കോമിക് ബോയ് 3
ജൂലി :ദൈവമേ ആരാ ഈ നേരത്ത്
പീറ്റർ :മിസ്സ് ജൂലി ഞാൻ പോയി നോക്കാം
ജൂലി :എടാ നീ എന്നെ കൊലക്ക് കൊടുക്കുമോ മര്യാദക്ക് ഇവിടെ നിന്നോ ഞാൻ പോയി ആരാണെന്ന് നോക്കിയിട്ട് വരാം
ജൂലി പതിയെ വാതിൽ തുറന്നു
“ഹായ് ജൂലി “റോസ് ആയിരുന്നു അത്
ജൂലി :റോസ് നീയെന്താ ഈ നേരത്ത്
റോസ് :ഞാൻ പറഞ്ഞിരുന്നലോ ഇന്ന് വരുമെന്ന് നീ വന്നേ നമുക്ക് വേഗം പാർട്ടി തുടങ്ങാം
ജൂലി :അതൊന്നും വേണ്ട എനിക്ക് നല്ല സുഖമില്ല നീ തിരിച്ചു പൊക്കോ
റോസ് :നിന്റെ ദേഷ്യം ഇതുവരെ മാറിയില്ലേ ഇന്നലെ അത്രക്ക് അത്യാവശ്യമായതുകൊണ്ട വരാൻ പറ്റാത്തത് നീ ഒന്ന് ഷെമിക്ക്
ജൂലി :അതൊന്നുമല്ല എനിക്ക് സത്യമായും സുഖമില്ല നീ പോയിട്ട് പിന്നെ വാ
റോസ് :നിനക്കിത് എന്താ പറ്റിയത് എന്തായാലും അകത്തിരുന്നു സംസാരിക്കാം
റോസ് ജൂലിയെ മാറ്റി വീടിനുള്ളിലേക്ക് കയറിയതും പീറ്ററിനെ കണ്ടതും ഒന്നിച്ചായിരുന്നു
റോസ് :ജൂലി ആരാ ഇത്
ജൂലി :അത് പിന്നെ അത്
റോസ് :അപ്പോൾ ഇതുകൊണ്ടാണല്ലേ നീ എന്നോട് തിരിച്ചു പോകാൻ പറഞ്ഞത് സത്യം പറ ഇത് നിന്റെ ബോയ് ഫ്രണ്ട് അല്ലെ
ജൂലി :നീ എന്തൊക്കെയാ ഈ പറയുന്നത് ഇത് പീറ്റർ എന്റെ വകയിലെ ഒരു അങ്കിളിന്റെ മോനാ
റോസ് :എനിക്ക് വിശ്വാസമില്ല
ജൂലി :സത്യം അങ്കിൾ പറഞ്ഞിട്ട് എന്നെ കാണാൻ വന്നതാ
റോസ് :സത്യമാണോടാ
പീറ്റർ :അതെ ഞാൻ വകയിലെ അങ്കിളിന്റെ മോനാ
റോസ് :നീ എവിടെയാ താമസം
പീറ്റർ :ഇവിടെ തന്നെ
റോസ് :എന്താ?
ജൂലി :ഇവിടെയെന്നു വച്ചാൽ ഈ സിറ്റിയിലാണെന്നാ ഉദ്ദേശിച്ചത്
റോസ് :പീറ്ററിന്റെ സ്വന്തം സ്ഥലം എവിടെയാ?
