Soul Mates 5
ചെന്ന് നോക്കിയപ്പോൾ ഗേറ്റ് അടഞ്ഞു കിടപ്പാണ്.. സെക്യൂരിറ്റിയെ കാണാനും ഇല്ല…
പിന്നെ ഒന്നും നോക്കിയില്ല.. ഞാൻ ഗേറ്റ് തുറന്നു അകത്തേക്ക് കയറി…
Episode 05 Make a Decision
നല്ല വിശാലമായ ഹോസ്റ്റൽ മുറ്റം.. അല്ല എവിടെ പോയി അന്വേഷിക്കും..??
ഇതെന്തൊരു വൃത്തികെട്ട ഹോസ്റ്റൽ ആണ് കണ്ടിട്ട് വല്ല പഴയ അമ്പലവും പോലെ ഉണ്ട്..
ഒരു സൈൻ ബോർഡ് പോലും ഇല്ല.. ഇനി ഇവിടെ കിടന്ന് കറങ്ങി പണി മേടിക്കണ്ട എന്നുള്ളത് കൊണ്ട് ഞാൻ ഫോൺ എടുത്ത് ആതിരയെ വിളിക്കാൻ തീരുമാനിച്ചു…
ഫോൺ എടുത്തതും ആരോ പുറകിൽ നിന്ന് വിളിച്ചു…
“യോ.. ആര് യാ നീ.. ലേഡീസ് ഹോസ്റ്റൽ ന് തെരിയാതാ..??”
“അണ്ണാ ഞാൻ ഇന്നലെ രാത്രി വന്നിരുന്നു..”
“ഓ നേത് വന്ത ആളാ… എന്നപ്പാ ലേഡീസ് ഹോസ്റ്റലുക്കുള്ളെ ഇപ്പടി സൊല്ലാമ കൊല്ലാമ ഏറി വന്താ എപ്പടി…”
“അതിനു സല്ലാമ കൊല്ലാൻ ഇവിടെ ആരെയും കണ്ടില്ല അണ്ണാ..”
“സരി.. സരി.. അത് വുട്.. ഇപ്പൊ എന്ന വേണം മേടത്തെ പാക്കണം അവലോം താനാ..??”
“ആമാ അണ്ണാ…”
“സരി.. നേരാ പോയി ലെഫ്റ്റ് ലേ ഫസ്റ്റ് റൂം…”
“താങ്ക്സ് അണ്ണാ…”
“ഓകെ.. അപ്രം.. നാൻ ഗേറ്റിലെ ഇല്ലെ ന് മേടത്തെ കിട്ടെ സൊല്ലാതേ.. എന്ന…”
“ശരി..ശരി…”
എൻ്റമ്മോ ഒരു രണ്ട് മിനിറ്റ് തമിഴ് പറഞ്ഞപ്പോഴേക്ക് കഴിച്ച ഇഡ്ഡലി മൊത്തം ദഹിച്ചു പോയി..
ഇനി അയാള് പറഞ്ഞ റൂം കണ്ട് പിടിക്കാം വാർഡൻ്റെ റൂം…
ഞാൻ സെക്യൂരിറ്റി പറഞ്ഞ വാർഡൻ്റെ റൂം തേടി നടന്നു..
ലേഡീസ് ഹോസ്റ്റൽ ആണ് പോലും എന്നിട്ട് പുറത്തോന്നും ആരെയും കാണാനും ഇല്ല ഒച്ചയും കേൾക്കുന്നില്ല…
ഓ ഇന്ന് സൺഡേ അല്ലേ.. അവധി ദിവസം അല്ലേ… അപ്പോ എല്ലാവരും നല്ല ഉറക്കം ആകും.. രാവിലെ തന്നെ വെറുതെ എഴുന്നേൽക്കാൻ നിക്കണ്ടല്ലോ… കൊള്ളാം.. എന്നാലും കൊറേ നാളത്തെ ആഗ്രഹം ആയിരുന്നു ഒരു ലേഡീസ് ഹോസ്റ്റലിൽ കൂടെ ഇങ്ങനെ വിലസി നടക്കണം എന്ന്.. അതേതായാലും സാധിച്ചു…
ഇതെന്തൊരു നീണ്ട ഇടനാഴി ആണ്.. നടന്നിട്ടും തീരുന്നില്ലല്ലോ…
ഏകദേശം ഇടനാഴിയുടെ അറ്റത്ത് എത്താൻ ആയപ്പോൾ ആണ് അവസാനതതിൻ്റെ തൊട്ട് മുൻപുള്ള മുറിയിൽ നിന്ന് എന്തൊക്കെയോ ചില അടക്കി പിടിച്ച ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയത്…
എന്തോ.. ഉള്ളിൽ എന്താണ് നടക്കുന്നത് എന്നറിയാൻ ഉള്ള എൻ്റെ ആകാംക്ഷ കൂടി കൂടി വന്നു..
ഞാൻ മെല്ലെ വാതിലിൻ്റെ അടുത്തേക്ക് നടന്നു… ഉള്ളിൽ നല്ല ബഹളം കേൾക്കുന്നുണ്ട്.
ഒന്നുകൂടെ കാതോർക്കാൻ എൻ്റെ മനസ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു.. വേണ്ട മോനെ പണി കിട്ടും ലേഡീസ് ഹോസ്റ്റൽ ആണെന്ന് എൻ്റെ ബുദ്ധിയും..
എപ്പോഴതെയും പോലെ ഇത്തവണയും ഞാൻ എൻ്റെ മനസ് പറയുന്നത് തന്നെ കേട്ടു…
ചുറ്റും ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ഞാൻ പതിയെ ആ വാതിലിനോട് ചെവി ചേർത്തു…
അപ്പോഴും അടക്കി പിടിച്ച ചില ശബ്ദങ്ങൾ അല്ലാതെ മറ്റൊന്നും കേൾക്കുന്നില്ലായിരുന്നു… ഒന്നുകൂടെ നന്നായി കേൾക്കാൻ ഞാൻ ചെവി ഒന്നുകൂടെ വാതിലിനോട് ചേർത്തതും വാതിൽ മലർക്കെ തുറന്നതും ഒരുമിച്ച് ആയിരുന്നു…..
പിന്നെ നടന്നത് ഒന്നും പറയണ്ടല്ലോ… ഞാൻ നേരെ വാതിൽ തുറന്ന് വന്ന ആ പെൺകുട്ടിയെയും കൊണ്ട് മുറിയിലേക്ക് വീണു…
പിന്നെ ഒരു അലർച്ച ആയിരുന്നു… ആ ഒറ്റ അലർച്ചയിൽ ആ ഹോസ്റ്റലിലെ എന്ന് മാത്രമല്ല ആ പഞ്ചായത്തിൽ ഉള്ള ആളുകൾ മുഴുവൻ ഞെട്ടി എഴുന്നേറ്റ് കാണും…
ഓരോരോ വാതിലുകൾ ആയി മലർക്കെ തുറക്കാൻ.. തുടങ്ങി… പെൺകുട്ടികൾ ഞാൻ ഇപ്പൊൾ ഉള്ള മുറിയിലേക്ക് ഓടി വരാൻ തുടങ്ങി…
ഞാൻ വേഗം തന്നെ ചാടി എഴുന്നേറ്റു.. എനിക്ക് മുന്നേ ആ പെൺകുട്ടി എഴുന്നേറ്റിരുന്നു…
സത്യം പറയാലോ… ആ ഒറ്റ നിമിഷത്തിൽ അടുത്തത് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ എൻ്റെ കംപ്ലീറ്റ് ഫ്യൂസ് ഒരു നിമിഷത്തേക്ക് അടിച്ച് പോയി…
ഞാൻ വേഗം അവളോട് സോറി പറയാൻ തുടങ്ങി…
“ലുക്ക്.. അയാം എക്സ്ട്രീംലി സോറി.. ഞാൻ ജസ്റ്റ് ഈ വാതിലിൽ ഇങ്ങനെ ചാരി നിന്ന് ആലോചിച്ച്…..”
ഞാൻ പറഞ്ഞ് മുഴുമിക്കുന്നതിന് മുന്നേ അവള് പുറത്തേക്ക് ഇറങ്ങി…
അപ്പോഴേക്കും അങ്ങോട്ട് വാർഡനും സെക്യൂരിറ്റിയും അതിനേക്കാൾ ഞാൻ പേടിച്ച ആതിരയും വന്നു…
“എന്ന… എന്ന ഇങ്കെ പ്രചനെ…??”
അപ്പോഴാണ് വാർഡൻ കൂട്ടത്തിൽ നിൽക്കുന്ന എന്നെ കണ്ടത്…
“നീ ഇന്നലെ വന്ന ആതിരയുടെ കസിൻ അല്ലേ… എന്താ ഇവിടെ നിൽക്കുന്നത്…??”
