രി റിമോർട്ട് വച്ച് കാർ തുറന്ന് ഞാൻ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കേറി ഇരുന്നു. അനു എന്തോ ആലോചിച്ചിട്ട് കാറിന്റെ ഡോറിൽ ചാരി നിൽപ്പായി. ഞാൻ അവൾ നിൽക്കുന്ന ഭാഗത്തെ ഗ്ലാസ് താഴ്ത്തി കൊണ്ട് അവളെ വിളിച്ച് കൊണ്ട് പറഞ്ഞു. “അനു കുട്ടി നീ എന്താ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നെ? കേറ് പെണ്ണെ വെറുതെ നേരം കളയാതെ”

അതോടെ അവള് ഒന്ന് ചെറുതായി കുനിഞ്ഞിട്ട് ഇടത് ഭാഗത്തെ ഡോറിലൂടെ തല അകത്തേയ്ക്ക് ഇട്ടിട്ട് പറഞ്ഞു. “ആദി നീ എന്തോ എന്നോട് റൂമിൽ നിന്ന് എടുക്കാൻ ഓർമ്മിപ്പിക്കാൻ പറഞ്ഞില്ലേ?”

അതോടെ ഞാൻ ഒന്ന് ആലോചിച്ചു നോക്കിയിട്ട് ഫോൺ പോക്കറ്റിലുണ്ടോന്ന് തപ്പി നോക്കി. പേഴ്സ് എടുത്ത് തുറന്ന് നോക്കിയപ്പോഴാണ് അച്ഛൻ തന്ന ബാഗിൽ നിന്ന് അനൂന് ഫോൺ വാങ്ങാനുള്ള പൈസ എടുത്ത് വച്ചില്ലാന്നുള്ള കാര്യം ഓർമ്മ വന്നത്. ഞാൻ തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു. “ശ്ശോ നിനക്ക് ഫോൺ വാങ്ങാനുള്ള പൈസ എടുക്കാൻ മറന്നു റൂമീന്ന്”

“നീ റൂമിൽ വച്ച് പൈസ എടുക്കാൻ എന്നോട് ഓർമ്മിപ്പിക്കാൻ പറഞ്ഞ കാര്യം ഞാൻ അങ്ങ് മറന്നു. ഇവിടെ കാറിന്റെ അടുത്തെത്തിയപ്പോഴാ നീ എന്തോ എന്നോട് എടുക്കാൻ ഓർമ്മിപ്പിക്കണമെന്ന് പറഞ്ഞത് ഓർത്തത്. പക്ഷേ അത് എന്താണെന്ന് എത്ര ഓർത്ത് നോക്കിയിട്ടും എനിക്ക് പിടികിട്ടിയില്ല”. അനു പതിയെ നാവ് കടിച്ചു കൊണ്ട് പറഞ്ഞു.

“നല്ല ആളോടാ ഞാൻ ഓർമ്മിപ്പിക്കാൻ പറഞ്ഞെ … നീ ഓർമ്മയുടെ കാര്യത്തിൽ എന്നെക്കാൾ വലിയ അരണയാണല്ലോ” ഞാൻ അനൂന്റെ മൂക്കിൽ പതിയെ വിരൽ ചേർത്ത് വലിച്ചിട്ട് പറഞ്ഞു.

“ഓ…. പിന്നെ ഞാൻ ഇവിടെ വച്ചെങ്കിലും ഓർത്തില്ലേ? അപ്പോ ഞാനല്ല അരണ നീ ആണ് അരണ”, അനു ഞാൻ പറഞ്ഞതിനെ ചിരിച്ച് തള്ളി കൊണ്ട് പറഞ്ഞു.

” അനു കുട്ടി നീ കേറി കാറിൽ ഇരിക്ക് ഞാൻ പോയി പൈസ എടുത്ത് കൊണ്ട് വരാം. ഇനി കോട്ടേജ് വരേ നടന്ന് ക്ഷീണിക്കണ്ട”. ഞാൻ കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങുന്നതിനിടെ പറഞ്ഞു.

“അതേ ഏത് ഫോണാ വാങ്ങി തരുന്നെ എനിയ്ക്ക്? പെണ്ണ് കാറിൽ കേറി ഇരുന്നിട്ട് ചോദിച്ചു.

” അതൊക്കെ സർപ്രൈസ് ആണ് മോളെ ഏത് ഫോണാ വാങ്ങുന്നതെന്ന് കടയിൽ എത്തിയിട്ട് അറിഞ്ഞാൽ മതി നീ”. ഞാൻ അൽപ്പം വെയിറ്റിട്ട് പറഞ്ഞ് കൊണ്ട് കോട്ടെജിലേയ്ക്ക് നടന്നു. ഒരു 10 മിനിറ്റിനകം ഞാൻ ഒരു അമ്പതിനായിരം രൂപ കോട്ടെജിൽ നിന്ന് എടുത്ത ശേഷം തിരിച്ചു വന്ന് കാറിൽ കേറി. പൈസ കൊണ്ടു വന്ന കവർ ഞാൻ അനുന്റെ കൈയ്യിൽ ഏൽപ്പിച്ച ശേഷം കാർ സ്റ്റാർട്ട് ചെയ്തിട്ട് A/C ഓൺ ചെയ്ത് കാർ മുന്നോട്ടെടുത്തു.

കാറ് മെയിൻ റോഡിൽ എത്തിയപ്പോൾ ഞാൻ കാറിലെ മ്യൂസിക്ക് സിസ്റ്റം ഓൺ ചെയ്തു

“ഏതോ …. മഴയിൽ നനവോടെ നാം അന്ന് കണ്ടു തീരാ മൊഴിയിൽ മൗനങ്ങൾ ഒന്നായി അലിഞ്ഞു. ഈറൻ കാറ്റിൽ മെല്ലെ മായും മഞ്ഞിന്റെ ഉള്ളിൽ പുലരും പൂക്കളായിതാ” …..

‘വിജയ് സൂപ്പറും പൗർണമിയിലെ’ ഈ പാട്ട് എന്റെ ഫേവറിറ്റ് ആയത് കൊണ്ട് ഞാൻ സൗണ്ട് കുറച്ച് കൂട്ടി വെച്ചു എന്നിട്ട് അനൂനെ നോക്കി അവളും ആ പാട്ട് കേട്ടങ്ങനെ ലയിച്ചിരുപ്പാണ് എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് പെണ്ണ് സീറ്റിൽ ചാരി ഇരുപ്പായി.

വൈകുന്നേരം ആയത് കൊണ്ട് റോഡിലൊക്കെ നല്ല തിരക്ക് സാധാരണ പത്ത് പതിനഞ്ച് മിനിറ്റ് മതി ടൗണിലേക്കെത്താൻ ഞങ്ങൾ എത്തിയപോൾ 30 മിനിറ്റിലധികം എടുത്തു.

