രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

എഴുതിയ അത്രയും പോസ്റ്റ് ചെയ്യുന്നു ..ചില തിരക്കുകൾ ഉണ്ട് – സാഗർ

അതിനു മുൻപ് കാർത്തിയുടെയും അഞ്ജുവിന്റേയും കാര്യം സെറ്റ് ആയതു കൂടി പറയാം . അവനു ആദ്യം മുതലേ ഞ്ജുവിനോട് ചെറിയ താല്പര്യം ഉണ്ടായിരുന്നു . സ്വതവേ അധികം ആരോടും സംസാരിക്കാത്ത അവൻ അഞ്ജുവിനോട് മാത്രം ചെറുപ്പം മുതലേ നല്ല കമ്പനി ആയിരുന്നു . മുറച്ചെറുക്കൻ ആണെങ്കിലും ആ രീതിക്ക് ഒന്നും അഞ്ജുവും അവനെ കണ്ടിട്ടില്ല . ചെറുപ്പം മുതലേ തമ്മിൽ കാണുന്നതുകൊണ്ട് രണ്ടാളും ഫ്രെണ്ട്സ് പോലെയാണ് അടുത്തിടപഴകിയിരുന്നത് .

ബാംഗ്ലൂരിൽ പോയി സപ്പ്ളി അടിച്ചു പണ്ടാരമടങ്ങി ഇരിക്കുന്ന ടൈമിൽ അവൻ ആകെക്കൂടി കോൺടാക്ട് വെച്ചിരുന്നത് സ്വന്തം അമ്മയോടും അഞ്ജുവിനോടും മാത്രമാണ് . വിവേകേട്ടനോടോ വീണയോടൊ പോലും അധികം സംസാരിക്കാത്ത ടൈപ്പ് ആണ് അവൻ . വിവേകേട്ടനു ജോലി ഒകെ ആയി സെറ്റിൽ ആയി , വീണ ആണെങ്കിൽ നന്നായിട്ട് പഠിക്കുവേം ചെയ്യും , ഇവൻ മാത്രം എവിടെയും എത്താത്തതുകൊണ്ട് കക്ഷിക്ക് സ്വല്പം ദുരഭിമാനവും ഉണ്ടായിരുന്നു . അഞ്ജുവിനു സ്ഥിരമായി വിളിക്കുകയൊന്നും ചെയ്യില്ലെങ്കിലും വാട്സ് ആപ്പിൽ മെസ്സേജ് ഒകെ ഇടക്ക് അയക്കാറുണ്ടായിരുന്നു .

അവള് ആണെങ്കിൽ ഒരാളെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും വിടാത്ത ആളാണ് . കാർത്തിയെയും കൊറേ കളിയാക്കുകയും ഉപദേശിക്കുകയുമൊക്കെ ചെയ്യും .

“നിനക്ക് ശരിക്ക് പഠിച്ചൂടെ മോനെ ” “എന്തിന്റെ കുറവു ഉണ്ടായിട്ടാ?” “ആ അമ്മായിക്ക് നിന്റെ കാര്യം പറയാനേ നേരമുള്ളൂ .. ” “ഒന്ന് നന്നായിക്കൂടെ …” “നാണം ഇല്ലല്ലോ ഇങ്ങനെ നടക്കാൻ ..” “ഇപ്പ എത്ര സപ്പ്ളി അടിച്ചു ?”

എന്നൊക്കെ പറഞ്ഞു അഞ്ജു അവനെ വെറുതെ ദേഷ്യം പിടിപ്പിക്കും.

“നീ കൂടുതൽ ചെലക്കാതെ ഇതൊക്കെ നിന്റെ കണ്ണേട്ടനോടും കൂടി പറ ” എന്നൊക്കെ പറഞ്ഞു അവൻ ദേഷ്യം പിടിച്ചു ചാറ്റിങ് അവസാനിപ്പിക്കുകയും ചെയ്യും . ഞാനും ആ ടൈമിൽ എവിടേം എത്താതെ നടക്കുവായിരുന്നു . പിന്നെയാണ് ഞാൻ ” മഞ്ജുസ്”എന്നെ കുരുക്കിൽ കുടുങ്ങിയത് !

നാട്ടിൽ ഇടക്കു വെക്കേഷന് വന്നാലും അവൻ അഞ്ജുവിനെ കാണാൻ വരാറുണ്ട് . കോളേജിന്റെ അവിടെ ചെന്ന് അഞ്ജുവിനെ കണ്ടു കക്ഷി ഇടക്ക് കാശൊക്കെ കടം വാങ്ങിയിട്ടുണ്ട്. മഞ്ജുസിന്റെ കയ്യിന്നു കിട്ടുന്ന പോക്കറ്റ്മണി ഒക്കെ അഞ്ജു കാർത്തിയുടെ അവസ്ഥ ഓർത്തു കൊടുക്കുവേം ചെയ്യും . അങ്ങനെ രണ്ടിന്റേം ഇടയില് ചെറിയ സ്പാര്ക് ഉണ്ടായിരുന്നു . പക്ഷെ ഉള്ളിൽ അവനോടു ഒരു ഇഷ്ടമുണ്ടെങ്കിലും അഞ്ജു അപ്പോഴും മറ്റൊരു ലെവലിൽ ഒന്നും അത് എടുത്തിരുന്നില്ല.

കാർത്തിക്ക് അവളെ ഇഷ്ടമാണെങ്കിലും തുറന്നു പറയാൻ അവനും പേടി ആയിരുന്നു .

ഒരു ലെവൽ എത്തിയിട്ട് പറയാമെന്നു വിചാരിച്ചിട്ടാവാം..മോഡലിങ്ങിൽ ക്ളച് പിടിച്ചതോടെ അവൻ കാര്യം അഞ്ജുവിനോട് തുറന്നു പറഞ്ഞു . വീണയുടെയും ശ്യാമിന്റെയും വിവാഹത്തിന്റെ സമയത്താണ് ആ സംഭവം ഉണ്ടായത് .

അപ്പോഴേക്കും അവൻ സിനിമയിലൊക്കെ മുഖംകാണിച്ചു സ്വല്പം പോപ്പുലർ ആയി തുടങ്ങിയിരുന്നു . മോഡലിങ്ങിൽ ക്ലിക് ആയതോടെ ചെക്കന് അത്യാവശ്യം പെണ്ണുങ്ങളെ ഫാൻസ്‌ ആയിട്ടും കിട്ടി . അവന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്കളിലൊക്കെ അങ്ങനെ കമ്മന്റ്സ് കുറെ വരും..

“ഐ ലവ് യു മാന് , വിൽ യു മാരി മി കാർത്തി”എന്നൊക്കെ പറഞ്ഞു.

മോഡലിംഗ് രംഗത്ത് ശ്രദ്ധിക്കപെട്ടതോടെ ചെക്കൻ ജിമ്മിലൊക്കെ പോയി ഫുൾ സിക്സ് പാക്ക് ബോഡിയും കാണിച്ചുള്ള ഫോട്ടോസ് ആണ് അപ്ലോഡ് ചെയ്യുന്നത് .അഞ്ജുവും അതൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്നു . പിന്നെ അവൻ പതിയെ തിരക്കിലേക്ക് പോയപ്പോൾ അവളുമായിട്ടുള്ള ചാറ്റിങ്ങും ഒന്ന് വെട്ടിക്കുറച്ചു . ഇടക്കു കുറച്ചു ദിവസത്തിന് ശേഷം വിവാഹം പ്രമാണിച്ചാണ് അവൻ നാട്ടിൽ വന്നത് . ആ സമയത്താണ് വീണ്ടും ചാറ്റിങ് തുടങ്ങി തുടങ്ങി അത് ഇഷ്ടമെന്ന തുറന്നു പറച്ചിലിലേക്ക് ഒക്കെ എത്തിയത് ..

“ഹായ് … എവിടെയാടി പോത്തേ …?” എന്ന് പതിവ് പോലെ അവന്റെ മെസ്സേജ് അഞ്ജുവിന്റെ വാട്സ് ആപ്പിലേക്ക് എത്തി .

“നിന്റെ തലേല്….എന്തെ ?” എന്ന അവളുടെ തഗ് മറുപടിയും അതിനൊപ്പം എത്തി .

“ഹി ഹി ..ഞാൻ ഇവിടെ വീട്ടിൽ എത്തിയിട്ടുണ്ട് ” കാർത്തി അവളുടെ മറുപടി കേട്ട് ചിരിയോടെ വീണ്ടും മെസ്സേജ് ടൈപ്പ് ചെയ്തു വിട്ടു .

“അതിനു ….?” അഞ്ജു സംശയം പ്രകടിപ്പിച്ചു .

“അതിനു ഒന്നും ഇല്ല… രണ്ടു ദിവസം കൂടി കഴിഞ്ഞ കല്യാണം അല്ലെ… നീ എന്ന ഇങ്ങോട്ടു വരുന്നേ ? നാളെ വരോ ?” കാർത്തി സ്വാഭാവികമായി തന്നെ തിരക്കി .

“തീരുമാനിച്ചിട്ടില്ല …” അഞ്ജു അതിനുള്ള മറുപടി നൽകി .

“വാടി….എനിക്കിവിടെ ഇരുന്നു ബോറടിച്ചു തുടങ്ങി … നീ ഉണ്ടെങ്കി ഒരു രസം ആണ് ” കാർത്തി അവരുടെ ഫ്രെണ്ട്ഷിപ്പിന്റെ പുറത്തു പറഞ്ഞുനോക്കി .

“ഓ … അങ്ങനെ എന്നെ വെച്ചിട്ട് ഇയാള് വല്ലാതെ രസിക്കണ്ട .. അവിടെ വേറെ ആരും ഇല്ലാത്ത പോലെ …” അഞ്ജു സ്വല്പം വൈറ്റ് ഇട്ടു നോക്കി .

“വേറെ ആൾക്കാരൊക്കെ ഉണ്ട് ..പക്ഷെ നമുക്ക് പറ്റിയ ടീം വേണ്ടേ …”

കാർത്തി അത് വായിച്ചു ചിരിച്ചുകൊണ്ട് വീണ്ടും ടൈപ്പ് ചെയ്തു വിട്ടു ..

“ഹ്മ്മ്….
നോക്കട്ടെ …ചിലപ്പോ നാളെ വരും ..അമ്മ ഇവിടെ പറയുന്ന കേട്ടു …” അഞ്ജു ഇത്തവണ ഒന്ന് അയഞ്ഞു ..

“ഹ്മ്മ്…ഒരു മിനുട്ടെടി …ഞാൻ വിളിക്കാം …ടൈപ്പ് ചെയ്തു മടുത്തു …” കാർത്തിക് പെട്ടെന്ന് ടൈപ്പ് ചെയ്തു വിട്ട ശേഷം വേഗം അത് ക്ളോസ് ചെയ്തു വോയിസ് കാൾ ചെയ്തു .ഒരു റിങ് മുഴുവിക്കും മുൻപേ തന്നെ അഞ്ജു അതെടുക്കുകയും ചെയ്തു .

“ആഹ് …പറ …” അഞ്ജു സ്വല്പം ഗൗരവത്തിൽ തിരക്കി .

“എന്താ പറയേണ്ടത് ? നിന്റെ തന്തക്ക് പറഞ്ഞ മതിയോ ? ഹി ഹി ” കാർത്തി അവളുടെ സ്വരത്തിലെ ഗൗരവം കേട്ടു കളിയാക്കി .

“പോടാ ചെക്കാ …അവിടെ ഒന്ന് ഇല്ലേ …അതിനെ പോയി പറ ..” കൃഷ്ണൻ മാമയുടെ കാര്യം ഓർമിപ്പിച്ചുകൊണ്ട് അഞ്ജുവും വിട്ടില്ല .

“ഒഞ്ഞു പോടീ …നീ കൂടുതൽ സ്മാർട്ട് ആവല്ലേ ..അച്ഛന് പറഞ്ഞാൽ നിന്റെ മോന്തക്കിട്ട് ഒന്ന് തരും .” അഞ്ജുവിന്റെ സ്വഭാവം ഓർത്തു കാർത്തി ചിരിച്ചു .

“ഓ നമ്മളൊക്കെ എന്ത് സ്മാർട്ട് ..ഇപ്പൊ നീയൊക്കെ അല്ലെ വല്യ ആള് ” കാർത്തിയുടെ അപ്പോഴത്തെ അവസ്ഥയും പോപ്പുലാരിറ്റിയും ഒകെ ഓർത്തു അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“ആഹ്….അതൊക്കെ ഒരു യോഗം ആണ് മോളെ… അസൂയപ്പെട്ടിട്ട് കാര്യമില്ല ” കാർത്തി അതുകേട്ടു അവളെ കളിയാക്കി പയ്യെ ചിരിച്ചു .

“ഓ പിന്നെ…” അഞ്ജു പുച്ഛത്തോടെ പറഞ്ഞു .

“അതൊക്കെ പോട്ടെ , മഞ്ജു ചേച്ചിയും പിള്ളേരും ഒന്നും ഇല്ലേ അവിടെ ? ഒച്ചയും ബഹളവും ഒന്നും ഇല്ലല്ലോ ?” കാർത്തി വേഗം വിഷയം മാറ്റി …

“ആഹ്..ഇവിടില്ല …ചേച്ചിടെ ഫാമിലിയിൽ ഒരു ഫങ്ക്ഷന് ഉണ്ട് .അതിനു പോയേക്കുവാ …നാളെ രാവിലെ വരും ..” അഞ്ജു അതിനു പയ്യെ മറുപടി നൽകി .

“ഹ്മ്മ് …പിള്ളേര് ഉള്ളോണ്ട് നിനക്കൊരു നേരം പോക്കായി അല്ലെ ?” കാർത്തി പിന്നെയും ഓരോന്ന് തിരക്കി .

“ഹ്മ്മ്…കൊറച്ചൊക്കെ …എന്നാലും പഠിക്കാനുള്ളത് പഠിക്കാതെ പറ്റില്ലലോ ” അഞ്ജു അപ്പോഴേക്കും നോർമൽ മൂഡിലേക്കെത്തി ചിരിച്ചു .

“ഹ്മ്മ്…അല്ല എന്താ ഇപ്പൊ പതിവ് ഇല്ലാതെ ഒരു വിളി ..? അല്ലെങ്കിൽ മെസ്സേജ് അയച്ചാൽ റിപ്ലൈ പോലും തരാത്ത ആളാണല്ലോ …” അഞ്ജു കാർത്തിയെ ഒന്ന് ചൊറിയാൻ വേണ്ടി പയ്യെ തിരക്കി .

“പോടീ ..നിനക്കു ഞാൻ എന്ന റിപ്ലൈ തരാതിരുന്നത് ? ” കാർത്തി അതുകേട്ടു ഒന്ന് ചൂടായി .

“കൃത്യം ഡേറ്റ് ഒന്നും എനിക്കറിയില്ല …അങ്ങനെ ഒകെ ഉണ്ടായിട്ടുണ്ട് “

അഞ്ജുവും അതെ ട്യൂണിൽപറഞ്ഞു .

“ആഹ് എന്ന നന്നായി …” കാർത്തിയും അതുകേട്ടു ചൂടായി .

“അല്ലേലും ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലോ …ഇപ്പൊ വല്യ ആളായില്ലേ ” അഞ്ജു ഒന്ന് ചിരിച്ചുകൊണ്ട് ഒരു സത്യം പറഞ്ഞു .
അതിനു മറു തലക്കൽ മറുപടി ഒന്നും ഉണ്ടായില്ല .

“ഹലോ …പോയാ ?” അഞ്ജു വീണ്ടും സംശയത്തോടെ തിരക്കി .

“ഇല്ല ….” കാർത്തി അതിനു പയ്യെ മറുപടി നൽകി .

“ഞാൻ ചുമ്മാ പറഞ്ഞതാ …നിനക്കു ഫീൽ ആയോ ? ” അഞ്ജു അവന്റെ സൈലെൻസ് ഓർത്തു ചിരിച്ചു .

“അങ്ങനെ ചുമ്മാ പണയണ്ട …” കാർത്തി പിന്നെയും ഒന്ന് ചൂടായി ..

“വേണ്ടെങ്കിൽ വേണ്ട …അപ്പൊ നാളെ വന്നിട്ട് നേരിട്ട് പറയാം..ഇപ്പൊ വെച്ചോട്ട ..” അഞ്ജു ചിണുങ്ങിച്ചിരിച്ചുകൊണ്ട് കാൾ കട്ടാക്കി …പിന്നെ അവനും തിരിച്ചു വിളിക്കാൻ നിന്നില്ല . പിന്നെ പിറ്റേന്ന് ഞാനും മഞ്ജുസും തിരിച്ചു വന്ന ശേഷം എല്ലാവരും കൂടി കൃഷ്ണൻ മാമയുടെ വീട്ടിലോട്ടു പോയി..