“അത്..മേടം…”
ഞാൻ എന്തെങ്കിലും പറയും മുന്നേ എൻ്റെ കൂടെ വീണ പെൺകുട്ടി പറഞ്ഞു തുടങ്ങി…
“ഇന്ത ആൾ എങ്കെ റൂമിലെ എത്തിപ്പാത്തിട്ടെ മേടം… ഡോർ ഓപ്പൺ പന്നതും എന്നുടെ മേലെ വിഴുന്തിട്ടെ…”
ഇത് കേട്ടതും വാർഡനും ബാക്കി ഉള്ളവരും എന്നെ ഒരു നോട്ടം… ആരെങ്കിലും എന്തെങ്കിലും പറയും മുന്നേ ഞാൻ തന്നെ പറഞ്ഞു…
“അയ്യോ അതല്ല മേടം.. ഞാൻ ഇതിലെ മേടത്തിൻ്റെ മുറി നോക്കി നടന്നു വന്നപ്പോ ഈ മുറിയിൽ നിന്ന് ഒരു കരച്ചിൽ കേട്ടു അപ്പോ അതെന്താണ് എന്ന് അറിയാൻ വേണ്ടി നോക്കിയതും ഈ കുട്ടി വാതിൽ തുറന്നതും ഒപ്പം ആയി പോയി.
“എൻ്റെ റൂമിലേക്ക് വാ… ആതിര, നീയും… മീതി എല്ലാരും അവങ്ക അവൻക റൂമിലെ പൊങ്കെ…”
ഹാവൂ.. വിചാരിച്ച പോലെ അത്ര സീൻ ആയില്ല.. വാർഡൻ മലയാളി ആയത് എൻ്റെ ഭാഗ്യം… അവരുടെ കൂടെ പോകുന്നതിൻ്റെ മുന്നേ ഞാൻ ആ പെൺകുട്ടിയോട് ഒരു സോറി പറഞ്ഞു…
അവള് മറുപടിയായി തിരിച്ച് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.. പക്ഷേ ആ ചിരി അത്ര പന്തിയായി തോന്നാത്തത് കൊണ്ട് ഞാൻ വേഗം അവിടെ നിന്ന് നടന്നു…
ഞാനും ആതിരയും വാർഡൻ്റെ മുറിയിൽ പോയി ഇരുന്നു… അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം നല്ല കലിപ്പിൽ ആണെന്ന്…
ഞങ്ങൾ ഇരുന്നതും വാർഡൻ സംസാരിച്ച് തുടങ്ങി…
“തൻ്റെ പേരെന്താ എന്നാ പറഞ്ഞത്..”
“വിനോദ്…”
“വിനോദ്.. ഇതൊരു ലേഡീസ് ഹോസ്റ്റൽ ആണ്.. ഇവിടെ പാലിക്കേണ്ട ചില മര്യാദകൾ ഒക്കെ ഉണ്ട്.. ആതിരയുടെ കസിൻ ആയതുകൊണ്ടും ഒരു മലയാളി ആയതുകൊണ്ടും മാത്രമാണ് ഞാൻ ഇന്നലെ നിങ്ങൾക്ക് രണ്ടാൾക്കും ഒരു ഇളവ് തന്നത്.. പക്ഷേ ആ തീരുമാനം തെറ്റായി പോയി എന്ന് എന്നെ കൊണ്ട് പറയിപ്പിക്കരുത്…”
“മേടം..ഞാൻ പറഞ്ഞല്ലോ.. ഞാൻ അങ്ങനെ വേറൊന്നും ഉദ്ദേശിച്ച് അല്ല.. അവിടെ ആർക്കെങ്കിലും എന്തെങ്കിലും അപകടം പറ്റി കാണുമോ എന്ന് കരുതി……..”
“ഹും.. മതി.. ഏതായാലും അത് കഴിഞ്ഞല്ലോ… ഇനി ഇങ്ങനെ ഒന്നും ഉണ്ടാവാൻ പാടില്ല.. ഓകെ..??”
“ഓകെ മേടം…”
“ശരി.. പിന്നെ.. കസിൻ ആണെന്ന് കരുതി ഇടക്കിടെ ഇവിടെ വന്ന് വിസിറ്റ് ചെയ്യാൻ ഒന്നും നോക്കരുത്…”
“അതിനു ഇന്ന് പോയാ ഞാൻ ഇനി ഇങ്ങോട്ട് വരാനെ പോണില്ല…”
“ആഹാ.. നല്ല ബെസ്റ്റ് ലോക്കല് ഗാർഡിയൻ… എടോ ഇങ്ങോട്ട് വന്നില്ലെങ്കിലും ആതിരയുടെ കാര്യങ്ങള് ഒക്കെ ഭംഗി ആയി നോക്കണം.. ഈ കുട്ടിയുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തു എന്ന് പറഞ്ഞുകൊണ്ടുള്ള സ്റ്റേറ്റ് മെൻ്റ് ആണിത്.. ഇത് വായിച്ച് സൈൻ ചെയ്.. പിന്നെ ഈ ഫോമിൽ തൻ്റെ ഡീറ്റെയിൽസ് എല്ലാം ഫിൽ ചെയ്യണം…”
“ശരി മേടം…”
ഞാൻ അതെല്ലാം ചെയ്യുമ്പോഴും ആതിര തല താഴ്ത്തി തന്നെ ഇരിക്കുകയായിരുന്നു.. അവളുടെ മുഖം കണ്ടാൽ തന്നെ നല്ല ദേഷ്യത്തിൽ ആണെന്ന് മനസ്സിലാവും…
അങ്ങനെ എല്ലാം കഴിഞ്ഞ് ഞാനും അവളും വാർഡനോട് പറഞ്ഞ് മുറിയുടെ പുറത്തേക്ക് ഇറങ്ങിയതും ആതിര പൊട്ടി തെറിച്ചു…
“നാണം ഇല്ലല്ലോ കണ്ട പെണ്ണുങ്ങളുടെ മുറിയിൽ പോയി ഒളിഞ്ഞ് നോക്കാൻ…”
“ഒളിഞ്ഞ് നോക്കിയതല്ല.. അബദ്ധം പറ്റിയതാണ് എന്ന് നിൻ്റെ മുന്നിൽ വച്ചല്ലെ പറഞ്ഞത്.
“ആ എനിക്ക് പ്രയാസം ഉണ്ട്.. കാരണം നിൻ്റെ സ്വഭാവം ഇവിടെ എനിക്കല്ലേ അറിയൂ…”
“എടി.. അത് ഞാൻ.. ഒളിഞ്ഞ് നോക്കാൻ ഒന്നും ഉദ്ദേശിച്ചല്ല.. ജസ്റ്റ് ഒരു ശബ്ദം കേട്ടപ്പോ ഒന്ന്….”
“മതി മതി… ഇനിയെങ്കിലും ഇങ്ങനെ കുഴപ്പത്തിൽ ഒന്നും ചടാതെ മര്യാദക്ക് നടക്കാൻ നോക്ക്…”
“ഓ ശരി… ഇത് തന്നെയാ എനിക്ക് അങ്ങോട്ടും പറയാൻ ഉള്ളത്.. നിൻ്റെ ഉത്തരവാദിത്വവും ഇപ്പൊ എൻ്റെ തലയിൽ ആണ് അത് മറക്കണ്ട…”
“എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം..”
“ഹൊ.. അറിഞ്ഞാൽ മതി.. എന്നാ ശരി ഞാൻ പോയേക്കുവാ…”.
“ഹ ശരി…”
അങ്ങനെ ഞാൻ ഗേറ്റ് നോക്കി നടക്കാൻ തുടങ്ങി.. നടന്നു പോവുമ്പോൾ മുകളിൽ നിന്നൊക്കെ പെൺകുട്ടികൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.. ചിലരോട് ഒക്കെ ഞാനും തിരിച്ച് ചിരിച്ച് കാണിച്ചു…
അങ്ങനെ ഗേറ്റ് എത്താൻ ആയതും പെട്ടന്നാണ് പുറകിൽ നിന്ന് ആരോ വിളിച്ചത്…
നോക്കിയപ്പോൾ എൻ്റെ കൂടെ വീണ ആ പെൺകുട്ടി ആയിരുന്നു…
“ഹായ്…”
“ഹ…ഹായ്..”
“നീങ്കെ കേരളാവാ…??”
“ആ.. ആമാ…”
“തമിഴ് തേരിയാതാ..??”
“കൊഞ്ചം.. തെരിയും..”
“എനിക്കും മലയാളം കൊഞ്ച താൻ വരും..”
“ഓ.. എതുക്ക് കൂപ്പിട്ടത്..??”
“സുമ്മാ ഉംകളെ പാത്ത് പേസനം പോലെ ഇരുന്ത് ത്..”
“ഓ.. അപ്പോ നടന്നില്ലെ ….അതിനു സോറി…”
“ഏയ്.. അത് പ്രച്ചനെ ഇല്ലെ..”
“ശരി.. അപ്പോ ബൈ..”
“ഉം.. ബൈ.. അയ്യോ എൻ പേര് സൊല്ല മറന്ത് ട്ടെ… എൻ പേര് സന്ധ്യ…”
“ഓ.. ഹായ് സന്ധ്യ.. ഞാൻ വിനോദ്..”
“സരിങ്കെ.. അപ്രോം പാക്കലാം…”
അങ്ങനെ സന്ധ്യയോട് യാത്ര പറഞ്ഞ് ഞാൻ വീണ്ടും നടന്നു…
കുറച്ച് നാണ കൂടുതൽ ഉണ്ടെന്ന് ഒഴിച്ചാൽ പാവം കുട്ടി.. ഭാഗ്യം പണി കിട്ടാഞത്..