അങ്ങനെ ഉച്ചയ്ക്ക് കണ്ട ‘മൈ ജി’ ഷോറുമിന്റെ മുന്നിൽ അനൂനെ ഇറക്കിയിട്ട് ഞാൻ കാർ പാർക്കിംഗിൽ കൊണ്ടു പോയി ഇട്ടിട്ട് വേഗം കടയുടെ മുന്നിലേയ്ക്ക് എത്തി. അവിടെ എന്നെയും കാത്ത് പെണ്ണ് നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ രണ്ടാളും ഒരുമിച്ച് കടയുടെ അകത്തേയ്ക്ക് കയറിയ ഉടനെ സെയിൽസ് സ്റ്റാഫ് ഒരാൾ വന്ന്

“സാർ എന്താണ് നോക്കുന്നതെന്ന്” ചോദിച്ചു. ഒരു മൊബൈൽ നോക്കാനാണെന്ന് ഞാൻ പറഞ്ഞതോടെ അയാൾ ഞങ്ങളെ മൊബൈൽ സെക്ഷനിലേയ്ക്ക് കൊണ്ടു പോയി. എല്ലാ ഇലക്ട്രോണിക്ക് സാധനങ്ങളും ലഭിക്കുന്ന വലിയ ഷോറൂമാണ് അത് എല്ലാത്തിനും പ്രത്യേകം ആയിട്ടാണ് സ്ഥലം ഒരുക്കിയിരിക്കുന്നത്. മൊബൈൽ സെക്ഷനിൽ എത്തിയപോൾ ഏത് ബ്രാന്റാണ് വേണ്ടതെന്ന് സെയിൽസ് സ്റ്റാഫ് ചോദിച്ചപ്പോൾ ‘വൺ പ്ലസ്സ് വണ്ണി’ന്റെ ഏറ്റവും പുതിയ മോഡൽ മതിയെന്ന് ഞാൻ പറഞ്ഞു. ‘വൺ പ്ലസ്സ് വണ്ണി’ ന്റെ ഫോൺ ആണ് ഞാൻ അവൾക്കായി വാങ്ങാൻ പോകുന്നതെന്ന് കേട്ട് ഞെട്ടിയ പെണ്ണ് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പതിയെ ചെവിയിൽ പറഞ്ഞു.

“ആദി ഇത്രേം വില കൂടിയ ഫോൺ വേണ്ട എനിയ്ക്ക് ഒരു പതിനയ്യായിരം രൂപയുടെ ഒക്കെ മതി മോനെ എനിയ്ക്ക്”

” ഞാനേ സർപ്രൈസ് ആണെന്ന് പറഞ്ഞത് ഇതിന്റെ കാര്യമാ പറഞ്ഞെ. ഈ കാര്യത്തിൽ ഇനി നീ ഒന്നും പറയണ്ട നമ്മൾ ഇത് തന്നെ വാങ്ങും” ഞാൻ പെണ്ണിനോട് തീരുമാനിചുറപ്പിച്ച പോലെ പറഞ്ഞു. ” എന്നാലും ഇത് വേണോ ‘വൺ പ്ലസ്സ് വണ്ണി’ന് ഒരു പാട് പൈസയാകില്ലേ ആദി?” പെണ്ണ് വീണ്ടും എന്നോട് പറഞ്ഞ് നോക്കി.

“എന്റെ പെണ്ണിന് ഞാനാദ്യമായിട്ട് വാങ്ങി തരുന്നതല്ലെ അത് കുറച്ച് ഹെവി ഐറ്റം തന്നെ ആയിക്കോട്ടെന്ന് ഞാൻ വിചാരിച്ചു. പിന്നെ നമ്മുടെ രണ്ടാളുടെയും ഫോൺ ഒരു പോലെയുള്ളതായാൽ കാണാൻ തന്നെ ഒരു രസ്സമല്ലേ?” ഞാൻ ചിരിച്ചു കൊണ്ട് അനൂന്റെ അടുത്ത് സ്വകാര്യം പോലെ പറഞ്ഞു.

ഞങ്ങളുടെ സ്വകാര്യം പറച്ചില്ലുകൾ ഒക്കെ നോക്കി നിന്ന സെയിൽസ് മാൻ എന്നോടായി പറഞ്ഞു. സാർ ‘വൺ പ്ലസ്സ് വണ്ണി’ന്റെ 7T ആണ് ഇപ്പോൾ ഉള്ളതിൽ വച്ച് Latest model അത് നോക്കിയാലോ? ഞാൻ അത് മതിയെന്ന് പറഞ്ഞതോടെ അയാൾ പുതിയ ഫോൺ അടങ്ങിയ ബോക്സ് കൊണ്ടുവന്ന് ഞങ്ങളുടെ മുൻപിൽ വച്ച് അത് തുറന്നു കാണിച്ചു. ബ്ലാക്ക് കളർ മതിയെന്ന് പറഞ്ഞത് കൊണ്ട് അത് തന്നെയാണ് അയാൾ കൊണ്ടുവന്നത്.സെയിൽസ് മാൻ എന്റെ നേരെ മൊബൈൽ നീട്ടിയപ്പോൾ ഞാൻ അനൂനോട് നോക്കാൻ പറഞ്ഞു കൊണ്ട് അവളെ മുന്നിൽ കേറ്റി നിർത്തിയിട്ട് ഞാൻ പിറകിൽ നിന്നു. അതോടെ സെയിൽസ്മാൻ അനു നോടായി ഫോണിന്റെ ഫീച്ചേഴ്സ് ഒക്കെ പറഞ്ഞുള്ള സ്റ്റ്ഡി ക്ലാസ്സ്. അങ്ങനെ ഫോൺ അത് തന്നെ മതിയെന്ന എന്റെ നിർബന്ധത്തിനു മുന്നിൽ അവസാനം അനൂന് സമ്മതിക്കേണ്ടി വന്നു. പുതിയ ഫോൺ ആദ്യ ചാർജിംഗ് 6 മണിക്കൂർ ചെയ്യണമെന്ന് സെയിൽസ് മാൻ പറഞ്ഞത് കൊണ്ട് ഫോൺ ഇട്ട് കൊണ്ട് വന്ന ബോക്സിൽ തന്നെ എടുത്ത് വെച്ച് അതിന്റെ വിലയായ 36,000 രൂപ കൊണ്ടുവന്ന പൈസയിൽ നിന്ന് എടുത്ത് കൊടുത്തിട്ട് കടയിൽ നിന്നിറങ്ങിയ ഞങ്ങൾ കാർ പാർക്കിംഗിലോട്ട് നടന്നു. അവിടെ നിന്ന് ഞങ്ങൾ കാറിൽ മലമ്പുഴയ്ക്ക് തിരിച്ചു. സമയം 6.30 ആയി ചുറ്റും ഇരുട്ട് പരന്നു തുടങ്ങിയിട്ടുണ്ട്. അവിടെ നിന്ന് ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ ഞങ്ങൾ മലമ്പുഴ ഗാർഡനിൽ എത്തി.

സന്ധ്യ സമയം ആയത് കൊണ്ട് കാര്യമായ തിരക്കൊന്നുമില്ല. അനു എന്റെ കൈയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് ചേർന്നാണ് നടക്കുന്നത്. ഗാർഡനിൽ നിറയെ ലൈറ്റുകൾ തെളിയിച്ചിട്ടുണ്ട് അത് കൊണ്ട് വെട്ടി മനോഹരമായി നിർത്തിയിരിക്കുന്ന ബുഷുകൾ ഒക്കെ കാണാം പിന്നെ പല നിറത്തിലുള്ള പൂക്കളും എല്ലാം നല്ല ആകൃതിയിൽ വച്ചിട്ടുണ്ട് അങ്ങിങ്ങായി. പൂക്കളൊക്കെ കണ്ടതോടെ അനൂന് അപ്പോൾ തന്നെ അതൊക്കെ ഫോട്ടോ

എടുക്കണം. പുതിയ ഫോൺ ചാർജിൽ ഇട്ട ശേഷം ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞത് കാരണം പെണ്ണ് എന്റെ ഫോൺ വാങ്ങി കയ്യിൽ പിടിച്ചിട്ട് ചെടികളുടെയൊക്കെ പിക്ചർ എടുക്കുന്നുണ്ടായിരുന്നു.

