പ്രായം 2
പാർവതി പറഞ്ഞു തുടങ്ങി….
പാർവതി – ഞാൻ പലപ്രാവശ്യം പറയണമെന്ന് എന്ന് വിചാരിച്ചത് ആണ് പക്ഷേ പറ്റിയില്ല. അവൻ എന്നെ ചേച്ചിന്നാ വിളിക്കുന്നത്. ഞാൻ എങ്ങെനെ പറയും ആവനേ കല്യാണം കഴിക്കാൻ ഇഷ്ടം ആണെന്ന്. അവനും ഞാനും തമ്മിൽ നാല് വയസ്സിൻ്റെ വ്യത്യസമുണ്ട്. ആവാന് എങ്ങെനെ എന്നെ ഇഷ്ടപ്പെടും. തെറ്റു എൻ്റെതാ, എൻ്റേത് മാത്രം, കുഞ്ഞുന്നാളിൽ മുതൽ അങ്ങെനെ ഒരു ഇഷ്ടം മനസിൽ കയറിപ്പോയി. ഇനി അത് മയ്കൻ പറ്റില്ല. കിട്ടിലെന്ന് ആറിനിട്ടും എനിക് അവനിലേക്ക് ആടുക്കൻ ഞാൻ ശ്രമിച്ചു..
” പാറു നിനക്ക് അവനോട് അങ്ങെനെ ഒരു ഇഷ്ടം എപോഴാ കായറികുടിയെ.”
പാർവതി – ചേറ്തിൽ രാജൻ മാമൻ്റെ മോൾ രേണുക ചേച്ചിടെ കല്യാണത്തിന് പോയപ്പോൾ, അ കല്യാണം കഴിയുന്നതുവരെ നിധി എൻറെ കൂടെയായിരുന്നു. ആവിടേ ഉള്ള ഒരു മുത്തശ്ശി നങ്ങളെ കണ്ടിട്ട് പറഞ്ഞു ” ഇത് ആരു പാർവതിയു ശിവനുമോ, നാളെ ഇതുപോലെ ഒരു മേടയിൽ നിങ്ങളീ രണ്ടുപേരും ഒരുമ്മികും”
മുത്തശ്ശി പറഞ്ഞത് ഒന്നും ആപ്പോൾ എനിക്ക് മനസിലായില്ല എങ്കിലും രേണുക ചേച്ചിയും ചേക്കാനും താലി കെട്ടാൻ ഇരിക്കുന്നത് കണ്ടപ്പോൾ എനിക്കും കൊതിയായി അങ്ങെനെ ഇരികാൻ, ചെക്കൻ്റെ സ്ഥാനത്ത് ഞാൻ വെറുതെ നിധിയെ സങ്കല്പിച്ചു നോക്കി, പിന്നീട് പലപ്പോഴയി നിധിയോട് എനിക് സാധാരണയിൽ കൂടതൽ ഒരു ഇഷ്ടം തോന്നി. ആ ഇഷ്ടം എന്താണ് എന്ന് ആരിയതെ ഞാൻ അവനിലേക്ക് ആടുകുക ആയിരുന്നു, മനസ്സിനെ നിയന്ത്രിക്കാൻ നോക്കി എങ്കിലും പറ്റിയില്ല. പിന്നെ എന്നും അവനെ കാണാൻ ഇവിടെ വരാൻ തുടങ്ങി.. അവനു ആദ്യമായി ഒരു സ്കൂളിലെ ഒരു കുട്ടിയോട് ഇഷ്ടം തോന്നിയപ്പോൾ എൻ്റെ മനസ് വേദനിച്ചു. ആന്ന് ഞാൻ മനസ്സിലാക്കി എനിക് നിധിയൊട് ഏതു തരത്തിൽ ഉള്ള ഇഷ്ടമാണെന്ന്, അന്ന് മുതൽ തുടങ്ങിയതാ നിധി എൻ്റേതാണ് എന്ന് മനസ്സ് പറയൽ. അത് കൊണ്ട് അ കുട്ടിയോടുള്ള അവൻ്റെ ഇഷ്ടം ഞാൻ നിന്നോട് പറഞ്ഞപ്പോൾ നി പോയി അച്ഛനോട് പറനതു ഓർമയിലെ.. അങ്ങെനെ അവൻ്റെ ഓരോ ലൈനും ഞാനും നീയും പൊട്ടിച്ചു.
~ LOVING SOMEONE DOESN’T NEED A REASON, IF YOU CAN EXPLAIN WHY YOU LOVE SOMEONE, ITS NOT CALLED ‘LOVE’, ITS CALLED ‘LIKE’.
– TRUE ❤️ ~
” എടി ദുഷ്ടെ നിൻ്റെ മനസ്സിൽ ഇതയിരുന്നലെ.. ഞാൻ വിചാരിച്ചു നീ എന്നെ കാണാനാ വരുന്നതെന്ന്. പാവം ഞാനാവനോടുള്ള അന്നെത്തേ ദേയശ്യത്തിന് ഓരോന്ന് ചെയ്തത് അല്ലേ എന്നാലും. ശടാ പെണ്ണിൻ്റെ ആഗ്രഹം നോക്ക്”
ഞാൻ അത് പറഞ്ഞതും പാറു വീണ്ടും പൊട്ടി കരയാൻ തുടാങ്ങി.
” എടി കരയല്ലേ വവാ എഴുനെല്കും”
ഞാൻ അങ്ങെനെ പറനിലെല് ആവളു കരഞ്ഞു അച്ഛനും അമ്മയും എഴുനെല്പിക്കും.
” ഞാൻ വെറുതെ പറഞ്ഞതാ, എനിക്ക് നീ അവന്റെ പെണ്ണായി ഈ വീട്ടിൽ കയറി വരുന്നത് കൊണ്ട് സന്തോഷമേ ഉള്ളു, ഇനി കരച്ചാൽ നിർത്തു ”
പാർവതി – സത്യം, എന്നെ പറ്റിക്യ ആണോ.
” ഒന്നു പോടീ സത്യായിട്ടും അണ്, പണ്ട് എനിക്ക് കിട്ടിയ ലവ് ലെറ്റർ നിധി എടുത്ത് അവന്റെ ക്ലാസ്സിലെ പെണ്ണിന് കൊടുത്താൽപോൾ നീ പോയി അവൻ നിന്റെ ചെക്കൻ ആണെന്ന് പറഞ്ഞുത് – ആഹ്ഹ പെൺകുട്ടി പറഞ്ഞു ഞാൻ ആറിനീരുന്നു. നിന്നോട് ചോദിക്കാൻ ഇരുന്നതാ,പിന്നെ എങ്ങെനെയാ ചോയ്ക എന്നൊക്കെ വിചാരിച്ചു. പിന്നെ അത് ഞാൻ കാര്യമായി എടുത്തില്ല. പക്ഷേ പലപ്പോഴും നിനക്ക് അവനോടുള്ള കുറച്ചു അധികമായിടുള്ള ഇഷ്ടം കാണുമ്പോൾ സംശയം തോന്നാതിരുന്നില്ല. “
പാർവതി ആശ്ചര്യത്തോടെ ഇത് കെട്ടു ഒന്നു ഞെട്ടി.
“പിന്നെ ഇത്ര സീരിയസ് ആണ് എന്നു അറിനത് ഇപോയാലേ, അല്ല ഇനിയെന്താ മോൾടെ പ്ലാൻ.”
പാർവതി – നിഖി, എനിക്ക് അവനെ മറക്കാൻ ആവില്ല എടി അവനെ മറക്കാൻ മാത്രം പറയലെ എനിക് പറ്റില്ലെടി അതിനു, അവനെ മറക്കണം എങ്കിൽ പാർവതി മരിക്കണം”
അവൾ അതും പറഞ്ഞു തെങ്ങി.
” ഞാൻ പറഞ്ഞലോ നീ വീട്ടിലേക് വരുന്നത് എനിക്ക് സന്തോഷമേ ഉള്ളു എന്ന്, പിന്നെ എന്തിനാ നീ മരിക്കുന്നതിനെ പറ്റി ഒകെ ചിന്തിക്കുന്നെ, നിനക്ക് അവന്റെ കൂടെ ജീവിക്കേണ്ട, ഇതൊക്കെ മനസ്സിൽ ഒള്ളിപ്പിച്ചു നടന്നാൽ മതിയോ, അറിയേണ്ടവർ ആറീനാലെ കാര്യം നടക്കു”
അവാൾ എങ്ങെനെ എന്ന അർത്ഥത്തിൽ എന്നെ നോക്കി
പാർവതി – അവനു ഇഷ്ടവുമോ, എന്റെ വയസു, ഞാൻ അവനേകൾ മൂത്തത് അല്ലേ. അച്ഛനും അമ്മയും എന്നെ സ്വികരിക്കുമോ
” ഓ വയസു, നാല് വയസ്ലെലെ അതൊന്നും ഇന്നത്തെ കാലത്തു വല്യ കാര്യമല്ല, സച്ചിന്റെ ഭാര്യക് സച്ചിനെകൾ അഞ്ചു വയസ്സിന്റെ മൂപ് ഉണ്ട്, പിന്നെ നീയും അവനും ഒരു അമ്മടെ വയറ്റിൽ ജനിച്ചതു ഒന്നുമല്ലലോ, കല്യാണം കഴിഞു ഫസ്റ്റ് ണൈറ് ഒകെ കഴിഞ്ഞൽ ചേച്ചി അനിയൻ എന്നതൊക്കെ മാറിക്കോളും. ”
ഞാൻ ലാസ്റ്റ് പർണത് കേട്ടു അവളുടെ മുഖം നാണം കൊണ്ട് തുടുത്തു.