ഗേറ്റ് കടന്ന് പുറത്ത് ബൈക്കിൽ കയറിയതും സെക്യൂരിറ്റി അങ്ങോട്ട് വന്നു…
“എന്ന തമ്പി.. പോക പോറിയ..??”
“ആമാ അണ്ണാ..”
“ഉള്ള ആക്ചുവല എന്ന നടന്തത്..??”
“അത് പിന്നെ അണ്ണാ.. അവര് പറഞ്ഞ പോലെ ഒന്നും അല്ല..”
“സരി.. അത് പറവാലെ.. ആന അന്ത പൊണ്ണ് യാരു തെരിയുമാ..??”
“തെരിയാത്… ആരാ..??”
“അത് താൻ പ്രച്ഛനെ… അവ അപ്പാ വന്ത് പെരിയ പൊളിട്ടീഷൻ.. മാമ വന്ത് എം എൽ എ … പെരിയ ഫാമിലി.. റോയൽ ഫാമിലി മാരി…”
“എൻ്റെ പൊന്ന് അണ്ണാ ഇങ്ങനെ പറഞ്ഞ് പേടിപ്പിക്കല്ലെ.
“ഇല്ല തമ്പി നാൻ വന്ത്…”
“ഇനി വരണ്ട.. എനിക്ക് വേറെ പണി ഉണ്ട് അണ്ണാ.. അപ്പോ ശരി..”
പുള്ളി പറഞ്ഞ കാര്യങ്ങള് ഒന്നും ചെവിക്കൊള്ളാതെ ഞാൻ വണ്ടിയും എടുത്ത് അവിടെ നിന്ന് പോന്നു…
അവൾടെ അപ്പൻ ആരായാൽ എനിക്കെന്താ.. എൻ്റെ നാട്ടിൽ എൻ്റെ അച്ഛനാണ് ഏറ്റവും വലിയ ആൾ.. മാങ്ങോട്ട് കുമാരൻ നായർ എന്ന് പറഞ്ഞ ആരാന്ന് ഇവന്മാർക്ക് ഒന്നും അറിയില്ല….
എന്നൊക്കെ മനസ്സിൽ ആശ്വസിച്ചു കൊണ്ട് ഞാൻ വണ്ടി നേരെ ഓഫീസ് ഇരിക്കുന്ന ലൊക്കേഷനിലേക്ക് ഓടിച്ചു..
നോ ബ്രോക്കർ ആപ്പിൽ കണ്ട ഒരു ചെറിയ അപ്പാർട്ട്മെൻ്റ് ഞാൻ ഇന്നലെ തന്നെ നോക്കി വച്ചിരുന്നു. അത് ഒന്ന് പോയി നോക്കാം..
കണ്ടിട്ട് നമ്മുടെ ബഡ്ജറ്റിൽ നിക്കുന്നത് ആവും എന്ന് തോന്നുന്നു…
അച്ഛനും ചേട്ടനും ഒക്കെ മുൻപ് എപ്പോൾ ഒക്കെയോ തന്ന കുറച്ച് കാശ് ഒക്കെ അക്കൗണ്ടിൽ കിടപ്പുണ്ട്.. അതല്ലാതെ പണി എടുത്ത് അടിച്ച് പൊളിച്ച് നടന്നു എന്നല്ലാതെ കാര്യമായി സമ്പാദ്യം ഒന്നും ഉണ്ടാക്കിയിട്ടില്ല….
വീട്ടിൽ അത്യാവശ്യത്തിന് സ്വത്ത് വകകൾ ഒക്കെ ഉള്ളത് കൊണ്ട് വീട്ട് ചിലവ് എന്നൊരു സാധനം അറിയേണ്ട ആവശ്യം പോലും വന്നിട്ടില്ല…
ഒരു ചെറിയ അപ്പാർട്ട്മെൻ്റ് ആണ്.. ഫോട്ടോയിൽ കണ്ട പോലെ ഒന്നും അല്ലെങ്കിലും തരക്കേടില്ല…
ഓണറെ വിളിച്ചപ്പോൾ പുള്ളി അഞ്ച് മിനിറ്റിൽ എത്താം എന്ന് പറഞ്ഞു..
ഞാൻ ചുറ്റും പരിസരവും ഒക്കെ ഒന്ന് നോക്കി… കൊള്ളാം അത്യാവശ്യം വൃത്തിയും മെനയും ഒക്കെ ഉള്ള ഏരിയ ആണ്…
അങ്ങനെ ഓണർ വന്നതും പുള്ളി വീട് ഒക്കെ തുറന്ന് കാണിച്ചു.. ആകെ നാല് നില മാത്രം ഉള്ള ഈ കൊച്ച് ബിൽഡിംഗിൽ രണ്ടാം നിലയിൽ ആണ് ഞാൻ നോക്കുന്ന വീട്.. ഓരോ നിലയിലും അഭിമുഖം ആയി ഈ രണ്ട് വീടുകൾ വീതം ആണ് ഉള്ളത്.
കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി അത്യാവശ്യത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ട്.. എന്നാല് ഓവർ ആയി ആഡംബരം ഇല്ല താനും…
ഞാൻ ഓകെ പറഞ്ഞതും പുള്ളി ഡിമാൻഡുകൾ ഒക്കെ പറഞ്ഞ് തുടങ്ങി.. ബാച്ചിലർ ആയിട്ടും പുള്ളി സ്വന്തം റിസ്ക്കിൽ ആണ് തരുന്നത് എന്നും അലമ്പ് ഒന്നും കാണിക്കരുത് എന്നും ആണ് പ്രധാന കാര്യം..
അങ്ങനെ എല്ലാം കഴിഞ്ഞ് രണ്ട് മാസത്തെ വാടക അഡ്വാൻസ് ആയി മേടിച്ച് പുള്ളി പോയി…
അങ്ങനെ ആദ്യത്തെ കടമ്പ കഴിഞ്ഞ് കിട്ടി… തല ചായ്ക്കാൻ ഒരിടം കിട്ടി… ഇനി നാളെ ഓഫീസിൽ കൂടി പോയി ജോയിൻ ചെയ്ത് ഈ ഏരിയ ആയിട്ടൊക്കെ ഒന്ന് പൊരുത്ത പെട്ട് വരണം…
ഇന്നലത്തെ ഡ്രൈവിംഗ് ക്ഷീണം ഇപ്പൊൾ ആണെന്ന് തോന്നുന്നു തലക്ക് പിടിക്കുന്നത്… എല്ലാം ഒന്ന് അടുക്കി പെറുക്കി ശരിയാക്കണം…
തൽക്കാലം മടി മാറ്റി വച്ച് ഞാൻ അല്ലറ ചില്ലറ ജോലികളിലേക്ക് കടന്നു…
🌀🌀🌀🌀🌀🌀🌀🌀🌀🌀
ദിവസങ്ങൾ പലത് ശരം കണക്കെ കടന്ന് പോയി… കഴിഞ്ഞ ഞായറാഴ്ച ഇതേ ബെഡ്ഡിൽ ഇങ്ങനെ കിടക്കുമ്പോൾ എന്ത് ചെയ്യണം എന്നും എങ്ങനെ തുടങ്ങും എന്നും എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു…
ഇപ്പൊൾ ഒരാഴ്ച പിന്നിടുന്നു ചെന്നൈയില് വന്നിട്ട്… ഓഫീസ് എല്ലാം അടിപൊളിയാണ്.. ആ കോർപ്പറേറ്റ് ലൈഫിൻ്റെ മ്ലാനത മാറ്റി നിർത്തിയാൽ എല്ലാം നല്ല കളർഫുൾ ആണ്..
ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ ചേട്ടൻ്റെ കൂട്ടുകാരൻ അജയ് കമ്പനിയിലെ സീനിയർ എക്സിക്യുട്ടീവ് ഓഫീസർ ആണ്.. പുള്ളി ചേട്ടനെ പോലെ തന്നെ എല്ലാ കാര്യത്തിലും നല്ല സപ്പോർട്ടീവ് ആണ്..
