കോമിക് ബോയ് 2

ഈ പാർട്ട്‌ താമസിച്ചതിൽ ഷെമിക്കുക ഞാൻ രണ്ട് ദിവസം മുന്നേ തന്നെ അപ്‌ലോഡ് ചെയ്തതാണ് പക്ഷെ സൈറ്റിൽ ഇതുവരെയും വന്നില്ല എന്തോ പ്രശ്നം പറ്റിയെന്നു തോന്നു ആദ്യ പാർട്ടിൽ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ഈ പാർട്ടിലും നിങ്ങളുടെ അഭിപ്രയങ്ങൾ അറിയിക്കുക

കോമിക് ബോയ് 2

ജൂലി :നീ പീറ്റർ ആണോ?

പീറ്റർ :നിങ്ങൾക്കെങ്ങനെ എന്റെ പേരറിയാം നിങ്ങൾ വല്ല മന്ത്രവാദിയുമാണോ എന്നെ എന്തിനാ തട്ടി കൊണ്ട് വന്നത്

ജൂലി :ഇല്ല ഇതൊരിക്കലും നടക്കില്ല

പീറ്റർ :എന്തൊക്കെയാ മിസ്സ്‌ നിങ്ങൾ ഈ പറയുന്നത് എനിക്കൊന്നും മനസിലാകുന്നില്ല

ജൂലി :മിണ്ടാതിരുന്നോ ചെക്കാ അവന്റ ഒരു മിസ്സ്‌

പെട്ടെന്നാണ് പീറ്റർ അവിടെയുണ്ടായിരുന്ന കലണ്ടർ ശ്രെദ്ദിച്ചത്

“2020തോ ഇതെങ്ങനെ നടക്കും നിങ്ങൾ വല്ല ഏലിയനുമാണോ? ”

ജൂലി :ഏലിയൻ നിന്റെ… ദാ നോക്ക് നീ ഈ ബുക്കിൽ നിന്നുമാണ് പുറത്ത് വന്നത്

പീറ്റർ :ബുക്കിൽ നിന്നോ നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത് ഞാൻ സാഫ്രോൺ സിറ്റിയിൽ നിന്നുമാണ്

ജൂലി :അങ്ങനെയൊരു നഗരം ഈ ലോകത്തില്ല നീ ഈ ബുക്കിലെ ഒരു കഥാപാത്രമാണ് സംശയമുണ്ടെങ്കിൽ ദാ നോക്ക്

ജൂലി ബുക്ക്‌ പീറ്ററിനു നൽകി

പീറ്റർ :ഇതൊന്നും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല

ജൂലി :നീ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല നീ ഇപ്പോൾ തന്നെ ഇവിടുന്ന് പോകണം

പീറ്റർ :ഞാൻ എങ്ങനെ പോകാനാണ് മിസ്സ്‌

ജൂലി :വന്നത് എങ്ങനെയാണോ അതുപോലെ തന്നെ

പീറ്റർ :അതിന് വന്നതെങ്ങനെയാണെന്ന് എനിക്ക് അറിയില്ലല്ലോ മിസ്സ്‌

ജൂലി :അവന്റെ ഒരു മിസ്സ്‌ എനിക്ക് ഒരു പേരുണ്ട് ജൂലി

പീറ്റർ :ഒക്കെ മിസ്സ്‌ ജൂലി സമാദാനമായിരിക്കു

ജൂലി :നീ ഇവിടെ നിൽകുമ്പോൾ എനിക്ക് എങ്ങനെ സമാദാനം കിട്ടാനാണ്

പീറ്റർ :ശെരി മിസ്സ്‌ ജൂലി ആദ്യം ഇവിടെ നടന്നതൊക്കെ എന്നോട് പറയു അപ്പോൾ ഞാൻ തിരിച്ചു പോകാനുള്ള വഴികണ്ടുപിടിക്കാം

