പ്രായം

എന്റെ പേര് നിധിൻ, അടുപം ഉള്ളവർ നിധി എന്ന് വിളിക്കും. എനിക് ഒരു ചേച്ചി ഉണ്ട് നിഖില. നങ്ങൾ തമ്മിൽ നാല് വയസിനു വ്യത്യാസം ഉണ്ട് എങ്കിലും എടി പൊടി ബന്ധമാണ്. ചേച്ചിക്ക് കൂട്ട് അമ്മാവന്റെ മകൾ പാറു ചേച്ചി ആയിറ്റ. അമ്മാവൻ്റെ ഒറ്റ മകൾ ആണ് പാർവതി. പാറു ചേച്ചിയും എന്റെ ചേച്ചിയും ഒരേ പ്രയാകരാണ്, ഒരുമിച്ചാണ് പഠികുന്നതും.

നങ്ങളീടെ വീടും അമ്മാവന്റെ വീടും നടന്ന് പോകാൻ ഉള്ള ദൂരത്തിൽ ആയിരുന്നു. അത് കൊണ്ട് തന്നെ പറൂ ചേച്ചി എന്നും നങ്ങൾഡെ വീട്ടിൽ വരും. മാത്രമല്ല അച്ഛനും അമ്മാവനും ബിസിനെസ്സ് പാർട്ണർസ് ആയിരുന്നു. ഡിഗ്രി പഠനം കഴിഞ്ഞ് നനും അല്പം കമ്പനി കാര്യങ്ങളിൽ താത്പര്യം കാണിച്.

MBA അടമിഷൻ കിട്ടി ജോയിൻ ചെയ്തു കഴിഞ്ഞപ്പോൾ ആണ് എൻ്റെ ചേച്ചിയുടെ കല്യാണം. അള്ളിയൻ ഗൾഫിൽ ബാങ്ക് ജോലി ആണ്. പുള്ളിയും നാനും മുൻപേ പരിചയം ഉണ്ടായിരുന്നു.

നമ്മുക്ക് ഒരു ചെറിയ ഫ്ലാഷ് ബാക്ക് ലേക് പോകാം.

⚡🔙 ഡിഗ്രി കഴിഞ്ഞ് കമ്പനി കാര്യങ്ങളിൽ ശ്രദ്ധിച്ച പോകുമ്പോൾ ആണ് എൻ്റെ അടുത്ത കൂട്ടുകാരൻ രാഹുൽ, അവൻ ഒന്നു നേരിൽ കാണണം എന്നു പറഞ്ഞു വിളിക്കുന്നത്. അങ്ങനെ അവൻ പറഞ്ഞ സ്ഥലത്ത് ഞങ്ങൾ മീറ്റ് ചെയ്തു.

രാഹുൽ – എടാ നിന്നെ ഇപ്പോൾ കാണാൻ കിട്ടുന്നില്ലല്ലോ

” എടാ അതിപോ കമ്പനി കാര്യങ്ങളിൽ ഓക്കേ ശ്രദ്ധിക്കുന്നുണ്ട്. ആത സമയം കിട്ടാത്തത്. പിന്നെ നീ ഇവിടെ നാട്ടിൽ ഇല്ലല്ലോ ”

രാഹുൽ – വെക്കേഷൻ ആയതു കൊണ്ട് ബാംഗ്ലൂരിലായിരുന്നു.

” ഒക്കെ. നീയെന്താ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്. ”

രാഹുൽ – എടാ അത്, നിനക്ക് എൻ്റെ ചേട്ടനെ അറിയാമല്ലോ. പുള്ളി ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്.

” സന്ദീപ് ഏട്ടൻ എന്തുപറ്റി”

രാഹുൽ – ചേട്ടൻ ഇപ്പോൾ പ്രേമ പനി പിടിച്ചിരിക്കുകയാണ്

” ആർക്ക് സന്ദീപ് ഏട്ടനോ, ഹഹഹ”

രാഹുൽ – ടൗണിൽ മാളിൽ വെച്ച് ഒരു കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു, സംസാരിക്കാൻ വേണ്ടി അടുത്തു പോകുമ്പോൾ ആ കുട്ടി കാറിൽ കയറിപ്പോയി പക്ഷേ ഏട്ടൻ ആ കുട്ടിയുടെ ഫോട്ടോ എടുത്തരുന്നു. തിരിച്ചു വീട്ടിൽ വന്നു അമ്മയോടും അച്ഛനോടും ഇതിനെപ്പറ്റി പറ്റി സംസാരിക്കുമ്പോൾ ആണ് ഞാൻ ബാംഗ്ലൂരിൽ നിന്ന് വന്നു വീട്ടിലേക്ക് കയറുന്നത്. അമ്മ പറഞ്ഞു, ഏട്ടന് ഇന്ന് ഒരു കുട്ടിയെ ഇഷ്ടപ്പെട്ടു അത് നോക്കണം എന്നു. പക്ഷേ ഡീറ്റെയിൽസ് ഒന്നുമില്ല. ആകെ ഒരു ഫോട്ടോ മാത്രമേ ഉള്ളൂ. ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു ഫോൺ വാങ്ങിച്ചു ഫോട്ടോ നോക്കി. എനിക്ക് ആശ്ചര്യവും സന്തോഷവും വന്നു.