മറ്റ് സ്റ്റാഫുകളും അത് പോലെ തന്നെ എല്ലാരും കൂടി കമ്പനി എന്നതിൽ ഉപരി ഒരു കോളേജ് എക്സ്പീരിയൻസ് ആണ്…
തമിഴ് കുറച്ച് കൂടി ഒക്കെ നന്നായി സെറ്റായി വരുന്നുണ്ട്.. അത് കൂടാതെ ഒരു പുതിയ ചങ്കിനെയും കിട്ടിയിട്ടുണ്ട്… വിനീത്.. ആളൊരു പാവം ആണ്.. ഒരു വിജയ് ആരാധകൻ ആയ പാവം തമിഴ് പയ്യൻ… കാഞ്ചീപുരം ആണ് ആളുടെ സ്വദേശം.. ഒരു ദിവസം എന്നെ അവിടെ ഒക്കെ കൊണ്ടുപോകാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്…
നേരം പത്ത് മണി ആവാറായി… എന്നും 7മണി 8മണി ആകുമ്പോൾ എഴുന്നേൽക്കും അതുകൊണ്ട് ഇന്നൽപ്പം കൂടുതൽ കിടന്നു…
പായയിൽ കിടന്ന് തന്നെ ഫോൺ എടുത്ത് നോക്കിയപ്പോൾ നീതു ചേച്ചി അയച്ച ഒരു മെസ്സേജ് കണ്ടു.. സമയം കിട്ടുമ്പോൾ തിരിച്ച് വിളിക്കാൻ ആയിരുന്നു മെസ്സേജ്…
ചേച്ചിയുടെ സാധനങ്ങൾ ഒന്നും ഇത് വരെ തിരിച്ച് കൊടുത്തിട്ടില്ല.. അഥവാ ഇന്ന് കാണാൻ പറ്റിയാൽ അത് കൂടെ തിരിച്ച് കൊടുക്കണം.. ആ ഒരു പ്രതീക്ഷയിൽ തന്നെ ഞാൻ ഫോൺ എടുത്ത് ചേച്ചിക്ക് വിളിച്ചു…
“ഹലോ വിനു..”
“ഗുഡ് മോണിംഗ് ചേച്ചി…”
“ഗുഡ് മോണിംഗ്.. സൺഡേ ആയിട്ട് എന്താ പരിപാടി..??”
“ഓ എന്ത് പരിപാടി.. ബോർ..”
“അങ്ങനെ ആണെങ്കിൽ ഞാൻ ഒരു പ്ലാൻ പറയട്ടെ..”
“ചേച്ചി പറയ്…”
“നമുക്ക് ഒന്ന് പുറത്ത് പോയാലോ.. ഒരു മൂവി പിന്നെ ഡിന്നർ…”
“അമ്പോ.. വമ്പൻ പ്ലാൻ ആണല്ലോ.. ഞാൻ റെഡി…”
“ഓകെ ടാ.. നിനക്ക് ഫോറം മാൾ അറിയില്ലേ..??”
“ആ അറിയാം.. വടപലനി അല്ലേ..??”
“അതെ.. അങ്ങോട്ട് വാ.. ഓകെ..??”
“ഓകെ ചേച്ചി…”
“പിന്നെ… എനിക്ക് നിന്നോട് സീരിയസ് ആയി കുറച്ച് കാര്യങ്ങള് ഒക്കെ സംസാരിക്കണം… അതാണ് മെയിൻ ആയിട്ട് ഞാൻ നിന്നെ കാണണം എന്ന് പറഞ്ഞത്…”
“എന്താ ചേച്ചി പെട്ടന്ന് സീരിയസ് ആയത്..??”
“അത് ഞാൻ നേരിട്ട് കാണുമ്പോ പറയാം.. ഓകെ..??”
“ഹും ശരി ചേച്ചി…”
ആദ്യം സംഭവം നല്ല ത്രിൽ ആയി തോന്നി എങ്കിലും ചേച്ചി ഒടുക്കം പറഞ്ഞ കാര്യങ്ങളിൽ എന്തൊക്കെയോ ദുരൂഹത ഉള്ളതായി എനിക്ക് തോന്നി…
ഏതായാലും പറഞ്ഞ സമയത്ത് പറഞ്ഞ സ്ഥലത്ത് എത്താൻ ഞാൻ റെടിയാവാൻ ആയി എഴുന്നേറ്റു…
ഏകദേശം ഒരുമണിയോടെ തന്നെ ഞാൻ മാളിൽ എത്തി.. എന്താ വെയിൽ.. നല്ല പൊടിയും ഒടുക്കത്തെ ചൂടും… ഇനി മാളിൻ്റെ ഉള്ളിൽ എസിയിലേക്ക് കേറുമ്പോ ഒരു പ്രത്യേക സുഖം ആകും…
ഏതോ ഒരു ഹോളിവുഡ് ഫിലിം ആണ് ഇവിടെ.. ടിക്കറ്റിൻ്റെ കാര്യം ഒന്നും പറഞ്ഞില്ല.. മിക്കവാറും ചേച്ചി ബുക്ക് ചെയ്ത് കാണും… ചേച്ചിയുടെ സാധനങ്ങൾ ഒക്കെ ഇട്ട് കൊണ്ടുവന്ന ബാഗ് ഞാൻ കൗണ്ടറിലെ ലോക്കിൽ ഏൽപ്പിച്ചു…
വെറുതെ അതിനകത്ത് കൂടി ഓരോ ഫ്ളോർ കയറി നടക്കുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്തത്..
നീതു ചേച്ചി ആയിരുന്നു… അവർ ഗ്രൗണ്ട് ഫ്ലോറിൽ എത്തി എന്ന് പറഞ്ഞു…
അത് കേട്ടതും ഞാൻ അങ്ങോട്ട് ചെന്നു…
ചേച്ചി എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു പക്ഷേ എനിക്ക് ഇത്ര വലിയ ഒരു സർപ്രൈസ് ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചതു പോലും ഇല്ല…
ചേച്ചിയും മോളും ഹസ്ബൻ്റും വരും എന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്.. പക്ഷേ വന്നത് ചേച്ചിയും അതിഥിയും ആയിരുന്നു… അതിഥിയെ കണ്ടതും എനിക്കെന്തോ വല്ലാതെ ആയി..
ഞാൻ ആ ഡയറിയിൽ വായിച്ച ഓരോരോ വരികളും എൻ്റെ ഉള്ളിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടെ ഇരുന്നു…
സ്വന്തം സ്വപ്നവും ജീവിതവും തകർന്ന ഒരു പെൺകുട്ടിയായി അവളെ സങ്കൽപ്പിക്കാൻ പോലും എനിക്ക് പ്രയാസം ഉള്ളതായി തോന്നി…
എനിക്കും ഉണ്ട് ഒരു അനിയത്തി.. ഈ ലോകത്തിൽ പെൺകുട്ടികൾ എത്രമാത്രം സുരക്ഷിതർ ആണെന്നും അവർക്ക് ചുറ്റും ഉള്ള കഴുകൻ കണ്ണുകൾ എത്രത്തോളം ആണെന്നും അതൊക്കെ എന്നെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു…
ഏതൊക്കെയോ സിനിമയിലും കഥകളിലും ഒക്കെ പറയുന്ന പോലെ, നമ്മളിൽ ഒരാൾക്ക് വരുന്ന വരെ ആ അവസ്ഥകൾ ഒക്കെ നമുക്ക് വെറും തമാശ മാത്രമാണ്…
അന്ന് രാത്രി ആ കാറിലേക്ക് കയറുമ്പോൾ സ്വപ്നത്തില് പോലും ഞാൻ വിചാരിച്ചിരുന്നില്ല ഇവൾ എൻ്റെ ജീവിതത്തിൽ ഇത്രമാത്രം സ്വാധീനം ചെലുത്താൻ പോകുന്നു എന്ന കാര്യം…
അല്പം ജാഡ ഒക്കെ ഉള്ള ഒരു കാശ് കാരി പെൺകുട്ടി എന്ന് മാത്രമാണ് ആദ്യ കാഴ്ചയിൽ അതിഥിയെ ഞാൻ വിലയിരുത്തിയത്…
പക്ഷേ അവൾക്ക് പുറകിൽ ഇത്ര വലിയ ഒരു ദുരന്ത കഥ ഉണ്ടാകും എന്നോ ഈ ചെറു പ്രായത്തിൽ തന്നെ എനിക്കൊന്നും സ്വപ്നം പോലും കാണാൻ പോലും പറ്റാത്ത അത്ര യാധനകളിലൂടെ അവള് കടന്ന് പോയിരിക്കും എന്നോ എനിക്ക് അറിയില്ലായിരുന്നു…
പക്ഷേ അങ്ങനെ ആണെങ്കിൽ എന്ത് സംഭവിക്കും… അവളെ പറ്റി അറിഞ്ഞതിന് ശേഷം ആണ് ഞാൻ അവളെ കാണുന്നത് എങ്കിൽ ഞാൻ അവളെ കാണുന്നത് ഒരു സിമ്പതിയുടെ അല്ലെങ്കിൽ വെറും നിസ്സഹായമായ അതും അല്ലെങ്കിൽ നമ്മൾ ഇപ്പൊൾ സ്ഥിരമായി കേൾക്കുന്ന വാക്കായ ഒരു ഇരയെ പോലെ അല്ലേ അവളെ ഞാൻ കാണൂ..