ജൂലി :ശെരി ഞാൻ പറയാം

ജൂലി നടന്നതെല്ലാം പീറ്ററിനോട് പറഞ്ഞു

പീറ്റർ :എനിക്ക് എല്ലാം മനസ്സിലായി

ജൂലി :എന്ത്‌ മനസ്സിലായി ഒന്ന് തെളിച്ച് പറ

പീറ്റർ :ഞാനിവിടെ വരാനുള്ള കാരണം മിസ്സ്‌ ജൂലി തന്നെയാണ്

ജൂലി :ഞാനോ അതെങ്ങനെ

പീറ്റർ :മിസ്സ്‌ ജൂലിയുടെ ബർത്ത് ഡേ വിഷ് ആണ് നടന്നിരിക്കുന്നത് അറിയാതെയാണെങ്കിലും ഞാൻ ഈ ലോകത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് മിസ്സ്‌ ആഗ്രഹിച്ചില്ലേ അതാണ് എല്ലാത്തിനും കാരണം

ജൂലി :അതൊന്നും നടക്കാൻ ഒരു വഴിയുമില്ല നീ വെറുതേ പറയുന്നതാണ്

പീറ്റർ :അല്ല മിസ്സ്‌ ജൂലി സത്യം

ജൂലി :എന്ത്‌ കുന്തമെങ്കിലും ആകട്ടെ നീ ഇപ്പോൾ ഇവിടുന്ന് പോകണം

പീറ്റർ :അതെങ്ങനെയാ മിസ്സ്‌ നിങ്ങളല്ലേ എന്നെ വിളിച്ചു വരുത്തിയത് തിരികെ എങ്ങനെ പോകാം എന്ന് കണ്ടുപിടിക്കാൻ എനിക്ക് കുറച്ച് സമയം വേണം അതുവരെ നാനിവിടെ കാണും

ജൂലി :അതൊന്നും നടക്കില്ല നീ വേറേ സ്ഥലം നോക്ക് ഇല്ലെങ്കിൽ ഞാൻ ആളെ വിളിച്ചുകൂട്ടി നിന്നെ പോലീസിൽ ഏല്പിക്കും

പീറ്റർ :ഇങ്ങനെ കണ്ണിൽ ചോരയില്ലാത്ത പെരുമാറല്ലേ മിസ്സ്‌ എനിക്ക് ഇവിടെ വേറെയാരെയും പരിചയമില്ല ഞാൻ വേഗം തിരിച്ചു പോകാനുള്ള വഴി കണ്ടുപിച്ചോളാം

ജൂലി :നീ കുറേ നേരമായല്ലോ മിസ്സ്‌, നിങ്ങൾ എന്നൊക്കെ വിളിക്കുന്നു ഞാനെന്താ വല്ല കിളവിയുമാണോ

പീറ്റർ :അതല്ല ഞാൻ ബഹുമാനം കൊണ്ട് വിളിക്കുന്നതാ

ജൂലി :ബഹുമാനമായിരുന്നൊ

പീറ്റർ :അതേ മിസ്സ്‌ അല്ലാതെ സുന്ദരിയായ മിസ്സിനെ കണ്ടാൽ ആർക്കെങ്കിലും കിളവിയായി തോന്നുമോ

ജൂലി :ഞാൻ സുന്ദരിയാണെന്ന് എനിക്കറിയാം നിന്റെ ഈ നമ്പർ ഒക്കെ കോമിക്കിലെ പെൺപിള്ളേരോട് മതി എങ്ങോട്ട് വേണ്ട

പീറ്റർ : അവരൊക്കെ എന്റെ പിന്നാലെ നടക്കുന്നതിനു ഞാൻ എന്ത്‌ ചെയ്യാനാ എന്റെ മനസ്സിൽ മിസ്സിനെ പോലൊരു പെൺകുട്ടിയാ ഉള്ളത്

ജൂലി :ഇതാ നിന്റെ കുഴപ്പം ഞാൻ എന്ത്‌ വിശ്വസിച്ചു നിന്നെ ഇവിടെ നിർത്തും

പീറ്റർ :ഇല്ല മിസ്സ്‌ എന്നെ 100%വിശ്വസിക്കാം ഞാൻ ഒരു കുഴപ്പവും ഉണ്ടാക്കില്ല പോകാനുള്ള വഴി കണ്ടു പിടിക്കുന്നത് വരെ എന്നെ ഇവിടെ നിർത്തണം പ്ലീസ് ഞാൻ കാലുപിടിക്കാം

