എന്റെ ചിന്നു 2
“മ്ര്രർ മ്ര്രർ ……..” സുഖ നിദ്രയിൽ ആയിരുന്ന അർജ്ജുൻ മൊബൈൽ വൈബ്രേഷൻ കെട്ടൊണ്ടാണ് എഴുന്നേറ്റത് , ഉറക്ക ചുവടോടെ മൊബൈലിലേക്ക് നോക്കി … വിഷ്ണു കാളിങ്
“എന്താടാ പന്നി …. രാവിലെ ഉറങ്ങാനും സമ്മതിക്കില്ലേ …”
അപ്പുറത് ചിരിയോടെ വിഷ്ണു ” ഹാ നീ ഇങ്ങനെ കിടന്നു ഒറങ്ങിക്കോ .. എടാ ആ ഹരി അങ്കിൾ ന്റെ പ്ലാനും 3d ഒക്കെ റെഡി ആയിട്ടുണ്ട് …. നീ ഇങ്ങനെ ഒരു ഉഷാറില്ലാതെ നടന്നാ ഫസ്റ്റ് വർക്ക് തന്നെ മൂഞ്ചി പോവുമേ , സർ നോട് അതിന്റെ 3d ഒന്ന് ഉണ്ടാകാൻ പറഞ്ഞപ്പോ ടൈം ഇല്ലാലോ അതോണ്ട് ഞൻ തന്നെ കുത്തി ഇരുന്നു ഒരെണ്ണം ഉണ്ടകിട്ടുന്ദ് , അത് ഒന്ന് കൊണ്ട് കാണിക്കാൻ വേണ്ടീട് എങ്കിലും കൂടെ വരുമോടാ തെണ്ടി ?”
ചാടി എണീച് അർജുൻ ” ങേ നീ 3d പ്ലാൻ ഉണ്ടാക്കിയാ ….. നിക്ക് നിക്ക് ഞാൻ ദേ ഇപ്പോ എത്തി ….”
ഫോൺ കട്ട് ചെയ്ത അർജുൻ ഫ്രഷ് ആകാൻ പോയി …. അവൻ എന്ത് മണ്ടത്തരം ആണോ ഉണ്ടാക്കി വെച്ചേക്കുന്നത് എന്തോ … എന്ന് മനസിൽ ഓർത്തൊണ്ട ബ്രഷ് ചെയ്ത തുടങ്ങി
എല്ലാം കഴിഞ്ഞ് താഴേക്ക് ചെന്ന് അവന്റെ അമ്മയെ നീട്ടി വിളിച്ചു ‘അമ്മേ ചായ ”
ഹാ പുത്രന് എന്ത് പറ്റി രാവിലെ ഒക്കെ എണീച് വരാൻ …. അല്ലേൽ മൂട്ടിൽ വെയില് തട്ടിയാൽ പോലും എണീക്കുന്നെ അല്ലാലോ …. ചിരിച്ചു കൊണ്ട് കൈയിൽ ഒരു ചായയും കൊണ്ട് അർജുന്റെ അടുത്തേക്ക് ലളിതാമ്മ ചെന്നു …. ചായ വാങ്ങുമ്പോ അവൻ അവന്റെ അമ്മയുടെ സൗന്ദര്യം കണ്ടു കള്ള ചിരിയോടെ ചോദിച്ചു ” ലളിത കുട്ടിയെ ഇന്നെന്താ വല്ല കല്യാണം ഉണ്ടോ കുളിച്ച ചുന്ദരി അയി ദേവിയെ പോലെ എവിടെ പോവാ ”
പോടാ ചെറുക്കാ…. രാവിലെ അമ്പലത്തിൽ ഒന്ന് പോയിട്ടു വന്നതേ ഉള്ളു ….. പിന്നെ നിന്നെ അച്ഛൻ തിരക്കി ആയിരുന്നു , ഇന്നലെ നീ നേരത്തെ കിടന്നു ഉറങ്ങിതു കൊണ്ട് അച്ഛന് രാവിലെ നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്
ഒരു കവിൾ ചായ മോത്തി കൊണ്ട് അർജുൻ ” എന്ത് പറ്റി അമ്മെ എന്തേലും അത്യാവശ്യം ഉള്ള കാര്യം ആണോ …. എനിക്ക് ഇപ്പോ ആ വിഷ്ണുന്റെ അടുത്ത് വരെ ഒന്ന് പോണം അത് കഴിഞ്ഞ ഹരി അങ്കിൾ ന്റെ അടുത്തും പോയി ആ പ്ലാൻ ഒന്ന് കൺഫേം ചെയ്യണം …. അടുത്ത മാസത്തോടെ ആ വർക്ക് സ്റ്റാർട്ട് ചെയ്യാനാ ഉദ്ദേശിച്ചേക്കുന്നേ ….. എന്തോ ചെറിയൊരു ടെൻഷൻ ഒക്കെ തോന്നുന്നുണ്ട് ….
“പേടിക്കേണ്ട കണ്ണാ …. മോൻ എന്ത് കാര്യോം ഉത്സാഹത്തോടെ അത് നേടണം എന്ന് കരുതി തന്നെ ചെയ്ത നോക്ക് .. എങ്കിൽ അത് നേടുക തന്നെ ചെയ്യും …. ആദ്യത്തെ വർക്ക് അല്ലെ അതിന്റെതായ ബുദ്ധിമുട്ടുകൾ ഒക്കെ തോന്നും അതൊക്കെ പെട്ടെന്ന് തന്നെ മാറുകേം ചെയ്യുമേട്ടോ ….
“ഹാ സാക്ഷാൽ ദേവി തന്നെ കൂടെ ഉള്ളപ്പോ പിന്നെ എന്തിനു ടെൻഷൻ അടിക്കണം അല്ലെ അമ്മെ ” ചിരിയോടെ ലളിതാമ്മേടെ മൂകത നോക്കി പറഞ്ഞ അർജുന്റെ ഫോൺ റിങ് ചെയ്തു വിഷ്ണു കാളിങ്
” എടാ എപ്പഴാ നീ എത്തുന്നേ …. എനിക്ക് ഉച്ച കഴിഞ്ഞ വേറെ ഒരു സ്ഥലത്തു പോവാൻ ഉള്ളതാ ….ഫോൺ എടുത്ത വഴിക്ക് തന്നെ വിഷ്ണു മൊഴിഞ്ഞു …. ” ഹാ ഞൻ ഇപ്പോ ഇറങ്ങുമെടാഈ ചായ ഒന്ന് കുടിച്ചോട്ടെ …..ഫോൺ കട്ട് ചെയ്ത് ബാക്കി ഉള്ള ചായ കുടിച്ച തീർത്ത കപ്പ് അവന്റെ അമ്മക്ക് നീട്ടി
രാവിലെ അപ്പൊ കഴിക്കാൻ നീ കാണില്ലേ കണ്ണാ …. ഇല്ലമ്മേ …. ഇത് എപ്പോ തീരും എന്നൊന്നും അറിയില്ല , ഉച്ചക്ക് ഞാൻ വരാൻ നോക്കാമെ ” പിന്നെ ചിരിച്ചോണ്ട് ലളിതമ്മേടെ കവിളിൽ ഒരു ഉമ്മ കൊടുത്തു ” ഉമ്മ” തിരിച്ചു അവന്റെ അമ്മയും കൊടുത്തു …. എല്ലാ ദിവസോം ഇത് ഒരു പതിവാ …. അര്ജ്ജുനെ വാക്കുകൾ കൊണ്ട് പോവും ലളിതാമ്മ നോവിച്ചിട്ടില്ല ….സ്നേഹത്തോടെ അവനെ ലളിതാമ്മ മാത്രേ കണ്ണാ എന്ന് വിളിക്കു തിരിച്ച അർജുൻ ആണേലും അങ്ങനെ തന്നെ , അവന്റെ ‘അമ്മ കഴിഞ്ഞേ മറ്റു എന്തുമുള്ളു , സ്നേഹത്തോടെ അല്ലാതെ മറ്റൊരു മുഖം അർജുൻ അവന്റെ അമ്മയുടെ കണ്ടിട്ടേ ഇല്ല , ലളിതമ്മേടേം അർജുൻറേം സ്നേഹം പലപ്പോഴും മാധവൻ കണ്ടിട്ടു ഉള്ളതുമാണ് …. ഒരിക്കൽ അടുക്കളേൽ കറിക്കു arinjondu ഇരുന്ന ലളിതേടെ കൈ ഒന്ന് സ്ലിപ് ചെയ്തു കട്ട് അയി , ആ സമയത്തു വെള്ളം എടുക്കാൻ വേണ്ടി വന്ന അർജുൻ കണ്ടു കൊണ്ട് ഓടിച്ചെന്നു … അത്യാവശ്യം ആഴത്തിൽ കട്ട് ആയത് കൊണ്ട് ചോര നന്നായി ഒഴുകുന്നുണ്ടായിരുന്നു …. അത് കണ്ടു പേടിച്ചരണ്ട പോലെ അർജുൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു അർജുന്റെ മുഖത്തേക്ക് നോക്കിയ ലളിത ഇത് കണ്ടു കൊണ്ട് തന്നെ ” കണ്ണാ ഒരു തുണി കൊണ്ട് വാടാ ഇത് ഒന്ന് വെച്ച് കേട്ടട്ടേ …. ഓടി ഹാളിലേക്ക് ചെന്ന് അർജുൻ തുണി പരതി , ആ സമയത് ആണ് വീട്ടിലേക്കു മാധവനും എത്തിയത് , ഓടി പരിഭ്രാന്തിയോടെ നടക്കുന്ന അർജ്ജുനെ കണ്ട മാധവൻ ” എന്ത് പറ്റിയട അച്ചു …. നീ എന്താ പന്തം കണ്ട പെരുച്ചാഴിയെ പോലെ നടക്കുന്നെ ”
” അച്ഛാ ഒരു തുണി വേണം അത്യാവശ്യമായിട്ട് …. അമ്മയുടെ കൈ ….. ഇത്രേം പറഞ്ഞു കൊണ്ട് അർജുൻ നേരെ നോക്കിത് മാധവൻ ഉടുത്ത നിന്നിരുന്ന മുണ്ടിലേക്കു ആയിരുന്നു “അമ്മയുടെ കൈക്കു എന്ത് പറ്റിയ് ….. ചോദ്യം മുഴുവിക്കാൻ കഴിഞ്ഞില്ല അതിനു മുൻപേ മാധവൻ നിലത്തേക്ക് വീണു പോയി എന്ത് സംഭവിച്ചു എന്നറിയാതെ ചുറ്റും നോക്കിയ മാധവൻ താഴേക്കു ഒരു നിമിഷം നോക്കി ….