അത് വേറെ ആരും അല്ലായിരുന്നു. നിൻ്റെ ചേച്ചി നിഖില.

പെട്ടെന്ന് രാഹുൽ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

രാഹുൽ – എടാ നിനക്ക് എതിർപ്പും ഇല്ലെങ്കിൽ നീ ഒന്നു വീട്ടിൽ അവതരിപ്പിച്ചാൽ ഞങ്ങളും മുറപോലെ വന്നു കല്യാണം ആലോചിക്കാം.

എനിക് എതിർപ്പ് ഒന്നുമില്ലായിരുന്നു മാത്രമല്ല സന്ദീപ് ചേട്ടനെയിം രാഹുലിൻ്റെ വീട്ടുകാരെയും എനിക്ക് നന്നായി അറിയാമായിരുന്നു.

” എടാ ഞാൻ വീട്ടിൽ ആറിയിച് ശേഷം നിന്നെ വിളിച്ചു പറയാം, ഓക്കേ”

രാഹുൽ – അത് മതി.

നങ്ങൾ കുറച്ച് സംസാരിച്ച ശേഷം പീരിന്നു. വീട്ടിൽ എത്തി അച്ഛനോട് കാര്യം പറന്നു. നാങ്ങള കാര്യമായി സംസാരിക്കുന്നത് കണ്ടു വന്ന അമ്മ.

അമ്മ – എന്താണ് അച്ഛനും മോനും കൂടി..

അച്ഛൻ അമ്മയോട് കാര്യം പറന്നു.

” അമ്മേ ഇതാണ് കക്ഷി.”

ഞാൻ ഫേസ്ബുക് തുറന്നു സന്ദീപ് ചേട്ടൻ്റെ പ്രൊഫൈൽ കാണിച്ചു കൊടുത്തു. അച്ഛനും അമ്മയ്ക്കും ആളെ ഇഷ്ടപ്പെട്ടു.

ഞങ്ങൾ അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ചേച്ചിയും പാറു ചേച്ചിയും വരുന്നത്. കയ്യിൽ കുറെ ഷോപ്പിംഗ് ബാഗുകൾ ഉണ്ട്.

” എന്താണ് കുറെ ഷോപ്പിംഗ് ബാഗുകൾഒക്കെ ഉണ്ടല്ലോ, കട മൊത്തം കാലിയാക്കിയോ”

നിഖില – നി പോട മങ്കി, അമ്മേ എന്താ അമ്മെ നിങ്ങളീ സംസാരിച്ചുകൊണ്ടിരുന്നത് എൻറെ പേര് പറഞ്ഞല്ലോ.

” മങ്കി നിൻ്റെ കെട്ടിയോൻ”

നിഖില – ദേ എൻറെ ചേട്ടനെ പറഞ്ഞാലുണ്ടല്ലോ

” കല്യാണം കഴിഞ്ഞില്ല അപ്പൊ തന്നെ ഇങ്ങനെ, നീ എന്നാ ചെയ്യും, പൊടി ഉണ്ടച്ചി”

ചെറുതിൽ ചേച്ചി തടിച്ചി ആയിരുന്നു. അതുകൊണ്ട് ഉണ്ടചി എന്ന് വിളിച്ചു ഞാൻ ഇപ്പോഴും കളിയാക്കും, അതുകേട്ട് ചേച്ചിക്ക് ദേഷ്യം വരികയും ചെയ്യും, അത് പോലെ ഒന്ന് പുകയ്തി പറഞാൽ ആള് ഫ്ലാറ്റ്. ഇപ്പോ ആൾ സ്ലിം ബ്യൂട്ടിയാ.

ഞാൻ വീണ്ടും വിളിച്ചു ” ഉണ്ടചീ ഉണ്ടചി”

ഇത് കേട്ടപാതി കേൾക്കാത്ത പാതി, അവൾ ഷോപ്പിംഗ് ബാഗുകൾ നിലത്തിട്ട് ഓടിവന്നു എൻ്റെ നെഞ്ചത്തടിച്ചു കയ്യിൽ നുള്ളി

അച്ഛൻ ഞങ്ങൾ തമ്മിലുള്ള ഉള്ള വഴക്കിൽ ഇടപെടാറില്ല.

അമ്മ – നിർത്തുന്നുണ്ടോ ഉണ്ടോ രണ്ടും. അമ്മ ചേച്ചിയുടെ യുടെ കൈപിടിച്ച് അമ്മടെ വശത്തായി ഇരുത്തി പാറു ചേച്ചി അച്ഛൻറെ സൈഡിൽ ഇരുന്നു.

