ഒരു ക്രിസ്തുമസ്സ് പ്രണയ കഥ

പ്രിയപ്പെട്ട എന്റെ സ്നേഹം നിറഞ്ഞ വായനക്കാരെ……

ഇത് ഒരു കമ്പി കഥ അല്ല…

ഇത് ഒരു പ്രണയ കഥ യാണ്…

കമ്പി ഒട്ടും ഇല്ല….

കമ്പി കണ്ണ്  കൊണ്ട് ഇത് വായിക്കരുത് എന്ന് അഭ്യർഥിക്കുന്നു

ശരീര   വർണന  കളോ കമ്പിയോ ഇല്ലാത്ത  കഥ

കോടമഞ്ഞ് കുളിരണിയുന്ന സൗന്ദര്യവും കാപ്പിപ്പൂക്കളുടെ വശ്യഗന്ധവും അവരെയൊരു സ്വപ്നാലസ്യത്തിലേക്ക് വഴുതി വീഴ്ത്തുന്നതായിരുന്നു.

ചെറിയ കുന്നുകളും താഴ്വരകളും അരുവികളും തടാകങ്ങളും എല്ലാം മതിവരുവോളം കണ്ടാസ്വദിച്ചു. …………..

ആകാശനീലിമ തരുന്ന മഞ്ഞുനനവാർന്ന കുളിർക്കാറ്റിലൂടെ

വരുന്ന ഏലപ്പൂക്കളുടെ പരിമളം, അവിടെയുള്ള  മനുഷ്യർ, അവരുടെ വേഷം, ജീവതചര്യകൾ, ആരാധനാലയം അങ്ങനെന്തൊക്കെ….

മതി വരുവോളം കണ്ടു, അനുഭവിച്ചു, ആസ്വദിച്ചു.

രാത്രിയുടെ ഒരോ യാമങ്ങൾ കഴിയുമ്പോഴും ഈ മധുരമുള്ള നിമിഷങ്ങൾ അവസാനിക്കരുതേ എന്ന് പ്രാർത്ഥിച്ചു  സുന്ദര  നിമിഷങ്ങൾ.

ഈ തണുപ്പുള്ള രാത്രിയിലെ ഒരോ നിമിഷങ്ങളും എത്ര സുന്ദരങ്ങളായിരുന്നു.

മൂടൽമഞ്ഞിനെ വകഞ്ഞു മാറ്റിക്കൊണ്ട് കാർ സാവധാനം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.

മൂന്നാറിലേക്കുള്ള നീണ്ട ഒരു യാത്രയിലായിരുന്നു ആ യുവമിഥുനങ്ങൾ.

തേയില നുള്ളുന്ന സ്ത്രീകൾ വരിവരിയായി പാതയുടെ ഓരം ചേർന്നു പോകുന്നത് ഇടയ്ക്കൊക്കെ കാണാം.

പല സിനിമകളിലും അങ്ങനെ കണ്ടിട്ട് ഉണ്ടെങ്കിലും ഇപ്പോൾ നേരിട്ട് കാണുന്നു

. പിന്നെ വഴിയുടെ വശങ്ങളിൽ കുപ്പികളിൽ നിറയെ കാട്ടുതേനുമായി ആവശ്യക്കാരെ കാത്തുനിൽക്കുന്നവർ. തമിഴ് ചുവയുള്ള മലയാളത്തിൽ അവർ പലരെയും വിളിക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്.

ഒരു ഹണിമൂൺ ട്രിപ്പിന്റെ എല്ലാ മൂഡും നിറഞ്ഞതായിരുന്നു അവരുടെ യാത്ര.

മടിയിൽ ഉറങ്ങിക്കിടക്കുന്ന നാൻസിയുടെ  അലസമായ മുടിയിഴകളിൽ സ്റ്റീഫൻ  വിരലോടിച്ചുകൊണ്ടിരുന്നു. മൂന്നു നാലു ദിവസങ്ങളായി ഉറക്കം കുറഞ്ഞ രാത്രികളായിരുന്നു. ഏറെ വൈകിയായിരിക്കും മിക്കവാറും ഉറങ്ങുന്നത്.

ശാന്തമായി ഉറങ്ങിക്കോട്ടെ,

സ്റ്റീഫൻ  മനസ്സിൽ ഓർത്തു. അവളുടെ നീണ്ട മുടിയിഴകളിൽ വീണ്ടും വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു.

അവൾക്ക് അവനോട് ഏറെ . കഥകളും വിശേഷങ്ങളും ഏറെ പറയാനുണ്ടായിരുന്നു ഇരുവർക്കും. രാത്രികൾക്ക് ഏറെ ദൈർഘ്യം ഉണ്ടാകണമേയെന്ന് ആഗ്രഹിച്ച നാളുകൾ. ഹെയർപിൻ വളവുകൾ താണ്ടി കാർ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.

നാൻസി  വീണ്ടും ഉറക്കക്ഷീണത്തോടെ സ്റ്റീഫന്റെ  തോളത്തേക്ക് ചാഞ്ഞ് കിടന്നുകൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഇരുന്നു.



നാൻസിയുടെ പഠിപ്പെല്ലാം കഴിഞ്ഞു റിസൾട്ട് വന്നിട്ട്  ഒരു മാസത്തിനുള്ളിലായിരുന്നു വിവാഹം. അതുകൊണ്ടുതന്നെ കൂടുതലൊന്നും പ്ലാൻ ചെയ്യാൻ സ്റ്റീഫനായില്ല . ആറു വർഷമായി ഐ. ടി കമ്പനിയിലായിരുന്നു സ്റ്റീഫൻ .

വല്യ ബിസിനസ് കാരനായ അപ്പച്ചന്റെയും അമ്മച്ചിയുടെയും ഒരേ ഒരു മകൾ ആയിരുന്നു നാൻസി

നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് അവർ വിവാഹിതർ ആയത് ,

സെരിക്കും പറഞ്ഞാൽ വിവാഹിതർ ആയതാണോ, അല്ല ഒളിച്ചോടിയതല്ലേ

ഒളിച്ചോടിയതല്ല , സ്റ്റീഫന്റെ ജീവിതത്തിലേക്ക് അവൾ വന്നതല്ലേ

മൂന്നാർ  നാൻസിക്ക്   ഏറ്റവും ഇഷ്ടപെട്ട സ്ഥലം ……….

മഞ്ഞു പുതച്ചു കിടക്കുന്ന മൊട്ട കുന്നുകൾ………….

നഗരത്തിലെ തിരക്കിൽ നിന്നും ശുദ്ധവായു സൊസിക്കാൻ പറ്റിയ ഇടം……………

അകലെ  മലകളിലേക്ക് നോക്കി ഇരിക്കാൻ നല്ല രസം………

അത് സ്റ്റീഫന്റെ അടുത്തിയിക്കുമ്പോൾ, മണിക്കൂറുകൾ കടന്നു പോകുന്നത് അവൾ അറിയാറില്ല

‘‘എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇടം. ചെറുപ്പത്തിൽ എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു………….’’