” ഏന്തുവാ മാധവേട്ട ഇത് …. ഇവിടെ വല്ല ഗുസ്തി മത്സരം നടക്കുന്നുണ്ടോ ? ” ചിരിയോടെ തന്നെ ലളിത മാധവനോട് ആരാഞ്ഞു …… ” ദോ നിന്ടെ മോൻ അവിടെ നിക്കണില്ലേ അവനോട് തന്നെ ചോദിക്കു ” …… വളിച്ച ചിരിയുമായി നിന്ന അർജുന്റെ മുഖത്തേക്ക് ഒരുനിമിഷം ലളിത ഒന്ന് നോക്കി …. എന്താ എന്ന അർത്ഥത്തിൽ ലളിത തല അര്ജുനനോട് ആട്ടി കൊണ്ട് ചോദിച്ചു …..ഒന്നുമില്ലമ്മേ എന്നർത്ഥത്തിൽ ചുമൽ കുലുക്കി കൊണ്ട് ചരിച്ചു കൊണ്ട് അവൻ ആ കെട്ടിയ മുറിവിലേക്കു നോക്കി …. എണിറ്റു കീറി എടുത്ത ആയ തുണിയിലേക്കും
അപ്പോഴാണ് ലളിത ആ തുണി ശ്രെദ്ധിക്കുന്നത് …… ശേഷം മാധവന്റെ മുക്തോട്ടും …… രണ്ടു പേരും വീണ്ടും പരസ്പരം നോക്കി ചിരിച്ച കൊണ്ട് ” എന്നാലും എന്റെ അച്ചു ഈ ഒരു മുറിവിനു വേണ്ടീട് നീ ന്നെ തള്ളിയിട്ടു കൊന്നേനെല്ലോ …..ലളിത ചിരിച്ചോണ്ട് ‘ എന്റെ കണ്ണാ ” എന്നും വിളിച്ചു നെറ്റിൽ ഒരു ഉമ്മയും നൽകി …
അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ആണ് പുതു മണവാളനെ വിളിച്ചില്ലലോ എന്ന് അർജുൻ ഓർത്തത് ഉടനെ തന്നെ ഫോൺ എടുത്തു അവൻ കാൾ ചെയ്തു …… മൂന്നാലു റിങ്ങുകൾക് ശേഷം ആണ് ഫോൺ അറ്റൻഡ് ആയത് ….. “വിവേകേട്ടോ …… കൂയ് ” ചിരിയോടെ തന്നെ വിവേക് … ആ നിന്ടെ ഒരു കാൾ പാതിരാത്രിലാ പ്രദീക്ഷിച്ചേ …. രാത്രിൽ വിളിച്ചു ബുദ്ധിമുട്ടിക്കാത്തതിന് thanx ഉണ്ട് കേട്ടോ …. അർജുൻ – ” എന്ത് പറ്റി മോനെ നല്ല ക്ഷീണം ഉണ്ടെന്നു തോന്നുന്നല്ലോ …. രാത്രിൽ ഒറക്കം ഇല്ലാണ്ട് എന്തായിരുന്നു പരിപാടി ? ….
”ഹി ഹിഹി അടിപൊളി … അപ്പോ ഫസ്റ്റ് നൈറ്റ് ഒക്കെ മൂഞ്ചി പോയി ല്ലേ …. സാരമില്ല ചേട്ടായി നമുക്ക് പരിഹാരം ഉണ്ടാകാം …. നിങ്ങൾക് കൊറച്ചു ക്ലാസ്സിന്റെ കൊറവ് എനിക്ക് തോന്നുന്നു , ഞൻ വന്നു പഠിപ്പിച്ചു തരാട്ടോ ”
അർജുന്റെ വളിപ്പ് കേട്ട് വിവേക് ” ഓ വേണ്ടായേ …. ആദ്യം നീ ഒരു പെണ്ണിനോട് ശെരിക്കും മിണ്ടാൻ പടിക്ക് വയസ്സ് ഇത്രേം ആയിട്ടും ഒരെണ്ണത്തിനോടുംഒരു വികാരോം തോന്നാത്ത നിയാ എനിക്ക് ക്ലാസ് ഉണ്ടാക്കാൻ പോണേ ….പോടാ ചേര്ക്കാ..”
വിവേകിന്റെ കൊട്ട് കേട്ട് അർജുൻ ” ഹാ എനിക്കും ഉണ്ടാവും വികാരോം ഒക്കെ …… അതൊക്കെ പോട്ടെ …. എപ്പഴാ ഇനി ഇങ്ങോട്ടേക്കു തിരിച് , പെണ്ണും പിള്ള വീട്ടിനു നേരെ ഹണിമൂൺ വല്ലോം ആണോ പ്ലാൻ ”
ഇല്ലെടാ അച്ചു .. രണ്ടു ദിവസം ഇവിടെ താങ്ങിട്ടു അങ്ങോട്ട് തന്നെ വരും…. എടാ നീ ഫ്രീ ആണേൽ ഇങ്ങോട്ടേക്കു ഇറങ്ങു കേട്ടോ …. ഇവിടെ കറങ്ങാൻ ഒകെ കൊറേ നല്ല സ്ഥലം ഇണ്ടെടാ …. ദേ ഈ വീടിന്റെ പിന്നാമ്പുറം ഇവരുടെ സ്ഥലമാ …. അയിന്റെ തൊട്ടു അടുത്ത തന്നെയാ പുഞ്ചയും കായലും ഒക്കെ ”
അത് കേട്ടിട്ട് അർജുൻ ” അതെയോ ഞാൻ ഇറങ്ങാം …. അവിടെ കുട്ടനാട്ടിൽ എത്തിയിട്ട് ചേട്ടായിയെ ഞാൻ വിളികാം അപ്പോ അങ്ങോട്ടേക്ക് വന്ന മതി ”
”നീ ഇങ്ങോട് ഇവളുടെ വീട്ടിലോട്ടു പോര് അച്ചു …. ഒരു ദിവസം രാവിലെ ഇങ്ങോട് ഇറങ്ങു എന്നിട് നമുക് ഒരുമിച്ച് ഇവിടെ ഒക്കെ കറങ്ങാൻ പോവാമെടാ ….. ”
അർജുന്റെ ചേട്ടന്റെ ഭാര്യ വീട് അങ്ങ് കുട്ടനാടിനോട് ചേർന്ന് തന്നെ ഉള്ള ചങ്ങനാശേരി ക്കു അടുത്താണ് …. അർജുൻ ഇങ്ങു പന്തളത്തും … വലിയ ദൂരം ഒന്നുമില്ല പോയി വരാൻ … ” ഇല്ല വിവേകേട്ട നിങ്ങളങ്ങോട് കേറി ചെന്നതേ ഉള്ളു ഞൻ എങ്ങനാ പെട്ടെന്ന് അങ്ങോട്ട് അതൊന്നും ശെരി ആവില്ല ….. വിവേകേട്ടനും അഞ്ചു ചേഞ്ചിം ഒന്നിച്ചു അവിടെ ഒക്കെ ഒന്ന് കറങ്ങു …. നമുക്ക് പിന്നീട് ഒരിക്കൽ പ്ലാൻ ചെയ്യാമെന്നേ ”
അത് കേട്ടു സ്വല്പം ഗൗരവത്തിൽ തന്നെ വിവേക് ” എടാ ഏത് ഒന്നും ഇവിടെ പ്രെശ്നം ഇല്ലാ , ഇവിടുത്തെ അച്ഛനും അമ്മയേം ഒക്ക്കെ നിനക്കും അറിയാവുന്നെ അല്ലെ , അഞ്ചുനേ മാത്രേ അല്ലെ പരിചയം ഇല്ലാണ്ട് ഉള്ളു ….
