എന്റെ ചിന്നു

“ആ കണ്ണുകളിലെ നോട്ടം …ചിരി , ആദ്യമായി അവളിലെ സൗന്ദര്യം എന്റെ മനസിന്റെ കോണിൽ പെയ്തിറങ്ങുകയിരുന്നു , പേരോ നാളോ ഒന്നും അറിയില്ലലോ …..”

ആദ്യമായി ചിന്നുനെ കണ്ട ദിവസത്തിലെ രാത്രിയിൽ അര്ജുനന് ഒറക്കം നഷ്ടപെട്ടപോലെ ആയിരുന്നു, ഇന്ന് ആയിരുന്നു അവന്റെ കസിന്റെ കല്യാണം . അർജുൻ ഒറ്റ മകനാണ് മേലേടത്തു വീട് ആ നാട്ടിലെ പേരുകേട്ടൊരു തറവാട് ആണ് , മാധവൻ ഇപ്പോഴത്തെ കാരണവർ നമ്മുടെ നായകന്റെ അച്ഛൻ , പൊതുവെ ശാന്ത സ്വഭാവം ഉള്ള മാധവൻ നാട്ടിലെ എല്ലാ കാര്യങ്ങളിലും മുൻ പന്തിയിൽ കാണും . അത് കൊണ്ട് തന്ന നാട്ടുകാർക് അദ്ദേഹത്തെ വലിയ കാര്യവും ആണ് , തലമുറകൾ അയി കൈ മാറി വന്ന സ്വത്തും സമ്പത്തും ഒക്കെ മാധവന്റെ കൈയിൽ ഭദ്രമായി മുന്നോട് പോയി , മാധവന്റെ ഭാര്യ ലളിത സ്വഭാവം കൊണ്ടും സൗധര്യം കൊണ്ടും മുന്നിൽ തന്നെ ആയിരുന്നു , കുളിച്ചൊരുങ്ങി സെറ്റ് സാരിച്ചു ചുറ്റി അമ്പലത്തിലേക്ക് പോകുന്ന ലളിത സാക്ഷാൽ ദേവിയെ പോലെ തന്നെ ആയിരുന്നു അങ്ങനെ മാധവന്റേം ലളിതയും സ്നേഹ സമ്പൂര്ണതയിൽ വളർന്ന അർജുൻ അവന്റെ അച്ഛന്റേം അമ്മായിടേം എല്ലാ ഗുണങ്ങളും അവനിൽ ചേർന്നിരുന്നു , 22 വയസ്സ് തികഞ്ഞു അര്ജുനന്

സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ അര്ജുനന് അച്ഛന്റെ ബിസിനസ്സിൽ കൂടെ ഉണ്ട് ഇപ്പോ , സ്വന്തമായി ഒരു കൺസ്ട്രക്ഷൻ തുടങ്ങാൻ ഉള്ള പ്ലാനിങ്ങിൽ ആണ് അവൻ . കൂടെ അവന്റെ ഉറ്റ സുഹൃത് വിഷ്ണുവും . അതിന്റെ ഭാഗമായ് തന്നെ ഒരു ഓഫീസും വേണ്ട equpmetsum ഒക്കെ റെഡി ആണ് ആദ്യത്തെ ഒരു വർക്ക് അവന്റെ അച്ഛൻ മാധവൻ തമ്പിയുടെ സുഹൃത് ഹരി അവനെ തന്നെ ഏല്പിച്ചു , സിറ്റിയിൽ ഒരു നല്ല സ്ഥലത്തു തന്നെ restaurent തുടങ്ങാൻ ഉള്ള പ്ലാനിങ്ങിൽ ആണ് ഹരി , അതിന്റെ വർക്ക് അർജുനനെ ഏല്പിക്കാനും ഒരു കാരണം ഉണ്ട് ഹരിയുടെ മകൾ ലക്ഷ്മി മാധവന്റെ മകനെ കൊണ്ട് കല്യാണം അയാൾ മനസ്സിൽ ആഗ്രഹിച്ചിരുന്നു , അങ്ങനെ പോകുമ്പോ ആണ് അർജുനന്റെ കസിൻ ചേട്ടായിയുടെ കല്യാണം ഇന്ന് അതിനിടയിൽ അവന്റെ കണ്ണിനു വിരുന്നായി വന്ന ചിന്നു എന്ന അതുല്യ . വിടവാർന്ന കണ്ണുകളും ആരെയും ഒന്നിറുത്തി ആകർഷിക്കുന്ന അവളുടെ ചിരിയും ഒടുക്കം അർജുനനയും മയക്കി കളഞ്ഞു ,