ഇര.. എന്ത് നല്ല വാക്ക്… ഇരയും വേട്ടക്കാരനും… ജീവിതവും സ്വപ്നങ്ങളും തകർന്ന് ജീവിക്കണോ മരിക്കണോ എന്ന അവസ്ഥയിലൂടെ കടന്ന് പോകുന്ന അവൾക്ക് അവസാനമായി കിട്ടുന്ന ആദരം ഇര എന്ന ഈ പേര് മാത്രം ആവും…
അതിഥിയോട് നോർമൽ ആയി തന്നെ സംസാരിക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.. എൻ്റെ നോട്ടത്തിലോ സംസാരത്തിലോ സിമ്പതിയോ ദയയോ ഉണ്ടാകരുത് എന്നും ഏതൊരു വ്യക്തിയോട് സംസാരിക്കുന്ന പോലെ അവളോടും സംസാരിക്കണം എന്നും ഞാൻ മനസ്സിൽ ഉറപ്പിച്ചു…
തൽക്കാലം ചിന്തകൾ അവസാനിപ്പിച്ച് ഞാൻ അവരുടെ അടുത്തേക്ക് ചെന്നു…
“ഹായ് ചേച്ചി…”
“ഹായ് വിനു… എത്ര നാളായി കണ്ടിട്ട്… കൊറോണ വന്നേ പിന്നെ എല്ലാം താറുമാറായി അല്ലേ…”
“പറയാൻ ഉണ്ടോ ചേച്ചി.. ബാംഗ്ലൂർ ഇത് പോലെ നടന്നിരുന്ന നമ്മൾ ചെന്നൈയില് എത്തും എന്ന് ആരെങ്കിലും കരുതിയോ..??”
“ഹ.. ഹ.. ഹാ.. ദാ.. ഇയാളെ നിനക്ക് പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ.. നിങ്ങള് നേരത്തെ പരിചയം ഉളളവർ അല്ലേ…”
“പിന്നെ ഞങ്ങൾക്ക് തമ്മിൽ അറിയാലോ… ഹായ് അതിഥി…”
ഞാൻ അവൾക്ക് നേരെ കൈകൾ നീട്ടിയതും അവള് ചിരിച്ച് കൊണ്ട് എനിക്ക് നേരെയും കൈകൾ നീട്ടി…
“ഹായ് വിനോദ്..”
ഉള്ളിൽ എന്തൊക്കെയോ വികാരങ്ങൾ തിങ്ങി നിറയുന്നുണ്ട് എങ്കിലും ഞാൻ അതൊന്നും പുറത്ത് കാണിച്ചില്ല… പക്ഷേ എന്നെ നോക്കി അവള് പുഞ്ചിരിച്ചപ്പോൾ എൻ്റെ മനസ്സിൽ ഉണ്ടായ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു…
ഞാൻ കാരണം അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നി….
“എന്നാ നമുക്ക് പടത്തിനു കേറിയാലോ ടാ…”
“ശരി ചേച്ചി…”
അങ്ങനെ ഞങൾ മൂന്ന് പേരും തിയ്യേട്ടറിലേക്ക് കയറി.. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ ചേച്ചി ടിക്കറ്റ് എല്ലാം നേരത്തെ ബുക്ക് ചെയ്തിരുന്നു…
ഇപ്പോഴും പറയാൻ ഉള്ള സീരിയസ് കാര്യം ചേച്ചി പറഞ്ഞിട്ടില്ല.. സമയം ആവുമ്പോൾ ചേച്ചി പറയും എന്നുള്ളത് കൊണ്ട് ഞാൻ അതിനെ പറ്റി ഒന്നും നിർബന്ധിക്കാൻ നിന്നില്ല.. പക്ഷേ അതെന്താവും എന്ന ആകാംക്ഷ എനിക്ക് നന്നായി ഉണ്ടായിരുന്നു…
തിയറ്ററിൻ്റെ അകത്ത് കയറി സീറ്റ് തേടി നോക്കുക ആയിരുന്നു.. പടം തുടങ്ങാതത് കൊണ്ട് നല്ല വെളിച്ചം ഉണ്ട്.. പെട്ടന്നാണ് എൻ്റെ കണ്ണ് എനിക്ക് പുറകിലെ റോയിൽ ഇരിക്കുന്ന പെൺകുട്ടിയിലേക്ക് പോയത്..
അവിടെ കയ്യിൽ വലിയ ഒരു പാക്ക് പോപ്കോണും പിടിച്ച് ഇരിക്കുന്നത് വേറെ ആരും ആയിരുന്നില്ല അവള് തന്നെ ആയിരുന്നു.. ആതിര….
എന്നെ കണ്ടപ്പോൾ ഒരു ചമ്മിയ ചിരി ചിരിച്ചു.. ഞാനും ഒന്ന് ഇളിച്ച് കാണിച്ച് കൊടുത്തു.. കൂട്ടുകാരികളുടെ കൂടെ സിനിമ കാണാൻ ഇറങ്ങിയതാണ്… ഏതായാലും ഞാൻ അവളുടെ കാര്യം തൽക്കാലത്തേക്ക് മാറ്റി വച്ചു…
അവൾക്ക് തൊട്ട് മുന്നിൽ തന്നെ ആണ് ഞങ്ങളുടെ സീറ്റും.. ഞാനും അതിഥിയും തൊട്ടടുത്ത സീറ്റുകളിൽ ആണ് ഇരുന്നത്…
നീതു ചേച്ചി മിക്കവാറും ഇടയ്ക്ക് കയറി ഇരിക്കും എന്നാണ് ഞാൻ പ്രതീക്ഷിച്ചത് പക്ഷേ അത് നടന്നില്ല…
വൈകാതെ ലൈറ്റുകൾ അണയുകയും സിനിമ ആരംഭിക്കുകയും ചെയ്തു…
അതിഥിയെ നോക്കിയപ്പോൾ അവള് സിനിമയിൽ തന്നെ മുഴുകി ഇരിപ്പാണ്…
പടം രസമൊക്കെ ഉണ്ട് പക്ഷേ എനിക്കെന്തോ അത്രക്ക് അങ്ങോട്ട് അതിൽ ശ്രദ്ധ കിട്ടുന്നില്ല…
പുറകിലേക്ക് നോക്കിയപ്പോൾ ആതിര പോപ്കോൺ തിന്നുകൊണ്ട് സ്ക്രീനിലേക്ക് തന്നെ നോക്കി ഇരിപ്പാണ്…
തീറ്റ പണ്ടാരം.. നീതു ചേച്ചിയും സിനിമയിൽ തന്നെ ആണ്…
അങ്ങനെ ഫസ്റ്റ് ഹാഫ് തീരുന്ന വരെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി ഞാൻ സമയം തള്ളി നീക്കി…
ഇൻ്റർവെൽ ആയതും ആതിരയും കൂട്ടുകാരും കൂടെ പുറത്തേക്ക് പോകുന്നത് കണ്ടു…
അത് കഴിഞ്ഞപ്പോൾ നീതു ചേച്ചി എന്നെ വിളിച്ചു…
“ടാ ഞാൻ ഒന്ന് വാഷ് റൂം പോയിട്ട് വരാം.. നിങൾ ഇവിടെ ഇരിക്ക്..”
“ശരി ചേച്ചി…”
അത് കഴിഞ്ഞ് ചേച്ചി അതിതിയോട് ചോദിച്ചപ്പോൾ അവളും ഓകെ പറഞ്ഞു…
ഇപ്പൊ ഞാനും അതിതിയും വളരെ കുറച്ച് പേരും മാത്രമേ അവിടെ ഒള്ളു…
അവളോട് ഒന്ന് സംസാരിക്കണം എന്ന് മനസ്സിൽ വല്ലാത്ത ആഗ്രഹം ഉണ്ട്.. പക്ഷേ എങ്ങനെ തുടങ്ങും എന്ന് ഒരു ഐഡിയയും ഇല്ല…
അവള് ആണെങ്കിൽ ഫോണിലും നോക്കി ഇരിപ്പാണ്…
അവസാനം രണ്ടും കൽപ്പിച്ച് ഞാൻ സംസാരിക്കാൻ തന്നെ തീരുമാനിച്ചു…
“പടം എങ്ങനെ ഉണ്ടായിരുന്നു…??”
പെട്ടന്ന് ഫോണിൽ നിന്ന് മുഖം മാറ്റി അവള് ചോദിച്ചു…
“എന്താ വിനോദ്..?? എന്തെങ്കിലും പറഞ്ഞോ..??”
“അല്ല.. പടം എങ്ങനെ ഉണ്ടായിരുന്നു എന്ന്..??”
“ഓ.. നോട് ബാഡ്….”
“ഹ…. അതെ..”
അവള് വീണ്ടും ഫോണിലേക്ക് തന്നെ മുഖം താഴ്ത്തി… നല്ല ഒരു ടോപ്പിക്ക് കിട്ടാത്തത് ആണ് പ്രശ്നം… എങ്ങനെ ഒന്ന് കമ്പനി ആകും എന്ന് ഒരു ഐഡിയയും കിട്ടുന്നില്ല…
പൊക്കി പറയുന്നതല്ല.. പക്ഷേ എനിക്ക് ഇതിന് മുൻപ് ഒരു പെൺകുട്ടിയോടും സംസാരിക്കാൻ ഒരു മടിയും തോന്നിയിട്ടില്ല..
പക്ഷേ അതിഥിയുടെ കാര്യം വരുമ്പോൾ മാത്രം ഒരു പ്രത്യേകത.. സംസാരിക്കാൻ ആശയ ദാരിദ്ര്യം വരുന്ന ഒരു അവസ്ഥ..