” ഓ അവളുടെ നാണം നോകിയെ, ഞാൻ അച്ഛൻ അമ്മയോടും നാളെ തന്നെ സംസാരിക്കും. ”
പാർവതി – വേണ്ട നിഖി..
ആവൾ അഹ് പറഞതു ഞാൻ പ്രതീക്ഷിച്ചില്ല.
” എടി നീയെന്താ പറയുന്നത്, ഞാൻ അവരോടു സംസാരിച്ചു സമ്മതിപ്പികാം. ”
പാർവതി – നിധി, അവനു എന്നെ ഇഷ്ടമല്ല, ആവാനു വേറെ ഒരു കുട്ടിയോട് ഇഷ്ടം ഉണ്ട്.
” ഓ ആതാണോ എടി അത് സീരിയസ് ഒന്നുമല്ല രാഹുൽ എന്റടുത്തു പറഞിരുന്നു, അതൊരു ഇൻഫാക്ശുഷൻ അത്രേ ഉള്ളൂ നീ അത് കാര്യമാക്കേണ്ട.
പാറു – മ്മം.. എന്നാലും..
” ഒരു എന്നാലും ഇല്ല, എനിക് നിന്നെ അറിയാവുന്നത് അല്ലേ.. അഹ് ഇപ്പൊ നിധിയുടെ കള്ളത്തരം ഒകെ അറിയാൻ വേണ്ടിയുള്ള സ്പെയ് ആയി നിയമിച്ചിരിക്കുന്നത് രാഹുൽനെ ആണ് പകരം അവനു ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയിടുണ്ട്, സന്ദീപെട്ടൻ്റെ അമ്മാക് വല്യ ഇഷ്ടമ്മ എന്നെ,അത് കൊണ്ട് എങ്ങെനെ എങ്കിലൊകെ അമ്മയോട് പറഞ്ഞു കല്യാണത്തിൽ എത്തിക്കാണം എന്നാ ”
പാർവതി – അതു ആര്
” നിന്റെ അമ്മയുടെ ഇളയ അനിയത്തിയുടെ മോൾ മീനു, മീനാക്ഷി, ആന്നു നീ കൂട്ടി വന്നപ്പൾ കണ്ടതാ പോലും . ”
പാർവതി – അവൾ ഇപ്പോ ഡിഗ്രിക് പഠിക്യ അല്ലെ.
” നിനക്ക് ഇപ്പൊ നിധിയെ കല്യാണം കഴിക്കണോ, അതോ നീ മീനാക്ഷിയെ കെട്ടിക്കാൻ പോകുന്നോ. ”
പാർവതി – അവൾ ഒന്നു ചമ്മി എന്നിട് പറഞ്ഞു എനിക്ക് നിധിയെ മതി.
” എന്നാൽ രാവിലെ നീ ഇവിടുന്ന് ഇറങ്ങിക്കോണം, അച്ഛൻ അമ്മയോട് ഒന്നും ചോദിക്കണ്ട. എല്ലാം ഞാൻ പറന്നോളം. ഓക്കേ.., വീട്ടിൽ പോയിട്ട് കതകും ചാരി ഇരുന്നാൽ മതി പുറത്തു ഇറങ്ങേണ്ട. “
പാർവതി – അതെന്തിനാ
” അപ്പം തിന്ന മതി… എടി ഞാൻ ഇത് അവതരിപ്പിക്കുമ്പോൾ നീ ഇവിടെ ഉണ്ടാവാൻ പാടില്ല അത്രേയുള്ളൂ, നിനക്ക് കാര്യം നടന്നാൽ പോരേ, ചിലപ്പോൾ അധികവും അച്ഛൻ അമ്മയും നിന്നെ കാണാൻ വരും, ധൈര്യ്മായിട്ടു ഇരിക് എലാം ദൈവാ നിശ്ചയം പോലെ നടക്കും. ”
പാർവതി – എന്നാലും നിധി സമ്മതിക്കുമോ..
” ദേ പിന്നെയും, ഞാൻ ഈ കല്യാണം നടത്തി തരും, ഇനി ഒന്നും പറയാതെ കിടന്നേ. ”
കുഞ്ഞുനാളിലെ എനിക്ക് പാറുനെ ഭയങ്കര ഇഷ്ട, നങ്ങൾ വേറെ വേറെ വീട്ടില താമസിക്കുന്നത് എങ്കിലും. എവിടെ പോകുമ്പോയും ഒരുമിചാ, സ്കൂളിൽ, കോളേജ് , ഷോപ്പിങ്, എല്ലാം, ഇന്നേ വരെ അവൾ വേറെ ഒരു പയ്യനെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല, അഹ് ഇപ്പോയാലെ ആതിന്റെ കാര്യം മനസിലായത്. പലപ്പോഴും എനിക്ക് ഒരു ഏട്ടൻ ഉണ്ടെങ്കിൽ അവളെ കൊണ്ട് കെട്ടിക്കണം എന്നു ഉണ്ടായിരുന്നു. ഇതിപ്പോ അനിയനെ ആയിപോയാലോ… ദൈവമെ. അഹ് ദൈവത്തിന്റെ ഓരോ കള്ളികൾ. നാല് വയസു അല്ലെ ആതൊന്നും പ്രശ്‌നില. ഇനി അഹ് ചെക്കൻ ഇതിനു സമ്മതിക്കുമോ ആവോ. എന്തായാലും ഇത് നടത്തണം, എനിക്ക് വേണ്ടി എൻ്റെ സന്ദീപേട്ടന്റെ പ്രൊപോസൽ നിധിയാ കൊണ്ട് വന്നത്. ആപ്പോ പിന്നെ ആവാനുള്ളതു ഞാനും എന്നുള്ളത് ദൈവത്തിന്റെ നിയോഗം ആയിരുകും.
രാവിലെ അവൾ എണ്ണിറ്റ് പോകാൻ റെഡി ആയിരുന്നു.
“പറഞ്ഞതു മറക്കണ്ട, മുൻവതിൽക്കൽ അച്ഛൻ ഇണ്ടാവും ഒന്നും പറയണ്ട, ഓക്കേ.”
അവൾ തലയാട്ടി. എന്നിട്ട് പുറത്തേക് പോയി.
ഞാനും പിന്നെലെ പോയി.
അച്ഛൻ – എന്താ മോളെ ഇത്ര നേരെത്തെ റെഡി ആയിട്ടു, നിങ്ങൾ രണ്ടുപേരും എവിടെ പോകുന്നു, എവിടെ നിഖി..
പാർവതി – അതു…. അത്…
” പാറു….. ”
അവൾ ഒന്നും ഞെട്ടി തീരിഞ്ഞു നോക്കി, ഞാൻ അവളോട് പൊക്കൊള്ളാൻ മുഖം കൊണ്ട് ആംഗ്യം കാണിച്ചു. അവൾ ഒന്നും മിണ്ടാതെ പുറത്തേക് ഇറങ്ങി നടന്നു.
അച്ഛൻ – മോളെ ഒറ്റയ്ക് എവിടെക്കാ, ഞാൻ കൊണ്ട് .. വിടാം.
അപ്പോയെക്കും അവൾ പോയി കഴിഞ്ഞരുന്നു.
“അച്ഛാ…”
അച്ഛൻ – മോളെ എന്താ ഉണ്ടായേ, അവൾ എന്താ അങ്ങെനെ പോയത്. നിങ്ങൾ തമ്മിൽ എന്താ ഉണ്ടായത്.
അച്ഛൻ ഇങ്ങെനെ പ്രേതീക്ഷിക്കാത്ത ഒന്ന് നടന്നതിൽ ഉള്ള വെപ്രാളത്തിൽ അങ്ങെനെ ചോദിച്ചു. കാര്യം ഇല്ലാതെയിലാ അച്ഛനു പാറുവും ഞാനും ഒരുപോലെയാ… ഇതുവരെ വേറെ ആയി കണ്ടിട്ടില്ല. എനിക്ക് ഡ്രസ്സ് എടുക്കുമ്പോൾ അവൾക്കും… സ്വർണം പോലും .. അത് പോലെ തന്നെയാ അമ്മാവനും.. ഇനി ഞാൻ പറയാൻ പോകുന്ന കാര്യം കേട്ടു എന്താവുമോ എന്തോ..