അത് കേട്ട് അർജുൻ ഒന്ന് ആലോചിച്ചിട് ” അതൊക്കെ നമുക്കു പിന്നെ ആലോചികം ഭായ് …. ഞാൻ ഇപ്പോ അർജെന്റ് ആയത് വെളിൽ വരെ പോവാൻ നികുവാ ….. ഞാൻ പിന്നെ വിളികമേ ”
വിവേക് ” ശെരി ഡാ ….. നീ എന്തായാലും വൈകിട് വിളിക്ക് ,,,, ഞാൻ ഇപ്പോ ഇവിടെ അടുത്തൊക്കെ ഒന്ന് കറങ്ങാൻ പോവും …. ഇവളുടെ ബന്ധുകരോകെ ഇവിടെ അടുത്ത കൊറേ ഉണ്ടത്രേ …. അവിടെ ഒക്കെ പോയി തല കാണിക്കുന്ന ചടങ്ങു ഒക്കെ വൈകിട്ടോടെ തീരുമെന്ന് തോന്നുന്നുള്ളൂ ….. അപ്പോ ശെരി നിന്ടെ കാര്യം നടക്കട്ടെ ….”
”ഓക്കേ ചേട്ടായി വൈകിട്ട് വിളികാം …..” ഫോൺ കട്ട് ചെയ്ത വിവേക് ഫോൺ പാന്റിൽ തിരുകി കേറ്റി , കണ്ണാടി നോക്കി മുടി ഒന്ന് ഒതുക്കി കൊണ്ട് ഹെൽമെറ്റ് തലയിൽ ചാർത്തി …. ശേഷം അവന്റെ ബുള്ളറ്റ് ഗംഭീര ശബ്ദത്തോടെ സ്റ്റാർട്ട് ചെയ്തു …….
മേലേടത്തു കൺസ്ട്രക്ഷൻ ഓഫീസിൽ കാര്യമായ പണിയിൽ ആയിരുന്നു വിഷ്ണു , താൻ ഉണ്ടാക്കിയ 3d കൊറേ തവണ അവൻ മാറ്റിയും മറിച്ചും ഒക്കെ ചെക്ക് ചെയ്തു ….. ” haa very nice …. i proud of my boy ….. ഇത് കണ്ടു ആ തെണ്ടി ഞെട്ടും …. അവന്റെ വിചാരം അവനെ ഈ കോപ്പു ഒക്കെ അറിയൂ എന്നാ ” ഒരു പൂച്ച ഭാവത്തിൽ drawing ലേക്ക് നോക്കി കൊണ്ട് ഇരിക്കുന്ന സമയത് ആണ് അർജുനും ഓഫീസിലേക്ക് എത്തിയത് …. ഹെൽമെറ്റ് ഊരി പതിവ് സ്റ്റൈലിൽ മുടി ഒക്കെ ഒന്ന് ഒതുക്കി വെച്ചതിനു ശേഷം ഓഫീസിലേക്ക് കയറി …. അകത്തു കമ്പ്യൂട്ടർ ന്റെ മുന്നിൽ ഒരു ഹൈ ക്ലാസ് സ്റ്റൈലിൽ സസൂക്ഷ്മതയോടെ നോക്കുന്ന വിഷ്ണുനെ കണ്ടു അർജുന് പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു .
” കാര്യമായ വർക്കിൽ ആണല്ലോ മകനെ …. എന്തുവാ ഈ കുത്തി കുറിച്ചോണ്ട് ഇരിക്കുന്നെ ….. അങ്ങൊട് നീങ്ങി ഇരിക്ക് മൈരേ …. ” വിഷ്ണുനെ വീൽ ചെയർ യോടെ നീക്കി കൊണ്ട് അടുത്ത കിടന്ന കസേരയിൽ ഇരിപ്പു ഉറപ്പിച്ചു കംപ്യൂട്ടറിലോട്ട് ശ്രെധ തിരിച്ചു …. വിഷ്ണു തയ്യാറാക്കിയ 3d drawing ശ്രദ്ധിച്ചതിനു ശേഷം വിഷ്ണുനോട് ” ഹോ നിനക്കു ഇത്രേം കഴിവ് ഒക്കെ ഇണ്ടായിരുന്നോ ….. സംഭവം വെറൈറ്റി ആയിട്ടുണ്ട് ….” ഇത്രേം കേട്ടപ്പോ തന്നെ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ വിഷ്ണു അവന്റെ കുട്ടി താടി ഉള്ള മുഖത്ത് കൈ കൊണ്ട് ഉറച്ചു ….. അർജുൻ അത് കണ്ടു ” അന്റെ സേവനത്തിനു പെരുത്ത നന്ദി …. മേലിൽ ഇനി ഇതിൽ നീ കൈ വെച്ച ….. ഇത് എന്തുവാടെ കാണിച്ചു വെച്ചേക്കുന്നേ ‘…. അയാളുടെ ഷോപ്പിനു എന്ത് പേരാ അയാള് ഇട്ടിരിക്കുന്നെ ???
അത് കേട്ട് വിഷ്ണു ” ങേ എന്താ പ്രെശ്നം …. ശ്രീ ലക്ഷ്മി ബിൽഡിംഗ് എന്ന് അല്ലെ അയാള് പറഞ്ഞെ ….” അതും പറഞ്ഞു വിഷ്ണു വീണ്ടും മോണിറ്ററിലോട്ട് നോക്കിയപ്പഴാണ് തന്റെ അബദ്ധം മനസിലായത് …. നേരത്തെ ഒരിക്കൽ അർജുൻ ചെയ്ത ഒരു വർക്ക് ന്റെ ഒരു കോപ്പി തന്നെ ആയിരുന്നു അതും …. അൽപ സ്വല്പം മാറ്റങ്ങൾ വരുത്തി ചെയ്തപ്പോ പേര് മാത്രം മാറ്റാൻ മറന്നു പോയി …. വളിച്ച ചിരിയോടെ അർജുന്റെ മുഖത്തേക്ക് നോക്കിട് ….. ഞാൻ എന്ത് ചെയ്യാനാ
നിന്നോട് എത്ര പ്രാവശ്യം കൊണ്ട് പറയുവാ ഇത് ഒന്ന് ശെരി ആകാൻ ….. structure ഒക്കെ കഴുയുമ്പോഴേക്കും ഇറ്റീരിയറും exteriorum ഒക്കെ തുടങ്ങേണ്ട ….. നീ ഒന്ന് ശെരിക്ക് ഉഷാർ ആകെടാ അച്ചു …… ഇത് ഒക്കെ കേട്ട് അർജുൻ ചിരിയോടെ ആ വർക്കിലേക്കു ശ്രെധ കൊടുത്തു …. രണ്ടു മണിയ്ക്കൂർ കൊണ്ട് drawing ശെരി ആക്കി അർജുൻ ഒന്ന് നടുവ് നിവർത്തി ….. ഫൈനൽ ടച്ച് അപ്പ് ഉം കഴിഞ്ഞ ദ്രവിങ്ങിലേക്കു നോക്കി കൊണ്ട് വിഷ്ണു ” നിനക്കു ഇത് ആദ്യമേ അങ്ങ് ശെരി ആക്കി കൂടായിരുന്നോ ….. ഇന്നലെ എന്റെ 6 മണിക്കൂർ ആ വേസ്റ്റ് ആയെ …. കോപ്പു ”
അതും കേട്ട് ചിരിച്ചോണ്ട് അർജുൻ ”നീ ആ ഹരി അങ്കിൾ നെ വിളിച്ചിട് എപ്പഴാ മീറ്റ് ചെയ്യാൻ പറ്റുന്നെ എന്ന് ചോദിക്കു , അടുത്ത മാസം ആദ്യം തന്നെ പണി സ്റ്റാർട്ട് ചെയ്യേണ്ടേ , പണിക്കരും കാര്യങ്ങളും ഒക്കെ റെഡി അല്ലെ , നിന്നെ ഒരാളെ വിശ്വസിച്ചാ ഞാൻ ഈ പണിക്കു ഇറങ്ങിയേക്കുന്നെ .”