നാൻസി  ഓർത്തു.

കുളിച്ചു ഫ്രഷായി ബാൽക്കണിയിൽ നിന്ന് പുറത്തെ കാഴ്ചകളിലേക്ക് നോക്കി നാൻസി  അല്പനേരം നിന്നു. വീശിയടിക്കുന്ന മഞ്ഞുനനവാർന്നകാറ്റ്. അങ്ങകലെ ആകാശനീലിമയിലൂടെ മഞ്ഞുമേഘങ്ങൾ ഒഴുകി നടക്കുന്നതു വ്യക്തമായി കാണാം. പകലിന്റെ അന്ത്യത്തിൽ സന്ധ്യ വന്നു പരന്നിരുന്നു. സായാഹ്നങ്ങൾ വന്ന് ആകാശമേഘങ്ങളിൽ ചായമിടുന്നതു കാണാൻ എന്തു രസം.

പല  പ്രാവശ്യം കോളേജിൽ നിന്ന് ടൂറിന് മൂന്നാറിൽ വന്നെങ്കിലും ടീച്ചർമാരുടെയും സിസ്റ്റർമ്മാരുടെയും ചിട്ടയിലും നിയന്ത്രണത്തിലും മറ്റുമായിരുന്നു. അന്നാ നിയന്ത്രണങ്ങൾ ആവശ്യമായിരുന്നു. പക്ഷെ ഇന്നു വളരെ സ്വതന്ത്രമായി. കാട്ടിലൂടെ മരച്ചില്ലകളിലേക്ക് മാറി മാറി പറക്കുന്ന ഇണക്കുരുവികളെ പോലെ… ഞങ്ങൾ

എനിക്കും സ്റ്റീഫനുമിടയിൽ  സ്നേഹവും പ്രണയവും അല്ലാതെ ഒരു ബന്ധനങ്ങളും ഇല്ല.

പപ്പയുടെയും മമ്മിടെയും കൂടെ എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു. അന്നൊന്നും കാണാത്ത എന്തെല്ലാം ഇന്നു കാണുന്നു …!

പൂക്കൾ, പൂനിലാവ്, നീലനിശീഥിനി അങ്ങനെന്തൊക്കെ….

മഞ്ഞുപൊഴിയുന്ന ഡിസംബറിൽ ആദ്യമായി ഇവിടെ….

ഒരു വർണ്ണപതംഗമായി മാറിയതു പോലെ….

എന്റെ സങ്കല്പ ചക്രവാളത്തിലെ സുന്ദര നിമിഷങ്ങളിലൂടെയാണ് പൊയ്ക്കോണ്ടിരിക്കുന്നത്.

മധുവിധു രജനികൾ മതിവരുവോളം ആസ്വദിച്ചു.

പ്രഭാതത്തിൽ വിടരുന്ന പൂക്കളിൽ തേൻ നുകരാൻ ആവേശത്തോടെ വരുന്ന കരിവണ്ടുകളെ പോലെ…

ആ മന്മദരാത്രികൾ,

ഹൊ…

പഞ്ചേന്ദ്രിയങ്ങളെ ഉണർത്തിയ ആ രാത്രികൾ,

ഓർക്കുമ്പോൾ തന്നെ ശരീരത്തിലൂടെ എന്തോ അരിച്ചിറങ്ങുന്നപോലെ….


ഇവിടെ സ്റ്റീഫന്റെ കൂടെ  കുറച്ച് ദിവസങ്ങൾക്കൂടി നിൽക്കാൻ പറ്റിയിരുന്നുവെങ്കിൽ…

നാൻസിയുടെ  ചിന്തകൾ അങ്ങനെ പോയി. സന്ധ്യയുടെ ചായക്കൂട്ടുകൾ പതിയെ മാഞ്ഞുപോയിരുന്നു. ഇരുട്ടു കനം വച്ചു തുടങ്ങി.

കിഴക്കുനിന്നുവന്നൊരു മൃദുലമായ കാറ്റ് അവളുടെ മേനിയിൽ മുത്തമിട്ട് എങ്ങോട്ടോ കടന്നുപോയി.

ജനലിനരികിൽ ആകാശത്തിലേക്ക് നോക്കി നിൽക്കുന്ന അവളുടെ  പിന്നിൽ അവൻ വന്നു നിന്ന്

അവൻ അവളെ അരകെട്ടിലൂടെ  കെട്ടി പിടിച്ചിട്ട തന്നിലേക്ക് ചേർത്ത്

അവളുടെ ഇളം ചൂട് അവന്റെ നെഞ്ചിൽ പടർന്നു

അവളപ്പോൾ ഒന്ന് പിന്തിരിഞ്ഞു

അവളുടെ റോസാ പൂ ഇതള് പോലുള്ള ചെൻ ചുണ്ടുകളിൽ അവന്റെ ചുടു ചുംബനങ്ങൾ ഏറ്റിട്ട്  ഒരു സുഖത്തിന്റെ മാസ്മരികയിൽ  അവൾ  ലയിച്ചു

അവന്റെ കൈകൾ  അവളുടെ മാംസ നിബിഡ മായ നെഞ്ചിലേക്ക് പോയപ്പോൾ

അവൾ തടഞ്ഞു

“ വേണ്ട ട്ടോ …………….”

കൊഞ്ചി കൊണ്ട് അവൾ പറഞ്ഞു

“ കൊതിയാ………………”

“ വേണ്ട ട്ടോ…………”

അവൾ അവനെ തള്ളി മാറ്റി

അവളുടെ കൊഞ്ചലുകൾക് എന്താ ഭംഗി

കരിമഷി ഇട്ട അവളുടെ കണ്ണിൽ നാണം കൂടി കൂടി വരുന്നു

അവൻ അവളെ പൊക്കി എടുത്തിട്ട ബെഡിലേക്കിട്ടു

ഇപ്പോളും ഒരു കുട്ടിത്തം മാറിയിട്ടില്ല അവൾക്ക്

അല്ലെങ്കിലും സ്റ്റീഫന്റെ കൂടെ ആകുമ്പോൾ അവൾ ഒരു ചെറിയ കുട്ടിയെ പോലെയാണ്

സെരിക്കും പറഞ്ഞാൽ സ്റ്റീഫന്റെ പൂച്ച കുട്ടി

പ്രഭാതത്തിൽ ആകാശമേഘങ്ങളിൽ സൂര്യകിരണങ്ങൾ പതിയും മുമ്പേ സ്റ്റീഫൻ  ഉണർന്നിരുന്നു. അലസമായി കിടന്ന നേർത്ത നൈറ്റ് ഗൗണിൽ നാൻസി  ഉറങ്ങുകയാണ്.