പീറ്റർ :സാഫ്രോൺ സിറ്റി
റോസ് :സാഫ്രോൺ സിറ്റിയോ
ജൂലി :ഹ ഹ ഹ തമാശ ഇവൻ വലിയ തമാശ കാരനാ ഇവന്റെ അച്ഛനും ഇതുപോലെ വലിയ തമാശകാരനാ
റോസ് :നീ ആളു കൊള്ളാമല്ലോടാ
ജൂലി :നീ എന്തിനാ അവനെ വെറുതെ ചോദ്യം ചെയ്യുന്നത് നിനക്ക് എന്നെ വിശ്വാസമില്ലേ
റോസ് :ശെരി ശെരി ഞാൻ വിശ്വസിച്ചു ആദ്യം നീ ഇത് പിടിക്ക് എന്റെ ബർത്ത് ഡേ ഗിഫ്റ്റ്
ജൂലി :താങ്ക്സ് റോസ്
റോസ് :അപ്പോൾ നമുക്ക് പാർട്ടി തുടങ്ങിയാലോ
ജൂലി :ഞാൻ പറഞ്ഞില്ലേ എനിക്ക് ഇന്ന് നല്ല സുഖമില്ല ഞാൻ നാളെ കോളേജിൽ വച്ച് ചിലവ് നടത്താം പീറ്റർ ഇപ്പോൾ പോകും നീയും ചെല്ല് നമുക്ക് നാളെ കാണാം
റോസ് :നിനക്ക് എന്താടി പറ്റിയത് നീ എന്താ ഇങ്ങനെ പറയുന്നത്
ജൂലി :സത്യമായും എനിക്ക് സുഖമില്ലാത്തത് കൊണ്ടാ റോസ്
റോസ് :ശെരി നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ ഞാൻ ഒരു ശല്യമാകുന്നില്ല
വിഷമത്തോടെ റോസ് വീടിനു പുറത്തേക്കു പോയി
ജൂലി :അവളെന്താ അങ്ങനെ പറഞ്ഞത്
പീറ്റർ :കഷ്ടമുണ്ട് മിസ്സ് ജൂലി അ കുട്ടിക്ക് വിഷമമായെന്ന് തോന്നുന്നു വീട്ടിൽ വരുന്നവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്
ജൂലി :നിർത്തെടാ നീ കാരണമാ ഇതൊക്കെ നടന്നത് എന്തൊക്കെയാടാ നീ വിളിച്ചു പറഞ്ഞത് അവന്റ ഒരു സാഫ്രോൺ സിറ്റി എന്റെ സ്വഭാവം മാറുന്നതിനു മുൻപ് എവിടുന്ന് പൊക്കോ
പീറ്റർ :ഞാൻ ഉറങ്ങാൻ പോകുവാ ഗുഡ് നൈറ്റ്
പിറ്റേദിവസം രാവിലെ ജൂലി കോളേജിൽ പോകാനുള്ള തിരക്കിൽ
ജൂലി :അയ്യോ സമയം 8.
പീറ്റർ :മിസ്സ് ജൂലി ഒന്നും കഴിച്ചില്ലല്ലോ
ജൂലി :സാരമില്ല ഞാൻ ക്യാന്റീനിൽ നിന്ന് കഴിച്ചോളാം
പീറ്റർ :മിസ്സ് ജൂലി ഞാനും കൂടി വരട്ടെ
ജൂലി :എവിടേക്ക്
പീറ്റർ :അല്ല ഞാൻ ഈ കോളേജോന്നും കണ്ടിട്ടില്ല അതുകൊണ്ട് ഞാനും കൂടി വരട്ടെ
ജൂലി :എന്തിനാ അവിടെ മുഴുവൻ നടന്ന് പ്രശ്നമുണ്ടാകാനോ നീ ഇവിടെയിരുന്ന് നിന്റെ ജോലി നോക്ക്
പീറ്റർ :എനിക്ക് എന്ത് ജോലി
ജൂലി :അപ്പോൾ നീ മറന്നോ തിരിച്ചു പോകാനുള്ള വഴി കണ്ട് പിടിക്കണ്ടേ
പീറ്റർ :ഓ അത് ശെരി മിസ്സ് ജൂലി
ജൂലി :അപ്പോൾ ഞാൻ പോകുന്നു വേറേ അരുവന്നാലും വാതിൽ തുറക്കരുത്
ജൂലി പുറത്തേക്ക് പോയി അല്പസമത്തിനു ശേഷം
പീറ്റർ :ഈ മിസ്സ് ജൂലിക്ക് ഇതെന്താ ഞാൻ എങ്ങനെ തിരിച്ചു പോകാനുള്ള വഴികണ്ടു പിടിക്കും എനിക്ക് വട്ടുപിടിക്കുമെന്നാ തോന്നുന്നത് അല്ല അതെന്താ അവിടെ ഇരികുന്നത്