അവിടെ വെച്ചാണ് ബാക്കി ഡെവലപ്പ്മെന്റ് ഒകെ ഉണ്ടായതു . അന്നത്തെ ദിവസം രാത്രി ഞാനും കാർത്തിയും അഞ്ജുവും കൂടി കിടക്കാൻ വേണ്ടി തറവാട്ടിലേക്കാണ് പോയത് . കല്യാണം പ്രമാണിച്ചു ആള് കൂടിയതോടെ കിടക്കാൻ വീട്ടിൽ സ്ഥലമില്ലാതെ ആയി . അതോടെ കുഞ്ഞാന്റിയുടെ കയ്യിന്നു വീടിന്റെ ചാവിയും വാങ്ങിച്ചു ഞങ്ങള് അവിടേക്ക് പോയി . മഞ്ജുസും പിള്ളേരും കാർത്തിയുടെ റൂമിൽ കേറിക്കൂടിയതോടെ അവനും പുറത്തായി .അന്ന് പിള്ളേർക്ക് കഷ്ടി ഒന്നരവയസ് കഴിഞ്ഞിട്ടുണ്ടാകും …

ബിന്ദു അമ്മായിടെ മക്കളായ രാഗേഷും അഞ്ജലിയും കൂടി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു . രാത്രിയിൽ നടന്നാണ് ഞങ്ങള് തറവാട്ടിലോട്ടു പോയത് . കുറേ നാളുകൾക്കു ശേഷം എല്ലാ കസിന്സും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിൽ മിണ്ടിയും പറഞ്ഞും ഒക്കെ ആണ് ഞങ്ങള് നടന്നിരുന്നത് .

കാർത്തിയും അഞ്ജുവും ആ സമയത്തു കാര്യമായി ഒന്നും മിണ്ടാതെ തമ്മിൽ ഇടക്കൊക്കെ മുഖാമുഖം നോക്കുന്നത് ഞാനും ആ സമയത്തു ശ്രദ്ധിച്ചിരുന്നു . പക്ഷെ അവർക്കിടയിൽ അപ്പോഴും വലിയ അന്തർധാര ഉള്ളതായി എനിക്ക് അറിവുണ്ടായിരുന്നില്ല . പക്ഷെ മഞ്ജുസിനു എന്തോ ഡൗട്ട് ഉണ്ടായിരുന്നു . അഞ്ജുവിനും ഉള്ളിലെവിടെയോ കാർത്തിയോട് ഒരു താല്പര്യം ഉണ്ടെന്നു മഞ്ജുസിനു തോന്നിയിരുന്നു . പക്ഷെ അഞ്ജു അവളുടെ സ്വഭാവം വെച്ച് അതൊന്നും തുറന്നു സമ്മതിക്കില്ല .

അങ്ങനെ തറവാട്ടിൽ എത്തി ഞങ്ങള് കുറെ നേരം സംസാരിച്ചും തമാശകൾ പറഞ്ഞുമൊക്കെ ഇരുന്നു . മഞ്ജുസും ഞാനും തന്നെ ആയിരുന്നു പലപ്പോഴും ടോപ്പിക് . ഞങ്ങൾക്ക് പിള്ളേരായിട്ടും ഞങ്ങളുടെ ലവ് സ്റ്റോറി അറിയാൻ ആണ് ബിന്ദു അമ്മായിടെ മക്കൾക്ക് താല്പര്യം ..

അങ്ങനെ ഒന്നും രണ്ടും പറഞ്ഞിരുന്നു ഉറക്കം വന്നപ്പോൾ ഞാൻ പോയി കിടന്നു , മാത്രമല്ല എന്നെ കളിയാക്കൽ ആണ് എല്ലാവരുടെയും മെയിൻ പണി .
അപ്പോഴും അഞ്ജുവും കാർത്തിയും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു . അന്നത്തെ രാത്രി രണ്ടിനും ഉറങ്ങാനുള്ള പ്ലാൻ ഒന്നും ഇല്ലെന്നു എനിക്കും തോന്നി .

അങ്ങനെ അവര് സംസാരിച്ചു ഇരിക്കുന്നതിനിടെയാണ് കാർത്തി കാര്യം തുറന്നു പറഞ്ഞത് . അഞ്ജുവിനു ആദ്യം കേട്ടപ്പോ അവൻ ചുമ്മാ കളിയാക്കാൻ പറയുന്ന പോലെയാണ് തോന്നിയത് . അവന്റെ അപ്പോഴത്തെ അങ്ങാടി നിലവാരം അനുസരിച്ചു അഞ്ജുവിനു അങ്ങനെ തോന്നിയാലും കുറ്റം പറയാൻ കഴിയില്ല . അഞ്ജു കാണാൻ മോശം ഒന്നും അല്ലെങ്കിലും പ്രേത്യകിച്ചു ഒരു ഐഡന്റിറ്റിയും ഇല്ലാത്തവൾ അല്ലെ …

“പിന്നെ എങ്ങനെ ഉണ്ട് ബാംഗ്ലൂർ ലൈഫ് ….ഫാൻസിന്റെ ശല്യം ഒക്കെ ഉണ്ടോ ?” ഉമ്മറത്തെ തിണ്ണയിൽ മുഖത്തോടു മുഖം നോക്കി സംസാരിച്ചിരിക്കെ അഞ്ജു പയ്യെ തിരക്കി . ഇടതു തോളിലൂടെ മുന്നിലോട്ടിട്ട മുടിയിഴയിൽ പയ്യെ കൈകൊണ്ട് തഴുകിയാണ് അവളുടെ ചോദ്യം .

“കുഴപ്പം ഇല്ല …ഫാൻസ്‌ ഒകെ എന്ത്…അതൊക്കെ അങ്ങനെ കിടക്കുമെടി ” കാർത്തി പയ്യെ ചിരിച്ചു , പിന്നെ ആരും കാണാതെ ഷോർട്ട്സിന്റെ പോക്കെറ്റിൽ ഒളിപ്പിച്ചിരുന്ന സിഗരറ്റ് പുറത്തെടുത്തു .

“നീ ഇതും തുടങ്ങിയോ ?” അഞ്ജു അതുകണ്ടു പുരികം ഇളക്കി .

“എന്തെ നിനക്ക് വേണോ ?” അവൻ സിഗരറ്റ് പാക്കെറ്റ് അവൾക്ക് നേരെ നീട്ടി പുഞ്ചിരിച്ചു .

“വോ വേണ്ട …” അവൾ സ്വല്പം പുച്ഛത്തോടെ മുഖം വക്രിച്ചു .പിന്നെ കാർത്തി പാക്കെറ്റ് തുറന്നു സിഗരറ്റ് പുറത്തെടുക്കുന്നത് ശ്രദ്ധാപൂർവം നോക്കി .

“മൈ….ലൈറ്റർ എടുക്കുക്കാൻ മറന്നു …” പെട്ടെന്ന് എന്തോ ഓർത്തപ്പോൾ കാർത്തി ഇടം കൈകൊണ്ട് തലചൊറിഞ്ഞു . അവൻ പറയാൻ വന്നത് കേട്ട അഞ്ജുവിന്റെ മുഖത്തും ആ സമയത്തു ഒരു ചിരി വിരിഞ്ഞു ..

“നന്നായൊള്ളു…” അഞ്ജു അതുകേട്ടു സ്വായം പറഞ്ഞുചിരിച്ചു .

“പോടീ …നീ പോയിട്ട് ഒരു തീപെട്ടിയോ ലൈറ്ററോ എടുത്തുവന്നെ …ആ പൂജാ മുറിയിൽ കാണും ” തറവാട്ടിലെ മുക്കും മൂലയും കാണാപാഠം അറിയാവുന്ന കാർത്തി പെട്ടെന്ന് അഞ്ജുവിനെ നോക്കി കണ്ണിറുക്കി .

“അയ്യടാ..വേണേൽ നീ പോയി എടുത്തോ …എനിക്കിപ്പോ അതല്ലെ പണി …” അവന്റെ ആവശ്യം കേട്ടു അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“പ്ലീസ്….ഒന്ന് ചെല്ലെടി …നിനക്ക് എന്താ ഇങ്ങനെ ഒരു സ്വഭാവം ?” കാർത്തി അവളെ നോക്കി ഒന്ന് കെഞ്ചി നോക്കി .

“ആഹ്..ഞാൻ ഇങ്ങനെ ഒക്കെയാ….ഇത് വലിച്ചില്ലെങ്കിൽ ഇപ്പൊ ചത്തുപോകുവൊന്നും ഇല്ല ” അഞ്ജു കട്ടായം പറഞ്ഞു .

“എടി ഇങ്ങനെയൊക്കെയേ പറ്റുള്ളൂ …വീട്ടിൽ ആണെങ്കിൽ അവിടേം സീൻ ആണ് … ഈ മൈരൊക്കെ കാരണം ആണ് ഞാൻ ഇങ്ങോട്ടു വരാത്തത് തന്നെ . ഒന്നിനും ഒരു ഫ്രീഡം ഇല്ല ..അച്ഛന്റെ ഒകെ സംസാരം കേട്ടാൽ തല അടിച്ചു പൊളിക്കാൻ തോന്നും .” ഇത്തവണ കാർത്തി നാണക്കേടൊന്നും വിചാരിക്കാതെ പറഞ്ഞു പുറത്തെ നിലാവിലേക്ക് നോക്കി .

“ആരുടെ വല്യമ്മാമേടെ തലയാ?” അഞ്ചു അവന്റെ മറുപടി കേട്ട് ആശ്ചര്യപ്പെട്ടു .

“അല്ല നിന്റെ അച്ഛന്റെ …” കാർത്തിക്ക് അതുകേട്ടു ദേഷ്യം വന്നു .

“നല്ല ബെസ്‌റ് സ്വഭാവം തന്നെ …” അഞ്ജു അതുകേട്ടു സ്വല്പം ദേഷ്യത്തോടെ പറഞ്ഞു . പിന്നെ വേഗം തിണ്ണയിൽ നിന്നും ഇറങ്ങി തിരിഞ്ഞു നടന്നു . അതിന്റെ അർഥം മനസിലാകാത്ത ഭാവത്തിൽ കാർത്തി ഒന്ന് അമ്പരന്നു ..

“ഡീ അഞ്ജു ..നീ പോവാ….” കാർത്തി പെട്ടെന്ന് സ്വരം ഒന്ന് താഴ്ത്തികൊണ്ട് പയ്യെ വിളിച്ചു ചോദിച്ചു ..

“ആഹ്..എനിക്ക് ഉറങ്ങണം …നേരം കൊറേ ആയി …” അഞ്ജു അവനെ തിരിഞ്ഞു നോക്കാതെ തന്നെ കാര്യം പറഞ്ഞു വേഗത്തിൽ നടന്നു . അതോടെ കാർത്തി തൂണിൽ ചാരികൊണ്ട് തിണ്ണയിൽ തന്നെ ഇരുന്നു . അവൻ പറഞ്ഞത് ഇഷ്ടപെടാത്തതുകൊണ്ടാണോ അവള് പെട്ടെന്ന് എണീറ്റുപോയത് എന്ന സംശയവും കാർത്തിക്കുണ്ടായിരുന്നു..

അതോർത്തു അവൻ സിഗരറ്റ് എടുത്തു പിടിച്ചു അതിന്റെ അറ്റം പാക്കെറ്റിൽ പയ്യെ തട്ടികൊണ്ട് ഇരിക്കെ , അകത്തേക്ക് കേറിപ്പോയ അഞ്ജു വീണ്ടും തിരിച്ചു വന്നു . അവളുടെ കാൽപ്പെരുമാറ്റം കേട്ടതും കാർത്തി ഒന്ന് മുഖം ഉയർത്തി നോക്കി . കൈരണ്ടും പിന്നിൽ കെട്ടിക്കൊണ്ട് അഞ്ജു ചെറിയ പുഞ്ചരിയോടെ അവന്റെ മുൻപിൽ വന്നു നിന്നു.

“ഹ്മ്മ് ?” അവൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി . സ്വല്പം ഗൗരവത്തിലാണ് കക്ഷി . അതിനു ഒന്നുമില്ലെന്ന മട്ടിൽ അഞ്ജു ചുമൽ കൂച്ചി ചിരിച്ചു .

“എന്നാപ്പിന്നെ പോയി കിടന്നുടെടി…” അവളുടെ അറുപടിയിൽ തൃപ്തനല്ലാത്ത പോലെ കാർത്തി പിറുപിറുത്തു .

“എനിക്ക് സൗകര്യം തോന്നുമ്പോ ഞാൻ കിടക്കും ..നീ അതോർത്തു ടെൻഷൻ ആവണ്ട…ഇന്നാ ….” അത്രയും പറഞ്ഞുകൊണ്ട് അഞ്ജു കയ്യിൽ കരുതിയിരുന്ന ലൈറ്റർ കാർത്തിയുടെ നേരെ നീട്ടി . അവള് അതെടുക്കാനായിട്ട് തന്നെയാണ് അകത്തേക്ക് പോയതെന്ന് അപ്പോഴാണ് കാർത്തിക്ക് മനസിലായത് ..

ചെറിയ ചമ്മലോടെയും വിശ്വാസക്കുറവോടെയും അവൻ അഞ്ജുവിനെ മുഖം ഉയർത്തി നോക്കി . അവൾക്ക് വല്യ ഭാവ മാറ്റം ഒന്നുമില്ല .

“പിന്നെ ..ഇതൊന്നും അത്ര നല്ല ശീലം അല്ല…” അവന്റെ നോട്ടം കണ്ടു ചിരിച്ചു അഞ്ജു അത് അവന്റെ കയ്യിൽ വെച്ച് നൽകി..പിന്നെ വീണ്ടും തിണ്ണയിലേക്ക് ഇരുന്നു .

“അത് നിന്റെ അച്ഛനോടും കൂടി പറഞ്ഞൂടെ ..വേണേൽ ആ പൊട്ടനോട് കൂടി പറഞ്ഞോ …” കാർത്തി എന്റെ കാര്യം ഓർത്തു ചിരിച്ചു..

“ആര് കണ്ണേട്ടനോ ?” അതുകേട്ടു അഞ്ജു അവനെ പുച്ഛത്തോടെ നോക്കി .

“ആഹ്…അവൻ തന്നെ …” കാർത്തി അതും പറഞ്ഞു സിഗരറ്റ് ചുണ്ടത്ത് വെച്ച് ഇടം കൈകൊണ്ട് കത്തിച്ചു . അഞ്ജു അതൊക്കെ ശ്രദ്ധയോടെ നോക്കി ഇരിപ്പുണ്ട് .

“ഒന്ന് പോടാ….ഏട്ടൻ ഒകെ ഡീസന്റ് ആണ് ..നിന്നെപ്പോലെ അല്ല ..പിന്നെ ഒരു പൊടിക്ക് മഞ്ജു ചേച്ചിയെ പേടിയും ഉണ്ട് ..ഊതിക്കും “

അഞ്ജു ഒന്ന് ചിരിച്ചുകൊണ്ട് മറുപടി പറയുമ്പോഴേക്കും കാർത്തി പുക സ്റ്റൈലിൽ ഊതി വിട്ടു .

“ഹ ഹ അത് അറിയാം …” കാർത്തി അതുകേട്ടു ചിരിച്ചു .

“അങ്ങനെ ചിരിക്കാൻ മാത്രം ഒന്നും ഇല്ല ..രണ്ടും കിടു അല്ലെ ? അവരുടെ ഗിവ് ആൻഡ് ടേക്ക് ഒകെ എന്ത് രസാ…ഞാൻ ഇടക്കു വെറുതെ ഇരുന്നു ഇങ്ങനെ നോക്കും അവര് തമ്മിലുള്ള ഇന്റെറാക്ഷൻ ഒക്കെ …” അഞ്ജു ഒരു പൊടിക്ക് എന്നെയും മഞ്ജുസിനെയും പൊക്കിക്കൊണ്ട് സംസാരിച്ചു .