ഇരുളല ചിതറി പുലരി ഉണർന്നു. പ്രഭാതം അതിന്റെ എല്ലാ അവസ്ഥയിലും വിടർന്നിരുന്നു. തേൻക്കുരുവികൾ ആവേശത്തോടുകൂടി ചുണ്ടുകൾ ആഴ്ന്നിറക്കി പൂക്കളിൽ നിന്നു തേൻ വലിച്ചു കുടിക്കുകയാണ്.

പ്രിയനു പകർന്നു കൊടുക്കുന്ന പ്രണയവികാര ചഷകങ്ങളായി ഇരുവരും മാറിയിരുന്നു… സ്റ്റീഫൻ  അല്പനേരം കൂടി ബെഡിൽ ഇരുന്നു നാൻസിയുടെ  തുടുത്ത കവിൾത്തടങ്ങളിൽ വിരലുകളോടിച്ചു. അല്പം കൂടി ഉറങ്ങിക്കോട്ടെ….

ക്ഷീണം കാണും.

“ പാവം…………..”

ഇരുവരും പിന്നെ  മൂന്നാറിന്റെ ഭംഗി ആസ്വദിച്ചു നടന്നു. പച്ചപുല്ലുകളാൽ നിറഞ്ഞ മൊട്ടക്കുന്നുകളും താഴ്വരകളും എക്കോ പോയിന്റും വരയാടുകൾ നിറയെയുള്ള മലഞ്ചരിവുകളും എല്ലാം… എല്ലാം..

“കുന്നിൻമുകളിൽ കൂട്ടമായി വിരിഞ്ഞു നിൽക്കുന്ന കുറിഞ്ഞിപ്പൂക്കൾ

കാണുമ്പോൾ  അവളുടെ മനസ്സ് സ്നേഹത്താൽ വിരിഞ്ഞ   പോലെ

ഇന്നത്തെ രാത്രി അവർക്കു വളരെ വിലപ്പെട്ടതാണ്.
മൂന്നാറിലെ ഈ രാത്രിയോടുകൂടി ഹണിമൂൺ യാത്രകൾക്ക് വിട പറയുന്നു. നാളത്തെ പകൽ അവസാനിക്കുന്നത് ക്രിസ്മസ്സ് രാവിനെ വരവേറ്റുകൊണ്ടായിരിക്കും. എല്ലാവര്ക്കും എല്ലാവരോടുമൊത്തൊരു ക്രിസ്മസ്സ്. ഞങ്ങളുടെ ആദ്യത്തെ ക്രിസ്മസ്സ്.

ഞങ്ങള്ക് ഞങ്ങളുടേത്   മാത്രമായ  ക്രിസ്തുമസ്സ് ,

എനിക്കോ

മമ്മി ചെറുപ്പത്തിലേ പോയി

പിന്നെ  പപ്പാ വേറെ വിവാഹം കഴിച്ചു

പപ്പയുടെ മരണ ശേഷം മമ്മിയുടെ ദുഷിച്ച നടപ്പു

ചെറുപ്പത്തിലേ ഒറ്റപെടലുകൾ…………….

കരയാത്ത രാത്രികൾ ഇല്ല…………….

പിന്നെ  രണ്ടാനമ്മയുടെ  ആങ്ങളയുടെ മകന് മായി അവർ എന്റെ അനുവാദം കൂടാതെ വിവാഹം ഉറപ്പിച്ചു

തന്നോട് ചോദിക്കാതെ തന്റെ ഇഷ്ടം നോക്കാതെ

തന്നെ ഇഷ്ടം ആയിട്ടൊന്നും അല്ല

പിന്നെ  തന്റെ സ്വത്തിലുള്ള   അത്യാഗ്രഹം

അപ്പോൾ രണ്ടു വഴിയേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളു

ഒന്നുകില് മരണം, അല്ലെങ്കിൽ സ്റ്റീഫൻ

ഒരിക്കൽ മൂന്നാർ കാണാൻ വരുമ്പോൾ ആണ് തേയില കമ്പനിയും കാണാൻ വരുമ്പോൾ അവിടെ വച്ചാണ് സ്റ്റീഫൻ പരിചയ പെടുന്നത്

ആരോടും അധികം സംസാരിക്കാത്ത

എന്നാൽ എപ്പോളും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉണ്ടാകും

കാലുകൾക്കു മുടന്തു ഉള്ള എന്നെ എന്തോ സ്റ്റീഫൻ സ്രെധിച്ചു

തേയില കമ്പനി കാണാൻ എല്ലാവരും മല മുകളിലേക്ക് ഓടുമ്പോൾ ഞാൻ മാത്രം പിറകിൽ , ഈ കാലും വച്ചിട്ട്

സ്റ്റീഫൻ എന്റെ കൈ പിടിച്ചു സഹായിച്ചു

എന്തോ ഉള്ളിൽ എവിടെയോ അപ്പോൾ ഒരു സന്തോഷം  കിട്ടിയ പോലെ

ഒറ്റപ്പെടലിൽ നിന്നും മനസ്സിന് എന്തോ പോലെ

അന്ന് മൂന്നാറിൽ നിന്നും യാത്ര പറഞ്ഞു പോകുമ്പോൾ രണ്ടു പേരും നമ്പറുകൾ കൈ മാറി

ആദ്യമൊന്നും വിളിച്ചില്ല…..

പിന്നെ കുറേശേ വിളിയായി……….

പിന്നെ ആ വിളി മണിക്കൂറുകളോളം നീണ്ടു പോയി

വിശേഷങ്ങൾ പറയും

ഞാൻ എന്റെ സങ്കടങ്ങൾ പറയും, അപ്പോൾ സ്റ്റീഫൻ ആസോസിപ്പിക്കും

രാത്രി മണിക്കൂറുകളോളം സംസാരിക്കും

സ്റ്റീഫനോ പല കാര്യങ്ങൾ പറയുമെങ്കിലും ജീവിതത്തെ കുറിച്ച അധികം സംസാരിച്ചില്ല

ഞാൻ ചോദിച്ചുമില്ല

പിന്നീട ഒരിക്കൽ വീണ്ടും ഞാൻ മൂന്നാർ കാണാൻ വന്നു അന്നാണ് സ്റ്റീഫൻ സ്റ്റീഫന്റെ ജീവിത കഥ പറയുന്നത്

പാവം………………

എന്റെ മടിയിൽ കിടന്നു പൊട്ടി പൊട്ടി കരഞ്ഞു…………….

എനിക്കോ ഒന്ന് അസോസിപ്പിക്കാനോ പറ്റിയില്ല

ആ ചിരിക്കുന്ന മുഖമുള്ള സ്റ്റീഫൻ ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കി നടക്കുന്നു

അപ്പോൾ എനിക്ക് സ്റ്റീഫനോടുള്ള  പ്രണയം കൂടി കൂടി വന്നു

പ്രണയം ആണോ………….
.

അറിയില്ല…………….