“ആദി വാ ഇനി നമ്മുക്ക് കുറച്ച് സെൽഫി എടുക്കാം” പെണ്ണ് എന്നെ കൈയ്യിൽ പിടിച്ച് പൂക്കൾ പിറകിൽ കാണുന്ന വിധം നീക്കി നിറുത്തിയിട്ടു എന്നോട് ചേർന്ന് നിന്നു എന്റെ തോളിൽ അവൾ തല ചെരിച്ചു വച്ച് പല പോസിൽ മുഖത്ത് എക്സ്പ്രഷൻ ഇട്ട് സെൽഫി എടുക്കാൻ തുടങ്ങി. ഫോണിൽ നോക്കിയപ്പോൾ സമയം 7.15 കഴിഞ്ഞിട്ടുണ്ട്. ഗാർഡനിൽ കുറച്ച് ദൂരം ഞങ്ങൾ നടന്നിട്ട് അവിടെ കണ്ട ഒരു ഇരുമ്പിന്റെ ചെയറിൽ ഇരുന്നു. ” പകൽ സമയം വന്നിരുന്നെങ്കിൽ ഇവിടെയൊക്കെ കുറച്ചു നേരം കൂടുതൽ നടക്കായിരുന്നു അല്ലേ ആദി?” അനു ഫോണിൽ എടുത്ത പിക്ചേഴ്സ് നോക്കുന്നതിനിടെ പറഞ്ഞു. ” പകൽ വന്നിരുന്നെങ്കിൽ നമ്മുക്ക് ബോട്ടിംഗിനും, പിന്നെ റോപ്പ് വേയിലൊക്കെ കേറായിരുന്നു. ഇതിപ്പോ നമ്മൾ വന്നപ്പോ തന്നെ വൈകിയില്ലെ?” ഞാൻ അൽപ്പം നിരാശയിൽ പറഞ്ഞു.

” ഇവിടെ എത്ര മണി വരെയാ ആദി വിസിറ്റിംഗ് ടൈം?” പെണ്ണ് എന്റെ തോളിൽ ചേർന്നിരുന്നു കൊണ്ട് ചോദിച്ചു.

” 8 മണി വരെ ഉള്ളൂ സമയം അത് കഴിഞ്ഞ് ഇവിടെ നിൽക്കുന്നവരെയൊക്കെ കഴുത്തിന് പിടിച്ച് പുറത്താക്കും” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അയ്യോ, എന്നാ വന്നേ ആദി നമുക്ക് കുറച്ച് പിക്ചേഴ്സ് കൂടി എടുക്കാം ഇനി അധികം സമയം ഇല്ലാലോ” പെണ്ണ് ഇരുമ്പിന്റെ ചെയറിൽ നിന്ന് എഴുന്നേറ്റിട്ട് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു. ഞാൻ അവളോടൊപ്പം എഴുന്നേറ്റ് നടന്നു. ഗാർഡനിൽ ലൈറ്റുകൾ തെളിഞ്ഞിട്ടുണ്ടെങ്കിലും ടൈൽ പാകിയ വാക്ക് വേയിൽ കൂടി നടക്കുമ്പോൾ വെളിച്ചം പല ഭാഗത്തും എത്താത്തത് പോലെ തോന്നി.

ഒടുവിൽ കുറച്ച് നടന്നപ്പോൾ അത്യാവശ്യം വെളിച്ചം ഉള്ള പുൽതകിടി ഉള്ള ഭാഗത്ത് അനൂനെ ഒറ്റക്ക് നിർത്തി ഞാൻ അവളുടെ കുറച്ച് ഫോട്ടോസ് എടുത്തു. അവൾ എന്നേയും അവിടെ നിർത്തി കൊണ്ട് മൊബൈലിൽ ഫോട്ടോ എടുത്തു. കുറച്ച് നേരം അവിടെ ഫോട്ടോ എടുത്തും വർത്തമാനം പറഞ്ഞു സമയം പോയതറിഞ്ഞില്ല സമയം നോക്കിയപ്പോൾ 8 മണി ആകുന്നു. അങ്ങനെ ഗാർഡനിലെ കാഴ്ച കാണൽ അവസാനിപ്പിച്ച് ഞങ്ങൾ രണ്ടാളും കാറിനടുത്തേയ്ക്ക് നടന്നു. മലമ്പുഴ ഗാർഡനിൽ നിന്ന് ഏകദേശം പത്തിരുപത് മിനിറ്റ് കൊണ്ട് ഞങ്ങൾ പാലക്കാട് ടൗണിൽ എത്തി. അവിടെ കണ്ട ശ്രീചക്ര വെജിറ്റബിൾ ഹോട്ടലിൽ കയറി ചോറ് കഴിച്ച ഞങ്ങൾ റിസോർട്ടിലേയ്ക്ക് പുറപ്പെട്ടു.

റിസോർട്ടിലെ കാർ പാർക്കിംഗിൽ എത്തിയ ഉടനെ അനു എന്നോട്: “ആദി കോട്ടെജിന്റെ ആക്സസ്സ് കാർഡ് തന്നെ എനിക്കു വേഗം പോയി കിടക്കണം. നടുവൊക്കെ നന്നായി വേദനിക്കുണു.”

പോക്കറ്റിൽ നിന്ന് കാർഡ് എടുത്തു അവളുടെ കൈയ്യിൽ കൊടുത്തിട്ട് ഞാൻ പറഞ്ഞു. “എന്റെ അനു ഞാൻ അപ്പോഴെ പറഞ്ഞതല്ലേ ഇന്നത്തെ ദിവസം അധികം നടന്നാൽ നിനക്ക് അത് ശരിയാകില്ലാന്ന്. ഇനിയിപ്പോ ഇത് പറഞ്ഞിട്ട് എന്താ കാര്യം”

ഞാൻ പറഞ്ഞത് കേട്ട് ഇഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തി കൊണ്ട് കാറിൽ നിന്നിറങ്ങി നടുവിന് കൈയ്യും കൊടുത്ത് കോട്ടെജിലേയ്ക്ക് നടന്നു.

അവളുടെ നടപ്പ് കണ്ട് പാവം തോന്നിയ ഞാൻ അവൾ കൺ മുൻപിൽ നിന്ന് മായുന്നത് വരെ അവളെ നോക്കി കാറിൽ തന്നെ ഇരുന്നു.

പെട്ടെന്ന് മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ട് പോക്കറ്റിൽ നിന്ന് എടുത്തു നോക്കിയ ഞാൻ ഡിസ്പ്ലേ യിൽ തെളിഞ്ഞ പേര് കണ്ട് ഒന്ന് അമ്പരന്നു.”അച്ഛൻ” കാളിംഗ് …. എന്താന്ന് അറിയില്ല നേരെ നിന്ന് അച്ഛനോട് സംസാരിക്കുമ്പോൾ ഉണ്ടാകാറുള്ള പരിഭ്രമവും പേടിയും അച്ഛൻ ഫോണിൽ വിളിക്കുമ്പോഴും എനിയ്ക്ക് ഉണ്ടാകുന്നു. ഞാൻ ഫോൺ എടുത്ത ഉടനെ ….

അച്ഛൻ: ഹലോ ആദി…. ഇപ്പോ എവിടെയാ നിങ്ങൾ ഉള്ളത്?