ജൂലി :ശെരി അല്ലാതെ എനിക്ക് വേറേ വഴി ഇല്ലല്ലോ പിന്നെ അധികകാലം ഇവിടെ നിൽക്കാമെന്ന് വിചാരിക്കണ്ട വേഗം തിരിച്ചു പോകാനുള്ള വഴി കണ്ടു പിടിച്ചോണം

പീറ്റർ :ശെരി മിസ്സ്‌ ജൂലി

ജൂലി :എന്നാൽ നീ ഇവിടെ എവിടെയെങ്കിലും കിടക്ക് ഞാൻ റൂമിൽ കിടന്നോളാം

പീറ്റർ :ഞാൻ ഒറ്റക്ക് കിടക്കണോ?

ജൂലി :വേണ്ട എന്റെ കൂടെ വന്ന് കിടന്നോ

പീറ്റർ :അത് കൊള്ളാം അതാകുമ്പോൾ പ്രേശ്നമില്ല

ജൂലി :നീ കൊള്ളാമല്ലോടാ ചെറുക്കാ മര്യാദയ്ക്ക് ഇവിടെ എവിടെയെങ്കിലും കിടന്നോ അല്ലെങ്കിൽ ഇപ്പോൾ തന്നെ സ്ഥലം വിട്ടോ

പീറ്റർ :ഞാൻ സോഫയിൽ കിടന്നോളാം

ജൂലി :എങ്കിൽ നിനക്ക് കൊള്ളാം

ജൂലി തന്റെ റൂമിലേക്കെത്തി

“നാശം എന്തൊക്കെയാ ഈ നടക്കുന്നത് ഇതൊക്കെ ഒരു സ്വപ്നമായാൽ മതിയായിരുന്നു എന്തായലും അവനെ എത്രയും പെട്ടെന്ന് ഒഴിവാക്കണം ”

പിറ്റേദിവസം രാവിലെ

“മിസ്സ്‌ ജൂലി എഴുന്നേൽക്ക് എന്ത്‌ ഉറക്കമാ ഇത് ”

ജൂലി പതിയെ കണ്ണ് തുറന്നു

“നീ ആയിരുന്നോ അല്ല നീ എന്താ എന്റെ റൂമിൽ ആരോട് ചോദിച്ചിട്ടാ ഇതിനുള്ളിൽ കയറിയത് ”

“ഞാൻ മിസ്സ്‌ ജൂലിയെ ഉണർത്താൻ വേണ്ടി കയറിയതാ ”

ജൂലി :എന്നെ ഉണർത്താൻ നീ ആരാ വേഗം ഇവിടുന്ന് ഇറങ്ങിക്കെ

പീറ്റർ :അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ

ജൂലി :നീ ഒന്നും ചെയ്യണ്ട ഒരു പെൺകുട്ടിയുടെ റൂമിൽ ഇങ്ങനെ കയറാൻ പാടില്ല നീ വേഗം പുറത്തേക്ക് പോയെ

പീറ്റർ :സോറി മിസ്സ്‌ ജൂലി

ജൂലി :ഓ അവന്റെ ഒരു സോറി നീ വേഗമൊന്ന് പോയെ ഞാൻ ഒന്ന് റെഡിയായികോട്ടെ

പീറ്റർ വേഗം വേഗം റൂമിനു പുറത്തേക്ക് വന്നു

പീറ്റർ :വല്ലാത്തൊരു അവതാരം തന്നെയാ ഈ മിസ്സ്‌ ജൂലി

അല്പസമയത്തിനുള്ളിൽ ജൂലി റൂമിനു പുറത്തേക്ക് വന്നു

ജൂലി :എടാ ചെറുക്കാ നിനക്ക് കഴിക്കാൻ വല്ലതും വേണോ?

