കോമിക് ബോയ്

പോപ്പ് ഔട്ട്‌ ബോയ് എന്ന ഡ്രാമയുടെ തീം ഉപയോഗിച്ച് എഴുതുന്ന ഒരു കഥയാണിത് തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കുക ഇത് പൂർണമായും ഒരു ഫാന്റസി സ്റ്റോറി ആണ് അതുകൊണ്ട് ഇതിൽ അധികം ലോജിക് ഉണ്ടാകുകയില്ല

“അമ്മേ,  അച്ഛാ”…..ജൂലി ഉറക്കത്തിൽനിന്ന് ഞെട്ടി ഉണർന്നു

“എന്തിനാ ഞാൻ വീണ്ടും വീണ്ടും അതിനെ പറ്റി ചിന്തിക്കുന്നത് എല്ലാം കഴിഞിട്ട് ഒരുപാട് നാളായില്ലേ എന്നിട്ടും എനിക്കെന്താ അത് അംഗീകരിക്കാൻ കഴിയാത്തത് ഇല്ല ഞാൻ എല്ലാം മറന്നേ പറ്റു എനിക്ക് ഇനിയും മുൻപോട്ടു പോകാനുണ്ട് അച്ഛനും അമ്മയും അവർ എന്നെ വിട്ടുപോയിരിക്കുന്നു അത് ഞാൻ അംഗീകരിച്ചേ മതിയാകൂ ”

ജൂലി കലണ്ടറിലേക്ക് നോക്കി

നവംബർ 6 നാളെയാണ് എന്റെ ബർത്ത് ഡേ അച്ഛനും അമ്മയും ഇല്ലാത്ത ആദ്യ ജന്മദിനം നാളെ മുതൽ ഞാൻ പുതിയൊരു ജീവിതം തുടങ്ങണം വീണ്ടും കോളേജിൽ പോയി തുടങ്ങണം ടോമും റോസും ഇന്ന്‌ രാത്രി വീട്ടിൽ വരാമെന്ന് പറഞിട്ടുണ്ട് അവർ നല്ലൊരു പാർട്ടി കൊടുക്കണം കേക്ക് വാങ്ങണം വീട് അലങ്കരിക്കണം അങ്ങനെ ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട് ഇപ്പോൾ തന്നെ ഒരു പാടു നേരമായി എന്തായാലും ആദ്യം ഈ വീടൊന്ന് വൃത്തിയാക്കാം

ജൂലി വേഗം തന്നെ ജോലികൾ ആരംഭിച്ചു

കുറച്ച് മണിക്കൂറുകൾക്ക് ശേഷം

“അയ്യോ തളർന്നു എന്തായാലും ഒരു വിധം വീട് വൃത്തിയായി ഇനി ഈ പഴയ സാധനങ്ങൾ സ്റ്റോർ റൂമിൽ എത്തിക്കണം ”

സാധനങ്ങളുമായി ജൂലി സ്റ്റോർ റൂമിലേക്കെത്തി

“ഇവിടെ മുഴുവൻ പൊടിയാണല്ലോ വെളിച്ചവുമില്ല ഒരു ദിവസം ഇത് കൂടി വൃത്തിയാക്കണം ”

സാധനങ്ങൾ സ്റ്റോർ റൂമിൽ വച്ച ശേഷം ജൂലി പുറത്തേക്കിറങ്ങുവാൻ തുടങ്ങി പെട്ടെന്നാണ് ജൂലിയുടെ കണ്ണിൽ അത് പെട്ടത് നീല നിറത്തിലുള്ള ഒരു ചെറിയ പെട്ടി

“അതേതാ ആ പെട്ടി ഇങ്ങനെയൊന്ന് ഞാൻ ഇവിടെ കണ്ടിട്ടില്ലല്ലോ എന്തായാലും ഒന്ന് നോക്കാം

ജൂലി ആ പെട്ടിയുമായി സ്റ്റോർ റൂമിനു പുറത്തേക്കിറങ്ങി

“ഇനി ഇത് തുറന്ന് നോക്കാം ”