പീറ്റർ ടേബിളിനടുത്തേക്കെത്തി
“അയ്യോ ഇത് മിസ്സ് ജൂലിയുടെ കോളേജ് ഫയൽ അല്ലെ ഇത് എടുക്കാതെയാണോ കോളേജിൽ പോയത് ഇനി ഇപ്പോൾ എന്ത് ചെയ്യും ”
ഇതേ സമയം കോളേജിൽ ജൂലിയും റോസും
ജൂലി :റോസ് നീ എന്താ ഒന്നും മിണ്ടാത്തത്
റോസ് :ഞാൻ എന്തിനാ മിണ്ടുന്നതു ഇന്നലെ എന്നെ ഇറക്കിവിട്ടതല്ലേ
ജൂലി :അയ്യോ നീ എന്തൊക്കയാ ഈ പറയുന്നത് എനിക്ക് സുഖമില്ലാത്തത് കൊണ്ടല്ലേ അങ്ങനെ ചെയ്തത് ഇന്ന് എന്റെ ചിലവാണ് നീ ഒന്ന് ഷെമിക്ക്
റോസ് :ശെരി പക്ഷെ ഞാൻ പറയുന്നതെല്ലാം വാങ്ങി തരണം
ജൂലി :ഡീൽ
ലഞ്ച് ടൈമിനു ശേഷം ജൂലിയും റോസും ക്ലാസ്സ് റൂമിൽ
ജൂലി :എങ്ങനെ ഉണ്ടായിരുന്നു ട്രീറ്റ്
റോസ് :ഒരു രെക്ഷയുമില്ല നീയാണ് യഥാർത്ഥ കൂട്ടുകാരി
ജൂലി :അപ്പോൾ നിന്റെ പിണക്കമോക്കെ മാറിയല്ലോ
റോസ് :അതൊക്കെ എപ്പോഴേ മാറി പിന്നെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
ജൂലി :എന്ത് കാര്യം
റോസ് :അത് പിന്നെ അ പീറ്റർ ഇന്നലെ തിരിച്ചു പോയോ അതോ നിന്റെ കൂടെ ഉണ്ടായിരുന്നോ
ജൂലി :നീ വീണ്ടും തുടങ്ങിയോ ഒന്ന് നിർത്തെടി അവളുടെ ഒരു പീറ്റർ
റോസ് :എന്തായാലും അവൻ കാണാനോക്കെ സുന്ദരനാ
ജൂലി :നീ ഒരിക്കലും നന്നാവില്ല
“എന്താ രണ്ടു പേരും വലിയ ചർച്ചയിലാണല്ലോ”
ജൂലിയുടെയും റോസിന്റെയും കൂട്ടുകാരനായ ജോൺ ആയിരുന്നു അത്
ജൂലി :ജോൺ നീയോ നിന്നെ ഞാൻ കാണാനിരിക്കുകയായിരുന്നു എന്റെ ബർത്ത് ഡേ ഗിഫ്റ്റ് ഇവിടെ ഇത്തവണ ഒരു ഒഴിവും പറയാൻ നോക്കണ്ട
ജോൺ :അതിന് ആര് പറഞ്ഞു ഗിഫ്റ്റ് തരില്ലേന്ന് ദാ എങ്ങോട്ട് നോക്ക്
ജോൺ കയ്യിലുണ്ടായിരുന്ന ബോക്സ് ജൂലിക്ക് നൽകി
ജൂലി :ഇത് വാച്ച് അല്ലെ
ജോൺ :അതെ എന്റെ ചേട്ടൻ ഗൾഫിൽ നിന്ന് അയച്ചു തന്നതാ 15000രൂപ വില വരും
റോസ് :എന്ത് തള്ളാ മോനെ ഈ തള്ളുന്നത്
ജോൺ :സത്യമാടി വേണമെങ്കിൽ വിശ്വസിക്ക്
ജൂലി :കണ്ടിട്ട് നല്ല വിലയുള്ളതാണെന്ന് തന്നെയാ തോന്നുന്നത്
റോസ് :എന്റെ ബർത്ത് ഡേയും ഉടനെ വരുന്നുണ്ട് അത് മറക്കണ്ട
ജോൺ :ആര് മറന്നു ആ ദുരന്ത ദിവസം ഞാൻ ഒരിക്കലും മറക്കില്ല
റോസ് :നീ പോയെ എവിടെയോ പോയി കിടന്നിട്ട് ഉച്ചക്ക് കയറി വന്നിരിക്കുന്നു മനുഷ്യനെ മേനക്കെടുത്താൻ
ജൂലി :അത് ശെരിയാണല്ലോ നീ ഇതുവരെ എവിടെയായിരുന്നു ജോൺ
ജോൺ :ഞാൻ ഓഫീസ്റൂമിലായിരുന്നു ഇന്ന് സർട്ടിഫിക്കേറ്റ് സബ്മിറ്റ് ചെയേണ്ട ലാസ്റ്റ് ഡേറ്റായിരുന്നില്ലേ