” അച്ഛാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, സീരിയസ് ഇഷ്യൂ ആണ്. ”
അച്ഛൻ – എന്താ മോളെ എന്താ കാര്യം ടെൻഷൻ ആടുപ്പിക്കാതെ കാര്യം പറ.
” അച്ഛാ അത് അമ്മയും കൂടി അറിയേണ്ടതാ.
അച്ഛൻ – അവള് അടുകള്ളയിൽ അല്ലെ.
” അഹ് ഞാൻ പോയി വിളിച്ചു കൊണ്ട് വരാ, അച്ഛൻ അകത്തേക്കു വാ. ”
അമ്മ അടുക്കളയിൽ രാവിലത്തെ ഫുഡ് റെഡിയാക്കി പാത്രം കഴുകുക ആയിരുന്നു.
” അമ്മേ ഒന്ന് ഇങ്ങു വന്നേ ഒരു കാര്യം പറയാൻ ഉണ്ട്. ”
അമ്മ – ആ ഡി ഇതാ വരുന്നു. കഴിഞ്ഞു.
അമ്മ വീണ്ടും പണിയിലേക് ശ്രദ്ധിച്ചു.
” അമ്മേ ഒന്ന് ഇങ്ങു വന്നേ അച്ഛൻ വിളിക്കുന്നു. ഒരു സീരിയസ് കാര്യം പറയാൻ അണ്. ”
അമ്മ വന്നു സോഫയിൽ അച്ഛൻ്റെ അടുത്തു ഇരുന്നു.
അമ്മ – എന്താ നിങ്ങൾക്ക് പറയാൻ ഉള്ളത്.
അമ്മ അച്ഛനോട് ചോദിച്ചു.
അച്ചൻ – ഞാൻ എന്ത് പറയാൻ, ഇവൾ അല്ലേ പറയേണ്ടത്.
അമ്മ – ഇത് നല്ല കൂത്ത്, രണ്ടാളും കൂടി എന്നെ രാവിലെ തന്നെ കള്ളിപികുക ആല്ലെ. നിധിയുടെ കൂടി കുറവെ ഉള്ളൂ.
അച്ചൻ – എടി ഞാൻ പറഞ്ഞത് സത്യം ആണ്, ഇവൾ തന്നെയാ പറയേണ്ടത്.
അമ്മ – എന്താ മനുഷ്യ ഇത്.. രാവിലെ രണ്ടും കൂടി, ഒന്ന് തെള്ളിച്ച് പറ.
അച്ഛൻ – ഞാൻ ആവിടെന്ന് പത്രം നോക്കുക ആയിരുന്നൂ. അന്നേരം പാർവതി ഒന്നും പറയാതെ ഇറങ്ങി പോയി.
അമ്മ – എന്ത പാറു പോയെന്നോ, എന്നോടും ഒന്നും പറഞ്ഞില്ലല്ലോ…
അച്ഛൻ – അതു തന്നെയാ ഞാനും പറയുന്നത്. ഇവർക്കു രണ്ടുപേർക്കും ഇടയിൽ എന്തോ ഉണ്ടായിട്ടുണ്ട്. അതു സത്യാ….
” കഴിഞ്ഞോ രണ്ടു പേരുടേയും ചർച്ചാ ഇനി ഞാൻ പറയുന്നതു ശ്രദ്ധിച്ചു കേൾകകുനുണ്ടോ..”
അച്ഛൻ – നി തീ തിറ്റികതെ കാര്യം പറയുന്നുണ്ടോ.
” രണ്ടുപേർക്കും ആറിയുമൊ അവള് എന്തിനാ വരുന്ന കല്യാണമൊക്കെ മുടക്കുന്നത് എന്ന്.”
രണ്ടുപേരും ഇല്ലാ എന്നു മൂളി
“അവൾക് ഒരാളെ ഇഷ്ടമാണ്.”
അച്ഛൻ – അതാണോ ഇത്ര വല്യ കാര്യം നല്ലാ പയ്യൻ ആണേൽ നമുക്ക് അലോചികമലോ.. നന്ദനെ ഞാൻ പറഞ്ഞു സമ്മതിപിക്കമാലോ.
നന്ദൻ പാർവതിയുടെ അച്ഛൻ്റെ പേരാണ്
അച്ഛൻ – അല്ല ആരാ പയ്യൻ..
അമ്മ – നമ്മൾ അറിയുന്ന ആരേലും ആണോടി
” അതെ അമ്മ നമ്മളെല്ലാവരും അടുത്ത അറിയുന്ന ആളാ. ”
അമ്മ – അതാരാ ഇപ്പം നമ്മള് ഇത്ര അടുത്ത് അറിയുന്ന ആൾ, അവൾക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് എന്ന് ഞങ്ങൾക്കാർക്കും തോന്നിയില്ലല്ലോ നീ വെറുതെ നുണ പറയുകയാണോ.
അച്ഛൻ – ആരാ മോളെ പയ്യൻ.
” അത് .. അച്ചാ… നിധിയേ ആണ് അച്ഛാ അവള് സ്നേഹിക്കുന്നത്, കെട്ടിച്ചു കൊടുത്തില്ലേ ചത്തുകളയും എന്നാ പറഞ്ഞിരിക്കുന്നത്.
ഒന്നു സംഭവം സ്ട്രോങ്ങ് ആയിരിക്കട്ടെ എന്ന് വിചാരിച്ചു ചുമ്മാ അങ്ങനെ തള്ളി.
ഇത് കേട്ട് അച്ഛനും അമ്മയും ഒന്ന് ഞെട്ടി.
അമ്മ – ദേ വേണ്ടതിനം പറഞ്ഞാൽ ഉണ്ടല്ലോ നല്ലോണം ഒന്ന് വെച്ച് തരുമെ പറഞ്ഞേക്കാം.
അച്ഛൻ – മോളെ അവർ തമ്മിൽ അങ്ങനെ ഒന്ന്…
അമ്മ – ഒന്നു മിണ്ടാതെ ഇരിക്കുന്നുണ്ടോ അവളെ രാവിലെതന്നെ പിച്ചും പേയും പറഞ്ഞെന്ന് വിചാരിച്ച് നിങ്ങളിങ്ങനെ …
” അമ്മേ ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നത്, അവൾക്ക് ചെറുതിലേ തൊട്ടെ ഇഷ്ടമാണ് നിധിയെ.”
അമ്മ – പിന്നെ!.. അവൾ നിന്നോട് പറഞ്ഞോ നിധിയെ ഇഷ്ടമാണെന്ന്.
” അതലെ ഞാൻ ഇത്രയും നേരം പറഞ്ഞത്, കുറച്ചു ദിവസം മുൻപ് അമ്മായി വന്നപ്പോൾ, അവള് കല്യണം വേണ്ടന്നും, നല്ല അലോചനായോകെ മുടകുക ആണെന്നും പറഞ്ഞു, എന്നോടു പാറുനോട് ഒന്നു സംസാരിച്ചു അവളുടെ ഉള്ളിൽ എന്തേലും ഉണ്ടോ എന്നു മനസ്സിലാക്കാൻ പറഞ്ഞു, അത് അറിയാൻ വേണ്ടിയാ ഞാൻ അവളെ ഇവിടേ നിർത്തിയെ.”
അമ്മ – ദേ നോക്കിയേ നിങ്ങൾ ഇത് കേട്ടോ. വിശ്വസിക്കാൻ പറ്റുന്നില്ല.
“അമ്മ തന്നെ നോക്കിയേ പലപ്പോഴും അവൾ നിധിയുടെ കാര്യത്തിൽ അല്പം കൂടുതൽ ഇൻട്രസ്റ്റ് എടുക്കുന്നത് അമ്മ ശ്രദ്ധിച്ചില്ലേ. പലഹാരം ഉണ്ടാക്കുന്നതും അവൻറെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്നത്. ”
അച്ഛൻ – നിധിക് അവളെ ഇഷ്ടമാണോ
” ഇഷ്ടം കുറവുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ പാറു അവളുടെ ഇഷ്ടം നിധിയോട് ഇതുവരെ പറഞ്ഞിട്ടില്ല. ”
അമ്മ – ഇനി എന്താ ചെയ്യാ ചന്ദ്രേട്ടാ..
ഞങ്ങളുടെ അച്ഛൻറെ പേരാണ് ചന്ദ്രൻ.
അമ്മ – അവളെ പോലെ ഒരു കുട്ടി എൻ്റെ മരുമോൾ ആയി വരണം എന്ന് തന്നെയാണ് എനിക്ക് പക്ഷേ ഇത്. അവരുടെ പ്രായം വ്യത്യാസം…
അച്ഛൻ – നീ ഇത് എന്ത് അറിഞ്ഞിട്ട് അ പറയുന്നത്.
അമ്മ – നമുക്ക് അവിടം വരെ ഒന്നു പോകാം.
അച്ഛൻ – ഞാൻ പോയി സംസാരിക്കാം.
അമ്മ – ഇല്ല ഞാനും വരുന്നു.