ഹാ അറിയാം മൈരേ ….. ആ കാര്യോം ഒന്ന് ഓർത്തു നീ ടെൻഷൻ ആവേണ്ട തുടക്കത്തിൽ കൊറച്ചു പൈസ ഒക്കെ ഇറക്കേണ്ടി വരും …. ആ പോകുന്ന ക്യാഷ് ഞാൻ തന്നെ തിരിച്ച നിന്നെ ഏൽപ്പിച്ചാൽ പോരെ …. വിഷ്ണുന്റെ ഈ ശുഭാപ്തി കളയാതെ മറുത്തൊരു മറുപടി നൽകാതെ അർജുൻ ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി …. ഓഫീസിനോട് ചേർന്ന് തന്നെ ഒരു ചെറിയ pantry പോലെ സെറ്റ് അപ്പ് റെഡിആകിട്ടുണ്ട് , ചായകുടിക്കാനും മറ്റും . അർജുൻ അങ്ങൊട് തിരിഞ്ഞ വെള്ളം ചൂടാക്കാൻ ഇലക്ട്രിക്ക് സ്റ്റോവ് വെള്ളം വെച്ചു , രണ്ട ഗ്ലാസ്സുകളിലേക്കു പഞ്ചാരേം തേയിലേം ഇട്ടു ചൂട് വെള്ളം ഗ്ലാസ്സിലൊട് പകർത്തി , ആ സമയം സ്വല്പം ചൂട് വെള്ളം അവന്റെ ദേഹത്ത് വീണു അടുത്ത് കിടന്ന ഒരു തുണി കൊണ്ട് തുടക്കാൻ നേരം ആണ് തന്റെ മനസിലേക്ക് കഴിഞ്ഞ ദിവസ്സം വിവേകേട്ടന്റെ കല്യാണത്തിന് കണ്ട ആ പെൺകൊടിയുടെ കാര്യം ഓര്മ വന്നത് , രാവിലെ മുതൽ മനസ്സിലെന്തോ ഉലഞ്ഞ കാര്യം അവനപ്പോഴാണ് ഒരമേൽ എത്തിത് , അപ്പോ തന്നെ ചായയുമായി വിഷ്ണുവിന്റെ അരികിലേക്ക് അർജുൻ എത്തി , ആ സമയത് വിഷ്ണു ഹരിയോട് ഫോണിൽ സംസാരിച്ചോണ്ട് ഇരികുമായിരുന്നു , എന്തൊക്കെ പറഞ്ഞാലും ആൾക്കാരെ ചാകിലടിക്കാൻ ഇവനെ കഴിഞ്ഞേ ആള്ക്കാര് ഉള്ളു …. ഫോൺ വിളി കഴിഞ്ഞ അർജുന്റെ മുഖത്തേക്ക് നോക്കിയ വിഷ്ണു ശേഷം അവന്റെ കൈൽ ഇരിക്കുന്ന ചായയും കണ്ടിട് … ” ഹാ രാവിലെ തൊട്ട് വയറു കാലിയാണ് മോനെ …. ചായ ഇല്ലാതെ കൊറിക്കാൻ ഒന്നും ഇരിപ്പില്ലെടാ? ” അതും ചോദിച്ച വിഷ്ണു അർജുന്റെ കൈൽ നിന്ന് ചായ വാങ്ങി. ” ഉണ്ണിത്താന്റെ കടേന്നു പൊറോട്ടേം ബീഫ്ഉം കഴിക്കാമെടാ മുത്തേ, ഇപ്പോ നീ ഈ ചായ കുടിക്ക് അർജുന്റെ മറുപടി കേട്ട വിഷ്ണു തല ഉയർത്തി അർജുനോട് …. ” എന്തോ കാര്യം ഉണ്ടല്ലോ മോനെ , ഒരു വെള്ളം പോലും വാങ്ങി തരാത്ത നീ പൊറോട്ട ആൻഡ് ബീഫ് …. കൊള്ളാലോ …. സംഗതി എനിക്ക് ഇഷ്ടപ്പെട്ടു …. ഇനി കാര്യം പറ …..”
അർജുൻ സ്വാല്പം അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നോണ്ട് ” എടാ ഞാൻ കാര്യം പറയാം …. പക്ഷേ അത് കേട്ട് നീ ഊശി ആകരുത് …. ഞാൻ സീരിയസ് ആയിട്ടാ ഒരു കാര്യം നിന്നോട് ആവശ്യപെടുന്നേ ….. അത് നിന്നെ കൊണ്ടേ പാട് അളിയാ ……”
അർജുന്റെ മറുപടി കേട്ട വിഷ്ണുനു സംഗതി അല്പം സീരിയസ് ഉള്ളതായിട് തോന്നി ” ഹ്മ്മ് ….. നീ ഇങ്ങനെ വളച്ചു ചുറ്റാന്ഡ് നേരെ കാര്യം പറയടാ …. എന്നാൽ അല്ലെ എന്തേലും ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന് പറയാൻ പറ്റു ”
” പറയാം …. സംഭവം വേറെ ഒന്നുമല്ല അളിയാ …”‘
”ഹാ പറ ……. ബിയർ അടിക്കാൻ വല്ലോം ആണേൽ പൊന്നു മൈരേ എന്നെ വിട്ടേക്ക് …. കഴിഞ്ഞ തവണത്തെ നിനക്കു ഓർമ ഉണ്ടല്ലോ അവന്റെ ഒരു കപ്പാസിറ്റി ചെക്കിങ് …… നീ വെച്ച വാളെല്ലാം ആ ബാറുകാര് എന്നെ കൊണ്ടാ കോരിപ്പിച്ചേ ”….. സ്വല്പം ഈർഷ്യയോടെ വിഷ്ണു അത് പറഞ്ഞപ്പോ
” ഇത് അതൊന്നും അല്ല കോപ്പേ ””
”പിന്നെ ” ?
അല്പം മടിയോടെ അർജുൻ ” എടാ അവളില്ലെ ” ? അത് കേട്ട് വിഷ്ണു ” ഏത് ലവൾ ” ?
അല്പം ദേഷ്യത്തോടെ അർജുൻ ” എടാ ഇന്നലെ ഞാൻ ഒരു പെണ്ണിനെ കണ്ട കാര്യം പറഞ്ഞില്ലേ …. നീയും അത് നോട്ട് ചെയ്തല്ലോ …. അവള് തന്നെ …. ”
അത് കേട്ട് വിഷ്ണു നെറ്റി ചുളിച്ചു കൊണ്ട് ….’ഹാ ലവളോ …. അവള് ഇന്നലെ തന്നെ പോയില്ലേ ….. അവൾക് എന്തുവാ പടിയെണീ ഇത്ര വിഷമിച്ചു പറയാൻ ….
അർജുൻ; അവൾക്കു ഒന്നും പറ്റി ഇല്ല …. പറ്റിയത് എനിക്കാ ഒന്ന് മിണ്ടാൻ കൂടി പറ്റി ഇല്ല …. ഇന്നലത്തെ ആ തിരക്ക് കഴിഞ്ഞ അവളെ അന്വേഷിച്ചു പോയെങ്കിലും അവളെ പിന്നെ കാണാൻ പറ്റി ഇല്ല അളിയാ ….. അതോണ്ട്……
വിഷ്ണു; അതോണ്ട് …..?
അർജുൻ ; അതോണ്ട് നീ ഒന്ന് എന്നെ ഹെല്പ് ചെയ്യണം .