“ഹ്മ്മ്..ഞാനും ശ്രദ്ധിച്ചിട്ടിട്ടുണ്ട് ..പിന്നെ കണ്ടാലും പറയില്ല രണ്ടും കപ്പിൾസ് ആണെന്ന് ….ചേച്ചി നല്ല യങ് ആണ് ” കാർത്തി ചിരിയോടെ പറഞ്ഞു പുക എടുത്തു ..സ്വല്പ നേരം അവർക്കിടയിൽ ഒരു നിശബ്ദതയും അവിചാരിതമായി കടന്നു വന്നു .

“നീ ഇനി എന്താ പരിപാടി ?” പെട്ടെന്ന് സിഗരറ്റ് മതിയാക്കി അത് മുറ്റത്തേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കാർത്തി തിരക്കി.

“ഹ്മ്മ്…അങ്ങനെ പ്രേത്യകിച് ഒന്നും ഇല്ല…കോഴ്സ് കഴിഞ്ഞാൽ വല്ല ജോലിക്കും നോക്കണം …അതിന്റെ എടേലു കെട്ടിച്ചു വിടുമോ എന്ന പേടി ..” അഞ്ജു ആരോടെന്നില്ലാതെപറഞ്ഞു കാർത്തിയെ നോക്കി .

“അതിനു നിനക്ക് പ്രൊപ്പോസൽ ഒകെ വരുന്നുണ്ടോ ?” കാർത്തി അതുകേട്ടു സംശയത്തോടെ തിരക്കി ..

“പിന്നെ വരാതെ ..” അഞ്ജു പയ്യെ പറഞ്ഞു ചിരിച്ചു ..

“ഹ്മ്മ്…എന്നിട്ട് വല്ലോം സെറ്റ് ആയോ ?” കാർത്തി തെല്ലൊരു ആകാംക്ഷയോടെ തിരക്കി ..

“ഏയ് …വരുന്നവർക്ക് എന്നെക്കൂടി പിടിക്കണ്ടേ …” അഞ്ജു ഒരു തമാശ പോലെ പറഞ്ഞു ചിരിച്ചു ..

“ഹി ഹി ..നിനക്ക് അതിനെന്താ ഒരു കുറവ് …കൊറച്ചു അഹങ്കാരം ഉണ്ടെന്നല്ലേ ഉള്ളു ..” കാർത്തി അതുകേട്ടു ചിരിച്ചു …

“പോടാ …” അതുകേട്ടതും അഞ്ജു ഒന്ന് മുഖം വക്രിച്ചു ..

“പിന്നെ …ഞാൻ ഒരു കാര്യം പറയട്ടെ ….” പെട്ടെന്ന് ഒരു മുഖവുരയോടെ കാർത്തി വിഷയത്തിലേക്ക് വന്നു …

“ഹ്മ്മ്മ് ?” അവന്റെ പതിവില്ലാത്ത പരുങ്ങല് കണ്ടു അഞ്ജുവും അവനെ ചോദ്യ ഭാവത്തിൽ നോക്കി .

“നീ ചൂടാവരുത് …” കാർത്തി കൈകൾ മാറിൽ പിണച്ചുകെട്ടികൊണ്ട് ഒരു മുൻ‌കൂർ ജാമ്യം എടുത്തു ..

“കാര്യം പറയെടാ …ഇതെന്താ ഇപ്പൊ ഇത്ര സ്റ്റാർട്ടിങ് ട്രബിൾ …?” അവന്റെ മുഖവുര കണ്ടു അഞ്ജു അസ്വസ്ഥത പ്രകടിപ്പിച്ചു .

“അതിപ്പോ …അങ്ങനത്തെ കാര്യം ആവുമ്പൊ …” കാർത്തി അഞ്ജുവിനെ തന്നെ ശ്രദ്ധാപൂർവം നോക്കി ..അവളുടെ കണ്ണുകളിൽ തവന്റെ നോട്ടം ഉണ്ടാക്കിയതും കാർത്തി പെട്ടെന്ന് മുഖം വെട്ടിച്ചു ..

“മനസിലായില്ല ….” ചെറിയ ഡൗട്ട് തോന്നിയെങ്കിലും അഞ്ജു അത് പുറമെ ഭാവിച്ചില്ല .

“നിനക്കെന്നെ ഇഷ്ടാണോ ?” ഒറ്റ ശ്വാസത്തിൽ അഞ്ജുവിനെ നോക്കാതെ തന്നെ കാർത്തി രണ്ടും കൽപ്പിച്ചു അങ്ങ് ചോദിച്ചു . പെട്ടെന്നുള്ള ചോദ്യം ആയതുകൊണ്ട് തന്നെ അഞ്ജു ഒന്ന് ഞെട്ടി ..പിന്നെ വിശ്വാസം വരാതെ കാർത്തിയെ തന്നെ ഉറ്റുനോക്കി ..

“എന്തോന്ന് ?” കേട്ടത് ശരിയാണോ എന്നറിയാൻ അഞ്ജു ഒന്നുടെ തിരക്കി ..

“നിനക്കെന്താ ചെവിയും കേട്ടൂടെ …എടി നിനക്കെന്നെ ഇഷ്ടമാണോ എന്ന് ?” കാർത്തി ഇത്തവണ നാണക്കേടൊക്കെ മറന്നു അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു .

“ഇഷ്ടം ഉള്ളോണ്ടല്ലേ നിന്റെ കൂടെ ഞാൻ ഇങ്ങനെ വന്നിരിക്കുന്നത് …” അവനെ നോക്കികൊണ്ട് തന്നെ അഞ്ജു മറുപടി നൽകി ..

“അങ്ങനത്തെ ഇഷ്ടം അല്ല ..ഐ മീൻ ..ലവ് ആയിട്ട് വല്ലോം ….” കാർത്തി ധൈര്യം സംഭരിച്ചുകൊണ്ട് പയ്യെ ചോദിച്ചു …ഇത്തവണ അഞ്ജുവും ഒന്ന് അമ്പരന്നു ..അതുകൊണ്ട് തന്നെ അവൾക്കു ഒന്നും പറയാൻ കഴിഞ്ഞില്ല ..

“എടി , എനിക്ക് നിന്നെ കെട്ടിയാൽ കൊള്ളാമെന്നുണ്ട് …നിന്റെ അഭിപ്രായം എന്താ ?” കാർത്തി ടെൻഷൻ ഒകെ മറന്നു ചിരിയോടെ തന്നെ ചോദിച്ചു . പക്ഷെ അഞ്ജു അത് അവന്റെ പ്ളേ ആണോ എന്ന മട്ടിൽ അടിമുടി ഒന്ന് നോക്കി ..

“പോടാ…ചുമ്മാ തമാശ പറയല്ലേ …” കാർത്തിയുടെ ചോദ്യം കേട്ട് അഞ്ജു സ്വല്പം ഗൗരവം നടിച്ചു ,

“തമാശ ഒന്നും അല്ല …ആണെങ്കിൽ ഞാൻ ഇത്രേം വളഞ്ഞു മൂക്ക് പിടിക്കോ ? എനിക്ക് ശരിക്കും നിന്നെ ഇഷ്ടാ ….നിനക്കു അത് ഇത്രേം കാലം ആയിട്ട് മനസിലായില്ലേ ?” കാർത്തി സംശയത്തോടെ അവളെ നോക്കി പുരികം ഇളക്കി . അഞ്ജു പക്ഷെ അതിനു ഒന്നും മിണ്ടാതെ ചുറ്റും ഒന്ന് നോക്കികൊണ്ട് മുടി മാടിയൊതുക്കി …പെട്ടെന്ന് അവളുടെ ധൈര്യം ഒകെ ചോർന്നു പോയ പോലെ അവള് ശരിക്കു ഒരു പെണ്ണായി ..ഒന്നും മിണ്ടാതെ ഇരുന്ന അഞ്ജുവിന്റെ ഇടതു കൈത്തണ്ടയിലേക്ക് സ്വന്തം കൈവെള്ള അമർത്തികൊണ്ട് കാർത്തി ഒരു പടികൂടി കടന്നു ..അഞ്ജു അതോടു എതിർക്കാനും പോയില്ല..

“ശരിക്കും …ഇഷ്ടാണ് …പറ്റിക്കാൻ ഒന്നും അല്ല …” അവൻ ശബ്ദം താഴ്ത്തി ഒന്നുടെ അത് ശരിവെച്ചു പറഞ്ഞു , പിന്നെ അവളുടെ റിയാക്ഷൻ അറിയാൻ വേണ്ടി ഒന്ന് പാളിനോക്കി ..അവളാകെ ത്രിശങ്കുവിലാണ് !

“നീ എന്തൊക്കെയാ പറയണേ കാർത്തി ….” ഉള്ളിലുള്ള ചെറിയ സന്തോഷം പുറത്തു കാണിക്കാതെ അപ്പോഴും അഞ്ജു സംശയം പ്രകടിപ്പിച്ചു ?

“പറഞ്ഞതൊക്കെ സത്യമാണ് ..നിനക്ക് താൽപര്യമില്ലെങ്കിൽ വേണ്ട …ഞാൻ എന്റെ ഒരാഗ്രഹം പറഞ്ഞെന്നു കൂട്ടിയാൽ മതി ..” അവളുടെ കയ്യിലെ പിടുത്തം വിടുവിച്ചു കാർത്തി കണ്ണിറുക്കി .അഞ്ജു അപ്പോഴും എന്ത് പറയണം എന്നറിയാതെ കുഴങ്ങി. കാർത്തിയോട് അവൾക്ക് ഇഷ്ടക്കുറവൊന്നും ഇല്ല…പക്ഷെ ഇങ്ങനൊരു കാര്യം ഒരു പയ്യൻ മുഖത്ത് നോക്കി പറഞ്ഞപ്പോ ഉള്ള ഒരു വിമ്മിഷ്ടം ….

“നിനക്കെന്നോട് വേറെ ഒരു തരത്തിലും ഇഷ്ടം ഇല്ലേ ?” കാർത്തി അവളുടെ നിശബ്ദത കണ്ടു ഒന്നുടെ തിരക്കി ..

അതിനും മറുപടി ഒന്നുമില്ല ..

“ഹ്മ്മ്….പറ്റില്ലെങ്കിൽ വേണ്ട ..നീ പോയി കിടന്നോ ..നമ്മള് തമ്മിൽ ഇങ്ങനെ സംസാരിച്ചിട്ടേ ഇല്ലെന്നു കൂട്ടിയാൽ മതി…പക്ഷെ ഇതിന്റെ പേരില് എന്നോട് മിണ്ടാതെയൊന്നും നടക്കരുത്..” കാർത്തി ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ ഒന്ന് പയ്യെ തോണ്ടി ..

“ഇല്ല ….” അതിനു അഞ്ജു പയ്യെ മറുപടി നൽകി…പിന്നെ തിണ്ണയിൽ നിന്നും ഒന്നും മിണ്ടാതെ എഴുന്നേറ്റു .

“എന്തേലും പറയെടി …” അവള് എഴുന്നേറ്റത് കണ്ടു കാർത്തി ഒന്ന് സ്വരം ഉയർത്തി..

“ഗുഡ് നൈറ്റ് …” അഞ്ജു സ്വല്പം ഗൗരവത്തിൽ പറഞ്ഞു കാർത്തിയെ നോക്കി .

“ദേ ഞാൻ മോന്തക്കൊന്നു തരും …നിന്റെ തമാശ വേണ്ട …ഞാൻ സീരിയസ് ആണ് ” അവളുടെ മറുപടി കേട്ട് കാർത്തിയും തിണ്ണയിൽ നിന്ന് എഴുനേറ്റു .

“ശരിക്കും ?” അവന്റെ സ്വരം ഉയർന്നത് കണ്ടു അഞ്ജു ചെറിയ പരുങ്ങലോടെ ചോദിച്ചു .

“പിന്നെ ഇത്ര നേരം പറഞ്ഞതെന്താടി …? ” അഞ്ജുവിനെ നോക്കി പല്ലിറുമ്മിക്കൊണ്ട് കാർത്തി അവളുടെ മുൻപിലേക്ക് വന്നു നിന്നു.

“അതിപ്പോ …പെട്ടെന്ന് നീ ഇങ്ങനെ ഒക്കെ പറഞ്ഞാൽ …” അഞ്ജു അതുകേട്ടു ഒന്ന് പരുങ്ങി..

“പെട്ടെന്ന് ഒന്നുമല്ല..ഇത് കാലം കുറെ ആയി ..പക്ഷെ നിനക്കിതു ഇതുവരെ മനസിലായിട്ടില്ലെന്നു പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരില്ല ” കാർത്തി ഗൗരവത്തിൽ തന്നെ പറഞ്ഞു അവളുടെ കയ്യിൽ കയറി പിടിച്ചു . അഞ്ജു ആ നീക്കം കണ്ടു ഒന്ന് ഞെട്ടി പിണക്കം മാറിയെങ്കിലും കാർത്തി അവളെ വിട്ടില്ല..

“നീ എന്തിനാ പേടിക്കുന്നെ ..ഞാൻ ഒന്നും ചെയ്യാനൊന്നും പോണില്ല ..” അവളെ തന്നിലേക്ക് വലിച്ചു സ്വല്പം ചേർത്ത് നിർത്തിക്കൊണ്ട് കാർത്തി ചിരിച്ചു ..

“അല്ലേൽ തന്നെ നിന്നെ ഞാൻ തൊടാത്ത പോലെ …” അവളുടെ പരുങ്ങല് കണ്ടു കാർത്തി ചിരിച്ചു ..

“പ്ലീസ് കാർത്തി..നമുക്ക് നാളെ സംസാരിക്കാം …” പെട്ടെന്ന് ആ രംഗം അവസാനിച്ചു കിട്ടാൻ വേണ്ടി അഞ്ജു ഒന്ന് കെഞ്ചി നോക്കി ..

“എന്തിനാ നാളേക്ക് ആക്കുന്നത് …ഇഷ്ടമല്ലെങ്കിൽ അത് പറ…ഞാൻ ഇനി ശല്യം ചെയ്യില്ല ..” കാർത്തി അവളെ നോക്കി പുരികങ്ങൾ പയ്യെ ഇളക്കി .

“സത്യം പറയെടി.. നിനക്കും ചെറിയ ഒരു ഇതില്ലേ …അല്ലേൽ പിന്നെ നീയെന്തിനാ എനിക്ക് പൈസ ഒക്കെ തന്നോണ്ടിരുന്നേ ” കാർത്തി സ്വാതന്ത്ര്യത്തോടെ അവളുടെ കൈരണ്ടും കൂട്ടിപ്പിടിച്ചു . അപ്പോഴേക്കും അഞ്ജു ഒന്ന് വാടിയപൂവ് പോലെ അവന്റെ റൂട്ടിലേക്കു വീണു തുടങ്ങിയിരുന്നു ..ഉള്ളിലെ ഇഷ്ടം അവളെയും സന്തോഷിപ്പിച്ചു തുടങ്ങി..

അവന്റെ ചോദ്യത്തിന് അപ്പോഴും അഞ്ജു ഒന്നും മിണ്ടിയില്ല .

“ഉണ്ടെങ്കിലും ഇല്ലെങ്കിലും നിന്നെ ഞാൻ എടുക്കും …”

അത്രയും പറഞ്ഞു കാർത്തി അവളെ പെട്ടെന്നങ്ങു കെട്ടിപിടിച്ചു….അഞ്ജുവിനെ ഇരുകൈകൊണ്ടും വാരിപുണർന്നുകൊണ്ട് കാർത്തി അവളെ തന്നിലേക്ക് അമർത്തി ..

“നീ ചുമ്മാ കളിപ്പിക്കുവല്ലല്ലോ ?” ഉള്ളിലെ സന്തോഷം കൊണ്ട് ശബ്ദം ഒന്ന് ഇടറിയ മട്ടിൽ അഞ്ജു അവന്റെ കരവലയത്തിനുള്ളിൽ കിടന്നു പിറുപിറുത്തു .

“നിനക്കെന്നെ ഇപ്പോഴും മനസിലായിട്ടില്ലേ? അതോ ഇനി പറഞ്ഞാലേ വിശ്വസിക്കുവുള്ളോ?” കാർത്തി ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ആദ്യമായി ഒന്ന് ചുംബിച്ചു ..ആ ചുംബനം പാതി വഴിയിൽ എത്തിയപ്പോൾ തന്നെ അഞ്ജു കണ്ണുകൾ പയ്യെ അടച്ചു …

അവന്റെ ചുണ്ടുകളും മീശയിലെ കുറ്റിരോമങ്ങളും തടി രോമങ്ങളും പയ്യെ അവളുടെ നെറ്റിയിൽ പതിഞ്ഞതും അവളൊന്നു കാർത്തിയെ ഇറുക്കി കളഞ്ഞു ..