ജൂലി :അത് ശെരിയാണല്ലോ ഞാനും ഇത് വരെ ഒന്നും സബ്മിറ്റ് ചെയ്തിട്ടില്ല
ജോൺ :എന്നിട്ടാണോ നീ ഇവിടെ വാചകമടിച്ചോണ്ടിരിക്കുന്നത് വേഗം ചെല്ല് ഇപ്പോൾ തന്നെ ഒരു കുട്ടക്കുള്ള ആളുണ്ട് ഓഫീസിനു മുൻപിൽ
ജൂലി ബാഗിൽ ഫയൽ തിരായുവാൻ തുടങ്ങി
ജൂലി :നാശം ഞാൻ ഫയലെടുക്കാൻ മറന്നു
ജോൺ :ഇനിയിപ്പോൾ എന്ത് ചെയ്യും
റോസ് :നമുക്ക് വീട്ടിൽ ചെന്ന് എടുത്ത്കൊണ്ട് വന്നാലോ
ജോൺ :അതൊന്നും നടക്കുന്ന കാര്യമല്ല ഇപ്പോൾ തന്നെ ഒരുപാട് സമയമായി
ജൂലി :എല്ലാം എന്റെ വിധി ഈ ഇടയായി എന്റെ സമയം ഒട്ടും ശെരിയല്ല
പെട്ടെന്നാണ് പുറകിൽ നിന്ന് ജൂലി ആ വിളികേട്ടത് “മിസ്സ് ജൂലി ”
ജൂലി വേഗം പുറകോട്ടു തിരിഞ്ഞു ആ കാഴ്ച്ച കണ്ട് ജൂലി ഞെട്ടി അത് പീറ്റർ ആയിരുന്നു
ജൂലി :ദൈവമേ ഇവനെന്താ
റോസ് :അത് പീറ്റർ അല്ലെ അവനെന്താ ഇവിടെ
ജോൺ :എന്താ ജൂലി വല്ല പ്രേശ്നവും ഉണ്ടോ ആരാ അത്
ജൂലി :ഹേയ് പ്രേശ്നമൊന്നുമില്ല ഞാൻ ഇപ്പോൾ വരാം
ജൂലി വേഗം പീറ്ററിന്റെ കയ്യും പിടിച്ചു താഴെക്ക് നടന്നു
പീറ്റർറും ജൂലിയും കോളേജ് ഗ്രൗണ്ടിൽ
ജൂലി :എന്താ നിന്റെ ഉദ്ദേശം നീ എന്തിനാ ഇങ്ങോട്ടേക്ക് വന്നത്
പീറ്റർ :അത് പിന്നെ ഒരു പ്രദാന കാര്യം
ജൂലി :നിർത്ത് നീ എന്താ പറയാൻ പോകുന്നതെന്ന് എനിക്കറിയാം ഞാനാണു തെറ്റ് ചെയ്തത് നിന്നെ വീട്ടിൽ പൂട്ടിയിടേണ്ടതായിരുന്നു
പീറ്റർ :ഞാൻ പറയുന്നത് ആദ്യമൊന്ന് കേൾക്ക് എന്നിട്ട് എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ
ജൂലി :ഇത്രയും ചെയ്തിട്ട് ഇനി നീ പറയുന്നതും ഞാൻ കേൾക്കണോ
പീറ്റർ കൈയിലുണ്ടായിരുന്ന ഫയൽ ജൂലിക്ക് നേരെ നീട്ടി
ജൂലി :ഇത് എന്റെ ഫയലല്ലേ ഇത് തരാനാണോ നീ വന്നത്
പീറ്റർ :ഇത് മിസ്സ് ജൂലിക്ക് പ്രധാനപെട്ടതായിരുന്നില്ലേ അതാ ഞാൻ ഇത്ര കഷ്ടപ്പെട്ട് ഇങ്ങോട്ടേക്കു വന്നത് ഇനി വല്ലതും പറയുന്നുണ്ടെങ്കിൽ പറഞ്ഞോ
ജൂലി :എന്ത് പറയാൻ
പീറ്റർ :ആരെങ്കിലും ഒരു ഉപകാരം ചെയ്താൽ എന്താ പറയേണ്ടത്
ജൂലി :ഹോ അങ്ങനെ എന്നാൽ കേട്ടോ എനിക്ക് ഈ ഫയൽ അത്ര ആവശ്യമൊന്നും ഉണ്ടായിരുന്നില്ല
പീറ്റർ :എങ്കിൽ എന്നോട് ഷെമിച്ചേക്ക് എല്ലാം എന്റെ തെറ്റാ ഞാൻ ഇപ്പോൾ തന്നെ പോയേക്കാം
ജൂലി :നിൽക്ക് നീ എങ്ങനെ പോകും
പീറ്റർ :വന്നത് പോലെ പോകാൻ എനിക്കറിയാം
ജൂലി :പീറ്റർ നീ ഇപ്പോൾ പോകണ്ട വൈകുന്നേരം നമുക്ക് ഒന്നിച്ച് പോകാം
പീറ്റർ :എന്താ?