ഞാൻ: ഞങ്ങൾ ഒന്ന് പുറത്ത് പോയി ഇപ്പോ വന്നതേ ഉള്ളൂ അച്ഛാ ( ഞാൻ അൽപ്പം ബഹുമാനത്തിൽ അച്ഛനോട് പറഞ്ഞു)

അച്ഛൻ: നീ എന്താ അവിടെ എത്തിയ വിവരം വിളിച്ച് പറയാഞ്ഞത്? അച്ഛൻ ഗൗരവത്തിൽ എന്നോട് ചോദിച്ചു )

ഞാൻ: അത് അച്ഛാ ഇന്നലെ ഞങ്ങൾ ഇവിടെ എത്തിയപ്പോൾ ഒരുപാട് വൈകി ഇന്ന് വിളിക്കാൻ ഇരുന്നതാ പിന്നെ മറന്നു.

അച്ഛൻ: വീട്ടിൽ നിന്ന് മാറി നിന്ന് ഒരു ദിവസം ആയപ്പോഴെയ്ക്കും ഞങ്ങളെയൊക്കെ മറന്നോ നീ? (അച്ഛൻ അൽപ്പം ഗൗരവ കലർന്ന ശബ്ദത്തിൽ പറഞ്ഞു)

ഞാൻ: അയ്യോ അച്ഛാ അങ്ങനെയല്ല ഇന്ന് അനുവിന് രാവിലെ നല്ല സുഖമില്ലായിരുന്നു പിന്നെ ഞാൻ മരുന്നൊക്കെ വാങ്ങി കൊണ്ട് വന്ന് കൊടുത്തതിനു ശേഷമാ ഒന്ന് കുറഞ്ഞെ …. ( ഞാൻ അൽപ്പം ഇടറിയ ശബ്ദത്തിൽ പറഞ്ഞു )

അച്ഛൻ : എന്ത് പറ്റി അനു മോൾക്ക്? (അച്ഛൻ അൽപ്പം പരിഭ്രമത്തിൽ ചോദിച്ചു)

ഞാൻ: പേടിക്കാനൊന്നൂല്ല അച്ഛാ ഒരു വയറ് വേദന വന്നതാ, അതിനുള്ള ഗുളിക ഞാൻ വാങ്ങി കൊടുത്തതിൽ പിന്നെ ഇപ്പോ കുഴപ്പൂല. (അച്ഛനോട് അനുവിന് പിരീയഡ് ആയതിന്റെ വേദനയാണെന്ന് പറയാൻ ചമ്മലായത് കൊണ്ടാണ് ഞാൻ വയറ് വേദന ആണെന്ന് പറഞ്ഞത്)

അച്ഛൻ: എന്ന നീ ഫോൺ ഒന്ന് അനൂ മോൾക്ക് കൊടുത്തെ…. ( അനൂനെ അച്ഛൻ മോളെന്ന് വിളിച്ചത് കേട്ടപ്പോൾ മുതൽ എനിക്ക് എന്തൊ ചെറുതായിട്ട് അസൂയ തോന്നി തുടങ്ങി, എന്നെ എപ്പോഴും പേര് മാത്രേ വിളിക്കു അത് തന്നെ കാരണം)

ഞാൻ: അയ്യോ അച്ഛാ അവൾ റൂമിലോട്ട് പോയി ഇന്ന് വൈകീട്ട് ഞങ്ങൾ മലമ്പുഴ ഗാർഡനിൽ പോയിരുന്നു അവിടെ കുറേ നടന്ന് ക്ഷീണിച്ചത് കൊണ്ട് അനു ആദ്യം റൂമിലോട്ട് പോയി ഞാൻ കാറിൽ നിന്ന് ഇറങ്ങാൻ നിൽക്കുന്ന നേരത്താണ് അച്ഛൻ വിളിച്ചത്.

അച്ഛൻ: ആ… എന്നാൽ നീ അനു മോളോട് എന്റെ അന്വേഷണം പറഞ്ഞേക്ക്. ഞാൻ വേറെ ഒരു കാര്യം പറയാൻ വേണ്ടിയാ വിളിച്ചെ. കോഴിക്കോട് വീട് മതിയെന്ന് വിനോദിനോട് പറഞ്ഞല്ലെ നീ?. ഇന്ന് വൈകീട്ട് ഞാൻ വിനോദിന് വിളിച്ചിരുന്നു. നിങ്ങൾക്കു പറ്റിയ ഒരു വില്ല അവിടെ ടൗണിൽ ഒരെണ്ണം പണി തീർന്ന് കിടപ്പുണ്ടെന്നാ പുള്ളി പറഞ്ഞത്.

ഒരു കാര്യം ചെയ്യ് നാളെ രാവിലെ തന്നെ നിങ്ങൾ കോഴിക്കോട്ടേയ്ക്ക് തിരിച്ചോ അഡ്വാൻസ് ആയി ഒരു 40 ലക്ഷം നിന്റെ കൈയിലുള്ള ആ ചെക്കിൽ എഴുതി കൊടുക്ക് ബാക്കി പേയ്മെന്റ് ഞാൻ അക്കൗണ്ട് ട്രാൻസ്ഫറായി ചെയ്ത് കൊടുത്തോളാം. വില്ലയുടെ ഫോട്ടോസ് ഞങ്ങളെല്ലാരും കണ്ടു. എല്ലാർക്കും ഇഷ്ടമായിട്ടും ഉണ്ട്.

അപ്പോ നാളെ അവിടെ എത്തിയിട്ട് വിളിയ്ക്ക്. ഞാൻ ഫോൺ ദേ അമ്മേടെ കൈയ്യിൽ കൊടുക്കാം.

ഞാൻ: ശരി അച്ഛാ ഞാൻ അവിടെ എത്തിയിട്ട് വിളിയ്ക്കാം അച്ഛൻ ഫോൺ അമ്മേടെ കൈയ്യിൽ കൊടുത്തിട്ട് പോയി.

അമ്മ: മോനെ ആദി നീ എന്താ ഡാ എത്തിയ വിവരം വിളിച്ചു പറയാഞ്ഞെ?

ഞാൻ: അത് അമ്മ … ഇന്ന് രാവിലെ അനൂന് നല്ല വയറ് വേദന ആയിരുന്നു. അങ്ങനെ വിളിക്കാൻ മറന്ന് പോയതാ.

അമ്മ: എന്നിട്ട് ഇപ്പോ മോൾക്ക് എങ്ങനെയുണ്ട്? അടുത്ത് ഉണ്ടെങ്കിൽ നീ ഫോൺ ഒന്ന് കൊടുത്തേ…

ഞാൻ: അമ്മാ ഞങ്ങൾ പുറത്തൊക്കെ ഒന്ന് കറങ്ങാനായി പോയിരിക്കായിരുന്നു. തിരിച്ചു വന്നപ്പോൾ മുതൽ നടു വേദനിക്കുന്നൂന്ന് പറഞ്ഞ് അവൾ റൂമിലോട്ട് പോയി ഞാൻ കാറിൽ നിന്നിറങ്ങാൻ നിൽക്കുമ്പോഴാ അച്ഛൻ വിളിച്ചത്.

അമ്മ: അനൂന് രാവിലെ വയ്യാതായിട്ട് നിങ്ങൾ രണ്ടാളും കൂടി പിന്നെ പുറത്ത് പോകേണ്ടിയിരുന്നില്ല മോനെ.

അമ്മ അൽപ്പം നീരസത്തിൽ എന്നോട് പറഞ്ഞു.

ഞാൻ: എന്റെ അമ്മാ… അവൾ പുറത്ത് പോകണമെന്ന് പറഞ്ഞിട്ടാ ഞാൻ കൊണ്ട് പോയെ. ഇപ്പോ കുറ്റം മൊത്തം എനിക്കായോ?