അച്ഛൻ – എന്നാ പിന്നെ ഇവളെ തനിച്ചാക്കി പോകേണ്ട നമുക്ക് എല്ലാവർക്കും കൂടി പോകാം
ഞങ്ങൾ പോകാനായി റെഡിയായി. നടന്നു പോകാനുള്ള ദൂരമേ ഉള്ളുവെങ്കിലും വാവ ഉള്ളതുകൊണ്ട് ഞങ്ങൾ കാറിൽ ആണ് പോയത്. അവിടെയെത്തി വീട്ടിൽ കയറിയതും.
അമ്മാവൻ – അല്ല ഇത് ആരൊക്കെ.. വാ വാ,
ഞങ്ങൾ അകത്തുകയറി
അച്ഛൻ – നന്ദ ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്.
അപോയെകും അമ്മായി അവിടെ വന്നു ഞങ്ങളെ സ്വീകരിച്ചു.
അച്ഛൻ – അത് എങ്ങനെയാ പറയേണ്ടത് എന്ന് അറിയില്ല…. എന്നാലും പറഞ്ഞല്ലേ പറ്റൂ.
അച്ഛൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.
ഇത് കേട്ടതും അമ്മാവൻ എന്ത് പറയണമെന്നറിയാതെ സ്തബ്ധനായി. അമ്മായി പെട്ടെന്നുതന്നെ അകത്തേക്ക് പോകുന്നതാണ് കണ്ടത്.
പെട്ടെന്നാണ് അകത്തുനിന്നും ഒച്ചപാട് കേട്ടത്.. ഞങ്ങളെല്ലാവരും അകത്തുപോയി നോക്കുമ്പോൾ അമ്മായി അവളെ തല്ലുകയായിരുന്നു. അവളാകെ വല്ലാത്ത കോലത്തിൽ ആയിരുന്നു. പെട്ടെന്നാണ് അമ്മ ഇടപെട്ടത്.
അമ്മ – നീയെന്താ കാണിക്കുന്നത്. ഒരു മുതിർന്ന കുട്ടിയെ തല്ലുകയോ.. അവൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും ഞാൻ സംസാരിക്കാം അവളോട്.
പെട്ടെന്നാണ് അമ്മായി മുന്നിലേക്ക് വന്നു പാറുവിനോട് പറഞ്ഞത്
അമ്മായി – നിൻറെ ഈ ആഗ്രഹം അതൊക്കെ കുഴിച്ചുമുടിക്കോ.. നടകത്തില്ല.
ഇത് കേട്ടതും പാറു ഓടിപോയി റൂമിൽ കയറി വാതിൽ അടച്ചു.
അമ്മാവൻ പോയി കതകിനു മുട്ടി..
അമ്മാവൻ – മോളെ വാതിൽ തുറക്ക് അച്ഛനാ വിളിക്കുന്നത്..
” അമ്മേ ഞൻ പറഞ്ഞതല്ലേ അവൾ ഇനി വല്ല കടുംകയ്യും ചെയ്തേക്കുമോ ”
പെട്ടെന്നാണ് പാറുവിൻ്റേ റൂമിൽ നിന്നും വീഴുന്ന ശബ്ദം കേട്ടത്.. ഞാൻ പുറത്തെ ജനാലയിൽ കൂടി അവളുടെ റൂമിൻ്റേ അകത്തേക്ക് നോക്കി അവൾ നിലത്ത് ചോരയിൽ കിടക്കുകയായിരുന്നു..
പെട്ടെന്ന് തന്നെ അകത്ത് പോയി ..
” അച്ഛാ അമ്മാവാ, ചോ ചൊരാ… ”
അമ്മാവൻ വാതിൽ തള്ളിത്തുറകാൻ ശ്രമം നടത്തി, പറ്റാത്തത് കൊണ്ടു അച്ഛനും അമ്മാവനും ഒരുമിച്ച് വാതിലിനു ആനൂ ചവിട്ടി, ആതിൻ്റെ കൊള്ളുത്തു ഇളകി വാതിൽ മാതിലിൽ ചെന്നു അടിച്ചു… നങ്ങൾ അഗത്ത് കണ്ടത്, പാറു നിലത്തു ബോധമറ്റു കിടക്കുന്നു.. നിലാം ആകെ ചോരാ പടർന്നിരിക്കുന്നു.
അച്ചൻ- നന്ദ വേഗം എടുക്കു ആവളെ.
അച്ഛനും അമ്മാവനും കൂടി വേഗം പാറുനേ എടുത്ത് വണ്ടിയിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി.
നങ്ങൾ അമ്മാവൻ്റെ വണ്ടിയിൽ ആവരേ പിന്തുടരുന്നു ഹോസ്പിറ്റൽ പോയി.
എല്ലാരും നല്ല ടെൻഷൻ ആയിരുന്നൂ.
ഡോക്ടർ പാറുനെ നോക്കുകയാ പെട്ടന്ന് ഒരു നേഴ്സ് പുറത്ത് ഇറങ്ങി ഓടുന്നത് കണ്ടു, അതിനു മുൻപ് വേറെ ഒരു നേഴ്സ് വന്നു ബ്ലഡ് ഗ്രൂപ്പ് എതനെന്നു ചോദിച്ചിരുന്നു. ഡോക്ടർ പുറത്ത് ഇറങ്ങി.
അമ്മാവൻ – ഡോക്ടർ എൻ്റെ കുട്ടിക് എങ്ങനെ ഉണ്ടു..
അമ്മാവൻ്റെ കണ്ണോകെ നിറഞ്ഞിരുന്നു. ആകെക്കൂടി ഒറ്റാമോൾ ആണ്. അവളാണ് ഇപ്പൊ അകത്തു കിടക്കുന്നത്.
ഡോക്ടർ – ബ്ലഡ് കുറെ പോയിട്ടുണ്ട്. പേടിക്കേണ്ട അറേഞ്ച് ചെയ്യാൻ പോയിട്ടുണ്ട്. ഇവിടെ ബ്ലഡ് ബാങ്കിൽ ഉണ്ട്.
അപോയേകും വേറെ ഒരു ലേഡി ഡോക്ടർ ആവിടെക്ക് വന്നു.
ലേഡി ഡോക്ടർ – നിഖിലാ .. എന്താ ഇവിടെ..
“ഋതു ചേച്ചി.”
ലേഡി ഡോക്ടർ പേര് ഋതു എന്നാണ്.. സന്ദീപെട്ടൻ്റെ ബന്ധു ആണ് .. മാത്രമല്ല ഋതു ചേച്ചി കല്യാണം കഴിച്ചിരിക്കുന്നത് സന്ദീപെട്ടൻ്റെ കൂട്ടുകാരനെ ആണ്. അതായത് ശ്രീജിത്ത് എട്ടാനെ, ഇവർ ഒകെ അണ് സന്ദീപ് ഏട്ടൻ മുൻപ് പറഞ്ഞ കള്ളുകുടി, ഫുട്ബാൾ ടീം.. അത് കൊണ്ട് ശ്രീജിത്ത് ഏട്ടന് നിധിയെ നന്നായി അറിയാമായിരുന്നു.
” ചേച്ചി ആകത്ത്.. ”
എനിക്ക് അതു പറയാനേ കഴിഞ്ഞുള്ളൂ. അപൊയെകും നഴ്സ് ബ്ലഡ് കൊണ്ടു വന്ന്.
ഋതു – പേടിക്കേണ്ട ഞാൻ ഒന്ന് നോക്കട്ടെ..
അതും പറഞ്ഞ് ചെച്ചിയും അകത്തേക്ക് പോയി.. സമയം ഇഴന് പോയികൊണ്ടെയിരുന്ന്.
കുറെ കഴിഞ്ഞപ്പോൾ..
ഡോക്ടറും ഋതു ചേച്ചിയും പുറത്ത് ഇറങ്ങി..
ഞാൻ എല്ലാരോഡും ഋതു ചേച്ചിയെ പറ്റി അപൊയേകും പറഞ്ഞിരുന്നു.
ഋതു – ഡോക്ടർ ഇവർ ഓക്കേ എനിക് വേണ്ടപ്പെട്ടവർ ആണ് ഇതു ഞാൻ ഹാൻഡിൽ ചെയ്തോട്ടെ..
ഡോക്ടർ – ശരി ഋതു .. യു ക്യാരി ഓൺ..
ഋതു – വാ നമുക്ക് എൻ്റെ കാബിൻലേക് പോകാം ..
കുറച്ച് അപുറം ആയിരുന്നു ഋതു ചേചിയുടെ റൂം.. ചേച്ചി അകത്തേക്ക് കയറി വരാൻ പറഞ്ഞു. ചേച്ചി, c ചേച്ചിയുടെ സീറ്റിൽ ഇരുന്നു. നങ്ങൾ എല്ലാവരോടും ഇരിക്കാൻ പറഞ്ഞു.
ഋതു – കുട്ടിടെ പേര് ..
” പാറു, പാർവതി.”