വിഷ്ണു; ഞാൻ ഇതിനിടെൽ എന്തുട്ട് ചേല് ചെയ്യാനാടാ ….. നീ കാണുന്ന പോലെ ഞാനും അവളെ കാണുന്നെ ആദ്യമായിട്ടാ ….. എന്തൊക്കെ പറഞ്ഞാലും മുടിഞ്ഞ ലുക്ക് ആയിരുന്നു ആ പെണ്ണ് …..അത് പോട്ടെ ഇത് വരെ ആരെ കണ്ടാലും വലിയ മൈൻഡ് ഇല്ലാതിരുന്ന നിനക്കു ഇപ്പോ എന്താ പെട്ടെന്നു ഒരു ചാഞ്ചാട്ടം …. ആ കല്യാണത്തിന് ഇടയ്ക്കു നീ ആ കറുത്ത ഷർട്ടും കേറ്റി ഇട്ടു വന്നപ്പഴേ ഞാൻ ഒന്ന് മണത്തതാ …. സത്യം പറയടാ എന്താ സംഭവം ?
അർജുൻ ചായ മുഴുവൻ മോദി കുടിച് കൊണ്ട് പതിയെ വിഷ്ണുനെ നോക്ക്കി …. ശേഷം അവനോട് …. ” അറിയില്ലെടാ ….. ഒരിക്കൽ ഞാൻ നിന്നോട് ഞാൻ കണ്ട ഒരു സ്വപ്നത്തിന്റെ പറ്റി പറഞ്ഞിട്ടില്ലേ …. ഓർക്കുന്നുണ്ടോ നീ അത് ?
അത് കേട്ട് വിഷ്ണു …. ” പിന്നെ അത് മറക്കാൻ പറ്റുമോ …. അവന്റെ കൊണോത്തിലെ ഒരു സ്വപ്നം …… നീ കാരണം അന്ന് ആ രെഞ്ചു മിസ് ന്റെ വായിലിരിക്കുന്നെ മൊത്തം കേട്ടത് ഞാൻ ….. എന്നിട്ട് ആ രണ്ടു മണിക്കൂർ വെളിലും ….. അവന്റെ ഒരു മഴേം നുണകുഴിം ചിരിയും …….മറന്നിട്ടില്ല നീ ബാക്കി പറയ് ”
അർജുൻ ആ സമയം അവൻ കണ്ട സ്വപ്നത്തിലേക്ക് ഒന്നു എത്തി നോക്കുകായിരുന്നു , എഞ്ചിനീയറിംഗ് രണ്ടാം വര്ഷം പഠിക്കുന്ന സമയത് ……. അന്ന് നല്ല ഇടവപാതി മഴ ഉള്ള ദിവസം ആയിരുന്നു …. രെഞ്ചു മിസ്സിന്റെ തിയറി ഓഫ് structure ക്ലാസ്സ് തകൃതി അയി നടക്കുന്നുണ്ട് , ക്ലാസ് ഉട നീളം ക്ലാസ്സിൽ ശ്രെദ്ധിച്ചു ഇരിക്കുമ്പോഴാണ് അര്ജ്ജുനന് ഒന്ന് തല ഡെസ്കിൽ വെക്കാൻ തോനീത് , ഒറക്കം കണ്ണുകളിൽ വന്നു തലോടുമ്പോ അർജുൻ ഡെസ്കിൽ തല അമർത്തി കഴിഞ്ഞിരുന്നു , കോരിച്ചൊരിയുന്ന മഴയും ഇളം തണുപ്പും …. ബാക് ഗ്രൗണ്ട് മ്യൂസിക് അയി രെഞ്ചു മിസ്സിന്റ്റെ ക്ലാസും …..
ആ സമയത്താണ് അർജുന്റെ സ്വാപ്ങ്ങളിലേക്കു ഒരു സുന്ദരി കടന്നു വരുന്നത് …. മുഖം അത്ര വ്യക്തമല്ല …… മഴയത് മഴത്തുള്ളികൾ തെറിപ്പിച്ച കൊണ്ട് നടന്നു വരുന്ന ഒരു സുന്ദരി ….വ്യക്തമായി ഒരു രൂപം ഇല്ലെങ്കിലും അവളുടെ നുണ കുഴി കാട്ടി ഉള്ള ആ ചിരി തൂവെള്ള നിറത്തിൽ നിര നിരയായി തിളങ്ങുന്ന പാൽ പല്ലുകൾ …….ആ പുഞ്ചിരി കണ്ട അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു ഇതെല്ലം തന്നെ അവന്റെ മനസ്സിൽ ഫോട്ടോ കോപ്പി പോലെ അറ്റാച്ച് ചെയ്ത ഇരുന്നു ” അങ്ങനെ സുന്ദര സ്വപ്നം കണ്ടു കിടക്കുമ്പോഴായിരുന്നു വിഷ്ണു അവനെ ശ്രെദ്ധിക്കുന്നേ …… രെഞ്ചു മിസ് ന്റെ ക്ലാസ്സിന്റെ നടുവിൽ ഒരുത്തൻ സുഖമായത് ചിരിച്ചോണ്ട് സ്വാപ്നോം കണ്ടു കിടക്കുന്നു …. അവര് ഇത് വന്നു കണ്ടാ തീർന്ന് ….വിഷ്ണു അവനെ ഒന്ന് തോണ്ടി വിളിച്ചു …. ഇല്ല അനക്കം ഒന്നുമിലാ ….. ഒന്നുടെ ശക്തി ആയിട്ട് ഒന്ന് അവൻ കുലുക്കി നോക്കി ,,,, അപ്പോഴും രക്ഷ ഉണ്ടിരുന്നില്ല ….രണ്ടും കല്പിച്ചു അവന്റെ കൈയിൽ നല്ല ഒരു നുള്ളു അംഗ കൊടുത്തു …… ആ സമയം സ്വപ്നത്തിലെ ആ മാലാഖ കുട്ടിയുടെ മുഖം കണ്ടു കണ്ടില്ല എന്ന അവസ്ഥയിൽ ആയിരുന്നു വിഷ്ണുന്റെ പരാക്രമണം …. ഞെട്ടി എണീച്ച അർജുൻ കാണുന്നെ തന്നെ നോക്കി ഇളിച് ഇരിക്കുന്ന വിഷ്ണുനെ …. സ്വപ്നം പാതി വഴിക്കു മുടങ്ങിയ ദേഷ്യത്തിൽ അർജുൻ അവന്റെ കാലിൽ ഒരു ഒറ്റ ചവിട്ടു …..” എന്റെ അമ്മോ ” …… അപ്രതീക്ഷമായി കിട്ടിയ ചവിട്ടിൽ വിഷ്ണു അറിയാതെ തന്നെ നിലവിളിച്ചു പോയി ….. ആ കോരി ചൊരിയുന്ന മഴയത് ശാന്തമായി ക്ലാസ് നടന്നുകൊണ്ട് ഇരിക്കുന്ന സമയത് ഒരു ഒച്ച കേട്ട് എല്ലാരും ഞെട്ടി തിരിഞ്ഞു ബാക്കിലോട്ടു നോക്കി ….. നോക്കുമ്പോ വിഷ്ണുന്റെ വായിൽ പൊതി പിടിച്ചു കൊണ്ട് അർജുനനും …. സഭാഷ് ! അത്യാവശ്യം നല്ല പൂര പാട്ടു രെഞ്ചു മിസ് ന്റെ വായിൽ നിന്ന് കേട്ടെ ശേഷം ഗെറ്റ് ഔട്ട് എന്ന ബോണസും കിട്ടി വെളിലോട്ട് രണ്ടു പേരും നടന്നു , അവിടെ വെച്ച വിഷ്ണു അവനോടു ….. ”മൈരേ എന്ത് ചവിട്ടാ നീ ചവിട്ടിയെ , എന്റെ എല്ലു ഒടിഞ്ഞെന്ന തോന്നുന്നേ…..” ഒരു വിളിച്ച ചിരി അർജുൻ പാസ് ആക്കി കൊണ്ട് ” അത് പിന്നെ പെട്ടെന്നു നീ വിളിച്ചപ്പോ …. അവളെ ഒട്ടു ശെരിക്കു കാണാനും പറ്റി ഇല്ല അതിന്റെ ദേഷ്യത്തിലാ ഞാൻ ചവുട്ടിയെ ….. ഇത് കേട്ട് കിളി പരന്ന പോലെ വിഷ്ണു ” നീ എന്ത് തേങ്ങയാടാ പറയുന്നേ …. ഏത് അവളെ കണ്ടില്ലാന് ….” പതിയെ ചിരിച്ചോണ്ട് വിഷ്ണു ” അതൊക്കെ ഉണ്ട് മോനെ എന്റെ സ്വപ്നത്തിൽ ആണെങ്കിലും ആ കണ്ട രൂപം ഞാൻ ഒരിക്കലും മറക്കില്ല ഡാ …. നിനക്കു വട്ടാണെന് ഒക്കെ തോന്നും ,,,,ശെരിക്കും വട്ടു തന്നെ മോനെ ശെരിക്കും ഒന്ന് കാണാൻ കൂടി പറ്റി ഇല്ല … ഇതൊക്കെ കേട്ട് വിഷ്ണു അവനോടു ” ഹാ ഇത് മുഴുത്ത വട്ടു തന്നെ ലോകത് ആരും കാണാത്ത ഒരു സ്വപ്നോം അവന്റെ ദേവതയും ഒന്ന് പോടാ കോപ്പേ ‘ ….. നിന്ടെ പിറകെ ദോ ആ ഇരിക്കുന്നവളെ കണ്ടോ …. ക്ലാസ് എടുക്കുമ്പോ ശ്രെദ്ധിച്ച മതി അപ്പോഴും അവള് നിന്ടെ വായിലോട്ടു തന്നെയാ നോക്കി ഇരിക്കുന്നെ …. അത് കേട്ട് സ്വല്പം ദേഷ്യത്തിൽ അർജുൻ … ” നീ ഒന്ന് പോയെ …. ഈ ഇഷ്ടോമം പ്രേമോം ഒക്കെ മനസിന് തോന്നുന്ന ഒരു വികാരമാ …. അത് സത്യസന്ധമാണെങ്കിലേ പരസ്പരം ആ വികാരം ഷെയർ ചെയ്യാൻ സാധിക്കൂ , ആരതി കാണാൻ നല്ല കുട്ടി തന്നെ ഈ കോളേജിലെ തന്നെ ബ്യൂട്ടി ഗേൾ …. പക്ഷേ അവളൊന്നും എന്റെ മനസ്സിൽ കൂടി തൊട്ടിട്ടില്ലടാ …. ഇപ്പോ ഞാൻ സ്വപനത്തിൽ ആണെങ്കിൽ കൂടി ആ കണ്ട പുഞ്ചിരി …ഞാൻ കണ്ട നുണ കുഴി …..എന്തോ എനിക്കായ് ഒരുത്തി ആ പാൽ പുഞ്ചിരിയുമായി എവിടെയോ കാത്തിരിപ്പുണ്ട് ….