ജൂലി :അല്ല നീ അല്ലെ പറഞ്ഞത് നിനക്ക് കോളേജോക്കെ ഒന്ന് ചുറ്റി കാണണമെന്ന്
പീറ്റർ :മിസ്സ് ജൂലി കാര്യമായിട്ട് പറഞ്ഞതാണോ
ജൂലി :ഞാൻ കളി പറയാറില്ല പിന്നെ ആരെങ്കിലും ചോദിച്ചാൽ അഡ്മിഷനു വന്നതാണെന്ന് പറഞ്ഞാൽ മതി പിന്നെ കഴിയുന്നതും ആരോടും സംസാരിക്കാതിരിക്കാൻ നോക്കണം മനസ്സിലായോ
പീറ്റർ :ശെരി മിസ്സ് ജൂലി
ജൂലി :എന്നാൽ ശെരി ഞാൻ പോയിട്ട് വേഗം വരാം
ജൂലി ഫയലുമായി ഓഫീസ് റൂമിലേക്ക് പോയി
############################
കോളേജ് ടൈമിനു ശേഷം ജൂലി
“ദൈവമേ ഒരുപാട് താമസിച്ചല്ലോ ആ ചെറുക്കൻ കാത്തുനിന്ന് മടുത്തു കാണും ഇനി അവൻ അവിടെ വല്ല പ്രേശ്നവും ഉണ്ടാക്കികാണുമോ ഹേയ് അവൻ അത്രക്ക് മണ്ടനൊന്നുമല്ല ”
ജൂലി വേഗം ഗ്രൗണ്ടിലേക്കെത്തി പീറ്ററിനെ തിരയുവാൻ തുടങ്ങി
“അവനെ ഇവിടെയൊന്നും കാണുന്നില്ലല്ലോ ഇനി ചിലപ്പോൾ തിരിച്ചു പോയി കാണുമോ ആരോടെങ്കിലും ചോദിച്ചു നോക്കാം എല്ലാവരും വീട്ടിൽ പോകുന്ന തിരക്കിലാ ആരോടാ ഒന്ന് ചോദിക്കുക ”
പെട്ടെന്നാണ് ജൂലിയുടെ കൂട്ടുകാരി സാറ അതുവഴി വന്നത്
സാറ :എന്താ ജൂലി നീ വീട്ടിൽ പോകുന്നില്ലേ
ജൂലി :ഞാൻ പോകാൻ നിക്കുവാ പിന്നെ നീ ഇവിടെ ഒരു പയ്യൻ നില്കുന്നത് കണ്ടോ
സാറ :ഏത് പയ്യൻ
ജൂലി :അവൻ കുറച്ച് മുടിയൊക്കെ വളർത്തിയിരിക്കും
സാറ :മുടി വളർത്തിയ ഒരു പയ്യൻ ആ പുറകിലെ ബിൽഡിങ്ങിലോട്ട് പോകുന്നത് കണ്ടു എന്താ ജൂലി വല്ല പ്രശ്നവും ഉണ്ടോ
ജൂലി :ഹേയ് ഒന്നു മില്ല നീ പൊക്കോ ഞാൻ ഇപ്പോൾ വരാം
ജൂലി വേഗം പുറകിലെ ബിൽഡിങ്ങിലോട്ട് ഓടി
“ഇവൻ എന്തിനാ എങ്ങോട്ടോക്കെ വന്നത് ഇവിടെയൊന്നും കാണുന്നില്ലല്ലോ എന്തായലും ഒന്നു വിളിച്ചു നോക്കാം എടാ പീറ്റർ നീ ഇവിടെയുണ്ടോ എടാ ചെറുക്കാ പോകാൻ സമയമായി നീ ഇവിടെയുണ്ടോ ഒരു രക്ഷയുമില്ലല്ലോ ഇനി മുകളിലെ നിലയിൽ കൂടിയേ നോക്കാനുള്ളൂ അവിടെ കൂടി നോക്കാം ”
ജൂലി വേഗം മുകളിലേക്കെത്തി
മുകളിൽ ഒരു തൂണിനടുത്ത് നിൽക്കുന്ന പീറ്ററിനെയാണ് ജൂലി അവിടെ കണ്ടത്
ജൂലി :നീ ഇവിടെ എന്തെടുക്കുവാ
പീറ്റർ :മിസ്സ് ജൂലി വന്നോ ഞാൻ അവിടെ കാത്തു നിന്ന് മടുത്തു എവിടെയായിരുന്നു ഇത്രയും നേരം
ജൂലി :എനിക്ക് ഓഫീസിൽ കുറച്ച് അധികം നേരം നിൽക്കേണ്ടി വന്നു എന്തായാലും വാ നമുക്ക് പോകാം ഇപ്പോൾ തന്നെ ഒരുപാടു വൈകി