” ഞങ്ങള് സംസാരിച്ച കാര്യം പറയാം പക്ഷേ ആദ്യം നീ പോയി ഒരു നല്ല ചായ ഇട്ടു താ”

നിഖില – എന്നെക്കൊണ്ട് ഒന്നും വയ്യ നിനക്ക് ചായയിട്ടു തരാൻ. വേണമെങ്കിൽ പോയി ഒരു പെണ്ണ് കെട്ടിയിട്ട് വാ.
എന്നിട്ട് അവളോട് പറ ചായ ഇടാൻ.

പാർവതി – ഞാൻ ഇട്ടുതരം എല്ലാവർക്കും നല്ല ചായ.

ഞങ്ങൾ മറുപടി പറയുന്നതിനു മുൻപേ പാറു ചേച്ചി അടുക്കളയിലേക്കു പോയിരുന്നു

” കണ്ടു പഠിക്ക്. പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം”

നിഖില – അമ്മ പറ എന്താ സംസാരിച്ചത്

അമ്മ – പാറുവും കൂടി വരട്ടെ എന്നിട്ട് പറയാം.

പാറു ചേച്ചീ ചായയുമായി വന്നു എല്ലാവർക്കും കൊടുത്തു.

” ഹാ എന്താ ചായ, അമ്മേ ഇനി ഇവളോട് കുറച്ചു പാചകമൊക്കെ പഠിക്കാൻ പറയണം, പാറു ചേച്ചി സഹായിക്കും, അല്ലേ ചേച്ചി”

അപ്പോഴാണ് അപദ്ധം മനസ്സിലായത്. പാറു ചേച്ചിക്ക് ഞാൻ പാറു ചേച്ചി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല. എന്തോ കുഞ്ഞിലെ വിളിച്ചതുകൊണ്ട് എപ്പോഴും നാവിൽ പാറു ചേച്ചി എന്ന് വരും.

പാറു ചേച്ചി കണ്ണുകൾ കൊണ്ട് എന്നെ നോക്കി പേടിപ്പിച്ചു, ഞാൻ മുഖം കൊണ്ടു സോറി എന്ന് എന്ന് കാണിച്ചു.

അമ്മ – എടീ അത് നിനക്ക് ഒരു കല്യാണ ആലോചന ഇവൻ കൊണ്ടുവന്നതാണ്.

ഇതുകേട്ടപ്പോൾ ചേച്ചി എന്നെ എന്നെ കണ്ണുകൊണ്ട് നോക്കി.

നിഖില – ഹം, അമ്മേ ഇവന് എത്രയും വേഗം പെണ്ണ് കെട്ടാൻ വേണ്ടിയാ ഇങ്ങനെ ഒരു ആലോചന കൊണ്ടുവന്നത്. അല്ലാതെ എൻ്റെ അനിയനു എന്നോട് വലിയ ഇഷ്ടം കൊണ്ടൊന്നുമല്ല.

ചേച്ചി ഇങ്ങനെയൊക്കെ പറയുമെങ്കിലും എന്നെ ജീവനാണ്. പക്ഷേ പുറത്ത് കാണിക്കില്ലെന്ന് മാത്രം.

അമ്മ – എടി പയ്യനെ അറിയുന്നത് ആണ്. ഇവൻ്റെ കൂട്ടുകാരൻ രാഹുലിൻ്റെ ഏട്ടന്.

നിഖില – എന്നെ തീരെ വേണ്ട.

അമ്മ – ആദ്യം പയ്യൻറെ ഫോട്ടോ ഒന്ന് കണ്ടു നോക്കൂ. ഫേസ്ബുക്കിൽ ബാക്കി ഡീറ്റെയിൽസ് ഉണ്ട് നീ ഒന്നു നോക്കൂ. എന്നിട്ട് പറ. ബാക്കി എല്ലാം നിൻ്റെ ഇഷ്ടം.

അമ്മ ഫോൺ അവൾക്ക് കൊടുത്തു. അവൾ നോക്കി അവളുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു.

അവളുടെ അതുവരെ ഉണ്ടായ മുഖഭാവം മാറി

പാർവതി – അവരോട് പറനൊ കാണാൻ വരാൻ, ഇവിടെ പെണ്ണിനും നാണം വന്നു.

അങ്ങനെ ഞായറാഴ്ച അവർ പെണ്ണുകാണാൻ വന്നു. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെട്ടു. ചെക്കന് ലീവ് കുറവായതുകൊണ്ട് പെട്ടെന്ന് തന്നെ ഇത് നടത്തണമെന്ന് പറഞ്ഞു. പൊരുത്തക്കേട് ഒന്നും ഇല്ലാത്തതുകൊണ്ട് ഒരു മാസത്തിനുള്ളിൽ കല്യാണം നടത്തി. സന്ദീപ് ഏട്ടൻറെ കൂടെ ചേച്ചി ഗൾഫിലേക്ക് പോയി. ⚡🔙🔚