സ്റ്റീഫൻ ഇല്ലാതെ  പറ്റാതെ ആയി

. ഇടയ്‌ക്കൊരു തണുത്തകാറ്റ് വീശിയടിച്ചു കടന്നു പോയി. നാൻസി  കൊണ്ട് തല മൂടി കഴുത്തിനു ചുറ്റും മഫ്ളർ ഇട്ടു. കുറെദൂരം മുന്നോട്ട് നടന്നു. വഴിവിളക്കിന്റെ വെട്ടത്തിൽ വിജനമായ വഴികൾ. വീടുകളുടെ മുറ്റത്തു ക്രിസ്മസ്സ് വിളക്കുകൾ മിന്നിത്തെളിയുന്നു. ക്രിസ്മസ്സ് രാത്രികളിൽ നീലാംബരത്ത് തെളിയുന്ന നക്ഷത്രങ്ങളെ അവർ വ്യക്തമായി കണ്ടു. ദൂരെയെവിടെയോ കരോൾ സംഘങ്ങളുടെ പാട്ടുകൾ കേൾക്കാം.

ദൈവപുത്രന്റെ ജനനം വിളിച്ചറിയിക്കുന്നവർ.

കുറെ മുന്നോട്ടു നടന്നപ്പോഴാണ് കുന്നിൻ മുകളിൽ സ്കോട്ടീഷ് മാതൃകയിലുള്ള കല്ലുകൊണ്ടു നിർമ്മിച്ച ഒരു പഴയപള്ളി അവരുടെ ശ്രദ്ധയിൽപ്പെട്ടത്. യുറോപ്പ്യൻ രാജ്യങ്ങളിലാണ് സാധാരണയായി ഇത്തരം പള്ളികൾ കാണുന്നത്. കൗതുകകരമായി തോന്നിയ ആ ദേവാലയം കാണാൻ സൈപ്രസ്സ് മരങ്ങളുടെയും പൈൻ മരങ്ങളുടെയും ഇടയിലൂടെയുള്ള പാതയിൽ അവർ ആ രാത്രിയിൽ കുന്നിൻ മുകളിലേക്ക് നടന്നു. പുല്ലുകളിൽ മഞ്ഞുത്തുള്ളികൾ തൂവെള്ള രോമക്കുപ്പായമണിഞ്ഞതു പോലെ… പുല്ലുകളിലും പൂക്കളിലും എങ്ങും മഞ്ഞുകണങ്ങൾ മാത്രം. രാത്രിയുടെ അരണ്ട വെളിച്ചത്തിൽ പള്ളിയുടെ വാതിലിന്റെ വശങ്ങളിലെ കൽപ്പടിയിൽ അവർ ഇരുന്നു.

ഡിസംബറിലെ മഞ്ഞുപെയ്യുന്ന ആ രാത്രിയിൽ ഒരു പുതപ്പിന്റെ കീഴിൽ ഇരുവരും പള്ളിയുടെ വാതിൽപ്പടിയിൽ ഇരുന്ന് അറിയാതെ ഉറങ്ങിപ്പോയി. മഞ്ഞു പെയ്തിറങ്ങുന്ന ക്രിസ്മസ്സിലെ ആ പാതിരാവ്, ഉണ്ണിയേശുവിന്റെ ജനനം അറിയിക്കാൻ കരോൾ സംഘങ്ങൾ വീടുകൾ തോറും പോകുന്ന പാതിരാവ്, നിശാശലഭങ്ങളും രാക്കിളികളുമെല്ലാം തണുത്തുറങ്ങുന്ന ആ പാതിരാവ്. നീലാകാശത്തെ നക്ഷത്രകന്യകമാർ ഭൂമിയിലേക്കിറങ്ങുന്ന പാതിരാവ്. ഉറങ്ങാത്ത ആകാശത്തിലെ നക്ഷത്രങ്ങളെ സാക്ഷിയാക്കി സ്റ്റീഫന്റെ  മടിയിൽ തലചായ്ച്ച് നാൻസി  ഉറങ്ങുകയാണ്. രാവിന്റെ നിശ്ശബ്ദത അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു.

ഏറെ നേരത്തെ മയക്കത്തിന് ശേഷം നാൻസി  ഉണർന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു. അല്പം അകലെ കുന്നിൻ മുകളിലുള്ള സെമിത്തേരിയിലെ ശവക്കല്ലറയിൽ നേർത്ത വെട്ടം പരക്കുന്നു. തൂമഞ്ഞു മന്ദം മന്ദം ഒഴുകിയ രാവിൽ നിറയെ കുന്തിരിക്ക സുഗന്ധം എങ്ങും പരന്നിരുന്നു. കുതിരവണ്ടികൾ വേഗത്തിൽ ഓടി വരുന്ന ശബ്ദം കാതുകളിൽ മുഴങ്ങി. ആരോ പിയാനോയിൽ വായിച്ച ശോകരാഗം എവിടെ നിന്നോ കേൾക്കാം. ഉയരത്തിലുള്ള പള്ളിമണികൾ ആർത്തലച്ചുകൊണ്ടിരുന്നു. പള്ളിയ്ക്കുള്ളിലെ ക്ലോക്കിൽ രണ്ടു മണി അടിച്ചത് വാതിൽപ്പടികളിലിരുന്നവർ കേട്ടു.

നടുക്കം മാറാതെ നാൻസി , സ്‌റ്റീഫനെ   തട്ടി  ഉണർത്തി  . അല്പസമയത്തിന് ശേഷം, എല്ലാം നിശ്ശബ്ദമായതു പോലെ. ഇപ്പോൾ കുതിരക്കുളമ്പടി ശബ്ദങ്ങളില്ല, പള്ളിമണിയൊച്ചയില്ല…. നിശ്ചലം.

എങ്ങും നിശ്ശബ്ദത മാത്രം. നേർത്ത പ്രകാശത്തിലെ പുകമഞ്ഞിൽ പെട്ടെന്നാണ് സ്വർണ്ണത്തലമുടിയുള്ള സുന്ദരിയായ ഒരു പെൺകുട്ടി കൈയിൽ പൂക്കളുമായി ശവക്കല്ലറക്കരികിൽ പ്രത്യക്ഷപ്പെട്ടത്. അവർ ആരെയോ തിരയുകയാണ്. നിമിഷങ്ങൾക്കകം കൈയിൽ പനിനീർ പുഷ്പങ്ങളുമായി വെള്ളവസ്ത്രങ്ങളണിഞ്ഞ് ഒരു യുവാവും പ്രത്യക്ഷപ്പെട്ടു.

ഇരുവരും ആ കാഴ്ചകളിൽ സത്ബദരായി… പിയാനോയിൽ നിന്നും വരുന്ന നേർത്ത വിഷാദസംഗീതം അവിടെയെങ്ങും അലയടിച്ചുകൊണ്ടിരുന്നു. ഭയന്നു വിറച്ച നാൻസി , സ്റ്റീഫന്റെ  കൈകളിൽ മുറുകെ പിടിച്ച് ഒരു ഷാളിന്റെ കീഴിൽ ആ കൽപടിയിൽ തന്നെ ഇരുന്നു. നേർത്ത പ്രകാശത്തിൽ ആ രണ്ടു രൂപങ്ങൾ ശവക്കല്ലറയ്ക്കരികിൽ അല്പനേരം നിന്നു.