പീറ്റർ :എനിക്ക് വിശപ്പില്ല

ജൂലി :വേണ്ടെങ്കിൽ വേണ്ട എന്തായാലും എനിക്ക് നല്ല വിശപ്പുണ്ട് (ജൂലി ഫ്രിഡ്ജ് തുറന്നു )അമ്മേ അതിലുണ്ടായിരുന്ന ഭക്ഷമെല്ലാം എവിടെ പോയി

പീറ്റർ :എന്താ മിസ്സ്‌ ജൂലി

ജൂലി :ഫ്രിഡ്ജിലിരുന്ന് ആഹാരമൊന്നും കാണുന്നില്ല

പീറ്റർ :അതാണോ കാര്യം അതൊക്കെ ഞാൻ കഴിച്ചു

ജൂലി :നിനക്ക് വിശപ്പില്ല എന്നല്ലേ പറഞ്ഞത്

പീറ്റർ :വയർ ഫുള്ളായിരിക്കുമ്പോൾ എങ്ങനെ വിശക്കാനാണ് മിസ്സ്‌

ജൂലി :എടാ ദ്രോഹി ഇനി ഞാൻ എന്ത്‌ കഴിക്കും

പീറ്റർ :ഞാൻ മിസ്സ്‌ ജൂലിയെ പോലെ ദുഷ്ടയല്ല മിസ്സനുള്ളത് ഇവിടെ മാറ്റി വച്ചിട്ടുണ്ട്

ജൂലി :ഇല്ലെങ്കിൽ നിന്നെ ഞാൻ കൊന്നേനെ

ജൂലി ഭക്ഷണം കഴിക്കാൻ തുടങ്ങി

ജൂലി :എന്താടാ ഇങ്ങനെ നോക്കുന്നേ നീ കഴിച്ചതല്ലേ

പീറ്റർ :അതല്ല മിസ്സ്‌ ജൂലിക്ക് എത്ര വയസായി

ജൂലി :അതെന്തിനാ നീ അറിയുന്നത്

പീറ്റർ :ചുമ്മാ ഒന്നറിയാനാ

ജൂലി :അങ്ങനെ ചുമ്മാ ഒന്നറിയണ്ട

പീറ്റർ :മിസ്സ്‌ ജൂലി എന്താ ഒറ്റക്ക് താമസിക്കുന്നെ

ജൂലി :ഈ ചെറുക്കനെ കൊണ്ട് തോറ്റല്ലോ ഞാൻ കഴിക്കുന്നത് വരെ നീ ഒന്ന് മിണ്ടാതിരിക്ക്

പീറ്റർ :ശെരി മിസ്സ്‌ ജൂലി ഞാൻ ഇനി മിണ്ടുന്നില്ല

കുറച്ച് സമയത്തിനു ശേഷം ജൂലി പുറത്തേക്ക് പോകാനിറങ്ങി

പീറ്റർ :മിസ്സ്‌ ജൂലി എങ്ങോട്ടാ പോകുന്നേ

ജൂലി :എനിക്ക് പലയിടത്തും പോകാൻ കാണും എല്ലാം നിന്നോട് പറയണോ

പീറ്റർ :എങ്കിൽ ഞാനും വരാം

ജൂലി :അയ്യടാ കൊണ്ട് പോകാൻ പറ്റിയ ഒരു സാധനം മര്യാദക്ക് ഇവിടെ നിന്നോണം

പീറ്റർ :എങ്കിൽ എനിക്ക് കുറച്ച് സാധങ്ങൾ വേണം

ജൂലി :എന്ത്‌ സാദനങ്ങൾ

പീറ്റർ :എനിക്ക് മാറാൻ ഒരു ഡ്രെസ്സുമില്ല പിന്നെ ഇന്ന്‌ തന്നെ ഞാൻ മിസ്സ്‌ ജൂലിയുടെ ബ്രെഷ് ആണ് ഉപയോഗിച്ചത് എന്നും അത് പറ്റില്ലാലോ അതുകൊണ്ട് ഇതുപോലുള്ള കുറച്ച് സാധനങ്ങൾ എനിക്ക് വേണം

ജൂലി :എന്റെ ബ്രെഷോ നിനകെന്താ വട്ടാണോ പിന്നെ നീ പറഞ്ഞതൊക്കെ വാങ്ങൻ എന്റെ കൈയിൽ പണമില്ല