വൈകാതെ ചേച്ചിക്ക് വിശേഷമായി. പ്രസവം ഒക്കെ നാട്ടിൽ വച്ച് മതി എന്ന തീരുമാനത്തിൽ ആയിരുന്നു. ചേച്ചി കാറിയിങ്‌ ആയത് കൊണ്ടും സന്ദീപ് ഏട്ടന് ലീവ് ഇല്ലാത്തത് കൊണ്ട് ഞാൻ ചേച്ചിയേ നാട്ടിലേക്ക് കൊണ്ടുവരാൻ ദുബായ് പോയി.
ചേച്ചിയേ കെട്ടിയധിന് ശേഷം ചേട്ടൻ നല്ല സമയം ആണ്. പുള്ളിക്

പ്രൊമോഷൻ ഓക്കേ കിട്ടി. ഞാൻ ചിലപോയോകെ ആലോചിക്കും എന്നോട് കടിച്ചു കീറുന്ന ചേച്ചിയുടെ സ്വഭാവം ഓക്കേ ചേട്ടൻ്റെ മുൻപിൽ എത്തിയാപോ ആടിൻ കുട്ടിയുടെ പോലെ ആയിലോ എന്ന്. പക്ഷേ ആതിനു വിപരീതം ആയി ഒരു സംഭവം ഉണ്ടായി. പത്തു ദിവസത്തേക്ക് ആണ് ദുബായ് പോയത്. ഞാൻ കുറച്ച് ഷോപ്പിംഗ് പോയി രാത്രി വരൂ എന്ന് പരണയിരുന്ന് ഞാൻ ഇറങ്ങിയത്. പക്ഷേ പറന്നതിലും നേരെത്തെ ഞാൻ റൂമിലേക്ക് തിരികെ വന്നു. ആപോൾ കണ്ടാത്.

നിഖില – ദേ മനുഷ്യ വേണ്ടട്ട, എനോട് കളി വേണ്ടാ. ഞാൻ കാരാട്ടെ ആണ്.

സന്ദീപ് – എടി നിയെന്തിനാ ആതോകെ ഇവിടെ പറയുന്നത്. ഞാൻ ഒന്നും ചെയ്തിലലോ.

നിഖില – പിന്നെ എന്തോകെ ആയിരുന്നു എന്ന കെട്ടുമ്പോൾ പറന്നത്. കുടിക്കിലാ, വലികില്ല.

സന്ദീപ് – എടി ഇത് ആവൻ വന്നത് കൊണ്ട് പയയത് പോലെ ഒന്ന് കൂടം എന്ന് വിചാരിച്ച് വാങ്ങിയത് ആണ് ഈ കുപ്പി.

നിഖില – ഓ ഓ ആപോൾ, നിങ്ങളും നിധിയും , നമ്മുടെ കല്യാണത്തിന് മുൻപ് കൂടാറുണ്ട് അല്ലേ.

ആപോയ്യാണ് സന്ദീപ് ഏട്ടന് പറ്റിയ അമളി മനസിൽ ആയത്.

സന്ദീപ് – മോളെ വല്ലപോയും നങ്ങൾ ഒത്ത് കുടുമ്പോൾ രണ്ടു ഗ്ലാസ്. അത്രേ ഉള്ളൂ.

നിഖില – നങ്ങൾ എന്ന് പറയുമ്പോ

സന്ദീപ് – അത് അത്..

നിഖില – ദേ മര്യാദയ്ക്ക് പറന്നോ, ആറിയലോ ഞാൻ കാരാട്ടെ ആണ്.

അത് കെട്ടപോ സന്ദീപ് ഏട്ടന് ചിരി അടക്കാൻ കഴിഞ്ഞില്ല.

നിഖില – ദേ മര്യാദക്ക് പരനോ അല്ലേ ഞാൻ ഇപ്പൊ അമ്മെ വിളിച്ചു പറയും.

സന്ദീപ് – എടി ചതികല്ലെ, ഞാൻ പറയാ. എന്നാലും എൻ്റെ അമ്മ ആത്ര പെട്ടന്ന് ഒന്നും നിൻ്റെ കുപ്പിയിൽ വിഴുണത് അല്ലല്ലോ. സമ്മധികണം.

നിഖില – ആതെ സ്വന്തം അമ്മയെ സ്നേഹിക്കുന്ന പോലെ അമ്മായി അമ്മയേ സ്നേഹിച്ച മതി. വേറെ ഒന്നും ഇല്ല ഹും..

സന്ദീപ് – വെറുതേ പരാണത് അല്ലേ മോളെ, നിനക്ക് വിഷമം ആയോ സോറി ഡീ ചക്കരെ, ഞാൻ പറയാ, നാട്ടിൽ ഉള്ള ഞാനും, നിധിയും, രാഹുലും, പിന്നെ രാജൻ അങ്കിളിൻ്റെ മോൻ ഇല്ലെ സൂരജ്

നിഖില – ആരു രാഹുലിൻ്റെ, നിധിയുടെയും കൂടെ പഠിച്ച ആ പാവം ചേക്കനോ.