“ഞാൻ വിചാരിച്ചു നിനക്കു ബാംഗ്ളൂരിലൊക്കെ ഏതേലും കേസ് ഉണ്ടാവുന്ന്..” അവനെ ഇറുക്കികൊണ്ട് അഞ്ജു പയ്യെ കുറുകി ..

“ഉണ്ടയുണ്ട് …അവിടെ കിട്ടാൻ ബുദ്ധിമുട്ടൊന്നും ഇല്ല … പക്ഷെ എനിക്കിതു മതി …ഞാൻ കൊറേ ആയിട്ട് ഇതൊന്നു പറയണം എന്ന് വിചാരിക്കുന്നു …” കാർത്തി ചിരിച്ചുകൊണ്ട് അവളെ ഒന്നുടെ അമർത്തി വരിഞ്ഞു ..

“സ്…ആഹ്….ഡാ പതുക്കെ ..” അവന്റെ കരുത്തിൽ ശരീരം ഒന്ന് വേദനിച്ച പോലെ അഞ്ജു ചിണുങ്ങി..

“ഒരു പതുക്കെയും ഇല്ല….ഇന്നെന്റെ കൂടെ കിടക്കുന്നോ ?” പെട്ടെന്ന് അവളെ അടർത്തി മാറ്റി കാർത്തി ഒരു കള്ളച്ചിരി പാസാക്കി ..

“അയ്യടാ …അതിനു വേറെ ആളെ നോക്ക് …” അവന്റെ ഉദ്ദേശം മനസിലായ പോലെ അഞ്ജു അവനെ ഒന്ന് തള്ളിക്കൊണ്ട് നാവു കടിച്ചു .

“ഇനിയിപ്പോ എന്തിനാ വേറെ ആള് …നീ സെറ്റ് അല്ലെ …” കാർത്തി ചിരിച്ചുകൊണ്ട് വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി ..

“കാർത്തി ചുമ്മാ തമാശ കാണിക്കല്ലേ …” അവന്റെ അവരവ് കണ്ടു അഞ്ജു ഒന്ന് പിന്നാക്കം മാറി ..

“തമാശ ഒന്നും അല്ല…ഒരു കിസ് അടിക്കട്ടെ …” അവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് കാർത്തി ചിരിച്ചു ..

“വേണ്ട വേണ്ട …” അവൾ കൈ കുതറികൊണ്ട് ചിണുങ്ങി..

“വേണം വേണം …” കാർത്തിയും വിട്ടില്ല ..

അവൻ അഞ്ജുവിനെ സ്വന്തം ശരീരത്തിലേക്ക് വലിച്ചടുപ്പിക്കാൻ ഒരു ശ്രമം നടത്തി . പക്ഷെ അഞ്ജു അതിനു സമ്മതിക്കാത്ത മട്ടിൽ അവനെ ഉന്തിത്തള്ളി .

“പ്ലീസ് …വേണ്ട…” അവൾ കണ്ണിറുക്കികൊണ്ട് ഒന്ന് കെഞ്ചി നോക്കി .

“ഒന്ന് നിൽക്കെടി ..ഇഷ്ടം കൊണ്ടല്ലേ …” അവളുടെ പ്രതിരോധം കാര്യമാക്കാതെ കാർത്തി ചിരിച്ചു .

“ആരേലും വന്നാലോ …” അഞ്ജു സ്വല്പം പരിഭ്രമത്തോടെ അവനെ നോക്കി .

“ആര് വരാൻ …അവരൊക്കെ ഉറങ്ങികാണും …” കാർത്തി അവളെ പ്രോത്സാഹപ്പിച്ചുകൊണ്ട് തന്നിലേക്ക് അടുപ്പിച്ചു .

അഞ്ജുവിന്റെ ഇടുപ്പിലൂടെ വട്ടം പിടിച്ചുകൊണ്ട് കാർത്തി അവളെ ഉറ്റുനോക്കി .ഇത്തവണ അഞ്ജുവും വല്യ എതിർപ്പില്ലാതെ അവന്റെ തോളിലേക്ക് ഇരുകയ്യും എടുത്തുപിടിച്ചു . ചെറിയ നാണമൊക്കെ പെണ്ണിന്റെ മുഖത്തുണ്ട് ! അവളുടെ നെഞ്ചിടിപ്പുയരുന്നതും മാറിടം ഉയർന്നു താവുന്നതുമൊക്കെ കാർത്തിയും ചിരിയോടെ ശ്രദ്ധിച്ചു ..

“നിന്നെ ഞാൻ മുൻപ് ഇങ്ങനെ കണ്ടിട്ടില്ലല്ലോ ?” അവളുടെ ഇടുപ്പിൽ കൈ അമർത്തികൊണ്ട് കാർത്തി ചിരിച്ചു …പിന്നെ അഞ്ജുവിന്റെ നെറ്റിയിൽ പയ്യെ അവന്റെ നെറ്റി മുട്ടിച്ചു .

“ഒരു ടെൻഷൻ…. ” അഞ്ജു അതിനു ചിരിയോടെ മറുപടി നൽകി .

“എന്തിനു …? ഞാൻ ഈ കാര്യം അമ്മയോട് പയ്യെ സൂചിപ്പിച്ചിട്ടുണ്ട്…അമ്മായിയോട് സംസാരിക്കാമെന്നു അമ്മ സമ്മതിച്ചിട്ടും ഉണ്ട് ” കാർത്തി അവന്റെ പ്ലാൻ പയ്യെ വിശദീകരിച്ചു .

“ശരിക്കും ?” അഞ്ജു അതുകേട്ടു ഒന്ന് അമ്പരന്നു ..

“അതേടി …” അത്രയും പറഞ്ഞു കാർത്തി അവളെ ശക്തിയിൽ വരിഞ്ഞുമുറുക്കി..പിന്നെ അഞ്ജുവിനു ചിന്തിക്കാൻ സമയം കൊടുക്കും മുൻപേ അവളുടെ ചുണ്ടിലേക്കു അവന്റെ ചുണ്ടുകൾ ചേർത്തു! അവന്റെ തോളിൽ പയ്യെ ചേർത്തിരുന്നു അഞ്ജുവിന്റെ കൈകൾ അതോടെ അവിടെ അമർന്നു..കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് അഞ്ജു ആ ചുംബനം ആസ്വദിച്ച് നിന്നു. ആദ്യം കിസ് ഓവറാക്കി ചളമാക്കാതെ കാർത്തിയും സംയമനം പാലിച്ചു . പയ്യെ അവളുടെ ചുണ്ടുകളെ ഒന്ന് തൊട്ടുനോക്കി കാർത്തി വേഗം പിൻവലിഞ്ഞു ..അപ്പോഴും അഞ്ജുവിന്റെ ചുണ്ടുകൾ മതിവരാത്ത പോലെ പയ്യെ വിറക്കുന്നുണ്ടായിരുന്നു .

അവളുടെ മുഖം എന്തെന്നില്ലാത്ത ചുവന്നു തുടുത്തു…കണ്ണുകളിൽ നാണവും ചുണ്ടിൽ ചെറിയ പുഞ്ചിരിയുമായി അവൾ കാർത്തിയെ തന്നെ ഉറ്റുനോക്കി..കാർത്തി അവളെയും !

“സിഗരറ്റിന്റെ സ്മെല് ഉണ്ട് നിന്നെ …” ചുണ്ട് പയ്യെ സ്വയം കടിച്ചു കാർത്തിയുടെ നെഞ്ചിലേക്ക് തല ചായ്ച്ചുകൊണ്ട് അഞ്ജു പയ്യെ ചിരിച്ചു .

“സഹിച്ചോ….വേറെ ഇപ്പൊ നിവർത്തി ഇല്ല …” അവളുടെ പുറത്തു പയ്യെ തട്ടികൊണ്ട് കാർത്തിയും പുഞ്ചിരിച്ചു .

“ഇനിയെങ്കിലും ഇഷ്ടമാണെന്നു വാ തുറന്നു പറയെടി ..ഞാൻ ഒന്ന് കേക്കട്ടെ …” അവളെ പ്രണയപൂർവം വരിഞ്ഞുമുറുക്കി കാർത്തി കുറുകി ..

“അയ്യേ.. എനിക്ക് നാണാ..പിന്നെ വേണേൽ ഇങ്ങനെ പറയാം ” അതുകേട്ടു അഞ്ജു ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചിൽ നിന്നും മുഖം എടുത്തു . പിന്നെ അവന്റെ ഇരു കവിളും കൈകൊണ്ട് എടുത്തുപിടിച്ചു കാർത്തിയുടെ ചുണ്ടിൽ അവളുടെ വക അമർത്തിയൊരു ചുംബനം നൽകി ..

ആ ദീർഘ ചുംബനം ആസ്വദിച്ചുകൊണ്ട് കാർത്തിയും അവളെ പയ്യെ ഒന്ന് താങ്ങിപിടിച്ചു . നിലത്തുനിന്നും വിരലുകളിൽ ഭാരം ഊന്നി ഉയർന്നു നിന്ന അഞ്ജുവിനും അതൊരു ആശ്വാസമായി …പിന്നെയതൊരു ദീർഘ ചുംബനത്തിലേക്കും വഴുതിമാറി . കുറെ നാളുകളായി രണ്ടുപേരും പറയാതെ വെച്ച ഒരു ഇഷ്ടം സഫലമായതിന്റെ സന്തോഷം ഇരുവർക്കും ഉണ്ടായിരുന്നു .

പിന്നീടുള്ള ദിവസങ്ങളിൽ വീണയുടെയും ശ്യാമിന്റെയും കല്യാണ തിരക്കുകൾ ആയിരുന്നു . നല്ല കേമം ആയിട്ട് തന്നെ അത് കഴിഞ്ഞു . അതിനു ശേഷമാണ് കാർത്തിയുടെ കാര്യം കൃഷ്ണൻ മാമ വീട്ടി വന്നു അച്ഛനോടും

അമ്മയോടുമൊക്കെ സംസാരിക്കുന്നത് . അവർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അതിനു ശേഷമാണ് ഞാൻ ഈ വിവരങ്ങളൊക്കെ അറിയുന്നത് . കാർത്തി തന്നെയാണ് പിന്നീട് എന്നെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞത് .കേട്ടപ്പോൾ എനിക്കും സന്തോഷം തന്നെ ആയിരുന്നു .

എന്തായാലും ഉച്ചയോടെ ഞാൻ വീട്ടിലെത്തി . ഞാൻ എത്തുമ്പോൾ കാർത്തി ഉമ്മറത്ത് അച്ഛനോട് എന്തോ സംസാരിച്ചു ഇരിക്കുവാണ് . ഒരു ഷോർട്സും കയ്യില്ലാത്ത ടി-ഷർട്ടും ആണ് അവന്റെ വേഷം . തെണ്ടി കാണാൻ എന്നേക്കാൾ ലുക്ക് ആണ്. പോരാത്തേന് നല്ല മസിൽസും ! അതുകൊണ്ട് അവന്റെ കയ്യിലെ മസിലും അവിടെ ടാറ്റൂ അടിച്ചതുമൊക്കെ നല്ല സ്റ്റൈൽ ആയിട്ട് കാണാം . ട്രിം ചെയ്ത മീശയും താടി രോമങ്ങളും .മുടി പുതിയ സിനിമയ്ക്കു വേണ്ടിയിട്ട് സ്വല്പം നീട്ടി വളർത്തിയിട്ടുണ്ട് .

എന്നെ കണ്ടതോടെ കക്ഷിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു . ഞാനും കാറിൽ നിന്നിറങ്ങി അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി . അച്ഛനെയും ഒന്ന് ഗൗനിച്ചു . പിന്നെ കാർത്തിയെ ഒന്ന് പയ്യെ ഹഗ് ചെയ്തു .

“അകത്തേക്ക് വാടാ ….ഇവിടെ ഇരുന്നാൽ ശരിയാവില്ല ” അച്ഛൻ കസേരയിൽ ഇരിക്കുന്നത് നോക്കി ഞാൻ അവനെ കെട്ടിപിടിച്ചുകൊണ്ട് കാതിൽ പയ്യെ പറഞ്ഞു . അതിനു ഒന്ന് ചിരിച്ചുകൊണ്ട് അവൻ തലയാട്ടി .

അവനെ വിട്ടുമാറികൊണ്ട് ഞാൻ അകത്തേക്ക് കയറി . ഹാളിൽ ആരുമില്ല . പാവം നമ്മുടെ മിക്കു മാത്രം സോഫയിൽ നീണ്ടു നിവർന്നു കിടന്നു സുഖമായി ഉറങ്ങുന്നുണ്ട് . അവനെ മഞ്ജുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ കൂടെ കൊണ്ട് പോകാമെന്നു ആദി വാശി പിടിച്ചെങ്കിലും മഞ്ജുസ് ആണ് വേണ്ടെന്നു പറഞ്ഞത് . എന്തായാലും പിള്ളേരില്ലാത്തതുകൊണ്ട് അച്ഛനും അമ്മയ്ക്കും കളിപ്പിക്കാൻ ഒരാളായി !

ഞാൻ അകത്തേക്ക് കയറിയതോടെ പിന്നാലെ കാർത്തിയും ഹാളിലേക്കെത്തി .

“‘അ…മ്മാ…..” പതിവ് പോലെ ഞാൻ അമ്മച്ചിയെ സ്വല്പം ഉറക്കെ വിളിച്ചു .

“എന്താടാ ?” അതിനുള്ള മറുപടിയും അടുക്കളയിൽ നിന്നെത്തി .

“ചായ ..ചായ ….” ഞാൻ അതിനു ചിരിയോടെ മറുപടി നൽകി .

“ആഹ്…കൊണ്ട് വരാം …കാർത്തിക്ക് വേണോടാ ?” എനിക്കുള്ള മറുപടി നൽകികൊണ്ട് അമ്മച്ചി ചോദിച്ചു .. അതിനു അവൻ വേണ്ടെന്നു പറഞ്ഞു . അതോടെ ഞാനും അവനും കൂടി ഹാളിലെ സോഫയിലേക്ക് ഇരുന്നു .

“പിന്നെ എന്തൊക്കെ ഉണ്ടെടാ ? നിന്റെ പടം ഒകെ അവിടെ ഓടുന്നുണ്ടോ ?” ഞാൻ അവനെ ഒന്നാക്കിയ പോലെ ചോദിച്ചുകൊണ്ട് സോഫയിലേക്ക് ചാരി ..

“ആഹ്…വല്യ കൊഴപ്പല്യ …ലാസ്റ്റ് ഇറങ്ങിയത് മൂഞ്ചി ” അതിനു മറുപടി പറഞ്ഞു അവൻ എന്റെ തുടയിൽ പയ്യെ ഒന്നടിച്ചു ..പക്ഷെ അതിനു സാമാന്യം വേദന ഉണ്ടായിരുന്നതുകൊണ്ട് ഞാൻ അവനെ നോക്കി പല്ലിറുമ്മി ..

“സ്സ്..എടാ മൈ…നല്ല വേദന ഉണ്ടെടാ …” അവന്റെ കൈതട്ടികൊണ്ട് ഞാൻ തുട ഒന്നുഴിഞ്ഞു ..കാർത്തി അതുനോക്കി ചിരിക്കുന്നുണ്ട് .

“നീ അഞ്ജുവിനെ പോലെ തന്നെ ആണല്ലോ.രണ്ടിനും തൊട്ടാല് വേദന ആണല്ലോ ..”

എന്റെ മറുപടി കേട്ട് കാർത്തി ആരോടെന്നില്ലാതെ പറഞ്ഞു .

“ഈ കയ്യും വെച്ചു അടിച്ചാൽ പിന്നെ വേദനിക്കില്ലേ ?” അവന്റെ ബോഡി ഒന്ന് സ്കാൻ ചെയ്തുകൊണ്ട് ഞാൻ പിറുപിറുത്തു..

“പോടേയ് …നീ എന്നാ ഇനി ബാംഗ്ലൂർക്കു ?” എന്നെ ഒന്ന് ചിരിയോടെ നോക്കി അവൻ വീണ്ടും തിരക്കി .

“ഹ്മ്മ് പോണം പോണം …റോസ് വിളിച്ചിരുന്നു …അവിടെ എന്തൊക്കെയോ ചെയ്യാനുണ്ട് എന്ന് പറഞ്ഞിട്ട് …നീ പിന്നെ അവളെ കണ്ടിരുന്നോ ?” ഞാൻ അവനെ സംശയത്തോടെ നോക്കി .