അവസാനം ഞാൻ വീണ്ടും ഒന്ന് കൂടി അതിഥിയോട് സംസാരിക്കാൻ അവളുടെ അടുത്തേക്ക് ചാഞ്ഞതും അതാ ഓരോ കയ്യിലും ഓരോ ഐസ്ക്രീമും പിടിച്ച് കൊണ്ട് ആതിര വരുന്നു…
ഞാൻ അതിഥിയുടെ അടുത്ത് ചേർന്നിരിക്കുന്ന കണ്ടപ്പോൾ അവള് ഒരു നിമിഷം ഒന്ന് നിന്നു.. എന്നിട്ട് എന്നെ നോക്കി നടക്കട്ടെ…നടക്കട്ടെ എന്ന രീതിയിൽ ഒരു ആക്കിയ ചിരി ചിരിച്ചോണ്ട് സീറ്റിൽ പോയി ഇരുന്നു…
ശേ അവള് തെറ്റിദ്ധരിച്ച് കാണും.. ഹാ അത് സാരല്ല.. അവളല്ലെ… പിന്നെ സോൾവ് ആക്കാം.. അതിഥിയോട് പിന്നീട് ഒന്നും സംസാരിക്കാൻ പറ്റിയില്ല.. അപ്പോഴേക്കും നീതു ചേച്ചി വന്ന് പടവും തുടങ്ങി…
ഞാൻ കേട്ടതൊക്കെ ശരിയാണ്.. അതിഥി ആരോടും മിണ്ടാതെ തനിച്ച് ഇരിക്കാനാണ് കൂടുതൽ ആഗ്രഹിക്കുന്നത്… തീർത്തും പറഞാൽ അവള് അവളുടെ ലോകത്ത് ജീവിക്കാൻ ആണ് ഇപ്പൊൾ ഏറ്റവും ഇഷ്ടപ്പെടുന്നത്..
അങ്ങോട്ട് കയറി ചെന്ന് അവളോട് കത്തി വക്കുന്നത് ശരിയാണോ… അതോ ആ ലോകത്ത് നിന്ന് അവളെ തിരികെ ഈ ലോകത്തിലേക്ക് കൊണ്ടുവരുക ആണോ വേണ്ടത്…
ആകെ മൊത്തം കൺഫ്യൂഷൻ ആയ അവസ്ഥ ആയല്ലോ….
ഒരു വിധം ഓരോന്ന് ആലോചിച്ചു ഇരുന്ന് ഞാൻ സിനിമ പൂർത്തിയാക്കി…
സിനിമ കഴിഞ്ഞപ്പോൾ ഞാൻ അതിഥിയെ നോക്കി.. അവളുടെ മുഖത്ത് നിന്ന് അവൾക്ക് സിനിമ ഇഷ്ടമായോ ഇഷ്ടമായില്ലെ എന്നൊന്നും അറിയാനെ പറ്റുന്നില്ല…
എപ്പോഴും ഒരു ന്യൂട്രൽ ഭാവം ആണ് അവളുടെ മുഖത്ത്…
മുഖം നോക്കി അവളുടെ മനസ്സിൽ എന്താണെന്ന് കണ്ടുപിടിക്കാൻ ഒരാൾക്കും പറ്റില്ല…
പടം കഴിഞ്ഞതും ആതിര കൂട്ടുകാരുടെ കൂടെ ഇറങ്ങി പോകുന്നത് കണ്ടു…
പതിയെ വരിക്ക് പുറകെ ഞാനും നീതു ചേച്ചിയും അതിഥിയും പുറത്തേക്ക് ഇറങ്ങി…
ഞാനും നീതു ചേച്ചിയും ഓരോന്ന് സംസാരിച്ചു നടക്കുമ്പോഴും അതിഥി അങ്ങോട്ടും ഇങ്ങോട്ടും താഴോട്ടും ഒക്കെ നോക്കി ആയിരുന്നു നടന്നിരുന്നത്..
അവളെ സംബന്ധിക്കുന്ന എന്തെങ്കിലും പറയുമ്പോൾ വെറുതെ ചിരിക്കുകയോ മൂളുകയോ മാത്രം ചെയ്യും…
അങ്ങനെ ഞങൾ ഒരു കോഫി ഷോപ്പിൽ കയറി കോഫിയും സ്നാക്സും ഒക്കെ കഴിച്ചു.. സംസാരിക്കുന്നത് നീതു ചേച്ചിയോട് ആണെങ്കിലും എൻ്റെ ശ്രദ്ധ മുഴുവൻ അതിഥിയിൽ ആയിരുന്നു…
പക്ഷേ ഒരിക്കൽ പോലും അവള് എന്നെ ഒന്ന് നോക്കുന്നതും ശ്രദ്ധിക്കുന്നതും ഞാൻ കണ്ടതെ ഇല്ല…
അങ്ങനെ കോഫി ഒക്കെ കഴിഞ്ഞ് ഞങൾ വെറുതെ നടക്കുമ്പോൾ ആണ്.. അതിഥി അവൾക്ക് ഒരു ബുക്ക് സ്റ്റോറിൽ കയറണം എന്നും ഏതൊക്കെയോ ചില ബുക്കുകൾ വാങ്ങണം എന്നും പറഞ്ഞത്…
ഇന്നിപ്പോൾ അവള് ഏറ്റവും കൂടുതൽ സമയം ചിലവിടുന്നത് പുസ്തകങ്ങളുടെ കൂടെ ആയിരിക്കും…
അങ്ങനെ ഞങൾ ഒരുമിച്ച് മാളിലെ ഒരു ബുക്ക് സ്റ്റോറിൽ കയറി..
വെറുതെ കയറിയത് ആണെങ്കിലും ഞാൻ ഓരോ പുസ്തകങ്ങൾ എടുത്ത് നോക്കി കൊണ്ടിരുന്നു…
അതിഥിയെ നോക്കിയപ്പോൾ അവള് കൂടുതലായും നോക്കുന്നത് ഇംഗ്ലീഷ് നോവലുകൾ ആണെന്ന് മനസ്സിലായി.. ഫാൻ്റസി ടൈപ്പ് കഥകൾ ആണ് അവളുടെ ടേസ്റ്റ് എന്നും അറിയാൻ പറ്റി..
പക്ഷേ ഞാൻ ഇപ്പോഴും ആലോചിക്കുന്നത് നീതു ചേച്ചി എന്നോട് പറയാം എന്ന് പറഞ്ഞ കാര്യത്തെ പറ്റി ആണ്… ഇത്ര നേരം ആയിട്ടും ചേച്ചി എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…
അങ്ങനെ ഓരോന്ന് ആലോചിച്ച് അന്തം വിട്ട് നിൽക്കുമ്പോൾ ആണ് നീതു ചേച്ചി എൻ്റെ അടുത്തേക്ക് വന്നത്.. അതിഥി ഞങ്ങളിൽ നിന്ന് കുറച്ച് മാറി ഏതൊക്കെയോ പുസ്തകങ്ങൾ നോക്കുകയാണ്…
“വിനു..”
“ആ ചേച്ചി…”
“ഞാൻ നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞത് ഓർമയില്ലേ..??”
“ഉണ്ട്… ചേച്ചി എന്താ പറയാത്തത് എന്ന് വിചാരിച്ച് ഇരിക്കുവാരുന്നു ഞാൻ…”
“അതങ്ങനെ പെട്ടന്ന് പറയാൻ പറ്റിയ ഒരു കാര്യം അല്ല വിനു…”
“ചേച്ചി ഇങ്ങനെ സീരിയസ് ഡയലോഗ് ഒക്കെ പറഞ്ഞ് എന്നെ ടെൻഷൻ ആക്കല്ലെ… എന്തായാലും പറഞ്ഞോ..”
“ഇത്രേം നേരം അതിഥിയുടെ കൂടെ നടന്നിട്ട് നിനക്ക് എന്താ തോന്നുന്നത്.. ഐ മീൻ.. അവളുടെ സ്വഭാവത്തെ പറ്റി…”
“അങ്ങനെ ചോദിച്ചാൽ… അവള് അവളുടെ ലോകത്ത് ആണ് ജീവിക്കുന്നത് എന്ന് തോന്നി… നമ്മൾ എല്ലാവരും അങ്ങനെ തന്നെ ആണ് പക്ഷേ അവളുടെ കാര്യത്തിൽ അവള് അങ്ങോട്ട് ആരും വരണം എന്ന് ആഗ്രഹിക്കുന്നില്ല എന്ന് തോന്നുന്നു… ഒറ്റക്ക് ഇരിക്കാൻ ആണ് അവള് കൂടുതൽ ആഗ്രഹിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്…”
“ഹും… അതെ… അവള് അവളുടെ മാത്രം ഒരു മായിക ലോകത്ത് ആണ്.. പുസ്തകങ്ങളും ചില ഡോക്യുമെൻ്ററി സിനിമകളും ഒഴിച്ചാൽ അവിടെ മറ്റൊന്നിനും സ്ഥാനം ഇല്ല… വിനുവിന് അറിയാലോ അവളുടെ ട്രീറ്റ്മെൻ്റ് ഇപ്പോഴും നടന്നു കൊണ്ട് ഇരിക്കുകയാണ്… പതിയെ പതിയെ അവളിൽ നിന്ന് നഷ്ടപെട്ട ആ പ്രസരിപ്പും ഊർജവും എല്ലാം തിരികെ വരും എന്നാണ് ഞങൾ എല്ലാവരും വിചാരിച്ചിരുന്നത് പക്ഷേ ഇത് വരെ….. കഴിഞ്ഞ ആഴ്ച അവളുടെ ട്രീറ്റ്മെൻ്റിൻ്റെ ഭാഗമായി തെറാപ്പി സെക്ഷന് പോയപ്പോൾ ഡോക്ടർ ഇക്കാര്യം ഞങ്ങളോട് സൂചിപ്പിച്ചു….”