വീണ്ടും കുതിരക്കുളമ്പടികളുടെയും പള്ളിമണികളുടെയും ശബ്ദങ്ങൾ. പിയാനോയിൽ നിന്നു വരുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ആ രണ്ടു രൂപങ്ങൾ അപ്രത്യക്ഷമായി. കുതിരക്കുളമ്പടിയുടെ ശബ്ദങ്ങൾ പതിയെ പതിയെ നേർത്തില്ലാതായി. ആ തണുത്ത അന്തരീക്ഷത്തിൽ പോലും അവരെ വിയർക്കുന്നുണ്ടായിരുന്നു. വാതിൽപ്പടിയിൽ നിന്നേഴുന്നേറ്റ് നാൻസിയുടെ  കൈയിൽ മുറുകെപ്പിടിച്ച് വേഗത്തിൽ റിസോർട്ടിലേക്ക് ഓടി. ഭയന്നുവിറച്ച മനസ്സുമായി ഓടിയും നടന്നും അവർ ഏറെ ക്ഷീണിച്ചിരുന്നു.

ഫ്ലാസ്ക്കിൽ നിന്നു വെള്ളം കുടിച്ചു റിസോർട്ടിലെ റൂമിൽ ഇരിക്കുമ്പോഴും നാൻസിയുടെ  കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ജനാല ചില്ലുകളിൽ മഞ്ഞുകണങ്ങൾ ഒലിച്ചിറങ്ങുന്നതു കാണാം. പുറത്ത് ഡിസംബർ മാസത്ത് കൊടുംതണുപ്പ്

. ഫ്ളാസ്ക്കിൽ നിന്ന് വീണ്ടും വെള്ളം കുടിക്കുമ്പോഴും നാൻസിയുടെ കിതപ്പ് മാറിയിട്ടില്ലായിരുന്നു.

ആ രൂപങ്ങൾ തങ്ങളിലേക്ക് ഓടിവരുന്ന പോലെ

പെറ്റെന്ന്ആണ് കറന്റ് പോയത്

വിലക്ക് കത്തിക്കാൻ സിഗരറ്റ് ലാംബ നോക്കിയിട്ടും കാണുന്നില്ല

ഇവിടെ ഇപ്പോൾ വച്ചത് ആണല്ലോ………………

നാൻസി സ്വയം പറഞ്ഞു

അപ്പോൾ ആണ് കിച്ചണിൽ   നിന്നും പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടത്

നാൻസി പേടിച്ചു വിറച്ചു

“ സ്റ്റിഫാ  സ്റ്റിഫാ…………….”

അവൾ ഉറക്കെ വിളിച്ചു അവന്റെ ഒച്ച അവിടെ ഒന്നും കേട്ടില്ല

ഒരു വെളുത്ത രൂപം ജനലിനു പുറത്തുകൂടെ പോകുന്നത് അവൾ കണ്ടു

മുടി അഴിച്ചിട്ടിട്ട് ഒരു വെളുത്ത രൂപം

അവൾ ആകെ പേടിച്ചു

നിലവിളിച്ചു

അവളുടെ നിലവിളി അവിടെ ആരും കേട്ടില്ല

ആ തണാവത്തും  അവൾ വിയർത്തു കുളിച്ചു

അവൾ അവരുടെ മുറിയിലെ കണ്ണാടിയിൽ ഒരു നിഴൽ

മുടി അഴിച്ചിട്ട അവൾക്ക് പുറകിൽ ഒരു രൂപം

അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി

അപ്പോൾ അതിനെ കാണാനില്ല

എവിടേക്ക് പോയി

അവൾ പേടിച്ചു തല കറങ്ങി വീണു

സ്റ്റീഫ  ഇന്നലെ എന്താണ് സംഭവിച്ചത് എനിക്ക് ഒന്നും ഓര്മ ഇല്ല

ആ രൂപം…………..

ഏതോ രൂപം ഓടിവരുന്നത് ഓര്മ ഉള്ളു…………

പിന്നെ ഒന്നും ഓര്മ ഇല്ല………

അത് കേട്ട്  സ്റ്റീഫൻ ചിരിച്ചു

സ്റ്റീഫൻ എവിടർന്നു , ഞാൻ കുറെ വിളിച്ചാലോ……….

രാവിലെ

അവരുടെ മുറിയിലെ  മേശപ്പുറത്തുള്ള  ആ വെള്ള കടലാസ്സിൽ അവർ കണ്ടു

“ താങ്ക്സ്…………”

“ താങ്ക്സ്………….”

രണ്ടു പ്രവാസം താങ്ക്സ് എന്ന് എഴുതിയിരിക്കുന്നു

പിന്നെ അതിനു മുകളിൽ ഒരു റോസാ പുഷ്പവും

അവർക്ക് ഒന്നും മനസിലായില്ല

രണ്ടു പേരും നഗ്നരായി കിടന്നു ഉറങ്ങുകയായിരുന്നു

ഇതിപ്പോൾ എന്താണ് സംഭവിച്ചത്

അവർ പരസ്പരം മുഖത്തേക്ക് നോക്കി

രണ്ടപ്പേരുടെയും ശരീരം മുഴുവനും നുറുങ്ങുന്ന വേദന

ഇന്നലെ ശവക്കല്ലറയിൽ  കണ്ട രൂപങ്ങൾ അവർ ആരൊക്കെയായിരുന്നു…? ആരെ അടക്കം ചെയ്ത കല്ലറയായിരുന്നു അവിടെ കണ്ടത്…?

ആ പാതിരാത്രിയിൽ അവർ എന്തിനവിടെ വന്നു…? ഇന്നലെ രാത്രി നടന്ന  നടന്ന ഭയപ്പെടുത്തുന്ന ഓർമ്മകൾ അവരെ വേട്ടയാടിക്കൊണ്ടിരുന്നു. നേരം വെളുത്തിട്ടും ആ ഓർമ്മകൾ അവരിൽ നിന്നും മാഞ്ഞു പോകുന്നില്ല

. ഇന്നത്തെ സന്ധ്യ, ക്രിസ്മസ്സ് രാവാണ് എന്ന ചിന്തക്കൾക്കപ്പുറം മറ്റൊരു ചിന്ത സ്റ്റീഫന്റെ  മനസ്സിനെ മദിച്ചുകൊണ്ടിരുന്നു. വീണ്ടും ഒരു തവണ കൂടി പള്ളിമുറ്റത്ത് പോകണം. ആ ശവക്കല്ലറ ഒന്നു കാണണം.

അവനതു നാൻസിയോട് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല

“ എന്തിനാ ഇനിയും അങ്ങോട്ട്………………..”