“പിന്നെ…ഞനങ്ങളിപ്പോ ഒരേ സ്ഥലത്തു അല്ലെ സ്റ്റേ ..” കാർത്തി എന്നെ ഓർമിപ്പിച്ചുകൊണ്ട് പയ്യെ പറഞ്ഞു ..

“ആഹ്…ഞാൻ അത് മറന്നു ..അവള് താമസം മാറിയ കാര്യം ഓർത്തില്ല …” ഞാൻ ചിരിച്ചുകൊണ്ട് അതുശരിവെച്ചു .

“ആഹ്…അതിന്റെ എടേലു ഇപ്പൊ സെല്ഫ് മോഡലിംഗും ഉണ്ടല്ലോ … നല്ല ബിസിനെസ്സ് മൈൻഡ് ആണ് പെണ്ണ് ..കാശു നല്ലോം വാരിക്കൂട്ടുന്നുണ്ട് .” റോസ്‌മേരിയുടെ അവസ്ഥ ഓർത്തു കാർത്തി പറഞ്ഞു .

“ഹ്മ്മ്…കെട്ട്യോനും മോശം ഇല്ല …രണ്ടും കൂടി ഇന്നാള് യൂറോപ്യൻ ട്രിപ്പ് ഒകെ പോയി വന്നേ ഉള്ളു ..ട്രിപ്പ് അടിച്ചു എന്ജോയ് ചെയ്യുവാണ് …” ഞാൻ അത് ശരിവെച്ചുകൊണ്ട് സോഫയിലേക്ക് ചാരി ..

“യാ യാ …ഇൻസ്റ്റയിൽ കണ്ടു…” കാർത്തി അതുകേട്ടു ചിരിച്ചു ..

“അവൾ എവിടെ ?” അഞ്ജുവിനെ അവിടെ ഒന്നും കാണാത്തതുകൊണ്ട് ഞാൻ സംശയം പ്രകടിപ്പിച്ചു .

“അപ്പുറത്തെ വീട്ടില് പോയേക്കുവാ …കിഷോറിന്റെ അവിടെ ..” കാർത്തി അതിനു ഒഴുക്കൻ മട്ടിൽ മറുപടി നൽകി ..

“ദേഷ്യം പിടിച്ചിട്ടാ ?” അവളുടെ സ്വഭാവം ഓർത്തു ഞാൻ ചിരിച്ചു..

“ഏയ് ..ഇത് ചുമ്മാ പോയതാ …” എന്റെ ചോദ്യത്തിന്റെ അർഥം മനസിലായ പോലെ കാർത്തി എന്റെ തുടയിൽ ഒന്നുടെ അടിച്ചു …

“സ്സ്….മൈരേ….” അവന്റെ അടികിട്ടിയതും ഞാൻ ശബ്ദം താഴ്ത്തി ഒന്ന് പല്ലിറുമ്മി .

“പിന്നെ..പിള്ളേരൊക്കെ എങ്ങനെ ? മഞ്ജു ചേച്ചിക്ക് സുഖം അല്ലെ ?” എന്റെ ദേഷ്യം വകവെക്കാതെ മട്ടിൽ അവൻ പിന്നെയും തിരക്കി . അപ്പോഴേക്കും അമ്മച്ചി ചായയുമായി ഹാളിലേക്കെത്തി .

“ഡാ …എണീക്കേടാ …എന്ത് ഉറക്കം ആണിത് …” കയ്യിൽ ചായയും ആയി വരുന്നതിനിടെ ഞങ്ങൾക്കരികിൽ കിടന്നു സുഖമായി ഉറങ്ങുന്ന മിക്കുവിനെ നോക്കി അമ്മച്ചി പറഞ്ഞു . പിന്നെ ചായക്കപ്പ്‌ എന്റെ കയ്യിലേക്ക് തന്നു മിക്കുവിനെ തട്ടി വിളിച്ചു … ഒന്ന് മൂരിനിവർന്നുകൊണ്ട് അതോടെ കക്ഷി എണീറ്റു..പിന്നെ പതിവ് പോലെ “മ്യാ ..വൂ ….” എന്ന് നീട്ടി രണ്ടുമൂന്നു വട്ടം ഒച്ചയുണ്ടാക്കി ..

“നിങ്ങൾ പോയ ശേഷം ഇത് ഇവിടെ ഒകെ തിരഞ്ഞു നടക്കും …എത്ര വട്ടാ മോളിൽ പോയി നോക്കിയത് ” മിക്കുവിന്റെ കാര്യം ഓർത്തു അമ്മച്ചി സ്വയം പറഞ്ഞു ചിരിച്ചു എന്നെ നോക്കി ..

“ഹ്മ്മ് ….” ഞാൻ അതിനു മൂളികൊണ്ട് അവനെ ഇടം കൈകൊണ്ട് എടുത്തുപിടിച്ചു

മടിയിലേക്ക് വെച്ചു. അപ്പോഴും കക്ഷി “മ്യാ വൂ …” എന്ന് പറഞ്ഞു എന്നെനോക്കി കരയുന്നുണ്ട് …ഞാൻ അവന്റെ തലയിൽ പയ്യെ തഴുകി …പിന്നെ ചായ കുറേശെ കുടിച്ചു..അപ്പോഴേക്കും അമ്മച്ചി തിരികെ കിച്ചണിലേക്ക് തന്നെ മടങ്ങി .

“അല്ല..നീയെന്താ ലാസ്‌റ് ചോദിച്ചത് ?” മിക്കുവിനെ തഴുകികൊണ്ടിരിക്കെ പെട്ടെന്ന് സംസാരിച്ച വിഷയം ഓർത്തു ഞാൻ കാർത്തിയെ നോക്കി . അവൻ എല്ലാം നോക്കി എന്റെ അടുത്ത് തന്നെ ഇരിപ്പുണ്ട് .

“പിള്ളേരുടെ കാര്യം …” അവൻ അതുകേട്ടു എന്നെ ഓർമിപ്പിച്ചു .

“ആഹ്..അത്..കൊഴപ്പം ഒന്നും ഇല്ല…, അവിടെ മിസ്സിന്റെ അച്ഛനും അമ്മയും ഒകെ ഉണ്ടല്ലലോ…പിള്ളേർക്കും അവിടത്തെ അറ്റ്മോസ്ഫിയർ ഒക്കെ ഇഷ്ടാ ..എന്തേലും ബുദ്ധിമുട്ടു ഉണ്ടെങ്കിൽ എന്റെ മിസ്സിന് മാത്രേ ഉള്ളു …” ഞാൻ ചിരിയോടെ തന്നെ അതിനു മറുപടി നൽകി .

“ഹ ഹ …പൊന്നു ഇവിടെ ഉണ്ടാരുന്നേ ഒരു രസം ആയിരുന്നു ..നേരം പോയി കിട്ടും.. അതിനെ വേണേൽ സിനിമയിലൊക്കെ അഭിനയിപ്പിക്കാ ഡാ ? ” റോസ്‌മോളുടെ അസാന്നിധ്യം ഓർത്തു കാർത്തി പയ്യെ പറഞ്ഞു . അവളുടെ കുറുമ്പും എനർജിയും ഒകെ കണ്ടിട്ട് റോസ്‌മേരിയും എന്നോട് ഈ സെയിം കാര്യം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒന്ന് രണ്ടു വട്ടം കിഡ്സ് വസ്ത്രങ്ങളുടെ മോഡൽ ആയിട്ട് പൊന്നൂസിനെ വെച്ചു ഫോട്ടോസും എടുത്തിട്ടുണ്ട് . ഞാൻ കൂടെ ഉണ്ടെങ്കിൽ പെണ്ണ് എന്ത് പറഞ്ഞാലും അനുസരിക്കുന്നതുകൊണ്ട് ഫോട്ടോഷൂട്ട് ഒകെ ഭംഗിയായി നടന്നു .

“ഓ ..വേണ്ട …നീ അങ്ങ് അഭിനയിച്ചാൽ മതി …എന്റെ പൊന്നുനെ ഞാൻ വിടില്ല ” ആ കാര്യം അത്ര യോജിപ്പില്ലാത്ത മട്ടിൽ ഞാൻ ചിരിച്ചു ..

“വേണെങ്കി മതി …” കാർത്തി അതുകേട്ടു ചിരിച്ചു..

“ഓഹ് വേണ്ടാഞ്ഞിട്ടാ …” ഞാൻ തീർത്തു പറഞ്ഞു …പിന്നെ ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു . അതിനിടക്ക് അഞ്ജുവും തിരിച്ചെത്തി . അവളെ കണ്ടതോടെ എന്റെ മടിയിൽ കിടന്നിരുന്ന മിക്കു വേഗം ചാടി നിലത്തേക്കിറങ്ങി ..പിന്നെ അഞ്ജുവിന്റെ കാൽച്ചുവട്ടിൽ വട്ടം ചുറ്റികൊണ്ട് അവളെ തൊട്ടുരുമ്മി ഒച്ചവെച്ചു ..

“ഓ …ഇതിനു എന്തിന്റെ കേടാണ് ….” കുനിയാൻ സ്വല്പം ബുദ്ധിമുട്ടുള്ളതുകൊണ്ട് അഞ്ജു തലയ്ക്കു കൈകൊടുത്തു .അപ്പോഴേക്കും കാർത്തി മുന്നോട്ടാഞ്ഞു അതിനെ പിടിച്ചു പൊക്കി മിക്കുവിനെ അഞ്ജുവിന്റെ കയ്യിൽ കൊടുത്തു ..കുട്ടികളെ എടുത്തു ഒക്കത്തു വെക്കുംപോലെ അഞ്ജു അവനെ എടുത്തുപിടിച്ചു..

“എന്താടാ പന്നി ….” അവന്റെ കരച്ചില് കേട്ട് അഞ്ജു ചിരിച്ചുകൊണ്ട് മിക്കുവിന്റെ നെറുകയിൽ മുത്തി .പിന്നെ അതിനെയും എടുത്തു ഞങ്ങൾക്കരികിൽ കിടന്ന മറ്റൊരു കസേരയിലേക്ക് ഇരുന്നു . തുടർന്ന് അവളും ഞങ്ങളോടൊപ്പം ഓരോന്ന് സംസാരിച്ചിരുന്നു . അങ്ങനെ കാർത്തി മടങ്ങിപോകുമ്പോൾ അവന്റെ കൂടെ ഞാനും ബാംഗ്ലൂരിലേക്ക് തിരികെ പോകാമെന്ന ധാരണയിലെത്തി . അവിടത്തെ ബിസിനസ്സിന്റെ കാര്യങ്ങളും ഇടക്കൊന്നു ചെന്ന് ശ്രദ്ധിച്ചില്ലെങ്കിൽ മോശമാണ് . റോസ്‌മേരിയുടെ വായിന്നു നല്ലോണം കേൾക്കുവേം ചെയ്യും .

അങ്ങനെ പിറ്റേന്നത്തെ ദിവസം ഞാനും കാർത്തിയും കൂടി ബാംഗ്ലൂരിലേക്ക്

മടങ്ങി . കാർത്തിയുടെ കാറിൽ ആണ് യാത്ര . രാത്രി എട്ടൊൻപതുമണി ആയിട്ടാണ് ബാംഗ്ലൂരിൽ എത്തിയത് . വരുന്ന കാര്യം ഞാൻ റോസ്‌മേരിയെ വിളിച്ചു പറഞ്ഞിരുന്നതുകൊണ്ട് കക്ഷി ഫ്ലാറ്റിൽ എന്നെയും കാത്തിരിപ്പുണ്ടായിരുന്നു .

സെയിം ഫ്ലാറ്റിൽ ആണ് റോസ്‌മേരിയുടെയും കാർത്തിയുടെയും താമസം . ഫ്ലോറിനു മാത്രം വ്യത്യസം ഉണ്ട് ! ഫ്ലാറ്റിൽ ഉള്ളവർക്ക് കാർത്തിയെ സ്ഥിരം കാണുന്നതുകൊണ്ട് വല്യ ഭാവ മാറ്റം ഒന്നും ഇല്ല. ഒരു കൊച്ചു സിനിമാതാരം ആണെങ്കിലും അവനും അതിന്റെ ജാഡ ഒന്നും ഇല്ല . പക്ഷെ ഇപ്പൊ അവനെയും കൂട്ടി പുറത്തു പോകാനോ മാളിൽ കാറങ്ങാനോ ഒന്നും പറ്റില്ല . അപ്പോഴേക്കും മൊബൈലും പിടിച്ചു ആരെങ്കിലും സെൽഫി എടുക്കാൻ വേണ്ടി വളയും . കന്നഡ സിനിമയിൽ ആണ് കൂടുതലും അഭിനയിക്കുന്നത് എന്നുള്ളതുകൊണ്ട് നാട്ടിൽ ഒന്നും അധികം പേർക്ക് കാർത്തിയെ അറിയില്ല. അത് ഒരു കണക്കിന് ലാഭമാണ് !

അന്നത്തെ ദിവസം കാർത്തിയുടെ കൂടെ കിടക്കാമെന്നു അവൻ പറഞ്ഞു നോക്കിയെങ്കിലും ഞാൻ അത് നിരസിച്ചു .

“ഡേയ്..ഇനി ഇപ്പൊ അവളുടെ അടുത്ത് പോണോ ? നീ എന്റെ കൂടെ പോരെ …” ലിഫ്റ്റിൽ കയറുന്നതിനിടെ കാർത്തി എന്നോടായി പറഞ്ഞു .

“നിന്റെ കൂടെ കിടന്നിട്ട് എന്ത് കാണിക്കാനാ …അതിലും ഭേദം അവളാ” ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .

“ഹ്മ്മ്…ഈ ഒന്നിച്ചുള്ള കിടത്തം മാത്രേ ഉള്ളോ ..അതോ …” എന്റെ മറുപടി കേട്ട് കാർത്തി എന്നെ ഒന്നാക്കിയ പോലെ നോട്ടമെറിഞ്ഞു .

“ഊതല്ലേ ….നീ നായികമാരുടെ കൂടെ അഭിനയം മാത്രേ ഉള്ളോ അതോ ..?” ഞാൻ അവന്റെ ചോദ്യം കേട്ട് തിരിച്ചും ചോദിച്ചു .

“ഹി ഹി ..നാണമില്ലല്ലോ …ഒന്നും അല്ലെങ്കിൽ നിന്റെ പെങ്ങളെ അല്ലെ മൈരേ ഞാൻ കെട്ടിയത് ?” എന്റെ ചോദ്യം കേട്ട് കാർത്തി ചിരിച്ചു .

“എന്നുവെച്ചു …എനിക്കിട്ടു ഉണ്ടാക്കണ്ട ..” അവന്റെ മറുപടി കേട്ട് ഞാൻ ചിരിച്ചു . അപ്പോഴേക്കും ലിഫ്റ്റ് ഉയർന്നു തുടങ്ങി .

“ഞാൻ ഒരു സത്യം ആണ് പറഞ്ഞത് ..നിനക്ക് അവളുടെ മുൻപില് മാത്രം ഒരു പരുങ്ങലും നാണവും ഒക്കെ ആണല്ലോ ” കാർത്തി എന്നെ അടിമുടി നോക്കി ചിരിച്ചു .

“അത് ഞാൻ പറഞ്ഞില്ലേ…എനിക്ക് അവളോട് ഭയങ്കര ലബ്ബ്‌ ആയിരുന്നു …ഇപ്പോഴും അത് ഉള്ളികിടക്കുന്നോട് ഒരു പേടിയാ ” ഞാൻ പാതി കളിയായും പാതി കാര്യമായും പറഞ്ഞു സ്വയം ചിരിച്ചു . അപ്പോഴേക്കും എനിക്ക് ഇറങ്ങേണ്ട ഫ്ലോർ എത്തി . അതിനും മുകളിൽ ആണ് കാർത്തിയുടെ താമസം .

“ഹ്മ്മ്..നടക്കട്ട് നടക്കട്ട്..” ലിഫ്റ്റിന്റെ വാതിൽ തുറന്നതും കാർത്തി എന്നെ ഉന്തിത്തള്ളികൊണ്ട് ഒന്ന് ആക്കിയ പോലെ ചിരിച്ചു. ഞാൻ അതിനു മറുപടി എന്തെങ്കിലും പറയും മുൻപേ ഡോർ അടയുകയും ചെയ്തു . അതോടെ ഞാൻ റോസമ്മയുടെ ഫ്ലാറ്റ് നോക്കി നീങ്ങി. കോറിഡോറിലൂടെ നടന്നു ഞാൻ കക്ഷിയുടെ ഫ്ലാറ്റിനു മുൻപിലെത്തി കാളിങ് ബെൽ അടിച്ചു .