സന്ദീപ് – ഹം കൂട്ടത്തിലെ ജഗജാലാ കില്ലടിയെ ആണ് പാവം എന്ന് പറയുന്നത്. എൻ്റെ വേറെ. രണ്ടുമൂന്നു ഫ്രണ്ട്സഉം കൂടി.. ഞാങ്ങൾ ഇടയ്ക്ക് കൂടാറുണ്ട്. മാത്രം അല്ല നിധി നങ്ങള ഫുട്ബാൾ ടീം ആംഗം കൂടി ആയത് കൊണ്ട് ആവനും ആയി നല്ല കമ്പനി ആയിരുന്നു.

നിഖില – നിധിയും രാഹുലും നന്നായി കുടിക്കുമോ.


സന്ദീപ് – ഇല്ല മോളെ ആവരെ നിയന്ത്രിക്കാൻ ഞാൻ ഉണ്ടല്ലോ.

നിഖില – ഹം ബെസ്റ്റ് കള്ളന് കഞ്ഞി വെക്കുന്ന ടീംസ് ആ നിങൾ ഏല്ലാം

ആപോയാണ് റൂമിലെ ഫോൺ ബെൽ അടിച്ത്. ആവർ തീരിന് നോക്കിയപ്പോ കണ്ടത് എന്നെ ആണ്. ഏട്ടന് ഫോൺ എടുകൻ പോയി.

നിഖില – നി എപോൾ വന്നു.

” ഇപ്പൊ വന്നെ ഉള്ളൂ ”

നിഖില – സത്യം പറയടാ നി എല്ലാം കെട്ടിലെ

” അത് ….”

നിഖില – നിങ്ങള എല്ലാവരും കൂടി എന്നെ പറ്റികുക ആയിരുന്നലെ.

അതും പറന്നു ചേച്ചി കരയാൻ തുടങ്ങി, നാട്ടിൽ എത്തിട്ട് കണിചു തരാ, എന്നും പരന്നു റൂമിലേക്ക് പോയി.

ഒരു വിധം ഞാനും ഏട്ടനും പറഞ്ഞു ആവളെ മയപെടുതീ. പിറ്റേന്നു ഷോപ്പിങ് ഞാൻ പോണണ്ട് എന്ന് പറഞ്ഞപ്പോൾ അവളും വരുന്നു എന്നു പറഞ്ഞു

നിഖില – ഡാ ഞാൻ വന്നെ പറ്റൂ രണ്ടു അമ്മമാർക്കും ഞാൻ തന്നേ പോയി കാര്യമായി വാങ്ങിക്കണം.

” എടി നിനക് അങ്ങെനെ ഒരുപാട് നടക്കാൻ ഒന്നും പാടില്ല, നി ലിസ്റ്റ് താ ഞാൻ മേടിക്കാമെന്നെ.”

നിഖില – 🤗ഓ എന്തൊരു സ്നേഹം എൻ്റെ അനിയന്. എടാ ഞാന് കൂടെ വന്നാ നിനക്ക് നിൻ്റെ മൗത്ത് വച്ചിങ് ഒന്നും നടക്കില്ലലോ, അതല്ലേ നി ഞാന് വരണ്ട എന്നു പറയുന്നത്.”

” എന്തോ… ”

നിഖില – നിനക്ക് വയ്നോകി നടക്കാൻ അല്ലേ. ഞാന് വന്നാൽ ബുദ്ധിമുട്ട് ആവുമല്ലോ

“😲 ചേച്ചീ ആണ് പോലും പറയുന്നത് കേട്ടില്ലേ”

നിഖില – അയ്യേട നിൻ്റെ വേലയോകെ അവിടെ തന്നേ ഇരിക്കട്ടെ, പണ്ട് എനിക് കിട്ടിയ ലവ് ലെറ്റർ നി പോയി നിൻ്റെ ക്ലാസ്സിലെ പെണ്ണിനെ കൊടുത്ത മുതൽ അല്ലേ നീ.

” അവൾക്ക് കൊടുത്തിട്ട് എന്ത് കാര്യം അതു അവള് ആഹ് പാറു ചേച്ചി എന്നെ അച്ഛനോട് ഒറ്റൂ കൊടുത്തിലെ, പിന്നെ അ ലെറ്റർ എഴുതിയ തേണ്ടികും ഞാൻ കൊടുത്തു നല്ലണ്ണം”

നിഖില – അഹ് നീ ലെറ്റർ കൊടുത്ത പെണ്ണിന് ആങ്ങള ഇല്ലതൊണ്ട് നീ രക്ഷപ്പെട്ടു എന്നു പറ. നിനക്ക് എന്നെ കൂട്ടാൻ പറ്റുമോ.