ഞാൻ വന്ന ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു.

അമ്മ: നാളെ മോളോട് എനിക്കൊന്ന് വിളിക്കാൻ പറ നീ. പിന്നെ കോഴിക്കോട് നിങ്ങൾക്കു നോക്കി വച്ചിരിക്കുന്ന വില്ലയുടെ ഫോട്ടോ ഒക്കെ ഞങ്ങൾ കണ്ടു. ഞങ്ങൾക്ക് ഇഷ്ടമായ വില്ലയാണ് ഇപ്പോ സെലക്ട് ചെയ്തിരിക്കുന്നെ …. നാളെ അപ്പോ രാവിലെ തന്നെ പോകൂ ലേ അങ്ങോട്ടെയ്ക്ക്?

ഞാൻ: അനു നോട് വിളിക്കാൻ പറയാം അമ്മ ഞാൻ. വില്ലയുടെ ഫോട്ടോ ഞങ്ങൾ രണ്ടാളും കണ്ടിട്ടില്ല ഇതുവരെ. എങ്ങനെയുണ്ട് കാണാൻ?

അമ്മ: ഒരു നിലയുള്ളതാണ് വീട്. 3 ബെഡ് റൂമും അതിനോട് ചേർന്ന് തന്നെ ടോയ്ലറ്റും ഉണ്ട്. അത്യാവശ്യം വലുപ്പമുണ്ട് മുറിക്കൊക്കെ ഫോട്ടോ കണ്ടിട്ട് അങ്ങിനെയാ തോന്നുന്നെ. ബാക്കി അവിടെ ചെന്നിട്ട് നേരിട്ട് കാണാലോ നിങ്ങൾക്ക്.

ഞാൻ: അപ്പോ നാളെ നേരിട്ടു കാണാം ലേ വീട് . ( ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു)

അമ്മ: അനൂന് കോഴിക്കോട് എന്ന് തൊട്ട് പോയി തുടങ്ങണമെന്നാ പറഞ്ഞെ ജോലിയ്ക്ക്?

ഞാൻ: ഒരു മാസത്തിനകം മാറ്റം കിട്ടുമെന്നാ പറഞ്ഞിരിക്കുന്നെ …അടുത്ത ആഴ്ച മുതൽ വീട്ടിലിരുന്ന് വർക്ക് ചെയ്യണം.

അമ്മ: ഉം.. നിന്നോട് അച്ഛൻ വേറെ എന്തേലും കാര്യം പറഞ്ഞിരുന്നോ?

ഞാൻ: വീടിന്റെ കാര്യം മാത്രേ അച്ഛൻ എന്നോട് പറഞ്ഞുള്ളൂ. എന്താ അമ്മാ കാര്യം?

അമ്മ: നിന്നോട് പി.ജി യ്ക്ക് എതെങ്കിലും കോഴ്സിന് ചേരാൻ പറയുന്നുണ്ട് അച്ഛൻ.

ഞാൻ: ഏയ് ഈ കാര്യമൊന്നും അച്ഛൻ എന്നോട് പറഞ്ഞിട്ടില്ലാ.

അമ്മ: എന്തായാലും അടുത്ത ആഴ്ച ഞങ്ങൾ വരുന്നുണ്ട് നിങ്ങൾ താമസമാക്കാൻ പോകുന്ന പുതിയ വീട്ടിലോട്ട് . അപ്പോ വരുമ്പോൾ അച്ഛന് നിന്നോട് നേരിട്ട് പറയാനാകും. ഞാൻ ഈ കാര്യം നേരത്തെ പറഞ്ഞെന്നെ ഉള്ളൂ.

ഞാൻ: അഞ്ജു എവിടെ അമ്മേ? അടുത്തുണ്ടെങ്കിൽ അവൾക്ക് ഫോൺ ഒന്ന് ഫോൺ കൊടുത്തെ.

അമ്മ: അവൾ നേരത്തെ ഉറങ്ങിയെടാ. നാളെ അവളോട് വിളിക്കാൻ പറയാം ഞാൻ. പിന്നെ നിങ്ങൾ എന്തേലും കഴിച്ചിരുന്നോ?

ഞാൻ: ഞങ്ങൾ വരുന്ന വഴിയ്ക്ക് ഹോട്ടലിൽ കയറി ചോറ് കഴിച്ചിരുന്നു. അമ്മ കഴിച്ചോ?

അമ്മ: സമയം എത്രയായെന്ന് നോക്ക് 10 മണി കഴിഞ്ഞു. നമ്മൾ നേരത്തെ കഴിക്കാറല്ലേ പതിവ്. എന്ന നീ പോയി കിടന്നോ നാളെ രാവിലെ പോകേണ്ടതല്ലെ കോഴിക്കോട്ടെയ്ക്ക്.

ഞാൻ: ഓക്കെ അമ്മ നാളെ അവിടെ എത്തിയിട്ട് ഞാൻ വിളിക്കാം. അഞ്ജൂനോട് ഞാൻ അന്വേഷിച്ചതായി പറയണം.

അമ്മയായിട്ടുള്ള ഫോണിലെ സംസാരം കഴിഞ്ഞപ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു. കാറിൽ നിന്ന് അനൂന്റെ പുതിയ ഫോണും എടുത്ത് ഞാൻ കോട്ടെജിലേയ്ക്ക് നടന്നു. അനു ഡോർ ഉള്ളിൽ നിന്ന് ലോക്ക് ചെയ്യാത്തത് കാരണം എനിയ്ക്ക് പെട്ടെന്ന് തുറന്ന് അകത്തേയ്ക്ക് കടക്കാനായി. ഞാൻ ബെഡ് റൂമിൽ എത്തിയപ്പോൾ കാണുന്നത് അനു കട്ടിലിൽ കിടക്കുന്നുണ്ട്. കട്ടിലിന്റെ തൊട്ടടുത്തുള്ള ടേബിളിൽ വച്ചിട്ടിള്ള നൈറ്റ് ലാമ്പിൽ നിന്നുള്ള നീല നിറത്തിലുള്ള മങ്ങിയ വെളിച്ചം മാത്രമേ ഇപ്പോ റൂമിലുള്ളൂ. പുറത്തേയ്ക്ക് പോയപ്പോൾ ഇട്ട ചുരിദാർ മാറ്റി ഒരു നൈറ്റി ഇട്ടാണ് പെണ്ണിന്റ കിടപ്പ്. അവളുടെ പുതിയ ഫോൺ എടുത്ത് ഞാൻ ചാർജിൽ ഇട്ട ശേഷം ഞാൻ ഇട്ടിരുന്ന ജീൻസും ടീ- ഷർട്ടും മാറ്റി ട്രോളി ബാഗിൽ നിന്ന് വീട്ടിലുടുക്കാറുള്ള ഒരു ലുങ്കി മുണ്ടും ഒരു വയലറ്റ് ടീ-ഷർട്ടും എടുത്തിട്ട് ഞാൻ കട്ടിലിൽ ചാടി കയറി കിടന്നിട്ട് അനൂനെ ചെന്ന് കെട്ടി പിടിച്ചു. കവിളിൽ ഒരുമ്മ കൊടുത്തു. ഉറക്കത്തിലായിരുന്ന പെണ്ണ് അതോടെ ഞെട്ടി എഴുന്നേറ്റിട്ട് എന്നെ അവളുടെ അടുത്ത് നിന്ന് തള്ളി നീക്കിയിട്ട് അൽപ്പം ഇടറിയ സ്വരത്തിൽ പറഞ്ഞു.