ഋതു – ഒകെ, ഇപ്പൊ പേടിക്കാൻ ഇല്ലാ, ദൈവാനുഗ്രഹം ഉണ്ട്. വന്നപോൾ കുറച്ച് ക്രിട്ടിക്കൽ ആയിരുന്നൂ. ഒരുപാട് രക്തം പോയിരുന്നു. വീണപോൾ തല പോട്ടിയും ബ്ലഡ് പോയി.. അതാ..
അമ്മാവൻ – ഇപ്പൊ എൻ്റെ മോൾക്ക്,
ഋതു – സീരിയസ് ആയി ഒന്നും ഇല്ല. ബ്ലഡ് പോയത് കൊണ്ടു ബോഡി നല്ല വീക് ആണ്. പിന്നെ ഇത് ഒരു സൂയിസൈഡ് ഏറ്റെമ്പ്റ്റ് ആണ്.. റൂൾ ആനുസരിച്ച് പോലീസ് ആരിയികണം എന്നാ..
” ചേച്ചി..”
അച്ഛൻ – മോളെ ഇത് റിപ്പോർട്ട് ചെയാരുത്. അവൾക് ഒരു തെറ്റു പറ്റിപോയി.. അവള് ഇഷ്ടപെട്ട കല്യണനത്തിന് നങ്ങൾ എതിർത്തു..അതാണ്.. നങ്ങൾ ഇനി അവൾക് വിഷമം ഉണ്ടാവുന്ന ഒന്നും ചെയിലാ..
ഋതു – ഓ ഐ സി, ഒകെ. ഞാൻ ചെയുന്നിലാ. എന്തായാലും പാർവതിക് ഓരു കൗൺസലിങ് ആവശ്യമാണ്. പിന്നെ കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും..
അച്ഛൻ – വളരെ നന്ദി മോളെ..
ഋതു – ഏയ് അതിൻ്റെ ഒന്നും ആവശ്യമില്ല.. നമ്മൾ ബന്ധുക്കൾ അല്ലേ.
അച്ഛൻ – നിഖില മോൾ പറഞ്ഞു.. എന്ന നങ്ങൾ അങ്ങോട്ട്….
ഋതു – ശരി എന്നാ, പാർവതിക് ശരിക്കും കെയർ ഇപ്പൊ മൻസിനാണ് വേണ്ടത് അത് മറക്കേണ്ട..
അച്ഛൻ – ശരി മോളെ..
ഋതു – നിഖില, ഒരു മിനിറ്റ്..
” അച്ചാ നിങ്ങള് എല്ലാരും പോയികൊള്ളു. ഞാൻ ഇപ്പൊ വരാം.”
ഋതു – ഞാൻ ഇവിടെ ഇരിക്കുമ്പോൾ നേരെത്തെ നി വെപ്രള്ളപെട്ട് പോകുന്നത് കണ്ടിരുന്നു.. അതാ ഞാൻ അവിടെ വന്നത്.
” ചേച്ചി ഗൾഫിൽ പോകുന്നു എന്ന് പറാണിട്ട്..”
ഋതു – ഇന്നണ് ഇവിടത്തെ, ഈ ഹോസ്പിറ്റലെ ലാസ്റ്റ് ഡ്യൂട്ടി.. നിഖി,.. പാർവതി, ആഹ കുട്ടി എന്തിനാ അങ്ങെനെ ചെയ്തേ..
” അത് ചേച്ചീ … അതു.”
ഋതു – പറയാൻ ബുദ്ധിമുട്ട് അന്നേൽ വേണ്ടാ ഞാൻ നിർബന്ധിക്കുന്നില്ല.
” അതലേച്ചി ..ഞാൻ പറയാം.”
ഋതു ചേച്ചീ ഒരു കൗതുകതൊടെ എല്ലാം കേട്ടിരുന്നു.
ഋതു – എൻ്റെ ഈശ്വരാ.. നീധി ഇതിന് സമ്മതിക്കുമോ..
” സമ്മതിപിക്കണം.. ചേച്ചീ ഒരു കാര്യം കൂടി ഇത് ഇന്ന് നടന്നത് ഈ സൂയിസൈഡ് ഏറ്റെമ്പ്റ്റ് അത് വേറെ ആരും അറിയരുത്, നിധി പോലും ആറിയരുത് പ്ലീസ് ചേച്ചി. ”
ഋതു – ഒകെ ശരി ഞാൻ ആരോടും പറയുന്നിലാ പോരെ..ദൈവനിശ്ചയം പോലെ നടക്കട്ടെ.
” ചേച്ചി ഇന്ന് പോകുക അല്ലേ, മറ്റെ ഡോക്റ്റർ പ്രശ്ണകുവോ.. ”
ഋതു – ഇല്ല, രവി ഡോക്ടറെ കണ്ട് ഞാൻ പറഞ്ഞോളം.
ചേച്ചിയോട് സംസാരിച്ചു ഞാൻ അച്ഛൻ്റെയും അമ്മയുടെയും അടുത്തേക്ക് നിങ്ങി.. അച്ഛനും അമ്മയും എന്തോ സംസാരിക്കുക ആയിരുന്നു. ഒരു നേഴ്സ് വന്നു റൂം റെഡി ആയിട്ടുണ്ട് എന്ന് പറഞ്ഞു. ഋതു ചേച്ചി ഉള്ളത് കൊണ്ട് എക്സ്ട്രാ പരിഗണന ഞങ്ങൾകു കിട്ടുന്നുണ്ട്. സമയം പോയിക്കൊണ്ടിരുന്നു. അച്ഛൻ എന്നോട് പറഞ്ഞതാണ് വാവ ഉള്ളതല്ലേ അധികസമയം ഹോസ്പിറ്റലിൽ നിൽക്കണ്ട എന്ന്. ഞാൻ പറഞ്ഞു കുഴപ്പമില്ല പാറുവിനെ റൂമിലേക്ക് മാറ്റിയിട്ട് തീരുമാനിക്കാം എന്ന്.
കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്ന് പറഞ്ഞു കുട്ടിയെ റൂമിലേക്ക് മാറ്റുകയാണ്. റൂമിലേക്കു മാറ്റി, പാറു നല്ല മഴകത്തിൽ ആണ്. ആര് കണ്ടാലും ഇഷ്ടപ്പെടുന്ന മുഖശ്രീ.. അവൾ ശാന്തമായി ഉറങ്ങുകയാണ് ഇനിയെന്ത് എന്ന് അറിയാതെ.. ഞാനും അപ്പോഴാണ് അത് ആലോചിച്ചത് .. എല്ലാവരും മൗനത്തിലാണ്.. പെട്ടെന്ന് അമ്മാവൻ അച്ഛനോട് എന്തോ പറയാൻ പാറു വിൻറെ അടുക്കൽനിന്ന് എണീറ്റു.
അമ്മാവൻ – ചന്ദ്രാ ഈ അവസരത്തിൽ ചോദിക്കുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം.
അച്ഛൻ – എന്താ നന്ദ നീ ഇങ്ങനെ സംസാരിക്കുന്നത് …
അമ്മാവൻ – നമുക്ക് അവരെ പിരിക്കണോ, അവരെ ഒരുമിപിച്ചു കൂടെ
അച്ഛൻ – നി പറഞ്ഞു വരുന്നതു.. ഒന്നു തെളിച്ചു പറ..
അമ്മാവൻ – പാർവതിയുടെയും നിധിയുടെയും കല്യണത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്. നിങ്ങൾക്കൊക്കെ സമ്മതം ആണേൽ ഇതു നമ്മുക്ക് നടത്താം..
എല്ലാവരുടെ മുഖത്തും ഞെട്ടലു ആകാംഷയും.. അച്ഛന് അമ്മയുടെ മുഖത്തുനോക്കി.
അമ്മയുടെ മുഖം വായിച്ചിട്ട് എന്നാ പോലെ അച്ഛൻ പറഞ്ഞു.
അച്ഛൻ – സമ്മതം..
പെട്ടന്ന്.. അമ്മായി.. അമ്മയുടെ നേരെ തിരിഞ്ഞു.. അമ്മയോട് പറഞ്ഞു.
അമ്മായി – ലക്ഷ്മി ഏട്ടത്തി അവരുടെ പ്രായം അത് നിങ്ങൾക്കൊക്കെ പ്രശ്നമല്ലേ.
ഞങ്ങളുടെ അമ്മയുടെ പേര് ലക്ഷ്മി എന്നും പാർവതിയുടെ അമ്മയുടെ പേര് സുലോചന എന്നാണ്.
അമ്മ – സുലോചനെ, നിങ്ങൾക്കൊക്കെ സമ്മതമാണെങ്കിൽ.. നമ്മുക് ഇത് നടത്താം. പാറു എൻ്റെ മാരുമോൾ ആയി വരുന്നത്.. എനിക് സന്തോഷമേ ഉള്ളൂ..
ഇതൊക്കെ കേട്ടപ്പോൾ അമ്മാവൻ സന്തോഷത്തിൽ അച്ഛനെ കെട്ടിപിടിച്ചു.
അമ്മായി – നിധി സമ്മതിക്കുമോ..