ഇതൊക്കെ കേട്ടിട്ട് വിഷ്ണു അർജുനോട് ; ” എന്റെ പൊന്നളിയ നിന്ടെ ഇത്രേം ഗ്ലാമറും അറ്റ്ലീസ്റ്റ് നിന്ടെ ഈ പൂച്ച കണ്ണെങ്കിലും എനിക്ക് കിട്ടി ഇരുന്നെങ്കിൽ കൊറഞ്ഞേ ഒരു 50 എന്നതിനെ ഞാൻ വളച്ചെനെ … ഹാ പറഞ്ഞിട്ട് കാര്യം ഇല്ല ,,,,എറിയാൻ അറിയാവുന്നെന്റെ കൈയിൽ വടി ദൈവം കൊടുക്കില്ലെന്ന് പറയുന്നേ കറക്റ്റ് ആ …..
അർജുൻ തന്റെ ഓർമകളിൽ വിട്ടു തിരികെ വന്ന ശേഷം വിഷ്ണുനോട് ” എടാ ഞാൻ കണ്ട ആ സ്വപ്നത്തിലെ പെണ്ണിലെ , ഇന്നലെ കണ്ട അവളുടെ ആ ചിരി കണ്ടപ്പോ എനിക്ക് അപ്പോ എന്റെ സ്വപ്നത്തിലെ എന്റെ പെണ്ണിനെയാ ഓർമ വന്നേ….. അവളുടെ അതേയ് ചിരി അതെ നുണ കുഴി … ആ കണ്ണുകൾ തന്നെ …… എന്താ ഞാൻ പറയുക ….. ഒന്ന് ഹെല്പ് ചെയ്യെടാ …. അവളാരാ എന്താ എന്നൊക്കെ അറിയാൻ ഒരു മാർഗവും ഇല്ലേ ….
ഒന്ന് ആലോചിച്ചു വിഷ്ണു അർജുനോട് ; എടാ ഒരിക്കൽ ഒരു സ്വപ്നത്തിൽ ഒരുത്തിയെ കണ്ടു എന്ന് പറഞ് ഇത് അവള് തന്നെ ആണെന് നീ പറയുന്നു , ഇതിപ്പോ എവിടെ പോയി അന്വേഷിക്കാനാ ….. നമുക് നോകാം …. ഞാൻ നോക്കട്ടെ ഉറപ്പ് ഒന്നും പറയുന്നില്ല …. പിന്നെ നീ ഇത്ര സീരിയസ് ആയിട്ട് പറയുന്നേ കേൾക്കുമ്പോ …..
അർജുൻ ; എടാ ഞൻ ഒരിക്കൽ അല്ല സ്വപ്നത്തിൽ എന്റെ പെണ്ണിനെ കണ്ടിട്ടുള്ളത് ….. പിന്നീടും കണ്ടിട്ട് ഉണ്ട് …..നീ ഒന്ന് നോക്കെടാ വിഷ്ണു …. നിന്നെ കൊണ്ട് പറ്റും മുത്തേ…. ഇത് സാധിച്ച നീ പറയുന്ന ട്രീറ്റ് ഞാൻ ചെയ്തു ഇരിക്കും ….
ട്രീറ്റ് എന്ന് കേട്ടപ്പഴേ വിഷ്ണു ഒന്ന് ഉഷാർ അയി ” കവലപ്പെടാതെ തമ്പി ….. ഈ ധൗത്യം ഞാൻ ഏറ്റെടുത്തിരിക്കുന്നു …. പിന്നെ 12 മണിക് ഹരി അങ്കിൾ ന്റെ വീട്ടിൽ പോണം …. എല്ലാം പറഞ്ഞു സെറ്റ് ആകണം , അടുത്ത മാസം ആദ്യ ആഴ്‌ച താനെ തുടങ്ങുന്ന കാര്യം പുള്ളിനോട് പറഞ്ഞിട്ടുണ്ട് …. അതൊക്കെ നേരിട്ട് കണ്ടു ഒന്നുടെ ഓര്മിപ്പിക്കണം ….
എല്ലാം ഓക്കേ എന്ന് പറഞ്ഞു അർജുൻ രണ്ടു ഗ്ലാസ്സുമായ് തിരികെ നടന്നു ….. ആ സമയം വിഷ്ണു ആലോചനയിൽ ആണ്ടു , ആ പെണ്ണിനെ എങ്ങനെ കണ്ടു പിടിക്കും …. കല്യാണത്തിന് ഫോട്ടോ എടുക്കുന്ന സമയത് അവളുടെ വീട്ടുകാരുടെ കൂടെ ഫോട്ടോ പിടിക്കുന്നെ ഞാനും കണ്ടതാണ് …. കല്യാണ ആൽബം കിട്ടിയാൽ ആഫോട്ടോ വെച്ച വിവേകേട്ടനോട് തന്നെ ചോദിച്ചാ അറിയാൻ സാധിക്കും …. വിവേകേട്ടാണ് അഞ്ചു ചേച്ചിനോട് ചോദിച്ചാ കാര്യം എളുപ്പമാണ് ….. പക്ഷേ എങ്ങനെ …. അങ്ങനെ ഒക്കെ ഉടനെ പോയി ചോദിച്ചാ അത് മോശമാവില്ലേ …. ആദ്യം സ്റ്റുഡിയോയിൽ പോയി ആ പിക് തപ്പണം , ഫോട്ടോ കിട്ടാൻ വലിയ പ്രീയസം ഇല്ല …പക്ഷെ ബാക്കി ഉള്ള കാര്യങ്ങൾ ആണ് ചടങ്ങു ….ഇതൊക്കെ ആലോചിച്ച വിഷ്ണു ഇരിക്കുമ്പോഴാണ് അർജുൻ ” നമുക് ഇപ്പോ ഇറങ്ങാം ഹരി അങ്കിൾ ന്റെ അടുക്കലേക്കു ” …. അങ്ങനെ രണ്ടു പേരും ഹരിയുടെ വീട്ടിലേക്കു വിട്ടു ….