” ഏട്ടന് സമ്മതം ആണേൽ നമുക്ക് പോകാം”

അങ്ങെനെ ഷോപ്പിംഗ് മാൾ ചെന്നു. ഓരോ ഔട്ട്‌ലെറ്റ് കയറി ഇറങ്ങി പർച്ചേസ് ചെയ്യൂതു. അങ്ങെനെ നടന്ന് നീങ്ങുമ്പോൾ പലരും നങ്ങലെ തന്നേ നോക്കുന്നുണ്ടായിരുന്നു. ഞാൻ പെട്ടന്ന് എതിരെ നിന്ന വന്ന ഒരു സുന്ദരിയേ നോക്കിയപ്പോൾ.. അവള് ചിരിച്ചിട്ട് പോയി.

നിഖില – നാണമില്ലാത്ത ജന്തു, പെനുങ്ങൾഡെ മൂടും മുലയും നോക്കി നടകുന്ന്.

” ദേ ഇതാണ് നി വരണ്ട എന്ന് പരണതൂ, ആഹ പെണ്ണ് എന്നോട് ചിരിച്ചത് കണ്ടിലെ, അതുകൊണ്ട് ഞാനും ചിരിച്ചു. നിനക്കു ആസൂയയ, കണ്ടിലെ പോകുന്നവര് ഒകെ എന്നെ നോക്കുന്നത്.

നിഖില – 😂 ആവരോകെ ” എന്താ ഒരു സുന്ദരി കുട്ടിയുടെ കൂടെ ഒരു വാല് ഇല്ലാത്ത കുറുങ്ങു. എന്നു കണ്ടു നോക്കുന്നതാ 😛

“ദേ എനിക് ദേയ്‌ശ്യം 😠 വരുനിണ്ട് കേട്ട, ഞാൻ ഇതൊക്കെ ഇവിടെ ഇട്ടിട്ടു പോകും ”

നിഖില – പിന്നെ നീ ഒലത്തും, ഒന്നു പോടാ ചെറുക്കാ😎

” നീ പൊടി ഉണ്ട്ച്ചി, ഉണ്ട്ചി”

നിഖില – എടാ പട്ടി, …

അപോയന്നു ഏട്ടൻ ഫോൺ വിളിച്ചത്. അത് അറ്റെൻ്റ് ചെയ്തു വച്ച ശേഷം.

നിഖില – ഇത് മാൾ ആയി പോയി, നിനക്ക് ഞാൻ കാണിച്ചു തരമട ഞാൻ ആരാണെന്ന്, നാട്ടിൽ എത്തട്ടെ.

ഞാൻ അതിനു ഒരു കൂസലും ഇല്ലാതെ ആകി ചിരിച്ചു.😅 പിന്നെ അങ്ങെനെ ഷോപ്പിംഗ് ഒകെ ആയിട് ദിവസം പോയി.

ചേച്ചി നാട്ടിൽ പോകുന്നത് കൊണ്ട് ഏട്ടന് നല്ല ടെൻഷൻ ഉണ്ട്. ചേച്ചിയുടെ മുഖത്തും കണ്ടു വിഷമം. അങ്ങെനെ ഞാനും ചേച്ചിയും നാട്ടിൽ വന്നു. ചേച്ചി ഒരു സുന്ദരി വാവയ്ക്ക് ജന്മംനൽകി, അനന്യ എന്ന് പേരിട്ടു. വീട്ടിൽ ഞങ്ങൾ അനു എന്ന് വിളിക്കും. സന്ദീപ് ഏട്ടൻ വന്നിരുന്നു. ഒരു മാസം നിന്നിട്ട് പോയി. രാഹുൽ MBA ബാംഗ്ലൂർ ആണ് ചെയ്യുന്നത്. നാട്ടിൽ വരുമ്പോഴൊക്കെ ഇവിടെ വരും.

അതിനിടെ പാറു ചേച്ചിക്ക് ഒരുപാട് കല്യാണ ആലോചനകൾ വന്നു കൊണ്ടിരുന്നു. ചേച്ചി എല്ലാത്തിനും നോ പറയുകയായിരുന്നു. എല്ലാം ശരിയായി വന്നാൽ അത് എങ്ങനെയെങ്കിലും മുടക്കുകയും ചെയ്തു കാരണം ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല.

അമ്മാവൻ ആണെങ്കിൽ നല്ല ടെൻഷൻ ഉണ്ട് പാറു ചേച്ചിയേ ഓർത്തു.