അച്ഛൻ – പേടിക്കണ്ട.. അവൻ ബാംഗ്ലൂരിൽ നിന്ന് വന്നു രണ്ടു ദിവസത്തിന് ഉള്ളിൽ നിശ്ചയം, പിന്നെ എത്രയും പെട്ടെന്ന് കല്യാണം.
നേരാം കുറച്ച് കഴിഞ്ഞപ്പോൾ പാറു കണ്ണ് തുറന്നു.. നല്ല ക്ഷീണം ഉണ്ടു.
ഡോക്ടർ വന്നു അവളെ ചെക്ക് ചെയ്തു കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞണ് തിരികെ പോയത്.
ബെഡ് അഡ്ജസ്റ്റ് ചെയ്തു അവളെ ബെഡിൽ ചാരി ഇരുത്തി.
അമ്മാവൻ – എന്തിനാ മോളേ, നിയിങ്ങനെ ചെയ്തത്..
അമ്മ – എന്താ കുട്ടി നീ കാണിച്ചേ എല്ലാത്തിനും പോംവഴി ഇല്ലെ..
പാർവതി – പറ്റിപൊയി, പെട്ടന്ന് അമ്മ വന്ന് എനിക് നിധിയെ കിട്ടില്ലെന്ന് പറഞ്ഞപ്പോൾ അപ്പോൾ ആ നിമിഷം മരിച്ചാൽ മതിയെന്നായി. പറ്റിപോയി ഏലാം എൻ്റെ തെറ്റാ ഞാൻ ആഗ്രഹിക്കാൻ പാടില്ലായിരുന്നു.
അവള് ഇതൊക്കെ പറഞ്ഞു, തല തയ്തി കരയാൻ തുടങ്ങി.
അമ്മ – മോളേ കരയത്തിരിക്.
പാർവതി – എല്ലാരും എന്നോട് ക്ഷമിക്കണം, പക്ഷേ നിധിയെ മറക്കാൻ മാത്രം പറയരുത്.
ആ പറഞ്ഞതിൽ നിന്നും… അവള് ഇന്നു ചെയ്തതിൽ നിന്നും… അവൾക് നിധിയെ എത്രത്തോളം ഇഷ്ടം ആണെന്ന് ഏലർകും മനസിലായി.
അമ്മ – ആരു പറഞ്ഞു മറക്കണം എന്ന്.
അതു കേട്ടപ്പോൾ അവള് ഒന്നു നെട്ടി. താൻ കേട്ടത് എന്താണെന്ന് മനസ്സിലാവാതെ അവള് അവളുടെ അച്ഛനെയും അമ്മെയും നോക്കി.
അമ്മാവൻ – മോളെ പാറു നങ്ങൾ അത് തീരുമാനിച്ചു.
പാറു കേട്ടത് വിശ്വസിക്കാൻ പറ്റാതെ എല്ലാവരുടെയും മുഖത്തുനോക്കി.
പാറു – എല്ലവരും എന്നെ പറ്റിക്കാൻ പറയുന്നതല്ലേ.
അമ്മായി – അല്ല മോളെ. അച്ഛൻ പറഞ്ഞത് സത്യമാണ്. നിധി ബാംഗളൂർ നിന്ന് വന്നു കല്യാണം നിശ്ചയം, പിന്നെ കല്യാണം.
പാറു – നിധി ..സമ്മത്…
” നിധിക് സമ്മതം ആണ്.”
പെട്ടന്ന് എല്ലാരും എന്നെ നോക്കി.
അച്ഛൻ – മോള് അതോർത്ത് വിഷമിക്കേണ്ട. ഈ കല്യാണം നമ്മൾ നടത്തും, ഞാൻ വാക്ക് തരുന്നു.
അത് കേട്ടപ്പോൾ അവള് ഒന്ന് കൂടി കരഞ്ഞു. പക്ഷേ ഇപ്രാവശ്യം അവളുടെ മുഖത്ത് ഒരു തിള്ളക്കം ഉണ്ട്. സന്തോഷത്തിൻ്റെ തിള്ളക്കം.
ഡോക്ടര് വന്നു നോക്കി, ഒന്ന് രണ്ടു ദിവസം കിടെകേണ്ടാ കേസ് ആണ് പിന്നെ നങ്ങൾ നല്ല പോലെ നോക്കിക്കോളാം എന്ന് പരനൊണ്ട് നോകിട്ട് നാളെ ഡിസ്ചാർജ് ആകാം എന്ന് പറഞ്ഞു.
പിറ്റേന്ന് പാറുനെ ഡിസ്ചാർജ് ചെയ്തു. മരുന്ന് ഒകെ കുറിച്ച് തന്നു, ബോഡി ഫുള്ളി റികവർ ആവന് കുറച്ച് നാൾ പിടിക്കും. ഇനി ഇങ്ങനെ ഒന്നും ഇൻഡവതെ ശ്രദ്ധിക്കണം, കൗൺസിലിംഗ് ഒകെ പറഞ്ഞു.
“മറ്റന്നാൾ നിധി വരും.”
പോകാൻ നേരം ഞാൻ പാറുവിനോട് പറഞ്ഞു.
അവളുടെ മുഖത്ത് പെട്ടെന്ന് ചിരി വന്നു. എന്നാൽ പെട്ടെന്ന് അത് മാറി.
പാറു – നിധി സമ്മതിക്കുമോ
“അതൊന്നു ഓർത്ത് നീ വിഷമിക്കണ്ട, ഇനി നമ്മൾ നിശ്ചയത്തിന് കാണൂ. ഇപ്പോ ഇറങ്ങുക.”
നങ്ങൾ ഇറങ്ങി എങ്കിലും ഇടക്കിടെ വിള്ളിച്ചൊണ്ടിരിന്നു..
ഇന്നാണ് നിധി വരുന്നത്.
” എന്താ അമ്മേ അവനെ കാണുന്നില്ലല്ലോ..”
അമ്മ – അവൻ വിളിച്ചിരുന്നു. ഇപ്പോ എത്തും എന്ന് പറഞ്ഞു. ഒരു പത്തു മിനിറ്റ് കഴിഞ്ഞ്.. അവൻ കയറി വന്നു..
അമ്മ – എന്താടാ പോയാ കര്യം.
നിധി – അതൊക്കെ പറയാം അമ്മ എന്തേലും കഴിക്കാൻ താ..
അമ്മ പോയി അവനെ ഫുഡ് കൊണ്ടുവന്നു.
നിധി – ഇതെന്താ അമ്മെ ഇന്നു ബിരിയാണി.
അമ്മ – ഒന്നുമില്ല നീ വരുമെന്ന് പറഞ്ഞതു കൊണ്ടു നിനക്കു ഇഷ്ടമുള്ളത് ഉണ്ടാക്കിയതാ.
നിധി – പിന്നെ ജോലി കിട്ടി. രണ്ടാഴ്ചക്കകം ജോലിയിൽ കയറണം.
” തൽക്കാലം നി ജോലിക്ക് പോകേണ്ട. ”
ഞാനാ ആ പറഞ്ഞത് അവൻ തീരെ ഇഷ്ടപ്പെട്ടില്ല ദഹിപ്പിക്കുന്ന ഒരു നോട്ടം എന്നെ നോക്കി.
” നീയെന്താടാ നോക്കി പേടിപ്പിക്കുന്നതു”
നിധി – പിന്നല്ലാതെ നല്ലൊരു ജോലി കിട്ടിയപ്പോൾ അവൾ പറയുന്നത് കണ്ടില്ലെ അമ്മെ.
അമ്മ – ദേ നീഖി .. നിങ്ങൾ വഴക്ക് കൂട്ടണ്ട.. അവനോട് അച്ഛൻ സംസാരിച്ചോളൂ.
നിധി – ഇതിൽ എന്താ അമ്മേ ഇനി സംസാരിക്കാൻ ഞാൻ പറഞ്ഞതല്ലേ ഞാൻ കുറച്ചു നാളത്തേക്ക് എങ്കിലും പുറത്ത് ജോലി നോക്കുമെന്ന്. ഇപ്പോ പിന്നെ എന്താ നിങ്ങൾക്കൊക്കെ സംഭവിച്ചത്.
അച്ഛൻ – ഞങ്ങൾ നിൻറെ കല്യാണം തീരുമാനിച്ചു.
അതു കേട്ടതും അവൻ ചോറ് ഒന്ന് വിക്കി.. അമ്മ അവനു വെള്ളം കൊടുത്തു.
നിധി – അമ്മ അച്ഛൻ എന്തൊക്കെയാ പറയുന്നുതു, എനികിപ്പോ കല്യാണം ഒന്നു വേണ്ടാ..
” നങ്ങൾ തീരുമാനിച്ചു മോനെ നിധികുട്ടാ.”
അതും പറഞ്ഞു അവനെ നോക്കി നല്ല ഒരു ചിരി പാസാക്കി.
നിധി – അനങ്ങതെ ഇരികുന്നിണ്ടോ തടിച്ചിപാറു
” തടിച്ചിപാറു നിൻ്റെ കെട്ടിയോൾ… പാറു ”
നിധി – എന്തേ, വല്ലോം പറഞ്ഞയിരുന്നോ
അച്ഛൻ – നിഖീ….