ജൂലിയും പീറ്ററും താഴെക്ക് എത്തി എന്നാൽ അവർ കണ്ടത് അടഞ്ഞു കിടക്കുന്ന വാതിലായിരുന്നു
പീറ്റർ :മിസ്സ് ജൂലി ഈ വാതിൽ ആരാ അടച്ചത്
ജൂലി :എനിക്കെങ്ങനെ അറിയാം
പീറ്റർ വേഗം വാതിലിനടുത്തെത്തി വിളിച്ചു കൂവാൻ തുടങ്ങി
“പുറത്ത് ആരെങ്കിലുമുണ്ടോ ഈ വാതിൽ ഒന്ന് തുറക്കണേ ഇവിടെ രണ്ട് പേരുണ്ട് പ്ലീസ് ഈ വാതിൽ ആരെങ്കിലും തുറക്ക് ”
ജൂലി :കിടന്ന് വിളിച്ചു കൂവണ്ട ഈ സമയത്ത് ഇങ്ങോട്ടെക്ക് ആരും വരില്ല
പീറ്റർ :ഇനി നമ്മൾ എന്ത് ചെയ്യും
ജൂലി :നമുക്കിവിടെ തലയും കുത്തി നിൽകാം നീ വന്നപ്പോൾ തന്നെ ഞാൻ കരുതിയതാ ഇങ്ങനെ എന്തെങ്കിലും നടക്കുമെന്ന്
പീറ്റർ :ഞാൻ ആദ്യമേ പറഞ്ഞതല്ലേ വീട്ടിൽ പോയി കൊള്ളാമെന്നു ഇപ്പോൾ കുറ്റമെല്ലാം എന്റേതായി
ജൂലി :നീ പേടിക്കണ്ട എന്റെ കൈയിൽ ഫോൺ ഉണ്ട് ഞാൻ റോസിനെ വിളിച്ചു കാര്യം പറയാം
ജൂലി ഫോൺ കൈയിലെടുത്തു റോസിനെ വിളിക്കാൻ ഒരുങ്ങി
ജൂലി :കോപ്പ് ഇതിനു ഓഫ് ആകാൻ കണ്ട സമയം
പീറ്റർ :എന്താ മിസ്സ് ജൂലി
ജൂലി :ഫോണിൽ ചാർജ് തീർന്നു
പീറ്റർ :ഇനി നമ്മൾ എന്ത് ചെയ്യും
ജൂലി :ഇനി ഒന്നും ചെയ്യാനില്ല നാളെ രാവിലെ വാതിൽ തുറക്കുമ്പോൾ ആരും കാണാതെ പുറത്ത് കടക്കാം
പീറ്റർ :ഞാൻ വാതിൽ ചവിട്ടി തുറക്കാൻ നോക്കട്ടെ
ജൂലി :അയ്യോ ഇനി നിന്റെ കാലും കൂടി ഓടിഞാൻ എല്ലാം പൂർത്തിയാകും നീ ഡയലോഗ് അടിച്ചോണ്ട് നിൽക്കാതെ മുകളിലേക്ക് വരുന്നെങ്കിൽ വാ
പീറ്ററും ജൂലിയും മുകളിലേക്ക് നടക്കാൻ തുടങ്ങി
പീറ്റർ :കുട്ടികൾ ഉണ്ടോ എന്ന് നോക്കാതെയാണോ ഈ കോളേജ് ക്ലോസ് ചെയ്യുന്നത്
ജൂലി :എടാ ഈ ബിൽഡിങ്ങിന്റെ താഴത്തെ ക്ലാസുകൾ മാത്രമേ ഇപ്പോൾ ഉപയോഗിക്കുന്നുള്ളൂ മുകളിലെ ക്ലാസ്സുകളിൽ ആരും വരാറില്ല അങ്ങോട്ടേക്കാ നീ കയറി ചെന്നത്
പീറ്റർ :അത് പിന്നെ മിസ്സ് ജൂലി അല്ലെ പറഞ്ഞത് ആരോടും അധികം സംസാരിക്കാൻ നിൽക്കണ്ടന്ന് ഞാൻ നോക്കിയപ്പോൾ ഈ ബിൽഡിങ്ങിനടുത്ത് ആരുമില്ല അതുകൊണ്ടാ ഞാൻ ഇങ്ങോട്ടു വന്നത്
ജൂലി :അയ്യോ അനുസരണാ ശീലം അങ്ങ് നിറഞ്ഞു തുളുമ്പയല്ലേ
പീറ്റർ :മിസ്സ് ജൂലി നേരത്തെ വന്നെങ്കിൽ ഇതൊക്കെ സംഭവിക്കുമായിരുന്നൊ
ജൂലി :അതെ എല്ലാം എന്റെ തെറ്റു തന്നെയാ
പീറ്റർ :അങ്ങനെ വഴിക്ക് വാ അതിരിക്കട്ടെ ഇവിടെ ഉറങ്ങാനോക്കെ സൗകര്യം കാണുമോ