അവൾ പേടിച്ചു അവനെ കെട്ടി പിടിച്ചു

അവൻ അവളെ ആസോസിപ്പിച്ചു

ഇന്നലെ രാത്രിയിൽപോയ അതേ വഴികളിലൂടെ അവർ വീണ്ടും നടന്നു.

പേടികൊണ്ടു അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു കുന്നിൻ മുകളിൽ  കല്ലുകൊണ്ട് പണിതീർത്ത ആ പഴയ ദേവാലയം തല ഉയർത്തി നിൽക്കുന്നു. കഴിഞ്ഞ രാത്രിയിലെ ഭയപ്പെടുത്തുന്ന കാഴ്ച മനസ്സിൽ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. കരിയിലകൾ വീണുനിറഞ്ഞ വഴിത്താരകൾ. തെളിഞ്ഞ നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ പൈൻ മരത്തിന്റെയും ഇലകൾ കാറ്റത്ത് താഴേക്ക് കൊഴിഞ്ഞു വീഴുന്നതു കാണാം. ഒന്നുരണ്ടാളുകൾ ചേർന്ന് വഴിയിലെ ഉണങ്ങിയ ഇലകളെല്ലാം തൂത്തു വൃത്തിയാക്കുന്നു. കുന്നിൻ മുകളിലെ നിരപ്പായ പ്രദേശത്ത് ശാന്തമായി ഉറങ്ങുന്ന ദേവാലയം.

.വർഷങ്ങളായി ഉപയോഗിക്കാതിരുന്നതെന്ന്  ഒറ്റനോട്ടത്തിൽ തോന്നുന്ന പഴയൊരു പിയാനോ വലത്തു വശത്തായി കാണാം.  ഇന്നലെ രാത്രിയിൽ ഈ പിയാനോയിൽ നിന്നാണോ വിഷാദരാഗം വന്നത്…?

അങ്ങനെയെങ്കിൽ അതാരായിരിക്കും വായിച്ചത്…?

മനസ്സിൽ   ഭയപ്പെടുത്തുന്ന പല സംശയങ്ങളും വന്നുകൊണ്ടിരുന്നു. ഇരുവരും പള്ളിയ്ക്കുള്ളിലെ വിസ്മയകാഴ്ചകൾ കണ്ടുകൊണ്ടിരുന്നു.

പള്ളിമുറ്റത്തു നിന്നു അല്പം മാറി മറ്റൊരു കുന്നിൻപ്പുറത്താണ് സെമിത്തേരി. ഇവിടുത്തെ മരങ്ങൾ പോലും ശോകമൂകമായാണ് നിൽക്കുന്നത്. എന്നോ നടന്ന ദുഃഖകഥയിലെ നായിക നായകന്മാരെ പോലെ…എല്ലാം ഉള്ളിലൊതുക്കി നിൽക്കുന്നു. കുന്നിൻമുകളിലെ സെമിത്തേരിയിലേക്ക് അവർ നടന്നു.

ഏറെ പഴക്കമുള്ള ശവക്കല്ലറകൾ പലയിടത്തും കാണാം. അനേകം ആത്മാക്കൾ ഉറങ്ങുന്ന സെമിത്തേരി ഇപ്പോൾ മൂകമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മരണ തീയതികൾ മാർബിൾപ്പാളികളിൽ കൊത്തിയിരിക്കുന്നു. കഴിഞ്ഞ രാത്രിയിൽ ആൾരൂപങ്ങൾ കണ്ട കല്ലറയ്ക്കരികിലേക്കവർ നടന്നു.

നാൻസി അപ്പോൾ അവനെ തടഞ്ഞു

“ വേണ്ട…………..” എന്ന് പറഞ്ഞു

അവൻ രണ്ടും കല്പിച്ചു അവിടേക്ക് നടന്നു . പുൽച്ചെടികൾക്കു നടുവിലായുള്ള ശവക്കല്ലറയിൽ കാട്ടുപൂക്കളും കരിയിലകളും വീണു നിറഞ്ഞിരിക്കുന്നു

താടി നീട്ടി വളർത്തിയ  പുരോഹിതൻ ചോദിച്ചു

‘‘എന്താ മക്കളെ ഇത്ര രാവിലെ…?’’ അതിരാവിലെ കണ്ടതുകൊണ്ടാവാം അങ്ങനെ ചോദിച്ചത്.

‘‘ഞങ്ങൾ ഇവിടൊക്കെ ഒന്നു കാണാൻ വന്നതാ. ഇന്നെന്തെങ്കിലും പ്രോഗ്രാം ഉണ്ടോ ഇവിടെ..? എല്ലായിടവും വൃത്തിയാക്കുന്നു.’’

“ഇന്നു ക്രിസ്മസ് രാത്രിയല്ലേ മക്കളെ, സന്ധ്യക്ക് ക്രിസ്മസ് കാരോൾ നടക്കും അതിന് ശേഷം പാതിരകുർബാന. അതിനുള്ള ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്.

വർഷത്തിൽ ഒരിക്കലേ  ഇവിടെ ഇങ്ങനെ വൃത്തിയാക്കാറുള്ളു

കുറേ കഴിയുമ്പോൾ കരോൾ പ്രാക്ടീസിനുള്ള കുട്ടികൾ വരും.

ഇന്നലെ രാതിയിൽ നടന്ന സംഭവങ്ങൾ അവർ പുരോഹിതനോട്  പറഞ്ഞു.

ആ പുരോഹിതന് കഴിഞ്ഞ കാലത്തെയും  വരാനിരിക്കുന്ന കാലത്തെയും കുറിച്ച് പറയാൻ സാധിക്കും

അല്പനേരം ചിന്താമഗ്നനായി നിന്ന ആ മനുഷ്യൻ തുടർന്നു.

“എന്റെയൊക്കെ ചെറുപ്പത്തിൽ, അന്നത്തെ പിതാക്കമ്മാരിൽ നിന്ന് പറഞ്ഞു കേട്ടതു  ശരിയാണെങ്കിൽ, നിങ്ങൾ കണ്ട കല്ലറയിൽ നിത്യതയിൽ ഉറങ്ങുന്നത് പ്രണയിച്ചു കൊതിതീരാത്ത രണ്ടു ആത്‌മാക്കൽ   ആണ്

വര്ഷങ്ങള്ക് മുൻപ് ഇതുപോലെ ഒരു  ഡിസംബറിലെ രാത്രി . മഞ്ഞുമേഘങ്ങളെ തൊട്ടുനിൽക്കുന്ന കുന്നിൻ മുകളിൽ നീലകുറിഞ്ഞികൾ പൂത്തുനിൽക്കുന്ന കാലം. താഴ്‌വാരങ്ങളിൽ മഞ്ഞുകണങ്ങൾ നൂൽമഴ പോലെ പെയ്തിറങ്ങുന്ന ഡിസംബറിലെ ആ രാത്രികൾ. നിങ്ങളെ പോലെ വികാരതരളിതമായ മധുവിധു ആഘോഷിക്കാനാണ് എല്ലാവരും  മൂന്നാറിലേക്ക് വന്നത്