“ഡോക്ടർ എന്താ പറഞ്ഞത് ചേച്ചി..??”
“അതിഥി പഴയ അവസ്ഥയിലേക്ക് തിരികെ വരണമെങ്കിൽ അവള് അവളുടെ സ്വപ്ന ലോകത്ത് നിന്ന് ആദ്യം പുറത്ത് വരണം…
ഭൂമിയിലേക്ക് ജനിച്ച് വന്ന ഒരു കുഞ്ഞിനെ പോലെ ആണ് അവളുടെ മനസ്സ് ഇപ്പോള്.. അവിടെ അവള് മാത്രമേ ഒള്ളു.. അച്ഛനും അമ്മയും മറ്റുള്ളവരും അടങ്ങുന്ന ബന്ധുക്കളെ പോലും അവള് ആ ലോകത്തേക്ക് കടക്കാൻ അനുവദിക്കില്ല…
അവളെ കൊണ്ട് തനിയെ പഴയ നിലയിലേക്ക് മാറാൻ സാധിക്കില്ല.. അതിനു അവളെ സഹായിക്കാൻ ഒരാള് വേണം.. ഒരു കൂട്ടുകാരനെ പോലെ അവളോടൊപ്പം നിന്ന് അവളെ ഈ ലോകത്തെ നിറങ്ങളും സന്തോഷങ്ങളും പഠിപ്പിക്കാൻ കഴിയുന്ന ഒരാളെ…”
“സ്വന്തം അച്ഛനും അമ്മയും പോലും കടന്ന് വരാൻ ആഗ്രഹിക്കാത്ത അവളുടെ ലോകത്തേക്ക് ഒരു കൂട്ടുകാരൻ കടന്ന് ചെല്ലാൻ അവള് അനുവദിക്കും എന്ന് ചേച്ചിക്ക് തോന്നുണ്ടോ..??”
“അവളുടെ മനസ്സ് കീഴടക്കാൻ ഉള്ള ഒരേ ഒരു താക്കോൽ ആണ് കൗതുകം…..
അവളിലേക്ക് കൗതുകം നിറക്കുന്ന എന്തിനോടും അവൾക്ക് വേഗം അടുക്കാൻ പറ്റും.. പുസ്തകങ്ങൾ അവളിലേക്ക് നിറക്കുന്ന കൗതുകം ആണ് അവള് പുസ്തകങ്ങളെ ഇത്ര അധികം ഇഷ്ടപ്പെടാൻ കാരണം… അത് പോലെ അവളിലേക്ക് കൗതുകം നിറക്കാൻ കഴിവുള്ള ഒരാൾ അവളുടെ ജീവിതത്തിലേക്ക് കടന്ന് വരണം..”
“ചേച്ചി പറയുന്നത്… അവളെ പ്രണയത്തിലേക്ക് കൊണ്ടുപോകണം എന്നാണോ..??”
“ഒരിക്കലും അല്ല… ഇത് തീർത്തും ട്രീറ്റ്മെൻ്റ്ൻ്റെ ഭാഗം ആയി മാത്രം ആയിരിക്കും… അവളുടെ കൂടെ ഒരു നല്ല സുഹൃത്തായി മാത്രമേ അവൻ ഉണ്ടാകാൻ പാടുള്ളൂ…”
“അവൻ തന്നെ വേണോ..? അവളും ആയിക്കൂടെ..??”
“ഇത് ഞങ്ങളും ഡോക്ടറോട് ചോദിച്ചതാണ്… പക്ഷേ അവളിലേക്ക് പെട്ടന്ന് ഒരു ഇംപാക്ട് ഉണ്ടാകണം എങ്കിൽ അതൊരു ആൺകുട്ടി ആവുന്നതാണ് നല്ലത് എന്നാണ് ഡോക്ടർ പറഞ്ഞത്…”
“ചേച്ചി പറയുന്നത് പൂർണമായും എനിക്ക് മനസ്സിലായില്ല.. പക്ഷേ ഡോക്ടർമാർ എല്ലാം അങ്ങനെ പറയുമ്പോൾ നമ്മൾ അതിനനുസരിച്ച് ചെയ്തല്ലെ പറ്റൂ… പക്ഷേ അങ്ങനെ ഒരാളെ എവിടെ നിന്ന് കിട്ടും…”
“വിനു.. നിനക്ക് അറിയാലോ.. അതിഥിയുടെ കാര്യത്തിൽ ഇനി ഒരു ചാൻസ് എടുക്കാൻ പറ്റില്ല.. അത്രേം വിശ്വാസം ഉള്ള ഒരാളെ മാത്രമേ ഇങ്ങനെ ഒരു ദൗത്യം ഏൽപ്പിക്കാൻ പറ്റൂ… വിനു.. നിനക്ക് ഞങ്ങളെ ഹെൽപ് ചെയ്യാൻ പറ്റുമോ..??”
“ചേച്ചി എന്താ പറഞ്ഞ് വരുന്നത്..??”
“അതിഥിയെ ഒരു കൂട്ടുകാരിയെ പോലെ കണ്ട് അവളുടെ ഇപ്പോഴത്തെ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ ഞങ്ങളെ സഹായിക്കുമോ എന്ന്..”
നീതു ചേച്ചി പറഞ്ഞ കാര്യങ്ങള് കേട്ട് എന്ത് മറുപടി പറയണം എന്നറിയാത്ത അവസ്ഥയിൽ ആയി പോയി ഞാൻ…
അതിഥിയെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് അവളോട് ഒരു ആകർഷണം തോന്നിയിരുന്നു…
പക്ഷേ ഈ ഒരു അവസ്ഥയിൽ ഞാൻ എന്ത് തീരുമാനം ആണ് എടുക്കേണ്ടത് എന്നെനിക്ക് അറിയില്ല…
പഴയ സിൻഡ്രല്ല കഥകളിൽ ഒക്കെ കാണാറുള്ള ഒരു രാജകുമാരൻ്റെ വേഷം റിയൽ ലൈഫിൽ ചെയ്യാമോ എന്നാണ് ചേച്ചി എന്നോട് ചോദിച്ചിരിക്കുന്നത്…
അതിഥിയെ സഹായിക്കണം എന്ന് എൻ്റെ മനസ്സിൽ അതിയായ ആഗ്രഹമുണ്ട്.. പക്ഷേ അതിന് ഈ ഒരു വഴി ശരിയാണോ എന്നും ഞാൻ അതിനു യോഗ്യൻ ആണോ എന്നും തരത്തിൽ ഉള്ള സംശയങ്ങൾ എൻ്റെ ഉള്ളിൽ ഉണ്ടായിരുന്നു…
“നിനക്ക് പെട്ടന്ന് ഒരു ഉത്തരം പറയാൻ ബുദ്ധിമുട്ടാണ് എന്നെനിക്ക് അറിയാം.. നീ അന്ന് അതിഥിയെ കുറിച്ച് എന്നോട് താൽപര്യത്തോടെ സംസാരിച്ചത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.. പക്ഷേ അതൊക്കെ ഇനി നടക്കില്ല എന്ന് നിനക്ക് നന്നായി അറിയാമല്ലോ വിനു.. ഇപ്പൊ പ്രധാനം അതിഥി പഴയ ജീവിതത്തിലേക്ക് തിരികെ വരുക എന്നുള്ളതാണ്.. സോ.. നീ ഒരു എസ് പറഞാൽ……”
“ചേച്ചി പക്ഷേ.. ഒരു ഫുൾ ടൈം ജോലി ചെയ്യുന്ന ഞാൻ എങ്ങനെ അവളോട് കൂടെ ടൈം സ്‌പെൻ്റ് ചെയ്യും…”
“ഞാൻ ഈ കാര്യം എൻ്റെ ചേട്ടൻ അതായത് അതിഥിയുടെ അച്ഛനും ആയി സംസാരിച്ചിരുന്നു… നിനക്ക് ഓകെ ആണെങ്കിൽ ജോലി റിസൈൻ ചെയ്യാം… ഇപ്പൊ നിനക്ക് കിട്ടുന്ന സാലറിയുടെ ഡബ്ബിൽ ചേട്ടൻ തരാൻ തയാറാണ്…”
“ഏയ് അതൊന്നും ശരിയാവില്ല ചേച്ചി.. ഇനി ഇപ്പൊ ആയാൽ തന്നെ കമ്പനിയുടെ ബ്രാഞ്ച് സി ഇ ഒ എൻ്റെ ചേട്ടൻ്റെ ഫ്രണ്ട് ആണ്.. അതൊക്കെ പ്രോബ്ലം ആകും..”
“ശരി എന്നാ നീ റിസൈൻ ചെയ്യണ്ട.. പക്ഷേ നിനക്ക് അതിഥിയുടെ കൂടെ സ്പെൻ്റ് ചെയ്യാൻ സമയവും കിട്ടും..”