പീറ്റർ :അങ്ങനെ പറഞ്ഞാൽ പറ്റില്ല

ജൂലി :മിണ്ടാതിരിക്കെടാ ഇല്ലെങ്കിൽ നിന്നെ ഇവിടുന്ന് ഇപ്പോൾ പുറത്താക്കും ഞാൻ വരുന്നത് വരെ ഇവിടെ പ്രേഷമൊന്നും ഉണ്ടാക്കതെ ഇരുന്നോണം വേറേ അരുവന്നാലും വാതിൽ തുറക്കരുത് എന്നാൽ ഞാൻ പോയിട്ട് വേഗം വരാം

ജൂലി വീടിനു പുറത്തേക്കെത്തി “അവൻ ഒരു പ്രേശ്നവും ഉണ്ടാക്കാതിരുന്നാൽ മതിയായിരുന്നു എന്തായാലും ആദ്യം കോളേജിൽ ചെന്ന് റീ ജോയിനിങ്ങിന്റെ കാര്യങ്ങൾ ശെരിയാക്കാം ”

ജൂലി പെട്ടെന്ന് തന്നെ അവളുടെ കോളേജിൽ എത്തി അഡ്മിഷനു വേണ്ട കാര്യങ്ങൾ ചെയ്യാൻ തുടങ്ങി

മണിക്കൂറുകൾക്ക് ശേഷം

“ഹോ നേരം ഒരുപാടായി എത്ര നേരമാ അവിടെ ബോറടിച്ചിരുന്നത് എന്തായാലും എല്ലാം ശെരിയായല്ലോ ഇനി എനിക്ക് കുറച്ച് ബുക്കും ഡ്രെസ്സുമെല്ലാം വാങ്ങണം ”

ജൂലി അടുത്ത് കണ്ട മാളിൽ കയറി പാർച്ചയ്സ് തുടങ്ങി

“അപ്പോൾ എനിക്ക് വേണ്ട എല്ലാമായി ഇനി തിരിച്ചു പോകാം ”

പെട്ടെന്നാണ് ജൂലി പീറ്ററിന്റെ കാര്യം ഓർത്തത്

“എന്തായാലും അവനും കൂടി എന്തെങ്കിലും വാങ്ങിയേക്കാം ഇല്ലെങ്കിൽ അവൻ സമാദാനം തരില്ല “

ജൂലി മെൻസ് സെക്ഷനിലേക്കെത്തി

“അവനു പറ്റിയ അളവ് കണ്ടുപിടിക്കാൻ കഷ്ടമാണ് എന്തായാലും ഒരു ഉദ്ദേശം വച്ചെടുക്കാം ”

ജൂലി ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ തുടങ്ങി

“ഇത് അവനു ചേരുമെന്ന് തോന്നുന്നു വിലയും കുറവാണു ഇത് പോലത്തെ രണ്ടെണ്ണം കൂടി എടുക്കാം ”

ജൂലി വേഗം തന്നെ ഷോപ്പിങ് പൂർത്തിയാക്കി പുറത്തേക്കെത്തി

“അയ്യോ നേരം ഇരുട്ടിയല്ലോ വേഗം വീട്ടിലെത്തണം ”

ജൂലി അടുത്ത് കണ്ട ഓട്ടോയിൽ കയറി കുറച്ച് സമയത്തിനുള്ളിൽ ജൂലി വീടിനു മുൻപിലെത്തി

“ഹോ ഒരുപാട് താമസിച്ചു അവൻ വല്ല പ്രേശ്നവും ഉണ്ടാക്കി കാണുമോ എന്തായാലും നോക്കാം ”

ജൂലി വേഗം കാളിങ് ബെൽ അടിച്ചു

“ഇവനെന്താ വാതിൽ തുറക്കാത്തത് എടാ പീറ്റർ കതക് തുറക്ക് ഇത് ഞാനാ ജൂലി ”