അച്ഛൻ നിഖി വില്ലിച്ചപോ പിന്നെ ഞാൻ ആവനോടു ഒന്നും പറയാൻ പോയ്യിലാ..
അമ്മ – ഡാ അച്ഛനും അവളും പറഞ്ഞത് സത്യമാണ്. നങ്ങൾ നിൻ്റെ കല്യാണം തീരുമാനിച്ചു..
നിധി – ഒഹോ.. എന്നോടു ചോധികതെയോ.. ആട്ടെ ഏതാ പെണ്ണ്..
” പാറു ”
നിധി – ഏതു പാറു ..
” പാർവതി, അമ്മാവൻ്റേ മോൾ..”
അവൻ ഒന്ന് കൂടി ഞെട്ടി.. പിന്നെ ഒരു അട്ടഹാസിചിട്ടുള്ള ചിരി ആയിരുന്നു.
നിധി…. ചിരി തുടർന്നു. എന്നാൽ ഞങ്ങളാരും ചിരിക്കാതെ അവനെ നോക്കി നിൽക്കുന്നത് കണ്ടു അവൻ ഒന്നു പേടിച്ചു.
നിധി – അമ്മേ സീരിയസ് ആയിട്ടാണ് പറഞ്ഞത്.
അമ്മയും അച്ഛനും അതെ എന്ന് പറഞ്ഞു.
നിധി – നടക്കില്ല, നിങ്ങൾക്കൊക്കെ വട്ടായോ. ഞാനങ്ങനെയാ ചേച്ചീനെ കല്യാണം കഴിക്കുന്നത്.
” ഓ അപോൾ ചേച്ചി അല്ലേൽ നിനക്ക് അവളെ കെട്ടാൻ പ്രശ്നമില്ല. ”
നിധി – ദേ എൻ്റെ ജീവിതം അഹ്.. അത് ഞാൻ തീരുമാനിക്കും.
” എൻ്റെ കല്യണകര്യം നീയലെ കൊണ്ട് വന്നത്. ആപൊൾ ഈ സ്നേഹമുള്ള ചേച്ചി നിനക്ക് വേണ്ടി പെണ്ണ് കണ്ടുവച്ച് .. അത്രേയുള്ളൂ.”
നിധി – എന്നാലും, നങ്ങൾ തമ്മിൽ പ്രായ വ്യത്യാസം ഇല്ലേ. മാത്രമല്ല ഇത്രയും കാലം ചേച്ചിയായി കണ്ട ഒരാളെ ഞാൻ എങ്ങനെയാ..
” നിൻ്റെ സ്വന്തം ചേച്ചി ഒന്നുമല്ലല്ലോ. മുറപെണ്ണ് തന്നെയല്ലേ. പ്രായവ്യത്യാസമുണ്ടെന്നോ മാത്രം. ഇവിടെ എത്രയോ പേർ പ്രായംകൂടിയ വരെ കല്യാണം കഴിക്കുന്നു എന്നിട്ട് അവർ സുഖമായി ജീവിക്കുന്നില്ലെ..”
നിധി – ദേ ചേച്ചി കളിക്കല്ലേട്ടോ.., അമ്മെ അച്ഛാ, നിങ്ങളു രണ്ടുപേരും എന്താ ഒന്നും മിണ്ടാതത്.
അച്ഛൻ – ഡാ നങ്ങളു വാക്ക് കൊടുത്തു. ഇനി അത് മാറ്റാൻ പറ്റില്ല..
നിധി – ഇല്ല ഞാൻ, എന്നെ കൊണ്ട് പറ്റില്ല.. ഞാൻ തിരിച്ചു ബാംഗളൂർക് തന്നെ പോകുക…
അവൻ അതും പറഞ്ഞു എഴുനേറ്റു..
” ഡാ നങ്ങള് പറയുന്നത് കേൾക്കൂ.”
നിധി – നി ഒന്ന് മിണ്ടാത്തിരുന്നെ.. നീയാ എലത്തിനും കാരണം ..
അമ്മ – നി പൊക്കോ, ബാംഗ്ലൂർ, മൈസൂർ ഓ എവിടെ വേണേലും .. പക്ഷേ അത് എന്നെന്നേക്കും ആയിട്ടുള്ള പോക്ക് ആവണം .. കാരണം മോൻ പോയി തിരിച്ചു വരുമ്പോൾ നിനക്ക് അമ്മെ എന്ന് വിളിക്കാൻ ഇവിടെ ഞാൻ കാണില്ല, ഞാൻ ഈ ലോകത്ത് നിന്ന് തന്നെ പോയിട്ടുണ്ടാവും..
നിധി – എന്തോകെ അമ്മെ ഈ പറയുന്നത്, എനിക്, ഞാൻ പാറുനോട് സംസാരിക്കാം ഈ കല്യാണത്തിൽ നിന്ന് പിന്മാറാൻ
” എടാ ആവളക് ഈ കല്യാണത്തിന് ഇഷ്ടമാണ്.. നി പോയി പരണതു കൊണ്ടൊന്നും അവൾ പിന്മാറില്ല.”
നിധി – നിങ്ങള് എല്ലാരും നിർബന്ധിച്ച് കാണും, ശരി അവള് പിന്മാറിയാൽ കല്യാണം വേണ്ടെന്നു വെക്കുമോ.
അമ്മ – ശരി, അമ്മ വാക്ക് തരുന്നു. അവൾ ഇതിൽ നിന്നും പിന്മാറിയാൽ കല്യാണം വേണ്ടെന്നു വയ്ക്കാം പക്ഷേ അവൾ ഉറച്ചു നിൽക്കുകയാണെങ്കിൽ ഈ കല്യാണത്തിന് നീ സമ്മതിക്കണം.
നിധി – സമ്മതം.
” അമ്മയാണെ സത്യം ചെയ്യ്.”
നിധി – എടി ദ്രോഹി ചേച്ചി..നിനക്ക് വച്ചിട്ടുണ്ട്.
” നീ സത്യം ചേയുനിന്ന്ഡോ..”
നിധി – അമ്മയാണെ സത്യം, നിങ്ങള് എല്ലാരും പറഞ്ഞ പോലെ ചെയ്യാം.
നിധി കാര്യമറിയാതെ പെട്ടെന്ന് സമ്മതമാണെന്ന് പറഞ്ഞു, സത്യവും ചെയ്തു. എനിക്കും വേണ്ടിയിരുന്നത് അതുതന്നെയാണ്.
അവൻ പെട്ടന്ന് തന്നെ കൈ കയുകി ബൈക്കിൻ്റെ ചവിയും എടുത്ത് പുറത്തേക്ക് പോയി. പാറുവിൻറെ അടുത്തേക്ക് ആയിരിക്കും.
ഞാൻ ആപൊള് തന്നെ പാറുനെ ഇവിടെ നടന്ന സംഭവം ഓക്കേ വിളിച്ചു ആരിയിച്ചിരുന്ന്. അമ്മായിയോട് പറയാനും പറഞ്ഞു. മാത്രമല്ല കൈ മുറിച്ചതും ഹോസ്പറ്റലിൽ ആയതു ഒന്നു ആവനോട് പറയണ്ട എന്ന് പ്രത്യേകം പറഞ്ഞിരുന്നു.
************
വണ്ടിയിൽ പോകുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു ഒന്നു ബാംഗ്ലൂരിൽ പോയി വന്നപ്പോൾ എന്തൊക്കെ ഉണ്ടായത്. എന്നാലും ഞാനും പാറു മയി കല്യാണം എങ്ങനെ അച്ഛനും അമ്മയ്ക്കും ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞു. മനസ്സിൽ ആകെ പൊട്ടിത്തെറിയാ. പെട്ടെന്ന് തന്നെ അമ്മാവൻറെ വീടെത്തി. അമ്മാവൻ വീട്ടിൽ ഇലെന്ന് തോന്നുന്നു. വണ്ടി കണുന്നില്ല. ഞാൻ എൻ്റെ ബുള്ളറ്റ് പോർച്ചിൽ വച്ച്. വണ്ടിയുടെ സൗണ്ട് കെട്ടിട്ടവണം, അലേൽ അമ്മ വിളിച്ചു പറഞ്ഞു കാണും ഞാൻ ഇങ്ങോട്ട് വരുന്നുണ്ട് എന്ന്.
ഞാൻ മുഖവരാ ഇല്ലാതെ കാര്യം അമ്മായി യോടു ചോദിച്ചു.
” അമ്മായിക് തോന്നുന്നുണ്ടോ പാറുവിന് യോചിച്ച.. പയ്യൻ ആണ് ഞാൻ എന്ന്.”
അമ്മായി – നങ്ങൾക് സമ്മതം ആണ് മോനെ ഈ കല്യാണത്തിന്.