ആ പ്രണയിനികളും നിങ്ങളെ പോലെ വന്നതാണ്

വീട്ടുകാരെ ഉപേക്ഷിച്ചിട്ട് ആണ് അവർ വന്നത്

അവരുടെ ആ രണ്ടു ശരീരങ്ങൾ ഒന്നാകാനും അവർ ആഗ്രഹിച്ചു

തീവ്ര മായിരുന്നു അവരുടെ പ്രണയം

എന്നാൽ ഒരു കാര് അസ്ക്സിഡന്റിൽ അവർ രണ്ടു പേരും മരണപെട്ടു

മോഹങ്ങൾ ഉള്ളിലൊതുക്കിയ

പ്രേമിച്ചു കൊതുകി തീരും മുൻപേ  ഈ ലോകത്തു നിന്നും യാത്രയായ രണ്ടു ആത്‌മാക്കൽ

മോഹങ്ങൾ നടക്കാതെ ഇരുന്നിരുന്ന ആത്‌മാക്കൽ   ആയിരുന്നു അവരുടേത്

ഇപ്പോൾ നിങ്ങളിലൂടെ അവർ അവരുടെ മോഹങ്ങൾ നടപ്പിലാക്കി

“അന്നിവിടെ ഈ കാണുന്ന പള്ളിയുണ്ടായിരുന്നോ..?”അവരുടെ പ്രണയകഥയിൽ വൈകാരികമായി അലിഞ്ഞുപോയ നാൻസി വളരെ ആകാംഷയോട് ചോദിച്ചു.

ആ മനുഷ്യൻ പറഞ്ഞ വാക്കുകൾ ഇരുവരെയും വർഷങ്ങൾക്കു മുമ്പുള്ള കാലങ്ങളിലേക്ക്  കൊണ്ടുപോയിരുന്നു. എന്നോ നടന്ന ദുഃഖകഥയിലെ കഥാപാത്രങ്ങൾ നാൻസിയുടെ   മനസ്സിൽ സങ്കടത്തിന്റെ വിത്തുകൾ പാകി. ഒരിക്കലും മറക്കാനാക്കാത്തൊരു ഡിസംബർ, അവർക്കു സമ്മാനിച്ച മൂന്നാറിനോട് വിട പറയുമ്പോൾ രാവിലെ പതിനൊന്നു കഴിഞ്ഞിരുന്നു

” നമുക്ക് പോകാം………….”  എന്ന് പറഞ്ഞിട്ട് സ്റ്റീഫൻ അവളുടെ നെറ്റിൽ ഉമ്മ വച്ച്

അപ്പോൾ ഭംഗി യുള്ള ഒരു ചിത്ര ശലഭം  അവരുടെ കാറിന്റെ ചില്ലിൽ  വന്നിരുന്നു

“ ഹായ് സ്റ്റീഫ എന്ത് ഭംഗിയാ അല്ലെ അത്…………..

അതിനെ നോക്കി നാൻസി പറഞ്ഞു

അവർ കാറിന്റെ ഗ്ലാസ്  താഴ്ത്തി അപ്പോൾ ആ ചിത്ര ശലഭം    നാൻസിയുടെ നെറ്റിൽ വന്നിരുന്നു,

സ്റ്റീഫൻ ഉമ്മ വച്ച ഭാഗത്തു , ആ ചിത്ര ശലഭം   വന്നിരുന്നു

അവർ അതിനെ നോക്ക്കി കുറെ നേരം ഇരുന്നു

പിന്നെ  ആ ചിത്രശലഭം  പുറത്തേക്ക് പറന്നു പോയി

പിന്നെ  ആ ചിത്രശലഭം  പറന്നു പോകുന്നതും നോക്കി അവർ കാറിൽ തന്നെ ഇരുന്നു

അപ്പോളും അവളുടെ മനസ്സിൽ ഒറ്റ ചോദ്യം ബാക്കി എന്നാലും

ആ  ആല്മാക്കൽ  എന്തിനാ തങ്ങളുടെ ശരീരം മാത്രം തെരഞ്ഞെടുത്തത്

പിന്നെ സ്റ്റീഫൻ കാർ സ്റ്റാർട്ട് ചെയ്തിട്ട് മൂന്നാറിനോട് വിട പറഞ്ഞു

അപ്പോളും നാൻസിയുടെ മനസ്സ് മന്ത്രിച്ചു ഇനി അടുത്ത ക്രിസ്തുമസിന് എന്തായാലും വരണം ഇവിടേക്ക്

ഇപ്പോൾ ഇവിടന്നു വിടപറയുകയാണ്‌

ഒരോ,,, ഗ്രാമത്തിലെയും ഒരോ കഥകൾ പറയാനുണ്ടാകും ,,

അവിടെ ഒക്കെ മറക്കാന വാത്ത ഒരോ, ഒരോ ,മനുഷ്യരും ഉണ്ടാകും

അവർക്കും അവരവരുടെ  ഓരോരോ കഥകളും പറയാൻ ഉണ്ടാകും

സ്റ്റീഫ  അപ്പോൾ ആ  ആത്‌മകൾക്ക് കുറച്ച  നേരം ശരീരം കൊടുത്തവർ നമ്മൾ അല്ലെ

“ ആ………….

സ്റ്റീഫന്റെ ഇടതു കൈ എടുത്തിട്ട് അവൾ അതിൽ മുത്തി

സ്നേഹത്തോടെ മുത്തി

അപ്പോൾ അവളിൽ നിന്നും രണ്ടു തുള്ളി കണ്ണ് നീര് സ്റ്റീഫന്റെ കൈകളിലേക്ക് വീണു

സ്നേഹത്തിന്റെ കണ്ണ് നീര്…………………..

പ്രണയത്തിന്റെ കണ്ണ് നീര്…………………..

അവരുടെ കാർ ചുരം ഇറങ്ങി ഇറങ്ങുമ്പോൾ …… അവളുടെ മനസ്സിൽ ഒരു പിടി സംശയങ്ങൾ ബാക്കി………. ആരാകും അന്ന് അവിടെ താങ്ക്സ് എഴുതിയതും പിന്നെ റോസ് പുഷ്പവും വച്ചത് അന്ന് രാത്രി ഞാൻ പേടിച്ചപ്പോള് സ്റ്റീഫൻ എവിടെയായിരുന്നു പിന്നെ സ്റ്റീഫൻ എപ്പോൾ ആണ് വന്നു കിടന്നത്

പണ്ട്  ഒരിക്കൽ    മൊട്ട കുന്നുകൾ നോക്കി അവർ ഇരിക്കുമ്പോൾ നാൻസി  അവനോട് ചോദിച്ചു

സ്‌റ്റെഫാ  ഞാൻ പെട്ടെന്ന് അല്ലെങ്കിൽ ഞാൻ ആദ്യം മരിച്ചാൽ നീ എന്ത് ചെയ്യും

അപ്പോൾ സ്റ്റെഫൻ എന്നെ നോക്കി

വഴക്ക് ഒന്നും പറഞ്ഞില്ല എന്താ നീ ഇങ്ങനെ ചോദിക്കുന്നത് എന്നൊന്നും എന്നോട് ചോദിച്ചില്ല

പിന്നെ  പറഞ്ഞു

“ വരണ്ടുണങ്ങിയ എന്റെ മനസ്സിലേക്ക് ഒരു തെളി നീരുറവ പോലെ അല്ലെ നാൻസി  നീ വന്നത്…………….