അർജുനനെ കുറിച്ച പറയുവാണേൽ ഐശ്വര്യം തുളുമ്പുന്ന അവന്റെ മുഖം അവന്റെ അമ്മയുടെ കോപ്പി തന്നെ ആയിരുന്നു ആരെയും ആകർഷിക്കുന്ന അവന്റെ പൂച്ച കണ്ണുകൾ തന്നെ സ്കൂളിലും കോളേജിലുംഒക്കെ പഠിക്കുമ്പോൾ അനേകം ആരാധികമാരെ ലഭിച്ചിരുന്നു , ചിരികുമ്പോ വിരിയുന്ന നുണ കുഴി അത് മറ്റൊരു മാറ്റു കൂടി ഇരുന്നു , ചെറുപ്പം മുതൽ സംഗീതം അഭ്യസിച്ചിരുന്ന അര്ജുന് പാടാൻ വരുമ്പോ തന്നെ ചുറ്റും കൂടാൻ അവന്റെ ആരാധിത്വമാർ ഏറെ അയി , അല്ലേൽ തന്നെ കാണാൻ കൊള്ളാവുന്ന തെണ്ടികൾ പാടാനും കൂടി അറിയാമെങ്കിൽ ബാക്കി ഉള്ളോരടെ കാര്യോം കഷ്ടാട്ടോ .



ചിന്നനെ അവൻ ശ്രെദ്ധിക്കുന്നത് അവന്റെ ചേട്ടായിയുടെ കല്യാണ ശേഷം ഉള്ള ഫോട്ടോഗ്രാഫി സമയത്താ , ഫാമിലി ഫോട്ടോ എടുക്കുമ്പോഴാണ്, ധാരാളം പ്രൊപ്പോസല്ല് കിട്ടീട്ടുണ്ട് അര്ജുനന് , പക്ഷെ അവനു ആരോടും തോന്നാത്ത ഒരു അനുരാഗം ഒറ്റ നോട്ടത്തിൽ തന്നെ അവനു തോന്നി ആദ്യമായി ഒരാളെ കാണുമ്പോ ishtom തോന്നുവാണേൽ ബെല്ലടി കേൾക്കുക ലൈറ്റ് ഓട്ടോമാറ്റിക് കത്തുക അങ്ങനെ ഒകെ ചിലപ്പോ സംഭവിക്കാറില്ലേ കല്യാണ വേളയിൽ ചിന്നനെ കണ്ട അർജുനനും കിട്ടി അങ്ങനെ ഒരു കാര്യോം . കുടുംബത്തിലെ അവന്റെ ആകെ ഉള്ള കസിൻ ചേട്ടായിയുടെകല്യാണം ല്ലേ ഓടി നടന്നു അർജുൻ അവനാൽ പറ്റുന്ന കാര്യങ്ങൾ ചെയ്ത കൂട്ടുന്നുണ്ട് , സദ്യയുടെ ഇടയ്ക്ക് വെച്ചാണ് ചിന്നനെ അവൻ കാണുന്നത് ആ സമയം പന്തിയിൽ നല്ല അടപ്രഥമൻ വിളമ്പികൊണ്ട് ഇരികുമായിരുന്നു , ഒരു വരിയിലെ അവസാനത്തെ അലക്കു പായസം കൊടുത്ത ശേഷം പായസത്തിന്റെ ബക്കറ്റ് താഴെ വെച്ച ഒന്ന് നടുവ് നിവർത്തി സ്റ്റേജിലേക് ചുമ്മാ ഒന്ന് കണ്ണ് പായിച്ചു , ആ സമയത് ചിന്നു അവളുടെ വീട്ടുകാർക് ഒപ്പോം കല്യാണ പിള്ളേർക് കൂടെ പടം പിടിക്കുയായിരുന്നു , ദൂരെ നോട്ടത്തിൽ കണ്ണ് പാഞ്ഞു ചെന്ന അർജുന്റെ കണ്ണുകൾ ചിന്നുനെ നോക്കി നിന്ന് പോയി അവന്റെ അത്രേം നിറം ഒന്നും chinnunu ഇല്ല , പിന്നെ എന്താ അവളിൽ തന്നെ ആകർഷിച്ചത് … അതേയ് അവളുടെ ചിരി അല്പം ഉന്തിയ മോണപ്പല്ലു കാട്ടിയിട്ടുള്ള കുഞ്ഞു നുണ കുഴി വിരിഞ്ഞ ചിരി , ആ സമയത് തന്നെ അവന്റെ അടുത്ത നിന്നിരുന്ന ഒരു അമ്മാവൻ അവനോട് സ്വല്പം അടപ്രഥമൻ വിളമ്പാൻ വേണ്ടി കൈ കാണിച്ചു സ്റ്റേജും നോക്കി നിന്നിരുന്ന അർജുനൻ അത് കാണുന്നുകൂടി ഇല്ല ഒടുക്കം ആ അമ്മാവന് വേണ്ടി അടുത്ത് നിന്നിരുന്ന ചേട്ടൻ അർജുനനെ തോണ്ടി വിളിച്ചു , അപ്പോഴാണ് അര്ജുന് ബോധം തിരികെ എത്തിത് , ഉടനെ ആ അമ്മാവന് പായസം വിളമ്പാൻ പോയി , പായസം കൊടുക്കുനിൻടെൽ വീണ്ടും അവന്റെ കണ്ണുകൾ സ്റ്റേജിലേക്ക് പാഞ്ഞു അതേയ് സമയം തന്നെ ഫോട്ടോ പിടുത്തത്തിൽ നിന്ന് കണ്ണ് മാറിയ ചിയിന്നുണ്ട് കണ്ണുകൾ ചെന്ന് എത്തിയത് തന്നെ ഉറ്റു നോക്കി നിക്കുന്ന രണ്ട പൂച്ച കണ്ണുകളിലേക്കാണ് , ഒരു നിമിഷം അവളുടെ കണ്ണുകളും അവന്റെ കണ്ണുകളിലേക്ക് ഉടക്കി പോയി , അതേയ് സമയം തന്റെ മുഖത്തേക്ക് നോക്കി നിന്ന ചിന്നന്റെ മുഖം കണ്ടതും അർജുൻ ആ പരിസരം തന്നെ മറന്നു പോയി , തവി കൊണ്ട് നന്നായി ഇളക്കി എടുത്ത ചൂട് പായസം ആ തവിയോട് തന്നെ ആ അമ്മാവന്റെ കരങ്ങളിൽ വെച്ച് അംഗ കൊടുത്തു , താഴേക്ക് വീണ തൂവാല എടുക്കാൻ കുനിഞ്ഞ അമ്മാവൻ ഉണ്ടോ ഇത് അറിയുന്നു , ചൂട് പായസം വെച്ച ഉള്ള തവി അമ്മാവന്റെ കൈൽ കിട്ടിയതും കൈ തട്ടി തെറിപ്പിച്ചു അമ്മാവൻ ചാടി എഴുനേറ്റു , തട്ടി തെറിപ്പിച്ച പായസം ചെന്ന് എതിതോ അർജുന്റെ കസവു ഷർട്ടിൽ , സഭാഷ് …വേറെ എന്ത് വേണം ഇത് കണ്ടോണ്ട് നിന്ന കഥാ നായികാ പൊട്ടി ചിരികേം ചെയ്തു , പായസം തന്റെ ദേഹത്തേക്ക് വീണപ്പോഴാണ് അര്ജുനന് സ്ഥലകാല ബോധം വന്നത് , നൊടി നേരം കൊണ്ട് കഴിഞ്ഞ അർജുൻ വീണ്ടും ചിന്നുനെ നോക്കുമ്പോ തന്നെ നോക്കി കൈ പൊത്തി ചിരിച്ച സ്റ്റേജിന്റെ പടി ഇറങ്ങുന്ന അവളെയാണ് .