“അപ്പോൾ എല്ലാം അമ്മായി കൂടി ആരിനൊണ്ട് തന്നെ ആണല്ലേ, അമ്മാവനും ഇതേ അഭിപ്രായം ആയിരികുമാലെ. എവിടെ പാറു എനിക്ക് അവളോട് ഒന്ന് സംസാരിക്കണം. ”
അമ്മായി – മോൻ വാ അവൾ അകത്തു അവളുടെ റൂമിൽ ഉണ്ട്.
ഞാൻ ആകത്തു കയറി. അവളുടെ മുറി മുകളിൽ ആണ്.
അമ്മായി – മോൻ ചെന്നോ.. അമ്മായി കുടിക്കാൻ എടുക്കാം. അതും പറഞ്ഞു അടുക്കളയിലേക്ക് പോയി.
പാറുവിന് നങ്ങള വീട്ടില് ഉള്ള അതെ സ്വാതന്ത്ര്യം ഞങ്ങൾക്ക് ഇവിടെ ഉണ്ടായിരുന്നു. അവൾ വലിയ പെണ്ണയി എന്ന് പറഞ്ഞ ഒരു വേർതിരിവ് കാണിക്കുന്നത് ഇതുവരെ എൻറെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അത്രയ്ക്ക് വിശ്വാസമായിരുന്നു അമ്മായിക്. ഇനി എൻ്റെയും പാറുൻ്റെയും കല്യാണമൊക്കെ മുൻപേ തീരുമാനിച്ചു വച്ചതാണോ… ഓരോന്ന് ആലോചിച്ച്.. ഞാൻ മുകളിൽ കയറി.. അവളുടെ റൂമിൽ, റൂം വാതിൽക്കൽ എത്തിയതും അവള് ആരോടുതോ ഫോണിൽ സംസാരിക്കുക എന്ന് മനസിലായി..
പാറു – ശരി നിഖി … ആഹ ഇവിടെ എത്തിയടുണ്ട്. ഞാൻ വെക്കുക. ഒകെ.
അവള് എന്നെ നോക്കി ഫോണിൽ പറഞ്ഞു. എന്തോ കള്ളനുപോയ സാധനം തിരിച്ചു കിട്ടിയ അശ്ചാര്യതോടെ ആണ് അവള് എന്നെ നോക്കുന്നത്. ആ നോട്ടത്തിൽ നിന്നു തന്നെ എന്തോ പന്തിയല്ല എന്ന് മനസിലായി.
” ചേച്ചി.. ”
അയ്യോ വീണ്ടും നവിന്ന് സ്ലിപയി.
” അല്ലാ പാറു, ഇത് എന്താ തലയിലും കൈയിലും, എന്താ പറ്റിയത്.”
പാറു – വണ്ടിന്ന് വീണതാ..
” വേദനയുണ്ടോ..”
പാറു – ഇപ്പൊ കുഴപില്ല
അവള് ചിരിച്ചോണ്ട് പറഞ്ഞു..
പെട്ടന്ന് അവളുടെ തലയിലും കൈയിലും കേട്ട് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു.. മനസ്സിൻ്റെ ഉള്ളിൽ അവളോട് ഒരു പ്രതേക അറ്റാച്ച്മെൻ്റ് ഉണ്ട്.. അതു അവള് ചേച്ചിയുടെ സ്ഥാനത്ത് ഉള്ളത് കൊണ്ടല്ലന്ന് എനിക് ഉറപയിരുന്നു എന്നാലും മനസ്സ് അങ്ങെനെ അണന്നു പറഞ്ഞു പഠിപ്പിച്ചു. വന്നെ കാര്യം മറന്നു ..
“നി സമ്മതിച്ചോ. ”
പാറു – എന്ത് സമ്മതിക്കാൻ.
” കല്യാണത്തിന്.”
പാറു – കല്യണമോ.. ആരുടെ..
” നമ്മുടെ.”
എൻ്റെ നവിന്നു കേൾക്കാൻ തന്നെ ആണോ ..അങ്ങനെ ചോദിച്ചത്. എന്നെ പോലെ ഇവള്ളും ഇപ്പോയനോ ആറിയുന്നത്. പക്ഷേ നമ്മുടെ” എന്ന് കേട്ടപ്പോൾ അവൾടെ മുഖം ഒകെ മാറി ..ഞാൻ ആദ്യമായി അവളുടെ മുഖത്ത് ഒരു നാണം ഒകെ കണ്ടു. ദൈവമേ ഇവളും കൂടി ആറിനൊണ്ട് തന്നെ.. എൻ്റെ ഈശ്വരാ..
പാറു – ആ ഏലരു തീരുമാനിച്ചു. ഞാനും സമ്മതിച്ചു.
” സമ്മതം അല്ലെന്ന് പറനുടയിരുന്നോ.. എന്തിനാ ഇഷ്ടലീത്ത കല്യാണം കഴിക്കുന്നത്.”
പാറു – എനിക് ഇഷ്ടകുറവ് ഒന്നും ഇല്ല.
” വെറുതേ ആവരു നിർബന്ധിച്ച് കൊണ്ടലെ.. ഇനിയും പറയമലോ സമ്മതം അല്ലന്ന്, വേണേൽ ഞാൻ പറയാം ഒന്നു കുടെ നിന്നാ മതി.”
പാറു – അ കൂടെ ഉണ്ടാവും ….
പെട്ടന്ന് ആവള് ആഹ പറഞ്ഞത് എനിക് സന്തോഷം ഉണ്ടാക്കി ..ഇത് മതി അമ്മ പറഞ്ഞ വാക്ക് പാലിക്കാൻ…, പക്ഷേ അ സന്തോഷത്തിന് നേരിയാ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എന്ന് എനിക് മനസിലായി.
പാറു – കൂടെ ഉണ്ടാവും സമ്മതം അലെന്ന് പറയാൻ അല്ല.
” പിന്നെ ..”
പാറു – ജീവിതകാലം മുഴുവൻ ..എൻ്റെ നിധിയുടെ കൂടെ ഇനി ഞാൻ ഉണ്ടാവും.
അത് കേട്ട് ഞാൻ ഞെട്ടി.
” ചേച്ചി ഇത് എന്തൊക്കെയാ പറയുന്നെ.. നമ്മൾ തമ്മിൽ പ്രായവ്യത്യാസം… നമ്മൾ തമ്മിൽ കല്യാണം. . . . . . ഞാൻ ഒരിക്കലും അങ്ങനെയൊന്ന് ചിന്തിച്ചിട്ട് പോലുമില്ല.”
പാറു – നമ്മുടെ അച്ഛനമ്മമാർക്കും ഒന്നും പ്രായവ്യത്യാസം . . . . . അതിൽ ഒരു പ്രശ്നവുമില്ല. പിന്നെന്താ കുഴപ്പം.. ഇനിയും ചിന്തിക്കാം അല്ലോ..
” അപ്പൊ ഈ കല്യാണത്തിൽ നിന്ന് പിന്മാറില്ല..”
പാറു – ഇല്ല. ഒരു മാറ്റവും ഉണ്ടാവില്ല.
“എനിക് സമ്മതം അല്ല.”
പാറു – എനിക് സമ്മതം ആണ്.
” ചേച്ചിക്കു വേറെ നല്ല പയ്യനെ കിട്ടിലെ.”
ഞാൻ ചെച്ചിന്ന്.. വിളിച്ചതും അവളുടെ മുഖം വീണ്ടും മാറി, അത് ഇഷ്ടപ്പെടാതെ ദേഷ്യത്തോടെ മുൻപോട്ടു വന്നു കൊണ്ടിരുന്നു. ഞാൻ ഓരോ അടി പിന്നോട്ട് പോയി കൊണ്ടിരുന്നു.
പാറു – ഞാൻ പറഞ്ഞതല്ലെ എന്നെ ചെച്ചിന്നു വിള്ളികരുത് എന്ന്.
ഇന്നത്തെ സംഭവം എൻ്റെ ധൈര്യം ആകെ ചോർത്തിയിരുന്ന്. ഇവിടെ വരുമ്പോൾ പോലും പാറുനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ പറ്റും എന്ന് വിചാരിച്ചു. എന്നാലിത് കൈവിട്ടു പോയി കൊണ്ടരിക്യ ആണ് അല്ലോ.
” പിന്നെ നിയൻ്റെ ചേച്ചി അല്ലേ, ചെച്ചിനെ ചേച്ചി എന്നാലതെ വേരെന്താ വിള്ളിക്യ..”
പാറു – ആരാടാ നിൻ്റെ ചേച്ചി ..
എന്നും പറഞ്ഞു അവള് വില്ലിൽ നിന്നും വിട്ടാ അസ്ത്രം കണക്കെ.. മുന്നോട്ട് വന്നു എന്നെ മതിലിനോട് തള്ളി .. എൻ്റെ ഷർട്ടിൻ്റെ കോളറിൽ വലിച്ചു പിടിച്ചു.. അവളുടെ കാൽ വിരലിൽ ഊന്നി നിവർന്നു..മുകളിലേക്ക് പൊങ്ങി എൻ്റെ ചുണ്ടുകളെ കവർന്നു..
തുടരും..
Comments:
No comments!
Please sign up or log in to post a comment!