പെട്ടെന്ന് വാതിൽ തുറന്ന് പീറ്റർ പുറത്തേക്ക് വന്നു

പീറ്റർ :മിസ്സ്‌ ജൂലി എന്താ ഇത്ര താമസിച്ചത് ഞാൻ ഒറ്റക്കാണെന്ന് അറിയില്ലേ

ജൂലി :എല്ലാം പറയാം നീ അകത്തേക്ക് വാ

ജൂലി പീറ്ററുമായി വീടിനുള്ളിലേക്ക് കയറി

ജൂലി :നാളെ മുതൽ എനിക്ക് കോളേജിൽ പോകണം അതിനു വേണ്ട കാര്യങ്ങൾ ചെയ്തപ്പോൾ ഒരുപാട് താമസിച്ചു പിന്നെ കുറച്ച് ഷോപ്പിങ്ങും ഉണ്ടായിരുന്നു അതിരിക്കട്ടെ ഇവിടെ വേറേ ആരെങ്കിലും വന്നോ

പീറ്റർ :ഹേയ് ആരു വന്നില്ല

ജൂലി :ഇതാ പിടിക്ക് നിനക്കുള്ളതാ

ജൂലി കൈയിലുണ്ടായിരുന്ന ഡ്രസ്സ്‌ പീറ്ററിനു നൽകി

പീറ്റർ :ഞാൻ കരുതി മിസ്സ്‌ ജൂലി വാങ്ങി കാണില്ലെന്ന് അപ്പോൾ എന്നോട് ഇഷ്ടമുണ്ട്

ജൂലി :ഒന്ന് പോടാ ഇത് വാങ്ങിയില്ലെങ്കിൽ ചിലപ്പോൾ നാളെ നീ എന്റെ ഡ്രസ്സ്‌ എടുത്ത് ഇട്ടാലോ അത് കൊണ്ട് മാത്രം വാങ്ങിയതാ

പീറ്റർ :എന്തായാലും വാങ്ങിയല്ലോ ഞാൻ പോയി പാകമാണോന്ന് നോക്കട്ടെ

ജൂലി :നിനക്ക് ആദ്യം നമുക്ക് എന്തെങ്കിലും കഴിക്കാം ഞാൻ പുറത്ത് നിന്ന് ആഹാരം വാങ്ങിയിട്ടുണ്ട്

ജൂലിയും പീറ്ററും ഭക്ഷണം കഴിക്കാൻ തുടങ്ങി

പീറ്റർ :പുറത്തേ ആഹാരത്തിനു മിസ്സ്‌ ജൂലി ഉണ്ടാകുന്നതിന്റെ അത്ര രുചി പോരാ

ജൂലി :അധികം സോപ്പിടണ്ട വേഗം കഴിക്കാൻ നോക്ക്

പീറ്റർ :എന്റെ പള്ളി ഒരു സത്യവും പറയാൻ പാടില്ലേ

അല്പസമയത്തിനു ശേഷം

പീറ്റർ :മിസ്സ്‌ ജൂലി ഈ ഡ്രസ്സ്‌ എനിക്ക് ചേരുന്നുണ്ടോ

ജൂലി :ഡ്രസ്സ്‌ ഒക്കെ കൊള്ളാം പക്ഷെ നിന്റെ മുടിയാണ് പ്രശ്നം സാഫ്രോൺ സിറ്റിയിൽ ബാർബർ ഷോപ്പ് ഒന്നുമില്ലേ

പീറ്റർ :മിസ്സ്‌ ജൂലിക്ക് ഒന്നും അറിയില്ല പെൺകുട്ടികൾക്ക് ഇങ്ങനെ മുടിവളർത്തിയവരെയാണിഷ്ടം

ജൂലി :ഹഹ ഹ നീ ശെരിക്കും മണ്ടനാണോടാ

ടിങ് ടിങ് പെട്ടെന്ന് കാളിങ് ബെൽ അടിക്കാൻ തുടങ്ങി

ജൂലി :ദൈവമേ ആരാ ഈ നേരത്ത്

തുടരും

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എല്ലാരും അഭിപ്രായം അറിയിക്കുക

Comments:

No comments!

Please sign up or log in to post a comment!