ജൂലി :പിന്നില്ലാതെ നിനക്ക് വേണ്ടി ഇവിടെ പട്ടുമെത്ത വിരിച്ചിട്ടുണ്ട് മിണ്ടാതെ ഇങ്ങോട്ട് വാ ചെറുക്കാ
ജൂലി പീറ്ററുമായി അടുത്ത് കണ്ട ക്ലാസ്സിലേക്ക് കയറി
പൊടിയും മാറാലയും പിടിച്ച ഒരു ചെറിയ ക്ലാസ്സ് റൂം ആയിരുന്നു അത്
പീറ്റർ :മിസ്സ് ജൂലി ഇവിടെ മുഴുവൻ പൊടിയാണല്ലോ
ജൂലി :അതല്ലേ ഞാൻ പറഞ്ഞത് ഇവിടെ ആരും വരാറില്ലെന്ന് ദാ ആ സൈഡിൽ രണ്ട് ബെഞ്ച് കിടപ്പുണ്ട് നമുക്ക് അതിലിരിക്കാം
ജൂലിയും പീറ്ററും ബെഞ്ചിനടുതേക്ക് നടന്നു
പീറ്റർ :ഈ ബെഞ്ചിൽ മുഴുവൻ പൊടിയാണല്ലോ നമ്മൾ എങ്ങനെ ഇതിലിരിക്കും
ജൂലി :അതാ ഞാനും ആലോചിക്കുന്നത്
പെട്ടെന്നാണ് ജൂലി ക്ലാസ്സ് റൂമിന്റെ ഷെൽഫിൽ അടുക്കി വച്ചിരിക്കുന്ന പഴയ പത്രങ്ങൾ കണ്ടത്
ജൂലി :പീറ്റർ നീ പോയി ആ പത്രങ്ങൾ എടുത്ത് കൊണ്ട് വാ
പീറ്റർ :ഈ സമയത്താണോ മിസ്സ് ജൂലി പത്രം വായിക്കേണ്ടത്
ജൂലി :എടാ മണ്ടാ എനിക്ക് വായിക്കാനല്ല അതുപയോഗിച്ച് ഈ ബെഞ്ച് വൃത്തിയാക്കാനാ
പീറ്റർ :ഹോ ഭയങ്കര ബുദ്ധി തന്നെ
ജൂലി :ഒരു പൊടിക്ക് അടങ്ങെഡാ ചെറുക്കാ
പീറ്റർ :എന്റെ പള്ളി ഒന്ന് പ്രശംസിക്കാനും പാടില്ലേ
പീറ്റർ വേഗം ഷെൽഫി നടുതേക്ക് നടന്നു
ജൂലി :ഇവനെ സഹിക്കുന്നതിലും ഭേദം വല്ല ട്രെയിനിനും തല വെക്കുന്നതാ
വളരെ പെട്ടെന്ന് തന്നെ പീറ്റർ പത്രവുമായി ജൂലിയുടെ അടുത്തേക്ക് എത്തി
ജൂലി :പത്രം ഇങ്ങേടുക്ക് ഞാൻ ബെഞ്ച് വൃത്തിയാക്കാം
പീറ്റർ :അത് പറ്റില്ല ഞാൻ ഉള്ളപ്പോൾ മിസ്സ് ജൂലി ഒരിക്കലും കഷ്ടപെടേണ്ടി വരില്ല
ജൂലി :പിന്നെ എന്നെ കഷ്ടപെടുത്താത്താ ഒരു മൊതല്
വളരെ വേഗം തന്നെ പീറ്റർ ബെഞ്ചുകൾ വൃത്തി യാക്കി
പീറ്റർ :മിസ്സ് ജൂലി അപ്പോൾ എല്ലാം ക്ലിയർ ആയി ഇനി നമുക്കിരിക്കാം
ജൂലി :ഇല്ലെടാ ഒരു പ്രശ്നം കൂടി ഉണ്ട്
പീറ്റർ :അതെന്താ?
ജൂലി :നേരം ഇരുട്ടികൊണ്ടിരിക്കുവാ ഉടനെ തന്നെ ഇവിടെ മുഴുവൻ ഇരുട്ടാകും
പീറ്റർ :അയ്യോ എനിക്ക് ഇരുട്ട് പേടിയാ
ജൂലി :എനിക്കും പേടിയുണ്ട് എന്തായാലും ഞാൻ പോയി ഈ ക്ലാസ്സിലെ ലൈറ്റുകൾ ഇട്ടുനോക്കാം
ജൂലി സ്വിച്ച്ബോർഡിനടുതേക്ക് നടന്നു
“നിൽക്ക് മിസ്സ് ജൂലി” പെട്ടെന്നാണ് പീറ്റർ പുറകിൽ നിന്ന് വിളിച്ചത്
ജൂലി :ഇനിയിപ്പോൾ എന്താ
പീറ്റർ :മിസ്സ് ജൂലി ഇവിടെ നിൽക്ക് ഞാൻ സ്വിച്ച് ഇടാം
ജൂലി :അതെന്താ?