“അതെങ്ങനെ.. ??”
“അതിഥിയുടെ അച്ഛൻ്റെ പൊസിഷൻ എന്താണെന്ന് നീ ഊഹിക്കുന്നതിലും അപ്പുറം ആണ് വിനു.. ഇതൊന്നും അദ്ദേഹത്തിന് ഒരു പ്രശ്നം ആവില്ല.. നീ ഓകെ പറഞാൽ നമുക്ക് അദ്ദേഹത്തെ മീറ്റ് ചെയ്യാം…”
“എനിക്ക് പെട്ടന്ന് ഒരു തീരുമാനം പറയാൻ പറ്റില്ല ചേച്ചി.. ഞാൻ.. ഞാൻ ഒന്ന് ആലോചിച്ചിട്ട് നാളെ പറയാം…”
“ശരി ടാ.. അത് മതി…”
ഞാൻ നോക്കുമ്പോൾ അതിഥി കയ്യിൽ ഒന്ന് രണ്ട് പുസ്തകങ്ങൾ വച്ച് മറ്റൊരു ബുക്ക് വായിക്കുകയായിരുന്നു…
നാളെ എന്ത് തീരുമാനം എടുക്കണം എന്ന കാര്യത്തിൽ ഇപ്പോഴും എനിക്ക് ഒരു വ്യക്തത ഇല്ലായിരുന്നു….
പുസ്തകങ്ങൾ എല്ലാം വാങ്ങി ഞങൾ മാളിൽ നിന്നും ഇറങ്ങി…
ഞാൻ മുന്നേ കൗണ്ടറിൽ ഏൽപ്പിച്ച ചേച്ചിയുടെ സാടങ്ങൾ അടങ്ങുന്ന ബാഗ് ഞാൻ അവരെ ഏൽപ്പിച്ചു..
അധികം വൈകാതെ കാർ വന്നു നിൽക്കുകയും അവർ അതിൽ കയറി മടങ്ങുകയും ചെയ്തു…
എന്ത് ചെയ്യണം എന്ന് ഇപ്പോഴും ഒരു ഐഡിയ ഇല്ലായിരുന്നു…
അവസാനം ഞാൻ വണ്ടിയു എടുത്ത് മുറിയിലേക്ക് തന്നെ പോന്നു….
നീതു ചേച്ചി എന്നോട് ആവശ്യപ്പെട്ടത് എൻ്റെ ജീവിതത്തിലെ കുറച്ച് സമയം മാത്രമാണ്… ഞാൻ നോ പറഞാൽ എനിക്ക് യാതൊരു പ്രശ്നവും ഇല്ല.. പക്ഷേ ഞാൻ ഒരു എസ് ആണ് പറയുന്നത് എങ്കിൽ അതൊരുപക്ഷേ ഒരു പെൺകുട്ടിക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ ഉള്ള ഒരു മാർഗം ആയി മാറിയേക്കാം…
പെട്ടന്നാണ് പോക്കറ്റിൽ കിടന്ന് ഫോൺ റിംഗ് ചെയ്തത്.. മെസ്സേജ് ആണ്..
എടുത്ത് നോക്കിയപ്പോൾ ആതിരയാണ്…
“ആരാ ഉച്ചക്ക് കണ്ട പെൺകുട്ടി..?? ഗേൾ ഫ്രണ്ട് ആണോ..??”
“ആണെങ്കിൽ..??”
“ആണെങ്കിൽ ഒന്നുമില്ല.. പാവം ആ പെണ്ണിൻ്റെ അവസ്ഥ ആലോചിച്ച് വിഷമം മാത്രം ഒള്ളു…”
“ഓ.. സന്തോഷം…”
“അപ്പോ ഞാൻ ആൻ്റിയോട് പറയട്ടെ.. മോൻ പെണ്ണിനെ ഒക്കെ സ്വന്തമായി കണ്ടെത്തിയ കാര്യം..??”
“ഒന്ന് പോടി… അതെൻ്റെ ഫ്രണ്ടിൻ്റെ നീസ് ആണ്…”
“എനിക്കത്ര വിശ്വാസം പോര…”
“നീ വിശ്വസിക്കണ്ട…”
“എന്നിട്ട് ഫ്രണ്ടിനെ ഞാൻ കണ്ടില്ലല്ലോ..??”
“ഞാൻ കേറി വന്നപ്പോ ഞങ്ങളെ കൂടെ കണ്ടില്ലേ അത് തന്നെ…”
“ഓഹോ.. ഓകെ ഓകെ.. നടക്കട്ടെ…”
“ഹാ.. നടതിക്കൊളാം…”
“😏😏”
“🤐🤐🤐”
ഫോൺ തിരികെ വച്ച് ഞാൻ വെറുതെ കുറച്ച് നേരം കിടന്നു…
ഏകദേശം ഒരു വൈകുന്നേരം ഒക്കെ ആയപ്പോൾ ആണ് എഴുന്നേറ്റത്… സമയം 7.30 ആയി… ഭക്ഷണം വന്ന് വേഗം കിടക്കാം.. നല്ല ക്ഷീണം ഉണ്ട്…
ഞാൻ ഫുഡ് കഴിക്കാൻ സ്ഥിരം ആയി പോകാർ ഉള്ള ഹോട്ടലിലേക്ക് ചെന്നു…
ഇതൊരു മലയാളി ഹോട്ടൽ ആണ്..
ഇവിടെ മലയാളികളുടെ ചായക്കടക്കും ഹോട്ടലിനു ഒക്കെ നല്ല ഡിമാൻഡ് ആണ്..
ഓരോ ദോശ ഓർഡർ ചെയ്ത് ഞാൻ വെറുതെ ടിവ്യിൽ നോക്കി…
സ്പാനിഷ് മസാല സിനിമയിലെ സോങ്ങ് ആയിരുന്നു ടിവിയിൽ…
🎶🎶🎶
“ഏതോ മറു ദിക്കിലെ മാന്ത്രികൻ അല്ലേ…
ഇരുകൈകളിൽ ചെപ്പുകളില്ലെ.. ഇതല്ലേ മഹാജാലം…….
നീറും ഇട നെഞ്ചിലെ നോവുകൾ എല്ലാം
കളി വാക്കതിൽ മായുകയല്ലെ വിരിഞ്ഞു കിനാക്കാലം….
എരിയുന്ന വേനലിൽ ചൊരിയുന്ന മാരി നീ..
ഇടറുന്ന ജീവനിൽ തഴുകുന്ന കാറ്റ് നീ…
ഒരു പൊയ് കിനാവ് പോലെ മെല്ലെ മാഞ്ഞിടല്ലെ നീ…. മാഞ്ഞിടല്ലേ നീ…..”
🎶🎶🎶🎶
ആ വരികൾ എന്നെ വല്ലാതെ സ്വാധീനിച്ചു…
ഞാൻ കാരണം അതിഥിയുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാക്കാൻ എനിക്ക് സാധിച്ചാൽ അതല്ലേ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം…
പക്ഷേ എന്നെക്കൊണ്ട് അതിനു സാധിക്കുമോ..??
അങ്ങനെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ മുറിയിലേക്ക് തന്നെ മടങ്ങി…
രാത്രി ഉറക്കം ഇല്ലാതെ ഒരുപാട് ആലോചിച്ച് കിടന്നു…
പിറ്റേന്ന് ഓഫീസിൽ എത്തിയിട്ടും എൻ്റെ ചിന്തകൾക്ക് കുറവൊന്നും വന്നില്ല…
പക്ഷേ ചേച്ചിക്ക് എന്ത് മറുപടി നൽകണം എന്ന കാര്യത്തിൽ ഒരു ഉത്തരവും കിട്ടിയില്ല…
അങ്ങനെ വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങി പാർക്കിങ്ങിൽ ബൈക്കിൽ ഇരിക്കുമ്പോൾ ഞാൻ ഫോൺ കയ്യിൽ എടുത്തു…
ചേച്ചിയെ വിളിക്കണം… പക്ഷേ എന്ത് പറയും… ഒരു നിമിഷം ഞാൻ ഒന്ന് കണ്ണടച്ച് നിന്ന് ആലോചിച്ചു…
എൻ്റെ മുന്നിലൂടെ അന്ന് രാത്രി ഞാൻ അതിഥിയെ കണ്ടത് മുതൽക്കുള്ള ഇന്ന് വരെ ഉള്ള കാര്യങ്ങള് മുഴുവൻ തെളിഞ്ഞ് വന്നു…
അതെ.. ഇപ്പൊ എൻ്റെ മനസ്സിൽ ഒരു ഉത്തരം ഉണ്ട്… ഞാൻ നീതു ചേച്ചിയുടെ നമ്പർ ഡയൽ ചെയ്തു…
“ഹലോ..??”
“ചേച്ചി.. ഞാൻ.. ഞാൻ ഒരു ഡിസിഷൻ എടുത്തു…”
“എന്താ വിനു..?”
“അത് ചേച്ചി… എനിക്ക്…………..
(തുടരും….)
Comments:
No comments!
Please sign up or log in to post a comment!