ഹരിയുടെ വീട്ടിൽ ഇരുന്ന് വർക്ക് സ്റ്റാർട്ട് ചെയ്യുന്നേനെ പറ്റിയും ബാക്കി കാര്യങ്ങൾ ഒക്കെ സംസാരിച്ചു ഉറപ്പിച്ചതിനു ശേഷം അവർ കൈ കൊടുത്തു പിരിഞ്ഞു …. ഉച്ചക്ക് ഊണ് ഉണ്ണാൻ ക്ഷണിച്ചു എങ്കിലും സ്നേഹ പൂർവം അർജുനും വിഷ്ണുവും അത് നിരസിച്ചു ….വർക്ക് ന്റെ എല്ലാ ഡീറ്റൈൽസും ഹരിയും വിഷ്ണുവും പറഞ്ഞതിൽ ഹരി വളരെ ഹാപ്പി ആയിരുന്നു …. അതിലേറെ വിഷ്ണുന്റെ വാ മിടുക്കു ആണെന്നും പറയാം …. അവരുടെ സംസാരംശ്രദ്ധിച്ചു കൊണ്ട് ഹരിയുടെ മകൾ ലക്ഷ്മിയും അവർക്കൊപ്പം ഉണ്ടായിരുന്നു .
ഹരിയുടെ വീട്ടിൽ നിന്ന് ഇറങ്ങിയ വിഷ്ണുവും അർജുനും രണ്ടു വഴിയായി പിരിഞ്ഞു …. വിഷ്ണുന് അവന്റെ അമ്മേനേം കൊണ്ട് ആശുപത്രിൽ പോകേണ്ട ആവശ്യം ഒക്കെ ഉണ്ടായിരുന്നു , അർജുൻ തിരിച്ച അവന്റെ വീട്ടിലേക്കും യാത്ര ആയി , ഉച്ചക്ക് അവന്റെ അമ്മക്കൊപ്പം ഊണ് കഴിച്ചു ഹാളിൽ സെറ്റിയിലേക്ക് ഒന്ന് മയങ്ങാൻ ചാഞ്ഞു …. ആ സമയത് അവന്റെ അടുക്കൽ വന്നു ഇരുന്ന ലളിതമ്മേടെ മടിയിലേക്കു അവന്റെ തല വെച്ച് വീണ്ടും മയങ്ങാൻ കിടന്നു …. ആ സമയം ലളിത ടീവി യിലേക്ക് കണ്ണും നട്ട് ഇരുന്നു ……
ആ ഒരു ആഴ്ച കാലം അങ്ങനെ കടന്നു പോയി …. അടുത്ത മാസം വർക്ക് സ്റ്റാർട്ട് ചെയ്യേണ്ടത് കൊണ്ട് അതിന്റെതായ തിരക്കിൽ ആയിരുന്നു വിഷ്ണുവും അർജുനും ….മെറ്റീരിയൽസ് എല്ലാം അറേഞ്ച് ചെയാനും വർക്കേഴ്സ്ന്റെ താമസം അങ്ങനെ എല്ലാ ചടങ്ങും കഴിഞ്ഞ സ്വസ്ഥമായി ഒരു കൂൾ ബാറിൽ ഇരിക്കുമ്പോഴാണ് അര്ജുന് ഒരു ഫോൺ കാൾ വരുന്നത് ” വിവേകേട്ടൻ കാളിങ് ”
അർജുൻ ; വിവേകേട്ടാനാണല്ലോ …… ” ഹലോ ചേട്ടായി എന്തുണ്ട് വിശേഷം …. നിങ്ങള് അവിടെ തന്നെ സ്ഥിര താമസം ആക്കിയോ മനുഷ്യ …..
അത് കേട്ട് ചിരിയോടെ വിവേക് ; ഹഹ പോടാ ഇന്ന് കൂടി ഉള്ളു ഇവിടെ ചടങ്ങു നാളെ രാവിലെ അങ് എത്തണം എനിക്ക് …. അത് പറയാൻ കൂടിയ വിളിച്ചേ ഞാൻ ….. എടാ ഇന്നലെ ഞാൻ ഒന്ന് വീണു …. കൈയുടെ കോഴയ്ക്ക് ചെറിയുന്നോരു വേദന ….. നാളെ നീ കൂടി ഇവിടെ വരേം വാ …. എനിക്ക് ഇപ്പോ വണ്ടി ഓടിച്ച ശെരി ആവില്ല ….. അത് കേട്ട് അർജുൻ ” അയ്യോ വിവേകേട്ട എന്ത് പറ്റി …. ഇപ്പോ എങ്ങനെ ഉണ്ട്, ഹോസ്പിറ്റലിൽ ഒന്നും പോയിലെ , ഞാൻ ഇപ്പോ അങ്ങോട്ടേക്ക് വരണോ ഏട്ടാ ?
ഇതൊക്കെ കേട്ട് വിഷ്ണു അർജുനോട് ; എന്ത് പറ്റി ….?
പിന്നെ പറയാം എന്നർത്ഥത്തിൽ അർജുൻ ആക്ഷൻ വിഷ്ണുനെ കാണിച്ചു
വിവേക് ; പേടിക്കാൻ ഒന്നുമില്ലടാ….. കൊഴുക്കുന്നു ചെറിയൊരു വേദന …. രണ്ടു ദിവസം കൊണ്ട് അത് അങ്ങ് മാറിക്കോളും …. നാളെ നീ ബുള്ളറ്റ് നു അല്ലെ വരുന്നേ അപ്പോ വിഷ്ണുനെ കൂടെ കൂട്ടിക്കോ …. തിരിച്ച പോരുമ്പോ വന്ദിച്ചു കൊണ്ട് വരാമല്ലോ ….
അർജുൻ ; ശെരി വിവേകേട്ടാ എന്നാ നാളെ കാണാം ….
ഫോൺ കട്ട് ചെയ്തെന്നു ശേഷം അർജുൻ ” വിഷ്ണു നാളെ ഒരു ചെറിയ പ്രോഗ്രാം ഉണ്ട് , വിവേകേട്ടന്റെ അടുത്ത് ഒന്ന് പോണം പുള്ളി ഒന്ന് വീണു വയ്യാണ്ട് ഇരിക്കുവാ , കൈ വയ്യാന്നു പുള്ളി പറയുന്നു, എന്തായാലും നാളെ പോയി ഒന്ന് നോക്കാം , വായതോണ്ട് വണ്ടി ഓടിക്കാൻ പറ്റില്ല എന്ന പറഞ്ഞേ ….നമുക് ബുള്ളറ്റിൽ നാളെ അവിടെ പോയിട്ട് വിവേകേട്ടനെ ഞാൻ കാര് കൊണ്ട് വരാം , നീ തിരിച്ചു ബുള്ളറ്റിൽ വന്ന മതി …
വിഷ്ണു അതെല്ലാം മൂളി കേട്ട് കൊണ്ട് സമ്മതിച്ചു …. ആ സമയത് വിഷ്ണുന് ഒരു വാട്സാപ്പ് നോട്ടിഫിക്കേഷൻ കിട്ടി …. തുറന്നു നോക്കിയ വിഷ്ണുന്റെ കണ്ണുകൾ ഒന്ന് വികസിച്ചു …. അവന്റെ ചുണ്ടിൽ ഒരു കള്ള ചിരിയും വിടർന്നു …. ഇതെല്ലം ശ്രെദ്ധിച്ച അർജുൻ ” എന്താടാറു കള്ളത്തരം …. എന്തുവാ കാര്യമായിട്ട് എന്തോ കോള് കിട്ടിയ പോലെ ഉണ്ടല്ലോ ….”
വിഷ്ണു : അതേടാ ഒരു കോൾ അടിച്ചു പക്ഷേ എനിക്ക് അല്ല … നിനക്കാ ….. നീ ഇതൊന്നു നോക്കിക്കേ വിഷ്ണു അവന്റെ കൈൽ ഇരുന്ന മൊബൈൽ അവനു നേരെ നിവർത്തി കാണിച്ചു ……മൊബൈലെക്കു നോക്കിയ അർജുനന്റെ കണ്ണുകളും തിര ഇളകി …. വേഗം തന്നെ അവന്റെ മൊബൈൽ വാങ്ങിയ ശേഷം വിഷ്ണുനോട് അർജുൻ ; ” ഇത് എങ്ങനെ എവിടുന്ന് കിട്ടി നിനക്ക് ….”
സ്റ്റുഡിയോയിൽ നിന്ന് വിഷ്ണു ചോദിച്ചു വാങ്ങിയ ചില ഫോട്ടോകൾ ആയിരുന്നു കിട്ടീത് ,,,, അതിൽ അർജുന്റെ ആ അജ്ഞാത സുന്ദരിയുടെ ഫോട്ടോയും ഉണ്ടായിരുന്നു …….