ആ സമയം കൊണ്ട് തന്നെ അർജുൻ അവിടുന്നു എസ്‌കേപ്പ് ആവുകേം ചെയ്തു “cid ….. escape ” ഷർട്ട് നിറയെ പായസവും ആക്കി വന്ന അര്ജുനനോട് വിഷ്ണു കാര്യം തിരക്കി ” എന്ത് പറ്റി അളിയാ .. കാര്യമായി മച്ചാൻ ഇന്ന് ഹാർഡ് വര്കിൽ ആണല്ലോ …. ആരാധികമാരുടെ എണ്ണം കൂട്ടാൻ ആണോടാ തെണ്ടി “

അർജുൻ തന്റെ ഷിർട്ടിലേക്ക് നോക്കിയിട്ടു ” ഒന്നും പറയണ്ട ഒരു അമ്മാവനെ പായസം കുടിപ്പിച്ചതാ …. എടാ നീ ഈ ബക്കറ്റ് ഒന്നു പിടിച്ചേ ഞാൻ പോയി ഈ ഷർട്ട് ഒന്ന് മാറ്റിയിട്ടു വരാം , ഷർട്ട് മാറാൻ അയി തിരികെ പോയ അർജുൻ ബൈക്കിലേക്കു കേറിയപ്പോഴാണ് അകലെ തന്നെ വീക്ഷിച്ചു കൊണ്ട് തന്നെ നിക്കുന്ന ചിന്നുനെ കാണുന്നത് , വീണ്ടും കണ്ണുകൾ ഉടക്കിയ അർജുൻ ഒരു നേർത്ത പുഞ്ചിരി അവൾക്കു സമ്മാനിച്ചു , തിരികെ ചിരിയോടപ്പം എന്തുവാ ചെക്കാ ഇത് എന്നുള്ള രീതിൽ ഉള്ള ഒരു ആക്ഷനും , രണ്ടു കണ്ണുകളും അടച്ചു ചിമ്മിച്ചോണ്ട് വീണ്ടും ഒരു ചിരി അവൾക് നൽകി വീണ്ടും അവന്റെ ഷിർട്ടിലേക്കു നോക്കി നാക് പയ്യെ കടിച്ചു അവന്റെ റോയൽ എൻഫീൽഡ് സ്റ്റാർട്ട് ആക്കി , അവളെ നോക്കി ചിരിയോടെ തന്നെ അവൻ വണ്ടി തിരിച്ചു വീട്ടിലേക്കു വിട്ടു , വീട്ടിൽ എത്തിയ അർജുൻ വേഗം റൂമിൽ എത്തി അലമാരി തുറന്നു , ഏതു ഷർട്ട് ഇടണം ഒടുക്കം മൂലയ്ക്ക് മടക്കി വെച്ചിരിക്കുന്ന അവന്റെ കറുത്ത ഷിർട്ടിലേക്ക് കണ്ണ് പാഞ്ഞു , ഒരു നിമിഷം അവൻ ആലോചിച്ച ആ ഷർട്ട് തന്നെ അവൻ എടുത്ത് അണിഞ്ഞു , ശേഷം വീണ്ടും അവൻ ഓഡിറ്റേറിയത്തിലേക്ക് വണ്ടി വിട്ടു , ആ കറുത്ത ഷർട്ട് അർജുനന്റെ സൗധര്യത്തെ കൂട്ടുന്ന തരത്തിൽ ഉള്ള ഷർട്ട് ആയിരുന്നു , കോളേജിൽ പഠിക്കുന്ന സമയത് ഒരിക്കലേ അവൻ ആ ഷർട്ട് ധരിച്ചിട്ടുള്ളു . ആ സമയത്ത അവനിലേക്ക്‌ എത്തിയ നോട്ടങ്ങൾ അവസാനം അവന്റെ ഉറ്റ സുഹൃത് വിഷ്ണു തന്നെ അവനോട് പറഞ്ഞു ” പൊന്നു മൈരേ നിന്നെ കാണാൻ നല്ല മൊഞ്ചു തന്നെയാ അയിനിടക്ക് ഈ കറുത്ത കോപ്പും ഇട്ടു വന്നാ ബാക്കി