“ആദി എനിക്ക് വയ്യ മോനെ ഒരു അഞ്ചാറ് ദിവസം കൂടി മോൻ ഒന്ന് ക്ഷമിക്ക്”

അവളുടെ നൈറ്റിയിട്ടുള്ള കട്ടിലിലെ കിടപ് കണ്ട് കണ്ട്രോൾ പോയപോൾ അവൾക്ക് പീരിയഡ് ആണെന്ന കാര്യമൊക്കെ ഞാനും ഒരു നിമിഷം മറന്നു പോയി. അങ്ങനെ ചെന്ന് കെട്ടിപിടിക്കേണ്ടിയിരുന്നില്ലാന്ന് അവൾ അങ്ങനെ പറഞപ്പോൾ എനിയ്ക്ക് തോന്നിപോയി. ഉറക്കത്തിൽ ഞെട്ടിയത് കൊണ്ട് എന്നെ അവൾ തളളി നീക്കിയതാണെങ്കിലും എനിക്കെന്തോ അവൾ അങ്ങനെ പറഞ്ഞത് കൂടി കേട്ടിട്ട് ആകെ സങ്കടമായി ഞാൻ അൽപ്പം ഇടറിയ സ്വരത്തിൽ ചോദിച്ചു.

“സോറി അനു കുട്ടി ഞാൻ ആ കാര്യം മറന്നു പോയ ഡാ അതാ ഞാൻ പെട്ടെന്ന് വന്ന് നിന്നെ കെട്ടിപിടിച്ചേ. ഇപ്പോ വേദനയുണ്ടോ നിനക്ക്?”

എന്റെ ശബ്ദത്തിലെ ഇടർച്ച മനസ്സിലാക്കിയ പെണ്ണ് നീങ്ങി വന്ന് എന്റെ നെഞ്ചിൽ അവളുടെ മുഖം ചേർത്ത് വച്ചിട്ട് എന്നെ വട്ടം കെട്ടിപിടിച്ചിട്ട് പറഞ്ഞു.

” വിഷമായോ എന്റെ കുട്ടന് ഞാൻ അങ്ങനെ തള്ളി മാറ്റിയപ്പോൾ?”

ഞാൻ അവളുടെ മുടിയിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു.”ചെറുതായിട്ട് ഫീൽ ആയി എനിക്ക്, സാരമില്ല നിനക്ക് വയ്യാത്തോണ്ടല്ലെ”

” ഇതൊന്നു മാറട്ടെ എന്നിട്ട് ആദികുട്ടന് എന്റെ എല്ലാം തരുന്നുണ്ട് ഞാൻ” പെണ്ണ് നാണത്തോടെ പറഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ മുഖമമർത്തി.

” അത് നീ തരണ്ട ഞാൻ എടുത്തോളാം എനിക്ക് വേണ്ടതെല്ലാം” ഞാൻ പെണ്ണിന്റെ മുടിയിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു.

“ഇത്രേം നേരം കാറിൽ എന്ത് ചെയ്യായിരുന്നു ആദി നീ?” പെണ്ണ് അൽപം ഗൗരവത്തിൽ എന്നോട് ചോദിച്ചു.

” അച്ഛനും അമ്മേം ഫോണിൽ വിളിച്ചിരുന്നു. നീ എവിടെയാണെന്ന് അവര് രണ്ടാളും ചോദിച്ചു” ഞാൻ അവളുടെ പുറത്ത് തഴുകി കൊണ്ട് പറഞ്ഞു.

“എന്നിട്ട് അച്ഛൻ എന്താ പറഞ്ഞെ?” പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തിയിട്ട് എന്റെ മുഖത്തോട്ട് അവളുടെ നോട്ടം പായിച്ചിട്ട് ആകാംക്ഷയോടെ ചോദിച്ചു

” നമ്മുക്ക് കോഴിക്കോട് വീട് റെഡിയാക്കിയിട്ടുണ്ടെന്ന് പറയാനാ വിളിച്ചെ, നാളെ രാവിലെ തന്നെ നമ്മളോട് അങ്ങോട്ടെയ്ക്ക് പുറപ്പെട്ടോളാൻ പറഞ്ഞു.” ഞാൻ അവളുടെ മുടിയ്ക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു.

” വീട് വാടകയ്ക്കാണോ ആദി എടുക്കുന്നത്?” പെണ്ണ് വീടിന്റെ കാര്യം എങ്ങനെയാണെന്ന് അറിയാതെ ചോദിച്ചു.

“എന്റെ അനു കുട്ടി പൊന്നില്ലം വീട്ടിലെ പ്രതാപൻ സ്വന്തം മോനെയും അവന്റെ ഭാര്യയെയും വേറെ സ്ഥലത്ത് വാടക വീട് എടുത്തു താമസിപ്പിക്കുന്നുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?” ഞാൻ പറഞ്ഞതിന് അനു എന്ത് മറുപടി പറയുമെന്ന് അറിയാൻ അവളെ നോക്കിക്കൊണ്ടിരുന്നു.

“അങ്ങനെ ചോദിച്ചാ എന്ക്കറീല്ല ആദി നിന്റെ അച്ഛൻ എന്താ ചെയ്യുകയെന്ന് ” ഞാൻ പറഞ്ഞത് ഒന്നും മനസ്സിലായില്ലെന്ന മട്ടിൽ അനു മറുപടി പറഞ്ഞു.

“എന്റെ അനു കുട്ടി നമ്മുക്കവിടെ അടിപൊളി ഒരു വില്ല അച്ഛൻ വില പറഞ്ഞ് ഉറപ്പിച്ച് വച്ചിട്ടുണ്ട്. ടൗണിൽ നിന്ന് 6 കിലോമീറ്ററേ കാണൂ നമ്മുടെ പുതിയ വില്ലയിലേയ്ക്ക്” ഞാൻ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു.

ഞാൻ വില്ലയുടെ കാര്യം പറഞ്ഞത് കേട്ട് അമ്പരന്ന അനു എന്നെ സന്തോഷം കൊണ്ട് കുലുക്കിയിട്ട് പറഞ്ഞു. “ആദി അങ്ങനെ നമ്മുക്കും ഒരു വീടായല്ലെ? എനിക്കിപ്പോഴും അങ്ങ്ട് വിശ്വസിക്കാൻ പറ്റണില്ല. അവിടെ നമ്മൾ രണ്ടാളും മാത്രം ആയി നല്ല രസമായിരിക്കും”

“ഉവ്വ … ജീവിതം കാലം മൊത്തം നീയല്ലേ എന്റെ കൂടെ ഉണ്ടാകുന്നെ വലിയ രസമൊന്നും കാണില്ല” ഞാൻ പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു കൊണ്ട് ചിരിച്ചു.

ഞാൻ പറഞ്ഞത് കേട്ട് ദേഷ്യം വന്ന പെണ്ണ് എന്റെ കൈയ്യിൽ നല്ല പിച്ച് തന്നിട്ട് പറഞ്ഞു. “ഈശ്വരാ ജീവിതകാലം മൊത്തം ഈ അര വട്ടുള്ളതിനെ ഞാനും സഹിക്കണമല്ലോ” അനു എനിക്കിട്ട് ഒന്ന് താങ്ങി പറഞ്ഞ് കൊണ്ട് ചിരിച്ചു.

ബെഡിൽ കിടന്ന് തമാശ പറഞ്ഞും പരസ്പരം കളിയാക്കിയും എപ്പോഴൊ ഞങ്ങൾ രണ്ടാളും ഉറങ്ങി.

രാവിലെ അനു വന്ന് വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റത്.