പീറ്റർ :മിസ്സ് ജൂലിയുടെ സമയം ഇപ്പോൾ ഒട്ടും ശെരിയല്ല ഈ സമയത്ത് മിസ്സ് ജൂലി സ്വിച്ച് ഇട്ടാൽ കത്തുന്ന ബൾബ് കൂടി അടിച്ചുപൊകും പക്ഷെ ഞാൻ അങ്ങനെയല്ല ഞാൻ തൊട്ടാൽ ഫ്യൂസ്ആയ ബൾബും കത്തും അതുകൊണ്ട് ഞാൻ പോകാം
ജൂലി :എന്നാൽ പിന്നെ അങ്ങനെയായികോട്ടെ
പീറ്റർ വേഗം തന്നെ സ്വിച്ച് ബോർഡിനടുത്തെക്കെത്തി സ്വിച്ചുകൾ ഓരോന്നായി ഇടാൻ തുടങ്ങി
“അമ്മേ “പെട്ടന്ന് ഒരു നിലവിളിയോടെ പീറ്റർ താഴേക്ക് വീണു
ഇത് കണ്ട് ജൂലി പതിയെ പീറ്ററിനടുത്തേക്ക് എത്തി
ജൂലി :ചെറുക്കാ നമ്പർ ഇടാതെ വേഗം എണീറ്റെ ഇതൊക്കെ ഞാൻ ഒരുപാട് കണ്ടിട്ടുള്ളതാ നീ സ്വിച്ച് ഇടാൻ പോയപ്പോഴേ എനിക്ക് തോന്നിയതാ ഇങ്ങനെ എന്തെങ്കിലും ഒപ്പിക്കാനായിരിക്കുമെന്ന് നീ വേഗം എണീറ്റെ ഞാൻ ശ്വാസം തരുമെന്ന് മോൻ കരുതണ്ട
ജൂലി പീറ്ററിനെ തട്ടി വിളിക്കാൻ തുടങ്ങി
“ഇവനെന്താ എണീക്കാതത് എടാ എണീക്ക് എനിക്ക് പേടിയാവുന്നു ദൈവമേ ഇവന് എന്താ പറ്റിയത് ”
ഇതേ സമയം കോമിക് വേൾഡ് കോമിക് മാസ്റ്ററിന്റെ കൊട്ടാരം
“മാസ്റ്റർ ഞാൻ സാഫ്രോൺ സിറ്റിയിൽ നിന്നുമുള്ള ദൂതനാണു എനിക്ക് പ്രദാനപെട്ടഒരു കാര്യം അറിയിക്കാനുണ്ട് ”
മാസ്റ്റർ :എന്താണ് പറയു
ദൂതൻ :മാസ്റ്റർ സാഫ്രോൺ സിറ്റിയിലെ കഥാപാത്രമായ പീറ്ററിനെ കഴിഞ്ഞ മൂന്ന് ദിവസമായി കാണുന്നില്ല
മാസ്റ്റർ :നിങ്ങൾ എല്ലായിടത്തും അനേഷിച്ചോ
ദൂതൻ :അതെ മാസ്റ്റർ ഞങ്ങൾ എല്ലായിടത്തും അനേഷിച്ചു അവിടെയെങ്ങും അവനില്ല പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം പീറ്ററിനെ കാണാതായ ദിവസം സാഫ്രോൺ സിറ്റിയിൽ ഒരു ഭൂകമ്പം ഉണ്ടായി എന്നതാണ്
മാസ്റ്റർ :അങ്ങനെയാണെങ്കിൽ നടക്കാൻ പാടില്ലാത്തത് നടന്നിരികുന്നു
ദൂതൻ :എന്താണ് മാസ്റ്റർ ഉണ്ടായത്
മാസ്റ്റർ :എന്റെ ഊഹം ശെരിയാണെങ്കിൽ പീറ്റർ ഈ കോമിക് വേൾഡ് വിട്ട് പുറത്ത് കടന്നിരികുന്നു
ദൂതൻ :എന്താണ് മാസ്റ്റർ ഈ പറയുന്നത് അതെങ്ങനെ സാധിക്കും നമ്മളെല്ലാം കോമിക് കഥാപാത്രങ്ങളാണെന്ന് നമുക്ക് കുറച്ച് പേർക്ക് മാത്രമല്ലേ അറിയൂ
മാസ്റ്റർ :അത് ശെരിയാണ് പക്ഷെ പീറ്റർ എങ്ങനെയോ പുറത്ത് കാടന്നിരിക്കുന്നു
ദൂതൻ :അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഇനി എന്താണ് നടക്കുക
മാസ്റ്റർ :അവൻ പുറത്തേക്ക് കടന്നിട്ടുണ്ടെങ്കിൽ അതവൻ സ്വയം വരുത്തി വച്ചതാണു അവന്റെ വിധി എന്താണെങ്കിലും അവൻ അത് അനുഭവിക്കണം
തുടരും….
കഴിഞ്ഞ പാർട്ടുകളിൽ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി ഈ പാർട്ട് കുറച്ച് വേഗത്തിൽ എഴുതിയത് കൊണ്ട് തെറ്റുകൾ വരാൻ സാധ്യതയുണ്ട് ഈ പാർട്ടിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ എല്ലാവരും കമന്റിലൂടെ അറിയിക്കുക എന്ന് സ്വന്തം fang leng
Comments:
No comments!
Please sign up or log in to post a comment!