” മോനെ അച്ചു …. അപ്പം തിന്നാൽ പോരെ കുഴി എന്നാണോ …… നീ എന്നോട് ഒരു ഹെല്പ് ചോദിച്ചു …. അതിന്റെ ഒക്കെ ഒരു ഇൻവെസ്റ്റിഗേഷൻ ആണെന്ന് കൂട്ടിക്കോ ….”
ഫോണിൽ നിന്ന് കണ്ണെടുക്കാതെ തന്നെ അർജുൻ അവനോടു ” താങ്ക്സ് മച്ചു …. നീ ഇത്ര ഫാസ്റ്റ് ആണെന്ന് ഞാൻ കരുതി ഇല്ലെടാ …. നീ പൊന്നപ്പൻ അല്ലടാ … തങ്കപ്പനാ തങ്കപ്പൻ ” ….. എന്നും പറഞ്ഞു അർജുൻ വിഷ്ണുനെ അമർത്തി ചുംബിച്ചു …… ഈ ഡയലോഗ് ഉം അടിച്ചു ഉമ്മ കൊടുക്കുമെന്ന് വിഷ്ണു പ്രെദീക്ഷിച്ചുമില്ല …. ഇതെല്ലം കണ്ടു കൊണ്ട് സമീപത്തു ഇരിക്കുന്ന ആള്ക്കാര് ചിരികേം ചെയ്തു …..
മുഖം അമർത്തി തുടച്ചു കൊണ്ട് വിഷ്ണു ” എന്തോന്നടെ ഇത് …. മനുഷനെ നാണം കെടുത്തുമല്ലോ നീ ” ….
കള്ളാ ചിരിയോടെ അർജുൻ …. ” സന്തോഷം കൊണ്ടാണ് അളിയാ …. നീയാടാ നന്പൻ ….
രണ്ടു പേരും ചിരിയും കളിയുമായി അവിടെ ചെലവഴിച്ച ശേഷം പിരിഞ്ഞു.
പിറ്റേ ദിവസം രാവിലെ തന്നെ വിഷ്ണു അർജുന്റെ വീട്ടിൽ ഹാജർ അയി ….. കാളിങ് ബെൽ അമർത്തി അകത്തു കടന്ന വിഷ്ണു ” ഡാ അച്ചുവേ ….. ഉറക്കെ വിളിച്ചു …. അവന്റെ വിളി കേട്ട് ലളിതാമ്മ അടുക്കൽ നിന്ന് വെളിലേക്ക് വന്നു …. ” ഹാ വിഷ്ണു എവിടെയാ …. നിന്നെ ഇങ്ങോട് കണ്ടിട്ട് കൊറേ നാൾ ആയല്ലോ ….”
വിഷ്ണു : ആയോ കൊറച്ചു തിരക്ക് ഒകെ ഉണ്ടായിരുന്നു അമ്മെ ….. നമ്മടെ കൺസ്ട്രക്ഷൻ ഒക്കെ സ്റ്റാർട്ട് ചെയ്യാൻ പോവല്ലേ , അതിൻറേതായ തിരക്ക് …. അവൻ എന്തിയെ അമ്മെ , രാവിലെ വിവേകേട്ടന്റെ അടുത്ത് പോണം എന്ന് പറഞ്ഞിട് അവൻ എണീച്ചില്ലേ ,
ലളിത വിഷ്ണുന്റെ അടുക്കൽ വന്ന് ഇരുന്നു കൊണ്ട് ” ഇല്ലടാ അവൻ കുളിക്കാൻ കേറീട്ടുണ്ട് …. നീ വല്ലോം കഴിച്ചിട്ടാണോ ഇറങ്ങിയേ …..
ഇല്ല ലളിതമെ ….. ഇബിടെ ഇന്നെന്താ രാവിലെ ? ലളിതാമ്മയുടെ പാചക വിരുത് അറിയാവുന്ന വിഷ്ണു സ്വല്പം കൊതിയോടെ തന്നെ തീൻ മേശയിലേക്കു ഒന്ന് എത്തി നോക്കി മണപ്പിച്ചു കാണിച്ചു …..
വിഷ്ണുന്റെ ചേഷ്ടികൾ കണ്ടു ചിരിച്ചോണ്ട് ലളിതാമ്മ …… നീ എത്തി വലിഞ്ഞ മണം പിടിക്കാൻ നിക്കാണ്ട് അവിടെ പോയി ഇരിക്കെടാ …. ഇന്ന് അപ്പോം മുട്ട കറി യുമാ …. അത് കേട്ടപാടെ വിഷ്ണു ഡൈനിങ്ങ് ടേബിൾ ലേക്ക് ഓടി ….. ഒരു പ്ലേറ്റ് എടുത്ത് കൊണ്ട് വിഷ്ണു അവന്റെ ആക്രമണം ആരംഭിച്ചിരുന്നു …. കുളിച്ചു റെഡി അയി ഒരു കറുത്ത കുർത്തയും ജീൻസും അണിഞ്ഞു താഴേക്ക് ഇറങ്ങി കാണുന്നത് തീൻ മേശയിൽ ഇരുന്നു അപ്പത്തിനോടും മുട്ട കറി യോടും മല്ലിടുന്ന വിഷ്ണുനെയാണ് …….ഇത് ഒക്കെ കണ്ടു അവന്റെ അടുക്കൽ ചെന്ന് അവനെ ഒന്ന് നോക്കിട്ട് അവന്റെ അമ്മെനോട് ” എനിക്ക് കഴിക്കാൻ എന്തേലും ബാക്കി കാണുവോമ്മേ ” ?
ലളിതാമ്മ ചിരിച്ചോണ്ട് …. ” ഇരുന്നു കഴിക്കേടാ ഇവിടെ ഇല്ലേൽ വേണേൽ ചുട്ടു തരാം ….. ഇത് കഴിച്ചു വേഗം ഇറങ്ങാൻ നോക്ക് നീ ……
അതിനു ശേഷം ലളിതാമ്മ വിഷ്ണുന്റെ തലേൽ തടവി കൊണ്ട് അവനെ കണ്ടു പടിക്കെടാ …. എന്ത് ഹാപ്പി ആയിട്ട് അവൻ ഇരുന്നു കഴിക്കുന്നേ ഒരു കുറ്റവും പറയണ്ട് …… ഇതെല്ലാം കേട്ട് ചിരിയോടെ വിഷ്ണു അടുത്ത ഒരു അപ്പോം കൂടി അവന്റെ പ്ലേറ്റിൽ എടുത്ത് ഇട്ടു ….
രാവിലെ 10 മാണിയോട് അടുത്ത് തന്നെ വിവേകേട്ടന്റെ ഭാര്യാ വീട്ടിൽ അർജുൻ എത്തി ….. വീടിന്റെ ഉമ്മറത്തു ഒരു ഗേറ്റ് ന്റെ വെളിൽ ഇതിനു ശേഷം നീട്ടി ഒരു ഹോൺ അടിച്ചു …. ഗേറ്റ് തുറക്കാൻ തുറക്കാൻ താമസം എടുത്തപ്പോ വിവേകേട്ടന്റെ ഫോണിലേക്കു അർജുൻ കാൾ ചെയ്യാൻ തുടങ്ങി ….. ആ സമയത് തന്നെ ഗേറ്റ് ന്റെ താഴ് ആരോ തുറക്കുന്ന ശബ്ദം കേട്ട് …. ഗേറ്റ് മെല്ലെ തുറന്നു ….. ഒരു വാതിൽ മെല്ലെ ചാരിയ ശേഷം അടുത്തതു് തുറക്കാൻ വന്ന ആളെ കണ്ടു വിഷ്ണു ഞെട്ടി …. ഫോണിൽ കുത്തി കൊണ്ട് ഇരുന്ന അർജുനെ വിഷ്ണു തോണ്ടി വിളിച്ചു , വിഷ്ണുനെ നോക്ക്കിയ അർജുൻ ഗേറ്റിലേക്കു നോക്കാൻ അവനെ മുഖം കാണിച്ചു …….
ഗേറ്റിലേക്ക് കണ്ണുകൾ പായിച്ച അര്ജുന് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല …..ഒരുനിമിഷം അവൻ നിന്ന സ്ഥലം തന്നെ മറന്നു ….. അവൻ ആരെ കാത്തിരുന്നോ ആരെ കാണാൻ ആഗ്രഹിച്ചോ ആ ആളിതാ തന്റെ മുന്നിൽ ….. ഒരു പുഞ്ചിരിയുമായി തന്നെ എതിരേറ്റു നിക്കുന്ന അവൾ ……
Comments:
No comments!
Please sign up or log in to post a comment!