ജൂലി പതിയെ പെട്ടി തുറന്നു അതിനുള്ളിൽ ഒരു ചെറിയ പുസ്തകമായിരുന്നു ഉണ്ടായിരുന്നത്

“ഇതെന്താ കണ്ടിട്ട് ഒരു കോമിക് ബുക്ക്‌ പോലെ ഉണ്ടല്ലോ ഇത് കൊണ്ട് ഞാൻ എന്ത്‌ ചെയ്യാനാ ഏതായാലും ഇവിടെയിരിക്കട്ടെ”

ജൂലി ബുക്ക്‌ മേശപ്പുറത്തേക്കിട്ടു

ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട് പുറത്തുപോയ കേക്കും ഡിന്നറിനുവേണ്ട കാര്യങ്ങളും വാങ്ങണം

ജൂലി വേഗം തന്നെ വീടിനു പുറത്തേക്കിറങ്ങി

അല്പസമയത്തിനു ശേഷം

“അങ്ങനെ ഡിന്നറിനുള്ളതെല്ലാം വാങ്ങി ഇനി കേക്ക് കൂടി വാങ്ങണം ആനി ചേച്ചിയുടെ ബേക്കറിയിൽ പോകാം അവിടെയാകുമ്പോൾ നല്ല കേക്ക് കിട്ടും ”

ജൂലി കുറച്ച് അപ്പുറത്തുള്ള ബേക്കറിയിലേക്ക് കയറി

ജൂലി :ചേച്ചി എനിക്ക് ഒരു കേക്ക് വേണം

ആനി :ഒരുപാട് നാളായല്ലോ എങ്ങോട്ടൊക്കെ കണ്ടിട്ട് എന്തായാലും വന്നല്ലോ മോൾക്ക് ഏത് കേക്ക് വേണം

ജൂലി :ഏതായാലും മതി

ആനി :എങ്കിൽ ബ്ലാക്ക് ഫോറെസ്റ്റ് എടുക്കാം കേക്കിൽ പേര് എഴുതണോ?

ജൂലി :അതൊന്നു വേണ്ട

ആനി :ശെരി ഇതാ കേക്ക് പിടിക്ക്

ജൂലി :എത്രയായി ചേച്ചി

ആനി :450

ജൂലി :ഇതാ ചേച്ചി പൈസ ഞാൻ പിന്നെ വരാം

അല്പസമയത്തിനുള്ളിൽ ജൂലി സാധനങ്ങളുമായി വീട്ടിലേക്കെത്തി

“ഇനി ഡിന്നറിനുള്ള കാര്യങ്ങൾ നോക്കണം ”

ജൂലി വേഗം തന്നെ പാചകം ആരംഭിച്ചു

മണിക്കൂറുകൾക്ക് ശേഷം

“കേക്ക് റെഡി, ഡിന്നർ റെഡി ഇനി അവർ കൂടി വന്നാൽ മതി ”

ജൂലി കൂട്ടുകാർക്കായി കാത്തിരുന്നു

മണിക്കൂറുകൾ കടന്നു പോയി

“ഇവരിതെവിടെ പോയി കിടക്കുന്നു എന്തായാലും റോസിനെ വിളിച്ചു നോക്കാം ”

ജൂലി മൊബൈൽ കയ്യിലെടുത്തു

“അല്ല റോസ് ഒരു മെസ്സേജ് അയച്ചിട്ടുണ്ടല്ലോ “ജൂലി മെസ്സേജ് വായിച്ചു

“സോറി ജൂലി എനിക്കും ടോമിനും ഇന്ന്‌ വരാൻ കഴയില്ല ഒരു ഹോസ്പിറ്റൽ കേസ് ആയതുകൊണ്ടാണ് നമുക്ക് പാർട്ടി നാളെ നടത്താം നീ വിഷമിക്കരുത്”