അധികം വൈകാതെ തന്നെ റോസ്‌മേരി വാതിൽക്കൽ പ്രത്യക്ഷപെട്ടു. ഒരു ഇളം നീല നിറത്തിലുള്ള പൈജാമ സെറ്റ് ആണ് അവളുടെ വേഷം വേഷം . നൈറ്റ് ഡ്രസ്സ് ടൈപ്പ് ആണ്. ഫുൾ സ്ലീവ് ഉള്ള ഷർട്ടിലും പാന്റിലുമായി നിറയെ പുള്ളിക്കുത്തുകളും കിളികളുടെ ചിത്രവും ഒക്കെയുണ്ട് ! മുടി അലക്ഷ്യമായി ഇടതു തോളിലൂടെ മുൻപിലേക്ക് ഇട്ടിട്ടുണ്ട് . മറ്റുമേക്കപ്പ് ഒന്നുമില്ലെങ്കിൽ കൂടി നല്ല ഭംഗിയുണ്ട് അവളെ കാണാൻ . സ്വതവേ ഉള്ള ചിരിയും മുഖത്തുണ്ട് . കയ്യിൽ പിടിച്ചിരുന്ന ബാഗും പിടിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറിയതും റോസമ്മ വാതിൽ അടച്ചു ..

“ഒറ്റയ്ക്കാ വന്നേ ?” വാതിൽ അടച്ചു തിരിഞ്ഞുകൊണ്ട് അവളെന്നോടായി തിരക്കി .

“കാർത്തി ഉണ്ടാരുന്നു …ഞാൻ പറഞ്ഞതല്ലേ …” ഞാൻ അതിനു സ്വാഭാവികമായി തന്നെ മറുപടി പറഞ്ഞു .

“അതല്ല …പിള്ളേരെ കൊണ്ടുവന്നില്ലേ എന്ന ഉദ്ദേശിച്ചത് പൊട്ടാ …” എന്റെ മറുപടി കേട്ട് റോസമ്മ ഒന്ന് സ്വരത്തിൽ കടുപ്പം വരുത്തി .

“മ്മ്മ് ഹും…” ഞാൻ ഇല്ലെന്നു മൂളികൊണ്ട് ബാഗ് ഹാളിലെ സോഫയിലേക്ക് വെച്ചു.

“ശേ …ആരെയെങ്കിലും കൊണ്ട് വരായിരുന്നില്ലേ ഡാ ..” പിള്ളേരുടെ കമ്പനി നള ഇഷ്ടമുള്ള റോസമ്മ എന്നെ നോക്കി കണ്ണുരുട്ടി .

“അവര് മഞ്ജുസിന്റെ വീട്ടിലാ ഡീ ….അതാ കൊണ്ട് വരാഞ്ഞത് ..” ഞാൻ ചിരിച്ചുകൊണ്ട് സോഫയിലേക്കിരുന്നു ഒന്ന് കയ്യും കാലും ഒകെ നിവർത്തി . അത് ശ്രദ്ധിച്ചുകൊണ്ട് തന്നെ റോസമ്മയും എന്റെ അടുത്തേക്ക് നടന്നടുത്തു . അവള് പ്രെഗ്നന്റ് ആണെങ്കിലും വയർ ഒന്നും പുറത്തേക്കു വന്നു തുടങ്ങിയിട്ടില്ല.

“ഛർദി ഒകെ തുടങ്ങിയോ ?” അവളുടെ മുടിയും തഴുകിയുള്ള വരവ് നോക്കി ഞാൻ അർഥം വെച്ചു തന്നെ തിരക്കി .

“ഹ്മ്മ്….ചിലപ്പോ കയ്യിന്നു പോകും …” അത്‌കേട്ട് റോസമ്മ ഒന്ന് ചിരിച്ച ശേഷം പയ്യെ മറുപടി നൽകി.

“സാരല്യ ശീലായിക്കോളും …” ഞാൻ ചിരിയോടെ പറഞ്ഞു കൊണ്ടുവന്ന ബാഗ് തുറന്നു .അപ്പോഴേക്കും റോസമ്മ എന്റെ അടുത്തായി വന്നു ഇരുന്നിരുന്നു .

“ഹ്മ്മ് ?” അവളുടെ നോട്ടം കണ്ടു ഞാൻ പയ്യെ പുരികം ഇളക്കി .

“ഏയ് …ചുമ്മാ …നീ വല്ലോം കഴിച്ചേച്ചാണോ വന്നേ ?” അവൾ ചുമൽ കൂച്ചികൊണ്ട് തിരക്കി .

“ഇല്ലില്ല..ഒരു സാധനം തിന്നിട്ടില്ല മോളെ..എളുപ്പം വല്ലോം ഉണ്ടാക്കിയെ …അപ്പോഴേക്കും ഞാൻ കുളിച്ചിട്ടു വരാ …” ബാഗ് തുറന്നു അതിൽ നിന്നും ഒരു ടവൽ എടുത്തുകൊണ്ട് ഞാൻ ഗൗരവത്തിൽ പറഞ്ഞു .

“ഉണ്ടാക്കി വെച്ചത് ഇരിപ്പുണ്ട്…അതൊക്കെ വെച്ചു അഡ്ജസ്റ്റ് ചെയ്യ് …” റോസ്‌മേരി അതിനു ചിരിയോടെ മറുപടി നൽകി .

“ആഹ്…അല്ല നിന്റെ കെട്ട്യോൻ ഇപ്പോഴും ഇങ്ങോട്ടു വരവൊന്നും ഇല്ലേ ..?” ഞാൻ അവളെ നോക്കി ഒരു സംശയം പ്രകടിപ്പിച്ചു .

“ഇടക്ക് ..അവൻ ഫുൾ ബിസി അല്ലെ..” റോസ്‌മേരി സ്വല്പം ഗമയിൽ പറഞ്ഞു ചിരിച്ചു .

“എത്ര ബിസി ആണേലും ഇതിനൊക്കെ ടൈം കണ്ടെത്തിയല്ലോ..സന്തോഷം..” ഗർഭം ഉദ്ദേശിച്ചു ഞാൻ ആക്ഷൻ കാണിച്ചുകൊണ്ട് ചിരിച്ചു..

“പോടാ ….ഹ്ഹ ഹ്ഹ ” റോസമ്മ അതുകേട്ടു ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ പയ്യെ അടിച്ചു .

“ഇപ്പൊ ഇതിന്റെ സീസൺ ആണെന്ന് തോന്നുന്നു ..വീട്ടിലും ഉണ്ട് രണ്ടെണ്ണം ..” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു റോസമ്മയെ നോക്കി .

“ഒന്ന് നിന്റെ കോൺട്രിബ്യുഷൻ തന്നെ അല്ലെ …?” അതുകേട്ടു ചിരിച്ചുകൊണ്ട് റോസമ്മ എന്നെ നോക്കി പുരികം ഇളക്കി .

“ആക്കല്ലേ ….” അവളുടെ ചിരി കണ്ടു ഞാൻ ഒന്ന് പുച്ഛമിട്ടു !

“പിന്നെ..നിന്റെ മിസ്സിന് സുഖം അല്ലെ ?” റോസ്‌മേരി ചിരിച്ചുകൊണ്ട് തന്നെ വീണ്ടും കുശലം തിരക്കി .

“അതെന്തു ചോദ്യം മോളെ….അവൾക്കു സുഖം കൊടുക്കാനല്ലേ ഞാൻ ഉള്ളത് ” ഒഴുക്കൻ മട്ടിലാണ് ഞാൻ പറഞ്ഞതെങ്കിലും അതിൽ സ്വല്പം ഡബിൾ മീനിങ് ഉള്ളതുകൊണ്ട് റോസമ്മ ഒന്ന് ഉറക്കെ ചിരിച്ചു .

“ഹ്ഹ ഹ്ഹ ഹ ..പോടാ …” എന്റെ തുടയിൽ പയ്യെ അടിച്ചുകൊണ്ട് റോസമ്മ ചിരിച്ചു .

“അയ്യാ..ഞാൻ ആ ഉദ്ദേശത്തിൽ അല്ല …അവളുടെ ഒരു ഇളി..അല്ലെങ്കിൽ തന്നെ ഞങ്ങക്ക് പിള്ളേരായി ” റോസമ്മയുടെ കൈതട്ടികൊണ്ട് ഞാൻ എഴുനേറ്റു ..പിന്നെ ടവ്വലും എടുത്തു കയ്യിൽ പിടിച്ചു .

പിന്നെ കുളിക്കാനായി നേരെ ബാത്റൂമിലേക്ക് നീങ്ങി . പിന്നെ വിസ്തരിച്ചൊരു കുളിയും കഴിഞ്ഞു ടവ്വലും അരയിൽ കെട്ടിക്കൊണ്ട് ഞാൻ പുറത്തിറങ്ങി . ആ സമയത് റോസമ്മ ടി.വി ഓൺ ചെയ്തു ഏതോ പ്രോഗ്രാമും കണ്ടു ഇരിപ്പാണ് . ഞാൻ പുറത്തിറങ്ങി വരുന്നതൊക്കെ അവള് ശ്രദ്ധിക്കുന്നുണ്ട് .

ഞാൻ വേഗം വന്നു ബാഗിൽ നിന്ന് ഒരു കറുത്ത ടി-ഷർട്ടും ഷോർട്സും എടുത്തിട്ട് വേഷം മാറി . പിന്നെ റോസമ്മക്കടുത്തായി സോഫയിൽ തന്നെ ഇരുന്നു .

“അപ്പൂസ് എന്നെ ചോദിക്കാറുണ്ടോ ?” ഞാൻ സോഫയിലേക്ക് ചാരി കിടന്നു ടി.വി യിലേക്ക് കണ്ണെറിഞ്ഞതും റോസമ്മ പയ്യെ തിരക്കി . ടി.വി യിലേക്ക് ശ്രദ്ധിച്ചിരിക്കുന്നതിനിടെ തന്നെയാണ് അവളുടെ സംസാരം.

“ഹ്മ്മ് …നീ അവനു പട്ടികുട്ടിയെ വാങ്ങിച്ചു കൊടുക്കാമെന്നൊക്കെ പറഞ്ഞിട്ടുണ്ടല്ലേ …” ഞാൻ മൂളികൊണ്ട് പയ്യെ ചിരിച്ചു .

“ഹ ഹ …അങ്ങനെ ഒന്നുമില്ലന്നെ ..അവൻ ചുമ്മാ പറഞ്ഞപ്പോ ഓക്കേ പറഞ്ഞെന്നെ ഉള്ളു …” റോസ്‌മേരി പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞുകൊണ്ട് ചിരിച്ചു .

“ഹ്മ്മ്…നിനക്കു അങ്ങനെ ഒകെ പറയാം…വീട്ടിൽ കിടന്നു ശല്യം ആണ് . .ലാസ്റ്റ് മഞ്ജുസ് വാങ്ങിച്ചു കൊടുക്കാമെന്നു പറഞ്ഞിട്ടാണ് സമാധാനം ആയത് …” ഞാൻ അപ്പൂസിന്റെ സ്വഭാവം ഓർത്തു പയ്യെ പറഞ്ഞു .

“അത് പാവം ആന്നെ …നിന്റെ പൊന്നൂന്റെ പോലെ വികൃതി ഒന്നും ഇല്ല …” ആദിയോടുള്ള സോഫ്റ്റ് കോർണർ വെളിപ്പെടുത്തികൊണ്ട് റോസമ്മ എന്നെ നോക്കി .

“മിസ്സിന്റെ ട്രൈനിംഗ് ആണ് …മറ്റേത് എന്റെ കൂടെ ആണല്ലോ ഫുൾ ടൈം ..അതുകൊണ്ടാ ഇച്ചിരി വയലന്റ് ആവുന്നത് …”

ഞാനും അത് ശരിവെച്ചുകൊണ്ട് ചിരിച്ചു .

“എന്ന അതിനെ എനിക്ക് തന്നോ …ഒരു നേരം പോക്ക് ആവും ” റോസമ്മ കളിയായി പറഞ്ഞുകൊണ്ട് ചിരിച്ചു .

“അയ്യാ..അങ്ങനെ ഇപ്പൊ എന്റെ പിള്ളേരെ വെച്ച് നീ നേരം പോക്ക് ഉണ്ടാക്കേണ്ട … വേണേൽ സ്വന്തമായിട്ട് പെറാൻ നോക്ക് ” ഞാൻ അവളെ കളിയാക്കികൊണ്ട് അവളുടെ കാലിൽ എന്റെ കാലുകൊണ്ട് പയ്യെ തട്ടി….

“ഹി ഹി…എനിക്ക് ഈ ഒരു കാര്യത്തിലാ നിന്നോട് അസൂയ ..എന്റെ ചെക്കന് ഇത്രേം ഹ്യൂമർ സെൻസ് ഇല്ല ” റോസമ്മ എന്നെ നോക്കി ചിരിയോടെ തന്നെ ആവർത്തിച്ചു .

“ഓ..പിന്നെ മഞ്ജുസ് പറയുന്നത് ഞാൻ ചൊറിയൻ പുഴു ആണെന്ന… എന്റെ കോമഡി അവൾക്ക് ഇറിറ്റേഷൻ ആണ് ..” എന്റെ ചളി കേട്ട് ചൂടാവുന്ന മഞ്ജുസിനെ ഓര്മിച്ചുകൊണ്ട് ഞാൻ റോസമ്മയെ നോക്കി ചിരിച്ചു .

“അത് നീ അവളെ ശരിക്കും കളിയാക്കിയിട്ടാവും ..” റോസമ്മ അത് നിഷേധിച്ചുകൊണ്ട് ടി.വി യിലേക്ക് തന്നെ നോക്കി .

“പിന്നെ എപ്പോഴും റൊമാൻസ് കളിയ്ക്കാൻ പറ്റോ … എനിക്ക് ഇടക്കൊക്കെ അതിനെ ദേഷ്യം പിടിപ്പിച്ചില്ലെങ്കിൽ ഒരു ടെൻഷൻ ആണ് ..” ഞാൻ ചിരിച്ചുകൊണ്ട് സോഫയിലേക്ക് വീണ്ടും ചാരി കിടന്നു ..

“പോടാ അവിടന്ന് …ശരിക്കും നിന്റെ ഭാഗ്യം ആണ് മഞ്ജു .. ആ റിലേഷൻ കൊണ്ട് ഫുൾ ബെനിഫിറ്റ് നിനക്ക് തന്നെയാ …പിന്നെന്തിനാ ആ പാവത്തിനെ വട്ടുപിടിപ്പിക്കുന്നെ ” റോസ് മേരി ഒരു നഗ്ന സത്യം പറഞ്ഞു എന്നെ ഗൗരവത്തിൽ ഒന്നുനോക്കി .

“പോടീ ..അങ്ങനെ ഒകെ പറഞ്ഞാല് എനിക്ക് ഫീൽ ആവുട്ടോ .. എന്നെകൊണ്ട് മഞ്ജുസിനു ഒരു ഉപകാരവും ഇല്ലെന്നല്ലേ അതിന്റെ അർഥം ?” ഞാൻ റോസമ്മയുടെ സംസാരം കേട്ട് ഒന്ന് കണ്ണുരുട്ടി .

“അഹ് അതുതന്നെയാ അർഥം …കൂടുതൽ സെന്റി അടിക്കാതെ വാ..ഞാൻ ഫുഡ് എടുക്കാ …” എന്റെ കയ്യിൽ പയ്യെ അടിച്ചുകൊണ്ട് റോസമ്മ സോഫയിൽ നിന്നും എഴുനേറ്റു ..അതോടെ കൂടുതൽ ഒന്നും മിണ്ടാതെ ഞാനും എഴുനേറ്റു . പിന്നെ ഫുഡ് ഒകെ കഴിച്ചു തീർത്തു കിടക്കാനുള്ള പരിപാടി നോക്കി . ട്രാവൽ ചെയ്ത ക്ഷീണം ഒകെ ഉള്ളതുകൊണ്ട് അധികം നേരം കളയാതെ ഞാൻ പോയി കിടന്നു . ചെറിയ തലവേദന ഒകെ ഉള്ള കാരണം റോസമ്മയും വേഗം വന്നു കിടന്നു . ഒരേ ബെഡിൽ തന്നെയാണ് ഞങ്ങളുടെ കിടത്തം എങ്കിലും സ്വല്പം ഗ്യാപ് ഇട്ടേ കിടക്കാറുള്ളു ,എന്നാലും എന്നെ കളിയാക്കാൻ വേണ്ടി ഞാൻ ഉറക്കത്തിൽ അവളെ മനഃപൂർവം ചെന്ന് പിടിച്ചു , കെട്ടിപിടിച്ചു എന്നൊക്കെ റോസമ്മ പറയും !