“ആദി വേഗം കുളിച്ച് റെഡിയാക് നമ്മുക്ക് പോകണ്ടെ നമ്മുടെ പുതിയ വീട്ടിലേയ്ക്ക്” ബെഡിൽ കണ്ണ് തിരുമി കൊണ്ട് എഴുന്നേറ്റിരുന്ന എന്റെ തോളിലേയ്ക്ക് തോർത്ത് കൊണ്ട് വന്നിട്ട് കൊണ്ട് പെണ്ണ് പറഞ്ഞു. കക്ഷി രാവിലെ തന്നെ പുതിയ വീട്ടിലേയ്ക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ്.

പെണ്ണ് രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി ഒരു വയലറ്റ് ഫ്രോക്ക് ഇട്ട്, കണ്ണൊക്കെ എഴുതി നല്ല സുന്ദരിയായി നിൽപ്പുണ്ട്. റൂമിലെ കണ്ണാടിയ്ക്ക് മുൻപിൽ നിന്ന് മുടി ഈരി ഒതുക്കയാണ് കക്ഷി.

ബെഡിൽ ഉറക്കച്ചടവോടെ എഴുന്നേറ്റ് അവളെ തന്നെ നോക്കിയിരിക്കുന്ന എന്റെ അടുത്തേയ്ക്ക് അനു ചിരിച്ചു കൊണ്ട് വന്നിട്ട് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു: “എന്റെ ആദി നീ എന്നെ നോക്കിയിരിക്കാതെ വേഗം പോയി കുളിച്ചൊരുങ്ങി വന്നേ നമ്മുക്ക് രാവിലെ തന്നെ പോവണ്ടേ”

“ദാ ഞാൻ വേഗം റെഡിയായിട്ട് വരാം അപ്പോഴെയ്ക്കും നീ നമ്മുടെ സാധനങ്ങളൊക്കെ പായ്ക്ക് ചെയ്ത് വയ്ക്ക്” ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് ഉടുത്തിരുന്ന ലുങ്കി മുണ്ട് മുറുക്കി ഉടുക്കുന്നതിനിടെ അനുവിനോട് പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ടതോടെ അനു ഷെൽഫിൽ ഇരുന്നിരുന്ന ട്രോളി ബാഗിലേയ്ക്ക് പുറത്ത് മാറ്റി ഇട്ടിരുന്ന ഡ്രസ്സുകളൊക്കെ മടക്കി എടുത്തു വയ്ക്കാൻ തുടങ്ങി. ഞാൻ അവൾ ചെയ്യുന്നത് നോക്കി കൊണ്ട് ബാത്ത് റൂമിലേയ്ക്ക് നടന്നു.

കുളിയും പല്ലു തേപ്പും ഒക്കെ തീർത്ത് പത്തിരുപത് മിനിറ്റിനുള്ളിൽ ഞാൻ പുറത്തിറങ്ങി. പുറത്തിറങ്ങിയപ്പോൾ ഞാൻ കാണുന്നത് അനു അവളുടെ പുതിയ ഫോണ്ണിൽ എന്തോ നോക്കി കൊണ്ടിരിക്കുന്നതാണ്. എന്നെ കണ്ടതോടെ പെണ്ണ് ചിരിച്ചിട്ട് പറഞ്ഞു. “കുളിച്ചു സുന്ദരനായല്ലോ എന്റെ ആദി”

“അനു കുട്ടി നീയിന്ന് ഒടുക്കത്തെ ഗ്ലാമറാണല്ലോ ഇപ്പോ നിന്നെ കണ്ടാൽ ശരിക്കും രാശ്മിക മന്ദാന ലുക്ക് ഉണ്ട്” ഞാൻ പെണ്ണിനെ ഒന്ന് സുഖിപ്പിക്കാനായി പറഞ്ഞു.

“ശരിക്കും” പെണ്ണ് ചിരിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് വന്നിട്ട് എന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

“അനു കുട്ടി ആ ട്രോളി ബാഗ് എവിടെ? ഞാൻ ഇടാനുള്ള ഡ്രസ്സ് എടുക്കട്ടെ” ഞാൻ ട്രോളി ബാഗ് ഷെൽഫിൽ നോക്കി കൊണ്ട് ചോദിച്ചു.

“ആദി നിനക്ക് ഇടാനുള്ള ഡ്രസ്സ് ദേ ഞാനെടുത്ത് കട്ടിലിൽ വച്ചിട്ടുണ്ട്” പെണ്ണ് കട്ടിലിലേയ്ക് ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു.

ഒരു വെള്ള ഫുൾ സ്ലീവ് ഷർട്ടും ഒരു ബ്ലാക്ക് ജീൻസും ആണ് അവൾ എനിക്കിടാനായിട്ട് കട്ടിലിൽ എടുത്ത് വെച്ചത്. ഞാൻ ഡ്രസ്സ് എടുത്തിട്ടിട്ട് കണ്ണാടിയുടെ മുൻപിൽ ചെന്ന് നിന്ന് എന്റെ മുടി ചീകി ഒതുക്കി കഴിഞ്ഞ് അനൂന്റെ നേരെ തിരിഞ്ഞു നിന്ന് കൊണ്ട് ചോദിച്ചു “എങ്ങനെയുണ്ടെ ഡാ സെറ്റ് അല്ലേ?”

ഞാൻ ചോദിച്ചതിന് മറുപടി ആയി അവൾ ചിരിച്ചു കൊണ്ട് കൊള്ളാമെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.

പുറപ്പെടാനായി എടുത്ത് വെച്ച സാധനങ്ങൾ കോട്ടെജിന്റെ മുൻ വശത്തെ ഡോർ തുറന്ന് പുറത്ത് വച്ചിട്ട് ഡോർ ലോക്ക് ചെയ്ത ശേഷം എടുത്ത് വെച്ച സാധനങ്ങൾ അനു കൈയ്യിലും ട്രോളി ബാഗ് ഞാൻ തറയിലൂടെയും വലിച്ചു കൊണ്ട് ഞങ്ങൾ റിസപ്ഷനിലേയ്ക്ക് നടന്നു. അവിടെ എന്നെ കാത്ത് മാനേജർ വിനോദേട്ടൻ നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതോടെ പുള്ളി ചിരിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു. “ഹായ് ആദി ഗുഡ് മോർണിംഗ് ഇന്നലെ തന്റെ ഫാദർ വിളിച്ചിരുന്നു എന്നെ വില്ലയുടെ ഡിറ്റെയിൽസ് അറിയാനായിട്ട്. ഞാൻ ബ്രോഷറും പിക്ചറും എല്ലാം അയച്ചു കൊടുത്തിരുന്നു.”

ഞാനും ചിരിച്ചു കൊണ്ട് വിനോദിനോട് പറഞ്ഞു.

“ഗുഡ് മോർണിംഗ് വിനോദേട്ടാ അച്ഛൻ എന്നെ വില്ലയുടെ കാര്യങ്ങൾ സംസാരിക്കാനായി രാത്രിയിൽ വിളിച്ചിരുന്നു. ഒരു വില്ല അവർക്ക് കണ്ട് ഇഷ്ടമായെന്നും ഇന്ന് എന്നോട് വിനോദേട്ടന്റെ കൈയ്യിൽ അഡ്വാൻസ് എമൗണ്ട് ചെക്ക് ആയി കൊടുക്കാൻ അച്ഛൻ പറഞ്ഞു.”