“നാശം എനിക്ക് മാത്രം എന്താ എപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് അല്ല ഞാൻ എന്തിനാ വിഷമിക്കുന്നത് എന്റെ ബർത്ത് ഡേ ഞാൻ ഒറ്റക്ക് ആഘോഷിക്കും എനിക്ക് ആരും വേണ്ട ”

ജൂലി ക്ലോക്കിലേക്ക് നോക്കി സമയം 11:30

“എന്റെ ബർത്ത് ഡേയ്ക്ക് ഇനിയും സമയമുണ്ടല്ലോ അതുവരെ ഞാൻ എന്ത്‌ ചെയ്യും ”

പെട്ടെന്നാണ് ജൂലി മേശപ്പുറത്തിരുന്ന കോമിക് ബുക്ക്‌ ശ്രേദ്ദിച്ചത്

“കോമിക് എങ്കിൽ കോമിക് ഇത് വായിച്ചു സമയം കളയാം ”

ജൂലി ബുക്ക്‌ കയ്യിലെടുത്തു

“പീറ്റർ ദി ലവ് സ്റ്റാർ 1989 ഞാൻ ജനിക്കുന്നത് മുൻപുള്ള ബുക്ക്‌ ആണല്ലോ എന്തായാലും നോക്കാം

ജൂലി കോമിക് വായിക്കാൻ തുടങ്ങി

അല്പസമയത്തിനു ശേഷം

“അമ്മേ എന്തൊരു ബോറൻ കഥയാ ഇത് ഒരു മണ്ടൻ നായകനും അവന്റെ പുറകെ കുറേ പെണ്ണുങ്ങളും ഈ കഥ എഴുതിയവന് ഒരു ഓസ്കാർ കൊടുക്കണം ഈ പീറ്റർ എങ്ങാനും ഈ ലോകത്തുണ്ടായിരുന്നെങ്കിൽ എനിക്ക് ഓർക്കാൻ കൂടി വയ്യ

പെട്ടെന്ന് അലാറം അടിക്കാൻ തുടങ്ങി സമയം 12:00

“അയ്യോ എന്റെ ബർത്ത് ഡേ ”

ജൂലി വേഗം കേക്ക് കട്ട്‌ ചെയ്യാൻ തുടങ്ങി

“ഹാപ്പി ബർത്ത് ഡേ ജൂലി ഹാപ്പി ബർത്ത് ഡേ ജൂലി ഈ പിസ് പപ്പക്ക് ഈ പിസ് മമ്മിക്ക് ഇത് എനിക്ക് ”

“എന്തായലും ഇത് മുഴുവൻ എനിക്ക് കഴിക്കാൻ കഴയില്ല ബാക്കി ഫ്രിഡ്ജിൽ വക്കാം ”

അല്പ സമയത്തിനു ശേഷം

“അയ്യോ അമ്മേ ഇനി ഒരു പൊടി തിന്നാൻ വയ്യ വയർ അത്രക്ക് നിറഞ്ഞു ഇതൊന്നു കഴിക്കാൻ ആ റോസിനും ടോമിനും ഭാഗ്യമില്ല ഏതായാലും ഇനി റൂമിലൊന്നും പോകാൻ വയ്യ ഇവിടെ തന്നെ കിടന്നുറങ്ങാം ”

ജൂലി സോഫയിലേക്ക് കിടന്നു

അല്പസമയത്തിനു ശേഷം ജൂലിക്ക് തന്റെ കണ്ണിലേക്ക് ഒരു പ്രകാശം പതിക്കുന്നതായ് തോന്നി

“ഇതെന്താ ഇത്ര വേഗം നേരം വെളുത്തോ ”

ജൂലി പതിയെ കണ്ണുതുറന്നു അവിടെ മുഴുവൻ ഒരു വെള്ള പ്രകാശം നിറഞ്ഞുനിന്നു

“ഞാൻ എന്താ വല്ല സ്വപ്നവും കാണുകയാണോ എന്താ ഇവിടെ സംഭവിക്കുന്നത് ”