പിറ്റേന് കാലത്തു ഞാൻ റോസ്‌മേരിയുടെ കൂടെ ബാംഗൂരിലെ ഞങ്ങളുടെ ഓഫിസിലേക്ക് പോയി .അവിടെ ചെയ്തു തീർക്കേണ്ടിയിരുന്ന പണിയൊക്കെ ഏതാണ്ട് ഒന്ന് രണ്ടു മണിക്കൂറിനകം ഞങ്ങൾ ചെയ്തു തീർത്തു .പിന്നെ അവിടത്തെ സ്റ്റാഫുകളെ ഒകെ വിളിച്ചു കൂട്ടി മീറ്റിങ് ഹാളിൽ വെച്ച് ചെറിയൊരു ഡിസ്കഷനും . അതൊക്കെ കഴിഞ്ഞു ഫ്രീ ആയ ശേഷമാണ് ഞാൻ രണ്ടു ദിവസത്തെ ഗ്യാപ്പിനു ശേഷം മഞ്ജുസിനെ വിളിക്കുന്നത് . സാധാരണ ഡെയിലി ഒരുവട്ടം എങ്കിലും അവൾ ഇങ്ങോട്ടോ ഞാൻ അങ്ങോട്ടോ വിളിക്കാറുള്ളതാണ് .രണ്ടു ദിവസം ആയിട്ട് അതുണ്ടായിട്ടില്ല . ഇടക്കു പൊന്നൂസ് മഞ്ജുവിന്റെ ഫോൺ എടുത്തു എന്നെ വിളിച്ചിരുന്നു

എന്തായാലും ഞാൻ ആ കാര്യം ഓർത്തപ്പോൾ വേഗം മഞ്ജുസിന്റെ നമ്പർ എടുത്തു ഡയൽ ചെയ്തു . അധികം വൈകാതെ തന്നെ കക്ഷി എടുക്കുവേം ചെയ്തു …

“ഹലോ ..” എന്തോ ചവക്കുന്നതിനിടെ മഞ്ജുസിന്റെ കിളിനാദം എന്റെ കാതിലെത്തി.

“എന്ത് ഹലോ…രണ്ടു ദിവസം ആയിട്ട് നിന്റെ ഒരു അഡ്രസ്സും ഇല്ലല്ലോ …സ്വന്തം വീട്ടിൽ എത്തിയപ്പോ നമ്മളെ ഒന്നും വേണ്ടല്ലേ ” ഞാൻ ചെറിയ ദേഷ്യത്തോടെ തന്നെ ചോദിച്ചു .

“പോടാ …അതോണ്ടൊന്നും അല്ല …” മഞ്ജുസ് എന്തോ ചവച്ചുകൊണ്ട് തന്നെയാണ് മറുപടി പറഞ്ഞത് ..

“പിന്നെ ? വേറെ എന്താ കാരണം ? നമ്മള് തെറ്റാൻ മാത്രം ഒന്നും ഉണ്ടായിട്ടില്ലല്ലോ ” ഞാൻ സംശയത്തോടെ ചോദിച്ചു ..

“ഓ …ഞാൻ തെറ്റിട്ടൊന്നും ഇല്ല ചെക്കാ….” ഏറെ ചോദ്യം കേട്ട് അവൾക്കു ദേഷ്യം വന്നു തുടങ്ങി…

“പതുക്കെ …എനിക്ക് ചെവി കേക്കും …” അവളുടെ ദേഷ്യം മനസിലാക്കി ഞാൻ പയ്യെ ചിരിച്ചു ..

“എന്റെ വായിന്നു കേക്കണ്ട ട്ടോ …വിളിച്ചാൽ പറയും എന്തിനാ ഇങ്ങനെ വിളിക്കണേ , ഞാൻ നാടുവിട്ടു പോയിട്ടൊന്നുമില്ല എന്ന്…വിളിച്ചില്ലെങ്കിൽ അതിനും കുറ്റം …അല്ല നിന്റെ സൂക്കേട് എന്താ …?” മഞ്ജുസ് സ്വല്പം ഗൗരവത്തിൽ തന്നെ തിരക്കി ..

“അങ്ങനെ ഒകെ പറയും എന്നുവെച്ചു നീ എന്നെ അവോയ്ഡ് ചെയ്യോ ?” ഞാൻ വീണ്ടും അവളെ ദേഷ്യം പിടിപ്പിക്കാൻ ഒരു ശ്രമം നടത്തി .

” ശോ..ന്റെ കവി ..സോറി..ഞാൻ മറന്നതാ ഡാ ..നീ അതിനു ഇങ്ങനെ ഓരോന്ന് പറയല്ലേ ..” എന്റെ സംസാരം കേട്ട് മഞ്ജുസ് ചിണുങ്ങി ..

“ആഹ് ആഹ് …ആയിക്കോട്ടെ …ആയിക്കോട്ടെ ..” ഞാൻ അതുകേട്ടു ചിരിച്ചു .

“കവി സത്യായിട്ടും എനിക്ക് ദേഷ്യം വരുവേ …ഞാൻ ശരിക്കും മിണ്ടില്ലാട്ടോ …” എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് മഞ്ജുസ് ഒന്ന് ദേഷ്യപ്പെട്ടു .

“പോടീ പ്രാന്തി …നീ മിണ്ടണ്ട , എന്റെ പൊന്നു എവിടെ ? എനിക്ക് അതിനെ മതി ” ഞാൻ അവളെ കളിയാക്കികൊണ്ട് വീണ്ടും തിരക്കി .

“അവിടെ എവിടേലും കാണും ..ഞാൻ ഹാളിൽ ഇരുന്നു ഫിലിം കാണുവാ …” മഞ്ജുസ് ഒഴുകാൻ മട്ടിൽ അതിനു മറുപടി പറഞ്ഞു .

“നല്ല ബെസ്റ്റ് തള്ള …” അവളുടെ മറുപടി കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു .

“ആഹ് എനിക്ക് ഇത്രയൊക്കെ പറ്റുള്ളൂ …ഫുൾ ടൈം അതിന്റെ പിന്നാലെ ഓടാനൊന്നും വയ്യ ” മഞ്ജുസും സ്വല്പം തമാശയോടെ മറുപടി പറഞ്ഞു ..

“ഹ്മ്മ്….ഞാൻ ഇവിടെ ബാംഗ്ലൂരിലാ …” ഒന്ന് മൂളികൊണ്ട് ഞാൻ പതിയെ പറഞു ..

“ആഹ്…അറിഞ്ഞു …അഞ്ജു ഇന്നലെ മേസേജ് അയച്ചിരുന്നു ..”

മഞ്ജുസ് ഒഴുക്കൻ മട്ടിൽ അതിനൊരു റിപ്ലൈ നൽകി .

“ഹ്മ്മ്….” ഞാൻ അതിനു പയ്യെ മൂളി ..

“അവിടെ പിന്നെ നിനക്ക് സുഖം ആവുമെന്ന് എനിക്കറിയാം …” മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു മറുതലക്കൽ ഒന്ന് ചിരിച്ചു ..

“ഊതല്ലേ ….” അവളുടെ മറുപടി കേട്ട് ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

“അങ്ങനെ തോന്നിയാ..ഹി ഹി..” മഞ്ജുസ് അതുകേട്ടു പിന്നെയും ചിരിച്ചു..

“നാണം ഇല്ലല്ലോ പന്നി ..സ്വന്തം കെട്ട്യോനെ കുറിച്ചു അപവാദം പറയാൻ …” ഞാൻ അവളുടെ കളിയാക്കല് കേട്ട് ഒന്ന് ദേഷ്യപ്പെട്ടു .

“ഒട്ടും ഇല്ല …നീ ആള് ശരിയല്ല ” മഞ്ജുസ് അതിനു ചിരിയോടെ തന്നെ മറുപടി നൽകി..

“കിണിക്കല്ലേ…നിന്റെ ചിരി ഞാൻ നിർത്തി തരാ …” ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു നോക്കി .

“ആഹ് ആഹ്…കാണാം കാണാം …” മഞ്ജുസും അത് വെല്ലുവിളി പോലെ സ്വീകരിച്ചു ..

“പോടീ നാറി …ഞാൻ പോവാ …വന്നിട്ട് തരാ” അവളുടെ സംസാരം കേട്ട് ദേഷ്യം വന്നു ഞാൻ അവസാനത്തെ അടവെടുത്തു .പിന്നെ ചിരിയോടെ ഫോൺ കട്ടാക്കി . പക്ഷെ മഞ്ജുസ് തിരിച്ചു വിളിക്കാൻ ഒന്നും നിന്നില്ല .എന്റെ ദേഷ്യം ഒകെ അവളെ വട്ടുപിടിപ്പിക്കാൻ ആണെന്ന് കക്ഷിക്കും അറിയാം . അങ്ങനെ സ്വല്പം കഴിഞ്ഞപ്പോൾ റോസ്‌മേരി ഓഫീസിലെ അവളുടെ ജോലി ഒകെ തീർത്തു പുറത്തേക്കിറങ്ങി . അവള് തിരികെ വന്ന ശേഷം ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അവിടെ നിന്നുമിറങ്ങി.

അവിടെ നിന്നും സ്വല്പം അകലെ ഉള്ള റോസമ്മയുടെ പുതിയ അഡ്വെർടൈസിങ് കമ്പനിയുടെ ഓഫിസിലേക്കാണ് പിന്നീട് ഞങ്ങൾ നീങ്ങിയത് . റോസ്‌മേരിയുടെ കാറിലാണ് യാത്ര. വാഹനം ഓടിച്ചിരുന്നത് ഞാനാണ് . അങ്ങനെ അവിടെയും ചെന്ന് അത്യാവശ്യം ചെയ്യാനുണ്ടായിരുന്ന ചില പേപ്പർ വർക്കുകൾ ഒകെ ചെയ്‌തെ ശേഷം ഞങ്ങൾ തിരിച്ചു ഫ്ലാറ്റ്റിലേക്ക് തന്നെ മടങ്ങി .

വൈകീട്ട് ഷോപ്പിംഗിനു വേണ്ടി പുറത്തൊക്കെ പോണം എന്ന് വിചാരിച്ചിരുന്നതാണ് , എന്നാൽ പെട്ടെന്നുണ്ടായ മഴ കാരണം എല്ലാ പ്ലാനും തെറ്റി . അത്യവശ്യം നല്ല മഴ ആയിരുന്നു . ടൗണിലെ താഴ്ന്ന ഏരിയ ഒകെ വെള്ളത്തിലായി ! അതോടെ ഞങ്ങള് ഫ്ലാറ്റിൽ തന്നെ ലോക്ക് ആയി . തൊട്ടടുത്ത് തന്നെ കാർത്തി ഉണ്ടായിരുന്നതുകൊണ്ട് ഇടക്ക് അവന്റെ റൂമിൽ പോയി ഇരുന്നു ഓരോ ബിയർ ഒകെ അടിച്ചു നേരം കളയും . റോസമ്മയും ഇടക്ക് ഞങ്ങളുടെ കൂടെ കമ്പനി കൂടാറുണ്ട് . അവളും ബിയർ , വൈൻ ഒകെ കഴിക്കും..ഒരു പൊടിക്ക് അച്ചായത്തി സ്വഭാവം ഇല്ലാതിരിക്കുമോ..!

അങ്ങനെ വൈകീട്ട് റൂമിൽ ഇരുന്നു സംസാരിക്കവെ ആണ് . റോസമ്മ പിള്ളേരോട് സംസാരിക്കണം എന്ന് പറയുന്നത് . അതോടെ ഞാൻ വീഡിയോ കാൾ ചെയ്യാമെന്ന് തീരുമാനിച്ചു ! തിരിച്ചു റോസമ്മയുടെ റൂമിലേക്ക് തന്നെ വന്ന ശേഷമാണ് വിളി. ഫ്ലാറ്റിന്റെ ഓപ്പൺ ബാൽക്കണിയിലേക്ക് മാറി നിന്ന ശേഷമാണ് ഞാൻ കാൾ വിളിച്ചത് ..

കാൾ കണക്ട് ആകുന്നതും കാത്തു ഞാൻ ഡിസ്പ്ളേയിലേക്ക് കണ്ണെറിഞ്ഞു..ഒടുക്കം മഞ്ജുസിന്റെ മുഖം അതിൽ തെളിഞ്ഞു .

“എന്താടാ ….?” സ്വാഭാവികമായി തന്നെ അവളുടെ ചോദ്യവും പിന്നാലെ വന്നു . സ്പീക്കർ മോഡിലാണ് ഞാൻ ഫോൺ ഇട്ടിരുന്നത് അതുകൊണ്ട് മഞ്ജുസ് പറയുന്നതൊക്കെ എന്റെ അടുത്തായി സ്വല്പം മാറി നിൽക്കുന്ന റോസമ്മക്കും കേൾക്കാം ..

“ചുമ്മാ..നിന്നെ കാണാൻ .” ഞാൻ അതിനു മറുപടി പറഞ്ഞു കണ്ണിറുക്കി .

“അയ്യ …നല്ല സുഖിപ്പിക്കല് ആണല്ലോ …” മഞ്ജുസ് അതുകേട്ടു മുഖം വക്രിച്ചു ചിരിച്ചു..അപ്പോഴേക്കും മറുതലക്കൽ നിന്ന് പൊന്നൂസിന്റെ ശബ്ദം ഒക്കെ കേക്കുന്നുണ്ട്. പെണ്ണ് മഞ്ജുസിന്റെ അടുത്തുതന്നെ ഉണ്ടെന്നു അതോടെ എനിക്ക് മനസിലായി .

“ചാച്ചാ…നാ ….നാൻ നോക്കാ …ഹ്ഹ ” എന്നൊക്കെ അവളുടെ സംസാരം അവ്യകതമായ് കേൾക്കുന്നുണ്ട് .

“ആഹ്..നോക്കിക്കോ…എന്തൊരു കഷ്ടം ആണിത് …” മഞ്ജുസ് അതിനുള്ള മറുപടിയും പറയുന്നുണ്ട്..പക്ഷെ ഡിസ്പ്ളേയിൽ മഞ്ജുസിനെ കാണുന്നില്ല. ഫോൺ അവള് ബെഡിലെങ്ങാനും വെച്ച് കാണും എന്ന് ഞാനും കരുതി .

“ഹാലോ…പോയാ….?” ഞാൻ സംശയത്തോടെ തിരക്കി..അതിനിടെ പെട്ടെന്ന് സ്‌ക്രീനിൽ വീണ്ടും മഞ്ജുസിന്റെ മുഖം തെളിഞ്ഞു ഒപ്പം പൊന്നൂസും ഉണ്ട്. മഞ്ജുവിന്റെ പിന്നിലായി കഴുത്തിൽ കൈചുറ്റിക്കൊണ്ടാണ് പെണ്ണിന്റെ നിൽപ്പ്..

“സ്സ്….ചാച്ചാ…..ഉമ്മ്ഹ….” എന്റെ മുഖം കണ്ടതും പെണ്ണ് ഫ്ളയിങ് കിസ് നൽകി കൈവീശി കാണിച്ചു .

“ഉമ്മ്ഹ …” ഞാനും അത് തിരിച്ചു നൽകി ചിരിച്ചു..

“ചാച്ചാ എന്ന വരാ ..പൊന്നുനു ഇവിടെ കളിയ്ക്കാൻ ആരും ഇല്യാ ….” എന്നെ കണ്ടതോടെ പെണ്ണ് പരാതി പറഞ്ഞു തുടങ്ങി..

“അവിടെ ഗ്രാൻഡ്‌പാ , മഞ്ജു..ഒക്കെ ഇല്ലേ..?” ഞാൻ അതുകേട്ടു സംശയത്തോടെ ചോദിച്ചു ചിരിച്ചു..

“അതൊക്കെ ചുമ്മാ പറയാ ഡാ കവി…ഇതുവരെ മുറ്റത്തായിരുന്നു ..നിന്നെ കണ്ടപ്പോ സെന്റി അടിക്ക്യാ സാധനം .” മഞ്ജുസ് അതിനിടക്ക് കേറി പറഞ്ഞു ..