ഒരിക്കൽ പാറു ചേച്ചിയുടെ അമ്മ, അമ്മായി വന്നു എൻ്റെ ചേച്ചിയും ആയി കാര്യമായി സംസാരിക്കുന്നത് കണ്ടു. ഞാൻ ബാംഗളൂർ പോകാൻ തയ്യാർ ആകുക ആയിരുന്നു. ഒരു ഇൻ്റർവ്യു ഉണ്ട്. അച്ഛന് തീരെ ഇഷ്ടമല്ല ഈ പോകുന്നത്. ” നീ പുറത്ത് പോയി പണിയെടുത്ത് കൊണ്ട് വരേണ്ട ആവിശ്യം ഒന്നും ഇല്ല, നമ്മുടെ കമ്പനികൾ തന്നെ നോക്കി നടത്തിയ മതിയല്ലോ.” എന്ന പുള്ളി പറയുന്നത്. പറന്നത് സത്യമാണ്. പക്ഷെ കുറച്ചു നാൾ എങ്കിലും സ്വന്തമായി നേടിയെടുത്ത ജോലി വേണാം എന്ന തീരുമാനത്തിൽ ആയിരുന്നു ഞാൻ. രാഹുൽ ബാംഗളൂർ ആയതു കൊണ്ട് താമസത്തിന് ഒന്നും ഒരു പ്രശൻമില്ലാ. അവൻ്റെ കൂടെ കുറച്ച് ദിവസം കൂടണം എന്ന അവൻ്റെ കണ്ടീഷൻ. ഞാൻ അങ്ങെനെ ബാംഗളൂർക് യാത്രയായി.

*******

നിഖില – ഹലോ എടി പാറു, എത്ര ദിവസമായി നിന്നെ കണ്ടിട്ട്. നീയെന്താ ഇങ്ങോട്ട് വരാത്തത്. ഞാൻ അങ്ങോട്ട് വരണോ നിന്നെ കൂട്ടാൻ.

പാർവതി – ഹലോ, ഒന്നുമില്ലെടാ, വെറുതെ.

നിഖില – എന്നാലേ ഇന്ന് വൈകിട്ട് ഇങ്ങോട്ട് എത്തികോണം ഇവിടെ കുറച്ച് ദിവസം നിന്നോള്ളണം എൻ്റെ കൂടെ.

പാർവതി – ആഹാ അതൊക്കെ നിൻ്റെ ചെക്കൻ്റെ അടുത്ത് പറന്ന മതി.

നിഖില – ദേ വേണ്ട ട്ടോ. എൻ്റെ ചങ്കിന് പറഞ്ഞാൽ ഉണ്ടല്ലോ

പാർവതി – ഹേഹേഹെ, സോറി ഡി. ഞാൻ വെറുതേ പറഞ്ഞതല്ലേ. ഞാനങ്ങോട്ട് എത്തി കൊള്ളാം.

നിഖില – ശരി ഡീ, ബാക്കി ഓക്കേ നേരിൽ കാണുമ്പോൾ സംസരികാ, ദേ വന്നിലെങ്കിൽ ഞാൻ അങ്ങോട്ട് വരും, പറനെക്കം.

വൈകിട്ട് ആയപ്പോൾ പറഞ്ഞപോലെ പോലെ അവൾ വന്നു. അമ്മായിയും ഉണ്ടായിരുന്നു.

അമ്മായിയുടെ കൈയിൽ എന്തൊക്കെയോ സാധനങ്ങൾ ഉണ്ട്. എപ്പോഴും വരുമ്പോൾ എന്തെങ്കിലും പലഹാരങ്ങൾ ആയെ അമ്മായി വരൂ. പാറു വരുമ്പോഴും കൊണ്ട് വരും പക്ഷേ എനിക് അല്ലെന്ന് മാത്രം. അവാൾ ഓരോ പുതിയ പാചക പരീക്ഷണം നടത്തിയൽ, അതിൻ്റെ ടെസ്റ്റർ ൻ്റെ അനിയൻ ആണ്.

നങ്ങൾ തമ്മിൽ, പാറുവും ഞാനും ഒരു വിധാ എല്ലാ സിക്രെട് അങ്ങോട്ട് ഇങ്ങോട്ട് പറയാറുണ്ട്. രണ്ടു ദിവസം മുൻപ് അമ്മായി വന്നപോ കാര്യമായി പറയുക ഉണ്ടായി.

അമ്മായി – മോളെ നിഖി,

” എന്താ അമ്മായി, വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നത് ആണ്, അമ്മായി നല്ല ടെൻഷൻ ആണലോ.”

അമ്മായി – മോളെ നിയും ആവള്ളും ഒരേ പ്രായക്കാർ അല്ലേ. ദേ മോൾക് ഒരു വാവ കൂടി ആയി. ഇതിപ്പോ എത്ത്രായ്മതെ ആലോചനയാ അവൾ മുടക്കുന്നത് എന്ന് ആറിയുമോ.

” അവള് എന്താ കാര്യം എന്ന് പറനില്ലെ.”

അമ്മായി – ആകെ ഒന്നെ ഉള്ളൂ എന്ന് വിചാരിച്ചു ലാളിച്ചു വളർത്തി. ചോദിച്ചിട്ട് ഒന്നും പറയുന്നില്ല. മോൾ ഒന്ന് അവളോട് സംസരീക്. നിന്നോട് ആവാളൂ എന്താ കാര്യം എന്ന് പറയും എന്ന അമ്മായിയുടെ വിശ്വാസം.

” ശരി അമ്മായി ഞാൻ ആവള്ളോട് സംസാരിക്കാം.”

അമ്മായി – ഇനി ആവാളുടെ മനസിൽ ആരന്കിലും ഉണ്ടെങ്കിൽ അതു നടത്തി കൊടുക്കാനും നങ്ങൾ തയ്യാറാണ്.