“ ഈ  നീലാകാശം കണ്ടോ നാൻസി……………….”

“ ആ മേഘങ്ങൾ ഇല്ലെങ്കിൽ എന്ത് ഭംഗി   ആ  ആകാശത്തിനു………………”

“ ആ  മേഘങ്ങൾ അല്ലെ  ആകാശത്തിനു ഭംഗി കൂട്ടുന്നത്………………

“ നാൻസി നീയൊന്നു ചിരിച്ചാല് പ്രിയതേ,………….”

“ എന്റെ  മനസ്സിൽ ഒരു  സൂര്യോദയം …………..”

“എന്നാൽ  നീയൊന്നു  കരഞ്ഞാലോ …………..”

“എൻ മനം ഒരു  പേമാരി ………..”

“നാൻസി  നീ  ഇനി ഇല്ലെങ്കിലോ ………….”

“അറിയില്ല………..

“പിന്നെ  ഞാനും ……..”

“ഈ ലോകമേ നിശ്ചലം അപ്പോൾ എനിക്ക് …..

അപ്പോൾ അവന്റെ നെഞ്ചിലേക്ക് ചാരി അവൾ പറഞ്ഞു

“സ്റ്റീഫ എന്റെ പ്രണയത്തെ സൂക്ഷിച്ച……..

“ചിപ്പിയാണ് നീ .എനിക്കിപ്പോൾ ……….

“മനസ്സ് തളരുമ്പോൾ എന്നെ,……

“നിലനിർത്തുന്നതും നീ തന്നെയാണ്………

“ഇന്ന് ഞാൻ അറിയുന്നു…

“എനിക്ക് നിന്നോടുള്ള പ്രണയവും……..

“സ്നേഹവും…………

ഞാൻ എത്ര കുത്തി നോവിച്ചാലും അവനു നോവില്ല………

അവനു എന്നെ അറിയാം………..

എന്നെ ഇത്രത്തോളം ആരാ മനസ്സിലാക്കിയിട്ടുള്ളത്……….

ഒരിക്കൽ ഞാൻ ചോദിച്ചു

അവനോട്

“ സ്റ്റീഫ എനിക്ക് എന്റെ കാലിനു മുടന്തു ഇല്ലെങ്കിൽ നീ എന്നെ സ്നേഹിക്കുമായിരുന്നോ എന്ന്…………”

ഒരു സിമ്പതി ആയിരുന്നില്ലേ നിനക്ക് എന്നോട്

അപ്പോളും അവൻ ഒന്നും പറഞ്ഞില്ല

പഴയതു പോലെ ഒന്ന് പുഞ്ചിരിച്ചു

“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നി എനിക്ക് തന്ന സ്നേഹം മാത്രമായിരുന്നു….

ഞാന്‍ നിന്നോട്കടപ്പെട്ടിരിക്കുന്നു…. എന്റെ ജീവിതത്തില്‍ ഇത്രയും എന്നെ സ്നേഹിച്ചതിന്

നിന്നെ കണ്ടുമുട്ടുന്നതിനു മുന്നേ ഞാന്‍ ഒരിക്കലും സ്നേഹം തിരിച്ചറിഞ്ഞില്ലായിരുന്നു… നിന്റെസ്നേഹം എന്റെ ഹൃദയത്തെ തലോടിയപ്പോഴും

ആദ്യം ഞാന്‍അറിഞ്ഞില്ലായിരുന്നു .

ഇന്നു നി എന്നെഎല്ലാം കാണാന്‍ പഠിപ്പിച്ചു…..

എല്ലാം മനസിലാക്കാന്‍ നി എന്നെ പഠിപ്പിച്ചു

ഒരു പുതിയ ജീവിതവുംനി എനിക്ക് തന്നു.

അത് എന്റെജീവിതത്തെ ഒരു പാടു സന്തോഷിപ്പിച്ചു.

പിന്നെ ഞാന്‍നിന്നെ സ്നേഹിക്കാനും നിന്റെ സ്നേഹം തിരിച്ചു കിട്ടാനും ആണ് കൊതിച്ചിരുന്നത്..

ചിലപ്പോള്‍ നിന്നെഒന്നു കാണാന്‍ കൊതിതോന്നാറുണ്ട് ….

പക്ഷെ നിന്റെ ഹൃദയംഎന്റെ കൂടെ ഉള്ളപ്പോള്‍ എന്റെ മനസ് നിറയെ സന്തോഷം മാത്രമായിരുന്നു..

എന്റെ സങ്കടങ്ങളില്‍നീ നിന്റെ മധുര വാക്കുകളാല്‍ എനിക്ക് ശക്തി പകര്‍ന്നു തന്നു…

എന്റെ ഹൃദയംപ്രണയത്തിന്റെ അര്‍ത്ഥത്തിനായികൊതിക്കുമ്പോള്‍

നിന്റെ സ്നേഹം എന്നെശരിക്കുള്ള സ്നേഹം മനസിലാക്കി തന്നു….

നി ഇല്ലാതെ എന്റെജീവിതത്തില്‍ എനിക്ക് സന്തോഷം ഇല്ല

നി ഉള്ളപോള്‍ എന്റെസ്വപ്‌നങ്ങള്‍ യഥാര്തമാകുന്നു.

നി എന്നെ നി ന്‍കൈകളില്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ഒരിക്കലും എനിക്ക് അകലാന്‍ തോന്നാറില്ല….

കാരണം നിന്റെസന്തോഷം ആണ് എന്റെ ജീവിതം…

യഥാർത്ഥ   പ്രണയം എന്നാൽ  അലിഞ്ഞു ചേരൽ ആണ്

ജീവിതത്തിൽ സ്നേഹം കൊണ്ട് അലിഞ്ഞു ചേരൽ

സ്നേഹത്തിന്റെ നൂലിഴ കൊണ്ട് മനസ്സിനെ

ബന്ധിപ്പിക്കുന്നു അതാണ് പ്രണയം…………..

അവിടെ  സ്വത്തിനോ…………….

ഭംഗിക്കൊ………………

മതത്തിനോ സ്ഥാനമില്ല……………

അവിടെ മനസ്സിന്റെ ശുദ്ധത  ആണ്………………

Comments:

No comments!

Please sign up or log in to post a comment!