ഉള്ള പാവങ്ങൾ നിന്നെ പ്രാകി കൊല്ലുമെടാ തെണ്ടി” സ്വല്പം ചിരിയോടെ കേട്ട് നിന്ന അർജുൻ പറഞ്ഞു ” ശെരി നീ പറഞ്ഞത് കൊണ്ട് ഇനി എന്നെങ്കിൽം ഒരു അനുരാഗം എനിക്കും മൊട്ടിടുവാണേൽ അന്ന് ഞാൻ ഈ ഷർട്ട് അവൾക് വേണ്ടി ഇട്ടോളാം … അതിനു ശേഷം അർജുൻ ഇന്നാണ് ആ ഷിർട്ടു വീണ്ടും ഇട്ടു തിരികെ ഓഡിറ്റോറിയത്തിലേക്ക് പോകുന്നത് , പാർക്കിങ്ങിൽ ഗുഡ് ഗുഡ് ശബ്ദത്തോടെ വണ്ടി കൊണ്ട് നിർത്തിയ അർജുനനെ ഒരു നിമിഷം അവിടെ ചുറ്റുമുള്ളവർ നോക്കി നിന്ന് പോയി , കണ്ണാടിയിൽ നോക്കി ഒന്നൂടി മുടി ഒതുക്കി വെച്ച ശേഷം അർജുൻ വീണ്ടും നടന്നു , അകത്തു എത്തിയ അർജുൻ അവന്റെ പൂച്ച കണ്ണുകൾ ചുമ്മാ ഒന്ന് പായിച്ചു , അതെ അവൻ അന്വേശിച്ച കണ്ണുകൾ അതാ ദൂരെ തന്നെ ഉണ്ട് , അവളും അവനെ ശ്രെധിച്ചു അറിയാതെ തന്നെ അവളുടെ കണ്ണുകൾ പ്രേമർദ്ദമായി അവനെ നോക്കി നിന്ന് പോയി , ഒരു നിമിഷം അവൾ പെട്ടെന്നു എന്തോ ഓർത്ത പോലെ നിന്ന് അവനെ നോക്കി അടിപൊളി ആയിട്ടുണ്ട് എന്ന് കൈ കൊണ്ട് കാണിച്ചു.
അവളെ നോക്കി അസ്സലൊരു പുഞ്ചിരി തിരികെ നൽകി , ആ സമയത് അവന്റെ ചെറിയച്ഛൻ ” അച്ചു നീ ഇതെവിടെ ആയിരുന്നു നിന്ടെ ഫോൺ ഇവിടെ വിളിച്ചിട് കിട്ടുന്നുമില്ല ഇവിടെ ആണെന്ന് അറിയാനും വയ്യ ഇവിടെ ആയിരുന്നു നീയ് , ബാ എല്ലാരും അന്വേഷിക്കുന്നു ഫോട്ടോ പിടുത്തം ഇപ്പോ തീരും , അർജുൻ ചെറിയച്ഛൻ ഒപ്പം സ്റ്റേജിലേക്ക് നീങ്ങി അതോടപ്പം അവന്റെ കണ്ണുകൾ അവളെ പരതി ” ശ്ശെ ആ കുട്ടീനെ കാണാൻ ഇല്ലലോ അതും ഓർത്തു അവൻ സ്റ്റേജിൽ ചെന്നു , ചേട്ടന്റെ കയ്യിന്നു ഒരു ഞൊട്ടു കിട്ടിയപ്പഴാണ് അവൻ ചേട്ടനെ ശ്രെദ്ധിക്കുന്നേ തന്നെ ” എന്റെ കല്യാണം ആണ് …. അങ്ങേക്ക് സമയം ഉണ്ടെകിൽ കൂടെ നിന്നൊരു പടം പിടിച്ചാ കൊള്ളായിരുന്നു ….അല്പം കളിയാക്കികൊണ്ട് ചിരിയോടെ പറഞ് ഫോടോഗ്രഹിക് മുന്നിൽ റെഡി അയി , ശേഷം ചെട്ടയുടെ പെണ്ണിനെ കുശലങ്ങൾ അന്വേഷിക്കുകേം ചെയ്തു ….” കൂടുതൽ ഒന്നും പറയാൻ ഇല്ല വരാൻ ഉള്ളത് വഴിൽ തങ്ങില്ലലോ അനുഭവിച്ചോളു ചേട്ടത്തി …” ഒരു കൊച്ചു കൊട്ട് ചേട്ടന് ചേട്ടത്തിക് കൊടുത്തിട്ട് തിരികെ ഇറങ്ങി