” അമ്മായി ഇനി ടെൻഷൻ അടിച്ചു ബിപി കുട്ടിയും കുറയ്ക്വം വേണ്ട, ഈ കാര്യം ഞാൻ ഏറ്റു.”

ആവള്ഡ്ത് സംസാരിച് ആരെയെങ്കിലും മനസിൽ ഇഷ്ടം ഉണ്ടോ എന്നറിയാൻ ഞാൻ തീരുമാനിച്ചു. കല്യാണത്തിന് സമ്മധികഥത് കൊണ്ട് അവൾടെ അച്ഛൻ അമ്മയുകും നല്ല ടെൻഷൻ ഉണ്ട്.

ആന്നു ഒന്നും ചോദിച്ചില്ല, അവൾ വാവയെ കള്പ്പിച്ചു നല്ല സന്തോഷത്തിൽ ആയിരുന്നു. പിറ്റേന്ന് എന്നെ കാണാൻ സന്ദീപേട്ടന്റെ അമ്മ വന്നിരുന്നു. വൈകിട്ട അമ്മ പോയത്. ആന്നു എന്തായാലും പാറുനോട് സംസാരിക്കാൻ ഉറപ്പിച്ചു. രാത്രി കിടക്കാൻ നേരം ആവൾ വാവയെ ഉറക്കുക ആയിരുന്നു. ഞാൻ അത് നോക്കി നിൽക്യ ആയിരുന്നു.

പാർവതി – എന്താ ഇങ്ങെനെ നോക്കുന്നത്

” അല്ലേടി നിനക്കും വേണ്ടേ ഇതുപോലെ ഒന്നു”

പാർവതി – ഏയ്യ് ഒന്നും ഒന്നും പോരാ

അവള് ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ കതക് അടച്ചു, വാവയെ തോട്ടിൽ കിടത്തി. അവളുടെ ആരികിൽ പോയി സംസാരിക്കാൻ തുടങ്ങി.

” ഹം ആതിൻ നി വിജാരിച്ച മാത്രം പോര ഓരു ആണും വേണം. ”

പാറു – നീയെന്താ പറഞ്ഞു വരുന്നതു.

” എഡി നിനക്ക് കല്യാണം ഒന്നും വേണ്ടന്നണോ”

പാറു – അത്…

” ഞാൻ അറിഞ്ഞു നീ കല്ല്യാണം മുടക്കിയത് ഓക്കേ ”

അവൾടെ മുഖത്തെ സന്തോഷം ഓകെ മങ്ങി, കണ്ണ് ഒന്ന് നഞ്ഞന പോലെ.

” എടി എന്തടി നിനക്ക് പറ്റിയത്, നിയെന്താ കല്യാണത്തിന് സമ്മതിക്കാത്തത് ”

പാറു – പറ്റുന്നിലടി, എനിക് ആരെയും ഇഷ്ടം ആവുന്നില്ല.

” ഇനി ഞാൻ ആറിയത്തെ ആരെങ്കിലും മനസിൽ കയറി പറ്റിയോ.”

ആവൾ ചെറുതായി പരങ്ങലൊടെ മറുപടി പറഞ്ഞു.

പാറു – ഏയ് അങ്ങെനെ ഒന്നും ഇല്ലാ.

” ആ മനസിൽ ഒരാളെ ഒളിപ്പിച്ചു ഇങ്ങനെ കല്യാണം മുടക്കി ഇരുന്നോ” ഞാന് ഒരു ചൂണ്ട എറിഞ്ഞു നോക്കി.

ആവാള് തലാ കുനിച്ചു ഇരുന്നു, കണ്ണിൽ നിന്ന് വെള്ളം ഇറ്റന്നുണ്ട് അത് അവളുടെ മടിയിലേക്ക് വീണു കൊണ്ടിരുന്നു.

” എടി എന്താ ഇത്, നീ ഇങ്ങനെയൊന്നും അല്ലാലോ, നിനക്ക് ആവനെ അത്രയക് ഇഷ്ടമാണോ”

അവൾ ശരിക്കും ഞെട്ടി, പിന്നെ ഒരു കരച്ചിലോടെ എൻറെ നെഞ്ചിലേക്ക് വീണു.

“എൻറെമ്മേ, എടി പതുക്കെ, നി കരയല്ലേ വാവ എഴുന്നേൽക്കും. ”

പിന്നെ അത് കുറച്ചുനേരത്തേക്ക് തേങ്ങലായി.

” നിനക്ക് ഒരിക്കലെങ്കിലും അവനോട് പറയാമായിരുന്നില്ലേ, നിധിയോടു, നിനക്ക് ആവാനെ ഇഷ്ടമാണെന്ന് പറഞ്ഞു കൂടായിരുന്നോ.”

അവൾ ആദ്യം ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു തുടങ്ങി.

തുടരും..

Comments:

No comments!

Please sign up or log in to post a comment!