” കോഴിക്കോടുള്ള വില്ല പ്രൊജക്ടിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് സന്തോഷാണ് അഡ്വാൻസ് ചെക്ക് അവിടെ ചെന്നിട്ട് അവനെ ഏൽപ്പിച്ചാൽ മതി” വിനോദ് ചിരിച്ചു കൊണ്ട് പറഞ്ഞു.

“വിനോദേട്ടാ ഞങ്ങൾക്കു പറഞ്ഞ് വച്ചിട്ടുള്ള വില്ലയുടെ പിക്ചേഴ്സ് ഞങ്ങൾക്കൊന്നു കാണാൻ പറ്റുമോ?

വിനോദ് ചിരിച്ചു കൊണ്ട് പാന്റിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു കൊണ്ട് വില്ലയുടെ പിക്ചർ ഫോൺ ഗാലറിയിൽ ഓപ്പൺ ചെയ്ത് മൊബൈൽ എനിക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു. “ഇതാണ് വില്ലയുടെ പിക്ചേഴ്സ്, എല്ലാ വർക്കുകളും കഴിഞ്ഞ് കിടക്കുന്നതാണ് പിന്നെ ഫർണീച്ചറുകളും ഇലക്ട്രിക്കൽ & പ്ലംബിംഗ് ഫിറ്റിംഗ്സ് ഒക്കെ ഉൾപ്പടെ ഫുൾ ഫിനിഷ്ഡ് ആണ് വർക്ക്”

ഞാൻ വിനോദിന്റെ മൊബൈൽ കക്ഷിയുടെ കൈയ്യിൽ നിന്ന് വില്ലയുടെ പിക്ചേഴ്സ് കാണാൻ വാങ്ങിയിട്ട് എനിക്ക് പിറകിൽ അൽപ്പം നീങ്ങി നിന്ന് ഞങ്ങൾ സംസാരിക്കുന്നത് നോക്കി നിന്നിരുന്ന അനുവിന്റെ അടുത്തേയ്ക്ക് ചെന്നിട്ട് അവൾക്ക് നേരെ ഫോൺ പിടിച്ചു കൊണ്ട് ഞങ്ങൾ ഒരുമിച്ചു പിക്ചറുകൾ കാണാൻ തുടങ്ങി. കണ്ടമ്പററി സ്റ്റൈലിൽ ആണ് വില്ലയുടെ പ്ലാൻ. മൂന്ന് ബെഡ് റൂമും അതിനോട് ചേർന്ന് തന്നെ ബാത്ത്റൂമും ഉണ്ട്. പിന്നെ അകത്ത് കബോർഡിന്റെ വർക്കെല്ലാം ചെയ്ത് നല്ല ഭംഗി ഉണ്ട് ഞങ്ങളുടെ വില്ല കാണാൻ. എന്തായാലും വീട് ഞങ്ങൾക്കു രണ്ടാൾക്കും ഇഷ്ടപ്പെട്ടു. പിക്ചറൊക്കെ കണ്ട് ബോധിച്ച അനുവിന് അപ്പോ തന്നെ വില്ല കാണാൻ തിടുക്കമായി. അനു എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പതിയെ പറഞ്ഞു. “വാ ആദി നമ്മുക്ക് വേഗം പോകാം വീടിന്റെ പിക്ചർ കണ്ടിട്ട് എനിക്കിപ്പോ കാണാൻ തോന്നാ”

“നീ ഒന്നടങ്ങ് പെണ്ണെ നമ്മൾ അങ്ങോട്ടെയ്ക്ക് തന്നല്ലെ പോകാൻ പോകുന്നെ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

വിനോദേട്ടന് ഫോൺ തിരിച്ചു കൊടുത്തു കൊണ്ട് ഞാൻ ചോദിച്ചു. ” വിനോദേട്ടാ ഇന്ന് തന്നെ ഞങ്ങൾക്ക് പുതിയ വില്ലയിലേയ്ക്ക് താമസം മാറ്റാൻ പറ്റുമല്ലോ അല്ലേ?

” നിങ്ങൾ ഉച്ചയോടെ അവിടേയ്ക്ക് എത്തുമെന്ന കാര്യം ഞാൻ വിളിച്ചു പറഞ്ഞോളാം സന്തോഷിന്. നിങ്ങൾ അവിടെ എത്തുമ്പോഴെയ്ക്കും വില്ല നിങ്ങൾക്കായി താമസിക്കാൻ പാകത്തിൽ റെഡിയാക്കിയിട്ടുണ്ടാകും. ധൈര്യമായിട്ട് പോയ്ക്കൊ …. വിനോദ് എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

” എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ വിനോദേട്ടാ കാണാം അപ്പോൾ” ഞാൻ

വിനോദിന് ഷേക്ക് ഹാന്റ് കൊടുത്തിട്ട് റിസപ്ഷനിസ്റ്റ് നിൽക്കുന്ന ക്യാബിനിലേയ്ക്ക് ചെന്നിട്ട് ബില്ലൊക്കെ സെറ്റിൽ ചെയ്ത് കോട്ടെജിന്റ ആക്സസ്സ് കാർഡ് തിരിച്ചേൽപ്പിച്ചിട്ട് ഞാനും അനുവും കൂടെ കാറിനടുത്തെത്തി. കൈയ്യിലുള്ള ട്രോളി ബാഗും പൈസ അടങ്ങിയ ബാഗും മറ്റു സാധനങ്ങളും ഡിക്കിയിലേയ്ക്ക് എടുത്ത് വച്ചിട്ട് ഞങ്ങൾ കാറിൽ കയറി. സീറ്റ് ബെൽറ്റ് വലിച്ചിട്ട ശേഷം ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് റിസോർട്ടിന്റെ കോമ്പൗണ്ടിൽ നിന്ന് പതിയെ വണ്ടിയുമായി നീങ്ങി.

ഒരു പത്തിരുപത് മിനിറ്റിനുള്ളിൽ കാർ പാലക്കാട് ടൗണിൽ എത്തി. ഇനി നേരെ മലപ്പുറം കോഴിക്കോട് റൂട്ട് പിടിക്കണം. പുതിയ വീട്ടിലേയ്ക്ക് താമസം മാറുന്നതിന്റെ ത്രില്ലിലാണ് ഞാനും അനുവും. നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നുവെങ്കിലും പുതിയൊരു സ്ഥലത്ത് പുതിയൊരു വീട്ടിലേയ്ക്ക് താമസം മാറുന്നതിന്റെ ആകാംക്ഷയും ഉത്കണ്ടയും ഞങ്ങൾ രണ്ടു പേർക്കും വേണ്ടുവോളം ഉണ്ട്. അതൊക്കെ ചിന്തിച്ച് കൂട്ടിയാണ് ഞങ്ങൾ രണ്ടുപേരും ഇരിക്കുന്നത്.അത് കൊണ്ട് കാറിൽ കേറിയപ്പോൾ മുതൽ ഞങ്ങൾ ഒന്നും മിണ്ടിയിട്ടില്ല.

പെട്ടെന്ന് കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ പെയർ ചെയ്തിട്ട എന്റെ ഫോൺ റിംഗ് ചെയ്തപ്പോൾ ഞങ്ങൾ രണ്ടാളും ഒരുമിച്ച് ഞെട്ടി. ആരാ വിളിക്കുന്നതെന്ന് അറിയാൻ മ്യൂസിക്ക് സിസ്റ്റത്തിന്റെ ഡിസ്പ്ലേയിൽ നോക്കിയപ്പോൾ തെളിഞ്ഞ പേര് കണ്ട് എന്റെ ചുണ്ടിൽ ചിരി വിടർന്നു ….

(തുടരും…….)

Comments:

No comments!

Please sign up or log in to post a comment!