“അല്ല….എനിക്ക് ചാച്ചന്റെ അടുത്തു പോണം …” മഞ്ജുസ് പറഞ്ഞത് ഇഷ്ടപെടാത്ത പൊന്നു അതിനു മറുപടിയായി സ്വല്പം ഉറക്കെ അലറി..

“ആഹ്..എന്ന ഇതിന്റെ ഉള്ളിക്കൂടേ അങ്ങ് കേറിക്കോ ..” പുറകിലേക്ക് കയ്യെത്തിച്ചു പെണ്ണിനെ ഒന്ന് പിച്ചികൊണ്ട് മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി. റോസമ്മ അതെല്ലാം കേട്ട് എന്റെ അടുത്ത് നിൽപ്പുണ്ട് .മഞ്ജുസ് നുള്ളിയതോടെ പെണ്ണ് കലിപ്പായി തിരിച്ചു മഞ്ജുസിനെയും അടിക്കുന്നുണ്ട് .

“മിസ്സെ നീ അതിനു ഫോൺ കൊടുത്തേ..ഇനി ഞങ്ങള് തമ്മിൽ പറഞ്ഞോളാം ” രണ്ടിന്റേം തല്ലുകൂടല് കണ്ടു ഞാൻ പയ്യെ ചിരിച്ചു..അതോടെ മഞ്ജുസ് ഫോൺ റോസ്‌മോളുടെ കയ്യിൽ പിടിപ്പിച്ചുകൊടുത്തെന്നു തോന്നുന്നു .

“ഇനി എന്റെ അടുത്ത് വന്നാൽ ഒറ്റ കുത്തങ്ങു തരും …”

ഫോൺ കൊടുക്കുന്നതിനിടെ മഞ്ജുസിന്റെ ഭീഷണിയും എനിക്ക് കേൾക്കുന്നുണ്ട്.

അതിനിടക്ക് വീണ്ടും പൊന്നൂസിന്റെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു ..

“ചാച്ചാ എവിടെ…യാ ” ഫോണും കയ്യില്പിടിച്ചുകൊണ്ട് അവള് എന്നോടായി കൊഞ്ചി ..

“ചാച്ചൻ എന്റെ കൂടെ യാ …” പെട്ടെന്ന് റോസമ്മ എന്റെ അടുത്തേക്കായി വന്നു , പെട്ടെന്ന് റോസ്‌മേരിയുടെ മുഖം മറുതലക്കൽ തെളിഞ്ഞതും പൊന്നൂസ് ഒന്ന് അതിശയിച്ചു .

“ഹായ് ….റോസ് ആന്റി …..” റോസ്‌മേരിയെ കണ്ടതും പൊന്നൂസ് കണ്ണുമിഴിച്ചുകൊണ്ട് ഫോൺ ഡിസ്പ്ളേയിലേക്ക് നോക്കി കൈവീശി .

“ഹായ്….പൊന്നു നു സുഖം അല്ലെ …?” റോസമ്മയും തിരിച്ചു കൈവീശികൊണ്ട് പയ്യെ തിരക്കി .

“ആഹ്..ശുകാ..റോസാന്റിക്ക് ചുകം ല്ലേ ….?” സ്വല്പം തപ്പി തടഞ്ഞുകൊണ്ട് പൊന്നൂസ് തിരക്കി ..ഇടക്കു ഒരു കൈകൊണ്ട് മുടിയൊക്കെ മാടി ഒതുക്കിക്കൊണ്ടാണ് പൊന്നു സംസാരിക്കുന്നത് .

“ആടി…സുഖാ..പിന്നെ നീയെന്താ ആന്റിടെ അടുത്തേക്ക് വരാഞ്ഞേ ?” റോസമ്മ പിന്നെയും ഓരോന്ന് തിരക്കി..

“ചാച്ചാ എന്നെ കൊണ്ട് പോയില്യ …” ഞാൻ അവളെ മനഃപൂർവം കൊണ്ടുപോയില്ലെന്നു കരുതി പെണ്ണ് പരാതിപ്പെട്ടു .

“ആണോ..നിന്റെ ചാച്ചൻ ഒരുജാതി സാധനാല്ലേ..” റോസമ്മ ചിരിയോടെ തിരക്കി ..

“ആഹ്..പൊന്നു നെ എപ്പയും പറ്റിച്ചും …” പെണ്ണ് സ്വല്പം കൊഞ്ചിക്കൊണ്ട് പറഞ്ഞു ..

“പാവം പൊന്നു …” റോസമ്മയും അത് ശരിവെച്ചുകൊണ്ട് ചിരിച്ചു ..

“അപ്പൂസ് എവിടെടി ….?” ആദി എവിടെയെന്ന മട്ടിൽ ഞാൻ അതിനു ശേഷം പൊന്നൂസിനോട് തിരക്കി .

“നാൻ കണ്ടില്യ …” അവൾക്കറിയില്ലെന്ന മട്ടിൽ പൊന്നൂസ് കൈമലർത്തി ..

“പോടീ …മര്യാദക്ക് അവനു ഫോൺ കൊണ്ട് കൊടുക്ക് …” പെണ്ണിന്റെ കുശുമ്പ് അറിയാവുന്നതുകൊണ്ട് ഞാൻ പയ്യെ ചിരിച്ചു .

“വേന്റ ..നാൻ പറയാ ….” അവള് സംസാരിച്ചോളാമെന്ന അർത്ഥത്തിൽ പൊന്നൂസ് ചിണുങ്ങി .

“കൊടുക്കെടി റോസൂ…ആന്റി അവനോടു മിണ്ടട്ടെ..പാവല്ലേ അവൻ …” ആധിയോടുള്ള താല്പര്യം കാരണം റോസമ്മ പെണ്ണിനെ ഒന്ന് സോപ്പിട്ടു ..ഒടുക്കം മനസില്ല മനസോടെ അവള് ഫോണും പിടിച്ചു റൂം വിട്ടിറങ്ങി എന്ന് തോന്നുന്നു..കാമറ മൂവ് ചെയ്യുന്നത് ഞാനും റോസമ്മയും ക്ഷമയോടെ നോക്കുന്നുണ്ട് ..

“ഡാ…അപ്പുച്ചെ ….” എന്നൊക്കെ വിളിച്ചു പൊന്നൂസ് അവനെ തിരഞ്ഞു നടക്കുന്നുണ്ട്..ഒടുക്കം ഉമ്മറത്തെത്തി അവിടെ ഇരുന്നുകളിക്കുന്ന ആദിക്ക് ഫോൺ കൊണ്ട് കൊടുത്തു .

“റോസ് ആന്റിയാ …” എന്നുള്ള അവയുടെ സ്വരത്തോടൊപ്പം ആദി ഫോൺ വാങ്ങി കയ്യിൽ പിടിച്ചു ..പിന്നെ തെളിയുന്നത് ആദിയുടെ മുഖം ആണ് !

“ഹലോ അപ്പൂസേ…..” അവന്റെ മുഖം കണ്ടതും റോസമ്മ പുഞ്ചിരിയോടെ കൈവീശി കാണിച്ചു ..ആദി അതിനു തിരിച്ചും കൈവീശി ..

“ആന്റിനെ മറന്നോ …?” റോസമ്മ ചിരിയോടെ തന്നെ അന്വേഷിച്ചു ..

“ഇല്ല …” തലയാട്ടികൊണ്ട് ആദി ചിരിച്ചു ..

“ആണോ …പിന്നെ അപ്പൂസിനു സുഖം അല്ലെ ? ” റോസമ്മ ഹാപ്പി മോഡിൽ തന്നെ സംസാരം തുടങ്ങി.

“ആഹ്……ആന്റിക്കൊ ?” ആദി സ്വാഭാവികമായി തന്നെ തിരക്കി ..

“ആന്റിക്ക് കൊഴപ്പം ഒന്നും ഇല്ലെടാ ചക്കരെ …നീ എന്ന ഇനി ആന്റിനെ കാണാൻ വരുന്നേ ? നമുക്ക് പപ്പിയെ വാങ്ങിക്കണ്ടേ ?” റോസമ്മ ചിരിയോടെ തിരക്കി ..

“പപ്പി നേ ..അമ്മ തരാന്നു പരഞ്ഞു …” മഞ്ജു വാങ്ങിച്ചുകൊടുക്കാമെന്നു ഏറ്റ കാര്യം ആദി പയ്യെ അതിനു മറുപടിയായി സൂചിപ്പിച്ചു .

“ആണോ ..എന്നിട്ട് നിന്റെ അമ്മ എവിടെ ?” അവന്റെ മറുപടി കേട്ട് റോസമ്മ പയ്യെ ചിരിച്ചു .

“റൂമില് ….” നിഷ്കളങ്കമായി താനെ ആദി അതിനു മറുപടി നൽകി…അങ്ങനെ കുറച്ചു നേരം കൂടി അവള് പിള്ളേരോട് സൊള്ളി. ഒടുക്കം മഞ്ജുസിനോടും ഒന്നു കുശലം പറഞ്ഞ ശേഷം കാൾ അവസാനിപ്പിച്ചു. പിന്നീട് മൂന്നു നാല് ദിവസങ്ങൾ കൂടി ഞാൻ ബാംഗ്ലൂരിൽ ഉണ്ടായിരുന്നു . കോയമ്പത്തൂരിലെ കാര്യങ്ങളൊക്കെ ശ്യാമും കിഷോറും അഡ്ജസ്റ്റ് ചെയ്തു പോകും .കാർത്തിയും റോസമ്മയും കൂട്ടിനുള്ളതുകൊണ്ട് ബാംഗ്ലൂരിലും ബോറഡിയൊന്നും ഇല്ല എന്നതാണ് ആകെയൊരു ആശ്വാസം .

ഒടുക്കം അവരോടു യാത്ര പറഞ്ഞു ഞാൻ കോയമ്പത്തൂരിലേക്ക് തന്നെ മടങ്ങി . റോസമ്മ തന്നെ എന്നെ എയർപോർട്ടിൽ കൊണ്ടുവിട്ടു . അവിടെ നിന്ന് ലോക്കൽ ഫ്‌ളൈറ്റിൽ നേരെ കോയമ്പത്തൂരിലേക്ക് . അവിടെ എന്നെ പിക്ക് ചെയ്യാനായി കിഷോർ എത്തിയിരുന്നു . പിന്നെ അവനോടൊപ്പം നേരെ ഓഫീസിലേക്ക് . ബാക്കിയൊക്കെ പതിവ് പോലെ തന്നെ .

പിള്ളേര് ആരും കൂടെ ഇല്ലാത്തോണ്ട് അത്യാവശ്യം ബിയറടിയും ആഘോഷവുമൊക്കെ ആയി തിരിച്ചെത്തിയ ദിവസം ആഘോഷിച്ചു . കിഷോറിന്റെ വൈഫ് അശ്വതി മഞ്ജുസിന്റെ പോലെ തന്നെ സാധനത്തിന്റെ സ്മെല് അടിച്ചാൽ ഇറിറ്റേറ്റഡ്‌ ആകും . അതുകൊണ്ട് അവനും വീട്ടിൽ ഡീസന്റ് ആണ് . പിന്നെ ചുമ്മാ ആ പാവത്തിനെ ദേഷ്യം പിടിപ്പിക്കണ്ട കാര്യവും ഇല്ല . അച്ചു എല്ലാരോടും നല്ല കമ്പനി ആണ് . എന്നെയും ശ്യാമിനെയും ഒക്കെ “ഏട്ടാ” എന്ന് മാത്രമേ വിളിക്കൂ . മഞ്ജുസുമായും നല്ല കമ്പനി ആണ് . കല്യാണം കഴിഞ്ഞ ഉടനെ അഞ്ജുവും മഞ്ജുസും ആയിരുന്നു അശ്വതിയുടെ മെയിൻ കമ്പനി.

ഗ്യാപ് കിട്ടുമ്പോ ഒക്കെ അവള് ഞങ്ങളുടെ വീട്ടിൽ വരും . പിന്നെ പിള്ളേരുമായി കളിയും ചിരിയും ഒക്കെയാകും . സ്വന്തമായിട്ട് കുഞ്ഞുണ്ടായ ശേഷമാണ് അതിലൊരു കുറവ് വന്നത് ,ശ്യാമിന്റെ വിവാഹം കഴിഞ്ഞു അധികം വൈകാതെ തന്നെ കിഷോറും കെട്ടി . അച്ചുവിന്റെ വീട്ടിൽ പോയി കാര്യങ്ങളൊക്കെ സംസാരിച്ചത് ബാലേട്ടനും എന്റെ അച്ഛനും കൂടിയിട്ടാണ്.

ഇവല്യ കൊഴപ്പങ്ങളൊന്നും ഇല്ലാതെ അത് നടന്നു . അച്ചുവിന്റെ വീട്ടുകാർക്കും വല്യ എതിർപ്പുണ്ടായില്ല .അത്യാവശ്യം വളരെ നല്ല ശമ്പളം ഒക്കെ അവനു കിട്ടുന്നുണ്ട് . പിന്നെ ബാഗ്രൗണ്ടും മോശം ഒന്നുമില്ല !

ശ്യാമിന്റെ വിവാഹമായിരുന്നു ആദ്യം . അതിന്റെ ആഘോഷങ്ങളുടെ ഭാഗമായി രണ്ടു മൂന്നു ദിവസങ്ങൾ ഞാനും മഞ്ജുസും ഒക്കെ കൃഷ്ണൻ മാമയുടെ വീട്ടിൽ തന്നെ ആയിരുന്നു .വിവാഹം ഒക്കെ അടിപൊളി ആയിട്ട് കഴിഞ്ഞു . വിവാഹത്തിന് മുൻപ് ഉപ്പു നോക്കാനുള്ള ഭാഗ്യം വീണ ശ്യാമിന് കൊടുത്തിരുന്നില്ല . അതുകൊണ്ട് ചങ്ങാതി കടിച്ചു പിടിച്ചു നിക്കുവായിരുന്നു . കിഷോർ പിന്നെ ഈകാര്യത്തിലൊക്കെ ഡീസന്റ് ആണ് . ഞങ്ങളുടെ പോലെ പൂർവകാല ബ്ലാക് മാർക്കുകൾ ഒന്നുമില്ല . ദിവ്യ പ്രേമം ആയിരുന്നതുകൊണ്ട് അച്ചുവിനെ വല്ലാതെ ചൂഷണം ചെയ്തിട്ടുമില്ല .

രണ്ടുപേർക്കും വിവാഹ സമ്മാനം എന്ന നിലക്ക് ഹണിമൂണിന് മാലിയിൽ പോകാനുള്ള ടിക്കറ്റും ടൂർ പാക്കേജും ഒകെ എടുത്തുകൊടുത്ത് ഞാനും മഞ്ജുസും കൂടിയിട്ടാണ് . ഞങ്ങളൊരിക്കൽ പോയിരുന്നതുകൊണ്ട് അത് അടിപൊളി സ്ഥലമാണെന്ന് നല്ല ബോധ്യമുണ്ടായിരുന്നു ! വിവാഹം കഴിഞ്ഞ അന്ന് കൃഷ്ണൻ മാമയുടെ വീട്ടിലായിരുന്നു ശ്യാമിന്റെ ഫസ്റ്റ് നൈറ്റ് .

വിവാഹ ദിവസത്തെ ക്ഷീണം കാരണം അന്ന് കാര്യമായി ഒന്നും നടന്നില്ലെന്ന് ശ്യാം പിന്നീട് എന്നോട് സൂചിപ്പിച്ചിരുന്നു .തിരിച്ചു അവന്റെ വീട്ടിലോട്ടു പോയ ശേഷമാണ് രണ്ടും കൂടി അക്രമം തുടങ്ങിയത് . അവിടന്നും സ്വൽപം കഴിഞ്ഞാണ് കിഷോറിന്റെ വിവാഹം . അതും ഏറെക്കുറെ ആഘോഷമായിട്ട് തന്നെ കഴിഞ്ഞു . അങ്ങനെ എല്ലാവരും ഒരുവിധത്തിൽ സെറ്റിൽ ആയി എന്ന് പറയാം . ശ്യാം ഒകെ എന്റെ കുടുംബത്തിൽ കയറി വരുമെന്ന് പഠിക്കുന്ന കാലത്തു പോലും ഞാൻ ചിന്തിച്ചിട്ടില്ല . എല്ലാം ഒരു യോഗമാണെന്നു പറയാം .

Comments:

No comments!

Please sign up or log in to post a comment!