ആ സമയം അവനെ നോക്കി നിന്ന വിഷ്ണു അവന്റെ അടുത്ത വന്നിട്ട് ” സത്യം പറയടാ …. ഞാൻ അറിയാതെ ഏതാവള നിന്ടെ അകത്തു കേറീത് …” ഒരു നിമിഷം അവനെ നോക്കി പെട്ടെന്നു ഒരു ചിരി ചിരിച്ചിട് ” പോടാ പന്നി വേറെ ഷർട്ട് മാറാൻ പോയപ്പോ പെട്ടെന്നു ഇതാ കിട്ടീത് അതും കേറ്റി ഇട്ടു ഇങ് പോന്നതാ …. ” മോനെ അച്ചു നീ ആരെ ഊശി ആകാൻ നോക്കിയാലും എന്റെ അടുത്ത മാത്രം വേണ്ടാ കേട്ടോ …. നീ ഒരുത്തിന്റെ മുന്നിൽ നോക്കി ഇളിക്കുന്നെ ഒക്കെ ഞാനും ശ്രെധിച്ചായിരുന്നു …. സത്യം പറയടാ എന്താ സംഭവം …വിഷ്ണുന്റെ ചോദ്യം കേട്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും പയ്യെ അവൻ ചരിച്ചോണ്ട് ” ഒന്നും ഇല്ലടാ പറയറൊന്നും ആയിട്ടില്ല …ആദ്യായിട്ട് ഒരു spark അടിച്ചോ എന്നൊരു സംശയം …. ചിരിയോടെ കേട്ട് നിന്ന വിഷ്ണു ” ഒടുക്കം നിനക്കും …… ഹ്മ്മ് ഹ്മ്മ് നടക്കട്ടെ മോനെ … പിന്നെ ഇത് വല്ലതും ആ ആരതി അറിഞ്ഞാ അവളെ പോയി തട്ടും …ഹി ഹി …. ഒടുക്കം കൊറേ അപ്സരസ്സുകളുടെ പ്രാക്കും ..അതും മറക്കല്ലേ അളിയാ” വിഷ്ണുന്റെ മറുപടി കേട്ട് ചിരിച്ച തലയാട്ടി അവൻ വെളിലേക്ക് നീങ്ങി …. അവളെ അന്വേഷിച്ചു ഇറങ്ങിയ അര്ജുനന് പക്ഷെ നിരാശ ആയിരുന്നു ഫലം … രാത്രിയുടെ യാമത്തിൽ അവന്റെ അകത്തു ഇന്ന് നടന്ന കാര്യങ്ങൾ ഒരു ചിത്രം പോലെ ഓടുകയായിരുന്നു ….പക്ഷെ ആര് ഇവിടെ എന്നൊന്നും അറിയാൻ കഴിഞ്ഞില്ലാലോ …. ഇനി കാണാൻ സാധിക്കുമോ ചെറിയൊരു സങ്കടം തോന്നി എങ്കിലും ഒരു ശുഭാപ്തി അവന്റെ ഉള്ളിൽ നിറഞ്ഞിട്ടുണ്ടായിരുന്നു നാളെ വിഷ്ണുനോട് തന്നെ സഹായം തേടണം ……… ഒടുവിൽ തന്നെ തലയിണയും ചേർത്ത് പിടിച്ചു നിദ്രയിലേക്ക് വീണു ……….
ശേഷം പിന്നാലെ …….

Comments:

No comments!

Please sign up or log in to post a comment!