പെട്ടെന്നാണ് ജൂലി മേശപ്പുറത്തിരുന്ന കോമിക് ബുക്ക്‌ ശ്രദ്ദിച്ചത് അതിൽ നിന്നുമാണ് ഈ പ്രകാശം വരുന്നതെന്ന് ജൂലിക്ക് മനസ്സിലായി പെട്ടെന്നു തന്നെ റൂമിലെ പ്രകാശത്തിന്റെ തീവ്രത കൂടി വന്നു ജൂലിക്ക് അവളുടെ കണ്ണുകൾ തുറക്കാനായില്ല കുറച്ച് നേരത്തിനുള്ളിൽ പ്രകാശത്തിന്റെ തീവ്രത കുറയുന്നതായി ജൂലിക്ക് അനുഭവപെട്ടു അവൾ പതിയെ അവളുടെ കണ്ണുകൾ തുറന്നു ആ കാഴ്ച്ച കണ്ട് ജൂലി നടുങ്ങി തന്റെ അത്രയും തന്നെ പ്രായം വരുന്ന ഒരു പയ്യൻ അവളുടെ മുൻപിൽ നിൽക്കുന്നു മുടി നീട്ടി വളർത്തിയിട്ടുണ്ട്  കുറച്ച് പഴയ രീതിയിലുള്ള ഡ്രസ്സ്‌ ആണ് ഇട്ടിരിക്കുന്നത് ആദ്യത്തെ ഞെട്ടലിനു ശേഷം ധൈര്യം വീണ്ടെടുത്തു ജൂലി സംസാരിക്കാൻ തുടങ്ങി

“ആരാ നീ എന്തിനാ എന്റെ വീട്ടിൽ കയറിയത് ”

ഉടൻ തന്നെ മറുപടിയെത്തി

“നിങ്ങൾ ആരാ ഞാൻ എങ്ങനെ എവിടെയെത്തി”

ജൂലി :അത് കൊള്ളാം എന്റെ വീട്ടിൽ വന്നിട്ട് ഞാൻ ആരാണെന്നോ നീ കള്ളനല്ലേ ഞാൻ ഇപ്പോൾ പോലീസിനെ വിളിക്കും

പയ്യൻ :എന്റെ പള്ളി എന്നെ കള്ളനെന്നോ എന്നെ കണ്ടാൽ അങ്ങനെ തോന്നോ?

ജൂലി :പിന്നെ നീ എന്തിനാ ഇവിടെ വന്നത്?

പയ്യൻ :അതാ ഞാനും ആലോചിക്കുന്നത് ഞാൻ സാഫ്രോൺ സിറ്റിയിലായിരുന്നല്ലോ പിന്നെങ്ങനെ എവിടെയെത്തി

ജൂലി :സാഫ്രോൺ സിറ്റി ഇത് ഞാൻ ഇവിടെയോ കേട്ടിട്ടുണ്ടല്ലോ

ജൂലി വേഗം അടുത്ത് കിടന്ന കോമിക് ബുക്ക്‌ മറിച്ചു നോക്കാൻ തുടങ്ങി

ജൂലി :നീ പീറ്റർ ആണോ?

പീറ്റർ :നിങ്ങൾക്കെങ്ങനെ എന്റെ പേരറിയാം നിങ്ങൾ വല്ല മന്ത്രവാദിയുമാണോ?

ജൂലി :ഇല്ല ഇതൊരിക്കലും സംഭവിക്കില്ല

തുടരും….



പെട്ടെന്ന് എഴുതിയതായത് കൊണ്ട് നന്നായിട്ടുണ്ടോ എന്നറിയില്ല എല്ലാവരും അഭിപ്രായം അറിയിക്കുക നിങ്ങളുടെ അഭിപ്രായപ്രകാരമായിരിക്കും ബാക്കി കഥ

Comments:

No comments!

Please sign up or log in to post a comment!